ജുസ്ഉ് - 2
سَيَقُولُ ٱلسُّفَهَآءُ مِنَ ٱلنَّاسِ مَا وَلَّىٰهُمْ عَن قِبْلَتِهِمُ ٱلَّتِى كَانُوا۟ عَلَيْهَا ۚ قُل لِّلَّهِ ٱلْمَشْرِقُ وَٱلْمَغْرِبُ ۚ يَهْدِى مَن يَشَآءُ إِلَىٰ صِرَٰطٍۢ مُّسْتَقِيمٍۢ﴿١٤٢﴾
volume_up share
سَيَقُولُ = പറഞ്ഞേക്കും, വഴിയെ പറയും السُّفَهَاءُ = ഭോഷന്മാര്‍ مِنَ النَّاسِ = മനുഷ്യരില്‍ നിന്ന് مَا وَلَّاهُمْ = അവരെ തിരിച്ചതെന്താണ് عَن قِبْلَتِهِمُ = അവരുടെ ക്വിബ്‌ലഃയില്‍ നിന്ന് الَّتِي كَانُوا = അവര്‍ ആയിരുന്നതായ عَلَيْهَا = അതില്‍ (നിലകൊള്ളുന്നവര്‍) قُل = നീ പറയുക لِّلَّهِ = അല്ലാഹുവിന്റേതാണ് الْمَشْرِقُ = ഉദയസ്ഥാനം وَالْمَغْرِبُ = അസ്തമയസ്ഥാനവും يَهْدِي = അവന്‍ വഴിചേര്‍ക്കുന്നു, മാര്‍ഗദര്‍ശനം നല്‍കുന്നു مَن يَشَاءُ = അവന്‍ ഉദ്ദേശിക്കുന്നവരെ إِلَىٰ صِرَاطٍ = പാതയിലേക്ക് مُّسْتَقِيمٍ = നേരെയുള്ള, ചൊവ്വായ
മനുഷ്യരില്‍ നിന്നുള്ള ഭോഷന്മാര്‍ (അടുത്ത ഭാവിയില്‍) പറയും: "ഇവര്‍ (ഇതേവരെ) യാതൊരു ക്വിബ്‌ലഃയില്‍ (നിലകൊള്ളുന്നവര്‍) ആയിരുന്നുവോ അതില്‍ നിന്ന് ഇവരെ തിരിച്ചുവിട്ടതെന്താണ്?" പറയുക: അല്ലാഹുവിന്‍റെതാണ് ഉദയസ്ഥാനവും, അസ്തമയ സ്ഥാനവും അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേരേയുള്ള [ചൊവ്വായ] പാതയിലേക്ക് വഴി ചേര്‍ക്കുന്നതാണ്.
തഫ്സീർ : 142-142
View   
وَكَذَٰلِكَ جَعَلْنَـٰكُمْ أُمَّةًۭ وَسَطًۭا لِّتَكُونُوا۟ شُهَدَآءَ عَلَى ٱلنَّاسِ وَيَكُونَ ٱلرَّسُولُ عَلَيْكُمْ شَهِيدًۭا ۗ وَمَا جَعَلْنَا ٱلْقِبْلَةَ ٱلَّتِى كُنتَ عَلَيْهَآ إِلَّا لِنَعْلَمَ مَن يَتَّبِعُ ٱلرَّسُولَ مِمَّن يَنقَلِبُ عَلَىٰ عَقِبَيْهِ ۚ وَإِن كَانَتْ لَكَبِيرَةً إِلَّا عَلَى ٱلَّذِينَ هَدَى ٱللَّهُ ۗ وَمَا كَانَ ٱللَّهُ لِيُضِيعَ إِيمَـٰنَكُمْ ۚ إِنَّ ٱللَّهَ بِٱلنَّاسِ لَرَءُوفٌۭ رَّحِيمٌۭ﴿١٤٣﴾
volume_up share
وَكَذَٰلِكَ = അപ്രകാരം جَعَلْنَاكُمْ = നിങ്ങളെ നാം ആക്കി أُمَّةً = ഒരു സമുദായം وَسَطًا = മദ്ധ്യമ, മദ്ധ്യനിലയിലുള്ള (ഉത്തമ) لِّتَكُونُوا = നിങ്ങളായിരിക്കുവാന്‍ വേണ്ടി شُهَدَاءَ = സാക്ഷികള്‍ عَلَى النَّاسِ = മനുഷ്യര്‍ക്ക്, മനുഷ്യരുടെമേല്‍ وَيَكُونَ الرَّسُولُ = റസൂല്‍ ആയിരിക്കുവാനും عَلَيْكُمْ = നിങ്ങള്‍ക്ക്, നിങ്ങളുടെ മേല്‍ شَهِيدًا = സാക്ഷി وَمَا جَعَلْنَا = നാം ആക്കി (ഏര്‍പ്പെടുത്തി)യിട്ടില്ല الْقِبْلَةَ الَّتِي = യാതൊരു ക്വിബ്‌ലഃയെ كُنتَ = നീ ആയിരുന്നു عَلَيْهَا = അതില്‍ إِلَّا لِنَعْلَمَ = നാം (നമുക്ക്) അറിയുവാനല്ലാതെ مَن يَتَّبِعُ = ആര്‍ പിന്‍പറ്റുമെന്ന് , പിന്‍പറ്റുന്നതാരെന്ന് الرَّسُولَ = റസൂലിനെ مِمَّن يَنقَلِبُ = മറിഞ്ഞു(തിരിഞ്ഞു മടങ്ങി )പോകുന്നവരില്‍ നിന്ന് عَلَىٰ عَقِبَيْهِ = തന്‍റെ കുതി(മടമ്പ്)കാലുകളില്‍ وَإِن كَانَتْ = അത് ആയിരിക്കുന്നു لَكَبِيرَةً = ഒരു വലിയ കാര്യം തന്നെ إِلَّا = ഒഴികെ عَلَى الَّذِينَ = യാതൊരുവരുടെ മേല്‍ هَدَى اللَّهُ = അല്ലാഹു നേര്‍മാര്‍ഗത്തിലാക്കി وَمَا كَانَ اللَّهُ = അല്ലാഹു (തയ്യാര്‍)ഇല്ല. അല്ലാഹു (ഉദ്ദേശിക്കുന്നവന്‍) അല്ല لِيُضِيعَ = വിഫലമാക്കുന്നതിന് إِيمَانَكُمْ = നിങ്ങളുടെ വിശ്വാസത്തെ إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു بِالنَّاسِ = മനുഷ്യരോട് لَرَءُوفٌ = ദയയുള്ളവന്‍തന്നെ رَّحِيمٌ = കാരുണ്യമുള്ളവനും
അപ്രകാരം, നാം നിങ്ങളെ ഒരു മദ്ധ്യമ (അഥവാ ഉത്തമ) സമുദായമാക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ മനുഷ്യരുടെ മേല്‍ സാക്ഷ്യം വഹിക്കുന്നവരായിരിക്കുവാനും, നിങ്ങളുടെ മേല്‍ റസൂല്‍ സാക്ഷ്യം വഹിക്കുന്നവനായിരിക്കുവാനും വേണ്ടി(യത്രെ അത്). നീ (ഇതേവരെ) യാതൊരു ക്വിബ്‌ലഃയില്‍ (നിലകൊള്ളുന്നവന്‍) ആയിരുന്നുവോ അതിനെ നാം ഏര്‍പ്പെടുത്തിയിട്ടില്ല, (വന്നപാടെ) മടമ്പുകളില്‍ തിരിഞ്ഞു (മടങ്ങി) പോകുന്നവരില്‍ നിന്ന് റസൂലിനെ പിന്‍പറ്റുന്നവരെ നമുക്ക് (വേര്‍തിരിച്ചു) അറിയുവാന്‍ വേണ്ടിയല്ലാതെ. അല്ലാഹു നേര്‍മാര്‍ഗത്തിലാക്കിയവര്‍ക്കൊഴികെ അത് ഒരു വലിയ കാര്യം തന്നെയാകുന്നു. നിങ്ങളുടെ സത്യവിശ്വാസം പാഴാക്കിക്കളയുവാന്‍ അല്ലാഹു (വിന് ഉദ്ദേശ്യം) ഇല്ല. നിശ്ചയമായും അല്ലാഹു മനുഷ്യരോട് ദയാലുവും കരുണാനിധിയും തന്നെ.
തഫ്സീർ : 143-143
View   
قَدْ نَرَىٰ تَقَلُّبَ وَجْهِكَ فِى ٱلسَّمَآءِ ۖ فَلَنُوَلِّيَنَّكَ قِبْلَةًۭ تَرْضَىٰهَا ۚ فَوَلِّ وَجْهَكَ شَطْرَ ٱلْمَسْجِدِ ٱلْحَرَامِ ۚ وَحَيْثُ مَا كُنتُمْ فَوَلُّوا۟ وُجُوهَكُمْ شَطْرَهُۥ ۗ وَإِنَّ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ لَيَعْلَمُونَ أَنَّهُ ٱلْحَقُّ مِن رَّبِّهِمْ ۗ وَمَا ٱللَّهُ بِغَـٰفِلٍ عَمَّا يَعْمَلُونَ﴿١٤٤﴾
volume_up share
قَدْ نَرَىٰ = നാം കാണുന്നുണ്ട് تَقَلُّبَ = തിരിഞ്ഞു (മറിഞ്ഞു)കൊണ്ടിരിക്കുന്നത് وَجْهِكَ = നിന്‍റെ മുഖം فِي السَّمَاءِ = ആകാശത്തില്‍ فَلَنُوَلِّيَنَّكَ = അതിനാല്‍(എന്നാല്‍)നാം നിശ്ചയമായും നിന്നെ തിരിച്ചുതരാം, തിരിക്കുന്നു قِبْلَةً = ഒരു ക്വിബ്‌ലഃ(യിലേ)ക്ക്, അഭിമുഖകേന്ദ്രത്തിന് تَرْضَاهَا = അതിനെ നീ തൃപ്തിപ്പെടുന്നു فَوَلِّ = എനി(അതിനാല്‍)നീ തിരിക്കുക وَجْهَكَ = നിന്‍റെ മുഖം شَطْرَ = നേരെ ഭാഗത്തേക്ക് الْمَسْجِدِ الْحَرَامِ = മസ്ജിദുല്‍ ഹറാമിന്‍റെ, പവിത്രമായ പള്ളിയുടെ وَحَيْثُ مَا كُنتُمْ = നിങ്ങള്‍ എവിടെയായാലും, ആകുന്നിടത്ത് വെച്ച് فَوَلُّوا = നിങ്ങള്‍ തിരിക്കുവിന്‍ وُجُوهَكُمْ = നിങ്ങളുടെ മുഖങ്ങളെ شَطْرَهُ = അതിന്‍റെ നേരെ وَإِنَّ الَّذِينَ = നിശ്ചയമായും യാതൊരു കൂട്ടര്‍ أُوتُوا الْكِتَابَ = അവര്‍ക്ക് ഗ്രന്ഥം നല്‍കപ്പെട്ടിരിക്കുന്നു لَيَعْلَمُونَ = അവര്‍ അറിയുകതന്നെ ചെയ്യും أَنَّهُ = അതാണെന്ന് الْحَقُّ = യഥാര്‍ത്ഥം, ന്യായമായത് مِن رَّبِّهِمْ = തങ്ങളുടെ റബ്ബില്‍ നിന്ന് وَمَا اللَّهُ = അല്ലാഹു അല്ലതാനും بِغَافِلٍ = അശ്രദ്ധനേ عَمَّا يَعْمَلُونَ = അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
(നബിയേ), നിന്‍റെ മുഖം ആകാശത്തില്‍ (നോട്ടമിട്ടു) തിരിഞ്ഞു കൊണ്ടിരിക്കുന്നത് നാം കാണുന്നുണ്ട്. അതിനാല്‍ നീ തൃപ്തിപ്പെടുന്നതായ ഒരു ക്വിബ്‌ലഃ(യിലേ)ക്ക് നാം നിന്നെ നിശ്ചയമായും തിരിച്ചു തരാം. എനി, നിന്‍റെ മുഖത്തെ "മസ്ജിദുല്‍ ഹറാമി"ന്‍റെ നേര്‍ക്ക് നീ തിരിച്ചു കൊള്ളുക. നിങ്ങള്‍ എവിടെയായാലും നിങ്ങളുടെ മുഖങ്ങളെ അതിന്‍റെ നേര്‍ക്ക് തിരിച്ചുകൊള്ളുവിന്‍. നിശ്ചയമായും വേദഗ്രന്ഥം നല്‍കപ്പെട്ടവര്‍ക്ക് അറിയാം. അത് അവരുടെ റബ്ബിങ്കല്‍ നിന്നുള്ള യാഥാര്‍ത്ഥ്യമാകുന്നുവെന്ന്. അവര്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് അല്ലാഹു അശ്രദ്ധനൊന്നുമല്ല.
തഫ്സീർ : 144-144
View   
وَلَئِنْ أَتَيْتَ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ بِكُلِّ ءَايَةٍۢ مَّا تَبِعُوا۟ قِبْلَتَكَ ۚ وَمَآ أَنتَ بِتَابِعٍۢ قِبْلَتَهُمْ ۚ وَمَا بَعْضُهُم بِتَابِعٍۢ قِبْلَةَ بَعْضٍۢ ۚ وَلَئِنِ ٱتَّبَعْتَ أَهْوَآءَهُم مِّنۢ بَعْدِ مَا جَآءَكَ مِنَ ٱلْعِلْمِ ۙ إِنَّكَ إِذًۭا لَّمِنَ ٱلظَّـٰلِمِينَ﴿١٤٥﴾
volume_up share
وَلَئِنْ = എങ്കില്‍തന്നെയും أَتَيْتَ = നീ ചെന്നു الَّذِينَ = യാതൊരുവരുടെ അടുക്കല്‍ أُوتُوا الْكِتَابَ = അവര്‍ക്ക് ഗ്രന്ഥം നല്‍കപ്പെട്ടു بِكُلِّ آيَةٍ = എല്ലാ ദൃഷ്ടാന്തവുംകൊണ്ട് مَّا تَبِعُوا = അവര്‍ പിന്‍തുടരുന്നതല്ല قِبْلَتَكَ = നിന്‍റെ ക്വിബ്‌ലഃയെ وَمَا أَنتَ = നീ അല്ലതാനും بِتَابِعٍ = പിന്‍തുടരുന്നവന്‍ قِبْلَتَهُمْ = അവരുടെ ക്വിബ്‌ലഃയെ وَمَا بَعْضُهُم = അവരില്‍ ചിലരുമല്ല بِتَابِعٍ = പിന്‍തുടരുന്നവര്‍ قِبْلَةَ بَعْضٍ = ചിലരുടെ ക്വിബ്‌ലഃയെ وَلَئِنِ اتَّبَعْتَ = നീ പിന്‍പറ്റിയെങ്കില്‍ أَهْوَاءَهُم = അവരുടെ ഇച്ഛകളെ, തന്നിഷ്ടങ്ങളെ مِّن بَعْدِ = ശേഷം, ശേഷമായി مَا جَاءَكَ = നിനക്ക് വന്നതിന്‍റെ مِنَ الْعِلْمِ = ജ്ഞാനത്തില്‍ നിന്ന് إِنَّكَ إِذًا = നിശ്ചയമായും അപ്പോള്‍ നീ لَّمِنَ الظَّالِمِينَ = അക്രമികളില്‍പെട്ട(വന്‍)തന്നെ
വേദഗ്രന്ഥം നല്‍കപ്പെട്ടവരുടെ അടുക്കല്‍ എല്ലാ (വിധ) ദൃഷ്ടാന്തവുമായി നീ ചെന്നുവെങ്കില്‍ തന്നെയും അവര്‍ നിന്‍റെ ക്വിബ്‌ലഃയെ പിന്തുടരുകയില്ല. നീ അവരുടെ ക്വിബ്‌ലഃയെ പിന്തുടരുന്നവനുമല്ല. അവരില്‍ ചിലര്‍ , ചിലരുടെ ക്വിബ്‌ലഃയെ പിന്‍തുടരുന്നവരുമല്ല. അറിവില്‍ നിന്നും നിനക്ക് വന്നുകിട്ടയതിനു ശേഷം, നീ (എങ്ങാനും) അവരുടെ ഇച്ഛകളെ പിന്‍പറ്റിയെങ്കില്‍, നിശ്ചയമായും അപ്പോള്‍ നീ അക്രമികളില്‍ പെട്ടവന്‍ തന്നെയായിരിക്കും.
ٱلَّذِينَ ءَاتَيْنَـٰهُمُ ٱلْكِتَـٰبَ يَعْرِفُونَهُۥ كَمَا يَعْرِفُونَ أَبْنَآءَهُمْ ۖ وَإِنَّ فَرِيقًۭا مِّنْهُمْ لَيَكْتُمُونَ ٱلْحَقَّ وَهُمْ يَعْلَمُونَ﴿١٤٦﴾
volume_up share
الَّذِينَ = യാതൊരുകൂട്ടര്‍ آتَيْنَاهُمُ = അവര്‍ക്ക് നാം നല്‍കിയിരിക്കുന്നു الْكِتَابَ = (വേദ)ഗ്രന്ഥം يَعْرِفُونَهُ = അദ്ദേഹത്തെ അവര്‍ അറിയും, അതിനെ(പരിചയപ്പെട്ട്) അറിയും كَمَا يَعْرِفُونَ = അവര്‍ അറിയുന്നത് പോലെ أَبْنَاءَهُمْ = അവരുടെ പുത്രന്‍മാരെ(മക്കളെ) وَإِنَّ فَرِيقًا = നിശ്ചയമായും ഒരു വിഭാഗം مِّنْهُمْ = അവരില്‍ നിന്നുള്ള لَيَكْتُمُونَ = അവര്‍ ഒളിച്ചു(മറച്ചു, മൂടി)വെക്കുകതന്നെ ചെയ്യുന്നു الْحَقَّ = യഥാര്‍ത്ഥം, സത്യം, ന്യായം وَهُمْ = അവരാകട്ടെ يَعْلَمُونَ = അറിയുന്നുതാനും
നാം വേദഗ്രന്ഥം നല്‍കിയിട്ടുള്ളവര്‍, തങ്ങളുടെ മക്കളെ അറിയുന്നത്‌പോലെ അദ്ദേഹത്തെ അറിയുന്നതാണ്. നിശ്ചയമായും, അവരില്‍ നിന്ന് ഒരു വിഭാഗം അവര്‍ അറിഞ്ഞുംകൊണ്ട് (തന്നെ) യഥാര്‍ത്ഥം ഒളിച്ചു വെക്കുന്നു.
ٱلْحَقُّ مِن رَّبِّكَ ۖ فَلَا تَكُونَنَّ مِنَ ٱلْمُمْتَرِينَ﴿١٤٧﴾
volume_up share
الْحَقُّ യഥാര്‍ത്ഥം, സത്യം مِن رَّبِّكَ നിന്‍റെ റബ്ബിങ്കല്‍ നിന്നാകുന്നു فَلَا تَكُونَنَّ ആകയാല്‍ തീര്‍ച്ചയായും നീ ആയിത്തീരരുത് مِنَ الْمُمْتَرِينَ സന്ദേഹപ്പെടുന്നവരില്‍, സംശയാലുക്കളില്‍ (പെട്ടവന്‍)
യഥാര്‍ത്ഥം നിന്‍റെ റബ്ബിങ്കല്‍നിന്നത്രെ (ലഭിക്കുന്നത്). അതിനാല്‍ സന്ദേഹപ്പെടുന്നവരുടെ കൂട്ടത്തില്‍ തീര്‍ച്ചയായും നീ ആയിത്തീരരുത്.
തഫ്സീർ : 145-147
View   
وَلِكُلٍّۢ وِجْهَةٌ هُوَ مُوَلِّيهَا ۖ فَٱسْتَبِقُوا۟ ٱلْخَيْرَٰتِ ۚ أَيْنَ مَا تَكُونُوا۟ يَأْتِ بِكُمُ ٱللَّهُ جَمِيعًا ۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍۢ قَدِيرٌۭ﴿١٤٨﴾
volume_up share
وَلِكُلٍّ = എല്ലാവര്‍ക്കും(ഓരോവിഭാഗത്തിനും) ഉണ്ട് وِجْهَةٌ = ഒരു അഭിമുഖ സ്ഥാനം, ലക്ഷ്യം هُوَ = അവന്‍, അത് مُوَلِّيهَا = അതിന് (അതിലേക്ക് ) തിരിക്കുന്നതായിരിക്കും فَاسْتَبِقُوا = ആകയാല്‍ നിങ്ങള്‍ മുന്നേറുവിന്‍, മുന്‍കടക്കുവിന്‍, ശ്രമിക്കുവിന്‍, (വാശിയോടെ)മുമ്പോട്ട് പോകുക الْخَيْرَاتِ = നല്ല കാര്യങ്ങള്‍ക്ക്, ഉത്തമങ്ങളിലേക്ക് أَيْنَ مَا = എവിടെത്തന്നെ تَكُونُوا = നിങ്ങള്‍ ആയിരുന്നാലും يَأْتِ بِكُمُ = നിങ്ങളെകൊണ്ടുവരും اللَّهُ = അല്ലാഹു جَمِيعًا = മുഴുവനും, എല്ലാം إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു عَلَىٰ كُلِّ شَيْءٍ = എല്ലാ കാര്യത്തിനും കഴിവുളളവനാണ് = قَدِيرٌ
എല്ലാവര്‍ക്കും [ഓരോ വിഭാഗത്തിനും] ഉണ്ട് ഒരു അഭിമുഖ സ്ഥാനം; അത് [ഓരോ വിഭാഗവും] അതിന് നേരെ (മുഖം) തിരിക്കുന്നതായിരിക്കും. അതിനാല്‍, നിങ്ങള്‍ ഉത്തമ(കാര്യ)ങ്ങളിലേക്ക് മുന്നോട്ട് വരുവിന്‍. നിങ്ങള്‍ എവിടെ (തന്നെ) ആയിരുന്നാലും അല്ലാഹു നിങ്ങളെ മുഴുവനും കൊണ്ടുവരുന്നതാണ്. നിശ്ചയമായും അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.
തഫ്സീർ : 148-148
View   
وَمِنْ حَيْثُ خَرَجْتَ فَوَلِّ وَجْهَكَ شَطْرَ ٱلْمَسْجِدِ ٱلْحَرَامِ ۖ وَإِنَّهُۥ لَلْحَقُّ مِن رَّبِّكَ ۗ وَمَا ٱللَّهُ بِغَـٰفِلٍ عَمَّا تَعْمَلُونَ﴿١٤٩﴾
volume_up share
وَمِنْ حَيْثُ = ഇടത്തില്‍ നിന്ന്, ഇടത്തില്‍ വെച്ച് خَرَجْتَ = നീ പുറത്ത് പോയി, പുറപ്പെട്ടു فَوَلِّ = നീ തിരിക്കുക وَجْهَكَ = നിന്‍റെ മുഖം شَطْرَ = നേരെ, ഭാഗത്തിന് الْمَسْجِدِ الْحَرَامِ = മസ്ജിദുല്‍ ഹറാമിന്‍റെ وَإِنَّهُ = നിശ്ചയമായും അത് لَلْحَقُّ = യഥാര്‍ത്ഥം(സത്യം)തന്നെ مِن رَّبِّكَ = നിന്‍റെ റബ്ബിങ്കല്‍നിന്നുള്ള وَمَا اللَّهُ = അല്ലാഹു അല്ലതാനും بِغَافِلٍ = അശ്രദ്ധനേ عَمَّا تَعْمَلُونَ = നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
നീ പുറപ്പെട്ടുപോയേടത്ത് നിന്ന് (എല്ലാംതന്നെ) നിന്‍റെ മുഖം മസ്ജിദുല്‍ ഹറാമിന്‍റെ നേരെ തിരിച്ചുകൊള്ളുക. നിശ്ചയമായും, അത് നിന്‍റെ റബ്ബിങ്കല്‍ നിന്നുള്ള യഥാര്‍ത്ഥം തന്നെയാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു അശ്രദ്ധനൊന്നുമല്ല.
وَمِنْ حَيْثُ خَرَجْتَ فَوَلِّ وَجْهَكَ شَطْرَ ٱلْمَسْجِدِ ٱلْحَرَامِ ۚ وَحَيْثُ مَا كُنتُمْ فَوَلُّوا۟ وُجُوهَكُمْ شَطْرَهُۥ لِئَلَّا يَكُونَ لِلنَّاسِ عَلَيْكُمْ حُجَّةٌ إِلَّا ٱلَّذِينَ ظَلَمُوا۟ مِنْهُمْ فَلَا تَخْشَوْهُمْ وَٱخْشَوْنِى وَلِأُتِمَّ نِعْمَتِى عَلَيْكُمْ وَلَعَلَّكُمْ تَهْتَدُونَ﴿١٥٠﴾
volume_up share
وَمِنْ حَيْثُ خَرَجْتَ = നീ പുറപ്പെട്ടുപോയേടത്തു നിന്ന് فَوَلِّ وَجْهَكَ = നിന്‍റെ മുഖത്തെ നീ തിരിക്കുക شَطْرَ الْمَسْجِدِ = മസ്ജിദിന്‍റെ (പള്ളിയുടെ) നേരെ الْحَرَامِ = പവിത്രമായ وَحَيْثُ مَا كُنتُمْ = നിങ്ങള്‍ എവിടെയായാലും, നിങ്ങള്‍ ആകുന്നിടത്ത് വെച്ച് فَوَلُّوا = നിങ്ങള്‍ തിരിക്കുവിന്‍ وُجُوهَكُمْ = നിങ്ങളുടെ മുഖങ്ങളെ شَطْرَهُ = അതിന്‍റെ നേരെ, ഭാഗത്തേക്ക് لِئَلَّا يَكُونَ = ഉണ്ടാവാതിരിക്കുവാന്‍ വേണ്ടി لِلنَّاسِ = മനുഷ്യര്‍ക്ക് عَلَيْكُمْ = നിങ്ങളുടെ മേല്‍, നിങ്ങള്‍ക്കെതിരില്‍ حُجَّةٌ = ഒരു ന്യായം, തെളിവ് إِلَّا الَّذِينَ = യാതൊരു കൂട്ടര്‍ക്ക് ഒഴികെ ظَلَمُوا = അക്രമം ചെയ്ത, അവര്‍ അനീതി പ്രവര്‍ത്തിച്ചു مِنْهُمْ = അവരില്‍ നിന്ന് فَلَا تَخْشَوْهُمْ = അതിനാല്‍(എന്നാല്‍)നിങ്ങള്‍ അവരെ പേടിക്കണ്ടാ وَاخْشَوْنِي = എന്നെ പേടിക്കുകയുംചെയ്യുവിന്‍ وَلِأُتِمَّ = ഞാന്‍ പൂര്‍ത്തിയാക്കുവാന്‍ വേണ്ടിയും نِعْمَتِي = എന്‍റെ അനുഗ്രഹം عَلَيْكُمْ = നിങ്ങള്‍ക്ക്, നിങ്ങളുടെ മേല്‍ وَلَعَلَّكُمْ = നിങ്ങളായേക്കുവാനും تَهْتَدُونَ = നിങ്ങള്‍ സന്‍മാര്‍ഗം പ്രാപിക്കുക
നീ പുറപ്പെട്ടുപോയേടത്ത് നിന്ന്(എല്ലാംതന്നെ)നിന്‍റെ മുഖം "മസ്ജിദുല്‍ ഹറാമി "ന്‍റെ നേരെ തിരിച്ചുകൊള്ളുക. നിങ്ങള്‍ എവിടെയായിരുന്നാലും നിങ്ങളുടെ മുഖങ്ങള്‍ നിങ്ങള്‍ അതിനുനേരെ തിരിക്കുവിന്‍; നിങ്ങള്‍ക്കെതിരില്‍ മനുഷ്യര്‍ക്ക് ഒരു ന്യായവും (കൊണ്ടുവരാന്‍) ഉണ്ടാകാതിരിക്കുന്നതിന് വേണ്ടി; (അതെ) അവരില്‍ നിന്ന് അക്രമം ചെയ്തവര്‍ ഒഴികെ. എന്നാല്‍ അവരെ നിങ്ങള്‍ പേടിക്കേണ്ട, എന്നെ പേടിക്കുകയും ചെയ്തുകൊള്ളുവിന്‍. എന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ പൂര്‍ത്തിയാക്കിത്തരുവാനും, നിങ്ങള്‍ സന്‍മാര്‍ഗം പ്രാപിച്ചേക്കുവാനും വേണ്ടിയത്രെ (അത്).
തഫ്സീർ : 149-150
View   
كَمَآ أَرْسَلْنَا فِيكُمْ رَسُولًۭا مِّنكُمْ يَتْلُوا۟ عَلَيْكُمْ ءَايَـٰتِنَا وَيُزَكِّيكُمْ وَيُعَلِّمُكُمُ ٱلْكِتَـٰبَ وَٱلْحِكْمَةَ وَيُعَلِّمُكُم مَّا لَمْ تَكُونُوا۟ تَعْلَمُونَ﴿١٥١﴾
volume_up share
كَمَا أَرْسَلْنَا = നാം അയച്ചതുപോലെ فِيكُمْ = നിങ്ങളില്‍ رَسُولًا = ഒരു റസൂലിനെ, ദൂതനെ مِّنكُمْ = നിങ്ങളില്‍ നിന്ന് يَتْلُو عَلَيْكُمْ = അദ്ദേഹം നിങ്ങള്‍ക്ക് ഓതിത്തരുന്നു آيَاتِنَا = നമ്മുടെ ആയത്ത് (വചനം - ദൃഷ്ടാന്തം - ലക്ഷ്യം)കളെ وَيُزَكِّيكُمْ = നിങ്ങളെ സംസ്‌കരിക്കുകയും ചെയ്യും وَيُعَلِّمُكُمُ = നിങ്ങള്‍ക്ക് പഠിപ്പിക്കുകയും الْكِتَابَ = (വേദ)ഗ്രന്ഥം وَالْحِكْمَةَ = വിജ്ഞാനവും, തത്വജ്ഞാനവും وَيُعَلِّمُكُم = നിങ്ങള്‍ക്ക് പഠിപ്പിക്കുകയും (ചെയ്യും) مَّا لَمْ تَكُونُوا = നിങ്ങള്‍ ആയിരുന്നില്ലാത്തത് تَعْلَمُونَ = നിങ്ങള്‍ അറിയും
(അതെ) നിങ്ങളില്‍, നിങ്ങളില്‍ നിന്നുള്ള ഒരു റസൂലിനെ നാം അയച്ചതുപോലെ അദ്ദേഹം നിങ്ങള്‍ക്ക് നമ്മുടെ ആയത്ത് [ലക്ഷ്യം] കള്‍ ഓതിത്തരുകയും, നിങ്ങളെ സംസ്‌കരിക്കുകയും നിങ്ങള്‍ക്ക് വേദഗ്രന്ഥവും വിജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്ക് അറിയുമായിരുന്നില്ലാത്തത് അദ്ദേഹം നിങ്ങള്‍ക്ക് പഠിപ്പിച്ചു തരുകയും ചെയ്യുന്നു. [അങ്ങിനെയുളള ഒരു റസൂലിനെ]
فَٱذْكُرُونِىٓ أَذْكُرْكُمْ وَٱشْكُرُوا۟ لِى وَلَا تَكْفُرُونِ﴿١٥٢﴾
volume_up share
فَاذْكُرُونِي = ആകയാല്‍ നിങ്ങള്‍ എന്നെ സ്മരിക്കുവിന്‍ أَذْكُرْكُمْ = ഞാന്‍ നിങ്ങളെ ഓര്‍മിക്കാം وَاشْكُرُوا = നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുവിന്‍ لِي = എനിക്ക്, എന്നോട് وَلَا تَكْفُرُونِ = എന്നോട് നിങ്ങള്‍ നന്ദികേട് (കൃതഘ്‌നത)കാണിക്കുകയും ചെയ്യരുത്
ആകയാല്‍, നിങ്ങള്‍ എന്നെ സ്മരിക്കുവിന്‍, (എന്നാല്‍) ഞാന്‍ നിങ്ങളെ(യും) സ്മരിക്കുന്നതാണ്. എനിക്ക് നന്ദി കാണിക്കുകയും ചെയ്യുവിന്‍, എന്നോട് നന്ദികേട് കാണിക്കുകയും അരുത്.
തഫ്സീർ : 151-152
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱسْتَعِينُوا۟ بِٱلصَّبْرِ وَٱلصَّلَوٰةِ ۚ إِنَّ ٱللَّهَ مَعَ ٱلصَّـٰبِرِينَ﴿١٥٣﴾
volume_up share
يَا أَيُّهَا الَّذِينَ آمَنُوا = വിശ്വസിച്ചവരേ اسْتَعِينُوا = നിങ്ങള്‍ സഹായം തേടുവിന്‍ بِالصَّبْرِ = സഹനംകൊണ്ട് وَالصَّلَاةِ = നമസ്‌കാരവും إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു مَعَ الصَّابِرِينَ = ക്ഷമിക്കുന്നവരുടെകൂടെയാണ്
ഹേ, വിശ്വസിച്ചവരേ, ക്ഷമയും നമസ്‌കാരവും വഴി നിങ്ങള്‍ സഹായം തേടിക്കൊള്ളുവിന്‍ നിശ്ചയമായും, അല്ലാഹു ക്ഷമിക്കുന്നവരോടൊപ്പമായിരിക്കും.
തഫ്സീർ : 153-153
View   
وَلَا تَقُولُوا۟ لِمَن يُقْتَلُ فِى سَبِيلِ ٱللَّهِ أَمْوَٰتٌۢ ۚ بَلْ أَحْيَآءٌۭ وَلَـٰكِن لَّا تَشْعُرُونَ﴿١٥٤﴾
volume_up share
وَلَا تَقُولُوا = നിങ്ങള്‍ പറയരുത് لِمَن يُقْتَلُ = കൊല്ലപ്പെടുന്നവരെക്കുറിച്ച് فِي سَبِيلِ اللَّهِ = അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ أَمْوَاتٌ = മരിച്ചുപോയവര്‍ എന്ന് بَلْ = പക്ഷേ, എന്നാല്‍ أَحْيَاءٌ = ജീവിച്ചിരിക്കുന്നവരാണ് وَلَٰكِن = എങ്കിലും لَّا تَشْعُرُونَ = നിങ്ങള്‍ ഗ്രഹിക്കുകയില്ല, അറിയുകയില്ല.
അല്ലാഹുവിന്‍റെ മാര്‍ ഗത്തില്‍ കൊല്ലപ്പെടുന്നവരെക്കുറിച്ച് നിങ്ങള്‍ "മരണപ്പെട്ടവര്‍" എന്ന് പറയരുത്. എന്നാല്‍, (അവര്‍) ജീവിച്ചിരിക്കുന്നവരാകുന്നു; എങ്കിലും നിങ്ങള്‍ (അത്) ഗ്രഹിക്കുകയില്ല.
തഫ്സീർ : 154-154
View   
وَلَنَبْلُوَنَّكُم بِشَىْءٍۢ مِّنَ ٱلْخَوْفِ وَٱلْجُوعِ وَنَقْصٍۢ مِّنَ ٱلْأَمْوَٰلِ وَٱلْأَنفُسِ وَٱلثَّمَرَٰتِ ۗ وَبَشِّرِ ٱلصَّـٰبِرِينَ﴿١٥٥﴾
volume_up share
وَلَنَبْلُوَنَّكُم = നിങ്ങളെ നാം നിശ്ചയമായും പരീക്ഷിക്കുക തന്നെ ചെയ്യും بِشَيْءٍ = ഒരു വസ്തു (അല്‍പം-വല്ലതും) കൊണ്ട് مِّنَ الْخَوْفِ = ഭയത്തില്‍ നിന്ന് وَالْجُوعِ = വിശപ്പില്‍ നിന്നും وَنَقْصٍ = കുറവില്‍ (ചുരുക്കലില്‍)നിന്നും مِّنَ الْأَمْوَالِ = സ്വത്തുക്കളില്‍ നിന്ന് وَالْأَنفُسِ = ദേഹങ്ങളില്‍ നിന്ന് وَالثَّمَرَاتِ = ഫലങ്ങളില്‍ നിന്നും وَبَشِّرِ = നീ സന്തോഷമറിയിക്കുകയും ചെയ്യുക الصَّابِرِينَ = ക്ഷമിക്കുന്നവര്‍ക്ക്
ഭയം, വിശപ്പ്, സ്വത്തുക്കളിലും ദേഹങ്ങളിലും ഫലങ്ങളിലും കുറവ് എന്നിവയില്‍ പെട്ടവല്ലതും കൊണ്ട് നിശ്ചയമായും നാം നിങ്ങളെ പരീക്ഷണം ചെയ്യുന്നതാണ്. ക്ഷമിക്കുന്നവര്‍ക്ക് നീ സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുക
ٱلَّذِينَ إِذَآ أَصَـٰبَتْهُم مُّصِيبَةٌۭ قَالُوٓا۟ إِنَّا لِلَّهِ وَإِنَّآ إِلَيْهِ رَٰجِعُونَ﴿١٥٦﴾
volume_up share
الَّذِينَ = യാതൊരു കൂട്ടര്‍ക്ക് إِذَا أَصَابَتْهُم = അവര്‍ക്ക് ബാധിച്ചാല്‍, എത്തിയാല്‍ مُّصِيبَةٌ = വല്ല ബാധയും, ഒരു വിപത്ത് قَالُوا = അവര്‍ പറയും إِنَّا لِلَّهِ = ഞങ്ങള്‍ നിശ്ചയമായും അല്ലാഹുവിന്ന്(ഉള്ളവര്‍) ആകുന്നു, ഞങ്ങള്‍ അല്ലാഹുവിന് തന്നെ وَإِنَّا إِلَيْهِ = ഞങ്ങള്‍ അവനിലേക്കുതന്നെ رَاجِعُونَ = മടങ്ങുന്നവരുമാണ്
അതായത് യാതൊരു കൂട്ടര്‍ക്ക്, അവര്‍ക്ക് വല്ല ബാധയും [ആപത്തും] ബാധിച്ചാല്‍ അവര്‍ പറയും: ഞങ്ങള്‍ അല്ലാഹുവിനുള്ളവരാണ്; ഞങ്ങള്‍ അവങ്കലേക്ക് തന്നെ മടങ്ങുന്നവരുമാകുന്നു.
أُو۟لَـٰٓئِكَ عَلَيْهِمْ صَلَوَٰتٌۭ مِّن رَّبِّهِمْ وَرَحْمَةٌۭ ۖ وَأُو۟لَـٰٓئِكَ هُمُ ٱلْمُهْتَدُونَ﴿١٥٧﴾
volume_up share
أُولَٰئِكَ = അക്കൂട്ടര്‍ عَلَيْهِمْ = അവരുടെ മേല്‍ ഉണ്ടായിരിക്കും, അവര്‍ക്കുണ്ട് صَلَوَاتٌ = അനുഗ്രഹാശിസ്സുകള്‍ مِّن رَّبِّهِمْ = അവരുടെ റബ്ബില്‍ നിന്ന് وَرَحْمَةٌ = കാരുണ്യവും وَأُولَٰئِكَ = അക്കൂട്ടര്‍ هُمُ = അവര്‍ തന്നെ الْمُهْتَدُونَ = സന്മാര്‍ഗികള്‍, നേര്‍മാര്‍ഗം പ്രാപിക്കുന്നവര്‍
അക്കൂട്ടര്‍ - അവരില്‍ അവരുടെ റബ്ബിങ്കല്‍ നിന്നുള്ള അനുഗ്രഹാശിസ്സുകളും, കാരുണ്യവും ഉണ്ടായിരിക്കും. അക്കൂട്ടര്‍തന്നെയാണ്, സന്‍മാര്‍ഗ്ഗം പ്രാപിച്ചവരും.
തഫ്സീർ : 155-157
View   
إِنَّ ٱلصَّفَا وَٱلْمَرْوَةَ مِن شَعَآئِرِ ٱللَّهِ ۖ فَمَنْ حَجَّ ٱلْبَيْتَ أَوِ ٱعْتَمَرَ فَلَا جُنَاحَ عَلَيْهِ أَن يَطَّوَّفَ بِهِمَا ۚ وَمَن تَطَوَّعَ خَيْرًۭا فَإِنَّ ٱللَّهَ شَاكِرٌ عَلِيمٌ﴿١٥٨﴾
volume_up share
إِنَّ الصَّفَا = നിശ്ചയമായും സ്വഫാ وَالْمَرْوَةَ = മര്‍വഃയും مِن شَعَائِرِ = ചിഹ്ന(അടയാള)ങ്ങളില്‍പെട്ടതാണ് اللَّهِ = അല്ലാഹുവിന്‍റെ فَمَنْ حَجَّ = അതുകൊണ്ട് ആരെങ്കിലും ഹജ്ജ് ചെയ്താല്‍, കരുതിച്ചെന്നാല്‍ الْبَيْتَ = (ആ)വീട്ടിങ്കല്‍, വീട്ടിനെ(കഅ്ബഃയെ) أَوِ اعْتَمَرَ = അല്ലെങ്കില്‍ ഉംറഃ ചെയ്താല്‍, സന്ദര്‍ശനത്തിന് വന്നാല്‍ فَلَا جُنَاحَ = എന്നാല്‍ തെറ്റില്ല, വിരോധമില്ല عَلَيْهِ = അവന്‍റെ മേല്‍ أَن يَطَّوَّفَ = അവന്‍ പ്രദക്ഷിണം ചെയ്യല്‍, ചുറ്റിനടക്കല്‍ بِهِمَا = അവ രണ്ടിനെയും, രണ്ടിലൂടെ تَطَوَّعَ = വല്ലവനും സ്വമേധയാ ചെയ്താല്‍, പുണ്യം പ്രവര്‍ത്തിച്ചാല്‍ خَيْرًا = ഒരു നന്മയെ, വല്ല ഗുണവും فَإِنَّ اللَّهَ = എന്നാല്‍ നിശ്ചയമായും അല്ലാഹു شَاكِرٌ = നന്ദി ചെയ്യുന്നവനാണ് عَلِيمٌ = അറിവുള്ളവനാണ്, സര്‍വ്വജ്ഞനാണ്
നിശ്ചയമായും സ്വഫായും, മര്‍വഃയും അല്ലാഹുവിന്‍റെ (വക) ചിഹ്നങ്ങളില്‍ പെട്ടതാണ്. അതിനാല്‍, ആരെങ്കിലും (ആ) ഭവനത്തിങ്കല്‍ [കഅ്ബഃയുടെ അടുക്കല്‍] ഹജ്ജ് ചെയ്യുകയോ, ഉംറഃ ചെയ്യുകയോ ചെയ്യുന്നതായാല്‍, അവന്‍ ആ രണ്ടിലൂടെയും പ്രദക്ഷിണം ചെയ്യുന്നതിന് തെറ്റില്ല. ആരെങ്കിലും സ്വമേധയാ, വല്ല നന്മയും പ്രവര്‍ത്തിക്കുന്നതായാല്‍, നിശ്ചയമായും, അല്ലാഹു നന്ദി കാണിക്കുന്നവനും, സര്‍വ്വജ്ഞനുമാകുന്നു [അതവന്‍ പാഴാക്കുകയില്ല]
തഫ്സീർ : 158-158
View   
إِنَّ ٱلَّذِينَ يَكْتُمُونَ مَآ أَنزَلْنَا مِنَ ٱلْبَيِّنَـٰتِ وَٱلْهُدَىٰ مِنۢ بَعْدِ مَا بَيَّنَّـٰهُ لِلنَّاسِ فِى ٱلْكِتَـٰبِ ۙ أُو۟لَـٰٓئِكَ يَلْعَنُهُمُ ٱللَّهُ وَيَلْعَنُهُمُ ٱللَّـٰعِنُونَ﴿١٥٩﴾
volume_up share
إِنَّ الَّذِينَ = നിശ്ചയമായും യാതൊരുകൂട്ടര്‍ يَكْتُمُونَ = അവര്‍ മൂടിവെക്കും مَا أَنزَلْنَا = നാം അവതരിപ്പിച്ചതിനെ مِنَ الْبَيِّنَاتِ = വ്യക്തമായ തെളിവുകളുമായി, തെളിവുകളില്‍ നിന്നും وَالْهُدَىٰ = മാര്‍ഗദര്‍ശനവും, സന്‍മാര്‍ഗവും مِن بَعْدِ = ശേഷം, പിറകെയായി مَا بَيَّنَّاهُ = നാമതിനെ വിവരിച്ചതിന്‍റെ, വ്യക്തമാക്കിയതിന്‍റെ لِلنَّاسِ = മനുഷ്യര്‍ക്ക് فِي الْكِتَابِ = (വേദ) ഗ്രന്ഥത്തില്‍ أُولَٰئِكَ = അക്കൂട്ടര്‍ يَلْعَنُهُمُ = അവരെ ശപിക്കും اللَّهُ = അല്ലാഹു وَيَلْعَنُهُمُ = അവരെ ശപിക്കുകയും ചെയ്യും اللَّاعِنُونَ = ശപിക്കുന്നവര്‍
നിശ്ചയമായും (വ്യക്തമായ) തെളിവുകളായും, മാര്‍ഗ ദര്‍ശനമായും നാം അവതരിപ്പിച്ചിട്ടുള്ളതിനെ - വേദഗ്രന്ഥത്തില്‍ നാം അത് മനുഷ്യര്‍ക്ക് വേണ്ടി വിവരിച്ചതിനു ശേഷം - മറച്ചുവെക്കുന്നവര്‍ (അതെ,) അക്കൂട്ടര്‍ - അവരെ അല്ലാഹു ശപിക്കുന്നതാണ്, (മറ്റ്) ശപിക്കുന്നവരും അവരെ ശപിക്കുന്നതാണ്.
