ജുസ്ഉ് - 28
58.അല്‍ മുജാദിലഃ


بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
قَدْ سَمِعَ ٱللَّهُ قَوْلَ ٱلَّتِى تُجَـٰدِلُكَ فِى زَوْجِهَا وَتَشْتَكِىٓ إِلَى ٱللَّهِ وَٱللَّهُ يَسْمَعُ تَحَاوُرَكُمَآ ۚ إِنَّ ٱللَّهَ سَمِيعٌۢ بَصِيرٌ﴿١﴾
volume_up share
قَدْ سَمِعَ കേട്ടിട്ടുണ്ടു, തീര്‍ച്ചയായും കേട്ടു اللَّـهُ അല്ലാഹു قَوْلَ വാക്കു الَّتِي تُجَادِلُكَ നിന്നോടു തര്‍ക്കിക്കുന്നവളുടെ فِي زَوْجِهَا അവളുടെ ഇണയുടെ (ഭര്‍ത്താവിന്റെ) കാര്യത്തില്‍ وَتَشْتَكِي പരാതി (സങ്കടം) ബോധിപ്പിക്കയും ചെയ്യുന്നു إِلَى اللَّـهِ അല്ലാഹുവിങ്കലേക്കു وَاللَّـهُ يَسْمَعُ അല്ലാഹു കേള്‍ക്കും, കേട്ടിരുന്നു تَحَاوُرَكُمَا നിങ്ങള്‍ രണ്ടുപേരുടെയും സംഭാഷണം إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു سَمِيعٌ കേള്‍ക്കുന്നവനാണ് بَصِيرٌ കാണുന്നവനാണ്.
(നബിയേ,) തന്റെ ഭര്‍ത്താവിന്റെ കാര്യത്തില്‍ നിന്നോട് തര്‍ക്കിക്കുകയും, അല്ലാഹുവിങ്കലേക്കു സങ്കടം ബോധിപ്പിക്കുകയും ചെയ്യുന്നവളുടെ വാക്കു അല്ലാഹു കേട്ടിട്ടുണ്ട് [സ്വീകരിച്ചിരിക്കുന്നു]. നിങ്ങള്‍ രണ്ടുപേര്‍ സംഭാഷണം നടത്തുന്നതു അല്ലാഹു കേള്‍ക്കുന്നുമുണ്ടായിരുന്നു. നിശ്ചയമായും അല്ലാഹു കേള്‍ക്കുന്നവനാണ്, കാണുന്നവനാണ്.
തഫ്സീർ : 1-1
View   
ٱلَّذِينَ يُظَـٰهِرُونَ مِنكُم مِّن نِّسَآئِهِم مَّا هُنَّ أُمَّهَـٰتِهِمْ ۖ إِنْ أُمَّهَـٰتُهُمْ إِلَّا ٱلَّـٰٓـِٔى وَلَدْنَهُمْ ۚ وَإِنَّهُمْ لَيَقُولُونَ مُنكَرًۭا مِّنَ ٱلْقَوْلِ وَزُورًۭا ۚ وَإِنَّ ٱللَّهَ لَعَفُوٌّ غَفُورٌۭ﴿٢﴾
volume_up share
الَّذِينَ يُظَاهِرُونَ ളിഹാര്‍ ചെയ്യുന്നവര്‍ مِنكُم നിങ്ങളില്‍നിന്നു مِّن نِّسَائِهِم അവരുടെ സ്‌ത്രീ (ഭാര്യ) കളോടു, സ്ത്രീകളെ مَّا هُنَّ അവരല്ല أُمَّهَاتِهِمْ അവരുടെ ഉമ്മമാര്‍, മാതാക്കള്‍ إِنْ أُمَّهَاتُهُمْ അവരുടെ ഉമ്മമാരല്ല إِلَّا اللَّائِي യാതൊരു സ്ത്രീകളല്ലാതെ وَلَدْنَهُمْ അവരെ പ്രസവിച്ച وَإِنَّهُمْ لَيَقُولُونَ നിശ്ചയമായും അവര്‍ പറയുകയാണ്‌ مُنكَرًا ആക്ഷേപകരമായതു, ദുരാചാരം, നിഷിദ്ധം, വെറുക്കപ്പെട്ടതു مِّنَ الْقَوْلِ വാക്കില്‍നിന്നു وَزُورًا കള്ള (കൃത്രിമ - വ്യാജ)വും وَإِنَّ اللَّـهَ നിശ്ചയമായും അല്ലാഹു لَعَفُوٌّ മാപ്പു ചെയ്യുന്നവന്‍ തന്നെ غَفُورٌ വളരെ പൊറുക്കുന്നവനും.
നിങ്ങളില്‍നിന്നു തങ്ങളുടെ സ്ത്രീകളോടു [ഭാര്യമാരോട്] "ളിഹാര്‍" ചെയ്യുന്നവര്‍.....! [അവര്‍ അബദ്ധമാണ് പ്രവര്‍ത്തിക്കുന്നത്.] അവര്‍ അവരുടെ മാതാക്കളല്ല; അവരുടെ മാതാക്കള്‍ അവരെ പ്രസവിച്ച സ്ത്രീകളല്ലാതെ (മറ്റാരും) അല്ല. നിശ്ചയമായും, ആക്ഷേപകരമായ (അഥവാ ദുരാചാരമായ) ഒരു വാക്കും കള്ളവും തന്നെയാണ് അവര്‍ പറയുന്നത്. അല്ലാഹു വളരെ മാപ്പുനല്‍കുന്നവനും പൊറുക്കുന്നവനും തന്നെ.
وَٱلَّذِينَ يُظَـٰهِرُونَ مِن نِّسَآئِهِمْ ثُمَّ يَعُودُونَ لِمَا قَالُوا۟ فَتَحْرِيرُ رَقَبَةٍۢ مِّن قَبْلِ أَن يَتَمَآسَّا ۚ ذَٰلِكُمْ تُوعَظُونَ بِهِۦ ۚ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌۭ﴿٣﴾
volume_up share
وَالَّذِينَ يُظَاهِرُونَ ളിഹാര്‍ ചെയ്യുന്നവര്‍ مِن نِّسَائِهِمْ തങ്ങളുടെ സ്ത്രീകളോടു ثُمَّ يَعُودُونَ പിന്നെ മടങ്ങുന്ന, മടക്കിയെടുക്കുന്ന لِمَا قَالُوا തങ്ങള്‍ പറഞ്ഞതില്‍, പറഞ്ഞതിനെ فَتَحْرِيرُ എന്നാല്‍ സ്വതന്ത്രമാക്കുക رَقَبَةٍ ഒരു പിരടിയെ (അടിമയെ) مِّن قَبْلِ മുമ്പായി أَن يَتَمَاسَّا രണ്ടുപേരും അന്യോന്യം സ്പര്‍ശിക്കുന്നതിന്റെ ذَٰلِكُمْ അതു (ഇപ്പറഞ്ഞതു) تُوعَظُونَ بِهِ അതു മുഖേന നിങ്ങള്‍ക്കു സദുപദേശം ചെയ്യപ്പെടുന്നു وَاللَّـهُ അല്ലാഹു بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി خَبِيرٌ സൂക്ഷ്മമായറിയുന്നവനാണ്.
തങ്ങളുടെ സ്ത്രീകളെ [ഭാര്യമാരെ] "ളിഹാര്‍" ചെയ്യുകയും, പിന്നീട് തങ്ങള്‍ പറഞ്ഞതില്‍ മടങ്ങുകയും ചെയ്യുന്നവര്‍, അവര്‍ രണ്ടു പേരും അനോന്യം സ്പര്‍ശിക്കുന്നതിനുമുമ്പായി ഒരു അടിമയെ സ്വതന്ത്രമാക്കുകയാണ് (വേണ്ടത്). ഇപ്പറഞ്ഞതു മുഖേന നിങ്ങള്‍ക്കു സദുപദേശം നല്‍കപ്പെടുകയാണ്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.
فَمَن لَّمْ يَجِدْ فَصِيَامُ شَهْرَيْنِ مُتَتَابِعَيْنِ مِن قَبْلِ أَن يَتَمَآسَّا ۖ فَمَن لَّمْ يَسْتَطِعْ فَإِطْعَامُ سِتِّينَ مِسْكِينًۭا ۚ ذَٰلِكَ لِتُؤْمِنُوا۟ بِٱللَّهِ وَرَسُولِهِۦ ۚ وَتِلْكَ حُدُودُ ٱللَّهِ ۗ وَلِلْكَـٰفِرِينَ عَذَابٌ أَلِيمٌ﴿٤﴾
volume_up share
فَمَن لَّمْ يَجِدْ എനി (എന്നാല്‍) ആര്‍ക്കു എത്തപ്പെട്ടില്ല, കിട്ടിയില്ലയോ فَصِيَامُ എന്നാല്‍ നോമ്പുകള്‍ (പിടിക്കുക) شَهْرَيْنِ രണ്ടു മാസത്തെ مُتَتَابِعَيْنِ തുടര്‍ച്ചയായ രണ്ടു مِن قَبْلِ أَن يَتَمَاسَّا രണ്ടുപേരും അന്യോന്യം സ്പര്‍ശിക്കുംമുമ്പ് فَمَن لَّمْ يَسْتَطِعْ എനി ആര്‍ക്കു സാധിച്ചില്ലയോ فَإِطْعَامُ എന്നാല്‍ ഭക്ഷണം കൊടുക്കലാണ് سِتِّينَ അറുപതു مِسْكِينًا സാധുവിനു ذَٰلِكَ അതു لِتُؤْمِنُوا നിങ്ങള്‍ വിശ്വസിക്കുവാന്‍ വേണ്ടിയാണ് بِاللَّـهِ അല്ലാഹുവില്‍ وَرَسُولِهِ അവന്റെ റസൂലിലും وَتِلْكَ അവ, അവയാകട്ടെ حُدُودُ اللَّـهِ അല്ലാഹുവിന്റെ അതിരു (നിയമാതിര്‍ത്തി) കളാണ് وَلِلْكَافِرِينَ അവിശ്വാസികള്‍ക്കുണ്ട് عَذَابٌ أَلِيمٌ വേദനയേറിയ ശിക്ഷ.
എനി, ആർക്കെങ്കിലും (അത്) എത്തപ്പെടാത്ത [സാധ്യമാവാത്ത] പക്ഷം, അവർ അന്യോന്യം സ്പർശിക്കുന്നതിന് മുമ്പായി തുടർച്ചയായ രണ്ട് മാസത്തെ നോമ്പ് (പിടിക്കുക). എനി, ആർക്കെങ്കിലും (അതിനും) സാധിക്കാതെ വരുന്നപക്ഷം, അറുപത് സാധുക്കൾക്ക് ഭക്ഷണം നൽകുക. അത്, അല്ലാഹുവിലും, അവന്‍റെ റസൂലിലും നിങ്ങൾ വിശ്വസിക്കുവാൻ വേണ്ടിയത്രെ. അവ (യൊക്കെ) അല്ലാഹുവിന്‍റെ (നിയമപരമായ) അതിർത്തികളാകുന്നു. അവിശ്വാസികൾക്ക് വേദനയേറിയ ശിക്ഷയുമുണ്ട്.
തഫ്സീർ : 2-4
View   
إِنَّ ٱلَّذِينَ يُحَآدُّونَ ٱللَّهَ وَرَسُولَهُۥ كُبِتُوا۟ كَمَا كُبِتَ ٱلَّذِينَ مِن قَبْلِهِمْ ۚ وَقَدْ أَنزَلْنَآ ءَايَـٰتٍۭ بَيِّنَـٰتٍۢ ۚ وَلِلْكَـٰفِرِينَ عَذَابٌۭ مُّهِينٌۭ﴿٥﴾
volume_up share
إِنَّ الَّذِينَ നിശ്ചയമായും യാതൊരുവര്‍ يُحَادُّونَ അതിര്‍ത്തിലംഘിച്ചു കടക്കുന്ന, കിടമത്സരം നടത്തുന്ന, കക്ഷിത്തം കാണിക്കുന്ന, എതിര്‍ക്കുന്ന اللَّـهَ وَرَسُولَهُ അല്ലാഹുവിനോടും അവന്റെ റസൂലിനോടും كُبِتُوا അവര്‍ വഷളാക്കപ്പെടും, നിന്ദിക്കപ്പെടും, അപമാനിക്കപ്പെടും كَمَا كُبِتَ الَّذِينَ യാതൊരുകൂട്ടര്‍ വഷളാക്കപ്പെട്ടപോലെ مِن قَبْلِهِمْ അവരുടെ മുമ്പുള്ള وَقَدْ أَنزَلْنَا നാം അവതരിപ്പിച്ചിട്ടുമുണ്ട്, ഇറക്കുകയും ചെയ്തിരിക്കുന്നു آيَاتٍ പല ലക്ഷ്യങ്ങളെ بَيِّنَاتٍ സുവ്യക്തങ്ങളായ, തെളിവുകളായ وَلِلْكَافِرِينَ അവിശ്വാസികള്‍ക്കുണ്ടുതാനും عَذَابٌ ശിക്ഷ مُّهِينٌ നിന്ദിക്കുന്ന, നിന്ദ്യമായ.
നിശ്ചയമായും, അല്ലാഹുവിനോടും, അവന്റെ റസൂലിനോടും കിടമത്സരം നടത്തുന്നവര്‍, അവരുടെ മുമ്പുള്ളവര്‍ വഷളാക്കപ്പെട്ടതുപോലെ വഷളാക്കപ്പെടുന്നതാണ്. സുവ്യക്തമായ പല ലക്ഷ്യങ്ങളും നാം അവതരപ്പിച്ചിട്ടുണ്ടുതാനും. അവിശ്വാസികള്‍ക്കു നിന്ദ്യമായ ശിക്ഷയുമുണ്ട്‌.
يَوْمَ يَبْعَثُهُمُ ٱللَّهُ جَمِيعًۭا فَيُنَبِّئُهُم بِمَا عَمِلُوٓا۟ ۚ أَحْصَىٰهُ ٱللَّهُ وَنَسُوهُ ۚ وَٱللَّهُ عَلَىٰ كُلِّ شَىْءٍۢ شَهِيدٌ﴿٦﴾
volume_up share
يَوْمَ يَبْعَثُهُمُ അവരെ എഴുന്നേല്‍പിക്കുന്ന (പുനര്‍ജീവിപ്പിക്കുന്ന) ദിവസം اللَّـهُ അല്ലാഹു جَمِيعًا മുഴുവനും, എല്ലാവരുമായി فَيُنَبِّئُهُم അപ്പോള്‍ അവന്‍ അവരെ വിവരമറിയിക്കും, ബോധപ്പെടുത്തും بِمَا عَمِلُوا അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി أَحْصَاهُ اللَّـهُ അല്ലാഹു അതിനെ ക്ലിപ്തപ്പെടുത്തി (കണക്കാക്കിയിരിക്കുന്നു) وَنَسُوهُ അവരതിനെ മറക്കുകയും ചെയ്തിരിക്കുന്നു وَاللَّـهُ അല്ലാഹു عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിന്റെ മേലും, കാര്യത്തിനും شَهِيدٌ ദൃക്ക്സാക്ഷിയാണ്, ഹാജറുള്ളവനാണ്.
അവരെ മുഴുവനും അല്ലാഹു എഴുന്നേല്‍പിക്കുന്ന ദിവസം, അപ്പോള്‍, തങ്ങള്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി അവര്‍ക്കു അവന്‍ വിവരമറിയിച്ചുകൊടുക്കുന്നതാണ്. അല്ലാഹു അതു കണക്കാക്കി [ക്ലിപ്തപ്പെടുത്തി] വെച്ചിരിക്കുന്നു; അവരതു മറന്നുകളയുകയും ചെയ്തിരിക്കുന്നു. അല്ലാഹു എല്ലാ കാര്യത്തിന്റെ മേലും (ദൃക്കു) സാക്ഷിയാകുന്നു.
തഫ്സീർ : 5-6
View   
أَلَمْ تَرَ أَنَّ ٱللَّهَ يَعْلَمُ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۖ مَا يَكُونُ مِن نَّجْوَىٰ ثَلَـٰثَةٍ إِلَّا هُوَ رَابِعُهُمْ وَلَا خَمْسَةٍ إِلَّا هُوَ سَادِسُهُمْ وَلَآ أَدْنَىٰ مِن ذَٰلِكَ وَلَآ أَكْثَرَ إِلَّا هُوَ مَعَهُمْ أَيْنَ مَا كَانُوا۟ ۖ ثُمَّ يُنَبِّئُهُم بِمَا عَمِلُوا۟ يَوْمَ ٱلْقِيَـٰمَةِ ۚ إِنَّ ٱللَّهَ بِكُلِّ شَىْءٍ عَلِيمٌ﴿٧﴾
volume_up share
أَلَمْ تَرَ നീ കണ്ടില്ലേ, നിനക്കു കണ്ടുകൂടേ أَنَّ اللَّـهَ നിശ്ചയമായും അല്ലാഹു يَعْلَمُ അറിയും (എന്നു) مَا فِي السَّمَاوَاتِ ആകാശങ്ങളിലുള്ളതു وَمَا فِي الْأَرْضِ ഭൂമിയിലുള്ളതും مَا يَكُونُ ഉണ്ടാകുകയില്ല مِن نَّجْوَىٰ ഒരു രഹസ്യ സംഭാഷണ (ഗൂഢസംസാര)വും, സ്വകാര്യാലോചനയും ثَلَاثَةٍ മൂന്നാളുടെ إِلَّا هُوَ അവനായിട്ടില്ലാതെ رَابِعُهُمْ അവരില്‍ നാലാമന്‍ وَلَا خَمْسَةٍ അഞ്ചാളുടേതുമില്ല إِلَّا هُوَ അവന്‍ ഇല്ലാതെ سَادِسُهُمْ അവരില്‍ ആറാമന്‍ وَلَا أَدْنَىٰ താണതും (കുറഞ്ഞതും) ഇല്ല مِن ذَٰلِكَ അതിനെക്കാള്‍ وَلَا أَكْثَرَ അധികമായതുമില്ല إِلَّا هُوَ അവന്‍ ഇല്ലാതെ مَعَهُمْ അവരോടൊപ്പം أَيْنَ مَا كَانُوا അവര്‍ എവിടെയായിരുന്നാലും ثُمَّ يُنَبِّئُهُم പിന്നെ അവന്‍ അവരെ വിവരമറിയിക്കും, ബോധപ്പെടുത്തും بِمَا عَمِلُوا അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി يَوْمَ الْقِيَامَةِ ക്വിയാമത്തു നാളില്‍ إِنَّ ٱللَّهَ നിശ്ചയമായും അല്ലാഹു بِكُلِّ شَىْءٍ എല്ലാ കാര്യത്തെക്കുറിച്ചും عَلِيمٌ അറിയുന്നവനാണ്.
നീ കാണുന്നില്ലേ, ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും (എല്ലാം) അല്ലാഹു അറിയുന്നുവെന്നു?! ഒരു മൂന്നാളുടെ രഹസ്യഭാഷണവും അവന്‍ അവരില്‍ നാലാമനായിക്കൊണ്ടില്ലാതെ ഉണ്ടാകുകയില്ല. അഞ്ചാളുടേതും തന്നെ, അവന്‍ അവരില്‍ ആറാമനായിക്കൊണ്ടില്ലാതെ (ഉണ്ടാകുക)യില്ല; അതിനേക്കാള്‍ താഴെയുള്ളതാകട്ടെ, അധികരിച്ചതാകട്ടെ, അവന്‍ അവരോടൊപ്പമില്ലാതില്ല - അവര്‍ എവിടെയായിരുന്നാലും ശരി. പിന്നീട് അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി ക്വിയാമത്തു നാളില്‍ അവന്‍ അവരെ വിവരമറിയിക്കുന്നതാണ്. നിശ്ചയമായും, അല്ലാഹു എല്ലാ കാര്യത്തെക്കുറിച്ചും അറിയുന്നവനാകുന്നു.
തഫ്സീർ : 7-7
View   
أَلَمْ تَرَ إِلَى ٱلَّذِينَ نُهُوا۟ عَنِ ٱلنَّجْوَىٰ ثُمَّ يَعُودُونَ لِمَا نُهُوا۟ عَنْهُ وَيَتَنَـٰجَوْنَ بِٱلْإِثْمِ وَٱلْعُدْوَٰنِ وَمَعْصِيَتِ ٱلرَّسُولِ وَإِذَا جَآءُوكَ حَيَّوْكَ بِمَا لَمْ يُحَيِّكَ بِهِ ٱللَّهُ وَيَقُولُونَ فِىٓ أَنفُسِهِمْ لَوْلَا يُعَذِّبُنَا ٱللَّهُ بِمَا نَقُولُ ۚ حَسْبُهُمْ جَهَنَّمُ يَصْلَوْنَهَا ۖ فَبِئْسَ ٱلْمَصِيرُ﴿٨﴾
volume_up share
أَلَمْ تَرَ നീ കണ്ടില്ലേ, കണ്ടു മനസ്സിലാക്കുന്നില്ലേ إِلَى الَّذِينَ യാതൊരുകൂട്ടരെ نُهُوا അവര്‍ വിരോധിക്കപ്പെട്ടു عَنِ النَّجْوَىٰ രഹസ്യസംസാരത്തെക്കുറിച്ചു ثُمَّ يَعُودُونَ പിന്നെ അവര്‍ മടങ്ങുന്നു (ആവര്‍ത്തിക്കുന്നു) لِمَا نُهُوا അവര്‍ വിലക്കപ്പെട്ടതിലേക്കു عَنْهُ അതിനെപ്പറ്റി وَيَتَنَاجَوْنَ അവര്‍ പരസ്പരം രഹസ്യസംസാരം നടത്തുകയും ചെയ്യുന്നു بِالْإِثْمِ പാപംകൊണ്ടു, കുറ്റമായതിനെപ്പറ്റി وَالْعُدْوَانِ അതിക്രമവും وَمَعْصِيَتِ الرَّسُولِ റസൂലിനോടു അനുസരണക്കേടും وَإِذَا جَاءُوكَ അവര്‍ നിന്റെ അടുക്കല്‍ വന്നാല്‍ حَيَّوْكَ അവര്‍ നിന്നെ അഭിവാദ്യം ചെയ്യുന്നു, കാഴ്ചവെക്കുന്നു بِمَا യാതൊന്നിനെ, (ഒരു അഭിവാദ്യംകൊണ്ടു) لَمْ يُحَيِّكَ بِهِ അതുകൊണ്ടു നിനക്കു അഭിവാദ്യം ചെയ്തിട്ടില്ല اللَّـهُ അല്ലാഹു وَيَقُولُونَ അവര്‍ പറയുകയും ചെയ്യുന്നു فِي أَنفُسِهِمْ അവര്‍ തങ്ങളില്‍ (തമ്മില്‍, സ്വയം) തങ്ങളുടെ മനസ്സില്‍ لَوْلَا يُعَذِّبُنَا നമ്മെ ശിക്ഷിക്കാത്തതെന്താണ്, ശിക്ഷിച്ചുകൂടേ اللَّـهُ അല്ലാഹു بِمَا نَقُولُ നാം പറയുന്നതുകൊണ്ടു حَسْبُهُمْ അവര്‍ക്കു മതി جَهَنَّمُ ജഹന്നം (നരകം) يَصْلَوْنَهَا അതിലവര്‍ കടക്കും, ഏരിയും فَبِئْسَ വളരെ ചീത്ത الْمَصِيرُ (ആ) പര്യവസാന സ്ഥലം, മടക്കം, തിരിച്ചെത്തല്‍.
രഹസ്യസംസാരത്തെപ്പറ്റി വിലക്കം ചെയ്യപ്പെട്ടിട്ടുള്ളവരെ നീ കാണുന്നില്ലേ? പിന്നേയും, തങ്ങളോട് വിലക്കപ്പെട്ടിട്ടുള്ളതിലേക്കു അവര്‍ മടങ്ങുന്നു [വീണ്ടും അതാവര്‍ത്തിക്കുന്നു:]. പാപവും, അതിക്രമവും, റസൂലിനോടുള്ള അനുസരണക്കേടും സംബന്ധിച്ചു അവര്‍ പരസ്പരം രഹസ്യസംസാരം നടത്തുകയും ചെയ്യുന്നു! അവര്‍ നിന്റെ അടുക്കല്‍ വന്നാലോ, അല്ലാഹു നിന്നെ അഭിവാദ്യം ചെയ്തിട്ടില്ലാത്തതുകൊണ്ടു അവര്‍ നിന്നെ അഭിവാദ്യം ചെയ്കയും ചെയ്യും. അവര്‍ തങ്ങളില്‍ (തമ്മതമ്മില്‍) പറയുകയും ചെയ്യും: "നാം (ഈ) പറയുന്നതിനു അല്ലാഹു നമ്മെ ശിക്ഷിക്കാത്തതെന്ത്" എന്നു. അവര്‍ക്കു "ജഹന്നം" [നരകം] മതി; അതിലവര്‍ കടന്നെരിയും! അപ്പോള്‍ (ആ) പര്യവസാന സ്ഥലം എത്ര ചീത്ത!!
തഫ്സീർ : 8-8
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا تَنَـٰجَيْتُمْ فَلَا تَتَنَـٰجَوْا۟ بِٱلْإِثْمِ وَٱلْعُدْوَٰنِ وَمَعْصِيَتِ ٱلرَّسُولِ وَتَنَـٰجَوْا۟ بِٱلْبِرِّ وَٱلتَّقْوَىٰ ۖ وَٱتَّقُوا۟ ٱللَّهَ ٱلَّذِىٓ إِلَيْهِ تُحْشَرُونَ﴿٩﴾
volume_up share
يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരേ إِذَا تَنَاجَيْتُمْ നിങ്ങള്‍ രഹസ്യ സംസാരം നടത്തുന്നതായാല്‍ فَلَا تَتَنَاجَوْا എന്നാല്‍ നിങ്ങള്‍ രഹസ്യ സംസാരം ചെയ്യരുത് بِالْإِثْمِ പാപം സംബന്ധിച്ചു وَالْعُدْوَانِ അതിക്രമവും وَمَعْصِيَتِ الرَّسُولِ റസൂലിനോടു അനുസരണക്കേടും وَتَنَاجَوْا നിങ്ങള്‍ രഹസ്യ സംസാരം ചെയ്തു കൊള്ളുവിന്‍ بِالْبِرِّ പുണ്യം (സല്‍ക്കാര്യം) സംബന്ധിച്ചു وَالتَّقْوَىٰ സൂക്ഷ്മത (ഭയഭക്തി)യും وَاتَّقُوا സൂക്ഷിക്കുകയും ചെയ്യുവിന്‍ اللَّـهَ الَّذِي യാതൊരു അല്ലാഹുവിനെ إِلَيْهِ تُحْشَرُونَ അവനിലേക്കു നിങ്ങള്‍ ഒരുമിച്ചു കൂട്ടപ്പെടും.
ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ പരസ്പരം രഹസ്യസംസാരം നടത്തുന്നതായാല്‍, പാപവും, അതിക്രമവും, റസൂലിനോടു അനുസരണക്കേടും സംബന്ധിച്ചു രഹസ്യ സംസാരം നടത്തരുതു; പുണ്യവും, ഭയഭക്തിയും സംബന്ധിച്ചു രഹസ്യസംസാരം നടത്തുകയും ചെയ്തുകൊള്ളുവിന്‍. നിങ്ങള്‍ യാതൊരുവനിലേക്കു ഒരുമിച്ചു കൂട്ടപ്പെടുമോ ആ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍.
إِنَّمَا ٱلنَّجْوَىٰ مِنَ ٱلشَّيْطَـٰنِ لِيَحْزُنَ ٱلَّذِينَ ءَامَنُوا۟ وَلَيْسَ بِضَآرِّهِمْ شَيْـًٔا إِلَّا بِإِذْنِ ٱللَّهِ ۚ وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُؤْمِنُونَ﴿١٠﴾
volume_up share
إِنَّمَا النَّجْوَىٰ നിശ്ചയമായും രഹസ്യഭാഷണം, ഗൂഢാലോചന مِنَ الشَّيْطَانِ പിശാചില്‍ നിന്നുതന്നെ (മാത്രം) ആകുന്നു لِيَحْزُنَ അതു വ്യസനിപ്പിക്കുവാന്‍ വേണ്ടി الَّذِينَ آمَنُوا വിശ്വസിച്ചവരെ وَلَيْسَ അതല്ലതാനും بِضَارِّهِمْ അവര്‍ക്കു ഉപദ്രവമുണ്ടാകുന്നതു, ദോഷം ചെയ്യുന്നതു شَيْئًا യാതൊന്നും, ഒട്ടും إِلَّا بِإِذْنِ اللَّـهِ അല്ലാഹുവിന്റെ അനുമതിയില്ലാതെ وَعَلَى اللَّـهِ അല്ലാഹുവിന്റെ മേല്‍ فَلْيَتَوَكَّلِ എന്നാല്‍ ഭരമേല്‍പിച്ചുകൊള്ളട്ടെ الْمُؤْمِنُونَ സത്യവിശ്വാസികള്‍.
നിശ്ചയമായും (ആ) രഹസ്യസംസാരം പിശാചില്‍ നിന്നു തന്നെയുള്ളതാണ്; വിശ്വസിച്ചവരെ വ്യസനിപ്പിക്കുവാന്‍ വേണ്ടി. അല്ലാഹുവിന്റെ അനുമതിയോടെയല്ലാതെ, അവര്‍ക്കതു ഒട്ടും ഉപദ്രവം ചെയ്യുന്നതല്ലതാനും. അല്ലാഹുവിന്റെമേല്‍ ഭരമേല്‍പിച്ചുകൊള്ളട്ടെ, സത്യവിശ്വാസികള്‍.
തഫ്സീർ : 9-10
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا قِيلَ لَكُمْ تَفَسَّحُوا۟ فِى ٱلْمَجَـٰلِسِ فَٱفْسَحُوا۟ يَفْسَحِ ٱللَّهُ لَكُمْ ۖ وَإِذَا قِيلَ ٱنشُزُوا۟ فَٱنشُزُوا۟ يَرْفَعِ ٱللَّهُ ٱلَّذِينَ ءَامَنُوا۟ مِنكُمْ وَٱلَّذِينَ أُوتُوا۟ ٱلْعِلْمَ دَرَجَـٰتٍۢ ۚ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌۭ﴿١١﴾
volume_up share
يَا أَيُّهَا الَّذِينَ آمَنُوا ഹേ, വിശ്വസിച്ചവരെ إِذَا قِيلَ لَكُمْ നിങ്ങളോട് പറയപ്പെട്ടാല്‍ تَفَسَّحُوا വിശാലത (സൗകര്യം - ഒഴിവ്) ചെയ്യുവിന്‍ എന്നു فِي الْمَجَالِسِ ഇരിപ്പിടങ്ങളില്‍, സദസ്സുകളില്‍ فَافْسَحُوا എന്നാല്‍ നിങ്ങള്‍ വിശാലത നല്‍കുവിന്‍ يَفْسَحِ اللَّـهُ അല്ലാഹു വിശാലത നല്‍കും لَكُمْ നിങ്ങള്‍ക്കു وَإِذَا قِيلَ പറയപ്പെട്ടാല്‍ انشُزُوا നിങ്ങള്‍ എഴുന്നേല്‍ക്കുവിന്‍ എന്നു فَانشُزُوا എന്നാല്‍ നിങ്ങള്‍ എഴുന്നേല്‍ക്കുവിന്‍ يَرْفَعِ اللَّـهُ الَّذِينَ آمَنُوا അല്ലാഹു ഉയര്‍ത്തും വിശ്വസിച്ചവരെ مِنكُمْ നിങ്ങളില്‍നിന്ന് وَالَّذِينَ أُوتُوا നല്‍കപ്പെട്ടവരെയും الْعِلْمَ അറിവ്, ജ്ഞാനം دَرَجَاتٍ പല പടികള്‍, പദവികള്‍ وَاللَّـهُ അല്ലാഹു بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി خَبِيرٌ സൂക്ഷ്മമായറിയുന്നവനാണ്.
ഹേ, വിശ്വസിച്ചവരേ, "ഇരിപ്പിടങ്ങളില്‍ വിശാലത [സൗകര്യം] ചെയ്യുവിന്‍" എന്നു നിങ്ങളോടു പറയപ്പെട്ടാല്‍, നിങ്ങള്‍ വിശാലത നല്‍കുവിന്‍, (എന്നാല്‍) അല്ലാഹു നിങ്ങള്‍ക്കു വിശാലത നല്‍കുന്നതാണ്. നിങ്ങളോടു "എഴുന്നേല്‍ക്കുവിന്‍" എന്നു പറയപ്പെട്ടാല്‍, നിങ്ങള്‍ എഴുന്നേല്‍ക്കുകയും ചെയ്യുവിന്‍; നിങ്ങളില്‍നിന്നു വിശ്വസിച്ചവരെയും, അറിവു നല്‍കപ്പെട്ടിട്ടുള്ളവരെയും അല്ലാഹു പല പടികള്‍ ഉയര്‍ത്തുന്നതാണ്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായറിയുന്നവനാകുന്നു.
തഫ്സീർ : 11-11
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا نَـٰجَيْتُمُ ٱلرَّسُولَ فَقَدِّمُوا۟ بَيْنَ يَدَىْ نَجْوَىٰكُمْ صَدَقَةًۭ ۚ ذَٰلِكَ خَيْرٌۭ لَّكُمْ وَأَطْهَرُ ۚ فَإِن لَّمْ تَجِدُوا۟ فَإِنَّ ٱللَّهَ غَفُورٌۭ رَّحِيمٌ﴿١٢﴾
volume_up share
يَا أَيُّهَا الَّذِينَ آمَنُوا വിശ്വസിച്ചവരേ إِذَا نَاجَيْتُمُ നിങ്ങള്‍ സ്വകാര്യ സംസാരം നടത്തുന്നതായാല്‍ الرَّسُولَ റസൂലുമായി فَقَدِّمُوا എന്നാല്‍ മുന്തിക്കുവിന്‍, സമര്‍പ്പിക്കുവിന്‍ بَيْنَ يَدَيْ نَجْوَاكُمْ നിങ്ങളുടെ സ്വകാര്യ ഭാഷണത്തിനു മുമ്പില്‍ صَدَقَةً ഒരു ദാനധര്‍മ്മം ذَٰلِكَ അതു خَيْرٌ لَّكُمْ നിങ്ങള്‍ക്കു ഉത്തമം (ഗുണം) ആകുന്നു وَأَطْهَرُ കൂടുതല്‍ ശുദ്ധമായതും فَإِن لَّمْ تَجِدُوا എനി നിങ്ങള്‍ക്കുകിട്ടിയില്ലെങ്കില്‍ فَإِنَّ اللَّـهَ എന്നാല്‍ അല്ലാഹു غَفُورٌ പൊറുക്കുന്നവനാണ് رَّحِيمٌ കരുണാനിധിയാണ്.
ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ റസൂലുമായി രഹസ്യസംഭാഷണം നടത്തുന്നതായാല്‍, നിങ്ങളുടെ രഹസ്യസംഭാഷണത്തിനു മുമ്പില്‍ (എന്തെങ്കിലും) ഒരു ദാനധര്‍മ്മം സമര്‍പ്പിക്കുവിന്‍. അതു, നിങ്ങള്‍ക്കു ഉത്തമമായതും, കൂടുതല്‍ ശുദ്ധമായതുമായിരിക്കും. എനി, നിങ്ങള്‍ക്കു (അതു) കിട്ടിയില്ലെങ്കില്‍ - എന്നാല്‍ - അല്ലാഹു വളരെ പൊറുക്കുന്നവനാണ്, കരുണാനിധിയാണ്.
തഫ്സീർ : 12-12
View   
ءَأَشْفَقْتُمْ أَن تُقَدِّمُوا۟ بَيْنَ يَدَىْ نَجْوَىٰكُمْ صَدَقَـٰتٍۢ ۚ فَإِذْ لَمْ تَفْعَلُوا۟ وَتَابَ ٱللَّهُ عَلَيْكُمْ فَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ وَأَطِيعُوا۟ ٱللَّهَ وَرَسُولَهُۥ ۚ وَٱللَّهُ خَبِيرٌۢ بِمَا تَعْمَلُونَ﴿١٣﴾
volume_up share
أَأَشْفَقْتُمْ നിങ്ങള്‍ ഭയപ്പെട്ടുവോ, നിങ്ങള്‍ക്കു ഭയമായോ أَن تُقَدِّمُوا നിങ്ങള്‍ മുന്തിക്കു (സമര്‍പ്പിക്കു) വാന്‍ بَيْنَ يَدَيْ نَجْوَاكُمْ നിങ്ങളുടെ സ്വകാര്യഭാഷണത്തിനു മുമ്പില്‍ صَدَقَاتٍ വല്ല ദാനധര്‍മ്മങ്ങളും فَإِذْ لَمْ تَفْعَلُوا എന്നാല്‍ നിങ്ങള്‍ ചെയ്യാതിരിക്കെ, ചെയ്തിട്ടില്ലാത്തതിനാല്‍ وَتَابَ اللَّـهُ അല്ലാഹു മാപ്പാക്കുകയും (ചെയ്തിരിക്കെ) عَلَيْكُمْ നിങ്ങളോടു فَأَقِيمُوا الصَّلَاةَ എനി നിങ്ങള്‍ നമസ്കാരം നിലനിറുത്തുവിന്‍ وءاتوا الزَّكَاةَ സക്കാത്തു കൊടുക്കുകയും ചെയ്യുവിന്‍ وَأَطِيعُوا اللَّـهَ അല്ലാഹുവിനെ അനുസരിക്കുകയും ചെയ്യുവിന്‍ وَرَسُولَهُ അവന്റെ റസൂലിനെയും وَاللَّـهُ അല്ലാഹു خَبِيرٌ സൂക്ഷ്മമായി അറിയുന്നവനാണ് بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി.
നിങ്ങളുടെ രഹസ്യഭാഷണത്തിനു മുമ്പില്‍ വല്ല ദാനധര്‍മ്മങ്ങളും സമര്‍പ്പിക്കുന്നതിനു നിങ്ങള്‍ ഭയപ്പെട്ടുവോ?! എന്നാല്‍, നിങ്ങള്‍ (അതു) ചെയ്യാതിരിക്കുകയും, അല്ലാഹു നിങ്ങള്‍ക്ക് മാപ്പ് നല്‍കുകയും ചെയ്തിരിക്കയാല്‍, നിങ്ങള്‍ നമസ്ക്കാരം നിലനിറുത്തുകയും, "സകാത്തു" കൊടുക്കുകയും, അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുകയും ചെയ്തുകൊള്ളുവിന്‍. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു.
തഫ്സീർ : 13-13
View   
أَلَمْ تَرَ إِلَى ٱلَّذِينَ تَوَلَّوْا۟ قَوْمًا غَضِبَ ٱللَّهُ عَلَيْهِم مَّا هُم مِّنكُمْ وَلَا مِنْهُمْ وَيَحْلِفُونَ عَلَى ٱلْكَذِبِ وَهُمْ يَعْلَمُونَ﴿١٤﴾
volume_up share
أَلَمْ تَرَ നീ കണ്ടില്ലേ (നോക്കുന്നില്ലേ) إِلَى الَّذِينَ تَوَلَّوْا യാതൊരു കൂട്ടരിലേക്കു മൈത്രീബന്ധം സ്ഥാപിച്ചവരിലേക്ക് قَوْمًا ഒരു ജനതയോടു, ജനതയെ غَضِبَ اللَّـهُ അല്ലാഹു കോപിച്ചിരിക്കുന്നു عَلَيْهِم അവരോടു, അവരുടെ മേല്‍ مَّا هُم അവരല്ല مِّنكُمْ നിങ്ങളില്‍ പെട്ട(വര്‍) وَلَا مِنْهُمْ അവരില്‍പെട്ടവരുമല്ല وَيَحْلِفُونَ അവര്‍ ശപഥം (സത്യം) ചെയ്യുന്നു عَلَى الْكَذِبِ വ്യാജത്തി(അസത്യത്തി)ന്റെ മേല്‍ وَهُمْ അവര്‍, അവരോ يَعْلَمُونَ അറിഞ്ഞുകൊണ്ട്, അറിയുന്നു (താനും).
(നബിയേ) നീ നോക്കിക്കാണുന്നില്ലേ, അല്ലാഹു കോപിച്ചിട്ടുള്ളതായ ഒരു ജനതയോടു മൈത്രീബന്ധം സ്ഥാപിച്ചവരെ?! അവര്‍ [ആ ജനത] നിങ്ങളില്‍പെട്ടവരല്ല, അവരില്‍ പെട്ടവരുമല്ല; അറിഞ്ഞുകൊണ്ടു (തന്നെ) അവര്‍ വ്യാജത്തിന്റെപേരില്‍ ശപഥം ചെയ്യുകയും ചെയ്യുന്നു.
أَعَدَّ ٱللَّهُ لَهُمْ عَذَابًۭا شَدِيدًا ۖ إِنَّهُمْ سَآءَ مَا كَانُوا۟ يَعْمَلُونَ﴿١٥﴾
volume_up share
أَعَدَّ اللَّـهُ അല്ലാഹു ഒരുക്കിയിരിക്കുന്നു لَهُمْ അവര്‍ക്കു عَذَابًا شَدِيدًا കഠിനശിക്ഷ إِنَّهُمْ നിശ്ചയമായും അവര്‍ سَاءَ വളരെ (എത്രയോ) ദുഷിച്ചതു (ചീത്ത, മോശം) مَا كَانُوا അവര്‍ ആയിരുന്നതു يَعْمَلُونَ പ്രവര്‍ത്തിക്കും.
അല്ലാഹു അവര്‍ക്കു കഠിനമായ ശിക്ഷ ഒരുക്കിവെച്ചിരിക്കുന്നു. (കാരണം) നിശ്ചയമായും, അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതു എത്രയോ ദുഷിച്ചതാണ്.
