ജുസ്ഉ് - 10
وَٱعْلَمُوٓا۟ أَنَّمَا غَنِمْتُم مِّن شَىْءٍۢ فَأَنَّ لِلَّهِ خُمُسَهُۥ وَلِلرَّسُولِ وَلِذِى ٱلْقُرْبَىٰ وَٱلْيَتَـٰمَىٰ وَٱلْمَسَـٰكِينِ وَٱبْنِ ٱلسَّبِيلِ إِن كُنتُمْ ءَامَنتُم بِٱللَّهِ وَمَآ أَنزَلْنَا عَلَىٰ عَبْدِنَا يَوْمَ ٱلْفُرْقَانِ يَوْمَ ٱلْتَقَى ٱلْجَمْعَانِ ۗ وَٱللَّهُ عَلَىٰ كُلِّ شَىْءٍۢ قَدِيرٌ﴿٤١﴾
volume_up share
وَاعْلَمُوا അറിയുകയും ചെയ്യുവിന്‍ أَنَّمَا യാതൊന്നു (ആണ്) എന്നു غَنِمْتُم നിങ്ങള്‍ ഗനീമത്തു എടുത്ത, യുദ്ധ മുതലായെടുത്ത مِّن شَيْءٍ വല്ല വസ്തുവെയും فَأَنَّ لِلَّـهِ എന്നാല്‍ അല്ലാഹുവിനാണെന്നു, അല്ലാഹുവിനുള്ളതെന്നു خُمُسَهُ അതിന്റെ അഞ്ചിലൊന്നു وَلِلرَّسُولِ റസൂലിനും وَلِذِي الْقُرْبَىٰ അടുത്ത കുടുംബങ്ങള്‍ക്കും وَالْيَتَامَىٰ അനാഥകള്‍ക്കും وَالْمَسَاكِينِ സാധുക്കള്‍ക്കും, പാവങ്ങള്‍ക്കും وَابْنِ السَّبِيلِ വഴിപോക്കര്‍ക്കും إِن كُنتُمْ നിങ്ങള്‍ ആകുന്നുവെങ്കില്‍ آمَنتُم നിങ്ങള്‍ വിശ്വസിച്ചിരിക്കുന്നു بِاللَّـهِ അല്ലാഹുവില്‍ وَمَا أَنزَلْنَا നാം ഇറക്കിയത്തിലും عَلَىٰ عَبْدِنَا നമ്മുടെ അടിയാന്റെ (അടിമയുടെ) മേല്‍ يَوْمَ ദിവസം الْفُرْقَانِ വിവേചനത്തിന്റെ يَوْمَ الْتَقَى അതായതു കണ്ടുമുട്ടിയ ദിവസം الْجَمْعَانِ രണ്ടു സംഘങ്ങള്‍, കൂട്ടങ്ങള്‍ وَاللَّـهُ അല്ലാഹു عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും قَدِيرٌ കഴിവുള്ളവനാകുന്നു.
അറിയുകയും ചെയ്യുവിന്‍: നിങ്ങള്‍ വല്ല വസ്തുവും "ഗനീമത്തായി" [യുദ്ധ മുതലായി] എടുക്കുന്നതു, അതിനെ അഞ്ചിലൊന്നു അല്ലാഹുവിനും, റസൂലിനും, (റസൂലിന്റെ) അടുത്ത കുടുംബക്കാര്‍ക്കും, അനാഥകള്‍ക്കും, സാധുക്കള്‍ (അഥവാ പാവങ്ങള്‍)ക്കും, വഴിപോക്കര്‍ക്കുമുള്ളതാണെന്ന്; നിങ്ങള്‍ അല്ലാഹുവിലും, വിവേചനത്തിന്റെ ദിവസം - (ആ) രണ്ടു കൂട്ടങ്ങള്‍ പരസ്പരം കണ്ടു (ഏറ്റു) മുട്ടിയ ദിവസം - നമ്മുടെ അടിയാന്റെ മേല്‍ നാം അവതരിപ്പിച്ചതിലും വിശ്വസിച്ചിരിക്കുന്നുവെങ്കില്‍. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.
തഫ്സീർ : 41-41
View   
إِذْ أَنتُم بِٱلْعُدْوَةِ ٱلدُّنْيَا وَهُم بِٱلْعُدْوَةِ ٱلْقُصْوَىٰ وَٱلرَّكْبُ أَسْفَلَ مِنكُمْ ۚ وَلَوْ تَوَاعَدتُّمْ لَٱخْتَلَفْتُمْ فِى ٱلْمِيعَـٰدِ ۙ وَلَـٰكِن لِّيَقْضِىَ ٱللَّهُ أَمْرًۭا كَانَ مَفْعُولًۭا لِّيَهْلِكَ مَنْ هَلَكَ عَنۢ بَيِّنَةٍۢ وَيَحْيَىٰ مَنْ حَىَّ عَنۢ بَيِّنَةٍۢ ۗ وَإِنَّ ٱللَّهَ لَسَمِيعٌ عَلِيمٌ﴿٤٢﴾
volume_up share
إِذْ أَنتُم നിങ്ങള്‍ ആയിരുന്ന സന്ദര്‍ഭം بِالْعُدْوَةِ താഴ്‌വരയുടെ ഭാഗത്തു (പാര്‍ശ്വത്തില്‍ - ഓരത്തില്‍) الدُّنْيَا അധികം അടുത്തതായ, അണഞ്ഞതായ وَهُم അവരോ, അവരാകട്ടെ بِالْعُدْوَةِ താഴ്‌വരയുടെ പാര്‍ശ്വത്തിലും (ഭാഗത്തിലും) الْقُصْوَىٰ അകന്നതായ, ദൂരയുള്ള وَالرَّكْبُ വാഹന സംഘമാകട്ടെ أَسْفَلَ مِنكُمْ നിങ്ങളില്‍ നിന്നു അധികം (വളരെ - കൂടുതല്‍) താഴെയും وَلَوْ تَوَاعَدتُّمْ നിങ്ങള്‍ അന്യോന്യം വാഗ്ദത്തം നടത്തി (പറഞ്ഞുറച്ചു - നിശ്ചയിച്ചു) ഇരുന്നെങ്കില്‍ لَاخْتَلَفْتُمْ നിങ്ങള്‍ ഭിന്നിക്കുക (വ്യത്യാസം ചെയ്യുക) തന്നെ ചെയ്യുമായിരുന്നു فِي الْمِيعَادِ നിശ്ചിത സമയത്തില്‍, നിശ്ചിത സ്ഥലത്തില്‍, നിശ്ചയത്തില്‍, കരാറില്‍ وَلَـٰكِن എങ്കിലും, പക്ഷേ لِّيَقْضِيَ തീരുമാക്കുവാന്‍, നിര്‍വ്വഹിക്കുവാന്‍ اللَّـهُ അല്ലാഹു أَمْرًا ഒരു കാര്യം كَانَ അതായിരിക്കുന്നു مَفْعُولًا പ്രാവര്‍ത്തികമാക്കേണ്ടത് لِّيَهْلِكَ നശിക്കുവാന്‍വേണ്ടി مَنْ هَلَكَ നശിച്ച(നശിക്കുന്ന)വര്‍ عَن بَيِّنَةٍ (വ്യക്തമായ) തെളിവോടുകൂടി وَيَحْيَىٰ ജീവിക്കുവാനും مَنْ حَيَّ ജീവിച്ച(ജീവിക്കുന്ന)വര്‍ عَن بَيِّنَةٍ തെളിവോടെ وَإِنَّ اللَّـهَ നിശ്ചയമായും അല്ലാഹു لَسَمِيعٌ കേള്‍ക്കുന്നവന്‍ തന്നെ عَلِيمٌ അറിയുന്നവന്‍ (നും).
അതായതു, നിങ്ങള്‍ താഴ്‌വരയുടെ അടുത്തതായ പാര്‍ശ്വത്തിലും, അവര്‍ അകന്നതായ പാര്‍ശ്വത്തിലും ആയിരുന്ന സന്ദര്‍ഭം; വാഹന സംഘമാകട്ടെ, നിങ്ങളില്‍ നിന്നു കൂടുതല്‍ താഴെയും. നിങ്ങള്‍ അന്യോന്യം നിശ്ചയം ചെയ്തിരുന്നുവെങ്കില്‍ (ആ) നിശ്ചയത്തില്‍ നിങ്ങള്‍ ഭിന്നിച്ചു പോകുക തന്നെ ചെയ്യുമായിരുന്നു. എങ്കിലും പ്രാവര്‍ത്തികമാക്കേണ്ടിയിരുന്ന ഒരു കാര്യം അല്ലാഹു നിര്‍വ്വഹിക്കുവാന്‍ വേണ്ടിയാണ് (അങ്ങിനെ ചെയ്തത്). (അതെ) നശിച്ചവര്‍ വ്യക്തമായ തെളിവോടെ നശിക്കുവാനും, ജീവിച്ചവര്‍ വ്യക്തമായ തെളിവോടെ ജീവിക്കുവാനും വേണ്ടി. നിശ്ചയമായും, അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും, അറിയുന്നവനും തന്നെ.
തഫ്സീർ : 42-42
View   
إِذْ يُرِيكَهُمُ ٱللَّهُ فِى مَنَامِكَ قَلِيلًۭا ۖ وَلَوْ أَرَىٰكَهُمْ كَثِيرًۭا لَّفَشِلْتُمْ وَلَتَنَـٰزَعْتُمْ فِى ٱلْأَمْرِ وَلَـٰكِنَّ ٱللَّهَ سَلَّمَ ۗ إِنَّهُۥ عَلِيمٌۢ بِذَاتِ ٱلصُّدُورِ﴿٤٣﴾
volume_up share
إِذْ يُرِيكَهُمُ അവരെ നിനക്കു കാട്ടി (കാണിച്ചു) തന്നിരുന്ന സന്ദര്‍ഭം اللَّـهُ അല്ലാഹു فِي مَنَامِكَ നിന്റെ ഉറക്കുവേളയില്‍, ഉറക്കില്‍ (സ്വപ്നത്തില്‍) قَلِيلًا കുറച്ചായി, അല്‍പമായി وَلَوْ أَرَاكَ നിനക്കവന്‍ കാണിച്ചു തന്നിരുന്നെങ്കില്‍ هُمْ അവരെ كَثِيرًا അധികമായി, വളരെയായി لَّفَشِلْتُمْ നിങ്ങള്‍ ഭീരുത്വം കാണിക്കുക തന്നെ ചെയ്തിരുന്നു وَلَتَنَازَعْتُمْ നിങ്ങള്‍ ഭിന്നിക്കുക (പിണങ്ങുക)യും ചെയ്തിരുന്നു فِي الْأَمْرِ കാര്യത്തില്‍ وَلَـٰكِنَّ اللَّـهَ എങ്കിലും (പക്ഷേ) അല്ലാഹു سَلَّمَ രക്ഷപ്പെടുത്തി إِنَّهُ عَلِيمٌ നിശ്ചയമായും അവന്‍ അറിയുന്നവനാണു بِذَاتِ الصُّدُورِ നെഞ്ചുകളിലുള്ളതിനെ (മനസ്സിലുള്ളതിനെ)പ്പറ്റി.