إِلَّا ٱلَّذِينَ تَابُوا۟ وَأَصْلَحُوا۟ وَبَيَّنُوا۟ فَأُو۟لَـٰٓئِكَ أَتُوبُ عَلَيْهِمْ ۚ وَأَنَا ٱلتَّوَّابُ ٱلرَّحِيمُ﴿١٦٠﴾
volume_up share
إِلَّا الَّذِينَ = യാതൊരു കൂട്ടരെയൊഴികെ تَابُوا = അവര്‍ പശ്ചാത്തപിച്ചു وَأَصْلَحُوا = അവര്‍ നല്ലത് ചെയ്കയും ചെയ്തു وَبَيَّنُوا = അവര്‍ വ്യക്തമാക്കുകയും, വിവരിക്കുകയും ചെയ്തു فَأُولَٰئِكَ = എന്നാല്‍ അക്കൂട്ടര്‍ أَتُوبُ عَلَيْهِمْ = ഞാന്‍ അവരുടെ പശ്ചാത്താപം സ്വീകരിക്കും وَأَنَا = ഞാന്‍ التَّوَّابُ = വളരെ പശ്ചാത്താപം സ്വീകരിക്കുന്നവന്‍ الرَّحِيمُ = കരുണാനിധി
പശ്ചാത്തപിക്കുകയും (പ്രവൃത്തി) നന്നാക്കുകയും (വ്യക്തമാക്കി) വിവരിച്ചുകൊടുക്കുകയും ചെയ്തവരെയൊഴികെ. എന്നാല്‍, അക്കൂട്ടരാകട്ടെ, അവരുടെ പശ്ചാത്താപം നാം സ്വീകരിക്കുന്നതാണ്. ഞാനത്രെ, വളരെ പശ്ചാത്താപം സ്വീകരിക്കുന്നവനും, കരുണാനിധിയുമായുള്ളവന്‍.
തഫ്സീർ : 159-160
View   
إِنَّ ٱلَّذِينَ كَفَرُوا۟ وَمَاتُوا۟ وَهُمْ كُفَّارٌ أُو۟لَـٰٓئِكَ عَلَيْهِمْ لَعْنَةُ ٱللَّهِ وَٱلْمَلَـٰٓئِكَةِ وَٱلنَّاسِ أَجْمَعِينَ﴿١٦١﴾
volume_up share
إِنَّ الَّذِينَ كَفَرُوا = നിശ്ചയമായും അവിശ്വസിച്ചവര്‍ وَمَاتُوا = അവര്‍ മരണപ്പെടുകയും ചെയ്തു وَهُمْ = അവരാകട്ടെ كُفَّارٌ = അവിശ്വാസികളുമാണ് أُولَٰئِكَ = അക്കൂട്ടര്‍ عَلَيْهِمْ = അവരുടെ മേലുണ്ടായിരിക്കും لَعْنَةُ اللَّهِ = അല്ലാഹുവിന്‍റെ ശാപം وَالْمَلَائِكَةِ = മലക്കുകളുടെയും وَالنَّاسِ = മനുഷ്യരുടെയും أَجْمَعِينَ = മുഴുവന്‍
നിശ്ചയമായും, അവിശ്വസിക്കുകയും അവിശ്വാസികളായും കൊണ്ട് മരണപ്പെടുകയും ചെയ്ത വര്‍ (അതെ) അക്കൂട്ടര്‍ - അവരുടെ മേല്‍ അല്ലാഹുവിന്‍റെയും മുഴുവന്‍ മലക്കുകളുടെയും, മനുഷ്യരുടെയും ശാപമുണ്ടായിരിക്കും.
خَـٰلِدِينَ فِيهَا ۖ لَا يُخَفَّفُ عَنْهُمُ ٱلْعَذَابُ وَلَا هُمْ يُنظَرُونَ﴿١٦٢﴾
volume_up share
خَالِدِينَ = ശാശ്വത വാസികളായിട്ട് فِيهَا = അതില്‍ لَا يُخَفَّفُ = ലഘുവാക്കപ്പെടുകയില്ല عَنْهُمُ = അവര്‍ക്ക് الْعَذَابُ = ശിക്ഷ وَلَا هُمْ = അവരല്ലതാനും يُنظَرُونَ = അവര്‍ നോക്കപ്പെടും (ഇടകൊടുക്കപ്പെടും)
അതില്‍ (അവര്‍) നിത്യവാസികളായിക്കൊണ്ട്. അവര്‍ക്ക് ശിക്ഷ ലഘൂകരിക്കപ്പെടുകയുമില്ല ; അവര്‍ക്ക് ഇടകൊടുക്കപ്പെടുകയുമില്ല.
തഫ്സീർ : 161-162
View   
وَإِلَـٰهُكُمْ إِلَـٰهٌۭ وَٰحِدٌۭ ۖ لَّآ إِلَـٰهَ إِلَّا هُوَ ٱلرَّحْمَـٰنُ ٱلرَّحِيمُ﴿١٦٣﴾
volume_up share
وَإِلَٰهُكُمْ = നിങ്ങളുടെ ഇലാഹ്, ആരാധ്യന്‍, ദൈവം إِلَٰهٌ وَاحِدٌ = ഒരേ ഇലാഹാകുന്നു لَّا إِلَٰهَ = ഒരു ഇലാഹുമില്ല إِلَّا هُوَ = അവനല്ലതെ الرَّحْمَٰنُ = കാരുണ്യവാന്‍ الرَّحِيمُ = കരുണാനിധി
നിങ്ങളുടെ ഇലാഹ് [ആരാധ്യന്‍] എക ഇലാഹാകുന്നു. അവനല്ലാതെ ഇലാഹേയില്ല; കാരുണ്യവാനും കരുണാനിധിയുമായുള്ളവനത്രെ (അവന്‍).
തഫ്സീർ : 163-163
View   
إِنَّ فِى خَلْقِ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَٱخْتِلَـٰفِ ٱلَّيْلِ وَٱلنَّهَارِ وَٱلْفُلْكِ ٱلَّتِى تَجْرِى فِى ٱلْبَحْرِ بِمَا يَنفَعُ ٱلنَّاسَ وَمَآ أَنزَلَ ٱللَّهُ مِنَ ٱلسَّمَآءِ مِن مَّآءٍۢ فَأَحْيَا بِهِ ٱلْأَرْضَ بَعْدَ مَوْتِهَا وَبَثَّ فِيهَا مِن كُلِّ دَآبَّةٍۢ وَتَصْرِيفِ ٱلرِّيَـٰحِ وَٱلسَّحَابِ ٱلْمُسَخَّرِ بَيْنَ ٱلسَّمَآءِ وَٱلْأَرْضِ لَـَٔايَـٰتٍۢ لِّقَوْمٍۢ يَعْقِلُونَ﴿١٦٤﴾
volume_up share
إِنَّ فِي خَلْقِ = നിശ്ചയമായും, സൃഷടിപ്പില്‍ (ഉണ്ട്) السَّمَاوَاتِ = ആകാശങ്ങളുടെ وَالْأَرْضِ = ഭൂമിയുടെയും وَاخْتِلَافِ = വ്യത്യാസത്തിലും, വ്യത്യാസപ്പെടുന്നതിലും اللَّيْلِ = രാത്രിയുടെ وَالنَّهَارِ = പകലിന്‍റെയും وَالْفُلْكِ = കപ്പലുകളിലും, കപ്പലിലും الَّتِي تَجْرِي = സഞ്ചരിക്കുന്ന فِي الْبَحْرِ = സമുദ്രത്തില്‍ بِمَا يَنفَعُ = ഉപകാരം ചെയ്യുന്നതുമായി النَّاسَ = മനുഷ്യര്‍ക്ക് وَمَا أَنزَلَ اللَّهُ = അല്ലാഹു ഇറക്കിയതിലും مِنَ السَّمَاءِ = ആകാശത്തുനിന്ന് مِن مَّاءٍ = വെള്ളമായി, വെള്ളത്തില്‍ നിന്നും فَأَحْيَا بِهِ = എന്നിട്ട് അത്കൊണ്ട് അവന്‍ ജീവിപ്പിച്ചു الْأَرْضَ = ഭൂമിയെ بَعْدَ مَوْتِهَا = അതിന്‍റെ മരണത്തിന്‍റെ ശേഷം وَبَثَّ = പരത്തുക(വിതരണം ചെയ്യുക-വ്യാപിപ്പിക്കുക)യും فِيهَا = അതില്‍ مِن كُلِّ دَابَّةٍ = എല്ലാ(തരം)ജന്തുക്കളെയും, ജന്തുക്കളില്‍ നിന്നും وَتَصْرِيفِ = നടത്തിപ്പിലും, നിയന്ത്രണത്തിലും الرِّيَاحِ = കാറ്റുകളുടെ وَالسَّحَابِ = മേഘത്തിന്‍റെയും الْمُسَخَّرِ = കീഴ്‌പെടുത്തപ്പെട്ട (നിയന്ത്രിക്കപ്പെടുന്ന) بَيْنَ السَّمَاءِ وَالْأَرْضِ = ആകാശത്തിനും ഭൂമിക്കുമിടയില്‍ لَآيَاتٍ = പല (ചില)ദൃഷടാന്തങ്ങള്‍ (ഉണ്ട്) لِّقَوْمٍ = ഒരു ജനതക്ക് يَعْقِلُونَ = അവര്‍ ചിന്തിക്കും
നിശ്ചയമായും, ആകാശങ്ങളെയും, ഭൂമിയെയും സൃഷ്ടിച്ചതിലും, രാവും പകലും (മാറി മാറി) വ്യത്യാസപ്പെടുന്നതിലും, മനുഷ്യര്‍ക്ക് ഉപകാരപ്പെടുന്നവ (സ്തുക്കളെ) യും കൊണ്ട് സമുദ്രത്തിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിലും, ആകാശത്തുനിന്ന് അല്ലാഹു വെള്ളത്തെ ഇറക്കുകയും, എന്നിട്ട് അത്മൂലം, ഭൂമിയുടെ നിര്‍ജ്ജീവതക്ക് ശേഷം അതിനെ സജീവമാക്കി അതില്‍ എല്ലാ(തരം) ജീവജന്തുക്കളെയും വ്യാപിപ്പിക്കുകയും ചെയ്തിട്ടുള്ളതിലും, കാററുകളുടെയും, ആകാശത്തിനും ഭൂമിക്കുമിടയില്‍ കീഴ്‌പ്പെടുത്ത [നിയന്ത്രിക്ക] പ്പെടുന്ന മേഘത്തിന്‍റെയും നടത്തിപ്പിലും, ബുദ്ധികൊടു(ത്ത് ഗ്രഹി)ക്കുന്ന ജനങ്ങള്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്
തഫ്സീർ : 164-164
View   
وَمِنَ ٱلنَّاسِ مَن يَتَّخِذُ مِن دُونِ ٱللَّهِ أَندَادًۭا يُحِبُّونَهُمْ كَحُبِّ ٱللَّهِ ۖ وَٱلَّذِينَ ءَامَنُوٓا۟ أَشَدُّ حُبًّۭا لِّلَّهِ ۗ وَلَوْ يَرَى ٱلَّذِينَ ظَلَمُوٓا۟ إِذْ يَرَوْنَ ٱلْعَذَابَ أَنَّ ٱلْقُوَّةَ لِلَّهِ جَمِيعًۭا وَأَنَّ ٱللَّهَ شَدِيدُ ٱلْعَذَابِ﴿١٦٥﴾
volume_up share
وَمِنَ النَّاسِ = മനുഷ്യരിലുണ്ട് مَن يَتَّخِذُ = ചിലര്‍-അവരുണ്ടാക്കും, ഉണ്ടാക്കുന്ന (സ്വീകരിക്കുന്ന)ചിലര്‍ مِن دُونِ اللَّهِ = അല്ലാഹുവിന് പുറമെ, അല്ലാഹുവിനെകൂടാതെ أَندَادًا = (ചില)സമന്‍മാരെ يُحِبُّونَهُمْ = അവര്‍ അവരെ സ്‌നേഹിക്കും كَحُبِّ اللَّهِ = അല്ലാഹുവിനെ സ്‌നേഹിക്കുന്നത്‌പോലെ وَالَّذِينَ آمَنُوا = വിശ്വസിച്ചവരാകട്ടെ أَشَدُّ حُبًّا = സ്‌നേഹത്തില്‍ കൂടുതല്‍ ശക്തരാണ് لِّلَّهِ = അല്ലാഹുവിനോട് وَلَوْ يَرَى = കണ്ടിരുന്നെങ്കില്‍ الَّذِينَ ظَلَمُوا = അക്രമം ചെയതവര്‍ إِذْ يَرَوْنَ = അവര്‍ കാണുന്ന സന്ദര്‍ഭം, കാണുമ്പോള്‍ الْعَذَابَ = ശിക്ഷയെ أَنَّ الْقُوَّةَ = ശക്തി (ആകുന്നു) എന്ന് لِلَّهِ = അല്ലാഹുവിന് جَمِيعًا = മുഴുവനും وَأَنَّ اللَّهَ = അല്ലാഹു (ആകുന്നു) എന്നും شَدِيدُ = കഠിനമായവന്‍ الْعَذَابِ = ശിക്ഷ
മനുഷ്യരിലുണ്ട് ചിലര്‍: അവര്‍ അല്ലാഹുവിന് പുറമെ (അവന്) ചില സമന്‍മാരെ ഉണ്ടാക്കുന്നു. അല്ലാഹുവിനെ സ്‌നേഹിക്കുന്നതുപോലെ അവര്‍ അവരെ സ്‌നേഹിക്കുന്നു. വിശ്വസിച്ചവരാകട്ടെ, അല്ലാഹുവിനോട് ഏറ്റവും ശക്തമായ സ്‌നേഹമുള്ളവരത്രെ, (ആ) അക്രമം പ്രവര്‍ത്തിച്ചവര്‍ ശിക്ഷയെ (നേരില്‍) കാണുന്ന അവസരത്തില്‍, ശക്തി മുഴുവനും അല്ലാഹുവിനാണുള്ളതെന്ന് അവര്‍ കണ്ടറിഞ്ഞിരു ന്നുവെങ്കില്‍! അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്നും (കണ്ടറിഞ്ഞിരുന്നുവെങ്കില്‍)!
إِذْ تَبَرَّأَ ٱلَّذِينَ ٱتُّبِعُوا۟ مِنَ ٱلَّذِينَ ٱتَّبَعُوا۟ وَرَأَوُا۟ ٱلْعَذَابَ وَتَقَطَّعَتْ بِهِمُ ٱلْأَسْبَابُ﴿١٦٦﴾
volume_up share
إِذْ تَبَرَّأَ = ഒഴിഞ്ഞു മാറുമ്പോള്‍, നിരപരാധിത്വം നടിക്കുമ്പോള്‍ الَّذِينَ اتُّبِعُوا = പിന്‍പററപ്പെട്ടവര്‍ (നേതാക്കള്‍) مِنَ الَّذِينَ = യാതൊരുവരില്‍ നിന്ന് اتَّبَعُوا = അവര്‍ പിന്‍തുടര്‍ന്നിരിക്കുന്നു وَرَأَوُا = അവര്‍ കാണുകയും (ചെയ്യുമ്പോള്‍) الْعَذَابَ = ശിക്ഷയെ وَتَقَطَّعَتْ = മുറിഞ്ഞു(അറ്റു)പോകുകയും بِهِمُ = അവരില്‍ الْأَسْبَابُ = ബന്ധങ്ങള്‍ (ബന്ധപ്പെട്ട കാരണങ്ങള്‍)
(അതെ) പിന്‍പറ്റപ്പെട്ടവര്‍ (തങ്ങളെ) പിന്‍പറ്റിയവരില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന സന്ദര്‍ഭം: അവര്‍ (രണ്ടു കൂട്ടരും) ശിക്ഷ (നേരില്‍) കാണുകയും, അവരില്‍ (നിന്ന്) ബന്ധങ്ങള്‍ മുറിഞ്ഞുപോകുകയും ചെയ്യുന്ന (സന്ദര്‍ഭം)
وَقَالَ ٱلَّذِينَ ٱتَّبَعُوا۟ لَوْ أَنَّ لَنَا كَرَّةًۭ فَنَتَبَرَّأَ مِنْهُمْ كَمَا تَبَرَّءُوا۟ مِنَّا ۗ كَذَٰلِكَ يُرِيهِمُ ٱللَّهُ أَعْمَـٰلَهُمْ حَسَرَٰتٍ عَلَيْهِمْ ۖ وَمَا هُم بِخَـٰرِجِينَ مِنَ ٱلنَّارِ﴿١٦٧﴾
volume_up share
وَقَالَ = പറയുകയും ചെയ്യും الَّذِينَ اتَّبَعُوا = പിന്‍പറ്റിയവര്‍ لَوْ أَنَّ لَنَا = ഞങ്ങള്‍ക്കുണ്ടായിരുന്നെങ്കില്‍ كَرَّةً = ഒരു മടക്കം, ഒരു ചാട്ടം, ഒരു പ്രാവശ്യം فَنَتَبَرَّأَ مِنْهُمْ = എന്നാല്‍ ഞങ്ങള്‍ അവരില്‍ നിന്ന് ഒഴിഞ്ഞുമാറിയിരുന്നു. ഞങ്ങള്‍ക്ക് ഒഴിഞ്ഞുമാറാമായിരുന്നു كَمَا تَبَرَّءُوا = അവര്‍ ഒഴിഞ്ഞുമാറിയത്‌പോലെ مِنَّا = ഞങ്ങളില്‍നിന്ന് كَذَٰلِكَ = അപ്രകാരം يُرِيهِمُ اللَّهُ = അവര്‍ക്ക് അല്ലാഹു കാണിക്കും أَعْمَالَهُمْ = അവരുടെ പ്രവൃത്തികളെ حَسَرَاتٍ = ഖേദങ്ങളായി, ചേതങ്ങളായി عَلَيْهِمْ = അവര്‍ക്ക് , അവരുടെ മേല്‍ وَمَا هُم = അവരല്ലതാനും بِخَارِجِينَ = പുറത്ത്‌പോകുന്നവരേ مِنَ النَّارِ = നരകത്തില്‍ നിന്ന്
പിന്‍പറ്റിയവര്‍ പറയുകയും ചെയ്യും: ഞങ്ങള്‍ക്ക് ഒരു മടക്കം ഉണ്ടായിരുന്നുവെങ്കില്‍, എന്നാല്‍ - ഞങ്ങളില്‍ നിന്ന് അവര്‍ ഒഴിഞ്ഞുമാറി യതുപോലെ, അവരില്‍ നിന്ന് ഞങ്ങളും ഒഴിഞ്ഞുമാറുമായിരുന്നു! അപ്രകാരം, അവരുടെ കര്‍മങ്ങളെ അവരുടെ മേല്‍ ഖേദങ്ങളായി അല്ലാഹു അവര്‍ക്ക് കാണിച്ചു കൊടുക്കുന്നതാണ്. അവര്‍ നരകത്തില്‍ നിന്ന് പുറത്ത് പോകുന്നവരല്ലതാനും.
തഫ്സീർ : 165-167
View   
يَـٰٓأَيُّهَا ٱلنَّاسُ كُلُوا۟ مِمَّا فِى ٱلْأَرْضِ حَلَـٰلًۭا طَيِّبًۭا وَلَا تَتَّبِعُوا۟ خُطُوَٰتِ ٱلشَّيْطَـٰنِ ۚ إِنَّهُۥ لَكُمْ عَدُوٌّۭ مُّبِينٌ﴿١٦٨﴾
volume_up share
يَا أَيُّهَا النَّاسُ = ഹേ മനുഷ്യരേ كُلُوا = നിങ്ങള്‍ തിന്നുകൊളളുവിന്‍ مِمَّا = യാതൊന്നില്‍ നിന്ന് فِي الْأَرْضِ = ഭൂമിയിലുള്ള حَلَالًا = അനുവദനീയമായത് طَيِّبًا = നല്ല, ശുദ്ധമായ, ഹൃദ്യമായത്, വിശിഷ്ടമായത് وَلَا تَتَّبِعُوا = നിങ്ങള്‍ പിന്‍പററുകയും ചെയ്യരുത് خُطُوَاتِ = കാലടികളെ, ചവിട്ടടികളെ الشَّيْطَانِ = പിശാചിന്‍റെ إِنَّهُ لَكُمْ = നിശ്ചയമായും അവന്‍ നിങ്ങള്‍ക്ക് عَدُوٌّ = ശത്രുവാണ് مُّبِينٌ = പ്രത്യക്ഷമായ
ഹേ, മനുഷ്യരേ, ഭൂമിയിലുള്ളവയില്‍ നിന്ന് അനുവദനീയവും, വിശിഷ്ടവുമായത് നിങ്ങള്‍ തിന്നുകൊള്ളുവിന്‍, പിശാചിന്‍റെ കാലടികളെ നിങ്ങള്‍ പിന്‍പറ്റുകയും ചെയ്യരുത്. നിശ്ചയമായും അവന്‍ നിങ്ങള്‍ക്ക് പ്രത്യക്ഷ ശത്രുവാകുന്നു.
إِنَّمَا يَأْمُرُكُم بِٱلسُّوٓءِ وَٱلْفَحْشَآءِ وَأَن تَقُولُوا۟ عَلَى ٱللَّهِ مَا لَا تَعْلَمُونَ﴿١٦٩﴾
volume_up share
إِنَّمَا يَأْمُرُكُم = അവന്‍ നിങ്ങളോട് കല്‍പിക്കുകയുളളൂ, നിശ്ചയമായും കല്‍പിക്കുന്നു بِالسُّوءِ = തിന്മകൊണ്ട് (മാത്രം) وَالْفَحْشَاءِ = നീച(ദുഷ്ട)വൃത്തിയും وَأَن تَقُولُوا = നിങ്ങള്‍ പറയുവാനും عَلَى اللَّهِ = അല്ലാഹുവിന്‍റെമേല്‍ مَا لَا تَعْلَمُونَ = നിങ്ങള്‍ക്കറിയാത്തത്
തിന്‍മക്കും, നീചവൃത്തിക്കും മാത്രമേ അവന്‍ നിങ്ങളോട് കല്‍പിക്കുകയുള്ളൂ ; (കൂടാതെ) അല്ലാഹുവിന്‍റെ പേരില്‍, നിങ്ങള്‍ക്കറിഞ്ഞുകൂടാത്തത് നിങ്ങള്‍ പറഞ്ഞുണ്ടാക്കുവാനും.
തഫ്സീർ : 168-169
View   
وَإِذَا قِيلَ لَهُمُ ٱتَّبِعُوا۟ مَآ أَنزَلَ ٱللَّهُ قَالُوا۟ بَلْ نَتَّبِعُ مَآ أَلْفَيْنَا عَلَيْهِ ءَابَآءَنَآ ۗ أَوَلَوْ كَانَ ءَابَآؤُهُمْ لَا يَعْقِلُونَ شَيْـًۭٔا وَلَا يَهْتَدُونَ﴿١٧٠﴾
volume_up share
وَإِذَا قِيلَ = പറയപ്പെട്ടാല്‍ لَهُمُ = അവരോട് اتَّبِعُوا = നിങ്ങള്‍ പിന്‍പറ്റുവിന്‍, തുടരുവിന്‍ مَا أَنزَلَ اللَّهُ = അല്ലാഹു അവതരിപ്പിച്ചതിനെ قَالُوا = അവര്‍ പറയും بَلْ = പക്ഷേ نَتَّبِعُ = ഞങ്ങള്‍ പിന്‍പറ്റും مَا = യാതൊന്ന് أَلْفَيْنَا عَلَيْهِ = അത് പ്രകാരം ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു آبَاءَنَا = ഞങ്ങളുടെ പിതാക്കളെ(പൂര്‍വ്വികന്‍മാരെ) أَوَلَوْ كَانَ = ആയിരുന്നാലുമോ آبَاؤُهُمْ = അവരുടെ പിതാക്കള്‍ لَا يَعْقِلُونَ = അവര്‍ ഗ്രഹിക്കുകയില്ല شَيْئًا = യാതൊന്നും وَلَا يَهْتَدُونَ = അവര്‍ സന്‍മാര്‍ഗം പ്രാപിച്ചിരുന്നതുമില്ല
അല്ലാഹു അവതരിപ്പിച്ചതിനെ പിന്‍പറ്റുവിന്‍ എന്ന് അവരോട് പറയപ്പെട്ടാല്‍, അവര്‍ പറയും: (ഇല്ല) പക്ഷേ, ഞങ്ങളുടെ പിതാക്കളെ ഞങ്ങള്‍ ഏതൊരു പ്രകാരത്തില്‍ കണ്ടെത്തിയോ അത് ഞങ്ങള്‍ പിന്‍പറ്റും. അവരുടെ പിതാക്കള്‍യാതൊന്നും ബുദ്ധി കൊടു(ത്തു ഗ്രഹി )ക്കാതെയും , സന്‍മാര്‍ഗം പ്രാപിക്കാതെയും ആയിരുന്നാലുമോ [എന്നിരുന്നാലും അവരെത്തന്നെ പിന്‍പററുമോ] ?
وَمَثَلُ ٱلَّذِينَ كَفَرُوا۟ كَمَثَلِ ٱلَّذِى يَنْعِقُ بِمَا لَا يَسْمَعُ إِلَّا دُعَآءًۭ وَنِدَآءًۭ ۚ صُمٌّۢ بُكْمٌ عُمْىٌۭ فَهُمْ لَا يَعْقِلُونَ﴿١٧١﴾
volume_up share
وَمَثَلُ الَّذِينَ = യാതൊരു കൂട്ടരുടെ ഉപമ, ഉദാഹരണം كَفَرُوا = അവര്‍ അവിശ്വസിച്ചു كَمَثَلِ الَّذِي = യാതൊരുവന്‍റെ മാതിരിയാണ് يَنْعِقُ = അവന്‍ ശബ്ദം (ഒച്ച)ഇടുന്നു بِمَا لَا يَسْمَعُ = കേള്‍ക്കാത്ത(കേട്ടറിയാത്ത)തിനോട് إِلَّا دُعَاءً = ഒരു വിളി (ക്കുന്ന ശബ്ദം)അല്ലാതെ وَنِدَاءً = ഒരു വിളി(തെളി)യും, സംബോധനവും صُمٌّ = ബധിരര്‍ بُكْمٌ = ഊമകള്‍ عُمْيٌ = അന്ധന്‍മാര്‍ فَهُمْ = അതിനാലവര്‍ لَا يَعْقِلُونَ = ഗ്രഹിക്കുകയില്ല
അവിശ്വസിച്ചവരുടെ ഉദാഹരണം (പറയുന്നതായാല്‍), ഒരു വിളിയും തെളിയും അല്ലാതെ (മറ്റൊന്നും)കേട്ടറിയാത്തതിനോട് (മൃഗത്തോട്) ഒച്ചയിടുന്നവന്‍റെ മാതിരിയാണ്. (അതെ) ബധിരന്‍മാര്‍! ഊമകള്‍!! അന്ധന്‍മാര്‍!!! അതിനാല്‍, അവര്‍ ബുദ്ധികൊടു(ത്തു ഗ്രഹി)ക്കുകയില്ല,
തഫ്സീർ : 170-171
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُلُوا۟ مِن طَيِّبَـٰتِ مَا رَزَقْنَـٰكُمْ وَٱشْكُرُوا۟ لِلَّهِ إِن كُنتُمْ إِيَّاهُ تَعْبُدُونَ﴿١٧٢﴾
volume_up share
يَا أَيُّهَا الَّذِينَ آمَنُوا = ഹേ വിശ്വസിച്ചവരേ كُلُوا = നിങ്ങള്‍ തിന്നുവിന്‍ مِن طَيِّبَاتِ = നല്ലതായ(വിശിഷ്ടമായ)വയില്‍നിന്ന് مَا رَزَقْنَاكُمْ = നിങ്ങള്‍ക്ക് നാം നല്‍കിയിട്ടുള്ള وَاشْكُرُوا = നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുവിന്‍ لِلَّهِ = അല്ലാഹുവിനോട് إِن كُنتُمْ = നിങ്ങള്‍ ആകുന്നുവെങ്കില്‍ إِيَّاهُ = അവനെ (തന്നെ) تَعْبُدُونَ = നിങ്ങള്‍ ആരാധിക്കുന്നു
ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ക്ക് നാം നല്‍കിയിട്ടുള്ള വിശിഷ്ടമായ വസ്തുക്കളില്‍ നിന്നു നിങ്ങള്‍ തിന്നുകൊള്ളുവിന്‍. നിങ്ങള്‍ അല്ലാഹുവിന് നന്ദി കാണിക്കുകയും ചെയ്യുവിന്‍ - നിങ്ങള്‍ അവനെത്തന്നെയാണ് ആരാധിക്കുന്നതെങ്കില്‍.
തഫ്സീർ : 172-172
View   
إِنَّمَا حَرَّمَ عَلَيْكُمُ ٱلْمَيْتَةَ وَٱلدَّمَ وَلَحْمَ ٱلْخِنزِيرِ وَمَآ أُهِلَّ بِهِۦ لِغَيْرِ ٱللَّهِ ۖ فَمَنِ ٱضْطُرَّ غَيْرَ بَاغٍۢ وَلَا عَادٍۢ فَلَآ إِثْمَ عَلَيْهِ ۚ إِنَّ ٱللَّهَ غَفُورٌۭ رَّحِيمٌ﴿١٧٣﴾
volume_up share
إِنَّمَا حَرَّمَ = അവന്‍ നിഷിദ്ധമാക്കിയിട്ടുള്ളത് عَلَيْكُمُ = നിങ്ങള്‍ക്ക് الْمَيْتَةَ = ശവം(മാത്രം) وَالدَّمَ = രക്തവും وَلَحْمَ = മാംസവും الْخِنزِيرِ = പന്നിയുടെ وَمَا = യാതൊന്നും أُهِلَّ بِهِ = അതുകൊണ്ട് [അതുമൂലം] ശബ്ദമുയര്‍ത്തപ്പെട്ടിരിക്കുന്നു, ഉറക്കെ ശബ്ദിക്കപ്പെട്ടിരിക്കുന്നു لِغَيْرِ اللَّهِ = അല്ലാഹു അല്ലാത്തവര്‍ക്കായി فَمَنِ = എന്നാല്‍ വല്ലവനും اضْطُرَّ = നിര്‍ബന്ധത്തിലകപ്പെട്ടു (നിര്‍ബന്ധിതനായി) غَيْرَ بَاغٍ = കാംക്ഷിക്കുന്നവനല്ലാത്തനിലയില്‍, ധിക്കാരം ചെയ്യുന്നവനല്ലാതെ وَلَا عَادٍ = അതിക്രമം ചെയ്യുന്ന (അതിരുവിട്ട)വനുമല്ലാതെ فَلَا إِثْمَ = എന്നാല്‍ കുറ്റമില്ല, പാപമില്ല عَلَيْهِ = അവന്‍റെ മേല്‍ إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു غَفُورٌ = വളരെ പൊറുക്കുന്നവനാണ് رَّحِيمٌ = കരുണാനിധിയാണ്
ശവവും, രക്തവും, പന്നിമാംസവും അല്ലാഹു അല്ലാത്തവര്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തപ്പെട്ട [അറുക്കപ്പെട്ട]തും മാത്രമേ അവന്‍ നിങ്ങള്‍ക്ക് ഹറാമാക്കി [നിഷിദ്ധമാക്കി]യിട്ടുള്ളൂ. എന്നാല്‍, (നിയമലംഘനം) കാംക്ഷിക്കുന്നവനല്ലാതെയും, അതിരുവിട്ടവനല്ലാതെയും ആരെങ്കിലും നിര്‍ബന്ധിതനാകുന്ന പക്ഷം, അവന്‍റെ മേല്‍ (അതില്‍) കുറ്റമില്ല. നിശ്ചയമായും, അല്ലാഹു വളരെ പൊറുക്കുന്നവനാണ് , കരുണാനിധിയാണ്.
തഫ്സീർ : 173-173
View   
إِنَّ ٱلَّذِينَ يَكْتُمُونَ مَآ أَنزَلَ ٱللَّهُ مِنَ ٱلْكِتَـٰبِ وَيَشْتَرُونَ بِهِۦ ثَمَنًۭا قَلِيلًا ۙ أُو۟لَـٰٓئِكَ مَا يَأْكُلُونَ فِى بُطُونِهِمْ إِلَّا ٱلنَّارَ وَلَا يُكَلِّمُهُمُ ٱللَّهُ يَوْمَ ٱلْقِيَـٰمَةِ وَلَا يُزَكِّيهِمْ وَلَهُمْ عَذَابٌ أَلِيمٌ﴿١٧٤﴾
volume_up share
إِنَّ الَّذِينَ = നിശ്ചയമായും യാതൊരു കൂട്ടര്‍ يَكْتُمُونَ = അവര്‍ മറച്ചു (മൂടി )വെക്കും مَا أَنزَلَ اللَّهُ = അല്ലാഹു അവതരിപ്പിച്ചതിനെ مِنَ الْكِتَابِ = (വേദ)ഗ്രന്ഥത്തില്‍ നിന്ന്, ഗ്രന്ഥത്തില്‍പെട്ടതായി وَيَشْتَرُونَ = അവര്‍ വാങ്ങുകയും ചെയ്യും بِهِ = അതിന് (പകരം) ثَمَنًا = വില قَلِيلًا = അല്‍പമായ أُولَٰئِكَ = ആ കൂട്ടര്‍ مَا يَأْكُلُونَ = അവര്‍ തിന്നുന്നില്ല فِي بُطُونِهِمْ = അവരുടെ വയറുകളില്‍ إِلَّا النَّارَ = അഗ്നിയല്ലാതെ وَلَا يُكَلِّمُهُمُ = അവരോട് സംസാരിക്കുകയില്ല اللَّهُ = അല്ലാഹു يَوْمَ الْقِيَامَةِ = ക്വിയാമത്തുനാളില്‍ وَلَا يُزَكِّيهِمْ = അവരെ സംസ്‌കരിക്കുക(ശുദ്ധമാക്കി നന്നാക്കുക)യുമില്ല وَلَهُمْ = അവര്‍ക്കുണ്ട് താനും عَذَابٌ أَلِيمٌ = വേദനയേറിയ ശിക്ഷ
നിശ്ചയമായും വേദഗ്രന്ഥത്തില്‍ നിന്ന് അല്ലാഹു അവതരിപ്പിച്ചതിനെ മറച്ചുവെക്കുകയും, അതിന് (പകരം) അല്‍പമായ വില വാങ്ങുകയും ചെയ്യുന്നവര്‍, അക്കൂട്ടര്‍ - അവരുടെ വയറുകളില്‍ (നരക) അഗ്നിയല്ലാതെ തിന്നു (നിറക്കു)ന്നില്ല. ക്വിയാമത്തുനാളില്‍ അല്ലാഹു അവരോട് സംസാരിക്കുകയുമില്ല; അവരെ സംസ്‌കരി (ച്ചുശുദ്ധമാ) ക്കുകയുമില്ല; അവര്‍ക്ക് വേദനയേറിയ ശിക്ഷയുമുണ്ടായിരിക്കും.
أُو۟لَـٰٓئِكَ ٱلَّذِينَ ٱشْتَرَوُا۟ ٱلضَّلَـٰلَةَ بِٱلْهُدَىٰ وَٱلْعَذَابَ بِٱلْمَغْفِرَةِ ۚ فَمَآ أَصْبَرَهُمْ عَلَى ٱلنَّارِ﴿١٧٥﴾
volume_up share
أُولَٰئِكَ الَّذِينَ = അവര്‍ യാതൊരുകൂട്ടരാണ് اشْتَرَوُا = അവര്‍ വാങ്ങി الضَّلَالَةَ = വഴിപിഴവ്, ദുര്‍മാര്‍ഗം بِالْهُدَىٰ = നേര്‍മാര്‍ഗത്തിന് (പകരം) وَالْعَذَابَ = ശിക്ഷയെയും بِالْمَغْفِرَةِ = പാപമോചനത്തിന്(പകരം), പൊറുക്കുന്നതിന് فَمَا أَصْبَرَهُمْ = അപ്പോള്‍ അവര്‍ക്ക് സഹനമുണ്ടാക്കിയതെന്ത് عَلَى النَّارِ = നരകത്തെക്കുറിച്ച്
അക്കൂട്ടര്‍, സന്‍മാര്‍ഗത്തിന് (പകരം)ദുര്‍മാര്‍ഗവും പാപമോചനത്തിന്(പകരം) ശിക്ഷയും വാങ്ങിയവരത്രെ. അപ്പോള്‍ നരകത്തെപ്പറ്റി അവര്‍ക്ക് (ഇത്രയേറെ) സഹനമുണ്ടാക്കിയതെന്താണ് ?!
ذَٰلِكَ بِأَنَّ ٱللَّهَ نَزَّلَ ٱلْكِتَـٰبَ بِٱلْحَقِّ ۗ وَإِنَّ ٱلَّذِينَ ٱخْتَلَفُوا۟ فِى ٱلْكِتَـٰبِ لَفِى شِقَاقٍۭ بَعِيدٍۢ﴿١٧٦﴾
volume_up share
ذَٰلِكَ = അത് بِأَنَّ اللَّهَ = അല്ലാഹു (ആകുന്നു) എന്നതുകൊണ്ടാണ് نَزَّلَ الْكِتَابَ = ഗ്രന്ഥം ഇറക്കി (എന്നത്) بِالْحَقِّ = യഥാര്‍ത്ഥപ്രകാരം, മുറയനുസരിച്ച് وَإِنَّ الَّذِينَ = നിശ്ചയമായും യാതൊരുകൂട്ടര്‍ اخْتَلَفُوا = അവര്‍ ഭിന്നാഭിപ്രായത്തിലായിരിക്കുന്നു فِي الْكِتَابِ = (വേദ)ഗ്രന്ഥത്തില്‍ لَفِي شِقَاقٍ = കക്ഷിത്തത്തില്‍ തന്നെ بَعِيدٍ = വിദൂരമായ
വേദഗ്രന്ഥത്തെ അല്ലാഹു യഥാര്‍ത്ഥ (മുറ) പ്രകാരം അവതരിപ്പിച്ചിരിക്കുന്നതുകൊണ്ടത്രെ അത്. [അതാണ് ഈ കടുത്ത ശിക്ഷക്ക് കാരണം] വേദഗ്രന്ഥത്തില്‍ ഭിന്നാഭിപ്രായം കാണിച്ചവരാകട്ടെ, നിശ്ചയമായും, വിദൂരമായ കക്ഷി പിരിവില്‍ തന്നെയാകുന്നു.
