ജുസ്ഉ് - 7
كَانُوا۟ لَا يَتَنَاهَوْنَ عَن مُّنكَرٍ فَعَلُوهُ ۚ لَبِئْسَ مَا كَانُوا۟ يَفْعَلُونَ﴿٨٢﴾
volume_up share
كَانُوا = അവരായിരുന്നു لَا يَتَنَاهَوْنَ = അവര്‍ പരസ്പരം വിരോധിക്കയില്ല, ഒഴിഞ്ഞു നില്‍ക്കാതെ عَن مُّنكَرٍ = ദുരാചാരത്തെക്കുറിച്ച്, വെറുക്കപ്പെട്ടതില്‍ നിന്ന് فَعَلُوهُ = അവര്‍ ചെയ്ത لَبِئْسَ = വളരെ (എത്രയോ) ചീത്ത തന്നെ مَا كَانُوا = അവരായിരുന്നത് يَفْعَلُونَ = അവര്‍ ചെയ്യും
അവര്‍ ചെയ്ത ദുരാചാരെ ത്തക്കുറിച്ചു അവര്‍ പരസ്പരം വിരോധിക്കാറില്ലായിരുന്നു. അവര്‍ ചെയ്തുകൊണ്ടിരുന്നത് വളരെ ചീത്ത തന്നെ!
تَرَىٰ كَثِيرًا مِّنْهُمْ يَتَوَلَّوْنَ ٱلَّذِينَ كَفَرُوا۟ ۚ لَبِئْسَ مَا قَدَّمَتْ لَهُمْ أَنفُسُهُمْ أَن سَخِطَ ٱللَّهُ عَلَيْهِمْ وَفِى ٱلْعَذَابِ هُمْ خَـٰلِدُونَ﴿٨٣﴾
volume_up share
تَرَىٰ = നീ കാണും, നിനക്കു കാണാം كَثِيرًا مِّنْهُمْ = അവരില്‍ നിന്ന് വളരെ, പലരെയും يَتَوَلَّوْنَ = അവര്‍ മൈത്രീബന്ധം സ്ഥാപിക്കുന്നതായി (അടുത്തു ബന്ധപ്പെടുന്നതായി) الَّذِينَ كَفَرُوا = അവിശ്വസിച്ചവരോട് لَبِئْسَ = വളരെ ചീത്ത (മോശം)തന്നെ مَا قَدَّمَتْ = മുന്‍ചെയ്തു (മുന്നൊരുക്കി)വെച്ചത് لَهُمْ = അവര്‍ക്കു(തങ്ങള്‍ക്ക്) വേണ്ടി أَنفُسُهُمْ = അവരുടെ സ്വന്തങ്ങള്‍ (സ്വയം), തങ്ങള്‍ തന്നെ أَن سَخِطَ = ക്രോധിച്ചുവെന്നുള്ളത് اللَّهُ = അല്ലാഹു عَلَيْهِمْ = അവരുടെ മേല്‍ وَفِي الْعَذَابِ = ശിക്ഷയിലാകട്ടെ هُمْ = അവര്‍ خَالِدُونَ = ശാശ്വതന്മാരാകുന്നു, നിത്യവാസികളുമാണ്
അവരില്‍ നിന്നു പലരെയും അവിശ്വസിച്ചവരോട് മൈത്രീബന്ധം സ്ഥാപിക്കുന്നതായി നിനക്ക് കാണാം. അവരുടെ സ്വന്തങ്ങള്‍ തങ്ങള്‍ക്കുവേണ്ടി മുന്നൊരുക്കി വെച്ചിട്ടുള്ളത് വളരെ ചീത്ത തന്നെ! അതായത്, അല്ലാഹു അവരുടെ മേല്‍ ക്രോധിച്ചിരിക്കുകയാണെന്നുള്ളത്. ശിക്ഷയിലാകട്ടെ, അവര്‍ ശാശ്വതന്മാരുമാകുന്നു. [ഇതാണവര്‍ തങ്ങള്‍ക്ക് വേണ്ടി ഒരുക്കിവെച്ചിരിക്കുന്നത്]
وَلَوْ كَانُوا۟ يُؤْمِنُونَ بِٱللَّهِ وَٱلنَّبِىِّ وَمَآ أُنزِلَ إِلَيْهِ مَا ٱتَّخَذُوهُمْ أَوْلِيَآءَ وَلَـٰكِنَّ كَثِيرًا مِّنْهُمْ فَـٰسِقُونَ﴿٨٤﴾
volume_up share
وَلَوْ كَانُوا = അവരായിരുന്നുവെങ്കില്‍ يُؤْمِنُونَ = അവര്‍ വിശ്വസിക്കുന്നു(ണ്ടായിരുന്നെങ്കില്‍) بِاللَّهِ = അല്ലാഹുവില്‍ وَالنَّبِيِّ = നബിയിലും وَمَا أُنزِلَ = അവതരിപ്പിക്കപ്പെട്ടതിലും إِلَيْهِ = അദ്ദേഹത്തിലേക്ക് مَا اتَّخَذُو = അവര്‍ ആക്കു(സ്വീകരിക്കു)മായിരുന്നില്ല هُمْ = അവരെ أَوْلِيَاءَ = മിത്രങ്ങള്‍, ബന്ധപ്പെട്ടവര്‍ وَلَٰكِنَّ = എങ്കിലും كَثِيرًا = വളരെ (ആളുകള്‍), പലരും مِّنْهُمْ = അവരില്‍ നിന്ന് فَاسِقُونَ = തോന്നിയവാസി (ധിക്കാരി)കളാണ്
അവര്‍ അല്ലാഹുവിലും, നബിയിലും, അദ്ദേഹത്തിലേക്ക് അവതരിപ്പിക്കപ്പെട്ടതിലും വിശ്വസിച്ചു കൊണ്ടിരുന്നെങ്കില്‍ അവര്‍ അവരെ ബന്ധുമിത്രങ്ങളാക്കുമായിരുന്നില്ല. എങ്കിലും, അവരില്‍ വളരെ ആളുകളും തോന്നിയവാസികളാകുന്നു.
തഫ്സീർ : 82-84
View   
لَتَجِدَنَّ أَشَدَّ ٱلنَّاسِ عَدَٰوَةً لِّلَّذِينَ ءَامَنُوا۟ ٱلْيَهُودَ وَٱلَّذِينَ أَشْرَكُوا۟ ۖ وَلَتَجِدَنَّ أَقْرَبَهُم مَّوَدَّةً لِّلَّذِينَ ءَامَنُوا۟ ٱلَّذِينَ قَالُوٓا۟ إِنَّا نَصَـٰرَىٰ ۚ ذَٰلِكَ بِأَنَّ مِنْهُمْ قِسِّيسِينَ وَرُهْبَانًا وَأَنَّهُمْ لَا يَسْتَكْبِرُونَ﴿٨٥﴾
volume_up share
لَتَجِدَنَّ = നിശ്ചയമായും നീ കണ്ടെത്തും(കാണും-നിനക്കനുഭവപ്പെടും أَشَدَّ النَّاسِ = മനുഷ്യരില്‍ ഏറ്റം കഠിനമായവരെ عَدَاوَةً = ശത്രുത, ശത്രുതയില്‍ لِّلَّذِينَ آمَنُوا = വിശ്വസിച്ചവരോട് الْيَهُودَ = യഹൂദികളായി, യഹൂദരാണെന്ന് وَالَّذِينَ أَشْرَكُوا = ശിര്‍ക്കു ചെയ്തവരും (ബഹുദൈവ വിശ്വാസികളും) وَلَتَجِدَنَّ = നിശ്ചയമായും നീ കണ്ടെത്തുക(കാണുക)യും ചെയ്യും أَقْرَبَهُم = അവരില്‍ ഏറ്റവും അടുത്തവരെ مَّوَدَّةً = സ്‌നേഹബന്ധം, താല്‍പര്യത്തില്‍ لِّلَّذِينَ آمَنُوا = വിശ്വസിച്ചവരോട് الَّذِينَ قَالُوا = പറഞ്ഞവര്‍, പറയുന്നവര്‍ إِنَّا نَصَارَىٰ = ഞങ്ങള്‍ നസ്‌റാനികള്‍ ആണെന്ന് ذَٰلِكَ = അത് بِأَنَّ مِنْهُمْ = അവരിലുണ്ട് എന്നതു കൊണ്ടാകുന്നു قِسِّيسِينَ = പണ്ഡിതന്മാര്‍, ആചാര്യന്മാര്‍, വിദ്വാന്മാര്‍ وَرُهْبَانًا = പുരോഹിതന്മാരും, സന്യാസികളും, ഭക്തന്മാരും وَأَنَّهُمْ = അവര്‍ എന്നുള്ളതും لَا يَسْتَكْبِرُونَ = അഹംഭാവം നടിക്കുകയില്ല (എന്നുള്ളതും)
നിശ്ചയമായും, വിശ്വസിച്ചവരോട് മനുഷ്യരില്‍ വെച്ച് ഏറ്റവും കഠിന ശത്രുതയുള്ളവര്‍ യഹൂദികളും, ശിര്‍ക്ക് ചെയ്യുന്നവരുമായി [ബഹുദൈവ വിശ്വാസികളുമായി] നീ കാണുന്നതാണ്. നിശ്ചയമായും, വിശ്വസിച്ചവരോട് അവരില്‍വെച്ച് ഏറ്റവും അടുത്ത സ്‌നേഹബന്ധമുള്ളവര്‍, ഞങ്ങള്‍ "നസ്‌റാനി"കളാണെന്ന് പറയുന്നവരായും [ക്രിസ്ത്യാനികളായും] നീ കാണുന്നതാണ്. അവരില്‍ ചില പണ്ഡിതാചാര്യന്മാരും, പുരോഹിതന്മാരും ഉണ്ടെന്നുള്ളതും, അവര്‍ അഹംഭാവം നടിക്കുന്നില്ലെന്നുള്ളതും നിമിത്തമാകുന്നു അത്.
തഫ്സീർ : 85-85
View   
وَإِذَا سَمِعُوا۟ مَآ أُنزِلَ إِلَى ٱلرَّسُولِ تَرَىٰٓ أَعْيُنَهُمْ تَفِيضُ مِنَ ٱلدَّمْعِ مِمَّا عَرَفُوا۟ مِنَ ٱلْحَقِّ ۖ يَقُولُونَ رَبَّنَآ ءَامَنَّا فَٱكْتُبْنَا مَعَ ٱلشَّـٰهِدِينَ﴿٨٦﴾
volume_up share
وَإِذَا سَمِعُوا = അവര്‍ കേട്ടാല്‍ مَا أُنزِلَ = അവതരിപ്പിക്കപ്പെട്ടത് إِلَى الرَّسُولِ = റസൂലിലേക്ക് تَرَىٰ = നിനക്ക് കാണാം أَعْيُنَهُمْ = അവരുടെ കണ്ണുകളെ تَفِيضُ = അവ ഒഴുകുന്നതായി مِنَ الدَّمْعِ = കണ്ണുനീരിനാല്‍ مِمَّا عَرَفُوا = അവര്‍ മനസ്സിലാക്കിയ (അറിഞ്ഞ)തിനാല്‍ مِنَ الْحَقِّ = യഥാര്‍ത്ഥത്തില്‍ നിന്നും يَقُولُونَ = അവര്‍ പറയും, പറഞ്ഞും കൊണ്ട് رَبَّنَا = ഞങ്ങളുടെറബ്ബേ (രക്ഷിതാവേ) آمَنَّا = ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു فَاكْتُبْنَا = ആകയാല്‍ ഞങ്ങളെ നീ രേഖപ്പെടുത്തേണമേ مَعَ الشَّاهِدِينَ = സാക്ഷ്യം വഹിക്കുന്നവരുടെ കൂടെ
റസൂലിലേക്ക് അവതരിപ്പിക്കപ്പെട്ടതിനെ അവര്‍ കേട്ടാല്‍, യഥാര്‍ത്ഥത്തില്‍നിന്നും അവര്‍ മനസ്സിലാക്കിയത് നിമിത്തം, അവരുടെ കണ്ണൂകള്‍ അശ്രുവിനാല്‍ ഒഴുകുന്നതായി നിനക്ക് കാണാം. അവര്‍ പറയും: "ഞങ്ങളുടെ റബ്ബേ, ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു; ആകയാല്‍, നീ ഞങ്ങളെ സാക്ഷ്യം വഹിക്കുന്നവരോടൊപ്പം രേഖപ്പെടു ത്തണേ!
وَمَا لَنَا لَا نُؤْمِنُ بِٱللَّهِ وَمَا جَآءَنَا مِنَ ٱلْحَقِّ وَنَطْمَعُ أَن يُدْخِلَنَا رَبُّنَا مَعَ ٱلْقَوْمِ ٱلصَّـٰلِحِينَ﴿٨٧﴾
volume_up share
وَمَا لَنَا = ഞങ്ങള്‍ക്കെന്താണു(ള്ളത്) لَا نُؤْمِنُ = ഞങ്ങള്‍ വിശ്വസിക്കാതെ (ഇരിക്കുമാറ്) بِاللَّهِ = അല്ലാഹുവില്‍ وَمَا جَاءَنَا = ഞങ്ങള്‍ക്ക് വന്നിട്ടുള്ളതിലും مِنَ الْحَقِّ = യഥാര്‍ത്ഥത്തില്‍ നിന്ന് وَنَطْمَعُ = ഞങ്ങള്‍ മോഹിച്ചുകൊണ്ടിരിക്കെ, ഞങ്ങള്‍ ആഗ്രഹിക്കുകയും ചെയ്യുന്നു أَن يُدْخِلَنَا = ഞങ്ങളെ പ്രവേശിപ്പിക്കുവാന്‍ رَبُّنَا = ഞങ്ങളുടെ റബ്ബ് مَعَ الْقَوْمِ = ജനങ്ങളോടു കൂടെ الصَّالِحِينَ = സദ്‌വൃത്തരായ
അല്ലാഹുവിലും, യഥാര്‍ത്ഥത്തില്‍ നിന്നും ഞങ്ങള്‍ക്ക് വന്നിട്ടുള്ളതിലും വിശ്വസിക്കാതിരിക്കുമാറ് ഞങ്ങള്‍ക്കെന്താണ് (തടസ്സം) ഉള്ളത്, സദ്‌വൃത്തരായ ജനങ്ങളോടൊപ്പം ഞങ്ങളുടെ റബ്ബ് ഞങ്ങളെ പ്രവേശിപ്പിക്കുവാന്‍ ഞങ്ങള്‍ മോഹിച്ചുകൊണ്ടിരിക്കെ!?
فَأَثَـٰبَهُمُ ٱللَّهُ بِمَا قَالُوا۟ جَنَّـٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَا ۚ وَذَٰلِكَ جَزَآءُ ٱلْمُحْسِنِينَ﴿٨٨﴾
volume_up share
فَأَثَابَهُمُ = അങ്ങനെ (അതിനാല്‍) അവര്‍ക്ക് പ്രതിഫലംകൊടുത്തു اللَّهُ = അല്ലാഹു بِمَا قَالُوا = അവര്‍ പറഞ്ഞതിനാല്‍ جَنَّاتٍ = സ്വര്‍ഗങ്ങളെ تَجْرِي = ഒഴുകും مِن تَحْتِهَا = അതിന്‍റെ അടിയിലൂടെ الْأَنْهَارُ = അരുവികള്‍ خَالِدِينَ = നിത്യവാസികളായിക്കൊണ്ട് فِيهَا = അതില്‍, അവയില്‍ وَذَٰلِكَ = അത് جَزَاءُ = പ്രതിഫലമാകുന്നു الْمُحْسِنِينَ = നന്മ ചെയ്യുന്നവരുടെ, സുകൃതം ചെയ്യുന്നവരുടെ
അങ്ങനെ, അവര്‍ (ആ) പറഞ്ഞതുകൊണ്ട് അടിഭാഗത്തിലൂടെ അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗങ്ങളെ അല്ലാഹു അവര്‍ക്ക്പ്രതിഫലം നല്‍കി; (അവര്‍) അതില്‍നിത്യവാസികളായ നിലയില്‍; സുകൃതവാന്മാരുടെ പ്രതിഫലമത്രെ അത്.
وَٱلَّذِينَ كَفَرُوا۟ وَكَذَّبُوا۟ بِـَٔايَـٰتِنَآ أُو۟لَـٰٓئِكَ أَصْحَـٰبُ ٱلْجَحِيمِ﴿٨٩﴾
volume_up share
فَأَثَابَهُمُ = അങ്ങനെ (അതിനാല്‍) അവര്‍ക്ക് പ്രതിഫലംകൊടുത്തു اللَّهُ = അല്ലാഹു بِمَا قَالُوا = അവര്‍ പറഞ്ഞതിനാല്‍ جَنَّاتٍ = സ്വര്‍ഗങ്ങളെ تَجْرِي = ഒഴുകും مِن تَحْتِهَا = അതിന്‍റെ അടിയിലൂടെ الْأَنْهَارُ = അരുവികള്‍ خَالِدِينَ = നിത്യവാസികളായിക്കൊണ്ട് فِيهَا = അതില്‍, അവയില്‍ وَذَٰلِكَ = അത് جَزَاءُ = പ്രതിഫലമാകുന്നു الْمُحْسِنِينَ = നന്മ ചെയ്യുന്നവരുടെ, സുകൃതം ചെയ്യുന്നവരുടെ
അവിശ്വസിക്കുകയും, നമ്മുടെ "ആയത്തു" [ലക്ഷ്യം]കളെ വ്യാജമാക്കുകയും ചെയ്തവരാകട്ടെ, അക്കൂട്ടര്‍, ജ്വലിക്കുന്ന നരകത്തിന്‍റെആള്‍ക്കാരാകുന്നു
തഫ്സീർ : 86-89
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تُحَرِّمُوا۟ طَيِّبَـٰتِ مَآ أَحَلَّ ٱللَّهُ لَكُمْ وَلَا تَعْتَدُوٓا۟ ۚ إِنَّ ٱللَّهَ لَا يُحِبُّ ٱلْمُعْتَدِينَ﴿٩٠﴾
volume_up share
يَا أَيُّهَا الَّذِينَ آمَنُوا = ഹേ, വിശ്വസിച്ചവരേ لَا تُحَرِّمُوا = നിങ്ങള്‍ ഹറാമാ(നിഷിദ്ധമാ)ക്കരുത് طَيِّبَاتِ = നല്ല വസ്തുക്കളെ, വിശിഷ്ടമായവയെ مَا أَحَلَّ = അനുവദനീയമാക്കിത്തന്നതിലെ اللَّهُ = അല്ലാഹു لَكُمْ = നിങ്ങള്‍ക്ക് وَلَا تَعْتَدُوا = നിങ്ങള്‍ അതിരു വിടുകയും അരുത് إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു لَا يُحِبُّ = ഇഷ്ടപ്പെടുകയില്ല, സ്‌നേഹിക്കുന്നതല്ല الْمُعْتَدِينَ = അതിരുവിടുന്നവരെ وَكُلُوا = നിങ്ങള്‍ തിന്നുകയും ചെയ്യുവിന്‍
ഹേ, വിശ്വസിച്ചവരേ,നിങ്ങള്‍ക്ക് അല്ലാഹു അനുവദനീയമാക്കിത്തന്നിട്ടുള്ളതിലെ (നല്ല) വിശിഷ്ടവസ്തുക്കളെ നിങ്ങള്‍നിഷിദ്ധമാക്കരുത്; നിങ്ങള്‍ അതിരുവിടുകയും ചെയ്യരുത്. നിശ്ചയമായും അല്ലാഹു, അതിരുവിടുന്നവരെ ഇഷ്ടപ്പെടുകയില്ല.
وَكُلُوا۟ مِمَّا رَزَقَكُمُ ٱللَّهُ حَلَـٰلًا طَيِّبًا ۚ وَٱتَّقُوا۟ ٱللَّهَ ٱلَّذِىٓ أَنتُم بِهِۦ مُؤْمِنُونَ﴿٩١﴾
volume_up share
وَكُلُوا = തിന്നുകയും ചെയ്യുവിന്‍ مِمَّا رَزَقَكُمُ = നിങ്ങള്‍ക്ക് നല്‍കിയതില്‍ നിന്ന് اللَّهُ = അല്ലാഹു حَلَالًا = അനുവദനീയമായത് طَيِّبًا = നല്ലത്, വിശിഷ്ടമായത് وَاتَّقُوا اللَّهَ = അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുവിന്‍ الَّذِي = യാതൊരുവനായ أَنتُم بِهِ = നിങ്ങള്‍ അവനില്‍ مُؤْمِنُونَ = വിശ്വസിക്കുന്നവരാണ്
അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയതില്‍ നിന്ന് അനുവദനീയവുംവിശിഷ്ടവുമായത് നിങ്ങള്‍ തിന്നുകൊള്ളുകയും ചെയ്യുവിന്‍. നിങ്ങള്‍യാതൊരു അല്ലാഹുവില്‍ വിശ്വസിക്കുന്നവരാണോ അവനെ നിങ്ങള്‍സൂക്ഷിക്കുകയും ചെയ്യുവിന്‍.
തഫ്സീർ : 90-91
View   
لَا يُؤَاخِذُكُمُ ٱللَّهُ بِٱللَّغْوِ فِىٓ أَيْمَـٰنِكُمْ وَلَـٰكِن يُؤَاخِذُكُم بِمَا عَقَّدتُّمُ ٱلْأَيْمَـٰنَ ۖ فَكَفَّـٰرَتُهُۥٓ إِطْعَامُ عَشَرَةِ مَسَـٰكِينَ مِنْ أَوْسَطِ مَا تُطْعِمُونَ أَهْلِيكُمْ أَوْ كِسْوَتُهُمْ أَوْ تَحْرِيرُ رَقَبَةٍ ۖ فَمَن لَّمْ يَجِدْ فَصِيَامُ ثَلَـٰثَةِ أَيَّامٍ ۚ ذَٰلِكَ كَفَّـٰرَةُ أَيْمَـٰنِكُمْ إِذَا حَلَفْتُمْ ۚ وَٱحْفَظُوٓا۟ أَيْمَـٰنَكُمْ ۚ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمْ ءَايَـٰتِهِۦ لَعَلَّكُمْ تَشْكُرُونَ﴿٩٢﴾
volume_up share
لَا يُؤَاخِذُكُمُ = നിങ്ങളെ പിടികൂടുക(പിടിച്ചു ശിക്ഷിക്കുക)യില്ല اللَّهُ = അല്ലാഹു بِاللَّغْوِ = വ്യര്‍ത്ഥമായത് (പൊയ്‌വാക്ക്-നിരര്‍ത്ഥമായത്) മൂലം فِي أَيْمَانِكُمْ = നിങ്ങളുടെ സത്യങ്ങളില്‍ وَلَٰكِن = എങ്കിലും يُؤَاخِذُكُم = നിങ്ങളെ അവന്‍ പിടികൂടും بِمَا عَقَّدتُّمُ = നിങ്ങള്‍ ഉറപ്പിക്കുന്നതു മൂലം, സ്ഥാപിച്ചു പറയുന്നതു കൊണ്ട് الْأَيْمَانَ = സത്യങ്ങളെ فَكَفَّارَتُهُ = എന്നാല്‍ (അപ്പോള്‍) അതിന്‍റെ പ്രായശ്ചിത്തം إِطْعَامُ = ഭക്ഷണം നല്‍കലാണ് عَشَرَةِ = പത്ത് مَسَاكِينَ = സാധുക്കള്‍ക്ക്, പാവങ്ങള്‍ക്ക് مِنْ أَوْسَطِ = മദ്ധ്യ നിലയിലുള്ളതില്‍നിന്ന് مَا تُطْعِمُونَ = നിങ്ങള്‍ ഭക്ഷണം നല്‍കുന്നതില്‍ أَهْلِيكُمْ = നിങ്ങളുടെ ആള്‍ക്കാര്‍ക്ക് أَوْ كِسْوَتُهُمْ = അല്ലെങ്കില്‍ അവരുടെ ഉടുപ്പ്, അവര്‍ക്കുള്ള വസ്ത്രം (നല്‍കല്‍) أَوْ تَحْرِيرُ = അല്ലെങ്കില്‍ സ്വതന്ത്രമാക്കല്‍ رَقَبَةٍ = ഒരു അടിമയെ فَمَن لَّمْ يَجِدْ = എനി ആര്‍ക്കെങ്കിലുംകിട്ടാത്തപക്ഷം, വല്ലവനും എത്തപ്പെടാതിരുന്നാല്‍ فَصِيَامُ = എന്നാല്‍ നോമ്പ് പിടിക്കല്‍ ثَلَاثَةِ أَيَّامٍ = മൂന്നു ദിവസങ്ങള്‍ ذَٰلِكَ = അത് كَفَّارَةُ = പ്രായശ്ചിത്തമാകുന്നു أَيْمَانِكُمْ = നിങ്ങളുടെ സത്യങ്ങളുടെ إِذَا حَلَفْتُمْ = നിങ്ങള്‍ ശപഥം (സത്യം) ചെയ്താല്‍ وَاحْفَظُوا = നിങ്ങള്‍ സൂക്ഷിക്കുക(കാക്കുക)യും ചെയ്യുവിന്‍ أَيْمَانَكُمْ = നിങ്ങളുടെ സത്യങ്ങളെ كَذَٰلِكَ = അപ്രകാരം يُبَيِّنُ اللَّهُ = അല്ലാഹു വിവരിക്കുന്നു لَكُمْ = നിങ്ങള്‍ക്ക് آيَاتِهِ = അവന്‍റെ ആയത്തുകളെ لَعَلَّكُمْ = നിങ്ങളായേക്കാം, ആകുവാന്‍ വേണ്ടി تَشْكُرُونَ = നിങ്ങള്‍ നന്ദിചെയ്യും
നിങ്ങളുടെ സത്യങ്ങളിലെ വ്യര്‍ത്ഥവാക്കു മൂലം അല്ലാഹു നിങ്ങളെ പിടികൂടുകയില്ല. പക്ഷേ, നിങ്ങള്‍ (മനഃപൂര്‍വ്വം) സത്യങ്ങളെ ഉറപ്പിക്കുന്ന തുമൂലം അവന്‍ നിങ്ങളെ പിടികൂടുന്നതാണ്. അപ്പോള്‍ അതിന്‍റെ [അതു ലംഘിച്ചതിന്‍റെ] പ്രായശ്ചിത്തം, നിങ്ങള്‍നിങ്ങളുടെ വീട്ടുകാര്‍ക്ക് ഭക്ഷിക്കുവാന്‍ കൊടുക്കാറുള്ളതിന്‍റെ മദ്ധ്യനിലക്കുള്ളതില്‍ നിന്ന് പത്ത് സാധുക്കള്‍ക്ക് ഭക്ഷണം കൊടുക്കലാകുന്നു ; അല്ലെങ്കില്‍ അവര്‍ക്ക് വസ്ത്രം (കൊടുക്കുക); അല്ലെങ്കില്‍ഒരു അടിമയെ സ്വതന്ത്രമാക്കുക. എനി വല്ലവര്‍ക്കും (അതൊന്നും) കിട്ടിയില്ലെങ്കില്‍, മൂന്നു ദിവസത്തെ നോമ്പു പിടിക്കലാണ് (വേണ്ടത്) അത്, നിങ്ങള്‍ ശപഥം ചെയ്താല്‍നിങ്ങളുടെ സത്യ(ലംഘന)ങ്ങള്‍ക്കുള്ള പ്രായശ്ചിത്തമത്രെ. നിങ്ങളുടെ സത്യങ്ങളെ നിങ്ങള്‍കാത്തു സൂക്ഷിക്കുകയും ചെയ്യുവിന്‍. അപ്രകാരം അല്ലാഹു അവന്‍റെ "ആയത്തു" [ലക്ഷ്യം]കളെ നിങ്ങള്‍ക്ക് വിവരിച്ചുതരുന്നു; നിങ്ങള്‍ നന്ദി കാണിച്ചേക്കാമല്ലോ.
തഫ്സീർ : 92-92
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِنَّمَا ٱلْخَمْرُ وَٱلْمَيْسِرُ وَٱلْأَنصَابُ وَٱلْأَزْلَـٰمُ رِجْسٌ مِّنْ عَمَلِ ٱلشَّيْطَـٰنِ فَٱجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ﴿٩٣﴾
volume_up share
يَا أَيُّهَا الَّذِينَ آمَنُوا = ഹേ വിശ്വസിച്ചവരേ إِنَّمَا الْخَمْرُ = നിശ്ചയമായും (തന്നെ-മാത്രം)കള്ള് (മദ്യം) وَالْمَيْسِرُ = മയ്‌സിറും (ചൂതാട്ടവും) وَالْأَنصَابُ = ബലിപീഠങ്ങളും, പ്രതിഷ്ഠകളും وَالْأَزْلَامُ = അമ്പുകോലുകളും رِجْسٌ = മ്ലേച്ഛം (തന്നെ-മാത്രം)ആകുന്നു مِّنْ عَمَلِ = പ്രവര്‍ത്തനത്തില്‍ പെട്ട الشَّيْطَانِ = പിശാചിന്‍റെ فَاجْتَنِبُوهُ = അതിനാല്‍ അതിനെ നിങ്ങള്‍വര്‍ജ്ജിക്കുവിന്‍, വെടിയുവിന്‍ لَعَلَّكُمْ = നിങ്ങളായേക്കാം تُفْلِحُونَ = നിങ്ങള്‍ വിജയംപ്രാപിക്കും
ഹേ, വിശ്വസിച്ചവരേ, നിശ്ചയമായും കള്ളും, "മൈസിറും" [ചൂതാട്ടവും], ബലി പീഠങ്ങളും (അഥവാ പ്രതിഷ്ഠകളും), അമ്പുകോലുകളും പിശാചിന്‍റെ പ്രവര്‍ത്തനത്തില്‍പെട്ട മ്ലേച്ഛം മാത്രമാകുന്നു. അതിനാല്‍ നിങ്ങളത് വര്‍ജ്ജിക്കുവിന്‍-നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.
إِنَّمَا يُرِيدُ ٱلشَّيْطَـٰنُ أَن يُوقِعَ بَيْنَكُمُ ٱلْعَدَٰوَةَ وَٱلْبَغْضَآءَ فِى ٱلْخَمْرِ وَٱلْمَيْسِرِ وَيَصُدَّكُمْ عَن ذِكْرِ ٱللَّهِ وَعَنِ ٱلصَّلَوٰةِ ۖ فَهَلْ أَنتُم مُّنتَهُونَ﴿٩٤﴾
volume_up share
إِنَّمَا يُرِيدُ = നിശ്ചയമായും ഉദ്ദേശിക്കുകതന്നെ (മാത്രം) ചെയ്യുന്നു الشَّيْطَانُ = പിശാച് أَن يُوقِعَ = ഉണ്ടാക്കുവാന്‍ (തന്നെ-മാത്രം) بَيْنَكُمُ = നിങ്ങള്‍ക്കിടയില്‍ الْعَدَاوَةَ = ശത്രുത وَالْبَغْضَاءَ = വിദ്വേഷവും فِي الْخَمْرِ = കള്ളില്‍ (കള്ളിലൂടെ) وَالْمَيْسِرِ = മൈസിറിലും وَيَصُدَّكُمْ = നിങ്ങളെ തടയു(തടുക്കു)വാനും عَن ذِكْرِ اللَّهِ = അല്ലാഹുവിനെ ഓര്‍മിക്കുന്നതില്‍ നിന്ന് وَعَنِ الصَّلَاةِ = നമസ്‌കാരത്തില്‍ നിന്നും فَهَلْ أَنتُم = എന്നാല്‍ (അതിനാല്‍)നിങ്ങള്‍ ആകുന്നുവോ مُّنتَهُونَ = വിരമിക്കുന്നവര്‍
നിശ്ചയമായും പിശാച് ഉദ്ദേശിക്കുക തന്നെ ചെയ്യുന്നു: കള്ളിലൂടെയും, "മൈസിറി" [ചൂതാട്ടത്തി] ലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉണ്ടാക്കുവാനും; അല്ലാഹുവിനെ ഓര്‍ക്കുന്നതില്‍ നിന്നും, നമസ്‌കാരത്തില്‍നിന്നും നിങ്ങളെ തടയുവാനും. ആകയാല്‍, നിങ്ങള്‍ വിരമിക്കുന്നവരാണോ?! [വിരമിക്കുവാന്‍ തയ്യാറുണ്ടോ?!]
തഫ്സീർ : 93-94
View   
وَأَطِيعُوا۟ ٱللَّهَ وَأَطِيعُوا۟ ٱلرَّسُولَ وَٱحْذَرُوا۟ ۚ فَإِن تَوَلَّيْتُمْ فَٱعْلَمُوٓا۟ أَنَّمَا عَلَىٰ رَسُولِنَا ٱلْبَلَـٰغُ ٱلْمُبِينُ﴿٩٥﴾
volume_up share
وَأَطِيعُوا اللَّهَ = നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുകയും ചെയ്യുവിന്‍ وَأَطِيعُوا الرَّسُولَ = റസൂലിനെയും നിങ്ങള്‍ അനുസരിക്കുവിന്‍ وَاحْذَرُوا = നിങ്ങള്‍ കാത്തുകൊള്ളുക (ജാഗ്രത വെക്കുക)യും ചെയ്യുക فَإِن تَوَلَّيْتُمْ = എനി നിങ്ങള്‍ തിരിഞ്ഞുകളഞ്ഞെങ്കില്‍ فَاعْلَمُوا = നിങ്ങള്‍ അറിയുവിന്‍ أَنَّمَا = മാത്രമെന്ന്, നിശ്ചയമായും എന്ന് عَلَىٰ رَسُولِنَا = നമ്മുടെ റസൂലിന്‍റെ മേല്‍ (ഉള്ളത്) الْبَلَاغُ = പ്രബോധനം, എത്തിക്കല്‍ (മാത്രമാണെന്ന്) الْمُبِينُ = പ്രത്യക്ഷമായ, വ്യക്തമായ
നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുവിന്‍; റസൂലിനെയും അനുസരിക്കുവിന്‍; (അനുസരണക്കേട്) കാത്തുകൊള്ളുകയും ചെയ്യുവിന്‍ എനി, നിങ്ങള്‍ തിരിഞ്ഞു കളയുകയാണെങ്കില്‍, നിങ്ങള്‍ അറിഞ്ഞു കൊള്ളണം : നമ്മുടെ റസൂലിന്‍റെ മേല്‍വ്യക്തമായ പ്രബോധനം മാത്രമാണ്(ബാധ്യത) ഉള്ളതെന്ന്.
لَيْسَ عَلَى ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ جُنَاحٌ فِيمَا طَعِمُوٓا۟ إِذَا مَا ٱتَّقَوا۟ وَّءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ ثُمَّ ٱتَّقَوا۟ وَّءَامَنُوا۟ ثُمَّ ٱتَّقَوا۟ وَّأَحْسَنُوا۟ ۗ وَٱللَّهُ يُحِبُّ ٱلْمُحْسِنِينَ﴿٩٦﴾
volume_up share
لَيْسَ = ഇല്ല عَلَى الَّذِينَ = യാതൊരുവരുടെ മേല്‍ آمَنُوا = വിശ്വസിച്ച وَعَمِلُوا = പ്രവര്‍ത്തിക്കുകയും ചെയ്ത الصَّالِحَاتِ = സല്‍കര്‍മങ്ങള്‍ جُنَاحٌ = കുറ്റം, തെറ്റ് فِيمَا طَعِمُوا = അവര്‍ ഭക്ഷിച്ചതില്‍ إِذَا مَا اتَّقَوا = അവര്‍ സൂക്ഷിച്ചാല്‍ وَّآمَنُوا = അവര്‍ വിശ്വസിക്കുകയും وَعَمِلُوا = അവര്‍ പ്രവര്‍ത്തിക്കുകയും الصَّالِحَاتِ = സല്‍ക്കര്‍മങ്ങളെ ثُمَّ اتَّقَوا = പിന്നെയും അവര്‍ സൂക്ഷിച്ചു وَّآمَنُوا = അവര്‍ വിശ്വസിക്കുകയും ചെയ്തു ثُمَّ اتَّقَوا = പിന്നെയും അവര്‍ സൂക്ഷിച്ചു وَّأَحْسَنُوا = അവര്‍ നന്മ (സുകൃതം) പ്രവര്‍ത്തിക്കുകയും وَاللَّهُ = അല്ലാഹു, അല്ലാഹുവാകട്ടെ يُحِبُّ = സ്‌നേഹിക്കുന്നു,ഇഷ്ടപ്പെടുന്നു الْمُحْسِنِينَ = നന്മ (സുകൃതം) ചെയ്യുന്നവരെ
വിശ്വസിക്കുകയും, സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരുടെ മേല്‍ അവര്‍ (മുമ്പ്) ഭക്ഷിച്ചതില്‍ കുറ്റമില്ല; അവര്‍ സൂക്ഷിക്കുകയും, വിശ്വസിക്കുകയും, സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും, പിന്നെയും സൂക്ഷിക്കുകയും വിശ്വസിക്കുകയും പിന്നെയും സൂക്ഷിക്കുകയും സുകൃതം ചെയ്യുകയും ചെയ്താല്‍. അല്ലാഹു സുകൃതം ചെയ്യുന്നവരെ ഇഷ്ടപ്പെടുകയും ചെയ്യുന്നു
തഫ്സീർ : 95-96
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَيَبْلُوَنَّكُمُ ٱللَّهُ بِشَىْءٍ مِّنَ ٱلصَّيْدِ تَنَالُهُۥٓ أَيْدِيكُمْ وَرِمَاحُكُمْ لِيَعْلَمَ ٱللَّهُ مَن يَخَافُهُۥ بِٱلْغَيْبِ ۚ فَمَنِ ٱعْتَدَىٰ بَعْدَ ذَٰلِكَ فَلَهُۥ عَذَابٌ أَلِيمٌ﴿٩٧﴾
volume_up share
يَا أَيُّهَا الَّذِينَ آمَنُوا = വിശ്വസിച്ചവരേ لَيَبْلُوَنَّكُمُ = നിശ്ചയമായും നിങ്ങളെ പരീക്ഷണംചെയ്യുക തന്നെ ചെയ്യും اللَّهُ = അല്ലാഹു بِشَيْءٍ = വല്ല വസ്തുവെയും കൊണ്ട്, വല്ലതും മുഖേന مِّنَ الصَّيْدِ = വേട്ടജന്തുവില്‍പെട്ട تَنَالُهُ = അതിനോട് എത്തുമാറ്, അതിനെ കിട്ടത്തക്കവണ്ണം أَيْدِيكُمْ = നിങ്ങളുടെ കൈകള്‍, കൈകള്‍ക്ക് وَرِمَاحُكُمْ = നിങ്ങളുടെ കുന്തങ്ങളും, കുന്തങ്ങള്‍ക്കും لِيَعْلَمَ اللَّهُ = അല്ലാഹു അറിയുവാന്‍ വേണ്ടി مَن يَخَافُهُ = അവനെ ഭയപ്പെടുന്നവനെ, ആര്‍ ഭയപ്പെടുമെന്ന് بِالْغَيْبِ = അദൃശ്യത്തില്‍ (കാണാതെ) فَمَنِ = എന്നിട്ടു വല്ലവരും, ആര്‍ اعْتَدَىٰ = അതിരുവിട്ടു(വെങ്കില്‍) بَعْدَ ذَٰلِكَ = അതിനു ശേഷം فَلَهُ عَذَابٌ = എന്നാലവന് ശിക്ഷയുണ്ടായിരിക്കും أَلِيمٌ = വേദനയേറിയ
ഹേ, വിശ്വസിച്ചവരേ, നിങ്ങളുടെ കൈകളും, കുന്തങ്ങളും എത്തത്തക്കവിധം വേട്ട (യാടിപ്പിടിക്കപ്പെടുന്ന) ജന്തുക്കളില്‍പെട്ട വല്ലതും മുഖേന നിശ്ചയമായും അല്ലാഹുനിങ്ങളെ പരീക്ഷണം നടത്തുന്നതാണ്; അദൃശ്യമായ നിലയില്‍, അല്ലാഹുവിനെ ഭയപ്പെടുന്നവരെ അവന്‍ (വേര്‍തിരിഞ്ഞ്) അറിയുവാന്‍വേണ്ടി എന്നിട്ട് അതിനുശേഷം ആരെങ്കിലും അതിരുവിട്ടാല്‍, അവന് വേദനയേറിയ ശിക്ഷയുണ്ടായിരിക്കും.
തഫ്സീർ : 97-97
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَقْتُلُوا۟ ٱلصَّيْدَ وَأَنتُمْ حُرُمٌ ۚ وَمَن قَتَلَهُۥ مِنكُم مُّتَعَمِّدًا فَجَزَآءٌ مِّثْلُ مَا قَتَلَ مِنَ ٱلنَّعَمِ يَحْكُمُ بِهِۦ ذَوَا عَدْلٍ مِّنكُمْ هَدْيًۢا بَـٰلِغَ ٱلْكَعْبَةِ أَوْ كَفَّـٰرَةٌ طَعَامُ مَسَـٰكِينَ أَوْ عَدْلُ ذَٰلِكَ صِيَامًا لِّيَذُوقَ وَبَالَ أَمْرِهِۦ ۗ عَفَا ٱللَّهُ عَمَّا سَلَفَ ۚ وَمَنْ عَادَ فَيَنتَقِمُ ٱللَّهُ مِنْهُ ۗ وَٱللَّهُ عَزِيزٌ ذُو ٱنتِقَامٍ﴿٩٨﴾
volume_up share
يَا أَيُّهَا الَّذِينَ آمَنُوا = ഹേ വിശ്വസിച്ചവരേ لَا تَقْتُلُوا = നിങ്ങള്‍ കൊലപ്പെടുത്തരുത് الصَّيْدَ = വേട്ട (വേട്ടയാടി പിടിക്കപ്പെടുന്ന) ജന്തുവെ وَأَنتُمْ = നിങ്ങള്‍ ആയിരിക്കെ حُرُمٌ = ഇഹ്‌റാം ചെയ്തവര്‍ (ഇഹ്‌റാമില്‍ പ്രവേശിച്ചവര്‍) وَمَن قَتَلَهُ = അതിനെ ആരെങ്കിലും കൊല്ലുന്നപക്ഷം مِنكُم = നിങ്ങളില്‍ നിന്ന് مُّتَعَمِّدًا = കല്‍പിച്ചു (കരുതി) കൂട്ടിയവനായിട്ട് فَجَزَاءٌ = എന്നാല്‍ ഒരു പ്രതിഫലമാകുന്നു (വേണ്ടത്) مِّثْلُ = യാതൊന്നുപോലെയുള്ള, തുല്യമായി مَا قَتَلَ = അവന്‍ കൊന്ന مِنَ النَّعَمِ = കാലി (ആടുമാടൊട്ടകം)കളില്‍ നിന്ന് يَحْكُمُ بِهِ = അതിനെപ്പറ്റി വിധി കല്‍പിക്കും ذَوَا عَدْلٍ = രണ്ടു നീതിമാന്മാര്‍ مِّنكُمْ = നിങ്ങളില്‍ നിന്ന് هَدْيًا = ബലിമൃഗമായിക്കൊണ്ട് بَالِغَ الْكَعْبَةِ = കഅ്ബത്തിങ്കല്‍ എത്തുന്ന أَوْ كَفَّارَةٌ = അല്ലെങ്കില്‍ ഒരു പ്രായശ്ചിത്തം طَعَامُ = അതായത് ഭക്ഷണം مَسَاكِينَ = സാധുക്കളുടെ, പാവങ്ങള്‍ക്ക് أَوْ عَدْلُ = അല്ലെങ്കില്‍ കിടയായത്, സമാനമായത് ذَٰلِكَ = അതിന്‍റെ, അതിന് صِيَامًا = നോമ്പ്, നോമ്പായിട്ട് لِّيَذُوقَ = അവന്‍ രുചി നോക്കു (ആസ്വദിക്കു-അനുഭവിക്കു)വാന്‍ വേണ്ടി وَبَالَ = ദോഷം, കെടുതി, ദുഷ്ഫലം أَمْرِهِ = അവന്‍റെ കാര്യത്തിന്‍റെ عَفَا اللَّهُ = അല്ലാഹു മാപ്പു നല്‍കിയിരിക്കുന്നു عَمَّا سَلَفَ = മുന്‍കഴിഞ്ഞതിനെക്കുറിച്ച് وَمَنْ عَادَ = വല്ലവരും മടങ്ങിയാല്‍, (ആവര്‍ത്തിച്ചാല്‍-വീണ്ടുംചെയ്താല്‍) فَيَنتَقِمُ = അപ്പോള്‍ ശിക്ഷാ (പ്രതികാര)നടപടിയെടുക്കും اللَّهُ = അല്ലാഹു مِنْهُ = അവനോട്, അവനെക്കുറിച്ച് وَاللَّهُ عَزِيزٌ = അല്ലാഹു പ്രതാപശാലിയാകുന്നു ذُو انتِقَامٍ = ശിക്ഷാ (പ്രതികാര) നടപടിയെടുക്കുന്നവന്‍
ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ "ഇഹ്‌റാമി"ല്‍ പ്രവേശിച്ച വരായിരിക്കെ വേട്ട (യാടിപ്പിടിക്കപ്പെടുന്ന) ജന്തുക്കളെ കൊല്ലരുത്. നിങ്ങളില്‍ ആരെങ്കിലും കല്‍പിച്ചുകൂട്ടി അതിനെ കൊല്ലുന്ന പക്ഷം, അവര്‍ കൊന്നതിന് തുല്യമായി കാലികളില്‍ നിന്ന് ഒരു പ്രതിഫലം [പ്രായശ്ചിത്തം] വേണ്ടതാണ്. നിങ്ങളില്‍ നിന്നുള്ള നീതിമാന്മാരായരാള്‍ അതിനെപ്പറ്റി വിധി കല്‍പിക്കുന്ന വിധം (അതുപോലെയുള്ളത്); കഅ്ബത്തിങ്കല്‍ എത്തിച്ചേരുന്ന ഒരു ബലി മൃഗമായിക്കൊണ്ട്. അല്ലെങ്കില്‍ ഒരു പ്രായശ്ചിത്തം- അതായത് സാധുക്കള്‍ക്ക് ഭക്ഷണം (നല്‍കുക)-അല്ലെങ്കില്‍ അതിനു സമാനം നോമ്പ് [രണ്ടിലൊന്ന് വേണം]; അവന്‍റെ കാര്യത്തിന്‍റെ [അവന്‍ചെയ്തതിന്‍റെ] ദുഷ്ഫലം അവന്‍ അനുഭവിക്കുവാന്‍ വേണ്ടി(യാണ്അത്) . മുന്‍കഴി ഞ്ഞതിനെപ്പറ്റി അല്ലാഹു മാപ്പു നല്‍കിയിരിക്കുന്നു. വല്ലവരും (എനി) ആവര്‍ത്തിക്കുന്ന പക്ഷം, അവനോട് അല്ലാഹു ശിക്ഷാ നടപടി എടുക്കുന്നതുമാണ്.അല്ലാഹു പ്രതാപശാലിയും, ശിക്ഷാനടപടി എടുക്കുന്നവനുമാകുന്നു.