(നബിയേ) നിന്റെ ഉറക്കില്‍ [സ്വപ്നത്തില്‍] അവരെ കുറച്ചായി അല്ലാഹു നിനക്കു കാണിച്ചുതന്നിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക). അവരെ അധികമായി നിനക്കു അവന്‍ കാണിച്ചു തന്നിരുന്നെങ്കില്‍, നിങ്ങള്‍ ഭീരുത്വം കാണിക്കുകയും, കാര്യത്തില്‍ പരസ്പരം ഭിന്നിക്കുകയുംതന്നെ ചെയ്യുമായിരുന്നു. എങ്കിലും അല്ലാഹു (അതില്‍ നിന്നും) രക്ഷിച്ചു. നിശ്ചയമായും, അവന്‍ നെഞ്ചു [ഹൃദയം] കളിലുള്ളതിനെപ്പറ്റി അറിയുന്നവനാകുന്നു.
وَإِذْ يُرِيكُمُوهُمْ إِذِ ٱلْتَقَيْتُمْ فِىٓ أَعْيُنِكُمْ قَلِيلًۭا وَيُقَلِّلُكُمْ فِىٓ أَعْيُنِهِمْ لِيَقْضِىَ ٱللَّهُ أَمْرًۭا كَانَ مَفْعُولًۭا ۗ وَإِلَى ٱللَّهِ تُرْجَعُ ٱلْأُمُورُ﴿٤٤﴾
volume_up share
وَإِذْ يُرِيكُمُوهُمْ നിങ്ങള്‍ക്കു അവരെ അവന്‍ കാട്ടിതന്നിരുന്ന സന്ദര്‍ഭവും إِذِ الْتَقَيْتُمْ നിങ്ങള്‍ കണ്ടുമുട്ടിയപ്പോള്‍ (പരസ്പരം കണ്ടപ്പോള്‍) فِي أَعْيُنِكُمْ നിങ്ങളുടെ കണ്ണുകളില്‍ قَلِيلًا കുറച്ചായി, അല്‍പമായി وَيُقَلِّلُكُمْ നിങ്ങളെ കുറച്ചു കാട്ടുകയും ചെയ്തിരുന്നു فِي أَعْيُنِهِمْ അവരുടെ കണ്ണുകളില്‍ لِيَقْضِيَ നിര്‍വ്വഹിക്കുവാന്‍ വേണ്ടി اللَّـهُ അല്ലാഹു أَمْرًا ഒരു കാര്യത്തെ كَانَ അതായിരുന്നു مَفْعُولًا ചെയ്യപ്പെട്ടതു, പ്രാവര്‍ത്തികമാക്കേണ്ടത് وَإِلَى اللَّـهِ അല്ലാഹുവിങ്കലേക്കത്രെ تُرْجَعُ മടക്കപ്പെടുക الْأُمُورُ കാര്യങ്ങള്‍.
നിങ്ങള്‍ (പരസ്പരം) കണ്ടുമുട്ടിയപ്പോള്‍, നിങ്ങളുടെ കണ്ണുകളില്‍ [കാഴ്ചയില്‍] അവരെ കുറച്ച് അവന്‍ നിങ്ങള്‍ക്കു കാണിച്ചു തന്ന സന്ദര്‍ഭവും (ഓര്‍ക്കുക); അവരുടെ കണ്ണുകളില്‍ [കാഴ്ചയില്‍] നിങ്ങളെയും അവന്‍ കുറച്ചു (കാട്ടി) യിരുന്നു; (അതെ) പ്രാവര്‍ത്തികമാക്കേണ്ടിയിരുന്ന ഒരു കാര്യം അല്ലാഹു നിര്‍വ്വഹിക്കുവാന്‍ വേണ്ടി(യാണത്). അല്ലാഹുവിങ്കലേക്കത്രെ കാര്യങ്ങള്‍ മടക്കപ്പെടുന്നത്.
തഫ്സീർ : 43-44
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا لَقِيتُمْ فِئَةًۭ فَٱثْبُتُوا۟ وَٱذْكُرُوا۟ ٱللَّهَ كَثِيرًۭا لَّعَلَّكُمْ تُفْلِحُونَ﴿٤٥﴾
volume_up share
يَا أَيُّهَا الَّذِينَ آمَنُوا വിശ്വസിച്ചവരേ إِذَا لَقِيتُمْ നിങ്ങള്‍ കണ്ടുമുട്ടിയാല്‍ فِئَةً വല്ല സംഘത്തെയും, ഒരു കൂട്ടത്തെ فَاثْبُتُوا നിങ്ങള്‍ ഉറച്ചു (സ്ഥിരപ്പെട്ടു) നില്‍ക്കുവിന്‍ وَاذْكُرُوا ഓര്‍മ്മിക്കുകയും ചെയ്യുവിന്‍ اللَّـهَ അല്ലാഹുവിനെ كَثِيرًا വളരെ, അധികം, ധാരാളം لَّعَلَّكُمْ നിങ്ങളായേക്കാം, ആകുവാന്‍ വേണ്ടി تُفْلِحُونَ നിങ്ങള്‍ വിജയം പ്രാപിക്കും.
ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ വല്ല (സൈന്യ) സംഘത്തെയും കണ്ടുമുട്ടിയാല്‍, നിങ്ങള്‍ ഉറച്ചു നില്‍ക്കുകയും, അല്ലാഹുവിനെ ധാരാളം ഓര്‍മ്മിക്കുകയും ചെയ്യുവിന്‍;- നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.
وَأَطِيعُوا۟ ٱللَّهَ وَرَسُولَهُۥ وَلَا تَنَـٰزَعُوا۟ فَتَفْشَلُوا۟ وَتَذْهَبَ رِيحُكُمْ ۖ وَٱصْبِرُوٓا۟ ۚ إِنَّ ٱللَّهَ مَعَ ٱلصَّـٰبِرِينَ﴿٤٦﴾
volume_up share
وَأَطِيعُوا അനുസരിക്കുകയും ചെയ്യുവിന്‍ اللَّـهَ അല്ലാഹുവിനെ وَرَسُولَهُ അവന്റെ റസൂലിനെയും وَلَا تَنَازَعُوا പരസ്പരം ഭിന്നിക്കുക (പിണങ്ങുക - വഴക്കടിക്കുക) യും ചെയ്യരുത് فَتَفْشَلُوا എന്നാല്‍ നിങ്ങള്‍ക്കു ഭീരുത്വം പിണയും, നിങ്ങള്‍ ഭീരുത്വം കാണിക്കും وَتَذْهَبَ പോകുകയും ചെയ്യും رِيحُكُمْ നിങ്ങളുടെ കാറ്റ് (വീര്യം) وَاصْبِرُوا ക്ഷമിക്കുകയും ചെയ്യുവിന്‍ إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു مَعَ الصَّابِرِينَ ക്ഷമിക്കുന്നവരുടെ കൂടെയായിരിക്കും.
നിങ്ങള്‍ അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുകയും ചെയ്യുവിന്‍; നിങ്ങള്‍ പരസ്പരം ഭിന്നിക്കുകയും ചെയ്യരുത്; എന്നാല്‍ നിങ്ങള്‍ക്കു ഭീരുത്വം പിണയുകയും, നിങ്ങളുടെ കാറ്റ് [വീര്യം] പോയിപ്പോകുകയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുകയും ചെയ്യണം. നിശ്ചയമായും അല്ലാഹു ക്ഷമിക്കുന്നവരുടെ കൂടെയായിരിക്കും.
തഫ്സീർ : 45-46
View   
وَلَا تَكُونُوا۟ كَٱلَّذِينَ خَرَجُوا۟ مِن دِيَـٰرِهِم بَطَرًۭا وَرِئَآءَ ٱلنَّاسِ وَيَصُدُّونَ عَن سَبِيلِ ٱللَّهِ ۚ وَٱللَّهُ بِمَا يَعْمَلُونَ مُحِيطٌۭ﴿٤٧﴾
volume_up share
وَلَا تَكُونُوا നിങ്ങളാവുകയുമരുത് كَالَّذِينَ خَرَجُوا പുറപ്പെട്ടവരെപ്പോലെ مِن دِيَارِهِم അവരുടെ വീടു (വസതി) കളില്‍ നിന്നു بَطَرًا ഗര്‍വ്വായിട്ടു, മതിമറന്നുകൊണ്ടു, അഹങ്കാരമായി وَرِئَاءَ കാണിക്കുവാനും النَّاسِ മനുഷ്യരേ وَيَصُدُّونَ അവര്‍ തടയുകയും ചെയ്തിരുന്നു, തടഞ്ഞുകൊണ്ടും عَن سَبِيلِ മാര്‍ഗ്ഗത്തില്‍നിന്നു اللَّـهِ അല്ലാഹുവിന്റെ وَاللَّـهُ അല്ലാഹുവാകട്ടെ بِمَا يَعْمَلُونَ അവര്‍ പ്രവര്‍ത്തിക്കുന്നതിനെ مُحِيطٌ വലയം ചെയ്യുന്ന (സൂക്ഷ്മമായറിയുന്ന) വനാണ്.
തങ്ങളുടെ വീടുകളില്‍നിന്ന് ഗര്‍വ്വായും, മനുഷ്യരെ കാണി(ച്ചു കീര്‍ത്തിസമ്പാദി)ക്കുവാനായും പുറപ്പെട്ടവരെപ്പോലെ നിങ്ങള്‍ ആവുകയുമരുത്. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്നു (ജനങ്ങളെ) അവര്‍ തടയുകയും ചെയ്യുന്നു. [ഇവരെപ്പോലെ നിങ്ങള്‍ ആയിരിക്കരുത്]. അല്ലാഹു, അവര്‍ പ്രവര്‍ത്തിക്കുന്നതിനെ വലയം ചെയ്തു [സൂക്ഷ്മമായറിഞ്ഞു] കൊണ്ടിരിക്കുന്നവനാകുന്നു.
തഫ്സീർ : 47-47
View   
وَإِذْ زَيَّنَ لَهُمُ ٱلشَّيْطَـٰنُ أَعْمَـٰلَهُمْ وَقَالَ لَا غَالِبَ لَكُمُ ٱلْيَوْمَ مِنَ ٱلنَّاسِ وَإِنِّى جَارٌۭ لَّكُمْ ۖ فَلَمَّا تَرَآءَتِ ٱلْفِئَتَانِ نَكَصَ عَلَىٰ عَقِبَيْهِ وَقَالَ إِنِّى بَرِىٓءٌۭ مِّنكُمْ إِنِّىٓ أَرَىٰ مَا لَا تَرَوْنَ إِنِّىٓ أَخَافُ ٱللَّهَ ۚ وَٱللَّهُ شَدِيدُ ٱلْعِقَابِ﴿٤٨﴾
volume_up share
وَإِذْ زَيَّنَ ഭംഗിയാക്കിക്കൊടുത്ത (അലങ്കാരമായി കാണിച്ച) സന്ദര്‍ഭവും لَهُمُ അവര്‍ക്കു الشَّيْطَانُ പിശാചു, ശൈത്താന്‍ أَعْمَالَهُمْ അവരുടെ പ്രവൃത്തികളെ وَقَالَ അവന്‍ പറയുകയും (ചെയ്തു - ചെയ്ത) لَا غَالِبَ ജയിച്ചടക്കുന്നവനേ ഇല്ല لَكُمُ നിങ്ങളെ, നിങ്ങളോടു الْيَوْمَ ഇന്നു, ഈ ദിവസം مِنَ النَّاسِ മനുഷ്യരില്‍നിന്നു وَإِنِّي നിശ്ചയമായും ഞാന്‍ جَارٌ لَّكُمْ നിങ്ങള്‍ക്കു ഒരയല്‍ക്കാരനാണ്, (അഭയം നല്‍കുന്ന) സഹായിയാണു فَلَمَّا تَرَاءَتِ എന്നിട്ടു അന്യോന്യം കണ്ടപ്പോള്‍ الْفِئَتَانِ രണ്ടു സംഘങ്ങള്‍ نَكَصَ അവന്‍ പിന്നോക്കം വെച്ചു, പിന്നോട്ടു മാറി عَلَىٰ عَقِبَيْهِ തന്റെ മടമ്പുകാലുകളില്‍ وَقَالَ അവന്‍ പറയുകയും ചെയ്തു إِنِّي بَرِيءٌ ഞാന്‍ ഒഴിവായവനാണ് مِّنكُمْ നിങ്ങളില്‍ നിന്നും, നിങ്ങളോടു إِنِّي أَرَىٰ നിശ്ചയമായും ഞാന്‍ കാണുന്നു مَا لَا تَرَوْنَ നിങ്ങള്‍ കാണാത്തതു إِنِّي أَخَافُ നിശ്ചയമായും ഞാന്‍ ഭയപ്പെടുന്നു, പേടിക്കുന്നു اللَّـهَ അല്ലാഹുവിനെ وَاللَّـهُ അല്ലാഹുവാകട്ടെ شَدِيدُ കഠിനമായവനാണു الْعِقَابِ ശിക്ഷാനടപടി.
