മുഖവുര
بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
عَمَّ എന്തിനെക്കുറിച്ചാണ് يَتَسَاءَلُونَ അവര്‍ (പരസ്പരം) ചോദിക്കുന്നു, ചോദ്യം ചെയുന്നു
എന്തിനെക്കുറിച്ചാണ് അവര്‍ ചോദ്യം ചെയ്തു കൊണ്ടിരിക്കുന്നത്?
عَنِ ٱلنَّبَإِ ٱلْعَظِيمِ﴿٢﴾
عَنِ النَّبَإِ വൃത്താന്തത്തെക്കുറിച്ചാകുന്നു الْعَظِيمِ മഹത്തായ, വമ്പിച്ച
(അതെ, ആ) മഹത്തായ വൃത്താന്തത്തെക്കുറിച്ച്!
ٱلَّذِى هُمْ فِيهِ مُخْتَلِفُونَ﴿٣﴾
الَّذِي അതായതു യാതൊരു കാര്യവും هُمْ فِيه അവര്‍ അതില്‍ مُخْتَلِفُونَ ഭിന്നിച്ചവരാണ്, വ്യത്യസ്താഭിപ്രായക്കാരാണ്
അതായതു, യാതൊന്നില്‍ അവര്‍ ഭിന്നാഭിപ്രായക്കാരാകുന്നുവോ അക്കാര്യം (തന്നെ).
كَلَّا അങ്ങിനെ വേണ്ടാ, അങ്ങിനെയല്ല سَيَعْلَمُونَ അവര്‍ വഴിയെ അറിയും, അവര്‍ക്കറിയാം
അങ്ങിനെ വേണ്ട, അവര്‍ക്കു വഴിയെ അറിയാറാകും!
ثُمَّ كَلَّا سَيَعْلَمُونَ﴿٥﴾
ثُمّ كَلَّا പിന്നെ വേണ്ടാ سَيَعْلَمُونَ അവര്‍ വഴിയെ അറിയും, അറിയാറാകും
പിന്നെ, [വീണ്ടും] അങ്ങിനെ വേണ്ട, അവര്‍ക്കു വഴിയെ അറിയാറാകും!!
أَلَمْ نَجْعَلِ ٱلْأَرْضَ مِهَـٰدًۭا﴿٦﴾
أَلَمْ نَجْعَلِ നാം ആക്കിയില്ലേ الْأَرْضَ ഭൂമിയെ مِهَادًا ഒരു വിതാനം,തൊട്ടില്‍, വിരിപ്പ്
ഭൂമിയെ നാം ഒരു വിതാനം [വിരിപ്പെന്നോണം] ആക്കിയിട്ടില്ലേ?!-
وَٱلْجِبَالَ أَوْتَادًۭا﴿٧﴾
وَالْجِبَالَ മലകളെ أَوْتَادًا ആണികളും, കുറ്റികളും
മലകളെ (ഭൂമിക്കു) ആണികളും (ആക്കിയിട്ടില്ലേ)?!
وَخَلَقْنَـٰكُمْ أَزْوَٰجًۭا﴿٨﴾
وَخَلَقْنَاكُمْ നിങ്ങളെ നാം സൃഷ്ടിക്കയും ചെയ്തു أَزْوَاجًا ഇണകളായിട്ടു
നിങ്ങളെ നാം ഇണകളാക്കി സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു ;
وَجَعَلْنَا نَوْمَكُمْ سُبَاتًۭا﴿٩﴾
وَجَعَلْنَا നാം ആക്കുകയും ചെയ്തു نَوْمَكُمْ നിങ്ങളുടെ നിദ്രയെ سُبَاتًا ഒരു വിശ്രമം, ശാന്തത
നിങ്ങളുടെ ഉറക്ക് നാം (നിങ്ങള്‍ക്കു) ഒരു വിശ്രമമാക്കുകയും ചെയ്തിരിക്കുന്നു;
وَجَعَلْنَا ٱلَّيْلَ لِبَاسًۭا﴿١٠﴾
وَجَعَلْنَا നാം ആക്കുകയും ചെയ്തു اللَّيْلَ രാത്രിയെ لِبَاسًا ഒരു വസ്ത്രം
രാത്രിയെ (നിങ്ങള്‍ക്കു) നാം ഒരു വസ്ത്രവും ആക്കിയിരിക്കുന്നു ;
وَجَعَلْنَا ٱلنَّهَارَ مَعَاشًۭا﴿١١﴾
وَجَعَلْنَا النَّهَارَ പകലിനെ നാം ആക്കുകയും ചെയ്തു مَعَاشًا ഉപജീവനമന്വേഷിക്കുന്നത്
പകലിനെ നാം ജീവിതസന്ധാരണ വേളയും ആക്കിയിരിക്കുന്നു;
وَبَنَيْنَا فَوْقَكُمْ سَبْعًۭا شِدَادًۭا﴿١٢﴾
وَبَنَيْنَا നാം സ്ഥാപിക്കുക (ഉണ്ടാക്കുക)യും ചെയ്തു فَوْقَكُمْ നിങ്ങള്‍ക്കു മീതെ سَبْعًا ഏഴെണ്ണം شِدَادًا കഠിനമായ, ശക്തമായ
നിങ്ങളുടെ മീതെ നാം ശക്തമായ (ആകാശങ്ങള്‍) ഏഴെണ്ണം സ്ഥാപിച്ചിരിക്കുന്നു
وَجَعَلْنَا سِرَاجًۭا وَهَّاجًۭا﴿١٣﴾
وَجَعَلْنَا നാം ഉണ്ടാക്കുക (ഏര്‍പ്പെടുത്തുക)യും ചെയ്തു سِرَاجًا ഒരു വിളക്ക് وَهَّاجًا തിളങ്ങുന്ന, കത്തിജ്വലിക്കുന്ന
കത്തിത്തിളങ്ങിക്കൊണ്ടിരിക്കുന്ന ഒരു വിളക്ക് [സൂര്യനും] നാം ഉണ്ടാക്കിയിരിക്കുന്നു.
وَأَنزَلْنَا مِنَ ٱلْمُعْصِرَٰتِ مَآءًۭ ثَجَّاجًۭا﴿١٤﴾
وَأَنزَلْنَا നാം ഇറക്കുകയും ചെയ്തു مِنَ الْمُعْصِرَاتِ മഴക്കാറുകളില്‍ നിന്നു, മഴക്കാറ്റുകളില്‍ നിന്നു مَاءً ثَجَّاجًا കുത്തി ഒഴുകുന്ന വെള്ളം
മഴക്കാറുകളില്‍ നിന്നു കുത്തി ഒഴുകുന്ന വെള്ളം [മഴയും] നാം ഇറക്കി ;-
لِّنُخْرِجَ بِهِۦ حَبًّۭا وَنَبَاتًۭا﴿١٥﴾
لِنُخْرِجَ بِهِ അതുകൊണ്ടു നാം വെളിക്കു വരുത്തുവാന്‍, പുറപ്പെടുവിക്കാന്‍ حَبًّا ധാന്യം وَنَبَاتًا സസ്യവും, ചെടിയും
അതുകൊണ്ടു നാം ധാന്യവും സസ്യവും (ഉല്പ്പാദിപ്പിച്ച്) വെളിക്കു വരുത്തുവാന്‍ വേണ്ടി;-
وَجَنَّـٰتٍ أَلْفَافًا﴿١٦﴾
وَجَنَّاتٍ തോട്ടങ്ങളും أَلْفَافًا (മരങ്ങളാല്‍) ഇടതിങ്ങിയ, തൂര്‍ന്നുനില്ക്കുന്ന
ഇടതിങ്ങിയ തോട്ടങ്ങളും (വെളിക്കു വരുത്തുവാന്‍)
إِنَّ يَوْمَ ٱلْفَصْلِ كَانَ مِيقَـٰتًۭا﴿١٧﴾
إِنَّ يَوْمَ നിശ്ചയമായും ദിവസം الْفَصْلِതീരുമാനത്തിന്റെ كَانَ അതാകുന്നു, ആയിരിക്കുന്നു مِيقَاتًا സമയം നിര്‍ണ്ണയിക്ക (നിശ്ചയിക്ക)പ്പെട്ടതു
നിശ്ചയമായും, തീരുമാനത്തിന്റെ ദിവസം സമയനിര്‍ണിതമായിരിക്കുന്നു.
يَوْمَ يُنفَخُ فِى ٱلصُّورِ فَتَأْتُونَ أَفْوَاجًۭا﴿١٨﴾
يَوْمَ يُنفَخُ അതായതു ഊതപ്പെടുന്ന ദിവസം فِي الصُّورِ കാഹളത്തില്‍, കൊമ്പില്‍ فَتَأْتُونَ അപ്പോള്‍ നിങ്ങള്‍ വരും, ചെല്ലും أَفْوَاجًا പല കൂട്ടങ്ങളായി, കൂട്ടംകൂട്ടമായി
അതായതു, കാഹളത്തില്‍ ഊതപ്പെടുന്ന ദിവസം. അപ്പോള്‍, നിങ്ങള്‍ കൂട്ടമായി വന്നെത്തും.
وَفُتِحَتِ ٱلسَّمَآءُ فَكَانَتْ أَبْوَٰبًۭا﴿١٩﴾
وَفُتِحَتِ തുറക്കപ്പെടുകയും ചെയ്യും السَّمَاءُ ആകാശം فَكَانَتْ എന്നിട്ടതു ആയിരിക്കും أَبْوَابًا പല വാതിലുകള്‍, പ്രവേശനമാര്‍ഗ്ഗങ്ങള്‍, കവാടങ്ങള്‍
ആകാശം തുറക്കപ്പെടുകയും ചെയ്യും; എന്നിട്ടതു പല വാതിലുകളായിത്തീരും.
وَسُيِّرَتِ ٱلْجِبَالُ فَكَانَتْ سَرَابًا﴿٢٠﴾
وَسُيِّرَتِ നടത്തപ്പെടുകയും ചെയ്യും الْجِبَالُ മല (പര്‍വ്വതം)കള്‍ فَكَانَتْ എന്നിട്ടവ ആയിത്തീരും سَرَابًاകാനല്‍ (പോലെ)
പര്‍വതങ്ങള്‍ (തല്‍സ്ഥാനം വിട്ടു) നടത്തപ്പെടുകയും ചെയ്യും; എന്നിട്ട്അവ കാനല്‍(സമാനം) ആയിത്തീ
إِنَّ جَهَنَّمَ كَانَتْ مِرْصَادًۭا﴿٢١﴾
إِنَّ جَهَنَّمَ നിശ്ചയമായും ജഹന്നം (നരകം) كَانَتْ അതാകുന്നു مِرْصَادًا പതിസ്ഥാനം, കാത്തിരിക്കുന്നതു, നിരീക്ഷണസ്ഥലം
നിശ്ചയമായും"ജഹന്നം" [നരകം] ഒരു പതി സ്ഥാനമാകുന്നു:-
لِّلطَّـٰغِينَ مَـَٔابًۭا﴿٢٢﴾
لِّلطَّاغِينَ അതിക്രമി (ധിക്കാരി)കള്‍ക്ക് مَآبًا സങ്കേതം (പ്രാപ്യസ്ഥാനം) ആയിട്ടു
അതിക്രമകാരികള്‍ക്കു സങ്കേത സ്ഥലമായിക്കൊണ്ടു:-
لَّـٰبِثِينَ فِيهَآ أَحْقَابًۭا﴿٢٣﴾
لَّابِثِينَ താമസിക്കുന്ന (കഴിഞ്ഞുകൂടുന്ന)വരായിക്കൊണ്ടു فِيهَا അതില്‍ أَحْقَابًا പലയുഗങ്ങള്‍ (ദീര്‍ഘിച്ച കാലഘട്ടങ്ങള്‍)
(അതെ) അതില്‍ പല യുഗങ്ങള്‍ താമസിക്കുന്നവരായും കൊണ്ട് !
لَّا يَذُوقُونَ فِيهَا بَرْدًۭا وَلَا شَرَابًا﴿٢٤﴾
لَّايَذُوقُونَ അവര്‍ രുചിനോക്കുക (ആസ്വദിക്കുക)യില്ല فِيهَا അതില്‍ വെച്ചു بَرْدًا ഒരു തണുപ്പും وَلَاشَرَابًا ഒരു പാനീയവുമില്ല
അതില്‍ വെച്ച് ഒരു തണുപ്പാകട്ടെ, വല്ല പാനീയമാകട്ടെ അവര്‍ രുചി നോക്കുന്നതല്ല;
إِلَّا حَمِيمًۭا وَغَسَّاقًۭا﴿٢٥﴾
إِلَّاحَمِيمًا അത്യുഷ്ണ (ചുട്ടു തിളക്കുന്ന) ജലമല്ലാതെ وَغَسَّاقًا ഗസ്സാഖും (ദുര്‍ഗന്ധമുള്ള) അതി ശൈത്യ ജലവും
അത്യുഷ്ണജലവും (ദുര്‍ഗന്ധത്തോടെ ഒഴുകുന്ന) അതിശൈത്യ ജലവുമല്ലാതെ.
جَزَاءً പ്രതിഫലമായിട്ടു وِفَاقًا യോജിച്ച, ഒത്തതായ
(അവര്‍ക്കു) യോജിച്ച പ്രതിഫലമെന്ന നിലക്ക്!
إِنَّهُمْ كَانُوا۟ لَا يَرْجُونَ حِسَابًۭا﴿٢٧﴾
إِنَّهُمْ നിശ്ചയമായും അവര്‍ كَانُوا لَايَرْجُونَ അവര്‍ പ്രതീക്ഷിച്ചിരുന്നില്ല حِسَابًا വിചാരണ, കണക്കു നോക്കല്‍
നിശ്ചയമായും, അവര്‍ വിചാരണയെ പ്രതീക്ഷിക്കുന്നില്ലായിരുന്നു.
وَكَذَّبُوا۟ بِـَٔايَـٰتِنَا كِذَّابًۭا﴿٢٨﴾
وَكَذَّبُوا അവര്‍ വ്യാജമാക്കുകയും ചെയ്തു بِآيَاتِنَا നമ്മുടെ ലക്ഷ്യങ്ങളെ, ദൃഷ്ടാന്തങ്ങളെ كِذَّابًا ഒരു (വലിയ) വ്യാജമാക്കല്‍
നമ്മുടെ ലക്ഷ്യങ്ങളെ അവര്‍ ഒരു (വല്ലാത്ത) വ്യാജമാക്കല്‍ വ്യാജമാക്കുകയും ചെയ്തു. [ഇതാണു കാരണം]
وَكُلَّ شَىْءٍ أَحْصَيْنَـٰهُ كِتَـٰبًۭا﴿٢٩﴾
وَكُلَّ شَيْءٍ എല്ലാ കാര്യവും, വസ്തുവും أَحْصَيْنَاهُ അതിനെ നാം കണക്കാക്കി (തിട്ടപ്പെടുത്തി) യിരിക്കുന്നു كِتَابًا എഴുത്തായി, രേഖപ്പെടുത്തിക്കൊണ്ടു
എല്ലാ കാര്യവും തന്നെ, നാം (എഴുതി) രേഖപ്പെടുത്തി തിട്ടമാക്കിവെച്ചിരിക്കുന്നു.
فَذُوقُوا۟ فَلَن نَّزِيدَكُمْ إِلَّا عَذَابًا﴿٣٠﴾
فَذُوقُوا ആകയാല്‍ ആസ്വദിക്കു(രുചിനോക്കു)വിന്‍ فَلَننَّزِيدَكُمْ എനി നിങ്ങള്‍ക്കു നാം വര്‍ധിപ്പിക്കുന്നതേയല്ല إِلَّاعَذَابًا ശിക്ഷയല്ലാതെ
ആകയാല്‍, (ഹേ, അതിക്രമകാരികളെ) രുചി നോക്കിക്കൊള്ളുവിന്‍! എനി, നിങ്ങള്‍ക്കു ശിക്ഷയല്ലാതെ (മറ്റൊന്നും) നാം വര്‍ദ്ധിപ്പിച്ചുതരുന്നതേയല്ല.
إِنَّ لِلْمُتَّقِينَ مَفَازًا﴿٣١﴾
إِنَّ لِلْمُتَّقِينَ – നിശ്ചയമായും സൂക്ഷ്മതയുള്ളവര്‍ക്കു (ഭയഭക്തന്മാര്‍ക്കു)ണ്ടു مَفَازًا വിജയം, ഭാഗ്യത്തിന്റെ സ്ഥലം
നിശ്ചയമായും സൂക്ഷ്മതയുള്ളവര്‍ക്കു വിജയം (അഥവാ ഭാഗ്യസ്ഥാനം) ഉണ്ട്.
حَدَآئِقَ وَأَعْنَـٰبًۭا﴿٣٢﴾
حَدَائِقَ അതായതു തോപ്പുകള്‍ وَأَعْنَابًا മുന്തിരികളും
അതായതു, തോപ്പുകളും, മുന്തിരി (വള്ളി)കളും,
وَكَوَاعِبَ أَتْرَابًۭا﴿٣٣﴾
وَكَوَاعِبَ സ്തനം തുടിച്ച തരുണികളും أَتْرَابًا സമപ്രായക്കാരായ, ഇണയൊത്ത
സമപ്രായക്കാരായ സ്തനം തുടിച്ച തരുണികളും,
وَكَأْسًا (കള്ളിന്റെ) കോപ്പയും دِهَاقًا നിറഞ്ഞ, സമര്‍ത്ഥമായ
(കള്ളിന്റെ) നിറഞ്ഞ കോപ്പുകളും (ഉണ്ട്).
لَّا يَسْمَعُونَ فِيهَا لَغْوًۭا وَلَا كِذَّٰبًۭا﴿٣٥﴾
لَّايَسْمَعُونَ അവര്‍ കേള്‍ക്കയില്ല فِيهَا അതില്‍ വെച്ചു لَغْوًا ഒരു അനാവശ്യവും, നിരര്‍ത്ഥവും وَلَاكِذَّابًا വ്യാജമായതും ഇല്ല
അവിടത്തില്‍ വെച്ച് വല്ല അനാവശ്യമാകട്ടെ, വ്യാജ വാര്‍ത്തയാകട്ടെ അവര്‍ കേള്‍ക്കുന്നതല്ല.
جَزَآءًۭ مِّن رَّبِّكَ عَطَآءً حِسَابًۭا﴿٣٦﴾
جَزَاءً പ്രതിഫലം, പ്രതിഫലമായിട്ടു مِّن رَّبِّكَ നിന്റെ രക്ഷിതാവിങ്കല്‍ നിന്നു عَطَاءًസമ്മാനം, ദാനം حِسَابًا കണക്കൊത്ത, മതിയായ, തികഞ്ഞ
നിന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള പ്രതിഫലം! അതായതു, കണക്കൊത്ത [തികച്ചും മതിയായ] സമ്മാനം!
رَّبِّ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا ٱلرَّحْمَـٰنِ ۖ لَا يَمْلِكُونَ مِنْهُ خِطَابًۭا﴿٣٧﴾
رَّبِّ السَّمَاوَاتِ അതായതു ആകാശങ്ങളുടെ രക്ഷിതാവു وَالْأَرْضِ ഭൂമിയുടെയും وَمَابَيْنَهُمَا അവ രണ്ടിനിടയിലുള്ളതിന്റെയും الرَّحْمَـٰن പരമകാരുണികനായുള്ളവന്‍ لَايَمْلِكُونَ അവര്‍ അധീനമാക്കുക (അവര്‍ക്കു സാധ്യമാകുക)യില്ല مِنْهُ അവനോടു خِطَابًا അഭിമുഖഭാഷണം, സംസാരം
(അതെ) ആകാശങ്ങളുടെയും, ഭൂമിയുടെയും, അവ രണ്ടിനുമിടയിലുള്ളതിന്റെയും രക്ഷിതാവിന്റെ - പരമകാരുണികനായുള്ളവന്റെ - (വകസമ്മാനം)! അവനോടു അഭിമുഖസംസാരത്തിന് അവര്‍ക്കു (ആര്‍ക്കും) സാധിക്കുകയില്ല.
يَوْمَ يَقُومُ ٱلرُّوحُ وَٱلْمَلَـٰٓئِكَةُ صَفًّۭا ۖ لَّا يَتَكَلَّمُونَ إِلَّا مَنْ أَذِنَ لَهُ ٱلرَّحْمَـٰنُ وَقَالَ صَوَابًۭا﴿٣٨﴾
يَوْمَ يَقُومُ നില്‍ക്കുന്ന ദിവസം الرُّوحُ റൂഹു (ആത്മാവ്) وَالْمَلَائِكَةُ മലക്കുകളും صَفًّا അണിയായി لَّايَتَكَلَّمُونَ അവര്‍ സംസാരിക്കയില്ല إِلَّامَنْ യാതൊരുവനല്ലാതെ أَذِنَ لَهُ അവനു അനുവാദം നല്കിയിരിക്കുന്നു الرَّحْمَـٰنُ പരമകാരുണികന്‍ وَقَالَ താന്‍ പറയുകയും ചെയ്തിരിക്കുന്നു صَوَابًا ശരിയായത്, നേരായുള്ളത്, ചൊവ്വായ
"റൂഹും" [ആത്മാവും] മലക്കുകളും അണിയായി നില്‍ക്കുന്ന ദിവസം;- (അന്ന്) പരമകാരുണികനായുള്ളവന്‍ ഏതൊരുവനു അനുമതി നല്‍ക്കുകയും, താന്‍ ശരിയായതു പറയുകയും ചെയ്തിരിക്കുന്നുവോ അവനല്ലാതെ അവര്‍ (ആരുംതന്നെ) സംസാരിക്കുകയില്ല.
ذَٰلِكَ ٱلْيَوْمُ ٱلْحَقُّ ۖ فَمَن شَآءَ ٱتَّخَذَ إِلَىٰ رَبِّهِۦ مَـَٔابًا﴿٣٩﴾
ذَٰلِكَ അതു, അതത്രെ الْيَوْمُ الْحَقُّ യഥാര്‍ത്ഥ ദിവസം فَمَن شَاءَ ആകയാല്‍, (എന്നാല്‍) ആര്‍ ഉദ്ദേശിച്ചുവോ اتَّخَذَ അവന്‍ ഏര്‍പ്പെടുത്തട്ടെ, ഉണ്ടാക്കട്ടെ إِلَىٰ رَبِّهِ തന്റെ റബ്ബിങ്കലേക്ക് مَآبًا ഒരു സങ്കേതം, മടക്കസ്ഥാനം, മടക്കം
അതെത്രെ, യഥാര്‍ത്ഥദിവസം! ആകയാല്‍, (വേണമെന്നു) ആര്‍ ഉദ്ദേശിച്ചുവോ അവന്‍ തന്റെ രക്ഷിതാവിങ്കലേക്കു (മടങ്ങുവാനുള്ള) സങ്കേതം ഏര്‍പ്പെടുത്തിക്കൊള്ളട്ടെ
إِنَّآ أَنذَرْنَـٰكُمْ عَذَابًۭا قَرِيبًۭا يَوْمَ يَنظُرُ ٱلْمَرْءُ مَا قَدَّمَتْ يَدَاهُ وَيَقُولُ ٱلْكَافِرُ يَـٰلَيْتَنِى كُنتُ تُرَٰبًۢا﴿٤٠﴾
إِنَّا നിശ്ചയമായും നാം أَنذَرْنَاكُمْ നിങ്ങള്‍ക്കു മുന്നറിയിപ്പു (താക്കീതു) നല്കിയിരിക്കുന്നു عَذَابًا ഒരു ശിക്ഷയെ (ക്കുറിച്ചു) قَرِيبًا അടുത്ത, സമീപസ്ഥമായ يَوْمَ يَنظُرُ നോക്കുന്ന (കാണുന്ന) ദിവസം الْمَرْءُ മനുഷ്യന്‍ مَاقَدَّمَتْ മുന്‍ ചെയ്തതിനെ يَدَاهُ തന്റെ രണ്ടു കരങ്ങള്‍, കൈകള്‍ وَيَقُولُ പറയുകയും ചെയ്യും, പറയുന്നതുമായ الْكَافِرُ അവിശ്വാസി يَالَيْتَنِي അയ്യോ ഞാനായെങ്കില്‍ كُنتُ ആയിരുന്നു (എങ്കില്‍) تُرَابًا മണ്ണ്
(ജനങ്ങളേ) നിശ്ചയമായും, സമീപസ്ഥമായ ഒരു ശിക്ഷയെക്കുറിച്ചു നിങ്ങള്‍ക്കു നാം (ഇതാ) മുന്നറിയിപ്പു നല്കിയിരിക്കുന്നു! (അതെ) മനുഷ്യന്‍ തന്റെ കരങ്ങള്‍ മുന്‍ചെയ്തുവെച്ചതിനെ നോക്കിക്കാണുന്ന ദിവസം:- അവിശ്വാസിയായുള്ളവന്‍ (അന്ന്)പറയും: "അയ്യോ! ഞാന്‍ മണ്ണായിരുന്നെങ്കില്‍ നന്നായേനെ!’ എന്ന്.
മുഖവുര
بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
وَٱلنَّـٰزِعَـٰتِ غَرْقًۭا﴿١﴾
وَالنَّازِعَاتِ - ഊരിയെടുക്കുന്നവ (നീക്കുന്നവ, പിടിച്ചുവലിക്കുന്നവ) തന്നെയാണ غَرْقًا മുങ്ങി (മുഴുകി പ്രവേശിച്ചു - നിർദ്ദയമായി)ക്കൊണ്ടു
മുഴുകി പ്രവേശിച്ച് (നിര്‍ദ്ദയം) ഊരിയെടുക്കുന്നവ തന്നെയാണ (സത്യം) !
وَٱلنَّـٰشِطَـٰتِ نَشْطًۭا﴿٢﴾
وَالنَّاشِطَات അഴിച്ചുവിടുന്നവ (വേഗം എടുക്കുന്നവ) തന്നെയാണ نَشْطًا ഒരു (വേഗത്തിലുള്ള - സൗമ്യമായ) അഴിച്ചുവിടൽ
വേഗതയിൽ (സൗമ്യമായി) അഴിച്ചുവിടുന്നവ തന്നെയാണ (സത്യം) !
وَٱلسَّـٰبِحَـٰتِ سَبْحًۭا﴿٣﴾
وَالسَّابِحَاتِ നീന്തുന്ന (ഒഴുകിവരുന്ന - വേഗം ഇറങ്ങിവരുന്ന)വ തന്നെയാണ سَبْحًا ഒരു (ശക്തമായ) നീന്തൽ, ഇറങ്ങൽ
ഒരു (ശക്തമായ) ഒഴുക്കു ഒഴുകിവരുന്നവ തന്നെയാണ (സത്യം)!
فَٱلسَّـٰبِقَـٰتِ سَبْقًۭا﴿٤﴾
فَالسَّابِقَاتِ - എന്നിട്ടു (അങ്ങനെ) മുൻകടക്കുന്നവ (മുന്നോട്ടു ഗമിക്കുന്ന - കുതിച്ചു പോകുന്നവ) തന്നെയാണ് سَبْقًا - മുൻകടക്കൽ (ഊക്കോടെ)
എന്നിട്ട്, മുന്നോട്ടു കുതിച്ചു പോകുന്നവ തന്നെയാണ് (സത്യം)!
فَٱلْمُدَبِّرَٰتِ أَمْرًۭا﴿٥﴾
فَالْمُدَبِّرَاتِ - എന്നിട്ടു (അങ്ങനെ,പിന്നെ) ചിട്ടപ്പെടുത്തുന്ന (വ്യവസ്ഥപ്പെടുത്തുന്ന -പരിപാടിയിടുന്ന)വതന്നെയാണ് أَمْرًا - കൽപനയെ, കാര്യത്തെ
എന്നിട്ട്, കല്പന (വ്യവസ്ഥപ്രകാരം) ചിട്ടപ്പെടുത്തുന്നവ തന്നെയാണ് (സത്യം)!
يَوْمَ تَرْجُفُ ٱلرَّاجِفَةُ﴿٦﴾
يَوْمَتَرْجُفُ വിറകൊള്ളുന്ന (കിടിലം കൊള്ളുന്ന)ദിവസം الرَّاجِفَةُ വിറ (കിടിലം) കൊള്ളുന്നത്
കിടിലംകൊള്ളുന്നത് കിടിലംകൊള്ളുന്ന ദിവസം!-
تَتْبَعُهَا ٱلرَّادِفَةُ﴿٧﴾
تَتْبَعُهَا അതിനെ പിൻതുടരും, തുടർന്നുവരും الرَّادِفَةُ തുടർന്നുവരുന്നത്, പിന്നാലെയുള്ളത്
പിന്നാലെ വരുന്നത് അതിനെത്തുടർന്നു വരുന്നതാണ്.
قُلُوبٌۭ يَوْمَئِذٍۢ وَاجِفَةٌ﴿٨﴾
قُلُوبٌ ചില ഹൃദയങ്ങൾ يَوْمَئِذٍ അന്നു وَاجِفَةٌ ഭയവിഹ്വലമായിരിക്കും, വിറകൊള്ളുന്നതായിരിക്കും
അന്നത്തെ ദിവസം ചില ഹൃദയങ്ങൾ (പേടിച്ചു) വിറ കൊള്ളുന്നവയായിരിക്കും;
أَبْصَـٰرُهَا خَـٰشِعَةٌۭ﴿٩﴾
أَبْصَارُهَا അവയുടെ കണ്ണുകൾ, ദൃഷ്ടികൾ خَاشِعَةٌ താഴ്മ (ഭക്തി - വിനയം - എളിമ) കാട്ടുന്നതായിരിക്കും
അവയുടെ കണ്ണുകൾ (വിനയപ്പെട്ടു) താഴ്മചെയ്യുന്നവയായിരിക്കും.
يَقُولُونَ أَءِنَّا لَمَرْدُودُونَ فِى ٱلْحَافِرَةِ﴿١٠﴾
يَقُولُونَ അവർ പറയുന്നു, പറയും أَإِنَّا നാമോ, നാമാണോ لَمَرْدُودُونَ മടക്കപ്പെടുന്നവർ തന്നെ فِي الْحَافِرَةِ കുഴിയിൽ (ഖബ്റിൽ) വെച്ച് മുൻസ്ഥിതിയിൽ
അവർ പറയുന്നു :"നിശ്ചയമായും, നാം കുഴിയിൽ വെച്ച് (മുൻസ്ഥിതിയിൽ) മടക്കപ്പെടുന്നവരാണോ?!"
أَءِذَا كُنَّا عِظَـٰمًۭا نَّخِرَةًۭ﴿١١﴾
أَإِذَاكُنَّا നാം ആയിട്ടാണോ عِظَامًا എല്ലു (അസ്ഥി)കള്‍ نَّخِرَةً ദ്രവിച്ച, ജീർണ്ണിച്ച, നുരുമ്പിയ
"നാം ജീർണ്ണിച്ച് എല്ലുകളായിത്തീർന്നിട്ടാണോ (ആ മടക്കം)?!"
قَالُوا۟ تِلْكَ إِذًۭا كَرَّةٌ خَاسِرَةٌۭ﴿١٢﴾
قَالُوا അവർ പറഞ്ഞു, പറയുകയാണ് تِلْكَ അത് إِذًا എന്നാൽ (അങ്ങനെയാണെങ്കിൽ) كَرَّةٌ ഒരു തിരിച്ചുവരവാണ്, മടക്കമത്രെ خَاسِرَةٌ നഷ്ട്രകരമായ
അവർ പറയുകയാണ്: "അങ്ങനെയാണെങ്കിൽ, നഷ്ടകരമായ ഒരു തിരിച്ചുവരവത്രെ അത്."
فَإِنَّمَا هِىَ زَجْرَةٌۭ وَٰحِدَةٌۭ﴿١٣﴾
فَإِنَّمَاهِيَ എന്നാല്‍ നിശ്ചയമായും അത് زَجْرَةٌ (വമ്പിച്ച) ഒരു ശബ്ദം ഇരമ്പല്‍ (മാത്രം) ആയിരിക്കും وَاحِدَةٌ ഒരേ, ഏക
എന്നാല്‍, അത് ഒരേ ഒരു (ഘോര) ശബ്ദം മാത്രമായിരിക്കും.
فَإِذَا هُم بِٱلسَّاهِرَةِ﴿١٤﴾
فَإِذَاهُم അപ്പോള്‍ അവരതാ بِالسَّاهِرَةِ ഭൂമുഖത്ത് (ഭൂമിയില്‍ - നഗ്നമായ മൈതാനത്ത്) ആയിരിക്കും.
അപ്പോഴേക്ക് അവരതാ ഭൂമുഖത്തായിരിക്കും!
هَلْ أَتَىٰكَ حَدِيثُ مُوسَىٰٓ﴿١٥﴾
هَلْ أَتَاكَ നിനക്കു വന്നിരിക്കുന്നുവോ حَدِيثُ مُوسَى മൂസായുടെ വർത്തമാനം, വിഷയം
(നബിയേ) നിനക്ക് മൂസായുടെ വർത്തമാനം വന്നിരിക്കുന്നുവോ?!-
إِذْ نَادَىٰهُ رَبُّهُۥ بِٱلْوَادِ ٱلْمُقَدَّسِ طُوًى﴿١٦﴾
إِذْ نَادَاهُ അദ്ദേഹത്തെ വിളിച്ചു പറഞ്ഞ സന്ദർഭം رَبُّهُ അദ്ദേഹത്തിന്റെ റബ്ബ് بِالْوَادِ الْمُقَدَّسِ പരിശുദ്ധമാക്കപ്പെട്ട താഴ്‌വരയിൽ വെച്ച് طُوًى അതായത് ത്വൂവാ, ത്വുവാ എന്ന
അതായത്, ‘ത്വുവാ’ എന്ന പരിശുദ്ധ താഴ്‌വരയിൽ വെച്ച് അദ്ദേഹത്തിന്റെി റബ്ബ് അദ്ദേഹത്തെ വിളിച്ചു പറഞ്ഞ സന്ദർഭം:-
ٱذْهَبْ إِلَىٰ فِرْعَوْنَ إِنَّهُۥ طَغَىٰ﴿١٧﴾
اذْهَبْ നീ പോകുക إِلَى فِرْعَوْنَ ഫിര്ഔന്റെ അടുക്കലേക്കു إِنَّهُ طَغَى നിശ്ചയമായും അവന്‍ അതിരുവിട്ടിരിക്കുന്നു (ധിക്കാരം മുഴുത്തിരിക്കുന്നു)
‘നീ ഫിര്ഔറന്റെേ അടുക്കലേക്കു പോയിക്കൊള്ളുക; നിശ്ചയമായും, അവന്‍ (ധിക്കാരത്തില്‍) അതിരുകവിഞ്ഞിരിക്കുന്നു.
فَقُلْ هَل لَّكَ إِلَىٰٓ أَن تَزَكَّىٰ﴿١٨﴾
فَقُلْ എന്നിട്ടു പറയുക هَل لَّكَ നിനക്കു (ഒരുക്കം - തയ്യാര്‍ - ആവശ്യം) ഉണ്ടോ إِلَى أَن تَزَكَّى നീ പരിശുദ്ധി പ്രാപിക്കുവാന്‍ (നന്നായിത്തീരാന്‍)
എന്നിട്ട് പറയുക: ‘നീ പരിശുദ്ധി പ്രാപിക്കേണ്ടിതിലേക്ക് നിനക്ക് ഒരുക്കമുണ്ടോ?-
وَأَهْدِيَكَ إِلَىٰ رَبِّكَ فَتَخْشَىٰ﴿١٩﴾
وَأَهْدِيَكَ ഞാന്‍ നിനക്കു മാർഗദർശനം നല്കുവാനും إِلَى رَبِّكَ നിന്റെ റബ്ബിങ്കലേക്കു فَتَخْشَى അങ്ങനെ നീ ഭയപ്പെടുവാനും.
‘നിൻറെ റബ്ബിങ്കലേക്ക് ഞാന്‍ നിനക്കു മാര്ഗകദര്ശരനം നല്കുതകയും, അങ്ങിനെ നീ (അവനെ) ഭയപ്പെടുകയും ചെയ്യുന്നതിനും (ഒരുക്കമുണ്ടോ)?
فَأَرَىٰهُ ٱلْـَٔايَةَ ٱلْكُبْرَىٰ﴿٢٠﴾
فَأَرَاهُ അങ്ങനെ (എന്നിട്ട്) അദ്ദേഹം അവനു കാട്ടിക്കൊടുത്തു الْآيَةَ الْكُبْرَى വമ്പിച്ച (വളരെ വലിയ) ദൃഷ്ടാന്തം
അങ്ങനെ, അദ്ദേഹം അവന് (ആ) വമ്പിച്ച ദൃഷ്ടാന്തം കാട്ടിക്കൊടുത്തു.
فَكَذَّبَ അപ്പോള്‍ (എന്നിട്ട്) അവന്‍ വ്യാജമാക്കി وَعَصَى അനുസരണക്കേട്(എതിര്) പ്രവര്‍ത്തിക്കുകയും ചെയ്തു
എന്നാല്‍, അവന്‍ വ്യാജമാക്കുകയും, അനുസരണക്കേടു കാണിക്കുകയും ചെയ്തു.
ثُمَّ أَدْبَرَ يَسْعَىٰ﴿٢٢﴾
ثُمَّ أَدْبَرَ പിന്നെ അവന്‍ പിന്നോക്കം പോയി, പിന്നിട്ടു يَسْعَى പരിശ്രമിച്ചുക്കൊണ്ട്
പിന്നീട് അവന്‍ (എതിരായ) പരിശ്രമം നടത്തിക്കൊണ്ട് പിന്നോട്ടു പോയി.
فَحَشَرَ അങ്ങനെ അവന്‍ ശേഖരിച്ചു, ഒരുമിച്ചു കൂട്ടി فَنَادَى എന്നിട്ട് വിളിച്ചു (പറഞ്ഞു-പ്രഖ്യാപിച്ചു)
അങ്ങനെ, അവന്‍ (തന്‍റെ ആള്‍ക്കാരെ) ശേഖരിച്ചു:എന്നിട്ട് വിളിച്ചു (പ്രഖ്യാപിച്ചു):-
فَقَالَ أَنَا۠ رَبُّكُمُ ٱلْأَعْلَىٰ﴿٢٤﴾
فَقَالَ അവന്‍ പറഞ്ഞു أَنَا رَبُّكُمُ ഞാന്‍ നിങ്ങളുടെ റബ്ബാണ് الْأَعْلَى ഏറ്റവും ഉന്നതനായ
അവന്‍ പറഞ്ഞു : ‘ഞാന്‍ നിങ്ങളുടെ ഏറ്റവും ഉന്നതനായ റബ്ബാകുന്നു.’
فَأَخَذَهُ ٱللَّهُ نَكَالَ ٱلْـَٔاخِرَةِ وَٱلْأُولَىٰٓ﴿٢٥﴾
فَأَخَذَهُ അപ്പോള്‍ അവനെ പിടിച്ചു (ശിക്ഷിച്ചു) اللَّـهُ അല്ലാഹു نَكَالَ ശിക്ഷാ നടപടിയായി, തടവായിട്ട്, വിലങ്ങായിട്ട് الْآخِرَةِ അവസാനത്തേതിന്‍റെ (പരലോകത്തിന്‍റെ) وَالْأُولَى ആദ്യത്തേതിന്റെയും (ഇഹലോകത്തിന്റെയും)
അപ്പോള്‍ അല്ലാഹു അവനെ പരലോകത്തിന്‍റെയും ആദ്യലോക [ഇഹലോക] ത്തിന്‍റെയും ശിക്ഷാനടപടിയായി പിടിച്ചു (ശിക്ഷിച്ചു).
إِنَّ فِى ذَٰلِكَ لَعِبْرَةًۭ لِّمَن يَخْشَىٰٓ﴿٢٦﴾
إِنَّ فِي ذَلِكَ നിശ്ചയമായും അതിലുണ്ട് لَعِبْرَةً ഒരു ചിന്താപാഠം, ഗുണപാഠം لِّمَن يَخْشَى ഭയപ്പെടുന്നവര്‍ക്ക്
നിശ്ചയമായും ഭയപ്പെടുന്നവര്‍ക്ക് അതില്‍ ഒരു വലിയ ചിന്താപാഠമുണ്ട്.
ءَأَنتُمْ أَشَدُّ خَلْقًا أَمِ ٱلسَّمَآءُ ۚ بَنَىٰهَا﴿٢٧﴾
أَأَنتُمْ നിങ്ങളാണോ أَشَدُّ കൂടുതല്‍ ശക്തമായവര്‍, പ്രയാസപ്പെട്ടവര്‍ خَلْقًا സൃഷ്ടിയില്‍,സൃഷ്ടിക്കപ്പെടുവാൻ أَمِ السَّمَاءُ അതല്ല ആകാശമോ بَنَاهَا അതവന്‍ നിര്‍മ്മി(സ്ഥാപി)ച്ചിരിക്കുന്നു
നിങ്ങളാണോ സൃഷ്ടിക്കപ്പെടുവാന്‍ കൂടുതല്‍ പ്രയാസപ്പെട്ടവര്‍, അതല്ല, ആകാശമോ?! അതിനെ അവന്‍ നിര്‍മിച്ചിരിക്കുന്നു.
