وَمَن يَقْنُتْ ആര്‍ ഭക്തി (വിനയം) കാണിക്കുന്നുവോ مِنكُنَّ നിങ്ങളില്‍നിന്നു لِلَّـهِ അല്ലാഹുവിനോടു, അല്ലാഹുവിനു وَرَسُولِهِ അവന്‍റെ റസൂലിനോടും وَتَعْمَلْ അവള്‍ പ്രവര്‍ത്തിക്കുകയും صَالِحًا സല്‍ക്കര്‍മ്മം نُّؤْتِهَا അവള്‍ക്കു നാം കൊടുക്കും أَجْرَهَا അവളുടെ പ്രതിഫലം مَرَّتَيْنِ രണ്ടു പ്രാവശ്യം وَأَعْتَدْنَا നാം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു لَهَا അവള്‍ക്കു رِزْقًا كَرِيمًا മാന്യമായ ഉപജീവനം, ആഹാരം.
അല്ലാഹുവിനോടും, അവന്‍റെ റസൂലിനോടും നിങ്ങളില്‍നിന്ന് ആര്‍ വിനയം (അഥവാ ഭക്തി) കാണിക്കുകയും, സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവോ, അവള്‍ക്കു അവളുടെ പ്രതിഫലം രണ്ടു പ്രാവശ്യം നാം നല്‍കുന്നതാകുന്നു. അവള്‍ക്കു മാന്യമായ ഉപജീവനം നാം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.
وَقَرْنَ നിങ്ങള്‍ അടങ്ങിയിരിക്കുകയും ചെയ്യുക فِي بُيُوتِكُنَّ നിങ്ങളുടെ വീടുകളില്‍ وَلَا تَبَرَّجْنَ നിങ്ങള്‍ സൗന്ദര്യം പ്രദര്‍ശിപ്പിക്കരുതു تَبَرُّجَ الْجَاهِلِيَّةِ "ജാഹിലിയ്യത്തി"ന്‍റെ സൗന്ദര്യം പ്രദര്‍ശിപ്പിക്കല്‍ الْأُولَىٰ ആദ്യത്തെ (മുമ്പേത്തെ) وَأَقِمْنَ നിലനിറുത്തുകയും ചെയ്യുക الصَّلَاةَ നമസ്കാരം وَآتِينَ കൊടുക്കുകയും ചെയ്യുക الزَّكَاةَ സക്കാത്തു وَأَطِعْنَ അനുസരിക്കുകയും ചെയ്യുക اللَّـهَ അല്ലാഹുവിനെ وَرَسُولَهُ അവന്‍റെ റസൂലിനെയും إِنَّمَا يُرِيدُ നിശ്ചയമായും ഉദ്ദേശിക്കുന്നുള്ളു اللَّـهُ അല്ലാഹു لِيُذْهِبَ പോക്കുവാന്‍, നീക്കിക്കളയുവാന്‍ (മാത്രം) عَنكُمُ നിങ്ങളില്‍നിന്നു الرِّجْسَ മാലിന്യം, വൃത്തികേടു أَهْلَ الْبَيْتِ വീട്ടുകാരേ وَيُطَهِّرَكُمْ നിങ്ങളെ ശുദ്ധിയാക്കുവാനും تَطْهِيرًا ഒരു ശുദ്ധിയാക്കല്‍.
നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിയിരിക്കുകയും ചെയ്യുക. ആദ്യത്തെ "ജാഹിലിയ്യത്തി"ന്‍റെ [അജ്ഞാനകാലത്തെ] സൗന്ദര്യപ്രദര്‍ശനം (പോലെ) നിങ്ങള്‍ സൗന്ദര്യം പ്രദര്‍ശിപ്പിക്കുകയും അരുത്. നിങ്ങള്‍ നമസ്കാരം നിലനിറുത്തുകയും, "സകാത്ത്" കൊടുക്കുകയും ചെയ്യണം. അല്ലാഹുവിനെയും, അവന്‍റെ റസൂലിനെയും അനുസരിക്കുകയും ചെയ്യുക.
നിങ്ങളില്‍നിന്ന് - (പ്രവാചകന്‍റെ) വീട്ടുകാരേ - മാലിന്യം നീക്കിക്കളയുവാനും, നിങ്ങളെ ഒരു (നല്ല) ശുദ്ധീകരണം ശുദ്ധീകരിക്കുവാനും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്.
إِنَّ الْمُسْلِمِينَ നിശ്ചയമായും മുസ്‌ലിം (കീഴൊതുക്കമുള്ള) പുരുഷന്‍മാര്‍ وَالْمُسْلِمَاتِ മുസ്‌ലിം സ്ത്രീകളും وَالْمُؤْمِنِينَ മുഅ്മിനു (സത്യവിശ്വാസി)കളായ പുരുഷന്‍മാരും وَالْمُؤْمِنَاتِ മുഅ്മിനുകളായ സ്ത്രീകളും وَالْقَانِتِينَ ഭക്തന്‍മാരും وَالْقَانِتَاتِ ഭക്തരായ സ്ത്രീകളും وَالصَّادِقِينَ സത്യവാന്‍മാരും وَالصَّادِقَاتِ സത്യവതികളും وَالصَّابِرِينَ ക്ഷമാശീലന്മാരും, സഹാനശീലന്‍മാരും وَالصَّابِرَاتِ ക്ഷമാശീലരായ സ്ത്രീകളും وَالْخَاشِعِينَ ഭയപ്പാടുള്ള പുരുഷന്‍മാരും وَالْخَاشِعَاتِ ഭയപ്പാടുള്ള സ്ത്രീകളും وَالْمُتَصَدِّقِينَ ദാനധര്‍മ്മം കൊടുക്കുന്ന പുരുഷന്‍മാരും وَالْمُتَصَدِّقَاتِ ദാനധര്‍മ്മം ചെയ്യുന്ന സ്ത്രീകളും وَالصَّائِمِينَ നോമ്പനുഷ്ഠിക്കുന്ന പുരുഷന്‍മാരും وَالصَّائِمَاتِ നോമ്പനുഷ്ഠിക്കുന്ന സ്ത്രീകളും وَالْحَافِظِينَ കാക്കുന്ന (സൂക്ഷിക്കുന്ന) പുരുഷന്‍മാരും فُرُوجَهُمْ തങ്ങളുടെ ഗുഹ്യസ്ഥാനങ്ങളെ وَالْحَافِظَاتِ സൂക്ഷിക്കുന്ന സ്ത്രീകളും وَالذَّاكِرِينَ اللَّـهَ അല്ലാഹുവിനെ ഓര്‍ക്കുന്ന പുരുഷന്‍മാരും كَثِيرًا ധാരാളം, വളരെ وَالذَّاكِرَاتِ ഓര്‍ക്കുന്ന സ്ത്രീകളും أَعَدَّ اللَّـهُ അല്ലാഹു ഒരുക്കിയിരിക്കുന്നു لَهُم അവര്‍ക്കു مَّغْفِرَةً പാപമോചനം وَأَجْرًا പ്രതിഫലവും عَظِيمًا വമ്പിച്ച, മഹത്തായ.
നിശ്ചയമായും, "മുസ്‌ലിം"കളായ [കീഴൊതുക്കമുള്ള] പുരുഷന്‍മാരും സ്ത്രീകളും, "മുഅ്മിനു"കളായ [സത്യവിശ്വാസികളായ] പുരുഷന്‍മാരും സ്ത്രീകളും, ഭക്തന്മാരായ പുരുഷന്‍മാരും സ്ത്രീകളും, സത്യവാന്‍മാരായ പുരുഷന്‍മാരും സ്ത്രീകളും, ക്ഷമാശീലരായ പുരുഷന്‍മാരും സ്ത്രീകളും, ഭയപ്പാടുള്ള പുരുഷന്‍മാരും സ്ത്രീകളും, ദാനധര്‍മ്മം ചെയ്യുന്ന പുരുഷന്‍മാരും സ്ത്രീകളും, നോമ്പനുഷ്ഠിക്കുന്ന പുരുഷന്‍മാരും സ്ത്രീകളും, തങ്ങളുടെ ഗുഹ്യസ്ഥാനങ്ങളെ കാത്തുസൂക്ഷിക്കുന്ന പുരുഷന്‍മാരും സ്ത്രീകളും, അല്ലാഹുവിനെ ധാരാളം ഓര്‍മ്മിക്കുന്ന പുരുഷന്‍മാരും സ്ത്രീകളും, ഇവര്‍ക്കു (എല്ലാവര്‍ക്കും) അല്ലാഹു പാപമോചനവും, മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിരിക്കുന്നു.
وَمَا كَانَ لِمُؤْمِنٍ ഒരു സത്യവിശ്വാസിക്കും പാടില്ല, ആകാവതല്ല وَلَا مُؤْمِنَةٍ സത്യവിശ്വാസിനിയായ സ്ത്രീക്കും ഇല്ല إِذَا قَضَى തീരുമാനിച്ചാല്‍, വിധി നടത്തിയാല്‍ اللَّـهُ وَرَسُولُهُ അല്ലാഹുവും അവന്‍റെ റസൂലും (ദൂതനും) أَمْرًا ഒരു കാര്യം أَن يَكُونَ ഉണ്ടായിരിക്കല്‍ لَهُمُ അവര്‍ക്കു الْخِيَرَةُ തിരഞ്ഞെടുക്കല്‍ (അഭിപ്രായം) مِنْ أَمْرِهِمْ അവരുടെ കാര്യത്തെക്കുറിച്ചു وَمَن يَعْصِ ആരെങ്കിലും അനുസരണക്കേട് കാണിച്ചാല്‍, എതിരുപ്രവര്‍ത്തിച്ചാല്‍ اللَّـهَ وَرَسُولَهُ അല്ലാഹുവിനോടും അവന്‍റെ റസൂലിനോടും فَقَدْ ضَلَّ എന്നാല്‍ തീര്‍ച്ചയായും അവന്‍ പിഴച്ചു ضَلَالًا مُّبِينًا വ്യക്തമായ വഴിപിഴവ്.
സത്യവിശ്വാസിയായ ഒരു പുരുഷനാകട്ടെ, സ്ത്രീക്കാകട്ടെ - അല്ലാഹുവും അവന്‍റെ റസൂലും ഒരു കാര്യം തീരുമാനിച്ചാല്‍ - തങ്ങളുടെ കാര്യത്തെക്കുറിച്ച് അവര്‍ക്ക് (വേറൊരു) തിരഞ്ഞെടുപ്പ് [അഭിപ്രായം] ഉണ്ടായിരിക്കുവാന്‍ പാടില്ല. അല്ലാഹുവിനോടും,അവന്‍റെ റസൂലിനോടും ആര്‍ അനുസരണക്കേടു കാണിക്കുന്നുവോ അവന്‍, തീര്‍ച്ചയായും വ്യക്തമായ വഴിപിഴവു പിഴച്ചുപോയിരിക്കുന്നു!
وَإِذْ تَقُولُ നീ പറഞ്ഞിരുന്ന സന്ദര്‍ഭം لِلَّذِي യാതൊരുവനോട് أَنْعَمَ اللَّـهُ അല്ലാഹു അനുഗ്രഹം ചെയ്തിരിക്കുന്നു عَلَيْهِ അവന്‍റെ മേല്‍ وَأَنْعَمْتَ عَلَيْهِ അവനു നീയും അനുഗ്രഹം ചെയ്തിരിക്കുന്നു أَمْسِكْ നീ വെച്ചുകൊണ്ടിരിക്കുക عَلَيْكَ നിനക്കു زَوْجَكَ നിന്‍റെ ഭാര്യയെ وَاتَّقِ اللَّـهَ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക وَتُخْفِي നീ മറച്ചുവെക്കുകയും ചെയ്യുന്നു فِي نَفْسِكَ നിന്‍റെ മനസ്സില്‍ مَا യാതൊരു കാര്യം اللَّـهُ مُبْدِيهِ അല്ലാഹു അതിനെ വെളിവാക്കുന്നവനാണ് وَتَخْشَى നീ പേടിക്കയും ചെയ്യുന്നു النَّاسَ മനുഷ്യരെ وَاللَّـهُ أَحَقُّ അല്ലാഹുവത്രെ ഏറ്റവും അര്‍ഹന്‍, അവകാശപ്പെട്ടവന്‍ أَن تَخْشَاهُ നീ അവനെ പേടിക്കുവാന്‍ فَلَمَّا قَضَىٰ അങ്ങനെ നിര്‍വ്വഹിച്ചപ്പോള്‍, തീര്‍ത്തപ്പോള്‍ زَيْدٌ സൈദു مِّنْهَا അവളില്‍ നിന്നു وَطَرًا ആവശ്യം زَوَّجْنَاكَهَا അവളെ നിനക്കു നാം ഭാര്യയാക്കി (വിവാഹം ചെയ്തു) തന്നു لِكَيْ لَا يَكُونَ ഉണ്ടാകാതിരിക്കുവാന്‍ വേണ്ടി عَلَى الْمُؤْمِنِينَ സത്യവിശ്വാസികളുടെ മേല്‍ حَرَجٌ ഒരു വിഷമം (ഞെരുക്കം) فِي أَزْوَاجِ ഭാര്യമാരുടെ കാര്യത്തില്‍ أَدْعِيَائِهِمْ തങ്ങളുടെ ദത്തുപുത്രന്‍മാരുടെ إِذَا قَضَوْا അവര്‍ നിര്‍വ്വഹിച്ചാല്‍ مِنْهُنَّ അവരില്‍നിന്നു وَطَرًا ആവശ്യം وَكَانَ ആകുന്നു, ആയിരിക്കുന്നു أَمْرُ اللَّـهِ അല്ലാഹുവിന്‍റെ കല്പന, കാര്യം مَفْعُولًا പ്രാവര്‍ത്തികമാക്കപ്പെട്ടതു (നടപ്പാക്കപ്പെട്ടതു).
(നബിയേ) അല്ലാഹു അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ള - നീയും അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ള - വനോടു നീ പറഞ്ഞിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക): "നിന്‍റെ ഭാര്യയെ (വിവാഹമോചനം ചെയ്യാതെ) നിനക്കുവേണ്ടി നീ വെച്ചുകൊണ്ടിരിക്കുക; അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക" എന്ന്. അല്ലാഹു വെളിവാക്കുവാന്‍ പോകുന്ന കാര്യത്തെ നീ നിന്‍റെ മനസ്സില്‍ മറച്ചുവെക്കുകയും ചെയ്തിരുന്നു. അല്ലാഹുവാണ് നീ പേടിക്കുവാന്‍ ഏറ്റവും അവകാശപ്പെട്ടവന്‍ എന്നിരിക്കെ, നീ ജനങ്ങളെ പേടിക്കുകയും ചെയ്തിരുന്നു.
അങ്ങനെ സൈദ് അവളില്‍നിന്നും ആവശ്യം നിര്‍വ്വഹിച്ചു [വിവാഹമോചനം നടത്തി] കഴിഞ്ഞപ്പോള്‍ അവളെ നിനക്കു നാം ഭാര്യയാക്കിത്തന്നു. സത്യവിശ്വാസികളുടെമേല്‍, തങ്ങളുടെ ദത്തുപുത്രന്‍മാരുടെ ഭാര്യമാരുടെ കാര്യത്തില്‍ - അവര്‍ അവരില്‍നിന്നും ആവശ്യം നിര്‍വ്വഹിച്ചു കഴിഞ്ഞാല്‍ - യാതൊരു വിഷമവും ഉണ്ടാകാതിരിക്കുവാന്‍ വേണ്ടിയത്രെ (അത്). അല്ലാഹുവിന്‍റെ കല്‍പന പ്രാവര്‍ത്തികമാക്കപ്പെടുന്നതാകുന്നു.
