تِلْكَ الرُّسُلُ = ആ റസൂലുകള്‍ فَضَّلْنَا = നാം ശ്രേഷ്ഠരാക്കിയിരിക്കുന്നു بَعْضَهُمْ = അവരില്‍ ചിലരെ عَلَىٰ بَعْضٍ = ചിലരെക്കാള്‍ مِّنْهُم = അവരിലുണ്ട് مَّن كَلَّمَ اللَّهُ = അല്ലാഹു സംസാരിച്ചവര്‍ وَرَفَعَ = അവന്‍ ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു بَعْضَهُمْ = അവരില്‍ ചിലരെ دَرَجَاتٍ = പല പദവികള്‍, പടികള്‍ وَآتَيْنَا = നാം കൊടുക്കുകയും ചെയ്തു عِيسَى = ഈസാക്ക് ابْنَ مَرْيَمَ = മര്‍യമിന്‍റെ മകന്‍ الْبَيِّنَاتِ = (വ്യക്തമായ) തെളിവുകള്‍ وَأَيَّدْنَاهُ = അദ്ദേഹത്തെ നാം ബലപ്പെടുത്തുകയും ചെയ്തു بِرُوحِ الْقُدُسِ = പരിശുദ്ധാത്മാവിനെക്കൊണ്ട് وَلَوْ شَاءَ اللَّهُ = അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ مَا اقْتَتَلَ = ശണ്ഠ കൂടുക (യുദ്ധം ചെയ്യുക- കൊലനടത്തുക)യില്ലായിരുന്നു الَّذِينَ = യാതൊരു കൂട്ടര്‍ مِن بَعْدِهِم = അവരുടെ ശേഷമുള്ള مِّن بَعْدِ = ശേഷം, ശേഷമായി مَا جَاءَتْهُمُ = അവര്‍ക്ക് വന്നതിന്‍റെ الْبَيِّنَاتُ = തെളിവുകള്‍ وَلَٰكِنِ = എങ്കിലും اخْتَلَفُوا = അവര്‍ ഭിന്നിച്ചു فَمِنْهُم = എന്നിട്ട് അവരിലുണ്ട്, അവരില്‍ ചിലര്‍ ആകുന്നു مَّنْ آمَنَ = വിശ്വസിച്ചവര്‍ وَمِنْهُم = അവരിലുണ്ട്, ചിലര്‍ ആകുന്നു مَّن كَفَرَ = അവിശ്വസിച്ചവര്‍ وَلَوْ شَاءَ اللَّهُ = അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ مَا اقْتَتَلُوا = അവര്‍ ശണ്ഠ കൂടുകയില്ലായിരുന്നു وَلَٰكِنَّ اللَّهَ = എങ്കിലും അല്ലാഹു يَفْعَلُ = അവന്‍ ചെയ്യും, ചെയ്യുന്നു مَا يُرِيدُ = അവന്‍ (താന്‍) ഉദ്ദേശിക്കുന്നത്
(മേല്‍ പ്രസ്താവിക്കപ്പെട്ട) ആ റസൂലുകള്‍, അവരില്‍ ചിലരെ ചിലരെക്കാള്‍ നാം ശ്രേഷ്ഠരാക്കിയിരിക്കുന്നു. അവരില്‍ അല്ലാഹു സംസാരിച്ചവരുണ്ട്. അവരില്‍ ചിലരെ അവന്‍ പല പദവികള്‍ ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു. മര്‍യമിന്‍റെ മകന്‍ ഈസാക്ക് നാം വ്യക്തമായ തെളിവുകള്‍ നല്‍കുകയും, പരിശുദ്ധാത്മാവ് മുഖേന അദ്ദേഹത്തെ നാം ബലപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍, അവരുടെ ശേഷമു ള്ളവര്‍ അവര്‍ക്ക് വ്യക്തമായ തെളിവു കള്‍ വന്നതിനുശേഷം (പരസ്പരം) ശണ്ഠകൂടുകയില്ലായിരുന്നു. എങ്കിലും, അവര്‍ (അഭിപ്രായ) ഭിന്നിപ്പിലായി; എന്നിട്ട് അവരില്‍ നിന്ന് (ചിലര്‍) വിശ്വസിച്ചവരുണ്ട്; അവരില്‍ നിന്ന് (ചിലര്‍) അവിശ്വസിച്ചവരുമുണ്ട്. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍, അവര്‍ (പരസ്പരം) ശണ്ഠ കൂടുകയില്ലായിരുന്നു. എങ്കിലും, അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നത് ചെയ്യുന്നു.
ا أَيُّهَا الَّذِينَ آمَنُوا = ഹേ വിശ്വസിച്ചവരേ أَنفِقُوا = നിങ്ങള്‍ ചെലവഴിക്കുവിന്‍ مِمَّا رَزَقْنَاكُم = നിങ്ങള്‍ക്ക് നാം നല്‍കിയതില്‍ നിന്ന് مِّن قَبْلِ = മുമ്പായി أَن يَأْتِيَ = വരുന്നതിന് يَوْمٌ = ഒരു ദിവസം لَّا بَيْعٌ = ഒരു ക്രയവിക്രയവും (വില്‍പനയും- കച്ചവടവും) ഇല്ല فِيهِ = അതില്‍ وَلَا خُلَّةٌ = ചങ്ങാതിത്തവും (സുഹൃല്‍ ബന്ധവും) ഇല്ല وَلَا شَفَاعَةٌ = ശുപാര്‍ശയുമില്ല وَالْكَافِرُونَ = അവിശ്വാസികള്‍ هُمُ = അവര്‍തന്നെ الظَّالِمُونَ = അക്രമികള്‍
ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ക്ക് നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് നിങ്ങള്‍ ചിലവഴിക്കുവിന്‍, ഒരു ക്രയവിക്രയമാകട്ടെ ശുപാര്‍ശയാകട്ടെ, ചങ്ങാതിത്തമാകട്ടെ, (ഉണ്ടായിരിക്കുക) ഇല്ലാത്ത ഒരു ദിവസം വന്നെ ത്തുന്നതിന് മുമ്പായി. അവിശ്വാസികള്‍ തന്നെയാണ് അക്രമകാരികള്‍.
അല്ലാഹു വിശ്വസിച്ചവരുടെ ബന്ധു (അഥവാ രക്ഷാധികാരി) ആകുന്നു;- അവരെ അവന്‍ അന്ധകാരങ്ങളില്‍ നിന്ന് പ്രകാശത്തിലേക്ക് പുറത്തുകൊണ്ടു വരുന്നു. അവിശ്വസിച്ചവരാകട്ടെ, അവരുടെ ബന്ധുക്കള്‍ (അഥവാ കാര്യകര്‍ത്താക്കള്‍) "ത്വാഗൂത്ത്" [ദുര്‍മൂര്‍ത്തികളു] മാകുന്നു;- അവര്‍ അവരെ പ്രകാശ ത്തില്‍നിന്ന് അന്ധകാരങ്ങളിലേക്ക് പുറത്തുകൊണ്ടു വരുന്നു. അക്കൂട്ടര്‍ നരകത്തിന്‍റെ ആള്‍ക്കാരത്രെ. അവര്‍ അതില്‍ നിത്യവാസികളായിരിക്കും.
لَمْ تَرَ = നീ കണ്ടില്ലേ, നോക്കുന്നില്ലേ إِلَى الَّذِي حَاجَّ = ന്യായവാദം ചെയ്തവനെ إِبْرَاهِيمَ = ഇബ്‌റാഹീമിനോട് فِي رَبِّهِ = അദ്ദേഹത്തിന്‍റെ റബ്ബിന്‍റെ (കാര്യത്തില്‍) أَنْ آتَاهُ اللَّهُ = അവന് അല്ലാഹു നല്‍കിയതിനാല്‍ الْمُلْكَ = രാജത്വം إِذْ قَالَ = പറഞ്ഞ സന്ദര്‍ഭം إِبْرَاهِيمُ = ഇബ്‌റാഹീം رَبِّيَ = എന്‍റെ റബ്ബ്, റബ്ബത്രെ الَّذِي يُحْيِي = ജീവിപ്പിക്കുന്നവനാണ് (ജീവിപ്പിക്കുന്നവന്‍) وَيُمِيتُ = മരണപ്പെടുത്തുകയും ചെയ്യുന്ന قَالَ = അവന്‍ പറഞ്ഞു أَنَا أُحْيِي = ഞാന്‍ ജീവിപ്പിക്കുന്നു وَأُمِيتُ = ഞാന്‍ മരിപ്പിക്കുകയും ചെയ്യുന്നു قَالَ إِبْرَاهِيمُ = ഇബ്‌റാഹീം പറഞ്ഞു فَإِنَّ اللَّهَ = എന്നാല്‍ നിശ്ചയമായും അല്ലാഹു يَأْتِي = അവന്‍ വരുന്നു بِالشَّمْسِ = സൂര്യനെക്കൊണ്ട് مِنَ الْمَشْرِقِ = കിഴക്കുനിന്ന്, ഉദയസ്ഥാനത്തുനിന്ന് فَأْتِ بِهَا = എന്നാല്‍ നീ അതിനെ കൊണ്ടുവാ مِنَ الْمَغْرِبِ = പടിഞ്ഞാറുനിന്ന്, അസ്തമയസ്ഥാനത്തുനിന്ന് فَبُهِتَ = അപ്പോള്‍ സ്തംഭിച്ചു, പരിഭ്രമിച്ചു (ഉത്തരം മുട്ടി) الَّذِي كَفَرَ = അവിശ്വസിച്ചവന്‍ وَاللَّهُ = അല്ലാഹു لَا يَهْدِي = അവന്‍ നേര്‍മാര്‍ഗത്തിലാക്കുകയില്ല الْقَوْمَ = ജനങ്ങളെ الظَّالِمِينَ = അക്രമികളായ
നീ കണ്ടില്ലേ, ഇബ്‌റാഹീമിനോട് അദ്ദേഹത്തിന്‍റെ റബ്ബിന്‍റെ കാര്യത്തില്‍ ന്യായവാദം നടത്തിയ ഒരുവനെ?- (അതെ) അവന് അല്ലാഹു രാജത്വം നല്‍കിയതിനാല്‍! (അതായത്:) "എന്‍റെ റബ്ബത്രെ ജീവിപ്പിക്കുകയും, മരണപ്പെടുത്തുകയും ചെയ്യുന്നവന്‍" എന്ന് ഇബ്‌റാഹീം പറഞ്ഞപ്പോള്‍, അവന്‍ പറഞ്ഞു: "ഞാന്‍ ജീവിപ്പിക്കുകയും, മരണപ്പെടുത്തുകയും ചെയ്യുന്നു (വല്ലോ)," ഇബ്‌റാഹീം പറഞ്ഞു: "എന്നാല്‍, അല്ലാഹു സൂര്യനെ കിഴക്കുഭാഗത്തു നിന്നു കൊണ്ടു വരുന്നു; നീ അതിനെ പടിഞ്ഞാറ് ഭാഗത്തുനിന്ന് (ഒന്ന്) കൊണ്ടു വരുക! അപ്പോള്‍, (ആ) അവിശ്വസിച്ചവന്‍ (ഉത്തരം മുട്ടി) സ്തംഭിച്ചു. അല്ലാഹു, അക്രമകാരികളായ ജനങ്ങളെ നേര്‍മാര്‍ഗത്തിലാക്കുകയില്
أَوْ كَالَّذِي = അല്ലെങ്കില്‍ യാതൊരുവന്‍റെ മാതിരി مَرَّ = അദ്ദേഹം നടന്നുപോയി عَلَىٰ قَرْيَةٍ = ഒരു രാജ്യത്തിലൂടെ وَهِيَ خَاوِيَةٌ = അത് വീണടിഞ്ഞിരിക്കുന്നതാണ് عَلَىٰ عُرُوشِهَا = അതിലെ മേല്‍പുര (കൂര)കളോടെ قَالَ أَنَّىٰ = അദ്ദേഹം പറഞ്ഞു എങ്ങനെയായിരിക്കും يُحْيِي هَٰذِهِ = ഇതിനെ ജീവിപ്പിക്കുക اللَّهُ = അല്ലാഹു بَعْدَ مَوْتِهَا = ഇത് നിര്‍ജ്ജീവമായതിനുശേഷം فَأَمَاتَهُ اللَّهُ = എന്നിട്ട് അദ്ദേഹത്തെ അല്ലാഹു മരണപ്പെടുത്തി مِائَةَ عَامٍ = നൂറ് വര്‍ഷം ثُمَّ بَعَثَهُ = പിന്നെ അദ്ദേഹത്തെ എഴുന്നേല്‍പിച്ചു قَالَ = അവന്‍ പറഞ്ഞു كَمْ لَبِثْتَ = നീ എത്ര താമസിച്ചു, കഴിഞ്ഞുകൂടി قَالَ = അദ്ദേഹം പറഞ്ഞു لَبِثْتُ يَوْمًا = ഞാന്‍ ഒരു ദിവസം താമസിച്ചു, കഴിഞ്ഞുകൂടി أَوْ بَعْضَ يَوْمٍ = അല്ലെങ്കില്‍ ഒരു ദിവസത്തിന്‍റെ കുറച്ചുഭാഗം قَالَ = അവന്‍ പറഞ്ഞു بَل لَّبِثْتَ = പക്ഷേ (എന്നാല്‍) നീ താമസിച്ചു مِائَةَ عَامٍ = നൂറ് വര്‍ഷം فَانظُرْ = എന്നാല്‍ നീ നോക്കുക إِلَىٰ طَعَامِكَ = നിന്‍റെ ഭക്ഷണ (സാധന)ത്തിലേക്ക് وَشَرَابِكَ = നിന്‍റെ പാനീയത്തിലേക്കും لَمْ يَتَسَنَّهْ = അത് കാലപ്പഴക്കം ചെന്നിട്ടില്ല, മാറ്റം വന്നിട്ടില്ല وَانظُرْ = നീ നോക്കുകയും ചെയ്യുക إِلَىٰ حِمَارِكَ = നിന്‍റെ കഴുതയിലേക്ക് وَلِنَجْعَلَكَ = നിന്നെ ആക്കുവാന്‍ വേണ്ടിയുമാണ് آيَةً = ഒരു ദൃഷ്ടാന്തം لِّلنَّاسِ = മനുഷ്യര്‍ക്ക് وَانظُرْ = നീ നോക്കുകയും ചെയ്യുക إِلَى الْعِظَامِ = എല്ലുകളിലേക്ക് كَيْفَ = എങ്ങനെയാണ് (എന്ന്) نُنشِزُهَا = നാമതിനെ ഘടിപ്പിക്കുന്നു, അവയെ കൂട്ടിച്ചേര്‍ക്കുന്നു, പൊക്കിക്കൊണ്ടുവരുന്നു ثُمَّ نَكْسُوهَا = പിന്നെ നാമതിന് ധരിപ്പിക്കുന്നു لَحْمًا = മാംസത്തെ فَلَمَّا تَبَيَّنَ لَهُ = അങ്ങനെ അദ്ദേഹത്തിന് വ്യക്തമായപ്പോള്‍ قَالَ أَعْلَمُ = അദ്ദേഹം പറഞ്ഞു ഞാന്‍ അറിയുന്നു أَنَّ اللَّهَ = അല്ലാഹു (ആകുന്നു) എന്ന് عَلَىٰ كُلِّ شَيْءٍ = എല്ലാ കാര്യത്തിനും قَدِيرٌ = കഴിവുള്ളവന്‍
അല്ലെങ്കില്‍, ഒരു രാജ്യത്തിലൂടെ നടന്നുപോയ ഒരുവന്‍റെ മാതിരി (കണ്ടില്ലേ?) അത് [ആ രാജ്യം] അതിലെ മേല്‍ക്കൂരകളോടെ വീണടിഞ്ഞു കിടക്കുകയാണ്; (അപ്പോള്‍) അദ്ദേഹം പറഞ്ഞു: "ഇത് ചത്തു (നിര്‍ജ്ജീവമായി) പോയതിന്‍റെ ശേഷം ഇതിനെ അല്ലാഹു ജീവിപ്പിക്കുന്നത് എങ്ങനെയായിരിക്കും?!" എന്നിട്ട്, അദ്ദേഹത്തെ അല്ലാഹു നൂറുവര്‍ഷം മരിപ്പിച്ചു (കി ടത്തി); പിന്നെ അദ്ദേഹത്തെ (ജീവിപ്പിച്ച്) എഴുന്നേല്‍പിച്ചു. അവന്‍ [അല്ലാഹു] പറഞ്ഞു: "നീ എത്ര (കാലം) കഴിഞ്ഞുകൂടി?" അദ്ദേഹം പറഞ്ഞു: "ഞാന്‍ ഒരു ദിവസം, അല്ലെങ്കില്‍ ഒരു ദിവസത്തിന്‍റെ കുറച്ചുഭാഗം കഴിഞ്ഞുകൂടിയിരിക്കുന്നു." അവന്‍ പറഞ്ഞു: (അല്ല) പക്ഷേ നീ നൂറുവര്‍ഷം കഴിഞ്ഞു കൂടിയിരിക്കുന്നു;- എന്നാല്‍ നിന്‍റെ ഭക്ഷണത്തിലേക്കും പാനീയത്തിലേക്കും നോക്കൂ: അത് (പഴക്കം പിടിച്ച്) മാറ്റം വന്നിട്ടില്ല. നിന്‍റെ കഴുതയിലേക്കും നോക്കുക (അതെങ്ങിനെയുണ്ടെന്ന്)! നിന്നെ മനുഷ്യര്‍ക്ക് നാം ഒരു ദൃഷ്ടാന്തം ആക്കുവാന്‍ വേണ്ടിയും (കൂടി) ആകുന്നു (ഇത്). (അതാ, ആ) എല്ലുകളിലേക്കും നോക്കുക- നാം അവയെ എങ്ങനെ ഘടിപ്പിക്കുകയും, പിന്നെ അവര്‍ക്ക് മാംസം ധരിപ്പിക്കുകയും ചെയ്യുന്നുവെന്ന്!" അങ്ങനെ, അദ്ദേഹത്തിന് (കാര്യം) വ്യക്തമായിത്തീര്‍ന്നപ്പോള്‍, അദ്ദേഹം പറഞ്ഞു: "അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണെന്ന് ഞാന്‍ (അനുഭവത്തിലൂടെ) അറിയുന്നു.
