ജുസ്ഉ് - 27
قَالُوٓا۟ إِنَّآ أُرْسِلْنَآ إِلَىٰ قَوْمٍۢ مُّجْرِمِينَ﴿٣٢﴾
volume_up share
قَالُوا അവര്‍ പറഞ്ഞു إِنَّا أُرْسِلْنَا നിശ്ചയമായും ഞങ്ങള്‍ അയക്കപ്പെട്ടിരിക്കുന്നു إِلَىٰ قَوْمٍ ഒരു ജനതയിലേക്കു مُّجْرِمِينَ കുറ്റവാളി(തോന്നിയവാസി)കളായ
അവര്‍ പറഞ്ഞു : ‘ഞങ്ങള്‍ കുറ്റവാളികളായ ഒരു ജനതയിലേക്കു അയക്കപ്പെട്ടിരിക്കുന്നു;-
لِنُرْسِلَ عَلَيْهِمْ حِجَارَةًۭ مِّن طِينٍۢ﴿٣٣﴾
volume_up share
لِنُرْسِلَ ഞങ്ങള്‍അയക്കുവാന്‍(വിടുവാന്‍)വേണ്ടി عَلَيْهِمْ അവരുടെമേല്‍ حِجَارَةً കല്ലു مِّن طِينٍ കളിമണ്ണിനാലുള്ള
‘ഞങ്ങള്‍ അവരുടെമേല്‍ കളിമണ്ണുകൊണ്ടുള്ള കല്ലുകള്‍ വിടുവാന്‍വേണ്ടി;-
مُّسَوَّمَةً عِندَ رَبِّكَ لِلْمُسْرِفِينَ﴿٣٤﴾
volume_up share
مُّسَوَّمَةً അടയാളപ്പെടുത്തപ്പെട്ട عِندَ رَبِّكَ നിന്റെ റബ്ബിന്റെ അടുക്കല്‍ لِلْمُسْرِفِينَ അതിരു വിട്ടവര്‍ക്കു
അതിരുകവിഞ്ഞ ആളുകള്‍ക്കായി നിന്റെ റബ്ബിന്റെ അടുക്കല്‍ അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളതായ (കല്ലുകള്‍).’
തഫ്സീർ : 32-34
View   
فَأَخْرَجْنَا مَن كَانَ فِيهَا مِنَ ٱلْمُؤْمِنِينَ﴿٣٥﴾
volume_up share
فَأَخْرَجْنَا എന്നിട്ടു നാം പുറത്താക്കി, വെളിയിലാക്കി مَن كَانَ ഉണ്ടായിരുന്നവരെ فِيهَا അതില്‍ مِنَ الْمُؤْمِنِينَ സത്യവിശ്വാസികളില്‍ നിന്നു
അങ്ങനെ, അവിടത്തില്‍ സത്യവിശ്വാസികളില്‍ പെട്ടവരായി ഉണ്ടായിരുന്നവരെ (മുഴുവനും) നാം പുറത്താക്കി (രക്ഷപ്പെടുത്തി)
فَمَا وَجَدْنَا فِيهَا غَيْرَ بَيْتٍۢ مِّنَ ٱلْمُسْلِمِينَ﴿٣٦﴾
volume_up share
فَمَا وَجَدْنَا എന്നാല്‍ നാം കണ്ടെത്തിയില്ല فِيهَا അതില്‍ غَيْرَ بَيْتٍ ഒരു വീടല്ലാതെ مِّنَ الْمُسْلِمِينَ മുസ്‌ലിംകളില്‍ നിന്നുള്ള
എന്നാല്‍ ‘മുസ്‌ലിം’കളില്‍ നിന്നുമുള്ള ഒരു വീടല്ലാതെ അവിടത്തില്‍ നാം കണ്ടെത്തിയില്ല.
وَتَرَكْنَا فِيهَآ ءَايَةًۭ لِّلَّذِينَ يَخَافُونَ ٱلْعَذَابَ ٱلْأَلِيمَ﴿٣٧﴾
volume_up share
وَتَرَكْنَا فِيهَا അതില്‍ നാം വിടുക (അവശേഷിപ്പിക്കുക)യും ചെയ്തു آيَةً ഒരു ദൃഷ്ടാന്തം, അടയാളം لِّلَّذِينَ يَخَافُونَ പേടിക്കുന്നവര്‍ക്കു الْعَذَابَ الْأَلِيمَ വേദനയേറിയ ശിക്ഷ
വേദനയേറിയ ശിക്ഷയെ ഭയപ്പെടുന്നവര്‍ക്കു ഒരു ദൃഷ്ടാന്തം നാം അതില്‍ അവശേഷിപ്പിക്കുകയും ചെയ്തു.
തഫ്സീർ : 35-37
View   
وَفِى مُوسَىٰٓ إِذْ أَرْسَلْنَـٰهُ إِلَىٰ فِرْعَوْنَ بِسُلْطَـٰنٍۢ مُّبِينٍۢ﴿٣٨﴾
volume_up share
وَفِي مُوسَىٰ മൂസായിലുമുണ്ടു إِذْ أَرْسَلْنَاهُ അദ്ദേഹത്തെ നാം അയച്ച സന്ദര്‍ഭം إِلَىٰ فِرْعَوْنَ ഫിര്‍ഔന്റെ അടുക്കലേക്കു بِسُلْطَانٍ (അധികൃത)ലക്ഷ്യവുമായി, പ്രമാണത്തോടെ مُّبِينٍ സ്പഷ്ടമായ
മൂസായിലുമുണ്ടു (ദൃഷ്ടാന്തം). അതായതു, സ്പഷ്ടമായ (അധികൃത) ലക്ഷ്യത്തോടുകൂടി നാം അദ്ദേഹത്തെ ഫിര്‍ഔന്റെ അടുക്കലേക്കു അയച്ച സന്ദര്‍ഭം.
فَتَوَلَّىٰ بِرُكْنِهِۦ وَقَالَ سَـٰحِرٌ أَوْ مَجْنُونٌۭ﴿٣٩﴾
volume_up share
فَتَوَلَّىٰ എന്നിട്ടവന്‍ പിന്തിരിഞ്ഞു, തിരിഞ്ഞുപോയി بِرُكْنِهِ അവന്റെ ഘടകവുമായി, പാര്‍ശ്വത്തോടെ, ശക്തിയുമായി وَقَالَ പറയുകയും ചെയ്തു سَاحِرٌ ഒരു ജാലവിദ്യക്കാരന്‍ أَوْ مَجْنُونٌ അല്ലെങ്കില്‍ ഭ്രാന്തന്‍ (എന്നു)
എന്നിട്ടു അവന്‍ അവന്റെ (ശക്തി ) ഘടകവുമായി തിരിഞ്ഞുകളഞ്ഞു. അവന്‍ പറയുകയും ചെയ്തു : ‘(മൂസാ) ഒരു ജാലവിദ്യക്കാരനാണ്, അല്ലെങ്കില്‍ ഒരു ഭ്രാന്തനാണു എന്നു.
فَأَخَذْنَـٰهُ وَجُنُودَهُۥ فَنَبَذْنَـٰهُمْ فِى ٱلْيَمِّ وَهُوَ مُلِيمٌۭ﴿٤٠﴾
volume_up share
فَأَخَذْنَاهُ അപ്പോള്‍ (അതിനാല്‍) അവനെ നാം പിടിച്ചു وَجُنُودَهُ അവന്റെ സൈന്യങ്ങളെയും, പട്ടാളത്തെയും فَنَبَذْنَاهُمْ എന്നിട്ടവരെ നാം ഇട്ടു, എറിഞ്ഞു فِي الْيَمِّ സമുദ്രത്തില്‍ وَهُوَ അവന്‍, അവനാകട്ടെ مُلِيمٌ ആക്ഷേപാര്‍ഹനാണു (താനും)
അതിനാല്‍, അവനെയും, അവന്റെ സൈന്യങ്ങളെയും നാം പിടിച്ചു അവരെ സമുദ്രത്തില്‍ എറിഞ്ഞു. അവന്‍, ആക്ഷേപാര്‍ഹന്‍ (അഥവാ ആക്ഷേപകരമായതു പ്രവര്‍ത്തിച്ചവന്‍) ആയിരുന്നുതാനും.
തഫ്സീർ : 38-40
View   
وَفِى عَادٍ إِذْ أَرْسَلْنَا عَلَيْهِمُ ٱلرِّيحَ ٱلْعَقِيمَ﴿٤١﴾
volume_up share
وَفِي عَادٍ ആദിലുമുണ്ട് إِذْ أَرْسَلْنَا നാം അയച്ച സന്ദര്‍ഭം عَلَيْهِمُ അവരില്‍ لرِّيحَ കാറ്റിനെ الْعَقِيمَ വന്ധ്യയായ (ഗുണകരമല്ലാത്ത, നാശകരമായ)
‘ആദ്’ (ജനതയി) ലുമുണ്ടു (ദൃഷ്ടാന്തം). അതായതു, അവരില്‍ വന്ധ്യയായ [ഒട്ടും ഗുണകരമല്ലാത്ത] കാറ്റിനെ അയച്ച സന്ദര്‍ഭം.
مَا تَذَرُ مِن شَىْءٍ أَتَتْ عَلَيْهِ إِلَّا جَعَلَتْهُ كَٱلرَّمِيمِ﴿٤٢﴾
volume_up share
مَا تَذَرُ അതു വിട്ടിരുന്നില്ല مِن شَيْءٍ ഒരു വസ്തുവെയും أَتَتْ അതു ചെന്നതായ عَلَيْهِ അതില്‍, അതിന്മേല്‍ إِلَّا جَعَلَتْهُ അതിനെ ആക്കാതെ كَالرَّمِيمِ തുരുമ്പു(പഴകിദ്രവിച്ച വസ്തു) പോലെ
അതു ഏതൊരു വസ്തുവില്‍ ചെന്നെത്തിയോ അതിനെ (പഴകി ദ്രവിച്ച) തുരുമ്പുപോലെ ആക്കാതെ അതു വിട്ടുകളഞ്ഞിരുന്നില്ല.
وَفِى ثَمُودَ إِذْ قِيلَ لَهُمْ تَمَتَّعُوا۟ حَتَّىٰ حِينٍۢ﴿٤٣﴾
volume_up share
وَفِي ثَمُودَ ഥമൂദിലുമുണ്ട് إِذْ قِيلَ لَهُمْ അവരോടു പറയപ്പെട്ട സന്ദര്‍ഭം تَمَتَّعُوا നിങ്ങള്‍ സുഖഭോഗമെടുക്കുവിന്‍, സുഖിക്കുവിന്‍ حَتَّىٰ حِينٍ ഒരു സമയംവരേക്കു
‘ഥമൂദ്’ (ജനതയി)ലുമുണ്ട് (ദൃഷ്ടാന്തം). അതായത്, ‘ഒരു സമയംവരേക്കു നിങ്ങള്‍ സുഖഭോഗമെടുത്തുകൊള്ളുവിന്‍’ എന്നു അവരോടു പറയപ്പെട്ട സന്ദര്‍ഭം.
فَعَتَوْا۟ عَنْ أَمْرِ رَبِّهِمْ فَأَخَذَتْهُمُ ٱلصَّـٰعِقَةُ وَهُمْ يَنظُرُونَ﴿٤٤﴾
volume_up share
فَعَتَوْا എന്നിട്ടവര്‍ ധിക്കരിച്ചു, ഗര്‍വ്വ്‌ കാട്ടി عَنْ أَمْرِ رَبِّهِمْ തങ്ങളുടെ റബ്ബിന്റെകല്‍പന വിട്ടു فَأَخَذَتْهُمُ അതിനാല്‍, (അപ്പോള്‍)അവരെ പിടിച്ചു, പിടികൂടി الصَّاعِقَةُ ഇടിത്തീ (ഘോരശബ്ദം) وَهُمْ അവര്‍ يَنظُرُونَ നോക്കിക്കൊണ്ടിരിക്കെ, നോക്കുന്നുണ്ടായിരുന്നു
എന്നിട്ടു അവര്‍, തങ്ങളുടെ റബ്ബിന്റെ കല്‍പന വിട്ടേച്ചു ധിക്കരിച്ചു. അതിനാല്‍, അവര്‍ നോക്കിക്കൊണ്ടിരിക്കവെ അവരെ ഇടിത്തീ പിടികൂടി.
فَمَا ٱسْتَطَـٰعُوا۟ مِن قِيَامٍۢ وَمَا كَانُوا۟ مُنتَصِرِينَ﴿٤٥﴾
volume_up share
فَمَا اسْتَطَاعُوا അപ്പോള്‍ അവര്‍ക്കു കഴിവുണ്ടായില്ല مِن قِيَامٍ എഴുന്നേല്‍ക്കുന്നതിനു وَمَا كَانُوا അവരായതുമില്ല مُنتَصِرِينَ രക്ഷാനടപടി എടുക്കുന്നവര്‍, സ്വയം രക്ഷപ്പെടുന്നവര്‍
അപ്പോള്‍ അവര്‍ക്കു എഴുന്നേല്‍ക്കുവാന്‍ [രക്ഷപ്പെടുവാന്‍] കഴിവുണ്ടായില്ല; അവര്‍ (സ്വയം) രക്ഷാനടപടിയെടുക്കുന്നവരായതുമില്ല.
وَقَوْمَ نُوحٍۢ مِّن قَبْلُ ۖ إِنَّهُمْ كَانُوا۟ قَوْمًۭا فَـٰسِقِينَ﴿٤٦﴾
volume_up share
وَقَوْمَ نُوحٍ നൂഹിന്റെ ജനതയും مِّن قَبْلُ മുമ്പു إِنَّهُمْ كَانُوا നിശ്ചയമായും അവരായിരുന്നു قَوْمًا ഒരു ജനത فَاسِقِينَ ദുര്‍ന്നടപ്പുകാരായ, തോന്നിയവാസികളായ
മുമ്പ് നൂഹിന്റെ ജനതയെയുംതന്നെ ( നശിപ്പിക്കയുണ്ടായി). നിശ്ചയമായും അവര്‍ ദുര്‍നടപ്പുകാരായ ഒരു ജനതയായിരുന്നു.
തഫ്സീർ : 41-46
View   
وَٱلسَّمَآءَ بَنَيْنَـٰهَا بِأَيْي۟دٍۢ وَإِنَّا لَمُوسِعُونَ﴿٤٧﴾
volume_up share
وَالسَّمَاءَ ആകാശത്തെ بَنَيْنَاهَا നാമതിനെ സ്ഥാപിച്ചിരിക്കുന്നു بِأَيْدٍ കരങ്ങളാൽ (ശക്തിയോടെ) وَإِنَّا നിശ്ചയമായും നാം لَمُوسِعُونَ (വിപുലമായ)കഴിവുള്ളവര്‍ തന്നെ, വിശാലപ്പെടുത്തുന്ന
ആകാശമാകട്ടെ, നാമതിനെ (ശക്തിയും വൈദഗ്ദ്ധ്യവുമാകുന്ന) കരങ്ങളാല്‍ സ്ഥാപിച്ചിരിക്കുന്നു. നാം വിപുലമായ കഴിവുള്ളവര്‍ തന്നെയാണുതാനും
وَٱلْأَرْضَ فَرَشْنَـٰهَا فَنِعْمَ ٱلْمَـٰهِدُونَ﴿٤٨﴾
volume_up share
وَالْأَرْضَ ഭൂമിയെ فَرَشْنَاهَا നാമതിനെ വിരിച്ചു, വിരിപ്പാക്കി فَنِعْمَ അപ്പോൾ വളരെ നന്നായിരിക്കുന്നു الْمَاهِدُونَ വിതാനിച്ചവര്‍, (തൊട്ടിലാക്കി) സൌകര്യപ്പെടുത്തിയവര്‍
ഭൂമിയാകട്ടെ, നാമതിനെ (പരത്തി) വിരിച്ചിരിക്കുന്നു. അപ്പോള്‍ ആ (വിരിപ്പു) വിതാനിച്ചവര്‍ വളരെ നന്നായിട്ടുണ്ടു!
وَمِن كُلِّ شَىْءٍ خَلَقْنَا زَوْجَيْنِ لَعَلَّكُمْ تَذَكَّرُونَ﴿٤٩﴾
volume_up share
وَمِن كُلِّ شَيْءٍ എല്ലാ വസ്തുക്കളില്‍നിന്നും خَلَقْنَا നാം സൃഷ്ടിച്ചിരിക്കുന്നു زَوْجَيْنِ രണ്ടു ഇണകളെ لَعَلَّكُمْ നിങ്ങളായേക്കാം, ആകുവാന്‍വേണ്ടി تَذَكَّرُونَ ഉറ്റാലോചിക്കും, ഓര്‍മ്മിക്കും
എല്ലാ വസ്തുക്കളില്‍നിന്നും തന്നെ, രണ്ടു ഇണകളെ നാം സൃഷ്ടിച്ചിരിക്കുന്നു; നിങ്ങള്‍ ഉറ്റാലോചിക്കുവാൻ വേണ്ടി.
فَفِرُّوٓا۟ إِلَى ٱللَّهِ ۖ إِنِّى لَكُم مِّنْهُ نَذِيرٌۭ مُّبِينٌۭ﴿٥٠﴾
volume_up share
فَفِرُّوا ആകയാല്‍ നിങ്ങൾ ഓടിച്ചെല്ലുക(അഭയം തേടുക) إِلَى اللَّـهِ അല്ലാഹുവിങ്കലേക്കു إِنِّي لَكُم നിശ്ചയമായും ഞാൻ നിങ്ങള്‍ക്കു مِّنْهُ അവങ്കൽ നിന്നു نَذِيرٌ مُّبِينٌ സ്പഷ്ടമായ താക്കീതുകാരനാണ്
(പറയുക: ) ആകയാല്‍ നിങ്ങൾ അല്ലാഹുവിങ്കലേക്കു (അഭയാര്‍ത്ഥം) ഓടിചെല്ലുവിന്‍. നിശ്ചയമായും ഞാന്‍, നിങ്ങള്‍ക്കു അവന്റെ അടുക്കല്‍നിന്നു സ്പഷ്ടമായ ഒരു താക്കീതുകാരനാകുന്നു.
وَلَا تَجْعَلُوا۟ مَعَ ٱللَّهِ إِلَـٰهًا ءَاخَرَ ۖ إِنِّى لَكُم مِّنْهُ نَذِيرٌۭ مُّبِينٌۭ﴿٥١﴾
volume_up share
وَلَا تَجْعَلُوا നിങ്ങള്‍ ആക്കരുതു, ഏര്‍പ്പെടുത്തരുതു مَعَ اللَّـهِ അല്ലാഹുവോടൊപ്പം, കൂടെ إِلَـٰهًا آخَرَ വേറെ ആരാധ്യനെ إِنِّي لَكُم നിശ്ചയമായും ഞാന്‍ നിങ്ങള്‍ക്കു مِّنْهُ അവങ്കല്‍നിന്നു نَذِيرٌ مُّبِينٌ സ്പഷ്ടമായ തക്കീതുകാരനാണ്
അല്ലാഹുവിനോടൊപ്പം മറ്റൊരു ആരാധ്യനെ നിങ്ങൾ ഏര്‍പ്പെടുത്തുകയും ചെയ്യരുത്. നിശ്ചയമായും ഞാന്‍, നിങ്ങള്‍ക്കു അവന്റെ അടുക്കല്‍നിന്നു സ്പഷ്ടമായ ഒരു താക്കീതുകാരനാകുന്നു.
തഫ്സീർ : 47-51
View   
كَذَٰلِكَ مَآ أَتَى ٱلَّذِينَ مِن قَبْلِهِم مِّن رَّسُولٍ إِلَّا قَالُوا۟ سَاحِرٌ أَوْ مَجْنُونٌ﴿٥٢﴾
volume_up share
كَذَٰلِكَ അതുപോലെ, അപ്രകാരം مَا أَتَى ചെന്നിട്ടില്ല الَّذِينَ مِن قَبْلِهِم അവരുടെ മുമ്പുള്ളവര്‍ക്കു مِّن رَّسُولٍ ഒരു റസൂലും إِلَّا قَالُوا അവർ പറയാതെ سَاحِرٌ ജാലവിദ്യക്കാരനാണു أَوْ مَجْنُونٌ അല്ലെങ്കിൽ ഭ്രാന്തനാണു (എന്നു)
അപ്രകാരം (തന്നെ ) ഇവരുടെ മുമ്പുള്ളവര്‍ക്കു ഒരു റസൂലും തന്നെ വരികയുണ്ടായില്ല ‘(ഇവന്‍) ഒരു ജാലവിദ്യക്കാരനാണ്, അല്ലെങ്കില്‍ ഭ്രാന്തനാണ്’ എന്നു അവര്‍ പറയാതെ!
أَتَوَاصَوْا۟ بِهِۦ ۚ بَلْ هُمْ قَوْمٌۭ طَاغُونَ﴿٥٣﴾
volume_up share
أَتَوَاصَوْا അവരന്യോന്യം ഒസ്യത്ത് (ഉപദേശം, നിര്‍ദ്ദേശം) നല്‍കിയിരിക്കുന്നുവോ بِهِ ഇതിനെപ്പറ്റി بَلْ هُمْ എങ്കിലും അവർ قَوْمٌ ഒരു ജനതയാണ്, ജനങ്ങളാണ് طَاغُونَ അതിക്രമികളായ, ധിക്കാരികളായ
ഇതിനെപ്പറ്റി അവർ അന്യോന്യം ഒസ്യത്ത് (അഥവാ സദുപദേശം) ചെയ്തിരിക്കുകയാണോ?! (ഇല്ല) എങ്കിലും അവര്‍ അതിക്രമികളായ ജനങ്ങളാകുന്നു.
فَتَوَلَّ عَنْهُمْ فَمَآ أَنتَ بِمَلُومٍۢ﴿٥٤﴾
volume_up share
فَتَوَلَّ ആകയാല്‍ നീ തിരിഞ്ഞുപോരുക, വിട്ടുമാറുക عَنْهُمْ അവരില്‍നിന്നു, അവരെവിട്ടു فَمَا أَنتَ എന്നാല്‍ നീ അല്ല بِمَلُومٍ ആക്ഷേപിക്കപ്പെട്ടവൻ
ആകയാല്‍, നീ അവരില്‍നിന്നു (തിരിഞ്ഞു )മാറിക്കൊള്ളുക. എന്നാല്‍, നീ ആക്ഷേപിക്കപ്പെടുന്നവനല്ല.
وَذَكِّرْ فَإِنَّ ٱلذِّكْرَىٰ تَنفَعُ ٱلْمُؤْمِنِينَ﴿٥٥﴾
volume_up share
وَذَكِّرْ ഓര്‍മ്മിപ്പിക്കുക(ഉപദേശിക്കുക)യും ചെയ്യുക فَإِنَّ الذِّكْرَىٰ നിശ്ചയമായും ഓര്‍മ്മിപ്പിക്കല്‍, ഉപദേശം تَنفَعُ ഉപകരിക്കും, ഫലം ചെയ്യും الْمُؤْمِنِينَ സത്യവിശ്വാസികള്‍ക്കു
(ഉപദേശം നല്‍കി)ഓര്‍മിപ്പിക്കുകയും ചെയ്യുക.നിശ്ചയമായും ഓര്‍മിപ്പിക്കൽ [ഉപദേശം] സത്യവിശ്വാസികള്‍ക്കു ഫലം ചെയ്യും.
തഫ്സീർ : 52-55
View   
وَمَا خَلَقْتُ ٱلْجِنَّ وَٱلْإِنسَ إِلَّا لِيَعْبُدُونِ﴿٥٦﴾
volume_up share
وَمَا خَلَقْتُ ഞാന്‍ സൃഷ്ടിച്ചിട്ടില്ല الْجِنَّ ജിന്നിനെ (ഭൂതവര്‍ഗ്ഗത്തെ) وَالْإِنسَ ഇന്‍സിനെ(മനുഷ്യവര്‍ഗ്ഗത്തെ)യും إِلَّا لِيَعْبُدُونِ അവരെന്നെ ആരാധിക്കുവാനല്ലാതെ
ജിന്നിനെയും, മനുഷ്യനെയും അവർ എന്നെ ആരാധിക്കുവാൻ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല.
مَآ أُرِيدُ مِنْهُم مِّن رِّزْقٍۢ وَمَآ أُرِيدُ أَن يُطْعِمُونِ﴿٥٧﴾
volume_up share
مَا أُرِيدُ ഞാന്‍ ഉദ്ദേശിക്കുന്നില്ല, ആവശ്യപ്പെടുന്നില്ല مِنْهُم അവരില്‍നിന്നു مِّن رِّزْقٍ ഒരു ഉപജീവനവും, ആഹാരവും وَمَا أُرِيدُ ഞാന്‍ ഉദ്ദേശിക്കുന്നുമില്ല أَن يُطْعِمُونِ അവരെനിക്കു ഭക്ഷണം നല്‍കുവാൻ
അവരില്‍നിന്നു യാതൊരു ഉപജീവനവും ഞാൻ ഉദ്ദേശിക്കുന്നില്ല. അവര്‍ എനിക്കു ഭക്ഷണം നല്‍കുവാനും ഞാൻ ഉദ്ദേശിക്കുന്നില്ല.
إِنَّ ٱللَّهَ هُوَ ٱلرَّزَّاقُ ذُو ٱلْقُوَّةِ ٱلْمَتِينُ﴿٥٨﴾
volume_up share
إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു هُوَ അവന്‍ തന്നെ الرَّزَّاقُ ഉപജീവനം (ആഹാരം) നല്‍കുന്നവൻ ذُو الْقُوَّةِ ശക്തിയുള്ളവൻ الْمَتِينُ ബലപ്പെട്ടവന്‍, ബലവത്തായവൻ
നിശ്ചയമായും അല്ലാഹു തന്നെയാണ് ഉപജീവനം നല്‍കുന്നവൻ, ശക്തിയുള്ളവൻ, ബലവത്തായുള്ളവന്‍.
തഫ്സീർ : 56-58
View   
فَإِنَّ لِلَّذِينَ ظَلَمُوا۟ ذَنُوبًۭا مِّثْلَ ذَنُوبِ أَصْحَـٰبِهِمْ فَلَا يَسْتَعْجِلُونِ﴿٥٩﴾
volume_up share
فَإِنَّ لِلَّذِينَ എന്നാല്‍ നിശ്ചയമായും യാതൊരു കൂട്ടര്‍ക്കുണ്ടു ظَلَمُوا അക്രമം ചെയ്ത ذَنُوبًا വെള്ളപ്പാത്രം, കൊട്ടകോരി (പങ്കു, വിഹിതം) مِّثْلَ ذَنُوبِ വെള്ളപ്പാത്രം (വിഹിതം) പോലെ أَصْحَابِهِمْ അവരുടെ ആള്‍ക്കാരുടെ (കൂട്ടാളികളുടെ) فَلَا يَسْتَعْجِلُونِ അതിനാല്‍ അവർ എന്നോടു ധൃതി കൂട്ടാതിരിക്കട്ടെ
എന്നാല്‍, അക്രമം പ്രവര്‍ത്തിച്ചവര്‍ക്കു നിശ്ചയമായും തങ്ങളുടെ കൂട്ടാളികളുടെ വിഹിതം പോലെയുള്ള വിഹിതം ഉണ്ട്. അതിനാല്‍, എന്നോടവര്‍ ധൃതികൂട്ടാതിരിക്കട്ടെ!
فَوَيْلٌۭ لِّلَّذِينَ كَفَرُوا۟ مِن يَوْمِهِمُ ٱلَّذِى يُوعَدُونَ﴿٦٠﴾
volume_up share
فَوَيْلٌ അപ്പോള്‍ നാശം, കഷ്ടം لِّلَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ക്കു مِن يَوْمِهِمُ അവരുടെ ദിവസം നിമിത്തം, ദിവസത്താല്‍ الَّذِي يُوعَدُونَ അവരോടു വാഗ്ദത്തം (താക്കീതു) ചെയ്യപ്പെടുന്നതായ
അപ്പോള്‍, അവിശ്വസിച്ചവര്‍ക്കു തങ്ങളോടു വാഗ്ദത്തം (അഥവാ താക്കീതു)ചെയ്യപ്പെടുന്ന (ആ) ദിവസം നിമിത്തം നാശം!
തഫ്സീർ : 59-60
View   
52.അത്ത്വൂര്‍


بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
وَٱلطُّورِ﴿١﴾
share
وَالطُّورِ പര്‍വ്വതം തന്നെയാണ
(ആ) പര്‍വ്വതം തന്നെയാണ (സത്യം) !
وَكِتَـٰبٍۢ مَّسْطُورٍۢ﴿٢﴾
share
وَكِتَابٍ ഗ്രന്ഥവും തന്നെയാണ مَّسْطُورٍ വരിയാക്കപ്പെട്ട, എഴുതപ്പെട്ട, മപ്പെടുത്തപ്പെട്ട
വരിയായി (ക്രമീകരിച്ച്) എഴുതപ്പെട്ട ഗ്രന്ഥം തന്നെയാണ (സത്യം) !
فِى رَقٍّۢ مَّنشُورٍۢ﴿٣﴾
share
فِي رَقٍّ തോലില്‍, താളില്‍ مَّنشُورٍ വിരുത്തപ്പെട്ട, തുറക്കപ്പെട്ട
(അതേ, തുറന്നു) വിരുത്തിവെക്കപ്പെട്ട തോലില്‍ (എഴുതപ്പെട്ട ഗ്രന്ഥം).
وَٱلْبَيْتِ ٱلْمَعْمُورِ﴿٤﴾
share
وَالْبَيْتِ മന്ദിരവും (വീടും) തന്നെയാണ الْمَعْمُورِ പെരുമാറപ്പെടുന്ന നിത്യോപയോഗമുള്ള)
(നിത്യം) ആള്‍പെരുമാറ്റമുള്ള മന്ദിരം തന്നെയാണ (സത്യം) !
وَٱلسَّقْفِ ٱلْمَرْفُوعِ﴿٥﴾
share
وَالسَّقْفِ മേല്‍പുരയുമാണ الْمَرْفُوعِ ഉയര്‍ത്തപ്പെട്ട
ഉയര്‍ത്തപ്പെട്ട മേല്‍പ്പുര തന്നെയാണ (സത്യം) !
وَٱلْبَحْرِ ٱلْمَسْجُورِ﴿٦﴾
share
وَالْبَحْرِ സമുദ്രവുമാണ الْمَسْجُورِ നിറക്കപ്പെട്ട (നിറഞ്ഞ), ജ്വലിപ്പിക്കപ്പെട്ട)
നിറഞ്ഞ (മഹാ) സമുദ്രം തന്നെയാണ (സത്യം) !
إِنَّ عَذَابَ رَبِّكَ لَوَٰقِعٌۭ﴿٧﴾
share
إِنَّ عَذَابَ നിശ്ചയമായും ശിക്ഷ رَبِّكَ നിന്‍റെ റബ്ബിന്‍റെ لَوَاقِعٌ സംഭവിക്കുന്ന (ഉണ്ടാകുന്ന)തു തന്നെ
നിശ്ചയമായും, നിന്‍റെ റബ്ബിന്‍റെ ശിക്ഷ സംഭവിക്കുന്നതു തന്നെ.
مَّا لَهُۥ مِن دَافِعٍۢ﴿٨﴾
share
مَّا لَهُ അതിന്നില്ല مِن دَافِعٍ തടുക്കണ (തടയുന്ന) ഒന്നും (ഒരു തടവും)
അതിനു യാതൊരു തടവുമില്ല.
തഫ്സീർ : 1-8
View   
يَوْمَ تَمُورُ ٱلسَّمَآءُ مَوْرًۭا﴿٩﴾
share
يَوْمَ تَمُورُ വിറകൊള്ളുക (പ്രകമ്പിക്കുന്ന-ക്ഷോഭിക്കുന്ന) ദിവസം السَّمَاءُ ആകാശം مَوْرًا ഒരു വിറകൊള്ളല്‍...
ആകാശം ഒരു (ശക്തിയായ) പ്രകമ്പനം പ്രകമ്പിക്കുന്ന ദിവസം!-
وَتَسِيرُ ٱلْجِبَالُ سَيْرًۭا﴿١٠﴾
share
وَتَسِيرُ ചലിക്കുക (നടക്കുക, സഞ്ചരിക്കുക)യും ചെയ്യുന്ന الْجِبَالُ മലകള്‍
മലകള്‍ ഒരു (ശക്തിയായ) സഞ്ചാരം സഞ്ചരിക്കുകയും ചെയ്യുന്ന (ദിവസം)! [അന്നാണ് അതു സംഭവിക്കുക].
തഫ്സീർ : 9-10
View   
فَوَيْلٌۭ يَوْمَئِذٍۢ لِّلْمُكَذِّبِينَ﴿١١﴾
share
فَوَيْلٌ അപ്പോള്‍ നാശം يَوْمَئِذٍ ആ ദിവസം لِّلْمُكَذِّبِينَ വ്യാജമാക്കുന്നവര്‍ക്കാണ്
എന്നാല്‍, വ്യാജമാ (ക്കി നിഷേധി)ക്കുന്നവര്‍ക്കത്രെ അന്നത്തെ ദിവസം (വമ്പിച്ച) നാശം.
ٱلَّذِينَ هُمْ فِى خَوْضٍۢ يَلْعَبُونَ﴿١٢﴾
share
الَّذِينَ യാതൊരു കൂട്ടര്‍ക്കു هُمْ അവര്‍ فِي خَوْضٍ അനാവശ്യത്തില്‍ (മുഴുകിക്കൊണ്ടു) يَلْعَبُونَ കളിച്ചുകൊണ്ടിരിക്കുന്ന
അതായതു, അനാവശ്യത്തില്‍ (മുഴുകി) കളിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക്
يَوْمَ يُدَعُّونَ إِلَىٰ نَارِ جَهَنَّمَ دَعًّا﴿١٣﴾
share
يَوْمَ يُدَعُّونَ അവര്‍ തള്ളപ്പെടുന്ന ദിവസം إِلَىٰ نَارِ جَهَنَّمَ ജഹന്നമി (നരകത്തി) ന്‍റെ അഗ്നിയിലേക്കു دَعًّا ഒരു തള്ളല്‍
(അതേ) നരകാഗ്നിയിലേക്ക് അവരെ (ഊക്കോടെ) ഒരു പിടിച്ചുതള്ളല്‍ തള്ളപ്പെടുന്ന ദിവസം!
هَـٰذِهِ ٱلنَّارُ ٱلَّتِى كُنتُم بِهَا تُكَذِّبُونَ﴿١٤﴾
share
هَـٰذِهِ النَّارُ ഇതു അഗ്നിയാണ്, നരകമത്രെ الَّتِي كُنتُم നിങ്ങള്‍ ആയിരുന്നതായ بِهَا അതിനെ تُكَذِّبُونَ കളവാക്കും, വ്യാജമാക്കും
(പറയപ്പെടും:) "ഇതു നിങ്ങള്‍ വ്യാജമാക്കിയിരുന്നതായ ആ നരകമത്രെ.
أَفَسِحْرٌ هَـٰذَآ أَمْ أَنتُمْ لَا تُبْصِرُونَ﴿١٥﴾
share
أَفَسِحْرٌ അപ്പോള്‍ ജാലമാണോ, മായയോ هَـٰذَا ഇതു أَمْ أَنتُمْ അതല്ല നിങ്ങള്‍ ആണോ لَا تُبْصِرُونَ നിങ്ങള്‍ കാണാതെ, കാണുന്നില്ല (എന്നോ)
"അപ്പോള്‍, ഇതു ജാലമാണോ? ! അതല്ല, നിങ്ങള്‍ കാണുന്നില്ല എന്നുണ്ടോ ? !
ٱصْلَوْهَا فَٱصْبِرُوٓا۟ أَوْ لَا تَصْبِرُوا۟ سَوَآءٌ عَلَيْكُمْ ۖ إِنَّمَا تُجْزَوْنَ مَا كُنتُمْ تَعْمَلُونَ﴿١٦﴾
share
اصْلَوْهَا നിങ്ങളതില്‍ പ്രവേശിക്കുക, ചൂടേല്‍ക്കുക, കരിയുക فَاصْبِرُوا എന്നിട്ടു ക്ഷമിക്കുക أَوْ لَا تَصْبِرُوا അല്ലെങ്കില്‍ ക്ഷമിക്കാതിരിക്കുക سَوَاءٌ സമമാണ്, ഒരുപോലെയാണ് عَلَيْكُمْ നിങ്ങള്‍ക്കു, നിങ്ങളില്‍ إِنَّمَا تُجْزَوْنَ നിശ്ചയമായും നിങ്ങള്‍ക്കു പ്രതിഫലം നല്‍കപ്പെടുന്നുള്ളൂ مَا كُنتُمْ നിങ്ങളായിരുന്നതിനു (മാത്രം) تَعْمَلُونَ പ്രവര്‍ത്തിക്കും
"നിങ്ങളതില്‍ കടന്നു കരിയുവിന്‍ ! എന്നിട്ടു നിങ്ങള്‍ ക്ഷമിച്ചുകൊള്ളുക; അല്ലെങ്കില്‍ ക്ഷമിക്കാതിരിക്കുക; (രണ്ടും) നിങ്ങള്‍ക്കു സമമത്രെ. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനു മാത്രമാണു നിങ്ങള്‍ക്കു പ്രതിഫലം നല്‍കപ്പെടുന്നത്."
തഫ്സീർ : 11-16
View   
إِنَّ ٱلْمُتَّقِينَ فِى جَنَّـٰتٍۢ وَنَعِيمٍۢ﴿١٧﴾
share
إِنَّ الْمُتَّقِينَ നിശ്ചയമായും ഭയഭക്തന്മാര്‍, സൂക്ഷമതയുള്ളവര്‍ فِي جَنَّاتٍ തോപ്പുകളില്‍ (സ്വര്‍ഗ്ഗങ്ങളില്‍) ആയിരിക്കും وَنَعِيمٍ സുഖാനുഗ്രഹത്തിലും
നിശ്ചയമായും, ഭയഭക്തന്മാര്‍ (സ്വര്‍ഗ്ഗ) തോപ്പുകളിലും. സുഖാനുഗ്രഹങ്ങളിലുമായിരിക്കു;-
فَـٰكِهِينَ بِمَآ ءَاتَىٰهُمْ رَبُّهُمْ وَوَقَىٰهُمْ رَبُّهُمْ عَذَابَ ٱلْجَحِيمِ﴿١٨﴾
share
فَاكِهِينَ സുഖം അനുഭവിക്കുന്നവരായി بِمَا آتَاهُمْ അവര്‍ക്കു നല്‍കിയതുകൊണ്ടു رَبُّهُمْ അവരുടെ റബ്ബ് وَوَقَاهُمْ അവരെ (അവര്‍ക്കു) കാത്തുകൊടുക്കുകയും ചെയ്യും رَبُّهُمْ അവരുടെ റബ്ബ് عَذَابَ الْجَحِيمِ ജ്വലിക്കുന്ന നരകത്തിന്‍റെ ശിക്ഷയെ
അവരുടെ റബ്ബ് അവര്‍ക്കു നല്‍കിയതില്‍ സുഖമാസ്വദിച്ചുകൊണ്ട്. അവര്‍ക്കു തങ്ങളുടെ റബ്ബ് കത്തിജ്വലിക്കുന്ന (നരക) ശിക്ഷ കാത്തുകൊടുക്കുകയും ചെയ്യുന്നതാണ്.
كُلُوا۟ وَٱشْرَبُوا۟ هَنِيٓـًٔۢا بِمَا كُنتُمْ تَعْمَلُونَ﴿١٩﴾
share
كُلُوا തിന്നുവിന്‍ وَاشْرَبُوا കുടിക്കയും ചെയ്യുവിന്‍ هَنِيئًا മംഗളമായിട്ടു, ആമോദത്തോടെ بِمَا كُنتُمْ നിങ്ങളായിരുന്നതുകൊണ്ട് تَعْمَلُونَ പ്രവര്‍ത്തിക്കുക
(പറയപ്പെടും:) "നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതുനിമിത്തം നിങ്ങള്‍ മംഗളമായി തിന്നുകയും, കുടിക്കുകയും ചെയ്തുകൊള്ളുക !
مُتَّكِـِٔينَ عَلَىٰ سُرُرٍۢ مَّصْفُوفَةٍۢ ۖ وَزَوَّجْنَـٰهُم بِحُورٍ عِينٍۢ﴿٢٠﴾
share
مُتَّكِئِينَ ചാരിയിരുന്നുകൊണ്ടു عَلَىٰ سُرُرٍ കട്ടിലുക(പര്യങ്കങ്ങ)ളില്‍ مَّصْفُوفَةٍ നിരത്തപ്പെട്ട, വരിയായി വെക്കപ്പെട്ട وَزَوَّجْنَاهُم അവര്‍ക്കു നാം ഇണചേര്‍ത്തു (ഇണയാക്കി) കൊടുക്കയും ചെയ്യും بِحُورٍ സുന്ദരികളായ തരുണീമണികളെ, വെള്ള മെയ്യാമണികളെ عِينٍ വിശാലനേത്രകളായ
വരിവരിയാ(യി നിരത്തി വെ)ക്കപ്പെട്ട പര്യങ്കങ്ങളില്‍ ചാരിയിരുന്നു കൊണ്ടായിരിക്കും (അവര്‍). വിശാല നേത്രകളായ വെള്ള മെയ്യാമണികളെ അവര്‍ക്കു നാം ഇണ ചേര്‍ത്തു കൊടുക്കുകയും ചെയ്യും.
തഫ്സീർ : 17-20
View   
وَٱلَّذِينَ ءَامَنُوا۟ وَٱتَّبَعَتْهُمْ ذُرِّيَّتُهُم بِإِيمَـٰنٍ أَلْحَقْنَا بِهِمْ ذُرِّيَّتَهُمْ وَمَآ أَلَتْنَـٰهُم مِّنْ عَمَلِهِم مِّن شَىْءٍۢ ۚ كُلُّ ٱمْرِئٍۭ بِمَا كَسَبَ رَهِينٌۭ﴿٢١﴾
share
وَالَّذِينَ آمَنُوا വിശ്വസിച്ചവരാകട്ടെ وَاتَّبَعَتْهُمْ തങ്ങളെ പിന്തുടരുകയും ചെയ്തു ذُرِّيَّتُهُم തങ്ങളുടെ സന്താനങ്ങളെ بِإِيمَانٍ വിശ്വാസത്തില്‍, വിശ്വസിച്ചുകൊണ്ടു أَلْحَقْنَا بِهِمْ അവരോടു നാം ചേര്‍ക്കും ذُرِّيَّتَهُمْ അവരുടെ സന്താനങ്ങളെ وَمَا أَلَتْنَاهُم അവര്‍ക്കു നാം കുറവു വരുത്തു (നഷ്ടപ്പെടുത്തു) ന്നതല്ല مِّنْ عَمَلِهِم അവരുടെ കര്‍മ്മത്തില്‍ (പ്രവൃത്തിയില്‍) നിന്നു مِّن شَيْءٍ യാതൊന്നിനെയും كُلُّ امْرِئٍ എല്ലാ മനുഷ്യനും بِمَا كَسَبَ അവന്‍ സമ്പാദിച്ച (പ്രവര്‍ത്തിച്ച) തിന്നു رَهِينٌ പണയമാണ്, പണയം വെക്കപ്പെട്ടവനാണ്
തങ്ങള്‍ വിശ്വസിക്കുകയും തങ്ങളുടെ സന്താനങ്ങള്‍ സത്യവിശ്വാസത്തോടെ തങ്ങളെ പിന്തുടരുകയും ചെയ്തിട്ടുള്ളവരാകട്ടെ, അവരുടെ സന്താനങ്ങളെ അവരോടു നാം ചേര്‍ത്തു കൊടുക്കുന്നതുമാണ്. അവരുടെ കര്‍മ്മ (ഫല)ത്തില്‍നിന്ന് യാതൊന്നും തന്നെ നാം അവര്‍ക്കു കുറവുവരുത്തുന്നതുമല്ല. എല്ലാ (ഓരോ) മനുഷ്യനും താന്‍ സമ്പാദിച്ചുണ്ടാക്കിയതിനു പണയമാകുന്നു.