مَّا كَانَ ഉണ്ടായിട്ടില്ല, ഇല്ല, ഉണ്ടാകാനില്ല عَلَى النَّبِيِّ നബിയുടെമേല്‍ مِنْ حَرَجٍ ഒരു വിഷമവും, തെറ്റും فِيمَا فَرَضَ اللَّـهُ അല്ലാഹു നിയമിച്ചതില്‍, നിശ്ചയിച്ചതില്‍ لَهُ അദ്ദേഹത്തിനു سُنَّةَ اللَّـهِ അല്ലാഹുവിന്‍റെ നടപടി, ചട്ടം, മാര്‍ഗ്ഗം فِي الَّذِينَ خَلَوْا മുന്‍കഴിഞ്ഞുപോയവരില്‍ مِن قَبْلُ മുമ്പ് وَكَانَ ആകുന്നു, ആയിരിക്കുന്നു أَمْرُ اللَّـهِ അല്ലാഹുവിന്‍റെ കല്പന, കാര്യം قَدَرًا നിര്‍ണ്ണയം, വ്യവസ്ഥ مَّقْدُورًا നിര്‍ണ്ണയം ചെയ്യപ്പെട്ട, വ്യവസ്ഥ ചെയ്യപ്പെട്ട (ഖണ്ഡിതമായ).
അല്ലാഹു നബിക്കു നിശ്ചയിച്ചു (നിയമിച്ചു) കൊടുത്തതില്‍, അദ്ദേഹത്തിന്‍റെമേല്‍ യാതൊരു വിഷമവും ഉണ്ടാകുവാനില്ല;- മുന്‍കഴിഞ്ഞുപോയിട്ടുള്ളവരില്‍ (നടപ്പാക്കപ്പെട്ടിരുന്ന) അല്ലാഹുവിന്‍റെ നടപടിക്രമം തന്നെ, അല്ലാഹുവിന്‍റെ കല്‍പ്പന വ്യവസ്ഥാപിതമായ ഒരു (ഖണ്ഡിത) വ്യവസ്ഥയാകുന്നു.
مَّا كَانَ അല്ല, ആയിട്ടില്ല مُحَمَّدٌ മുഹമ്മദു أَبَا أَحَدٍ ഒരാളുടെയും പിതാവു, ബാപ്പ مِّن رِّجَالِكُمْ നിങ്ങളുടെ പുരുഷന്‍മാരില്‍പെട്ട وَلَـٰكِن എങ്കിലും, പക്ഷേ رَّسُولَ اللَّـهِ അല്ലാഹുവിന്‍റെ റസൂലത്രെ وَخَاتَمَ النَّبِيِّينَ നബിമാരില്‍ അവസാനത്തവനും, അന്ത്യപ്രവാചകനും وَكَانَ اللَّـهُ അല്ലാഹു ആകുന്നു بِكُلِّ شَيْءٍ എല്ലാ വസ്തുവെ (കാര്യത്തെ)പ്പറ്റിയും عَلِيمًا അറിയുന്നവന്‍.
മുഹമ്മദ് നിങ്ങളുടെ പുരുഷന്‍മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല; എങ്കിലും, (അദ്ദേഹം) അല്ലാഹുവിന്‍റെ റസൂലും, നബിമാരില്‍ അവസാനത്തേവനുമാകുന്നു. അല്ലാഹു എല്ലാ വസ്തുവെക്കുറിച്ചും അറിയുന്നവനാകുന്നു.
تَحِيَّتُهُمْ അവരുടെ ഉപചാരം, അഭിവാദ്യം يَوْمَ يَلْقَوْنَهُ അവരവനെ കാണുന്ന ദിവസം سَلَامٌ സലാമാണ് وَأَعَدَّ لَهُمْ അവര്‍ക്കു അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു أَجْرًا كَرِيمًا മാന്യമായ പ്രതിഫലം.
അവര്‍ അവനെ കാണുന്ന ദിവസം അവര്‍ക്കുള്ള ഉപചാരം, "സലാം" എന്ന് (സമാധാനസന്ദേശം) ആയിരിക്കും. അവര്‍ക്കു മാന്യമായ പ്രതിഫലം അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.
وَلَا تُطِعِ നീ അനുസരിക്കയും അരുതു الْكَافِرِينَ അവിശ്വാസികളെ وَالْمُنَافِقِينَ കപടവിശ്വാസികളെയും وَدَعْ വിട്ടു (തള്ളി) കളയുകയും ചെയ്യുക أَذَاهُمْ അവരുടെ ശല്യത്തെ, ഉപദ്രവത്തെ, സ്വൈരക്കേടിനെ وَتَوَكَّلْ ഭരമേല്‍പ്പിക്കയും ചെയ്യുക عَلَى اللَّـهِ അല്ലാഹുവിന്‍റെ മേല്‍ وَكَفَىٰ بِاللَّـهِ അല്ലാഹു തന്നെ മതി وَكِيلًا ഭരമേല്‍പ്പിക്കപ്പെടുന്നവന്‍, ഭരമേല്‍ക്കുന്നവന്‍.
അവിശ്വാസികളെയും, കപടവിശ്വാസികളെയും അനുസരിക്കയും ചെയ്യരുതു. അവരുടെ ശല്യത്തെ നീ (അവഗണിച്ചു) വിട്ടേക്കുകയും, അല്ലാഹുവിന്‍റെമേല്‍ ഭരമേല്‍പ്പിക്കുകയും ചെയ്യക. ഭരമേല്‍പ്പിക്കപ്പെടുന്നവനായി അല്ലാഹുതന്നെ മതി!
يَا أَيُّهَا الَّذِينَ آمَنُوا വിശ്വസിചിട്ടുള്ളവരേ إِذَا نَكَحْتُمُ നിങ്ങള്‍ വിവാഹം കഴിച്ചാല്‍ الْمُؤْمِنَاتِ സത്യവിശ്വാസിനികളെ ثُمَّ طَلَّقْتُمُوهُنَّ പിന്നീടു നിങ്ങളവരെ വിവാഹമോചനവും ചെയ്തു مِن قَبْلِ മുമ്പായി أَن تَمَسُّوهُنَّ നിങ്ങളവരെ സ്പര്‍ശിക്കുന്നതിനു فَمَا لَكُمْ എന്നാല്‍ നിങ്ങള്‍ക്കില്ല, നിങ്ങളോടില്ല عَلَيْهِنَّ അവരുടെമേല്‍ (ബാധ്യത) مِنْ عِدَّةٍ യാതൊരു ഇദ്ദഃയും تَعْتَدُّونَهَا നിങ്ങള്‍ എണ്ണി (കണക്കാക്കി) വരുന്ന فَمَتِّعُوهُنَّ എന്നാലവര്‍ക്കു നിങ്ങള്‍ "മുത്ത്അത്തു" നല്‍കണം وَسَرِّحُوهُنَّ നിങ്ങളവരെ പിരിച്ചുവിടുകയും വേണം سَرَاحًا ഒരു പിരിക്കല്‍ جَمِيلًا ഭംഗിയായ, നല്ലതായ.
ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ സത്യവിശ്വാസികളായ സ്ത്രീകളെ വിവാഹം ചെയ്യുകയും, പിന്നീട് അവരെ സ്പര്‍ശിക്കുന്നതിനു മുമ്പായി അവരെ നിങ്ങള്‍ വിവാഹമോചനം ["ത്വലാഖ്"] ചെയ്കയും ചെയ്യുന്നതായാല്‍ നിങ്ങള്‍ എണ്ണിക്കണക്കാക്കേണ്ടുന്ന യാതൊരു "ഇദ്ദയും" നിങ്ങളോട് അവര്‍ക്കു (ബാധ്യത) ഇല്ല. എന്നാല്‍, നിങ്ങള്‍ അവര്‍ക്ക് "മുത്ത്അത്ത്" [മോചനവിഭവം] നല്‍കുകയും, അവരെ ഭംഗിയായ പിരിച്ചയക്കല്‍ പിരിച്ചയക്കുകയും ചെയ്യണം.
يَا أَيُّهَا النَّبِيُّ ഹേ നബിയേ إِنَّا أَحْلَلْنَا നാം അനുവദിച്ചു തന്നിരിക്കുന്നു, "ഹലാലാ"ക്കിയിട്ടുണ്ടു لَكَ നിനക്കു أَزْوَاجَكَ നിന്‍റെ ഭാര്യമാരെ اللَّاتِي آتَيْتَ നീ കൊടുത്തിട്ടുള്ളവരായ أُجُورَهُنَّ അവരുടെ പ്രതിഫലങ്ങളെ وَمَا مَلَكَتْ ഉടമയാക്കിയതും, അധീനമാക്കിയതും يَمِينُكَ നിന്‍റെ വലങ്കൈ مِمَّا യാതൊന്നില്‍നിന്നു أَفَاءَ اللَّـهُ അല്ലാഹു "ഫൈആ"ക്കിത്തന്ന, യുദ്ധത്തില്‍ കൈവശപ്പെടുത്തിത്തന്ന عَلَيْكَ നിനക്കു وَبَنَاتِ عَمِّكَ നിന്‍റെ പിതൃവ്യന്‍റെ പുത്രികളെയും وَبَنَاتِ عَمَّاتِكَ നിന്‍റെ അമ്മായികളുടെ പുത്രികളെയും وَبَنَاتِ خَالِكَ നിന്‍റെ അമ്മാമന്‍റെ പുത്രികളെയും وَبَنَاتِ خَالَاتِكَ നിന്‍റെ ഇളയമ്മമൂത്തമ്മകളുടെ പുത്രികളെയും اللَّاتِي هَاجَرْنَ ഹിജ്ര വന്നവരായ مَعَكَ നിന്‍റെ ഒന്നിച്ചു وَامْرَأَةً مُّؤْمِنَةً സത്യവിശ്വാസിനിയായ സ്ത്രീയെയും إِن وَهَبَتْ അവള്‍ ദാനം നല്‍കിയാല്‍ نَفْسَهَا അവളുടെ ദേഹം, അവളെത്തന്നെ لِلنَّبِيِّ നബിക്കു إِنْ أَرَادَ النَّبِيُّ നബി ഉദ്ദേശിച്ചാല്‍ أَن يَسْتَنكِحَهَا അവളെ വിവാഹം ചെയ്തെടുക്കുവാന്‍ خَالِصَةً لَّكَ നിനക്കു മാത്രമുള്ളതായിട്ടു مِن دُونِ الْمُؤْمِنِينَ സത്യവിശ്വാസികള്‍ക്കില്ലാതെ, (കൂടാതെ) قَدْ عَلِمْنَا തീര്‍ച്ചയായും നമുക്കറിയാം, അറിഞ്ഞിട്ടുണ്ടു مَا فَرَضْنَا നാം നിയമിച്ചിട്ടുള്ളതു, നിയമിക്കേണ്ടതു عَلَيْهِمْ അവരുടെ മേല്‍ فِي أَزْوَاجِهِمْ അവരുടെ ഭാര്യമാരില്‍ وَمَا مَلَكَتْ ഉടമയാക്കിയതിലും أَيْمَانُهُمْ അവരുടെ വലങ്കൈകള്‍ لِكَيْلَا يَكُونَ ഉണ്ടാകാതിരിക്കുവാന്‍വേണ്ടി عَلَيْكَ നിനക്കു, നിന്‍റെ മേല്‍ حَرَجٌ ഒരു വിഷമവും (ഇടുക്കവും) وَكَانَ اللَّـهُ അല്ലാഹു ആകുന്നു غَفُورًا വളരെ പൊറുക്കുന്നവന്‍ رَّحِيمًا കരുണാനിധി.
ഹേ, നബിയേ, നീ പ്രതിഫലങ്ങള്‍ [വിവാഹമൂല്യങ്ങള്‍] കൊടുത്തിട്ടുള്ളവരായ നിന്‍റെ ഭാര്യമാരെ നാം നിനക്കു അനുവദനീയമാക്കിത്തന്നിരിക്കുന്നു; അല്ലാഹു നിനക്കു "ഫൈആ"ക്കി [യുദ്ധത്തില്‍ കൈവശം വരുത്തി]ത്തന്നവരില്‍ നിന്നും നിന്‍റെ വലങ്കൈ ഉടമയാക്കിയിട്ടുള്ളതും [അടിമസ്ത്രീകളെയും], നിന്‍റെഒന്നിച്ചു (രാജ്യം ത്യജിച്ച്) ഹിജ്ര പോന്നവരായ നിന്‍റെ പിതൃവ്യപുത്രിമാരെയും, അമ്മായികളുടെ പുത്രികളെയും, നിന്‍റെ അമ്മാമന്‍റെ പുത്രികളെയും, നിന്‍റെ ഇളയമ്മ - മൂത്തമ്മമാരുടെ പുത്രികളെയും. സത്യവിശ്വാസിനിയായ ഒരു സ്ത്രീ അവളുടെ സ്വന്തം ദേഹം നബിക്കു ദാനം നല്‍കിയെങ്കില്‍, നബി അവളെ വിവാഹം ചെയ്തെടുക്കുവാന്‍ ഉദ്ദേശിക്കുന്ന പക്ഷം - സത്യവിശ്വാസികള്‍ക്കില്ലാതെ നിനക്കു മാത്രമായുള്ളതെന്ന നിലക്കു - അവളെയും (അനുവദിച്ചിരിക്കുന്നു).
തീര്‍ച്ചയായും നമുക്കറിയാം, അവരുടെ ഭാര്യമാരുടെയും, അവരുടെ വലങ്കൈകള്‍ ഉടമയാക്കിയതിന്‍റെ [അടിമകളുടെ]യും കാര്യത്തില്‍ അവരുടെ മേല്‍ നാം നിയമിച്ചിരിക്കുന്നതെന്താണെന്നു. നിന്‍റെമേല്‍ യാതൊരു വിഷമവും ഉണ്ടാകാതിരിക്കുവാന്‍ വേണ്ടിയാകുന്നു. (ഇതെല്ലാം നിനക്കു അനുവദിച്ചത്). അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
تُرْجِي നീ പിന്നോട്ടു നിറുത്താം, പിന്തിക്കാം مَن تَشَاءُ നീ ഉദ്ദേശിക്കുന്നവരെ مِنْهُنَّ അവരില്‍ നിന്നു وَتُؤْوِي നീ അടുപ്പിക്കുകയും ചെയ്യാം, അണപ്പിക്കാം إِلَيْكَ നിങ്കലേക്കു مَن تَشَاءُ നീ ഉദ്ദേശിക്കുന്നവരെ وَمَنِ ഏതൊരാളെ, ആരെയെങ്കിലും ابْتَغَيْتَ നീ ആവശ്യപ്പെട്ടാല്‍, നിനക്കു വേണമെന്നുവെച്ചാല്‍ مِمَّنْ عَزَلْتَ നീ വിട്ടുനിറുത്തിയ(അകറ്റിവെച്ച)വരില്‍നിന്നു فَلَا جُنَاحَ എന്നാല്‍ തെറ്റില്ല عَلَيْكَ നിന്‍റെമേല്‍ ذَٰلِكَ أَدْنَىٰ അതു കൂടുതല്‍ അടുപ്പം (സൗകര്യം) ഉള്ളതാണ് أَن تَقَرَّ കുളിര്‍ക്കുവാന്‍ (സമധാനിക്കുവാന്‍) أَعْيُنُهُنَّ അവരുടെ കണ്ണുകള്‍ وَلَا يَحْزَنَّ അവര്‍ വ്യസനിക്കാതിരിക്കുവാനും وَيَرْضَيْنَ അവര്‍ തൃപ്തിപ്പെടുവാനും بِمَا آتَيْتَهُنَّ നീ അവര്‍ക്കു കൊടുത്തതുകൊണ്ടു كُلُّهُنَّ അവരെല്ലാവരും وَاللَّـهُ يَعْلَمُ അല്ലാഹു അറിയുന്നു مَا فِي قُلُوبِكُمْ നിങ്ങളുടെ ഹൃദയങ്ങളിലുള്ളതു وَكَانَ اللَّـهُ അല്ലാഹു ആകുന്നു عَلِيمًا സര്‍വ്വജ്ഞന്‍ حَلِيمًا സഹനമുള്ളവന്‍.