وَإِذْ قَالَ = പറഞ്ഞ സന്ദര്‍ഭം إِبْرَاهِيمُ = ഇബ്‌റാഹീം رَبِّ أَرِنِي = എന്‍റെ റബ്ബേ എനിക്ക് കാണിച്ചു തരണേ كَيْفَ تُحْيِي = നീ എങ്ങനെ ജീവിപ്പിക്കുന്നുവെന്ന് الْمَوْتَىٰ = മരണപ്പെട്ടവരെ قَالَ = അവന്‍ പറഞ്ഞു أَوَلَمْ تُؤْمِن = നീ വിശ്വസിച്ചിട്ടില്ലേ قَالَ بَلَىٰ = അദ്ദേഹം പറഞ്ഞു ഇല്ലാതേ (ഉണ്ട്) وَلَٰكِن = എങ്കിലും لِّيَطْمَئِنَّ = സമാധാനമടയുവാന്‍ (ശാന്തമാകുവാന്‍) വേണ്ടിയാണ് قَلْبِي = എന്‍റെ ഹൃദയം, മനസ്സ് قَالَ فَخُذْ = അവന്‍ പറഞ്ഞു എന്നാല്‍ നീ പിടിക്കുക, എടുക്കുക أَرْبَعَةً = നാലെണ്ണം مِّنَ الطَّيْرِ = പക്ഷികളില്‍ നിന്ന് فَصُرْهُنَّ إِلَيْكَ = എന്നിട്ട് അവയെ നിന്നിലേക്ക് കൂട്ടിച്ചേര്‍ക്കുക, പാട്ടിലാക്കുക, വശീകരിക്കുക, ക്ഷണിച്ചെടുക്കുക ثُمَّ اجْعَلْ = പിന്നെ നീ ആക്കുക عَلَىٰ كُلِّ جَبَلٍ = എല്ലാ മലമേലും, മലയിലും مِّنْهُنَّ جُزْءًا = അവയില്‍ നിന്ന് ഒരംശം, (ഒരു ഭാഗം) ثُمَّ ادْعُهُنَّ = പിന്നെ അവയെ വിളിക്കുക يَأْتِينَكَ = എന്നാലവ നിന്‍റെ അടുക്കല്‍ വരും سَعْيًا = ഓടിക്കൊണ്ട് (വേഗം) وَاعْلَمْ = നീ അറിഞ്ഞുകൊള്ളുക أَنَّ اللَّهَ = അല്ലാഹു (ആകുന്നു) എന്ന് عَزِيزٌ = പ്രതാപശാലി حَكِيمٌ = അഗാധജ്ഞന്‍, യുക്തിമാന്‍
ഇബ്‌റാഹീം പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക); "എന്‍റെ റബ്ബേ, മരണപ്പെട്ടവരെ നീ എങ്ങനെ ജീവിപ്പിക്കുന്നുവെന്ന് എനിക്ക് നീ (ഒന്ന്) കാണിച്ചു തരേണമേ!" അവന്‍ [അല്ലാഹു] പറഞ്ഞു; "നീ (അതില്‍) വിശ്വസിച്ചിട്ടില്ലേ?! [പിന്നെ എന്തിനാണിത് ആവശ്യപ്പെടുന്നത്?]" അദ്ദേഹം പറഞ്ഞു: "ഇല്ലാതെ! (വിശ്വസിച്ചിട്ടുണ്ട്.) എങ്കിലും, എന്‍റെ ഹൃദയം സമാധാനമടയുവാന്‍ വേണ്ടിയാകുന്നു." അവന്‍ [റബ്ബ്] പറഞ്ഞു: "എന്നാല്‍ നീ പക്ഷികളില്‍ നിന്ന് ഒരു നാലെണ്ണം പിടിക്കുക; എന്നിട്ട് അവയെ നിന്‍റെ അടുക്കലേക്ക് കൂട്ടിച്ചേര്‍ത്തുകൊള്ളുക. പിന്നീട്, അവയില്‍ നിന്നുള്ള ഓരോ അംശം എല്ലാ (ഓരോ) മലകളിലും ആക്കിക്കൊള്ളുക; പിന്നെ, നീ അവയെ വിളിക്കുക- അവ നിന്‍റെ അടുക്കല്‍ ഓടി വരുന്നതാണ് . അല്ലാഹു പ്രതാപശാലിയും, അഗാധജ്ഞനുമാണെന്ന് നീ അറിഞ്ഞുകൊള്ളുക."
مَّثَلُ الَّذِينَ = യാതൊരു കൂട്ടരുടെ ഉപമ, ഉദാഹരണം يُنفِقُونَ = അവര്‍ ചിലവഴിക്കുന്നു أَمْوَالَهُمْ = തങ്ങളുടെ സ്വത്തുക്കളെ فِي سَبِيلِ = മാര്‍ഗത്തില്‍ اللَّهِ = അല്ലാഹുവിന്‍റെ كَمَثَلِ حَبَّةٍ = ഒരു ധാന്യമണിയുടെ മാതിരിയാണ് أَنبَتَتْ = അത് ഉല്‍പാദിപ്പിച്ചു سَبْعَ سَنَابِلَ = ഏഴ് കതിരു (കുല)കളെ فِي كُلِّ سُنبُلَةٍ = എല്ലാ കതിരിലുമുണ്ട് مِّائَةُ حَبَّةٍ = നൂറ്ധാന്യമണി وَاللَّهُ = അല്ലാഹു يُضَاعِفُ = ഇരട്ടി(പ്പടി)യായി കൊടുക്കുകയും ചെയ്യും لِمَن يَشَاءُ = അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് وَاللَّهُ وَاسِعٌ = അല്ലാഹു വിശാലനുമാകുന്നു عَلِيمٌ = (എല്ലാം) അറിയുന്നവന്‍
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ തങ്ങളുടെ സ്വത്തുക്കള്‍ ചെലവഴിക്കുന്നവരുടെ ഉപമ, എല്ലാ (ഓരോ) കതിരിലും നൂറ് ധാന്യമണികളുള്ളതായഏഴുകതിരുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഒരു ധാന്യമണിയുടെമാതിരിയാകുന്നു. അല്ലാഹു, അവന്‍ഉദ്ദേശിക്കുന്നവര്‍ക്ക് ഇരട്ടി(പ്പടി)യായി കൊടുക്കുകയും ചെയ്യും. അല്ലാഹുവിശാലനും (എല്ലാം) അറിയുന്നവനുമാകുന്നു.
الَّذِينَ = യാതൊരു കൂട്ടര്‍ يُنفِقُونَ = അവര്‍ ചെലവഴിക്കും أَمْوَالَهُمْ = തങ്ങളുടെസ്വത്തുക്കളെ, ധനത്തെ فِي سَبِيلِ اللَّهِ = അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ثُمَّ لَا يُتْبِعُونَ = പിന്നെഅവര്‍ തുടര്‍ന്ന് ചെയ്കയില്ല مَا أَنفَقُوا = അവര്‍ ചിലവഴിച്ചതിനെ (തുടര്‍ന്ന്) مَنًّا = ഉപകാരം എടുത്ത് പറയല്‍ وَلَا أَذًى = ദ്രോഹവും (ഉപദ്രവവും) ഇല്ല لَّهُمْ = അവര്‍ക്കുണ്ട് أَجْرُهُمْ = അവരുടെ പ്രതിഫലം عِندَ رَبِّهِمْ = അവരുടെ റബ്ബിന്‍റെ അടുക്കല്‍ وَلَا خَوْفٌ = യാതൊരു ഭയവുമില്ല عَلَيْهِمْ = അവരുടെ മേല്‍, അവര്‍ക്ക് وَلَا هُمْ يَحْزَنُونَ = അവര്‍ വ്യസനപ്പെടുകയുമില്
യാതൊരു കൂട്ടര്‍ തങ്ങളുടെസ്വത്തുക്കള്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ചെലവഴിക്കുകയും, പിന്നീട്തങ്ങള്‍ ചെലവഴിച്ചതിനെത്തുടര്‍ന്ന് ഉപകാരം എടുത്തു പറയുകയാകട്ടെ, ദ്രോഹിക്കുകയാകട്ടെ ചെയ്യാതിരിക്കുകയും ചെയ്യുന്നുവോ, അവര്‍ക്ക് തങ്ങളുടെ റബ്ബിന്‍റെ അടുക്കല്‍ തങ്ങളുടെപ്രതിഫലം ഉണ്ടായിരിക്കും. അവരുടെമേല്‍ യാതൊരു ഭയവുമില്ല. അവര്‍ വ്യസനപ്പെടുകയുമില്ല.
ഹേ, വിശ്വസിച്ചവരേ, ഉപകാരം എടുത്തുപറയലും, ദ്രോഹിക്കലും വഴി, നിങ്ങളുടെ (ദാന) ധര്‍മങ്ങളെ നിങ്ങള്‍ നിഷ്ഫലമാക്കരുത്;- (അതെ) മനുഷ്യരെ കാണിക്കുവാനായി തന്‍റെ ധനം ചെലവഴിക്കുകയും, അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കാതിരിക്കുകയും ചെയ്യുന്നവനെപ്പോലെ. എന്നാല്‍, അവന്‍റെ ഉദാഹരണം, മീതെ (കുറച്ച്) മണ്ണുള്ളതായ ഒരുമിനുസപ്പാറയുടെ മാതിരിയാകുന്നു;എന്നിട്ട് അതിന് ഒരു കനത്ത മഴബാധിച്ചു , അതതിനെ ഉറച്ചുമിനുത്ത നിലയില്‍ വിട്ടേച്ചു കളഞ്ഞു. (അതായത്;) അവര്‍ ചെയ്തുവെച്ചതില്‍ യാതൊന്നിനും [യാതൊന്നും അനുഭവിക്കുവാന്‍] അവര്‍ക്ക് കഴിയുകയില്ല. അല്ലാഹു അവിശ്വാസികളായ ജനങ്ങളെ സന്‍മാര്‍ഗത്തിലാക്കുകയുമില്ല.
وَمَثَلُ = ഉപമയാകട്ടെ الَّذِينَ يُنفِقُونَ = ചിലവഴിക്കുന്നവരുടെ أَمْوَالَهُمُ = തങ്ങളുടെ സ്വത്തുക്കളെ ابْتِغَاءَ = തേടിക്കൊണ്ടും مَرْضَاتِ اللَّهِ = അല്ലാഹുവിന്‍റെ പ്രീതി وَتَثْبِيتًا = ദൃഢപ്പെടുത്തലായും مِّنْ أَنفُسِهِمْ = തങ്ങളുടെ മനസ്സുകളില്‍ നിന്നുള്ള كَمَثَلِ جَنَّةٍ = ഒരു തോട്ടം മാതിരിയാകുന്നു بِرَبْوَةٍ = ഒരു മേടില്‍, പീഠപ്രദേശത്ത് أَصَابَهَا = അതിന്കിട്ടി وَابِلٌ = ഒരു കനത്ത മഴ فَآتَتْ = അങ്ങനെ അത് നല്‍കി أُكُلَهَا = അതിന്‍റെ കനി,ഫലം ضِعْفَيْنِ = രിരട്ടിയായി فَإِن لَّمْ يُصِبْهَا = എനി അതിന് കിട്ടിയില്ലെങ്കില്‍ وَابِلٌ = ഒരുകനത്ത മഴ فَطَلٌّ = എന്നാല്‍ ഒരു (നേരിയ) ചാറല്‍ മഴ وَاللَّهُ = അല്ലാഹു بِمَا تَعْمَلُونَ = നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി بَصِيرٌ = കണ്ടറിയുന്നവനാണ്
അല്ലാഹുവിന്‍റെ പ്രീതിയെതേടിയും, തങ്ങളുടെ ആത്മാക്കളില്‍ [മനസ്സുകളില്‍] നിന്നുള്ള ദൃഢീകരണമായും തങ്ങളുടെ ധനം ചിലവഴിക്കുന്നവരുടെ ഉപമയാകട്ടെ, ഒരു മേടുപ്രദേശത്തുള്ള ഒരു തോട്ടത്തിന്‍റെമാതിരിയാകുന്നു:അതിന് ഒരു കനത്ത മഴ കിട്ടി;എന്നിട്ട് അത് അതിന്‍റെ കനി രിരട്ടിയായി നല്‍കി [-ഇങ്ങനെയുള്ളഒരു തോട്ടത്തിന്‍റെ മാതിരി]. എനി,അതിന് കനത്ത മഴ കിട്ടിയില്ലെങ്കില്‍,ഒരു ചാറല്‍ മഴ (മതിയാകും). അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാകുന്നു.
നിങ്ങള്‍ ദാനധര്‍മങ്ങളെ വെളിവാക്കി ചെയ്യുന്ന പക്ഷം, അത്എത്രയോ നല്ലത് (തന്നെ). നിങ്ങള്‍അത് മറച്ചുവെക്കുകയും, ദരിദ്രന്‍മാര്‍ക്ക് അത് കൊടുക്കുകയും ചെയ്യുന്ന പക്ഷം, അത് നിങ്ങള്‍ക്ക്(കൂടുതല്‍) ഗുണകരമാകുന്നു. നിങ്ങളുടെ തിന്മകളില്‍നിന്നും (കുറെഭാഗം) അവന്‍ മൂടിവെ(ച്ചുമാപ്പാ)ക്കുകയും ചെയ്യുന്നതാണ്.അല്ലാഹുവാകട്ടെ, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.
