അവര്‍ [അവിശ്വാസികള്‍] കര്‍മ്മമായിട്ട് (എന്തെങ്കിലും) പ്രവര്‍ത്തിച്ചിട്ടുള്ളതിന്റെ നേരെ ചെന്ന് അതിനെ നാം ചിതറിയ ധൂളി (പോലെ) യാക്കിത്തീര്‍ക്കുകയും ചെയ്യുന്നതാണ്.
وَيَوْمَ تَشَقَّقُ പൊട്ടിപ്പിളരുന്ന (പിളര്‍ന്നുപോകുന്ന) ദിവസം السَّمَاءُ ആകാശം بِالْغَمَامِ മേഘപടലവും കൊണ്ടു, കാര്‍മേഘത്തോടെ وَنُزِّلَ ഇറക്കപ്പെടുകയും ചെയ്യുന്ന الْمَلَائِكَةُ മലക്കുകള്‍ تَنزِيلًا ഒരു തരം ഇറക്കപ്പെടല്‍ (ശക്തിയേറിയ ഇറക്കല്‍).
മേഘപടലവും കൊണ്ട് ആകാശം പൊട്ടിപ്പിളരുകയും, മലക്കുകള്‍ ഒരു (ശക്തിമത്തായ) ഇറക്കപ്പെടല്‍ ഇറക്കപ്പെടുകയും ചെയ്യുന്ന ദിവസം,-
وَيَوْمَ يَعَضُّ കടിക്കുന്ന ദിവസം الظَّالِمُ അക്രമി (പാപി) عَلَىٰ يَدَيْهِ തന്റെ കൈകളെ يَقُولُ അവന്‍ പറയും يَا لَيْتَنِي അഹോ (അയ്യോ) ഞാനായെങ്കില്‍ നന്നായേനെ, എത്ര നന്നായിരുന്നു اتَّخَذْتُ ഞാന്‍ സ്വീകരിച്ചു, ഉണ്ടാക്കിവെച്ചു (വെങ്കില്‍) مَعَ الرَّسُولِ റസൂലിന്റെകൂടെ سَبِيلًا ഒരു വഴി, മാര്‍ഗ്ഗം.
അക്രമകാരിയായുള്ളവന്‍ (വ്യസനഭാരത്താല്‍) തന്റെ കൈകള്‍ കടിക്കുന്ന ദിവസം, അവന്‍ പറയും; "അഹോ! ഞാന്‍ റസൂലിന്റെ കൂടെ ഒരു മാര്‍ഗ്ഗം സ്വീകരിച്ചിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനെ!"
وَقَالَ الرَّسُولُ റസൂല്‍ പറയുന്നു, പറയുകയും ചെയ്തു يَا رَبِّ എന്റെ റബ്ബേ, രക്ഷിതാവേ إِنَّ قَوْمِي നിശ്ചയമായും എന്റെ ജനത اتَّخَذُوا അവര്‍ ആക്കിയിരിക്കുന്നു هَـٰذَا الْقُرْآنَ ഈ ഖുര്‍ആനെ مَهْجُورًا വര്‍ജ്ജിക്കപ്പെട്ടതു, പുറം തള്ളപ്പെട്ടതു, വെടിയപ്പെട്ടതു.
റസൂല്‍ പറയുന്നു: "എന്റെ രക്ഷിതാവേ, എന്റെ ജനങ്ങള്‍ ഈ ഖുര്‍ആനെ വര്‍ജ്ജിക്കപ്പെട്ടതാക്കിക്കളഞ്ഞു!".
وَكَذَٰلِكَ അപ്രകാരം جَعَلْنَا നാം ആക്കിയിരിക്കുന്നു لِكُلِّ نَبِيٍّ എല്ലാ നബിമാര്‍ക്കും عَدُوًّا ഓരോ ശത്രുവെ مِّنَ الْمُجْرِمِينَ കുറ്റവാളികളില്‍ പെട്ട وَكَفَىٰ بِرَبِّكَ നിന്റെ റബ്ബ് തന്നെ മതി هَادِيًا മാര്‍ഗ്ഗദര്‍ശകനായിട്ടു وَنَصِيرًا സഹായകനായും.
അപ്രകാരം തന്നെ, ഓരോ പ്രവാചകനും കുറ്റവാളികളില്‍പെട്ട ഓരോ (തരം) ശത്രുവെ നാം ഏര്‍പ്പെടുത്തിയിരിക്കുന്നു. മാര്‍ഗ്ഗദര്‍ശകനായും, സഹായകനായും നിന്റെ രക്ഷിതാവു തന്നെ മതി.
وَقَالَ പറയുന്നു, പറഞ്ഞു الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ لَوْلَا نُزِّلَ എന്തുകൊണ്ടു ഇറക്കപ്പെട്ടില്ല, അവതരിപ്പിക്കപ്പെടരുതോ عَلَيْهِ അവന്റെമേല്‍, അദ്ദേഹത്തിനു الْقُرْآنُ ഖുര്‍ആന്‍ جُمْلَةً ഒട്ടാകെ, മൊത്തമായി وَاحِدَةً ഒന്നായി, ഒരേ ഒരു كَذَٰلِكَ അപ്രകാരംതന്നെ لِنُثَبِّتَ നാം സ്ഥിരപ്പെടുത്തുവാനാണു, ഉറപ്പിക്കാന്‍വേണ്ടി بِهِ അതുകൊണ്ടു فُؤَادَكَ നിന്റെ ഹൃദയത്തെ وَرَتَّلْنَاهُ നാമതിനെ സാവകാശക്രമം വായിച്ചുതന്നിരിക്കുന്നു, സാവകാശത്തിലാക്കിത്തന്നു تَرْتِيلًا ഒരുതരം (ശരിക്കുള്ള) സാവകാശക്രമം.
അവിശ്വസിച്ചവര്‍ പറയുന്നു: "അദ്ദേഹത്തിന് [നബിക്ക്] ഖുര്‍ആന്‍ ഒട്ടാകെ ഒന്നായി ഇറക്കപ്പെടാത്തതെന്താണ്?" എന്ന്! അപ്രകാരം (പല പ്രാവശ്യമായി അവതരിച്ചതു) തന്നെയാണ്. (നബിയേ) നിന്റെ ഹൃദയത്തെ അതുകൊണ്ട് നാം സ്ഥിരപ്പെടുത്തേണ്ടതിനു വേണ്ടിയാകുന്നു (അത്). നാം അതു ശരിക്ക് സാവകാശക്രമം ഓതിത്തരുകയും ചെയ്തിരിക്കുകയാണ്.
وَلَا يَأْتُونَكَ അവര്‍ നിന്റെ അടുക്കല്‍ വരികയില്ല, കൊണ്ടുവരികയില്ല بِمَثَلٍ ഒരു ഉപമയുംകൊണ്ടു, മാതൃകയുമായി, ഉദാഹരണത്തെ (ഒരു പ്രശ്നവും) إِلَّا جِئْنَاكَ നിന്റെ അടുക്കല്‍ നാം വരാതെ, നിനക്കു നാം കൊണ്ടുവരാതെ بِالْحَقِّ യഥാര്‍ത്ഥവും കൊണ്ടു, സത്യത്തെ, ന്യായവുമായി وَأَحْسَنَ ഏറ്റവും നല്ലതിനെയും, നല്ലതുകൊണ്ടും تَفْسِيرًا വ്യാഖ്യാനം, വിവരണത്താല്‍.
(നബിയേ) അവര്‍ നിന്റെ അടുക്കല്‍ ഏതൊരു മാതൃകയും [ഏതുതരം പ്രശ്നവും] കൊണ്ടുവരുന്നതായാലും, നിനക്ക് യഥാര്‍ത്ഥവും, ഏറ്റവും നല്ലവിവരണവും നാം കൊണ്ടുവന്നു തരാതിരിക്കയില്ല.
الَّذِينَ യാതൊരു കൂട്ടര്‍ يُحْشَرُونَ ഒരുമിച്ചുകൂട്ടപ്പെടും عَلَىٰ وُجُوهِهِمْ തങ്ങളുടെ മുഖങ്ങളിലായി إِلَىٰ جَهَنَّمَ(ജഹന്നമാകുന്ന) നരകത്തിലേക്കു أُولَـٰئِكَ അക്കൂട്ടര്‍ شَرٌّ (ഏറ്റവും) മോശപ്പെട്ടവരാണ്, ചീത്തപ്പെട്ടവരാണ് مَّكَانًا സ്ഥാനം, സ്ഥാനത്താല്‍ وَأَضَلُّ ഏറ്റവും പിഴച്ചവരുമാണ് سَبِيلًا വഴി, മാര്‍ഗ്ഗത്താല്‍.
തങ്ങളുടെ മുഖങ്ങളിലായി [തല കീഴായി] നരകത്തിലേക്കു ഒരുമിച്ചു കൂട്ടപ്പെടുന്നവരാകട്ടെ, അങ്ങനെയുള്ളവര്‍, സ്ഥാനം ഏറ്റവും ചീത്തപ്പെട്ടവരും, മാര്‍ഗ്ഗം ഏറ്റവും പിഴച്ചവരുമത്രെ.
فَقُلْنَا എന്നിട്ട് നാം പറഞ്ഞു اذْهَبَا രണ്ടുപേരും പോകുക إِلَى الْقَوْمِ ജനതയുടെ അടുക്കലേക്കു الَّذِينَ كَذَّبُوا വ്യാജമാക്കിയവരായ بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളെ فَدَمَّرْنَاهُمْ എന്നിട്ടു അവരെ നാം തകര്‍ത്തു تَدْمِيرًا ഒരു തകര്‍ക്കല്‍.
എന്നിട്ട് നാം (അവരോട്) പറഞ്ഞു: "നമ്മുടെ ദൃഷ്ടാന്തങ്ങളെ വ്യാജമാക്കിയ ആ ജനതയുടെ അടുക്കലേക്കു നിങ്ങള്‍ (രണ്ടുപേരും) പോയിക്കൊള്ളുക." (ജനത അവരെ വ്യാജമാക്കി.) അപ്പോള്‍, നാം പാടെ തകര്‍ത്തുനശിപ്പിച്ചു.
وَقَوْمَ نُوحٍ നൂഹിന്റെ ജനതയെയും തന്നെ لَّمَّا كَذَّبُوا അവര്‍ വ്യാജമാക്കിയപ്പോള്‍ الرُّسُلَ റസൂലുകളെ, ദൈവദൂതന്‍മാരെ أَغْرَقْنَاهُمْ നാം അവരെ മുക്കി (നശിപ്പിച്ചു) وَجَعَلْنَاهُمْ അവരെ നാം ആക്കുകയും ചെയ്തു لِلنَّاسِ ജനങ്ങള്‍ക്ക്, മനുഷ്യര്‍ക്കു آيَةً ഒരു ദൃഷ്ടാന്തം, ലക്‌ഷ്യം وَأَعْتَدْنَا നാം ഒരുക്കി വെക്കുകയും ചെയ്തിരിക്കുന്നു لِلظَّالِمِينَ അക്രമകാരികള്‍ക്ക് عَذَابًا ശിക്ഷ أَلِيمًا വേദനയേറിയ.
നൂഹിന്റെ ജനങ്ങളെയും തന്നെ, അവര്‍ റസൂലുകളെ വ്യാജമാക്കിയപ്പോള്‍ നാം മുക്കി നശിപ്പിച്ചു. അവരെ മനുഷ്യര്‍ക്ക് നാം ഒരു ദൃഷ്ടാന്തമാക്കിത്തീര്‍ക്കുകയും ചെയ്തു. അക്രമകാരികള്‍ക്ക് വേദനയേറിയ ശിക്ഷ നാം തയ്യാറാക്കി വെക്കുകയും ചെയ്തിരിക്കുന്നു.
وَلَقَدْ أَتَوْا തീര്‍ച്ചയായും അവര്‍ വന്നിട്ടുണ്ട്, ചെന്നിട്ടുണ്ടല്ലോ عَلَى الْقَرْيَةِ നാട്ടില്‍, രാജ്യത്തൂടെ الَّتِي أُمْطِرَتْ മഴ വര്‍ഷിപ്പിക്കപ്പെട്ടതായ مَطَرَ السَّوْءِ ചീത്തമഴ, ദുഷിച്ചമഴ أَفَلَمْ يَكُونُوا അപ്പോള്‍ അവരായിരുന്നില്ലേ, അവരല്ലേ يَرَوْنَهَا അതിനെ കാണും بَلْ പക്ഷേ, എങ്കിലും كَانُوا അവരാകുന്നു, ആയിരുന്നു لَا يَرْجُونَ പ്രതീക്ഷിക്കാതെ, കരുതാതെ, ഭയപ്പെടാത്ത(വര്‍) نُشُورًا പുനരുത്ഥാനത്തെ, പുനര്‍ജീവിതത്തെ.
നിശ്ചയമായും, (ആ) ചീത്ത മഴ വര്‍ഷിപ്പിക്കപ്പെട്ട നാട്ടിലൂടെ അവര്‍ [അവിശ്വാസികള്‍] വന്നിട്ടുണ്ടല്ലോ. അപ്പോള്‍, അവരതു കണ്ടിരുന്നില്ലേ?! (കാണായ്കയല്ല-) പക്ഷേ, അവര്‍ പുനരുത്ഥാനത്തെ പ്രതീക്ഷിക്കാതായിരിക്കയാണ്. [അതുകൊണ്ടാണ് പലപ്പോഴും അതു കണ്ടുവന്നിട്ടും അവര്‍ ചിന്തിച്ച് പാഠം പഠിക്കാതിരിക്കുന്നത്.]
