الَّذِي خَلَقَ സൃഷ്ടിച്ചവന്‍ الْمَوْتَ وَالْحَيَاةَ മരണവും ജീവിതവും لِيَبْلُوَكُمْ നിങ്ങളെ പരീക്ഷണം ചെയ്യാന്‍വേണ്ടി أَيُّكُمْ നിങ്ങളില്‍ ഏതൊരുവനാണ് (ആരാണ്) أَحْسَنُ അധികം നല്ലവന്‍ (എന്നു) عَمَلًا പ്രവൃത്തി, കര്‍മ്മം وَهُوَ الْعَزِيزُ അവനത്രെ പ്രതാപശാലി الْغَفُورُ വളരെ പൊറുക്കുന്നവന്‍
നിങ്ങളില്‍ ആരാണ് കൂടുതല്‍ നല്ല പ്രവൃത്തിചെയ്യുന്നവരെന്ന് നിങ്ങളെ പരീക്ഷണം ചെയ്‌വാന്‍ വേണ്ടി, മരണവും ജീവിതവും സൃഷ്ടിച്ചവനാണ് (അവന്‍) അവനത്രെ, വളരെ പൊറുക്കുന്നവനായ പ്രതാപശാലി.
الَّذِي خَلَقَ സൃഷ്ടിച്ചവന്‍ سَبْعَ سَمَاوَاتٍ ഏഴ് ആകാശങ്ങളെ طِبَاقًا അടുക്കുകളായിട്ട്, അടുക്കടുക്കായി (ഒന്നൊന്നോട്) യോജിച്ചുകൊണ്ട് مَّا تَرَىٰ നീ കാണുകയില്ല فِي خَلْقِ الرَّحْمَـٰنِ പരമകാരുണികന്‍റെ സൃഷ്ടിയില്‍ مِن تَفَاوُتٍ ഒരു ഏറ്റക്കുറവും (വൈകല്യവും) فَارْجِعِ എന്നാല്‍ നീ മട(ക്കിനോ)ക്കുക الْبَصَرَ ദൃഷ്ടിയെ هَلْ تَرَىٰ നീ കാണുന്നുവോ, കാണുമോ مِن فُطُورٍ വല്ല പിളവും (കീറലും, പൊട്ടും).
അടുക്കുകളായ നിലയില്‍ ഏഴ് ആകാശങ്ങളെ സൃഷ്ടിച്ചവനാണ് (അവന്‍). പരമകാരുണികനായുള്ളവന്‍റെ സൃഷ്ടിയില്‍ യാതൊരു ഏറ്റപ്പറ്റും നീ കാണുകയില്ല. എന്നാല്‍, നീ (ഒന്നു) ദൃഷ്ടി മട(ക്കിനോ)ക്കുക : വല്ല പിളവും നീ കാണുന്നുവോ?!
وَلَقَدْ زَيَّنَّا തീര്‍ച്ചയായും നാം അലങ്കരിച്ചി (ഭംഗിയാക്കിയി)ട്ടുണ്ട് السَّمَاءَ الدُّنْيَا ഏറ്റവും അടുത്ത (ഐഹികമായ) ആകാശത്തെ بِمَصَابِيحَ ദീപങ്ങള്‍കൊണ്ട് وَجَعَلْنَاهَا അവയെ നാം ആക്കുകയും ചെയ്തിരിക്കുന്നു رُجُومًا എറിയപ്പെടുന്നവ, എറിയാനുള്ളത് لِّلشَّيَاطِينِ പിശാചുക്കള്‍ക്ക്, പിശാചുക്കളെ وَأَعْتَدْنَا لَهُمْ അവര്‍ക്ക് നാം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു عَذَابَ السَّعِيرِ ജ്വലിക്കുന്ന അഗ്നിയുടെ (നരകത്തിന്‍റെ) ശിക്ഷ.
തീര്‍ച്ചയായും ഏറ്റവും അടുത്ത ആകാശത്തെ (നക്ഷത്ര) വിളക്കുകള്‍കൊണ്ട് നാം അലങ്കരിച്ചിട്ടുണ്ട്. അവയെ നാം പിശാചുക്കളെ എറിഞ്ഞാട്ടുന്നവയും ആക്കിയിരിക്കുന്നു. അവര്‍ക്ക് ജ്വലിക്കുന്ന അഗ്നി (നരക) ശിക്ഷ നാം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.
وَلِلَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ക്കുണ്ട് بِرَبِّهِمْ തങ്ങളുടെ രക്ഷിതാവില്‍ عَذَابُ جَهَنَّمَ ജഹന്നമിന്‍റെ ശിക്ഷ وَبِئْسَ വളരെ ചീത്ത الْمَصِيرُ തിരിച്ച് (മടങ്ങി) എത്തുന്ന സ്ഥലം.
തങ്ങളുടെ രക്ഷിതാവില്‍ അവിശ്വസിച്ചവര്‍ക്ക് "ജഹന്നമി" (നരകത്തി)ന്‍റെ ശിക്ഷയുണ്ട്. (ആ) തിരിച്ചെത്തുന്ന സ്ഥലം വളരെ ചീത്ത!
تَكَادُ അത് ആകാറാകും تَمَيَّزُ വേര്‍പെട്ടുപോകുക مِنَ الْغَيْظِ ഉഗ്രകോപത്താല്‍, കഠിനകോപം നിമിത്തം كُلَّمَا أُلْقِيَ ഇടപ്പെടുമ്പോഴെല്ലാം فِيهَا അതില്‍, അതിലേക്ക് فَوْجٌ ഒരു കൂട്ടം, സംഘം سَأَلَهُمْ അവരോട് ചോദിക്കും خَزَنَتُهَا അതിലെ പാറാവുകാര്‍, കാവല്‍ക്കാര്‍ أَلَمْ يَأْتِكُمْ നിങ്ങള്‍ക്കു വന്നിരുന്നില്ലേ, വന്നില്ലേ نَذِيرٌ താക്കീതുകാരന്‍.
ഉഗ്രകോപം നിമിത്തം അത് (പൊട്ടിച്ചിതറി) വേര്‍പെട്ടുപോകുമാറാകും! ഓരോ കൂട്ടം (ആളുകള്‍) അതില്‍ ഇടപ്പെടുമ്പോഴൊക്കെ അതിലെ പാറാവുകാര്‍ അവരോടു ചോദിക്കും : "നിങ്ങള്‍ക്ക് താക്കീതു നല്‍കുന്ന ആള്‍ വന്നിരുന്നില്ലേ?"
أَوَلَمْ يَرَوْا അവര്‍ കണ്ടില്ലേ, നോക്കുന്നില്ലേ إِلَى الطَّيْرِ പക്ഷികളിലേക്ക് فَوْقَهُمْ അവരുടെ മീതെ صَافَّاتٍ അണിനിരന്നുകൊണ്ട്, വരിയായിട്ട് وَيَقْبِضْنَ അവ കൂട്ടുകയും ചെയ്യും, (കൂട്ടിക്കൊണ്ടും) مَا يُمْسِكُهُنَّ അവയെ പിടിച്ചു നിറുത്തുന്നില്ല إِلَّا الرَّحْمَـٰنُ പരമകാരുണികനല്ലാതെ إِنَّهُ നിശ്ചയമായും അവന്‍ بِكُلِّ شَيْءٍ എല്ലാ കാര്യത്തെ (വസ്തുവെ)ക്കുറിച്ചും بَصِيرٌ കണ്ടറിയുന്നവനാണ്.
അവരുടെ മീതെ (ചിറകുവിരുത്തി) അണിനിരന്നുകൊണ്ടും, (ചിറകു) കൂട്ടിപിടിച്ചുകൊണ്ടും പക്ഷികളെ അവര്‍ നോക്കിക്കണ്ടിട്ടില്ലേ ?! പരമകാരുണികനല്ലാതെ (ആരും) അവയെ പിടിച്ചു നിറുത്തുന്നില്ല. നിശ്ചയമായും, അവന്‍ എല്ലാ വസ്തുവെക്കുറിച്ചും, കണ്ടറിയുന്നവനാകുന്നു.
അതല്ലാ, ഇങ്ങിനെയുള്ള ഒരുവന്‍ - അതായത്, പരമകാരുണികനായുള്ളവന് പുറമെ നിങ്ങളെ സഹായിക്കുന്ന നിങ്ങളുടെ ഒരു പട്ടാളമായുള്ളവന്‍ - ആരാണുള്ളത്?! അവിശ്വാസികള്‍ വഞ്ചനയില്‍ (അകപ്പെട്ടിരിക്കുക) അല്ലാതെ (മറ്റൊന്നും) അല്ല.
إِنَّا بَلَوْنَاهُمْ നിശ്ചയമായും നാം അവരെ പരീക്ഷണം ചെയ്തിരിക്കയാണ് كَمَا بَلَوْنَا നാം പരീക്ഷണം ചെയ്തതുപോലെ أَصْحَابَ الْجَنَّةِ തോട്ടക്കാരെ إِذْ أَقْسَمُوا അവര്‍ സത്യം ചെയ്ത സന്ദര്‍ഭം لَيَصْرِمُنَّهَا നിശ്ചയമായും അവര്‍ അത് മുറിച്ചെടുക്കും (ഫലം പറിക്കും) എന്ന് مُصْبِحِينَ അവര്‍ പ്രഭാതവേളയിലായിരിക്കെ
നാം, (ആ) തോട്ടക്കാരെ പരീക്ഷണം നടത്തിയതു പോലെ, ഇവരെ(യും) നാം പരീക്ഷണം ചെയ്തിരിക്കുകയാണ്. അതായത്, പ്രഭാതവേളയിലായിരിക്കെ തങ്ങള്‍ നിശ്ചയമായും അത് (തോട്ടത്തിലെ ഫലങ്ങള്‍) മുറിചെടുക്കുന്നതാണെന്ന് അവര്‍ സത്യം ചെയ്തു പറഞ്ഞ സന്ദര്‍ഭം.
فَطَافَ എന്നിട്ട് ചുറ്റി,വലയം ചെയ്തു, സഞ്ചരിച്ചു (ബാധിച്ചു) عَلَيْهَا അതിന്‍മേല്‍, അതിന് طَائِفٌ ഒരു ബാധ (ശിക്ഷാവലയം) مِّن رَّبِّكَ നിന്‍റെ റബ്ബിങ്കല്‍ നിന്ന് وَهُمْ അവര്‍ ആയിരിക്കെ نَائِمُونَ ഉറങ്ങുന്നവര്‍
എന്നിട്ട്, അവര്‍ ഉറങ്ങുന്നവരായിക്കൊണ്ടിരിക്കെ, നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു (ശിക്ഷാ) ബാധ അതിന്‍റെ (തോട്ടത്തിന്‍റെ) മേല്‍ ബാധിച്ചു.
عَسَىٰ ആയേക്കാം رَبُّنَا നമ്മുടെ റബ്ബ് أَن يُبْدِلَنَا നമ്മുക്കുപകരം തരുക خَيْرًا مِّنْهَا അതിനെക്കാള്‍ നല്ലത്, ഉത്തമമായത് إِنَّا നിശ്ചയമായും നാം إِلَىٰ رَبِّنَا നമ്മുടെ റബ്ബിങ്കലേക്ക് رَاغِبُونَ ആഗ്രഹം സമര്‍പ്പിക്കുന്ന (അപേക്ഷിക്കുന്നവരാണ്)
നമ്മുടെ റബ്ബ് നമ്മുക്ക് ഇതിനെക്കാള്‍ ഉത്തമമായത് പകരം നല്‍കിയേക്കാവുന്നതാണ്. നിശ്ചയമായും നാം നമ്മുടെ റബ്ബിങ്കലേക്ക് ആഗ്രഹം (അപേക്ഷ) സമര്‍പ്പിക്കുന്നവരാകുന്നു.