رَفَعَ سَمْكَهَا فَسَوَّىٰهَا﴿٢٨﴾
رَفَعَ അവന്‍ ഉയര്‍ത്തി سَمْكَهَا അതിന്റെ മേല്‍ (ഉപരി) ഭാഗം فَسَوَّاهَا അങ്ങനെ അതിനെ ശരിപ്പെടുത്തി
അതിന്റെ മേല്‍ഭാഗം അവന്‍ ഉയര്‍ത്തി; അങ്ങനെ അതിനെ (പരിപൂര്‍ണമായി) ശരിപ്പെടുത്തി.
وَأَغْطَشَ لَيْلَهَا وَأَخْرَجَ ضُحَىٰهَا﴿٢٩﴾
وَأَغْطَشَ അവന്‍ ഇരുട്ടിയതാക്കുന്നു(ഇരുളാക്കുകയും) ചെയ്തു لَيْلَهَا അതിന്റെ രാത്രിയെ وَأَخْرَجَ പ്രത്യക്ഷപ്പെടുത്തുകയും ചെയ്തു ضُحَاهَا അതിന്റെ വെളിച്ചം,പ്രഭ
അതിലെ രാത്രിയെ അവന്‍ ഇരുട്ടിയതാക്കുകയും, അതിലെ വെളിച്ചം [പകലിനെ] അവന്‍ പ്രത്യക്ഷപ്പെടുത്തുകയും ചെയ്തു;
وَٱلْأَرْضَ بَعْدَ ذَٰلِكَ دَحَىٰهَآ﴿٣٠﴾
وَالْأَرْضَ ഭൂമിയെയും بَعْدَ ذَلِكَ അതിനുശേഷം دَحَاهَا അതിനെ അവന്‍ പരത്തി, വിതാനം ചെയ്തു
ഭൂമിയെ അതിനുശേഷം അവന്‍ (പരത്തി) വിതാനിക്കുകയും ചെയ്തിരിക്കുന്നു;
أَخْرَجَ مِنْهَا مَآءَهَا وَمَرْعَىٰهَا﴿٣١﴾
أَخْرَجَ പുറപ്പെടുവിച്ചു مِنْهَا അതില്‍ നിന്ന് مَاءَهَا അതിലെ വെള്ളം وَمَرْعَاهَا അതിലെ മേച്ചില്‍ (മേയുന്ന) സ്ഥലവും
അതില്‍ നിന്ന് അതിലെ (ഉറവു) ജലവും അതിലെ മേച്ചില്‍ സ്ഥലവും [സസ്യലതാദികളും] അവന്‍ പുറപ്പെടുവിച്ചു;
وَٱلْجِبَالَ أَرْسَىٰهَا﴿٣٢﴾
وَالْجِبَالَ മലകളെയും أَرْسَاهَا അവയെ അവന്‍ ആണിയിട്ടു, ഉറപ്പിച്ചു
മലകളെയും (അതില്‍) ആണിയിട്ടുറപ്പിച്ചു:-
مَتَـٰعًۭا لَّكُمْ وَلِأَنْعَـٰمِكُمْ﴿٣٣﴾
مَتَاعًا ഉപയോഗത്തിനായിട്ട് لَّكُمْ നിങ്ങള്‍ക്കും وَلِأَنْعَامِكُمْ നിങ്ങളുടെ കന്നുകാലികള്‍ക്കും
നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്.
فَإِذَا جَآءَتِ ٱلطَّآمَّةُ ٱلْكُبْرَىٰ﴿٣٤﴾
فَإِذَا جَاءَتِ എന്നാല്‍ വന്നാല്‍, വരുമ്പോള്‍ الطَّامَّةُ അടക്കി ജയിക്കുന്ന (മഹാ) വിപത്ത് الْكُبْرَى വമ്പിച്ച, ഏറ്റവും വലിയ
എന്നാല്‍ (എല്ലാറ്റിനെയും) അടക്കിജയിക്കുന്ന ഏറ്റവും വലിയ വിപത്തു വന്നാല്‍!-
يَوْمَ يَتَذَكَّرُ ٱلْإِنسَـٰنُ مَا سَعَىٰ﴿٣٥﴾
يَوْمَ يَتَذَكَّرُ ഓര്‍മിക്കുന്ന ദിവസം الْإِنسَانُ മനുഷ്യന്‍ مَا سَعَى അവന്‍ പ്രയത്നിച്ചത് (ചെയ്തുവെച്ചത്) പരിശ്രമിച്ചത്
അതായത് മനുഷ്യന്‍ താന്‍ പ്രവര്‍ത്തി (ച്ചു വെ) ച്ചതിനെക്കുറിച്ച് ഓര്‍മിക്കുന്ന ദിവസം;-
وَبُرِّزَتِ ٱلْجَحِيمُ لِمَن يَرَىٰ﴿٣٦﴾
وَبُرِّزَتِ വെളിക്കുവരുത്തപ്പെടുകയും ചെയ്യുന്ന الْجَحِيمُ കത്തിജ്വലിക്കുന്ന നരകം لِمَن يَرَى കാണുന്നവര്‍ക്ക്
കത്തിജ്വലിക്കുന്ന നരകം, കാണാവുന്നവര്‍ക്കു (കാണുവാന്‍) വേണ്ടി വെളിക്കുകൊണ്ടു വരപ്പെടുകയും ചെയ്യുന്ന (ദിവസം):-
فَأَمَّا مَن എന്നാലപ്പോള്‍ യാതൊരുവന്‍ طَغَى അതിരുവിട്ടു
എന്നാലപ്പോള്‍, യാതൊരുവന്‍ അതിരുവിട്ടിരിക്കുന്നുവോ,-
وَءَاثَرَ ٱلْحَيَوٰةَ ٱلدُّنْيَا﴿٣٨﴾
وَآثَرَ പ്രാധാന്യം നല്‍കുകയും (തിരഞ്ഞെടുക്കുകയും)ചെയ്തു الْحَيَاةَ الدُّنْيَا ഐഹിക ജീവിതത്തിന്, ജീവിതത്തെ
ഐഹിക ജീവിതത്തിന് പ്രാധാന്യം കൊടുക്കുകയും ചെയ്തിരിക്കുന്നുവോ’-
فَإِنَّ ٱلْجَحِيمَ هِىَ ٱلْمَأْوَىٰ﴿٣٩﴾
فَإِنَّ الْجَحِيمَ എന്നാല്‍ കത്തിജ്വലിക്കുന്ന നരകം هِيَ الْمَأْوَى അതുതന്നെ സങ്കേതസ്ഥാനം
(അവന്) കത്തിജ്വലിക്കുന്ന നരകം തന്നെയാണ് സങ്കേതസ്ഥാനം.
وَأَمَّا مَنْ خَافَ مَقَامَ رَبِّهِۦ وَنَهَى ٱلنَّفْسَ عَنِ ٱلْهَوَىٰ﴿٤٠﴾
وَأَمَّا مَنْ خَافَ അപ്പോള്‍ പേടിച്ചവനോ, യാതൊരുവന്‍ ഭയപ്പെട്ടുവോ مَقَامَ رَبِّهِ തന്റെ റബ്ബിന്റെ സ്ഥാനം (റബ്ബിങ്കല്‍ നില്‍ക്കുന്നതിനെ) وَنَهَى النَّفْسَ മനസ്സിനെ (ദേഹത്തെ) വിലക്കുക (തടയുക)യും ചെയ്ത عَنِ الْهَوَى ഇച്ഛയിൽ നിന്ന്
അപ്പോള്‍, യാതൊരുവന്‍ തന്റെ റബ്ബിന്റെ സ്ഥാനത്തെ [അവന്‍റെ മുമ്പില്‍ നില്‍ക്കുന്നതിനെ] ഭയപ്പെടുകയും, മനസ്സിനെ ഇച്ഛയിൽ നിന്ന് വിലക്കിനിറുത്തുകയും ചെയ്തിരിക്കുന്നുവോ,-
فَإِنَّ ٱلْجَنَّةَ هِىَ ٱلْمَأْوَىٰ﴿٤١﴾
فَإِنَّ الْجَنَّةَ എന്നാല്‍ നിശ്ചയമായും സ്വര്‍ഗം هِيَ الْمَأْوَى അതുതന്നെയാണ് സങ്കേത സ്ഥാനം.
(അവന്) സ്വര്‍ഗം തന്നെയാണ് സാങ്കേതസ്ഥാനം.
يَسْـَٔلُونَكَ عَنِ ٱلسَّاعَةِ أَيَّانَ مُرْسَىٰهَا﴿٤٢﴾
يَسْأَلُونَكَ അവര്‍ നിന്നോടു ചോദിക്കുന്നു عَنِ السَّاعَةِ അന്ത്യ ഘട്ടത്തെപ്പറ്റി أَيَّانَ ഏതാവസരമാണ് مُرْسَاهَا അതിന്‍റെ സ്ഥാപനം (സംഭവിക്കല്‍)
(നബിയേ) അന്ത്യഘട്ടത്തെക്കുറിച്ച് അവര്‍ നിന്നോടു ചോദിക്കുന്നു: ‘എതവസരത്തിലാണ് അതിന്‍റെ സ്ഥാപനം [അതു സംഭവിക്കല്‍]?’ എന്ന്.
فِيمَ أَنتَ مِن ذِكْرَىٰهَآ﴿٤٣﴾
فِيمَ എന്തിലാണ് (ഏതവസ്ഥ – ഏതുനില – യിലാണ്) أَنتَ നീ مِن ذِكْرَاهَا അതിന്‍റെ പ്രസ്താവനയെ (അതിനെക്കുറിച്ചു പറയുന്നത്) സംബന്ധിച്ച്
അതിന്‍റെ പ്രസ്താവനയെ സംബന്ധിച്ച് എന്തൊരു നിലയിലാണ് നീയുള്ളത്? [നിനക്കു അതിനെപ്പറ്റി ഒന്നും അറിഞ്ഞു കൂടല്ലോ]
إِلَىٰ رَبِّكَ مُنتَهَىٰهَآ﴿٤٤﴾
إِلَى رَبِّكَ നിന്റെ റബ്ബിങ്കലേക്കാണ് مُنتَهَاهَا അതിന്‍റെ കലാശം, ചെന്നവസാനിക്കല്‍
നിന്റെ റബ്ബിങ്കലേക്കാണ് അതിന്‍റെ കലാശം. [അത് അവന്നു മാത്രമേ അറിഞ്ഞുകൂടു].
إِنَّمَآ أَنتَ مُنذِرُ مَن يَخْشَىٰهَا﴿٤٥﴾
إِنَّمَا أَنتَ നിശ്ചയമായും നീ مُنذِرُ താക്കീതു (മുന്നറിയിപ്പു) നല്‍കുന്നവന്‍ (മാത്രം) مَن يَخْشَاهَا അതിനെ ഭയപ്പെടുന്നവര്‍ക്ക്
നിശ്ചയമായും അതിനെ ഭയപ്പെടുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നവന്‍ മാത്രമാകുന്നു നീ.
كَأَنَّهُمْ يَوْمَ يَرَوْنَهَا لَمْ يَلْبَثُوٓا۟ إِلَّا عَشِيَّةً أَوْ ضُحَىٰهَا﴿٤٦﴾
كَأَنَّهُمْ അവര്‍ (ആകുന്നു) എന്നപോലെയിരിക്കും يَوْمَ يَرَوْنَهَا അതിനെ അവര്‍ കാണുന്ന ദിവസം لَمْ يَلْبَثُوا അവര്‍ താമസിച്ചിട്ടില്ല, കഴിഞ്ഞുകൂടിയിട്ടില്ല (എന്നപോലെ) إِلَّا عَشِيَّةً ഒരു സായാഹ്നം (വൈകുന്നേരം) അല്ലാതെ أَوْ ضُحَاهَا അല്ലെങ്കില്‍ അതിന്‍റെ പൂര്‍വ്വാഹ്നം (ഇളയുച്ച സമയം – രാവലെ).
അതിനെ അവര്‍ കാണുന്ന ദിവസം ഒരു സായാഹ്ന (സമയ)മോ, അല്ലെങ്കില്‍ അതിന്‍റെ പൂര്‍വ്വാഹ്ന(സമയ)മോ അല്ലാതെ അവര്‍ (ഇഹത്തില്‍) കഴിഞ്ഞുക്കൂടിയിട്ടില്ലെന്ന പോലെയിരിക്കും! [അത്രക്കും ഭയങ്കരമായിരിക്കും അത്]
മുഖവുര
بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
عَبَسَ അദ്ദേഹം മുഖം ചുളിച്ചു وَتَوَلَّىٰ തിരിഞ്ഞുകളയുകയും ചെയ്തു
അദ്ദേഹം മുഖം ചുളിച്ചു, തിരിഞ്ഞുകളയുകയും ചെയ്തു
أَن جَآءَهُ ٱلْأَعْمَىٰ﴿٢﴾
أَنجَاءَهُ തന്റെ അടുക്കല്‍ വന്നതിനാല്‍ الْأَعْمَىٰ കുരുടന്‍, അന്ധന്‍
തന്റെ അടുക്കല്‍ (ആ) കുരുടന്‍ വന്നതിനാല്‍!
وَمَا يُدْرِيكَ لَعَلَّهُۥ يَزَّكَّىٰٓ﴿٣﴾
وَمَا يُدْرِيكَ നിനക്കു എന്തറിയാം لَعَلَّهُ അവനായേക്കാം يَزَّكَّى പരിശുദ്ധി പ്രാപിക്കും
(നബിയേ) നിനക്ക് എന്തറിയാം? അദ്ദേഹം പരിശുദ്ധി പ്രാപിച്ചേക്കാമല്ലോ!
أَوْ يَذَّكَّرُ فَتَنفَعَهُ ٱلذِّكْرَىٰٓ﴿٤﴾
أَوْ يَذَّكَّرُ അല്ലെങ്കില്‍ അവന്‍ ഉപദേശം സ്വീകരിക്കും, ഓർമ്മിച്ചേക്കും فَتَنفَعَهُ എന്നിട്ടു അവനു ഉപകാരം ചെയ്കയും الذِّكْرَىٰ ഉപദേശം, സ്മരണ
അല്ലെങ്കില്‍, അദ്ദേഹം ഉപദേശം സ്വീകരിക്കുകയും, അങ്ങനെ (ആ) ഉപദേശം അദ്ദേഹത്തിന് പ്രയോജനപ്പെടുകയും ചെയ്തേക്കാം.
أَمَّا مَنِ ٱسْتَغْنَىٰ﴿٥﴾
أَمَّا مَنِ എന്നാല്‍ യാതൊരുവന്‍ ٱسْتَغْنَىٰ ധന്യത (പര്യാപ്ത - ആവശ്യമില്ലായ്മ) നടിച്ച
എന്നാല്‍, ധന്യത [സ്വയം പര്യാപ്തനെന്നു ധരിച്ച]വനാകട്ടെ
فَأَنتَ لَهُۥ تَصَدَّىٰ﴿٦﴾
فَأَنتَ അപ്പോള്‍ നീ لَهُ അവനു വേണ്ടി, അവനിലേക്കു تَصَدَّىٰ നീ ഒരുമ്പെട്ടു (ശ്രദ്ധ തിരിഞ്ഞു - തയ്യാറായി)
അവനുവേണ്ടി നീ ഒരുമ്പെട്ടിരിക്കുന്നു.
وَمَا عَلَيْكَ أَلَّا يَزَّكَّىٰ﴿٧﴾
وَمَا عَلَيْكَ നിന്റെമേല്‍ എന്താണുള്ളത് (ഒന്നുമില്ല) أن لا يَزَّكَّىٰ അവന്‍ പരിശുദ്ധി പ്രാപിക്കാതെ (നന്നാവാതെ) ഇരിക്കുന്നതിനു
അവന്‍ പരിശുദ്ധി പ്രാപിക്കാതിരിക്കുന്നതിനാല്‍ നിന്റെ മേല്‍ എന്താണ് (ബാധ്യത) ഉള്ളത്?!
وَأَمَّا مَن جَآءَكَ يَسْعَىٰ﴿٨﴾
وَأَمَّا مَن എന്നാല്‍ യാതൊരുവനാകട്ടെ جَاءَكَ നിന്റെ് അടുക്കല്‍ വന്ന يَسْعَىٰ ഉത്സാഹിച്ചു (പാഞ്ഞു-അദ്ധ്വാനിച്ചു) കൊണ്ടു
എന്നാല്‍ (ഉത്സാഹപൂർവ്വം) പാഞ്ഞുകൊണ്ട് നിന്റെ അടുക്കല്‍ വന്നവനാകട്ടെ,
وَهُوَ അവനാകട്ടെ, അവനോ يَخْشَىٰ ഭയപ്പെടുന്നു (താനും)
അദ്ദേഹമോ (അല്ലാഹുവിനെ) ഭയപ്പെടുകയും ചെയ്യുന്നു
فَأَنتَ عَنْهُ تَلَهَّىٰ﴿١٠﴾
فَأَنتَ عَنْهُ എന്നാല്‍ നീ അവനിൽനിന്ന് تَلَهَّىٰ ശ്രദ്ധ തിരിക്കുന്നു, അശ്രദ്ധ കാണിക്കുന്നു
അദ്ദേഹത്തെപ്പറ്റി നീ അശ്രദ്ധകാണിക്കുന്നു!
كَلَّآ إِنَّهَا تَذْكِرَةٌۭ﴿١١﴾
كَلَّ അങ്ങിനെ വേണ്ടാ, അതല്ല ا إِنَّهَا നിശ്ചയമായും അതു, അവ تَذْكِرَةٌ ഒരു ഉപദേശമാണ്, സ്മരണയാണ്
അങ്ങനെ വേണ്ടാ! നിശ്ചയമായും അവ [ഖുർആൻ വചനങ്ങള്‍] ഒരു ഉപദേശമാകുന്നു.
فَمَن شَآءَ ذَكَرَهُۥ﴿١٢﴾
فَمَن شَاءَ അതിനാല്‍ ആര്‍ ഉദ്ദേശിച്ചുവോ ذَكَرَهُ അവനതു ഓർമ്മിക്കട്ടെ, സ്മരിക്കുന്നതാണ്
ആകയാല്‍, ആര്‍ (വേണമെന്നു) ഉദ്ദേശിച്ചുവോ അവരതു ഓർമ്മിച്ചുകൊള്ളട്ടെ.
فِى صُحُفٍۢ مُّكَرَّمَةٍۢ﴿١٣﴾
فِي صُحُفٍ ചില ഏടുകളില്‍ مُّكَرَّمَةٍ മാനിക്കപ്പെട്ട, ആദരണീയമായ
മാനിക്കപ്പെട്ടതായ ചില ഏടുകളിലാണ് (അതുള്ളത്)
مَّرْفُوعَةٍۢ مُّطَهَّرَةٍۭ﴿١٤﴾
مَّرْفُوعَةٍ ഉയർത്ത (ഉന്നതമാക്ക)പ്പെട്ട مُّطَهَّرَةٍ ശുദ്ധമാക്കപ്പെട്ട
(അതെ) ഉന്നതമാക്കപ്പെട്ടതും, പരിശുദ്ധമാക്കപ്പെട്ടതുമായ (ഏടുകളില്‍)
بِأَيْدِي കൈകളില്‍, കൈകളാല്‍ (കൈക്ക്) سَفَرَةٍ ചില ദൗത്യവാഹകന്മാരുടെ, എഴുത്തുകാരുടെ
ചില ദൗത്യവാഹകന്മാരുടെ കൈക്ക്;-
كِرَامٍ മാന്യന്മാരായ بَرَرَةٍ പുണ്യവാന്മാരായ, ഗുണവാന്മാരായ
മാന്യന്മാരും, പുണ്യവാന്മാരുമായ (ദൗത്യവാഹകന്മാരുടെ കൈക്ക്)
قُتِلَ ٱلْإِنسَـٰنُ مَآ أَكْفَرَهُۥ﴿١٧﴾
قُتِلَ കൊല്ലപ്പെടട്ടെ (നശിക്കട്ടെ - ശാപമടയട്ടെ) الْإِنسَانُ മനുഷ്യന്‍ مَا أَكْفَرَهُ അവനെ (ഇത്രയധികം) നന്ദി കെടുത്തിയത് (അവിശാസിയാക്കിയത്) എന്താണ്
മനുഷ്യന്‍ കൊല്ലപ്പെടട്ടെ [നാശമടയട്ടെ] എന്താണവന്‍ ഇത്ര നന്ദികെട്ടവന്‍ (അഥവാ അവിശ്വാസി) ആയത്?!
مِنْ أَىِّ شَىْءٍ خَلَقَهُۥ﴿١٨﴾
مِنْ أَيِّ شَيْءٍ ഏതൊരു വസ്തുവില്‍ നിന്നാണ് خَلَقَهُ അവന്‍ അവനെ സൃഷ്ടിച്ചതു
ഏതൊരു വസ്തുവില്‍ നിന്നാണ് അവന്‍ [അല്ലാഹു] അവനെ സൃഷ്ടിച്ചിരിക്കുന്നത്?
مِن نُّطْفَةٍ خَلَقَهُۥ فَقَدَّرَهُۥ﴿١٩﴾
مِن نُّطْفَةٍ ഒരു ഇന്ദ്രിയത്തുള്ളിയില്‍ നിന്നു خَلَقَهُ അവന്‍ അവനെ സൃഷ്ടിച്ചു فَقَدَّرَهُ എന്നിട്ടവനെ (അവന്നു) കണക്കാക്കി, വ്യവസ്ഥ ചെയ്തു
ഒരു ഇന്ദ്രിയത്തുള്ളിയില്‍ നിന്നു (തന്നെ). (അതെ) അവനെ അവന്‍ സൃഷ്ടിച്ചു; എന്നിട്ട് അവനെ (വേണ്ടപ്രകാരം) വ്യവസ്ഥചെയ്തു;-
ثُمَّ ٱلسَّبِيلَ يَسَّرَهُۥ﴿٢٠﴾
ثُمَّ السَّبِيلَ പിന്നെ വഴി يَسَّرَهُ അവന്‍ അവനു എളുപ്പ (നിഷ്പ്രയാസ)മാക്കി
പിന്നെ, (അവന്‍ ചരിക്കേണ്ടുന്ന) മാര്‍ഗ്ഗം അവനു എളുപ്പമാക്കിക്കൊടുത്തു;-
ثُمَّ أَمَاتَهُۥ فَأَقْبَرَهُۥ﴿٢١﴾
ثُمَّ أَمَاتَهُ പിന്നെ അവനെ മരണപ്പെടുത്തി فَأَقْبَرَهُ എന്നിട്ടവനെ ഖബ്റിലാക്കി
പിന്നെ, അവനെ മരണപ്പെടുത്തി; എന്നിട്ടവനെ ‘ഖബ്റി’ലാക്കി (മറച്ചു):-
ثُمَّ إِذَا شَآءَ أَنشَرَهُۥ﴿٢٢﴾
ثُمَّ إِذَا شَاءَ പിന്നെ അവന്‍ ഉദ്ദേശിച്ചാല്‍, വേണ്ടുകവെക്കുമ്പോള്‍ أَنشَرَهُ അവനെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കും
പിന്നീടു അവന്‍ [അല്ലാഹു] ഉദ്ദേശിക്കുമ്പോള്‍ അവനെ (വീണ്ടും) ഉയര്‍ത്തെഴുന്നേല്‍പിക്കുന്നതാണ്
كَلَّا لَمَّا يَقْضِ مَآ أَمَرَهُۥ﴿٢٣﴾
كَلَّا അങ്ങിനെയല്ല, വേണ്ട لَمَّا يَقْضِ അവന്‍ നിര്‍വഹിച്ചില്ല مَا أَمَرَهُ അവന്‍ അവനോടു കല്പിച്ചതു
അങ്ങിനെ വേണ്ടാ! അവനോടു അവന്‍ [അല്ലാഹു] കല്പിച്ചതു അവന്‍ നിര്‍വഹിച്ചില്ല.
فَلْيَنظُرِ ٱلْإِنسَـٰنُ إِلَىٰ طَعَامِهِۦٓ﴿٢٤﴾
فَلْيَنظُرِ എന്നാല്‍ നോക്കിക്കൊള്ളട്ടെ الْإِنسَانُ മനുഷ്യന്‍ إِلَىٰ طَعَامِهِ തന്റെ ഭക്ഷണത്തിലേക്ക്
എന്നാല്‍, മനുഷ്യന്‍ തന്റെ ഭക്ഷണത്തിലേക്കു (ഒന്നു ചിന്തിച്ചു) നോക്കട്ടെ:-
أَنَّا صَبَبْنَا ٱلْمَآءَ صَبًّۭا﴿٢٥﴾
أَنَّا صَبَبْنَا നാം ചൊരിഞ്ഞുകൊടുത്തിരിക്കുന്നത് الْمَاءَ വെള്ളം صَبًّا ഒരു ചൊരിക്കല്‍
അതായതു, നാം (മഴ) വെള്ളം ഒരു (ശക്തിയായ) ചൊരിച്ചുകൊടുക്കല്‍ കൊടുത്തിരിക്കുന്നതു.
ثُمَّ شَقَقْنَا ٱلْأَرْضَ شَقًّۭا﴿٢٦﴾
ثُمَّ شَقَقْنَا പിന്നെ നാം പിളര്‍ത്തി الْأَرْضَ ഭൂമിയെ شَقًّا ഒരു പിളര്‍ത്തല്‍
പിന്നെ ഭൂമിയെ നാം ഒരു (യുക്തമായ) പിളര്‍ത്തല്‍ പിളര്‍ത്തി.
فَأَنۢبَتْنَا فِيهَا حَبًّۭا﴿٢٧﴾
فَأَنبَتْنَا എന്നിട്ടു നാം മുളപ്പിച്ചു, ഉല്‍പാദിപ്പിച്ചു فِيهَا അതില്‍ حَبًّا ധാന്യം
അങ്ങനെ, അതില്‍ നാം ധാന്യം മുളപ്പിച്ചു;
وَعِنَبًۭا وَقَضْبًۭا﴿٢٨﴾
وَعِنَبًا മുന്തിരിയും وَقَضْبًا പച്ചക്കറി (ഇലക്കറി-കറിച്ചെടി)യും
മുന്തിരിയും, പച്ചക്കറിയും,
وَزَيْتُونًۭا وَنَخْلًۭا﴿٢٩﴾
وَزَيْتُونًا സൈത്തൂനും, ഒലീവും وَنَخْلًا ഈത്തപ്പനയും
وَحَدَآئِقَ غُلْبًۭا﴿٣٠﴾
وَحَدَائِقَ തോട്ടങ്ങളും غُلْبًا(മരങ്ങള്‍) നിറഞ്ഞ, തിങ്ങിയ, നിബിഡമായ
(വൃക്ഷങ്ങള്‍) തൂര്‍ന്നു നിൽക്കുന്ന തോട്ടങ്ങളും
وَفَـٰكِهَةًۭ وَأَبًّۭا﴿٣١﴾
وَفَاكِهَةً പഴങ്ങളും ഫലവർഗവും وَأَبًّا മേച്ചില്‍ പുല്ലും.
പഴവര്‍ഗവും, മേച്ചില്‍ പുല്ലും (മുളപ്പിച്ചു)
مَّتَـٰعًۭا لَّكُمْ وَلِأَنْعَـٰمِكُمْ﴿٣٢﴾
مَّتَاعًا لَّكُمْ നിങ്ങള്‍ക്കു ഉപയോഗത്തിനു وَلِأَنْعَامِكُمْ നിങ്ങളുടെ കാലി (ആടുമാടൊട്ടകം)കള്‍ക്കും.
നിങ്ങള്‍ക്കും, നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്
فَإِذَا جَآءَتِ ٱلصَّآخَّةُ﴿٣٣﴾
فَإِذَا جَاءَتِ എന്നാല്‍ വന്നാല്‍, വരുമ്പോള്‍ الصَّاخَّةُ ചെകിടടക്കുന്ന ശബ്ദം
എന്നാല്‍, ചെകിടടക്കുന്ന (ആ ഭീകര) ശബ്ദം വന്നാല്‍!-
يَوْمَ يَفِرُّ ٱلْمَرْءُ مِنْ أَخِيهِ﴿٣٤﴾
يَوْمَ يَفِرُّ (പേടിച്ചു) ഓടിപ്പോകുന്ന ദിവസം الْمَرْءُ മനുഷ്യന്‍ مِنْ أَخِيهِ തന്റെ സഹോദരനെവിട്ട്
അതായതു, മനുഷ്യന്‍ തന്റെ സഹോദരനെ വിട്ടു ഓടിപ്പോകുന്ന ദിവസം,-
وَأُمِّهِ തന്റെ ഉമ്മയെ (മാതാവിനെ)യും وَأَبِيهِ തന്റെ ബാപ്പയെ(പിതാവിനെ)യും
തന്റെ മാതാവിനെയും, പിതാവിനെയും (വിട്ടും)
وَصَـٰحِبَتِهِۦ وَبَنِيهِ﴿٣٦﴾
وَصَاحِبَتِهِ തന്റെ തുണ (ഭാര്യ)യെയും وَبَنِيهِ തന്റെ മക്കളെയും.
തന്റെ തുണ [ഭാര്യ]യെയും, തന്റെ മക്കളെയും (വിട്ടും ഓടുന്ന ദിവസം) [ഹാ! എന്തായിരിക്കും അന്ന് അവന്റെ നില?!]
لِكُلِّ ٱمْرِئٍۢ مِّنْهُمْ يَوْمَئِذٍۢ شَأْنٌۭ يُغْنِيهِ﴿٣٧﴾
لِكُلِّ امْرِئٍ എല്ലാ മനുഷ്യനുമുണ്ടു مِّنْهُمْ അവരില്‍ നിന്നു يَوْمَئِذٍ അന്നു, ആ ദിവസം شَأْنٌ ഒരു കാര്യം, വിഷയം يُغْنِيهِ അവനെ ഐശ്വര്യമാക്കുന്ന (മതിയാക്കുന്ന).
അന്നത്തെ ദിവസം, അവരില്‍ എല്ലാ (ഓരോ) മനുഷ്യനുമുണ്ടായിരിക്കും അവനെ മതിയാക്കത്തക്ക ഒരു കാര്യം
وُجُوهٌۭ يَوْمَئِذٍۢ مُّسْفِرَةٌۭ﴿٣٨﴾
وُجُوهٌ ചില മുഖങ്ങള്‍ يَوْمَئِذٍ അന്നു مُّسْفِرَةٌ തെളിഞ്ഞ (ശോഭിച്ച – പ്രസന്നമായ)വയായിരിക്കും
ചില മുഖങ്ങള്‍ അന്നത്തെ ദിവസം (പ്രസന്നമായി) തെളിഞ്ഞവയായിരിക്കും;-
ضَاحِكَةٌۭ مُّسْتَبْشِرَةٌۭ﴿٣٩﴾
ضَاحِكَةٌ ചിരിക്കുന്നവ مُّسْتَبْشِرَةٌ സന്തോഷം കൊള്ളുന്നവ
ചിരിക്കുന്നവയായിരിക്കും, സന്തോഷം കൊള്ളുന്നവയായിരിക്കും.
وَوُجُوهٌۭ يَوْمَئِذٍ عَلَيْهَا غَبَرَةٌۭ﴿٤٠﴾
وَوُجُوهٌ ചില മുഖങ്ങളാവട്ടെ يَوْمَئِذٍ അന്നു عَلَيْهَا അതിന്റെ മേലുണ്ടായിരിക്കും غَبَرَةٌ പൊടി
(വേറെ) ചില മുഖങ്ങളാകട്ടെ, അന്നു അവയുടെ മേല്‍ പൊടിപടലം ഉണ്ടായിരിക്കും.
تَرْهَقُهَا അവരെ മൂടും, പൊതിയും قَتَرَةٌ കൂരിരുട്ടു , ഇരുള്‍
അവയെ കൂരിരുട്ടു മൂടിയിരിക്കും
أُو۟لَـٰٓئِكَ هُمُ ٱلْكَفَرَةُ ٱلْفَجَرَةُ﴿٤٢﴾
أُولَـٰئِكَ അക്കൂട്ടര്‍ هُمُ الْكَفَرَةُ അവര്‍ തന്നെയാണ് അവിശ്വാസികള്‍, നന്ദി കെട്ടവര്‍ الْفَجَرَةُ തോന്നിയവാസികളായ, മഹാപാപികളായ
അക്കൂട്ടരത്രെ, തോന്നിയവാസികളായ അവിശ്വാസികള്‍.
മുഖവുര
بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
إِذَا ٱلشَّمْسُ كُوِّرَتْ﴿١﴾
إِذَا الشَّمْسُ സൂര്യനാകുമ്പോള്‍, (ആകുന്ന സമയം - ആകയാല്‍) كُوِّرَتْ അതു ചുറ്റിപ്പൊതിയ (ചുരുട്ടിമടക്ക)പ്പെടു(മ്പോള്‍)
സൂര്യന്‍ ചുറ്റിപ്പൊതിയപ്പെടുമ്പോള്‍;-
وَإِذَا ٱلنُّجُومُ ٱنكَدَرَتْ﴿٢﴾
وَإِذَا النُّجُومُ നക്ഷത്രങ്ങളാകുമ്പോള്‍ انكَدَرَتْ അവ ഉതിര്‍ന്നു (കൊഴിഞ്ഞു) ചാടു(മ്പോള്‍)
നക്ഷത്രങ്ങള്‍ ഉതിര്‍ന്നുവീഴുകയും ചെയ്യുമ്പോള്‍;-
وَإِذَا ٱلْجِبَالُ سُيِّرَتْ﴿٣﴾
وَإِذَا الْجِبَالُ പര്‍വതങ്ങളാകുമ്പോള്‍ سُيِّرَتْ അവ നടത്തപ്പെടു(മ്പോള്‍)
പര്‍വതങ്ങള്‍ (സ്ഥാനംവിട്ട്) നടത്തപ്പെടുകയും ചെയ്യുമ്പോള്‍;-
وَإِذَا ٱلْعِشَارُ عُطِّلَتْ﴿٤﴾
وَإِذَا الْعِشَارُ (പൂര്‍ണ്ണ) ഗര്‍ഭിണികളായ ഒട്ടകങ്ങള്‍ ആകുമ്പോള്‍ عُطِّلَتْ അവ വെറുതെ വിട (മിനക്കെടുത്ത)പ്പെടു(മ്പോള്‍)
പൂര്‍ണ്ണഗര്‍ഭിണികളായ ഒട്ടകങ്ങള്‍ വെറുതെ (ഒഴിച്ചു) വിടപ്പെടുകയും ചെയ്യുമ്പോള്‍;-
وَإِذَا ٱلْوُحُوشُ حُشِرَتْ﴿٥﴾
وَإِذَا الْوُحُوشُ കാട്ടുജന്തുക്കളാകുമ്പോള്‍ حُشِرَتْ അവ ഒരുമിച്ചു കൂട്ടപ്പെടു(മ്പോള്‍)
കാട്ടുജന്തുക്കള്‍ ഒരുമിച്ചുകൂട്ടപ്പെടുകയും ചെയ്യുമ്പോള്‍;-
وَإِذَا ٱلْبِحَارُ سُجِّرَتْ﴿٦﴾
وَإِذَا الْبِحَارُ സമുദ്രങ്ങളാകുമ്പോള്‍ سُجِّرَتْ അവ തിളച്ചു മറിക്ക(കവിച്ചൊഴുക്ക - കത്തിക്ക)പ്പെടു(മ്പോള്‍)
സമുദ്രങ്ങള്‍ തിളച്ചുമറിക്കപ്പെടുകയും ചെയുമ്പോള്‍;
وَإِذَا ٱلنُّفُوسُ زُوِّجَتْ﴿٧﴾
وَإِذَا النُّفُوسُ ആത്മാക്കള്‍ (ദേഹങ്ങള്‍ - ആളുകള്‍) ആകുമ്പോള്‍ زُوِّجَتْ അവ ഇണക്കപ്പെടു(മ്പോള്‍)
ആത്മാക്കള്‍ (അഥവാ ആളുകള്‍ കൂട്ടി) ഇണക്കപ്പെടുകയും ചെയ്യുമ്പോള്‍;-
وَإِذَا ٱلْمَوْءُۥدَةُ سُئِلَتْ﴿٨﴾
وَإِذَا الْمَوْءُودَةُ (ജീവനോടെ) കുഴിച്ചുമൂടപ്പെട്ടത് (കുഴിച്ചു മൂടപ്പെട്ടവ) ആകുമ്പോള്‍ سُئِلَتْ അതു (അവ) ചോദ്യം ചെയ്യപ്പെട്ട(മ്പോള്‍)
(ജീവനോടെ) കുഴിച്ചുമൂടപ്പെട്ട (പെണ്‍) ശിശു ചോദ്യം ചെയ്യപ്പെടുകയും ചെയ്യുമ്പോള്‍;-
بِأَىِّ ذَنۢبٍۢ قُتِلَتْ﴿٩﴾
بِأَيِّ ذَنبٍ ഏതു കുറ്റം (പാപം) നിമിത്തമാണ് قُتِلَتْ അത് കൊല്ലപ്പെട്ടു എന്ന്
"ഏതൊരു കുറ്റത്തിനാണ് അതു കൊല്ലപ്പെട്ടത്" എന്ന് -
وَإِذَا ٱلصُّحُفُ نُشِرَتْ﴿١٠﴾
وَإِذَا الصُّحُفُ ഏടുകളാകുമ്പോള്‍ نُشِرَتْ അവ വിരുത്തപ്പെടു(മ്പോള്‍)
ഏടുകള്‍ (തുറന്നു) വിരുത്തപ്പെടുകയും ചെയ്യുമ്പോള്‍;-
وَإِذَا ٱلسَّمَآءُ كُشِطَتْ﴿١١﴾
وَإِذَا السَّمَاءُ ആകാശമാകുമ്പോള്‍ كُشِطَتْ അതു (തോല്‍) ഉരിച്ചു നീക്കപ്പെടു(മ്പോള്‍)
ആകാശം ഉരി(ച്ചു മറനീ)ക്കപ്പെടുകയും ചെയ്യുമ്പോള്‍;-
وَإِذَا ٱلْجَحِيمُ سُعِّرَتْ﴿١٢﴾
وَإِذَا الْجَحِيمُ ജ്വലിക്കുന്ന അഗ്നി (നരകം) ആകുമ്പോള്‍ سُعِّرَتْ അത് ആളിക്കത്തിക്കപ്പെടു(മ്പോള്‍)
ജ്വലിക്കുന്ന അഗ്നി [നരകം] ആളിക്കത്തിക്കപ്പെടുകയും ചെയ്യുമ്പോള്‍;-
وَإِذَا ٱلْجَنَّةُ أُزْلِفَتْ﴿١٣﴾
وَإِذَا الْجَنَّةُ സ്വര്‍ഗം ആകുമ്പോള്‍ أُزْلِفَتْ അതു അടുപ്പിക്ക (അടുത്തവരുത്ത) പ്പെടു(മ്പോള്‍)
സ്വര്‍ഗം അടുപ്പിച്ചുകൊണ്ടു വരപ്പെടുകയും ചെയ്യുമ്പോള്‍;-
عَلِمَتْ نَفْسٌۭ مَّآ أَحْضَرَتْ﴿١٤﴾
عَلِمَتْ അറിയും نَفْسٌ ഏതു (ഓരോ) ദേഹവും (ആളും, ആത്മാവും) مَّا أَحْضَرَتْ അതെന്തു ഹാജരാക്കിയെന്ന്, അതു തയ്യാറാക്കിയത്
(അപ്പോള്‍) ഓരോ ആളും താന്‍ തയ്യാറാക്കിക്കൊണ്ടു വന്നതെന്തെന്നു അറിയുന്നതാണ്!