ٱتَّخَذُوٓا۟ أَيْمَـٰنَهُمْ جُنَّةًۭ فَصَدُّوا۟ عَن سَبِيلِ ٱللَّهِ فَلَهُمْ عَذَابٌۭ مُّهِينٌۭ﴿١٦﴾
volume_up share
اتَّخَذُوا അവര്‍ ആക്കി, ആക്കിത്തീര്‍ത്തു أَيْمَانَهُمْ അവരുടെ സത്യങ്ങളെ, ആണകളെ جُنَّةً ഒരു മറവു (തടവു - പരിച) فَصَدُّوا അങ്ങനെ അവര്‍ തടഞ്ഞു عَن سَبِيلِ اللَّـهِ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍നിന്നു فَلَهُمْ അതിനാല്‍ അവര്‍ക്കുണ്ടു عَذَابٌ مُّهِينٌ അപമാനകരമായ (നിന്ദിക്കുന്ന) ശിക്ഷ.
തങ്ങളുടെ സത്യങ്ങളെ അവര്‍ ഒരു തടവാക്കിത്തീര്‍ത്തു; അങ്ങനെ, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍നിന്നു അവര്‍ (ജനങ്ങളെ) തടഞ്ഞു. അതിനാല്‍, അവര്‍ക്കു അപമാനകരമായ ശിക്ഷയുണ്ട്.
തഫ്സീർ : 14-16
View   
لَّن تُغْنِىَ عَنْهُمْ أَمْوَٰلُهُمْ وَلَآ أَوْلَـٰدُهُم مِّنَ ٱللَّهِ شَيْـًٔا ۚ أُو۟لَـٰٓئِكَ أَصْحَـٰبُ ٱلنَّارِ ۖ هُمْ فِيهَا خَـٰلِدُونَ﴿١٧﴾
volume_up share
لَّن تُغْنِيَ ധന്യമാക്കുക (പരിഹരിക്കുക - ഉപകരിക്കുക - തടയുക - ഐശ്വര്യമാക്കുക) ഇല്ലതന്നെ عَنْهُمْ അവര്‍ക്കു, അവരില്‍നിന്നു أَمْوَالُهُمْ അവരുടെ സ്വത്തുക്കള്‍ وَلَا أَوْلَادُهُم അവരുടെ സന്താനങ്ങളും (മക്കളും) ഇല്ല مِّنَ اللَّـهِ അല്ലാഹുവിങ്കല്‍നിന്നു شَيْئًا ഒട്ടും, ഒന്നിനെയും, യാതൊന്നും أُولَـٰئِكَ അക്കൂട്ടര്‍ أَصْحَابُ النَّارِ നരകക്കാരാകുന്നു هُمْ فِيهَا അവര്‍ അതില്‍ خَالِدُونَ നിത്യവാസികളാണ്, ശാശ്വതന്‍മാരാണ്.
അവരുടെ സ്വത്തുക്കളാകട്ടെ, അവരുടെ സന്താനങ്ങളാകട്ടെ, അവര്‍ക്കു അല്ലാഹുവിങ്കല്‍നിന്നു(ണ്ടാകുന്ന) യാതൊന്നും പരിഹരിക്കുന്നതേയല്ല. അക്കൂട്ടര്‍, നരകത്തിന്റെ ആള്‍ക്കാരാകുന്നു; അവരതില്‍ നിത്യവാസികളായിരിക്കും.
يَوْمَ يَبْعَثُهُمُ ٱللَّهُ جَمِيعًۭا فَيَحْلِفُونَ لَهُۥ كَمَا يَحْلِفُونَ لَكُمْ ۖ وَيَحْسَبُونَ أَنَّهُمْ عَلَىٰ شَىْءٍ ۚ أَلَآ إِنَّهُمْ هُمُ ٱلْكَـٰذِبُونَ﴿١٨﴾
volume_up share
يَوْمَ يَبْعَثُهُمُ അവരെ എഴുന്നേല്‍പിക്കുന്ന ദിവസം اللَّـهُ അല്ലാഹു جَمِيعًا മുഴുവനും, എല്ലാവരെയും فَيَحْلِفُونَ അപ്പോള്‍ അവര്‍ ശപഥം (സത്യം) ചെയ്യും لَهُ അവനോടു كَمَا يَحْلِفُونَ അവര്‍ ശപഥം ചെയ്യുന്നപോലെ لَكُمْ നിങ്ങളോട് وَيَحْسَبُونَ അവര്‍ കണക്കാക്കുക (വിചാരിക്കുക)യും ചെയ്യും أَنَّهُمْ നിശ്ചയമായും അവര്‍ (ആകുന്നു) എന്നു عَلَىٰ شَيْءٍ ഒരു കാര്യത്തില്‍, ഏതെങ്കിലും ഒന്നില്‍ أَلَا അല്ലാ (അറിയുക) إِنَّهُمْ هُمُ നിശ്ചയമായും അവര്‍ തന്നെ الْكَاذِبُونَ വ്യാജം പറയുന്നവര്‍, അസത്യവാദികള്‍.
അവരെ മുഴുവനും അല്ലാഹു എഴുന്നേല്‍പിക്കുന്ന [പുനര്‍ജ്ജീവിപ്പിക്കുന്ന] ദിവസം, അപ്പോള്‍, നിങ്ങളോടു ശപഥം ചെയ്യുന്നതുപോലെ അവനോടും അവര്‍ ശപഥം ചെയ്യുന്നതാണ് തങ്ങള്‍ ഒരു കാര്യത്തിലാണെന്നു അവര്‍ വിചാരിക്കുകയും ചെയ്യും. അല്ലാ (അറിഞ്ഞേക്കുക:) നിശ്ചയമായും അവര്‍ തന്നെ കളവു പറയുന്നവര്‍.
തഫ്സീർ : 17-18
View   
ٱسْتَحْوَذَ عَلَيْهِمُ ٱلشَّيْطَـٰنُ فَأَنسَىٰهُمْ ذِكْرَ ٱللَّهِ ۚ أُو۟لَـٰٓئِكَ حِزْبُ ٱلشَّيْطَـٰنِ ۚ أَلَآ إِنَّ حِزْبَ ٱلشَّيْطَـٰنِ هُمُ ٱلْخَـٰسِرُونَ﴿١٩﴾
volume_up share
اسْتَحْوَذَ عَلَيْهِمُ അവരില്‍ അധികാരം നടത്തി, ജയിച്ചടക്കിവെച്ചു الشَّيْطَانُ പിശാചു فَأَنسَاهُمْ എന്നിട്ടവന്‍ അവരെ മറപ്പിച്ചു, വിസ്മരിപ്പിച്ചു ذِكْرَ اللَّـهِ അല്ലാഹുവിന്റെ ഓര്‍മ്മ, സ്മരണ أُولَـٰئِكَ അക്കൂട്ടര്‍ حِزْبُ الشَّيْطَانِ പിശാചിന്റെ കക്ഷിയാണ്, സംഘമാണ് أَلَا അല്ലാ (അറിഞ്ഞേക്കുക) إِنَّ حِزْبَ الشَّيْطَانِ നിശ്ചയമായും പിശാചിന്റെ കക്ഷി هُمُ അവര്‍ തന്നെയാണ് الْخَاسِرُونَ നഷ്ടപ്പെട്ടവര്‍.
പിശാചു അവരെ ജയിച്ചടക്കി വെച്ചിരിക്കയാണ്‌. അങ്ങനെ, അല്ലാഹുവിന്റെ ഓര്‍മ്മ അവരെ അവന്‍ മറപ്പിച്ചു കളഞ്ഞിരിക്കുന്നു. അക്കൂട്ടര്‍ പിശാചിന്റെ കക്ഷിയത്രെ. അല്ലാ (അറിഞ്ഞേക്കുക)! നിശ്ചയമായും പിശാചിന്റെ കക്ഷിതന്നെയാണ് നഷ്ടക്കാര്‍.
إِنَّ ٱلَّذِينَ يُحَآدُّونَ ٱللَّهَ وَرَسُولَهُۥٓ أُو۟لَـٰٓئِكَ فِى ٱلْأَذَلِّينَ﴿٢٠﴾
volume_up share
إِنَّ الَّذِينَ നിശ്ചയമായും യാതൊരു കൂട്ടര്‍ يُحَادُّونَ اللَّـهَ അല്ലാഹുവിനോടു (കക്ഷി) മത്സരംനടത്തുന്ന وَرَسُولَهُ അവന്റെ റസൂലിനോടും أُولَـٰئِكَ അക്കൂട്ടര്‍ فِي الْأَذَلِّينَ ഏറ്റം നിസ്സാര (നിന്ദ്യ) മായവരിലായിരിക്കും.
നിശ്ചയമായും, അല്ലാഹുവിനോടും, അവന്റെ റസൂലിനോടും, മല്‍സരം നടത്തുന്നവര്‍, അവര്‍, ഏറ്റവും നിന്ദ്യന്‍മാരുടെ കൂട്ടത്തിലായിരിക്കും.
كَتَبَ ٱللَّهُ لَأَغْلِبَنَّ أَنَا۠ وَرُسُلِىٓ ۚ إِنَّ ٱللَّهَ قَوِىٌّ عَزِيزٌۭ﴿٢١﴾
volume_up share
كَتَبَ اللَّـهُ അല്ലാഹു എഴുതി (രേഖപ്പെടുത്തി) വെച്ചിരിക്കുന്നു لَأَغْلِبَنَّ നിശ്ചയമായും ഞാന്‍ ജയിക്കും أَنَا ഞാന്‍ തന്നെ وَرُسُلِي എന്റെ റസൂലുകളും إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു قَوِيٌّ ശക്തനാണ്, ഊക്കനാണ് عَزِيزٌ പ്രതാപശാലിയാണ്.
അല്ലാഹു രേഖപ്പെടുത്തിവെച്ചിരിക്കുന്നു, നിശ്ചയമായും ഞാനും എന്റെ റസൂലുകളും തന്നെ വിജയംനേടും എന്ന്. നിശ്ചയമായും, അല്ലാഹു, ശക്തനും പ്രതാപശാലിയുമാകുന്നു.
തഫ്സീർ : 19-21
View   
لَّا تَجِدُ قَوْمًۭا يُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ يُوَآدُّونَ مَنْ حَآدَّ ٱللَّهَ وَرَسُولَهُۥ وَلَوْ كَانُوٓا۟ ءَابَآءَهُمْ أَوْ أَبْنَآءَهُمْ أَوْ إِخْوَٰنَهُمْ أَوْ عَشِيرَتَهُمْ ۚ أُو۟لَـٰٓئِكَ كَتَبَ فِى قُلُوبِهِمُ ٱلْإِيمَـٰنَ وَأَيَّدَهُم بِرُوحٍۢ مِّنْهُ ۖ وَيُدْخِلُهُمْ جَنَّـٰتٍۢ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَا ۚ رَضِىَ ٱللَّهُ عَنْهُمْ وَرَضُوا۟ عَنْهُ ۚ أُو۟لَـٰٓئِكَ حِزْبُ ٱللَّهِ ۚ أَلَآ إِنَّ حِزْبَ ٱللَّهِ هُمُ ٱلْمُفْلِحُونَ﴿٢٢﴾
volume_up share
لَّا تَجِدُ നീ കണ്ടെത്തുകയില്ല قَوْمًا ഒരു ജനതയെ يُؤْمِنُونَ വിശ്വസിക്കുന്ന بِاللَّـهِ അല്ലാഹുവില്‍ وَالْيَوْمِ الْآخِرِ അന്ത്യനാളിലും يُوَادُّونَ അവര്‍ സ്നേഹബന്ധം (താല്‍പര്യം) പുലര്‍ത്തുന്ന (കാണിക്കുന്ന) തായി مَنْ حَادَّ മല്‍സരം കാണിക്കുന്നവരുമായി اللَّـهَ وَرَسُولَهُ അല്ലാഹുവിനോടും അവന്റെ റസൂലിനോടും وَلَوْ كَانُوا അവര്‍ ആയിരുന്നാലും آبَاءَهُمْ തങ്ങളുടെ പിതാക്കള്‍ أَوْ أَبْنَاءَهُمْ അല്ലെങ്കില്‍ തങ്ങളുടെ പുത്രന്‍മാര്‍ أَوْ إِخْوَانَهُمْ അല്ലെങ്കില്‍ തങ്ങളുടെ സഹോദരന്‍മാര്‍ أَوْ عَشِيرَتَهُمْ അല്ലെങ്കില്‍ തങ്ങളുടെ ബന്ധു (കുടുംബം) أُولَـٰئِكَ അക്കൂട്ടര്‍ كَتَبَ അവന്‍ രേഖപ്പെടുത്തിയിരിക്കുന്നു فِي قُلُوبِهِمُ അവരുടെ ഹൃദയങ്ങളില്‍ الْإِيمَانَ സത്യവിശ്വാസം وَأَيَّدَهُم അവരെ ബലപ്പെടുത്തുകയും ചെയ്തിരിക്കുന്നു بِرُوحٍ ഒരു ആത്മാവ് (ജീവന്‍) കൊണ്ടു مِّنْهُ അവന്റെ പക്കല്‍നിന്നുള്ള وَيُدْخِلُهُمْ അവന്‍ അവരെ പ്രവേശിപ്പിക്കയും ചെയ്യും جَنَّاتٍ ചില സ്വര്‍ഗ്ഗങ്ങളില്‍ تَجْرِي مِن تَحْتِهَا അതിന്റെ അടിയില്‍കൂടി ഒഴുകുന്ന الْأَنْهَارُ അരുവികള്‍ خَالِدِينَ فِيهَا അതില്‍ നിത്യവാസികളായ നിലയില്‍ رَضِيَ اللَّـهُ അല്ലാഹു തൃപ്തി (പൊരുത്ത) പ്പെട്ടിരിക്കുന്നു عَنْهُمْ അവരെപ്പറ്റി وَرَضُوا അവരും തൃപ്തിപ്പെട്ടു عَنْهُ അവനെപ്പറ്റി أُولَـٰئِكَ അക്കൂട്ടര്‍ حِزْبُ اللَّـهِ അല്ലാഹുവിന്റെ കക്ഷിയാണ് أَلَا അല്ലാ (അറിഞ്ഞേക്കുക) إِنَّ നിശ്ചയമായും حِزْبَ اللَّـهِ അല്ലാഹുവിന്റെ കക്ഷി هُمُ അവര്‍ തന്നെ الْمُفْلِحُونَ വിജയികള്‍
അല്ലാഹുവിലും, അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത, അല്ലാഹുവിനോടും അവന്റെ റസൂലിനോടും മല്‍സരം കാണിക്കുന്നവരുമായി സ്നേഹബന്ധം പുലര്‍ത്തുന്നതായി കണ്ടെത്തുകയില്ല; അവര്‍ തങ്ങളുടെ പിതാക്കളോ, പുത്രന്‍മാരോ, സഹോദരങ്ങളോ, ബന്ധുകുടുംബമോ ആയിരുന്നാലും ശരി. (അങ്ങിനെയുള്ള) അക്കൂട്ടരുടെ ഹൃദയങ്ങളില്‍ അവന്‍ സത്യവിശ്വാസം രേഖപ്പെടുത്തിവെച്ചിരിക്കുന്നു; അവന്റെ പക്കല്‍നിന്നുള്ള ഒരു ആത്മാവുകൊണ്ടു അവന്‍ അവരെ ബലപ്പെടുത്തുകയും ചെയ്തിരിക്കുന്നു. താഴ്ഭാഗത്തിലൂടെ അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗ്ഗങ്ങളില്‍ - അതില്‍ നിത്യവാസികളായ നിലയില്‍ - അവന്‍ അവരെ പ്രവേശിപ്പിക്കുകയും ചെയ്യും. അല്ലാഹു അവരെക്കുറിച്ചു തൃപ്തിപ്പെട്ടിരിക്കുന്നു; അവര്‍ അവനെക്കുറിച്ചും തൃപ്തിപ്പെട്ടിരിക്കുന്നു. അക്കൂട്ടര്‍, അല്ലാഹുവിന്റെ കക്ഷിയത്രെ. അല്ലാ (അറിഞ്ഞേക്കുക;) നിശ്ചയമായും അല്ലാഹുവിന്റെ കക്ഷിതന്നെയാണ് വിജയികള്‍.
തഫ്സീർ : 22-22
View   
59.അല്‍ ഹശ്ര്‍


بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
سَبَّحَ لِلَّهِ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۖ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ﴿١﴾
volume_up share
سَبَّحَ لِلَّـهِ അല്ലാഹുവിനു സ്തോത്രകീര്‍ത്തനം ചെയ്യുന്നു مَا فِي السَّمَاوَاتِ ആകാശത്തിലുള്ളവ وَمَا فِي الْأَرْضِ ഭൂമിയിലുള്ളവയും وَهُوَ الْعَزِيزُ അവന്‍ പ്രതാപശാലിയത്രെ الْحَكِيمُ അഗാധജ്ഞനായ, യുക്തിമാനായ.
ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും (എല്ലാം തന്നെ) അല്ലാഹുവിനു സ്തോത്ര കീര്‍ത്തനം ചെയ്യുന്നു. അവന്‍ അഗാധജ്ഞനായ പ്രതാപശാലിയായുള്ളവനത്രെ.
هُوَ ٱلَّذِىٓ أَخْرَجَ ٱلَّذِينَ كَفَرُوا۟ مِنْ أَهْلِ ٱلْكِتَـٰبِ مِن دِيَـٰرِهِمْ لِأَوَّلِ ٱلْحَشْرِ ۚ مَا ظَنَنتُمْ أَن يَخْرُجُوا۟ ۖ وَظَنُّوٓا۟ أَنَّهُم مَّانِعَتُهُمْ حُصُونُهُم مِّنَ ٱللَّهِ فَأَتَىٰهُمُ ٱللَّهُ مِنْ حَيْثُ لَمْ يَحْتَسِبُوا۟ ۖ وَقَذَفَ فِى قُلُوبِهِمُ ٱلرُّعْبَ ۚ يُخْرِبُونَ بُيُوتَهُم بِأَيْدِيهِمْ وَأَيْدِى ٱلْمُؤْمِنِينَ فَٱعْتَبِرُوا۟ يَـٰٓأُو۟لِى ٱلْأَبْصَـٰرِ﴿٢﴾
volume_up share
هُوَ അവന്‍ الَّذِي أَخْرَجَ പുറത്താക്കിയവനാണ് الَّذِينَ كَفَرُوا അവിശ്വസിച്ചവരെ مِنْ أَهْلِ الْكِتَابِ വേദക്കാരില്‍ നിന്നു مِن دِيَارِهِمْ അവരുടെ വാസസ്ഥലങ്ങളില്‍നിന്നു لِأَوَّلِ الْحَشْرِ ഒന്നാമത്തെ തുരത്തലില്‍, നാടുകടത്തലിനുവേണ്ടി مَا ظَنَنتُمْ നിങ്ങള്‍ ധരിച്ചില്ല أَن يَخْرُجُوا അവര്‍ പുറത്തുപോകുമെന്നു وَظَنُّوا അവര്‍ ധരിക്കയും ചെയ്തു أَنَّهُم നിശ്ചയമായും അവരാണെന്നു مَّانِعَتُهُمْ അവരെ തടയുന്ന (രക്ഷിക്കുന്ന) താണെന്നു حُصُونُهُم അവരുടെ കോട്ടകള്‍ مِّنَ اللَّـهِ അല്ലാഹുവില്‍ നിന്നു فَأَتَاهُمُ اللَّـهُ എന്നാല്‍ അല്ലാഹു അവരുടെ അടുക്കല്‍ചെന്നു مِنْ حَيْثُ വിധത്തില്‍ കൂടി, വിധേന لَمْ يَحْتَسِبُوا അവര്‍ വിചാരിക്കാത്ത, കണക്കാക്കാത്ത وَقَذَفَ അവന്‍ ഇടുകയും ചെയ്തു فِي قُلُوبِهِمُ അവരുടെ ഹൃദയങ്ങളില്‍ الرُّعْبَ ഭീതി, പേടി يُخْرِبُونَ അവര്‍ കേടുവരുത്തി (നാശപ്പെടുത്തി, ശൂന്യമാക്കി)യിരുന്നു بُيُوتَهُم തങ്ങളുടെ വീടുകളെ بِأَيْدِيهِمْ തങ്ങളുടെ കൈകളാല്‍ وَأَيْدِي الْمُؤْمِنِينَ സത്യവിശ്വാസികളുടെ കൈകളാലും فَاعْتَبِرُوا അപ്പോള്‍ (അതിനാല്‍) ഉറ്റാലോചിക്കുവിന്‍, ചിന്തിക്കുവിന്‍ يَا أُولِي الْأَبْصَارِ കാഴ്ചകള്‍ (കണ്ണുകള്‍) ഉള്ളവരെ.
വേദക്കാരില്‍ നിന്നു അവിശ്വസിച്ചവരെ ഒന്നാമത്തെ തുരത്തലില്‍ തങ്ങളുടെ വാസസ്ഥലങ്ങളില്‍നിന്നു പുറത്താക്കിയവനാണ് അവന്‍. അവര്‍ പുറത്തുപോകുമെന്ന് നിങ്ങള്‍ ധരിച്ചില്ല. തങ്ങളുടെ കോട്ടകള്‍ തങ്ങളെ അല്ലാഹുവില്‍നിന്നു (തടുത്തു) രക്ഷിക്കുന്നവയാണെന്ന് അവര്‍ ധരിക്കയും ചെയ്തു. എന്നാല്‍, അവര്‍ കണക്കാക്കാത്തവിധത്തില്‍കൂടി അല്ലാഹു അവരുടെ അടുക്കല്‍ ചെന്നു; അവരുടെ ഹൃദയങ്ങളില്‍ അവ൯ ഭീതി ഇട്ടേക്കുകയും ചെയ്തു. തങ്ങളുടെ വീടുകളെ അവര്‍, തങ്ങളുടെ കൈകളാല്‍ നശിപ്പിച്ചിരുന്നു; സത്യവിശ്വാസികളുടെ കൈകളാലും (നശിപ്പിച്ചിരുന്നു). അപ്പോള്‍ - കാഴ്ചയുള്ള ആളുകളേ-നിങ്ങള്‍ ഉറ്റാലോചിച്ചു നോക്കുവിന്‍ !
തഫ്സീർ : 1-2
View   
وَلَوْلَآ أَن كَتَبَ ٱللَّهُ عَلَيْهِمُ ٱلْجَلَآءَ لَعَذَّبَهُمْ فِى ٱلدُّنْيَا ۖ وَلَهُمْ فِى ٱلْـَٔاخِرَةِ عَذَابُ ٱلنَّارِ﴿٣﴾
volume_up share
وَلَوْلَا ഇല്ലെങ്കിലും, ഇല്ലായിരുന്നാലും أَن كَتَبَ എഴുതിവെക്കല്‍, രേഖപ്പെടുത്തല്‍, നിയമിക്കല്‍ اللَّـهُ അല്ലാഹു عَلَيْهِمُ അവരുടെ മേല്‍ الْجَلَاءَ നാടുവിടല്‍, വെളിക്കുപോകല്‍, കടന്നുപോക്കു لَعَذَّبَهُمْ അവരെ അവന്‍ ശിക്ഷിക്കുക തന്നെ ചെയ്യുമായിരുന്നു فِي الدُّنْيَا ഇഹത്തില്‍ وَلَهُمْ അവര്‍ക്കുണ്ട് താനും فِي الْآخِرَةِ പരലോകത്തില്‍ عَذَابُ النَّارِ നരകശിക്ഷ.
(ഈ) നാടുകടന്നുപോകല്‍ അവരുടെ മേല്‍ അല്ലാഹു (വിധിച്ച്) രേഖപ്പെടുത്തലുണ്ടായിരുന്നില്ലെങ്കിലും, ഇഹത്തില്‍ വെച്ചു അവരെ അവന്‍ (മറ്റുവിധേന) ശിക്ഷിക്കുകതന്നെ ചെയ്യുമായിരുന്നു. പരലോകത്തില്‍ നരകശിക്ഷയും അവര്‍ക്കുണ്ട്.
ذَٰلِكَ بِأَنَّهُمْ شَآقُّوا۟ ٱللَّهَ وَرَسُولَهُۥ ۖ وَمَن يُشَآقِّ ٱللَّهَ فَإِنَّ ٱللَّهَ شَدِيدُ ٱلْعِقَابِ﴿٤﴾
volume_up share
ذَٰلِكَ അതു بِأَنَّهُمْ شَاقُّوا അവര്‍ ചേരിതിരിഞ്ഞതു (കക്ഷിപിടിച്ചതു-മല്‍സരിച്ചതു) കൊണ്ടാണ് اللَّـهَ അല്ലാഹുവിനോടു وَرَسُولَهُ അവന്‍റെ റസൂലിനോടും وَمَن يُشَاقِّ اللَّـهَ അല്ലാഹുവിനോടു ആരെങ്കിലും ചേരി (കക്ഷി) പിടിക്കുന്നതായാല്‍ فَإِنَّ اللَّـهَ എന്നാല്‍ തീര്‍ച്ചയായും അല്ലാഹു شَدِيدُ الْعِقَابِ പ്രതികാരം (ശിക്ഷാനടപടി) കഠിനമായവനാണ്
അതു അല്ലാഹുവിനോടും, അവന്‍റെ റസൂലിനോടും അവര്‍ കക്ഷിപിടി(ച്ചു മല്‍സര) ച്ചതുകൊണ്ടാകുന്നു. അല്ലാഹുവിനോടു ആരെങ്കിലും കക്ഷിപിടി(ച്ചു മല്‍സരി)ക്കുന്നതായാല്‍, നിശ്ചയമായും അല്ലാഹു കഠിനമായി ശിക്ഷാനടപടിയെടുക്കുന്നവനാണ്.
مَا قَطَعْتُم مِّن لِّينَةٍ أَوْ تَرَكْتُمُوهَا قَآئِمَةً عَلَىٰٓ أُصُولِهَا فَبِإِذْنِ ٱللَّهِ وَلِيُخْزِىَ ٱلْفَـٰسِقِينَ﴿٥﴾
volume_up share
مَا قَطَعْتُم നിങ്ങള്‍ മുറിച്ചതു, നിങ്ങള്‍ മുറിച്ചാല്‍ مِّن لِّينَةٍ വല്ല ഈത്തപ്പനയും أَوْ تَرَكْتُمُوهَا അല്ലെങ്കില്‍ നിങ്ങളതിനെ വിട്ടേച്ചാലും قَائِمَةً നില്‍ക്കുന്ന നിലയില്‍, നിലകൊള്ളുന്നതായി عَلَىٰ أُصُولِهَا അവയുടെ മുരടുകളിന്‍മേല്‍ فَبِإِذْنِ اللَّـهِ എന്നാലതു അല്ലാഹുവിന്‍റെ സമ്മതപ്രകാരമാണ് وَلِيُخْزِيَ അപമാനപ്പെടുത്തുവാനും, വഷളാക്കുവാനും الْفَاسِقِينَ തോന്നിയവാസികളെ, ദുര്‍ജ്ജനങ്ങളെ.
(സത്യവിശ്വാസികളേ) നിങ്ങള്‍ ഈന്തപ്പനയില്‍ നിന്നു (വല്ലതും) മുറിക്കുകയോ, അല്ലെങ്കില്‍ അവയെ അവയുടെ മുരടുകളില്‍ നിലകൊള്ളുന്നതായി വിട്ടേക്കുകയോ ചെയ്തിട്ടുള്ളതു അല്ലാഹുവിന്‍റെ സമ്മതപ്രകാരമാകുന്നു; (ആ) തോന്നിയവാസികളെ അപമാനപ്പെടുത്തുവാന്‍ വേണ്ടിയും ആകുന്നു.
തഫ്സീർ : 3-5
View   
وَمَآ أَفَآءَ ٱللَّهُ عَلَىٰ رَسُولِهِۦ مِنْهُمْ فَمَآ أَوْجَفْتُمْ عَلَيْهِ مِنْ خَيْلٍۢ وَلَا رِكَابٍۢ وَلَـٰكِنَّ ٱللَّهَ يُسَلِّطُ رُسُلَهُۥ عَلَىٰ مَن يَشَآءُ ۚ وَٱللَّهُ عَلَىٰ كُلِّ شَىْءٍۢ قَدِيرٌۭ﴿٦﴾
volume_up share
وَمَا أَفَاءَ മടക്കിയെടുത്തുകൊടുത്തതു, കൈവരുത്തി കൊടുത്തതു, "ഫൈആക്കി"യതു اللَّـهُ അല്ലാഹു عَلَىٰ رَسُولِهِ തന്‍റെ റസൂലിനു مِنْهُمْ അവരില്‍നിന്നു فَمَا أَوْجَفْتُمْ നിങ്ങള്‍ ഓട്ടിയിട്ടില്ല, ഓടിച്ചിട്ടില്ല عَلَيْهِ അതിനു, അതിന്‍റെ പേരില്‍ مِنْ خَيْلٍ കുതിരുകളില്‍നിന്നു وَلَا رِكَابٍ വാഹനങ്ങളില്‍ (ഒട്ടകങ്ങളില്‍) നിന്നുമില്ല وَلَـٰكِنَّ اللَّـهَ എങ്കിലും അല്ലാഹു يُسَلِّطُ അവന്‍ അധികാരപ്പെടുത്തുന്നു رُسُلَهُ അവന്‍റെ റസൂലുകളെ عَلَىٰ مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവരുടെമേല്‍ وَاللَّـهُ അല്ലാഹു عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിന്നും قَدِيرٌ കഴിയുന്നവനാണ്
അവരില്‍നിന്നു അല്ലാഹു തന്‍റെ റസൂലിനു കൈവരുത്തി ("ഫൈആ"ക്കി) ക്കൊടുത്തതു എന്തോ (അതു), അതിനായി നിങ്ങള്‍ കുതിരകളെയോ, (ഒട്ടക) വാഹനങ്ങളോ ഓട്ടുകയുണ്ടായിട്ടില്ല. എങ്കിലും, അല്ലാഹു ഉദ്ദേശിക്കുന്നവരുടെമേല്‍ അവന്‍ തന്‍റെ റസൂലുകളെ അധികാരപ്പെടുത്തുന്നു. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്.
തഫ്സീർ : 6-6
View   
مَّآ أَفَآءَ ٱللَّهُ عَلَىٰ رَسُولِهِۦ مِنْ أَهْلِ ٱلْقُرَىٰ فَلِلَّهِ وَلِلرَّسُولِ وَلِذِى ٱلْقُرْبَىٰ وَٱلْيَتَـٰمَىٰ وَٱلْمَسَـٰكِينِ وَٱبْنِ ٱلسَّبِيلِ كَىْ لَا يَكُونَ دُولَةًۢ بَيْنَ ٱلْأَغْنِيَآءِ مِنكُمْ ۚ وَمَآ ءَاتَىٰكُمُ ٱلرَّسُولُ فَخُذُوهُ وَمَا نَهَىٰكُمْ عَنْهُ فَٱنتَهُوا۟ ۚ وَٱتَّقُوا۟ ٱللَّهَ ۖ إِنَّ ٱللَّهَ شَدِيدُ ٱلْعِقَابِ﴿٧﴾
volume_up share
مَّا أَفَاءَ اللَّـهُ അല്ലാഹു "ഫൈആക്കി" (കൈവരുത്തി) ക്കൊടുത്തതു എന്തോ عَلَىٰ رَسُولِهِ തന്‍റെ റസൂലിനു مِنْ أَهْلِ الْقُرَىٰ രാജ്യക്കാരില്‍ (നാട്ടുകാരില്‍) നിന്നു فَلِلَّـهِ (അതു) അല്ലാഹുവിനാണ് وَلِلرَّسُولِ റസൂലിനും وَلِذِي الْقُرْبَىٰ അടുത്ത കുടുംബത്തിനും وَالْيَتَامَىٰ അനാഥകള്‍ക്കും وَالْمَسَاكِينِ സാധുക്കള്‍ക്കും وَابْنِ السَّبِيلِ വഴിപോക്കന്നും كَيْ لَا يَكُونَ അതാവാതിരിക്കുന്നതിനുവേണ്ടി دُولَةً ഉപയോഗിക്ക (കൈമാറ്റം ചെയ്യ)പ്പെടുന്നതു بَيْنَ الْأَغْنِيَاءِ ധനികന്‍മാര്‍ക്കിടയില്‍ مِنكُمْ നിങ്ങളില്‍നിന്ന് وَمَآ ءَاتَىٰكُمُ നിങ്ങള്‍ക്കു എന്തു നല്‍കിയോ, കൊണ്ടുതന്നുവോ الرَّسُولُ റസൂല്‍ فَخُذُوهُ അതു നിങ്ങള്‍ സ്വീകരിക്കുവിന്‍ وَمَا نَهَاكُمْ عَنْهُ അദ്ദേഹം നിങ്ങളോടു ഏതൊന്നിനെക്കുറിച്ചു വിരോധിചുവോ, വിലക്കിയോ فَانتَهُوا അപ്പോള്‍ നിങ്ങള്‍ വിരമിക്കുവിന്‍ وَاتَّقُوا اللَّـهَ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയുവിന്‍ إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു شَدِيدُ الْعِقَابِ പ്രതികാര (ശിക്ഷാ) നടപടി കഠിനമായവനാണ്.
എന്നുവെച്ചാല്‍) അല്ലാഹു അവന്‍റെ റസൂലിനു രാജ്യക്കാരില്‍നിന്നു കൈവരുത്തി ("ഫൈആ"ക്കി)ക്കൊടുത്തതെന്തോ (അതു), അല്ലാഹുവിനും, റസൂലിനും, അടുത്ത കുടുംബങ്ങള്‍, അനാഥകള്‍, സാധുക്കള്‍, വഴിപ്പോക്കര്‍ എന്നിവര്‍ക്കും ഉള്ളതാകുന്നു:- നിങ്ങളില്‍നിന്നുള്ള ധനികന്മാര്‍ക്കിടയില്‍ കൈമാറപ്പെടുന്നതാകാതിരിക്കുവാന്‍ വേണ്ടിയത്രെ (അതു). റസൂല്‍ നിങ്ങള്‍ക്കു (കൊണ്ടു) തന്നതെന്തോ അതു നിങ്ങള്‍ സ്വീകരിച്ചുകൊള്ളുക. അദ്ദേഹം നിങ്ങളോടു എന്തിനെക്കുറിച്ചു വിരോധിച്ചുവോ (അതില്‍നിന്നു) വിരമിക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍. നിശ്ചയമായും അല്ലാഹു ശിക്ഷാനടപടി കഠിനമായവനാകുന്നു.
തഫ്സീർ : 7-7
View   
لِلْفُقَرَآءِ ٱلْمُهَـٰجِرِينَ ٱلَّذِينَ أُخْرِجُوا۟ مِن دِيَـٰرِهِمْ وَأَمْوَٰلِهِمْ يَبْتَغُونَ فَضْلًۭا مِّنَ ٱللَّهِ وَرِضْوَٰنًۭا وَيَنصُرُونَ ٱللَّهَ وَرَسُولَهُۥٓ ۚ أُو۟لَـٰٓئِكَ هُمُ ٱلصَّـٰدِقُونَ﴿٨﴾
volume_up share
لِلْفُقَرَاءِ ദരിദ്രന്‍മാര്‍ക്ക് الْمُهَاجِرِينَ മുജാഹിറുകളായ, അഭയാര്‍ത്ഥികളായ الَّذِينَ أُخْرِجُوا അതായതു പുറത്താക്കപ്പെട്ടവര്‍ مِن دِيَارِهِمْ തങ്ങളുടെ ഭവന (വാസസ്ഥല) ങ്ങളില്‍നിന്നു وَأَمْوَالِهِمْ തങ്ങളുടെ സ്വത്തുക്കളില്‍നിന്നും يَبْتَغُونَ അവര്‍ തേടി (അന്വേഷിച്ചു) കൊണ്ടിരിക്കവെ فَضْلًا ദയവ്, അനുഗ്രഹം مِّنَ اللَّـهِ അല്ലാഹുവില്‍നിന്നു وَرِضْوَانًا പൊരുത്തവും, പ്രീതിയും وَيَنصُرُونَ അവര്‍ സഹായിക്കുകയും ചെയ്തുകൊണ്ടിരിക്കെ اللَّـهَ അല്ലാഹുവിനെ وَرَسُولَهُ അവന്‍റെ റസൂലിനെയും أُولَـٰئِكَ هُمُ അക്കൂട്ടര്‍തന്നെയാണ് الصَّادِقُونَ സത്യവാന്മാര്‍.
അതായതു, തങ്ങളുടെ വാസസ്ഥലങ്ങളില്‍നിന്നും, സ്വത്തുക്കളില്‍നിന്നും പുറത്താക്കപ്പെട്ടിട്ടുള്ള "മുഹാജിറുകളായ [സ്വദേശം വിട്ടുപോയ] ദരിദ്രന്‍മാര്‍ക്കു; അല്ലാഹുവിങ്കല്‍നിന്നുള്ള ദയവും പൊരുത്തവും തേടിക്കൊണ്ടും, അല്ലാഹുവിനെയും അവന്‍റെ റസൂലിനെയും സഹായിച്ചുകൊണ്ടുമിരിക്കവെ (പുറത്താക്കപ്പെട്ടവര്‍) അക്കൂട്ടര്‍തന്നെയാണ് സത്യവാന്മാര്‍.
തഫ്സീർ : 8-8
View   
وَٱلَّذِينَ تَبَوَّءُو ٱلدَّارَ وَٱلْإِيمَـٰنَ مِن قَبْلِهِمْ يُحِبُّونَ مَنْ هَاجَرَ إِلَيْهِمْ وَلَا يَجِدُونَ فِى صُدُورِهِمْ حَاجَةًۭ مِّمَّآ أُوتُوا۟ وَيُؤْثِرُونَ عَلَىٰٓ أَنفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌۭ ۚ وَمَن يُوقَ شُحَّ نَفْسِهِۦ فَأُو۟لَـٰٓئِكَ هُمُ ٱلْمُفْلِحُونَ﴿٩﴾
volume_up share
وَالَّذِينَ യാതൊരുകൂട്ടരും تَبَوَّءُوا അവര്‍ സൗകര്യപ്പെടുത്തി, ഒരുക്കംചെയ്തു, താമസമാക്കി, സ്വീകരിച്ചു الدَّارَ വാസസ്ഥലം പാര്‍പ്പിടത്തിനു وَالْإِيمَانَ സത്യവിശ്വാസവും, വിശ്വാസത്തിന്നും مِن قَبْلِهِمْ അവരുടെ മുമ്പു يُحِبُّونَ അവര്‍ ഇഷ്ടപ്പെടുന്നു, സ്നേഹിക്കുന്നു مَنْ هَاجَرَ ഹിജ്ര (നാടുവിട്ടു) വന്നവരെ إِلَيْهِمْ തങ്ങളിലേക്കു وَلَا يَجِدُونَ അവര്‍ കാണുനില്ല, കണ്ടെത്തുന്നില്ല فِي صُدُورِهِمْ അവരുടെ നെഞ്ചു (മനസ്സു) കളില്‍ حَاجَةً ഒരാവശ്യവും مِّمَّا أُوتُوا അവര്‍ക്കു നൽകപ്പെട്ടതിൽ وَيُؤْثِرُونَ അവര്‍ പ്രാധാന്യം നല്‍കുക (തിരഞ്ഞെടുക്കുക)യും ചെയ്യുന്നു عَلَىٰ أَنفُسِهِمْ തങ്ങളുടെ ദേഹങ്ങളേക്കാള്‍ وَلَوْ كَانَ بِهِمْ തങ്ങളില്‍ ഉണ്ടായിരുന്നാലും خَصَاصَةٌ വല്ല വിടവും, ദാരിദ്ര്യവും, അടിയന്തരാവശ്യവും وَمَن يُوقَ ആരെങ്കിലും (യാതൊരുവന്‍) കാത്തുരക്ഷിക്കപ്പെടുന്നുവോ شُحَّ نَفْسِهِ തന്‍റെ മനസ്സിന്‍റെ പിശുക്കു, ആര്‍ത്തി (യില്‍ നിന്നു) فَأُولَـٰئِكَ هُمُ എന്നാല്‍ അവര്‍ തന്നെ الْمُفْلِحُونَ വിജയികള്‍
അവരുടെ മുമ്പായി [മുഹാജിറുകളുടെ വരവിനുമുമ്പായി] വാസസ്ഥലവും സത്യവിശ്വാസവും സ്വീകരിച്ചു ]സൗകര്യപ്പെടുത്തി] വെച്ചവരും (ആയ ദരിദ്രന്‍മാര്‍ക്കും). തങ്ങളുടെ അടുക്കലേക്കു ഹിജ്രവന്ന [നാടുവിട്ടുവന്ന] വരെ അവര്‍ സ്നേഹിക്കുന്നു; തങ്ങള്‍ക്കു നല്കപ്പെട്ടതു സംബന്ധിച്ച് അവരുടെ നെഞ്ചു [മനസ്സു] കളില്‍ യാതൊരാവശ്യവും അവര്‍ കണ്ടെത്തുന്നുമില്ല! തങ്ങളില്‍ വല്ലവിടവും (അഥവാ ദാരിദ്ര്യം) ഉണ്ടായിരുന്നാല്‍ പോലും അവര്‍ തങ്ങളുടെ ദേഹങ്ങളെക്കാള്‍ (മറ്റുള്ളവര്‍ക്കു) പ്രാധാന്യം നല്‍കുകയും ചെയ്യുന്നു! ഏതൊരുവന്‍ തന്‍റെ മനസ്സിന്‍റെ പിശുക്കില്‍ (അഥവാ ആര്‍ത്തിയില്‍) നിന്നു കാത്തു രക്ഷിക്കപ്പെടുന്നുവോ, അങ്ങിനെയുള്ളവര്‍ തന്നെയാണ് വിജയികള്‍.