തഫ്സീർ : 98-98
View   
أُحِلَّ لَكُمْ صَيْدُ ٱلْبَحْرِ وَطَعَامُهُۥ مَتَـٰعًا لَّكُمْ وَلِلسَّيَّارَةِ ۖ وَحُرِّمَ عَلَيْكُمْ صَيْدُ ٱلْبَرِّ مَا دُمْتُمْ حُرُمًا ۗ وَٱتَّقُوا۟ ٱللَّهَ ٱلَّذِىٓ إِلَيْهِ تُحْشَرُونَ﴿٩٩﴾
volume_up share
أُحِلَّ لَكُمْ = നിങ്ങള്‍ക്ക് അനുവദനീയമാക്കപ്പെട്ടിരിക്കുന്നു صَيْدُ الْبَحْرِ = സമുദ്രത്തിലെ വേട്ട ജന്തു(ക്കള്‍) وَطَعَامُهُ = അതിലെ ഭക്ഷണവും (ഭക്ഷ്യവും) مَتَاعًا لَّكُمْ = നിങ്ങള്‍ക്ക് ഉപയോഗത്തിനായിക്കൊണ്ട്, സുഖഭോഗമായിട്ട് وَلِلسَّيَّارَةِ = യാത്രാസംഘത്തിനും وَحُرِّمَ عَلَيْكُمْ = നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു صَيْدُ الْبَرِّ = കരയിലെവേട്ട ജന്തു(ക്കള്‍) مَا دُمْتُمْ = നിങ്ങളായിക്കൊണ്ടിരിക്കുമ്പോള്‍ حُرُمًا = ഇഹ്‌റാമില്‍പ്രവേശിച്ചവര്‍ وَاتَّقُوا اللَّهَ = നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍ الَّذِي = യാതൊരുവനായ إِلَيْهِ = അവങ്കലേക്ക് تُحْشَرُونَ = നിങ്ങള്‍ ഒരുമിച്ചു കൂട്ടപ്പെടുന്നു
സമുദ്രത്തിലെ വേട്ട(യാടിപ്പിടിക്കപ്പെടുന്ന) ജന്തുക്കളും, അതിലെ ഭക്ഷ്യങ്ങളും നിങ്ങള്‍ക്ക് അനുവദനീയമാക്കപ്പെട്ടിരിക്കുന്നു; നിങ്ങള്‍ക്കും, യാത്രാസംഘങ്ങള്‍ക്കും ഉപയോഗത്തിന്നായിക്കൊണ്ട്. നിങ്ങള്‍ "ഇഹ്‌റാമി"ല്‍ പ്രവേശിച്ചവരായിരിക്കുമ്പോഴൊക്കെയും നിങ്ങളുടെ മേല്‍ കരയിലെ വേട്ട (യാടിപ്പിടിക്കപ്പെടുന്ന) ജന്തുക്കള്‍ നിഷിദ്ധമാക്കപ്പെടുകയും ചെയ്തിരിക്കുന്നു. യാതൊരു അല്ലാഹുവിങ്കലേക്കു നിങ്ങള്‍ ഒരുമിച്ചു കൂട്ടപ്പെടുമോ അവനെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുവിന്‍.
തഫ്സീർ : 99-99
View   
جَعَلَ ٱللَّهُ ٱلْكَعْبَةَ ٱلْبَيْتَ ٱلْحَرَامَ قِيَـٰمًا لِّلنَّاسِ وَٱلشَّهْرَ ٱلْحَرَامَ وَٱلْهَدْىَ وَٱلْقَلَـٰٓئِدَ ۚ ذَٰلِكَ لِتَعْلَمُوٓا۟ أَنَّ ٱللَّهَ يَعْلَمُ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ وَأَنَّ ٱللَّهَ بِكُلِّ شَىْءٍ عَلِيمٌ﴿١٠٠﴾
volume_up share
جَعَلَ اللَّهُ = അല്ലാഹു ആക്കി, ഏര്‍പ്പെടുത്തിയിരിക്കുന്നു الْكَعْبَةَ = കഅ്ബഃയെ الْبَيْتَ الْحَرَامَ = അലംഘനീയ വീടാകുന്ന (വീടായ) قِيَامًا = ഒരു നിലനില്‍പ് لِّلنَّاسِ = മനുഷ്യര്‍ക്ക് وَالشَّهْرَ = മാസത്തെയും الْحَرَامَ = അലംഘനീയമായ وَالْهَدْيَ = ബലിമൃഗത്തെയും وَالْقَلَائِدَ = (ബലിമൃഗങ്ങളുടെ) കഴുത്തില്‍ തൂക്കപ്പെട്ടവയും, കണ്ഠാഭരണങ്ങളെയും ذَٰلِكَ = അത് لِتَعْلَمُوا = നിങ്ങള്‍ അറിയുവാന്‍ വേണ്ടിയാണ് أَنَّ اللَّهَ = അല്ലാഹു (ആകുന്നു) എന്ന് يَعْلَمُ = അറിയുന്നതാണ് (എന്ന്) مَا فِي السَّمَاوَاتِ = ആകാശങ്ങളിലുള്ളത് وَمَا فِي الْأَرْضِ = ഭൂമിയിലുള്ളതും وَأَنَّ اللَّهَ = അല്ലാഹു (ആകുന്നു)എന്നും بِكُلِّ شَيْءٍ = എല്ലാ കാര്യത്തെ (വസ്തുവെ)ക്കുറിച്ചും عَلِيمٌ = അറിയുന്നവനാണ് (എന്നും)
(ആ) അലംഘനീയ വീടാകുന്ന കഅ്ബഃയെ അല്ലാഹു മനുഷ്യര്‍ക്ക് ഒരു നിലനില്‍പ് (കേന്ദ്രം) ആക്കിയിരിക്കുന്നു; അലംഘനീയമായ മാസത്തെയും, ബലി(ക്ക്കൊണ്ടുപോകുന്ന) മൃഗത്തെയും, (അവയുടെ) കഴുത്തില്‍ തൂക്കപ്പെട്ട(അടയാള) വസ്തുക്കളെയും (അവര്‍ക്ക് നിലനില്‍പാക്കിയിരിക്കുന്നു). അത്, ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും (എല്ലാം) അല്ലാഹു അറിയുന്നുവെന്ന് നിങ്ങള്‍ അറിയുവാന്‍വേണ്ടിയത്രെ; അല്ലാഹു എല്ലാ കാര്യെത്തക്കുറിച്ചും അറിയുന്നവനാകുന്നുവെന്നും (അറിയുവാന്‍ വേണ്ടിയാണ്).
ٱعْلَمُوٓا۟ أَنَّ ٱللَّهَ شَدِيدُ ٱلْعِقَابِ وَأَنَّ ٱللَّهَ غَفُورٌ رَّحِيمٌ﴿١٠١﴾
volume_up share
اعْلَمُوا = നിങ്ങള്‍ അറിയുവിന്‍ أَنَّ اللَّهَ = അല്ലാഹു ആകുന്നു എന്ന് شَدِيدُ = കഠിനമായവനാണ് (എന്ന്) الْعِقَابِ = ശിക്ഷാ നടപടി, പ്രതികാര നടപടി وَأَنَّ اللَّهَ = അല്ലാഹു (ആകുന്നു) എന്നും غَفُورٌ = വളരെപൊറുക്കുന്നവന്‍ رَّحِيمٌ = കരുണാനിധി
നിങ്ങള്‍ അറിഞ്ഞുകൊള്ളുക: അല്ലാഹു ശിക്ഷാ നടപടി കഠിനമായുള്ളവനാണെന്നും, അല്ലാഹു വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാണെന്നും.
مَّا عَلَى ٱلرَّسُولِ إِلَّا ٱلْبَلَـٰغُ ۗ وَٱللَّهُ يَعْلَمُ مَا تُبْدُونَ وَمَا تَكْتُمُونَ﴿١٠٢﴾
volume_up share
مَّا عَلَى الرَّسُولِ = റസൂലിന്‍റെ മേല്‍ ഇല്ല إِلَّا الْبَلَاغُ = എത്തിക്കല്‍ (പ്രബോധനം) അല്ലാതെ وَاللَّهُ = അല്ലാഹുവാകട്ടെ يَعْلَمُ = അറിയും, അറിയുന്നു താനും مَا تُبْدُونَ = നിങ്ങള്‍ വെളിവാക്കുന്നത് وَمَا تَكْتُمُونَ = നിങ്ങള്‍ ഒളിച്ചു(മറച്ചു) വെക്കുന്നതും
റസൂലിന്‍റെ മേല്‍ പ്രബോധനമല്ലാതെ (ബാധ്യത) ഇല്ല. അല്ലാഹുവാകട്ടെ, നിങ്ങള്‍ വെളിവാക്കുന്നതും, നിങ്ങള്‍ മൂടിവെക്കുന്നതും അറിയുന്നുതാനും.
തഫ്സീർ : 100-102
View   
قُل لَّا يَسْتَوِى ٱلْخَبِيثُ وَٱلطَّيِّبُ وَلَوْ أَعْجَبَكَ كَثْرَةُ ٱلْخَبِيثِ ۚ فَٱتَّقُوا۟ ٱللَّهَ يَـٰٓأُو۟لِى ٱلْأَلْبَـٰبِ لَعَلَّكُمْ تُفْلِحُونَ﴿١٠٣﴾
volume_up share
قُل = പറയുക لَّا يَسْتَوِي = സമമാകുകയില്ല الْخَبِيثُ = ചീത്തയായത്, ദുഷിച്ചത് وَالطَّيِّبُ = നല്ലതും, വിശിഷ്ടമായതും وَلَوْ أَعْجَبَكَ = നിന്നെ ആശ്ചര്യപ്പെടുത്തിയാലും ശരി كَثْرَةُ = ആധിക്യം الْخَبِيثِ = ചീത്തയുടെ, ദുഷിച്ചതിന്‍റെ فَاتَّقُوا = അതിനാല്‍ നിങ്ങള്‍ സൂക്ഷിക്കുവിന്‍ اللَّهَ = അല്ലാഹുവിനെ يَا أُولِي الْأَلْبَابِ = ബുദ്ധിമാന്മാരേ, (സല്‍) ബുദ്ധിയുള്ളവരേ لَعَلَّكُمْ = നിങ്ങളായേക്കാം, ആകുവാന്‍ വേണ്ടി تُفْلِحُونَ = നിങ്ങള്‍ വിജയം പ്രാപിക്കും
(നബിയേ) പറയുക: "ചീത്തയും നല്ലതും (അഥവാ ദുഷിച്ചതും വിശിഷ്ടമായതും) സമമാകുകയില്ല; ചീത്തയുടെ പെരുപ്പം നിന്നെ ആശ്ചര്യപ്പെടുത്തിയാലും ശരി. ആകയാല്‍, ബുദ്ധിമാന്മാരേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍; നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.
തഫ്സീർ : 103-103
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَسْـَٔلُوا۟ عَنْ أَشْيَآءَ إِن تُبْدَ لَكُمْ تَسُؤْكُمْ وَإِن تَسْـَٔلُوا۟ عَنْهَا حِينَ يُنَزَّلُ ٱلْقُرْءَانُ تُبْدَ لَكُمْ عَفَا ٱللَّهُ عَنْهَا ۗ وَٱللَّهُ غَفُورٌ حَلِيمٌ﴿١٠٤﴾
volume_up share
يَا أَيُّهَا الَّذِينَ آمَنُوا = ഹേ വിശ്വസിച്ചവരേ لَا تَسْأَلُوا = നിങ്ങള്‍ ചോദിക്കരുത് (അന്വേഷിക്കരുത്) عَنْ أَشْيَاءَ = ചില (പല)കാര്യങ്ങളെക്കുറിച്ച് إِن تُبْدَ = അവ വെളിവാക്ക(വ്യക്തമാക്ക)പ്പെട്ടാല്‍ لَكُمْ = നിങ്ങള്‍ക്ക് تَسُؤْكُمْ = അവ നിങ്ങളെ അതൃപ്തിപ്പെടുത്തും, നിങ്ങള്‍ക്ക്അനിഷ്ടം വരുത്തും وَإِن تَسْأَلُوا = നിങ്ങള്‍ ചോദിക്കുന്ന പക്ഷം عَنْهَا = അവയെപ്പറ്റി حِينَ يُنَزَّلُ = ഇറക്ക(അവതരപ്പിക്ക)പ്പെടുന്ന സമയത്ത് الْقُرْآنُ = ഖുർആന്‍ تُبْدَ لَكُمْ = അവ നിങ്ങള്‍ക്ക് വെളിവാക്കപ്പെടും عَفَا اللَّهُ = അല്ലാഹു മാപ്പു ചെയ്തിരിക്കുന്നു عَنْهَا = അവയെപ്പറ്റി وَاللَّهُ = അല്ലാഹു غَفُورٌ = വളരെ പൊറുക്കുന്നവനാണ് حَلِيمٌ = സഹനശീലനാണ്
ഹേ, വിശ്വസിച്ചവരേ, ചിലകാര്യങ്ങളെക്കുറിച്ചു നിങ്ങള്‍ ചോദിക്കരുത്: അവ നിങ്ങള്‍ക്ക് വെളിവാക്കപ്പെട്ടാല്‍ അവ നിങ്ങളെ അതൃപ്തിപ്പെടുത്തും; ഖുർആന്‍ അവതരിക്കപ്പെടുന്ന സമയത്ത് അവയെപ്പറ്റി നിങ്ങള്‍ ചോദിക്കുന്നതായാല്‍, നിങ്ങള്‍ക്ക് അവ വെളിവാക്കപ്പെടുകയും ചെയ്യും. അവയെക്കുറിച്ചു അല്ലാഹു മാപ്പു നല്‍കിയിരിക്കുകയാണ്. അല്ലാഹുവളരെ പൊറുക്കുന്നവനാണ്; സഹനശീലനാണ്.
قَدْ سَأَلَهَا قَوْمٌ مِّن قَبْلِكُمْ ثُمَّ أَصْبَحُوا۟ بِهَا كَـٰفِرِينَ﴿١٠٥﴾
volume_up share
قَدْ سَأَلَهَا = അവ ചോദിച്ചിട്ടുണ്ട് قَوْمٌ = ഒരു ജനത مِّن قَبْلِكُمْ = നിങ്ങളുടെ മുമ്പ്, മുമ്പുള്ള ثُمَّ أَصْبَحُوا = പിന്നീട് അവരായിത്തീര്‍ന്നു بِهَا = അവയില്‍, അവയെപ്പറ്റി كَافِرِينَ = അവിശ്വാസികള്‍, നിഷേധികള്‍
നിങ്ങളുടെ മുമ്പ് ഒരു ജനത അവ (സംബന്ധിച്ച്) ചോദിക്കുകയുണ്ടായി; പിന്നീട് അവര്‍ അവയില്‍അവിശ്വാസികളായിത്തീര്‍ന്നു.
തഫ്സീർ : 104-105
View   
مَا جَعَلَ ٱللَّهُ مِنۢ بَحِيرَةٍ وَلَا سَآئِبَةٍ وَلَا وَصِيلَةٍ وَلَا حَامٍ ۙ وَلَـٰكِنَّ ٱلَّذِينَ كَفَرُوا۟ يَفْتَرُونَ عَلَى ٱللَّهِ ٱلْكَذِبَ ۖ وَأَكْثَرُهُمْ لَا يَعْقِلُونَ﴿١٠٦﴾
volume_up share
مَا جَعَلَ اللَّهُ = അല്ലാഹു ആക്കി (ഏര്‍പ്പെടുത്തി)യിട്ടില്ല مِن بَحِيرَةٍ = ഒരു ബഹീറത്തിനെയും وَلَا سَائِبَةٍ = സാഇബത്തിനെയുമില്ല وَلَا وَصِيلَةٍ = വസ്വീലത്തിനെയുമില്ല وَلَا حَامٍ = ഹാമിനെയും ഇല്ല وَلَٰكِنَّ = എങ്കിലും الَّذِينَ كَفَرُوا = അവിശ്വസിച്ചവര്‍ يَفْتَرُونَ = അവര്‍ കെട്ടിച്ചമക്കുന്നു عَلَى اللَّهِ = അല്ലാഹുവിന്‍റെ മേല്‍ الْكَذِبَ = കളവ്, വ്യാജം وَأَكْثَرُهُمْ = അവരില്‍ അധികമാളും لَا يَعْقِلُونَ = ബുദ്ധി കൊടുക്കുന്നില്ല, ഗ്രഹിക്കുന്നില്ല, ചിന്തിക്കുന്നില്
"ബഹീറത്താ"കട്ടെ, "സാഇബത്താ"കട്ടെ, "വസ്വീലത്താ"കട്ടെ, "ഹാം" ആകട്ടെ (ഒന്നും തന്നെ) അല്ലാഹു ഏര്‍പ്പെടുത്തിയിട്ടില്ല; പക്ഷേ, അവിശ്വസിച്ചവര്‍ അല്ലാഹുവിന്‍റെ പേരില്‍ വ്യാജം കെട്ടിച്ചമക്കുകയാണ്. അവരില്‍ അധികമാളും ബുദ്ധികൊടു(ത്തു ഗ്രഹി)ക്കുന്നില്ല.
وَإِذَا قِيلَ لَهُمْ تَعَالَوْا۟ إِلَىٰ مَآ أَنزَلَ ٱللَّهُ وَإِلَى ٱلرَّسُولِ قَالُوا۟ حَسْبُنَا مَا وَجَدْنَا عَلَيْهِ ءَابَآءَنَآ ۚ أَوَلَوْ كَانَ ءَابَآؤُهُمْ لَا يَعْلَمُونَ شَيْـًٔا وَلَا يَهْتَدُونَ﴿١٠٧﴾
volume_up share
وَإِذَا قِيلَ لَهُمْ = അവരോടു പറയപ്പെട്ടാല്‍ تَعَالَوْا = നിങ്ങള്‍ വരുവിന്‍ إِلَىٰ مَا أَنزَلَ = ഇറക്കിയതിലേക്ക് اللَّهُ = അല്ലാഹു وَإِلَى الرَّسُولِ = റസൂലിലേക്കും قَالُوا = അവര്‍ പറയും, പറയുകയായി حَسْبُنَا = ഞങ്ങള്‍ക്കു മതി مَا وَجَدْنَا عَلَيْهِ = ഞങ്ങള്‍ (യാതൊരു പ്രകാരം) കണ്ടെത്തിയോ അത് آبَاءَنَا = ഞങ്ങളുടെ പിതാക്കളെ أَوَلَوْ كَانَ = ആയിരുന്നാലുമോ آبَاؤُهُمْ = അവരുടെപിതാക്കള്‍ لَا يَعْلَمُونَ = അവര്‍ അറിയാതെ, അറിയുകയില്ല شَيْئًا = യാതൊന്നും وَلَا يَهْتَدُونَ = അവര്‍ നേര്‍മാര്‍ഗം പ്രാപിക്കാതെയും (പ്രാപിക്കുന്നുമില്ല)
അവരോട്: "അല്ലാഹു ഇറക്കിയതിലേക്കും റസൂലിലേക്കും വരുവിന്‍" എന്ന് പറയപ്പെട്ടാല്‍, അവര്‍പറയും: "ഞങ്ങളുടെ പിതാക്കളെ ഏതൊരു പ്രകാരത്തില്‍ ഞങ്ങള്‍ കണ്ടെത്തിയോ അതുമതി ഞങ്ങള്‍ക്ക്" എന്ന്. അവരുടെ പിതാക്കള്‍ക്ക് യാതൊന്നു അറിയാതെയും, അവര്‍സന്മാര്‍ഗം പ്രാപിക്കാതെയുമായിരുന്നാലുമോ?! [എന്നാലും അവര്‍ക്ക്അതു തന്നെ മതിയോ?!]
തഫ്സീർ : 106-107
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ عَلَيْكُمْ أَنفُسَكُمْ ۖ لَا يَضُرُّكُم مَّن ضَلَّ إِذَا ٱهْتَدَيْتُمْ ۚ إِلَى ٱللَّهِ مَرْجِعُكُمْ جَمِيعًا فَيُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ﴿١٠٨﴾
volume_up share
يَا أَيُّهَا الَّذِينَ آمَنُوا = ഹേ വിശ്വസിച്ചവരേ عَلَيْكُمْ = നിങ്ങളുടെ ബാധ്യത, നിങ്ങള്‍മുറുകെ പിടിക്കുക, കാത്തുകൊള്ളുക, സൂക്ഷിക്കുക أَنفُسَكُمْ = നിങ്ങളുടെ സ്വന്തങ്ങള്‍, ദേഹങ്ങളെ, ആത്മാക്കളെ, ശരീരങ്ങളെ (സ്വന്തംകാര്യങ്ങള്‍) لَا يَضُرُّكُم = നിങ്ങളെദ്രോഹിക്കയില്ല, നിങ്ങള്‍ക്ക് ഉപദ്രവം ചെയ്കയില്ല مَّن ضَلَّ = വഴിപിഴച്ചവര്‍ إِذَا اهْتَدَيْتُمْ = നിങ്ങള്‍ സന്മാര്‍ഗം പ്രാപിച്ചാല്‍, നേര്‍മാര്‍ഗത്തിലായാല്‍ إِلَى اللَّهِ = അല്ലാഹുവിങ്കലേക്കാണ് مَرْجِعُكُمْ = നിങ്ങളുടെ മടക്കം, മടങ്ങി വരവ് جَمِيعًا = മുഴുവനും, എല്ലാവരും فَيُنَبِّئُكُم = അപ്പോള്‍ അവന്‍ നിങ്ങളെ ബോധ്യപ്പെടുത്തും, നിങ്ങള്‍ക്ക് അറിയിച്ചു തരും بِمَا كُنتُمْ = നിങ്ങള്‍ ആയിരുന്നതിനെപ്പറ്റി تَعْمَلُونَ = നിങ്ങള്‍ പ്രവര്‍ത്തിക്കും
ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ നിങ്ങളുടെ സ്വന്ത(ശരീര)ങ്ങളെ കാത്തു (സൂക്ഷിച്ചു) കൊള്ളുവിന്‍. നിങ്ങള്‍ സന്മാര്‍ഗം പ്രാപിച്ചാല്‍, വഴിപിഴച്ചവര്‍ നിങ്ങള്‍ക്ക് ഉപദ്രവം വരുത്തുന്നതല്ല. അല്ലാഹുവിങ്കലേക്കത്രെ നിങ്ങളെല്ലാവരുടെയും മടങ്ങിവരവ്. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി അവന്‍ നിങ്ങളെ ബോധ്യപ്പെടുത്തുന്നതാണ്.
തഫ്സീർ : 108-108
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ شَهَـٰدَةُ بَيْنِكُمْ إِذَا حَضَرَ أَحَدَكُمُ ٱلْمَوْتُ حِينَ ٱلْوَصِيَّةِ ٱثْنَانِ ذَوَا عَدْلٍ مِّنكُمْ أَوْ ءَاخَرَانِ مِنْ غَيْرِكُمْ إِنْ أَنتُمْ ضَرَبْتُمْ فِى ٱلْأَرْضِ فَأَصَـٰبَتْكُم مُّصِيبَةُ ٱلْمَوْتِ ۚ تَحْبِسُونَهُمَا مِنۢ بَعْدِ ٱلصَّلَوٰةِ فَيُقْسِمَانِ بِٱللَّهِ إِنِ ٱرْتَبْتُمْ لَا نَشْتَرِى بِهِۦ ثَمَنًا وَلَوْ كَانَ ذَا قُرْبَىٰ ۙ وَلَا نَكْتُمُ شَهَـٰدَةَ ٱللَّهِ إِنَّآ إِذًا لَّمِنَ ٱلْـَٔاثِمِينَ﴿١٠٩﴾
volume_up share
يَا أَيُّهَا الَّذِينَ آمَنُوا = ഹേ വിശ്വസിച്ചവരേ شَهَادَةُ = സാക്ഷ്യം بَيْنِكُمْ = നിങ്ങള്‍ക്കിടയില്‍ إِذَا حَضَرَ = ആസന്നമായാല്‍ أَحَدَكُمُ = നിങ്ങളിലൊരാള്‍ക്ക് الْمَوْتُ = മരണം حِينَ الْوَصِيَّةِ = വസിയ്യത്തിന്‍റെ സമയത്ത് اثْنَانِ = രണ്ടാളാകുന്നു ذَوَا عَدْلٍ = നീതിമാന്മാരായ, മര്യാദയുള്ളവരായ مِّنكُمْ = നിങ്ങളില്‍ നിന്നുള്ള أَوْ آخَرَانِ = അല്ലെങ്കില്‍ വേറെ (മറ്റു) രണ്ടാള്‍ مِنْ غَيْرِكُمْ = നിങ്ങളല്ലാത്തവരില്‍ നിന്ന് إِنْ أَنتُمْ = നിങ്ങള്‍ (ആയി) എങ്കില്‍ ضَرَبْتُمْ = നിങ്ങള്‍യാത്ര ചെയ്തു (എങ്കില്‍) فِي الْأَرْضِ = ഭൂമിയില്‍ فَأَصَابَتْكُم = എന്നിട്ട് നിങ്ങളെ ബാധിച്ചു(എങ്കില്‍) مُّصِيبَةُ = വിപത്ത് الْمَوْتِ = മരണത്തിന്‍റെ, മരണമാകുന്ന تَحْبِسُونَهُمَا = അവരെ രണ്ടാളെയും നിങ്ങള്‍ തടഞ്ഞു നിറുത്തണം, തടഞ്ഞും കൊണ്ട് مِن بَعْدِ الصَّلَاةِ = നമസ്‌കാരത്തിനു ശേഷം فَيُقْسِمَانِ = എന്നിട്ടവര്‍ രണ്ടാളും സത്യം ചെയ്യണം بِاللَّهِ = അല്ലാഹുവില്‍, അല്ലാഹുവിനെക്കൊണ്ട് إِنِ ارْتَبْتُمْ = നിങ്ങള്‍ സന്ദേഹപ്പെട്ടാല്‍, സംശയിച്ചുവെങ്കില്‍ لَا نَشْتَرِي بِهِ = അതിനു (പകരം) ഞങ്ങള്‍ വാങ്ങുകയില്ല (എന്ന്) ثَمَنًا = ഒരു വില (പ്രതിഫലം) وَلَوْ كَانَ = ആയിരുന്നാലും ذَا قُرْبَىٰ = അടുത്ത (കുടുംബ) ബന്ധമുള്ളവന്‍ وَلَا نَكْتُمُ = ഞങ്ങള്‍ ഒളിച്ചു (മൂടി) വെക്കുകയുമില്ല شَهَادَةَ اللَّهِ = അല്ലാഹുവിന്‍റെ സാക്ഷ്യത്തെ إِنَّا = നിശ്ചമായും ഞങ്ങള്‍ إِذًا = അപ്പോള്‍, എന്നാല്‍ (അങ്ങിനെയെങ്കില്‍), അന്നേരം لَّمِنَ الْآثِمِينَ = കുറ്റക്കാരില്‍ (പാപികളില്‍)പെട്ടവര്‍ തന്നെ
ഹേ, വിശ്വസിച്ചവരേ, നിങ്ങളില്‍ ഒരാള്‍ക്ക് മരണം ആസന്നമായാല്‍, "വസ്വിയ്യത്തി"ന്‍റെ സമയത്ത്നിങ്ങള്‍ക്കിടയിലുള്ള സാക്ഷ്യം, നിങ്ങളില്‍ നിന്നുള്ള നീതിമാന്മാരായ രണ്ടാളുകളാകുന്നു. അല്ലെങ്കില്‍ നിങ്ങളല്ലാത്തവരില്‍നിന്നുള്ള വേറെ രണ്ടാളുകള്‍, -നിങ്ങള്‍ ഭൂമിയില്‍ യാത്ര ചെയ്യുകയും, എന്നിട്ട് നിങ്ങള്‍ക്ക് മരണ വിപത്ത്ബാധിക്കുകയും ചെയ്തുവെങ്കില്‍. അവരെ രണ്ടാളെയും നിങ്ങള്‍ നമസ്‌കാരത്തിനു ശേഷം തടഞ്ഞു നിറുത്തണം; എന്നിട്ട്-നിങ്ങള്‍ക്ക് സന്ദേഹം ഏര്‍പ്പെട്ടാല്‍- അവര്‍ രണ്ടാളും അല്ലാഹുവില്‍ (ഇങ്ങിനെ) സത്യം ചെയ്യണം. "അടുത്ത (കുടുംബ)ബന്ധമുള്ളവനായിരുന്നാലും ഞങ്ങള്‍ ഇതിന് (പകരം) ഒരു പ്രതിഫലവും വാങ്ങുന്നതല്ല; അല്ലാഹുവിന്‍റെ സാക്ഷ്യം ഞങ്ങള്‍ ഒളിച്ചുവെക്കുന്നതുമല്ല;- എന്നാല്‍ [അങ്ങിനെ ചെയ്താല്‍] നിശ്ചയമായും ഞങ്ങള്‍, കുറ്റക്കാരില്‍പെട്ടവര്‍ തന്നെയായിരിക്കും".
فَإِنْ عُثِرَ عَلَىٰٓ أَنَّهُمَا ٱسْتَحَقَّآ إِثْمًا فَـَٔاخَرَانِ يَقُومَانِ مَقَامَهُمَا مِنَ ٱلَّذِينَ ٱسْتَحَقَّ عَلَيْهِمُ ٱلْأَوْلَيَـٰنِ فَيُقْسِمَانِ بِٱللَّهِ لَشَهَـٰدَتُنَآ أَحَقُّ مِن شَهَـٰدَتِهِمَا وَمَا ٱعْتَدَيْنَآ إِنَّآ إِذًا لَّمِنَ ٱلظَّـٰلِمِينَ﴿١١٠﴾
volume_up share
فَإِنْ عُثِرَ = എനി (എന്നിട്ട്) വെളിവായെങ്കില്‍ عَلَىٰ أَنَّهُمَا = അവര്‍ രണ്ടാളുമെന്ന് اسْتَحَقَّا = രണ്ടാളും അവകാശപ്പെട്ടിരിക്കുന്നു, അര്‍ഹമായിരിക്കുന്നു إِثْمًا = കുറ്റത്തിന്, പാപത്തിന് فَآخَرَانِ = എന്നാല്‍ വേറെ രണ്ടാള്‍ يَقُومَانِ = എഴുന്നേല്‍ക്കണം مَقَامَهُمَا = അവര്‍ രണ്ടാളുടെ സ്ഥാനത്ത് مِنَ الَّذِينَ = യാതൊരുവരില്‍ നിന്ന് اسْتَحَقَّ = അതവകാശപ്പെട്ടു عَلَيْهِمُ = അവരുടെ മേല്‍ (അവര്‍ക്കെതിരെ) الْأَوْلَيَانِ = കൂടുതല്‍ ബന്ധപ്പെട്ട രണ്ടാള്‍ فَيُقْسِمَانِ = എന്നിട്ട് അവര്‍ രണ്ടാളും സത്യം ചെയ്യണം بِاللَّهِ = അല്ലാഹുവില്‍ لَشَهَادَتُنَا = തീര്‍ച്ചയായും ഞങ്ങളുടെ സാക്ഷ്യം أَحَقُّ = കൂടുതല്‍ യഥാര്‍ത്ഥ (ന്യായ)മാണ്, അധികം അര്‍ഹമായതാണ് مِن شَهَادَتِهِمَا = അവര്‍ രണ്ടാളുടെയും സാക്ഷ്യത്തെക്കാള്‍ وَمَا اعْتَدَيْنَا = ഞങ്ങള്‍ അതിരു വിട്ടിട്ടുമില്ല, ക്രമം തെറ്റിയിട്ടുമില്ല إِنَّا = നിശ്ചയമായും ഞങ്ങള്‍ إِذًا = എന്നാല്‍, അന്നേരം, അപ്പോള്‍ لَّمِنَ الظَّالِمِينَ = അക്രമികളില്‍ പെട്ടവര്‍ തന്നെ
എനി, അവര്‍ രണ്ടു പേരും കുറ്റത്തിന് അവകാശപ്പെട്ടിരിക്കുന്നുവെന്ന് വെളിവാകുന്ന പക്ഷം, അപ്പോള്‍, യാതൊരു കൂട്ടര്‍ക്കെതിരെ അത് [കുറ്റം] അവകാശപ്പെട്ടുവോ അവരില്‍ നിന്ന് വേറെ രണ്ടാള്‍ - കൂടുതല്‍ ബന്ധെപ്പട്ട രണ്ടാള്‍- അവരുടെ സ്ഥാനത്ത് (സാക്ഷികളായി) നില്ക്കണം; എന്നിട്ട് അവര്‍ രണ്ടു പേരും (ഇങ്ങിനെ) സത്യം ചെയ്യണം : ഞങ്ങളുടെ സാക്ഷ്യം ഈ രണ്ടു പേരുടെ സാക്ഷ്യത്തെക്കാള്‍ യഥാര്‍ത്ഥമായുള്ളതാണ്; ഞങ്ങള്‍ ക്രമം തെറ്റുകയും ചെയ്തിട്ടില്ല; എന്നാല്‍ [അങ്ങിനെ ചെയ്താല്‍] നിശ്ചയമായും ഞങ്ങള്‍, അക്രമികളില്‍ പെട്ടവര്‍ തന്നെയായിരിക്കും".
ذَٰلِكَ أَدْنَىٰٓ أَن يَأْتُوا۟ بِٱلشَّهَـٰدَةِ عَلَىٰ وَجْهِهَآ أَوْ يَخَافُوٓا۟ أَن تُرَدَّ أَيْمَـٰنٌۢ بَعْدَ أَيْمَـٰنِهِمْ ۗ وَٱتَّقُوا۟ ٱللَّهَ وَٱسْمَعُوا۟ ۗ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلْفَـٰسِقِينَ﴿١١١﴾
volume_up share
ذَٰلِكَ أَدْنَىٰ = അത് കൂടുതല്‍ അടുത്ത (അണഞ്ഞ-ഉപകരിക്കുന്ന-സൗകര്യപ്പെടുന്ന)താണ് أَن يَأْتُوا = അവര്‍ വരുവാന്‍ بِالشَّهَادَةِ = സാക്ഷ്യവും കൊണ്ട് عَلَىٰ وَجْهِهَا = അതിന്‍റെ വിധത്തില്‍ (വഴിപ്രകാരം) أَوْ يَخَافُوا = അല്ലെങ്കില്‍ അവര്‍ ഭയപ്പെടുവാന്‍ أَن تُرَدَّ = തിരിച്ചുവിട(മടക്ക-തള്ള)പ്പെടുന്നതിനെ أَيْمَانٌ = സത്യങ്ങള്‍, വല്ലസത്യങ്ങളും بَعْدَ أَيْمَانِهِمْ = അവരുടെ(തങ്ങളുടെ) സത്യങ്ങള്‍ക്ക് ശേഷം وَاتَّقُوا = നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുവിന്‍ اللَّهَ = അല്ലാഹുവിനെ وَاسْمَعُوا = നിങ്ങള്‍ കേള്‍ക്കുകയും ചെയ്യുവിന്‍ وَاللَّهُ = അല്ലാഹു ആകട്ടെ لَا يَهْدِي = അവന്‍ സന്മാര്‍ഗത്തിലാക്കുകയില്ല الْقَوْمَ = ജനങ്ങളെ الْفَاسِقِينَ = തോന്നിയവാസികളായ, ദുര്‍ന്നടപ്പുകാരായ, തെമ്മാടികളായ
അത്, സാക്ഷ്യം അതിന്‍റെ (ശരിയായ) വിധത്തില്‍ അവര്‍കൊണ്ടുവരുവാന്‍ കൂടുതല്‍ അടുപ്പമുള്ളതാകുന്നു [ഉപകരിക്കുന്നതാണ്]; അല്ലെങ്കില്‍, തങ്ങളുടെ സത്യങ്ങള്‍ക്കുശേഷം സത്യങ്ങള്‍ (മറ്റുള്ളവരിലേക്ക്) തിരിച്ചു വിടപ്പെടുന്നതിനെ അവര്‍ ഭയപ്പെടുവാന്‍ (ഉപകരിക്കുന്നതാണ്). നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും, കേള്‍ക്കുക [അനുസരിക്കുക] യും ചെയ്യുവിന്‍. അല്ലാഹു, തോന്നിയവാസികളായ ജനങ്ങളെ സന്മാര്‍ഗത്തിലാക്കുകയില്ല താനും.
തഫ്സീർ : 109-111
View   
يَوْمَ يَجْمَعُ ٱللَّهُ ٱلرُّسُلَ فَيَقُولُ مَاذَآ أُجِبْتُمْ ۖ قَالُوا۟ لَا عِلْمَ لَنَآ ۖ إِنَّكَ أَنتَ عَلَّـٰمُ ٱلْغُيُوبِ﴿١١٢﴾
volume_up share
يَوْمَ يَجْمَعُ = ഒരുമിച്ചു കൂട്ടുന്ന ദിവസം اللَّهُ = അല്ലാഹു الرُّسُلَ = റസൂലുകളെ فَيَقُولُ = എന്നിട്ട് (അപ്പോള്‍) അവന്‍ പറയും (ചോദിക്കും) مَاذَا = എന്താണ് أُجِبْتُمْ = നിങ്ങള്‍ക്ക് ഉത്തരം (മറുപടി) നല്‍കപ്പെട്ടത് قَالُوا = അവര്‍ പറയും لَا عِلْمَ = അറിവില്ല لَنَا = ഞങ്ങള്‍ക്ക് إِنَّكَ = നിശ്ചയമായും നീ തന്നെ أَنتَ عَلَّامُ = നല്ലപോലെ (വളരെ) അറിയുന്നവന്‍ الْغُيُوبِ = അദൃശ്യ(മറഞ്ഞ) കാര്യങ്ങളെ
അല്ലാഹു റസൂലുകളെ ഒരുമിച്ചു കൂട്ടുന്ന ദിവസം! എന്നിട്ട് അവന്‍പറയും: "എന്താണ് നിങ്ങള്‍ക്ക് ഉത്തരം നല്‍കപ്പെട്ടത്? "അവര്‍ പറയും: "ഞങ്ങള്‍ക്ക് അറിവില്ല! നിശ്ചയമായും, നീ തന്നെയാണ് അദൃശ്യകാര്യങ്ങളെ നന്നായി അറിയുന്നവന്‍".
തഫ്സീർ : 112-112
View   
إِذْ قَالَ ٱللَّهُ يَـٰعِيسَى ٱبْنَ مَرْيَمَ ٱذْكُرْ نِعْمَتِى عَلَيْكَ وَعَلَىٰ وَٰلِدَتِكَ إِذْ أَيَّدتُّكَ بِرُوحِ ٱلْقُدُسِ تُكَلِّمُ ٱلنَّاسَ فِى ٱلْمَهْدِ وَكَهْلًا ۖ وَإِذْ عَلَّمْتُكَ ٱلْكِتَـٰبَ وَٱلْحِكْمَةَ وَٱلتَّوْرَىٰةَ وَٱلْإِنجِيلَ ۖ وَإِذْ تَخْلُقُ مِنَ ٱلطِّينِ كَهَيْـَٔةِ ٱلطَّيْرِ بِإِذْنِى فَتَنفُخُ فِيهَا فَتَكُونُ طَيْرًۢا بِإِذْنِى ۖ وَتُبْرِئُ ٱلْأَكْمَهَ وَٱلْأَبْرَصَ بِإِذْنِى ۖ وَإِذْ تُخْرِجُ ٱلْمَوْتَىٰ بِإِذْنِى ۖ وَإِذْ كَفَفْتُ بَنِىٓ إِسْرَٰٓءِيلَ عَنكَ إِذْ جِئْتَهُم بِٱلْبَيِّنَـٰتِ فَقَالَ ٱلَّذِينَ كَفَرُوا۟ مِنْهُمْ إِنْ هَـٰذَآ إِلَّا سِحْرٌ مُّبِينٌ﴿١١٣﴾
volume_up share
إِذْ قَالَ = പറഞ്ഞപ്പോള്‍, പറഞ്ഞ (പറയുന്ന) സന്ദര്‍ഭം اللَّهُ = അല്ലാഹു يَا عِيسَى ابْنَ مَرْيَمَ = മര്‍യമിന്‍റെ മകന്‍ ഈസാ اذْكُرْ = നീ ഓര്‍ക്കുക, സ്മരിക്കുക نِعْمَتِي = എന്‍റെ അനുഗ്രഹം عَلَيْكَ = നിനക്ക് وَعَلَىٰ وَالِدَتِكَ = നിന്‍റെ മാതാവിനും إِذْ أَيَّدتُّكَ = നിന്നെ ഞാന്‍ ബലപ്പെടുത്തിയ സന്ദര്‍ഭം بِرُوحِ الْقُدُسِ = പരിശുദ്ധാത്മാവിനെക്കൊണ്ട് تُكَلِّمُ = നീ സംസാരിക്കുന്ന നിലക്ക് النَّاسَ = മനുഷ്യരോട് فِي الْمَهْدِ = തൊട്ടിലില്‍ വെച്ച് وَكَهْلًا = മദ്ധ്യവയസ്‌കനായും وَإِذْ عَلَّمْتُكَ = നിനക്ക് ഞാന്‍ പഠിപ്പിച്ചു തന്ന സന്ദര്‍ഭവും الْكِتَابَ = ഗ്രന്ഥം, എഴുത്ത് وَالْحِكْمَةَ = വിജ്ഞാനവും وَالتَّوْرَاةَ = തൗറാത്തും وَالْإِنجِيلَ = ഇന്‍ജീലും وَإِذْ تَخْلُقُ = നീ സൃഷ്ടിക്കു (രൂപപ്പെടുത്തു)ന്ന സന്ദര്‍ഭവും مِنَ الطِّينِ = കളിമണ്ണിനാല്‍ كَهَيْئَةِ = ആകൃതിപോലെ, മാതിരി الطَّيْرِ = പക്ഷി(പറവ)യുടെ بِإِذْنِي = എന്‍റെ സമ്മത (അനുമതി-ഉത്തരവ്)പ്രകാരം فَتَنفُخُ = എന്നിട്ടു നീ ഊതും فِيهَا = അതില്‍ فَتَكُونُ = അപ്പോള്‍ അതായിത്തീരും طَيْرًا = പക്ഷി, പറവ بِإِذْنِي = എന്‍റെ സമ്മതപ്രകാരം, അനുമതികൊണ്ട് وَتُبْرِئُ = നീ സുഖപ്പെടുത്തുകയും ചെയ്തിരുന്ന الْأَكْمَهَ = ജാത്യാന്ധനെ (ജനനാല്‍ കാഴ്ചയില്ലാത്തവനെ) وَالْأَبْرَصَ = വെള്ളപ്പാണ്ഡുകാരനെയും بِإِذْنِي = എന്‍റെ അനുവാദം കൊണ്ട്,ഉത്തരവുപ്രകാരം وَإِذْ تُخْرِجُ = നീ പുറത്തു വരുത്തുന്ന സന്ദര്‍ഭവും الْمَوْتَىٰ = മരണപ്പെട്ടവരെ بِإِذْنِي = എന്‍റെ അനുവാദം കൊണ്ട്.അനുമതി പ്രകാരം وَإِذْ كَفَفْتُ = ഞാന്‍ തടുത്ത സന്ദര്‍ഭവും بَنِي إِسْرَائِيلَ = ഇസ്‌റാഈല്‍ സന്തതികളെ عَنكَ = നിന്നില്‍ നിന്ന് إِذْ جِئْتَهُم = നീ അവരുടെ അടുക്കല്‍ ചെന്നപ്പോള്‍ بِالْبَيِّنَاتِ = വ്യക്തമായ തെളിവുകളുമായി فَقَالَ = അപ്പോള്‍ പറഞ്ഞു الَّذِينَ كَفَرُوا = അവിശ്വസിച്ചവര്‍ مِنْهُمْ = അവരില്‍ നിന്ന് إِنْ هَٰذَا = ഇതല്ല إِلَّا سِحْرٌ = സിഹ്ര്‍ (ആഭിചാരം-മാരണം) അല്ലാതെ مُّبِينٌ = വ്യക്ത(സ്പഷ്ട)മായ
അല്ലാഹു പറയുന്ന സന്ദര്‍ഭം: "മര്‍യമിന്‍റെ മകന്‍ ഈസാ, നിനക്കും നിന്‍റെ മാതാവിനും എന്‍റെ [ഞാന്‍ചെയ്ത] അനുഗ്രഹം നീ ഓര്‍ക്കുക:-(അതെ) പരിശുദ്ധാത്മാവിനെക്കൊണ്ട് ഞാന്‍ നിന്നെ ബലപ്പെടുത്തിയ സന്ദര്‍ഭം, തൊട്ടിലില്‍ വെച്ചും, മദ്ധ്യവയസ്‌കനായിക്കൊണ്ടും നീ മനുഷ്യരോട് സംസാരി ക്കുന്നനിലക്ക്;- ഗ്രന്ഥവും, വിജ്ഞാനവും, തൗറാത്തും, ഇന്‍ജീലും നിനക്ക്ഞാന്‍ പഠിപ്പിച്ചു തന്ന സന്ദര്‍ഭവും, -കളിമണ്ണില്‍ നിന്നും എന്‍റെ അനുമതിപ്രകാരം പക്ഷിയുടെ ആകൃതി പോലെ നീ രൂപപ്പെടുത്തുകയും, എന്നിട്ട് അതില്‍ നീ ഊതുകയും, അപ്പോള്‍ അത് എന്‍റെ അനുവാദംകൊണ്ട് പക്ഷിയായിത്തീരുകയും ചെയ്യുന്ന സന്ദര്‍ഭവും; - ജാത്യാന്ധനെയും, വെള്ളപ്പാണ്ഡുകാരനെയും എന്‍റെ അനുവാദപ്രകാരം നീ സുഖപ്പെടുത്തുന്ന (സന്ദര്‍ഭവും;- മരണപ്പെട്ടവരെ എന്‍റെ അനുവാദപ്രകാരം നീ (ജീവിപ്പിച്ചു) പുറത്തു വരുത്തുന്ന സന്ദര്‍ഭവും;- ഇസ്‌റാഈല്‍ സന്തതികളെ നിന്നില്‍ നിന്ന് ഞാന്‍ തടുത്തു തന്ന സന്ദര്‍ഭവും; (അതെ) അവരുടെ അടുക്കല്‍ നീ വ്യക്തമായ തെളിവുകളുമായി ചെല്ലുകയും, എന്നിട്ട് അവരില്‍നിന്നും അവിശ്വസിച്ചവര്‍ "ഇത് വ്യക്തമായ ആഭിചാരമല്ലാതെ (മറ്റൊന്നും)അല്ല" എന്നു പറയുകയും ചെയ്തപ്പോള്‍;-
وَإِذْ أَوْحَيْتُ إِلَى ٱلْحَوَارِيِّـۧنَ أَنْ ءَامِنُوا۟ بِى وَبِرَسُولِى قَالُوٓا۟ ءَامَنَّا وَٱشْهَدْ بِأَنَّنَا مُسْلِمُونَ﴿١١٤﴾
volume_up share
وَإِذْ أَوْحَيْتُ = ഞാന്‍ വഹ്‌യ്(സ്വകാര്യ സന്ദേശം) നല്‍കിയ സന്ദര്‍ഭവും إِلَى الْحَوَارِيِّينَ = ഹവാരിയ്യുകള്‍ക്ക് أَنْ آمِنُوا = നിങ്ങള്‍ വിശ്വസിക്കുവിന്‍ എന്ന് بِي = എന്നില്‍, എന്നെക്കൊണ്ട് وَبِرَسُولِي = എന്‍റെ റസൂലിലും, റസൂലിനെക്കൊണ്ടും قَالُوا = അവര്‍ പറഞ്ഞു آمَنَّا = ഞങ്ങള്‍ വിശ്വസിച്ചു (എന്ന്) وَاشْهَدْ = നീ സാക്ഷ്യം വഹിക്കുക (എന്നും) بِأَنَّنَا = ഞങ്ങള്‍ (ആകുന്നു) എന്ന് مُسْلِمُونَ = മുസ്‌ലിംകള്‍, കീഴൊതുങ്ങിയവര്‍
"ഹവാരിയ്യു"കള്‍ക്ക് എന്നിലും, എന്‍റെ റസൂലിലും നിങ്ങള്‍ വിശ്വസിക്കണമെന്ന് നാം "വഹ്‌യ്" [രഹസ്യ സന്ദേശം] നല്‍കിയ സന്ദര്‍ഭവും; (അതെ) അവര്‍ പറഞ്ഞു: "ഞങ്ങള്‍ വിശ്വസിച്ചു, ഞങ്ങള്‍ "മുസ്‌ലിം" കളാണെന്ന് താന്‍ സാക്ഷ്യം വഹിച്ചും കൊള്ളുക" എന്ന്. [ഇതെല്ലാം ഓര്‍ക്കുക]
തഫ്സീർ : 113-114
View   
إِذْ قَالَ ٱلْحَوَارِيُّونَ يَـٰعِيسَى ٱبْنَ مَرْيَمَ هَلْ يَسْتَطِيعُ رَبُّكَ أَن يُنَزِّلَ عَلَيْنَا مَآئِدَةً مِّنَ ٱلسَّمَآءِ ۖ قَالَ ٱتَّقُوا۟ ٱللَّهَ إِن كُنتُم مُّؤْمِنِينَ﴿١١٥﴾
volume_up share
إِذْ قَالَ = പറഞ്ഞ സന്ദര്‍ഭം الْحَوَارِيُّونَ = ഹവാരിയ്യുകള്‍ يَا عِيسَى ابْنَ مَرْيَمَ = മര്‍യമിന്‍റെ മകനായ ഈസാ هَلْ يَسْتَطِيعُ = സാധിക്കുമോ, സാധ്യമാണോ رَبُّكَ = നിന്‍റെ (താങ്കളുടെ) റബ്ബ് (റബ്ബിന്) أَن يُنَزِّلَ = ഇറക്കുവാന്‍ عَلَيْنَا = ഞങ്ങളുടെ മേല്‍ (ഞങ്ങള്‍ക്ക്) مَائِدَةً = ഒരു ഭക്ഷണത്തളിക مِّنَ السَّمَاءِ = ആകാശത്തു നിന്ന് قَالَ = അദ്ദേഹം പറഞ്ഞു اتَّقُوا اللَّهَ = നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍ إِن كُنتُم = നിങ്ങളാണെങ്കില്‍ مُّؤْمِنِينَ = സത്യവിശ്വാസികള്‍
"ഹവാരിയ്യു"കള്‍ പറഞ്ഞസന്ദര്‍ഭം (ഓര്‍ക്കുക): "മര്‍യമിന്‍റെ മകന്‍ ഈസാ, ആകാശത്തു നിന്ന് ഒരു ഭക്ഷണത്തളിക ഞങ്ങള്‍ക്ക് ഇറക്കിത്തരുവാന്‍ താങ്കളുടെ റബ്ബിന് സാധിക്കുമോ?" അദ്ദേഹം പറഞ്ഞു: "നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍".