തഫ്സീർ : 21-21
View   
وَأَمْدَدْنَـٰهُم بِفَـٰكِهَةٍۢ وَلَحْمٍۢ مِّمَّا يَشْتَهُونَ﴿٢٢﴾
share
وَأَمْدَدْنَاهُم അവര്‍ക്കു നാം അയച്ചു (ഇഷ്ടംപോലെ) കൊടുക്കും بِفَاكِهَةٍ പഴവര്‍ഗ്ഗത്തെ وَلَحْمٍ മാംസവും مِّمَّا يَشْتَهُونَ അവര്‍ ആശിക്കുന്ന (ഇച്ഛിിക്കുന്ന) തില്‍ നിന്നു
അവര്‍ ആശിക്കുന്നതില്‍നിന്നുള്ള പഴവര്‍ഗ്ഗവും, മാംസവും അവര്‍ക്കു നാം (യഥേഷ്ടം) അയച്ചിട്ടു കൊടുക്കുകയും ചെയ്യുന്നതാണ്.
يَتَنَـٰزَعُونَ فِيهَا كَأْسًۭا لَّا لَغْوٌۭ فِيهَا وَلَا تَأْثِيمٌۭ﴿٢٣﴾
share
يَتَنَازَعُونَ അവര്‍ അന്യോന്യം പിടികൂടും. (കൈമാറിക്കൊണ്ടിരിക്കും) فِيهَا അതില്‍, അവിടത്തില്‍ كَأْسًا (നിറ) കോപ്പ, കോപ്പക്ക്‌ لَّا لَغْوٌ അനാവശ്യം ഇല്ല فِيهَا അതില്‍ وَلَا تَأْثِيمٌ കുറ്റകരവുമില്ല, പാപമുണ്ടാക്കലുമില്ല
(മദ്യം നിറക്കപ്പെട്ട) കോപ്പക്ക് അവിടെ അവര്‍ പിടികൂടി (കൈമാറി) ക്കൊണ്ടിരിക്കും. യാതൊരു അനാവശ്യവും അതിലില്ല; കുറ്റകരമായുള്ളതും ഇല്ല.
وَيَطُوفُ عَلَيْهِمْ غِلْمَانٌۭ لَّهُمْ كَأَنَّهُمْ لُؤْلُؤٌۭ مَّكْنُونٌۭ﴿٢٤﴾
share
وَيَطُوفُ ചുറ്റിത്തിരിയുക (ചുറ്റിപ്പറ്റി നില്‍ക്കുക)യും ചെയ്യും عَلَيْهِمْ അവരില്‍ غِلْمَانٌ ബാലന്‍മാര്‍, ആണ്‍കുട്ടികള്‍ لَّهُمْ അവരുടെ, അവര്‍ക്കുവേണ്ടിയുള്ള كَأَنَّهُمْ അവരാണെന്നപോലെയിരിക്കും لُؤْلُؤٌ മുത്തു مَّكْنُونٌ (ചിപ്പിയില്‍) ഒളിച്ചു (സൂക്ഷിച്ചു) വെക്കപ്പെട്ട
അവര്‍ക്കുവേണ്ടിയുള്ള ബാലന്‍മാര്‍ അവരില്‍ ചുറ്റിത്തിരിഞ്ഞു (സേവനം ചെയ്തു) കൊണ്ടിരിക്കുന്നതാണ്. അവര്‍ ആ [ബാലന്മാര്‍] ഒളിച്ചുവെക്കപ്പെട്ട മുത്തെന്നപോലെയിരിക്കും!
തഫ്സീർ : 22-24
View   
وَأَقْبَلَ بَعْضُهُمْ عَلَىٰ بَعْضٍۢ يَتَسَآءَلُونَ﴿٢٥﴾
share
وَأَقْبَلَ മുന്നിടും, മുമ്പോട്ടുവരും, നേരിടും بَعْضُهُمْ അവരില്‍ ചിലര്‍ عَلَىٰ بَعْضٍ ചിലരുടെ നേരെ, ചിലരുടെമേല്‍ يَتَسَاءَلُونَ പരസ്പരം ചോദിച്ചുകൊണ്ടു
അവര്‍ പരസ്പരം (പലതും) ചോദിച്ചുകൊണ്ട് ചിലര്‍ ചിലരുടെ മുന്നിട്ടുവരും.
قَالُوٓا۟ إِنَّا كُنَّا قَبْلُ فِىٓ أَهْلِنَا مُشْفِقِينَ﴿٢٦﴾
share
قَالُوا അവര്‍ പറയും إِنَّا كُنَّا നിശ്ചയമായും നാമായിരുന്നു قَبْلُ മുമ്പു فِي أَهْلِنَا നമ്മുടെ കുടുംബത്തില്‍, സ്വന്തക്കാരിലായപ്പോള്‍ مُشْفِقِينَ ഭയപ്പെട്ടവര്‍, പേടിക്കുന്നവര്‍
അവര്‍ പറയും; "നാം, മുമ്പ് നമ്മുടെ കുടുംബത്തിലായിരിക്കെ ഭയപ്പെട്ടുകൊണ്ടിരിക്കുന്നവരായിരുന്നു.
فَمَنَّ ٱللَّهُ عَلَيْنَا وَوَقَىٰنَا عَذَابَ ٱلسَّمُومِ﴿٢٧﴾
share
فَمَنَّ اللَّـهُ അതിനാല്‍ (എന്നാല്‍) അല്ലാഹു ദാക്ഷിണ്യം (ദയവു, ഉപകാരം) ചെയ്തു عَلَيْنَا നമ്മുടെമേല്‍ وَوَقَانَا അവന്‍ നമ്മെ കാക്കുകയും ചെയ്തു عَذَابَ ശിക്ഷയെ, ശിക്ഷയില്‍നിന്നു السَّمُومِ സുഷിരങ്ങളില്‍കൂടി പ്രവേശിക്കുന്നതിന്‍റെ (അത്യുഷ്ണമായ അഗ്നിയുടെ)
"അതിനാല്‍ അല്ലാഹു നമ്മളില്‍ (ദയാ) ദാക്ഷിണ്യം ചെയ്തു; സുഷിരങ്ങളില്‍ കടന്നുചെല്ലുന്ന (അത്യുഷ്ണമായ) അഗ്നിശിക്ഷയില്‍ നിന്നു അവന്‍ നമ്മെ കാത്തുതരുകയും ചെയ്തു.
إِنَّا كُنَّا مِن قَبْلُ نَدْعُوهُ ۖ إِنَّهُۥ هُوَ ٱلْبَرُّ ٱلرَّحِيمُ﴿٢٨﴾
share
إِنَّا كُنَّا നാം ആയിരുന്നു مِن قَبْلُ മുമ്പ്, മുമ്പേ نَدْعُوهُ നാമവനെ വിളിച്ചിരുന്നു إِنَّهُ هُوَ നിശ്ചയമായും അവന്‍ തന്നെ الْبَرُّ പുണ്യം (ഗുണം, നന്മ) ചെയ്യുന്നവന്‍ الرَّحِيمُ കരുണാനിധിയായ
"നാം മുമ്പേ അവനെ (വിളിച്ചു) പ്രാര്‍ത്ഥിക്കുമായിരുന്നു. നിശ്ചയമായും, അവന്‍ തന്നെ പുണ്യം നല്‍കുന്നവനും, കരുണാനിധിയുമായുള്ളവന്‍".
തഫ്സീർ : 25-28
View   
فَذَكِّرْ فَمَآ أَنتَ بِنِعْمَتِ رَبِّكَ بِكَاهِنٍۢ وَلَا مَجْنُونٍ﴿٢٩﴾
share
فَذَكِّرْ ആകയാല്‍ നീ ഓര്‍മ്മിപ്പിക്കുക, ഉപദേശിക്കുക فَمَا أَنتَ എന്നാല്‍ നീ അല്ല بِنِعْمَتِ رَبِّكَ നിന്‍റെ റബ്ബിന്‍റെ അനുഗ്രഹം കൊണ്ടു بِكَاهِنٍ പ്രശ്നക്കാരന്‍ وَلَا مَجْنُونٍ ഭ്രാന്തനുമല്ല
ആകയാല്‍, (നബിയേ) നീ ഓര്‍മ്മിപ്പിക്കുക [ഉല്‍ബോധനം ചെയ്യുക]. എന്നാല്‍, നിന്‍റെ റബ്ബിന്‍റെ അനുഗ്രഹംകൊണ്ട് നീ ഒരു പ്രശ്നക്കാരനുമല്ല, ഭ്രാന്തനുമല്ല.
തഫ്സീർ : 29-29
View   
أَمْ يَقُولُونَ شَاعِرٌۭ نَّتَرَبَّصُ بِهِۦ رَيْبَ ٱلْمَنُونِ﴿٣٠﴾
share
أَمْ അതല്ല, അഥവാ, അല്ലെങ്കില്‍, ഒരു പക്ഷേ (ആണോ) يَقُولُونَ അവര്‍ പറയുന്നു (വോ) شَاعِرٌ കവിയാണ്‌ (എന്നു) نَّتَرَبَّصُ بِهِ അവനില്‍ നാം പ്രതീക്ഷിക്കുന്നു, നമ്മുക്കു കാത്തിരിക്കാം رَيْبَ ആശങ്കയെ (വിപത്തിനെ) الْمَنُونِ കാലത്തിന്‍റെ, മരണത്തിന്‍റെ
അതല്ല, അവര്‍ പറയുന്നുവോ: "(അവന്‍) ഒരു കവിയാണ്; അവനില്‍ കാല (വിപ) ത്തിന്‍റെ ആശങ്ക (ബാധിക്കുന്നതു) നമുക്കു കാത്തിരിക്കാം" എന്ന്?!
قُلْ تَرَبَّصُوا۟ فَإِنِّى مَعَكُم مِّنَ ٱلْمُتَرَبِّصِينَ﴿٣١﴾
share
قُلْ പറയുക تَرَبَّصُوا നിങ്ങള്‍ പ്രതീക്ഷിക്കു (കാത്തിരിക്കു)വിന്‍ فَإِنِّي مَعَكُم എന്നാല്‍ ഞാന്‍ നിങ്ങളൊന്നിച്ചു مِّنَ الْمُتَرَبِّصِينَ കാത്തിരിക്കുന്ന (പ്രതീക്ഷിക്കുന്ന) വരില്‍ പെട്ടവനാണ്
പറയുക: "നിങ്ങള്‍ കാത്തിരുന്നുകൊള്ളുവിന്‍!- എന്നാല്‍ നിശ്ചയമായും ഞാന്‍ നിങ്ങളോടൊപ്പം കാത്തിരിക്കുന്നവരില്‍ പെട്ടവനാണ്".
തഫ്സീർ : 30-31
View   
أَمْ تَأْمُرُهُمْ أَحْلَـٰمُهُم بِهَـٰذَآ ۚ أَمْ هُمْ قَوْمٌۭ طَاغُونَ﴿٣٢﴾
share
أَمْ تَأْمُرُهُمْ അതല്ല അവരോടു കല്‍പിക്കുന്നുവോ أَحْلَامُهُم അവരുടെ ബുദ്ധികള്‍ بِهَـٰذَا ഇതിനും, ഇതുകൊണ്ടു أَمْ هُمْ അതല്ല അവര്‍ قَوْمٌ طَاغُونَ അതിക്രമി (ധിക്കാരി)കളായ ഒരു ജനത (യാണോ)
അതല്ല, അവരുടെ ബുദ്ധികള്‍ അവരോടു ഇപ്രകാരം കല്‍പിക്കുകയാണോ?! അതല്ല, അവര്‍ ക്രമംതെറ്റിയ (ധിക്കാരികളായ) ഒരു ജനതയാണോ?!
أَمْ يَقُولُونَ تَقَوَّلَهُۥ ۚ بَل لَّا يُؤْمِنُونَ﴿٣٣﴾
share
أَمْ يَقُولُونَ അതല്ല അവര്‍ പറയുന്നുവോ تَقَوَّلَهُ അവന്‍ അതു (കെട്ടി) പറഞ്ഞുണ്ടാക്കി بَل പക്ഷേ, എങ്കിലും, എന്നാല്‍ لَّا يُؤْمِنُونَ അവര്‍ വിശ്വസിക്കുന്നില്ല
അതല്ല, അവര്‍ പറയുന്നുവോ : " അവനതു (സ്വയം കെട്ടി) പറഞ്ഞുണ്ടാക്കിയിരിക്കുകയാണ്" എന്ന് ?! പക്ഷേ, അവര്‍ വിശ്വസിക്കുന്നില്ല. [അതാണ്‌ ഇതിനൊക്കെ കാരണം.]
فَلْيَأْتُوا۟ بِحَدِيثٍۢ مِّثْلِهِۦٓ إِن كَانُوا۟ صَـٰدِقِينَ﴿٣٤﴾
share
فَلْيَأْتُوا എന്നാലവര്‍ വരട്ടെ بِحَدِيثٍ ഒരു വൃത്താന്തംകൊണ്ടു, വര്‍ത്തമാനവുമായി مِّثْلِهِ അതുപോലെയുള്ള إِن كَانُوا അവരാണെങ്കില്‍ صَادِقِينَ സത്യം പറയുന്നവര്‍
എന്നാല്‍, (അങ്ങിനെയാണെങ്കില്‍) ഇതുപോലുള്ള ഒരു വൃത്താന്തം അവര്‍ കൊണ്ടുവരട്ടെ. അവര്‍ സത്യവാന്മാരാണെങ്കില്‍!
തഫ്സീർ : 32-34
View   
أَمْ خُلِقُوا۟ مِنْ غَيْرِ شَىْءٍ أَمْ هُمُ ٱلْخَـٰلِقُونَ﴿٣٥﴾
share
أَمْ خُلِقُوا അതല്ല അവര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവോ مِنْ غَيْرِ شَيْءٍ യാതൊരു വസ്തുവുമില്ലാതെ أَمْ هُمُ അതല്ല അവരൊ الْخَالِقُونَ സൃഷ്ടാക്കള്‍
അതല്ല, യാതൊരു വസ്തുവും ഇല്ലാതെ, അവര്‍ (സ്വയം അങ്ങു) സൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ?! അതല്ല, അവര്‍ തന്നെയാണോ സൃഷ്ടാക്കള്‍?!
തഫ്സീർ : 35-35
View   
أَمْ خَلَقُوا۟ ٱلسَّمَـٰوَٰتِ وَٱلْأَرْضَ ۚ بَل لَّا يُوقِنُونَ﴿٣٦﴾
share
أَمْ خَلَقُوا അതല്ല അവര്‍ സൃഷ്ടിച്ചുവോ السَّمَاوَاتِ وَالْأَرْضَ ആകാശങ്ങളും ഭൂമിയും بَل പക്ഷേ لَّا يُوقِنُونَ അവര്‍ ഉറപ്പിക്കുന്നില്ല, ദൃഡമായി വിശ്വസിക്കുന്നില്ല
അതല്ല, ആകാശങ്ങളെയും, ഭൂമിയെയും അവര്‍ സൃഷ്ടിച്ചിരിക്കുകയാണോ?! പക്ഷേ, (അതൊന്നുമല്ല) അവര്‍ (ഒന്നും) ദൃഡമായി വിശ്വസിക്കുന്നില്ല.
أَمْ عِندَهُمْ خَزَآئِنُ رَبِّكَ أَمْ هُمُ ٱلْمُصَۣيْطِرُونَ﴿٣٧﴾
share
أَمْ عِندَهُمْ അതല്ല അവരുടെ അടുക്കലാണോ, പക്കലുണ്ടോ خَزَائِنُ ഭണ്ഡാരങ്ങള്‍, ഖജനാക്കള്‍ رَبِّكَ നിന്‍റെ റബ്ബിന്‍റെ أَمْ هُمُ അതല്ല അവരോ, അവരാണോ الْمُصَيْطِرُونَ അധികാരം നടത്തുന്നവര്‍, മികച്ചു നില്‍ക്കുന്നവര്‍
അതല്ല, നിന്‍റെ റബ്ബിന്‍റെ ഖജനാക്കള്‍ അവരുടെ പക്കലാണോ?! അതല്ല, അവരാണോ അധികാരം നടത്തുന്നവര്‍?!
തഫ്സീർ : 36-37
View   
أَمْ لَهُمْ سُلَّمٌۭ يَسْتَمِعُونَ فِيهِ ۖ فَلْيَأْتِ مُسْتَمِعُهُم بِسُلْطَـٰنٍۢ مُّبِينٍ﴿٣٨﴾
share
أَمْ لَهُمْ അതല്ല അവര്‍ക്കുണ്ടോ سُلَّمٌ വല്ല കോണിയും, ഏണി يَسْتَمِعُونَ അവര്‍ ചെവി (ശ്രദ്ധ) കൊടുത്തു കേള്‍ക്കും, കേള്‍ക്കാവുന്ന فِيهِ അതില്‍ (കേറിക്കൊണ്ടു) فَلْيَأْتِ എന്നാല്‍ വരട്ടെ مُسْتَمِعُهُم അവരില്‍ ചെവികൊടു(ത്തു കേള്‍) ക്കുന്നവന്‍ بِسُلْطَانٍ ഒരു (അധികൃതമായ) ലക്ഷ്യവും കൊണ്ടു, രേഖയുമായി مُّبِينٍ വ്യക്തമായ
അതല്ല, നിങ്ങള്‍ക്കു (കയറിച്ചെന്ന്) ചെവികൊടുത്തു കേള്‍ക്കാവുന്ന വല്ല കോണിയും അവര്‍ക്കുണ്ടോ?! എന്നാല്‍, അവരില്‍ ചെവികൊടുത്തു കേള്‍ക്കുന്നവന്‍ വ്യക്തമായ ഒരു (അധികൃത) ലക്ഷ്യം കൊണ്ടുവരട്ടെ!
തഫ്സീർ : 38-38
View   
أَمْ لَهُ ٱلْبَنَـٰتُ وَلَكُمُ ٱلْبَنُونَ﴿٣٩﴾
share
أَمْ لَهُ അതല്ല അവനാണോ, അവനുണ്ടോ الْبَنَاتُ പെണ്മക്കള്‍ وَلَكُمُ നിങ്ങള്‍ക്കു, നിങ്ങള്‍ക്കോ الْبَنُونَ ആണ്മക്കളും
അതല്ല, അവനു [അല്ലാഹുവിനു] പെണ്മക്കളും, നിങ്ങള്‍ക്കു ആണ്മക്കളുമാണോ ഉള്ളത്?!
തഫ്സീർ : 39-39
View   
أَمْ تَسْـَٔلُهُمْ أَجْرًۭا فَهُم مِّن مَّغْرَمٍۢ مُّثْقَلُونَ﴿٤٠﴾
share
أَمْ تَسْأَلُهُمْ അതല്ല നീ അവരോടു ചോദിക്കുന്നുവോ أَجْرًا വല്ല പ്രതിഫലവും فَهُم എന്നിട്ടു (അതിനാല്‍) അവര്‍ مِّن مَّغْرَمٍ കടബാധ്യതയില്‍ مُّثْقَلُونَ ഭാരപ്പെട്ടവരാകുന്നു (വോ)
അതല്ല, (നബിയേ) അവരോടു നീ വല്ല പ്രതിഫലവും ചോദിച്ചിട്ട് (അതുമൂലം) അവര്‍ കടബാധ്യതയാല്‍ ഭാരപ്പെട്ടിരിക്കുന്നവരാണോ?
തഫ്സീർ : 40-40
View   
أَمْ عِندَهُمُ ٱلْغَيْبُ فَهُمْ يَكْتُبُونَ﴿٤١﴾
share
أَمْ عِندَهُمُ അതല്ല അവരുടെ പക്കലുണ്ടോ الْغَيْبُ അദൃശ്യജ്ഞാനം , (മറഞ്ഞവിവരം) فَهُمْ എന്നിട്ടവര്‍ يَكْتُبُونَ എഴുതുക (യാണോ), എഴുതുന്നു(വോ)
അതല്ല, അദൃശ്യജ്ഞാനം അവരുടെ അടുക്കല്‍ ഉണ്ടായിട്ടു അവര്‍ (അതു) എഴുതുന്നുവോ?! അതനുസരിച്ചാണോ അവരുടെ ഈ പ്രവര്‍ത്തനങ്ങള്‍?!]
أَمْ يُرِيدُونَ كَيْدًۭا ۖ فَٱلَّذِينَ كَفَرُوا۟ هُمُ ٱلْمَكِيدُونَ﴿٤٢﴾
share
أَمْ يُرِيدُونَ അതല്ല അവര്‍ ഉദ്ദേശിക്കുന്നുവോ كَيْدًا വല്ല തന്ത്രവും, ഉപായവും, ചതിയും فَالَّذِينَ كَفَرُوا എന്നാല്‍ അവിശ്വസിച്ചിട്ടുള്ളവര്‍ هُمُ അവര്‍ തന്നെയാണ് الْمَكِيدُونَ തന്ത്രത്തിലകപ്പെടുന്നവര്‍ (തന്ത്രം പിണയുന്നവര്‍)
അതല്ല, അവര്‍ വല്ല തന്ത്രവും (നടത്തുവാന്‍) ഉദ്ദേശിക്കുന്നുവോ?! എന്നാല്‍, (ആ) അവിശ്വസിച്ചിട്ടുള്ളവര്‍ തന്നെയാണ് തത്രത്തിലകപ്പെടുന്നവര്‍.
തഫ്സീർ : 41-42
View   
أَمْ لَهُمْ إِلَـٰهٌ غَيْرُ ٱللَّهِ ۚ سُبْحَـٰنَ ٱللَّهِ عَمَّا يُشْرِكُونَ﴿٤٣﴾
share
أَمْ لَهُمْ അതല്ല അവര്‍ക്കുണ്ടോ إِلَـٰهٌ വല്ല ദൈവവും غَيْرُ اللَّـهِ അല്ലാഹു അല്ലാത്ത سُبْحَانَ اللَّـهِ അല്ലാഹു മഹാ പരിശുദ്ധന്‍ عَمَّا يُشْرِكُونَ അവര്‍ പങ്കു ചേര്‍ക്കുന്നതില്‍നിന്നു
അതല്ല, അവര്‍ക്കുണ്ടോ അല്ലാഹു അല്ലാത്ത വല്ല ആരാധ്യനും [ദൈവവും]?! (ഇല്ല-) അവര്‍ പങ്കുചേര്‍ക്കുന്നതില്‍നിന്നു അല്ലാഹു മഹാ പരിശുദ്ധന്‍!
തഫ്സീർ : 43-43
View   
وَإِن يَرَوْا۟ كِسْفًۭا مِّنَ ٱلسَّمَآءِ سَاقِطًۭا يَقُولُوا۟ سَحَابٌۭ مَّرْكُومٌۭ﴿٤٤﴾
share
وَإِن يَرَوْا അവര്‍ കാണുന്നതായാലും, കണ്ടാല്‍ كِسْفًا ഒരു കഷ്ണം, വല്ല കഷ്ണവും مِّنَ السَّمَاءِ ആകാശത്തുനിന്നു سَاقِطًا വീഴുന്നതായി, വീണതായി يَقُولُوا അവര്‍ പറയും سَحَابٌ മേഘം, മേഘമാണ്‌ مَّرْكُومٌ അട്ടിയാക്കപ്പെട്ട
ആകാശത്തുനിന്ന്‍ ഒരു കഷ്ണം വീഴുന്നതായി അവര്‍ (നേരില്‍) കാണുന്നതായാലും അവര്‍ പറയും : "അട്ടിയിടപ്പെട്ട മേഘമാണ്‌" എന്ന്!
തഫ്സീർ : 44-44
View   
فَذَرْهُمْ حَتَّىٰ يُلَـٰقُوا۟ يَوْمَهُمُ ٱلَّذِى فِيهِ يُصْعَقُونَ﴿٤٥﴾
share
فَذَرْهُمْ ആകയാല്‍ അവരെവിട്ടേക്കുക حَتَّىٰ يُلَاقُوا അവര്‍ കണ്ടുമുട്ടുന്നതുവരെ يَوْمَهُمُ الَّذِي അവരുടെ യാതൊരു ദിവസം فِيهِ അതില്‍ يُصْعَقُونَ അവര്‍ക്കു സ്തംഭനം ബാധിക്കും, അവര്‍ ബോധം കെടുത്തപ്പെടും, മരവിക്കും
ആകയാല്‍, (നബിയേ) അവര്‍ ബോധംകെട്ടു( അഥവാ മരണമടഞ്ഞു) പോകുന്ന ആ ദിവസവുമായി അവര്‍ കണ്ടുമുട്ടുന്നതുവരേക്കും അവരെ വിട്ടേക്കുക.
يَوْمَ لَا يُغْنِى عَنْهُمْ كَيْدُهُمْ شَيْـًۭٔا وَلَا هُمْ يُنصَرُونَ﴿٤٦﴾
share
يَوْمَ لَا يُغْنِي അതായതു ഉപകരിക്കാത്ത (പര്യാപ്തമാകാത്ത) ദിവസം عَنْهُمْ അവര്‍ക്കു كَيْدُهُمْ അവരുടെ തന്ത്രം شَيْئًا ഒട്ടും, യാതൊന്നും وَلَا هُمْ يُنصَرُونَ അവര്‍ സഹായിക്കപ്പെടുന്നതുമല്ല
അതായതു, അവരുടെ തന്ത്രം ഒട്ടുംതന്നെ അവര്‍ക്കു ഉപകരിക്കാത്ത, അവര്‍ സഹായിക്കപ്പെടുന്നതുമല്ലാത്ത (ആ) ദിവസം!
وَإِنَّ لِلَّذِينَ ظَلَمُوا۟ عَذَابًۭا دُونَ ذَٰلِكَ وَلَـٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ﴿٤٧﴾
share
وَإِنَّ لِلَّذِينَ നിശ്ചയമായും യാതൊരുവര്‍ക്കുണ്ട് ظَلَمُوا അക്രമം ചെയ്ത عَذَابًا ശിക്ഷ دُونَ ذَٰلِكَ അതു കൂടാതെ وَلَـٰكِنَّ أَكْثَرَهُمْ എങ്കിലും അവരില്‍ അധികവും لَا يَعْلَمُونَ അവര്‍ അറിയുന്നില്ല
അക്രമം പ്രവര്‍ത്തിച്ചവര്‍ക്കു നിശ്ചയമായും അതു കൂടാതെ (വേറെ)യും ശിക്ഷയുണ്ട്. എങ്കിലും, അവരില്‍ അധികമാളും അറിയുന്നില്ല.
തഫ്സീർ : 45-47
View   
وَٱصْبِرْ لِحُكْمِ رَبِّكَ فَإِنَّكَ بِأَعْيُنِنَا ۖ وَسَبِّحْ بِحَمْدِ رَبِّكَ حِينَ تَقُومُ﴿٤٨﴾
share
وَاصْبِرْ ക്ഷമിക്കുകയും ചെയ്യുക لِحُكْمِ رَبِّكَ നിന്‍റെ റബ്ബിന്‍റെ വിധിക്കു فَإِنَّكَ എന്നാല്‍ നിശ്ചയമായും നീ بِأَعْيُنِنَا നമ്മുടെ കണ്ണിലാണ് (ദൃഷ്ടിയിലാണ്)وَسَبِّحْ തസ്ബീഹു നടത്തുകയും ചെയ്യുക بِحَمْدِ رَبِّكَ നിന്‍റെ റബ്ബിനെ സ്തുതിച്ചുകൊണ്ടു حِينَ تَقُومُ നീ എഴുന്നേല്‍ക്കുമ്പോള്‍
(നബിയേ) നിന്‍റെ രക്ഷിതാവിന്‍റെ വിധിക്കു നീ ക്ഷമിച്ചുകൊള്ളുകയും ചെയ്യുക. നിശ്ചയമായും, നീ നമ്മുടെ ദൃഷ്ടിയിലാകുന്നു. [നിന്നെ നാം കാത്തുരക്ഷിക്കും.] നീ എഴുന്നേല്‍ക്കുന്ന സമയത്തു നിന്‍റെ രക്ഷിതാവിനെ സ്തുതിച്ചുകൊണ്ടു "തസ്ബീഹു" [സ്തോത്രകീര്‍ത്തനം] നടത്തുകയും ചെയ്യുക.
وَمِنَ ٱلَّيْلِ فَسَبِّحْهُ وَإِدْبَـٰرَ ٱلنُّجُومِ﴿٤٩﴾
share
وَمِنَ اللَّيْلِ രാത്രിയില്‍ നിന്നും فَسَبِّحْهُ നീ അവനു തസ്ബീഹു ചെയ്യുക وَإِدْبَارَ പിന്നോക്കം പോക്കിലും (പിന്നോക്കം വെക്കുമ്പോഴും) النُّجُومِ നക്ഷത്രങ്ങളുടെ
രാത്രിയില്‍ നിന്നും തന്നെ (കുറച്ചു സമയം) അവനു "തസ്ബീഹു" നടത്തുക; നക്ഷത്രങ്ങള്‍ പിന്നോക്കം വെക്കുമ്പോഴും (നടത്തണം).
തഫ്സീർ : 48-49
View   
53.അന്നജ്മ്


بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
وَٱلنَّجْمِ إِذَا هَوَىٰ﴿١﴾
share
وَالنَّجْمِ നക്ഷത്രം തന്നെയാണ് إِذَا هَوَىٰ അതു വീണു (താണു) വരുമ്പോള്‍, അസ്തമിച്ചാല്‍
നക്ഷത്രം തന്നെയാണ് സത്യം അതു താണു വരുമ്പോള്‍!
مَا ضَلَّ صَاحِبُكُمْ وَمَا غَوَىٰ﴿٢﴾
share
مَا ضَلَّ വഴിപിഴച്ചിട്ടില്ല صَاحِبُكُمْ നിങ്ങളുടെ ആള്‍ , കൂട്ടുകാരന്‍, ചങ്ങാതി وَمَا غَوَىٰ അബദ്ധം പിണഞ്ഞിട്ടു (തെറ്റുപറ്റിയിട്ടു) മില്ല
നിങ്ങളുടെ ആള്‍ [നബി] വഴിപിഴച്ചിട്ടില്ല; അദ്ദേഹത്തിനു അബദ്ധം പിണഞ്ഞിട്ടുമില്ല.
وَمَا يَنطِقُ عَنِ ٱلْهَوَىٰٓ﴿٣﴾
share
وَمَا يَنطِقُ അദ്ദേഹം സംസാരിക്കുക (മിണ്ടുക, മൊഴിയുക) യുമില്ല عَنِ الْهَوَىٰ ഇച്ഛയാല്‍, ഇച്ഛപ്രകാരം
അദ്ദേഹം (സ്വന്തം) ഇച്ഛപ്രകാരം സംസാരിക്കുകയുമില്ല.
إِنْ هُوَ إِلَّا وَحْىٌۭ يُوحَىٰ﴿٤﴾
share
إِنْ هُوَ അതല്ല إِلَّا وَحْيٌ വഹയല്ലാതെ يُوحَىٰ അദ്ദേഹത്തിനു വഹയു നല്‍കപ്പെടുന്ന
അതു, അദ്ദേഹത്തിനു നല്‍കപ്പെടുന്ന ‘വഹയു’ [ദൈവികബോധനം] അല്ലാതെ (മറ്റൊന്നും) അല്ല.
തഫ്സീർ : 1-4
View   
عَلَّمَهُۥ شَدِيدُ ٱلْقُوَىٰ﴿٥﴾
share
عَلَّمَهُ അദ്ദേഹത്തെ പഠിപ്പിച്ചു شَدِيدُ കഠിനമായവന്‍, ഊക്കന്‍, ശക്തന്‍ الْقُوَىٰ ശക്തികള്‍ (വന്‍ കഴിവു)
ശക്തിമത്തായ കഴിവുകളുള്ള ഒരാള്‍ അദ്ദേഹത്തെ പഠിപ്പിച്ചിരിക്കുകയാണ്; –
ذُو مِرَّةٍۢ فَٱسْتَوَىٰ﴿٦﴾
share
ذُو مِرَّةٍ ബലവാന്‍, ബുദ്ധിശക്തിയുള്ളവന്‍ فَاسْتَوَىٰ എന്നിട്ടു അദ്ദേഹം ശരിയായി നിലകൊണ്ടു
(അതെ) ബലവാനായുള്ള ഒരുവന്‍. അങ്ങനെ, അദ്ദേഹം ശരിക്കു നിലകൊണ്ടു. [സാക്ഷാല്‍ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു.]
وَهُوَ بِٱلْأُفُقِ ٱلْأَعْلَىٰ﴿٧﴾
share
وَهُوَ അദ്ദേഹമാകട്ടെ, അദ്ദേഹം بِالْأُفُقِ മണ്ഡല (ചക്രവാള)ത്തില്‍ ആയിരുന്നു, ബഹിര്‍ഭാഗത്തിലാണു الْأَعْلَىٰ ഉന്നതമായ
അദ്ദേഹമാകട്ടെ, ഉന്നതമായ (നഭോ) മണ്ഡലത്തിലുമായിരുന്നു.
തഫ്സീർ : 5-7
View   
ثُمَّ دَنَا فَتَدَلَّىٰ﴿٨﴾
share
ثُمَّ دَنَا പിന്നെ അദ്ദേഹം അടുത്തു فَتَدَلَّىٰ അങ്ങിനെ അടുത്തുകൂടി, കീഴ്പോട്ടു വന്നു
പിന്നീടു അദ്ദേഹം അടുത്തു; അങ്ങിനെ (കൂടുതല്‍) അടുത്തുവന്നു; –
فَكَانَ قَابَ قَوْسَيْنِ أَوْ أَدْنَىٰ﴿٩﴾
share
فَكَانَ എന്നിട്ടു ആയി قَابَ അളവില്‍, തോതു, ഞാണ്‍ (പോലെ) قَوْسَيْنِ രണ്ടു വില്ലിന്റെ أَوْ أَدْنَىٰ അല്ലെങ്കില്‍ കൂടുതല്‍ അടുത്തത്
എന്നിട്ട് രണ്ടു വില്ലിന്റെ അളവില്‍, അല്ലെങ്കില്‍ (അതിലും) കൂടുതല്‍ അടുപ്പമായിത്തീര്‍ന്നു.
തഫ്സീർ : 8-9
View   
فَأَوْحَىٰٓ إِلَىٰ عَبْدِهِۦ مَآ أَوْحَىٰ﴿١٠﴾
share
فَأَوْحَىٰ എന്നിട്ടു അദ്ദേഹം (അവന്‍) വഹയു നല്‍കി إِلَىٰ عَبْدِهِ അവന്റെ (തന്റെ) അടിയാന്നു مَا أَوْحَىٰ വഹയു നല്‍കിയതു
അങ്ങനെ, അദ്ദേഹം അവന്റെ (അല്ലാഹുവിന്റെ) അടിയാന്നു ‘വഹയു’[ബോധനം] നല്‍കിയതു (ഒക്കെ) നല്‍കി.
തഫ്സീർ : 10-10
View   
مَا كَذَبَ ٱلْفُؤَادُ مَا رَأَىٰٓ﴿١١﴾
share
مَا كَذَبَ കളവാക്കിയില്ല (നിഷേധിച്ചില്ല) الْفُؤَادُ ഹൃദയം مَا رَأَىٰ അതു (അദ്ദേഹം) കണ്ടതു
അദ്ദേഹം (നബി) കണ്ടതിനെ ഹൃദയം (നിഷേധിച്ചു) കളവാക്കിയില്ല.
أَفَتُمَـٰرُونَهُۥ عَلَىٰ مَا يَرَىٰ﴿١٢﴾
share
أَفَتُمَارُونَهُ എന്നിരിക്കെ നിങ്ങളദ്ദേഹത്തോടു തര്‍ക്കം നടത്തുകയോ, വഴക്കടിക്കുകയോ عَلَىٰ مَا يَرَىٰ അദ്ദേഹം കാണുന്നതിന്റെ പേരില്‍
എന്നിരിക്കെ, അദ്ദേഹം കാണുന്നതിന്റെ പേരില്‍ അദ്ധേഹത്തോടു നിങ്ങള്‍ (സംശയിച്ചു) തര്‍ക്കം നടത്തുകയോ?!
തഫ്സീർ : 11-12
View   
وَلَقَدْ رَءَاهُ نَزْلَةً أُخْرَىٰ﴿١٣﴾
share
وَلَقَدْ رَآهُ തീര്‍ച്ചയായും അദ്ദേഹം അദ്ദേഹത്തെ കണ്ടിട്ടുണ്ട് نَزْلَةً ഒരു പ്രാവശ്യം, ഒരു ഇറക്കത്തില്‍ (വരവില്‍) أُخْرَىٰ വേറെ, മറ്റൊരു
തീര്‍ച്ചയായും അദ്ദേഹം [നബി] വേറെ ഒരു പ്രാവശ്യത്തി (ലെ വരവി)ലും അദ്ദേഹത്തെ [ജിബ്‌രീലിനെ] കണ്ടിട്ടുണ്ട്;
عِندَ سِدْرَةِ ٱلْمُنتَهَىٰ﴿١٤﴾
share
عِندَ سِدْرَةِ ഇലന്തയുടെ അടുക്കല്‍ വെച്ചു الْمُنتَهَىٰ അറ്റത്തെ, ഒടുക്കത്തെ
‘സിദ് റത്തുല്‍ മുന്‍തഹാ’യുടെ [അറ്റത്തെ ഇലന്തമരത്തിന്റെ] അടുക്കല്‍ വെച്ച്.
عِندَهَا جَنَّةُ ٱلْمَأْوَىٰٓ﴿١٥﴾
share
عِندَهَا അതിന്നടുക്കലുണ്ടു, അടുക്കലാണ് جَنَّةُ الْمَأْوَىٰ ആവാസ (വാസസ്ഥല) ത്തിന്റെ സ്വര്‍ഗ്ഗം
അതിന്റെ അടുക്കലാണ് ആവാസത്തിന്റെ സ്വര്‍ഗ്ഗം.
إِذْ يَغْشَى ٱلسِّدْرَةَ مَا يَغْشَىٰ﴿١٦﴾
share
إِذْ يَغْشَى ആവരണം ചെയ്തിരുന്നപ്പോള്‍, മൂടിയ സന്ദര്‍ഭം السِّدْرَةَ ഇലന്തയെ مَا يَغْشَىٰ ആവരണം ചെയ്തതു, മൂടിയതു (ഒക്കെ)
അതായതു, (ആ) ഇലന്തമരത്തെ ആവരണം ചെയ്തതു (ഒക്കെ) ആവരണം ചെയ്തിരുന്നപ്പോള്‍. [അപ്പോഴാണതുണ്ടായത്.]
مَا زَاغَ ٱلْبَصَرُ وَمَا طَغَىٰ﴿١٧﴾
share
مَا زَاغَ തെറ്റിയിട്ടില്ല, വക്രത ബാധിച്ചില്ല الْبَصَرُ കണ്ണു, കാഴ്ച്ച, ദൃഷ്ടി وَمَا طَغَىٰ ക്രമം വിട്ടതുമില്ല, അതിക്രമിച്ചിട്ടുമില്ല
(നബിക്കു) കാഴ്ച തെറ്റിപ്പോയില്ല; അതു ക്രമം വിട്ടതുമില്ല.
لَقَدْ رَأَىٰ مِنْ ءَايَـٰتِ رَبِّهِ ٱلْكُبْرَىٰٓ﴿١٨﴾
share
لَقَدْ رَأَىٰ തീര്‍ച്ചയായും അദ്ദേഹം കണ്ടിട്ടുണ്ട് مِنْ آيَاتِ ദൃഷ്ടാന്തങ്ങളില്‍ നിന്നു رَبِّهِ തന്റെ റബ്ബിന്റെ الْكُبْرَىٰ അതിമഹത്തായ, ഏറ്റം വലുതായ
തീര്‍ച്ചയായും അദ്ദേഹത്തിന്റെ റബ്ബിന്റെ അതിമഹത്തായ ദൃഷ്ടാന്തങ്ങളില്‍ നിന്നും (പലതും) അദ്ദേഹം കാണുകയുണ്ടായി.
തഫ്സീർ : 13-18
View   
أَفَرَءَيْتُمُ ٱللَّـٰتَ وَٱلْعُزَّىٰ﴿١٩﴾
share
أَفَرَأَيْتُمُ എന്നാല്‍ (എന്നിരിക്കെ) നിങ്ങള്‍ കണ്ടുവോ اللَّاتَ ‘ലാത്ത’യെ وَالْعُزَّىٰ ‘ഉസ്സാ’യെയും
എന്നാല്‍, നിങ്ങള്‍ കണ്ടുവോ ‘ലാത്ത’യെയും ‘ഉസ്സാ’യെയും.
وَمَنَوٰةَ ٱلثَّالِثَةَ ٱلْأُخْرَىٰٓ﴿٢٠﴾
share
وَمَنَاةَ ‘മനാത്തി’നെയും الثَّالِثَةَ മൂന്നാമത്തേതായ الْأُخْرَىٰ മറ്റേ, വേറെ
മറ്റേ മൂന്നാമത്തേതായ ‘മനാത്തി’നെയും?!
തഫ്സീർ : 19-20
View   
أَلَكُمُ ٱلذَّكَرُ وَلَهُ ٱلْأُنثَىٰ﴿٢١﴾
share
أَلَكُمُ നിങ്ങള്‍ക്കോ الذَّكَرُ ആണ് وَلَهُ അവനു الْأُنثَىٰ പെണ്ണും
നിങ്ങള്‍ക്ക് ആണും, അവനു (അല്ലാഹുവിനു) പെണ്ണുമോ?!
تِلْكَ إِذًۭا قِسْمَةٌۭ ضِيزَىٰٓ﴿٢٢﴾
share
تِلْكَ അതു إِذًا അപ്പോള്‍, എന്നാല്‍, അങ്ങിനെയെങ്കില്‍ قِسْمَةٌ ഒരോഹരിയാണ്, പങ്കാണ് ضِيزَىٰ നീതികെട്ട, അക്രമപരമായ
അതു – എന്നാല്‍ (അങ്ങിനെയാണെങ്കില്‍) – നീതികെട്ട ഒരു ഓഹരിയത്രെ!
