മനുഷ്യരില്‍ നിന്നുള്ള ഭോഷന്മാര്‍ (അടുത്ത ഭാവിയില്‍) പറയും: "ഇവര്‍ (ഇതേവരെ) യാതൊരു ക്വിബ്‌ലഃയില്‍ (നിലകൊള്ളുന്നവര്‍) ആയിരുന്നുവോ അതില്‍ നിന്ന് ഇവരെ തിരിച്ചുവിട്ടതെന്താണ്?" പറയുക: അല്ലാഹുവിന്‍റെതാണ് ഉദയസ്ഥാനവും, അസ്തമയ സ്ഥാനവും അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേരേയുള്ള [ചൊവ്വായ] പാതയിലേക്ക് വഴി ചേര്‍ക്കുന്നതാണ്.
وَكَذَٰلِكَ = അപ്രകാരം جَعَلْنَاكُمْ = നിങ്ങളെ നാം ആക്കി أُمَّةً = ഒരു സമുദായം وَسَطًا = മദ്ധ്യമ, മദ്ധ്യനിലയിലുള്ള (ഉത്തമ) لِّتَكُونُوا = നിങ്ങളായിരിക്കുവാന്‍ വേണ്ടി شُهَدَاءَ = സാക്ഷികള്‍ عَلَى النَّاسِ = മനുഷ്യര്‍ക്ക്, മനുഷ്യരുടെമേല്‍ وَيَكُونَ الرَّسُولُ = റസൂല്‍ ആയിരിക്കുവാനും عَلَيْكُمْ = നിങ്ങള്‍ക്ക്, നിങ്ങളുടെ മേല്‍ شَهِيدًا = സാക്ഷി وَمَا جَعَلْنَا = നാം ആക്കി (ഏര്‍പ്പെടുത്തി)യിട്ടില്ല الْقِبْلَةَ الَّتِي = യാതൊരു ക്വിബ്‌ലഃയെ كُنتَ = നീ ആയിരുന്നു عَلَيْهَا = അതില്‍ إِلَّا لِنَعْلَمَ = നാം (നമുക്ക്) അറിയുവാനല്ലാതെ مَن يَتَّبِعُ = ആര്‍ പിന്‍പറ്റുമെന്ന് , പിന്‍പറ്റുന്നതാരെന്ന് الرَّسُولَ = റസൂലിനെ مِمَّن يَنقَلِبُ = മറിഞ്ഞു(തിരിഞ്ഞു മടങ്ങി )പോകുന്നവരില്‍ നിന്ന് عَلَىٰ عَقِبَيْهِ = തന്‍റെ കുതി(മടമ്പ്)കാലുകളില്‍ وَإِن كَانَتْ = അത് ആയിരിക്കുന്നു لَكَبِيرَةً = ഒരു വലിയ കാര്യം തന്നെ إِلَّا = ഒഴികെ عَلَى الَّذِينَ = യാതൊരുവരുടെ മേല്‍ هَدَى اللَّهُ = അല്ലാഹു നേര്‍മാര്‍ഗത്തിലാക്കി وَمَا كَانَ اللَّهُ = അല്ലാഹു (തയ്യാര്‍)ഇല്ല. അല്ലാഹു (ഉദ്ദേശിക്കുന്നവന്‍) അല്ല لِيُضِيعَ = വിഫലമാക്കുന്നതിന് إِيمَانَكُمْ = നിങ്ങളുടെ വിശ്വാസത്തെ إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു بِالنَّاسِ = മനുഷ്യരോട് لَرَءُوفٌ = ദയയുള്ളവന്‍തന്നെ رَّحِيمٌ = കാരുണ്യമുള്ളവനും
അപ്രകാരം, നാം നിങ്ങളെ ഒരു മദ്ധ്യമ (അഥവാ ഉത്തമ) സമുദായമാക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ മനുഷ്യരുടെ മേല്‍ സാക്ഷ്യം വഹിക്കുന്നവരായിരിക്കുവാനും, നിങ്ങളുടെ മേല്‍ റസൂല്‍ സാക്ഷ്യം വഹിക്കുന്നവനായിരിക്കുവാനും വേണ്ടി(യത്രെ അത്). നീ (ഇതേവരെ) യാതൊരു ക്വിബ്‌ലഃയില്‍ (നിലകൊള്ളുന്നവന്‍) ആയിരുന്നുവോ അതിനെ നാം ഏര്‍പ്പെടുത്തിയിട്ടില്ല, (വന്നപാടെ) മടമ്പുകളില്‍ തിരിഞ്ഞു (മടങ്ങി) പോകുന്നവരില്‍ നിന്ന് റസൂലിനെ പിന്‍പറ്റുന്നവരെ നമുക്ക് (വേര്‍തിരിച്ചു) അറിയുവാന്‍ വേണ്ടിയല്ലാതെ. അല്ലാഹു നേര്‍മാര്‍ഗത്തിലാക്കിയവര്‍ക്കൊഴികെ അത് ഒരു വലിയ കാര്യം തന്നെയാകുന്നു. നിങ്ങളുടെ സത്യവിശ്വാസം പാഴാക്കിക്കളയുവാന്‍ അല്ലാഹു (വിന് ഉദ്ദേശ്യം) ഇല്ല. നിശ്ചയമായും അല്ലാഹു മനുഷ്യരോട് ദയാലുവും കരുണാനിധിയും തന്നെ.
قَدْ نَرَىٰ = നാം കാണുന്നുണ്ട് تَقَلُّبَ = തിരിഞ്ഞു (മറിഞ്ഞു)കൊണ്ടിരിക്കുന്നത് وَجْهِكَ = നിന്‍റെ മുഖം فِي السَّمَاءِ = ആകാശത്തില്‍ فَلَنُوَلِّيَنَّكَ = അതിനാല്‍(എന്നാല്‍)നാം നിശ്ചയമായും നിന്നെ തിരിച്ചുതരാം, തിരിക്കുന്നു قِبْلَةً = ഒരു ക്വിബ്‌ലഃ(യിലേ)ക്ക്, അഭിമുഖകേന്ദ്രത്തിന് تَرْضَاهَا = അതിനെ നീ തൃപ്തിപ്പെടുന്നു فَوَلِّ = എനി(അതിനാല്‍)നീ തിരിക്കുക وَجْهَكَ = നിന്‍റെ മുഖം شَطْرَ = നേരെ ഭാഗത്തേക്ക് الْمَسْجِدِ الْحَرَامِ = മസ്ജിദുല്‍ ഹറാമിന്‍റെ, പവിത്രമായ പള്ളിയുടെ وَحَيْثُ مَا كُنتُمْ = നിങ്ങള്‍ എവിടെയായാലും, ആകുന്നിടത്ത് വെച്ച് فَوَلُّوا = നിങ്ങള്‍ തിരിക്കുവിന്‍ وُجُوهَكُمْ = നിങ്ങളുടെ മുഖങ്ങളെ شَطْرَهُ = അതിന്‍റെ നേരെ وَإِنَّ الَّذِينَ = നിശ്ചയമായും യാതൊരു കൂട്ടര്‍ أُوتُوا الْكِتَابَ = അവര്‍ക്ക് ഗ്രന്ഥം നല്‍കപ്പെട്ടിരിക്കുന്നു لَيَعْلَمُونَ = അവര്‍ അറിയുകതന്നെ ചെയ്യും أَنَّهُ = അതാണെന്ന് الْحَقُّ = യഥാര്‍ത്ഥം, ന്യായമായത് مِن رَّبِّهِمْ = തങ്ങളുടെ റബ്ബില്‍ നിന്ന് وَمَا اللَّهُ = അല്ലാഹു അല്ലതാനും بِغَافِلٍ = അശ്രദ്ധനേ عَمَّا يَعْمَلُونَ = അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
(നബിയേ), നിന്‍റെ മുഖം ആകാശത്തില്‍ (നോട്ടമിട്ടു) തിരിഞ്ഞു കൊണ്ടിരിക്കുന്നത് നാം കാണുന്നുണ്ട്. അതിനാല്‍ നീ തൃപ്തിപ്പെടുന്നതായ ഒരു ക്വിബ്‌ലഃ(യിലേ)ക്ക് നാം നിന്നെ നിശ്ചയമായും തിരിച്ചു തരാം. എനി, നിന്‍റെ മുഖത്തെ "മസ്ജിദുല്‍ ഹറാമി"ന്‍റെ നേര്‍ക്ക് നീ തിരിച്ചു കൊള്ളുക. നിങ്ങള്‍ എവിടെയായാലും നിങ്ങളുടെ മുഖങ്ങളെ അതിന്‍റെ നേര്‍ക്ക് തിരിച്ചുകൊള്ളുവിന്‍. നിശ്ചയമായും വേദഗ്രന്ഥം നല്‍കപ്പെട്ടവര്‍ക്ക് അറിയാം. അത് അവരുടെ റബ്ബിങ്കല്‍ നിന്നുള്ള യാഥാര്‍ത്ഥ്യമാകുന്നുവെന്ന്. അവര്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് അല്ലാഹു അശ്രദ്ധനൊന്നുമല്ല.
وَلَئِنْ = എങ്കില്‍തന്നെയും أَتَيْتَ = നീ ചെന്നു الَّذِينَ = യാതൊരുവരുടെ അടുക്കല്‍ أُوتُوا الْكِتَابَ = അവര്‍ക്ക് ഗ്രന്ഥം നല്‍കപ്പെട്ടു بِكُلِّ آيَةٍ = എല്ലാ ദൃഷ്ടാന്തവുംകൊണ്ട് مَّا تَبِعُوا = അവര്‍ പിന്‍തുടരുന്നതല്ല قِبْلَتَكَ = നിന്‍റെ ക്വിബ്‌ലഃയെ وَمَا أَنتَ = നീ അല്ലതാനും بِتَابِعٍ = പിന്‍തുടരുന്നവന്‍ قِبْلَتَهُمْ = അവരുടെ ക്വിബ്‌ലഃയെ وَمَا بَعْضُهُم = അവരില്‍ ചിലരുമല്ല بِتَابِعٍ = പിന്‍തുടരുന്നവര്‍ قِبْلَةَ بَعْضٍ = ചിലരുടെ ക്വിബ്‌ലഃയെ وَلَئِنِ اتَّبَعْتَ = നീ പിന്‍പറ്റിയെങ്കില്‍ أَهْوَاءَهُم = അവരുടെ ഇച്ഛകളെ, തന്നിഷ്ടങ്ങളെ مِّن بَعْدِ = ശേഷം, ശേഷമായി مَا جَاءَكَ = നിനക്ക് വന്നതിന്‍റെ مِنَ الْعِلْمِ = ജ്ഞാനത്തില്‍ നിന്ന് إِنَّكَ إِذًا = നിശ്ചയമായും അപ്പോള്‍ നീ لَّمِنَ الظَّالِمِينَ = അക്രമികളില്‍പെട്ട(വന്‍)തന്നെ
വേദഗ്രന്ഥം നല്‍കപ്പെട്ടവരുടെ അടുക്കല്‍ എല്ലാ (വിധ) ദൃഷ്ടാന്തവുമായി നീ ചെന്നുവെങ്കില്‍ തന്നെയും അവര്‍ നിന്‍റെ ക്വിബ്‌ലഃയെ പിന്തുടരുകയില്ല. നീ അവരുടെ ക്വിബ്‌ലഃയെ പിന്തുടരുന്നവനുമല്ല. അവരില്‍ ചിലര്‍ , ചിലരുടെ ക്വിബ്‌ലഃയെ പിന്‍തുടരുന്നവരുമല്ല. അറിവില്‍ നിന്നും നിനക്ക് വന്നുകിട്ടയതിനു ശേഷം, നീ (എങ്ങാനും) അവരുടെ ഇച്ഛകളെ പിന്‍പറ്റിയെങ്കില്‍, നിശ്ചയമായും അപ്പോള്‍ നീ അക്രമികളില്‍ പെട്ടവന്‍ തന്നെയായിരിക്കും.
الَّذِينَ = യാതൊരുകൂട്ടര്‍ آتَيْنَاهُمُ = അവര്‍ക്ക് നാം നല്‍കിയിരിക്കുന്നു الْكِتَابَ = (വേദ)ഗ്രന്ഥം يَعْرِفُونَهُ = അദ്ദേഹത്തെ അവര്‍ അറിയും, അതിനെ(പരിചയപ്പെട്ട്) അറിയും كَمَا يَعْرِفُونَ = അവര്‍ അറിയുന്നത് പോലെ أَبْنَاءَهُمْ = അവരുടെ പുത്രന്‍മാരെ(മക്കളെ) وَإِنَّ فَرِيقًا = നിശ്ചയമായും ഒരു വിഭാഗം مِّنْهُمْ = അവരില്‍ നിന്നുള്ള لَيَكْتُمُونَ = അവര്‍ ഒളിച്ചു(മറച്ചു, മൂടി)വെക്കുകതന്നെ ചെയ്യുന്നു الْحَقَّ = യഥാര്‍ത്ഥം, സത്യം, ന്യായം وَهُمْ = അവരാകട്ടെ يَعْلَمُونَ = അറിയുന്നുതാനും
നാം വേദഗ്രന്ഥം നല്‍കിയിട്ടുള്ളവര്‍, തങ്ങളുടെ മക്കളെ അറിയുന്നത്‌പോലെ അദ്ദേഹത്തെ അറിയുന്നതാണ്. നിശ്ചയമായും, അവരില്‍ നിന്ന് ഒരു വിഭാഗം അവര്‍ അറിഞ്ഞുംകൊണ്ട് (തന്നെ) യഥാര്‍ത്ഥം ഒളിച്ചു വെക്കുന്നു.
وَلِكُلٍّ = എല്ലാവര്‍ക്കും(ഓരോവിഭാഗത്തിനും) ഉണ്ട് وِجْهَةٌ = ഒരു അഭിമുഖ സ്ഥാനം, ലക്ഷ്യം هُوَ = അവന്‍, അത് مُوَلِّيهَا = അതിന് (അതിലേക്ക് ) തിരിക്കുന്നതായിരിക്കും فَاسْتَبِقُوا = ആകയാല്‍ നിങ്ങള്‍ മുന്നേറുവിന്‍, മുന്‍കടക്കുവിന്‍, ശ്രമിക്കുവിന്‍, (വാശിയോടെ)മുമ്പോട്ട് പോകുക الْخَيْرَاتِ = നല്ല കാര്യങ്ങള്‍ക്ക്, ഉത്തമങ്ങളിലേക്ക് أَيْنَ مَا = എവിടെത്തന്നെ تَكُونُوا = നിങ്ങള്‍ ആയിരുന്നാലും يَأْتِ بِكُمُ = നിങ്ങളെകൊണ്ടുവരും اللَّهُ = അല്ലാഹു جَمِيعًا = മുഴുവനും, എല്ലാം إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു عَلَىٰ كُلِّ شَيْءٍ = എല്ലാ കാര്യത്തിനും കഴിവുളളവനാണ് = قَدِيرٌ
എല്ലാവര്‍ക്കും [ഓരോ വിഭാഗത്തിനും] ഉണ്ട് ഒരു അഭിമുഖ സ്ഥാനം; അത് [ഓരോ വിഭാഗവും] അതിന് നേരെ (മുഖം) തിരിക്കുന്നതായിരിക്കും. അതിനാല്‍, നിങ്ങള്‍ ഉത്തമ(കാര്യ)ങ്ങളിലേക്ക് മുന്നോട്ട് വരുവിന്‍. നിങ്ങള്‍ എവിടെ (തന്നെ) ആയിരുന്നാലും അല്ലാഹു നിങ്ങളെ മുഴുവനും കൊണ്ടുവരുന്നതാണ്. നിശ്ചയമായും അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.