فَلَآ أُقْسِمُ بِٱلْخُنَّسِ﴿١٥﴾
فَلَا أُقْسِمُ എന്നാല്‍ ഞാന്‍ സത്യം ചെയ്തു പറയുന്നു بِالْخُنَّسِ പിന്മാറി (മടങ്ങി) പ്പോകുന്നവകൊണ്ട്
എന്നാല്‍, പിന്‍വാങ്ങിപ്പോകുന്നവകൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു;-
ٱلْجَوَارِ ٱلْكُنَّسِ﴿١٦﴾
الْجَوَارِ നടക്കുന്നവ സഞ്ചരിക്കുന്നവ الْكُنَّسِ മറഞ്ഞു പോകുന്നവ, അപ്രത്യക്ഷമാകുന്നവ
(അതായത്) സഞ്ചരിച്ചുകൊണ്ടിരിക്കുന്നവ; അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നവ;
وَٱلَّيْلِ إِذَا عَسْعَسَ﴿١٧﴾
وَاللَّيْلِ രാത്രിയെക്കൊണ്ടും إِذَا عَسْعَسَ അതു മുമ്പോട്ട് (അല്ലെങ്കില്‍ പിമ്പോട്ട്) ഗമിക്കുമ്പോള്‍, ഇരുട്ടിവരുമ്പോള്‍
രാത്രി (ഇരുട്ടുമായി മുന്നോട്ടു - അല്ലെങ്കില്‍ പിന്നോട്ടു) ഗമിക്കുമ്പോള്‍ അതുകൊണ്ടും;-
وَٱلصُّبْحِ إِذَا تَنَفَّسَ﴿١٨﴾
وَالصُّبْحِ പ്രഭാതംകൊണ്ടും إِذَا تَنَفَّسَ അത് വെളിച്ചപ്പെട്ടു (വിടര്‍ന്നു) വരുമ്പോള്‍, ആശ്വാസം കൊള്ളുമ്പോള്‍
പ്രഭാതം (വികസിച്ച്) വെളിച്ചം വീശിവരുമ്പോള്‍ അതു കൊണ്ടും (സത്യം ചെയ്തു പറയുന്നു);-
إِنَّهُۥ لَقَوْلُ رَسُولٍۢ كَرِيمٍۢ﴿١٩﴾
إِنَّهُ നിശ്ചയമായും അത് لَقَوْلُ വാക്കുതന്നെ رَسُولٍ كَرِيمٍ മാന്യമായ ഒരു ദൂതന്‍റെ
നിശ്ചയമായും ഇത് (ഖുര്‍ആന്‍) മാന്യനായ ഒരു ദൂതന്‍റെ വാക്കാകുന്നു;-
ذِى قُوَّةٍ عِندَ ذِى ٱلْعَرْشِ مَكِينٍۢ﴿٢٠﴾
ذِي قُوَّةٍ ശക്തിമാനായ عِندَ ذِي الْعَرْشِ അര്‍ശിന്‍റെ ഉടമസ്ഥന്‍റെ അടുക്കല്‍ مَكِينٍ സ്ഥാനി
(അതെ) ശക്തിമാനായുള്ളവന്‍, ‘അര്‍ശിന്റെ’ [സിംഹാസനത്തിന്‍റെ] ഉടമസ്ഥന്‍റെ അടുക്കല്‍ സ്ഥാനമുള്ളവന്‍,-
مُّطَاعٍۢ ثَمَّ أَمِينٍۢ﴿٢١﴾
مُّطَاعٍ അനുസരിക്കപ്പെട്ടവന്‍ ثَمَّ അവിടെ أَمِينٍ വിശ്വസ്തന്‍.
അവിടെ അനുസരിക്കപ്പെടുന്നവന്‍, വിശ്വസ്തന്‍. [അങ്ങനെയുള്ള ഒരു ദൂതന്‍റെ വാക്കാണ്.]
وَمَا صَاحِبُكُم بِمَجْنُونٍۢ﴿٢٢﴾
وَمَا അല്ല, അല്ലതാനും صَاحِبُكُم നിങ്ങളുടെ ചങ്ങാതി, കൂട്ടാളി بِمَجْنُونٍ ഒരു ഭ്രാന്തന്‍
നിങ്ങളുടെ ചങ്ങാതി ഒരു ഭ്രാന്തന്‍ അല്ലതാനും.
وَلَقَدْ رَءَاهُ بِٱلْأُفُقِ ٱلْمُبِينِ﴿٢٣﴾
وَلَقَدْ رَءَاهُ തീര്‍ച്ചയായും അദ്ദേഹം അദ്ദേഹത്തെ കണ്ടിട്ടുണ്ട് بِالْأُفُقِ നഭോമണ്ഡലത്തില്‍ (ഉപരി) മണ്ഡലത്തില്‍, ചക്രവാളത്തില്‍, വെച്ച് الْمُبِينِ പ്രത്യക്ഷമായ
തീര്‍ച്ചയായും അദ്ദേഹത്തെ [ആ ദൂതനെ] പ്രത്യക്ഷമായ (നഭോ) മണ്ഡലത്തില്‍ വെച്ച് അദ്ദേഹം കണ്ടിട്ടുണ്ട്
وَمَا هُوَ عَلَى ٱلْغَيْبِ بِضَنِينٍۢ﴿٢٤﴾
وَمَا هُوَ അദ്ദേഹം അല്ലതാനും عَلَى الْغَيْبِ അദൃശ്യവിവരത്തെക്കുറിച്ചു, മറഞ്ഞ വിഷയത്തില്‍ بِضَنِينٍ പിശുക്ക് (ലുബ്ധ്) പിടിക്കുന്നവന്‍
അദ്ദേഹമാകട്ടെ, അദൃശ്യവാര്‍ത്തയെപറ്റി പിശുക്ക് കാണിക്കുന്ന ആളുമല്ല.
وَمَا هُوَ بِقَوْلِ شَيْطَـٰنٍۢ رَّجِيمٍۢ﴿٢٥﴾
وَمَا هُوَ അതല്ലതാനും بِقَوْلِ شَيْطَانٍ വല്ല പിശാചിന്‍റെയും വചനം, ഒരു പിശാചിന്‍റെ വാക്ക് رَّجِيمٍ ആട്ട (ശപിക്ക)പ്പെട്ട.
അതു [ഖുര്‍ആന്‍] ആട്ടപ്പെട്ട [ശപിക്കപെട്ട] വല്ല പിശാചിന്‍റെ വാക്കും അല്ല.
فَأَيْنَ അപ്പോള്‍ (എന്നിരിക്കെ) എങ്ങോട്ടാണ്, എവിടെ تَذْهَبُونَ നിങ്ങള്‍ പോകുന്നു, പോകും
അപ്പോള്‍, എങ്ങോട്ടാണ് നിങ്ങള്‍ പോകുന്നത്?!
إِنْ هُوَ إِلَّا ذِكْرٌۭ لِّلْعَـٰلَمِينَ﴿٢٧﴾
إِنْ هُوَ അതല്ല إِلَّا ذِكْرٌ ഒരു ഉപദേശം (സ്മരണ, ഉല്‍ബോധനം) അല്ലാതെ لِّلْعَالَمِينَ ലോകര്‍ക്കുവേണ്ടി
അതു ലോകര്‍ക്കുവേണ്ടിയുള്ള ഒരു ഉപദേശം (അഥവാ ഉല്‍ബോധനം) അല്ലാതെ (മറ്റൊന്നും) അല്ല.
لِمَن شَآءَ مِنكُمْ أَن يَسْتَقِيمَ﴿٢٨﴾
لِمَن شَاءَ അതായത് ഉദ്ദേശിച്ചവര്‍ക്ക് مِنكُمْ നിങ്ങളില്‍ നിന്ന് أَن يَسْتَقِيمَ താന്‍ ചൊവ്വിനു നില്‍ക്കുവാന്‍
അതായത് നിങ്ങളില്‍ നിന്നു ചൊവ്വിനു നിലകൊള്ളുവാന്‍ ഉദ്ദേശിച്ചവര്‍ക്കു വേണ്ടി.
وَمَا تَشَآءُونَ إِلَّآ أَن يَشَآءَ ٱللَّهُ رَبُّ ٱلْعَـٰلَمِينَ﴿٢٩﴾
وَمَا تَشَاءُونَ നിങ്ങള്‍ ഉദ്ദേശിക്കുന്നതല്ലതാനും إِلَّا أَن يَشَاءَ ഉദ്ദേശിക്കുന്നതായാലല്ലാതെ اللَّـهُ അല്ലാഹു رَبُّ الْعَالَمِينَ ലോകരുടെ രക്ഷിതാവായ
ലോക രക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നതായാലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ലതാനും.
മുഖവുര
بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
إِذَا ٱلسَّمَآءُ ٱنفَطَرَتْ﴿١﴾
إِذَا السَّمَاءُ ആകാശം ആകുമ്പോള്‍ انفَطَرَتْ അതു പൊട്ടിപ്പിളരുമ്പോള്‍
ആകാശം പൊട്ടിപ്പിളരുമ്പോള്‍!-
وَإِذَا ٱلْكَوَاكِبُ ٱنتَثَرَتْ﴿٢﴾
وَإِذَا الْكَوَاكِبُ നക്ഷത്രങ്ങള്‍ (ഗ്രഹങ്ങള്‍) ആകുമ്പോള്‍ انتَثَرَتْ അവ കൊഴിഞ്ഞു (ചിതറി) വീഴു(മ്പോള്‍)
(നക്ഷത്ര) ഗ്രഹങ്ങള്‍ കൊഴിഞ്ഞുവീഴുകയും ചെയ്യുമ്പോള്‍!-
وَإِذَا ٱلْبِحَارُ فُجِّرَتْ﴿٣﴾
وَإِذَا الْبِحَارُ സമുദ്രങ്ങളാകുമ്പോള്‍ فُجِّرَتْ അവ പൊട്ടി ഒഴുക്കപ്പെടു(മ്പോള്‍)
സമുദ്രങ്ങള്‍ പൊട്ടി ഒഴുക്കപ്പെടുകയും ചെയ്യുമ്പോള്‍!-
وَإِذَا ٱلْقُبُورُ بُعْثِرَتْ﴿٤﴾
وَإِذَا الْقُبُورُ ഖബ്‌റു (ശ്മശാനം)കള്‍ ആകുമ്പോള്‍ بُعْثِرَتْ അവന്‍ മറിച്ചിട (ഇളക്കി മറിക്ക)പ്പെടുമ്പോള്‍
"ഖബ്‌റു"കള്‍ (അടിയോടെ) മറിച്ചിടപ്പെടുകയും ചെയ്യുമ്പോള്‍!-
عَلِمَتْ نَفْسٌۭ مَّا قَدَّمَتْ وَأَخَّرَتْ﴿٥﴾
عَلِمَتْ അറിയുന്നതാണ് نَفْسٌ ഓരോ ദേഹവും, ആത്മാവും, ആളും مَّا قَدَّمَتْ അത് മുന്തിച്ചത് (മുന്‍ചെയ്തുവെച്ചത്) وَأَخَّرَتْ അതു പിന്തിക്കുക (പിന്നോക്കം വെക്കുക)യും
(അപ്പോള്‍) ഓരോ ആളും താന്‍ മുന്‍ചെയ്തു വെച്ചതും, (ചെയ്യാതെ) പിന്നേക്കുവെച്ചതും എന്താണെന്നു അറിയുന്നതാണ്
يَـٰٓأَيُّهَا ٱلْإِنسَـٰنُ مَا غَرَّكَ بِرَبِّكَ ٱلْكَرِيمِ﴿٦﴾
يَا أَيُّهَا الْإِنسَانُ ഹേ മനുഷ്യാ مَا غَرَّكَ നിന്നെ വഞ്ചിച്ചതെന്താണ് بِرَبِّكَ നിന്‍റെ റബ്ബിനെക്കുറിച്ച് الْكَرِيمِ മാന്യമായ, ഉദാരനായ, ആദരണീയനായ
ഹേ, മനുഷ്യാ, ഉദാരനായ (അഥവാ മാന്യനായ) നിന്‍റെ റബ്ബിനെക്കുറിച്ച് നിന്നെ വഞ്ചിച്ചു കളഞ്ഞതെന്താണ്? (ആശ്ചര്യം)!
ٱلَّذِى خَلَقَكَ فَسَوَّىٰكَ فَعَدَلَكَ﴿٧﴾
الَّذِي യാതൊരുവന്‍ خَلَقَكَ അവന്‍ നിന്നെ സൃഷ്ടിച്ചു فَسَوَّاكَ എന്നിട്ടു നിന്നെ ശരിപ്പെടുത്തി فَعَدَلَكَ എന്നിട്ടു നിന്നെ പാകപ്പെടുത്തി, ഒപ്പിച്ചു (ശരിയാക്കി)
(അതെ) നിന്നെ സൃഷ്ടിച്ചുണ്ടാക്കി ശരിപ്പെടുത്തി പാകപ്പെടുത്തിയവന്‍;-
فِىٓ أَىِّ صُورَةٍۢ مَّا شَآءَ رَكَّبَكَ﴿٨﴾
فِي أَيِّ صُورَةٍ ഏതോ ഒരു രൂപത്തില്‍ مَّا شَاءَ അവന്‍ ഉദ്ദേശിച്ച رَكَّبَكَ നിന്നെ അവന്‍ സംഘടിപ്പിച്ചു, കൂട്ടിച്ചേര്‍ത്തു.
അവന്‍ ഉദ്ദേശിച്ചതായ ഏതോ ഒരു രൂപത്തില്‍ നിന്നെ അവന്‍ സംഘടിപ്പിച്ചുണ്ടാക്കിയിരിക്കുന്നു.
كَلَّا بَلْ تُكَذِّبُونَ بِٱلدِّينِ﴿٩﴾
كَلَّا അങ്ങനെ വേണ്ടാ, അതല്ല بَلْ പക്ഷെ എങ്കിലും تُكَذِّبُونَ നിങ്ങള്‍ വ്യാജമാക്കുന്നു بِالدِّينِ പ്രതിഫല നടപടിയെ, മതത്തെ
അങ്ങനെ വേണ്ട! പക്ഷെ, നിങ്ങള്‍ പ്രതിഫല നടപടിയെ വ്യാജമാക്കിക്കൊണ്ടിരിക്കുന്നു.
وَإِنَّ عَلَيْكُمْ لَحَـٰفِظِينَ﴿١٠﴾
وَإِنَّ عَلَيْكُمْ നിശ്ചയമായും നിങ്ങളുടെ മേലുണ്ടുതാനും لَحَافِظِينَ സൂക്ഷിച്ചു (കാത്തു - വീക്ഷിച്ചു) വരുന്നവര്‍
നിശ്ചയമായും, നിങ്ങളുടെമേല്‍ സൂക്ഷിച്ചു (വീക്ഷിച്ചു) കൊണ്ടിരിക്കുന്ന ചിലരുണ്ടുതാനും;-
كِرَامًۭا كَـٰتِبِينَ﴿١١﴾
كِرَامًا അതായതു ചില മാന്യന്മാര്‍ كَاتِبِينَ എഴുതുന്നവരായ, എഴുത്തുകാരായ
അതായത്, എഴുതി രേഖപ്പെടുത്തുന്ന ചില മാന്യന്മാര്‍.
يَعْلَمُونَ مَا تَفْعَلُونَ﴿١٢﴾
يَعْلَمُونَ അവര്‍ അറിയുന്നു مَا تَفْعَلُونَ നിങ്ങള്‍ ചെയ്യുന്നത്.
നിങ്ങള്‍ ചെയ്യുന്നത് (എല്ലാം) അവര്‍ അറിയുന്നു.
إِنَّ ٱلْأَبْرَارَ لَفِى نَعِيمٍۢ﴿١٣﴾
إِنَّ الْأَبْرَارَ നിശ്ചയമായും പുണ്യവാന്മാര്‍, സജ്ജനങ്ങള്‍ لَفِي نَعِيمٍ സുഖാനുഗ്രഹത്തില്‍ തന്നെയായിരിക്കും
നിശ്ചയമായും, പുണ്യവാന്മാര്‍ സുഖാനുഗ്രഹത്തില്‍ തന്നെയായിരിക്കും.
وَإِنَّ ٱلْفُجَّارَ لَفِى جَحِيمٍۢ﴿١٤﴾
وَإِنَّ الْفُجَّارَ തോന്നിയവാസികളാകട്ടെ, ദുര്‍ജനങ്ങള്‍ لَفِي جَحِيمٍ ജ്വലിക്കുന്ന അഗ്നിയിലുമായിരിക്കും
(ദുര്‍മാര്‍ഗികളായ) തോന്നിയവാസികള്‍ ജ്വലിക്കുന്ന അഗ്നിയിലും തന്നെയായിരിക്കും
يَصْلَوْنَهَا يَوْمَ ٱلدِّينِ﴿١٥﴾
يَصْلَوْنَهَا അവരതില്‍ കടക്കും, കരിയും, ചൂടേല്‍ക്കും يَوْمَ الدِّينِ പ്രതിഫല നടപടിയുടെ ദിവസം
പ്രതിഫല നടപടിയുടെ ദിവസം അവര്‍ അതില്‍ കടന്നു കരിയുന്നതാണ്.
وَمَا هُمْ عَنْهَا بِغَآئِبِينَ﴿١٦﴾
وَمَا هُمْ അവരല്ലതാനും عَنْهَا അതുവിട്ടു, അതില്‍നിന്ന് بِغَائِبِينَ മറഞ്ഞു (ഒഴിഞ്ഞു) പോകുന്നവര്‍.
അവര്‍ അത് വിട്ട് മറഞ്ഞ് [ഒഴിവായി]പോകുന്നവരുമല്ല.
وَمَآ أَدْرَىٰكَ مَا يَوْمُ ٱلدِّينِ﴿١٧﴾
وَمَا أَدْرَاكَ നിനക്ക് അറിവു തന്നതെന്ത് (എന്തറിയാം) مَا يَوْمُ الدِّينِ പ്രതിഫല നടപടിയുടെ ദിവസമെന്താണെന്ന്
പ്രതിഫല നടപടിയുടെ ദിവസമെന്നാലെന്താണെന്നു നിനക്കു എന്തറിയാം?!
ثُمَّ مَآ أَدْرَىٰكَ مَا يَوْمُ ٱلدِّينِ﴿١٨﴾
ثُمَّ പിന്നെയും (വീണ്ടും) مَا أَدْرَاكَ നിനക്ക് അറിവുതന്നതെന്ത് مَا يَوْمُ الدِّينِ പ്രതിഫല നടപടിയുടെ ദിനം എന്നാലെന്തെന്ന്
പിന്നെയും [വീണ്ടും], പ്രതിഫല നടപടിയുടെ ദിവസമെന്നാലെന്താണെന്ന് നിനക്കു എന്തറിയാം?!!
يَوْمَ لَا تَمْلِكُ نَفْسٌۭ لِّنَفْسٍۢ شَيْـًۭٔا ۖ وَٱلْأَمْرُ يَوْمَئِذٍۢ لِّلَّهِ﴿١٩﴾
يَوْمَ لَا تَمْلِكُ അധീനമാക്കാത്ത (ഉടമയാക്കാത്ത - സാധ്യമാകാത്ത) ദിവസം نَفْسٌ ഒരാളും (ആത്മാവും - ദേഹവും) لِّنَفْسٍ ഒരാള്‍ക്കും شَيْئًا യാതൊന്നും, ഒരു കാര്യത്തിനും وَالْأَمْرُ കാര്യം, കല്‍പന, അധികാരം يَوْمَئِذٍ ആ ദിവസം لِّلَّـهِ അല്ലാഹുവിന്നായിരിക്കും.
(അതെ) ഒരാളും (വേറെ) ഒരാള്‍ക്കു യാതൊന്നും അധീനമാക്കാത്ത (അഥവാ ചെയ്‌വാന്‍ കഴിയാത്ത) ദിവസം! അന്നത്തെ ദിവസം കാര്യം (അഥവാ കല്‍പനാധികാരം) അല്ലാഹുവിനുമായിരിക്കും.
മുഖവുര
بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
وَيْلٌۭ لِّلْمُطَفِّفِينَ﴿١﴾
وَيْلٌ കഷ്ടം, മഹാനാശം لِّلْمُطَفِّفِينَ (അളവ്) കുറക്കുന്ന (കബളിപ്പിച്ചെടുക്കുന്ന)വര്‍ക്കാണ്
(അളവില്‍) കുറക്കുന്നവര്‍ക്കു മഹാനാശം!-
ٱلَّذِينَ إِذَا ٱكْتَالُوا۟ عَلَى ٱلنَّاسِ يَسْتَوْفُونَ﴿٢﴾
الَّذِينَ യാതൊരുകൂട്ടര്‍ إِذَا اكْتَالُوا അവര്‍ അളന്നുവാങ്ങിയാല്‍
عَلَى النَّاسِ ജനങ്ങളോട്, മനുഷ്യരോട് يَسْتَوْفُونَ അവര്‍ നിറവേറ്റി (പൂര്‍ത്തിയാക്കി) എടുക്കും.
അതായത്, യാതൊരു കൂട്ടര്‍ക്ക്; അവര്‍ ജനങ്ങളോട് അളന്നു വാങ്ങുന്നതായാല്‍ അവര്‍ (അളവ്) പൂര്‍ത്തിയാക്കി എടുക്കും;
وَإِذَا كَالُوهُمْ أَو وَّزَنُوهُمْ يُخْسِرُونَ﴿٣﴾
وَإِذَا كَالُوهُمْ അവര്‍ അവര്‍ക്ക് അളന്നു കൊടുത്താല്‍ أَو وَّزَنُوهُمْ അല്ലെങ്കിലവര്‍ക്ക് തൂക്കിക്കൊടുത്താല്‍ يُخْسِرُونَ അവര്‍ നഷ്ടം വരുത്തും
അവര്‍ക്ക് (അങ്ങോട്ടു) അളന്നുകൊടുക്കുകയോ, അല്ലെങ്കില്‍ തൂക്കിക്കൊടുക്കുകയോ ചെയ്യുന്നതായാല്‍ അവര്‍ (ജനങ്ങള്‍ക്ക്) നഷ്ടം വരുത്തുകയും ചെയ്യും.
أَلَا يَظُنُّ أُو۟لَـٰٓئِكَ أَنَّهُم مَّبْعُوثُونَ﴿٤﴾
أَلَا يَظُنُّ വിചാരി (ധരി)ക്കുന്നില്ലേ أُولَـئِكَ അക്കൂട്ടര്‍ أَنَّهُم مَّبْعُوثُونَ അവര്‍ എഴുന്നേല്‍പിക്കപ്പെടുന്നവരാണെന്ന്
അക്കൂട്ടര്‍ വിചാരിക്കുന്നില്ലേ, തങ്ങള്‍ (മരണാന്തരം) എഴുന്നേല്‍പിക്കപ്പെടുന്നവരാണെന്ന്?-
لِيَوْمٍ عَظِيمٍ ഒരു വമ്പിച്ച ദിവസത്തേക്ക്, ദിവസത്തില്‍
വമ്പിച്ച ഒരു ദിവസത്തിലേക്ക്!
يَوْمَ يَقُومُ ٱلنَّاسُ لِرَبِّ ٱلْعَـٰلَمِينَ﴿٦﴾
يَوْمَ يَقُومُ എഴുന്നേറ്റുവരുന്ന ദിവസം النَّاسُ മനുഷ്യര്‍ لِرَبِّ الْعَالَمِينَ ലോകരുടെ റബ്ബിങ്കലേക്ക്, ലോകരക്ഷിതാവിങ്കലേക്ക്.
(അതെ) ലോകരക്ഷിതാവിങ്കലേക്ക് ജനങ്ങള്‍ എഴുന്നേറ്റു വരുന്ന ദിവസം.
كَلَّآ إِنَّ كِتَـٰبَ ٱلْفُجَّارِ لَفِى سِجِّينٍۢ﴿٧﴾
كَلَّا വേണ്ട, അങ്ങനെയല്ല إِنَّ كِتَابَ നിശ്ചയമായും ഗ്രന്ഥം الْفُجَّارِ തോന്നിയവാസികളുടെ (ദുര്‍ജനങ്ങളുടെ) لَفِي سِجِّينٍ സിജ്‌ജീനില്‍ തന്നെ
വേണ്ട! നിശ്ചയമായും തോന്നിയവാസികളുടെ ഗ്രന്ഥം "സിജ്‌ജീനില്‍" തന്നെയായിരിക്കും.
وَمَآ أَدْرَىٰكَ مَا سِجِّينٌۭ﴿٨﴾
وَمَا أَدْرَاكَ നിനക്ക് അറിയിച്ചതെന്താണ് (എന്തറിവാണുള്ളത്) مَا سِجِّينٌ സിജ്ജീന്‍ എന്തെന്ന്
"സിജ്ജീന്‍" എന്നാലെന്താണെന്നു നിനക്കു എന്തറിവാണുള്ളത്?!
كِتَابٌ ഒരു ഗ്രന്ഥമാണ് مَّرْقُومٌ ലിഖിതം ചെയ്യപ്പെട്ട, എഴുതപ്പെട്ട.
ലിഖിതം ചെയ്യപ്പെട്ട ഒരു ഗ്രന്ഥമത്രെ (അത്).
وَيْلٌۭ يَوْمَئِذٍۢ لِّلْمُكَذِّبِينَ﴿١٠﴾
وَيْلٌ يَوْمَئِذٍ അന്നു മഹാനാശം لِّلْمُكَذِّبِينَ വ്യാജമാക്കുന്നവര്‍ക്കാണ്
വ്യാജമാക്കുന്നവര്‍ക്കു അന്നത്തെ ദിവസം മഹാനാശം!
ٱلَّذِينَ يُكَذِّبُونَ بِيَوْمِ ٱلدِّينِ﴿١١﴾
الَّذِينَ يُكَذِّبُونَ അതായത് വ്യാജമാക്കുന്നവര്‍ക്ക് بِيَوْمِ الدِّينِ പ്രതിഫല നടപടിയുടെ ദിവസത്തെ
അതായത്, പ്രതിഫല നടപടിയുടെ ദിവസത്തെ വ്യാജമാക്കുന്നവര്‍ക്ക്.
وَمَا يُكَذِّبُ بِهِۦٓ إِلَّا كُلُّ مُعْتَدٍ أَثِيمٍ﴿١٢﴾
وَمَا يُكَذِّبُ بِهِ അതിനെ വ്യാജമാക്കിയില്ലതാനും إِلَّا كُلُّ مُعْتَدٍ എല്ലാ അതിരുവിട്ടവനു (അതിക്രമിയു)മല്ലാതെ أَثِيمٍ (മഹാ) പാപിയായ.
മഹാപാപിയായ എല്ലാ അതിരുവിട്ടവനുമല്ലാതെ അതിനെ വ്യാജമാക്കുകയില്ല താനും.
إِذَا تُتْلَىٰ عَلَيْهِ ءَايَـٰتُنَا قَالَ أَسَـٰطِيرُ ٱلْأَوَّلِينَ﴿١٣﴾
إِذَا تُتْلَى عَلَيْهِ അവന് ഓതിക്കേള്‍പ്പിക്കപ്പെടുന്നതായാല്‍ آيَاتُنَا നമ്മുടെ ആയത്തുകള്‍ قَالَ അവന്‍ പറയും أَسَاطِيرُ ഐതിഹ്യം - പുരാണം (പഴങ്കഥ)കളാണ് الْأَوَّلِينَ പൂര്‍വ്വികന്മാരുടെ, ആദ്യത്തെവരുടെ.
അവനു നമ്മുടെ "ആയത്തു" [ലക്ഷ്യം]കള്‍ ഓതിക്കേള്‍പ്പിക്കപ്പെടുന്നതായാല്‍ അവന്‍ പറയും: "പൂര്‍വ്വികന്മാരുടെ ഐതിഹ്യങ്ങളാണ് (ഇതൊക്കെ) എന്ന്.
كَلَّا ۖ بَلْ ۜ رَانَ عَلَىٰ قُلُوبِهِم مَّا كَانُوا۟ يَكْسِبُونَ﴿١٤﴾
كَلَّا അങ്ങനെയല്ല. വേണ്ട بَلْ رَانَ പക്ഷേ (എങ്കിലും) കറപിടിച്ചിരിക്കുന്നു عَلَى قُلُوبِهِم അവരുടെ ഹൃദയങ്ങളില്‍ مَّا كَانُوا അവരായിരുന്നത് يَكْسِبُونَ സമ്പാദിക്കും, പ്രവര്‍ത്തിച്ചുണ്ടാക്കും
അങ്ങനെയല്ല; പക്ഷേ, അവര്‍ (പ്രവര്‍ത്തിച്ചു) സമ്പാദിച്ചു കൊണ്ടിരിക്കുന്നത് അവരുടെ ഹൃദയങ്ങളില്‍ കറ പിടിച്ചിരിക്കുന്നു.
كَلَّآ إِنَّهُمْ عَن رَّبِّهِمْ يَوْمَئِذٍۢ لَّمَحْجُوبُونَ﴿١٥﴾
كَلَّا വേണ്ട, അതല്ല إِنَّهُمْ നിശ്ചയമായും അവര്‍ عَن رَّبِّهِمْ തങ്ങളുടെ റബ്ബില്‍ നിന്ന് يَوْمَئِذٍ അന്നത്തെ ദിവസം لَّمَحْجُوبُونَ മറയിട (മറക്ക)പ്പെട്ടവര്‍ തന്നെ
വേണ്ട! നിശ്ചയമായും, അന്നത്തെ ദിവസം അവര്‍ തങ്ങളുടെ റബ്ബില്‍ നിന്നും മറയിടപ്പെടുന്നവരത്രെ.
ثُمَّ إِنَّهُمْ لَصَالُوا۟ ٱلْجَحِيمِ﴿١٦﴾
ثُمَّ إِنَّهُمْ പിന്നെ നിശ്ചയമായും അവര്‍ لَصَالُو കടക്കുന്ന (കരിയുന്ന)വര്‍തന്നെ الْجَحِيمِ ജ്വലിക്കുന്ന അഗ്നിയില്‍
പിന്നെ, നിശ്ചയമായും, അവര്‍ ജ്വലിക്കുന്ന അഗ്നിയില്‍ കടന്നു കരിയുന്നവര്‍ തന്നെ.
ثُمَّ يُقَالُ هَـٰذَا ٱلَّذِى كُنتُم بِهِۦ تُكَذِّبُونَ﴿١٧﴾
ثُمَّ يُقَالُ പിന്നെ പറയപ്പെടും هَـذَا الَّذِي ഇതത്രെ, യാതൊന്ന് كُنتُم بِهِ അതിനെ നിങ്ങളായിരുന്നു تُكَذِّبُونَ വ്യാജമാക്കും
പിന്നെ, (അവരോട്) പറയപ്പെടും: "ഇതത്രെ, നിങ്ങള്‍ വ്യാജമാക്കിക്കൊണ്ടിരുന്നത്".
كَلَّآ إِنَّ كِتَـٰبَ ٱلْأَبْرَارِ لَفِى عِلِّيِّينَ﴿١٨﴾
كَلَّا വേണ്ട إِنَّ كِتَابَ നിശ്ചയമായും ഗ്രന്ഥം الْأَبْرَارِ പുണ്യവാന്മാരുടെ, സജ്ജനങ്ങളുടെ لَفِي عِلِّيِّينَ ഇല്ലിയ്യീനില്‍ തന്നെ
വേണ്ട! നിശ്ചയമായും പുണ്യവാന്മാരുടെ ഗ്രന്ഥം "ഇല്ലിയ്യീനി"ല്‍ തന്നെയായിരിക്കും.
وَمَآ أَدْرَىٰكَ مَا عِلِّيُّونَ﴿١٩﴾
وَمَا أَدْرَاكَ നിനക്കു എന്തറിവാണുള്ളത് مَا عِلِّيُّونَ "ഇല്ലിയ്യൂന്‍" എന്തെന്നു
"ഇല്ലിയ്യൂന്‍" എന്നാല്‍ എന്താണെന്ന് നിനക്ക് എന്തറിവാണുള്ളത്?!
كِتَـٰبٌۭ مَّرْقُومٌۭ﴿٢٠﴾
كِتَابٌ ഒരു ഗ്രന്ഥമാണ് مَّرْقُومٌ ലിഖിതം (ചെയ്യ)പ്പെട്ട
ലിഖിതം ചെയ്യപ്പെട്ട ഒരു ഗ്രന്ഥമത്രെ (അത്)
يَشْهَدُهُ ٱلْمُقَرَّبُونَ﴿٢١﴾
يَشْهَدُهُ അതിങ്കല്‍ സന്നിഹിതരാകും, ഹാജരാകുന്നു, അതിനെ കാണുന്നു الْمُقَرَّبُونَ സാമീപ്യം നല്‍കപ്പെട്ട
അതിന്‍റെ അടുക്കല്‍ (അല്ലാഹുവിങ്കല്‍) സാമീപ്യം സിദ്ധിച്ചവര്‍ സന്നിഹിതരാകുന്നതാണ്.
إِنَّ ٱلْأَبْرَارَ لَفِى نَعِيمٍ﴿٢٢﴾
إِنَّ الْأَبْرَارَ നിശ്ചയമായും പുണ്യവാന്മാര്‍ لَفِي نَعِيمٍ സുഖാനുഗ്രഹത്തില്‍ തന്നെയായിരിക്കും
നിശ്ചയമായും പുണ്യവാന്മാര്‍ സുഖാനുഗ്രഹങ്ങളില്‍ തന്നെയായിരിക്കും.
عَلَى ٱلْأَرَآئِكِ يَنظُرُونَ﴿٢٣﴾
عَلَى الْأَرَائِكِ അലങ്കൃതകട്ടിലു (സോഫ)കളിലായി يَنظُرُونَ അവര്‍ നോക്കും
സോഫ [അലംകൃതകട്ടിലു]കളിലായി അവര്‍ നോക്കിക്കണ്ടുകൊണ്ടിരിക്കും.
تَعْرِفُ فِى وُجُوهِهِمْ نَضْرَةَ ٱلنَّعِيمِ﴿٢٤﴾
تَعْرِفُ നീ അറിയും, നിനക്കു മനസ്സിലാകും فِي وُجُوهِهِمْ അവരുടെ മുഖങ്ങളില്‍ نَضْرَةَ ശോഭ (പ്രസന്നത), അഴക്, ഓജസ്സ് النَّعِيمِ സുഖാനുഗ്രഹത്തിന്‍റെ.
അവരുടെ മുഖങ്ങളില്‍ സുഖാനുഗ്രഹത്തിന്‍റെ ഓജസ്സ് നിനക്ക് (കണ്ട്) അറിയാവുന്നതാണ്.
يُسْقَوْنَ مِن رَّحِيقٍۢ مَّخْتُومٍ﴿٢٥﴾
يُسْقَوْنَ അവര്‍ക്കു കുടിപ്പിക്കപ്പെടും مِن رَّحِيقٍ തനി(ശുദ്ധ) പാനീയത്തില്‍ (കള്ളില്‍) നിന്നു مَّخْتُومٍ മുദ്രവെക്കപ്പെട്ട
മുദ്രവെക്കപ്പെട്ട ശുദ്ധമായ കള്ളില്‍ നിന്ന് അവര്‍ക്ക് കുടിപ്പാന്‍ നല്‍കപ്പെടും.
خِتَـٰمُهُۥ مِسْكٌۭ ۚ وَفِى ذَٰلِكَ فَلْيَتَنَافَسِ ٱلْمُتَنَـٰفِسُونَ﴿٢٦﴾
خِتَامُهُ അതിന്‍റെ മുദ്രണം مِسْكٌ കസ്തൂരിയായിരിക്കും وَفِي ذَلِكَ അതില്‍ فَلْيَتَنَافَسِ കിടമത്സരം(അസൂയ) നടത്തിക്കൊള്ളട്ടെ الْمُتَنَافِسُونَ കിടമത്സരം നടത്തുന്നവര്‍
അതിന്‍റെ മുദ്രണം കസ്തൂരിയായിരിക്കും. കിടമത്സരം നടത്തുന്നവര്‍ അതില്‍ കിടമത്സരം നടത്തട്ടെ!
وَمِزَاجُهُۥ مِن تَسْنِيمٍ﴿٢٧﴾
وَمِزَاجُهُ അതിന്‍റെ കലര്‍പ്പ് (ചേരുവ) مِن تَسْنِيمٍ തസ്നീം കൊണ്ടായിരിക്കും
അതിന്‍റെ ചേരുവ "തസ്നീം" കൊണ്ടായിരിക്കും.
عَيْنًۭا يَشْرَبُ بِهَا ٱلْمُقَرَّبُونَ﴿٢٨﴾
عَيْنًا ഒരു ഉറവുജലം يَشْرَبُ بِهَا അതുകുടിക്കും الْمُقَرَّبُونَ സാമീപ്യം സിദ്ധിച്ചവര്‍
എന്നുവെച്ചാല്‍ (അല്ലാഹുവിങ്കല്‍) സാമീപ്യം സിദ്ധിച്ചവര്‍ കുടി(ച്ചാസ്വദി)ക്കുന്ന ഒരു ഉറവു ജലം!
إِنَّ ٱلَّذِينَ أَجْرَمُوا۟ كَانُوا۟ مِنَ ٱلَّذِينَ ءَامَنُوا۟ يَضْحَكُونَ﴿٢٩﴾
إِنَّ الَّذِينَ നിശ്ചയമായും യാതൊരുകൂട്ടര്‍ أَجْرَمُوا കുറ്റം (തെറ്റു) ചെയ്ത كَانُوا അവരായിരുന്നു مِنَ الَّذِينَ آمَنُوا വിശ്വസിച്ചവരെക്കുറിച്ച് يَضْحَكُونَ ചിരിക്കും
നിശ്ചയമായും കുറ്റം പ്രവര്‍ത്തിച്ചവര്‍ വിശ്വസിച്ചവരെക്കുറിച്ചു ചിരിച്ചുകൊണ്ടിരിക്കുമായിരുന്നു.
وَإِذَا مَرُّوا۟ بِهِمْ يَتَغَامَزُونَ﴿٣٠﴾
وَإِذَا مَرُّوا അവര്‍ നടന്നാല്‍ بِهِمْ അവരില്‍ കൂടി, അരികെ يَتَغَامَزُونَ അവര്‍ കണ്ണിട്ടു (ആംഗ്യം - ഗോഷ്ടി) കാണിക്കും
അവര്‍ അവരുടെ അരികെ നടന്നുപോകുമ്പോള്‍ അവര്‍ പരസ്പരം കണ്ണിട്ടു (ഗോഷ്ടി) കാണിക്കുകയും ചെയ്തിരുന്നു.
وَإِذَا ٱنقَلَبُوٓا۟ إِلَىٰٓ أَهْلِهِمُ ٱنقَلَبُوا۟ فَكِهِينَ﴿٣١﴾
وَإِذَا انقَلَبُوا അവര്‍ തിരിച്ചു (മടങ്ങി) ചെന്നാല്‍ إِلَى أَهْلِهِمُ അവരുടെ സ്വന്ത(കൂട്ട)ക്കാരിലേക്ക് انقَلَبُوا അവര്‍ തിരിച്ചു ചെല്ലും فَكِهِينَ രസിക്കുന്നവരായിട്ട്
തങ്ങളുടെ സ്വന്തക്കാരുടെ അടുക്കലേക്കു തിരിച്ചു ചെല്ലുമ്പോള്‍ അവര്‍ രസിച്ചു (സംതൃപ്തരായി) ക്കൊണ്ടു തിരിച്ചു ചെല്ലുകയും ചെയ്തിരുന്നു.
وَإِذَا رَأَوْهُمْ قَالُوٓا۟ إِنَّ هَـٰٓؤُلَآءِ لَضَآلُّونَ﴿٣٢﴾
وَإِذَا رَأَوْهُمْ അവര്‍ അവരെ കണ്ടാല്‍ قَالُوا അവര്‍ പറയും إِنَّ هَـؤُلَاءِ നിശ്ചയമായും ഇക്കൂട്ടര്‍ لَضَالُّونَ വഴിപിഴച്ചവര്‍ തന്നെ
അവര്‍ അവരെ കാണുമ്പോള്‍ പറയുകയും ചെയ്യും: "നിശ്ചയമായും ഇക്കൂട്ടര്‍ വഴിപിഴച്ചവര്‍ തന്നെ" എന്ന്.
وَمَآ أُرْسِلُوا۟ عَلَيْهِمْ حَـٰفِظِينَ﴿٣٣﴾
وَمَا أُرْسِلُوا അവര്‍ അയക്ക (നിയോഗിക്ക)പ്പെട്ടിട്ടുമില്ല عَلَيْهِمْ അവരുടെമേല്‍ (നോട്ടത്തിനു) حَافِظِينَ സൂക്ഷിപ്പുകാരായി, കാക്കുന്നവരായിട്ട്
അവരുടെ [സത്യവിശ്വാസികളുടെ] മേല്‍ (നോട്ടം ചെയ്യുന്ന) സൂക്ഷിപ്പുകാരായി അവര്‍ നിയോഗിക്കപ്പെട്ടിട്ടില്ലതാനും.
فَٱلْيَوْمَ ٱلَّذِينَ ءَامَنُوا۟ مِنَ ٱلْكُفَّارِ يَضْحَكُونَ﴿٣٤﴾
فَالْيَوْمَ എന്നാല്‍ അന്ന് الَّذِينَ آمَنُوا വിശ്വസിച്ചവര്‍ مِنَ الْكُفَّارِ അവിശ്വാസികളെപ്പറ്റി يَضْحَكُونَ ചിരിക്കുന്നതാണ്
എന്നാല്‍ അന്നു [ഖിയാമത്തു നാളില്‍] വിശ്വസിച്ചിട്ടുള്ളവര്‍ അവിശ്വാസികളെക്കുറിച്ചു ചിരിക്കുന്നതാണ്.