നബിയേ) അവരെ സന്‍മാര്‍ഗത്തിലാക്കല്‍ നിന്‍റെ മേല്‍(ബാധ്യത) ഇല്ല. എങ്കിലും, അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ സന്‍മാര്‍ഗത്തിലാക്കുകയത്രെ ചെയ്യുന്നത്. നിങ്ങള്‍ നല്ലതായുള്ളത് എന്ത് ചിലവ്ചെയ്താലും (അത്) നിങ്ങളുടെസ്വന്തങ്ങള്‍ക്കുവേണ്ടി (തന്നെ)യായിരിക്കും. അല്ലാഹുവിന്‍റെ മുഖത്തെ[പ്രീതിയെ] തേടിക്കൊണ്ടല്ലാതെനിങ്ങള്‍ ചിലവഴിക്കുന്നുമില്ല (എന്നിരിക്കെ).നിങ്ങള്‍ നല്ലതായുള്ളതെന്ത് ചിലവഴിക്കുന്നതായാലും അത് [അതിന്‍റെപ്രതിഫലം] നിങ്ങള്‍ക്ക് നിറവേറ്റിത്തരപ്പെടുന്നതാണ്; നിങ്ങളോട് അനീതിചെയ്യപ്പെടുകയില്ലതാനും.
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തടഞ്ഞുവെക്കപ്പെട്ടിട്ടുള്ളവരായ ദരിദ്രര്‍ക്കത്രെ (ദാനധര്‍മങ്ങള്‍നല്‍കേണ്ടത്); ഭൂമിയില്‍ സഞ്ചരിക്കുവാന്‍ അവര്‍ക്ക് കഴിയുന്നതല്ല; ആത്മാഭിമാനം പാലിക്കുന്നത് നിമിത്തം, അറിയാത്തവന്‍ അവരെ ധനികന്മാരായി കണക്കാക്കുന്നു; അവരുടെ ലക്ഷണം കൊണ്ട് അവരെ നിനക്ക് മനസ്സിലാക്കാവുന്നതാണ്; അവര്‍ മനുഷ്യരോട് ബുദ്ധിമുട്ടിച്ച് (ഒന്നും) ചോദിക്കുകയില്ല. [ഇങ്ങനെയുള്ളവര്‍ക്കത്രെ ദാനധര്‍മങ്ങള്‍ നല്‍കേണ്ടത്]. നിങ്ങള്‍നല്ലതായുള്ളത് എന്ത് ചിലവഴിക്കുന്നതായാലും അല്ലാഹു അതിനെക്കുറിച്ച്അറിയുന്നവനാകുന്നു.
إِنَّ الَّذِينَ آمَنُوا = നിശ്ചയമായും വിശ്വസിച്ചവര്‍ وَعَمِلُوا = അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു الصَّالِحَاتِ = സല്‍ക്കര്‍മങ്ങളെ وَأَقَامُوا = അവര്‍ നിലനിറുത്തുകയുംചെയ്തു الصَّلَاةَ = നമസ്‌കാരം وَآتَوُا الزَّكَاةَ = അവര്‍ സക്കാത്ത് കൊടുക്കുകയും ചെയ്തു لَهُمْ أَجْرُهُمْ = അവര്‍ക്ക് അവരുടെ പ്രതിഫലം ഉണ്ട് عِندَ رَبِّهِمْ = അവരുടെ റബ്ബിന്‍റെ അടുക്കല്‍ وَلَا خَوْفٌ = ഒരു ഭയവുമില്ല عَلَيْهِمْ = അവരുടെ മേല്‍ وَلَا هُمْ = അവര്‍ ഇല്ലതാനും يَحْزَنُونَ = അവര്‍ വ്യസനപ്പെടുക
നിശ്ചയമായും, വിശ്വസിക്കുകയും, സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും, നമസ്‌കാരം നിലനിറുത്തുകയും, സകാത്ത് കൊടുക്കുകയും ചെയ്തവര്‍, അവര്‍ക്ക് തങ്ങളുടെ റബ്ബിന്‍റെ അടുക്കല്‍ തങ്ങളുടെ പ്രതിഫലം ഉണ്ടായിരിക്കും; അവരുടെമേല്‍ യാതൊരു ഭയവുമില്ല; അവര്‍വ്യസനപ്പെടുകയുമില്ല.
വല്ല ഞെരുക്കക്കാരനും ഉണ്ടായെങ്കില്‍, ഒരു സൗകര്യം (ഉണ്ടാകുന്ന ത്) വരെ കാത്തിരിക്കലാണ്(വേണ്ടത്).നിങ്ങള്‍ ധര്‍മമാ(ക്കി വിട്ടുകൊടു)ക്കലാവട്ടെ, നിങ്ങള്‍ക്ക് ഉത്തമവുമാകുന്നു; നിങ്ങള്‍ക്ക് അറിയാവുന്നതാണെങ്കില്‍!
അല്ലാഹുവിനുള്ളതാണ് ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും(എല്ലാം). നിങ്ങളുടെ മനസ്സുകളിലുള്ളതിനെ നിങ്ങള്‍ വെളിവാക്കുകയോ, അല്ലെങ്കില്‍ അതിനെ നിങ്ങള്‍ മറച്ചുവെക്കുകയോ ചെയ്താലും അല്ലാഹു അതിനെപ്പറ്റിനിങ്ങളെ വിചാരണ ചെയ്യുന്നതാണ്. എന്നിട്ട് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുകയും, അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുകയും ചെയ്യും. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.
لَا يُكَلِّفُ اللَّهُ = അല്ലാഹു ശാസിക്കുകയില്ല, നിര്‍ബന്ധിക്കുകയില്ല, കീര്‍ത്തിക്കുകയില്ല نَفْسًا = ഒരു ആത്മാവിനോടും (ആളോടും- വ്യക്തിയോടും) إِلَّا وُسْعَهَا = അതിന്‍റെനിവൃത്തി (സൗകര്യം- കഴിവ്) അല്ലാതെ لَهَا = അതിനാണ്, അതിനുണ്ടായിരിക്കും, അതിന്റേതാണ് مَا كَسَبَتْ = അത് സമ്പാദിച്ചത് وَعَلَيْهَا = അതിന്‍റെ മേലും തന്നെ, അതിനെത്തന്നെ مَا اكْتَسَبَتْ = അത് സമ്പാദിച്ചുകൂട്ടിയത് رَبَّنَا = ഞങ്ങളുടെ റബ്ബേ لَا تُؤَاخِذْنَا = ഞങ്ങളെ നീ പിടികൂടരുതേ إِن نَّسِينَا = ഞങ്ങള്‍ മറന്നുപോയെങ്കില്‍ أَوْ أَخْطَأْنَا = അല്ലെങ്കില്‍ ഞങ്ങള്‍ അബദ്ധം ചെയ്‌തെങ്കില്‍ رَبَّنَا = ഞങ്ങളുടെ റബ്ബേ وَلَا تَحْمِلْ = നീ ചുമത്തുകയും ചെയ്യരുതേ عَلَيْنَا = ഞങ്ങളുടെ മേല്‍, ഞങ്ങള്‍ക്ക് إِصْرًا = ഭാരം (ഞെരുക്കം) كَمَا حَمَلْتَهُ = നീ അത് ചുമത്തിയതുപോലെ عَلَى الَّذِينَ = യാതൊരുവരുടെമേല്‍ مِن قَبْلِنَا = ഞങ്ങളുടെ മുമ്പുള്ള رَبَّنَا = ഞങ്ങളുടെ റബ്ബേ وَلَا تُحَمِّلْنَا = ഞങ്ങളെ നീ വഹിപ്പിക്കുകയും ചെയ്യരുതേ مَا = യാതൊന്നിനെ لَا طَاقَةَ = കഴിവില്ല, സാധിപ്പില്ല لَنَا بِهِ = ഞങ്ങള്‍ക്ക്അതിന് وَاعْفُ عَنَّا = ഞങ്ങളെക്കുറിച്ച (ഞങ്ങള്‍ക്ക്) നീ മാപ്പ് നല്‍കുകയും വേണമേ وَاغْفِرْ لَنَا = ഞങ്ങള്‍ക്ക് നീ പൊറുത്തു തരുകയും വേണമേ وَارْحَمْنَا = ഞങ്ങളോട് നീകരുണ ചെയ്യുകയും, കൃപ കാണിക്കുകയും വേണമേ أَنتَ مَوْلَانَا = നീ ഞങ്ങളുടെ യജമാനനാകുന്നു, തമ്പുരാനാണ് فَانصُرْنَا = ആകയാല്‍ ഞങ്ങളെ നീ സഹായിക്കണേ عَلَى الْقَوْمِ = ജനങ്ങളുടെ മേല്‍ (എതിരെ) الْكَافِرِينَ = അവിശ്വാസികളായ
ഒരു ആത്മാവിനോടും [ഒരുവ്യക്തിയോടും] അതിന് നിവൃത്തിയുള്ളതല്ലാതെ അല്ലാഹു ശാസിക്കുകയില്ല.അത് സമ്പാദിച്ചത് (നന്മ) അതിന് തന്നെയായിരിക്കും; അത് സമ്പാദിച്ചു (തിന്മ) കൂട്ടിയതും അതിന്‍റെ മേല്‍തന്നെയായിരിക്കും. (പ്രാര്‍ത്ഥിക്കുക:) "ഞങ്ങളുടെ റബ്ബേ! ഞങ്ങള്‍ മറന്നു പോകുകയോ, ഞങ്ങള്‍ അബദ്ധം ചെയ്യുകയോ ചെയ്തുവെങ്കില്‍ നീ ഞങ്ങളെ പിടികൂടരുതേ! [ശിക്ഷാ നടപടി എടുക്കരുതേ!] ഞങ്ങളുടെ റബ്ബേ! ഞങ്ങളുടെ മുമ്പുള്ളവരുടെ മേല്‍ നീ ചുമത്തിയതു പോലെ, ഞങ്ങളുടെ മേല്‍ നീ ഭാരം ചുമത്തുകയും ചെയ്യരുതേ! ഞങ്ങളുടെ റബ്ബേ! ഞങ്ങള്‍ക്ക്സാധ്യതയില്ലാത്തത് ഞങ്ങളെ (ക്കൊണ്ട്) നീ വഹിപ്പിക്കുകയും ചെയ്യരുതേ! ഞങ്ങള്‍ക്ക് മാപ്പ് നല്‍കേണമേ! ഞങ്ങള്‍ക്ക് പൊറുത്തു തരുകയും വേണമേ! ഞങ്ങളോട് കരുണചെയ്യുകയും ചെയ്യേണമേ! നീ ഞങ്ങളുടെ യജമാനനാകുന്നു. ആകയാല്‍, അവിശ്വാസികള്‍ക്കെതിരെ ഞങ്ങളെ നീ സഹായിക്കേണമേ!
(നബിയേ, ഈ) വേദഗ്രന്ഥത്തെ - അതിന്‍റെ മുമ്പിലുള്ളതിനെ സത്യമാക്കി (ശരിവെച്ചു) കൊണ്ട് -യഥാര്‍ത്ഥ പ്രകാരം അവന്‍ നിനക്ക് അവതരിപ്പിച്ചിരിക്കുന്നു. തൗറാത്തും, ഇന്‍ജീലും അവന്‍ അവതരിപ്പിച്ചിരിക്കുന്നു; (ഇതിന്) മുമ്പായി - മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശനമായി കൊണ്ട്, (സത്യാ സത്യ) വിവേചനവും അവന്‍ അവതരിപ്പിച്ചിരിക്കുന്നു.
رَبَّنَا = ഞങ്ങളുടെ റബ്ബേ لَا تُزِغْ = നീ തെറ്റിക്കരുതേ, വക്രമാക്കരുതേ قُلُوبَنَا = ഞങ്ങളുടെ ഹൃദയങ്ങളെ بَعْدَ إِذْ هَدَيْتَنَا = നീ ഞങ്ങളെ സന്മാര്‍ഗത്തില്‍ ആക്കിയതിനുശേഷം وَهَبْ لَنَا = ഞങ്ങള്‍ക്ക് നീ പ്രദാനവും ചെയ്യണേ مِن لَّدُنكَ = നിന്‍റെ പക്കല്‍ നിന്ന്, നീന്‍റെ വകയായി رَحْمَةً = കാരുണ്യം إِنَّكَ أَنتَ = നിശ്ചയമായും നീ തന്നെ الْوَهَّابُ = വളരെ പ്രദാനം ചെയ്യുന്നവന്‍, വലിയ ദാനക്കാരന്‍
(അവര്‍ തുടരും:) "ഞങ്ങളുടെ റബ്ബേ! ഞങ്ങളെ നീ സന്മാര്‍ഗത്തിലാക്കിയ ശേഷം (വീണ്ടും) ഞങ്ങളുടെ ഹൃദയങ്ങളെ നീ തെറ്റിക്കരുതേ! ഞങ്ങള്‍ക്ക് നിന്‍റെ അടുക്കല്‍ നിന്ന് നീ കാരുണ്യം പ്രദാനം ചെയ്യുകയും വേണമേ! നിശ്ചയമായും, നീ തന്നെയാണ് വളരെ പ്രദാനം ചെയ്യുന്നവന്‍.
رَبَّنَا = ഞങ്ങളുടെ റബ്ബേ إِنَّكَ جَامِعُ = നിശ്ചയമായും നീ ഒരുമിച്ചുകൂട്ടുന്നവനാകുന്നു النَّاسِ = മനുഷ്യരെ لِيَوْمٍ = ഒരു ദിവസത്തേക്ക് لَّا رَيْبَ = യാതൊരു സന്ദേഹവുമില്ല فِيهِ = അതില്‍ إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു لَا يُخْلِفُ = അവന്‍ വ്യത്യാസം (എതിര്-ലംഘനം) ചെയക് യില്ല الْمِيعَادَ = വാഗ്ദത്ത നിശ്ചയം, നിശ്ചിത അവധി
ഞങ്ങളുടെ റബ്ബേ, നിശ്ചയമായും നീ, യാതൊരു സന്ദേഹവുമി ല്ലാത്തതായ ഒരു ദിവസത്തേക്ക് മനുഷ്യരെ (യെല്ലാം) ഒരുമിച്ചു കൂട്ടുന്നവനാകുന്നു. നിശ്ചയമായും അല്ലാഹു വാഗ്ദത്ത നിശ്ചയത്തിന് എതിര് പ്രവര്‍ത്തിക്കുകയില്ല
إِنَّ الَّذِينَ كَفَرُوا = നിശ്ചയമായും അവിശ്വസിച്ചവര്‍ لَن تُغْنِيَ = ധന്യമാക്കുക (ഉപകരിക്കുക)യില്ല തന്നെ عَنْهُمْ = അവര്‍ക്ക് أَمْوَالُهُمْ = അവരുടെ സ്വത്തുക്കള്‍ وَلَا أَوْلَادُهُم = അവരുടെ മക്കളും ഇല്ല مِّنَ اللَّهِ = അല്ലാഹുവില്‍നിന്ന് شَيْئًا = യാതൊന്നും وَأُولَٰئِكَ = അക്കൂട്ടര്‍ هُمْ = അവര്‍(തന്നെ) وَقُودُ = കത്തിക്കപ്പെടുന്നത് (വിറക്) النَّارِ = നരകത്തിന്‍റെ
നിശ്ചയമായും, അവിശ്വസിച്ചവര്‍, അവരുടെ സ്വത്തുക്കളാകട്ടെ, അവരുടെ മക്കളാകട്ടെ, അല്ലാഹുവിങ്കല്‍നിന്ന് അവര്‍ക്ക് യാതൊന്നും ഉപകരിക്കുകയില്ല തന്നെ. അക്കൂട്ടര്‍തന്നെയാണ് നരകത്തിന്‍റെ വിറകും.