وَمِنْ حَيْثُ = ഇടത്തില്‍ നിന്ന്, ഇടത്തില്‍ വെച്ച് خَرَجْتَ = നീ പുറത്ത് പോയി, പുറപ്പെട്ടു فَوَلِّ = നീ തിരിക്കുക وَجْهَكَ = നിന്‍റെ മുഖം شَطْرَ = നേരെ, ഭാഗത്തിന് الْمَسْجِدِ الْحَرَامِ = മസ്ജിദുല്‍ ഹറാമിന്‍റെ وَإِنَّهُ = നിശ്ചയമായും അത് لَلْحَقُّ = യഥാര്‍ത്ഥം(സത്യം)തന്നെ مِن رَّبِّكَ = നിന്‍റെ റബ്ബിങ്കല്‍നിന്നുള്ള وَمَا اللَّهُ = അല്ലാഹു അല്ലതാനും بِغَافِلٍ = അശ്രദ്ധനേ عَمَّا تَعْمَلُونَ = നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
നീ പുറപ്പെട്ടുപോയേടത്ത് നിന്ന് (എല്ലാംതന്നെ) നിന്‍റെ മുഖം മസ്ജിദുല്‍ ഹറാമിന്‍റെ നേരെ തിരിച്ചുകൊള്ളുക. നിശ്ചയമായും, അത് നിന്‍റെ റബ്ബിങ്കല്‍ നിന്നുള്ള യഥാര്‍ത്ഥം തന്നെയാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു അശ്രദ്ധനൊന്നുമല്ല.
(അതെ) നിങ്ങളില്‍, നിങ്ങളില്‍ നിന്നുള്ള ഒരു റസൂലിനെ നാം അയച്ചതുപോലെ അദ്ദേഹം നിങ്ങള്‍ക്ക് നമ്മുടെ ആയത്ത് [ലക്ഷ്യം] കള്‍ ഓതിത്തരുകയും, നിങ്ങളെ സംസ്‌കരിക്കുകയും നിങ്ങള്‍ക്ക് വേദഗ്രന്ഥവും വിജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്ക് അറിയുമായിരുന്നില്ലാത്തത് അദ്ദേഹം നിങ്ങള്‍ക്ക് പഠിപ്പിച്ചു തരുകയും ചെയ്യുന്നു. [അങ്ങിനെയുളള ഒരു റസൂലിനെ]
وَلَنَبْلُوَنَّكُم = നിങ്ങളെ നാം നിശ്ചയമായും പരീക്ഷിക്കുക തന്നെ ചെയ്യും بِشَيْءٍ = ഒരു വസ്തു (അല്‍പം-വല്ലതും) കൊണ്ട് مِّنَ الْخَوْفِ = ഭയത്തില്‍ നിന്ന് وَالْجُوعِ = വിശപ്പില്‍ നിന്നും وَنَقْصٍ = കുറവില്‍ (ചുരുക്കലില്‍)നിന്നും مِّنَ الْأَمْوَالِ = സ്വത്തുക്കളില്‍ നിന്ന് وَالْأَنفُسِ = ദേഹങ്ങളില്‍ നിന്ന് وَالثَّمَرَاتِ = ഫലങ്ങളില്‍ നിന്നും وَبَشِّرِ = നീ സന്തോഷമറിയിക്കുകയും ചെയ്യുക الصَّابِرِينَ = ക്ഷമിക്കുന്നവര്‍ക്ക്
ഭയം, വിശപ്പ്, സ്വത്തുക്കളിലും ദേഹങ്ങളിലും ഫലങ്ങളിലും കുറവ് എന്നിവയില്‍ പെട്ടവല്ലതും കൊണ്ട് നിശ്ചയമായും നാം നിങ്ങളെ പരീക്ഷണം ചെയ്യുന്നതാണ്. ക്ഷമിക്കുന്നവര്‍ക്ക് നീ സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുക
നിശ്ചയമായും സ്വഫായും, മര്‍വഃയും അല്ലാഹുവിന്‍റെ (വക) ചിഹ്നങ്ങളില്‍ പെട്ടതാണ്. അതിനാല്‍, ആരെങ്കിലും (ആ) ഭവനത്തിങ്കല്‍ [കഅ്ബഃയുടെ അടുക്കല്‍] ഹജ്ജ് ചെയ്യുകയോ, ഉംറഃ ചെയ്യുകയോ ചെയ്യുന്നതായാല്‍, അവന്‍ ആ രണ്ടിലൂടെയും പ്രദക്ഷിണം ചെയ്യുന്നതിന് തെറ്റില്ല. ആരെങ്കിലും സ്വമേധയാ, വല്ല നന്മയും പ്രവര്‍ത്തിക്കുന്നതായാല്‍, നിശ്ചയമായും, അല്ലാഹു നന്ദി കാണിക്കുന്നവനും, സര്‍വ്വജ്ഞനുമാകുന്നു [അതവന്‍ പാഴാക്കുകയില്ല]
إِنَّ الَّذِينَ = നിശ്ചയമായും യാതൊരുകൂട്ടര്‍ يَكْتُمُونَ = അവര്‍ മൂടിവെക്കും مَا أَنزَلْنَا = നാം അവതരിപ്പിച്ചതിനെ مِنَ الْبَيِّنَاتِ = വ്യക്തമായ തെളിവുകളുമായി, തെളിവുകളില്‍ നിന്നും وَالْهُدَىٰ = മാര്‍ഗദര്‍ശനവും, സന്‍മാര്‍ഗവും مِن بَعْدِ = ശേഷം, പിറകെയായി مَا بَيَّنَّاهُ = നാമതിനെ വിവരിച്ചതിന്‍റെ, വ്യക്തമാക്കിയതിന്‍റെ لِلنَّاسِ = മനുഷ്യര്‍ക്ക് فِي الْكِتَابِ = (വേദ) ഗ്രന്ഥത്തില്‍ أُولَٰئِكَ = അക്കൂട്ടര്‍ يَلْعَنُهُمُ = അവരെ ശപിക്കും اللَّهُ = അല്ലാഹു وَيَلْعَنُهُمُ = അവരെ ശപിക്കുകയും ചെയ്യും اللَّاعِنُونَ = ശപിക്കുന്നവര്‍
നിശ്ചയമായും (വ്യക്തമായ) തെളിവുകളായും, മാര്‍ഗ ദര്‍ശനമായും നാം അവതരിപ്പിച്ചിട്ടുള്ളതിനെ - വേദഗ്രന്ഥത്തില്‍ നാം അത് മനുഷ്യര്‍ക്ക് വേണ്ടി വിവരിച്ചതിനു ശേഷം - മറച്ചുവെക്കുന്നവര്‍ (അതെ,) അക്കൂട്ടര്‍ - അവരെ അല്ലാഹു ശപിക്കുന്നതാണ്, (മറ്റ്) ശപിക്കുന്നവരും അവരെ ശപിക്കുന്നതാണ്.
നിശ്ചയമായും, ആകാശങ്ങളെയും, ഭൂമിയെയും സൃഷ്ടിച്ചതിലും, രാവും പകലും (മാറി മാറി) വ്യത്യാസപ്പെടുന്നതിലും, മനുഷ്യര്‍ക്ക് ഉപകാരപ്പെടുന്നവ (സ്തുക്കളെ) യും കൊണ്ട് സമുദ്രത്തിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിലും, ആകാശത്തുനിന്ന് അല്ലാഹു വെള്ളത്തെ ഇറക്കുകയും, എന്നിട്ട് അത്മൂലം, ഭൂമിയുടെ നിര്‍ജ്ജീവതക്ക് ശേഷം അതിനെ സജീവമാക്കി അതില്‍ എല്ലാ(തരം) ജീവജന്തുക്കളെയും വ്യാപിപ്പിക്കുകയും ചെയ്തിട്ടുള്ളതിലും, കാററുകളുടെയും, ആകാശത്തിനും ഭൂമിക്കുമിടയില്‍ കീഴ്‌പ്പെടുത്ത [നിയന്ത്രിക്ക] പ്പെടുന്ന മേഘത്തിന്‍റെയും നടത്തിപ്പിലും, ബുദ്ധികൊടു(ത്ത് ഗ്രഹി)ക്കുന്ന ജനങ്ങള്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്
وَمِنَ النَّاسِ = മനുഷ്യരിലുണ്ട് مَن يَتَّخِذُ = ചിലര്‍-അവരുണ്ടാക്കും, ഉണ്ടാക്കുന്ന (സ്വീകരിക്കുന്ന)ചിലര്‍ مِن دُونِ اللَّهِ = അല്ലാഹുവിന് പുറമെ, അല്ലാഹുവിനെകൂടാതെ أَندَادًا = (ചില)സമന്‍മാരെ يُحِبُّونَهُمْ = അവര്‍ അവരെ സ്‌നേഹിക്കും كَحُبِّ اللَّهِ = അല്ലാഹുവിനെ സ്‌നേഹിക്കുന്നത്‌പോലെ وَالَّذِينَ آمَنُوا = വിശ്വസിച്ചവരാകട്ടെ أَشَدُّ حُبًّا = സ്‌നേഹത്തില്‍ കൂടുതല്‍ ശക്തരാണ് لِّلَّهِ = അല്ലാഹുവിനോട് وَلَوْ يَرَى = കണ്ടിരുന്നെങ്കില്‍ الَّذِينَ ظَلَمُوا = അക്രമം ചെയതവര്‍ إِذْ يَرَوْنَ = അവര്‍ കാണുന്ന സന്ദര്‍ഭം, കാണുമ്പോള്‍ الْعَذَابَ = ശിക്ഷയെ أَنَّ الْقُوَّةَ = ശക്തി (ആകുന്നു) എന്ന് لِلَّهِ = അല്ലാഹുവിന് جَمِيعًا = മുഴുവനും وَأَنَّ اللَّهَ = അല്ലാഹു (ആകുന്നു) എന്നും شَدِيدُ = കഠിനമായവന്‍ الْعَذَابِ = ശിക്ഷ
മനുഷ്യരിലുണ്ട് ചിലര്‍: അവര്‍ അല്ലാഹുവിന് പുറമെ (അവന്) ചില സമന്‍മാരെ ഉണ്ടാക്കുന്നു. അല്ലാഹുവിനെ സ്‌നേഹിക്കുന്നതുപോലെ അവര്‍ അവരെ സ്‌നേഹിക്കുന്നു. വിശ്വസിച്ചവരാകട്ടെ, അല്ലാഹുവിനോട് ഏറ്റവും ശക്തമായ സ്‌നേഹമുള്ളവരത്രെ, (ആ) അക്രമം പ്രവര്‍ത്തിച്ചവര്‍ ശിക്ഷയെ (നേരില്‍) കാണുന്ന അവസരത്തില്‍, ശക്തി മുഴുവനും അല്ലാഹുവിനാണുള്ളതെന്ന് അവര്‍ കണ്ടറിഞ്ഞിരു ന്നുവെങ്കില്‍! അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്നും (കണ്ടറിഞ്ഞിരുന്നുവെങ്കില്‍)!
وَقَالَ = പറയുകയും ചെയ്യും الَّذِينَ اتَّبَعُوا = പിന്‍പറ്റിയവര്‍ لَوْ أَنَّ لَنَا = ഞങ്ങള്‍ക്കുണ്ടായിരുന്നെങ്കില്‍ كَرَّةً = ഒരു മടക്കം, ഒരു ചാട്ടം, ഒരു പ്രാവശ്യം فَنَتَبَرَّأَ مِنْهُمْ = എന്നാല്‍ ഞങ്ങള്‍ അവരില്‍ നിന്ന് ഒഴിഞ്ഞുമാറിയിരുന്നു. ഞങ്ങള്‍ക്ക് ഒഴിഞ്ഞുമാറാമായിരുന്നു كَمَا تَبَرَّءُوا = അവര്‍ ഒഴിഞ്ഞുമാറിയത്‌പോലെ مِنَّا = ഞങ്ങളില്‍നിന്ന് كَذَٰلِكَ = അപ്രകാരം يُرِيهِمُ اللَّهُ = അവര്‍ക്ക് അല്ലാഹു കാണിക്കും أَعْمَالَهُمْ = അവരുടെ പ്രവൃത്തികളെ حَسَرَاتٍ = ഖേദങ്ങളായി, ചേതങ്ങളായി عَلَيْهِمْ = അവര്‍ക്ക് , അവരുടെ മേല്‍ وَمَا هُم = അവരല്ലതാനും بِخَارِجِينَ = പുറത്ത്‌പോകുന്നവരേ مِنَ النَّارِ = നരകത്തില്‍ നിന്ന്
പിന്‍പറ്റിയവര്‍ പറയുകയും ചെയ്യും: ഞങ്ങള്‍ക്ക് ഒരു മടക്കം ഉണ്ടായിരുന്നുവെങ്കില്‍, എന്നാല്‍ - ഞങ്ങളില്‍ നിന്ന് അവര്‍ ഒഴിഞ്ഞുമാറി യതുപോലെ, അവരില്‍ നിന്ന് ഞങ്ങളും ഒഴിഞ്ഞുമാറുമായിരുന്നു! അപ്രകാരം, അവരുടെ കര്‍മങ്ങളെ അവരുടെ മേല്‍ ഖേദങ്ങളായി അല്ലാഹു അവര്‍ക്ക് കാണിച്ചു കൊടുക്കുന്നതാണ്. അവര്‍ നരകത്തില്‍ നിന്ന് പുറത്ത് പോകുന്നവരല്ലതാനും.
وَإِذَا قِيلَ = പറയപ്പെട്ടാല്‍ لَهُمُ = അവരോട് اتَّبِعُوا = നിങ്ങള്‍ പിന്‍പറ്റുവിന്‍, തുടരുവിന്‍ مَا أَنزَلَ اللَّهُ = അല്ലാഹു അവതരിപ്പിച്ചതിനെ قَالُوا = അവര്‍ പറയും بَلْ = പക്ഷേ نَتَّبِعُ = ഞങ്ങള്‍ പിന്‍പറ്റും مَا = യാതൊന്ന് أَلْفَيْنَا عَلَيْهِ = അത് പ്രകാരം ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു آبَاءَنَا = ഞങ്ങളുടെ പിതാക്കളെ(പൂര്‍വ്വികന്‍മാരെ) أَوَلَوْ كَانَ = ആയിരുന്നാലുമോ آبَاؤُهُمْ = അവരുടെ പിതാക്കള്‍ لَا يَعْقِلُونَ = അവര്‍ ഗ്രഹിക്കുകയില്ല شَيْئًا = യാതൊന്നും وَلَا يَهْتَدُونَ = അവര്‍ സന്‍മാര്‍ഗം പ്രാപിച്ചിരുന്നതുമില്ല
അല്ലാഹു അവതരിപ്പിച്ചതിനെ പിന്‍പറ്റുവിന്‍ എന്ന് അവരോട് പറയപ്പെട്ടാല്‍, അവര്‍ പറയും: (ഇല്ല) പക്ഷേ, ഞങ്ങളുടെ പിതാക്കളെ ഞങ്ങള്‍ ഏതൊരു പ്രകാരത്തില്‍ കണ്ടെത്തിയോ അത് ഞങ്ങള്‍ പിന്‍പറ്റും. അവരുടെ പിതാക്കള്‍യാതൊന്നും ബുദ്ധി കൊടു(ത്തു ഗ്രഹി )ക്കാതെയും , സന്‍മാര്‍ഗം പ്രാപിക്കാതെയും ആയിരുന്നാലുമോ [എന്നിരുന്നാലും അവരെത്തന്നെ പിന്‍പററുമോ] ?
ശവവും, രക്തവും, പന്നിമാംസവും അല്ലാഹു അല്ലാത്തവര്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തപ്പെട്ട [അറുക്കപ്പെട്ട]തും മാത്രമേ അവന്‍ നിങ്ങള്‍ക്ക് ഹറാമാക്കി [നിഷിദ്ധമാക്കി]യിട്ടുള്ളൂ. എന്നാല്‍, (നിയമലംഘനം) കാംക്ഷിക്കുന്നവനല്ലാതെയും, അതിരുവിട്ടവനല്ലാതെയും ആരെങ്കിലും നിര്‍ബന്ധിതനാകുന്ന പക്ഷം, അവന്‍റെ മേല്‍ (അതില്‍) കുറ്റമില്ല. നിശ്ചയമായും, അല്ലാഹു വളരെ പൊറുക്കുന്നവനാണ് , കരുണാനിധിയാണ്.