قَالُوا۟ نُرِيدُ أَن نَّأْكُلَ مِنْهَا وَتَطْمَئِنَّ قُلُوبُنَا وَنَعْلَمَ أَن قَدْ صَدَقْتَنَا وَنَكُونَ عَلَيْهَا مِنَ ٱلشَّـٰهِدِينَ﴿١١٦﴾
volume_up share
قَالُوا = അവര്‍ പറഞ്ഞു نُرِيدُ = ഞങ്ങള്‍ ഉദ്ദേശിക്കുന്നു أَن نَّأْكُلَ = ഞങ്ങള്‍ തിന്നുവാന്‍ مِنْهَا = അതില്‍ നിന്ന് وَتَطْمَئِنَّ = സമാധാനമടയുവാനും, ശാന്തമാകുവാനും قُلُوبُنَا = ഞങ്ങളുടെ ഹൃദയങ്ങള്‍ وَنَعْلَمَ = ഞങ്ങള്‍ അറിയുവാനും أَن قَدْ = ഉണ്ടെന്ന് صَدَقْتَنَا = നീ(താങ്കള്‍) ഞങ്ങളോടു സത്യം പറഞ്ഞു (പറഞ്ഞിട്ടുണ്ടെന്ന്) وَنَكُونَ = ഞങ്ങള്‍ ആയിരിക്കുവാനും عَلَيْهَا = അതിന്‍റെ മേല്‍, അതിന് مِنَ الشَّاهِدِينَ = സാക്ഷ്യം വഹിക്കുന്നവരില്‍ പെട്ട(വര്‍)
അവര്‍ പറഞ്ഞു: "ഞങ്ങള്‍അതില്‍ നിന്ന് തിന്നുവാന്‍ ഉദ്ദേശിക്കുന്നു; ഞങ്ങളുടെ ഹൃദയങ്ങള്‍ സമാധാനമടയുവാനും, താങ്കള്‍ ഞങ്ങളോട്സത്യം പറഞ്ഞിരിക്കുന്നുവെന്ന്ഞങ്ങള്‍ക്ക് അറിയുവാനും. ഞങ്ങള്‍ അതിന് [ആ ഭക്ഷണത്തളികക്ക്] സാക്ഷ്യം വഹിക്കുന്നവരില്‍പെട്ടവരായിരിക്കുവാനും (ഉദ്ദേശിക്കുന്നു)".
قَالَ عِيسَى ٱبْنُ مَرْيَمَ ٱللَّهُمَّ رَبَّنَآ أَنزِلْ عَلَيْنَا مَآئِدَةً مِّنَ ٱلسَّمَآءِ تَكُونُ لَنَا عِيدًا لِّأَوَّلِنَا وَءَاخِرِنَا وَءَايَةً مِّنكَ ۖ وَٱرْزُقْنَا وَأَنتَ خَيْرُ ٱلرَّٰزِقِينَ﴿١١٧﴾
volume_up share
قَالَ = പറഞ്ഞു عِيسَى ابْنُ مَرْيَمَ = മര്‍യമിന്‍റെ മകന്‍ ഈസാ اللَّهُمَّ = അല്ലാഹുവേ رَبَّنَا = ഞങ്ങളുടെ റബ്ബേ, റബ്ബായ أَنزِلْ عَلَيْنَا = ഞങ്ങള്‍ക്ക് ഇറക്കിത്തരേണമേ مَائِدَةً = ഒരു ഭക്ഷണത്തളിക مِّنَ السَّمَاءِ = ആകാശത്തു നിന്ന് تَكُونُ = അതായിരിക്കുമാറ്, ആകുന്ന لَنَا = ഞങ്ങള്‍ക്ക് عِيدًا = ഒരു ഉല്‍സവം, പെരുന്നാള്‍ لِّأَوَّلِنَا = ഞങ്ങളില്‍ ആദ്യേത്തവര്‍ക്കും وَآخِرِنَا = ഞങ്ങളില്‍ അവസാനത്തേവര്‍ക്കും وَآيَةً = ഒരു ദൃഷ്ടാന്തവും مِّنكَ = നിന്‍റെ പക്കല്‍ നിന്നുള്ള وَارْزُقْنَا = ഞങ്ങള്‍ക്ക് നീ ആഹാരം (ഉപജീവനം) നല്‍കുകയും ചെയ്യേണമേ وَأَنتَ = നീയാകട്ടെ خَيْرُ الرَّازِقِينَ = ആഹാരം (ഉപജീവനം) നല്‍കുന്നവരില്‍ ഉത്തമനുമാകുന്നു
മര്‍യമിന്‍റെ മകന്‍ ഈസാ പറഞ്ഞു: "അല്ലാഹുവേ, ഞങ്ങളുടെ റബ്ബേ, ആകാശത്തു നിന്ന് നീ ഞങ്ങള്‍ക്ക് ഒരു ഭക്ഷണത്തളിക ഇറക്കിത്തരേണമേ! ഞങ്ങള്‍ക്കും -ഞങ്ങളില്‍ ആദ്യമുള്ളവര്‍ക്കും, ഞങ്ങളില്‍അവസാനമുള്ളവര്‍ക്കും- അതൊരു ഉല്‍സവവും, നിന്‍റെ പക്കല്‍ നിന്നുള്ള ഒരു (മഹത്തായ) ദൃഷ്ടാന്തവുമായിരിക്കുമാറ്. ഞങ്ങള്‍ക്ക് നീ ഉപജീവനം നല്‍കുകയും വേണമേ! നീ ഉപജീവനം നല്‍കുന്നവരില്‍ ഏറ്റം ഉത്തമനാണല്ലോ".
قَالَ ٱللَّهُ إِنِّى مُنَزِّلُهَا عَلَيْكُمْ ۖ فَمَن يَكْفُرْ بَعْدُ مِنكُمْ فَإِنِّىٓ أُعَذِّبُهُۥ عَذَابًا لَّآ أُعَذِّبُهُۥٓ أَحَدًا مِّنَ ٱلْعَـٰلَمِينَ﴿١١٨﴾
volume_up share
قَالَ اللَّهُ = അല്ലാഹു പറഞ്ഞു إِنِّي مُنَزِّلُهَا = നിശ്ചയമായും ഞാന്‍ അതിനെ ഇറക്കുന്നവനാണ് (ഇറക്കിത്തരാം) عَلَيْكُمْ = നിങ്ങള്‍ക്ക് فَمَن يَكْفُرْ = എന്നാല്‍ ആരെങ്കിലും അവിശ്വസിക്കുന്ന പക്ഷം بَعْدُ = പിന്നീട്, ശേഷം مِنكُمْ = നിങ്ങളില്‍ നിന്ന് فَإِنِّي أُعَذِّبُهُ = എന്നാല്‍ നിശ്ചയമായും ഞാന്‍ അവനെ ശിക്ഷിക്കും عَذَابًا = ഒരു ശിക്ഷ لَّا أُعَذِّبُهُ = ഞാന്‍ അതു ശിക്ഷിക്കുകയില്ല أَحَدًا = ഒരാളെയും مِّنَ الْعَالَمِينَ = ലോകരില്‍ നിന്ന്
അല്ലാഹു പറഞ്ഞു: "ഞാന്‍ നിങ്ങള്‍ക്ക് അത് ഇറക്കിത്തരാം; എന്നാല്‍, പിന്നീട് നിങ്ങളില്‍ നിന്ന് ആരെങ്കിലും അവിശ്വസിക്കുന്ന പക്ഷം, നിശ്ചയമായും ഞാന്‍, ലോകരില്‍ ഒരാളെയും ശിക്ഷിക്കാത്തതായ ഒരു (വമ്പിച്ച) ശിക്ഷ അവനെ ഞാന്‍ ശിക്ഷിക്കുന്നതാണ്.
തഫ്സീർ : 115-118
View   
وَإِذْ قَالَ ٱللَّهُ يَـٰعِيسَى ٱبْنَ مَرْيَمَ ءَأَنتَ قُلْتَ لِلنَّاسِ ٱتَّخِذُونِى وَأُمِّىَ إِلَـٰهَيْنِ مِن دُونِ ٱللَّهِ ۖ قَالَ سُبْحَـٰنَكَ مَا يَكُونُ لِىٓ أَنْ أَقُولَ مَا لَيْسَ لِى بِحَقٍّ ۚ إِن كُنتُ قُلْتُهُۥ فَقَدْ عَلِمْتَهُۥ ۚ تَعْلَمُ مَا فِى نَفْسِى وَلَآ أَعْلَمُ مَا فِى نَفْسِكَ ۚ إِنَّكَ أَنتَ عَلَّـٰمُ ٱلْغُيُوبِ﴿١١٩﴾
volume_up share
وَإِذْ قَالَ = പറഞ്ഞ (പറയുന്ന) സന്ദര്‍ഭവും اللَّهُ = അല്ലാഹു يَا عِيسَى ابْنَ مَرْيَمَ = മര്‍യമിന്‍റെ മകന്‍ ഈസാ أَأَنتَ = നീയോ, നീയാണോ قُلْتَ = പറഞ്ഞു, പറഞ്ഞത് لِلنَّاسِ = മനുഷ്യരോട് اتَّخِذُونِي = എന്നെ നിങ്ങള്‍ ആക്കണമെന്ന്, സ്വീകരിക്കുവിന്‍ എന്ന് وَأُمِّيَ = എന്‍റെ ഉമ്മയെ (മാതാവിനെ)യും إِلَٰهَيْنِ = രണ്ടു ഇലാഹുകള്‍ (ദൈവങ്ങള്‍-ആരാധ്യന്മാര്‍) مِن دُونِ = കൂടാതെ, പുറമെ اللَّهِ = അല്ലാഹുവിനെ, അല്ലാഹുവിന് قَالَ = അദ്ദേഹം പറഞ്ഞു (പറയും) سُبْحَانَكَ = നീ മഹാ പരിശുദ്ധന്‍, നിന്‍റെ പരിശുദ്ധി (ഞാന്‍ വാഴ്ത്തുന്നു) مَا يَكُونُ = ആകാവതല്ല (പാടില്ല-നിവൃത്തിയില്ല) لِي = എനിക്ക് أَنْ أَقُولَ = ഞാന്‍ പറയല്‍, പറയുവാന്‍ مَا لَيْسَ لِي = എനിക്കില്ലാത്തത് بِحَقٍّ = ഒരവകാശവും, ന്യായവും إِن كُنتُ قُلْتُهُ = ഞാന്‍ അത് പറഞ്ഞിരുന്നുവെങ്കില്‍ فَقَدْ عَلِمْتَهُ = തീര്‍ച്ചയായും നീ അതറിഞ്ഞിരിക്കുന്നു, അറിഞ്ഞിട്ടുണ്ട് تَعْلَمُ = നീ അറിയും, നിനക്കറിയാം مَا فِي نَفْسِي = എന്‍റെ സ്വന്തത്തില്‍ (മനസ്സില്‍) ഉള്ളത് (എന്നെസംബന്ധിച്ചത്) وَلَا أَعْلَمُ = ഞാന്‍ അറിയുകയില്ല, എനിക്കറിഞ്ഞുകൂടാ مَا فِي نَفْسِكَ = നിന്‍റെ സ്വന്തത്തിലുള്ളത് إِنَّكَ أَنتَ = നിശ്ചയമായും നീ തന്നെ عَلَّامُ = നന്നായി (ശരിക്കു-വളരെ)അറിയുന്നവന്‍ الْغُيُوبِ = അദൃശ്യങ്ങളെ, മറഞ്ഞ കാര്യങ്ങള്‍
അല്ലാഹു പറഞ്ഞ (അഥവാ പറയുന്ന സന്ദര്‍ഭം (ഓര്‍ക്കുക): "മര്‍യമിന്‍റെ മകന്‍ ഈസാ, നീയാണോ മനുഷ്യരോട് പറഞ്ഞത്: എന്നെയും, എന്‍റെ ഉമ്മയെയും നിങ്ങള്‍ അല്ലാഹുവിനു പുറമെ രണ്ടു ആരാധ്യന്മാരാക്കിക്കൊള്ളുവിന്‍ എന്ന്?!" അദ്ദേഹം പറഞ്ഞു (അഥവാ പറയും): "നീ മഹാപരിശുദ്ധന്‍! [നിന്‍റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു] എനിക്ക് ഒരു അവകാശവും (അഥവാ ന്യായവും) ഇല്ലാത്തത് പറയുവാന്‍ എനിക്ക് പാടില്ലല്ലോ! "ഞാനത് പറഞ്ഞിരുന്നെങ്കില്‍, തീര്‍ച്ചയായും നീ അത് അറിഞ്ഞിട്ടുണ്ടാകും. എന്‍റെ സ്വന്തത്തില്‍പെട്ടത് [എന്നെ സംബന്ധിച്ചത്] നീ അറിയുന്നു; നിന്‍റെ സ്വന്തത്തില്‍പെട്ടത് [നിന്നെ സംബന്ധിച്ചത്] എനിക്കറിയുകയുമില്ല. നിശ്ചയമായും, നീ തന്നെയാണ് അദൃശ്യ കാര്യങ്ങളെ നന്നായറിയുന്നവന്‍.
مَا قُلْتُ لَهُمْ إِلَّا مَآ أَمَرْتَنِى بِهِۦٓ أَنِ ٱعْبُدُوا۟ ٱللَّهَ رَبِّى وَرَبَّكُمْ ۚ وَكُنتُ عَلَيْهِمْ شَهِيدًا مَّا دُمْتُ فِيهِمْ ۖ فَلَمَّا تَوَفَّيْتَنِى كُنتَ أَنتَ ٱلرَّقِيبَ عَلَيْهِمْ ۚ وَأَنتَ عَلَىٰ كُلِّ شَىْءٍ شَهِيدٌ﴿١٢٠﴾
volume_up share
مَا قُلْتُ = ഞാന്‍ പറഞ്ഞിട്ടില്ല لَهُمْ = അവരോട് إِلَّا مَا = യാതൊന്നല്ലാതെ أَمَرْتَنِي بِهِ = അതിനു നീ എന്നോട് കല്‍പിച്ചിരിക്കുന്നു أَنِ اعْبُدُوا = നിങ്ങള്‍ ആരാധിക്കുവിന്‍ എന്ന് اللَّهَ رَبِّي = എന്‍റെ റബ്ബായ അല്ലാഹുവിനെ وَرَبَّكُمْ = നിങ്ങളുടെ റബ്ബുമായ وَكُنتُ = ഞാനായിരുന്നു عَلَيْهِمْ = അവരുടെമേല്‍, അവരില്‍ شَهِيدًا = സാക്ഷി (സാക്ഷ്യം വഹിക്കുന്നവന്‍) مَّا دُمْتُ = ഞാന്‍ ആയിരുന്നപ്പോള്‍, ഉണ്ടായപ്പോഴൊക്കെ فِيهِمْ = അവരില്‍ فَلَمَّا تَوَفَّيْتَنِي = അങ്ങനെ നീ എന്നെ പൂര്‍ണമായെടുത്ത (പിടിച്ചെടുത്ത)പ്പോള്‍ كُنتَ أَنتَ = നീ തന്നെ ആയിത്തീര്‍ന്നു, ആയിരുന്നു الرَّقِيبَ = മേല്‍നോട്ടം വഹിക്കുന്നവന്‍ عَلَيْهِمْ = അവരുടെ മേല്‍ وَأَنتَ = നീയാകട്ടെ عَلَىٰ كُلِّ شَيْءٍ = എല്ലാ കാര്യത്തിന്‍റെ മേലും (കാര്യത്തിനും) شَهِيدٌ = സാക്ഷ്യം (മേല്‍നോട്ടം) വഹിക്കുന്നവനാണ്
"നീ എന്നോട് എന്ത് കല്‍പ്പിച്ചുവോ അതല്ലാതെ ഞാന്‍ അവരോട് പറഞ്ഞിട്ടില്ല; അതായത് എന്‍റെ റബ്ബും, നിങ്ങളുടെ റബ്ബുമായ അല്ലാഹുവിനെ നിങ്ങള്‍ ആരാധിക്കണമെന്ന് (അല്ലാതെ). ഞാന്‍ അവരില്‍ ഉണ്ടായിരുന്നപ്പോഴൊക്കെ ഞാന്‍ അവരുടെ മേല്‍ (നോട്ടം ചെയ്യുന്ന) സാക്ഷിയായിരുന്നു; അങ്ങനെ, നീ എന്നെ പൂര്‍ണമായെടുത്തപ്പോള്‍, അവരുടെ മേല്‍ നോട്ടം വഹിക്കുന്നവന്‍ നീ തന്നെ ആയിരുന്നു. നീയാകട്ടെ, എല്ലാ കാര്യത്തിനും മേല്‍ (നോട്ടം ചെയ്യുന്ന) സാക്ഷിയുമാകുന്നു.
إِن تُعَذِّبْهُمْ فَإِنَّهُمْ عِبَادُكَ ۖ وَإِن تَغْفِرْ لَهُمْ فَإِنَّكَ أَنتَ ٱلْعَزِيزُ ٱلْحَكِيمُ﴿١٢١﴾
volume_up share
إِن تُعَذِّبْهُمْ നീ അവരെ ശിക്ഷിക്കുന്ന പക്ഷം فَإِنَّهُمْ എന്നാല്‍ നിശ്ചയമായും അവര്‍ عِبَادُكَ നിന്‍റെ അടിയാന്മാരാണ് وَإِن تَغْفِرْ നീ പൊറുക്കുന്ന പക്ഷമോ, പൊറുക്കുകയാണെങ്കില്‍ لَهُمْ അവര്‍ക്ക് فَإِنَّكَ أَنتَ എന്നാല്‍ നിശ്ചയമായും നീ തന്നെയാണ് الْعَزِيزُ പ്രതാപശാലി الْحَكِيمُ അഗാധജ്ഞന്‍, യുക്തിമാന്‍, വിജ്ഞാനി
"നീ അവരെ ശിക്ഷിക്കുന്ന പക്ഷം, അവര്‍ നിന്‍റെ അടിയാന്മാരാകുന്നു [നിനക്കതിന് അര്‍ഹതയുണ്ട്]. നീ അവര്‍ക്ക് പൊറുത്തു കൊടുക്കുകയാണെങ്കില്‍, നീ തന്നെയാണല്ലോ പ്രതാപശാലിയും അഗാധജ്ഞനുമായുള്ളവന്‍. [നീ ഉദ്ദേശിച്ച പോലെ ചെയ്‌വാന്‍ നിനക്ക് യാതൊരു തടസ്സവുംഇല്ലതാനും]."
തഫ്സീർ : 119-121
View   
قَالَ ٱللَّهُ هَـٰذَا يَوْمُ يَنفَعُ ٱلصَّـٰدِقِينَ صِدْقُهُمْ ۚ لَهُمْ جَنَّـٰتٌ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَآ أَبَدًا ۚ رَّضِىَ ٱللَّهُ عَنْهُمْ وَرَضُوا۟ عَنْهُ ۚ ذَٰلِكَ ٱلْفَوْزُ ٱلْعَظِيمُ﴿١٢٢﴾
volume_up share
قَالَ اللَّهُ അല്ലാഹു പറഞ്ഞു, പറയും هَٰذَا يَوْمُ ഇതു ദിവസമാകുന്നു يَنفَعُ ഉപകരിക്കുന്ന, ഫലം ചെയ്യുന്ന الصَّادِقِينَ സത്യവാന്മാര്‍ക്ക്, സത്യം പറയുന്നവര്‍ക്ക് صِدْقُهُمْ തങ്ങളുടെ സത്യം لَهُمْ അവര്‍ക്കുണ്ട്, ഉണ്ടായിരിക്കും جَنَّاتٌ (ചില) സ്വര്‍ഗങ്ങള്‍ تَجْرِي നടക്കും(ഒഴുകും) مِن تَحْتِهَا അവയുടെ അടിയിലൂടെ الْأَنْهَارُ അരുവികള്‍, നദികള്‍ خَالِدِينَ സ്ഥിര(നിത്യ) വാസികളായിക്കൊണ്ട് فِيهَا അതില്‍, അവയില്‍ أَبَدًا എന്നെന്നും, സ്ഥിരമായും,എക്കാലവും رَّضِيَ اللَّهُ അല്ലാഹു തൃപ്തിപ്പെടുന്നതാണ് عَنْهُمْ അവരെപ്പറ്റി وَرَضُوا അവരും തൃപ്തിപ്പെടുന്നതാണ് عَنْهُ അവനെപ്പറ്റി ذَٰلِكَ الْفَوْزُ അതത്രെ വിജയം الْعَظِيمُ വമ്പിച്ച, മഹത്തായ
അല്ലാഹു പറഞ്ഞു (അഥവാ പറയുന്നതാണ്): ഇത്, സത്യവാന്മാര്‍ക്ക് തങ്ങളുടെ സത്യം ഉപകരിക്കുന്ന ദിവസമാകുന്നു. അവര്‍ക്ക് അടിഭാഗത്തിലൂടെ അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗങ്ങളുണ്ടായിരിക്കും- (അവര്‍) അതില്‍എന്നെന്നും നിത്യവാസികളായ നിലയില്‍, അവരെക്കുറിച്ച് അല്ലാഹു തൃപ്തിപ്പെടുന്നതാണ്: അവനെക്കുറിച്ച് അവരും തൃപ്തിപ്പെടുന്നതാണ്. അതത്രെ വമ്പിച്ച വിജയം!
തഫ്സീർ : 122-122
View   
لِلَّهِ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَمَا فِيهِنَّ ۚ وَهُوَ عَلَىٰ كُلِّ شَىْءٍ قَدِيرٌۢ﴿١٢٣﴾
volume_up share
لِلَّهِ അല്ലാഹുവിനാണ് مُلْكُ രാജത്വം السَّمَاوَاتِ ആകാശങ്ങളുടെ وَالْأَرْضِ ഭൂമിയുടെയും وَمَا فِيهِنَّ അവയിലുള്ളതിന്‍റെയും وَهُوَ അവന്‍ ആകട്ടെ عَلَىٰ كُلِّ شَيْءٍ എല്ലാകാര്യത്തിനും, വസ്തുവിന്‍റെ മേലും قَدِيرٌ കഴിവുള്ളവനാണ്
അല്ലാഹുവിനാണ് ആകാശങ്ങളുടെയും ഭൂമിയുടെയും അവയിലുള്ളതിന്‍റെയും രാജത്വം. അവന്‍ എല്ലാ കാര്യത്തിനും കഴിവുള്ളവനുമാകുന്നു.
തഫ്സീർ : 123-123
View   
6.അല്‍ അന്‍ആം


بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
ٱلْحَمْدُ لِلَّهِ ٱلَّذِى خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَجَعَلَ ٱلظُّلُمَـٰتِ وَٱلنُّورَ ۖ ثُمَّ ٱلَّذِينَ كَفَرُوا۟ بِرَبِّهِمْ يَعْدِلُونَ﴿١﴾
share
الْحَمْدُ സ്തുതി (എല്ലാം) لِلَّـهِ അല്ലാഹുവിനാണ് الَّذِي خَلَقَ സൃഷ്ടിച്ചവന്‍, സൃഷ്ടിച്ചവനായ السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضَ ഭൂമിയെയും وَجَعَلَ അവന്‍ ആക്കുക (ഉണ്ടാക്കുക) യും ചെയ്തു, ഏര്‍പ്പെടുത്തുകയും ചെയ്തു الظُّلُمَاتِ അന്ധകാരങ്ങളെ وَالنُّورَ പ്രകാശത്തെയും ثُمَّ പിന്നെ, എന്നിട്ടും الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ بِرَبِّهِمْ തങ്ങളുടെ റബ്ബിനോടു, റബ്ബിന്നു يَعْدِلُونَ അവര്‍ സമപ്പെടുത്തുന്നു, കിടയൊപ്പിക്കുന്നു.
(സര്‍വ്വ) സ്‌തുതി (യും) അല്ലാഹുവിനാണ്‌; ആകാശങ്ങളെയും, ഭൂമിയെയും സൃഷ്‌ടിക്കുകയും, അന്ധകാരങ്ങളും, പ്രകാശവും ഏര്‍പ്പെടുത്തുകയും ചെയ്‌തവന്‍. എന്നിട്ടും അവിശ്വസിച്ചവര്‍ തങ്ങളുടെ റബ്ബിനോടു സമപ്പെടുത്തുന്നു!
هُوَ ٱلَّذِى خَلَقَكُم مِّن طِينٍۢ ثُمَّ قَضَىٰٓ أَجَلًۭا ۖ وَأَجَلٌۭ مُّسَمًّى عِندَهُۥ ۖ ثُمَّ أَنتُمْ تَمْتَرُونَ﴿٢﴾
share
هُوَ الَّذِي അവനത്രെ യാതൊരുവന്‍, അവന്‍ യാതൊരുവനാണു خَلَقَكُم നിങ്ങളെ സൃഷ്ടിച്ച مِّن طِينٍ കളിമണ്ണിനാല്‍, കളിമണ്ണില്‍നിന്നു ثُمَّ قَضَىٰ പിന്നെ അവന്‍ നിശ്ചയം ചെയ്തു, തീരുമാനിച്ചു أَجَلًا ഒരവധി وَأَجَلٌ مُّسَمًّى പേരു പറയപ്പെട്ട (നിര്‍ണ്ണയം ചെയ്യപ്പെട്ട) ഒരവധി عِندَهُ അവന്റെ അടുക്കലുണ്ടു (താനും) ثُمَّ പിന്നെ, എന്നിട്ടും أَنتُمْ നിങ്ങള്‍ تَمْتَرُونَ നിങ്ങള്‍ സന്ദേഹ (സംശയ) പ്പെടുന്നു.
അവനത്രെ, കളിമണ്ണില്‍ നിന്ന്‌ നിങ്ങളെ സൃഷ്‌ടിച്ചവന്‍; പിന്നെ അവന്‍ ഒരു അവധി നിശ്ചയി(ച്ചു വെ)ച്ചിരിക്കുന്നു. നിര്‍ണ്ണയം ചെയ്യപ്പെട്ട ഒരു അവധി അവന്റെ അടുക്കലുണ്ടുതാനും. എന്നിട്ടും, നിങ്ങള്‍ സന്ദേഹപ്പെട്ടു കൊണ്ടിരിക്കുന്നു!
وَهُوَ ٱللَّهُ فِى ٱلسَّمَـٰوَٰتِ وَفِى ٱلْأَرْضِ ۖ يَعْلَمُ سِرَّكُمْ وَجَهْرَكُمْ وَيَعْلَمُ مَا تَكْسِبُونَ﴿٣﴾
share
وَهُوَ اللَّـهُ അവന്‍ അല്ലാഹുവത്രെ فِي السَّمَاوَاتِ ആകാശങ്ങളില്‍ وَفِي الْأَرْضِ ഭൂമിയിലും يَعْلَمُ അവന്‍ അറിയും, അറിയുന്നു سِرَّكُمْ നിങ്ങളുടെ രഹസ്യം وَجَهْرَكُمْ നിങ്ങളുടെ പരസ്യവും وَيَعْلَمُ അവന്‍ അറിയുകയും ചെയ്യും مَا تَكْسِبُونَ നിങ്ങള്‍ സമ്പാദിക്കുന്നതു, പ്രവര്‍ത്തിച്ചു വെക്കുന്നതു.
അവന്‍ തന്നെയാണ്‌ ആകാശങ്ങളിലും ഭൂമിയിലും അല്ലാഹു. നിങ്ങളുടെ രഹസ്യവും, നിങ്ങളുടെ പരസ്യവും അവന്‍ അറിയുന്നു. നിങ്ങള്‍ (പ്രവര്‍ത്തിച്ചു) സമ്പാദിക്കുന്നതും അവന്‍ അറിയുന്നു.
തഫ്സീർ : 1-3
View   
وَمَا تَأْتِيهِم مِّنْ ءَايَةٍۢ مِّنْ ءَايَـٰتِ رَبِّهِمْ إِلَّا كَانُوا۟ عَنْهَا مُعْرِضِينَ﴿٤﴾
share
وَمَا تَأْتِيهِم അവര്‍ക്കു വരുന്നില്ല مِّنْ آيَةٍ ഒരു ദൃഷ്ടാന്തവും (തന്നെ) مِّنْ آيَاتِ ദൃഷ്ടാന്തങ്ങളില്‍ നിന്നുള്ള رَبِّهِمْ അവരുടെ രക്ഷിതാവിന്റെ إِلَّا كَانُوا അവര്‍ ആകാതെ, ആയിരുന്നിട്ടല്ലാതെ عَنْهَا അതിനെപ്പറ്റി, അതില്‍നിന്നു مُعْرِضِينَ തിരിഞ്ഞു കളയുന്നവര്‍ (അവഗണിക്കുന്നവര്‍).
അവരുടെ റബ്ബിന്റെ ദൃഷ്ടാന്തങ്ങളില്‍ നിന്നുള്ള ഒരു ദൃഷ്ടാന്തവും (തന്നെ) അവര്‍ക്കു വരുന്നില്ല, അവര്‍ അതിനെപ്പറ്റി (അശ്രദ്ധരായി) തിരിഞ്ഞു കളയുന്നവരാകാതെ.
فَقَدْ كَذَّبُوا۟ بِٱلْحَقِّ لَمَّا جَآءَهُمْ ۖ فَسَوْفَ يَأْتِيهِمْ أَنۢبَـٰٓؤُا۟ مَا كَانُوا۟ بِهِۦ يَسْتَهْزِءُونَ﴿٥﴾
share
فَقَدْ كَذَّبُوا അങ്ങനെ (അതിനാല്‍) അവര്‍ വ്യാജമാക്കിക്കളഞ്ഞു بِالْحَقِّ യഥാര്‍ത്ഥത്തെ, സത്യത്തെ لَمَّا جَاءَهُمْ അതവര്‍ക്കു വന്നപ്പോള്‍ فَسَوْفَ എന്നാല്‍ (ആകയാല്‍) വഴിയെ, പിന്നീടു يَأْتِيهِمْ അവര്‍ക്കു വരും أَنبَاءُ مَا യാതൊന്നിന്റെ വൃത്താന്തങ്ങള്‍ كَانُوا بِهِ അതിനെക്കുറിച്ചു അവരായിരുന്നു يَسْتَهْزِئُونَ അവര്‍ പരിഹസിക്കും.
അങ്ങനെ, അവര്‍ക്കു യഥാര്‍ത്ഥം വന്നപ്പോള്‍ അവര്‍ അതിനെ വ്യാജമാക്കിക്കളഞ്ഞു. അതിനാല്‍, അവര്‍ ഏതൊന്നിനെക്കുറിച്ചു പരിഹസിച്ചുകൊണ്ടിരിക്കുകയാണോ അതിന്റെ വൃത്താന്തങ്ങള്‍ വഴിയെ അവര്‍ക്കു വന്നെത്തുന്നതാണ്.
തഫ്സീർ : 4-5
View   
أَلَمْ يَرَوْا۟ كَمْ أَهْلَكْنَا مِن قَبْلِهِم مِّن قَرْنٍۢ مَّكَّنَّـٰهُمْ فِى ٱلْأَرْضِ مَا لَمْ نُمَكِّن لَّكُمْ وَأَرْسَلْنَا ٱلسَّمَآءَ عَلَيْهِم مِّدْرَارًۭا وَجَعَلْنَا ٱلْأَنْهَـٰرَ تَجْرِى مِن تَحْتِهِمْ فَأَهْلَكْنَـٰهُم بِذُنُوبِهِمْ وَأَنشَأْنَا مِنۢ بَعْدِهِمْ قَرْنًا ءَاخَرِينَ﴿٦﴾
share
أَلَمْ يَرَوْا അവര്‍ കണ്ടില്ലേ كَمْ എത്ര, എത്രയോ أَهْلَكْنَا നാം നശിപ്പിച്ചു (എന്നു) مِن قَبْلِهِم അവരുടെ മുമ്പു مِّن قَرْنٍ തലമുറയില്‍നിന്നു, തലമുറയെ مَّكَّنَّاهُمْ അവര്‍ക്കു നാം സൗകര്യം നല്‍കി فِي الْأَرْضِ ഭൂമിയില്‍ مَا لَمْ نُمَكِّن നാം സൗകര്യം നല്‍കാത്തതു لَّكُمْ നിങ്ങള്‍ക്കു وَأَرْسَلْنَا നാം അയക്കുകയും ചെയ്തു السَّمَاءَ ആകാശത്തെ (മഴയെ) عَلَيْهِم അവരില്‍, അവര്‍ക്കു مِّدْرَارًا തുടര്‍ച്ചയായി, സമൃദ്ധമായി وَجَعَلْنَا നാം ആക്കുക (ഉണ്ടാക്കുക - ഏര്‍പ്പെടുത്തുക)യും ചെയ്തു الْأَنْهَارَ അരുവികളെ تَجْرِي ഒഴുകുന്നതായി مِن تَحْتِهِمْ അവരുടെ അടിയിലൂടെ فَأَهْلَكْنَاهُم എന്നിട്ടു അവരെ നാം നശിപ്പിച്ചു بِذُنُوبِهِمْ അവരുടെ പാപങ്ങള്‍ നിമിത്തം وَأَنشَأْنَا നാം ഉണ്ടാക്കുകയും ചെയ്തു مِن بَعْدِهِمْ അവരുടെശേഷം قَرْنًا തലമുറയെ, കാലക്കാരെ آخَرِينَ വേറെ.
അവര്‍ കണ്ടില്ലേ, അവരുടെ മുമ്പ് എത്രയോ തലമുറകളെ നാം നശിപ്പിച്ചിരിക്കുന്നുവെന്നു? നിങ്ങള്‍ക്കു നാം ചെയ്തു തന്നിട്ടില്ലാത്ത സൗകര്യം ഭൂമിയില്‍ അവര്‍ക്കു നാം സൗകര്യപ്പെടുത്തി (ക്കൊടുത്തു); ആകാശത്തെ [മഴയെ] അവരില്‍ നാം സമൃദ്ധമായി അയക്കുകയും ചെയ്തു; അവരുടെ അടിഭാഗത്തിലൂടെ ഒഴുകിക്കൊണ്ടു നാം അരുവികളെ ഏര്‍പ്പെടുത്തുകയും ചെയ്തു; എന്നിട്ട് അവരുടെ പാപങ്ങള്‍ നിമിത്തം അവരെ നാം നശിപ്പിച്ചു; അവരുടെ ശേഷം, വേറെ തലമുറയെ നാം ഉണ്ടാക്കുകയും ചെയ്തു.
തഫ്സീർ : 6-6
View   
وَلَوْ نَزَّلْنَا عَلَيْكَ كِتَـٰبًۭا فِى قِرْطَاسٍۢ فَلَمَسُوهُ بِأَيْدِيهِمْ لَقَالَ ٱلَّذِينَ كَفَرُوٓا۟ إِنْ هَـٰذَآ إِلَّا سِحْرٌۭ مُّبِينٌۭ﴿٧﴾
share
وَلَوْ نَزَّلْنَا നാം ഇറക്കിയിരുന്നെങ്കില്‍ عَلَيْكَ നിന്റെ മേല്‍ كِتَابًا ഒരു ഗ്രന്ഥം فِي قِرْطَاسٍ ഒരു താളില്‍, എഴുത്തു പത്രത്തില്‍ فَلَمَسُوهُ എന്നിട്ടു അവര്‍ അതിനെ തൊട്ടു بِأَيْدِيهِمْ തങ്ങളുടെ കൈകളാല്‍, കൈ കൊണ്ടു لَقَالَ പറയുക തന്നെ ചെയ്യും الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ إِنْ هَـٰذَا ഇതല്ല إِلَّا سِحْرٌ മാരണം (ആഭിചാരം)അല്ലാതെ مُّبِينٌ സ്പഷ്ടമായ
(നബിയേ) ഒരു (എഴുത്തു) താളില്‍ ഒരു ഗ്രന്ഥം നാം നിന്റെ മേല്‍ അവതരിപ്പിച്ച് അവരുടെ കൈകളാല്‍ അവരതു തൊട്ടിരുന്നാലും, (ആ) അവിശ്വസിച്ചവര്‍ പറയുക തന്നെ ചെയ്യും: "ഇതൊരു സ്പഷ്ടമായ ആഭിചാരമല്ലാതെ (മറ്റൊന്നും) അല്ല" എന്നു.
وَقَالُوا۟ لَوْلَآ أُنزِلَ عَلَيْهِ مَلَكٌۭ ۖ وَلَوْ أَنزَلْنَا مَلَكًۭا لَّقُضِىَ ٱلْأَمْرُ ثُمَّ لَا يُنظَرُونَ﴿٨﴾
share
وَقَالُوا അവര്‍ പറയുകയും ചെയ്യുന്നു لَوْلَا أُنزِلَ ഇറക്കപ്പെടാത്തതെന്തു, ഇറക്കപ്പെട്ടുകൂടേ عَلَيْهِ അവന്റെമേല്‍, അവനു, ഇയാള്‍ക്കു مَلَكٌ ഒരു മലക്കു, വല്ല മലക്കും وَلَوْ أَنزَلْنَا നാം ഇറക്കിയിരുന്നെങ്കില്‍ مَلَكًا ഒരു മലക്കിനെ, വല്ല മലക്കിനെയും لَّقُضِيَ തീരുമാനിക്കപ്പെടുക തന്നെ ചെയ്യും الْأَمْرُ കാര്യം ثُمَّ لَا يُنظَرُونَ പിന്നെ അവര്‍ നോക്ക (ഗൗനിക്ക - ഒഴിവുകൊടുക്ക) പ്പെടുകയില്ല.
അവര്‍ പറയുന്നു: "ഇയാളുടെ മേല്‍ ഒരു മലക്കു ഇറക്കപ്പെടാത്തതെന്ത്?!" നാം വല്ല മലക്കിനെയും ഇറക്കിയിരുന്നെങ്കില്‍, കാര്യം തീരുമാനിക്കപ്പെടുക തന്നെ ചെയ്യുമായിരുന്നു; പിന്നെ, അവര്‍(ക്കു ഇടകൊടുത്ത്) ഗൗനിക്കപ്പെടുകയില്ല.
وَلَوْ جَعَلْنَـٰهُ مَلَكًۭا لَّجَعَلْنَـٰهُ رَجُلًۭا وَلَلَبَسْنَا عَلَيْهِم مَّا يَلْبِسُونَ﴿٩﴾
share
وَلَوْ جَعَلْنَاهُ അദ്ദേഹത്തെ നാം ആക്കിയിരുന്നെങ്കില്‍ مَلَكًا ഒരു മലക്കു لَّجَعَلْنَاهُ അദ്ദേഹത്തെ നാം ആക്കുക തന്നെ ചെയ്യും (ആക്കേണ്ടി വരും) رَجُلًا ഒരു പുരുഷന്‍ وَلَلَبَسْنَا നാം സംശയത്തിലാക്കുക (ആശങ്കയുണ്ടാക്കുക) യും ചെയ്യും عَلَيْهِم അവര്‍ക്കു مَّا يَلْبِسُونَ അവര്‍ സംശയത്തിലായിക്കൊണ്ടിരിക്കുന്നത്.
അദ്ദേഹത്തെ നാം ഒരു മലക്കാക്കുന്നതായാലും അദ്ദേഹത്തെ നാം ഒരു പുരുഷനാക്കുമായിരുന്നു (അഥവാ ആക്കേണ്ടി വരുമായിരുന്നു). (അങ്ങനെ) അവര്‍ സംശയത്തിലകപ്പെട്ടു കൊണ്ടിരിക്കുന്ന കാര്യം (പിന്നെയും) നാം അവര്‍ക്കു സംശയത്തിലാക്കുകയും ചെയ്യുമായിരുന്നു.
وَلَقَدِ ٱسْتُهْزِئَ بِرُسُلٍۢ مِّن قَبْلِكَ فَحَاقَ بِٱلَّذِينَ سَخِرُوا۟ مِنْهُم مَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ﴿١٠﴾
share
وَلَقَدِ اسْتُهْزِئَ പരിഹസിക്കപ്പെടുകയുണ്ടായിട്ടുണ്ടു بِرُسُلٍ പല റസൂലുകളെക്കുറിച്ചും مِّن قَبْلِكَ നിന്റെ മുമ്പു فَحَاقَ അതിനാല്‍ ഭവിച്ചു بِالَّذِينَ سَخِرُوا കളിയാക്കിയവരില്‍ مِنْهُم അവരെപ്പറ്റി, അവരെ مَّا كَانُوا അവരായിരുന്ന യാതൊന്നു (കാര്യം) അതിനെക്കുറിച്ചു بِهِ يَسْتَهْزِئُونَ അതിനെക്കുറിച്ചു അവര്‍ പരിഹസിക്കും.
നിന്റെ മുമ്പ് പല റസൂലുകളെക്കുറിച്ചും പരിഹസിക്കപ്പെടുകയുണ്ടായിട്ടുണ്ട്; എന്നിട്ട്, അവരെ കളിയാക്കിയിരുന്നവരില്‍, അവര്‍ പരിഹസിച്ചുകൊണ്ടിരുന്ന കാര്യം വന്നു ഭവിച്ചു.
തഫ്സീർ : 7-10
View   
قُلْ سِيرُوا۟ فِى ٱلْأَرْضِ ثُمَّ ٱنظُرُوا۟ كَيْفَ كَانَ عَـٰقِبَةُ ٱلْمُكَذِّبِينَ﴿١١﴾
share
قُلْ നീ പറയുക سِيرُوا നിങ്ങള്‍ നടക്കു(സഞ്ചരിക്കു)വിന്‍ فِي الْأَرْضِ ഭൂമിയില്‍ ثُمَّ انظُرُوا പിന്നെ നിങ്ങള്‍ നോക്കുവിന്‍ كَيْفَ كَانَ എങ്ങിനെ ആയിരുന്നു عَاقِبَةُ കലാശം, പര്യവസാനം الْمُكَذِّبِينَ വ്യാജമാക്കിയവരുടെ.
(നബിയേ) പറയുക: "നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിക്കുവിന്‍, പിന്നെ, വ്യാജമാക്കിയവരുടെ പര്യവസാനം എങ്ങിനെയായിരുന്നുവെന്നു നോക്കുവിന്‍".