തഫ്സീർ : 21-22
View   
إِنْ هِىَ إِلَّآ أَسْمَآءٌۭ سَمَّيْتُمُوهَآ أَنتُمْ وَءَابَآؤُكُم مَّآ أَنزَلَ ٱللَّهُ بِهَا مِن سُلْطَـٰنٍ ۚ إِن يَتَّبِعُونَ إِلَّا ٱلظَّنَّ وَمَا تَهْوَى ٱلْأَنفُسُ ۖ وَلَقَدْ جَآءَهُم مِّن رَّبِّهِمُ ٱلْهُدَىٰٓ﴿٢٣﴾
share
إِنْ هِيَ അവയല്ല إِلَّا أَسْمَاءٌ ചില പേരുകളല്ലാതെ سَمَّيْتُمُوهَا നിങ്ങളവക്കു നാമകരണം ചെയ്തു, പേരുവെച്ചതായ أَنتُمْ وَآبَاؤُكُم നിങ്ങളും നിങ്ങളുടെ പിതാക്കളും مَّا أَنزَلَ اللَّـهُ അല്ലാഹു ഇറക്കിയിട്ടില്ല, അവതരിപ്പിച്ചിട്ടില്ല بِهَا അതിനു, അതിനെപ്പറ്റി مِن سُلْطَانٍ ഒരു അധികൃതലക്ഷ്യവും, പ്രമാണവും إِن يَتَّبِعُونَ അവര്‍ പിന്‍പറ്റുന്നില്ല إِلَّا الظَّنَّ ഊഹത്തെയല്ലാതെ وَمَا تَهْوَى ഇച്ഛിക്കുന്നതിനെയും الْأَنفُسُ മനസ്സുകള്‍ وَلَقَدْ جَاءَهُم തീര്‍ച്ചയായും അവര്‍ക്കു വന്നിട്ടുമുണ്ട് مِّن رَّبِّهِمُ അവരുടെ റബ്ബിങ്കല്‍ നിന്നു الْهُدَىٰ നേര്‍മ്മാര്‍ഗ്ഗം, മാര്‍ഗ്ഗദര്‍ശനം
അവ, നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്ത ചില പേരുകളല്ലാതെ (മറ്റൊന്നും) അല്ല; അവയെപ്പറ്റി അല്ലാഹു യാതൊരു അധികൃതലക്ഷ്യവും അവതരിപ്പിച്ചിട്ടില്ല. അവര്‍ [ആ മുശ് രിക്കുകള്‍] ഊഹത്തെയും, (സ്വന്തം)മനസ്സുകള്‍ ഇച്ഛിക്കുന്നതിനെയുമല്ലാതെ പിന്‍പറ്റുന്നില്ല. (വാസ്‌തവത്തില്‍) തങ്ങളുടെ റബ്ബിങ്കല്‍ നിന്ന്‍ അവര്‍ക്കു നേര്‍മ്മാര്‍ഗ്ഗം വന്നിട്ടു ണ്ടുതാനും. [എന്നിട്ടും അവര്‍ അവയെ കൈവിടുന്നില്ല!]
أَمْ لِلْإِنسَـٰنِ مَا تَمَنَّىٰ﴿٢٤﴾
share
أَمْ لِلْإِنسَانِ അതല്ല മനുഷ്യനുണ്ടോ مَا تَمَنَّىٰ അവന്‍ വ്യാമോഹിച്ചതു, കൊതിച്ചതു
അതല്ല, മനുഷ്യന് അവന്‍ വ്യാമോഹിക്കുന്നതു (ഒക്കെ) ഉണ്ടെന്നോ?!
فَلِلَّهِ ٱلْـَٔاخِرَةُ وَٱلْأُولَىٰ﴿٢٥﴾
share
فَلِلَّـهِ എന്നാല്‍ അല്ലാഹുവിനാണ് الْآخِرَةُ അവസാനത്തെ (പര) ലോകം وَالْأُولَىٰ ആദ്യത്തെ (ഇഹ) ലോകവും
എന്നാല്‍, അല്ലാഹുവിന്റെതാണ് പരലോകവും, ആദ്യലോക [ഇഹലോക]വും.
തഫ്സീർ : 23-25
View   
وَكَم مِّن مَّلَكٍۢ فِى ٱلسَّمَـٰوَٰتِ لَا تُغْنِى شَفَـٰعَتُهُمْ شَيْـًٔا إِلَّا مِنۢ بَعْدِ أَن يَأْذَنَ ٱللَّهُ لِمَن يَشَآءُ وَيَرْضَىٰٓ﴿٢٦﴾
share
وَكَم എത്രയോ ഉണ്ട്, എത്രയാണുള്ളതു مِّن مَّلَكٍ മലക്കുകളായിട്ടു فِي السَّمَاوَاتِ ആകാശങ്ങളില്‍ لَا تُغْنِي ഉപകരിക്കയില്ല, പര്യാപ്തമാകയില്ല شَفَاعَتُهُمْ അവരുടെ ശുപാര്‍ശ شَيْئًا യാതൊന്നും, ഒട്ടും إِلَّا مِن بَعْدِ ശേഷമല്ലാതെ أَن يَأْذَنَ അനുവാദം കൊടുക്കുന്നതിനു اللَّـهُ അല്ലാഹു لِمَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു وَيَرْضَىٰ അവന്‍ തൃപ്തിപ്പെടുകയും ചെയ്യുന്ന
ആകാശങ്ങളില്‍ എത്രയോ മലക്കുകളുണ്ടു, അവരുടെ ശുപാര്‍ശ ഒട്ടും തന്നെ ഉപകരിക്കുകയില്ല. അല്ലാഹു ഉദ്ദേശിക്കുകയും തൃപ്തിപ്പെടുകയും ചെയ്യുന്നവര്‍ക്കു (ശുപാര്‍ശ ചെയ്യുവാന്‍) അവന്‍ അനുവാദം നല്‍കിയതിനു ശേഷമല്ലാതെ.
തഫ്സീർ : 26-26
View   
إِنَّ ٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ لَيُسَمُّونَ ٱلْمَلَـٰٓئِكَةَ تَسْمِيَةَ ٱلْأُنثَىٰ﴿٢٧﴾
share
إِنَّ الَّذِينَ നിശ്ചയമായും ഒരുകൂട്ടര്‍ لَا يُؤْمِنُونَ വിശ്വസിക്കാത്ത بِالْآخِرَةِ പരലോകത്തില്‍ لَيُسَمُّونَ അവര്‍ നാമകരണം ചെയ്യുന്നു, പേരു വെക്കുന്നു الْمَلَائِكَةَ മലക്കുകള്‍ക്കു تَسْمِيَةَ الْأُنثَىٰ പെണ്ണിന്റെ നാമകരണം, പെണ്ണിനു പേരുവെക്കുന്ന പ്രകാരം
നിശ്ചയമായും, പരലോകത്തില്‍ വിശ്വസിക്കാത്തവര്‍, പെണ്‍വര്‍ഗ്ഗത്തിന്റെ നാമകരണം (പോലെ) മലക്കുകള്‍ക്കു നാമകരണം ചെയ്തുവരുന്നു.
وَمَا لَهُم بِهِۦ مِنْ عِلْمٍ ۖ إِن يَتَّبِعُونَ إِلَّا ٱلظَّنَّ ۖ وَإِنَّ ٱلظَّنَّ لَا يُغْنِى مِنَ ٱلْحَقِّ شَيْـًۭٔا﴿٢٨﴾
share
وَمَا لَهُم അവര്‍ക്കു ഇല്ലതാനും بِهِ അതിനെപ്പറ്റി مِنْ عِلْمٍ ഒരറിവും إِن يَتَّبِعُونَ അവര്‍ പിന്‍പറ്റുന്നില്ല إِلَّا الظَّنَّ ഊഹത്തെയല്ലാതെ وَإِنَّ الظَّنَّ നിശ്ചയമായും ഊഹമാകട്ടെ لَا يُغْنِي പര്യാപ്തമാക്കുകയില്ല (ഉപകരിക്കയില്ല) مِنَ الْحَقِّ യഥാര്‍ത്ഥത്തെ സംബന്ധിച്ചു, കാര്യത്തിനു شَيْئًا ഒന്നും, യാതൊന്നും
അവര്‍ക്കു അതിനെപ്പറ്റി യാതൊരു അറിവും ഇല്ലതാനും, അവര്‍ ഊഹത്തെയല്ലാതെ പിന്‍പറ്റുന്നില്ല. ഊഹമാകട്ടെ, നിശ്ചയമായും യഥാര്‍ത്ഥത്തെ സംബന്ധിച്ചു ഒട്ടും തന്നെ ഉപകരിക്കുന്നതുമല്ല.
തഫ്സീർ : 27-28
View   
فَأَعْرِضْ عَن مَّن تَوَلَّىٰ عَن ذِكْرِنَا وَلَمْ يُرِدْ إِلَّا ٱلْحَيَوٰةَ ٱلدُّنْيَا﴿٢٩﴾
share
فَأَعْرِضْ എന്നാല്‍ (ആകയാല്‍) നീ വിട്ടു (ഒഴിഞ്ഞു) മാറുക عَن مَّن تَوَلَّىٰ തിരിഞ്ഞു പോയവരില്‍ നിന്നു عَن ذِكْرِنَا നമ്മുടെ സ്മരണ(ഓര്‍മ്മ) യില്‍ നിന്നു وَلَمْ يُرِدْ ഉദ്ദേശിക്കുകയും ചെയ്യാത്ത إِلَّا الْحَيَاةَ ജീവിതമല്ലാതെ الدُّنْيَا ഐഹികമായ, ഇഹത്തിലെ
(നബിയേ) എന്നാല്‍, നമ്മുടെ സ്മരണ വിട്ടു തിരിഞ്ഞു കളയുകയും, ഐഹികജീവിതമല്ലാതെ ഉദ്ദേശം വെക്കാതിരിക്കുകയും ചെയ്യുന്നവരില്‍ നിന്നു നീ ഒഴിഞ്ഞു മാറിക്കൊള്ളുക.
ذَٰلِكَ مَبْلَغُهُم مِّنَ ٱلْعِلْمِ ۚ إِنَّ رَبَّكَ هُوَ أَعْلَمُ بِمَن ضَلَّ عَن سَبِيلِهِۦ وَهُوَ أَعْلَمُ بِمَنِ ٱهْتَدَىٰ﴿٣٠﴾
share
ذَٰلِكَ അതു مَبْلَغُهُم അവര്‍ എത്തിച്ചേര്‍ന്നതാണ്, അവരുടെ ആകെത്തുകയാണ് مِّنَ الْعِلْمِ അറിവില്‍ നിന്നു إِنَّ رَبَّكَ നിശ്ചയമായും നിന്റെ റബ്ബ് هُوَ أَعْلَمُ അവനത്രെ കൂടുതല്‍ (നല്ലവണ്ണം) അറിയുന്നവന്‍ بِمَن ضَلَّ തെറ്റിയ (പിഴച്ച) വരെപ്പറ്റി عَن سَبِيلِهِ തന്റെ മാര്‍ഗ്ഗം വിട്ടു وَهُوَ أَعْلَمُ അവന്‍ തന്നെ കൂടുതല്‍ അറിയുന്നവന്‍ بِمَنِ اهْتَدَىٰ നേര്‍മ്മാര്‍ഗ്ഗം പ്രാപിച്ചവരെപ്പറ്റി
അതു, അറിവില്‍ നിന്നുള്ള അവരുടെ ആകെത്തുകയത്രെ. നിശ്ചയമായും, നിന്റെ റബ്ബ് തന്നെയാണ് അവന്റെ മാര്‍ഗ്ഗം വിട്ട് തെറ്റിപ്പോയവരെക്കുറിച്ചു കൂടുതല്‍ അറിയുന്നവന്‍. നേര്‍മ്മാര്‍ഗ്ഗം പ്രാപിച്ചവരെപ്പറ്റി കൂടുതല്‍ അറിയുന്നവനും അവനത്രെ.
തഫ്സീർ : 29-30
View   
وَلِلَّهِ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ لِيَجْزِىَ ٱلَّذِينَ أَسَـٰٓـُٔوا۟ بِمَا عَمِلُوا۟ وَيَجْزِىَ ٱلَّذِينَ أَحْسَنُوا۟ بِٱلْحُسْنَى﴿٣١﴾
share
وَلِلَّـهِ അല്ലാഹുവിനാണ്, അല്ലാഹുവിന്റെതാണ് مَا فِي السَّمَاوَاتِ ആകാശങ്ങളിലുള്ളതു وَمَا فِي الْأَرْضِ ഭൂമിയിലുള്ളതും لِيَجْزِيَ അവന്‍ പ്രതിഫലം നല്‍കുവാന്‍വേണ്ടി الَّذِينَ أَسَاءُوا തിന്‍മ ചെയ്തവര്‍ക്കു بِمَا عَمِلُوا അവര്‍ പ്രവര്‍ത്തിച്ചതനുസരിച്ചു, പ്രവര്‍ത്തിച്ചതിനു وَيَجْزِيَ പ്രതിഫലം നല്‍കുവാനും الَّذِينَ أَحْسَنُوا നന്‍മ (സുകൃതം) ചെയ്തവര്‍ക്കു بِالْحُسْنَى ഏറ്റവും നല്ലതിനെ
അല്ലാഹുവിന്റെതാണ് ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും (എല്ലാം) തിന്‍മ ചെയ്തവര്‍ക്കു അവര്‍ പ്രവര്‍ത്തിച്ചതനുസരിച്ച് പ്രതിഫലം നല്‍കുവാനും, നന്‍മ ചെയ്തവര്‍ക്കു ഏറ്റവും നല്ലതു പ്രതിഫലം നല്‍കുവാനും വേണ്ടിയത്രെ. (അതു)
തഫ്സീർ : 31-31
View   
ٱلَّذِينَ يَجْتَنِبُونَ كَبَـٰٓئِرَ ٱلْإِثْمِ وَٱلْفَوَٰحِشَ إِلَّا ٱللَّمَمَ ۚ إِنَّ رَبَّكَ وَٰسِعُ ٱلْمَغْفِرَةِ ۚ هُوَ أَعْلَمُ بِكُمْ إِذْ أَنشَأَكُم مِّنَ ٱلْأَرْضِ وَإِذْ أَنتُمْ أَجِنَّةٌۭ فِى بُطُونِ أُمَّهَـٰتِكُمْ ۖ فَلَا تُزَكُّوٓا۟ أَنفُسَكُمْ ۖ هُوَ أَعْلَمُ بِمَنِ ٱتَّقَىٰٓ﴿٣٢﴾
share
الَّذِينَ يَجْتَنِبُونَ വര്‍ജ്ജിക്കുന്ന (വിട്ടകലുന്ന)വര്‍ كَبَائِرَ الْإِثْمِ വലിയ പാപങ്ങളെ وَالْفَوَاحِشَ നീച (ദുഷ്ട) വൃത്തികളെയും إِلَّا اللَّمَمَ നിസ്സാരമായ (തുച്ഛമായ)തു ഒഴികെ...അല്ലാത്ത إِنَّ رَبَّكَ നിശ്ചയമായും നിന്റെ റബ്ബ് وَاسِعُ الْمَغْفِرَةِ പാപമോചനം വിശാലമായവനാണ് هُوَ أَعْلَمُ അവന്‍ ഏറ്റവും അറിയുന്നവനാണ് بِكُمْ നിങ്ങളെക്കുറിച്ചു إِذْ أَنشَأَكُم നിങ്ങളെ ഉത്ഭവിപ്പിച്ച (ഉണ്ടാക്കിയ) സന്ദര്‍ഭത്തില്‍ مِّنَ الْأَرْضِ ഭൂമിയില്‍ നിന്നു وَإِذْ أَنتُمْ നിങ്ങളായിരിക്കുമ്പോഴും أَجِنَّةٌ ഗര്‍ഭസ്ഥശിശുക്കള്‍ فِي بُطُونِ വയറുകളില്‍ أُمَّهَاتِكُمْ നിങ്ങളുടെ മാതാക്കളുടെ فَلَا تُزَكُّوا എന്നിരിക്കെ നിങ്ങള്‍ വളര്‍ത്തരുതു, പരിശുദ്ധമാക്കിക്കാട്ടരുതു, പ്രശംസിച്ചു പറയരുതു أَنفُسَكُمْ നിങ്ങളെത്തന്നെ, നിങ്ങളുടെ ദേഹങ്ങളെ هُوَ أَعْلَمُ അവന്‍ ഏറ്റവും അറിയുന്നവനാണ് بِمَنِ اتَّقَىٰ സൂക്ഷ്മത പാലിക്കുന്നവനെ (ഭയഭക്തിയുള്ളവനെ) പ്പറ്റി
(അതെ) വലിയ പാപങ്ങളും, നീചവൃത്തികളും (തീരെ) വിട്ടകന്നു നില്‍ക്കുന്നവര്‍. [ഇവരാണ് നന്മചെയ്യുന്നവര്‍]. നിസ്സാരമായതൊഴികെ [അതു സംഭവിച്ചേക്കാം]. നിശ്ചയമായും, നിന്റെ റബ്ബ് (പാപം) പൊറുക്കുന്നതില്‍ വിശാലനാകുന്നു. നിങ്ങളെ ഭൂമിയില്‍നിന്നു ഉത്ഭവിപ്പിച്ച അവസരത്തിലും, നിങ്ങള്‍ നിങ്ങളുടെ മാതാക്കളുടെ വയറുകളില്‍ ഗര്‍ഭസ്ഥ ശിശുക്കളായിരിക്കുമ്പോഴും (എല്ലാം തന്നെ) അവന്‍ നിങ്ങളെക്കുറിച്ചു ഏറ്റവും അറിയുന്നവനാകുന്നു. എന്നിരിക്കെ, നിങ്ങള്‍ നിങ്ങളെ സ്വയം (പരിശുദ്ധരാക്കി) വളര്‍ത്തിക്കാട്ടരുത്. സൂക്ഷ്മത പാലിക്കുന്നവരെക്കുറിച്ചു അവന്‍ ഏറ്റവും അറിയുന്നവനാകുന്നു.
തഫ്സീർ : 32-32
View   
أَفَرَءَيْتَ ٱلَّذِى تَوَلَّىٰ﴿٣٣﴾
share
أَفَرَأَيْتَ എന്നാല്‍ നീ കണ്ടുവോ الَّذِي تَوَلَّىٰ പിന്‍മാറിയ ഒരുവനെ
എന്നാല്‍ (നബിയേ) പിന്‍മാറിപ്പോയ ഒരുവനെ നീ കണ്ടുവോ? –
وَأَعْطَىٰ قَلِيلًۭا وَأَكْدَىٰٓ﴿٣٤﴾
share
وَأَعْطَىٰ അവന്‍ കൊടുക്കുകയും ചെയ്തു قَلِيلًا അല്‍പം, കുറച്ചു وَأَكْدَىٰ അവന്‍ (പാറകണ്ട്) നിറുത്തിവെക്കുകയും ചെയ്തു
അവന്‍ അല്‍പം കൊടുക്കുകയും (പിന്നീടതു) നിറുത്തിക്കളയുകയും ചെയ്തു.
أَعِندَهُۥ عِلْمُ ٱلْغَيْبِ فَهُوَ يَرَىٰٓ﴿٣٥﴾
share
أَعِندَهُ അവന്റെ പക്കലുണ്ടോ عِلْمُ الْغَيْبِ അദൃശ്യത്തിന്റെ ജ്ഞാനം, അറിവ് فَهُوَ يَرَىٰ എന്നിട്ടവന്‍ കാണുന്നു (വോ)
അവന്റെ അടുക്കല്‍ അദൃശ്യജ്ഞാനമുണ്ടായിട്ടു അവന്‍ (അതുവഴി) കണ്ടറിയുന്നുവോ?!
أَمْ لَمْ يُنَبَّأْ بِمَا فِى صُحُفِ مُوسَىٰ﴿٣٦﴾
share
أَمْ لَمْ يُنَبَّأْ അതല്ല, (അഥവാ) അവനു വര്‍ത്തമാനം ലഭിച്ചിട്ടില്ലേ بِمَا യാതൊന്നിനെപ്പറ്റി فِي صُحُفِ مُوسَىٰ മൂസായുടെ ഏടിലുള്ള
അഥവാ, മൂസായുടെ ഏടുകളിലുള്ളതിനെക്കുറിച്ചു അവനു വര്‍ത്തമാനം ലഭിച്ചിട്ടില്ലേ?!
وَإِبْرَٰهِيمَ ٱلَّذِى وَفَّىٰٓ﴿٣٧﴾
share
وَإِبْرَاهِيمَ ഇബ്രാഹീമിന്റെയും الَّذِي وَفَّىٰ നിറവേറ്റിയവനായ
(കടമകള്‍) നിറവേറ്റിയവനായ ഇബ്രാഹീമിന്റെയും (ഏടിലുള്ളത്)?!
തഫ്സീർ : 33-37
View   
أَلَّا تَزِرُ وَازِرَةٌۭ وِزْرَ أُخْرَىٰ﴿٣٨﴾
share
أَلَّا تَزِرُ (കുറ്റം) വഹിക്കുകയില്ലെന്നു وَازِرَةٌ ഒരു കുറ്റം വഹിക്കുന്നതു (ദേഹം-ആത്മാവു) وِزْرَ أُخْرَىٰ മറ്റൊന്നിന്റെ കുറ്റം
അതായതു, കുറ്റംവഹിക്കുന്ന ഒരു ദേഹം (അഥവാ ആത്മാവു) മറ്റൊന്നിന്റെ കുറ്റം വഹിക്കുകയില്ല എന്നും;
وَأَن لَّيْسَ لِلْإِنسَـٰنِ إِلَّا مَا سَعَىٰ﴿٣٩﴾
share
وَأَن لَّيْسَ ഇല്ലെന്നും لِلْإِنسَانِ മനുഷ്യനു إِلَّا مَا سَعَىٰ അവന്‍ പ്രയത്നിച്ച (പ്രവര്‍ത്തിച്ച-പരിശ്രമിച്ച)തല്ലാതെ
മനുഷ്യന് അവന്‍ (സ്വയം) പ്രയത്നിച്ചതല്ലാതെ (മറ്റൊന്നും) ഇല്ലെന്നും;
وَأَنَّ سَعْيَهُۥ سَوْفَ يُرَىٰ﴿٤٠﴾
share
وَأَنَّ سَعْيَهُ അവന്റെ പ്രയത്നം ആണെന്നും سَوْفَ يُرَىٰ വഴിയെ അവനു കാണിക്കപ്പെടും (എന്നും)
അവന്റെ പ്രയത്നം വഴിയെ അവനു കാട്ടിക്കൊടുക്കപ്പെടുമെന്നും;
ثُمَّ يُجْزَىٰهُ ٱلْجَزَآءَ ٱلْأَوْفَىٰ﴿٤١﴾
share
ثُمَّ يُجْزَاهُ പിന്നീടവനു അതിനു പ്രതിഫലം നല്‍കപ്പെടും الْجَزَاءَ പ്രതിഫലം الْأَوْفَىٰ പരിപൂര്‍ണ്ണമായ, നിറവേറിയ
പിന്നീടു അവനു അതിനു പരിപൂര്‍ണ്ണമായ പ്രതിഫലം നല്‍കപ്പെടുകയം ചെയ്യും –
وَأَنَّ إِلَىٰ رَبِّكَ ٱلْمُنتَهَىٰ﴿٤٢﴾
share
وَأَنَّ إِلَىٰ رَبِّكَ നിന്റെ റബ്ബിങ്കലേക്കാണെന്നും الْمُنتَهَىٰ അവസാനം എത്തല്‍, ചെന്നവസാനിക്കല്‍, അറ്റം
നിന്റെ റബ്ബിങ്കലേക്കു തന്നെയാണ് (എല്ലാം) ചെന്നവസാനിക്കുന്നതു എന്നും;
وَأَنَّهُۥ هُوَ أَضْحَكَ وَأَبْكَىٰ﴿٤٣﴾
share
وَأَنَّهُ هُوَ അവന്‍ തന്നെയാണെന്നും أَضْحَكَ ചിരിപ്പിക്കുന്നതു وَأَبْكَىٰ കരയിപ്പിക്കുകയും
അവന്‍ തന്നെയാണ് ചിരിപ്പിക്കുകയും, കരയിപ്പിക്കുകയും ചെയ്യുന്നതു എന്നും;
وَأَنَّهُۥ هُوَ أَمَاتَ وَأَحْيَا﴿٤٤﴾
share
وَأَنَّهُ هُوَ أَمَاتَ അവന്‍ തന്നെ മരിപ്പിച്ചു (മരിപ്പിക്കുന്നു) എന്നും وَأَحْيَا ജീവിപ്പിക്കുകയും ചെയ്തു (ചെയ്യുന്നു)
അവന്‍ തന്നെ, മരണപ്പെടുത്തുകയും, ജീവിപ്പിക്കുകയും ചെയ്യുന്നുവെന്നും;
وَأَنَّهُۥ خَلَقَ ٱلزَّوْجَيْنِ ٱلذَّكَرَ وَٱلْأُنثَىٰ﴿٤٥﴾
share
وَأَنَّهُ خَلَقَ അവന്‍ സൃഷ്ടിച്ചു എന്നും الزَّوْجَيْنِ രണ്ടു ഇണകളെ الذَّكَرَ ആണും وَالْأُنثَىٰ പെണ്ണും
അവന്‍ തന്നെ, ആണും പെണ്ണുമാകുന്ന രണ്ടു ഇണകളെ സൃഷ്ടിക്കുന്നുവെന്നും;
مِن نُّطْفَةٍ إِذَا تُمْنَىٰ﴿٤٦﴾
share
مِن نُّطْفَةٍ ഇന്ദ്രിയബിന്ദു (തുള്ളി)യില്‍ നിന്നു إِذَا تُمْنَىٰ അതു സ്രവിക്ക (ഒഴിക്ക)പ്പെടുമ്പോള്‍, വ്യവസ്ഥപ്പെടുത്തപ്പെടുമ്പോള്‍
(അതെ) ഒരു ഇന്ദ്രിയത്തുള്ളിയില്‍ നിന്നു – അതു (ഗര്‍ഭാശയത്തില്‍) സ്രവിക്കപ്പെടുമ്പോള്‍, –
وَأَنَّ عَلَيْهِ ٱلنَّشْأَةَ ٱلْأُخْرَىٰ﴿٤٧﴾
share
وَأَنَّ عَلَيْهِ അവന്റെ മേലാണെന്നും النَّشْأَةَ ഉല്‍പത്തി, ഉണ്ടാക്കല്‍ നിര്‍മ്മാണം الْأُخْرَىٰ മറ്റേ
അവന്റെ മേല്‍ തന്നെയാണ് മറ്റേ ഉല്‍പത്തിയാക്കലും [രണ്ടാമത്തെ ജീവിപ്പിക്കലും] എന്നും;
وَأَنَّهُۥ هُوَ أَغْنَىٰ وَأَقْنَىٰ﴿٤٨﴾
share
وَأَنَّهُ هُوَ أَغْنَىٰ അവന്‍ തന്നെ ധന്യമാക്കി (ഐശ്വര്യം നല്‍കി) എന്നും وَأَقْنَىٰ സംതൃപ്തി നല്‍കുക (തൃപ്തിപ്പെടുത്തുക, സൂക്ഷിക്കാന്‍ കൊടുക്കുക, ദരിദ്രമാക്കുക)യും ചെയ്തു
അവന്‍ തന്നെ ധന്യമാക്കുക. (അഥവാ ഐശ്വര്യം നല്‍കുക)യും, സംതൃപ്തി നല്‍കുകയും ചെയ്യുന്നുവെന്നും;
وَأَنَّهُۥ هُوَ رَبُّ ٱلشِّعْرَىٰ﴿٤٩﴾
share
وَأَنَّهُ هُوَ അവന്‍ തന്നെയെന്നും رَبُّ الشِّعْرَىٰ ശിഅ്റാ (ചോതി) നക്ഷത്രത്തിന്റെ റബ്ബ്
അവന്‍ തന്നെയാണ് ‘ശിഅ്റാ’യുടെ [ചോതിനക്ഷത്രത്തിന്റെ ] റബ്ബ് എന്നും;
وَأَنَّهُۥٓ أَهْلَكَ عَادًا ٱلْأُولَىٰ﴿٥٠﴾
share
وَأَنَّهُ أَهْلَكَ അവന്‍ നശിപ്പിച്ചുവെന്നും عَادًا الْأُولَىٰ ആദിമ (ആദ്യത്തെ,) ഒന്നാമത്തെ ആദിനെ
അവന്‍ തന്നെ, ആദിമ (ജനതയായ) ‘ആദി’നെ നശിപ്പിച്ചുവെന്നും;
وَثَمُودَا۟ فَمَآ أَبْقَىٰ﴿٥١﴾
share
وَثَمُودَ ഥമൂദിനെയും فَمَا أَبْقَىٰ എന്നിട്ടു അവന്‍ ബാക്കിയാക്കിയില്ല, ശേഷിപ്പിച്ചില്ല
ഥമൂദിനെയും (നശിപ്പിച്ചു); എന്നിട്ട് (അവരെ) ബാക്കിയാക്കിയില്ല; –
وَقَوْمَ نُوحٍۢ مِّن قَبْلُ ۖ إِنَّهُمْ كَانُوا۟ هُمْ أَظْلَمَ وَأَطْغَىٰ﴿٥٢﴾
share
وَقَوْمَ نُوحٍ നൂഹിന്റെ ജനതയെയും مِّن قَبْلُ മുമ്പു إِنَّهُمْ كَانُوا നിശ്ചയമായും അവരായിരുന്നു هُمْ അവര്‍ തന്നെ أَظْلَمَ വലിയ (വളരെ) അക്രമം ചെയ്യുന്നവര്‍ وَأَطْغَىٰ വലിയ ധിക്കാരി (അതിക്രമി)കളും
മുമ്പ് നൂഹിന്റെ ജനതയെയും (നശിപ്പിച്ചു); (കാരണം) നിശ്ചയമായും അവര്‍ ഏറ്റവും അക്രമം ചെയ്തവരും ഏറ്റം ധിക്കാരം പ്രവര്‍ത്തിച്ചവരും തന്നെയായിരുന്നു;–
وَٱلْمُؤْتَفِكَةَ أَهْوَىٰ﴿٥٣﴾
share
وَالْمُؤْتَفِكَةَ മറിഞ്ഞുകിടക്കുന്നതിനെയും (രാജ്യം) أَهْوَىٰ അവന്‍ വീഴത്തി
(കീഴ് മേലായി) മറിഞ്ഞുകിടക്കുന്ന (ആ) രാജ്യത്തെ അവന്‍ വീഴത്തുകയും ചെയ്തു;-
فَغَشَّىٰهَا مَا غَشَّىٰ﴿٥٤﴾
share
فَغَشَّاهَا എന്നിട്ടതിനെ ആവരണം ചെയ്തു, മൂടി مَا غَشَّى മൂടിയതു, ആവരണം ചെയ്തതു (ഒക്കെയും)
എന്നിട്ടു അതിനെ ആവരണം ചെയ്തതു (ഒക്കെയും) ആവരണം ചെയ്തു!
فَبِأَىِّ ءَالَآءِ رَبِّكَ تَتَمَارَىٰ﴿٥٥﴾
share
فَبِأَيِّ آلَاءِ അപ്പോള്‍ (എന്നിരിക്കെ) ഏതു അനുഗ്രഹത്തെക്കുറിച്ചാണ് رَبِّكَ നിന്റെ റബ്ബിന്റെ تَتَمَارَىٰ നീ സംശയം പ്രകടിപ്പിക്കുന്നു, തര്‍ക്കം നടത്തുന്നു
(മനുഷ്യാ) എന്നിരിക്കെ, നിന്റെ രക്ഷിതാവിന്റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെക്കുറിച്ചാണ് നീ (തര്‍ക്കം നടത്തി) സംശയം പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്?!
തഫ്സീർ : 38-55
View   
هَـٰذَا نَذِيرٌۭ مِّنَ ٱلنُّذُرِ ٱلْأُولَىٰٓ﴿٥٦﴾
share
هَـٰذَا نَذِيرٌ ഇതു ഒരു താക്കീതുകാരനാണ് مِّنَ النُّذُرِ താക്കീതുകാരില്‍പെട്ട الْأُولَىٰ ആദ്യത്തവരായ, പൂര്‍വ്വികന്മാരായ
ഇതു പൂര്‍വ്വികന്മാരായ താക്കീതുകാരിൽ പെട്ട ഒരു താക്കീതുകാരനത്രെ.
أَزِفَتِ ٱلْـَٔازِفَةُ﴿٥٧﴾
share
أَزِفَتِ ആസന്നമായി, അടുത്തു الْآزِفَةُ ആസന്നമായതു (സംഭവം)
(ആ) ആസന്നസംഭവം (ഇതാ) ആസന്നമായി!-
لَيْسَ لَهَا مِن دُونِ ٱللَّهِ كَاشِفَةٌ﴿٥٨﴾
share
لَيْسَ لَهَا അതിന്നില്ല مِن دُونِ اللَّـهِ അല്ലാഹുവിനെകൂടാതെ, പുറമെ كَاشِفَةٌ തുറവിയാക്കുന്ന (ശക്തി) ഒന്നും
അല്ലാഹുവിനു പുറമെ, അതിനെ തുറവിയാക്കുന്ന ഒരു ശക്തിയും ഇല്ല.
തഫ്സീർ : 56-58
View   
أَفَمِنْ هَـٰذَا ٱلْحَدِيثِ تَعْجَبُونَ﴿٥٩﴾
share
أَفَمِنْ هَـٰذَا الْحَدِيثِ അപ്പോള്‍ ഈ വര്‍ത്തമാനത്തെ സംബന്ധിച്ചോ تَعْجَبُونَ നിങ്ങള്‍ ആശ്ചര്യപ്പെടുന്നു
അപ്പോള്‍, (കാര്യം ഇങ്ങിനെയിരിക്കെ) ഈ വര്‍ത്തമാനത്തെ സംബന്ധിച്ചാണോ നിങ്ങൾ ആശ്ചര്യപ്പെട്ടു കൊണ്ടിരിക്കുന്നത്? –
وَتَضْحَكُونَ وَلَا تَبْكُونَ﴿٦٠﴾
share
وَتَضْحَكُونَ നിങ്ങള്‍ ചിരിക്കുകയും ചെയ്യുന്നു وَلَا تَبْكُونَ നിങ്ങള്‍ കരയുന്നുമില്ല, കരയാതെയും
നിങ്ങള്‍ ചിരിച്ചു കൊണ്ടിരിക്കുകയും കരയാതിരിക്കുകയും ചെയ്യുന്നതും? –
وَأَنتُمْ سَـٰمِدُونَ﴿٦١﴾
share
وَأَنتُمْ നിങ്ങളോ, നിങ്ങളാകട്ടെ سَامِدُونَ മേല്‍പോട്ടു നോക്കുന്നവർ (അശ്രദ്ധർ, അഹംഭാവികള്‍) ആകുന്നു
നിങ്ങളാകട്ടെ, (അശ്രദ്ധരായി) മേല്‍പോട്ടു നോക്കുന്നവരുമാകുന്നു.
തഫ്സീർ : 59-61
View   
فَٱسْجُدُوا۟ لِلَّهِ وَٱعْبُدُوا۟ ۩﴿٦٢﴾
share
فَاسْجُدُوا അതുകൊണ്ടു നിങ്ങള്‍ സുജൂദ് ചെയ്യുവിൻ لِلَّـهِ അല്ലാഹുവിനു وَاعْبُدُوا ഇബാദത്തും (ആരാധനയും) ചെയ്യുവിന്‍
(മനുഷ്യരേ) അതുകൊണ്ടു നിങ്ങള്‍ അല്ലാഹുവിനു ‘സുജൂദു’ [സാംഷടാംഗ നമസക്കാരം] ചെയ്യുവിന്‍; ആരാധനയും ചെയ്യുവിന്‍!
തഫ്സീർ : 62-62
View   
54.അല്‍ ഖമര്‍


بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
ٱقْتَرَبَتِ ٱلسَّاعَةُ وَٱنشَقَّ ٱلْقَمَرُ﴿١﴾
share
اقْتَرَبَتِ സമീപിച്ചുവന്നു, അടുത്തുകൂടി السَّاعَةُ (അന്ത്യ) സമയം وَانشَقَّ പിളരുകയും ചെയ്തു الْقَمَرُ ചന്ദ്രന്‍
അന്ത്യസമയം അടുത്തുവന്നിരിക്കുന്നു; ചന്ദ്രന്‍ പിളരുകയും ചെയ്തു!
وَإِن يَرَوْا۟ ءَايَةًۭ يُعْرِضُوا۟ وَيَقُولُوا۟ سِحْرٌۭ مُّسْتَمِرٌّۭ﴿٢﴾
share
وَإِن يَرَوْا അവര്‍ കാണുന്നതായാല്‍, കണ്ടാലും آيَةً വല്ല ദൃഷ്ടാന്തവും, ഒരു ദൃഷ്ടാന്തം يُعْرِضُوا അവര്‍ തിരിഞ്ഞു (അവഗണിച്ചു) കളയും وَيَقُولُوا പറയുകയും ചെയ്യും سِحْرٌ ജാലവിദ്യ (ആഭിചാരം, മായം) ആകുന്നു എന്നു مُّسْتَمِرٌّ നിലനില്‍ക്കുന്ന, നടമാടികൊണ്ടിരിക്കുന്ന
വല്ല ദൃഷ്ടാന്തവും കാണുന്നതായാല്‍ അവര്‍ (അവഗണിച്ച്) തിരിഞ്ഞുകളയും; അവര്‍ പറയുകയും ചെയ്യും "നടമാടിക്കൊണ്ടിരിക്കുന്ന ഒരു ജാലവിദ്യയാണ്" എന്ന്
وَكَذَّبُوا۟ وَٱتَّبَعُوٓا۟ أَهْوَآءَهُمْ ۚ وَكُلُّ أَمْرٍۢ مُّسْتَقِرٌّۭ﴿٣﴾
share
وَكَذَّبُوا അവര്‍ വ്യാജമാക്കുകയും ചെയ്തു وَاتَّبَعُوا അവര്‍ പിന്‍പറ്റുകയും ചെയ്തു أَهْوَاءَهُمْ അവരുടെ ഇച്ഛകളെ, മോഹങ്ങളെ وَكُلُّ أَمْرٍ എല്ലാ കാര്യവും مُّسْتَقِرٌّ സ്ഥിരപ്പെട്ടതാണ്, ഉറച്ചതാണ്
അവര്‍ വ്യാജമാക്കുകയും, തങ്ങളുടെ ഇച്ഛകളെ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു. എല്ലാ കാര്യവും (ഓരോ താവളത്തില്‍) ഉറച്ചു നില്‍ക്കുന്നതാകുന്നു.
തഫ്സീർ : 1-3
View   
وَلَقَدْ جَآءَهُم مِّنَ ٱلْأَنۢبَآءِ مَا فِيهِ مُزْدَجَرٌ﴿٤﴾
share
وَلَقَدْ جَاءَهُم തീര്‍ച്ചയായും അവര്‍ക്കുവന്നിട്ടുണ്ട് مِّنَ الْأَنبَاءِ വൃത്താന്തങ്ങളില്‍ നിന്നു مَا യാതൊന്നു (ഒരളവ്) فِيهِ അതിലുണ്ട് (ഉണ്ടാവത്തക്ക) مُزْدَجَرٌ വിലക്കി നില്‍ക്കല്‍, വിരമിക്കാവുന്നതു, വിട്ടുമാറല്‍
(നിഷേധത്തില്‍ നിന്നു) വിട്ടുമാറി നില്‍ക്കത്തക്ക വൃത്താന്തങ്ങള്‍ തീര്‍ച്ചയായും അവര്‍ക്ക് വന്നുകഴിഞ്ഞിരിക്കുന്നു.
حِكْمَةٌۢ بَـٰلِغَةٌۭ ۖ فَمَا تُغْنِ ٱلنُّذُرُ﴿٥﴾
share
حِكْمَةٌ വിജ്ഞാനം, തത്വം بَالِغَةٌ തികഞ്ഞ (പൂര്‍ണ്ണമായ) فَمَا تُغْنِ എന്നിട്ടു പര്യാപ്തമാകുന്നില്ല (ഫലപ്പെടുന്നില്ല) النُّذُرُ താക്കീതുകള്‍, താക്കീതുകാര്‍
തികഞ്ഞ (പരിപൂര്‍ണ്ണമായ) വിജ്ഞാനം! എന്നിട്ടും താക്കീതുകള്‍ പര്യാപ്തമാകുന്നില്ല!
തഫ്സീർ : 4-5
View   
فَتَوَلَّ عَنْهُمْ ۘ يَوْمَ يَدْعُ ٱلدَّاعِ إِلَىٰ شَىْءٍۢ نُّكُرٍ﴿٦﴾
share
فَتَوَلَّ അതിനാല്‍ വിട്ടു(മാറി, തിരിഞ്ഞു) പോകുക عَنْهُمْഅവരില്‍നിന്നു, അവരെ വിട്ടു يَوْمَ يَدْعُ വിളിക്കുന്ന ദിവസം الدَّاعِ വിളിക്കുന്ന (ക്ഷണിക്കുന്ന)വന്‍ إِلَىٰ شَيْءٍ ഒരു വസ്തുവി(കാര്യത്തി)ലേക്കു نُّكُرٍ അനിഷ്ടകരമായ, അനാശാസ്യമായ, വെറുപ്പായ (കടുത്ത)
ആകയാല്‍ (നബിയേ) അവരില്‍നിന്നു നീ വിട്ടുമാറിക്കൊള്ളുക. അനിഷ്ടകരമായ ഒരു (ഗൗരവപ്പെട്ട) കാര്യത്തിലേക്കു വിളിക്കുന്ന ആള്‍ വിളിക്കുന്ന ദിവസം,-
خُشَّعًا أَبْصَـٰرُهُمْ يَخْرُجُونَ مِنَ ٱلْأَجْدَاثِ كَأَنَّهُمْ جَرَادٌۭ مُّنتَشِرٌۭ﴿٧﴾
share
خُشَّعًا വിനയപ്പെട്ടുകൊണ്ടു, ഭക്തിപ്പെട്ടുകൊണ്ടു أَبْصَارُهُمْ അവരുടെ ദൃഷ്ടികള്‍ يَخْرُجُونَ അവര്‍ പുറത്തുവരും مِنَ الْأَجْدَاثِ ഖബ്റു (ശവക്കുഴി) കളില്‍നിന്നു كَأَنَّهُمْ جَرَادٌ അവര്‍ ജറാദു (വെട്ടുകിളി)കളെന്നപോലെ مُّنتَشِرٌ ചിന്നിപ്പരന്ന, നിരന്ന
അവരുടെ ദൃഷ്ടികള്‍ (പേടിച്ചു) വിനയപ്പെട്ടവരായ നിലയില്‍, ചിന്നിപ്പരന്ന വെട്ടുകിളികളെന്നോണം ശവക്കുഴി ["ഖബ്റു"]കളില്‍ നിന്നും അവര്‍ പുറത്തുവരുന്നതാണ്;-
مُّهْطِعِينَ إِلَى ٱلدَّاعِ ۖ يَقُولُ ٱلْكَـٰفِرُونَ هَـٰذَا يَوْمٌ عَسِرٌۭ﴿٨﴾
share
مُّهْطِعِينَ (കഴുത്തുനീട്ടി) ധൃതിപ്പെട്ടവരായിട്ടു إِلَى الدَّاعِ വിളിക്കുന്നവനിലേക്കു يَقُولُ الْكَافِرُونَ അവിശ്വാസികള്‍ പറയും هَـٰذَا يَوْمٌ ഇതൊരു ദിവസമാണ് عَسِرٌ ഞെരുക്കപ്പെട്ട, പ്രയാസകരമായ, അസഹ്യമായ
വിളിക്കുന്ന ആളിലേക്കു (കഴുത്തുനീട്ടി) ധൃതിപ്പെട്ടവരായും കൊണ്ട്. അവിശ്വാസികള്‍ പറയും; ഇതു ഞെരുക്കമേറിയ ഒരു ദിവസമാകുന്നു" എന്നു!