إِن كَادَ നിശ്ചയമായും ആയേക്കുമായിരുന്നു لَيُضِلُّنَا അവന്‍ നമ്മെ വഴി തെറ്റിക്കുക عَنْ آلِهَتِنَا നമ്മുടെ ആരാധ്യന്‍മാരില്‍ (ദൈവങ്ങളില്‍) നിന്നു لَوْلَا أَن صَبَرْنَا നാം ക്ഷമ (സ്ഥിരചിത്തത) കൈകൊണ്ടിട്ടില്ലായിരുന്നെങ്കില്‍ عَلَيْهَا അവയില്‍ وَسَوْفَ يَعْلَمُونَ അവര്‍ക്ക് അറിയാറാകും, വഴിയെ അറിയും حِينَ يَرَوْنَ അവര്‍ കാണുന്ന സമയത്തു الْعَذَابَ ശിക്ഷയെ مَنْ أَضَلُّ ആരാണ് ഏറ്റം പിഴച്ചവര്‍ سَبِيلًا മാര്‍ഗ്ഗം, വഴി.
"നമ്മുടെ ആരാധ്യവസ്തുക്കളില്‍നിന്ന് - നാം അവയില്‍ സ്ഥിരചിത്തത കൈക്കൊണ്ടില്ലായിരുന്നുവെങ്കില്‍ - ഇവന്‍ നമ്മെ നിശ്ചയമായും വഴിതെറ്റിച്ചുകളയുമായിരുന്നു!" (എന്നിങ്ങിനെ പറയും). അവര്‍ ശിക്ഷയെ കാണുന്ന സമയത്ത് അവര്‍ക്കറിയാറാകും: ആരാണ് ഏറ്റവും വഴിപിഴച്ചിട്ടുള്ളവരെന്ന്!
أَلَمْ تَرَ നീ നോക്കുന്നില്ലേ, കാണുന്നില്ലേ إِلَىٰ رَبِّكَ നിന്റെ രക്ഷിതാവിങ്കലേക്കു كَيْفَ എങ്ങനെയാണ് مَدَّ അവന്‍ വ്യാപിപ്പിച്ചിരിക്കുന്നതു, നീട്ടിയിരിക്കുന്നതു (എന്നു) الظِّلَّ നിഴലിനെ, തണലിനെ وَلَوْ شَاءَ അവന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ لَجَعَلَهُ അതിനെ അവന്‍ ആക്കുമായിരുന്നു سَاكِنًا നിശ്ചലം, അടങ്ങിയതു ثُمَّ പിന്നെ جَعَلْنَا നാം ആക്കി الشَّمْسَ സൂര്യനെ عَلَيْهِ അതിനു, അതിന്‍മേല്‍ دَلِيلًا ലക്‌ഷ്യം, അടയാളം, അറിയിക്കുന്നതു.
(മനുഷ്യാ) നിന്റെ രക്ഷിതാവിങ്കലേക്ക് - എങ്ങനെയാണ് അവന്‍ നിഴലിനെ വ്യാപിപ്പിച്ചതെന്ന് - നീ നോക്കുന്നില്ലേ?! അവന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍, അതിനെ നിശ്ചലമാക്കുമായിരുന്നു. പിന്നെ, നാം (അല്ലാഹു) സൂര്യനെ അതിന് ലക്ഷ്യമാക്കി (അടയാളമാക്കി)യിരിക്കുന്നു;
وَهُوَ അവന്‍തന്നെയാണ് الَّذِي أَرْسَلَ അയച്ചവന്‍, നിയോഗിച്ചവന്‍ الرِّيَاحَ കാറ്റുകളെ بُشْرًا സന്തോഷ വാര്‍ത്തയായി بَيْنَ يَدَيْ മുമ്പില്‍, മുന്നില്‍ رَحْمَتِهِ അവന്റെ കാരുണ്യത്തിന്റെ (മഴയുടെ) وَأَنزَلْنَا നാം ഇറക്കുകയും ചെയ്തു مِنَ السَّمَاءِ ആകാശത്തുനിന്ന് (ഉപരിഭാഗത്ത് നിന്ന്) مَاءً വെള്ളം طَهُورًا അതിശുദ്ധമായ.
തന്റെ (മഴവര്‍ഷമാകുന്ന) കാരുണ്യത്തിന്റെ മുമ്പില്‍, സന്തോഷവാര്‍ത്തയെന്ന നിലക്ക് കാറ്റുകളെ അയച്ചിട്ടുള്ളവനും അവന്‍ [അല്ലാഹു] തന്നെ. ആകാശത്തുനിന്നും നാം [അല്ലാഹു] വളരെ ശുദ്ധമായ ജലം ഇറക്കുകയും ചെയ്തിരിക്കുന്നു;
لِّنُحْيِيَ നാം ജീവിപ്പിക്കുവാന്‍ വേണ്ടി بِهِ അതുകൊണ്ട് بَلْدَةً രാജ്യത്തെ مَّيْتًا നിര്‍ജ്ജീവമായ وَنُسْقِيَهُ അതിനെ കുടിപ്പിക്കുവാനും, കുടിപ്പാന്‍ കൊടുക്കുവാനും مِمَّا خَلَقْنَا നാം സൃഷ്ടിച്ചതില്‍പെട്ട أَنْعَامًا കന്നുകാലികള്‍ക്ക് وَأَنَاسِيَّ മനുഷ്യര്‍ക്കും كَثِيرًا വളരെയധികം.
നിര്‍ജ്ജീവമായ രാജ്യത്തെ അതുകൊണ്ട് നാം ജീവിപ്പിക്കുവാനും, നാം സൃഷ്ടിച്ചുണ്ടാക്കിയതില്‍പെട്ട കന്നുകാലികള്‍ക്കും, വളരെ അധികം ജനങ്ങള്‍ക്കും അത് കുടിപ്പിക്കുവാനും വേണ്ടിയത്രെ (അത്).
وَلَقَدْ തീര്‍ച്ചയായും, തിട്ടമായും صَرَّفْنَاهُ അതിനെ നാം വിഹിതം ചെയ്തു, കൈകാര്യം ചെയ്തു بَيْنَهُمْ അവര്‍ക്കിടയില്‍ لِيَذَّكَّرُوا അവര്‍ ഉറ്റാലോചിക്കുവാന്‍വേണ്ടി فَأَبَىٰ എന്നാല്‍ വിസമ്മതിച്ചു കൂട്ടാക്കാതായി أَكْثَرُ النَّاسِ ജനങ്ങളില്‍ അധികവും إِلَّا كُفُورًا നന്ദികേടിനെയല്ലാതെ.
അവര്‍ ആലോചിച്ചു നോക്കേണ്ടതിനായി, നിശ്ചയമായും അവര്‍ക്കിടയില്‍ നാം അതിനെ കൈകാര്യം ചെയ്തിരിക്കുന്നു. എന്നാല്‍, ജനങ്ങളില്‍ അധികഭാഗവും നന്ദികേട് ചെയ്‌വാനല്ലാതെ (മറ്റൊന്നും) കൂട്ടാക്കാതിരിക്കുകയാണ്!
وَلَوْ شِئْنَا നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ لَبَعَثْنَا നാം നിയോഗിക്കുമായിരുന്നു, അയക്കുമായിരുന്നു فِي كُلِّ قَرْيَةٍ എല്ലാ നാട്ടിലും, രാജ്യത്തും نَّذِيرًا ഓരോ താക്കീതുകാരനെ.
നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ എല്ലാ ഓരോ രാജ്യത്തിലും ഓരോ മുന്നറിയിപ്പുകാരനെ (പ്രവാചകനെ) നാം നിയോഗിക്കുമായിരുന്നു.
فَلَا تُطِعِ ആകയാല്‍ നീ അനുസരിക്കരുത് , വഴിപ്പെടരുത് الْكَافِرِينَ അവിശ്വാസികളെ وَجَاهِدْهُم അവരോട് സമരം നടത്തികൊള്ളുക بِهِ ഇതുകൊണ്ട് جِهَادًا സമരം كَبِيرًا വലുതായ.
ആകയാല്‍, നീ അവിശ്വാസികളെ അനുസരിക്കരുത്, ഇത് (ഖുര്‍ആന്‍) കൊണ്ട് അവരോട് വലുതായ സമരം നടത്തുകയും ചെയ്തുകൊള്ളുക.
وَهُوَ الَّذِي അവന് തന്നെയാണ്, യാതൊരുവന്‍ مَرَجَ അവന്‍ അയച്ചുവിട്ടിരിക്കുന്നു الْبَحْرَيْنِ രണ്ടു സമുദ്രത്തെ هَـٰذَا ഇത് (ഒന്ന്) عَذْبٌ ശുദ്ധജലമാണ് فُرَاتٌ നല്ല ശുദ്ധമായ وَهَـٰذَا ഇത്, ഇതാകട്ടെ (മറ്റേത്) مِلْحٌ ഉപ്പാണ് أُجَاجٌ കഠിന ഉപ്പായ (കയ്പായ) وَجَعَلَ അവന്‍ ആക്കുകയും ചെയ്തു بَيْنَهُمَا ആ രണ്ടിനുമിടയില്‍ بَرْزَخًا ഒരു മറ وَحِجْرًا തടസ്സവും, മുടക്കവും مَّحْجُورًا തടസ്സപ്പെട്ട (ഭദ്രമായ).
രണ്ട് സമുദ്രങ്ങളെ അയച്ചുവിട്ടവനും അവനത്രെ; ഇത് (ഒന്ന്) നല്ല സ്വച്ഛജലവും, അത് (മറ്റേത്) കയ്പായ ഉപ്പുജലവുമാകുന്നു. അവ രണ്ടിന്നുമിടയില്‍ ഒരു മറയും, ഭദ്രമായ ഒരു തടസ്സവും അവന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു.
وَهُوَ الَّذِي അവന്‍തന്നെയാണ്, യാതൊരുവന്‍ خَلَقَ അവന്‍ സൃഷ്ടിച്ചു مِنَ الْمَاءِ ജലത്തില്‍നിന്നു, ജലത്താല്‍ بَشَرًا മനുഷ്യനെ فَجَعَلَهُ എന്നിട്ട് അവനെ ആക്കി نَسَبًا വംശബന്ധവും, കുലബന്ധം وَصِهْرًا വൈവാഹിക ബന്ധവും وَكَانَ ആകുന്നു رَبُّكَ നിന്റെ രക്ഷിതാവ് قَدِيرًا കഴിവുള്ളവന്‍ (സര്‍വ്വശക്തന്‍)
അവന്‍തന്നെയാണ്, മനുഷ്യനെ ജലത്തില്‍ നിന്നു സൃഷ്ടിച്ച് അവനെ വംശബന്ധവും, വൈവാഹികബന്ധവും (ഉള്ളവന്‍) ആക്കിയിരിക്കുന്നവനും, നിന്റെ രക്ഷിതാവ് (എല്ലാ കാര്യത്തിനും) കഴിവുള്ളവനാകുന്നു.
قُلْ പറയുക مَا أَسْأَلُكُمْ ഞാന്‍ നിങ്ങളോടു ചോദിക്കുന്നില്ല, ആവശ്യപ്പെടുന്നില്ല عَلَيْهِ അതിന്റെ പേരില്‍, അതിന് مِنْ أَجْرٍ ഒരു പ്രതിഫലവും, (കൂലിയുടെ ഇനത്തില്‍പ്പെട്ട ഒന്നും) إِلَّا ഒഴികെ مَن شَاءَ ആരെങ്കിലും ഉദ്ദേശിച്ചാല്‍ (ചെയ്യട്ടെ) أَن يَتَّخِذَ ഉണ്ടാക്കുവാന്‍, ഏര്‍പ്പെടുത്തുവാന്‍ إِلَىٰ رَبِّهِ തന്റെ റബ്ബിങ്കലേക്കു سَبِيلًا വല്ല മാര്‍ഗ്ഗവും, ഒരു വഴി.
പറയുക: "ഇതിന്റെ [ഈ ദൗത്യനിര്‍വ്വഹണത്തിന്റെ] പേരില്‍ ഞാന്‍ നിങ്ങളോട് യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല; ആരെങ്കിലും തന്റെ രക്ഷിതാവിങ്കലേക്ക് ഒരു മാര്‍ഗ്ഗമുണ്ടാക്കിവെക്കുവാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ (അതു ചെയ്തുകൊള്ളട്ടെ) എന്നല്ലാതെ.
وَتَوَكَّلْ നീ ഭരമേല്‍പിക്കുകയും ചെയ്യുക عَلَى الْحَيِّ സജീവനായുള്ളവനില്‍, ജീവിചിരിക്കുന്നവന്റെ മേല്‍ الَّذِي لَا يَمُوتُ മരണപ്പെടാത്തവനായ وَسَبِّحْ നീ കീര്‍ത്തനവും ചെയ്യുക, തസ്ബീഹു നടത്തുകയും ചെയ്യുക بِحَمْدِهِ അവനു സ്തോത്രം ചെയ്യുന്നതോടെ, സ്തുതിച്ചുകൊണ്ടും وَكَفَىٰ بِهِ അവന്‍ മതി بِذُنُوبِ പാപങ്ങളെപ്പറ്റി, കുറ്റങ്ങളെക്കുറിച്ചു عِبَادِهِ തന്റെ അടിയാന്‍മാരുടെ خَبِيرًا സൂക്ഷ്മജ്ഞാനിയായിട്ടു.
(നബിയേ) മരണം ബാധിക്കാത്ത സജീവനായുള്ളവനില്‍ (കാര്യങ്ങളെ) ഭരമേല്‍പിക്കുകയും ചെയ്തുകൊള്ളുക. അവന് സ്തോത്രം ചെയ്യുന്നതോടെ കീര്‍ത്തനവും ചെയ്യുക. തന്റെ അടിയാന്‍മാരുടെ പാപങ്ങളെക്കുറിച്ച് സൂക്ഷ്മജ്ഞനായി അവന്‍ തന്നെ മതി!
تَبَارَكَ നന്‍മയേറിയവനാകുന്നു, മഹത്വമേറിയവനാകുന്നു الَّذِي جَعَلَ ആക്കിയിട്ടുള്ളവന്‍ فِي السَّمَاءِ ആകാശത്തില്‍ بُرُوجًا രാശികളെ, ഗ്രഹമണ്ഡലങ്ങളെ وَجَعَلَ ആക്കുകയും ചെയ്തു, ഉണ്ടാക്കുകയും ചെയ്തു فِيهَا അതില്‍ سِرَاجًا ഒരു വിളക്ക്, ദീപം وَقَمَرًا ഒരു ചന്ദ്രനെയും مُّنِيرًا പ്രകാശിക്കുന്ന, പ്രകാശമുള്ളതായ.