أَمْ അതല്ല, പക്ഷേ അഥവാ تَسْأَلُهُمْ നീ അവരോട് ചോദിക്കുന്നു(വോ) أَجْرًا വല്ല പ്രതിഫലവും فَهُم എന്നിട്ട് അവര്‍ مِّن مَّغْرَمٍ കടബാധ്യതയാല്‍ مُّثْقَلُونَ ഭാരപ്പെട്ടവരാണ്
അതല്ല, (ഒരുപക്ഷേ) നീ അവരോട് വല്ല പ്രതിഫലവും ചോദിച്ചിട്ട് അവര്‍ കടബാധ്യത നിമിത്തം ഭാരപ്പെട്ടവരാകുന്നുവോ?
فَاصْبِرْ ആകയാല്‍ ക്ഷമിക്കുക لِحُكْم رَبِّكَ നിന്‍റെ റബ്ബിന്‍റെ വിധിക്ക് وَلَا تَكُن നീ ആകുകയും അരുത് كَصَاحِبِ الْحُوتِ മത്സ്യത്തിന്‍റെ ആളെപ്പോലെ إِذْ نَادَىٰ അദ്ദേഹം വിളിച്ചപ്പോള്‍ وَهُوَ അദ്ദേഹം ആയിക്കൊണ്ട് مَكْظُومٌ (കോപം - വ്യസനം) നിറഞ്ഞവന്‍
അതുകൊണ്ട് (നബിയേ) നീ നിന്‍റെ റബ്ബിന്‍റെ വിധിക്ക് ക്ഷമിച്ചുകൊള്ളുക. നീ (ആ) മത്സ്യത്തിന്‍റെ ആളെപ്പോലെ ആയിരിക്കരുത്. അതായത്, അദ്ദേഹം വ്യസനം (അഥവാ കോപം) നിറഞ്ഞവനായ നിലയില്‍ വിളി(ചു പ്രാര്‍ഥി)ച്ച സന്ദര്‍ഭം.
لَّوْلَا ഇല്ലായിരുന്നുവെങ്കില്‍ أَن تَدَارَكَهُ അദ്ദേഹത്തെ വീണ്ടെടുക്കുക نِعْمَةٌ ഒരു അനുഗ്രഹം مِّن رَّبِّهِ തന്‍റെ റബ്ബിങ്കല്‍ നിന്ന് لَنُبِذَ അദ്ദേഹം ഇടപ്പെടുമായിരുന്നു (പുറം തള്ളപ്പെടുമായിരുന്നു) بِالْعَرَاءِ പാഴ്ഭൂമിയില്‍ وَهُوَ അദ്ദേഹം ആയിക്കൊണ്ട് مَذْمُومٌ ആക്ഷേപിക്കപ്പെട്ടവന്‍.
തന്‍റെ രക്ഷിതാവിങ്കല്‍നിന്നുള്ള ഒരു (മഹത്തായ) അനുഗ്രഹം അദ്ദേഹത്തെ വീണ്ടെടുക്കുകയുണ്ടായിട്ടില്ലായിരുന്നുവെങ്കില്‍, അദ്ദേഹം (ആ) പാഴ്ഭൂമിയില്‍ ആക്ഷേപിക്കപ്പെട്ടവനായും കൊണ്ട് പുറംതള്ളപ്പെടുമായിരുന്നു.
فَاجْتَبَاهُ എന്നാല്‍ (എന്നിട്ട്) അദ്ദേഹത്തെ തിരഞ്ഞെടുത്തു (നന്നാക്കി എടുത്തു) رَبُّهُ തന്‍റെ റബ്ബ് فَجَعَلَهُ എന്നിട്ട് അദ്ദേഹത്തെ ആക്കുകയും ചെയ്തു مِنَ الصَّالِحِينَ സദ്‌വൃത്തരിൽ, സജ്ജനങ്ങളില്‍
എന്നാല്‍, അദ്ദേഹത്തിന്‍റെ രക്ഷിതാവ് അദ്ദേഹത്തെ (നല്ലവനാക്കി) തിരഞ്ഞെടുത്തു. എന്നിട്ട് അദ്ദേഹത്തെ സദ്‌വൃത്തന്മാരുടെ കൂട്ടത്തില്‍ ആക്കുകയും ചെയ്തു.
وَإِن يَكَادُ നിശ്ചയമായും ആകാറാകുന്നു الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ لَيُزْلِقُونَكَ നിന്നെ വഴുക്കിവീഴ്ത്തുക (തന്നെ) بِأَبْصَارِهِمْ അവരുടെ ദൃഷ്ടികള്‍കൊണ്ട് لَمَّا سَمِعُوا അവര്‍ കേള്‍ക്കുന്ന അവസരം الذِّكْرَ ഉല്‍ബോധനം, പ്രമാണം, പ്രബോധനം, സ്മരണ وَيَقُولُونَ അവര്‍ പറയുകയും ചെയ്യും إِنَّهُ നിശ്ചയമായും അവന്‍ لَمَجْنُونٌ ഭ്രാന്തന്‍ തന്നെ
അവിശ്വസിച്ചവര്‍, ഉല്‍ബോധനം (ഖുര്‍ആന്‍) കേള്‍ക്കുന്ന അവസരത്തില്‍ അവരുടെ ദൃഷ്ടികള്‍ (പതിപ്പിച്ചു)കൊണ്ട് നിന്നെ അവര്‍ വഴുക്കി വീഴുമാറാക്കുക തന്നെ ചെയ്യുന്നു. അവര്‍ പറയുകയും ചെയ്യുന്നു: നിശ്ചയമായും ഇവന്‍ ഒരു ഭ്രാന്തന്‍ തന്നെ എന്ന്.
ഏഴു രാത്രിയും, എട്ട് പകലും തുടര്‍ച്ചയായി അവരില്‍ അതിനെ അവന്‍ (അല്ലാഹു) നിയോഗിച്ചു. അപ്പോള്‍ (ആ) ജനതയെ കടപുഴങ്ങി വീണ ഈന്തത്തടികളെന്നപോലെ അതില്‍ വീണുകിടക്കുന്നവരായി നിനക്ക് കാണാമായിരുന്നു.
فَعَصَوْا എന്നിട്ടവര്‍ അനുസരണക്കേടു കാട്ടി رَسُولَ رَبِّهِمْ തങ്ങളുടെ റബ്ബിന്‍റെ റസൂലിന് فَأَخَذَهُمْ അപ്പോള്‍ അവന്‍ അവരെ أَخْذَةً പിടിച്ചു رَّابِيَةً ഒരു പിടുത്തം കവിഞ്ഞ, മുന്തിയ (ശക്തമായ)
അങ്ങനെ, അവര്‍ തങ്ങളുടെ രക്ഷിതാവിന്‍റെ റസൂലിനോട് അനുസരണക്കേട് പ്രവര്‍ത്തിച്ചു. അപ്പോള്‍ അവന്‍ (രക്ഷിതാവ്) അവരെ കവിഞ്ഞതായ ഒരുപിടുത്തം പിടിച്ചു(ശിക്ഷിച്ചു).
لِنَجْعَلَهَا لَكُمْ അവയെ നിങ്ങള്‍ക്ക് നാം ആക്കുവാന്‍ വേണ്ടി تَذْكِرَةً ഒരു സ്മരണ, ഉപദേശം وَتَعِيَهَا അവയെ പഠിക്കു(ഗ്രഹിക്കു)വാനും أُذُنٌ കാതുകള്‍, ചെവികള്‍ وَاعِيَةٌ പഠിക്കുന്ന
നിങ്ങള്‍ക്ക് അവയെ ഒരു സ്മരണയാക്കുവാനും, പഠി(ച്ചു ഗ്രഹി)ക്കുന്ന കാതുകള്‍ക്ക് അവ പഠി(ച്ചു ഗ്രഹി)ക്കുവാനും വേണ്ടിയത്രെ (അതെല്ലാം).
وَحُمِلَتِ പൊക്കപ്പെടുകയും (ഉയര്‍ത്തപ്പെടുകയും) الْأَرْضُ ഭൂമി وَالْجِبَالُ മലകളും, പര്‍വ്വതങ്ങളും فَدُكَّتَا എന്നിട്ട് രണ്ടും പൊടിച്ചു തകര്‍ക്കപ്പെട്ടാല്‍, നിരത്തപ്പെട്ടാല്‍ دَكَّةً وَاحِدَةً ഒറ്റ ഇടിച്ചുതകര്‍ക്കല്‍
ഭൂമിയും, പര്‍വ്വതങ്ങളും പൊക്കിയെടുക്കപ്പെടുകയും, എന്നിട്ട് അവ ഒരു ഇടിച്ചുതകര്‍ക്കല്‍ തകര്‍ത്തപ്പെടുകയും (ചെയ്താല്‍) -
وَالْمَلَكُ മലക്കുകള്‍ عَلَىٰ أَرْجَائِهَا അതിന്‍റെ നാനാഭാഗങ്ങളിലുമുണ്ടായിരിക്കും وَيَحْمِلُ വഹിക്കുന്നതാണ് عَرْشَ رَبِّكَ നിന്‍റെ റബ്ബിന്‍റെ അര്‍ശ് فَوْقَهُمْ അവരുടെ മീതെ يَوْمَئِذٍ ആ ദിവസം ثَمَانِيَةٌ എട്ട് കൂട്ടര്‍, എട്ടാള്‍
മലക്കുകള്‍ അതിന്‍റെ (നാനാ) ഭാഗങ്ങളിലുമുണ്ടായിരിക്കും. നിന്‍റെ റബ്ബിന്‍റെ അര്‍ശ് (സിംഹാസനം) അന്ന് അവരുടെ മീതെയായി എട്ട് കൂട്ടര്‍ വഹിക്കുന്നതുമാണ്.
يَوْمَئِذٍ ആ ദിവസം تُعْرَضُونَ നിങ്ങള്‍ കാണിക്കപ്പെടും, പ്രദര്‍ശിപ്പിക്കപ്പെടും لَا تَخْفَىٰ മറഞ്ഞു (രഹസ്യമായി - ഒളിഞ്ഞു) പോകയില്ല مِنكُمْ നിങ്ങളില്‍നിന്ന് خَافِيَةٌ ഒരു മറഞ്ഞ(ഗോപ്യമായ)തും.
അന്നത്തെ ദിവസം നിങ്ങള്‍ കാണിക്കപ്പെടുന്നതാണ് (ഹാജരക്കപ്പെടുന്നതാണ്). (രഹസ്യമായി) മറഞ്ഞു കിടക്കുന്ന ഒരു കാര്യവും (അന്ന്) നിങ്ങളില്‍ നിന്ന് മറഞ്ഞു പോകുന്നതല്ല.
എന്നാല്‍, യാതൊരുവന്‍റെ ഇടങ്കയ്യില്‍ അവന്‍റെ ഗ്രന്ഥം കൊടുക്കപ്പെട്ടുവോ, അവനാകട്ടെ, അവന്‍ പറയും: ഹാ! എന്‍റെ ഗ്രന്ഥം എനിക്കു നല്‍കപ്പെടാതിരുന്നെങ്കില്‍ നന്നായേനെ!