തഫ്സീർ : 174-176
View   
لَّيْسَ ٱلْبِرَّ أَن تُوَلُّوا۟ وُجُوهَكُمْ قِبَلَ ٱلْمَشْرِقِ وَٱلْمَغْرِبِ وَلَـٰكِنَّ ٱلْبِرَّ مَنْ ءَامَنَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ وَٱلْمَلَـٰٓئِكَةِ وَٱلْكِتَـٰبِ وَٱلنَّبِيِّـۧنَ وَءَاتَى ٱلْمَالَ عَلَىٰ حُبِّهِۦ ذَوِى ٱلْقُرْبَىٰ وَٱلْيَتَـٰمَىٰ وَٱلْمَسَـٰكِينَ وَٱبْنَ ٱلسَّبِيلِ وَٱلسَّآئِلِينَ وَفِى ٱلرِّقَابِ وَأَقَامَ ٱلصَّلَوٰةَ وَءَاتَى ٱلزَّكَوٰةَ وَٱلْمُوفُونَ بِعَهْدِهِمْ إِذَا عَـٰهَدُوا۟ ۖ وَٱلصَّـٰبِرِينَ فِى ٱلْبَأْسَآءِ وَٱلضَّرَّآءِ وَحِينَ ٱلْبَأْسِ ۗ أُو۟لَـٰٓئِكَ ٱلَّذِينَ صَدَقُوا۟ ۖ وَأُو۟لَـٰٓئِكَ هُمُ ٱلْمُتَّقُونَ﴿١٧٧﴾
volume_up share
لَّيْسَ = അല്ല الْبِرَّ = പുണ്യം, നന്‍മ أَن تُوَلُّوا = നിങ്ങള്‍ തിരിക്കല്‍ وُجُوهَكُمْ = നിങ്ങളുടെ മുഖങ്ങളെ قِبَلَ = നേരെ, നേര്‍ക്ക് الْمَشْرِقِ = ഉദയസ്ഥാനത്തിന്‍റെ, കിഴക്കിന്‍റെ وَالْمَغْرِبِ = അസ്തമയസ്ഥാനത്തി(പടിഞ്ഞാറി)ന്‍റെയും وَلَٰكِنَّ = പക്ഷേ, എങ്കിലും, എന്നാല്‍ الْبِرَّ = പുണ്യം, പുണ്യവാന്‍, നന്മ, നന്മ ചെയ്യുന്നവന്‍ مَنْ = യാതൊരുവനാണ്, യാതൊരുവന്‍റെയാണ് آمَنَ = അവന്‍ വിശ്വസിച്ചു بِاللَّهِ = അല്ലാഹുവില്‍ وَالْيَوْمِ الْآخِرِ = അന്ത്യദിനത്തിലും وَالْمَلَائِكَةِ = മലക്കുകളിലും وَالْكِتَابِ = (വേദ)ഗ്രന്ഥത്തിലും وَالنَّبِيِّينَ = പ്രവാചകന്‍മാരിലും وَآتَى = അവന്‍ കൊടുക്കുകയും ചെയ്തു الْمَالَ = ധനം عَلَىٰ حُبِّهِ = അതിനോട് പ്രിയത്തോടെ ذَوِي الْقُرْبَىٰ = അടുത്ത(കുടുംബ) ബന്ധം ഉള്ളവര്‍ക്ക് وَالْيَتَامَىٰ = അനാഥകള്‍ക്ക് وَالْمَسَاكِينَ = അഗതികള്‍ക്കും وَابْنَ السَّبِيلِ = വഴിപോക്കനും وَالسَّائِلِينَ = ചോദിക്കുന്നവര്‍ക്കും وَفِي الرِّقَابِ = അടിമകളിലും وَأَقَامَ = അവന്‍ നിലനിറുത്തുകയും ചെയ്തു الصَّلَاةَ = നമസ്‌കാരം وَآتَى الزَّكَاةَ = അവന്‍ സകാത്ത് കൊടുക്കുകയും (ചെയ്തു) وَالْمُوفُونَ = നിറവേറ്റുന്നവരും بِعَهْدِهِمْ = തങ്ങളുടെ കരാറിനെ, ഉടമ്പടിയെ, പ്രതിജ്ഞയെ إِذَا عَاهَدُوا = അവര്‍ കരാര്‍(ഉടമ്പടി-പ്രതിജ്ഞ)ചെയ്താല്‍ وَالصَّابِرِينَ = ക്ഷമിക്കുന്നവരും (വിശേഷിച്ച്) فِي الْبَأْسَاءِ = വിഷമതയില്‍, ദുരിതാവസ്ഥയില്‍ وَالضَّرَّاءِ = കഷ്ടപ്പാടിലും وَحِينَ الْبَأْسِ = സങ്കടത്തിന്‍റെ (യുദ്ധത്തിന്‍റെ)അവസരത്തിലും أُولَٰئِكَ = അക്കൂട്ടര്‍ الَّذِينَ صَدَقُوا = സത്യം പറഞ്ഞവരത്രെ وَأُولَٰئِكَ = അക്കൂട്ടര്‍ هُمُ = അവര്‍(തന്നെ) الْمُتَّقُونَ = സൂക്ഷ്മതയുള്ളവര്‍, ഭയഭക്തന്‍മാര്‍
നിങ്ങള്‍ നിങ്ങളുടെ മുഖങ്ങളെ ഉദയസ്ഥാനത്തിന്‍റെയും, അസ്തമയ സ്ഥാനത്തിന്‍റെയും നേര്‍ക്ക് [കിഴക്കോട്ടും പടിഞ്ഞാറോട്ടും] തിരിക്കുന്നതല്ല പുണ്യം. പക്ഷേ, പുണ്യവാന്‍ എന്നാല്‍ യാതൊരുവനാണ്: അല്ലാഹുവിലും, അന്ത്യ ദിനത്തിലും, മലക്കുകളിലും, വേദഗ്രന്ഥത്തിലും, പ്രവാചകന്‍മാരിലും അവന്‍ വിശ്വസിച്ചു; ധനം - അതിനോട് പ്രിയമുള്ളതോടെ (ത്തന്നെ) - കുടുംബബന്ധമുള്ളവര്‍ക്കും , അനാഥ ( കുട്ടി ) കള്‍ക്കും , അഗതികള്‍ക്കും, വഴിപോക്കനും, ചോദിച്ചുവരുന്നവര്‍ക്കും അടിമ കളുടെ വിഷയത്തിലും അവന്‍ കൊടുക്കുകയും ചെയ്തു; നമസ്കാരം നിലനി റുത്തുകയും സകാത്ത് കൊടുക്കുകയും ചെയ്തു. (ഇങ്ങിനെ യുള്ളവനാണ്). (അതെ) കരാര്‍ ചെയ്താല്‍, തങ്ങളുടെ കരാര്‍ നിറവേറ്റുന്നവരും. (വിശേഷിച്ച്) വിഷമതയിലും കഷ്ടതയിലും യുദ്ധത്തിന്‍റെ അവസരത്തിലും ക്ഷമകൈകൊള്ളുന്നവരും. അക്കൂട്ടരത്രെ, സത്യം പറഞ്ഞവര്‍, അക്കൂട്ടര്‍തന്നെയാണ് സൂക്ഷ്മതയുള്ള [ഭയഭക്തരായുള്ള] വരും.
തഫ്സീർ : 177-177
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُتِبَ عَلَيْكُمُ ٱلْقِصَاصُ فِى ٱلْقَتْلَى ۖ ٱلْحُرُّ بِٱلْحُرِّ وَٱلْعَبْدُ بِٱلْعَبْدِ وَٱلْأُنثَىٰ بِٱلْأُنثَىٰ ۚ فَمَنْ عُفِىَ لَهُۥ مِنْ أَخِيهِ شَىْءٌۭ فَٱتِّبَاعٌۢ بِٱلْمَعْرُوفِ وَأَدَآءٌ إِلَيْهِ بِإِحْسَـٰنٍۢ ۗ ذَٰلِكَ تَخْفِيفٌۭ مِّن رَّبِّكُمْ وَرَحْمَةٌۭ ۗ فَمَنِ ٱعْتَدَىٰ بَعْدَ ذَٰلِكَ فَلَهُۥ عَذَابٌ أَلِيمٌۭ﴿١٧٨﴾
volume_up share
يَا أَيُّهَا الَّذِينَ آمَنُوا = ഹേ, വിശ്വസിച്ചവരേ كُتِبَ = രേഖപ്പെടുത്ത (നിയമിക്ക) പ്പെട്ടിരിക്കുന്നു عَلَيْكُمُ = നിങ്ങളുടെ മേല്‍ الْقِصَاصُ = പ്രതിക്രിയ നടത്തല്‍ فِي الْقَتْلَى = വധിക്കപ്പെട്ട വിഷയത്തില്‍ الْحُرُّ = സ്വതന്ത്രന്‍ بِالْحُرِّ = സ്വതന്ത്രന് (പകരം) وَالْعَبْدُ = അടിമയും بِالْعَبْدِ = അടിമക്ക്(പകരം) وَالْأُنثَىٰ = സ്ത്രീയും بِالْأُنثَىٰ = സ്ത്രീക്ക്(പകരം) فَمَنْ = അപ്പോള്‍ വല്ലവരും, ആര്‍ عُفِيَ لَهُ = അവന് മാപ്പ് ചെയ്യപ്പെട്ടു(വെങ്കില്‍) مِنْ أَخِيهِ = തന്‍റെ സഹോദരനില്‍ നിന്ന് شَيْءٌ = വല്ലതും, എന്തെങ്കിലും വസ്തു فَاتِّبَاعٌ = എന്നാല്‍ പിന്‍പറ്റല്‍, തുടരല്‍ بِالْمَعْرُوفِ = സദാചാര പ്രകാരം, മര്യാദ(വഴക്കം)അനുസരിച്ച് وَأَدَاءٌ = കൊടുത്തുവീട്ടലും إِلَيْهِ = അവനിലേക്ക്,അവന് بِإِحْسَانٍ = നന്‍മ ചെയ്തുകൊണ്ട് (നല്ലനിലയില്‍) ذَٰلِكَ = അത് تَخْفِيفٌ = ലഘൂകരണം(ഇളവ്) مِّن رَّبِّكُمْ = നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന് وَرَحْمَةٌ = കാരുണ്യവും فَمَنِ اعْتَدَىٰ = എനി ആരെങ്കിലും അതിരുവിട്ടാല്‍, ക്രമം തെറ്റിയാല്‍ بَعْدَ ذَٰلِكَ = അതിന് ശേഷം فَلَهُ = എന്നാല്‍ അവനുണ്ട് عَذَابٌ أَلِيمٌ = വേദനയേറിയ ശിക്ഷ
ഹേ, വിശ്വസിച്ചവരേ, കൊല്ലപ്പെട്ടവരുടെ വിഷയത്തില്‍ പ്രതിക്രിയ നടത്തല്‍ നിങ്ങളുടെ മേല്‍ നിയമിക്കപ്പെട്ടിരിക്കുന്നു. അതായത്, സ്വതന്ത്രന് സ്വതന്ത്രനും, അടിമക്ക് അടിമയും, സ്ത്രീക്ക് സ്ത്രീയും (എന്ന നിലക്ക്) എന്നാല്‍, ആര്‍ക്കെങ്കിലും തന്‍റെ സഹോദരനില്‍ നിന്ന് വല്ലതും മാപ്പു ചെയ്തു കിട്ടുന്ന പക്ഷം അപ്പോള്‍, (ആചാര)മര്യാദയെ പിന്‍പറ്റലും, നല്ലനിലയില്‍ അവന് കൊടുത്തുവീട്ടലുമാണ് (വേണ്ടത്). അത്, നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന് (നിങ്ങള്‍ക്ക്) ഒരു ഇളവ് നല്‍കലും, കാരുണ്യവുമാകുന്നു. എനി, അതിനുശേഷം, ആരെങ്കിലും അതിരുവിട്ട് പ്രവര്‍ത്തിക്കുന്ന പക്ഷം, അവന് വേദനയേറിയ ശിക്ഷയുണ്ടായിരിക്കും.
وَلَكُمْ فِى ٱلْقِصَاصِ حَيَوٰةٌۭ يَـٰٓأُو۟لِى ٱلْأَلْبَـٰبِ لَعَلَّكُمْ تَتَّقُونَ﴿١٧٩﴾
volume_up share
وَلَكُمْ = നിങ്ങള്‍ക്കുണ്ട് فِي الْقِصَاصِ = പ്രതികാര നടപടിയില്‍ حَيَاةٌ = ഒരു (തരം)ജീവിതം يَا أُولِي الْأَلْبَابِ = ബുദ്ധിമാന്‍മാരേ لَعَلَّكُمْ = നിങ്ങളായേക്കാം, ആകുവാന്‍ വേണ്ടി تَتَّقُونَ = നിങ്ങള്‍ സുക്ഷ്മത പാലിക്കും
പ്രതിക്രിയ നടത്തുന്നതില്‍ നിങ്ങള്‍ക്ക് - ഹേ, ബുദ്ധിമാന്‍മാരേ - ഒരു (തരം) ജീവിതം ഉണ്ടായിരിക്കും. നിങ്ങള്‍ സൂക്ഷ്മത പാലിച്ചേക്കാവുന്നതാണ്.
തഫ്സീർ : 178-179
View   
كُتِبَ عَلَيْكُمْ إِذَا حَضَرَ أَحَدَكُمُ ٱلْمَوْتُ إِن تَرَكَ خَيْرًا ٱلْوَصِيَّةُ لِلْوَٰلِدَيْنِ وَٱلْأَقْرَبِينَ بِٱلْمَعْرُوفِ ۖ حَقًّا عَلَى ٱلْمُتَّقِينَ﴿١٨٠﴾
volume_up share
كُتِبَ = നിയമിക്ക (രേഖപ്പെടുത്ത)പ്പെട്ടിരിക്കുന്നു عَلَيْكُمْ = നിങ്ങളുടെ മേല്‍ إِذَا حَضَرَ = ആസന്നമായാല്‍ أَحَدَكُمُ = നിങ്ങളില്‍ ഒരുവന് الْمَوْتُ = മരണം إِن تَرَكَ = അവന്‍ വിട്ടു (ബാക്കിയാക്കി) പോകുന്നപക്ഷം خَيْرًا = വല്ല ഗുണവും, നല്ലതിനെ الْوَصِيَّةُ = വസ്വിയ്യത്ത് (ഒസ്യത്ത്) ചെയ്യല്‍, മരണപത്രം لِلْوَالِدَيْنِ = മാതാപിതാക്കള്‍ക്ക് وَالْأَقْرَبِينَ = അടുത്ത ബന്ധുക്കള്‍ക്കും بِالْمَعْرُوفِ = ആചാരമനുസരിച്ച്, മര്യാദപ്രകാരം حَقًّا = കടമ, മുറ عَلَى الْمُتَّقِينَ = സൂക്ഷ്മത പാലിക്കുന്നവരുടെ (ഭയഭക്തൻമാരുടെ) മേല്‍
നിങ്ങളില്‍ ഒരാള്‍ക്ക് മരണം ആസന്നമായാല്‍ - അവന്‍ വല്ല ഗുണവും [ധനവും] വിട്ടുപോകുന്നപക്ഷം - നിങ്ങളുടെ മേല്‍ നിയമിക്കപ്പെട്ടിരിക്കുന്നു : മാതാപിതാക്കള്‍ക്കും, അടുത്ത ബന്ധുക്കള്‍ക്കും (ആചാര) മര്യാദയനുസരിച്ച് "വസ്വിയ്യത്ത്" ചെയ്യല്‍. സൂക്ഷ്മത പാലിക്കുന്നവരുടെ മേല്‍ ഒരു കടമ(യത്രെ അത്).
فَمَنۢ بَدَّلَهُۥ بَعْدَ مَا سَمِعَهُۥ فَإِنَّمَآ إِثْمُهُۥ عَلَى ٱلَّذِينَ يُبَدِّلُونَهُۥٓ ۚ إِنَّ ٱللَّهَ سَمِيعٌ عَلِيمٌۭ﴿١٨١﴾
volume_up share
فَمَن = എന്നിട്ട് (എന്നാല്‍) ആരെങ്കിലും بَدَّلَهُ = അതിനെ മാറ്റി മറിച്ചു, ഭേദഗതി വരുത്തി بَعْدَمَا = ശേഷം, പിറകെ سَمِعَهُ = അതവന്‍ കേട്ടതിന്‍റെ فَإِنَّمَا إِثْمُهُ = എന്നാലതിന്‍റെ കുറ്റം (തന്നെ- മാത്രം) عَلَى الَّذِينَ = യാതൊരുവരുടെ മേല്‍ يُبَدِّلُونَهُ = അവര്‍ അതിനെ മാറ്റി മറിക്കും إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു سَمِيعٌ = കേള്‍ക്കുന്നവനാണ് عَلِيمٌ = അറിയുന്നവനാണ്
എന്നിട്ട് ആരെങ്കിലും അത് കേട്ടതിന് ശേഷം അതിനെ മാറ്റി മറിച്ചാല്‍ അതിന്‍റെ കുറ്റം അത് മാറ്റിമറിക്കുന്നവരുടെ മേല്‍ തന്നെയായിരിക്കും. നിശ്ചയമായും, അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും, അറിയുന്നവനുമാകുന്നു.
فَمَنْ خَافَ مِن مُّوصٍۢ جَنَفًا أَوْ إِثْمًۭا فَأَصْلَحَ بَيْنَهُمْ فَلَآ إِثْمَ عَلَيْهِ ۚ إِنَّ ٱللَّهَ غَفُورٌۭ رَّحِيمٌۭ﴿١٨٢﴾
volume_up share
فَمَنْ خَافَ = എന്നാല്‍ ആരെങ്കിലും ഭയപ്പെട്ടാല്‍ مِن مُّوصٍ = വല്ല വസ്വിയ്യത്തുകാരനില്‍ (വസ്വിയ്യത്തുചെയ്യുന്ന ഒരാളില്‍) നിന്ന് جَنَفًا = വല്ല ചായ്‌വും, മറിവും, أَوْ إِثْمًا = അല്ലെങ്കില്‍ തെറ്റ്, പാപം فَأَصْلَحَ = എന്നിട്ട് അവന്‍ നന്നാക്കി بَيْنَهُمْ = അവര്‍ക്കിടയില്‍ فَلَا إِثْمَ = എന്നാല്‍ കുറ്റമില്ല عَلَيْهِ = അവന്‍റെ മേല്‍, إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു غَفُورٌ = വളരെ പൊറുക്കുന്നവനാണ് رَّحِيمٌ = കരുണാനിധിയാണ്
എനി , "വസ്വിയ്യത്ത് " ചെയ്യുന്ന വല്ലവനില്‍ നിന്നും (ഏതെങ്കിലും) ഒരു തെറ്റോ കുറ്റമോ (ഉണ്ടായതായി) ആരെങ്കിലും ഭയപ്പെട്ടിട്ട് അവരുടെ [വസ്വിയ്യത്ത് ചെയ്യപ്പെടുന്നവരുടെ] ഇടയില്‍ അവന്‍ നന്നാക്കിത്തീര്‍ത്താല്‍, അവന്‍റെ മേല്‍ (അതില്‍) കുറ്റമില്ല. നിശ്ചയമായും, അല്ലാഹു വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു.
തഫ്സീർ : 180-182
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُتِبَ عَلَيْكُمُ ٱلصِّيَامُ كَمَا كُتِبَ عَلَى ٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ﴿١٨٣﴾
volume_up share
يَا أَيُّهَا الَّذِينَ آمَنُوا = ഹേ വിശ്വസിച്ചവരേ كُتِبَ = നിയമിക്ക (രേഖപ്പെടുത്ത) പ്പെട്ടിരിക്കുന്നു عَلَيْكُمُ = നിങ്ങളുടെ മേല്‍ الصِّيَامُ = നോമ്പുനോല്‍ക്കല്‍ كَمَا كُتِبَ = നിയമിക്കപ്പെട്ടതുപോലെ عَلَى الَّذِينَ مِن قَبْلِكُمْ = നിങ്ങളുടെ മുമ്പുള്ളവരുടെ മേല്‍ لَعَلَّكُمْ = നിങ്ങളായേക്കാം, ആകുവാന്‍ വേണ്ടി تَتَّقُونَ = സൂക്ഷ്മത പാലിക്കും
ഹേ, വിശ്വസിച്ചവരേ, നിങ്ങളുടെ മുമ്പുള്ളവരുടെ മേല്‍ നിയമിക്കപ്പെട്ടതുപോലെ, നിങ്ങളുടെ മേലും നോമ്പ് നോല്‍ക്കല്‍ നിയമിക്കപ്പെട്ടിരിക്കുന്നു; നിങ്ങള്‍ സൂക്ഷ്മത പാലിച്ചേക്കാം.
أَيَّامًۭا مَّعْدُودَٰتٍۢ ۚ فَمَن كَانَ مِنكُم مَّرِيضًا أَوْ عَلَىٰ سَفَرٍۢ فَعِدَّةٌۭ مِّنْ أَيَّامٍ أُخَرَ ۚ وَعَلَى ٱلَّذِينَ يُطِيقُونَهُۥ فِدْيَةٌۭ طَعَامُ مِسْكِينٍۢ ۖ فَمَن تَطَوَّعَ خَيْرًۭا فَهُوَ خَيْرٌۭ لَّهُۥ ۚ وَأَن تَصُومُوا۟ خَيْرٌۭ لَّكُمْ ۖ إِن كُنتُمْ تَعْلَمُونَ﴿١٨٤﴾
volume_up share
أَيَّامًا = ചില ദിവസങ്ങളില്‍ مَّعْدُودَاتٍ = എണ്ണപ്പെട്ട (എണ്ണം കണക്കാക്കപ്പെട്ട) فَمَن كَانَ = എന്നാല്‍ ആരെങ്കിലുമായിരുന്നാല്‍ مِنكُم = നിങ്ങളില്‍ നിന്ന് مَّرِيضًا = രോഗി أَوْ = അല്ലെങ്കില്‍ عَلَىٰ سَفَرٍ = യാത്രയില്‍ فَعِدَّةٌ = എന്നാല്‍ (അപ്പോള്‍) എണ്ണം مِّنْ أَيَّامٍ = ദിവസങ്ങളില്‍ നിന്ന് أُخَرَ = മറ്റുള്ള وَعَلَى الَّذِينَ = യാതൊരുവരുടെ മേലുണ്ടായിരിക്കും يُطِيقُونَهُ = അതിന് സാധിപ്പുണ്ടാകും, അതിനവര്‍ക്ക് കഴിവുണ്ടായിത്തീരുന്നതാണ് فِدْيَةٌ = ഒരു തെണ്ടം (പ്രായശ്ചിത്തം) طَعَامُ = (അതായത്) ഭക്ഷണം مِسْكِينٍ = ഒരു സാധുവിന്‍റെ, പാവത്തിന്‍റെ فَمَن = എന്നാല്‍ ആര്‍, ആരെങ്കിലും تَطَوَّعَ = സ്വമേധയാചെയ്തു, സ്വയം വഴിപ്പെട്ടു ചെയ്തു خَيْرًا = വല്ല നന്മയും, നല്ല കാര്യം فَهُوَ = എന്നാലത് خَيْرٌ لَّهُ = അവന് ഗുണമാണ്, കൂടുതല്‍ നല്ലതാണ് وَأَن تَصُومُوا = നിങ്ങള്‍ നോമ്പുനോല്‍ക്കുന്നത് خَيْرٌ لَّكُمْ = നിങ്ങള്‍ക്ക് ഉത്തമമാണ്, കൂടുതല്‍ നല്ലതാകുന്നു إِن كُنتُمْ = നിങ്ങളാകുന്നുവെങ്കില്‍ تَعْلَمُونَ = നിങ്ങള്‍ അറിയും
(അതെ) എണ്ണപ്പെട്ട (അല്‍പം) ചില ദിവസങ്ങളില്‍. എന്നാല്‍, നിങ്ങളില്‍ ആരെങ്കിലും രോഗിയോ, യാത്രയിലോ ആയിരുന്നാല്‍, അപ്പോള്‍, മറ്റു ദിവസങ്ങളില്‍നിന്ന് (അത്ര) എണ്ണം (പൂര്‍ത്തിയാക്കണം) അതിന് (ഞെരുങ്ങി) സാധിപ്പുണ്ടാകുന്നവരുടെ മേല്‍ (അവര്‍ നോമ്പു നോല്‍ക്കാതിരുന്നാല്‍) തെണ്ടം- ഒരു സാധുവിന്‍റെ ഭക്ഷണം- (കടമ) ഉണ്ടായിരിക്കും. എന്നാല്‍, ആരെങ്കിലും ഒരു നന്മ സ്വമേധയാ ചെയ്യുന്നതായാല്‍ അതവന് ഉത്തമമത്രെ. നിങ്ങള്‍ നോമ്പുനോല്‍ക്കുന്നതാകട്ടെ, നിങ്ങള്‍ക്ക് (കൂടുതല്‍) ഉത്തമമാകുന്നു; നിങ്ങള്‍ക്ക് അറിയാവുന്നതാണെങ്കില്‍.
شَهْرُ رَمَضَانَ ٱلَّذِىٓ أُنزِلَ فِيهِ ٱلْقُرْءَانُ هُدًۭى لِّلنَّاسِ وَبَيِّنَـٰتٍۢ مِّنَ ٱلْهُدَىٰ وَٱلْفُرْقَانِ ۚ فَمَن شَهِدَ مِنكُمُ ٱلشَّهْرَ فَلْيَصُمْهُ ۖ وَمَن كَانَ مَرِيضًا أَوْ عَلَىٰ سَفَرٍۢ فَعِدَّةٌۭ مِّنْ أَيَّامٍ أُخَرَ ۗ يُرِيدُ ٱللَّهُ بِكُمُ ٱلْيُسْرَ وَلَا يُرِيدُ بِكُمُ ٱلْعُسْرَ وَلِتُكْمِلُوا۟ ٱلْعِدَّةَ وَلِتُكَبِّرُوا۟ ٱللَّهَ عَلَىٰ مَا هَدَىٰكُمْ وَلَعَلَّكُمْ تَشْكُرُونَ﴿١٨٥﴾
volume_up share
شَهْرُ رَمَضَانَ = റമദാന്‍ മാസം الَّذِي أُنزِلَ = അവതരിപ്പിക്കപ്പെട്ടതാണ് فِيهِ = അതില്‍ الْقُرْآنُ = ഖുർആന്‍ هُدًى = മാര്‍ഗദര്‍ശനമായി, സന്മാര്‍ഗമായി لِّلنَّاسِ = മനുഷ്യര്‍ക്ക് وَبَيِّنَاتٍ = തെളിവുകളായും, വ്യക്തമായ അടയാളങ്ങളായും مِّنَ الْهُدَىٰ = മാര്‍ഗദര്‍ശനമാകുന്ന, സന്മാര്‍ഗത്തില്‍പ്പെട്ട وَالْفُرْقَانِ = വിവേചനവും, വേര്‍തിരിക്കുന്നതും فَمَن شَهِدَ = ആകയാല്‍ (അപ്പോള്‍) ആരെങ്കിലും ഹാജറുണ്ടായാല്‍ مِنكُمُ = നിങ്ങളില്‍ നിന്ന് الشَّهْرَ = (ആ)മാസത്തില്‍ فَلْيَصُمْهُ = എന്നാലവന്‍ അതില്‍ നോമ്പുനോല്‍ക്കട്ടെ وَمَن كَانَ = ആരെങ്കിലും ആയിരുന്നാല്‍, ആണെങ്കില്‍ مَرِيضًا = രോഗി أَوْ عَلَىٰ سَفَرٍ = അല്ലെങ്കില്‍ യാത്രയില്‍ فَعِدَّةٌ = എന്നാല്‍ എണ്ണം مِّنْ أَيَّامٍ أُخَرَ = മറ്റു ദിവസങ്ങളില്‍ നിന്ന് يُرِيدُ اللَّهُ = അല്ലാഹു ഉദ്ദേശിക്കുന്നു بِكُمُ = നിങ്ങള്‍ക്ക് الْيُسْرَ = എളുപ്പം (സൗകര്യം), ലഘുത്വം وَلَا يُرِيدُ بِكُمُ = നിങ്ങളില്‍ അവന്‍ ഉദ്ദേശിക്കുന്നുമില്ല الْعُسْرَ = ഞെരുക്കം, പ്രയാസം وَلِتُكْمِلُوا = നിങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ വേണ്ടിയും الْعِدَّةَ = എണ്ണം وَلِتُكَبِّرُوا = നിങ്ങള്‍ "തക്ബീര്‍" ചെയ്യാനും, മഹത്വകീര്‍ത്തനം നടത്തുവാനും اللَّهَ = അല്ലാഹുവിന് عَلَىٰ مَا هَدَاكُمْ = അവന്‍ നിങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കിയതിന്‍റെ പേരില്‍ وَلَعَلَّكُمْ = നിങ്ങള്‍ ആകുവാനും, ആകുകയും ചെയ്യാം تَشْكُرُونَ = നന്ദി കാണിക്കും
"റമദ്വാന്‍" മാസം ഖുർആന്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളതാ(യ മാസമാ)കുന്നു ;- മനുഷ്യര്‍ക്ക് സന്‍മാര്‍ഗദര്‍ശകമായും, മാര്‍ഗദര്‍ശ നവും (സത്യാസത്യ) വിവേചനവുമാകുന്ന വ്യക്തമായ തെളിവുകളായും കൊണ്ട്. ആകയാല്‍, നിങ്ങളില്‍ ആര്‍ (ആ) മാസത്തില്‍ ഹാജറുണ്ടായോ അവന്‍, അതില്‍ നോമ്പുനോറ്റുകൊള്ളട്ടെ. ആരെങ്കിലും രോഗിയോ, യാത്രയിലോ ആയിരുന്നാല്‍, മറ്റു ദിവസ ങ്ങളില്‍ നിന്ന് (അത്ര) എണ്ണം (പൂര്‍ത്തിയാക്കണം). അല്ലാഹു, നിങ്ങളില്‍ എളുപ്പത്തെ [സൗകര്യത്തെ] ഉദ്ദേശിക്കുന്നു; നിങ്ങളില്‍ അവന്‍ ഞെരുക്കത്തെ ഉദ്ദേശിക്കുന്നുമില്ല. നിങ്ങള്‍ എണ്ണം പൂര്‍ത്തിയാക്കുവാന്‍ വേണ്ടിയും, നിങ്ങള്‍ക്ക് അല്ലാഹു സന്‍മാര്‍ഗം കാണിച്ചു തന്നതിന്‍റെ പേരില്‍ നിങ്ങള്‍ അവന് "തക്ബീര്‍" [മഹത്വകീര്‍ത്തനം] നടത്തുവാന്‍ വേണ്ടിയും, നിങ്ങള്‍ നന്ദി കാണിക്കുവാന്‍ വേണ്ടിയുമാകുന്നു (ഇതെല്ലാം നിശ്ചയിച്ചത്).
തഫ്സീർ : 183-185
View   
وَإِذَا سَأَلَكَ عِبَادِى عَنِّى فَإِنِّى قَرِيبٌ ۖ أُجِيبُ دَعْوَةَ ٱلدَّاعِ إِذَا دَعَانِ ۖ فَلْيَسْتَجِيبُوا۟ لِى وَلْيُؤْمِنُوا۟ بِى لَعَلَّهُمْ يَرْشُدُونَ﴿١٨٦﴾
volume_up share
وَإِذَا سَأَلَكَ = നിന്നോടുചോദിച്ചാല്‍ عِبَادِي = എന്‍റെ അടിയാന്‍മാര്‍ عَنِّي = എന്നെപ്പറ്റി فَإِنِّي = എന്നാല്‍ നിശ്ചയമായും ഞാന്‍ قَرِيبٌ = സമീപസ്ഥനാണ് أُجِيبُ = ഞാന്‍ ഉത്തരം നല്‍കും دَعْوَةَ = വിളിക്ക്, പ്രാര്‍ത്ഥനക്ക് الدَّاعِ = വിളിക്കുന്ന (പ്രാര്‍ത്ഥിക്കുന്ന) വന്‍റെ إِذَا دَعَانِ = അവന്‍ എന്നെ വിളിച്ചാല്‍, എന്നോട് പ്രാര്‍ത്ഥിച്ചാല്‍ فَلْيَسْتَجِيبُوا = എന്നാല്‍ അവര്‍ ഉത്തരം ചെയ്യട്ടെ, അതിനാല്‍ അവര്‍ ഉത്തരം തേടിക്കൊള്ളട്ടെ لِي = എനിക്ക്, എന്നോട് وَلْيُؤْمِنُوا = അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ بِي = എന്നില്‍, എന്നെക്കൊണ്ട് لَعَلَّهُمْ = അവരായേക്കാം, ആകുവാന്‍വേണ്ടി يَرْشُدُونَ = അവര്‍ നേര്‍വഴിക്കാകും
(നബിയേ) എന്‍റെ അടിയാന്‍മാര്‍ എന്നെപ്പറ്റി നിന്നോട് ചോദിച്ചാല്‍, നിശ്ചയമായും ഞാന്‍ സമീപസ്ഥനാകുന്നു (എന്നു പറയുക). എന്നെ വിളി (ച്ചു പ്രാര്‍ത്ഥി) ച്ചാല്‍ ഞാന്‍ വിളി (ച്ചു പ്രാര്‍ത്ഥി) ക്കുന്നവന്‍റെ വിളിക്ക് ഉത്തരം നല്‍കുന്നതാണ്. എന്നാല്‍, അവര്‍ എനിക്ക് [എന്‍റെ വിളിക്ക്] ഉത്തരം ചെയ്യുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്തുകൊള്ളട്ടെ; അവര്‍ നേര്‍വഴി പ്രാപിച്ചേക്കുന്നതാണ്.
തഫ്സീർ : 186-186
View   
أُحِلَّ لَكُمْ لَيْلَةَ ٱلصِّيَامِ ٱلرَّفَثُ إِلَىٰ نِسَآئِكُمْ ۚ هُنَّ لِبَاسٌۭ لَّكُمْ وَأَنتُمْ لِبَاسٌۭ لَّهُنَّ ۗ عَلِمَ ٱللَّهُ أَنَّكُمْ كُنتُمْ تَخْتَانُونَ أَنفُسَكُمْ فَتَابَ عَلَيْكُمْ وَعَفَا عَنكُمْ ۖ فَٱلْـَٔـٰنَ بَـٰشِرُوهُنَّ وَٱبْتَغُوا۟ مَا كَتَبَ ٱللَّهُ لَكُمْ ۚ وَكُلُوا۟ وَٱشْرَبُوا۟ حَتَّىٰ يَتَبَيَّنَ لَكُمُ ٱلْخَيْطُ ٱلْأَبْيَضُ مِنَ ٱلْخَيْطِ ٱلْأَسْوَدِ مِنَ ٱلْفَجْرِ ۖ ثُمَّ أَتِمُّوا۟ ٱلصِّيَامَ إِلَى ٱلَّيْلِ ۚ وَلَا تُبَـٰشِرُوهُنَّ وَأَنتُمْ عَـٰكِفُونَ فِى ٱلْمَسَـٰجِدِ ۗ تِلْكَ حُدُودُ ٱللَّهِ فَلَا تَقْرَبُوهَا ۗ كَذَٰلِكَ يُبَيِّنُ ٱللَّهُ ءَايَـٰتِهِۦ لِلنَّاسِ لَعَلَّهُمْ يَتَّقُونَ﴿١٨٧﴾
volume_up share
أُحِلَّ = ഹലാലാക്ക (അനുവദിക്ക)പ്പെട്ടിരിക്കുന്നു لَكُمْ = നിങ്ങള്‍ക്ക് لَيْلَةَ = രാത്രിയില്‍ الصِّيَامِ = നോമ്പിന്‍റെ الرَّفَثُ = സ്വകാര്യ സല്ലാപം, സംസര്‍ഗം إِلَىٰ نِسَائِكُمْ = നിങ്ങളുടെ സ്ത്രീകളുമായി هُنَّ = അവര്‍ لِبَاسٌ لَّكُمْ = നിങ്ങള്‍ക്ക് ഒരു വസ്ത്രമാണ് وَأَنتُمْ = നിങ്ങളും لِبَاسٌ لَّهُنَّ = അവര്‍ക്ക് ഒരു വസ്ത്രമാണ് عَلِمَ اللَّهُ = അല്ലാഹു അറിഞ്ഞിരിക്കുന്നു أَنَّكُمْ كُنتُمْ = നിങ്ങളായിരുന്നുവെന്ന് تَخْتَانُونَ = നിങ്ങള്‍ വഞ്ചന പ്രവര്‍ത്തിക്കും أَنفُسَكُمْ = നിങ്ങളുടെ സ്വന്തങ്ങളോട് فَتَابَ عَلَيْكُمْ = എന്നാല്‍ അവന്‍ നിങ്ങളുടെ പശ്ചാത്താപം സ്വീകരിച്ചിരിക്കുന്നു وَعَفَا عَنكُمْ = നിങ്ങള്‍ക്ക് മാപ്പ് നല്‍കു കയും ചെയ്തിരിക്കുന്നു فَالْآنَ = അതിനാല്‍ ഇപ്പോള്‍ بَاشِرُوهُنَّ = നിങ്ങള്‍ അവരോട് സ്പര്‍ശനം (കൂടിച്ചേരല്‍) നടത്തിക്കൊള്ളുവിന്‍ وَابْتَغُوا = നിങ്ങള്‍ തേടുക (ആഗ്രഹി ക്കുക)യും ചെയ്യുവിന്‍ مَا كَتَبَ اللَّهُ = അല്ലാഹു നിശ്ചയിച്ച (വിധിച്ച- രേഖപ്പെടുത്തിയ)ത് لَكُمْ = നിങ്ങള്‍ക്ക് وَكُلُوا = നിങ്ങള്‍ തിന്നുകയും ചെയ്യുവിന്‍ وَاشْرَبُوا = നിങ്ങള്‍ കുടി ക്കുകയും ചെയ്യുവിന്‍ حَتَّىٰ يَتَبَيَّنَ = വ്യക്തമായിത്തീരുന്നതുവരേക്ക് لَكُمُ = നിങ്ങള്‍ക്ക് الْخَيْطُ = നൂല്‍ الْأَبْيَضُ = വെള്ള, വെളുത്ത مِنَ الْخَيْطِ = നൂലില്‍ നിന്ന് الْأَسْوَدِ = കറുത്ത مِنَ الْفَجْرِ = പ്രഭാതത്തിനാല്‍, പ്രഭാതമാകുന്ന ثُمَّ أَتِمُّوا = പിന്നെ നിങ്ങള്‍ പൂര്‍ത്തിയാക്കുവിന്‍ الصِّيَامَ = നോമ്പ് إِلَى اللَّيْلِ = രാത്രി വരെ وَلَا تُبَاشِرُوهُنَّ = നിങ്ങളവരോട് സ്പര്‍ശനം നടത്തരുത് وَأَنتُمْ = നിങ്ങള്‍ ആയിരിക്കെ عَاكِفُونَ = ഇഅ്തികാഫ് ചെയ്യുന്നവര്‍, ഭജനമിരിക്കുന്നവര്‍ فِي الْمَسَاجِدِ = പള്ളികളില്‍ تِلْكَ = അവ. അത് حُدُودُ اللَّهِ = അല്ലാഹുവിന്‍റെ അതിര് (അതിര്‍ത്തി)കളാകുന്നു فَلَا تَقْرَبُوهَا = അതിനാല്‍ അവയോട് നിങ്ങള്‍ അടുക്കരുത് كَذَٰلِكَ = അപ്രകാരം يُبَيِّنُ اللَّهُ = അല്ലാഹു വിവരിക്കുന്നു, വ്യക്തമാക്കും آيَاتِهِ = അവന്‍റെ ആയത്ത് (ലക്ഷ്യം- വചനം)കള്‍ لِلنَّاسِ = മനുഷ്യര്‍ക്ക് لَعَلَّهُمْ = അവരായേക്കാം, ആകുവാന്‍ വേണ്ടി يَتَّقُونَ = അവര്‍ സൂക്ഷ്മത പാലിക്കും
നോമ്പിന്‍റെ രാത്രിയില്‍ നിങ്ങളുടെ സ്ത്രീ [ഭാര്യ]കളുമായി സംസര്‍ഗം നിങ്ങള്‍ക്ക് അനുവദിക്ക പ്പെട്ടിരിക്കുന്നു. അവര്‍ നിങ്ങള്‍ക്ക് ഒരു (തരം) വസ്ത്രമാണ്; നിങ്ങള്‍ അവര്‍ക്കും ഒരു (തരം) വസ്ത്രമാകുന്നു. നിങ്ങള്‍ നിങ്ങളുടെ സ്വന്ത്വങ്ങളോട് തന്നെ വഞ്ചന നടത്തിയിരുന്നുവെന്ന് അല്ലാഹു അറിഞ്ഞിരിക്കു ന്നു. എന്നാല്‍, അവന്‍ നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും, നിങ്ങള്‍ക്ക് മാപ്പ് നല്‍കുകയും ചെയ്തിരിക്കുന്നു. എനി, ഇപ്പോള്‍, നിങ്ങള്‍ അവരുമായി സ്പര്‍ശനം നടത്തുകയും [കൂടിച്ചേരുകയും] അല്ലാഹു നിങ്ങള്‍ക്ക് (വിധിച്ച) നിശ്ചയിച്ചതിനെ നിങ്ങള്‍ തേടുകയും ചെയ്തുകൊള്ളുവിന്‍; നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുവിന്‍; കറുപ്പ് നൂലില്‍ [ഇരുട്ടില്‍] നിന്ന് പ്രഭാതമാകുന്ന വെള്ളനൂല്‍ നിങ്ങള്‍ക്ക് വ്യക്തമായിത്തീരുന്നതുവരേക്കും. പിന്നെ, നിങ്ങള്‍ രാത്രി വരെ നോമ്പ് പൂര്‍ത്തിയാക്കുക. നിങ്ങള്‍ പള്ളികളില്‍ "ഇഅ്തികാഫ്" [ഭജനമിരിക്കല്‍] ചെയ്യുന്നവരായിരിക്കുമ്പോഴും അവരുമായി നിങ്ങള്‍ സ്പര്‍ശനം നടത്തരുത് [കൂടിച്ചേരരുത്] അവ(യൊക്കെ) അല്ലാഹുവിന്‍റെ (നിയമ) അതിര്‍ത്തികളാകുന്നു: അതിനാല്‍, അവയെ നിങ്ങള്‍ സമീപിക്കരുത്. അപ്രകാരം, അല്ലാഹു അവന്‍റെ "ആയത്ത് " [ലക്ഷ്യം]കളെ മനുഷ്യര്‍ക്ക് (വ്യക്തമാക്കി) വിവരിച്ചുതരുന്നു; അവര്‍ സൂക്ഷ്മത പാലിച്ചേക്കാം.
തഫ്സീർ : 187-187
View   
وَلَا تَأْكُلُوٓا۟ أَمْوَٰلَكُم بَيْنَكُم بِٱلْبَـٰطِلِ وَتُدْلُوا۟ بِهَآ إِلَى ٱلْحُكَّامِ لِتَأْكُلُوا۟ فَرِيقًۭا مِّنْ أَمْوَٰلِ ٱلنَّاسِ بِٱلْإِثْمِ وَأَنتُمْ تَعْلَمُونَ﴿١٨٨﴾
volume_up share
وَلَا تَأْكُلُوا = നിങ്ങള്‍ തിന്നരുത് أَمْوَالَكُم = നിങ്ങളുടെ സ്വത്തുക്കളെ بَيْنَكُم = നിങ്ങള്‍ക്കിടയില്‍ بِالْبَاطِلِ = അന്യായം വഴി وَتُدْلُوا = നിങ്ങള്‍ ഇട്ടുകൊടുക്കു കയും (സമീപിക്കുകയും) بِهَا = അതിനെ (അതുമായി) إِلَى الْحُكَّامِ = വിധികര്‍ത്താക്കളിലേക്ക്, ഭരണാധികാരികളുടെ അടുക്കല്‍ لِتَأْكُلُوا = നിങ്ങള്‍ തിന്നുവാന്‍ വേണ്ടി فَرِيقًا = ഒരു വിഭാഗം مِّنْ أَمْوَالِ = സ്വത്തുക്കളില്‍ (ധനത്തില്‍) നിന്ന് النَّاسِ = മനുഷ്യരുടെ بِالْإِثْمِ = കുറ്റ (കര)മായിട്ട്, തെറ്റായിക്കൊണ്ട്, പാപമായി وَأَنتُمْ = നിങ്ങളോ تَعْلَمُونَ = അറിയുന്നു (താനും)
നിങ്ങള്‍, നിങ്ങളുടെ സ്വത്തുക്കളെ നിങ്ങള്‍ക്കിടയില്‍ [തമ്മത മ്മില്‍] അന്യായമായ വഴിക്ക് തിന്നരുത്; അവയെ വിധികര്‍ത്താക്കളിലേക്ക് (അഥവാ ഭരണാധികാരികളിലേക്ക്) ഇട്ടുകൊടുക്കുകയും (അരുത്); മനുഷ്യരുടെ സ്വത്തുക്കളില്‍ നിന്ന് ഒരു വിഭാഗത്തെ നിങ്ങള്‍ അറിഞ്ഞുംകൊണ്ട് (തന്നെ) കുറ്റമായ നിലക്ക് നിങ്ങള്‍ തിന്നുവാന്‍ വേണ്ടി.