അവരില്‍ [ഭാര്യമാരില്‍]നിന്നു നീ ഉദ്ദേശിക്കുന്നവരെ നിനക്കു പിന്നോട്ടു (മാറ്റി) നിറുത്താം, നീ ഉദ്ദേശിക്കുന്നവരെ നിന്നിലേക്കു അടുപ്പിച്ചുകൊള്ളുകയും ചെയ്യാം. നീ വിട്ടുനിറുത്തിയവരില്‍ ആരെയെങ്കിലും നീ ആവശ്യപ്പെടുന്നതായാലും നിനക്കു തെറ്റില്ല. അവരുടെ കണ്ണുകള്‍ കുളിര്‍ക്കുവാനും, അവര്‍ വ്യസനിക്കാതിരിക്കുവാനും. നീ അവര്‍ക്കുകൊടുത്തതുകൊണ്ട് അവര്‍ - അവരെല്ലാവരും - തൃപ്തിപ്പെടുവാനും കൂടുതല്‍ അടുപ്പമായ[സൗകര്യപ്രദമായ]താണത്. നിങ്ങളുടെ ഹൃദയങ്ങളിലുള്ളതിനെ അല്ലാഹു അറിയുന്നതാകുന്നു. അല്ലാഹു സര്‍വ്വജ്ഞനും, സഹനമുള്ളവനുമാകുന്നു.
لَّا يَحِلُّ لَكَ നിനക്കു അനുവദനീയമാകയില്ല النِّسَاءُ സ്ത്രീകള്‍ (ഭാര്യമാര്‍) مِن بَعْدُ ശേഷം, പിന്നീടു (മേലില്‍) وَلَا أَن تَبَدَّلَ നീ പകരം സ്വീകരിക്കലും പാടില്ല بِهِنَّ അവര്‍ക്കു, ഇവര്‍ക്കു مِنْ أَزْوَاجٍ വല്ല ഭാര്യമാരെയും وَلَوْ أَعْجَبَكَ നിന്നെ ആശ്ചര്യ (കൗതുക)പ്പെടുത്തിയാലും حُسْنُهُنَّ അവരുടെ നന്‍മ, ഗുണം إِلَّا مَا مَلَكَتْ ഉടമപ്പെടുത്തിയതൊഴികെ يَمِينُكَ നിന്‍റെ വലങ്കൈ وَكَانَ اللَّـهُ അല്ലാഹു ആകുന്നു عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തെക്കുറിച്ചും رَّقِيبًا വീക്ഷിച്ചുകൊണ്ടിരിക്കുന്നവന്‍.
ശേഷം (ഇനിമേലില്‍) നിനക്ക് സ്ത്രീകള്‍ [ഭാര്യമാര്‍] അനുവദനീയമാകുന്നതല്ല; (പുതുതായി) വല്ല ഭാര്യമാരെയും ഇവര്‍ക്കുപകരം സ്വീകരിക്കുകയും പാടില്ല - അവരുടെ നന്‍മ (അഥവാ സൗന്ദര്യം) നിന്നെ ആശ്ചര്യപ്പെടുത്തിയാലും ശരി; നിന്‍റെ വലങ്കൈ ഉടമപ്പെടുത്തിയവരൊഴികെ. (അവരെ സ്വീകരിക്കാം). അല്ലാഹു എല്ലാ കാര്യത്തെക്കുറിച്ചും വീക്ഷിച്ചുകൊണ്ടിരിക്കുന്നവനാകുന്നു.
لَّا جُنَاحَ തെറ്റില്ല عَلَيْهِنَّ അവരുടെമേല്‍ فِي آبَائِهِنَّ അവരുടെ പിതാക്കളില്‍ وَلَا أَبْنَائِهِنَّ അവരുടെ പുത്രന്‍മാരിലുമില്ല وَلَا إِخْوَانِهِنَّ അവരുടെ സഹോദരന്‍മാരിലുമില്ല وَلَا أَبْنَاءِ إِخْوَانِهِنَّ അവരുടെ സഹോദരപുത്രന്‍മാരിലുമില്ല وَلَا أَبْنَاءِ أَخَوَاتِهِنَّ അവരുടെ സഹോദരീ പുത്രന്‍മാരിലുമില്ല وَلَا نِسَائِهِنَّ അവരുടെ സ്ത്രീകളിലുമില്ല وَلَا مَا مَلَكَتْ ഉടമപ്പെടുത്തിയവരിലുമില്ല أَيْمَانُهُنَّ അവരുടെ വലങ്കൈകള്‍ وَاتَّقِينَ നിങ്ങള്‍ സൂക്ഷിച്ചു കൊള്ളുവിന്‍, ഭയഭക്തി കാണിക്കുവിന്‍ اللَّـهَ അല്ലാഹുവിനെ, അല്ലാഹുവിനോടു إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു كَانَ ആകുന്നു عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിന്‍റെമേലും شَهِيدًا സാക്ഷ്യം വഹിക്കുന്നവന്‍, സന്നദ്ധന്‍.
തങ്ങളുടെ പിതാക്കളിലാകട്ടെ, പുത്രന്‍മാരിലാകട്ടെ, സഹോദരന്‍മാരിലാകട്ടെ, സഹോദരന്‍മാരുടെ പുത്രന്‍മാരിലാകട്ടെ, സഹോദരിമാരുടെ പുത്രന്‍മാരിലാകട്ടെ, തങ്ങളുടെ സ്ത്രീകളിലാകട്ടെ, തങ്ങളുടെ വലങ്കൈകല്‍ ഉടമപ്പെടുത്തിയവരിലാകട്ടെ, (ഒന്നും തന്നെ) അവരുടെമേല്‍ യാതൊരു കുറ്റവുമില്ല. (നബിയുടെ പത്നിമാരേ) നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍! നിശ്ചയമായും അല്ലാഹു എല്ലാ കാര്യത്തിന്‍റെമേലും സാക്ഷ്യംവഹിക്കുന്നവനാകുന്നു.
لَّئِن لَّمْ يَنتَهِ വിരമിച്ചില്ലെങ്കില്‍ الْمُنَافِقُونَ കപടവിശ്വാസികള്‍ وَالَّذِينَ യാതൊരുകൂട്ടരും فِي قُلُوبِهِم അവരുടെ ഹൃദയങ്ങളിലുണ്ട് مَّرَضٌ രോഗം وَالْمُرْجِفُونَ ഭീതിയുണ്ടാക്കുന്നവരും فِي الْمَدِينَةِ മദീനായില്‍ لَنُغْرِيَنَّكَ നിശ്ചയമായും നിന്നെ നാം ഇളക്കിവിടും, പ്രേരിപ്പിക്കും بِهِمْ അവരില്‍ ثُمَّ لَا يُجَاوِرُونَكَ പിന്നീടു അവര്‍ നിന്നോടു അയല്‍വാസം നടത്തുകയില്ല فِيهَا അതില്‍ إِلَّا قَلِيلًا അല്‍പമായിട്ടല്ലാതെ.
കപടവിശ്വാസികളും, തങ്ങളുടെ ഹൃദയത്തില്‍ രോഗമുള്ളവരും, മദീനായില്‍ (കള്ളവാര്‍ത്ത പ്രചരിപ്പിച്ച്) ഭീതി ഉളവാക്കുന്നവരും വിരമിക്കാത്തപക്ഷം, നിശ്ചയമായും (നബിയേ) നിന്നെ നാം അവരില്‍ ഇളക്കിവിടുക തന്നെ ചെയ്യും. പിന്നീടു, അല്‍പമാത്രമല്ലാതെ, അവര്‍ അവിടത്തില്‍ നിന്നോടു അയല്‍വാസം നടത്തുകയില്ല;-
سُنَّةَ اللَّـهِ അല്ലാഹുവിന്റെ നടപടി فِي الَّذِينَ യാതൊരുകൂട്ടരില്‍ خَلَوْا കഴിഞ്ഞുപോയ مِن قَبْلُ മുമ്പ് وَلَن تَجِدَ നീ കണ്ടെത്തുന്നതേയല്ല لِسُنَّةِ اللَّـهِ അല്ലാഹുവിന്‍റെ നടപടിക്കു تَبْدِيلًا ഒരു മാറ്റം വരുത്തലും.
മുമ്പുകഴിഞ്ഞു പോയിട്ടുള്ളവരില്‍ (സ്വീകരിച്ച) അല്ലാഹുവിന്‍റെ നടപടിക്രമം (തന്നെ)! അല്ലാഹുവിന്‍റെ നടപടിക്രമത്തിന് യാതൊരു മാറ്റം വരുത്തലും നീ കണ്ടെത്തുന്നതേയല്ല.
وَقَالُوا അവര്‍ പറയുകയും ചെയ്യും رَبَّنَا ഞങ്ങളുടെ രക്ഷിതാവേ إِنَّا നിശ്ചയമായും ഞങ്ങള്‍ أَطَعْنَا ഞങ്ങള്‍ അനുസരിച്ചു سَادَتَنَا ഞങ്ങളുടെ നേതാക്കളെ وَكُبَرَاءَنَا ഞങ്ങളില്‍ വലിയവരെ (മൂപ്പന്‍മാരെ)യും فَأَضَلُّونَا അങ്ങനെ അവര്‍ ഞങ്ങളെ പിഴപ്പിച്ചു السَّبِيلَا വഴി.
അവര്‍ (ഇങ്ങിനെ) പറയുകയും ചെയ്യും: "ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങള്‍ ഞങ്ങളുടെ നേതാക്കളെയും, ഞങ്ങളുടെ മൂപ്പന്മാരെയും അനുസരിച്ചുകളഞ്ഞു; അങ്ങനെ, അവര്‍ ഞങ്ങളെ വഴി പിഴപ്പിച്ചിരിക്കയാണ്;
ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ യാതൊരു കൂട്ടരെ പോലെ ആവരുത്: അവര്‍ മൂസായെ ശല്യപ്പെടുത്തുകയും, എന്നിട്ടു അവര്‍ പറഞ്ഞതില്‍നിന്നു അല്ലാഹു അദ്ദേഹത്തെ ഒഴിവാ(ക്കി നിരപരാധിത്വം തെളിയി)ക്കുകയും ചെയ്തു. അദ്ദേഹം അല്ലാഹുവിന്‍റെ അടുക്കല്‍ പ്രമുഖനായ ഒരാളുമായിരുന്നു.
يُصْلِحْ لَكُمْ അവന്‍ നിങ്ങള്‍ക്കു നന്നാക്കിത്തരും أَعْمَالَكُمْ നിങ്ങളുടെ കര്‍മ്മങ്ങളെ, പ്രവര്‍ത്തനങ്ങളെ وَيَغْفِرْ لَكُمْ നിങ്ങള്‍ക്കുപൊറുത്തുതരുകയും ചെയ്യും ذُنُوبَكُمْ നിങ്ങളുടെ പാപങ്ങളെ وَمَن يُطِعِ ആരെങ്കിലും അനുസരിച്ചാല്‍, ആര്‍ വഴിപ്പെട്ടുവോ اللَّـهَ وَرَسُولَهُ അല്ലാഹുവിനെയും അവന്‍റെ റസൂലിനെയും فَقَدْ فَازَ എന്നാലവന്‍ ഭാഗ്യം പ്രാപിച്ചു فَوْزًا عَظِيمًا വമ്പിച്ചഭാഗ്യം, വിജയം.
(എന്നാല്‍) അവന്‍ നിങ്ങള്‍ക്കു നിങ്ങളുടെ കര്‍മ്മങ്ങളെ നന്നാക്കിത്തരുകയും,നിങ്ങളുടെ പാപങ്ങള്‍ നിങ്ങള്‍ക്കു പൊറുത്തുതരുകയും ചെയ്യും. അല്ലാഹുവിനെയും, അവന്‍റെ റസൂലിനെയും ആര്‍ അനുസരിക്കുന്നുവോ, തീര്‍ച്ചയായും അവന്‍ വമ്പിച്ച ഭാഗ്യം പ്രാപിച്ചു.
إِنَّا നിശ്ചയമായും നാം عَرَضْنَا നാം കാട്ടി, പ്രദര്‍ശിപ്പിച്ചു الْأَمَانَةَ അമാനത്തിനെ عَلَى السَّمَاوَاتِ ആകാശങ്ങളുടെമേല്‍ وَالْأَرْضِ ഭൂമിയുടെയും وَالْجِبَالِ പര്‍വ്വതങ്ങളുടെയും فَأَبَيْنَ അപ്പോഴവ വിസമ്മതിച്ചു أَن يَحْمِلْنَهَا അവ അതു ഏറ്റെടുക്കുന്നതിനു, വഹിക്കുന്നതിനു وَأَشْفَقْنَ അവ പേടിക്കുകയും ചെയ്തു مِنْهَا അതിനെപ്പറ്റി وَحَمَلَهَا അതു ഏറ്റെടുത്തു, വഹിച്ചു الْإِنسَانُ മനുഷ്യന്‍ إِنَّهُ كَانَ നിശ്ചയമായും അവനാകുന്നു ظَلُومًا അക്രമകാരി جَهُولًا അറിവുകെട്ടവന്‍, മൂഢന്‍.
ആകാശങ്ങളുടെയും, ഭൂമിയുടെയും, പര്‍വ്വതങ്ങളുടെയുംമേല്‍ (ഈ) "അമാനത്തി"നെ നാം (എടുത്ത്) കാട്ടുകയുണ്ടായി. എന്നാലവ അത് ഏറ്റെടുക്കുന്നതിന് വിസമ്മതിക്കുകയും, അതിനെപ്പറ്റി പേടിക്കുകയും ചെയ്തു. മനുഷ്യന്‍ അതു ഏറ്റെടുത്തു. നിശ്ചയമായും അവന്‍, അക്രമകാരിയും, അറിവുകെട്ടവനുമാകുന്നു.
وَلَقَدْ آتَيْنَا തീര്‍ച്ചയായും നാം നല്‍കിയിട്ടുണ്ട് دَاوُودَ ദാവൂദിനു مِنَّا നമ്മില്‍നിന്നു (നമ്മുടെ വക) فَضْلًا ഒരനുഗ്രഹം, ദയവു, ശ്രേഷ്ഠത يَا جِبَالُ ഹേ, പര്‍വ്വതങ്ങളേ, മലകളേ أَوِّبِي (കീര്‍ത്തനം) ആവര്‍ത്തിക്കുക, മടക്കിചെയ്യുക مَعَهُ അദ്ദേഹത്തോടൊപ്പം وَالطَّيْرَ പക്ഷികളുമൊന്നിച്ചു, പക്ഷികളോടും (വിളിച്ചുപറഞ്ഞു) وَأَلَنَّا നാം മയപ്പെടുത്തി(മൃദുവാക്കി)കൊടുക്കുകയും ചെയ്തു لَهُ അദ്ദേഹത്തിനു الْحَدِيدَ ഇരുമ്പ്
ദാവൂദിനു നമ്മുടെ വകയായി ഒരു (പ്രത്യേക) അനുഗ്രഹം (അഥവാ ശ്രേഷ്ഠത) നാം നല്‍കയുണ്ടായിട്ടുണ്ട്;-
അതായത്: "ഹേ, പര്‍വ്വതങ്ങളേ, അദ്ദേഹത്തോടൊപ്പം - പക്ഷികളുമൊന്നിച്ചു - കീര്‍ത്തനമാവര്‍ത്തിക്കുക!" (എന്നു പറഞ്ഞു.)