പിശാച് അവര്‍ക്കു [അവിശ്വാസികള്‍ക്കു] തങ്ങളുടെ പ്രവൃത്തികളെ ഭംഗിയാക്കി കാട്ടിയ സന്ദര്‍ഭവും (ഓര്‍ക്കുക): അവന്‍ പറയുകയും ചെയ്തു: "ഇന്നു മനുഷ്യരില്‍നിന്നു (ആരും) നിങ്ങളെ ജയിച്ചടക്കുന്നവരില്ല; നിശ്ചയമായും, ഞാന്‍ നിങ്ങള്‍ക്കു ഒരു അയല്‍ക്കാരനും [സഹായിയും] ആകുന്നു." എന്നിട്ട് രണ്ടു സംഘങ്ങള്‍ പരസ്പരം കണ്ടപ്പോള്‍, അവന്‍ മടമ്പുകാലുകളില്‍ [വന്നപാടെ] പിന്നോക്കം വെച്ചു; അവന്‍ പറയുകയും ചെയ്തു: "നിശ്ചയമായും ഞാന്‍, നിങ്ങളില്‍ നിന്നും [ഉത്തരവാദിത്വം] ഒഴിവായവനാണ്; നിങ്ങള്‍ കാണാത്തതു ഞാന്‍ കാണുന്നു: ഞാന്‍ അല്ലാഹുവിനെ പേടിക്കുന്നു. അല്ലാഹുവാകട്ടെ, ശിക്ഷാ നടപടി കഠിനമായവനാകുന്നു."
തഫ്സീർ : 48-48
View   
إِذْ يَقُولُ ٱلْمُنَـٰفِقُونَ وَٱلَّذِينَ فِى قُلُوبِهِم مَّرَضٌ غَرَّ هَـٰٓؤُلَآءِ دِينُهُمْ ۗ وَمَن يَتَوَكَّلْ عَلَى ٱللَّهِ فَإِنَّ ٱللَّهَ عَزِيزٌ حَكِيمٌۭ﴿٤٩﴾
volume_up share
إِذْ يَقُولُ പറയുന്ന (പറഞ്ഞിരുന്ന) സന്ദര്‍ഭം الْمُنَافِقُونَ കപടവിശ്വാസികള്‍ وَالَّذِينَ യാതൊരു കൂട്ടരും فِي قُلُوبِهِم അവരുടെ ഹൃദയങ്ങളിലുണ്ടു مَّرَضٌ ഒരു (തരം) രോഗമുള്ളവരും غَرَّ വഞ്ചിച്ചു, ചതിപ്പെടുത്തിയിരിക്കുന്നു هَـٰؤُلَاءِ ഈ കൂട്ടരെ دِينُهُمْ അവരുടെ മതം وَمَن ആരെങ്കിലും, വല്ലവരും, ആര്‍ يَتَوَكَّلْ ഭരമേല്‍പിക്കുന്ന(പക്ഷം) عَلَى اللَّـهِ അല്ലാഹുവിന്റെമേല്‍ فَإِنَّ اللَّـهَ എന്നാല്‍ നിശ്ചയമായും അല്ലാഹു عَزِيزٌ പ്രതാപശാലിയാണു حَكِيمٌ അഗാധജ്ഞനാണു, യുക്തിമാനാണു.
കപടവിശ്വാസികളും, തങ്ങളുടെ ഹൃദയങ്ങളില്‍ ഒരു (തരം) രോഗമുള്ളവരും പറഞ്ഞിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക): "ഇക്കൂട്ടരെ അവരുടെ മതം വഞ്ചിച്ചു"വെന്നു. ആരെങ്കിലും അല്ലാഹുവിന്റെ മേല്‍ ഭരമേല്‍പിക്കുന്നപക്ഷം, നിശ്ചയമായും അല്ലാഹു, പ്രതാപശാലിയും, അഗാധജ്ഞനുമാണ് (എന്നു അറിഞ്ഞുകൊള്ളട്ടെ).
തഫ്സീർ : 49-49
View   
وَلَوْ تَرَىٰٓ إِذْ يَتَوَفَّى ٱلَّذِينَ كَفَرُوا۟ ۙ ٱلْمَلَـٰٓئِكَةُ يَضْرِبُونَ وُجُوهَهُمْ وَأَدْبَـٰرَهُمْ وَذُوقُوا۟ عَذَابَ ٱلْحَرِيقِ﴿٥٠﴾
volume_up share
وَلَوْ تَرَىٰ നീ കണ്ടിരുന്നുവെങ്കില്‍, കാണുമായിരുന്നെങ്കില്‍ إِذْ يَتَوَفَّى പിടിച്ചെടുക്കുമ്പോള്‍ الَّذِينَ كَفَرُوا അവിശ്വസിച്ചവരെ الْمَلَائِكَةُ മലക്കുകള്‍ يَضْرِبُونَ അവര്‍ അടിച്ചും കൊണ്ട് وُجُوهَهُمْ അവരുടെ മുഖങ്ങളെ وَأَدْبَارَهُمْ അവരുടെ പിന്‍പുറങ്ങളെയും وَذُوقُوا ആസ്വദിക്കുക (രുചി നോക്കുക - അനുഭവിക്കുക) യും ചെയ്യുവിന്‍ عَذَابَ ശിക്ഷ വെന്തു الْحَرِيقِ കരിച്ചലിന്റെ.
അവിശ്വസിച്ചവരെ മലക്കുകള്‍ പിടിച്ചെടുക്കുന്ന [മരണപ്പെടുത്തുന്ന] സന്ദര്‍ഭം നീ കണ്ടിരുന്നുവെങ്കില്‍! അവരുടെ മുഖങ്ങളെയും, അവരുടെ പിന്‍ഭാഗങ്ങളെയും അടിച്ചും കൊണ്ട്. [ഹാ! അതു വല്ലാത്തൊരു കാഴ്ചയായിരിക്കും!] "വെന്തു കരിച്ചലിന്റെ ശിക്ഷ ആസ്വദിച്ചുകൊള്ളുവിന്‍" (എന്നു പറയുകയും ചെയ്യും).
ذَٰلِكَ بِمَا قَدَّمَتْ أَيْدِيكُمْ وَأَنَّ ٱللَّهَ لَيْسَ بِظَلَّـٰمٍۢ لِّلْعَبِيدِ﴿٥١﴾
volume_up share
ذَٰلِكَ അതു بِمَا قَدَّمَتْ മുന്‍ ചെയ്തു വെച്ചതു നിമിത്തമാണു أَيْدِيكُمْ നിങ്ങളുടെ കൈകള്‍ وَأَنَّ اللَّـهَ അല്ലാഹു എന്നുള്ളതും لَيْسَ അവനല്ല (എന്നുള്ളതും) بِظَلَّامٍ അക്രമം ചെയ്യുന്നവനേ لِّلْعَبِيدِ അടിമകളോടു.
(അവിശ്വാസികളേ) അതു, നിങ്ങളുടെ കരങ്ങള്‍ മുന്‍ ചെയ്തു വെച്ചതു നിമിത്തമാകുന്നു. അല്ലാഹു അടിമകളോടു അക്രമം പ്രവര്‍ത്തിക്കുന്നവനൊന്നുമല്ല എന്നുള്ളതും (നിമിത്തമാണ്).
തഫ്സീർ : 50-51
View   
كَدَأْبِ ءَالِ فِرْعَوْنَ ۙ وَٱلَّذِينَ مِن قَبْلِهِمْ ۚ كَفَرُوا۟ بِـَٔايَـٰتِ ٱللَّهِ فَأَخَذَهُمُ ٱللَّهُ بِذُنُوبِهِمْ ۗ إِنَّ ٱللَّهَ قَوِىٌّۭ شَدِيدُ ٱلْعِقَابِ﴿٥٢﴾
volume_up share
كَدَأْبِ പതിവു (സമ്പ്രദായം) പോലെ آلِ فِرْعَوْنَ ഫിര്‍ഔന്റെ കൂട്ടരുടെ وَالَّذِينَ مِن قَبْلِهِمْ അവരുടെ മുമ്പുള്ളവരുടെയും كَفَرُوا അവര്‍ അവിശ്വസിച്ചു بِآيَاتِ اللَّـهِ അല്ലാഹുവിന്റെ ആയത്തു (ലക്‌ഷ്യം - ദൃഷ്ടാന്തം) കളില്‍ فَأَخَذَهُمُ അപ്പോള്‍ അവരെ പിടിച്ചു, പിടികൂടി اللَّـهُ അല്ലാഹു بِذُنُوبِهِمْ അവരുടെ പാപങ്ങള്‍ നിമിത്തം إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു قَوِيٌّ ശക്തനാകുന്നു شَدِيدُ കഠിനമായവനാണു الْعِقَابِ ശിക്ഷാ നടപടി.
ഫിര്‍ഔന്റെ ആള്‍ക്കാരുടെയും, അവരുടെ മുമ്പുള്ളവരുടെയും സമ്പ്രദായംപോലെ (ത്തന്നെ). അതായതു: അവര്‍ അല്ലാഹുവിന്റെ "ആയത്തു" [ലക്‌ഷ്യം] കളില്‍ അവിശ്വസിച്ചു; അപ്പോള്‍, അവരുടെ പാപങ്ങള്‍ നിമിത്തം അല്ലാഹു അവരെ പിടിച്ചു (ശിക്ഷിച്ചു). നിശ്ചയമായും അല്ലാഹു, ശക്തനാകുന്നു; ശിക്ഷാനടപടി കഠിനമായവനാകുന്നു.