ആകാശത്തില്‍ ഗ്രഹമണ്ഡലങ്ങള്‍ (അഥവാ രാശി മണ്ഡലങ്ങള്‍) ഉണ്ടാക്കിയിട്ടുള്ളവന്‍ നന്‍മയേറിയവനാകുന്നു, അതില്‍ ഒരു ദീപവും, പ്രകാശം നല്‍കുന്ന ഒരു ചന്ദ്രനും അവന്‍ ഉണ്ടാക്കിയിരിക്കുന്നു.
وَالَّذِينَ യാതൊരു കൂട്ടരുമാണ് لَا يَدْعُونَ അവര്‍ വിളിക്കയില്ല, പ്രാര്‍ത്ഥിക്കയില്ല مَعَ اللَّـهِ അല്ലാഹുവിന്റെകൂടെ إِلَـٰهًا آخَرَ വേറെ ആരാധ്യനെ, ദൈവത്തെ وَلَا يَقْتُلُونَ അവര്‍ കൊലപ്പെടുത്തുകയുമില്ല النَّفْسَ ദേഹത്തെ, ആളെ, ആത്മാവിനെ الَّتِي حَرَّمَ اللَّـهُ അല്ലാഹു വിലക്കിയ, വിരോധിച്ച, ഹറാമാക്കിയ إِلَّا بِالْحَقِّ ന്യായപ്രകാരമല്ലാതെ, മുറപ്രകാരമല്ലാതെ وَلَا يَزْنُونَ അവര്‍ വ്യഭിചരിക്കുകയുമില്ല وَمَن يَفْعَلْ ആരെങ്കിലും ചെയ്‌താല്‍, ആര്‍ ചെയ്യുന്നുവോ ذَٰلِكَ അതു يَلْقَ അവന്‍ കാണും, കണ്ടെത്തും أَثَامًا കുറ്റത്തെ (ശിക്ഷയെ).
അല്ലാഹുവിനോടുകൂടെ വേറെ ഒരു ആരാധ്യനെയും വിളി(ച്ച് പ്രാര്‍ത്ഥി)ക്കാത്തവരുമാകുന്നു; അല്ലാഹു വിരോധിച്ചിട്ടുള്ള ദേഹത്തെ (ശരിയായ) ന്യായപ്രകാരമല്ലാതെ അവര്‍ കൊലപ്പെടുത്തുകയുമില്ല; അവര്‍ വ്യഭിചാരം ചെയ്കയുമില്ല. (അങ്ങിനെയുള്ളവരുമായിരിക്കും). ആരെങ്കിലും അത് (മൂന്നും) ചെയ്യുന്നതായാല്‍ അവന്‍, കുറ്റം (ചെയ്തതിന്റെ ശിക്ഷ) കണ്ടെത്തുന്നതാണ്:-
إِلَّا പക്ഷേ, ഒഴികെ مَن تَابَ ആരെങ്കിലും പശ്ചാത്തപിച്ചാല്‍, പശ്ചാത്തപിച്ചവന്‍ (ഒഴികെ) وَآمَنَ വിശ്വസിക്കുകയും ചെയ്ത وَعَمِلَ പ്രവര്‍ത്തിക്കുകയും ചെയ്ത عَمَلًا صَالِحًا സല്‍ക്കര്‍മ്മം, നല്ല പ്രവൃത്തി فَأُولَـٰئِكَ എന്നാല്‍ അക്കൂട്ടര്‍ (അങ്ങിനെയുള്ളവര്‍) يُبَدِّلُ اللَّـهُ അല്ലാഹു മാറ്റും, പകരമാക്കും سَيِّئَاتِهِمْ അവരുടെ തിന്‍മകളെ, കുറ്റങ്ങളെ حَسَنَاتٍ നന്‍മകളായിട്ടു وَكَانَ اللَّـهُ അല്ലാഹു ആകുന്നു غَفُورًا വളരെ പൊറുക്കുന്നവന്‍ رَّحِيمًا കരുണാനിധി, ദയാലു.
പക്ഷെ, ആരെങ്കിലും പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും, സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്നതായാല്‍, അങ്ങിനെയുള്ളവരുടെ തിന്‍മകളെ അല്ലാഹു നന്‍മകളായി മാറ്റുന്നതാകുന്നു. അല്ലാഹു വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു.
وَالَّذِينَ യാതൊരു കൂട്ടരും يَقُولُونَ അവര്‍ പറയും رَبَّنَا ഞങ്ങളുടെ റബ്ബേ هَبْ لَنَا ഞങ്ങള്‍ക്കു പ്രദാനം ചെയ്യണേ مِنْ أَزْوَاجِنَا ഞങ്ങളുടെ ഭാര്യമാരില്‍ നിന്നും وَذُرِّيَّاتِنَا ഞങ്ങളുടെ സന്തതികളില്‍ നിന്നും قُرَّةَ أَعْيُنٍ കണ്‍കുളിര്‍മ്മ (മനസ്സന്തോഷം) وَاجْعَلْنَا ഞങ്ങളെ ആക്കുകയും വേണമേ لِلْمُتَّقِينَ ഭയഭക്തന്‍മാര്‍ക്കു, സൂക്ഷ്മതയുള്ളവര്‍ക്കു إِمَامًا മുമ്പന്‍മാര്‍, നേതാക്കള്‍ (മാതൃക).
(അവര്‍ ഇപ്രകാരം) പറഞ്ഞുകൊണ്ടിരിക്കുന്നവരുമായിരിക്കും: "ഞങ്ങളുടെ റബ്ബേ, ഞങ്ങളുടെ ഭാര്യമാരില്‍നിന്നും, സന്തതികളില്‍നിന്നും ഞങ്ങള്‍ക്കു നീ കണ്‍കുളിര്‍മ്മ (മനസ്സന്തോഷം) പ്രദാനം ചെയ്യേണമേ! ഞങ്ങളെ ഭയഭക്തന്‍മാര്‍ക്ക് മുമ്പന്‍മാരാക്കുക (മാതൃകയാക്കുക)യും ചെയ്യേണമേ!!"
إِن نَّشَأْ നാം ഉദ്ദേശിക്കുന്നപക്ഷം نُنَزِّلْ നാം ഇറക്കും, അവതരിപ്പിക്കും عَلَيْهِم അവരുടെമേല്‍, അവരില്‍ مِّنَ السَّمَاءِ ആകാശത്തുനിന്ന് آيَةً ഒരു ദൃഷ്ടാന്തം فَظَلَّتْ അപ്പോള്‍ ആയിത്തീരുന്നതാണ് أَعْنَاقُهُمْ അവരുടെ പിരടികള്‍ لَهَا അതിന്, അതിലേക്ക് خَاضِعِينَ കീഴൊതുങ്ങുന്നവ.
നാം ഉദ്ദേശിക്കുന്നപക്ഷം, അവരുടെ മേല്‍ ഒരു ദൃഷ്ടാന്തം ആകാശത്തുനിന്നും നാം ഇറക്കുന്നതാണ്; അപ്പോള്‍ അവരുടെ പിരടികള്‍ അതിന് കീഴൊതുങ്ങുന്നതായിത്തീരുകയും ചെയ്യുന്നതാണ്. (പക്ഷേ, അങ്ങിനെ ഉദ്ദേശിച്ചിട്ടില്ല).
وَمَا يَأْتِيهِم അവര്‍ക്ക് വരുന്നില്ല, ചെല്ലുന്നില്ല مِّن ذِكْرٍ ഒരു ഉല്‍ബോധനവും തന്നെ, ഒരു സ്മരണയും مِّنَ الرَّحْمَـٰنِ റഹ്മാനില്‍നിന്ന്, പരമകാരുണികനില്‍നിന്ന് مُحْدَثٍ പുതുതായി നല്‍കപ്പെട്ട, പുത്തനായ إِلَّا كَانُوا അവര്‍ ആയിട്ടല്ലാതെ, ആകാതെ عَنْهُ അതിനെപ്പറ്റി, അതില്‍നിന്ന് مُعْرِضِينَ തിരിഞ്ഞുകളയുന്നവ൪, അശ്രദ്ധര്‍.
പരമകാരുണികനായുള്ളവന്‍റെ പക്കല്‍നിന്നും പുതുതായി നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനവും തന്നെ - അവരതില്‍ നിന്ന് തിരിഞ്ഞുകളയുന്നവരായിട്ടല്ലാതെ - അവര്‍ക്ക് വരുന്നില്ല! (ഏതുതന്നെ വന്നാലും അവര്‍ തിരിഞ്ഞുകളയുന്നു).
"എന്റെ മനസ്സ് ഇടുങ്ങിപ്പോയേക്കും, എനിക്കു നാവോട്ടം (സംസാരവൈഭവം) ഉണ്ടാകാതിരിക്കുകയും ചെയ്തേക്കും; ആകയാല്‍, ഹാറൂന്‍റെ അടുക്കലേക്ക് നീ (ദൂതനെ) അയച്ചാലും!
قَالَ അവന് പറഞ്ഞു كَلَّا ഒരിക്കലുമില്ല, അങ്ങനെയല്ല, അതുവേണ്ടാ فَاذْهَبَا എന്നാല്‍ രണ്ടാളും പോകുക بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളുംകൊണ്ട് إِنَّا നിശ്ചയമായും നാം مَعَكُم നിങ്ങളുടെകൂടെ, ഒന്നിച്ച് مُّسْتَمِعُونَ കേട്ടുകൊണ്ടിരിക്കുന്നതാണ്, ശ്രദ്ധിച്ചു കേള്‍ക്കുന്നവരാണ്.
അവന്‍ [അല്ലാഹു] പറഞ്ഞു: "ഒരിക്കലുമില്ല; എന്നാല്‍ നിങ്ങള്‍ രണ്ടുപേരും നമ്മുടെ ദൃഷ്ടാന്തങ്ങളുമായി പോയിക്കൊള്ളുക. നിശ്ചയമായും, നാം നിങ്ങളുടെകൂടെ (എല്ലാം) കേട്ടു കൊണ്ടിരിക്കുന്നതാണ്. (ഞാന്‍ നിങ്ങളെ സഹായിക്കും.).
قَالَ അവന് പറഞ്ഞു أَلَمْ نُرَبِّكَ ഞങ്ങള്‍ നിന്നെ വളര്‍ത്തിവന്നില്ലേ فِينَا ഞങ്ങളില്‍, ഞങ്ങളുടെ ഇടയില്‍ وَلِيدًا കുട്ടിയായിരിക്കെ, ശിശുവായിരിക്കെ وَلَبِثْتَ നീ കഴിഞ്ഞുകൂടുകയും ചെയ്തു, താമസിക്കുകയും ചെയ്തു فِينَا ഞങ്ങളില്‍, ഞങ്ങളുടെഇടയില്‍ مِنْ عُمُرِكَ നിന്‍റെ ആയുഷ്കാലത്തില്‍ നിന്നു سِنِينَ കുറെ കൊല്ലങ്ങള്‍.
അവന്‍ [ഫി൪ഔന്‍] പറഞ്ഞു: "കുട്ടിയായിരുന്നപ്പോള്‍ ഞങ്ങളുടെ കൂട്ടത്തില്‍ നിന്നെ ഞങ്ങള്‍ വളര്‍ത്തിവന്നില്ലേ?! നിന്‍റെ ആയുഷ്കാലത്തില്‍നിന്നു കുറേ കൊല്ലങ്ങള്‍ ഞങ്ങളുടെ ഇടയില്‍ നീ കഴിഞ്ഞുകൂടുകയും ചെയ്തിരിക്കുന്നു?!"
قَالَ അദ്ദേഹം പറഞ്ഞു فَعَلْتُهَا അതു ഞാന്‍ പ്രവര്‍ത്തിച്ചു, ചെയ്തു إِذًا അപ്പോള്‍, ആ അവസരത്തില്‍ وَأَنَا ഞാനാകട്ടെ, ഞാന്‍ مِنَ الضَّالِّينَ (അറിവില്ലാതെ) പിഴവുപിണഞ്ഞവരില്‍ പെട്ടവനായിരുന്നു.
അദ്ദേഹം പറഞ്ഞു: "ആ അവസരത്തില്‍ ഞാനതു ചെയ്കയുണ്ടായി; ഞാന്‍ (സന്‍മാര്‍ഗ്ഗമറിയാതെ) പിഴവു ബാധിച്ചവരില്‍പെട്ടവനായിരുന്നു.
فَفَرَرْتُ അങ്ങനെ (അതിനാല്‍) ഞാന്‍ ഓടിപ്പോയി مِنكُمْ നിങ്ങളില്‍ നിന്നു لَمَّا خِفْتُكُمْ ഞാന്‍ നിങ്ങളെ ഭയപ്പെട്ടപ്പോള്‍ فَوَهَبَ അനന്തരം (എന്നിട്ടു) പ്രദാനംചെയ്തു لِي എനിക്കു رَبِّي എന്‍റെ റബ്ബ് حُكْمًا വിജ്ഞാനം, വിധി, അധികാരം وَجَعَلَنِي എന്നെ അവന്‍ ആക്കുക (ഉള്‍പ്പെടുത്തുക)യും ചെയ്തു مِنَ الْمُرْسَلِينَ മുര്‍സലുകളില്‍.