തഫ്സീർ : 6-8
View   
كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍۢ فَكَذَّبُوا۟ عَبْدَنَا وَقَالُوا۟ مَجْنُونٌۭ وَٱزْدُجِرَ﴿٩﴾
share
كَذَّبَتْ قَبْلَهُمْ അവരുടെ മുമ്പു വ്യാജമാക്കി قَوْمُ نُوحٍ നൂഹിന്‍റെ ജനത فَكَذَّبُوا എന്നിട്ടവര്‍ വ്യാജമാക്കി عَبْدَنَا നമ്മുടെ അടിയാനെ وَقَالُوا അവര്‍ പറയുകയും ചെയ്തു مَجْنُونٌ ഭ്രാന്തന്‍ എന്നു وَازْدُجِرَ അദ്ദേഹം വിലക്ക (ആക്ഷേപിക്ക, മുടക്ക)പ്പെടുകയും ചെയ്തു ആട്ടപ്പെട്ടു
നൂഹിന്‍റെ ജനത ഇവരുടെ മുമ്പ് വ്യാജമാക്കുകയുണ്ടായി ; അങ്ങനെ, അവര്‍ നമ്മുടെ അടിയാനെ വ്യാജമാക്കുകയും, "ഭ്രാന്തന്‍" എന്നു പറയുകയും ചെയ്തു. അദ്ദേഹം വിലക്കപ്പെടുകയും ചെയ്തു
തഫ്സീർ : 9-9
View   
فَدَعَا رَبَّهُۥٓ أَنِّى مَغْلُوبٌۭ فَٱنتَصِرْ﴿١٠﴾
share
فَدَعَا അപ്പോഴദ്ദേഹം വിളിച്ചു رَبَّهُ തന്‍റെ റബ്ബിനെ أَنِّي مَغْلُوبٌ ഞാന്‍ പരാജിതനാണ് (ജയിക്കപ്പെട്ടവനാണ്) എന്നു فَانتَصِرْ ആകയാല്‍ നീ രക്ഷാ (പ്രതികാര) നടപടി എടുക്കണേ
അപ്പോള്‍, അദ്ദേഹം തന്‍റെ റബ്ബിനെ വിളിച്ചു (പ്രാര്‍ത്ഥിച്ചു): "ഞാന്‍ പരാജിതനാണ്, ആകയാല്‍ നീ രക്ഷാനടപടിയെടുക്കേണമേ" എന്നു!
فَفَتَحْنَآ أَبْوَٰبَ ٱلسَّمَآءِ بِمَآءٍۢ مُّنْهَمِرٍۢ﴿١١﴾
share
فَفَتَحْنَا അങ്ങനെ (അതിനാല്‍) നാം തുറന്നു أَبْوَابَ السَّمَاءِ ആകാശവാതിലു (കവാടം) കളെ بِمَاءٍ ഒരു വെള്ളം (ജലം) മുഖേന مُّنْهَمِرٍ കുത്തിച്ചൊരിയുന്ന.
അങ്ങനെ, കുത്തിച്ചൊരിയുന്ന ഒരു (മഴ) വെള്ളം കൊണ്ട് ആകാശത്തിന്‍റെ കവാടങ്ങളെ നാം തുറന്നു (വിട്ടു)
وَفَجَّرْنَا ٱلْأَرْضَ عُيُونًۭا فَٱلْتَقَى ٱلْمَآءُ عَلَىٰٓ أَمْرٍۢ قَدْ قُدِرَ﴿١٢﴾
share
وَفَجَّرْنَا നാം പൊട്ടി ഒഴുക്കുക (കീറുക)യും ചെയ്തു الْأَرْضَ ഭൂമിയെ عُيُونًا ഉറവുകളാല്‍ فَالْتَقَى അങ്ങിനെ (എന്നിട്ടു) കൂട്ടിമുട്ടി (ഒരുമിച്ചുകൂടി) الْمَاءُ വെള്ളം عَلَىٰ أَمْرٍ ഒരു കാര്യത്തില്‍, കാര്യത്തിന്മേല്‍ قَدْ قُدِرَനിര്‍ണ്ണയിക്ക (കണക്കാക്ക)പ്പെട്ടിട്ടുള്ള.
ഭൂമിയെ നാം ഉറവുകള്‍ പൊട്ടിഒഴുക്കുകയും ചെയ്തു. എന്നിട്ട്, നിര്‍ണ്ണയം ചെയ്യപ്പെട്ടുകഴിഞ്ഞ ഒരു കാര്യത്തില്‍ (ആ) വെള്ളം കൂട്ടിമുട്ടി.
وَحَمَلْنَـٰهُ عَلَىٰ ذَاتِ أَلْوَٰحٍۢ وَدُسُرٍۢ﴿١٣﴾
share
وَحَمَلْنَاهُ അദ്ദേഹത്തെ നാം വഹിക്കുക (കയറ്റുക)യും ചെയ്തു عَلَىٰ ذَاتِ أَلْوَاحٍ പലകകളുള്ളതിന്മേല്‍ وَدُسُرٍ ആണി(കുറ്റി)കളും
പലകകളും ആണികളുമുള്ള ഒന്നിന്മേല്‍ [കപ്പലില്‍] അദ്ദേഹത്തെ നാം വഹി (ച്ചു രക്ഷി)ക്കുകയും ചെയ്തു
تَجْرِى بِأَعْيُنِنَا جَزَآءًۭ لِّمَن كَانَ كُفِرَ﴿١٤﴾
share
تَجْرِي അതു സഞ്ചരിക്കും, നടന്നിരുന്നു بِأَعْيُنِنَا നമ്മുടെ ദൃഷ്ടിയില്‍, കണ്‍മുമ്പില്‍, കാഴ്ചയില്‍ جَزَاءً പ്രതിഫല (പ്രതികാര)മായിട്ടു لِّمَن യാതൊരുവനുവേണ്ടിയുള്ള كَانَ كُفِرَ അദ്ദേഹത്തോടു നന്ദികേടു കാണിക്കപ്പെട്ടിരുന്നു, അവിശ്വസിക്ക(നിഷേധിക്ക)പ്പെട്ടിരുന്നു
അതു [ആ കപ്പല്‍] നമ്മുടെ കണ്‍മുമ്പില്‍ [പ്രത്യേക പരിഗണനയിലായി] സഞ്ചരിച്ചിരുന്നു. യാതൊരുവനോടു നന്ദികേടു (അഥവാ അവിശ്വാസം) കാണിക്കപ്പെട്ടുവോ അദ്ദേഹത്തിനു വേണ്ടിയുള്ള പ്രതിഫലമായിട്ടത്രെ (അങ്ങിനെ ചെയ്തത്)
തഫ്സീർ : 10-14
View   
وَلَقَد تَّرَكْنَـٰهَآ ءَايَةًۭ فَهَلْ مِن مُّدَّكِرٍۢ﴿١٥﴾
share
وَلَقَد تَّرَكْنَاهَا തീര്‍ച്ചയായും നാം അതിനെ ഉപേക്ഷിച്ചുവെച്ചു, അവശേഷിപ്പിച്ചു آيَةً ഒരു ദൃഷ്ടാന്തമായി فَهَلْ എന്നാല്‍ ഉണ്ടോ مِن مُّدَّكِرٍ വല്ല ഉറ്റാലോചിക്കുന്നവനും, ഓർമ്മിക്കുന്നവരായി (വല്ലവരും)
തീര്‍ച്ചയായും നാം അതിനെ ഒരു ദൃഷ്ടാന്തമായിഅവശേഷിപ്പിച്ചിരി ക്കുന്നു. എന്നാല്‍, (മനസ്സിരുത്തി) ഓര്‍മ്മിക്കുന്നവരായി വല്ലവരുമുണ്ടോ?!
فَكَيْفَ كَانَ عَذَابِى وَنُذُرِ﴿١٦﴾
share
فَكَيْفَ كَانَ അപ്പോള്‍ എങ്ങിനെയായി عَذَابِي എന്‍റെ ശിക്ഷ وَنُذُرِ എന്‍റെ താക്കീതുകളും
അപ്പോള്‍, എന്‍റെ ശിക്ഷയും, എന്‍റെ താക്കീതുകളും എങ്ങിനെയായിത്തീര്‍ന്നു?! (ആലോചിച്ചു നോക്കുക!)
തഫ്സീർ : 15-16
View   
وَلَقَدْ يَسَّرْنَا ٱلْقُرْءَانَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍۢ﴿١٧﴾
share
وَلَقَدْ يَسَّرْنَا തീര്‍ച്ചയായും നാം എളുപ്പമാക്കി (സൗകര്യമാക്കി)യിട്ടുണ്ടു الْقُرْآنَ ഖുര്‍ആനെ لِلذِّكْرِ സ്മരിക്കുവാന്‍, ഓര്‍മ്മിക്കുന്നതിനു, ചിന്തിക്കുവാന്‍, ഉപദേശത്തിനു فَهَلْ അപ്പോള്‍ ഉണ്ടോ مِن مُّدَّكِرٍ ഉറ്റാലോച്ചിക്കുന്ന (ഓര്‍മ്മിക്കുന്ന - ഉപദേശം ഫലിക്കുന്ന) വല്ലവരും
തീര്‍ച്ചയായും, ഓര്‍മ്മി(ച്ചു മനസ്സിലാ)ക്കുവാന്‍ വേണ്ടി ഖുര്‍ആനെ നാം എളുപ്പമാക്കി (സൗകര്യപ്പെടുത്തി)യിരിക്കുന്നു. എന്നാല്‍, ഓര്‍മ്മി(ച്ചു മനസ്സിലാ)ക്കുന്നവരായി വല്ലവരും ഉണ്ടോ?!
തഫ്സീർ : 17-17
View   
كَذَّبَتْ عَادٌۭ فَكَيْفَ كَانَ عَذَابِى وَنُذُرِ﴿١٨﴾
share
كَذَّبَتْ عَادٌ ആദു വ്യാജമാക്കി فَكَيْفَ كَانَ എന്നിട്ട് എങ്ങിനെ ഉണ്ടായി, ആയി عَذَابِي എന്‍റെ ശിക്ഷ وَنُذُرِ എന്‍റെ താക്കീതുകളും
ആദു(ഗോത്രം) വ്യാജമാക്കുകയുണ്ടായി. എന്നിട്ടു എന്‍റെ ശിക്ഷയും എന്‍റെ താക്കീതുകളും എങ്ങിനെയായിത്തീര്‍ന്നു?! (നോക്കുക)
إِنَّآ أَرْسَلْنَا عَلَيْهِمْ رِيحًۭا صَرْصَرًۭا فِى يَوْمِ نَحْسٍۢ مُّسْتَمِرٍّۢ﴿١٩﴾
share
إِنَّا أَرْسَلْنَا നിശ്ചയമായും നാം അയച്ചു عَلَيْهِمْ അവരുടെമേല്‍ رِيحًا ഒരു കാറ്റു صَرْصَرًا ശരശരെയുള്ള, ഉഗ്രമായ فِي يَوْمِ نَحْسٍ ഒരു ദുശ്ശകുന ദിവസത്തില്‍ مُّسْتَمِرٍّ നിലനില്‍ക്കുന്ന (മുറിഞ്ഞുപോകാത്ത)
നാം അവരുടെമേല്‍, (മുറിഞ്ഞുപോകാതെ നിലനില്‍ക്കുന്ന ഒരു ദുശ്ശകുന ദിവസത്തില്‍ ("ശരശരെ"യുള്ള) ഉഗ്രമായ ഒരു കാറ്റിനെ അയച്ചു;-
تَنزِعُ ٱلنَّاسَ كَأَنَّهُمْ أَعْجَازُ نَخْلٍۢ مُّنقَعِرٍۢ﴿٢٠﴾
share
تَنزِعُ അതു നീക്കം ചെയ്യും (പറിച്ചെറിയും) النَّاسَ മനുഷ്യരെ كَأَنَّهُمْ അവരാകുന്നുവെന്നോണം أَعْجَازُ نَخْلٍ ഈന്തപ്പനയുടെ മുരടുകള്‍, കടകള്‍ مُّنقَعِرٍ പുഴങ്ങി വീണ, കടപുഴങ്ങിയ
അതു മനുഷ്യരെ പറിച്ചെറിഞ്ഞുകൊണ്ടിരുന്നു; അവര്‍ കടപുഴങ്ങിവീണ ഈന്തമരത്തിന്‍റെ മുരടുകളെന്നോണമായിരുന്നു (നിലം പതിച്ചിരുന്നത്)
فَكَيْفَ كَانَ عَذَابِى وَنُذُرِ﴿٢١﴾
share
فَكَيْفَ كَانَ അപ്പോള്‍ എങ്ങിനെയായി عَذَابِي എന്‍റെ ശിക്ഷ وَنُذُرِ എന്‍റെ താക്കീതുകളും
അപ്പോള്‍ എന്‍റെ ശിക്ഷയും, എന്‍റെ താക്കീതുകളും എങ്ങിനെയായിത്തീര്‍ന്നു?! [അതു കുറിക്കു കൊള്ളുക തന്നെ ചെയ്തു!]
وَلَقَدْ يَسَّرْنَا ٱلْقُرْءَانَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍۢ﴿٢٢﴾
share
وَلَقَدْ يَسَّرْنَا തീര്‍ച്ചയായും നാം എളുപ്പമാക്കി (സൗകര്യമാക്കി)യിട്ടുണ്ടു الْقُرْآنَ ഖുര്‍ആനെ لِلذِّكْرِ സ്മരിക്കുവാന്‍, ഓര്‍മ്മിക്കുന്നതിനു, ചിന്തിക്കുവാന്‍, ഉപദേശത്തിനു فَهَلْ അപ്പോള്‍ ഉണ്ടോ مِن مُّدَّكِرٍ ഉറ്റാലോച്ചിക്കുന്ന (ഓര്‍മ്മിക്കുന്ന - ഉപദേശം ഫലിക്കുന്ന) വല്ലവരും
നിശ്ചയമായും, ഓര്‍മ്മി(ച്ചു മനസ്സിലാ)ക്കുവാന്‍ വേണ്ടി ഖുര്‍ആനെ നാം എളുപ്പമാക്കിയിരിക്കുന്നു. എന്നാല്‍, ഓര്‍മ്മി(ച്ചു മനസ്സിലാ)ക്കുന്നവരായി വല്ലവരും ഉണ്ടോ?! [ഉണ്ടെങ്കില്‍ മുമ്പോട്ടുവരട്ടെ!]
തഫ്സീർ : 18-22
View   
كَذَّبَتْ ثَمُودُ بِٱلنُّذُرِ﴿٢٣﴾
share
كَذَّبَتْ ثَمُودُ ഥമൂദു വ്യാജമാക്കി بِالنُّذُرِ താക്കീതുകളെ, താക്കീതുകാരെ
"ഥമൂദ്" (ഗോത്രം) താക്കീതുകളെ വ്യാജമാക്കുകയുണ്ടായി.
فَقَالُوٓا۟ أَبَشَرًۭا مِّنَّا وَٰحِدًۭا نَّتَّبِعُهُۥٓ إِنَّآ إِذًۭا لَّفِى ضَلَـٰلٍۢ وَسُعُرٍ﴿٢٤﴾
share
فَقَالُوا അങ്ങിനെ (എന്നിട്ടു) അവര്‍ പറഞ്ഞു أَبَشَرًا ഒരു മനുഷ്യനെയോ مِّنَّا നമ്മില്‍പ്പെട്ട وَاحِدًا ഒരുത്തനെ نَّتَّبِعُهُ നാമവനെ പിന്‍പറ്റുന്നു, തുടരുന്നു إِنَّا നിശ്ചയമായും നാം إِذًا എന്നാല്‍, അപ്പോള്‍, ا لَّفِي ضَلَالٍ അങ്ങിനെയാണെങ്കില്‍ വഴിപിഴവില്‍ തന്നെ وَسُعُرٍ കിറുക്കിലും (ചൂടിലും, അസ്ഥിരതയിലും, ഭ്രമത്തിലും, ഭ്രാന്തിലും)
അങ്ങനെ, അവര്‍ പറഞ്ഞു : "നമ്മളില്‍ നിന്നുള്ള ഒരേ ഒരു മനുഷ്യനെയോ നാം പിന്‍പറ്റുന്നു?!" അങ്ങിനെയാണെങ്കില്‍, നിശ്ചയമായും നാം വഴിപിഴവിലും, കിറുക്കിലും തന്നെയായിരിക്കും.
أَءُلْقِىَ ٱلذِّكْرُ عَلَيْهِ مِنۢ بَيْنِنَا بَلْ هُوَ كَذَّابٌ أَشِرٌۭ﴿٢٥﴾
share
أَأُلْقِيَ ഇട്ടുകൊടുക്കപ്പെട്ടു(നല്‍കപ്പെട്ടു)വോ الذِّكْرُ ബോധനം, ഉപദേശം, സന്ദേശം عَلَيْهِ അവന്‍റെമേല്‍ مِن بَيْنِنَا നമ്മുടെ ഇടയില്‍നിന്നു بَلْ هُوَ പക്ഷേ അവന്‍ كَذَّابٌ വ്യാജ (കള്ള) വാദിയാണ് أَشِرٌ അഹങ്കാരിയായ, ഗര്‍വ്വിഷ്ടനാണ്
"നമ്മുടെ ഇടയില്‍നിന്നു അവനു (പ്രത്യേകം) ബോധനം കൊടുക്കപ്പെട്ടുവോ?! (ഇല്ല) പക്ഷേ, അവന്‍ അഹങ്കാരിയായ വ്യാജവാദിയുമാകുന്നു."
തഫ്സീർ : 23-25
View   
سَيَعْلَمُونَ غَدًۭا مَّنِ ٱلْكَذَّابُ ٱلْأَشِرُ﴿٢٦﴾
share
سَيَعْلَمُونَ അവര്‍ വഴിയെ അറിയും, അറിയാറാകും غَدًا നാളെ مَّنِ الْكَذَّابُ വ്യാജവാദി ആരെന്നു الْأَشِرُ അഹങ്കാരിയായ
നാളെ അവര്‍ക്ക് അറിയാറാകും, ആരാണ് അഹങ്കാരിയായ വ്യാജവാദി എന്നു!
إِنَّا مُرْسِلُوا۟ ٱلنَّاقَةِ فِتْنَةًۭ لَّهُمْ فَٱرْتَقِبْهُمْ وَٱصْطَبِرْ﴿٢٧﴾
share
إِنَّا مُرْسِلُو നാം അയക്കുന്നവരാണ് (അയക്കുന്നു) النَّاقَةِ ഒട്ടകത്തെ فِتْنَةً പരീക്ഷണമായിട്ടു لَّهُمْ അവര്‍ക്കു فَارْتَقِبْهُمْ എന്നാല്‍(എന്നിട്ടു) നീ അവരെ വീക്ഷിച്ചുകൊള്ളുക وَاصْطَبِرْ ക്ഷമ കൈകൊള്ളുകയും ചെയ്യുക.
അവര്‍ക്ക് ഒരു പരീക്ഷണമായിക്കൊണ്ട് നാം ഒട്ടകത്തെ അയക്കുന്നു. എന്നിട്ടു നീ അവരെ വീക്ഷിച്ചുകൊള്ളുക; ക്ഷമ കൈക്കൊള്ളുകയും ചെയ്യുക.
وَنَبِّئْهُمْ أَنَّ ٱلْمَآءَ قِسْمَةٌۢ بَيْنَهُمْ ۖ كُلُّ شِرْبٍۢ مُّحْتَضَرٌۭ﴿٢٨﴾
share
وَنَبِّئْهُمْ അവര്‍ക്കു വിവരമറിയിക്കുകയും ചെയ്യുക أَنَّ الْمَاءَ വെള്ളം (ആകുന്നു) എന്നു قِسْمَةٌ പങ്കു, (ഓഹരി (ഊഴം) ആകുന്നു (എന്നു) بَيْنَهُمْ അവര്‍ക്കിടയില്‍ كُلُّ شِرْبٍ എല്ലാ കുടിയും (വെള്ളത്തിന്‍റെ ഊഴവും) مُّحْتَضَرٌ ഹാജറാക്കപ്പെടേണ്ടതാണ്, തയ്യാറെടുക്കപ്പെടേണ്ടതാണ്
വെള്ളം അവര്‍ക്കിടയില്‍ പങ്കാണ് - എല്ലാ വെള്ളം കുടിക്കും [ഓരോരുത്തരുടെ ഊഴത്തിനും] തയ്യാറെടുക്കപ്പെടേണ്ടതാകുന്നു - എന്നു നീ അവരെ വിവരമറിയിക്കുകയും ചെയ്യുക.
തഫ്സീർ : 26-28
View   
فَنَادَوْا۟ صَاحِبَهُمْ فَتَعَاطَىٰ فَعَقَرَ﴿٢٩﴾
share
فَنَادَوْا എന്നിട്ടവര്‍ വിളിച്ചു صَاحِبَهُمْ അവരുടെ ചങ്ങാതിയെ (ആളെ) فَتَعَاطَىٰ എന്നിട്ടു അവന്‍ ഏറ്റെടുത്തു(വധകൃത്യം നിര്‍വ്വഹിച്ചു) فَعَقَرَ അങ്ങനെ അവന്‍ അറുകൊല ചെയ്തു, വെട്ടിയറുത്തു, കുതികാലറുത്തു
എന്നിട്ട്, അവര്‍ തങ്ങളുടെ ചങ്ങാതിയെ വിളിച്ചു; എന്നിട്ട് അവന്‍ (വധശ്രമം) ഏറ്റെടുത്ത് (അതിനെ) അറുകൊല ചെയ്തു.
فَكَيْفَ كَانَ عَذَابِى وَنُذُرِ﴿٣٠﴾
share
فَكَيْفَ كَانَ അപ്പോള്‍ എങ്ങിനെയായി عَذَابِي എന്‍റെ ശിക്ഷوَنُذُرِ എന്‍റെ താക്കീതുകളും
അപ്പോള്‍, നമ്മുടെ ശിക്ഷയും, നമ്മുടെ താക്കീതുകളും എങ്ങിനെയായിത്തീര്‍ന്നു?! (നോക്കുക):
إِنَّآ أَرْسَلْنَا عَلَيْهِمْ صَيْحَةًۭ وَٰحِدَةًۭ فَكَانُوا۟ كَهَشِيمِ ٱلْمُحْتَظِرِ﴿٣١﴾
share
إِنَّا أَرْسَلْنَا നിശ്ചയമായും നാം അയച്ചു عَلَيْهِمْ അവരില്‍ صَيْحَةً ഒരു ഘോരശബ്ദം وَاحِدَةً ഒരേ فَكَانُوا അങ്ങനെ അവരായിത്തീന്നു كَهَشِيمِ ചില്ലിത്തുരുമ്പു (നുറുങ്ങുകഷ്ണങ്ങള്‍) പോലെ الْمُحْتَظِرِ (കാലികള്‍ക്കുവേണ്ടി വളച്ചുകെട്ടിയ) കാലിവളപ്പുകാരന്‍റെ
നാം അവരുടെ മേല്‍ ഒരേ ഒരു ഘോരശബ്ദം അയച്ചു; - അപ്പോള്‍ അവര്‍, ആലവളപ്പുകാരന്‍റെ ചില്ലിത്തുരുമ്പുപോലെ ആയിത്തീര്‍ന്നു!
തഫ്സീർ : 29-31
View   
وَلَقَدْ يَسَّرْنَا ٱلْقُرْءَانَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍۢ﴿٣٢﴾
share
وَلَقَدْ يَسَّرْنَا തീര്‍ച്ചയായും നാം എളുപ്പമാക്കി (സൗകര്യമാക്കി)യിട്ടുണ്ടു الْقُرْآنَ ഖുര്‍ആനെ لِلذِّكْرِ സ്മരിക്കുവാന്‍, ഓര്‍മ്മിക്കുന്നതിനു, ചിന്തിക്കുവാന്‍, ഉപദേശത്തിനു فَهَلْ അപ്പോള്‍ ഉണ്ടോ مِن مُّدَّكِرٍ ഉറ്റാലോച്ചിക്കുന്ന (ഓര്‍മ്മിക്കുന്ന - ഉപദേശം ഫലിക്കുന്ന) വല്ലവരും
തീര്‍ച്ചയായും, ഓര്‍മ്മി(ച്ചു മനസ്സിലാ)ക്കുവാന്‍ വേണ്ടി ഖുര്‍ആനെ നാം എളുപ്പമാക്കിയിരിക്കുന്നു. എന്നാല്‍, ഓര്‍മ്മി(ച്ചു മനസ്സിലാ)ക്കുന്ന വല്ലവരും ഉണ്ടോ?!
തഫ്സീർ : 32-32
View   
كَذَّبَتْ قَوْمُ لُوطٍۭ بِٱلنُّذُرِ﴿٣٣﴾
share
كَذَّبَتْ വ്യാജമാക്കി قَوْمُ لُوطٍ ലൂത്ത്വിന്‍റെ ജനത بِالنُّذُرِ താക്കീതുകളെ, താക്കീതുകാരെ
ലൂത്ത്വിന്‍റെ ജനത താക്കീതുകളെ വ്യാജമാക്കുകയുണ്ടായി.
إِنَّآ أَرْسَلْنَا عَلَيْهِمْ حَاصِبًا إِلَّآ ءَالَ لُوطٍۢ ۖ نَّجَّيْنَـٰهُم بِسَحَرٍۢ﴿٣٤﴾
share
إِنَّا أَرْسَلْنَا നാം അയച്ചു عَلَيْهِمْ അവരില്‍ حَاصِبًا ഒരു ചരല്‍ക്കാറ്റു إِلَّا آلَ لُوطٍ ലൂത്ത്വിന്‍റെ കുടുംബം (ആള്‍ക്കാര്‍) ഒഴികെ نَّجَّيْنَاهُم അവരെ നാം രക്ഷപ്പെടുത്തി بِسَحَرٍ നിശാന്ത്യത്തില്‍ (രാത്രിയുടെ അന്ത്യത്തില്‍)
നാം അവരുടെ മേല്‍ ഒരു ചരല്‍ക്കാറ്റു അയച്ചു- ലൂത്ത്വിന്‍റെ കുടുംബം ഒഴിച്ചു. അവരെ നാം ഒരു നിശാന്ത്യത്തില്‍ [പുലരാന്‍ കാലത്തു] രക്ഷപ്പെടുത്തി;-
نِّعْمَةًۭ مِّنْ عِندِنَا ۚ كَذَٰلِكَ نَجْزِى مَن شَكَرَ﴿٣٥﴾
share
نِّعْمَةً അനുഗ്രഹമായിട്ടു مِّنْ عِندِنَا നമ്മുടെ പക്കല്‍നിന്നുള്ള كَذَٰلِكَ അപ്രകാരമത്രെ, അതു പോലെ نَجْزِي നാം പ്രതിഫലം നല്‍കുന്നത് (നല്‍കുന്നു) مَن شَكَرَ നന്ദി കാണിച്ചവര്‍ക്കു.
നമ്മുടെ പക്കല്‍നിന്നുള്ള ഒരു (വലിയ) അനുഗ്രഹമായിക്കൊണ്ട്. അപ്രകാരമത്രെ നന്ദി കാണിക്കുന്നവര്‍ക്ക് നാം പ്രതിഫലം നല്‍കുന്നത്.
وَلَقَدْ أَنذَرَهُم بَطْشَتَنَا فَتَمَارَوْا۟ بِٱلنُّذُرِ﴿٣٦﴾
share
وَلَقَدْ أَنذَرَهُم തീര്‍ച്ചയായും അദ്ദേഹം അവരെ താക്കീതു ചെയ്കയുണ്ടായി بَطْشَتَنَا നമ്മുടെ (ശക്തിയായ) പിടുത്തത്തെപ്പറ്റി فَتَمَارَوْا അപ്പോള്‍ അവര്‍ തര്‍ക്കം നടത്തി بِالنُّذُرِ താക്കീതുകളെക്കുറിച്ചു.
നമ്മുടെ കഠിനപിടുത്തത്തെ [ശിക്ഷയെ] ക്കുറിച്ച് അദ്ദേഹം അവരെ തീര്‍ച്ചയായും താക്കീതു ചെയ്കയുണ്ടായി. അപ്പോള്‍, അവര്‍ താക്കീതുകളെക്കുറിച്ച് തര്‍ക്കം നടത്തി (നിഷേധിച്ചു).
وَلَقَدْ رَٰوَدُوهُ عَن ضَيْفِهِۦ فَطَمَسْنَآ أَعْيُنَهُمْ فَذُوقُوا۟ عَذَابِى وَنُذُرِ﴿٣٧﴾
share
وَلَقَدْ رَاوَدُوهُ അവര്‍ അദ്ദേഹത്തോടു ആവശ്യപ്പെട്ടുചെന്നു, ശ്രമം നടത്തി عَن ضَيْفِهِ അദ്ദേഹത്തിന്‍റെ അതിഥികള്‍ക്കുവേണ്ടി, വിരുന്നുകാരെ വിട്ടുകൊടുപ്പാന്‍ فَطَمَسْنَا അപ്പോള്‍ നാം തുടച്ചുനീക്കി, മായിച്ചുകളഞ്ഞു أَعْيُنَهُمْ അവരുടെ കണ്ണു (കാഴ്ച്ച)കളെ فَذُوقُوا എനി നിങ്ങള്‍ ആസ്വദിക്കുവിന്‍, അനുഭവിക്കുക عَذَابِي എന്‍റെ ശിക്ഷ وَنُذُرِ എന്‍റെ താക്കീതുകളും.
അദ്ദേഹത്തിന്‍റെ അതിഥികളെ [തോന്നിയവാസത്തിനു] വിട്ടുകിട്ടുവാന്‍ അവര്‍ അദ്ദേഹത്തോടു ആവശ്യപ്പെട്ടു ചെല്ലുകയുണ്ടായി. അപ്പോള്‍, നാം അവരുടെ കണ്ണുകളെ തുടച്ചുനീക്കി; അവരോടു (പറയപ്പെട്ടു): "എനി, നിങ്ങള്‍ എന്‍റെ ശിക്ഷയും, എന്‍റെ താക്കീതുകളും ആസ്വദിച്ചു കൊള്ളുവിന്‍!"
തഫ്സീർ : 33-37
View   
وَلَقَدْ صَبَّحَهُم بُكْرَةً عَذَابٌۭ مُّسْتَقِرٌّۭ﴿٣٨﴾
share
وَلَقَدْ صَبَّحَهُم തീര്‍ച്ചയായും അവരെ പ്രഭാതത്തില്‍ ബാധിച്ചു بُكْرَةً ഒരു രാവിലെ عَذَابٌ مُّسْتَقِرٌّ ഉറച്ച(സ്ഥിരമായ) ഒരു ശിക്ഷ
തീര്‍ച്ചയായും, (നീങ്ങിപ്പോകാതെ) ഉറച്ചുനില്‍ക്കുന്ന ഒരുശിക്ഷ ഒരു പ്രഭാതത്തില്‍ അവര്‍ക്കു ബാധിച്ചു കളഞ്ഞു.
فَذُوقُوا۟ عَذَابِى وَنُذُرِ﴿٣٩﴾
share
فَذُوقُوا۟ അനുഭവിച്ചു കൊള്ളുക عَذَابِى എന്റെ ശിക്ഷയും وَنُذُرِ എന്റെ താക്കീതും
എനി എന്റെ ശിക്ഷയും എന്റെ താക്കീതുകളും നിങ്ങള്‍ അനുഭവിച്ചു കൊള്ളുക.(എന്ന് നാം അവരോട് പറയപ്പെട്ടു.)
തഫ്സീർ : 38-39
View   
وَلَقَدْ يَسَّرْنَا ٱلْقُرْءَانَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍۢ﴿٤٠﴾
share
وَلَقَدْ يَسَّرْنَا തീര്‍ച്ചയായും നാം എളുപ്പമാക്കി (സൗകര്യമാക്കി)യിട്ടുണ്ടു الْقُرْآنَ ഖുര്‍ആനെ لِلذِّكْرِ സ്മരിക്കുവാന്‍, ഓര്‍മ്മിക്കുന്നതിനു, ചിന്തിക്കുവാന്‍, ഉപദേശത്തിനു فَهَلْ അപ്പോള്‍ ഉണ്ടോ مِن مُّدَّكِرٍ ഉറ്റാലോച്ചിക്കുന്ന (ഓര്‍മ്മിക്കുന്ന - ഉപദേശം ഫലിക്കുന്ന) വല്ലവരും
തീര്‍ച്ചയായും, ഓര്‍മ്മി(ചു മനസ്സിലാ)ക്കുവാന്‍ വേണ്ടി ഖുര്‍ആനെ നാം എളുപ്പമാക്കിയിരിക്കുന്നു. എന്നാല്‍, ഓര്‍മ്മി(ച്ചു മനസ്സിലാ)ക്കുന്ന വല്ലവരും ഉണ്ടോ?!
وَلَقَدْ جَآءَ ءَالَ فِرْعَوْنَ ٱلنُّذُرُ﴿٤١﴾
share
وَلَقَدْ جَاءَ വന്നിട്ടുണ്ട് آلَ فِرْعَوْنَ ഫിര്‍ഔന്‍റെ ആള്‍ക്കാര്‍ക്കു النُّذُرُ താക്കീതുകള്‍
ഫിര്‍ഔന്‍റെ ആള്‍ക്കാര്‍ക്കും താക്കീതുകള്‍ വരികയുണ്ടായിട്ടുണ്ട്.
كَذَّبُوا۟ بِـَٔايَـٰتِنَا كُلِّهَا فَأَخَذْنَـٰهُمْ أَخْذَ عَزِيزٍۢ مُّقْتَدِرٍ﴿٤٢﴾
share
كَذَّبُوا അവര്‍ കളവാക്കി بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളെ كُلِّهَا അവയെല്ലാം فَأَخَذْنَاهُمْ അപ്പോള്‍ നാമവരെ പിടിച്ചു أَخْذَ عَزِيزٍ ഒരു പ്രതാപശാലിയുടെ പിടുത്തം مُّقْتَدِرٍ കഴിവുള്ളവനായ
അവര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെയെല്ലാം വ്യാജമാക്കി. അപ്പോള്‍, പ്രതാപശാലിയും കഴിവുറ്റവനുമായ ഒരുവന്‍റെ പിടുത്തം നാം അവരെ പിടിച്ചു (ശിക്ഷിച്ചു).
തഫ്സീർ : 40-42
View   
أَكُفَّارُكُمْ خَيْرٌۭ مِّنْ أُو۟لَـٰٓئِكُمْ أَمْ لَكُم بَرَآءَةٌۭ فِى ٱلزُّبُرِ﴿٤٣﴾
share
أَكُفَّارُكُمْ നിങ്ങളുടെ (നിങ്ങളിലുള്ള ഈ) അവിശ്വാസികളോ خَيْرٌ ഉത്തമം, ശ്രേഷ്ഠമായവര്‍ مِّنْ أُولَـٰئِكُمْ അക്കൂട്ടരെക്കാള്‍ أَمْ لَكُم അതല്ല (ഒരു പക്ഷേ) നിങ്ങള്‍ക്കുണ്ടോ بَرَاءَةٌ വല്ല ഒഴിവും, നിരപരാധിത്തം فِي الزُّبُرِ ഏടുകളില്‍ (വേദഗ്രന്ഥങ്ങളില്‍)
(ഹേ, സമുദായമേ) നിങ്ങളിലുള്ള അവിശ്വാസികള്‍ അക്കൂട്ടരെക്കാള്‍ ഉത്തമമാകുന്നുവോ?! അതല്ല, നിങ്ങള്‍ക്കു ഏടുകളില്‍ [വേദ പ്രമാണങ്ങളില്‍] വല്ല ഒഴിവും (അഥവാ നിരപരാധിത്വവും) ഉണ്ടോ?!!
أَمْ يَقُولُونَ نَحْنُ جَمِيعٌۭ مُّنتَصِرٌۭ﴿٤٤﴾
share
أَمْ يَقُولُونَ അതല്ല (അതോ) അവര്‍ പറയുന്നുവോ نَحْنُ ഞങ്ങള്‍ جَمِيعٌ ഒരു സംഘക്കാരാണ്, കൂട്ടരാണ് مُّنتَصِرٌ സ്വരക്ഷാനടപടി എടുക്കുന്ന, (സുശക്തമായ, പ്രതികാരശക്തിയുള്ള)
അതല്ല, (നബിയേ) അവര്‍ പറയുന്നുവോ : "ഞങ്ങള്‍ സ്വരക്ഷാനടപടിയെടുക്കുന്ന (സുശക്തമായ) ഒരു സംഘക്കാരാകുന്നു എന്നു?!
തഫ്സീർ : 43-44
View   
سَيُهْزَمُ ٱلْجَمْعُ وَيُوَلُّونَ ٱلدُّبُرَ﴿٤٥﴾
share
سَيُهْزَمُ വഴിയെ പരാജയപ്പെടുത്തപ്പെടും الْجَمْعُ (ആ) കൂട്ടം, സംഘം وَيُوَلُّونَ അവര്‍ തിരിച്ചുപോകും الدُّبُرَ പിന്‍പുറം
വഴിയെ (ആ) സംഘം പരാജയപ്പെടുത്തപ്പെടും; അവര്‍ പിന്നോക്കം തിരിഞ്ഞോടുകയും ചെയ്യും.
بَلِ ٱلسَّاعَةُ مَوْعِدُهُمْ وَٱلسَّاعَةُ أَدْهَىٰ وَأَمَرُّ﴿٤٦﴾
share
بَلِ السَّاعَةُ പക്ഷേ അന്ത്യഘട്ടം مَوْعِدُهُمْ അവരുടെ നിശ്ചിത സമയമത്രെ وَالسَّاعَةُ അന്ത്യഘട്ടമാകട്ടെ أَدْهَىٰ ഏറ്റം ആപല്‍ക്കരമായതാണു وَأَمَرُّ ഏറ്റം കൈപ്പായതുമാണ്
(അത്രയുമല്ല) പക്ഷേ, അന്ത്യഘട്ടമത്രെ അവരുടെ നിശ്ചിതസമയം. അന്ത്യഘട്ടമാകട്ടെ, ഏറ്റവും ആപല്‍ക്കരമായതും, ഏറ്റവും കൈപ്പായ [അരോചകമായ]തുമാകുന്നു!
തഫ്സീർ : 45-46
View   
إِنَّ ٱلْمُجْرِمِينَ فِى ضَلَـٰلٍۢ وَسُعُرٍۢ﴿٤٧﴾
share
إِنَّ الْمُجْرِمِينَ - നിശ്ചയമായും കുറ്റവാളികള്‍ فِي ضَلَالٍ - വഴിപിഴവിലാണ് وَسُعُرٍ - ഭ്രമത്തിലും, ഭ്രാന്തിലും, ജ്വലിക്കുന്ന അഗ്നിയിലും, കിറുക്കിലും
നിശ്ചയമായും, കുറ്റവാളികള്‍ വഴിപിഴവിലും, കിറുക്കിലുമാകുന്നു.
يَوْمَ يُسْحَبُونَ فِى ٱلنَّارِ عَلَىٰ وُجُوهِهِمْ ذُوقُوا۟ مَسَّ سَقَرَ﴿٤٨﴾
share
يَوْمَ يُسْحَبُونَ - അവര്‍ വലിച്ചിഴക്കപ്പെടുന്ന ദിവസം فِي النَّارِ - നരകത്തില്‍, തീയില്‍ عَلَىٰ وُجُوهِهِمْ - അവരുടെ മുഖങ്ങളില്‍ ذُوقُوا - രുചി നോക്കുവിന്‍, അനുഭവിക്കുവിന്‍ مَسَّ سَقَرَ സഖറിന്‍റെ ബാധ, സ്പര്‍ശനം
അവരുടെ മുഖങ്ങളിലായി അവര്‍ നരകത്തില്‍ വലിച്ചിഴക്കപ്പെടുന്ന ദിവസം (-അന്നു പറയപ്പെടും) : "സഖറി[നരകത്തി]ന്‍റെ ബാധയെ രുചിനോക്കിക്കൊള്ളുവിന്‍!"
إِنَّا كُلَّ شَىْءٍ خَلَقْنَـٰهُ بِقَدَرٍۢ﴿٤٩﴾
share
إِنَّا - നിശ്ചയമായും നാം كُلَّ شَيْءٍ - എല്ലാ വസ്തുവെയും خَلَقْنَاهُ - നാമതിനെ സൃഷ്ടിച്ചിരിക്കുന്നു بِقَدَرٍ - ഒരു നിര്‍ണ്ണയം (കണക്ക്, ക്ലുപ്തം , വ്യവസ്ഥ) പ്രകാരം.
നിശ്ചയമായും, എല്ലാ വസ്തുവും തന്നെ, നാം ഒരു നിര്‍ണ്ണയപ്രകാരം [വ്യവസ്ഥയനുസരിച്ചു] സൃഷ്ടിച്ചിരിക്കുന്നു.
തഫ്സീർ : 47-49
View   
وَمَآ أَمْرُنَآ إِلَّا وَٰحِدَةٌۭ كَلَمْحٍۭ بِٱلْبَصَرِ﴿٥٠﴾
share
وَمَا أَمْرُنَا നമ്മുടെ കാര്യം (കല്‍പന) ഇല്ല (അല്ല) إِلَّا وَاحِدَةٌ ഒന്നല്ലാതെ كَلَمْحٍ ഒരു ഇമ (മിഴി) വെട്ടല്‍പോലെ بِالْبَصَرِ കണ്ണുകൊണ്ടു.
നമ്മുടെ കല്‍പന ഒരേപ്രാവശ്യമല്ലാതെ (കൂടുതലൊന്നും) ഇല്ല; (അതെ) കണ്ണുകൊണ്ടു ഒന്നു ഇമവെട്ടുന്നതു പോലെ. [അത്രയും വേഗത്തിലായിരിക്കും].
തഫ്സീർ : 50-50
View   
وَلَقَدْ أَهْلَكْنَآ أَشْيَاعَكُمْ فَهَلْ مِن مُّدَّكِرٍۢ﴿٥١﴾
share
وَلَقَدْ أَهْلَكْنَا തീര്‍ച്ചയായും നാം നശിപ്പിച്ചിട്ടുണ്ട് أَشْيَاعَكُمْ നിങ്ങളുടെ കക്ഷികളെ فَهَلْ എന്നാല്‍ ഉണ്ടോ مِن مُّدَّكِرٍ വല്ല ഉറ്റാലോചിക്കുന്നവരും, ഓര്‍മ്മിക്കുന്നവരായി
(ഹേ,അവിശ്വാസികളേ) നിങ്ങളുടെ കക്ഷികളെ നാം നശിപ്പിച്ചു കളഞ്ഞിട്ടുണ്ട്. എന്നാല്‍, ഓര്‍മ്മി(ച്ചു മനസ്സിലാ)ക്കുന്ന വല്ലവരും ഉണ്ടോ?!
وَكُلُّ شَىْءٍۢ فَعَلُوهُ فِى ٱلزُّبُرِ﴿٥٢﴾
share
وَكُلُّ شَيْءٍ എല്ലാ കാര്യവും, വസ്തുവും فَعَلُوهُ അവര്‍ ചെയ്‌തതായ فِي الزُّبُرِ ഏടു(ഗ്രന്ഥം)കളിലുണ്ടു
അവര്‍ ചെയ്തിട്ടുള്ള എല്ലാ കാര്യവും ഏടുകളിലുണ്ട്.