തഫ്സീർ : 188-188
View   
يَسْـَٔلُونَكَ عَنِ ٱلْأَهِلَّةِ ۖ قُلْ هِىَ مَوَٰقِيتُ لِلنَّاسِ وَٱلْحَجِّ ۗ وَلَيْسَ ٱلْبِرُّ بِأَن تَأْتُوا۟ ٱلْبُيُوتَ مِن ظُهُورِهَا وَلَـٰكِنَّ ٱلْبِرَّ مَنِ ٱتَّقَىٰ ۗ وَأْتُوا۟ ٱلْبُيُوتَ مِنْ أَبْوَٰبِهَا ۚ وَٱتَّقُوا۟ ٱللَّهَ لَعَلَّكُمْ تُفْلِحُونَ﴿١٨٩﴾
volume_up share
يَسْأَلُونَكَ = അവര്‍ നിന്നോട് ചോദിക്കും, ചോദിക്കുന്നു عَنِ الْأَهِلَّةِ = മാസപ്പിറവികളെക്കുറിച്ച് (ബാലചന്ദ്രന്‍മാരെപ്പറ്റി) قُلْ = നീ പറയുക هِيَ = അവ مَوَاقِيتُ = സമയ നിര്‍ണയങ്ങളാണ് لِلنَّاسِ = മനുഷ്യര്‍ക്ക് وَالْحَجِّ = ഹജ്ജിനും وَلَيْسَ الْبِرُّ = പുണ്യമല്ല بِأَن تَأْتُوا = നിങ്ങള്‍ ചെല്ലുന്നതുകൊണ്ട് الْبُيُوتَ = വീടുകളില്‍ مِن ظُهُورِهَا = അവയുടെ പിന്‍വശങ്ങളിലൂടെ, പുറങ്ങളിലൂടെ وَلَٰكِنَّ = എങ്കിലും الْبِرَّ = പുണ്യം, പുണ്യവാന്‍ مَنِ اتَّقَىٰ = സൂക്ഷ്മത പാലിച്ചവനാണ് وَأْتُوا = നിങ്ങള്‍ ചെല്ലുകയും ചെയ്യുവിന്‍ الْبُيُوتَ = വീടുകളില്‍ مِنْ أَبْوَابِهَا = അവയുടെ വാതിലുകളിലൂടെ وَاتَّقُوا = നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുവിന്‍ اللَّهَ = അല്ലാഹുവിനെ لَعَلَّكُمْ = നിങ്ങളായേക്കാം, ആകുവാന്‍വേണ്ടി تُفْلِحُونَ = നിങ്ങള്‍ വിജയം പ്രാപിക്കുക
(നബിയേ) അവര്‍ നിന്നോട് മാസപ്പിറവികളെപ്പറ്റി ചോദിക്കുന്ന താണ് നീ പറയുക: അവ മനുഷ്യര്‍ക്കും ഹജ്ജിനുമുള്ള സമയ നിര്‍ണയങ്ങളാകുന്നു. നിങ്ങള്‍ വീടുകളില്‍ അവയുടെ പുറഭാഗങ്ങളിലൂടെ ചെല്ലുന്നതുകൊണ്ടല്ല പുണ്യം (ലഭിക്കുന്നത്). എങ്കിലും, സൂക്ഷ്മത പാലിച്ചവനത്രെ പുണ്യവാന്‍. വീടുകളില്‍ അവയുടെ വാതിലുകളില്‍കൂടി (തന്നെ) ചെല്ലുകയും ചെയ്യുവിന്‍: അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍; നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.
തഫ്സീർ : 189-189
View   
وَقَـٰتِلُوا۟ فِى سَبِيلِ ٱللَّهِ ٱلَّذِينَ يُقَـٰتِلُونَكُمْ وَلَا تَعْتَدُوٓا۟ ۚ إِنَّ ٱللَّهَ لَا يُحِبُّ ٱلْمُعْتَدِينَ﴿١٩٠﴾
volume_up share
وَقَاتِلُوا = നിങ്ങള്‍ യുദ്ധം ചെയ്യുവിന്‍ فِي سَبِيلِ اللَّهِ = അല്ലാഹുവിന്‍റെ മാര്‍ഗ ത്തില്‍ الَّذِينَ = യാതൊരുവരോട് يُقَاتِلُونَكُمْ = അവര്‍ നിങ്ങളോട് യുദ്ധം ചെയ്യുന്നു وَلَا تَعْتَدُوا = നിങ്ങള്‍ അതിക്രമം ചെയ്യുകയുമരുത് إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു لَا يُحِبُّ = അവന്‍ ഇഷ്ടപ്പെടുകയില്ല الْمُعْتَدِينَ = അതിക്രമം ചെയ്യുന്നവരെ
നിങ്ങളോട് യുദ്ധത്തിന് വരുന്നവരോട് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിങ്ങള്‍ യുദ്ധം ചെയ്യുവിന്‍. നിങ്ങള്‍ അതിക്രമിക്കുകയുമരുത്. നിശ്ചയമായും, അല്ലാഹു അതിക്രമിക്കുന്നവരെ ഇഷ്ടപ്പെടുന്നതല്ല.
وَٱقْتُلُوهُمْ حَيْثُ ثَقِفْتُمُوهُمْ وَأَخْرِجُوهُم مِّنْ حَيْثُ أَخْرَجُوكُمْ ۚ وَٱلْفِتْنَةُ أَشَدُّ مِنَ ٱلْقَتْلِ ۚ وَلَا تُقَـٰتِلُوهُمْ عِندَ ٱلْمَسْجِدِ ٱلْحَرَامِ حَتَّىٰ يُقَـٰتِلُوكُمْ فِيهِ ۖ فَإِن قَـٰتَلُوكُمْ فَٱقْتُلُوهُمْ ۗ كَذَٰلِكَ جَزَآءُ ٱلْكَـٰفِرِينَ﴿١٩١﴾
volume_up share
وَاقْتُلُوهُمْ = അവരെ നിങ്ങള്‍ കൊല്ലുകയും ചെയ്യുവിന്‍ حَيْثُ = ഇടത്തുവെച്ച് ثَقِفْتُمُوهُمْ = നിങ്ങള്‍ അവരെ കണ്ടുമുട്ടിയ وَأَخْرِجُوهُم = അവരെ നിങ്ങള്‍ പുറത്താക്കു കയും ചെയ്യുവിന്‍ مِّنْ حَيْثُ = ഇടത്തില്‍ നിന്ന് أَخْرَجُوكُمْ = അവര്‍ നിങ്ങളെ പുറത്താക്കിയ وَالْفِتْنَةُ = കുഴപ്പം أَشَدُّ = അതികഠിനമായതാണ് مِنَ الْقَتْلِ = കൊലയെക്കാള്‍ وَلَا تُقَاتِلُوهُمْ = നിങ്ങളവരോട് യുദ്ധം ചെയ്യരുത് عِندَ الْمَسْجِدِ الْحَرَامِ = മസ്ജിദുല്‍ ഹറാമി ങ്കല്‍വെച്ച് حَتَّىٰ يُقَاتِلُوكُمْ = അവര്‍ നിങ്ങളോട് യുദ്ധം ചെയ്യുന്നതുവരെ فِيهِ = അതില്‍ فَإِن قَاتَلُوكُمْ = എനി അവര്‍ നിങ്ങളോട് യുദ്ധം ചെയ്താല്‍ فَاقْتُلُوهُمْ = നിങ്ങളവരെ കൊല്ലുവിന്‍ كَذَٰلِكَ = അപ്രകാരമാണ് جَزَاءُ = പ്രതിഫലം, പകരം കൊടുക്കല്‍ الْكَافِرِينَ = അവിശ്വാസികളുടെ
കണ്ടുമുട്ടിയേടത്ത് വെച്ച് നിങ്ങള്‍ അവരെ കൊലപ്പെടുത്തികൊള്ളുവിന്‍. അവര്‍ നിങ്ങളെ പുറത്താക്കിയിടത്തു നിന്ന് നിങ്ങള്‍ അവരെ പുറത്താക്കുകയും ചെയ്യുവിന്‍. "ഫിത്‌ന" [കുഴപ്പം] കൊലയെക്കാള്‍ കഠിനമായിട്ടുള്ളതാകുന്നു. "മസ്ജിദുല്‍ ഹറാമി"ങ്കല്‍ വെച്ച് അവര്‍ നിങ്ങളോട് (ഇങ്ങോട്ട്) യുദ്ധത്തിന് വരുന്നത്‌വരെ, നിങ്ങള്‍ അവിടെ വെച്ച് അവരോട് (അങ്ങോട്ട്) യുദ്ധം ചെയ്യരുത്. എനി, അവര്‍ (അവിടെവെച്ച്) നിങ്ങളോട് യുദ്ധം ചെയ്യുകയാണെങ്കില്‍, അപ്പോള്‍ (അവിടെവെച്ച്) നിങ്ങള്‍ അവരെ കൊന്നുകൊള്ളുക. അപ്രകാരമാണ് അവിശ്വാസികളുടെ പ്രതിഫലം.
فَإِنِ ٱنتَهَوْا۟ فَإِنَّ ٱللَّهَ غَفُورٌۭ رَّحِيمٌۭ﴿١٩٢﴾
volume_up share
فَإِنِ انتَهَوْا = എന്നാല്‍ (അങ്ങനെ, എനി) അവര്‍ വിരമിച്ചാല്‍ فَإِنَّ اللَّهَ = എന്നാല്‍ നിശ്ചയമായും അല്ലാഹു غَفُورٌ = വളരെ പൊറുക്കുന്നവനാണ് رَّحِيمٌ = കരുണാനിധിയാണ്
എന്നാല്‍, അവര്‍ (പിന്‍മാറി) വിരമിച്ചെങ്കില്‍, നിശ്ചയമായും അല്ലാഹു വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു.
وَقَـٰتِلُوهُمْ حَتَّىٰ لَا تَكُونَ فِتْنَةٌۭ وَيَكُونَ ٱلدِّينُ لِلَّهِ ۖ فَإِنِ ٱنتَهَوْا۟ فَلَا عُدْوَٰنَ إِلَّا عَلَى ٱلظَّـٰلِمِينَ﴿١٩٣﴾
volume_up share
وَقَاتِلُوهُمْ = നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക حَتَّىٰ لَا تَكُونَ = ഉണ്ടാകാതിരിക്കുവോളം, ഇല്ലാതിരിക്കുന്നത് വരെ فِتْنَةٌ = കുഴപ്പം وَيَكُونَ الدِّينُ = ദീന്‍ (മതം) ആകുകയും لِلَّهِ = അല്ലാഹുവിന് فَإِنِ انتَهَوْا = അങ്ങനെ അവര്‍ വിരമിച്ചാല്‍ فَلَا عُدْوَانَ = അപ്പോള്‍ അതിക്രമമില്ല إِلَّا عَلَى الظَّالِمِينَ = അക്രമികളുടെമേല്‍ അല്ലാതെ
"ഫിത്‌ന" [കുഴപ്പം] ഉണ്ടാകാതിരിക്കുകയും, "ദീന്‍" [മതം] അല്ലാഹുവിന് ആയിത്തീരുകയും ചെയ്യുന്നതുവരേക്കും നിങ്ങള്‍ അവരോട് യുദ്ധം നടത്തിക്കൊള്ളുവിന്‍. അങ്ങനെ, അവര്‍ വിരമിച്ചുവെങ്കില്‍, അപ്പോള്‍ (പിന്നെ), അക്രമം ചെയ്യുന്നവര്‍ക്കെതിരെയല്ലാതെ അതിക്രമം ഇല്ല [പാടില്ല]
തഫ്സീർ : 190-193
View   
ٱلشَّهْرُ ٱلْحَرَامُ بِٱلشَّهْرِ ٱلْحَرَامِ وَٱلْحُرُمَـٰتُ قِصَاصٌۭ ۚ فَمَنِ ٱعْتَدَىٰ عَلَيْكُمْ فَٱعْتَدُوا۟ عَلَيْهِ بِمِثْلِ مَا ٱعْتَدَىٰ عَلَيْكُمْ ۚ وَٱتَّقُوا۟ ٱللَّهَ وَٱعْلَمُوٓا۟ أَنَّ ٱللَّهَ مَعَ ٱلْمُتَّقِينَ﴿١٩٤﴾
volume_up share
الشَّهْرُ = മാസം الْحَرَامُ = ഹറാമായ, അലംഘ്യമായ, പവിത്രമായ بِالشَّهْرِ = മാസത്തിന് (പകരം) ആകുന്നു الْحَرَامِ = ഹറാമായ وَالْحُرُمَاتُ = ഹുര്‍മത്തുകള്‍, അലം ഘ്യവസ്തുക്കള്‍, പവിത്രമായവ قِصَاصٌ = പ്രതികാരമാകുന്നു فَمَنِ = അതിനാല്‍ (അപ്പോള്‍) ആരെങ്കിലും اعْتَدَىٰ = അതിക്രമം ചെയ്തു, അതിരുവിട്ടു عَلَيْكُمْ = നിങ്ങളുടെ മേല്‍, നിങ്ങള്‍ക്കെതിരെ فَاعْتَدُوا = എന്നാല്‍ നിങ്ങള്‍ അതിക്രമം ചെയ്തുകൊള്ളുവിന്‍ عَلَيْهِ = അവന്‍റെ മേല്‍ (എതിരില്‍) بِمِثْلِ = പോലെയുള്ളതുകൊണ്ട്, മാതിരിയില്‍ مَا اعْتَدَىٰ = അവന്‍ അതിക്രമം ചെയ്തത് عَلَيْكُمْ = നിങ്ങളുടെ മേല്‍ وَاتَّقُوا اللَّهَ = നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിച്ചും കൊള്ളുവിന്‍ وَاعْلَمُوا = നിങ്ങള്‍ അറിയുകയും ചെയ്യുക أَنَّ اللَّهَ = അല്ലാഹു ആണെന്ന് مَعَ الْمُتَّقِينَ = സൂക്ഷിക്കുന്നവരുടെ കൂടെ
"ഹറാമാ"യ [പവിത്രമായ] മാസം "ഹറാമാ"യ [പവിത്രമായ] മാസത്തിന് (പകരം) ആകുന്നു. "ഹുര്‍മത്ത്" [പവിത്രവസ്തു] കളും പ്രതിക്രിയ (നടത്തപ്പെടുന്നവ) യാകുന്നു. ആകയാല്‍, ആരെങ്കിലും നിങ്ങളുടെ മേല്‍ അതിക്രമം പ്രവര്‍ത്തിച്ചാല്‍, നിങ്ങളുടെ മേല്‍ അവന്‍ അതിക്രമം പ്രവര്‍ത്തിച്ച (അതേ) മാതിരിയില്‍ നിങ്ങള്‍ അവന്‍റെമേലും അതിക്രമം പ്രവര്‍ത്തിച്ചുകൊള്ളുവിന്‍; "അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരുടെ കൂടെ ആയിരിക്കുമെന്ന് നിങ്ങള്‍ അറിഞ്ഞുകൊള്ളുവിന്‍.
തഫ്സീർ : 194-194
View   
وَأَنفِقُوا۟ فِى سَبِيلِ ٱللَّهِ وَلَا تُلْقُوا۟ بِأَيْدِيكُمْ إِلَى ٱلتَّهْلُكَةِ ۛ وَأَحْسِنُوٓا۟ ۛ إِنَّ ٱللَّهَ يُحِبُّ ٱلْمُحْسِنِينَ﴿١٩٥﴾
volume_up share
وَأَنفِقُوا = നിങ്ങള്‍ ചിലവഴിക്കുവിന്‍ فِي سَبِيلِ = മാര്‍ഗത്തില്‍ اللَّهِ = അല്ലാഹുവിന്‍റെ وَلَا تُلْقُوا = നിങ്ങള്‍ ഇടുകയും ചെയ്യരുത് بِأَيْدِيكُمْ = നിങ്ങളുടെ കൈകളെ إِلَى التَّهْلُكَةِ = നാശത്തിലേക്ക്, അപായ ത്തിലേക്ക് وَأَحْسِنُوا = നിങ്ങള്‍ നന്മ ചെയ്യുവിന്‍, നന്നായി പ്രവര്‍ത്തിക്കുകയും ചെയ്യുവിന്‍ إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു يُحِبُّ = ഇഷ്ടപ്പെടുന്നു, സ്‌നേഹിക്കുന്നു الْمُحْسِنِينَ = നന്മ ചെയ്യുന്നവരെ, നന്നായി പ്രവര്‍ത്തിക്കുന്നവരെ
നിങ്ങള്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ചിലവഴിക്കുവിന്‍. നിങ്ങളുടെ കൈകളെ നിങ്ങള്‍ നാശത്തിലേക്ക് ഇട്ടേക്കുകയും ചെയ്യരുത്. നിങ്ങള്‍ നന്മ പ്രവര്‍ത്തിക്കുകയും ചെയ്യണം. നിശ്ചയമായും, നന്മ ചെയ്യുന്നവരെ അല്ലാഹു സ്‌നേഹിക്കു ന്നതാണ്.
തഫ്സീർ : 195-195
View   
وَأَتِمُّوا۟ ٱلْحَجَّ وَٱلْعُمْرَةَ لِلَّهِ ۚ فَإِنْ أُحْصِرْتُمْ فَمَا ٱسْتَيْسَرَ مِنَ ٱلْهَدْىِ ۖ وَلَا تَحْلِقُوا۟ رُءُوسَكُمْ حَتَّىٰ يَبْلُغَ ٱلْهَدْىُ مَحِلَّهُۥ ۚ فَمَن كَانَ مِنكُم مَّرِيضًا أَوْ بِهِۦٓ أَذًۭى مِّن رَّأْسِهِۦ فَفِدْيَةٌۭ مِّن صِيَامٍ أَوْ صَدَقَةٍ أَوْ نُسُكٍۢ ۚ فَإِذَآ أَمِنتُمْ فَمَن تَمَتَّعَ بِٱلْعُمْرَةِ إِلَى ٱلْحَجِّ فَمَا ٱسْتَيْسَرَ مِنَ ٱلْهَدْىِ ۚ فَمَن لَّمْ يَجِدْ فَصِيَامُ ثَلَـٰثَةِ أَيَّامٍۢ فِى ٱلْحَجِّ وَسَبْعَةٍ إِذَا رَجَعْتُمْ ۗ تِلْكَ عَشَرَةٌۭ كَامِلَةٌۭ ۗ ذَٰلِكَ لِمَن لَّمْ يَكُنْ أَهْلُهُۥ حَاضِرِى ٱلْمَسْجِدِ ٱلْحَرَامِ ۚ وَٱتَّقُوا۟ ٱللَّهَ وَٱعْلَمُوٓا۟ أَنَّ ٱللَّهَ شَدِيدُ ٱلْعِقَابِ﴿١٩٦﴾
volume_up share
وَأَتِمُّوا = നിങ്ങള്‍ പൂര്‍ത്തിയാക്കുവിന്‍ الْحَجَّ = ഹജ്ജ് وَالْعُمْرَةَ = ഉംറഃയും لِلَّهِ = അല്ലാഹുവിന് വേണ്ടി فَإِنْ أُحْصِرْتُمْ = എനി (എന്നാല്‍) നിങ്ങള്‍ ഉപരോധിക്കപ്പെട്ടുവെങ്കില്‍, മുടക്കം ചെയ്യപ്പെടുന്ന (തടയപ്പെടുന്ന) പക്ഷം فَمَا = അപ്പോള്‍ യാതൊന്ന് اسْتَيْسَرَ = എളുപ്പമായ, സൗകര്യപ്പെട്ട مِنَ الْهَدْيِ = ഹദ്‌യില്‍ (ബലിമൃഗത്തില്‍) നിന്ന് وَلَا تَحْلِقُوا = നിങ്ങള്‍ മുണ്ഡനം ചെയ്യരുത് رُءُوسَكُمْ = നിങ്ങളുടെ തലകളെ حَتَّىٰ يَبْلُغَ = എത്തുന്ന വരെ الْهَدْيُ = ഹദ്‌യ് مَحِلَّهُ = അതിന്‍റെ നിശ്ചിത സ്ഥാനത്ത്, അനുവദനീയ സ്ഥാനത്ത് فَمَن كَانَ = എന്നാല്‍ (എനി) ആരെങ്കിലും ആയാല്‍ مِنكُم = നിങ്ങളില്‍ നിന്ന് مَّرِيضًا = രോഗി أَوْ بِهِ = അല്ലെങ്കില്‍ അവനില്‍ ഉണ്ട് أَذًى = വല്ല ഉപദ്രവവും, ശല്യം مِّن رَّأْسِهِ = അവന്‍റെ തലയില്‍ നിന്ന് فَفِدْيَةٌ = അപ്പോള്‍ ഒരു തെണ്ടം مِّن صِيَامٍ = നോമ്പിനാലുള്ള أَوْ صَدَقَةٍ = അല്ലെങ്കില്‍ ദാനധര്‍മം أَوْ نُسُكٍ = അല്ലെങ്കില്‍ ബലികര്‍മം فَإِذَا أَمِنتُمْ = എനി നിങ്ങള്‍ നിര്‍ഭയത്തിലായാല്‍ فَمَن = അപ്പോള്‍ ആരെങ്കിലും تَمَتَّعَ = സുഖമെടുത്തു, "മുത്അത്" ചെയ്തു (എങ്കില്‍) بِالْعُمْرَةِ = ഉംറഃകൊണ്ട് (മുഖേന) إِلَى الْحَجِّ = ഹജ്ജുവരെ فَمَا اسْتَيْسَرَ = എന്നാല്‍ സൗകര്യമായത് مِنَ الْهَدْيِ = ഹദ്‌യില്‍ നിന്ന് فَمَن لَّمْ يَجِدْ = എനി ആര്‍ക്കെങ്കിലും കിട്ടിയില്ലെങ്കില്‍ فَصِيَامُ = എന്നാല്‍ നോമ്പ് ثَلَاثَةِ أَيَّامٍ = മൂന്ന് ദിവസങ്ങള്‍ فِي الْحَجِّ = ഹജ്ജി (ദിവസ ങ്ങളി)ല്‍ وَسَبْعَةٍ = ഒരു ഏഴും إِذَا رَجَعْتُمْ = നിങ്ങള്‍ മടങ്ങിയാല്‍ تِلْكَ = അത്, അവ عَشَرَةٌ = ഒരു പത്താകുന്നു كَامِلَةٌ = പൂര്‍ത്തിയായ ذَٰلِكَ = അത് لِمَن = യാതൊരുവന്നാണ് لَّمْ يَكُنْ = ആയിട്ടില്ല, അല്ല أَهْلُهُ = അവന്‍റെ കുടുംബം, ആള്‍ക്കാര്‍ حَاضِرِي = ഹാജറുള്ളവര്‍ (നിവസിക്കുന്നവര്‍) الْمَسْجِدِ الْحَرَامِ = മസ്ജിദുല്‍ ഹറാമിങ്കല്‍ وَاتَّقُوا اللَّهَ = നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍ وَاعْلَمُوا = നിങ്ങള്‍ അറിയുകയും ചെയ്യുവിന്‍ أَنَّ اللَّهَ = അല്ലാഹു (ആകുന്നു) എന്ന് شَدِيدُ = കഠിനമായവര്‍ الْعِقَابِ = ശിക്ഷാനടപടി
നിങ്ങള്‍ അല്ലാഹുവിനായി "ഹജ്ജും", "ഉംറഃ"യും പൂര്‍ത്തിയാക്കുവിന്‍. എനി, നിങ്ങള്‍ക്ക് മുടക്ക് ബാധിച്ചെങ്കില്‍, അപ്പോള്‍ "ഹദ്‌യി"ല്‍ [ബലിമൃഗത്തില്‍] നിന്നും സൗകര്യപ്പെട്ടത് (ബലി കഴിക്കുക). "ഹദ്‌യ്" അതിന്‍റെ അനുവദനീയ സ്ഥാനത്ത് [നിശ്ചിത സ്ഥാനത്ത്] എത്തുന്നതുവരേക്കും നിങ്ങള്‍ നിങ്ങളുടെ തല മുണ്ഡനം ചെയ്യരുത്. എന്നാല്‍, നിങ്ങളില്‍ ആരെങ്കിലും രോഗിയായിരിക്കുക യോ, അല്ലെങ്കില്‍ അവനില്‍ അവന്‍റെ തലയില്‍നിന്നുള്ള വല്ല ഉപദ്രവവും ഉണ്ടായിരിക്കുകയോ ചെയ്താല്‍, അപ്പോള്‍ നോമ്പോ ദാനധര്‍മമോ ബലി കര്‍മമോ ആകുന്ന ഒരു തെണ്ട [പ്രായശ്ചിത്ത] മാകുന്നു (വേണ്ടത്). എന്നാല്‍, നിങ്ങള്‍ നിര്‍ഭയാവസ്ഥയിലായാല്‍- എന്നിട്ട് ആരെങ്കിലും "ഉംറഃ" (നിര്‍വഹിച്ചു)കൊണ്ട് "ഹജ്ജ്" വരെ സുഖമെടുക്കുന്ന പക്ഷം, അപ്പോള്‍, "ഹദ്‌യി "ല്‍ [ബലി മൃഗത്തില്‍] നിന്ന് സൗകര്യപ്പെട്ടത് (ബലി കഴിക്കുക). എനി, ആര്‍ക്കെങ്കിലും (അത്) കിട്ടാത്തപക്ഷം, ഹജ്ജി(ന്‍റെ ദിവസങ്ങളി)ല്‍ മൂന്ന് ദിവസവും നിങ്ങള്‍ മടങ്ങിപ്പോയാല്‍ (വേറെ) ഒരു ഏഴും നോമ്പ് നോല്‍ക്കുക. (അങ്ങനെ) അത് പൂര്‍ത്തിയായ പത്ത് (നോമ്പ്). അത് [ആ പറഞ്ഞ വിധി ], ആരുടെ കുടുംബം "മസ്ജിദുല്‍ ഹറാമി"ങ്കല്‍ സന്നിഹിതര്‍ [നിവസിക്കുന്നവര്‍] ആയിട്ടില്ലയോ അവര്‍ക്കുള്ളതാകുന്നു. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍. അല്ലാഹു കഠിനമായ ശിക്ഷാ നടപടി എടുക്കുന്നവനാണെന്ന് നിങ്ങള്‍ അറിഞ്ഞും കൊള്ളുവിന്‍.
തഫ്സീർ : 196-196
View   
ٱلْحَجُّ أَشْهُرٌۭ مَّعْلُومَـٰتٌۭ ۚ فَمَن فَرَضَ فِيهِنَّ ٱلْحَجَّ فَلَا رَفَثَ وَلَا فُسُوقَ وَلَا جِدَالَ فِى ٱلْحَجِّ ۗ وَمَا تَفْعَلُوا۟ مِنْ خَيْرٍۢ يَعْلَمْهُ ٱللَّهُ ۗ وَتَزَوَّدُوا۟ فَإِنَّ خَيْرَ ٱلزَّادِ ٱلتَّقْوَىٰ ۚ وَٱتَّقُونِ يَـٰٓأُو۟لِى ٱلْأَلْبَـٰبِ﴿١٩٧﴾
volume_up share
الْحَجُّ = ഹജ്ജ് أَشْهُرٌ = (ചില) മാസങ്ങളാണ് مَّعْلُومَاتٌ = അറിയപ്പെട്ട فَمَن فَرَضَ = എന്നാല്‍ ആരെങ്കിലും നിര്‍ബന്ധമാക്കിയാല്‍ فِيهِنَّ = അവയില്‍ الْحَجَّ = ഹജ്ജിനെ فَلَا رَفَثَ = അപ്പോള്‍ സ്ത്രീ സല്ലാപം (സ്ത്രീകളുമായുള്ള സമ്പര്‍ക്കം) ഇല്ല (പാടില്ല) وَلَا فُسُوقَ = തോന്നിയവാസവും ഇല്ല (പാടില്ല) وَلَا جِدَالَ = തര്‍ക്കം നടത്തലും ഇല്ല (പാടില്ല) فِي الْحَجِّ = ഹജ്ജില്‍ وَمَا تَفْعَلُوا = നിങ്ങള്‍ എന്ത് ചെയ്യുന്നുവോ (ചെയ്താലും) مِنْ خَيْرٍ = നന്മയായുള്ളത് يَعْلَمْهُ = അതിനെ അറിയും اللَّهُ = അല്ലാഹു وَتَزَوَّدُوا = നിങ്ങള്‍ യാത്രാഭക്ഷണം (യാത്രാ വിഭവം) ഒരുക്കുകയും ചെയ്യുവിന്‍ فَإِنَّ خَيْرَ = എന്നാല്‍ ഏറ്റവും ഉത്തമം الزَّادِ = യാത്രാ ഭക്ഷണത്തിലെ, യാത്രാവിഭവത്തിലെ التَّقْوَىٰ = ഭയഭക്തിയാണ് وَاتَّقُونِ = എന്നെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുവിന്‍ يَا أُولِي الْأَلْبَابِ = ബുദ്ധിമാന്‍മാരേ
ഹജ്ജ് (കാലം) അറിയപ്പെട്ട ചിലമാസങ്ങളാകുന്നു. എന്നാല്‍, അവയില്‍ ആരെങ്കിലും ഹജ്ജ് നിര്‍ബന്ധമാക്കിയാല്‍ [ഹജ്ജില്‍ പ്രവേശിച്ചാല്‍] സ്ത്രീ സല്ലാപമാകട്ടെ, തോന്നിയവാസമാകട്ടെ, തര്‍ക്കം നടത്തലാകട്ടെ ഹജ്ജില്‍ പാടില്ല. നിങ്ങള്‍ നന്മയായുള്ളത് എന്ത് ചെയ്താലും അത് അല്ലാഹു അറിയു ന്നതാണ്. നിങ്ങള്‍ യാത്രാഭക്ഷണം [യാത്രക്കുള്ള വിഭവങ്ങള്‍] ഒരുക്കുകയും ചെയ്യുവിന്‍. എന്നാല്‍, യാത്രാ ഭക്ഷണത്തില്‍ ഏറ്റവും ഉത്തമമായത് "തക്വ്‌വ" [സൂക്ഷ്മത] യാകുന്നു. എന്നെ സൂക്ഷിക്കുകയും ചെയ്യുവിന്‍- ഹേ, ബുദ്ധിമാന്‍മാരേ!
لَيْسَ عَلَيْكُمْ جُنَاحٌ أَن تَبْتَغُوا۟ فَضْلًۭا مِّن رَّبِّكُمْ ۚ فَإِذَآ أَفَضْتُم مِّنْ عَرَفَـٰتٍۢ فَٱذْكُرُوا۟ ٱللَّهَ عِندَ ٱلْمَشْعَرِ ٱلْحَرَامِ ۖ وَٱذْكُرُوهُ كَمَا هَدَىٰكُمْ وَإِن كُنتُم مِّن قَبْلِهِۦ لَمِنَ ٱلضَّآلِّينَ﴿١٩٨﴾
volume_up share
لَيْسَ عَلَيْكُمْ = നിങ്ങളുടെ മേല്‍ ഇല്ല جُنَاحٌ = തെറ്റ് أَن تَبْتَغُوا = നിങ്ങള്‍ തേടുന്നതിന് فَضْلًا = അനുഗ്രഹം, ദയവ് مِّن رَّبِّكُمْ = നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന് فَإِذَا أَفَضْتُم = അങ്ങനെ നിങ്ങള്‍ ഒഴുകി വന്നാല്‍ (പോന്നാല്‍) مِّنْ عَرَفَاتٍ = അറഫാത്തില്‍ നിന്ന് فَاذْكُرُوا = അപ്പോള്‍ നിങ്ങള്‍ സ്മരിക്കുവിന്‍ اللَّهَ = അല്ലാഹുവിനെ عِندَ الْمَشْعَرِ الْحَرَامِ = മശ്അറുല്‍ ഹറാമിന്‍റെ അടുക്കല്‍വെച്ച് وَاذْكُرُوهُ = അവനെ നിങ്ങള്‍ സ്മരിക്കുകയും ചെയ്യുവിന്‍ كَمَا هَدَاكُمْ = അവന്‍ നിങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കിയപോലെ وَإِن كُنتُم = നിശ്ചയമായും നിങ്ങളായിരുന്നു مِّن قَبْلِهِ = അതിനുമുമ്പ് لَمِنَ الضَّالِّينَ = വഴിപിഴച്ചവരില്‍ തന്നെ
നിങ്ങളുടെ റബ്ബിങ്കല്‍ നിന്നുള്ള വല്ല അനു ഗ്രഹവും നിങ്ങള്‍ തേടുന്നതിന് നിങ്ങളുടെമേല്‍ തെറ്റില്ല. അങ്ങനെ, "അറഫാത്തി"ല്‍നിന്ന് നിന്ന് നിങ്ങള്‍ ഒഴുകിപ്പോന്നാല്‍, "മശ്അറുല്‍ ഹറാമി"ന്‍റെ അടുക്കല്‍വെച്ച് നിങ്ങള്‍ അല്ലാഹുവിനെ സ്മരിക്കുവിന്‍. അവന്‍ നിങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കിയതുപോലെ, നിങ്ങള്‍ അവനെ( യും) സ്മരിക്കുവിന്‍. നിശ്ചയമായും നിങ്ങള്‍ ഇതിനുമുമ്പ് വഴിപിഴച്ചവരില്‍പെട്ടവര്‍ തന്നെയായിരുന്നു.
ثُمَّ أَفِيضُوا۟ مِنْ حَيْثُ أَفَاضَ ٱلنَّاسُ وَٱسْتَغْفِرُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ غَفُورٌۭ رَّحِيمٌۭ﴿١٩٩﴾
volume_up share
ثُمَّ = പിന്നെ أَفِيضُوا = നിങ്ങള്‍ ഒഴുകിപ്പോരുവിന്‍ (വരുവിന്‍) مِنْ حَيْثُ أَفَاضَ = ഒഴുകിപ്പോരുന്നിടത്തുനിന്ന് النَّاسُ = മനുഷ്യര്‍ وَاسْتَغْفِرُوا = നിങ്ങള്‍ പാപമോചനം തേടുകയും ചെയ്യുവിന്‍ اللَّهَ = അല്ലാഹുവിനോട് إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു غَفُورٌ = വളരെ പൊറുക്കുന്നവനാണ് رَّحِيمٌ = കരുണാനിധിയാണ്‌
പിന്നെ (ഒരു കാര്യം) മനുഷ്യന്‍മാര്‍ ഒഴുകിപ്പോരുന്നേടത്തു നിന്ന് (തന്നെ) നിങ്ങള്‍ ഒഴുകിപ്പോരുവിന്‍. അല്ലാഹുവിനോട് നിങ്ങള്‍ പാപമോചനം തേടുകയും ചെയ്യുവിന്‍. നിശ്ചയമായും, അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
തഫ്സീർ : 197-199
View   
فَإِذَا قَضَيْتُم مَّنَـٰسِكَكُمْ فَٱذْكُرُوا۟ ٱللَّهَ كَذِكْرِكُمْ ءَابَآءَكُمْ أَوْ أَشَدَّ ذِكْرًۭا ۗ فَمِنَ ٱلنَّاسِ مَن يَقُولُ رَبَّنَآ ءَاتِنَا فِى ٱلدُّنْيَا وَمَا لَهُۥ فِى ٱلْـَٔاخِرَةِ مِنْ خَلَـٰقٍۢ﴿٢٠٠﴾
volume_up share
فَإِذَا قَضَيْتُم = അങ്ങനെ നിങ്ങള്‍ നിര്‍വഹിച്ചാല്‍ مَّنَاسِكَكُمْ = നിങ്ങളുടെ ആരാധനാ (ഹജ്ജ്) കര്‍മങ്ങളെ فَاذْكُرُوا = അപ്പോള്‍ നിങ്ങള്‍ സ്മരിക്കുവിന്‍ اللَّهَ = അല്ലാഹുവിനെ كَذِكْرِكُمْ = നിങ്ങള്‍ ഓര്‍മിക്കുന്നപോലെ آبَاءَكُمْ = നിങ്ങളുടെ പിതാക്കളെ أَوْ أَشَدَّ = അല്ലെങ്കില്‍ (അഥവാ), കൂടുതല്‍ ശക്തമായ ذِكْرًا = സ്മരണ فَمِنَ النَّاسِ = എന്നാല്‍ മനുഷ്യരിലുണ്ട് مَن يَقُولُ = പറയുന്നവര്‍ رَبَّنَا آتِنَا = ഞങ്ങളുടെ റബ്ബേ ഞങ്ങള്‍ക്ക് നല്‍കണേ فِي الدُّنْيَا = ഇഹ (ലോക)ത്തില്‍ وَمَا لَهُ = അവനില്ലതാനും فِي الْآخِرَةِ = പര (ലോ ക)ത്തില്‍ مِنْ خَلَاقٍ = ഒരു അംശവും, ഓഹരിയില്‍ നിന്ന് (ഒന്നും)
അങ്ങനെ, നിങ്ങള്‍ നിങ്ങളുടെ (ഹജ്ജ് സംബന്ധമായ) ആരാധനാകര്‍മങ്ങള്‍ നിര്‍വ്വഹിച്ചുകഴിഞ്ഞാല്‍, നിങ്ങള്‍ നിങ്ങളുടെ പിതാക്കളെ സ്മരിക്കുന്നതുപോലെ- അതിനെക്കാള്‍ ശക്തമായ സ്മരണ-അല്ലാഹുവിനെ സ്മരിച്ചുകൊള്ളുവിന്‍.എന്നാല്‍, മനുഷ്യരിലുണ്ട്ചിലര്‍-അവർ പറയും: "ഞങ്ങളുടെ റബ്ബേ!നീ ഞങ്ങള്‍ക്ക് ഇഹലോകത്തില്‍നല്‍കേണമേ!" പരലോകത്തില്‍ അവര്‍ക്ക് യാതൊരു ഓഹരിയും ഇല്ലതാനും.
وَمِنْهُم مَّن يَقُولُ رَبَّنَآ ءَاتِنَا فِى ٱلدُّنْيَا حَسَنَةًۭ وَفِى ٱلْـَٔاخِرَةِ حَسَنَةًۭ وَقِنَا عَذَابَ ٱلنَّارِ﴿٢٠١﴾
volume_up share
وَمِنْهُم = അവരിലുണ്ട് مَّن يَقُولُ = പറയുന്നവര്‍ رَبَّنَا آتِنَا = റബ്ബേ ഞങ്ങള്‍ക്ക് നല്‍കണേ فِي الدُّنْيَا = ഇഹത്തില്‍ حَسَنَةً = നന്മ, നല്ലത് وَفِي الْآخِرَةِ = പരത്തിലും حَسَنَةً = നന്മ, നല്ലത് وَقِنَا = ഞങ്ങളെ കാക്കുകയും (ഞങ്ങള്‍ക്ക് കാത്തുതരുകയും) വേണമേ عَذَابَ = ശിക്ഷയില്‍ നിന്ന്, ശിക്ഷയെ النَّارِ = നരകത്തിന്‍റെ
അവരിലുണ്ട്ചിലരും അവർ പറയും: "ഞങ്ങളുടെ റബ്ബേ! നീ ഞങ്ങള്‍ക്ക് ഇഹലോകത്തില്‍ നന്മ നല്‍കേണമേ! പരലോകത്തിലും നന്മ (നല്‍കേണമേ)! ഞങ്ങളെ നരകശിക്ഷയില്‍ നിന്ന് കാത്ത് തരുകയും ചെയ്യേണമേ!"
أُو۟لَـٰٓئِكَ لَهُمْ نَصِيبٌۭ مِّمَّا كَسَبُوا۟ ۚ وَٱللَّهُ سَرِيعُ ٱلْحِسَابِ﴿٢٠٢﴾
volume_up share
أُولَٰئِكَ = അക്കൂട്ടര്‍ لَهُمْ = അവര്‍ക്കുണ്ട് نَصِيبٌ = പങ്ക്, ഓഹരി مِّمَّا كَسَبُوا = അവര്‍ സമ്പാദിച്ചതിനാല്‍, അവര്‍ ചെയ്തുവെച്ചതില്‍ നിന്ന് وَاللَّهُ = അല്ലാഹുവാകട്ടെ سَرِيعُ = വേഗമുള്ളവനാകുന്നു الْحِسَابِ = വിചാരണ, കണക്ക് നോക്കല്‍
അക്കൂട്ടര്‍ക്ക് അവര്‍ സമ്പാദിച്ചത് നിമിത്തം ഒരു (വമ്പിച്ച) വിഹിതമുണ്ടായിരിക്കും. അല്ലാഹുവാകെട്ട, വിചാരണ വേഗം നടത്തുന്നവനാകുന്നു.