عَلَى ٱلْأَرَآئِكِ يَنظُرُونَ﴿٣٥﴾
عَلَى الْأَرَائِكِ അലങ്കൃത കട്ടിലുകളിലായി يَنظُرُونَ അവര്‍ നോക്കും
സോഫ [അലങ്കൃതകട്ടിലു]കളിലായി അവര്‍ നോക്കിക്കണ്ടുകൊണ്ടിരിക്കും.
هَلْ ثُوِّبَ ٱلْكُفَّارُ مَا كَانُوا۟ يَفْعَلُونَ﴿٣٦﴾
هَلْ ثُوِّبَ പ്രതിഫലം നല്‍കപ്പെട്ടുവോ الْكُفَّارُ അവിശ്വാസികള്‍ക്ക് مَا كَانُوا അവരായിരുന്നതിനു يَفْعَلُونَ ചെയ്യും
അവിശ്വാസികള്‍ക്ക് അവര്‍ ചെയ്തുകൊണ്ടിരുന്നതിനു പ്രതിഫലം നല്‍കപ്പെട്ടുവോ?!
മുഖവുര
بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
إِذَا ٱلسَّمَآءُ ٱنشَقَّتْ﴿١﴾
إِذَا السَّمَاءُ ആകാശം ആകുമ്പോള്‍ (ആയാല്‍) انشَقَّتْ അതു പിളരുക, പൊട്ടിക്കീറുക
وَأَذِنَتْ لِرَبِّهَا وَحُقَّتْ﴿٢﴾
وَأَذِنَتْ അതു ചെവികൊടുക്കുക (കീഴ്പ്പെടുക -അനുസരിക്കുക)യും لِرَبِّهَا അതിന്‍റെ റബ്ബിന് وَحُقَّتْ അതു കടമപ്പെടുക (അവകാശപ്പെടുക)യും ചെയ്തിരിക്കുന്നു.
അത് അതിന്‍റെ റബ്ബിനു ചെവി കൊടുക്കുക [കല്പനക്കു കീഴൊതുങ്ങുക]യും (ചെയ്യുമ്പോള്‍)! അതു (അതിനു) കടമപ്പെട്ടിരിക്കുന്നുതാനും.
وَإِذَا ٱلْأَرْضُ مُدَّتْ﴿٣﴾
وَإِذَا الْأَرْضُ ഭൂമി ആകുമ്പോള്‍ (ആയാല്‍) مُدَّتْ അതു നീട്ട (പരത്തി വിശാലമാക്ക)പ്പെടുക
ഭൂമി (പരത്തി) നീട്ടപ്പെടുകയും ചെയ്യുമ്പോള്‍!
وَأَلْقَتْ مَا فِيهَا وَتَخَلَّتْ﴿٤﴾
وَأَلْقَتْ അത് ഇടുകയും مَا فِيهَا അതിലുള്ളത് وَتَخَلَّتْ അത് ഒഴിവാക്കുക (കാലിയാകുക)യും
അതിലുള്ളതിനെ അത് (വെളിക്ക്) ഇടുകയും, അതു ഒഴിവായിത്തീരുകയും (ചെയ്യുമ്പോള്‍)!
وَأَذِنَتْ لِرَبِّهَا وَحُقَّتْ﴿٥﴾
وَأَذِنَتْ അത് ചെവികൊടുക്കുകയും لِرَبِّهَا അതിന്‍റെ റബ്ബിന് وَحُقَّتْ അത് കടമപ്പെടുകയും ചെയ്തിരിക്കുന്നു.
അതു അതിന്‍റെ റബ്ബിനു ചെവികൊടുക്കുക [കല്പനക്കു കീഴൊതുങ്ങുക]യും (ചെയ്യുമ്പോള്‍)! അതു (അതിനു) കടമപ്പെട്ടിരിക്കുന്നുതാനും.
يَـٰٓأَيُّهَا ٱلْإِنسَـٰنُ إِنَّكَ كَادِحٌ إِلَىٰ رَبِّكَ كَدْحًۭا فَمُلَـٰقِيهِ﴿٦﴾
يَا أَيُّهَا الْإِنسَانُ ഹേ മനുഷ്യാ إِنَّكَ كَادِحٌ നിശ്ചയമായും നീ അദ്ധ്വാനപ്പെട്ടു (ബുദ്ധിമുട്ടി) ക്കൊണ്ടിരിക്കുന്നവനാണ് إِلَى رَبِّكَ നിന്‍റെ റബ്ബിങ്കലേക്ക് كَدْحًا ഒരു അദ്ധ്വാനം فَمُلَاقِيهِ അങ്ങനെ അവനെ കണ്ടുമുട്ടുന്നവനാണ്.
ഹേ, മനുഷ്യാ, നിശ്ചയമായും നീ, നിന്‍റെ റബ്ബിങ്കലേക്കു (തീവ്രമായ) അദ്ധ്വാനം അദ്ധ്വാനിച്ചു കൊണ്ടിരിക്കുന്നതാണ്; അങ്ങനെ, (നീ) അവനുമായി കണ്ടുമുട്ടുന്നവനാകുന്നു.
فَأَمَّا مَنْ أُوتِىَ كِتَـٰبَهُۥ بِيَمِينِهِۦ﴿٧﴾
فَأَمَّا مَنْ എന്നാലപ്പോള്‍ യാതൊരുവന്‍ أُوتِيَ അവന് നല്‍കപ്പെട്ടു كِتَابَهُ അവന്‍റെ ഗ്രന്ഥം بِيَمِينِهِ അവന്‍റെ വലങ്കയ്യില്‍
എന്നാല്‍ അപ്പോള്‍, ഏതൊരുവനു അവന്‍റെ ഗ്രന്ഥം അവന്‍റെ വലങ്കയ്യില്‍ കൊടുക്കപ്പെട്ടുവോ,-
فَسَوْفَ يُحَاسَبُ حِسَابًۭا يَسِيرًۭا﴿٨﴾
فَسَوْفَ എന്നാല്‍ വഴിയെ, പിറകെ يُحَاسَبُ അവന്‍ വിചാരണ ചെയ്യപ്പെടും حِسَابًا ഒരു വിചാരണ يَسِيرًا ലഘുവായ, അല്പമായ
എന്നാലവന്‍ വഴിയെ ലഘുവായ ഒരു വിചാരണ ചെയ്യപ്പെടുന്നതാണ്.
وَيَنقَلِبُ إِلَىٰٓ أَهْلِهِۦ مَسْرُورًۭا﴿٩﴾
وَيَنقَلِبُ അവന്‍ തിരിച്ചു പോകുകയും إِلَى أَهْلِهِ തന്‍റെ സ്വന്തക്കാരി (ആള്‍ക്കാരി)ലേക്ക് مَسْرُورًا സന്തുഷ്ടനായി.
അവന്‍ തന്‍റെ സ്വന്തക്കാരിലേക്ക് സന്തുഷ്ടനായിക്കൊണ്ട് തിരിച്ചു പോകുകയും ചെയ്യും.
وَأَمَّا مَنْ أُوتِىَ كِتَـٰبَهُۥ وَرَآءَ ظَهْرِهِۦ﴿١٠﴾
وَأَمَّا مَنْ എന്നാല്‍ യാതൊരുവന്‍ أُوتِيَ അവനു നല്‍കപ്പെട്ടു كِتَابَهُ തന്‍റെ ഗ്രന്ഥം وَرَاءَ പിന്നിലൂടെ ظَهْرِهِ അവന്‍റെ മുതുകിന്‍റെ
ഏതൊരുവനു അവന്‍റെ ഗ്രന്ഥം അവന്‍റെ മുതുകിന്‍റെ പിന്നിലൂടെ കൊടുക്കപ്പെട്ടുവോ-
فَسَوْفَ يَدْعُوا۟ ثُبُورًۭا﴿١١﴾
فَسَوْفَ എന്നാല്‍ വഴിയെ يَدْعُو അവന്‍ വിളിക്കും ثُبُورًا നാശം, കഷ്ടപ്പാട്
അവന്‍ വഴിയെ നാശത്തെ വിളി(ച്ചു നിലവിളി)ക്കുന്നതാണ്.
وَيَصْلَى അവന്‍ കടക്കുക(എരിയുക)യും ചെയ്യും سَعِيرًا കത്തിജ്വലിക്കുന്ന അഗ്നിയില്‍, നരകത്തില്‍
ആളിക്കത്തുന്ന അഗ്നിയില്‍ അവന്‍ കടന്നെരിയുകയും ചെയ്യും.
إِنَّهُۥ كَانَ فِىٓ أَهْلِهِۦ مَسْرُورًا﴿١٣﴾
إِنَّهُ كَانَ കാരണം അവനായിരുന്നു فِي أَهْلِهِ തന്‍റെ സ്വന്ത(ആള്‍)ക്കാരില്‍ مَسْرُورًا സന്തുഷ്ടന്‍
(കാരണം) അവന്‍ അവന്‍റെ സ്വന്തക്കാര്‍ക്കിടയില്‍ വെച്ച് സന്തുഷ്ടനായിരുന്നു.
إِنَّهُۥ ظَنَّ أَن لَّن يَحُورَ﴿١٤﴾
إِنَّهُ ظَنَّ നിശ്ചയമായും അവന്‍ ധരിച്ചു أَن لَّن يَحُورَ അവന്‍ മടങ്ങിവരുന്നതേ അല്ല എന്ന്
അവന്‍ ധരിച്ചു, അവന്‍ (അല്ലാഹുവിങ്കലേക്കു) മടങ്ങിവരുന്നതേയല്ല എന്ന്.
بَلَىٰٓ إِنَّ رَبَّهُۥ كَانَ بِهِۦ بَصِيرًۭا﴿١٥﴾
بَلَى ഇല്ലാതേ, അല്ലാതേ إِنَّ رَبَّهُ നിശ്ചയമായും അവന്‍റെ റബ്ബ് كَانَ بِهِ അവനെക്കുറിച്ച് ആയിരിക്കുന്നു, ആകുന്നു بَصِيرًا കണ്ടറിയുന്നവന്‍
ഇല്ലാതേ! [മടങ്ങാതിരിക്കയില്ല] നിശ്ചയമായും അവന്‍റെ റബ്ബ് അവനെപ്പറ്റി കണ്ടറിയുന്നവനായിരുന്നു.
فَلَآ أُقْسِمُ بِٱلشَّفَقِ﴿١٦﴾
فَلَا أُقْسِمُ എന്നാല്‍ ഞാന്‍ സത്യം ചെയ്തു പറയുന്നു بِالشَّفَقِ അസ്തമ ശോഭകൊണ്ട്
എന്നാല്‍ അസ്തമയ ശോഭകൊണ്ടു ഞാന്‍ സത്യം ചെയ്തു പറയുന്നു;
وَٱلَّيْلِ وَمَا وَسَقَ﴿١٧﴾
وَاللَّيْلِ രാത്രികൊണ്ടും وَمَا وَسَقَ അത് അടക്കിവെച്ച (ഉള്‍ക്കൊള്ളുന്ന)വകൊണ്ടും
രാത്രിയും, അതുള്‍ക്കൊള്ളുന്നവയും കൊണ്ടും -
وَٱلْقَمَرِ إِذَا ٱتَّسَقَ﴿١٨﴾
وَالْقَمَرِ ചന്ദ്രനെ കൊണ്ടും إِذَا اتَّسَقَ (അതു ചേര്‍ന്നു) പൂര്‍ണ്ണമായി - നികന്നു വരുമ്പോള്‍
ചന്ദ്രന്‍ നികന്നു (പൂര്‍ണതപ്രാപിച്ചു) വരുമ്പോള്‍ അതു കൊണ്ടും (സത്യം ചെയ്തു പറയുന്നു):-
لَتَرْكَبُنَّ طَبَقًا عَن طَبَقٍۢ﴿١٩﴾
لَتَرْكَبُنَّ നിശ്ചയമായും നിങ്ങള്‍ കയറും (തരണം ചെയ്യും) طَبَقًا ഒരു ഘട്ടം (അടുക്കു, അവസ്ഥ, പടി) ആയിക്കൊണ്ട് عَن طَبَقٍ ഒരു ഘട്ടത്തില്‍ (...)നിന്ന് طَبَقًاعَن طَبَقٍ [ഘട്ടം ഘട്ടമായി ഓരോ പടിയായി അടുക്കടുക്കായി]
തീര്‍ച്ചയായും നിങ്ങള്‍ (ഓരോ) ഘട്ടം ഘട്ടമായി കയറിക്കൊണ്ടിരിക്കുന്നതാണ്.
فَمَا لَهُمْ لَا يُؤْمِنُونَ﴿٢٠﴾
فَمَا لَهُمْ എന്നിരിക്കെ, അവ (ഇവ)ര്‍ക്കെന്താണ് لَا يُؤْمِنُونَ അവര്‍ വിശ്വസിക്കുന്നില്ല (വിശ്വസിക്കാതെ)
എന്നിരിക്കെ, എന്താണ് ഇവര്‍ക്ക് - ഇവര്‍ വിശ്വസിക്കുന്നില്ല?!-
وَإِذَا قُرِئَ عَلَيْهِمُ ٱلْقُرْءَانُ لَا يَسْجُدُونَ ۩﴿٢١﴾
وَإِذَا قُرِئَ ഓതപ്പെട്ടാല്‍ عَلَيْهِمُ അവരില്‍ , അവര്‍ക്കു الْقُرْآنُ ഖുര്‍ആന്‍ لَا يَسْجُدُونَ അവര്‍ സുജൂദ് ചെയ്യുന്നുമില്ല
അവര്‍ക്കു ഖുര്‍ആന്‍ ഓതിക്കൊടുക്കപ്പെട്ടാല്‍ അവര്‍ "സുജൂദ്" [സാഷ്ടാംഗ നമസ്കാരം] ചെയ്യുന്നുമില്ല?!
بَلِ ٱلَّذِينَ كَفَرُوا۟ يُكَذِّبُونَ﴿٢٢﴾
بَل പക്ഷേ الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ يُكَذِّبُونَ വ്യാജമാക്കുന്നു
(അത്രയുമല്ല) പക്ഷേ, അവിശ്വസിച്ചവര്‍ വ്യാജമാക്കികൊണ്ടിരിക്കുകയാണ് .
وَٱللَّهُ أَعْلَمُ بِمَا يُوعُونَ﴿٢٣﴾
وَاللَّـهُ أَعْلَمُ അല്ലാഹു ഏറ്റവും (നല്ലപോലെ) അറിയുന്നവനാണ് بِمَا يُوعُونَ അവര്‍ സൂക്ഷിച്ചു (ഉള്ളില്‍ വെച്ചു) വരുന്നതിനെപ്പറ്റി
അവര്‍ (മനസ്സില്‍) സൂക്ഷിച്ചുവെക്കുന്നതിനെക്കുറിച്ച് അല്ലാഹു നല്ലവണ്ണം അറിയുന്നവനുമാകുന്നു.
فَبَشِّرْهُم بِعَذَابٍ أَلِيمٍ﴿٢٤﴾
فَبَشِّرْهُم ആകയാല്‍ അവര്‍ക്കു സന്തോഷമറിയിക്കുക بِعَذَابٍ أَلِيمٍ വേദനയേറിയ ശിക്ഷയെപ്പറ്റി
ആകയാല്‍, (നബിയേ) അവര്‍ക്കു വേദനയേറിയ ഒരു ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക.
إِلَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ لَهُمْ أَجْرٌ غَيْرُ مَمْنُونٍۭ﴿٢٥﴾
إِلَّا الَّذِينَ യാതൊരുവര്‍ക്കൊഴികെ آمَنُوا വിശ്വസിച്ച وَعَمِلُوا الصَّالِحَاتِ സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കയും ചെയ്ത لَهُمْ അവര്‍ക്കുണ്ട് أَجْرٌ പ്രതിഫലം, കൂലി غَيْرُ مَمْنُونٍ മുറിക്കപ്പെടാത്ത (മുറിയാത്ത, നഷ്ടം പറ്റാത്ത)
വിശ്വസിക്കുകയും, സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കൊഴികെ, അവര്‍ക്കു മുറിഞ്ഞു (നഷ്ടപെട്ടു) പോകാത്ത പ്രതിഫലം ഉണ്ട്.
മുഖവുര
بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
وَٱلسَّمَآءِ ذَاتِ ٱلْبُرُوجِ﴿١﴾
وَالسَّمَاءِ ആകാശം തന്നെയാണ ذَاتِ الْبُرُوجِ രാശി (ഗ്രഹമണ്ഡലം)കളുള്ള
ഗ്രഹമണ്ഡലങ്ങളുള്ളതായ ആകാശം തന്നെയാണ (സത്യം)!
وَٱلْيَوْمِ ٱلْمَوْعُودِ﴿٢﴾
وَالْيَوْمِ ദിവസവും തന്നെയാണ الْمَوْعُودِ വാഗ്ദത്തം ചെയ്യപ്പെട്ട
വാഗ്ദത്തം ചെയ്യപ്പെട്ട (ആ) ദിവസം തന്നെയാണ (സത്യം)!
وَشَاهِدٍۢ وَمَشْهُودٍۢ﴿٣﴾
وَشَاهِدٍ സാക്ഷിയും തന്നെയാണ وَمَشْهُودٍ സാക്ഷീകരിക്കപ്പെടുന്ന (സാക്ഷി നില്‍ക്കപ്പെടുന്ന)തും.
സാക്ഷിയും, സാക്ഷീകരിക്കപ്പെടുന്നതും തന്നെയാണ (സത്യം)!
قُتِلَ أَصْحَـٰبُ ٱلْأُخْدُودِ﴿٤﴾
قُتِلَ കൊല്ല (ശപിക്ക -നശിപ്പിക്ക)പ്പെടട്ടെ أَصْحَابُ ആള്‍ക്കാര്‍ الْأُخْدُودِ കിടങ്ങിന്‍റെ
കിടങ്ങിന്‍റെ ആള്‍ക്കാര്‍ കൊല്ലപ്പെടട്ടെ [ശപിക്കപ്പെടട്ടെ]!-
ٱلنَّارِ ذَاتِ ٱلْوَقُودِ﴿٥﴾
النَّارِ അതായത് അഗ്നിയുടെ ذَاتِ الْوَقُودِ വിറക് (ഇന്ധനം) ഉള്ളതായ (നിറക്കപ്പെട്ട)
അതായതു ഇന്ധനം [വിറക്] നിറച്ച അഗ്നിയുടെ (ആള്‍ക്കാര്‍);-
إِذْ هُمْ عَلَيْهَا قُعُودٌۭ﴿٦﴾
إِذْ هُمْ അവര്‍ ആയിരുന്ന സന്ദര്‍ഭം عَلَيْهَا അതിങ്കല്‍, അതിനുമേലെ قُعُودٌ ഇരിക്കുന്നവര്‍
അവര്‍ അതിങ്കല്‍ ഇരുന്നുകൊണ്ടിരുന്ന സന്ദര്‍ഭം;-
وَهُمْ عَلَىٰ مَا يَفْعَلُونَ بِٱلْمُؤْمِنِينَ شُهُودٌۭ﴿٧﴾
وَهُمْ അവര്‍, അവരാകട്ടെ عَلَى مَا يَفْعَلُونَ തങ്ങള്‍ ചെയ്യുന്നതിന് بِالْمُؤْمِنِينَ സത്യവിശ്വാസികളെക്കൊണ്ട് شُهُودٌ (ദൃക്ക്) സാക്ഷികളുമാണ്.
സത്യവിശ്വാസികളെക്കൊണ്ട് തങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നതിനു അവര്‍ ദൃക്സാക്ഷികളായും കൊണ്ട്.
وَمَا نَقَمُوا۟ مِنْهُمْ إِلَّآ أَن يُؤْمِنُوا۟ بِٱللَّهِ ٱلْعَزِيزِ ٱلْحَمِيدِ﴿٨﴾
وَمَا نَقَمُوا അവര്‍ കുറ്റപ്പെടുത്തിയിട്ടില്ല, ആക്ഷേപിച്ചിട്ടില്ല, വെറുത്തിട്ടില്ല مِنْهُمْ അവരില്‍ നിന്ന്, അവരെക്കുറിച്ച് إِلَّا أَن يُؤْمِنُوا അവര്‍ വിശ്വസിക്കുന്നതല്ലാതെ بِاللَّـهِ അല്ലാഹുവിങ്കല്‍ الْعَزِيزِ പ്രതാപശാലിയായ الْحَمِيدِ സ്തുത്യര്‍ഹനായ
പ്രതാപശാലിയായ, സ്തുത്യര്‍ഹനായ അല്ലാഹുവില്‍ അവര്‍ [ആ സത്യവിശ്വാസികള്‍] വിശ്വസിക്കുന്നതല്ലാതെ, അവരെക്കുറിച്ച് അവര്‍ (യാതൊന്നും) കുറ്റപ്പെടുത്തിയിട്ടില്ലതാനും ;-
ٱلَّذِى لَهُۥ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ وَٱللَّهُ عَلَىٰ كُلِّ شَىْءٍۢ شَهِيدٌ﴿٩﴾
الَّذِي അതായതു യാതൊരുവന്‍ لَهُ അവന്നാകുന്നു مُلْكُ السَّمَاوَاتِ ആകാശങ്ങളുടെ രാജാധിപത്യം وَالْأَرْضِ ഭൂമിയുടെയും وَاللَّـهُ അല്ലാഹുവാകട്ടെ عَلَى كُلِّ شَيْءٍ എല്ലാ കാര്യത്തിനും شَهِيدٌ (ദൃക്ക്)സാക്ഷിയാണ്.
അതായത് ആകാശങ്ങളുടെയും ഭൂമിയുടെയും രാജാധിപത്യം യാതൊരുവന്നാണോ അവനില്‍ (വിശ്വസിക്കുന്നത്.) അല്ലാഹുവാകട്ടെ, എല്ലാ കാര്യത്തിനും ദൃക്സാക്ഷിയാകുന്നു.
إِنَّ ٱلَّذِينَ فَتَنُوا۟ ٱلْمُؤْمِنِينَ وَٱلْمُؤْمِنَـٰتِ ثُمَّ لَمْ يَتُوبُوا۟ فَلَهُمْ عَذَابُ جَهَنَّمَ وَلَهُمْ عَذَابُ ٱلْحَرِيقِ﴿١٠﴾
إِنَّ الَّذِينَ നിശ്ചയമായും യാതൊരുവര്‍ فَتَنُوا അവര്‍ കുഴപ്പപ്പെടുത്തി, പരീക്ഷണത്തിലാക്കി (മര്‍ദ്ദിച്ചു) الْمُؤْمِنِينَ സത്യവിശ്വാസികളെ وَالْمُؤْمِنَاتِ സത്യവിശ്വസിനികളെയും ثُمَّ പിന്നീട് لَمْ يَتُوبُوا അവര്‍ പശ്ചാത്താപിച്ചതുമില്ല فَلَهُمْ എന്നാലവര്‍ക്കുണ്ട് عَذَابُ جَهَنَّمَ ജഹന്നമി (നരകത്തി)ന്‍റെ ശിക്ഷ وَلَهُمْ അവര്‍ക്കുണ്ടുതാനും عَذَابُ الْحَرِيقِ കരിച്ചലിന്‍റെ (ചുട്ടെരിക്കുന്ന) ശിക്ഷ
നിശ്ചയമായും, സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും (മര്‍ദ്ദിച്ചു) കുഴപ്പത്തിലാക്കുകയും, പിന്നീട് പാശ്ചാത്തപിക്കാതിരിക്കുകയും ചെയ്തവര്‍; അവര്‍ക്ക് നരകശിക്ഷയുണ്ട്; അവര്‍ക്ക് ചുട്ടുകരിക്കുന്ന ശിക്ഷയുമുണ്ട്.
إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ لَهُمْ جَنَّـٰتٌۭ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ ۚ ذَٰلِكَ ٱلْفَوْزُ ٱلْكَبِيرُ﴿١١﴾
إِنَّ الَّذِينَ നിശ്ചയമായും യാതൊരുവര്‍ آمَنُوا വിശ്വസിച്ച وَعَمِلُوا الصَّالِحَاتِ സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്ത لَهُمْ جَنَّاتٌ അവര്‍ക്കുണ്ടു സ്വര്‍ഗങ്ങള്‍ تَجْرِي നടക്കുന്ന, ഒഴുകുന്ന مِن تَحْتِهَا അതിന്‍റെ അടിഭാഗത്തൂടെ الْأَنْهَارُ അരുവികള്‍, നദികള്‍ ذَلِكَ الْفَوْزُ അതത്രെ വിജയം, ഭാഗ്യം الْكَبِيرُ വലിയ
നിശ്ചയമായും, വിശ്വസിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍;- അവര്‍ക്ക് അടിഭാഗത്തിലൂടെ അരുവികള്‍ ഒഴികിക്കൊണ്ടിരിക്കുന്ന സ്വര്‍ഗങ്ങളുണ്ട്. അതത്രെ വലുതായ വിജയം.
إِنَّ بَطْشَ رَبِّكَ لَشَدِيدٌ﴿١٢﴾
إِنَّ بَطْشَ നിശ്ചയമായും പിടുത്തം (ശിക്ഷ) رَبِّكَ നിന്‍റെ റബ്ബിന്‍റെ لَشَدِيدٌ കഠിനമായതുതന്നെ.
നിശ്ചയമായും, നിന്‍റെ റബ്ബിന്‍റെ പിടുത്തം [പിടിച്ചു ശിക്ഷിക്കല്‍] കഠിനമായതു തന്നെ.
إِنَّهُۥ هُوَ يُبْدِئُ وَيُعِيدُ﴿١٣﴾
إِنَّهُ هُوَ നിശ്ചയം അവന്‍തന്നെ يُبْدِئُ ആദ്യമായുണ്ടാക്കുന്നു, തുടക്കം ചെയ്യുന്നു وَيُعِيدُ ആവര്‍ത്തിക്കുക (മടക്കിയുണ്ടാക്കുക)യും ചെയ്യുന്നു
നിശ്ചയമായും അവന്‍ തന്നെയാണ്, ആദ്യമായുണ്ടാക്കുകയും, (വീണ്ടും) ആവര്‍ത്തിച്ചുണ്ടാക്കുകയും ചെയ്യുന്നത്.
وَهُوَ ٱلْغَفُورُ ٱلْوَدُودُ﴿١٤﴾
وَهُوَ അവനത്രെ الْغَفُورُ വളരെ പൊറുക്കുന്നവന്‍ الْوَدُودُ വളരെ സ്നേഹം (താല്‍പര്യം) ഉള്ളവന്‍
വളരെ പൊറുക്കുന്നവനും, വളരെ സ്നേഹമുള്ളവനും അവനത്രെ.
ذُو ٱلْعَرْشِ ٱلْمَجِيدُ﴿١٥﴾
ذُو الْعَرْشِ അര്‍ശുള്ളവന്‍, സിംഹാസനക്കാരന്‍ الْمَجِيدُ മഹത്വമേറിയവന്‍, യോഗ്യതയുള്ളവന്‍
"അര്‍ശ്" [സിംഹാസനം] ഉള്ളവനും, മഹത്വമേറിയവനും ;-
فَعَّالٌۭ لِّمَا يُرِيدُ﴿١٦﴾
فَعَّالٌ ശരിക്കും ചെയ്യുന്നവന്‍, പ്രവര്‍ത്തിക്കുന്നവന്‍ لِّمَا يُرِيدُ താന്‍ ഉദ്ദേശിക്കുന്നതിനെ, എന്തു താല്‍പര്യപ്പെടുന്നോ അതു
താന്‍ ഉദ്ദേശിക്കുന്നതെന്തോ അത് (ശരിക്കും) പ്രവര്‍ത്തിക്കുന്നവനും.
هَلْ أَتَىٰكَ حَدِيثُ ٱلْجُنُودِ﴿١٧﴾
هَلْ أَتَاكَ നിനക്കു വന്നിരിക്കുന്നുവോ حَدِيثُ വര്‍ത്തമാനം الْجُنُودِ സൈന്യങ്ങളുടെ
(ആ) സൈന്യങ്ങളുടെ വര്‍ത്തമാനം നിനക്കു വന്നെത്തിയിരിക്കുന്നുവോ (നബിയേ),-
فِرْعَوْنَ അതായത് ഫിര്‍ഔന്‍റെ وَثَمُودَ "ഥമൂദി"ന്‍റെയും.
അതായത്, ഫിര്‍ഔന്‍റെയും, "ഥമൂദി"ന്‍റെയും?!
بَلِ ٱلَّذِينَ كَفَرُوا۟ فِى تَكْذِيبٍۢ﴿١٩﴾
بَلِ എങ്കിലും (പക്ഷേ) الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ فِي تَكْذِيبٍ വ്യാജമാക്കലിലാകുന്നു
എങ്കിലും (ഈ) അവിശ്വസിച്ചവര്‍ വ്യാജമാക്കലിലാണു (ഏര്‍പ്പെട്ടിട്ടു)ള്ളത്.
وَٱللَّهُ مِن وَرَآئِهِم مُّحِيطٌۢ﴿٢٠﴾
وَاللَّـهُ അല്ലാഹുവാകട്ടെ مِن وَرَائِهِم അവരുടെ പിന്‍വശത്തൂടെ, പിന്നില്‍ നിന്ന് مُّحِيطٌ വലയം ചെയ്യുന്നവനാകുന്നു.
അല്ലാഹുവാകട്ടെ, അവരുടെ പിന്‍വശത്തിലൂടെ (അവരെ) വലയം ചെയ്തുകൊണ്ടിരിക്കുന്നവനുമാണ്.
بَلْ هُوَ قُرْءَانٌۭ مَّجِيدٌۭ﴿٢١﴾
بَلْ هُوَ എങ്കിലും (പക്ഷെ - എന്നാല്‍) അതു قُرْآنٌ ഒരു ഖുര്‍ആനാകുന്നു (വായനാഗ്രന്ഥമാണ്) مَّجِيدٌ മഹത്വമേറിയ, ശ്രേഷ്ടമാക്കപ്പെട്ട
പക്ഷേ, അതു മഹത്വമേറിയ ഒരു ഖുര്‍ആനാകുന്നു ;
فِى لَوْحٍۢ مَّحْفُوظٍۭ﴿٢٢﴾
فِي لَوْحٍ ഒരു ഫലകത്തില്‍, പലകയില്‍ مَّحْفُوظٍ സുരക്ഷിതമായ, സൂക്ഷിക്കപ്പെട്ട
സുരക്ഷിതമായ ഒരു ഫലകത്തിലാണ് (അതുള്ളത്).
മുഖവുര
بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
وَٱلسَّمَآءِ وَٱلطَّارِقِ﴿١﴾
وَالسَّمَاءِ ആകാശം തന്നെയാണ وَالطَّارِقِ (രാത്രി) വന്നുമുട്ടുന്ന (കടന്നുവരുന്ന)തും
ആകാശം തന്നെയാണ, രാത്രി കടന്നുവരുന്നതും തന്നെയാണ (സത്യം)!
وَمَآ أَدْرَىٰكَ مَا ٱلطَّارِقُ﴿٢﴾
وَمَا أَدْرَاكَ നിനക്ക് എന്തറിയാം مَا الطَّارِقُ രാത്രി കടന്നുവരുന്നത് എന്താണെന്ന്
രാത്രി കടന്നുവരുന്നത് എന്നാല്‍ എന്താണെന്നു നിനക്കു എന്തറിയാം?!
النَّجْمُ നക്ഷത്രമാണ് الثَّاقِبُ തുളച്ചുചെല്ലുന്ന (ശോഭയേറിയ)
തുളച്ചുചെല്ലുന്ന നക്ഷത്രമത്രെ (അത്)
إِن كُلُّ نَفْسٍۢ لَّمَّا عَلَيْهَا حَافِظٌۭ﴿٤﴾
إِن كُلُّ نَفْسٍ എല്ലാ ഓരോ ദേഹവും (ആളും - ആത്മാവും) ഇല്ല لَّمَّا عَلَيْهَا അതിന്‍റെമേല്‍ ഇല്ലാതെ حَافِظٌ ഒരു സൂക്ഷിക്കുന്നവന്‍, പാറാവുകാരന്‍, കാക്കുന്നവന്‍.
എല്ലാ ഓരോ ദേഹവും [ആളും] തന്നെ, അതിന്‍റെ മേല്‍ സൂക്ഷിച്ചു (വീക്ഷിച്ചു) കൊണ്ടിരിക്കുന്ന ഒരാള്‍ ഇല്ലാത്തതായിട്ടില്ല.
فَلْيَنظُرِ ٱلْإِنسَـٰنُ مِمَّ خُلِقَ﴿٥﴾
فَلْيَنظُرِ എന്നാല്‍ നോക്കട്ടെ الْإِنسَانُ മനുഷ്യന്‍ مِمَّ خُلِقَ അവന്‍ എന്തിനാല്‍ (ഏതില്‍ നിന്ന്) സൃഷ്ടിക്കപ്പെട്ടു എന്ന്
എന്നാല്‍, മനുഷ്യന്‍ (ചിന്തിച്ചു) നോക്കട്ടെ, അവന്‍ എന്തില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന്!
خُلِقَ مِن مَّآءٍۢ دَافِقٍۢ﴿٦﴾
خُلِقَ അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു مِن مَّاءٍ ഒരു വെള്ളത്തിനാല്‍ دَافِقٍ തെറിച്ചു വരുന്ന
തെറിച്ചുവരുന്ന ഒരു വെള്ളത്തില്‍ നിന്നത്രെ അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്!
يَخْرُجُ مِنۢ بَيْنِ ٱلصُّلْبِ وَٱلتَّرَآئِبِ﴿٧﴾
يَخْرُجُ അത് പുറത്തുവരുന്നു مِن بَيْنِ الصُّلْبِ മുതുകെല്ലിന്റെ ഇടയില്‍ നിന്ന് وَالتَّرَائِبِ നെഞ്ചെല്ലുകളുടെയും
അത് മുതുകെല്ലിന്നും, നെഞ്ചല്ലുകള്‍ക്കും ഇടയില്‍ നിന്ന് പുറത്തുവരുന്നു.
إِنَّهُۥ عَلَىٰ رَجْعِهِۦ لَقَادِرٌۭ﴿٨﴾
إِنَّهُ നിശ്ചയമായും അവന്‍ عَلَى رَجْعِهِ അവനെ മടക്കുവാന്‍, ആവര്‍ത്തിക്കുന്നതിന് لَقَادِرٌ കഴിവുള്ളവന്‍ തന്നെ
നിശ്ചയമായും, അവന്‍ [അല്ലാഹു അവനെ മട(ക്കി സൃഷ്ടി)ക്കുന്നതിനു കഴിവുള്ളവന്‍ തന്നെ, -
يَوْمَ تُبْلَى ٱلسَّرَآئِرُ﴿٩﴾
يَوْمَ تُبْلَى പരിശോധിക്ക(പരീക്ഷിക്ക)പ്പെടുന്ന ദിവസം السَّرَائِرُ രഹസ്യങ്ങള്‍, സ്വകാര്യചെയ്തികള്‍
രഹസ്യങ്ങള്‍ പരിശോധിക്കപ്പെടുന്ന ദിവസം.
فَمَا لَهُۥ مِن قُوَّةٍۢ وَلَا نَاصِرٍۢ﴿١٠﴾
فَمَا لَهُ അപ്പോള്‍ അവന്നില്ല مِن قُوَّةٍ ഒരു ശക്തിയും وَلَا نَاصِرٍ ഒരു സഹായകനുമില്ല.
അപ്പോള്‍ അവന് യാതൊരു ശക്തിയാകട്ടെ, സഹായകനാകട്ടെ (ഉണ്ടായിരിക്കുക) ഇല്ല.
وَٱلسَّمَآءِ ذَاتِ ٱلرَّجْعِ﴿١١﴾
وَالسَّمَاءِ ആകാശം തന്നെയാണ ذَاتِ الرَّجْعِ മടക്കം (ആവര്‍ത്തനം)
ആവര്‍ത്തി (ച്ചു മഴചൊരി)ക്കുന്ന ആകാശം തന്നെയാണ (സത്യം)!
وَٱلْأَرْضِ ذَاتِ ٱلصَّدْعِ﴿١٢﴾
وَالْأَرْضِ ഭൂമിയുമാണ ذَاتِ الصَّدْعِ പിളരല്‍ ഉള്ള (പിളരുന്ന)തായ
(സസ്യലതാദികള്‍ മുളച്ചു) പിളരുന്ന ഭൂമിയും തന്നെയാണ (സത്യം)!
إِنَّهُۥ لَقَوْلٌۭ فَصْلٌۭ﴿١٣﴾
إِنَّهُ നിശ്ചയമായും ഇത്, അത് لَقَوْلٌ ഒരു വാക്ക് (വചനം) തന്നെ فَصْلٌ തീരുമാനമായ (ഖണ്ഡിതമായ)
നിശ്ചയമായും, ഇത് ഒരു (ഖണ്ഡിതമായ) തീരുമാന വചനം തന്നെയാകുന്നു.
وَمَا هُوَ بِٱلْهَزْلِ﴿١٤﴾
وَمَا هُوَ അതല്ല താനും بِالْهَزْلِ തമാശ, വിനോദം
إِنَّهُمْ يَكِيدُونَ كَيْدًۭا﴿١٥﴾
إِنَّهُمْ നിശ്ചയമായും അവര്‍ يَكِيدُونَ തന്ത്രം (ഉപായം) പ്രവര്‍ത്തിക്കുന്നു كَيْدًا ഒരു തന്ത്രം, ഉപായം
നിശ്ചയമായും, അവര്‍ [അവിശ്വാസികള്‍] ഒരു (വമ്പിച്ച) തന്ത്രം പ്രയോഗിച്ചു കൊണ്ടിരിക്കുന്നു;
وَأَكِيدُ ഞാനും തന്ത്രം പ്രയോഗിക്കുന്നു كَيْدًا ഒരു തന്ത്രം
ഞാനും ഒരു (വമ്പിച്ച) തന്ത്രം പ്രയോഗിക്കുന്നതാണ്.
فَمَهِّلِ ٱلْكَـٰفِرِينَ أَمْهِلْهُمْ رُوَيْدًۢا﴿١٧﴾
فَمَهِّلِ ആകയാല്‍ താമസം (ഒഴിവ് - ഇട - സാവകാശം) നല്‍കുക الْكَافِرِينَ അവിശ്വാസികള്‍ക്ക് أَمْهِلْهُمْ അവര്‍ക്ക് താമസം ചെയ്തു കൊടുക്കുക رُوَيْدًا അല്‍പം, കുറച്ച്
ആകയാല്‍, (നബിയേ) അവിശ്വാസികള്‍ക്കു നീ (കാല) താമസം നല്‍കുക; അവര്‍ക്കു നീ അല്‍പമൊന്നു താമസം ചെയ്തു കൊടുക്കുക.
മുഖവുര
بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
سَبِّحِ ٱسْمَ رَبِّكَ ٱلْأَعْلَى﴿١﴾
سَبِّحِ തസ്ബീഹ് (സ്തോത്രകീര്‍ത്തനം - പ്രകീര്‍ത്തനം) ചെയ്യുക اسْمَ رَبِّكَ നിന്റെ രക്ഷിതാവിന്റെ നാമം الْأَعْلَى അത്യുന്നതനായ, ഏറ്റവും മേലായ
നിന്റെ അത്യുന്നതനായ രക്ഷിതാവിന്റെ നാമത്തെ നീ സ്തോത്രകീര്‍ത്തനം ചെയ്യുക.