إِنَّ الَّذِينَ = നിശ്ചയമായും യാതൊരു കൂട്ടര്‍ يَكْتُمُونَ = അവര്‍ മറച്ചു (മൂടി )വെക്കും مَا أَنزَلَ اللَّهُ = അല്ലാഹു അവതരിപ്പിച്ചതിനെ مِنَ الْكِتَابِ = (വേദ)ഗ്രന്ഥത്തില്‍ നിന്ന്, ഗ്രന്ഥത്തില്‍പെട്ടതായി وَيَشْتَرُونَ = അവര്‍ വാങ്ങുകയും ചെയ്യും بِهِ = അതിന് (പകരം) ثَمَنًا = വില قَلِيلًا = അല്‍പമായ أُولَٰئِكَ = ആ കൂട്ടര്‍ مَا يَأْكُلُونَ = അവര്‍ തിന്നുന്നില്ല فِي بُطُونِهِمْ = അവരുടെ വയറുകളില്‍ إِلَّا النَّارَ = അഗ്നിയല്ലാതെ وَلَا يُكَلِّمُهُمُ = അവരോട് സംസാരിക്കുകയില്ല اللَّهُ = അല്ലാഹു يَوْمَ الْقِيَامَةِ = ക്വിയാമത്തുനാളില്‍ وَلَا يُزَكِّيهِمْ = അവരെ സംസ്‌കരിക്കുക(ശുദ്ധമാക്കി നന്നാക്കുക)യുമില്ല وَلَهُمْ = അവര്‍ക്കുണ്ട് താനും عَذَابٌ أَلِيمٌ = വേദനയേറിയ ശിക്ഷ
നിശ്ചയമായും വേദഗ്രന്ഥത്തില്‍ നിന്ന് അല്ലാഹു അവതരിപ്പിച്ചതിനെ മറച്ചുവെക്കുകയും, അതിന് (പകരം) അല്‍പമായ വില വാങ്ങുകയും ചെയ്യുന്നവര്‍, അക്കൂട്ടര്‍ - അവരുടെ വയറുകളില്‍ (നരക) അഗ്നിയല്ലാതെ തിന്നു (നിറക്കു)ന്നില്ല. ക്വിയാമത്തുനാളില്‍ അല്ലാഹു അവരോട് സംസാരിക്കുകയുമില്ല; അവരെ സംസ്‌കരി (ച്ചുശുദ്ധമാ) ക്കുകയുമില്ല; അവര്‍ക്ക് വേദനയേറിയ ശിക്ഷയുമുണ്ടായിരിക്കും.
ذَٰلِكَ = അത് بِأَنَّ اللَّهَ = അല്ലാഹു (ആകുന്നു) എന്നതുകൊണ്ടാണ് نَزَّلَ الْكِتَابَ = ഗ്രന്ഥം ഇറക്കി (എന്നത്) بِالْحَقِّ = യഥാര്‍ത്ഥപ്രകാരം, മുറയനുസരിച്ച് وَإِنَّ الَّذِينَ = നിശ്ചയമായും യാതൊരുകൂട്ടര്‍ اخْتَلَفُوا = അവര്‍ ഭിന്നാഭിപ്രായത്തിലായിരിക്കുന്നു فِي الْكِتَابِ = (വേദ)ഗ്രന്ഥത്തില്‍ لَفِي شِقَاقٍ = കക്ഷിത്തത്തില്‍ തന്നെ بَعِيدٍ = വിദൂരമായ
വേദഗ്രന്ഥത്തെ അല്ലാഹു യഥാര്‍ത്ഥ (മുറ) പ്രകാരം അവതരിപ്പിച്ചിരിക്കുന്നതുകൊണ്ടത്രെ അത്. [അതാണ് ഈ കടുത്ത ശിക്ഷക്ക് കാരണം] വേദഗ്രന്ഥത്തില്‍ ഭിന്നാഭിപ്രായം കാണിച്ചവരാകട്ടെ, നിശ്ചയമായും, വിദൂരമായ കക്ഷി പിരിവില്‍ തന്നെയാകുന്നു.
يَا أَيُّهَا الَّذِينَ آمَنُوا = ഹേ, വിശ്വസിച്ചവരേ كُتِبَ = രേഖപ്പെടുത്ത (നിയമിക്ക) പ്പെട്ടിരിക്കുന്നു عَلَيْكُمُ = നിങ്ങളുടെ മേല്‍ الْقِصَاصُ = പ്രതിക്രിയ നടത്തല്‍ فِي الْقَتْلَى = വധിക്കപ്പെട്ട വിഷയത്തില്‍ الْحُرُّ = സ്വതന്ത്രന്‍ بِالْحُرِّ = സ്വതന്ത്രന് (പകരം) وَالْعَبْدُ = അടിമയും بِالْعَبْدِ = അടിമക്ക്(പകരം) وَالْأُنثَىٰ = സ്ത്രീയും بِالْأُنثَىٰ = സ്ത്രീക്ക്(പകരം) فَمَنْ = അപ്പോള്‍ വല്ലവരും, ആര്‍ عُفِيَ لَهُ = അവന് മാപ്പ് ചെയ്യപ്പെട്ടു(വെങ്കില്‍) مِنْ أَخِيهِ = തന്‍റെ സഹോദരനില്‍ നിന്ന് شَيْءٌ = വല്ലതും, എന്തെങ്കിലും വസ്തു فَاتِّبَاعٌ = എന്നാല്‍ പിന്‍പറ്റല്‍, തുടരല്‍ بِالْمَعْرُوفِ = സദാചാര പ്രകാരം, മര്യാദ(വഴക്കം)അനുസരിച്ച് وَأَدَاءٌ = കൊടുത്തുവീട്ടലും إِلَيْهِ = അവനിലേക്ക്,അവന് بِإِحْسَانٍ = നന്‍മ ചെയ്തുകൊണ്ട് (നല്ലനിലയില്‍) ذَٰلِكَ = അത് تَخْفِيفٌ = ലഘൂകരണം(ഇളവ്) مِّن رَّبِّكُمْ = നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന് وَرَحْمَةٌ = കാരുണ്യവും فَمَنِ اعْتَدَىٰ = എനി ആരെങ്കിലും അതിരുവിട്ടാല്‍, ക്രമം തെറ്റിയാല്‍ بَعْدَ ذَٰلِكَ = അതിന് ശേഷം فَلَهُ = എന്നാല്‍ അവനുണ്ട് عَذَابٌ أَلِيمٌ = വേദനയേറിയ ശിക്ഷ
ഹേ, വിശ്വസിച്ചവരേ, കൊല്ലപ്പെട്ടവരുടെ വിഷയത്തില്‍ പ്രതിക്രിയ നടത്തല്‍ നിങ്ങളുടെ മേല്‍ നിയമിക്കപ്പെട്ടിരിക്കുന്നു. അതായത്, സ്വതന്ത്രന് സ്വതന്ത്രനും, അടിമക്ക് അടിമയും, സ്ത്രീക്ക് സ്ത്രീയും (എന്ന നിലക്ക്) എന്നാല്‍, ആര്‍ക്കെങ്കിലും തന്‍റെ സഹോദരനില്‍ നിന്ന് വല്ലതും മാപ്പു ചെയ്തു കിട്ടുന്ന പക്ഷം അപ്പോള്‍, (ആചാര)മര്യാദയെ പിന്‍പറ്റലും, നല്ലനിലയില്‍ അവന് കൊടുത്തുവീട്ടലുമാണ് (വേണ്ടത്). അത്, നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന് (നിങ്ങള്‍ക്ക്) ഒരു ഇളവ് നല്‍കലും, കാരുണ്യവുമാകുന്നു. എനി, അതിനുശേഷം, ആരെങ്കിലും അതിരുവിട്ട് പ്രവര്‍ത്തിക്കുന്ന പക്ഷം, അവന് വേദനയേറിയ ശിക്ഷയുണ്ടായിരിക്കും.
فَمَن = എന്നിട്ട് (എന്നാല്‍) ആരെങ്കിലും بَدَّلَهُ = അതിനെ മാറ്റി മറിച്ചു, ഭേദഗതി വരുത്തി بَعْدَمَا = ശേഷം, പിറകെ سَمِعَهُ = അതവന്‍ കേട്ടതിന്‍റെ فَإِنَّمَا إِثْمُهُ = എന്നാലതിന്‍റെ കുറ്റം (തന്നെ- മാത്രം) عَلَى الَّذِينَ = യാതൊരുവരുടെ മേല്‍ يُبَدِّلُونَهُ = അവര്‍ അതിനെ മാറ്റി മറിക്കും إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു سَمِيعٌ = കേള്‍ക്കുന്നവനാണ് عَلِيمٌ = അറിയുന്നവനാണ്
എന്നിട്ട് ആരെങ്കിലും അത് കേട്ടതിന് ശേഷം അതിനെ മാറ്റി മറിച്ചാല്‍ അതിന്‍റെ കുറ്റം അത് മാറ്റിമറിക്കുന്നവരുടെ മേല്‍ തന്നെയായിരിക്കും. നിശ്ചയമായും, അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും, അറിയുന്നവനുമാകുന്നു.
فَمَنْ خَافَ = എന്നാല്‍ ആരെങ്കിലും ഭയപ്പെട്ടാല്‍ مِن مُّوصٍ = വല്ല വസ്വിയ്യത്തുകാരനില്‍ (വസ്വിയ്യത്തുചെയ്യുന്ന ഒരാളില്‍) നിന്ന് جَنَفًا = വല്ല ചായ്‌വും, മറിവും, أَوْ إِثْمًا = അല്ലെങ്കില്‍ തെറ്റ്, പാപം فَأَصْلَحَ = എന്നിട്ട് അവന്‍ നന്നാക്കി بَيْنَهُمْ = അവര്‍ക്കിടയില്‍ فَلَا إِثْمَ = എന്നാല്‍ കുറ്റമില്ല عَلَيْهِ = അവന്‍റെ മേല്‍, إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു غَفُورٌ = വളരെ പൊറുക്കുന്നവനാണ് رَّحِيمٌ = കരുണാനിധിയാണ്
എനി , "വസ്വിയ്യത്ത് " ചെയ്യുന്ന വല്ലവനില്‍ നിന്നും (ഏതെങ്കിലും) ഒരു തെറ്റോ കുറ്റമോ (ഉണ്ടായതായി) ആരെങ്കിലും ഭയപ്പെട്ടിട്ട് അവരുടെ [വസ്വിയ്യത്ത് ചെയ്യപ്പെടുന്നവരുടെ] ഇടയില്‍ അവന്‍ നന്നാക്കിത്തീര്‍ത്താല്‍, അവന്‍റെ മേല്‍ (അതില്‍) കുറ്റമില്ല. നിശ്ചയമായും, അല്ലാഹു വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു.
أَيَّامًا = ചില ദിവസങ്ങളില്‍ مَّعْدُودَاتٍ = എണ്ണപ്പെട്ട (എണ്ണം കണക്കാക്കപ്പെട്ട) فَمَن كَانَ = എന്നാല്‍ ആരെങ്കിലുമായിരുന്നാല്‍ مِنكُم = നിങ്ങളില്‍ നിന്ന് مَّرِيضًا = രോഗി أَوْ = അല്ലെങ്കില്‍ عَلَىٰ سَفَرٍ = യാത്രയില്‍ فَعِدَّةٌ = എന്നാല്‍ (അപ്പോള്‍) എണ്ണം مِّنْ أَيَّامٍ = ദിവസങ്ങളില്‍ നിന്ന് أُخَرَ = മറ്റുള്ള وَعَلَى الَّذِينَ = യാതൊരുവരുടെ മേലുണ്ടായിരിക്കും يُطِيقُونَهُ = അതിന് സാധിപ്പുണ്ടാകും, അതിനവര്‍ക്ക് കഴിവുണ്ടായിത്തീരുന്നതാണ് فِدْيَةٌ = ഒരു തെണ്ടം (പ്രായശ്ചിത്തം) طَعَامُ = (അതായത്) ഭക്ഷണം مِسْكِينٍ = ഒരു സാധുവിന്‍റെ, പാവത്തിന്‍റെ فَمَن = എന്നാല്‍ ആര്‍, ആരെങ്കിലും تَطَوَّعَ = സ്വമേധയാചെയ്തു, സ്വയം വഴിപ്പെട്ടു ചെയ്തു خَيْرًا = വല്ല നന്മയും, നല്ല കാര്യം فَهُوَ = എന്നാലത് خَيْرٌ لَّهُ = അവന് ഗുണമാണ്, കൂടുതല്‍ നല്ലതാണ് وَأَن تَصُومُوا = നിങ്ങള്‍ നോമ്പുനോല്‍ക്കുന്നത് خَيْرٌ لَّكُمْ = നിങ്ങള്‍ക്ക് ഉത്തമമാണ്, കൂടുതല്‍ നല്ലതാകുന്നു إِن كُنتُمْ = നിങ്ങളാകുന്നുവെങ്കില്‍ تَعْلَمُونَ = നിങ്ങള്‍ അറിയും
(അതെ) എണ്ണപ്പെട്ട (അല്‍പം) ചില ദിവസങ്ങളില്‍. എന്നാല്‍, നിങ്ങളില്‍ ആരെങ്കിലും രോഗിയോ, യാത്രയിലോ ആയിരുന്നാല്‍, അപ്പോള്‍, മറ്റു ദിവസങ്ങളില്‍നിന്ന് (അത്ര) എണ്ണം (പൂര്‍ത്തിയാക്കണം) അതിന് (ഞെരുങ്ങി) സാധിപ്പുണ്ടാകുന്നവരുടെ മേല്‍ (അവര്‍ നോമ്പു നോല്‍ക്കാതിരുന്നാല്‍) തെണ്ടം- ഒരു സാധുവിന്‍റെ ഭക്ഷണം- (കടമ) ഉണ്ടായിരിക്കും. എന്നാല്‍, ആരെങ്കിലും ഒരു നന്മ സ്വമേധയാ ചെയ്യുന്നതായാല്‍ അതവന് ഉത്തമമത്രെ. നിങ്ങള്‍ നോമ്പുനോല്‍ക്കുന്നതാകട്ടെ, നിങ്ങള്‍ക്ക് (കൂടുതല്‍) ഉത്തമമാകുന്നു; നിങ്ങള്‍ക്ക് അറിയാവുന്നതാണെങ്കില്‍.
നോമ്പിന്‍റെ രാത്രിയില്‍ നിങ്ങളുടെ സ്ത്രീ [ഭാര്യ]കളുമായി സംസര്‍ഗം നിങ്ങള്‍ക്ക് അനുവദിക്ക പ്പെട്ടിരിക്കുന്നു. അവര്‍ നിങ്ങള്‍ക്ക് ഒരു (തരം) വസ്ത്രമാണ്; നിങ്ങള്‍ അവര്‍ക്കും ഒരു (തരം) വസ്ത്രമാകുന്നു. നിങ്ങള്‍ നിങ്ങളുടെ സ്വന്ത്വങ്ങളോട് തന്നെ വഞ്ചന നടത്തിയിരുന്നുവെന്ന് അല്ലാഹു അറിഞ്ഞിരിക്കു ന്നു. എന്നാല്‍, അവന്‍ നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും, നിങ്ങള്‍ക്ക് മാപ്പ് നല്‍കുകയും ചെയ്തിരിക്കുന്നു. എനി, ഇപ്പോള്‍, നിങ്ങള്‍ അവരുമായി സ്പര്‍ശനം നടത്തുകയും [കൂടിച്ചേരുകയും] അല്ലാഹു നിങ്ങള്‍ക്ക് (വിധിച്ച) നിശ്ചയിച്ചതിനെ നിങ്ങള്‍ തേടുകയും ചെയ്തുകൊള്ളുവിന്‍; നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുവിന്‍; കറുപ്പ് നൂലില്‍ [ഇരുട്ടില്‍] നിന്ന് പ്രഭാതമാകുന്ന വെള്ളനൂല്‍ നിങ്ങള്‍ക്ക് വ്യക്തമായിത്തീരുന്നതുവരേക്കും. പിന്നെ, നിങ്ങള്‍ രാത്രി വരെ നോമ്പ് പൂര്‍ത്തിയാക്കുക. നിങ്ങള്‍ പള്ളികളില്‍ "ഇഅ്തികാഫ്" [ഭജനമിരിക്കല്‍] ചെയ്യുന്നവരായിരിക്കുമ്പോഴും അവരുമായി നിങ്ങള്‍ സ്പര്‍ശനം നടത്തരുത് [കൂടിച്ചേരരുത്] അവ(യൊക്കെ) അല്ലാഹുവിന്‍റെ (നിയമ) അതിര്‍ത്തികളാകുന്നു: അതിനാല്‍, അവയെ നിങ്ങള്‍ സമീപിക്കരുത്. അപ്രകാരം, അല്ലാഹു അവന്‍റെ "ആയത്ത് " [ലക്ഷ്യം]കളെ മനുഷ്യര്‍ക്ക് (വ്യക്തമാക്കി) വിവരിച്ചുതരുന്നു; അവര്‍ സൂക്ഷ്മത പാലിച്ചേക്കാം.