وَكُلُّ صَغِيرٍۢ وَكَبِيرٍۢ مُّسْتَطَرٌ﴿٥٣﴾
share
وَكُلُّ صَغِيرٍ എല്ലാ ചെറുതും وَكَبِيرٍ വലുതും مُّسْتَطَرٌ രേഖപ്പെടുത്ത(എഴുത)പ്പെട്ടതാണ്, രേഖപ്പെടുത്തപ്പെടുന്നതാണ്.
എല്ലാ ചെറുതും, വലുതും (ആയ കാര്യവും) എഴുതി രേഖപ്പെടുത്തപ്പെടുന്നതാകുന്നു.
തഫ്സീർ : 51-53
View   
إِنَّ ٱلْمُتَّقِينَ فِى جَنَّـٰتٍۢ وَنَهَرٍۢ﴿٥٤﴾
share
إِنَّ الْمُتَّقِينَ നിശ്ചയമായും സൂക്ഷമതയുള്ളവര്‍, ഭയഭക്തന്മാര്‍ فِي جَنَّاتٍ സ്വര്‍ഗ്ഗങ്ങളിലായിരിക്കും وَنَهَرٍ അരുവി (നദി) കളിലും
നിശ്ചയമായും, (സൂക്ഷ്മതയുള്ളവരായ) ഭയഭക്തന്മാര്‍, സ്വര്‍ഗ്ഗങ്ങളിലും അരുവികളിലുമായിരിക്കും.
فِى مَقْعَدِ صِدْقٍ عِندَ مَلِيكٍۢ مُّقْتَدِرٍۭ﴿٥٥﴾
share
فِي مَقْعَدِ ഇരിപ്പിടത്തില്‍ (ആസ്ഥാനത്തില്‍) صِدْقٍ സത്യത്തിന്‍റെ عِندَ مَلِيكٍ ഒരു രാജാധിപതിയുടെ (രാജാവായുള്ളവന്‍റെ) അടുക്കല്‍ مُّقْتَدِرٍ കഴിവുറ്റവനായ
(അതെ) സത്യത്തിന്‍റെ ആസ്ഥാനത്തില്‍, കഴിവുറ്റവനായ ഒരു രാജാധിപതിയുടെ അടുക്കല്‍!
തഫ്സീർ : 54-55
View   
55.അര്‍റഹ്മാന്‍


بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
ٱلرَّحْمَـٰنُ﴿١﴾
share
الرَّحْمَـٰنُ പരമകാരുണികന്‍
പരമകാരുണികന്‍!
عَلَّمَ ٱلْقُرْءَانَ﴿٢﴾
share
عَلَّمَ അവന്‍ പഠിപ്പിച്ചു الْقُرْآنَ ഖുര്‍ആനെ
അവന്‍ ഖുര്‍ആന്‍ പഠിപ്പിച്ചു.
خَلَقَ ٱلْإِنسَـٰنَ﴿٣﴾
share
خَلَقَ അവന്‍ സൃഷ്ടിച്ചു الْإِنسَانَ മനുഷ്യനെ
അവന്‍ മനുഷ്യനെ സൃഷ്ടിച്ചു.
عَلَّمَهُ ٱلْبَيَانَ﴿٤﴾
share
عَلَّمَهُ അവന്‍ അവനു പഠിപ്പിച്ചു الْبَيَانَ വിവരണം (മനസ്സിലുള്ളതു വിവരിക്കല്‍), സംസാരം
അവന്‍ അവനു വിവരണം പഠിപ്പിച്ചു.
തഫ്സീർ : 1-4
View   
ٱلشَّمْسُ وَٱلْقَمَرُ بِحُسْبَانٍۢ﴿٥﴾
share
الشَّمْسُ സൂര്യന്‍ وَالْقَمَرُ ചന്ദ്രനും بِحُسْبَانٍ ഒരു കണക്കനുസരിച്ചാകുന്നു
സൂര്യനും ചന്ദ്രനും ഒരു കണക്കനുസരിച്ചാകുന്നു (നിലകൊള്ളുന്നത്)
وَٱلنَّجْمُ وَٱلشَّجَرُ يَسْجُدَانِ﴿٦﴾
share
وَالنَّجْمُ ചെടി, വള്ളി, നക്ഷത്രം وَالشَّجَرُ വൃക്ഷവും يَسْجُدَانِ രണ്ടും സുജൂദ് ചെയ്യുന്നു.
ചെടി (അഥവാ വള്ളി) യും വൃക്ഷവും "സുജൂദു" [സാഷ്ടാംഗ നമസ്കാരം] ചെയ്യുന്നു.
തഫ്സീർ : 5-6
View   
وَٱلسَّمَآءَ رَفَعَهَا وَوَضَعَ ٱلْمِيزَانَ﴿٧﴾
share
وَالسَّمَاءَ ആകാശത്തെ رَفَعَهَا അതിനെ അവന്‍ ഉയര്‍ത്തിയിരിക്കുന്നു وَوَضَعَ സ്ഥാപിക്കുക (വെക്കുക)യും ചെയ്തിരിക്കുന്നു الْمِيزَانَ തുലാസു
ആകാശത്തെ അവന്‍ ഉയര്‍ത്തിയുണ്ടാക്കുകയും, തുലാസ്സു സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു.
أَلَّا تَطْغَوْا۟ فِى ٱلْمِيزَانِ﴿٨﴾
share
أَلَّا تَطْغَوْا നിങ്ങള്‍ ക്രമം തെറ്റാതിരിക്കുവാന്‍, അതിരു വിടാതിരിക്കുന്നതിനു فِي الْمِيزَانِ തുലാസില്‍
നിങ്ങള്‍ തുലാസ്സില്‍ [തൂക്കത്തില്‍] ക്രമം തെറ്റാതിരിക്കുന്നതിന്.
وَأَقِيمُوا۟ ٱلْوَزْنَ بِٱلْقِسْطِ وَلَا تُخْسِرُوا۟ ٱلْمِيزَانَ﴿٩﴾
share
وَأَقِيمُوا നിങ്ങള്‍ നിലനിറുത്തുക الْوَزْنَ തൂക്കം بِالْقِسْطِ നീതി മുറപ്രകാരം وَلَا تُخْسِرُوا നിങ്ങള്‍ നഷ്ടം വരുത്തരുത് الْمِيزَانَ തുലാസ്സു (തുലാസില്‍)
നിങ്ങള്‍ നീതിമുറയനുസരിച്ചു തൂക്കം നിലനിറുത്തുവിന്‍. തുലാസ്സു (അഥവാ തൂക്കം) നഷ്ടം വരുത്തുകയും അരുത്.
തഫ്സീർ : 7-9
View   
وَٱلْأَرْضَ وَضَعَهَا لِلْأَنَامِ﴿١٠﴾
share
وَالْأَرْضَ ഭൂമിയെ وَضَعَهَا അതിനെ അവന്‍ വെച്ചിരിക്കുന്നു (സ്ഥാപിച്ചിരിക്കുന്നു) لِلْأَنَامِ സൃഷ്ടികള്‍ക്കു (ജീവികള്‍ക്കു) വേണ്ടി
ഭൂമിയെ അവന്‍ സൃഷ്ടികള്‍ക്കുവേണ്ടി സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു.
فِيهَا فَـٰكِهَةٌۭ وَٱلنَّخْلُ ذَاتُ ٱلْأَكْمَامِ﴿١١﴾
share
فِيهَا അതിലുണ്ട് فَاكِهَةٌ പഴവര്‍ഗ്ഗം, സുഖഭോജ്യവസ്തു وَالنَّخْلُ ഈത്തപ്പനയും ذَاتُ الْأَكْمَامِ പോള (പാള) കളുള്ള
അതില്‍ പഴവര്‍ഗ്ഗമുണ്ട് : പാളകളുള്ള ഈത്തപ്പനകളുമുണ്ട്.
وَٱلْحَبُّ ذُو ٱلْعَصْفِ وَٱلرَّيْحَانُ﴿١٢﴾
share
وَالْحَبُّ ധാന്യവും ذُو الْعَصْفِ വൈക്കോല്‍ (ഓല) ഉള്ളതായ وَالرَّيْحَانُ സുഗന്ധച്ചെടിയും, രുചികരമായ ഭക്ഷ്യവസ്തുവും.
വൈക്കോലുള്ള ധാന്യ (വർഗ്ഗ)വും, സുഗന്ധച്ചെടിയും ഉണ്ട്.
തഫ്സീർ : 10-12
View   
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ﴿١٣﴾
share
فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
തഫ്സീർ : 13-13
View   
خَلَقَ ٱلْإِنسَـٰنَ مِن صَلْصَـٰلٍۢ كَٱلْفَخَّارِ﴿١٤﴾
share
خَلَقَ അവന്‍ സൃഷ്ടിച്ചു الْإِنسَانَ മനുഷ്യനെ مِن صَلْصَالٍ ചിലപ്പുള്ള (ചല ചല ശബ്ദമുണ്ടാകുന്ന) മണ്ണില്‍നിന്നു كَالْفَخَّارِ ചൂളമണ്ണു (ചുട്ടെടുത്ത മണ്‍പാത്രം) പോലെയുള്ള
മനുഷ്യനെ അവന്‍, ചൂളവെക്കപ്പെട്ട (ഇഷ്ടിക) മണ്ണുപോലെ ചിലപ്പുള്ള (ഉണങ്ങിയ) മണ്ണിനാല്‍ സൃഷ്ടിച്ചിരിക്കുന്നു;
وَخَلَقَ ٱلْجَآنَّ مِن مَّارِجٍۢ مِّن نَّارٍۢ﴿١٥﴾
share
وَخَلَقَ الْجَانَّ ജിന്നുകളെ അവന്‍ സൃഷ്ടിച്ചിരിക്കുന്നു مِن مَّارِجٍ ശുദ്ധമായ (തനി) ജ്വാലയില്‍ (നാളത്തില്‍) നിന്നു مِّن نَّارٍ തീയില്‍ (അഗ്നിയില്‍) നിന്നുള്ള
ജിന്നിനെ അഗ്നിയില്‍ നിന്നുള്ള (പുകകലരാത്ത) ശുദ്ധജ്വാലയാലും സൃഷ്ടിച്ചിരിക്കുന്നു.
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ﴿١٦﴾
share
فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
തഫ്സീർ : 14-16
View   
رَبُّ ٱلْمَشْرِقَيْنِ وَرَبُّ ٱلْمَغْرِبَيْنِ﴿١٧﴾
share
رَبُّ الْمَشْرِقَيْنِ രണ്ടു ഉദയ സ്ഥാനങ്ങളുടെ റബ്ബാണ് وَرَبُّ الْمَغْرِبَيْنِ രണ്ടു അസ്തമന സ്ഥാനങ്ങളുടെയും റബ്ബ്
രണ്ടു ഉദയസ്ഥാനങ്ങളുടെ റബ്ബും, രണ്ടു അസ്തമന സ്ഥാനങ്ങളുടെ റബ്ബുമാകുന്നു (അവന്‍).
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ﴿١٨﴾
share
فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
തഫ്സീർ : 17-18
View   
مَرَجَ ٱلْبَحْرَيْنِ يَلْتَقِيَانِ﴿١٩﴾
share
مَرَجَ അവന്‍ അയച്ചുവിട്ടിരിക്കുന്നു الْبَحْرَيْنِ രണ്ടു സമുദ്രത്തെ يَلْتَقِيَانِ രണ്ടും കൂടി മുട്ടി (ചേര്‍ന്നു തൊട്ടു തൊട്ടു) കൊണ്ടു
രണ്ടു സമുദ്രങ്ങളെയും, അവ തമ്മില്‍ കൂട്ടിമുട്ടത്തക്ക നിലയില്‍ അവന്‍ അയച്ചുവിട്ടിരിക്കുന്നു.
بَيْنَهُمَا بَرْزَخٌۭ لَّا يَبْغِيَانِ﴿٢٠﴾
share
بَيْنَهُمَا അവ രണ്ടിനുമിടയിലുണ്ട് بَرْزَخٌ ഒരു മറ (തടസ്സം) لَّا يَبْغِيَانِ രണ്ടും അതിക്രമിക്കുകയില്ലാത്ത
അവ രണ്ടും (അന്യോന്യം) അതിക്രമി(ച്ചു കട)ക്കാതിരിക്കത്തക്ക ഒരു മറ അവക്കിടയിലുണ്ട്.
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ﴿٢١﴾
share
فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
يَخْرُجُ مِنْهُمَا ٱللُّؤْلُؤُ وَٱلْمَرْجَانُ﴿٢٢﴾
share
يَخْرُجُ مِنْهُمَا അവ രണ്ടില്‍ നിന്നും പുറത്തുവരുന്നു اللُّؤْلُؤُ മുത്തു وَالْمَرْجَانُ പവിഴവും
അവന്‍ രണ്ടില്‍നിന്നും മുത്തും പവിഴവും പുറത്തു വരുന്നു.
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ﴿٢٣﴾
share
فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
وَلَهُ ٱلْجَوَارِ ٱلْمُنشَـَٔاتُ فِى ٱلْبَحْرِ كَٱلْأَعْلَـٰمِ﴿٢٤﴾
share
وَلَهُ അവന്റേതാകുന്നു, അവനുള്ളതാണ് الْجَوَارِ കപ്പലുകള്‍ الْمُنشَآتُ (പായ) ഉയര്‍ത്തപ്പെട്ട, നിര്‍മ്മിച്ചുണ്ടാക്കപ്പെട്ട فِي الْبَحْرِ സമുദ്രത്തില്‍ كَالْأَعْلَامِ മലകളെപ്പോലെ, (ഉയിര്‍ന്ന അടയാളങ്ങള്‍പോലെ)
സമുദ്രത്തില്‍ (സഞ്ചരിക്കുന്നതിനു) മലകളെപ്പോലെ പൊക്കിയുണ്ടാക്കപ്പെടുന്ന കപ്പലുകളും അവന്റേതാകുന്നു.
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ﴿٢٥﴾
share
فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
തഫ്സീർ : 19-25
View   
كُلُّ مَنْ عَلَيْهَا فَانٍۢ﴿٢٦﴾
share
كُلُّ مَنْ യാതൊരുവരെല്ലാം عَلَيْهَا അതിന്‍റെ മേലുള്ള فَانٍ നശിക്കുന്ന (നാശമടയുന്ന) താണ്
അതിന്‍റെ [ഭൂമിയുടെ] മീതെയുള്ളവല്ലൊം നാശമടയുന്നവരാണ്
وَيَبْقَىٰ وَجْهُ رَبِّكَ ذُو ٱلْجَلَـٰلِ وَٱلْإِكْرَامِ﴿٢٧﴾
share
وَيَبْقَىٰ ശേഷിക്കയും ചെയ്യും وَجْهُ رَبِّكَ നിന്‍റെ റബ്ബിന്‍റെ വദനം , മുഖം ذُو الْجَلَالِ മഹത്വമുള്ള وَالْإِكْرَامِ ഉദാരതയും, ബഹുമാനവുമുള്ള
മഹത്വവും ഉദാരതയുമുള്ളവനായ നിന്‍റെ റബ്ബിന്‍റെ വദനം ശേഷിക്കുകയും ചെയ്യും.
തഫ്സീർ : 26-27
View   
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ﴿٢٨﴾
share
فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
يَسْـَٔلُهُۥ مَن فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ كُلَّ يَوْمٍ هُوَ فِى شَأْنٍۢ﴿٢٩﴾
share
يَسْأَلُهُ അവനോടു ചോദിക്കുന്നു, യാചിക്കും مَن فِي السَّمَاوَاتِ ആകാശങ്ങളിലുള്ളവര്‍ وَالْأَرْضِ ഭൂമിയിലും كُلَّ يَوْمٍ എല്ലാ ദിവസവും هُوَ അവന്‍ فِي شَأْنٍ ഓരോ കാര്യത്തിലായിരിക്കും
ആകാശങ്ങളിലും ഭൂമിയിലുമുള്ളവര്‍ അവനോടുയാചിക്കുന്നു. എല്ലാ ദിവസവും അവന്‍ ഓരോ കാര്യത്തിലായിരിക്കും.
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ﴿٣٠﴾
share
فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
തഫ്സീർ : 28-30
View   
سَنَفْرُغُ لَكُمْ أَيُّهَ ٱلثَّقَلَانِ﴿٣١﴾
share
سَنَفْرُغُ നാം അടുത്തു മിനക്കെടും, ഒഴിഞ്ഞിരുന്നേക്കും لَكُمْ നിങ്ങള്‍ക്കായി, നിങ്ങള്‍ക്കുവേണ്ടി أَيُّهَ الثَّقَلَانِ ഹേ രണ്ടു കനത്തവരേ (സമൂഹമേ)
നിങ്ങക്കുവേണ്ടി നാം അടുത്ത് മിനക്കെടുന്നതാണ് - ഹേ, രണ്ടു (കനത്ത) സമൂഹമേ!
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ﴿٣٢﴾
share
فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
يَـٰمَعْشَرَ ٱلْجِنِّ وَٱلْإِنسِ إِنِ ٱسْتَطَعْتُمْ أَن تَنفُذُوا۟ مِنْ أَقْطَارِ ٱلسَّمَـٰوَٰتِ وَٱلْأَرْضِ فَٱنفُذُوا۟ ۚ لَا تَنفُذُونَ إِلَّا بِسُلْطَـٰنٍۢ﴿٣٣﴾
share
يَا مَعْشَرَ ഹേ സംഘമെ, കൂട്ടമേ الْجِنِّ وَالْإِنسِ ജിന്നിന്‍റെയും ഇന്‍സി(മനുഷ്യ)ന്‍റെയും إِنِ اسْتَطَعْتُمْ നിങ്ങള്‍ക്കു സാധിക്കുന്നപക്ഷം أَن تَنفُذُوا നിങ്ങള്‍ കടന്നുപോകാന്‍, ചോര്‍ന്നുകടക്കാന്‍ مِنْ أَقْطَارِ മേഖലകളില്‍ നിന്നു السَّمَاوَاتِ ആകാശങ്ങളുടെ وَالْأَرْضِ ഭൂമിയുടെയും فَانفُذُوا എന്നാല്‍ നിങ്ങള്‍ കടന്നു (ചോര്‍ന്നു) പോകുവിന്‍ لَا تَنفُذُونَ നിങ്ങള്‍ കടന്നു പോകയില്ല إِلَّا بِسُلْطَانٍ ഒരു അധികാരം (രേഖ-ശക്തി-അധികൃത ലക്ഷ്യം) കൂടാതെ
ജിന്നിന്‍റെയും ഇന്‍സി [മനുഷ്യ] ന്‍റെയും സംഘമേ, ആകാശങ്ങളുടെയും, ഭൂമിയുടെയും മേഖലകളില്‍ നിന്നു (പുറത്തു) കടന്നുപോകുവാന്‍ നിങ്ങള്‍ക്കു സാധ്യമാകുന്നപക്ഷം, നിങ്ങള്‍ കടന്നു പോകുവിന്‍ ! ഒരു അധികാരശക്തി കൂടാതെ നിങ്ങള്‍ കടന്നുപോകയില്ല.
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ﴿٣٤﴾
share
فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
يُرْسَلُ عَلَيْكُمَا شُوَاظٌۭ مِّن نَّارٍۢ وَنُحَاسٌۭ فَلَا تَنتَصِرَانِ﴿٣٥﴾
share
يُرْسَلُ അയക്കപ്പെടും عَلَيْكُمَا നിങ്ങളിരുവരുടേയും മേല്‍ شُوَاظٌ ജ്വാല مِّن نَّارٍ തീയിന്‍റെ, അഗ്നിയാലുള്ള وَنُحَاسٌ പുക (കരിമ്പുക)യും ചെമ്പു (ദ്രാവകവും) فَلَا تَنتَصِرَانِ അപ്പോള്‍ നിങ്ങള്‍ രണ്ടുകൂട്ടരും രക്ഷാ നടപടി എടുക്കയില്ല (ചെറുത്തു നില്‍ക്കുകയില്ല)
നിങ്ങളിരുവരുടെയും മേല്‍, അഗ്നിയില്‍നിന്നുള്ള ജ്വാലയും, കരിമ്പുകയും അയക്കപ്പെടുന്നതാണ്. അപ്പോള്‍, നിങ്ങള്‍ രക്ഷാനടപടിയെടുക്കുന്നതല്ല. [നിങ്ങള്‍ക്കത്തിനു സാധ്യമല്ല]
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ﴿٣٦﴾
share
فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
തഫ്സീർ : 31-36
View   
فَإِذَا ٱنشَقَّتِ ٱلسَّمَآءُ فَكَانَتْ وَرْدَةًۭ كَٱلدِّهَانِ﴿٣٧﴾
share
فَإِذَا انشَقَّتِ എന്നാല്‍ പിളര്‍ന്നാല്‍, പൊട്ടിക്കീറിയാല്‍ السَّمَاءُ ആകാശം فَكَانَتْ എന്നിട്ടു അതായി وَرْدَةً ഒരു പനിനീര്‍ വര്‍ണ്ണമുള്ളതു, ഊറക്കിട്ട തോല്‍ (പോലെ) ചുവന്നതു, ചെമ്മഞ്ഞയായതു كَالدِّهَان എണ്ണ (കുഴമ്പ്, കീടം) പോലുള്ളതു
എന്നാല്‍, ആകാശം പൊട്ടിപ്പിളര്‍ന്ന് അതു കുഴമ്പ് (അഥവാ എണ്ണക്കീടം) പോലെയും, പനിനീര്‍ (അഥവാ ചുവപ്പു) വര്‍ണ്ണമുള്ളതും ആയിത്തീര്‍ന്നാല്‍...
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ﴿٣٨﴾
share
فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
فَيَوْمَئِذٍۢ لَّا يُسْـَٔلُ عَن ذَنۢبِهِۦٓ إِنسٌۭ وَلَا جَآنٌّۭ﴿٣٩﴾
share
فَيَوْمَئِذٍ അപ്പോള്‍ അന്നത്തെ ദിവസം لَّا يُسْأَلُ ചോദിക്കപ്പെടുകയില്ല عَن ذَنبِهِ തന്‍റെ പാപത്തെപ്പറ്റി إِنسٌ ഒരു മനുഷ്യനോടും وَلَا جَانٌّ ജിന്നിനോടും ഇല്ല.
അപ്പോള്‍ - അന്നത്തെ ദിവസം - ഒരു മനുഷ്യനോടാകട്ടെ, ജിന്നിനോടാകട്ടെ, തന്‍റെ പാപത്തെപ്പറ്റി ചോദി(ച്ചന്വേഷി) ക്കപ്പെടുന്നതല്ല.
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ﴿٤٠﴾
share
فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
തഫ്സീർ : 37-40
View   
يُعْرَفُ ٱلْمُجْرِمُونَ بِسِيمَـٰهُمْ فَيُؤْخَذُ بِٱلنَّوَٰصِى وَٱلْأَقْدَامِ﴿٤١﴾
share
يُعْرَفُ അറിയപ്പെടും الْمُجْرِمُونَ കുറ്റവാളികള്‍ بِسِيمَاهُمْ അവരുടെ അടയാളംകൊണ്ടു فَيُؤْخَذُ എന്നിട്ടു പിടിക്കപ്പെടും بِالنَّوَاصِي നെറുകന്തലകളെ, കുടുമകളെ وَالْأَقْدَامِ പാദം (കാലടി)കളെയും
(കാരണം:) കുറ്റവാളികള്‍ അവരുടെ അടയാളം മുഖേന അറിയപ്പെടുന്നതാണ്. എന്നിട്ട് നെറുകന്തലകളും (അഥവാ കുടുമകളും) കാലടികളും (കൂട്ടി)പ്പിടിക്കപ്പെടുന്നതായിരിക്കും.
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ﴿٤٢﴾
share
فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
هَـٰذِهِۦ جَهَنَّمُ ٱلَّتِى يُكَذِّبُ بِهَا ٱلْمُجْرِمُونَ﴿٤٣﴾
share
هَـٰذِهِ ഇതാ, ഇതാണ്, ഇതു جَهَنَّمُ നരകം, നരകമാകുന്ന الَّتِي يُكَذِّبُ വ്യാജമാക്കിയിരുന്നതായ بِهَا അതിനെ الْمُجْرِمُونَ കുറ്റവാളികള്‍
"കുറ്റവാളികള്‍ വ്യാജമാക്കിക്കൊണ്ടിരുന്നതായ "ജഹന്നം" [നരകം] ഇതാ!" (എന്നു പറയപ്പെടും)
يَطُوفُونَ بَيْنَهَا وَبَيْنَ حَمِيمٍ ءَانٍۢ﴿٤٤﴾
share
يَطُوفُونَ അവര്‍ ചുറ്റും, അലയും بَيْنَهَا അതിന്‍റെ ഇടയില്‍ وَبَيْنَ حَمِيمٍ ചുട്ടുതിളക്കുന്ന വെള്ളത്തിന്‍റെയും آنٍ ചൂടേറിയ, അങ്ങേ അറ്റമെത്തിയ
അതിന്‍റെയും (അങ്ങേയറ്റം) ഉഷ്ണമേറിയ ചുട്ടുതിളക്കുന്ന വെള്ളത്തിന്‍റെയും ഇടയിലായി അവര്‍ ചുറ്റി അലയുന്നതാകുന്നു.
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ﴿٤٥﴾
share
فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
തഫ്സീർ : 41-45
View   
وَلِمَنْ خَافَ مَقَامَ رَبِّهِۦ جَنَّتَانِ﴿٤٦﴾
share
وَلِمَنْ യാതൊരുവനുണ്ട് خَافَ ഭയപ്പെട്ട مَقَامَ رَبِّهِ തന്‍റെ റബ്ബിന്‍റെ സ്ഥാനത്തെ جَنَّتَانِ രണ്ടു തോപ്പുകള്‍, സ്വര്‍ഗ്ഗങ്ങള്‍
യാതൊരുവന്‍ തന്‍റെ റബ്ബിന്‍റെ സ്ഥാനത്തെ (അഥവാ റബ്ബിന്‍റെ മുമ്പില്‍ നില്‍ക്കുന്നതിനെ) ഭയപ്പെട്ടുവോ അവനു രണ്ടു സ്വര്‍ഗ്ഗത്തോപ്പുകളുണ്ടായിരിക്കും:-
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ﴿٤٧﴾
share
فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
ذَوَاتَآ أَفْنَانٍۢ﴿٤٨﴾
share
ذَوَاتَا ഉള്ളവ أَفْنَانٍ പല വകുപ്പുകള്‍, പല (തരം) വൃക്ഷശാഖകള്‍
(അതെ) പല വകുപ്പുകളുള്ളതായ രണ്ടെണ്ണം
തഫ്സീർ : 46-48
View   
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ﴿٤٩﴾
share
فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
فِيهِمَا عَيْنَانِ تَجْرِيَانِ﴿٥٠﴾
share
فِيهِمَا അവ രണ്ടിലുമുണ്ടു عَيْنَانِ രണ്ടു അരുവി (ഉറവിടം)കള്‍ تَجْرِيَانِ ഒഴുകുന്ന, നടക്കുന്ന
അവ രണ്ടിലും ഒഴുകിക്കൊണ്ടിരിക്കുന്ന രണ്ടു അരുവികളുണ്ട്
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ﴿٥١﴾
share
فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
فِيهِمَا مِن كُلِّ فَـٰكِهَةٍۢ زَوْجَانِ﴿٥٢﴾
share
فِيهِمَا അവ രണ്ടിലുമുണ്ടു مِن كُلِّ فَاكِهَةٍ എല്ലാ പഴവര്‍ഗ്ഗത്തില്‍ നിന്നും زَوْجَانِ രണ്ടു ഇണകള്‍, (ജനുസുകള്‍)
അവരണ്ടിലും എല്ലാ (വിധ) പഴവര്‍ഗ്ഗത്തില്‍നിന്നും രണ്ടു ഇണകള്‍ (വീതം) ഉണ്ടായിരിക്കും.
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ﴿٥٣﴾
share
فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
مُتَّكِـِٔينَ عَلَىٰ فُرُشٍۭ بَطَآئِنُهَا مِنْ إِسْتَبْرَقٍۢ ۚ وَجَنَى ٱلْجَنَّتَيْنِ دَانٍۢ﴿٥٤﴾
share
مُتَّكِئِينَ ചാരിയിരുന്നവരായിട്ടു عَلَىٰ فُرُشٍ വിരുപ്പുകളില്‍ بَطَائِنُهَا അവയുടെ (ഉള്ളില്‍) നിറക്കപ്പെട്ടതു مِنْ إِسْتَبْرَقٍ കട്ടിപ്പട്ടു കൊണ്ടാണ് (അങ്ങിനെയുള്ള)وَجَنَى പറിച്ചെടുക്കുന്ന പഴം (ഫലം) الْجَنَّتَيْنِ രണ്ടു തോപ്പുകളുടെയും دَانٍ അടുത്തതാണ്, താണൂനില്‍ക്കുന്നതാണ്.
വിരുപ്പുകളില്‍ ചാരിയിരുന്നു കൊണ്ട് (അവര്‍ സുഖിക്കും) അവയുടെ ഉള്‍ഭാഗം നിറക്കപ്പെട്ടിട്ടുള്ളത്‌ കട്ടിപ്പട്ടു കൊണ്ടാണ്. രണ്ടു തോപ്പുകളിലെയും പറിച്ചെടുക്കുന്ന പഴം താണു നില്‍ക്കുന്നതായിരിക്കും.
തഫ്സീർ : 49-54
View   
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ﴿٥٥﴾
share
فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
فِيهِنَّ قَـٰصِرَٰتُ ٱلطَّرْفِ لَمْ يَطْمِثْهُنَّ إِنسٌۭ قَبْلَهُمْ وَلَا جَآنٌّۭ﴿٥٦﴾
share
فِيهِنَّ അവയിലുണ്ടു قَاصِرَاتُ ചുരുക്കുന്ന (നിയന്ത്രിക്കുന്ന) സ്ത്രീകള്‍ الطَّرْفِ കണ്ണിനെ (ദൃഷ്ടിയെ) لَمْ يَطْمِثْهُنَّ അവരെ സ്പര്‍ശിച്ചിട്ടില്ല إِنسٌ ഒരു മനുഷ്യനും قَبْلَهُمْ അവരുടെ (ഇവരുടെ) മുമ്പു وَلَا جَانٌّ ഒരു ജിന്നുമില്ല
അവയില്‍, കണ്ണുകളെ [നോട്ടത്തെ] നിയന്ത്രിക്കുന്ന സ്ത്രീകള്‍ ഉണ്ട്. അവര്‍ക്കുമുമ്പ് ഒരു മനുഷ്യനാകട്ടെ, ജിന്നാകട്ടെ, അവരെ സ്പര്‍ശിച്ചിട്ടില്ല.
തഫ്സീർ : 55-56
View   
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ﴿٥٧﴾
share
فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
كَأَنَّهُنَّ ٱلْيَاقُوتُ وَٱلْمَرْجَانُ﴿٥٨﴾
share
كَأَنَّهُنَّ അവര്‍ ആകുന്നുവെന്നു പോലെയുണ്ടു الْيَاقُوتُ മാണിക്യം وَالْمَرْجَانُ പവിഴവും
അവര്‍ [ആ സ്ത്രീകള്‍] മാണിക്യവും, പവിഴവുമെന്നോണമിരിക്കും.
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ﴿٥٩﴾
share
فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
هَلْ جَزَآءُ ٱلْإِحْسَـٰنِ إِلَّا ٱلْإِحْسَـٰنُ﴿٦٠﴾
share
هَلْ ഉണ്ടോ, ആണോ جَزَاءُ الْإِحْسَانِ നന്മ (പുണ്യം) ചെയ്യുന്നത്തിന്‍റെ പ്രതിഫലം إِلَّا الْإِحْسَانُ നന്മ ചെയ്യല്‍ (കൊടുക്കല്‍) അല്ലാതെ
നന്മ [പുണ്യം] ചെയ്തതിന്‍റെ പ്രതിഫലം നന്മചെയ്തുകൊടുക്കുകയല്ലാതെ (മറ്റുവല്ലതും) ആണോ ?!
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ﴿٦١﴾
share
فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
തഫ്സീർ : 57-61
View   
وَمِن دُونِهِمَا جَنَّتَانِ﴿٦٢﴾
share
وَمِن دُونِهِمَا അവ (രണ്ടി)ന്നു പുറമെ (രണ്ടുംകൂടാതെ)യുണ്ടു جَنَّتَانِ രണ്ടു തോപ്പുകള്‍, സ്വര്‍ഗ്ഗങ്ങള്‍
അവ രണ്ടിന്നുപുറമെ (വേറെ)യും രണ്ടു സ്വര്‍ഗ്ഗത്തോപ്പുകളുണ്ട്;
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ﴿٦٣﴾
share
فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
مُدْهَآمَّتَانِ﴿٦٤﴾
share
مُدْهَآمَّتَانِ-കടുംപച്ച(കരിമ്പച്ച)യായ രണ്ടെണ്ണം
കടുംപച്ച പൂണ്ടതായ രണ്ടെണ്ണം!
തഫ്സീർ : 62-64
View   
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ﴿٦٥﴾
share
فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
فِيهِمَا عَيْنَانِ نَضَّاخَتَانِ﴿٦٦﴾
share
فِيهِمَا ആ രണ്ടിലുമുണ്ടു عَيْنَانِ രണ്ടു അരുവികള്‍, ഉറവകള്‍ نَضَّاخَتَانِ ഊക്കോടെ (കുതിച്ചു) ഒഴുകുന്ന
കുതിച്ചൊഴുകുന്ന രണ്ടു അരുവികള്‍ അവ രണ്ടിലുമുണ്ട്.
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ﴿٦٧﴾
share
فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
فِيهِمَا فَـٰكِهَةٌۭ وَنَخْلٌۭ وَرُمَّانٌۭ﴿٦٨﴾
share
فِيهِمَا ആ രണ്ടിലുമുണ്ട്‌ فَاكِهَةٌ പഴവര്‍ഗ്ഗം وَنَخْلٌ ഈന്തപ്പനയും وَرُمَّانٌ ഉറുമാമ്പഴവും, മാതളവും
രണ്ടിലും പഴവര്‍ഗ്ഗവും, ഈത്തപ്പനകളും, ഉറുമാമ്പഴ [മാതളമ്പഴ]വും ഉണ്ട്.
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ﴿٦٩﴾
share
فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
തഫ്സീർ : 65-69
View   
فِيهِنَّ خَيْرَٰتٌ حِسَانٌۭ﴿٧٠﴾
share
فِيهِنَّ അവയിലുണ്ടു خَيْرَاتٌ നല്ല (ഉത്തമ) സ്ത്രീകള്‍ حِسَانٌ സുന്ദരികളായ, നല്ലവരായ, ഭംഗിയുള്ള
അവയില്‍, സുന്ദരികളായ ഉത്തമ സ്ത്രീകളുണ്ട്;
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ﴿٧١﴾
share
فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
حُورٌۭ مَّقْصُورَٰتٌۭ فِى ٱلْخِيَامِ﴿٧٢﴾
share
حُورٌ വെളുത്ത (ഭംഗിയുള്ള) സ്ത്രീകള്‍ مَّقْصُورَاتٌ നിയന്ത്രിക്കപ്പെട്ടവര്‍, ഘോഷാസ്ത്രീകള്‍ فِي الْخِيَامِ കൂടാരങ്ങളില്‍
അതായതു, കൂടാരങ്ങളില്‍ നിയന്ത്രിക്കപ്പെട്ടിട്ടുള്ള (ഘോഷാസ്ത്രീകളായ) വെളുത്ത മെയ്യാമണികള്‍!
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ﴿٧٣﴾
share
فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
لَمْ يَطْمِثْهُنَّ إِنسٌۭ قَبْلَهُمْ وَلَا جَآنٌّۭ﴿٧٤﴾
share
لَمْ يَطْمِثْهُنَّ അവരെ സ്പര്‍ശിച്ചിട്ടില്ല إِنسٌ ഒരു മനുഷ്യനും قَبْلَهُمْ അവരുടെ (ഇവരുടെ) മുമ്പു وَلَا جَانٌّ ജിന്നുമില്ല
അവര്‍ക്കു മുമ്പ് ഒരു മനുഷ്യനാകട്ടെ, ജിന്നാകട്ടെ അവരെ സ്പര്‍ശിച്ചിട്ടില്ല.
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ﴿٧٥﴾
share
فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
مُتَّكِـِٔينَ عَلَىٰ رَفْرَفٍ خُضْرٍۢ وَعَبْقَرِىٍّ حِسَانٍۢ﴿٧٦﴾
share
مُتَّكِئِينَ ചാരിയിരുന്നുകൊണ്ടും عَلَىٰ رَفْرَفٍ മെത്തത്തലയിണ (മെത്തവിരുപ്പു)മേല്‍ خُضْرٍ പച്ച وَعَبْقَرِيٍّ പരവതാനി (വിരുപ്പു)യിലും حِسَانٍ നല്ല (മുന്തിയ) തായ
പച്ചവര്‍ണ്ണമുള്ള മെത്തത്തലയിണയിലും, നല്ലതായ (അഴകേറിയ) പരവതാനികളിലുമായി ചാരിയിരുന്നുകൊണ്ട് (അവര്‍ സുഖിക്കും).
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ﴿٧٧﴾
share
فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
തഫ്സീർ : 70-77
View   
تَبَـٰرَكَ ٱسْمُ رَبِّكَ ذِى ٱلْجَلَـٰلِ وَٱلْإِكْرَامِ﴿٧٨﴾
share
تَبَارَكَ നന്മയേറിയതാകുന്നു, വളരെ മേന്മയായിരിക്കുന്നു, മഹത്വം വര്‍ദ്ധിച്ചിരിക്കുന്നു اسْمُ رَبِّكَ നിന്‍റെ റബ്ബിന്‍റെ നാമം ذِي الْجَلَالِ മഹത്വമുള്ളവനായ وَالْإِكْرَامِ ഉദാരതയും, ബഹുമാനവും
മഹത്വം, ഉദാരതയുമുള്ളവനായ നിന്‍റെ റബ്ബിന്‍റെ നാമം വളരെ മേന്മയേറിയതാകുന്നു!
തഫ്സീർ : 78-78
View   
56.അല്‍ വാഖിഅ


بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
إِذَا وَقَعَتِ ٱلْوَاقِعَةُ﴿١﴾
share
إِذَا وَقَعَتِ സംഭവിച്ചാല്‍, ഉണ്ടായാല്‍ الْوَاقِعَةُ (ആ) സംഭവം
(ആ) സംഭവം സംഭവിച്ചാല്‍ ...! [ഹാ, അതിഭയങ്കരം തന്നെ!]
لَيْسَ لِوَقْعَتِهَا كَاذِبَةٌ﴿٢﴾
share
لَيْسَ ഇല്ല لِوَقْعَتِهَا അതിന്റെ സംഭവ്യതയെ, സംഭവിക്കുന്ന സമയത്തു كَاذِبَةٌ കളവാക്കുന്ന (നിഷേധിക്കുന്ന) ഒന്നും
അതിന്റെ സംഭവ്യത നിഷേധിക്കുന്ന ഒന്നും തന്നെ ഇല്ല.
خَافِضَةٌۭ رَّافِعَةٌ﴿٣﴾
share
خَافِضَةٌ താഴ് ത്തുന്നതാണ് رَّافِعَةٌ ഉയര്‍ത്തുന്നതാണ്
(അതുതരം) താഴ് ത്തുന്നതാണ്, ഉയര്‍ത്തുന്നതുമാണ്.
إِذَا رُجَّتِ ٱلْأَرْضُ رَجًّۭا﴿٤﴾
share
إِذَا رُجَّتِ വിറപ്പിക്കപ്പെട്ടാല്‍ الْأَرْضُ ഭൂമി رَجًّا ഒരു വിറ
ഭൂമി ഒരു (കഠിനമായ) വിറവിറപ്പിക്കപ്പെട്ടാല്‍, –
وَبُسَّتِ ٱلْجِبَالُ بَسًّۭا﴿٥﴾
share
وَبُسَّتِ പൊടിക്ക(നുറുക്ക)പ്പെടുകയും الْجِبَالُ മലകള്‍ بَسًّا ഒരു പൊടിക്കല്‍, നുറുക്കല്‍
മലകള്‍ പൊടിച്ചു തരിപ്പണമാക്കപ്പെടുകയും.
فَكَانَتْ هَبَآءًۭ مُّنۢبَثًّۭا﴿٦﴾
share
فَكَانَتْ എന്നിട്ടു അതു ആയിത്തീര്‍ന്നു هَبَاءً ധൂളി مُّنبَثًّا ചിതറിയ, നിരന്ന
അങ്ങനെ, അതു ചിതറിയ ധൂളിയായിത്തീരുകയും.
وَكُنتُمْ أَزْوَٰجًۭا ثَلَـٰثَةًۭ﴿٧﴾
share
وَكُنتُمْ നിങ്ങളായിത്തീരുകയും أَزْوَاجًا ഇണകള്‍ (തരക്കാര്‍, വിഭാഗക്കാര്‍) ثَلَاثَةً മൂന്നു
നിങ്ങള്‍ മൂന്നു (തരത്തിലുള്ള) ഭാഗങ്ങളായിത്തീരുകയും (ചെയ്‌താല്‍) ...!
തഫ്സീർ : 1-7
View   
فَأَصْحَـٰبُ ٱلْمَيْمَنَةِ مَآ أَصْحَـٰبُ ٱلْمَيْمَنَةِ﴿٨﴾
share
فَأَصْحَابُ എന്നാല്‍ (എന്നുവെച്ചാല്‍) ആള്‍ക്കാര്‍, കൂട്ടുകാര്‍ الْمَيْمَنَةِ വലതുപക്ഷത്തിന്റെ, വലതിന്റെ, സൗഭാഗ്യത്തിന്റെ, ശുഭത്തിന്റെ مَا أَصْحَابُ എന്താണ് ആള്‍ക്കാര്‍ الْمَيْمَنَةِ വലതുപക്ഷത്തിന്റെ
എന്നുവെച്ചാല്‍, (സൗഭാഗ്യത്തിന്റെ) വലതുപക്ഷക്കാര്‍; എന്താണ് (ഈ) വലതു പക്ഷ ക്കാര്‍...?! [ആശ്ചര്യം തന്നെ]
وَأَصْحَـٰبُ ٱلْمَشْـَٔمَةِ مَآ أَصْحَـٰبُ ٱلْمَشْـَٔمَةِ﴿٩﴾
share
وَأَصْحَابُ ആള്‍ക്കാരും الْمشئمة ഇടതുപക്ഷത്തിന്റെ, ഇടതിന്റെ, ദൗര്‍ഭാഗ്യത്തിന്റെ, അശുഭത്തിന്റെ مَا أَصْحَابُ എന്താണ് ആള്‍ക്കാര്‍ الْمشئمة ഇടതുപക്ഷത്തിന്റെ
(ദൗര്‍ഭാഗ്യത്തിന്റെ) ഇടതുപക്ഷക്കാരും; എന്താണ് (ഈ) ഇടതുപക്ഷക്കാര്‍...?! [അതും ആശ്ചര്യം തന്നെ]
وَٱلسَّـٰبِقُونَ ٱلسَّـٰبِقُونَ﴿١٠﴾
share
وَالسَّابِقُونَ മുന്‍കടന്നവര്‍, മുമ്പന്മാര്‍, മുന്നോട്ടു വന്നവര്‍ السَّابِقُونَ മുന്‍കടന്നവര്‍ (മുമ്പന്മാര്‍) തന്നെ
മുന്‍കടന്നവര്‍ മുന്‍കടന്നവര്‍ തന്നെ!