ذَٰلِكَ بِأَنَّ ٱللَّهَ لَمْ يَكُ مُغَيِّرًۭا نِّعْمَةً أَنْعَمَهَا عَلَىٰ قَوْمٍ حَتَّىٰ يُغَيِّرُوا۟ مَا بِأَنفُسِهِمْ ۙ وَأَنَّ ٱللَّهَ سَمِيعٌ عَلِيمٌۭ﴿٥٣﴾
volume_up share
ذَٰلِكَ അതു بِأَنَّ اللَّـهَ അല്ലാഹു എന്നുള്ളതു കൊണ്ടാണു لَمْ يَكُ അവനായിട്ടില്ല, അവനല്ല (എന്നുള്ളതു) مُغَيِّرًا മാറ്റം വരുത്തുന്നവന്‍ نِّعْمَةً ഒരനുഗ്രഹത്തെ, ഒരനുഗ്രഹവും أَنْعَمَهَا അവന്‍ അതു (അനുഗ്രഹം) ചെയ്തുകൊടുത്തു عَلَىٰ قَوْمٍ ഒരു ജനതക്കു حَتَّىٰ يُغَيِّرُوا അവര്‍ മാറ്റം വരുത്തുന്നതുവരെ مَا بِأَنفُسِهِمْ അവരുടെ സ്വന്തങ്ങളിലുള്ളതു وَأَنَّ اللَّـهَ അല്ലാഹു (ആകുന്നു) എന്നുള്ളതും سَمِيعٌ കേള്‍ക്കുന്നവനാകുന്നു عَلِيمٌ അറിയുന്നവന്‍.
അതു, ഒരു ജനതക്കു അല്ലാഹു ചെയ്തുകൊടുത്ത ഒരനുഗ്രഹം അവന്‍ മാറ്റം വരുത്തുന്നവനല്ലെന്നുള്ളതു കൊണ്ടാണ്; അവര്‍ തങ്ങളുടെ സ്വന്തങ്ങളിലുള്ളതു സ്വന്തം സ്ഥിതിഗതികളെ] മാറ്റം വരുത്തുന്നതുവരേക്കും. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും, അറിയുന്നവനുമാണെന്നുള്ളതും (കൊണ്ടാണ്).
كَدَأْبِ ءَالِ فِرْعَوْنَ ۙ وَٱلَّذِينَ مِن قَبْلِهِمْ ۚ كَذَّبُوا۟ بِـَٔايَـٰتِ رَبِّهِمْ فَأَهْلَكْنَـٰهُم بِذُنُوبِهِمْ وَأَغْرَقْنَآ ءَالَ فِرْعَوْنَ ۚ وَكُلٌّۭ كَانُوا۟ ظَـٰلِمِينَ﴿٥٤﴾
volume_up share
كَدَأْبِ സമ്പ്രദായം (പതിവു) പോലെ آلِ فِرْعَوْنَ ഫിര്‍ഔന്റെ കൂട്ടരുടെ وَالَّذِينَ مِن قَبْلِهِمْ അവരുടെ മുമ്പുള്ളവരുടെയും كَذَّبُوا അവര്‍ വ്യാജമാക്കി, കളവാക്കി بِآيَاتِ ആയത്തുകളെ رَبِّهِمْ അവരുടെ റബ്ബിന്റെ فَأَهْلَكْنَاهُم അപ്പോള്‍ നാമവരെ നശിപ്പിച്ചു بِذُنُوبِهِمْ അവരുടെ പാപങ്ങള്‍ നിമിത്തം وَأَغْرَقْنَا നാം മുക്കിക്കളയുകയും ചെയ്തു آلَ فِرْعَوْنَ ഫിര്‍ഔന്റെ കൂട്ടരെ وَكُلٌّ എല്ലാവരും (തന്നെ) كَانُوا ആയിരുന്നു ظَالِمِينَ അക്രമികള്‍.
(അതെ) ഫിര്‍ഔന്റെ ആള്‍ക്കാരുടെയും, അവരുടെ മുമ്പുള്ളവരുടെയും സമ്പ്രദായംപോലെ (ത്തന്നെ). അതായതു: അവര്‍ തങ്ങളുടെ രക്ഷിതാവിന്റെ "ആയത്തു" [ലക്‌ഷ്യം]കളെ വ്യാജമാക്കി; അപ്പോള്‍, അവരുടെ പാപങ്ങള്‍ നിമിത്തം നാം അവരെ നശിപ്പിച്ചു; ഫിര്‍ഔന്റെ ആള്‍ക്കാരെ നാം മുക്കി നശിപ്പിക്കുകയും ചെയ്തു. എല്ലാവരും അക്രമികളുമായിരുന്നു.
തഫ്സീർ : 52-54
View   
إِنَّ شَرَّ ٱلدَّوَآبِّ عِندَ ٱللَّهِ ٱلَّذِينَ كَفَرُوا۟ فَهُمْ لَا يُؤْمِنُونَ﴿٥٥﴾
volume_up share
إِنَّ شَرَّ നിശ്ചയമായും മോശം, മോശപ്പെട്ടവര്‍ الدَّوَابِّ ജന്തുക്കളില്‍, ജീവികളിലെ عِندَ اللَّـهِ അല്ലാഹുവിന്റെ അടുക്കല്‍ الَّذِينَ യാതൊരുവരാണ് كَفَرُوا അവര്‍ അവിശ്വസിച്ചു فَهُمْ എന്നിട്ടു (അതിനാല്‍) അവര്‍ لَا يُؤْمِنُونَ വിശ്വസിക്കുകയില്ല.
നിശ്ചയമായും അല്ലാഹുവിന്റെ അടുക്കല്‍ (ജീവ) ജന്തുക്കളില്‍ വെച്ചു മോശപ്പെട്ടവര്‍ യാതൊരു കൂട്ടരാണ്; അവര്‍ അവിശ്വസിച്ചു; അതിനാല്‍ അവര്‍ വിശ്വസിക്കുകയില്ല. (ഇങ്ങിനെയുള്ളവരാകുന്നു).
ٱلَّذِينَ عَـٰهَدتَّ مِنْهُمْ ثُمَّ يَنقُضُونَ عَهْدَهُمْ فِى كُلِّ مَرَّةٍۢ وَهُمْ لَا يَتَّقُونَ﴿٥٦﴾
volume_up share
الَّذِينَ അതായതു യാതൊരു കൂട്ടര്‍ عَاهَدتَّ നീ കരാറു നടത്തി (വാങ്ങി) مِنْهُمْ അവരോടു, അവരില്‍ നിന്നു ثُمَّ يَنقُضُونَ പിന്നെ അവര്‍ ലംഘിക്കുന്നു عَهْدَهُمْ തങ്ങളുടെ കരാറിനെ فِي كُلِّ مَرَّةٍ എല്ലാ പ്രാവശ്യത്തിലും وَهُمْ അവരാകട്ടെ لَا يَتَّقُونَ സൂക്ഷിക്കുന്നുമില്ല.
അതായതു യാതൊരു കൂട്ടര്‍: അവരോടു നീ കരാറുവാങ്ങി; (എന്നിട്ടു) പിന്നെ, എല്ലാ പ്രാവശ്യത്തിലും തങ്ങളുടെ കരാര്‍ അവര്‍ ലംഘിച്ചുകൊണ്ടിരിക്കുന്നു; അവരാകട്ടെ, (അല്ലാഹുവിനെ) സൂക്ഷിക്കുന്നുമില്ല.
فَإِمَّا تَثْقَفَنَّهُمْ فِى ٱلْحَرْبِ فَشَرِّدْ بِهِم مَّنْ خَلْفَهُمْ لَعَلَّهُمْ يَذَّكَّرُونَ﴿٥٧﴾
volume_up share
فَإِمَّا അപ്പോള്‍, വല്ലപ്പോഴുമെങ്കില്‍ تَثْقَفَنَّهُمْ അവരെ നീ കണ്ടെത്തുന്നുവെങ്കില്‍ فِي الْحَرْبِ യുദ്ധത്തില്‍ വെച്ചു فَشَرِّدْ എന്നാല്‍ നീ തുരത്തിക്കളയുക بِهِم അവര്‍ മൂലം, അവരെക്കൊണ്ടു مَّنْ خَلْفَهُمْ അവരുടെ പിമ്പിളുള്ളവരെ لَعَلَّهُمْ അവരായേക്കാം يَذَّكَّرُونَ അവര്‍ ഉറ്റാലോചിക്കും
അതിനാല്‍, യുദ്ധത്തില്‍വെച്ച് (വല്ലപ്പോഴും) നീ അവരെ കണ്ടെത്തുന്ന പക്ഷം, അവരെക്കൊണ്ടു അവരുടെ പിമ്പിളുള്ളവരെ (പാഠം പഠിപ്പിച്ച്) തുരത്തിക്കളയുക; അവര്‍ ഉറ്റാലോചിച്ചേക്കാം.
وَإِمَّا تَخَافَنَّ مِن قَوْمٍ خِيَانَةًۭ فَٱنۢبِذْ إِلَيْهِمْ عَلَىٰ سَوَآءٍ ۚ إِنَّ ٱللَّهَ لَا يُحِبُّ ٱلْخَآئِنِينَ﴿٥٨﴾
volume_up share
وَإِمَّا تَخَافَنَّ നീ വല്ലപ്പോഴും ഭയപ്പെടുന്ന പക്ഷം مِن قَوْمٍ വല്ല ജനതയില്‍ നിന്നും خِيَانَةً ചതി, വല്ല വഞ്ചനയും فَانبِذْ എന്നാല്‍ നീ ഇട്ടുകളയുക, എറിയുക إِلَيْهِمْ അവരിലേക്കു عَلَىٰ سَوَاءٍ സമത്തിലായി إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു لَا يُحِبُّ ഇഷ്ടപ്പെടുകയില്ല الْخَائِنِينَ ചതിയന്‍മാരെ.
വല്ല ജനതയില്‍ നിന്നും നീ (വല്ലപ്പോഴും) ചതിയെ ഭയപ്പെടുന്ന പക്ഷം, സമത്തിലായിക്കൊണ്ട് അവര്‍ക്ക് (അവരുടെ കരാറ് അങ്ങ്) ഇട്ടുകൊടുത്തേക്കുക. നിശ്ചയമായും, ചതിയന്‍മാരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല.
തഫ്സീർ : 55-58
View   
وَلَا يَحْسَبَنَّ ٱلَّذِينَ كَفَرُوا۟ سَبَقُوٓا۟ ۚ إِنَّهُمْ لَا يُعْجِزُونَ﴿٥٩﴾
volume_up share
وَلَا يَحْسَبَنَّ നിശ്ചയമായും ഗണിക്കേണ്ടാ, കണക്കു കൂട്ടേണ്ടാ, വിചാരിക്കരുതു الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ سَبَقُوا അവര്‍ മറികടന്നുവെന്നു إِنَّهُمْ നിശ്ചയമായും അവര്‍ لَا يُعْجِزُونَ അവര്‍ അശക്തരാക്കുക (കിട്ടാതാക്കുക) യില്ല, പരാജയപ്പെടുത്തുന്നതല്ല.
നിശ്ചയമായും അവിശ്വസിച്ചവര്‍ ഗണിക്കേണ്ടാ, തങ്ങള്‍ (പിടികിട്ടാതെ) മറികടന്നു പോയിരിക്കുന്നുവെന്ന്. നിശ്ചയമായും, അവര്‍ (അല്ലാഹുവിനെ) അശക്തനാക്കുകയില്ല.