كَدَأْبِ = സമ്പ്രദായംപോലെ آلِ فِرْعَوْنَ = ഫിര്‍ഔന്‍റെആള്‍ക്കാരുടെ وَالَّذِينَ = യാതൊരു വരുടെയും مِن قَبْلِهِمْ = അവര്‍ക്കുമുമ്പുള്ള كَذَّبُوا = അവര്‍ വ്യാജമാക്കി بِآيَاتِنَا = നമ്മുടെ ആയത്തുകളെ, ലക്ഷ്യങ്ങളെ فَأَخَذَهُمُ اللَّهُ = അപ്പോള്‍ (അതിനാല്‍) അല്ലാഹു അവരെ പിടിച്ചു بِذُنُوبِهِمْ = അവരുടെ പാപങ്ങള്‍ നിമിത്തം وَاللَّهُ = അല്ലാഹുവാകട്ടെ شَدِيدُ = കഠിനമായവനാണ് الْعِقَابِ = ശിക്ഷാ നടപടി, പ്രതികാര നടപടി
(അതെ)ഫിര്‍ഔന്‍റെ കൂട്ടരുടെയും, അവര്‍ക്ക് മുമ്പുള്ളവരുടെയും സമ്പ്രദായംപോലെ(ത്തന്നെ), (അതായത്) അവര്‍ നമ്മുടെ ആയത്ത് (ലക്ഷ്യം) കളെ വ്യാജമാക്കി; അപ്പോള്‍, അവരുടെ പാപങ്ങള്‍ നിമിത്തം അവരെ അല്ലാഹു പിടി(ച്ചുശിക്ഷി)ച്ചു .അല്ലാഹുവാകട്ടെ, കഠിനമായി ശിക്ഷാനടപടി എടുക്കുന്നവനാകുന്നു.
قَدْ كَانَ = ഉണ്ടായിട്ടുണ്ട് لَكُمْ = നിങ്ങള്‍ക്ക് آيَةٌ = ഒരു ദൃഷ്ടാന്തം فِي فِئَتَيْنِ = രണ്ടു കക്ഷി (സംഘം-കൂട്ടം-വിഭാഗം) കളില്‍ الْتَقَتَا = രണ്ടും കണ്ടുമുട്ടി فِئَةٌ = ഒരു സംഘം تُقَاتِلُ = യുദ്ധം ചെയ്യുന്നു فِي سَبِيلِ اللَّهِ = അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ وَأُخْرَىٰ = മറ്റേത് كَافِرَةٌ = അവിശ്വസിച്ചതും يَرَوْنَهُم = അവര്‍ അവരെ കണ്ടിരുന്നു مِّثْلَيْهِمْ = തങ്ങളുടെ രണ്ടത്ര (ഇരട്ടി) رَأْيَ الْعَيْنِ = കണ്‍കാഴ്ചയില്‍ وَاللَّهُ يُؤَيِّدُ = അല്ലാഹു ബലപ്പെടുത്തുന്നു بِنَصْرِهِ = തന്‍റെ സഹായം കൊണ്ടു مَن يَشَاءُ = അവന്‍ ഉദ്ദേശിക്കുന്നവരെ إِنَّ فِي ذَٰلِكَ = നിശ്ചയമായും അതിലുണ്ട് لَعِبْرَةً = ഒരു ചിന്താവിഷയം (പാഠം) لِّأُولِي الْأَبْصَارِ = (ഉള്‍) കാഴ്ചയുള്ളവര്‍ക്ക്
പരസപ് രം കണ്ടു (ഏറ്റു)മുട്ടിയ (ആ) രണ്ടു സംഘങ്ങളില്‍ നിങ്ങള്‍ക്ക് ഒരു ദൃഷ്ടാന്തം ഉണ്ടായിട്ടുണ്ട്. (അതെ) ഒരു കക്ഷി അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. മറ്റൊന്നു അവിശ്വാസികളായുള്ളതും. അവര്‍ [അവിശ്വാസികള്‍] തങ്ങളുടെ രണ്ടത്രയായി കണ്‍കാഴ്ചയില്‍ അവരെ കണ്ടിരുന്നു. അല്ലാഹുവാകട്ടെ അവന്‍ ഉദ്ദേശിക്കുന്നവരെ തന്‍റെ സഹായംകൊണ്ട് ബലപ്പെടുത്തുന്നു. നിശ്ചയമായും അതില്‍ ഉള്‍കാഴ്ചയുള്ളവര്‍ക്ക് ഒരു (വലിയ) ചിന്താപാഠമുണ്ട്
വേദഗ്രന്ഥത്തില്‍ നിന്നും ഒരു ഓഹരി നല്‍കപ്പെട്ടിട്ടുള്ളവരെ നീ (നോക്കി) കണ്ടില്ലേ?അവര്‍ക്കിടയില്‍ വിധി കല്‍പിക്കുവാനായി അല്ലാഹുവിന്‍റെ ഗ്രന്ഥത്തിലേക്ക് അവര്‍ വിളിക്കപ്പെടുന്നു: (എന്നിട്ടു)പിന്നെ, അവരില്‍ നിന്ന് ഒരു കക്ഷി(അതാ) വിമുഖരായും കൊണ്ട്തിരിഞ്ഞു കളയുന്നു!
فَكَيْفَ = അപ്പോള്‍ (എന്നാല്‍) എങ്ങിനെയായിരിക്കും إِذَا جَمَعْنَاهُمْ = അവരെ നാം ഒരുമിച്ചു കൂട്ടിയാല്‍ لِيَوْمٍ = ഒരു ദിവസത്തിലേക്ക് لَّا رَيْبَ = സന്ദേഹമില്ലാത്ത فِيهِ = അതില്‍ وَوُفِّيَتْ = നിറവേറ്റിക്കൊടുക്കപ്പെടുകയും ചെയ്യും كُلُّ نَفْسٍ = ഓരോ ആത്മാവിനും, ദേഹത്തിനും, വ്യക്തിക്കും مَّا كَسَبَتْ = അത് സമ്പാദിച്ചുവെച്ചത് وَهُمْ = അവര്‍, അവരാകട്ടെ لَا يُظْلَمُونَ = അനീതി (അക്രമം) ചെയ്യപ്പെടുകയില്ല
എന്നാല്‍, യാതൊരു സന്ദേഹവുമില്ലാത്ത ഒരു ദിവസത്തേക്ക് അവരെ നാം ഒരുമിച്ചുകൂട്ടിയാല്‍ എങ്ങിനെയായിരിക്കും (അവരുടെസ്ഥിതി)?! അന്ന് ഓരോ വ്യക്തിക്കും അത് സമ്പാദിച്ചുവെച്ചത് നിറവേറ്റിക്കൊടുക്കപ്പെടുകയും ചെയ്യും. അവരാകട്ടെ(അവരോട്) അനീതിചെയ്യപ്പെടുന്നതുമല്ല.
قُلِ = നീ പറയുക اللَّهُمَّ = അല്ലാഹുവേ مَالِكَ الْمُلْكِ = രാജത്വ (രാജാധിപത്യ)ത്തിന്‍റെ ഉടമസ്ഥനേ تُؤْتِي = നീ നല്‍കുന്നു الْمُلْكَ = രാജത്വത്തെ مَن تَشَاءُ = നീ ഉദ്ദേശിക്കുന്നവര്‍ക്ക് وَتَنزِعُ = നീ നീക്കം ചെയ്യുകയും ചെയ്യുന്നു الْمُلْكَ = രാജത്വത്തെ مِمَّن تَشَاءُ = നീ ഉദ്ദേശിക്കുന്നവരില്‍ നിന്ന് وَتُعِزُّ = നീ പ്രതാപത്തിലാക്കുക (പ്രതാപം നല്‍കുക)യും ചെയ്യുന്നു مَن تَشَاءُ = നീ ഉദ്ദേശിക്കുന്നവരെ وَتُذِلُّ = നീ നിന്ദിക്കുക (നിസ്സാരപ്പെടുത്തുക)യും ചെയ്യുന്നു مَن تَشَاءُ = നീ ഉദ്ദേശിക്കുന്നവരെ بِيَدِكَ = നിന്‍റെ കയ്യിലാണ് الْخَيْرُ = ഗുണം إِنَّكَ = നിശ്ചയമായും നീ عَلَىٰ كُلِّ شَيْءٍ = എല്ലാകാര്യത്തിനും قَدِيرٌ = കഴിവുള്ളവനാകുന്നു
(നബിയേ) പറയുക: അല്ലാഹുവേ, രാജാധിപത്യത്തിന്‍റെ ഉടമസ്ഥനേ! നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ രാജാധിപത്യം കൊടുക്കുന്നു; നീ ഉദ്ദേശിക്കുന്നവരില്‍ നിന്നു നീ രാജാധിപത്യം നീക്കിക്കളയുകയും ചെയ്യുന്നു. നീ ഉദ്ദേശിക്കുന്നവരെ നീ പ്രതാപത്തിലാക്കുകയും, നീ ഉദ്ദേശിക്കുന്നവരെ നീ നിന്ദ്യതയിലാക്കുകയും ചെയ്യുന്നു. നിന്‍റെ കൈവശമത്രെ നന്മയുള്ളത്. നിശ്ചയമായും നീ എല്ലാകാര്യത്തിനും കഴിവുള്ളവനാകുന്നു.
تُولِجُ = നീ കടത്തുന്നു اللَّيْلَ = രാത്രിയെ فِي النَّهَارِ = പകലില്‍ وَتُولِجُ = നീ കടത്തുകയും ചെയ്യുന്നു النَّهَارَ = പകലിനെ فِي اللَّيْلِ = രാവില്‍ وَتُخْرِجُ = നീ പുറപ്പെടുവിക്കുകയും ചെയ്യുന്നു الْحَيَّ = ജീവിയെ مِنَ الْمَيِّتِ = നിര്‍ജ്ജീവമായതില്‍ നിന്ന് وَتُخْرِجُ الْمَيِّتَ = നിര്‍ജ്ജീവ മായതിനെ നീപുറപ്പെടുവിക്കുന്നു مِنَ الْحَيِّ = ജീവനുള്ളതില്‍നിന്നു وَتَرْزُقُ = നീ നല്‍കുകയും ചെയ്യുന്നു, ഉപജീവനം നല്‍കുന്നു مَن تَشَاءُ = നീ ഉദ്ദേശിക്കുന്നവര്‍ക്ക് بِغَيْرِ حِسَابٍ = കണക്കു കൂടാതെ
നീ രാത്രിയെ പകലില്‍കടത്തുകയും, പകലിനെ രാത്രിയില്‍കടത്തുകയും ചെയ്യുന്നു. നീ ജീവിയെ നിര്‍ജ്ജീവിയില്‍ നിന്ന് പുറത്തു വരുത്തുകയും, നിര്‍ജ്ജീവിയെ ജീവിയില്‍നിന്ന് പുറത്തുവരുത്തുകയും ചെയ്യുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ കണക്കില്ലാതെ നല്‍കുകയും ചെയ്യുന്നു.
സത്യവിശ്വാസികള്‍ സത്യവിശ്വാസികളെയല്ലാതെ അവിശ്വാസികളെ മിത്രങ്ങളാക്കി വെക്കരുത്. ആരെങ്കിലും അത് ചെയ്യുന്ന പക്ഷം, അവന്‍അല്ലാഹുവിനെ സംബന്ധിച്ച് ഒന്നിലും (തന്നെ) അല്ല; [അവന് അല്ലാഹുവുമായി യാതൊരു പൊരുത്തപ്പാടും ബന്ധവുമില്ല] അവരെക്കുറിച്ച് നിങ്ങള്‍ഒരു (തരം) സൂക്ഷ്മത പാലിക്കല്‍എന്നുള്ളതല്ലാതെ. [അതിന്‌വിരോധമില്ല] അല്ലാഹു അവനെക്കുറിച്ച് തന്നെ (ജാഗരൂകരായിരിക്കണമെന്ന്) നിങ്ങളെ താക്കീത് ചെയ്യുന്നു. അല്ലാഹുവിങ്കലേക്കത്രെ നിങ്ങളുടെ തിരിച്ചു വരവ്.
നീ പറയുക! നിങ്ങളുടെ നെഞ്ചു [ഹൃദയം]കളിലുള്ളത് നിങ്ങള്‍മറച്ചു വെച്ചാലും, അല്ലെങ്കില്‍ അത് വെളിവാക്കിയാലും അല്ലാഹു അത് അറിയുന്നതാണ്. ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും അവന്‍ അറിയുന്നു. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനുമാകുന്നു.
يَوْمَ = ദിവസം تَجِدُ = കണ്ടെത്തുന്ന كُلُّ نَفْسٍ = എല്ലാ ആളും, ആത്മാവും, ദേഹവും, വ്യക്തിയും مَّا عَمِلَتْ = അത് പ്രവര്‍ത്തിച്ചത് مِنْ خَيْرٍ = നന്മയായി مُّحْضَرًا = ഹാജരാക്ക (തയ്യാറാക്ക) പ്പെട്ടതായി وَمَا عَمِلَتْ = അത് എന്ത് പ്രവര്‍ത്തിച്ചുവോ അത് مِن سُوءٍ = തിന്മയായിട്ട് تَوَدُّ = അത് കൊതിക്കും لَوْ أَنَّ = ഉണ്ടായി (ആയി) രുന്നെങ്കില്‍ بَيْنَهَا = അതിന്‍റെ(തന്‍റെ) ഇടയില്‍ وَبَيْنَهُ = അതിന്‍റെ (തിന്മയുടെ- ആ ദിവസത്തിന്‍റെ)യും ഇടയില്‍ أَمَدًا = അകലം بَعِيدًا = വിദൂരമായ وَيُحَذِّرُكُمُ = നിങ്ങളെ താക്കീതു ചെയ്യുന്നു, ജാഗരൂകരാക്കുന്നു اللَّهُ = അല്ലാഹു نَفْسَهُ = തന്നെക്കുറിച്ച് തന്നെ وَاللَّهُ = അല്ലാഹു رَءُوفٌ = വളരെ കനിവുള്ളവനാണ് بِالْعِبَادِ = അടിയാന്മാരെപ്പറ്റി, അടിയാന്മാരോട്
എല്ലാ (ഓരോ) ആത്മാവും(തന്നെ), അതു നന്മയായിട്ട് എന്ത്പ്രവര്‍ത്തിച്ചുവോ അതിനെ ഹാജരാക്ക(തയ്യാറാക്ക)പ്പെട്ടതായി അത് കണ്ടെത്തുന്ന ദിവസം! അത് [ഓരോ ആത്മാവും] തിന്മയായിട്ട് എന്ത് പ്രവര്‍ത്തിച്ചുവോ, തന്‍റെയും അതിന്‍റെയും [ആ ആത്മാവിന്‍റെയും ആ തിന്മയുടെയും] ഇടയില്‍ വിദൂരമായ അകലം ഉണ്ടായിരുന്നെങ്കില്‍(നന്നായേനേ)! എന്ന് അത് കൊതിക്കുകയും ചെയ്യും. അല്ലാഹു അവനെക്കുറിച്ചുതന്നെ (ജാഗരൂകരായിരിക്കണമെന്ന്) നിങ്ങളെ താക്കീത് ചെയ്യുന്നു. അല്ലാഹു അടിയാന്മാരോട് വളരെ ദയയുള്ളവനുമാകുന്നു.