തഫ്സീർ : 11-11
View   
قُل لِّمَن مَّا فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ قُل لِّلَّهِ ۚ كَتَبَ عَلَىٰ نَفْسِهِ ٱلرَّحْمَةَ ۚ لَيَجْمَعَنَّكُمْ إِلَىٰ يَوْمِ ٱلْقِيَـٰمَةِ لَا رَيْبَ فِيهِ ۚ ٱلَّذِينَ خَسِرُوٓا۟ أَنفُسَهُمْ فَهُمْ لَا يُؤْمِنُونَ﴿١٢﴾
share
قُل നീ പറയുക, ചോദിക്കുക لِّمَن ആരുടേതാണ്‌ مَّا فِي السَّمَاوَاتِ ആകാശങ്ങളിലുള്ളത്‌ وَالْأَرْضِ ഭൂമിയിലും قُل لِّلَّهِ പറയുക അല്ലാഹുവിന്റേതാണു كَتَبَ അവന്‍ രേഖപ്പെടുത്തിയിരിക്കുന്നു (നിശ്ചയിച്ചിരിക്കുന്നു) عَلَىٰ نَفْسِهِ അവന്റെ മേല്‍, സ്വന്തത്തിന്റെ പേരില്‍ الرَّحْمَةَ കാരുണ്യം لَيَجْمَعَنَّكُمْ തീര്‍ച്ചയായും അവന്‍ നിങ്ങളെ ഒരുമിച്ചുകൂട്ടും إِلَىٰ يَوْمِ الْقِيَامَةِ ക്വിയാമത്തുനാളിലേക്ക്‌ لَا رَيْبَ فِيهِ അതില്‍ സന്ദേഹമേ ഇല്ല الَّذِينَ خَسِرُوا നഷ്‌ടപ്പെടുത്തിയവരാണു أَنفُسَهُمْ തങ്ങളുടെ സ്വന്തങ്ങളെ فَهُمْ അതിനാല്‍ (എനി) അവര്‍ لَا يُؤْمِنُونَ അവര്‍ വിശ്വസിക്കയില്ല.
പറയുക: ആരുടേതാണ്‌ ആകാശങ്ങളിലും ഭൂമിയിലുമുള്ളത്‌?" പറയുക: അല്ലാഹുവിന്റേതാണ്‌. കാരുണ്യത്തെ തന്റെ സ്വന്തം പേരില്‍ (ബാധ്യതയായി) അവന്‍ നിശ്ചയിച്ചിരിക്കുന്നു. നിശ്ചയമായും, അവന്‍ ക്വിയാമത്തുനാളിലേക്കു നിങ്ങളെ ഒരുമിച്ചു കൂട്ടുക തന്നെ ചെയ്യും - അതില്‍ സന്ദേഹമേ ഇല്ല. തങ്ങളുടെ സ്വന്തങ്ങളെ (ത്തന്നെ) നഷ്‌ടപ്പെടുത്തിയവരത്രെ (അവര്‍). അതിനാല്‍ അവര്‍ വിശ്വസിക്കയില്ല.
وَلَهُۥ مَا سَكَنَ فِى ٱلَّيْلِ وَٱلنَّهَارِ ۚ وَهُوَ ٱلسَّمِيعُ ٱلْعَلِيمُ﴿١٣﴾
share
وَلَهُ അവന്റേതാണ്‌ مَا سَكَنَ അടങ്ങി (ഒതുങ്ങി)യത്‌ فِي اللَّيْلِ രാത്രിയില്‍ وَالنَّهَارِ പകലിലും وَهُوَ السَّمِيعُ അവന്‍ കേള്‍ക്കുന്നവനുമത്രെ الْعَلِيمُ അറിയുന്നവന്‍.
"അവന്റേതു തന്നെയാണു രാത്രിയിലും പകലിലും ഒതുങ്ങിയതും (എല്ലാം). അവന്‍ (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ".
തഫ്സീർ : 12-13
View   
قُلْ أَغَيْرَ ٱللَّهِ أَتَّخِذُ وَلِيًّۭا فَاطِرِ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَهُوَ يُطْعِمُ وَلَا يُطْعَمُ ۗ قُلْ إِنِّىٓ أُمِرْتُ أَنْ أَكُونَ أَوَّلَ مَنْ أَسْلَمَ ۖ وَلَا تَكُونَنَّ مِنَ ٱلْمُشْرِكِينَ﴿١٤﴾
share
قُلْ പറയുക أَغَيْرَ اللَّهِ അല്ലാഹു അല്ലാത്തവരെയോ أَتَّخِذُ ഞാന്‍ ആക്കുന്നു, സ്വീകരിക്കുന്നു وَلِيًّا ബന്ധു, സഹായകന്‍, കാര്യകര്‍ത്താവു, രക്ഷാധികാരി فَاطِرِ സൃഷ്‌ടിച്ചുണ്ടാക്കിയവന്‍ (....വനായ) السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضِ ഭൂമിയെയും وَهُوَ അവനാകട്ടെ يُطْعِمُ ഭക്ഷണം നല്‍കുന്നു وَلَا يُطْعَمُ അവനു ഭക്ഷണം നല്‍കപ്പെടുന്നുമില്ല قُلْ പറയുക إِنِّي أُمِرْتُ നിശ്ചയമായും ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു أَنْ أَكُونَ ഞാനായിരിക്കുവാന്‍, ആകണമെന്നു أَوَّلَ ആദ്യത്തെ (ഒന്നാമത്തെ)വന്‍ مَنْ أَسْلَمَ മുസ്‌ലിമായ (കീഴൊതുങ്ങിയ)വരില്‍ وَلَا تَكُونَنَّ നിശ്ചയമായും നീ ആകരുതു (ആയിരിക്കരുതു) എന്നും مِنَ الْمُشْرِكِينَ മുശ്‌രിക്കുകളില്‍ പെട്ട (വന്‍), ബഹുദൈവ വിശ്വാസികളില്‍.
പറയുക: "അല്ലാഹുവിനെ - ആകാശങ്ങളെയും ഭൂമിയെയും സൃഷ്‌ടിച്ചുണ്ടാക്കിയവനെ - അല്ലാതെ ഞാന്‍ രക്ഷാകര്‍ത്താവാക്കി വെക്കുകയോ? അവനാകട്ടെ, ഭക്ഷണം നല്‍കുകയും ചെയ്യുന്നു; അവനു ഭക്ഷണം നല്‍കപ്പെടുന്നുമില്ല. (-എന്നിട്ടും)!" പറയുക: നിശ്ചയമായും മുസ്‌ലിമാകുന്ന [കീഴൊതുങ്ങുന്ന] ഒന്നാമത്തേവന്‍ ഞാനായിരിക്കണമെന്നു എന്നോടു കല്‍പിക്കപ്പെട്ടിരിക്കുന്നു. നിശ്ചയമായും, നീ മുശ്‌രിക്കുകളില്‍ [ബഹുദൈവ വിശ്വാസികളില്‍] ആയിത്തീരരുതെന്നും."
قُلْ إِنِّىٓ أَخَافُ إِنْ عَصَيْتُ رَبِّى عَذَابَ يَوْمٍ عَظِيمٍۢ﴿١٥﴾
share
قُلْ إِنِّي പറയുക നിശ്ചയമായും ഞാന്‍ أَخَافُ ഞാന്‍ ഭയപ്പെടുന്നു إِنْ عَصَيْتُ ഞാന്‍ അനുസരണക്കേടു (എതിരു) കാണിച്ചുവെങ്കില്‍ رَبِّي എന്റെ രക്ഷിതാവിനോടു عَذَابَ يَوْمٍ ഒരു ദിവസത്തിലെ ശിക്ഷ عَظِيمٍ വമ്പിച്ച, ഗൗരവമായ.
പറയുക: "എന്റെ രക്ഷിതാവിനോടു ഞാന്‍ അനുസരണക്കേടു കാണിച്ചുവെങ്കില്‍, വമ്പിച്ച ഒരു ദിവസത്തിലെ ശിക്ഷയെ നിശ്ചയമായും ഞാന്‍ ഭയപ്പെടുന്നു.
مَّن يُصْرَفْ عَنْهُ يَوْمَئِذٍۢ فَقَدْ رَحِمَهُۥ ۚ وَذَٰلِكَ ٱلْفَوْزُ ٱلْمُبِينُ﴿١٦﴾
share
مَّن ആര്‍, ഏതൊരുവന്‍ يُصْرَفْ അതു തിരിക്ക (ഒഴിവാക്ക) പ്പെട്ടുവോ عَنْهُ അവനില്‍നിന്നു, അവനു يَوْمَئِذٍ ആ ദിവസം, അന്നു فَقَدْ رَحِمَهُ എന്നാല്‍ തീര്‍ച്ചയായും അവന്‍ അവനു കരുണ ചെയ്‌തു وَذَٰلِكَ അതു الْفَوْزُ വിജയമത്രെ الْمُبِينُ സ്‌പഷ്‌ട (വ്യക്ത) മായ.
അന്നത്തെ ദിവസം ആരില്‍നിന്ന്‌ അതു [ആ ശിക്ഷ] ഒഴിവാക്കപ്പെടുന്നുവോ അവനു തീര്‍ച്ചയായും അവന്‍ കരുണ ചെയ്‌തിരിക്കുന്നു. അതത്രെ സ്‌പഷ്‌ടമായ വിജയം!"
തഫ്സീർ : 14-16
View   
وَإِن يَمْسَسْكَ ٱللَّهُ بِضُرٍّۢ فَلَا كَاشِفَ لَهُۥٓ إِلَّا هُوَ ۖ وَإِن يَمْسَسْكَ بِخَيْرٍۢ فَهُوَ عَلَىٰ كُلِّ شَىْءٍۢ قَدِيرٌۭ﴿١٧﴾
share
وَإِن يَمْسَسْكَ നിന്നെ ബാധിപ്പിക്കുന്ന പക്ഷം, സ്‌പര്‍ശിച്ചുവെങ്കില്‍ اللَّهُ അല്ലാഹു بِضُرٍّ വല്ല ഉപദ്രവത്തെയും, ഉപദ്രവം കൊണ്ടു فَلَا كَاشِفَ എന്നാല്‍ തുറവിയാക്കുന്ന (നീക്കം ചെയ്യുന്ന) വനില്ല لَهُ അതിനെ إِلَّا هُوَ അവനല്ലാതെ وَإِن يَمْسَسْكَ അവന്‍ നിന്നെ ബാധിപ്പിക്കുന്നുവെങ്കില്‍ بِخَيْرٍ വല്ല ഗുണത്തെയും فَهُوَ എന്നാല്‍ അവന്‍ عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും قَدِيرٌ കഴിവുള്ളവനാണ്‌.
(നബിയേ) നിനക്കു അല്ലാഹു വല്ല ഉപദ്രവത്തെയും ബാധിപ്പിക്കുകയാണെങ്കില്‍, അവനല്ലാതെ അതിനെ നീക്കം ചെയ്യുന്നവന്‍ (ആരും) ഇല്ല. നിനക്കു അവന്‍ വല്ല ഗുണത്തെയും ബാധിപ്പിക്കുകയാണെങ്കില്‍, അവന്‍ എല്ലാ കാര്യത്തിനും കഴിവുള്ളവനുമത്രെ. [അതാര്‍ക്കും തടയുകയും സാധ്യമല്ല.]
وَهُوَ ٱلْقَاهِرُ فَوْقَ عِبَادِهِۦ ۚ وَهُوَ ٱلْحَكِيمُ ٱلْخَبِيرُ﴿١٨﴾
share
وَهُوَ الْقَاهِرُ അവനത്രെ സര്‍വ്വാധികാരി فَوْقَ عِبَادِهِ തന്റെ അടിയാന്മാരുടെ മീതെ وَهُوَ അവന്‍ (തന്നെ) الْحَكِيمُ അഗാധജ്ഞന്‍ الْخَبِيرُ സൂക്ഷ്‌മജ്ഞാനി.
അവനത്രെ, അവന്റെ അടിയാന്മാരുടെ മീതെ സര്‍വ്വാധികാരിയായുള്ളവനും; അവനത്രെ, അഗാധജ്ഞനും, സൂക്ഷ്‌മജ്ഞനുമായുള്ളവനും.
തഫ്സീർ : 17-18
View   
قُلْ أَىُّ شَىْءٍ أَكْبَرُ شَهَـٰدَةًۭ ۖ قُلِ ٱللَّهُ ۖ شَهِيدٌۢ بَيْنِى وَبَيْنَكُمْ ۚ وَأُوحِىَ إِلَىَّ هَـٰذَا ٱلْقُرْءَانُ لِأُنذِرَكُم بِهِۦ وَمَنۢ بَلَغَ ۚ أَئِنَّكُمْ لَتَشْهَدُونَ أَنَّ مَعَ ٱللَّهِ ءَالِهَةً أُخْرَىٰ ۚ قُل لَّآ أَشْهَدُ ۚ قُلْ إِنَّمَا هُوَ إِلَـٰهٌۭ وَٰحِدٌۭ وَإِنَّنِى بَرِىٓءٌۭ مِّمَّا تُشْرِكُونَ﴿١٩﴾
share
قُلْ പറയുക أَيُّ شَيْءٍ ഏതൊരു വസ്‌തുവാണു أَكْبَرُ ഏറ്റവും വലിയതു شَهَادَةً സാക്ഷ്യത്തില്‍, സാക്ഷ്യത്താല്‍ قُلِ പറയുക اللَّهُ شَهِيدٌ അല്ലാഹു സാക്ഷിയാകുന്നു بَيْنِي എന്റെ ഇടയില്‍ وَبَيْنَكُمْ നിങ്ങളുടെ ഇടയിലും وَأُوحِيَ വഹ്‌യു നല്‍കപ്പെടുകയും ചെയ്‌തിരിക്കുന്നു إِلَيَّ എനിക്കു هَٰذَا الْقُرْآنُ ഈ ഖുർആന്‍ لِأُنذِرَكُم ഞാന്‍ നിങ്ങളെ താക്കീതു ചെയ്‌വാന്‍ വേണ്ടി بِهِ അതുകൊണ്ടു (അതു മുഖേന) وَمَن بَلَغَ അതു എത്തിച്ചേര്‍ന്നവര്‍ക്കും أَئِنَّكُمْ لَتَشْهَدُونَ നിങ്ങള്‍ സാക്ഷ്യം വഹിക്കുകതന്നെ ചെയ്യുമോ أَنَّ مَعَ اللَّهِ അല്ലാഹുവിനോടൊപ്പം (കൂടെ) ഉണ്ടെന്നു آلِهَةً ഇലാഹുകള്‍, ആരാധ്യര്‍, ദൈവങ്ങള്‍ أُخْرَىٰ വേറെ قُل പറയുക لَّا أَشْهَدُ ഞാന്‍ സാക്ഷ്യം വഹിക്കയില്ല قُلْ നീ പറയുക إِنَّمَا هُوَ നിശ്ചയമായും അവന്‍ (മാത്രം-തന്നെ) إِلَٰهٌ وَاحِدٌ ഏക ഇലാഹാണു وَإِنَّنِي നിശ്ചയമായും ഞാന്‍ بَرِيءٌ ഒഴിവായവനാണു, നിരപരാധിയാകുന്നു مِّمَّا تُشْرِكُونَ നിങ്ങള്‍ ശിര്‍ക്കു ചെയ്യുന്ന (പങ്കുചേര്‍ക്കുന്ന)തിനെ സംബന്ധിച്ചു.
പറയുക: "സാക്ഷ്യത്തില്‍ വെച്ച്‌ ഏറ്റവും വലിയതു ഏതു വസ്‌തുവാണു?" പറയുക: "എന്റെയും നിങ്ങളുടെയും ഇടയില്‍ അല്ലാഹു സാക്ഷിയാകുന്നു. ഈ ഖുർആന്‍ മുഖേന നിങ്ങളെയും, അതു ആര്‍ക്കു എത്തിച്ചേര്‍ന്നുവോ അവരെയും ഞാന്‍ താക്കീതു ചെയ്യുവാന്‍ വേണ്ടി അതു എനിക്കു "വഹ്‌യു" നല്‍കപ്പെടുകയും ചെയ്‌തിരിക്കുന്നു. അല്ലാഹുവിനോടൊപ്പം വേറെ ആരാധ്യന്മാരുണ്ടെന്നു നിങ്ങള്‍ സാക്ഷ്യം വഹിക്കുക തന്നെ ചെയ്യുന്നുവോ?!" പറയുക: "ഞാന്‍ (അതിനു) സാക്ഷ്യം വഹിക്കുകയില്ല". പറയുക: "നിശ്ചയമായും, അവന്‍ ഏക ആരാധ്യന്‍ തന്നെയാകുന്നു; നിശ്ചയമായും നിങ്ങള്‍ പങ്കുചേര്‍ക്കുന്നതിനെ സംബന്ധിച്ചു ഞാന്‍ നിരപരാധിയുമാകുന്നു."
ٱلَّذِينَ ءَاتَيْنَـٰهُمُ ٱلْكِتَـٰبَ يَعْرِفُونَهُۥ كَمَا يَعْرِفُونَ أَبْنَآءَهُمُ ۘ ٱلَّذِينَ خَسِرُوٓا۟ أَنفُسَهُمْ فَهُمْ لَا يُؤْمِنُونَ﴿٢٠﴾
share
الَّذِينَ യാതൊരു കൂട്ടര്‍ آتَيْنَاهُمُ നാം അവര്‍ക്കു നല്‍കിയിരിക്കുന്നു, നാം കൊടുത്തു الْكِتَابَ വേദഗ്രന്ഥം يَعْرِفُونَهُ അവര്‍ അതിനെ (അദ്ദേഹത്തെ) അറിയും كَمَا يَعْرِفُونَ അവര്‍ അറിയുന്നതു പോലെ أَبْنَاءَهُمُ തങ്ങളുടെ പുത്രന്മാരെ (മക്കളെ) الَّذِينَ خَسِرُوا നഷ്‌ടപ്പെടുത്തിയ (നഷ്‌ടപ്പെട്ട) വരാണു أَنفُسَهُمْ തങ്ങളുടെ സ്വന്തങ്ങളെ, തങ്ങളെത്തന്നെ فَهُمْ അതിനാലവര്‍ لَا يُؤْمِنُونَ വിശ്വസിക്കുകയില്ല.
നാം വേദഗ്രന്ഥം നല്‍കിയിട്ടുള്ളവര്‍, തങ്ങളുടെ പുത്രന്മാരെ അറിയുന്നതുപോലെ അവര്‍ അദ്ദേഹത്തെ അറിയുന്നതാണ്‌. തങ്ങളുടെ സ്വന്തങ്ങളെ(ത്തന്നെ) നഷ്‌ടപ്പെടുത്തിയവരത്രെ (അവര്‍); അതിനാല്‍ അവര്‍ വിശ്വസിക്കയില്ല.
തഫ്സീർ : 19-20
View   
وَمَنْ أَظْلَمُ مِمَّنِ ٱفْتَرَىٰ عَلَى ٱللَّهِ كَذِبًا أَوْ كَذَّبَ بِـَٔايَـٰتِهِۦٓ ۗ إِنَّهُۥ لَا يُفْلِحُ ٱلظَّـٰلِمُونَ﴿٢١﴾
share
وَمَنْ ആരാണു, ആരുണ്ടു أَظْلَمُ അധികം അക്രമി مِمَّنِ افْتَرَىٰ കെട്ടിച്ചമച്ച (കെട്ടിപ്പറഞ്ഞ) വനെക്കാള്‍ عَلَى اللَّـهِ അല്ലാഹുവിന്റെമേല്‍ كَذِبًا വ്യാജം, കളവു أَوْ كَذَّبَ അല്ലെങ്കില്‍ വ്യാജമാക്കിയ(വനെക്കാള്‍) بِآيَاتِهِ അവന്റെ ദൃഷ്ടടാന്തങ്ങളെ إِنَّهُ നിശ്ചയമായും അതു (കാര്യം) لَا يُفْلِحُ വിജയം പ്രാപിക്കയില്ല الظَّالِمُونَ അക്രമികള്‍.
ആരാണ്‌, അല്ലാഹുവിന്റെ മേല്‍ വ്യാജം കെട്ടിച്ചമക്കുകയോ, അവന്റെ ദൃഷ്‌ടാന്തങ്ങളെ വ്യാജമാക്കുകയോ ചെയ്‌തവനെക്കാള്‍ അക്രമി?! നിശ്ചയമായും കാര്യം, അക്രമികള്‍ വിജയിക്കുകയില്ല.
وَيَوْمَ نَحْشُرُهُمْ جَمِيعًۭا ثُمَّ نَقُولُ لِلَّذِينَ أَشْرَكُوٓا۟ أَيْنَ شُرَكَآؤُكُمُ ٱلَّذِينَ كُنتُمْ تَزْعُمُونَ﴿٢٢﴾
share
وَيَوْمَ ദിവസം نَحْشُرُهُمْ അവരെ നാം ശേഖരി (ഒരുമി) ച്ചു കൂട്ടുന്ന جَمِيعًا മുഴുവനും, എല്ലാവരെയും ثُمَّ نَقُولُ പിന്നെ നാം പറയും لِلَّذِينَ أَشْرَكُوا ശിര്‍ക്ക് ചെയ്ത (പങ്ക് ചേര്‍ത്ത) വരോടു أَيْنَ എവിടെയാണു شُرَكَاؤُكُمُ നിങ്ങളുടെ പങ്കുകാര്‍ الَّذِينَ യാതൊരുവര്‍ كُنتُمْ تَزْعُمُونَ നിങ്ങള്‍ ജല്‍പിച്ചുകൊണ്ടിരുന്ന.
അവരെ മുഴുവനും നാം ഒരുമിച്ചുകൂട്ടുന്ന ദിവസം (ഓര്‍ക്കുക)! പിന്നീട്‌ (നമ്മോടു) പങ്കു ചേര്‍ത്തവരോടു നാം പറയും: "നിങ്ങള്‍ ജല്‍പിച്ചുകൊണ്ടിരുന്നതായ നിങ്ങളുടെ (ആ) പങ്കുകാര്‍ എവിടെ?!"
ثُمَّ لَمْ تَكُن فِتْنَتُهُمْ إِلَّآ أَن قَالُوا۟ وَٱللَّهِ رَبِّنَا مَا كُنَّا مُشْرِكِينَ﴿٢٣﴾
share
ثُمَّ لَمْ تَكُن പിന്നെ ആയിരിക്കയില്ല فِتْنَتُهُمْ അവരുടെ കുഴപ്പം (ശല്യം) إِلَّا أَن قَالُوا അവര്‍ പറയുന്നതല്ലാതെ وَاللَّـهِ അല്ലാഹുവിനെ തന്നെയാണ رَبِّنَا ഞങ്ങളുടെ റബ്ബായ مَا كُنَّا ഞങ്ങളായിരുന്നില്ല مُشْرِكِينَ മുശ്രിക്കുകള്‍, പങ്കുചേര്‍ക്കുന്നവര്‍, ബഹുദൈവ വിശ്വാസികള്‍.
പിന്നെ, അവരുടെ [അവരെക്കൊണ്ടുള്ള] കുഴപ്പം അവര്‍ (ഇങ്ങിനെ) പറയുന്നതല്ലാതെ (മറ്റൊന്നും) ആയിരിക്കയില്ല: "ഞങ്ങളുടെ റബ്ബായ അല്ലാഹുവിനെ തന്നെയാണ (സത്യം)! ഞങ്ങള്‍ പങ്കുചേര്‍ക്കുന്നവരായിരുന്നില്ല".
ٱنظُرْ كَيْفَ كَذَبُوا۟ عَلَىٰٓ أَنفُسِهِمْ ۚ وَضَلَّ عَنْهُم مَّا كَانُوا۟ يَفْتَرُونَ﴿٢٤﴾
share
انظُرْ നോക്കുക كَيْفَ كَذَبُوا എങ്ങനെയാണവര്‍ വ്യാജം പറഞ്ഞതു عَلَىٰ أَنفُسِهِمْ അവരുടെ സ്വന്തം പേരില്‍ وَضَلَّ പിഴച്ചു (മറഞ്ഞു) പോകുകയും ചെയ്യും عَنْهُم അവരെ വിട്ടു, അവരില്‍ നിന്നു مَّا كَانُوا അവരായിരുന്നതു يَفْتَرُونَ അവര്‍ കെട്ടിച്ചമക്കും.
നോക്കുക: അവര്‍ തങ്ങളുടെ സ്വന്തം പേരില്‍ (തന്നെ) വ്യാജം പറഞ്ഞതെങ്ങിനെയെന്നു! അവര്‍ ഏതൊന്നു കെട്ടിച്ചമച്ചിരുന്നുവോ അതു അവരെ വിട്ടു മറഞ്ഞു പോകുന്നതുമാണ്‌.
തഫ്സീർ : 21-24
View   
وَمِنْهُم مَّن يَسْتَمِعُ إِلَيْكَ ۖ وَجَعَلْنَا عَلَىٰ قُلُوبِهِمْ أَكِنَّةً أَن يَفْقَهُوهُ وَفِىٓ ءَاذَانِهِمْ وَقْرًۭا ۚ وَإِن يَرَوْا۟ كُلَّ ءَايَةٍۢ لَّا يُؤْمِنُوا۟ بِهَا ۚ حَتَّىٰٓ إِذَا جَآءُوكَ يُجَـٰدِلُونَكَ يَقُولُ ٱلَّذِينَ كَفَرُوٓا۟ إِنْ هَـٰذَآ إِلَّآ أَسَـٰطِيرُ ٱلْأَوَّلِينَ﴿٢٥﴾
share
وَمِنْهُم അവരില്‍ പെട്ടതാണു, അവരിലുണ്ടു مَّن يَسْتَمِعُ ചെവികൊടുക്കുന്ന (ശ്രദ്ധിച്ചു കേള്‍ക്കുന്ന) വര്‍ (ചിലര്‍) إِلَيْكَ നിന്നിലേക്കു وَجَعَلْنَا നാം ആക്കുക (ഏര്‍പ്പെടുത്തുക) യും ചെയ്തിരിക്കുന്നു عَلَىٰ قُلُوبِهِمْ അവരുടെ ഹൃദയങ്ങളുടെ മേല്‍ أَكِنَّةً ചില മൂടികളെ أَن يَفْقَهُوهُ അവരതിനെ ഗ്രഹിക്കുന്നതിനു (തടസ്സമായി) وَفِي آذَانِهِمْ അവരുടെ കാതു (ചെവി) കളിലും وَقْرًا ഒരു (തരം) ഭാരം, കട്ടി وَإِن يَرَوْا അവര്‍ കണ്ടാലും كُلَّ آيَةٍ എല്ലാ ദൃഷ്ടാന്തവും لَّا يُؤْمِنُوا بِهَا അതില്‍ അവര്‍ വിശ്വസിക്കയില്ല حَتَّىٰ അങ്ങനെ (ഇതുവരെ) إِذَا جَاءُوكَ അവര്‍ നിന്റെ അടുക്കല്‍ വന്നാല്‍ يُجَادِلُونَكَ അവര്‍ നിന്നോടു തര്‍ക്കം നടത്തും يَقُولُ പറയും الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ إِنْ هَـٰذَا ഇതല്ല إِلَّا أَسَاطِيرُ പുരാണകഥകള്‍ (ഇതിഹാസങ്ങള്‍) അല്ലാതെ الْأَوَّلِينَ പൂര്‍വ്വികന്‍മാരുടെ.
അവരിലുണ്ടു ചിലര്‍: നിന്നിലേക്കു [നീ പറയുന്നതിലേക്കു] അവര്‍ ചെവികൊടുക്കും; (പക്ഷേ) അതു ഗ്രഹിക്കുന്നതിനു (തടസ്സമായി) അവരുടെ ഹൃദയങ്ങളുടെ മേല്‍ നാം ചില മൂടികളെ ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു. അവരുടെ കാതുകളില്‍ ഒരു (തരം) കട്ടിയും (നാം ഏര്‍പ്പെടുത്തിയിരിക്കുന്നു). എല്ലാ ദൃഷ്ടാന്താവും കണ്ടാലും അതിലവര്‍ വിശ്വസിക്കുന്നതുമല്ല. അങ്ങനെ, അവര്‍ നിന്റെ അടുക്കല്‍ വന്നാല്‍ നിന്നോടു അവര്‍ തര്‍ക്കം നടത്തുന്നതാണ്. (ആ) അവിശ്വസിച്ചവര്‍ പറയും: "ഇതു പൂര്‍വ്വികന്‍മാരുടെ പുരാണ കഥകളല്ലാതെ (മറ്റൊന്നും) അല്ല".
وَهُمْ يَنْهَوْنَ عَنْهُ وَيَنْـَٔوْنَ عَنْهُ ۖ وَإِن يُهْلِكُونَ إِلَّآ أَنفُسَهُمْ وَمَا يَشْعُرُونَ﴿٢٦﴾
share
وَهُمْ അവര്‍ يَنْهَوْنَ വിരോധിക്കുന്നു عَنْهُ അതിനെക്കുറിച്ചു وَيَنْأَوْنَ അവര്‍ അകലുക (ദൂരപ്പെടുക)യും ചെയ്യുന്നു (ചെയ്യും) عَنْهُ അതിനെക്കുറിച്ചു അതില്‍ നിന്നു وَإِن يُهْلِكُونَ അവര്‍ നശിപ്പി (നാശത്തിലാ) ക്കുന്നുമില്ല إِلَّا أَنفُسَهُمْ അവരുടെ സ്വന്തങ്ങളെ (അവരെത്തന്നെ) അല്ലാതെ وَمَا يَشْعُرُونَ അവര്‍ അറിയുന്നുമില്ല, അവര്‍ക്കു ബോധം വരുന്നുമില്ല.
അവര്‍ അതിനെക്കുറിച്ചു (മറ്റുള്ളവരെ) വിരോധിക്കുകയും, അതില്‍ നിന്ന് അവര്‍ അകലുകയും ചെയ്യും. (വാസ്തവത്തില്‍) അവര്‍ തങ്ങളെത്തന്നെയല്ലാതെ നാശത്തിലാക്കുന്നില്ല; അവര്‍ക്കു ബോധം വരുന്നില്ലതാനും.
തഫ്സീർ : 25-26
View   
وَلَوْ تَرَىٰٓ إِذْ وُقِفُوا۟ عَلَى ٱلنَّارِ فَقَالُوا۟ يَـٰلَيْتَنَا نُرَدُّ وَلَا نُكَذِّبَ بِـَٔايَـٰتِ رَبِّنَا وَنَكُونَ مِنَ ٱلْمُؤْمِنِينَ﴿٢٧﴾
share
وَلَوْ تَرَىٰ നീ കണ്ടിരുന്നെങ്കില്‍ إِذْ وُقِفُوا അവര്‍ നിറുത്തപ്പെടുമ്പോള്‍, നിറുത്തപ്പെടുന്ന സന്ദര്‍ഭം عَلَى النَّارِ നരകത്തിങ്കല്‍ فَقَالُوا അപ്പോള്‍ അവര്‍ പറയും يَا لَيْتَنَا ഹാ ഞങ്ങളായെങ്കില്‍ നന്നായേനേ نُرَدُّ ഞങ്ങള്‍ മടക്കപ്പെട്ടിരുന്നു(വെങ്കില്‍) وَلَا نُكَذِّبَ ഞങ്ങള്‍ വ്യാജമാക്കാതെയും بِآيَاتِ ദൃഷ്‌ടാന്തങ്ങളെ رَبِّنَا ഞങ്ങളുടെ റബ്ബിന്റെ وَنَكُونَ ഞങ്ങളായിത്തീരുകയും مِنَ الْمُؤْمِنِينَ സത്യവിശ്വാസികളില്‍പെട്ട(വര്‍).
അവര്‍ നരകത്തിങ്കല്‍ നിറുത്തപ്പെടുന്ന അവസരം നീ കണ്ടിരുന്നുവെങ്കില്‍! അപ്പോള്‍ അവര്‍ പറയുന്നതാണ്‌: "ഹാ ഞങ്ങളുടെ റബ്ബിന്റെ ദൃഷ്‌ടാന്തങ്ങളെ ഞങ്ങള്‍ വ്യാജമാക്കാതിരിക്കുകയും, ഞങ്ങള്‍ സത്യവിശ്വാസികളില്‍പെട്ടവരായിത്തീരുകയും ചെയ്യുമാറ്‌ ഞങ്ങള്‍ (ഒന്ന്‌) മടക്കപ്പെട്ടിരുന്നെങ്കില്‍ നന്നായേനേ!"
بَلْ بَدَا لَهُم مَّا كَانُوا۟ يُخْفُونَ مِن قَبْلُ ۖ وَلَوْ رُدُّوا۟ لَعَادُوا۟ لِمَا نُهُوا۟ عَنْهُ وَإِنَّهُمْ لَكَـٰذِبُونَ﴿٢٨﴾
share
بَلْ بَدَا പക്ഷേ (എങ്കിലും-എന്നാല്‍) വെളിവായിരിക്കുന്നു, വെളിപ്പെട്ടിരിക്കയാണു لَهُم അവര്‍ക്കു مَّا كَانُوا അവരായിരുന്നതു يُخْفُونَ അവര്‍ മറച്ചു വെക്കുക مِن قَبْلُ മുമ്പു وَلَوْ رُدُّوا അവര്‍ മടക്കപ്പെട്ടാലും لَعَادُوا അവര്‍ മടങ്ങുക (ആവര്‍ത്തിക്കുക) തന്നെ ചെയ്യും لِمَا യാതൊന്നിലേക്കു, യാതൊന്നിനെ نُهُوا അവര്‍ (അവരോടു) വിരോധിക്കപ്പെട്ടിരിക്കുന്നു عَنْهُ അതിനെപ്പറ്റി وَإِنَّهُمْ നിശ്ചയമായും അവര്‍ لَكَاذِبُونَ വ്യാജം പറയുന്നവര്‍ തന്നെ.
(അത്രയുമല്ല) പക്ഷേ, അവര്‍ മുമ്പ്‌ മറച്ചു വെച്ചു കൊണ്ടിരുന്നതു അവര്‍ക്കു (ഇപ്പോള്‍) വെളിവായിരിക്കുകയാണ്‌. അവര്‍ മടക്കപ്പെട്ടാലും അവരോടു യാതൊന്നിനെക്കുറിച്ചു വിരോധിക്കപ്പെട്ടുവോ അതിലേക്കു അവര്‍ (വീണ്ടും) മടങ്ങുകതന്നെ ചെയ്യുന്നതാണ്‌. നിശ്ചയമായും അവര്‍, വ്യാജം പറയുന്നവര്‍ തന്നെ.
തഫ്സീർ : 27-28
View   
وَقَالُوٓا۟ إِنْ هِىَ إِلَّا حَيَاتُنَا ٱلدُّنْيَا وَمَا نَحْنُ بِمَبْعُوثِينَ﴿٢٩﴾
share
وَقَالُوا അവര്‍ പറയുന്നു إِنْ هِيَ അതു (കാര്യം) അല്ല إِلَّا حَيَاتُنَا നമ്മുടെ ജീവിതമല്ലാതെ الدُّنْيَا ഇഹത്തിലെ, ഐഹിക وَمَا نَحْنُ നാം അല്ലതാനും بِمَبْعُوثِينَ എഴുന്നേല്‍പിക്കപ്പെടുന്നവര്‍.
അവര്‍ പറയുന്നു: "കാര്യം, നമ്മുടെ (ഈ) ഐഹിക ജീവിതമല്ലാതെ (മറ്റൊരു ജീവിതം) ഇല്ല; നാം (മരണാനന്തരം) എഴുന്നേല്‍പിക്കപ്പെടുന്നവരുമല്ല."
وَلَوْ تَرَىٰٓ إِذْ وُقِفُوا۟ عَلَىٰ رَبِّهِمْ ۚ قَالَ أَلَيْسَ هَـٰذَا بِٱلْحَقِّ ۚ قَالُوا۟ بَلَىٰ وَرَبِّنَا ۚ قَالَ فَذُوقُوا۟ ٱلْعَذَابَ بِمَا كُنتُمْ تَكْفُرُونَ﴿٣٠﴾
share
وَلَوْ تَرَىٰ നീ കണ്ടിരുന്നുവെങ്കില്‍ إِذْ وُقِفُوا അവര്‍ നിറുത്തപ്പെടുമ്പോള്‍, നിറുത്തപ്പെടുന്ന സന്ദര്‍ഭം عَلَىٰ رَبِّهِمْ തങ്ങളുടെ റബ്ബിങ്കല്‍ قَالَ അവന്‍ പറയും أَلَيْسَ هَـٰذَا ഇതല്ലയോ بِالْحَقِّ യഥാര്‍ത്ഥം (തന്നെ) قَالُوا അവര്‍ പറയും بَلَىٰ അല്ലാതേ (അതെ) وَرَبِّنَا ഞങ്ങളുടെ റബ്ബിനെത്തന്നെയാണ قَالَ അവര്‍ പറയും فَذُوقُوا എന്നാല്‍ രുചി നോക്കു (ആസ്വദിക്കു) വിന്‍ الْعَذَابَ ശിക്ഷയെ بِمَا كُنتُمْ നിങ്ങളായിരുന്നതുകൊണ്ടു تَكْفُرُونَ നിങ്ങള്‍ അവിശ്വസിക്കുക.
അവര്‍ അവരുടെ റബ്ബിങ്കല്‍ നിറുത്തപ്പെടുന്ന അവസരം നീ കണ്ടിരുന്നെങ്കില്‍! അവന്‍ (അവരോടു) പറയും: "ഇതു യഥാര്‍ത്ഥം [തന്നെ] അല്ലേ?!" അവര്‍ പറയും: "അല്ലാതേ! ഞങ്ങളുടെ റബ്ബിനെത്തന്നെയാണ (സത്യം)!" അവൻ പറയും: "എന്നാല്‍, നിങ്ങള്‍ അവിശ്വസിച്ചു കൊണ്ടിരുന്നതു നിമിത്തം നിങ്ങള്‍ ശിക്ഷ ആസ്വദിച്ചു കൊള്ളുവിന്‍."
قَدْ خَسِرَ ٱلَّذِينَ كَذَّبُوا۟ بِلِقَآءِ ٱللَّهِ ۖ حَتَّىٰٓ إِذَا جَآءَتْهُمُ ٱلسَّاعَةُ بَغْتَةًۭ قَالُوا۟ يَـٰحَسْرَتَنَا عَلَىٰ مَا فَرَّطْنَا فِيهَا وَهُمْ يَحْمِلُونَ أَوْزَارَهُمْ عَلَىٰ ظُهُورِهِمْ ۚ أَلَا سَآءَ مَا يَزِرُونَ﴿٣١﴾
share
قَدْ خَسِرَ തീര്‍ച്ചയായും നഷ്ടപ്പെട്ടിരിക്കുന്നു الَّذِينَ كَذَّبُوا വ്യാജമാക്കിയവര്‍ بِلِقَاءِ കണ്ടുമുട്ടുന്നതിനെ اللَّـهِ അല്ലാഹുവിനെ حَتَّىٰ അങ്ങനെ (ഇതുവരെ) إِذَا جَاءَتْهُمُ അവര്‍ക്കു വന്നാല്‍ السَّاعَةُ അന്ത്യസമയം بَغْتَةً പെട്ടന്നു, യാദൃശ്ചികമായി قَالُوا അവര്‍ പറയും يَا حَسْرَتَنَا ഞങ്ങളുടെ സങ്കടമേ عَلَىٰ مَا فَرَّطْنَا ഞങ്ങള്‍ വീഴ്ച വരുത്തിയതിനാല്‍ فِيهَا അതില്‍, ഇതിനെപ്പറ്റി وَهُمْ അവരാകട്ടെ يَحْمِلُونَ അവര്‍ വഹിക്കുന്നു أَوْزَارَهُمْ അവരുടെ (പാപ) ഭാരങ്ങളെ عَلَىٰ ظُهُورِهِمْ അവരുടെ മുതുകു (പുറം) കളില്‍ أَلَا അല്ലാ (അറിയുക) سَاءَ വളരെ (എത്രയോ) ചീത്ത (മോശം) مَا يَزِرُونَ അവര്‍ (പാപം) പേറിക്കൊണ്ടിരിക്കുന്നത്.
തീര്‍ച്ചയായും, അല്ലാഹുവുമായി കണ്ടുമുട്ടുന്നതിനെ വ്യാജമാക്കിയവര്‍ നഷ്ടമടഞ്ഞിരിക്കുന്നു. അങ്ങനെ, അന്ത്യസമയം അവര്‍ക്കു പെട്ടെന്നു വന്നെത്തുമ്പോള്‍, അവര്‍ പറയും: "ഹാ! ഇതി (ന്റെ കാര്യത്തില്‍) ഞങ്ങള്‍ വീഴ്ച വരുത്തിയതിനാല്‍ ഞങ്ങളുടെ സങ്കടമേ!!" അവരാകട്ടെ, തങ്ങളുടെ (പാപ) ഭാരങ്ങളെ അവരുടെ മുതുകുകളില്‍ വഹിക്കുന്നുമുണ്ടായിരിക്കും. അല്ലാ! (അറിയുക) അവര്‍ പേറിക്കൊണ്ടിരിക്കുന്നതു എത്രയോ ചീത്ത!
തഫ്സീർ : 29-31
View   
وَمَا ٱلْحَيَوٰةُ ٱلدُّنْيَآ إِلَّا لَعِبٌۭ وَلَهْوٌۭ ۖ وَلَلدَّارُ ٱلْـَٔاخِرَةُ خَيْرٌۭ لِّلَّذِينَ يَتَّقُونَ ۗ أَفَلَا تَعْقِلُونَ﴿٣٢﴾
share
وَمَا الْحَيَاةُ ജീവിതമല്ല الدُّنْيَا ഐഹിക إِلَّا لَعِبٌ കളിയല്ലാതെ وَلَهْوٌ വിനോദവും وَلَلدَّارُ തീര്‍ച്ചയായും വീടു (ഭവനം) الْآخِرَةُ പരലോക خَيْرٌ ഉത്തമമാണു, കൂടുതല്‍ നല്ലതാണു لِّلَّذِينَ യാതൊരു കൂട്ടര്‍ക്കു يَتَّقُونَ സൂക്ഷ്മത പാലിക്കുന്ന أَفَلَا അപ്പോള്‍ ഇല്ലേ تَعْقِلُونَ നിങ്ങള്‍ ബുദ്ധി കൊടുക്കു(ന്നില്ലേ).
ഐഹിക ജീവിതം, കളിയും വിനോദവുമല്ലാതെ (മറ്റൊന്നും) അല്ല. പരലോക ഭവനം തന്നെയാണു സൂക്ഷ്മത പാലിക്കുന്നവര്‍ക്കു ഉത്തമം. അപ്പോള്‍ (മനുഷ്യരെ) നിങ്ങള്‍ ബുദ്ധി കൊടു(ത്തു ഗ്രഹി)ക്കുന്നില്ലേ?!
തഫ്സീർ : 32-32
View   
قَدْ نَعْلَمُ إِنَّهُۥ لَيَحْزُنُكَ ٱلَّذِى يَقُولُونَ ۖ فَإِنَّهُمْ لَا يُكَذِّبُونَكَ وَلَـٰكِنَّ ٱلظَّـٰلِمِينَ بِـَٔايَـٰتِ ٱللَّهِ يَجْحَدُونَ﴿٣٣﴾
share
قَدْ نَعْلَمُ നാം അറിയുന്നുണ്ട്, തീര്‍ച്ചയായും നമുക്കറിയാം إِنَّهُ നിശ്ചയമായും കാര്യം لَيَحْزُنُكَ നിന്നെ വ്യസനിപ്പിക്കുന്നു (എന്നു) الَّذِي يَقُولُونَ അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നതു فَإِنَّهُمْ എന്നാലവര്‍ لَا يُكَذِّبُونَكَ നിന്നെ വ്യാജമാക്കുന്നില്ല وَلَـٰكِنَّ എങ്കിലും الظَّالِمِينَ അക്രമികള്‍ بِآيَاتِ ആയത്തു (ലക്‌ഷ്യം - ദൃഷ്ടാന്തം) കളെ اللَّـهِ അല്ലാഹുവിന്റെ يَجْحَدُونَ അവര്‍ നിഷേധിക്കുന്നു.
(നബിയേ) അവര്‍ പറഞ്ഞു വരുന്നതു നിശ്ചയമായും നിന്നെ വ്യസനിപ്പിക്കുന്നുവെന്നു നാം അറിയുന്നുണ്ട്. എന്നാല്‍ (യഥാര്‍ത്ഥത്തില്‍) അവര്‍ നിന്നെ വ്യാജമാക്കുന്നില്ല: എങ്കിലും (ആ) അക്രമികള്‍ അല്ലാഹുവിന്റെ "ആയത്തു" (ലക്‌ഷ്യം) കളെയത്രെ നിഷേധിക്കുന്നത്.
وَلَقَدْ كُذِّبَتْ رُسُلٌۭ مِّن قَبْلِكَ فَصَبَرُوا۟ عَلَىٰ مَا كُذِّبُوا۟ وَأُوذُوا۟ حَتَّىٰٓ أَتَىٰهُمْ نَصْرُنَا ۚ وَلَا مُبَدِّلَ لِكَلِمَـٰتِ ٱللَّهِ ۚ وَلَقَدْ جَآءَكَ مِن نَّبَإِى۟ ٱلْمُرْسَلِينَ﴿٣٤﴾
share
وَلَقَدْ كُذِّبَتْ വ്യാജമാക്കപ്പെടുകയുണ്ടായിട്ടുണ്ടു رُسُلٌ (ദൈവ) ദൂതന്‍മാര്‍ مِّن قَبْلِكَ നിന്റെ മുമ്പു فَصَبَرُوا എന്നിട്ടവര്‍ ക്ഷമിച്ചു عَلَىٰ مَا كُذِّبُوا അവര്‍ വ്യാജമാക്കപ്പെട്ടതിൽ وَأُوذُوا അവര്‍ ഉപദ്രവിക്കപ്പെടുകയും ചെയ്ത(തില്‍) حَتَّىٰ أَتَاهُمْ അവര്‍ക്കു വന്നെത്തുന്നതുവരെ نَصْرُنَا നമ്മുടെ സഹായം وَلَا مُبَدِّلَ മാറ്റം വരുത്തുന്ന (പകരം കൊണ്ടുവരുന്ന) വരേയില്ല لِكَلِمَاتِ വാക്കുകള്‍ക്കു, വാക്യങ്ങള്‍ക്കു اللَّـهِ അല്ലാഹുവിന്റെ وَلَقَدْ جَاءَكَ നിനക്കു വരുകയുണ്ടായിട്ടുണ്ടു مِن نَّبَإِ വൃത്താന്ത (വര്‍ത്തമാന) ത്തില്‍നിന്നും الْمُرْسَلِينَ ദൈവദൂതന്‍മാരുടെ.