അദ്ദേഹത്തിനു നാം ഇരുമ്പ് മയപ്പെടുത്തികൊടുക്കുകയും ചെയ്തു;-
وَلِسُلَيْمَانَ സുലൈമാന്നും الرِّيحَ കാറ്റിനെ غُدُوُّهَا അതിന്‍റെ കാലത്തെ പോക്കു (പുറപ്പാടു) شَهْرٌ ഒരു മാസ (ദൂര)മാണ് وَرَوَاحُهَا അതിന്‍റെ വൈകുന്നേരത്തെ വരവു (മടക്കം) شَهْرٌ ഒരു മാസമാകുന്നു وَأَسَلْنَا لَهُ നാം ഒരുക്കി(ഒലിപ്പിച്ചു) കൊടുക്കുകയും ചെയ്തു لَهُ അദ്ദേഹത്തിനു عَيْنَ الْقِطْرِ ചെമ്പുദ്രാവകത്തിന്‍റെ ഉറവു وَمِنَ الْجِنِّ ജിന്നില്‍ പെട്ടവരാണ്, ജിന്നില്‍നിന്നും مَن ചിലര്‍, ചിലരെ(കീഴ്പ്പെടുത്തി) يَعْمَلُ പ്രവര്‍ത്തിയെടുക്കുന്ന بَيْنَ يَدَيْهِ അദ്ദേഹത്തിന്‍റെ മുമ്പില്‍ (സാന്നിദ്ധ്യത്തില്‍) بِإِذْنِ رَبِّهِ തന്‍റെ റബ്ബിന്‍റെ ഉത്തരവനുസരിച്ച്, അനുവാദം കൊണ്ടു وَمَن يَزِغْ ആരെങ്കിലും തെറ്റിപ്പോയാല്‍ مِنْهُمْ അവരില്‍നിന്നു عَنْ أَمْرِنَا നമ്മുടെ കല്പന വിട്ടു نُذِقْهُ നാമവനെ ആസ്വദിപ്പിക്കും مِنْ عَذَابِ ശിക്ഷയില്‍ നിന്നു السَّعِيرِ ജ്വലിക്കുന്ന തീയിന്‍റെ
സുലൈമാന്നു കാറ്റിനെയും (കീഴ്പ്പെടുത്തിക്കൊടുത്തു); അതിന്‍റെ കാലത്തെപോക്ക് ഒരു മാസ(ത്തെ ദൂര)വും, അതിന്‍റെ വൈകുന്നേരത്തെ വരവ് ഒരു മാസ(ത്തെ ദൂര)വും ആകുന്നു. അദ്ദേഹത്തിന് നാം ചെമ്പുദ്രാവകത്തിന്‍റെ ഉറവു ഒഴുക്കിക്കൊടുക്കുകയും ചെയ്തു. തന്‍റെ റബ്ബിന്‍റെ ഉത്തരവനുസരിച്ച് അദ്ദേഹത്തിന്‍റെ മുമ്പില്‍വെച്ച് പ്രവൃത്തിയെടുക്കുന്നവര്‍ ജിന്നുകളില്‍ പെട്ടവരും ഉണ്ടായിരുന്നു.
അവരില്‍ [ജിന്നുകളില്‍] നിന്ന് ആരെങ്കിലും നമ്മുടെ കല്പനവിട്ടു തെറ്റിപ്പോകുന്ന പക്ഷം, നാം അവനു ജ്വലിക്കുന്ന അഗ്നിയുടെ ശിക്ഷയില്‍ നിന്നും ആസ്വദിപ്പിക്കുന്നതാകുന്നു
لَقَدْ كَانَ ഉണ്ടായിട്ടുണ്ടായിരുന്നു, തീര്‍ച്ചയായും ഉണ്ടായി لِسَبَإٍ സബഉഗോത്രത്തിനു فِي مَسْكَنِهِمْ അവരുടെ വാസസ്ഥലത്തില്‍ آيَةٌ ഒരു ദൃഷ്ടാന്തം جَنَّتَانِ അതായതു രണ്ടുതോട്ടങ്ങള്‍ عَن يَمِينٍ വലഭാഗത്തും وَشِمَالٍ ഇടഭാഗത്തും كُلُوا ഭക്ഷിക്കു(തിന്നു)വിന്‍ مِن رِّزْقِ رَبِّكُمْ നിങ്ങളുടെ റബ്ബിന്‍റെ ആഹാര(ഉപജീവന)ത്തില്‍നിന്നു وَاشْكُرُوا നന്ദിയും കാണിക്കുവിന്‍ لَهُ അവനു بَلْدَةٌ ഒരു രാജ്യം طَيِّبَةٌ നല്ല, ശുദ്ധമായ, സന്തുഷ്ടമായ وَرَبٌّ ഒരു രക്ഷിതാവും غَفُورٌ വളരെ പൊറുക്കുന്ന
സബഉ" ഗോത്രത്തിനു അവരുടെ വാസസ്ഥലത്തു ഒരു ദൃഷ്ടാന്തം ഉണ്ടായിട്ടുണ്ടായിരുന്നു. അതായതു: വലഭാഗത്തും, ഇടഭാഗത്തുമായി രണ്ടു തോട്ടങ്ങള്‍! (നാം പറഞ്ഞിരുന്നു:) "നിങ്ങളുടെ റബ്ബിന്‍റെ (പക്കല്‍നിന്നുള്ള) ആഹാരത്തില്‍ നിന്നു നിങ്ങള്‍ ഭക്ഷിച്ചുകൊള്ളുവിന്‍; അവനു നന്ദിചെയ്യുകയും ചെയ്യുവിന്‍. (നല്ല) ശുദ്ധമായ ഒരു രാജ്യം! വളരെ പൊറുക്കുന്നവനായ ഒരു റബ്ബും!!"
فَأَعْرَضُوا എന്നിട്ടവര്‍ തിരിഞ്ഞു കളഞ്ഞു, അവഗണിച്ചു فَأَرْسَلْنَا അപ്പോള്‍ നാം അയച്ചു, വിട്ടു عَلَيْهِمْ അവരില്‍ سَيْلَ الْعَرِمِ അണക്കെട്ടിന്‍റെ ജലപ്രവാഹം, വെള്ളപ്പൊക്കം, മലവെള്ളം وَبَدَّلْنَاهُم അവര്‍ക്കു നാം പകരം (മാറ്റി) കൊടുക്കുകയും ചെയ്തു بِجَنَّتَيْهِمْ അവരുടെ രണ്ടു തോട്ടങ്ങള്‍ക്കു جَنَّتَيْنِ രണ്ടു തോട്ടങ്ങളെ ذَوَاتَيْ أُكُلٍ ഒരു (തരം) തീനി (ഫലം) ഉള്ളവയായ خَمْطٍ തിന്‍മാന്‍ കൊള്ളാത്ത (കയ്പുള്ള, ചവര്‍പ്പുള്ള) وَأَثْلٍ അഥ്ല്‍ മരവും وَشَيْءٍ ഒരു (കുറഞ്ഞ) വസ്തുവും مِّن سِدْرٍ സിദ്റു (ഇലന്ത) വര്‍ഗ്ഗത്തില്‍നിന്ന് قَلِيلٍ അല്പമായ
എന്നിട്ടു അവര്‍ (നന്ദികെട്ടവരായി) തിരിഞ്ഞുകളഞ്ഞു. അപ്പോള്‍, അവരുടെമേല്‍ നാം അണക്കെട്ടിന്‍റെ ജലപ്രവാഹത്തെ അയച്ചു. അവരുടെ (ആ) രണ്ടു തോട്ടങ്ങള്‍ക്കു പകരം തിന്‍മാന്‍ പറ്റാത്ത (കൈപ്പുള്ള) ഫലങ്ങളും, "അഥ്ല്‍" വൃക്ഷവും, അല്പം "സിദ്റ് വര്‍ഗ്ഗത്തില്‍പെട്ട ചിലതും ഉള്ള രണ്ടുതോട്ടങ്ങളെ അവര്‍ക്കു നാം മാറ്റിക്കൊടുക്കുകയും ചെയ്തു
وَجَعَلْنَا നാം ഉണ്ടാക്കുക (ഏര്‍പ്പെടുത്തുക)യും ചെയ്തു بَيْنَهُمْ അവരുടെ ഇടയില്‍ وَبَيْنَ الْقُرَى രാജ്യങ്ങളുടെയും ഇടയില്‍ الَّتِي بَارَكْنَا നാം ബര്‍ക്കത്ത് (അഭിവൃദ്ധി) നല്‍കിയിട്ടുള്ള فِيهَا അതില്‍ قُرًى ظَاهِرَةً പ്രത്യക്ഷമായ ചില രാജ്യങ്ങളെ وَقَدَّرْنَا നാം കണക്കാക്കുക (തോതുനിര്‍ണ്ണയിക്കുക)യും ചെയ്തു فِيهَا അവയിലൂടെ السَّيْرَ സഞ്ചാരം, നടത്തം سِيرُوا സഞ്ചരിക്കുവിന്‍ فِيهَا അവയിലൂടെ لَيَالِيَ രാത്രികളിലും وَأَيَّامًا ദിനങ്ങളി (പകലുകളി)ലും آمِنِينَ നിര്‍ഭയരായിട്ടു
അവരുടെ [സബഉഗോത്രത്തിന്‍റെ]യും, നാം അഭിവൃദ്ധി നല്‍കിയിട്ടുള്ള രാജ്യങ്ങളുടെയും ഇടയില്‍ പ്രത്യക്ഷമായ പല രാജ്യങ്ങളെയും നാം ഉണ്ടാക്കി; അവയിലൂടെ സഞ്ചാരത്തിന് നാം തോതു കണക്കാക്കുയും ചെയ്തു. (നാം പറഞ്ഞു:) "അവയില്‍കൂടി നിങ്ങള്‍ രാവുംപകലും നിര്‍ഭയരായിക്കൊണ്ട് സഞ്ചരിച്ചുകൊള്ളുവിന്‍!"
فَقَالُوا എന്നാലവര്‍ പറഞ്ഞു رَبَّنَا ഞങ്ങളുടെ റബ്ബേ بَاعِدْ നീ ദൂരമുണ്ടാക്കണേ, അകലപ്പെടുത്തണേ بَيْنَ أَسْفَارِنَا ഞങ്ങളുടെ യാത്രകള്‍ക്കിടയില്‍ وَظَلَمُوا അവര്‍ അക്രമവും ചെയ്തു أَنفُسَهُمْ അവരോടു തന്നെ فَجَعَلْنَاهُمْ അപ്പോള്‍ നാമവരെ ആക്കി أَحَادِيثَ വര്‍ത്തമാനങ്ങള്‍ (കഥകള്‍) وَمَزَّقْنَاهُمْ നാമവരെ ചിന്നഭിന്നമാക്കുകയും ചെയ്തു كُلَّ مُمَزَّقٍ എല്ലാ (വിധ) ഛിന്നഭിന്നമാക്കലും إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَاتٍ പല ദൃഷ്ടാന്തങ്ങള്‍ لِّكُلِّ صَبَّارٍ എല്ലാ ക്ഷമാശീലന്‍മാര്‍ക്കും شَكُورٍ നന്ദിയുള്ള, കൃതജ്ഞരായ
എന്നാല്‍, അവര്‍ പറഞ്ഞു: "ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ യാത്രകള്‍ക്കിടയില്‍ നീ ദൂരമേര്‍പ്പെടുത്തിത്തരേണമേ!" അവര്‍ തങ്ങളോടുതന്നെ അക്രമം പ്രവര്‍ത്തിക്കുകയും ചെയ്തു.
അതിനാല്‍, നാം അവരെ (പഴക്കം ചെന്ന) വര്‍ത്തമാനങ്ങളാക്കിത്തീര്‍ക്കുകയും, എല്ലാ വിധേനയും അവരെ (നശിപ്പിച്ച്) ഛിന്നഭിന്നമാക്കുകയും ചെയ്തു. നിശ്ചയമായും, അതില്‍ നന്ദികാണിക്കുന്ന ക്ഷമാശീലരായ എല്ലാവര്‍ക്കും പല ദൃഷ്ടാന്തങ്ങളുമുണ്ട്
وَلَقَدْ صَدَّقَ തീര്‍ച്ചയായും സത്യമാക്കിയിട്ടുണ്ട് عَلَيْهِمْ അവരില്‍ إِبْلِيسُ ഇബ്ലീസ് ظَنَّهُ അവന്‍റെ ധാരണ, വിചാരം فَاتَّبَعُوهُ അങ്ങനെ അവര്‍ അവനെ പിന്‍പറ്റി إِلَّا فَرِيقًا ഒരു വിഭാഗം ഒഴികെ مِّنَ الْمُؤْمِنِينَ സത്യവിശ്വാസികളില്‍നിന്നു
തീര്‍ച്ചയായും, ഇബ്ലീസു തന്‍റെ ധാരണ അവരില്‍ സത്യമാക്കുകയുണ്ടായി. അങ്ങനെ - സത്യവിശ്വാസികളില്‍നിന്നു ഒരു വിഭാഗം ഒഴിച്ച് - അവര്‍ (മുഴുവനും) അവനെ പിന്‍പറ്റി
قُلِ പറയുക ادْعُوا നിങ്ങള്‍ വിളിക്കുവിന്‍ الَّذِينَ زَعَمْتُم നിങ്ങള്‍ ജല്പിക്കുന്നവരെ مِّن دُونِ اللَّـهِ അല്ലാഹുവിനു പുറമെ لَا يَمْلِكُونَ അവര്‍ അധീനമാക്കുന്നില്ല (ശക്തരല്ല) مِثْقَالَ ذَرَّةٍ ഒരു അണുത്തൂക്കം فِي السَّمَاوَاتِ ആകാശങ്ങളില്‍ وَلَا فِي الْأَرْضِ ഭൂമിയിലുമില്ല وَمَا لَهُمْ അവര്‍ക്കു ഇല്ലതാനും فِيهِمَا അവ രണ്ടിലും مِن شِرْكٍ ഒരു പങ്കും وَمَا لَهُ അവന്നില്ല مِنْهُم അവരില്‍നിന്നു مِّن ظَهِيرٍ ഒരു പിന്‍തുണക്കാരനും
(നബിയേ) പറയുക: അല്ലാഹുവിനു പുറമെ നിങ്ങള്‍ (ആരാധ്യരായി) ജല്പിക്കുന്നവരെ നിങ്ങള്‍ വിളിച്ചു (പ്രാര്‍ത്ഥിച്ചു) കൊള്ളുക; ആകാശങ്ങളിലാകട്ടെ, ഭൂമിയിലാകട്ടെ, ഒരു അണുതൂക്കവും അവര്‍ അധീനമാക്കുന്നില്ല; അവ രണ്ടിലും അവര്‍ക്കു യാതൊരു പങ്കും ഇല്ല; അവരില്‍നിന്നു അവനു് [അല്ലാഹുവിനു] യാതൊരു പിന്‍തുണക്കാരനും ഇല്ല.
وَمَا أَرْسَلْنَاكَ നിന്നെ നാം അയച്ചിട്ടില്ല إِلَّا كَافَّةً ആകമാനമായിട്ടല്ലാതെ لِّلنَّاسِ മനുഷ്യര്‍ക്കു بَشِيرًا സന്തോഷവാര്‍ത്ത അറിയിക്കുന്നവനായി وَنَذِيرًا താക്കീതു നല്‍കുന്നവനായും وَلَـٰكِنَّ എങ്കിലും, പക്ഷെ أَكْثَرَ النَّاسِ മനുഷ്യരിലധികവും لَا يَعْلَمُونَ അറിയുന്നില്ല.