തഫ്സീർ : 59-59
View   
وَأَعِدُّوا۟ لَهُم مَّا ٱسْتَطَعْتُم مِّن قُوَّةٍۢ وَمِن رِّبَاطِ ٱلْخَيْلِ تُرْهِبُونَ بِهِۦ عَدُوَّ ٱللَّهِ وَعَدُوَّكُمْ وَءَاخَرِينَ مِن دُونِهِمْ لَا تَعْلَمُونَهُمُ ٱللَّهُ يَعْلَمُهُمْ ۚ وَمَا تُنفِقُوا۟ مِن شَىْءٍۢ فِى سَبِيلِ ٱللَّهِ يُوَفَّ إِلَيْكُمْ وَأَنتُمْ لَا تُظْلَمُونَ﴿٦٠﴾
volume_up share
وَأَعِدُّوا നിങ്ങള്‍ ഒരുക്കുക (സജ്ജീകരിക്കുക) യും ചെയ്യുവിന്‍ لَهُم അവര്‍ക്കു വേണ്ടി, അവരോടു مَّا اسْتَطَعْتُم നിങ്ങള്‍ക്കു കഴിയുന്നത്, സാദ്ധ്യമാകുന്നത്ര مِّن قُوَّةٍ ശക്തിയില്‍ നിന്ന്, ശക്തിയായിട്ട് وَمِن رِّبَاطِ കെട്ടിനിറുത്തിപ്പെട്ടതില്‍നിന്നും, കെട്ടിനിറുത്തലായും الْخَيْلِ കുതിര(യിലെ), കുതിരയെ تُرْهِبُونَ നിങ്ങള്‍ പേടിപ്പെടുത്തുമാറ് بِهِ അതുമൂലം عَدُوَّ اللَّـهِ അല്ലാഹുവിന്റെ ശത്രുവെ وَعَدُوَّكُمْ നിങ്ങളുടെ ശത്രുവെയും وَءَاخَرِينَ വേറെ ചിലരെയും, മറ്റുള്ളവരെയും مِن دُونِهِمْ അവര്‍ക്കു പുറമെ, അവരെ കൂടാതെ لَا تَعْلَمُونَهُمُ അവരെ നിങ്ങള്‍ അറിയുന്നതല്ല اللَّـهُ يَعْلَمُهُمْ അല്ലാഹു അവരെ അറിയുന്നതാണ് وَمَا تُنفِقُوا നിങ്ങള്‍ എന്ത് ചിലവഴിക്കുന്നുവോ, എന്ത് ചിലവഴിക്കുന്നതായാലും مِن شَيْءٍ ഒരു വസ്തുവായിട്ട്, ഏതൊരു വസ്തുവെയും فِي سَبِيلِ മാര്‍ഗ്ഗത്തില്‍ اللَّـهِ അല്ലാഹുവിന്റെ يُوَفَّ അതു നിറവേറ്റി (പൂര്‍ത്തിയാക്കി) ത്തരപ്പെടും إِلَيْكُمْ നിങ്ങള്‍ക്കു, നിങ്ങളിലേക്കു وَأَنتُمْ നിങ്ങളാകട്ടെ لَا تُظْلَمُونَ നിങ്ങള്‍ അനീതി ചെയ്യപ്പെടുന്നതുമല്ല.
(സത്യവിശ്വാസികളേ) അവര്‍ക്കു വേണ്ടി നിങ്ങള്‍ക്കു സാധിക്കുന്നത്ര ശക്തിയും കെട്ടിനിറുത്തിയ (പോര്‍) കുതിരകളെയും നിങ്ങള്‍ ഒരുക്കുകയും ചെയ്യുവിന്‍; അല്ലാഹുവിന്റെ ശത്രുവെയും, നിങ്ങളുടെ ശത്രുവെയും, അവര്‍ക്കു പുറമെ വേറെ ചിലരെയും അതുമൂലം നിങ്ങള്‍ പേടിപ്പെടുത്തുമാറ്: അവരെ (ക്കുറിച്ച്) നിങ്ങള്‍ അറിയുകയില്ല; അല്ലാഹു അവരെ (ക്കുറിച്ച്) അറിയുന്നതാണ്. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിങ്ങള്‍ ഏതൊരു വസ്തു ചിലവഴിക്കുന്നുവോ, അതു നിങ്ങള്‍ക്കു നിറവേറ്റിത്തരപ്പെടുന്നതാണു; നിങ്ങളാകട്ടെ നിങ്ങളോടു അനീതി ചെയ്യപ്പെടുകയില്ല താനും.
തഫ്സീർ : 60-60
View   
وَإِن جَنَحُوا۟ لِلسَّلْمِ فَٱجْنَحْ لَهَا وَتَوَكَّلْ عَلَى ٱللَّهِ ۚ إِنَّهُۥ هُوَ ٱلسَّمِيعُ ٱلْعَلِيمُ﴿٦١﴾
volume_up share
وَإِن جَنَحُوا അവര്‍ തുനിഞാല്‍, ചാഞ്ഞുവെങ്കില്‍ لِلسَّلْمِ സമാധാനത്തിനു (സമാധാന സന്ധിയിലേക്കു) فَاجْنَحْ നീയും തുനിയുക, ചായുക لَهَا അതിനു, അതിലേക്കു وَتَوَكَّلْ നീ ഭരമേല്‍പിക്കുകയും ചെയ്യുക عَلَى اللَّـهِ അല്ലാഹുവിന്റെ മേല്‍ إِنَّهُ هُوَ നിശ്ചയമായും അവന്‍ തന്നെ السَّمِيعُ കേള്‍ക്കുന്നവന്‍ الْعَلِيمُ അറിയുന്നവന്‍.
(നബിയേ) അവര്‍ സമാധാനത്തിനു [സന്ധിക്കു] തുനിയുന്നപക്ഷം, നീയും അതിനു തുനിയുക; അല്ലാഹുവിന്റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുക. നിശ്ചയമായും, അവന്‍ തന്നെയാണു (എല്ലാം) കേള്‍ക്കുന്നവനും, അറിയുന്നവനും.
وَإِن يُرِيدُوٓا۟ أَن يَخْدَعُوكَ فَإِنَّ حَسْبَكَ ٱللَّهُ ۚ هُوَ ٱلَّذِىٓ أَيَّدَكَ بِنَصْرِهِۦ وَبِٱلْمُؤْمِنِينَ﴿٦٢﴾
volume_up share
وَإِن يُرِيدُوا അവര്‍ ഉദ്ദേശിക്കുന്നുവെങ്കിലോ أَن يَخْدَعُوكَ അവര്‍ നിന്നെ വഞ്ചിക്കുവാന്‍ فَإِنَّ حَسْبَكَ എന്നാല്‍ നിശ്ചയമായും നിനക്കുമതി, മതിയായവന്‍ اللَّـهُ അല്ലാഹു, അല്ലാഹുവാകുന്നു هُوَ الَّذِي അവനത്രെ യാതൊരുവന്‍ أَيَّدَكَ നിന്നെ അവന്‍ ബലപ്പെടുത്തി بِنَصْرِهِ തന്റെ സഹായം കൊണ്ടു وَبِالْمُؤْمِنِينَ സത്യവിശ്വാസികളെക്കൊണ്ടും.
അവര്‍ നിന്നെ വഞ്ചിക്കുവാന്‍ ഉദ്ദേശിക്കുന്നുവെങ്കിലോ, അപ്പോള്‍, നിശ്ചയമായും, നിനക്കു അല്ലാഹു (തന്നെ) മതി. അവനത്രെ, തന്റെ സഹായം കൊണ്ടും, സത്യവിശ്വാസികളെക്കൊണ്ടും നിന്നെ ബലപ്പെടുത്തിത്തന്നവന്‍.
وَأَلَّفَ بَيْنَ قُلُوبِهِمْ ۚ لَوْ أَنفَقْتَ مَا فِى ٱلْأَرْضِ جَمِيعًۭا مَّآ أَلَّفْتَ بَيْنَ قُلُوبِهِمْ وَلَـٰكِنَّ ٱللَّهَ أَلَّفَ بَيْنَهُمْ ۚ إِنَّهُۥ عَزِيزٌ حَكِيمٌۭ﴿٦٣﴾
volume_up share
وَأَلَّفَ അവന്‍ ഇണക്കുകയും ചെയ്തിരിക്കുന്നു بَيْنَ قُلُوبِهِمْ അവരുടെ ഹൃദയങ്ങള്‍ക്കിടയില്‍ لَوْ أَنفَقْتَ നീ ചിലവഴിച്ചിരുന്നെങ്കില്‍, ചിലവാക്കിയാലും مَا فِي الْأَرْضِ ഭൂമിയിലുള്ളതു جَمِيعًا മുഴുവനും مَّا أَلَّفْتَ നീ ഇണക്കിച്ചേര്‍ക്കുകയില്ല بَيْنَ قُلُوبِهِمْ അവരുടെ ഹൃദയങ്ങള്‍ക്കിടയില്‍ وَلَـٰكِنَّ اللَّـهَ എങ്കിലും അല്ലാഹു أَلَّفَ ഇണക്കിയിരിക്കുന്നു بَيْنَهُمْ അവര്‍ക്കിടയില്‍ إِنَّهُ നിശ്ചയമായും അവന്‍ عَزِيزٌ പ്രതാപശാലിയാണു حَكِيمٌ അഗാധജ്ഞനുമാണു, യുക്തിമാനാണ്.
അവരുടെ ഹൃദയങ്ങള്‍ക്കിടയില്‍ അവന്‍ ഇണക്കിച്ചേര്‍ക്കുകയും ചെയ്തിരിക്കുന്നു. ഭൂമിയിലുള്ളതു മുഴുവനും നീ ചിലവഴിച്ചിരുന്നാലും, അവരുടെ ഹൃദയങ്ങള്‍ക്കിടയില്‍ നീ ഇണക്കിച്ചേര്‍ക്കുമായിരുന്നില്ല. [നിനക്കതിന്നു സാധിക്കുമായിരുന്നില്ല]. എങ്കിലും അവര്‍ക്കിടയില്‍ അല്ലാഹു ഇണക്കിച്ചേര്‍ത്തിരിക്കുകയാണ്. നിശ്ചയമായും അവന്‍, പ്രതാപശാലിയും, അഗാധജ്ഞനുമാകുന്നു.
തഫ്സീർ : 61-63
View   
يَـٰٓأَيُّهَا ٱلنَّبِىُّ حَسْبُكَ ٱللَّهُ وَمَنِ ٱتَّبَعَكَ مِنَ ٱلْمُؤْمِنِينَ﴿٦٤﴾
volume_up share
يَا أَيُّهَا النَّبِيُّ ഹേ നബിയേ حَسْبُكَ നിനക്കു മതി, മതിയായവനാണു اللَّـهُ അല്ലാഹു وَمَنِ اتَّبَعَكَ നിന്നെ പിന്‍പറ്റിയവര്‍ക്കും, പിന്‍പറ്റിയവരും مِنَ الْمُؤْمِنِينَ സത്യവിശ്വാസികളില്‍ നിന്നു, വിശ്വാസികളായി.
ഹേ, നബിയേ, നിനക്കും, സത്യവിശ്വാസികളില്‍ നിന്ന് നിന്നെ പിന്‍പറ്റിയിട്ടുള്ളവര്‍ക്കും അല്ലാഹു (തന്നെ) മതി.