തഫ്സീർ : 9-9
View   
وَٱلَّذِينَ جَآءُو مِنۢ بَعْدِهِمْ يَقُولُونَ رَبَّنَا ٱغْفِرْ لَنَا وَلِإِخْوَٰنِنَا ٱلَّذِينَ سَبَقُونَا بِٱلْإِيمَـٰنِ وَلَا تَجْعَلْ فِى قُلُوبِنَا غِلًّۭا لِّلَّذِينَ ءَامَنُوا۟ رَبَّنَآ إِنَّكَ رَءُوفٌۭ رَّحِيمٌ﴿١٠﴾
volume_up share
وَالَّذِينَ جَاءُوا വന്നവരും مِن بَعْدِهِمْ അവരുടെശേഷം يَقُولُونَ അവര്‍ പറയും, പറയുന്നു رَبَّنَا ഞങ്ങളുടെ റബ്ബേ اغْفِرْ لَنَا ഞങ്ങള്‍ക്കു പൊറുത്തു തരേണമേ وَلِإِخْوَانِنَا ഞങ്ങളുടെ സഹോദരങ്ങള്‍ക്കും الَّذِينَ سَبَقُونَا ഞങ്ങള്‍ക്കു മുന്‍കഴിഞ്ഞ (മുന്‍കടന്ന) വരായ بِالْإِيمَانِ സത്യവിശ്വാസത്തോടെ وَلَا تَجْعَلْ ആക്കരുതേ, ഉണ്ടാക്കരുതേ فِي قُلُوبِنَا ഞങ്ങളുടെ ഹൃദയങ്ങളില്‍ غِلًّا വിദ്വേഷം, പക, ചതി, കെട്ടിക്കുടുക്ക് لِّلَّذِينَ آمَنُوا വിശ്വസിച്ചവരോടു رَبَّنَا ഞങ്ങളുടെ റബ്ബേ إِنَّكَ നിശ്ചയമായും നീ رَءُوفٌ വളരെ കൃപ(ദയ) ഉള്ളവനാണു رَّحِيمٌ കരുണാനിധിയാണു.
അവരുടെ ശേഷം വന്നവരും (ആയദരിദ്രന്മാര്‍ക്കും). അവര്‍ പറയും: "ഞങ്ങളുടെ റബ്ബേ, ഞങ്ങള്‍ക്കും, സത്യവിശ്വാസത്തോടെ ഞങ്ങള്‍ക്കു മുന്‍കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങള്‍ക്കും നീ പൊറുത്തുതരേണമേ! "സത്യവിശ്വാസം സ്വീകരിച്ചവരോടു ഞങ്ങളുടെ ഹൃദയങ്ങളില്‍ ഒരു വിദ്വേഷവും (അഥവാ പകയും) ഉണ്ടാക്കരുതേ! ഞങ്ങളുടെ റബ്ബേ! നിശ്ചയമായും നീ വളരെ കൃപയുള്ളവനാണ്, കരുണാനിധിയാണ്".
തഫ്സീർ : 10-10
View   
أَلَمْ تَرَ إِلَى ٱلَّذِينَ نَافَقُوا۟ يَقُولُونَ لِإِخْوَٰنِهِمُ ٱلَّذِينَ كَفَرُوا۟ مِنْ أَهْلِ ٱلْكِتَـٰبِ لَئِنْ أُخْرِجْتُمْ لَنَخْرُجَنَّ مَعَكُمْ وَلَا نُطِيعُ فِيكُمْ أَحَدًا أَبَدًۭا وَإِن قُوتِلْتُمْ لَنَنصُرَنَّكُمْ وَٱللَّهُ يَشْهَدُ إِنَّهُمْ لَكَـٰذِبُونَ﴿١١﴾
volume_up share
أَلَمْ تَرَ നീ കണ്ടില്ലേ, നോക്കുന്നില്ലേ إِلَى الَّذِينَ യാതൊരുവരിലേക്കു نَافَقُوا കപടത പ്രവര്‍ത്തിച്ച (കപടവിശ്വാസം സ്വീകരിച്ച) يَقُولُونَ അവര്‍ പറയുന്നു لِإِخْوَانِهِمُ തങ്ങളുടെ സഹോദരന്‍മാരോടു الَّذِينَ كَفَرُوا അവിശ്വസിച്ചവരായ مِنْ أَهْلِ الْكِتَابِ വേദക്കാരിൽ നിന്ന് لَئِنْ أُخْرِجْتُمْ നിങ്ങള്‍ ബഹിഷ്ക്കരിക്കപ്പെട്ടുവെങ്കില്‍ لَنَخْرُجَنَّ നിശ്ചയമായും ഞങ്ങള്‍ പുറപ്പെടും, പുറത്തുപോകും مَعَكُمْ നിങ്ങളുടെ കൂടെ, ഒപ്പം وَلَا نُطِيعُ ഞങ്ങള്‍ അനുസരിക്കുകയുമില്ല فِيكُمْ നിങ്ങളുടെ വിഷയത്തില്‍ أَحَدًا ഒരാളെയും أَبَدًا ഒരു കാലത്തും وَإِن قُوتِلْتُمْ നിങ്ങളോടു യുദ്ധം ചെയ്യപ്പെട്ടുവെങ്കിലോ لَنَنصُرَنَّكُمْ നിശ്ചയമായും ഞങ്ങള്‍ നിങ്ങളെ സഹായിക്കും وَاللَّـهُ يَشْهَدُ അല്ലാഹു സാക്ഷ്യം വഹിക്കുന്നു, സാക്ഷ്യപ്പെടുത്തുന്നു إِنَّهُمْ നിശ്ചയമായും അവര്‍ لَكَاذِبُونَ വ്യാജം പറയുന്നവര്‍ തന്നെ എന്ന്
(നബിയേ) കപടതകാണിക്കുന്നവരെ നീ കണ്ടില്ലേ? വേദക്കാരിൽ നിന്ന് അവിശ്വസിച്ചവരായ തങ്ങളുടെ സഹോദരന്‍മാരോടു അവര്‍ പറയുന്നു: "നിങ്ങള്‍ പുറത്താക്കപ്പെട്ടുവെങ്കില്‍, നിശ്ചയമായും, ഞങ്ങളും നിങ്ങളോടൊപ്പം പുറപ്പെടുകതന്നെ ചെയ്യും; നിങ്ങളുടെ വിഷയത്തില്‍ ഒരാളെയും ഒരു കാലത്തും ഞങ്ങള്‍ അനുസരിക്കുന്നതുമല്ല; നിങ്ങളോടു യുദ്ധം ചെയ്യപ്പെട്ടുവെങ്കിലോ, നിശ്ചയമായും ഞങ്ങള്‍ നിങ്ങളെ സഹായിക്കുകയും ചെയ്യും." അല്ലാഹു സാക്ഷ്യപ്പെടുത്തുന്നു: നിശ്ചയമായും അവര്‍ വ്യാജം പറയുന്നവരാകുന്നു എന്ന്.
തഫ്സീർ : 11-11
View   
لَئِنْ أُخْرِجُوا۟ لَا يَخْرُجُونَ مَعَهُمْ وَلَئِن قُوتِلُوا۟ لَا يَنصُرُونَهُمْ وَلَئِن نَّصَرُوهُمْ لَيُوَلُّنَّ ٱلْأَدْبَـٰرَ ثُمَّ لَا يُنصَرُونَ﴿١٢﴾
volume_up share
لَئِنْ أُخْرِجُوا അവര്‍ പുറത്താക്കപ്പെട്ടുവെങ്കില്‍ لَا يَخْرُجُونَ ഇവര്‍ പുറത്തുപോകുയില്ല, പുറപ്പെടുകയില്ല مَعَهُمْ അവരുടെ ഒപ്പം وَلَئِن قُوتِلُوا അവരോടു യുദ്ധം ചെയ്യപ്പെട്ടെങ്കിലോ لَا يَنصُرُونَهُمْ ഇവര്‍ അവരെ സഹായിക്കയില്ല وَلَئِن نَّصَرُوهُمْ അവരെ ഇവര്‍ സഹായിച്ചാല്‍തന്നെയും لَيُوَلُّنَّ الْأَدْبَارَ ഇവര്‍ പിന്‍തിരിഞ്ഞോടും ثُمَّ لَا يُنصَرُونَ പിന്നെ അവര്‍ സഹായിക്കപ്പെടുക (അവര്‍ക്കു സഹായം ലഭിക്കുക) യില്ല.
അവര്‍ പുറത്താക്കപ്പെട്ടുവെങ്കില്‍, ഇവര്‍ [കപടവിശ്വാസികള്‍] അവരൊന്നിച്ചു പുറപ്പെട്ടു പോകയില്ലതന്നെ; അവരോടു യുദ്ധം ചെയ്യപ്പെട്ടുവെങ്കില്‍ ഇവര്‍ അവരെ സഹായിക്കുകയുമില്ല; അവരെ ഇവര്‍ സഹായിച്ചാല്‍ തന്നെയും ഇവര്‍ നിശ്ചയമായും, പിന്‍തിരിഞ്ഞോടുന്നതാണ്. പിന്നീടു അവര്‍ക്കു സഹായം ലഭിക്കുന്നതല്ല.
തഫ്സീർ : 12-12
View   
لَأَنتُمْ أَشَدُّ رَهْبَةًۭ فِى صُدُورِهِم مِّنَ ٱللَّهِ ۚ ذَٰلِكَ بِأَنَّهُمْ قَوْمٌۭ لَّا يَفْقَهُونَ﴿١٣﴾
volume_up share
لَأَنتُمْ നിങ്ങള്‍, നിങ്ങള്‍തന്നെ أَشَدُّ رَهْبَةً പേടിയില്‍ അധികം കാഠിന്യമുള്ളവരാണു (അധികം പേടിക്കപ്പെടുന്നവരാണ്) فِي صُدُورِهِم അവരുടെ നെഞ്ചു (ഹൃദയം) കളില്‍ مِّنَ اللَّـهِ അല്ലാഹുവിനെക്കാളും ذَٰلِكَ അതു بِأَنَّهُمْ قَوْمٌ അവര്‍ ഒരു ജനതയാണെന്നതുകൊണ്ടാണു لَّا يَفْقَهُونَ ഗ്രഹിക്കാത്ത, കാര്യം തിരിയാത്ത.
നിശ്ചയമായും, നിങ്ങളാണ് അവരുടെ നെഞ്ചു [മനസ്സു]കളില്‍ അല്ലാഹുവിനെക്കാള്‍ കഠിനമായി ഭയമുള്ളത്. അതു് അവര്‍ (കാര്യം) ഗ്രഹിക്കാത്ത ഒരു ജനതയാണെന്നുള്ളതു കൊണ്ടാകുന്നു.
لَا يُقَـٰتِلُونَكُمْ جَمِيعًا إِلَّا فِى قُرًۭى مُّحَصَّنَةٍ أَوْ مِن وَرَآءِ جُدُرٍۭ ۚ بَأْسُهُم بَيْنَهُمْ شَدِيدٌۭ ۚ تَحْسَبُهُمْ جَمِيعًۭا وَقُلُوبُهُمْ شَتَّىٰ ۚ ذَٰلِكَ بِأَنَّهُمْ قَوْمٌۭ لَّا يَعْقِلُونَ﴿١٤﴾
volume_up share
لَا يُقَاتِلُونَكُمْ അവര്‍ നിങ്ങളോടു യുദ്ധം ചെയ്കയില്ല جَمِيعًا മുഴുവനായിട്ടു (യോജിച്ചു-ഒരുമിച്ചു-സംഘടിച്ചുകൊണ്ടു) إِلَّا فِي قُرًى രാജ്യങ്ങളില്‍ (നാടുകളില്‍) വെച്ചല്ലാതെ مُّحَصَّنَةٍ കോട്ടകെട്ടപ്പെട്ട, ഭദ്രമാക്കപ്പെട്ട أَوْ مِن وَرَاءِ അല്ലെങ്കില്‍ പിന്നില്‍ നിന്നല്ലാതെجُدُرٍ വല്ല മതിലുകളുടെയും بَأْسُهُم അവരുടെ സമരം, ശക്തി, ശൂരത بَيْنَهُمْ അവര്‍ക്കിടയില്‍ شَدِيدٌ കഠിനമായതാണ് تَحْسَبُهُمْ നീ അവരെ വിചാരിക്കും, ഭാവിക്കുന്നു جَمِيعًا ഒരുമിച്ച(യോജിച്ച)വരാണെന്നു وَقُلُوبُهُمْ അവരുടെ ഹൃദയങ്ങളാകട്ടെ شَتَّىٰ ഭിന്നങ്ങളാണ്, ചിന്നിച്ചിതറിയാണ് ذَٰلِكَ അതു بِأَنَّهُمْ അവര്‍ ആകുന്നുവെന്നതു കൊണ്ടാണ് قَوْمٌ ഒരു ജനത لَّا يَعْقِلُونَ ബുദ്ധികൊടുക്കാത്ത, മനസ്സിലാക്കാത്ത.
കോട്ടയാ (ക്കിഭദ്രമാ) ക്കപ്പെട്ട രാജ്യങ്ങളില്‍വെച്ചോ, അല്ലെങ്കില്‍ വല്ല മതിലുകളുടെയും പിന്നില്‍ നിന്നോ അല്ലാതെ. അവര്‍ ഒരുമിച്ചു (യോജിച്ചു) കൊണ്ട് നിങ്ങളോടു യുദ്ധം ചെയ്കയില്ല. തങ്ങള്‍ക്കിടയില്‍ അവരുടെ സമരശക്തി (അഥവാ ശൂരത) കടുത്തതാകുന്നു. നീ അവരെ യോജിച്ചവരാണെന്നു വിചാരിക്കുന്നു; അവരുടെ ഹൃദയങ്ങളാകട്ടെ, വിഭിന്നങ്ങളാകുന്നു. അതു, അവര്‍ ബുദ്ധികൊടു(ത്തു മനസ്സിലാ)ക്കാത്ത ഒരു ജനതയാണെന്നുള്ളതുകൊണ്ടത്രെ.
തഫ്സീർ : 13-14
View   
كَمَثَلِ ٱلَّذِينَ مِن قَبْلِهِمْ قَرِيبًۭا ۖ ذَاقُوا۟ وَبَالَ أَمْرِهِمْ وَلَهُمْ عَذَابٌ أَلِيمٌۭ﴿١٥﴾
volume_up share
كَمَثَلِ الَّذِينَ യാതൊരുത്തരുടെ മാതിരിത്തന്നെ, ഒരു കൂട്ടരെപ്പോലെ مِن قَبْلِهِمْ അവരുടെ മുമ്പുള്ള قَرِيبًا അടുത്തു, സമീപകാലത്തു ذَاقُوا അവര്‍ ആസ്വദിച്ചു, രുചിനോക്കി وَبَالَ أَمْرِهِمْ അവരുടെ കാര്യത്തിന്‍റെ ദുഷ്ഫലം, കെടുതി, നാശം وَلَهُمْ അവര്‍ക്കുണ്ട്താനും عَذَابٌ أَلِيمٌ വേദനയേറിയ ശിക്ഷ.
(ഇവരുടെ സ്ഥിതി) അടുത്തകാലത്ത് ഇവരുടെ മുമ്പുണ്ടായിരുന്നവരുടെ മാതിരിത്തന്നെ; അവര്‍ തങ്ങളുടെ കാര്യത്തിന്‍റെ ദുഷ്ഫലം ആസ്വദിച്ചു; അവര്‍ക്കു വേദനയേറിയ ശിക്ഷയുണ്ട്.
തഫ്സീർ : 15-15
View   
كَمَثَلِ ٱلشَّيْطَـٰنِ إِذْ قَالَ لِلْإِنسَـٰنِ ٱكْفُرْ فَلَمَّا كَفَرَ قَالَ إِنِّى بَرِىٓءٌۭ مِّنكَ إِنِّىٓ أَخَافُ ٱللَّهَ رَبَّ ٱلْعَـٰلَمِينَ﴿١٦﴾
volume_up share
كَمَثَلِ الشَّيْطَانِ പിശാചിനെപ്പോലെ, പിശാചിന്‍റെ മാതിരി إِذْ قَالَ അവന്‍ പറഞ്ഞ സന്ദര്‍ഭം لِلْإِنسَانِ മനുഷ്യനോടു اكْفُرْ നീ അവിശ്വസിക്കുക فَلَمَّا كَفَرَ എന്നിട്ടവന്‍ അവിശ്വസിച്ചപ്പോഴോ قَالَ അവന്‍ പറഞ്ഞു إِنِّي بَرِيءٌ നിശ്ചയമായും ഞാന്‍ ഒഴിവായ (ബന്ധമില്ലാത്ത - ഉത്തരവാദമില്ലാത്ത) വനാണു مِّنكَ നിന്നില്‍നിന്നു إِنِّي أَخَافُ നിശ്ചയമായും ഞാന്‍ ഭയപ്പെടുന്നു اللَّـهَ അല്ലാഹുവിനെ رَبَّ الْعَالَمِينَ ലോകരുടെ രക്ഷിതാവായ.
(അതെ) പിശാചിന്‍റെ മാതിരി; അവന്‍ മനുഷ്യനോട് "നീ അവിശ്വാസിച്ചുകൊള്ളുക" എന്നു പറഞ്ഞ സന്ദര്‍ഭം; എന്നിട്ട് അവന്‍ [മനുഷ്യന്‍] അവിശ്വസിച്ചപ്പോഴോ, അവന്‍ പറഞ്ഞു: "ഞാന്‍ നിന്നില്‍നിന്നും ഒഴിവായവനാണ് [നാം തമ്മില്‍ ബന്ധമില്ല]; നിശ്ചയമായും ഞാന്‍ ലോക രക്ഷിതാവായ അല്ലാഹുവിനെ ഭയപ്പെടുന്നു."
فَكَانَ عَـٰقِبَتَهُمَآ أَنَّهُمَا فِى ٱلنَّارِ خَـٰلِدَيْنِ فِيهَا ۚ وَذَٰلِكَ جَزَٰٓؤُا۟ ٱلظَّـٰلِمِينَ﴿١٧﴾
volume_up share
فَكَانَ അങ്ങനെ ആയി عَاقِبَتَهُمَا രണ്ടാളുടെയും പര്യവസാനം, കലാശം أَنَّهُمَا فِي النَّارِ രണ്ടുപേരും നരകത്തിലാണു എന്നുള്ളതു خَالِدَيْنِ فِيهَا അതില്‍ രണ്ടാളും നിത്യവാസികളായ നിലയില്‍ وَذَٰلِكَ അതു جَزَاءُ الظَّالِمِينَ അക്രമികളുടെ പ്രതിഫലമത്രെ.
അങ്ങനെ, ഇരുവരുടെയും പര്യവസാനം, അവര്‍ രണ്ടുപേരും നിത്യവാസികളായ നിലയില്‍ നരകത്തിലാണ് എന്നതായിരുന്നു. അക്രമികളുടെ പ്രതിഫലമത്രെ അത്.
തഫ്സീർ : 16-17
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَلْتَنظُرْ نَفْسٌۭ مَّا قَدَّمَتْ لِغَدٍۢ ۖ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ خَبِيرٌۢ بِمَا تَعْمَلُونَ﴿١٨﴾
volume_up share
يَا أَيُّهَا الَّذِينَ ءَامَنُو ഹേ വിശ്വസിച്ചവരെ اتَّقُوا اللَّـهَ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍ وَلْتَنظُرْ നോക്കട്ടെ, ആലോചിക്കട്ടെ نَفْسٌ ഓരോ ദേഹവും (ആത്മാവും, ആളും) مَّا قَدَّمَتْ അതു (താന്‍) മുന്‍ ചെയ്തു (ഒരുക്കി)വെച്ചതു لِغَدٍ നാളേക്കുവേണ്ടി وَاتَّقُوا اللَّـهَ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍ إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു خَبِيرٌ സൂക്ഷ്മമായി അറിയുന്നവനാണു بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. ഓരോ ആത്മാവും [ആളും] നാളെത്തേക്കു വേണ്ടി താന്‍ എന്താണ് മുന്നൊരുക്കം ചെയ്തിട്ടുള്ളതെന്നു നോക്കിക്കൊള്ളട്ടെ. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍. നിശ്ചയമായും, അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാണ്.
وَلَا تَكُونُوا۟ كَٱلَّذِينَ نَسُوا۟ ٱللَّهَ فَأَنسَىٰهُمْ أَنفُسَهُمْ ۚ أُو۟لَـٰٓئِكَ هُمُ ٱلْفَـٰسِقُونَ﴿١٩﴾
volume_up share
وَلَا تَكُونُوا നിങ്ങള്‍ ആകരുതു كَالَّذِينَ യാതൊരുവരെപ്പോലെ نَسُوا اللَّـهَ അവര്‍ അല്ലാഹുവിനെ മറന്നു فَأَنسَاهُمْ അപ്പോള്‍ അവന്‍ അവരെ മറപ്പിച്ചു أَنفُسَهُمْ അവരെത്തന്നെ, അവരുടെ ദേഹങ്ങളെ أُولَـٰئِكَ هُمُ അക്കൂട്ടര്‍തന്നെ الْفَاسِقُونَ തോന്നിയവാസികള്‍, ദുര്‍ന്നടപ്പുകാര്‍.
അല്ലാഹുവിനെ മറന്നുകളയുകയും, അങ്ങനെ, അവര്‍ക്കു അവരെത്തന്നെ അവന്‍ മറപ്പിച്ചുകളയുകയും ചെയ്തിട്ടുള്ളവരെപ്പോലെ നിങ്ങള്‍ ആയിത്തീരരുത്. അങ്ങിനെയുള്ളവര്‍ തന്നെയാണ് തോന്നിയവാസികള്‍.
لَا يَسْتَوِىٓ أَصْحَـٰبُ ٱلنَّارِ وَأَصْحَـٰبُ ٱلْجَنَّةِ ۚ أَصْحَـٰبُ ٱلْجَنَّةِ هُمُ ٱلْفَآئِزُونَ﴿٢٠﴾
volume_up share
لَا يَسْتَوِي സമമാവുകയില്ല أَصْحَابُ النَّارِ നരകക്കാര്‍ وَأَصْحَابُ الْجَنَّةِ സ്വര്‍ഗക്കാരും أَصْحَابُ الْجَنَّةِ സ്വര്‍ഗക്കാര്‍ هُمُ الْفَائِزُونَ അവരത്രെ ഭാഗ്യവാന്മാര്‍
നരകക്കാരും, സ്വര്‍ഗക്കാരും സമമാവുകയില്ല; സ്വര്‍ഗക്കാരായുള്ളവര്‍ തന്നെയാണ് ഭാഗ്യവാന്മാര്‍.
തഫ്സീർ : 18-20
View   
لَوْ أَنزَلْنَا هَـٰذَا ٱلْقُرْءَانَ عَلَىٰ جَبَلٍۢ لَّرَأَيْتَهُۥ خَـٰشِعًۭا مُّتَصَدِّعًۭا مِّنْ خَشْيَةِ ٱللَّهِ ۚ وَتِلْكَ ٱلْأَمْثَـٰلُ نَضْرِبُهَا لِلنَّاسِ لَعَلَّهُمْ يَتَفَكَّرُونَ﴿٢١﴾
volume_up share
لَوْ أَنزَلْنَا നാം ഇറക്കിയിരുന്നെങ്കില്‍ هَـٰذَا الْقُرْآنَ ഈ ഖുര്‍ആന്‍ عَلَىٰ جَبَلٍ ഒരു പര്‍വ്വതത്തിനു, മലയുടെ മേല്‍ لَّرَأَيْتَهُ അതിനെ നീ കാണുമായിരുന്നു, കണ്ടേനെ خَاشِعًا വിനയം കാണിക്കുന്നതായി, താഴ്മ (ഭക്തി) ചെയ്യുന്നതായി مُّتَصَدِّعًا പൊട്ടിപ്പൊളിയുന്നതായി مِّنْ خَشْيَةِ اللَّـهِ അല്ലാഹുവിനെ പേടിച്ചതു നിമിത്തം وَتِلْكَ الْأَمْثَالُ ആ ഉപമ (ഉദാഹരണം, മാതിരി)കള്‍ نَضْرِبُهَا നാം അവയെ ഏര്‍പ്പെടുത്തുന്നു, വിവരിക്കുന്നു لِلنَّاسِ ജനങ്ങള്‍ക്കു لَعَلَّهُمْ يَتَفَكَّرُونَ അവര്‍ ചിന്തിക്കുവാന്‍വേണ്ടി, ചിന്തിച്ചേക്കാം.
ഈ ഖുര്‍ആന്‍ വല്ല പര്‍വ്വതത്തിനും നാം ഇറക്കിക്കൊടുത്തിരുന്നെങ്കില്‍, വിനയം കാണിക്കുന്നതായും, അല്ലാഹുവിനെ പേടിച്ചതു നിമിത്തം പൊട്ടിപ്പൊളിയുന്നതായും അതിനെ നീ കാണുമായിരുന്നു! ആ ഉപമകളെ നാം മനുഷ്യര്‍ക്കുവേണ്ടി വിവരിക്കുകയാണ്; അവര്‍ ചിന്തിക്കുവാന്‍വേണ്ടി.
തഫ്സീർ : 21-21
View   
هُوَ ٱللَّهُ ٱلَّذِى لَآ إِلَـٰهَ إِلَّا هُوَ ۖ عَـٰلِمُ ٱلْغَيْبِ وَٱلشَّهَـٰدَةِ ۖ هُوَ ٱلرَّحْمَـٰنُ ٱلرَّحِيمُ﴿٢٢﴾
volume_up share
هُوَ അവന്‍ اللَّـهُ الَّذِي യാതൊരു അല്ലാഹുവാകുന്നു لَا إِلَـٰهَ ഒരാരാധ്യനുമില്ല إِلَّا هُوَ അവന്‍ (താന്‍) അല്ലാതെ عَالِمُ الْغَيْبِ അദൃശ്യത്തെ അറിയുന്നവന്‍ وَالشَّهَادَةِ ദൃശ്യത്തെയും هُوَ الرَّحْمَـٰنُ അവന്‍ പരമകാരുണികനാണ് الرَّحِيمُ കരുണാനിധിയാണ്.
താനല്ലാതെ (വേറെ) യാതൊരു ആരാധ്യനും ഇല്ലാത്തവനായ അല്ലാഹുവത്രെ, അവന്‍; അദൃശ്യത്തെയും, ദൃശ്യത്തെയും അറിയുന്നവന്‍! അവന്‍ പരമകാരുണികനാണ്, കരുണാനിധിയാണ്‌.
هُوَ ٱللَّهُ ٱلَّذِى لَآ إِلَـٰهَ إِلَّا هُوَ ٱلْمَلِكُ ٱلْقُدُّوسُ ٱلسَّلَـٰمُ ٱلْمُؤْمِنُ ٱلْمُهَيْمِنُ ٱلْعَزِيزُ ٱلْجَبَّارُ ٱلْمُتَكَبِّرُ ۚ سُبْحَـٰنَ ٱللَّهِ عَمَّا يُشْرِكُونَ﴿٢٣﴾
volume_up share
هُوَ اللَّـهُ الَّذِي അവന്‍ യാതൊരു അല്ലാഹുവാണ് لَا إِلَـٰهَ ഒരു ആരാധ്യനുമില്ല إِلَّا هُوَ അവനല്ലാതെ الْمَلِكُ രാജാവാണു, അധിപതിയാണു الْقُدُّوسُ പരമ പരിശുദ്ധന്‍, വിശുദ്ധന്‍ السَّلَامُ രക്ഷ, അന്യൂനന്‍, രക്ഷപ്പെടുത്തുന്നവന്‍ الْمُؤْمِنُ അഭയം, നിര്‍ഭയത നല്‍കുന്നവന്‍ الْمُهَيْمِنُ മേല്‍നോട്ടം ചെയ്യുന്നവന്‍, മേലന്വേഷണം നടത്തുന്നവന്‍ الْعَزِيزُ പ്രതാപശാലി, അജയ്യന്‍ الْجَبَّارُ പരമാധികാരി, സ്വേച്ഛാധികാരി, അടക്കിഭരിക്കുന്നവന്‍ الْمُتَكَبِّرُ മഹത്വശാലി, മഹത്വം കാണിക്കുന്നവന്‍ سُبْحَانَ اللَّـهِ അല്ലാഹു മഹാപരിശുദ്ധന്‍, അല്ലാഹുവിനെ പരിശുദ്ധപ്പെടുത്തുന്നു عَمَّا يُشْرِكُونَ അവര്‍ പങ്കുചേര്‍ക്കുന്നതില്‍നിന്നു.
(അതെ) താനല്ലാതെ (വേറെ) യാതൊരു ആരാധ്യനുമില്ലാത്ത അല്ലാഹുവാണവന്‍. (അവന്‍) രാജാധിപതിയാണ്, മഹാ പരിശുദ്ധനാണ്‌, അന്യൂനനാണ് (അല്ലെങ്കില്‍ രക്ഷയായുള്ളവനാണ്), അഭയം നല്‍കുന്നവനാണ്, മേല്‍നോട്ടം ചെയ്യുന്നവനാണ്, പ്രതാപശാലിയാണ്. പരമാധികാരിയാണ്, മഹത്വശാലിയാണ്. അവര്‍ പങ്കുചേര്‍ക്കുന്നതില്‍നിന്നു (എല്ലാം) അല്ലാഹു എത്രയോ പരിശുദ്ധന്‍!
هُوَ ٱللَّهُ ٱلْخَـٰلِقُ ٱلْبَارِئُ ٱلْمُصَوِّرُ ۖ لَهُ ٱلْأَسْمَآءُ ٱلْحُسْنَىٰ ۚ يُسَبِّحُ لَهُۥ مَا فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ﴿٢٤﴾
volume_up share
هُوَ اللَّـهُ അവന്‍ ആല്ലാഹുവാണു الْخَالِقُ സ്രഷ്ടാവായ الْبَارِئُ നിര്‍മ്മിച്ചുണ്ടാക്കുന്നവനായ, രൂപപ്പെടുത്തുന്നവന്‍ الْمُصَوِّرُ രൂപം നല്‍കുന്നവനായ, ആകൃതിപ്പെടുത്തുന്നവന്‍ لَهُ അവന്നുണ്ട്‌ الْأَسْمَاءُ നാമങ്ങള്‍, പേരുകള്‍ الْحُسْنَىٰ ഏറ്റവും നല്ല, (അത്യുല്‍കൃഷ്ടമായ) يُسَبِّحُ لَهُ അവനു സ്തോത്രകീര്‍ത്തനം ചെയ്യുന്നു مَا فِي السَّمَاوَاتِ ആകാശങ്ങളിലുള്ളത് وَالْأَرْضِ ഭൂമിയിലും وَهُوَ الْعَزِيزُ അവന്‍ പ്രതാപശാലിയാകുന്നു الْحَكِيمُ അഗാധജ്ഞനായ.
സ്രഷ്ടാവായ, നിര്‍മിച്ചുണ്ടാക്കുന്നവനായ, രൂപം നല്‍കുന്നവനായ അല്ലാഹുവത്രെ അവന്‍! അവനു ഏറ്റവും നല്ല (ഉല്‍കൃഷ്ട) നാമങ്ങളുണ്ട്. ആകാശങ്ങളിലും ഭൂമിയിലുമുള്ളതു (മുഴുവനും) അവനു സ്തോത്ര കീര്‍ത്തനം ചെയ്യുന്നു. അവനത്രെ പ്രതാപശാലിയും, അഗാധജ്ഞനുമായുള്ളവനും!
തഫ്സീർ : 22-24
View   
60.അല്‍ മുംതഹിനഃ


بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَتَّخِذُوا۟ عَدُوِّى وَعَدُوَّكُمْ أَوْلِيَآءَ تُلْقُونَ إِلَيْهِم بِٱلْمَوَدَّةِ وَقَدْ كَفَرُوا۟ بِمَا جَآءَكُم مِّنَ ٱلْحَقِّ يُخْرِجُونَ ٱلرَّسُولَ وَإِيَّاكُمْ ۙ أَن تُؤْمِنُوا۟ بِٱللَّهِ رَبِّكُمْ إِن كُنتُمْ خَرَجْتُمْ جِهَـٰدًۭا فِى سَبِيلِى وَٱبْتِغَآءَ مَرْضَاتِى ۚ تُسِرُّونَ إِلَيْهِم بِٱلْمَوَدَّةِ وَأَنَا۠ أَعْلَمُ بِمَآ أَخْفَيْتُمْ وَمَآ أَعْلَنتُمْ ۚ وَمَن يَفْعَلْهُ مِنكُمْ فَقَدْ ضَلَّ سَوَآءَ ٱلسَّبِيلِ﴿١﴾
volume_up share
يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരെ لَا تَتَّخِذُوا നിങ്ങള്‍ ആക്കരുതു عَدُوِّى എന്റെ ശത്രുവെ وَعَدُوَّكُمْ നിങ്ങളുടെ ശത്രുവും أَوْلِيَاءَ മിത്രങ്ങള്‍, ബന്ധുക്കള്‍, കാര്യകര്‍ത്താക്കള്‍ تُلْقُونَ നിങ്ങള്‍ ഇട്ടുകൊണ്ടു إِلَيْهِم അവരോടു, അവരിലേക്കു بِالْمَوَدَّةِ സ്നേഹബന്ധം, താല്‍പര്യം وَقَدْ كَفَرُوا അവര്‍ അവിശ്വസിച്ചിട്ടുമുണ്ട്, അവിശ്വസിച്ചിരിക്കെ بِمَا جَاءَكُم നിങ്ങള്‍ക്കു വന്നെത്തിയതില്‍ مِّنَ الْحَقِّ യഥാര്‍ത്ഥമായിട്ടു, സത്യത്തില്‍നിന്നു يُخْرِجُونَ അവര്‍ പുറത്താക്കുന്നു, ബഹിഷ്കരിക്കുന്നു الرَّسُولَ റസൂലിനെ وَإِيَّاكُمْ നിങ്ങളെയും أَن تُؤْمِنُوا നിങ്ങള്‍ വിശ്വസിക്കുന്നതിനാല്‍ بِاللَّـهِ رَبِّكُمْ നിങ്ങളുടെ റബ്ബായ അല്ലാഹുവില്‍ إِن كُنتُمْ നിങ്ങളാണെങ്കില്‍ خَرَجْتُمْ പുറപ്പെട്ടിരിക്കുന്നു (എങ്കില്‍) جِهَادًا സമരത്തിനു فِي سَبِيلِي എന്റെ മാര്‍ഗത്തില്‍ وَابْتِغَاءَ തേടുന്ന (അന്വേഷിക്കുന്ന) തിനും مَرْضَاتِي എന്റെ പ്രീതി, പൊരുത്തം تُسِرُّونَ നിങ്ങള്‍ രഹസ്യമാക്കുന്നു إِلَيْهِم അവരോടും, അവരിലേക്കു بِالْمَوَدَّةِ സ്നേഹബന്ധത്തെ وَأَنَا أَعْلَمُ ഞാന്‍ ഏറ്റവും (നല്ലവണ്ണം) അറിയുന്നവനാണ് بِمَا أَخْفَيْتُمْ നിങ്ങള്‍ മറച്ചു (ഒളിച്ചു) വെച്ചതിനെപ്പറ്റി وَمَا أَعْلَنتُمْ നിങ്ങള്‍ പരസ്യമാക്കിയതിനെയും وَمَن يَفْعَلْهُ ആരെങ്കിലും (വല്ലവനും) അതു ചെയ്യുന്നതായാല്‍ مِنكُمْ നിങ്ങളില്‍ നിന്നു فَقَدْ ضَلَّ എന്നാല്‍ തീര്‍ച്ചയായും അവന്‍ പിഴച്ചു, തെറ്റി سَوَاءَ السَّبِيلِ നേരായ വഴി, ശരിയായ മാര്‍ഗം.
ഹേ വിശ്വസിച്ചവരേ, എന്റെ ശത്രുവും നിങ്ങളുടെ ശത്രുവുമായവരോടു സ്നേഹബന്ധം കാട്ടിക്കൊണ്ടു നിങ്ങള്‍ അവരെ മിത്രങ്ങളാക്കി വെക്കരുത്;- നിങ്ങള്‍ക്കു വന്നെത്തിയിട്ടുള്ള സത്യത്തില്‍ അവര്‍ അവിശ്വസിച്ചിരിക്കയാണെന്നിരിക്കെ. നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവില്‍ വിശ്വസിക്കുന്നതിനാല്‍, റസൂലിനെയും, നിങ്ങളെയും അവര്‍ (നാട്ടില്‍നിന്നു) പുറത്താക്കുന്നു. നിങ്ങള്‍, എന്റെ മാര്‍ഗ്ഗത്തില്‍ (ധര്‍മ്മ) സമരം ചെയ്യുന്നതിനും, എന്റെ പ്രീതി തേടുന്നതിനും പുറപ്പെട്ടിരിക്കയാണെങ്കില്‍ (അങ്ങിനെ ചെയ്യരുത്). നിങ്ങള്‍ അവരോടു സ്നേഹബന്ധം രഹസ്യമായി നടത്തുന്നു; ഞാനാകട്ടെ, നിങ്ങള്‍ മറച്ചുവെച്ചതും, നിങ്ങള്‍ പരസ്യമാക്കിയതും നല്ലവണ്ണം അറിയുന്നവനുമാണ് (എന്നിട്ടും)! നിങ്ങളില്‍നിന്നു ആരെങ്കിലും അതു ചെയ്യുന്നതായാല്‍ തീര്‍ച്ചയായും അവന്‍ നേരായ മാര്‍ഗം (തെറ്റി) പിഴച്ചു പോയി.
തഫ്സീർ : 1-1
View   
إِن يَثْقَفُوكُمْ يَكُونُوا۟ لَكُمْ أَعْدَآءًۭ وَيَبْسُطُوٓا۟ إِلَيْكُمْ أَيْدِيَهُمْ وَأَلْسِنَتَهُم بِٱلسُّوٓءِ وَوَدُّوا۟ لَوْ تَكْفُرُونَ﴿٢﴾
volume_up share
إِن يَثْقَفُوكُمْ അവര്‍ക്കു നിങ്ങളെ പിടികിട്ടിയാല്‍, നിങ്ങളെ കണ്ടെത്തിയാല്‍ يَكُونُوا لَكُمْ അവന്‍ നിങ്ങള്‍ക്കു ആയിത്തീരും أَعْدَاءً ശത്രുക്കള്‍ وَيَبْسُطُوا അവര്‍ നീട്ടുകയും (വിരുത്തുകയും) ചെയ്യും إِلَيْكُمْ നിങ്ങളുടെ നേരെ, നിങ്ങളിലേക്കു أَيْدِيَهُمْ അവരുടെ കൈകളെ وَأَلْسِنَتَهُم അവരുടെ നാവുകളെയും بِالسُّوءِ തിന്‍മയുംകൊണ്ടു, തീയതുമായി وَوَدُّوا അവര്‍ ആഗ്രഹിക്കുകയും ചെയ്തു, മോഹിച്ചു, കൊതിക്കുന്നു لَوْ تَكْفُرُونَ നിങ്ങള്‍ അവിശ്വസിച്ചിരുന്നെങ്കില്‍ എന്നു.
നിങ്ങളെ അവര്‍ക്കു പിടികിട്ടുന്നപക്ഷം, അവര്‍ നിങ്ങള്‍ക്കു ശത്രുക്കളായിരിക്കുകയും, നിങ്ങളുടെനേരെ തിന്‍മയുമായി അവര്‍ അവരുടെ കൈകളും നാവുകളും നീട്ടുകയും ചെയ്യുന്നതാണ്. നിങ്ങള്‍ അവിശ്വസിച്ചിരുന്നെങ്കില്‍ (കൊള്ളാമായിരുന്നു) എന്നു അവര്‍ ആഗ്രഹിക്കുകയും ചെയ്യുന്നു.
തഫ്സീർ : 2-2
View   
لَن تَنفَعَكُمْ أَرْحَامُكُمْ وَلَآ أَوْلَـٰدُكُمْ ۚ يَوْمَ ٱلْقِيَـٰمَةِ يَفْصِلُ بَيْنَكُمْ ۚ وَٱللَّهُ بِمَا تَعْمَلُونَ بَصِيرٌۭ﴿٣﴾
volume_up share
لَن تَنفَعَكُمْ നിങ്ങള്‍ക്കു ഉപകരിക്കുകയില്ല തന്നെ أَرْحَامُكُمْ നിങ്ങളുടെ രക്ത (കുടുംബ) ബന്ധങ്ങള്‍ وَلَا أَوْلَادُكُمْ നിങ്ങളുടെ മക്കളും ഇല്ല يَوْمَ الْقِيَامَةِ ക്വിയാമത്തുനാളില്‍ يَفْصِلُ അവന്‍ പിരിക്കും, തീരുമാനമെടുക്കും بَيْنَكُمْ നിങ്ങള്‍ക്കിടയില്‍ وَاللَّـهُ അല്ലാഹു بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി بَصِيرٌ കണ്ടറിയുന്നവനാണ്.
നിങ്ങളുടെ രക്തബന്ധങ്ങളാകട്ടെ, നിങ്ങളുടെ മക്കളാകട്ടെ, ക്വിയാമത്തുനാളില്‍ നിങ്ങള്‍ക്കു ഉപകരിക്കുകയില്ലതന്നെ. അവന്‍ [അല്ലാഹു] നിങ്ങളുടെ ഇടയില്‍ (തീരുമാനമെടുത്തു) വേര്‍പിരിക്കുന്നതാണ്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാകുന്നു.