തഫ്സീർ : 8-10
View   
أُو۟لَـٰٓئِكَ ٱلْمُقَرَّبُونَ﴿١١﴾
share
أُولَـٰئِكَ ആ കൂട്ടര്‍ الْمُقَرَّبُونَ സാമീപ്യം നല്‍കപ്പെട്ട(സിദ്ധിച്ച) വരാകുന്നു
അക്കൂട്ടര്‍ (അല്ലാഹുവിങ്കല്‍) സാമീപ്യം സിദ്ധിച്ചവരത്രെ: -
فِى جَنَّـٰتِ ٱلنَّعِيمِ﴿١٢﴾
share
فِي جَنَّاتِ സ്വര്‍ഗ്ഗങ്ങളില്‍ النَّعِيمِ അനുഗ്രഹത്തിന്റെ, സുഖാനുഭവത്തിന്റെ
(അതെ) സുഖാനുഗ്രഹത്തിന്റെ സ്വര്‍ഗ്ഗങ്ങളില്‍!
ثُلَّةٌۭ مِّنَ ٱلْأَوَّلِينَ﴿١٣﴾
share
ثُلَّةٌ ഒരു കൂട്ടം, സമൂഹം مِّنَ الْأَوَّلِينَ ആദ്യത്തേവരില്‍ (പൂര്‍വ്വന്മാരില്‍) നിന്ന്
ആദ്യത്തേവരില്‍നിന്നു ഒരു (വലിയ) കൂട്ടം;
وَقَلِيلٌۭ مِّنَ ٱلْـَٔاخِرِينَ﴿١٤﴾
share
وَقَلِيلٌ കുറച്ചും, അല്‍പവും مِّنَ الْآخِرِينَ പിന്നീടുള്ള (ഒടുവിലുള്ള)വരില്‍ നിന്നു
പിന്നീടുള്ളവരില്‍ നിന്നു അല്‍പവും.
തഫ്സീർ : 11-14
View   
عَلَىٰ سُرُرٍۢ مَّوْضُونَةٍۢ﴿١٥﴾
share
عَلَىٰ سُرُرٍ കട്ടിലു(പര്യങ്കം)കളിന്മേല്‍ مَّوْضُونَةٍ മടഞ്ഞുണ്ടാക്കപ്പെട്ട, നെയ്യപ്പെട്ട
മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിന്മേലായിരിക്കും (അവര്‍);
مُّتَّكِـِٔينَ عَلَيْهَا مُتَقَـٰبِلِينَ﴿١٦﴾
share
مُّتَّكِئِينَ ചാരിയിരുന്നു (സുഖിച്ചു) കൊണ്ടു عَلَيْهَا അവയില്‍, അവമേല്‍ مُتَقَابِلِينَ അന്യോന്യം അഭിമുഖരായി (നേരിട്ടു) കൊണ്ടു
അന്യോന്യം അഭിമുഖരായ നിലയില്‍ അവയില്‍ ചാരിയിരുന്നു (സുഖിച്ചും) കൊണ്ട്.
തഫ്സീർ : 15-16
View   
يَطُوفُ عَلَيْهِمْ وِلْدَٰنٌۭ مُّخَلَّدُونَ﴿١٧﴾
share
يَطُوفُ عَلَيْهِمْ അവരില്‍ ചുറ്റും, സഞ്ചരിക്കും وِلْدَانٌ കുട്ടികള്‍, ബാലന്‍മാര്‍ مُّخَلَّدُونَ ശാശ്വത (സ്ഥിര)വാസം നല്‍കപ്പെട്ട
സ്ഥിരവാസം നല്‍കപ്പെട്ടവരായ ബാലന്‍മാര്‍ അവരില്‍ (സേവനത്തിനായി) ചുറ്റിസഞ്ചരിച്ചു കൊണ്ടിരിക്കും;
بِأَكْوَابٍۢ وَأَبَارِيقَ وَكَأْسٍۢ مِّن مَّعِينٍۢ﴿١٨﴾
share
بِأَكْوَابٍ കോപ്പകളുമായി وَأَبَارِيقَ കൂജകളുമായും وَكَأْسٍ പാനപാത്രവും مِّن مَّعِينٍ ഉറവുനീരിന്റെ (കള്ളിന്റേതായ)
കോപ്പകളും, കൂജകളും, ഉറവുനീരിന്റെ (അഥവാ കള്ളിന്റെ) പാനപാത്രവും സഹിതം.
لَّا يُصَدَّعُونَ عَنْهَا وَلَا يُنزِفُونَ﴿١٩﴾
share
لَّا يُصَدَّعُونَ അവര്‍ക്കു തലവേദന (തലക്കുത്തു) പിടിപെടുകയില്ല عَنْهَا അതിനാല്‍ وَلَا يُنزِفُونَ അവര്‍ക്കു ലഹരി (മത്തു) പിടിക്കയുമില്ല
അവമൂലം അവര്‍ക്കു തലവേദനയുണ്ടാവുകയില്ല: ലഹരിബാധിക്കുകയുമില്ല.
وَفَـٰكِهَةٍۢ مِّمَّا يَتَخَيَّرُونَ﴿٢٠﴾
share
وَفَاكِهَةٍ പഴവര്‍ഗ്ഗവും مِّمَّا യാതൊരു തരത്തില്‍പെട്ട يَتَخَيَّرُونَ അവര്‍ തിരഞ്ഞെടുക്കുന്നു, നന്നായിക്കാണുന്ന
അവര്‍ ഉത്തമമായി (തിരഞ്ഞെടുത്തു) സ്വീകരിക്കുന്ന തരത്തില്‍പെട്ട പഴവര്‍ഗ്ഗങ്ങളും.
وَلَحْمِ طَيْرٍۢ مِّمَّا يَشْتَهُونَ﴿٢١﴾
share
وَلَحْمِ طَيْرٍ പക്ഷിമാസവും مِّمَّا يَشْتَهُونَ അവര്‍ ഇച്ഛിക്കുന്ന, ആശിക്കുന്ന
അവര്‍ ഇച്ഛിക്കുന്ന തരത്തില്‍പെട്ട പക്ഷിമാംസവും (സഹിതം അവര്‍ ചുറ്റിനടക്കും).
തഫ്സീർ : 17-21
View   
وَحُورٌ عِينٌۭ﴿٢٢﴾
share
وَحُورٌ വെളുത്ത മെയ്യാമണി (സുന്ദരി)കളും عِينٌ വിശാലനേത്രകളായ
വിശാല നേത്രകളായ വെള്ളമെയ്യാമണി (കളായ സ്‌ത്രീ) കളുമുണ്ടായിരിക്കും;
كَأَمْثَـٰلِ ٱللُّؤْلُؤِ ٱلْمَكْنُونِ﴿٢٣﴾
share
كَأَمْثَالِ പോലെയുള്ളവര്‍ اللُّؤْلُؤِ മുത്തു الْمَكْنُونِ ഒളിക്ക (സൂക്ഷിക്ക)പ്പെട്ട
(അതെ, ചിപ്പികളില്‍) ഒളിച്ചു സൂക്ഷിക്കപ്പെട്ട മുത്തുപോലുള്ളവര്‍!
جَزَآءًۢ بِمَا كَانُوا۟ يَعْمَلُونَ﴿٢٤﴾
share
جَزَاءً പ്രതിഫലമായിട്ടു بِمَا كَانُوا അവര്‍ ആയിരുന്നതിനു يَعْمَلُونَ പ്രവര്‍ത്തിക്കും
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനു പ്രതിഫലമായിട്ടത്രെ (ഇതെല്ലാം നല്‍കപ്പെടുന്നത്).
لَا يَسْمَعُونَ فِيهَا لَغْوًۭا وَلَا تَأْثِيمًا﴿٢٥﴾
share
لَا يَسْمَعُونَ അവര്‍ കേള്‍ക്കയില്ല فِيهَا അതില്‍, അവിടത്തില്‍ لَغْوًا ഒരു അനാവശ്യവും وَلَا تَأْثِيمًا കുറ്റകരമായതുമില്ല
അവര്‍ അവിടത്തില്‍വെച്ച് അനാവശ്യമാകട്ടെ, കുറ്റകരമായതാകട്ടെ ഒന്നും കേള്‍ക്കുകയില്ല.
إِلَّا قِيلًۭا سَلَـٰمًۭا سَلَـٰمًۭا﴿٢٦﴾
share
إِلَّا قِيلًا പറയപ്പെടുന്നതു (വാക്കു) അല്ലാതെ سَلَامًا سَلَامًا ‘സലാം സലാം’ എന്നു
‘സലാം, സലാം’ എന്നു പറയപ്പെടുന്നതല്ലാതെ.
തഫ്സീർ : 22-26
View   
وَأَصْحَـٰبُ ٱلْيَمِينِ مَآ أَصْحَـٰبُ ٱلْيَمِينِ﴿٢٧﴾
share
وَأَصْحَابُ الْيَمِينِ വലതുഭാഗക്കാരാകട്ടെ مَا أَصْحَابُ الْيَمِينِ എന്താണു വലതു ഭാഗക്കാര്‍
വലതു ഭാഗക്കാരാകട്ടെ, എന്താണ് (ഈ) വലതു ഭാഗക്കാര്‍?! [ആശ്ചര്യം തന്നെ]
فِى سِدْرٍۢ مَّخْضُودٍۢ﴿٢٨﴾
share
فِي سِدْرٍ ഇലന്തവൃക്ഷത്തിലായിരിക്കും مَّخْضُودٍ മുള്ളു ഉരിയപ്പെട്ട (മുള്ളില്ലാത്ത), ഫലം അധികരിച്ച
മുള്ള് ഉരിയപ്പെട്ട [മുള്ളില്ലാത്ത] ഇലന്തമരങ്ങളിലായിരിക്കും (അവര്‍ കഴിഞ്ഞു കൂടുക)
وَطَلْحٍۢ مَّنضُودٍۢ﴿٢٩﴾
share
وَطَلْحٍ വാഴകളിലും, ‘ത്വല്‍ഹു’ മരത്തിലും مَّنضُودٍ അടുക്കിവെക്കപ്പെട്ട
(പഴം) അടുക്കിവെക്കപ്പെട്ട വാഴകളിലും.
وَظِلٍّۢ مَّمْدُودٍۢ﴿٣٠﴾
share
وَظِلٍّ തണലിലും, നിഴലിലും مَّمْدُودٍ നീട്ടി ഇടപ്പെട്ട (വിശാലമായ)
നീണ്ടു (വിശാലമായി) കിടക്കുന്ന തണലിലും.
وَمَآءٍۢ مَّسْكُوبٍۢ﴿٣١﴾
share
وَمَاءٍ വെള്ളത്തിലും مَّسْكُوبٍ ചൊരിയപ്പെട്ട (ഒഴുകുന്ന)
(സദാ) ചൊരിയപ്പെട്ടുകൊണ്ടിരിക്കുന്ന ജലത്തിലും.
وَفَـٰكِهَةٍۢ كَثِيرَةٍۢ﴿٣٢﴾
share
وَفَاكِهَةٍ പഴവര്‍ഗ്ഗത്തിലും كَثِيرَةٍ അധിക (ധാരാള)മായ
ധാരാളമായ പഴ വര്‍ഗ്ഗത്തിലും.
لَّا مَقْطُوعَةٍۢ وَلَا مَمْنُوعَةٍۢ﴿٣٣﴾
share
لَّا مَقْطُوعَةٍ മുറിക്ക (ഭംഗം വരുത്ത) പ്പെടാത്ത وَلَا مَمْنُوعَةٍ മുടക്കം (തടസ്സം) ചെയ്യപ്പെടാത്തതും
ഭംഗം വരുത്തപ്പെടാത്തതും, മുടക്കം ചെയ്യപ്പെടാത്തതുമായ (പഴവര്‍ഗ്ഗങ്ങളില്‍).
وَفُرُشٍۢ مَّرْفُوعَةٍ﴿٣٤﴾
share
وَفُرُشٍ വിരുപ്പുകളിലും مَّرْفُوعَةٍ ഉയര്‍ത്തപ്പെട്ട (ഉയര്‍ന്ന)
ഉയര്‍ന്ന (തരം) വിരുപ്പുകളിലും (ആയിരിക്കും അവര്‍ കഴിഞ്ഞു കൂടുക).
തഫ്സീർ : 27-34
View   
إِنَّآ أَنشَأْنَـٰهُنَّ إِنشَآءًۭ﴿٣٥﴾
share
إِنَّا أَنشَأْنَاهُنَّ നിശ്ചയമായും നാം അവരെ ഉണ്ടാക്കി (വളര്‍ത്തി)യിരിക്കുന്നു إِنشَاءً ഒരു ഉണ്ടാക്കല്‍
നിശ്ചയമായും ആ സ്ത്രീകളെ നാം ഒരു (പ്രത്യേക) തരം ഉണ്ടാക്കല്‍ ഉണ്ടാക്കിയിരിക്കുന്നു:-
فَجَعَلْنَـٰهُنَّ أَبْكَارًا﴿٣٦﴾
share
فَجَعَلْنَاهُنَّ അങ്ങനെ (എന്നിട്ടു) അവരെ നാം ആക്കി أَبْكَارًا കന്യകകള്‍
അങ്ങനെ, അവരെ നാം കന്യകകളാക്കിയിരിക്കുന്നു;
عُرُبًا أَتْرَابًۭا﴿٣٧﴾
share
عُرُبًا പ്രേമപാത്രങ്ങള്‍, സ്നേഹപ്പെട്ടവര്‍, മോഹനകള്‍ أَتْرَابًا തുല്യപ്രായക്കാര്‍, ഇണയൊത്തവര്‍
(അതെ) പ്രേമപാത്രങ്ങളും, (ഇണയൊത്ത) തുല്യ പ്രായക്കാരുമായുള്ളവര്‍;
لِّأَصْحَـٰبِ ٱلْيَمِينِ﴿٣٨﴾
share
لِّأَصْحَابِ الْيَمِينِ വലതുഭാഗക്കാരോടു, വലതുപക്ഷക്കാര്‍ക്കുവേണ്ടി
വലതുഭാഗക്കാര്‍ക്കു വേണ്ടിയത്രെ (ഇതെല്ലാം).
തഫ്സീർ : 35-38
View   
ثُلَّةٌۭ مِّنَ ٱلْأَوَّلِينَ﴿٣٩﴾
share
ثُلَّةٌ ഒരു കൂട്ടം مِّنَ الْأَوَّلِينَ ആദ്യത്തേവരില്‍ നിന്നു
ആദ്യത്തേവരില്‍ നിന്നു ഒരു (വലിയ) കൂട്ടവും –
وَثُلَّةٌۭ مِّنَ ٱلْـَٔاخِرِينَ﴿٤٠﴾
share
وَثُلَّةٌ ഒരു കൂട്ടവും مِّنَ الْآخِرِينَ പിന്നീടുള്ള (ഒടുവിലത്തെ)വരില്‍
പിന്നീടുള്ളവരില്‍ നിന്നു ഒരു (വലിയ) കൂട്ടവുമായിരിക്കും (അവര്‍).
തഫ്സീർ : 39-40
View   
وَأَصْحَـٰبُ ٱلشِّمَالِ مَآ أَصْحَـٰبُ ٱلشِّمَالِ﴿٤١﴾
share
وَأَصْحَابُ الشِّمَالِ ഇടതുഭാഗക്കാര്‍ مَا എന്താണു أَصْحَابُ الشِّمَالِ ഇടതുഭാഗക്കാര്‍
ഇടതുഭാഗക്കരാകട്ടെ, എന്താണ് ഇടതുഭാഗക്കാര്‍?! [വളരെ ശോചനീയം തന്നെ.]
فِى سَمُومٍۢ وَحَمِيمٍۢ﴿٤٢﴾
share
فِي سَمُومٍ ഉഷ്ണക്കാറ്റില്‍, വിഷക്കാറ്റില്‍, രോമക്കുത്തില്‍ തുളച്ചുചെല്ലുന്ന കാറ്റില്‍ وَحَمِيمٍ ചുട്ടുതിളക്കുന്ന (ചൂടേറിയ) വെള്ളത്തിലും
(രോമക്കുത്തുകളില്‍കൂടി തുളച്ചുകയറുന്ന) ഉഷ്ണക്കാറ്റിലും, ചുട്ടുതിളക്കുന്ന വെള്ളത്തിലും,-
وَظِلٍّۢ مِّن يَحْمُومٍۢ﴿٤٣﴾
share
وَظِلٍّ തണലിലും مِّن يَحْمُومٍ ഇരുണ്ട പുകയാലുള്ള
ഇരുണ്ട (കഠിനമായ) പുകയാകുന്ന തണലിലും,-
لَّا بَارِدٍۢ وَلَا كَرِيمٍ﴿٤٤﴾
share
لَّا بَارِدٍ തണുത്തതല്ലാത്ത وَلَا كَرِيمٍ മാന്യമായതുമല്ലാത്ത
(അതെ) തണുപ്പുള്ളതും മാന്യമായതുമല്ലാത്ത (തണലിലും ആയിരിക്കും അവര്‍.)
തഫ്സീർ : 41-44
View   
إِنَّهُمْ كَانُوا۟ قَبْلَ ذَٰلِكَ مُتْرَفِينَ﴿٤٥﴾
share
إِنَّهُمْ كَانُوا നിശ്ചയമായും അവരായിരുന്നു قَبْلَ ذَٰلِكَ അതിനുമുമ്പു مُتْرَفِينَ ആഡംബരം നല്‍കപ്പെട്ടവര്‍, സുഖലോലുപന്മാര്‍
(കാരണം) നിശ്ചയമായും, അവര്‍ അതിനുമുമ്പ് [ഇഹത്തില്‍] സുഖലോലുപന്‍മാരായിരുന്നു.
وَكَانُوا۟ يُصِرُّونَ عَلَى ٱلْحِنثِ ٱلْعَظِيمِ﴿٤٦﴾
share
وَكَانُوا അവരായിരുന്നുതാനും يُصِرُّونَ ശഠിച്ചുനില്‍ക്കും, നിരതരാകും عَلَى الْحِنثِ തെറ്റില്‍, കുറ്റത്തിന്‍മേല്‍ الْعَظِيمِ വമ്പിച്ച
വമ്പിച്ച തെറ്റുകുറ്റത്തില്‍ അവര്‍ ശഠിച്ചു നില്‍ക്കുകയും ചെയ്തിരുന്നു.
وَكَانُوا۟ يَقُولُونَ أَئِذَا مِتْنَا وَكُنَّا تُرَابًۭا وَعِظَـٰمًا أَءِنَّا لَمَبْعُوثُونَ﴿٤٧﴾
share
وَكَانُوا يَقُولُونَ അവര്‍ പറയുകയും ചെയ്‌തിരുന്നു أَئِذَا مِتْنَا ഞങ്ങള്‍ മരിച്ചാലോ وَكُنَّا تُرَابًا ഞങ്ങള്‍ മണ്ണാകുകയും وَعِظَامًا എല്ലു(അസ്ഥി)കളും أَإِنَّا ഞങ്ങളോ لَمَبْعُوثُونَ എഴുന്നേല്‍പിക്കപ്പെട്ടവരാകുന്നു
അവര്‍ പറയുകയും ചെയ്‌തിരുന്നു: ‘ഞങ്ങള്‍ മരിക്കുകയും, മണ്ണും എല്ലുകളും ആയിത്തീരുകയും ചെയ്തിട്ടാണോ (പിന്നെയും) ഞങ്ങള്‍ എഴുന്നേല്‍പിക്കപ്പെടുന്നവരാകുന്നു.’?!
أَوَءَابَآؤُنَا ٱلْأَوَّلُونَ﴿٤٨﴾
share
أَوَآبَاؤُنَا ഞങ്ങളുടെ പിതാക്കളുമോ الْأَوَّلُونَ ആദ്യത്തേവരായ, പൂര്‍വ്വന്മാരായ
‘(മാത്രമല്ല) ഞങ്ങളുടെ പൂര്‍വ്വന്മാരായ പിതാക്കളുമോ?! [അവരും എഴുന്നേല്‍പിക്കപ്പെടുമെന്നോ?!]’
قُلْ إِنَّ ٱلْأَوَّلِينَ وَٱلْـَٔاخِرِينَ﴿٤٩﴾
share
قُلْ (നബിയേ)പറയുക إِنَّ الْأَوَّلِينَ നിശ്ചയമായും ആദ്യമുള്ളവര്‍ وَالْآخِرِينَ പിന്നീടു (ഒടുവിലുള്ളവരും)
(നബിയേ) പറയുക: ‘നിശ്ചയമായും, പൂര്‍വ്വീകന്മാരും, പിന്നീടുള്ളവരും (എല്ലാം)-
لَمَجْمُوعُونَ إِلَىٰ مِيقَـٰتِ يَوْمٍۢ مَّعْلُومٍۢ﴿٥٠﴾
share
لَمَجْمُوعُونَ ഒരുമിച്ചു കൂട്ടപ്പെടുന്നവര്‍ തന്നെ إِلَىٰ مِيقَاتِ നിശ്ചിത സമയത്തേക്കു يَوْمٍ مَّعْلُومٍ അറിയപ്പെട്ട ഒരു ദിവസത്തെ, ദിവസമാകുന്ന
ഒരുമിച്ചുകൂട്ടപ്പെടുന്നവര്‍ തന്നെ; അറിയപ്പെട്ട ഒരു ദിവസമാകുന്ന നിശ്ചിത സമയത്തേക്ക്.
ثُمَّ إِنَّكُمْ أَيُّهَا ٱلضَّآلُّونَ ٱلْمُكَذِّبُونَ﴿٥١﴾
share
ثُمَّ إِنَّكُمْ പിന്നെ നിശ്ചയമായും നിങ്ങള്‍ أَيُّهَا الضَّالُّونَ ഹേ ദുര്‍മ്മാര്‍ഗ്ഗികളെ, വഴിപിഴച്ചവരേ الْمُكَذِّبُونَ വ്യാജമാക്കുന്നവരായ
‘(അതുമല്ല) പിന്നീടു നിശ്ചയമായും നിങ്ങള്‍ - ഹേ, വ്യാജവാദികളായ ദുര്‍മ്മാര്‍ഗ്ഗികളേ’-
لَـَٔاكِلُونَ مِن شَجَرٍۢ مِّن زَقُّومٍۢ﴿٥٢﴾
share
لَآكِلُونَ തിന്നുന്നവര്‍ തന്നെ مِن شَجَرٍ ഒരു (തരം) വൃക്ഷത്തില്‍ നിന്നു مِّن زَقُّومٍ ‘സഖ്-ഖുമാകുന്ന’
‘സഖ്-ഖുമാ’കുന്ന ഒരു (തരം) വൃക്ഷത്തില്‍ നിന്നു തിന്നുന്നവരാകുന്നു;
فَمَالِـُٔونَ مِنْهَا ٱلْبُطُونَ﴿٥٣﴾
share
فَمَالِئُونَ مِنْهَا എന്നിട്ടു അതിനാല്‍ (അതില്‍നിന്നു) നിറക്കുന്നവരാണ് الْبُطُونَ വയറുകള്‍
‘എന്നിട്ട് അതുകൊണ്ടു വയറുനിറക്കുന്നവരായിരിക്കും’.
فَشَـٰرِبُونَ عَلَيْهِ مِنَ ٱلْحَمِيمِ﴿٥٤﴾
share
فَشَارِبُونَ എന്നിട്ടു കുടിക്കുന്നവരാണ്‌ عَلَيْهِ അതിനുമേലെ مِنَ الْحَمِيمِ ഹമീമി (ചുട്ടവെള്ളത്തി)ല്‍ നിന്നു
‘എന്നിട്ട് അതിനുമീതെ ചുട്ടുതിളക്കുന്ന വെള്ളത്തില്‍നിന്നു കുടിക്കുന്നവരായിരിക്കും’.
فَشَـٰرِبُونَ شُرْبَ ٱلْهِيمِ﴿٥٥﴾
share
فَشَارِبُونَ എന്നിട്ടു (അപ്പോള്‍) കുടിക്കുന്നവരാണ്‌ شُرْبَ الْهِيمِ ദാഹം (രോഗം) പിടിപെട്ട ഒട്ടകത്തിന്റെ കുടി (പോലെ)
‘അപ്പോള്‍, (നിങ്ങള്‍) ദാഹരോഗം പിടിപെട്ട ഒട്ടകം കുടിക്കുന്ന പ്രകാരം കുടിക്കുന്ന വരായിരിക്കും’.
هَـٰذَا نُزُلُهُمْ يَوْمَ ٱلدِّينِ﴿٥٦﴾
share
هَـٰذَا نُزُلُهُمْ ഇതു അവരുടെ സല്‍ക്കാരം (ആതിഥ്യം) ആകുന്നു يَوْمَ الدِّينِ പ്രതിഫലത്തിന്റെ (നടപടി എടുക്കുന്ന) ദിവസം
ഇതാണ് പ്രതിഫല നടപടിയുടെ ദിവസം അവരുടെ [ഇടതുപക്ഷക്കാരുടെ] സല്‍ക്കാരം!
തഫ്സീർ : 45-56
View   
نَحْنُ خَلَقْنَـٰكُمْ فَلَوْلَا تُصَدِّقُونَ﴿٥٧﴾
share
نَحْنُ നാം, നാമത്രെ خَلَقْنَاكُمْ നിങ്ങളെ സൃഷ്ടിച്ചു فَلَوْلَا അപ്പോള്‍ എന്തുകൊണ്ടു ആയിക്കൂടാ تُصَدِّقُونَ നിങ്ങള്‍ സത്യമാക്കും
നാമത്രെ, നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്. അപ്പോള്‍ എന്തുകൊണ്ട് നിങ്ങള്‍ (ശരിവെച്ചു) സത്യമാക്കുന്നില്ല?!
തഫ്സീർ : 57-57
View   
أَفَرَءَيْتُم مَّا تُمْنُونَ﴿٥٨﴾
share
أَفَرَأَيْتُم എന്നാല്‍ നിങ്ങള്‍ കണ്ടുവോ (ആലോചിക്കുക) مَّا تُمْنُونَ നിങ്ങള്‍ ഇന്ദ്രിയം സ്രവിപ്പിക്കുന്നതു
എന്നാല്‍, നിങ്ങള്‍ കണ്ടുവോ, (ഗര്‍ഭാശയങ്ങളില്‍) നിങ്ങള്‍ ഇന്ദ്രിയം സ്രവിപ്പിക്കുന്നത്?!-
ءَأَنتُمْ تَخْلُقُونَهُۥٓ أَمْ نَحْنُ ٱلْخَـٰلِقُونَ﴿٥٩﴾
share
أَأَنتُمْ നിങ്ങളോ تَخْلُقُونَهُ അതിനെ സൃഷ്ടിക്കുന്നതു أَمْ نَحْنُ അതല്ല നാമോ الْخَالِقُونَ സൃഷ്ടിക്കുന്നവര്‍
നിങ്ങളോ അതിനെ (രൂപം നല്‍കി) സൃഷ്ടിച്ചുണ്ടാക്കുന്നത്, അതല്ല, നാമാണോ സൃഷ്ടിച്ചുണ്ടാക്കുന്നവര്‍?!
نَحْنُ قَدَّرْنَا بَيْنَكُمُ ٱلْمَوْتَ وَمَا نَحْنُ بِمَسْبُوقِينَ﴿٦٠﴾
share
نَحْنُ قَدَّرْنَا നാം കണക്കാക്കി, നിശ്ചയിച്ചു, നിര്‍ണ്ണയം ചെയ്തു بَيْنَكُمُ നിങ്ങള്‍ക്കിടയില്‍ الْمَوْتَ മരണം وَمَا نَحْنُ നാം അല്ലതാനും بِمَسْبُوقِينَ മുന്‍കടക്കപ്പെട്ടവര്‍ (പരാജയപ്പെടുന്നവര്‍)
നാം തന്നെ, നിങ്ങള്‍ക്കിടയില്‍ മരണത്തെ നിര്‍ണ്ണയം ചെയ്‌തിരിക്കുന്നു. നാം മുന്‍കട ക്കപ്പെടുന്ന [ആരെങ്കിലും നമ്മുടെ മുമ്പില്‍ കടന്നു പരാജയപ്പെട്ടുപോകുന്ന] വരല്ലതാനും;
عَلَىٰٓ أَن نُّبَدِّلَ أَمْثَـٰلَكُمْ وَنُنشِئَكُمْ فِى مَا لَا تَعْلَمُونَ﴿٦١﴾
share
عَلَىٰ أَن نُّبَدِّلَ നാം പകരം കൊണ്ടുവരുന്നതില്‍ أَمْثَالَكُمْ നിങ്ങളെപ്പോലുള്ളവരെ وَنُنشِئَكُمْ നിങ്ങളെ ഉണ്ടാക്കുക (വളര്‍ത്തിയുണ്ടാക്കുക)യും فِي مَا لَا تَعْلَمُونَ നിങ്ങള്‍ക്കു അറിയാത്തതായ വിധത്തില്‍
നിങ്ങളെപ്പോലുള്ളവരെ നാം പകരം കൊണ്ടുവരുകയും, നിങ്ങള്‍ക്കു അറിയാവതല്ലാത്ത വിധത്തിലൂടെ നിങ്ങളെ (വളര്‍ത്തി) ഉണ്ടാക്കുകയും ചെയ്യുന്നതില്‍.
وَلَقَدْ عَلِمْتُمُ ٱلنَّشْأَةَ ٱلْأُولَىٰ فَلَوْلَا تَذَكَّرُونَ﴿٦٢﴾
share
وَلَقَدْ عَلِمْتُم തീര്‍ച്ചയായും നിങ്ങള്‍ക്കറിയാമല്ലോ, അറിഞ്ഞിട്ടുണ്ട് النَّشْأَةَ الْأُولَىٰ ഒന്നാമത്തെ ഉണ്ടാക്കല്‍ (സൃഷ്ടിയെ, നിര്‍മ്മിക്കലിനെ) فَلَوْلَا എന്നിട്ടു (അപ്പോള്‍) എന്തുകൊണ്ട് ഇല്ല, ആയിക്കൂടാ تَذَكَّرُونَ നിങ്ങള്‍ ഉറ്റാലോചിക്കും, ഓര്‍മ്മിക്കും
ഒന്നാമത്തെ (പടച്ച്) ഉണ്ടാക്കലിനെക്കുറിച്ച് തീര്‍ച്ചയായും നിങ്ങള്‍ക്കറിയാമല്ലോ. എന്നിട്ടും നിങ്ങള്‍ എന്തുകൊണ്ടു ആലോചിച്ചുനോക്കുന്നില്ല?!
തഫ്സീർ : 58-62
View   
أَفَرَءَيْتُم مَّا تَحْرُثُونَ﴿٦٣﴾
share
أَفَرَأَيْتُم അപ്പോള്‍ (എന്നാല്‍, എനി) നിങ്ങള്‍ കണ്ടുവോ مَّا تَحْرُثُونَ നിങ്ങള്‍ വിളയിടുന്നതു, നിലം ഉഴുതുന്നതു, വിത്തിറക്കുന്നതു
എന്നാല്‍, നിങ്ങള്‍ വിളയിടുന്നതു നിങ്ങള്‍ കണ്ടുവോ?! -
ءَأَنتُمْ تَزْرَعُونَهُۥٓ أَمْ نَحْنُ ٱلزَّٰرِعُونَ﴿٦٤﴾
share
أَأَنتُمْ നിങ്ങളാണോ تَزْرَعُونَهُ അതു വിളയിക്കുന്നതു (മുളപ്പിക്കുന്നതു), ഉല്‍പാദിപ്പിക്കുന്നതു أَمْ نَحْنُ അതല്ല നാമാണോ الزَّارِعُونَ വിളയിപ്പിക്കുന്നവര്‍
നിങ്ങളാണോ അതു (മുളപ്പിച്ചു) വിളയിക്കുന്നതു, അതല്ല, നാമാണോ വിളയിക്കുന്നവര്‍?!
لَوْ نَشَآءُ لَجَعَلْنَـٰهُ حُطَـٰمًۭا فَظَلْتُمْ تَفَكَّهُونَ﴿٦٥﴾
share
لَوْ نَشَاءُ നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ لَجَعَلْنَاهُ അതിനെ നാം ആക്കുകതന്നെ ചെയ്യും حُطَامًا തുരുമ്പു, നുറുങ്ങു (ഉണക്കല്‍) فَظَلْتُمْ അപ്പോള്‍ നിങ്ങള്‍ ആയേക്കും تَفَكَّهُونَ നിങ്ങള്‍ ആശ്ചര്യം പറയുക, രസം പറയുക, ദുഃഖപ്പെടുക
നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അതിനെ നാം (ഉണക്കല്‍) തുരുമ്പാക്കുക തന്നെ ചെയ്യുമായിരുന്നു; അങ്ങനെ, നിങ്ങള്‍ (ദുഃഖപ്പെട്ടു) ആശ്ചര്യം പറഞ്ഞേക്കുകയും ചെയ്യുമായിരുന്നു.
إِنَّا لَمُغْرَمُونَ﴿٦٦﴾
share
إِنَّا لَمُغْرَمُونَ നിശ്ചയമായും നാം കടം (നഷ്ടം, ഭാരം) ബാധിച്ചവര്‍ തന്നെ
‘നിശ്ചയമായും നാം, (വിള നഷ്ടപ്പെട്ട്‌) കട ബാധിതരാണ്’!-
بَلْ نَحْنُ مَحْرُومُونَ﴿٦٧﴾
share
بَلْ نَحْنُ എന്നല്ല, എങ്കിലും നാം مَحْرُومُونَ തടയപ്പെട്ട (മുടക്കപ്പെട്ട) വരാകുന്നു
‘എന്നല്ല, നാം (ആഹാരമാര്‍ഗ്ഗം) തടയപ്പെട്ടവരാകുന്നു!!’ എന്ന്.
തഫ്സീർ : 63-67
View   
أَفَرَءَيْتُمُ ٱلْمَآءَ ٱلَّذِى تَشْرَبُونَ﴿٦٨﴾
share
أَفَرَأَيْتُمُ എനി നിങ്ങൾ കണ്ടുവോ الْمَاءَ വെള്ളം الَّذِي تَشْرَبُونَ നിങ്ങള്‍ കുടിക്കുന്ന
എനി, നിങ്ങള്‍ കുടിക്കാറുള്ള വെള്ളം നിങ്ങൾ കണ്ടുവോ?! (ചിന്തിച്ചു നോക്കുക: )-
ءَأَنتُمْ أَنزَلْتُمُوهُ مِنَ ٱلْمُزْنِ أَمْ نَحْنُ ٱلْمُنزِلُونَ﴿٦٩﴾
share
أَأَنتُمْ أَنزَلْتُمُوهُ നിങ്ങളോ അതു ഇറക്കിയതു مِنَ الْمُزْنِ മേഘത്തില്‍ നിന്നു أَمْ نَحْنُ അതല്ല നാമോ الْمُنزِلُونَ ഇറക്കുന്നവര്‍
നിങ്ങളാണോ അതു മേഘത്തില്‍നിന്നു ഇറക്കിയത്, അതല്ല, നാമാണോ ഇറക്കിയവര്‍?!
لَوْ نَشَآءُ جَعَلْنَـٰهُ أُجَاجًۭا فَلَوْلَا تَشْكُرُونَ﴿٧٠﴾
share
لَوْ نَشَاءُ നാം ഉദ്ദേശിച്ചിരുന്നെങ്കിൽ جَعَلْنَاهُ നാമതിനെ ആക്കും أُجَاجًا ഉപ്പായത്, കയ്പുജലം فَلَوْلَا എന്നിരിക്കെ എന്തുകൊണ്ടായിക്കൂടാ تَشْكُرُونَ നിങ്ങള്‍ നന്ദികാണിക്കും
നാം ഉദ്ദേശിച്ചിരുന്നുവെങ്കിൽ, അതിനെ നാം കയ്പു (ള്ള ഉപ്പു) ജലമാക്കുമായിരുന്നു. എന്നിരിക്കെ, നിങ്ങള്‍ നന്ദികാണിക്കാത്തതെന്താണ്?!
أَفَرَءَيْتُمُ ٱلنَّارَ ٱلَّتِى تُورُونَ﴿٧١﴾
share
أَفَرَأَيْتُمُ النَّارَ എനി നിങ്ങള്‍ തീ കണ്ടുവോ الَّتِي تُورُونَ നിങ്ങള്‍ കത്തിച്ചു (ഉരസി) ഉണ്ടാക്കുന്ന
എനി, നിങ്ങള്‍ (ഉരസി) കത്തിച്ചുണ്ടാക്കുന്ന തീ നിങ്ങള്‍ കണ്ടുവോ?! –
ءَأَنتُمْ أَنشَأْتُمْ شَجَرَتَهَآ أَمْ نَحْنُ ٱلْمُنشِـُٔونَ﴿٧٢﴾
share
أَأَنتُمْ أَنشَأْتُمْ നിങ്ങളോ ഉണ്ടാക്കിയതു شَجَرَتَهَا അതിന്റെ മരം أَمْ نَحْنُ الْمُنشِئُونَ അതോ നാമോ ഉണ്ടാക്കിയവര്‍
നിങ്ങളാണോ അതിന്റെ മരം (പടച്ച്) ഉണ്ടാക്കിയതു, അതല്ല, നാമാണോ ഉണ്ടാക്കിയവര്‍?!
نَحْنُ جَعَلْنَـٰهَا تَذْكِرَةًۭ وَمَتَـٰعًۭا لِّلْمُقْوِينَ﴿٧٣﴾
share
نَحْنُ جَعَلْنَاهَا അതിനെ നാം ആക്കിയിരിക്കുന്നു تَذْكِرَةً ഒരു സ്മരണ, ചിന്താവിഷയം, ഉപദേശം وَمَتَاعًا ഒരു ഉപകരണവും, വിഭവവും لِّلْمُقْوِينَ (വിജനപ്രദേശത്തിൽ-കാട്ടില്‍-കൂടി) സഞ്ചരിക്കുന്നവര്‍ക്കു
അതിനെ നാം, ഒരു സ്മരണയും (വിജനപ്രദേശ) സഞ്ചാരികള്‍ക്കു ഒരു ഉപകരണവും ആക്കിയിരിക്കുന്നു.
فَسَبِّحْ بِٱسْمِ رَبِّكَ ٱلْعَظِيمِ﴿٧٤﴾
share
فَسَبِّحْ ആകയാല്‍ തസ്ബീഹു ചെയ്യുക بِاسْمِ رَبِّكَ നിന്റെ റബ്ബിന്റെ നാമത്തില്‍ الْعَظِيمِ മഹാനായ
ആകയാല്‍, നിന്റെ മഹാനായ രക്ഷിതാവിന്റെ നാമത്തില്‍ നീ ‘തസ്ബീഹു’ [(പ്രകീര്‍ത്തനം)] ചെയ്തുകൊള്ളുക!
തഫ്സീർ : 68-74
View   
فَلَآ أُقْسِمُ بِمَوَٰقِعِ ٱلنُّجُومِ﴿٧٥﴾
share
فَلَا أُقْسِمُ എന്നാല്‍ ഞാന്‍ സത്യംചെയ്തു പറയുന്നു, ഞാന്‍ സത്യം ചെയ്യുന്നില്ല بِمَوَاقِعِ വീഴുന്ന (പതിക്കുന്ന, അസ്തമിക്കുന്ന) സ്ഥാനങ്ങളെക്കൊണ്ടു النُّجُومِ നക്ഷത്രങ്ങളുടെ
എന്നാല്‍, നക്ഷത്രങ്ങള്‍ വീഴുന്ന (അഥവാ പതിക്കുന്ന) സ്ഥാനങ്ങളെക്കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു;
وَإِنَّهُۥ لَقَسَمٌۭ لَّوْ تَعْلَمُونَ عَظِيمٌ﴿٧٦﴾
share
وَإِنَّهُ لَقَسَمٌ അതാകട്ടെ ഒരു സത്യം (ശപഥം) തന്നെ لَّوْ تَعْلَمُونَ നിങ്ങള്‍ക്കറിയാമായി രുന്നെങ്കില്‍ عَظِيمٌ വമ്പിച്ച, മഹത്തായ
നിശ്ചയമായും, അതാകട്ടെ – നിങ്ങള്‍ക്ക് അറിയാമായിരുന്നെങ്കില്‍ - വമ്പിച്ച ഒരു സത്യം തന്നെ! –
തഫ്സീർ : 75-76
View   
إِنَّهُۥ لَقُرْءَانٌۭ كَرِيمٌۭ﴿٧٧﴾
share
إِنَّهُ നിശ്ചയമായും അതു لَقُرْآنٌ ഒരു ഖുര്‍ആന്‍ തന്നെ كَرِيمٌ ആദരണീയ (മാന്യ) മായ
നിശ്ചയമായും, ഇതു ആദരണീയമായ ഒരു ഖുര്‍ആന്‍ തന്നെ;-
فِى كِتَـٰبٍۢ مَّكْنُونٍۢ﴿٧٨﴾
share
فِي كِتَابٍ ഒരു ഗ്രന്ഥത്തിലാണ്, രേഖയില്‍ مَّكْنُونٍ ഭദ്രമാക്കപ്പെട്ട, സൂക്ഷിച്ചുവെക്കപ്പെട്ട
ഭദ്രമായി സൂക്ഷി (ച്ചു വെ) ക്കപ്പെട്ടിട്ടുള്ള ഒരു ഗ്രന്ഥത്തിലാണ് (അതു); -
لَّا يَمَسُّهُۥٓ إِلَّا ٱلْمُطَهَّرُونَ﴿٧٩﴾
share
لَّا يَمَسُّهُ അതിനെ സ്പര്‍ശിക്കുക (തൊടുക)യില്ല إِلَّا الْمُطَهَّرُونَ പരിശുദ്ധര്‍ (ശുദ്ധീക രിക്കപ്പെട്ടവര്‍) അല്ലാതെ
പരിശുദ്ധമാക്കപ്പെട്ടവരല്ലാതെ അതിനെ സ്പര്‍ശിക്കുകയില്ല!-
تَنزِيلٌۭ مِّن رَّبِّ ٱلْعَـٰلَمِينَ﴿٨٠﴾
share
تَنزِيلٌ അവതരണം, അവതരിച്ചതു ആകുന്നു مِّن رَّبِّ രക്ഷിതാവില്‍ നിന്നു الْعَالَمِينَ ലോകരുടെ
ലോകരുടെ രക്ഷിതാവിങ്കല്‍ നിന്നു അവതരിച്ചതാകുന്നു (അത്).
തഫ്സീർ : 77-80
View   
أَفَبِهَـٰذَا ٱلْحَدِيثِ أَنتُم مُّدْهِنُونَ﴿٨١﴾
share
أَفَبِهَـٰذَا الْحَدِيثِ എന്നിരിക്കെ ഈ വര്‍ത്തമാനം (വൃത്താന്തം) കൊണ്ടാണോ أَنتُم നിങ്ങള്‍ مُّدْهِنُونَ മിനുക്കുന്ന (മൃദുവാക്കുന്ന-മയപ്പെടുത്തുന്ന-നിസ്സാരമാക്കുന്ന)വരാകുന്നു
എന്നിരിക്കെ, ഈ വര്‍ത്തമാനത്തെക്കുറിച്ചാണോ നിങ്ങള്‍ മിനുക്കി (മൃദുവാക്കി) ക്കൊണ്ടിരിക്കുന്നു?!