തഫ്സീർ : 200-202
View   
وَٱذْكُرُوا۟ ٱللَّهَ فِىٓ أَيَّامٍۢ مَّعْدُودَٰتٍۢ ۚ فَمَن تَعَجَّلَ فِى يَوْمَيْنِ فَلَآ إِثْمَ عَلَيْهِ وَمَن تَأَخَّرَ فَلَآ إِثْمَ عَلَيْهِ ۚ لِمَنِ ٱتَّقَىٰ ۗ وَٱتَّقُوا۟ ٱللَّهَ وَٱعْلَمُوٓا۟ أَنَّكُمْ إِلَيْهِ تُحْشَرُونَ﴿٢٠٣﴾
volume_up share
وَاذْكُرُوا اللَّهَ = നിങ്ങള്‍ അല്ലാഹുവിനെ സ്മരിക്കുകയും ചെയ്യുവിന്‍ فِي أَيَّامٍ = ചില ദിവസങ്ങളില്‍ مَّعْدُودَاتٍ = എണ്ണപ്പെട്ട فَمَن = എന്നാല്‍ ആരെങ്കിലും تَعَجَّلَ = ധൃതിപ്പെട്ടു(വെങ്കില്‍) فِي يَوْمَيْنِ = രണ്ട് ദിവസങ്ങളില്‍ فَلَا إِثْمَ = എന്നാല്‍ കുറ്റമില്ല عَلَيْهِ = അവന്‍റെ മേല്‍ وَمَن تَأَخَّرَ = ആരെങ്കിലും പിന്തി നിന്നാല്‍, താമസിച്ചെങ്കില്‍ فَلَا إِثْمَ عَلَيْهِ = എന്നാലവന്‍റെ മേല്‍ കുറ്റമില്ല لِمَنِ اتَّقَىٰ = സൂക്ഷിക്കുന്നവര്‍ക്ക് وَاتَّقُوا اللَّهَ = നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍ وَاعْلَمُوا = നിങ്ങള്‍ അറിയുകയും ചെയ്യുവിന്‍ أَنَّكُمْ = നിങ്ങള്‍ (ആകുന്നു) എന്ന് إِلَيْهِ تُحْشَرُونَ = അവനിലേക്ക് നിങ്ങള്‍ ഒരുമിച്ച് കൂട്ടപ്പെടും (എന്ന്)
എണ്ണപ്പെട്ട (അല്‍പം) ചിലദിവസങ്ങളിലും നിങ്ങള്‍ അല്ലാഹുവിനെ സ്മരിച്ചു കൊള്ളുവിന്‍. എന്നാല്‍, ആരെങ്കിലും രണ്ട് ദിവസം കൊണ്ട് ധൃതിപ്പെട്ടുപൊരുന്ന പക്ഷം,അവന്‍റെ മേല്‍ കുറ്റമില്ല. ആരെങ്കിലും പിന്തി നിന്നാല്‍ അവന്‍റെ മേലും കുറ്റമില്ല; (അതെ) സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്. [അവര്‍ക്കാണ് ഇപ്പറഞ്ഞത്] നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും നിങ്ങള്‍ അവങ്കലേക്ക് ഒരുമിച്ചുകൂട്ടപ്പെടുമെന്ന് അറിഞ്ഞുകൊള്ളുകയും ചെയ്യുവിന്‍
തഫ്സീർ : 203-203
View   
وَمِنَ ٱلنَّاسِ مَن يُعْجِبُكَ قَوْلُهُۥ فِى ٱلْحَيَوٰةِ ٱلدُّنْيَا وَيُشْهِدُ ٱللَّهَ عَلَىٰ مَا فِى قَلْبِهِۦ وَهُوَ أَلَدُّ ٱلْخِصَامِ﴿٢٠٤﴾
volume_up share
وَمِنَ النَّاسِ = മനുഷ്യരിലുണ്ട് مَن = യാതൊരുവന്‍, ചിലര്‍ يُعْجِبُكَ = നിന്നെ അത്ഭുതപ്പെടുത്തും قَوْلُهُ = അവന്‍റെ വാക്ക് فِي الْحَيَاةِ = ജീവിതത്തില്‍ الدُّنْيَا = ഐഹികമായ وَيُشْهِدُ = അവന്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്യും اللَّهَ = അല്ലാഹുവിനെ عَلَىٰ مَا فِي قَلْبِهِ = അവന്‍റെ ഹൃദയത്തിലുള്ളതിനെപ്പറ്റി وَهُوَ = അവനാകട്ടെ أَلَدُّ = കുതര്‍ക്കിയാണ്, മഹാവഴക്കുകാരനാകുന്നു الْخِصَامِ = തര്‍ക്കം (വഴക്ക്- കേസ്സ്- എതിര്‍പ്പ്) കൂടുന്നതില്‍
മനുഷ്യരിലുണ്ട് (ഇങ്ങനെ) ചിലരും: ഐഹിക ജീവിത (വിഷയ) ത്തില്‍ അവന്‍റെ വാക്ക് [സംസാരം] നിന്നെ അല്‍ഭുതപ്പെടുത്തും; അവന്‍റെ ഹൃദയത്തിലുള്ളതിനെ [ആത്മാര്‍ത്ഥതയെ] പ്പറ്റി അവന്‍ അല്ലാഹുവിനെ സാക്ഷ്യപ്പെടുത്തുകയും ചെയ്യും. അവനാകട്ടെ, (വാസ്തവത്തില്‍) കുതര്‍ക്കിയായ വഴക്കുകാരനും (അഥവാ കടുത്ത വൈരാഗ്യമുള്ളവനും) ആയിരിക്കും.
وَإِذَا تَوَلَّىٰ سَعَىٰ فِى ٱلْأَرْضِ لِيُفْسِدَ فِيهَا وَيُهْلِكَ ٱلْحَرْثَ وَٱلنَّسْلَ ۗ وَٱللَّهُ لَا يُحِبُّ ٱلْفَسَادَ﴿٢٠٥﴾
volume_up share
وَإِذَا تَوَلَّىٰ = അവന്‍ തിരിഞ്ഞുപോയാല്‍, അധികാരം ലഭിച്ചാല്‍ سَعَىٰ = അവന്‍ പരിശ്രമിക്കും, ഉല്‍സാഹിക്കുകയായി فِي الْأَرْضِ = ഭൂമിയില്‍ لِيُفْسِدَ = നാശം (കുഴപ്പം) ഉണ്ടാക്കുവാന്‍ فِيهَا = അതില്‍ وَيُهْلِكَ = നശിപ്പിക്കുവാനും الْحَرْثَ = വിള, കൃഷി وَالنَّسْلَ = സന്തതി, വംശം وَاللَّهُ = അല്ലാഹുവാകട്ടെ لَا يُحِبُّ = അവന്‍ ഇഷ്ടപ്പെടുന്നില്ല الْفَسَادَ = നാശം, കുഴപ്പം
അവന്‍ തിരിഞ്ഞുപോയാലാകട്ടെ, അവന്‍ ഭൂമിയില്‍ പരിശ്രമം നടത്തുകയായി; അതില്‍ നാശം[കുഴപ്പം] ഉണ്ടാക്കുവാനും, വിളയുംസന്തതിയും നാശപ്പെടുത്തുവാനും! അല്ലാഹുവാകട്ടെ, നാശ [കുഴപ്പ] ത്തെഇഷ്ടപ്പെടുന്നില്ലതാനും.
وَإِذَا قِيلَ لَهُ ٱتَّقِ ٱللَّهَ أَخَذَتْهُ ٱلْعِزَّةُ بِٱلْإِثْمِ ۚ فَحَسْبُهُۥ جَهَنَّمُ ۚ وَلَبِئْسَ ٱلْمِهَادُ﴿٢٠٦﴾
volume_up share
وَإِذَا قِيلَ لَهُ = അവനോട് പറയപ്പെട്ടാല്‍ اتَّقِ اللَّهَ = നീ അല്ലാഹുവിനെ സൂക്ഷിക്കുക أَخَذَتْهُ = അവനെ പിടികൂടും الْعِزَّةُ = പ്രതാപം (രോഷം, ദുരഭിമാനം, അഹങ്കാരം) بِالْإِثْمِ = കുറ്റത്തിന്, പാപത്തിന് فَحَسْبُهُ = എന്നാല്‍ അവന് മതി جَهَنَّمُ = ജഹന്നം, നരകം وَلَبِئْسَ = എത്രയോ മോശം തന്നെ, വളരെ ചീത്ത الْمِهَادُ = (ആ) തൊട്ടില്‍, വിതാനം, വിരിപ്പ്
അവനോട്: "നീ അല്ലാഹുവിനെസൂക്ഷിക്കുക" എന്ന് പറയപ്പെട്ടാലാകട്ടെ, പ്രതാപം (അഥവാരോഷം) അവനെ കുറ്റ(കൃത്യ)ത്തിന്ന്പ്രേരിപ്പിക്കുകയായി. എന്നാല്‍, അവന് "ജഹന്നം" [നരകം] മതി! അത് എത്രയോ മോശെപ്പട്ട വിതാനം തന്നെ!
وَمِنَ ٱلنَّاسِ مَن يَشْرِى نَفْسَهُ ٱبْتِغَآءَ مَرْضَاتِ ٱللَّهِ ۗ وَٱللَّهُ رَءُوفٌۢ بِٱلْعِبَادِ﴿٢٠٧﴾
volume_up share
وَمِنَ النَّاسِ = മനുഷ്യരിലുണ്ട് مَن يَشْرِي = വില്‍ക്കുന്നവന്‍ نَفْسَهُ = തന്നെത്തന്നെ, സ്വന്തത്തെ, തന്‍റെ ആത്മാവിനെ ابْتِغَاءَ = ആഗ്രഹിച്ചതിനാല്‍ مَرْضَاتِ اللَّهِ = അല്ലാഹുവിന്‍റെ പ്രീതി, പൊരുത്തപ്പാട് وَاللَّهُ رَءُوفٌ = അല്ലാഹു വളരെ കൃപ (ദയ- കനിവ്) ഉള്ളവനാണ് بِالْعِبَادِ = അടിയാന്‍മാരോട്
മനുഷ്യരിലുണ്ട് (വേറെ) ചിലരും: അല്ലാഹുവിന്‍റെ പ്രീതിയെ തേടിക്കൊണ്ട് തന്‍റെ സ്വന്തത്തെ [ആത്മാവിനെ] അവന്‍ വില്‍ക്കുന്നതാണ്. അല്ലാഹു അടിയാന്‍മാരോട് വളരെ കൃപയുള്ളവനുമാകുന്നു.
തഫ്സീർ : 204-207
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱدْخُلُوا۟ فِى ٱلسِّلْمِ كَآفَّةًۭ وَلَا تَتَّبِعُوا۟ خُطُوَٰتِ ٱلشَّيْطَـٰنِ ۚ إِنَّهُۥ لَكُمْ عَدُوٌّۭ مُّبِينٌۭ﴿٢٠٨﴾
volume_up share
يَا أَيُّهَا الَّذِينَ آمَنُوا = ഹേ വിശ്വസിച്ചവരേ ادْخُلُوا = നിങ്ങള്‍ പ്രവേശിക്കുവിന്‍ فِي السِّلْمِ = സമാധാനത്തില്‍, കീഴൊതുക്കത്തില്‍, ഇസ്‌ലാമില്‍ كَافَّةً = മുഴുവനും, ആകമാനമായി وَلَا تَتَّبِعُوا = നിങ്ങള്‍ പിന്‍പറ്റുകയും അരുത് خُطُوَاتِ = കാലടികളെ, ചവിട്ടടികളെ الشَّيْطَانِ = പിശാചിന്‍റെ إِنَّهُ لَكُمْ = നിശ്ചയമായും അവന്‍ നിങ്ങള്‍ക്ക് عَدُوٌّ = ശത്രുവാകുന്നു مُّبِينٌ = പ്രത്യക്ഷമായ, തനി
ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ മുഴുവനുമായി സമാധാനത്തില്‍ [ഇസ്‌ലാമില്‍] പ്രവേശിക്കുവിന്‍, നിങ്ങള്‍ പിശാചിന്‍റെ കാലടികളെ പിന്‍പറ്റുകയും ചെയ്യരുത്. നിശ്ചയമായും അവന്‍ നിങ്ങള്‍ക്ക്പ്രത്യക്ഷ ശത്രുവാകുന്നു.
فَإِن زَلَلْتُم مِّنۢ بَعْدِ مَا جَآءَتْكُمُ ٱلْبَيِّنَـٰتُ فَٱعْلَمُوٓا۟ أَنَّ ٱللَّهَ عَزِيزٌ حَكِيمٌ﴿٢٠٩﴾
volume_up share
فَإِن زَلَلْتُم = എനി (എന്നാല്‍) നിങ്ങള്‍ വഴുതിയെങ്കില്‍, ഇടറിയാല്‍ مِّن بَعْدِ = ശേഷമായി مَا جَاءَتْكُمُ = നിങ്ങള്‍ക്ക്‌വന്നതിന് الْبَيِّنَاتُ = തെളിവുകള്‍ فَاعْلَمُوا = നിങ്ങള്‍ അറിയുവിന്‍ أَنَّ اللَّهَ = അല്ലാഹു (ആകുന്നു) എന്ന് عَزِيزٌ = പ്രതാപശാലി حَكِيمٌ = അഗാധജ്ഞന്‍
എന്നാല്‍, നിങ്ങള്‍ക്ക് വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിന് ശേഷം (പിന്നെയും) നിങ്ങള്‍വഴുതിപ്പോകുകയാണെങ്കില്‍, നിങ്ങള്‍ അറിഞ്ഞുകൊള്ളണം, അല്ലാഹു പ്രതാപശാലിയും, അഗാധജ്ഞനുമാണെന്ന്!
തഫ്സീർ : 208-209
View   
هَلْ يَنظُرُونَ إِلَّآ أَن يَأْتِيَهُمُ ٱللَّهُ فِى ظُلَلٍۢ مِّنَ ٱلْغَمَامِ وَٱلْمَلَـٰٓئِكَةُ وَقُضِىَ ٱلْأَمْرُ ۚ وَإِلَى ٱللَّهِ تُرْجَعُ ٱلْأُمُورُ﴿٢١٠﴾
volume_up share
هَلْ يَنظُرُونَ = അവര്‍ നോക്കുന്നുവോ, കാത്തിരിക്കുന്നോ إِلَّا أَن يَأْتِيَهُمُ = അവര്‍ക്ക് വരുന്നതിനെയല്ലാതെ اللَّهُ = അല്ലാഹു فِي ظُلَلٍ = തണലുകളില്‍ مِّنَ الْغَمَامِ = മേഘത്തിനാലുള്ള وَالْمَلَائِكَةُ = മലക്കുകളും وَقُضِيَ = വിധിക്ക(തീരുമാ നിക്ക)പ്പെടുകയും ചെയ്തിരിക്കുന്നു الْأَمْرُ = കാര്യം وَإِلَى اللَّهِ = അല്ലാഹുവിലേക്ക് (ത ന്നെ) تُرْجَعُ = മടക്കപ്പെടും, മടക്കപ്പെടുന്നു الْأُمُورُ = കാര്യങ്ങള്‍
അവര്‍ നോക്കി (കാത്തു) കൊണ്ടിരിക്കുന്നുവോ? അവരുടെഅടുക്കല്‍ മേഘത്തണലുകളിലായിഅല്ലാഹുവും, മലക്കുകളും വരുന്നതിനെയല്ലാതെ! കാര്യം തീരുമാനം ചെയ്യപ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹുവിങ്കലേക്കത്രെ കാര്യങ്ങള്‍മടക്കപ്പെടുന്നത്.
തഫ്സീർ : 210-210
View   
سَلْ بَنِىٓ إِسْرَٰٓءِيلَ كَمْ ءَاتَيْنَـٰهُم مِّنْ ءَايَةٍۭ بَيِّنَةٍۢ ۗ وَمَن يُبَدِّلْ نِعْمَةَ ٱللَّهِ مِنۢ بَعْدِ مَا جَآءَتْهُ فَإِنَّ ٱللَّهَ شَدِيدُ ٱلْعِقَابِ﴿٢١١﴾
volume_up share
سَلْ = നീ ചോദിക്കുക بَنِي إِسْرَائِيلَ = ഇസ്‌റാഈല്‍ സന്തതികളോട് كَمْ = എത്ര(യധികം) آتَيْنَاهُم = അവര്‍ക്ക് നാം നല്‍കിയിരിക്കുന്നു مِّنْ آيَةٍ = ദൃഷ്ടാന്തമായിട്ട് بَيِّنَةٍ = വ്യക്തമായ, തെളിവായ وَمَن يُبَدِّلْ = ആരെങ്കിലും പകരമാക്കിയാല്‍, മാറ്റിമറിച്ചെങ്കില്‍ نِعْمَةَ اللَّهِ = അല്ലാഹുവിന്‍റെ അനുഗ്രഹത്തെ مِن بَعْدِ = ശേഷം, ശേഷമായി مَا جَاءَتْهُ = അതവന്ന് വന്നതിന് فَإِنَّ اللَّهَ = എന്നാല്‍ നിശ്ചയമായും അല്ലാഹു شَدِيدُ = കഠിനമായവനാണ് الْعِقَابِ = ശിക്ഷാനടപടി
(നബിയേ) ഇസ്‌റാഈല്‍ സന്തതികളോട് നീ ചോദി(ച്ചു നോ)ക്കുക: വ്യക്തമായ എത്ര ദൃഷ്ടാന്തമാണ് നാം അവര്‍ക്ക് നല്‍കിയിരിക്കുന്നത്?! ആരെങ്കിലും അല്ലാഹുവിന്‍റെ അനുഗ്രഹം തനിക്ക് വന്നതിനുശേഷംഅതിനെ മാറ്റി മറിക്കുന്നപക്ഷം, നിശ്ചയമായും, അല്ലാഹുകഠിനമായി ശിക്ഷാ നടപടി എടുക്കുന്നവനാകുന്നു.
زُيِّنَ لِلَّذِينَ كَفَرُوا۟ ٱلْحَيَوٰةُ ٱلدُّنْيَا وَيَسْخَرُونَ مِنَ ٱلَّذِينَ ءَامَنُوا۟ ۘ وَٱلَّذِينَ ٱتَّقَوْا۟ فَوْقَهُمْ يَوْمَ ٱلْقِيَـٰمَةِ ۗ وَٱللَّهُ يَرْزُقُ مَن يَشَآءُ بِغَيْرِ حِسَابٍۢ﴿٢١٢﴾
volume_up share
زُيِّنَ = ഭംഗിയാക്കപ്പെട്ടിരിക്കുന്നു, അലങ്കാരമാക്ക പ്പെട്ട لِلَّذِينَ = യാതൊരുവര്‍ക്ക് كَفَرُوا = അവര്‍ അവിശ്വസിച്ചു الْحَيَاةُ الدُّنْيَا = ഐഹിക ജീവിതം وَيَسْخَرُونَ = അവര്‍ പരിഹസിക്കുകയും ചെയ്യും مِنَ الَّذِينَ آمَنُوا = വിശ്വസിച്ചവരെ وَالَّذِينَ اتَّقَوْا = സൂക്ഷ്മത പാലിച്ചവരാകട്ടെ فَوْقَهُمْ = അവരുടെ മീതെയായിരിക്കും يَوْمَ الْقِيَامَةِ = ക്വിയാമത്തുനാളില്‍ وَاللَّهُ يَرْزُقُ = അല്ലാഹു നല്‍കും مَن يَشَاءُ = അവന്‍ ഉദ്ദേ ശിക്കുന്നവര്‍ക്ക് بِغَيْرِ حِسَابٍ = കണക്കില്ലാതെ
അവിശ്വസിച്ചിട്ടുള്ളവര്‍ക്ക്ഐഹിക ജീവിതം ഭംഗിയാക്കപ്പെട്ടിരിക്കുന്നു. വിശ്വസിച്ചവരെപ്പറ്റി അവര്‍പരിഹസിക്കുകയും ചെയ്യുന്നതാണ്,സൂക്ഷ്മത പാലിച്ചവരാകട്ടെ, ക്വിയാമത്തുനാളില്‍ അവരുടെ മീതെയുമായിരിക്കും. അല്ലാഹു, അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് കണക്കില്ലാതെ നല്‍കുകയും ചെയ്യും
തഫ്സീർ : 211-212
View   
كَانَ ٱلنَّاسُ أُمَّةًۭ وَٰحِدَةًۭ فَبَعَثَ ٱللَّهُ ٱلنَّبِيِّـۧنَ مُبَشِّرِينَ وَمُنذِرِينَ وَأَنزَلَ مَعَهُمُ ٱلْكِتَـٰبَ بِٱلْحَقِّ لِيَحْكُمَ بَيْنَ ٱلنَّاسِ فِيمَا ٱخْتَلَفُوا۟ فِيهِ ۚ وَمَا ٱخْتَلَفَ فِيهِ إِلَّا ٱلَّذِينَ أُوتُوهُ مِنۢ بَعْدِ مَا جَآءَتْهُمُ ٱلْبَيِّنَـٰتُ بَغْيًۢا بَيْنَهُمْ ۖ فَهَدَى ٱللَّهُ ٱلَّذِينَ ءَامَنُوا۟ لِمَا ٱخْتَلَفُوا۟ فِيهِ مِنَ ٱلْحَقِّ بِإِذْنِهِۦ ۗ وَٱللَّهُ يَهْدِى مَن يَشَآءُ إِلَىٰ صِرَٰطٍۢ مُّسْتَقِيمٍ﴿٢١٣﴾
volume_up share
كَانَ النَّاسُ = മനുഷ്യരായിരുന്നു أُمَّةً وَاحِدَةً = ഒരേ സമുദായം فَبَعَثَ = എന്നിട്ട് (അങ്ങനെ) അയച്ചു, നിയോഗിച്ചു اللَّهُ = അല്ലാഹു النَّبِيِّينَ = പ്രവാചകന്‍മാരെ مُبَشِّرِينَ = സന്തോഷവാര്‍ത്ത അറിയിക്കുന്നവരായി وَمُنذِرِينَ = താക്കീത് (മുന്നറിയിപ്പ്) നല്‍കുന്നവരായും وَأَنزَلَ = അവതരിപ്പിക്കുകയും ചെയ്തു مَعَهُمُ = അവരോടൊപ്പം الْكِتَابَ = (വേദ)ഗ്രന്ഥം بِالْحَقِّ = യാഥാര്‍ത്ഥ്യവുമായി لِيَحْكُمَ = അത് (അവന്‍- അദ്ദേ ഹം) വിധിക്കുവാന്‍ വേണ്ടി بَيْنَ النَّاسِ = മനുഷ്യര്‍ക്കിടയില്‍ فِيمَا = യാതൊന്നില്‍ اخْتَلَفُوا = അവര്‍ ഭിന്നിച്ചു (ഭിന്നാഭിപ്രായത്തിലായി), വ്യത്യാസപ്പെട്ടു فِيهِ = അതില്‍ وَمَا اخْتَلَفَ = ഭിന്നിച്ചതുമില്ല فِيهِ = അതില്‍ إِلَّا الَّذِينَ = യാതൊരുവരൊഴികെ أُوتُوهُ = അവര്‍ക്കത് നല്‍കപ്പെട്ടു مِن بَعْدِ = ശേഷം مَا جَاءَتْهُمُ = അവര്‍ക്ക് വന്നതിന് الْبَيِّنَاتُ = തെളിവുകള്‍ بَغْيًا = സ്പര്‍ദ്ധ (അതിക്രമം- ധിക്കാരം- മാല്‍സര്യം- അസൂയ) നിമിത്തം بَيْنَهُمْ = അവര്‍ക്കിടയില്‍ فَهَدَى اللَّهُ = അപ്പോള്‍ അല്ലാഹു മാര്‍ഗദര്‍ശനം നല്‍കി الَّذِينَ آمَنُوا = വിശ്വസിച്ചവരെ لِمَا = യാതൊന്നിലേക്ക് اخْتَلَفُوا فِيهِ = അതില്‍ അവര്‍ ഭിന്നിച്ചിരിക്കുന്നു مِنَ الْحَقِّ = യാഥാര്‍ത്ഥ്യത്തില്‍നിന്നും, യഥാര്‍ത്ഥമാകുന്ന بِإِذْنِهِ = അവന്‍റെ അനുമതി (സമ്മത) പ്രകാരം, അനുവാദംകൊണ്ട് وَاللَّهُ يَهْدِي = അല്ലാഹു മാര്‍ഗദര്‍ശനം നല്‍കുന്നു, വഴി കാട്ടുന്നു, ചേര്‍ക്കുന്നു مَن يَشَاءُ = അവന്‍ ഉദ്ദേശിക്കുന്നവരെ إِلَىٰ صِرَاطٍ = പാതയിലേക്ക് مُّسْتَقِيمٍ = നേരെയുള്ള, ചൊവ്വായ
മനുഷ്യര്‍ ഒരേ സമുദായമായിരുന്നു. അങ്ങനെ സന്തോഷവാര്‍ത്ത അറിയിക്കുന്നവരും, താക്കീത് നല്‍കുന്നവരുമായി അല്ലാഹു നബിമാരെ നിയോഗി(ച്ചയ)ച്ചു. അവരോടൊപ്പം യഥാര്‍ത്ഥവുമായി വേദഗ്രന്ഥവും അവന്‍ അവതരിപ്പിച്ചു; മനുഷ്യര്‍ യാതൊന്നില്‍ ഭിന്നാഭിപ്രായത്തിലായോ അതില്‍അവര്‍ക്കിടയില്‍ അത് വിധി കല്‍പിക്കുവാന്‍ വേണ്ടി,അത് നല്‍കപ്പെട്ടവരല്ലാതെ അതില്‍ ഭിന്നാഭിപ്രായത്തിലായില്ലതാനും; (അതെ) അവര്‍ക്ക്(വ്യക്തമായ) തെളിവുകള്‍ വന്നുകിട്ടിയതിന് ശേഷം, അവര്‍ക്കിടയിലുള്ള സ്പര്‍ദ്ധ (അഥവാ ധിക്കാരം) നിമിത്തം. അപ്പോള്‍, യാതൊന്നില്‍ അവര്‍ ഭിന്നാഭിപ്രായത്തിലായോ ആ യാഥാര്‍ത്ഥ്യത്തിലേക്ക് തന്‍റെ അനുമതിപ്രകാരം അല്ലാഹു വിശ്വസിച്ചവര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കി. അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്(നേരെ) ചൊവ്വായ പാതയിലേക്ക് മാര്‍ഗദര്‍ശനം നല്‍കുന്നതാണ്.
തഫ്സീർ : 213-213
View   
أَمْ حَسِبْتُمْ أَن تَدْخُلُوا۟ ٱلْجَنَّةَ وَلَمَّا يَأْتِكُم مَّثَلُ ٱلَّذِينَ خَلَوْا۟ مِن قَبْلِكُم ۖ مَّسَّتْهُمُ ٱلْبَأْسَآءُ وَٱلضَّرَّآءُ وَزُلْزِلُوا۟ حَتَّىٰ يَقُولَ ٱلرَّسُولُ وَٱلَّذِينَ ءَامَنُوا۟ مَعَهُۥ مَتَىٰ نَصْرُ ٱللَّهِ ۗ أَلَآ إِنَّ نَصْرَ ٱللَّهِ قَرِيبٌۭ﴿٢١٤﴾
volume_up share
أَمْ = അതല്ല, അതോ حَسِبْتُمْ = നിങ്ങള്‍ ഗണിച്ചു, ധരിച്ചു(വോ) أَن تَدْخُلُوا = നിങ്ങള്‍ കടക്കുമെന്ന്, നിങ്ങള്‍ക്ക് പ്രവേശിക്കാമെന്ന് الْجَنَّةَ = സ്വര്‍ഗത്തില്‍ وَلَمَّا يَأْتِكُم = നിങ്ങള്‍ക്ക് വന്നിട്ടുമില്ല, വരാതെ مَّثَلُ الَّذِينَ = യാതൊരു കൂട്ടരുടെ മാതൃക, മാതിരി خَلَوْا = അവര്‍ കഴിഞ്ഞുകടന്നു مِن قَبْلِكُم = നിങ്ങളുടെ മുമ്പ് مَّسَّتْهُمُ = അവരെ സ്പര്‍ശിച്ചു, ബാധിച്ചു الْبَأْسَاءُ = വിഷമത, ബുദ്ധിമുട്ട് وَالضَّرَّاءُ = കഷ്ടപ്പാടും, ദുരിതവും وَزُلْزِلُوا = അവര്‍ വിറപ്പിക്കപ്പെടുകയും ചെയ്തു حَتَّىٰ يَقُولَ = പറയും വരെ, പറയുമാറ് الرَّسُولُ = (ദൈവ) ദൂതന്‍ وَالَّذِينَ آمَنُوا = വിശ്വസിച്ചവരും مَعَهُ = അദ്ദേഹത്തോടൊപ്പം مَتَىٰ = എപ്പോഴാണ് نَصْرُ اللَّهِ = അല്ലാഹുവിന്‍റെ സഹായം أَلَا = അറിയുക, അല്ലാ إِنَّ نَصْرَ اللَّهِ = നിശ്ചയമായും അല്ലാഹുവിന്‍റെ സഹായം قَرِيبٌ = അടുത്തതാണ്; സമീപത്തുള്ളതാണ്
അതല്ല, (ഒരുപക്ഷേ)നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാമെന്ന് നിങ്ങള്‍ ഗണിച്ചിരിക്കുന്നുവോ? നിങ്ങളുടെ മുമ്പ് കഴിഞ്ഞുപോയിട്ടുള്ളവരുടെ മാതൃകനിങ്ങള്‍ക്ക് വന്നുകഴിഞ്ഞിട്ടല്ലാതെ! അവര്‍ക്ക് വിഷമതയും, കഷ്ടതയും ബാധിക്കുകയുണ്ടായി. (മാത്രമല്ല) റസൂലും, അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരും "അല്ലാഹുവിന്‍റെസഹായം എപ്പോഴായിരിക്കും"എന്ന് പറയു (കപോലും ചെയ്യു) മാറ് അവര്‍ കിടിലം കൊള്ളുകയും ചെയ്തു. അല്ലാ (-അറിഞ്ഞേക്കുക)! നിശ്ചയമായും, അല്ലാഹുവിന്‍റെ സഹായം സമീപത്തുള്ളത് (തന്നെ) ആകുന്നു.
തഫ്സീർ : 214-214
View   
يَسْـَٔلُونَكَ مَاذَا يُنفِقُونَ ۖ قُلْ مَآ أَنفَقْتُم مِّنْ خَيْرٍۢ فَلِلْوَٰلِدَيْنِ وَٱلْأَقْرَبِينَ وَٱلْيَتَـٰمَىٰ وَٱلْمَسَـٰكِينِ وَٱبْنِ ٱلسَّبِيلِ ۗ وَمَا تَفْعَلُوا۟ مِنْ خَيْرٍۢ فَإِنَّ ٱللَّهَ بِهِۦ عَلِيمٌۭ﴿٢١٥﴾
volume_up share
يَسْأَلُونَكَ = അവര്‍ നിന്നോട് ചോദിക്കും, ചോദിക്കുന്നു مَاذَا = എന്തൊന്ന് يُنفِقُونَ = അവര്‍ ചിലവഴിക്കും, ചിലവാക്കണം قُلْ = നീ പറയുക مَا أَنفَقْتُم = നിങ്ങള്‍ എന്ത് ചിലവഴിച്ചുവോ, എന്ത് ചിലവഴിച്ചാലും مِّنْ خَيْرٍ = നല്ലതായി, നല്ലതില്‍ പെട്ട فَلِلْوَالِدَيْنِ = (അത്) മാതാപിതാക്കള്‍ക്കാണ് (വേണ്ടത്) وَالْأَقْرَبِينَ = അടുത്തവര്‍ (ബന്ധു കുടുംബങ്ങള്‍)ക്കും وَالْيَتَامَىٰ = അനാഥകള്‍ക്കും وَالْمَسَاكِينِ = അഗതികള്‍ക്കും, പാവങ്ങള്‍ക്കും وَابْنِ السَّبِيلِ = വഴിപോക്കനും وَمَا تَفْعَلُوا = നിങ്ങള്‍ എന്തു ചെയ്യുന്നുവോ مِنْ خَيْرٍ = നല്ലതായിട്ട്, വല്ല നന്മയും فَإِنَّ اللَّهَ = എന്നാല്‍ നിശ്ചയമായും അല്ലാഹു بِهِ عَلِيمٌ = അതിനെപ്പറ്റി അറിയുന്നവനാകുന്നു
(നബിയേ) അവര്‍ നിന്നോട്ചോദിക്കുന്നു: എന്താണ് അവര്‍ചിലവഴിക്കേണ്ടത് എന്ന്, നീ പറയുക: നല്ലതായുള്ളതെന്ത് (തന്നെ) നിങ്ങള്‍ ചിലവഴിക്കുന്നുവോ അത്, മാതാപിതാക്കള്‍ക്കും, അടുത്തബന്ധുക്കള്‍ക്കും, അനാഥകള്‍ക്കും, അഗതികള്‍ക്കും, വഴിപോക്കനുമാണ്(വേണ്ടത്). നിങ്ങള്‍ നല്ലതായുള്ളതെന്ത് ചെയ്താലും നിശ്ചയമായും അല്ലാഹു അതിനെപ്പറ്റി അറിയുന്നവനാകുന്നു.
തഫ്സീർ : 215-215
View   
كُتِبَ عَلَيْكُمُ ٱلْقِتَالُ وَهُوَ كُرْهٌۭ لَّكُمْ ۖ وَعَسَىٰٓ أَن تَكْرَهُوا۟ شَيْـًۭٔا وَهُوَ خَيْرٌۭ لَّكُمْ ۖ وَعَسَىٰٓ أَن تُحِبُّوا۟ شَيْـًۭٔا وَهُوَ شَرٌّۭ لَّكُمْ ۗ وَٱللَّهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ﴿٢١٦﴾
volume_up share
كُتِبَ = നിയമിക്ക(വിധിക്ക, രേഖപ്പെടുത്ത)പ്പെട്ടിരിക്കുന്നു عَلَيْكُمُ = നിങ്ങളുടെ മേല്‍ الْقِتَالُ = യുദ്ധം وَهُوَ = അത്, അതാകട്ടെ كُرْهٌ = അനിഷ്ടമാണ് لَّكُمْ = നിങ്ങള്‍ക്ക് وَعَسَىٰ = ആയേക്കാവുന്നതുമാണ് أَن تَكْرَهُوا = നിങ്ങള്‍ വെറുക്കുക شَيْئًا = ഒരു കാര്യം, വസ്തു وَهُوَ = അത്, അതാകട്ടെ خَيْرٌ لَّكُمْ = നിങ്ങള്‍ക്ക് ഗുണം (നല്ലത്) ആയിരിക്കും وَعَسَىٰ = ആയേക്കുകയും ചെയ്യാം أَن تُحِبُّوا = നിങ്ങള്‍ ഇഷ്ടപ്പെടുക شَيْئًا = ഒരു കാര്യം وَهُوَ شَرٌّ = അത് ദോഷവുമാണ്, മോശമാകുന്നു لَّكُمْ = നിങ്ങള്‍ക്ക് وَاللَّهُ يَعْلَمُ = അല്ലാഹു അറിയുന്നു وَأَنتُمْ = നിങ്ങള്‍, നിങ്ങളാകട്ടെ لَا تَعْلَمُونَ = അറിയുന്നതല്ല (താനും)
(സത്യവിശ്വാസികളേ)നിങ്ങളുടെ മേല്‍ യുദ്ധം നിയമിക്കപ്പെട്ടിരിക്കുന്നു. അതാവട്ടെ, നിങ്ങള്‍ക്ക്(സ്വതവേ) ഒരു വെറുപ്പു(ള്ളതു)മാകുന്നു. ഒരു കാര്യം നിങ്ങള്‍ക്ക് (വാസ്തവത്തില്‍) ഗുണകരമായിരിക്കെ,നിങ്ങള്‍ക്കതിനോട് വെറുപ്പുണ്ടായേക്കാം; ഒരു കാര്യം നിങ്ങള്‍ക്ക് (വാസ്തവത്തില്‍) ദോഷകരമായിരിക്കെനിങ്ങള്‍ അതിനെ ഇഷ്ടപ്പെടുകയും ചെയ്‌തേക്കാം. (യഥാര്‍ത്ഥം) അല്ലാഹു അറിയുന്നു; നിങ്ങള്‍ക്ക് അറിയുകയില്ല.
തഫ്സീർ : 216-216
View   
يَسْـَٔلُونَكَ عَنِ ٱلشَّهْرِ ٱلْحَرَامِ قِتَالٍۢ فِيهِ ۖ قُلْ قِتَالٌۭ فِيهِ كَبِيرٌۭ ۖ وَصَدٌّ عَن سَبِيلِ ٱللَّهِ وَكُفْرٌۢ بِهِۦ وَٱلْمَسْجِدِ ٱلْحَرَامِ وَإِخْرَاجُ أَهْلِهِۦ مِنْهُ أَكْبَرُ عِندَ ٱللَّهِ ۚ وَٱلْفِتْنَةُ أَكْبَرُ مِنَ ٱلْقَتْلِ ۗ وَلَا يَزَالُونَ يُقَـٰتِلُونَكُمْ حَتَّىٰ يَرُدُّوكُمْ عَن دِينِكُمْ إِنِ ٱسْتَطَـٰعُوا۟ ۚ وَمَن يَرْتَدِدْ مِنكُمْ عَن دِينِهِۦ فَيَمُتْ وَهُوَ كَافِرٌۭ فَأُو۟لَـٰٓئِكَ حَبِطَتْ أَعْمَـٰلُهُمْ فِى ٱلدُّنْيَا وَٱلْـَٔاخِرَةِ ۖ وَأُو۟لَـٰٓئِكَ أَصْحَـٰبُ ٱلنَّارِ ۖ هُمْ فِيهَا خَـٰلِدُونَ﴿٢١٧﴾
volume_up share
يَسْأَلُونَكَ = അവര്‍ നിന്നോട് ചോദിക്കുന്നു, ചോദിക്കും عَنِ الشَّهْرِ = മാസത്തപ്പെറ്റി الْحَرَامِ = ഹറാമായ, അലംഘനീയമായ, പവിത്രമായ قِتَالٍ فِيهِ = അതായത് അതില്‍ യുദ്ധം ചെയ്യലിനെ(പ്പറ്റി) قُلْ = നീ പറയുക قِتَالٌ فِيهِ = അതില്‍ യുദ്ധം ചെയ്യല്‍ كَبِيرٌ = വലുതാണ്, വലിയൊരു കാര്യമാണ് وَصَدٌّ = തടയല്‍, തിരിച്ചുവിടല്‍ عَن سَبِيلِ اللَّهِ = അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് وَكُفْرٌ بِهِ = അവനില്‍ അവിശ്വസിക്കലും وَالْمَسْجِدِ الْحَرَامِ = മസ്ജിദുല്‍ ഹറാമില്‍ നിന്നും وَإِخْرَاجُ = ബഹിഷ്‌കരിക്കലും أَهْلِهِ = അതിന്‍റെ ആള്‍ക്കാരെ (അവിടത്തുകാരെ) مِنْهُ = അതില്‍ നിന്ന് أَكْبَرُ = കൂടുതല്‍ (ഏറ്റം) വലുതാകുന്നു عِندَ اللَّهِ = അല്ലാഹുവിന്‍റെ അടുക്കല്‍ وَالْفِتْنَةُ = ഫിത്‌ന, കുഴപ്പം أَكْبَرُ = അധികം വലിയതാണ് مِنَ الْقَتْلِ = കൊലയെക്കാള്‍ وَلَا يَزَالُونَ = അവര്‍ ആയിക്കൊണ്ടിരിക്കും يُقَاتِلُونَكُمْ = അവര്‍ നിങ്ങളോട് യുദ്ധം ചെയ്യും حَتَّىٰ يَرُدُّوكُمْ = നിങ്ങളെ അവര്‍ മടക്കുന്നത് (പിന്‍തിരി പ്പിക്കുന്നത്) വരേക്കും عَن دِينِكُمْ = നിങ്ങളുടെ മതത്തില്‍ നിന്ന് إِنِ اسْتَطَاعُوا = അവര്‍ക്ക് സാധ്യമായെങ്കില്‍ وَمَن = ആരെങ്കിലും يَرْتَدِدْ = പിന്‍തിരിയുന്ന (മടങ്ങുന്ന) തായാല്‍ مِنكُمْ = നിങ്ങളില്‍ നിന്ന് عَن دِينِهِ = തന്‍റെ മതത്തില്‍നിന്ന് فَيَمُتْ = എന്നിട്ട് (അങ്ങനെ) അവന്‍ മരണപ്പെടുന്ന(തായാല്‍) وَهُوَ كَافِرٌ = അവന്‍ അവിശ്വാസിയായുംകൊണ്ട് فَأُولَٰئِكَ = എന്നാല്‍ അക്കൂട്ടര്‍ حَبِطَتْ = നിഷ്ഫലമായി, വെറുതെയായി أَعْمَالُهُمْ = അവരുടെ കര്‍മങ്ങള്‍ فِي الدُّنْيَا = ഇഹത്തില്‍ وَالْآخِرَةِ = പരത്തിലും وَأُولَٰئِكَ = അക്കൂട്ടരാകട്ടെ أَصْحَابُ النَّارِ = നരകത്തിന്‍റെ ആള്‍ക്കാരുമാകുന്നു هُمْ فِيهَا = അവര്‍ അതില്‍ خَالِدُونَ = സ്ഥിരവാസികളാകുന്നു
(നബിയേ) നിന്നോട് അവര് ‍"ഹറാമാ"യ [പവിത്രമായ] മാസത്തെ-അതായത് , അതില്‍ യുദ്ധം ചെയ്യുന്നതിനെ-പ്പറ്റി ചോദിക്കുന്നു.പറയുക: അതില്‍ യുദ്ധം ചെയ്യല്‍ഒരു വലിയ കാര്യം (തന്നെ) ആകുന്നു. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍നിന്ന് (ജനങ്ങളെ) തടയലും, അവനില്‍ അവിശ്വസിക്കലും, "മസ്ജിദുല്‍ഹറാമി"ല്‍ നിന്ന് (ജനങ്ങളെ തടയലും), അതിന്‍റെ ആള്‍ക്കാരെ [അവിടുത്തുകാരെ] അവിടെ നിന്ന് പുറത്താക്കലും അല്ലാഹുവിന്‍റെ അടുക്കല് ‍(അതിനെക്കാള്‍) കൂടുതല്‍ വലിയതാകുന്നു."ഫിത്‌ന" [കുഴപ്പം] കൊലയെക്കാള്‍ വലിയതാകുന്നു. അവര്‍ക്ക് സാധ്യമായെങ്കില്‍, നിങ്ങളെ നിങ്ങളുടെ മതത്തില്‍ നിന്ന്മടക്കിക്കളയുന്നതുവരേക്കും അവര്‍നിങ്ങളോട് യുദ്ധം നടത്തിക്കൊണ്ടേയിരിക്കുന്നതാണ്. നിങ്ങളില്‍ നിന്ന് ആരെങ്കിലും തന്‍റെ മതത്തില്‍ നിന്ന് വിട്ടു പിന്‍തിരിയുകയും, അങ്ങനെ, അവന്‍ അവിശ്വാസിയായിക്കൊണ്ട് മരണപ്പെടുകയും ചെയ്യുന്നപക്ഷം, അപ്പോള്‍അക്കൂട്ടര്‍, ഇഹത്തിലും, പരത്തിലും അവരുടെ പ്രവര്‍ത്തനങ്ങള്‍ നിഷ്ഫലമായി. അക്കൂട്ടര്‍, നരകത്തിന്‍റെ ആള്‍ക്കാരുമാകുന്നു. അവര്‍ അതില്‍ നിത്യവാസികളായിരിക്കും.