(നബിയേ) സന്തോഷവാര്‍ത്ത അറിയിക്കുന്നവനായും, താക്കീത് നല്‍കുന്നവനായും കൊണ്ട് മനുഷ്യരിലേക്കു ആകമാനമായിട്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല. എങ്കിലും, മനുഷ്യരില്‍ അധികമാളും അറിയുന്നില്ല.
قُل പറയുക لَّكُم നിങ്ങള്‍ക്കുണ്ട് مِّيعَادُ يَوْمٍ ഒരു നിശ്ചിത ദിവസം, ദിവസത്തിന്‍റെ നിശ്ചയം لَّا تَسْتَأْخِرُونَ നിങ്ങള്‍ പിന്നോട്ട് പോകയില്ല, പിന്തുകയില്ല عَنْهُ അതില്‍നിന്നു, അതുവിട്ടു سَاعَةً ഒരു നാഴികയും وَلَا تَسْتَقْدِمُونَ നിങ്ങള്‍ മുന്നോട്ടു പോകയുമില്ല, മുന്തുകയുമില്ല.
(നബിയേ) പറയുക: "നിങ്ങള്‍ക്കു ഒരു നിശ്ചിത ദിവസമുണ്ട്; (അതു വരുമ്പോള്‍) നിങ്ങള്‍ അതുവിട്ട് ഒരു നാഴിക സമയവും പിന്നോട്ടു പോകുകയില്ല; മുന്നോട്ടും പോകുകയില്ല".
وَمَا أَرْسَلْنَا നാം അയച്ചിട്ടില്ല فِي قَرْيَةٍ ഒരു രാജ്യത്തിലും مِّن نَّذِيرٍ ഒരു താക്കീതുകാരനെയും إِلَّا قَالَ പറയാതെ مُتْرَفُوهَا അതിലെ സുഖലോലുപന്മാര്‍ إِنَّا നിശ്ചയമായും ഞങ്ങള്‍ بِمَا യാതൊന്നില്‍ أُرْسِلْتُم بِهِ നിങ്ങള്‍ അതുമായി അയക്കപ്പെട്ടിരിക്കുന്നു كَافِرُونَ അവിശ്വാസികളാണ് (നിഷേധികളാണ്)
ഒരു രാജ്യത്തും തന്നെ, വല്ല താക്കീതുകാരനേയും നാം അയച്ചിട്ട് അതിലെ സുഖലോലുപന്മാര്‍ പറയാതിരുന്നിട്ടില്ല: "നിങ്ങള്‍ ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ നിശ്ചയമായും അതില്‍ ഞങ്ങള്‍ അവിശ്വസിക്കുന്നവരാണ്" എന്ന്
قُلْ പറയുക إِنَّ رَبِّي നിശ്ചയമായും എന്‍റെ റബ്ബ് يَبْسُطُ വിശാലപ്പെടുത്തുന്നു, നീട്ടിക്കൊടുക്കുന്നു الرِّزْقَ ഉപജീവനം, ആഹാരം لِمَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു وَيَقْدِرُ കുടുസ്സാക്കുക (കണക്കാക്കുക, ഇടുക്കമാക്കുക)യും ചെയ്യുന്നു وَلَـٰكِنَّ എങ്കിലും أَكْثَرَ النَّاسِ മനുഷ്യരില്‍ അധികവും لَا يَعْلَمُونَ അറിയുന്നില്ല.
പറയുക (നബിയേ): "നിശ്ചയമായും എന്‍റെ റബ്ബ് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉപജീവനം വിശാലപ്പെടുത്തികൊടുക്കുന്നു; (അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്) കുടുസ്സാക്കുകയും ചെയ്യുന്നു. എങ്കിലും, മനുഷ്യരില്‍ അധികമാളും അറിയുന്നില്ല."
وَمَا أَمْوَالُكُمْ നിങ്ങളുടെ സ്വത്തുക്കളല്ല وَلَا أَوْلَادُكُم നിങ്ങളുടെ മക്കളുമല്ല بِالَّتِي تُقَرِّبُكُمْ നിങ്ങളെ അടുപ്പിക്കുന്ന (സാമീപ്യം നല്‍കുന്ന)വ عِندَنَا നമ്മുടെ അടുക്കല്‍ زُلْفَىٰ ഒരു സാമീപ്യം (സാമീപ്യസ്ഥാനം) إِلَّا مَنْ آمَنَ പക്ഷെ ആരെങ്കിലും വിശ്വസിച്ചാല്‍, വിശ്വസിച്ചവര്‍ക്കൊഴികെ وَعَمِلَ صَالِحًا സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുകയും فَأُولَـٰئِكَ എന്നാല്‍ അക്കൂട്ടര്‍ لَهُمْ അവര്‍ക്കുണ്ട് جَزَاءُ الضِّعْفِ ഇരട്ട പ്രതിഫലം بِمَا عَمِلُوا അവര്‍ പ്രവര്‍ത്തിച്ചതിനു وَهُمْ അവരാകട്ടെ فِي الْغُرُفَاتِ മണിമാളികകളില്‍, കൊട്ടാരങ്ങളില്‍ آمِنُونَ നിര്‍ഭയരായിരിക്കും, സ്വസ്ഥരായിരിക്കും.
നിങ്ങളുടെ സ്വത്തുക്കളാകട്ടെ, നിങ്ങളുടെ മക്കളാകട്ടെ, നമ്മുടെ അടുക്കല്‍ നിങ്ങള്‍ക്കു സാമീപ്യസ്ഥാനം നല്‍കുന്നവയല്ല തന്നെ; പക്ഷെ, വിശ്വസിക്കുകയും, സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാരോ അക്കൂട്ടര്‍ക്ക് അവര്‍ പ്രവര്‍ത്തിച്ചിട്ടുള്ളതിനു് ഇരട്ടി പ്രതിഫലമുണ്ടായിരിക്കും. അവരാകട്ടെ, മണിമന്ദിരങ്ങളില്‍ നിര്‍ഭയരുമായിരിക്കും.
قُلْ പറയുക إِنَّ رَبِّي നിശ്ചയമായും എന്‍റെ റബ്ബ് يَبْسُطُ الرِّزْقَ ഉപജീവനം വിശാലപ്പെടുത്തുന്നു لِمَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു مِنْ عِبَادِهِ തന്‍റെ അടിയാന്‍മാരില്‍നിന്നു وَيَقْدِرُ കുടുസ്സാക്കുകയും ചെയ്യുന്നു لَهُ അവനു് وَمَا أَنفَقْتُم നിങ്ങള്‍ ചിലവ് ചെയ്യുന്നത് مِّن شَيْءٍ ഏതൊരു വസ്തുവെയും فَهُوَ എന്നാലവന്‍ يُخْلِفُهُ അതിനു പകരം നല്‍കുന്നു وَهُوَ അവന്‍ خَيْرُ الرَّازِقِينَ ഉപജീവനം നല്‍കുന്നവരില്‍ ഉത്തമനുമാണ്.
പറയുക: "നിശ്ചയമായും എന്‍റെ റബ്ബ് തന്‍റെ അടിയാന്മാരില്‍നിന്നു താന്‍ ഉദ്ദേശിക്കുന്നവര്‍ക്കു ഉപജീവനം വിശാലപ്പെടുത്തികൊടുക്കുകയും, (താനുദ്ദേശിക്കുന്നവര്‍ക്ക്) കുടുസ്സാക്കികൊടുക്കുകയും ചെയ്യുന്നു.
നിങ്ങള്‍ ഏതൊരു വസ്തു ചിലവഴിക്കുന്നതായാലും അവന്‍ നിങ്ങള്‍ക്ക് അതിനു പകരം തരുന്നതാണ്. അവന്‍, ഉപജീവനം നല്‍കുന്നവരില്‍വെച്ച് ഉത്തമനുമത്രെ."
وَيَوْمَ يَحْشُرُهُمْ അവരെ അവന്‍ ഒരുമിച്ചുകൂട്ടുന്ന ദിവസം جَمِيعًا മുഴുവനും, എല്ലാം ثُمَّ يَقُولُ പിന്നെ അവന്‍ പറയും لِلْمَلَائِكَةِ മലക്കുകളോടു أَهَـٰؤُلَاءِ ഇക്കൂട്ടര്‍ (ആയിരുന്നോ) إِيَّاكُمْ നിങ്ങളെ كَانُوا يَعْبُدُونَ ആരാധിച്ചുവരുക(യായിരുന്നോ)
അവരെ മുഴുവനും അവന്‍[അല്ലാഹു] ഒരുമിച്ചുകൂട്ടുന്ന ദിവസം (ഓര്‍ക്കുക); പിന്നീട് അവന്‍ മലക്കുകളോടു പറയും: "ഇക്കൂട്ടര്‍ നിങ്ങളെയായിരുന്നുവോ ആരാധിച്ചിരുന്നത്?!"
فَالْيَوْمَ അന്ന് لَا يَمْلِكُ സ്വാധീനപ്പെടുത്തുകയില്ല (കഴിയുകയില്ല) بَعْضُكُمْ നിങ്ങളില്‍ ചിലര്‍ لِبَعْضٍ ചിലര്‍ക്കു نَّفْعًا ഉപകാരം ചെയ്‌വാന്‍ وَلَا ضَرًّا ഉപദ്രവം ചെയ്‌വാനും ഇല്ല وَنَقُولُ നാം പറയുകയും ചെയ്യും لِلَّذِينَ ظَلَمُوا അക്രമം ചെയ്തവരോട് ذُوقُوا ആസ്വദിക്കുവിന്‍, രുചി നോക്കുവിന്‍ عَذَابَ النَّارِ നരകത്തിലെ ശിക്ഷ الَّتِي كُنتُم നിങ്ങളായിരുന്നതായ بِهَا അതിനെ تُكَذِّبُونَ വ്യാജമാക്കും.
അന്ന് നിങ്ങളില്‍ ചിലര്‍ ചിലര്‍ക്ക് (അന്യോന്യം) ഒരു ഉപകാരം ചെയ്‌വാനാകട്ടെ, ഉപദ്രവം ചെയ്‌വാനാകട്ടെ കഴിവുണ്ടാകുന്നതല്ല.
അക്രമം പ്രവര്‍ത്തിച്ചവരോടു നാം പറയുകയും ചെയ്യും: "നിങ്ങള്‍ വ്യാജമാക്കിയിരുന്ന (ആ) നരകത്തിലെ ശിക്ഷ നിങ്ങള്‍ ആസ്വദിച്ചുകൊള്ളുവിന്‍!".
وَإِذَا تُتْلَىٰ ഓതിക്കൊടുക്കപ്പെടുന്നതായാല്‍ عَلَيْهِمْ അവര്‍ക്കു آيَاتُنَا നമ്മുടെ ആയത്തുകള്‍ بَيِّنَاتٍ വ്യക്തങ്ങളായ നിലയില്‍ قَالُوا അവര്‍ പറയും مَا هَـٰذَا ഇവനല്ല إِلَّا رَجُلٌ ഒരു പുരുഷന്‍ (മനുഷ്യന്‍) അല്ലാതെ يُرِيدُ അവന്‍ ഉദ്ദേശിക്കുന്നു أَن يَصُدَّكُمْ നിങ്ങളെ തടയുവാന്‍ عَمَّا كَانَ ആയിരുന്നതില്‍നിന്നു يَعْبُدُ ആരാധിക്കും آبَاؤُكُمْ നിങ്ങളുടെ പിതാക്കള്‍ وَقَالُوا അവര്‍ പറയുകയും ചെയ്യും مَا هَـٰذَا ഇതല്ല إِلَّا إِفْكٌ കള്ളം (നുണ) അല്ലാതെ مُّفْتَرًى കെട്ടിച്ചമക്കപ്പെട്ട وَقَالَ പറയുകയും ചെയ്യും الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ لِلْحَقِّ യഥാര്‍ത്ഥ (സത്യ)ത്തെക്കുറിച്ചു لَمَّا جَاءَهُمْ അതവര്‍ക്കു വന്നപ്പോള്‍ إِنْ هَـٰذَا ഇതല്ല إِلَّا سِحْرٌ ഒരു ജാലം (ചെപ്പിടിവിദ്യ) അല്ലാതെ مُّبِينٌ പ്രത്യക്ഷമായ.
നമ്മുടെ "ആയത്തുക"ള്‍ വ്യക്തമായ നിലയില്‍ അവര്‍ക്കു ഓതിക്കേള്‍പ്പിക്കപ്പെടുന്നതായാല്‍ അവര്‍ പറയും: "ഇവന്‍ നിങ്ങളുടെ പിതാക്കള്‍ ആരാധിച്ചുവരുന്നതില്‍നിന്ന് നിങ്ങളെ തടയുവാന്‍ ഉദ്ദേശിക്കുന്ന ഒരു മനുഷ്യന്‍ എന്നല്ലാതെ (മറ്റൊന്നും) അല്ല". "ഇതു കെട്ടിച്ചമക്കപ്പെട്ട ഒരു കള്ളം [നുണ] അല്ലാതെ (മറ്റൊന്നും) അല്ല" എന്നും അവര്‍ പറയും. (ആ) അവിശ്വസിച്ചവര്‍ യഥാര്‍ത്ഥത്തെക്കുറിച്ച് - അതവര്‍ക്കു വന്നെത്തിയപ്പോള്‍ - പറയുകയാണ്: "ഇതു പ്രത്യക്ഷമായ ഒരു ജാലമല്ലാതെ (മറ്റൊന്നും) അല്ല".
قُلْ പറയുക إِنَّمَا أَعِظُكُم നിശ്ചയമായും ഞാന്‍ നിങ്ങളെ ഉപദേശിക്കുന്നു(ള്ളു) بِوَاحِدَةٍ ഒറ്റകാര്യം (മാത്രം) أَن تَقُومُوا നിങ്ങള്‍ എഴുന്നേല്‍ക്കണ (തയ്യാറാകണ)മെന്നു لِلَّـهِ അല്ലാഹുവിനുവേണ്ടി مَثْنَىٰ ഈരണ്ടാളായിട്ടു وَفُرَادَىٰ ഓരോരുത്തരായിട്ടും ثُمَّ تَتَفَكَّرُوا പിന്നെ നിങ്ങള്‍ ചിന്തിക്കുക مَا بِصَاحِبِكُم നിങ്ങളുടെ ആളില്‍ (സുഹൃത്തില്‍, ചങ്ങാതിയില്‍) ഇല്ല مِّن جِنَّةٍ യാതൊരു ഭ്രാന്തും إِنْ هُوَ അദ്ദേഹമല്ല إِلَّا نَذِيرٌ ഒരു താക്കീതുകാരനല്ലാതെ لَّكُم നിങ്ങള്‍ക്കു بَيْنَ يَدَيْ عَذَابٍ ഒരു ശിക്ഷയുടെ മുമ്പില്‍ شَدِيدٍ കഠിനമായ.
(നബിയേ) പറയുക: "ഒരൊറ്റ കാര്യം മാത്രം ഞാന്‍ നിങ്ങളെ ഉപദേശിക്കുന്നു: നിങ്ങള്‍ അല്ലാഹുവിനുവേണ്ടി, ഈരണ്ടാളായും, ഓരോരുത്തരായും എഴുന്നേല്‍ക്കുക [തയ്യാറാവുക]; പിന്നെ നിങ്ങള്‍ ചിന്തിച്ചുനോക്കുക! (ഇത്രമാത്രം).
നിങ്ങളുടെ സുഹൃത്തിനു യാതൊരു ഭ്രാന്തുമില്ല; കഠിനമായ ഒരു ശിക്ഷയുടെ മുമ്പില്‍ അദ്ദേഹം നിങ്ങള്‍ക്കൊരു താക്കീതുകരനാണെന്നല്ലാതെ (മറ്റൊന്നും) അല്ല."