قَدْ كَانَتْ لَكُمْ أُسْوَةٌ حَسَنَةٌۭ فِىٓ إِبْرَٰهِيمَ وَٱلَّذِينَ مَعَهُۥٓ إِذْ قَالُوا۟ لِقَوْمِهِمْ إِنَّا بُرَءَٰٓؤُا۟ مِنكُمْ وَمِمَّا تَعْبُدُونَ مِن دُونِ ٱللَّهِ كَفَرْنَا بِكُمْ وَبَدَا بَيْنَنَا وَبَيْنَكُمُ ٱلْعَدَٰوَةُ وَٱلْبَغْضَآءُ أَبَدًا حَتَّىٰ تُؤْمِنُوا۟ بِٱللَّهِ وَحْدَهُۥٓ إِلَّا قَوْلَ إِبْرَٰهِيمَ لِأَبِيهِ لَأَسْتَغْفِرَنَّ لَكَ وَمَآ أَمْلِكُ لَكَ مِنَ ٱللَّهِ مِن شَىْءٍۢ ۖ رَّبَّنَا عَلَيْكَ تَوَكَّلْنَا وَإِلَيْكَ أَنَبْنَا وَإِلَيْكَ ٱلْمَصِيرُ﴿٤﴾
volume_up share
قَدْ كَانَتْ لَكُمْ നിങ്ങള്‍ക്കുണ്ടായിട്ടുണ്ട് أُسْوَةٌ മാതൃക حَسَنَةٌ നല്ലതായ فِي إِبْرَاهِيمَ ഇബ്രാഹീമില്‍ وَالَّذِينَ مَعَهُ അദ്ദേഹത്തിന്റെ കൂടെയുള്ളവരിലും إِذْ قَالُوا അവര്‍ പറഞ്ഞ സന്ദര്‍ഭം لِقَوْمِهِمْ അവരുടെ ജനതയോടു إِنَّا بُرَءَآؤُاْ നിശ്ചയമായും ഞങ്ങള്‍ ഒഴിവായവരാണ് مِنكُمْ നിങ്ങളില്‍നിന്നു وَمِمَّا تَعْبُدُونَ നിങ്ങള്‍ ആരാധിച്ചു വരുന്നവയില്‍നിന്നും مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ كَفَرْنَا بِكُمْ നിങ്ങളില്‍ നാം അവിശ്വസിച്ചു (നിങ്ങളെ നിഷേധിച്ചു) وَبَدَا بَيْنَنَا ഞങ്ങളുടെ ഇടയില്‍ വെളിപ്പെട്ടു وَبَيْنَكُمُ നിങ്ങള്‍ക്കുമിടയില്‍ الْعَدَاوَةُ ശത്രുത, പക وَالْبَغْضَاءُ വിദ്വേഷവും, അമര്‍ഷവും أَبَدًا എക്കാലത്തും حَتَّىٰ تُؤْمِنُوا നിങ്ങള്‍ വിശ്വസിക്കുന്നതുവരെ بِاللَّـهِ അല്ലാഹുവില്‍ وَحْدَهُ അവന്‍ ഏകനായ നിലയില്‍ إِلَّا قَوْلَ إِبْرَاهِيمَ ഇബ്രാഹീമിന്റെ വാക്കു (പറഞ്ഞതു) ഒഴികെ لِأَبِيهِ തന്റെ പിതാവിനോടു لَأَسْتَغْفِرَنَّ لَكَ നിശ്ചയമായും ഞാന്‍ താങ്കള്‍ക്കു പാപമോചനം തേടും وَمَا أَمْلِكُ لَكَ താങ്കള്‍ക്കു ഞാന്‍ അധീനമാക്കുന്നില്ല (എനിക്കു കഴിവില്ല) مِنَ اللَّـهِ അല്ലാഹുവില്‍നിന്നു مِن شَيْءٍ യാതൊന്നുംതന്നെ رَّبَّنَا ഞങ്ങളുടെ രക്ഷിതാവേ عَلَيْكَ تَوَكَّلْنَا നിന്റെമേല്‍ ഞങ്ങള്‍ ഭരമേല്‍പിച്ചു وَإِلَيْكَ നിന്നിലേക്കു തന്നെ أَنَبْنَا ഞങ്ങള്‍ മനസ്സുമടങ്ങി, വിനയപ്പെട്ടു وَإِلَيْكَ നിങ്കലേക്കു തന്നെയാണു الْمَصِيرُ തിരിച്ചെത്തല്‍, മടക്കം.
ഇബ്രാഹീമിലും, അദ്ദേഹത്തിന്റെ കൂടെയുള്ളവരിലും നിങ്ങള്‍ക്കു നല്ലതായ ഒരു മാതൃകയുണ്ടായിട്ടുണ്ട്; (അതെ) അവര്‍ തങ്ങളുടെ ജനതയോടു പറഞ്ഞ സന്ദര്‍ഭം: "നിശ്ചയമായും ഞങ്ങള്‍ നിങ്ങളില്‍നിന്നും, നിങ്ങള്‍ അല്ലാഹുവിനുപുറമെ ആരാധിച്ചുകൊണ്ടിരിക്കുന്നവയില്‍ നിന്നും (ബന്ധമറ്റ്‌) ഒഴിവായവരാകുന്നു; ഞങ്ങള്‍ നിങ്ങളെ അവിശ്വസി[നിഷേധി]ച്ചിരിക്കുന്നു; അല്ലാഹു ഏകന്‍ എന്ന നിലക്കു നിങ്ങളവനില്‍ വിശസിക്കുന്നതുവരേക്കും - എക്കാലത്തും - ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ ശത്രുതയും വിദ്വേഷവും വെളിപ്പെടുകയും ചെയ്തിരിക്കുന്നു." (പക്ഷേ) ഇബ്രാഹീം തന്റെ പിതാവിനോട് "നിശ്ചയമായും, ഞാന്‍ താങ്കള്‍ക്കുവേണ്ടി പാപമോചനം തേടും; അല്ലാഹുവിങ്കല്‍നിന്നു താങ്കള്‍ക്കു യാതൊന്നുംതന്നെ (ചെയ്‌വാന്‍) ഞാന്‍ അധീനമാക്കുന്നില്ല" എന്നു പറഞ്ഞതൊഴികെ [ഇതില്‍ നിങ്ങള്‍ക്കു മാതൃകയില്ല]. (അവര്‍ പറഞ്ഞിരുന്നു:) "ഞങ്ങളുടെ റബ്ബേ, നിന്റെമേല്‍ ഞങ്ങള്‍ ഭരമേല്‍പിച്ചു; നിന്റെ അടുക്കലേക്കുതന്നെ ഞങ്ങള്‍ (വിനയപ്പെട്ടു) മടങ്ങുകയും ചെയ്തിരിക്കുന്നു; നിങ്കലേക്കു തന്നെയാണ് തിരിച്ചെത്തലും."
رَبَّنَا لَا تَجْعَلْنَا فِتْنَةًۭ لِّلَّذِينَ كَفَرُوا۟ وَٱغْفِرْ لَنَا رَبَّنَآ ۖ إِنَّكَ أَنتَ ٱلْعَزِيزُ ٱلْحَكِيمُ﴿٥﴾
volume_up share
رَبَّنَا ഞങ്ങളുടെ റബ്ബേ لَا تَجْعَلْنَا ഞങ്ങളെ നീ ആക്കരുതേ فِتْنَةً ഒരു പരീക്ഷണം (പരീക്ഷണപാത്രം) لِّلَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ക്കു وَاغْفِرْ لَنَا ഞങ്ങള്‍ക്കു പൊറുത്തുതരുകയും വേണമേ رَبَّنَا ഞങ്ങളുടെ റബ്ബേ إِنَّكَ أَنتَ നിശ്ചയമായും നീതന്നെ الْعَزِيزُ പ്രതാപശാലി الْحَكِيمُ അഗാധജ്ഞനായ, യുക്തിമാനായ.
"ഞങ്ങളുടെ റബ്ബേ, അവിശ്വസിച്ചതായ ആളുകള്‍ക്ക് ഞങ്ങളെ നീ ഒരു പരീക്ഷണ (പാത്ര)മാക്കരുതേ! ഞങ്ങള്‍ക്കു പൊറുത്തുതരുകയും ചെയ്യേണമേ. ഞങ്ങളുടെ റബ്ബേ! നിശ്ചയമായും നീ തന്നെയാണ് അഗാധജ്ഞനായ പ്രതാപശാലി."
തഫ്സീർ : 3-5
View   
لَقَدْ كَانَ لَكُمْ فِيهِمْ أُسْوَةٌ حَسَنَةٌۭ لِّمَن كَانَ يَرْجُوا۟ ٱللَّهَ وَٱلْيَوْمَ ٱلْـَٔاخِرَ ۚ وَمَن يَتَوَلَّ فَإِنَّ ٱللَّهَ هُوَ ٱلْغَنِىُّ ٱلْحَمِيدُ﴿٦﴾
volume_up share
لَقَدْ كَانَ തീര്‍ച്ചയായും ഉണ്ടായിട്ടുണ്ട്, ഉണ്ടായിരുന്നു لَكُمْ فِيهِمْ നിങ്ങള്‍ക്കു അവരില്‍ أُسْوَةٌ മാതൃക, തുടര്‍ച്ച حَسَنَةٌ നല്ലതായ لِّمَن യാതൊരുവനു كَانَ يَرْجُو അഭിലഷിക്കുന്ന, പ്രതീക്ഷിച്ചു വരുന്നു اللَّـهَ അല്ലാഹുവിനെ وَالْيَوْمَ الْآخِرَ അന്ത്യനാളിനെയും وَمَن يَتَوَلَّ ആരെങ്കിലും തിരിഞ്ഞു പോകുന്നതായാല്‍ فَإِنَّ اللَّـهَ എന്നാല്‍ നിശ്ചയമായും അല്ലാഹു هُوَ الْغَنِيُّ അവനത്രെ ധന്യന്‍, അവന്‍ അനാശ്രയനത്രെ الْحَمِيدُ സ്തുത്യര്‍ഹനായ.
തീര്‍ച്ചയായും അവരില്‍ നിങ്ങള്‍ക്കു നല്ലതായ മാതൃകയുണ്ടായിരുന്നു; അതായതു, അല്ലാഹുവിനെയും, അന്ത്യനാളിനെയും പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക്. ആരെങ്കിലും തിരിഞ്ഞു കളയുന്നപക്ഷം അപ്പോള്‍, നിശ്ചയമായും അല്ലാഹുതന്നെയാണ് ധന്യനും സ്തുത്യര്‍ഹനുമായുള്ളവന്‍.
തഫ്സീർ : 6-6
View   
عَسَى ٱللَّهُ أَن يَجْعَلَ بَيْنَكُمْ وَبَيْنَ ٱلَّذِينَ عَادَيْتُم مِّنْهُم مَّوَدَّةًۭ ۚ وَٱللَّهُ قَدِيرٌۭ ۚ وَٱللَّهُ غَفُورٌۭ رَّحِيمٌۭ﴿٧﴾
volume_up share
عَسَى اللَّـهُ അല്ലാഹു ആയേക്കാം أَن يَجْعَلَ ഉണ്ടാക്കുക, ആക്കുവാന്‍ بَيْنَكُمْ നിങ്ങള്‍ക്കിടയില്‍ وَبَيْنَ الَّذِينَ യാതൊരു കൂട്ടര്‍ക്കുമിടയില്‍ عَادَيْتُم مِّنْهُم അവരില്‍നിന്നു നിങ്ങള്‍ ശത്രുതവെച്ച مَّوَدَّةً സ്നേഹബന്ധം وَاللَّـهُ قَدِيرٌ അല്ലാഹു കഴിവുള്ളവനാണ്‌ وَاللَّـهُ غَفُورٌ അല്ലാഹു വളരെ പൊറുക്കുന്നവനാണ് رَّحِيمٌ കരുണാനിധിയാണ്.
നിങ്ങള്‍ക്കും, അവരില്‍നിന്ന് നിങ്ങള്‍ ശത്രുതവെച്ചവര്‍ക്കുമിടയില്‍ അല്ലാഹു സ്നേഹബന്ധം ഉണ്ടാക്കിയേക്കാം. അല്ലാഹു കഴിവുള്ളവനാണ്‌; അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌.
തഫ്സീർ : 7-7
View   
لَّا يَنْهَىٰكُمُ ٱللَّهُ عَنِ ٱلَّذِينَ لَمْ يُقَـٰتِلُوكُمْ فِى ٱلدِّينِ وَلَمْ يُخْرِجُوكُم مِّن دِيَـٰرِكُمْ أَن تَبَرُّوهُمْ وَتُقْسِطُوٓا۟ إِلَيْهِمْ ۚ إِنَّ ٱللَّهَ يُحِبُّ ٱلْمُقْسِطِينَ﴿٨﴾
volume_up share
لَّا يَنْهَاكُمُ اللَّـهُ അല്ലാഹു നിങ്ങളോടു വിരോധിക്കുന്നില്ല عَنِ الَّذِينَ യാതൊരു കൂട്ടരെപ്പറ്റി لَمْ يُقَاتِلُوكُمْ നിങ്ങളോടു യുദ്ധം ചെയ്തിട്ടില്ലാത്ത فِي الدِّينِ മത (കാര്യ) ത്തില്‍ وَلَمْ يُخْرِجُوكُم നിങ്ങളെ പുറത്താക്കുകയും ചെയ്യാത്ത مِّن دِيَارِكُمْ നിങ്ങളുടെ വാസസ്ഥലങ്ങളില്‍ (വീടുകളില്‍) നിന്നു أَن تَبَرُّوهُمْ അവര്‍ക്കു നന്‍മ (ഗുണം) ചെയ്യുന്നതിനെ وَتُقْسِطُوا നീതിമുറ പാലിക്കുകയും إِلَيْهِمْ അവരോടു إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു يُحِبُّ ഇഷ്ടപ്പെടുന്നു, സ്നേഹിക്കും الْمُقْسِطِينَ നീതിമുറ പാലിക്കുന്നവരെ.
മത(വിഷയ)ത്തില്‍ നിങ്ങളോടു യുദ്ധം ചെയ്യുകയാകട്ടെ, നിങ്ങളുടെ വാസസ്ഥലങ്ങളില്‍നിന്നു നിങ്ങളെ പുറത്താക്കുകയാകട്ടെ ചെയ്തിട്ടില്ലാത്തവരെപ്പറ്റി അല്ലാഹു നിങ്ങളോടു വിരോധിക്കുന്നില്ല; (അതെ) നിങ്ങള്‍ അവര്‍ക്കു നന്‍മ ചെയ്യുകയും, അവരോടു നീതിമുറ പാലിക്കുകയും ചെയ്യുന്നതു (വിരോധിക്കുന്നില്ല). നിശ്ചയമായും, നീതിമുറ പാലിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു.
إِنَّمَا يَنْهَىٰكُمُ ٱللَّهُ عَنِ ٱلَّذِينَ قَـٰتَلُوكُمْ فِى ٱلدِّينِ وَأَخْرَجُوكُم مِّن دِيَـٰرِكُمْ وَظَـٰهَرُوا۟ عَلَىٰٓ إِخْرَاجِكُمْ أَن تَوَلَّوْهُمْ ۚ وَمَن يَتَوَلَّهُمْ فَأُو۟لَـٰٓئِكَ هُمُ ٱلظَّـٰلِمُونَ﴿٩﴾
volume_up share
إِنَّمَا يَنْهَاكُمُ اللَّـهُ നിശ്ചയമായും അല്ലാഹു നിങ്ങളെ വിരോധിക്കുന്നു(ള്ളു) عَنِ الَّذِينَ യാതൊരു കൂട്ടരെപ്പറ്റി (മാത്രം) قَاتَلُوكُمْ നിങ്ങളോടവര്‍ യുദ്ധം ചെയ്തു فِي الدِّينِ മത(വിഷയ)ത്തില്‍ وَأَخْرَجُوكُم നിങ്ങളെ പുറത്താക്കുകയും ചെയ്തു مِّن دِيَارِكُمْ നിങ്ങളുടെ വാസസ്ഥലങ്ങളില്‍നിന്നു وَظَاهَرُوا അവര്‍ പിന്തുണ (സഹകരണം) നല്‍കുകയും ചെയ്തു عَلَىٰ إِخْرَاجِكُمْ നിങ്ങളെ പുറത്താക്കുന്നതിനു أَن تَوَلَّوْهُمْ അതായതു അവരോടു മൈത്രി കാണിക്കുന്നതിനെ وَمَن يَتَوَلَّهُمْ അവരോടു ആര്‍ മൈത്രി കാണിക്കുന്നുവോ فَأُولَـٰئِكَ هُمُ എന്നാല്‍ അക്കൂട്ടര്‍തന്നെ الظَّالِمُونَ അക്രമികള്‍.
മത വിഷയ(ത്തില്‍) നിങ്ങളോടു യുദ്ധം ചെയ്യുകയും, നിങ്ങളെ നിങ്ങളുടെ വാസസ്ഥലങ്ങളില്‍നിന്നു പുറത്താക്കുകയും, നിങ്ങളെ പുറത്താക്കുന്നതിനു പരസ്പരം പിന്തുണ നല്‍കുകയും ചെയ്യുന്നവരെപ്പറ്റി മാത്രമേ അല്ലാഹു നിങ്ങളോടു വിരോധിക്കുന്നുള്ളു; (അതെ) അവരോടു മൈത്രികാണിക്കുന്നതു (മാത്രം). അവരോടു ആര്‍ മൈത്രി കാണിക്കുന്നുവോ, അക്കൂട്ടര്‍തന്നെയാണ് അക്രമികള്‍.
തഫ്സീർ : 8-9
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا جَآءَكُمُ ٱلْمُؤْمِنَـٰتُ مُهَـٰجِرَٰتٍۢ فَٱمْتَحِنُوهُنَّ ۖ ٱللَّهُ أَعْلَمُ بِإِيمَـٰنِهِنَّ ۖ فَإِنْ عَلِمْتُمُوهُنَّ مُؤْمِنَـٰتٍۢ فَلَا تَرْجِعُوهُنَّ إِلَى ٱلْكُفَّارِ ۖ لَا هُنَّ حِلٌّۭ لَّهُمْ وَلَا هُمْ يَحِلُّونَ لَهُنَّ ۖ وَءَاتُوهُم مَّآ أَنفَقُوا۟ ۚ وَلَا جُنَاحَ عَلَيْكُمْ أَن تَنكِحُوهُنَّ إِذَآ ءَاتَيْتُمُوهُنَّ أُجُورَهُنَّ ۚ وَلَا تُمْسِكُوا۟ بِعِصَمِ ٱلْكَوَافِرِ وَسْـَٔلُوا۟ مَآ أَنفَقْتُمْ وَلْيَسْـَٔلُوا۟ مَآ أَنفَقُوا۟ ۚ ذَٰلِكُمْ حُكْمُ ٱللَّهِ ۖ يَحْكُمُ بَيْنَكُمْ ۚ وَٱللَّهُ عَلِيمٌ حَكِيمٌۭ﴿١٠﴾
volume_up share
يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരേ إِذَا جَاءَكُمُ നിങ്ങളുടെ അടുക്കല്‍ വന്നാല്‍ الْمُؤْمِنَاتُ വിശ്വസിച്ച സ്ത്രീകള്‍ مُهَاجِرَاتٍ ഹിജ്ര (നാടുവിട്ടു) വരുന്നവരായി فَامْتَحِنُوهُنَّ നിങ്ങളവരെ പരീക്ഷിച്ചു നോക്കുക اللَّـهُ أَعْلَمُ അല്ലാഹു ഏറ്റവും (നല്ലപോലെ) അറിയുന്നവനാണ് بِإِيمَانِهِنَّ അവരുടെ വിശ്വാസത്തെക്കുറിച്ചു فَإِنْ عَلِمْتُمُوهُنَّ എന്നിട്ടു നിങ്ങള്‍ അവരെ അറിഞ്ഞാല്‍ (ബോധ്യംവന്നാല്‍) مُؤْمِنَاتٍ വിശ്വാസിനികളാണെന്നു فَلَا تَرْجِعُوهُنَّ എന്നാലവരെ മടക്കരുത് إِلَى الْكُفَّارِ അവിശ്വാസികളിലേക്കു لَا هُنَّ അവര്‍ (ആ സ്ത്രീകള്‍) അല്ല حِلٌّ لَّهُمْ അവര്‍ക്കു അനുവദനീയം وَلَا هُمْ يَحِلُّونَ അവരും അനുവദനീയമാവുകയില്ല لَهُنَّ അവര്‍ (സ്ത്രീകള്‍) ക്കു وَآتُوهُم അവര്‍ക്കു കൊടുക്കുകയും വേണം مَّا أَنفَقُوا അവര്‍ ചിലവഴിച്ചതു وَلَا جُنَاحَ عَلَيْكُمْ നിങ്ങള്‍ക്കു തെറ്റില്ല, കുറ്റമില്ല أَن تَنكِحُوهُنَّ അവരെ വിവാഹം ചെയ്യല്‍ إِذَا آتَيْتُمُوهُنَّ അവര്‍ക്കു നിങ്ങള്‍ കൊടുത്താല്‍ أُجُورَهُنَّ അവരുടെ പ്രതിഫല (മഹ്ര്‍- വിവാഹമൂല്യ)ങ്ങള്‍ وَلَا تُمْسِكُوا നിങ്ങള്‍ വെച്ചുകൊണ്ടിരിക്കരുതു, പിടിച്ചുവെക്കരുതു بِعِصَمِ സംബന്ധ (കെട്ടു - വിവാഹ ബന്ധ)ങ്ങളെ الْكَوَافِرِ കാഫിറു (അവിശ്വാസി) കളായ സ്ത്രീകളുടെ وَاسْأَلُوا നിങ്ങള്‍ ചോദിച്ചുകൊള്ളുക مَا أَنفَقْتُمْ നിങ്ങള്‍ ചിലവഴിച്ചതു وَلْيَسْأَلُوا അവരും ചോദിച്ചുകൊള്ളട്ടെ مَا أَنفَقُوا അവര്‍ ചിലവഴിച്ചതു ذَٰلِكُمْ അതു حُكْمُ اللَّـهِ അല്ലാഹുവിന്റെ വിധിയാണ്, നിയമമാണ് يَحْكُمُ അവന്‍ വിധിക്കുന്നു, നിയമിക്കുന്നു بَيْنَكُمْ നിങ്ങള്‍ക്കിടയില്‍ وَاللَّـهُ അല്ലാഹു عَلِيمٌ സര്‍വ്വജ്ഞനാണ് حَكِيمٌ അഗാധജ്ഞനാണ്.
ഹേ, വിശ്വസിച്ചവരേ, വിശ്വസിച്ച സ്ത്രീകള്‍ നാടുവിട്ടു (അഭയാര്‍ത്ഥിനികളായും) കൊണ്ടു നിങ്ങളുടെ അടുക്കല്‍ വന്നാല്‍, നിങ്ങള്‍ അവരെ പരീക്ഷിച്ചു നോക്കണം. അവരുടെ വിശ്വാസത്തെപ്പറ്റി അല്ലാഹു ഏറ്റവും അറിയുന്നവനാണ്. എന്നിട്ട്, അവര്‍ വിശ്വാസിനികളാണെന്നു നിങ്ങള്‍ അറിഞ്ഞാല്‍ അവരെ അവിശ്വാസികളിലേക്ക്‌ നിങ്ങള്‍ മടക്കി വിടരുത്. ആ സ്ത്രീകള്‍ അവര്‍ക്കു അനുവദനീയമല്ല; അവര്‍ ആ സ്ത്രീകള്‍ക്കും അനുവദനീയമാവുകയില്ല. അവര്‍ [അവിശ്വാസികള്‍] ചിലവഴിച്ചതു നിങ്ങള്‍ അവര്‍ക്കു കൊടുക്കുകയും വേണം. നിങ്ങള്‍ ആ സ്ത്രീകളുടെ പ്രതിഫലങ്ങള്‍ ["മഹ്റു"കള്‍] കൊടുത്താല്‍ നിങ്ങളവരെ വിവാഹം ചെയ്യുന്നതിനു നിങ്ങളുടെമേല്‍ തെറ്റില്ല. അവിശ്വാസിനികളുടെ സംബന്ധങ്ങളെ [വിവാഹബന്ധങ്ങളെ] നിങ്ങള്‍ വെച്ചുകൊണ്ടിരിക്കുകയും അരുത്. നിങ്ങള്‍ ചിലവഴിച്ചതു നിങ്ങള്‍ ചോദിച്ചു (വാങ്ങി) കൊള്ളുകയും ചെയ്യുക; അവര്‍ ചിലവഴിച്ചതു അവരും ചോദിച്ചു (വാങ്ങി) കൊള്ളട്ടെ. അതെല്ലാം അല്ലാഹുവിന്റെ വിധി (നിയമം) ആകുന്നു; അവന്‍ നിങ്ങള്‍ക്കിടയില്‍ വിധി കല്‍പിക്കുന്നു. അല്ലാഹു സര്‍വ്വജ്ഞനും, അഗാധജ്ഞനുമാകുന്നു.
തഫ്സീർ : 10-10
View   
وَإِن فَاتَكُمْ شَىْءٌۭ مِّنْ أَزْوَٰجِكُمْ إِلَى ٱلْكُفَّارِ فَعَاقَبْتُمْ فَـَٔاتُوا۟ ٱلَّذِينَ ذَهَبَتْ أَزْوَٰجُهُم مِّثْلَ مَآ أَنفَقُوا۟ ۚ وَٱتَّقُوا۟ ٱللَّهَ ٱلَّذِىٓ أَنتُم بِهِۦ مُؤْمِنُونَ﴿١١﴾
volume_up share
وَإِن فَاتَكُمْ നിങ്ങള്‍ക്കു പാഴായി (നഷ്ടമായി) പ്പോയെങ്കില്‍ شَيْءٌ വല്ലതും (വല്ലവരും) مِّنْ أَزْوَاجِكُمْ നിങ്ങളുടെ ഭാര്യമാരില്‍നിന്നു إِلَى الْكُفَّارِ അവിശ്വാസികളിലേക്കു (പോയിട്ടു) فَعَاقَبْتُمْ എന്നിട്ടു നിങ്ങള്‍ അനന്തര നടപടി എടുത്താല്‍ (നിങ്ങള്‍ക്കു ഊഴം ലഭിച്ചാല്‍) فَآتُوا എന്നാല്‍ നിങ്ങള്‍ കൊടുക്കുവിന്‍ الَّذِينَ യാതൊരുവര്‍ക്കു ذَهَبَتْ പോയതായ أَزْوَاجُهُم അവരുടെ ഭാര്യമാര്‍ مِّثْلَ مَا യാതൊന്നുപോലെ أَنفَقُوا അവര്‍ ചിലവഴിച്ച وَاتَّقُوا നിങ്ങള്‍ സൂക്ഷിക്കയും ചെയ്യുവിന്‍ اللَّـهَ الَّذِي യാതൊരു അല്ലാഹുവിനെ أَنتُم بِهِ നിങ്ങള്‍ അവനില്‍ مُؤْمِنُونَ വിശ്വസിക്കുന്നവരാകുന്നു.
നിങ്ങളുടെ ഭാര്യമാരില്‍നിന്ന് വല്ലവരും അവിശ്വാസികളിലേക്കു (പോയി) നിങ്ങള്‍ക്കു നഷ്ടമാകുകയും, എന്നിട്ടു നിങ്ങള്‍ അനന്തരനടപടി എടുക്കുകയും (അഥവാ അതിന്നവസരം വരുകയും) ചെയ്തുവെങ്കില്‍. അപ്പോള്‍, യാതൊരു കൂട്ടരുടെ ഭാര്യമാര്‍ (നഷ്ടപ്പെട്ടു) പോയോ അവര്‍ക്കു അവര്‍ ചിലവഴിച്ചതുപോലെ നിങ്ങള്‍ കൊടുത്തുകൊള്ളുവിന്‍. നിങ്ങള്‍ യാതൊരുവനില്‍ വിശ്വസിക്കുന്നവരാണോ ആ അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുവിന്‍.
തഫ്സീർ : 11-11
View   
يَـٰٓأَيُّهَا ٱلنَّبِىُّ إِذَا جَآءَكَ ٱلْمُؤْمِنَـٰتُ يُبَايِعْنَكَ عَلَىٰٓ أَن لَّا يُشْرِكْنَ بِٱللَّهِ شَيْـًۭٔا وَلَا يَسْرِقْنَ وَلَا يَزْنِينَ وَلَا يَقْتُلْنَ أَوْلَـٰدَهُنَّ وَلَا يَأْتِينَ بِبُهْتَـٰنٍۢ يَفْتَرِينَهُۥ بَيْنَ أَيْدِيهِنَّ وَأَرْجُلِهِنَّ وَلَا يَعْصِينَكَ فِى مَعْرُوفٍۢ ۙ فَبَايِعْهُنَّ وَٱسْتَغْفِرْ لَهُنَّ ٱللَّهَ ۖ إِنَّ ٱللَّهَ غَفُورٌۭ رَّحِيمٌۭ﴿١٢﴾
volume_up share
يَا أَيُّهَا النَّبِيُّ ഹേ, നബിയേ إِذَا جَاءَكَ നിന്റെ അടുക്കല്‍ വന്നാല്‍ الْمُؤْمِنَاتُ വിശ്വസിച്ച സ്ത്രീകള്‍ يُبَايِعْنَكَ നിന്നോടു ബൈഅത്തു (പ്രതിജ്ഞ) നല്‍കിക്കൊണ്ടു عَلَىٰ أَن لَّا يُشْرِكْنَ അവര്‍ പങ്കുചേര്‍ക്കയില്ലെന്നു بِاللَّـهِ അല്ലാഹുവിനോടു شَيْئًا യാതൊന്നിനെയും وَلَا يَسْرِقْنَ മോഷ്ടിക്കുക (കളവു നടത്തുക) യില്ല എന്നും وَلَا يَزْنِينَ വ്യഭിചാരം ചെയ്കയുമില്ല وَلَا يَقْتُلْنَ കൊല ചെയ്കയുമില്ല أَوْلَادَهُنَّ തങ്ങളുടെ സന്താനങ്ങളെ وَلَا يَأْتِينَ തങ്ങള്‍ വരികയുമില്ല بِبُهْتَانٍ കള്ളവാദവുംകൊണ്ടു, നുണയുമായി يَفْتَرِينَهُ തങ്ങള്‍ കെട്ടിച്ചമക്കുന്ന بَيْنَ أَيْدِيهِنَّ തങ്ങളുടെ കൈകള്‍ക്കിടയില്‍വെച്ചു وَأَرْجُلِهِنَّ തങ്ങളുടെ കാലുകള്‍ക്കും وَلَا يَعْصِينَكَ നിന്നോടു അവര്‍ അനുസരണക്കേടും കാണിക്കയില്ല (എന്നും) فِي مَعْرُوفٍ ഒരു സദാചാരത്തിലും, സല്‍കാര്യത്തിലും فَبَايِعْهُنَّ എന്നാല്‍ നീ അവര്‍ക്കു ബൈഅത്തുകൊടുക്കുക, അവരോടു പ്രതിജ്ഞ വാങ്ങുക وَاسْتَغْفِرْ لَهُنَّ അവര്‍ക്കുവേണ്ടി പാപമോചനവും തേടുക اللَّـهَ അല്ലാഹുവിനോടു إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു غَفُورٌ പൊറുക്കുന്നവനാണ് رَّحِيمٌ കരുണാനിധിയാണ്.
ഹേ, നബിയേ, വിശ്വാസികളായ സ്ത്രീകള്‍, തങ്ങള്‍ അല്ലാഹുവിനോടു യാതൊന്നിനെയും പങ്കു ചേര്‍ക്കുകയില്ലെന്നു "ബൈഅത്തു" [പ്രതിജ്ഞ] നല്‍കിക്കൊണ്ടു നിന്റെ അടുക്കല്‍ വന്നാല്‍,- അവര്‍ മോഷ്ടിക്കുകയുമില്ല, വ്യഭിചാരം ചെയ്യുകയുമില്ല, തങ്ങളുടെ സന്താനങ്ങളെ കൊലപ്പെടുത്തുകയുമില്ല, തങ്ങളുടെ കൈകാലുകള്‍ക്കിടയില്‍ വെച്ച് (മനപൂര്‍വ്വം) കെട്ടിച്ചമക്കുന്ന യാതൊരു കള്ളവാദവും കൊണ്ടുവരികയുമില്ല,- ഒരു (സദാചാരപരമായ) സല്‍കാര്യത്തിലും നിന്നോടു അവര്‍ അനുസരണക്കേടു കാണിക്കുകയുമില്ല എന്നും (ബൈഅത്തു നല്‍കിക്കൊണ്ടുവന്നാല്‍), നീ അവരോടു "ബൈഅത്തു" [പ്രതിജ്ഞ] വാങ്ങിക്കൊള്ളുക; അവര്‍ക്കുവേണ്ടി അല്ലാഹുവിനോടു പാപമോചനം തേടുകയും ചെയ്യുക. നിശ്ചയമായും, അല്ലാഹു വളരെ പൊറുക്കുന്നവനാണ്, കരുണാനിധിയാണ്.
തഫ്സീർ : 12-12
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَتَوَلَّوْا۟ قَوْمًا غَضِبَ ٱللَّهُ عَلَيْهِمْ قَدْ يَئِسُوا۟ مِنَ ٱلْـَٔاخِرَةِ كَمَا يَئِسَ ٱلْكُفَّارُ مِنْ أَصْحَـٰبِ ٱلْقُبُورِ﴿١٣﴾
volume_up share
يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരേ لَا تَتَوَلَّوْا നിങ്ങള്‍ മൈത്രി സ്ഥാപിക്കരുത്, സ്നേഹബന്ധം പുലര്‍ത്തരുത് قَوْمًا ഒരു ജനതയോടു غَضِبَ اللَّـهُ അല്ലാഹു കോപിച്ചിരിക്കുന്നു عَلَيْهِمْ അവരുടെമേല്‍ قَدْ يَئِسُوا തീര്‍ച്ചയായും അവര്‍ നിരാശപ്പെട്ടിരിക്കുന്നു, ആശമുറിഞ്ഞു مِنَ الْآخِرَةِ പരലോകത്തെ സംബന്ധിച്ചു كَمَا يَئِسَ الْكُفَّارُ അവിശ്വാസികള്‍ നിരാശപ്പെട്ടതുപോലെ مِنْ أَصْحَابِ الْقُبُورِ ക്വബ്റുകളിലുള്ളവരെപ്പറ്റി, ക്വബ്റിന്റെ ആള്‍ക്കാരില്‍പെട്ട.
ഹേ, വിശ്വസിച്ചവരേ, അല്ലാഹു കോപിച്ചിട്ടുള്ള ജനതയോടു നിങ്ങള്‍ മൈത്രി സ്ഥാപിക്കരുത്. ക്വബ്റുകളിലുള്ളവരെ സംബന്ധിച്ചു അവിശ്വാസികള്‍ നിരാശപ്പെട്ടിരിക്കുന്നതുപോലെ, പരലോകത്തെ സംബന്ധിച്ചു തീര്‍ച്ചയായും അവര്‍ നിരാശപ്പെട്ടിരിക്കുകയാണ്.
തഫ്സീർ : 13-13
View   
61.അസ്സ്വഫ്ഫ്


بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
سَبَّحَ لِلَّهِ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۖ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ﴿١﴾
volume_up share
سَبَّحَ لِلَّـهِ അല്ലാഹുവിനു സ്തോത്രകീര്‍ത്തനം ചെയ്യുന്നു مَا فِي السَّمَاوَاتِ ആകാശങ്ങളിലുള്ളത് وَمَا فِي الْأَرْضِ ഭൂമിയിലുള്ളതും وَهُوَ الْعَزِيزُ അവന്‍ പ്രതാപശാലിയത്രെ الْحَكِيمُ അഗാധജ്ഞനായ
ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും (എല്ലാം) അല്ലാഹുവിനു സ്തോത്രകീര്‍ത്തനം ചെയ്യുന്നു. അവന്‍ അഗാധജ്ഞനായ പ്രതാപശാലിയത്രെ.
തഫ്സീർ : 1-1
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لِمَ تَقُولُونَ مَا لَا تَفْعَلُونَ﴿٢﴾
volume_up share
يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരേ لِمَ تَقُولُونَ നിങ്ങള്‍ പറയുന്നതു എന്തിനുവേണ്ടിയാണു مَا لَا تَفْعَلُونَ നിങ്ങള്‍ ചെയ്യാത്തതു, പ്രവര്‍ത്തിക്കാത്തതു
ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ ചെയ്യാത്തതു നിങ്ങള്‍ പറയുന്നത് എന്തിനു വേണ്ടിയാണ്?!
كَبُرَ مَقْتًا عِندَ ٱللَّهِ أَن تَقُولُوا۟ مَا لَا تَفْعَلُونَ﴿٣﴾
volume_up share
كَبُرَ വളരെ വലുതാണ്‌, വമ്പിച്ചതാണ് مَقْتًا ക്രോധം, ക്രോധത്തില്‍ عِندَ اللَّـهِ അല്ലാഹുവിങ്കല്‍ أَن تَقُولُوا നിങ്ങള്‍ പറയല്‍, പറയുകയെന്നതു مَا لَا تَفْعَلُونَ നിങ്ങള്‍ ചെയ്യാത്തത്
നിങ്ങള്‍ ചെയ്യാത്തതു പറയുക എന്നുള്ളതു, അല്ലാഹുവിങ്കല്‍ വളരെ വലിയ ക്രോധകരമായിടുള്ളതാണ്.
തഫ്സീർ : 2-3
View   
إِنَّ ٱللَّهَ يُحِبُّ ٱلَّذِينَ يُقَـٰتِلُونَ فِى سَبِيلِهِۦ صَفًّۭا كَأَنَّهُم بُنْيَـٰنٌۭ مَّرْصُوصٌۭ﴿٤﴾
volume_up share
إِنَّ اللَّـهَ നിശ്ചമായും അല്ലാഹു يُحِبُّ ഇഷ്ടപ്പെടുന്നു الَّذِينَ يُقَاتِلُونَ യുദ്ധം ചെയ്യുന്നവരെ فِي سَبِيلِهِ തന്‍റെ മാര്‍ഗത്തില്‍ صَفًّا ഒരു അണി (നിര)യായി كَأَنَّهُم അവര്‍ ആണെന്നതുപോലെ بُنْيَانٌ ഒരു പടവു (ഭിത്തി-മതില്‍-കെട്ടിടം) مَّرْصُوصٌ ഓരായം ചേര്‍ക്കപ്പെട്ട, ഈയം ഒഴിക്കപ്പെട്ട, ഇടതൂര്‍ക്കപ്പെട്ട
നിശ്ചയമായും അല്ലാഹു, ഓരായം ചേര്‍ത്തുണ്ടാക്കപ്പെട്ട ഒരു ഭിത്തി എന്നോണം ഒരു അണിയായി അവന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നവരെ ഇഷ്ടപ്പെടുന്നു.
തഫ്സീർ : 4-4
View   
وَإِذْ قَالَ مُوسَىٰ لِقَوْمِهِۦ يَـٰقَوْمِ لِمَ تُؤْذُونَنِى وَقَد تَّعْلَمُونَ أَنِّى رَسُولُ ٱللَّهِ إِلَيْكُمْ ۖ فَلَمَّا زَاغُوٓا۟ أَزَاغَ ٱللَّهُ قُلُوبَهُمْ ۚ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلْفَـٰسِقِينَ﴿٥﴾
volume_up share
وَإِذْ قَالَ مُوسَىٰ മൂസാ പറഞ്ഞപ്പോള്‍ لِقَوْمِهِ തന്‍റെ ജനതയോടു يَا قَوْمِ എന്‍റെ ജനങ്ങളേ لِمَ تُؤْذُونَنِي എന്തിനാണ് നിങ്ങളെന്നെ ഉപദ്രവിക്കുന്നത്, സ്വൈരം കെടുത്തുന്നു وَقَد تَّعْلَمُونَ നിങ്ങള്‍ക്കറിയാമല്ലോ أَنِّي رَسُولُ اللَّـهِ ഞാന്‍ അല്ലാഹുവിന്‍റെ ദൂതനാണെന്നു إِلَيْكُمْ നിങ്ങളിലേക്കു فَلَمَّا زَاغُوا അങ്ങനെ അവര്‍ തെറ്റിയപ്പോള്‍ أَزَاغَ اللَّـهُ അല്ലാഹു തെറ്റിച്ചു قُلُوبَهُمْ അവരുടെ ഹൃദയങ്ങളെ وَاللَّـهُ അല്ലാഹുവാകട്ടെ لَا يَهْدِي അവന്‍ സന്മാര്‍ഗത്തിലാക്കുക (നേര്‍മാര്‍ഗം കാണിക്കുക)യില്ല الْقَوْمَ الْفَاسِقِينَ ദുര്‍ന്നടപ്പുകാരായ (തോന്നിയവാസികളായ) ജനതക്കു
മൂസാ തന്‍റെ ജനതയോടു പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക) : "എന്‍റെ ജനങ്ങളെ, നിങ്ങള്‍ എന്തിനാണ് എന്നെ ഉപദ്രവിക്കുന്നത് ? ഞാന്‍ നിങ്ങളിലേക്കു അല്ലാഹുവിന്‍റെ റസൂലാണെന്നു നിങ്ങള്‍ക്കു അറിയാമല്ലോ!അങ്ങനെ അവര്‍ (നേര്‍മാര്‍ഗം) തെറ്റിയപ്പോള്‍ , അല്ലാഹു അവരുടെ ഹൃദയങ്ങളെ തെറ്റിച്ചുകളഞ്ഞു. അല്ലാഹു ദുര്‍ന്നടപ്പുകാരായ ജനതയെ സന്മാര്‍ഗത്തിലാക്കുന്നതുമല്ല.