നിന്റെ മുമ്പു പല റസൂലുകളും വ്യാജമാക്കപ്പെടുകയുണ്ടായിട്ടുണ്ട്. എന്നിട്ട് അവര്‍ക്കു നമ്മുടെ സഹായം വന്നെത്തുന്നതു വരെ, തങ്ങള്‍ വ്യാജമാക്കപ്പെടുകയും, ഉപദ്രവിക്കപ്പെടുകയും ചെയ്തതില്‍ അവര്‍ ക്ഷമ സ്വീകരിച്ചു. അല്ലാഹുവിന്റെ വാക്കുകള്‍ക്കു മാറ്റം വരുത്തുന്നവരേ ഇല്ല. "മുര്‍സലു"കളുടെ വൃത്താന്തത്തില്‍ നിന്നും (വേണ്ടതു) നിനക്കു വന്നു കിട്ടിയിട്ടുണ്ടല്ലോ.
തഫ്സീർ : 33-34
View   
وَإِن كَانَ كَبُرَ عَلَيْكَ إِعْرَاضُهُمْ فَإِنِ ٱسْتَطَعْتَ أَن تَبْتَغِىَ نَفَقًۭا فِى ٱلْأَرْضِ أَوْ سُلَّمًۭا فِى ٱلسَّمَآءِ فَتَأْتِيَهُم بِـَٔايَةٍۢ ۚ وَلَوْ شَآءَ ٱللَّهُ لَجَمَعَهُمْ عَلَى ٱلْهُدَىٰ ۚ فَلَا تَكُونَنَّ مِنَ ٱلْجَـٰهِلِينَ﴿٣٥﴾
share
وَإِن كَانَ ആയിരുന്നാല്‍ كَبُرَ (വളരെ) വലുതായി عَلَيْكَ നിനക്കു إِعْرَاضُهُمْ അവരുടെ തിരിഞ്ഞുകളയല്‍, അവഗണന فَإِنِ اسْتَطَعْتَ എന്നാല്‍ നിനക്കു സാധിക്കുമെങ്കില്‍ أَن تَبْتَغِيَ നീ തേടുവാന്‍, തേടിപ്പിടിക്കുവാന്‍ نَفَقًا ഒരു മാളം (മട) فِي الْأَرْضِ ഭൂമിയില്‍ أَوْ سُلَّمًا അല്ലെങ്കില്‍ ഒരു കോണി, ഏണി فِي السَّمَاءِ ആകാശത്തില്‍ فَتَأْتِيَهُم എന്നിട്ടു നീ അവര്‍ക്കു വരുകയും بِآيَةٍ ഒരു ദൃഷ്ടാന്തവും കൊണ്ടു وَلَوْ شَاءَ اللَّـهُ അല്ലാഹു ഉദ്ദേശിച്ചിരുന്നാല്‍ لَجَمَعَهُمْ അവരെ ഒരുമിപ്പിക്കുക തന്നെ ചെയ്തിരുന്നു عَلَى الْهُدَىٰ നേര്‍മ്മാര്‍ഗ്ഗത്തില്‍ فَلَا تَكُونَنَّ അതിനാല്‍ തീര്‍ച്ചയായും നീ ആകരുതു مِنَ الْجَاهِلِينَ വിഡ്ഢികളില്‍, വിവരമില്ലാത്തവരില്‍ (പെട്ടവന്‍).
അവരുടെ തിരിഞ്ഞുകളയല്‍ [അവഗണന] നിനക്കു വളരെ വലുതായി (തോന്നിയി) രുന്നാല്‍, എന്നാല്‍ - ഭൂമിയില്‍ ഒരു മാളമോ, ആകാശത്തില്‍ ഒരു കോണിയോ തേടിപ്പിടിക്കുകയും, എന്നിട്ട് വല്ല ദൃഷ്ടാന്തവും അവര്‍ക്കു കൊണ്ടുവരുവാനും നിനക്കു സാധ്യമാകുന്നപക്ഷം (അങ്ങിനെ ചെയ്തേക്കുക)!. അല്ലാഹു ഉദ്ദേശിച്ചാല്‍, അവരെ(യെല്ലാം) അവന്‍ സന്‍മാര്‍ഗ്ഗത്തില്‍ ഒരുമിച്ചുകൂട്ടിയിരുന്നു. ആകയാല്‍, തീര്‍ച്ചയായും നീ വിവരമില്ലാത്തവരില്‍ (വിഡ്ഢികളില്‍) പെട്ടവനായിത്തീരരുത്.
إِنَّمَا يَسْتَجِيبُ ٱلَّذِينَ يَسْمَعُونَ ۘ وَٱلْمَوْتَىٰ يَبْعَثُهُمُ ٱللَّهُ ثُمَّ إِلَيْهِ يُرْجَعُونَ﴿٣٦﴾
share
إِنَّمَا يَسْتَجِيبُ നിശ്ചയമായും ഉത്തരം നല്‍കുക الَّذِينَ യാതൊരുവര്‍ (മാത്രം) ആകുന്നു يَسْمَعُونَ അവര്‍ കേള്‍ക്കും وَالْمَوْتَىٰ മരണപ്പെട്ടവരാകട്ടെ يَبْعَثُهُمُ اللَّـهُ അവരെ അല്ലാഹു എഴുന്നേല്‍പ്പിക്കും ثُمَّ إِلَيْهِ പിന്നെ അവങ്കലേക്കു يُرْجَعُونَ അവര്‍ മടക്കപ്പെടും.
(പറയുന്നതു) കേള്‍ക്കുന്നവര്‍ മാത്രമേ ഉത്തരം നല്‍കൂ. മരണപ്പെട്ടുപോയവരാകട്ടെ, അവരെ അല്ലാഹു എഴുന്നേല്‍പ്പിക്കുകയാണു ചെയ്യുക; പിന്നെ, അവങ്കലേക്കു അവര്‍ മടക്കപ്പെടുന്നതാണ്.
തഫ്സീർ : 35-36
View   
وَقَالُوا۟ لَوْلَا نُزِّلَ عَلَيْهِ ءَايَةٌۭ مِّن رَّبِّهِۦ ۚ قُلْ إِنَّ ٱللَّهَ قَادِرٌ عَلَىٰٓ أَن يُنَزِّلَ ءَايَةًۭ وَلَـٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ﴿٣٧﴾
share
وَقَالُوا അവര്‍ പറയുകയാണു لَوْلَا نُزِّلَ ഇറക്കപ്പെടാത്തതെന്തു عَلَيْهِ ഇവന്റെ (അവന്റെ) മേല്‍ آيَةٌ ഒരു ദൃഷ്ടാന്തം, വല്ല ദൃഷ്ടാന്തവും مِّن رَّبِّهِ അവന്റെ റബ്ബിങ്കല്‍ നിന്നു قُلْ പറയുക إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു قَادِرٌ കഴിവുള്ളവനാണ്‌ عَلَىٰ أَن يُنَزِّلَ ഇറക്കുവാന്‍ آيَةً വല്ല (ഒരു) ദൃഷ്ടാന്തവും وَلَـٰكِنَّ എങ്കിലും أَكْثَرَهُمْ മനുഷ്യരില്‍ അധികമാളുകള്‍ لَا يَعْلَمُونَ അറിയുന്നില്ല.
അവര്‍ പറയുന്നു: "ഇവന്റെ മേല്‍ തന്റെ റബ്ബിങ്കല്‍നിന്നു് വല്ല ദൃഷ്ടാന്തവും ഇറക്കപ്പെടാത്തതെന്താണ്?!" പറയുക: "നിശ്ചയമായും അല്ലാഹു വല്ല ദൃഷ്ടാന്തവും ഇറക്കുവാന്‍ കഴിവുള്ളവനാണ്‌. എങ്കിലും അവരില്‍ അധികമാളും അറിയുന്നില്ല."
തഫ്സീർ : 37-37
View   
وَمَا مِن دَآبَّةٍۢ فِى ٱلْأَرْضِ وَلَا طَـٰٓئِرٍۢ يَطِيرُ بِجَنَاحَيْهِ إِلَّآ أُمَمٌ أَمْثَالُكُم ۚ مَّا فَرَّطْنَا فِى ٱلْكِتَـٰبِ مِن شَىْءٍۢ ۚ ثُمَّ إِلَىٰ رَبِّهِمْ يُحْشَرُونَ﴿٣٨﴾
share
وَمَا مِن دَابَّةٍ ഒരു ജന്തു (ജീവി - മൃഗ) വും അല്ല (ഇല്ല) فِي الْأَرْضِ ഭൂമിയിലെ, ഭൂമിയില്‍ وَلَا طَائِرٍ ഒരു പക്ഷിയുമില്ല (അല്ല) يَطِيرُ പറക്കുന്ന بِجَنَاحَيْهِ അതിന്റെ രണ്ടു ചിറകു (പക്ഷം) കൊണ്ടു إِلَّا أُمَمٌ ചില സമുദായങ്ങളല്ലാതെ أَمْثَالُكُم നിങ്ങളെപ്പോലുള്ള مَّا فَرَّطْنَا നാം വീഴ്ച (പോരായ്മ) വരുത്തിയിട്ടില്ല فِي الْكِتَابِ ഗ്രന്ഥത്തില്‍, രേഖയില്‍ مِن شَيْءٍ യാതൊന്നും ثُمَّ പിന്നീടു إِلَىٰ رَبِّهِمْ തങ്ങളുടെ റബ്ബിങ്കലേക്കു يُحْشَرُونَ അവര്‍ ഒരുമിച്ചുകൂട്ടപ്പെടും.
ഭൂമിയിലെ (ചലിക്കുന്ന) ഏതൊരു ജന്തുവാകട്ടെ, രണ്ടു ചിറകുകള്‍കൊണ്ടു പറക്കുന്ന ഏതൊരു പക്ഷിയാകട്ടെ, നിങ്ങളെപ്പോലെയുള്ള ചില സമുദായങ്ങളല്ലാതെ (മറ്റൊന്നും) അല്ല. ഗ്രന്ഥത്തില്‍ യാതൊന്നും (തന്നെ) നാം വീഴ്ച വരുത്തിയിട്ടില്ല. പിന്നീടു അവര്‍ തങ്ങളുടെ റബ്ബിങ്കലേക്കു ഒരുമിച്ചു കൂട്ടപ്പെടുന്നതാണ്.
തഫ്സീർ : 38-38
View   
وَٱلَّذِينَ كَذَّبُوا۟ بِـَٔايَـٰتِنَا صُمٌّۭ وَبُكْمٌۭ فِى ٱلظُّلُمَـٰتِ ۗ مَن يَشَإِ ٱللَّهُ يُضْلِلْهُ وَمَن يَشَأْ يَجْعَلْهُ عَلَىٰ صِرَٰطٍۢ مُّسْتَقِيمٍۢ﴿٣٩﴾
share
وَالَّذِينَ كَذَّبُوا വ്യാജമാക്കിയവര്‍ بِآيَاتِنَا നമ്മുടെ ആയത്തുകളെ صُمٌّ ബധിരന്മാരാണു وَبُكْمٌ ഊമകളു(മൂകരു)മാണു فِي الظُّلُمَاتِ അന്ധകാരങ്ങളിലാണു, ഇരുട്ടിലാണു مَن ആരെ, ആര്‍, വല്ലവരും يَشَإِ اللَّهُ അല്ലാഹു ഉദ്ദേശിക്കുന്നു(വോ) يُضْلِلْهُ അവന്‍ അവനെ വഴിപിഴവിലാക്കുന്നതാണു وَمَن يَشَأْ ആരെ അവന്‍ ഉദ്ദേശിക്കുന്നുവോ يَجْعَلْهُ അവനെ അവന്‍ ആക്കുന്നതാണ്‌ عَلَىٰ صِرَاطٍ പാതയില്‍ مُّسْتَقِيمٍ നേരായ, ചൊവ്വായ.
നമ്മുടെ "ആയത്തു" [ദൃഷ്‌ടാന്തം] കളെ വ്യാജമാക്കിയവര്‍ ബധിരന്മാരും ഊമകളുമത്രെ, അന്ധകാരങ്ങളിലാണ്‌ (അവര്‍). അല്ലാഹു ആരെ (വഴി പിഴവിലാക്കുവാന്‍) ഉദ്ദേശിക്കുന്നുവോ, അവനെ അവന്‍ വഴിപിഴവിലാക്കുന്നു. അവന്‍ ആരെ (നേര്‍മാര്‍ഗ്ഗത്തിലാക്കുവാന്‍) ഉദ്ദേശിക്കുന്നുവോ, അവനെ അവന്‍ നേരെ (ചൊവ്വാ) യുള്ള പാതയില്‍ ആക്കുന്നതുമാണ്‌.
തഫ്സീർ : 39-39
View   
قُلْ أَرَءَيْتَكُمْ إِنْ أَتَىٰكُمْ عَذَابُ ٱللَّهِ أَوْ أَتَتْكُمُ ٱلسَّاعَةُ أَغَيْرَ ٱللَّهِ تَدْعُونَ إِن كُنتُمْ صَـٰدِقِينَ﴿٤٠﴾
share
قُلْ നീ പറയുക أَرَأَيْتَكُمْ നിങ്ങള്‍ കണ്ടുവോ (പറഞ്ഞു തരുവിന്‍) إِنْ أَتَاكُمْ നിങ്ങള്‍ക്കു വന്നുവെങ്കില്‍ عَذَابُ اللَّهِ അല്ലാഹുവിന്റെ ശിക്ഷ أَوْ أَتَتْكُمُ അല്ലെങ്കില്‍ നിങ്ങള്‍ക്കു വന്നു (വെങ്കില്‍) السَّاعَةُ അന്ത്യസമയം أَغَيْرَ اللَّهِ അല്ലാഹു അല്ലാത്തവരെയോ تَدْعُونَ നിങ്ങള്‍ വിളിക്കുക, പ്രാര്‍ത്ഥിക്കുക إِن كُنتُمْ നിങ്ങളാണെങ്കില്‍ صَادِقِينَ സത്യം പറയുന്നവര്‍.
(നബിയേ), പറയുക: നിങ്ങള്‍ കണ്ടുവോ? നിങ്ങള്‍ക്കു അല്ലാഹുവിന്റെ ശിക്ഷ വന്നെത്തുകയോ, അല്ലെങ്കില്‍ അന്ത്യസമയം വന്നെത്തുകയോ ചെയ്‌തുവെങ്കില്‍, അല്ലാഹു അല്ലാത്തവരെയോ നിങ്ങള്‍ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുക? നിങ്ങള്‍ സത്യം പറയുന്നവരാണെങ്കില്‍! [ഇതൊന്നു പറയുവിന്‍, കേള്‍ക്കട്ടെ!].
بَلْ إِيَّاهُ تَدْعُونَ فَيَكْشِفُ مَا تَدْعُونَ إِلَيْهِ إِن شَآءَ وَتَنسَوْنَ مَا تُشْرِكُونَ﴿٤١﴾
share
بَلْ എന്നാല്‍, പക്ഷേ إِيَّاهُ അവനെ(ത്തന്നെ) تَدْعُونَ നിങ്ങള്‍ വിളിക്കും فَيَكْشِفُ അപ്പോള്‍ അവന്‍ തുറവിയാക്കും, നീക്കിക്കളയും مَا യാതൊരു കാര്യം تَدْعُونَ നിങ്ങള്‍ വിളി(പ്രാര്‍ത്ഥി)ക്കുന്നു إِلَيْهِ അതിലേക്കു, അതിനായി إِن شَاءَ അവന്‍ ഉദ്ദേശിച്ചാല്‍ وَتَنسَوْنَ നിങ്ങള്‍ വിസ്‌മരിക്കുക (മറക്കുക)യും ചെയ്യും مَا تُشْرِكُونَ നിങ്ങള്‍ പങ്കുചേര്‍ക്കുന്നതിനെ (ചേര്‍ക്കുന്നവയെ).
(അല്ല) എന്നാല്‍ നിങ്ങള്‍ അവനെത്തന്നെ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുന്നതാണ്‌. അപ്പോള്‍, നിങ്ങള്‍ ഏതൊന്നിലേക്കു (അവനെ) വിളി(ച്ചു പ്രാര്‍ത്ഥി)ക്കുന്നുവോ അതിനെ അവന്‍ തുറവിയാക്കുന്നു - അവന്‍ ഉദ്ദേശിച്ചെങ്കില്‍. നിങ്ങള്‍ (അവനോടു) പങ്കു ചേര്‍ക്കുന്നവയെ നിങ്ങള്‍ വിസ്‌മരിക്കുകയും ചെയ്യുന്നു.
തഫ്സീർ : 40-41
View   
وَلَقَدْ أَرْسَلْنَآ إِلَىٰٓ أُمَمٍۢ مِّن قَبْلِكَ فَأَخَذْنَـٰهُم بِٱلْبَأْسَآءِ وَٱلضَّرَّآءِ لَعَلَّهُمْ يَتَضَرَّعُونَ﴿٤٢﴾
share
وَلَقَدْ أَرْسَلْنَا നാം അയക്കുകയുണ്ടായിട്ടുണ്ട്‌ إِلَىٰ أُمَمٍ പല സമുദായങ്ങളിലേക്കും مِّن قَبْلِكَ നിനക്ക്‌ മുമ്പു فَأَخَذْنَاهُم എന്നിട്ടു നാം അവരെ പിടിച്ചു(പിടികൂടി) بِالْبَأْسَاءِ കഷ്‌ടപ്പാടുകൊണ്ടു وَالضَّرَّاءِ ദുരിതവും, ബുദ്ധിമുട്ടും لَعَلَّهُمْ അവരാകുവാന്‍ വേണ്ടി, ആയേക്കാം يَتَضَرَّعُونَ വിനയം(താഴ്‌മ) കാണിക്കുന്ന(വര്‍), വിനയപ്പെടുക.
(നബിയേ) നിനക്കു മുമ്പു പല സമുദായങ്ങളിലേക്കും നാം (ദൂതന്മാരെ) അയക്കുകയുണ്ടായിട്ടുണ്ട്‌; എന്നിട്ട്‌ കഷ്‌ടപ്പാടും, ദുരിതവും കൊണ്ടു നാം അവരെ പിടികൂടി, അവര്‍ വിനയം കാണിക്കുവാന്‍ വേണ്ടി.
فَلَوْلَآ إِذْ جَآءَهُم بَأْسُنَا تَضَرَّعُوا۟ وَلَـٰكِن قَسَتْ قُلُوبُهُمْ وَزَيَّنَ لَهُمُ ٱلشَّيْطَـٰنُ مَا كَانُوا۟ يَعْمَلُونَ﴿٤٣﴾
share
فَلَوْلَا എന്നാല്‍ ആയിക്കൂടേ, എന്തുകൊണ്ടായില്ല إِذْ جَاءَهُم അവര്‍ക്കു വന്നപ്പോള്‍ بَأْسُنَا നമ്മുടെ ശിക്ഷ تَضَرَّعُوا അവര്‍ വിനയം(താഴ്‌മ) കാണിക്കും وَلَٰكِن എങ്കിലും قَسَتْ കടുത്തു, കടുപ്പമായി قُلُوبُهُمْ അവരുടെ ഹൃദയങ്ങള്‍ وَزَيَّنَ അലങ്കാരമാക്കുക (ഭംഗിയാക്കിക്കാണിക്കുക)യും ചെയ്‌തു لَهُمُ അവര്‍ക്കു الشَّيْطَانُ പിശാചു, ശൈത്താന്‍ مَا كَانُوا അവരായിരുന്നതിനെ يَعْمَلُونَ അവര്‍ പ്രവര്‍ത്തിക്കും.
എന്നാല്‍, അവര്‍ക്കു നമ്മുടെ ശിക്ഷ വന്നപ്പോള്‍ അവര്‍ വിനയം കാണിക്കാതിരുന്നതെന്താണു?! എങ്കിലും അവരുടെ ഹൃദയങ്ങള്‍ കടുത്തുപോയി. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെ പിശാചു അവര്‍ക്ക്‌ അലങ്കാരമാക്കിക്കാണിക്കുകയും ചെയ്‌തു. [ഇതാണുണ്ടായത്‌].
فَلَمَّا نَسُوا۟ مَا ذُكِّرُوا۟ بِهِۦ فَتَحْنَا عَلَيْهِمْ أَبْوَٰبَ كُلِّ شَىْءٍ حَتَّىٰٓ إِذَا فَرِحُوا۟ بِمَآ أُوتُوٓا۟ أَخَذْنَـٰهُم بَغْتَةًۭ فَإِذَا هُم مُّبْلِسُونَ﴿٤٤﴾
share
فَلَمَّا نَسُوا അങ്ങനെ (എന്നിട്ടു) അവര്‍ മറന്നപ്പോള്‍ مَا യാതൊരു കാര്യം ذُكِّرُوا അവര്‍ ഉത്‌ബോധിപ്പിക്ക (ഉപദേശിക്ക) പ്പെട്ടു بِهِ അതിനെപ്പറ്റി فَتَحْنَا നാം തുറന്നുകൊടുത്തു عَلَيْهِمْ അവര്‍ക്കു, അവരില്‍ أَبْوَابَ വാതിലു (മാര്‍ഗ്ഗം) കള്‍ كُلِّ شَيْءٍ എല്ലാ വസ്‌തുവിന്റെ (കാര്യത്തിന്റെ)യും حَتَّىٰ അങ്ങനെ (ഇതുവരെ) إِذَا فَرِحُوا അവര്‍ സന്തോഷം കൊണ്ടപ്പോള്‍, ആഹ്‌ളാദിച്ചപ്പോള്‍ بِمَا أُوتُوا അവര്‍ക്കു നല്‍കപ്പെട്ടതില്‍, നല്‍കപ്പെട്ടതുകൊണ്ടു أَخَذْنَاهُم അവരെ നാം പിടിച്ചു (ശിക്ഷിച്ചു) بَغْتَةً പെട്ടെന്നു فَإِذَا هُم അപ്പോള്‍ അവരതാ مُّبْلِسُونَ നിരാശപ്പെട്ടവരാകുന്നു.
അങ്ങനെ, യാതൊന്നിനെക്കുറിച്ചു അവര്‍ ഉല്‍ബോധിപ്പിക്ക [ഉപദേശിക്ക] പ്പെട്ടുവോ അതവര്‍ മറന്നുകളഞ്ഞപ്പോള്‍, അവര്‍ക്കു എല്ലാ വസ്‌തുക്കളുടെയും വാതിലുകള്‍ നാം തുറന്നുകൊടുത്തു. അങ്ങനെ, (അവസാനം) തങ്ങള്‍ക്കു നല്‍കപ്പെട്ടതില്‍ അവര്‍ ആഹ്‌ളാദം കൊണ്ടപ്പോള്‍, അവരെ നാം പെട്ടെന്നു പിടിച്ചു (ശിക്ഷിച്ചുകളഞ്ഞു). അപ്പോള്‍, അവര്‍ (അതാ) നിരാശപ്പെട്ടവര്‍ (ആയിത്തീരുന്നു)!
فَقُطِعَ دَابِرُ ٱلْقَوْمِ ٱلَّذِينَ ظَلَمُوا۟ ۚ وَٱلْحَمْدُ لِلَّهِ رَبِّ ٱلْعَـٰلَمِينَ﴿٤٥﴾
share
فَقُطِعَ അങ്ങനെ മുറിക്ക(ഛേദിക്ക)പ്പെട്ടു دَابِرُ പിന്‍ഭാഗം (മൂട്‌) الْقَوْمِ ജനങ്ങളുടെ الَّذِينَ ظَلَمُوا അക്രമം പ്രവര്‍ത്തിച്ചവരായ وَالْحَمْدُ സ്‌തുതി (മുഴുവന്‍) لِلَّهِ അല്ലാഹുവിനാണു رَبِّ റബ്ബായ, രക്ഷിതാവായ الْعَالَمِينَ ലോകരുടെ.
അങ്ങനെ, (ആ) അക്രമം പ്രവര്‍ത്തിച്ചവരുടെ മൂടു മുറിക്കപ്പെട്ടു (അവര്‍ നിശ്ശേഷം നശിപ്പിക്കപ്പെട്ടു). ലോകരക്ഷിതാവായ അല്ലാഹുവിനത്രെ സ്‌തുതി (മുഴുവനും)!
തഫ്സീർ : 42-45
View   
قُلْ أَرَءَيْتُمْ إِنْ أَخَذَ ٱللَّهُ سَمْعَكُمْ وَأَبْصَـٰرَكُمْ وَخَتَمَ عَلَىٰ قُلُوبِكُم مَّنْ إِلَـٰهٌ غَيْرُ ٱللَّهِ يَأْتِيكُم بِهِ ۗ ٱنظُرْ كَيْفَ نُصَرِّفُ ٱلْـَٔايَـٰتِ ثُمَّ هُمْ يَصْدِفُونَ﴿٤٦﴾
share
قُلْ പറയുക أَرَأَيْتُمْ നിങ്ങള്‍ കണ്ടുവോ (പറയൂ) إِنْ أَخَذَ اللَّـهُ അല്ലാഹു എടുത്തുവെങ്കില്‍ سَمْعَكُمْ നിങ്ങളുടെ കേള്‍വിയെ وَأَبْصَارَكُمْ നിങ്ങളുടെ കാഴ്ചകളെയും وَخَتَمَ അവന്‍ മുദ്രവെക്കുകയും عَلَىٰ قُلُوبِكُم നിങ്ങളുടെ ഹൃദയങ്ങള്‍ക്ക്‌ مَّنْ إِلَـٰهٌ ആരൊരു (ഏതൊരു) ഇലാഹാണു (ആരാധ്യനാണു) غَيْرُ اللَّـهِ അല്ലാഹു അല്ലാത്ത يَأْتِيكُم بِهِ നിങ്ങള്‍ക്കതുകൊണ്ടു വന്നു തരുന്നതു انظُرْ നോക്കുക كَيْفَ എങ്ങിനെയാണു نُصَرِّفُ നാം വിവിധ രൂപത്തില്‍ വിവരിക്കുന്നു الْآيَاتِ ആയത്തു (ദൃഷ്ടാന്തം - ലക്‌ഷ്യം) ثُمَّ هُمْ പിന്നെ (യും) അവര്‍ يَصْدِفُونَ തട്ടിത്തിരിയുന്നു, തിരിഞ്ഞുപോകുന്നു.
പറയുക: "നിങ്ങള്‍ കണ്ടുവോ [പറഞ്ഞു തരുവിന്‍]? നിങ്ങളുടെ കേള്‍വിയും, കാഴ്ചകളും അല്ലാഹു എടുത്തുകളയുകയും, നിങ്ങളുടെ ഹൃദയങ്ങള്‍ക്കു അവന്‍ മുദ്ര വെക്കുകയും ചെയ്തുവെങ്കില്‍, അല്ലാഹു അല്ലാത്ത ഏതൊരു "ഇലാഹാ"ണു [ആരാധ്യനാണ്] നിങ്ങള്‍ക്കതു കൊണ്ടു വന്നു തരുന്നത്?!" നോക്കൂ: നാം അവര്‍ക്കു "ആയത്തു" [ലക്‌ഷ്യം] കള്‍ എങ്ങിനെ വിവിധ രൂപത്തില്‍ വിവരിച്ചു കൊടുക്കുന്നുവെന്നു! (എന്നിട്ടും) പിന്നെ, അവര്‍ തിരിഞ്ഞു കളയുന്നു!
قُلْ أَرَءَيْتَكُمْ إِنْ أَتَىٰكُمْ عَذَابُ ٱللَّهِ بَغْتَةً أَوْ جَهْرَةً هَلْ يُهْلَكُ إِلَّا ٱلْقَوْمُ ٱلظَّـٰلِمُونَ﴿٤٧﴾
share
قُلْ പറയുക أَرَأَيْتَكُمْ നിങ്ങള്‍ കണ്ടുവോ إِنْ أَتَاكُمْ നിങ്ങള്‍ക്കു വന്നുവെങ്കില്‍ عَذَابُ اللَّـهِ അല്ലാഹുവിന്റെ ശിക്ഷ بَغْتَةً പെട്ടെന്നു أَوْ جَهْرَةً അല്ലെങ്കില്‍ പരസ്യമായി, പ്രത്യക്ഷത്തില്‍ هَلْ يُهْلَكُ നശിപ്പിക്കപ്പെടുമോ إِلَّا الْقَوْمُ ജനത (ജനങ്ങള്‍) അല്ലാതെ الظَّالِمُونَ അക്രമികളായ.
പറയുക: "നിങ്ങള്‍ കണ്ടുവോ [പറഞ്ഞു തരിന്‍]? പെട്ടന്ന്‍, അല്ലെങ്കില്‍ പ്രത്യക്ഷത്തില്‍ [പരസ്യമായിത്തന്നെ] നിങ്ങള്‍ക്കു അല്ലാഹുവിന്റെ ശിക്ഷ വരുന്നപക്ഷം, അക്രമികളായ ജനങ്ങല്ലാതെ നശിപ്പിക്കപ്പെടുമോ?!"
തഫ്സീർ : 46-47
View   
وَمَا نُرْسِلُ ٱلْمُرْسَلِينَ إِلَّا مُبَشِّرِينَ وَمُنذِرِينَ ۖ فَمَنْ ءَامَنَ وَأَصْلَحَ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ﴿٤٨﴾
share
وَمَا نُرْسِلُ നാം അയക്കില്ല, അയക്കാറില്ല الْمُرْسَلِينَ മുര്‍സലുകളെ إِلَّا مُبَشِّرِينَ സന്തോഷവാര്‍ത്ത അറിയിക്കുന്നവരായല്ലാതെ وَمُنذِرِينَ താക്കീതു നല്‍കുന്നവരും, മുന്നറിയിപ്പുകാരും فَمَنْ آمَنَ എന്നാല്‍ (എന്നിട്ടു - അപ്പോള്‍) ആര്‍ വിശ്വസിച്ചുവോ وَأَصْلَحَ നന്നാക്കിത്തീര്‍ക്കുകയും, നന്നായിത്തീരുകയും فَلَا خَوْفٌ എന്നാല്‍ ഒരു ഭയവുമില്ല عَلَيْهِمْ അവരുടെമേല്‍ وَلَا هُمْ يَحْزَنُونَ അവര്‍ വ്യസനിക്കുകയുമില്ല.
ദൂതന്‍മാരെ സന്തോഷവാര്‍ത്ത അറിയിക്കുന്നവരായും, താക്കീതു (അഥവാ മുന്നറിയിപ്പു) നല്‍കുന്നവരായുമല്ലാതെ നാം അയക്കാറില്ല. എന്നിട്ട് ആര്‍ വിശ്വസിക്കുകയും (കര്‍മ്മങ്ങള്‍) നന്നാക്കിത്തീര്‍ക്കുകയും ചെയ്തുവോ, അവരുടെ മേല്‍ യാതൊരു ഭയവുമില്ല; അവര്‍ വ്യസനിക്കുകയുമില്ല.
وَٱلَّذِينَ كَذَّبُوا۟ بِـَٔايَـٰتِنَا يَمَسُّهُمُ ٱلْعَذَابُ بِمَا كَانُوا۟ يَفْسُقُونَ﴿٤٩﴾
share
وَالَّذِينَ كَذَّبُوا വ്യാജമാക്കിയവരാകട്ടെ بِآيَاتِنَا നമ്മുടെ ദൃഷ്ടാന്ത (ലക്ഷ്യ)ങ്ങളെ يَمَسُّهُمُ അവരെ സ്പര്‍ശിക്കും, ബാധിക്കും الْعَذَابُ ശിക്ഷ بِمَا كَانُوا അവരായിരുന്നതു കൊണ്ടു (നിമിത്തം) يَفْسُقُونَ അവര്‍ തോന്നിയവാസം പ്രവര്‍ത്തിക്കും.
നമ്മുടെ ദൃഷ്ടാന്തങ്ങളെ വ്യാജമാക്കിയവരാകട്ടെ, അവര്‍ തോന്നിയവാസം പ്രവര്‍ത്തിച്ചിരുന്നതുകൊണ്ട് അവരെ ശിക്ഷ ബാധിക്കുന്നതാണ്.
തഫ്സീർ : 48-49
View   
قُل لَّآ أَقُولُ لَكُمْ عِندِى خَزَآئِنُ ٱللَّهِ وَلَآ أَعْلَمُ ٱلْغَيْبَ وَلَآ أَقُولُ لَكُمْ إِنِّى مَلَكٌ ۖ إِنْ أَتَّبِعُ إِلَّا مَا يُوحَىٰٓ إِلَىَّ ۚ قُلْ هَلْ يَسْتَوِى ٱلْأَعْمَىٰ وَٱلْبَصِيرُ ۚ أَفَلَا تَتَفَكَّرُونَ﴿٥٠﴾
share
قُل പറയുക لَّا أَقُولُ ഞാന്‍ പറയുന്നില്ല لَكُمْ നിങ്ങളോടു عِندِي എന്റെ പക്കലുണ്ട് (എന്നു) خَزَائِنُ ഖജനാവുകള്‍, സൂക്ഷിപ്പുകള്‍ اللَّـهِ അല്ലാഹുവിന്റെ وَلَا أَعْلَمُ ഞാന്‍ അറിയുകയുമില്ല الْغَيْبَ അദൃശ്യം, മറഞ്ഞതു وَلَا أَقُولُ ഞാന്‍ പറയുന്നുമില്ല لَكُمْ നിങ്ങളോടു إِنِّي مَلَكٌ ഞാനൊരു മലക്കാണു എന്നു إِنْ أَتَّبِعُ ഞാന്‍ പിന്‍പറ്റുന്നില്ല إِلَّا مَا يُوحَىٰ വഹ്യ് നല്‍കപ്പെടുന്നതിനെയല്ലാതെ إِلَيَّ എനിക്കു, എന്നിലേക്കു قُلْ പറയുക هَلْ يَسْتَوِي സമമാകുമോ, ശരിയായിരിക്കുമോ الْأَعْمَىٰ അന്ധന്‍ وَالْبَصِيرُ കാഴ്ചയുള്ളവനും أَفَلَا تَتَفَكَّرُون അപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നില്ലേ.
(നബിയേ) പറയുക: "അല്ലാഹുവിന്റെ ഖജനാവുകള്‍ എന്റെ പക്കലുണ്ടെന്നു നിങ്ങളോടു ഞാന്‍ പറയുന്നില്ല; ഞാന്‍ അദൃശ്യകാര്യം അറിയുകയുമില്ല; ഞാന്‍ ഒരു "മലക്കാ"ണ് എന്നും നിങ്ങളോടു ഞാന്‍ പറയുന്നില്ല. എനിക്കു "വഹ്യു" [ദിവ്യസന്ദേശം] നല്‍കപ്പെടുന്നതിനെയല്ലാതെ ഞാന്‍ പിന്‍പറ്റുന്നില്ല." പറയുക: "അന്ധനും, കാഴ്ചയുള്ളവനും സമമാകുമോ?! അപ്പോള്‍, നിങ്ങള്‍ ചിന്തിച്ചു നോക്കുന്നില്ലേ?!"
തഫ്സീർ : 50-50
View   
وَأَنذِرْ بِهِ ٱلَّذِينَ يَخَافُونَ أَن يُحْشَرُوٓا۟ إِلَىٰ رَبِّهِمْ ۙ لَيْسَ لَهُم مِّن دُونِهِۦ وَلِىٌّۭ وَلَا شَفِيعٌۭ لَّعَلَّهُمْ يَتَّقُونَ﴿٥١﴾
share
وَأَنذِرْ നീ താക്കീതു ചെയ്യുക, മുന്നറിയിപ്പു നല്‍കുകയും ചെയ്യുക بِهِ ഇതു മുഖേന, അതുകൊണ്ട് الَّذِينَ يَخَافُونَ ഭയപ്പെടുന്നവരെ أَن يُحْشَرُوا അവര്‍ ഒരുമിച്ചു കൂട്ടപ്പെടുന്നതിനെ (കൂട്ടപ്പെടുമെന്നു) إِلَىٰ رَبِّهِمْ തങ്ങളുടെ റബ്ബിങ്കലേക്കു لَيْسَ لَهُم അവര്‍ക്കു ഇല്ല, ഇല്ലാത്തവിധം مِّن دُونِهِ അവനെ കൂടാതെ, അവനു പുറമെ وَلِيٌّ ഒരു ബന്ധു (രക്ഷാകര്‍ത്താ) വും, സഹായിയും وَلَا شَفِيعٌ ഒരു ശുപാര്‍ശക്കാരനും لَّعَلَّهُمْ അവരായേക്കാം, ആകുവാന്‍ വേണ്ടി يَتَّقُونَ അവര്‍ സൂക്ഷിക്കും.
ഇതു [വഹ്യ് നല്‍കപ്പെടുന്നതു] മുഖേന നീ താക്കീത് നല്‍കുകയും ചെയ്യുക. തങ്ങളുടെ റബ്ബിങ്കലേക്കു ഒരുമിച്ചുകൂട്ടപ്പെടുമെന്നു ഭയപ്പെടുന്നവരെ; അവര്‍ക്കു അവനു പുറമെ ഒരു രക്ഷാധികാരി (അഥവാ കൈകാര്യ കര്‍ത്താവു) ആകട്ടെ, ഒരു ശുപാര്‍ശകനാകട്ടെ (ഉണ്ടായിരിക്കുക) യില്ല. അവര്‍ സൂക്ഷിച്ചേക്കാം.
തഫ്സീർ : 51-51
View   
وَلَا تَطْرُدِ ٱلَّذِينَ يَدْعُونَ رَبَّهُم بِٱلْغَدَوٰةِ وَٱلْعَشِىِّ يُرِيدُونَ وَجْهَهُۥ ۖ مَا عَلَيْكَ مِنْ حِسَابِهِم مِّن شَىْءٍۢ وَمَا مِنْ حِسَابِكَ عَلَيْهِم مِّن شَىْءٍۢ فَتَطْرُدَهُمْ فَتَكُونَ مِنَ ٱلظَّـٰلِمِينَ﴿٥٢﴾
share
وَلَا تَطْرُدِ നീ ആട്ടരുത്, ഓട്ടുകയും അരുതു الَّذِينَ يَدْعُونَ വിളിക്കു (പ്രാര്‍ത്ഥിക്കുന്ന) വരെ رَبَّهُم തങ്ങളുടെ റബ്ബിനെ بِالْغَدَاةِ രാവിലെ وَالْعَشِيِّ വൈകുന്നേരവും يُرِيدُونَ അവര്‍ ഉദ്ദേശിച്ചു കൊണ്ടു وَجْهَهُ അവന്റെ മുഖത്തെ (പ്രീതിയെ) مَا عَلَيْكَ നിന്റെ മേല്‍ ഇല്ല مِنْ حِسَابِهِم അവരുടെ വിചാരണയില്‍ നിന്നു مِّن شَيْءٍ ഒരു വസ്തുവും (ഒട്ടും) وَمَا مِنْ حِسَابِكَ നിന്റെ വിചാരണയില്‍ നിന്നുമില്ല عَلَيْهِم അവരുടെ മേല്‍ (ബാദ്ധ്യത) مِّن شَيْءٍ യാതൊന്നും فَتَطْرُدَهُمْ എന്നാല്‍ നീ (നിനക്കു) അവരെ ആട്ടിക്കളയാമായിരുന്നു فَتَكُونَ അപ്പോള്‍ നീ ആയിത്തീരുന്നതുമാണ് مِنَ الظَّالِمِينَ അക്രമികളുടെ കൂട്ടത്തില്‍ (പെട്ടവന്‍).
തങ്ങളുടെ റബ്ബിന്റെ പ്രീതിയെ ഉദ്ദേശിച്ചു കൊണ്ടു രാവിലെയും, വൈകുന്നേരവും [സദാ] അവനെ വിളിച്ചു (പ്രാര്‍ത്ഥിച്ചു) കൊണ്ടിരിക്കുന്നവരെ നീ ആട്ടിക്കളയരുത്. അവരുടെ വിചാരണയില്‍നിന്ന് ഒട്ടുംതന്നെ, നിന്റെ മേല്‍ (ബാദ്ധ്യത) ഇല്ല; നിന്റെ വിചാരണയില്‍ നിന്ന് ഒട്ടുംതന്നെ അവരുടെ മേലും (ബാദ്ധ്യത) ഇല്ല. [എല്ലാവരേയും വിചാരണ നടത്തി തീരുമാനമെടുക്കുവാനുള്ള അധികാരം അല്ലാഹുവിനാണ്]. എന്നാല്‍ [അങ്ങിനെയുണ്ടെങ്കില്‍] നിനക്കവരെ ആട്ടിക്കളയാമായിരുന്നു; അപ്പോള്‍, [ആട്ടിക്കളഞ്ഞാല്‍] നീ അക്രമികളില്‍ പെട്ടവനായിത്തീരുന്നതുമാണ്.
وَكَذَٰلِكَ فَتَنَّا بَعْضَهُم بِبَعْضٍۢ لِّيَقُولُوٓا۟ أَهَـٰٓؤُلَآءِ مَنَّ ٱللَّهُ عَلَيْهِم مِّنۢ بَيْنِنَآ ۗ أَلَيْسَ ٱللَّهُ بِأَعْلَمَ بِٱلشَّـٰكِرِينَ﴿٥٣﴾
share
وَكَذَٰلِكَ അപ്രകാരം فَتَنَّا നാം പരീക്ഷണം നടത്തിയിരിക്കുന്നു بَعْضَهُم അവരില്‍ ചിലരെ بِبَعْضٍ ചിലരെക്കൊണ്ടു لِّيَقُولُوا അവര്‍ പറയുവാന്‍വേണ്ടി أَهَـٰؤُلَاءِ ഇക്കൂട്ടരോ مَنَّ اللَّـهُ അല്ലാഹു ദയാ ദാക്ഷിണ്യം (അനുഗ്രഹം) ചെയ്തത് عَلَيْهِم അവരുടെ മേല്‍ مِّن بَيْنِنَا നമ്മുടെ ഇടയില്‍നിന്നു أَلَيْسَ اللَّـهُ അല്ലാഹു അല്ലയോ بِأَعْلَمَ അധികം (നല്ലവണ്ണം) അറിയുന്നവന്‍ بِالشَّاكِرِينَ നന്ദി ചെയ്യു (കാണിക്കു) ന്നവരെപ്പറ്റി.
അപ്രകാരം, അവരില്‍ ചിലരെ ചിലരെക്കൊണ്ടു നാം പരീക്ഷണം ചെയ്തിരിക്കുന്നു; "ഞങ്ങളുടെ ഇടയില്‍ നിന്ന് ഇവര്‍ക്കാണോ അല്ലാഹു അനുഗ്രഹം നല്‍കിയത്?!" എന്നു അവര്‍ പറയുവാന്‍വേണ്ടി. നന്ദി കാണിക്കുന്നവരെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനല്ലയോ?!
وَإِذَا جَآءَكَ ٱلَّذِينَ يُؤْمِنُونَ بِـَٔايَـٰتِنَا فَقُلْ سَلَـٰمٌ عَلَيْكُمْ ۖ كَتَبَ رَبُّكُمْ عَلَىٰ نَفْسِهِ ٱلرَّحْمَةَ ۖ أَنَّهُۥ مَنْ عَمِلَ مِنكُمْ سُوٓءًۢا بِجَهَـٰلَةٍۢ ثُمَّ تَابَ مِنۢ بَعْدِهِۦ وَأَصْلَحَ فَأَنَّهُۥ غَفُورٌۭ رَّحِيمٌۭ﴿٥٤﴾
share
وَإِذَا جَاءَكَ നിന്റെ അടുക്കല്‍ വന്നാല്‍ الَّذِينَ يُؤْمِنُونَ വിശ്വസിക്കുന്നവര്‍ بِآيَاتِنَا നമ്മുടെ ആയത്തുകളില്‍ فَقُلْ അപ്പോള്‍ പറയുക سَلَامٌ സമാധാനം, ശാന്തി, രക്ഷ عَلَيْكُمْ നിങ്ങളുടെമേല്‍ (ഉണ്ടു - ഉണ്ടാവട്ടെ) كَتَبَ رَبُّكُمْ നിങ്ങളുടെ റബ്ബു രേഖപ്പെടുത്തി (നിശ്ചയിച്ചു നിയമിച്ചു) യിരിക്കുന്നു عَلَىٰ نَفْسِهِ തന്റെ സ്വന്തം പേരില്‍ الرَّحْمَةَ കാരുണ്യത്തെ أَنَّهُ مَنْ عَمِلَ അതായതു ആര്‍ പ്രവര്‍ത്തിച്ചുവോ مِنكُمْ നിങ്ങളില്‍നിന്നു سُوءًا വല്ല തിന്‍മയും (ചീത്തയും) بِجَهَالَةٍ വിഡ്ഢിത്തം നിമിത്തം, അജ്ഞത (അവിവേകം) കൊണ്ടു ثُمَّ تَابَ പിന്നെ പശ്ചാത്തപിച്ചു, മടങ്ങി مِن بَعْدِهِ അതിനുശേഷം وَأَصْلَحَ നന്നാക്കിത്തീര്‍ക്കുകയും (നന്നാവുകയും) ചെയ്‌തു فَأَنَّهُ എന്നാലവന്‍ غَفُورٌ വളരെ പൊറുക്കുന്നവനാണ് رَّحِيمٌ കരുണാനിധിയാണു.
നമ്മുടെ "ആയത്തു" [ലക്‌ഷ്യം] കളില്‍ വിശ്വസിക്കുന്നവര്‍ നിന്റെ അടുക്കല്‍ വന്നാല്‍, നീ (അവരോടു) പറയുക: "നിങ്ങള്‍ക്കു സമാധാനശാന്തിയുണ്ടാവട്ടെ! നിങ്ങളുടെ റബ്ബു തന്റെ സ്വന്തം പേരില്‍ കാരുണ്യം (ഒരു ബാദ്ധ്യതയായി) നിശ്ചയിച്ചിരിക്കുന്നു; അതായതു, നിങ്ങളില്‍ നിന്നു ആരെങ്കിലും വിഡ്ഢിത്തം നിമിത്തം വല്ല തിന്‍മയും പ്രവര്‍ത്തിച്ച്‌ പിന്നീട് അതിന്റെ ശേഷം പശ്ചാത്തപിക്കുകയും, (കര്‍മ്മം) നന്നാക്കിത്തീര്‍ക്കുകയും ചെയ്‌താല്‍, അപ്പോള്‍, അവന്‍ വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നുവെന്നു."