وَلَا تَأْكُلُوا = നിങ്ങള്‍ തിന്നരുത് أَمْوَالَكُم = നിങ്ങളുടെ സ്വത്തുക്കളെ بَيْنَكُم = നിങ്ങള്‍ക്കിടയില്‍ بِالْبَاطِلِ = അന്യായം വഴി وَتُدْلُوا = നിങ്ങള്‍ ഇട്ടുകൊടുക്കു കയും (സമീപിക്കുകയും) بِهَا = അതിനെ (അതുമായി) إِلَى الْحُكَّامِ = വിധികര്‍ത്താക്കളിലേക്ക്, ഭരണാധികാരികളുടെ അടുക്കല്‍ لِتَأْكُلُوا = നിങ്ങള്‍ തിന്നുവാന്‍ വേണ്ടി فَرِيقًا = ഒരു വിഭാഗം مِّنْ أَمْوَالِ = സ്വത്തുക്കളില്‍ (ധനത്തില്‍) നിന്ന് النَّاسِ = മനുഷ്യരുടെ بِالْإِثْمِ = കുറ്റ (കര)മായിട്ട്, തെറ്റായിക്കൊണ്ട്, പാപമായി وَأَنتُمْ = നിങ്ങളോ تَعْلَمُونَ = അറിയുന്നു (താനും)
നിങ്ങള്‍, നിങ്ങളുടെ സ്വത്തുക്കളെ നിങ്ങള്‍ക്കിടയില്‍ [തമ്മത മ്മില്‍] അന്യായമായ വഴിക്ക് തിന്നരുത്; അവയെ വിധികര്‍ത്താക്കളിലേക്ക് (അഥവാ ഭരണാധികാരികളിലേക്ക്) ഇട്ടുകൊടുക്കുകയും (അരുത്); മനുഷ്യരുടെ സ്വത്തുക്കളില്‍ നിന്ന് ഒരു വിഭാഗത്തെ നിങ്ങള്‍ അറിഞ്ഞുംകൊണ്ട് (തന്നെ) കുറ്റമായ നിലക്ക് നിങ്ങള്‍ തിന്നുവാന്‍ വേണ്ടി.
يَسْأَلُونَكَ = അവര് നിന്നോട് ചോദിക്കും, ചോദിക്കുന്നു عَنِ الْأَهِلَّةِ = മാസപ്പിറവികളെക്കുറിച്ച് (ബാലചന്ദ്രന്‍മാരെപ്പറ്റി) قُلْ = നീ പറയുക هِيَ = അവ مَوَاقِيتُ = സമയ നിര്‍ണയങ്ങളാണ് لِلنَّاسِ = മനുഷ്യര്‍ക്ക് وَالْحَجِّ = ഹജ്ജിനും وَلَيْسَ الْبِرُّ = പുണ്യമല്ല بِأَن تَأْتُوا = നിങ്ങള്‍ ചെല്ലുന്നതുകൊണ്ട് الْبُيُوتَ = വീടുകളില്‍ مِن ظُهُورِهَا = അവയുടെ പിന്‍വശങ്ങളിലൂടെ, പുറങ്ങളിലൂടെ وَلَٰكِنَّ = എങ്കിലും الْبِرَّ = പുണ്യം, പുണ്യവാന്‍ مَنِ اتَّقَىٰ = സൂക്ഷ്മത പാലിച്ചവനാണ് وَأْتُوا = നിങ്ങള്‍ ചെല്ലുകയും ചെയ്യുവിന്‍ الْبُيُوتَ = വീടുകളില്‍ مِنْ أَبْوَابِهَا = അവയുടെ വാതിലുകളിലൂടെ وَاتَّقُوا = നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുവിന്‍ اللَّهَ = അല്ലാഹുവിനെ لَعَلَّكُمْ = നിങ്ങളായേക്കാം, ആകുവാന്‍വേണ്ടി تُفْلِحُونَ = നിങ്ങള്‍ വിജയം പ്രാപിക്കുക
(നബിയേ) അവര്‍ നിന്നോട് മാസപ്പിറവികളെപ്പറ്റി ചോദിക്കുന്ന താണ് നീ പറയുക: അവ മനുഷ്യര്‍ക്കും ഹജ്ജിനുമുള്ള സമയ നിര്‍ണയങ്ങളാകുന്നു. നിങ്ങള്‍ വീടുകളില്‍ അവയുടെ പുറഭാഗങ്ങളിലൂടെ ചെല്ലുന്നതുകൊണ്ടല്ല പുണ്യം (ലഭിക്കുന്നത്). എങ്കിലും, സൂക്ഷ്മത പാലിച്ചവനത്രെ പുണ്യവാന്‍. വീടുകളില്‍ അവയുടെ വാതിലുകളില്‍കൂടി (തന്നെ) ചെല്ലുകയും ചെയ്യുവിന്‍: അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍; നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.
നിങ്ങളോട് യുദ്ധത്തിന് വരുന്നവരോട് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിങ്ങള്‍ യുദ്ധം ചെയ്യുവിന്‍. നിങ്ങള്‍ അതിക്രമിക്കുകയുമരുത്. നിശ്ചയമായും, അല്ലാഹു അതിക്രമിക്കുന്നവരെ ഇഷ്ടപ്പെടുന്നതല്ല.
കണ്ടുമുട്ടിയേടത്ത് വെച്ച് നിങ്ങള്‍ അവരെ കൊലപ്പെടുത്തികൊള്ളുവിന്‍. അവര്‍ നിങ്ങളെ പുറത്താക്കിയിടത്തു നിന്ന് നിങ്ങള്‍ അവരെ പുറത്താക്കുകയും ചെയ്യുവിന്‍. "ഫിത്‌ന" [കുഴപ്പം] കൊലയെക്കാള്‍ കഠിനമായിട്ടുള്ളതാകുന്നു. "മസ്ജിദുല്‍ ഹറാമി"ങ്കല്‍ വെച്ച് അവര്‍ നിങ്ങളോട് (ഇങ്ങോട്ട്) യുദ്ധത്തിന് വരുന്നത്‌വരെ, നിങ്ങള്‍ അവിടെ വെച്ച് അവരോട് (അങ്ങോട്ട്) യുദ്ധം ചെയ്യരുത്. എനി, അവര്‍ (അവിടെവെച്ച്) നിങ്ങളോട് യുദ്ധം ചെയ്യുകയാണെങ്കില്‍, അപ്പോള്‍ (അവിടെവെച്ച്) നിങ്ങള്‍ അവരെ കൊന്നുകൊള്ളുക. അപ്രകാരമാണ് അവിശ്വാസികളുടെ പ്രതിഫലം.
وَأَتِمُّوا = നിങ്ങള്‍ പൂര്‍ത്തിയാക്കുവിന്‍ الْحَجَّ = ഹജ്ജ് وَالْعُمْرَةَ = ഉംറഃയും لِلَّهِ = അല്ലാഹുവിന് വേണ്ടി فَإِنْ أُحْصِرْتُمْ = എനി (എന്നാല്‍) നിങ്ങള്‍ ഉപരോധിക്കപ്പെട്ടുവെങ്കില്‍, മുടക്കം ചെയ്യപ്പെടുന്ന (തടയപ്പെടുന്ന) പക്ഷം فَمَا = അപ്പോള്‍ യാതൊന്ന് اسْتَيْسَرَ = എളുപ്പമായ, സൗകര്യപ്പെട്ട مِنَ الْهَدْيِ = ഹദ്‌യില്‍ (ബലിമൃഗത്തില്‍) നിന്ന് وَلَا تَحْلِقُوا = നിങ്ങള്‍ മുണ്ഡനം ചെയ്യരുത് رُءُوسَكُمْ = നിങ്ങളുടെ തലകളെ حَتَّىٰ يَبْلُغَ = എത്തുന്ന വരെ الْهَدْيُ = ഹദ്‌യ് مَحِلَّهُ = അതിന്‍റെ നിശ്ചിത സ്ഥാനത്ത്, അനുവദനീയ സ്ഥാനത്ത് فَمَن كَانَ = എന്നാല്‍ (എനി) ആരെങ്കിലും ആയാല്‍ مِنكُم = നിങ്ങളില്‍ നിന്ന് مَّرِيضًا = രോഗി أَوْ بِهِ = അല്ലെങ്കില്‍ അവനില്‍ ഉണ്ട് أَذًى = വല്ല ഉപദ്രവവും, ശല്യം مِّن رَّأْسِهِ = അവന്‍റെ തലയില്‍ നിന്ന് فَفِدْيَةٌ = അപ്പോള്‍ ഒരു തെണ്ടം مِّن صِيَامٍ = നോമ്പിനാലുള്ള أَوْ صَدَقَةٍ = അല്ലെങ്കില്‍ ദാനധര്‍മം أَوْ نُسُكٍ = അല്ലെങ്കില്‍ ബലികര്‍മം فَإِذَا أَمِنتُمْ = എനി നിങ്ങള്‍ നിര്‍ഭയത്തിലായാല്‍ فَمَن = അപ്പോള്‍ ആരെങ്കിലും تَمَتَّعَ = സുഖമെടുത്തു, "മുത്അത്" ചെയ്തു (എങ്കില്‍) بِالْعُمْرَةِ = ഉംറഃകൊണ്ട് (മുഖേന) إِلَى الْحَجِّ = ഹജ്ജുവരെ فَمَا اسْتَيْسَرَ = എന്നാല്‍ സൗകര്യമായത് مِنَ الْهَدْيِ = ഹദ്‌യില്‍ നിന്ന് فَمَن لَّمْ يَجِدْ = എനി ആര്‍ക്കെങ്കിലും കിട്ടിയില്ലെങ്കില്‍ فَصِيَامُ = എന്നാല്‍ നോമ്പ് ثَلَاثَةِ أَيَّامٍ = മൂന്ന് ദിവസങ്ങള്‍ فِي الْحَجِّ = ഹജ്ജി (ദിവസ ങ്ങളി)ല്‍ وَسَبْعَةٍ = ഒരു ഏഴും إِذَا رَجَعْتُمْ = നിങ്ങള്‍ മടങ്ങിയാല്‍ تِلْكَ = അത്, അവ عَشَرَةٌ = ഒരു പത്താകുന്നു كَامِلَةٌ = പൂര്‍ത്തിയായ ذَٰلِكَ = അത് لِمَن = യാതൊരുവന്നാണ് لَّمْ يَكُنْ = ആയിട്ടില്ല, അല്ല أَهْلُهُ = അവന്‍റെ കുടുംബം, ആള്‍ക്കാര്‍ حَاضِرِي = ഹാജറുള്ളവര്‍ (നിവസിക്കുന്നവര്‍) الْمَسْجِدِ الْحَرَامِ = മസ്ജിദുല്‍ ഹറാമിങ്കല്‍ وَاتَّقُوا اللَّهَ = നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍ وَاعْلَمُوا = നിങ്ങള്‍ അറിയുകയും ചെയ്യുവിന്‍ أَنَّ اللَّهَ = അല്ലാഹു (ആകുന്നു) എന്ന് شَدِيدُ = കഠിനമായവര്‍ الْعِقَابِ = ശിക്ഷാനടപടി
നിങ്ങള്‍ അല്ലാഹുവിനായി "ഹജ്ജും", "ഉംറഃ"യും പൂര്‍ത്തിയാക്കുവിന്‍. എനി, നിങ്ങള്‍ക്ക് മുടക്ക് ബാധിച്ചെങ്കില്‍, അപ്പോള്‍ "ഹദ്‌യി"ല്‍ [ബലിമൃഗത്തില്‍] നിന്നും സൗകര്യപ്പെട്ടത് (ബലി കഴിക്കുക). "ഹദ്‌യ്" അതിന്‍റെ അനുവദനീയ സ്ഥാനത്ത് [നിശ്ചിത സ്ഥാനത്ത്] എത്തുന്നതുവരേക്കും നിങ്ങള്‍ നിങ്ങളുടെ തല മുണ്ഡനം ചെയ്യരുത്. എന്നാല്‍, നിങ്ങളില്‍ ആരെങ്കിലും രോഗിയായിരിക്കുക യോ, അല്ലെങ്കില്‍ അവനില്‍ അവന്‍റെ തലയില്‍നിന്നുള്ള വല്ല ഉപദ്രവവും ഉണ്ടായിരിക്കുകയോ ചെയ്താല്‍, അപ്പോള്‍ നോമ്പോ ദാനധര്‍മമോ ബലി കര്‍മമോ ആകുന്ന ഒരു തെണ്ട [പ്രായശ്ചിത്ത] മാകുന്നു (വേണ്ടത്). എന്നാല്‍, നിങ്ങള്‍ നിര്‍ഭയാവസ്ഥയിലായാല്‍- എന്നിട്ട് ആരെങ്കിലും "ഉംറഃ" (നിര്‍വഹിച്ചു)കൊണ്ട് "ഹജ്ജ്" വരെ സുഖമെടുക്കുന്ന പക്ഷം, അപ്പോള്‍, "ഹദ്‌യി "ല്‍ [ബലി മൃഗത്തില്‍] നിന്ന് സൗകര്യപ്പെട്ടത് (ബലി കഴിക്കുക). എനി, ആര്‍ക്കെങ്കിലും (അത്) കിട്ടാത്തപക്ഷം, ഹജ്ജി(ന്‍റെ ദിവസങ്ങളി)ല്‍ മൂന്ന് ദിവസവും നിങ്ങള്‍ മടങ്ങിപ്പോയാല്‍ (വേറെ) ഒരു ഏഴും നോമ്പ് നോല്‍ക്കുക. (അങ്ങനെ) അത് പൂര്‍ത്തിയായ പത്ത് (നോമ്പ്). അത് [ആ പറഞ്ഞ വിധി ], ആരുടെ കുടുംബം "മസ്ജിദുല്‍ ഹറാമി"ങ്കല്‍ സന്നിഹിതര്‍ [നിവസിക്കുന്നവര്‍] ആയിട്ടില്ലയോ അവര്‍ക്കുള്ളതാകുന്നു. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍. അല്ലാഹു കഠിനമായ ശിക്ഷാ നടപടി എടുക്കുന്നവനാണെന്ന് നിങ്ങള്‍ അറിഞ്ഞും കൊള്ളുവിന്‍.
الْحَجُّ = ഹജ്ജ് أَشْهُرٌ = (ചില) മാസങ്ങളാണ് مَّعْلُومَاتٌ = അറിയപ്പെട്ട فَمَن فَرَضَ = എന്നാല്‍ ആരെങ്കിലും നിര്‍ബന്ധമാക്കിയാല്‍ فِيهِنَّ = അവയില്‍ الْحَجَّ = ഹജ്ജിനെ فَلَا رَفَثَ = അപ്പോള്‍ സ്ത്രീ സല്ലാപം (സ്ത്രീകളുമായുള്ള സമ്പര്‍ക്കം) ഇല്ല (പാടില്ല) وَلَا فُسُوقَ = തോന്നിയവാസവും ഇല്ല (പാടില്ല) وَلَا جِدَالَ = തര്‍ക്കം നടത്തലും ഇല്ല (പാടില്ല) فِي الْحَجِّ = ഹജ്ജില്‍ وَمَا تَفْعَلُوا = നിങ്ങള്‍ എന്ത് ചെയ്യുന്നുവോ (ചെയ്താലും) مِنْ خَيْرٍ = നന്മയായുള്ളത് يَعْلَمْهُ = അതിനെ അറിയും اللَّهُ = അല്ലാഹു وَتَزَوَّدُوا = നിങ്ങള്‍ യാത്രാഭക്ഷണം (യാത്രാ വിഭവം) ഒരുക്കുകയും ചെയ്യുവിന്‍ فَإِنَّ خَيْرَ = എന്നാല്‍ ഏറ്റവും ഉത്തമം الزَّادِ = യാത്രാ ഭക്ഷണത്തിലെ, യാത്രാവിഭവത്തിലെ التَّقْوَىٰ = ഭയഭക്തിയാണ് وَاتَّقُونِ = എന്നെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുവിന്‍ يَا أُولِي الْأَلْبَابِ = ബുദ്ധിമാന്‍മാരേ
ഹജ്ജ് (കാലം) അറിയപ്പെട്ട ചിലമാസങ്ങളാകുന്നു. എന്നാല്‍, അവയില്‍ ആരെങ്കിലും ഹജ്ജ് നിര്‍ബന്ധമാക്കിയാല്‍ [ഹജ്ജില്‍ പ്രവേശിച്ചാല്‍] സ്ത്രീ സല്ലാപമാകട്ടെ, തോന്നിയവാസമാകട്ടെ, തര്‍ക്കം നടത്തലാകട്ടെ ഹജ്ജില്‍ പാടില്ല. നിങ്ങള്‍ നന്മയായുള്ളത് എന്ത് ചെയ്താലും അത് അല്ലാഹു അറിയു ന്നതാണ്. നിങ്ങള്‍ യാത്രാഭക്ഷണം [യാത്രക്കുള്ള വിഭവങ്ങള്‍] ഒരുക്കുകയും ചെയ്യുവിന്‍. എന്നാല്‍, യാത്രാ ഭക്ഷണത്തില്‍ ഏറ്റവും ഉത്തമമായത് "തക്വ്‌വ" [സൂക്ഷ്മത] യാകുന്നു. എന്നെ സൂക്ഷിക്കുകയും ചെയ്യുവിന്‍- ഹേ, ബുദ്ധിമാന്‍മാരേ!