"അങ്ങനെ, നിങ്ങളെ ഭയപ്പെട്ടപ്പോള്‍ നിങ്ങളില്‍ നിന്ന് ഞാന്‍ ഓടിപ്പോയി. അനന്തരം എന്‍റെ റബ്ബ് എനിക്കു വിജ്ഞാനം പ്രദാനംചെയ്തു; എന്നെ അവന്‍ മുര്‍സലുകളില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
وَتِلْكَ അതു,അതാകട്ടെ نِعْمَةٌ ഒരു അനുഗ്രഹമാണ് تَمُنُّهَا അതു നീ എടുത്തു പറയുന്നു, ദാക്ഷിണ്യം പറയുന്നു عَلَيَّ എന്‍റെമേല്‍ أَنْ عَبَّدتَّ നീ അടിമകളാക്കിയതിനാല്‍ بَنِي إِسْرَائِيلَ ഇസ്രാഈല്‍, സന്തതികളെ.
"അതാകട്ടെ, ഇസ്രാഈല്‍ സന്തതികളെ നീ അടിമകളാക്കിവെച്ചതിനാല്‍, എന്‍റെമേല്‍ നീ എടുത്തു പറയുന്ന ഒരനുഗ്രഹമത്രെ".
قَالَ അദ്ദേഹം പറഞ്ഞു رَبُّ الْمَشْرِقِ ഉദയസ്ഥാനത്തിന്‍റെ റബ്ബാണ് وَالْمَغْرِبِ അസ്തമനസ്ഥാനത്തിന്‍റെയും وَمَا بَيْنَهُمَا രണ്ടിനുമിടയ്ക്കുള്ളതിന്‍റെയും إِن كُنتُمْ നിങ്ങളാണെങ്കില്‍ تَعْقِلُونَ മനസ്സിരുത്തുന്ന, ബുദ്ധികൊടുക്കുന്നവര്‍.
അദ്ദേഹം പറഞ്ഞു: "ഉദയസ്ഥാനത്തിന്‍റെയും, അസ്തമയ സ്ഥാനത്തിന്‍റെയും, അവ രണ്ടിനുമിടയിലുള്ളതിന്‍റെയും റബ്ബാകുന്നു (അവന്‍) -നിങ്ങള്‍ മനസ്സിരുത്തുന്നുണ്ടെങ്കില്‍!"
وَنَزَعَ അദ്ദേഹം പുറത്തെടുത്തു, ഊരിഎടുത്തു يَدَهُ തന്‍റെ കൈ فَإِذَا هِيَ അപ്പോഴതാ അത് بَيْضَاءُ ഒരു വെളുത്തവസ്തു, വെളുത്തതാകുന്നു لِلنَّاظِرِينَ നോക്കുന്നവര്‍ക്ക്.
അദ്ദേഹം തന്‍റെ കൈ (കക്ഷത്തുനിന്ന്) പുറത്തേക്കെടുത്തു; അപ്പോഴതാ - നോക്കുന്നവര്‍ക്ക് - അതൊരു വെളുത്ത വസ്തു!
قَالَ അവന് പറഞ്ഞു لِلْمَلَإِ പ്രമുഖരോടു, പ്രധാനികളോടു حَوْلَهُ തന്‍റെ ചുറ്റുമുള്ള إِنَّ هَـٰذَا നിശ്ചയമായും ഇവന്‍ لَسَاحِرٌ ഒരു ജാലവിദ്യക്കാരന്‍ തന്നെ عَلِيمٌ അറിവുള്ളവനായ.
തന്‍റെ ചുറ്റുമുള്ള പ്രമുഖന്‍മാരോട് അവന്‍ (ഫി൪ഔന്‍) പറഞ്ഞു: "നിശ്ചയമായും, ഇവന്‍ അറിവുള്ള (നിപുണനായ) ഒരു ജാലവിദ്യക്കാരന്‍തന്നെ!
فَجُمِعَ السَّحَرَةُ അങ്ങനെ ജാലവിദ്യക്കാര്‍ ഒരുമിച്ചുകൂട്ടപ്പെട്ടു لِمِيقَاتِ يَوْمٍ ഒരു ദിവസത്തിലെ നിശ്ചിത സമയത്തേക്കു مَّعْلُومٍ അറിയപ്പെട്ട (നിര്‍ണ്ണയിക്കപ്പെട്ട).
അങ്ങനെ, അറിയപ്പെട്ട ഒരു ദിവസത്തിലെ നിശ്ചിത സമയത്തേക്ക് ജാലവിദ്യക്കാര്‍ ഒരുമിച്ചുകൂട്ടപ്പെട്ടു.
قَالَ അവന് പറഞ്ഞു ءَامَنتُمْ لَهُ നിങ്ങള്‍ അവനെ വിശ്വസിച്ചു (അല്ലേ) قَبْلَ أَنْ آذَنَ ഞാന്‍ സമ്മതം നല്‍കുന്നതിനുമുമ്പ് لَكُمْ നിങ്ങള്‍ക്കു إِنَّهُ لَكَبِيرُكُمُ നിശ്ചയമായും അവന്‍ നിങ്ങളുടെ വലിയവന്‍ (നേതാവു) തന്നെ الَّذِي عَلَّمَكُمُ നിങ്ങള്‍ക്കു പഠിപ്പിച്ചുതന്നവനായ السِّحْرَ ജാലവിദ്യ فَلَسَوْفَ ആകയാല്‍ വഴിയെ (അടുത്തുതന്നെ) تَعْلَمُونَ നിങ്ങള്‍ അറിയും, നിങ്ങള്‍ക്കറിയാം.
അവന്‍ [ഫി൪ഔന്‍] പറഞ്ഞു: "നിങ്ങള്‍ക്ക് ഞാന്‍ സമ്മതം നല്‍കും മുമ്പായി അവനെ നിങ്ങള്‍ വിശ്വസിച്ചു (അല്ലേ)?! നിശ്ചയമായും, അവന്‍ നിങ്ങള്‍ക്കു ജാലവിദ്യ പഠിപ്പിച്ചുതന്ന നിങ്ങളുടെ നേതാവുതന്നെയാണ്. അതുകൊണ്ട് അടുത്തുതന്നെ നിങ്ങള്‍ക്കറിയാറാകും;-
لَأُقَطِّعَنَّ നിശ്ചയമായും ഞാന്‍ മുറിപ്പിക്കും, ധാരാളം മുറിച്ചുകളയും أَيْدِيَكُمْ നിങ്ങളുടെ കൈകള്‍ وَأَرْجُلَكُم നിങ്ങളുടെ കാലുകളും مِّنْ خِلَافٍ വ്യത്യസ്തമായ നിലയില്‍ وَلَأُصَلِّبَنَّكُمْ നിശ്ചയമായും ഞാന്‍ നിങ്ങളെ ക്രൂശിപ്പിക്കുകയും ചെയ്യും أَجْمَعِينَ മുഴുവനും.
നിശ്ചയമായും, നിങ്ങളുടെ കൈകളും, കാലുകളും വ്യത്യസ്തമായനിലയില്‍ ഞാന്‍ മുറിപ്പിച്ചുകളയും; നിങ്ങളെ മുഴുവനും ഞാന്‍ ക്രൂശിപ്പിക്കുകയും ചെയ്യും."
وَأَوْحَيْنَا നാം ബോധനം നല്‍കി, വഹ്-യ് കൊടുത്തു إِلَىٰ مُوسَىٰ മൂസാക്ക് أَنْ أَسْرِ നീ രാപ്രയാണം (രാവുയാത്ര) ചെയ്യുക എന്ന് بِعِبَادِي എന്‍റെ അടിയാന്‍മാരുമായി إِنَّكُم നിശ്ചയമായും നിങ്ങള്‍ مُّتَّبَعُونَ പിന്‍തുടരപ്പെടുന്നവരായിരിക്കും.
നാം മൂസാക്ക് "വഹ്-യു" (ബോധനം) നല്‍കി: "എന്‍റെ അടിയാന്‍മാരെയുംകൊണ്ട് രാപ്രയാണം ചെയ്യുക (രാത്രി പോയിക്കൊള്ളുക); നിങ്ങള്‍ അനുഗമിക്കപ്പെടുന്നവരായിരിക്കും (ഫി൪ഔനും കൂട്ടരും നിങ്ങളുടെ പിന്നാലെ വരും)."
فَلَمَّا تَرَاءَى അങ്ങനെ അന്യോന്യം കണ്ടപ്പോള്‍, കാണാറായപ്പോള്‍ الْجَمْعَانِ രണ്ടു സംഘവും قَالَ പറഞ്ഞു أَصْحَابُ مُوسَىٰ മൂസായുടെ ആള്‍ക്കാര്‍ إِنَّا لَمُدْرَكُونَ നാം പിടിയില്‍പെടുന്നവര്‍തന്നെ.
അങ്ങനെ, രണ്ടു സംഘവും പരസ്പരം കണ്ടപ്പോള്‍ മൂസായുടെ ആള്‍ക്കാര്‍ പറഞ്ഞു: "നിശ്ചയമായും നാം, പിടിയിലകപ്പെടുന്നവരാണല്ലോ!"
فَأَوْحَيْنَا അപ്പോള്‍ നാം വഹ്-യു (ബോധനം) നല്‍കി إِلَىٰ مُوسَىٰ മൂസാക്ക് أَنِ اضْرِب അടിക്കുക എന്ന് بِّعَصَاكَ നിന്‍റെ വടികൊണ്ട് الْبَحْرَ സമുദ്രത്തില്‍, സമുദ്രത്തിനു فَانفَلَقَ അപ്പോളതു പിളര്‍ന്നു فَكَانَ എന്നിട്ടു ആയി كُلُّ فِرْقٍ എല്ലാ പിളര്‍പ്പും كَالطَّوْدِ മലന്തിണ്ണപോലെ الْعَظِيمِ വമ്പിച്ച.
അപ്പോള്‍, "നിന്‍റെ വടികൊണ്ട് സമുദ്രത്തില്‍ അടിക്കുക" എന്നു് മൂസാക്ക് നാം (അല്ലാഹു) ബോധനം നല്‍കി. (അദ്ദേഹം അടിച്ചു). അപ്പോള്‍ അത് പിളര്‍ന്നു. എന്നിട്ട് ഓരോ പിളര്‍പ്പും വമ്പിച്ച മലന്തിണ്ണ പോലെയായിത്തീര്‍ന്നു.
قَالُوا അവര്‍ പറഞ്ഞു نَعْبُدُ ഞങ്ങള്‍ ആരാധിക്കുന്നു أَصْنَامًا ചില ബിംബങ്ങളെ فَنَظَلُّ അങ്ങനെ ഞങ്ങളായിക്കൊണ്ടിരിക്കുന്നു لَهَا അവയ്ക്കു, അവയുടെ അടുക്കല്‍ عَاكِفِينَ ഭജനമിരിക്കുന്നവര്‍.
അവര്‍ പറഞ്ഞു: "ഞങ്ങള്‍ ചില ബിംബങ്ങളെ ആരാധിച്ചു വരുന്നു; അങ്ങനെ, ഞങ്ങള്‍ അവയ്ക്ക് ഭജനമിരിക്കുന്നവരായിക്കൊണ്ടിരിക്കയാണ്."
قَالُوا അവര്‍ പറഞ്ഞു بَلْ وَجَدْنَا പക്ഷേ, ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു, കണ്ടെത്തി آبَاءَنَا ഞങ്ങളുടെ പിതാക്കളെ كَذَٰلِكَ അപ്രകാരം, അങ്ങിനെ يَفْعَلُونَ അവര്‍ ചെയ്യുന്നതായി.
അവര്‍ പറഞ്ഞു: (അതൊന്നുമില്ല) പക്ഷെ, ഞങ്ങളുടെ പിതാക്കള്‍ അപ്രകാരം ചെയ്തുവരുന്നതായി ഞങ്ങള്‍ കണ്ടിരിക്കുന്നു. (ഞങ്ങളവരെ അനുകരിച്ചുവെന്നുമാത്രം).
رَبِّ എന്റെ റബ്ബേ هَبْ لِي എനിക്ക് പ്രദാനം ചെയ്യണേ حُكْمًا വിജ്ഞാനം, വിധി وَأَلْحِقْنِي എന്നെ ചേര്‍ക്കുകയും വേണമേ بِالصَّالِحِينَ സജ്ജനങ്ങളോടു, സദ്‌വൃത്തരോടു.
"രക്ഷിതാവേ, എനിക്ക് വിജ്ഞാനം പ്രദാനം ചെയ്യേണമേ! എന്നെ സജ്ജനങ്ങളോടു ചേര്‍ത്തുതരുകയും വേണമേ!"
إِنْ حِسَابُهُمْ അവരുടെ വിചാരണ അല്ല إِلَّا عَلَىٰ رَبِّي എന്‍റെ റബ്ബിന്‍റെമേല്‍ അല്ലാതെ لَوْ تَشْعُرُونَ നിങ്ങള്‍ ബോധമുള്ളവരാകുന്നുവെങ്കില്‍, നിങ്ങള്‍ക്ക് ബോധമുണ്ടായിരുന്നെങ്കില്‍.
"അവരുടെ വിചാരണ നടത്തല്‍ എന്‍റെ രക്ഷിതാവിന്‍റെമേല്‍ അല്ലാതെ (മറ്റാര്‍ക്കും ബാധ്യത) ഇല്ല, നിങ്ങള്‍ക്ക് ബോധമുണ്ടായിരുന്നുവെങ്കില്‍!"
فَافْتَحْ അതുകൊണ്ട് നീ തുറന്ന് (ഏര്‍പ്പെടുത്തി) തരേണമേ بَيْنِي എന്‍റെ ഇടയിലും وَبَيْنَهُمْ അവരുടെ ഇടയിലും فَتْحًا ഒരു തുറവി (തുറന്ന തീരുമാനം, വ്യക്തമായ വിധി) وَنَجِّنِي എന്നെ രക്ഷിക്കുകയും വേണമേ وَمَن مَّعِيَ എന്‍റെ കൂടെയുള്ളവരെയും مِنَ الْمُؤْمِنِينَ സത്യവിശ്വാസികളായിട്ട്, മുഅ്മിനുകളില്‍നിന്ന്.