തഫ്സീർ : 64-64
View   
يَـٰٓأَيُّهَا ٱلنَّبِىُّ حَرِّضِ ٱلْمُؤْمِنِينَ عَلَى ٱلْقِتَالِ ۚ إِن يَكُن مِّنكُمْ عِشْرُونَ صَـٰبِرُونَ يَغْلِبُوا۟ مِا۟ئَتَيْنِ ۚ وَإِن يَكُن مِّنكُم مِّا۟ئَةٌۭ يَغْلِبُوٓا۟ أَلْفًۭا مِّنَ ٱلَّذِينَ كَفَرُوا۟ بِأَنَّهُمْ قَوْمٌۭ لَّا يَفْقَهُونَ﴿٦٥﴾
volume_up share
يَا أَيُّهَا النَّبِيُّ ഹേ നബിയേ حَرِّضِ പ്രോത്സാഹിപ്പിക്കുക الْمُؤْمِنِينَ സത്യവിശ്വാസികളെ عَلَى الْقِتَالِ യുദ്ധത്തിനു إِن يَكُن ഉണ്ടായിരുന്നാല്‍ مِّنكُمْ നിങ്ങളില്‍ നിന്നു, നിങ്ങളുടെ കൂട്ടത്തില്‍ عِشْرُونَ ഇരുപതു (പേര്‍) صَابِرُونَ ക്ഷമയുള്ളവരായ يَغْلِبُوا അവര്‍ ജയിച്ചടക്കും مِائَتَيْنِ ഇരുന്നൂറ് (പേരെ) وَإِن يَكُن ഉണ്ടായിരുന്നാലോ مِّنكُم നിങ്ങളുടെ കൂട്ടത്തില്‍ مِّائَةٌ നൂറു (ആളുകള്‍) يَغْلِبُوا അവര്‍ ജയിച്ചടക്കും أَلْفًا ആയിരം (പേരെ) مِّنَ الَّذِينَ كَفَرُوا അവിശ്വസിച്ചവരില്‍ നിന്ന് بِأَنَّهُمْ അവര്‍ (ആകുന്നു) എന്നതുകൊണ്ടാണു قَوْمٌ ഒരു ജനത(യാകുന്നു) لَّا يَفْقَهُونَ ഗ്രഹിക്കാത്ത, കാര്യം മനസ്സിലാക്കാത്ത.
ഹേ, നബിയേ, സത്യവിശ്വാസികളെ യുദ്ധത്തിനു പ്രോത്സാഹിപ്പിക്കുക. നിങ്ങളുടെ കൂട്ടത്തില്‍ ക്ഷമാശീലരായ ഇരുപതു പേരുണ്ടായിരുന്നാല്‍, അവര്‍ ഇരുന്നൂറ് പേരെ ജയിച്ചടക്കുന്നതാണ്; നിങ്ങളുടെ കൂട്ടത്തില്‍ നൂറു പേരുണ്ടായിരുന്നാല്‍, അവിശ്വസിച്ചവരില്‍ നിന്നു ആയിരം പേരെയും അവര്‍ ജയിച്ചടക്കുന്നതാണ്; അവര്‍ (കാര്യം) ഗ്രഹിക്കാത്ത ഒരു ജനതയാണെന്നുള്ളതുകൊണ്ടാണ് (അത്).
ٱلْـَٔـٰنَ خَفَّفَ ٱللَّهُ عَنكُمْ وَعَلِمَ أَنَّ فِيكُمْ ضَعْفًۭا ۚ فَإِن يَكُن مِّنكُم مِّا۟ئَةٌۭ صَابِرَةٌۭ يَغْلِبُوا۟ مِا۟ئَتَيْنِ ۚ وَإِن يَكُن مِّنكُمْ أَلْفٌۭ يَغْلِبُوٓا۟ أَلْفَيْنِ بِإِذْنِ ٱللَّهِ ۗ وَٱللَّهُ مَعَ ٱلصَّـٰبِرِينَ﴿٦٦﴾
volume_up share
الْآنَ ഇപ്പോള്‍, ഇസ്സമയം خَفَّفَ اللَّـهُ അല്ലാഹു ലഘുവാക്കിയിരിക്കുന്നു عَنكُمْ നിങ്ങള്‍ക്കു وَعَلِمَ അവന്‍ അറിയുകയും ചെയ്തിരിക്കുന്നു أَنَّ فِيكُمْ നിങ്ങളിലുണ്ടെന്നു ضَعْفًا ഒരു ദൗര്‍ബ്ബല്യം, ബലഹീനത فَإِن يَكُن എന്നാല്‍ (അതിനാല്‍) ഉണ്ടായിരുന്നാല്‍ مِّنكُم നിങ്ങളില്‍ നിന്നു مِّائَةٌ നൂറു (പേര്‍) صَابِرَةٌ ക്ഷമിക്കുന്ന, ക്ഷമയുള്ളവരായ يَغْلِبُوا അവര്‍ ജയിക്കും مِائَتَيْنِ ഇരുനൂറു (പേരെ) وَإِن يَكُن مِّنكُمْ നിങ്ങളില്‍ (നിങ്ങളുടെ കൂട്ടത്തില്‍) നിന്നുണ്ടായിരുന്നാല്‍ أَلْفٌ ആയിരം (പേര്‍) يَغْلِبُوا അവര്‍ ജയിക്കും أَلْفَيْنِ രണ്ടായിരം (ആളുകളെ) بِإِذْنِ اللَّـهِ അല്ലാഹുവിന്റെ അനുമതി (സമ്മതം - ഉത്തരവു) കൊണ്ടു وَاللَّـهُ അല്ലാഹു مَعَ الصَّابِرِينَ ക്ഷമിക്കുന്നവരുടെ കൂടെയായിരിക്കും.
ഇപ്പോള്‍, അല്ലാഹു നിങ്ങള്‍ക്കു ലഘുവാക്കി [ഇളവു ചെയ്തു] തന്നിരിക്കുന്നു; നിങ്ങളില്‍ ഒരു (തരം) ദൌര്‍ബ്ബല്യം ഉണ്ടെന്നുള്ളതു അവന്‍ അറിയുകയും ചെയ്തിരിക്കുന്നു. ആകയാല്‍, നിങ്ങളുടെ കൂട്ടത്തില്‍ ക്ഷമാശീലരായ നൂറു പേരുണ്ടായിരുന്നാല്‍, അവര്‍ ഇരുനൂറു പേരെ ജയിച്ചടക്കുന്നതാണ്. നിങ്ങളുടെ കൂട്ടത്തില്‍ ആയിരം പേരുണ്ടായിരുന്നാല്‍, അവര്‍ രണ്ടായിരം പേരെയും ജയിച്ചടക്കും - അല്ലാഹുവിന്റെ അനുവാദം [ഉത്തരവു] കൊണ്ട്. അല്ലാഹുവാകട്ടെ, ക്ഷമാശീലരോടുകൂടെയായിരിക്കും.
തഫ്സീർ : 65-66
View   
مَا كَانَ لِنَبِىٍّ أَن يَكُونَ لَهُۥٓ أَسْرَىٰ حَتَّىٰ يُثْخِنَ فِى ٱلْأَرْضِ ۚ تُرِيدُونَ عَرَضَ ٱلدُّنْيَا وَٱللَّهُ يُرِيدُ ٱلْـَٔاخِرَةَ ۗ وَٱللَّهُ عَزِيزٌ حَكِيمٌۭ﴿٦٧﴾
volume_up share
مَا كَانَ ആയിക്കൂടാ (പാടില്ല) لِنَبِيٍّ ഒരു നബിക്കും, പ്രവാചകനും أَن يَكُونَ ഉണ്ടായിരിക്കല്‍ لَهُ അദ്ദേഹത്തിനു أَسْرَىٰ ബന്ധനസ്ഥര്‍, ചിറയിലകപ്പെട്ടവര്‍ حَتَّىٰ يُثْخِنَ അദ്ദേഹം ശക്തിപ്പെടുത്തുന്ന (കനപ്പിക്കുന്ന - ജയിച്ചടക്കുന്ന - കഠിനമാക്കുന്ന - ശക്തിയാര്‍ജ്ജിക്കുന്ന) തുവരെ فِي الْأَرْضِ ഭൂമിയില്‍ تُرِيدُونَ നിങ്ങള്‍ ഉദ്ദേശിക്കുന്നു عَرَضَ വിഭവത്തെ الدُّنْيَا ഇഹലോകത്തിന്റെ وَاللَّـهُ അല്ലാഹുവാകട്ടെ يُرِيدُ ഉദ്ദേശിക്കുന്നു الْآخِرَةَ പരലോകത്തെ وَاللَّـهُ അല്ലാഹുعَزِيزٌ പ്രതാപശാലിയാണു حَكِيمٌ അഗാധജ്ഞനാണു, യുക്തിമാനാണു.
ഒരു നബിക്കും (തന്നെ), അദ്ദേഹം ഭൂമിയില്‍ (ശത്രുവെ കീഴടക്കി) ശക്തിയാര്‍ജ്ജിക്കുന്നതുവരെ, അദ്ദേഹത്തിനു ബന്ധനസ്ഥര്‍ ഉണ്ടായിരിക്കുവാന്‍ പാടുള്ളതല്ല. നിങ്ങള്‍ ഇഹലോക വിഭവത്തെ ഉദ്ദേശിക്കുന്നു; അല്ലാഹുവാകട്ടെ, പരലോകത്തെയും ഉദ്ദേശിക്കുന്നു, അല്ലാഹു പ്രതാപശാലിയും, അഗാധജ്ഞനുമാകുന്നു.
لَّوْلَا كِتَـٰبٌۭ مِّنَ ٱللَّهِ سَبَقَ لَمَسَّكُمْ فِيمَآ أَخَذْتُمْ عَذَابٌ عَظِيمٌۭ﴿٦٨﴾
volume_up share
لَّوْلَا ഇല്ലായിരുന്നെങ്കില്‍ كِتَابٌ ഒരു (നിയമ) നിശ്ചയം مِّنَ اللَّـهِ അല്ലാഹുവില്‍നിന്നുള്ള سَبَقَ മുന്‍കഴിഞ്ഞ(തായ) لَمَسَّكُمْ നിങ്ങളെ സ്പര്‍ശിക്കുക (ബാധിക്കുക) തന്നെ ചെയ്യുമായിരുന്നു فِيمَا أَخَذْتُمْ നിങ്ങള്‍ വാങ്ങിയതില്‍ عَذَابٌ ശിക്ഷ عَظِيمٌ വമ്പിച്ചതായ.
അല്ലാഹുവിങ്കല്‍ നിന്നും ഒരു നിശ്ചയം മുമ്പു കഴിഞ്ഞിട്ടില്ലായിരുന്നെങ്കില്‍, നിങ്ങള്‍ വാങ്ങിയതില്‍ നിങ്ങള്‍ക്കു വമ്പിച്ച ശിക്ഷ ബാധിക്കുക തന്നെ ചെയ്യുമായിരുന്നു.
فَكُلُوا۟ مِمَّا غَنِمْتُمْ حَلَـٰلًۭا طَيِّبًۭا ۚ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ غَفُورٌۭ رَّحِيمٌۭ﴿٦٩﴾
volume_up share
فَكُلُوا എന്നാല്‍, (എനി) തിന്നുകൊള്ളുവിന്‍ مِمَّا غَنِمْتُمْ നിങ്ങള്‍ ഗനീമത്തെടുത്തതില്‍ നിന്നു حَلَالًا അനുവദനീയമായിക്കൊണ്ടു طَيِّبًا നല്ലതായി (വിശിഷ്ടമായി - പരിശുദ്ധമായി)ക്കൊണ്ടു وَاتَّقُوا സൂക്ഷിക്കുകയും ചെയ്യുവിന്‍ اللَّـهَ അല്ലാഹുവിനെ إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു غَفُورٌ വളരെ പൊറുക്കുന്നവനാണു رَّحِيمٌ കരുണാനിധിയാണ്.
എന്നാല്‍, (എനി) നിങ്ങള്‍ "ഗനീമത്തായി" [യുദ്ധമുതലായി] എടുത്തതില്‍ നിന്ന് അനുവദനീയമായും, വിശിഷ്ടമായും നിങ്ങള്‍ തിന്നുകൊള്ളുവിന്‍; അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍. നിശ്ചയമായും, അല്ലാഹു വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു.