ٱلَّذِى خَلَقَ فَسَوَّىٰ﴿٢﴾
الَّذِي خَلَقَ സൃഷ്ടിച്ചവന്‍ فَسَوَّى എന്നിട്ടു ശരിപ്പെടുത്തിയ
അതായത്, സൃഷ്ടിച്ച് ശരിപ്പെടുത്തിയവന്‍:-
وَٱلَّذِى قَدَّرَ فَهَدَىٰ﴿٣﴾
وَالَّذِي قَدَّرَ നിര്‍ണയിച്ച (വ്യവസ്ഥ ചെയ്ത - കണക്കാക്കിയ)വനും فَهَدَى എന്നിട്ട് മാര്‍ഗദര്‍ശനം ചെയ്ത, വഴി കാട്ടിയ
(വ്യവസ്ഥ) നിര്‍ണ്ണയിച്ച് മാര്‍ഗദര്‍ശനം നല്കിയവനും;
وَٱلَّذِىٓ أَخْرَجَ ٱلْمَرْعَىٰ﴿٤﴾
وَالَّذِي أَخْرَجَ പുറപ്പെടുവിച്ച (ഉല്പാദിപ്പിച്ച)വനും الْمَرْعَى മേച്ചില്‍സ്ഥാനം (സസ്യാദികളെ)
മേച്ചില്‍ സ്ഥാനം (അഥവാ സസ്യാദികളെ) ഉല്പാദിപ്പിച്ചവനും;-
فَجَعَلَهُۥ غُثَآءً أَحْوَىٰ﴿٥﴾
فَجَعَلَهُ എന്നിട്ട് അതിനെ ആക്കി غُثَاءً ചവറ്, ഉണക്കല്‍ أَحْوَى ഇരുണ്ടത്, ചാമ്പല്‍ വര്‍ണിതമായത്
എന്നിട്ട് അതിനെ അവന്‍ (ഇരുണ്ട) ചാമ്പല്‍ വര്‍ണമുള്ളതായ ചവറാക്കിത്തീര്‍ക്കുകയും ചെയ്തു. [അങ്ങനെയുള്ളവന്റെ നാമം]
سَنُقْرِئُكَ فَلَا تَنسَىٰٓ﴿٦﴾
سَنُقْرِئُكَ നിനക്കു നാം ഓതിത്തരം, നിന്നെ ഓതിക്കാം فَلَا تَنسَى അതിനാല്‍ (അപ്പോള്‍) നീ മറക്കുകയില്ല
നിനക്കു നാം ഓതിത്തരാം; അതിനാല്‍ നീ മറന്നു പോകുന്നതല്ല;
إِلَّا مَا شَآءَ ٱللَّهُ ۚ إِنَّهُۥ يَعْلَمُ ٱلْجَهْرَ وَمَا يَخْفَىٰ﴿٧﴾
إِلَّا ഒഴികെ مَا شَاءَ اللَّـهُ അല്ലാഹു ഉദ്ദേശിച്ചത് إِنَّهُ يَعْلَمُ നിശ്ചമായും അവന്‍ അറിയും الْجَهْرَ പരസ്യം ഉറക്കെയുള്ളത് وَمَا യാതൊന്നും يَخْفَى അവ്യക്തമാകുന്ന (മറഞ്ഞു പോകുന്ന)
അല്ലാഹു ഉദ്ദേശിച്ചതൊഴികെ. നിശ്ചയമായും, അവന്‍ പരസ്യവും അവ്യക്തമായിരിക്കുന്നതും അറിയുന്നു.
وَنُيَسِّرُكَ لِلْيُسْرَىٰ﴿٨﴾
وَنُيَسِّرُكَ നിനക്ക് നാം എളുപ്പമാക്കു (സൗകര്യപ്പെടുത്തു)കയും ചെയ്യും لِلْيُسْرَى കൂടുതല്‍ (ഏറ്റവും) എളുപ്പ(സുഗമ)മായതിലേക്ക്
കൂടുതല്‍ സുഗമമായതിലേക്ക് നിനക്കു നാം സൗകര്യപ്പെടുത്തിത്തരുന്നതുമാണ്.
فَذَكِّرْ إِن نَّفَعَتِ ٱلذِّكْرَىٰ﴿٩﴾
فَذَكِّرْ ആകയാല്‍ നീ ഉപദേശിക്കുക, ഓര്‍മ്മിപ്പിക്കുക إِن نَّفَعَتِ ഉപകാരപ്പെട്ടെങ്കില്‍, ഫലം ചെയ്യുമെങ്കില്‍ الذِّكْرَى ഉപദേശം, സ്മരണ
ആകയാല്‍, നീ ഉപദേശിച്ചുകൊള്ളുക, ഉപദേശം ഫലപ്പെടുന്നുവെങ്കില്‍.
سَيَذَّكَّرُ مَن يَخْشَىٰ﴿١٠﴾
سَيَذَّكَّرُ ഉപദേശം സ്വീകരിച്ചു (ഓര്‍മ്മിച്ചു)കൊള്ളും مَن يَخْشَى ഭയപ്പെടുന്നവന്‍
അല്ലാഹുവിനെ) ഭയപ്പെടുന്നവര്‍ ഉപദേശം സ്വീകരിച്ചു കൊള്ളുന്നതാണ്.
وَيَتَجَنَّبُهَا ٱلْأَشْقَى﴿١١﴾
وَيَتَجَنَّبُهَا അതിനെ വിട്ടകന്നു (വെടിഞ്ഞു) നില്ക്കും الْأَشْقَى ഏറ്റവും ഭാഗ്യം കെട്ടവന്‍
ഏറ്റവും ഭാഗ്യം കെട്ടവന്‍ അതിനെ [ഉപദേശത്തെ] വിട്ടകന്നുപോകുന്നതാണ്
ٱلَّذِى يَصْلَى ٱلنَّارَ ٱلْكُبْرَىٰ﴿١٢﴾
الَّذِي يَصْلَى അതായത് കടന്നു കരിയുന്നവന്‍ النَّارَ الْكُبْرَى ഏറ്റവും വലിയ (വമ്പിച്ച) അഗ്നിയില്‍
(അതെ) ഏറ്റവും വലിയ അഗ്നിയില്‍ കടന്നെരിയുന്നവന്‍.
ثُمَّ لَا يَمُوتُ فِيهَا وَلَا يَحْيَىٰ﴿١٣﴾
ثُمَّ لَا يَمُوتُ പിന്നെ അവന്‍ മരണപ്പെടുകയില്ല فِيهَا അതില്‍ وَلَا يَحْيَى ജീവിക്കുകയുമില്ല.
പിന്നീട് അതില്‍ വെച്ച് അവന്‍ മരണമടയുകയില്ല, ജീവിക്കുകയുമില്ല.
قَدْ أَفْلَحَ مَن تَزَكَّىٰ﴿١٤﴾
قَدْ أَفْلَحَ തീര്‍ച്ചയായും ഭാഗ്യംപ്രാപിച്ചു, വിജയിച്ചു مَن تَزَكَّى പരിശുദ്ധമായവന്‍, അഭിവൃദ്ധിയടഞ്ഞവന്‍
തീര്‍ച്ചയായും, (ആത്മ) പരിശുദ്ധി നേടിയവന്‍ ഭാഗ്യം പ്രാപിച്ചു.
وَذَكَرَ ٱسْمَ رَبِّهِۦ فَصَلَّىٰ﴿١٥﴾
وَذَكَرَ ഓര്‍ക്കുക (സ്മരിക്കുക -കീര്‍ത്തനം ചെയ്ക)യും ചെയ്ത اسْمَ رَبِّهِ തന്റെ റബ്ബിന്റെ നാമം فَصَلَّى എന്നിട്ട് നമസ്കരിക്കുകയും ചെയ്ത
തൻറെ രക്ഷിതാവിന്റെ നാമം സ്മരിക്കുകയും എന്നിട്ട് നമസ്കരിക്കുകയും ചെയ്ത(വന്‍).
بَلْ تُؤْثِرُونَ ٱلْحَيَوٰةَ ٱلدُّنْيَا﴿١٦﴾
بَلْ പക്ഷേ, എങ്കിലും, എന്നാല്‍ تُؤْثِرُونَ നിങ്ങള്‍ പ്രാധാന്യം നല്‍കുന്നു, തെരഞ്ഞെടുക്കയാണ് الْحَيَاةَ الدُّنْيَا ഐഹികജീവിതത്തിന്, ഇഹലോകജീവിതത്തെ
പക്ഷേ, നിങ്ങള്‍ ഐഹികജീവിതത്തിനു പ്രാധാന്യം നല്‍കുന്നു.
وَٱلْـَٔاخِرَةُ خَيْرٌۭ وَأَبْقَىٰٓ﴿١٧﴾
وَالْآخِرَةُ പരലോകമാകട്ടെ خَيْرٌ ഉത്തമമാണ് وَأَبْقَى ഏറ്റവും ശേഷിക്കുന്ന (ബാക്കിയാകുന്ന)തുമാണ്.
പരലോകമാകട്ടെ, ഏറ്റവും ഉത്തമവും, കൂടുതല്‍ ശേഷിക്കുന്നതുമാണ്.
إِنَّ هَـٰذَا لَفِى ٱلصُّحُفِ ٱلْأُولَىٰ﴿١٨﴾
إِنَّ هَـذَا നിശ്ചയമായും ഇത് لَفِي الصُّحُفِ ഏടുകളില്‍ (തന്നെ) ഉണ്ട് الْأُولَى ആദ്യത്തെ, പൂര്‍വ്വ
നിശ്ചയമായും, ഇത് ആദ്യത്തെ ഏടുകളില്‍ തന്നെയുണ്ട്;-
صُحُفِ إِبْرَٰهِيمَ وَمُوسَىٰ﴿١٩﴾
صُحُفِ إِبْرَاهِيمَ അതായത് ഇബ്രാഹീമിന്റെ ഏടുകള്‍ وَمُوسَى മൂസായുടെയും
അതായത്, ഇബ്രാഹീമിന്റെയും, മൂസായുടെയും ഏടുകളില്‍.
മുഖവുര
بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
هَلْ أَتَىٰكَ حَدِيثُ ٱلْغَـٰشِيَةِ﴿١﴾
هَلْ أَتَاكَ നിനക്കു വന്നിരിക്കുന്നുവോ حَدِيثُ الْغَاشِيَةِ (ആ) മൂടുന്ന സംഭവത്തിന്‍റെ വര്‍ത്തമാനം
(നബിയേ, ആ) മൂടുന്ന സംഭവത്തിന്‍റെ വര്‍ത്തമാനം നിനക്കു വന്നിരിക്കുന്നുവോ?-
وُجُوهٌۭ يَوْمَئِذٍ خَـٰشِعَةٌ﴿٢﴾
وُجُوهٌ ചില മുഖങ്ങള്‍ يَوْمَئِذٍ ആ ദിവസം خَاشِعَةٌ താഴ്മ കാട്ടുന്നവായിരിക്കും
ചില മുഖങ്ങള്‍ അന്നത്തെ ദിവസം (പേടിച്ചു) താഴ്മ കാണിക്കുന്നവയായിരിക്കും.
عَامِلَةٌۭ نَّاصِبَةٌۭ﴿٣﴾
عَامِلَةٌ പണിപ്പെട്ടവ (അദ്ധ്വാനിച്ചവ, ക്ലേശിച്ചവ) نَّاصِبَةٌ ക്ഷീണിച്ചവ (അദ്ധ്വാനിച്ചവ - കുഴങ്ങിയവ)
പണിപ്പെട്ട (അഥവാ അദ്ധ്വാനപ്പെട്ടവയായിരിക്കും;) ക്ഷീണിച്ചവയായിരിക്കും.
تَصْلَىٰ نَارًا حَامِيَةًۭ﴿٤﴾
تَصْلَى അവ കടന്നെരിയും نَارًا തീയില്‍, അഗ്നിയില്‍ حَامِيَةً ചൂടേറിയ
അവ ചൂടേറിയ അഗ്നിയില്‍ കടന്നുകരിയുന്നതാണ്.
تُسْقَىٰ مِنْ عَيْنٍ ءَانِيَةٍۢ﴿٥﴾
تُسْقَى അവര്‍ക്കു കുടിപ്പിക്കപ്പെടും مِنْ عَيْنٍ ഒരു ഉറവില്‍ നിന്നു آنِيَةٍ ചുട്ടുതിളച്ച, തിളച്ചുവെന്ത (അത്യുഷ്ണമായ)
തിളച്ചുവെന്ത [അത്യുഷ്ണമായ] ഒരു ഉറവു ജലത്തില്‍ നിന്ന് അവര്‍ക്കു കുടിപ്പിക്കപ്പെടുന്നതാണ്.
لَّيْسَ لَهُمْ طَعَامٌ إِلَّا مِن ضَرِيعٍۢ﴿٦﴾
لَّيْسَ لَهُمْ അവര്‍ക്കില്ല. طَعَامٌ ഒരു ഭക്ഷണവും إِلَّا مِن ضَرِيعٍ ള്വരീഇല്‍ നിന്നല്ലാതെ
അവര്‍ക്ക് "ള‌്വരീഇ"ല്‍ നിന്നല്ലാതെ യാതൊരു ഭക്ഷണവുമില്ല;-
لَّا يُسْمِنُ وَلَا يُغْنِى مِن جُوعٍۢ﴿٧﴾
لَّا يُسْمِنُ അതുപോഷണം നല്‍കയില്ല, കൊഴുപ്പിക്കയില്ല وَلَا يُغْنِي അതു പര്യാപ്തമാക്കുക (തടുക്കുക)യുമില്ല مِن جُوعٍ വിശപ്പില്‍ നിന്നും, വിശപ്പിന്നു.
അതു പോഷണം നല്‍കുകയില്ല. വിശപ്പിന്നു പര്യാപ്തമാവുകയുമില്ല.
وُجُوهٌۭ يَوْمَئِذٍۢ نَّاعِمَةٌۭ﴿٨﴾
وُجُوهٌ ചില മുഖങ്ങള്‍ يَوْمَئِذٍ അന്ന് نَّاعِمَةٌ മിനുസ്സം (ആനന്ദം - സൗഖ്യം - അനുഗ്രഹം) പൂണ്ടവയായിരിക്കും
ചില മുഖങ്ങള്‍ അന്നത്തെ ദിവസം (ആനന്ദഭരിതമായി) മിനുസ്സം പൂണ്ടവയായിരിക്കും;-
لِّسَعْيِهَا رَاضِيَةٌۭ﴿٩﴾
لِّسَعْيِهَا അവയുടെ പ്രയത്നത്തെ, പരിശ്രമത്തെ رَاضِيَةٌ തൃപ്തിപ്പെട്ടവയായിരിക്കും
അവയുടെ പ്രയത്നത്തെ (അവ സ്വയം) തൃപ്തിപ്പെട്ടവയായിരിക്കും;-
فِى جَنَّةٍ عَالِيَةٍۢ﴿١٠﴾
فِي جَنَّةٍ സ്വര്‍ഗത്തിലായിരിക്കും عَالِيَةٍ ഉന്നതമായ
(അവ) ഉന്നതമായ സ്വര്‍ഗത്തിലായിരിക്കും;-
لَّا تَسْمَعُ فِيهَا لَـٰغِيَةًۭ﴿١١﴾
لَّا تَسْمَعُ അവ കേള്‍ക്കയില്ല, നീ കേള്‍ക്കയില്ല فِيهَا അതില്‍ لَاغِيَةً ഒരു നിരര്‍ത്ഥമായത് (അനാവശ്യം)
അതില്‍ വെച്ച് യാതൊരു നിരര്‍ത്ഥമായതും (അഥവാ അനാവശ്യവും) അവ കേള്‍ക്കുന്നതല്ല.
فِيهَا عَيْنٌۭ جَارِيَةٌۭ﴿١٢﴾
فِيهَا അതിലുണ്ട് عَيْنٌ ഉറവുജലം جَارِيَةٌ ഒഴുകുന്ന
ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു (തരം) ഉറവുജലം അതിലുണ്ട്;-
فِيهَا سُرُرٌۭ مَّرْفُوعَةٌۭ﴿١٣﴾
فِيهَا سُرُرٌ അതിലുണ്ട് കട്ടിലുകള്‍ مَّرْفُوعَةٌ ഉയര്‍ത്തപ്പെട്ട
അതില്‍ ഉയര്‍ത്തിവെക്കപ്പെട്ട കട്ടിലുകളുമുണ്ട്;-
وَأَكْوَابٌۭ مَّوْضُوعَةٌۭ﴿١٤﴾
وَأَكْوَابٌ കോപ്പകളും مَّوْضُوعَةٌ വെക്കപ്പെട്ട
(തയ്യാറാക്കി) വെക്കപ്പെട്ട കോപ്പകളുമുണ്ട്
وَنَمَارِقُ مَصْفُوفَةٌۭ﴿١٥﴾
وَنَمَارِقُ മെത്തത്തലയിണകളും مَصْفُوفَةٌ അണി(നിര)യായി വെക്കപ്പെട്ട
അണിയായി (നിരത്തി) വെക്കപ്പെട്ട മെത്തത്തലയിണകളുമുണ്ട്;
وَزَرَابِىُّ مَبْثُوثَةٌ﴿١٦﴾
وَزَرَابِيُّ പരവതാനികളും مَبْثُوثَةٌ വിരിക്ക (പരത്ത - വിതാനിക്ക)പ്പെട്ട.
വിരിച്ചു വിതാനിക്കപ്പെട്ട പരവതാനികളുമുണ്ട്.
أَفَلَا يَنظُرُونَ إِلَى ٱلْإِبِلِ كَيْفَ خُلِقَتْ﴿١٧﴾
أَفَلَا يَنظُرُونَ എന്നാല്‍ അവര്‍ നോക്കുന്നില്ലേ إِلَى الْإِبِلِ ഒട്ടകത്തിലേക്ക് كَيْفَ എങ്ങനെ, എപ്രകാരമാണ് خُلِقَتْ അതു സൃഷ്ടിക്കപ്പെട്ടിരിക്കുന്നു (എന്ന്)
എന്നാല്‍, അവര്‍ ഒട്ടകത്തിലേക്കു നോക്കുന്നില്ലേ, അതെങ്ങിനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്ന്?!-
وَإِلَى ٱلسَّمَآءِ كَيْفَ رُفِعَتْ﴿١٨﴾
وَإِلَى السَّمَاءِ ആകാശത്തിലേക്കും كَيْفَ എങ്ങനെ رُفِعَتْ അത് ഉയര്‍ത്തപ്പെട്ടിരിക്കുന്നു (വെന്ന്)
ആകാശത്തിലേക്ക് അതെങ്ങിനെ ഉയര്‍ത്തപ്പെട്ടിരിക്കുന്നുവെന്നും?!
وَإِلَى ٱلْجِبَالِ كَيْفَ نُصِبَتْ﴿١٩﴾
وَإِلَى الْجِبَالِ മലകളിലേക്കും كَيْفَ എങ്ങിനെയാണ് نُصِبَتْ അത് നാട്ട(സ്ഥാപിക്ക)പ്പെട്ടിരിക്കുന്നു (വെന്ന്)
പര്‍വ്വതങ്ങളിലേക്ക് അവ എങ്ങിനെ നാട്ടിവെക്കപ്പെട്ടിരിക്കുന്നുവെന്നും?!
وَإِلَى ٱلْأَرْضِ كَيْفَ سُطِحَتْ﴿٢٠﴾
وَإِلَى الْأَرْضِ ഭൂമിയിലേക്കും كَيْفَ എങ്ങിനെ سُطِحَتْ അത് പരത്തപ്പെട്ടിരിക്കുന്നു (വെന്ന്).
ഭൂമിയിലേക്ക് അത് എങ്ങനെ പരത്തപ്പെട്ടിരിക്കുന്നുവെന്നും (നോക്കുന്നില്ലേ)?!
فَذَكِّرْ إِنَّمَآ أَنتَ مُذَكِّرٌۭ﴿٢١﴾
فَذَكِّرْ ആകയാല്‍ നീ ഓര്‍മിപ്പിക്കുക (ഉപദേശിക്കുക) إِنَّمَا أَنتَ നിശ്ചയമായും നീ مُذَكِّرٌ ഓര്‍മ്മിപ്പിക്കുന്നവന്‍ (ഉപദേഷ്ടാവ്) മാത്രം
അതിനാല്‍, (നബിയേ) നീ ഉപദേശിച്ചുകൊള്ളുക. നിശ്ചയമായും, നീ ഒരു ഉപദേഷ്ടാവ് മാത്രമാകുന്നു;-
لَّسْتَ عَلَيْهِم بِمُصَيْطِرٍ﴿٢٢﴾
لَّسْتَ നീയല്ല عَلَيْهِم അവരുടെ മേല്‍ بِمُصَيْطِرٍ ഒരു അധികാരം നടത്തുന്നവന്‍
നീ അവരില്‍ അധികാരം ചെലുത്തുന്നവനൊന്നുമല്ല.
إِلَّا مَن تَوَلَّىٰ وَكَفَرَ﴿٢٣﴾
إِلَّا ഒഴികെ مَن تَوَلَّى തിരിഞ്ഞു പോയവന്‍ وَكَفَرَ അവിശ്വസിക്കുകയും ചെയ്ത
(പക്ഷെ) തിരിഞ്ഞുപോകുകയും, അവിശ്വസിക്കുകയും ചെയ്തവനൊഴികെ;-
فَيُعَذِّبُهُ ٱللَّهُ ٱلْعَذَابَ ٱلْأَكْبَرَ﴿٢٤﴾
فَيُعَذِّبُهُ എന്നാലവനെ ശിക്ഷിക്കും اللَّـهُ അല്ലാഹു الْعَذَابَ الْأَكْبَرَ ഏറ്റവും വലിയ ശിക്ഷ
എന്നാല്‍, അവനെ അല്ലാഹു ഏറ്റവും വലിയ ശിക്ഷ ശിക്ഷിക്കുന്നതാണ്.
إِنَّ إِلَيْنَآ إِيَابَهُمْ﴿٢٥﴾
إِنَّ إِلَيْنَا നിശ്ചയമായും നമ്മിലേക്കാണ് إِيَابَهُمْ അവരുടെ മടങ്ങിവരവ്
നിശ്ചയമായും, നമ്മുടെ അടുക്കലേക്കാണ് അവരുടെ മടങ്ങിവരവ്.
ثُمَّ إِنَّ عَلَيْنَا حِسَابَهُم﴿٢٦﴾
ثُمَّ إِنَّ عَلَيْنَا പിന്നെ നമ്മുടെമേല്‍ തന്നെയാണ് (ബാധ്യത) حِسَابَهُم അവരുടെ വിചാരണ
പിന്നെ, നമ്മുടെ മേല്‍ (ബാധ്യത) തന്നെയാണ് അവരുടെ വിചാരണ, [അതു നാം നടത്തുകതന്നെ ചെയ്യും.]
മുഖവുര
بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
وَالْفَجْرِ പ്രഭാതം തന്നെയാണ
പ്രഭാതം തന്നെയാണ (സത്യം)!
وَلَيَالٍ രാത്രികളും തന്നെയാണ عَشْرٍ പത്ത്
പത്ത് രാത്രികള്‍ തന്നെയാണ (സത്യം)!
وَٱلشَّفْعِ وَٱلْوَتْرِ﴿٣﴾
وَالشَّفْعِ ഇരട്ട (ഇണയായത്) തന്നെയാണ وَالْوَتْرِ ഒറ്റയും
ഇരട്ടയും ഒറ്റയും തന്നെയാണ (സത്യം)!
وَٱلَّيْلِ إِذَا يَسْرِ﴿٤﴾
وَاللَّيْلِ രാത്രി തന്നെയാണ إِذَا يَسْرِ അത് ചരിക്കു(നടക്കു)മ്പോള്‍
രാത്രി അത് തന്നെയാണ (സത്യം), അത് ചരിച്ചു കൊണ്ടിരിക്കെ.
هَلْ فِى ذَٰلِكَ قَسَمٌۭ لِّذِى حِجْرٍ﴿٥﴾
هَلْ فِي ذَٰلِكَ അതിലുണ്ടോ قَسَمٌ സത്യം, ശപഥം لِّذِي حِجْرٍ ബുദ്ധി (കാര്യബോധം) ഉള്ളവന്
അതില്‍ [മേല്‍പ്പറഞ്ഞതില്‍] കാര്യബോധമുള്ളവന് സത്യം [സത്യത്തിന് വക] ഉണ്ടോ?!
أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِعَادٍ﴿٦﴾
أَلَمْ تَرَ നീ കണ്ടില്ലേ كَيْفَ فَعَلَ എങ്ങനെ ചെയ്തുവെന്ന് رَبُّكَ നിന്‍റെ റബ്ബ് بِعَادٍ ആദിനെക്കൊണ്ട്
നിന്‍റെ രക്ഷിതാവ് "ആദി"നെ കൊണ്ട് എപ്രകാരം ചെയ്തുവെന്ന് നീ കണ്ടില്ലേ?!
إِرَمَ ذَاتِ ٱلْعِمَادِ﴿٧﴾
إِرَم അതായത് ഇറമിനെക്കൊണ്ട് ذَاتِ الْعِمَادِ തൂണിന്‍റെ (സ്തംഭത്തിന്‍റെ)തായ
അതായത് തൂണിന്‍റെ ആള്‍ക്കാരായ "ഇറമു"(ഗോത്രം);
ٱلَّتِى لَمْ يُخْلَقْ مِثْلُهَا فِى ٱلْبِلَـٰدِ﴿٨﴾
الَّتِي لَمْ يُخْلَقْ സൃഷ്ടിക്കപ്പെട്ടിട്ടില്ലാത്തതായ مِثْلُهَا അതുപോലെയുള്ള(വര്‍) فِي الْبِلَادِ രാജ്യങ്ങളില്‍, നാടുകളില്‍
(അതെ) രാജ്യങ്ങളില്‍ അതുപോലെയുള്ളവര്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ലാത്ത (ആ ഗോത്രം);-
وَثَمُودَ ٱلَّذِينَ جَابُوا۟ ٱلصَّخْرَ بِٱلْوَادِ﴿٩﴾
وَثَمُودَ ഥമൂദിനെകൊണ്ടും الَّذِينَ جَابُوا വെട്ടി (തുരന്നു) ഉണ്ടാക്കിയവരായ الصَّخْرَ പാറ بِالْوَادِ താഴ്‌വരയില്‍
താഴ്‌വരയില്‍ പാറവെട്ടി (കെട്ടിടങ്ങള്‍) ഉണ്ടാക്കിയവരായ "ഥമൂദി"നെകക്കൊണ്ടും;
وَفِرْعَوْنَ ذِى ٱلْأَوْتَادِ﴿١٠﴾
وَفِرْعَوْنَ ഫിര്‍ഔനെ കൊണ്ടും ذِي الْأَوْتَادِ ആണികളുടെ ആളായ
കുറ്റികളുടെ ആളായ ഫിര്‍ഔനെ കൊണ്ടും ;
ٱلَّذِينَ طَغَوْا۟ فِى ٱلْبِلَـٰدِ﴿١١﴾
الَّذِينَ طَغَوْا അതിക്രമം(ധിക്കാരം) ചെയ്തവര്‍ فِي الْبِلَادِ രാജ്യങ്ങളില്‍
(അതെ) രാജ്യങ്ങളില്‍ അതിക്രമം നടത്തിയവര്‍.
فَأَكْثَرُوا۟ فِيهَا ٱلْفَسَادَ﴿١٢﴾
فَأَكْثَرُوا فِيهَا എന്നിട്ട് അതില്‍ അവര്‍ വര്‍ദ്ധിപ്പിച്ചു الْفَسَادَ കുഴപ്പം, നാശം
അങ്ങനെ, അവര്‍ അതില്‍ കുഴപ്പം വര്‍ദ്ധിപ്പിച്ചു.
فَصَبَّ عَلَيْهِمْ رَبُّكَ سَوْطَ عَذَابٍ﴿١٣﴾
فَصَبَّ عَلَيْهِمْ അപ്പോള്‍ അവരുടെമേല്‍ ചൊരിഞ്ഞു رَبُّكَ നിന്‍റെ റബ്ബ് سَوْطَ عَذَابٍ ശിക്ഷയുടെ ചമ്മട്ടി
അതിനാല്‍ നിന്‍റെ റബ്ബ് അവരുടെ മേല്‍ ശിക്ഷയുടെ ചമ്മട്ടി ചൊരിഞ്ഞു.
إِنَّ رَبَّكَ لَبِٱلْمِرْصَادِ﴿١٤﴾
إِنَّ رَبَّكَ നിശ്ചയമായും നിന്‍റെ റബ്ബ് لَبِالْمِرْصَادِ പതി (കാവല്‍) സ്ഥാനത്തുതന്നെ
നിശ്ചയമായും, നിന്‍റെ റബ്ബ് പതിസ്ഥാനത്ത് (വീക്ഷിച്ചു കൊണ്ടിരിക്കുക) തന്നെയാണ്.
فَأَمَّا ٱلْإِنسَـٰنُ إِذَا مَا ٱبْتَلَىٰهُ رَبُّهُۥ فَأَكْرَمَهُۥ وَنَعَّمَهُۥ فَيَقُولُ رَبِّىٓ أَكْرَمَنِ﴿١٥﴾
فَأَمَّا എന്നാല്‍, അപ്പോഴോ الْإِنسَانُ മനുഷ്യന്‍ إِذَا مَا ابْتَلَاهُ അവനെ പരീക്ഷണം ചെയ്‌താല്‍ رَبُّهُ അവന്‍റെ റബ്ബ് فَأَكْرَمَهُ എന്നിട്ടവനെ ആദരിച്ചു وَنَعَّمَهُ അവന് സൗഖ്യം നല്‍കുകയും ചെയ്തു فَيَقُولُ അപ്പോഴവന്‍ പറയും رَبِّي എന്‍റെ റബ്ബ് أَكْرَمَنِ എന്നെ ആദരിച്ചു, മാനിച്ചു
എന്നാല്‍ മനുഷ്യനോ, അവനെ അവന്‍റെ റബ്ബ് പരീക്ഷണം ചെയ്കയും, എന്നിട്ടവനെ ആദരിക്കുകയും, അവനു സൗഖ്യം നല്‍കുകയും ചെയ്‌താല്‍ - അപ്പോള്‍ അവന്‍ പറയും "എന്‍റെ റബ്ബ് എന്നെ ആദരിച്ചിരിക്കുന്നു" എന്ന്!
وَأَمَّآ إِذَا مَا ٱبْتَلَىٰهُ فَقَدَرَ عَلَيْهِ رِزْقَهُۥ فَيَقُولُ رَبِّىٓ أَهَـٰنَنِ﴿١٦﴾
وَأَمَّا إِذَا مَا ابْتَلَاهُ അപ്പോള്‍ (എന്നാല്‍, എനി) അവനെ പരീക്ഷിച്ചാല്‍ فَقَدَرَ എന്നിട്ടു കണക്കാക്കി (കുടുസ്സാക്കി – പരിമിതപ്പെടുത്തി) عَلَيْهِ അവന്‍റെ മേല്‍ رِزْقَهُ അവന്‍റെ ഉപജീവനം (ആഹാരം) فَيَقُولُ അപ്പോഴവന്‍ പറയും رَبِّي എന്‍റെ റബ്ബ് أَهَانَنِ എന്നെ അപമാനപ്പെടുത്തി, നിന്ദിച്ചു
എനി, അവനെ പരീക്ഷണം ചെയ്യുകയും, എന്നിട്ട് അവന്‍റെ മേല്‍ അവന്‍റെ ഉപജീവനം കുടുസ്സാക്കുക [പരിമിതപ്പെടുത്തുക]യും ചെയ്താലോ, അപ്പോള്‍ അവന്‍ പറയും :"എന്‍റെ റബ്ബ് എന്നെ അപമാനിച്ചിരിക്കുന്നു" എന്ന്!
كَلَّا ۖ بَل لَّا تُكْرِمُونَ ٱلْيَتِيمَ﴿١٧﴾
كَلَّا അങ്ങിനെയല്ല , വേണ്ട بَل പക്ഷേ, എന്നാല്‍ لَّا تُكْرِمُونَ നിങ്ങള്‍ ആദരിക്കുന്നില്ല, മാനിക്കുന്നില്ല الْيَتِيمَ അനാഥക്കുട്ടിയെ
അങ്ങനെ വേണ്ട! പക്ഷേ (അതിനും പുറമെ) നിങ്ങള്‍ അനാഥയെ ആദരിക്കുന്നില്ല.
وَلَا تَحَـٰٓضُّونَ عَلَىٰ طَعَامِ ٱلْمِسْكِينِ﴿١٨﴾
وَلَا تَحَاضُّونَ നിങ്ങള്‍ പരസ്പരം പ്രോത്സാഹിപ്പിക്കുന്നുമില്ല عَلَىٰ طَعَامِ ഭക്ഷണത്തെപ്പറ്റി الْمِسْكِينِ സാധുവിന്‍റെ, പാവപ്പെട്ടവന്‍റെ, അഗതിയുടെ
പാവപ്പെട്ടവന്‍റെ ഭക്ഷണത്തെപ്പറ്റി നിങ്ങള്‍ പരസ്പരം പ്രോത്സാഹനം നല്‍കുന്നുമില്ല.
وَتَأْكُلُونَ ٱلتُّرَاثَ أَكْلًۭا لَّمًّۭا﴿١٩﴾
وَتَأْكُلُونَ നിങ്ങള്‍ തിന്നുകയും ചെയ്യുന്നു التُّرَاثَ അനന്തരസ്വത്ത് أَكْلًا ഒരു തീറ്റ,തിന്നല്‍ لَّمًّا അടക്കി (ഒരുക്കൂട്ടി) ക്കൊണ്ടുള്ള
അനന്തരാവകാശത്തെ നിങ്ങള്‍ അടക്കികൂട്ടിയ തീറ്റ തിന്നുകയും ചെയ്യുന്നു.
وَتُحِبُّونَ ٱلْمَالَ حُبًّۭا جَمًّۭا﴿٢٠﴾
وَتُحِبُّونَ നിങ്ങള്‍ സ്നേഹിക്കയും ചെയ്യുന്നു الْمَالَ സ്വത്ത്, ധനം حُبًّا ഒരു സ്നേഹം جَمًّا അമിതമായ, കഠിനമായ, വല്ലാതെ.
ധനത്തെ നിങ്ങള്‍ അമിതമായ സ്നേഹം സ്നേഹിക്കുകയും ചെയ്യുന്നു.
كَلَّآ إِذَا دُكَّتِ ٱلْأَرْضُ دَكًّۭا دَكًّۭا﴿٢١﴾
كَلَّا വേണ്ടാ, അങ്ങനെയല്ല إِذَا دُكَّتِ പൊടിയാക്കപ്പെട്ടാല്‍ الْأَرْضُ ഭൂമി دَكًّا دَكًّا ഒരു പൊടി പൊടിക്കല്‍
വേണ്ടാ!- ഭൂമി ഒരു പൊടിപൊടിക്കല്‍ പൊടിക്കപ്പെട്ടാല്‍!-
وَجَآءَ رَبُّكَ وَٱلْمَلَكُ صَفًّۭا صَفًّۭا﴿٢٢﴾
وَجَاء വരുകയും رَبُّكَ നിന്‍റെ റബ്ബ് وَالْمَلَكُ മലക്കുകളും صَفًّا صَفًّا അണിയണി(വരിവരി)യായി
നിന്‍റെ റബ്ബും അണിയണിയായി മലക്കുകളും വരുകയും (ചെയ്‌താല്‍)!-
وَجِا۟ىٓءَ يَوْمَئِذٍۭ بِجَهَنَّمَ ۚ يَوْمَئِذٍۢ يَتَذَكَّرُ ٱلْإِنسَـٰنُ وَأَنَّىٰ لَهُ ٱلذِّكْرَىٰ﴿٢٣﴾
وَجِيءَ വരപ്പെടുകയും ചെയ്യും يَوْمَئِذٍ അന്ന് بِجَهَنَّمَ ജഹന്നം (നരകം) കൊണ്ട് يَوْمَئِذٍ അന്ന്, ആ ദിവസം يَتَذَكَّرُ ഓര്‍മ്മിക്കും الْإِنسَانُ മനുഷ്യന്‍ وَأَنَّىٰ لَهُ അവനു എവിടെ നിന്നാണ്, എങ്ങനെയാണ് الذِّكْرَىٰ ഓര്‍മ, സ്മരണ, ഉപദേശം
അന്നു "ജഹന്നം" [നരകം] കൊണ്ടു വരപ്പെടുകയും ചെയ്യും, അന്നത്തെ ദിവസം, മനുഷ്യന് ഓര്‍മ വരുന്നതാണ്.എവിടെ നിന്നാണ് അവനു ഓര്‍മ(വന്നത്)?! [എന്താണതു കൊണ്ടു പ്രയോജനം?!]
يَقُولُ يَـٰلَيْتَنِى قَدَّمْتُ لِحَيَاتِى﴿٢٤﴾
يَقُولُ അവന്‍ പറയും يَا لَيْتَنِي അയ്യോ ഞാനായിരുന്നെങ്കില്‍ قَدَّمْتُ ഞാന്‍ മുന്‍ചെയ്തുവെച്ചു لِحَيَاتِي എന്‍റെ (ഈ) ജീവിതത്തിനു വേണ്ടി, എന്‍റെ (കഴിഞ്ഞ) ജീവിതത്തില്‍
അവന്‍ പറയും: "അയ്യോ!ഞാന്‍ എന്‍റെ (ഈ) ജീവിതത്തിനുവേണ്ടി മുന്‍(കൂട്ടി) ചെയ്തു വെച്ചിരുന്നെങ്കില്‍ നന്നായേനെ!"
فَيَوْمَئِذٍۢ لَّا يُعَذِّبُ عَذَابَهُۥٓ أَحَدٌۭ﴿٢٥﴾
فَيَوْمَئِذٍ അപ്പോള്‍ അന്ന് لَّا يُعَذِّبُ ശിക്ഷിക്കയില്ല عَذَابَهُ അവന്‍റെ ശിക്ഷ, അവന്‍ ശിക്ഷിക്കും പ്രകാരം أَحَدٌ ഒരാളും
അപ്പോള്‍ - അന്നത്തെ ദിവസം, അവന്‍റെ [അല്ലാഹുവിന്‍റെ] ശിക്ഷ ഒരാളും ശിക്ഷിക്കുകയില്ല;
وَلَا يُوثِقُ وَثَاقَهُۥٓ أَحَدٌۭ﴿٢٦﴾
وَلَا يُوثِقُ പിടിച്ചു ബന്ധിക്ക(കെട്ടുക)യുമില്ല وَثَاقَهُ അവന്‍റെ പിടിച്ചു ബന്ധിക്കല്‍, ബന്ധിക്കും പ്രകാരം أَحَدٌ ഒരാളും
അവന്‍റെ പിടിച്ചു ബന്ധിക്കല്‍ ഒരാളും പിടിച്ചു ബന്ധിക്കുന്നതുമല്ല.
يَـٰٓأَيَّتُهَا ٱلنَّفْسُ ٱلْمُطْمَئِنَّةُ﴿٢٧﴾
يَا أَيَّتُهَا النَّفْسُ ഹേ ആത്മാവേ الْمُطْمَئِنَّةُ സമാധാനമടഞ്ഞ, മനസ്സമാധാനമുള്ള
"ഹേ, സമാധാനമടഞ്ഞ ആത്മാവേ!-
ٱرْجِعِىٓ إِلَىٰ رَبِّكِ رَاضِيَةًۭ مَّرْضِيَّةًۭ﴿٢٨﴾
ارْجِعِي നീ മടങ്ങിക്കൊള്ളുക إِلَىٰ رَبِّكِ നിന്‍റെ റബ്ബിങ്കലേക്ക് رَاضِيَةً തൃപ്തിപെട്ടുകൊണ്ട് مَّرْضِيَّةً തൃപ്തിയാക്കപ്പെട്ടു (തൃപ്തി ലഭിച്ചു) കൊണ്ട്
തൃപ്തിപ്പെട്ടു കൊണ്ട്, തൃപ്തി ലഭിച്ചുകൊണ്ട്, നീ നിന്‍റെ രക്ഷിതാവിങ്കലേക്ക് മടങ്ങിക്കൊള്ളുക.
فَٱدْخُلِى فِى عِبَـٰدِى﴿٢٩﴾
فَادْخُلِي എന്നിട്ടു പ്രവേശിച്ചു കൊള്ളുക فِي عِبَادِي എന്‍റെ അടിയാന്മാരില്‍
എന്നിട്ട് എന്‍റെ അടിയാന്‍മാരില്‍ പ്രവേശിച്ചുകൊള്ളുക.
وَادْخُلِي പ്രവേശിക്കുകയും ചെയ്യുക جَنَّتِي എന്‍റെ സ്വര്‍ഗത്തില്‍
എന്‍റെ സ്വര്‍ഗത്തിലും പ്രവേശിച്ചുകൊള്ളുക".
മുഖവുര
بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
لَآ أُقْسِمُ بِهَـٰذَا ٱلْبَلَدِ﴿١﴾
لَا أُقْسِمُ ഞാന്‍ സത്യം ചെയ്തു പറയുന്നു بِهَـٰذَا الْبَلَد ഈ രാജ്യം കൊണ്ട്
ഈ രാജ്യത്തെകൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു;
وَأَنتَ حِلٌّۢ بِهَـٰذَا ٱلْبَلَدِ﴿٢﴾
وَأَنت നീ (ആകുന്നുതാനും) حِلّ അനുവദനീയന്‍, ഇറങ്ങിയവന്‍ بِهَـٰذَا الْبَلَد ഈ രാജ്യത്തില്‍
നീ ഈ രാജ്യത്തില്‍ അനുവദനീയനാണ് താനും
وَوَالِدٍۢ وَمَا وَلَدَ﴿٣﴾
وَوَالِد ജനയിതാവിനെയും وَمَا وَلَدَ അത് ജനിപ്പിച്ചതിനെയും (കൊണ്ടും)
ജനയിതാവിനെയും, അത് ജനിപ്പിക്കുന്നതിനെയും കൊണ്ടും (സത്യം ചെയ്യുന്നു)!-
لَقَدْ خَلَقْنَا ٱلْإِنسَـٰنَ فِى كَبَدٍ﴿٤﴾
لَقَدْ خَلَقْنَا തീര്‍ച്ചയായും നാം സൃഷ്ട്ടിച്ചിരിക്കുന്നു الْإِنسَانَ മനുഷ്യനെ فِي كَبَدٍ ക്ലേശത്തിലായിട്ട്, ബുദ്ധിമുട്ടിലായി
തീര്‍ച്ചയായും, മനുഷ്യനെ ക്ലേശത്തിലായിക്കൊണ്ട് നാം സൃഷ്ടിച്ചിരിക്കുന്നു.