قُلْ = നീ പറയുക إِن كُنتُمْ = നിങ്ങളാകുന്നുവെങ്കില്‍ تُحِبُّونَ اللَّهَ = അല്ലാഹുവിനെ സ്‌നേഹിക്കുന്നു (വെങ്കില്‍) فَاتَّبِعُونِي = എന്നാല്‍ നിങ്ങള്‍ എന്നെ പിന്‍പറ്റുവിന്‍ يُحْبِبْكُمُ اللَّهُ = അല്ലാഹു നിങ്ങളെ സ്‌നേഹിക്കും وَيَغْفِرْ = അവന്‍ പൊറുത്തു തരുകയും ചെയ്യും لَكُمْ = നിങ്ങള്‍ക്ക് ذُنُوبَكُمْ = നിങ്ങളുടെ പാപങ്ങളെ وَاللَّهُ غَفُورٌ = അല്ലാഹു വളരെ പൊറുക്കുന്നവനാണ് رَّحِيمٌ = കരുണാനിധിയുമാണ്
നീ പറയുക: നിങ്ങള്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ എന്നെ പിന്‍പറ്റുവിന്‍; (എന്നാല്‍)അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും, നിങ്ങള്‍ക്ക് നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരുകയും ചെയ്യും. അല്ലാഹു വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു.
നീ പറയുക: "നിങ്ങള്‍അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുവിന്‍" എന്നിട്ട് അവര്‍ തിരിഞ്ഞുകളയുന്ന പക്ഷം, നിശ്ചയമായും അല്ലാഹു (ആ) അവിശ്വാസികളെ സ്‌നേഹിക്കുന്നതല്ല.
فَتَقَبَّلَهَا = അങ്ങനെ (എന്നിട്ടു) അവളെ സ്വീകരിച്ചു رَبُّهَا = അവളുടെ റബ്ബ് بِقَبُولٍ = ഒരു സ്വീകരണം, സ്വീകരണം കൊണ്ട് حَسَنٍ = നല്ലതായ وَأَنبَتَهَا = അവളെ ഉല്പാദിപ്പിക്കുക (വളര്‍ത്തുക) യും ചെയ്തു نَبَاتًا حَسَنًا = നല്ല ഒരു ഉല്‍പാദനമായി, നല്ല വളര്‍ത്തല്‍ وَكَفَّلَهَا = അവളെ ഏറ്റെടുപ്പിക്കുക (ഏല്‍പിച്ചുകൊടുക്കുക) യും ചെയ്തു زَكَرِيَّا = സക്കരിയ്യാക്ക് كُلَّمَا دَخَلَ = പ്രവേശിക്കുമ്പോഴൊക്കെയും عَلَيْهَا = അവളുടെ അടുക്കല്‍ زَكَرِيَّا = സക്കരിയ്യ الْمِحْرَابَ = പ്രാര്‍ത്ഥനാ മണ്ഡപത്തില്‍ وَجَدَ = അദ്ദേഹം കണ്ടെത്തി عِندَهَا = അവളുടെ അടുക്കല്‍ رِزْقًا = ആഹാരം قَالَ يَا مَرْيَمُ = അദ്ദേഹം പറഞ്ഞു മര്‍യമേ أَنَّىٰ لَكِ = എവിടെ നിന്നാണ് (എങ്ങിനെയാണ്) നിനക്ക് هَٰذَا = ഇതു قَالَتْ = അവള്‍ പറഞ്ഞു هُوَ مِنْ عِندِ اللَّهِ = അതു അല്ലാഹുവിന്‍റെ പക്കല്‍ നിന്നാണ് إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു يَرْزُقُ = അവന്‍ (ആഹാരം) നല്‍കുന്നു مَن يَشَاءُ = അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു بِغَيْرِ حِسَابٍ = ഒരു കണക്കും കൂടാതെ
അങ്ങനെ, അവളുടെ റബ്ബ് അവളെ [മര്‍യമിനെ] നല്ലതായ ഒരു സ്വീകരണം സ്വീകരിച്ചു; അവളെ അവന്‍ഒരു നല്ല ഉല്‍പാദനമായി ഉല്‍പാദിപ്പി(ച്ചുവളര്‍ത്തിക്കൊണ്ടിരി)ക്കുകയും ചെയ്തു. അവളെ (സംരക്ഷിക്കുവാന്‍) സക്കരിയ്യാക്കു അവന്‍ ഏല്‍പിച്ചുകൊടുക്കുകയും ചെയതു. സക്കരിയ്യാ മിഹ്‌റാബില്‍ [പ്രാര്‍ത്ഥനാമണ്ഡപത്തില്‍] അവളുടെ അടുക്കല്‍ പ്രവേശിക്കുമ്പോഴൊക്കെയും അദ്ദേഹം അവളുടെ അടുക്കല്‍ (ചില)ആഹാരം കണ്ടെത്തുമായിരുന്നു. അദ്ദേഹം പറഞ്ഞു: "മര്‍യമേ, എവിടെ നിന്നാണ് നിനക്കിതു (കിട്ടിയത്)?" അവള്‍ പറഞ്ഞു; "അതു അല്ലാഹുവിന്‍റെ പക്കല്‍നിന്നാണ് (ലഭിക്കുന്നത്) നിശ്ചയമായും, അല്ലാഹു അവന്‍ഉദ്ദേശിക്കുന്നവര്‍ക്കു കണക്കില്ലാതെ നല്‍കുന്നതാണ്.
هُنَالِكَ = അവിടെവെച്ച് (ആ സന്ദര്‍ഭത്തില്‍) دَعَا زَكَرِيَّا = സക്കരിയ്യാ പ്രാര്‍ത്ഥിച്ചു, വിളിച്ചു رَبَّهُ = തന്‍റെ റബ്ബിനോടു, റബ്ബിനെ قَالَ رَبِّ = അദ്ദേഹം പറഞ്ഞു റബ്ബേ هَبْ لِي = എനിക്കു പ്രദാനം ചെയ്യണേ مِن لَّدُنكَ = നിന്‍റെ അടുക്കല്‍ നിന്നും ذُرِّيَّةً = സന്തതിയെ طَيِّبَةً = വിശിഷ്ടമായ, പരിശുദ്ധമായ إِنَّكَ = നിശ്ചയമായും നീ سَمِيعُ = കേള്‍ക്കുന്നവനാണ് الدُّعَاءِ = പ്രാര്‍ത്ഥന, വിളി
അവിടെവെച്ച് സക്കരിയ്യാ തന്‍റെ റബ്ബിനോട് പ്രാര്‍ത്ഥിച്ചു. (അതെ) അദ്ദേഹം പറഞ്ഞു: "റബ്ബേ, എനിക്ക് നിന്‍റെ പക്കല്‍ നിന്ന് [നിന്‍റെ വകയായി] ഒരുവിശിഷ്ട സന്തതിയെ പ്രദാനം ചെയ്യണേ:- നിശ്ചയമായും നീ പ്രാര്‍ത്ഥന കേള്‍ക്കുന്ന [സ്വീകരിക്കുന്ന] വനാകുന്നു.
فَنَادَتْهُ = എന്നിട്ട് (അപ്പോള്‍) അദ്ദേഹത്തെ വിളിച്ചു الْمَلَائِكَةُ = മലക്കുകള്‍ وَهُوَ قَائِمٌ = അദ്ദേഹം നില്‍ക്കുന്നവനായിരിക്കെ يُصَلِّي = നമസ്‌കരിച്ചുകൊണ്ട് فِي الْمِحْرَابِ = മിഹ്‌റാബില്‍ أَنَّ اللَّهَ = അല്ലാഹു (ആകുന്നു) എന്നു يُبَشِّرُكَ = നിനക്കു (തനിക്കു) സന്തോഷമറിയിക്കുന്നു (എന്ന്) بِيَحْيَىٰ = യഹ്‌യായെക്കുറിച്ചു مُصَدِّقًا = സത്യപ്പെടുത്തുന്നവനായിട്ട് بِكَلِمَةٍ = ഒരു വാക്കിനെ مِّنَ اللَّهِ = അല്ലാഹുവില്‍ നിന്നുള്ള وَسَيِّدًا = നേതാവായും وَحَصُورًا = നിയന്ത്രിതനായും (ആത്മനിയന്ത്രകനായും) وَنَبِيًّا = പ്രവാചകനായും مِّنَ الصَّالِحِينَ = സദ്‌വൃത്തരില്‍പെട്ട
എന്നിട്ട് അദ്ദേഹം "മിഹ്‌റാബി"ല്‍ [പ്രാര്‍ത്ഥനാമണ്ഡപത്തില്‍] നമസ്‌കരിച്ചു കൊണ്ടു നില്‍ക്കുകയായി രുന്നപ്പോള്‍അദ്ദേഹത്തെ മലക്കുകള്‍ വിളിച്ചു (പറഞ്ഞു): യഹ്‌യ (എന്ന കുട്ടി) യെകുറിച്ച് അല്ലാഹു തനിക്ക് സന്തോഷമറിയിക്കുന്നുവെന്ന്" അല്ലാഹുവിങ്കല്‍നിന്നുള്ള ഒരു "വാക്കി" നെ സത്യപ്പെടുത്തുന്നവനും, നേതാവും, ആത്മ നിയന്ത്രകനും, സദ്‌വൃത്തന്മാരില്‍പെ ട്ടപ്രവാചകനുമായിക്കൊണ്ട്.
قَالَ = അദ്ദേഹം പറഞ്ഞു رَبِّ = എന്‍റെ റബ്ബേ أَنَّىٰ يَكُونُ = എങ്ങിനെയുണ്ടാകും لِي = എനിക്ക് غُلَامٌ = ആണ്‍കുട്ടി, ബാലന്‍ وَقَدْ بَلَغَنِيَ = എനിക്കു എത്തിയിരിക്കെ, എത്തിയിട്ടുണ്ട് الْكِبَرُ = വാര്‍ദ്ധക്യം وَامْرَأَتِي = എന്‍റെ സ്ത്രീ (ഭാര്യ)യാകട്ടെ عَاقِرٌ = വന്ധ്യയാകുന്നു قَالَ = അവന്‍ പറഞ്ഞു كَذَٰلِكَ = അപ്രകാരമാണ് اللَّهُ يَفْعَلُ = അല്ലാഹു ചെയ്യുന്നതാണ് مَا يَشَاءُ = അവന്‍ ഉദ്ദേശിക്കുന്നത്
അദ്ദേഹം പറഞ്ഞു: "റബ്ബേ, എനിക്കു എങ്ങിനെയാണ് ആണ്‍കുട്ടിയുണ്ടാകുക? എനിക്കു വാര്‍ദ്ധക്യം എത്തിക്കഴിഞ്ഞു; എന്‍റെ സ്ത്രീ (ഭാര്യ) വന്ധ്യയുമാകുന്നു (എന്നിരിക്കെ)!" അവന്‍ (അല്ലാഹു) പറഞ്ഞു :"അപ്രകാരം തന്നെയാണ് (കാര്യം); അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നത്ചെയ്യുന്നു."
قَالَ رَبِّ = അദ്ദേഹം പറഞ്ഞു എന്‍റെ റബ്ബേ اجْعَل لِّي = എനിക്കുണ്ടാക്കിത്തരണേ آيَةً = ഒരു ദൃഷ്ടാന്തം قَالَ آيَتُكَ = അവന്‍ പറഞ്ഞു നിന്‍റെ അടയാളം أَلَّا تُكَلِّمَ = നീ സംസാരിക്കാതിരിക്കലാണ് النَّاسَ = മനുഷ്യരോട് ثَلَاثَةَ أَيَّامٍ = മൂന്ന് ദിവസം إِلَّا رَمْزًا = സൂചന (ആംഗ്യം) ആയിട്ടല്ലാതെ وَاذْكُر رَّبَّكَ = നീ നിന്‍റെ റബ്ബിനെ സ്മരിക്കുകയും ചെയ്യുക كَثِيرًا = വളരെ وَسَبِّحْ = തസ്ബീഹും (സ്‌തോത്രകീര്‍ത്തനവും) ചെയ്യുക بِالْعَشِيِّ = വൈകുന്നേരം وَالْإِبْكَارِ = രാവിലെയും
അദ്ദേഹം പറഞ്ഞു: "റബ്ബേ, എനിക്കു ഒരു അടയാളം ഏര്‍പ്പെടുത്തിത്തരേണമേ!" അവന്‍ പറഞ്ഞു : "നിന്‍റെ അടയാളം, സൂചനയായിട്ട് (ആംഗ്യംമുഖേന) അല്ലാതെ മൂന്നുദിവസം നീ മനുഷ്യരോട് സംസാരിക്കാതിരിക്കലാകുന്നു നിന്‍റെ റബ്ബിനെ നീ ധാരാളം ഓര്‍മിക്കുകയും , വൈകിട്ടും കാലത്തും സ്‌തോത്ര കീര്‍ത്തനം (തസ്ബീഹ്) ചെയ്യുകയും ചെയ്ത്കൊള്ളുക."
وَإِذْ قَالَتِ = പറഞ്ഞ സന്ദര്‍ഭവും الْمَلَائِكَةُ = മലക്കുകള്‍ يَا مَرْيَمُ = മര്‍യമേ إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു اصْطَفَاكِ = നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു, തെളിയിച്ചെടുത്തിരിക്കുന്നു وَطَهَّرَكِ = നിന്നെ ശുദ്ധിയാക്കുകയും وَاصْطَفَاكِ = നിന്നെ തിരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു عَلَىٰ نِسَاءِ = സ്ത്രീകളില്‍, സ്ത്രീകളെക്കാള്‍ الْعَالَمِينَ = ലോകരിലെ
മലക്കുകള്‍ പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക): "മര്‍യമേ, നിശ്ചയമായും അല്ലാഹു, നിന്നെ (വിശിഷ്ടയായി) തിരഞ്ഞെടുക്കുകയും, നിന്നെ ശുദ്ധിയാക്കുകയും ചെയ്തിരിക്കുന്നു: ലോകരിലുള്ള സ്ത്രീകളില്‍ നിന്നെ അവന്‍ (ശ്രേഷ്ഠയായി) തെരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു.
يَا مَرْيَمُ = മര്‍യമേ اقْنُتِي = നീ ഭക്തി (ഒതുക്കം) കാണിക്കുകയും ചെയ്യുക لِرَبِّكِ = നിന്‍റെ റബ്ബിന് وَاسْجُدِي = നീ സുജൂദും ചെയ്യുക وَارْكَعِي = നീ റുകൂഉം ചെയ്യുക مَعَ الرَّاكِعِينَ = റുകൂഉ് ചെയ്യുന്നവരോടുകൂടി
"മര്‍യമേ, നിന്‍റെ റബ്ബിനോട് നീ ഭക്തി കാണിക്കുക: നീ "സുജൂദ്" [സാഷ്ടാംഗ നമസ്‌കാരം] ചെയ്കയും, "റുകൂഉ്" [കുമ്പിട്ടു നമസ്‌കാരം] ചെയ്യുന്നവരോടൊപ്പം "റുകൂഉ്" [കുമ്പിട്ടു നമസ്‌കാരം] ചെയ്കയും ചെയ്തു കൊള്ളുക.
ذَٰلِكَ = അത് مِنْ أَنبَاءِ = വാര്‍ത്ത (വര്‍ത്തമാനം)കളില്‍ പെട്ടതാണ് الْغَيْبِ = അദൃശ്യത്തിന്‍റെ نُوحِيهِ = അതിനെ നാം വഹ്‌യ് നല്‍കുന്നു إِلَيْكَ = നിനക്ക് وَمَا كُنتَ = നീ ഉണ്ടായിരുന്നില്ല لَدَيْهِمْ = അവരുടെ അടുക്കല്‍ إِذْ يُلْقُونَ = അവര്‍ ഇടുമ്പോള്‍ أَقْلَامَهُمْ = അവരുടെ പേനകളെ, അമ്പുകോലുകളെ أَيُّهُمْ = അവരില്‍ ഏതൊരുവന്‍ (ആര്‍) يَكْفُلُ = ഏറ്റുവാങ്ങും مَرْيَمَ = മര്‍യമിനെ وَمَا كُنتَ = നീ ഉണ്ടായിരുന്നതുമില്ല لَدَيْهِمْ = അവരുടെ അടുക്കല്‍ إِذْ يَخْتَصِمُونَ = അവര്‍ തര്‍ക്കിക്കു(കേസുകൂടു)മ്പോള്‍
അത് (ഒക്കെയും) അദൃശ്യവാര്‍ത്തകളില്‍ പെട്ടതാകുന്നു; നാം നിനക്കു അത് "വഹ്‌യ്"[ദിവ്യസന്ദേശം] നല്‍കുകയാണ്. മര്‍യമിനെ തങ്ങളില്‍ ഏതൊരുവന്‍ ഏറ്റെടുക്കണമെന്ന് അവര്‍ തങ്ങളുടെപേനകള്‍ (- അഥവാ അമ്പ്കോലുകള്‍ - മുഖേന നറുക്ക് ) ഇട്ടപ്പോള്‍, നീ അവരുടെ അടുക്കല്‍ഉണ്ടായിരുന്നില്ല(ല്ലോ). അവര്‍ തര്‍ക്കം നടത്തിക്കൊണ്ടിരിക്കുമ്പോഴും നീ അവരുടെ അടുക്കല്‍ ഉണ്ടായിരുന്നില്ല.