തഫ്സീർ : 5-5
View   
وَإِذْ قَالَ عِيسَى ٱبْنُ مَرْيَمَ يَـٰبَنِىٓ إِسْرَٰٓءِيلَ إِنِّى رَسُولُ ٱللَّهِ إِلَيْكُم مُّصَدِّقًۭا لِّمَا بَيْنَ يَدَىَّ مِنَ ٱلتَّوْرَىٰةِ وَمُبَشِّرًۢا بِرَسُولٍۢ يَأْتِى مِنۢ بَعْدِى ٱسْمُهُۥٓ أَحْمَدُ ۖ فَلَمَّا جَآءَهُم بِٱلْبَيِّنَـٰتِ قَالُوا۟ هَـٰذَا سِحْرٌۭ مُّبِينٌۭ﴿٦﴾
volume_up share
وَإِذْ قَالَ പറഞ്ഞ സന്ദര്‍ഭം عِيسَى ابْنُ مَرْيَمَ മര്‍യമിന്‍റെ മകന്‍ ഈസാ يَا بَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികളെ إِنِّي رَسُولُ اللَّـهِ നിശ്ചയമായും ഞാന്‍ അല്ലാഹുവിന്‍റെ ദൂതനാണ്‌ إِلَيْكُم നിങ്ങളിലേക്കു مُّصَدِّقًا സത്യമാക്കുന്ന (ശരിവെക്കുന്ന) വനായിക്കൊണ്ടു لِّمَا بَيْنَ يَدَيَّ എന്‍റെ മുമ്പിലുള്ളതിനെ مِنَ التَّوْرَاةِ തൗറാത്താകുന്ന, തൗറാത്തില്‍നിന്നും وَمُبَشِّرًا സുവിശേഷം (സന്തോഷവാര്‍ത്ത) അറിയിക്കുന്നവനായും بِرَسُولٍ ഒരു റസൂലിനെക്കുറിച്ചു يَأْتِي വരുന്ന, അദ്ദേഹം വരും مِن بَعْدِي എന്‍റെ ശേഷം اسْمُهُ അദ്ദേഹത്തിന്‍റെ പേര്‍ أَحْمَدُ അഹ്മദു (അധികം സ്തുതിയുള്ളവന്‍) എന്നാണ് فَلَمَّا جَاءَهُم എന്നിട്ടു അദ്ദേഹം അവര്‍ക്കു വന്നപ്പോള്‍ بِالْبَيِّنَاتِ വ്യക്തമായ തെളിവുകളുമായി قَالُوا അവര്‍ പറഞ്ഞു هَـٰذَا سِحْرٌ ഇതു ജാലമാണ് مُّبِينٌ സ്പഷ്ടമായ (തനി)
മര്‍യമിന്‍റെ മകന്‍ ഈസാ പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക): ഇസ്രാഈല്‍ സന്തതികളേ, നിശ്ചയമായും ഞാന്‍, നിങ്ങളിലേക്കു അല്ലാഹുവിന്‍റെ റസൂലാകുന്നു; തൗറാത്താകുന്ന എന്‍റെ മുമ്പിലുള്ളതിനെ [വേദഗ്രന്ഥത്തെ] സത്യമാ(ക്കി ശരിവെ)ക്കുന്നവനായിക്കൊണ്ടും, എന്‍റെശേഷം വരുന്നതായ, "അഹ്മദ്" [അധികം സ്തുതിയുള്ളവന്‍] എന്നു പേരുള്ള ഒരു റസൂലിനെക്കുറിച്ചു സുവിശേഷം അറിയിക്കുന്നവ നായിക്കൊണ്ടും (നിയോഗിക്കപ്പെട്ടവനാണ്). അങ്ങനെ, അദ്ദേഹം വ്യക്തമായ തെളിവുകളുമായി അവരില്‍ വന്നപ്പോള്‍ അവര്‍ പറഞ്ഞു : "ഇതു (തനി) സ്പഷ്ടമായ ജാലമാണു" എന്നു!
തഫ്സീർ : 6-6
View   
وَمَنْ أَظْلَمُ مِمَّنِ ٱفْتَرَىٰ عَلَى ٱللَّهِ ٱلْكَذِبَ وَهُوَ يُدْعَىٰٓ إِلَى ٱلْإِسْلَـٰمِ ۚ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلظَّـٰلِمِينَ﴿٧﴾
volume_up share
وَمَنْ أَظْلَمُ ആരാണ് ഏറ്റവും അക്രമി مِمَّنِ افْتَرَىٰ കെട്ടിച്ചമച്ചവനെക്കാള്‍ عَلَى اللَّـهِ അല്ലാഹുവിന്‍റെ മേല്‍ الْكَذِبَ വ്യാജം, കളവു وَهُوَ അവനാകട്ടെ يُدْعَىٰ ക്ഷണിക്കപ്പെടുന്നു إِلَى الْإِسْلَامِ ഇസ്‌ലാമിലേക്കു وَاللَّـهُ لَا يَهْدِي അല്ലാഹു സന്മാര്‍ഗത്തിലാക്കുകയില്ല الْقَوْمَ الظَّالِمِينَ അക്രമികളായ ജനങ്ങളെ
അല്ലാഹുവിന്‍റെ മേല്‍ വ്യാജം കെട്ടിച്ചമക്കുന്നവനേക്കാള്‍ അക്രമി ആരുണ്ടു. അവനാകട്ടെ, ഇസ്‌ലാമിലേക്കു ക്ഷണിക്കപ്പെടുകയും ചെയ്യുന്നു (എന്നിട്ടും)?! അല്ലാഹു, അക്രമികളായ ജനങ്ങളെ സന്മാര്‍ഗത്തിലാക്കുകയില്ല.
يُرِيدُونَ لِيُطْفِـُٔوا۟ نُورَ ٱللَّهِ بِأَفْوَٰهِهِمْ وَٱللَّهُ مُتِمُّ نُورِهِۦ وَلَوْ كَرِهَ ٱلْكَـٰفِرُونَ﴿٨﴾
volume_up share
يُرِيدُونَ അവര്‍ ഉദ്ദേശിക്കുന്നു لِيُطْفِئُوا അവര്‍ കെടുത്തുകളയുവാന്‍ نُورَ اللَّـهِ അല്ലാഹുവിന്‍റെ പ്രകാശത്തെ بِأَفْوَاهِهِمْ അവരുടെ വായകള്‍കൊണ്ടു وَاللَّـهُ അല്ലാഹുവാകട്ടെ مُتِمُّ نُورِهِ തന്‍റെ പ്രകാശത്തെ പൂര്‍ത്തിയാക്കുന്നവനാണ് وَلَوْ كَرِهَ വെറുത്താലും (അതൃപ്തിപ്പെട്ടാലും) ശരി الْكَافِرُونَ അവിശ്വാസികള്‍
തങ്ങളുടെ വായകൊണ്ടു അല്ലാഹുവിന്‍റെ പ്രകാശം കെടുത്തികളയുവാന്‍ അവര്‍ ഉദ്ദേശിക്കുന്നു. അല്ലാഹുവാകട്ടെ, തന്‍റെ പ്രകാശം പൂര്‍ത്തിയാക്കുന്നവനുമാണ് - അവിശ്വാസികള്‍ക്കു വെറുപ്പായാലും ശരി.
هُوَ ٱلَّذِىٓ أَرْسَلَ رَسُولَهُۥ بِٱلْهُدَىٰ وَدِينِ ٱلْحَقِّ لِيُظْهِرَهُۥ عَلَى ٱلدِّينِ كُلِّهِۦ وَلَوْ كَرِهَ ٱلْمُشْرِكُونَ﴿٩﴾
volume_up share
هُوَ الَّذِي അവന്‍ യാതൊരുവനത്രെ أَرْسَلَ അയച്ച, നിയോഗിച്ച رَسُولَهُ തന്‍റെ റസൂലിനെ بِالْهُدَىٰ സന്‍മാര്‍ഗവുംകൊണ്ടു وَدِينِ الْحَقِّ യഥാര്‍ത്ഥ (സത്യ)മതവും لِيُظْهِرَهُ അതിനെ പ്രത്യക്ഷപ്പെടുത്തുവാന്‍, വിജയിപ്പിക്കുവാന്‍വേണ്ടി عَلَى الدِّينِ كُلِّهِ എല്ലാ മതത്തെക്കാളും, മതത്തിനു മീതെയും وَلَوْ كَرِهَ വെറുത്താലും (അതൃപ്തിപ്പെട്ടാലും) ശരി الْمُشْرِكُونَ ബഹുദൈവവിശ്വാസികള്‍
അവനത്രെ, തന്‍റെ റസൂലിനെ മാര്‍ഗദര്‍ശനവും, യഥാര്‍ത്ഥമതവും കൊണ്ട് അയച്ചിട്ടുള്ളവന്‍, എല്ലാ മതത്തെക്കാളും അതിനെ (വിജയിപ്പിച്ചു) പ്രത്യക്ഷപ്പെടുത്തുവാന്‍ വേണ്ടി; ബഹുദൈവ വിശ്വാസികള്‍ക്കു വെറുപ്പായാലും ശരി.
തഫ്സീർ : 7-9
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ هَلْ أَدُلُّكُمْ عَلَىٰ تِجَـٰرَةٍۢ تُنجِيكُم مِّنْ عَذَابٍ أَلِيمٍۢ﴿١٠﴾
volume_up share
يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരെ هَلْ أَدُلُّكُمْ നിങ്ങള്‍ക്കു ഞാന്‍ അറിയിച്ചു തരട്ടെയോ عَلَىٰ تِجَارَةٍ ഒരു കച്ചവട (വ്യാപാര) ത്തെപ്പറ്റി تُنجِيكُم നിങ്ങളെ രക്ഷപ്പെടുത്തുന്ന مِّنْ عَذَابٍ أَلِيمٍ വേദനയേറിയ ശിക്ഷയില്‍നിന്നു
ഹേ, വിശ്വസിച്ചവരേ, വേദനയേറിയ ഒരു ശിക്ഷയില്‍നിന്നു നിങ്ങള്‍ക്കു രക്ഷനല്‍കുന്ന ഒരു കച്ചവടത്തെപ്പറ്റി ഞാന്‍ നിങ്ങള്‍ക്കു അറിയിച്ചു തരട്ടെയോ ?-
تُؤْمِنُونَ بِٱللَّهِ وَرَسُولِهِۦ وَتُجَـٰهِدُونَ فِى سَبِيلِ ٱللَّهِ بِأَمْوَٰلِكُمْ وَأَنفُسِكُمْ ۚ ذَٰلِكُمْ خَيْرٌۭ لَّكُمْ إِن كُنتُمْ تَعْلَمُونَ﴿١١﴾
volume_up share
تُؤْمِنُونَ നിങ്ങള്‍ വിശ്വസിക്കുക, വിശ്വസിക്കണം بِاللَّـهِ وَرَسُولِهِ അല്ലാഹുവിലും അവന്‍റെ റസൂലിലും وَتُجَاهِدُونَ നിങ്ങള്‍ സമരം ചെയ്യുകയും فِي سَبِيلِ اللَّـهِ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ بِأَمْوَالِكُمْ നിങ്ങളുടെ സ്വത്തുക്കള്‍ കൊണ്ടു وَأَنفُسِكُمْ നിങ്ങളുടെ ദേഹങ്ങള്‍ കൊണ്ടും ذَٰلِكُمْ അതു خَيْرٌ لَّكُمْ നിങ്ങള്‍ക്കു ഗുണകരമാണ്, നല്ലതാണ് إِن كُنتُمْ നിങ്ങള്‍ആകുന്നുവെങ്കില്‍ تَعْلَمُونَ അറിയുന്നു (വെങ്കില്‍)
നിങ്ങള്‍ അല്ലാഹുവിലും, അവന്‍റെ റസൂലിലും വിശ്വസിക്കണം; അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിങ്ങളുടെ ധനങ്ങള്‍കൊണ്ടും, ദേഹങ്ങള്‍കൊണ്ടും സമരം ചെയ്യുകയും വേണം. ആയതു നിങ്ങള്‍ക്കു ഗുണകരമാകുന്നു - നിങ്ങള്‍ക്കു അറിയാമെങ്കില്‍!
يَغْفِرْ لَكُمْ ذُنُوبَكُمْ وَيُدْخِلْكُمْ جَنَّـٰتٍۢ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ وَمَسَـٰكِنَ طَيِّبَةًۭ فِى جَنَّـٰتِ عَدْنٍۢ ۚ ذَٰلِكَ ٱلْفَوْزُ ٱلْعَظِيمُ﴿١٢﴾
volume_up share
يَغْفِرْ لَكُمْ അവന്‍ നിങ്ങള്‍ക്കു പൊറുത്തുതരും ذُنُوبَكُمْ നിങ്ങളുടെ പാപങ്ങള്‍ وَيُدْخِلْكُمْ നിങ്ങളെ പ്രവേശിപ്പിക്കയും ചെയ്യും جَنَّاتٍ ചില സ്വര്‍ഗങ്ങളില്‍ تَجْرِي مِن تَحْتِهَا അതിന്‍റെ അടിയില്‍കൂടി ഒഴുകുന്ന الْأَنْهَارُ അരുവി (നദി) കള്‍ وَمَسَاكِنَ പാര്‍പ്പിടങ്ങളിലും طَيِّبَةً വിശിഷ്ടമായ, നല്ല, പരിശുദ്ധമായ فِي جَنَّاتِ عَدْنٍ സ്ഥിരവാസത്തിന്‍റെ സ്വര്‍ഗ്ഗങ്ങളില്‍, തോപ്പുകളില്‍ ذَٰلِكَ അതു, അതത്രെ الْفَوْزُ الْعَظِيمُ വമ്പിച്ചഭാഗ്യം
(എന്നാല്‍) നിങ്ങളുടെ പാപങ്ങള്‍ അവന്‍ നിങ്ങള്‍ക്കുപൊറുത്തുതരും; അടിഭാഗത്തുകൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗങ്ങളിലും, സ്ഥിരവാസത്തിന്‍റെ സ്വര്‍ഗ്ഗങ്ങളിലുള്ള വിശിഷ്ടമായ പാര്‍പ്പിടങ്ങളിലും നിങ്ങളെ അവന്‍ പ്രവേശിപ്പിക്കുകയും ചെയ്യും. അതത്രെ, മഹത്തായ ഭാഗ്യം.
وَأُخْرَىٰ تُحِبُّونَهَا ۖ نَصْرٌۭ مِّنَ ٱللَّهِ وَفَتْحٌۭ قَرِيبٌۭ ۗ وَبَشِّرِ ٱلْمُؤْمِنِينَ﴿١٣﴾
volume_up share
وَأُخْرَىٰ മറ്റൊരു കാര്യവും تُحِبُّونَهَا നിങ്ങളതു ഇഷ്ടപ്പെടും, ഇഷ്ടപ്പെടുന്ന نَصْرٌ مِّنَ اللَّـهِ അല്ലാഹുവില്‍നിന്നുള്ള സഹായം وَفَتْحٌ قَرِيبٌ ആസന്നമായ ഒരു വിജയവും وَبَشِّرِ സന്തോഷവാര്‍ത്ത അറിയിച്ചു കൊള്ളുക الْمُؤْمِنِينَ സത്യവിശ്വാസികള്‍ക്കു
മറ്റൊരു കാര്യവും (കൂടി) - അതു നിങ്ങള്‍ ഇഷ്ടപ്പെടുന്നതാണ് (അതെ) അല്ലാഹുവിങ്കല്‍നിന്നുള്ള സഹായവും, ആസന്നമായ ഒരു വിജയവും! (നബിയേ) സത്യവിശ്വാസികള്‍ക്കു നീ സന്തോഷവാര്‍ത്ത അറിയിച്ചുകൊള്ളുക.
തഫ്സീർ : 10-13
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُونُوٓا۟ أَنصَارَ ٱللَّهِ كَمَا قَالَ عِيسَى ٱبْنُ مَرْيَمَ لِلْحَوَارِيِّـۧنَ مَنْ أَنصَارِىٓ إِلَى ٱللَّهِ ۖ قَالَ ٱلْحَوَارِيُّونَ نَحْنُ أَنصَارُ ٱللَّهِ ۖ فَـَٔامَنَت طَّآئِفَةٌۭ مِّنۢ بَنِىٓ إِسْرَٰٓءِيلَ وَكَفَرَت طَّآئِفَةٌۭ ۖ فَأَيَّدْنَا ٱلَّذِينَ ءَامَنُوا۟ عَلَىٰ عَدُوِّهِمْ فَأَصْبَحُوا۟ ظَـٰهِرِينَ﴿١٤﴾
volume_up share
يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരെ كُونُوا നിങ്ങള്‍ ആയിരിക്കുവിന്‍ أَنصَارَ اللَّـهِ അല്ലാഹുവിന്‍റെ സഹായികള്‍ كَمَا قَالَ പറഞ്ഞതുപോലെ عِيسَى ابْنُ مَرْيَمَ മര്‍യമിന്‍റെ മകന്‍ ഈസാ لِلْحَوَارِيِّينَ ഹവാരികളോടു (ശിഷ്യഗണങ്ങളോടു) مَنْ أَنصَارِي എന്‍റെ സഹായികള്‍ ആരാണു إِلَى اللَّـهِ അല്ലാഹുവിങ്കലേക്കു قَالَ الْحَوَارِيُّونَ ഹവാരികള്‍ പറഞ്ഞു نَحْنُ ഞങ്ങള്‍ أَنصَارُ اللَّـهِ അല്ലാഹുവിന്‍റെ സഹായികളാണു فَآمَنَت എന്നിട്ടു വിശ്വസിച്ചു طَّائِفَةٌ ഒരു വിഭാഗം مِّن بَنِي إِسْرَائِيلَ ഇസ്രാഈല്യരില്‍നിന്നു وَكَفَرَت അവിശ്വസിക്കയും ചെയ്തു طَّائِفَةٌ ഒരു വിഭാഗം فَأَيَّدْنَا അപ്പോള്‍ നാം ബലപ്പെടുത്തി الَّذِينَ آمَنُوا വിശ്വസിച്ചവരെ عَلَىٰ عَدُوِّهِمْ അവരുടെ ശത്രുക്കളുടെ മേല്‍ (എതിരെ) فَأَصْبَحُوا അങ്ങനെ അവരായിത്തീര്‍ന്നു ظَاهِرِينَ പ്രത്യക്ഷപ്പെട്ടവര്‍, വിജയികള്‍
ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിന്‍റെ സഹായികളായിത്തീരുവിന്‍; മര്‍യമിന്‍റെ മകന്‍ ഈസാ "ഹവാരി" കളോടു; "അല്ലാഹുവിങ്കലേക്കുള്ള (മാര്‍ഗത്തില്‍) എന്‍റെ സഹായികള്‍ ആരാണ് എന്നു പറഞ്ഞതുപോലെ; "ഹവാരി"കള്‍ പറഞ്ഞു : "ഞങ്ങള്‍ അല്ലാഹുവിന്‍റെ സഹായികളാണ്" എന്ന്‍. [ഇതുപോലെ നിങ്ങളും ആയിരിക്കുവിന്‍.] എന്നിട്ട്, ഇസ്രാഈല്‍ സന്തതികളില്‍ നിന്നുള്ള ഒരു വിഭാഗം വിശ്വസിച്ചു: ഒരു വിഭാഗം അവിശ്വസിക്കുകയും ചെയ്തു. അപ്പോള്‍, വിശ്വസിച്ചവര്‍ക്കു അവരുടെ ശത്രുവിന്നെതിരെ നാം ബലം നല്‍കി; അങ്ങനെ അവര്‍ (വിജയം നേടി) പ്രത്യക്ഷരായിത്തീര്‍ന്നു.
തഫ്സീർ : 14-14
View   
62.അല്‍ ജുമുഅഃ


بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
يُسَبِّحُ لِلَّهِ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ٱلْمَلِكِ ٱلْقُدُّوسِ ٱلْعَزِيزِ ٱلْحَكِيمِ﴿١﴾
volume_up share
يُسَبِّحُ لِلَّـهِ അല്ലാഹുവിനു സ്തോത്രകീര്‍ത്തനം ചെയ്യുന്നു مَا فِي السَّمَاوَاتِ ആകാശങ്ങളിലുള്ളവ وَمَا فِي الْأَرْضِ ഭൂമിയിലുല്ലവയും الْمَلِكِ രാജാവായ الْقُدُّوسِ മഹാ പരിശുദ്ധനായ الْعَزِيزِ പ്രതാപശാലിയായ الْحَكِيمِ അഗാധജ്ഞനായ
ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും (എല്ലാം) അല്ലാഹുവിനു സ്തോത്രകീരത്തനം ചെയ്തു വരുന്നു; രാജാധിപതിയും, മഹാപരിശുദ്ധനും, പ്രതാപശാലിയും, അഗാധജ്ഞനുമായുള്ളവനായ (അല്ലാഹുവിനു).
هُوَ ٱلَّذِى بَعَثَ فِى ٱلْأُمِّيِّـۧنَ رَسُولًۭا مِّنْهُمْ يَتْلُوا۟ عَلَيْهِمْ ءَايَـٰتِهِۦ وَيُزَكِّيهِمْ وَيُعَلِّمُهُمُ ٱلْكِتَـٰبَ وَٱلْحِكْمَةَ وَإِن كَانُوا۟ مِن قَبْلُ لَفِى ضَلَـٰلٍۢ مُّبِينٍۢ﴿٢﴾
volume_up share
هُوَ الَّذِي അവന്‍ യാതൊരുവനത്രെ بَعَثَ فِي الْأُمِّيِّينَ അക്ഷരജ്ഞാനമില്ലാത്തവരില്‍ നിയോഗിച്ച, അയച്ച, എഴുന്നേല്‍പ്പിച്ച رَسُولًا مِّنْهُمْ അവരില്‍ നിന്നൊരു റസൂലിനെ يَتْلُو عَلَيْهِمْ അവര്‍ക്കു ഓതിക്കൊടുക്കുന്ന, അദ്ദേഹം ഓതികൊടുക്കും آيَاتِهِ അവന്‍റെ ആയത്തു (ലക്‌ഷ്യം - ദൃഷ്ടാന്തം)കളെ وَيُزَكِّيهِمْ അവരെ സംസ്കരിക്കുക(ആന്തര ശുദ്ധി വരുത്തുക)യും وَيُعَلِّمُهُمُ അവര്‍ക്കു പഠിപ്പിക്കുകയും الْكِتَابَ വേദഗ്രന്ഥം وَالْحِكْمَةَ വിജ്ഞാനവും وَإِن كَانُوا നിശ്ചയമായും അവര്‍ ആയിരുന്നു مِن قَبْلُ മുമ്പ് لَفِي ضَلَالٍ വഴിപിഴവില്‍തന്നെ مُّبِينٍ സ്പഷ്ടമായ.
അക്ഷരജ്ഞാനമില്ലാത്തവരില്‍, അവരില്‍ നിന്ന് (തന്നെ) ഒരു റസൂലിനെ നിയോഗിച്ചവനത്രെ അവന്‍ അവര്‍ക്കു തന്‍റെ "ആയത്തുകള്‍" ലക്ഷ്യങ്ങള്‍ അദ്ദേഹം ഓതിക്കൊടുക്കുകയും, അവരെ സംസ്കരിക്കുകയും, അവര്‍ക്ക് വേദഗ്രന്ധവും വിജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്ന ഒരു (റസൂലിനെ). നിശ്ചയമായും അവര്‍ (അതിനു) മുമ്പ് സ്പഷ്ടമായ വഴിപിഴവില്‍ തന്നെയായിരുന്നു.
وَءَاخَرِينَ مِنْهُمْ لَمَّا يَلْحَقُوا۟ بِهِمْ ۚ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ﴿٣﴾
volume_up share
آخَرِينَ വേറെ ആളുകള്‍ക്കും (പഠിപ്പിക്കുവാന്‍), മറ്റുള്ളവരിലും (നിയോഗിച്ച) مِنْهُمْ അവരില്‍ നിന്നുള്ള لَمَّا يَلْحَقُوا അവര്‍ (ഇതുവരെ) എത്തിച്ചേര്‍ന്നിട്ടിലാത്ത بِهِمْ അവരു (ഇവരു)മായി وَهُوَ الْعَزِيزُ അവന്‍ പ്രതാപശാലിയത്രെ الْحَكِيمُ അഗാധജ്ഞനായ, യുക്തിമാനായ
(മാത്രമല്ല) അവരില്‍ നിന്നുള്ള വേറെ ആളുകള്‍ക്കും - അവര്‍ ഇവരുമായി (എത്തി) ചേര്‍ന്നു കഴിഞ്ഞിട്ടില്ല - [വന്നു ചേരുന്നതെയുള്ളു] - പ്രതാപശാലിയും അഗാധജ്ഞനുമായുള്ളവനത്രെ അവന്‍.
ذَٰلِكَ فَضْلُ ٱللَّهِ يُؤْتِيهِ مَن يَشَآءُ ۚ وَٱللَّهُ ذُو ٱلْفَضْلِ ٱلْعَظِيمِ﴿٤﴾
volume_up share
ذَٰلِكَ അതു فَضْلُ اللَّـهِ അല്ലാഹുവിന്‍റെ അനുഗ്രഹമാണു, ദയവാണു يُؤْتِيهِ അവനതു നല്‍കും, നല്‍കുന്നു مَن يَشَاءُ താന്‍ ഉദ്ദേശിക്കുന്നവര്‍ക്കു وَاللَّـهُ അല്ലാഹു ذُو الْفَضْلِ അനുഗ്രഹശാലിയാണ്, ദയവുള്ളവനാണു الْعَظِيمِ വമ്പിച്ച
അതു അല്ലാഹുവിന്‍റെ അനുഗ്രഹമാകുന്നു; അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അവനത് നല്‍കുന്നു. അല്ലാഹുവാകട്ടെ, വമ്പിച്ച അനുഗ്രഹശാലിയുമാണ്.
തഫ്സീർ : 1-4
View   
مَثَلُ ٱلَّذِينَ حُمِّلُوا۟ ٱلتَّوْرَىٰةَ ثُمَّ لَمْ يَحْمِلُوهَا كَمَثَلِ ٱلْحِمَارِ يَحْمِلُ أَسْفَارًۢا ۚ بِئْسَ مَثَلُ ٱلْقَوْمِ ٱلَّذِينَ كَذَّبُوا۟ بِـَٔايَـٰتِ ٱللَّهِ ۚ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلظَّـٰلِمِينَ﴿٥﴾
volume_up share
مَثَلُ ഉപമ, മാതിരി, ഉദാഹരണം الَّذِينَ حُمِّلُوا വഹിപ്പിക്ക (ചുമതല പെടുത്ത)പ്പെട്ടവരുടെ التَّوْرَاةَ തൌറാത്തു ثُمَّ لَمْ يَحْمِلُوهَا പിന്നെ അവരതു വഹിച്ചില്ല (ഏറ്റെടുത്തില്ല, നിര്‍വഹിച്ചില്ല) كَمَثَلِ الْحِمَارِ കഴുതയുടെ മാതിരിയാണ് يَحْمِلُ വഹിക്കുന്ന أَسْفَارًا വന്‍ഗ്രന്ഥങ്ങള്‍ بِئْسَ എത്രയോ (വളരെ) ചീത്ത, ദുഷിച്ചതാണു مَثَلُ الْقَوْمِ ജനതയുടെ ഉപമ الَّذِينَ كَذَّبُوا വ്യാജമാക്കിയതായ بِآيَاتِ اللَّـهِ അല്ലാഹുവിന്‍റെ ആയത്തുകളെ وَاللَّـهُ لَا يَهْدِي അല്ലാഹു സന്മാര്‍ഗത്തിലാക്കുകയില്ല الْقَوْمَ الظَّالِمِينَ അക്രമികളായ ജനതയെ
"തൗറാത്ത്" ചുമതലപ്പെടുത്തപ്പെട്ടിട്ട് പിന്നെ അതു ഏറ്റെടു(ത്തു നിര്‍വഹി)ക്കാതിരുന്നവരുടെ ഉപമ, (വന്‍) ഗ്രന്ഥങ്ങള്‍ ചുമക്കുന്ന കഴുതയുടെ മാതിരിയാകുന്നു. അല്ലാഹുവിന്‍റെ "ആയത്തു"കളെ [ലക്ഷ്യങ്ങളെ] വ്യാജമാക്കിയവരുടെ ഉപമ എത്രയോ ചീത്ത! അക്രമികളായ ജനങ്ങളെ അല്ലാഹു സന്മാര്‍ഗത്തിലാക്കുകയില്ല.
തഫ്സീർ : 5-5
View   
قُلْ يَـٰٓأَيُّهَا ٱلَّذِينَ هَادُوٓا۟ إِن زَعَمْتُمْ أَنَّكُمْ أَوْلِيَآءُ لِلَّهِ مِن دُونِ ٱلنَّاسِ فَتَمَنَّوُا۟ ٱلْمَوْتَ إِن كُنتُمْ صَـٰدِقِينَ﴿٦﴾
volume_up share
قُلْ പറയുക يَا أَيُّهَا الَّذِينَ هَادُوا യഹൂദികളായിട്ടുള്ളവരെ إِن زَعَمْتُمْ നിങ്ങള്‍ ജല്‍പിക്കുന്ന (വാദിക്കുന്ന) പക്ഷം أَنَّكُمْ أَوْلِيَاءُ നിങ്ങള്‍ മിത്രങ്ങളാണു (ബന്ധപ്പെട്ടവരാണ്) എന്നു لِلَّـهِ അല്ലാഹുവിനു مِن دُونِ النَّاسِ മനുഷ്യരെക്കൂടാതെ فَتَمَنَّوُا എന്നാല്‍ നിങ്ങള്‍ കൊതിക്കുവിന്‍, മോഹിക്കുക الْمَوْتَ മരണത്തിനു إِن كُنتُمْ നിങ്ങളാണെങ്കില്‍ صَادِقِينَ സത്യം പറയുന്നവര്‍.
(നബിയേ) പറയുക: "ഹേ, യഹൂദികളായുള്ളവരേ, (മറ്റു) മനുഷ്യരെക്കൂടാതെ, നിങ്ങള്‍ (മാത്രം) അല്ലാഹുവിനു മിത്രങ്ങളാണു എന്നു നിങ്ങള്‍ ജല്‍പ്പിക്കുകയാണെങ്കില്‍ എന്നാല്‍ - നിങ്ങള്‍ മരണത്തിനു (ഒന്നു) കൊതിക്കുവിന്‍ - നിങ്ങള്‍ സത്യവന്മാരാണെങ്കില്‍!"
وَلَا يَتَمَنَّوْنَهُۥٓ أَبَدًۢا بِمَا قَدَّمَتْ أَيْدِيهِمْ ۚ وَٱللَّهُ عَلِيمٌۢ بِٱلظَّـٰلِمِينَ﴿٧﴾
volume_up share
وَلَا يَتَمَنَّوْنَهُ അതിനവര്‍ കൊതിക്കുകയില്ല أَبَدًا ഒരു കാലത്തും, ഒരിക്കലും بِمَا قَدَّمَتْ മുന്‍ചെയ്തു വെച്ചതുനിമിത്തം أَيْدِيهِمْ അവരുടെ കരങ്ങള്‍ وَاللَّـهُ عَلِيمٌ അല്ലാഹു അറിയുന്നവനാണ് بِالظَّالِمِينَ അക്രമികളെപ്പറ്റി
തങ്ങളുടെ കരങ്ങള്‍ മുന്‍ചെയ്തു വെച്ചിട്ടുള്ളതു നിമിത്തം, ഒരുകാലത്തും അവര്‍ അതിനു കൊതിക്കുകയില്ല. അല്ലാഹു അക്രമികളെപ്പറ്റി നല്ലവണ്ണം അറിയുന്നവനാകുന്നു.
തഫ്സീർ : 6-7
View   
قُلْ إِنَّ ٱلْمَوْتَ ٱلَّذِى تَفِرُّونَ مِنْهُ فَإِنَّهُۥ مُلَـٰقِيكُمْ ۖ ثُمَّ تُرَدُّونَ إِلَىٰ عَـٰلِمِ ٱلْغَيْبِ وَٱلشَّهَـٰدَةِ فَيُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ﴿٨﴾
volume_up share
قُلْ പറയുക إِنَّ الْمَوْتَ നിശ്ചയമായും മരണം الَّذِي تَفِرُّونَ നിങ്ങള്‍ (പേടിച്ചു) ഓടി പോകുന്നതായ مِنْهُ അതില്‍നിന്നു فَإِنَّهُ مُلَاقِيكُمْ നിശ്ചയമായും അതു നിങ്ങളെ കണ്ടുമുട്ടുന്ന (അഭീമുഖികരിക്കുന്ന) താണ് ثُمَّ تُرَدُّونَ പിന്നെ നിങ്ങള്‍ മടക്കപ്പെടും, ആക്കപ്പെടും , തിരിക്കപ്പെടും إِلَىٰ عَالِمِ الْغَيْبِ അദൃശ്യം അറിയുന്നവന്നിലേക്ക് وَالشَّهَادَةِ ദൃശ്യവും فَيُنَبِّئُكُم അപ്പോള്‍ അവന്‍ നിങ്ങളെ വൃത്താന്തമറിയിക്കും, ബോധപ്പെടുത്തും بِمَا كُنتُمْ നിങ്ങള്‍ ആയിരുന്നതിനെപ്പറ്റി تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കും.
പറയുക: "നിങ്ങള്‍ പേടിച്ചോടി പോകുന്നതായ (ആ) മരണം - നിശ്ചയമായും അതു - നിങ്ങളുമായി കണ്ടുമുട്ടുനതാണ്. പിന്നീട് അദൃശ്യത്തെയും, ദൃശ്യത്തെയും അറിയുന്നവന്‍റെ അടുക്കലേക്കു നിങ്ങള്‍ മടക്കപ്പെടുന്നതുമാകുന്നു. അപ്പോള്‍, നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെക്കുറിച്ച് അവന്‍ നിങ്ങളെ വൃത്താന്തമറിയിക്കുന്നതാണ്
തഫ്സീർ : 8-8
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا نُودِىَ لِلصَّلَوٰةِ مِن يَوْمِ ٱلْجُمُعَةِ فَٱسْعَوْا۟ إِلَىٰ ذِكْرِ ٱللَّهِ وَذَرُوا۟ ٱلْبَيْعَ ۚ ذَٰلِكُمْ خَيْرٌۭ لَّكُمْ إِن كُنتُمْ تَعْلَمُونَ﴿٩﴾
volume_up share
يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരേ إِذَا نُودِيَ വിളിക്കപ്പെട്ടാല്‍ لِلصَّلَاةِ നമസ്ക്കാരത്തിനു مِن يَوْمِ الْجُمُعَةِ ജുമുഅഃ ദിവസത്തെ, വെള്ളിയാഴ്ചയിലെ فَاسْعَوْا എന്നാല്‍ നിങ്ങള്‍ ഉത്സാഹിച്ചു (പരിശ്രമിച്ചു - വേഗം) വരുവിന്‍ إِلَىٰ ذِكْرِ اللَّـهِ അല്ലാഹുവിന്‍റെ സ്മരണയിലേക്ക് وَذَرُوا ഉപേക്ഷിക്കുകയും ചെയ്യുവിന്‍ الْبَيْعَ കച്ചവടം ذَٰلِكُمْ അതു خَيْرٌ لَّكُمْ നിങ്ങള്‍ക്കു ഗുണം (ഉത്തമം) ആകുന്നു إِن كُنتُمْ നിങ്ങളാകുന്നുവെങ്കില്‍ تَعْلَمُونَ അറിയുന്നു (എങ്കില്‍)
ഹേ, വിശ്വസിച്ചവരേ, ജുമുഅഃ ദിവസത്തെ [വെള്ളിയാഴ്ചയിലെ] നമസ്കാരത്തിനു വിളിക്കപ്പെട്ടാല്‍, അല്ലാഹുവിന്‍റെ സ്മരണയിലേക്കു നിങ്ങള്‍ ഉത്സാഹിച്ചുവരുവിന്‍; കച്ചവടം ഉപേക്ഷിക്കുകയും ചെയ്യുവിന്‍. അതു നിങ്ങള്‍ക്ക് ഗുണകരമാകുന്നു - നിങ്ങള്‍ക്കു അറിയാവുന്നതാണെങ്കില്‍!
فَإِذَا قُضِيَتِ ٱلصَّلَوٰةُ فَٱنتَشِرُوا۟ فِى ٱلْأَرْضِ وَٱبْتَغُوا۟ مِن فَضْلِ ٱللَّهِ وَٱذْكُرُوا۟ ٱللَّهَ كَثِيرًۭا لَّعَلَّكُمْ تُفْلِحُونَ﴿١٠﴾
volume_up share
فَإِذَا قُضِيَتِ എന്നിട്ടു നിര്‍വഹിക്കപ്പെട്ടാല്‍ (തീര്‍ന്നാല്‍) الصَّلَاةُ നമസ്കാരം فَانتَشِرُوا എന്നാല്‍ വ്യാപിക്കുവിന്‍ فِي الْأَرْضِ ഭൂമിയില്‍, നാട്ടില്‍ وَابْتَغُوا തേടുകയും (അന്വേഷിക്കുകയും) ചെയ്യുക مِن فَضْلِ اللَّـهِ അല്ലാഹുവിന്‍റെ അനുഗ്രഹത്തില്‍ (ദയവില്‍) നിന്നു وَاذْكُرُوا اللَّـهَ അല്ലാഹുവിനെ ഓര്‍മിക്കുക(സ്മരിക്കുക)യും ചെയ്യുവിന്‍ كَثِيرًا വളരെ, ധാരാളം لَّعَلَّكُمْ നിങ്ങളായേക്കാം, ആകുവാന്‍ تُفْلِحُونَ വിജയിക്കും (വിജയിക്കുന്നവര്‍)
എന്നിട്ട് നമസ്കാരം നിര്‍വഹിക്കപ്പെട്ടാല്‍, നിങ്ങള്‍ ഭൂമിയില്‍ വ്യാപിക്കുകയും, അല്ലാഹുവിന്‍റെ അനുഗ്രഹത്തില്‍ നിന്നു അന്വേഷിക്കുകയും ചെയുവിന്‍. അല്ലാഹുവിനെ ധാരാളം ഓര്‍മിക്കുകയും ചെയ്യുക - നിങ്ങള്‍ക്കു വിജയം ലഭിച്ചേക്കാം.
തഫ്സീർ : 9-10
View   
وَإِذَا رَأَوْا۟ تِجَـٰرَةً أَوْ لَهْوًا ٱنفَضُّوٓا۟ إِلَيْهَا وَتَرَكُوكَ قَآئِمًۭا ۚ قُلْ مَا عِندَ ٱللَّهِ خَيْرٌۭ مِّنَ ٱللَّهْوِ وَمِنَ ٱلتِّجَـٰرَةِ ۚ وَٱللَّهُ خَيْرُ ٱلرَّٰزِقِينَ﴿١١﴾
volume_up share
وَإِذَا رَأَوْا അവര്‍ കണ്ടാല്‍ تِجَارَةً ഒരു കച്ചവടം أَوْ لَهْوًا അല്ലെങ്കില്‍ വിനോദം انفَضُّوا അവര്‍ പിരിഞ്ഞു (വേറിട്ടു - ചിതറി) പോകും إِلَيْهَا അതിലേക്കു وَتَرَكُوكَ നിന്നെവിട്ടു (ഉപേക്ഷിച്ചു) പോകയും ചെയ്യുന്നു قَائِمًا നില്‍ക്കുന്നവനായിട്ട് قُلْ പറയുക مَا عِندَ اللَّـهِ അല്ലാഹുവിന്‍റെ പക്കലുള്ളതു خَيْرٌ مِّنَ اللَّـهْوِ വിനോദത്തെക്കാള്‍ ഉത്തമമാണു وَمِنَ التِّجَارَةِ കച്ചവടത്തെക്കാളും وَاللَّـهُ അല്ലാഹു خَيْرُ الرَّازِقِينَ ഉപജീവനം (ആഹാരം) നല്‍കുന്നവരില്‍ ഏറ്റം ഉത്തമനാണു.
ഒരു കച്ചവടമോ, വിനോദമോ കണ്ടാല്‍ അവര്‍ അതിലേക്കു പിരിഞ്ഞുപോകുകയും, നീ നിന്നുംകൊണ്ടിരിക്കെ നിന്നെ വിട്ടുകളയുകയും ചെയ്യുന്നു! പറയുക: അല്ലാഹുവിന്‍റെ പക്കലുള്ളത്‌, വിനോദത്തെക്കാളും, കച്ചവടത്തെക്കാളും ഉത്തമമാകുന്നു. അല്ലാഹു ഉപജീവനം നല്‍കുന്നവരില്‍ ഏറ്റവും ഉത്തമനുമാകുന്നു.
തഫ്സീർ : 11-11
View   
63.അല്‍ മുനാഫിഖൂന്‍


بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
إِذَا جَآءَكَ ٱلْمُنَـٰفِقُونَ قَالُوا۟ نَشْهَدُ إِنَّكَ لَرَسُولُ ٱللَّهِ ۗ وَٱللَّهُ يَعْلَمُ إِنَّكَ لَرَسُولُهُۥ وَٱللَّهُ يَشْهَدُ إِنَّ ٱلْمُنَـٰفِقِينَ لَكَـٰذِبُونَ﴿١﴾
volume_up share
إِذَا جَاءَكَ നിന്റെ- അടുക്കൽ വരുമ്പോൾ, വന്നാൽ الْمُنَافِقُونَ കപടവിശ്വാസികൾ قَالُوا അവർ പറയും إِنَّكَ നിശ്ചയമായും നീ لَرَ‌سُولُ اللَّـهِ അല്ലാഹുവിന്റെ റസൂൽ തന്നെ وَاللَّـهُ يَعْلَمُ അല്ലാഹു അറിയുന്നു إِنَّكَ لَرَ‌سُولُهُ നീ അവന്റെ റസൂൽ തന്നെ എന്ന് وَاللَّـهُ يَشْهَدُ അല്ലാഹു സാക്ഷ്യപ്പെടുത്തുക (സാക്ഷ്യം വഹിക്കുക)യും ചെയ്യുന്നു إِنَّ الْمُنَافِقِينَ നിശ്ചയമായും കപടവിശ്വാസികൾ لَكَاذِبُونَ കളവുപറയുന്നവർ തന്നെ എന്നു
(നബിയേ) കപടവിശ്വാസികൾ നിന്റെ അടുക്കൽ വരുമ്പോൾ അവർ പറയും: "താങ്കൾ അല്ലാഹുവിന്റെ റസൂൽ തന്നെയാണെന്നു ഞങ്ങൾ സാക്ഷ്യപ്പെടുത്തുന്നു" എന്ന്. അല്ലാഹുവിനറിയാം, നീ അവന്റെ റസൂൽ തന്നെ എന്നു. നിശ്ചയമായും, കപടവിശ്വാസികൾ കളവുപറയുന്നവരാകുന്നുവെന്നു അല്ലാഹു സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.