أَيَحْسَبُ أَن لَّن يَقْدِرَ عَلَيْهِ أَحَدٌۭ﴿٥﴾
أَيَحْسَبُ അവന് കണക്ക് കൂട്ടുന്നു (വിചാരിക്കുന്നു)വോ أَن لَّن يَقْدِرَ കഴിയുന്നതേ അല്ല എന്ന് عَلَيْهِ അവന്‍റെമേല്‍, അവനോട് أَحَدٌ ഒരാളും (ഒരാള്‍ക്കും)
അവന്‍ വിചാരിക്കുന്നുവോ - അവനോട് ഒരാള്‍ക്കും കഴിവുണ്ടാകുന്നതേയല്ല എന്ന്?!
يَقُولُ أَهْلَكْتُ مَالًۭا لُّبَدًا﴿٦﴾
يَقُولُ അവന്‍ പറയുന്നു, പറയും أَهْلَكْتُ ഞാന്‍ നശിപ്പിച്ചു مَالًا ധനം, സ്വത്ത് لُبَدا അട്ടിയായി (മേല്‍ക്കുമേല്‍), വളരെ
അവന്‍ പറയുന്നു ; "ഞാന്‍ മേല്‍ക്കുമേല്‍ (വളരെയധികം) ധനം (ചിലവാക്കി) നശിപ്പിച്ചു"വെന്ന്!
أَيَحْسَبُ أَن لَّمْ يَرَهُۥٓ أَحَدٌ﴿٧﴾
أَيَحْسَبُ അവന്‍ വിചാരിക്കുന്നുവോ أَن لَّمْ يَرَهُ അവനെ കണ്ടിട്ടില്ലെന്ന്, കാണുന്നില്ലെന്ന് أَحَدٌ ഒരാളും
അവന്‍ വിചാരിക്കുന്നുവോ - അവനെ ഒരാളും കാണുന്നില്ലെന്ന് ?!
أَلَمْ نَجْعَل لَّهُۥ عَيْنَيْنِ﴿٨﴾
أَلَمْ نَجْعَل നാം ഉണ്ടാക്കി (ഏര്‍പെടുത്തി) കൊടുത്തിട്ടില്ലേ لَّهُ അവന് عَيْنَيْنِ രണ്ട് കണ്ണുകളെ
അവന് നാം രണ്ട് കണ്ണുകള്‍ ഉണ്ടാക്കിക്കൊടുത്തിട്ടില്ലേ?
وَلِسَانًۭا وَشَفَتَيْنِ﴿٩﴾
وَلِسَانًا ഒരു നാവും وَشَفَتَيْن രണ്ട് ചുണ്ടും, അധരങ്ങളും
ഒരു നാവും രണ്ട് ചുണ്ടുകളും (കൊടുത്തിട്ടില്ലേ)?
وَهَدَيْنَـٰهُ ٱلنَّجْدَيْنِ﴿١٠﴾
وَهَدَيْنَاهُ നാം അവന് കാട്ടികൊടുക്കുക (മാര്‍ഗ ദര്‍ശനം നല്‍കുക)യും ചെയ്തു النَّجْدَيْنِ രണ്ട് പൊന്തി (ഉയര്‍ന്ന്) നില്‍ക്കുന്ന വഴികള്‍
(തെളിഞ്ഞുകാണുമാറ്) പൊന്തിനില്‍ക്കുന്ന രണ്ട് വഴികള്‍ അവന് നാം കാട്ടിക്കൊടുക്കുകയും ചെയ്തിരിക്കുന്നു
فَلَا ٱقْتَحَمَ ٱلْعَقَبَةَ﴿١١﴾
فَلَا اقْتَحَمَ എന്നാല്‍ (എന്നിട്ട്) അവന്‍ തിരക്കികടന്നില്ല الْعَقَبَةَ ചുരമാര്‍ഗത്തെ, മലവഴിയില്‍
എന്നിട്ട്, അവന്‍ ചുരമാര്‍ഗത്തില്‍ തിരക്കിക്കടന്നില്ല
وَمَآ أَدْرَىٰكَ مَا ٱلْعَقَبَةُ﴿١٢﴾
وَمَا أَدْرَاكَ നിനക്ക് എന്തറിയാം, അറിവ് നല്‍കിയതെന്ത് مَا الْعَقَبَةُ ചുരമാര്‍ഗം എന്തെന്ന്
ചുരമാര്‍ഗം എന്നാലെന്താണെന്ന് നിനക്ക് എന്തറിയാം?-
فَكُّ വിടുതലാക്ക (അഴിച്ചുവിട)ലാണ് رَقَبَةٍ പിരടിയെ (അടിമയെ)
(അതെ) അടിമയെ വിടുതലാക്കുക;
أَوْ إِطْعَـٰمٌۭ فِى يَوْمٍۢ ذِى مَسْغَبَةٍۢ﴿١٤﴾
أَوْ إِطْعَامٌ അല്ലെങ്കില്‍ ഭക്ഷണം കൊടുക്കുക فِي يَوْمٍ ദിവസത്തില്‍ ذِي مَسْغَبَةٍ പട്ടിണിയുള്ള
അല്ലെങ്കില്‍, പട്ടിണിയുള്ള ദിവസത്തില്‍ ഭക്ഷണം നല്‍കുക
يَتِيمًۭا ذَا مَقْرَبَةٍ﴿١٥﴾
يَتِيمًا അനാഥക്കുട്ടിക്ക് ذَامَقْرَبَةٍ അടുത്ത (കുടുംബ) ബന്ധമുള്ള
കുടുംബ ബന്ധമുള്ള അനാഥക്ക്
أَوْ مِسْكِينًۭا ذَا مَتْرَبَةٍۢ﴿١٦﴾
أَوْ مِسْكِينًا അല്ലെങ്കില്‍ സാധുവിന്, പാവപ്പെട്ടവന് ذَامَتْرَبَةٍ മണ്ണ് പുരണ്ട (കടുത്ത ദാരിദ്ര്യമുള്ള)
അല്ലെങ്കില്‍, മണ്ണുപുരണ്ട (കടുത്ത ദാരിദ്ര്യമുള്ള) സാധുവിന്
ثُمَّ كَانَ مِنَ ٱلَّذِينَ ءَامَنُوا۟ وَتَوَاصَوْا۟ بِٱلصَّبْرِ وَتَوَاصَوْا۟ بِٱلْمَرْحَمَةِ﴿١٧﴾
ثُمَّ كَانَ പിന്നെ അവനാകുകയും (ചെയ്തില്ല) مِنَ الَّذِينَ യാതോരുവരില്‍പെട്ട(വന്‍) آمَنُوا വിശ്വസിച്ച وَتَوَاصَوْا പരസ്പരം വസിയ്യത്ത് ചെയ്ത, ഉപദേശിക്കുകയും ചെയ്ത بِالصَّبْر ക്ഷമ (സഹനം) കൊണ്ട് وَتَوَاصَوْا പരസ്പരം ഉപദേശിക്കുകയും ചെയ്ത بِالْمَرْحَمَةِ കാരുണ്യം കൊണ്ട്
പിന്നെ, (അതിനുപുറമേ) വിശ്വസിക്കുകയും, ക്ഷമകൊണ്ട് പരസ്പരം ഉപദേശം നല്‍കുകയും, കാരുണ്യം കൊണ്ട് പരസ്പരം ഉപദേശം നല്‍കുകയും ചെയ്തവരുടെ കൂട്ടത്തില്‍ അവന്‍ ആയീത്തീരുകയും (ഉണ്ടായില്ല).
أُو۟لَـٰٓئِكَ أَصْحَـٰبُ ٱلْمَيْمَنَةِ﴿١٨﴾
أُولَـٰئِكَ അക്കൂട്ടര്‍ أَصْحَابُ ആള്‍ക്കാരാണ് الْمَيْمَنَةِ വലതുപക്ഷ (ശുഭപക്ഷ)ത്തിന്‍റെ
അങ്ങനെയുള്ളവര്‍ (ശുഭകരമായ) വലതുപക്ഷത്തിന്‍റെ ആള്‍ക്കാരത്രേ.
وَٱلَّذِينَ كَفَرُوا۟ بِـَٔايَـٰتِنَا هُمْ أَصْحَـٰبُ ٱلْمَشْـَٔمَةِ﴿١٩﴾
وَالَّذِينَ كَفَرُوا അവിശ്വസിച്ചവരാകട്ടെ بِآيَاتِنَا നമ്മുടെ ആയത്തുകളില്‍ هُمْ അവര്‍ (തന്നെ) أَصْحَابُ ആള്‍ക്കാര്‍ الْمَشْأَمَة ഇടതു (അശുഭ)പക്ഷത്തിന്‍റെ
നമ്മുടെ "ആയത്തു" [ലക്ഷ്യം]കളില്‍ അവിശ്വസിച്ചവരാകട്ടെ, അവരെത്രെ, (അശുഭകരമായ) ഇടതുപക്ഷത്തിന്‍റെ ആള്‍ക്കാര്‍.
عَلَيْهِمْ نَارٌۭ مُّؤْصَدَةٌۢ﴿٢٠﴾
عَلَيْهِمْ അവരുടെമേലുണ്ടായിരിക്കും نَارٌ مُّؤْصَدَةٌ അടച്ചുമൂടപ്പെട്ട തീ (അഗ്നി)
അവരുടെമേല്‍ അടച്ചുമൂടപ്പെട്ട അഗ്നിയുണ്ടായിരിക്കും.
മുഖവുര
بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
وَٱلشَّمْسِ وَضُحَىٰهَا﴿١﴾
وَالشَّمْسِ സൂര്യന്‍ തന്നെയാണ, وَضُحَاهَا അതിന്‍റെ ശോഭയും, പൂര്‍വ്വാഹ്നവും
സൂര്യനും, അതിന്‍റെ (പൂര്‍വാഹ്ന) പ്രഭയും തന്നെയാണ (സത്യം) !
وَٱلْقَمَرِ إِذَا تَلَىٰهَا﴿٢﴾
وَالْقَمَرِ ചന്ദ്രന്‍ തന്നെയാണ إِذَا تَلَاهَا അതതിനോട് തുടര്‍ന്നാല്‍, അടുത്താല്‍
ചന്ദ്രന്‍ തന്നെയാണ (സത്യം) - അത് അതിനെ തുടര്‍ന്ന് വരുമ്പോള്‍ !
وَٱلنَّهَارِ إِذَا جَلَّىٰهَا﴿٣﴾
وَالنَّهَارِ പകല്‍ തന്നെയാണ إِذَا جَلَّاهَا അതതിനെ പ്രത്യക്ഷപ്പെടുത്തിയാല്‍, വെളിവാക്കിയാല്‍
പകല്‍ തന്നെയാണ (സത്യം) - അത് അതിനെ പ്രത്യക്ഷപ്പെടുത്തുമ്പോള്‍ !
وَٱلَّيْلِ إِذَا يَغْشَىٰهَا﴿٤﴾
وَاللَّيْلِ രാത്രി തന്നെയാണ إِذَا يَغْشَاهَا അതതിനെ മൂടിക്കൊണ്ടിരിക്കുമ്പോള്‍
രാത്രി തന്നെയാണ (സത്യം) - അത് അതിനെ മൂടിക്കൊണ്ടിരിമ്പോള്‍ !
وَٱلسَّمَآءِ وَمَا بَنَىٰهَا﴿٥﴾
وَالسَّمَاءِ ആകാശം തന്നെയാണ وَمَا بَنَاهَا അതിനെ സ്ഥാപിച്ചതും (സ്ഥാപിച്ച ശക്തിയും സ്ഥാപിച്ചവനും)
ആകാശവും, അതിനെ സ്ഥാപിച്ചതും [ആ മഹാ ശക്തിയും] തന്നെയാണ (സത്യം) !
وَٱلْأَرْضِ وَمَا طَحَىٰهَا﴿٦﴾
وَالْأَرْضِ ഭൂമി തന്നെയാണ وَمَا طَحَاهَا അതിനെ പരത്തിയതും (പരത്തിയ ശക്തിയും, പരത്തിയവനും)
ഭൂമിയും, അതിനെ പരത്തിയതും [ആ മഹാശക്തിയും] തന്നെയാണ (സത്യം)!
وَنَفْسٍۢ وَمَا سَوَّىٰهَا﴿٧﴾
وَنَفْسٍ ആത്മാവ് (ആള്‍) തന്നെയാണ, وَمَا سَوَّاهَا അതിനെ ശരിപ്പെടുത്തിയതും (ആ ശക്തിയും) ശരി (സമ) പ്പെടുത്തിയവനും
ആത്മാവും, അതിനെ (ഘടന ഒപ്പിച്ച) ശരിപ്പെടുത്തിയതും [ആ മഹാശക്തിയും] തന്നെയാണ (സത്യം)!
فَأَلْهَمَهَا فُجُورَهَا وَتَقْوَىٰهَا﴿٨﴾
فَأَلْهَمَهَا എന്നിട്ട് അവന്‍ അതിന് തോന്നിപ്പിച്ച് കൊടുത്തു فُجُورَهَا അതിന്‍റെ ദുഷ്ടത, തോന്നിയവാസം, ദുര്‍ന്നടപ്പ് وَتَقْوَاهَا അതിന്റെ സൂക്ഷ്മത (ഭയഭക്തി)യും
എന്നിട്ട്, അതിന് അതിന്‍റെ ദുഷ്ടതയും , അതിന്‍റെ സൂക്ഷ്മതയും അവന്‍ [ആ മഹാശക്തി] തോന്നിപ്പിച്ച് കൊടുക്കുകയും ചെയ്തിരിക്കുന്നു.
قَدْ أَفْلَحَ مَن زَكَّىٰهَا﴿٩﴾
قَدْ أَفْلَحَ തീര്‍ച്ചയായും വിജയിച്ചു, ഭാഗ്യം പ്രാപിച്ചു مَن زَكَّاهَا അതിനെ പരിശുദ്ധമാക്കിയ (സംസ്കരിച്ച)വന്‍
തീര്‍ച്ചയായും, അതിനെ [ആത്മാവിനെ] പരിശുദ്ധമാക്കിയവന്‍ ഭാഗ്യം പ്രാപിച്ചു.
وَقَدْ خَابَ مَن دَسَّىٰهَا﴿١٠﴾
وَقَدْ خَابَ നിര്‍ഭാഗ്യമടയുക (പരാജയപ്പെടുക)യും ചെയ്തു مَن دَسَّاهَا അതിനെ കളങ്കപ്പെടുത്തിയവന്‍
അതിനെ കളങ്കപ്പെടുത്തിയവന്‍ തീര്‍ച്ചയായും നിര്‍ഭാഗ്യമടയുകയും ചെയ്തു.
كَذَّبَتْ ثَمُودُ بِطَغْوَىٰهَآ﴿١١﴾
كَذَّبَتْ വ്യാജമാക്കി ثَمُودُ ഥമൂദ് ഗോത്രം بِطَغْوَاهَا അതിന്‍റെ അതിക്രമം (ധിക്കാരം) നിമിത്തം
"ഥമൂദ്" (ഗോത്രം) അതിന്‍റെ ധിക്കാരം മൂലം വ്യാജമാക്കുകയുണ്ടായി.
إِذِ ٱنۢبَعَثَ أَشْقَىٰهَا﴿١٢﴾
إِذِ انبَعَثَ നിയുക്തനായ (ഒരുമ്പെട്ട, എഴുന്നേറ്റ) സന്ദര്‍ഭം أَشْقَاهَا അതിലെ ഏറ്റവും ദുര്‍ഭാഗ്യവാന്‍ (ദുഷ്ടന്‍)
അതിലെ ഏറ്റവും ദുര്‍ഭാഗ്യവാനായവന്‍ (നിയുക്തനായി) എഴുന്നേറ്റ സന്ദര്‍ഭം.
فَقَالَ لَهُمْ رَسُولُ ٱللَّهِ نَاقَةَ ٱللَّهِ وَسُقْيَـٰهَا﴿١٣﴾
فَقَالَ لَهُمْ അപ്പോള്‍ അവരോട് പറഞ്ഞു رَسُولُ اللَّهِ അല്ലാഹുവിന്‍റെ ദൂതന്‍ (റസൂല്‍) نَاقَةَ اللَّهِ അല്ലാഹുവിന്‍റെ ഒട്ടകം وَسُقْيَاهَا അതിന്‍റെ വെള്ളം കുടിയും
അപ്പോള്‍, അവരോട് അല്ലാഹുവിന്‍റെ റസൂല്‍ പറഞ്ഞു: "അല്ലാഹുവിന്‍റെ ഒട്ടകവും അതിന്‍റെ വെള്ളം കൂടിയും (സൂക്ഷിക്കുക)!" [അതിന്ന് ഭംഗം വരുത്തരുത്.]
فَكَذَّبُوهُ فَعَقَرُوهَا فَدَمْدَمَ عَلَيْهِمْ رَبُّهُم بِذَنۢبِهِمْ فَسَوَّىٰهَا﴿١٤﴾
فَكَذَّبُوهُ എന്നാല്‍, അവര്‍ അദ്ദേഹത്തെ വ്യാജമാക്കി فَعَقَرُوهَا അങ്ങനെ അവരതിനെ കുത്തിയറുത്ത് (കൊന്നു)) فَدَمْدَمَ അപ്പോള്‍ ഉന്മൂലനാശം വരുത്തി, ആകെ മൂടി (ശിക്ഷ) عَلَيْهِمْ അവരില്‍ رَبُّهُم അവരുടെ റബ്ബ് بِذَنبِهِمْ അവരുടെ പാപം (തെറ്റ്) കൊണ്ട് فَسَوَّاهَا എന്നിട്ട് അത് (അതിനെ) സമമാക്കി, നിരത്തി
എന്നാല്‍, അവര്‍ അദ്ദേഹത്തെ വ്യാജമാക്കി അതിനെ കുത്തിയറുത്തു (കൊന്നു). അപ്പോള്‍ അവരുടെ പാപം നിമിത്തം അവരുടെ റബ്ബ് അവരില്‍ (ശിക്ഷ) ആകെ മൂടിക്കളഞ്ഞു; എന്നിട്ട് അത് (എല്ലാവര്‍ക്കും) സമപ്പെടുത്തി. [ഒരാളും ഒഴിവായില്ല.]
وَلَا يَخَافُ عُقْبَـٰهَا﴿١٥﴾
وَلَا يَخَافُ അവന്‍ ഭയപ്പെട്ടിരുന്നുമില്ല عُقْبَاهَا അതിന്‍റെ അനന്തരഫലം, പര്യവസാനം
അവന്‍ [റബ്ബ്] അതിന്‍റെ അനന്തരഫലത്തെ ഭയപ്പെട്ടിരുന്നതുമില്ല.
മുഖവുര
بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
وَٱلَّيْلِ إِذَا يَغْشَىٰ﴿١﴾
وَاللَّيْلِ രാത്രി തന്നെയാണ إِذَا يَغْشَىٰ അത് മൂടിക്കൊണ്ടിരിക്കുമ്പോള്‍
രാത്രി തന്നെയാണ (സത്യം) - അത് മൂടിക്കൊണ്ടിരിക്കുമ്പോള്‍!
وَٱلنَّهَارِ إِذَا تَجَلَّىٰ﴿٢﴾
وَالنَّهَارِ പകല്‍ തന്നെയാണ إِذَا تَجَلَّىٰ അത് പ്രത്യക്ഷപ്പെടുമ്പോള്‍
പകല്‍ തന്നെയാണ (സത്യം) - അത് പ്രത്യക്ഷപ്പെടുമ്പോള്‍!
وَمَا خَلَقَ ٱلذَّكَرَ وَٱلْأُنثَىٰٓ﴿٣﴾
وَمَا خَلَقَ സൃഷ്ടിച്ചതും തന്നെയാണ الذَّكَرَ ആണിനെ وَالْأُنثَىٰ പെണ്ണിനെയും
ആണിനേയും പെണ്ണിനേയും സൃഷ്ടിച്ചിട്ടുള്ളത് [ആ മഹാ ശക്തി] തന്നെയാണ (സത്യം)!
إِنَّ سَعْيَكُمْ لَشَتَّىٰ﴿٤﴾
إِنَّ سَعْيَكُمْ നിശ്ചയമായും നിങ്ങളുടെ പരിശ്രമം, യത്നം, പ്രവൃത്തി لَشَتَّىٰ വിഭിന്നങ്ങള്‍ തന്നെ (വ്യത്യസ്തങ്ങളാണ്).
നിശ്ചയമായും, നിങ്ങളുടെ പരിശ്രമം വിഭിന്നങ്ങളത്രെ.
فَأَمَّا مَنْ أَعْطَىٰ وَٱتَّقَىٰ﴿٥﴾
فَأَمَّا എന്നാലപ്പോള്‍ مَنْ أَعْطَىٰ ആര്‍ കൊടുത്തു وَاتَّقَىٰ സൂക്ഷിക്കുകയും ചെയ്തു
അപ്പോള്‍, യാതോരുവാന്‍ (ധനം) കൊടുക്കുകയും (അല്ലാഹുവിനെ) സൂക്ഷിക്കുകയും
وَصَدَّقَ بِٱلْحُسْنَىٰ﴿٦﴾
وَصَدَّقَ സത്യമാക്കുകയും ചെയ്തു بِالْحُسْنَىٰ ഏറ്റവും നല്ലതിനെ
ഏറ്റവും നന്നായിട്ടുള്ളതിനെ സത്യമാക്കുകയും ചെയ്തുവോ-
فَسَنُيَسِّرُهُۥ لِلْيُسْرَىٰ﴿٧﴾
فَسَنُيَسِّرُهُ എന്നാലവന് നാം സൗകര്യം നല്‍കും, എളുപ്പമാക്കും لِلْيُسْرَىٰ ഏറ്റവും സൗകര്യ (എളുപ്പ)മായതിലേക്ക്
അവന് നാം ഏറ്റവും സൗകര്യമായുള്ളതിലേക്ക് സൗകര്യം ചെയ്തു കൊടുത്തേക്കും.
وَأَمَّا مَنۢ بَخِلَ وَٱسْتَغْنَىٰ﴿٨﴾
وَأَمَّا مَن എന്നാല്‍ ഒരുവനോ بَخِلَ അവന്‍ ലുബ്ധത (പിശുക്കു)കാട്ടി وَاسْتَغْنَىٰ ധന്യത (ഐശ്വര്യം - അനാശ്രയത) നടിക്കുകയും ചെയ്തു.
എന്നാല്‍, യാതൊരുവന്‍ ലുബ്ധത കാണിക്കുകയും, ധന്യത നടിക്കുകയും.
وَكَذَّبَ بِٱلْحُسْنَىٰ﴿٩﴾
وَكَذَّبَ വ്യാജമാക്കുകയും ചെയ്തു بِالْحُسْنَىٰ ഏറ്റവും നല്ലതിനെ
ഏറ്റവും നന്നായുള്ളതിനെ വ്യാജമാക്കുകയും ചെയ്തുവോ
فَسَنُيَسِّرُهُۥ لِلْعُسْرَىٰ﴿١٠﴾
فَسَنُيَسِّرُهُ അപ്പോളവന് നാം സൗകര്യം ചെയ്യും لِلْعُسْرَىٰ ഏറ്റം ഞെരുക്കമായതിലേക്ക്, പ്രയാസപ്പെട്ടതിലേക്ക്
അവന് നാം ഏറ്റവും ഞെരുക്കമുള്ളതിലേക്ക് സൗകര്യപ്പെടുത്തിക്കൊടുത്തേക്കുകയും ചെയ്യും.
وَمَا يُغْنِى عَنْهُ مَالُهُۥٓ إِذَا تَرَدَّىٰٓ﴿١١﴾
وَمَا يُغْنِي ധന്യ (ഐശ്വര്യ) മാക്കുകയില്ല (പ്രയോജനപ്പെടുകയില്ല) عَنْهُ അവന് مَالُهُ അവന്‍റെ ധനം, സ്വത്ത് إِذَا تَرَدَّىٰ അവന്‍ മറിഞ്ഞുവീണാല്‍, നാശമടഞ്ഞാല്‍
അവന്‍ മറിഞ്ഞുവീണാല്‍ അവന്‍റെ ധനം അവന് പ്രയോജനപ്പെടുന്നതല്ല.
إِنَّ عَلَيْنَا لَلْهُدَىٰ﴿١٢﴾
إِنَّ عَلَيْنَا നിശ്ചയമായും നമ്മുടെ മേലുണ്ട് (നമ്മുടെ ബാധ്യതയാണ്) لَلْـهُدَىٰ സന്മാര്‍ഗം (മാര്‍ഗദര്‍ശനം) നല്‍കല്‍
നിശ്ചയമായും മാര്‍ഗദര്‍ശനം നല്‍കല്‍ നമ്മുടെ മേലാണ് (ബാധ്യത) ഉള്ളത്.
وَإِنَّ لَنَا لَلْـَٔاخِرَةَ وَٱلْأُولَىٰ﴿١٣﴾
وَإِنَّ لَنَا നമുക്ക് തന്നെയാണുതാനും لَلْآخِرَةَ പരലോകം وَالْأُولَىٰ ആദ്യലോകവും (ഇഹവും)
നമ്മുക്കുള്ളതുതന്നെയാണ്, പരലോകവും ആദ്യലോകവും.
فَأَنذَرْتُكُمْ نَارًۭا تَلَظَّىٰ﴿١٤﴾
فَأَنذَرْتُكُمْ അതിനാല്‍ (എന്നാല്‍) നാം നിങ്ങളെ താക്കീത് ചെയ്തിരിക്കുന്നു نَارًا تَلَظَّىٰ ആളിക്കത്തുന്ന തീ
അതിനാല്‍, ആളിക്കത്തിക്കൊണ്ടിരിക്കുന്ന അഗ്നിയെക്കുറിച്ച് ഞാന്‍ നിങ്ങള്‍ക്ക് താക്കീത് നല്‍കിയിരിക്കുന്നു.
لَا يَصْلَىٰهَآ إِلَّا ٱلْأَشْقَى﴿١٥﴾
لَا يَصْلَاهَا അതില്‍ കടക്കുകയില്ല, എരിയുകയില്ല إِلَّا الْأَشْقَى ഏറ്റവും (വളരെ) ദുര്‍ഭാഗ്യവാനല്ലാതെ
വളരെ ദുര്‍ഭാഗ്യവാനായുള്ളവനല്ലാതെ അതില്‍ കടന്നെരിയുകയില്ല.
ٱلَّذِى كَذَّبَ وَتَوَلَّىٰ﴿١٦﴾
الَّذِي كَذَّبَ വ്യാജമാക്കിയവനായ وَتَوَلَّىٰ തിരിഞ്ഞു കളയുകയും ചെയ്ത
അതായത്, വ്യാജമാക്കുകയും തിരിഞ്ഞുകളയുകയും ചെയ്തവന്‍ (അല്ലാതെ)
وَسَيُجَنَّبُهَا ٱلْأَتْقَى﴿١٧﴾
وَسَيُجَنَّبُهَا അതില്‍ നിന്ന് അകറ്റി (ഒഴിവാക്കി) നിറുത്തപ്പെടും الْأَتْقَى വളരെ സൂക്ഷമത (ഭയഭക്തി)യുള്ളവന്‍
വളരെ സൂക്ഷ്മത [ഭയഭക്തി]യുള്ളവന്‍ അതില്‍ നിന്ന് അകറ്റി നിറുത്തപ്പെട്ടേക്കുകയും ചെയ്യും.
ٱلَّذِى يُؤْتِى مَالَهُۥ يَتَزَكَّىٰ﴿١٨﴾
الَّذِي يُؤْتِي കൊടുക്കുന്നവനായ مَالَهُ തന്‍റെ ധനം يَتَزَكَّىٰ പരിശുദ്ധി (ആത്മഗുണം) നേടുവാന്‍
അതായത്, താന്‍ പരിശുദ്ധി നേടുവാനായി തന്‍റെ ധനം കൊടുക്കുന്നവന്‍.
وَمَا لِأَحَدٍ عِندَهُۥ مِن نِّعْمَةٍۢ تُجْزَىٰٓ﴿١٩﴾
وَمَا لِأَحَدٍ ഒരാള്‍ക്കും ഇല്ലതാനും عِندَهُ അവന്‍റെ പക്കല്‍ مِن نِّعْمَةٍ ഒരു അനുഗ്രഹവും (ഗുണവും, ഉപകാരവും) تُجْزَىٰ പ്രതിഫലം (പ്രത്യുപകാരം) നല്‍കപ്പെടേണ്ടതായ
പ്രത്യുപകാരം നല്‍കപ്പെടേണ്ടുന്നതായ ഒരനുഗ്രഹവും [ഉപകാരവും] അവന്‍റെ പക്കല്‍ ഒരാള്‍ക്കും തന്നെ ഇല്ലതാനും.
إِلَّا ٱبْتِغَآءَ وَجْهِ رَبِّهِ ٱلْأَعْلَىٰ﴿٢٠﴾
إِلَّا ابْتِغَاءَ തേടല്‍ (ആവശ്യപ്പെടല്‍) അല്ലാതെ وَجْهِ رَبِّهِ തന്‍റെ റബ്ബിന്‍റെ മുഖത്തെ (പ്രീതിയെ) الْأَعْلَىٰ അത്യുന്നതനായ
തന്‍റെ അത്യുന്നതനായ റബ്ബിന്‍റെ പ്രീതിയെ നേടുക എന്നതല്ലാതെ.
وَلَسَوْفَ തീര്‍ച്ചയായും വഴിയെ يَرْضَىٰ അവന്‍ തൃപ്തിപ്പെടും.
വഴിയെ അവര്‍ തീര്‍ച്ചയായും തൃപ്തി അടയുകയും ചെയ്യും.
മുഖവുര
بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
وَالضُّحَىٰ പൂര്‍വ്വാഹ്നം (ഇളയുച്ച) തന്നെയാണ
പൂര്‍വ്വാഹ്നം തന്നെയാണ (സത്യം)!
وَٱلَّيْلِ إِذَا سَجَىٰ﴿٢﴾
وَاللَّيْلِ രാത്രിതന്നെയാണ إِذَا سَجَىٰ അത് ശാന്തമാകുമ്പോള്‍, അടങ്ങിയാല്‍, മൂടിയാല്‍
രാത്രിതന്നെയാണ (സത്യം). അത് ശാന്തമാകുമ്പോള്‍!
مَا وَدَّعَكَ رَبُّكَ وَمَا قَلَىٰ﴿٣﴾
مَا وَدَّعَكَ നിന്നെ വിട്ടുകളഞ്ഞിട്ടില്ല, ഉപേക്ഷിച്ചിട്ടില്ല, യാത്ര പറഞ്ഞു പിരിഞ്ഞിട്ടില്ല رَبُّكَ നിന്‍റെ റബ്ബ് وَمَا قَلَىٰ അവന്‍ വെറുപ്പ് (കോപം - ഈര്‍ഷ്യത) കാട്ടിയിട്ടുമില്ല
(നബിയേ) നിന്‍റെ റബ്ബ് നിന്നെ വിട്ടുകളഞ്ഞിട്ടില്ല, (നിന്നോട്) ഈര്‍ഷ്യത കാട്ടിയിട്ടുമില്ല.
وَلَلْـَٔاخِرَةُ خَيْرٌۭ لَّكَ مِنَ ٱلْأُولَىٰ﴿٤﴾
وَلَلْآخِرَةُ നിശ്ചയമായും പരലോകം, അവസാനത്തേതുതന്നെ خَيْرٌ لَّكَ നിനക്ക് ഉത്തമമാണ്, ഗുണമായതാണ് مِنَ الْأُولَىٰ ആദ്യലോകത്തെക്കാള്‍, ആദ്യത്തേതിനെക്കാള്‍
നിശ്ചയമായും, പരലോകം നിനക്ക് ആദ്യലോകത്തെ [ഇഹലോകത്തെ]ക്കാള്‍ ഉത്തമമാകുന്നു.
وَلَسَوْفَ يُعْطِيكَ رَبُّكَ فَتَرْضَىٰٓ﴿٥﴾
وَلَسَوْفَ നിശ്ചയമായും വഴിയെ يُعْطِيكَ നിനക്കുതരും, നല്‍കും رَبُّكَ നിന്‍റെ റബ്ബ് فَتَرْضَىٰ അപ്പോള്‍ നീ തൃപ്തിപ്പെടും, തൃപ്തി അടയും
വഴിയെ നിന്‍റെ റബ്ബ് നിനക്ക് നിശ്ചയമായും തരുകയും ചെയ്യും. അപ്പോള്‍ നീ തൃപ്തിപ്പെടുന്നതാണ്.
أَلَمْ يَجِدْكَ يَتِيمًۭا فَـَٔاوَىٰ﴿٦﴾
أَلَمْ يَجِدْكَ നിന്നെ അവന്‍ കണ്ടെത്തി (കണ്ടുമുട്ടി-കണ്ടി)ല്ലേ يَتِيمًا അനാഥയായിട്ട് فَآوَىٰ എന്നിട്ട് അവന്‍ അഭയം (ആശ്രയം - രക്ഷ) നല്‍കി, ചേര്‍ത്തുതന്നു
നിന്നെ അവന്‍ അനാഥയായി കാണുകയും, എന്നിട്ട് (നിനക്ക്) ആശ്രയം നല്‍കുകയും ചെയ്തില്ലേ?!
وَوَجَدَكَ ضَآلًّۭا فَهَدَىٰ﴿٧﴾
وَوَجَدَكَ നിന്നെ അവന്‍ കണ്ടെത്തുകയും ചെയ്തു ضَالًّا വഴി അറിയാത്ത (തെറ്റിയ - പരിഭ്രമിച്ച)വനായിട്ട് فَهَدَىٰ എന്നിട്ടവന്‍ വഴികാട്ടിത്തന്നു, മാര്‍ഗദര്‍ശനം നല്‍കി
നിന്നെ അവന്‍ വഴി അറിയാത്തവനായി കാണുകയും, എന്നിട്ട് (നിനക്ക്) മാര്‍ഗദര്‍ശനം നല്‍ക്കുകയും ചെയ്തിരിക്കുന്നു.
وَوَجَدَكَ عَآئِلًۭا فَأَغْنَىٰ﴿٨﴾
وَوَجَدَكَ നിന്നെ കണ്ടെത്തുകയും ചെയ്തു عَائِلًا ദരിദ്രനായി, പ്രാരാബ്ധക്കാരനായി فَأَغْنَىٰ എന്നിട്ടവന്‍ ധന്യത നല്‍കി, ധനം നല്‍കി, പര്യാപ്തമാക്കി
നിന്നെ അവന്‍ ദരിദ്രനായി കാണുകയും, എന്നിട്ട് (നിനക്ക്) ധന്യത നല്‍കുകയും ചെയ്തിരിക്കുന്നു.
فَأَمَّا ٱلْيَتِيمَ فَلَا تَقْهَرْ﴿٩﴾
فَأَمَّا എന്നിരിക്കെ അപ്പോള്‍ الْيَتِيمَ അനാഥയെ فَلَا تَقْهَرْ നീ കീഴടക്കിവെക്കരുത്, സ്വേച്ഛധികാരം നടത്തരുത്
എന്നിരിക്കെ, അനാഥയെ നീ കീഴടക്കിവെക്കരുത്.
وَأَمَّا ٱلسَّآئِلَ فَلَا تَنْهَرْ﴿١٠﴾
وَأَمَّا السَّائِلَ അപ്പോള്‍ ചോദിക്കുന്നവനെ فَلَا تَنْهَرْ നീ വിരട്ടിവിടരുത്, ആട്ടി(ആക്ഷേപിച്ച്) കളയരുത്
ചോദിച്ചുവരുന്നവനെ നീ വിരട്ടിവിടുകയും അരുത്.
وَأَمَّا بِنِعْمَةِ رَبِّكَ فَحَدِّثْ﴿١١﴾
وَأَمَّا بِنِعْمَةِ അപ്പോള്‍ അനുഗ്രഹത്തെപ്പറ്റി رَبِّكَ നിന്‍റെ റബ്ബിന്‍റെ فَحَدِّثْ നീ വര്‍ത്തമാനം പറയുക, സംസാരിക്കുക
നിന്‍റെ റബ്ബിന്‍റെ അനുഗ്രഹത്തെക്കുറിച്ച് നീ വര്‍ത്തമാനം പറയുകയും ചെയ്യുക.
മുഖവുര
بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
أَلَمْ نَشْرَحْ لَكَ صَدْرَكَ﴿١﴾
أَلَمْ نَشْرَحْ നാം വികസിപ്പിച്ചു (വിശാലപ്പെടുത്തി) തന്നില്ലേ لَكَ നിനക്ക് صَدْرَكَ നിന്റെ നെഞ്ച് (ഹൃദയം)
(നബിയേ) നിന്റെ നെഞ്ച് [ഹൃദയം] നിനക്ക് നാം വിശാലമാക്കിത്തന്നില്ലേ?!
وَوَضَعْنَا عَنكَ وِزْرَكَ﴿٢﴾
وَوَضَعْنَا നാം (ഇറക്കി-താഴ്‌ത്തി) വെക്കുകയും ചെയ്തു عَنكَ നിന്നില്‍ നിന്ന് وِزْرَكَ നിന്റെ ഭാരം (വിഷമം)
നിന്റെ ഭാരം നിന്നില്‍ നിന്ന് നാം (ഇറക്കി) വെക്കുകയും ചെയ്തിരിക്കുന്നു:-
ٱلَّذِىٓ أَنقَضَ ظَهْرَكَ﴿٣﴾
الَّذِي أَنقَضَ ഒടിച്ചു കളഞ്ഞ (ഞെരുക്കിയ) തായ ظَهْرَكَ നിന്റെ മുതുക്, പുറത്തെ
(അതെ) നിന്റെ മുതുകിനെ ഞെരുക്കിക്കളഞ്ഞതായ (ആ ഭാരം).
وَرَفَعْنَا لَكَ ذِكْرَكَ﴿٤﴾
وَرَفَعْنَا നാം ഉയര്‍ത്തുകയും ചെയ്തു لَكَ നിനക്ക് ذِكْرَكَ നിന്റെ കീര്‍ത്തി, സ്മരണ
നിന്റെ കീര്‍ത്തി നിനക്ക് നാം ഉയര്‍ത്തിത്തരികയും ചെയ്തിരിക്കുന്നു.
فَإِنَّ مَعَ ٱلْعُسْرِ يُسْرًا﴿٥﴾
فَإِنَّ അപ്പോള്‍ (എന്നാല്‍) നിശ്ചയമായും مَعَ الْعُسْرِ ഞെരുക്കത്തോടുകൂടി (പ്രയാസത്തിന്റെ ഒപ്പം) ഉണ്ട് يُسْرًا ഒരു സൗകര്യം, എളുപ്പം
അപ്പോള്‍, (അറിയുക:) നിശ്ചയമായും ഞെരുക്കത്തോടുകൂടി ഒരു സൗകര്യം (അഥവാ എളുപ്പം) ഉണ്ടായിരിക്കും.
إِنَّ مَعَ ٱلْعُسْرِ يُسْرًۭا﴿٦﴾
إِنَّ مَعَ الْعُسْرِ നിശ്ചയമായും ഞെരുക്കത്തോടോപ്പമുണ്ട് يُسْرًا ഒരു സൗകര്യം
നിശ്ചയമായും ഞെരുക്കത്തോടു കൂടി ഒരു സൗകര്യം (അഥവാ എളുപ്പം) ഉണ്ടായിരിക്കും.
فَإِذَا فَرَغْتَ فَٱنصَبْ﴿٧﴾
فَإِذَا فَرَغْتَ ആകയാല്‍ നീ ഒഴിവായാല്‍ (നിനക്ക് ഒഴിവ് കിട്ടിയാല്‍) فَانصَبْ നീ അദ്ധ്വാനിക്കുക (പരിശ്രമം ചെയ്യുക)
ആകയാല്‍, നിനക്ക് ഒഴിവ് കിട്ടിയാല്‍ നീ അദ്ധ്വാനിച്ചുകൊള്ളുക.
وَإِلَىٰ رَبِّكَ فَٱرْغَب﴿٨﴾
وَإِلَىٰ رَبِّكَ നിന്റെ റബ്ബിങ്കലേക്ക് فَارْغَب നീ ആഗ്രഹിച്ചു (ആഗ്രഹം പ്രകടിപ്പിച്ചു) കൊള്ളുക
നിന്റെ രക്ഷിതാവിങ്കലേക്ക് തന്നെ നീ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്യുക.