إِنَّ ٱلَّذِينَ ءَامَنُوا۟ وَٱلَّذِينَ هَاجَرُوا۟ وَجَـٰهَدُوا۟ فِى سَبِيلِ ٱللَّهِ أُو۟لَـٰٓئِكَ يَرْجُونَ رَحْمَتَ ٱللَّهِ ۚ وَٱللَّهُ غَفُورٌۭ رَّحِيمٌۭ﴿٢١٨﴾
volume_up share
إِنَّ الَّذِينَ آمَنُوا = നിശ്ചയമായും വിശ്വസിച്ചവര്‍ وَالَّذِينَ هَاجَرُوا = ഹിജ്‌റഃ പോയവരും وَجَاهَدُوا = അവര്‍ ജിഹാദ് (സമരം) ചെയ്യുകയും ചെയ്തു فِي سَبِيلِ اللَّهِ = അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ أُولَٰئِكَ = അക്കൂട്ടര്‍ يَرْجُونَ = അവര്‍ പ്രതീക്ഷിക്കുന്നു, അഭിലഷിക്കുന്നു رَحْمَتَ اللَّهِ = അല്ലാഹുവിന്‍റെ കാരുണ്യത്തെ وَاللَّهُ = അല്ലാഹു غَفُورٌ = (വളരെ) പൊറുക്കുന്നവനാണ് رَّحِيمٌ = കരുണാനിധിയാണ്‌
നിശ്ചയമായും, വിശ്വസിച്ചവരും, "ഹിജ്‌റഃ" [സ്വദേശം വിട്ട്]പോകുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം ചെയ്യുകയും ചെയ്തവരും, (അതെ) അക്കൂട്ടര്‍, അല്ലാഹുവിന്‍റെകാരുണ്യം പ്രതീക്ഷിക്കുകയാണ്ചെയ്യുന്നത്. അല്ലാഹുവാകട്ടെ, വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
തഫ്സീർ : 217-218
View   
يَسْـَٔلُونَكَ عَنِ ٱلْخَمْرِ وَٱلْمَيْسِرِ ۖ قُلْ فِيهِمَآ إِثْمٌۭ كَبِيرٌۭ وَمَنَـٰفِعُ لِلنَّاسِ وَإِثْمُهُمَآ أَكْبَرُ مِن نَّفْعِهِمَا ۗ وَيَسْـَٔلُونَكَ مَاذَا يُنفِقُونَ قُلِ ٱلْعَفْوَ ۗ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمُ ٱلْـَٔايَـٰتِ لَعَلَّكُمْ تَتَفَكَّرُونَ﴿٢١٩﴾
volume_up share
يَسْأَلُونَكَ = അവര്‍ നിന്നോട് ചോദിക്കുന്നു عَنِ الْخَمْرِ = കള്ളിനെ (മദ്യത്തെ) പ്പറ്റി وَالْمَيْسِرِ = മൈസിറിനെയും, (ചൂതാട്ടത്തെയും), പന്തയത്തെയും قُلْ = നീ പറയുക فِيهِمَا = ആരണ്ടിലുമുണ്ട് إِثْمٌ = കുറ്റം, പാപം, ദോഷം كَبِيرٌ = വലിയ وَمَنَافِعُ = ചില പ്രയോജന (ഉപകാര)ങ്ങളും لِلنَّاسِ = മനുഷ്യര്‍ക്ക് وَإِثْمُهُمَا = അവ രണ്ടിന്‍റെയും കുറ്റം (പാപം -ദോഷം) أَكْبَرُ = അധികം വലുതാണ് مِن نَّفْعِهِمَا = അവയുടെ പ്രയോജനത്തെക്കാള്‍ وَيَسْأَلُونَكَ = അവര്‍ നിന്നോട് ചോദിക്കുകയും ചെയ്യുന്നു مَاذَا = എന്തൊന്ന് يُنفِقُونَ = അവര്‍ ചിലവഴിക്കും (ചിലവഴിക്കണം) എന്ന് قُلِ = നീ പറയുക الْعَفْوَ = മാപ്പ് (വിട്ടുവീഴ്ച) ചെയ്യാവുന്നത് (സൗകര്യപ്പെട്ടത്, ശിഷ്ടം) كَذَٰلِكَ = അതുപോലെ, ഇപ്രകാരം يُبَيِّنُ اللَّهُ = അല്ലാഹു വിവരിക്കുന്നു لَكُمُ = നിങ്ങള്‍ക്ക് الْآيَاتِ = ആയത്ത് (ലക്ഷ്യം- വചനം)കളെ لَعَلَّكُمْ = നിങ്ങളാകുവാന്‍, ആയേക്കാം تَتَفَكَّرُونَ = നിങ്ങള്‍ ചിന്തിക്കുക, ആലോചിച്ചു നോക്കുക
കള്ളിനെയും, "മൈസിറി" നെ [ചൂതാട്ടത്തെ]യും കുറിച്ച് അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: "ആ രണ്ടിലും വലിയ കുറ്റ [ദോഷ]വും, മനുഷ്യര്‍ക്ക് ചില പ്രയോജനങ്ങളുമുണ്ട്. അവയുടെ കുറ്റ [ദോഷ]മാകട്ടെ, അവയുടെ പ്രയോജനത്തെക്കാള്‍ വലുതാ കുന്നു". എന്താണവര്‍ ചിലവഴിക്കേണ്ടതെന്നും അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: സൗകര്യപ്പെട്ടത് [ശിഷട്ം] ഇപ്രകാരം, അല്ലാഹു നിങ്ങള്‍ക്ക് "ആയത്ത്" [ലക്ഷ്യം]കള്‍ വിവരിച്ചു തരുന്നു: നിങ്ങള്‍ ചിന്തിച്ചു നോക്കുവാന്‍ വേണ്ടി.
فِى ٱلدُّنْيَا وَٱلْـَٔاخِرَةِ ۗ وَيَسْـَٔلُونَكَ عَنِ ٱلْيَتَـٰمَىٰ ۖ قُلْ إِصْلَاحٌۭ لَّهُمْ خَيْرٌۭ ۖ وَإِن تُخَالِطُوهُمْ فَإِخْوَٰنُكُمْ ۚ وَٱللَّهُ يَعْلَمُ ٱلْمُفْسِدَ مِنَ ٱلْمُصْلِحِ ۚ وَلَوْ شَآءَ ٱللَّهُ لَأَعْنَتَكُمْ ۚ إِنَّ ٱللَّهَ عَزِيزٌ حَكِيمٌۭ﴿٢٢٠﴾
volume_up share
فِي الدُّنْيَا = ഇഹത്തി (ന്‍റെ കാര്യത്തി)ല്‍, ഇഹത്തെ സംബന്ധിച്ച് وَالْآخِرَةِ = പരത്തി(ന്‍റെ കാര്യത്തി)ലും, പരത്തെപ്പറ്റിയും وَيَسْأَلُونَكَ = അവര്‍ നിന്നോട് ചോദിക്കുകയും ചെയ്യുന്നു عَنِ الْيَتَامَىٰ = അനാഥകളെപ്പറ്റി قُلْ = നീ പറയുക إِصْلَاحٌ = നന്മ വരുത്തല്‍, നന്നാക്കിത്തീര്‍ക്കല്‍, നന്മയുണ്ടാക്കല്‍ لَّهُمْ = അവര്‍ക്ക് خَيْرٌ = ഉത്തമമാണ്, നല്ലതാണ് وَإِن تُخَالِطُوهُمْ = നിങ്ങള്‍ അവരോട് കൂടിക്കലരുന്നുവെങ്കില്‍ فَإِخْوَانُكُمْ = അപ്പോള്‍ നിങ്ങളുടെ സഹോദരങ്ങളാണ് وَاللَّهُ = അല്ലാഹു يَعْلَمُ = അറിയും, അറിയുന്നു الْمُفْسِدَ = നാശം (കുഴപ്പം) ഉണ്ടാക്കുന്ന (വരുത്തുന്ന)വനെ مِنَ الْمُصْلِحِ = നന്മയുണ്ടാക്കുന്നവനില്‍ നിന്ന് وَلَوْ شَاءَ = ഉദ്ദേശിച്ചിരുന്നെങ്കില്‍ اللَّهُ = അല്ലാഹു لَأَعْنَتَكُمْ = നിങ്ങളെ അവന്‍ ബുദ്ധിമുട്ടി (വിഷമിപ്പി)ക്കുകതന്നെ ചെയ്യുമായിരുന്നു إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു عَزِيزٌ = പ്രതാപശാലിയാകുന്നു حَكِيمٌ = അഗാധജ്ഞനാണ്, യുക്തിമാനായ
ഇഹത്തിന്‍റെയും പരത്തിന്‍റെയും കാര്യത്തില്‍. അനാഥകളെപ്പറ്റിയും അവര്‍ നിന്നോട് ചോദിക്കുന്നു. നീ പറയുക: "അവര്‍ക്ക് നന്മ വരുത്തല്‍ ഉത്തമമായ കാര്യമാകുന്നു: നിങ്ങള്‍, അവരുമായി കൂടിക്കല(ര്‍ന്നു ജീവിച്ചുവ)രുകയാണെങ്കില്‍, (അവര്‍) നിങ്ങളുടെ സഹോദരങ്ങളുമാകുന്നു. അല്ലാഹുവാകട്ടെ നാശമുണ്ടാക്കുന്നവനെ നന്മയുണ്ടാക്കുന്നവനില്‍ നിന്ന് (വേര്‍തിരിച്ച്) അറിയുകയും ചെയ്യുന്നു. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍, നിങ്ങളെ അവന്‍ ബുദ്ധിമുട്ടിക്കുക തന്നെ ചെയ്യുമായിരുന്നു. "നിശ്ചയമായും, അല്ലാഹു പ്രതാപശാലിയും, അഗാധജ്ഞനുമാകുന്നു.
തഫ്സീർ : 219-220
View   
وَلَا تَنكِحُوا۟ ٱلْمُشْرِكَـٰتِ حَتَّىٰ يُؤْمِنَّ ۚ وَلَأَمَةٌۭ مُّؤْمِنَةٌ خَيْرٌۭ مِّن مُّشْرِكَةٍۢ وَلَوْ أَعْجَبَتْكُمْ ۗ وَلَا تُنكِحُوا۟ ٱلْمُشْرِكِينَ حَتَّىٰ يُؤْمِنُوا۟ ۚ وَلَعَبْدٌۭ مُّؤْمِنٌ خَيْرٌۭ مِّن مُّشْرِكٍۢ وَلَوْ أَعْجَبَكُمْ ۗ أُو۟لَـٰٓئِكَ يَدْعُونَ إِلَى ٱلنَّارِ ۖ وَٱللَّهُ يَدْعُوٓا۟ إِلَى ٱلْجَنَّةِ وَٱلْمَغْفِرَةِ بِإِذْنِهِۦ ۖ وَيُبَيِّنُ ءَايَـٰتِهِۦ لِلنَّاسِ لَعَلَّهُمْ يَتَذَكَّرُونَ﴿٢٢١﴾
volume_up share
وَلَا تَنكِحُوا = നിങ്ങള്‍ വിവാഹം കഴിക്കരുത് الْمُشْرِكَاتِ = ബഹുദൈവ വിശ്വാസിനികളെ حَتَّىٰ يُؤْمِنَّ = അവര്‍ വിശ്വസിക്കുന്നത് വരെ وَلَأَمَةٌ مُّؤْمِنَةٌ = വിശ്വാസിനിയായ ഒരു അടിമ സ്ത്രീ തന്നെ خَيْرٌ = ഉത്തമം مِّن مُّشْرِكَةٍ = ഒരു ബഹുദൈവ വിശ്വാസിനിയെക്കാള്‍ وَلَوْ أَعْجَبَتْكُمْ = അവള്‍ നിങ്ങളെ അല്‍ഭുത (കൗതുക )പ്പെടുത്തിയാലും وَلَا تُنكِحُوا = നിങ്ങള്‍ വിവാഹം ചെയ്തുകൊടുക്കുകയും അരുത് الْمُشْرِكِينَ = മുശ്‌രിക്കുകള്‍ക്ക് حَتَّىٰ يُؤْمِنُوا = അവര്‍ വിശ്വസിക്കുന്നതുവരെ وَلَعَبْدٌ مُّؤْمِنٌ = സത്യവിശ്വാസിയായ ഒരു അടിമ തന്നെ خَيْرٌ = ഉത്തമം مِّن مُّشْرِكٍ = ഒരു മുശരിക്കിനെക്കാള്‍ وَلَوْ أَعْجَبَكُمْ = അവന്‍ നിങ്ങളെ ആശ്ചര്യ (കൗതുക )പ്പെടുത്തിയാലും أُولَٰئِكَ = അക്കൂട്ടര്‍ يَدْعُونَ = അവര്‍ ക്ഷണിക്കുന്നു, അവര്‍ വിളിക്കുന്നു إِلَى النَّارِ = നരകത്തിലേക്ക് وَاللَّهُ = അല്ലാഹുവാകട്ടെ يَدْعُو = ക്ഷണിക്കുന്നു, വിളിക്കുന്നു إِلَى الْجَنَّةِ = സ്വര്‍ഗത്തിലേക്ക് وَالْمَغْفِرَةِ = പാപമോചനത്തിലേക്കും بِإِذْنِهِ = അവന്‍റെ അനുമതി (സമ്മതം- ഉത്തരവ് ) മുഖേന وَيُبَيِّنُ = അവന്‍ വിവരിക്കുകയും ചെയ്യുന്നു آيَاتِهِ = അവന്‍റെ ലക്ഷ്യം (വചനം)കളെ لِلنَّاسِ = മനുഷ്യര്‍ക്ക് لَعَلَّهُمْ = അവരാകുവാന്‍ വേണ്ടി, ആയേക്കാം يَتَذَكَّرُونَ = അവര്‍ ഉറ്റാലോചിക്കും, ഓര്‍മ വെക്കും
(സത്യവിശ്വാസികളേ), ബഹുദൈവ വിശ്വാസിനികളായ സ്ത്രീകള്‍ വിശ്വസിക്കുന്നത് വരേക്കും നിങ്ങള്‍ അവരെ വിവാഹം കഴിക്കരുത്. സത്യവിശ്വാസിനിയായ ഒരു അടിമ സ്ത്രീ തന്നെയാണ് ഒരു ബഹുദൈവ വിശ്വാസിനിയായ സ്ത്രീയെക്കാള്‍ ഉത്തമം- അവള്‍ നിങ്ങളെ അല്‍ഭുതപ്പെടുത്തിയാലും [നിങ്ങള്‍ക്ക് കൗതുകം ജനിപ്പിച്ചാലും] ശരി. ബഹുദൈവ വിശ്വാസികള്‍ക്ക്, അവര്‍ വിശ്വസിക്കുന്നതുവരേക്കും നിങ്ങള്‍ വിവാഹം കഴിച്ചുകൊടുക്കു കയും ചെയ്യരുത്. സത്യവിശ്വാസിയായ ഒരു അടിമ തന്നെയാണ്, ഒരു ബഹുദൈവ വിശ്വാസിയെക്കാള്‍ ഉത്തമം- അവന്‍ നിങ്ങളെ അല്‍ഭുതപ്പെടുത്തി [കൗതുകപ്പെടുത്തി] യാലും ശരി. (കാരണം) അക്കൂട്ടര്‍ നരകത്തിലേക്ക് ക്ഷണിക്കുന്നു; അല്ലാഹുവാകട്ടെ, അവന്‍ അവന്‍റെ ഉത്തരവ് [വിധി വിലക്കുകള്‍] മുഖേന സ്വര്‍ഗത്തിലേക്കും, പാപമോചനത്തിലേക്കും ക്ഷണിക്കുന്നു. അവന്‍ തന്‍റെ ആയത്ത് [ലക്ഷ്യം] കളെ മനുഷ്യര്‍ക്ക് വിവരിച്ചു കൊടുക്കുകയും ചെയ്യുന്നു. അവര്‍ ഉറ്റാലോചിക്കുവാന്‍ വേണ്ടി.
തഫ്സീർ : 221-221
View   
وَيَسْـَٔلُونَكَ عَنِ ٱلْمَحِيضِ ۖ قُلْ هُوَ أَذًۭى فَٱعْتَزِلُوا۟ ٱلنِّسَآءَ فِى ٱلْمَحِيضِ ۖ وَلَا تَقْرَبُوهُنَّ حَتَّىٰ يَطْهُرْنَ ۖ فَإِذَا تَطَهَّرْنَ فَأْتُوهُنَّ مِنْ حَيْثُ أَمَرَكُمُ ٱللَّهُ ۚ إِنَّ ٱللَّهَ يُحِبُّ ٱلتَّوَّٰبِينَ وَيُحِبُّ ٱلْمُتَطَهِّرِينَ﴿٢٢٢﴾
volume_up share
وَيَسْأَلُونَكَ = അവര്‍ നിന്നോട് ചോദിക്കുകയും ചെയ്യുന്നു عَنِ الْمَحِيضِ = ആര്‍ത്തവത്തെപ്പറ്റി, ഋതുകാലത്തെപ്പറ്റി قُلْ = നീ പറയുക هُوَ = അത് أَذًى = ഒരു ഉപദ്രവമാണ്, ശല്യമാണ് (മ്‌ളേഛ്ചമാണ്) فَاعْتَزِلُوا = അതിനാല്‍ നിങ്ങള്‍ വിട്ടു (അകന്നു) നില്‍ക്കുവിന്‍ النِّسَاءَ = സ്ത്രീകളെ فِي الْمَحِيضِ = ആര്‍ത്തവത്തില്‍, ഋതുകാലത്തില്‍ وَلَا تَقْرَبُوهُنَّ = അവരെ നിങ്ങള്‍ സമീപിക്കുകയും ചെയ്യരുത് حَتَّىٰ يَطْهُرْنَ = അവര്‍ ശുദ്ധിയാകുന്നത് വരെ فَإِذَا تَطَهَّرْنَ = എന്നിട്ട് (അങ്ങനെ) അവര്‍ ശുദ്ധിയായിത്തീര്‍ന്നാല്‍ فَأْتُوهُنَّ = നിങ്ങളവ രുടെ അടുക്കല്‍ ചെന്നുകൊള്ളുവിന്‍ مِنْ حَيْثُ = വിധത്തിലൂടെ أَمَرَكُمُ = നിങ്ങളോട് കല്‍പിച്ച اللَّهُ = അല്ലാഹു إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു يُحِبُّ = അവന്‍ ഇഷ്ടപ്പെടു ന്നു, സ്‌നേഹിക്കും التَّوَّابِينَ = (പശ്ചാത്തപിച്ചു) മടങ്ങുന്നവരെ وَيُحِبُّ = അവന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നു الْمُتَطَهِّرِينَ = ശുദ്ധി പ്രാപിക്കുന്നവരെ
അവര്‍ നിന്നോട് ആര്‍ത്തവത്തെക്കുറിച്ചും ചോദിക്കുന്നു. നീ പറയുക: "അത് ഒരു (തരം) ഉപദ്രവമാകുന്നു; അതിനാല്‍ ആര്‍ത്തവ (കാല) ത്തില്‍ നിങ്ങള്‍ സ്ത്രീകളെ വിട്ടു നില്‍ക്കുവിന്‍. അവര്‍ ശുദ്ധിയാകുന്നതുവരേക്കും നിങ്ങള്‍ അവരെ സമീപിക്കുകയും അരുത് അങ്ങനെ, അവര്‍ ശുദ്ധിയായിത്തീര്‍ന്നാല്‍, അല്ലാഹു നിങ്ങളോട് കല്‍പിച്ച വിധത്തിലൂടെ നിങ്ങള്‍ അവരുടെ അടുക്കല്‍ ചെന്നുകൊള്ളുവിന്‍. നിശ്ചയമായും, പശ്ചാത്തപിച്ചു മടങ്ങുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു; ശുദ്ധി പ്രാപിക്കുന്നവരെയും അവന്‍ ഇഷ്ടപ്പെടുന്നു
نِسَآؤُكُمْ حَرْثٌۭ لَّكُمْ فَأْتُوا۟ حَرْثَكُمْ أَنَّىٰ شِئْتُمْ ۖ وَقَدِّمُوا۟ لِأَنفُسِكُمْ ۚ وَٱتَّقُوا۟ ٱللَّهَ وَٱعْلَمُوٓا۟ أَنَّكُم مُّلَـٰقُوهُ ۗ وَبَشِّرِ ٱلْمُؤْمِنِينَ﴿٢٢٣﴾
volume_up share
نِسَاؤُكُمْ = നിങ്ങളുടെ സ്ത്രീകള്‍ حَرْثٌ = കൃഷി (വിളയിടം) ആകുന്നു لَّكُمْ = നിങ്ങള്‍ക്ക്, നിങ്ങളുടെ فَأْتُوا = അതിനാല്‍ നിങ്ങള്‍ ചെല്ലുവിന്‍ حَرْثَكُمْ = നിങ്ങളുടെ വിളക്കല്‍, കൃഷിയുടെ അടുക്കല്‍ أَنَّىٰ شِئْتُمْ = നിങ്ങള്‍ എങ്ങനെ ഉദ്ദേശിച്ചുവോ (അങ്ങനെ) وَقَدِّمُوا = നിങ്ങള്‍ മുന്‍കൂട്ടി (മുന്‍ ചെയ്തു വെയ്ക്കുകയും ചെയ്യുക) لِأَنفُسِكُمْ = നിങ്ങളുടെ സ്വന്തങ്ങള്‍ക്ക്, നിങ്ങള്‍ക്കുതന്നെ وَاتَّقُوا اللَّهَ = അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുവിന്‍ وَاعْلَمُوا = നിങ്ങള്‍ അറിയുകയും ചെയ്യുക أَنَّكُم = നിങ്ങള്‍ (ആകുന്നു) എന്ന് مُّلَاقُوهُ = അവനുമായി കണ്ടുമുട്ടുന്നവര്‍ وَبَشِّرِ = നീ സന്തോഷം അറിയിക്കുകയും ചെയ്യുക الْمُؤْمِنِينَ = സത്യവിശ്വാസികള്‍ക്ക്
നിങ്ങളുടെ സ്ത്രീകള്‍ [ഭാര്യമാര്‍] നിങ്ങളുടെ കൃഷി (യിടം) ആകുന്നു. അതിനാല്‍, നിങ്ങളുടെ കൃഷി യുടെ അടുക്കല്‍ നിങ്ങള്‍ എങ്ങനെ ഉദ്ദേശിച്ചുവോ (അപ്രകാരം) ചെന്നു കൊള്ളുക; നിങ്ങള്‍ നിങ്ങള്‍ക്കുതന്നെ (വേണ്ടത്) മുന്‍കൂട്ടി ചെയ്തുവെക്കുകയും ചെയ്യുവിന്‍. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും, നിങ്ങള്‍ അവനുമായി കണ്ടു മുട്ടുന്നവരാണെന്ന് അറിയുകയും ചെയ്യുവിന്‍. (നബിയേ) സത്യവിശ്വാസികള്‍ക്ക് നീ സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുക.
തഫ്സീർ : 222-223
View   
وَلَا تَجْعَلُوا۟ ٱللَّهَ عُرْضَةًۭ لِّأَيْمَـٰنِكُمْ أَن تَبَرُّوا۟ وَتَتَّقُوا۟ وَتُصْلِحُوا۟ بَيْنَ ٱلنَّاسِ ۗ وَٱللَّهُ سَمِيعٌ عَلِيمٌۭ﴿٢٢٤﴾
volume_up share
وَلَا تَجْعَلُوا = നിങ്ങള്‍ ആക്കരുത് اللَّهَ = അല്ലാഹുവിനെ عُرْضَةً = ഒരു വിലങ്ങ്, തടസ്സം, നാട്ടക്കുറി لِّأَيْمَانِكُمْ = നിങ്ങളുടെ സത്യങ്ങള്‍ക്ക് أَن تَبَرُّوا = നിങ്ങള്‍ നന്മ (പുണ്യം) ചെയ്യുന്നതിന് وَتَتَّقُوا = നിങ്ങള്‍ സൂക്ഷ്മത പാലിക്കുകയും وَتُصْلِحُوا = നിങ്ങള്‍ നന്മ പ്രവര്‍ത്തിക്കുകയും, നന്നാക്കുകയും بَيْنَ النَّاسِ = മനുഷ്യര്‍ക്കിടയില്‍ وَاللَّهُ سَمِيعٌ = അല്ലാഹു കേള്‍ക്കുന്നവനാകുന്നു عَلِيمٌ = അറിയുന്നവനാകുന്നു
നിങ്ങള്‍ നിങ്ങളുടെ സത്യങ്ങള്‍ക്ക് അല്ലാഹുവിനെ ഒരു വിലങ്ങ് [തടസ്സം] ആകരുത്; അതായത്, നിങ്ങള്‍ പുണ്യം പ്രവര്‍ത്തിക്കുകയും, സൂക്ഷ്മത പാലിക്കുകയും, മനുഷ്യര്‍ക്കിടയില്‍ നന്മയുണ്ടാക്കുകയും ചെയ്യുന്നതിന്. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും, അറിയുന്നവനുമാകുന്നു.
لَّا يُؤَاخِذُكُمُ ٱللَّهُ بِٱللَّغْوِ فِىٓ أَيْمَـٰنِكُمْ وَلَـٰكِن يُؤَاخِذُكُم بِمَا كَسَبَتْ قُلُوبُكُمْ ۗ وَٱللَّهُ غَفُورٌ حَلِيمٌۭ﴿٢٢٥﴾
volume_up share
لَّا يُؤَاخِذُكُمُ = നിങ്ങളെ പിടികൂടുകയില്ല اللَّهُ = അല്ലാഹു بِاللَّغْوِ = അനാവശ്യം (വ്യര്‍ത്ഥം- പൊയ്‌വാക്ക്) മൂലം فِي أَيْمَانِكُمْ = നിങ്ങളുടെ സത്യങ്ങളില്‍ وَلَٰكِن = എങ്കിലും يُؤَاخِذُكُم = അവന്‍ നിങ്ങളെ പിടികൂടും بِمَا كَسَبَتْ = സമ്പാദിച്ചത് (ചെയതു വെച്ചത്, പ്രവര്‍ത്തിച്ചത്) നിമിത്തം قُلُوبُكُمْ = നിങ്ങളുടെ ഹൃദയങ്ങള്‍ وَاللَّهُ = അല്ലാഹു غَفُورٌ = പൊറുക്കുന്ന വനാണ് حَلِيمٌ = സഹനശീലനാണ്
നിങ്ങളുടെ സത്യങ്ങളില്‍ (മന:പൂര്‍വ്വമല്ലാത്ത) വ്യര്‍ത്ഥവാക്ക് മൂലം അല്ലാഹു നിങ്ങളെ പിടികൂടുകയില്ല. എങ്കിലും നിങ്ങളുടെ ഹൃദയങ്ങള്‍ (മന:പൂര്‍വ്വം) പ്രവര്‍ത്തിച്ചുവെച്ചതുമൂലം അവന്‍ നിങ്ങളെ പിടികൂടുന്നതാണ്. അല്ലാഹു വളരെ പൊറുക്കുന്നവനും സഹനശീലനുമാകുന്നു.
തഫ്സീർ : 224-225
View   
لِّلَّذِينَ يُؤْلُونَ مِن نِّسَآئِهِمْ تَرَبُّصُ أَرْبَعَةِ أَشْهُرٍۢ ۖ فَإِن فَآءُو فَإِنَّ ٱللَّهَ غَفُورٌۭ رَّحِيمٌۭ﴿٢٢٦﴾
volume_up share
لِّلَّذِينَ = യാതൊരുകൂട്ടര്‍ക്കുണ്ട് يُؤْلُونَ = ഈലാഉ് (ശപഥം) ചെയ്യുന്ന مِن نِّسَائِهِمْ = തങ്ങളുടെ സ്ത്രീകളെപ്പറ്റി تَرَبُّصُ = കാത്തിരിക്കല്‍ أَرْبَعَةِ = നാല് أَشْهُرٍ = മാസങ്ങള്‍ فَإِن فَاءُوا = എന്നാല്‍ (എന്നിട്ട്) അവര്‍ മടങ്ങിവന്നാല്‍ فَإِنَّ اللَّهَ = എന്നാല്‍, നിശ്ചയമായും അല്ലാഹു غَفُورٌ = വളരെ പൊറുക്കുന്നവനാണ് رَّحِيمٌ = കരുണാനിധിയാണ്
തങ്ങളുടെ സ്ത്രീകളെ സംബന്ധിച്ച് (സംയോഗം ചെയ്കയില്ലെന്ന്) ശപഥം ചെയ്യുന്നവര്‍ക്ക് നാലുമാസത്തെ കാത്തിരിപ്പുണ്ടായിരിക്കും. എന്നാല്‍, അവര്‍ മടങ്ങി വരുന്ന പക്ഷം, നിശ്ചയമായും, അല്ലാഹു പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു.
وَإِنْ عَزَمُوا۟ ٱلطَّلَـٰقَ فَإِنَّ ٱللَّهَ سَمِيعٌ عَلِيمٌۭ﴿٢٢٧﴾
volume_up share
وَإِنْ عَزَمُوا = അവര്‍ തീര്‍ച്ചയാക്കിയെങ്കില്‍, ഉറച്ചെങ്കില്‍ الطَّلَاقَ = ത്വലാക്വ്, വിവാഹ മോചനം فَإِنَّ اللَّهَ = എന്നാല്‍ നിശ്ചയമായും അല്ലാഹു سَمِيعٌ = കേള്‍ക്കുന്നവനാണ് عَلِيمٌ = അറിയുന്നവനാണ്
അവര്‍ വിവാഹമോചന ത്തിന് തീര്‍ച്ചയാക്കുകയാണെങ്കിലോ, നിശ്ചയമായും, അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും, അറിയുന്നവനുമാകുന്നു.
തഫ്സീർ : 226-227
View   
وَٱلْمُطَلَّقَـٰتُ يَتَرَبَّصْنَ بِأَنفُسِهِنَّ ثَلَـٰثَةَ قُرُوٓءٍۢ ۚ وَلَا يَحِلُّ لَهُنَّ أَن يَكْتُمْنَ مَا خَلَقَ ٱللَّهُ فِىٓ أَرْحَامِهِنَّ إِن كُنَّ يُؤْمِنَّ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ ۚ وَبُعُولَتُهُنَّ أَحَقُّ بِرَدِّهِنَّ فِى ذَٰلِكَ إِنْ أَرَادُوٓا۟ إِصْلَـٰحًۭا ۚ وَلَهُنَّ مِثْلُ ٱلَّذِى عَلَيْهِنَّ بِٱلْمَعْرُوفِ ۚ وَلِلرِّجَالِ عَلَيْهِنَّ دَرَجَةٌۭ ۗ وَٱللَّهُ عَزِيزٌ حَكِيمٌ﴿٢٢٨﴾
volume_up share
وَالْمُطَلَّقَاتُ = ത്വലാക്വ് (വിവാഹമോചനം) ചെയ്യപ്പെട്ട സ്ത്രീകള്‍ يَتَرَبَّصْنَ = അവര്‍ കാത്തിരിക്കണം, പ്രതീക്ഷിക്കണം بِأَنفُسِهِنَّ = തങ്ങളുടെ ദേഹങ്ങളുമായി ثَلَاثَةَ = മൂന്ന് قُرُوءٍ = ക്വുര്‍ഉ (ആര്‍ത്തവശുദ്ധി- ആര്‍ത്തവം)കള്‍ وَلَا يَحِلُّ = അനുവദനീയമാകയില്ല لَهُنَّ = അവര്‍ക്ക് أَن يَكْتُمْنَ = അവര്‍ ഒളിച്ചു (മറച്ചു- മൂടി)വെക്കല്‍ مَا خَلَقَ اللَّهُ = അല്ലാഹു സൃഷ്ടിച്ചതിനെ فِي أَرْحَامِهِنَّ = അവരുടെ ഗര്‍ഭാശയ (ഗര്‍ഭപാത്ര)ങ്ങളില്‍ إِن كُنَّ يُؤْمِنَّ = അവര്‍ വിശ്വസിക്കുന്നവരാണെങ്കില്‍ بِاللَّهِ = അല്ലാഹുവില്‍ وَالْيَوْمِ الْآخِرِ = അന്ത്യദിനത്തിലും وَبُعُولَتُهُنَّ = അവരുടെ ഭര്‍ത്താക്കള്‍ أَحَقُّ = കൂടുതല്‍ അവകാശപ്പെട്ടവരാണ് بِرَدِّهِنَّ = അവരെ മടക്കുവാന്‍ (മടക്കി എടുക്കുവാന്‍) فِي ذَٰلِكَ = അതില്‍ إِنْ أَرَادُوا = അവര്‍ ഉദ്ദേശിച്ചാല്‍ إِصْلَاحًا = നന്മ വരുത്തുവാന്‍, നന്നാക്കിത്തീര്‍ക്കല്‍ وَلَهُنَّ = അവര്‍ക്കുണ്ട്, അവരോടുണ്ട് مِثْلُ الَّذِي = യാതൊന്നും പോലെയുള്ളത് عَلَيْهِنَّ = അവരുടെമേല്‍ بِالْمَعْرُوفِ = മര്യാദ (ആചാരം- വഴക്കം) അനുസരിച്ച് وَلِلرِّجَالِ = പുരുഷന്‍മാര്‍ക്കുണ്ട് عَلَيْهِنَّ = അവരുടെ മേല്‍, അവരെക്കാള്‍ دَرَجَةٌ = ഒരു പദവി, പടി وَاللَّهُ عَزِيزٌ = അല്ലാഹു പ്രതാപശാലിയാകുന്നു حَكِيمٌ = അഗാധജ്ഞന്‍, യുക്തിമാന്‍
വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകള്‍ അവരുടെ ദേഹങ്ങളുമായി [സ്വയം] മൂന്ന് "ക്വുര്‍ ഉ്" [ആര്‍ത്തവശുദ്ധി] കള്‍ കാത്തിരിക്കണം. അവരുടെ ഗര്‍ഭാശയങ്ങളില്‍ അല്ലാഹു സൃഷ്ടിച്ചിട്ടുള്ളതിനെ ഒളിച്ചുവെക്കല്‍ അവര്‍ക്ക് അനുവദനീയമാകുകയില്ല; അവര്‍ അല്ലാഹുവിലും, അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കില്‍. അതില്‍ [ആ കാലത്തില്‍] അവരെ മട (ക്കിയെടു) ക്കുന്നതിന് അവരുടെ വരന്‍മാര്‍ കൂടുതല്‍ അവകാശപ്പെട്ടവരുമാകുന്നു; (അതെ) അവര്‍ നന്മ വരുത്തുന്നതിനെ ഉദ്ദേശിച്ചെങ്കില്‍. അവരുടെ [ഭാര്യമാരുടെ] മേലുള്ളതുപോലെ, (സദാചാര) മര്യാദയനുസരിച്ച് അവരോടും (ബാധ്യത) ഉണ്ട്. പുരുഷന്‍മാര്‍ക്ക് അവരെക്കാള്‍ ഒരു പദവി ഉണ്ട് താനും. അല്ലാഹു പ്രതാപശാലിയും, അഗാധജ്ഞനുമാകുന്നു.
തഫ്സീർ : 228-228
View   
ٱلطَّلَـٰقُ مَرَّتَانِ ۖ فَإِمْسَاكٌۢ بِمَعْرُوفٍ أَوْ تَسْرِيحٌۢ بِإِحْسَـٰنٍۢ ۗ وَلَا يَحِلُّ لَكُمْ أَن تَأْخُذُوا۟ مِمَّآ ءَاتَيْتُمُوهُنَّ شَيْـًٔا إِلَّآ أَن يَخَافَآ أَلَّا يُقِيمَا حُدُودَ ٱللَّهِ ۖ فَإِنْ خِفْتُمْ أَلَّا يُقِيمَا حُدُودَ ٱللَّهِ فَلَا جُنَاحَ عَلَيْهِمَا فِيمَا ٱفْتَدَتْ بِهِۦ ۗ تِلْكَ حُدُودُ ٱللَّهِ فَلَا تَعْتَدُوهَا ۚ وَمَن يَتَعَدَّ حُدُودَ ٱللَّهِ فَأُو۟لَـٰٓئِكَ هُمُ ٱلظَّـٰلِمُونَ﴿٢٢٩﴾
volume_up share
الطَّلَاقُ = വിവാഹമോചനം, ത്വലാക്വ് مَرَّتَانِ = രണ്ട് പ്രാവശ്യം ആകുന്നു فَإِمْسَاكٌ = എന്നിട്ട് പിടിച്ചുവെക്കല്‍ (പിരിച്ചയക്കാതിരിക്കുക) بِمَعْرُوفٍ = ആചാരം (മര്യാദ) അനുസരിച്ച് أَوْ تَسْرِيحٌ = അല്ലെങ്കില്‍ പിരിച്ചയക്കുക, വേര്‍പ്പെടുത്തുക, വിട്ടയക്കുക بِإِحْسَانٍ = നന്മ ചെയ്തുകൊണ്ട് (നല്ലനിലക്ക്) وَلَا يَحِلُّ = അനുവദനീയമാകുകയില്ല لَكُمْ = നിങ്ങള്‍ക്ക് أَن تَأْخُذُوا = നിങ്ങള്‍ വാങ്ങല്‍ مِمَّا آتَيْتُمُوهُنَّ = അവര്‍ക്ക് നിങ്ങള്‍ കൊടുത്തതില്‍ നിന്ന് شَيْئًا = യാതൊന്നും إِلَّا أَن يَخَافَا = അവര്‍ രണ്ടുപേരും ഭയപ്പെടുന്നതായാലല്ലാതെ أَلَّا يُقِيمَا = അവര്‍ നിലനിര്‍ത്തുക (നടത്തിപോരുക)യില്ലെന്ന് حُدُودَ اللَّهِ = അല്ലാഹുവിന്‍റെ അതിര്‍ത്തികളെ, പരിധികളെ فَإِنْ خِفْتُمْ = എനി നിങ്ങള്‍ ഭയപ്പെട്ടുവെങ്കില്‍ أَلَّا يُقِيمَا = അവര്‍ രണ്ടാളും നിലനിര്‍ത്തുകയില്ലെന്ന് حُدُودَ اللَّهِ = അല്ലാഹുവിന്‍റെ അതിര്‍ത്തികളെ, പരിധികളെ فَلَا جُنَاحَ = എന്നാല്‍ കുറ്റമില്ല, തെറ്റില്ല عَلَيْهِمَا = അവര്‍ രണ്ടാളുടെയും മേല്‍ فِيمَا = യാതൊന്നില്‍ افْتَدَتْ = അവള്‍ സ്വയം മോചിതയായി, തെണ്ടം നല്‍കി بِهِ = അതുകൊണ്ട്, അതുമൂലം تِلْكَ = അത്, അവ حُدُودُ اللَّهِ = അല്ലാഹുവിന്‍റെ അതിര്‍ത്തികളാകുന്നു فَلَا تَعْتَدُوهَا = അതിനാല്‍ നിങ്ങളത് വിട്ടുകടക്കരുത്, അതിക്രമിക്കരുത് (ലംഘിക്കരുത്) وَمَن يَتَعَدَّ = ആരെങ്കിലും അതിക്രമിച്ചാല്‍, വിട്ടുകടക്കുന്നപക്ഷം حُدُودَ اللَّهِ = അല്ലാഹുവിന്‍റെ അതിരുകളെ فَأُولَٰئِكَ هُمُ = എന്നാല്‍ അക്കൂട്ടര്‍തന്നെ الظَّالِمُونَ = അക്രമികള്‍
"ത്വലാക്വ്" [വിവാഹമോചനം] രണ്ട് പ്രാവശ്യമാകുന്നു (ഉള്ളത്). എന്നിട്ട് (പിന്നെ, ആചാര) മര്യാദയനുസരിച്ച് വെച്ചുകൊണ്ടിരിക്കുക, അല്ലെങ്കില്‍ നന്മ ചെയ്തുകൊണ്ട് പിരിച്ചയക്കുക. (-ഇതാണ് വേണ്ടത്). നിങ്ങള്‍ അവര്‍ക്ക് [ഭാര്യമാര്‍ക്ക്] കൊടുത്തിട്ടുള്ളതില്‍ നിന്ന് യാതൊന്നും (തിരിച്ചു) വാങ്ങല്‍ നിങ്ങള്‍ക്ക് അനുവദനീയമാകയില്ല; അവര്‍ [ഭാര്യാ-ഭര്‍ത്താക്കള്‍] രണ്ടു പേരും അല്ലാഹുവിന്‍റെ (നിയമ) അതിര്‍ത്തികളെ നിലനിറുത്തിപ്പോരുകയില്ലെന്ന് അവര്‍ ഭയപ്പെടുന്നതായാലല്ലാതെ. എനി, അവര്‍ രണ്ടു പേരും അല്ലാഹുവിന്‍റെ (നിയമ) അതിര്‍ത്തികളെ തങ്ങള്‍ നിലനിറുത്തിപ്പോരുകയില്ലെന്ന് നിങ്ങള്‍ ഭയപ്പെട്ടെങ്കില്‍, അപ്പോള്‍, അവള്‍ യാതൊന്നു (കൊടുത്തു) കൊണ്ട് സ്വയം മോചിതയാകുന്നുവോ അതില്‍ രണ്ടു പേരുടെ മേലും തെറ്റില്ല. അത് (ഒക്കെയും) അല്ലാഹുവിന്‍റെ (നിയമ) അതിര്‍ത്തികളാകുന്നു; ആകയാല്‍ അവയെ നിങ്ങള്‍ വിട്ടുകടക്കരുത്, ആര്‍ അല്ലാഹുവിന്‍റെ (നിയമ) അതിര്‍ത്തികളെ വിട്ടുകടക്കുന്നുവോ അക്കൂട്ടര്‍തന്നെയാണ് അക്രമികള്‍.