തഫ്സീർ : 67-69
View   
يَـٰٓأَيُّهَا ٱلنَّبِىُّ قُل لِّمَن فِىٓ أَيْدِيكُم مِّنَ ٱلْأَسْرَىٰٓ إِن يَعْلَمِ ٱللَّهُ فِى قُلُوبِكُمْ خَيْرًۭا يُؤْتِكُمْ خَيْرًۭا مِّمَّآ أُخِذَ مِنكُمْ وَيَغْفِرْ لَكُمْ ۗ وَٱللَّهُ غَفُورٌۭ رَّحِيمٌۭ﴿٧٠﴾
volume_up share
يَا أَيُّهَا النَّبِيُّ ഹേ നബിയേ قُل പറയുക لِّمَن فِي أَيْدِيكُم നിങ്ങളുടെ കൈ (വശം) കളിലുള്ളവരോടു مِّنَ الْأَسْرَىٰ ബന്ധനസ്ഥരില്‍ നിന്നു إِن يَعْلَمِ അറിയുന്നപക്ഷം اللَّـهُ അല്ലാഹു فِي قُلُوبِكُمْ നിങ്ങളുടെ ഹൃദയങ്ങളില്‍ خَيْرًا വല്ല നന്‍മയും, ഗുണവും يُؤْتِكُمْ അവന്‍ നിങ്ങള്‍ക്കു നല്‍കും خَيْرًا നല്ലതു, ഉത്തമമായതു مِّمَّا أُخِذَ മേടിക്ക (എടുക്ക - വാങ്ങ) പ്പെട്ടതിനെക്കാള്‍ مِنكُمْ നിങ്ങളില്‍ നിന്നു وَيَغْفِرْ അവന്‍ പൊറുക്കുകയും ചെയ്യും لَكُمْ നിങ്ങള്‍ക്കു وَاللَّـهُ അല്ലാഹു(വോ) غَفُورٌ വളരെ പൊറുക്കുന്നവനാണു رَّحِيمٌ കരുണാനിധിയാണു.
ഹേ, നബിയേ, നിങ്ങളുടെ കൈവശങ്ങളിലുള്ള ബന്ധനസ്ഥരോടു പറയുക: "നിങ്ങളുടെ ഹൃദയങ്ങളില്‍ വല്ല നന്‍മയും (ഉള്ളതായി) അല്ലാഹു അറിയുന്നപക്ഷം, നിങ്ങളില്‍നിന്നു വാങ്ങിയതിനെക്കാള്‍ ഉത്തമമായതു അവന്‍ നിങ്ങള്‍ക്കു നല്‍കുകയും, നിങ്ങള്‍ക്കു പൊറുത്തു തരുകയും ചെയ്യുന്നതാണ്. അല്ലാഹു വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു."
وَإِن يُرِيدُوا۟ خِيَانَتَكَ فَقَدْ خَانُوا۟ ٱللَّهَ مِن قَبْلُ فَأَمْكَنَ مِنْهُمْ ۗ وَٱللَّهُ عَلِيمٌ حَكِيمٌ﴿٧١﴾
volume_up share
وَإِن يُرِيدُوا അവര്‍ ഉദ്ദേശിക്കുന്നപക്ഷം خِيَانَتَكَ നിന്നെ ചതിക്കുന്നതിനു فَقَدْ خَانُوا എന്നാലവര്‍ ചതിച്ചിട്ടുണ്ട്, ചതി ചെയ്തിട്ടുണ്ട് اللَّـهَ അല്ലാഹുവിനെ, അല്ലാഹുവിനോടു مِن قَبْلُ മുമ്പു, മുമ്പേ فَأَمْكَنَ എന്നിട്ടവന്‍ സാധ്യമാകി, സൗകര്യപ്പെടുത്തി (അധീനപ്പെടുത്തി) مِنْهُمْ അവരെ, അവരെക്കുറിച്ചു وَاللَّـهُ അല്ലാഹു عَلِيمٌ അറിയുന്നവനാണു حَكِيمٌ അഗാധജ്ഞനാണു, യുക്തിമാനാണു.
നിന്നെ ചതിക്കുവാന്‍ അവര്‍ ഉദ്ദേശിക്കുന്നുവെങ്കില്‍, (അതില്‍ പുതുമയില്ല;) അവര്‍ മുമ്പ് അല്ലാഹുവിനോടു ചതി പ്രവര്‍ത്തിക്കുകയും, എന്നിട്ട് അവന്‍ അവരെ (കീഴടക്കി) അധീനപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. [അതുപോലെ എനിയും സംഭവിക്കും]. അല്ലാഹു (എല്ലാം) അറിയുന്നവനും, അഗാധജ്ഞനുമാകുന്നു.
തഫ്സീർ : 70-71
View   
إِنَّ ٱلَّذِينَ ءَامَنُوا۟ وَهَاجَرُوا۟ وَجَـٰهَدُوا۟ بِأَمْوَٰلِهِمْ وَأَنفُسِهِمْ فِى سَبِيلِ ٱللَّهِ وَٱلَّذِينَ ءَاوَوا۟ وَّنَصَرُوٓا۟ أُو۟لَـٰٓئِكَ بَعْضُهُمْ أَوْلِيَآءُ بَعْضٍۢ ۚ وَٱلَّذِينَ ءَامَنُوا۟ وَلَمْ يُهَاجِرُوا۟ مَا لَكُم مِّن وَلَـٰيَتِهِم مِّن شَىْءٍ حَتَّىٰ يُهَاجِرُوا۟ ۚ وَإِنِ ٱسْتَنصَرُوكُمْ فِى ٱلدِّينِ فَعَلَيْكُمُ ٱلنَّصْرُ إِلَّا عَلَىٰ قَوْمٍۭ بَيْنَكُمْ وَبَيْنَهُم مِّيثَـٰقٌۭ ۗ وَٱللَّهُ بِمَا تَعْمَلُونَ بَصِيرٌۭ﴿٧٢﴾
volume_up share
إِنَّ الَّذِينَ آمَنُوا നിശ്ചയമായും വിശ്വസിച്ചവര്‍ وَهَاجَرُوا ഹിജ്ര പോകുകയും وَجَاهَدُوا സമരം ചെയ്യുകയും بِأَمْوَالِهِمْ തങ്ങളുടെ സ്വത്തുക്കള്‍ (ധനം) കൊണ്ടു وَأَنفُسِهِمْ തങ്ങളുടെ ദേഹങ്ങള്‍ കൊണ്ടും فِي سَبِيلِ اللَّـهِ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ وَالَّذِينَ آوَوا ആശ്രയം (സങ്കേതം - അഭയം - സൗകര്യം) നല്‍കിയവരും وَّنَصَرُوا അവര്‍ സഹായിക്കയും ചെയ്തു أُولَـٰئِكَ ആ കൂട്ടര്‍ بَعْضُهُمْ അവരില്‍ ചിലര്‍ أَوْلِيَاءُ ബന്ധുമിത്രങ്ങളാണു بَعْضٍ ചിലരുടെ وَالَّذِينَ آمَنُوا വിശ്വസിച്ചവരാകട്ടെ وَلَمْ يُهَاجِرُوا അവര്‍ ഹിജ്ര പോയിട്ടുമില്ല (പോകുകയും ചെയ്യാത്ത) مَا لَكُم നിങ്ങള്‍ക്കില്ല مِّن وَلَايَتِهِم അവരുടെ മൈത്രിബന്ധത്തില്‍ നിന്നു مِّن شَيْءٍ യാതൊന്നും حَتَّىٰ يُهَاجِرُوا അവര്‍ "ഹിജ്ര" പോകുന്നതുവരെ وَإِنِ اسْتَنصَرُوكُمْ നിങ്ങളോടവര്‍ സഹായം തേടിയെങ്കില്‍ فِي الدِّينِ മതത്തില്‍ (മത കാര്യത്തില്‍) فَعَلَيْكُمُ എന്നാല്‍ നിങ്ങളുടെ മേലുണ്ടു (ബാധ്യത) النَّصْرُ സഹായം, സഹായിക്കല്‍ إِلَّا عَلَىٰ قَوْمٍ ഒരു ജനതയുടെമേല്‍ (എതിരില്‍ ഒഴികെ) بَيْنَكُمْ നിങ്ങള്‍ക്കിടയിലുണ്ട് وَبَيْنَهُم അവര്‍ക്കിടയിലും مِّيثَاقٌ വല്ല കരാറും (ഉടമ്പടിയും) وَاللَّـهُ അല്ലാഹു بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി بَصِيرٌ കാണുന്നവനാണു.
നിശ്ചയമായും, വിശ്വസിക്കുകയും, "ഹിജ്ര" പോകുകയും, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ തങ്ങളുടെ ധനംകൊണ്ടും, ദേഹംകൊണ്ടും സമരം നടത്തുകയും ചെയ്തവരും, ആശ്രയം നല്‍കുകയും സഹായം നല്‍കുകയും ചെയ്തവരും (അതെ) അക്കൂട്ടര്‍ - അവരില്‍ ചിലര്‍ ചിലരുടെ [തമ്മതമ്മില്‍] ബന്ധുമിത്രങ്ങളാകുന്നു. വിശ്വസിക്കുകയും, "ഹിജ്ര" പോരാതിരിക്കുകയും ചെയ്തവരാകട്ടെ, അവര്‍ "ഹിജ്ര" പോരുന്നതുവരെ അവരോടുള്ള മൈത്രിബന്ധത്തില്‍ യാതൊന്നും (തന്നെ) നിങ്ങള്‍ക്കില്ല. മത (വിഷയ) ത്തില്‍ അവര്‍ നിങ്ങളോടു സഹായം തേടിയെങ്കില്‍, സഹായിക്കല്‍ നിങ്ങളുടെ മേല്‍ (ബാധ്യത) ഉണ്ടു; നിങ്ങളുടെയും, തങ്ങളുടെയും ഇടയില്‍ വല്ല കരാര്‍ ബന്ധവും (നിലവില്‍) ഉള്ളതായ ജനതക്കെതിരായിട്ടൊഴികെ. [എന്നാലവരെ സഹായിക്കേണ്ട ബാധ്യതയില്ല]. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാകുന്നു.
وَٱلَّذِينَ كَفَرُوا۟ بَعْضُهُمْ أَوْلِيَآءُ بَعْضٍ ۚ إِلَّا تَفْعَلُوهُ تَكُن فِتْنَةٌۭ فِى ٱلْأَرْضِ وَفَسَادٌۭ كَبِيرٌۭ﴿٧٣﴾
volume_up share
وَالَّذِينَ كَفَرُوا അവിശ്വസിച്ചവരാകട്ടെ بَعْضُهُمْ അവരില്‍ ചിലര്‍ أَوْلِيَاءُ ബന്ധുമിത്രങ്ങളാണു بَعْضٍ ചിലരുടെ إِلَّا تَفْعَلُوهُ അതു (ഇതു) നിങ്ങള്‍ ചെയ്യുന്നില്ലെങ്കില്‍ تَكُن ഉണ്ടായിത്തീരും فِتْنَةٌ കുഴപ്പം فِي الْأَرْضِ ഭൂമിയില്‍ وَفَسَادٌ നാശവും كَبِيرٌ വലുതായ.
അവിശ്വസിച്ചവരാകട്ടെ, അവരില്‍ ചിലര്‍ ചിലരുടെ [തമ്മതമ്മില്‍] ബന്ധുമിത്രങ്ങളാകുന്നു. ഇതു (പ്രകാരം) നിങ്ങള്‍ ചെയ്യുന്നില്ലെങ്കില്‍, ഭൂമിയില്‍ കുഴപ്പവും, വലുതായ നാശവും ഉണ്ടായിത്തീരും.