മുഖവുര
بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
وَٱلتِّينِ وَٱلزَّيْتُونِ﴿١﴾
وَالتِّينِ അത്തി തന്നെയാണ وَالزَّيْتُونِ ഒലീവ് തന്നെയാണ
അത്തി തന്നെയാണ, ഒലീവു തന്നെയാണ (സത്യം)!
وَطُورِ سِينِينَ സീനീൻ (സീനാ) പർവതം തന്നെയാണ്
സീനാപർവതവും തന്നെയാണ (സത്യം)!
وَهَـٰذَا ٱلْبَلَدِ ٱلْأَمِينِ﴿٣﴾
وَهَٰذَا الْبَلَدِ ഈ രാജ്യം തന്നെയാണ് الْأَمِينِ നിർഭയമായ, വിശ്വസ്തമായ
ഈ നിർഭയരാജ്യവും തന്നെയാണ (സത്യം)!
لَقَدْ خَلَقْنَا ٱلْإِنسَـٰنَ فِىٓ أَحْسَنِ تَقْوِيمٍۢ﴿٤﴾
لَقَدْ خَلَقْنَا തീര്‍ച്ചയായും നാം സൃഷ്ടിച്ചിരിക്കുന്നു الْإِنسَانَ മനുഷ്യനെ فِي أَحْسَنِ ഏറ്റവും നല്ലതിൽ تَقْوِيمٍ പാകപ്പെടുത്തൽ (പാകത), രൂപം ശരിപ്പെടുത്തൽ, ചൊവ്വാക്കൽ
തീർച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല പാകതയിലായി സൃഷ്ടിച്ചിരിക്കുന്നു.
ثُمَّ رَدَدْنَـٰهُ أَسْفَلَ سَـٰفِلِينَ﴿٥﴾
ثُمَّ رَدَدْنَاهُ പിന്നീട് നാം അവനെ മടക്കി (ആക്കിത്തീർത്തു) أَسْفَلَ ഏറ്റവും അധമൻ, താണവനായി سَافِلِينَ അധമന്മാരിൽ, താണവരിൽ
പിന്നീട് അവനെ നാം അധമന്മാരിൽ ഏറ്റവും അധമനാക്കിതീർത്തു.
إِلَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ فَلَهُمْ أَجْرٌ غَيْرُ مَمْنُونٍۢ﴿٦﴾
إِلَّاالَّذِينَ യാതൊരുവരൊഴികെ آمَنُوا വിശ്വസിച്ച وَعَمِلُوا الصَّالِحَاتِ സൽകർമ്മങ്ങൾ പ്രവർത്തിക്കുകയുംചെയ്ത فَلَهُمْ എന്നാലവർക്കുണ്ടായിരിക്കും أَجْرٌ പ്രതിഫലം, കൂലി غَيْرُ مَمْنُونٍ മുറിക്കപ്പെടാത്ത, ദാക്ഷിണ്യം പറയപ്പെടാത്ത
വിശ്വസിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർ ഒഴികെ. എന്നാൽ, അവർക്കാകട്ടെ, മുറിഞ്ഞു പോകാത്ത പ്രതിഫലമുണ്ടായിരിക്കും.
فَمَا يُكَذِّبُكَ بَعْدُ بِٱلدِّينِ﴿٧﴾
فَمَا എന്നിരിക്കെ (അപ്പോൾ) എന്താണ് يُكَذِّبُكَ നിന്നെ വ്യാജമാക്കുന്നത് بَعْدُ പിന്നീട്, ശേഷം بِالدِّينِ പ്രതിഫല നടപടിയെപ്പറ്റി, മതത്തെക്കുറിച്ച്
നബിയേ) എന്നിരിക്കെ, പിന്നീട് പ്രതിഫലനടപടിയെക്കുറിച്ച് നിന്നെ വ്യാജമാക്കുന്നത് എന്താണ് [ഏന്തൊരു ന്യായമാണതിനുള്ളത്]?!
أَلَيْسَ ٱللَّهُ بِأَحْكَمِ ٱلْحَـٰكِمِينَ﴿٨﴾
أَلَيْسَ اللَّهُ അല്ലാഹു അല്ലയോ بِأَحْكَمِ ഏറ്റവും വലിയ (നല്ല) വിധികർത്താവ് الْحَاكِمِينَ വിധികർത്താക്കളിൽ
അല്ലാഹു വിധികർത്താക്കളിൽവെച്ച് ഏറ്റവും (വലിയ) വിധികർത്താവല്ലയോ ?!
മുഖവുര
بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
ٱقْرَأْ بِٱسْمِ رَبِّكَ ٱلَّذِى خَلَقَ﴿١﴾
ٱقْرَأْ ഓതുക, വായിക്കുക بِٱسْمِ رَبِّكَ നിന്റെ റബ്ബിന്റെ നാമത്തില്‍ ٱلَّذِى خَلَقَ സൃഷ്ടിച്ചവനായ.
സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ ഓതുക.
خَلَقَ ٱلْإِنسَـٰنَ مِنْ عَلَقٍ﴿٢﴾
خَلَقَ അവന്‍ സൃഷ്ടിച്ചു ٱلْإِنسَٰنَ മനുഷ്യനെ مِنْ عَلَقٍ രക്തപിണ്ഡത്തില്‍ നിന്ന്
മനുഷ്യനെ അവന്‍ രക്തപിണ്ഡത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു.
ٱقْرَأْ وَرَبُّكَ ٱلْأَكْرَمُ﴿٣﴾
ٱقْرَأْഓതുക, വായിക്കുക وَرَبُّكَനിന്റെ റബ്ബ് ٱلْأَكْرَمُഏറ്റവും ഉദാരനാണ്, അതിമാന്യനാണ്
ഓതുക, നിന്റെ രക്ഷിതാവ് ഏറ്റവും ഉദാരന്‍ (അഥവാ മാന്യന്‍) ആകുന്നു.
ٱلَّذِى عَلَّمَ بِٱلْقَلَمِ﴿٤﴾
ٱلَّذِى عَلَّمَ പഠിപ്പിച്ചവന്‍ بِٱلْقَلَمِ പേനകൊണ്ട്
പേന കൊണ്ട് പഠിപ്പിച്ചവനാണ്.
عَلَّمَ ٱلْإِنسَـٰنَ مَا لَمْ يَعْلَمْ﴿٥﴾
عَلَّمَ ٱلْإِنسَانَ മനുഷ്യന് അവന്‍ പഠിപ്പിച്ചു مَا لَمْ يَعْلَمْഅവന്‍ അറിയാത്തത്
(അതെ) മനുഷ്യന് അവന്‍ അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു.
كَلَّآ إِنَّ ٱلْإِنسَـٰنَ لَيَطْغَىٰٓ﴿٦﴾
كَلَّآ വേണ്ട إِنَّ ٱلْإِنسَانَ നിശ്ചയമായും മനുഷ്യന്‍ لَيَطْغَىٰٓ അതിരുവിടുക (ധിക്കരിക്കുക)തന്നെ ചെയ്യുന്നു
വേണ്ട! നിശ്ചയമായും മനുഷ്യന്‍ അതിരുവിട്ടുകളയുന്നു,-
أَن رَّءَاهُ ٱسْتَغْنَىٰٓ﴿٧﴾
أَن رَّءَاهُ അവന്‍ തന്നെ കണ്ടതിനാല്‍ ٱسْتَغْنَىٰٓതാന്‍ ധന്യനായി (ഐശ്വര്യപ്പെട്ടു - അനാശ്രയിയായി) എന്ന്
അവന്‍ അവനെ (സ്വയം) ധന്യനായിരിക്കുന്നുവെന്ന് കണ്ടതിനാല്‍ !
إِنَّ إِلَىٰ رَبِّكَ ٱلرُّجْعَىٰٓ﴿٨﴾
إِنَّ إِلَىٰ رَبِّكَനിശ്ചയമായും നിന്റെ റബ്ബിങ്കലേക്കാണ് ٱلرُّجْعَىٰٓ മടക്കം
(മനുഷ്യാ) നിശ്ചയമായും, നിന്റെു റബ്ബിങ്കലേക്കത്രെ മടക്കം .
أَرَءَيْتَ ٱلَّذِى يَنْهَىٰ﴿٩﴾
أَرَءَيْتَ നീ കണ്ടുവോ ٱلَّذِى يَنْهَىٰവിരോധി (നിരോധി)ക്കുന്നവനെ
നീ കണ്ടുവോ, വിരോധിക്കുന്നവനെ?-
عَبْدًا إِذَا صَلَّىٰٓ﴿١٠﴾
عَبْدًا ഒരു അടിയാനെ, അടിമയെ إِذَا صَلَّىٰٓ അദ്ദേഹം നമസ്കരിച്ചാല്‍, നമസ്കരിക്കുമ്പോള്‍
അതെ, ഒരു അടിയാനെ (വിരോധിക്കുന്നവനെ)- അദ്ദേഹം നമസ്കരിക്കുമ്പോള്‍ !
أَرَءَيْتَ إِن كَانَ عَلَى ٱلْهُدَىٰٓ﴿١١﴾
أَرَءَيْتَ നീ കണ്ടുവോ إِن كَانَഅദ്ദേഹമാണെങ്കില്‍ عَلَى ٱلْهُدَىٰٓ സന്മാര്‍ഗത്തില്‍
നീ കണ്ടുവോ, അദ്ദേഹം (ആ അടിയാന്‍) സന്മാര്‍ഗത്തിലാണെങ്കില്‍?!-
أَوْ أَمَرَ بِٱلتَّقْوَىٰٓ﴿١٢﴾
أَوْ أَمَرَ അല്ലെങ്കില്‍ കല്‍പിച്ചു (ഉപദേശിക്കുകയാണ്) എങ്കില്‍ بِٱلتَّقْوَىٰٓ സൂക്ഷ്മത (ഭയഭക്തി) യെപറ്റി
അല്ലെങ്കില്‍, അദ്ദേഹം സൂക്ഷ്മത (ഭയഭക്തി) യെപ്പറ്റി കല്‍പിക്കുകയാണെങ്കില്‍?!
أَرَءَيْتَ إِن كَذَّبَ وَتَوَلَّىٰٓ﴿١٣﴾
أَرَءَيْتَ നീ കണ്ടുവോ إِن كَذَّبَ അവന്‍ കളവാക്കിയെങ്കില്‍ وَتَوَلَّىٰٓ തിരിഞ്ഞുകളയുകയും
നീ കണ്ടുവോ, അവന്‍ (വിരോധിക്കുന്നവന്‍) വ്യാജമാക്കുകയും തിരിഞ്ഞ് കളയുകയുമാണെങ്കില്‍ (എന്തായിരിക്കും അവസ്ഥ)?!
أَلَمْ يَعْلَم بِأَنَّ ٱللَّهَ يَرَىٰ﴿١٤﴾
أَلَمْ يَعْلَمഅവന്‍ അറിഞ്ഞിട്ടില്ലേ بِأَنَّ ٱللَّهَ അല്ലാഹു (ആകുന്നു) എന്ന് يَرَىٰ കാണുന്നു (എന്ന്)
അവന്‍ അറിഞ്ഞിട്ടില്ലേ, അല്ലാഹു കാണുന്നുണ്ടെന്ന്?!
كَلَّا لَئِن لَّمْ يَنتَهِ لَنَسْفَعًۢا بِٱلنَّاصِيَةِ﴿١٥﴾
كَلَّاവേണ്ട لَئِن لَّمْ يَنتَهِ അവന്‍ വിരമിച്ചില്ലെങ്കില്‍ لَنَسْفَعًۢا നിശ്ചയമായും നാം പിടിച്ചുവലിക്കും, ഊക്കോടെ പിടിക്കും بِٱلنَّاصِيَةِ (ആ) കുടുമയെ, നെറുകുന്തലക്ക്
വേണ്ട! അവന്‍ വിരമിക്കുന്നില്ലെങ്കില്‍, നിശ്ചയമായും നാം (ആ) കുടുമ പിടിച്ചുവലിക്കുക തന്നെ ചെയ്യും ;-
نَاصِيَةٍۢ كَـٰذِبَةٍ خَاطِئَةٍۢ﴿١٦﴾
نَاصِيَةٍ അതായത് ഒരു കുടുമ كَاذِبَةٍ വ്യാജവാദിയായ (കള്ളമായ) خَاطِئَةٍ പിഴച്ച,അബദ്ധക്കാരി
(അതെ) കള്ളവാദിയായ, അബദ്ധക്കാരിയായ കുടുമ!
فَلْيَدْعُ نَادِيَهُۥ﴿١٧﴾
فَلْيَدْعُ എന്നാലവന്‍ വിളിക്കട്ടെ نَادِيَهُ തന്റെ സഭയെ, (സഭക്കാരെ)
എന്നിട്ട്, അവന്‍ അവന്റെ സഭയെ വിളിച്ചുകൊള്ളട്ടെ!-
سَنَدْعُ ٱلزَّبَانِيَةَ﴿١٨﴾
سَنَدْعُ നാം (വഴിയെ) വിളിക്കാം ٱلزَّبَانِيَةَ സബാനിയത്തിനെ (നരകത്തിലെ മലക്കുകളെ)
നാം ‘സബാനിയത്തി’നെ [നരകത്തിലെ ഊക്കന്മാരായ മലക്കുകളെ] വിളിച്ചുകൊള്ളാം!
كَلَّا لَا تُطِعْهُ وَٱسْجُدْ وَٱقْتَرِب ۩﴿١٩﴾
كَلَّا വേണ്ട لَا تُطِعْهُ നീ അവനെ അനുസരിക്കരുത് وَٱسْجُدْ നീ സുജൂദ് ചെയ്യുകയും ചെയ്യുക وَٱقْتَرِب സാമീപ്യം (അടുപ്പം) നേടുകയും ചെയ്യുക, അടുത്ത് കൂടുക
വേണ്ട, (നബിയെ) നീ അവനെ അനുസരിക്കരുത്. നീ "സുജൂദ്" [സാഷ്ടാംഗ നമസ്കാരം] ചെയ്യുകയും, (അല്ലാഹുവിങ്കലേക്ക്) സാമീപ്യം തേടുകയും ചെയ്തുകൊള്ളുക.
മുഖവുര
بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
إِنَّآ أَنزَلْنَـٰهُ فِى لَيْلَةِ ٱلْقَدْرِ﴿١﴾
إِنَّا നിശ്ചയമായും നാം أَنزَلْنَاهُ ഇതിനെ (അതിനെ) അവതരിപ്പിച്ചിരിക്കുന്നു, ഇറക്കിفِي لَيْلَةِ الْقَدْرِ ലൈലത്തുല്‍ ഖദ്റില്‍, നിര്‍ണയത്തിന്‍റെ രാവില്‍
നിശ്ചയമായും, നാം ഇതിനെ [ഖുര്‍ആനെ] ‘ലൈലത്തുല്‍ഖദ്‌റി’ല്‍ [നിര്‍ണയത്തിന്‍റെ രാത്രിയില്‍] അവതരിപ്പിച്ചിരിക്കുന്നു.
وَمَآ أَدْرَىٰكَ مَا لَيْلَةُ ٱلْقَدْرِ﴿٢﴾
وَمَاأَدْرَاكَ നിനക്ക് അറിവുതന്നതെന്ത് (എന്തറിയാം) مَا لَيْلَةُ الْقَدْر ലൈലത്തുല്‍ഖദ്‌ര്‍ എന്നാലെന്തെന്ന്
"ലൈലത്തുല്‍ഖദ്‌ര്‍’ എന്നാലെന്താണെന്ന് നിനക്ക് എന്തറിയാം?!
لَيْلَةُ ٱلْقَدْرِ خَيْرٌۭ مِّنْ أَلْفِ شَهْرٍۢ﴿٣﴾
لَيْلَةُ الْقَدْرِ ലൈലത്തുല്‍ഖദ്‌ര്‍ خَيْرٌ ഉത്തമമാണ്, ഗുണകരമാണ് مِّنْ أَلْفِ ആയിരത്തെക്കാള്‍ شَهْرٍ മാസം
‘ലൈലത്തുല്‍ഖദ്‌ര്‍’ ആയിരം മാസത്തേക്കാള്‍ ഉത്തമമാകുന്നു.
تَنَزَّلُ ٱلْمَلَـٰٓئِكَةُ وَٱلرُّوحُ فِيهَا بِإِذْنِ رَبِّهِم مِّن كُلِّ أَمْرٍۢ﴿٤﴾
تَنَزَّلُ ഇറങ്ങിവരും, ഇറങ്ങിക്കൊണ്ടിരിക്കും الْمَلَائِكَةُ മലക്കുകള്‍ وَالرُّوحُ റൂഹും (ആത്മാവും) فِيهَا അതില്‍ بِإِذْنِ ഉത്തരവ് (സമ്മത – അനുമതി)പ്രകാരം رَبِّهِم അവരുടെ റബ്ബിന്‍റെمِّن كُلِّ أَمْرٍ എല്ലാ കാര്യത്തെക്കുറിച്ചും
മലക്കുകളും,‘റൂഹും’ [ആത്മാവും] അവരുടെ റബ്ബിന്‍റെ ഉത്തരവ് പ്രകാരം അതില്‍ ഇറങ്ങി വരുന്നു; എല്ലാ കാര്യത്തെ സംബന്ധിച്ചും.
سَلَـٰمٌ هِىَ حَتَّىٰ مَطْلَعِ ٱلْفَجْرِ﴿٥﴾
سَلَامٌ ശാന്തിയാണ്, സമാധാനമത്രെ هِيَ അത് حَتَّىٰ مَطْلَعِ ഉദയം (ഉദിക്കുന്ന അവസരം) വരെ الْفَجْر പ്രഭാതത്തിന്‍റെ
സമാധാനശാന്തിയത്രെ അത്! പ്രഭാതോദയം വരേക്കുമുണ്ടായിരിക്കും!
മുഖവുര
بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
لَمْ يَكُنِ ٱلَّذِينَ كَفَرُوا۟ مِنْ أَهْلِ ٱلْكِتَـٰبِ وَٱلْمُشْرِكِينَ مُنفَكِّينَ حَتَّىٰ تَأْتِيَهُمُ ٱلْبَيِّنَةُ﴿١﴾
لَمْ يَكُنِ ആയിട്ടില്ല الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ مِنْ أَهْلِ الْكِتَابِ വേദക്കാരില്‍ നിന്നു وَالْمُشْرِكِينَ പങ്കുചേര്‍ക്കുന്നവരില്‍ (ബഹുദൈവവിശ്വാസികളില്‍) നിന്നും مُنفَكِّينَ വേറിട്ടു (നീങ്ങി-വിട്ടു)പോരുന്നവര്‍ حَتَّىٰ تَأْتِيَهُمُ അവര്‍ക്ക് വരുന്നത് വരെ الْبَيِّنَةُ വ്യക്തമായ തെളിവ്
വേദക്കാരില്‍ നിന്നും ബഹുദൈവ വിശ്വാസികളില്‍ നിന്നും അവിശ്വസിച്ചവര്‍, തങ്ങള്‍ക്ക് വ്യക്തമായ തെളിവ് വന്നെത്തുന്നത് വരെ (അവിശ്വാസത്തില്‍ നിന്ന്) വേറിട്ട് പോരുന്നവരായിട്ടില്ല.
رَسُولٌۭ مِّنَ ٱللَّهِ يَتْلُوا۟ صُحُفًۭا مُّطَهَّرَةًۭ﴿٢﴾
رَسُولٌ (അതായത്) ഒരു റസൂല്‍ مِّنَ اللَّـهِ അല്ലാഹുവിങ്കല്‍ നിന്ന് يَتْلُو ഓതിക്കൊടുക്കുന്ന صُحُفًا ചില ഏടുകളെ مُّطَهَّرَةً ശുദ്ധിയാക്കപ്പെട്ട (പരിശുദ്ധമായ)
അതായത്, ശുദ്ധമാക്കപ്പെട്ട ഏടുകള്‍ ഓതിക്കൊടുക്കുന്ന ഒരു റസൂല്‍ (വന്നെത്തുന്നത് വരെ)
فِيهَا كُتُبٌۭ قَيِّمَةٌۭ﴿٣﴾
فِيهَا അവയിലുണ്ട് (അവ ഉള്‍ക്കൊള്ളുന്നു) كُتُبٌ രേഖ (ലിഖിതം) കള്‍ قَيِّمَةٌ ചൊവ്വെയുള്ളതായ, ശരിയായുള്ള, ബലവത്തായ
(വക്രതയില്ലാതെ) ചൊവ്വായുള്ള പല (ലിഖിത) രേഖകള്‍ അവ ഉള്‍ക്കൊള്ളുന്നു
وَمَا تَفَرَّقَ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ إِلَّا مِنۢ بَعْدِ مَا جَآءَتْهُمُ ٱلْبَيِّنَةُ﴿٤﴾
وَمَا تَفَرَّقَ ഭിന്നിച്ചിട്ടില്ല, കക്ഷി പിരിഞ്ഞിട്ടില്ല الَّذِينَ أُوتُوا الْكِتَابَ വേദഗ്രന്ഥം നല്‍കപ്പെട്ടവര്‍ إِلَّا مِن بَعْدِ ശേഷമായിട്ടല്ലാതെ مَا جَاءَتْهُمُ അവര്‍ക്ക് വന്നതിന്‍റെ الْبَيِّنَةُ വ്യക്തമായ തെളിവ്
വേദഗ്രന്ഥം നല്‍കപ്പെട്ടവര്‍ തങ്ങള്‍ക്ക് വ്യക്തമായ തെളിവു വന്നതിനു ശേഷമായിട്ടല്ലാതെ ഭിന്നിക്കുകയുണ്ടായിട്ടില്ല.
وَمَآ أُمِرُوٓا۟ إِلَّا لِيَعْبُدُوا۟ ٱللَّهَ مُخْلِصِينَ لَهُ ٱلدِّينَ حُنَفَآءَ وَيُقِيمُوا۟ ٱلصَّلَوٰةَ وَيُؤْتُوا۟ ٱلزَّكَوٰةَ ۚ وَذَٰلِكَ دِينُ ٱلْقَيِّمَةِ﴿٥﴾
وَمَا أُمِرُوا അവരോട് കല്‍പിക്കപ്പെട്ടിട്ടുമില്ല إِلَّا لِيَعْبُدُوا അവര്‍ ആരാധിക്കുവാനല്ലാതെ اللَّـهَ അല്ലാഹുവിനെ مُخْلِصِينَ لَهُ അവന് നിഷ്‌കളങ്കരാക്കിക്കൊണ്ട് الدِّينَ മതത്തെ, മതനടപടിയെ, കീഴ്‌വണക്കത്തെ حُنَفَاءَ ഋജുമാനസരായ നിലയില്‍ (സത്യത്തിലേക്ക് തിരിഞ്ഞും കൊണ്ട്) وَيُقِيمُوا അവര്‍ നിലനിര്‍ത്തുവാനും الصَّلَاةَ നമസ്‌കാരം وَيُؤْتُوا അവര്‍ കൊടുക്കുവാനും الزَّكَاةَ ۚ സകാത്ത് وَذَٰلِكَ അത്, അതത്രെ دِينُ മതം, നടപടി الْقَيِّمَةِ ചൊവ്വായതിന്‍റെ (ചൊവ്വായ മാര്‍ഗത്തിന്‍റെ)
മതത്തെ (അഥവാ കീഴ്‌വണക്കത്തെ) അല്ലാഹുവിനു നിഷ്‌കളങ്കരാക്കിക്കൊണ്ട് - ഋജുമനസ്‌കരായ നിലയില്‍ - അവനെ ആരാധിക്കുവാനും, നമസ്‌കാരം നിലനിര്‍ത്തുവാനും, സക്കാത്ത് കൊടുക്കുവാനും അല്ലാതെ അവരോട് കല്‍പിക്കപ്പെട്ടിട്ടില്ലതാനും. അതത്രെ ചൊവ്വായ മാര്‍ഗ്ഗത്തിന്‍റെ മതം (അഥവാ നടപടി).
إِنَّ ٱلَّذِينَ كَفَرُوا۟ مِنْ أَهْلِ ٱلْكِتَـٰبِ وَٱلْمُشْرِكِينَ فِى نَارِ جَهَنَّمَ خَـٰلِدِينَ فِيهَآ ۚ أُو۟لَـٰٓئِكَ هُمْ شَرُّ ٱلْبَرِيَّةِ﴿٦﴾
إِنَّ الَّذِينَ كَفَرُوا നിശ്ചയമായും അവിശ്വസിച്ചവര്‍ مِنْ أَهْلِ الْكِتَابِ വേദക്കാരില്‍ നിന്ന് وَالْمُشْرِكِينَ ബഹുദൈവവിശ്വാസികളില്‍ നിന്നും فِي نَارِ جَهَنَّمَ ജഹന്നമിന്‍റെ അഗ്നിയിലായിരിക്കും خَالِدِينَ فِيهَا അതില്‍ നിത്യവാസികളായിക്കൊണ്ട് أُولَـٰئِكَ هُمْ അക്കൂട്ടര്‍തന്നെയാണ് شَرُّ الْبَرِيَّةِ സൃഷ്ടി(പടപ്പു)കളില്‍ മോശപ്പെട്ടവര്‍
നിശ്ചയമായും, വേദക്കാരില്‍ നിന്നും, ബഹുദൈവവിശ്വാസികളില്‍ നിന്നും അവിശ്വാസിച്ചവര്‍ "ജഹന്നമി" (നരകത്തി)ന്‍റെ അഗ്നിയിലായിരിക്കും - അതില്‍ നിത്യവാസികളായിക്കൊണ്ട്. അക്കൂട്ടര്‍തന്നെയാണ്, സൃഷ്ടികളില്‍ വെച്ച് മോശമായവര്‍.
إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ أُو۟لَـٰٓئِكَ هُمْ خَيْرُ ٱلْبَرِيَّةِ﴿٧﴾
إِنَّ الَّذِينَ آمَنُوا നിശ്ചയമായും വിശ്വസിച്ചവര്‍ وَعَمِلُوا الصَّالِحَاتِ സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്ത أُولَـٰئِكَ هُمْ അക്കൂട്ടര്‍തന്നെയാണ് خَيْرُ الْبَرِيَّةِ സൃഷ്ടികളില്‍ ഉത്തമരായവര്‍
നിശ്ചയമായും, വിശ്വസിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍. അക്കൂട്ടരത്രെ, സൃഷ്ടികളില്‍ വെച്ച് ഉത്തമരായവര്‍.
جَزَآؤُهُمْ عِندَ رَبِّهِمْ جَنَّـٰتُ عَدْنٍۢ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَآ أَبَدًۭا ۖ رَّضِىَ ٱللَّهُ عَنْهُمْ وَرَضُوا۟ عَنْهُ ۚ ذَٰلِكَ لِمَنْ خَشِىَ رَبَّهُۥ﴿٨﴾
جَزَاؤُهُمْ അവരുടെ പ്രതിഫലം عِندَ رَبِّهِمْ അവരുടെ റബ്ബിങ്കല്‍ جَنَّاتُ عَدْنٍ സ്ഥിരവാസത്തിന്‍റെ സ്വര്‍ഗങ്ങളാണ് تَجْرِي مِن تَحْتِهَا അവയുടെ അടിയില്‍ കൂടി നടക്കും, (ഒഴുകും) الْأَنْهَارُ അരുവികള്‍, പുഴകള്‍ خَالِدِينَ فِيهَا അതില്‍ നിത്യവാസിളായിക്കൊണ്ട് أَبَدًا എന്നും, എക്കാലവും رَّضِيَ اللَّـهُ അല്ലാഹു തൃപ്തിപ്പെടുന്നതാണ്, പൊരുത്തപ്പെട്ടിരിക്കുന്നു عَنْهُمْ അവരെപ്പറ്റി وَرَضُوا അവരും തൃപ്തിപ്പെടുന്നതാണ്, പൊരുത്തപ്പെട്ടിരിക്കുന്നു عَنْهُ ۚ അവനെപ്പറ്റി ذَٰلِكَ അത് لِمَنْ خَشِيَ ഭയപ്പെട്ടവനാണ് رَبَّهُ തന്‍റെ റബ്ബിനെ
അവരുടെ രക്ഷിതാവിങ്കല്‍ അവരുടെ പ്രതിഫലം, അടിഭാഗത്തുകൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്ഥിരവാസത്തിന്‍റെ സ്വര്‍ഗ്ഗങ്ങളാകുന്നു. അതില്‍ എന്നെന്നും (അവര്‍) നിത്യവാസികളായിക്കൊണ്ട്. അല്ലാഹു അവരെക്കുറിച്ച് തൃപ്തിപ്പെടുന്നതാണ്.അവര്‍ അവനെ കുറിച്ചും തൃപ്തിപ്പെടുന്നതാണ്. അത്, ഏതൊരുവന്‍ തന്‍റെ റബ്ബിനെ ഭയപ്പെട്ടുവോ അവനുള്ളതാകുന്നു.
മുഖവുര
بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
إِذَا زُلْزِلَتِ ٱلْأَرْضُ زِلْزَالَهَا﴿١﴾
إِذَازُلْزِلَتِ വിറപ്പിക്ക (കുലുക്ക-കമ്പിപ്പിക്ക)പ്പെട്ടാല്‍ الْأَرْضُ ഭൂമി زِلْزَالَهَا അതിന്റെ വിറ (കുലുക്കം - കമ്പനം)
ഭൂമി അതിന്റെ (അതിഭയങ്കരമായ) ആ കമ്പനം കമ്പിക്കപ്പെട്ടാല്‍!-
وَأَخْرَجَتِ ٱلْأَرْضُ أَثْقَالَهَا﴿٢﴾
وَأَخْرَجَتِ الْأَرْضُ ഭൂമി പുറത്താക്കുക(വെളിക്കുവരുത്തുക)യും أَثْقَالَهَا അതിന്റെ (അതിലെ) ഭാരങ്ങളെ
ഭൂമി അതിന്റെ ഭാരങ്ങളെ പുറംതള്ളുകയും,
وَقَالَ ٱلْإِنسَـٰنُ مَا لَهَا﴿٣﴾
وَقَالَ الْإِنسَانُ മനുഷ്യന്‍ പറയുകയും مَالَهَا അതിന് എന്താണെന്ന്
‘അതിന് എന്താണ് (പറ്റിയത്)’ എന്ന് മനുഷ്യന്‍ പറയുകയും (ചെയ്‌താല്‍)!-
يَوْمَئِذٍۢ تُحَدِّثُ أَخْبَارَهَا﴿٤﴾
يَوْمَئِذٍ അന്നത്തെ ദിവസം تُحَدِّثُ അത് പറഞ്ഞറിയിക്കും, വര്‍ത്തമാനം പറയും أَخْبَارَهَا അതിന്റെ വര്‍ത്തമാനങ്ങളെ
(അതെ) ആ ദിവസം അത് അതിന്റെ വര്‍ത്തമാനങ്ങള്‍ പറഞ്ഞ് അറിയിക്കുന്നതാണ്.
بِأَنَّ رَبَّكَ أَوْحَىٰ لَهَا﴿٥﴾
بِأَنَّ رَبَّكَ നിന്റെ റബ്ബ് ആയതുനിമിത്തം أَوْحَى لَهَا അതിന് ബോധനം നല്‍കി (എന്നത്)
നിന്റെ റബ്ബ് അതിന് ബോധനം നല്‍കിയ കാരണത്താല്‍.
يَوْمَئِذٍۢ يَصْدُرُ ٱلنَّاسُ أَشْتَاتًۭا لِّيُرَوْا۟ أَعْمَـٰلَهُمْ﴿٦﴾
يَوْمَئِذٍ അന്നു يَصْدُرُ പുറപ്പെട്ടു (രംഗത്ത്)വരും, പുറപ്പെട്ടു പോകും النَّاسُ മനുഷ്യര്‍ أَشْتَاتًا ഭിന്ന സംഘങ്ങളായി, പല കൂട്ടമായി لِّيُرَوْا അവര്‍ക്ക് കാട്ടിക്കൊടുക്കപ്പെടുവാന്‍ വേണ്ടി أَعْمَالَهُمْ അവരുടെ പ്രവര്‍ത്തനങ്ങള്‍, കര്‍മ്മങ്ങള്‍
അന്നത്തെ ദിവസം, തങ്ങളുടെ പ്രവര്‍ത്തന(ഫല)ങ്ങള്‍ തങ്ങള്‍ക്ക് കാട്ടിക്കൊടുക്കപ്പെടുവാനായി മനുഷ്യര്‍ ഭിന്നസംഘങ്ങളായി രംഗത്ത് വരുന്നതാണ്.
فَمَن يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًۭا يَرَهُۥ﴿٧﴾
فَمَن يَعْمَلْ അപ്പോള്‍ ആര്‍ ചെയ്തിരുന്നുവോ مِثْقَالَ ذَرَّةٍ ഒരു അണുത്തൂക്കം (അണു അളവ്) خَيْرًا നന്മ, ഗുണം, നല്ലത് يَرَهُ അവനത് കാണും
അപ്പോള്‍, ആര്‍ ഒരു അണുത്തൂക്കം നന്മ പ്രവര്‍ത്തിച്ചിരുന്നുവോ അവന്‍ അതും കാണും.
وَمَن يَعْمَلْ مِثْقَالَ ذَرَّةٍۢ شَرًّۭا يَرَهُۥ﴿٨﴾
وَمَن يَعْمَلْ ആര്‍ പ്രവര്‍ത്തിച്ചിരുന്നുവോ مِثْقَالَ ذَرَّةٍ ഒരു അണുത്തൂക്കം شَرًّا തിന്മ, ദോഷം, ചീത്ത يَرَهُ അവന്‍ അത് കാണും
ആര്‍, ഒരു അണുത്തൂക്കം തിന്മ പ്രവര്‍ത്തിച്ചിരുന്നുവോ അവന്‍ അതും കാണും.
മുഖവുര
بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
وَٱلْعَـٰدِيَـٰتِ ضَبْحًۭا﴿١﴾
وَالْعَادِيَاتِ ഓടുന്നവ തന്നെയാണ ضَبْحًا കിതച്ച്
കിതച്ച് (ശീഘ്രഗതിയില്‍) ഓടുന്നവ തന്നെയാണ (സത്യം)!-
فَٱلْمُورِيَـٰتِ قَدْحًۭا﴿٢﴾
فَالْمُورِيَاتِ അങ്ങനെ (എന്നിട്ടു) തീ കത്തിക്കുന്നവ قَدْحًا (കല്ല്) ഉരസിയിട്ട്
അങ്ങനെ, (കുളമ്പ് കല്ലില്‍) ഉരസി തീ പറപ്പിക്കുന്നവ;-
فَٱلْمُغِيرَٰتِ صُبْحًۭا﴿٣﴾
فَالْمُغِيرَاتِ അങ്ങനെ (എന്നിട്ട്) ആക്രമണം നടത്തുന്നവ صُبْحًا പ്രഭാതത്തില്‍
അങ്ങനെ, പ്രഭാതത്തില്‍ (ചെന്ന്) ആക്രമണം നടത്തുന്നവ;-
فَأَثَرْنَ بِهِۦ نَقْعًۭا﴿٤﴾
فَأَثَرْنَ بِهِ എന്നിട്ട് അതില്‍ അവ ഇളക്കിവിട്ടു, കിളറിപ്പിച്ചു نَقْعًا പൊടിപടലം
എന്നിട്ട് അതില്‍ [പ്രഭാതത്തില്‍ ] അവ പൊടിപടലം ഇളക്കി വിട്ടു;-
فَوَسَطْنَ بِهِۦ جَمْعًا﴿٥﴾
فَوَسَطْنَ എന്നിട്ട് (അങ്ങനെ) അവ മദ്ധ്യത്തില്‍ ചെന്നു بِهِ അതില്‍ جَمْعًا സംഘത്തിന്, കൂട്ടത്തില്‍
എന്നിട്ട് അതില്‍ [പ്രഭാതത്തില്‍] അവ ( ശത്രു ) സംഘത്തിന് നടുവില്‍ പ്രവേശിച്ചു
إِنَّ ٱلْإِنسَـٰنَ لِرَبِّهِۦ لَكَنُودٌۭ﴿٦﴾
إِنَّ الْإِنسَانَ നിശ്ചയമായും മനുഷ്യന്‍ لِرَبِّهِ അവന്റെ റബ്ബിനോട് لَكَنُودٌ നന്ദികെട്ടവന്‍ തന്നെയാണ്
നിശ്ചയമായും, മനുഷ്യന്‍ അവന്റെ രക്ഷിതാവിനോട് നന്ദികെട്ടവന്‍ തന്നെ
وَإِنَّهُۥ عَلَىٰ ذَٰلِكَ لَشَهِيدٌۭ﴿٧﴾
وَإِنَّهُ നിശ്ചയമായും അവന്‍ عَلَىٰ ذَٰلِكَ അതിന്റെമേല്‍ لَشَهِيدٌ സാക്ഷ്യം വഹിക്കുന്നവന്‍ തന്നെ
നിശ്ചയമായും, അവന്‍ അതിന് സാക്ഷ്യം നൽകുന്നവനും തന്നെ
وَإِنَّهُۥ لِحُبِّ ٱلْخَيْرِ لَشَدِيدٌ﴿٨﴾
وَإِنَّهُ നിശ്ചയമായും അവന്‍ لِحُبِّ الْخَيْرِ നല്ലതിനോടുള്ള സ്നേഹത്തില്‍ لَشَدِيدٌ കഠിനമായവന്‍ തന്നെ
നിശ്ചയമായും, അവന്‍ നല്ലതിനോട് [ധനത്തോട് ] സ്നേഹത്തില്‍ കാഠിന്യമുള്ളവനും തന്നെയാണ്
أَفَلَا يَعْلَمُ إِذَا بُعْثِرَ مَا فِى ٱلْقُبُورِ﴿٩﴾
أَفَلَا يَعْلَمُ എന്നാലവന് അറിയുന്നില്ലേ, അറിഞ്ഞു കൂടേ إِذَا بُعْثِرَ ഇളക്കി മറിക്ക (പുറത്തെടുക്ക) പ്പെട്ടാല്‍ مَا فِي الْقُبُورِ ഖബ്റുകളിലുള്ളത്
എന്നാല്‍, അവന്‍ അറിയുന്നില്ലേ ? ഖബ്റുകളിലുള്ളത് ഇളക്കി മറി(ച്ചു പുറത്താ)ക്കപ്പെട്ടാല്‍...!-
وَحُصِّلَ مَا فِى ٱلصُّدُورِ﴿١٠﴾
وَحُصِّلَ വരുത്തപ്പെടുക (വെളിക്ക് കൊണ്ട് വരപ്പെടുക) യും مَا فِي الصُّدُور നെഞ്ച് (ഹൃദയം) കളിലുള്ളത്
നെഞ്ച് [ഹൃദയം] കളിലുള്ളത് (വെളിക്ക്) വരുത്തപ്പെടുകയും (ചെയ്‌താല്‍).! [എന്തായിരിക്കും അപ്പോള്‍ അവന്റെ സ്ഥിതി !]
إِنَّ رَبَّهُم بِهِمْ يَوْمَئِذٍۢ لَّخَبِيرٌۢ﴿١١﴾
إِنَّ رَبَّهُم നിശ്ചയമായും അവരുടെ റബ്ബ് بِهِمْ അവരെപ്പറ്റി يَوْمَئِذٍ ആ ദിവസം لَّخَبِيرٌ സൂക്ഷ്മജ്ഞാനി തന്നെ
നിശ്ചയമായും, അന്നത്തെ ദിവസം അവരെപ്പറ്റി അവരുടെ റബ്ബ് സൂക്ഷ്മമായി അറിയുന്നവന്‍ തന്നെ
മുഖവുര
بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
الْقَارِعَةُ മുട്ടി അലക്കുന്ന സംഭവം
മുട്ടി അലക്കുന്ന (ആ ഭയങ്കര) സംഭവം!
مَا الْقَارِعَةُ എന്താണ് മുട്ടി അലക്കുന്ന സംഭവം
മുട്ടി അലക്കുന്ന സംഭവം എന്നാല്‍ എന്താണ്?!
وَمَآ أَدْرَىٰكَ مَا ٱلْقَارِعَةُ﴿٣﴾
وَمَا أَدْرَاكَ നിനക്കെന്തറിയാം مَا الْقَارِعَةُ മുട്ടി അലക്കുന്ന സംഭവം എന്താണെന്ന്
മുട്ടി അലക്കുന്ന സംഭവം എന്നാല്‍ എന്താണെന്ന് നിനക്കെന്തറിയാം?!