يُبَصَّرُونَهُمْ അവര്‍ക്ക് അവരെ കാട്ടിക്കൊടുക്കപ്പെടും (കാണുമാറാക്കും) يَوَدُّ കൊതിക്കും, മോഹിക്കും الْمُجْرِمُ കുറ്റവാളി, മഹാപാപി لَوْ يَفْتَدِي അവന്‍ മോചനം നേടിയിരുന്നുവെങ്കില്‍, തെണ്ടം നല്‍കാമായിരുന്നെങ്കില്‍ (എന്ന്) مِنْ عَذَابِ ശിക്ഷയില്‍ നിന്ന് يَوْمِئِذٍ അന്നത്തെ بِبَنِيهِ തന്‍റെ മക്കളെക്കൊണ്ട്
അവര്‍ക്ക് അവരെ കാണിക്കപ്പെടും. (എന്നാലും പരസ്പരം അവര്‍ അന്വേഷിക്കുകയില്ല). കുറ്റവാളിയായുള്ളവന്‍ കൊതിക്കും തന്‍റെ മക്കളെ (പ്രായശ്ചിത്തമാക്കി)ക്കൊണ്ട് അന്നത്തെ ശിക്ഷയില്‍നിന്ന് താന്‍ മോചനം നേടിയിരുന്നെങ്കില്‍ (നന്നായേനെ)
وَالَّذِينَ യാതൊരുവരും هُمْ അവര്‍ لِأَمَانَاتِهِمْ തങ്ങളുടെ അമാനത്ത് (വിശ്വസ്തത)കളെ وَعَهْدِهِمْ തങ്ങളുടെ ഉടമ്പടി (പ്രതിജ്ഞ -കരാറ്)യെയും رَاعُونَ പാലിക്കുന്ന(ഗൗനിക്കുന്ന)വരാണ്
തങ്ങളുടെ അമാനത്ത് (വിശ്വസ്തത)കളെയും, ഉടമ്പടിയെയും പാലിച്ചുവരുന്നവരും
فَلَا أُقْسِمُ എന്നാല്‍ ഞാന്‍ സത്യം ചെയ്തുപറയുന്നു بِرَبِّ الْمَشَارِقِ ഉദയസ്ഥാനങ്ങളുടെ റബ്ബിനെ കൊണ്ട് وَالْمَغَارِبِ അസ്തമയ സ്ഥാനങ്ങളുടെയും إِنَّا നിശ്ചയമായും നാം لَقَادِرُونَ കഴിവുള്ളവര്‍ തന്നെ.
എന്നാല്‍, ഉദയസ്ഥാനങ്ങളുടെയും അസ്തമയ സ്ഥാനങ്ങളുടെയും റബ്ബിനെക്കൊണ്ട് ഞാന്‍ (ഇതാ) സത്യം ചെയ്തു പറയുന്നു! നിശ്ചയമായും നാം കഴിവുള്ളവര്‍ തന്നെയാണ് -
فَذَرْهُمْ ആകയാല്‍ അവരെ വിട്ടേക്കുക يَخُوضُوا അവര്‍ മുഴുകിക്കൊണ്ടിരിക്കട്ടെ وَيَلْعَبُوا കളിച്ചുകൊണ്ടുമിരിക്കട്ടെ حَتَّىٰ يُلَاقُوا അവര്‍ കണ്ടുമുട്ടുന്നതുവരേക്കും يَوْمَهُمُ അവരുടെ ദിവസത്തെ الَّذِي يُوعَدُونَ അവരോട് വാഗ്ദത്തം (താക്കീത്) ചെയ്യപ്പെടുന്നതായ.
(നബിയേ) ആകയാല്‍ അവരെ വിട്ടേക്കുക - അവര്‍ (തോന്നിയവാസത്തില്‍) മുഴുകിയും കളിച്ചുംകൊണ്ടിരിക്കട്ടെ, അവരോട് വാഗ്ദത്തം (താക്കീത്) ചെയ്യപ്പെടുന്ന അവരുടെ (ആ) ദിവസവുമായി അവര്‍ കണ്ടുമുട്ടുന്നതുവരേക്കും!
يَوْمَ يَخْرُجُونَ അവര്‍ പുറപ്പെടുന്ന ദിവസം مِنَ الْأَجْدَاثِ ക്വബ്റു(ശവക്കുഴി)കളില്‍ നിന്ന് سِرَاعًا ബദ്ധപ്പെട്ട്, വേഗതയുള്ളവരായി كَأَنَّهُمْ അവര്‍ (ആകുന്നു) എന്നപോലെ إِلَىٰ نُصُبٍ ഒരു നാട്ടക്കുറി(നാട്ടിയകുറി)യിലേക്ക് يُوفِضُونَ ധൃതിപ്പെട്ടു(പാഞ്ഞു) വരുന്നു (എന്നപോലെ)
അതായത് ക്വബ്റുകളില്‍ നിന്ന് അവര്‍ ബദ്ധപ്പെട്ടവരായി പുറത്തുവരുന്ന ദിവസം; അവര്‍ ഒരു നാട്ടക്കുറിയിലേക്ക് ധൃതിപ്പെട്ടുവരുന്നതുപോലെയിരിക്കും;
خَاشِعَةً താഴ്മ (വിനയം) കാട്ടികൊണ്ട് أَبْصَارُهُمْ അവരുടെ ദൃഷ്ടികള്‍, കണ്ണുകള്‍ تَرْهَقُهُمْ അവരെ ആവരണം ചെയ്യും, മൂടും (ബാധിക്കും) ذِلَّةٌ നിന്ദ്യത ذَٰلِكَ അത്, അതത്രെ الْيَوْمُ ദിവസമാണ്, ദിവസം الَّذِي كَانُوا يُوعَدُونَ അവരോട് വാഗ്ദത്തം (താക്കീത്) ചെയ്യപ്പെട്ടിരുന്ന
അവരുടെ കണ്ണുകള്‍ (വിനയപ്പെട്ടു) താഴ്മകാണിച്ചുകൊണ്ട് - നിന്ദ്യത അവരെ ആവരണം ചെയ്യുന്നതാണ്. അതത്രെ, അവരോട് വാഗ്ദത്തം (താക്കീത്) ചെയ്യപ്പെട്ടിരുന്ന (ആ) ദിവസം!
إِنَّا أَرْسَلْنَا നിശ്ചയമായും നാം അയച്ചു نُوحًا നൂഹിനെ إِلَىٰ قَوْمِهِ തന്റെ ജനതയിലേക്ക് أَنْ أَنذِرْ നീ താക്കീതു ചെയ്യുക എന്ന് قَوْمَكَ നിന്റെ ജനതയെ مِن قَبْلِ മുമ്പായി أَن يَأْتِيَهُمْ അവര്‍ക്കു വരുന്ന(ചെല്ലുന്ന)തിനു عَذَابٌ أَلِيمٌ വേദനയേറിയ ശിക്ഷ, വല്ല ശിക്ഷയും
നിശ്ചയമായും നാം നൂഹിനെ അദ്ദേഹത്തിന്റെ ജനതയിലേക്ക് (റസൂലായി) അയച്ചു - നിന്റെ ജനതക്ക് വേദനയേറിയ വല്ല ശിക്ഷയും വരുന്നതിനുമുമ്പായി നീ അവരെ താക്കീതു ചെയ്യണം എന്നു (കല്പിച്ചുംകൊണ്ട്)
ثُمَّ إِنِّي أَعْلَنتُ പിന്നെ ഞാന്‍ പരസ്യമാക്കി لَهُمْ അവരോട്, അവര്‍ക്ക് وَأَسْرَرْتُ لَهُمْ അവരോട്(അവര്‍ക്ക്) രഹസ്യമാക്കുക (സ്വകാര്യമാക്കുക)യും ചെയ്തു إِسْرَارًا ഒരു സ്വകാര്യമാക്കല്‍, പതുക്കെ
‘പിന്നെ ഞാന്‍, അവരോട് (എന്റെ വിളി) പരസ്യമാക്കുകയും, സ്വകാര്യമാക്കി രഹസ്യമാക്കുകയും ചെയ്തു.
فَقُلْتُ അങ്ങനെ (എന്നിട്ടു) ഞാന്‍ പറഞ്ഞു اسْتَغْفِرُوا നിങ്ങള്‍ പാപമോചനം തേടുവിന്‍ رَبَّكُم നിങ്ങളുടെ റബ്ബിനോട് إِنَّهُ كَانَ നിശ്ചയമായും അവനാകുന്നു غَفَّارًا വളരെ പൊറുക്കുന്നവന്‍
‘അങ്ങനെ, ഞാന്‍ പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ റബ്ബിനോടു പാപമോചനം തേടുവിന്‍, നിശ്ചയമായും, അവന്‍ വളരെ പൊറുക്കുന്നവനാണ്."
وَجَعَلَ الْقَمَرَ ചന്ദ്രനെ ആക്കുകയും ചെയ്തു فِيهِنَّ അവയില്‍ نُورًا ഒരു പ്രകാശം, വെളിച്ചം وَجَعَلَ الشَّمْسَ സൂര്യനെ ആക്കുകയും ചെയ്തു سِرَاجًا ഒരു വിളക്ക്
അവയില്‍ ചന്ദ്രനെ അവന്‍ ഒരു പ്രകാശമാക്കുകയും ചെയ്തിരിക്കുന്നു: സൂര്യനെ ഒരു വിളക്കും ആക്കിയിരിക്കുന്നു.
وَاللَّـهُ അല്ലാഹു (തന്നെ) أَنبَتَكُم നിങ്ങളെ ഉല്പാദിപ്പിച്ചു, മുളപ്പിച്ചു (ഉത്ഭവിപ്പിച്ചു) مِّنَ الْأَرْضِ ഭൂമിയില്‍ നിന്നു نَبَاتًا ഒരു ഉല്പാദനം (മുള-ഉല്പന്നം) ആയിട്ട്
അല്ലാഹു തന്നെ, ഭൂമിയില്‍ നിന്നു നിങ്ങളെ ഒരു (തരം) ഉല്‍പാദനം ഉല്‍പാദിപ്പിച്ചിരിക്കുന്നു.
ثُمَّ يُعِيدُكُمْ പിന്നെ നിങ്ങളെ അവന്‍ ആവര്‍ത്തിക്കുന്നു, മടക്കുന്നു فِيهَا അതില്‍ وَيُخْرِجُكُمْ നിങ്ങളെ പുറത്തു(വെളിക്കു) വരുത്തുകയും ചെയ്യുന്നു إِخْرَاجًا ഒരു പുറത്തുവരുത്തല്‍
പിന്നീടു, അവന്‍ നിങ്ങളെ അതില്‍ (വീണ്ടും) മടക്കുകയും (അതില്‍നിന്നു) ഒരു പുറത്തുവരുത്തല്‍ വരുത്തുകയും ചെയ്യുന്നു.
مِّمَّا خَطِيئَاتِهِمْ അവരുടെ തെറ്റു(കുറ്റം)കളാല്‍ (തന്നെ) أُغْرِقُوا അവര്‍ മു(ക്കിനശിപ്പി)ക്കപ്പെട്ടു فَأُدْخِلُوا എന്നിട്ട് അവര്‍ പ്രവേശിപ്പിക്കപ്പെട്ടു نَارًا അഗ്നിയില്‍ فَلَمْ يَجِدُوا അപ്പോള്‍ അവര്‍ കണ്ടെത്തിയില്ല, അവര്‍ക്ക് കിട്ടിയില്ല لَهُم അവര്‍ക്ക് مِّن دُونِ اللَّـهِ അല്ലാഹുവിന് പുറമെ أَنصَارًا സഹായികളെ
അവരുടെ തെറ്റുകളാല്‍തന്നെ അവര്‍ മുക്കി നശിപ്പിക്കപ്പെട്ടു; എന്നിട്ട് അവര്‍ അഗ്നിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. അപ്പോള്‍, അവര്‍, തങ്ങള്‍ക്കു അല്ലാഹു അല്ലാതെയുള്ള സഹായികളെ കണ്ടെത്തിയില്ല.
إِنَّكَ നിശ്ചയമായും നീ إن تذرهمഅവരെ നീ വിട്ടേക്കുന്നപക്ഷം يُضِلُّوا അവര്‍ വഴിതെറ്റിക്കും عِبَادَكَ നിന്റെ അടിയാന്മാരെ وَلَا يَلِدُوا അവര്‍ ജനിപ്പിക്കുകയുമില്ല إِلَّا فَاجِرًا ദുർവൃത്തനെ (തോന്നിയവാസിയെ) അല്ലാതെ كَفَّارًا സത്യനിഷേധക്കാരനായ, നന്ദികെട്ടവനായ
‘(കാരണം) നിശ്ചയമായും,അവരെ (നശിപ്പിക്കാതെ) നീ വിട്ടേക്കുന്നപക്ഷം, അവര്‍ നിന്റെ അടിയാന്മാരെ വഴിതെറ്റിച്ചുകളയുന്നതാണ്; സത്യനിഷേധക്കാരായ ദുര്‍വൃത്തരെ യല്ലാതെ അവര്‍ ജനിപ്പിക്കുകയും ചെയ്കയില്ല.’