ٱتَّخَذُوٓا۟ أَيْمَـٰنَهُمْ جُنَّةًۭ فَصَدُّوا۟ عَن سَبِيلِ ٱللَّهِ ۚ إِنَّهُمْ سَآءَ مَا كَانُوا۟ يَعْمَلُونَ﴿٢﴾
volume_up share
اتَّخَذُوا അവർ ആക്കിയിരിക്കുന്നു أَيْمَانَهُمْ തങ്ങളുടെ ശപഥ (സത്യ) ങ്ങളെ جُنَّةً ഒരു തടവു, മറവു, പരിച فَصَدُّوا അങ്ങിനെ അവർ തടഞ്ഞു , തട്ടിക്കളഞ്ഞു عَن سَبِيلِ اللَّـهِ അല്ലാഹുവിന്റെت മാർഗത്തിൽനിന്നു إِنَّهُمْ നിശ്ചയമായും അവർ سَاءَ എത്രയോ (വളരെ) ദുഷിച്ചതാണു مَا كَانُوا يَعْمَلُونَ അവർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്
തങ്ങളുടെ ശപഥങ്ങളെ അവർ ഒരു തടവ്‌ (അഥവാ പരിച) ആക്കിയിരിക്കുന്നു; അങ്ങനെ അല്ലാഹുവിന്റെ മാർഗത്തിൽനിന്നും അവർ (ജനങ്ങളെ) തടയുകയാണ്. നിശ്ചയമായും, അവർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതു എത്രയോ ദുഷിച്ചതത്രെ !
ذَٰلِكَ بِأَنَّهُمْ ءَامَنُوا۟ ثُمَّ كَفَرُوا۟ فَطُبِعَ عَلَىٰ قُلُوبِهِمْ فَهُمْ لَا يَفْقَهُونَ﴿٣﴾
volume_up share
ذَٰلِكَ അതു بِأَنَّهُمْ آمَنُوا അവർ വിശ്വസിച്ചതു നിമിത്തമാണ് ثُمَّ كَفَرُ‌وا പിന്നീടു അവർ അവിശ്വസിക്കുകയും ചെയ്തു فَطُبِعَ അതിനാൽ മുദ്രയടിക്കപ്പെട്ടു عَلَىٰ قُلُوبِهِمْ അവരുടെ ഹൃദയങ്ങൾക്ക് فَهُمْ എനി അവർ لَا يَفْقَهُونَ ഗ്രഹിക്കുകയില്ല
അതു, അവർ വിശ്വസിക്കുകയും, പിന്നീടു അവിശ്വസിക്കുകയും ചെയ്തതുകൊണ്ടാകുന്നു. അതിനാൽ അവരുടെ ഹൃദയങ്ങൾക്കു മുദ്രവെക്കപ്പെട്ടിരിക്കുന്നു; ആകയാൽ, അവർ (കാര്യം) ഗ്രഹിക്കുന്നതല്ല.
തഫ്സീർ : 1-3
View   
وَإِذَا رَأَيْتَهُمْ تُعْجِبُكَ أَجْسَامُهُمْ ۖ وَإِن يَقُولُوا۟ تَسْمَعْ لِقَوْلِهِمْ ۖ كَأَنَّهُمْ خُشُبٌۭ مُّسَنَّدَةٌۭ ۖ يَحْسَبُونَ كُلَّ صَيْحَةٍ عَلَيْهِمْ ۚ هُمُ ٱلْعَدُوُّ فَٱحْذَرْهُمْ ۚ قَـٰتَلَهُمُ ٱللَّهُ ۖ أَنَّىٰ يُؤْفَكُونَ﴿٤﴾
volume_up share
وَإِذَا رَ‌أَيْتَهُمْ അവരെ നീ കണ്ടാൽ تُعْجِبُكَ നിന്നെ ആശ്ച്ചര്യപ്പെടുത്തും أَجْسَامُهُمْ അവരുടെ ശരീരങ്ങൾ وَإِن يَقُولُوا അവർ പറയുന്നു (സംസാരിക്കുന്നു)വെങ്കിലോ تَسْمَعْ നീ കേട്ടു (ചെവികൊടുത്തു) പോകും لِقَوْلِهِمْ അവരുടെ വാക്കിലേക്കു, പറയുന്നതിലേക്കു كَأَنَّهُمْ خُشُبٌ അവർ മരത്തടികളെന്ന പോലെയുണ്ട് مُّسَنَّدَةٌ ചാരിവെക്കപ്പെട്ട يَحْسَبُونَ അവർ ഗണിക്കും, വിചാരിക്കും كُلَّ صَيْحَةٍ എല്ലാ അട്ടഹാസവും, ഉച്ചത്തിലുള്ള ശബ്ദവും عَلَيْهِمْ തങ്ങൾക്കെതിരാണെന്നു هُمُ الْعَدُوُّ അവരത്രെ ശത്രു فَاحْذَرْ‌هُمْ ആകയാൽ, അവരെ സൂക്ഷിച്ചുകൊള്ളുക, അവരെപ്പറ്റി ജാഗ്രതയായിരിക്കുക قَاتَلَهُمُ اللَّـهُ അല്ലാഹു അവരോടു യുദ്ധംചെയ്യട്ടെ, (അവരെ നശിപ്പിക്കട്ടെ-ശപിക്കട്ടെ) أَنَّىٰ എങ്ങിനെയാണ്, എവിടെ നിന്നാണു يُؤْفَكُونَ അവർ തെറ്റിക്കപ്പെടുന്നത്, (അസത്യത്തിലേക്ക് തിരിയുന്നതു)
അവരെ നീ കണ്ടാൽ, അവരുടെ ശരീരങ്ങൾ നിന്നെ ആശ്ച്ചര്യപ്പെടുത്തും; അവർ (വല്ലതും) പറയുന്നപക്ഷം അവരുടെ വാക്കിലേക്ക് നീ ചെവികൊടുത്തു പോകയും ചെയ്യും! ചാരിവെക്കപ്പെട്ട മരത്തടികളെന്നോണമിരിക്കുന്നു, അവർ. ഉച്ചത്തിലുള്ള എല്ലാ ശബ്ദവും തങ്ങൾക്കെതിരെയാണെന്നു അവർ വിചാരിക്കും. അവരത്രെ ശത്രു; ആകയാൽ, അവരെ സൂക്ഷിച്ചുകൊള്ളുക. അല്ലാഹു അവരെ നശിപ്പിക്കട്ടെ [ശപിക്കട്ടെ]! എങ്ങിനെയാണ് അവർ (സത്യംവിട്ടു) തെറ്റിക്കപ്പെടുന്നത്? !
തഫ്സീർ : 4-4
View   
وَإِذَا قِيلَ لَهُمْ تَعَالَوْا۟ يَسْتَغْفِرْ لَكُمْ رَسُولُ ٱللَّهِ لَوَّوْا۟ رُءُوسَهُمْ وَرَأَيْتَهُمْ يَصُدُّونَ وَهُم مُّسْتَكْبِرُونَ﴿٥﴾
volume_up share
وَإِذَا قِيلَ لَهُمْ അവരോടു പറയപ്പെട്ടാൽ تَعَالَوْا വരുവിൻ يَسْتَغْفِرْ‌ لَكُمْ നിങ്ങൾക്കു പാപമോചനം (പൊറുതി) തേടും رَ‌سُولُ اللَّـهِ അല്ലാഹുവിന്റെ റസൂൽ لَوَّوْا അവർ തിരിക്കും, ആട്ടും رُ‌ءُوسَهُمْ അവരുടെ തലകളെ وَرَ‌أَيْتَهُمْ നീ അവരെ (നിനക്കവരെ) കാണുകയും ചെയ്യും يَصُدُّونَ തട്ടിത്തിരിച്ചു (വിട്ടു) പോകുന്നതായി وَهُم അവർ ആയിക്കൊണ്ടു مُّسْتَكْبِرُ‌ونَ അഹംഭാവം (വലുപ്പം) നടിക്കുന്നവർ
"വരുവിൻ, അല്ലാഹുവിന്റെ റസൂൽ നിങ്ങൾക്കു വേണ്ടി പാപമോചനം തേടിക്കൊള്ളും" എന്നു അവരോടു പറയപ്പെട്ടാൽ, അവർ തങ്ങളുടെ തല തിരിച്ചുകളയും. അഹംഭാവം നടിക്കുന്നവരായും കൊണ്ടു അവർ തട്ടിതിരിഞ്ഞു പോകുന്നതായി നീ കാണുകയും ചെയ്യും.
سَوَآءٌ عَلَيْهِمْ أَسْتَغْفَرْتَ لَهُمْ أَمْ لَمْ تَسْتَغْفِرْ لَهُمْ لَن يَغْفِرَ ٱللَّهُ لَهُمْ ۚ إِنَّ ٱللَّهَ لَا يَهْدِى ٱلْقَوْمَ ٱلْفَـٰسِقِينَ﴿٦﴾
volume_up share
سَوَاءٌ عَلَيْهِمْ അവരിൽ സമമാണ് أَسْتَغْفَرْ‌تَ لَهُمْ അവർക്കുവേണ്ടി നീ പാപമോചനം തേടിയോ أَمْ لَمْ تَسْتَغْفِرْ‌ അല്ലെങ്കിൽ നീ പാപമോചനം തേടിയില്ലയോ لَهُمْ അവർക്കുവേണ്ടി لَن يَغْفِرَ‌ اللَّـهُ അല്ലാഹു പൊറുക്കുന്നതേയല്ല لَهُمْ അവർക്കു إِنَّ اللَّـهَ നിശ്ചയം അല്ലാഹു لَا يَهْدِي അവന്‍ സന്മാർഗത്തിലാക്കുകയില്ല الْقَوْمَ الْفَاسِقِينَ തോന്നിവാസികളായ (ദുർനടപ്പുകാരായ) ജനങ്ങളെ.
അവർക്കുവേണ്ടി നീ പാപമോചനം തേടിയോ, അവർക്കുവേണ്ടി നീ പാപമോചനം തേടിയില്ലയോ (രണ്ടും) അവരിൽ സമമാകുന്നു; അല്ലാഹു അവർക്കു പൊറുത്തു കൊടുക്കുന്നതേയല്ല. നിശ്ചയമായും തോന്നിവാസികളായ ജനങ്ങളെ അല്ലാഹു സന്മാർഗത്തിലാക്കുകയില്ല.
തഫ്സീർ : 5-6
View   
هُمُ ٱلَّذِينَ يَقُولُونَ لَا تُنفِقُوا۟ عَلَىٰ مَنْ عِندَ رَسُولِ ٱللَّهِ حَتَّىٰ يَنفَضُّوا۟ ۗ وَلِلَّهِ خَزَآئِنُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَلَـٰكِنَّ ٱلْمُنَـٰفِقِينَ لَا يَفْقَهُونَ﴿٧﴾
volume_up share
هُمُ അവരത്രെ الَّذِينَ يَقُولُونَ പറയുന്നവർ لَا تُنفِقُوا നിങ്ങൾ ചിലവുചെയ്യരുത് عَلَىٰ مَنْ ചിലർക്കു, യാതൊരുവരിൽ عِندَ رَ‌سُولِ اللَّـهِഅല്ലാഹുവിന്റെ റസൂലിന്റെ അടുക്കലുള്ള حَتَّىٰ يَنفَضُّوا അങ്ങനെ അവർ വേറിട്ടുപോയിക്കൊള്ളും, ..പോകുവാൻ വേണ്ടി, ... പോകുന്നതുവരെ وَلِلَّـهِ അല്ലാഹുവിന്നാണു താനും خَزَائِنُ ഖജനാക്കൾ, ഭണ്ഡാരങ്ങൾ, നിക്ഷേപങ്ങൾ السَّمَاوَاتِ وَالْأَرْ‌ضِ ആകാശങ്ങളുടെയും ഭൂമിയുടെയും وَلَـٰكِنَّ الْمُنَافِقِينَ പക്ഷെ, കപടവിശ്വാസികൾ لَا يَفْقَهُونَ ഗ്രഹിക്കുന്നില്ല, ഗ്രഹിക്കുകയില്ല
അവരത്രെ പറയുന്നവർ: "അല്ലാഹുവിന്റെ റസൂലിന്റെ അടുക്കലുള്ളവര്‍ക്കു നിങ്ങൾ (ഒന്നും) ചിലവുചെയ്യരുത്; അങ്ങനെ അവർ വേറിട്ടു പോയിക്കൊള്ളും" എന്ന്! ആകാശങ്ങളുടെയും, ഭൂമിയുടെയും ഖജനാക്കൾ [ഭണ്ഡാരങ്ങൾ] അല്ലാഹുവിനാണു താനും. പക്ഷെ, കപടവിശ്വാസികൾ ഗ്രഹിക്കുന്നില്ല.
يَقُولُونَ لَئِن رَّجَعْنَآ إِلَى ٱلْمَدِينَةِ لَيُخْرِجَنَّ ٱلْأَعَزُّ مِنْهَا ٱلْأَذَلَّ ۚ وَلِلَّهِ ٱلْعِزَّةُ وَلِرَسُولِهِۦ وَلِلْمُؤْمِنِينَ وَلَـٰكِنَّ ٱلْمُنَـٰفِقِينَ لَا يَعْلَمُونَ﴿٨﴾
volume_up share
يَقُولُونَ അവർ പറയുന്നു لَئِن رَّ‌جَعْنَا തീര്‍ച്ചയായും നാം (ഞങ്ങൾ) മടങ്ങിയാൽ إِلَى الْمَدِينَةِ മദീനായിലേക്കു لَيُخْرِ‌جَنَّ പുറത്താക്കുകതന്നെ ചെയ്യും الْأَعَزُّ കൂടുതൽ പ്രതാപശാലി مِنْهَا അതിൽ (അവിടെ) നിന്നു الْأَذَلَّ കൂടുതൽ നിന്ദ്യനായവനെ وَلِلَّـهِ الْعِزَّةُ പ്രതാപം അല്ലാഹുവിന്നാണുതാനും وَلِرَ‌سُولِهِ അവന്റെ റസൂലിനും وَلِلْمُؤْمِنِينَ സത്യവിശ്വാസികൾക്കും وَلَـٰكِنَّ الْمُنَافِقِينَ പക്ഷെ കപടവിശ്വാസികൾ لَا يَعْلَمُونَ അറിയുന്നില്ല, അറിയുകയില്ല
അവർ പറയുന്നു: "നാം മദീനായിലേക്കു മടങ്ങിച്ചെന്നാൽ കൂടുതൽ പ്രതാപമുള്ളവർ കൂടുതൽ നിന്ദ്യരായുള്ളവരെ അവിടെനിന്നു പുറത്താക്കുക തന്നെ ചെയ്യും" എന്നു! പ്രതാപം, അല്ലാഹുവിനും, അവന്റെ റസൂലിനും, സത്യവിശ്വാസികൾക്കുമാണ് താനും. പക്ഷെ, കപടവിശ്വാസികൾ അറിയുന്നില്ല.
തഫ്സീർ : 7-8
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تُلْهِكُمْ أَمْوَٰلُكُمْ وَلَآ أَوْلَـٰدُكُمْ عَن ذِكْرِ ٱللَّهِ ۚ وَمَن يَفْعَلْ ذَٰلِكَ فَأُو۟لَـٰٓئِكَ هُمُ ٱلْخَـٰسِرُونَ﴿٩﴾
volume_up share
يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരെ لَا تُلْهِكُمْ നിങ്ങളെ അശ്രദ്ധയിലാക്കരുത്, മിനക്കെടുത്താതിരിക്കട്ടെ أَمْوَالُكُمْ നിങ്ങളുടെ സ്വത്തുക്കൾ وَلَا أَوْلَادُكُمْ നിങ്ങളുടെ മക്കളും عَن ذِكْرِ‌ اللَّـهِ അല്ലാഹുവിന്റെ സ്മരണയിൽനിന്നു وَمَن يَفْعَلْ ആരെങ്കിലും ചെയ്താൽ, ആർ ചെയ്തുവോ ذَٰلِكَ അതു (അപ്രകാരം) فَأُولَـٰئِكَ هُمُ എന്നാൽ അക്കൂട്ടർ തന്നെ الْخَاسِرُ‌ونَ നഷ്ടപ്പെട്ടവർ
ഹേ, വിശ്വസിച്ചവരെ, നിങ്ങളുടെ സ്വത്തുക്കളാകട്ടെ നിങ്ങളുടെ മക്കളാകട്ടെ, അല്ലാഹുവിന്റെ, സ്മരണയിൽനിന്നു നിങ്ങളെ അശ്രദ്ധയിലാക്കാതിരിക്കട്ടെ. ആർ അങ്ങനെ ചെയ്യുന്നുവോ, എന്നാൽ അവർ തന്നെയാണ് നഷ്ടപ്പെട്ടവർ.
وَأَنفِقُوا۟ مِن مَّا رَزَقْنَـٰكُم مِّن قَبْلِ أَن يَأْتِىَ أَحَدَكُمُ ٱلْمَوْتُ فَيَقُولَ رَبِّ لَوْلَآ أَخَّرْتَنِىٓ إِلَىٰٓ أَجَلٍۢ قَرِيبٍۢ فَأَصَّدَّقَ وَأَكُن مِّنَ ٱلصَّـٰلِحِينَ﴿١٠﴾
volume_up share
وَأَنفِقُوا നിങ്ങൾ ചിലവഴിക്കുകയും ചെയ്യുവിൻ مِن مَّا رَ‌زَقْنَاكُم നിങ്ങൾക്കു നാം നൽകിയതിൽ നിന്നു مِّن قَبْلِ أَن يَأْتِيَ വരുന്നതിനു മുമ്പായി أَحَدَكُمُ നിങ്ങളിലൊരാൾക്കു الْمَوْتُ മരണം فَيَقُولَ അപ്പോളവൻ പറയും رَ‌بِّ എന്റെ റബ്ബേ لَوْلَا أَخَّرْ‌تَنِي എന്നെ നീ പിന്തിച്ചു (ഒഴിവാക്കി) തന്നുകൂടേ إِلَىٰ أَجَلٍ ഒരു അവധിവരെ قَرِ‌يبٍ അടുത്തതായ فَأَصَّدَّقَ എന്നാൽ ഞാൻ ദാനധർമം ചെയ്യാം, ചെയ്യുമായിരുന്നു وَأَكُن ഞാൻ ആയിത്തീരുകയും مِّنَ الصَّالِحِينَ സദ് വൃത്തൻമാരിൽപ്പെട്ടവൻ
നിങ്ങൾക്കു നാം നൽകിയിട്ടുള്ളതിൽ നിന്നു നിങ്ങൾ ചിലവഴിക്കുകയും ചെയ്യുവിൻ, നിങ്ങൾ ഒരാൾക്കു [ഓരോരുവനും] മരണം വന്നെത്തുകയും, എന്നിട്ട് അവർ (ഇങ്ങിനെ) പറഞ്ഞേക്കുകയും ചെയ്യുന്നതിനുമുമ്പ്: "എന്റെ റബ്ബേ, അടുത്ത ഒരവധിവരേക്കും എന്നെ നീ (ഒഴിവാക്കി) പിന്തിച്ചുകൂടേ? - എന്നാൽ ഞാൻ ദാനധർമം ചെയ്യുകയും, സദ് വൃത്തൻമാരുടെ കൂട്ടത്തിലായിത്തീരുകയും ചെയ്യുമായിരുന്നു!"
وَلَن يُؤَخِّرَ ٱللَّهُ نَفْسًا إِذَا جَآءَ أَجَلُهَا ۚ وَٱللَّهُ خَبِيرٌۢ بِمَا تَعْمَلُونَ﴿١١﴾
volume_up share
وَلَن يُؤَخِّرَ‌ اللَّـهُ അല്ലാഹു പിന്തിക്കുന്നതല്ല തന്നെ نَفْسًا ഒരു ദേഹത്തെ (ആത്മാവിനെ-ആളെ)യും إِذَا جَاءَ വന്നാൽ أَجَلُهَا അതിന്റെ അവധി وَاللَّـهُ خَبِيرٌ‌ അല്ലാഹു സൂക്ഷ്മമായറിയുന്നവനാണ്‌ بِمَا تَعْمَلُونَ നിങ്ങൾ പ്രവർത്തിക്കുന്നതിനെപറ്റി
ഒരു ദേഹത്തെയും (ആളെയും) അതിന്റെ അവധി വന്നാൽ അല്ലാഹു പിന്തിക്കുകയില്ലതന്നെ. നിങ്ങൾ പ്രവർത്തിക്കുന്നതിനെക്കുറിച്ച് അല്ലാഹു സൂക്ഷ്മമായി അറിയുന്നവനുമാണ്‌.
തഫ്സീർ : 9-11
View   
64.അല്‍ തഗാബുൻ


بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
يُسَبِّحُ لِلَّهِ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۖ لَهُ ٱلْمُلْكُ وَلَهُ ٱلْحَمْدُ ۖ وَهُوَ عَلَىٰ كُلِّ شَىْءٍۢ قَدِيرٌ﴿١﴾
volume_up share
يُسَبِّحُ لِلَّـهِ അല്ലാഹുവിനു സ്തോത്രകീര്ത്ത്നം ചെയ്യുന്നു مَا فِي السَّمَاوَاتِ ആകാശങ്ങളിലുള്ളതു وَمَا فِي الْأَرْضِ ഭൂമിയിലുള്ളതും لَهُ الْمُلْكُ അവനാണു രാജത്വം, ആധിപത്യം وَلَهُ الْحَمْدُ അവനുതന്നെയാണ് സ്തുതിയും وَهُوَ അവന്‍ عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും قَدِيرٌ കഴിവുള്ളവനാണ്‌
ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും (എല്ലാം) അല്ലാഹുവിനു സ്തോത്രകീര്ത്തൂനം ചെയ്യുന്നു. അവനാണു രാജാധ്യപത്യം; അവന്നാണു സ്തുതിയും. അവന്‍ എല്ലാ കാര്യത്തിനും കഴിവുള്ളവനുമാകുന്നു.
തഫ്സീർ : 1-1
View   
هُوَ ٱلَّذِى خَلَقَكُمْ فَمِنكُمْ كَافِرٌۭ وَمِنكُم مُّؤْمِنٌۭ ۚ وَٱللَّهُ بِمَا تَعْمَلُونَ بَصِيرٌ﴿٢﴾
volume_up share
هُوَ അവനത്രെ الَّذِي خَلَقَكُمْ നിങ്ങളെ സൃഷ്ടിച്ചവന്‍ فَمِنكُمْ എന്നിട്ടു നിങ്ങളില്‍ നിന്നു (ചിലര്‍), നിങ്ങളിലുണ്ടു كَافِرٌ അവിശ്വാസി وَمِنكُم നിങ്ങളില്നി്ന്നു, നിങ്ങളിലുണ്ടു مُّؤْمِنٌ സത്യവിശ്വാസി(യും) وَاللَّـهُ അല്ലാഹു بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്ത്തിക്കുന്നതിനെപ്പറ്റി بَصِيرٌ കണ്ടറിയുന്നവനാണ്‌
അവനത്രെ, നിങ്ങളെ സൃഷ്ടിച്ചവന്‍. എന്നിട്ടു, നിങ്ങളില്‍ (ചിലര്‍)അവിശ്വാസിയുണ്ട്; നിങ്ങളില്‍ (ചിലര്‍) സത്യവിശ്വാസിയും ഉണ്ട്. നിങ്ങള്‍ പ്രവർത്തിക്കുന്നതിനെപ്പറ്റി അല്ലാഹു കണ്ടറിയുന്നവനുമാകുന്നു.
خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ بِٱلْحَقِّ وَصَوَّرَكُمْ فَأَحْسَنَ صُوَرَكُمْ ۖ وَإِلَيْهِ ٱلْمَصِيرُ﴿٣﴾
volume_up share
خَلَقَ السَّمَاوَاتِ ആകാശങ്ങളെ അവന്‍ സൃഷ്ടിച്ചിരിക്കുന്നു وَالْأَرْضَ ഭൂമിയെയും بِالْحَقِّ യഥാര്ത്ഥ (മുറ- ന്യായ – കാര്യ)പ്രകാരം وَصَوَّرَكُمْ നിങ്ങളെ രൂപപ്പെടുത്തുകയും ചെയ്തു فَأَحْسَنَ അങ്ങനെ അവന്‍ നന്നാക്കി صُوَرَكُمْ നിങ്ങളുടെ രൂപങ്ങളെ وَإِلَيْهِ അവങ്കലേക്കാണ് الْمَصِيرُ തിരിച്ചെത്തല്‍, ചെന്നുചേരല്‍
ആകാശങ്ങളെയും, ഭൂമിയെയും അവന്‍ മുറപ്രകാരം സൃഷ്ടിച്ചിരിക്കുന്നു. അവന്‍ നിങ്ങളെ രൂപപ്പെടുത്തുകയും അങ്ങനെ, നിങ്ങളുടെ രൂപങ്ങളെ നന്നാക്കിത്തീര്ക്കുകകയും ചെയ്തിരിക്കുന്നു. അവങ്കലേക്കത്രെ, തിരിച്ചെത്തലും.
يَعْلَمُ مَا فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَيَعْلَمُ مَا تُسِرُّونَ وَمَا تُعْلِنُونَ ۚ وَٱللَّهُ عَلِيمٌۢ بِذَاتِ ٱلصُّدُورِ﴿٤﴾
volume_up share
يَعْلَمُ അവന്‍ അറിയുന്നു مَا فِي السَّمَاوَاتِ ആകാശങ്ങളിലുള്ളതു وَالْأَرْضِ ഭൂമിയിലും وَيَعْلَمُ അവന്‍ അറിയുകയും ചെയ്യുന്നു مَا تُسِرُّونَ നിങ്ങള്‍ രഹസ്യമാക്കുന്നതു وَمَا تُعْلِنُونَ നിങ്ങള്‍ പരസ്യമാക്കുന്നതും وَاللَّـهُ عَلِيمٌ അല്ലാഹു അറിയുന്നവനുമാണ്‌ بِذَاتِ الصُّدُور നെഞ്ചു(ഹൃദയം)കളിലുള്ളതിനെ
ആകാശങ്ങളിലും ഭൂമിയിലുമുള്ളതു (മുഴുവനും) അവന്‍ അറിയുന്നു; നിങ്ങള്‍ രഹസ്യമാക്കുന്നതും, പരസ്യമാക്കുന്നതും അവന്‍ അറിയുന്നു. അല്ലാഹു, നെഞ്ചുകളില്‍ [ഹൃദയങ്ങളില്‍] ഉള്ളതിനെപ്പറ്റി അറിയുന്നവനുമാണ്.
തഫ്സീർ : 2-4
View   
أَلَمْ يَأْتِكُمْ نَبَؤُا۟ ٱلَّذِينَ كَفَرُوا۟ مِن قَبْلُ فَذَاقُوا۟ وَبَالَ أَمْرِهِمْ وَلَهُمْ عَذَابٌ أَلِيمٌۭ﴿٥﴾
volume_up share
أَلَمْ يَأْتِكُمْ നിങ്ങൾക്ക് വന്നിട്ടില്ലേ, نَبَأُ വൃത്താന്തം, വർത്തമാനം, الَّذِينَ كَفَرُوا അവിശ്വസിച്ചവരുടെ مِن قَبْلُ മുമ്പു فَذَاقُوا എന്നിട്ടവര്‍ ആസ്വദിച്ചു, രുചിച്ചുനോക്കി وَبَالَ കഠിനഫലം, കെടുതി, ദുരന്തം أَمْرِهِمْ അവരുടെ കാര്യ(വിഷയ)ത്തിന്റെ وَلَهُمْ عَذَابٌ അവര്ക്കു ശിക്ഷയുമുണ്ടു أَلِيمٌ വേദനയേറിയ
മുമ്പ് അവിശ്വസിച്ചവരുടെ വൃത്താന്തം നിങ്ങള്ക്കു് വന്നിട്ടില്ലേ?- എന്നിട്ട് തങ്ങളുടെ കാര്യത്തിന്റെ ദുരന്തഫലം അവര്‍ ആസ്വദിച്ചു; അവർക്ക് വേദനയേറിയ ശിക്ഷയും ഉണ്ട്.
ذَٰلِكَ بِأَنَّهُۥ كَانَت تَّأْتِيهِمْ رُسُلُهُم بِٱلْبَيِّنَـٰتِ فَقَالُوٓا۟ أَبَشَرٌۭ يَهْدُونَنَا فَكَفَرُوا۟ وَتَوَلَّوا۟ ۚ وَّٱسْتَغْنَى ٱللَّهُ ۚ وَٱللَّهُ غَنِىٌّ حَمِيدٌۭ﴿٦﴾
volume_up share
ذَٰلِكَ അതു بِأَنَّهُ കാര്യം (ആണു) എന്നതുകൊണ്ടാണ് كَانَت تَّأْتِيهِمْ അവർക്കു വന്നു (ചെന്നു)കൊണ്ടിരുന്നു رُسُلُهُم അവരുടെ റസൂലുകള്‍ بِالْبَيِّنَاتِ വ്യക്തമായവ (തെളിവുകള്‍) കൊണ്ടു فَقَالُوا എന്നിട്ടവര്‍ പറഞ്ഞു أَبَشَرٌ മനുഷ്യരോ يَهْدُونَنَا നമ്മെ സന്മാർഗത്തിലാക്കുന്നു فَكَفَرُوا അങ്ങനെ അവര്‍ അവിശ്വസിച്ചു وَتَوَلَّوا അവര്‍ തിരിഞ്ഞുകളയുകയും ചെയ്തു وَّاسْتَغْنَى ധന്യത (അനാശ്രയത) കാണിക്കുകയും ചെയ്തു, ഐശ്വര്യമായി اللَّـهُ അല്ലാഹു وَاللَّـهُ അല്ലാഹുവാകട്ടെ غَنِيٌّ ധന്യനാണ്, ഐശ്വര്യവാനാണ്, അനാശ്രയനാണ് حَمِيدٌ സ്തുത്യർഹനാണ്, സ്തുതിക്കപ്പെടുന്നവനാണ്
അതു ഇതുകൊണ്ടാണ്: (അതായതു) അവരുടെ റസൂലുകള്‍ വ്യക്തമായ തെളിവുകളുമായി അവരുടെ അടുക്കല്‍ ചെന്നിരുന്നു; അപ്പോള്‍ അവര്‍ പറഞ്ഞു: ‘മനുഷ്യരോ നമുക്കു മാർഗദർശനം നൽകുന്നു?’ അങ്ങനെ, അവര്‍ അവിശ്വസിക്കുകയും, തിരിഞ്ഞുകളയുകയും ചെയ്തു; (അവരില്‍ നിന്നു) അല്ലാഹുവും ധന്യത കാണിച്ചു. [ഇതാണ് കാരണം]. അല്ലാഹു (പരാശ്രയം വേണ്ടാത്ത) ധന്യനും, സ്തുത്യർഹനുമാണ്.
തഫ്സീർ : 5-6
View   
زَعَمَ ٱلَّذِينَ كَفَرُوٓا۟ أَن لَّن يُبْعَثُوا۟ ۚ قُلْ بَلَىٰ وَرَبِّى لَتُبْعَثُنَّ ثُمَّ لَتُنَبَّؤُنَّ بِمَا عَمِلْتُمْ ۚ وَذَٰلِكَ عَلَى ٱللَّهِ يَسِيرٌۭ﴿٧﴾
volume_up share
زَعَمَ ജൽപിച്ചു, വാദിച്ചു, പറഞ്ഞു الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ أَن لَّن يُبْعَثُوا അവര്‍ എഴുന്നേല്‍പിക്ക (പുനരെഴുന്നേല്‍പിക്ക) പ്പെടുന്നതേയല്ല എന്നു قُلْ പറയുക بَلَىٰ ഇല്ലാതേ, ഉണ്ട്, ഉവ്വ് وَرَبِّي എന്റെ റബ്ബു തന്നെയാണ لَتُبْعَثُنَّ നിശ്ചയമായും നിങ്ങള്‍ എഴുന്നേല്‍പ്പിക്കപ്പെടും ثُمَّ لَتُنَبَّؤُنَّ പിന്നീടു നിങ്ങൾക്കു വൃത്താന്തം അറിയിക്കപ്പെടും നിശ്ചയം بِمَا عَمِلْتُمْ നിങ്ങള്‍ പ്രവർത്തിച്ചതിനെപ്പറ്റി وَذَٰلِكَ അതു عَلَى اللَّـه അല്ലാഹുവിന്റെമേല്‍ يَسِيرٌ നിസ്സാരമാണ്, എളുപ്പമുള്ളതാണ്
അവിശ്വസിച്ചവര്‍ ജൽപിക്കുകയാണ്. അവര്‍ (മരണാനന്തരം) എഴുന്നേൽപ്പിക്കപ്പെടുന്നതേയല്ല എന്ന്. (നബിയേ) പറയുക: "ഇല്ലാതേ! എന്റെ റബ്ബ് തന്നെയാണ (സത്യം)! നിശ്ചയമായും, നിങ്ങള്‍ എഴുന്നേല്‍പ്പിക്കപ്പെടും; പിന്നീടു നിങ്ങള്‍ പ്രവർത്തിച്ചതിനെപ്പറ്റി നിങ്ങൾക്കു വൃത്താന്തമറിയിക്കപ്പെടും. അതു അല്ലാഹുവിന്റെമേല്‍ നിസ്സാര കാര്യമാകുന്നു."
തഫ്സീർ : 7-7
View   
فَـَٔامِنُوا۟ بِٱللَّهِ وَرَسُولِهِۦ وَٱلنُّورِ ٱلَّذِىٓ أَنزَلْنَا ۚ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌۭ﴿٨﴾
volume_up share
فَآمِنُوا ആകയാല്‍ വിശ്വസിക്കുവിന്‍ بِاللَّـهِ അല്ലാഹുവില്‍ وَرَسُولِهِ അവന്റെ റസൂലിലും وَالنُّورِ പ്രകാശത്തിലും الَّذِي أَنزَلْنَا നാം ഇറക്കിയതായ وَاللَّـهُ അല്ലാഹു بِمَا تَعْمَلُونَ നിങ്ങള്‍ പ്രവർത്തിക്കുന്നതിനെപ്പറ്റി خَبِيرٌ സൂക്ഷ്മമായറിയുന്നവനാണ്
ആകയാല്‍, അല്ലാഹുവിലും, അവന്റെ റസൂലിലും നാം അവതരിപ്പിച്ചിട്ടുള്ള പ്രകാശത്തിലും നിങ്ങള്‍ വിശ്വസിച്ചുകൊള്ളുക. അല്ലാഹു നിങ്ങള്‍ പ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാണ്.
തഫ്സീർ : 8-8
View   
يَوْمَ يَجْمَعُكُمْ لِيَوْمِ ٱلْجَمْعِ ۖ ذَٰلِكَ يَوْمُ ٱلتَّغَابُنِ ۗ وَمَن يُؤْمِنۢ بِٱللَّهِ وَيَعْمَلْ صَـٰلِحًۭا يُكَفِّرْ عَنْهُ سَيِّـَٔاتِهِۦ وَيُدْخِلْهُ جَنَّـٰتٍۢ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَآ أَبَدًۭا ۚ ذَٰلِكَ ٱلْفَوْزُ ٱلْعَظِيمُ﴿٩﴾
volume_up share
يَوْمَ يَجْمَعُكُمْ നിങ്ങളെ അവന്‍ ഒരുമിച്ചുകൂട്ടുന്ന ദിവസം لِيَوْمِ الْجَمْعِ ഒരുമിച്ചുകൂട്ടുന്ന ദിവസത്തേക്കു ذَٰلِكَ അതു, അതത്രെ يَوْمُ التَّغَابُنِ നഷ്ടം വെളിപ്പെടുത്തുന്ന (ലാഭ നഷ്ടം നോക്കുന്ന) ദിവസം وَمَن يُؤْمِن بِاللَّـهِ ആര്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നുവോ وَيَعْمَلْ പ്രവർത്തിക്കുകയും صَالِحًا സൽകർമ്മം, നല്ലതു يُكَفِّرْ عَنْهُ അവനിൽനിന്നു മറച്ചു (മൂടി) കൊടുക്കും سَيِّئَاتِهِ അവന്റെ തിന്മകളെ وَيُدْخِلْهُ അവനെ പ്രവേശിപ്പിക്കുകയും ചെയ്യും جَنَّاتٍ സ്വർഗ്ഗങ്ങളില്‍ تَجْرِي ഒഴുകുന്ന, നടക്കുന്ന مِن تَحْتِهَا അതിന്റെ അടിയിൽകൂടി الْأَنْهَارُ അരുവി (നദി) കള്‍ خَالِدِينَ فِيهَا അതില്‍ സ്ഥിര (ശാശ്വത) വാസികളായ നിലക്കു أَبَدًا എന്നെന്നും എക്കാലവും ذَٰلِكَ الْفَوْزُ അതത്രെ ഭാഗ്യം, അതു വിജയമത്രെ الْعَظِيمُ മഹത്തായ, വമ്പിച്ച
ഒരുമിച്ചുകൂട്ടുന്ന (ആ) ദിവസത്തേക്കു നിങ്ങളെ അവന്‍ ഒരുമിച്ചുകൂട്ടുന്ന ദിവസം (ഓർമിക്കുക);- അതത്രെ നഷ്ടം വെളിപ്പെടുത്തുന്ന ദിവസം! ആര്‍ അല്ലാഹുവില്‍ വിശ്വസിക്കുകയും സൽകർമ്മം പ്രവർത്തിക്കുകയും ചെയ്യുന്നുവോ അവനു അവന്റെ തിന്മകളെ അവന്‍ മറച്ചു (പൊറുത്തു) കൊടുക്കുന്നതാണ്; അടിഭാഗത്തുകൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വർഗ്ഗങ്ങളില്‍ അവനെ പ്രവേശിപ്പിക്കുകയും ചെയ്യും; അതില്‍ എന്നെന്നും സ്ഥിരവാസികളായ നിലയില്‍. അതത്രെ മഹത്തായ ഭാഗ്യം!
وَٱلَّذِينَ كَفَرُوا۟ وَكَذَّبُوا۟ بِـَٔايَـٰتِنَآ أُو۟لَـٰٓئِكَ أَصْحَـٰبُ ٱلنَّارِ خَـٰلِدِينَ فِيهَا ۖ وَبِئْسَ ٱلْمَصِيرُ﴿١٠﴾
volume_up share
وَالَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ وَكَذَّبُوا വ്യാജമാക്കുകയും ചെയ്ത بِآيَاتِنَا നമ്മുടെ ആയത്തുകളെ أُولَـٰئِكَ അക്കൂട്ടര്‍أَصْحَابُ النَّارِ നരകക്കാരാണ് خَالِدِينَ فِيهَا അതില്‍ സ്ഥിരവാസികളായ നിലയില്‍ وَبِئْسَ എത്രയോ ചീത്ത, വളരെ മോശമാണ് الْمَصِيرُ (ആ) തിരിച്ചെത്തുന്ന സ്ഥലം, മടക്കം
അവിശ്വസിക്കുകയും നമ്മുടെ ‘ആയത്തു’കളെ [ലക്ഷ്യങ്ങളെ] വ്യാജമാക്കുകയും ചെയ്തവരാകട്ടെ, അക്കൂട്ടര്‍ നരകത്തിന്റെ ആൾക്കാരാകുന്നു - അതില്‍ സ്ഥിരവാസികളായ നിലയില്‍. (ആ) തിരിച്ചെത്തുന്ന സ്ഥാനം എത്രയോ ചീത്ത!
തഫ്സീർ : 9-10
View   
مَآ أَصَابَ مِن مُّصِيبَةٍ إِلَّا بِإِذْنِ ٱللَّهِ ۗ وَمَن يُؤْمِنۢ بِٱللَّهِ يَهْدِ قَلْبَهُۥ ۚ وَٱللَّهُ بِكُلِّ شَىْءٍ عَلِيمٌۭ﴿١١﴾
volume_up share
مَا أَصَابَ ബാധിക്കുക (എത്തുക)യില്ല مِن مُّصِيبَةٍ ഒരു ബാധയും, വിപത്തും إِلَّا بِإِذْنِ اللَّـهِ അല്ലാഹുവിന്റെ അനുമതിപ്രകാരം (സമ്മതംകൊണ്ടു) അല്ലാതെ وَمَن يُؤْمِنആര്‍ വിശ്വസിക്കുന്നുവോ بِاللَّـهِ അല്ലാഹുവില്‍ يَهْدِ അവന്‍ നേർമാർഗ്ഗം (മാർഗദർശനം) നൽകുന്നു قَلْبَهُ അവന്റെ ഹൃദയത്തിനു وَاللَّـهُ അല്ലാഹു بِكُلِّ شَيْءٍ എല്ലാകാര്യത്തെ (വസ്തുവെ)പ്പറ്റിയും عَلِيمٌ അറിയുന്നവനാണ്
യാതൊരു ബാധയും തന്നെ, അല്ലാഹുവിന്റെ അനുമതി പ്രകാരമല്ലാതെ ബാധിക്കുന്നതല്ല. ആര്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നുവോ, അവന്റെ ഹൃദയത്തിനു അവന്‍ മാർഗദർശനം നൽകുന്നതാണ്. അല്ലാഹു എല്ലാ കാര്യത്തെക്കുറിച്ചും അറിയുന്നവനാകുന്നു.