فَإِن طَلَّقَهَا فَلَا تَحِلُّ لَهُۥ مِنۢ بَعْدُ حَتَّىٰ تَنكِحَ زَوْجًا غَيْرَهُۥ ۗ فَإِن طَلَّقَهَا فَلَا جُنَاحَ عَلَيْهِمَآ أَن يَتَرَاجَعَآ إِن ظَنَّآ أَن يُقِيمَا حُدُودَ ٱللَّهِ ۗ وَتِلْكَ حُدُودُ ٱللَّهِ يُبَيِّنُهَا لِقَوْمٍۢ يَعْلَمُونَ﴿٢٣٠﴾
volume_up share
فَإِن طَلَّقَهَا = എന്നിട്ട് അവന്‍ അവളെ വിവാഹമോചനം ചെയ്താല്‍ فَلَا تَحِلُّ لَهُ = എന്നാല്‍ അവള്‍ അവന് അനുവദനീയമാകയില്ല مِن بَعْدُ = പിന്നീട്, ശേഷം حَتَّىٰ تَنكِحَ = അവള്‍ വിവാഹം കഴിക്കുന്നത് വരെ زَوْجًا = ഒരു ഭര്‍ത്താവിനെ غَيْرَهُ = അവനല്ലാത്ത, അവനൊഴികെ فَإِن طَلَّقَهَا = എന്നിട്ട് അവന്‍ അവളെ വിവാഹമോചനം ചെയ്താല്‍ فَلَا جُنَاحَ = എന്നാല്‍ തെറ്റില്ല عَلَيْهِمَا = അവര്‍ രണ്ടാളുടെമേല്‍ أَن يَتَرَاجَعَا = അവര്‍ രണ്ടാളും അന്യോന്യം മടങ്ങുന്നതിന് إِن ظَنَّا = രണ്ടാളും വിചാരിച്ചെങ്കില്‍, ധരിച്ചാല്‍ أَن يُقِيمَا = രണ്ടാളും നിലനിറുത്തുമെന്ന് حُدُودَ اللَّهِ = അല്ലാഹുവിന്‍റെ അതിര്‍ത്തികളെ وَتِلْكَ = അവ, അതും حُدُودُ اللَّهِ = അല്ലാഹുവിന്‍റെ അതിര്‍ത്തികളാകുന്നു يُبَيِّنُهَا = അവയെ അവന്‍ വിവരിക്കുകയാണ്, വ്യക്തമാക്കുന്നു لِقَوْمٍ = ഒരു ജനതക്ക് (ജനങ്ങള്‍ക്ക്) വേണ്ടി يَعْلَمُونَ = അവര്‍ അറിയും
എന്നിട്ട് (പിന്നെയും) അവന്‍ അവളെ ത്വലാക്വ് [വിവാഹമോചനം] നടത്തിയെങ്കില്‍ അവനല്ലാത്ത (വേറെ) ഒരു ഭര്‍ത്താവിനെ അവള്‍ വിവാഹം കഴിക്കു ന്നതുവരേക്കും എനി അവള്‍ അവന് അനുവദനീയമാകുകയില്ല. എന്നിട്ട്, അവന്‍ [രണ്ടാമത്തേവന്‍] അവളെ വിവാഹ മോചനം നടത്തിയെങ്കില്‍,- അപ്പോള്‍, അവര്‍ രണ്ടു പേരും അന്യോന്യം മടങ്ങിവരുന്നതിന് അവരുടെ മേല്‍ തെറ്റില്ല; (അതെ) അവര്‍ രണ്ടാളും അല്ലാഹുവിന്‍റെ (നിയമ) അതിര്‍ത്തികളെ തങ്ങള്‍ നിലനിറുത്തിപ്പോരുമെന്ന് വിചാരിക്കുകയാണെങ്കില്‍. അവ (ഒക്കെയും) അല്ലാഹുവിന്‍റെ (നിയമ) അതിര്‍ത്തികളാകുന്നു; അറിയുന്ന ജനങ്ങള്‍ക്കുവേണ്ടി അവന്‍ അവ വിവരിച്ചുകൊടുക്കുകയാണ്.
തഫ്സീർ : 229-230
View   
وَإِذَا طَلَّقْتُمُ ٱلنِّسَآءَ فَبَلَغْنَ أَجَلَهُنَّ فَأَمْسِكُوهُنَّ بِمَعْرُوفٍ أَوْ سَرِّحُوهُنَّ بِمَعْرُوفٍۢ ۚ وَلَا تُمْسِكُوهُنَّ ضِرَارًۭا لِّتَعْتَدُوا۟ ۚ وَمَن يَفْعَلْ ذَٰلِكَ فَقَدْ ظَلَمَ نَفْسَهُۥ ۚ وَلَا تَتَّخِذُوٓا۟ ءَايَـٰتِ ٱللَّهِ هُزُوًۭا ۚ وَٱذْكُرُوا۟ نِعْمَتَ ٱللَّهِ عَلَيْكُمْ وَمَآ أَنزَلَ عَلَيْكُم مِّنَ ٱلْكِتَـٰبِ وَٱلْحِكْمَةِ يَعِظُكُم بِهِۦ ۚ وَٱتَّقُوا۟ ٱللَّهَ وَٱعْلَمُوٓا۟ أَنَّ ٱللَّهَ بِكُلِّ شَىْءٍ عَلِيمٌۭ﴿٢٣١﴾
volume_up share
وَإِذَا طَلَّقْتُمُ = നിങ്ങള്‍ വിവാഹമോചനം ചെയ്താല്‍ النِّسَاءَ = സ്ത്രീകളെ فَبَلَغْنَ = എന്നിട്ടവര്‍ എത്തി, പ്രാപിച്ചു أَجَلَهُنَّ = അവരുടെ അവധി فَأَمْسِكُوهُنَّ = എന്നാലവരെ നിങ്ങള്‍ വെച്ചു കൊണ്ടിരിക്കുവിന്‍ بِمَعْرُوفٍ = ആചാരം (മര്യാദ) അനുസരിച്ച് أَوْ سَرِّحُوهُنَّ = അല്ലെങ്കില്‍ അവരെ നിങ്ങള്‍ പിരിച്ചയക്കുക, വേര്‍പെടുത്തുക بِمَعْرُوفٍ = ആചാരപ്രകാരം, മര്യാദയനുസരിച്ച് وَلَا تُمْسِكُوهُنَّ = അവരെ നിങ്ങള്‍ പിടിച്ചുവെക്കരുത് ضِرَارًا = ദ്രോഹം ചെയ്യാന്‍ لِّتَعْتَدُوا = നിങ്ങള്‍ അതിരുവിടുവാനായിട്ട്, അതിക്രമം ചെയ്യുമാറ് وَمَن يَفْعَلْ = ആരെങ്കിലും ചെയ്യുന്നതായാല്‍ ذَٰلِكَ = അത് فَقَدْ ظَلَمَ = എന്നാലവൻ അക്രമം പ്രവർത്തിച്ചു نَفْسَهُ = അവനോട് തന്നെ وَلَا تَتَّخِذُوا = നിങ്ങള്‍ ആക്കിത്തീര്‍ക്കരുത് آيَاتِ اللَّهِ = അല്ലാഹുവിന്‍റെ ആയത്തുകളെ هُزُوًا = പരിഹാസം (പരിഹാസ്യം) وَاذْكُرُوا = നിങ്ങള്‍ ഓര്‍ക്കുകയും ചെയ്യുവിന്‍ نِعْمَتَ اللَّهِ = അല്ലാഹുവിന്‍റെ അനുഗ്രഹത്തെ عَلَيْكُمْ = നിങ്ങള്‍ക്ക് وَمَا أَنزَلَ = അവന്‍ ഇറക്കിയതിനെയും عَلَيْكُم = നിങ്ങള്‍ക്ക് مِّنَ الْكِتَابِ = ഗ്രന്ഥത്തില്‍നിന്ന് وَالْحِكْمَةِ = വിജ്ഞാനത്തില്‍ നിന്നും يَعِظُكُم بِهِ = അതുവഴി നിങ്ങള്‍ക്ക് അവന്‍ സദുപദേശം നല്‍കിക്കൊണ്ട് (നല്‍കുവാന്‍) وَاتَّقُوا اللَّهَ = നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍ وَاعْلَمُوا = നിങ്ങള്‍ അറിയുകയും ചെയ്‌വിന്‍ أَنَّ اللَّهَ = അല്ലാഹു (ആകുന്നു) എന്ന് بِكُلِّ شَيْءٍ = എല്ലാ കാര്യത്തെപ്പറ്റിയും عَلِيمٌ = അറിയുന്നവന്‍
നിങ്ങള്‍ സ്ത്രീകളെ വിവാഹമോചനം ചെയ്തിട്ട് അവര്‍ അവരുടെ (ഇദ്ദഃയുടെ) അവധി പ്രാപിച്ചാല്‍, അവരെ നിങ്ങള്‍ (ആചാര) മര്യാദയനുസരിച്ച് വെച്ചുകൊണ്ടിരിക്കുവിന്‍; അല്ലെങ്കില്‍ (ആചാര) മര്യാദയനുസരിച്ച് അവരെ പിരിച്ചുവിടുവിന്‍. നിങ്ങള്‍ അതിര് വിട്ടുപോകുമാറ്ദ്രോഹമുണ്ടാക്കുവാനായിട്ട് അവരെനിങ്ങള്‍ പിടിച്ചുവെക്കുകയും ചെയ്യരുത്. ആരെങ്കിലും അത് ചെയ്യുന്നപക്ഷം, അവന്‍ അവനോട് തന്നെ അക്രമം പ്രവര്‍ത്തിക്കുകയാണ്ചെയ്തത്. അല്ലാഹുവിന്‍റെ ആയത്ത് [വചനം] കളെ നിങ്ങള്‍ പരിഹാസ്യമാക്കിത്തീര്‍ക്കരുത്. നിങ്ങള്‍ക്ക് അല്ലാഹു ചെയ്ത അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുകയും ചെയ്യണം; വേദഗ്രന്ഥത്തില്‍നിന്നും, വിജ്ഞാനത്തില്‍നിന്നുമായി നിങ്ങള്‍ക്ക് സദുപദേശം നല്‍കിക്കൊണ്ട് അവന്‍ നിങ്ങള്‍ക്ക് ഇറക്കിത്തന്നിട്ടുള്ളതും (ഓര്‍ക്കുവിന്‍) നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും, അല്ലാഹു എല്ലാ കാര്യത്തെക്കുറിച്ചും അറിയുന്നവനാണെന്ന് അറിഞ്ഞുകൊള്ളുകയും ചെയ്യുവിന്‍.
തഫ്സീർ : 231-231
View   
وَإِذَا طَلَّقْتُمُ ٱلنِّسَآءَ فَبَلَغْنَ أَجَلَهُنَّ فَلَا تَعْضُلُوهُنَّ أَن يَنكِحْنَ أَزْوَٰجَهُنَّ إِذَا تَرَٰضَوْا۟ بَيْنَهُم بِٱلْمَعْرُوفِ ۗ ذَٰلِكَ يُوعَظُ بِهِۦ مَن كَانَ مِنكُمْ يُؤْمِنُ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ ۗ ذَٰلِكُمْ أَزْكَىٰ لَكُمْ وَأَطْهَرُ ۗ وَٱللَّهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ﴿٢٣٢﴾
volume_up share
وَإِذَا طَلَّقْتُمُ = നിങ്ങള്‍ വിവാഹമോചനം ചെയ്താല്‍ النِّسَاءَ = സ്ത്രീകളെ فَبَلَغْنَ = എന്നിട്ടവര്‍ എത്തി(യാല്‍), പ്രാപിച്ചു أَجَلَهُنَّ = അവരുടെ അവധി فَلَا تَعْضُلُوهُنَّ = എന്നാല്‍ നിങ്ങളവരെ മുടക്കിയിടരുത് أَن يَنكِحْنَ = അവര്‍ വിവാഹം ചെയ്യുന്നതിന് (ചെയ്യുന്നതില്‍ നിന്ന്) أَزْوَاجَهُنَّ = അവരുടെ ഭര്‍ത്താക്കളെ إِذَا تَرَاضَوْا = അവര്‍ പരസ്പരം തൃപ്തിപ്പെട്ടാല്‍ بَيْنَهُم = അവര്‍ക്കിടയില്‍ بِالْمَعْرُوفِ = മര്യാദ (സദാചാരം) അനുസരിച്ച് ذَٰلِكَ = അത് يُوعَظُ بِهِ = അത് മുഖേന സദുപദേശം ചെയ്യപ്പെടുന്നു مَن كَانَ = ആയിട്ടുള്ളവര്‍ക്ക് مِنكُمْ = നിങ്ങളില്‍ നിന്ന് يُؤْمِنُ بِاللَّهِ = അല്ലാഹുവില്‍ വിശ്വസിക്കുന്നു وَالْيَوْمِ الْآخِرِ = അന്ത്യനാളിലും ذَٰلِكُمْ أَزْكَىٰ لَكُمْ = നിങ്ങള്‍ക്ക് ഏറ്റം സംശുദ്ധമായതാണ് وَأَطْهَرُ = അധികം വൃത്തിയായതും وَاللَّهُ يَعْلَمُ = അല്ലാഹു അറിയുന്നു وَأَنتُمْ = നിങ്ങളാകട്ടെ لَا تَعْلَمُونَ = നിങ്ങള്‍ അറിയുകയില്ല
നിങ്ങള്‍ സ്ത്രീകളെ ത്വലാക്വ് [വിവാഹമോചനം] നടത്തിയിട്ട് അവര്‍ അവരുടെ (ഇദ്ദഃയുടെ) അവധി പ്രാപിച്ചാല്‍, അവര്‍ അവരുടെഭര്‍ത്താക്കളെ- തങ്ങള്‍ക്കിടയില്‍ (സദാചാര) മര്യാദപ്രകാരം അവര്‍ പരസ്പരം തൃപ്തിപ്പെട്ടാല്‍-വിവാഹം ചെയ്യുന്നതില്‍ നിന്ന് നിങ്ങളവരെ മുടക്കിയിടരുത്. ഇത് [ഈ കല്‍പന] മൂലം, നിങ്ങളില്‍ നിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചുവരുന്നവര്‍ക്ക്സദുപദേശം നല്‍കപ്പെടുകയാണ്. അത് നിങ്ങള്‍ക്ക് ഏറ്റം സംശുദ്ധമായതും, ഏറ്റം വൃത്തിയായതുമാകുന്നു. അല്ലാഹുവിനറിയാം; നിങ്ങള്‍ക്ക് അറിഞ്ഞുകൂടാ.
തഫ്സീർ : 232-232
View   
وَٱلْوَٰلِدَٰتُ يُرْضِعْنَ أَوْلَـٰدَهُنَّ حَوْلَيْنِ كَامِلَيْنِ ۖ لِمَنْ أَرَادَ أَن يُتِمَّ ٱلرَّضَاعَةَ ۚ وَعَلَى ٱلْمَوْلُودِ لَهُۥ رِزْقُهُنَّ وَكِسْوَتُهُنَّ بِٱلْمَعْرُوفِ ۚ لَا تُكَلَّفُ نَفْسٌ إِلَّا وُسْعَهَا ۚ لَا تُضَآرَّ وَٰلِدَةٌۢ بِوَلَدِهَا وَلَا مَوْلُودٌۭ لَّهُۥ بِوَلَدِهِۦ ۚ وَعَلَى ٱلْوَارِثِ مِثْلُ ذَٰلِكَ ۗ فَإِنْ أَرَادَا فِصَالًا عَن تَرَاضٍۢ مِّنْهُمَا وَتَشَاوُرٍۢ فَلَا جُنَاحَ عَلَيْهِمَا ۗ وَإِنْ أَرَدتُّمْ أَن تَسْتَرْضِعُوٓا۟ أَوْلَـٰدَكُمْ فَلَا جُنَاحَ عَلَيْكُمْ إِذَا سَلَّمْتُم مَّآ ءَاتَيْتُم بِٱلْمَعْرُوفِ ۗ وَٱتَّقُوا۟ ٱللَّهَ وَٱعْلَمُوٓا۟ أَنَّ ٱللَّهَ بِمَا تَعْمَلُونَ بَصِيرٌۭ﴿٢٣٣﴾
volume_up share
وَالْوَالِدَاتُ = മാതാക്കള്‍, പ്രസവിച്ച സ്ത്രീകള്‍ يُرْضِعْنَ = അവര്‍ മുലകൊടുക്കണം أَوْلَادَهُنَّ = അവരുടെ കുട്ടി (സന്താനം)കള്‍ക്ക് حَوْلَيْنِ = രണ്ട് കൊല്ലം كَامِلَيْنِ = പൂര്‍ണമായ لِمَنْ أَرَادَ = ഉദ്ദേശിച്ചവര്‍ക്ക് أَن يُتِمَّ = പൂര്‍ത്തിയാക്കുവാന്‍ الرَّضَاعَةَ = മുല കുടി وَعَلَى الْمَوْلُودِ لَهُ = യാതൊരുവന് ജനിച്ചുവോ അവന്‍റെ മേലാണ് رِزْقُهُنَّ = അവരുടെ ആഹാരം, ഉപജീവനം وَكِسْوَتُهُنَّ = അവരുടെ വസ്ത്രങ്ങളും بِالْمَعْرُوفِ = മര്യാദപ്ര കാരം لَا تُكَلَّفُ = ശാസിക്കപ്പെടുകയില്ല نَفْسٌ = ഒരു ദേഹവും, ആത്മാവും إِلَّا وُسْعَهَا = അതിന്‍റെ കഴിവ് (സാധിക്കുന്നത്) അല്ലാതെ لَا تُضَارَّ = ദ്രോഹിക്കപ്പെട്ടുകൂടാ, ഉപദ്രവം ഏല്‍പിക്കപ്പെടരുത് وَالِدَةٌ = ഒരു മാതാവും بِوَلَدِهَا = അവളുടെ കുട്ടി (സന്താനം) നിമിത്തം وَلَا مَوْلُودٌ لَّهُ = യാതൊരുവന് ജനിച്ചുവോ അവനും (പിതാവും) പാടില്ല بِوَلَدِهِ = അവന്‍റെ കുട്ടി (സന്താനം) കാരണം وَعَلَى الْوَارِثِ = അനന്തരാവകാശിയുടെ മേലുമുണ്ട് مِثْلُ ذَٰلِكَ = അതുപോലെയുള്ളത് فَإِنْ أَرَادَا = എനി അവര്‍ രണ്ടാളും ഉദ്ദേശിച്ചെങ്കില്‍ فِصَالًا = (മുലകുടി) പിരിക്കുവാന്‍ عَن تَرَاضٍ = പരസ്പര തൃപ്തിയോടെ مِّنْهُمَا = അവര്‍ രണ്ടാളില്‍ നിന്നും وَتَشَاوُرٍ = അന്യോന്യം ആലോചനയോടെയും فَلَا جُنَاحَ = എന്നാല്‍ തെറ്റില്ല, കുറ്റമില്ല عَلَيْهِمَا = അവര്‍ രണ്ടാളുടെമേല്‍ وَإِنْ أَرَدتُّمْ = നിങ്ങള്‍ ഉദ്ദേശിച്ചെങ്കില്‍ أَن تَسْتَرْضِعُوا = നിങ്ങള്‍ മുല കൊടുപ്പിക്കുവാന്‍ أَوْلَادَكُمْ = നിങ്ങളുടെ സന്താനങ്ങള്‍ക്ക് فَلَا جُنَاحَ = എന്നാല്‍ കുറ്റമില്ല, തെറ്റില്ല عَلَيْكُمْ = നിങ്ങളുടെ മേല്‍, നിങ്ങള്‍ക്ക് إِذَا سَلَّمْتُم = നിങ്ങള്‍ ഏല്‍പിച്ചുകൊടുത്താല്‍ مَّا آتَيْتُم = നിങ്ങള്‍ കൊടുക്കുന്നത് بِالْمَعْرُوفِ = മര്യാദപ്രകാരം, ആചാരമനുസരിച്ച് وَاتَّقُوا اللَّهَ = നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍ وَاعْلَمُوا = നിങ്ങള്‍ അറിയുകയും ചെയ്യുവിന്‍ أَنَّ اللَّهَ = അല്ലാഹു (ആകുന്നു) എന്ന് بِمَا تَعْمَلُونَ = നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി بَصِيرٌ = കണ്ടറിയുന്നവനാണ് (എന്ന്)
മാതാക്കള്‍ അവരുടെസന്താനങ്ങള്‍ക്ക് പൂര്‍ണമായ രണ്ടു കൊല്ലം മുല കൊടുക്കണം; (ഇത്) മുലകുടി (ക്കാലം) പൂര്‍ത്തിയാക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍ക്കുള്ളതത്രെ. യാതൊരുവന് (സന്താനം) ജനിച്ചിരിക്കുന്നുവോ അവന്‍റെ മേലാണ്(ആചാര) മര്യാദയനുസരിച്ച് അവരുടെ [മുലകൊടുക്കുന്നവരുടെ] ആഹാരവും, വസ്ത്രങ്ങളും (ബാധ്യത) ഉള്ളത്.ഒരു ദേഹത്തോടും അതിന്‍റെകഴിവ് (അനുസരിച്ച്) അല്ലാതെ ശാസിക്കപ്പെടുകയില്ല. ഒരു മാതാവ് അവളുടെ സന്താനം നിമിത്തമാകട്ടെ, യാതൊരുവനു (സന്താനം) ജനിച്ചുവോ അവന്‍ അവന്‍റെ സന്താനം നിമിത്തമാകട്ടെ, ദ്രോഹംചെയ്യപ്പെട്ടുകൂടാ. അനന്തരാവകാശിയായുള്ളവന്‍റെമേലും അതുപോലെ (ബാധ്യത)യുണ്ട്. എനി, അവര്‍ രണ്ടാളില്‍നിന്നുമുള്ള പരസ്പര തൃപ്തിയോടെയും, കൂടിയാലോചനയോടെയും (മുലകുടി) പിരിക്കുവാന്‍ അവര്‍ രണ്ടാളും ഉദ്ദേശിച്ചുവെങ്കില്‍, അപ്പോള്‍, രണ്ടാളുടെമേലും (അതില്‍) തെറ്റില്ല. നിങ്ങളുടെ സന്താനങ്ങള്‍ക്ക് (മറ്റൊരുവള്‍ മുഖേന) മുലകുടിപ്പിക്കുവാന്‍ നിങ്ങള്‍ ഉദ്ദേശിച്ചുവെങ്കില്‍, അപ്പോള്‍, (അതിനും) നിങ്ങളുടെ മേല്‍തെറ്റില്ല; നിങ്ങള്‍ കൊടുക്കുന്നത് (ആചാര) മര്യാദ പ്രകാരം നിങ്ങള്‍ ഏല്‍പിച്ചു കൊടുത്താല്‍. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും, അല്ലാഹു നിങ്ങള്‍പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാണെന്ന് അറിഞ്ഞുകൊള്ളുകയും ചെയ്യുവിന്‍.
തഫ്സീർ : 233-233
View   
وَٱلَّذِينَ يُتَوَفَّوْنَ مِنكُمْ وَيَذَرُونَ أَزْوَٰجًۭا يَتَرَبَّصْنَ بِأَنفُسِهِنَّ أَرْبَعَةَ أَشْهُرٍۢ وَعَشْرًۭا ۖ فَإِذَا بَلَغْنَ أَجَلَهُنَّ فَلَا جُنَاحَ عَلَيْكُمْ فِيمَا فَعَلْنَ فِىٓ أَنفُسِهِنَّ بِٱلْمَعْرُوفِ ۗ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌۭ﴿٢٣٤﴾
volume_up share
وَالَّذِينَ = യാതൊരു കൂട്ടര്‍ يُتَوَفَّوْنَ = അവര്‍ മുഴുവനുമായി പിടിച്ചെടുക്ക പ്പെടുന്നു (മരിക്കുന്നു) مِنكُمْ = നിങ്ങളില്‍ നിന്ന് وَيَذَرُونَ = അവര്‍ വിട്ടേക്കുകയും ചെയ്യുന്നു أَزْوَاجًا = ഇണകളെ (ഭാര്യമാരെ) يَتَرَبَّصْنَ = ആ സ്ത്രീകള്‍ കാത്തിരിക്കണം بِأَنفُسِهِنَّ = അവരുടെ ദേഹങ്ങളുമായി, സ്വന്തങ്ങളും കൊണ്ട് أَرْبَعَةَ أَشْهُرٍ = നാലു മാസങ്ങള്‍ وَعَشْرًا = ഒരു പത്തും (പത്തുദിവസവും) فَإِذَا بَلَغْنَ = എന്നിട്ട് അവര്‍ എത്തിയാല്‍, പ്രാപിച്ചാല്‍ أَجَلَهُنَّ = അവരുടെ അവധി فَلَا جُنَاحَ = അപ്പോള്‍ തെറ്റില്ല عَلَيْكُمْ = നിങ്ങളുടെ മേല്‍ فِيمَا فَعَلْنَ = അവര്‍ ചെയ്യുന്നതില്‍ فِي أَنفُسِهِنَّ = അവരുടെ സ്വന്തം(കാര്യ)ങ്ങളില്‍, ദേഹങ്ങളെപ്പറ്റി بِالْمَعْرُوفِ = മര്യാദ (ആചാര) പ്രകാരം وَاللَّهُ = അല്ലാഹു بِمَا تَعْمَلُونَ = നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി خَبِيرٌ = സൂക്ഷ്മമായി അറിയുന്നവനാണ്
നിങ്ങളില്‍ നിന്ന് യാതൊരുകൂട്ടര്‍ മരിക്കുകയും, ഭാര്യമാരെവിട്ടേച്ചു പോകുകയും ചെയ്യുന്നുവോ, (അവരുടെ ശേഷം) അവര്‍ [ആ ഭാര്യമാര്‍] അവരുടെ ദേഹങ്ങളുമായിനാലുമാസവും ഒരു പത്തും [പത്ത്ദിവസവും] കാത്തിരിക്കണം. എന്നിട്ട്, അവര്‍ തങ്ങളുടെ അവധിപ്രാപിച്ചാല്‍, അപ്പോള്‍ അവര്‍ തങ്ങളുടെ ദേഹങ്ങളുടെ കാര്യത്തില്‍ (ആചാര) മര്യാദയനുസരിച്ച് ചെയ്യുന്നതില്‍ നിങ്ങളുടെ മേല്‍ തെറ്റില്ല. അല്ലാഹു, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.
തഫ്സീർ : 234-234
View   
وَلَا جُنَاحَ عَلَيْكُمْ فِيمَا عَرَّضْتُم بِهِۦ مِنْ خِطْبَةِ ٱلنِّسَآءِ أَوْ أَكْنَنتُمْ فِىٓ أَنفُسِكُمْ ۚ عَلِمَ ٱللَّهُ أَنَّكُمْ سَتَذْكُرُونَهُنَّ وَلَـٰكِن لَّا تُوَاعِدُوهُنَّ سِرًّا إِلَّآ أَن تَقُولُوا۟ قَوْلًۭا مَّعْرُوفًۭا ۚ وَلَا تَعْزِمُوا۟ عُقْدَةَ ٱلنِّكَاحِ حَتَّىٰ يَبْلُغَ ٱلْكِتَـٰبُ أَجَلَهُۥ ۚ وَٱعْلَمُوٓا۟ أَنَّ ٱللَّهَ يَعْلَمُ مَا فِىٓ أَنفُسِكُمْ فَٱحْذَرُوهُ ۚ وَٱعْلَمُوٓا۟ أَنَّ ٱللَّهَ غَفُورٌ حَلِيمٌۭ﴿٢٣٥﴾
volume_up share
وَلَا جُنَاحَ عَلَيْكُمْ = നിങ്ങളുടെ മേല്‍ തെറ്റില്ല فِيمَا = യാതൊന്നില്‍, ഒരു കാര്യത്തില്‍ عَرَّضْتُم بِهِ = അതിനെപ്പറ്റി നിങ്ങള്‍ സൂചന നല്‍കി مِنْ خِطْبَةِ = വിവാഹാര്‍ത്ഥന സംബന്ധിച്ച് النِّسَاءِ = (ആ) സ്ത്രീകളുടെ أَوْ أَكْنَنتُمْ = അല്ലെങ്കില്‍ നിങ്ങള്‍ ഒളിച്ചു (മറച്ചു) വെച്ചു فِي أَنفُسِكُمْ = നിങ്ങളുടെ സ്വന്തങ്ങളില്‍ (മനസ്സുകളില്‍) عَلِمَ اللَّهُ = അല്ലാഹുവിനറിയാം أَنَّكُمْ = നിങ്ങള്‍ (ആകുന്നു) എന്ന് سَتَذْكُرُونَهُنَّ = വഴിയെ നിങ്ങള്‍ അവരെ ഓര്‍മിക്കും وَلَٰكِن = എങ്കിലും لَّا تُوَاعِدُوهُنَّ = നിങ്ങളവരോട് വാഗ്ദാനം നടത്തരുത് سِرًّا = രഹസ്യമായി, സ്വകാര്യത്തില്‍ إِلَّا أَن تَقُولُوا = നിങ്ങള്‍ പറയുന്നതൊഴികെ قَوْلًا = വല്ല വാക്കും مَّعْرُوفًا = മര്യാദയായ (മിതമായ) وَلَا تَعْزِمُوا = നിങ്ങള്‍ തീര്‍ച്ചപ്പെടുത്തുക (ഉറപ്പിക്കുക)യും അരുത് عُقْدَةَ النِّكَاحِ = വിവാഹ ബന്ധത്തെ حَتَّىٰ يَبْلُغَ = എത്തുന്നതുവരേക്ക് الْكِتَابُ = നിയമം, രേഖ أَجَلَهُ = അതിന്‍റെ അവധി وَاعْلَمُوا = നിങ്ങള്‍ അറിയുകയും ചെയ്യുവിന്‍ أَنَّ اللَّهَ يَعْلَمُ = അല്ലാഹു അറിയുന്നതാണെന്ന് مَا فِي أَنفُسِكُمْ = നിങ്ങളുടെ മനസ്സുകളിലുള്ളത് فَاحْذَرُوهُ = അതിനാല്‍ നിങ്ങളവനെ ശ്രദ്ധിച്ചു കാക്കുവിന്‍ وَاعْلَمُوا = നിങ്ങള്‍ അറിയുകയും ചെയ്യുക أَنَّ اللَّهَ = അല്ലാഹു (ആകുന്നു) എന്ന് غَفُورٌ = വളരെ പൊറുക്കുന്നവന്‍ حَلِيمٌ = സഹനശീലന്‍
(ആ) സ്ത്രീകളുടെ വിവാഹാര്‍ത്ഥനസംബന്ധിച്ച് നിങ്ങള്‍ (വല്ലതും) സൂചന നല്‍കുകയോ, അല്ലെങ്കില്‍ നിങ്ങളുടെ മനസ്സുകളില്‍ ഒളിച്ചുവെക്കുകയോ ചെയ്യുന്നതില്‍നിങ്ങളുടെ മേല്‍ തെറ്റില്ല. നിങ്ങള്‍ വഴിയേ അവരെ ഓര്‍ത്തേക്കുന്നതാണെന്ന് അല്ലാഹുവിനറിയാം. എങ്കിലും, നിങ്ങള്‍ അവരോട് രഹസ്യമായി (ഒരു) വാഗ്ദാനം നടത്തരുത്;- നിങ്ങള്‍ മര്യാദയുള്ള വല്ലവാക്കും പറയുക എന്നുള്ളതല്ലാതെ. നിയമം അതിന്‍റെ അവധിയിലെത്തുന്നതുവരേക്കും വിവാഹ ബന്ധം നിങ്ങള്‍ തീര്‍ച്ചപ്പെടുത്തുകയും ചെയ്യരുത്. അല്ലാഹു നിങ്ങളുടെ മനസ്സുകളിലുള്ളത് അറിയുമെന്ന് നിങ്ങള്‍ അറിഞ്ഞുകൊള്ളുക. ആകയാല്‍, നിങ്ങള്‍അവനെ ശ്രദ്ധിച്ചു (കാത്തു) കൊള്ളുവിന്‍.അല്ലാഹു വളരെ പൊറുക്കുന്നവനും, സഹനശീലനു മാണെന്ന്നിങ്ങള്‍ അറിയുകയും ചെയ്യുവിന്‍.
തഫ്സീർ : 235-235
View   
لَّا جُنَاحَ عَلَيْكُمْ إِن طَلَّقْتُمُ ٱلنِّسَآءَ مَا لَمْ تَمَسُّوهُنَّ أَوْ تَفْرِضُوا۟ لَهُنَّ فَرِيضَةًۭ ۚ وَمَتِّعُوهُنَّ عَلَى ٱلْمُوسِعِ قَدَرُهُۥ وَعَلَى ٱلْمُقْتِرِ قَدَرُهُۥ مَتَـٰعًۢا بِٱلْمَعْرُوفِ ۖ حَقًّا عَلَى ٱلْمُحْسِنِينَ﴿٢٣٦﴾
volume_up share
لَّا جُنَاحَ عَلَيْكُمْ = നിങ്ങളുടെ മേല്‍ തെറ്റില്ല إِن طَلَّقْتُمُ = നിങ്ങള്‍ വിവാഹമോചനം നടത്തിയെങ്കില്‍ النِّسَاءَ = സ്ത്രീകളെ مَا لَمْ تَمَسُّوهُنَّ = അവരെ നിങ്ങള്‍ സ്പര്‍ശിക്കാത്തപ്പോള്‍ أَوْ تَفْرِضُوا لَهُنَّ = അല്ലെങ്കില്‍ അവര്‍ക്ക് നിശ്ചയിക്കാത്ത (നിര്‍ണയിക്കാത്ത- നിര്‍ബന്ധമാക്കാത്ത)പ്പോള്‍ فَرِيضَةً = ഒരു നിര്‍ണയം, നിശ്ചയം, നിര്‍ബന്ധം وَمَتِّعُوهُنَّ = നിങ്ങള്‍ അവര്‍ക്ക് മുത്അത്ത് (വിഭവം- ഉപഭോഗവസ്തു) കൊടുക്കുകയും ചെയ്യുക عَلَى الْمُوسِعِ = നിവൃത്തിയുള്ള (കഴിവുള്ള)വന്‍റെ മേലുണ്ട് قَدَرُهُ = അവന്‍റെ തോത് وَعَلَى الْمُقْتِرِ = ഞെരുക്ക(തിടുക്ക)ക്കാരന്‍റെ മേലും ഉണ്ട് قَدَرُهُ = അവന്‍റെ തോത് مَتَاعًا = ഒരു വിഭവം (നല്‍കല്‍) بِالْمَعْرُوفِ = ആചാര (മര്യാദ)പ്രകാരം حَقًّا = കടമ, അവകാശം, ന്യായം عَلَى الْمُحْسِنِينَ = സുകൃതം (നന്മ) ചെയ്യുന്നവരുടെ മേല്‍
സ്ത്രീകളെ [ഭാര്യമാരെ] നിങ്ങള്‍ സ്പര്‍ശിക്കുകയോ, അവര്‍ക്ക് (മഹ്‌റിന്‍റെ) ഒരു നിര്‍ണയം നിര്‍ണയിക്കുകയോ ചെയ്യാത്തപ്പോള്‍, അവരെ നിങ്ങള്‍ വിവാഹമോചനം നടത്തിയെങ്കില്‍ നിങ്ങളുടെമേല്‍ തെറ്റില്ല, അവര്‍ക്ക് നിങ്ങള്‍ "മുത്അത്ത്" [അനുഭവിക്കുവാനുള്ളവിഭവം] നല്‍കുകയും ചെയ്യണം; നിവൃത്തിയുള്ളവന്‍റെ മേല്‍ അവന്‍റെ തോതും, ഞെരുക്കമുള്ളവന്‍റെ മേല്‍അവന്‍റെ തോതുമത്രെ (ബാധ്യത)-(ആചാര) മര്യാദയനുസരിച്ചുള്ള ഒരുവിഭവം (നല്‍കണം); -(അതെ) സുകൃതം ചെയ്യുന്നവരുടെ മേല്‍ ഒരുകടമ!
തഫ്സീർ : 236-236
View   
وَإِن طَلَّقْتُمُوهُنَّ مِن قَبْلِ أَن تَمَسُّوهُنَّ وَقَدْ فَرَضْتُمْ لَهُنَّ فَرِيضَةًۭ فَنِصْفُ مَا فَرَضْتُمْ إِلَّآ أَن يَعْفُونَ أَوْ يَعْفُوَا۟ ٱلَّذِى بِيَدِهِۦ عُقْدَةُ ٱلنِّكَاحِ ۚ وَأَن تَعْفُوٓا۟ أَقْرَبُ لِلتَّقْوَىٰ ۚ وَلَا تَنسَوُا۟ ٱلْفَضْلَ بَيْنَكُمْ ۚ إِنَّ ٱللَّهَ بِمَا تَعْمَلُونَ بَصِيرٌ﴿٢٣٧﴾
volume_up share
وَإِن طَلَّقْتُمُوهُنَّ = നിങ്ങളവരെ ത്വലാക്വ് (വിവാഹമോചനം) ചെയ്തുവെങ്കില്‍ مِن قَبْلِ = മുമ്പായി, മുമ്പ് أَن تَمَسُّوهُنَّ = നിങ്ങളവരെ സ്പര്‍ശിക്കുന്നതിന് وَقَدْ فَرَضْتُمْ = നിങ്ങള്‍ നിര്‍ണയിച്ചിട്ടുമുണ്ട്, നിശ്ചയിച്ചിരിക്കെ لَهُنَّ = അവര്‍ക്ക്, അവരോട് فَرِيضَةً = ഒരു നിര്‍ണയം, നിശ്ചയം فَنِصْفُ = എന്നാല്‍ പകുതിയാണ് مَا فَرَضْتُمْ = നിങ്ങള്‍ നിര്‍ണയിച്ചതിന്‍റെ, നിശ്ചയിച്ചതിന്‍റെ إِلَّا أَن يَعْفُونَ = അവര്‍ മാപ്പാക്കിയാലല്ലാതെ, വിട്ടുവീഴ്ച ചെയ്താലൊ ഴികെ أَوْ يَعْفُوَ = അല്ലെങ്കില്‍ മാപ്പ് ചെയ്യുക الَّذِي = യാതൊരുവന്‍ بِيَدِهِ = അവന്‍റെ കയ്യിലാണ് عُقْدَةُ = ബന്ധം, ഉറപ്പ്, കെട്ട് النِّكَاحِ = വിവാഹത്തിന്‍റെ وَأَن تَعْفُوا = നിങ്ങള്‍ മാപ്പു ചെയ്യുന്നതാകട്ടെ أَقْرَبُ = കൂടുതല്‍ അടുത്തതാണ് لِلتَّقْوَىٰ = സൂക്ഷ്മതയോട്, ഭയ ഭക്തിക്ക് وَلَا تَنسَوُا = നിങ്ങള്‍ മറക്കുക (വിസ്മരിക്കുക)യും അരുത് الْفَضْلَ = ശ്രേഷ്ഠത, യോഗ്യത, ഔദാര്യം, ദയവ് بَيْنَكُمْ = നിങ്ങള്‍ക്കിടയില്‍ (തമ്മിലുള്ള) إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു بِمَا تَعْمَلُونَ = നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി بَصِيرٌ = കണ്ടറിയുന്നവനാണ്
അവരെ [ഭാര്യമാരെ] സ്പര്‍ശിക്കുന്നതിന് മുമ്പായി നിങ്ങള്‍ അവരെ വിവാഹമോചനം ചെയ്തുവെങ്കില്‍, നിങ്ങള്‍ അവര്‍ക്ക് ഒരു നിര്‍ണയം നിര്‍ണയിച്ചിട്ടുണ്ട് താനും- എന്നാല്‍, നിങ്ങള്‍ നിര്‍ണയം ചെയ്തിട്ടുള്ളതിന്‍റെ പകുതിയാണ്(കൊടുക്കേണ്ടത്); അവര്‍ [ആസ്ത്രീകള്‍] മാപ്പാക്കുകയോ, അല്ലെങ്കില്‍ വിവാഹബന്ധം യാതൊരുവന്‍റെ കൈവശമാണോ അവന്‍ മാപ്പാക്കുകയോ ചെയ്യുന്ന തായാലൊഴികെ. നിങ്ങള്‍ മാപ്പാക്കുന്നതാകട്ടെ, സൂക്ഷ്മത (അഥവാ ഭയഭക്തി) യിലേക്ക് കൂടുതല്‍ അടുത്തതുമാകുന്നു. നിങ്ങള്‍ക്കിടയിലുള്ള ശ്രേഷ്ഠത (അല്ലെങ്കില്‍ ഔദാര്യം) നിങ്ങള്‍ മറന്നുകളയുകയും ചെയ്യരുത്. നിശ്ചയമായും, അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാണ്.
തഫ്സീർ : 237-237
View   
حَـٰفِظُوا۟ عَلَى ٱلصَّلَوَٰتِ وَٱلصَّلَوٰةِ ٱلْوُسْطَىٰ وَقُومُوا۟ لِلَّهِ قَـٰنِتِينَ﴿٢٣٨﴾
volume_up share
حَافِظُوا = നിങ്ങള്‍ സൂക്ഷിച്ചു (കാത്തു) പോരുവിന്‍ عَلَى الصَّلَوَاتِ = നമസ്കാരങ്ങളെപ്പറ്റി وَالصَّلَاةِ = നമസ്‌കാരത്തെയും الْوُسْطَىٰ = മദ്ധ്യ (നടുവിലുള്ള- ശ്രേഷ്ഠമായ ) وَقُومُوا = നിങ്ങള്‍ നില്‍ക്കുകയും ചെയ്യുക لِلَّهِ = അല്ലാഹുവിനായി, അല്ലാഹുവിന് വേണ്ടി قَانِتِينَ = ഭക്തരായിട്ട്, ഒതുക്കമുള്ളവരായിക്കൊണ്ട്
(എല്ലാ) നമസ്‌കാരങ്ങളെയും (വിശിഷ്യാ) മദ്ധ്യ നമസ്‌കാരത്തെയും സംബന്ധിച്ച് നിങ്ങള്‍സൂക്ഷിച്ചുപോരുവിന്‍. (ഒതുക്കത്തോടുകൂടി) ഭക്തിയുള്ളവരായ നിലയില്‍ അല്ലാഹുവിന് വേണ്ടി നില്‍ക്കുകയും ചെയ്യുവിന്‍.
فَإِنْ خِفْتُمْ فَرِجَالًا أَوْ رُكْبَانًۭا ۖ فَإِذَآ أَمِنتُمْ فَٱذْكُرُوا۟ ٱللَّهَ كَمَا عَلَّمَكُم مَّا لَمْ تَكُونُوا۟ تَعْلَمُونَ﴿٢٣٩﴾
volume_up share
فَإِنْ خِفْتُمْ = എനി നിങ്ങള്‍ ഭയപ്പെട്ടെങ്കില്‍ فَرِجَالًا = അപ്പോള്‍ കാല്‍നടക്കാരായിക്കൊണ്ട് أَوْ رُكْبَانًا = അല്ലെങ്കില്‍ വാഹനക്കാരായി (വാഹനമേറി) ക്കൊണ്ട് فَإِذَا أَمِنتُمْ = എന്നാല്‍ നിങ്ങള്‍ സമാധാനപ്പെട്ടാല്‍, നിര്‍ഭയമായാല്‍ فَاذْكُرُوا اللَّهَ = അപ്പോള്‍ നിങ്ങള്‍ അല്ലാഹുവിനെ ഓര്‍ക്കുവിന്‍ كَمَا عَلَّمَكُم = അവന്‍ നിങ്ങള്‍ക്ക് പഠിപ്പിച്ച (അറിവ് നല്‍കിയ) പോലെ مَّا لَمْ تَكُونُوا = നിങ്ങള്‍ ആയിരുന്നില്ലാത്തത് تَعْلَمُونَ = നിങ്ങള്‍ അറിയുക(യായിരുന്നില്ലാത്തത്)
എനി, നിങ്ങള്‍ ഭയപ്പെടുന്നപക്ഷം, കാല്‍നടക്കാരായിക്കൊണ്ടോ, വാഹന മേറിയവരായിക്കൊണ്ടോ (ആവാം.) എന്നാല്‍, നിങ്ങള്‍ (ഭയം നീങ്ങി) സമാധാനത്തിലായാല്‍, നിങ്ങള്‍ക്കറിയുമായിരുന്നില്ലാത്തത് അല്ലാഹുനിങ്ങള്‍ക്ക് പഠിപ്പിച്ചു തന്നതുപോലെ, നിങ്ങള്‍ അവനെ സ്മരിക്കുവിന്‍.