قَالَتْ = അവള്‍ പറഞ്ഞു رَبِّ = എന്‍റെ രക്ഷിതാവേ أَنَّىٰ يَكُونُ = എങ്ങിനെയുണ്ടാകും لِي = എനിക്ക് وَلَدٌ = ഒരുകുട്ടി وَلَمْ يَمْسَسْنِي = എന്നെ തൊട്ടിട്ടുമില്ലാ بَشَرٌ = ഒരു മനുഷ്യന്‍ قَالَ = അവന്‍ പറഞ്ഞു كَذَٰلِكِ = അപ്രകാരമാണ് اللَّهُ يَخْلُقُ = അല്ലാഹു സൃഷ്ടിക്കുന്നു مَا يَشَاءُ = അവന്‍ ഉദ്ദേശിക്കുന്നത് إِذَا قَضَىٰ = അവന്‍ തീരുമാനിച്ചല്‍ أَمْرًا = ഒരു കാര്യം فَإِنَّمَا يَقُولُ = എന്നാലവന്‍ പറയുകമാത്രം ചെയ്യും لَهُ = അതിനോട്, അതിനെക്കുറിച്ച് كُن = ഉണ്ടാകുക എന്ന് فَيَكُونُ = അപ്പോഴത് ഉണ്ടാകും
അവള്‍ (മര്‍യം) പറഞ്ഞു:"എന്‍റെ റബ്ബേ, എനിക്കെങ്ങനെ കുട്ടിയുണ്ടാകും? എന്നെ ഒരു മനുഷ്യനും സ്പര്‍ശിച്ചിട്ടില്ലല്ലോ!" അവന്‍പറഞ്ഞു: അങ്ങിനെത്തന്നെയാണ് (കാര്യം); അല്ലാഹു അവന്‍ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുന്നു. (അതെ) അവന്‍ ഒരു കാര്യം തീരുമാനം ചെയ്താല്‍, അതിനോട്" ഉണ്ടാകുക" എന്നു മാത്രം പറയുന്നു; അപ്പോള്‍ അതുണ്ടാകുന്നു."
"ഇസ്‌റാഈല്‍ സന്തതികളിലേക്ക് റസൂലായും (അവനെ അയക്കും): നിങ്ങളുടെ റബ്ബിങ്കല്‍ നിന്നു ഒരു ദൃഷടാന്തവും കൊണ്ടു ഞാന്‍ നിങ്ങളില്‍വന്നിരിക്കുന്നുവെന്നു (ള്ള ദൗത്യവുമായി); അതായത്, പക്ഷിയുടെ ആകൃതിപോലെ കളിമണ്ണിനാല്‍ ഞാന്‍ നിങ്ങള്‍ക്ക് (രൂപം) സൃഷ്ടിച്ചുണ്ടാക്കിത്തരും; എന്നിട്ട് ഞാനതില്‍ ഊതും, അപ്പോള്‍അല്ലാഹുവിന്‍റെ അനുവാദം കൊണ്ട് അത് പക്ഷിയായിത്തീരും. അല്ലാഹുവിന്‍റെ അനുവാദം കൊണ്ട്ജാത്യാന്ധനെയും, വെള്ളപ്പാണ്ഡുകാരനെയും ഞാന്‍ സുഖപ്പെടുത്തുകയും, മരണപ്പെട്ടവരെ ജീവിപ്പിക്കുകയും ചെയ്യും. നിങ്ങള്‍ തിന്നുന്നതിനെയും, നിങ്ങളുടെ വീടുകളില്‍ നിങ്ങള്‍ സൂക്ഷിച്ചു വെക്കുന്നതിനെയും കുറിച്ച് ഞാന്‍നിങ്ങള്‍ക്ക് വൃത്താന്തമറിയിക്കുകയും ചെയ്യും. നിശ്ചയമായും, അതില്‍നിങ്ങള്‍ക്ക് ഒരു (വമ്പിച്ച) ദൃഷ്ടാന്തമുണ്ട്. നിങ്ങള്‍ വിശ്വസിക്കുന്നവരാണെങ്കില്‍.
وَمُصَدِّقًا = സത്യപ്പെടുത്തുന്നവനായും لِّمَا بَيْنَ يَدَيَّ = എന്‍റെ മുമ്പിലുള്ളതിനെ مِنَ التَّوْرَاةِ = തൗറാത്താകുന്ന, തൗറാത്തില്‍നിന്ന് وَلِأُحِلَّ لَكُم = നിങ്ങള്‍ക്ക് ഞാന്‍ അനുവദനീയമാക്കുവാനും بَعْضَ الَّذِي = യാതൊന്നില്‍ ചിലത് حُرِّمَ عَلَيْكُمْ = നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കപ്പെട്ട وَجِئْتُكُم = ഞാന്‍ നിങ്ങള്‍ക്ക് വരുകയും ചെയ്തിരിക്കുന്നു بِآيَةٍ = ദൃഷ്ടാന്തവുമായി مِّن رَّبِّكُمْ = നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന് فَاتَّقُوا = അതിനാല്‍ നിങ്ങള്‍ സൂക്ഷിക്കുവിന്‍ اللَّهَ = അല്ലാഹുവിനെ وَأَطِيعُونِ = എന്നെ അനുസരിക്കുകയും ചെയ്യുവിന്‍
തൗറാത്താകുന്ന എന്‍റെ മുമ്പിലുള്ളതിനെ സത്യപ്പെടുത്തുന്നവനായും, നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കപ്പെട്ടിട്ടുള്ളതില്‍ ചിലത് നിങ്ങള്‍ക്ക് അനുവദനീയമാക്കിത്തരുവാന്‍ വേണ്ടിയും (ഞാന്‍ വന്നിരിക്കുന്നു). നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന് നിങ്ങള്‍ക്ക്ഞാന്‍ ദൃഷ്ടാന്തവും കൊണ്ടുവന്നിരിക്കുന്നു. ആകയാല്‍ നിങ്ങള്‍അല്ലാഹുവിനെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍
إِنَّ ٱللَّهَ = നിശ്ചയമായും അല്ലാഹു رَبِّي وَرَبُّكُمْ = എന്റെ റബ്ബും നിങ്ങളുടെ റബ്ബുമാണ് فَاعْبُدُوهُ = അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുവിന്‍ هَٰذَا صِرَاطٌ = ഇതു പാതയാകുന്നു مُّسْتَقِيمٌ = നേരായ, ചൊവ്വായ
"നിശ്ചയമായും അല്ലാഹു എന്റെ റബ്ബും, നിങ്ങളുടെ റബ്ബുമാകുന്നു; അതിനാല്‍ അവനെ നിങ്ങള്‍ആരാധിക്കുവിന്‍. ഇതു നേരെ(ചൊവ്വെ) യുള്ള പാതയാകുന്നു. [ഇതൊക്കെയാണ് എന്റെ ദൗത്യം]"
فَلَمَّا أَحَسَّ = എന്നിട്ട് അറിഞ്ഞപ്പോള്‍, അനുഭവിച്ചറിഞ്ഞാരെ عِيسَىٰ = ഈസാ مِنْهُمُ = അവരില്‍ നിന്ന് الْكُفْرَ = അവിശ്വാസം قَالَ = അദ്ദേഹം പറഞ്ഞു مَنْ أَنصَارِي = എന്റെ സഹായികള്‍ ആരാണ് إِلَى اللَّهِ = അല്ലാഹുവിങ്കലേക്ക് قَالَ الْحَوَارِيُّونَ = ഹവാരിയ്യുകള്‍ പറഞ്ഞു نَحْنُ = ഞങ്ങള്‍ أَنصَارُ اللَّهِ = അല്ലാഹുവിന്റെ സഹായികളാകുന്നു آمَنَّا بِاللَّهِ = ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു وَاشْهَدْ = താങ്കള്‍ സാക്ഷ്യംവഹിക്കുകയും ചെയ്യുക بِأَنَّا مُسْلِمُونَ = ഞങ്ങള്‍മുസ്‌ലിംകളാണെന്ന്
എന്നിട്ട് ഈസാ അവരില്‍ (ഇസ്‌റാഈല്യരില്‍) നിന്നു അവിശ്വാ സത്തെ (അനുഭവത്തില്‍) അറിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: അല്ലാഹു വിങ്കലേക്കുള്ള (മാര്‍ഗത്തില്‍) എന്റെ സഹായികള്‍ ആരുണ്ട്?" "ഹവാരിയ്യുകള്‍" പറഞ്ഞു: "ഞങ്ങള്‍ അല്ലാഹുവിന്റെ (മാര്‍ഗത്തില്‍) സഹായികളാകുന്നു; ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ "മുസ്‌ലിം"കളാകുന്നുവെന്ന് താങ്കള്‍ സാക്ഷ്യം വഹിക്കുകയും ചെയ്യണം.
"ഞങ്ങളുടെ റബ്ബേ, നീ അവതരിപ്പിച്ചതില്‍ ഞങ്ങള്‍ വിശ്വസിക്കുകയും, ഞങ്ങള്‍ റസൂലിനെ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു. ആകയാല്‍, നീ ഞങ്ങളെ സാക്ഷ്യം വഹിച്ചവരോടൊപ്പം രേഖപ്പെടുത്തേണമേ!"
إِذْ قَالَ اللَّهُ = അല്ലാഹു പറഞ്ഞ സന്ദര്‍ഭം يَا عِيسَىٰ = ഈസാ إِنِّي = നിശ്ചയമായും ഞാന്‍ مُتَوَفِّيكَ = നിന്നെപൂര്‍ണമായെടുക്കുന്ന (പിടിച്ചെടുക്കുന്ന) വനാണ് وَرَافِعُكَ = നിന്നെ ഉയര്‍ത്തുന്നവനുമാണ് إِلَيَّ = എന്നിലേക്ക് وَمُطَهِّرُكَ = നിന്നെ ശുദ്ധമാക്കുന്നവനുമാണ് مِنَ الَّذِينَ كَفَرُوا = അവിശ്വസിച്ചവരില്‍ നിന്ന് وَجَاعِلُ = ആക്കുന്നവനുമാണ് الَّذِينَ اتَّبَعُوكَ = നിന്നെ പിന്‍പറ്റിയവരെ فَوْقَ = മീതെ الَّذِينَ كَفَرُوا = അവിശ്വസിച്ചവരുടെ إِلَىٰ يَوْمِ = നാള്‍വരെ الْقِيَامَةِ = ക്വിയാമത്തിന്‍റെ ثُمَّ إِلَيَّ = പിന്നെ എന്റെ അടുക്കലേക്കാണ് مَرْجِعُكُمْ = നിങ്ങളുടെ മടക്കം فَأَحْكُمُ = അപ്പോള്‍ ഞാന്‍ വിധികല്‍പിക്കും, വിധിക്കും بَيْنَكُمْ = നിങ്ങള്‍ക്കിടയില്‍ فِيمَا = യാതൊന്നില്‍ كُنتُمْ فِيهِ = അതില്‍ നിങ്ങളായിരുന്നു تَخْتَلِفُونَ = നിങ്ങള്‍ ഭിന്നിച്ചു (ഭിന്നാഭിപ്രായത്തിലായി) കൊണ്ടിരിക്കും
(അതെ)അല്ലാഹു പറഞ്ഞ സന്ദര്‍ഭം: "ഈസാ, നിശ്ചയമായും, നിന്നെ ഞാന്‍ പൂര്‍ണമായി പിടിച്ചെടുക്കുകയും, നിന്നെ എന്റെ അടുക്കലേക്ക് ഉയര്‍ത്തുകയും ചെയ്യുന്നതാണ്. അവിശ്വസിച്ചവരില്‍ നിന്നു നിന്നെ (ഞാന്‍) ശുദ്ധമാ ക്കുകയും, നിന്നെ പിന്‍പറ്റിയവരെ ക്വിയാമത്തു നാള്‍ വരേക്കും അവിശ്വസിച്ചവരുടെ മീതെ ആ (ക്കിവെ)ക്കുകയും ചെയ്യുന്നതാണ്. പിന്നീട്, എന്റെ അടുക്കലേക്കായിരിക്കും നിങ്ങളുടെ മടങ്ങിവരവ് അപ്പോള്‍ നിങ്ങള്‍ ഭിന്നിച്ചുകൊണ്ടിരിക്കുന്ന കാര്യത്തില്‍, നിങ്ങള്‍ക്കിട യില്‍ ഞാന്‍ വിധി കല്പിക്കുന്നതാകുന്നു.
فَأَمَّا = എന്നാലപ്പോള്‍ الَّذِينَ كَفَرُوا = അവിശ്വസിച്ചവര്‍ فَأُعَذِّبُهُمْ = അവരെ ഞാന്‍ ശിക്ഷിക്കും عَذَابًا شَدِيدًا = കഠിനമായ ശിക്ഷ فِي الدُّنْيَا = ഇഹത്തില്‍ വെച്ചു وَالْآخِرَةِ = പരത്തിലും وَمَا لَهُم = അവര്‍ക്കില്ലതാനും مِّن نَّاصِرِينَ = സഹായികളായിട്ടു (ആരും)
"എന്നിട്ട്അപ്പോള്‍, യാതൊരു കൂട്ടര്‍ അവിശ്വസിച്ചുവോ അവരെ ഇഹത്തിലും, പരത്തിലും ഞാന്‍ കഠിനമായ ശിക്ഷ ശിക്ഷിക്കും: അവര്‍ക്കു സഹായികളായിട്ട് (ആരും ഉണ്ടാകുക) ഇല്ലതാനും
وَأَمَّا الَّذِينَ = എന്നാല്‍ യാതൊരു കൂട്ടര്‍ آمَنُوا = അവര്‍ വിശ്വസിച്ചു وَعَمِلُوا = അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു الصَّالِحَاتِ = സല്‍കര്‍മങ്ങള്‍ فَيُوَفِّيهِمْ = അവര്‍ക്കവന്‍ നിറവേറ്റി(പൂര്‍ണമായി) കൊടുക്കും أُجُورَهُمْ = അവരുടെ പ്രതിഫലങ്ങള്‍, കൂലി وَاللَّهُ = അല്ലാഹു لَا يُحِبُّ = ഇഷ്ടപ്പെടുകയില്ല الظَّالِمِينَ = അക്രമികളെ
"എന്നാല്‍, യാതൊരുകൂട്ടര്‍ വിശ്വസിക്കുകയും, സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തുവോ അവര്‍ക്ക് അവന്‍ [അല്ലാഹു] അവരുടെ പ്രതിഫലങ്ങള്‍ പൂര്‍ത്തിയാക്കി കൊടുക്കുകയും ചെയ്യും. അല്ലാഹു അക്രമികളെ സ്‌നേഹിക്കുകയില്ല."