"ആകയാല്‍, എനിക്കും അവര്‍ക്കുമിടയില്‍ നീ ഒരു തുറന്ന തീരുമാനം ഏര്‍പ്പെടുത്തിത്തരേണമേ! എന്നെയും, സത്യവിശ്വാസികളായി എന്‍റെ കൂടെയുള്ളവരെയും രക്ഷപ്പെടുത്തുകയും ചെയ്യേണമേ!"
فَكَذَّبُوهُ അങ്ങനെ അവരദ്ദേഹത്തെ കളവാക്കി, വ്യാജമാക്കി فَأَهْلَكْنَاهُمْ അപ്പോള്‍ നാമവരെ നശിപ്പിച്ചു إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَةً ഒരു ദൃഷ്ടാന്തം وَمَا كَانَ ആയില്ല, അല്ല أَكْثَرُهُم അവരില്‍ അധികവും, മിക്കവരും مُّؤْمِنِينَ വിശ്വസിക്കുന്നവര്‍, വിശ്വാസികള്‍.
അങ്ങനെ, അവര്‍ അദ്ദേഹത്തെ കളവാക്കി. അതിനാല്‍, അവരെ നാം [അല്ലാഹു] നശിപ്പിച്ചു. നിശ്ചയമായും, അതില്‍ ഒരു (വലിയ) ദൃഷ്ടാന്തം ഉണ്ട്.
അവരില്‍, അധികമാളും വിശ്വസിക്കുന്നവരല്ല.
وَتَنْحِتُونَ നിങ്ങള്‍ വെട്ടിത്തുറക്കുന്നു, തുറന്നുണ്ടാക്കുന്നു, ശില്‍പ വേല ചെയ്യുന്നു مِنَ الْجِبَالِ മലകളില്‍ നിന്ന് بُيُوتًا വീടുകളെ, ചില വീടുകളെ فَارِهِينَ ആഹ്ലാദചിത്തരായി, സുഖലോലുപന്‍മാരായി.
"ആഹ്ലാദചിത്തരായുംകൊണ്ട് നിങ്ങള്‍ മലകളില്‍ നിന്നും (പാറ) വെട്ടിതുരന്ന് വീടുണ്ടാക്കുകയും ചെയ്യുന്നു!"
مَا أَنتَ നീ അല്ല إِلَّا بَشَرٌ ഒരു മനുഷ്യനല്ലാതെ مِّثْلُنَا ഞങ്ങളെപ്പോലുള്ള فَأْتِ ആകയാല്‍ നീ വാ بِآيَةٍ ദൃഷ്ടാന്തവും കൊണ്ട് إِن كُنتَ നീ ആണെങ്കില്‍ مِنَ الصَّادِقِينَ സത്യവാന്‍മാരില്‍, സത്യവാദികളില്‍ (പെട്ടവന്‍).
"നീ ഞങ്ങളെപ്പോലെയുള്ള ഒരു മനുഷ്യനല്ലാതെ (മറ്റൊന്നും) അല്ല. ആകയാല്‍, നീ സത്യവാന്‍മാരില്‍ പെട്ടവനാണെങ്കില്‍, ഒരു ദൃഷ്ടാന്തം കൊണ്ടുവാ?"
وَلَا تَمَسُّوهَا നിങ്ങളതിനെ തൊടരുത്, സ്പര്‍ശിക്കരുത് بِسُوءٍ ഒരു തിന്മകൊണ്ടും فَيَأْخُذَكُمْ എന്നാല്‍ നിങ്ങള്‍ക്കു പിടിപെട്ടേക്കും, നിങ്ങളെ ബാധിച്ചേക്കും عَذَابُ يَوْمٍ ഒരു ദിവസത്തെ ശിക്ഷ عَظِيمٍ വമ്പിച്ച.
"യാതൊരു (തരത്തിലുള്ള) തിന്മകൊണ്ടും നിങ്ങള്‍ അതിനെ തൊട്ടുപോകരുത് [ഉപദ്രവിക്കരുത്];- (കാരണം) അപ്പോള്‍ ഒരു വമ്പിച്ച ദിവസത്തെ ശിക്ഷ നിങ്ങളെ പിടികൂടിയേക്കും."
فَأَخَذَهُمُ ഉടനെ (അതിനാല്‍) അവരെ പിടികൂടി الْعَذَابُ ശിക്ഷ إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ടു لَآيَةً ഒരു ദൃഷ്ടാന്തം وَمَا كَانَ ആയിരുന്നില്ല, അല്ല أَكْثَرُهُم അവരില്‍ അധികവും مُّؤْمِنِينَ വിശ്വസിക്കുന്നവര്‍.
ഉടനെ, ശിക്ഷ അവരെ പിടികൂടി. നിശ്ചയമായും, അതില്‍ ഒരു (വലിയ) ദൃഷ്ടാന്തമുണ്ട്. അവരില്‍ അധികമാളും വിശ്വസിക്കുന്നവരല്ല.
وَتَذَرُونَ നിങ്ങള്‍ വിട്ടുകളയുകയും ചെയ്യുന്നു, ഉപേക്ഷിക്കുകയും ചെയ്യുന്നു مَا خَلَقَ സൃഷ്ടിച്ചിട്ടുള്ളതിനെ لَكُمْ നിങ്ങള്‍ക്കുവേണ്ടി رَبُّكُم നിങ്ങളുടെ റബ്ബ് مِّنْ أَزْوَاجِكُم നിങ്ങളുടെ ഇണകളായി, ഭാര്യമാരില്‍നിന്ന് بَلْ എന്നാല്‍, പക്ഷേ أَنتُمْ നിങ്ങള്‍ قَوْمٌ ഒരു ജനതയാണ് عَادُونَ അതിക്രമകാരികളായ.
قَالَ അദ്ദേഹം പറഞ്ഞു إِنِّي നിശ്ചയമായും ഞാന്‍ لِعَمَلِكُم നിങ്ങളുടെ പ്രവൃത്തിയോടു مِّنَ الْقَالِينَ കഠിനവിദ്വേഷമുള്ളവരില്‍ പെട്ടവനാണ്, വളരെ വെറുക്കുന്നവന്നാണ്.
അദ്ദേഹം പറഞ്ഞു: "നിശ്ചയമായും ഞാന്‍ നിങ്ങളുടെ (ഈ) പ്രവൃത്തിയോട് കഠിന വിദ്വേഷമുള്ളവരില്‍പെട്ടവനാണ്.
وَأَمْطَرْنَا നാം വര്‍ഷിപ്പിക്കയും ചെയ്തു, മഴ പെയ്യിപ്പിച്ചു عَلَيْهِم അവരില്‍ مَّطَرًا ഒരു മഴ فَسَاءَ വളരെ ചീത്ത, മോശപ്പെട്ടതു مَطَرُ الْمُنذَرِينَ താക്കീതു (മുന്നറിയിപ്പു) നല്‍കപ്പെട്ടവരുടെ മഴ.
അവരുടെമേല്‍ നാം ഒരു (തരം) മഴ വര്‍ഷിപ്പിക്കുകയും ചെയ്തു. മുന്നറിയിപ്പു നല്‍കപ്പെട്ടവരുടെ (ആ) മഴ വളരെ ചീത്ത!
فَكَذَّبُوهُ അങ്ങനെ അവര്‍ അദ്ദേഹത്തെ വ്യാജമാക്കി فَأَخَذَهُمْ അതിനാല്‍ അവരെ പിടികൂടി, പിടിപ്പെട്ടു عَذَابُ ശിക്ഷ يَوْمِ الظُّلَّةِ മേഘത്തണലിന്‍റെ ദിവസത്തിലെ إِنَّهُ كَانَ തീര്‍ച്ചയായും അതാകുന്നു عَذَابَ يَوْمٍ ഒരു ദിവസത്തിലെ ശിക്ഷ عَظِيمٍ വമ്പിച്ച.
അങ്ങനെ, അവര്‍ അദ്ദേഹത്തെ വ്യാജമാക്കി. അതിനാല്‍, മേഘത്തണലിന്‍റെ ദിവസത്തിലെ ശിക്ഷ അവരെ പിടികൂടി. നിശ്ചയമായും, അത് ഒരു വമ്പിച്ച ദിവസത്തിലെ ശിക്ഷയായിരുന്നു!
الَّذِينَ يُقِيمُونَ നിലനിറുത്തുന്നവര്‍ക്കു الصَّلَاةَ നമസ്കാരം وَيُؤْتُونَ കൊടുക്കുകയും ചെയ്യുന്ന الزَّكَاةَ സകാത്ത് وَهُم അവരാകട്ടെ بِٱلْءَاخِرَةِ പരലോകത്തെപ്പറ്റി هُمْ يُوقِنُونَ അവര്‍ ദൃഢമായി വിശ്വസിക്കുന്നു.
അതായത്, നമസ്കാരം നിലനിറുത്തുകയും, "സകാത്ത്" കൊടുക്കുകയും ചെയ്യുന്നവര്‍; അവര്‍ പരലോകത്തെക്കുറിച്ചാകട്ടെ, ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നു. (ഇങ്ങിനെയുള്ളവര്‍ക്ക്).
فَلَمَّا جَاءَهَا അങ്ങനെ അദ്ദേഹം അതിനടുത്തു വന്നപ്പോള്‍ نُودِيَ വിളിച്ചുപറയപ്പെട്ടു, വിളിക്കപ്പെട്ടു أَن بُورِكَ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു, ആശീര്‍വ്വദിക്കപ്പെട്ടിരിക്കുന്നു എന്നു مَن فِي النَّارِ തീയില്‍ ഉള്ളവര്‍ وَمَنْ حَوْلَهَا അതിന്‍റെ പരിസരത്തുള്ളവരും, ചുറ്റുപാടുള്ളവരും وَسُبْحَانَ اللَّـهِ അല്ലാഹു മഹാ പരിശുദ്ധനുമത്രെ رَبِّ الْعَالَمِينَ ലോകരക്ഷിതാവായ
അങ്ങിനെ, അദ്ദേഹം അതിനടുത്തുവന്നപ്പോള്‍ അദ്ദേഹത്തോട് വിളിച്ചുപറയപ്പെട്ടു: "(ഈ) തീയില്‍ ഉള്ളവരും, അതിന്‍റെ പരിസരത്തുള്ളവരും അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. "ലോകരക്ഷിതാവായ അല്ലാഹു മഹാപരിശുദ്ധനുമത്രെ!
إِلَّا പക്ഷേ, എങ്കിലും مَن ظَلَمَ ആരെങ്കിലും അക്രമം പ്രവര്‍ത്തിച്ചു ثُمَّ بَدَّلَ പിന്നെ പകരമാക്കി حُسْنًا നന്മയെ بَعْدَ سُوءٍ തിന്മയുടെ ശേഷം فَإِنِّي غَفُورٌ എന്നാല്‍ ഞാന്‍ പൊറുക്കുന്നവനാണ് رَّحِيمٌ കരുണാനിധിയാണ്
وَأَدْخِلْ നീ കടത്തുകയും ചെയ്യുക يَدَكَ നിന്‍റെ കൈ فِي جَيْبِكَ നിന്‍റെ കുപ്പായമാറില്‍ تَخْرُجْ അതു പുറത്തുവരും بَيْضَاءَ വെളുത്തതായി مِنْ غَيْرِ سُوءٍ ഒരു ദൂഷ്യവും (കേടും)കൂടാതെ فِي تِسْعِ آيَاتٍ ഒമ്പതു ദൃഷ്ടാന്തങ്ങളില്‍ പെട്ടതായി إِلَىٰ فِرْعَوْنَ ഫിര്‍ഔന്‍റെ അടുക്കലേക്കു وَقَوْمِهِ അവന്‍റെ ജനങ്ങളുടെയും إِنَّهُمْ كَانُوا നിശ്ചയമായും അവര്‍ ആകുന്നു, ആയിരിക്കുന്നു قَوْمًا ഒരു ജനത فَاسِقِينَ തോന്ന്യവാസികളായ
"നിന്‍റെ കൈ നിന്‍റെ കുപ്പായമാറില്‍ കടത്തുക; യാതൊരു ദൂഷ്യവും കൂടാതെ അത് വെളുത്തതായി (പ്രകാശിച്ചു കൊണ്ട് ) പുറത്തു വരുന്നതാണ്;-
ഫിര്‍ഔനിന്‍റെയും, അവന്‍റെ ജനങ്ങളുടെയും അടുക്കലേക്കുള്ള ഒമ്പത് ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ് ( ഈ രണ്ടു ദൃഷ്ടാന്തങ്ങള്‍). നിശ്ചയമായും, അവര്‍ തോന്ന്യവാസികളായ ഒരു ജനതയായിരിക്കുന്നു."
فَلَمَّا جَاءَتْهُمْ അങ്ങനെ അവര്‍ക്കു വന്നപ്പോള്‍ آيَاتُنَا നമ്മുടെ ദൃഷ്ടാന്തങ്ങള്‍ مُبْصِرَةً കണ്ണു തുറപ്പിക്കുന്ന നിലയില്‍, കാണത്തക്കവിധം قَالُوا അവര്‍ പറഞ്ഞു هَـٰذَا سِحْرٌ ഇതു ആഭിചാരമാണ്,ജാലവിദ്യയാണ് مُّبِينٌ പ്രത്യക്ഷമായ, തനി
അങ്ങനെ, അവര്‍ക്ക് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ കണ്ണുതുറപ്പിക്കത്തക്ക നിലയില്‍ (വ്യക്തമായി) വന്നപ്പോള്‍ അവര്‍ പറഞ്ഞു: "ഇത് പ്രത്യക്ഷമായ ഒരു ജാലവിദ്യയാണ്" എന്ന്!
തങ്ങളുടെ മനസ്സുകള്‍ അവയെ ദൃഢമായി ഉറപ്പിച്ചിരിക്കെ - അക്രമവും, പൊങ്ങച്ചവുമായിക്കൊണ്ട് - അവര്‍ അവയെ നിഷേധിക്കുകയും ചെയ്തു. തന്നിമിത്തം നോക്കുക: (ആ) കുഴപ്പക്കാരുടെ പര്യവസാനം എങ്ങിനെയായിത്തീര്‍ന്നു?!