وَكَذَٰلِكَ نُفَصِّلُ ٱلْـَٔايَـٰتِ وَلِتَسْتَبِينَ سَبِيلُ ٱلْمُجْرِمِينَ﴿٥٥﴾
share
وَكَذَٰلِكَ അപ്രകാരം نُفَصِّلُ നാം വിശദീകരിക്കുന്നു الْآيَاتِ ആയത്തുകളെ (ലക്‌ഷ്യങ്ങളെ, ദൃഷ്ടാന്തങ്ങളെ) وَلِتَسْتَبِينَ വ്യക്തമായിക്കാണുവാന്‍ (സ്പഷ്ടമായിത്തീരുവാന്‍) വേണ്ടിയും سَبِيلُ മാര്‍ഗ്ഗം, വഴി الْمُجْرِمِينَ കുറ്റവാളികളുടെ.
അപ്രകാരം നാം "ആയത്തു" [ലക്‌ഷ്യം] കളെ വിശദീകരിച്ചു തരുന്നു; കുറ്റവാളികളുടെ മാര്‍ഗ്ഗം വ്യക്തമായിക്കാണുവാന്‍ വേണ്ടിയും (കൂടി) ആകുന്നു (അതു).
തഫ്സീർ : 52-55
View   
قُلْ إِنِّى نُهِيتُ أَنْ أَعْبُدَ ٱلَّذِينَ تَدْعُونَ مِن دُونِ ٱللَّهِ ۚ قُل لَّآ أَتَّبِعُ أَهْوَآءَكُمْ ۙ قَدْ ضَلَلْتُ إِذًۭا وَمَآ أَنَا۠ مِنَ ٱلْمُهْتَدِينَ﴿٥٦﴾
share
قُلْ പറയുക إِنِّي نُهِيتُ നിശ്ചയമായും ഞാന്‍ വിരോധിക്കപ്പെട്ടിരിക്കുന്നു أَنْ أَعْبُدَ ഞാന്‍ ആരാധിക്കുന്നതു الَّذِينَ تَدْعُونَ നിങ്ങള്‍ വിളിക്കുന്ന (പ്രാര്‍ത്ഥിക്കുന്ന) വരെ مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ, അല്ലാഹുവിനെ കൂടാതെ قُل പറയുക لَّا أَتَّبِعُ ഞാന്‍ പിന്‍പറ്റുകയില്ല أَهْوَاءَكُمْ നിങ്ങളുടെ ഇച്ഛകളെ قَدْ ضَلَلْتُ തീര്‍ച്ചയായും ഞാന്‍ വഴി പിഴച്ചു إِذًا അന്നേരം, അപ്പോള്‍, എന്നാല്‍ وَمَا أَنَا ഞാന്‍ അല്ലതാനും مِنَ الْمُهْتَدِينَ സന്മാര്‍ഗ്ഗം പ്രാപിച്ചവരില്‍ (പെട്ടവന്‍).
പറയുക: "അല്ലാഹുവിനു പുറമെ നിങ്ങള്‍ വിളിച്ചു (പ്രാര്‍ത്ഥി) ക്കുന്നവരെ ഞാന്‍ ആരാധിക്കുന്നതു നിശ്ചയമായും എന്നോടു വിരോധിക്കപ്പെട്ടിരിക്കുന്നു." പറയുക: "നിങ്ങളുടെ ഇച്ഛകളെ ഞാന്‍ പിന്‍പറ്റുകയില്ല; (അങ്ങിനെ ചെയ്‌താല്‍) അന്നേരം, ഞാന്‍ തീര്‍ച്ചയായും വഴിപിഴച്ചു; ഞാന്‍ സന്മാര്‍ഗ്ഗം പ്രാപിച്ചവരില്‍ പെട്ടവനല്ലതാനും."
قُلْ إِنِّى عَلَىٰ بَيِّنَةٍۢ مِّن رَّبِّى وَكَذَّبْتُم بِهِۦ ۚ مَا عِندِى مَا تَسْتَعْجِلُونَ بِهِۦٓ ۚ إِنِ ٱلْحُكْمُ إِلَّا لِلَّهِ ۖ يَقُصُّ ٱلْحَقَّ ۖ وَهُوَ خَيْرُ ٱلْفَـٰصِلِينَ﴿٥٧﴾
share
قُلْ إِنِّي പറയുക നിശ്ചയമായും ഞാന്‍ عَلَىٰ بَيِّنَةٍ തെളിവോടെയാണു, തെളിവുപ്രകാരമാണു مِّن رَّبِّي എന്റെ റബ്ബിങ്കല്‍നിന്നുള്ള وَكَذَّبْتُم നിങ്ങള്‍ വ്യാജമാക്കുകയും ചെയ്തിരിക്കുന്നു بِهِ അതിനെ, അവനെ مَا عِندِي എന്റെ പക്കലില്ല مَا യാതൊരു കാര്യം تَسْتَعْجِلُونَ നിങ്ങള്‍ ധൃതി കൂട്ടുന്നു بِهِ അതിനു, അതിനെപ്പറ്റി إِنِ الْحُكْمُ വിധി (അധികാരം) ഇല്ല, അല്ല إِلَّا لِلَّـهِ അല്ലാഹുവിനല്ലാതെ يَقُصُّ അവന്‍ കഥനം ചെയ്യുന്നു, വിവരിച്ചു തരുന്നു الْحَقَّ യഥാര്‍ത്ഥത്തെ, സത്യത്തെ وَهُوَ അവന്‍ خَيْرُ الْفَاصِلِينَ തീര്‍പ്പുണ്ടാക്കുന്ന (തീര്‍പ്പു കല്‍പിക്കുന്ന)വരില്‍വെച്ചു ഉത്തമനാണു.
പറയുക: "നിശ്ചയമായും ഞാന്‍, എന്റെ റബ്ബിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവോടെയാണുള്ളത്; നിങ്ങള്‍ അതിനെ വ്യാജമാക്കുകയും ചെയ്തിരിക്കയാണ്. നിങ്ങള്‍ യാതൊന്നിനു ധൃതി കൂട്ടിക്കൊണ്ടിരിക്കുന്നുവോ അത് എന്റെ പക്കല്‍ ഇല്ല. വിധി (യുടെ അധികാരം) അല്ലാഹുവിനല്ലാതെ (ആര്‍ക്കും) ഇല്ല. അവന്‍ യഥാര്‍ത്ഥത്തെ കഥനം ചെയ്തു (വിവരിച്ചു) തരുന്നു; അവന്‍ തീര്‍പ്പു കല്‍പിക്കുന്നവരില്‍വെച്ചു ഉത്തമനുമത്രെ."
قُل لَّوْ أَنَّ عِندِى مَا تَسْتَعْجِلُونَ بِهِۦ لَقُضِىَ ٱلْأَمْرُ بَيْنِى وَبَيْنَكُمْ ۗ وَٱللَّهُ أَعْلَمُ بِٱلظَّـٰلِمِينَ﴿٥٨﴾
share
قُل പറയുക لَّوْ أَنَّ عِندِي എന്റെ പക്കലുണ്ടായിരുന്നെങ്കില്‍ مَا تَسْتَعْجِلُونَ بِهِ നിങ്ങള്‍ ധൃതികൂട്ടുന്ന കാര്യം لَقُضِيَ തീരുമാനിക്കപ്പെടുക തന്നെ ചെയ്തിരുന്നു الْأَمْرُ കാര്യം بَيْنِي എന്റെ ഇടയില്‍ وَبَيْنَكُمْ നിങ്ങളുടെ ഇടയിലും وَاللَّـهُ أَعْلَمُ അല്ലാഹു ഏറ്റം (നല്ലവണ്ണം) അറിയുന്നവനാണു بِالظَّالِمِينَ അക്രമികളെപ്പറ്റി.
പറയുക: "നിങ്ങള്‍ ധൃതികൂട്ടിക്കൊണ്ടിരിക്കുന്ന കാര്യം എന്റെ പക്കല്‍ ഉണ്ടെന്നു വരികില്‍, എനിക്കും നിങ്ങള്‍ക്കുമിടയില്‍ കാര്യം തീരുമാനിക്കപ്പെടുക തന്നെ ചെയ്തിരുന്നു. അല്ലാഹുവാകട്ടെ, അക്രമികളെപ്പറ്റി നല്ലവണ്ണം അറിയുന്നവനാകുന്നു."
وَعِندَهُۥ مَفَاتِحُ ٱلْغَيْبِ لَا يَعْلَمُهَآ إِلَّا هُوَ ۚ وَيَعْلَمُ مَا فِى ٱلْبَرِّ وَٱلْبَحْرِ ۚ وَمَا تَسْقُطُ مِن وَرَقَةٍ إِلَّا يَعْلَمُهَا وَلَا حَبَّةٍۢ فِى ظُلُمَـٰتِ ٱلْأَرْضِ وَلَا رَطْبٍۢ وَلَا يَابِسٍ إِلَّا فِى كِتَـٰبٍۢ مُّبِينٍۢ﴿٥٩﴾
share
وَعِندَهُ അവന്റെ പക്കലാണു مَفَاتِحُ താക്കോലുകള്‍ الْغَيْبِ അദൃശ്യ (കാര്യ) ത്തിന്റെ لَا يَعْلَمُهَا അവയെ അറിയുകയില്ല إِلَّا هُوَ അവനല്ലാതെ وَيَعْلَمُ അവന്‍ അറിയുകയും ചെയ്യുന്നു مَا فِي الْبَرِّ കരയിലുള്ളതു وَالْبَحْرِ കടലിലും, സമുദ്രത്തിലും وَمَا تَسْقُطُ വീഴുന്നതുമല്ല مِن وَرَقَةٍ ഒരു ഇലയും, ഇലയായുള്ളതു (ഒന്നും) إِلَّا يَعْلَمُهَا അതിനെ അവന്‍ അറിയാതെ وَلَا حَبَّةٍ ഒരു ധാന്യവും (മണിയും) ഇല്ല فِي ظُلُمَاتِ അന്ധകാരങ്ങളിലുള്ള (ഇരുട്ടിലുള്ള) الْأَرْضِ ഭൂമിയുടെ وَلَا رَطْبٍ ഒരു പച്ച (ഈറമായതു - നനവുള്ളതു)യും ഇല്ല وَلَا يَابِسٍ ഉണങ്ങിയതുമില്ല إِلَّا فِي كِتَابٍ ഒരു ഗ്രന്ഥത്തില്‍ (രേഖയില്‍) ഇല്ലാതെ مُّبِينٍ സ്പഷ്ടമായ, വ്യക്തമായ.
അവന്റെ [അല്ലാഹുവിന്റെ] പക്കലാണ് അദൃശ്യ കാര്യത്തിന്റെ താക്കോലുകള്‍; അവനല്ലാതെ അവയെക്കുറിച്ച് അറിയുകയില്ല. കരയിലും കടലിലുമുള്ളതു ഒക്കെയും അവന്‍ അറിയുന്നു. ഒരു ഇലയുംതന്നെ, അതവന്‍ അറിയാതെ (കൊഴിഞ്ഞു) വീഴുന്നതല്ല; ഭൂമിയുടെ അന്ധകാരങ്ങളിലുള്ള ഒരു ധാന്യമണിയാകട്ടെ, ഒരു (ഈറമുള്ള) പച്ച വസ്തുവാകട്ടെ, ഉണങ്ങിയതാകട്ടെ, സ്പഷ്ടമായ ഒരു ഗ്രന്ഥത്തില്‍ (രേഖപ്പെടുത്തപ്പെട്ടിട്ട്) ഇല്ലാതെയില്ല.
തഫ്സീർ : 56-59
View   
وَهُوَ ٱلَّذِى يَتَوَفَّىٰكُم بِٱلَّيْلِ وَيَعْلَمُ مَا جَرَحْتُم بِٱلنَّهَارِ ثُمَّ يَبْعَثُكُمْ فِيهِ لِيُقْضَىٰٓ أَجَلٌۭ مُّسَمًّۭى ۖ ثُمَّ إِلَيْهِ مَرْجِعُكُمْ ثُمَّ يُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ﴿٦٠﴾
share
وَهُوَ الَّذِي അവനത്രെ യാതൊരുവന്‍ يَتَوَفَّاكُم നിങ്ങളെ പിടിച്ചെടുക്കുന്ന (ഉറക്കുന്ന) بِاللَّيْلِ രാത്രിയില്‍ وَيَعْلَمُ അവന്‍ അറിയുകയും ചെയ്യുന്നു مَا جَرَحْتُم നിങ്ങള്‍ പ്രവര്‍ത്തിച്ചതു بِالنَّهَارِ പകലില്‍ ثُمَّ يَبْعَثُكُمْ പിന്നെ നിങ്ങളെ അവന്‍ എഴുന്നേല്‍പിക്കുന്നു فِيهِ അതില്‍ لِيُقْضَىٰ നിര്‍വ്വഹിക്ക (തീരുമാനിക്ക) പ്പെടുവാന്‍വേണ്ടി أَجَلٌ مُّسَمًّى നിര്‍ണ്ണയിക്കപ്പെട്ട (നിശ്ചിതമായ) ഒരവധി ثُمَّ പിന്നെ إِلَيْهِ അവങ്കലേക്കാണു مَرْجِعُكُمْ നിങ്ങളുടെ മടക്കം, മടങ്ങി വരവു ثُمَّ يُنَبِّئُكُم പിന്നെ നിങ്ങളെ അവന്‍ ബോധ്യപ്പെടുത്തും, വൃത്താന്തമറിയിക്കും بِمَا كُنتُمْ നിങ്ങളായിരുന്നതിനെപ്പറ്റി تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കും.
അവനത്രെ, രാത്രിയില്‍ നിങ്ങളെ (ഉറക്കില്‍) പിടിച്ചെടുക്കുന്നവന്‍. പകലില്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചതു അവന്‍ അറിയുകയും ചെയ്യുന്നു. പിന്നെ (ഉറക്കിനു ശേഷം) നിര്‍ണ്ണയം ചെയ്യപ്പെട്ട ഒരവധി (പൂര്‍ത്തിയാക്കി) നിര്‍വ്വഹിക്കപ്പെടുവാനായി അതില്‍ (പകലില്‍) അവന്‍ നിങ്ങളെ എഴുന്നേല്‍പിക്കുന്നു. പിന്നെ അവങ്കലേക്കാണു നിങ്ങളുടെ മടങ്ങി വരവു. പിന്നീട്, നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെക്കുറിച്ചു നിങ്ങളെ അവന്‍ ബോധ്യപ്പെടുത്തുന്നതാണ്.
തഫ്സീർ : 60-60
View   
وَهُوَ ٱلْقَاهِرُ فَوْقَ عِبَادِهِۦ ۖ وَيُرْسِلُ عَلَيْكُمْ حَفَظَةً حَتَّىٰٓ إِذَا جَآءَ أَحَدَكُمُ ٱلْمَوْتُ تَوَفَّتْهُ رُسُلُنَا وَهُمْ لَا يُفَرِّطُونَ﴿٦١﴾
share
وَهُوَ അവന്‍, അവനത്രെ الْقَاهِرُ സര്‍വ്വാധികാരി, അടക്കി ഭരിക്കുന്നവന്‍ فَوْقَ عِبَادِهِ തന്റെ അടിയാന്‍മാരുടെ മീതെ وَيُرْسِلُ അവന്‍ അയക്കുകയും ചെയ്യുന്നു عَلَيْكُمْ നിങ്ങളുടെമേല്‍, നിങ്ങളില്‍ حَفَظَةً കാവല്‍ക്കാരെ, സൂക്ഷിപ്പുകാരെ حَتَّىٰ അങ്ങനെ (വരെ) إِذَا جَاءَ വന്നാല്‍ أَحَدَكُمُ നിങ്ങളിലൊരാള്‍ക്കു الْمَوْتُ മരണം تَوَفَّتْهُ അവനെ പിടിച്ചെടുക്കും رُسُلُنَا നമ്മുടെ ദൂതന്‍മാര്‍ وَهُمْ അവരാകട്ടെ, അവരോ لَا يُفَرِّطُونَ വീഴ്ച (പോരായ്മ) വരുത്തുകയില്ല (താനും).
അവനത്രെ, തന്റെ അടിയാന്‍മാരുടെ മേലുള്ള സര്‍വ്വാധികാരി. അവന്‍ നിങ്ങളില്‍ കാവല്‍ക്കാരെ അയക്കുകയും ചെയ്യുന്നു. അങ്ങനെ, നിങ്ങളിലൊരാള്‍ക്കു മരണം വന്നെത്തുമ്പോള്‍, നമ്മുടെ ദൂതന്‍മാര്‍ അവനെ പിടിച്ചെടുക്കുന്നു; അവരാകട്ടെ, വീഴ്ചവരുത്തുകയില്ലതാനും.
ثُمَّ رُدُّوٓا۟ إِلَى ٱللَّهِ مَوْلَىٰهُمُ ٱلْحَقِّ ۚ أَلَا لَهُ ٱلْحُكْمُ وَهُوَ أَسْرَعُ ٱلْحَـٰسِبِينَ﴿٦٢﴾
share
ثُمَّ رُدُّوا പിന്നെ അവര്‍ മടക്കപ്പെടും, ആക്കപെടും إِلَى اللَّـهِ അല്ലാഹുവിങ്കലേക്കു مَوْلَاهُمُ അവരുടെ യജമാനനായ الْحَقِّ യഥാര്‍ത്ഥ أَلَا അല്ലാ (അറിയുക) لَهُ അവനാണു الْحُكْمُ വിധി, അധികാരം وَهُوَ അവന്‍, അവനോ أَسْرَعُ അധികം വേഗതയുള്ളവനുമാണു الْحَاسِبِينَ കണക്കു നോക്കുന്നവരില്‍.
പിന്നീടു, അവര്‍ [പിടിച്ചെടുക്കപ്പെട്ടവര്‍] തങ്ങളുടെ യഥാര്‍ത്ഥ യജമാനനായ അല്ലാഹുവിങ്കലേക്കു മടക്കിക്കൊണ്ടു വരപ്പെടുന്നതാണ്. അല്ലാ! (അറിയുക:) അവനാണു വിധി (യുടെ അധികാരം) ഉള്ളത്. അവന്‍ കണക്കു നോക്കുന്നവരില്‍വെച്ചു ഏറ്റവും വേഗതയുള്ളവനുമാകുന്നു.
തഫ്സീർ : 61-62
View   
قُلْ مَن يُنَجِّيكُم مِّن ظُلُمَـٰتِ ٱلْبَرِّ وَٱلْبَحْرِ تَدْعُونَهُۥ تَضَرُّعًۭا وَخُفْيَةًۭ لَّئِنْ أَنجَىٰنَا مِنْ هَـٰذِهِۦ لَنَكُونَنَّ مِنَ ٱلشَّـٰكِرِينَ﴿٦٣﴾
share
قُلْ പറയുക مَن يُنَجِّيكُم നിങ്ങളെ രക്ഷപ്പെടുത്തുന്നതാരാണ് مِّن ظُلُمَاتِ അന്ധകാരങ്ങളില്‍നിന്നു الْبَرِّ കരയുടെ, കരയിലെ وَالْبَحْرِ കടലിന്റെ (കടലിലെ) യും تَدْعُونَهُ നിങ്ങള്‍ അവനെ വിളിച്ചു (പ്രാര്‍ത്ഥിച്ചു) കൊണ്ടിരിക്കെ تَضَرُّعًا വിനയപൂര്‍വ്വം, താഴ്മ കാട്ടിക്കൊണ്ടു وَخُفْيَةً രഹസ്യമായും لَّئِنْ أَنجَانَا ഞങ്ങളെ അവന്‍ രക്ഷപ്പെടുത്തിയെങ്കില്‍ مِنْ هَـٰذِهِ ഇതില്‍നിന്നു لَنَكُونَنَّ നിശ്ചയമായും ഞങ്ങള്‍ ആയിരിക്കുക തന്നെ ചെയ്യും مِنَ الشَّاكِرِينَ നന്ദി ചെയ്യുന്നവരുടെ കൂട്ടത്തില്‍.
പറയുക: "കരയിലെയും, കടലിലെയും അന്ധകാരങ്ങളില്‍നിന്നു നിങ്ങളെ രക്ഷപ്പെടുത്തുന്നതാരാണ്? വിനയം കാണിച്ചും, രഹസ്യമായും അവനെ നിങ്ങള്‍ വിളിച്ചു (പ്രാര്‍ത്ഥിച്ചു) കൊണ്ടിരിക്കെ! "ഇതില്‍നിന്നു ഞങ്ങളെ അവന്‍ രക്ഷപ്പെടുത്തിയെങ്കില്‍ നിശ്ചയമായും ഞങ്ങള്‍ നന്ദി കാണിക്കുന്നവരുടെ കൂട്ടത്തില്‍ ആയിത്തീരുക തന്നെ ചെയ്യും" എന്നു (പറഞ്ഞുകൊണ്ടു).
قُلِ ٱللَّهُ يُنَجِّيكُم مِّنْهَا وَمِن كُلِّ كَرْبٍۢ ثُمَّ أَنتُمْ تُشْرِكُونَ﴿٦٤﴾
share
قُلِ اللَّـهُ പറയുക അല്ലാഹു يُنَجِّيكُم നിങ്ങളെ രക്ഷപ്പെടുത്തുന്നു مِّنْهَا അതില്‍നിന്നു وَمِن كُلِّ كَرْبٍ എല്ലാ ദുഃഖത്തില്‍നിന്നും, മനോവേദനയില്‍ നിന്നും ثُمَّ പിന്നെ, എന്നിട്ടും أَنتُمْ നിങ്ങള്‍ تُشْرِكُونَ പങ്കു ചേര്‍ക്കുന്നു.
പറയുക: "അതില്‍നിന്നും, എല്ലാ ദുഃഖങ്ങളില്‍ നിന്നും അല്ലാഹു (തന്നെ) നിങ്ങളെ രക്ഷപ്പെടുത്തുന്നു. (എന്നിട്ടും) പിന്നെ, നിങ്ങള്‍ (അവനോടു) പങ്കു ചേര്‍ക്കുന്നു!"
قُلْ هُوَ ٱلْقَادِرُ عَلَىٰٓ أَن يَبْعَثَ عَلَيْكُمْ عَذَابًۭا مِّن فَوْقِكُمْ أَوْ مِن تَحْتِ أَرْجُلِكُمْ أَوْ يَلْبِسَكُمْ شِيَعًۭا وَيُذِيقَ بَعْضَكُم بَأْسَ بَعْضٍ ۗ ٱنظُرْ كَيْفَ نُصَرِّفُ ٱلْـَٔايَـٰتِ لَعَلَّهُمْ يَفْقَهُونَ﴿٦٥﴾
share
قُلْ പറയുക هُوَ الْقَادِرُ അവനത്രെ കഴിവുള്ളവന്‍, അവന്‍ കഴിവുള്ളവനത്രെ عَلَىٰ أَن يَبْعَثَ അവന്‍ അയക്കുവാന്‍ നിയോഗിക്കുന്നതിനു عَلَيْكُمْ നിങ്ങളുടെ മേല്‍, നിങ്ങളില്‍ عَذَابًا വല്ല ശിക്ഷയും مِّن فَوْقِكُمْ നിങ്ങളുടെ മീതെനിന്നു أَوْ مِن تَحْتِ അല്ലെങ്കില്‍ താഴെനിന്നു أَرْجُلِكُمْ നിങ്ങളുടെ കാലുകളുടെ أَوْ يَلْبِسَكُمْ അല്ലെങ്കില്‍ നിങ്ങളെ കൂട്ടിക്കലര്‍ത്തുവാന്‍ (ആശയക്കുഴപ്പം - സംശയം ഉണ്ടാക്കുവാന്‍) شِيَعًا പല കക്ഷി (സംഘം) കളായി وَيُذِيقَ രുചി നോക്കി (ആസ്വദിപ്പി) ക്കുവാനും بَعْضَكُم നിങ്ങളില്‍ ചിലര്‍ക്കു بَأْسَ بَعْضٍ ചിലരുടെ ശൗര്യം, ഊക്കു, ഉപദ്രവം, കാഠിന്യം انظُرْ നോക്കുക كَيْفَ എങ്ങിനെയാണു نُصَرِّفُ നാം തിരിമറി ചെയ്യുന്നതു (വിവിധ രൂപത്തില്‍ വിവരിക്കുന്നതു) الْآيَاتِ ലക്ഷ്യങ്ങളെ, ദൃഷ്ടാന്തങ്ങളെ لَعَلَّهُمْ അവരായിരിക്കുവാന്‍വേണ്ടി يَفْقَهُونَ അവര്‍ ഗ്രഹിക്കും.
പറയുക: "അവനത്രെ കഴിവുള്ളവന്‍, നിങ്ങളുടെ മുകളില്‍നിന്നോ, നിങ്ങളുടെ കാലുകളുടെ അടിയില്‍നിന്നോ നിങ്ങളില്‍ വല്ല ശിക്ഷയും അയക്കുവാനും, അല്ലെങ്കില്‍, നിങ്ങളെ (ഭിന്ന) കക്ഷികളായി കൂട്ടിക്കലര്‍ത്തി ആശയക്കുഴപ്പത്തിലാക്കുകയും, നിങ്ങളില്‍ ചിലര്‍ക്കു ചിലരുടെ ശൗര്യം [കാഠിന്യം] അനുഭവിപ്പിക്കുകയും ചെയ്‌വാനും." നോക്കൂ: അവര്‍ (കാര്യം ഗ്രഹിക്കുവാന്‍വേണ്ടി നാം "ആയത്തു" [ലക്ഷം] കളെ വിവിധ രൂപത്തില്‍, വിവരിച്ചു കൊടുക്കുന്നതു എങ്ങിനെയാണെന്നു!
തഫ്സീർ : 63-65
View   
وَكَذَّبَ بِهِۦ قَوْمُكَ وَهُوَ ٱلْحَقُّ ۚ قُل لَّسْتُ عَلَيْكُم بِوَكِيلٍۢ﴿٦٦﴾
share
وَكَذَّبَ بِهِ ഇതിനെ വ്യാജമാക്കിയിരിക്കുന്നു قَوْمُكَ നിന്റെ ജനത وَهُوَ الْحَقُّ അതു യഥാര്‍ത്ഥമായിരിക്കെ, യഥാര്‍ത്ഥമാണുതാനും قُل പറയുക لَّسْتُ ഞാനല്ല عَلَيْكُم നിങ്ങളുടെ മേല്‍ بِوَكِيلٍ ഒരു ഏല്‍പിക്കപ്പെട്ടന്‍ (ബാദ്ധ്യസ്ഥന്‍).
(നബിയേ) നിന്റെ ജനത ഇതിനെ (ഖുർആനെ) - യഥാര്‍ത്ഥം അതായിരിക്കെ - വ്യാജമാക്കിയിരിക്കയാണ്. പറയുക: "ഞാന്‍ നിങ്ങളുടെ മേല്‍ (ഉത്തരവാദിത്വം) ഏല്‍പിക്കപ്പെട്ടവനൊന്നുമല്ല."
لِّكُلِّ نَبَإٍۢ مُّسْتَقَرٌّۭ ۚ وَسَوْفَ تَعْلَمُونَ﴿٦٧﴾
share
لِّكُلِّ نَبَإٍ എല്ലാ വര്‍ത്തമാന (വൃത്താന്ത) ത്തിനുമുണ്ട് مُّسْتَقَرٌّ ഒരു സ്ഥിരപ്പെടല്‍ (കലാശം - ഒതുക്കം - പുലര്‍ച്ച) وَسَوْفَ വഴിയെ, പിറകെ تَعْلَمُونَ നിങ്ങള്‍ അറിയുന്നതാണ്.
എല്ലാ വര്‍ത്തമാനത്തിനുമുണ്ടു (അതു) ഒരു കലാശം; വഴിയെ നിങ്ങള്‍ക്കു അറിയാറാകുന്നതുമാണ്.
തഫ്സീർ : 66-67
View   
وَإِذَا رَأَيْتَ ٱلَّذِينَ يَخُوضُونَ فِىٓ ءَايَـٰتِنَا فَأَعْرِضْ عَنْهُمْ حَتَّىٰ يَخُوضُوا۟ فِى حَدِيثٍ غَيْرِهِۦ ۚ وَإِمَّا يُنسِيَنَّكَ ٱلشَّيْطَـٰنُ فَلَا تَقْعُدْ بَعْدَ ٱلذِّكْرَىٰ مَعَ ٱلْقَوْمِ ٱلظَّـٰلِمِينَ﴿٦٨﴾
share
وَإِذَا رَأَيْتَ നീ കണ്ടാല്‍ الَّذِينَ يَخُوضُونَ മുഴുകുന്നവരെ, (കുഴപ്പത്തിനായി) പ്രവേശിക്കുന്നവരെ فِي آيَاتِنَا നമ്മുടെ ആയത്തു (ലക്‌ഷ്യം - വചനം - ദൃഷ്ടാന്തം) കളില്‍ فَأَعْرِضْ അപ്പോള്‍ നീ തിരിഞ്ഞു കളയുക عَنْهُمْ അവരില്‍ നിന്നു, അവരെ വിട്ടു حَتَّىٰ يَخُوضُوا അവര്‍ മുഴുകുന്നതുവരെ فِي حَدِيثٍ ഒരു വിഷയത്തില്‍, വര്‍ത്തമാനത്തില്‍ غَيْرِهِ അതല്ലാത്ത وَإِمَّا يُنسِيَنَّكَ നിന്നെ (വല്ലപ്പോഴും) മറപ്പിക്കുന്നപക്ഷം الشَّيْطَانُ പിശാചു فَلَا تَقْعُدْ എന്നാല്‍ ഇരിക്കരുതു بَعْدَ الذِّكْرَىٰ ഓര്‍മ്മക്കുശേഷം مَعَ الْقَوْمِ ജനങ്ങളോടുകൂടെ الظَّالِمِينَ അക്രമികളായ.
നമ്മുടെ "ആയത്തു" [ലക്‌ഷ്യം] കളില്‍ മുഴുകി [കുഴപ്പമുണ്ടാക്കി] ക്കൊണ്ടിരിക്കുന്നവരെ നീ കണ്ടാല്‍, അവര്‍ അതല്ലാത്ത (വേറെ) ഒരു വിഷയത്തില്‍ മുഴുകുന്നതു [പ്രവേശിക്കുന്നതു] വരെ അവരില്‍ നിന്നു നീ തിരിഞ്ഞു കളയുക. (വല്ലപ്പോഴും) പിശാചു നിന്നെ മറപ്പിച്ചു കളയുന്നപക്ഷം, അപ്പോള്‍, ഓര്‍മ്മക്കുശേഷം (ആ) അക്രമികളുടെ കൂടെ നീ ഇരിക്കരുത്.
وَمَا عَلَى ٱلَّذِينَ يَتَّقُونَ مِنْ حِسَابِهِم مِّن شَىْءٍۢ وَلَـٰكِن ذِكْرَىٰ لَعَلَّهُمْ يَتَّقُونَ﴿٦٩﴾
share
وَمَا ഇല്ല, ഇല്ലതാനും عَلَى الَّذِينَ യാതൊരു കൂട്ടരുടെ മേല്‍ يَتَّقُونَ സൂക്ഷിക്കുന്ന مِنْ حِسَابِهِم അവരുടെ വിചാരണയില്‍നിന്നു مِّن شَيْءٍ ഒരു വസ്തുവും (ഒന്നും - ഒട്ടും) وَلَـٰكِن എങ്കിലും ذِكْرَىٰ ഓര്‍മ്മ, ഓര്‍മ്മിപ്പിക്കല്‍, ഉപദേശം لَعَلَّهُمْ അവരായേക്കാം يَتَّقُونَ അവര്‍ സൂക്ഷിക്കുക.
സൂക്ഷ്മത പാലിക്കുന്നവരുടെ മേല്‍ അവരുടെ വിചാരണയില്‍ നിന്നു ഒന്നുംതന്നെ (ബാദ്ധ്യത) ഇല്ല; എങ്കിലും ഓര്‍മ്മിപ്പിക്കല്‍ [-അതാണു ബാദ്ധ്യത]; അവര്‍ സൂക്ഷിച്ചേക്കാമല്ലോ.
തഫ്സീർ : 68-69
View   
وَذَرِ ٱلَّذِينَ ٱتَّخَذُوا۟ دِينَهُمْ لَعِبًۭا وَلَهْوًۭا وَغَرَّتْهُمُ ٱلْحَيَوٰةُ ٱلدُّنْيَا ۚ وَذَكِّرْ بِهِۦٓ أَن تُبْسَلَ نَفْسٌۢ بِمَا كَسَبَتْ لَيْسَ لَهَا مِن دُونِ ٱللَّهِ وَلِىٌّۭ وَلَا شَفِيعٌۭ وَإِن تَعْدِلْ كُلَّ عَدْلٍۢ لَّا يُؤْخَذْ مِنْهَآ ۗ أُو۟لَـٰٓئِكَ ٱلَّذِينَ أُبْسِلُوا۟ بِمَا كَسَبُوا۟ ۖ لَهُمْ شَرَابٌۭ مِّنْ حَمِيمٍۢ وَعَذَابٌ أَلِيمٌۢ بِمَا كَانُوا۟ يَكْفُرُونَ﴿٧٠﴾
share
وَذَرِ വിട്ടേക്കുകയും ചെയ്യുക الَّذِينَ യാതൊരു കൂട്ടരെ اتَّخَذُوا അവര്‍ ആക്കിത്തീര്‍ത്തു دِينَهُمْ തങ്ങളുടെ മതത്തെ لَعِبًا കളി, വിളയാട്ട് وَلَهْوًا വിനോദവും وَغَرَّتْهُمُ അവരെ വഞ്ചിക്കുകയും ചെയ്തു الْحَيَاةُ الدُّنْيَا ഐഹിക ജീവിതം وَذَكِّرْ ഓര്‍മ്മപ്പെടുത്തുക (ഉല്‍ബോധിപ്പിക്കുക - ഉപദേശിക്കുക) യും ചെയ്യുക بِهِ അതു കൊണ്ട്, ഇതു മുഖേന أَن تُبْسَلَ ബന്ധിപ്പിക്കപ്പെടു (പണയപ്പെടു - നാശത്തിനു വിധേയമാക്കപ്പെടു) ന്നതിനാല്‍ نَفْسٌ ഏതാത്മാവും (ആളും - ദേഹവും) بِمَا كَسَبَتْ അതു സമ്പാദിച്ച (ചെയ്ത - പ്രവര്‍ത്തിച്ചു)തു നിമിത്തം لَيْسَ لَهَا അതിനില്ല (ഉണ്ടാകുകയില്ല) مِن دُونِ اللَّـهِ അല്ലാഹുവിനുപുറമെ, അല്ലാഹുവിനെകൂടാതെ وَلِيٌّ ഒരു രക്ഷാകര്‍ത്താവും, ബന്ധു, കൈകാര്യക്കാരന്‍ وَلَا شَفِيعٌ ഒരു ശുപാര്‍ശകനുമില്ല وَإِن تَعْدِلْ അതു തെണ്ടം ചെയ്താലും (സമാനമായി ചെയ്താലും) كُلَّ عَدْلٍ എല്ലാ തെണ്ടവും, സമാനമായ്തും لَّا يُؤْخَذْ അതു സ്വീകരിക്കപ്പെടുകയില്ല مِنْهَا അതില്‍ (അതിന്റെ പക്കല്‍) നിന്നു أُولَـٰئِكَ الَّذِينَ അക്കൂട്ടരത്രെ യാതൊരുവര്‍ أُبْسِلُوا അവര്‍ ബന്ധിക്കപ്പെട്ട بِمَا كَسَبُوا തങ്ങള്‍ സമ്പാദിച്ചതു (ചെയ്തതു) നിമിത്തം لَهُمْ അവര്‍ക്കുണ്ടു شَرَابٌ പാനീയം, കുടിനീര്‍ مِّنْ حَمِيمٍ അത്യുഷ്ണ (ചുട്ടുതിളക്കുന്ന) ജലത്തില്‍ നിന്നും وَعَذَابٌ أَلِيمٌ വേദനയേറിയ ശിക്ഷയും بِمَا كَانُوا അവരായിരുന്നതുകൊണ്ടു يَكْفُرُونَ അവര്‍ അവിശ്വസിക്കും.
തങ്ങളുടെ മതത്തെ കളിയും, വിനോദവുമാക്കിത്തീര്‍ക്കുകയും, ഐഹിക ജീവിതം വഞ്ചിക്കുകയും ചെയ്തിട്ടുള്ളവരെ നീ (അവരുടെ പാട്ടിനു) വിട്ടേക്കുകയും ചെയ്യുക. ഏതൊരു ആത്മാവും (വ്യക്തിയും) അതു (പ്രവര്‍ത്തിച്ചു) സമ്പാദിച്ചതു നിമിത്തം ബന്ധിപ്പിക്കപ്പെടുമെന്ന (നാശത്തിനു വിധേയമാക്കപ്പെടുമെന്ന) തിനാല്‍ ഇതുമൂലം (ഖുർആന്‍ മുഖേന) നീ ഉപദേശം നല്‍കുകയും ചെയ്യുക. അല്ലാഹുവിനെ കൂടാതെ അതിനു ഒരു രക്ഷാകര്‍ത്താവാകട്ടെ, ശുപാര്‍ശകനാകട്ടെ (ഉണ്ടായിരിക്കുക) ഇല്ല. അത് എല്ലാ(വിധ) തെണ്ടവും (അഥവാ പ്രായശ്ചിത്തവും) നല്‍കിയാലും അതില്‍നിന്ന് അതു സ്വീകരിക്കപ്പെടുകയുമില്ല. അക്കൂട്ടരത്രെ അവര്‍ (പ്രവര്‍ത്തിച്ചു) സമ്പാദിച്ചതു നിമിത്തം ബന്ധിക്ക പ്പെട്ട (നാശത്തിന്നു വിധേയമാക്കപ്പെട്ട)വര്‍. അവര്‍ അവിശ്വസിച്ചുകൊണ്ടിരുന്നതു നിമിത്തം അവര്‍ക്കു ചുട്ടുതിളക്കുന്ന വെള്ളത്തില്‍ നിന്നുള്ള പാനീയവും, വേദനയേറിയ ശിക്ഷയുമുണ്ടായിരിക്കും.
തഫ്സീർ : 70-70
View   
قُلْ أَنَدْعُوا۟ مِن دُونِ ٱللَّهِ مَا لَا يَنفَعُنَا وَلَا يَضُرُّنَا وَنُرَدُّ عَلَىٰٓ أَعْقَابِنَا بَعْدَ إِذْ هَدَىٰنَا ٱللَّهُ كَٱلَّذِى ٱسْتَهْوَتْهُ ٱلشَّيَـٰطِينُ فِى ٱلْأَرْضِ حَيْرَانَ لَهُۥٓ أَصْحَـٰبٌۭ يَدْعُونَهُۥٓ إِلَى ٱلْهُدَى ٱئْتِنَا ۗ قُلْ إِنَّ هُدَى ٱللَّهِ هُوَ ٱلْهُدَىٰ ۖ وَأُمِرْنَا لِنُسْلِمَ لِرَبِّ ٱلْعَـٰلَمِينَ﴿٧١﴾
share
قُلْ പറയുക أَنَدْعُو ഞങ്ങള്‍ വിളിക്കുമോ, പ്രാര്‍ത്ഥിക്കുകയോ مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ مَا لَا يَنفَعُنَا ഞങ്ങള്‍ക്കു ഉപകാരം ചെയ്യാത്ത വസ്തുവെ وَلَا يَضُرُّنَا ഞങ്ങള്‍ക്കു ഉപദ്രവ (ദ്രോഹ)വും ചെയ്യാത്ത وَنُرَدُّ ഞങ്ങള്‍ മടക്ക (തള്ള) പ്പെടുകയു (മോ) عَلَىٰ أَعْقَابِنَا ഞങ്ങളുടെ പിന്‍കാലു (മടമ്പുകാലു) കളിലായി (വന്നപോലെത്തന്നെ) بَعْدَ إِذْ هَدَانَا ഞങ്ങളെ നേര്‍മാര്‍ഗ്ഗത്തിലാക്കിയതിനുശേഷം اللَّـهُ അല്ലാഹു كَالَّذِي യതൊരുവനെപ്പോലെ اسْتَهْوَتْهُ അവനെ തെറ്റിച്ചു (പിഴപ്പിച്ചു) കൊണ്ടുപോയി الشَّيَاطِينُ പിശാചുക്കള്‍ فِي الْأَرْضِ ഭൂമിയില്‍ حَيْرَانَ പരിഭ്രമചിത്തനായ (അന്തംവിട്ട) നിലയില്‍ لَهُ അവനുണ്ടു, ഉണ്ടായിക്കൊണ്ടു أَصْحَابٌ ചില കൂട്ടുകാര്‍, ആള്‍ക്കാര്‍ يَدْعُونَهُ അവര്‍ അവനെ വിളിക്കുന്നു إِلَى الْهُدَى നേര്‍മാര്‍ഗ്ഗത്തിലേക്കു ائْتِنَا ഞങ്ങളുടെ അടുക്കല്‍ വാ (വരുക) എന്നു قُلْ പറയുക إِنَّ هُدَى നിശ്ചയമായും നേര്‍മാര്‍ഗ്ഗം اللَّـهِ അല്ലാഹുവിന്റെ هُوَ الْهُدَىٰ അതത്രെ (യഥാര്‍ത്ഥ) നേര്‍മാര്‍ഗ്ഗം وَأُمِرْنَا ഞങ്ങള്‍ കല്‍പിക്കപ്പെടുകയും ചെയ്തിരിക്കുന്നു لِنُسْلِمَ ഞങ്ങള്‍ കീഴൊതുങ്ങുവാന്‍ لِرَبِّ രക്ഷിതാവിനു الْعَالَمِينَ ലോകരുടെ.
പറയുക: "അല്ലാഹുവിനു പുറമെ, ഞങ്ങള്‍ക്കു ഉപകാരം ചെയ്യാത്തതും, ഉപദ്രവം ചെയ്യാത്തതുമായ വസ്തുവിനെ ഞങ്ങള്‍ വിളി (ച്ചു പ്രാര്‍ത്ഥി)ക്കുകയോ?! അല്ലാഹു ഞങ്ങളെ സന്മാര്‍ഗ്ഗത്തിലാക്കിയ ശേഷം, ഞങ്ങള്‍ ഞങ്ങളുടെ പിന്‍കാലുകളില്‍ (തന്നെ പിറകോട്ടു) മടക്കപ്പെടുകയുമോ?! [ഇതൊന്നും ഉണ്ടാവാന്‍ പോകുന്നില്ല]. (അതെ വഴി അറിയാതെ) ഭൂമിയില്‍ പരിഭ്രമചിത്തനായിക്കൊണ്ട് പിശാചുക്കള്‍ തെറ്റിച്ചുകൊണ്ടുപോയ ഒരുവനെപ്പോലെ, "ഞങ്ങളുടെ അടുക്കല്‍ വാ" (എന്നു പറഞ്ഞുകൊണ്ടു) നേര്‍വഴിയിലേക്കു അവനെ വിളിക്കുന്ന ചില കൂട്ടുകാര്‍ അവനുണ്ടായിരിക്കെ (തന്നെ)." പറയുക: നിശ്ചയമായും, അല്ലാഹുവിന്റെ നേര്‍മാര്‍ഗ്ഗം തന്നെയാണു (യഥാര്‍ത്ഥ) നേര്‍മാര്‍ഗ്ഗം. ലോകരക്ഷിതാവിനു കീഴൊതുങ്ങുവാന്‍ ഞങ്ങള്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു താനും;-
وَأَنْ أَقِيمُوا۟ ٱلصَّلَوٰةَ وَٱتَّقُوهُ ۚ وَهُوَ ٱلَّذِىٓ إِلَيْهِ تُحْشَرُونَ﴿٧٢﴾
share
وَأَنْ أَقِيمُوا നിങ്ങള്‍ നിലനിറുത്തണമെന്നും الصَّلَاةَ നമസ്കാരം وَاتَّقُوهُ അവനെ സൂക്ഷിക്കണമെന്നും وَهُوَ الَّذِي അവന്‍തന്നെയാണു യാതൊരുവനും إِلَيْهِ അവങ്കലേക്കു (തന്നെ) تُحْشَرُونَ നിങ്ങള്‍ ഒരുമിച്ചു കൂട്ടപ്പെടുന്നു.
"നിങ്ങള്‍ നമസ്കാരം നിലനിറുത്തുകയും, അവനെ സൂക്ഷിക്കുകയും ചെയ്യണമെന്നും (കല്‍പിക്കപ്പെട്ടിരിക്കുന്നു). യാതൊരുവങ്കലേക്കു നിങ്ങള്‍ ഒരുമിച്ചു കൂട്ടപ്പെടുമോ അങ്ങിനെയുള്ളവന്‍ അവന്‍തന്നെയാണു താനും."
وَهُوَ ٱلَّذِى خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ بِٱلْحَقِّ ۖ وَيَوْمَ يَقُولُ كُن فَيَكُونُ ۚ قَوْلُهُ ٱلْحَقُّ ۚ وَلَهُ ٱلْمُلْكُ يَوْمَ يُنفَخُ فِى ٱلصُّورِ ۚ عَـٰلِمُ ٱلْغَيْبِ وَٱلشَّهَـٰدَةِ ۚ وَهُوَ ٱلْحَكِيمُ ٱلْخَبِيرُ﴿٧٣﴾
share
وَهُوَ الَّذِي അവന്‍ തന്നെയാണ് യാതൊരുവനും خَلَقَ അവന്‍ സൃഷ്ടിച്ചു السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضَ ഭൂമിയെയും بِالْحَقِّ യഥാര്‍ത്ഥപ്രകാരം, മുറയനുസരിച്ചു وَيَوْمَ يَقُولُ അവന്‍ പറയുന്ന ദിവസം كُن ഉണ്ടാകുക, ഉണ്ടാവണം (എന്നു) فَيَكُونُ അപ്പോള്‍ (അതു) ഉണ്ടാകുന്നു قَوْلُهُ അവന്റെ വാക്കു, അവന്‍ പറയുന്നത് الْحَقُّ യഥാര്‍ത്ഥ (സത്യ - കാര്യമാണു) وَلَهُ الْمُلْكُ അവനുതന്നെയാണു രാജാധിപത്യവും يَوْمَ يُنفَخُ ഊതപ്പെടുന്ന ദിവസം فِي الصُّورِ കാഹളത്തില്‍, കൊമ്പില്‍ عَالِمُ الْغَيْبِ അദൃശ്യത്തെ അറിയുന്നവനാണു وَالشَّهَادَةِ ദൃശ്യത്തെയും وَهُوَ الْحَكِيمُ അവനത്രെ അഗാജ്ഞനും, യുക്തിമാനും الْخَبِيرُ സൂക്ഷ്മജ്ഞന്‍.