وَأَطِيعُوا۟ ٱللَّهَ وَأَطِيعُوا۟ ٱلرَّسُولَ ۚ فَإِن تَوَلَّيْتُمْ فَإِنَّمَا عَلَىٰ رَسُولِنَا ٱلْبَلَـٰغُ ٱلْمُبِينُ﴿١٢﴾
volume_up share
وَأَطِيعُوا اللَّـهَ അല്ലാഹുവിനെ അനുസരിക്കുകയും ചെയ്യുവിന്‍ وَأَطِيعُوا الرَّسُولَ റസൂലിനെ അനുസരിക്കുകയും ചെയ്യുവിന്‍ فَإِن تَوَلَّيْتُمْ എന്നാല്‍ നിങ്ങള്‍ തിരിഞ്ഞുപോകുന്ന പക്ഷം فَإِنَّمَا عَلَىٰ رَسُولِنَا എന്നാല്‍ നമ്മുടെ റസൂലിന്റെമേല്‍ ഉള്ളതു الْبَلَاغُ الْمُبِينُ പ്രത്യക്ഷമായ പ്രബോധനം (എത്തിക്കല്‍) മാത്രമാണു.
അല്ലാഹുവിനെ അനുസരിക്കുവിന്‍; റസൂലിനെയും അനുസരിക്കുവിന്‍. എനി, നിങ്ങള്‍ തിരിഞ്ഞു പോകുകയാണെങ്കില്‍ (അറിഞ്ഞേക്കുക), -എന്നാല്‍- നിശ്ചയമായും നമ്മുടെ റസൂലിന്റെ മേല്‍ സ്പഷ്ടമായ പ്രബോധനം മാത്രമാണ് (ബാധ്യത) ഉള്ളത്.
ٱللَّهُ لَآ إِلَـٰهَ إِلَّا هُوَ ۚ وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُؤْمِنُونَ﴿١٣﴾
volume_up share
اللَّـهُ അല്ലാഹു لَا إِلَـٰهَ ആരാധ്യനേ ഇല്ല, ദൈവമേ ഇല്ല إِلَّا هُوَ അവന്‍ അല്ലാതെ وَعَلَى اللَّـهِ അല്ലാഹുവിന്റെ മേല്‍ فَلْيَتَوَكَّلِ ഭരമേൽപിച്ചു കൊള്ളട്ടെ الْمُؤْمِنُونَ സത്യവിശ്വാസികള്‍
അല്ലാഹു, അവനല്ലാതെ ആരാധ്യനേയില്ല. അല്ലാഹുവിന്റെ മേല്‍ ഭരമേൽപിച്ചുകൊള്ളട്ടെ, സത്യവിശ്വാസികള്‍.
തഫ്സീർ : 11-13
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِنَّ مِنْ أَزْوَٰجِكُمْ وَأَوْلَـٰدِكُمْ عَدُوًّۭا لَّكُمْ فَٱحْذَرُوهُمْ ۚ وَإِن تَعْفُوا۟ وَتَصْفَحُوا۟ وَتَغْفِرُوا۟ فَإِنَّ ٱللَّهَ غَفُورٌۭ رَّحِيمٌ﴿١٤﴾
volume_up share
يَا أَيُّهَا الَّذِينَ آمَنُوا ഹേ, വിശ്വസിച്ചവരേ إِنَّ مِنْ أَزْوَاجِكُمْ നിശ്ചയമായും നിങ്ങളുടെ ഇണകളിലുണ്ട്, ഭാര്യമാരുടെ കൂട്ടത്തിലുണ്ട് وَأَوْلَادِكُمْ നിങ്ങളുടെ മക്കളിലും عَدُوًّا ഒരു (തരം) ശത്രു, ചില ശത്രുക്കള്‍ لَّكُمْ നിങ്ങൾക്കു فَاحْذَرُوهُمْ അതുകൊണ്ടു അവരെ സൂക്ഷിക്കുവിന്‍, ജാഗ്രത വെക്കുക وَإِن تَعْفُوا നിങ്ങള്‍ മാപ്പുനല്കുന്ന പക്ഷം وَتَصْفَحُوا വിട്ടുകൊടുക്കുകയും وَتَغْفِرُوا നിങ്ങള്‍ പൊറുത്തുകൊടുക്കുകയും فَإِنَّ اللَّـهَ എന്നാല്‍ അല്ലാഹു غَفُورٌ വളരെ പൊറുക്കുന്നവനാണ് رَّحِيمٌ കരുണാനിധിയാണ്
ഹേ, വിശ്വസിച്ചവരേ, നിശ്ചയമായും നിങ്ങളുടെ ഇണകളിലും നിങ്ങളുടെ മക്കളിലും തന്നെ നിങ്ങൾക്ക് (ഒരുതരം) ശത്രുക്കളുണ്ട്; അതിനാല്‍ നിങ്ങള്‍ അവരെ കാത്തു (സൂക്ഷിച്ചു) കൊള്ളുവിന്‍. നിങ്ങള്‍ മാപ്പു നൽകുകയും, വിട്ടുകൊടുക്കുകയും, പൊറുത്തു കൊടുക്കുകയും ചെയ്യുന്നുവെങ്കിലോ, നിശ്ചയമായും അല്ലാഹു വളരെ പൊറുക്കുന്നവനാണ്, കരുണാനിധിയാണ്.
إِنَّمَآ أَمْوَٰلُكُمْ وَأَوْلَـٰدُكُمْ فِتْنَةٌۭ ۚ وَٱللَّهُ عِندَهُۥٓ أَجْرٌ عَظِيمٌۭ﴿١٥﴾
volume_up share
إِنَّمَا أَمْوَالُكُمْ നിശ്ചയമായും നിങ്ങളുടെ സ്വത്തുക്കള്‍ وَأَوْلَادُكُمْ നിങ്ങളുടെ മക്കളും فِتْنَةٌ ഒരു പരീക്ഷണം(തന്നെ, മാത്രമാണു) وَاللَّـهُ അല്ലാഹുവാകട്ടെ عِندَهُ അവന്റെ പക്കലുണ്ടു أَجْرٌ عَظِيمٌ വമ്പിച്ച പ്രതിഫലം, കൂലി
നിശ്ചയമായും നിങ്ങളുടെ സ്വത്തുക്കളും, നിങ്ങളുടെ മക്കളും ഒരു പരീക്ഷണം മാത്രമാണ്. അല്ലാഹുവാകട്ടെ, അവന്റെ പക്കല്‍ വമ്പിച്ച പ്രതിഫലമുണ്ടുതാനും.
തഫ്സീർ : 14-15
View   
فَٱتَّقُوا۟ ٱللَّهَ مَا ٱسْتَطَعْتُمْ وَٱسْمَعُوا۟ وَأَطِيعُوا۟ وَأَنفِقُوا۟ خَيْرًۭا لِّأَنفُسِكُمْ ۗ وَمَن يُوقَ شُحَّ نَفْسِهِۦ فَأُو۟لَـٰٓئِكَ هُمُ ٱلْمُفْلِحُونَ﴿١٦﴾
volume_up share
فَاتَّقُوا اللَّـهَ അതുകൊണ്ടു അല്ലാഹുവിനെ സൂക്ഷിക്കുവിന്‍ مَااسْتَطَعْتُمْ നിങ്ങൾക്കു് സാധ്യമായതു, കഴിയുന്നത്ര وَاسْمَعُوا കേൾക്കുകയും ചെയ്യുവിന്‍ وَأَطِيعُوا അനുസരിക്കുകയും ചെയ്യുവിന്‍ وَأَنفِقُوا ചിലവു ചെയ്യുകയും ചെയ്യുവിൻ خَيْرً ഗുണമായിട്ടു, ഗുണമായ നിലക്കു لِّأَنفُسِكُمْ നിങ്ങൾക്കു തന്നെ, നിങ്ങളുടെ ദേഹങ്ങള്‍ (ആത്മാക്കള്‍)ക്കുവേണ്ടി وَمَن يُوقَ ആര്‍ കാക്ക (രക്ഷിക്ക)പ്പെടുന്നുവോ شُحَّ نَفْسِهِ തന്റെ മനസ്സിന്റെ (സ്വദേഹത്തിന്റെ) പിശുക്കു, ആർത്തിയില്‍ നിന്നു فَأُولَـٰئِكَ هُمُ എന്നാല്‍ അക്കൂട്ടര്‍ തന്നെ الْمُفْلِحُونَ വിജയികള്‍
അതുകൊണ്ട് നിങ്ങൾക്കു സാധ്യമായപ്രകാരം നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍; കേൾക്കുകയും, അനുസരിക്കുകയും ചെയ്യുവിന്‍; നിങ്ങൾക്കു സ്വന്തംതന്നെ ഗുണകരമായ നിലക്കു (ധനം) ചിലവഴിക്കുകയും ചെയ്യുവിന്‍. യാതൊരുവന്‍ അവന്റെ മനസ്സിന്റെ പിശുക്കില്‍ (അഥവാ ആർത്തിയില്‍) നിന്നു കാത്തുരക്ഷിക്കപ്പെടുന്നുവോ, അങ്ങിനെയുള്ളവര്‍ തന്നെയാണ് വിജയികള്‍.
തഫ്സീർ : 16-16
View   
إِن تُقْرِضُوا۟ ٱللَّهَ قَرْضًا حَسَنًۭا يُضَـٰعِفْهُ لَكُمْ وَيَغْفِرْ لَكُمْ ۚ وَٱللَّهُ شَكُورٌ حَلِيمٌ﴿١٧﴾
volume_up share
إِن تُقْرِضُوا നിങ്ങള്‍ കടം കൊടുക്കുന്നപക്ഷം اللَّـهَ അല്ലാഹുവിനു قَرْضًا حَسَنًا നല്ലതായ കടം يُضَاعِفْهُ لَكُمْ അതിനെ അവന്‍ നിങ്ങൾക്ക് ഇരട്ടിയാക്കിത്തരും وَيَغْفِرْ لَكُمْ നിങ്ങൾക്കവൻ പൊറുക്കുകയും ചെയ്യും وَاللَّـهُ شَكُورٌ അല്ലാഹു വളരെ നന്ദിയുള്ളവനാണു حَلِيمٌ സഹനശീലനാണ്
അല്ലാഹുവിനു നിങ്ങള്‍ നല്ലതായ കടംകൊടുക്കുന്ന പക്ഷം, അവന്‍ നിങ്ങൾക്കു അതു ഇരട്ടിയാക്കിത്തരുന്നതാണ്; നിങ്ങൾക്കു പൊറുത്തുതരുകയും ചെയ്യും. അല്ലാഹു വളരെ നന്ദിയുള്ളവനും, സഹനശീലനുമാകുന്നു.
عَـٰلِمُ ٱلْغَيْبِ وَٱلشَّهَـٰدَةِ ٱلْعَزِيزُ ٱلْحَكِيمُ﴿١٨﴾
volume_up share
عَالِمُ الْغَيْبِ അദൃശ്യത്തെ അറിയുന്നവനാണു وَالشَّهَادَةِ ദൃശ്യത്തെ (പരസ്യമായതിനെ)യും الْعَزِيزُ പ്രതാപശാലിയാണു الْحَكِيمُ അഗാധജ്ഞനാണു, യുക്തിമാനാണു
(അവന്‍) അദൃശ്യത്തെയും, ദൃശ്യത്തെയും അറിയുന്നവനാണ്; പ്രതാപശാലിയാണ്; അഗാധജ്ഞനാണ്!
തഫ്സീർ : 17-18
View   
65.അത്ത്വലാഖ്


بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
يَـٰٓأَيُّهَا ٱلنَّبِىُّ إِذَا طَلَّقْتُمُ ٱلنِّسَآءَ فَطَلِّقُوهُنَّ لِعِدَّتِهِنَّ وَأَحْصُوا۟ ٱلْعِدَّةَ ۖ وَٱتَّقُوا۟ ٱللَّهَ رَبَّكُمْ ۖ لَا تُخْرِجُوهُنَّ مِنۢ بُيُوتِهِنَّ وَلَا يَخْرُجْنَ إِلَّآ أَن يَأْتِينَ بِفَـٰحِشَةٍۢ مُّبَيِّنَةٍۢ ۚ وَتِلْكَ حُدُودُ ٱللَّهِ ۚ وَمَن يَتَعَدَّ حُدُودَ ٱللَّهِ فَقَدْ ظَلَمَ نَفْسَهُۥ ۚ لَا تَدْرِى لَعَلَّ ٱللَّهَ يُحْدِثُ بَعْدَ ذَٰلِكَ أَمْرًۭا﴿١﴾
volume_up share
يَا أَيُّهَا النَّبِيُّ ഹേ നബിയേ إِذَا طَلَّقْتُمُ നിങ്ങള്‍ ‘ത്വലാഖ്’(വിവാഹമോചനം) ചെയ്താല്‍ النِّسَاءَ സ്ത്രീകളെ فَطَلِّقُوهُنَّ എന്നാലവരെ മോചനം ചെയ്യുവിന്‍ لِعِدَّتِهِنَّ അവരുടെ ഇദ്ദഃയിലേക്കു (തക്കവണ്ണം), ഇദ്ദഃ സമയത്തേക്കു وَأَحْصُوا നിങ്ങള്‍ കണക്കാക്കുക (ക്ളിപ്തപ്പെടുത്തുക)യും ചെയ്യുവിന്‍ الْعِدَّةَ ഇദ്ദഃയെ وَاتَّقُوا اللَّـهَ അല്ലാഹുവിനെ സൂക്ഷിക്കയും ചെയ്‍വിന്‍ رَبَّكُمْ നിങ്ങളുടെ രക്ഷിതാവായ لَا تُخْرِجُوهُنَّ അവരെ നിങ്ങള്‍ പുറത്താക്കരുത്‌ مِن بُيُوتِهِنَّ അവരുടെ വീടുകളില്‍ നിന്നു وَلَا يَخْرُجْنَ അവര്‍ പുറത്തുപോകയും അരുത് إِلَّا أَن يَأْتِينَ അവര്‍ വന്നാലല്ലാതെ (ചെയ്യാതെ) بِفَاحِشَةٍ വല്ല നീചവൃത്തിയുമായി, വഷളവൃത്തിയെ مُّبَيِّنَةٍ വ്യക്തമാക്കുന്ന, പ്രത്യക്ഷത്തിലുള്ളതായ وَتِلْكَ അതു, അവ حُدُودُ اللَّـهِ അല്ലാഹുവിന്റെ (നിയമങ്ങളാകുന്ന)അതൃത്തികളാണു وَمَن يَتَعَدَّ ആര്‍ വിട്ടുകടക്കുന്നുവോ حُدُودَ اللَّـهِ അല്ലാഹുവിന്റെ അതൃത്തികളെ فَقَدْ ظَلَمَ എന്നാല്‍ തീര്‍ച്ചയായും അവന്‍ അക്രമം ചെയ്തു نَفْسَهُ തന്നോടു, തന്റെ ആത്മാവിനെ تَدْرِي لَا നീ അറിയുകയില്ല, അതിന്നറിഞ്ഞുകൂട لَعَلَّ اللَّـهَ അല്ലാഹു ആയേക്കാം يُحْدِثُ ഉണ്ടാക്കുക, പുതുതായി കൊണ്ടുവരും بَعْدَ ذَٰلِكَ അതിനുശേഷം أَمْرً വല്ല കാര്യവും
ഹേ, നബിയേ നിങ്ങള്‍ സ്ത്രീകളെ [ഭാര്യമാരെ] വിവാഹമോചനം ചെയ്യുന്നതായാല്‍, അവരുടെ ‘ഇദ്ദഃ’ [കാത്തിരിപ്പാന്‍ നിര്‍ദ്ദേശിക്കപ്പെട്ട] സമയത്തേക്കു അവരെ മോചനം ചെയ്യുവിന്‍; ‘ഇദ്ദഃ’യെ നിങ്ങള്‍ (എണ്ണി) കണക്കാക്കുകയും ചെയ്യണം. നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍. അവരുടെ വീടുകളില്‍നിന്നു നിങ്ങളവരെ പുറത്താക്കരുത്‌; അവര്‍ പുറത്തുപോകുകയും ചെയ്യരുത്;- പ്രത്യക്ഷത്തിലുള്ളതായ വല്ല നീചവൃത്തിയും അവര്‍ കൊണ്ടുവരുന്നതായാല ല്ലാതെ, [അപ്പോള്‍ പുറത്താക്കാവുന്നതാണ്.] അതു എല്ലാം അല്ലാഹുവിന്റെ നിയമാ തിര്‍ത്തികളാകുന്നു. അല്ലാഹുവിന്റെ നിയമാതിര്‍ത്തികളെ ആര്‍ വിട്ടു കടക്കുന്നുവോ, തീര്‍ച്ചയായും അവന്‍ തന്നോടുതന്നെ അക്രമം പ്രവൃത്തിച്ചിരിക്കുന്നു. നിനക്കറിഞ്ഞു കൂടാ – അതിനുശേഷം അല്ലാഹു വല്ല കാര്യവും പുത്തനായുണ്ടാക്കിയേക്കാം.
തഫ്സീർ : 1-1
View   
فَإِذَا بَلَغْنَ أَجَلَهُنَّ فَأَمْسِكُوهُنَّ بِمَعْرُوفٍ أَوْ فَارِقُوهُنَّ بِمَعْرُوفٍۢ وَأَشْهِدُوا۟ ذَوَىْ عَدْلٍۢ مِّنكُمْ وَأَقِيمُوا۟ ٱلشَّهَـٰدَةَ لِلَّهِ ۚ ذَٰلِكُمْ يُوعَظُ بِهِۦ مَن كَانَ يُؤْمِنُ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ ۚ وَمَن يَتَّقِ ٱللَّهَ يَجْعَل لَّهُۥ مَخْرَجًۭا﴿٢﴾
volume_up share
فَإِذَا بَلَغْنَ അങ്ങനെ അവര്‍ എത്തുമ്പോള്‍, എത്തിയാല്‍ أَجَلَهُنَّ അവരുടെ അവധിക്കല്‍ فَأَمْسِكُوهُنَّ എന്നാലവരെ വെച്ചുകൊണ്ടിരിക്കുക, നിറുത്തിവെക്കുക بِمَعْرُوفٍ സദാചാരപ്രകാരം, നല്ല മര്യാദക്കു أَوْ فَارِقُوهُنَّ അല്ലെങ്കില്‍ അവരുമായി വേര്‍പിരിയുക بِمَعْرُوفٍ മര്യാദപ്രകാരം, സദാചാരമനുസരിച്ചു وَأَشْهِدُوا സാക്ഷ്യപ്പെടുത്തുകയും ചെയ്യുക ذَوَيْ عَدْلٍ രണ്ടു നീതിമാന്മാരെ, മര്യാദക്കാരെ مِّنكُمْ നിങ്ങളില്‍ നിന്നുള്ള وَأَقِيمُوا നിങ്ങള്‍ നിലനിറുത്തുക (നിര്‍വ്വഹിക്കുക)യും ചെയ്യുവിന്‍ الشَّهَادَةَ സാക്ഷ്യത്തെ لِلَّـهِ അല്ലാഹുവിനു വേണ്ടി ذَٰلِكُمْ അതു, അതൊക്കെ يُوعَظُ بِهِ അതുമുഖേന ഉപദേശിക്കപ്പെടുന്ന مَن كَانَ يُؤْمِنُ വിശ്വസിച്ചു വരുന്നവരോടു بِاللَّـهِ അല്ലാഹുവില്‍ وَالْيَوْمِ الْآخِرِ അന്ത്യദിനത്തിലും وَمَن يَتَّقِ اللَّـهَ ആര്‍ അല്ലാഹുവിനെ സൂക്ഷിക്കുന്നുവോ يَجْعَل لَّهُ അവന്‍ അവനു ആക്കും, ഏര്‍പ്പെടുത്തും مَخْرَجًا പോംവഴി (രക്ഷാമാര്‍ഗ്ഗം)
അങ്ങനെ, അവര്‍ [ആ സ്ത്രീകള്‍] അവരുടെ അവധിക്കലെത്തുമ്പോള്‍, നിങ്ങള്‍ അവരെ (സദാചാര) മര്യാദ പ്രകാരം വെച്ചുകൊള്ളുകയോ, അല്ലെങ്കില്‍ (സദാചാര) മര്യാദപ്രകാരം അവരുമായി പിരിയുകയോ ചെയ്യുക. നിങ്ങളില്‍നിന്നുള്ള രണ്ടു നീതിമാന്‍മാരെ സാക്ഷ്യപ്പെടുത്തുകയും, അല്ലാഹുവിനുവേണ്ടി സാക്ഷ്യം (ശരിക്കും) നിലനിറുത്തുകയും ചെയ്യുക. അല്ലാഹുവിലും, അന്ത്യദിനത്തിലും വിശ്വസിച്ചു വരുന്നവര്‍ക്കു ഉപദേശം നല്‍കപ്പെടുന്നതാണ് ഇതൊക്കെ. ആര് അല്ലാഹുവിനെ സൂക്ഷിക്കുന്നുവോ അവനു അവന്‍ ഒരു പോംവഴി ഏര്‍പ്പെടുത്തിക്കൊടുക്കും;-
وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ ۚ وَمَن يَتَوَكَّلْ عَلَى ٱللَّهِ فَهُوَ حَسْبُهُۥٓ ۚ إِنَّ ٱللَّهَ بَـٰلِغُ أَمْرِهِۦ ۚ قَدْ جَعَلَ ٱللَّهُ لِكُلِّ شَىْءٍۢ قَدْرًۭا﴿٣﴾
volume_up share
وَيَرْزُقْهُ അവനു (ഉപജീവനം-ആഹാരം) നല്‍കുകയും ചെയ്യും مِنْ حَيْثُ വിധത്തില്‍ കൂടി لَا يَحْتَسِبُ അവന്‍ കണക്കാക്കാത്ത, വിചാരിക്കാത്ത وَمَن يَتَوَكَّلْ ആര്‍ ഭാരമേല്‍പിക്കുന്നുവോ عَلَى اللَّـهِ അല്ലാഹുവിന്റെ മേല്‍ فَهُوَ حَسْبُهُ എന്നാല്‍ അവന്‍ അവനുമതി إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു بَالِغُ പ്രാപിക്കുന്ന (എത്തിച്ചേരുന്ന) വനാണ് أَمْرِهِ തന്റെ കാര്യം, കാര്യത്തില്‍ قَدْ جَعَلَ اللَّـهُ അല്ലാഹു ആക്കി (ഏര്‍പ്പെടുത്തി)യിട്ടുണ്ട് لِكُلِّ شَيْءٍ എല്ലാ കാര്യത്തിനും, വസ്തുവിനും (സംഗതിക്കും) قَدْرًا ഒരു നിര്‍ണ്ണയം, കണക്കു, തോതു, വ്യവസ്ഥ
(മാത്രമല്ല) അവന്‍ കണക്കാക്കാത്തവിധത്തിലൂടെ അവനു ഉപജീവനം നല്‍കുകയും ചെയ്യുന്നതാണ്. ആര്‍ അല്ലാഹുവിന്റെ മേല്‍ (കാര്യങ്ങളെല്ലാം) ഭരമേല്‍പ്പിക്കുന്നുവോ അവനു അവന്‍ (തന്നെ) മതിയാകും. നിശ്ചയമായും, അല്ലാഹു തന്റെ (ഉദ്ദിഷ്ട) കാര്യം പ്രാപിക്കുന്നവനാണ്. എല്ലാ (ഓരോ) കാര്യത്തിനും അല്ലാഹു ഒരു നിര്‍ണ്ണയം [വ്യവസ്ഥ] ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തഫ്സീർ : 2-3
View   
وَٱلَّـٰٓـِٔى يَئِسْنَ مِنَ ٱلْمَحِيضِ مِن نِّسَآئِكُمْ إِنِ ٱرْتَبْتُمْ فَعِدَّتُهُنَّ ثَلَـٰثَةُ أَشْهُرٍۢ وَٱلَّـٰٓـِٔى لَمْ يَحِضْنَ ۚ وَأُو۟لَـٰتُ ٱلْأَحْمَالِ أَجَلُهُنَّ أَن يَضَعْنَ حَمْلَهُنَّ ۚ وَمَن يَتَّقِ ٱللَّهَ يَجْعَل لَّهُۥ مِنْ أَمْرِهِۦ يُسْرًۭا﴿٤﴾
volume_up share
وَاللَّائِي യാതൊരു സ്ത്രീകള്‍ يَئِسْنَ നിരാശപ്പെട്ട مِنَ الْمَحِيضِ ആര്‍ത്തവത്തെ സംബന്ധിച്ചു مِن نِّسَائِكُمْ നിങ്ങളുടെ സ്ത്രീകളില്‍ നിന്ന് إِنِ ارْتَبْتُمْ നിങ്ങള്‍ സംശയ (സന്ദേഹ) പ്പെടുന്ന പക്ഷം فَعِدَّتُهُنَّ എന്നാലവരുടെ ഇദ്ദഃ ثَلَاثَةُ أَشْهُرٍ മൂന്നു മാസമാണ് وَاللَّائِي യാതൊരു സ്‌ത്രീകളും, സ്‌ത്രീകളുടെയും لَمْ يَحِضْنَ ആര്‍ത്തവമുണ്ടാകാത്ത, ഋതുവായിട്ടില്ലാത്ത وَأُولَاتُ الْأَحْمَالِ ഗര്‍ഭമുള്ള സ്‌ത്രീകള്‍ أَجَلُهُنَّ അവരുടെ അവധി أَن يَضَعْنَ അവര്‍ പ്രസവിക്കലാണു حَمْلَهُنَّ അവരുടെ ഗര്‍ഭം وَمَن يَتَّقِ ആര്‍ സൂക്ഷിക്കുന്നുവോ اللَّـهَ അല്ലാഹുവിനെ يَجْعَل لَّهُ അവന്‍ അവനു ഉണ്ടാക്കി (ഏര്‍പ്പെടുത്തി) ക്കൊടുക്കും مِنْ أَمْرِهِ അവന്റെ കാര്യത്തെ സംബന്ധിച്ചു يُسْرًا എളുപ്പം, സൗകര്യം
നിങ്ങളുടെ സ്ത്രീകളില്‍നിന്നു ആര്‍ത്തവത്തെ സംബന്ധിച്ച് നിരാശപ്പെട്ടവരാകട്ടെ, - നിങ്ങള്‍ സംശയപ്പെടുകയാണെങ്കില്‍ - അവരുടെ ‘ഇദ്ദഃ’ മൂന്നുമാസമാകുന്നു: - ആര്‍ത്തവമുണ്ടായിട്ടില്ലാത്തവരുടേതും (അങ്ങിനെ) തന്നെ. ഗര്‍ഭവതികളായ സ്ത്രീകളാകട്ടെ, അവരുടെ അവധി അവര്‍ തങ്ങളുടെ ഗര്‍ഭം പ്രസവിക്കലാണ്. അല്ലാഹുവിനെ ആര്‍ സൂക്ഷിക്കുന്നുവോ അവനു തന്റെ കാര്യത്തെക്കുറിച്ച് അവന്‍ എളുപ്പം [സൗകര്യം] ഉണ്ടാക്കിക്കൊടുക്കുന്നതാണ്.
ذَٰلِكَ أَمْرُ ٱللَّهِ أَنزَلَهُۥٓ إِلَيْكُمْ ۚ وَمَن يَتَّقِ ٱللَّهَ يُكَفِّرْ عَنْهُ سَيِّـَٔاتِهِۦ وَيُعْظِمْ لَهُۥٓ أَجْرًا﴿٥﴾
volume_up share
ذَٰلِكَ അതു أَمْرُ اللَّـهِ അല്ലാഹുവിന്റെ കല്‍പനയാണ് أَنزَلَهُ അതിനെ ഇറക്കിയിരിക്കുന്നു إِلَيْكُمْ നിങ്ങളിലേക്കു وَمَن يَتَّقِ اللَّـهَ അല്ലാഹുവിനെ ആര്‍ സൂക്ഷിക്കുന്നുവോ يُكَفِّرْ عَنْهُ അവന്‍ അവന്നു മറച്ചു (മൂടി) വെച്ചുകൊടുക്കും سَيِّئَاتِهِ അവന്റെ തിന്‍മകളെ يُعْظِمْ لَهُ അവനു വമ്പിച്ചതാ (വലുതാ) ക്കുകയും ചെയ്യും أَجْرًا പ്രതിഫലം
അതു അല്ലാഹുവിന്റെ കല്‍പനയാകുന്നു; അവന്‍ അതു നിങ്ങള്‍ക്കു ഇറക്കിത്തന്നിരിക്കുകയാണ്‌. അല്ലാഹുവിനെ ആര്‍ സൂക്ഷിക്കുന്നുവോ അവനു തന്റെ തിന്മകളെ അവന്‍ (മാപ്പാക്കി) മറച്ചുവെച്ചുകൊടുക്കുകയും, അവനു പ്രതിഫലം വമ്പിച്ചതാക്കുകയും ചെയ്യും.
തഫ്സീർ : 4-5
View   
أَسْكِنُوهُنَّ مِنْ حَيْثُ سَكَنتُم مِّن وُجْدِكُمْ وَلَا تُضَآرُّوهُنَّ لِتُضَيِّقُوا۟ عَلَيْهِنَّ ۚ وَإِن كُنَّ أُو۟لَـٰتِ حَمْلٍۢ فَأَنفِقُوا۟ عَلَيْهِنَّ حَتَّىٰ يَضَعْنَ حَمْلَهُنَّ ۚ فَإِنْ أَرْضَعْنَ لَكُمْ فَـَٔاتُوهُنَّ أُجُورَهُنَّ ۖ وَأْتَمِرُوا۟ بَيْنَكُم بِمَعْرُوفٍۢ ۖ وَإِن تَعَاسَرْتُمْ فَسَتُرْضِعُ لَهُۥٓ أُخْرَىٰ﴿٦﴾
volume_up share
أَسْكِنُوهُنَّ നിങ്ങള്‍ അവരെ താമസി (പാര്‍പ്പി)ക്കുവിന്‍ مِنْ حَيْثُ سَكَنتُم നിങ്ങള്‍ താമസിക്കുന്നതില്‍പെട്ട സ്ഥലത്തു مِّن وُجْدِكُمْ അതായതു നിങ്ങളുടെ കഴിവില്‍ (നിവൃത്തിയില്‍)പെട്ട وَلَا تُضَارُّوهُنَّ അവരോടു നിങ്ങള്‍ ഉപദ്രവം പ്രവര്‍ത്തിക്കരുതു, ഉപദ്രവനയം കാട്ടരുത് لِتُضَيِّقُوا നിങ്ങള്‍ ഇടുക്കം (കുടുക്കം-ഞെരുക്കം) ഉണ്ടാക്കുവാന്‍ عَلَيْهِنَّ അവരുടെമേല്‍ وَإِن كُنَّ അവരാണെങ്കില്‍ أُولَاتِ حَمْلٍ ഗര്‍ഭവതികള്‍ فَأَنفِقُوا എന്നാല്‍ ചിലവഴിക്കുവിന്‍, ചിലവുകൊടുക്കണം عَلَيْهِنَّ അവര്‍ക്കു حَتَّىٰ يَضَعْنَ അവര്‍ പ്രസവിക്കുന്നതു വരെ حَمْلَهُنَّ അവരുടെ ഗര്‍ഭം فَإِنْ أَرْضَعْنَ എനി (എന്നിട്ടു) അവര്‍ മുല (പാല്‍) കൊടുത്തെങ്കില്‍ لَكُمْ നിങ്ങള്‍ക്കു വേണ്ടി فَآتُوهُنَّ എന്നാലവര്‍ക്കു കൊടുക്കുവിന്‍ أُجُورَهُنَّ അവരുടെ പ്രതിഫലങ്ങള്‍ وَأْتَمِرُوا നിങ്ങള്‍ കാര്യാലോചന നടത്തുകയും ചെയ്യുവിന്‍ بَيْنَكُم നിങ്ങള്‍ക്കിടയില്‍, തമ്മില്‍ بِمَعْرُوفٍ സദാചാരം (മര്യാദ- നല്ല വഴക്കം) അനുസരിച്ചു وَإِن تَعَاسَرْتُمْ നിങ്ങള്‍ അന്യോന്യം ഞെരുക്കം കാട്ടിയാല്‍ (പ്രകടിപ്പിച്ചാല്‍) فَسَتُرْضِعُ അപ്പോള്‍ മുലകൊടുത്തേക്കാം, മുലകൊടുക്കണം لَهُ അവനുവേണ്ടി أُخْرَىٰ മറ്റൊരുവള്‍.
നിങ്ങള്‍ താമസിക്കുന്നിടത്തില്‍പെട്ട – അതായതു, നിങ്ങളുടെ കഴിവില്‍പെട്ട – (ഒരു) സ്ഥലത്തു നിങ്ങള്‍ അവരെ താമസിപ്പിക്കുവിന്‍. അവരുടെ മേല്‍ ഇടുക്കം [ഞെരുക്കം] ഉണ്ടാക്കുവാന്‍വേണ്ടി നിങ്ങള്‍ അവരോടു ഉപദ്രവം പ്രവര്‍ത്തിക്കരുത്‌. അവര്‍ ഗര്‍ഭവതികളാണെങ്കില്‍, അവര്‍ തങ്ങളുടെ ഗര്‍ഭം പ്രസവിക്കുന്നതുവരേക്കും നിങ്ങള്‍ അവര്‍ക്കു ചിലവുകൊടുക്കുകയും ചെയ്യണം. എനി, അവര്‍ നിങ്ങള്‍ക്കുവേണ്ടി (കട്ടിക്കു) മുലകൊടുക്കുന്നപക്ഷം നിങ്ങള്‍ അവര്‍ക്കു അവരുടെ പ്രതിഫലം കൊടുക്കണം. (സദാചാര) മര്യാദപ്രകാരം നിങ്ങള്‍ തമ്മില്‍ കാര്യാലോചന നടത്തുകയും ചെയ്യുവിന്‍. നിങ്ങള്‍ (അന്യോന്യം) ഞെരുക്കം പ്രകടിപ്പിക്കുകയാണെങ്കില്‍, അപ്പോള്‍ അവനു (ഭര്‍ത്താവിനു)വേണ്ടി വേറൊരുവള്‍ (കുട്ടിക്കു) മുലകൊടുത്തേക്കാവുന്നതാണ്.
لِيُنفِقْ ذُو سَعَةٍۢ مِّن سَعَتِهِۦ ۖ وَمَن قُدِرَ عَلَيْهِ رِزْقُهُۥ فَلْيُنفِقْ مِمَّآ ءَاتَىٰهُ ٱللَّهُ ۚ لَا يُكَلِّفُ ٱللَّهُ نَفْسًا إِلَّا مَآ ءَاتَىٰهَا ۚ سَيَجْعَلُ ٱللَّهُ بَعْدَ عُسْرٍۢ يُسْرًۭا﴿٧﴾
volume_up share
لِيُنفِقْ ചിലവഴിക്കട്ടെ ذُو سَعَةٍ നിവൃത്തിഉള്ളവന്‍ مِّن سَعَتِهِ അവന്റെ നിവൃത്തിയില്‍ നിന്നു وَمَن യാതൊരുവന്‍ قُدِرَ عَلَيْهِ അവന്റെ മേല്‍ കണക്കാക്കപ്പെട്ടു (കുടുസ്സാക്കപ്പെട്ടു) എന്നാല്‍ رِزْقُهُ അവന്റെ ആഹാരം, ഉപജീവനം فَلْيُنفِقْ എന്നാലവന്‍ ചിലവഴിക്കട്ടെ مِمَّا آتَاهُ അവന്നു നല്‍കിയതില്‍ നിന്നു اللَّـهُ അല്ലാഹു لَا يُكَلِّفُ اللَّـهُ അല്ലാഹു ശാസിക്കുക (കീര്‍ത്തിക്കുക – വിഷമിപ്പിക്കുക)യില്ല نَفْسًا ഒരു ദേഹത്തോടും, ഒരാളെയും, ഒരു ആത്മാവിനെയും إِلَّا مَا آتَاهَا അതിനു അവന്‍ നല്‍കിയതു (നല്‍കിയതനുസരിച്ചു) അല്ലാതെ سَيَجْعَلُ اللَّـهُ അല്ലാഹു വഴിയെ ഉണ്ടാക്കും, ആക്കിയേക്കും بَعْدَ عُسْرٍ ഒരു ഞെരുക്കത്തിനു (പ്രയാസത്തിനു) ശേഷം يُسْرًا ഒരു എളുപ്പം, സൗകര്യം
നിവൃത്തിയുള്ളവന്‍ തന്റെ നിവൃത്തിയില്‍നിന്നു ചിലവഴിച്ചുകൊള്ളട്ടെ; യാതൊരുവന്റെമേല്‍ അവന്റെ ഉപജീവനം കുടുസ്സാക്കപ്പെട്ടിരിക്കുന്നുവോ അവന്‍, തനിക്കു അല്ലാഹു നല്‍കിയതില്‍നിന്നും ചിലവഴിച്ചുകൊള്ളട്ടെ. ഒരു ദേഹത്തോടും [ആളോടും] അല്ലാഹു അതിനു നല്‍കിയതല്ലാതെ (ചിലവാക്കുവാന്‍) അവന്‍ ശാസിക്കുകയില്ല. ഒരു പ്രയാസത്തിനുശേഷം അല്ലാഹു വല്ല എളുപ്പവും ഏര്‍പ്പെടുത്തിക്കൊടുത്തേക്കുന്നതാണ്.
തഫ്സീർ : 6-7
View   
وَكَأَيِّن مِّن قَرْيَةٍ عَتَتْ عَنْ أَمْرِ رَبِّهَا وَرُسُلِهِۦ فَحَاسَبْنَـٰهَا حِسَابًۭا شَدِيدًۭا وَعَذَّبْنَـٰهَا عَذَابًۭا نُّكْرًۭا﴿٨﴾
volume_up share
وَكَأَيِّن എത്രയോ, എത്രയാണു مِّن قَرْيَةٍ രാജ്യമായിട്ടു, രാജ്യത്തില്‍നിന്നു عَتَتْ അതു ധിക്കരിച്ചു, അതിരുകടന്നു, അതിലംഘിച്ചു عَنْ أَمْرِ കല്‍പനവിട്ടു رَبِّهَا അതിന്റെ റബ്ബിന്റെ وَرُسُلِهِ അവന്റെ റസൂലുകളുടെയും فَحَاسَبْنَاهَا അതിനാല്‍ നാം അതിനെ വിചാരണ (കണക്കു നോക്കല്‍) നടത്തി حِسَابًا ഒരു വിചാരണ (കണക്കുനോക്കല്‍) شَدِيدًا കഠിനമായ وَعَذَّبْنَاهَا അതിനെ നാം ശിക്ഷിക്കുകയും ചെയ്തു عَذَابًا نُّكْرًا വെറുക്കപ്പെട്ട (നികൃഷ്ടമായ, വഷളായ, കടുത്ത) ശിക്ഷ
എത്രയോ രാജ്യം [രാജ്യക്കാര്‍] അതിന്റെ റബ്ബിന്റെയും, അവന്റെ റസൂലുകളുടെയും കല്‍പന ധിക്കരിച്ചു കളഞ്ഞു! അതിനാല്‍, നാം അവയെ കഠിനമായ കണക്കു വിചാരണ നടത്തുകയും, നികൃഷ്ടമായ [കടുത്ത] ശിക്ഷ ശിക്ഷിക്കുകയും ചെയ്തു.
فَذَاقَتْ وَبَالَ أَمْرِهَا وَكَانَ عَـٰقِبَةُ أَمْرِهَا خُسْرًا﴿٩﴾
volume_up share
فَذَاقَتْ അങ്ങനെ അതു രുചിനോക്കി, ആസ്വദിച്ചു وَبَالَ ദുഷ്ഫലം, ഭവിഷ്യത്തു, നാശം أَمْرِهَا അതിന്റെ കാര്യത്തിന്റെ وَكَانَ ആയിരുന്നു عَاقِبَةُ أَمْرِهَا അതിന്റെ കാര്യത്തിന്റെ കലാശം خُسْرًا നഷ്ടം
അങ്ങനെ, അവയുടെ കാര്യത്തിന്റെ ദുഷ്ഫലം അവ ആസ്വദിച്ചു; അവയുടെ കാര്യത്തിന്റെ പര്യവസാനം നഷ്ടം (തന്നെ) ആയിരുന്നു താനും.