وَوَرِثَ അവകാശമെടുത്തു, അനന്തരാവകാശിയായി سُلَيْمَانُ സുലൈമാന്‍ دَاوُودَ ദാവൂദിനെ, ദാവൂദിന്ന് وَقَالَ അദ്ദേഹം പറയുകയും ചെയ്തു يَا أَيُّهَا النَّاسُ ഹേ മനുഷ്യരേ عُلِّمْنَا നമുക്കു പഠിപ്പിക്കപ്പെട്ടിരിക്കുന്നു مَنطِقَ الطَّيْرِ പക്ഷികളുടെ സംസാരം (ഭാഷണം) وَأُوتِينَا നമുക്കു നല്‍കപ്പെടുകയും ചെയ്തിരിക്കുന്നു مِن كُلِّ شَيْءٍ എല്ലാ വസ്തുക്കളില്‍നിന്നും إِنَّ هَـٰذَا നിശ്ചയമായും ഇതു لَهُوَ ഇതുതന്നെ الْفَضْلُ യോഗ്യത, ശ്രേഷ്ടത, അനുഗ്രഹം, ദയവ് الْمُبِينُ സ്പഷ്ടമായ
സുലൈമാന്‍ ദാവൂദിന് അനന്തരാവകാശിയായി. അദ്ദേഹം പറഞ്ഞു: "ഹേ മനുഷ്യരെ, നമുക്ക് പക്ഷികളുടെ സംസാരം [ഭാഷണം] പഠിപ്പിക്കപ്പെട്ടിരിക്കുന്നു; എല്ലാ (ആവശ്യമായ) വസ്തുക്കളില്‍നിന്നും ( വേണ്ടുന്നത്ര) നമുക്ക് നല്‍കപ്പെടുകയും ചെയ്തിരിക്കുന്നു. നിശ്ചയമായും, ഇതു തന്നെയാണ് പ്രത്യക്ഷമായ യോഗ്യത (അഥവാ അനുഗ്രഹം. )
സുലൈമാന്ന് ജിന്ന്, മനുഷ്യന്‍, പക്ഷി എന്നിവയില്‍ നിന്നുള്ള അദ്ദേഹത്തിന്‍റെ സൈന്യങ്ങള്‍ ശേഖരിക്കപ്പെട്ടു. എന്നിട്ട് അവര്‍ [സൈന്യങ്ങള്‍] തടഞ്ഞു നിയന്ത്രിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്;-
فَتَبَسَّمَ അപ്പോള്‍ അദ്ദേഹം പുഞ്ചിരിതൂകി ضَاحِكًا ചിരിച്ചുംകൊണ്ട് مِّن قَوْلِهَا അതിന്‍റെ വാക്കു നിമിത്തം وَقَالَ അദ്ദേഹം പറയുകയും ചെയ്തു رَبِّ റബ്ബേ أَوْزِعْنِي എനിക്കു പ്രചോദനം നല്‍കേണമേ, തോന്നിപ്പിക്കേണമേ, എന്നെ നിയന്ത്രിക്കേണമേ أَنْ أَشْكُرَ ഞാന്‍ നന്ദി കാണിക്കുവാന്‍ نِعْمَتَكَ നിന്‍റെ അനുഗ്രഹത്തിനു الَّتِي أَنْعَمْتَ നീ അനുഗ്രഹം ചെയ്തിട്ടുള്ള عَلَيَّ എനിക്കു, എന്‍റെ മേല്‍ وَعَلَىٰ وَالِدَيَّ എന്‍റെ മാതാപിതാക്കള്‍ക്കും وَأَنْ أَعْمَلَ ഞാന്‍ പ്രവര്‍ത്തിക്കുവാനും صَالِحًا സല്‍ക്കര്‍മ്മം, നല്ലതു تَرْضَاهُ നീ തൃപ്തിപ്പെടുന്ന وَأَدْخِلْنِي എന്നെ പ്രവേശിപ്പിക്കുക (ഉള്‍പ്പെടുത്തുക)യും ചെയ്യേണമേ بِرَحْمَتِكَ നിന്‍റെ കാരുണ്യംകൊണ്ടു فِي عِبَادِكَ നിന്‍റെ അടിയാന്മാരില്‍ الصَّالِحِينَ സദ്‌വൃത്തരായ, നല്ലവരായ
അപ്പോള്‍, അതിന്‍റെ വാക്കുനിമിത്തം അദ്ദേഹം പുഞ്ചിരിക്കൊണ്ട് ചിരിച്ചു. അദ്ദേഹം (ഇങ്ങിനെ) പറയുകയും ചെയ്തു:- "റബ്ബേ, എനിക്കും, എന്‍റെ മാതാപിതാക്കള്‍ക്കും നീ ചെയ്തുതന്നിട്ടുള്ള നിന്‍റെ അനുഗ്രഹത്തിന് നന്ദി കാണിക്കുവാനും, നീ തൃപ്തിപ്പെടുന്ന സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുവാനും എനിക്ക് നീ പ്രചോദനം നല്‍കേണമേ! നിന്‍റെ കാരുണ്യം കൊണ്ട്, സദ്‌വൃത്തരായ നിന്‍റെ അടിയാന്മാരില്‍ എന്നെ നീ ഉള്‍പ്പെടുത്തിത്തരുകയും വേണമേ!"
وَتَفَقَّدَ അദ്ദേഹം പരിശോധിച്ചു الطَّيْرَ പക്ഷികളെ فَقَالَ അപ്പോള്‍ (എന്നിട്ടു) പറഞ്ഞു مَا لِيَ എനിക്കെന്താണ് لَا أَرَى ഞാന്‍ കാണുന്നില്ല الْهُدْهُدَ മരക്കൊത്തിയെ أَمْ كَانَ അഥവാ അതായിരിക്കുന്നുവോ مِنَ الْغَائِبِينَ ഹാജറില്ലാത്തവരില്‍, മറഞ്ഞുപോയവരില്‍
അദ്ദേഹം പക്ഷികളെ പരിശോധിക്കുകയുണ്ടായി. അപ്പോള്‍ അദ്ദേഹം പറഞ്ഞു: "എന്താണെനിക്ക്? (ആശ്ചര്യം തന്നെ;) മരക്കൊത്തി(പ്പക്ഷിയെ) കാണുന്നില്ലല്ലോ! അഥവാ, അത് ഹാജറില്ലാത്തവരുടെ കൂട്ടത്തില്‍ ആയിരിക്കയാണോ?
لَأُعَذِّبَنَّهُ സത്യമായും ഞാനതിനെ ശിക്ഷിക്കും عَذَابًا شَدِيدًا കഠിനമായ ശിക്ഷ أَوْ അല്ലെങ്കില്‍ لَأَذْبَحَنَّهُ ഞാനതിനെ തീര്‍ച്ചയായും അറുക്കും أَوْ لَيَأْتِيَنِّي അല്ലെങ്കില്‍ അത് എന്‍റെ അടുക്കല്‍ വരണം (വന്നാലൊഴികെ) بِسُلْطَانٍ ഒരു ന്യായംകൊണ്ടു, വല്ല രേഖയുമായി مُّبِينٍ വ്യക്തമായ
"സത്യമായിട്ടും, ഞാന്‍ അതിനെ കഠിനമായ ശിക്ഷ ശിക്ഷിക്കും; അല്ലെങ്കില്‍ അതിനെ അറുത്തു (കൊന്നു)കളയും. അല്ലാത്തപക്ഷം, ഒരു വ്യക്തമായ ന്യായവും കൊണ്ട് അത് എന്‍റെ അടുക്കല്‍ വരുകതന്നെ വേണം".
فَمَكَثَ അങ്ങനെ അതു താമസിച്ചു غَيْرَ بَعِيدٍ വിദൂരമല്ലാത്ത നിലയില്‍ (കുറച്ചുസമയം) فَقَالَ എന്നിട്ടു അതു പറഞ്ഞു أَحَطتُ ഞാന്‍ സൂക്ഷ്മമായറിഞ്ഞിരിക്കുന്നു بِمَا യാതൊരു കാര്യത്തെക്കുറിച്ചു لَمْ تُحِطْ بِهِഅങ്ങുന്നു (താങ്കള്‍) അതിനെപ്പറ്റി സൂക്ഷ്മമായറിഞ്ഞിട്ടില്ല وَجِئْتُكَ ഞാന്‍ അങ്ങയുടെ അടുക്കല്‍ വന്നിരിക്കുന്നു مِن سَبَإٍ സബഇല്‍നിന്നു بِنَبَإٍ ഒരു വാര്‍ത്തയുംകൊണ്ടു يَقِينٍ ദൃഢമായ, ഉറപ്പായ
അങ്ങനെ, അത് [ മരക്കൊത്തി] വിദൂരമല്ലാത്തവണ്ണം (അല്‍പം) താമസിച്ചു. എന്നിട്ട് (വന്ന് ഇങ്ങിനെ) പറഞ്ഞു: "അങ്ങുന്ന് സൂക്ഷ്മമായറിഞ്ഞിട്ടില്ലാത്ത ഒരു കാര്യത്തെക്കുറിച്ച്
ഞാന്‍ സൂക്ഷ്മമായറിഞ്ഞിരിക്കുന്നു; "സബഇ"ല്‍നിന്നും ദൃഢമായ ഒരു വാര്‍ത്തയുമായി ഞാന്‍ അങ്ങയുടെ അടുക്കല്‍ വന്നിരിക്കുകയാണ്.
إِنِّي നിശ്ചയമായും ഞാന്‍ وَجَدتُّ ഞാന്‍ കണ്ടെത്തിയിരിക്കുന്നു امْرَأَةً ഒരു സ്ത്രീയെ تَمْلِكُهُمْ അവള്‍ അവരെ ഭരിക്കുന്നു وَأُوتِيَتْ അവള്‍ക്കുനല്‍കപ്പെട്ടിരിക്കുന്നു مِن كُلِّ شَيْءٍ എല്ലാ വസ്തുക്കളില്‍ നിന്നും وَلَهَا അവള്‍ക്കുണ്ടുതാനും عَرْشٌ ഒരു സിംഹാസനം عَظِيمٌ വമ്പിച്ച, മഹത്തായ
"നിശ്ചയമായും, അവരെ [സബഉകാരെ] ഭരിച്ചുവരുന്ന ഒരു സ്ത്രീയെ ഞാന്‍ കണ്ടെത്തുകയുണ്ടായി. എല്ലാ വസ്തുക്കളില്‍നിന്നും (ആവശ്യമായത്ര) അവള്‍ക്കു നല്‍കപ്പെട്ടിരിക്കുന്നു. ഒരു വമ്പിച്ച സിംഹാസനവും അവള്‍ക്കുണ്ട്."
وَجَدتُّهَا ഞാനവളെകണ്ടെത്തി وَقَوْمَهَا അവളുടെ ജനതയെയും يَسْجُدُونَ അവര്‍ സുജൂദു ചെയ്യുന്നു لِلشَّمْسِ സൂര്യനു مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ, അല്ലാഹുവിനെ കൂടാതെ وَزَيَّنَ ഭംഗിയാക്കിക്കാട്ടുകയും ചെയ്തിരിക്കുന്നു لَهُمُ അവര്‍ക്കു الشَّيْطَانُ പിശാച് أَعْمَالَهُمْ അവരുടെ കര്‍മ്മങ്ങള്‍, പ്രവൃത്തികള്‍ فَصَدَّهُمْ എന്നിട്ടു അവരെ തടഞ്ഞു عَنِ السَّبِيلِ മാര്‍ഗ്ഗത്തില്‍നിന്ന് فَهُمْ അതിനാല്‍ അവര്‍ لَا يَهْتَدُونَ നേര്‍മ്മാര്‍ഗ്ഗത്തില്‍ ചരിക്കുന്നില്ല, സന്‍മാര്‍ഗ്ഗം പ്രാപിക്കുന്നില്ല
"അവളെയും, അവളുടെ ജനതയെയും അല്ലാഹുവിനെ വിട്ട് സൂര്യന്നു സുജൂദ് [സാഷ്ടാംഗനമസ്കാരം] ചെയ്യുന്നതായി ഞാന്‍ കണ്ടെത്തിയിരിക്കുന്നു. അവരുടെ കര്‍മ്മങ്ങള്‍ പിശാച് അവര്‍ക്കു ഭംഗിയാക്കിക്കാണിച്ചു അവരെ (നേരായ) മാര്‍ഗ്ഗത്തില്‍ നിന്ന് തടയുകയും ചെയ്തിരിക്കുന്നു. അതിനാല്‍, അവര്‍ സന്‍മാര്‍ഗ്ഗത്തില്‍ ചരിക്കുന്നില്ല;
قَالَ അദ്ദേഹം പറഞ്ഞു سَنَنظُرُ നാം നോക്കാം أَصَدَقْتَ നീ സത്യം പറഞ്ഞിരിക്കയാണോ أَمْ كُنتَ അഥവാ നീ ആയിരിക്കുന്നുവോ مِنَ الْكَاذِبِينَ വ്യാജകാരന്‍മാരില്‍പെട്ട (വന്‍)
അദ്ദേഹം [സുലൈമാന്‍] പറഞ്ഞു: "നീ സത്യം പറഞ്ഞതാണോ, അഥവാ നീ അസത്യവാന്‍മാരില്‍പെട്ടിരിക്കുന്നുവോ എന്ന് നാം നോക്കാം:
اذْهَب നീ പോകുക بِّكِتَابِي هَـٰذَا എന്‍റെ ഈ എഴുത്തുംകൊണ്ടു فَأَلْقِهْ എന്നിട്ടതു ഇട്ടേക്കുക إِلَيْهِمْ അവര്‍ക്കു, അവരിലേക്കു ثُمَّ تَوَلَّ പിന്നീടു നീ പിന്‍മാറിക്കൊള്ളുക عَنْهُمْ അവരില്‍നിന്നു فَانظُرْ എന്നിട്ടു നോക്കുക مَاذَا എന്തൊന്നാണ് يَرْجِعُونَ അവര്‍ മടക്കുന്നതു (മറുപടി പറയുന്നതു)
"എന്‍റെ ഈ എഴുത്തുംകൊണ്ട് നീ പോകുക; എന്നിട്ട് അതവര്‍ക്ക് ഇട്ടുകൊടുക്കുക. പിന്നീട് നീ അവരില്‍നിന്നു മാറിനിന്ന് അവര്‍ (അതിനെപ്പറ്റി) എന്തു മറുപടി പറയുന്നുവെന്ന്നോക്കുക."