അവന്‍ തന്നെയാണ് ആകാശങ്ങളെയും, ഭൂമിയെയും യഥാര്‍ത്ഥ (മുറ) പ്രകാരം സൃഷ്ടിച്ചവനും. അവന്‍ (ഏതൊന്നിനെക്കുറിച്ചും) "ഉണ്ടാകുക" എന്നു പറയുന്ന ദിവസം അതുണ്ടാകുന്നു. അവന്റെ വാക്കു യഥാര്‍ത്ഥമത്രെ. കാഹളത്തില്‍ ഊതപ്പെടുന്ന ദിവസം രാജാധിപത്യം അവനുതന്നെ. അദൃശ്യവും, ദൃശ്യവും അറിയുന്നവനാണ് (അവന്‍) അവനത്രെ, അഗാജ്ഞനും, സൂക്ഷ്മജ്ഞനുമായുള്ളവന്‍.
തഫ്സീർ : 71-73
View   
وَإِذْ قَالَ إِبْرَٰهِيمُ لِأَبِيهِ ءَازَرَ أَتَتَّخِذُ أَصْنَامًا ءَالِهَةً ۖ إِنِّىٓ أَرَىٰكَ وَقَوْمَكَ فِى ضَلَـٰلٍۢ مُّبِينٍۢ﴿٧٤﴾
share
وَإِذْ قَالَ പറഞ്ഞ സന്ദര്‍ഭം إِبْرَاهِيمُ ഇബ്രാഹീം لِأَبِيهِ തന്റെ ബാപ്പയോടു, പിതാവിനോടു آزَرَ ആസര്‍ (എന്ന) أَتَتَّخِذُ താങ്കള്‍ ഉണ്ടാക്കുക (ആക്കുക) യാണോ أَصْنَامًا ബിംബ (വിഗ്രഹ) ങ്ങളെ آلِهَةً ആരാധ്യന്‍മാര്‍, ദൈവങ്ങള്‍ إِنِّي നിശ്ചയമായും ഞാന്‍ أَرَاكَ താങ്കളെ ഞാന്‍ കാണുന്നു وَقَوْمَكَ താങ്കളുടെ ജനങ്ങളെയും فِي ضَلَالٍ വഴിപിഴവില്‍, ദുര്‍മ്മാര്‍ഗ്ഗത്തില്‍ مُّبِينٍ സ്പഷ്ട (വ്യക്ത) മായ.
ഇബ്രാഹീം തന്റെ പിതാവ് ആസറിനോട്‌ പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക): "താങ്കള്‍ ബിംബങ്ങളെ ആരാധ്യ (ദൈവ) ങ്ങളാക്കുകയോ?! നിശ്ചയമായും ഞാന്‍, താങ്കളെയും, താങ്കളുടെ ജനതയെയും സ്പഷ്ടമായ വഴിപിഴവിലായി കാണുന്നു."
وَكَذَٰلِكَ نُرِىٓ إِبْرَٰهِيمَ مَلَكُوتَ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَلِيَكُونَ مِنَ ٱلْمُوقِنِينَ﴿٧٥﴾
share
وَكَذَٰلِكَ അപ്രകാരം, അതുപോലെ نُرِي നാം കാണിച്ചു കൊടുത്തിരുന്നു, കാട്ടികൊടുക്കുന്നു إِبْرَاهِيمَ ഇബ്രാഹീമിനു مَلَكُوتَ രാജാധിപത്യം, മഹാധിപത്യം السَّمَاوَاتِ ആകാശങ്ങളുടെ وَالْأَرْضِ ഭൂമിയുടെയും وَلِيَكُونَ അദ്ദേഹമായിരിക്കുവാനും مِنَ الْمُوقِنِينَ ദൃഢവിശ്വാസികളില്‍ പെട്ട (വന്‍).
അതുപോലെ, ആകാശങ്ങളുടെയും, ഭൂമിയുടെയും "മലകൂത്തും" [രാജാധിപത്യ രഹസ്യവും] നാം ഇബ്രാഹീമിനു കാണിച്ചു കൊടുത്തിരുന്നു. അദ്ദേഹം ദൃഢവിശ്വാസികളില്‍ പെട്ടവനായിരിക്കുവാന്‍ വേണ്ടിയും (കൂടിയാണതു).
തഫ്സീർ : 74-75
View   
فَلَمَّا جَنَّ عَلَيْهِ ٱلَّيْلُ رَءَا كَوْكَبًۭا ۖ قَالَ هَـٰذَا رَبِّى ۖ فَلَمَّآ أَفَلَ قَالَ لَآ أُحِبُّ ٱلْـَٔافِلِينَ﴿٧٦﴾
share
فَلَمَّا جَنَّ അങ്ങനെ മൂടിയ (മറയിട്ട) പ്പോള്‍ عَلَيْهِ അദ്ദേഹത്തിന്റെ മേല്‍ اللَّيْلُ രാത്രി رَأَىٰ അദ്ദേഹം കണ്ടു كَوْكَبًا ഒരു നക്ഷത്രം قَالَ അദ്ദേഹം പറഞ്ഞു هَـٰذَا رَبِّي ഇതു എന്റെ റബ്ബാണു فَلَمَّا أَفَلَ എന്നിട്ടു അതു മറഞ്ഞുപോയപ്പോള്‍ قَالَ അദ്ദേഹം പറഞ്ഞു لَا أُحِبُّ ഞാന്‍ ഇഷ്ടപ്പെടുന്നില്ല الْآفِلِينَ മറഞ്ഞുപോകുന്നവരെ.
അങ്ങനെ, അദ്ദേഹത്തിന്റെ മേല്‍ രാത്രി (വന്നു) മൂടിയപ്പോള്‍, അദ്ദേഹം ഒരു നക്ഷത്രം കണ്ടു; അദ്ദേഹം പറഞ്ഞു: "ഇതു എന്റെ റബ്ബ് (രക്ഷിതാവ്) ആകുന്നു." എന്നിട്ട് അതു മറഞ്ഞു പോയപ്പോള്‍, അദ്ദേഹം പറഞ്ഞു: "മറഞ്ഞു പോകുന്നവരെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല."
فَلَمَّا رَءَا ٱلْقَمَرَ بَازِغًۭا قَالَ هَـٰذَا رَبِّى ۖ فَلَمَّآ أَفَلَ قَالَ لَئِن لَّمْ يَهْدِنِى رَبِّى لَأَكُونَنَّ مِنَ ٱلْقَوْمِ ٱلضَّآلِّينَ﴿٧٧﴾
share
فَلَمَّا رَأَى എന്നിട്ടു അദ്ദേഹം കണ്ടപ്പോള്‍ الْقَمَرَ ചന്ദ്രനെ بَازِغًا ഉദിച്ചു വരുന്ന (ഉദയം ചെയ്യുന്ന) തായി قَالَ അദ്ദേഹം പറഞ്ഞു هَـٰذَا رَبِّي ഇതു എന്റെ റബ്ബാണു فَلَمَّا أَفَلَ എന്നിട്ടു അതു മറഞ്ഞപ്പോള്‍ قَالَ അദ്ദേഹം പറഞ്ഞു لَئِن لَّمْ يَهْدِنِي എനിക്കു വഴികാട്ടി (മാര്‍ഗ്ഗദര്‍ശനം നല്‍കി) യില്ലെങ്കില്‍ رَبِّي എന്റെ റബ്ബു لَأَكُونَنَّ നിശ്ചയമായും ഞാന്‍ ആയിരിക്ക തന്നെ ചെയ്യും مِنَ الْقَوْمِ ജനങ്ങളില്‍പെട്ട (വന്‍) الضَّالِّينَ വഴിപിഴച്ചവരായ.
എന്നിട്ട്, ചന്ദ്രന്‍ ഉദിച്ചുവരുന്നതായി കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: "ഇത് എന്റെ റബ്ബാകുന്നു." എന്നിട്ട് അതു മറഞ്ഞുപോയപ്പോള്‍, അദ്ദേഹം പറഞ്ഞു: "എന്റെ റബ്ബ് എനിക്കു മാര്‍ഗ്ഗദര്‍ശനം നല്‍കിയില്ലെങ്കില്‍, നിശ്ചയമായും ഞാന്‍ വഴിപിഴച്ച ജനങ്ങളില്‍പെട്ടവന്‍ തന്നെ ആയിത്തീരുന്നതാണ്."
فَلَمَّا رَءَا ٱلشَّمْسَ بَازِغَةًۭ قَالَ هَـٰذَا رَبِّى هَـٰذَآ أَكْبَرُ ۖ فَلَمَّآ أَفَلَتْ قَالَ يَـٰقَوْمِ إِنِّى بَرِىٓءٌۭ مِّمَّا تُشْرِكُونَ﴿٧٨﴾
share
فَلَمَّا رَأَى എന്നിട്ടദ്ദേഹം കണ്ടപ്പോള്‍ الشَّمْسَ സൂര്യനെ بَازِغَةً ഉദിച്ചു വരുന്നതായി قَالَ അദ്ദേഹം പറഞ്ഞു هَـٰذَا رَبِّي ഇതെന്റെ റബ്ബാണു هَـٰذَا أَكْبَرُ ഇതു ഏറ്റവും വലുതാണു فَلَمَّا أَفَلَتْ എന്നിട്ടതു മറഞ്ഞപ്പോള്‍ قَالَ അദ്ദേഹം പറഞ്ഞു يَا قَوْمِ എന്റെ ജനങ്ങളെ إِنِّي بَرِيءٌ നിശ്ചയമായും ഞാന്‍ ഒഴിവായവനാണു مِّمَّا تُشْرِكُونَ നിങ്ങള്‍ പങ്കു ചേര്‍ക്കുന്നതില്‍ നിന്നു.
എന്നിട്ട് (പിന്നെ) സൂര്യന്‍ ഉദിച്ചു വരുന്നതായി കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: "ഇതെന്റെ റബ്ബാണു; ഇതു ഏറ്റവും വലുതാകുന്നു." എന്നിട്ട് അതു മറഞ്ഞുപോയപ്പോള്‍ അദ്ദേഹം പറഞ്ഞു: "എന്റെ ജനങ്ങളെ, നിശ്ചയമായും ഞാന്‍, (അല്ലാഹുവിനോടു) നിങ്ങള്‍ പങ്കുചേര്‍ക്കുന്നതില്‍നിന്നു (ഒക്കെയും) ഒഴിവായവനാകുന്നു.
إِنِّى وَجَّهْتُ وَجْهِىَ لِلَّذِى فَطَرَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ حَنِيفًۭا ۖ وَمَآ أَنَا۠ مِنَ ٱلْمُشْرِكِينَ﴿٧٩﴾
share
إِنِّي وَجَّهْتُ നിശ്ചയമായും ഞാന്‍ മുഖം തിരിച്ചു وَجْهِيَ എന്റെ മുഖം لِلَّذِي യാതൊരുവനു فَطَرَ സൃഷ്ടിച്ചുണ്ടാക്കിയ السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضَ ഭൂമിയെയും حَنِيفًا ഋജുമാനസനായി (ശുദ്ധ മനസ്കനായി) وَمَا أَنَا ഞാനല്ലതാനും مِنَ الْمُشْرِكِينَ മുശ്രിക്കുകളില്‍, പങ്കുചേര്‍ക്കുന്നവരില്‍പെട്ട (വന്‍).
"ഞാന്‍, ആകാശങ്ങളെയും, ഭൂമിയെയും സൃഷ്ടിച്ചുണ്ടാക്കിയവനിലേക്ക് ഋജു മാനസനായിക്കൊണ്ട് എന്റെ മുഖം (ഇതാ) തിരിച്ചിരിക്കുന്നു. ഞാന്‍ "മുശ്രിക്കുകളില്‍" [പങ്കു ചേര്‍ക്കുന്നവരില്‍] പെട്ടവനല്ല താനും."
തഫ്സീർ : 76-79
View   
وَحَآجَّهُۥ قَوْمُهُۥ ۚ قَالَ أَتُحَـٰٓجُّوٓنِّى فِى ٱللَّهِ وَقَدْ هَدَىٰنِ ۚ وَلَآ أَخَافُ مَا تُشْرِكُونَ بِهِۦٓ إِلَّآ أَن يَشَآءَ رَبِّى شَيْـًۭٔا ۗ وَسِعَ رَبِّى كُلَّ شَىْءٍ عِلْمًا ۗ أَفَلَا تَتَذَكَّرُونَ﴿٨٠﴾
share
وَحَاجَّهُ അദ്ദേഹത്തോട് ന്യായവാദം ചെയ്തു (തര്‍ക്കം നടത്തി) قَوْمُهُ അദ്ദേഹത്തിന്റെ ജനത, ജനങ്ങള്‍ قَالَ അദ്ദേഹം പറഞ്ഞു أَتُحَاجُّونِّي നിങ്ങള്‍ എന്നോടു ന്യായവാദം നടത്തുകയോ فِي اللَّـهِ അല്ലാഹുവി(ന്റെ കാര്യത്തി)ല്‍ وَقَدْ هَدَانِ അവന്‍ എന്നെ നേര്‍മാര്‍ഗ്ഗത്തില്‍ ആക്കിയിട്ടുണ്ടെന്നിരിക്കെ وَلَا أَخَافُ ഞാന്‍ ഭയപ്പെടുന്നുമില്ല مَا تُشْرِكُونَ നിങ്ങള്‍ പങ്കു ചേര്‍ക്കുന്നതിനെ بِهِ അവനോടു, അവനില്‍ إِلَّا أَن يَشَاءَ ഉദ്ദേശിക്കുന്നതായാലല്ലാതെ رَبِّي എന്റെ റബ്ബു شَيْئًا വല്ല കാര്യവും وَسِعَ വിശാലമായിരിക്കുന്നു رَبِّي എന്റെ റബ്ബു كُلَّ شَيْءٍ എല്ലാ വസ്തുവിനും عِلْمًا അറിവാല്‍ (അറിവുകൊണ്ടു) أَفَلَا تَتَذَكَّرُونَ അപ്പോള്‍ (എന്നാല്‍) നിങ്ങള്‍ ഉറ്റാലോചിക്കു (ഓര്‍മ്മവെക്കു) ന്നില്ലേ.
അദ്ദേഹത്തോട് അദ്ദേഹത്തിന്റെ ജനത ന്യായവാദം (തര്‍ക്കം) നടത്തി. അദ്ദേഹം പറഞ്ഞു: "അല്ലാഹു എന്നെ നേര്‍മാര്‍ഗ്ഗത്തിലാക്കിത്തന്നിരിക്കെ, അല്ലാഹുവിന്റെ കാര്യത്തില്‍ നിങ്ങള്‍ എന്നോടു ന്യായവാദം (തര്‍ക്കം) നടത്തുകയോ?! നിങ്ങള്‍ അവനോടു പങ്കു ചേര്‍ക്കുന്നതിനെ (ഒന്നും തന്നെ) ഞാന്‍ ഭയപ്പെടുന്നില്ലതാനും; (അതെ) എന്റെ റബ്ബു വല്ലതും ഉദ്ദേശിക്കുന്നതായാലല്ലാതെ. എന്റെ റബ്ബ് അറിവുകൊണ്ട് എല്ലാ വസ്തുക്കള്‍ക്കും വിശാലമായിരിക്കുന്നു. [എല്ലാം അവന്റെ അറിവില്‍ അടങ്ങുന്നു]. എന്നാല്‍, നിങ്ങള്‍ ഉറ്റാലോചിക്കുന്നില്ലേ?!
وَكَيْفَ أَخَافُ مَآ أَشْرَكْتُمْ وَلَا تَخَافُونَ أَنَّكُمْ أَشْرَكْتُم بِٱللَّهِ مَا لَمْ يُنَزِّلْ بِهِۦ عَلَيْكُمْ سُلْطَـٰنًۭا ۚ فَأَىُّ ٱلْفَرِيقَيْنِ أَحَقُّ بِٱلْأَمْنِ ۖ إِن كُنتُمْ تَعْلَمُونَ﴿٨١﴾
share
وَكَيْفَ എങ്ങിനെയാണു, എങ്ങിനെ أَخَافُ ഞാന്‍ ഭയപ്പെടും, ഭയപ്പെടുന്നതു مَا أَشْرَكْتُمْ നിങ്ങള്‍ പങ്കു ചേര്‍ത്തതിനെ وَلَا تَخَافُونَ നിങ്ങള്‍ ഭയപ്പെടുന്നുമില്ല (എന്നിരിക്കെ) أَنَّكُمْ أَشْرَكْتُم നിങ്ങള്‍ പങ്കുചേര്‍ത്തതിനെക്കുറിച്ചു بِاللَّـهِ അല്ലാഹുവിനോടു مَا لَمْ يُنَزِّلْ അവന്‍ ഇറക്കിയിട്ടില്ലാത്തതിനെ بِهِ അതിനെപ്പറ്റി, അതിനു عَلَيْكُمْ നിങ്ങള്‍ക്കു سُلْطَانًا ഒരു അധികൃത രേഖ, (തെളിവു) فَأَيُّ അപ്പോള്‍ ഏതാണു (ആരാണു) الْفَرِيقَيْنِ രണ്ടു കൂട്ടരില്‍, വിഭാഗങ്ങളില്‍ أَحَقُّ അധികം അവകാശപ്പെട്ടതു, അര്‍ഹര്‍ بِالْأَمْنِ നിര്‍ഭയതക്ക്, സമാധാനത്തിനു إِن كُنتُمْ നിങ്ങളാണെങ്കില്‍ تَعْلَمُونَ നിങ്ങള്‍ അറിയുന്നു.
"നിങ്ങള്‍ പങ്കു ചേര്‍ത്തതിനെ ഞാന്‍ എങ്ങിനെ ഭയപ്പെടും? നിങ്ങള്‍ക്കു അല്ലാഹു യാതൊരു അധികൃത രേഖയും ഇറക്കിത്തന്നിട്ടില്ലാത്തതിനെ നിങ്ങള്‍ അവനോടു പങ്കുചേര്‍ക്കുന്നതിനെക്കുറിച്ചു നിങ്ങള്‍ ഭയപ്പെടുന്നുമില്ല! അപ്പോള്‍, ഇരു വിഭാഗക്കാരില്‍വെച്ചു നിര്‍ഭയതക്കു കൂടുതല്‍ അര്‍ഹതയുള്ളവര്‍ ആരാണ്? നിങ്ങള്‍ക്കു അറിയാമെങ്കില്‍ (ആലോചിച്ചു നോക്കൂ)!"
ٱلَّذِينَ ءَامَنُوا۟ وَلَمْ يَلْبِسُوٓا۟ إِيمَـٰنَهُم بِظُلْمٍ أُو۟لَـٰٓئِكَ لَهُمُ ٱلْأَمْنُ وَهُم مُّهْتَدُونَ﴿٨٢﴾
share
الَّذِينَ യാതൊരു കൂട്ടര്‍ آمَنُوا അവര്‍ വിശ്വസിച്ചു وَلَمْ يَلْبِسُوا അവര്‍ കലര്‍ത്തിയതുമില്ല إِيمَانَهُم അവരുടെ വിശ്വാസത്തോടു, വിശ്വാസത്തെ بِظُلْمٍ വല്ല അക്രമത്തെയും, അനീതിയുമായി أُولَـٰئِكَ അക്കൂട്ടര്‍ لَهُمُ അവര്‍ക്കാണു الْأَمْنُ നിര്‍ഭയത وَهُم അവരാകട്ടെ مُّهْتَدُونَ നേര്‍മാര്‍ഗ്ഗം പ്രാപിച്ചവരുമാണു
യാതൊരു കൂട്ടര്‍, വിശ്വസിക്കുകയും, തങ്ങളുടെ വിശ്വാസത്തോടു യാതൊരു അക്രമത്തെയും അവര്‍ (കൂട്ടി) കലര്‍ത്താതിരിക്കുകയും ചെയ്തുവോ, അക്കൂട്ടര്‍ - അവര്‍ക്കത്രെ നിര്‍ഭയതയുള്ളതു; അവര്‍ നേര്‍മാര്‍ഗ്ഗം പ്രാപിച്ചവരുമാകുന്നു.
തഫ്സീർ : 80-82
View   
وَتِلْكَ حُجَّتُنَآ ءَاتَيْنَـٰهَآ إِبْرَٰهِيمَ عَلَىٰ قَوْمِهِۦ ۚ نَرْفَعُ دَرَجَـٰتٍۢ مَّن نَّشَآءُ ۗ إِنَّ رَبَّكَ حَكِيمٌ عَلِيمٌۭ﴿٨٣﴾
share
وَتِلْكَ അതു, അവ حُجَّتُنَا നമ്മുടെ ന്യായം (തെളിവു) ആകുന്നു آتَيْنَاهَا നാം അതു (അവ) നല്‍കി إِبْرَاهِيمَ ഇബ്രാഹീമിന്നു عَلَىٰ قَوْمِهِ അദ്ദേഹത്തിന്റെ ജനതയുടെ മേല്‍ (എതിരില്‍) نَرْفَعُ നാം ഉയര്‍ത്തും دَرَجَاتٍ പല പദവികള്‍, പടികള്‍ مَّن نَّشَاءُ നാം ഉദ്ദേശിക്കുന്നവരെ إِنَّ رَبَّكَ നിശ്ചയമായും നിന്റെ റബ്ബു حَكِيمٌ അഗാധജ്ഞനാണു, യുക്തിമാനാണു عَلِيمٌ സര്‍വ്വജ്ഞനാണ്.
അവ(യൊക്കെ) നമ്മുടെ ന്യായമാകുന്നു: തന്റെ ജനതക്കെതിരില്‍ ഇബ്രാഹീമിന്നു നാം അവ നല്‍കിയിരിക്കുകയാണു. നാം ഉദ്ദേശിക്കുന്നവരെ നാം പല പദവികള്‍ ഉയര്‍ത്തുന്നു. നിശ്ചയമായും നിന്റെ റബ്ബു അഗാധജ്ഞനും, സര്‍വ്വജ്ഞനുമാകുന്നു.
തഫ്സീർ : 83-83
View   
وَوَهَبْنَا لَهُۥٓ إِسْحَـٰقَ وَيَعْقُوبَ ۚ كُلًّا هَدَيْنَا ۚ وَنُوحًا هَدَيْنَا مِن قَبْلُ ۖ وَمِن ذُرِّيَّتِهِۦ دَاوُۥدَ وَسُلَيْمَـٰنَ وَأَيُّوبَ وَيُوسُفَ وَمُوسَىٰ وَهَـٰرُونَ ۚ وَكَذَٰلِكَ نَجْزِى ٱلْمُحْسِنِينَ﴿٨٤﴾
share
وَوَهَبْنَا നാം പ്രദാനം ചെയ്കയും ചെയ്തു لَهُ അദ്ദേഹത്തിനു إِسْحَاقَ ഇസ്ഹാക്വിനെ وَيَعْقُوبَ യഅ്ക്വൂബിനെയും كُلًّا എല്ലാവരെയും هَدَيْنَا നാം നേര്‍വഴിയിലാക്കി وَنُوحًا هَدَيْنَا നൂഹിനെയും നാം നേര്‍വഴിയിലാക്കിയിരിക്കുന്നു مِن قَبْلُ മുമ്പു, മുമ്പേ وَمِن ذُرِّيَّتِهِ അദ്ദേഹത്തിന്റെ സന്തതികളില്‍ നിന്നും دَاوُودَ ദാവൂദിനെ(യും) وَسُلَيْمَانَ സുലൈമാനെയും وَأَيُّوبَ അയ്യൂബിനെയും وَيُوسُفَ യൂസുഫിനെയും وَمُوسَىٰ മൂസായെയും وَهَارُونَ ഹാറൂനെയും وَكَذَٰلِكَ അപ്രകാരം نَجْزِي നാം പ്രതിഫലം നല്‍കുന്നു الْمُحْسِنِينَ സല്‍ഗുണ (പുണ്യ) വാന്‍മാര്‍ക്കു.
അദ്ദേഹത്തിനു നാം ഇസ്ഹാക്വിനെയും, യഅ്ക്വൂബിനെയും പ്രദാനം ചെയ്കയും ചെയ്തു. എല്ലാവരെയും നാം നേര്‍മാര്‍ഗ്ഗത്തിലാക്കിയിരിക്കുന്നു. മുമ്പ് നൂഹിനെയും നാം നേര്‍മാര്‍ഗ്ഗത്തിലാക്കിയിരിക്കുന്നു. അദ്ദേഹത്തിന്റെ സന്തതികളില്‍ നിന്നു ദാവൂദിനെയും, സുലൈമാനെയും, അയ്യൂബിനെയും, യൂസുഫിനെയും, മൂസായെയും, ഹാറൂനെയും (നേര്‍മാര്‍ഗ്ഗത്തിലാക്കി). അപ്രകാരം സല്‍ഗുണവാന്‍മാര്‍ക്കു നാം പ്രതിഫലം നല്‍കുന്നു.
وَزَكَرِيَّا وَيَحْيَىٰ وَعِيسَىٰ وَإِلْيَاسَ ۖ كُلٌّۭ مِّنَ ٱلصَّـٰلِحِينَ﴿٨٥﴾
share
وَزَكَرِيَّا സകരിയ്യായെയും وَيَحْيَىٰ യഹ്യായെയും وَعِيسَىٰ ഈസായെയും وَإِلْيَاسَ ഇല്‍യാസിനെയും كُلٌّ എല്ലാം, എല്ലാവരും مِّنَ الصَّالِحِينَ സദ്‌വൃത്തരില്‍ (നല്ലവരില്‍) പെട്ടവരാണ്.
സകരിയ്യായെയും, യഹ്യായെയും, ഈസായെയും, ഇല്‍യാസിനെയും (നേര്‍മാര്‍ഗ്ഗത്തിലാക്കി). എല്ലാവരും സദ്‌വൃത്തരില്‍ പെട്ടവരാകുന്നു.
وَإِسْمَـٰعِيلَ وَٱلْيَسَعَ وَيُونُسَ وَلُوطًۭا ۚ وَكُلًّۭا فَضَّلْنَا عَلَى ٱلْعَـٰلَمِينَ﴿٨٦﴾
share
وَإِسْمَاعِيلَ ഇസ്മാഈലിനെയും وَالْيَسَعَ അല്‍യസഇനെയും وَيُونُسَ യൂനുസിനെയും وَلُوطًا ലൂത്ത്വിനെയും وَكُلًّا എല്ലാവരെയും فَضَّلْنَا നാം ശ്രേഷ്ഠമാക്കി, ഉല്‍കൃഷ്ടമാക്കി عَلَى الْعَالَمِينَ ലോകരേക്കാള്‍.
ഇസ്മാഈലിനെയും, അല്‍യസഇനെയും, യൂനുസിനെയും, ലൂത്ത്വിനെയും (നേര്‍മ്മാര്‍ഗ്ഗത്തിലാക്കി). എല്ലാവരെയും ലോകരേക്കാള്‍ നാം ശ്രേഷ്ഠരാക്കുകയും ചെയ്തിരിക്കുന്നു.
وَمِنْ ءَابَآئِهِمْ وَذُرِّيَّـٰتِهِمْ وَإِخْوَٰنِهِمْ ۖ وَٱجْتَبَيْنَـٰهُمْ وَهَدَيْنَـٰهُمْ إِلَىٰ صِرَٰطٍۢ مُّسْتَقِيمٍۢ﴿٨٧﴾
share
وَمِنْ آبَائِهِمْ അവരുടെ പിതാക്കളില്‍ നിന്നും وَذُرِّيَّاتِهِمْ അവരുടെ സന്തതികളില്‍ നിന്നും وَإِخْوَانِهِمْ അവരുടെ സഹോദരങ്ങളില്‍ നിന്നും وَاجْتَبَيْنَاهُمْ അവരെ നാം തിരഞ്ഞെടുക്കുക (തെളിയിച്ചെടുക്കുക) യും ചെയ്തു وَهَدَيْنَاهُمْ അവരെ നേര്‍വഴിയിലാക്കുകയും ചെയ്തു, അവര്‍ക്കു മാര്‍ഗ്ഗദര്‍ശനവും നല്‍കി إِلَىٰ صِرَاطٍ പാതയിലേക്ക്, വഴിയിലേക്കു مُّسْتَقِيمٍ നേരെയുള്ള, ചൊവ്വായ.
അവരുടെ പിതാക്കളില്‍ നിന്നും, അവരുടെ സന്തതികളില്‍ നിന്നും, അവരുടെ സഹോദരങ്ങളില്‍ നിന്നും (പലരെയും ശ്രേഷ്ഠരാക്കിയിരിക്കുന്നു). അവരെ നാം തിരഞ്ഞെടുക്കുകയും, നേരെ (ചൊവ്വാ) യുള്ള പാതയിലേക്ക് അവരെ നാം വഴി ചേര്‍ക്കുകയും ചെയ്തിരിക്കുന്നു.
തഫ്സീർ : 84-87
View   
ذَٰلِكَ هُدَى ٱللَّهِ يَهْدِى بِهِۦ مَن يَشَآءُ مِنْ عِبَادِهِۦ ۚ وَلَوْ أَشْرَكُوا۟ لَحَبِطَ عَنْهُم مَّا كَانُوا۟ يَعْمَلُونَ﴿٨٨﴾
share
ذَٰلِكَ അതു هُدَى اللَّـهِ അല്ലാഹുവിന്റെ മാര്‍ഗ്ഗ ദര്‍ശനമാണ്, വഴികാട്ടലാണ് يَهْدِي بِهِ അതു മൂലം (അതുവഴി) അവന്‍ വഴി കാട്ടുന്നു, നേര്‍വഴിയിലാക്കും مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവരെ مِنْ عِبَادِهِ അവന്റെ അടിയാന്‍മാരില്‍ നിന്നു وَلَوْ أَشْرَكُوا അവര്‍ ശിര്‍ക്കു ചെയ്തിരുന്നെങ്കില്‍, പങ്കു ചേര്‍ക്കുന്ന പക്ഷം لَحَبِطَ പൊളിഞ്ഞു (ഫലശൂന്യമായി) പോക തന്നെ ചെയ്യും عَنْهُم അവര്‍ക്കു, അവരില്‍നിന്നു مَّا كَانُوا അവരായിരുന്നതു يَعْمَلُونَ അവര്‍ പ്രവര്‍ത്തിക്കും.
അതു അല്ലാഹുവിന്റെ (വക) മാര്‍ഗ്ഗ ദര്‍ശനമത്രെ - തന്റെ അടിയാന്‍മാരില്‍ നിന്നു താന്‍ ഉദ്ദേശിക്കുന്നവരെ അതു മൂലം അവന്‍ നേര്‍മാര്‍ഗ്ഗത്തിലാക്കുന്നു. അവര്‍ (അല്ലാഹുവിനോടു) പങ്കു ചേര്‍ത്തിരുന്നു [ശിര്‍ക്കു ചെയ്തിരുന്നു] വെങ്കില്‍, അവര്‍ പ്രവര്‍ത്തിച്ചിരുന്നതു അവര്‍ക്കു (ഫലപ്പെടാതെ) പൊളിഞ്ഞുപോകുക തന്നെ ചെയ്തിരുന്നു.
أُو۟لَـٰٓئِكَ ٱلَّذِينَ ءَاتَيْنَـٰهُمُ ٱلْكِتَـٰبَ وَٱلْحُكْمَ وَٱلنُّبُوَّةَ ۚ فَإِن يَكْفُرْ بِهَا هَـٰٓؤُلَآءِ فَقَدْ وَكَّلْنَا بِهَا قَوْمًۭا لَّيْسُوا۟ بِهَا بِكَـٰفِرِينَ﴿٨٩﴾
share
أُولَـٰئِكَ അക്കൂട്ടര്‍ الَّذِينَ യാതൊരുവരാണു آتَيْنَاهُمُ അവര്‍ക്കു നാം കൊടുത്തിരിക്കുന്നു الْكِتَابَ (വേദ) ഗ്രന്ഥം وَالْحُكْمَ വിധികര്‍ത്തൃത്വവും, വിജ്ഞാനവും وَالنُّبُوَّةَ പ്രവാചകത്വവും فَإِن يَكْفُرْ എനി അവിശ്വസിക്കുകയാണെങ്കില്‍ بِهَا അതില്‍, അവയില്‍ هَـٰؤُلَاءِ ഇക്കൂട്ടര്‍ فَقَدْ وَكَّلْنَا എന്നാല്‍ നാം ഏല്‍പിച്ചിട്ടുണ്ട്‌ بِهَا അതിനു, അവയെപ്പറ്റി قَوْمًا ഒരു ജനതയെ لَّيْسُوا അവരല്ല بِهَا അതില്‍, അവയില്‍ بِكَافِرِينَ അവിശ്വസിക്കുന്നവര്‍.
നാം വേദഗ്രന്ഥവും, വിധികര്‍ത്തൃത്വവും (അഥവാ വിജ്ഞാനവും) പ്രവാചകത്വവും നല്‍കിയിട്ടുള്ളവരത്രെ അക്കൂട്ടര്‍. എനി, ഇക്കൂട്ടര്‍ അവയില്‍ അവിശ്വസിക്കുകയാണെങ്കില്‍, അവയില്‍ അവിശ്വസിക്കുന്നവരല്ലാത്ത ഒരു ജനതയെ നാം അവക്കു [അവയില്‍ വിശ്വസിക്കുന്നതിനു] ഭാരമേല്‍പിച്ചിട്ടുണ്ട്.
أُو۟لَـٰٓئِكَ ٱلَّذِينَ هَدَى ٱللَّهُ ۖ فَبِهُدَىٰهُمُ ٱقْتَدِهْ ۗ قُل لَّآ أَسْـَٔلُكُمْ عَلَيْهِ أَجْرًا ۖ إِنْ هُوَ إِلَّا ذِكْرَىٰ لِلْعَـٰلَمِينَ﴿٩٠﴾
share
أُولَـٰئِكَ الَّذِينَ അക്കൂട്ടര്‍ യാതൊരുവരാണു هَدَى اللَّـهُ അല്ലാഹു നേര്‍മ്മാര്‍ഗ്ഗത്തിലാക്കി فَبِهُدَاهُمُ അതിനാല്‍ അവരുടെ നേര്‍മ്മാര്‍ഗ്ഗത്തോടു, മാര്‍ഗ്ഗദര്‍ശനത്തോടു اقْتَدِهْ നീ പിന്‍തുടരുക قُل പറയുക لَّا أَسْأَلُكُمْ ഞാന്‍ നിങ്ങളോടു ചോദിക്കുന്നില്ല عَلَيْهِ ഇതിന്റെ പേരില്‍, അതിനു أَجْرًا ഒരു കൂലി, പ്രതിഫലം إِنْ هُوَ ഇതു (അതു) അല്ല إِلَّا ذِكْرَىٰ ഒരുല്‍ബോധനം (സ്മരണ - ഉപദേശം) അല്ലാതെ لِلْعَالَمِينَ ലോകര്‍ക്കു.
(നബിയേ) അല്ലാഹു നേര്‍മ്മാര്‍ഗ്ഗത്തിലാക്കിയിട്ടുള്ളവരത്രെ (മേല്‍പറഞ്ഞ) അക്കൂട്ടര്‍; ആകയാല്‍, അവരുടെ (ആ) നേര്‍മ്മാര്‍ഗ്ഗത്തോട് നീ പിന്‍തുടര്‍ന്നു കൊള്ളുക. പറയുക: "ഇതിന്റെ പേരില്‍ ഞാന്‍ നിങ്ങളോടു ഒരു പ്രതിഫലവും ചോദിക്കുന്നില്ല ഇതു ലോകര്‍ക്കു (മുഴുവന്‍) വേണ്ടിയുള്ള ഒരു ഉല്‍ബോധനമല്ലാതെ (മറ്റൊന്നും) അല്ല.
തഫ്സീർ : 88-90
View   
وَمَا قَدَرُوا۟ ٱللَّهَ حَقَّ قَدْرِهِۦٓ إِذْ قَالُوا۟ مَآ أَنزَلَ ٱللَّهُ عَلَىٰ بَشَرٍۢ مِّن شَىْءٍۢ ۗ قُلْ مَنْ أَنزَلَ ٱلْكِتَـٰبَ ٱلَّذِى جَآءَ بِهِۦ مُوسَىٰ نُورًۭا وَهُدًۭى لِّلنَّاسِ ۖ تَجْعَلُونَهُۥ قَرَاطِيسَ تُبْدُونَهَا وَتُخْفُونَ كَثِيرًۭا ۖ وَعُلِّمْتُم مَّا لَمْ تَعْلَمُوٓا۟ أَنتُمْ وَلَآ ءَابَآؤُكُمْ ۖ قُلِ ٱللَّهُ ۖ ثُمَّ ذَرْهُمْ فِى خَوْضِهِمْ يَلْعَبُونَ﴿٩١﴾
share
وَمَا قَدَرُوا അവര്‍ കല്‍പിച്ചില്ല, കണക്കാക്കിയില്ല, വകവെച്ചില്ല اللَّـهَ അല്ലാഹുവിനു, അല്ലാഹുവിനെ حَقَّ قَدْرِهِ അവന്റെ യഥാര്‍ത്ഥ നിലപാടു, കണക്കാക്കേണ്ട പ്രകാരം, മഹത്വത്തിന്റെ മുറക്കു إِذْ قَالُوا അവര്‍ പറഞ്ഞപ്പോള്‍, പറഞ്ഞതിനാല്‍ مَا أَنزَلَ اللَّـهُ അല്ലാഹു അവതരിപ്പിച്ചിട്ടില്ല عَلَىٰ بَشَرٍ ഒരു മനുഷ്യന്റെ മേലും مِّن شَيْءٍ ഒരു വസ്തുവും (യാതൊന്നും) قُلْ പറയുക مَنْ أَنزَلَ ഇറക്കിയതാര്‍, ആര്‍ അവതരിപ്പിച്ചു الْكِتَابَ الَّذِي യാതൊരു ഗ്രന്ഥം جَاءَ بِهِ അതിനെ കൊണ്ടുവന്നു مُوسَىٰ മൂസാ نُورًا പ്രകാശമായിക്കൊണ്ടു وَهُدًى മാര്‍ഗ്ഗദര്‍ശനവും لِّلنَّاسِ മനുഷ്യര്‍ക്കു تَجْعَلُونَهُ അതിനെ നിങ്ങള്‍ ആക്കുന്നു قَرَاطِيسَ പല തുണ്ടു താളുകള്‍ تُبْدُونَهَا അവയെ നിങ്ങള്‍ വെളിവാക്കിക്കൊണ്ടു وَتُخْفُونَ നിങ്ങള്‍ മറച്ചുവെച്ചുകൊണ്ടും كَثِيرًا പലതും, വളരെ وَعُلِّمْتُم നിങ്ങള്‍ക്കു പഠിപ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു مَّا لَمْ تَعْلَمُوا നിങ്ങള്‍ക്കറിഞ്ഞു കൂടാത്തതു, നിങ്ങള്‍ അറിഞ്ഞിട്ടില്ലാത്തതു أَنتُمْ നിങ്ങള്‍ وَلَا آبَاؤُكُمْ നിങ്ങളുടെ പിതാക്കളും ഇല്ലാത്തതു قُلِ പറയുക اللَّـهُ അല്ലാഹുവാണു ثُمَّ ذَرْهُمْ പിന്നെ അവരെ വിട്ടേക്കുക فِي خَوْضِهِمْ അവരുടെ മുഴുകലില്‍ (അനാവശ്യത്തില്‍) يَلْعَبُونَ അവര്‍ വിളയാടുമാറ്, കളിച്ചുകൊണ്ടു.
അല്ലാഹുവിന് അവന്റെ യഥാര്‍ത്ഥ നിലപാടു (അഥവാ മഹത്വം) അവര്‍ കല്‍പിച്ചില്ല; "അല്ലാഹു ഒരു മനുഷ്യന്റെ മേലും യാതൊന്നും (തന്നെ) അവതരിപ്പിച്ചിട്ടില്ല" എന്നു അവര്‍ പറഞ്ഞപ്പോള്‍. പറയുക: "പ്രകാശവും, മനുഷ്യര്‍ക്കു മാര്‍ഗ്ഗദര്‍ശനവുമായിക്കൊണ്ടു മൂസാ കൊണ്ടു വന്ന (ആ) ഗ്രന്ഥം അവതരിപ്പിച്ചതാരാണ്?! നിങ്ങള്‍ അതിനെ (ചിലതൊക്കെ) വെളിവാക്കുകയും, പലതും മറച്ചുവെക്കുകയും ചെയ്തുകൊണ്ടുള്ള തുണ്ടു താളുകളാക്കിക്കൊണ്ടിരിക്കുന്നു. നിങ്ങള്‍ക്കാകട്ടെ, നിങ്ങളുടെ പിതാക്കള്‍ക്കാകട്ടെ അറിഞ്ഞുകൂടാത്തതു നിങ്ങള്‍ക്കു പഠിപ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു." പറയുക: അല്ലാഹുവാണു (അതവതരിപ്പിച്ചതു)." പിന്നീടു, അവരുടെ അനാവശ്യത്തില്‍ വിളയാടിക്കൊണ്ടിരിക്കുമാറ് അവരെ നീ വിട്ടേക്കുക.
തഫ്സീർ : 91-91
View   
وَهَـٰذَا كِتَـٰبٌ أَنزَلْنَـٰهُ مُبَارَكٌۭ مُّصَدِّقُ ٱلَّذِى بَيْنَ يَدَيْهِ وَلِتُنذِرَ أُمَّ ٱلْقُرَىٰ وَمَنْ حَوْلَهَا ۚ وَٱلَّذِينَ يُؤْمِنُونَ بِٱلْـَٔاخِرَةِ يُؤْمِنُونَ بِهِۦ ۖ وَهُمْ عَلَىٰ صَلَاتِهِمْ يُحَافِظُونَ﴿٩٢﴾
share
وَهَـٰذَا كِتَابٌ ഇതാ ഒരു ഗ്രന്ഥം, ഇതും ഒരു ഗ്രന്ഥമാണു أَنزَلْنَاهُ നാമതു ഇറക്കി, നാം അവതരിപ്പിച്ച مُبَارَكٌ അനുഗ്രഹീതമായ, ആശിര്‍വ്വദിക്കപ്പെട്ട مُّصَدِّقُ സത്യപ്പെടുത്തുന്ന الَّذِي യാതൊന്നിനെ بَيْنَ يَدَيْهِ അതിന്റെ മുമ്പിലുള്ള وَلِتُنذِرَ നീ താക്കീതു (മുന്നറിയിപ്പു) നല്‍കുവാനും أُمَّ الْقُرَىٰ ഉമ്മുല്‍ക്വുറായെ, രാജ്യങ്ങളുടെ മാതാവിനു (കേന്ദ്രത്തിനു) وَمَنْ حَوْلَهَا അതിന്റെ ചുറ്റിലുമുള്ളവരെയും وَالَّذِينَ يُؤْمِنُونَ വിശ്വസിക്കുന്നവര്‍ بِالْآخِرَةِ പരലോകത്തില്‍ يُؤْمِنُونَ അവര്‍ വിശ്വസിക്കും بِهِ ഇതില്‍, അതില്‍ وَهُمْ അവരാകട്ടെ عَلَىٰ صَلَاتِهِمْ തങ്ങളുടെ നമസ്കാരത്തെപ്പറ്റി يُحَافِظُونَ കാത്തുസൂക്ഷിക്കുന്നതുമാണ്.
(ഇതാ) ഇതും നാം അവതരിപ്പിച്ച ഒരു ഗ്രന്ഥമത്രെ; അനുഗ്രഹീതമായ [വര്‍ദ്ധിച്ച നന്മകളുള്ള]തും, അതിന്റെ മുമ്പിലുള്ളതിനെ സത്യപ്പെടുത്തുന്നതുമാണ് (അതു). "ഉമ്മുല്‍ക്വുറാ"യെ [രാജ്യങ്ങളുടെ കേന്ദ്രത്തെ]യും. അതിന്റെ ചുറ്റുപുറമുള്ളവരെയും നീ താക്കീതു ചെയ്‌വാന്‍ വേണ്ടിയും (കൂടിയാകുന്നു). പരലോകത്തില്‍ വിശ്വസിക്കുന്നവര്‍ അതില്‍ വിശ്വസിക്കുന്നതാണ്‌; അവര്‍, തങ്ങളുടെ നമസ്കാരത്തെപ്പറ്റി കാത്തുസൂക്ഷിക്കുകയും ചെയ്യും.
തഫ്സീർ : 92-92
View   
وَمَنْ أَظْلَمُ مِمَّنِ ٱفْتَرَىٰ عَلَى ٱللَّهِ كَذِبًا أَوْ قَالَ أُوحِىَ إِلَىَّ وَلَمْ يُوحَ إِلَيْهِ شَىْءٌۭ وَمَن قَالَ سَأُنزِلُ مِثْلَ مَآ أَنزَلَ ٱللَّهُ ۗ وَلَوْ تَرَىٰٓ إِذِ ٱلظَّـٰلِمُونَ فِى غَمَرَٰتِ ٱلْمَوْتِ وَٱلْمَلَـٰٓئِكَةُ بَاسِطُوٓا۟ أَيْدِيهِمْ أَخْرِجُوٓا۟ أَنفُسَكُمُ ۖ ٱلْيَوْمَ تُجْزَوْنَ عَذَابَ ٱلْهُونِ بِمَا كُنتُمْ تَقُولُونَ عَلَى ٱللَّهِ غَيْرَ ٱلْحَقِّ وَكُنتُمْ عَنْ ءَايَـٰتِهِۦ تَسْتَكْبِرُونَ﴿٩٣﴾
share
وَمَنْ أَظْلَمُ ആരാണധികം അക്രമി, കൂടിതല്‍ അക്രമി ആര്‍ مِمَّنِ افْتَرَىٰ കെട്ടിച്ചമച്ചവനെക്കാള്‍ عَلَى اللَّـهِ അല്ലാഹുവിന്റെ മേല്‍ كَذِبًا വ്യാജം أَوْ قَالَ അല്ലെങ്കില്‍ പറഞ്ഞ (വനെക്കാള്‍) أُوحِيَ إِلَيَّ എനിക്കു വഹ്-യു നല്‍കപ്പെട്ടിരിക്കുന്നു وَلَمْ يُوحَ വഹ്-യ് നല്‍കപ്പെട്ടിട്ടില്ലാതെ إِلَيْهِ അവനു, അവനിലേക്കു شَيْءٌ യാതൊന്നും وَمَن قَالَ പറഞ്ഞവനെക്കാളും سَأُنزِلُ ഞാന്‍ ഇറക്കാം مِثْلَ പോലെ, മാതിരി مَا أَنزَلَ اللَّـهُ അല്ലാഹു അവതരിപ്പിച്ചതു وَلَوْ تَرَىٰ നീ കണ്ടിരുന്നുവെങ്കില്‍ إِذِ الظَّالِمُونَ അക്രമികള്‍ ആകുമ്പോള്‍ فِي غَمَرَاتِ വെപ്രാള (കാഠിന്യ) ങ്ങളില്‍ الْمَوْتِ മരണത്തിന്റെ وَالْمَلَائِكَةُ മലക്കുകള്‍ بَاسِطُو വിരുത്തിയ (നീട്ടിയ) വരായിരിക്കും أَيْدِيهِمْ അവരുടെ കൈകളെ أَخْرِجُوا പുറത്താക്കുവിന്‍, വെളിക്കുവരുത്തുവിന്‍ أَنفُسَكُمُ നിങ്ങളുടെ ആത്മാക്കളെ الْيَوْمَ ഇന്നു, ഈ ദിവസം تُجْزَوْنَ നിങ്ങള്‍ക്കു പ്രതിഫലം നല്‍കപ്പെടും عَذَابَ الْهُونِ നിന്ദ്യത (എളിമ - ഹീനത) യുടെ ശിക്ഷ بِمَا كُنتُمْ നിങ്ങളായിരുന്നതു നിമിത്തം تَقُولُونَ പറയുക, പറഞ്ഞുണ്ടാക്കുക عَلَى اللَّـهِ അല്ലാഹുവിന്റെ പേരില്‍, അല്ലാഹുവിനെപ്പറ്റി غَيْرَ الْحَقِّ യഥാര്‍ത്ഥം (ന്യായം - സത്യം) അല്ലാത്തതു وَ كُنتُمْ നിങ്ങള്‍ ആയിരുന്നതും عَنْ آيَاتِهِ അവന്റെ ആയത്തുകളെപ്പറ്റി تَسْتَكْبِرُونَ നിങ്ങള്‍ അഹംഭാവം (ഗര്‍വ്വു) കാണിക്കുക.