തഫ്സീർ : 238-239
View   
وَٱلَّذِينَ يُتَوَفَّوْنَ مِنكُمْ وَيَذَرُونَ أَزْوَٰجًۭا وَصِيَّةًۭ لِّأَزْوَٰجِهِم مَّتَـٰعًا إِلَى ٱلْحَوْلِ غَيْرَ إِخْرَاجٍۢ ۚ فَإِنْ خَرَجْنَ فَلَا جُنَاحَ عَلَيْكُمْ فِى مَا فَعَلْنَ فِىٓ أَنفُسِهِنَّ مِن مَّعْرُوفٍۢ ۗ وَٱللَّهُ عَزِيزٌ حَكِيمٌۭ﴿٢٤٠﴾
volume_up share
وَالَّذِينَ = യാതൊരു കൂട്ടര്‍ يُتَوَفَّوْنَ مِنكُمْ = നിങ്ങളില്‍ നിന്ന് മരിക്കുന്ന وَيَذَرُونَ = വിട്ടുപോകുകയും ചെയ്യുന്ന أَزْوَاجًا = ഭാര്യമാരെ وَصِيَّةً = ഒരു വസ്വിയ്യത്ത് لِّأَزْوَاجِهِم = തങ്ങളുടെ ഭാര്യമാര്‍ക്ക് مَّتَاعًا = ഒരു വിഭവം, സാമഗ്രി إِلَى الْحَوْلِ = കൊല്ലത്തേക്ക് غَيْرَ إِخْرَاجٍ = പുറത്താക്കാതെ فَإِنْ خَرَجْنَ = എനി അവര്‍ പുറത്ത് പോയെങ്കില്‍ فَلَا جُنَاحَ = എന്നാല്‍ തെറ്റില്ല عَلَيْكُمْ = നിങ്ങളുടെ മേല്‍ فِي مَا فَعَلْنَ = അവര്‍ ചെയ്ത (ചെയ്യുന്ന)തില്‍ فِي أَنفُسِهِنَّ = അവരുടെ ദേഹങ്ങളില്‍, തങ്ങളുടെ സ്വന്തങ്ങളുടെ കാര്യത്തില്‍ مِن مَّعْرُوفٍ = മര്യാദയായിട്ട്, ആചാരമായി وَاللَّهُ = അല്ലാഹു عَزِيزٌ = പ്രതാപശാലിയാണ് حَكِيمٌ = അഗാധജ്ഞനാണ്, യുക്തിമാനാകുന്നു
നിങ്ങളില്‍ നിന്ന് യാതൊരു കൂട്ടര്‍ മരിക്കുകയും, ഭാര്യമാരെ വിട്ടേച്ചുപോകുകയും ചെയ്യുന്നുവോ, തങ്ങളുടെ ഭാര്യമാര്‍ക്ക് ഒരു വസ്വിയ്യത്ത് (അവര്‍ ചെയ്യേണ്ടതാണ്). അതായത്: (വീട്ടില്‍ നിന്ന്) പുറത്താക്കാത്ത വിധം (ഒരു) കൊല്ലത്തേക്കുള്ള (ഒരു) വിഭവം. എനി, അവര്‍ (സ്വയം) പുറത്തുപോയെങ്കില്‍, അവര്‍ തങ്ങളുടെ ദേഹങ്ങളുടെ കാര്യത്തില്‍ (സദാചാര) മര്യാദയായി ചെയ്യുന്നതില്‍ നിങ്ങളുടെ മേല്‍ തെറ്റില്ല. അല്ലാഹു പ്രതാപശാലിയും അഗാധജ്ഞനുമാകുന്നു.
തഫ്സീർ : 240-240
View   
وَلِلْمُطَلَّقَـٰتِ مَتَـٰعٌۢ بِٱلْمَعْرُوفِ ۖ حَقًّا عَلَى ٱلْمُتَّقِينَ﴿٢٤١﴾
volume_up share
وَلِلْمُطَلَّقَاتِ = വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകള്‍ക്കുണ്ട് مَتَاعٌ = വല്ല വിഭവവും, ഒരു വിഭവം (നല്‍കല്‍) മുത്അത്ത് بِالْمَعْرُوفِ = ആചാരം (മര്യാദ) അനുസരിച്ച് حَقًّا = ഒരു കടമ, വേണ്ടപ്പെട്ടത് عَلَى الْمُتَّقِينَ = സൂക്ഷ്മത പാലിക്കുന്നവരുടെ മേല്‍
വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകള്‍ക്ക് (ആചാര) മര്യാദയനുസരിച്ച് വല്ല വിഭവവും (ലഭിക്കേണ്ടത്) ഉണ്ട്. (അതെ) സൂക്ഷ്മത പാലിക്കുന്നവരുടെ മേല്‍ ഒരു കടമ!
തഫ്സീർ : 241-241
View   
كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمْ ءَايَـٰتِهِۦ لَعَلَّكُمْ تَعْقِلُونَ﴿٢٤٢﴾
volume_up share
كَذَٰلِكَ = അതുപോലെ يُبَيِّنُ اللَّهُ = അല്ലാഹു വിവരിക്കുന്നു لَكُمْ = നിങ്ങള്‍ക്ക് آيَاتِهِ = അവന്‍റെ ആയത്ത് (വചനം- ലക്ഷ്യം- ദൃഷ്ടാന്തം) കളെ لَعَلَّكُمْ = നിങ്ങള്‍ ആകുവാന്‍ വേണ്ടി, ആയേക്കാം تَعْقِلُونَ = നിങ്ങള്‍ ബുദ്ധി കൊടുക്കും, മനസ്സിലാക്കുന്ന(വര്‍)
അപ്രകാരം, അല്ലാഹു അവന്‍റെ "ആയത്തു" [ലക്ഷ്യം] കള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരുന്നു ; നിങ്ങള്‍ ബുദ്ധികൊടു(ത്തു മനസ്സിലാ)ക്കുവാന്‍ വേണ്ടി.
തഫ്സീർ : 242-242
View   
أَلَمْ تَرَ إِلَى ٱلَّذِينَ خَرَجُوا۟ مِن دِيَـٰرِهِمْ وَهُمْ أُلُوفٌ حَذَرَ ٱلْمَوْتِ فَقَالَ لَهُمُ ٱللَّهُ مُوتُوا۟ ثُمَّ أَحْيَـٰهُمْ ۚ إِنَّ ٱللَّهَ لَذُو فَضْلٍ عَلَى ٱلنَّاسِ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَشْكُرُونَ﴿٢٤٣﴾
volume_up share
أَلَمْ تَرَ = നീ കണ്ടില്ലേ, നോക്കുന്നില്ലേ إِلَى الَّذِينَ = യാതൊരു കൂട്ടരെ خَرَجُوا = അവര്‍ പുറപ്പെട്ടു, പുറത്തുപോയി مِن دِيَارِهِمْ = അവരുടെ വസതികളില്‍ നിന്ന് وَهُمْ أُلُوفٌ = അവര്‍ ആയിരങ്ങളുണ്ടായിട്ടും حَذَرَ = ഭയന്ന്, കാത്തുകൊണ്ട് الْمَوْتِ = മരണത്തെ فَقَالَ لَهُمُ = എന്നിട്ട് (അപ്പോള്‍) അവരോട് പറഞ്ഞു اللَّهُ = അല്ലാഹു مُوتُوا = നിങ്ങള്‍ മരണപ്പെടുവിന്‍ ثُمَّ = പിന്നീട് أَحْيَاهُمْ = അവരെ അവന്‍ ജീവിപ്പിച്ചു إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു لَذُو فَضْلٍ = ദയവ് (അനുഗ്രഹം- ഔദാര്യം) ഉള്ളവന്‍ തന്നെ عَلَى النَّاسِ = മനുഷ്യരുടെ മേല്‍ وَلَٰكِنَّ = എങ്കിലും أَكْثَرَ النَّاسِ = മനുഷ്യരില്‍ അധികവും لَا يَشْكُرُونَ = നന്ദി ചെയ്യുന്നില്ല
നീ കണ്ടില്ലേ, യാതൊരു കൂട്ടരെ?! അവര്‍ ആയിരങ്ങള്‍ ഉണ്ടായിട്ടും മരണഭയത്താല്‍ തങ്ങളുടെ ഭവനങ്ങളില്‍ നിന്ന് അവര്‍ പുറത്തുപോയി. എന്നിട്ട് അവരോട് അല്ലാഹു പറഞ്ഞു: "നിങ്ങള്‍ മരണമടയുവിന്‍;" പിന്നെ, അവന്‍ അവരെ ജീവിപ്പിച്ചു. [ഇങ്ങനെയുള്ള ഒരു കൂട്ടരെ കണ്ടില്ലേ?!] നിശ്ചയമായും, അല്ലാഹു മനുഷ്യരുടെ മേല്‍ ഔദാര്യം (അഥവാ അനുഗ്രഹം) ഉള്ളവന്‍ തന്നെയാകുന്നു. എങ്കിലും, മനുഷ്യരില്‍ അധികമാളുകളും നന്ദി ചെയ്യുന്നില്ല.
തഫ്സീർ : 243-243
View   
وَقَـٰتِلُوا۟ فِى سَبِيلِ ٱللَّهِ وَٱعْلَمُوٓا۟ أَنَّ ٱللَّهَ سَمِيعٌ عَلِيمٌۭ﴿٢٤٤﴾
volume_up share
وَقَاتِلُوا = നിങ്ങള്‍ യുദ്ധം ചെയ്യുവിന്‍ فِي سَبِيلِ اللَّهِ = അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ وَاعْلَمُوا = നിങ്ങള്‍ അറിയുകയും ചെയ്യുക أَنَّ اللَّهَ = അല്ലാഹു (ആകുന്നു) എന്ന് سَمِيعٌ = കേള്‍ക്കുന്നവന്‍ عَلِيمٌ = അറിയുന്നവന്‍
നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുകയും, അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാണെന്ന് അറിഞ്ഞുകൊള്ളുകയും ചെയ്യുവിന്‍
തഫ്സീർ : 244-244
View   
مَّن ذَا ٱلَّذِى يُقْرِضُ ٱللَّهَ قَرْضًا حَسَنًۭا فَيُضَـٰعِفَهُۥ لَهُۥٓ أَضْعَافًۭا كَثِيرَةًۭ ۚ وَٱللَّهُ يَقْبِضُ وَيَبْصُۜطُ وَإِلَيْهِ تُرْجَعُونَ﴿٢٤٥﴾
volume_up share
مَّن ذَا الَّذِي = ആരുണ്ട്, ഇങ്ങനെയുള്ളവന്‍ ആരാണ് يُقْرِضُ = കടം കൊടുക്കുന്നവന്‍ اللَّهَ = അല്ലാഹുവിന് قَرْضًا = കടം حَسَنًا = നല്ലതായ فَيُضَاعِفَهُ = എന്നാല്‍ അവന്‍ അതിനെ ഇരട്ടിയായിക്കൊടുക്കും لَهُ = അവന് أَضْعَافًا = ഇരട്ടികള്‍ كَثِيرَةً = വളരെ, അധികം وَاللَّهُ = അല്ലാഹു يَقْبِضُ = പിടിക്കുന്നു, ചുരുക്കി എടുക്കും وَيَبْسُطُ = നീട്ടുകയും ചെയ്യുന്നു, പരത്തുകയും ചെയ്യും وَإِلَيْهِ = അവങ്കലേക്കുതന്നെ تُرْجَعُونَ = നിങ്ങള്‍ മടക്കപ്പെടുന്നു
ആരുണ്ട് അല്ലാഹുവിന് നല്ല കടമായി കടംകൊടുക്കുന്നവന്‍?! എന്നാലവന്ന് അതിനെ വളരെ ഇരട്ടികളായി ഇരട്ടിച്ചു അവന്‍ കൊടുക്കുന്നതാണ്. അല്ലാഹു (ചുരുക്കി) പിടിക്കുകയും, നീട്ടിക്കൊടുക്കുകയും ചെയ്യുന്നു; അവങ്കലേക്കു തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യുന്നു.
തഫ്സീർ : 245-245
View   
أَلَمْ تَرَ إِلَى ٱلْمَلَإِ مِنۢ بَنِىٓ إِسْرَٰٓءِيلَ مِنۢ بَعْدِ مُوسَىٰٓ إِذْ قَالُوا۟ لِنَبِىٍّۢ لَّهُمُ ٱبْعَثْ لَنَا مَلِكًۭا نُّقَـٰتِلْ فِى سَبِيلِ ٱللَّهِ ۖ قَالَ هَلْ عَسَيْتُمْ إِن كُتِبَ عَلَيْكُمُ ٱلْقِتَالُ أَلَّا تُقَـٰتِلُوا۟ ۖ قَالُوا۟ وَمَا لَنَآ أَلَّا نُقَـٰتِلَ فِى سَبِيلِ ٱللَّهِ وَقَدْ أُخْرِجْنَا مِن دِيَـٰرِنَا وَأَبْنَآئِنَا ۖ فَلَمَّا كُتِبَ عَلَيْهِمُ ٱلْقِتَالُ تَوَلَّوْا۟ إِلَّا قَلِيلًۭا مِّنْهُمْ ۗ وَٱللَّهُ عَلِيمٌۢ بِٱلظَّـٰلِمِينَ﴿٢٤٦﴾
volume_up share
أَلَمْ تَرَ = നീ കണ്ടില്ലേ, നോക്കുന്നില്ലേ إِلَى الْمَلَإِ = പ്രധാനികളെ, സംഘത്തിലേക്ക് مِن بَنِي إِسْرَائِيلَ = ഇസ്‌റാഈല്യരില്‍ നിന്നുള്ളാ مِن بَعْدِ مُوسَىٰ = മൂസായുടെ ശേഷം إِذْ قَالُوا = അവര്‍ പറഞ്ഞ സന്ദര്‍ഭം لِنَبِيٍّ لَّهُمُ = അവരുടെ ഒരു നബിയോട് ابْعَثْ لَنَا = നീ ഞങ്ങള്‍ക്ക് നിയോഗിച്ചു തരുക مَلِكًا = ഒരു രാജാവിനെ نُّقَاتِلْ = ഞങ്ങള്‍ യുദ്ധം ചെയ്യാം فِي سَبِيلِ اللَّهِ = അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ قَالَ = അദ്ദേഹം പറഞ്ഞു هَلْ عَسَيْتُمْ = നിങ്ങള്‍ ആയേക്കുമോ إِن كُتِبَ = നിയമിക്ക(വിധിക്ക)പ്പെട്ടാല്‍ عَلَيْكُمُ = നിങ്ങളുടെ മേല്‍ الْقِتَالُ = യുദ്ധം أَلَّا تُقَاتِلُوا = നിങ്ങള്‍ യുദ്ധം ചെയ്യാതിരിക്കുവാന്‍ قَالُوا = അവര്‍ പറഞ്ഞു وَمَا لَنَا = ഞങ്ങള്‍ക്കെന്താണ് أَلَّا نُقَاتِلَ = ഞങ്ങള്‍ യുദ്ധം ചെയ്യാതിരിക്കുവാന്‍ فِي سَبِيلِ اللَّهِ = അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ وَقَدْ أُخْرِجْنَا = ഞങ്ങള്‍ പുറത്താക്കപ്പെട്ടിരിക്കെ مِن دِيَارِنَا = ഞങ്ങളുടെ വസതികളില്‍ നിന്ന് وَأَبْنَائِنَا = ഞങ്ങളുടെ പുത്രന്‍മാരില്‍ (മക്കളില്‍) നിന്നും فَلَمَّا كُتِبَ = എന്നിട്ട് നിയമിക്ക (നിര്‍ബന്ധമാക്ക)പ്പെട്ടപ്പോള്‍ عَلَيْهِمُ = അവരുടെ മേല്‍ الْقِتَالُ = യുദ്ധം تَوَلَّوْا = അവര്‍ തിരിഞ്ഞുകളഞ്ഞു إِلَّا قَلِيلًا = അല്‍പം ഒഴികെ مِّنْهُمْ = അവരില്‍ നിന്ന് وَاللَّهُ = അല്ലാഹു, അല്ലാഹുവാകട്ടെ عَلِيمٌ = അറിയുന്നവനാണ് بِالظَّالِمِينَ = അക്രമികളെപ്പറ്റി
നീ കണ്ടില്ലേ, മൂസായുടെ (കാല) ശേഷം ഇസ്‌റാഈല്‍ സന്തതികളില്‍ നിന്നുള്ള പ്രധാനികളെ?!- അതായത്, അവര്‍ അവരുടെ ഒരു പ്രവാചകനോട് പറഞ്ഞ സന്ദര്‍ഭം: "താങ്കള്‍ ഞങ്ങള്‍ക്ക് ഒരു രാജാവിനെ നിയോഗിച്ചു തരണം- ഞങ്ങള്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്തു കൊള്ളാം." അദ്ദേഹം പറഞ്ഞു; "നിങ്ങളുടെ മേല്‍ യുദ്ധം നിയമിക്കപ്പെടുന്ന പക്ഷം, നിങ്ങള്‍ യുദ്ധം ചെയ്യാതിരുന്നേക്കുമോ?" അവര്‍ പറഞ്ഞു: "ഞങ്ങള്‍ക്കെന്താണ്, ഞങ്ങള്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യാതിരിക്കുവാന്‍ (കാരണമുള്ളത്)? ഞങ്ങളുടെ ഭവനങ്ങളില്‍നിന്നും, മക്കളില്‍നിന്നും ഞങ്ങള്‍ പുറത്താക്കപ്പെട്ടിട്ടുള്ള സ്ഥിതിക്ക്!" എന്നിട്ട്, അവരുടെമേല്‍ യുദ്ധം നിയമിക്കപ്പെട്ടാറെ, അവര്‍ തിരിഞ്ഞു കളഞ്ഞു- അവരില്‍ നിന്ന് അല്‍പം (ആളുകള്‍) ഒഴികെ, അല്ലാഹു അക്രമ കാരികളെപ്പറ്റി അറിയുന്നവനുമത്രെ.
തഫ്സീർ : 246-246
View   
وَقَالَ لَهُمْ نَبِيُّهُمْ إِنَّ ٱللَّهَ قَدْ بَعَثَ لَكُمْ طَالُوتَ مَلِكًۭا ۚ قَالُوٓا۟ أَنَّىٰ يَكُونُ لَهُ ٱلْمُلْكُ عَلَيْنَا وَنَحْنُ أَحَقُّ بِٱلْمُلْكِ مِنْهُ وَلَمْ يُؤْتَ سَعَةًۭ مِّنَ ٱلْمَالِ ۚ قَالَ إِنَّ ٱللَّهَ ٱصْطَفَىٰهُ عَلَيْكُمْ وَزَادَهُۥ بَسْطَةًۭ فِى ٱلْعِلْمِ وَٱلْجِسْمِ ۖ وَٱللَّهُ يُؤْتِى مُلْكَهُۥ مَن يَشَآءُ ۚ وَٱللَّهُ وَٰسِعٌ عَلِيمٌۭ﴿٢٤٧﴾
volume_up share
وَقَالَ لَهُمْ = അവരോട് പറയുകയും ചെയ്തു نَبِيُّهُمْ = അവരുടെ പ്രവാചകന്‍ إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു قَدْ بَعَثَ = നിയോഗിച്ചു തന്നിട്ടുണ്ട് لَكُمْ = നിങ്ങള്‍ക്ക് طَالُوتَ = ത്വാലൂത്തിനെ مَلِكًا = ഒരു രാജാവായിട്ട് قَالُوا = അവര്‍ പറഞ്ഞു أَنَّىٰ يَكُونُ = എങ്ങനെ ഉണ്ടാകും, ആകുന്നതെങ്ങനെ لَهُ = അവന് الْمُلْكُ = രാജത്വം عَلَيْنَا = ഞങ്ങളുടെ മേല്‍ وَنَحْنُ = ഞങ്ങളാവട്ടെ أَحَقُّ = കൂടുതല്‍ അര്‍ഹരാണ് بِالْمُلْكِ = രാജത്വത്തിന് مِنْهُ = അവനെക്കാള്‍ وَلَمْ يُؤْتَ = അവന് നല്‍കപ്പെട്ടിട്ടുമില്ല سَعَةً = വല്ല കഴിവും, ഒരു വലുപ്പം, വിശാലത مِّنَ الْمَالِ = ധനത്തില്‍നിന്ന്, ധനത്താല്‍, ധനം സംബന്ധിച്ച് قَالَ = അദ്ദേഹം പറഞ്ഞു إِنَّ اللَّهَ = നിശ്ചയം അല്ലാഹു اصْطَفَاهُ = അദ്ദേഹത്തെ തിരഞ്ഞെടുത്തിരിക്കുന്നു عَلَيْكُمْ = നിങ്ങളുടെമേല്‍ وَزَادَهُ = അദ്ദേഹത്തിന് വര്‍ദ്ധിപ്പിക്കുകയും ചെയ്തിരിക്കുന്നു بَسْطَةً = വികാസം, വിശാലത, വലുപ്പം فِي الْعِلْمِ = അറിവില്‍, ജ്ഞാനത്തില്‍ وَالْجِسْمِ = ശരീരത്തിലും وَاللَّهُ يُؤْتِي = അല്ലാഹു കൊടുക്കും مُلْكَهُ = അവന്‍റെ (വക) രാജത്വം مَن يَشَاءُ = അവനുദ്ദേശിക്കുന്നവര്‍ക്ക് وَاللَّهُ وَاسِعٌ = അല്ലാഹു വിശാലനാണ് عَلِيمٌ = അറിയുന്നവനാണ്
അവരുടെ പ്രവാചകന്‍ അവരോട് പറഞ്ഞു: "നിശ്ചയമായും, അല്ലാഹു ത്വാലൂത്തിനെ നിങ്ങള്‍ക്ക് രാജാവായി നിയോഗിച്ചു തന്നിട്ടുണ്ട്." അവര്‍ പറഞ്ഞു: "എങ്ങനെയാണ് അവന്ന് ഞങ്ങളുടെ മേല്‍ രാജത്വം ഉണ്ടാകുന്നത്? ഞങ്ങളാകട്ടെ, രാജത്വത്തിന് അവനെക്കാള്‍ അര്‍ഹതയുള്ളവരാകുന്നു; (മാത്രമല്ല) ധനം സംബന്ധിച്ച് (വേണ്ടുന്ന) ഒരു കഴിവും അവന് നല്‍കപ്പെട്ടിട്ടുമില്ല (എന്നിരിക്കെ)!" അദ്ദേഹം പറഞ്ഞു: "നിശ്ചയമായും, അല്ലാഹു അദ്ദേഹത്തെ നിങ്ങളുടെ മേല്‍ (രാജത്വത്തിന്) തിരഞ്ഞെടുത്തിരിക്കുന്നു; അവന്‍ അദ്ദേഹ ത്തിന് അറിവിലും, ശരീരത്തിലും വികാസം കൂട്ടുകയും ചെയ്തിരിക്കുന്നു. അല്ലാഹു, അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍റെ (വക) രാജത്വം നല്‍കുന്നു. അല്ലാഹു വിശാലനും (എല്ലാം) അറിയുന്നവനുമാകുന്നു."
തഫ്സീർ : 247-247
View   
وَقَالَ لَهُمْ نَبِيُّهُمْ إِنَّ ءَايَةَ مُلْكِهِۦٓ أَن يَأْتِيَكُمُ ٱلتَّابُوتُ فِيهِ سَكِينَةٌۭ مِّن رَّبِّكُمْ وَبَقِيَّةٌۭ مِّمَّا تَرَكَ ءَالُ مُوسَىٰ وَءَالُ هَـٰرُونَ تَحْمِلُهُ ٱلْمَلَـٰٓئِكَةُ ۚ إِنَّ فِى ذَٰلِكَ لَـَٔايَةًۭ لَّكُمْ إِن كُنتُم مُّؤْمِنِينَ﴿٢٤٨﴾
volume_up share
وَقَالَ لَهُمْ = അവരോട് പറയുകയും ചെയ്തു نَبِيُّهُمْ = അവരുടെ നബി إِنَّ آيَةَ = നിശ്ചയമായും ദൃഷ്ടാന്തം مُلْكِهِ = അദ്ദേഹത്തിന്‍റെ രാജത്വത്തിന്‍റെ أَن يَأْتِيَكُمُ = നിങ്ങള്‍ക്ക് വരുകയാണ് التَّابُوتُ = താബൂത്ത്, പെട്ടി, പേടകം فِيهِ = അതിലുണ്ട് (ഉണ്ടായിരിക്കും) سَكِينَةٌ = ശാന്തി, സമാധാനം, അടക്കം مِّن رَّبِّكُمْ = നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന് وَبَقِيَّةٌ = അവശിഷ്ടവും, മിച്ചപ്പെട്ടതും مِّمَّا تَرَكَ = വിട്ടുപോയതില്‍നിന്ന് آلُ مُوسَىٰ = മൂസായുടെ ആള്‍ക്കാര്‍ وَآلُ هَارُونَ = ഹാറൂന്‍റെ ആളുകളും تَحْمِلُهُ = അതിനെ വഹിക്കും الْمَلَائِكَةُ = മലക്കുകള്‍ إِنَّ فِي ذَٰلِكَ = നിശ്ചയമായും അതിലുണ്ട് لَآيَةً لَّكُمْ = നിങ്ങള്‍ക്ക് ദൃഷ്ടാന്തം തന്നെ إِن كُنتُم = നിങ്ങളാകുന്നുവെങ്കില്‍ مُّؤْمِنِينَ = വിശ്വാസികള്‍
അവരുടെ പ്രവാചകന്‍ അവരോട് (വീണ്ടും) പറഞ്ഞു: അദ്ദേഹത്തിന്‍റെ രാജത്വത്തിന്‍റെ ദൃഷ്ടാന്തം (ആ) താബൂത്ത് [പെട്ടകം] നിങ്ങള്‍ക്ക് വന്നെത്തുകയാണ്. അതില്‍, നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന് (മനഃ)ശാന്തിയും, മൂസായുടെ ആള്‍ക്കാരും ഹാറൂന്‍റെ ആള്‍ക്കാരും വിട്ടേച്ചു പോയതില്‍ നിന്നുള്ള ചില അവശിഷ്ടവുമുണ്ടായിരിക്കും. മലക്കുകള്‍ അത് വഹിച്ചു കൊണ്ടുവരുന്നതാണ്. നിശ്ചയമായും, അതില്‍ നിങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ട്- നിങ്ങള്‍ വിശ്വാസികളാണെങ്കില്‍".
തഫ്സീർ : 248-248
View   
فَلَمَّا فَصَلَ طَالُوتُ بِٱلْجُنُودِ قَالَ إِنَّ ٱللَّهَ مُبْتَلِيكُم بِنَهَرٍۢ فَمَن شَرِبَ مِنْهُ فَلَيْسَ مِنِّى وَمَن لَّمْ يَطْعَمْهُ فَإِنَّهُۥ مِنِّىٓ إِلَّا مَنِ ٱغْتَرَفَ غُرْفَةًۢ بِيَدِهِۦ ۚ فَشَرِبُوا۟ مِنْهُ إِلَّا قَلِيلًۭا مِّنْهُمْ ۚ فَلَمَّا جَاوَزَهُۥ هُوَ وَٱلَّذِينَ ءَامَنُوا۟ مَعَهُۥ قَالُوا۟ لَا طَاقَةَ لَنَا ٱلْيَوْمَ بِجَالُوتَ وَجُنُودِهِۦ ۚ قَالَ ٱلَّذِينَ يَظُنُّونَ أَنَّهُم مُّلَـٰقُوا۟ ٱللَّهِ كَم مِّن فِئَةٍۢ قَلِيلَةٍ غَلَبَتْ فِئَةًۭ كَثِيرَةًۢ بِإِذْنِ ٱللَّهِ ۗ وَٱللَّهُ مَعَ ٱلصَّـٰبِرِينَ﴿٢٤٩﴾
volume_up share
فَلَمَّا فَصَلَ = അങ്ങനെ, പിരിഞ്ഞ (വേറിട്ട)പ്പോള്‍ طَالُوتُ = ത്വാലൂത്ത് بِالْجُنُودِ = സൈന്യങ്ങളെയും കൊണ്ട് قَالَ = അദ്ദേഹം പറഞ്ഞു إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു مُبْتَلِيكُم = നിങ്ങളെ പരീക്ഷിക്കുന്നവനാണ് بِنَهَرٍ = ഒരു പുഴ മുഖേന فَمَن شَرِبَ = അപ്പോള്‍ ആര്‍ കുടിച്ചുവോ مِنْهُ = അതില്‍ നിന്ന് فَلَيْسَ = എന്നാല്‍ അവനല്ല مِنِّي = എന്നില്‍നിന്നുള്ള, എന്‍റെ കൂട്ടത്തില്‍ പെട്ട(വന്‍) وَمَن لَّمْ يَطْعَمْهُ = അതിനെ ആര്‍ രുചി നോക്കിയില്ല (കഴിച്ചില്ല)യോ فَإِنَّهُ مِنِّي = എന്നാലവന്‍ എന്നില്‍ പെട്ട(വന്‍) ആകുന്നു إِلَّا مَنِ اغْتَرَفَ = കോരി (മുക്കി) എടുത്തവനൊഴികെ غُرْفَةً = ഒരു കോരല്‍ بِيَدِهِ = തന്‍റെ കൈകൊണ്ട് فَشَرِبُوا = എന്നിട്ട് അവര്‍ കുടിച്ചു مِنْهُ = അതില്‍ നിന്ന് إِلَّا قَلِيلًا = അല്‍പം (ആളുകള്‍) ഒഴികെ مِّنْهُمْ = അവരില്‍ നിന്ന് فَلَمَّا جَاوَزَهُ = അങ്ങനെ അതിനെ വിട്ടു കടന്നപ്പോള്‍ هُوَ وَالَّذِينَ آمَنُوا = അദ്ദേഹവും വിശ്വസിച്ചവരും مَعَهُ = അദ്ദേഹത്തോടൊപ്പം قَالُوا = അവര്‍ പറഞ്ഞു لَا طَاقَةَ = കഴിവില്ല لَنَا الْيَوْمَ = നമുക്ക് ഇന്ന് بِجَالُوتَ = ജാലൂത്തിനോട് وَجُنُودِهِ = അവന്‍റെ സൈന്യങ്ങളോടും قَالَ = പറഞ്ഞു الَّذِينَ يَظُنُّونَ = വിചാരിക്കുന്നവര്‍ أَنَّهُم = തങ്ങള്‍ (അവര്‍) എന്ന് مُّلَاقُو اللَّهِ = അല്ലാഹുവുമായി കണ്ടു മുട്ടുന്നവരാണ് (എന്ന്) كَم = എത്ര, എത്രയോ (ഉണ്ട്) مِّن فِئَةٍ = സംഘത്തില്‍നിന്ന് قَلِيلَةٍ = കുറഞ്ഞ, അല്‍പമായ غَلَبَتْ = ജയിച്ചിരിക്കുന്നു فِئَةً كَثِيرَةً = അധികരിച്ച (വളരെയുള്ള ) സംഘത്തെ بِإِذْنِ اللَّهِ = അല്ലാഹുവിന്‍റെ അനുമതി കൊണ്ട് (ഉത്തരവ്- സമ്മതപ്രകാരം) وَاللَّهُ = അല്ലാഹുവാകട്ടെ مَعَ الصَّابِرِينَ = ക്ഷമിക്കുന്നവരോട് കൂടെയായിരിക്കും
അങ്ങനെ, ത്വാലൂത്ത് സൈന്യങ്ങളെയും കൊണ്ട് (സ്ഥലം) വിട്ടു പോയപ്പോള്‍, അദ്ദേഹം പറഞ്ഞു: നിശ്ചയമായും, അല്ലാഹു ഒരു നദിമുഖേന നിങ്ങളെ പരീക്ഷിക്കുന്നതാണ്; അപ്പോള്‍, അതില്‍ നിന്ന് ആര്‍ (വെള്ളം) കുടിച്ചുവോ അവന്‍ എന്‍റെ കൂട്ടത്തില്‍പെട്ടവനല്ല; ആര്‍ അത് രുചി നോക്കിയില്ലയോ അവന്‍ എന്‍റെ കൂട്ടത്തില്‍പെട്ടവനാണ്; തന്‍റെ കൈകൊണ്ട് ഒരു കോരല്‍ കോരിയെടു(ത്തു കുടി)ക്കുന്നവനൊഴികെ. [അതിന്‌വിരോധമില്ല] എന്നിട്ട് അവരില്‍നിന്ന് അല്‍പം (ആളുകള്‍) ഒഴികെ (ബാക്കിയെല്ലാവരും) അതില്‍നിന്ന് കുടിച്ചു. അങ്ങനെ. അദ്ദേഹവും, അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരും അത് [നദി] വിട്ടുകടന്നപ്പോള്‍, അവര്‍ പറഞ്ഞു: "ജാലൂത്തിനോടും, അവന്‍റെ സൈന്യങ്ങളോടും (ഏറ്റുമുട്ടാന്‍) ഇന്ന് നമുക്ക് കഴിവില്ല." തങ്ങള്‍ അല്ലാഹുവുമായി കണ്ടുമു ട്ടുന്നവരാണെന്ന് വിചാരിക്കുന്നവര്‍ പറഞ്ഞു: "കുറഞ്ഞതായ എത്രയോ സംഘം (ആളുകള്‍) അധികരിച്ചതായ സംഘത്തെ അല്ലാഹുവിന്‍റെ അനുമതി പ്രകാരം ജയിച്ചടക്കിയിട്ടുണ്ട്! അല്ലാഹുവാകട്ടെ, ക്ഷമിക്കുന്ന വരുടെ കൂടെയായിരിക്കും."
തഫ്സീർ : 249-249
View   
وَلَمَّا بَرَزُوا۟ لِجَالُوتَ وَجُنُودِهِۦ قَالُوا۟ رَبَّنَآ أَفْرِغْ عَلَيْنَا صَبْرًۭا وَثَبِّتْ أَقْدَامَنَا وَٱنصُرْنَا عَلَى ٱلْقَوْمِ ٱلْكَـٰفِرِينَ﴿٢٥٠﴾
volume_up share
وَلَمَّا بَرَزُوا = അവര്‍ പ്രത്യക്ഷപ്പെട്ട (രംഗത്തുവന്ന)പ്പോള്‍ لِجَالُوتَ = ജാലൂത്തിനോട് وَجُنُودِهِ = അവന്‍റെ സൈന്യങ്ങളോടും قَالُوا = അവര്‍ പറഞ്ഞു رَبَّنَا = ഞങ്ങളുടെ റബ്ബേ أَفْرِغْ = നീ ചൊരിയണേ عَلَيْنَا = ഞങ്ങളുടെ മേല്‍ صَبْرًا = ക്ഷമ, സഹനം وَثَبِّتْ = നീ ഉറപ്പിക്കുക (സ്ഥിരപ്പെടുത്തുക)യും ചെയ്യണേ أَقْدَامَنَا = ഞങ്ങളുടെ പാദങ്ങള്‍ وَانصُرْنَا = ഞങ്ങളെ സഹായിക്കയും ചെയ്യണേ عَلَى الْقَوْمِ = ജനങ്ങള്‍ക്കെതിരെ الْكَافِرِينَ = അവിശ്വാസികളായ
അവര്‍ ജാലൂത്തിനോടും അവന്‍റെ സൈന്യങ്ങളോടും (യുദ്ധത്തില്‍) പ്രത്യക്ഷപ്പെട്ടപ്പോള്‍ അവര്‍ പറഞ്ഞു: "ഞങ്ങളുടെ റബ്ബേ, ഞങ്ങളുടെ മേല്‍ ക്ഷമ ചൊരിഞ്ഞുതരുകയും, ഞങ്ങളുടെ പാദങ്ങളെ ഉറപ്പിച്ചു തരുകയും ചെയ്യണമേ! അവിശ്വാസികള്‍ക്കെതിരില്‍ ഞങ്ങളെ നീ സഹായിക്കുകയും ചെയ്യേണമേ!"
فَهَزَمُوهُم بِإِذْنِ ٱللَّهِ وَقَتَلَ دَاوُۥدُ جَالُوتَ وَءَاتَىٰهُ ٱللَّهُ ٱلْمُلْكَ وَٱلْحِكْمَةَ وَعَلَّمَهُۥ مِمَّا يَشَآءُ ۗ وَلَوْلَا دَفْعُ ٱللَّهِ ٱلنَّاسَ بَعْضَهُم بِبَعْضٍۢ لَّفَسَدَتِ ٱلْأَرْضُ وَلَـٰكِنَّ ٱللَّهَ ذُو فَضْلٍ عَلَى ٱلْعَـٰلَمِينَ﴿٢٥١﴾
volume_up share
فَهَزَمُوهُم = അങ്ങനെ അവര്‍ അവരെ പൊട്ടിച്ചു. പരാജയപ്പെടുത്തി بِإِذْنِ اللَّهِ = അല്ലാഹുവിന്‍റെ അനുമതികൊണ്ട് وَقَتَلَ دَاوُودُ = ദാവൂദ് കൊല്ലുകയും ചെയ്തു جَالُوتَ = ജാലൂത്തിനെ وَآتَاهُ اللَّهُ = അദ്ദേഹത്തിന് അല്ലാഹു കൊടുക്കുകയും ചെയ്തു الْمُلْكَ = രാജത്വം وَالْحِكْمَةَ = വിജ്ഞാനവും وَعَلَّمَهُ = അദ്ദേഹത്തിനവന്‍ പഠിപ്പിക്കുകയും ചെയ്തു مِمَّا يَشَاءُ = അവന്‍ ഉദ്ദേശിക്കുന്നതില്‍നിന്നും (ചിലത്) وَلَوْلَا = ഇല്ലായിരുന്നെങ്കില്‍ دَفْعُ اللَّهِ = അല്ലാഹുവിന്‍റെ തടവ്, തടുക്കല്‍ النَّاسَ = മനുഷ്യരെ بَعْضَهُم = അവരില്‍ ചിലരെ بِبَعْضٍ = ചിലരെക്കൊണ്ട് لَّفَسَدَتِ = നാശപ്പെടുകതന്നെ ചെയ്യുമായിരുന്നു, ദുഷിക്കുന്നതാണ് الْأَرْضُ = ഭൂമി وَلَٰكِنَّ اللَّهَ = പക്ഷേ (എന്നാല്‍, എങ്കിലും) അല്ലാഹു ذُو فَضْلٍ = ദയവ് (അനുഗ്രഹം- ഔദാര്യം ഉള്ളവനാണ്) عَلَى الْعَالَمِينَ = ലോകരുടെ മേല്‍, ലോകരോട്
അങ്ങനെ, അവര്‍ അല്ലാഹുവിന്‍റെ അനുമതികൊണ്ട് അവരെ തോല്‍പിച്ചുകളഞ്ഞു; ജാലൂത്തിനെ ദാവൂദ് കൊല്ലുകയും ചെയ്തു. അദ്ദേഹത്തിന് അല്ലാഹു രാജത്വവും, വിജ്ഞാനവും നല്‍കുകയും ചെയ്തു ; അവന്‍ ഉദ്ദേശിക്കുന്ന ചിലത് അദ്ദേഹത്തിന് അവന്‍ പഠിപ്പിച്ചും കൊടുത്തു. അല്ലാഹു മനുഷ്യരെ- അവരില്‍ ചിലരെ ചിലരെക്കൊണ്ട് - തടുക്കലില്ലായിരുന്നെങ്കില്‍, ഭൂമി നാശപ്പെടുമായിരുന്നു. പക്ഷേ, അല്ലാഹു ലോകരുടെ മേല്‍ ദയവുള്ളവനാകുന്നു.
തഫ്സീർ : 250-251
View   
تِلْكَ ءَايَـٰتُ ٱللَّهِ نَتْلُوهَا عَلَيْكَ بِٱلْحَقِّ ۚ وَإِنَّكَ لَمِنَ ٱلْمُرْسَلِينَ﴿٢٥٢﴾
volume_up share
تِلْكَ = അത്, അവ, ഇവ آيَاتُ اللَّهِ = അല്ലാഹുവിന്‍റെ ആയത്തുകളാണ് نَتْلُوهَا = അവയെ നാം ഓതിത്തരുന്നു عَلَيْكَ = നിന്‍റെമേല്‍, നിനക്ക് بِالْحَقِّ = യഥാര്‍ത്ഥ പ്രകാരം, മുറയനുസരിച്ച് وَإِنَّكَ = നിശ്ചയമായും നീയും لَمِنَ الْمُرْسَلِينَ = മുര്‍സലുകളില്‍ പെട്ട(വന്‍) തന്നെ
അത് (ഒക്കെയും) അല്ലാഹുവിന്‍റെ "ആയത്ത്" [ലക്ഷ്യം] കളാകുന്നു; യഥാര്‍ത്ഥപ്രകാരം, നാം അവയെ നിനക്ക് ഓതിത്തരുകയാണ്. നിശ്ചയമായും, നീയും "മുര്‍സലു" കളില്‍ [ദിവ്യദൗത്യം നല്‍കപ്പെട്ടവരില്‍] പെട്ടവന്‍ തന്നെയാകുന്നു.
തഫ്സീർ : 252-252
View   

arrow_back_ios
2:142
2:143
2:144
2:145
2:146
2:147
2:148
2:149
2:150
2:151
2:152
2:153
2:154
2:155
2:156
2:157
2:158
2:159
2:160
2:161
2:162
2:163
2:164
2:165
2:166
2:167
2:168
2:169
2:170
2:171
2:172
2:173
2:174
2:175
2:176
2:177
2:178
2:179
2:180
2:181
2:182
2:183
2:184
2:185
2:186
2:187
2:188
2:189
2:190
2:191
2:192
2:193
2:194
2:195
2:196
2:197
2:198
2:199
2:200
2:201
2:202
2:203
2:204
2:205
2:206
2:207
2:208
2:209
2:210
2:211
2:212
2:213
2:214
2:215
2:216
2:217
2:218
2:219
2:220
2:221
2:222
2:223
2:224
2:225
2:226
2:227
2:228
2:229
2:230
2:231
2:232
2:233
2:234
2:235
2:236
2:237
2:238
2:239
2:240
2:241
2:242
2:243
2:244
2:245
2:246
2:247
2:248
2:249
2:250
2:251
2:252