أَعَدَّ ٱللَّهُ لَهُمْ عَذَابًۭا شَدِيدًۭا ۖ فَٱتَّقُوا۟ ٱللَّهَ يَـٰٓأُو۟لِى ٱلْأَلْبَـٰبِ ٱلَّذِينَ ءَامَنُوا۟ ۚ قَدْ أَنزَلَ ٱللَّهُ إِلَيْكُمْ ذِكْرًۭا﴿١٠﴾
volume_up share
أَعَدَّ اللَّـهُ അല്ലാഹു ഒരുക്കിയിരിക്കുന്നു لَهُمْ അവര്‍ക്കു عَذَابًا شَدِيدًا കഠിനശിക്ഷ فَاتَّقُوا اللَّـه ആകയാല്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍ يَا أُولِي الْأَلْبَابِ ബുദ്ധിമാന്മാരേ الَّذِينَ آمَنُوا വിശ്വസിച്ചവരായ أَنزَلَ اللَّـهُ قَدْ തീര്‍ച്ചയായും അല്ലാഹു ഇറക്കിയിരിക്കുന്നു إِلَيْكُمْ നിങ്ങള്‍ക്കു ذِكْرًا ഒരു ഉല്‍ബോധനം, സ്മരണ, ഉപദേശം
അവര്‍ക്കു [ആ രാജ്യക്കാര്‍ക്കു] അല്ലാഹു കഠിനമായ ഒരു ശിക്ഷ ഒരുക്കിവെച്ചിരിക്കുന്നു. ആകയാല്‍, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍ - ബുദ്ധിമാന്മാരേ, (അതെ), വിശ്വസിച്ചവരേ തീര്‍ച്ചയായും, നിങ്ങള്‍ക്കു അല്ലാഹു ഒരു ഉല്‍ബോധനം ഇറക്കിത്തന്നിരിക്കുന്നു:-
رَّسُولًۭا يَتْلُوا۟ عَلَيْكُمْ ءَايَـٰتِ ٱللَّهِ مُبَيِّنَـٰتٍۢ لِّيُخْرِجَ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ مِنَ ٱلظُّلُمَـٰتِ إِلَى ٱلنُّورِ ۚ وَمَن يُؤْمِنۢ بِٱللَّهِ وَيَعْمَلْ صَـٰلِحًۭا يُدْخِلْهُ جَنَّـٰتٍۢ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَآ أَبَدًۭا ۖ قَدْ أَحْسَنَ ٱللَّهُ لَهُۥ رِزْقًا﴿١١﴾
volume_up share
رَّسُولًا അതായതു ഒരു റസൂല്‍ يَتْلُو عَلَيْكُمْ നിങ്ങള്‍ക്കു ഓതി (പാരായണം ചെയ്തു) തരുന്ന آيَاتِ اللَّـهِ അല്ലാഹുവിന്റെ ആയത്തുകളെ مُبَيِّنَاتٍ വ്യക്തമാക്കുന്നു (വിവരിക്കുന്ന)വയായിട്ടു لِّيُخْرِجَ വെളിക്കുവരുത്തുവാന്‍ (പുറപ്പെടുവിക്കുവാന്‍) വേണ്ടി الَّذِينَ آمَنُوا വിശ്വസിച്ചവരെ الصَّالِحَاتِ وَعَمِلُوا സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കയും ചെയ്തു مِنَ الظُّلُمَاتِ ഇരുട്ടു (അന്ധകാരം) കളില്‍ നിന്നു إِلَى النُّورِ പ്രകാശ (വെളിച്ച)ത്തിലേക്കു وَمَن يُؤْمِن ആര്‍ വിശ്വസിക്കുന്നുവോ بِاللَّـهِ അല്ലാഹുവില്‍ وَيَعْمَلْ صَالِحًا സല്‍കര്‍മം പ്രവര്‍ത്തിക്കുകയും يُدْخِلْهُ അവനെ അവന്‍ പ്രവേശിപ്പിക്കും جَنَّاتٍ പല സ്വര്‍ഗങ്ങളില്‍ تَجْرِي مِن تَحْتِهَا അതിന്റെ അടിയില്‍കൂടി ഒഴുകുന്ന, നടക്കുന്ന الْأَنْهَارُ അരുവികള്‍, നദികള്‍ خَالِدِينَ فِيهَا അതില്‍ നിത്യവാസികളായിക്കൊണ്ടു أَبَدًا എന്നെന്നും, എക്കാലവും قَدْ أَحْسَنَ اللَّـهُ അല്ലാഹു തീര്‍ച്ചയായും നന്നാക്കി വെച്ചിട്ടുണ്ട് لَهُ അങ്ങിനെയുള്ളവനു رِزْقًا ആഹാരം, ഉപജീവനം
(അതെ) ഒരു റസൂലിനെ (അയച്ചിരിക്കുന്നു). വ്യക്തമായി വിവരിക്കുന്നതായും കൊണ്ട് അല്ലാഹുവിന്റെ ‘ആയത്തുകളെ’ [വേദലക്ഷ്യങ്ങളെ] അദ്ദേഹം നിങ്ങള്‍ക്കു ഓതിത്തരുന്നു; വിശ്വസിക്കുകയും, സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ അന്ധകാരങ്ങളില്‍നിന്നു പ്രകാശത്തിലേക്കു വരുത്തുവാന്‍ വേണ്ടി. അല്ലാഹുവില്‍ വിശ്വസിക്കുകയും, സല്‍കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാരോ അവനെ അവന്‍ അടിഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗങ്ങളില്‍ പ്രവേശിപ്പിക്കുന്നതാണ്; അതില്‍ എന്നെന്നും നിത്യവാസികളായ നിലയില്‍. അല്ലാഹു അ (ങ്ങിനെയുള്ള) വനു ഉപജീവനം നന്നാ (യി ഒരു)ക്കി വെച്ചിട്ടുണ്ട്.
തഫ്സീർ : 8-11
View   
ٱللَّهُ ٱلَّذِى خَلَقَ سَبْعَ سَمَـٰوَٰتٍۢ وَمِنَ ٱلْأَرْضِ مِثْلَهُنَّ يَتَنَزَّلُ ٱلْأَمْرُ بَيْنَهُنَّ لِتَعْلَمُوٓا۟ أَنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍۢ قَدِيرٌۭ وَأَنَّ ٱللَّهَ قَدْ أَحَاطَ بِكُلِّ شَىْءٍ عِلْمًۢا﴿١٢﴾
volume_up share
اللَّـهُ അല്ലാഹു الَّذِي خَلَقَ സൃഷ്ടിച്ചവനത്രെ سَبْعَ سَمَاوَاتٍ ഏഴു ആകാശങ്ങളെ وَمِنَ الْأَرْضِ ഭൂമിയില്‍ നിന്നും തന്നെ مِثْلَهُنَّ അവയെപ്പോലെ, അവയുടെ അത്ര يَتَنَزَّلُ ഇറങ്ങിക്കൊണ്ടിരിക്കുന്നു الْأَمْرُ കല്‍പന, കാര്യം بَيْنَهُنَّ അവയ്ക്കിടയില്‍ لِتَعْلَمُوا നിങ്ങള്‍ അറിയുവാന്‍ വേണ്ടി (യാണ്) أَنَّ اللَّـهَ അല്ലാഹു (ആകുന്നു)വെന്നു عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും قَدِيرٌ കഴിവുള്ളവന്‍ ആകുന്നു (എന്നു) وَأَنَّ اللَّـهَ അല്ലാഹു (ഉണ്ട്)എന്നും قَدْ أَحَاطَ വലയം ചെയ്തിട്ടുണ്ട് (എന്നും) بِكُلِّ شَيْءٍ എല്ലാ കാര്യത്തെക്കുറിച്ചും عِلْمًا അറിവിനാല്‍, (അറിവുകൊണ്ടു)
ഏഴു ആകാശങ്ങളെ – ഭൂമിയില്‍ നിന്നും തന്നെ അവയെപ്പോലെ – സൃഷ്ടിച്ചവനത്രെ അല്ലാഹു. അവയ്ക്കിടയില്‍ കല്‍പന ഇറങ്ങിക്കൊണ്ടിരിക്കുന്നു; അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുള്ളവനാണെന്നും, അല്ലാഹു അറിവുകൊണ്ട് എല്ലാ വസ്തുവെയും വലയം ചെയ്തിരിക്കുന്നുവെന്നും, നിങ്ങള്‍ അറിയുവാന്‍ വേണ്ടിയത്രെ (ഇതെല്ലാം അറിയിക്കുന്നത്).
തഫ്സീർ : 12-12
View   
66.അത്തഹ്‌രീം


بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
يَـٰٓأَيُّهَا ٱلنَّبِىُّ لِمَ تُحَرِّمُ مَآ أَحَلَّ ٱللَّهُ لَكَ ۖ تَبْتَغِى مَرْضَاتَ أَزْوَٰجِكَ ۚ وَٱللَّهُ غَفُورٌۭ رَّحِيمٌۭ﴿١﴾
volume_up share
يَا أَيُّهَا النَّبِيُّ - ഹേ നബിയേ لِمَ تُحَرِّ‌مُ - എന്തിനാണ് ഹറാമാ(നിഷിദ്ധമാ)ക്കുന്നത് مَا أَحَلَّ اللَّـهُ - അല്ലാഹു ഹലാല(അനുവദനീയമാ)ക്കിയതിനെ لَكَ – നിനക്ക് تَبْتَغِي - നീ ഉദ്ദേശിച്ചു(തേടി)ക്കൊണ്ട്, നീ തേടുന്നു مَرْ‌ضَاتَ - പ്രീതി, തൃപ്തി أَزْوَاجِكَ - നിന്റെ ഇണകളുടെ (ഭാര്യമാരുടെ) وَاللَّـهُ غَفُورٌ ‌- അല്ലാഹു പൊറുക്കുന്നവനും رَّ‌حِيمٌ – കരുണാനിധിയുമാണ്.
ഹേ, നബിയേ, അല്ലാഹു നിനക്ക് അനുവദനീയമാക്കി തന്നിട്ടുള്ളതിനെ നീ എന്തിനു നിഷിദ്ധമാക്കുന്നു? നീ നിന്റെ ഭാര്യമാരുടെ പ്രീതിയെ തേടുന്നു. അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
തഫ്സീർ : 1-1
View   
قَدْ فَرَضَ ٱللَّهُ لَكُمْ تَحِلَّةَ أَيْمَـٰنِكُمْ ۚ وَٱللَّهُ مَوْلَىٰكُمْ ۖ وَهُوَ ٱلْعَلِيمُ ٱلْحَكِيمُ﴿٢﴾
volume_up share
قَدْ فَرَ‌ضَ اللَّـهُ - അല്ലാഹു നിയമിച്ചിട്ടുണ്ട്, لَكُمْ – നിങ്ങള്‍ക്ക്, تَحِلَّةَ أَيْمَانِكۚ – നിങ്ങളുടെ സത്യങ്ങളുടെ പരിഹാരം وَاللَّـهُ – അല്ലാഹു مَوْلَاكُمْ – നിങ്ങളുടെ യജമാനന്‍, (രക്ഷാധികാരി, സഹായകന്‍, ഉറ്റ ബന്ധു) ആകുന്നു وَهُوَ - അവന്‍ തന്നെ لْعَلِيمُ –സര്‍വ്വജ്ഞന്‍ ‍الْحَكِيمُ – അഗാധജ്ഞനായ, യുക്തിമാന്‍
നിങ്ങളുടെ സത്യങ്ങള്‍ക്കുള്ള പരിഹാരം അല്ലാഹു നിങ്ങള്‍ക്ക് നിയമിച്ചു തന്നിട്ടുണ്ട്; അല്ലാഹു നിങ്ങളുടെ മൗല [യജമാനന്‍] ആകുന്നു; അവനത്രേ അഗാധജ്ഞനായ സര്‍വ്വജ്ഞന്‍!
തഫ്സീർ : 2-2
View   
وَإِذْ أَسَرَّ ٱلنَّبِىُّ إِلَىٰ بَعْضِ أَزْوَٰجِهِۦ حَدِيثًۭا فَلَمَّا نَبَّأَتْ بِهِۦ وَأَظْهَرَهُ ٱللَّهُ عَلَيْهِ عَرَّفَ بَعْضَهُۥ وَأَعْرَضَ عَنۢ بَعْضٍۢ ۖ فَلَمَّا نَبَّأَهَا بِهِۦ قَالَتْ مَنْ أَنۢبَأَكَ هَـٰذَا ۖ قَالَ نَبَّأَنِىَ ٱلْعَلِيمُ ٱلْخَبِيرُ﴿٣﴾
volume_up share
وَإِذْ أَسَرَّ‌- രഹസ്യം (സ്വകാര്യം)പറഞ്ഞ സന്ദര്‍ഭം النَّبِيّ - നബി, പ്രവാചകന്‍ إِلَىٰبَعْضِ –ചിലരിലേക്ക് أَزْوَاجِهِ - തന്റെ ഭാര്യമാരില്‍ حَدِيثًا - ഒരു വര്‍ത്തമാനം فَلَمَّا نَبَّأَتْ എന്നിട്ടവള്‍ വിവരമറിയിച്ചപ്പോള്‍ بِهِ – അതിനെക്കുറിച്ച് وَأَظْهَرَ‌ه അദ്ദേഹത്തെ വെളിവാക്കി (അദ്ദേഹത്തിന് വ്യക്തമാക്കി)കൊടുക്കുകയും اللَّـهُ അല്ലാഹു عَلَيْهِ അതിനെപറ്റി عَرَّ‌فَ അദ്ദേഹം അറിയിച്ചു, മനസ്സിലാക്കി بَعْضَهُ അതില്‍ ചിലത് وَأَعْرَ‌ضَ തിരിഞ്ഞു (വിട്ടു)കളയുകയും ചെയുതു عَن بَعْضٍ ചിലതിനെ, ചിലതില്‍ നിന്ന് فَلَمَّا نَبَّأَهَا അങ്ങനെ അദ്ദേഹം അവള്‍ക്കു വിവരമറിയിച്ചപ്പോള്‍ بِهِ അതിനെ പറ്റി قَالَتْ അവള്‍ പറഞ്ഞു مَنْ أَنبَأَكَ അങ്ങേക്ക് (തനിക്ക്) ആര്‍ അറിയിച്ചു തന്നു هَـٰذَ ഇത് قَالَ അദ്ദേഹം പറഞ്ഞു نَبَّأَنِيَ എനിക്ക് വിവരമറിയിച്ചു الْعَلِيمُ ‌സര്‍വ്വജ്ഞന്‍ الْخَبِيرُ സൂക്ഷ്മമായറിയുന്നവനായ
തന്‍റെ ഭാര്യമാരില്‍ ചിലരോട് നബി ഒരു വര്‍ത്തമാനം രഹസ്യമായി പറഞ്ഞ സന്ദര്‍ഭം: എന്നിട്ട് അവള്‍ അതിനെക്കുറിച്ച് (മറ്റൊരാളോട്) വിവരമറിയിക്കുകയും, അല്ലാഹു അദ്ദേഹത്തിന് [നബിക്ക്] അതിനെ പറ്റി വെളിവാക്കികൊടുക്കുകയും ചെയ്തപ്പോള്‍, അതിന്റെ ചിലഭാഗം അദ്ദേഹം അറിയിച്ചുകൊടുക്കുകയും, ചിലഭാഗം വിട്ടുകളയുകയും ചെയ്തു. അങ്ങനെ, അദ്ദേഹം അവള്‍ക്കു അതിനെക്കുറിച്ചു വിവരമറിയിച്ചപ്പോള്‍, അവള്‍ പറഞ്ഞു : "ഇത് ആരാണ് അങ്ങേക്ക് വിവരമറിയിച്ചു തന്നത്? !" അദ്ദേഹം പറഞ്ഞു : എനിക്ക് സൂക്ഷ്മമായി അറിയുന്ന സര്‍വ്വജ്ഞന്‍ വിവരമറിയിച്ചിരിക്കുന്നു".
തഫ്സീർ : 3-3
View   
إِن تَتُوبَآ إِلَى ٱللَّهِ فَقَدْ صَغَتْ قُلُوبُكُمَا ۖ وَإِن تَظَـٰهَرَا عَلَيْهِ فَإِنَّ ٱللَّهَ هُوَ مَوْلَىٰهُ وَجِبْرِيلُ وَصَـٰلِحُ ٱلْمُؤْمِنِينَ ۖ وَٱلْمَلَـٰٓئِكَةُ بَعْدَ ذَٰلِكَ ظَهِيرٌ﴿٤﴾
volume_up share
إِن تَتُوبَا – നിങ്ങള്‍ രണ്ടാളും പശ്ചാത്തപിക്കുന്ന പക്ഷം,ഖേദിച്ചു മടങ്ങിയാല്‍ إِلَى اللَّـهِ - അല്ലാഹുവിങ്കലേക്ക് فَقَدْ صَغَتْ - എന്നാല്‍ തെറ്റി (വഴുതി-ചെരിഞ്ഞു)പോയിട്ടുണ്ട് قُلُوبُكُمَا - നിങ്ങളുടെ ഹൃദയങ്ങള്‍ وَإِن تَظَاهَرَ‌ا - നിങ്ങള്‍ രണ്ടാളും പിന്തുണ (സഹായം) നല്‍കിയാലോ عَلَيْهِ - അദ്ദേഹത്തിന്റെ മേല്‍ (എതിരായി) فَإِنَّ اللَّـهَ - എന്നാല്‍ നിശ്ചയമായും അല്ലാഹു هُوَ مَوْلَاهُ - അവനത്രെ അദ്ദേഹത്തിന്റെ മൗലാ وَجِبْرِ‌يلُ ജിബ്രീലും وَصَالِحُ لْمُؤْمِنِينَ - സത്യവിശ്വാസികളില്‍ നല്ല (സദ്‌വൃത്തരായ) വരും وَالْمَلَائِكَةُ - മലക്കുകളും بَعْدَ ذَٰلِكَ - അതിനുപുറകെ, അതിന്റെ പുറമെ ظَهِيرٌ - പിന്തുണക്കാരാണ്, സഹായം നല്‍കുന്നവരാണ്
നിങ്ങള്‍ രണ്ടുപേരും അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിക്കുന്നപക്ഷം (അതാവശ്യംതന്നെ); (കാരണം) നിങ്ങളുടെ ഹൃദയങ്ങള്‍ ചെരിഞ്ഞുപോയിട്ടുണ്ട്. നിങ്ങള്‍ രണ്ടുപേരും അദ്ദേഹത്തിനെതിരെ പരസ്പരം പിന്തുണ നല്‍കുകയാണെങ്കിലോ, എന്നാല്‍, (അറിഞ്ഞേക്കുക:) അല്ലഹുവത്രെ അദേഹത്തിന്റെ "മൗലാ"[സഹായി] ജിബ്രീലും സത്യവിശ്വാസികളിലെ സദ്‌വൃത്തരും (സഹായികളാകുന്നു). അതിനുപുറമെ, മലക്കുകളും പിന്തുണ നല്‍കുന്നവരാണ്.
തഫ്സീർ : 4-4
View   
عَسَىٰ رَبُّهُۥٓ إِن طَلَّقَكُنَّ أَن يُبْدِلَهُۥٓ أَزْوَٰجًا خَيْرًۭا مِّنكُنَّ مُسْلِمَـٰتٍۢ مُّؤْمِنَـٰتٍۢ قَـٰنِتَـٰتٍۢ تَـٰٓئِبَـٰتٍ عَـٰبِدَٰتٍۢ سَـٰٓئِحَـٰتٍۢ ثَيِّبَـٰتٍۢ وَأَبْكَارًۭا﴿٥﴾
volume_up share
عَسَىٰ رَ‌بُّهُ - അദ്ധേഹത്തിന്റെ റബ്ബ് ആയേക്കാം طَلَّقَكُنَّ إِن - നിങ്ങളെ അദ്ദേഹം ത്വലാഖ് (വിവാഹ മോചനം) ചെയ്തെങ്കില്‍ أَن يُبْدِلَهُ - അദ്ദേഹത്തിനു പകരം നല്‍കുക (ആയേക്കാം) أَزْوَاجًا - ഭാര്യമാരെ خَيْرً‌ا مِّنكُنَّ - നിങ്ങളെക്കാള്‍ ഉത്തമരായ مُسْلِمَاتٍ - മുസ്‌ലിം സ്ത്രീകളെ مُّؤْمِنَاتٍ - സത്യവിശ്വാസിനികളായ قَانِتَاتٍ - ഭക്തകളായ تَائِبَاتٍ - പശ്ചാതപിക്കുന്നവരായ عَابِدَاتٍ - ആരാധന ചെയ്യുന്നവരായ سَائِحَاتٍ - വൃതമനുഷ്ഠിക്കുന്നവരായ, സഞ്ചാരം ചെയ്യുന്ന ثَيِّبَاتٍ - വിധവകളായ وَأَبْكَارً‌ - കന്യകകളായ
(നബിയുടെ പത്നിമാരേ) നിങ്ങളെ അദ്ദേഹം വിവാഹ മോചനം ചെയ്യുന്ന പക്ഷം നിങ്ങളെക്കാള്‍ ഉത്തമരായ ഭാര്യമാരെ അദ്ദേഹത്തിന് അദ്ദേഹത്തിന്റെ റബ്ബ് പകരം നൽകിയേക്കാം. അതായത്, മുസ്ലിംകളായ, സത്യവിശ്വാസിനികളായ, ഭക്തി കാണിക്കുന്നവരായ, പശ്ചാത്താപിക്കുന്നവരായ, ആരാധനക്കാരികളായ, വ്രതം ആചരിക്കുന്നവരായ, വിധവകളും കന്യകകളുമായ സ്ത്രീകളെ.
തഫ്സീർ : 5-5
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ قُوٓا۟ أَنفُسَكُمْ وَأَهْلِيكُمْ نَارًۭا وَقُودُهَا ٱلنَّاسُ وَٱلْحِجَارَةُ عَلَيْهَا مَلَـٰٓئِكَةٌ غِلَاظٌۭ شِدَادٌۭ لَّا يَعْصُونَ ٱللَّهَ مَآ أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ﴿٦﴾
volume_up share
يَا أَيُّهَاالَّذِينَ آمَنُو - ഹേ, വിശ്വസിച്ചവരേ قُو -നിങ്ങള്‍ കാത്തു (സൂക്ഷിചു) കൊള്ളുവിന്‍ أَنفُسَكُمْ - നിങ്ങളുടെ ദേഹത്തെ, നിങ്ങളെത്തന്നെ وَأَهْلِيكُمْ - നിങ്ങളുടെ കുടുംബത്തെ (വീട്ടുകാരെ)യും نَارً‌ا - ഒരു അഗ്നി(തീ)യെ وَقُودُهَا - അതിലെ വിറക് النَّاسُ - മനുഷ്യരാണ് وَالْحِجَارَ‌ةُ - കല്ലും عَلَيْهَا - അതിന്മേലുണ്ട് مَلَائِكَةٌ - ചില മലക്കുകള്‍ غِلَاظٌ - പരുഷ (കടുത്ത) സ്വാഭാവികളായ شِدَادٌ - കഠിനരായ, ഊക്കന്മാരയ لَّا يَعْصُونَ اللَّـهَ - അല്ലാഹുവിനോട് അവര്‍ അനുസരണക്കേട്‌ കാട്ടുന്നതല്ല مَا أَمَرَ‌هُمْ - അവരോടു കല്പിച്ചതിനു (കല്പിച്ചതില്‍) وَيَفْعَلُونَ - അവര്‍ ചെയ്യുകയും ചെയ്യും مَا يُؤْمَرُ‌ونَ - അവരോടു കല്‍പിക്കപെടുന്നത്
ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ നിങ്ങളുടെ ദേഹങ്ങളെയും നിങ്ങളുടെ കുടുംബങ്ങളെയും ഒരു (വമ്പിച്ച) അഗ്നിയില്‍ നിന്ന് കാത്തു കൊള്ളുവിന്‍! അതില്‍ കത്തിക്കപെടുന്നത് [വിറകു] മനുഷ്യരും, കല്ലുമാകുന്നു അതിന്റെ മേല്‍ (നോട്ടത്തിനു) പരുഷ സ്വഭാവക്കാരും കഠിനന്‍മാരുമായ മലക്കുകളുണ്ടായിരികും. അവരോടു കല്പിച്ചതില്‍ അവര്‍ അല്ലാഹുവിനോട് അനുസരണക്കേട്‌ കാട്ടുകയില്ല; അവരോടു കല്പിക്കപ്പെടുന്നത് (ഏതും) അവര്‍ ചെയ്യുകയും ചെയ്യും.
يَـٰٓأَيُّهَا ٱلَّذِينَ كَفَرُوا۟ لَا تَعْتَذِرُوا۟ ٱلْيَوْمَ ۖ إِنَّمَا تُجْزَوْنَ مَا كُنتُمْ تَعْمَلُونَ﴿٧﴾
volume_up share
يَا أَيُّهَا الَّذِينَ كَفَرُ‌وا - ഹേ, അവിശ്വസിച്ചവരെ لَا تَعْتَذِرُ‌وا - നിങ്ങള്‍ ഒഴികഴിവ് പറയേണ്ട الْيَوْمَ - ഇന്ന്, ഈ ദിവസം نَّمَا تُجْزَوْنَ - നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുന്നുള്ളൂ مَا كُنتُمْ - നിങ്ങള്‍ ആയിരുന്നതിനു (മാത്രം) تَعْمَلُونَ - നിങ്ങള്‍ പ്രവര്‍ത്തിക്കും.
(പറയപ്പെടും:) "ഹേ, അവിശ്വസിച്ചവരെ, ഇന്ന് നിങ്ങള്‍ ഒഴികഴിവ് പറയേണ്ട നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനു മാത്രമേ നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുന്നുള്ളൂ."
തഫ്സീർ : 6-7
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ تُوبُوٓا۟ إِلَى ٱللَّهِ تَوْبَةًۭ نَّصُوحًا عَسَىٰ رَبُّكُمْ أَن يُكَفِّرَ عَنكُمْ سَيِّـَٔاتِكُمْ وَيُدْخِلَكُمْ جَنَّـٰتٍۢ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ يَوْمَ لَا يُخْزِى ٱللَّهُ ٱلنَّبِىَّ وَٱلَّذِينَ ءَامَنُوا۟ مَعَهُۥ ۖ نُورُهُمْ يَسْعَىٰ بَيْنَ أَيْدِيهِمْ وَبِأَيْمَـٰنِهِمْ يَقُولُونَ رَبَّنَآ أَتْمِمْ لَنَا نُورَنَا وَٱغْفِرْ لَنَآ ۖ إِنَّكَ عَلَىٰ كُلِّ شَىْءٍۢ قَدِيرٌۭ﴿٨﴾
volume_up share
يَا أَيُّهَا الَّذِينَ آمَنُوا - ഹേ വിശ്വസിച്ചവരേ تُوبُوا - പശ്ചാത്താപിക്കു (മടങ്ങു-ഖേദിക്കു)വിന്‍ إِلَى اللَّـهِ - അല്ലാഹുവിങ്കലേക്ക് تَوْبَةً - ഒരു പശ്ചാത്താപം, മടക്കം نَّصُوحًا - നിഷ്കളങ്കമായ, ആത്മാര്‍ഥമായ عَسَىٰ رَ‌بُّكُمْ - നിങ്ങളുടെ റബ്ബ് ആയേക്കാം أَنيُكَفِّرَ‌ عَنكُمْ - നിങ്ങളില്‍ നിന്ന് മൂടി വെക്കുക (മാപ്പാക്കുക) سَيِّئَاتِكُمْ - നിങ്ങളുടെ തിന്മകളെ وَيُدْخِلَكُمْ - നിങ്ങളെ പ്രവേശിപ്പികുകയും جَنَّاتٍ - സ്വര്‍ഗങ്ങളില്‍, തോപ്പുകളില്‍ تَجْرِ‌ي مِن تَحْتِهَا - അതിന്റെ അടിഭാഗത്തുകൂടി ഒഴുകുന്ന الْأَنْهَارُ‌ - അരുവി(നദി)കള്‍ يَوْمَ - ദിവസം لَا يُخْزِي اللَّـهُ - അല്ലാഹു അപമാനിക്കാത്ത, വഷളാക്കാത്ത النَّبِيَّ - നബിയെ, പ്രവാചകനെ وَالَّذِينَ آمَنُوا ُ - വിശ്വസിച്ചവരേയും مَعَه - അദ്ദേഹത്തോടൊപ്പം نُورُ‌هُمْ - അവരുടെ പ്രകാശം يَسْعَىٰ - പാഞ്ഞു (നടന്നു-വ്യാപിച്ചു)കൊണ്ടിരിക്കും بَيْنَ أَيْدِيهِمْ - അവരുടെ മുന്‍പിലൂടെ وَبِأَيْمَانِهِمْ - അവരുടെ വലഭാഗങ്ങളിലും يَقُولُونَ - അവര്‍ പറയും رَ‌بَّنَا - ഞങ്ങളുടെ രക്ഷിതാവേ, റബ്ബേ أَتْمِمْ لَنَا - ഞങ്ങള്‍ക്ക് പൂര്‍ത്തികരിക്കേണമേ نُورَ‌نَا - ഞങ്ങളുടെ പ്രകാശം وَاغْفِرْ‌ لَنَا - ഞങ്ങള്‍ക്ക് പൊറുക്കുകയും വേണമേ إِنَّكَ - നിശ്ചയമായും നീ عَلَىٰ كُلِّ شَيْءٍ - എല്ലാ കാര്യത്തിനും قَدِيرٌ‌ - കഴിവുള്ളവനാണ്.
ഹേ.വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് ആത്മാര്‍ത്ഥമായ പശ്ചാത്താപം പശ്ചാത്തപിക്കുവിന്‍. (എന്നാല്‍) നിങ്ങളുടെ റബ്ബ് നിങ്ങള്‍ക്ക് നിങ്ങളുടെ തിന്മകളെ മൂടിവെച്ചു (മാപ്പാക്കി)തരുകയും, താഴ്ഭാഗത്ത്‌ കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗങ്ങളില്‍ നിങ്ങളെ പ്രവേശിപ്പികുകയും ചെയ്തേക്കാം; (അതെ) നബിയെയും, അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരേയും അല്ലാഹു അപമാനത്തിലാക്കാത്ത ദിവസം. തങ്ങളുടെ പ്രകാശം അവരുടെ മുന്‍പിലൂടെയും, അവരുടെ വലഭാഗങ്ങളിലൂടെയും പാഞ്ഞു (വ്യാപിച്ചു) കൊണ്ടിരിക്കും. അവര്‍ പറയും: "ഞങ്ങളുടെ റബ്ബേ, ഞങ്ങള്‍ക്ക് ഞങ്ങളുടെ പ്രകാശം പൂര്‍ത്തീകരിച്ചു തരേണമേ! ഞങ്ങള്ക് പൊറുത്തു തരുകയും വേണമേ! നിശ്ചയമായും നീ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു."
തഫ്സീർ : 8-8
View   
يَـٰٓأَيُّهَا ٱلنَّبِىُّ جَـٰهِدِ ٱلْكُفَّارَ وَٱلْمُنَـٰفِقِينَ وَٱغْلُظْ عَلَيْهِمْ ۚ وَمَأْوَىٰهُمْ جَهَنَّمُ ۖ وَبِئْسَ ٱلْمَصِيرُ﴿٩﴾
volume_up share
يَا أَيُّهَا النَّبِيُّ - ഹേ നബിയേ جَاهِدِ - സമരം ചെയ്യുക الْكُفَّارَ‌ - അവിശ്വാസികളോട് وَالْمُنَافِقِينَ - കപടവിശ്വാസികളോടും وَاغْلُظْ - പരുഷത കാണിക്കുകയും ചെയ്യുക عَلَيْهِمْ - അവരോടു وَمَأْوَاهُمْ - അവരുടെ സങ്കേതം, പ്രാപ്യസ്ഥാനം جَهَنَّمُ - ജഹന്നമാകുന്നു وَبِئْسَ - എത്രയോ (വളരെ) ചീത്ത الْمَصِيرُ‌ - തിരിച്ചെത്തുന്ന സ്ഥലം
ഹേ നബിയേ, അവിശ്വാസികളോടും, കപടവിശ്വാസികളോടും സമരം ചെയ്യുക ; അവരോടു പരുഷമായി പെരുമാറുകയും ചെയ്യുക. അവരുടെ സങ്കേതം ജഹന്നം [നരകം] ആകുന്നു. (ആ) തിരിച്ചെത്തുന്ന സ്ഥലം എത്രയോ ചീത്ത!
തഫ്സീർ : 9-9
View   
ضَرَبَ ٱللَّهُ مَثَلًۭا لِّلَّذِينَ كَفَرُوا۟ ٱمْرَأَتَ نُوحٍۢ وَٱمْرَأَتَ لُوطٍۢ ۖ كَانَتَا تَحْتَ عَبْدَيْنِ مِنْ عِبَادِنَا صَـٰلِحَيْنِ فَخَانَتَاهُمَا فَلَمْ يُغْنِيَا عَنْهُمَا مِنَ ٱللَّهِ شَيْـًۭٔا وَقِيلَ ٱدْخُلَا ٱلنَّارَ مَعَ ٱلدَّٰخِلِينَ﴿١٠﴾
volume_up share
ضَرَ‌بَ اللَّـهُ - അല്ലാഹു വിവരിച്ചു, ആക്കി, നിശ്ചയിച്ചു, (എടുത്തു കാട്ടുന്നു ) مَثَلًا - ഒരു ഉദാഹരണം, ഉപമ لِّلَّذِينَ كَفَرُ‌وا - അവിശ്വസിച്ചവര്‍ക്ക് امْرَ‌أَتَ نُوحٍ - നൂഹിന്റെ സ്ത്രീയെ (ഭാര്യയെ) وَامْرَ‌أَتَ لُوطٍ - ലൂത്ത്വിന്റെ സ്ത്രീയെ (ഭാര്യയെ)كَانَتَا - രണ്ടു പേരുമായിരുന്നു تَحْتَ عَبْدَيْنِ - രണ്ടു അടിയാന്മാരുടെ കീഴില്‍ مِنْ عِبَادِنَا - നമ്മുടെ അടിയാന്മാരില്പെട്ട صَالِحَيْنِ - (രണ്ടു) സദ്‌വൃത്തരായ,നല്ലവരായ فَخَانَتَاهُمَا - എന്നിട്ട് രണ്ടു പേരും അവരെ രണ്ടാളെയും വഞ്ചിച്ചു, ചതിച്ചു فَلَمْ يُغْنِيَا - എന്നിട്ട് രണ്ടാളും ധന്യമാകി (ഒഴിവാക്കി –പര്യാപ്തമാക്കി)യില്ല عَنْهُمَا - അവര്‍ക്ക് രണ്ടാള്‍ക്കും, അവരില്‍ നിന്നും مِنَ اللَّـهِ - അല്ലാഹുവില്‍ നിന്ന് شَيْئًا - യാതൊന്നും, ഒരു വസ്തുവും وَقِيلَ - പറയപ്പെടുകയും ചെയ്തു ادْخُلَا النَّارَ‌ - രണ്ടാളും നരകത്തില്‍ പ്രവേശിക്കുക مَعَ الدَّاخِلِينَ - പ്രവേശിക്കുന്നവരോടൊപ്പം.
അവിശ്വസിച്ചവര്‍ക്ക് അല്ലാഹു ഒരു ഉദാഹരണം എടുത്തു കാട്ടുകയാണ്, നൂഹിന്റെ ഭാര്യയെയും, ലൂത്ത്വിന്റെ ഭാര്യയെയും. രണ്ടു സ്ത്രീകളും നമ്മുടെ അടിയാന്‍മാരില്‍പെട്ട രണ്ടു സദ്‌വൃത്തരായ അടിയാന്മാരുടെ കീഴിലായിരുന്നു; എന്നിട്ട് രണ്ടുപേരും അവരെ വഞ്ചിച്ചു. എന്നാല്‍, അവര്‍ക്ക് [ആ രണ്ടു സ്ത്രീകള്‍ക്കും] അല്ലാഹുവിങ്കല്‍ നിന്ന് (ഉണ്ടാകുന്ന) യാതൊന്നും അവര്‍ രണ്ടാളും ഒഴിവാക്കിക്കൊടുത്തില്ല. (അവരോടു) പറയപ്പെടുകയും ചെയ്തു : "നരകത്തില്‍ പ്രവേശിക്കുന്നവരോടൊപ്പം നിങ്ങള്‍ രണ്ടുപേരും (അതില്‍) പ്രവേശിച്ചുകൊള്ളുക എന്ന് !
وَضَرَبَ ٱللَّهُ مَثَلًۭا لِّلَّذِينَ ءَامَنُوا۟ ٱمْرَأَتَ فِرْعَوْنَ إِذْ قَالَتْ رَبِّ ٱبْنِ لِى عِندَكَ بَيْتًۭا فِى ٱلْجَنَّةِ وَنَجِّنِى مِن فِرْعَوْنَ وَعَمَلِهِۦ وَنَجِّنِى مِنَ ٱلْقَوْمِ ٱلظَّـٰلِمِينَ﴿١١﴾
volume_up share
وَضَرَ‌بَ اللَّـهُ - അല്ലാഹു വിവരിക്കുക (എടുത്തുകാട്ടുക)യും ചെയ്യുന്നു مَثَلًا - ഒരു ഉദാഹരണം - لِّلَّذِينَآمَنُوا വിശ്വസിച്ചവര്‍ക്ക്‌ ഫിര്‍ഔന്റെ സ്ത്രീയെ, ഭാര്യയെ إِذْ قَالَتْ - അവള്‍ പറഞ്ഞ സന്ദര്‍ഭം رَ‌بِّ ابْنِ لِي - റബ്ബേ എനിക്ക് സ്ഥാപിച്ചു (നിര്‍മ്മിച്ചു) തരണേ عِندَكَ بَيْتًا - നിന്റെ അടുക്കല്‍ ഒരു വീട് فِي الْجَنَّةِ - സ്വര്‍ഗത്തില്‍ وَنَجِّنِي - എന്നെ രക്ഷിക്കുകയും വേണമേ مِن فِرْ‌عَوْنَ - ഫിര്‍ഔനില്‍ നിന്നു وَعَمَلِهِ - അവന്റെ പ്രവര്‍ത്തനത്തിൽ നിന്നും وَنَجِّنِي - എന്നെ രക്ഷപ്പെടുത്തുകയും വേണമേ مِنَ الْقَوْمِ - ജനങ്ങളില്‍ നിന്ന് الظَّالِمِينَ - അക്രമികളായ
വിശ്വസിച്ചവര്‍ക്കും അല്ലാഹു ഒരു ഉദാഹരണം എടുത്തുകാട്ടുന്നു, ഫിര്‍ഔന്റെ ഭാര്യയെ, അതായതു, അവള്‍ പറഞ്ഞ സന്ദര്‍ഭം; എന്റെ റബ്ബേ, എനിക്ക് നിന്റെ അടുക്കല്‍ സ്വര്‍ഗത്തില്‍ ഒരു വീട് സ്ഥാപിച്ചുതരേണമേ ! ഫിര്‍ഔനില്‍നിന്നും, അവന്റെ പ്രവര്‍ത്തനത്തില്‍നിന്നും നീ എന്നെ രക്ഷിക്കുകയും ചെയ്യേണമേ ! അക്രമികളായ ജനങ്ങളില്‍ നിന്നും എന്നെ നീ രക്ഷിക്കുകയും ചെയ്യേണമേ !"
وَمَرْيَمَ ٱبْنَتَ عِمْرَٰنَ ٱلَّتِىٓ أَحْصَنَتْ فَرْجَهَا فَنَفَخْنَا فِيهِ مِن رُّوحِنَا وَصَدَّقَتْ بِكَلِمَـٰتِ رَبِّهَا وَكُتُبِهِۦ وَكَانَتْ مِنَ ٱلْقَـٰنِتِينَ﴿١٢﴾
volume_up share
وَمَرْ‌يَمَ - മർയമിനെയും ابْنَتَ عِمْرَ‌انَ - ഇംറാന്റെ മകള്‍, പുത്രി الَّتِي أَحْصَنَتْ - സൂക്ഷിച്ച (കാത്ത)വളായ فَرْ‌جَهَا - തന്റെ ഗുഹ്യസ്ഥാനം فَنَفَخْنَا فِيهِ - അങ്ങനെ നാം അതില്‍ ഊതി مِن رُّ‌وحِنَا - നമ്മുടെ ആത്മാവില്‍ (ജീവനില്‍)നിന്ന് وَصَدَّقَتْ - അവള്‍ സത്യമാക്കുക (ശരിവെക്കുക)യും ചെയ്തു بِكَلِمَاتِ - വചനങ്ങളെ, വാക്ക് (കല്പന)കളെ رَ‌بِّهَا - അവളുടെ റബ്ബിന്റെ وَكُتُبِهِ - അവന്റെ വേദഗ്രന്ഥങ്ങളെയും وَكَانَتْ - അവള്‍ ആയിരുന്നു താനും, ആയിത്തീരുകയും مِنَ الْقَانِتِينَ - ഭക്തന്മാരില്‍ പെട്ട(വള്‍), കീഴ്‌വണക്കമുള്ളവരുടെ കൂട്ടത്തില്‍.
ഇംറാന്റെ മകള്‍ മര്‍യമിനെയും (ഉദാഹരണമാക്കുന്നു) ; (അതായതു) തന്റെ ഗുഹ്യസ്ഥാനം സൂക്ഷി (ച്ച് ചാരിത്ര്യശുദ്ധി സംരക്ഷി)ക്കുകയും, അങ്ങനെ, നമ്മുടെ (വക) ആത്മാവില്‍ നിന്നും അതില്‍ നാം ഊതുകയും ചെയ്തവള്‍. തന്റെ റബ്ബിന്റെ വചനങ്ങളെയും, അവന്റെ വേദഗ്രന്ഥങ്ങളെയും അവള്‍ സത്യമാ(യി വിശ്വസി) ക്കുകയും ചെയ്തു. അവള്‍ ഭക്തരുടെ കൂട്ടത്തില്‍ (പെട്ടവള്‍) ആയിരുന്നുതാനും.
തഫ്സീർ : 10-12
View   

arrow_back_ios
58:1
58:2
58:3
58:4
58:5
58:6
58:7
58:8
58:9
58:10
58:11
58:12
58:13
58:14
58:15
58:16
58:17
58:18
58:19
58:20
58:21
58:22
59:1
59:2
59:3
59:4
59:5
59:6
59:7
59:8
59:9
59:10
59:11
59:12
59:13
59:14
59:15
59:16
59:17
59:18
59:19
59:20
59:21
59:22
59:23
59:24
60:1
60:2
60:3
60:4
60:5
60:6
60:7
60:8
60:9
60:10
60:11
60:12
60:13
61:1
61:2
61:3
61:4
61:5
61:6
61:7
61:8
61:9
61:10
61:11
61:12
61:13
61:14
62:1
62:2
62:3
62:4
62:5
62:6
62:7
62:8
62:9
62:10
62:11
63:1
63:2
63:3
63:4
63:5
63:6
63:7
63:8
63:9
63:10
63:11
64:1
64:2
64:3
64:4
64:5
64:6
64:7
64:8
64:9
64:10
64:11
64:12
64:13
64:14
64:15
64:16
64:17
64:18
65:1
65:2
65:3
65:4
65:5
65:6
65:7
65:8
65:9
65:10
65:11
65:12
66:1
66:2
66:3
66:4
66:5
66:6
66:7
66:8
66:9
66:10
66:11
66:12