പിന്നെ (ഒരു കാര്യം) മനുഷ്യന്‍മാര്‍ ഒഴുകിപ്പോരുന്നേടത്തു നിന്ന് (തന്നെ) നിങ്ങള്‍ ഒഴുകിപ്പോരുവിന്‍. അല്ലാഹുവിനോട് നിങ്ങള്‍ പാപമോചനം തേടുകയും ചെയ്യുവിന്‍. നിശ്ചയമായും, അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
മനുഷ്യരിലുണ്ട് (ഇങ്ങനെ) ചിലരും: ഐഹിക ജീവിത (വിഷയ) ത്തില്‍ അവന്‍റെ വാക്ക് [സംസാരം] നിന്നെ അല്‍ഭുതപ്പെടുത്തും; അവന്‍റെ ഹൃദയത്തിലുള്ളതിനെ [ആത്മാര്‍ത്ഥതയെ] പ്പറ്റി അവന്‍ അല്ലാഹുവിനെ സാക്ഷ്യപ്പെടുത്തുകയും ചെയ്യും. അവനാകട്ടെ, (വാസ്തവത്തില്‍) കുതര്‍ക്കിയായ വഴക്കുകാരനും (അഥവാ കടുത്ത വൈരാഗ്യമുള്ളവനും) ആയിരിക്കും.
എന്നാല്‍, നിങ്ങള്‍ക്ക് വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിന് ശേഷം (പിന്നെയും) നിങ്ങള്‍വഴുതിപ്പോകുകയാണെങ്കില്‍, നിങ്ങള്‍ അറിഞ്ഞുകൊള്ളണം, അല്ലാഹു പ്രതാപശാലിയും, അഗാധജ്ഞനുമാണെന്ന്!
അവര് നോക്കി (കാത്തു) കൊണ്ടിരിക്കുന്നുവോ? അവരുടെഅടുക്കല്‍ മേഘത്തണലുകളിലായിഅല്ലാഹുവും, മലക്കുകളും വരുന്നതിനെയല്ലാതെ! കാര്യം തീരുമാനം ചെയ്യപ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹുവിങ്കലേക്കത്രെ കാര്യങ്ങള്‍മടക്കപ്പെടുന്നത്.
(നബിയേ) ഇസ്‌റാഈല്‍ സന്തതികളോട് നീ ചോദി(ച്ചു നോ)ക്കുക: വ്യക്തമായ എത്ര ദൃഷ്ടാന്തമാണ് നാം അവര്‍ക്ക് നല്‍കിയിരിക്കുന്നത്?! ആരെങ്കിലും അല്ലാഹുവിന്‍റെ അനുഗ്രഹം തനിക്ക് വന്നതിനുശേഷംഅതിനെ മാറ്റി മറിക്കുന്നപക്ഷം, നിശ്ചയമായും, അല്ലാഹുകഠിനമായി ശിക്ഷാ നടപടി എടുക്കുന്നവനാകുന്നു.
كُتِبَ = നിയമിക്ക(വിധിക്ക, രേഖപ്പെടുത്ത)പ്പെട്ടിരിക്കുന്നു عَلَيْكُمُ = നിങ്ങളുടെ മേല്‍ الْقِتَالُ = യുദ്ധം وَهُوَ = അത്, അതാകട്ടെ كُرْهٌ = അനിഷ്ടമാണ് لَّكُمْ = നിങ്ങള്‍ക്ക് وَعَسَىٰ = ആയേക്കാവുന്നതുമാണ് أَن تَكْرَهُوا = നിങ്ങള്‍ വെറുക്കുക شَيْئًا = ഒരു കാര്യം, വസ്തു وَهُوَ = അത്, അതാകട്ടെ خَيْرٌ لَّكُمْ = നിങ്ങള്‍ക്ക് ഗുണം (നല്ലത്) ആയിരിക്കും وَعَسَىٰ = ആയേക്കുകയും ചെയ്യാം أَن تُحِبُّوا = നിങ്ങള്‍ ഇഷ്ടപ്പെടുക شَيْئًا = ഒരു കാര്യം وَهُوَ شَرٌّ = അത് ദോഷവുമാണ്, മോശമാകുന്നു لَّكُمْ = നിങ്ങള്‍ക്ക് وَاللَّهُ يَعْلَمُ = അല്ലാഹു അറിയുന്നു وَأَنتُمْ = നിങ്ങള്‍, നിങ്ങളാകട്ടെ لَا تَعْلَمُونَ = അറിയുന്നതല്ല (താനും)
(സത്യവിശ്വാസികളേ)നിങ്ങളുടെ മേല്‍ യുദ്ധം നിയമിക്കപ്പെട്ടിരിക്കുന്നു. അതാവട്ടെ, നിങ്ങള്‍ക്ക്(സ്വതവേ) ഒരു വെറുപ്പു(ള്ളതു)മാകുന്നു. ഒരു കാര്യം നിങ്ങള്‍ക്ക് (വാസ്തവത്തില്‍) ഗുണകരമായിരിക്കെ,നിങ്ങള്‍ക്കതിനോട് വെറുപ്പുണ്ടായേക്കാം; ഒരു കാര്യം നിങ്ങള്‍ക്ക് (വാസ്തവത്തില്‍) ദോഷകരമായിരിക്കെനിങ്ങള്‍ അതിനെ ഇഷ്ടപ്പെടുകയും ചെയ്‌തേക്കാം. (യഥാര്‍ത്ഥം) അല്ലാഹു അറിയുന്നു; നിങ്ങള്‍ക്ക് അറിയുകയില്ല.
فِي الدُّنْيَا = ഇഹത്തി (ന്‍റെ കാര്യത്തി)ല്‍, ഇഹത്തെ സംബന്ധിച്ച് وَالْآخِرَةِ = പരത്തി(ന്‍റെ കാര്യത്തി)ലും, പരത്തെപ്പറ്റിയും وَيَسْأَلُونَكَ = അവര്‍ നിന്നോട് ചോദിക്കുകയും ചെയ്യുന്നു عَنِ الْيَتَامَىٰ = അനാഥകളെപ്പറ്റി قُلْ = നീ പറയുക إِصْلَاحٌ = നന്മ വരുത്തല്‍, നന്നാക്കിത്തീര്‍ക്കല്‍, നന്മയുണ്ടാക്കല്‍ لَّهُمْ = അവര്‍ക്ക് خَيْرٌ = ഉത്തമമാണ്, നല്ലതാണ് وَإِن تُخَالِطُوهُمْ = നിങ്ങള്‍ അവരോട് കൂടിക്കലരുന്നുവെങ്കില്‍ فَإِخْوَانُكُمْ = അപ്പോള്‍ നിങ്ങളുടെ സഹോദരങ്ങളാണ് وَاللَّهُ = അല്ലാഹു يَعْلَمُ = അറിയും, അറിയുന്നു الْمُفْسِدَ = നാശം (കുഴപ്പം) ഉണ്ടാക്കുന്ന (വരുത്തുന്ന)വനെ مِنَ الْمُصْلِحِ = നന്മയുണ്ടാക്കുന്നവനില്‍ നിന്ന് وَلَوْ شَاءَ = ഉദ്ദേശിച്ചിരുന്നെങ്കില്‍ اللَّهُ = അല്ലാഹു لَأَعْنَتَكُمْ = നിങ്ങളെ അവന്‍ ബുദ്ധിമുട്ടി (വിഷമിപ്പി)ക്കുകതന്നെ ചെയ്യുമായിരുന്നു إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു عَزِيزٌ = പ്രതാപശാലിയാകുന്നു حَكِيمٌ = അഗാധജ്ഞനാണ്, യുക്തിമാനായ
ഇഹത്തിന്‍റെയും പരത്തിന്‍റെയും കാര്യത്തില്‍. അനാഥകളെപ്പറ്റിയും അവര്‍ നിന്നോട് ചോദിക്കുന്നു. നീ പറയുക: "അവര്‍ക്ക് നന്മ വരുത്തല്‍ ഉത്തമമായ കാര്യമാകുന്നു: നിങ്ങള്‍, അവരുമായി കൂടിക്കല(ര്‍ന്നു ജീവിച്ചുവ)രുകയാണെങ്കില്‍, (അവര്‍) നിങ്ങളുടെ സഹോദരങ്ങളുമാകുന്നു. അല്ലാഹുവാകട്ടെ നാശമുണ്ടാക്കുന്നവനെ നന്മയുണ്ടാക്കുന്നവനില്‍ നിന്ന് (വേര്‍തിരിച്ച്) അറിയുകയും ചെയ്യുന്നു. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍, നിങ്ങളെ അവന്‍ ബുദ്ധിമുട്ടിക്കുക തന്നെ ചെയ്യുമായിരുന്നു. "നിശ്ചയമായും, അല്ലാഹു പ്രതാപശാലിയും, അഗാധജ്ഞനുമാകുന്നു.
نِسَاؤُكُمْ = നിങ്ങളുടെ സ്ത്രീകള്‍ حَرْثٌ = കൃഷി (വിളയിടം) ആകുന്നു لَّكُمْ = നിങ്ങള്‍ക്ക്, നിങ്ങളുടെ فَأْتُوا = അതിനാല്‍ നിങ്ങള്‍ ചെല്ലുവിന്‍ حَرْثَكُمْ = നിങ്ങളുടെ വിളക്കല്‍, കൃഷിയുടെ അടുക്കല്‍ أَنَّىٰ شِئْتُمْ = നിങ്ങള്‍ എങ്ങനെ ഉദ്ദേശിച്ചുവോ (അങ്ങനെ) وَقَدِّمُوا = നിങ്ങള്‍ മുന്‍കൂട്ടി (മുന്‍ ചെയ്തു വെയ്ക്കുകയും ചെയ്യുക) لِأَنفُسِكُمْ = നിങ്ങളുടെ സ്വന്തങ്ങള്‍ക്ക്, നിങ്ങള്‍ക്കുതന്നെ وَاتَّقُوا اللَّهَ = അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുവിന്‍ وَاعْلَمُوا = നിങ്ങള്‍ അറിയുകയും ചെയ്യുക أَنَّكُم = നിങ്ങള്‍ (ആകുന്നു) എന്ന് مُّلَاقُوهُ = അവനുമായി കണ്ടുമുട്ടുന്നവര്‍ وَبَشِّرِ = നീ സന്തോഷം അറിയിക്കുകയും ചെയ്യുക الْمُؤْمِنِينَ = സത്യവിശ്വാസികള്‍ക്ക്
നിങ്ങളുടെ സ്ത്രീകള്‍ [ഭാര്യമാര്‍] നിങ്ങളുടെ കൃഷി (യിടം) ആകുന്നു. അതിനാല്‍, നിങ്ങളുടെ കൃഷി യുടെ അടുക്കല്‍ നിങ്ങള്‍ എങ്ങനെ ഉദ്ദേശിച്ചുവോ (അപ്രകാരം) ചെന്നു കൊള്ളുക; നിങ്ങള്‍ നിങ്ങള്‍ക്കുതന്നെ (വേണ്ടത്) മുന്‍കൂട്ടി ചെയ്തുവെക്കുകയും ചെയ്യുവിന്‍. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും, നിങ്ങള്‍ അവനുമായി കണ്ടു മുട്ടുന്നവരാണെന്ന് അറിയുകയും ചെയ്യുവിന്‍. (നബിയേ) സത്യവിശ്വാസികള്‍ക്ക് നീ സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുക.
لَّا يُؤَاخِذُكُمُ = നിങ്ങളെ പിടികൂടുകയില്ല اللَّهُ = അല്ലാഹു بِاللَّغْوِ = അനാവശ്യം (വ്യര്‍ത്ഥം- പൊയ്‌വാക്ക്) മൂലം فِي أَيْمَانِكُمْ = നിങ്ങളുടെ സത്യങ്ങളില്‍ وَلَٰكِن = എങ്കിലും يُؤَاخِذُكُم = അവന്‍ നിങ്ങളെ പിടികൂടും بِمَا كَسَبَتْ = സമ്പാദിച്ചത് (ചെയതു വെച്ചത്, പ്രവര്‍ത്തിച്ചത്) നിമിത്തം قُلُوبُكُمْ = നിങ്ങളുടെ ഹൃദയങ്ങള്‍ وَاللَّهُ = അല്ലാഹു غَفُورٌ = പൊറുക്കുന്ന വനാണ് حَلِيمٌ = സഹനശീലനാണ്
നിങ്ങളുടെ സത്യങ്ങളില്‍ (മന:പൂര്‍വ്വമല്ലാത്ത) വ്യര്‍ത്ഥവാക്ക് മൂലം അല്ലാഹു നിങ്ങളെ പിടികൂടുകയില്ല. എങ്കിലും നിങ്ങളുടെ ഹൃദയങ്ങള്‍ (മന:പൂര്‍വ്വം) പ്രവര്‍ത്തിച്ചുവെച്ചതുമൂലം അവന്‍ നിങ്ങളെ പിടികൂടുന്നതാണ്. അല്ലാഹു വളരെ പൊറുക്കുന്നവനും സഹനശീലനുമാകുന്നു.
لِّلَّذِينَ = യാതൊരുകൂട്ടര്‍ക്കുണ്ട് يُؤْلُونَ = ഈലാഉ് (ശപഥം) ചെയ്യുന്ന مِن نِّسَائِهِمْ = തങ്ങളുടെ സ്ത്രീകളെപ്പറ്റി تَرَبُّصُ = കാത്തിരിക്കല്‍ أَرْبَعَةِ = നാല് أَشْهُرٍ = മാസങ്ങള്‍ فَإِن فَاءُوا = എന്നാല്‍ (എന്നിട്ട്) അവര്‍ മടങ്ങിവന്നാല്‍ فَإِنَّ اللَّهَ = എന്നാല്‍, നിശ്ചയമായും അല്ലാഹു غَفُورٌ = വളരെ പൊറുക്കുന്നവനാണ് رَّحِيمٌ = കരുണാനിധിയാണ്
തങ്ങളുടെ സ്ത്രീകളെ സംബന്ധിച്ച് (സംയോഗം ചെയ്കയില്ലെന്ന്) ശപഥം ചെയ്യുന്നവര്‍ക്ക് നാലുമാസത്തെ കാത്തിരിപ്പുണ്ടായിരിക്കും. എന്നാല്‍, അവര്‍ മടങ്ങി വരുന്ന പക്ഷം, നിശ്ചയമായും, അല്ലാഹു പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു.
വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകള്‍ അവരുടെ ദേഹങ്ങളുമായി [സ്വയം] മൂന്ന് "ക്വുര്‍ ഉ്" [ആര്‍ത്തവശുദ്ധി] കള്‍ കാത്തിരിക്കണം. അവരുടെ ഗര്‍ഭാശയങ്ങളില്‍ അല്ലാഹു സൃഷ്ടിച്ചിട്ടുള്ളതിനെ ഒളിച്ചുവെക്കല്‍ അവര്‍ക്ക് അനുവദനീയമാകുകയില്ല; അവര്‍ അല്ലാഹുവിലും, അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കില്‍. അതില്‍ [ആ കാലത്തില്‍] അവരെ മട (ക്കിയെടു) ക്കുന്നതിന് അവരുടെ വരന്‍മാര്‍ കൂടുതല്‍ അവകാശപ്പെട്ടവരുമാകുന്നു; (അതെ) അവര്‍ നന്മ വരുത്തുന്നതിനെ ഉദ്ദേശിച്ചെങ്കില്‍. അവരുടെ [ഭാര്യമാരുടെ] മേലുള്ളതുപോലെ, (സദാചാര) മര്യാദയനുസരിച്ച് അവരോടും (ബാധ്യത) ഉണ്ട്. പുരുഷന്‍മാര്‍ക്ക് അവരെക്കാള്‍ ഒരു പദവി ഉണ്ട് താനും. അല്ലാഹു പ്രതാപശാലിയും, അഗാധജ്ഞനുമാകുന്നു.
فَإِن طَلَّقَهَا = എന്നിട്ട് അവന്‍ അവളെ വിവാഹമോചനം ചെയ്താല്‍ فَلَا تَحِلُّ لَهُ = എന്നാല്‍ അവള്‍ അവന് അനുവദനീയമാകയില്ല مِن بَعْدُ = പിന്നീട്, ശേഷം حَتَّىٰ تَنكِحَ = അവള്‍ വിവാഹം കഴിക്കുന്നത് വരെ زَوْجًا = ഒരു ഭര്‍ത്താവിനെ غَيْرَهُ = അവനല്ലാത്ത, അവനൊഴികെ فَإِن طَلَّقَهَا = എന്നിട്ട് അവന്‍ അവളെ വിവാഹമോചനം ചെയ്താല്‍ فَلَا جُنَاحَ = എന്നാല്‍ തെറ്റില്ല عَلَيْهِمَا = അവര്‍ രണ്ടാളുടെമേല്‍ أَن يَتَرَاجَعَا = അവര്‍ രണ്ടാളും അന്യോന്യം മടങ്ങുന്നതിന് إِن ظَنَّا = രണ്ടാളും വിചാരിച്ചെങ്കില്‍, ധരിച്ചാല്‍ أَن يُقِيمَا = രണ്ടാളും നിലനിറുത്തുമെന്ന് حُدُودَ اللَّهِ = അല്ലാഹുവിന്‍റെ അതിര്‍ത്തികളെ وَتِلْكَ = അവ, അതും حُدُودُ اللَّهِ = അല്ലാഹുവിന്‍റെ അതിര്‍ത്തികളാകുന്നു يُبَيِّنُهَا = അവയെ അവന്‍ വിവരിക്കുകയാണ്, വ്യക്തമാക്കുന്നു لِقَوْمٍ = ഒരു ജനതക്ക് (ജനങ്ങള്‍ക്ക്) വേണ്ടി يَعْلَمُونَ = അവര്‍ അറിയും
എന്നിട്ട് (പിന്നെയും) അവന്‍ അവളെ ത്വലാക്വ് [വിവാഹമോചനം] നടത്തിയെങ്കില്‍ അവനല്ലാത്ത (വേറെ) ഒരു ഭര്‍ത്താവിനെ അവള്‍ വിവാഹം കഴിക്കു ന്നതുവരേക്കും എനി അവള്‍ അവന് അനുവദനീയമാകുകയില്ല. എന്നിട്ട്, അവന്‍ [രണ്ടാമത്തേവന്‍] അവളെ വിവാഹ മോചനം നടത്തിയെങ്കില്‍,- അപ്പോള്‍, അവര്‍ രണ്ടു പേരും അന്യോന്യം മടങ്ങിവരുന്നതിന് അവരുടെ മേല്‍ തെറ്റില്ല; (അതെ) അവര്‍ രണ്ടാളും അല്ലാഹുവിന്‍റെ (നിയമ) അതിര്‍ത്തികളെ തങ്ങള്‍ നിലനിറുത്തിപ്പോരുമെന്ന് വിചാരിക്കുകയാണെങ്കില്‍. അവ (ഒക്കെയും) അല്ലാഹുവിന്‍റെ (നിയമ) അതിര്‍ത്തികളാകുന്നു; അറിയുന്ന ജനങ്ങള്‍ക്കുവേണ്ടി അവന്‍ അവ വിവരിച്ചുകൊടുക്കുകയാണ്.
وَإِذَا طَلَّقْتُمُ = നിങ്ങള്‍ വിവാഹമോചനം ചെയ്താല്‍ النِّسَاءَ = സ്ത്രീകളെ فَبَلَغْنَ = എന്നിട്ടവര്‍ എത്തി, പ്രാപിച്ചു أَجَلَهُنَّ = അവരുടെ അവധി فَأَمْسِكُوهُنَّ = എന്നാലവരെ നിങ്ങള്‍ വെച്ചു കൊണ്ടിരിക്കുവിന്‍ بِمَعْرُوفٍ = ആചാരം (മര്യാദ) അനുസരിച്ച് أَوْ سَرِّحُوهُنَّ = അല്ലെങ്കില്‍ അവരെ നിങ്ങള്‍ പിരിച്ചയക്കുക, വേര്‍പെടുത്തുക بِمَعْرُوفٍ = ആചാരപ്രകാരം, മര്യാദയനുസരിച്ച് وَلَا تُمْسِكُوهُنَّ = അവരെ നിങ്ങള്‍ പിടിച്ചുവെക്കരുത് ضِرَارًا = ദ്രോഹം ചെയ്യാന്‍ لِّتَعْتَدُوا = നിങ്ങള്‍ അതിരുവിടുവാനായിട്ട്, അതിക്രമം ചെയ്യുമാറ് وَمَن يَفْعَلْ = ആരെങ്കിലും ചെയ്യുന്നതായാല്‍ ذَٰلِكَ = അത് فَقَدْ ظَلَمَ = എന്നാലവൻ അക്രമം പ്രവർത്തിച്ചു نَفْسَهُ = അവനോട് തന്നെ وَلَا تَتَّخِذُوا = നിങ്ങള്‍ ആക്കിത്തീര്‍ക്കരുത് آيَاتِ اللَّهِ = അല്ലാഹുവിന്‍റെ ആയത്തുകളെ هُزُوًا = പരിഹാസം (പരിഹാസ്യം) وَاذْكُرُوا = നിങ്ങള്‍ ഓര്‍ക്കുകയും ചെയ്യുവിന്‍ نِعْمَتَ اللَّهِ = അല്ലാഹുവിന്‍റെ അനുഗ്രഹത്തെ عَلَيْكُمْ = നിങ്ങള്‍ക്ക് وَمَا أَنزَلَ = അവന്‍ ഇറക്കിയതിനെയും عَلَيْكُم = നിങ്ങള്‍ക്ക് مِّنَ الْكِتَابِ = ഗ്രന്ഥത്തില്‍നിന്ന് وَالْحِكْمَةِ = വിജ്ഞാനത്തില്‍ നിന്നും يَعِظُكُم بِهِ = അതുവഴി നിങ്ങള്‍ക്ക് അവന്‍ സദുപദേശം നല്‍കിക്കൊണ്ട് (നല്‍കുവാന്‍) وَاتَّقُوا اللَّهَ = നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍ وَاعْلَمُوا = നിങ്ങള്‍ അറിയുകയും ചെയ്‌വിന്‍ أَنَّ اللَّهَ = അല്ലാഹു (ആകുന്നു) എന്ന് بِكُلِّ شَيْءٍ = എല്ലാ കാര്യത്തെപ്പറ്റിയും عَلِيمٌ = അറിയുന്നവന്‍
നിങ്ങള്‍ സ്ത്രീകളെ വിവാഹമോചനം ചെയ്തിട്ട് അവര്‍ അവരുടെ (ഇദ്ദഃയുടെ) അവധി പ്രാപിച്ചാല്‍, അവരെ നിങ്ങള്‍ (ആചാര) മര്യാദയനുസരിച്ച് വെച്ചുകൊണ്ടിരിക്കുവിന്‍; അല്ലെങ്കില്‍ (ആചാര) മര്യാദയനുസരിച്ച് അവരെ പിരിച്ചുവിടുവിന്‍. നിങ്ങള്‍ അതിര് വിട്ടുപോകുമാറ്ദ്രോഹമുണ്ടാക്കുവാനായിട്ട് അവരെനിങ്ങള്‍ പിടിച്ചുവെക്കുകയും ചെയ്യരുത്. ആരെങ്കിലും അത് ചെയ്യുന്നപക്ഷം, അവന്‍ അവനോട് തന്നെ അക്രമം പ്രവര്‍ത്തിക്കുകയാണ്ചെയ്തത്. അല്ലാഹുവിന്‍റെ ആയത്ത് [വചനം] കളെ നിങ്ങള്‍ പരിഹാസ്യമാക്കിത്തീര്‍ക്കരുത്. നിങ്ങള്‍ക്ക് അല്ലാഹു ചെയ്ത അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുകയും ചെയ്യണം; വേദഗ്രന്ഥത്തില്‍നിന്നും, വിജ്ഞാനത്തില്‍നിന്നുമായി നിങ്ങള്‍ക്ക് സദുപദേശം നല്‍കിക്കൊണ്ട് അവന്‍ നിങ്ങള്‍ക്ക് ഇറക്കിത്തന്നിട്ടുള്ളതും (ഓര്‍ക്കുവിന്‍) നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും, അല്ലാഹു എല്ലാ കാര്യത്തെക്കുറിച്ചും അറിയുന്നവനാണെന്ന് അറിഞ്ഞുകൊള്ളുകയും ചെയ്യുവിന്‍.
وَإِذَا طَلَّقْتُمُ = നിങ്ങള്‍ വിവാഹമോചനം ചെയ്താല്‍ النِّسَاءَ = സ്ത്രീകളെ فَبَلَغْنَ = എന്നിട്ടവര്‍ എത്തി(യാല്‍), പ്രാപിച്ചു أَجَلَهُنَّ = അവരുടെ അവധി فَلَا تَعْضُلُوهُنَّ = എന്നാല്‍ നിങ്ങളവരെ മുടക്കിയിടരുത് أَن يَنكِحْنَ = അവര്‍ വിവാഹം ചെയ്യുന്നതിന് (ചെയ്യുന്നതില്‍ നിന്ന്) أَزْوَاجَهُنَّ = അവരുടെ ഭര്‍ത്താക്കളെ إِذَا تَرَاضَوْا = അവര്‍ പരസ്പരം തൃപ്തിപ്പെട്ടാല്‍ بَيْنَهُم = അവര്‍ക്കിടയില്‍ بِالْمَعْرُوفِ = മര്യാദ (സദാചാരം) അനുസരിച്ച് ذَٰلِكَ = അത് يُوعَظُ بِهِ = അത് മുഖേന സദുപദേശം ചെയ്യപ്പെടുന്നു مَن كَانَ = ആയിട്ടുള്ളവര്‍ക്ക് مِنكُمْ = നിങ്ങളില്‍ നിന്ന് يُؤْمِنُ بِاللَّهِ = അല്ലാഹുവില്‍ വിശ്വസിക്കുന്നു وَالْيَوْمِ الْآخِرِ = അന്ത്യനാളിലും ذَٰلِكُمْ أَزْكَىٰ لَكُمْ = നിങ്ങള്‍ക്ക് ഏറ്റം സംശുദ്ധമായതാണ് وَأَطْهَرُ = അധികം വൃത്തിയായതും وَاللَّهُ يَعْلَمُ = അല്ലാഹു അറിയുന്നു وَأَنتُمْ = നിങ്ങളാകട്ടെ لَا تَعْلَمُونَ = നിങ്ങള്‍ അറിയുകയില്ല
നിങ്ങള്‍ സ്ത്രീകളെ ത്വലാക്വ് [വിവാഹമോചനം] നടത്തിയിട്ട് അവര്‍ അവരുടെ (ഇദ്ദഃയുടെ) അവധി പ്രാപിച്ചാല്‍, അവര്‍ അവരുടെഭര്‍ത്താക്കളെ- തങ്ങള്‍ക്കിടയില്‍ (സദാചാര) മര്യാദപ്രകാരം അവര്‍ പരസ്പരം തൃപ്തിപ്പെട്ടാല്‍-വിവാഹം ചെയ്യുന്നതില്‍ നിന്ന് നിങ്ങളവരെ മുടക്കിയിടരുത്. ഇത് [ഈ കല്‍പന] മൂലം, നിങ്ങളില്‍ നിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചുവരുന്നവര്‍ക്ക്സദുപദേശം നല്‍കപ്പെടുകയാണ്. അത് നിങ്ങള്‍ക്ക് ഏറ്റം സംശുദ്ധമായതും, ഏറ്റം വൃത്തിയായതുമാകുന്നു. അല്ലാഹുവിനറിയാം; നിങ്ങള്‍ക്ക് അറിഞ്ഞുകൂടാ.
وَلَا جُنَاحَ عَلَيْكُمْ = നിങ്ങളുടെ മേല്‍ തെറ്റില്ല فِيمَا = യാതൊന്നില്‍, ഒരു കാര്യത്തില്‍ عَرَّضْتُم بِهِ = അതിനെപ്പറ്റി നിങ്ങള്‍ സൂചന നല്‍കി مِنْ خِطْبَةِ = വിവാഹാര്‍ത്ഥന സംബന്ധിച്ച് النِّسَاءِ = (ആ) സ്ത്രീകളുടെ أَوْ أَكْنَنتُمْ = അല്ലെങ്കില്‍ നിങ്ങള്‍ ഒളിച്ചു (മറച്ചു) വെച്ചു فِي أَنفُسِكُمْ = നിങ്ങളുടെ സ്വന്തങ്ങളില്‍ (മനസ്സുകളില്‍) عَلِمَ اللَّهُ = അല്ലാഹുവിനറിയാം أَنَّكُمْ = നിങ്ങള്‍ (ആകുന്നു) എന്ന് سَتَذْكُرُونَهُنَّ = വഴിയെ നിങ്ങള്‍ അവരെ ഓര്‍മിക്കും وَلَٰكِن = എങ്കിലും لَّا تُوَاعِدُوهُنَّ = നിങ്ങളവരോട് വാഗ്ദാനം നടത്തരുത് سِرًّا = രഹസ്യമായി, സ്വകാര്യത്തില്‍ إِلَّا أَن تَقُولُوا = നിങ്ങള്‍ പറയുന്നതൊഴികെ قَوْلًا = വല്ല വാക്കും مَّعْرُوفًا = മര്യാദയായ (മിതമായ) وَلَا تَعْزِمُوا = നിങ്ങള്‍ തീര്‍ച്ചപ്പെടുത്തുക (ഉറപ്പിക്കുക)യും അരുത് عُقْدَةَ النِّكَاحِ = വിവാഹ ബന്ധത്തെ حَتَّىٰ يَبْلُغَ = എത്തുന്നതുവരേക്ക് الْكِتَابُ = നിയമം, രേഖ أَجَلَهُ = അതിന്‍റെ അവധി وَاعْلَمُوا = നിങ്ങള്‍ അറിയുകയും ചെയ്യുവിന്‍ أَنَّ اللَّهَ يَعْلَمُ = അല്ലാഹു അറിയുന്നതാണെന്ന് مَا فِي أَنفُسِكُمْ = നിങ്ങളുടെ മനസ്സുകളിലുള്ളത് فَاحْذَرُوهُ = അതിനാല്‍ നിങ്ങളവനെ ശ്രദ്ധിച്ചു കാക്കുവിന്‍ وَاعْلَمُوا = നിങ്ങള്‍ അറിയുകയും ചെയ്യുക أَنَّ اللَّهَ = അല്ലാഹു (ആകുന്നു) എന്ന് غَفُورٌ = വളരെ പൊറുക്കുന്നവന്‍ حَلِيمٌ = സഹനശീലന്‍
(ആ) സ്ത്രീകളുടെ വിവാഹാര്‍ത്ഥനസംബന്ധിച്ച് നിങ്ങള്‍ (വല്ലതും) സൂചന നല്‍കുകയോ, അല്ലെങ്കില്‍ നിങ്ങളുടെ മനസ്സുകളില്‍ ഒളിച്ചുവെക്കുകയോ ചെയ്യുന്നതില്‍നിങ്ങളുടെ മേല്‍ തെറ്റില്ല. നിങ്ങള്‍ വഴിയേ അവരെ ഓര്‍ത്തേക്കുന്നതാണെന്ന് അല്ലാഹുവിനറിയാം. എങ്കിലും, നിങ്ങള്‍ അവരോട് രഹസ്യമായി (ഒരു) വാഗ്ദാനം നടത്തരുത്;- നിങ്ങള്‍ മര്യാദയുള്ള വല്ലവാക്കും പറയുക എന്നുള്ളതല്ലാതെ. നിയമം അതിന്‍റെ അവധിയിലെത്തുന്നതുവരേക്കും വിവാഹ ബന്ധം നിങ്ങള്‍ തീര്‍ച്ചപ്പെടുത്തുകയും ചെയ്യരുത്. അല്ലാഹു നിങ്ങളുടെ മനസ്സുകളിലുള്ളത് അറിയുമെന്ന് നിങ്ങള്‍ അറിഞ്ഞുകൊള്ളുക. ആകയാല്‍, നിങ്ങള്‍അവനെ ശ്രദ്ധിച്ചു (കാത്തു) കൊള്ളുവിന്‍.അല്ലാഹു വളരെ പൊറുക്കുന്നവനും, സഹനശീലനു മാണെന്ന്നിങ്ങള്‍ അറിയുകയും ചെയ്യുവിന്‍.