قَالَتْ അവൾ പറഞ്ഞു يَٰٓأَيُّهَا ٱلْمَلَؤُا۟ ഹേ പ്രധാനികളേ, പ്രമുഖ സംഘമേ إِنِّىٓ നിശ്ചയമായും ഞാൻ أُلْقِىَ إِلَى എനിക്ക് ഇട്ടുതരപ്പെട്ടിരിക്കുന്നു كِتَٰبٌ ഒരെഴുത്ത് كَرِيمٌ മാന്യമായ, ബഹുമാനപ്പെട്ട
അവള്‍ പറഞ്ഞു: " ഹേ, പ്രധാനികളേ! നിശ്ചയമായും, എനിക്ക് മാന്യമായ ഒരു എഴുത്ത് (ഇതാ) ഇട്ടുതരപ്പെട്ടിരിക്കുന്നു!
قَالَتْ അവള്‍ പറഞ്ഞു يَا أَيُّهَا الْمَلَأُ ഹേ പ്രധാനികളേ, പ്രമുഖ സംഘമേ أَفْتُونِي നിങ്ങള്‍ എനിക്കു തീരുമാനം പറഞ്ഞുതരണം. فِي أَمْرِي എന്‍റെ കാര്യത്തില്‍ مَا كُنتُ ഞാനല്ല, ഞാനായിട്ടില്ല قَاطِعَةً ഖണ്ഡിതമായി തീരുമാനിക്കുന്നവള്‍, ഉറപ്പിച്ചു പറയുന്നവള്‍ أَمْرًا ഒരു കാര്യവും حَتَّىٰ تَشْهَدُونِ നിങ്ങള്‍ എന്‍റെ അടുക്കല്‍ സന്നിഹിതരാവാതെ
അവള്‍ പറഞ്ഞു: " ഹേ, പ്രധാനികളേ! എന്‍റെ കാര്യത്തില്‍ (ഞാന്‍ എന്തു വേണമെന്ന്) നിങ്ങള്‍ എനിക്ക് തീരുമാനം പറഞ്ഞു തരണം. നിങ്ങള്‍ എന്‍റെ അടുക്കല്‍ സന്നിഹിതരായിട്ടല്ലാതെ, ഞാന്‍ ഒരു കാര്യവും ഖണ്ഡിതമായി തീരുമാനിക്കുന്നവളല്ല."
قَالُوا അവര്‍ പറഞ്ഞു نَحْنُ നാം ഞങ്ങള്‍ أُولُو قُوَّةٍ പ്രാബല്യം (ശക്തി)ഉള്ളവരാണ് وَأُولُو بَأْسٍ സമരവീര്യം (ആക്രമണശക്തി)ഉള്ളവരും شَدِيدٍ ശക്തിമത്തായ وَالْأَمْرُ അധികാരം, കാര്യം إِلَيْكِ അങ്ങേക്കാണ്, അങ്ങയുടെ അടുക്കലാണ് فَانظُرِي അതുകൊണ്ടു (ആലോചിച്ചു)നോക്കുക مَاذَا എന്തൊന്നാണ് تَأْمُرِينَ അങ്ങുന്നു കല്‍പിക്കുന്നത്
അവര്‍ പറഞ്ഞു: " നാം പ്രാബല്യമുള്ളവരും, ശക്തിമത്തായ സമരവീര്യമുള്ളവരുമാകുന്നു; അധികാരം അവിടുത്തേക്കാകുന്നു; ആകയാല്‍, എന്താണ് കല്പിച്ചരുളുന്നതെന്ന് അവിടുന്നു (തന്നെ ആലോചിച്ചു ) നോക്കുക."
فَلَمَّا جَاءَ അങ്ങനെ അവന്‍ വന്നപ്പോള്‍ سُلَيْمَانَ സുലൈമാന്‍റെ അടുക്കല്‍ قَالَ അദ്ദേഹം പറഞ്ഞു أَتُمِدُّونَن നിങ്ങള്‍ എനിക്കു സഹായം നല്‍കുകയാണോ بِمَالٍ ധനംകൊണ്ടു فَمَا آتَانِيَ اللَّـهُ എന്നാല്‍ അല്ലാഹു എനിക്കു നല്‍കിയിട്ടുള്ളത് خَيْرٌ ഉത്തമമാകുന്നു, നല്ലതാണ് مِّمَّا آتَاكُم നിങ്ങള്‍ക്കവന്‍ നല്‍കിയതിനെക്കാള്‍ بَلْ പക്ഷേ, എങ്കിലും أَنتُم നിങ്ങള്‍ بِهَدِيَّتِكُمْ നിങ്ങളുടെ സമ്മാനംകൊണ്ട് تَفْرَحُونَ നിങ്ങള്‍ സന്തോഷിക്കുന്നു
അങ്ങനെ, അവന്‍ [ദൂതന്‍] സുലൈമാന്‍റെ അടുക്കല്‍ വന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: "നിങ്ങള്‍ എനിക്കു ധനം കൊണ്ട് സഹായം നല്‍കുകയാണോ?! എന്നാല്‍, (അറിഞ്ഞേക്കുക:) എനിക്ക് അല്ലാഹു നല്‍കിയിട്ടുള്ളത് നിങ്ങള്‍ക്കവന്‍ നല്‍കിയിട്ടുള്ളതിനെക്കാള്‍ ഉത്തമമായിട്ടുള്ളതാണ്. പക്ഷേ, നിങ്ങള്‍ നിങ്ങളുടെ സമ്മാനം മൂലം സന്തോഷംകൊള്ളുന്നു (എന്നുമാത്രം)
ارْجِعْ നീ മടങ്ങിപ്പോകുക إِلَيْهِمْ അവരുടെ അടുക്കലേക്കു فَلَنَأْتِيَنَّهُم എന്നാല്‍ തീര്‍ച്ചയായും നാമവരുടെ അടുക്കല്‍ വരും بِجُنُودٍ സൈന്യങ്ങളുമായി لَّا قِبَلَ നേരിടുവാന്‍ കഴിവില്ലാത്ത لَهُم അവര്‍ക്കു بِهَا അതിനെ وَلَنُخْرِجَنَّهُم നാമവരെ തീര്‍ച്ചയായും പുറത്താക്കയുംചെയ്യും مِّنْهَا അവിടെനിന്നു أَذِلَّةً നിന്ദ്യന്മാരായി وَهُمْ അവര്‍ صَاغِرُونَ നിസ്സാരന്മാര്‍ (എളിയവര്‍) ആയിട്ടു
"നീ അവരുടെ [നിന്നെ അയച്ചവരുടെ]അടുക്കലേക്കു മടങ്ങിക്കൊള്ളുക; തീര്‍ച്ചയായും, നാം അവരുടെ അടുക്കല്‍ അവര്‍ക്ക് നേരിടുവാന്‍ കഴിവില്ലാത്ത സൈന്യങ്ങളുമായി വരുന്നതാണ്. നിസ്സാരന്മാരായിക്കൊണ്ട് - നിന്ദ്യന്മാരായ നിലയില്‍ - അവിടെ നിന്നും നാം അവരെ പുറത്താക്കുകതന്നെ ചെയ്യും".
قَالَ അദ്ദേഹം പറഞ്ഞു يَا أَيُّهَا الْمَلَأُ ഹേ പ്രധാനികളേ أَيُّكُمْ നിങ്ങളില്‍ ഏതാളാണ്, ആരാണ് يَأْتِينِي എനിക്കു കൊണ്ടുവന്നുതരുക بِعَرْشِهَا അവളുടെ സിംഹാസനത്തെ قَبْلَ أَن يَأْتُونِي അവര്‍ എന്‍റെ അടുക്കല്‍ വരുംമുമ്പ് مُسْلِمِينَ മുസ്‌ലിംകളായി, അനുസരണമുള്ളവരായി
അദ്ദേഹം ( തന്‍റെ ആളുകളോടു) പറഞ്ഞു: " ഹേ, പ്രധാനികളേ! നിങ്ങളില്‍ ഏതൊരുവനാണ്, അവര്‍ എന്‍റെ അടുക്കല്‍ "മുസ്‌ലിംകളാ"യി വരുന്നതിനുമുമ്പ് അവളുടെ സിംഹാസനം എനിക്ക് കൊണ്ടുവന്നുതരുക?"
قَالَ الَّذِي യാതൊരുവന്‍ പറഞ്ഞു عِندَهُ തന്‍റെ പക്കലുണ്ട് عِلْمٌ ഒരു അറിവ് مِّنَ الْكِتَابِ വേദഗ്രന്ഥത്തില്‍നിന്നു, ഗ്രന്ഥത്തില്‍നിന്നു أَنَا آتِيكَ ഞാന്‍ താങ്കള്‍ക്കു കൊണ്ടുവരാം بِهِ അതിനെ قَبْلَ أَن يَرْتَدَّ മടങ്ങിവരുംമുമ്പു, തിരിച്ചുവരുംമുമ്പു إِلَيْكَ താങ്കള്‍ക്കു താങ്കളിലേക്കു طَرْفُكَ താങ്കളുടെ ദൃഷ്ടി, കണ്ണ് فَلَمَّا رَآهُ അങ്ങനെ അതിനെ അദ്ദേഹം കണ്ടപ്പോള്‍ مُسْتَقِرًّا സ്ഥിതി ചെയ്യുന്നതായി عِندَهُ തന്‍റെ അടുക്കല്‍ قَالَ അദ്ദേഹം പറഞ്ഞു هَـٰذَا ഇതു مِن فَضْلِ അനുഗ്രഹത്തില്‍പെട്ടതാണ് رَبِّي എന്‍റെ റബ്ബിന്‍റെ لِيَبْلُوَنِي എന്നെ അവന്‍ പരീക്ഷണം ചെയ്യാന്‍ വേണ്ടി أَأَشْكُرُ ഞാന്‍ നന്ദി കാണിക്കുമോ أَمْ അഥവാ, അതല്ലെങ്കില്‍ أَكْفُرُ താന്‍ നന്ദികേടു കാണിക്കുമോ (എന്നു) وَمَن شَكَرَ വല്ലവനും നന്ദി കാണിച്ചാല്‍ فَإِنَّمَا يَشْكُرُ എന്നാല്‍ നിശ്ചയമായും അവന്‍ നന്ദി കാണിക്കുന്നു لِنَفْسِهِ തനിക്കു വേണ്ടിത്തന്നെ وَمَن كَفَرَ വല്ലവനും നന്ദികേടു കാണിച്ചാല്‍ فَإِنَّ رَبِّي എന്നാല്‍ നിശ്ചയമായും എന്‍റെ റബ്ബ് غَنِيٌّ അനാശ്രയനാണ്, ധന്യനാണ് كَرِيمٌ മാന്യനാണ്, ഉല്‍കൃഷ്ടനാണ്
തന്‍റെ പക്കല്‍ വേദഗ്രന്ഥത്തില്‍നിന്നു ഒരു ജ്ഞാനം ഉണ്ടായിരുന്നവന്‍ പറഞ്ഞു: " താങ്കളുടെ ദൃഷ്ടി താങ്കളിലേക്കു തിരിച്ചുവരും മുമ്പായി ഞാനത് താങ്കള്‍ക്കു കൊണ്ടുവന്നു തരാം.
അങ്ങനെ, അത് [സിംഹാസനം] തന്‍റെ അടുക്കല്‍ സ്ഥിതിചെയ്യുന്നതായി കണ്ടപ്പോള്‍ അദേഹം പറഞ്ഞു: " ഇത് എന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹത്തില്‍പെട്ടതാണ്; ഞാന്‍ നന്ദി കാണിക്കുമോ, അതല്ല ഞാന്‍ നന്ദികേട് കാണിക്കുമോ എന്ന് എന്നെ അവന്‍ പരീക്ഷിക്കുവാന്‍ വേണ്ടിയാണ് (ഇത്) ആരെങ്കിലും നന്ദി കാണിക്കുന്നപക്ഷം, അവന്‍ തനിക്കുതന്നെ വേണ്ടിയാണ് നന്ദി കാണിക്കുന്നത്. വല്ലവനും നന്ദികേട് കാണിക്കുന്നുവെങ്കിലോ, എന്നാല്‍ നിശ്ചയമായും, എന്‍റെ രക്ഷിതാവ് അനാശ്രയനാണ്; ഉല്‍കൃഷ്ടനുമാണ്.
قَالَ അദ്ദേഹം പറഞ്ഞു نَكِّرُوا നിങ്ങള്‍ മാറ്റം വരുത്തുവിന്‍,അപരിചിതമാക്കുവിന്‍ لَهَا അവള്‍ക്കു عَرْشَهَا അവളുടെ സിംഹാസനം نَنظُرْ നമുക്കു നോക്കാം, നാം നോക്കുക أَتَهْتَدِي അവള്‍ നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കുമോ ( യഥാര്‍ത്ഥം കണ്ടെത്തുമോ) أَمْ تَكُونُ അതല്ല (അഥവാ) അവള്‍ ആയിത്തീരുമോ مِنَ الَّذِينَ യാതൊരുകൂട്ടരില്‍ പെട്ട(വള്‍) لَا يَهْتَدُونَ നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കാത്ത (യഥാര്‍ത്ഥം കണ്ടെത്താത്ത)
അദ്ദേഹം പറഞ്ഞു : " നിങ്ങള്‍ അവള്‍ക്ക് അവളുടെ സിംഹാസനം (രൂപ) മാറ്റം വരുത്തിവിന്‍; അവള്‍ (യഥാര്‍ത്ഥം മനസ്സിലാക്കി) നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കുമോ, അഥവാ (മനസ്സിലാകാതെ) നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കാത്തവരില്‍പെട്ടവളായിത്തീരുമോ എന്നു നമുക്കുനോക്കാം."