إِنَّ مَثَلَ = നിശ്ചയമായും ഉപമ عِيسَىٰ = ഈസായുടെ عِندَ اللَّهِ = അല്ലാഹുവിന്റെ അടുക്കല്‍ كَمَثَلِ = ഉപമപോലെയാകുന്നു آدَمَ = ആദമിന്റെ خَلَقَهُ = അദ്ദേഹത്തെ അവന്‍ സൃഷ്ടിച്ചു (രൂപപ്പെടുത്തി) مِن تُرَابٍ = മണ്ണിനാല്‍, മണ്ണില്‍ നിന്ന് ثُمَّ قَالَ = പിന്നെ അവന്‍ പറഞ്ഞു لَهُ = അതിനോട് كُن = ഉണ്ടാകുക فَيَكُونُ = അപ്പോള്‍ അതു (അവന്‍) ഉണ്ടാകുന്നു (ഉണ്ടാകുകയായി)
നിശ്ചയമായും. ഈസായുടെ ഉപമ, അല്ലാഹുവിന്റെ അടുക്കല്‍ ആദമിന്റെ ഉപമ പോലെയാകുന്നു. [അതില്‍ കവിഞ്ഞൊന്നുമില്ല] (അതെ) അവന്‍ അദ്ദേഹത്തെ മണ്ണിനാല്‍ സൃഷ്ടിച്ചു (രൂപപ്പെടുത്തി); പിന്നീട് അതിനോടു "ഉണ്ടാകുക" എന്നു പറഞ്ഞു; അപ്പോള്‍ (അതാ) അതുണ്ടാകുന്നു!
فَمَنْ = എനി (അതിനാല്‍) വല്ലവരും حَاجَّكَ = നിന്നോട് ന്യായവാദം ചെയ്താല്‍ فِيهِ = അതില്‍, അദ്ദേഹത്തില്‍ مِن بَعْدِ = ശേഷമായിട്ട് مَا جَاءَكَ = നിനക്ക് വന്നതിന്റെ مِنَ الْعِلْمِ = അറിവില്‍ നിന്നും فَقُلْ = അപ്പോള്‍ നീ പറയുക تَعَالَوْا = നിങ്ങള്‍ വരുവിന്‍ نَدْعُ = നാം വിളിക്കുക أَبْنَاءَنَا = ഞങ്ങളുടെ പുത്രന്‍മാരെ وَأَبْنَاءَكُمْ = നിങ്ങളുടെ പുത്രന്മാരെയും وَنِسَاءَنَا = ഞങ്ങളുടെ സ്ത്രീകളെയും وَنِسَاءَكُمْ = നിങ്ങളുടെ സ്ത്രീകളെയും وَأَنفُسَنَا = ഞങ്ങളുടെ സ്വന്ത(ദേഹ)ങ്ങളെയും وَأَنفُسَكُمْ = നിങ്ങളുടെ സ്വന്ത (ദേഹ) ങ്ങളെയും ثُمَّ نَبْتَهِلْ = പിന്നെ നാം ഉള്ളഴിഞ്ഞപേക്ഷിക്കുക (നമുക്ക് ഭക്തിയോടെ പ്രാര്‍ത്ഥിക്കാം) فَنَجْعَل = അങ്ങനെ നാം ആക്കുക لَّعْنَتَ اللَّهِ = അല്ലാഹുവിന്റെ ശാപത്തെ عَلَى الْكَاذِبِينَ = വ്യാജം പറയുന്നവരുടെ മേല്‍
ഇനി, നിനക്കു അറിവു വന്നുകിട്ടിയശേഷം, അതില്‍ [അദ്ദേഹത്തിന്റെ കാര്യത്തില്‍] നിന്നോട് വല്ലവരും (തര്‍ക്കിച്ച്) ന്യായവാദം നടത്തുന്നതായാല്‍, നീ പറയുക: "വരുവിന്‍, ഞങ്ങളുടെ പുത്രന്മാരെയും, നിങ്ങളുടെ പുത്രന്മാരെയും, ഞങ്ങളുടെ സ്ത്രീകളെയും, നിങ്ങളുടെ സ്ത്രീകളെയും, ഞങ്ങളെത്തന്നെയും നിങ്ങളെത്തന്നെയും നാം വിളിക്കുക: പിന്നെ നാം ഉള്ളഴിഞ്ഞു പ്രാര്‍ത്ഥിക്കുക; അങ്ങനെ, അല്ലാഹുവിന്റെ ശാപത്തെ നാം വ്യാജം പറയുന്നവരുടെ മേല്‍ ആ (ക്കുവാന്‍ പ്രാര്‍ത്ഥി) ക്കുക"
إِنَّ هَٰذَا = നിശ്ചയമായും ഇത് لَهُوَ = ഇത് തന്നെയാണ് الْقَصَصُ = കഥനം الْحَقُّ = യഥാര്‍ത്ഥമായ وَمَا مِنْ إِلَٰهٍ = ഒരു ഇലാഹുമില്ല താനും إِلَّا اللَّهُ = അല്ലാഹുവല്ലാതെ وَإِنَّ اللَّهَ = നിശ്ചയമായും അല്ലാഹു لَهُوَ الْعَزِيزُ = അവന്‍ തന്നെ പ്രതാപശാലി(യും) الْحَكِيمُ = അഗാധജ്ഞനായ
നിശ്ചയമായും, ഇതുതന്നെയാണു യഥാര്‍ത്ഥമായ കഥാവിവരണം. അല്ലാഹു അല്ലാതെ യാതൊരു ആരാധ്യനും ഇല്ലതാനും. നിശ്ചയമാ യും, അല്ലാഹു തന്നെയാണ് അഗാധ ജ്ഞനായ പ്രതാപശാലിയും.
قُلْ = നീ പറയുക يَا أَهْلَ الْكِتَابِ = വേദക്കാരേ تَعَالَوْا = നിങ്ങള്‍ വരുവിന്‍ إِلَىٰ كَلِمَةٍ = ഒരു വാക്കിലേക്ക് سَوَاءٍ = സമമായ بَيْنَنَا = ഞങ്ങള്‍ക്കിടയില്‍ وَبَيْنَكُمْ = നിങ്ങള്‍ക്കിടയിലും أَلَّا نَعْبُدَ = നാം ആരാധിക്കുകയില്ലെന്ന് إِلَّا اللَّهَ = അല്ലാഹുവിനെയല്ലാതെ وَلَا نُشْرِكَ بِهِ = അവനോട് നാം പങ്കു ചേര്‍ക്കുകയില്ല എന്നും شَيْئًا = യാതൊന്നിനെയും وَلَا يَتَّخِذَ = ആക്കുകയില്ലെന്നും بَعْضُنَا = നമ്മില്‍ ചിലര്‍ بَعْضًا = ചിലരെ أَرْبَابًا = റബ്ബുകള്‍ مِّن دُونِ اللَّهِ = അല്ലാഹുവിന് പുറമെ فَإِن تَوَلَّوْا = എന്നിട്ട് (എന്നാല്‍) അവര്‍ തിരിഞ്ഞുകളഞ്ഞെങ്കില്‍ فَقُولُوا = നിങ്ങള്‍ പറയുവിന്‍ اشْهَدُوا = നിങ്ങള്‍ സാക്ഷ്യം വഹിക്കുവിന്‍ എന്ന് بِأَنَّا مُسْلِمُونَ = ഞങ്ങള്‍ മുസ്‌ലിംകളാകുന്നുവെന്ന്
(നബിയേ) പറയുക: "വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായ ഒരു വാക്കിലേക്ക് [തത്വത്തിലേക്ക്] വരുവിന്‍; അതായത്: അല്ലാഹുവിനെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും, അവനോട് യാതൊന്നിനെയും നാം പങ്കുചേര്‍ക്കാതിരിക്കുകയും, നമ്മില്‍ ചിലര്‍ ചിലരെ അല്ലാഹുവിന് പുറമെ റബ്ബുകളാക്കാതിരിക്കുകയും ചെയ്യുക എന്ന് (ഉള്ളതിലേക്ക്)." എന്നിട്ടവര്‍ തിരിഞ്ഞുകളയുന്ന പക്ഷം, (അവരോട്) നിങ്ങള്‍ പറഞ്ഞു കൊള്ളുക: ഞങ്ങള്‍ "മുസ്‌ലിം" കളാണ് [അല്ലാഹുവിന് കീഴൊതുങ്ങിയ വരാണ്] എന്ന് നിങ്ങള്‍ സാക്ഷ്യം വഹിച്ചുകൊള്ളുവിന്‍."
ഇബ്‌റാഹീം ഒരു യഹൂദിയാകട്ടെ, ക്രിസ്ത്യാനിയാകട്ടെ, ആയിരുന്നില്ല. എങ്കിലും, അദ്ദേഹം ഒരു ശുദ്ധ മനസ്‌കനും, "മുസ്‌ലിമും" [കീഴൊതുങ്ങിയവനും] ആയിരുന്നു: അദ്ദേഹം "മുശ്‌രിക്ക്" [ബഹുദൈവവിശ്വാസി] കളില്‍പെട്ട വനായിരുന്നതുമില്ല .
إِنَّ أَوْلَى = നിശ്ചയമായും കൂടുതല്‍ ബന്ധപ്പെട്ടവര്‍, അധികം അര്‍ഹതയുള്ളവര്‍ النَّاسِ = മനുഷ്യരില്‍ بِإِبْرَاهِيمَ = ഇബ്‌റാഹീമിനോട്, ഇബ്‌റാഹീമിനെ സംബന്ധിച്ച് لَلَّذِينَ = യാതൊരുകൂട്ടര്‍ തന്നെ اتَّبَعُوهُ = അദ്ദേഹത്തെ പിന്‍പറ്റിയ وَهَٰذَا النَّبِيُّ = ഈ നബിയും وَالَّذِينَ آمَنُوا = വിശ്വസിച്ചവരും وَاللَّهُ = അല്ലാഹുവാകട്ടെ وَلِيُّ = രക്ഷാധികാരി (ബന്ധു- സഹായി- മിത്രം) ആകുന്നു الْمُؤْمِنِينَ = സത്യവിശ്വാസികളുടെ
നിശ്ചയമായും, മനുഷ്യരില്‍ വെച്ച് ഇബ്‌റാഹീമിനോട് കൂടുതല്‍ (അടുപ്പ) ബന്ധമുള്ളവര്‍, അദ്ദേ ഹത്തെ പിന്‍പറ്റിയവരും, ഈ പ്രവാചകനും, വിശ്വസിച്ചിട്ടുള്ളവരും തന്നെയാണ്. അല്ലാഹു സത്യവിശ്വാസികളുടെ രക്ഷാധികാരി (അഥവാ സഹായി) യാകുന്നു.
وَمِنْ أَهْلِ الْكِتَابِ = വേദക്കാരിലുണ്ട് مَنْ = ചിലര്‍, യാതൊരുവന്‍ إِن تَأْمَنْهُ = അവരെ (അവനെ) നീ വിശ്വസിച്ചാല്‍ بِقِنطَارٍ = ഒരു ക്വിന്‍ത്വാറിനെ (കൂമ്പാരത്തെ) സംബന്ധിച്ച് يُؤَدِّهِ = അതവര്‍ (അവന്‍) വീട്ടിത്തരും إِلَيْكَ = നിനക്ക് وَمِنْهُم = അവരിലുണ്ട് مَّنْ = ചിലര്‍, യാതൊരുവന്‍ إِن تَأْمَنْهُ = അവരെ (അവനെ) നീ വിശ്വസിച്ചാല്‍ بِدِينَارٍ = ഒരു ദീനാറിനെ (പൊന്‍പണത്തെ)പ്പറ്റി لَّا يُؤَدِّهِ = അതവര്‍ (അവന്‍) വീട്ടുകയില്ല إِلَيْكَ = നിനക്ക് إِلَّا مَا دُمْتَ = നീ ആയിക്കൊണ്ടിരുന്നാലല്ലാതെ عَلَيْهِ = അവന്‍റെ മേല്‍ (അവരില്‍) قَائِمًا = നിലകൊള്ളുന്നവന്‍ ذَٰلِكَ = അത് بِأَنَّهُمْ قَالُوا = അവര്‍ പറയുന്നത് നിമിത്തമാണ് لَيْسَ عَلَيْنَا = ഞങ്ങളുടെ മേല്‍ ഇല്ല فِي الْأُمِّيِّينَ = നിരക്ഷരജ്ഞരില്‍ سَبِيلٌ = ഒരു മാര്‍ഗവും وَيَقُولُونَ = അവര്‍ പറയുകയും ചെയ്യുന്നു عَلَى اللَّهِ = അല്ലാഹുവിന്‍റെ പേരില്‍ الْكَذِبَ = വ്യാജം وَهُمْ يَعْلَمُونَ = അവര്‍ അറിഞ്ഞുകൊണ്ട്
വേദക്കാരിലുണ്ട് ചിലര്‍: ഒരു "ക്വിന്‍ത്വാറി"നെ [കൂമ്പാരത്തെ] സംബന്ധിച്ച് നീ അവരെ വിശ്വസിച്ചാല്‍ അവര്‍ നിനക്കത് തന്നുതീര്‍ക്കും. അവരിലുണ്ട് (വേറെ) ചിലരും; ഒരു "ദീനാറിനെ" [പൊന്‍പണത്തെ] സംബന്ധിച്ച് നീ അവരെ വിശ്വസിച്ചാല്‍- അവരില്‍ [അവരെ തിരക്കിക്കൊണ്ട്] നീ നിലകൊള്ളുന്നവനായിരുന്നാലല്ലാതെ- അവര്‍ നിനക്കത് തന്നുതീര്‍ക്കുകയില്ല. "(വേദക്കാരല്ലാത്ത ) നിരക്ഷരജ്ഞരുടെ കാര്യത്തില്‍, ഞങ്ങളുടെ മേല്‍ (ബാധ്യതയുണ്ടാ വാന്‍) ഒരു മാര്‍ഗവുമില്ല, എന്ന് അവര്‍ പറയുന്നത് നിമിത്തമത്രെ അത്. അവര്‍ അറിഞ്ഞുകൊണ്ട് (തന്നെ) അല്ലാഹുവിന്‍റെ മേല്‍ വ്യാജം പറയുകയും ചെയ്യുന്നു.