ആരാണ് അധികം അക്രമി? അല്ലാഹുവിന്റെ പേരില്‍ വ്യാജം കെട്ടിച്ചമച്ചുണ്ടാക്കുകയോ, അല്ലെങ്കില്‍ തനിക്കു യാതൊന്നും വഹ്യു [ദിവ്യസന്ദേശം] നല്‍കപ്പെട്ടിട്ടില്ലാതിരിക്കെ "എനിക്കു വഹ്യു നല്‍കപ്പെട്ടിരിക്കുന്നു" വെന്നു പറയുകയോ ചെയ്തവനെക്കാള്‍! അല്ലാഹു അവതരിപ്പിച്ചതുപോലെ ഞാന്‍ അവതരിപ്പിച്ചുകൊള്ളാമെന്നു പറഞ്ഞവനെക്കാളും! (ആ) അക്രമികള്‍ മരണവെപ്രാളത്തിലായിരിക്കുമ്പോള്‍, നീ കണ്ടിരുന്നുവെങ്കില്‍! [ഹാ! അതൊരു ഭയങ്കര കാഴ്ച തന്നെയായിരിക്കും] മലക്കുകള്‍ (അവരുടെ നേരെ) തങ്ങളുടെ കൈകള്‍ നീട്ടിക്കൊണ്ടുമിരിക്കും; (അവര്‍ പറയും:) "നിങ്ങള്‍ നിങ്ങളുടെ ആത്മാക്കളെ പുറത്താക്കുവിന്‍. ഇന്നു നിങ്ങള്‍ക്കു ഹീനത [നിന്ദ്യത]യുടെ ശിക്ഷ പ്രതിഫലം നല്‍കപ്പെടുന്നതുമാണ്; നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ യഥാര്‍ത്ഥമല്ലാത്തതു പറഞ്ഞുകൊണ്ടിരുന്നതും, അവന്റെ "ആയത്തു" [ലക്‌ഷ്യം] കളെ സംബന്ധിച്ചു നിങ്ങള്‍ അഹംഭാവം നടിച്ചുകൊണ്ടിരുന്നതും നിമിത്തം."
وَلَقَدْ جِئْتُمُونَا فُرَٰدَىٰ كَمَا خَلَقْنَـٰكُمْ أَوَّلَ مَرَّةٍۢ وَتَرَكْتُم مَّا خَوَّلْنَـٰكُمْ وَرَآءَ ظُهُورِكُمْ ۖ وَمَا نَرَىٰ مَعَكُمْ شُفَعَآءَكُمُ ٱلَّذِينَ زَعَمْتُمْ أَنَّهُمْ فِيكُمْ شُرَكَـٰٓؤُا۟ ۚ لَقَد تَّقَطَّعَ بَيْنَكُمْ وَضَلَّ عَنكُم مَّا كُنتُمْ تَزْعُمُونَ﴿٩٤﴾
share
وَلَقَدْ جِئْتُمُونَا നിങ്ങള്‍ നമ്മുടെ അടുക്കല്‍ വന്നിട്ടുണ്ട് (വന്നു കഴിഞ്ഞു) فُرَادَىٰ ഒറ്റപ്പെട്ട(ഓരോരു)വരായി كَمَا خَلَقْنَاكُمْ നിങ്ങളെ നാം സൃഷ്‌ടിച്ചതുപോലെ أَوَّلَ مَرَّةٍ ഒന്നാം പ്രാവശ്യം وَتَرَكْتُم നിങ്ങള്‍ ഉപേക്ഷിക്കുക (വിടുക) യും ചെയ്തു مَّا خَوَّلْنَاكُمْ നാം നിങ്ങള്‍ക്കു അധീനമാക്കി (വിധേയമാക്കി) ത്തന്നതു وَرَاءَ ظُهُورِكُمْ നിങ്ങളുടെ പിന്‍പുറത്ത് وَمَا نَرَىٰ നാം കാണുന്നുമില്ല مَعَكُمْ നിങ്ങളുടെ കൂടെ شُفَعَاءَكُمُ നിങ്ങളുടെ ശുപാര്‍ശകരെ الَّذِينَ യാതൊരുവരായ زَعَمْتُمْ നിങ്ങള്‍ ജല്‍പിച്ചു أَنَّهُمْ فِيكُمْ അവര്‍ നിങ്ങളില്‍ ആകുന്നുവെന്നു شُرَكَاءُ പങ്കുകാര്‍ لَقَد تَّقَطَّعَ മുറിഞ്ഞു (ബന്ധമറ്റു) പോക തന്നെ ചെയ്തു بَيْنَكُمْ നിങ്ങള്‍ക്കിടയില്‍ وَضَلَّ عَنكُم നിങ്ങളില്‍നിന്നു മറഞ്ഞു (അപ്രത്യക്ഷമായി) പോകയും ചെയ്തു مَّا كُنتُمْ تَزْعُمُونَ നിങ്ങള്‍ ജല്‍പിച്ചിരുന്നത്.
(അവരോട് പറയപ്പെടും) നിങ്ങളെ നാം ഒന്നാം പ്രാവശ്യം സൃഷ്‌ടിച്ചതുപോലെ, നമ്മുടെ അടുക്കല്‍ ഒറ്റപ്പെട്ടവരായിക്കൊണ്ടു നിങ്ങള്‍ (ഇതാ) വന്നു കഴിഞ്ഞു; നിങ്ങള്‍ക്കു നാം അധീനപ്പെടുത്തിത്തന്നതു (ഒക്കെ) നിങ്ങള്‍ നിങ്ങളുടെ പിന്‍പുറത്ത് വിട്ടേച്ചുപോരുകയും ചെയ്തിരിക്കുന്നു. "നിങ്ങളുടെ കാര്യത്തില്‍ (അല്ലാഹുവിന്റെ) പങ്കുകാരാണെന്നു നിങ്ങള്‍ ജല്‍പിച്ചവരായ നിങ്ങളുടെ (ആ) ശുപാര്‍ശകന്‍മാരെ നിങ്ങളോടൊപ്പം നാം കാണുന്നുമില്ല. നിങ്ങള്‍ക്കിടയില്‍ (ബന്ധം) മുറിഞ്ഞു പോകുക തന്നെ ചെയ്തിട്ടുണ്ട്. നിങ്ങള്‍ ജല്‍പിച്ചുകൊണ്ടിരുന്നതു (ഒക്കെയും) നിങ്ങളെ വിട്ടുമറഞ്ഞു പോകയും ചെയ്തിരിക്കുന്നു."
തഫ്സീർ : 93-94
View   
إِنَّ ٱللَّهَ فَالِقُ ٱلْحَبِّ وَٱلنَّوَىٰ ۖ يُخْرِجُ ٱلْحَىَّ مِنَ ٱلْمَيِّتِ وَمُخْرِجُ ٱلْمَيِّتِ مِنَ ٱلْحَىِّ ۚ ذَٰلِكُمُ ٱللَّهُ ۖ فَأَنَّىٰ تُؤْفَكُونَ﴿٩٥﴾
share
إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു فَالِقُ പിളര്‍ത്തുന്നവനാണ് الْحَبِّ ധാന്യത്തെ, ധാന്യമണി وَالنَّوَىٰ കുരുവും, അണ്ടിയും, വിത്തും يُخْرِجُ അവന്‍ പുറത്തു വരുത്തുന്നു (ഉല്‍പാദിപ്പിക്കും) الْحَيَّ ജീവിയെ, ജീവസ്സുള്ളതു مِنَ الْمَيِّتِ നിര്‍ജ്ജീവമായതില്‍നിന്നു, ചത്തതില്‍നിന്നു وَمُخْرِجُ പുറത്തുവരുന്നവനുമാണു الْمَيِّتِ നിര്‍ജ്ജീവമായതിനെ مِنَ الْحَيِّ ജീവനുള്ളതില്‍നിന്നു ذَٰلِكُمُ അത(അവന)ത്രെ اللَّـهُ അല്ലാഹു فَأَنَّىٰ എന്നിരിക്കെ എങ്ങിനെയാണു تُؤْفَكُونَ നിങ്ങള്‍ തെറ്റിക്ക (തിരിച്ചു വിട -നുണയില) കപ്പെടുന്നതു.
നിശ്ചയമായും അല്ലാഹു, ധാന്യവും, കുരുവും പിളര്‍ത്തുന്നവനാണ്. നിര്‍ജ്ജീവമായതില്‍നിന്നു അവന്‍ ജീവിയെ പുറത്തു വരുത്തുന്നു; ജീവിയില്‍ നിന്ന് നിര്‍ജ്ജീവമായതിനെ പുറത്തു വരുത്തുന്നവനുമാകുന്നു. (അങ്ങിനെയുള്ള) അവനത്രെ അല്ലാഹു; എന്നിരിക്കെ, എങ്ങിനെയാണ് നിങ്ങള്‍ (അവനെ വിട്ടു) തെറ്റിക്കപ്പെടുന്നത്?!
فَالِقُ ٱلْإِصْبَاحِ وَجَعَلَ ٱلَّيْلَ سَكَنًۭا وَٱلشَّمْسَ وَٱلْقَمَرَ حُسْبَانًۭا ۚ ذَٰلِكَ تَقْدِيرُ ٱلْعَزِيزِ ٱلْعَلِيمِ﴿٩٦﴾
share
فَالِقُ പിളര്‍ത്തുന്നവനാണു الْإِصْبَاحِ പ്രഭാതത്തെ, പുലര്‍ച്ചനേരത്തെ وَجَعَلَ അവന്‍ ആക്കുകയും ചെയ്തു اللَّيْلَ രാത്രിയെ سَكَنًا ശാന്തം, അടങ്ങിയതു, ഒതുക്കം وَالشَّمْسَ സൂര്യനെയും وَالْقَمَرَ ചന്ദ്രനെയും حُسْبَانًا കണക്കു (ആക്കി) ذَٰلِكَ അതു تَقْدِيرُ നിര്‍ണ്ണയമാണു, വ്യവസ്ഥപ്പെടുത്തലാണു الْعَزِيزِ പ്രതാപശാലിയുടെ الْعَلِيمِ (സര്‍വ്വ)ജ്ഞാനിയായ.
പ്രഭാതത്തെ പിളര്‍ത്തുന്നവനാണ് (അവന്‍). രാത്രിയെ അവന്‍ ശാന്തമാക്കുകയും ചെയ്തിരിക്കുന്നു; സൂര്യനെയും, ചന്ദ്രനെയും അവന്‍ (സമയത്തിന്റെ) കണക്കും (ആക്കിയിരിക്കുന്നു). അതു (ഒക്കെയും) സര്‍വ്വജ്ഞനായ (ആ) പ്രതാപശാലിയുടെ നിര്‍ണ്ണയം [വ്യവസ്ഥ] ആകുന്നു.
وَهُوَ ٱلَّذِى جَعَلَ لَكُمُ ٱلنُّجُومَ لِتَهْتَدُوا۟ بِهَا فِى ظُلُمَـٰتِ ٱلْبَرِّ وَٱلْبَحْرِ ۗ قَدْ فَصَّلْنَا ٱلْـَٔايَـٰتِ لِقَوْمٍۢ يَعْلَمُونَ﴿٩٧﴾
share
وَهُوَ അവനത്രെ الَّذِي جَعَلَ لَكُمُ നിങ്ങള്‍ക്കു ആക്കി (ഉണ്ടാക്കി - ഏര്‍പ്പെടുത്തി) ത്തന്നവന്‍ النُّجُومَ നക്ഷത്രങ്ങളെ لِتَهْتَدُوا നിങ്ങള്‍ നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കു (വഴി കാണു) വാന്‍ വേണ്ടി بِهَا അവ മൂലം فِي ظُلُمَاتِ അന്ധകാരങ്ങളില്‍ الْبَرِّ കരയിലെയും وَالْبَحْرِ കടലിലെയും قَدْ فَصَّلْنَا നാം വിശദീകരിച്ചിട്ടുണ്ടു الْآيَاتِ ദൃഷ്ടാന്തലക്ഷ്യ - അടയാള)ങ്ങളെ لِقَوْمٍ ജനങ്ങള്‍ക്കു يَعْلَمُونَ അവര്‍ അറിയുന്നു.
അവനത്രെ, നിങ്ങള്‍ക്കു നക്ഷത്രങ്ങളെ - അവ മൂലം കരയിലെയും, കടലിലെയും അന്ധകാരങ്ങളില്‍ നിങ്ങള്‍ വഴി കാണുവാന്‍ വേണ്ടി - ഏര്‍പ്പെടുത്തിയവനും. അറിയുന്ന ജനങ്ങള്‍ക്കു നാം ദൃഷ്ടാന്തങ്ങള്‍ വിശദീകരിച്ചു കൊടുത്തിട്ടുണ്ട്.
وَهُوَ ٱلَّذِىٓ أَنشَأَكُم مِّن نَّفْسٍۢ وَٰحِدَةٍۢ فَمُسْتَقَرٌّۭ وَمُسْتَوْدَعٌۭ ۗ قَدْ فَصَّلْنَا ٱلْـَٔايَـٰتِ لِقَوْمٍۢ يَفْقَهُونَ﴿٩٨﴾
share
وَهُوَ അവനത്രെ الَّذِي أَنشَأَكُم നിങ്ങളെ ഉണ്ടാക്കിയവന്‍ مِّن نَّفْسٍ ആത്മാവി (ആളി - ദേഹത്തി - വ്യക്തിയി)ല്‍ നിന്നു وَاحِدَةٍ ഒരേ فَمُسْتَقَرٌّ എന്നിട്ടു തങ്ങുന്ന (താമസിക്കുന്ന - ഉറച്ചു നില്‍ക്കുന്ന) ഇടമുണ്ടു وَمُسْتَوْدَعٌ സൂക്ഷിച്ചുവെക്കുന്ന ഇടവും قَدْ فَصَّلْنَا നാം വിശദീകരിച്ചിട്ടുണ്ടു الْآيَاتِ ദൃഷ്ടാന്തങ്ങളെ لِقَوْمٍ ജനങ്ങള്‍ക്കു, ഒരു ജനതക്കു يَفْقَهُونَ അവര്‍ ഗ്രഹിക്കുന്നു.
അവനത്രെ, ഒരേ ആത്മാവില്‍ (അഥവാ വ്യക്തിയില്‍) നിന്നു നിങ്ങളെ (സൃഷ്ടിച്ച്) ഉണ്ടാക്കിയവനും. അങ്ങനെ, (നിങ്ങള്‍ക്കു) തങ്ങുന്ന സ്ഥാനവും, സൂക്ഷിപ്പുസ്ഥാനവുമുണ്ട്. ഗ്രഹിക്കുന്ന ജനങ്ങള്‍ക്കു നാം ദൃഷ്ടാന്തങ്ങള്‍ വിശദീകരിച്ചു കൊടുത്തിട്ടുണ്ട്.
وَهُوَ ٱلَّذِىٓ أَنزَلَ مِنَ ٱلسَّمَآءِ مَآءًۭ فَأَخْرَجْنَا بِهِۦ نَبَاتَ كُلِّ شَىْءٍۢ فَأَخْرَجْنَا مِنْهُ خَضِرًۭا نُّخْرِجُ مِنْهُ حَبًّۭا مُّتَرَاكِبًۭا وَمِنَ ٱلنَّخْلِ مِن طَلْعِهَا قِنْوَانٌۭ دَانِيَةٌۭ وَجَنَّـٰتٍۢ مِّنْ أَعْنَابٍۢ وَٱلزَّيْتُونَ وَٱلرُّمَّانَ مُشْتَبِهًۭا وَغَيْرَ مُتَشَـٰبِهٍ ۗ ٱنظُرُوٓا۟ إِلَىٰ ثَمَرِهِۦٓ إِذَآ أَثْمَرَ وَيَنْعِهِۦٓ ۚ إِنَّ فِى ذَٰلِكُمْ لَـَٔايَـٰتٍۢ لِّقَوْمٍۢ يُؤْمِنُونَ﴿٩٩﴾
share
وَهُوَ അവനത്രെ الَّذِي أَنزَلَ ഇറക്കിയവന്‍ مِنَ السَّمَاءِ ആകാശത്തുനിന്നു مَاءً വെള്ളം فَأَخْرَجْنَا എന്നിട്ടു നാം പുറപ്പെടുവിച്ചു بِهِ അതുകൊണ്ടു, അതുമൂലം نَبَاتَ മുളയെ, സസ്യത്തെ كُلِّ شَيْءٍ എല്ലാ വസ്തുവിന്റെയും فَأَخْرَجْنَا എന്നിട്ടു നാം പുറപ്പെടുവിച്ചു مِنْهُ അതില്‍നിന്നു, അതിനാല്‍ خَضِرًا പച്ചയായവ نُّخْرِجُ مِنْهُ അതില്‍നിന്നു നാം പുറപ്പെടുവിക്കുന്നു حَبًّا ധാന്യത്തെ مُّتَرَاكِبًا പരസ്പരം കയറിയ (ഇടതിങ്ങിയ - കൂടിക്കലര്‍ന്ന) وَمِنَ النَّخْلِ ഈത്തപ്പനയില്‍ നിന്നും مِن طَلْعِهَا അതിന്റെ കുലയില്‍ നിന്നു قِنْوَانٌ കതിര്‍പ്പുകള്‍ دَانِيَةٌ താണു (തൂങ്ങി) നില്‍ക്കുന്ന وَجَنَّاتٍ തോട്ടങ്ങളെയും مِّنْ أَعْنَابٍ മുന്തിരികളില്‍ നിന്നു (മുന്തിരികളുടെ) وَالزَّيْتُونَ ഓലീവു മരത്തെയും وَالرُّمَّانَ മാതളത്തെയും مُشْتَبِهًا സാദൃശ്യമുള്ളതായിക്കൊണ്ടു وَغَيْرَ مُتَشَابِهٍ പരസ്പര സാദൃശ്യമില്ലാത്തതായും انظُرُوا നിങ്ങള്‍ നോക്കുക إِلَىٰ ثَمَرِهِ അതിന്റെ കായയിലേക്കു, ഫലത്തിലേക്കു إِذَا أَثْمَرَ അതു കായിച്ചാല്‍, ഫലമുണ്ടായാല്‍ وَيَنْعِهِ അതിന്റെ മൂപ്പെത്തുന്നതിലേക്കും (പാകമാകുന്നതിലേക്കും - പഴുപ്പിലേക്കും) إِنَّ فِي ذَٰلِكُمْ നിശ്ചയമായും അതില്‍ (എല്ലാം) ഉണ്ട് لَآيَاتٍ പല ദൃഷ്ടാന്തങ്ങള്‍ لِّقَوْمٍ يُؤْمِنُونَ വിശ്വസിക്കുന്ന ജനങ്ങള്‍ക്ക്.
അവനത്രെ, ആകാശത്തുനിന്നു (മഴ) വെള്ളം ഇറക്കിയവനും. എന്നിട്ടു അതുമൂലം എല്ലാ വസ്തുക്കളുടെയും മുളയെ നാം [അല്ലാഹു] പുറത്തു വരുത്തി; എന്നിട്ട് അതില്‍നിന്നു നാം പച്ച (ച്ചെടി)കളെ പുറത്ത് വരുത്തി അതില്‍ നിന്ന് പരസ്പരം (മേല്‍ക്കുമേല്‍) തിങ്ങിക്കൊണ്ടിരിക്കുന്ന ധാന്യം നാം പുറപ്പെടുവിക്കുന്നു. ഈത്തപ്പനയില്‍ നിന്നു - അതിന്റെ കുലയില്‍ നിന്നു - താണു (തൂങ്ങി) നില്‍ക്കുന്ന കതിര്‍പ്പുകളും (ഉണ്ടായിത്തീരുന്നു). മുന്തിരികളുടെ തോട്ടങ്ങളും, ഓലീവു വൃക്ഷവും, മാതളച്ചെടിയും (പുറത്തു വരുത്തുന്നു); സാദൃശ്യപ്പെട്ടതും, പരസ്പര സാദൃശ്യമില്ലാത്തതുമായിക്കൊണ്ട്. അതു കായ്ക്കുമ്പോള്‍ അതിന്റെ കായയിലേക്കും, അതു മൂപ്പെത്തുന്നതിലേക്കും നിങ്ങള്‍ നോക്കുക! നിശ്ചയമായും, വിശ്വസിക്കുന്ന ജനങ്ങള്‍ക്കു അതിലെല്ലാം പല ദൃഷ്ടാന്തങ്ങളുണ്ട്‌.
തഫ്സീർ : 95-99
View   
وَجَعَلُوا۟ لِلَّهِ شُرَكَآءَ ٱلْجِنَّ وَخَلَقَهُمْ ۖ وَخَرَقُوا۟ لَهُۥ بَنِينَ وَبَنَـٰتٍۭ بِغَيْرِ عِلْمٍۢ ۚ سُبْحَـٰنَهُۥ وَتَعَـٰلَىٰ عَمَّا يَصِفُونَ﴿١٠٠﴾
share
وَجَعَلُوا അവര്‍ ആക്കുക (ഉണ്ടാക്കുക)യും ചെയ്‌തു لِلَّهِ അല്ലാഹുവിനു شُرَكَاءَ പങ്കാളികള്‍ الْجِنَّ ജിന്നുകളെ وَخَلَقَهُمْ അവരെ അവന്‍ സൃഷ്‌ടിക്കുകയും ചെയ്‌തിരിക്കുന്നു, സൃഷ്‌ടിച്ചിരിക്കെ وَخَرَقُوا لَهُ അവര്‍ അവനുകെട്ടി (സങ്കല്‍പിച്ചു) ഉണ്ടാക്കുകയും ചെയ്‌തു بَنِينَ പുത്രന്മാരെ وَبَنَاتٍ പുത്രിമാരെയും بِغَيْرِ عِلْمٍ ഒരു അറിവും (വിവരവും) ഇല്ലാതെ سُبْحَانَهُ അവന്‍ മഹാ പരിശുദ്ധന്‍ وَتَعَالَىٰ അവന്‍ വളരെ ഉന്നതി പ്രാപിക്കുകയും ചെയ്‌തിരിക്കുന്നു عَمَّا يَصِفُونَ അവര്‍ വര്‍ണ്ണി(വിവരി-വിശേഷിപ്പി)ച്ചു പറയുന്നതില്‍നിന്നു.
അവര്‍ ജിന്നുകളെ അല്ലാഹുവിനു പങ്കുകാരാക്കുകയും ചെയ്‌തിരിക്കുന്നു; അവരെ അവന്‍ സൃഷ്‌ടിച്ചിരിക്കയുമാണ്‌ (എന്നിട്ടും)! ഒരു വിവരവുമില്ലാതെ അവര്‍ അവനു പുത്രന്മാരെയും പുത്രികളെയും കെട്ടിയുണ്ടാക്കുകയും ചെയ്‌തിരിക്കുന്നു. അവന്‍ മഹാപരിശുദ്ധന്‍! അവര്‍ വിശേഷിപ്പിച്ചു പറയുന്നതില്‍നിന്നു (ഒക്കെയും) അവന്‍ വളരെ ഉന്നതി പ്രാപിക്കുകയും ചെയ്‌തിരിക്കുന്നു.
തഫ്സീർ : 100-100
View   
بَدِيعُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ أَنَّىٰ يَكُونُ لَهُۥ وَلَدٌۭ وَلَمْ تَكُن لَّهُۥ صَـٰحِبَةٌۭ ۖ وَخَلَقَ كُلَّ شَىْءٍۢ ۖ وَهُوَ بِكُلِّ شَىْءٍ عَلِيمٌۭ﴿١٠١﴾
share
بَدِيعُ മാതൃകയില്ലാതെ ഉണ്ടാക്കിയവന്‍ السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضِ ഭൂമിയെയും أَنَّىٰ يَكُونُ എങ്ങിനെയുണ്ടാകും, ഉണ്ടാകുന്നതെങ്ങിനെ لَهُ അവനു وَلَدٌ സന്താനം, ഒരു കുട്ടി وَلَمْ تَكُن ഇല്ലതാനും, ഉണ്ടായിട്ടുമില്ല لَّهُ അവനു صَاحِبَةٌ ഒരു കൂട്ടുകാരി, സഖി (സഹധര്‍മ്മിണി) وَخَلَقَ അവന്‍ സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു كُلَّ شَيْءٍ എല്ലാ വസ്തുവെയും وَهُوَ അവനാകട്ടെ بِكُلِّ شَيْءٍ എല്ലാ വസ്തുവെപ്പറ്റിയും عَلِيمٌ അറിയുന്നവനാണ്.
ആകാശങ്ങളെയും, ഭൂമിയെയും മാതൃകയില്ലാതെ ഉണ്ടാക്കിയവനാണ് (അവന്‍). അവന് എങ്ങിനെയാണൊരു സന്താനമുണ്ടാകുക - അവനു ഒരു കൂട്ടുകാരി [സഖി]യുമില്ലതാനും (-എന്നിരിക്കെ)?! എല്ലാ വസ്തുക്കളെയും അവന്‍ സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു; അവന്‍ എല്ലാ വസ്തുവെക്കുറിച്ചും അറിയുന്നവനുമാകുന്നു.
തഫ്സീർ : 101-101
View   
ذَٰلِكُمُ ٱللَّهُ رَبُّكُمْ ۖ لَآ إِلَـٰهَ إِلَّا هُوَ ۖ خَـٰلِقُ كُلِّ شَىْءٍۢ فَٱعْبُدُوهُ ۚ وَهُوَ عَلَىٰ كُلِّ شَىْءٍۢ وَكِيلٌۭ﴿١٠٢﴾
share
ذَٰلِكُمُ അങ്ങിനെയുള്ളവന്‍, അവനത്രെ اللَّـهُ അല്ലാഹു رَبُّكُمْ നിങ്ങളുടെ രക്ഷിതാവു لَا إِلَـٰهَ ഒരു ആരാധ്യനേയില്ല, ദൈവമില്ല إِلَّا هُوَ അവനല്ലാതെ خَالِقُ സൃഷ്ടാവാണു, സൃഷ്ടിച്ചവനാണു كُلِّ شَيْءٍ എല്ലാ വസ്തുവെയും فَاعْبُدُوهُ അതിനാല്‍ അവനെ ആരാധിക്കുവിന്‍ وَهُوَ അവന്‍, അവനാകട്ടെ عَلَىٰ كُلِّ شَيْءٍ എല്ലാ വസ്തുവിന്‍മേലും, കാര്യത്തിനും وَكِيلٌ (ബാധ്യത) ഏല്‍പിക്കപ്പെട്ട (ഏറ്റെടുത്ത) വനാണ്.
(അങ്ങിനെയുള്ള) ആ അവനത്രെ നിങ്ങളുടെ റബ്ബായ അല്ലാഹു. അവനല്ലാതെ ആരാധ്യനേ ഇല്ല. എല്ലാ വസ്തുക്കളുടെയും സൃഷ്ടാവാകുന്നു (അവന്‍). ആകയാല്‍ നിങ്ങള്‍ അവനെ ആരാധിക്കുവിന്‍. അവന്‍ എല്ലാ വസ്തുക്കളുടെയും മേല്‍ (കൈകാര്യം) ഏറ്റെടുത്തവനുമാകുന്നു.
لَّا تُدْرِكُهُ ٱلْأَبْصَـٰرُ وَهُوَ يُدْرِكُ ٱلْأَبْصَـٰرَ ۖ وَهُوَ ٱللَّطِيفُ ٱلْخَبِيرُ﴿١٠٣﴾
share
لَّا تُدْرِكُهُ അവനെ കണ്ടെത്തുക (കണ്ടുപിടിക്കുക) യില്ല الْأَبْصَارُ ദൃഷ്ടികള്‍, കണ്ണുകള്‍ وَهُوَ അവനാകട്ടെ يُدْرِكُ കണ്ടെത്തുന്നു, കാണുകയും ചെയ്യും الْأَبْصَارَ ദൃഷ്ടികളെ وَهُوَ അവന്‍ اللَّطِيفُ സസൂക്ഷ്മനത്രെ, സൗമ്യനാകുന്നു الْخَبِيرُ സൂക്ഷ്മജ്ഞാനി.
അവനെ ദൃഷ്ടികള്‍ കണ്ടെത്തുകയില്ല; അവനാകട്ടെ ദൃഷ്ടികളെ കണ്ടെത്തുകയും ചെയ്യുന്നു. അവന്‍, സസൂക്ഷ്മനായുള്ളവനത്രെ; സൂക്ഷ്മജ്ഞാനിയത്രെ.
തഫ്സീർ : 102-103
View   
قَدْ جَآءَكُم بَصَآئِرُ مِن رَّبِّكُمْ ۖ فَمَنْ أَبْصَرَ فَلِنَفْسِهِۦ ۖ وَمَنْ عَمِىَ فَعَلَيْهَا ۚ وَمَآ أَنَا۠ عَلَيْكُم بِحَفِيظٍۢ﴿١٠٤﴾
share
قَدْ جَاءَكُم നിങ്ങള്‍ക്കു വന്നു കഴിഞ്ഞു بَصَائِرُ (ഉള്‍) കാഴ്ചകള്‍ (തെളിവു)കള്‍ مِن رَّبِّكُمْ നിങ്ങളുടെ റബ്ബിങ്കല്‍നിന്നു فَمَنْ أَبْصَرَ എന്നാല്‍ (അതിനാല്‍) ആര്‍ കണ്ടറിഞ്ഞുവോ فَلِنَفْسِهِ എന്നാല്‍ ഗുണം അവന്റെ സ്വന്തത്തിനു (അവനു) തന്നെയാണു وَمَنْ عَمِيَ ആര്‍ അന്ധനായോ فَعَلَيْهَا എന്നാല്‍ ദോഷം അതിന്റെമേല്‍ (തന്നെ) ആയിരിക്കും وَمَا أَنَا ഞാനല്ലതാനും عَلَيْكُم നിങ്ങളുടെ മേല്‍ ഒരു بِحَفِيظٍ സൂക്ഷിപ്പു (കാവല്‍)കാരന്‍.
(പറയുക:) "നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നു നിങ്ങള്‍ക്കു ഉള്‍ക്കാഴ്ച(ക്കുള്ള തെളിവു)കള്‍ വന്നു കഴിഞ്ഞിരിക്കുന്നു. അതിനാല്‍, ആര്‍ (മനോദൃഷ്ടികൊണ്ടു) കണ്ടറിഞ്ഞുവോ (അതിന്റെ ഗുണം) അവന്റെ സ്വന്തത്തിനു തന്നെ. ആര്‍ (കണ്ടറിയാതെ) അന്ധനായോ (അതിന്റെ ദോഷം) അതിന്റെമേല്‍ തന്നെ. ഞാന്‍ നിങ്ങളുടെമേല്‍ ഒരു കാവല്‍ക്കാരനല്ല."
തഫ്സീർ : 104-104
View   
وَكَذَٰلِكَ نُصَرِّفُ ٱلْـَٔايَـٰتِ وَلِيَقُولُوا۟ دَرَسْتَ وَلِنُبَيِّنَهُۥ لِقَوْمٍۢ يَعْلَمُونَ﴿١٠٥﴾
share
وَكَذَٰلِكَ അതുപോലെ, അപ്രകാരം نُصَرِّفُ നാം വിവിധ രൂപത്തില്‍ വിവരിക്കുന്നു الْآيَاتِ ദൃഷ്ടാന്തങ്ങളെ وَلِيَقُولُوا അവര്‍ പറയുവാന്‍ വേണ്ടിയും دَرَسْتَ നീ പഠിച്ചുവെച്ചിരിക്കുന്നു وَلِنُبَيِّنَهُ അതിനെ നാം വിവരിച്ചു കൊടുക്കുവാനും لِقَوْمٍ ഒരു ജനത (ജനങ്ങള്‍) ക്കു يَعْلَمُونَ അറിയുന്ന.
അപ്രകാരം, ദൃഷ്ടാന്തങ്ങളെ നാം വിവിധ രൂപത്തില്‍ വിവരിക്കുന്നു. "നീ പഠിച്ചുവെച്ചിരിക്കുന്നു" വെന്നു അവര്‍ പറയുവാന്‍ വേണ്ടിയും, അറിയാവുന്ന ജനങ്ങള്‍ക്കു ഇതു നാം വിവരിച്ചു കൊടുക്കുവാന്‍ വേണ്ടിയും (കൂടിയാണത്).
തഫ്സീർ : 105-105
View   
ٱتَّبِعْ مَآ أُوحِىَ إِلَيْكَ مِن رَّبِّكَ ۖ لَآ إِلَـٰهَ إِلَّا هُوَ ۖ وَأَعْرِضْ عَنِ ٱلْمُشْرِكِينَ﴿١٠٦﴾
share
اتَّبِعْ നീ പിന്‍പറ്റുക مَا أُوحِيَ വഹ്യു നല്‍കപ്പെട്ടിട്ടുള്ളതിനെ إِلَيْكَ നിനക്കു مِن رَّبِّكَ നിന്റെ റബ്ബില്‍നിന്നു لَا إِلَـٰهَ ആരാധ്യനേയില്ല إِلَّا هُوَ അവനല്ലാതെ وَأَعْرِضْ തിരിഞ്ഞുകളയുകയും (അവഗണിക്കുകയും) ചെയ്യുക عَنِ الْمُشْرِكِينَ മുശ്രിക്കുകളില്‍ നിന്നു, ബഹുദൈവ വിശ്വാസികളെപ്പറ്റി.
(നബിയേ) നിനക്കു നിന്റെ റബ്ബിങ്കല്‍നിന്നു "വഹ്യു" നല്‍കപ്പെട്ടിട്ടുള്ളതിനെ നീ പിന്‍പറ്റിക്കൊളളുക. അവനല്ലാതെ ആരാധ്യനേയില്ല. "മുശ്രിക്കു" [ബഹുദൈവ വിശ്വാസി]കളില്‍ നിന്നു നീ തിരിഞ്ഞുകളയുകയും ചെയ്യുക.
وَلَوْ شَآءَ ٱللَّهُ مَآ أَشْرَكُوا۟ ۗ وَمَا جَعَلْنَـٰكَ عَلَيْهِمْ حَفِيظًۭا ۖ وَمَآ أَنتَ عَلَيْهِم بِوَكِيلٍۢ﴿١٠٧﴾
share
وَلَوْ شَاءَ اللَّـهُ അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ مَا أَشْرَكُوا അവര്‍ ശിര്‍ക്കു (പങ്കുചേര്‍ക്കല്‍) ചെയ്യുമായിരുന്നില്ല وَمَا جَعَلْنَاكَ നിന്നെ നാം ആക്കിയിട്ടുമില്ല عَلَيْهِمْ അവരുടെമേല്‍, അവരില്‍ حَفِيظًا സൂക്ഷിപ്പു (കാവല്‍) ക്കാരന്‍ وَمَا أَنتَ നീ അല്ലതാനും عَلَيْهِم അവരുടെ മേല്‍ بِوَكِيلٍ ഏറ്റെടുത്തവന്‍, ഏല്‍പിക്കപ്പെട്ടവന്‍.
അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവര്‍ ശിര്‍ക്കു ചെയ്യുമായിരുന്നില്ല. നിന്നെ അവരുടെമേല്‍ നാം ഒരു കാവല്‍ക്കാരനാക്കിയിട്ടില്ല താനും. നീ അവരുടെ മേല്‍ (ബാധ്യത) ഏറ്റെടുത്ത (അഥവാ ഏല്‍പിക്കപ്പെട്ട) വനല്ലതാനും.
തഫ്സീർ : 106-107
View   
وَلَا تَسُبُّوا۟ ٱلَّذِينَ يَدْعُونَ مِن دُونِ ٱللَّهِ فَيَسُبُّوا۟ ٱللَّهَ عَدْوًۢا بِغَيْرِ عِلْمٍۢ ۗ كَذَٰلِكَ زَيَّنَّا لِكُلِّ أُمَّةٍ عَمَلَهُمْ ثُمَّ إِلَىٰ رَبِّهِم مَّرْجِعُهُمْ فَيُنَبِّئُهُم بِمَا كَانُوا۟ يَعْمَلُونَ﴿١٠٨﴾
share
وَلَا تَسُبُّوا നിങ്ങള്‍ പഴിക്കരുത്, ശകാരിക്കരുത്‌ الَّذِينَ يَدْعُونَ അവര്‍ വിളിക്കുന്ന (പ്രാര്‍ത്ഥിക്കുന്ന) വരെ مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ فَيَسُبُّوا അപ്പോള്‍ അവര്‍ പഴിച്ചേക്കും, ശകാരിക്കും اللَّـهَ അല്ലാഹുവിനെ عَدْوًا ക്രമം തെറ്റി (അതിരുവിട്ടു) കൊണ്ടു بِغَيْرِ عِلْمٍ വിവരമില്ലാതെ كَذَٰلِكَ അപ്രകാരം زَيَّنَّا നാം ഭംഗിയാക്കി (അലങ്കാരമാക്കി) യിരിക്കുന്നു لِكُلِّ أُمَّةٍ എല്ലാ സമുദായത്തിനും عَمَلَهُمْ അവരുടെ പ്രവര്‍ത്തനം ثُمَّ പിന്നെ, പിന്നീടു إِلَىٰ رَبِّهِم അവരുടെ റബ്ബിങ്കലേക്കാണു مَّرْجِعُهُمْ അവരുടെ മടങ്ങിവരവു فَيُنَبِّئُهُم അപ്പോള്‍ അവന്‍ അവരെ ബോധപ്പെടുത്തും, തെര്യപ്പെടുത്തും بِمَا كَانُوا അവരായിരുന്നതിനെപ്പറ്റി يَعْمَلُونَ അവര്‍ പ്രവര്‍ത്തിക്കും.
അല്ലാഹുവിനു പുറമെ അവര്‍ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുന്നവരെ നിങ്ങള്‍ ശകാരിക്കരുത്‌. (കാരണം) അപ്പോള്‍, വിവരമില്ലാതെ അവര്‍ അല്ലാഹുവിനെ അതിരുവിട്ട് ശകാരിച്ചേക്കും. അപ്രകാരം, എല്ലാ സമുദായത്തിനും അവ(രവ)രുടെ പ്രവര്‍ത്തനം നാം ഭംഗിയാക്കിക്കൊടുത്തിരിക്കുന്നു. പിന്നീടു, അവരുടെ റബ്ബിങ്കലേക്കാണ് അവരുടെ മടങ്ങിവരവ്. അപ്പോള്‍, അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി അവരെ അവന്‍ ബോധാപ്പെടുത്തുന്നതാണ്.
തഫ്സീർ : 108-108
View   
وَأَقْسَمُوا۟ بِٱللَّهِ جَهْدَ أَيْمَـٰنِهِمْ لَئِن جَآءَتْهُمْ ءَايَةٌۭ لَّيُؤْمِنُنَّ بِهَا ۚ قُلْ إِنَّمَا ٱلْـَٔايَـٰتُ عِندَ ٱللَّهِ ۖ وَمَا يُشْعِرُكُمْ أَنَّهَآ إِذَا جَآءَتْ لَا يُؤْمِنُونَ﴿١٠٩﴾
share
وَأَقْسَمُوا അവര്‍ സത്യം ചെയ്‌തു (പറഞ്ഞു), സത്യം ചെയ്യുന്നു, (ചെയ്യുകയാണു) بِاللَّهِ അല്ലാഹുവില്‍, അല്ലാഹുവിനെക്കൊണ്ടു جَهْدَ കഴിയും പ്രകാരം (ബുദ്ധിമുട്ടാവുന്നത്ര) أَيْمَانِهِمْ തങ്ങളുടെ സത്യ (ശപഥ) ങ്ങളില്‍വെച്ചു لَئِن جَاءَتْهُمْ തീര്‍ച്ചയായും തങ്ങള്‍ക്കു വന്നുവെങ്കില്‍ آيَةٌ വല്ല ദൃഷ്‌ടാന്തവും, ഒരു ദൃഷ്‌ടാന്തം لَّيُؤْمِنُنَّ അവര്‍ വിശ്വസിക്കുക തന്നെ ചെയ്യും بِهَا അതില്‍ قُلْ പറയുക إِنَّمَا الْآيَاتُ നിശ്ചയമായും ദൃഷ്‌ടാന്തങ്ങള്‍ عِندَ اللَّهِ അല്ലാഹുവിന്റെ അടുക്കല്‍ (മാത്രം) ആകുന്നു وَمَا يُشْعِرُكُمْ നിങ്ങള്‍ക്കു എന്തറിയാം, നിങ്ങളെ ബോധ്യപ്പെടുത്തുന്നതെന്തു أَنَّهَا അതു (ആകുന്നു) എന്നുള്ളതു إِذَا جَاءَتْ അതുവന്നാല്‍ لَا يُؤْمِنُونَ അവര്‍ വിശ്വസിക്കുകയില്ല (എന്നു).
തങ്ങള്‍ക്കു കഴിയും പ്രകാരം അവര്‍ അല്ലാഹുവില്‍ സത്യം ചെയ്‌ത്‌ (ഉറപ്പിച്ച്‌) പറയുന്നു: തങ്ങള്‍ക്കു വല്ല(പ്രത്യേക) ദൃഷ്‌ടാന്തവും വന്നുകിട്ടിയെങ്കില്‍, തീര്‍ച്ചയായും അവര്‍ അതില്‍ വിശ്വസിക്കുകതന്നെ ചെയ്യുമെന്ന്‌. പറയുക: "നിശ്ചയമായും, ദൃഷ്‌ടാന്തങ്ങള്‍ അല്ലാഹുവിന്റെ അടുക്കല്‍ (മാത്രം) ആണുള്ളത്‌: നിങ്ങള്‍ക്കു എന്തറിയാം, അതു വന്നുകിട്ടിയാല്‍ അവര്‍ വിശ്വസിക്കുന്നതല്ല എന്നുള്ളതു?!"
തഫ്സീർ : 109-109
View   
وَنُقَلِّبُ أَفْـِٔدَتَهُمْ وَأَبْصَـٰرَهُمْ كَمَا لَمْ يُؤْمِنُوا۟ بِهِۦٓ أَوَّلَ مَرَّةٍۢ وَنَذَرُهُمْ فِى طُغْيَـٰنِهِمْ يَعْمَهُونَ﴿١١٠﴾
share
وَنُقَلِّبُ നാം മറിച്ചുകൊണ്ടിരിക്കുന്നു أَفْئِدَتَهُمْ അവരുടെ ഹൃദയങ്ങളെ وَأَبْصَارَهُمْ അവരുടെ ദൃഷ്‌ടി(കാഴ്‌ച)കളെയും كَمَا لَمْ يُؤْمِنُوا അവര്‍ വിശ്വസിക്കാത്തപോലെ بِهِ ഇതില്‍, അതില്‍ أَوَّلَ مَرَّةٍ ഒന്നാം (ആദ്യ) പ്രാവശ്യം وَنَذَرُهُمْ അവരെ നാം വിടുകയും ചെയ്യുന്നു فِي طُغْيَانِهِمْ അവരുടെ അതിരുകവിച്ചലില്‍, ധിക്കാരത്തില്‍ يَعْمَهُونَ അവര്‍ അന്തംവിട്ടു(പരിഭ്രമിച്ചു-അന്ധാളിച്ചു-അലഞ്ഞു)കൊണ്ടിരിക്കുമാറ്‌.
അവര്‍ ഇതില്‍ [ഖുർആനില്‍] ആദ്യ പ്രാവശ്യം (തന്നെ) വിശ്വസിക്കാതിരുന്നപോലെ, അവരുടെ ഹൃദയങ്ങളെയും, ദൃഷ്‌ടികളെയും നാം മറിച്ചുകൊണ്ടിരിക്കുന്നതാണ്‌. അവരുടെ അതിരു കവിച്ചലില്‍ (അന്ധാളിച്ചു) അലഞ്ഞുകൊണ്ടിരിക്കുമാറ്‌ അവരെ നാം വിട്ടേക്കുന്നതുമാണ്‌.
തഫ്സീർ : 110-110
View   

arrow_back_ios
5:82
5:83
5:84
5:85
5:86
5:87
5:88
5:89
5:90
5:91
5:92
5:93
5:94
5:95
5:96
5:97
5:98
5:99
5:100
5:101
5:102
5:103
5:104
5:105
5:106
5:107
5:108
5:109
5:110
5:111
5:112
5:113
5:114
5:115
5:116
5:117
5:118
5:119
5:120
5:121
5:122
5:123
6:1
6:2
6:3
6:4
6:5
6:6
6:7
6:8
6:9
6:10
6:11
6:12
6:13
6:14
6:15
6:16
6:17
6:18
6:19
6:20
6:21
6:22
6:23
6:24
6:25
6:26
6:27
6:28
6:29
6:30
6:31
6:32
6:33
6:34
6:35
6:36
6:37
6:38
6:39
6:40
6:41
6:42
6:43
6:44
6:45
6:46
6:47
6:48
6:49
6:50
6:51
6:52
6:53
6:54
6:55
6:56
6:57
6:58
6:59
6:60
6:61
6:62
6:63
6:64
6:65
6:66
6:67
6:68
6:69
6:70
6:71
6:72
6:73
6:74
6:75
6:76
6:77
6:78
6:79
6:80
6:81
6:82
6:83
6:84
6:85
6:86
6:87
6:88
6:89
6:90
6:91
6:92
6:93
6:94
6:95
6:96
6:97
6:98
6:99
6:100
6:101
6:102
6:103
6:104
6:105
6:106
6:107
6:108
6:109
6:110