وَتَجْعَلُونَ رِزْقَكُمْ أَنَّكُمْ تُكَذِّبُونَ﴿٨٢﴾
share
وَتَجْعَلُونَ നിങ്ങള്‍ ആക്കുകയും ചെയ്യുന്നു رِزْقَكُمْ നിങ്ങളുടെ ആഹാരം, ഉപജീവനം أَنَّكُمْ تُكَذِّبُونَ നിങ്ങള്‍ വ്യാജമാക്കുന്നുവെന്നുള്ളതു
നിങ്ങളുടെ ആഹാരം [ആഹാരത്തിനുളള നന്ദി] നിങ്ങള്‍ വ്യാജമാക്കുക എന്നുള്ളതാക്കുകയും ചെയ്യുന്നുവോ?!
തഫ്സീർ : 81-82
View   
فَلَوْلَآ إِذَا بَلَغَتِ ٱلْحُلْقُومَ﴿٨٣﴾
share
فَلَوْلَا എന്നാല്‍ ആയിക്കൂടെ, എന്തുകൊണ്ടു ഇല്ല إِذَا بَلَغَتِ അതു (ജീവന്‍) എത്തിയാല്‍ الْحُلْقُومَ തൊണ്ടക്കുഴിയില്‍
എന്നാല്‍, അതു [ജീവന്‍] തൊണ്ടക്കുഴിയിലെത്തുമ്പോള്‍, എന്തുകൊണ്ടായിക്കൂടാ.-
وَأَنتُمْ حِينَئِذٍۢ تَنظُرُونَ﴿٨٤﴾
share
وَأَنتُمْ നിങ്ങള്‍, നിങ്ങളാകട്ടെ حِينَئِذٍ അന്നേരം, ആ സമയം تَنظُرُونَ നോക്കിക്കൊണ്ടിരിക്കും
നിങ്ങള്‍ ആ സമയത്തു നോക്കിക്കൊണ്ടിരിക്കും;
وَنَحْنُ أَقْرَبُ إِلَيْهِ مِنكُمْ وَلَـٰكِن لَّا تُبْصِرُونَ﴿٨٥﴾
share
وَنَحْنُ നാമോ, നാമാകട്ടെ أَقْرَبُ إِلَيْهِ അവനോടു ഏറ്റം സമീപസ്ഥനാണ് مِنكُمْ നിങ്ങളെക്കാള്‍ وَلَـٰكِن എങ്കിലും, പക്ഷേ لَّا تُبْصِرُونَ നിങ്ങള്‍ കാണുകയില്ല
നാമാകട്ടെ, അവനോടു നിങ്ങളെക്കാളും സമീപസ്ഥനുമായിരിക്കും. എങ്കിലും, നിങ്ങള്‍ കാണുകയില്ല;-
فَلَوْلَآ إِن كُنتُمْ غَيْرَ مَدِينِينَ﴿٨٦﴾
share
فَلَوْلَا അപ്പോള്‍ ആയിക്കൂടേ إِن كُنتُمْ നിങ്ങളാണെങ്കില്‍ غَيْرَ مَدِينِينَ പ്രതിഫല നടപടി എടുക്കപ്പെടുന്നവരല്ലാത്തവര്‍, നിയമ വിധേയരല്ലാത്തവര്‍
(അതെ) അപ്പോള്‍, നിങ്ങള്‍ പ്രതിഫലനടപടിക്കു വിധേയരല്ലാത്തവരാണെങ്കില്‍ എന്തുകൊണ്ടായിക്കൂടാ,-
تَرْجِعُونَهَآ إِن كُنتُمْ صَـٰدِقِينَ﴿٨٧﴾
share
تَرْجِعُونَهَا നിങ്ങള്‍ അതിനെ മടക്കിയെടുക്കുക (ആയിക്കൂടെ) إِن كُنتُمْ നിങ്ങളാണെങ്കില്‍ صَادِقِينَ സത്യവാന്മാര്‍
നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍ (എന്തുകൊണ്ട്) അതിനെ മടക്കിയെടുക്കുക (ആയിക്കൂടാ)?!
തഫ്സീർ : 83-87
View   
فَأَمَّآ إِن كَانَ مِنَ ٱلْمُقَرَّبِينَ﴿٨٨﴾
share
فَأَمَّا അപ്പോള്‍, എന്നാല്‍ إِن كَانَ അവനാണെങ്കില്‍ مِنَ الْمُقَرَّبِينَ സാമീപ്യം നല്‍കപ്പെട്ടവരില്‍ പെട്ട (വന്‍)
അപ്പോള്‍, അവന്‍ [മരണപ്പെടുന്നവന്‍] സാമീപ്യം സിദ്ധിച്ചവരില്‍ പെട്ടവനാണെങ്കില്‍,
فَرَوْحٌۭ وَرَيْحَانٌۭ وَجَنَّتُ نَعِيمٍۢ﴿٨٩﴾
share
فَرَوْحٌ എന്നാല്‍ ആശ്വാസം, വിശ്രമം, സുഖം وَرَيْحَانٌ സന്തുഷ്ട (ആനന്ദകര)മായ ആഹാരവും وَجَنَّتُ نَعِيمٍ സുഖസൗഖ്യത്തിന്റെ (അനുഗ്രഹത്തിന്റെ) സ്വര്‍ഗ്ഗവും
അപ്പോള്‍, (അവനു) ആശ്വാസവും, സന്തുഷ്ടമായ ആഹാരവും, സുഖാനുഗ്രഹത്തിന്റെ സ്വര്‍ഗ്ഗവും (ആയിരിക്കും)!
തഫ്സീർ : 88-89
View   
وَأَمَّآ إِن كَانَ مِنْ أَصْحَـٰبِ ٱلْيَمِينِ﴿٩٠﴾
share
وَأَمَّا إِن كَانَ എനി അവനാണെങ്കിലോ مِنْ أَصْحَابِ الْيَمِينِ വലതുഭാഗക്കാരില്‍പെട്ട (വന്‍)
എന്നാല്‍, അവന്‍ വലതുപക്ഷക്കാരില്‍ പെട്ടവനാണെങ്കിലോ,-
فَسَلَـٰمٌۭ لَّكَ مِنْ أَصْحَـٰبِ ٱلْيَمِينِ﴿٩١﴾
share
فَسَلَامٌ എന്നാല്‍ സമാധാനം, ശാന്തി, സലാം لَّكَ നിനക്കു, നിനക്കുണ്ട് مِنْ أَصْحَابِ الْيَمِينِ വലതുപക്ഷക്കാരെപ്പറ്റി, വലതു ഭാഗക്കാരില്‍ പെട്ടവനാണു (നീ)
അപ്പോള്‍, വലതുപക്ഷക്കാരെപ്പറ്റി നിനക്കു സമാധാനം (തന്നെ)!
തഫ്സീർ : 90-91
View   
وَأَمَّآ إِن كَانَ مِنَ ٱلْمُكَذِّبِينَ ٱلضَّآلِّينَ﴿٩٢﴾
share
وَأَمَّا إِن كَانَ എനി അവനാണെങ്കിലോ مِنَ الْمُكَذِّبِينَ വ്യാജമാക്കുന്നവരില്‍പെട്ട(വന്‍) الضَّالِّينَ ദുര്‍മാര്‍ഗ്ഗികളായ, വഴിപിഴച്ച
എനി, അവന്‍ ദുര്‍മ്മാര്‍ഗ്ഗികളായ വ്യാജവാദികളില്‍ പെട്ടവനാണെങ്കിലോ,
فَنُزُلٌۭ مِّنْ حَمِيمٍۢ﴿٩٣﴾
share
فَنُزُلٌ എന്നാല്‍ വിരുന്നു, ആതിഥ്യം مِّنْ حَمِيمٍ ചുട്ടുതിളക്കുന്ന വെള്ളത്തിനാല്‍
എന്നാല്‍, ചുട്ടുതിളക്കുന്ന വെള്ളം കൊണ്ടുള്ള സല്‍ക്കാരം!-
وَتَصْلِيَةُ جَحِيمٍ﴿٩٤﴾
share
وَتَصْلِيَةُ കരിക്കലും, കാച്ചലും جَحِيمٍ ജ്വലിക്കുന്ന അഗ്നിയുടെ (‘ജഹീമാ’കുന്ന നരകത്തിന്റെ)
ജ്വലിക്കുന്ന നരകത്തിന്റെ കരിക്കലും!
തഫ്സീർ : 92-94
View   
إِنَّ هَـٰذَا لَهُوَ حَقُّ ٱلْيَقِينِ﴿٩٥﴾
share
إِنَّ هَـٰذَا നിശ്ചയമായും ഇതു لَهُوَ തീര്‍ച്ചയായും അതു, അതുതന്നെയാണ് حَقُّ യഥാര്‍ത്ഥം സത്യമാകുന്നു الْيَقِينِ ഉറപ്പിന്റെ, ദൃഢമാകുന്ന
നിശ്ചയമായും, ഇതു [ഇപ്പറഞ്ഞതെല്ലാം] തന്നെയാണ് ഉറപ്പായ യഥാര്‍ത്ഥം.
فَسَبِّحْ بِٱسْمِ رَبِّكَ ٱلْعَظِيمِ﴿٩٦﴾
share
فَسَبِّحْ അതിനാല്‍ നീ സ്തോത്രകീര്‍ത്തനം ചെയ്യുക بِاسْمِ رَبِّكَ നിന്റെ റബ്ബിന്റെ നാമത്തില്‍, നാമത്തെ الْعَظِيمِ മഹാനായ
ആകയാല്‍, നീ നിന്റെ മഹാനായ രക്ഷിതാവിന്റെ നാമത്തില്‍ തസ്ബീഹു [സ്തോത്രകീര്‍ത്തനം] നടത്തിക്കൊള്ളുക.
തഫ്സീർ : 95-96
View   
57.അല്‍ ഹദീദ്


بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
سَبَّحَ لِلَّهِ مَا فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ﴿١﴾
share
سَبَّحَ തസ്ബീഹ് (സ്തോത്രകീര്‍ത്തനം) ചെയ്യുന്നു, ചെയ്തിരിക്കുന്നു لِلَّـهِ അല്ലാഹുവിനു مَا فِي السَّمَاوَاتِ ആകാശങ്ങളിലുള്ളതു وَالْأَرْضِ ഭൂമിയിലും وَهُوَ അവന്‍, അവനത്രെ الْعَزِيزُ പ്രതാപശാലി الْحَكِيمُ അഗാധജ്ഞനായ, യുക്തിമാന്‍.
ആകാശങ്ങളിലും ഭൂമിയിലുമുള്ളവ(യെല്ലാം) അല്ലാഹുവിന് "തസ്ബീഹു" [സ്തോത്രകീര്‍ത്തനം] ചെയ്യുന്നു. അഗാധജ്ഞനായ പ്രതാപശാലിയത്രെ അവന്‍.
لَهُۥ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ يُحْىِۦ وَيُمِيتُ ۖ وَهُوَ عَلَىٰ كُلِّ شَىْءٍۢ قَدِيرٌ﴿٢﴾
share
لَهُ അവന്നാണ്‌, അവന്റെതാണ് مُلْكُ السَّمَاوَاتِ ആകാശങ്ങളുടെ രാജത്വം (ആധിപത്യം) وَالْأَرْضِ ഭൂമിയുടെയും يُحْيِي അവന്‍ ജീവിപ്പിക്കുന്നു وَيُمِيتُ മരിപ്പിക്കുകയും ചെയ്യുന്നു وَهُوَ അവന്‍ (ആകുന്നുതാനും) عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും, വസ്തുവിനും قَدِيرٌ കഴിവുള്ളവനും.
ആകാശങ്ങളുടെയും, ഭൂമിയുടെയും രാജാധിപത്യം അവന്നാകുന്നു; അവന്‍ ജീവിപ്പിക്കുകയും, മരിപ്പിക്കുകയും ചെയ്യുന്നു; അവന്‍, എല്ലാ കാര്യത്തിനും കഴിവുള്ളവനുമാകുന്നു.
തഫ്സീർ : 1-2
View   
هُوَ ٱلْأَوَّلُ وَٱلْـَٔاخِرُ وَٱلظَّـٰهِرُ وَٱلْبَاطِنُ ۖ وَهُوَ بِكُلِّ شَىْءٍ عَلِيمٌ﴿٣﴾
share
هُوَ അവന്‍, അവനത്രെ الْأَوَّلُ ആദ്യനാകുന്നു, ഒന്നാമത്തെവാന്‍ وَالْآخِرُ അന്ത്യനും وَالظَّاهِرُ പ്രത്യക്ഷനും, സ്പഷ്ടമായവനും, വെളിപ്പെട്ടവനും وَالْبَاطِنُ പരോക്ഷമായവനും, മറഞ്ഞവനും, ആന്തരത്തിലുള്ളവനും وَهُوَ അവന്‍ بِكُلِّ شَيْءٍ എല്ലാ കാര്യത്തെ (വസ്തുവെ)ക്കുറിച്ചും عَلِيمٌ അറിവുള്ളവനാകുന്നു.
അവന്‍ ആദ്യനായുള്ളവനും, അന്ത്യനായുള്ളവനും, പ്രത്യക്ഷനായുള്ളവനും, പരോക്ഷനായുള്ളവനുമത്രെ. അവന്‍ എല്ലാ വസ്തുവെ (അഥവാ കാര്യത്തെ)ക്കുറിച്ചും അറിവുള്ളവനുമാകുന്നു.
തഫ്സീർ : 3-3
View   
هُوَ ٱلَّذِى خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ فِى سِتَّةِ أَيَّامٍۢ ثُمَّ ٱسْتَوَىٰ عَلَى ٱلْعَرْشِ ۚ يَعْلَمُ مَا يَلِجُ فِى ٱلْأَرْضِ وَمَا يَخْرُجُ مِنْهَا وَمَا يَنزِلُ مِنَ ٱلسَّمَآءِ وَمَا يَعْرُجُ فِيهَا ۖ وَهُوَ مَعَكُمْ أَيْنَ مَا كُنتُمْ ۚ وَٱللَّهُ بِمَا تَعْمَلُونَ بَصِيرٌۭ﴿٤﴾
share
هُوَ الَّذِي അവനത്രെ യാതൊരുവന്‍ خَلَقَ السَّمَاوَاتِ ആകാശങ്ങളെ സൃഷ്‌ടിച്ച وَالْأَرْضَ ഭൂമിയെയും فِي سِتَّةِ أَيَّامٍ ആറു ദിവസങ്ങളില്‍ ثُمَّ اسْتَوَىٰ പിന്നെ അവന്‍ ശരിപ്പെട്ടു, ആരോഹണം ചെയ്തു عَلَى الْعَرْشِ അര്‍ശിന്‍മേല്‍ يَعْلَمُ അവന്‍ അറിയും, അറിയുന്നു مَا يَلِجُ കടക്കുന്ന (പ്രവേശിക്കുന്ന)ത് فِي الْأَرْضِ ഭൂമിയില്‍ وَمَا يَخْرُجُ പുറപ്പെടുന്നതും مِنْهَا അതില്‍നിന്ന് وَمَا يَنزِلُ ഇറങ്ങുന്നതും مِنَ السَّمَاءِ ആകാശത്തുനിന്ന് وَمَا يَعْرُجُ فِيهَا അതില്‍ കയറുന്നതും وَهُوَ അവന്‍ مَعَكُمْ നിങ്ങളുടെ കൂടെ (ഒപ്പം) ഉണ്ട് أَيْنَ مَا كُنتُمْ നിങ്ങള്‍ എവിടെ ആയിരുന്നാലും وَاللَّـهُ അല്ലാഹു بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി بَصِيرٌ കണ്ടറിയുന്നവനാണ്.
അവനത്രെ, ആകാശങ്ങളെയും ഭൂമിയും ആറുദിവസങ്ങളിലായി സൃഷ്ടിച്ചവന്‍; പിന്നീട് അവന്‍ "അര്‍ശി"ല്‍ [സിംഹാസനത്തില്‍] ആരോഹണം ചെയ്തു. ഭൂമിയില്‍ കടന്നുകൂടുന്നതും, അതില്‍നിന്ന് പുറത്തുപോകുന്നതും, ആകാശത്തുനിന്ന് ഇറങ്ങുന്നതും, അതില്‍ കയറിച്ചെല്ലുന്നതും, (എല്ലാം) അവന്‍ അറിയുന്നു. നിങ്ങള്‍ എവിടെയായിരിക്കട്ടെ, അവന്‍ നിങ്ങളുടെ കൂടെയുണ്ട്. അല്ലാഹു, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാകുന്നു.
لَّهُۥ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ وَإِلَى ٱللَّهِ تُرْجَعُ ٱلْأُمُورُ﴿٥﴾
share
لَّهُ അവന്നാകുന്നു مُلْكُ السَّمَاوَاتِ ആകാശങ്ങളുടെ രാജത്വം, ആധിപത്യം وَالْأَرْضِ ഭൂമിയുടെയും وَإِلَى اللَّـهِ അല്ലാഹുവിങ്കലേക്ക്‌ തന്നെ تُرْجَعُ മടക്കപ്പെടും, മടക്കപ്പെടുന്നു الْأُمُورُ കാര്യങ്ങള്‍.
ആകാശങ്ങളുടെയും ഭൂമിയുടെയും രാജാധിപത്യം അവനാകുന്നു. അല്ലാഹുവിങ്കലേക്കു തന്നെ കാര്യങ്ങള്‍ മടക്കപ്പെടുകയും ചെയ്യുന്നു.
يُولِجُ ٱلَّيْلَ فِى ٱلنَّهَارِ وَيُولِجُ ٱلنَّهَارَ فِى ٱلَّيْلِ ۚ وَهُوَ عَلِيمٌۢ بِذَاتِ ٱلصُّدُورِ﴿٦﴾
share
يُولِجُ അവന്‍ കടത്തുന്നു, പ്രവേശിപ്പിക്കുന്നു اللَّيْلَ രാത്രിയെ فِي النَّهَارِ പകലില്‍ وَيُولِجُ النَّهَارَ പകലിനെയും പ്രവേശിപ്പിക്കുന്നു فِي اللَّيْلِ രാത്രിയില്‍ وَهُوَ അവന്‍ عَلِيمٌ അറിയുന്നവനാണ് بِذَاتِ الصُّدُورِ നെഞ്ഞു (ഹൃദയം) കളിലുമുള്ളതിനെ.
രാത്രിയെ അവന്‍ പകലില്‍ കടത്തിക്കൂട്ടുന്നു; പകലിനെ രാത്രിയിലും കടത്തിക്കൂട്ടുന്നു; അവന്‍, ഹൃദയങ്ങളിലുള്ളതിനെപ്പറ്റി അറിയുന്നവനുമാകുന്നു.
തഫ്സീർ : 4-6
View   
ءَامِنُوا۟ بِٱللَّهِ وَرَسُولِهِۦ وَأَنفِقُوا۟ مِمَّا جَعَلَكُم مُّسْتَخْلَفِينَ فِيهِ ۖ فَٱلَّذِينَ ءَامَنُوا۟ مِنكُمْ وَأَنفَقُوا۟ لَهُمْ أَجْرٌۭ كَبِيرٌۭ﴿٧﴾
share
آمِنُوا بِاللَّـهِ നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുവിന്‍ وَرَسُولِهِ അവന്റെ റസൂലിലും وَأَنفِقُوا നിങ്ങള്‍ ചിലവഴിക്കയും ചെയ്യുക مِمَّا جَعَلَكُم നിങ്ങളെ അവന്‍ ആക്കിയതില്‍നിന്ന് مُّسْتَخْلَفِينَ പ്രാതിനിധ്യം നല്‍കപ്പെട്ടവര്‍ (പ്രതിനിധികള്‍) فِيهِ അതില്‍ فَالَّذِينَ آمَنُوا എന്നാല്‍ (കാരണം) വിശ്വസിച്ചവര്‍ مِنكُمْ നിങ്ങളില്‍നിന്നു وَأَنفَقُوا ചിലവഴിക്കുകയും ചെയ്ത لَهُمْ അവര്‍ക്കുണ്ട് أَجْرٌ كَبِيرٌ വലിയ പ്രതിഫലം.
(മനുഷ്യരേ) നിങ്ങള്‍ അല്ലാഹുവിലും, അവന്റെ റസൂലിലും വിശ്വസിക്കുവിന്‍; നിങ്ങളെ അവന്‍ ഏതൊന്നില്‍ പ്രാതിനിധ്യം നല്‍കപ്പെട്ടവരാക്കി വെച്ചിരിക്കുന്നുവോ അതില്‍നിന്ന് നിങ്ങള്‍ ചിലവഴിക്കുകയും ചെയ്യുവിന്‍. എന്നാല്‍, നിങ്ങളില്‍നിന്ന് യാതൊരുവര്‍ വിശ്വസിക്കുകയും, ചിലവഴിക്കുകയും ചെയ്തുവോ അവര്‍ക്ക് വലുതായ പ്രതിഫലമുണ്ട്.
തഫ്സീർ : 7-7
View   
وَمَا لَكُمْ لَا تُؤْمِنُونَ بِٱللَّهِ ۙ وَٱلرَّسُولُ يَدْعُوكُمْ لِتُؤْمِنُوا۟ بِرَبِّكُمْ وَقَدْ أَخَذَ مِيثَـٰقَكُمْ إِن كُنتُم مُّؤْمِنِينَ﴿٨﴾
share
وَمَا لَكُمْ നിങ്ങള്‍ക്ക് എന്താണ് (എന്തുപറ്റി) لَا تُؤْمِنُونَ നിങ്ങള്‍ വിശ്വസിക്കുന്നില്ല بِاللَّـهِ അല്ലാഹുവില്‍ وَالرَّسُولُ റസൂലാകട്ടെ يَدْعُوكُمْ നിങ്ങളെ ക്ഷണി(വിളി)ക്കുന്നു لِتُؤْمِنُوا നിങ്ങള്‍ വിശ്വസിക്കുവാന്‍ بِرَبِّكُمْ നിങ്ങളുടെ റബ്ബില്‍ وَقَدْ أَخَذَ അവന്‍ വാങ്ങുകയും ചെയ്തിട്ടുണ്ട് مِيثَاقَكُمْ നിങ്ങളുടെ ഉറപ്പ് (കരാര്‍, ഉടമ്പടി) إِن كُنتُم നിങ്ങളാണെങ്കില്‍ مُّؤْمِنِينَ വിശ്വസിക്കുന്നവര്‍.
നിങ്ങള്‍ക്കെന്താണ് - നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നില്ല?! റസൂലാകട്ടെ, നിങ്ങളുടെ രക്ഷിതാവില്‍ വിശ്വസിക്കുവാനായി നിങ്ങളെ ക്ഷണിച്ചുകൊണ്ടുമിരിക്കുന്നു. അവന്‍ [അല്ലാഹു] നിങ്ങളുടെ ഉറപ്പ് (അഥവാ കരാര്‍) വാങ്ങിയിട്ടുമുണ്ട്‌. നിങ്ങള്‍ വിശ്വസിക്കുന്നവരാണെങ്കില്‍.....!
തഫ്സീർ : 8-8
View   
هُوَ ٱلَّذِى يُنَزِّلُ عَلَىٰ عَبْدِهِۦٓ ءَايَـٰتٍۭ بَيِّنَـٰتٍۢ لِّيُخْرِجَكُم مِّنَ ٱلظُّلُمَـٰتِ إِلَى ٱلنُّورِ ۚ وَإِنَّ ٱللَّهَ بِكُمْ لَرَءُوفٌۭ رَّحِيمٌۭ﴿٩﴾
share
هُوَ الَّذِي അവനത്രെ يُنَزِّلُ അവതരിപ്പിക്കുന്നവന്‍ عَلَىٰ عَبْدِهِ തന്റെ അടിയാന്റെ മേല്‍ آيَاتٍ പല ലക്ഷ്യങ്ങളെ, ദൃഷ്ടാന്തങ്ങളെ بَيِّنَاتٍ വ്യക്തങ്ങളായ لِّيُخْرِجَكُم അദ്ദേഹം നിങ്ങളെ വെളിക്കു (പുറത്തു) കൊണ്ടുവരുവാന്‍ مِّنَ الظُّلُمَاتِ അന്ധകാരങ്ങളില്‍ (ഇരുട്ടില്‍) നിന്നു إِلَى النُّورِ പ്രകാശത്തിലേക്കു وَإِنَّ اللَّـهَ നിശ്ചയമായും അല്ലാഹു بِكُمْ നിങ്ങളില്‍ لَرَءُوفٌ വളരെ കൃപ (കനിവ്) ഉള്ളവന്‍തന്നെ رَّحِيمٌ കരുണയുള്ളവനും, കരുണാനിധിയുമായ.
അവനത്രെ, തന്റെ അടിയാന്റെ മേല്‍ സുവ്യക്തങ്ങളായ പല ലക്ഷ്യങ്ങളും ഇറക്കിക്കൊടുക്കുന്നവന്‍; നിങ്ങളെ അന്ധകാരങ്ങളില്‍നിന്ന് വെളിക്കു വരുത്തുവാന്‍ വേണ്ടി. നിശ്ചയമായും അല്ലാഹു നിങ്ങളില്‍ വളരെ കൃപയുള്ളവനും, കരുണയുള്ളവനും തന്നെയാകുന്നു.
തഫ്സീർ : 9-9
View   
وَمَا لَكُمْ أَلَّا تُنفِقُوا۟ فِى سَبِيلِ ٱللَّهِ وَلِلَّهِ مِيرَٰثُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ لَا يَسْتَوِى مِنكُم مَّنْ أَنفَقَ مِن قَبْلِ ٱلْفَتْحِ وَقَـٰتَلَ ۚ أُو۟لَـٰٓئِكَ أَعْظَمُ دَرَجَةًۭ مِّنَ ٱلَّذِينَ أَنفَقُوا۟ مِنۢ بَعْدُ وَقَـٰتَلُوا۟ ۚ وَكُلًّۭا وَعَدَ ٱللَّهُ ٱلْحُسْنَىٰ ۚ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌۭ﴿١٠﴾
share
وَمَا لَكُمْ നിങ്ങള്‍ക്കെന്താണ് أَلَّا تُنفِقُوا നിങ്ങള്‍ ചിലവഴിക്കാതിരിക്കുവാന്‍ فِي سَبِيلِ اللَّـهِ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ وَلِلَّـهِ അല്ലാഹുവിനാണ് مِيرَاثُ അനന്തരാവകാശം السَّمَاوَاتِ وَالْأَرْضِ ആകാശങ്ങളുടെയും ഭൂമിയുടെയും لَا يَسْتَوِي സമമാകുകയില്ല مِنكُم നിങ്ങളില്‍നിന്നു مَّنْ أَنفَقَ ചിലവഴിച്ചവര്‍ مِن قَبْلِ الْفَتْحِ വിജയത്തിനുമുമ്പ് وَقَاتَلَ യുദ്ധം ചെയ്കയും ചെയ്ത أُولَـٰئِكَ അക്കൂട്ടര്‍ أَعْظَمُ دَرَجَةً ഏറ്റവും വമ്പിച്ച പദവിയുള്ളവരാണ് مِّنَ الَّذِينَ യതൊരുവരെക്കാള്‍ أَنفَقُوا ചിലവഴിച്ച مِن بَعْدُ പിന്നീട്, ശേഷം وَقَاتَلُوا യുദ്ധവും ചെയ്ത وَكُلًّا എല്ലാവരോടും (തന്നെ) وَعَدَ اللَّـهُ അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു الْحُسْنَىٰ ഏറ്റം നല്ലതിനെ وَاللَّـهُ അല്ലാഹു بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി خَبِيرٌ സൂക്ഷ്മമായറിയുന്നവനാണ്.
അല്ലാഹുവിന്റെ മാർഗത്തിൽ ചിലവഴിക്കാതിരിക്കുവാന്‍ നിങ്ങള്‍ക്കെന്താണ്? ആകാശങ്ങളുടെയും, ഭൂമിയുടെയും അനന്തരാവകാശം അല്ലാഹുവിനാകുന്നു (എന്നിട്ടും)!. നിങ്ങളില്‍നിന്ന് വിജയത്തിനു മുമ്പ്‌ ചിലവഴിക്കുകയും യുദ്ധം ചെയ്യുകയും ചെയ്തവര്‍ (അല്ലാത്തവരോട്), സമമായിരിക്കയില്ല; അക്കൂട്ടര്‍, പിന്നീട് ചിലവഴിക്കുകയും യുദ്ധം ചെയ്യുകയും ചെയ്തവരെക്കാള്‍ വമ്പിച്ച പദവിയുള്ളവരാകുന്നു. എല്ലാവരോടും തന്നെ, അല്ലാഹു ഏറ്റവും നല്ലത് [നല്ല പ്രതിഫലം] വാഗ്ദാനം ചെയ്തിരിക്കുന്നു; അല്ലാഹു, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനുമാണ്‌.
തഫ്സീർ : 10-10
View   
مَّن ذَا ٱلَّذِى يُقْرِضُ ٱللَّهَ قَرْضًا حَسَنًۭا فَيُضَـٰعِفَهُۥ لَهُۥ وَلَهُۥٓ أَجْرٌۭ كَرِيمٌۭ﴿١١﴾
share
مَّن ذَا ആരുണ്ട് (ആരാണ്) ഇങ്ങനെയുള്ളവന്‍ الَّذِي يُقْرِضُ കടം കൊടുക്കുന്നവന്‍ اللَّـهَ അല്ലാഹുവിന് قَرْضًا حَسَنًا നല്ലതായ കടം فَيُضَاعِفَهُ എന്നാലത് അവന്‍ ഇരട്ടിപ്പിച്ചുകൊടുക്കും لَهُ അവന്ന്‍ وَلَهُ അവന്ന്‍ ഉണ്ടായിരിക്കുന്നതുമാണ് أَجْرٌ كَرِيمٌ മാന്യമായ (ഉദാരമായ) പ്രതിഫലം, കൂലി.
ആരുണ്ട്, അല്ലാഹുവിന് നല്ലതായ കടം കൊടുക്കുന്നവന്‍? എന്നാല്‍; അവന്‍ അതിനെ ഇരട്ടിപ്പിച്ചു കൊടുക്കുന്നതാണ്; അവന് മാന്യമായ പ്രതിഫലവും ഉണ്ടായിരിക്കും.
തഫ്സീർ : 11-11
View   
يَوْمَ تَرَى ٱلْمُؤْمِنِينَ وَٱلْمُؤْمِنَـٰتِ يَسْعَىٰ نُورُهُم بَيْنَ أَيْدِيهِمْ وَبِأَيْمَـٰنِهِم بُشْرَىٰكُمُ ٱلْيَوْمَ جَنَّـٰتٌۭ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَا ۚ ذَٰلِكَ هُوَ ٱلْفَوْزُ ٱلْعَظِيمُ﴿١٢﴾
share
يَوْمَ تَرَى നീ കാണുന്ന ദിവസം الْمُؤْمِنِينَ സത്യവിശ്വാസികളെ وَالْمُؤْمِنَاتِ വിശ്വാസിനികളെയും يَسْعَىٰ പായുന്ന (സഞ്ചരിക്കുന്ന)തായിട്ട് نُورُهُم അവരുടെ പ്രകാശം, വെളിച്ചം, ശോഭ بَيْنَ أَيْدِيهِمْ അവരുടെ മുന്നിലൂടെ وَبِأَيْمَانِهِم അവരുടെ വലതു ഭാഗങ്ങളിലും بُشْرَاكُمُ നിങ്ങളുടെ അനുമോദനം, സന്തോഷവാര്‍ത്ത الْيَوْمَ ഇന്ന് جَنَّاتٌ ചില സ്വര്‍ഗ്ഗങ്ങളാണ്, തോപ്പുകളാണ് تَجْرِي സഞ്ചരിക്കുന്ന, ഒഴുകും مِن تَحْتِهَا അതിന്റെ അടിയില്‍കൂടി الْأَنْهَارُ അരുവി (നദി)കള്‍ خَالِدِينَ فِيهَا അതില്‍ നിത്യ (ശാശ്വത) വാസികളായ നിലക്ക് ذَٰلِكَ هُوَ അത് തന്നെയാണ് الْفَوْزُ ഭാഗ്യം, വിജയം الْعَظِيمُ വമ്പിച്ച, മഹത്തായ.
സത്യവിശ്വാസികളുടെയും വിശ്വാസിനികളുടെയും പ്രകാശം, അവരുടെ മുമ്പിലൂടെയും, അവരുടെ വലതുഭാഗങ്ങളിലൂടെയും പാഞ്ഞു (വ്യാപിച്ചു) കൊണ്ടിരിക്കുന്നതായി നീ കാണുന്ന ദിവസം! (അവരോട് പറയപ്പെടും:) "ഇന്ന് നിങ്ങള്‍ക്ക് അനുമോദനം (അഥവാ സന്തോഷവാര്‍ത്ത), അടിഭാഗത്തുകൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗ്ഗങ്ങളാകുന്നു; അതില്‍ (നിങ്ങള്‍) നിത്യവാസികളായ നിലയില്‍." അതുതന്നെയാണ്, വമ്പിച്ച ഭാഗ്യം.
يَوْمَ يَقُولُ ٱلْمُنَـٰفِقُونَ وَٱلْمُنَـٰفِقَـٰتُ لِلَّذِينَ ءَامَنُوا۟ ٱنظُرُونَا نَقْتَبِسْ مِن نُّورِكُمْ قِيلَ ٱرْجِعُوا۟ وَرَآءَكُمْ فَٱلْتَمِسُوا۟ نُورًۭا فَضُرِبَ بَيْنَهُم بِسُورٍۢ لَّهُۥ بَابٌۢ بَاطِنُهُۥ فِيهِ ٱلرَّحْمَةُ وَظَـٰهِرُهُۥ مِن قِبَلِهِ ٱلْعَذَابُ﴿١٣﴾
share
يَوْمَ يَقُولُ പറയുന്ന ദിവസം الْمُنَافِقُونَ കപടവിശ്വാസികള്‍ وَالْمُنَافِقَاتُ കപടവിശ്വാസിനികളും لِلَّذِينَ آمَنُوا വിശ്വസിച്ചവരോട് انظُرُونَا ഞങ്ങളെ നോക്കണേ, കാക്കണം نَقْتَبِسْ ഞങ്ങള്‍ പകര്‍ത്തിയെടുക്കട്ടെ (എടുത്തുപയോഗിക്കട്ടെ) مِن نُّورِكُمْ നിങ്ങളുടെ പ്രകാശത്തില്‍നിന്ന് قِيلَ പറയപ്പെടും ارْجِعُوا നിങ്ങള്‍ മടങ്ങിക്കൊള്ളുവിന്‍ وَرَاءَكُمْ നിങ്ങളുടെ പിന്നോട്ട്, പുറകിലേക്ക് فَالْتَمِسُوا എന്നിട്ടന്വേഷിക്കുവിന്‍, തേടുക نُورًا വല്ല പ്രകാശവും فَضُرِبَ അപ്പോള്‍ ഏര്‍പ്പെടുത്ത (സ്ഥാപിക്ക - ആക്ക)പ്പെടും بَيْنَهُم അവര്‍ക്കിടയില്‍ بِسُورٍ ഒരു മതിലിനെ, മറയെ, അതിര്‍ത്തിയെ لَّهُ അതിനുണ്ട് بَابٌ ഒരു വാതില്‍ بَاطِنُهُ അതിന്റെ ഉള്ള് فِيهِ അതിലുണ്ട്, അതിലാണ് الرَّحْمَةُ കാരുണ്യം, ദയവ് وَظَاهِرُهُ അതിന്റെ പുറം, വെളിഭാഗം مِن قِبَلِهِ അതിന്റെ നേരില്‍ (ഭാഗത്തില്‍) കൂടിയാണ് الْعَذَابُ ശിക്ഷ.
(അതായത്) കപടവിശ്വാസികളും, കപടവിശ്വാസിനികളും വിശ്വസിച്ചവരോട് പറയുന്ന ദിവസം: "ഞങ്ങളെ നോക്കണേ, ഞങ്ങള്‍ നിങ്ങളുടെ പ്രകാശത്തില്‍നിന്ന് (അല്‍പം) പകര്‍ത്തിയെടുക്കട്ടെ!" എന്ന്. (അവരോട്) പറയപ്പെടും: "നിങ്ങളുടെ പിന്നോട്ട് മടങ്ങിക്കൊള്ളുവിന്‍, എന്നിട്ട് വല്ല പ്രകാശവും അന്വേഷിച്ചുകൊള്ളുവിന്‍!" അപ്പോള്‍, അവര്‍ക്കിടയില്‍ ഒരു വാതില്‍ ഉള്ളതായ അതിര്‍ത്തിമറ (അഥവാ മതില്‍) ഏര്‍പ്പെടുത്തപ്പെടുന്നതാണ്. അതിന്റെ ഉള്‍ഭാഗമാകട്ടെ, അതിലാണ് കാരുണ്യം [സ്വര്‍ഗ്ഗം]; അതിന്റെ പുറഭാഗമാകട്ടെ, അതിന്റെ ഭാഗത്തൂടെയാണ് ശിക്ഷ [നരകം].
يُنَادُونَهُمْ أَلَمْ نَكُن مَّعَكُمْ ۖ قَالُوا۟ بَلَىٰ وَلَـٰكِنَّكُمْ فَتَنتُمْ أَنفُسَكُمْ وَتَرَبَّصْتُمْ وَٱرْتَبْتُمْ وَغَرَّتْكُمُ ٱلْأَمَانِىُّ حَتَّىٰ جَآءَ أَمْرُ ٱللَّهِ وَغَرَّكُم بِٱللَّهِ ٱلْغَرُورُ﴿١٤﴾
share
يُنَادُونَهُمْ അവര്‍ അവരെ വിളിച്ചു പറയും أَلَمْ نَكُن ഞങ്ങള്‍ ആയിരുന്നില്ലേ مَّعَكُمْ നിങ്ങളുടെ കൂടെ قَالُوا അവര്‍ പറയും بَلَىٰ ഇല്ലാതേ, അതെ, ശരി وَلَـٰكِنَّكُمْ എങ്കിലും നിങ്ങള്‍ فَتَنتُمْ നിങ്ങള്‍ കുഴപ്പത്തിലാക്കി أَنفُسَكُمْ നിങ്ങളുടെ ദേഹങ്ങളെ (നിങ്ങളെത്തന്നെ) وَتَرَبَّصْتُمْ നിങ്ങള്‍ പ്രതീക്ഷിക്കുക (കാത്തിരിക്കുക)യും ചെയ്തു وَارْتَبْتُمْ നിങ്ങള്‍ സന്ദേഹം വെക്കുക (സംശയപ്പെടുക) യും ചെയ്തു وَغَرَّتْكُمُ നിങ്ങളെ വഞ്ചിക്കുകയും ചെയ്തു الْأَمَانِيُّ വ്യാ (ദുര്‍) മോഹങ്ങള്‍, കൊതികള്‍ حَتَّىٰ جَاءَ വരുവോളം, അങ്ങിനെ വന്നു أَمْرُ اللَّـهِ അല്ലാഹുവിന്റെ കല്‍പന وَغَرَّكُم നിങ്ങളെ വഞ്ചിക്കുകയും ചെയ്തു بِاللَّـهِ അല്ലാഹുവിനെപ്പറ്റി الْغَرُورُ (ആ) മഹാ വഞ്ചകന്‍.
അവര്‍ അവരെ [സത്യവിശ്വാസികളെ] വിളിച്ചു പറയും: "ഞങ്ങള്‍ (ഇഹത്തില്‍) നിങ്ങളുടെ ഒന്നിച്ചായിരുന്നില്ലേ?!" അവര്‍ പറയും: "അതെ, പക്ഷേ, നിങ്ങള്‍ നിങ്ങളെത്തന്നെ കുഴപ്പത്തിലാക്കി; നിങ്ങള്‍ (സത്യവിശ്വാസികള്‍ക്ക് ആപത്ത്) പ്രതീക്ഷിച്ചു കൊണ്ടിരിക്കയും, (മതത്തില്‍) സന്ദേഹപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്തു; അല്ലാഹുവിന്റെ കല്‍പന [മരണം] വന്നെത്തുന്നതുവരെയും വ്യാമോഹങ്ങള്‍ നിങ്ങളെ വഞ്ചിച്ചു കളയുകയും ചെയ്തു; അല്ലാഹുവിനെ സംബന്ധിച്ച് (ആ) മഹാ വഞ്ചകനും നിങ്ങളെ വഞ്ചിച്ചു കളഞ്ഞു.
فَٱلْيَوْمَ لَا يُؤْخَذُ مِنكُمْ فِدْيَةٌۭ وَلَا مِنَ ٱلَّذِينَ كَفَرُوا۟ ۚ مَأْوَىٰكُمُ ٱلنَّارُ ۖ هِىَ مَوْلَىٰكُمْ ۖ وَبِئْسَ ٱلْمَصِيرُ﴿١٥﴾
share
فَالْيَوْمَ എനി (ആകയാല്‍) ഇന്ന് لَا يُؤْخَذُ مِنكُمْ നിങ്ങളില്‍നിന്ന്‍ സ്വീകരിക്കപ്പെടുകയില്‍ فِدْيَةٌ ഒരു തെണ്ടവും, മോചനമൂല്യവും, പ്രായശ്ചിത്തവും وَلَا مِنَ الَّذِينَ യാതൊരുത്തരില്‍നിന്നും ഇല്ല كَفَرُوا അവിശ്വസിച്ച مَأْوَاكُمُ നിങ്ങളുടെ സങ്കേത (വാസ - വിശ്രമ - പ്രാപ്യ) സ്ഥാനം النَّارُ നരകമാകുന്നു هِيَ അത് مَوْلَاكُمْ നിങ്ങളുടെ ബന്ധു (യോജിച്ചത് - രക്ഷാധികാരി - യജമാനന്‍) ആകുന്നു وَبِئْسَ വളരെ ചീത്ത, മോശം الْمَصِيرُ (ആ) തിരിച്ചു (മടങ്ങി) ചെല്ലുന്ന സ്ഥാനം, തിരിച്ചെത്തല്‍.
"എനി, ഇന്ന് നിങ്ങളില്‍ നിന്നാകട്ടെ, അവിശ്വസിച്ചവരില്‍നിന്നാകട്ടെ, യാതൊരു തെണ്ടവും [പ്രായശ്ചിത്തവും] സ്വീകരിക്കപ്പെടുന്നതല്ല. നിങ്ങളുടെ സങ്കേത സ്ഥാനം നരകമാകുന്നു; അതത്രെ നിങ്ങള്‍ക്ക് (ഏറ്റവും യോജിച്ച) ബന്ധു!" (ആ) തിരിച്ചെത്തുന്ന സ്ഥലം വളരെ ചീത്തതന്നെ!