قُلْ പറയുക أُوحِيَ إِلَيَّ എനിക്കു വഹ് യ് (ബോധനം) നല്കപ്പെട്ടിരിക്കുന്നു أَنَّهُ اسْتَمَعَ ശ്രദ്ധിച്ചുകേട്ടിട്ടുണ്ടെന്ന്, ചെവികൊടുത്തെന്ന് نَفَرٌ مِّنَ الْجِنِّ ജിന്നില്‍പ്പെട്ട ഒരുകൂട്ടർ (ചെറുസംഘം) فَقَالُوا എന്നിട്ടവര്‍ പറഞ്ഞു إِنَّا سَمِعْنَا നിശ്ചയമായും ഞങ്ങൾ കേട്ടിരിക്കുന്നു قُرْآنًا عَجَبًا ആശ്ചര്യകരമായ ഖുര്‍ആൻ (പാരായണം, പാരായണ ഗ്രന്ഥം)
(നബിയേ) പറയുക: ജിന്നുകളിൽ നിന്നുള്ള ഒരു കൂട്ടർ (ഖുര്‍ആൻ) ശ്രദ്ധിച്ചുകേള്‍ക്കുകയുണ്ടായെന്നു എനിക്കു "വഹ് യു" നല്‍കപ്പെട്ടിരിക്കുന്നു. എന്നിട്ട് അവർ പറഞ്ഞു: "നിശ്ചയമായും, ഞങ്ങൾ ആശ്ചര്യകരമായ ഒരു ഖുര്‍ആൻ [പാരായണ ഗ്രന്ഥം] കേട്ടു."
يَهْدِي അത് വഴികാട്ടുന്നു إِلَى الرُّشْدِ സന്മാര്‍ഗ്ഗ (നേര്‍വഴി – തന്റേടം) ത്തിലേക്ക് فَآمَنَّا بِهِ അങ്ങനെ ഞങ്ങളതിൽ വിശ്വസിച്ചിരിക്കുന്നു وَلَن نُّشْرِكَ ഞങ്ങൾ പങ്കുചേര്‍ക്കുകയില്ല തന്നെ بِرَبِّنَا ഞങ്ങളുടെ (നമ്മുടെ) റബ്ബിനോട് أَحَدًا ഒരാളെയും.
"അതു സന്മാര്‍ഗ്ഗത്തിലേക്കു വഴി കാട്ടുന്നു; അതിനാൽ ഞങ്ങൾ അതിൽ വിശ്വസിച്ചിരിക്കുന്നു. ഞങ്ങൾ ഞങ്ങളുടെ രക്ഷിതാവിനോട് ഒരാളെയും പങ്കു ചേര്‍ക്കുകയില്ല തന്നെ."
وَأَنَّهُ كَانَ ആയിരുന്നുവെന്നും رِجَالٌ ചില പുരുഷന്മാര്‍ (ആളുകൾ) مِّنَ الْإِنسِ മനുഷ്യരിള്‍പ്പെട്ട يَعُوذُونَ അഭയം (ശരണം-രക്ഷ) തേടു(മായിരുന്നു) بِرِجَالٍ ചില പുരുഷന്മാരോടു مِّنَ الْجِنِّ ജിന്നിൽനിന്നുള്ള فَزَادُوهُمْ അങ്ങനെ അതവര്‍ക്കു വര്‍ദ്ധിപ്പിച്ചു رَهَقًا ബാധ (ഗര്‍വ്വ്, ധിക്കാരം-ധാര്‍ഷ്ട്യം -വിഡ്ഢിത്തം അക്രമം)
മനുഷ്യരിൽനിന്നുള്ള ചില പുരുഷന്മാർ [ആളുകൾ] ജിന്നുകളിൽനിന്നുള്ള ചില പുരുഷന്മാരോട് [ആളുകളോടു] ശരണം തേടാറുണ്ടായിരുന്നു. അങ്ങനെ അവർ അവര്‍ക്കു വിഡ്ഢിത്തം (അഥവാ ഗര്‍വ്വ് ) വര്‍ദ്ധിപ്പിച്ചു എന്നും;
وَأَنَّهُمْ ظَنُّوا അവര്‍ ധരിച്ചു എന്നും كَمَا ظَنَنتُمْ നിങ്ങൾ ധരിച്ചതുപോലെ أَن لَّن يَبْعَثَ എഴുന്നേല്പിക്കുക (അയക്കുക - നിയോഗിക്കുക)യില്ല തന്നെ എന്ന് اللَّـهُ അല്ലാഹു أَحَدًا ഒരാളെയും
അല്ലാഹു ഒരാളെയും എഴുന്നേല്പിക്കുന്നതേയല്ല എന്ന് നിങ്ങൾ ധരിച്ചതുപോലെ അവരും ധരിച്ചിരിക്കുന്നുവെന്നും (പ്രസ്താവിച്ചു).
وَأَنَّا لَمَسْنَا നാം സ്പര്‍ശിച്ചു(തൊട്ടു) എന്നും السَّمَاءَ ആകാശത്തെ فَوَجَدْنَاهَا അപ്പോൾ നാമതിനെ കണ്ടെത്തി مُلِئَتْ അത് നിറക്കപ്പെട്ട നിലയിൽ حَرَسًا പാറാവുകാരാൽ شَدِيدًا കഠിനമായ, ശക്തമായ وَشُهُبًا തീജ്വാല(ഉല്‍ക്ക)കളാലും.
നാം ആകാശത്തെ സ്പര്‍ശിച്ചു (നോക്കി): അപ്പോൾ അതു ശക്തിമത്തായ പാറാവുകാരാലും, തീജ്വാലകളാലും നിറക്കപ്പെട്ടിരിക്കുന്നതായി നാം കണ്ടെത്തി എന്നും;
وَأَنَّا كُنَّا نَقْعُدُ നാം ഇരിക്കാറുണ്ടായിരുന്നുവെന്നും مِنْهَا അതിൽനിന്ന് مَقَاعِدَ ചില ഇരിപ്പിട (താവളം)ങ്ങളിൽ لِلسَّمْعِ കേള്‍ക്കു വാൻവേണ്ടി فَمَن يَسْتَمِعِ എന്നാൽ ആരെങ്കിലും ചെവി കൊടുത്താൽ, കേള്‍ക്കാൻ ശ്രമിച്ചാൽ الْآنَ ഇപ്പോൾ يَجِدْ لَهُ അവൻ തനിക്ക് കണ്ടെത്തും شِهَابًا ഒരു തീജ്വാല, ഉല്‍ക്ക رَّصَدًا പ്രതീക്ഷിച്ചു (വീക്ഷിച്ചു) കൊണ്ടിരിക്കുന്ന
നാം അതിൽ [ആകാശത്തിൽ] നിന്ന് ചില ഇരിപ്പിടങ്ങളിൽ കേള്‍ക്കുവാൻ വേണ്ടി ഇരിക്കാറുണ്ടായിരുന്നു; എന്നാൽ, ഇപ്പോൾ ആരെങ്കിലും ചെവികൊടുക്കുന്ന [കേള്‍ക്കാൻ ശ്രമിക്കുന്ന]തായാൽ, അവനെ വീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു തീജ്വാലയെ അവൻ കണ്ടെത്തുന്നതാണ് എന്നും (പ്രസ്താവിച്ചു).
ഭൂമിയിലുള്ളവരിൽ തിന്മയാണോ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്, അതല്ല അവരുടെ റബ്ബ് അവരിൽ നേര്‍വഴി (അഥവാ നന്മ) ഉദ്ദേശിച്ചിരിക്കുന്നുവോ എന്നു നമുക്കറിഞ്ഞുകൂടാ എന്നും;
وَأَنَّا ظَنَنَّا നാം ധരിച്ചിരിക്കുന്നു (ഉറപ്പിച്ചു-വിശ്വസിച്ചു) എന്നും أَن لَّن نُّعْجِزَ നാം അസാധ്യപ്പെടുത്തു (പരാജയപ്പെടുത്തു - തോല്പിക്കു) ന്നതേയല്ലെന്ന് اللَّـهَ അല്ലാഹുവിനെ فِي الْأَرْضِ ഭൂമിയിൽ وَلَن نُّعْجِزَهُ നാം അവനെ പരാജയപ്പെടുത്തുന്നതേയല്ലെന്നും هَرَبًا ഓടിപ്പോയിക്കൊണ്ട്
ഭൂമിയിൽ നാം അല്ലാഹുവിനെ (അസാധ്യനാക്കി) പരാജയപ്പെടുത്തുന്നതേയല്ലെന്നും, ഓടിപ്പോയിക്കൊണ്ടും അവനെ നാം പരാജയപ്പെടുത്തുന്നതല്ലെന്നും നാം (ഉറപ്പായി) ധരിച്ചിരിക്കുന്നു എന്നും;
وَأَنَّا നാം (ഞങ്ങൾ) എന്നും لَمَّا سَمِعْنَا ഞങ്ങൾ (നാം) കേട്ട അവസരം, കേട്ടാറെ الْهُدَىٰ സന്മാര്‍ഗ്ഗം, മാര്‍ഗ്ഗദര്‍ശനം آمَنَّا بِهِ നാമതിൽ വിശ്വസിച്ചു (എന്നും) فَمَن يُؤْمِن എന്നാൽ ആർ വിശ്വസിക്കുന്നുവോ بِرَبِّهِ തന്റെ റബ്ബിൽ فَلَا يَخَافُ എന്നാലവൻ ഭയപ്പെടുകയില്ല, പേടിക്കേണ്ടതില്ല بَخْسًا ചേതത്തെ, നഷ്ടപ്പെടുത്തലിനെ وَلَا رَهَقًا അക്രമത്തെയും (ധിക്കാരവും, ബാധയും) വേണ്ടതില്ല
ഞങ്ങൾ സന്മാര്‍ഗ്ഗം കേട്ട അവസരത്തിൽ (തന്നെ) ഞങ്ങൾ അതിൽ വിശ്വസിച്ചിരിക്കുന്നുവെന്നും; എന്നാൽ യാതൊരുവൻ തന്റെ റബ്ബിങ്കല്‍ വിശ്വസിക്കുന്നുവോ അവൻ നഷ്ടത്തെയാകട്ടെ, അക്രമത്തെയാകട്ടെ ഭയപ്പെടേണ്ടി വരികയില്ല;
وَأَن എന്നും لَّوِ اسْتَقَامُوا അവര്‍ ഉറച്ചുനിന്നാൽ, ശരിയായി നിലകൊണ്ടാല്‍, ചൊവ്വായാൽ عَلَى الطَّرِيقَةِ (ആ) മാര്‍ഗ്ഗത്തിൽ, വഴിയിലായി لَأَسْقَيْنَاهُم നാം അവര്‍ക്കു കുടിപ്പാൻകൊടുക്കും مَّاءً വെള്ളം غَدَقًا ധാരാളം
(ആ) മാര്‍ഗ്ഗത്തിൽ അവർ ഉറച്ചു നിലകൊള്ളുകയാണെങ്കിൽ, നാം അവര്‍ക്കു ധാരാളമായി വെള്ളം കുടിപ്പാൻ കൊടുക്കുന്നതാണ് എന്നും, (എനിക്ക് വഹ് യു നല്കപ്പെട്ടിരിക്കുന്നുവെന്ന് പറയുക);
لِّنَفْتِنَهُمْ فِيهِ നാം അവരെ പരീക്ഷിക്കുവാൻ വേണ്ടി وَمَن يُعْرِضْ ആര്‍ തിരിഞ്ഞുകളയുന്നുവോ عَن ذِكْرِ ഉല്ബോധനം (സ്മരണ, ഉപദേശം, പ്രസ്താവന) വിട്ട് رَبِّهِ തന്റെ റബ്ബിന്റെ يَسْلُكْهُ അവൻ അവനെ പ്രവേശിപ്പിക്കുന്നതാണ് عَذَابًا ശിക്ഷയിൽ صَعَدًا പ്രയാസകരമായ, ഞെരുങ്ങിയ (കഠിനമായ)
അതിൽ അവരെ നാം പരീക്ഷിക്കുവാന്‍ വേണ്ടി(യത്രെ, അത്). തന്റെ റബ്ബിന്റെ ഉല്ബോധനത്തെ (അഥവാ സ്മരണയെ) വിട്ട് ആര്‍ തിരിഞ്ഞുകളയുന്നുവോ അവനെ അവൻ പ്രയാസകരമായ ശിക്ഷയിൽ പ്രവേശിപ്പിക്കുന്നതാണ്.