حَافِظُوا = നിങ്ങള്‍ സൂക്ഷിച്ചു (കാത്തു) പോരുവിന്‍ عَلَى الصَّلَوَاتِ = നമസ്കാരങ്ങളെപ്പറ്റി وَالصَّلَاةِ = നമസ്‌കാരത്തെയും الْوُسْطَىٰ = മദ്ധ്യ (നടുവിലുള്ള- ശ്രേഷ്ഠമായ ) وَقُومُوا = നിങ്ങള്‍ നില്‍ക്കുകയും ചെയ്യുക لِلَّهِ = അല്ലാഹുവിനായി, അല്ലാഹുവിന് വേണ്ടി قَانِتِينَ = ഭക്തരായിട്ട്, ഒതുക്കമുള്ളവരായിക്കൊണ്ട്
(എല്ലാ) നമസ്‌കാരങ്ങളെയും (വിശിഷ്യാ) മദ്ധ്യ നമസ്‌കാരത്തെയും സംബന്ധിച്ച് നിങ്ങള്‍സൂക്ഷിച്ചുപോരുവിന്‍. (ഒതുക്കത്തോടുകൂടി) ഭക്തിയുള്ളവരായ നിലയില്‍ അല്ലാഹുവിന് വേണ്ടി നില്‍ക്കുകയും ചെയ്യുവിന്‍.
وَالَّذِينَ = യാതൊരു കൂട്ടര്‍ يُتَوَفَّوْنَ مِنكُمْ = നിങ്ങളില്‍ നിന്ന് മരിക്കുന്ന وَيَذَرُونَ = വിട്ടുപോകുകയും ചെയ്യുന്ന أَزْوَاجًا = ഭാര്യമാരെ وَصِيَّةً = ഒരു വസ്വിയ്യത്ത് لِّأَزْوَاجِهِم = തങ്ങളുടെ ഭാര്യമാര്‍ക്ക് مَّتَاعًا = ഒരു വിഭവം, സാമഗ്രി إِلَى الْحَوْلِ = കൊല്ലത്തേക്ക് غَيْرَ إِخْرَاجٍ = പുറത്താക്കാതെ فَإِنْ خَرَجْنَ = എനി അവര്‍ പുറത്ത് പോയെങ്കില്‍ فَلَا جُنَاحَ = എന്നാല്‍ തെറ്റില്ല عَلَيْكُمْ = നിങ്ങളുടെ മേല്‍ فِي مَا فَعَلْنَ = അവര്‍ ചെയ്ത (ചെയ്യുന്ന)തില്‍ فِي أَنفُسِهِنَّ = അവരുടെ ദേഹങ്ങളില്‍, തങ്ങളുടെ സ്വന്തങ്ങളുടെ കാര്യത്തില്‍ مِن مَّعْرُوفٍ = മര്യാദയായിട്ട്, ആചാരമായി وَاللَّهُ = അല്ലാഹു عَزِيزٌ = പ്രതാപശാലിയാണ് حَكِيمٌ = അഗാധജ്ഞനാണ്, യുക്തിമാനാകുന്നു
നിങ്ങളില്‍ നിന്ന് യാതൊരു കൂട്ടര്‍ മരിക്കുകയും, ഭാര്യമാരെ വിട്ടേച്ചുപോകുകയും ചെയ്യുന്നുവോ, തങ്ങളുടെ ഭാര്യമാര്‍ക്ക് ഒരു വസ്വിയ്യത്ത് (അവര്‍ ചെയ്യേണ്ടതാണ്). അതായത്: (വീട്ടില്‍ നിന്ന്) പുറത്താക്കാത്ത വിധം (ഒരു) കൊല്ലത്തേക്കുള്ള (ഒരു) വിഭവം. എനി, അവര്‍ (സ്വയം) പുറത്തുപോയെങ്കില്‍, അവര്‍ തങ്ങളുടെ ദേഹങ്ങളുടെ കാര്യത്തില്‍ (സദാചാര) മര്യാദയായി ചെയ്യുന്നതില്‍ നിങ്ങളുടെ മേല്‍ തെറ്റില്ല. അല്ലാഹു പ്രതാപശാലിയും അഗാധജ്ഞനുമാകുന്നു.
وَلِلْمُطَلَّقَاتِ = വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകള്‍ക്കുണ്ട് مَتَاعٌ = വല്ല വിഭവവും, ഒരു വിഭവം (നല്‍കല്‍) മുത്അത്ത് بِالْمَعْرُوفِ = ആചാരം (മര്യാദ) അനുസരിച്ച് حَقًّا = ഒരു കടമ, വേണ്ടപ്പെട്ടത് عَلَى الْمُتَّقِينَ = സൂക്ഷ്മത പാലിക്കുന്നവരുടെ മേല്‍
വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകള്‍ക്ക് (ആചാര) മര്യാദയനുസരിച്ച് വല്ല വിഭവവും (ലഭിക്കേണ്ടത്) ഉണ്ട്. (അതെ) സൂക്ഷ്മത പാലിക്കുന്നവരുടെ മേല്‍ ഒരു കടമ!
أَلَمْ تَرَ = നീ കണ്ടില്ലേ, നോക്കുന്നില്ലേ إِلَى الَّذِينَ = യാതൊരു കൂട്ടരെ خَرَجُوا = അവര്‍ പുറപ്പെട്ടു, പുറത്തുപോയി مِن دِيَارِهِمْ = അവരുടെ വസതികളില്‍ നിന്ന് وَهُمْ أُلُوفٌ = അവര്‍ ആയിരങ്ങളുണ്ടായിട്ടും حَذَرَ = ഭയന്ന്, കാത്തുകൊണ്ട് الْمَوْتِ = മരണത്തെ فَقَالَ لَهُمُ = എന്നിട്ട് (അപ്പോള്‍) അവരോട് പറഞ്ഞു اللَّهُ = അല്ലാഹു مُوتُوا = നിങ്ങള്‍ മരണപ്പെടുവിന്‍ ثُمَّ = പിന്നീട് أَحْيَاهُمْ = അവരെ അവന്‍ ജീവിപ്പിച്ചു إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു لَذُو فَضْلٍ = ദയവ് (അനുഗ്രഹം- ഔദാര്യം) ഉള്ളവന്‍ തന്നെ عَلَى النَّاسِ = മനുഷ്യരുടെ മേല്‍ وَلَٰكِنَّ = എങ്കിലും أَكْثَرَ النَّاسِ = മനുഷ്യരില്‍ അധികവും لَا يَشْكُرُونَ = നന്ദി ചെയ്യുന്നില്ല
നീ കണ്ടില്ലേ, യാതൊരു കൂട്ടരെ?! അവര്‍ ആയിരങ്ങള്‍ ഉണ്ടായിട്ടും മരണഭയത്താല്‍ തങ്ങളുടെ ഭവനങ്ങളില്‍ നിന്ന് അവര്‍ പുറത്തുപോയി. എന്നിട്ട് അവരോട് അല്ലാഹു പറഞ്ഞു: "നിങ്ങള്‍ മരണമടയുവിന്‍;" പിന്നെ, അവന്‍ അവരെ ജീവിപ്പിച്ചു. [ഇങ്ങനെയുള്ള ഒരു കൂട്ടരെ കണ്ടില്ലേ?!] നിശ്ചയമായും, അല്ലാഹു മനുഷ്യരുടെ മേല്‍ ഔദാര്യം (അഥവാ അനുഗ്രഹം) ഉള്ളവന്‍ തന്നെയാകുന്നു. എങ്കിലും, മനുഷ്യരില്‍ അധികമാളുകളും നന്ദി ചെയ്യുന്നില്ല.
مَّن ذَا الَّذِي = ആരുണ്ട്, ഇങ്ങനെയുള്ളവന്‍ ആരാണ് يُقْرِضُ = കടം കൊടുക്കുന്നവന്‍ اللَّهَ = അല്ലാഹുവിന് قَرْضًا = കടം حَسَنًا = നല്ലതായ فَيُضَاعِفَهُ = എന്നാല്‍ അവന്‍ അതിനെ ഇരട്ടിയായിക്കൊടുക്കും لَهُ = അവന് أَضْعَافًا = ഇരട്ടികള്‍ كَثِيرَةً = വളരെ, അധികം وَاللَّهُ = അല്ലാഹു يَقْبِضُ = പിടിക്കുന്നു, ചുരുക്കി എടുക്കും وَيَبْسُطُ = നീട്ടുകയും ചെയ്യുന്നു, പരത്തുകയും ചെയ്യും وَإِلَيْهِ = അവങ്കലേക്കുതന്നെ تُرْجَعُونَ = നിങ്ങള്‍ മടക്കപ്പെടുന്നു
ആരുണ്ട് അല്ലാഹുവിന് നല്ല കടമായി കടംകൊടുക്കുന്നവന്‍?! എന്നാലവന്ന് അതിനെ വളരെ ഇരട്ടികളായി ഇരട്ടിച്ചു അവന്‍ കൊടുക്കുന്നതാണ്. അല്ലാഹു (ചുരുക്കി) പിടിക്കുകയും, നീട്ടിക്കൊടുക്കുകയും ചെയ്യുന്നു; അവങ്കലേക്കു തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യുന്നു.
أَلَمْ تَرَ = നീ കണ്ടില്ലേ, നോക്കുന്നില്ലേ إِلَى الْمَلَإِ = പ്രധാനികളെ, സംഘത്തിലേക്ക് مِن بَنِي إِسْرَائِيلَ = ഇസ്‌റാഈല്യരില്‍ നിന്നുള്ളാ مِن بَعْدِ مُوسَىٰ = മൂസായുടെ ശേഷം إِذْ قَالُوا = അവര്‍ പറഞ്ഞ സന്ദര്‍ഭം لِنَبِيٍّ لَّهُمُ = അവരുടെ ഒരു നബിയോട് ابْعَثْ لَنَا = നീ ഞങ്ങള്‍ക്ക് നിയോഗിച്ചു തരുക مَلِكًا = ഒരു രാജാവിനെ نُّقَاتِلْ = ഞങ്ങള്‍ യുദ്ധം ചെയ്യാം فِي سَبِيلِ اللَّهِ = അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ قَالَ = അദ്ദേഹം പറഞ്ഞു هَلْ عَسَيْتُمْ = നിങ്ങള്‍ ആയേക്കുമോ إِن كُتِبَ = നിയമിക്ക(വിധിക്ക)പ്പെട്ടാല്‍ عَلَيْكُمُ = നിങ്ങളുടെ മേല്‍ الْقِتَالُ = യുദ്ധം أَلَّا تُقَاتِلُوا = നിങ്ങള്‍ യുദ്ധം ചെയ്യാതിരിക്കുവാന്‍ قَالُوا = അവര്‍ പറഞ്ഞു وَمَا لَنَا = ഞങ്ങള്‍ക്കെന്താണ് أَلَّا نُقَاتِلَ = ഞങ്ങള്‍ യുദ്ധം ചെയ്യാതിരിക്കുവാന്‍ فِي سَبِيلِ اللَّهِ = അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ وَقَدْ أُخْرِجْنَا = ഞങ്ങള്‍ പുറത്താക്കപ്പെട്ടിരിക്കെ مِن دِيَارِنَا = ഞങ്ങളുടെ വസതികളില്‍ നിന്ന് وَأَبْنَائِنَا = ഞങ്ങളുടെ പുത്രന്‍മാരില്‍ (മക്കളില്‍) നിന്നും فَلَمَّا كُتِبَ = എന്നിട്ട് നിയമിക്ക (നിര്‍ബന്ധമാക്ക)പ്പെട്ടപ്പോള്‍ عَلَيْهِمُ = അവരുടെ മേല്‍ الْقِتَالُ = യുദ്ധം تَوَلَّوْا = അവര്‍ തിരിഞ്ഞുകളഞ്ഞു إِلَّا قَلِيلًا = അല്‍പം ഒഴികെ مِّنْهُمْ = അവരില്‍ നിന്ന് وَاللَّهُ = അല്ലാഹു, അല്ലാഹുവാകട്ടെ عَلِيمٌ = അറിയുന്നവനാണ് بِالظَّالِمِينَ = അക്രമികളെപ്പറ്റി
നീ കണ്ടില്ലേ, മൂസായുടെ (കാല) ശേഷം ഇസ്‌റാഈല്‍ സന്തതികളില്‍ നിന്നുള്ള പ്രധാനികളെ?!- അതായത്, അവര്‍ അവരുടെ ഒരു പ്രവാചകനോട് പറഞ്ഞ സന്ദര്‍ഭം: "താങ്കള്‍ ഞങ്ങള്‍ക്ക് ഒരു രാജാവിനെ നിയോഗിച്ചു തരണം- ഞങ്ങള്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്തു കൊള്ളാം." അദ്ദേഹം പറഞ്ഞു; "നിങ്ങളുടെ മേല്‍ യുദ്ധം നിയമിക്കപ്പെടുന്ന പക്ഷം, നിങ്ങള്‍ യുദ്ധം ചെയ്യാതിരുന്നേക്കുമോ?" അവര്‍ പറഞ്ഞു: "ഞങ്ങള്‍ക്കെന്താണ്, ഞങ്ങള്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യാതിരിക്കുവാന്‍ (കാരണമുള്ളത്)? ഞങ്ങളുടെ ഭവനങ്ങളില്‍നിന്നും, മക്കളില്‍നിന്നും ഞങ്ങള്‍ പുറത്താക്കപ്പെട്ടിട്ടുള്ള സ്ഥിതിക്ക്!" എന്നിട്ട്, അവരുടെമേല്‍ യുദ്ധം നിയമിക്കപ്പെട്ടാറെ, അവര്‍ തിരിഞ്ഞു കളഞ്ഞു- അവരില്‍ നിന്ന് അല്‍പം (ആളുകള്‍) ഒഴികെ, അല്ലാഹു അക്രമ കാരികളെപ്പറ്റി അറിയുന്നവനുമത്രെ.