തഫ്സീർ : 12-15
View   
أَلَمْ يَأْنِ لِلَّذِينَ ءَامَنُوٓا۟ أَن تَخْشَعَ قُلُوبُهُمْ لِذِكْرِ ٱللَّهِ وَمَا نَزَلَ مِنَ ٱلْحَقِّ وَلَا يَكُونُوا۟ كَٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ مِن قَبْلُ فَطَالَ عَلَيْهِمُ ٱلْأَمَدُ فَقَسَتْ قُلُوبُهُمْ ۖ وَكَثِيرٌۭ مِّنْهُمْ فَـٰسِقُونَ﴿١٦﴾
share
أَلَمْ يَأْنِ സമയം (നേരം) ആയിട്ടില്ലേ لِلَّذِينَ آمَنُوا വിശ്വസിച്ചവര്‍ക്കു أَن تَخْشَعَ വിനയപ്പെടുവാന്‍, ഒതുങ്ങുവാന്‍ قُلُوبُهُمْ അവരുടെ ഹൃദയങ്ങള്‍ لِذِكْرِ اللَّـهِ അല്ലാഹുവിന്റെ സ്മരണയിലേക്കു (ഉപദേശത്തിലേക്കു, ഉല്‍ബോധനത്തിനു) وَمَا نَزَلَ ഇറങ്ങിയ (അവതരിച്ച)തിലേക്കും مِنَ الْحَقِّ യഥാര്‍ത്ഥ (സത്യാ) ത്തില്‍ നിന്നു وَلَا يَكُونُوا അവര്‍ ആകാതിരിക്കുവാനും كَالَّذِينَ യാതൊരുവരെപ്പോലെ أُوتُوا الْكِتَابَ വേദഗ്രന്ഥം നല്‍കപ്പെട്ട مِن قَبْلُ മുമ്പ്‌ فَطَالَ എന്നിട്ടു ദീര്‍ഘിച്ചു, നീണ്ടു عَلَيْهِمُ അവരില്‍ الْأَمَدُ കാലം فَقَسَتْ എന്നിട്ടു കടുത്തു, കടുപ്പമായി قُلُوبُهُمْ അവരുടെ ഹൃദയങ്ങള്‍ وَكَثِيرٌ അധികമാളുകളും, പലരും مِّنْهُمْ അവരില്‍ നിന്നു فَاسِقُونَ ദുര്‍ന്നടപ്പുകാരാണ്, തോന്നിയവാസികളാണ്.
വിശ്വസിച്ചവര്‍ക്ക് അല്ലാഹുവിന്റെ സ്മരണയിലേക്കും, അവതരിച്ചിട്ടുള്ള യഥാര്‍ത്ഥത്തിലേക്കും തങ്ങളുടെ ഹൃദയങ്ങള്‍ (ഒതുങ്ങി) വിനയപ്പെട്ടുവരുവാന്‍ സമയമായില്ലേ?! മുമ്പ്‌ വേദഗ്രന്ഥം നല്‍കപ്പെട്ടവരെപ്പോലെ അവര്‍ ആകാതിരിക്കുവാനും (സമയമായില്ലേ)?! എന്നിട്ട് അവരില്‍ [വേദക്കാരില്‍] കാലം ദീര്‍ഘിച്ചു; അങ്ങനെ, അവരുടെ ഹൃദയങ്ങള്‍ കടുത്തുപോയി; അവരില്‍ അധികമാളുകളും ദുര്‍ന്നടപ്പുകാരുമാകുന്നു. (എന്നതുപോലെ).
തഫ്സീർ : 16-16
View   
ٱعْلَمُوٓا۟ أَنَّ ٱللَّهَ يُحْىِ ٱلْأَرْضَ بَعْدَ مَوْتِهَا ۚ قَدْ بَيَّنَّا لَكُمُ ٱلْـَٔايَـٰتِ لَعَلَّكُمْ تَعْقِلُونَ﴿١٧﴾
share
اعْلَمُوا നിങ്ങള്‍ അറിഞ്ഞുകൊള്ളുക أَنَّ اللَّـهَ അല്ലാഹു (ആകുന്നു) എന്നു يُحْيِي ജീവിപ്പിക്കുന്നു (എന്ന്) الْأَرْضَ ഭൂമിയെ بَعْدَ مَوْتِهَا അതിന്റെ മരണത്തിനു (നിര്‍ജ്ജീവാവസ്ഥക്കു) ശേഷം قَدْ بَيَّنَّا നാം വിവരിച്ചിട്ടുണ്ട് لَكُمُ നിങ്ങള്‍ക്കു الْآيَاتِ ദൃഷ്ടാന്തങ്ങളെ لَعَلَّكُمْ تَعْقِلُونَ നിങ്ങള്‍ ബുദ്ധി (ചിന്ത) കൊടുക്കുവാന്‍ വേണ്ടി.
നിങ്ങള്‍ അറിഞ്ഞുകൊള്ളുക: ഭൂമി നിര്‍ജ്ജീവമായതിനുശേഷം അല്ലാഹു അതിനെ ജീവിപ്പിക്കുന്നു എന്ന്. തീര്‍ച്ചയായും, നാം നിങ്ങള്‍ക്കു ദൃഷ്ടാന്തങ്ങള്‍ വിവരിച്ചു തന്നിരിക്കുന്നു, നിങ്ങള്‍ ബുദ്ധികൊടു(ത്തു ചിന്തി)ക്കുവാന്‍വേണ്ടി.
തഫ്സീർ : 17-17
View   
إِنَّ ٱلْمُصَّدِّقِينَ وَٱلْمُصَّدِّقَـٰتِ وَأَقْرَضُوا۟ ٱللَّهَ قَرْضًا حَسَنًۭا يُضَـٰعَفُ لَهُمْ وَلَهُمْ أَجْرٌۭ كَرِيمٌۭ﴿١٨﴾
share
إِنَّ الْمُصَّدِّقِينَ നിശ്ചയമായും ദാനധര്‍മ്മം നല്‍കുന്ന പുരുഷന്‍മാര്‍ وَالْمُصَّدِّقَاتِ ദാനധര്‍മ്മം ചെയ്യുന്ന സ്ത്രീകളും وَأَقْرَضُوا കടം കൊടുക്കുകയും ചെയ്ത اللَّـهَ അല്ലാഹുവിന് قَرْضًا حَسَنًا നല്ലതായ കടം يُضَاعَفُ لَهُمْ അവര്‍ക്ക് ഇരട്ടിയായി കൊടുക്കപ്പെടും وَلَهُمْ അവര്‍ക്കുണ്ട് താനും أَجْرٌ كَرِيمٌ മാന്യമായ പ്രതിഫലം, കൂലി.
നിശ്ചയമായും, ദാനധര്‍മ്മം ചെയ്യുകയും, അല്ലാഹുവിന് നല്ലതായ കടംകൊടുക്കുകയും ചെയ്യുന്ന പുരുഷന്‍മാരും സ്ത്രീകളും (ആരോ) അവര്‍ക്ക് ഇരട്ടിച്ചു കൊടുക്കപ്പെടുന്നതാണ്; അവര്‍ക്ക് മാന്യമായ പ്രതിഫലവും ഉണ്ടായിരിക്കും.
وَٱلَّذِينَ ءَامَنُوا۟ بِٱللَّهِ وَرُسُلِهِۦٓ أُو۟لَـٰٓئِكَ هُمُ ٱلصِّدِّيقُونَ ۖ وَٱلشُّهَدَآءُ عِندَ رَبِّهِمْ لَهُمْ أَجْرُهُمْ وَنُورُهُمْ ۖ وَٱلَّذِينَ كَفَرُوا۟ وَكَذَّبُوا۟ بِـَٔايَـٰتِنَآ أُو۟لَـٰٓئِكَ أَصْحَـٰبُ ٱلْجَحِيمِ﴿١٩﴾
share
وَالَّذِينَ آمَنُوا വിശ്വസിച്ചവര്‍ بِاللَّـهِ അല്ലാഹുവിലും وَرُسُلِهِ അവന്റെ റസൂലിലും, ദൂതന്‍മാരിലും أُولَـٰئِكَ هُمُ അക്കൂട്ടര്‍തന്നെയാണ് الصِّدِّيقُونَ സ്വിദ്ദീക്വുകള്‍, സത്യസന്ധന്‍മാര്‍ وَالشُّهَدَاءُ ശഹീദ് (രക്തസാക്ഷി)കളും عِندَ رَبِّهِمْ തങ്ങളുടെ റബ്ബിന്റെ അടുക്കല്‍ لَهُمْ അവര്‍ക്കുണ്ട് أَجْرُهُمْ അവരുടെ പ്രതിഫലം وَنُورُهُمْ അവരുടെ പ്രകാശവും وَالَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ وَكَذَّبُوا വ്യാജമാക്കുകയും ചെയ്ത بِآيَاتِنَا നമ്മുടെ ആയത്ത് (ലക്ഷ്യ ദൃഷ്ടാന്തം)കളെ أُولَـٰئِكَ അക്കൂട്ടര്‍ أَصْحَابُ الْجَحِيمِ ജ്വലിക്കുന്ന നരകത്തിന്റെ ആള്‍ക്കാരാകുന്നു.
യാതൊരുവന്‍ അല്ലാഹുവിലും, അവന്റെ റസൂലുകളിലും വിശ്വസിച്ചുവോ, അക്കൂട്ടര്‍തന്നെയാണ്, തങ്ങളുടെ റബ്ബിന്റെ അടുക്കല്‍ "സ്വീദ്ദീക്വു"കളും, "ശഹീദു"കളും [സത്യസന്ധന്‍മാരും, രക്തസാക്ഷികളും]. അവര്‍ക്ക് അവരുടേതായ പ്രതിഫലവും, അവരുടേതായ പ്രകാശവും ഉണ്ടായിരിക്കും. യാതൊരുവന്‍ അവിശ്വസിക്കുകയും, നമ്മുടെ ആയത്തു (ലക്‌ഷ്യം) കളെ വ്യാജമാക്കുകയും ചെയ്തുവോ, അക്കൂട്ടര്‍ ജ്വലിക്കുന്ന നരകത്തിന്റെ ആള്‍ക്കാരാകുന്നു.
തഫ്സീർ : 18-19
View   
ٱعْلَمُوٓا۟ أَنَّمَا ٱلْحَيَوٰةُ ٱلدُّنْيَا لَعِبٌۭ وَلَهْوٌۭ وَزِينَةٌۭ وَتَفَاخُرٌۢ بَيْنَكُمْ وَتَكَاثُرٌۭ فِى ٱلْأَمْوَٰلِ وَٱلْأَوْلَـٰدِ ۖ كَمَثَلِ غَيْثٍ أَعْجَبَ ٱلْكُفَّارَ نَبَاتُهُۥ ثُمَّ يَهِيجُ فَتَرَىٰهُ مُصْفَرًّۭا ثُمَّ يَكُونُ حُطَـٰمًۭا ۖ وَفِى ٱلْـَٔاخِرَةِ عَذَابٌۭ شَدِيدٌۭ وَمَغْفِرَةٌۭ مِّنَ ٱللَّهِ وَرِضْوَٰنٌۭ ۚ وَمَا ٱلْحَيَوٰةُ ٱلدُّنْيَآ إِلَّا مَتَـٰعُ ٱلْغُرُورِ﴿٢٠﴾
share
اعْلَمُوا അറിയുവിന്‍, നിങ്ങള്‍ അറിയണം أَنَّمَا الْحَيَاةُ الدُّنْيَا നിശ്ചയമായും ഐഹികജീവിതം (ആകുന്നു) എന്ന് لَعِبٌ കളിയാണ് (എന്ന്) وَلَهْوٌ വിനോദവും وَزِينَةٌ അലങ്കാരവും, ഭംഗിയും وَتَفَاخُرٌ ദുരഭിമാനം (പെരുമ - പത്രാസ്) നടിക്കലും بَيْنَكُمْ നിങ്ങള്‍ക്കിടയില്‍, തമ്മില്‍ وَتَكَاثُرٌ പെരുപ്പം (ആധിക്യം) നടിക്കലും فِي الْأَمْوَالِ സ്വത്തുക്കളിലും وَالْأَوْلَادِ സന്താനങ്ങളിലും كَمَثَلِ غَيْثٍ ഒരു മഴയുടെ മാതിരി أَعْجَبَ الْكُفَّارَ കര്‍ഷകരെ ആശ്ചര്യപ്പെടുത്തി نَبَاتُهُ അതിന്റെ ചെടി, സസ്യം, മുള ثُمَّ يَهِيجُ പിന്നെ അതുവാടി (ഉണങ്ങി, ഇളക്കംപറ്റി) പ്പോകുന്നു فَتَرَاهُ എന്നിട്ട് നീ അതിനെ കാണുന്നു, കാണാം مُصْفَرًّا മഞ്ഞവര്‍ണ്ണമുള്ളതായി ثُمَّ يَكُونُ പിന്നെ അതാകുന്നു حُطَامًا തുരുമ്പ്, നുറുങ്ങ്, ചവറ് وَفِي الْآخِرَةِ പരലോകത്തിലാകട്ടെ عَذَابٌ شَدِيدٌ കഠിനശിക്ഷയാണ് وَمَغْفِرَةٌ പാപമോചനവും مِّنَ اللَّـهِ അല്ലാഹുവിങ്കല്‍നിന്നു وَرِضْوَانٌ പ്രീതിയും, പൊരുത്തവും وَمَا الْحَيَاةُ الدُّنْيَا ഐഹികജീവിതമല്ല إِلَّا مَتَاعُ വിഭവം (ചരക്ക്, ഉപകരണം) അല്ലാതെ الْغُرُورِ വഞ്ചന (ചതി) യുടെ, കൃത്രിമത്തിന്റെ.
നിങ്ങള്‍ അറിഞ്ഞിരിക്കണം: ഐഹിക ജീവിതമെന്നത്, കളിയും, വിനോദവും, അലങ്കാരവും, നിങ്ങള്‍ തമ്മില്‍ ദുരഭിമാനം നടിക്കലും, സ്വത്തുക്കളിലും സന്താനങ്ങളിലും പെരുപ്പം നടിക്കലും മാത്രമാകുന്നുവെന്ന്. (അതെ, കേവലം) ഒരു മഴയുടെ മാതിരി, അതിലെ [അതില്‍ മുളച്ച] ചെടി കര്‍ഷകരെ ആശ്ചര്യപ്പെടുത്തി; പിന്നീടത് വാടിപ്പോകുന്നു, എന്നിട്ടതിനെ മഞ്ഞനിറം പൂണ്ടതായി നീ കാണുന്നു, പിന്നെ അത് (ഉണങ്ങി) തുരുമ്പായിത്തീരുന്നു (എന്നപോലെ.) പരലോകത്തിലാകട്ടെ കഠിനമായ ശിക്ഷയും, അല്ലാഹുവിങ്കല്‍ നിന്നുള്ള പാപമോചനവും, പ്രീതിയും! ഇഹലോകജീവിതം, വഞ്ചനയുടെ (അഥവാ കൃത്രിമത്തിന്റെ) വിഭവമല്ലാതെ (മറ്റൊന്നും) അല്ല.
തഫ്സീർ : 20-20
View   
سَابِقُوٓا۟ إِلَىٰ مَغْفِرَةٍۢ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا كَعَرْضِ ٱلسَّمَآءِ وَٱلْأَرْضِ أُعِدَّتْ لِلَّذِينَ ءَامَنُوا۟ بِٱللَّهِ وَرُسُلِهِۦ ۚ ذَٰلِكَ فَضْلُ ٱللَّهِ يُؤْتِيهِ مَن يَشَآءُ ۚ وَٱللَّهُ ذُو ٱلْفَضْلِ ٱلْعَظِيمِ﴿٢١﴾
share
سَابِقُوا മുന്‍ കടക്കുവിന്‍, മുമ്പോട്ട് വരിന്‍, മത്സരിച്ചു വരുവിന്‍ إِلَىٰ مَغْفِرَةٍ പാപമോചനത്തിലേക്ക് مِّن رَّبِّكُمْ നിങ്ങളുടെ റബ്ബിങ്കല്‍നിന്നുള്ള وَجَنَّةٍ ഒരു സ്വര്‍ഗ്ഗത്തിലേക്കും عَرْضُهَا അതിന്റെ വിസ്താരം, വിശാലത, വീതി كَعَرْضِ السَّمَاءِ ആകാശത്തിന്റെ വിസ്താരം പോലെയാണ് وَالْأَرْضِ ഭൂമിയുടെയും أُعِدَّتْ അത് ഒരുക്ക (തയ്യാറാക്ക) പ്പെട്ടിരിക്കുന്നു لِلَّذِينَ آمَنُوا വിശ്വസിച്ചവര്‍ക്ക് بِاللَّـهِ അല്ലാഹുവില്‍ وَرُسُلِهِ അവന്റെ റസൂലുകളിലും ذَٰلِكَ അത് فَضْلُ اللَّـهِ അല്ലാഹുവിന്റെ ദയവ് (അനുഗ്രഹം) ആകുന്നു يُؤْتِيهِ അവനത് കൊടുക്കുന്നു, നല്‍കും مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ وَاللَّـهُ അല്ലാഹു ذُو الْفَضْلِ ദയവുള്ളവനാണ് الْعَظِيمِ മഹത്തായ.
നിങ്ങളുടെ രക്ഷിതാവിങ്കല്‍നിന്നുള്ള പാപമോചനത്തിലേക്കും, ഒരു സ്വര്‍ഗ്ഗത്തിലേക്കും മുന്‍കടന്നുവരുവിന്‍! അതിന്റെ [ആ സ്വര്‍ഗ്ഗത്തിന്റെ] വിസ്താരം ആകാശത്തിന്റെയും, ഭൂമിയുടെയും വിസ്താരം പോലെയാകുന്നു. അല്ലാഹുവിലും, അവന്റെ റസൂലുകളിലും വിശ്വസിച്ചവര്‍ക്കു വേണ്ടി അത് തയ്യാറാക്കപ്പെട്ടിരിക്കുന്നു. അത്, അല്ലാഹുവിന്റെ ദയവത്രെ. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അതവന്‍ കൊടുക്കുന്നു. അല്ലാഹുവാകട്ടെ, മഹത്തായ ദയവുള്ളവനുമാകുന്നു.
തഫ്സീർ : 21-21
View   
مَآ أَصَابَ مِن مُّصِيبَةٍۢ فِى ٱلْأَرْضِ وَلَا فِىٓ أَنفُسِكُمْ إِلَّا فِى كِتَـٰبٍۢ مِّن قَبْلِ أَن نَّبْرَأَهَآ ۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٌۭ﴿٢٢﴾
share
مَا أَصَابَ ബാധിക്കുകയില്ല مِن مُّصِيبَةٍ ഒരു ബാധയും, ആപത്തും (തന്നെ) فِي الْأَرْضِ ഭൂമിയില്‍ وَلَا فِي أَنفُسِكُمْ നിങ്ങളുടെ ദേഹങ്ങളിലും (നിങ്ങളില്‍ തന്നെയും) ഇല്ല إِلَّا فِي كِتَابٍ ഒരു ഗ്രന്ഥത്തില്‍ (രേഖയില്‍) ഇല്ലാതെ مِّن قَبْلِ മുമ്പായി أَن نَّبْرَأَهَا അതിനെ നാം സൃഷ്ടിക്കുന്നത്തിന്റെ إِنَّ ذَٰلِكَ നിശ്ചയമായും അത് عَلَى اللَّـهِ അല്ലാഹുവിന്റെ മേല്‍ يَسِيرٌ നിസ്സാരമാണ്, എളുപ്പമാണ്.
ഭൂമിയിലാകട്ടെ, നിങ്ങളില്‍ [നിങ്ങളുടെ ദേഹങ്ങളില്‍] തന്നെയാകട്ടെ ഏതൊരു ബാധയും (അഥവാ ആപത്തും) - നാം അതിനെ സൃഷ്ടിക്കുന്നതിനുമുമ്പായി അതൊരു (രേഖാ) ഗ്രന്ഥത്തി ഇല്ലാതെ - ബാധിക്കുകയില്ല. നിശ്ചയമായും അത് [ആ രേഖപ്പെടുത്തല്‍] അല്ലാഹുവിന്റെമേല്‍ നിസ്സാരമാകുന്നു.
لِّكَيْلَا تَأْسَوْا۟ عَلَىٰ مَا فَاتَكُمْ وَلَا تَفْرَحُوا۟ بِمَآ ءَاتَىٰكُمْ ۗ وَٱللَّهُ لَا يُحِبُّ كُلَّ مُخْتَالٍۢ فَخُورٍ﴿٢٣﴾
share
لِّكَيْلَا تَأْسَوْا നിങ്ങള്‍ സങ്കട (വ്യസന) പ്പെടാതിരിക്കുവാന്‍ വേണ്ടി عَلَىٰ مَا യാതൊന്നിന്റെ പേരില്‍ فَاتَكُمْ നിങ്ങള്‍ക്ക് പാഴായി (ഒഴിവായി)പ്പോയ وَلَا تَفْرَحُوا നിങ്ങള്‍ ആഹ്ളാദം (സന്തോഷം) കൊള്ളാതെയും بِمَا آتَاكُمْ അവന്‍ നിങ്ങള്‍ക്കു നല്‍കിയതില്‍, തന്നതുകൊണ്ടു وَاللَّـهُ അല്ലാഹു لَا يُحِبُّ ഇഷ്ടപ്പെടുന്നില്ല, സ്നേഹിക്കുകയില്ല كُلَّ مُخْتَالٍ എല്ലാ (ഓരോ) പൊങ്ങച്ചക്കാരനെ (അഹങ്കാരിയെ - പത്രാസു കാട്ടുന്നവനെ)യും فَخُورٍ ദുരഭിമാനിയായ, പെരുമനടിക്കുന്നവനും.
നിങ്ങള്‍ക്ക് (ലഭിക്കാതെ) പാഴായിപ്പോയതിന്റെ പേരില്‍ നിങ്ങള്‍ സങ്കടപ്പെടാതിരിക്കുവാനും, നിങ്ങള്‍ക്കു അവന്‍ നല്‍കിയതില്‍ നിങ്ങള്‍ ആഹ്ളാദം കൊള്ളാതിരിക്കുവാനും വേണ്ടിയത്രെ (അങ്ങനെ ചെയ്തത്). ദുരഭിമാനിയായ, പൊങ്ങച്ചക്കാരനായ എല്ലാവരെയും [ഒരാളെയും] അല്ലാഹു ഇഷ്ടപ്പെടുന്നതല്ല.
ٱلَّذِينَ يَبْخَلُونَ وَيَأْمُرُونَ ٱلنَّاسَ بِٱلْبُخْلِ ۗ وَمَن يَتَوَلَّ فَإِنَّ ٱللَّهَ هُوَ ٱلْغَنِىُّ ٱلْحَمِيدُ﴿٢٤﴾
share
الَّذِينَ يَبْخَلُونَ അതായത് പിശുക്ക് കാണിക്കുന്നവര്‍ وَيَأْمُرُونَ കല്‍പിക്കുക (ഉപദേശിക്കുക) യും ചെയ്യുന്ന النَّاسَ മനുഷ്യരോടു, മനുഷ്യരെ بِالْبُخْلِ പിശുക്ക് (ലുബ്ധ) കാണിക്കുന്നതിനു وَمَن يَتَوَلَّ ആരെങ്കിലും തിരിഞ്ഞുപോയാല്‍ فَإِنَّ اللَّـهَ എന്നാല്‍ നിശ്ചയമായും അല്ലാഹു هُوَ അവന്‍ الْغَنِيُّ ധന്യന്‍ അനാശ്രയനാകുന്നു الْحَمِيدُ സ്തുത്യര്‍ഹനായ, സ്തുതിക്കപ്പെടുന്നവനാണ്.
അതായത്, പിശുക്ക് കാണിക്കുകയും, പിശുക്ക് കാണിക്കുവാന്‍ മനുഷ്യരോട് കല്‍പിക്കുകയും ചെയ്യുന്നവരെ. ആരെങ്കിലും പിന്‍തിരിഞ്ഞു പോകുന്നപക്ഷം, നിശ്ചയമായും അല്ലാഹു ധന്യനും സ്തുത്യര്‍ഹനുമത്രെ.
തഫ്സീർ : 22-24
View   
لَقَدْ أَرْسَلْنَا رُسُلَنَا بِٱلْبَيِّنَـٰتِ وَأَنزَلْنَا مَعَهُمُ ٱلْكِتَـٰبَ وَٱلْمِيزَانَ لِيَقُومَ ٱلنَّاسُ بِٱلْقِسْطِ ۖ وَأَنزَلْنَا ٱلْحَدِيدَ فِيهِ بَأْسٌۭ شَدِيدٌۭ وَمَنَـٰفِعُ لِلنَّاسِ وَلِيَعْلَمَ ٱللَّهُ مَن يَنصُرُهُۥ وَرُسُلَهُۥ بِٱلْغَيْبِ ۚ إِنَّ ٱللَّهَ قَوِىٌّ عَزِيزٌۭ﴿٢٥﴾
share
لَقَدْ أَرْسَلْنَا തീര്‍ച്ചയായും നാം അയച്ചിട്ടുണ്ട് رُسُلَنَا നമ്മുടെ റസൂലുകളെ بِالْبَيِّنَاتِ വ്യക്തമായ തെളിവുകളുമായി وَأَنزَلْنَا مَعَهُمُ അവരോടൊപ്പം നാം ഇറക്കുകയും ചെയ്തു الْكِتَابَ ഗ്രന്ഥം وَالْمِيزَانَ തുലാസ്സും لِيَقُومَ നിലകൊള്ളുവാന്‍ വേണ്ടി النَّاسُ മനുഷ്യര്‍ بِالْقِسْطِ നീതിമുറ അനുസരിച്ച് وَأَنزَلْنَا നാം ഇറക്കുകയും ചെയ്തു الْحَدِيدَ ഇരുമ്പ് فِيهِ അതിലുണ്ടു بَأْسٌ (യുദ്ധ) ശക്തി (ആയോധനശക്തി), ശൂരത شَدِيدٌ കഠിനമായ, ശക്തമായ وَمَنَافِعُ ഉപയോഗങ്ങളും لِلنَّاسِ മനുഷ്യര്‍ക്ക്‌ وَلِيَعْلَمَ اللَّـهُ അല്ലാഹു അറിയുവാനും مَن يَنصُرُهُ അവനെ സഹായിക്കുന്നവരെ, സഹായിക്കുന്നതാരാണെന്ന് وَرُسُلَهُ അവന്റെ റസൂലുകളെയും بِالْغَيْبِ അദൃശ്യമായ നിലയില്‍ إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു قَوِيٌّ ശക്തനാകുന്നു عَزِيزٌ പ്രതാപശാലിയാണ്.
തീര്‍ച്ചയായും, നമ്മുടെ റസൂലുകളെ വ്യക്തമായ തെളിവുകള്‍ സഹിതം നാം അയച്ചിട്ടുണ്ട്. മനുഷ്യര്‍ നീതിമുറയനുസരിച്ച് നിലകൊള്ളുവാന്‍ വേണ്ടി അവരോടൊപ്പം നാം വേദഗ്രന്ഥവും, (നീതിയാകുന്ന) തുലാസ്സും ഇറക്കുകയും ചെയ്തിരിക്കുന്നു. ഇരുമ്പ് നാം ഇറക്കിയിരിക്കുന്നു. അതില്‍ കഠിനമായ ആയോധന ശക്തിയും, ജനങ്ങള്‍ക്കു പല ഉപയോഗങ്ങളും ഉണ്ട്. (കൂടാതെ) അല്ലാഹുവിനെയും അവന്റെ റസൂലുകളെയും അദൃശ്യമായനിലയില്‍ സഹായിക്കുന്നത് ആരാണെന്ന് അവന്‍ അറിയുവാനും വേണ്ടിയാകുന്നു (അത്). നിശ്ചയമായും അല്ലാഹു ശക്തനും പ്രതാപശാലിയുമാണ്‌.
തഫ്സീർ : 25-25
View   
وَلَقَدْ أَرْسَلْنَا نُوحًۭا وَإِبْرَٰهِيمَ وَجَعَلْنَا فِى ذُرِّيَّتِهِمَا ٱلنُّبُوَّةَ وَٱلْكِتَـٰبَ ۖ فَمِنْهُم مُّهْتَدٍۢ ۖ وَكَثِيرٌۭ مِّنْهُمْ فَـٰسِقُونَ﴿٢٦﴾
share
وَلَقَدْ أَرْسَلْنَا തീര്‍ച്ചയായും നാം അയക്കുകയുണ്ടായി نُوحًا നൂഹിനെ وَإِبْرَاهِيمَ ഇബ്രാഹീമിനെയും وَجَعَلْنَا നാം ആക്കുക (ഏര്‍പ്പെടുത്തു)കയും ചെയ്തു فِي ذُرِّيَّتِهِمَا അവര്‍ രണ്ടാളുടെയും സന്തതികളില്‍ النُّبُوَّةَ പ്രവാചകത്വം, നബിപ്പട്ടം وَالْكِتَابَ ഗ്രന്ഥവും فَمِنْهُم എന്നിട്ട് അവരിലുണ്ട്‌ مُّهْتَدٍ നേര്‍മാര്‍ഗ്ഗം പ്രാപിച്ചവന്‍ (ര്‍) وَكَثِيرٌ مِّنْهُمْ അവരില്‍നിന്ന് അധികം, വളരെ فَاسِقُونَ ദുര്‍ന്നടപ്പുകാരാണ്, തോന്നിയവാസികളാണ്.
നൂഹിനെയും, ഇബ്രാഹീമിനെയും നാം അയക്കുകയുണ്ടായി. രണ്ടുപേരുടെയും സന്തതികളില്‍ പ്രവാചകത്വവും, വേദഗ്രന്ഥവും നാം ഏര്‍പ്പെടുത്തുകയും ചെയ്തു. എന്നിട്ട് അവരില്‍ സന്മാര്‍ഗം പ്രാപിച്ചവരുണ്ട്; അവരില്‍ വളരെപ്പേര്‍ ദുര്‍ന്നടപ്പുകാരുമാകുന്നു.
ثُمَّ قَفَّيْنَا عَلَىٰٓ ءَاثَـٰرِهِم بِرُسُلِنَا وَقَفَّيْنَا بِعِيسَى ٱبْنِ مَرْيَمَ وَءَاتَيْنَـٰهُ ٱلْإِنجِيلَ وَجَعَلْنَا فِى قُلُوبِ ٱلَّذِينَ ٱتَّبَعُوهُ رَأْفَةًۭ وَرَحْمَةًۭ وَرَهْبَانِيَّةً ٱبْتَدَعُوهَا مَا كَتَبْنَـٰهَا عَلَيْهِمْ إِلَّا ٱبْتِغَآءَ رِضْوَٰنِ ٱللَّهِ فَمَا رَعَوْهَا حَقَّ رِعَايَتِهَا ۖ فَـَٔاتَيْنَا ٱلَّذِينَ ءَامَنُوا۟ مِنْهُمْ أَجْرَهُمْ ۖ وَكَثِيرٌۭ مِّنْهُمْ فَـٰسِقُونَ﴿٢٧﴾
share
ثُمَّ قَفَّيْنَا പിന്നെ നാം തുടര്‍ത്തി, (തുടര്‍ന്നയച്ചു) عَلَىٰ آثَارِهِم അവരുടെ പിറകിലായി, കാല്‍പാടില്‍ക്കൂടി بِرُسُلِنَا നമ്മുടെ റസൂലുകളെ وَقَفَّيْنَا നാം തുടര്‍ന്നയക്കുകയും ചെയ്തു بِعِيسَى ഈസായെ ابْنِ مَرْيَمَ മര്‍യമിന്റെ പുത്രന്‍ وَآتَيْنَاهُ അദ്ദേഹത്തിന് നാം നല്‍കുകയും ചെയ്തു الْإِنجِيلَ ഇന്‍ജീല്‍ (സുവിശേഷം) وَجَعَلْنَا നാം ഏര്‍പ്പെടുത്തുകയും (ഉണ്ടാക്കു)കയും ചെയ്തു فِي قُلُوبِ الَّذِينَ യാതൊരുവരുടെ ഹൃദയങ്ങളില്‍ اتَّبَعُوهُ അദ്ദേഹത്തെ പിന്‍പറ്റിയ رَأْفَةً കൃപ, ദയ وَرَحْمَةً കരുണയും وَرَهْبَانِيَّةً ഒരു സന്യാസത്തെ, പൗരോഹിത്യത്തെ ابْتَدَعُوهَا അവരത് നവീനമായുണ്ടാക്കി, പുത്തനായി നിര്‍മ്മിച്ചു مَا كَتَبْنَاهَا അതിനെ നാം നിയമിച്ചിട്ടില്ല, നിര്‍ബന്ധിച്ചിട്ടില്ല عَلَيْهِمْ അവരുടെമേല്‍ إِلَّا ابْتِغَاءَ തേടുന്നതിനല്ലാതെ, അന്വേഷിക്കലല്ലാതെ رِضْوَانِ اللَّـهِ അല്ലാഹുവിന്റെ പ്രീതി, പൊരുത്തം فَمَا رَعَوْهَا എന്നാലതിനെ അവര്‍ പാലിച്ചില്ല, സൂക്ഷിച്ചില്ല, പരിഗണിച്ചില്ല حَقَّ رِعَايَتِهَا അതിനെ പാലിക്കേണ്ട മുറപ്രകാരം فَآتَيْنَا അപ്പോള്‍ (എന്നാല്‍) നാം കൊടുത്തു الَّذِينَ آمَنُوا വിശ്വസിച്ചവര്‍ക്ക്‌ مِنْهُمْ അവരില്‍നിന്ന് أَجْرَهُمْ തങ്ങളുടെ പ്രതിഫലം وَكَثِيرٌ مِّنْهُمْ അവരില്‍ അധികവും, വളരെ فَاسِقُونَ തോന്നിയവാസികളാണ്, ദുര്‍ന്നടപ്പുകാരാണ്.
പിന്നീട് അവരുടെ പിറകിലായി നമ്മുടെ ദൂതന്‍മാരെ നാം തുടര്‍ന്നയച്ചു. മര്‍യമിന്റെ പുത്രന്‍ ഈസായെയും തുടര്‍ന്നയച്ചു; അദ്ദേഹത്തിന് നാം "ഇന്‍ജീലും", [സുവിശേഷഗ്രന്ഥവും] നല്‍കി. അദ്ദേഹത്തെ പിന്‍പറ്റിയവരുടെ ഹൃദയങ്ങളില്‍ കൃപയും, കരുണയും നാം ഏര്‍പ്പെടുത്തുകയും ചെയ്തു. ഒരു (തരം) സന്യാസജീവിതം അവര്‍ നൂതനമായുണ്ടാക്കി. അല്ലാഹുവിന്റെ പ്രീതിയെ തേടേണ്ടതിന് (അവരത് ചെയ്തു) എന്നല്ലാതെ, അവരുടെമേല്‍ നാമത് നിയമിച്ചിട്ടില്ല. എന്നാല്‍, അത് പാലിക്കേണ്ട മുറപ്രകാരം അതവര്‍ പാലിച്ചില്ല. അപ്പോള്‍, അവരില്‍ നിന്നു വിശ്വസിച്ചവര്‍ക്ക് അവരുടെ പ്രതിഫലം നാം നല്‍കി. അവരില്‍ വളരെ ആളുകളും ദുര്‍ന്നടപ്പുകാരാകുന്നു.
തഫ്സീർ : 26-27
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَءَامِنُوا۟ بِرَسُولِهِۦ يُؤْتِكُمْ كِفْلَيْنِ مِن رَّحْمَتِهِۦ وَيَجْعَل لَّكُمْ نُورًۭا تَمْشُونَ بِهِۦ وَيَغْفِرْ لَكُمْ ۚ وَٱللَّهُ غَفُورٌۭ رَّحِيمٌۭ﴿٢٨﴾
share
يَا اَيُّهَا الَّذِينَ ءَامَنُوا ഹേ,വിശ്വസിച്ചവരേ اتَّقُوا اللهَ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുവിൻ وَءَامِنُوا വിശ്വസിക്കയും ചെയ്യുവിൻ بِرُسُلِهِ അവന്റെ റസൂലിൽ يُؤۡتِكُمۡ അവൻ നിങ്ങൾക്ക് നൽകും كِفۡلَيۡنِ രണ്ട് ഓഹരി (പങ്ക്,ഇരട്ടി) مِنۡ رَحۡمَتِهِ അവന്റെ കാരുണ്യത്തിൽ നിന്ന് وَيَجۡعَلَ لَكُمۡ നിങ്ങൾക്കവൻ ആക്കി (ഏർപ്പെടുത്തി) തരുകയും ചെയ്യും نُورًا ഒരു പ്രകാശം,വെളിച്ചം تَمۡشُونَ നിങ്ങൾ(ക്കു) നടക്കാവുന്ന بِهِ അതുമായി, അതുകൊണ്ട് وَيَغۡفِرۡ لَكُمۡ നിങ്ങൾക്കവൻ പൊറുത്തുതരുകയും ചെയ്യും َﷲُ അല്ലാഹു غَفُورٌ വളരെ പൊറുക്കുന്നവനാണ് رَحِيمۡ കരുണാനിധിയാണ്.
ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിൻ; അവന്റെ റസൂലിൽ വിശ്വസിക്കുകയും ചെയ്യുവിൻ; (എന്നാൽ ) അവന്റെ കാരുണ്യത്തിൽ നിന്നു രണ്ടു ഓഹരി അവൻ നിങ്ങൾക്കു നൽകുന്നതാണ്. നിങ്ങൾക്കു കൊണ്ടുനടക്കുവാനുള്ള ഒരു പ്രകാശം നിങ്ങൾക്ക് അവൻ ഏർപ്പെടുത്തിത്തരുകയും, നിങ്ങൾക്കു പൊറുത്തുതരുകയും ചെയ്യും. അല്ലാഹു വളരെ പൊറുക്കുന്നവനാണ്; കരുണാനിധിയാണ് .
തഫ്സീർ : 28-28
View   
لِّئَلَّا يَعْلَمَ أَهْلُ ٱلْكِتَـٰبِ أَلَّا يَقْدِرُونَ عَلَىٰ شَىْءٍۢ مِّن فَضْلِ ٱللَّهِ ۙ وَأَنَّ ٱلْفَضْلَ بِيَدِ ٱللَّهِ يُؤْتِيهِ مَن يَشَآءُ ۚ وَٱللَّهُ ذُو ٱلْفَضْلِ ٱلْعَظِيمِ﴿٢٩﴾
share
لِئَلَّا يَعۡلَمَ അറിയേണ്ടതിനു വേണ്ടി اَهۡلُ الۡكِتَٰبِ വേദക്കാർ اَلَّا يَقۡدِرُونَ അവർക്കു കഴിയുകയില്ലെന്ന് عَلَی شَيۡئٍ യാതൊന്നിനും مِنۡ فَضۡلِ ﷲِ അല്ലാഹുവിന്റെ ദയവിൽ (അനുഗ്രഹത്തിൽ) നിന്ന് وَاَنَّ الۡفَضۡلَ ദയവ് (അനുഗ്രഹം) ആകുന്നു എന്നും بِيَدِ اﷲِ അല്ലാഹുവിന്റെ കയ്യിൽ يُؤۡتِيهِ അതവൻ നൽകും مَنۡ يَشَآء അവൻ ഉദ്ദേശിക്കുന്നവർക്ക് وَاﷲُ അല്ലാഹു ذُوالۡفَضۡلِ ദയവ് (അനുഗ്രഹം) ഉള്ളവനാണ് الۡعَظِيمِ മഹത്തായ,വമ്പിച്ച.
തങ്ങൾക്കു അല്ലാഹുവിന്റെ അനുഗ്രഹത്തിൽനിന്നു യാതൊന്നിനും കഴിയുന്നതല്ലെന്ന് വേദക്കാർ അറിയേണ്ടതിനു വേണ്ടിയത്രെ (അത്); അനുഗ്രഹം അല്ലാഹുവിന്റെ കയ്യിലാണ് - അവൻ ഉദ്ദേശിക്കുന്നവർക്കു അതവൻ നൽകും - എന്നും ( അറിയുവാൻ വേണ്ടി). അല്ലാഹു മഹത്തായ അനുഗ്രഹമുള്ളവനാകുന്നു.
തഫ്സീർ : 29-29
View   

arrow_back_ios
51:32
51:33
51:34
51:35
51:36
51:37
51:38
51:39
51:40
51:41
51:42
51:43
51:44
51:45
51:46
51:47
51:48
51:49
51:50
51:51
51:52
51:53
51:54
51:55
51:56
51:57
51:58
51:59
51:60
52:1
52:2
52:3
52:4
52:5
52:6
52:7
52:8
52:9
52:10
52:11
52:12
52:13
52:14
52:15
52:16
52:17
52:18
52:19
52:20
52:21
52:22
52:23
52:24
52:25
52:26
52:27
52:28
52:29
52:30
52:31
52:32
52:33
52:34
52:35
52:36
52:37
52:38
52:39
52:40
52:41
52:42
52:43
52:44
52:45
52:46
52:47
52:48
52:49
53:1
53:2
53:3
53:4
53:5
53:6
53:7
53:8
53:9
53:10
53:11
53:12
53:13
53:14
53:15
53:16
53:17
53:18
53:19
53:20
53:21
53:22
53:23
53:24
53:25
53:26
53:27
53:28
53:29
53:30
53:31
53:32
53:33
53:34
53:35
53:36
53:37
53:38
53:39
53:40
53:41
53:42
53:43
53:44
53:45
53:46
53:47
53:48
53:49
53:50
53:51
53:52
53:53
53:54
53:55
53:56
53:57
53:58
53:59
53:60
53:61
53:62
54:1
54:2
54:3
54:4
54:5
54:6
54:7
54:8
54:9
54:10
54:11
54:12
54:13
54:14
54:15
54:16
54:17
54:18
54:19
54:20
54:21
54:22
54:23
54:24
54:25
54:26
54:27
54:28
54:29
54:30
54:31
54:32
54:33
54:34
54:35
54:36
54:37
54:38
54:39
54:40
54:41
54:42
54:43
54:44
54:45
54:46
54:47
54:48
54:49
54:50
54:51
54:52
54:53
54:54
54:55
55:1
55:2
55:3
55:4
55:5
55:6
55:7
55:8
55:9
55:10
55:11
55:12
55:13
55:14
55:15
55:16
55:17
55:18
55:19
55:20
55:21
55:22
55:23
55:24
55:25
55:26
55:27
55:28
55:29
55:30
55:31
55:32
55:33
55:34
55:35
55:36
55:37
55:38
55:39
55:40
55:41
55:42
55:43
55:44
55:45
55:46
55:47
55:48
55:49
55:50
55:51
55:52
55:53
55:54
55:55
55:56
55:57
55:58
55:59
55:60
55:61
55:62
55:63
55:64
55:65
55:66
55:67
55:68
55:69
55:70
55:71
55:72
55:73
55:74
55:75
55:76
55:77
55:78
56:1
56:2
56:3
56:4
56:5
56:6
56:7
56:8
56:9
56:10
56:11
56:12
56:13
56:14
56:15
56:16
56:17
56:18
56:19
56:20
56:21
56:22
56:23
56:24
56:25
56:26
56:27
56:28
56:29
56:30
56:31
56:32
56:33
56:34
56:35
56:36
56:37
56:38
56:39
56:40
56:41
56:42
56:43
56:44
56:45
56:46
56:47
56:48
56:49
56:50
56:51
56:52
56:53
56:54
56:55
56:56
56:57
56:58
56:59
56:60
56:61
56:62
56:63
56:64
56:65
56:66
56:67
56:68
56:69
56:70
56:71
56:72
56:73
56:74
56:75
56:76
56:77
56:78
56:79
56:80
56:81
56:82
56:83
56:84
56:85
56:86
56:87
56:88
56:89
56:90
56:91
56:92
56:93
56:94
56:95
56:96
57:1
57:2
57:3
57:4
57:5
57:6
57:7
57:8
57:9
57:10
57:11
57:12
57:13
57:14
57:15
57:16
57:17
57:18
57:19
57:20
57:21
57:22
57:23
57:24
57:25
57:26
57:27
57:28
57:29