قُلْ പറയുക مَا سَأَلْتُكُم ഞാന്‍ നിങ്ങളോടു എന്തു ചോദിച്ചുവോ (വല്ലതും ചോദിച്ചാല്‍) مِّنْ أَجْرٍ പ്രതിഫലമായിട്ടു فَهُوَ لَكُمْ എന്നാലതുനിങ്ങള്‍ക്കുവേണ്ടിയാണ് إِنْ أَجْرِيَ എന്‍റെ പ്രതിഫലമല്ല إِلَّا عَلَى اللَّـهِ അല്ലാഹുവിന്‍റെ പേരിലല്ലാതെ وَهُوَ അവന്‍ عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിന്‍റെമേലും شَهِيدٌ സാക്ഷ്യം വഹിക്കുന്നവനാണ്, സന്നദ്ധനാണ്.
പറയുക: "ഞാന്‍ നിങ്ങളോട് പ്രതിഫലമായി വല്ലതുംചോദിക്കുന്നപക്ഷം അതു നിങ്ങള്‍ക്കുവേണ്ടിയാകുന്നു. എന്‍റെ പ്രതിഫലം അല്ലാഹുവിന്‍റെമേല്‍ അല്ലാതെ (ബാധ്യത) ഇല്ല. അവന്‍ എല്ലാ കാര്യത്തിനും സാക്ഷ്യം വഹിക്കുന്നവനുമാകുന്നു.
مَّا يَفْتَحِ اللَّـهُ അല്ലാഹു ഏതൊന്നു തുറന്നുകൊടുക്കുന്നുവോ لِلنَّاسِ മനുഷ്യര്‍ക്ക് مِن رَّحْمَةٍ കാരുണ്യമായിട്ടു, അനുഗ്രഹത്തില്‍നിന്നു فَلَا مُمْسِكَ പിടിച്ചുവെക്കുന്നവനില്ല لَهَا അതിനെ وَمَا ഏതൊന്നു يُمْسِكْ അവന്‍ പിടിച്ചുവെക്കുന്നുവോ فَلَا مُرْسِلَ എന്നാല്‍ വിട്ടയക്കുന്നവനില്ല لَهُ അതിനെ مِن بَعْدِهِ അവനുപുറമെ, അതിനുശേഷം وَهُوَ അവന്‍ الْعَزِيزُ പ്രതാപശാലി الْحَكِيمُ അഗാധജ്ഞാനി
കാരുണ്യമായുള്ള ഏതൊന്നിനെയും അല്ലാഹു മനുഷ്യര്‍ക്കു തുറന്നുകൊടുക്കുന്നപക്ഷം, അതിനെ പിടിച്ച് വെക്കുന്നവനില്ല; അവന്‍ എന്തെങ്കിലും പിടിച്ച് വെക്കുന്നതായാല്‍, അതിനുശേഷം അതിനെ (തുറന്നു) വിടുന്നവനുമില്ല. അവനത്രെ, അഗാധജ്ഞനായ പ്രതാപശാലി
يَا أَيُّهَا النَّاسُ ഹേ മനുഷ്യരേ اذْكُرُوا ഓര്‍ക്കുവിന്‍ نِعْمَتَ اللَّـهِ അല്ലാഹുവിന്‍റെ അനുഗ്രഹം عَلَيْكُمْ നിങ്ങളില്‍ هَلْ مِنْ خَالِقٍ വല്ല സൃഷ്ടാവുമുണ്ടോ غَيْرُ اللَّـهِ അല്ലാഹു അല്ലാതെ يَرْزُقُكُم നിങ്ങള്‍ക്കു ഉപജീവനം (ആഹാരം) നല്‍കുന്ന مِّنَ السَّمَاءِ ആകാശത്തുനിന്നു وَالْأَرْضِ ഭൂമിയില്‍നിന്നും لَا إِلَـٰهَ ഒരാരാധ്യനേ ഇല്ല إِلَّا هُوَ അവന്‍ അല്ലാതെ فَأَنَّىٰ എന്നിരിക്കെ (അപ്പോള്‍) എങ്ങിനെ تُؤْفَكُونَ നിങ്ങള്‍ തെറ്റിക്കപ്പെടുന്നു, നുണയിലകപ്പെടുന്നു.
ഹേ, മനുഷ്യരേ, നിങ്ങളുടെമേല്‍ അല്ലാഹു ചെയ്ത അനുഗ്രഹം ഓര്‍ക്കുവിന്‍. അല്ലാഹു അല്ലാതെ, ആകാശത്തു നിന്നും ഭൂമിയില്‍നിന്നും നിങ്ങള്‍ക്കു ഉപജീവനം നല്‍കുന്ന വല്ല സൃഷ്ടാവും (വേറെ) ഉണ്ടോ?! അവനല്ലാതെ ആരാധ്യനേ ഇല്ല. എന്നിരിക്കെ എങ്ങിനെയാണ് നിങ്ങള്‍ (സത്യത്തില്‍നിന്നു) തെറ്റിക്കപ്പെടുന്നത്?!
ഹേ, മനുഷ്യരേ, നിശ്ചയമായും അല്ലാഹുവിന്‍റെ വാഗ്ദാനം യഥാര്‍ത്ഥമാകുന്നു. അതുകൊണ്ട് ഐഹികജീവിതം നിങ്ങളെ വഞ്ചിക്കാതിരുന്നു കൊള്ളട്ടെ. അല്ലാഹുവിനെ സംബന്ധിച്ച് (ആ) മഹാ വഞ്ചകനും നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ!!
أَفَمَن അപ്പോള്‍ യാതൊരുവനോ زُيِّنَ لَهُ അവനു ഭംഗിയാക്കപ്പെട്ടിരിക്കുന്നു سُوءُ عَمَلِهِ അവന്‍റെ ദുഷ്പ്രവൃത്തി, പ്രവൃത്തിയുടെ തിന്മ فَرَآهُ എന്നിട്ടവന്‍ അതിനെ കണ്ടു حَسَنًا നല്ലതായി فَإِنَّ اللَّـهَ എന്നാല്‍ അല്ലാഹു يُضِلُّ വഴിപിഴവിലാക്കുന്നു مَن يَشَاءُ അവനുദ്ദേശിക്കുന്നവരെ وَيَهْدِي നേര്‍വഴിയിലുമാക്കുന്നു مَن يَشَاءُ അവനുദ്ദേശിക്കുന്നവരെ فَلَا تَذْهَبْ അതു കൊണ്ടുപോകാതിരുന്നുകൊള്ളട്ടെ نَفْسُكَ നിന്‍റെ ജീവന്‍, നിന്‍റെ ദേഹം عَلَيْهِمْ അവരുടെപേരില്‍ (അവരാല്‍) حَسَرَاتٍ സങ്കടങ്ങളാല്‍ (സങ്കടാധിക്യംകൊണ്ടു) إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു عَلِيمٌ അറിയുന്നവനാണ് بِمَا يَصْنَعُونَ അവര്‍ ചെയ്തു(പണിതു) വരുന്നതിനെപ്പറ്റി
അപ്പോള്‍, തന്‍റെ ദുഷ്പ്രവൃത്തി തനിക്കു ഭംഗിയായി കാണിക്കപ്പെടുകയും, എന്നിട്ടതിനെ നല്ലതായി കാണുകയും ചെയ്തിട്ടുള്ള ഒരുവനോ?! [ഇവനുണ്ടോ സല്‍ക്കര്‍മ്മശാലികളെപ്പോലെ പ്രതിഫലം ലഭിക്കുന്നു?!]
എന്നാല്‍, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ വഴിപിഴവിലാക്കുകയും, അവന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. അതുകൊണ്ട് സങ്കടാധിക്യത്താല്‍ അവരുടെ പേരില്‍ [അവരെചൊല്ലി] നിന്‍റെ ആത്മാവ് പോകാതിരുന്നുകൊള്ളട്ടെ! നിശ്ചയമായും അവര്‍ പ്രവര്‍ത്തിച്ചു വരുന്നതിനെപ്പറ്റി അല്ലാഹു അറിയുന്നവനാണ്.
അല്ലാഹുവത്രെ, കാറ്റുകളെ അയച്ചിട്ടുള്ളവന്‍ [ചലിപ്പിക്കുന്നവന്‍]. എന്നിട്ട് അവ മേഘം ഇളക്കിവിടുന്നു. അങ്ങനെ നാം [അല്ലാഹു] അതിനെ നിര്‍ജീവമായ വല്ല നാട്ടിലേക്കും തെളിച്ചുകൊണ്ട് പോകുകയായി; എന്നിട്ട് (ആ) ഭൂമിയെ അതു നിര്‍ജീവമായതിനുശേഷം നാം ജീവിപ്പിക്കുകയായി. ഇതുപോലെ (ത്തന്നെ) യാണ് പുനരുത്ഥാനം!.
مَن كَانَ ആരെങ്കിലും ആണെങ്കില്‍ يُرِيدُ الْعِزَّةَ പ്രതാപം (യശസ്സ്) ഉദ്ദേശിക്കുക فَلِلَّـهِ എന്നാല്‍ അല്ലാഹുവിനാണ് الْعِزَّةُ പ്രതാപം جَمِيعًا മുഴുവനും إِلَيْهِ അവങ്കലേക്കത്രെ يَصْعَدُ കയറിപ്പോകുന്നതു الْكَلِمُ വാക്കു, വാക്കുകള്‍ الطَّيِّبُ നല്ല, ശുദ്ധമായ وَالْعَمَلُ الصَّالِحُ സല്‍ക്കര്‍മ്മമാകട്ടെ يَرْفَعُهُ അതു (അവന്‍) അതിനെ ഉയര്‍ത്തുകയും ചെയ്യുന്നു وَالَّذِينَ يَمْكُرُونَ കുതന്ത്രം പ്രവര്‍ത്തിക്കുന്നവര്‍ السَّيِّئَاتِ ദുഷിച്ച (കടുത്ത) കുതന്ത്രങ്ങള്‍ لَهُمْ അവര്‍ക്കുണ്ട് عَذَابٌ شَدِيدٌ കഠിന ശിക്ഷ وَمَكْرُ أُولَـٰئِكَ അക്കൂട്ടരുടെ കുതന്ത്രം هُوَ അതു (തന്നെ) يَبُورُ നാശമടയും, നഷ്ടപ്പെടും
ആരെങ്കിലും പ്രതാപത്തെ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍, പ്രതാപം മുഴുവനും അല്ലാഹുവിനാണ് ഉള്ളത്. (ശുദ്ധമായ) നല്ല വാക്കുകള്‍ അവങ്കലേക്കത്രെ കയറിപോകുന്നത്. സല്‍ക്കര്‍മ്മമാകട്ടെ, അതിനെ അവന്‍ ഉയര്‍ത്തുകയും ചെയ്യുന്നു. (കടുത്ത) ദുഷിച്ച കുതന്ത്രങ്ങള്‍ പ്രയോഗിക്കുന്നവര്‍ക്ക് കഠിനമായ ശിക്ഷയുണ്ട്. അക്കൂട്ടരുടെ കുതന്ത്രം തന്നെയാണ് നാശമടയുക
وَاللَّـهُ അല്ലാഹു خَلَقَكُم നിങ്ങളെ സൃഷ്ടിച്ചു مِّن تُرَابٍ മണ്ണില്‍നിന്നു, മണ്ണിനാല്‍ ثُمَّ പിന്നെ مِن نُّطْفَةٍ ഒഴുകുന്ന ജലത്തില്‍ (ഇന്ദ്രീയത്തുള്ളിയില്‍) നിന്നു ثُمَّ جَعَلَكُمْ പിന്നെ നിങ്ങളെ അവന്‍ ആക്കി أَزْوَاجًا ഇണകള്‍ (ഭാര്യാഭര്‍ത്താക്കള്‍) وَمَا تَحْمِلُ ഗരഭംധരിക്കുന്നില്ല مِنْ أُنثَىٰ ഒരു പെണ്ണും സ്ത്രീയും وَلَا تَضَعُ അവള്‍ പ്രസവിക്കുന്നുമില്ല. إِلَّا بِعِلْمِهِ അവന്‍റെ അറിവോടെയല്ലാതെ وَمَا يُعَمَّرُ ആയുസ്സു നല്‍കപ്പെടുന്നതുമല്ല مِن مُّعَمَّرٍ ഒരു ആയുസ്സു നല്‍കപ്പെട്ടവന്നും وَلَا يُنقَصُ കുറക്കപ്പെടുക (ചുരുക്കപ്പെടുക)യുമില്ല مِنْ عُمُرِهِ അവന്‍റെ ആയുസ്സില്‍ (വയസ്സില്‍)നിന്നു إِلَّا فِي كِتَابٍ ഒരു ഗ്രന്ഥത്തില്‍ ഇല്ലാതെ إِنَّ ذَٰلِكَ നിശ്ചയമായും അതു عَلَى اللَّـهِ അല്ലാഹുവിന്‍റെമേല്‍ يَسِيرٌ നിസ്സാരമാണ്, ലഘുവായതാണ്
അല്ലാഹു നിങ്ങളെ മണ്ണില്‍ നിന്നും, പിന്നീടു ഇന്ദ്രീയത്തുള്ളിയില്‍നിന്നുമായി സൃഷ്ടിച്ചു; പിന്നെ, അവന്‍ നിങ്ങളെ ഇണകളാക്കി. അവന്‍റെ അറിവോടെയല്ലാതെ യാതൊരു സ്ത്രീയും ഗര്‍ഭം ധരിക്കുന്നില്ല, പ്രസവിക്കുന്നുമില്ല. (ദീര്‍ഘിച്ച) ആയുസ്സു നല്‍കപ്പെട്ടിട്ടുള്ള എതൊരാള്‍ക്കും ആയുസ്സ് നല്‍കപ്പെടുന്നതാകട്ടെ, (ആര്‍ക്കെങ്കിലും) അവന്‍റെ ആയുസ്സില്‍ നിന്നും കുറക്കപ്പെടുന്നതാകട്ടെ, ഒരു (രേഖാ)ഗ്രന്ഥത്തില്‍ ഇല്ലാതില്ല. നിശ്ചയമായും, അതു അല്ലാഹുവിന്‍റെ മേല്‍ നിസ്സാരമായതാണ്
وَمَا يَسْتَوِي സമമാവുകയില്ല الْبَحْرَانِ രണ്ടു സമുദ്ര (ജലാശയ)ങ്ങള്‍ هَـٰذَا ഇതു(ഒന്നു) عَذْبٌ നല്ല വെള്ളമാണ് فُرَاتٌ ശുദ്ധമായ سَائِغٌ കുടിക്കാനെളുപ്പം ഉള്ളതാണ് (വേഗം ഇറങ്ങിപ്പോകുന്നതാണ്) شَرَابُهُ അതിലെ പാനീയം وَهَـٰذَا ഇതു (മറ്റേതു) مِلْحٌ ഉപ്പ് (ഉപ്പുരസമുള്ളതു) ആകുന്നു أُجَاجٌ കയ്പായ (ഉപ്പു കവിഞ്ഞ) وَمِن كُلٍّ എല്ലാറ്റില്‍നിന്നും تَأْكُلُونَ നിങ്ങള്‍ തിന്നുന്നു لَحْمًا മാംസം طَرِيًّا പുത്തനായ (പഴക്കമില്ലാത്ത) وَتَسْتَخْرِجُونَ നിങ്ങള്‍ പുറത്തെടുക്കുകയും ചെയ്യുന്നു حِلْيَةً ആഭരണം, അലങ്കാര വസ്തു تَلْبَسُونَهَا നിങ്ങള്‍ ധരിക്കുന്ന وَتَرَى നീ കാണുന്നു, നിനക്കു കാണാം الْفُلْكَ കപ്പലുകള്‍ فِيهِ അതില്‍ مَوَاخِرَ ഭേദിച്ച് (മുറിച്ചു) പോകുന്നതായി لِتَبْتَغُوا നിങ്ങള്‍ അന്വേഷിക്കുവാന്‍ (തേടുവാന്‍) വേണ്ടി مِن فَضْلِهِ അവന്‍റെ അനുഗ്രഹത്തില്‍നിന്നു وَلَعَلَّكُمْ നിങ്ങളാകുവാനും, ആയേക്കാം تَشْكُرُونَ നന്ദികാണിക്കും
രണ്ട് സമുദ്രങ്ങള്‍ [ജലാശയങ്ങള്‍] സമമാവുകയില്ല, ഇതാ ഒന്ന് കുടിക്കുവാനെളുപ്പമുള്ളതായ സ്വച്ഛജലം; മറ്റേതു കൈപ്പുരസമായ ഉപ്പുജലവും! ഓരോന്നില്‍നിന്നും നിങ്ങള്‍ പുതിയ മാംസം തിന്നുകയും നിങ്ങള്‍ ധരിക്കുന്ന ആഭരണവസ്തു പുറത്തെടുക്കുകയും ചെയ്യുന്നു. അവന്‍റെ അനുഗ്രഹത്തില്‍നിന്നു നിങ്ങള്‍ അന്വേഷിക്കുവാന്‍വേണ്ടി അതില്‍ [സമുദ്രത്തില്‍] കൂടി ഭേദിച്ചുകൊണ്ട് കപ്പലുകള്‍ (സഞ്ചരിക്കുന്നതു) നിനക്കു കാണാം; നിങ്ങള്‍ നന്ദി കാണിക്കുകയും ചെയ്തേക്കാമല്ലോ.