وَأَنَّ الْمَسَاجِدَ പള്ളികൾ എന്നും لِلَّـهِ അല്ലാഹുവിന്, അല്ലഹുവിന്റേതു ആകുന്നു (എന്നും) تَدْعُوا فَلَا ആകയാൽ നിങ്ങൾ വിളിക്കരുത് പ്രാര്‍ത്ഥിക്കരുതു مَعَ اللَّـهِ അല്ലാഹുവിന്റെ കൂടെ أَحَدًا ഒരാളെയും
പള്ളികൾ അല്ലാഹുവിനുള്ളതാണ്; ആകയാൽ അല്ലാഹുവിനോടുകൂടി നിങ്ങൾ ഒരാളെയും വിളി(ച്ചു പ്രാര്‍ത്ഥി)ക്കരുത് എന്നും;
وَأَنَّهُ അത് എന്നും (കാര്യം) لَمَّا قَامَ നിന്ന((എഴുന്നേറ്റപ്പോള്‍ عَبْدُ اللَّـه അല്ലാഹുവിന്റെ അടിയാൻ, അടിമ يَدْعُوهُ അവനെ വിളിച്ചു (പ്രാര്‍ത്ഥിച്ചു) കൊണ്ട് كَادُوا അവര്‍ ആകാറായി يَكُونُونَ ആകുവാൻ عَلَيْهِ അദ്ദേഹത്തിന്റെ മേൽ لِبَدًا തിങ്ങികൊണ്ട്, കൂട്ടം കൂടിക്കൊണ്ട്
അല്ലാഹുവിന്റെ അടിയാൻ [നബി] അവനെ വിളിച്ചു (പ്രാര്‍ത്ഥിച്ചു) കൊണ്ടു നിന്നപ്പോൾ, അവര്‍ അദ്ദേഹത്തിന്റെമേൽ (കൂട്ടം കൂടി) തിങ്ങിക്കൊണ്ടിരിക്കുമാറായി എന്നും (വഹ് യു നല്കപ്പെട്ടതായി പറയുക).
قُلْ إِنِّي പറയുക നിശ്ചയമായും ഞാന്‍ لَن يُجِيرَنِي എനിക്കു രക്ഷ നല്കുനകയില്ലതന്നെ, എന്നെ കാക്കുകയേ ഇല്ല مِنَ اللَّـهِ അല്ലാഹുവില്നിാന്ന് أَحَدٌ ഒരാളും وَلَنْ أَجِدَ ഞാന്‍ കണ്ടെത്തുക(എനിക്കു കിട്ടുക)യുമില്ല തന്നെ مِن دُونِهِ അവനെകൂടാതെ, അവനുപുറമെ مُلْتَحَدًا ഒരഭയസ്ഥാനവും, രക്ഷയും
പറയുക: ‘നിശ്ചയമായും, അല്ലാഹുവിൽനിന്നു എനിക്ക് ഒരാളും രക്ഷ നല്കുന്നതല്ല. അവന് പുറമെ യാതൊരഭയസ്ഥാനവും ഞാൻ കണ്ടെത്തുന്നതുമല്ലതന്നെ;-
حَتَّىٰ إِذَا رَأَوْا അങ്ങനെ അവര്‍ കണ്ടാല്‍, കാണുന്നവരേക്കും مَا يُوعَدُونَ അവരോട് വാഗ്ദത്തം (താക്കീതു) ചെയ്യപ്പെടുന്നത് فَسَيَعْلَمُونَ അപ്പോള്‍ അവർ അറിഞ്ഞുകൊള്ളും مَنْ أَضْعَفُ ഏറ്റവും ദുര്‍ബലര്‍ ആരാണെന്ന് نَاصِرًا സഹായികളില്‍, സഹായകനാല്‍ وَأَقَلُّ ഏറ്റവും കുറവുള്ളവരും عَدَدًا എണ്ണത്തിൽ, എണ്ണത്താൽ
അങ്ങനെ, അവരോട് വാഗ്ദത്തം ചെയ്യപ്പെടുന്ന കാര്യം അവർ കണ്ടാൽ, അപ്പോൾ അറിഞ്ഞുകൊള്ളും, ആരാണ് സഹായികളിൽ ഏറ്റവും ദുര്‍ബലരും; എണ്ണത്തിൽ ഏറ്റവും കുറഞ്ഞവരും എന്ന്!
قُلْ പറയുക إِنْ أَدْرِي എനിക്കറിഞ്ഞുകൂടാ, ഞാന്‍ أَقَرِيبٌ അറിയുകയില്ല സമീപമായതാണോ, അടുത്തതോ مَّا تُوعَدُونَ നിങ്ങളോട് വാഗ്ദത്തം (താക്കീതു) ചെയ്യപ്പെടുന്നതു أَمْ يَجْعَلُ അതോ ആക്കുമോ (അതല്ല ഏര്‍പ്പെടുത്തുമോ) لَهُ رَبِّي അതിനു എന്റെ റബ്ബ് أَمَدًا ഒരു (ദീര്‍ഘമായ) കാലാവധി
പറയുക:- ‘എനിക്കു അറിഞ്ഞുകൂടാ, നിങ്ങളോട് വാഗ്ദത്തം ചെയ്യപ്പെടുന്ന കാര്യം സമീപത്തുണ്ടാകുന്നതാണോ, അതല്ല, എന്റെ റബ്ബ് അതിനു വല്ല (ദീര്‍ഘമായ) കാലാവധിയും ഏര്‍പ്പെടുത്തുന്നതാണോ എന്ന്.
‘-അവൻ തൃപ്തിപ്പെട്ടിട്ടുള്ള വല്ല റസൂലിനുമല്ലാതെ. എന്നാൽ അദ്ദേഹമാകട്ടെ, അദ്ദേഹത്തിന്റെ മുമ്പിലൂടെയും, പിമ്പിലൂടെയും അവൻ പാറാവുകാരെ പ്രവേശിപ്പിക്കുന്നതുമാണ്.
لِّيَعْلَمَ അവന്‍ അറിയുവാൻവേണ്ടി أَن قَدْ ഉണ്ട് എന്നു أَبْلَغُوا അവന്‍ എത്തിച്ചു رِسَالَاتِ ദൗത്യങ്ങളെ رَبِّهِمْ തങ്ങളുടെ റബ്ബിന്റെ وَأَحَاطَ അവന്‍ വലയം ചെയ്ക(പൂര്‍ണ്ണമായി അറിയുക)യും ചെയ്തിരിക്കുന്നു بِمَا لَدَيْهِمْ അവരുടെ അടുക്കല്‍ (പക്കല്‍) ഉള്ളതിനെ وَأَحْصَىٰ അവന്‍ കണക്കാക്കുക (തിട്ടപ്പെടുത്തുക)യും ചെയ്തിരിക്കുന്നു كُلَّ شَيْءٍ എല്ലാ വസ്തുവെയും, عَدَدًا എണ്ണം, എണ്ണത്താല്‍
‘അവര്‍ തങ്ങളുടെ റബ്ബിന്റെ ദൗത്യങ്ങളെ എത്തിച്ചുകൊടുത്തിട്ടുണ്ട് എന്ന് അറിയുവാൻ വേണ്ടി(യാണത്). അവരുടെ അടുക്കലുള്ളതിനെ അവൻ [അല്ലാഹു] വലയം ചെയ്യുകയും ചെയ്തിരിക്കുന്നു. [പൂര്‍ണ്ണമായി അറിയുന്നു]. അവൻ, സര്‍വവസ്തുവും എണ്ണം കണക്കാക്കുകയും ചെയ്തിരിക്കുന്നു’.
നിശ്ചയമായും രാത്രി (നമസ്കാരത്തിന്) ഉണര്‍ന്നെഴുന്നേല്‍ക്കുക എന്നത് ; അത് കൂടുതല്‍ ശക്തമായി സമ്മര്‍ദ്ദം ചെലുത്തുന്നതും വാക്കു കൂടുതല്‍ ചൊവ്വാക്കുന്നതും അത്രെ.
وَاصْبِر ക്ഷമിക്കുകയും ചെയ്യുക عَلَىٰ مَا يَقُولُونَ അവര്‍ പറഞ്ഞു വരുന്നതിനെപ്പറ്റി وَاهْجُرْهُمْ അവരെ വെടിയുക (വിട്ടുനില്‍ക്കുക)യും ചെയ്യുക هَجْرًا ഒരു വെടിയല്‍ جَمِيلًا ഭംഗിയായ, സുന്ദരമായ
അവര്‍ (അവിശ്വാസികള്‍) പറഞ്ഞു വരുന്നതിനെ കുറിച്ച് ക്ഷമ കൈക്കൊള്ളുകയും ഭംഗിയായ വിധത്തില്‍ അവരെ വെടിഞ്ഞു നില്‍ക്കുകയും ചെയ്യുക.
وَذَرْنِي എന്നെ വിട്ടേക്കുകയും ചെയ്യുക وَالْمُكَذِّبِينَ വ്യാജമാക്കുന്നവരെയും أُولِي النَّعْمَةِ സുഖാനുഗ്രഹത്തിന്റെ (സൗഖ്യത്തിന്റെ) ആള്‍ക്കാരായ وَمَهِّلْهُمْ അവര്‍ക്ക് ഇട(ഒഴിവ്) കൊടുക്കുകയും ചെയ്യുക قَلِيلًا അല്പം, കുറച്ച്
എന്നെയും സുഖാനുഗ്രഹത്തിന്റെ ആള്‍ക്കാരായ (ആ) വ്യാജവാദികളെയും വിട്ടേക്കുകയും, അവര്‍ക്ക് അല്പം ഇടനല്‍കുകയും ചെയ്യുക. (അവരുടെ കാര്യം ഞാന്‍ തീരുമാനിച്ചു കൊള്ളാം)
إِنَّا أَرْسَلْنَا നിശ്ചയമായും നാം അയച്ചിരിക്കുന്നു إِلَيْكُمْ നിങ്ങളിലേക്ക് رَسُولًا ഒരു റസൂലിനെ, ദൂതനെ شَاهِدًا عَلَيْكُمْ നിങ്ങളുടെ മേല്‍ സാക്ഷിയായ كَمَا أَرْسَلْنَا നാം അയച്ചതു പോലെ إِلَىٰ فِرْعَوْنَ ഫിര്‍ഔന്റെ അടുക്കലേക്ക് رَسُولًا ഒരു റസൂലിനെ
(ജനങ്ങളെ) നിശ്ചയമായും നാം നിങ്ങളുടെ മേല്‍ സാക്ഷിയായ ഒരു റസൂലിനെ നിങ്ങളിലേക്ക് അയച്ചിരിക്കുന്നു. ഫിര്‍ഔനിന്റെ അടുക്കലേക്ക് ഒരു റസൂലിനെ നാം അയച്ചതു പോലെ (ത്തന്നെ).