إِنَّ الَّذِينَ يَشْتَرُونَ = നിശ്ചയമായും വാങ്ങുന്നവര്‍ بِعَهْدِ اللَّهِ = അല്ലാഹുവിനോടുള്ള കരാറിന് وَأَيْمَانِهِمْ = തങ്ങളുടെ സത്യ (ശപഥ)ങ്ങള്‍ക്കും ثَمَنًا قَلِيلًا = തുച്ഛ വില أُولَٰئِكَ = അക്കൂട്ടര്‍ لَا خَلَاقَ = ഓഹരിയില്ല لَهُمْ = അവര്‍ക്ക് فِي الْآخِرَةِ = പരലോകത്തില്‍ وَلَا يُكَلِّمُهُمُ اللَّهُ = അല്ലാഹു അവരോട് സംസാരിക്കയുമില്ല وَلَا يَنظُرُ = നോക്കുകയുമില്ല إِلَيْهِمْ = അവരുടെനേരെ يَوْمَ الْقِيَامَةِ = ക്വിയാമത്തുനാളില്‍ وَلَا يُزَكِّيهِمْ = അവരെ സംസ്‌ക്കരിക്കയുമില്ല وَلَهُمْ = അവര്‍ക്കുണ്ടു താനും عَذَابٌ = ശിക്ഷ أَلِيمٌ = വേദനയേറിയ
നിശ്ചയമായും, അല്ലാഹുവിനോടുള്ള കരാറിനും [പ്രതിജ്ഞക്കും], തങ്ങളുടെ സത്യ (ശപഥ) ങ്ങള്‍ക്കും തുച്ഛമായ വിലവാങ്ങുന്നവര്‍, അക്കൂട്ടര്‍ അവര്‍ക്ക് പരലോ കത്തില്‍ യാതൊരു ഓഹരിയുമില്ല: ക്വിയാമത്തുനാളില്‍ അല്ലാഹു അവരോട് സംസാരിക്കുകയുമില്ല: അവരുടെ നേരെ നോക്കുകയില്ല; അവരെ സംസ്‌കരി(ച്ചു നന്നാ)ക്കുകയുമില്ല; അവര്‍ക്ക് വേദനയേറിയ ശിക്ഷ യുമുണ്ടായിരിക്കും
وَإِنَّ مِنْهُمْ = നിശ്ചയമായും അവരിലുണ്ട് لَفَرِيقًا = ഒരു കക്ഷി (സംഘം- വിഭാഗം) തന്നെ يَلْوُونَ = അവര്‍ വളച്ച് തിരിക്കും, ചുരുട്ടുന്നു أَلْسِنَتَهُم = അവരുടെ നാവുകളെ بِالْكِتَابِ = വേദഗ്രന്ഥത്തില്‍, ഗ്രന്ഥത്തെ സംബന്ധിച്ച് لِتَحْسَبُوهُ = നിങ്ങളതിനെ ഗണിക്കു(വിചാരിക്കു)വാന്‍ വേണ്ടി مِنَ الْكِتَابِ = വേദഗ്രന്ഥത്തില്‍ പെട്ടതായി وَمَا هُوَ = അതല്ലതാനും مِنَ الْكِتَابِ = വേദ്രഗന്ഥത്തില്‍ പെട്ടത് وَيَقُولُونَ = അവര്‍ പറയുകയും ചെയ്യും هُوَ = അത് مِنْ عِندِ اللَّهِ = അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ളതാണ് (എന്ന്) وَمَا هُوَ = അതല്ല താനും مِنْ عِندِ اللَّهِ = അല്ലാഹുവിന്‍റെ പക്കല്‍നിന്ന് وَيَقُولُونَ = അവര്‍ പറയുകയും ചെയ്യും عَلَى اللَّهِ = അല്ലാഹുവിന്‍റെ പേരില്‍ الْكَذِبَ = വ്യാജം, അസത്യം وَهُمْ يَعْلَمُونَ = അവര്‍ അറിഞ്ഞുകൊണ്ട്
നിശ്ചയമായും, അവരില്‍ തന്നെ (വേറെ) ഒരു കക്ഷിയുമുണ്ട്: വേദഗ്രന്ഥത്തി(ന്‍റെ വായനയി)ല്‍ തങ്ങളുടെ നാവുകളെ അവര്‍ വളച്ചു തിരിക്കും, അത് വേദഗ്രന്ഥത്തില്‍ പെട്ടതെന്ന് നിങ്ങള്‍ ഗണിക്കുവാന്‍ വേണ്ടി. അത് വേദഗ്രന്ഥത്തില്‍ പെട്ട തല്ലതാനും, "അത് അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ളതാണ്" എന്ന് അവര്‍ പറയുകയും ചെയ്യും. അത് അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ളതല്ലതാനും. അവര്‍ അറിഞ്ഞുകൊണ്ട് (തന്നെ) അല്ലാഹുവിന്‍റെ പേരില്‍ വ്യാജം പറയു കയും ചെയ്യുന്നു.
مَا كَانَ = ഉണ്ടാവുകയില്ല, ഉണ്ടാകാവതല്ല لِبَشَرٍ = ഒരു മനുഷ്യനും أَن يُؤْتِيَهُ = അവന് നല്‍കുക اللَّهُ = അല്ലാഹു الْكِتَابَ = ഗ്രന്ഥം وَالْحُكْمَ = വിജ്ഞാനവും, വിധിയും (അധികാരവും) وَالنُّبُوَّةَ = പ്രവാചകത്വവും ثُمَّ يَقُولَ = പിന്നീട് അദ്ദേഹം പറയുക لِلنَّاسِ = മനുഷ്യരോട് كُونُوا = നിങ്ങളായിരിക്കുവിന്‍ عِبَادًا لِّي = എനിക്ക് (എന്‍റെ) അടിയാന്‍മാര്‍ مِن دُونِ اللَّهِ = അല്ലാഹുവിനെ കൂടാതെ (അല്ലാഹുവിന്നല്ലാതെ) وَلَٰكِن = എങ്കിലും (പറയും) كُونُوا = നിങ്ങളായിരിക്കുവിന്‍ رَبَّانِيِّينَ = റബ്ബാനികള്‍ بِمَا كُنتُمْ = നിങ്ങളായിരിക്കുന്നതുകൊണ്ട് تُعَلِّمُونَ = നിങ്ങള്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു الْكِتَابَ = വേദഗ്രന്ഥം وَبِمَا كُنتُمْ = നിങ്ങളായിരിക്കുന്നതുകൊണ്ടും تَدْرُسُونَ = പഠിച്ചുകൊണ്ടിരിക്കുന്നു
ഒരു മനുഷ്യനും (തന്നെ) ഉണ്ടാകുകയില്ല, അല്ലാഹു അദ്ദേഹ ത്തിന് വേദഗ്രന്ഥവും, വിധികര്‍ത്തൃ ത്വവും (അഥവാ വിജ്ഞാനവും) പ്രവാചകത്വവും നല്‍കുക: പിന്നീട് അദ്ദേഹം മനുഷ്യരോട്: "നിങ്ങള്‍ അല്ലാഹുവിനല്ലാതെ- എനിക്ക്- അടിയാ ന്‍മാരായിരിക്കുവിന്‍" എന്ന് പറയു കയും ചെയ്യുക. ഇത് രണ്ടും കൂടി ഒരിക്കലും സംഭവിക്കുകയില്ല.] എങ്കിലും "നിങ്ങള്‍ വേദഗ്രന്ഥം പഠി പ്പി ച്ച് വരു ന്നതു കൊണ്ടും, നിങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുന്നതുകൊണ്ടും നിങ്ങള്‍ "റബ്ബാനികള്‍" [മതോപദേഷ്ടാക്കള്‍] ആയിത്തീരുവീന്‍" എന്നായിരിക്കും (അദ്ദേഹം പറയുക).
وَإِذْ أَخَذَ = വാങ്ങിയ സന്ദര്‍ഭം اللَّهُ = അല്ലാഹു مِيثَاقَ = ഉറപ്പ്, ഉടമ്പടി, കരാര്‍ النَّبِيِّينَ = നബിമാരുടെ لَمَا آتَيْتُكُم = തീര്‍ച്ചയായും നിങ്ങള്‍ക്ക് ഞാന്‍ വല്ലതും നല്‍കിയാല്‍ مِّن كِتَابٍ = വേദഗ്രന്ഥമായി وَحِكْمَةٍ = വിജ്ഞാനമായും ثُمَّ جَاءَكُمْ = പിന്നീട് നിങ്ങള്‍ക്ക് വന്നു رَسُولٌ = വല്ല ദൂതനും مُّصَدِّقٌ = സത്യമാക്കുന്ന لِّمَا مَعَكُمْ = നിങ്ങളുടെ കൂടെയുള്ളതിനെ لَتُؤْمِنُنَّ بِهِ = തീര്‍ച്ചയായും അദ്ദേഹത്തില്‍ നിങ്ങള്‍ വിശ്വസിക്കും, വിശ്വസിക്കുക തന്നെ വേണം (എന്ന്) وَلَتَنصُرُنَّهُ = അദ്ദേഹത്തെ തീര്‍ച്ചയായും സഹായിക്കുകയും ചെയ്യും (ചെയ്യണം) قَالَ = അവന്‍ പറഞ്ഞു أَأَقْرَرْتُمْ = നിങ്ങള്‍ സമ്മതിച്ച്(ഉറച്ച് പറഞ്ഞു. ഏറ്റ് പറഞ്ഞു)വോ وَأَخَذْتُمْ = നിങ്ങള്‍ എടുക്കുക (സ്വീകരിക്കുക)യും ചെയ്തു(വോ) عَلَىٰ ذَٰلِكُمْ = അതിനെക്കുറിച്ച്, അതിന്‍റെ പേരില്‍ إِصْرِي = എന്‍റെ(എന്നോടുള്ള)ബാധ്യത (കരാര്‍, ഭാരം) قَالُوا = അവര്‍ പറഞ്ഞു أَقْرَرْنَا = ഞങ്ങള്‍ സമ്മതിച്ചു ഉറച്ചു പറഞ്ഞു قَالَ = അവന്‍ പറഞ്ഞു فَاشْهَدُوا = എന്നാല്‍ നിങ്ങള്‍ സാക്ഷ്യം വഹിക്കുവിന്‍ وَأَنَا مَعَكُم = ഞാനും നിങ്ങളുടെകൂടെ مِّنَ الشَّاهِدِينَ = സാക്ഷികളിലുണ്ട്
അല്ലാഹു പ്രവാചകന്‍മാരുടെ ഉറപ്പു വാങ്ങിയ സന്ദര്‍ഭം (ഓര്‍ക്കുക): വേദഗ്രന്ഥമായും, വിജ്ഞാനമായും ഞാന്‍ നിങ്ങള്‍ക്ക് വല്ലതും നല്‍കുകയും: പിന്നീടു നിങ്ങളുടെ കൂടെയുള്ളതിനെ സത്യമാക്കുന്ന ഒരു റസൂല്‍ നിങ്ങളില്‍ വരുകയും ചെയ്താല്‍, തീര്‍ച്ചയായും, നിങ്ങള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ സഹായിക്കുകയും ചെയ്യുമെന്ന്. അവന്‍(അവരോട്) പറഞ്ഞു: "നിങ്ങള്‍ (ഏറ്റു) സമ്മതിക്കുകയും. അതിനെക്കുറിച്ച് എന്‍റെ ബാധ്യത [എന്നോടുള്ള കരാറിന്‍റെ ബാധ്യത] നിങ്ങള്‍ (ഏറ്റ്) എടുക്കുകയും ചെയ്തുവോ?" അവര്‍ പറഞ്ഞു: "ഞങ്ങള്‍ (ഏറ്റു) സമ്മതിച്ചിരിക്കുന്നു." അവന്‍ പറഞ്ഞു: "എന്നാല്‍, നിങ്ങള്‍ (അതിന്) സാക്ഷ്യം വഹിക്കുവിന്‍. ഞാനും നിങ്ങളോടൊപ്പം സാക്ഷികളില്‍പെട്ടവനാകുന്നു."
وَمَن يَبْتَغِ = ആരെങ്കിലും തേടുന്ന പക്ഷം غَيْرَ الْإِسْلَامِ = ഇസ്‌ലാം അല്ലാത്തതിനെ دِينًا = മതമായി فَلَن يُقْبَلَ = എന്നാല്‍ അത് സ്വീകരിക്കപ്പെടുകയില്ലതന്നെ مِنْهُ = അവനില്‍ നിന്ന് وَهُوَ = അവന്‍, അവനാകട്ടെ فِي الْآخِرَةِ = പരലോകത്തില്‍ مِنَ الْخَاسِرِينَ = നഷ്ടക്കാരില്‍ പെട്ടവനായിരിക്കും
ആരെങ്കിലും "ഇസ്‌ലാം" (മതം) അല്ലാത്തതിനെ മതമായി തേടു ന്നപക്ഷം,- അത് അവനില്‍ നിന്ന് സ്വീകരിക്കപ്പെടുകയില്ലതന്നെ. അവന്‍ പരലോകത്തിലാകട്ടെ, നഷ്ടക്കാരില്‍ പെട്ടവനുമായിരിക്കും.
كَيْفَ يَهْدِي = എങ്ങനെ നേര്‍മാര്‍ഗത്തിലാക്കും اللَّهُ = അല്ലാഹു قَوْمًا = ഒരു ജനതയെ كَفَرُوا = അവര്‍ അവിശ്വസിച്ചു بَعْدَ إِيمَانِهِمْ = അവരുടെ വിശ്വാസത്തിന് ശേഷം وَشَهِدُوا = അവര്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു أَنَّ الرَّسُولَ = റസൂല്‍ (ആണ്) എന്ന് حَقٌّ = സത്യമായവന്‍, യഥാര്‍ത്ഥവാന്‍, അര്‍ഹന്‍ وَجَاءَهُمُ = അവര്‍ക്ക് വരുകയും ചെയ്തിരിക്കുന്നു الْبَيِّنَاتُ = തെളിവുകള്‍ وَاللَّهُ = അല്ലാഹു (വാകട്ടെ) لَا يَهْدِي = നേര്‍മാര്‍ഗത്തിലാക്കുകയില്ല (താനും) الْقَوْمَ = ജനതയെ الظَّالِمِينَ = അക്രമികളായ
തങ്ങളുടെ വിശ്വാസത്തിന് ശേഷം അവിശ്വസിച്ചതായ ഒരു ജനതയെ അല്ലാഹു എങ്ങനെ നേര്‍മാര്‍ഗ ത്തിലാക്കും? റസൂല്‍ യഥാര്‍ത്ഥ (സത്യ) വാനാണെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുകയും, അവര്‍ക്ക് വ്യക്തമായ തെളിവുകള്‍ വന്നുകിട്ടുകയും ചെയ്തിരിക്കുന്നു (എന്നിരിക്കെ)! അല്ലാഹു അക്രമികളായ ജനങ്ങളെ നേര്‍മാര്‍ഗത്തിലാക്കുകയില്ലതാനും.
إِلَّا الَّذِينَ = യാതൊരു കൂട്ടരൊഴികെ تَابُوا = അവര്‍ മടങ്ങി مِن بَعْدِ ذَٰلِكَ = അതിനുശേഷം وَأَصْلَحُوا = അവര്‍ നന്നാക്കുക (നന്നായിത്തീരുക)യും ചെയ്തു فَإِنَّ اللَّهَ = എന്നാല്‍ നിശ്ചയമായും അല്ലാഹു غَفُورٌ = വളരെ പൊറുക്കുന്നവനാണ് رَّحِيمٌ = കരുണാനിധിയാണ്
അതിനുശേഷം പശ്ചാത്തപിക്കുകയും, (സല്‍ക്കര്‍മം ചെയ്ത്) നന്നായിത്തീരുകയും ചെയ്തവരൊഴികെ [അവര്‍ക്ക് രക്ഷയുണ്ടായിരിക്കും] എന്നാല്‍, അല്ലാഹു വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു
إِنَّ الَّذِينَ كَفَرُوا = നിശ്ചയമായും അവിശ്വസിച്ചവര്‍ بَعْدَ إِيمَانِهِمْ = അവരുടെ വിശ്വാസത്തിന് ശേഷം ثُمَّ ازْدَادُوا = പിന്നീടവര്‍ക്ക് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്തു كُفْرًا = അവിശ്വാസം لَّن تُقْبَلَ = സ്വീകരിക്കപ്പെടുകയില്ല തന്നെ تَوْبَتُهُمْ = അവരുടെ പശ്ചാത്താപം وَأُولَٰئِكَ = അക്കൂട്ടര്‍തന്നെയാണ് الضَّالُّونَ = വഴിപിഴച്ചവര്‍
നിശ്ചയമായും, തങ്ങളുടെ വിശ്വാസത്തിനുശേഷം അവിശ്വസി ക്കുകയും, പിന്നീട് അവിശ്വാസം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയും ചെയ്തവര്‍, അവരുടെ പശ്ചാത്താപം സ്വീകരിക്കപ്പെടുകയേഇല്ല; അക്കൂട്ടര്‍തന്നെയാണ് വഴിപിഴച്ചവരും.
(സത്യവിശ്വാസികളേ) നിങ്ങള്‍ ഇഷ്ടപ്പെടുന്നവയില്‍ നിന്ന് നിങ്ങള്‍ ചിലവഴിക്കുന്നതുവരെ നിങ്ങള്‍ പുണ്യം പ്രാപിക്കുകയില്ല തന്നെ. നിങ്ങള്‍ ഏതൊരു വസ്തുവും (തന്നെ) ചിലവഴിക്കുന്നതായാലും, നിശ്ചയമായും അല്ലാഹു അതിനെപ്പറ്റി അറിയുന്നവനാണ്.