അവന്‍ രാത്രിയെ പകലില്‍ കടത്തുന്നു; പകലിനെ രാത്രിയിലും കടത്തുന്നു. സൂര്യനെയും, ചന്ദ്രനെയും കീഴ്പ്പെടുത്തിത്തരുകയും ചെയ്തിരിക്കുന്നു. ഓരോന്നും ഒരു നിര്‍ണ്ണയിക്കപ്പെട്ട അവധിവരേക്കു സഞ്ചരിക്കുന്നു. അങ്ങിനെയുള്ളവനത്രെ, നിങ്ങളുടെ രക്ഷിതാവായ അല്ലാഹു! അവനാണ് രാജാധികാരം! നിങ്ങള്‍ അവനുപുറമെ വിളിച്ചു (പ്രാര്‍ത്ഥിച്ചു) വരുന്നവരാകട്ടെ, ഒരു ഈത്തപ്പഴ(ക്കുരുവിന്‍റെ) പാട(യുടെ അത്ര)യും അവര്‍ സ്വാധീനപ്പെടുത്തുന്നില്ല
وَلَا تَزِرُ കുറ്റം വഹിക്കയില്ല وَازِرَةٌ ഒരു കുറ്റക്കാരിയും (കുറ്റക്കാരിയായ ദേഹവും, ആത്മാവും) وِزْرَ أُخْرَىٰ മറ്റൊന്നിന്‍റെ കുറ്റം وَإِن تَدْعُ വിളിച്ചാല്‍, ക്ഷണിച്ചാല്‍ مُثْقَلَةٌ ഒരു ഭാരം പിടിപെട്ട ദേഹം إِلَىٰ حِمْلِهَا അതിന്‍റെ ചുമട്ടിലേക്കു (ചുമടെടുക്കാന്‍) لَا يُحْمَلْ വഹിക്ക (ഏറ്റെടുക്ക)പ്പെടുകയില്ല مِنْهُ شَيْءٌ അതില്‍നിന്നു യാതൊന്നും وَلَوْ كَانَ അതു (അവന്‍) ആയിരുന്നാലും ذَا قُرْبَىٰ അടുത്ത ബന്ധമുള്ളവന്‍ إِنَّمَا تُنذِرُ നീ താക്കീതു ചെയ്യേണ്ടതുള്ളു الَّذِينَ يَخْشَوْنَ ഭയപ്പെടുന്നവരെ (മാത്രം) رَبَّهُم തങ്ങളുടെ റബ്ബിനെ بِالْغَيْبِ അദൃശ്യനിലയില്‍, കാണാതെ وَأَقَامُوا الصَّلَاةَ നമസ്കാരം നിലനിറുത്തുകയും ചെയ്ത وَمَن ആര്‍, ആരെങ്കിലും تَزَكَّىٰ പരിശുദ്ധി പ്രാപിച്ചു, ആത്മശുദ്ധിനേടി فَإِنَّمَا يَتَزَكَّىٰ എന്നാലവന്‍ നിശ്ചയമായും പരിശുദ്ധി പ്രാപിക്കുന്നു لِنَفْسِهِ തനിക്കു വേണ്ടിത്തന്നെ وَإِلَى اللَّـهِ അല്ലാഹുവിങ്കലേക്കാണ് الْمَصِيرُ തിരിച്ചുചെല്ലല്‍
കുറ്റം വഹിക്കുന്ന ഒരു ദേഹവും മറ്റൊന്നിന്‍റെ കുറ്റം വഹിക്കുകയില്ല. ഭാരം പിടിപ്പെട്ട ഒരു ദേഹം അതിന്‍റെ ചുമടെടുക്കുന്നതിനു് (മറ്റൊരാളെ) വിളിക്കുന്നപക്ഷം അതില്‍നിന്നു യാതൊന്നും തന്നെ വഹിക്കപ്പെടുന്നതുമല്ല; അതു അടുത്ത ബന്ധമുള്ളവനായിരുന്നാലും ശരി. തങ്ങളുടെ റബ്ബിനെ (നേരില്‍ കാണാതെ) അദൃശ്യനിലയില്‍ ഭയപ്പെടുകയും, നമസ്കാരം നിലനിര്‍ത്തുകയും ചെയ്യുന്നവരെ മാത്രമേ നീ താക്കീത് ചെയ്യേണ്ടതുള്ളു. ആര്‍ (ആത്മ) പരിശുദ്ധി പ്രാപിക്കുന്നുവോ അവന്‍, തനിക്കു (ഗുണത്തിനു) വേണ്ടിതന്നെ പരിശുദ്ധി അടയുന്നു. അല്ലാഹുവിങ്കലേക്കാണ് തിരിച്ചുചെല്ലല്‍.
إِنَّا أَرْسَلْنَاكَ നിശ്ചയമായും നാം നിന്നെ അയച്ചിരിക്കുന്നു بِالْحَقِّ യഥാര്‍ത്ഥത്തോടുകൂടി بَشِيرًا സന്തോഷമറിയിക്കുന്നവനായിട്ടും وَنَذِيرًا താക്കീതുകാരനായും وَإِن مِّنْ أُمَّةٍ ഒരു സമുദായവും തന്നെയില്ല إِلَّا خَلَا കഴിഞ്ഞുപോകാതെ فِيهَا അതില്‍ نَذِيرٌ ഒരു താക്കീതുകാരന്‍
നിശ്ചയമായും നാം നിന്നെ സന്തോഷവാര്‍ത്ത അറിയിക്കുന്നവനും, താക്കീതു നല്‍കുന്നവനുമായിക്കൊണ്ട് യഥാര്‍ത്ഥ (മത)ത്തോടുകൂടി അയച്ചിരിക്കുന്നു. ഒരു സമുദായവും തന്നെ, അതില്‍ ഒരു താക്കീതുകാരന്‍ കഴിഞ്ഞുപോകാതെയിരുന്നിട്ടില്ല
وَإِن يُكَذِّبُوكَ അവര്‍ (ഇവര്‍) നിന്നെ കളവാക്കുകയാണെങ്കില്‍ فَقَدْ كَذَّبَ എന്നാല്‍ കളവാക്കിയിട്ടുണ്ടു الَّذِينَ مِن قَبْلِهِمْ ഇവരുടെ (അവരുടെ) മുമ്പുള്ളവര്‍ جَاءَتْهُمْ അവര്‍ക്കുവന്നു, ചെന്നു رُسُلُهُم അവരുടെ റസൂലുകള്‍ بِالْبَيِّنَاتِ വ്യക്തമായ തെളിവുകള്‍കൊണ്ടു وَبِالزُّبُرِ ഏടുകള്‍കൊണ്ടും وَبِالْكِتَابِ വേദഗ്രന്ഥം കൊണ്ടും الْمُنِيرِ പ്രകാശം നല്‍കുന്ന.
ഇവര്‍ നിന്നെ വ്യാജമാക്കുന്നുവെങ്കില്‍, ഇവരുടെ മുമ്പുള്ളവരും (ഇതുപോലെ) വ്യാജമാക്കുകയുണ്ടായിട്ടുണ്ട്. അവരുടെ റസൂലുകള്‍ വ്യകതമായ തെളിവുകളോടും, ഏടുകളോടും, പ്രകാശം നല്‍കുന്ന വേദഗ്രന്ഥത്തോടും കൂടി അവരുടെ അടുക്കല്‍ ചെന്നിരുന്നു
أَلَمْ تَرَ നീ കണ്ടില്ലേ أَنَّ اللَّـهَ أَنزَلَ അല്ലാഹു ഇറക്കിയിട്ടുള്ളതു مِنَ السَّمَاءِ ആകാശത്തുനിന്നു مَاءً വെള്ളം فَأَخْرَجْنَا بِهِ എന്നിട്ടു അതുമൂലം നാം പുറപ്പെടുവിച്ചു (ഉല്പാദിപ്പിച്ചു) ثَمَرَاتٍ ഫല(വര്‍ഗ്ഗ)ങ്ങളെ مُّخْتَلِفًا വ്യത്യസ്തമായിട്ടു أَلْوَانُهَا അവയുടെ വര്‍ണ്ണങ്ങള്‍ وَمِنَ الْجِبَالِ മലകളിലുമുണ്ട് جُدَدٌ വഴികള്‍ بِيضٌ വെളുത്തവ وَحُمْرٌ ചുവന്നവയും مُّخْتَلِفٌ أَلْوَانُهَا അവയുടെ വര്‍ണ്ണങ്ങളില്‍ വ്യത്യസ്തമായ وَغَرَابِيبُ (കാക്കയെപ്പോലെ) കറുത്തിരുണ്ടവയും سُودٌ കറുത്ത
അല്ലാഹു ആകാശത്തുനിന്നും വെള്ളം ഇറക്കിയിട്ടുള്ളതു നീ കണ്ടില്ലേ?
എന്നിട്ടു അതുമൂലം നാം [അല്ലാഹു] വര്‍ണ്ണങ്ങള്‍ വ്യത്യസ്തമായിക്കൊണ്ടു ഫലവര്‍ഗ്ഗങ്ങളെ ഉല്‍പാദിപ്പിച്ചു. മലകളിലും തന്നെ, വര്‍ണ്ണങ്ങള്‍ വ്യത്യസ്തമായും വെളുപ്പും ചുവപ്പുമായ - (തെളിഞ്ഞ) വഴികളും, തനി കറുത്തിരുണ്ടവയും ഉണ്ട്
وَمِنَ النَّاسِ മനുഷ്യരിലുണ്ട് وَالدَّوَابِّ ജീവജന്തുക്കളിലും وَالْأَنْعَامِ കന്നുകാലി (ആടുമാടൊട്ടകം)കളിലും مُخْتَلِفٌ أَلْوَانُهُ വര്‍ണ്ണം വ്യത്യസ്തമായതു كَذَٰلِكَ അതുപോലെ إِنَّمَا തീര്‍ച്ചയായും يَخْشَى ഭയപ്പെടുന്നുളളു اللَّـهَ അല്ലാഹുവിനെ مِنْ عِبَادِهِ അവന്‍റെ അടിയാന്‍മാരില്‍നിന്നു الْعُلَمَاءُ അറിവുള്ളവര്‍ (മാത്രം) إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു عَزِيزٌ പ്രതാപശാലിയാണ് غَفُورٌ വളരെ പൊറുക്കുന്നവനാണ്
മനുഷ്യരിലും, ജീവജന്തുക്കളിലും, കന്നുകാലികളിലുമുണ്ട് അതുപോലെ വര്‍ണ്ണവ്യത്യാസമുള്ളത്. അല്ലാഹുവിന്‍റെ അടിയാന്മാരില്‍നിന്ന് അറിവുള്ളവര്‍ മാത്രമേ അവനെ ഭയപ്പെടുകയുള്ളു. നിശ്ചയമായും, അല്ലാഹു പ്രതാപശാലിയാണ്, വളരെ പൊറുക്കുന്നവനാണ്
إِنَّ الَّذِينَ നിശ്ചയമായും യാതൊരുകൂട്ടര്‍ يَتْلُونَ പാരായണം ചെയ്യുന്ന, ഓതുന്ന كِتَابَ اللَّـهِ അല്ലാഹുവിന്‍റെ (വേദ)ഗ്രന്ഥം وَأَقَامُوا നിലനിറുത്തുകയും ചെയ്ത الصَّلَاةَ നമസ്കാരം وَأَنفَقُوا ചിലവഴിക്കുകയും مِمَّا رَزَقْنَاهُمْ നാം അവര്‍ക്കു നല്‍കിയതില്‍നിന്നു سِرًّا രഹസ്യമായി وَعَلَانِيَةً പരസ്യമായും يَرْجُونَ അവര്‍ ആഗ്രഹിക്കുന്നു, പ്രതീക്ഷിക്കുന്നു تِجَارَةً ഒരു വ്യാപാരം, കച്ചവടം لَّن تَبُورَ (ഒരിക്കലും) നഷ്ടപ്പെടാത്ത
നിശ്ചയമായും, അല്ലാഹുവിന്‍റെ വേദഗ്രന്ഥം പാരായണം ചെയ്തുകൊണ്ടിരിക്കുകയും, നമസ്കാരം നിലനിറുത്തുകയും, നാം തങ്ങള്‍ക്കു നല്‍കിയതില്‍നിന്നു രഹസ്യമായും പരസ്യമായും ചിലവഴിക്കുകയും ചെയ്യുന്നവര്‍, നഷ്ടപ്പെട്ടുപോകുന്നതേയല്ലാത്ത ഒരു വ്യാപാരത്തെ ആഗ്രഹിക്കുകയാണ് ചെയ്യുന്നത്:-
(അതെ) സ്ഥിരവാസത്തിന്‍റെ സ്വര്‍ഗ്ഗങ്ങള്‍! അതിലവര്‍ പ്രവേശിക്കുന്നതാണ്. അവിടെ അവര്‍ക്ക് സ്വര്‍ണം കൊണ്ടുള്ള ചില(തരം) വളകളും, മുത്തും അണിയിക്കപ്പെടും; അവിടെ അവരുടെ ഉടുപ്പു(വസ്ത്രം) പട്ടായിരിക്കും
وَقَالُوا അവര്‍ പറയുകയും ചെയ്യും الْحَمْدُ لِلَّـهِ അല്ലാഹുവിനു സര്‍വ്വസ്തുതിയും الَّذِي أَذْهَبَ പോക്കി (നീക്കി) ക്കളഞ്ഞ عَنَّا ഞങ്ങളില്‍ നിന്നു الْحَزَنَ ദുഃഖം إِنَّ رَبَّنَا നിശ്ചയമായും നമ്മുടെ റബ്ബ് لَغَفُورٌ വളരെ പൊറുക്കുന്നവന്‍തന്നെ شَكُورٌ വളരെ നന്ദിയുള്ളവന്‍.