فَلَمَّا جَاءَتْ എന്നിട്ടു അവള്‍ വന്നപ്പോള്‍ قِيلَ പറയപ്പെട്ടു أَهَـٰكَذَا ഇപ്രകാരമാണോ عَرْشُكِ നിന്‍റെ (നിങ്ങളുടെ) സിംഹാസനം قَالَتْ അവള്‍ പറഞ്ഞു كَأَنَّهُ ഇതാണെന്ന പോലെയുണ്ട്, ഇതാണെന്നു തോന്നുന്നു هُوَ അതു وَأُوتِينَا ഞങ്ങള്‍ക്കു നല്‍കപ്പെടുകയും ചെയ്തിരിക്കുന്നു الْعِلْمَ അറിവു, ജ്ഞാനം مِن قَبْلِهَا ഇതിനു മുമ്പു തന്നെ وَكُنَّا ഞങ്ങളാകുകയും ചെയ്തിരിക്കുന്നു مُسْلِمِينَ മുസ്‌ലിംകള്‍, അനുസരണമുള്ളവര്‍
എന്നിട്ട് അവള്‍ വന്നപ്പോള്‍ ( അവളോട്)ചോദിക്കപ്പെട്ടു: "നിങ്ങളുടെ സിംഹാസനം ഇതുപോലെയാണോ?"
അവള്‍ പറഞ്ഞു: "ഇതു തന്നെയാണെന്ന് തോന്നുന്നു. ഇതിനു [ഈ സംഭവത്തിനു] മുമ്പു തന്നെ ഞങ്ങള്‍ക്ക് അറിവ് നല്‍കപ്പെട്ടിരിക്കുന്നു. ഞങ്ങള്‍ "മുസ്‌ലിംകളാ" കുകയും ചെയ്തിരിക്കുന്നു"
قِيلَ لَهَا അവളോടു പറയപ്പെട്ടു ادْخُلِي നീ പ്രവേശിക്കുക, കടക്കുക الصَّرْحَ കൊട്ടാരത്തില്‍ فَلَمَّا رَأَتْهُ അവള്‍ അതു കണ്ടപ്പോള്‍ حَسِبَتْهُ അവളതിനെ കണക്കാക്കി, ധരിച്ചു لُجَّةً ഒരു ജലാശയമാണെന്നു وَكَشَفَتْ അവള്‍ നീക്കുകയും (വെളിവാക്കുകയും)ചെയ്തു عَن سَاقَيْهَا അവളുടെ ഇരുകണങ്കാലുകളില്‍നിന്നു قَالَ അദ്ദേഹം പറഞ്ഞു إِنَّهُ صَرْحٌ നിശ്ചയമായും അതു ഒരു കൊട്ടാരമാകുന്നു مُّمَرَّدٌ മിനുസ്സമായുണ്ടാക്കപ്പെട്ട, മിനുക്കപ്പെട്ട مِّن قَوَارِيرَ പളുങ്കുകളാല്‍, സ്ഫടികങ്ങളാല്‍ قَالَتْ അവള്‍ പറഞ്ഞു رَبِّ എന്‍റെ റബ്ബേ, രക്ഷിതാവേ إِنِّي ظَلَمْتُ നിശ്ചയമായും ഞാന്‍ അക്രമം പ്രവര്‍ത്തിച്ചിരിക്കുന്നു نَفْسِي എന്‍റെ ആത്മാവിനോടു, എന്നോടുതന്നെ وَأَسْلَمْتُ ഞാന്‍ കീഴ്പ്പെടുകയും ചെയ്തിരിക്കുന്നു مَعَ سُلَيْمَانَ സുലൈമാനോടൊപ്പം لِلَّـهِ അല്ലാഹുവിനു رَبِّ الْعَالَمِينَ ലോകരക്ഷിതാവായ
"കൊട്ടാരത്തില്‍ പ്രവേശിച്ചുകൊള്ളുക" എന്ന് അവളോടു പറയപ്പെട്ടു. എന്നിട്ട് അവളതു കണ്ടപ്പോള്‍ അതൊരു ജലാശയമാണെന്നു അവള്‍ കണക്കാക്കുകയും, അവളുടെ ഇരുകണങ്കാലുകളില്‍നിന്നും (വസ്ത്രം പൊക്കി)നീക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞു: " ഇതു പളുങ്കുകളാല്‍ മിനുക്കിയുണ്ടാക്കപ്പെട്ട ഒരു കൊട്ടാരമത്രെ."
അവള്‍ പറഞ്ഞു: രക്ഷിതാവേ! ഞാന്‍ എന്‍റെ ആത്മാവിനോട് (എന്നോടുതന്നെ) അക്രമം പ്രവര്‍ത്തിച്ചിരിക്കുന്നു. (ഇതാ ഇപ്പോള്‍) സുലൈമാനോടൊപ്പം ലോകരക്ഷിതാവായ അല്ലാഹുവിന് ഞാന്‍ കീഴ്പ്പെടുകയും [മുസ്‌ലിമാവുകയും] ചെയ്തിരിക്കുന്നു".
وَلَقَدْ أَرْسَلْنَا നാം അയക്കുകയുണ്ടായി, തീര്‍ച്ചയായും അയച്ചു إِلَىٰ ثَمُودَ ഥമൂദ്
ഗോത്രത്തിലേക്കു أَخَاهُمْ അവരുടെ സഹോദരനെ صَالِحًا സ്വാലിഹിനെ أَنِ اعْبُدُوا നിങ്ങള്‍ ആരാധിക്കുവിന്‍ എന്നു اللَّـهَ അല്ലാഹുവിനെ فَإِذَا അപ്പോഴതാ هُمْ അവര്‍ فَرِيقَانِ രണ്ടു കക്ഷികള്‍, രണ്ടു വിഭാഗങ്ങള്‍ يَخْتَصِمُونَ കക്ഷി വഴക്കുകൂട്ടുന്ന, തര്‍ക്കിക്കുന്ന
"ഥമൂദ്" (ഗോത്രത്തി)ന്‍റെ അടുക്കലേക്ക് അവരുടെ സഹോദരന്‍ സ്വാലിഹിനെ നാം അയക്കുകയുണ്ടായി; "നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍" എന്നു (പറഞ്ഞുകൊണ്ട്).
അപ്പോഴതാ, അവര്‍ (അന്യോന്യം) വഴക്കടിച്ചുകൊണ്ടിരിക്കുന്ന രണ്ടു കക്ഷികളാകുന്നു!
قَالُوا അവര്‍ പറഞ്ഞു اطَّيَّرْنَا ഞങ്ങള്‍ ശകുനപ്പിഴയിലായി, ഞങ്ങള്‍ക്കു ലക്ഷണക്കേട് ബാധിച്ചു بِكَ നിന്നെക്കൊണ്ടു وَبِمَن مَّعَكَ നിന്‍റെകൂടെ (ഒന്നിച്ചു) ഉള്ളവരെക്കൊണ്ടും قَالَ അദ്ദേഹം പറഞ്ഞു طَائِرُكُمْ നിങ്ങളുടെ ലക്ഷണക്കേട്, ശകുനപ്പിഴ عِندَ اللَّـهِ അല്ലാഹുവിങ്കലേക്കാണ് بَلْ പക്ഷെ (അത്രയുമല്ല) أَنتُمْ നിങ്ങള്‍ قَوْمٌ ഒരു ജനതയാണ് تُفْتَنُونَ പരീക്ഷണം ചെയ്യപ്പെടുന്ന
അവര്‍ പറഞ്ഞു : " (സ്വാലിഹേ) നിന്നെക്കൊണ്ടും, നിന്‍റെ കൂടെയുള്ളവരെ (വിശ്വാസികളെ)ക്കൊണ്ടും ഞങ്ങള്‍ ശകുനപ്പിഴവിലായിരിക്കുന്നു." അദ്ദേഹം പറഞ്ഞു: "നിങ്ങളുടെ ശകുനപ്പിഴവ് അല്ലാഹുവിങ്കലത്രെ.
മാത്രമല്ല, നിങ്ങള്‍ പരീക്ഷണം ചെയ്യപ്പെടുന്ന ഒരു ജനതയാകുന്നു."
قَالُوا അവര്‍ പറഞ്ഞു تَقَاسَمُوا നിങ്ങള്‍ പരസ്പരം സത്യംചെയ്തു പറയണം, ശപഥം ചെയ്യുവിന്‍ بِاللَّـهِ അല്ലാഹുവില്‍, അല്ലാഹുവിനെക്കൊണ്ടു لَنُبَيِّتَنَّهُ നിശ്ചയമായും ഞങ്ങളവനെ രാക്കൊല ചെയ്യും, രാത്രി ഏര്‍പ്പാടു ചെയ്യും وَأَهْلَهُ അവന്‍റെ ആള്‍ക്കാരെയും, സ്വന്തക്കാരെയും ثُمَّ لَنَقُولَنَّ പിന്നെ ഞങ്ങള്‍ പറയും لِوَلِيِّهِ അവന്‍റെ ബന്ധുവോടു (അവകാശിയോടു) مَا شَهِدْنَا ഞങ്ങള്‍ ഹാജറായിട്ടില്ല, കണ്ടിട്ടില്ല مَهْلِكَ أَهْلِهِ തന്‍റെ സ്വന്തക്കാരുടെ (കുടുംബത്തിന്‍റെ) നാശസംഭവത്തില്‍ وَإِنَّا നിശ്ചയമായും ഞങ്ങള്‍ لَصَادِقُونَ സത്യം പറയുന്നവര്‍ തന്നെയാണ്.
അവര്‍ (തമ്മില്‍) പറഞ്ഞു: നിങ്ങള്‍ പരസ്പരം അല്ലാഹുവില്‍ ശപഥംചെയ്തു (ഇങ്ങിനെ) പറയണം:
"നിശ്ചയമായും, ഇവനെ [സ്വാലിഹിനെ]യും, ഇവന്‍റെ ആള്‍ക്കാരെയും ഞങ്ങള്‍ രാക്കൊല നടത്തുന്നതാണ്; പിന്നീട് അവന്‍റെ അവകാശിയോട്: തന്‍റെ കുടുംബത്തിന്‍റെ നാശസംഭവത്തിങ്കല്‍ ഞങ്ങള്‍ ഹാജറുണ്ടായിട്ടില്ല എന്നും, ഞങ്ങള്‍ സത്യം പറയുന്നവര്‍തന്നെയാണ് എന്നും പറയുകയും ചെയ്യും".
وَمَكَرُوا അവര്‍ തന്ത്രം നടത്തി, കുതന്ത്രം പ്രയോഗിച്ചു مَكْرًا ഒരു തന്ത്രം وَمَكَرْنَا നാമും തന്ത്രം നടത്തി مَكْرًا ഒരു തന്ത്രം وَهُمْ അവര്‍, അവരാകട്ടെ لَا يَشْعُرُونَ അറിയാതെ, അറിഞ്ഞിരുന്നില്ല
അവര്‍ ഒരു( ഗൂഢ) തന്ത്രം പ്രയോഗിച്ചു; അവര്‍ അറിയാതെ നാമും ഒരു തന്ത്രം പ്രയോഗിച്ചു.
എന്നാല്‍, നോക്കുക: അവരുടെ തന്ത്രത്തിന്‍റെ പര്യവസാനം എങ്ങിനെയാണുണ്ടായതെന്നു;
അതായത്: അവരെയും അവരുടെ ജനതയെ മുഴുവനും നാം തകര്‍ത്തുകളഞ്ഞതു (എങ്ങിനെയാണെന്ന്)?!
فَتِلْكَ എന്നിട്ടതാ بُيُوتُهُمْ അവരുടെ വീടുകള്‍ خَاوِيَةً വീണടിഞ്ഞു കിടക്കുന്ന നിലയില്‍ بِمَا ظَلَمُوا അവര്‍ അക്രമം പ്രവര്‍ത്തിച്ചതു നിമിത്തം إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَءَايَةً ഒരു ദൃഷ്ടാന്തം لِّقَوْمٍ ഒരു ജനതക്കു يَعْلَمُونَ അറിയുന്ന
എന്നിട്ടതാ അവര്‍ അക്രമം പ്രവര്‍ത്തിച്ചതു നിമിത്തം അവരുടെ വീടുകള്‍ വീണടിഞ്ഞ് (ശൂന്യമായി) കിടക്കുന്നു! നിശ്ചയമായും, അതില്‍ അറിയുന്ന ജനങ്ങള്‍ക്ക് ഒരു (വമ്പിച്ച) ദൃഷ്ടാന്തമുണ്ട്.
أَئِنَّكُمْ لَتَأْتُونَ നിങ്ങള്‍ ചെല്ലുക തന്നെയാണോ الرِّجَالَ പുരുഷന്മാരുടെ അടുക്കല്‍ شَهْوَةً കാമത്താല്‍, (കാമനിവാരണത്തിനു) مِّن دُونِ النِّسَاءِ സ്ത്രീകളെ വിട്ടു, സ്ത്രീകളെക്കൂടാതെ بَلْ എന്നാല്‍ (മാത്രമല്ല) أَنتُمْ നിങ്ങള്‍ قَوْمٌ ഒരു ജനതയാണ് تَجْهَلُونَ വിഡ്ഢിത്തം പ്രവര്‍ത്തിക്കുന്ന (മൂഢരായ)
"നിങ്ങള്‍ കാമ (നിവാരണ)ത്തിന്നു് സ്ത്രീകളെ വിട്ടു പുരുഷന്മാരുടെ അടുക്കല്‍തന്നെ ചെല്ലുകയാണോ (ചെയ്യുന്നത്)?! മാത്രമല്ല, നിങ്ങള്‍ വിഡ്ഢിത്തം പ്രവര്‍ത്തിക്കുന്ന ഒരു ജനതയത്രെ.