فَعَصَىٰ എന്നിട്ട് അനുസരണക്കേട് ചെയ്തു, എതിരു പ്രവര്‍ത്തിച്ചു فِرْعَوْنُ ഫിര്‍ഔന്‍ الرَّسُولَ റസൂലിനോട് فَأَخَذْنَاهُ അപ്പോള്‍ നാമവനെ പിടിച്ചു أَخْذًا ഒരു പിടുത്തം وَبِيلًا കടുത്ത, ശക്തമായ
എന്നിട്ട് ഫിര്‍ഔന്‍ (ആ) റസൂലിനോട് അനുസരണക്കേട് കാണിച്ചു. അപ്പോള്‍, നാം അവനെ കടുത്തതായ ഒരു പിടുത്തം പിടിച്ചു (ശിക്ഷിച്ചു).
إِنَّ رَبَّكَ നിശ്ചയമായും നിന്റെ റബ്ബ് يَعْلَمُ അറിയും, അറിയുന്നു أَنَّكَ تَقُومُ നീ എഴുന്നേല്‍ക്കുന്നു (നമസ്കരിക്കുന്നു) എന്ന് أَدْنَىٰ അടുത്തത് (ഏതാണ്ട്) مِن ثُلُثَيِ മൂന്നില്‍ രണ്ടംശത്തോട് اللَّيْلِ രാത്രിയുടെ وَنِصْفَهُ അതിന്റെ പകുതിയും وَثُلُثَهُ അതിന്റെ മൂന്നില്‍ ഒന്നും وَطَائِفَةٌ ഒരു വിഭാഗവും, കൂട്ടരും مِّنَ الَّذِينَ യാതൊരുവരില്‍ നിന്ന് مَعَكَ നിന്റെ കൂടെയുള്ള وَاللَّـهُ അല്ലാഹു, അല്ലാഹുവത്രെ يُقَدِّرُ കണക്കാക്കുന്നു, നിര്‍ണയിക്കുന്നത് اللَّيْلَ وَالنَّهَارَ രാവിനെയും പകലിനെയും عَلِمَ അവന്‍ അറിഞ്ഞിരിക്കുന്നു, അവന് അറിയാം أَن لَّن تُحْصُوهُ നിങ്ങളതിനെ ക്ലിപ്തമാക്കുക (തിട്ടപ്പെടുത്തുക – സൂക്ഷം ആയി അറിയുക)യില്ലെന്ന്‍ فَتَابَ ആകയാല്‍ അവന്‍ മടക്കം സ്വീകരിച്ചു عَلَيْكُمْ നിങ്ങളുടെ പേരില്‍ فَاقْرَءُوا ഇനി, (അതിനാല്‍) നിങ്ങള്‍ ഓതുവീന്‍, പാരായണം ചെയുവീന്‍ مَا تَيَسَّرَ സൗകര്യപ്പെട്ടത്, എളുപ്പം ആയത് مِنَ الْقُرْآنِ ഖുർആനില്‍ നിന്ന് عَلِمَ അവന്നറിയാം أَن سَيَكُونُ ആയിത്തീരും (വഴിയെ ഉണ്ടാകും) എന്ന് مِنكُم നിങ്ങളില്‍ (നിന്ന്) مَّرْضَىٰ രോഗികള്‍ وَآخَرُونَ വേറെ ചിലര്‍, മറ്റു ചിലര്‍ يَضْرِبُونَ അവര്‍ സഞ്ചരിക്കും فِي الْأَرْضِ ഭൂമിയില്‍ يَبْتَغُونَ അന്വേഷിച്ചു (തേടി) കൊണ്ട് مِن فَضْلِ اللَّـهِ അല്ലാഹുവിന്റെ ദയവില്‍ (അനുഗ്രഹത്തില്‍) നിന്നും وَآخَرُونَ വേറെ ചിലര്‍ يُقَاتِلُونَ യുദ്ധവും ചെയ്യും فِي سَبِيلِ اللَّـهِ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ فَاقْرَءُوا അതിനാല്‍ നിങ്ങള്‍ ഓതുവീന്‍ مَا تَيَسَّرَ സൗകര്യമായത് مِنْهُ അതില്‍ നിന്ന് وَأَقِيمُوا നിങ്ങള്‍ നിലനിര്‍ത്തുകയും ചെയുവീന്‍ الصَّلَاةَ നമസ്കാരം وَآتُوا الزَّكَاةَ സകാത് കൊടുക്കുകയും ചെയുവീന്‍ وَأَقْرِضُوا കടം കൊടുക്കുകയും ചെയ്യുക اللَّـهَ അല്ലാഹുവിന് قَرْضًا കടം, ഒരു കടം حَسَنًا നല്ലതായ وَمَا تُقَدِّمُوا നിങ്ങള്‍ മുന്‍കൂട്ടി ചെയ്തു വെക്കുന്നത്, എന്ത് മുന്തിച്ചാലും لِأَنفُسِكُم നിങ്ങള്‍ക്കു തന്നെവേണ്ടി مِّنْ خَيْر നല്ലതായിട്ട്, ഉത്തമം ആയതില്‍ നിന്ന്, വല്ല നന്മയും تَجِدُوهُ നിങ്ങളത് കണ്ടെത്തും, നിങ്ങള്‍ക്ക് കിട്ടും عِندَ اللَّـهِ അല്ലാഹുവിങ്കല്‍ هُوَ അത് (തന്നെ) خَيْرًا ഗുണകരമായിട്ട് ഉത്തമം ആയ നിലക്ക് وَأَعْظَمَ ഏറ്റം (വളരെ) മഹത്തായതായും أَجْرًا പ്രതിഫലം وَاسْتَغْفِرُوا നിങ്ങള്‍ പാപമോചനം തേടുകയും ചെയ്യുവീന്‍ اللَّـهَ അല്ലാഹുവോട് إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു غَفُورٌ വളരെ പൊറുക്കുന്നവന്‍ ആണ് رَّحِيمٌ കരുണാനിധിയാണ്
നിശ്ചയമായും, നിന്റെ റബ്ബ് അറിയുന്നു: രാത്രിയുടെ ഏതാണ്ട് മൂന്നില്‍ രണ്ടുഭാഗവും പകുതിയും മൂന്നിലൊന്നും (സമയം) നീയും, നിന്റെ കൂടെയുള്ളവരില്‍ ഒരു വിഭാഗവും എഴുന്നേറ്റ് (നമസ്കരിച്ചു) വരുന്നുണ്ടെന്ന്.അല്ലാഹുവത്രെ,രാത്രിയെയും പകലിനെയും കണക്കാക്കി കൊണ്ടിരിക്കുന്നത്. നിങ്ങള്‍ക്ക് അത് (തിട്ടമായി) ക്ലിപ്തപെടുത്താവതല്ല എന്ന് അവന്നറിയാം. ആകയാല്‍, അവന്‍ നിങ്ങളുടെ പേരില്‍ (ഇളവു നല്‍കി) മടക്കം സ്വീകരിച്ചിരിക്കുന്നു. ഇനി, നിങ്ങള്‍ ഖുർആനില്‍ നിന്നും സൗകര്യപ്പെട്ടത് ഓതി (നമസ്കരിച്ചു) കൊള്ളുവീന്‍. അവന്നറിയാം: നിങ്ങളില്‍ രോഗികള്‍ ഉണ്ടായേക്കുന്നത് ആണെന്ന്. വേറെ ചിലര്‍ അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ നിന്ന് അന്വേഷിച്ചു കൊണ്ട് ഭൂമിയില്‍ സഞ്ചരിക്കും എന്നും, വേറെ ചിലര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധത്തിലേര്‍പ്പെടുകയും ചെയ്യുമെന്നും. അതിനാല്‍, നിങ്ങള്‍ അതില്‍ (ഖുർആനില്‍) നിന്ന് സൗകര്യപ്പെട്ടത് ഓതി, (നമസ്കരിച്ചു) കൊള്ളുക. നമസ്കാരം നിലനിര്‍ത്തുകയും, സകാത് കൊടുക്കുകയും അല്ലാഹുവിന്ന് നല്ല കടം കൊടുക്കുകയും ചെയ്യുവീന്‍. നിങ്ങള്‍ നിങ്ങള്‍ക്കു തന്നെ വേണ്ടി വല്ല നന്മയും മുന്‍കൂട്ടി ചെയ്തു വെക്കുന്നതായാല്‍ അത് കൂടുതല്‍ ഗുണകരമായതായും വളരെ മഹത്തായ പ്രതിഫലമുള്ളതായും അല്ലാഹുവിന്റെ അടുക്കല്‍ നിങ്ങള്‍ അതിനെ കണ്ടെത്തുന്നതാണ്. നിങ്ങള്‍ അല്ലാഹുവിനോട് പാപമോചനം തേടുകയും ചെയ്യുവീന്‍. നിശ്ചയമായും അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയും ആകുന്നു.
فَقَالَ എന്നിട്ടു പറഞ്ഞു إِنْ هَٰذَآ ഇതല്ല إِلَّا سِحْرٌ സിഹ്ര്‍ (ആഭിചാരം, മാരണം,ജാലവിദ്യ) അല്ലാതെ يُؤْثَرُ പ്രമാണിക്കപ്പെടുന്ന, ഉദ്ധരിച്ച പറയപ്പെടുന്ന
എന്നിട്ട് പറഞ്ഞു :” ഇതു പ്രമാണിച്ച് പറയപ്പെടുന്ന ‘സിഹ്ര്‍‘ അല്ലാതെ (മറ്റൊന്നും) അല്ല. (മറ്റാരില്‍ നിന്നോ കേട്ടു ഉദ്ധരിക്കപ്പെടുന്ന മാരണം മാത്രമാണ് ഈ ഖുര്‍ആന്‍)
وَمَا جَعَلْنَآ നാം ആക്കിയിട്ടില്ല أَصْحَٰبَ ٱلنَّارِ നരകത്തിന്‍റെ ആള്‍ക്കാരെ إِلَّا مَلَٰٓئِكَةً മലക്കുകളല്ലാതെ وَمَا جَعَلْنَا നാം ആക്കിയിട്ടില്ല عِدَّتَهُمْ إ അവരുടെ എണ്ണത്തെ إِلَّا فِتْنَةً ഒരു പരീക്ഷണമല്ലാതെ لِّلَّذِينَ كَفَرُوا۟ അവിശ്വസിച്ചവര്‍ക്കു لِيَسْتَيْقِنَ ഉറപ്പാക്കുവാന്‍, ദൃഡമാക്കുവാന്‍ വേണ്ടി ٱلَّذِينَ أُوتُوا۟ നല്‍കപ്പെട്ടവര്‍ ٱلْكِتَٰبَ വേദഗ്രന്ഥം وَيَزْدَادَ അധികരിക്കാനും ٱلَّذِينَ ءَامَنُوٓا۟ വിശ്വസിച്ചവര്‍ക്കു إِيمَٰنًا വിശ്വാസം, വിശ്വാസത്താല്‍ وَلَا يَرْتَابَ സംശയപ്പെടാതെ ഇരിക്കുവാനും ٱلَّذِينَ أُوتُوا۟ ٱلْكِتَٰبَ വേദഗ്രന്ഥം നല്‍കപ്പെട്ടവര്‍ وَٱلْمُؤْمِنُونَ സത്യവിശ്വാസികളും وَلِيَقُولَ പറയുവാന്‍ വേണ്ടിയും ٱلَّذِينَ യാതൊരുവര്‍ فِى قُلُوبِهِم അവരുടെ ഹൃദയങ്ങളിലുണ്ട് مَّرَضٌ (ഒരു തരം) രോഗം وَٱلْكَٰفِرُونَ അവിശ്വാസികളും مَاذَآ أَرَادَ എന്തൊന്നാണ് ഉദ്ദേശച്ചിരിക്കുന്നത് ٱللَّهُ അല്ലാഹു بِهَٰذَا ഇതു കൊണ്ട് مَثَلًا ഉപമ, ഉദാഹരണമായിട്ട് كَذَٰلِكَ അപ്രകാരം يُضِلُّ ٱللَّهُ അല്ലാഹു വഴിപിഴപ്പിക്കുന്നതാണ് مَن يَشَآءُ അവനുധേശിക്കുന്നവരെ وَيَهْدِى അവന്‍ സന്മാര്‍ഗതിലക്കുകയും ചെയ്യും مَن يَشَآءُ അവന്‍ ഉദ്ദേശക്കുന്നവരെ وَمَا يَعْلَمُ അറിയുകയില്ല جُنُودَ رَبِّكَ നിന്‍റെ റബ്ബിന്റെ സൈന്യങ്ങളെ إِلَّا هُوَ അവനല്ലാതെ وَمَا هِىَ അതു (അവ–ഇവ) إِلَّا ذِكْرَىٰ ഉപദേശം (സ്മരണ) അല്ലാതെ لِلْبَشَرِ മനുഷ്യര്‍ക്ക്.