അവര്‍ പറയുകയും ചെയ്യും: "ഞങ്ങളില്‍നിന്നു ദുഃഖം നീക്കിത്തന്നവനായ അല്ലാഹുവിന്നു സര്‍വ്വസ്തുതിയും! നിശ്ചയമായും, ഞങ്ങളുടെ റബ്ബ് വളരെ പൊറുക്കുന്നവനും, വളരെ നന്ദിയുള്ളവനുംതന്നെ
الَّذِي أَحَلَّنَا നമ്മെ ഇറക്കി (എത്തിച്ചു) തന്ന دَارَ الْمُقَامَةِ (സ്ഥിര) താമസത്തിന്‍റെ ഭവനത്തില്‍ (വീട്ടില്‍) مِن فَضْلِهِ അവന്‍റെ അനുഗ്രഹത്താല്‍, ദയവായി لَا يَمَسُّنَا നമ്മെ (ഞങ്ങളെ) സ്പര്‍ശിക്കുന്നില്ല, ബാധിക്കുകയില്ല فِيهَا ഇതില്‍, ഇവിടെ نَصَبٌ ഒരു ഞെരുക്കവും, വിഷമവും وَلَا يَمَسُّنَا നമ്മെ സ്പര്‍ശിക്കയുമില്ല فِيهَا ഇതില്‍ لُغُوبٌ ഒരു അസഹ്യതയും, ക്ഷീണവും.
"അതായതു തന്‍റെ ദയാനുഗ്രഹംനിമിത്തം (ഈ) സ്ഥിരതാമസത്തിന്‍റെ ഭവനത്തില്‍ ഞങ്ങളെ ഇറക്കിത്തന്നിട്ടുള്ളവന്‍! യാതൊരു ഞെരുക്കവും ഇവിടെ ഞങ്ങളെ സ്പര്‍ശിക്കുന്നില്ല! യാതൊരു ക്ഷീണവും [അസഹ്യതയും] ഇവിടെ ഞങ്ങളെ സ്പര്‍ശിക്കുന്നില്ല!!"
إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു يُمْسِكُ പിടിച്ചുനിറുത്തുന്നു السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضَ ഭൂമിയെയും أَن تَزُولَ അവ രണ്ടും നീങ്ങുന്നതിനു, നീങ്ങുമെന്നതിനാല്‍ وَلَئِن زَالَتَا അവരണ്ടും നീങ്ങിപ്പോയെങ്കിലോ إِنْ أَمْسَكَهُمَا അവ രണ്ടിനെയും പിടിച്ചു നിറുത്തുകയില്ല مِنْ أَحَدٍ ഒരാളും തന്നെ مِّن بَعْدِهِ അവനുപുറമെ إِنَّهُ كَانَ നിശ്ചയമായും അവനാകുന്നു حَلِيمًا സഹനശീലന്‍ غَفُورًا വളരെപൊറുക്കുന്നവന്‍
നിശ്ചയമായും അല്ലാഹു ആകാശങ്ങളും ഭൂമിയും (തല്‍സ്ഥാനം വിട്ടു) നീങ്ങുന്നതിനു [നീങ്ങാതിരിക്കുവാന്‍] അവയെ പിടിച്ചുനിറുത്തുന്നു. അവ രണ്ടും നീങ്ങിപ്പോയെങ്കിലോ, അവനു പുറമെ ഒരാളും അവയെ പിടിച്ചുനിറുത്തുകയുമില്ല. അവന്‍ സഹനശീലനും വളരെ പൊറുക്കുന്നവനുമാകുന്നു
وَلَوْ يُؤَاخِذُ പിടിക്കൂടുകയാണെങ്കില്‍ اللَّـهُ അല്ലാഹു النَّاسَ മനുഷ്യരെ بِمَا كَسَبُوا അവര്‍ പ്രവര്‍ത്തിച്ച(സമ്പാദിച്ചുവെച്ച)തിനു مَا تَرَكَ അവന്‍ വിട്ടേക്കുകയില്ല عَلَىٰ ظَهْرِهَا അതിന്‍റെ പുറത്തു, വെളിയില്‍ مِن دَابَّةٍ ഒരു ജന്തുവെയും وَلَـٰكِن പക്ഷേ يُؤَخِّرُهُمْ അവന്‍ അവരെ താമസിപ്പിക്കുന്നു, പിന്തിച്ചുവെക്കുന്നു إِلَىٰ أَجَلٍ ഒരു അവധിവരെ مُّسَمًّى നിര്‍ണ്ണയിക്കപ്പെട്ട فَإِذَا جَاءَ എന്നിട്ടു വന്നാല്‍ أَجَلُهُمْ അവരുടെ അവധി فَإِنَّ اللَّـهَ അപ്പോള്‍ അല്ലാഹു كَانَ ആകുന്നു بِعِبَادِهِ തന്‍റെ അടിയാന്മാരെപ്പറ്റി بَصِيرًا കണ്ടറിയുന്നവന്‍
മനുഷ്യര്‍ പ്രവര്‍ത്തിച്ചുവെച്ചിട്ടുള്ളതിന് അല്ലാഹു അവരെ പിടിക്കൂടുകയാണെങ്കില്‍,-
അതിന്‍റെ പുറഭാഗത്തു [ഭൂമുഖത്തു] ഒരു ജന്തുവെയും അവന്‍ (ബാക്കി) വിടുമായിരുന്നില്ല.
പക്ഷേ, ഒരു നിര്‍ണ്ണയിക്കപ്പെട്ട അവധിവരേക്കും അവന്‍ അവര്‍ക്കു (കാല) താമസം ചെയ്തുകൊടുക്കുകയാണ്.
അങ്ങനെ, അവരുടെ അവധിവന്നാല്‍, നിശ്ചയമായും അപ്പോള്‍, അല്ലാഹു തന്‍റെ അടിയാന്‍മാരെപ്പറ്റി കണ്ടറിയുന്നവനാകുന്നു. (വേണ്ടുന്ന നടപടി അവന്‍ എടുത്തുകൊള്ളും)
إنَّا جَعَلْنَا നിശ്ചയമായും നാം ആക്കി (ഏര്‍പ്പെടുത്തി)യിരിക്കുന്നു فِي أَعْنَاقِهِمْ അവരുടെ കഴുത്തുകളില്‍ أَغْلَالًا ചില ആമങ്ങളെ, കുടുക്കുകളെ فَهِيَ എന്നിട്ടവ إِلَى الْأَذْقَانِ താടിയെല്ലുകള്‍വരെയുണ്ട് فَهُمْ അതിനാലവര്‍ مُقْمَحُونَ തല പൊക്കപ്പെട്ടവരാണ്
നിശ്ചയമായും, നാം അവരുടെ കഴുത്തുകളില്‍ ചില ആമങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. എന്നിട്ടവ താടിയെല്ലുകള്‍ വരേക്കുമുണ്ട്; അതിനാല്‍ അവര്‍ തലപൊക്കപ്പെട്ടവരാകുന്നു.
وَجَعَلْنَا നാം ആക്കുകയും ചെയ്തു مِنْ بَيْنِ أَيْدِيهِمْا അവരുടെ മുമ്പില്‍ക്കൂടി سَدًّا ഒരു തടവു, അണ, മറ وَمِنْ خَلْفِهِمْا അവരുടെ പിമ്പില്‍കൂടിയും سَدًّا ഒരു തടവ് فَأَغْشَيْنَاهُمْ അങ്ങനെ നാമവരെ മൂടി فَهُمْ അതിനാലവര്‍ لَا يُبْصِرُون കണ്ടറിയുന്നതല്ല
അവരുടെ മുമ്പില്‍കൂടി ഒരു (തരം) തടവും, അവരുടെ പിമ്പില്‍കൂടി ഒരു (തരം) തടവും നാം ഏര്‍പ്പെടുത്തിയിരിക്കുന്നു. അങ്ങനെ, നാമവരെ മൂടിയിരിക്കുകയാണ്. അതിനാല്‍ അവര്‍ കണ്ടറിയുകയില്ല.
إنَّا നിശയമായും നാം نَحْنُ നാംതന്നെ نُحْيِي الْمَوْتَىٰ മരണപ്പെട്ടവരെ നാം ജീവിപ്പിക്കുന്നു وَنَكْتُبُ നാം എഴുതുക(രേഖപ്പെടുത്തുക)യും ചെയ്യുന്നു مَا قَدَّمُوا അവര്‍ മുന്ചെയ്തതിനെ وَآثَارَهُمْ അവരുടെ അവശിഷ്ട(പ്രവര്‍ത്തനഫല) ങ്ങളെയും وَكُلَّ شَيْءٍ എല്ലാ കാര്യവും أَحْصَيْنَاهُ നാം അതിനെ കണക്കാക്കി(ക്ളിപ്തമാക്കി) വെച്ചിരിക്കുന്നു فِي إِمَامٍ ഒരു മൂലരേഖയില്‍,കേന്ദ്ര ഗ്രന്ഥത്തില്‍ مُبِينٍ സ്പഷ്ടമായ, വ്യക്തമായ.
നിശ്ചയമായും, നാം മരണപ്പെട്ടവരെ ജീവിപ്പിക്കുന്നു; അവര്‍ മുന്ചെയ്തു വെച്ചിട്ടുള്ളതും അവരുടെ അവശിഷ്ടങ്ങളും(അഥവാ പ്രവര്‍ത്തന ഫലങ്ങളും) നാം എഴുതി രേഖപ്പെടുത്തുകയും ചെയ്യുന്നു. എല്ലാ കാര്യവും തന്നെ, ഒരു സ്പഷ്ടമായ മൂല രേഖയില്‍ നാം കണക്കാക്കി (സൂക്ഷിച്ചു) വെക്കുകയും ചെയ്തിരിക്കുന്നു.
إِذْ أَرْسَلْنَا നാം അയച്ചപ്പോള്‍ إِلَيْهِمُ അവരിലേക്ക് اثْنَيْنِ രണ്ടാളെ فَكَذَّبُوهُمَا എന്നിട്ടവര്‍ അവരെ വ്യാജമാക്കി فَعَزَّزْنَا അപ്പോള്‍ നാം പ്രബല (ശക്തി)പ്പെടുത്തി بِثَالِثٍ ഒരു മൂന്നാമനെ കൊണ്ട് فَقَالُوا എന്നിട്ടവര്‍ പറഞ്ഞു إِنَّا നിശ്ചയമായും ഞങ്ങള്‍ إِلَيْكُمْ നിങ്ങളിലേക്ക് مُرْسَلُونَ അയക്കപ്പെട്ടവരാണ് (ദൂതന്മാരാണ്)
അവരുടെ അടുക്കലേക്കു നാം രണ്ടാളെ അയച്ചപ്പോള്‍, അവര്‍ അവരെ വ്യാജമാക്കി. അപ്പോള്‍ മൂന്നാമതൊരാളെ കൊണ്ട് നാം (അവര്‍ക്ക്) പ്രാബല്യം നല്‍കി. എന്നിട്ട് അവര്‍ (ദൂതന്മാര്‍ ) പറഞ്ഞു: ‘ഞങ്ങള്‍ നിങ്ങളിലേക്ക് (അയക്കപ്പെട്ട) ദൂതന്മാരാണ്”.
قَالُوا അവര്‍ പറഞ്ഞു طَائِرُكُمْ നിങ്ങളുടെ ദുശ്ശകുനം, ശകുനപ്പിഴ,ദുര്‍ലക്ഷണം مَعَكُمْ
നിങ്ങളുടെ ഒന്നിച്ചാണ് أَئِنْ ذُكِّرْتُمْ നിങ്ങള്‍ക്ക് ഉപദേശം(പ്രബോധനം) നല്കപ്പെട്ടിട്ടാണോ بَلْ എങ്കിലും, പക്ഷെ أَنْتُمْ നിങ്ങള്‍ قَوْمٌ ഒരു ജനതയാണ് مُسْرِفُونَ അതിരു കവിഞ്ഞ
അവര്‍ [ദൂതന്മാര്‍ ] പറഞ്ഞു: ‘ നിങ്ങളുടെ ശകുനപ്പിഴ നിങ്ങളോന്നിച്ചു തന്നെയാണുള്ളത്. നിങ്ങള്‍ക്ക് ഉപദേശം നല്‍കപ്പെട്ടതിനാലാണോ (ഇങ്ങിനെ പറയുന്നത്)?! പക്ഷേ, നിങ്ങള്‍ അതിരുകവിഞ്ഞ ഒരു ജനതയാണ്.’
وَجَاءَ വന്നു مِنْ أَقْصَى അങ്ങേ അറ്റത്ത്(ദൂരത്ത്) നിന്ന് الْمَدِينَةِ പട്ടണത്തിന്റെ, നഗരത്തിന്റെ رَجُلٌ ഒരു പുരുഷന്‍(മനുഷ്യന്‍) يَسْعَىٰ ഓടി(ബദ്ധപ്പെട്ടു)കൊണ്ട് قَالَ അദ്ദേഹം പറഞ്ഞു يَا قَوْمِ എന്റെ ജനങ്ങളെ اتَّبِعُوا നിങ്ങള്‍ പിന്‍പറ്റുവിന്‍ الْمُرْسَلِينَ ദൂദന്മാരെ, മുര്സലുകളെ
പട്ടണത്തിന്റെ അങ്ങേഅറ്റത്തുനിന്ന് ഒരു മനുഷ്യന്‍ ഓടികൊണ്ടു വന്നു. അവന്‍ പറഞ്ഞു: ‘ എന്റെ ജനങ്ങളെ, നിങ്ങള്‍ ദൂതന്മാരെ പിന്‍പറ്റുവിന്‍!-
وَمَا لِيَ എനിക്കെന്താണ്,(എനിക്കു പാടില്ല) لَا أَعْبُدُ ഞാന്‍ ആരാധിക്കുകയില്ലെന്നു,(ആരാധിക്കതിരിക്കുവാന്‍) الَّذِي فَطَرَنِي എന്നെ സ്രിഷ്ടിച്ചുണ്ടാകിയവനെ وَإِلَيْهِ അവനിലേക്ക് തന്നെ تُرْجَعُونَനിങ്ങള്‍ മടക്കപ്പെടുന്നു
"എന്നെ സൃഷ്ടിച്ചുണ്ടാക്കിയവനെ ഞാന്‍ ആരാധന ചെയ്യാതിരിക്കുവാന്‍ എനിക്ക് എന്താണ് (തടസ്സം) ഉള്ളത്?! അവന്‍റെ അടുക്കലേക്കു തന്നെയാണ് നിങ്ങള്‍ മടക്കപ്പെടുന്നതും.
أَأَتَّخِذُ ഞാന്‍ സ്വീകരിക്കുക(ഉണ്ടാക്കുക)യോ مِنْ دُونِهِ അവനു പുറമേ آلِهَةً വല്ല ദൈവങ്ങളെയും إِنْ يُرِدْنِ എനിക്കു ഉദ്ദേശിക്കുന്നതായാല്‍ الرَّحْمَٰنُ പരമ കാരുണികന്‍ بِضُرٍّ വല്ല ഉപദ്രവത്തെ(ദോഷത്തെ)യും لَا تُغْنِ ഉപകാരപ്പെടുക (പര്യാപ്തമാക്കുക, ധന്യമാക്കുക) യില്ല عَنِّي എനിക്കു, എന്നെപറ്റി شَفَاعَتُهُمْ അവരുടെ ശുപാര്‍ശ شَيْئًا യാതൊന്നും,ഒട്ടും وَلَا يُنْقِذُونِ അവര്‍ എന്നെ രക്ഷപ്പെടുത്തുകയുമില്ല
"അവനു പുറമേ വല്ല ദൈവങ്ങളെയും ഞാന്‍ സ്വീകരിക്കുകയോ?! (ആ)
പരമകാരുണികന്‍ എനിക്കു വല്ല ഉപദ്രവവും ഉപദേശിക്കുന്നപക്ഷം, അവരുടെ ശുപാര്‍ശ എനിക്കു ഒട്ടും തന്നെ ഉപകാരപ്പെടുകയില്ല; അവര്‍ എന്നെ രക്ഷപ്പെടുത്തുകയുമില്ല!