وَقَالَ لَهُمْ = അവരോട് പറയുകയും ചെയ്തു نَبِيُّهُمْ = അവരുടെ പ്രവാചകന്‍ إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു قَدْ بَعَثَ = നിയോഗിച്ചു തന്നിട്ടുണ്ട് لَكُمْ = നിങ്ങള്‍ക്ക് طَالُوتَ = ത്വാലൂത്തിനെ مَلِكًا = ഒരു രാജാവായിട്ട് قَالُوا = അവര്‍ പറഞ്ഞു أَنَّىٰ يَكُونُ = എങ്ങനെ ഉണ്ടാകും, ആകുന്നതെങ്ങനെ لَهُ = അവന് الْمُلْكُ = രാജത്വം عَلَيْنَا = ഞങ്ങളുടെ മേല്‍ وَنَحْنُ = ഞങ്ങളാവട്ടെ أَحَقُّ = കൂടുതല്‍ അര്‍ഹരാണ് بِالْمُلْكِ = രാജത്വത്തിന് مِنْهُ = അവനെക്കാള്‍ وَلَمْ يُؤْتَ = അവന് നല്‍കപ്പെട്ടിട്ടുമില്ല سَعَةً = വല്ല കഴിവും, ഒരു വലുപ്പം, വിശാലത مِّنَ الْمَالِ = ധനത്തില്‍നിന്ന്, ധനത്താല്‍, ധനം സംബന്ധിച്ച് قَالَ = അദ്ദേഹം പറഞ്ഞു إِنَّ اللَّهَ = നിശ്ചയം അല്ലാഹു اصْطَفَاهُ = അദ്ദേഹത്തെ തിരഞ്ഞെടുത്തിരിക്കുന്നു عَلَيْكُمْ = നിങ്ങളുടെമേല്‍ وَزَادَهُ = അദ്ദേഹത്തിന് വര്‍ദ്ധിപ്പിക്കുകയും ചെയ്തിരിക്കുന്നു بَسْطَةً = വികാസം, വിശാലത, വലുപ്പം فِي الْعِلْمِ = അറിവില്‍, ജ്ഞാനത്തില്‍ وَالْجِسْمِ = ശരീരത്തിലും وَاللَّهُ يُؤْتِي = അല്ലാഹു കൊടുക്കും مُلْكَهُ = അവന്‍റെ (വക) രാജത്വം مَن يَشَاءُ = അവനുദ്ദേശിക്കുന്നവര്‍ക്ക് وَاللَّهُ وَاسِعٌ = അല്ലാഹു വിശാലനാണ് عَلِيمٌ = അറിയുന്നവനാണ്
അവരുടെ പ്രവാചകന്‍ അവരോട് പറഞ്ഞു: "നിശ്ചയമായും, അല്ലാഹു ത്വാലൂത്തിനെ നിങ്ങള്‍ക്ക് രാജാവായി നിയോഗിച്ചു തന്നിട്ടുണ്ട്." അവര്‍ പറഞ്ഞു: "എങ്ങനെയാണ് അവന്ന് ഞങ്ങളുടെ മേല്‍ രാജത്വം ഉണ്ടാകുന്നത്? ഞങ്ങളാകട്ടെ, രാജത്വത്തിന് അവനെക്കാള്‍ അര്‍ഹതയുള്ളവരാകുന്നു; (മാത്രമല്ല) ധനം സംബന്ധിച്ച് (വേണ്ടുന്ന) ഒരു കഴിവും അവന് നല്‍കപ്പെട്ടിട്ടുമില്ല (എന്നിരിക്കെ)!" അദ്ദേഹം പറഞ്ഞു: "നിശ്ചയമായും, അല്ലാഹു അദ്ദേഹത്തെ നിങ്ങളുടെ മേല്‍ (രാജത്വത്തിന്) തിരഞ്ഞെടുത്തിരിക്കുന്നു; അവന്‍ അദ്ദേഹ ത്തിന് അറിവിലും, ശരീരത്തിലും വികാസം കൂട്ടുകയും ചെയ്തിരിക്കുന്നു. അല്ലാഹു, അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍റെ (വക) രാജത്വം നല്‍കുന്നു. അല്ലാഹു വിശാലനും (എല്ലാം) അറിയുന്നവനുമാകുന്നു."
وَقَالَ لَهُمْ = അവരോട് പറയുകയും ചെയ്തു نَبِيُّهُمْ = അവരുടെ നബി إِنَّ آيَةَ = നിശ്ചയമായും ദൃഷ്ടാന്തം مُلْكِهِ = അദ്ദേഹത്തിന്‍റെ രാജത്വത്തിന്‍റെ أَن يَأْتِيَكُمُ = നിങ്ങള്‍ക്ക് വരുകയാണ് التَّابُوتُ = താബൂത്ത്, പെട്ടി, പേടകം فِيهِ = അതിലുണ്ട് (ഉണ്ടായിരിക്കും) سَكِينَةٌ = ശാന്തി, സമാധാനം, അടക്കം مِّن رَّبِّكُمْ = നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന് وَبَقِيَّةٌ = അവശിഷ്ടവും, മിച്ചപ്പെട്ടതും مِّمَّا تَرَكَ = വിട്ടുപോയതില്‍നിന്ന് آلُ مُوسَىٰ = മൂസായുടെ ആള്‍ക്കാര്‍ وَآلُ هَارُونَ = ഹാറൂന്‍റെ ആളുകളും تَحْمِلُهُ = അതിനെ വഹിക്കും الْمَلَائِكَةُ = മലക്കുകള്‍ إِنَّ فِي ذَٰلِكَ = നിശ്ചയമായും അതിലുണ്ട് لَآيَةً لَّكُمْ = നിങ്ങള്‍ക്ക് ദൃഷ്ടാന്തം തന്നെ إِن كُنتُم = നിങ്ങളാകുന്നുവെങ്കില്‍ مُّؤْمِنِينَ = വിശ്വാസികള്‍
അവരുടെ പ്രവാചകന്‍ അവരോട് (വീണ്ടും) പറഞ്ഞു: അദ്ദേഹത്തിന്‍റെ രാജത്വത്തിന്‍റെ ദൃഷ്ടാന്തം (ആ) താബൂത്ത് [പെട്ടകം] നിങ്ങള്‍ക്ക് വന്നെത്തുകയാണ്. അതില്‍, നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന് (മനഃ)ശാന്തിയും, മൂസായുടെ ആള്‍ക്കാരും ഹാറൂന്‍റെ ആള്‍ക്കാരും വിട്ടേച്ചു പോയതില്‍ നിന്നുള്ള ചില അവശിഷ്ടവുമുണ്ടായിരിക്കും. മലക്കുകള്‍ അത് വഹിച്ചു കൊണ്ടുവരുന്നതാണ്. നിശ്ചയമായും, അതില്‍ നിങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ട്- നിങ്ങള്‍ വിശ്വാസികളാണെങ്കില്‍".
فَلَمَّا فَصَلَ = അങ്ങനെ, പിരിഞ്ഞ (വേറിട്ട)പ്പോള്‍ طَالُوتُ = ത്വാലൂത്ത് بِالْجُنُودِ = സൈന്യങ്ങളെയും കൊണ്ട് قَالَ = അദ്ദേഹം പറഞ്ഞു إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു مُبْتَلِيكُم = നിങ്ങളെ പരീക്ഷിക്കുന്നവനാണ് بِنَهَرٍ = ഒരു പുഴ മുഖേന فَمَن شَرِبَ = അപ്പോള്‍ ആര്‍ കുടിച്ചുവോ مِنْهُ = അതില്‍ നിന്ന് فَلَيْسَ = എന്നാല്‍ അവനല്ല مِنِّي = എന്നില്‍നിന്നുള്ള, എന്‍റെ കൂട്ടത്തില്‍ പെട്ട(വന്‍) وَمَن لَّمْ يَطْعَمْهُ = അതിനെ ആര്‍ രുചി നോക്കിയില്ല (കഴിച്ചില്ല)യോ فَإِنَّهُ مِنِّي = എന്നാലവന്‍ എന്നില്‍ പെട്ട(വന്‍) ആകുന്നു إِلَّا مَنِ اغْتَرَفَ = കോരി (മുക്കി) എടുത്തവനൊഴികെ غُرْفَةً = ഒരു കോരല്‍ بِيَدِهِ = തന്‍റെ കൈകൊണ്ട് فَشَرِبُوا = എന്നിട്ട് അവര്‍ കുടിച്ചു مِنْهُ = അതില്‍ നിന്ന് إِلَّا قَلِيلًا = അല്‍പം (ആളുകള്‍) ഒഴികെ مِّنْهُمْ = അവരില്‍ നിന്ന് فَلَمَّا جَاوَزَهُ = അങ്ങനെ അതിനെ വിട്ടു കടന്നപ്പോള്‍ هُوَ وَالَّذِينَ آمَنُوا = അദ്ദേഹവും വിശ്വസിച്ചവരും مَعَهُ = അദ്ദേഹത്തോടൊപ്പം قَالُوا = അവര്‍ പറഞ്ഞു لَا طَاقَةَ = കഴിവില്ല لَنَا الْيَوْمَ = നമുക്ക് ഇന്ന് بِجَالُوتَ = ജാലൂത്തിനോട് وَجُنُودِهِ = അവന്‍റെ സൈന്യങ്ങളോടും قَالَ = പറഞ്ഞു الَّذِينَ يَظُنُّونَ = വിചാരിക്കുന്നവര്‍ أَنَّهُم = തങ്ങള്‍ (അവര്‍) എന്ന് مُّلَاقُو اللَّهِ = അല്ലാഹുവുമായി കണ്ടു മുട്ടുന്നവരാണ് (എന്ന്) كَم = എത്ര, എത്രയോ (ഉണ്ട്) مِّن فِئَةٍ = സംഘത്തില്‍നിന്ന് قَلِيلَةٍ = കുറഞ്ഞ, അല്‍പമായ غَلَبَتْ = ജയിച്ചിരിക്കുന്നു فِئَةً كَثِيرَةً = അധികരിച്ച (വളരെയുള്ള ) സംഘത്തെ بِإِذْنِ اللَّهِ = അല്ലാഹുവിന്‍റെ അനുമതി കൊണ്ട് (ഉത്തരവ്- സമ്മതപ്രകാരം) وَاللَّهُ = അല്ലാഹുവാകട്ടെ مَعَ الصَّابِرِينَ = ക്ഷമിക്കുന്നവരോട് കൂടെയായിരിക്കും
അങ്ങനെ, ത്വാലൂത്ത് സൈന്യങ്ങളെയും കൊണ്ട് (സ്ഥലം) വിട്ടു പോയപ്പോള്‍, അദ്ദേഹം പറഞ്ഞു: നിശ്ചയമായും, അല്ലാഹു ഒരു നദിമുഖേന നിങ്ങളെ പരീക്ഷിക്കുന്നതാണ്; അപ്പോള്‍, അതില്‍ നിന്ന് ആര്‍ (വെള്ളം) കുടിച്ചുവോ അവന്‍ എന്‍റെ കൂട്ടത്തില്‍പെട്ടവനല്ല; ആര്‍ അത് രുചി നോക്കിയില്ലയോ അവന്‍ എന്‍റെ കൂട്ടത്തില്‍പെട്ടവനാണ്; തന്‍റെ കൈകൊണ്ട് ഒരു കോരല്‍ കോരിയെടു(ത്തു കുടി)ക്കുന്നവനൊഴികെ. [അതിന്‌വിരോധമില്ല] എന്നിട്ട് അവരില്‍നിന്ന് അല്‍പം (ആളുകള്‍) ഒഴികെ (ബാക്കിയെല്ലാവരും) അതില്‍നിന്ന് കുടിച്ചു. അങ്ങനെ. അദ്ദേഹവും, അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരും അത് [നദി] വിട്ടുകടന്നപ്പോള്‍, അവര്‍ പറഞ്ഞു: "ജാലൂത്തിനോടും, അവന്‍റെ സൈന്യങ്ങളോടും (ഏറ്റുമുട്ടാന്‍) ഇന്ന് നമുക്ക് കഴിവില്ല." തങ്ങള്‍ അല്ലാഹുവുമായി കണ്ടുമു ട്ടുന്നവരാണെന്ന് വിചാരിക്കുന്നവര്‍ പറഞ്ഞു: "കുറഞ്ഞതായ എത്രയോ സംഘം (ആളുകള്‍) അധികരിച്ചതായ സംഘത്തെ അല്ലാഹുവിന്‍റെ അനുമതി പ്രകാരം ജയിച്ചടക്കിയിട്ടുണ്ട്! അല്ലാഹുവാകട്ടെ, ക്ഷമിക്കുന്ന വരുടെ കൂടെയായിരിക്കും."
وَلَمَّا بَرَزُوا = അവര് പ്രത്യക്ഷപ്പെട്ട (രംഗത്തുവന്ന)പ്പോള്‍ لِجَالُوتَ = ജാലൂത്തിനോട് وَجُنُودِهِ = അവന്‍റെ സൈന്യങ്ങളോടും قَالُوا = അവര്‍ പറഞ്ഞു رَبَّنَا = ഞങ്ങളുടെ റബ്ബേ أَفْرِغْ = നീ ചൊരിയണേ عَلَيْنَا = ഞങ്ങളുടെ മേല്‍ صَبْرًا = ക്ഷമ, സഹനം وَثَبِّتْ = നീ ഉറപ്പിക്കുക (സ്ഥിരപ്പെടുത്തുക)യും ചെയ്യണേ أَقْدَامَنَا = ഞങ്ങളുടെ പാദങ്ങള്‍ وَانصُرْنَا = ഞങ്ങളെ സഹായിക്കയും ചെയ്യണേ عَلَى الْقَوْمِ = ജനങ്ങള്‍ക്കെതിരെ الْكَافِرِينَ = അവിശ്വാസികളായ
അവര്‍ ജാലൂത്തിനോടും അവന്‍റെ സൈന്യങ്ങളോടും (യുദ്ധത്തില്‍) പ്രത്യക്ഷപ്പെട്ടപ്പോള്‍ അവര്‍ പറഞ്ഞു: "ഞങ്ങളുടെ റബ്ബേ, ഞങ്ങളുടെ മേല്‍ ക്ഷമ ചൊരിഞ്ഞുതരുകയും, ഞങ്ങളുടെ പാദങ്ങളെ ഉറപ്പിച്ചു തരുകയും ചെയ്യണമേ! അവിശ്വാസികള്‍ക്കെതിരില്‍ ഞങ്ങളെ നീ സഹായിക്കുകയും ചെയ്യേണമേ!"
فَهَزَمُوهُم = അങ്ങനെ അവര്‍ അവരെ പൊട്ടിച്ചു. പരാജയപ്പെടുത്തി بِإِذْنِ اللَّهِ = അല്ലാഹുവിന്‍റെ അനുമതികൊണ്ട് وَقَتَلَ دَاوُودُ = ദാവൂദ് കൊല്ലുകയും ചെയ്തു جَالُوتَ = ജാലൂത്തിനെ وَآتَاهُ اللَّهُ = അദ്ദേഹത്തിന് അല്ലാഹു കൊടുക്കുകയും ചെയ്തു الْمُلْكَ = രാജത്വം وَالْحِكْمَةَ = വിജ്ഞാനവും وَعَلَّمَهُ = അദ്ദേഹത്തിനവന്‍ പഠിപ്പിക്കുകയും ചെയ്തു مِمَّا يَشَاءُ = അവന്‍ ഉദ്ദേശിക്കുന്നതില്‍നിന്നും (ചിലത്) وَلَوْلَا = ഇല്ലായിരുന്നെങ്കില്‍ دَفْعُ اللَّهِ = അല്ലാഹുവിന്‍റെ തടവ്, തടുക്കല്‍ النَّاسَ = മനുഷ്യരെ بَعْضَهُم = അവരില്‍ ചിലരെ بِبَعْضٍ = ചിലരെക്കൊണ്ട് لَّفَسَدَتِ = നാശപ്പെടുകതന്നെ ചെയ്യുമായിരുന്നു, ദുഷിക്കുന്നതാണ് الْأَرْضُ = ഭൂമി وَلَٰكِنَّ اللَّهَ = പക്ഷേ (എന്നാല്‍, എങ്കിലും) അല്ലാഹു ذُو فَضْلٍ = ദയവ് (അനുഗ്രഹം- ഔദാര്യം ഉള്ളവനാണ്) عَلَى الْعَالَمِينَ = ലോകരുടെ മേല്‍, ലോകരോട്
അങ്ങനെ, അവര്‍ അല്ലാഹുവിന്‍റെ അനുമതികൊണ്ട് അവരെ തോല്‍പിച്ചുകളഞ്ഞു; ജാലൂത്തിനെ ദാവൂദ് കൊല്ലുകയും ചെയ്തു. അദ്ദേഹത്തിന് അല്ലാഹു രാജത്വവും, വിജ്ഞാനവും നല്‍കുകയും ചെയ്തു ; അവന്‍ ഉദ്ദേശിക്കുന്ന ചിലത് അദ്ദേഹത്തിന് അവന്‍ പഠിപ്പിച്ചും കൊടുത്തു. അല്ലാഹു മനുഷ്യരെ- അവരില്‍ ചിലരെ ചിലരെക്കൊണ്ട് - തടുക്കലില്ലായിരുന്നെങ്കില്‍, ഭൂമി നാശപ്പെടുമായിരുന്നു. പക്ഷേ, അല്ലാഹു ലോകരുടെ മേല്‍ ദയവുള്ളവനാകുന്നു.