നരകത്തിന്‍റെ (മേല്‍നോട്ടക്കാരായ) ആള്‍ക്കാരെ നാം മലക്കുകളല്ലാതെ ആക്കിയിട്ടില്ല; അവരുടെ എണ്ണം അവിശ്വസിച്ചവര്‍ക്കു ഒരു പരീക്ഷണമല്ലാതെയും ആക്കിയിട്ടില്ല. (അതെ) വേദഗ്രന്ഥം നല്‍കപ്പെട്ടിട്ടുള്ളവര്‍ ദൃഢമായി വിശ്വസിക്കുവാനും, വിശ്വസിച്ചിട്ടുള്ളവര്‍ക്കു വിശ്വാസം വര്‍ദ്ധിക്കുവാനും,- വേദഗ്രന്ഥം നല്‍കപ്പെട്ടവരും സത്യവിശ്വാസികളും സന്ദേഹപ്പെടാതിരിക്കുവാനുമാകുന്നു (അതു). (കൂടാതെ) ഹൃദയങ്ങളില്‍ (ഒരു തരം) രോഗമുള്ളവരും അവിശ്വാസികളും ‘ഇതുമൂലം എന്തൊരു ഉപമയാണ് അല്ലാഹു ഉദ്ദേശിച്ചിരിക്കുന്നത്’ എന്നു പറയുവാന്‍ വേണ്ടിയുമാകുന്നു. അപ്രകാരം, അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ വഴി പിഴപ്പിക്കുകയും, അവന്‍ ഉദ്ദേശിക്കുന്നവരെ സന്‍മാര്‍ഗത്തിലാക്കുകയും ചെയ്യുന്നു. നിന്‍റെ റബ്ബിന്റെ സൈന്യങ്ങളെ അവനല്ലാതെ (ആരും) അറിയുന്നതല്ല. ഇതു മനുഷ്യര്‍ക്കു ഒരു സ്മരണ (അഥവാ ഉപദേശം) അല്ലാതെ (മറ്റൊന്നും) അല്ലതാനും.
فَمَا لَهُمْ എന്നിരിക്കെ (അപ്പോള്‍) എന്താണ് അവര്‍ക്കു عَنِ ٱلتَّذْكِرَةِ ഉല്‍ബോധനം (ഉപദേശം,സ്മരണ) വിട്ടു مُعْرِضِينَ തിരിഞ്ഞു കളയുന്നവരായി (കൊണ്ടിരിക്കുന്നു)
എന്നിരിക്കെ, എന്താണവര്‍ക്ക്, -ഈ ഉല്‍ബോധനത്തെ വിട്ടു (അവര്‍) തിരിഞ്ഞു കളയുന്നവരായി കൊണ്ടിരിക്കുന്നു.?!
بَلْ يُرِيدُ പക്ഷേ (എങ്കിലും)ഉദ്ദേശിക്കുന്നു كُلُّ ٱمْرِئٍ എല്ലാ (ഓരോ) മനുഷ്യനും مِّنْهُمْ അവരില്‍പ്പെട്ട أَن يُؤْتَىٰ അവനു കൊടുക്കപ്പെടണമെന്ന് صُحُفًا ചില ഏട്(ഗ്രന്ഥം)കള്‍ مُّنَشَّرَةً വിരുത്ത(നൂര്‍ത്ത-തുറക്ക)പ്പെട്ടതായ
(അത്രയുമല്ല) പക്ഷേ, അവരില്‍ നിന്നുള്ള എല്ലാ (ഓരോ) മനുഷ്യനും ഉദ്ദേശിക്കുന്നു,- (തുറന്നു) നിവര്‍ത്തി വെക്കപ്പെട്ട ഏടുകള്‍ തനിക്കു നല്കപ്പെടണമെന്ന്!
وَلَا أُقْسِمُ സത്യം ചെയ്തു പറയുകയും ചെയ്യുന്നു بِالنَّفْسِ ആത്മാവിനെ (മനസ്സിനെ - ദേഹത്തെ)ക്കൊണ്ടു اللَّوَّامَةِ ആക്ഷേപക്കാരിയായ, അധികം കുറ്റപ്പെടുത്തുന്ന
ആക്ഷേപക്കാരിയായ ആത്മാവിനെ (അഥവാ മനസ്സിനെ)ക്കൊണ്ടും ഞാന്‍ സത്യം ചെയ്തു പറയുന്നു:
അവിശ്വാസിയായ മനുഷ്യന്‍ അവന്‍റെ ഭൂതകാലം ഏതായാലും നഷ്ടപ്പെടുത്തി. എന്നാല്‍, ഭാവിയും നഷ്ടപ്പെടുത്തുമാറു തോന്ന്യാസം തുടരുവാനാണ് അവന്‍ തുനിയുന്നത്. മരണാന്തര ജീവിതത്തെയും അതിലെ അനുഭവങ്ങളെയും അവന്‍ നിഷേധിക്കുന്നു. ‘നിങ്ങള്‍ പറഞ്ഞു കേള്‍ക്കുന്ന ഈ ഖിയാമാത്തുനാള്‍ എപ്പോഴാണുണ്ടാകുക?’ എന്നു അവന്‍ നിഷേധപൂര്‍വ്വം പരിഹസിക്കുന്നു. എന്നാല്‍ അവന്‍ അറിഞ്ഞിരിക്കട്ടെ, അതത്ര വിദൂരമൊന്നുമല്ല. അതു എപ്പോള്‍ എന്നതിനേക്കാള്‍ ആലോചിക്കേണ്ടതു അതു എങ്ങിനെയായിരിക്കും എന്നുള്ളതാണ്. അതു സംഭവിക്കുമ്പോള്‍ ലോകത്തിന്‍റെ നിലയെല്ലാം മാറിപ്പോകും. മനുഷ്യന്‍ അന്ധാളിച്ചു ഭയവിഹ്വലനായിത്തീരും; മിന്നലേറ്റവണ്ണം അവന്‍റെ കണ്ണുകള്‍ അഞ്ചിപ്പോകും; ചന്ദ്രന്‍റെ വെളിച്ചം നഷ്ടപ്പെട്ട് അതു ഇരുട്ടുമയമായിത്തീരും; സൂര്യനും ചന്ദ്രനും ഒരേ സ്ഥാനത്തു ഒരുമിച്ചു കൂട്ടപ്പെടും. ഇങ്ങിനെയുള്ള ആ ഘോരസമയം വന്നുകഴിഞ്ഞാല്‍ അപ്പോള്‍, മനുഷ്യന്‍ സഹികെട്ട് രക്ഷാമാര്‍ഗ്ഗത്തിനു മുറവിളികൂട്ടിക്കൊണ്ടിരിക്കും. പക്ഷേ, എവിടെ നിന്നു രക്ഷകിട്ടുവാനാണ്? എല്ലാവരും ലോകരക്ഷിതാവിന്‍റെ കോടതിയില്‍ സമ്മേളിക്കേണ്ട ദിവസമാണത്. ഒരാള്‍ക്കും അതില്‍ നിന്നു രക്ഷയില്ല. ആര്‍ക്കും അതില്‍നിന്നു ഒഴിവുമില്ല.
إِلَىٰ رَبِّكَ നിന്‍റെ റബ്ബിങ്കലേക്കാണു يَوْمَئِذٍ അന്നത്തെ ദിവസം الْمُسْتَقَرُّ അടക്കം, ചെന്നുകൂടല്‍
നിന്‍റെ റബ്ബിങ്കലേക്കത്രെ, അന്നത്തെ ദിവസം (ചെന്ന്) അടങ്ങുന്നത്.
إِنَّا خَلَقْنَا നാം സൃഷ്ടിച്ചിരിക്കുന്നു الْإِنسَانَ മനുഷ്യനെ مِن نُّطْفَةٍ ഒരു (ഇന്ദ്രിയ) തുള്ളിയാല്‍, ബിന്ദുവില്‍നിന്നു أَمْشَاجٍ മിശ്രമായ, കലര്‍പ്പുകളായ نَّبْتَلِيهِ നാം അവനെ പരീക്ഷണം ചെയ്തുകൊണ്ടു (ചെയ്‌വാന്‍) فَجَعَلْنَاهُ അങ്ങനെ (അതിനാല്‍) നാമവനെ ആക്കി سَمِيعًا കേള്‍ക്കുന്നവന്‍ بَصِيرًا കാണുന്നവന്‍.
(പലതിനാലും) മിശ്രമായ ഒരു ഇന്ദ്രിയബിന്ദുവില്‍ നിന്നു മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു - അവനെ നാം പരീക്ഷണം ചെയ്‌വാനായിട്ട്. അങ്ങനെ, നാം അവനെ കേള്‍ക്കുന്നവനും കാണുന്നവനുമാക്കിയിരിക്കുന്നു.
عَيْنًا ഒരു ഉറവുജലം يَشْرَبُ بِهَا അതിനെ കുടിക്കും عِبَادُ اللَّـهِ അല്ലാഹുവിന്റെ അടിയാന്‍മാര്‍ يُفَجِّرُونَهَا അവര്‍ അതിനെ ഒഴുക്കും, പൊട്ടി ഒലിപ്പിക്കും (നടത്തിക്കൊണ്ടു പോകും) تَفْجِيرًا ഒരു ഒഴുക്കല്‍...
അതായതു, അല്ലാഹുവിന്റെ അടിയാന്‍മാര്‍ കുടിക്കുന്നതായ ഒരു ഉറവു (ജലം)! അവരതു (ഇഷ്ടമനുസരിച്ച്) ഒഴുക്കി നടത്തിക്കൊണ്ടിരിക്കും.
إِنَّمَا نُطْعِمُكُمْ നിശ്ചയമായും ഞങ്ങള്‍ നിങ്ങള്‍ക്കു ഭക്ഷണം നല്‍കുന്നു لِوَجْهِ اللَّـهِ അല്ലാഹുവിന്റെ തിരുമുഖത്തിനു (പ്രീതിക്കു) വേണ്ടി (മാത്രം) لَا نُرِيدُ ഞങ്ങള്‍ (നാം) ഉദ്ദേശിക്കുന്നില്ല مِنكُمْ നിങ്ങളില്‍ നിന്നു جَزَاءً ഒരു പ്രതിഫലവും وَلَا شُكُورًا ഒരു നന്ദിയും, കൃതജ്ഞതയും ഇല്ല.
(അവര്‍ പറയും:) "നിശ്ചയമായും" അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി മാത്രം ഞങ്ങള്‍ നിങ്ങള്‍ക്കു ഭക്ഷണം നല്‍കുന്നു; ഞങ്ങള്‍ നിങ്ങളില്‍നിന്നു ഒരു പ്രതിഫലമാകട്ടെ, നന്ദിയാകട്ടെ ഉദ്ദേശിക്കുന്നില്ല.
إِنَّا نَخَافُ നാം (ഞങ്ങള്‍) ഭയപ്പെടുന്നു مِن رَّبِّنَا ഞങ്ങളുടെ റബ്ബിങ്കല്‍ നിന്നു يَوْمًا ഒരു ദിവസത്തെ عَبُوسًا മുഖം ചുളിക്കുന്ന (കഠിനമായ) قَمْطَرِيرًا അതിദുസ്സഹമായ (കഠോരമായ - കഠിനമായി ചുളിക്കുന്ന).