يَوْمَ يَكُونُ ٱلنَّاسُ كَٱلْفَرَاشِ ٱلْمَبْثُوثِ﴿٤﴾
يَوْمَ يَكُونُ ആയിത്തീരുന്ന ദിവസം النَّاسُ മനുഷ്യർ كَالْفَرَاشِ പാറ്റ പോലെ ٱلْمَبْثُوثِ പരത്ത (നിരത്ത)പ്പെട്ട, ചിന്നിച്ചിതറിയ
(അതെ) മനുഷ്യൻ ചിന്നിച്ചിതറിയ പാറ്റപോലെ ആയിത്തീരുന്ന ദിവസം!-
وَتَكُونُ ٱلْجِبَالُ كَٱلْعِهْنِ ٱلْمَنفُوشِ﴿٥﴾
وَتَكُونُ الْجِبَالُ പര്‍വതങ്ങൾ ആയിത്തീരുകയും كَالْعِهْنِ രോമം പോലെ الْمَنفُوشِ കടയപ്പെട്ട (ധൂളമായ)
പര്‍വതങ്ങൾ കടയപ്പെട്ട രോമം പോലെ ആയിത്തീരുകയും ചെയ്യുന്ന (ദിവസം)! [അന്നാണ് ആ സംഭവം]
فَأَمَّا مَن ثَقُلَتْ مَوَٰزِينُهُۥ﴿٦﴾
فَأَمَّا مَن അപ്പോള്‍ ആർ, യാതൊരുവന്‍ ثَقُلَتْ ഘനപ്പെട്ടു, ഭാരം തൂങ്ങി مَوَازِينُهُ അവന്റെ തുലാസ്സു (തൂക്കം)കള്‍
അപ്പോള്‍, യാതൊരുവന്റെ തുലാസ്സുകള്‍ (അഥവാ തൂക്കം) ഘനം തൂങ്ങിയോ അവന്‍:-
فَهُوَ فِى عِيشَةٍۢ رَّاضِيَةٍۢ﴿٧﴾
فَهُوَ അപ്പോഴവന്‍ فِي عِيشَةٍ ഒരു ജീവിതത്തിലായിരിക്കും, ഉപജീവനത്തിലാണ് رَّاضِيَةٍ തൃപ്തികരമായ
അവന്‍, തൃപ്തികരമായ ജീവിതത്തിലായിരിക്കും.
وَأَمَّا مَنْ خَفَّتْ مَوَٰزِينُهُۥ﴿٨﴾
وَأَمَّا مَنْ എന്നാല്‍ യാതൊരുവനോ خَفَّتْ ലഘുവായി, നേര്‍മയായി مَوَازِينُهُ അവന്റെ തുലാസ്സുകള്‍
എന്നാല്‍, യാതൊരുവന്റെ തുലാസ്സുകള്‍ (അഥവാ തൂക്കം) ലഘുവായോ അവനാകട്ടെ,
فَأُمُّهُ-എന്നാലവന്റെ മാതാവ് ,തള്ള (സങ്കേതസ്ഥാനം) هَاوِيَةٌ-ഹാവിയത്താണ്
അവന്റെ സങ്കേതം ‘ഹാവിയഃ" [അഗാധ നരകം] ആകുന്നു.
وَمَآ أَدْرَىٰكَ مَا هِيَهْ﴿١٠﴾
وَمَا أَدْرَاكَ നിനക്ക് എന്തറിയാം مَا هِيَهْ അതെന്താണെന്ന്
അതു [‘ഹാവിയഃ"] എന്താണെന്ന് നിനക്ക് എന്തറിയാം?!
نَارٌ അഗ്നിയത്രെ حَامِيَةٌ ചൂടേറിയ, കടുത്ത ചൂടുള്ള
മുഖവുര
بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
أَلْهَىٰكُمُ ٱلتَّكَاثُرُ﴿١﴾
أَلْهَاكُمُ നിങ്ങളെ അശ്രദ്ധയിലാക്കി, മിനക്കെടുത്തിയിരിക്കുന്നു التَّكَاثُرُ പെരുപ്പം നടിക്കല്‍, ആധിക്യം കാട്ടല്‍
പരസ്പരം പെരുപ്പം കാണിക്കല്‍ നിങ്ങളെ അശ്രദ്ധയിലാക്കിയിരിക്കയാണ് ,-
حَتَّىٰ زُرْتُمُ ٱلْمَقَابِرَ﴿٢﴾
حَتَّىٰ زُرْتُمُ നിങ്ങള്‍ സന്ദര്‍ശിക്കുന്നതുവരേക്കും الْمَقَابِرَ ഖബ്ര്‍ (ശ്മശാന)സ്ഥാനങ്ങളെ
നിങ്ങള്‍ ഖബ്ര്‍ സ്ഥാനങ്ങളെ സന്ദര്‍ശിക്കുന്നതു വരേക്കും
كَلَّا سَوْفَ تَعْلَمُونَ﴿٣﴾
كَلَّا = വേണ്ട, അതല്ല, അങ്ങിനെയല്ല سَوْفَ = വഴിയെ, പിറകെ تَعْلَمُونَ =നിങ്ങള്‍ അറിയും
വേണ്ടാ, വഴിയെ നിങ്ങള്‍ക്ക് അറിയാറാകും!
ثُمَّ كَلَّا سَوْفَ تَعْلَمُونَ﴿٤﴾
ثُمَّ كَلَّا = പിന്നെ വേണ്ടാ سَوْفَ تَعْلَمُونَ = നിങ്ങള്‍ വഴിയെ അറിയും
പിന്നെ, വേണ്ടാ! വഴിയെ നിങ്ങള്‍ക്ക് അറിയാറാകും!
كَلَّا لَوْ تَعْلَمُونَ عِلْمَ ٱلْيَقِينِ﴿٥﴾
كَلَّا = വേണ്ടാ لَوْ تَعْلَمُون =നിങ്ങള്‍ അറിഞ്ഞിരുന്നുവെങ്കിൽ عِلْمَ الْيَقِين= ഉറപ്പായ (ദൃഢമായ) അറിവ്
വേണ്ടാ! നിങ്ങള്‍ ദൃഢമായ അറിവു അറിയുമായിരുന്നെങ്കില്‍! [എന്നാല്‍ നിങ്ങള്‍ അങ്ങിനെ ചെയ്യുമായിരുന്നില്ല.]
لَتَرَوُنَّ ٱلْجَحِيمَ﴿٦﴾
لَتَرَوُنَّ = നിശ്ചയമായും നിങ്ങള്‍ കാണുകതന്നെ ചെയ്യും الْجَحِيمَ = ജ്വലിക്കുന്ന നരകം
ജ്വലിക്കുന്ന നരകത്തെ നിശ്ചയമായും നിങ്ങള്‍ കാണുക തന്നെ ചെയ്യും.
ثُمَّ لَتَرَوُنَّهَا عَيْنَ ٱلْيَقِينِ﴿٧﴾
ثُمَّ لَتَرَوُنَّهَا = പിന്നെ നിങ്ങള്‍ അതിനെ കാണുകതന്നെ ചെയ്യും عَيْنَ الْيَقِينِ =ഉറപ്പായ (ദൃഢമായ) കാഴ്ചയായി, ഉറപ്പ് തന്നെയായി
പിന്നെ, നിശ്ചയമായും, നിങ്ങള്‍ അതിനെ ദൃഢമായ കണ്‍കാഴ്ചയായി കാണുകതന്നെ ചെയ്യും.
ثُمَّ لَتُسْـَٔلُنَّ يَوْمَئِذٍ عَنِ ٱلنَّعِيمِ﴿٨﴾
ثُمَّ لَتُسْأَلُنَّ = പിന്നെ നിശ്ചയമായും നിങ്ങള്‍ ചോദിക്കപ്പെടും يَوْمَئِذٍ = അന്നത്തെ ദിവസം عَنِ النَّعِيمِ = സുഖാനുഗ്രഹത്തെപ്പറ്റി
പിന്നീട് അന്നത്തെ ദിവസം, നിങ്ങളോടു സുഖാനുഗ്രഹങ്ങളെപ്പറ്റി നിശ്ചയമായും ചോദ്യം ചെയ്യപ്പെടും!
മുഖവുര
بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
وَالْعَصْرِ കാലം തന്നെയാണ
إِنَّ ٱلْإِنسَـٰنَ لَفِى خُسْرٍ﴿٢﴾
إِنَّ الْإِنسَانَ നിശ്ചയമായും മനുഷ്യന്‍ لَفِي خُسْرٍ നഷ്ടത്തില്‍ തന്നെ
നിശ്ചയമായും, മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാണ് ;-
إِلَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ وَتَوَاصَوْا۟ بِٱلْحَقِّ وَتَوَاصَوْا۟ بِٱلصَّبْرِ﴿٣﴾
إِلَّا الَّذِينَ യാതൊരുവരൊഴികെ آمَنُوا വിശ്വസിച്ച وَعَمِلُوا الصَّالِحَاتِ സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്ത وَتَوَاصَوْا അന്യോന്യം ഒസിയ്യത്തും ചെയ്ത بِالْحَقِّ യഥാര്‍ത്ഥത്തെ (സത്യത്തെ – ന്യായത്തെ – കടമയെ – വേണ്ടതിനെ) പ്പറ്റി وَتَوَاصَوْا അന്യോന്യം ഒസിയ്യത്തും ചെയ്ത بِالصَّبْرِ ക്ഷമ (സഹനം) കൊണ്ട്
വിശ്വസിക്കുകയും, സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും യഥാര്‍ത്ഥത്തെ കുറിച്ചു അന്യോന്യം "ഒസിയ്യത്ത്" (ബലമായ ഉപദേശം) ചെയ്യുകയും, ക്ഷമയെക്കുറിച്ചു അന്യോന്യം "ഒസിയ്യത്ത്" ചെയ്യുകയും ചെയ്തവരൊഴികെ. [ഇവര്‍ മാത്രം നഷ്ടത്തില്‍ അല്ല]
മുഖവുര
بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
وَيْلٌۭ لِّكُلِّ هُمَزَةٍۢ لُّمَزَةٍ﴿١﴾
وَيْلٌ നാശം, കഷ്ടപ്പാട് لِكُلِّ هُمَزَةٍ എല്ലാ കുത്തിപ്പറയുന്ന (ഇടിച്ചുതാഴ്ത്തുന്ന) വര്‍ക്കും لُّمَزَةٍ ദുഷിച്ചു പറയുന്ന (കുറവാക്കിപ്പറയുന്ന) വരായ
(അന്യരെ) കുത്തിപ്പറയുന്നവരും കുറവാക്കുന്നവരുമായ എല്ലാവര്‍ക്കും നാശം!
ٱلَّذِى جَمَعَ مَالًۭا وَعَدَّدَهُۥ﴿٢﴾
الَّذِي جَمَعَ അതായത് ശേഖരിച്ച (ഒരുമിച്ചുകൂട്ടിയ)വന്‍
مَالًا ധനം, സ്വത്ത്
وَعَدَّدَهُ അതിനെ എണ്ണി നോക്കിക്കൊണ്ടിരിക്കുകയും ചെയ്ത.
അതായതു ധനം ശേഖരിക്കുകയും, അതു എണ്ണി നോക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നവനു (നാശം).
يَحْسَبُ أَنَّ مَالَهُۥٓ أَخْلَدَهُۥ﴿٣﴾
يَحْسَبُ അവന്‍ കണക്കാക്കുന്നു, വിചാരിച്ചുകൊണ്ട് أَنَّ مَالَهُ അവന്റെ ധനം (ആകുന്നു) എന്ന് خْلَدَهُ അവനെ ശാശ്വതനാക്കി(സ്ഥിരവാസിയാക്കി)യിരിക്കുന്നു.
അവന്റെ ധനം അവനെ ശാശ്വതനാക്കിയിരിക്കുന്നുവെന്ന് അവന്‍ വിചാരിക്കുന്നു.
كَلَّا ۖ لَيُنۢبَذَنَّ فِى ٱلْحُطَمَةِ﴿٤﴾
كَلَّاവേണ്ട لَيُنبَذَنَّ നിശ്ചയമായും അവന്‍ ഇടപ്പെടും, എറിയപ്പെടും فِي الْحُطَمَةِ ഹുത്വമഃയിൽ
വേണ്ട! നിശ്ചയമായും അവന്‍ "ഹുത്വമഃ"യില്‍[ധ്വംസിച്ചു കളയുന്ന നരകത്തില്‍] എറിയപ്പെടുന്നതാണ്.
وَمَآ أَدْرَىٰكَ مَا ٱلْحُطَمَةُ﴿٥﴾
وَمَآ أَدۡرَىٰكَ നിനക്ക് എന്തറിയാം مَا الْحُطَمَةُ ഹുത്വമഃ എന്താണെന്ന്
"ഹുത്വമഃ" എന്നാല്‍ എന്താണെന്ന് നിനക്ക് എന്തറിയാം?!-
نَارُ ٱللَّهِ ٱلْمُوقَدَةُ﴿٦﴾
نَارُ اللَّـهِ അല്ലാഹുവിന്‍റെ അഗ്നിയാണ് الْمُوقَدَةُ കത്തിക്ക(ജ്വലിപ്പിക്ക)പ്പെട്ട
അല്ലാഹുവിന്‍റെ ജ്വലിക്കപ്പെട്ട അഗ്നിയത്രെ (അത്)!-
ٱلَّتِى تَطَّلِعُ عَلَى ٱلْأَفْـِٔدَةِ﴿٧﴾
الَّتِي تَطَّلِعُ = എത്തിനോക്കുന്നതും, കയറിചെല്ലുന്നതായ عَلَى الْأَفْئِدَةِ = ഹൃദയങ്ങളുടെമേൽ
(എന്നുവെച്ചാല്‍) ഹൃദയങ്ങളില്‍ (കയറിച്ചെന്ന്) എത്തിനോക്കുന്നത്.
إِنَّهَا عَلَيْهِم مُّؤْصَدَةٌۭ﴿٨﴾
إِنَّهَا = നിശ്ചയമായും അത് عَلَيْهِم = അവരുടെമേൽ مُّؤْصَدَةٌ = അടച്ചുമൂടപ്പെട്ടതായിരിക്കും
നിശ്ചയമായും, അത് അവരുടെ മേല്‍ അടച്ചു മൂടപ്പെടുന്നതായിരിക്കും:-
فِى عَمَدٍۢ مُّمَدَّدَةٍۭ﴿٩﴾
فِي عَمَدٍ = ചില തൂണുകളിലായിട്ട് مُّمَدَّدَةٍ = നീട്ടിയുണ്ടാക്കപ്പെട്ട, നീണ്ട(വമ്പിച്ച)
നീട്ടിയുണ്ടാക്കപ്പെട്ട (വമ്പിച്ച) തൂണുകളിലായിക്കൊണ്ട്.
മുഖവുര
بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِأَصْحَـٰبِ ٱلْفِيلِ﴿١﴾
أَلَمْ تَرَ നീ കണ്ടില്ലേ كَيْفَ فَعَلَ എങ്ങനെ ചെയ്തുവെന്നു رَبُّكَ നിന്‍റെ റബ്ബ് بِأَصْحَابِ الْفِيلِ ആനക്കാരെക്കൊണ്ടു
ആനക്കാരെക്കൊണ്ട് നിന്‍റെ റബ്ബ് ചെയ്തതെങ്ങനെയാണെന്നു നീ കണ്ടില്ലേ?!-
أَلَمْ يَجْعَلْ كَيْدَهُمْ فِى تَضْلِيلٍۢ﴿٢﴾
أَلَمْ يَجْعَلْ അവന്‍ ആക്കിയില്ലേ كَيْدَ هُمْ അവരുടെ തന്ത്രം , ഉപായം فِي تَضْلِيلٍ പിഴവില്‍, പാഴില്‍, നഷ്ടത്തില്‍, വഴികേടില്‍
അവരുടെ തന്ത്രം അവന്‍ പിഴവിലാക്കിയില്ലേ?!-
وَأَرْسَلَ عَلَيْهِمْ طَيْرًا أَبَابِيلَ﴿٣﴾
وَأَرْسَلَ عَلَيْهِمْ അവരുടെമേല്‍ അവന്‍ അയക്കുകയും ചെയ്തു طَيْرًا ഒരുതരം പക്ഷികളെ أَبَابِيلَ കൂട്ടംകൂട്ടമായി
അവരുടെമേല്‍ അവന്‍ കൂട്ടംകൂട്ടമായി ഒരുതരം പക്ഷികളെ അയക്കുകയും ചെയ്തു: -
تَرْمِيهِم بِحِجَارَةٍۢ مِّن سِجِّيلٍۢ﴿٤﴾
تَرْمِيهِم അവ അവരെ എറിഞ്ഞിരുന്നു, എറിഞ്ഞും കൊണ്ട് بِحِجَارَةٍ ഒരു (തരം) കല്ലുകൊണ്ട് مِّن سِجِّيلٍ സിജ്ജീലില്‍ (ഇഷ്ടികക്കല്ലില്‍-ചൂളക്കല്ലില്‍-കളിമണ്ണുകല്ലില്‍) പെട്ട
അവ അവരെ (ചൂളവെച്ച ) ഇഷ്ടികക്കല്ലുകൊണ്ടു എറിഞ്ഞിരുന്നു
فَجَعَلَهُمْ كَعَصْفٍۢ مَّأْكُولٍۭ﴿٥﴾
فَجَعَلَهُمْ അങ്ങനെ (എന്നിട്ട്) അവന്‍ അവരെ ആക്കി كَعَصْفٍ വൈക്കോല്‍ തുരുമ്പുപോലെ مَّأْكُولٍ തിന്നപ്പെട്ട
അങ്ങനെ, അവരെ അവന്‍ തിന്നപ്പെട്ട വൈക്കോല്‍ തുരുമ്പുപോലെ ആക്കി
മുഖവുര
بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
لِإِيلَافِ ഇണക്കി (പരിചയപ്പെടുത്തി)യതിനാല്‍ قُرَيْش ഖുറൈശികളെ
ഖുറൈശികള്‍ക്കു ഇണക്കമുണ്ടാക്കിക്കൊടുത്തതിനാല്‍,-
إِۦلَـٰفِهِمْ رِحْلَةَ ٱلشِّتَآءِ وَٱلصَّيْفِ﴿٢﴾
إِيلَافِهِمْ അതായത് അവരെ ഇണക്കിയത് رِحْلَةَ യാത്ര, യാത്രക്കു الشِّتَاءِ ശൈത്യകാലത്തെ وَالصَّيْفِ ഉഷ്ണകാലത്തെയും
അതായത്, ശൈത്യകാലത്തെയും, ഉഷ്ണകാലത്തെയും യാത്ര അവര്‍ക്കു ഇണക്കിക്കൊടുത്തത്;-
فَلْيَعْبُدُوا۟ رَبَّ هَـٰذَا ٱلْبَيْتِ﴿٣﴾
فَلْيَعْبُدُوا അതിനാല്‍ അവര്‍ ആരാധിക്കട്ടെ رَبَّ هَـٰذَاالْبَيْتِ ഈ വീട്ടിന്‍റെ (മന്ദിരത്തിന്‍റെ) റബ്ബിനെ
അതിനാല്‍, അവര്‍ ഈ വീട്ടിന്‍റെ റബ്ബിനെ ആരാധിച്ചുകൊള്ളട്ടെ;-
ٱلَّذِىٓ أَطْعَمَهُم مِّن جُوعٍۢ وَءَامَنَهُم مِّنْ خَوْفٍۭ﴿٤﴾
الَّذِي أَطْعَمَهُم അവര്‍ക്ക് ഭക്ഷണം നല്‍കിയവനായ مِّن جُوعٍ വിശപ്പിന്, പട്ടിണിയില്‍ നിന്ന് وَآمَنَهُم അവര്‍ക്ക് അഭയം (സമാധാനം) നല്‍കുകയും ചെയ്ത مِّنْ خَوْفٍ ഭയത്തിന്, പേടിയില്‍ നിന്ന്
(അതെ) അവര്‍ക്ക് വിശപ്പിനു ഭക്ഷണം നല്‍കുകയും അവര്‍ക്ക് ഭയത്തിനു സമാധാനം നല്കുകയും ചെയ്തവനെ (ആരാധിച്ചുകൊള്ളട്ടെ)
മുഖവുര
بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
أَرَءَيْتَ ٱلَّذِى يُكَذِّبُ بِٱلدِّينِ﴿١﴾
أَرَأَيْتَ നീ കണ്ടുവോ الَّذِي يُكَذِّبُ വ്യാജമാക്കുന്നവനെ بِالدِّينِ മതത്തെ പ്രതിഫലനടപടിയെ
മതത്തെ വ്യാജമാക്കുന്നവനെ നീ കണ്ടുവോ?!-
فَذَٰلِكَ ٱلَّذِى يَدُعُّ ٱلْيَتِيمَ﴿٢﴾
فَذَٰلِكَ الَّذِي യാതൊരുവനത്രെ അത് يَدُعُّ തള്ളിവിടുന്നു, പിടിച്ചുതള്ളുന്ന, തുരത്തിവിടുന്ന الْيَتِيمَ അനാഥക്കുട്ടിയെ
അനാഥക്കുട്ടിയെ തള്ളിവിടുന്നവനത്രെ അത്.
وَلَا يَحُضُّ عَلَىٰ طَعَامِ ٱلْمِسْكِينِ﴿٣﴾
وَلَا يَحُضُّ അവന്‍ പ്രോത്സാഹനം നല്കകയുമില്ല عَلَىٰ طَعَامِ ഭക്ഷണത്തിന്റെ മേല്‍ الْمِسْكِينِ സാധുവിന്റെ, പാവപ്പെട്ടവന്റെ
പാവപ്പെട്ടവന്റെ ഭക്ഷണത്തെപ്പറ്റി അവന്‍ പ്രോത്സാഹനം നല്കുകയുമില്ല,
فَوَيْلٌۭ لِّلْمُصَلِّينَ﴿٤﴾
فَوَيْلٌ എന്നാല്‍ നാശം, കഷ്ടം لِّلْمُصَلِّينَ നമസ്ക്കാരക്കാര്‍ക്കാണ്, നമസ്ക്കരിക്കുന്നവര്‍ക്കത്രെ
എന്നാല്‍, നമസ്കാരക്കാര്‍ക്ക് നാശം !
ٱلَّذِينَ هُمْ عَن صَلَاتِهِمْ سَاهُونَ﴿٥﴾
الَّذِينَ അതായതു യതൊരുവര്‍ هُمْ അവര്‍ عَن صَلَاتِهِمْ തങ്ങളുടെ നമസ്കാരത്തെക്കുറിച്ചു سَاهُونَ അശ്രദ്ധരാണ്, വിസ്മരിച്ചവരാണ്
അതായത്, തങ്ങളുടെ നമസ്ക്കാരത്തെക്കുറിച്ചു അശ്രദ്ധരായുള്ളവര്‍ക്ക് ,-
ٱلَّذِينَ هُمْ يُرَآءُونَ﴿٦﴾
الَّذِينَ അതായത് യാതൊരുവർ هُمْ يُرَاءُونَ അവര്‍ കാണിക്കുവാനായി പ്രവര്‍ത്തിക്കുന്നു
(അതെ) യാതൊരു കൂട്ടര്‍; അവര്‍ (മറ്റുള്ളവരെ) കാണിക്കുവാനായി പ്രവര്‍ത്തിക്കുന്നു;
وَيَمْنَعُونَ ٱلْمَاعُونَ﴿٧﴾
وَيَمْنَعُونَ അവര്‍ മുടക്കുകയും ചെയ്യും الْمَاعُونَ പരോപകാരവസ്തുവെ (ചെറുകിട ആവശ്യവസ്തുക്കളെ)
പരോപകാരവസ്തു(ക്കളെ) അവര്‍ മുടക്കം ചെയ്കയും ചെയ്യും. [ഇങ്ങനെയുള്ളവര്‍ക്കാണ് നാശം]
മുഖവുര
بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
إِنَّآ أَعْطَيْنَـٰكَ ٱلْكَوْثَرَ﴿١﴾
إِنَّا أَعْطَيْنَاكَ നിശ്ചയമായും നാം നിനക്കു നല്‍കി, തന്നു الْكَوْثَرَ ധാരാളമായത്, വളരെ നന്മ, കൗഥര്‍
നിശ്ചയമായും നാം നിനക്ക് ധാരാളം (നന്മകള്‍) നല്‍കിയിരിക്കുന്നു.
فَصَلِّ لِرَبِّكَ وَٱنْحَرْ﴿٢﴾
فَصَلِّ ആകയാല്‍ നീ നമസ്കരിക്കുക لِرَبِّكَ നിന്‍റെ റബ്ബിനു وَانْحَرْ അറുക്കുകയും (മൃഗബലി കൊടുക്കുകയും) ചെയ്യുക
ആകയാല്‍, നിന്‍റെ റബ്ബിനു നീ നമസ്കരിക്കുകയും (ബലി) അറുക്കുകയും ചെയ്യുക.
إِنَّ شَانِئَكَ هُوَ ٱلْأَبْتَرُ﴿٣﴾
إِنَّ شَانِئَكَ നിശ്ചയമായും നിന്നോടു ഈര്‍ഷ്യത (പക-വിദ്വേഷം) കാണിക്കുന്നവന്‍ هُوَ അവന്‍ തന്നെ الْأَبْتَرُ (വാലു) അറ്റവന്‍, മുറിഞ്ഞുപോയവന്‍ (ഭാവി നഷ്ടപ്പെട്ടവന്‍)
നിശ്ചയമായും നിന്നോടു വിദ്വേഷം വെക്കുന്നവന്‍ തന്നെയാണ് വാലറ്റവന്‍ [ഭാവിയില്ലാത്തവന്‍].
മുഖവുര
بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
قُلْ يَـٰٓأَيُّهَا ٱلْكَـٰفِرُونَ﴿١﴾
قُلْ പറയുക يَا أَيُّهَا الْكَافِرُونَ ഹേ അവിശ്വാസികളേ
(നബിയേ) പറയുക : "ഹേ , അവിശ്വാസികളേ ! –
لَآ أَعْبُدُ مَا تَعْبُدُونَ﴿٢﴾
لَا أَعْبُدُ ഞാന്‍ ആരാധിക്കുന്നില്ല, ആരാധിക്കുന്നതല്ല مَا تَعْبُدُونَ നിങ്ങള്‍ ആരാധിക്കുന്നതിനെ.
"നിങ്ങള്‍ ആരാധിച്ചു വരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല ;-
وَلَآ أَنتُمْ عَـٰبِدُونَ مَآ أَعْبُدُ﴿٣﴾
وَلَا أَنتُمْ നിങ്ങളുമല്ല عَابِدُونَ ആരാധിക്കുന്നവര്‍ مَا أَعْبُدُ ഞാന്‍ ആരാധിക്കുന്നതിനെ
"ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല"
وَلَآ أَنَا۠ عَابِدٌۭ مَّا عَبَدتُّمْ﴿٤﴾
وَلَا أَنَا ഞാനുമല്ല, ഞാനല്ലതാനും عَابِدٌ ആരാധിക്കുന്നവന്‍ مَّا عَبَدتُّمْ നിങ്ങള്‍ ആരാധിച്ചു വന്നതിനെ (നിങ്ങളുടെ ആരാധന)
"നിങ്ങള്‍ ആരാധിച്ചുവന്നതിനെ ( അഥവാ നിങ്ങളുടെ ആരാധന ) ഞാനും ആരാധിക്കുന്നവനല്ല ;-
وَلَآ أَنتُمْ عَـٰبِدُونَ مَآ أَعْبُدُ﴿٥﴾
وَلَا أَنتُمْ നിങ്ങളുമല്ല عَابِدُونَ ആരാധിക്കുന്നവര്‍ مَا أَعْبُدُ ഞാന്‍ ആരാധിക്കുന്നതിനെ (എന്റെ ആരാധന)
ഞാന്‍ ആരാധിച്ചുവരുന്നതിനെ (അഥവാ എന്റെ ആരാധന ) നിങ്ങളും ആരാധിക്കുന്നവരല്ല.
لَكُمْ دِينُكُمْ وَلِىَ دِينِ﴿٦﴾
لَكُمْ നിങ്ങള്‍ക്കു دِينُكُمْ നിങ്ങളുടെ മതം, നടപടി وَلِيَ എനിക്ക് دِينِ എന്റെ മതം, നടപടി
നിങ്ങള്‍ക്കു നിങ്ങളുടെ മതം ; എനിക്ക് എന്റെ മതവും !
മുഖവുര
بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
إِذَا جَآءَ نَصْرُ ٱللَّهِ وَٱلْفَتْحُ﴿١﴾
إِذَاجَاءَ വന്നാല്‍, വരുമ്പോള്‍ نَصْرُاللَّـهِ അല്ലാഹുവിന്‍റെ സഹായം وَالْفَتْحُ വിജയവും, തുറവിയും
അല്ലാഹുവിന്‍റെ സഹായവും, വിജയവും വന്നാല്‍:-
وَرَأَيْتَ ٱلنَّاسَ يَدْخُلُونَ فِى دِينِ ٱللَّهِ أَفْوَاجًۭا﴿٢﴾
وَرَأَيْتَ നീ കാണുകയും (ചെയ്‌താല്‍) النَّاسَ മനുഷ്യരെ يَدْخُلُونَ അവര്‍ പ്രവേശിക്കുന്നതായി فِي دِينِ اللَّـهِ അല്ലാഹുവിന്‍റെ മതത്തില്‍ أَفْوَاجًا കൂട്ടങ്ങളായി; കൂട്ടംകൂട്ടമായി
അല്ലാഹുവിന്‍റെ മതത്തില്‍ കൂട്ടംകൂട്ടമായി പ്രവേശിക്കുന്നതായി മനുഷ്യരെ നീ കാണുകയും (ചെയ്‌താല്‍),-
فَسَبِّحْ بِحَمْدِ رَبِّكَ وَٱسْتَغْفِرْهُ ۚ إِنَّهُۥ كَانَ تَوَّابًۢا﴿٣﴾
فَسَبِّحْ അപ്പോള്‍ (എന്നാല്‍) നീ തസ്ബീഹു നടത്തിക്കൊളളുക بِحَمْدِ സ്തുതിച്ചുകൊണ്ടു, സ്തുതിയോടെ رَبِّكَ നിന്‍റെ റബ്ബിനെ, റബ്ബിന്‍റെ وَاسْتَغْفِرْهُ അവനോടു പാപമോചനം തേടുകയും ചെയുക إِنَّهُ كَانَ നിശ്ചയമായും അവന്‍ ആകുന്നു (ആണ്) تَوَّابًا പശ്ചാത്താപം സ്വീകരിക്കുന്നവന്‍.
അപ്പോള്‍ നീ നിന്‍റെ റബ്ബിനെ സ്തുതിച്ചുകൊണ്ട് "തസ്ബീഹു" [സ്തോത്ര കീര്‍ത്തനം] ചെയ്തുകൊള്ളുക; അവനോടു പാപമോചനം തേടുകയും ചെയ്യുക. നിശ്ചയമായും അവന്‍ പശ്ചാത്താപം സ്വീകരിക്കുന്നവനാകുന്നു.
മുഖവുര
بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
تَبَّتْ يَدَآ أَبِى لَهَبٍۢ وَتَبَّ﴿١﴾
تَبَّتْ നശിക്കട്ടെ, നഷ്ടപ്പെട്ടു, വലയട്ടെ يَدَا أَبِي لَهَبٍ അബൂലഹബിന്റെ ഇരുകരങ്ങൾ, കൈകള്‍ وَتَبَّ അവന്‍ നശിക്കയും ചെയ്തിരിക്കുന്നു, അവനും നശിക്കട്ടെ
അബൂലഹബിന്‍റെ ഇരുകരങ്ങൾ (നഷ്ടമടഞ്ഞു) നശിക്കട്ടെ! അവന്‍ (ശാപമടഞ്ഞു) നശിച്ചുതാനും.
مَآ أَغْنَىٰ عَنْهُ مَالُهُۥ وَمَا كَسَبَ﴿٢﴾
مَا أَغْنَىٰ പര്യാപ്തമാക്കിയില്ല, ഉപകാരപ്പെട്ടില്ല, ഐശ്വര്യമാക്കിയിട്ടില്ല عَنْهُ مَالُهُ അവനു അവന്റെ ധനം وَمَا كَسَبَ അവന്‍ സമ്പാദിച്ചതും
അവനു അവന്റെ ധനവും, അവന്‍ സമ്പാദിച്ചു വെച്ചതും ഉപകാരപ്പെട്ടിട്ടില്ല
سَيَصْلَىٰ نَارًۭا ذَاتَ لَهَبٍۢ﴿٣﴾
سَيَصْلَىٰ വഴിയെ അവന്‍ കടന്നെരിയും نَارًا ഒരു അഗ്നിയിൽ ذَاتَ لَهَبٍ ജ്വാലയുള്ളതായ
ജ്വാലയുള്ളതായ ഒരഗ് നിയിൽ (നരകത്തില്‍) അവന്‍ വഴിയെ കടന്നെരിയും!
وَٱمْرَأَتُهُۥ حَمَّالَةَ ٱلْحَطَبِ﴿٤﴾
وَامْرَأَتُهُ അവന്റെ സ്ത്രീ (ഭാര്യ)യും حَمَّالَةَ ചുമട്ടുകാരി الْحَطَبِ വിറക്
അവന്റെ ഭാര്യയും – (അതെ, ആ) വിറകുചുമട്ടുകാരി – (അവളും കടന്നെരിയും)!
فِى جِيدِهَا حَبْلٌۭ مِّن مَّسَدٍۭ﴿٥﴾
فِي جِيدِهَا അവളുടെ കഴുത്തിലുണ്ട്, കഴുത്തിലുണ്ടാകും حَبْلٌ ഒരു കയര്‍ مِّن مَّسَدٍ (ഈത്ത നാരിന്റെ) ചൂടിയുടെ, പിരിച്ച ചൂടികൊണ്ടുള്ള
അവളുടെ കഴുത്തില്‍ (ഈത്തനാരിനാല്‍) പിരിച്ച ഒരു ചൂടിക്കയര്‍ ഉണ്ടായിരിക്കും
മുഖവുര
بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
قُلْ هُوَ ٱللَّهُ أَحَدٌ﴿١﴾
قُلْ (നബിയെ) പറയുക هُوَ = അതു (കാര്യം), അവൻ اللَّـه = അല്ലാഹു, അല്ലാഹുവാണ് أَحَد = ഒരുവനാണ്, ഏകനാണ്
(നബിയെ) പറയുക: അതു [കാര്യം]: അല്ലാഹു ഏകനാകുന്നു.
اللَّـهُ = അല്ലാഹു الصَّمَدُ = (സര്‍വ്വരാലും ആശ്രയിക്കപ്പെടുന്ന - ആരുടെയും ആശ്രയംവേണ്ടാത്ത –സര്‍വാവലംബനായ) യജമാനനത്രെ, യോഗ്യനാണ് , സര്‍വാശ്രയനാണ്.
അല്ലാഹു സര്‍വ്വാശ്രയനായ യജമാനനത്രെ.
لَمْ يَلِدْ وَلَمْ يُولَدْ﴿٣﴾
لَمْ يَلِدْ = അവന്‍ ജനിപ്പിച്ചിട്ടില്ല, അവന്നു ജനിച്ചിട്ടില്ല وَلَمْ يُولَدْ = അവന്‍ ജനിപ്പിക്കപ്പെട്ടിട്ടുമില്ല, അവന്‍ ജനിച്ചിട്ടുമില്ല
അവന്‍(സന്താനം) ജനിപ്പിച്ചിട്ടില്ല; അവന്‍ (സന്താനമായി) ജനിച്ചുണ്ടായിട്ടുമില്ല.
وَلَمْ يَكُن لَّهُۥ كُفُوًا أَحَدٌۢ﴿٤﴾
وَلَمْ يَكُن لَّهُ = അവന്നില്ലതാനും كُفُوًا = തുല്യനായിട്ട്, കിടയായി أَحَدٌ = ഒരാളും (ഒന്നും)
അവനു തുല്യനായിട്ട് യാതൊരുവനും ഇല്ലതാനും.
മുഖവുര
بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
قُلْ أَعُوذُ بِرَبِّ ٱلْفَلَقِ﴿١﴾
قُلْ പറയുക أَعُوذُ ഞാന്‍ ശരണം (രക്ഷ – അഭയം – കാവല്‍) തേടുന്നു بِرَبِّ റബ്ബിനോട്, റബ്ബില്‍ الْفَلَق പുലരിയുടെ, പ്രഭാതത്തിന്റെ
പറയുക: പുലരിയുടെ [പ്രഭാതത്തിന്റെ] റബ്ബിനോടു ഞാന്‍ ശരണം തേടുന്നു:-
مِن شَرِّ مَا = യാതൊന്നിന്റെ കെടുതിയില്‍ (ദോഷത്തില്‍ - തിന്മയില്‍) നിന്നും خَلَق = അവന്‍ സൃഷ്ടിച്ച
അവന്‍ സൃഷ്ടിച്ചിട്ടുള്ളവയുടെ കെടുതിയില്‍ നിന്ന്;
وَمِن شَرِّ غَاسِقٍ إِذَا وَقَبَ﴿٣﴾
وَمِن شَرِّ = കെടുതിയില്‍നിന്നും غَاسِقٍ = ഇരുട്ടിയ രാത്രിയുടെ إِذَا وَقَبَ = അതു മൂടിവരുമ്പോള്‍, മൂടിയാൽ
ഇരുട്ടിയ രാത്രി മൂടിവരുമ്പോള്‍ അതിന്‍റെ കെടുതിയില്‍ നിന്നും;
وَمِن شَرِّ ٱلنَّفَّـٰثَـٰتِ فِى ٱلْعُقَدِ﴿٤﴾
وَمِن شَرِّ = കെടുതിയില്‍നിന്നും النَّفَّاثَاتِ = ഊത്തുക്കാരുടെ, ഊത്തുകാരികളുടെ (മന്ത്രം നടത്തുന്നവരുടെ) فِي الْعُقَدِ = കെട്ടുകളിൽ
കെട്ടുകളില്‍ (മന്ത്രിച്ചു) ഊതുന്നവരുടെ കെടുതിയില്‍ നിന്നും;
وَمِن شَرِّ حَاسِدٍ إِذَا حَسَدَ﴿٥﴾
وَمِن شَرِّ = കെടുതിയില്‍ നിന്നും حَاسِدٍ = അസൂയ വെക്കുന്നവന്റെ إِذَا حَسَدَ = അവന്‍ അസൂയ വെക്കുമ്പോള്‍, അസൂയപ്പെട്ടാൽ
അസൂയക്കാരന്‍ അസൂയപ്പെടുമ്പോള്‍ അവന്‍റെ കെടുതിയില്‍ നിന്നും (ശരണം തേടുന്നു).
മുഖവുര
بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
قُلْ أَعُوذُ بِرَبِّ ٱلنَّاسِ﴿١﴾
قُلْ പറയുക أَعُوذُ ഞാന്‍ ശരണം(രക്ഷ-അഭയം) തേടുന്നു بِرَبِّ النَّاسِ മനുഷ്യരുടെ രക്ഷിതാവിനോടു
പറയുക: മനുഷ്യരുടെ റബ്ബിനോടു ഞാന്‍ ശരണം തേടുന്നു,-
مَلِكِ النَّاسِ മനുഷ്യരുടെ രാജാവായ
(അതെ) മനുഷ്യരുടെ രാജാധിപതിയായ,-
إِلَـٰهِ النَّاسِ മനുഷ്യരുടെ ഇലാഹായ (ആരാധ്യനായ)
മനുഷ്യരുടെ ആരാധ്യനായ (റബ്ബിനോടു),-
مِن شَرِّ ٱلْوَسْوَاسِ ٱلْخَنَّاسِ﴿٤﴾
مِن شَرِّ കെടുതലില്‍ (ദോഷത്തില്‍-തിന്‍മയില്‍) നിന്നു الْوَسْوَاسِ ദുര്‍മന്ത്രത്തിന്‍റെ الْخَنَّاسِ പിന്‍മാറിക്കളയുന്ന (ഒളിഞ്ഞുപോകുന്ന)വന്‍റെ
(കുസൃതികൂട്ടി) പിന്‍മാറിക്കളയുന്നവന്‍റെ ദുര്‍മന്ത്രത്തിന്‍റെ കെടുതിയില്‍നിന്നു,-
ٱلَّذِى يُوَسْوِسُ فِى صُدُورِ ٱلنَّاسِ﴿٥﴾
الَّذِي يُوَسْوِسُ ദുര്‍മന്ത്രം നടത്തുന്നവന്‍ فِي صُدُورِ നെഞ്ഞു (ഹൃദയം) കളില്‍ النَّاسِ മനുഷ്യരുടെ
അതായതു, മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍മന്ത്രം നടത്തുന്നവന്‍,-
مِنَ ٱلْجِنَّةِ وَٱلنَّاسِ﴿٦﴾
مِنَ الْجِنَّةِ ജിന്നുകളില്‍ നിന്നു وَالنَّاسِ മനുഷ്യരില്‍നിന്നും
ജിന്നുകളില്‍നിന്നും, മനുഷ്യരില്‍ നിന്നും (ദുര്‍മുന്ത്രം നടത്തുന്നവന്‍).
മിശാരി അൽ അഫാസി
സുദൈസ്
മാഹിർ അൽ മുഐഗ്ലൈ
ഹുദൈഫി
ബുഖാതിർ
Your browser does not support the audio element.