(വിഷാദപ്പെട്ട്) മുഖം ചുളിച്ചുപോകുന്ന അതിദുസ്സഹമായ ഒരു ദിവസത്തെ ഞങ്ങളുടെ റബ്ബിങ്കല്‍നിന്നും ഞങ്ങള്‍ ഭയപ്പെടുന്നു.
فَوَقَاهُمُ അതിനാല്‍ അവര്‍ക്കു കാത്തു കൊടുക്കും, അവരെ രക്ഷിക്കുന്നതാണ് اللَّـهُ അല്ലാഹു شَرَّ തിന്‍മയെ (ആപത്തിനെ), തിന്‍മയില്‍നിന്നു ذَٰلِكَ الْيَوْمِ ആ ദിവസത്തിന്റെ وَلَقَّاهُمْ അവര്‍ക്കവന്‍ ഇട്ടുകൊടുക്കുകയും ചെയ്യും نَضْرَةً പ്രസന്നത, തിളക്കം, ഭംഗി وَسُرُورًا സന്തോഷവും.
അതിനാല്‍, ആ ദിവസത്തിന്റെ തിന്‍മയെ [ആപത്തിനെ] അല്ലാഹു അവര്‍ക്കു കാത്തുകൊടുക്കുന്നതാണ്. അവര്‍ക്കു പ്രസന്നതയും, സന്തോഷവും അവന്‍ ഇട്ടുകൊടുക്കുകയും ചെയ്യും.
وَدَانِيَةً അടുത്തതായിക്കൊണ്ടും عَلَيْهِمْ അവരുടെ മേല്‍ ظِلَالُهَا അതിലെ തണലുകള്‍ وَذُلِّلَتْ എളുപ്പമാക്കി (നിഷ്പ്രയാസമാക്ക - സൗകര്യപ്പെടുത്ത) പ്പെടുകയും ചെയ്തിരിക്കുന്നു قُطُوفُهَا അതിലെ (പറിച്ചെടുക്കുന്ന) പഴങ്ങള്‍, പഴക്കുലകള്‍ تَذْلِيلًا ഒരു എളുപ്പമാക്കല്‍.
അതിലെ തണലുകള്‍ [മരക്കൊമ്പുകള്‍] അവര്‍ക്കു മീതെ അടുത്തതായിക്കൊണ്ടുമായിരിക്കും. അതിലെ പഴക്കുലകള്‍ നിഷ്പ്രയാസമാക്കി സൗകര്യപ്പെടുത്തപ്പെടുകയും ചെയ്തിരിക്കുന്നതാണ്.
وَيَطُوفُ عَلَيْهِمْ അവരില്‍ ചുറ്റിനടക്കും وِلْدَانٌ ചില കുട്ടികള്‍ مُّخَلَّدُونَ ശാശ്വതത്വം നല്‍കപ്പെട്ടവരായ إِذَا رَأَيْتَهُمْ നീ അവരെ കണ്ടാല്‍ حَسِبْتَهُمْ നീ അവരെ ഗണിക്കും, വിചാരിക്കും لُؤْلُؤًا മുത്താണെന്ന് مَّنثُورًا വിതറപ്പെട്ട.
ശാശ്വത(മായ നവത്വ) ജീവിതം നല്‍കപ്പെട്ടവരായ ചില കുട്ടികള്‍ അവരിലൂടെ ചുറ്റിനടന്നുകൊണ്ടുമിരിക്കും; അവരെ നീ കണ്ടാല്‍, വിതറിയിടപ്പെട്ട മുത്തുകളാണ് അവരെന്നു നീ വിചാരിക്കുന്നതാണ്!
وَإِذَا رَأَيْتَ നീ കണ്ടുവെങ്കിലോ ثَمَّ അവിടം رَأَيْتَ നീ കാണും, നിനക്കു കാണാം نَعِيمًا ഒരു സൗഖ്യം, അനുഗ്രഹീത സുഖം وَمُلْكًا ഒരു രാജകീയതയും, രാജത്വവും, സാമ്രാജ്യവും كَبِيرًا വലുതായ, വമ്പിച്ച.
അവിടം നീ കണ്ടാല്‍, ഒരു (മഹത്തായ) സുഖാനുഗ്രഹവും വലുതായ ഒരു രാജകീയതയും (അഥവാ സാമ്രാജ്യവും) നിനക്കു കാണാവുന്നതുമായിരിക്കും.
عَالِيَهُمْ അവരുടെ മേലുണ്ടായിരിക്കും ثِيَابُ വസ്ത്രങ്ങള്‍ سُندُسٍ നേര്‍മ്മ (മിനുസ്സ) പ്പട്ടിന്റെ خُضْرٌ പച്ചയായ وَإِسْتَبْرَقٌ കട്ടി (കസവു) പട്ടും وَحُلُّوا അവര്‍ക്കു അണിയിക്കപ്പെടുകയും ചെയ്യും, ആഭരണം ഇഷ്ടപ്പെടും أَسَاوِرَ ചില വളകള്‍ مِن فِضَّةٍ വെള്ളികൊണ്ടുള്ള وَسَقَاهُمْ അവര്‍ക്കു കുടിക്കാന്‍ കൊടുക്കുകയും ചെയ്യും رَبُّهُمْ അവരുടെ റബ്ബ് شَرَابًا ഒരു പാനീയം طَهُورًا വളരെ ശുദ്ധമായ.
അവരുടെ മേലില്‍ പച്ച വര്‍ണമായ നേര്‍മ്മപ്പട്ടിന്റെ വസ്ത്രങ്ങളും, കട്ടിപ്പട്ടും (അഥവാ കസവു വസ്ത്രവും) ഉണ്ടായിരിക്കും; വെള്ളികൊണ്ടുള്ള വളകളും അവര്‍ക്കു അണിയിക്കപ്പെടും. അവരുടെ റബ്ബ് അവര്‍ക്കു വളരെ ശുദ്ധമായ ഒരു (തരം) പാനീയം കുടിക്കുവാന്‍ കൊടുക്കുന്നതുമാണ്.
وَاذْكُرِ സ്മരിക്കുക (ഓര്‍ക്കുക - കീര്‍ത്തനം ചെയ്യുക) യും ചെയ്യുക اسْمَ رَبِّكَ നിന്റെ റബ്ബിന്റെ നാമം بُكْرَةً കാലത്തു, രാവിലെ وَأَصِيلًا വൈകുന്നേരവും, വൈകീട്ടും.
രാവിലെയും, വൈകുന്നേരവും, നിന്റെ റബ്ബിന്റെ നാമം നീ സ്മരിക്കുകയും ചെയ്യുക.
وَمِنَ اللَّيْلِ രാത്രിയില്‍നിന്നുംതന്നെ فَاسْجُدْ لَهُ അവനു നീ സുജൂദ് ചെയ്യുക وَسَبِّحْهُ അവനെ പ്രകീര്‍ത്തനവും ചെയ്യുക, വാഴ്ത്തുകയും വേണം, لَيْلًا രാത്രി طَوِيلًا നീണ്ട, ദീര്‍ഘിച്ച (സമയം).
രാത്രിയില്‍നിന്നുംതന്നെ (അല്‍പനേരം) നീ അവനു സുജൂദ് [സാഷ്ടാംഗനമസ്കാരം] ചെയ്യണം; ഒരു നീണ്ട (സമയം) രാത്രി അവനു "തസ്ബീഹും" [പ്രകീര്‍ത്തനവും] നടത്തണം.
نَّحْنُ നാം, നാമത്രെ خَلَقْنَاهُمْ അവരെ സൃഷ്ടിച്ചു, സൃഷ്ടിച്ചതും وَشَدَدْنَا നാം ബലപ്പെടുത്തുകയും ചെയ്തു, ഉറപ്പിച്ചതും أَسْرَهُمْ അവരുടെ (ശരീര) ഘടന, സന്ധുക്കളുടെ കെട്ടുറപ്പ് وَإِذَا شِئْنَا നാം ഉദ്ദേശിച്ചാല്‍, ഉദ്ദേശിക്കുമ്പോള്‍ بَدَّلْنَا നാം പകരമാക്കും أَمْثَالَهُمْ അവര്‍ക്കു തുല്യമായവരെ, അവരെപ്പോലുള്ളവരെ تَبْدِيلًا ഒരു പകരമാക്കല്‍.
നാമത്രെ അവരെ സൃഷ്ടിച്ചതും, അവരുടെ (ശരീര) ഘടനയെ ബലപ്പെടുത്തിയതും. നാം ഉദ്ദേശിച്ചാല്‍, അവര്‍ക്കു തുല്യമായവരെ നാം (അവര്‍ക്കു) പകരമാക്കിക്കൊണ്ടുവരുന്നതുമാണ്.
إِنَّ هَـٰذِهِ നിശ്ചയമായും ഇതു تَذْكِرَةٌ ഒരു ഉപദേശമാണ്, സ്മരണയാണ് ആകയാല്‍ فَمَن شَاءَ ആര്‍ ഉദ്ദേശിച്ചുവോ اتَّخَذَ അവന്‍ ഏര്‍പ്പെടുത്തി (ഉണ്ടാക്കി) ക്കൊള്ളട്ടെ, സ്വീകരിക്കാം إِلَىٰ رَبِّهِ തന്റെ റബ്ബിങ്കലേക്കു سَبِيلًا മാര്‍ഗം, നേര്‍വഴി.
നിശ്ചയമായും ഇതൊരു (മഹത്തായ) ഉപദേശം (അഥവാ സ്മരണ) ആകുന്നു. ആകയാല്‍ ആര്‍ (വേണമെന്നു) ഉദ്ദേശിച്ചുവോ അവന്‍, തന്റെ റബ്ബിങ്കലേക്കു (വേണ്ടുന്ന) മാര്‍ഗം ഏര്‍പ്പെടുത്തിക്കൊള്ളട്ടെ.
അവന് ഉദ്ദേശിക്കുന്നവരെ അവന്‍ തന്റെ കാരുണ്യത്തില്‍ പ്രവേശിപ്പിക്കുന്നു; അക്രമികള്‍ക്കാകട്ടെ, അവര്‍ക്കു വേദനയേറിയ ശിക്ഷ അവന്‍ ഒരുക്കുകയും ചെയ്തിരിക്കുന്നു.
وَجَعَلْنَا فِيهَا നാമതില്‍ ആക്കു(ഏര്‍പ്പെടുത്തു)കയും ചെയ്തു رَوَاسِيَ ഉറച്ചുനില്‍ക്കുന്ന മലകളെ شَامِخَاتٍ പൊന്തിനില്‍ക്കുന്ന, ഉന്നതങ്ങളായ وَأَسْقَيْنَاكُم നിങ്ങള്‍ക്കു നാം കുടിക്കാന്‍ തരുകയും ചെയ്തു مَّاءً فُرَاتًا സ്വച്ഛമായ(ശുദ്ധ)ജലം
ഉന്നതങ്ങളായി ഉറച്ച് നില്‍ക്കുന്ന പര്‍വതങ്ങളെ നാം അതില്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു. സ്വച്ഛമായ ജലം നിങ്ങള്‍ക്കു നാം കുടിക്കുവാന്‍ തരുകയും ചെയ്തിരിക്കുന്നു.
هَـٰذَا ഇതു, ഇതത്രെ يَوْمُ الْفَصْلِ തീരുമാനത്തിന്‍റെ ദിവസം جَمَعْنَاكُمْ നാം നിങ്ങളെ ഒരുമിച്ച് കൂട്ടിയിരിക്കുന്നു وَالْأَوَّلِينَ ആദ്യത്തവരെയും, പൂര്‍വികന്മാരെയും
‘(ഹേ, വ്യാജമാക്കുന്നവരേ) തീരുമാനത്തിന്‍റെ ദിവസമാണിത്. നിങ്ങളെയും പൂര്‍വികന്മാരെയും നാം (ഇവിടെ) ഒരുമിച്ചു കൂട്ടിയിരിക്കുന്നു.