തഫ്സീർ : 72-73
View   
وَٱلَّذِينَ ءَامَنُوا۟ وَهَاجَرُوا۟ وَجَـٰهَدُوا۟ فِى سَبِيلِ ٱللَّهِ وَٱلَّذِينَ ءَاوَوا۟ وَّنَصَرُوٓا۟ أُو۟لَـٰٓئِكَ هُمُ ٱلْمُؤْمِنُونَ حَقًّۭا ۚ لَّهُم مَّغْفِرَةٌۭ وَرِزْقٌۭ كَرِيمٌۭ﴿٧٤﴾
volume_up share
وَالَّذِينَ آمَنُوا വിശ്വസിച്ചവരാകട്ടെ وَهَاجَرُوا ഹിജ്ര പോകുകയും ചെയ്ത وَجَاهَدُوا സമരം ചെയ്യുകയും ചെയ്ത فِي سَبِيلِ اللَّـهِ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ وَالَّذِينَ آوَوا ആശ്രയം (അഭയം) നല്‍കിയവരും وَّنَصَرُوا സഹായിക്കുകയും ചെയ്ത أُولَـٰئِكَ هُمُ അക്കൂട്ടര്‍ത്തന്നെ الْمُؤْمِنُونَ സത്യവിശ്വാസികള്‍ حَقًّا യഥാര്‍ത്ഥത്തില്‍ لَّهُم അവര്‍ക്കുണ്ടു مَّغْفِرَةٌ പാപമോചനവും وَرِزْقٌ ഉപജീവനവും, ആഹാരവും كَرِيمٌ മാന്യമായ.
വിശ്വസിക്കുകയും, ഹിജ്ര പോകുകയും, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ സമരം ചെയ്യുകയും ചെയ്തവരും, ആശ്രയം നല്‍കുകയും സഹായിക്കുകയും ചെയ്തവരും, (അതെ) അക്കൂട്ടര്‍ത്തന്നെയാണ് യഥാര്‍ത്ഥത്തില്‍ സത്യവിശ്വാസികള്‍. അവര്‍ക്കു പാപമോചനവും, മാന്യമായ ഉപജീവനവുമുണ്ടായിരിക്കും.
തഫ്സീർ : 74-74
View   
وَٱلَّذِينَ ءَامَنُوا۟ مِنۢ بَعْدُ وَهَاجَرُوا۟ وَجَـٰهَدُوا۟ مَعَكُمْ فَأُو۟لَـٰٓئِكَ مِنكُمْ ۚ وَأُو۟لُوا۟ ٱلْأَرْحَامِ بَعْضُهُمْ أَوْلَىٰ بِبَعْضٍۢ فِى كِتَـٰبِ ٱللَّهِ ۗ إِنَّ ٱللَّهَ بِكُلِّ شَىْءٍ عَلِيمٌۢ﴿٧٥﴾
volume_up share
وَالَّذِينَ آمَنُوا വിശ്വസിച്ചവരാകട്ടെ مِن بَعْدُ ശേഷമായി, പിന്നീടു وَهَاجَرُوا ഹിജ്ര പോകുകയും وَجَاهَدُوا സമരം ചെയ്യുകയും ചെയ്ത مَعَكُمْ നിങ്ങളുടെ കൂടെ فَأُولَـٰئِكَ അക്കൂട്ടര്‍ مِنكُمْ നിങ്ങളില്‍ പെട്ടവരാണു وَأُولُو ഉള്ളവര്‍, ഉടയവര്‍ الْأَرْحَامِ രക്തബന്ധങ്ങള്‍ بَعْضُهُمْ അവരില്‍ ചിലര്‍ أَوْلَىٰ അധികം ബന്ധപ്പെട്ട (അണഞ്ഞ) വരാണു بِبَعْضٍ ചിലരോടു, ചിലരുമായി فِي كِتَابِ ഗ്രന്ഥ (നിയമ - നിശ്ചയ) ത്തില്‍ اللَّـهِ അല്ലാഹുവിന്റെ إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു بِكُلِّ شَيْءٍ എല്ലാ കാര്യത്തെപ്പറ്റിയും عَلِيمٌ അറിയുന്നവനാണ്.
പിന്നീടു വിശ്വസിക്കുകയും, "ഹിജ്ര" പോരുകയും, നിങ്ങളോടൊപ്പം സമരം ചെയ്യുകയും ചെയ്തവര്‍, അക്കൂട്ടര്‍ - നിങ്ങളില്‍ പെട്ടവര്‍ (തന്നെ) ആകുന്നു. രക്തബന്ധങ്ങളുള്ളവരാകട്ടെ, അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ (അഥവാ നിയമ നിശ്ചയത്തില്‍) അവരില്‍ ചിലര്‍ ചിലരോടു [തമ്മതമ്മില്‍] കൂടുതല്‍ ബന്ധപ്പെട്ടവരാകുന്നു. നിശ്ചയമായും അല്ലാഹു, എല്ലാ കാര്യത്തെക്കുറിച്ചും അറിയുന്നവനാകുന്നു.
തഫ്സീർ : 75-75
View   
9.അത്തൗബ


بَرَآءَةٌۭ مِّنَ ٱللَّهِ وَرَسُولِهِۦٓ إِلَى ٱلَّذِينَ عَـٰهَدتُّم مِّنَ ٱلْمُشْرِكِينَ﴿١﴾
share
بَرَاءَةٌ = ഒരു ഒഴിവാണ്‌, ഒഴിവു പ്രഖ്യാപനമാകുന്നു مِّنَ اللَّهِ = അല്ലാഹുവില്‍നിന്ന്‌ وَرَسُولِهِ = അവന്റെ റസൂലില്‍ നിന്നും إِلَى الَّذِينَ = യാതൊരുവരിലേക്കു,യാതൊരു കൂട്ടരോട്‌ عَاهَدتُّم = നിങ്ങള്‍ കരാര്‍ (ഉടമ്പടി) ചെയ്‌തവരോട്‌ مِّنَ الْمُشْرِكِينَ = മുശ്‌രിക്കുകളില്‍ നിന്ന്‌
(ഇത്‌) അല്ലാഹുവില്‍ നിന്നും, അവന്റെ റസൂലില്‍നിന്നുമുള്ള ഒരു (ബാധ്യത) ഒഴിവാകലാണ്‌ [ഒഴിവായിക്കൊണ്ടുള്ള പ്രഖ്യാപനമാണ്‌]: മുശ്‌രിക്കു [ബഹുദൈവ വിശ്വാസി] കളില്‍ നിന്ന്‌ നിങ്ങള്‍ കരാറു നടത്തിയിട്ടുള്ളവരോട്‌.
فَسِيحُوا۟ فِى ٱلْأَرْضِ أَرْبَعَةَ أَشْهُرٍۢ وَٱعْلَمُوٓا۟ أَنَّكُمْ غَيْرُ مُعْجِزِى ٱللَّهِ ۙ وَأَنَّ ٱللَّهَ مُخْزِى ٱلْكَـٰفِرِينَ﴿٢﴾
share
فَسِيحُوا = അതിനാല്‍ (എനി) നിങ്ങള്‍ സഞ്ചരിക്കുവിന്‍ فِي الْأَرْضِ = ഭൂമിയില്‍ أَرْبَعَةَ أَشْهُرٍ = നാല്‌ മാസങ്ങള്‍ وَاعْلَمُوا = നിങ്ങള്‍ അറിയുകയും ചെയ്യുവിന്‍ أَنَّكُمْ = നിങ്ങള്‍ (ആകുന്നു) എന്ന്‌ غَيْرُ = അല്ലാത്ത (വര്‍) مُعْجِزِى = കഴിയാതാക്കുന്നവര്‍, അശക്തമാക്കുന്നവര്‍ (ആകുന്നു) اللَّهِ = അല്ലാഹുവിനെ وَأَنَّ اللَّهَ = അല്ലാഹു (ആകുന്നു) എന്നും مُخْزِى = അപമാനിക്കുന്നവന്‍, നിന്ദിക്കുന്നവന്‍ الْكَافِرِينَ = അവിശ്വാസികളെ.
ആകയാല്‍, (ഹേ, മുശ്‌രിക്കുകളേ,) നിങ്ങള്‍ നാലു മാസം ഭൂമിയില്‍ (യഥേഷ്‌ടം) സഞ്ചരിച്ചുകൊള്ളുവിന്‍. നിങ്ങള്‍ അറിയുകയും ചെയ്യുവിന്‍: നിങ്ങള്‍ അല്ലാഹുവിനെ (തോല്‍പിച്ച്‌) അശക്തമാക്കുന്നവരല്ലെന്നും, അല്ലാഹു അവിശ്വാസികളെ അപമാനപ്പെടുത്തുന്നവനാണെന്നും.
തഫ്സീർ : 1-2
View   
وَأَذَٰنٌۭ مِّنَ ٱللَّهِ وَرَسُولِهِۦٓ إِلَى ٱلنَّاسِ يَوْمَ ٱلْحَجِّ ٱلْأَكْبَرِ أَنَّ ٱللَّهَ بَرِىٓءٌۭ مِّنَ ٱلْمُشْرِكِينَ ۙ وَرَسُولُهُۥ ۚ فَإِن تُبْتُمْ فَهُوَ خَيْرٌۭ لَّكُمْ ۖ وَإِن تَوَلَّيْتُمْ فَٱعْلَمُوٓا۟ أَنَّكُمْ غَيْرُ مُعْجِزِى ٱللَّهِ ۗ وَبَشِّرِ ٱلَّذِينَ كَفَرُوا۟ بِعَذَابٍ أَلِيمٍ﴿٣﴾
share
وَأَذَانٌ = ഒരു അറിയിപ്പു (പ്രഖ്യാപനവു) മാണ്‌ مِّنَ اللَّهِ = അല്ലാഹുവില്‍നിന്ന്‌ وَرَسُولِهِ = അവന്‍റെ റസൂലില്‍നിന്നും إِلَى النَّاسِ = മനുഷ്യരിലേക്ക്‌, ജനങ്ങളോട്‌ يَوْمَ الْحَجِّ = ഹജ്ജിന്‍റെ ദിവസം الْأَكْبَرِ = വലിയതായ (മഹത്തായ) أَنَّ اللَّهَ = അല്ലാഹു (ആണ്‌) എന്ന്‌ بَرِيءٌ = ഒഴിവായവനാണ്‌ (എന്ന്‌) مِّنَ الْمُشْرِكِينَ = മുശ്‌രിക്കുകളില്‍നിന്ന്‌ وَرَسُولُهُ = അവന്‍റെ റസൂലും فَإِن تُبْتُمْ = എന്നാല്‍ നിങ്ങള്‍ പശ്ചാത്തപിക്കുന്നപക്ഷം فَهُوَ = അപ്പോള്‍ അത്‌ خَيْرٌ لَّكُمْ = നിങ്ങള്‍ക്ക്‌ ഉത്തമമാകുന്നു وَإِن تَوَلَّيْتُمْ = നിങ്ങള്‍ തിരിഞ്ഞുകളയുന്നപക്ഷം فَاعْلَمُوا = നിങ്ങള്‍ അറിഞ്ഞുകൊള്ളുവിന്‍ أَنَّكُمْ = നിങ്ങള്‍ (ആകുന്നു) എന്ന്‌ غَيْرُ مُعْجِزِى = അസാദ്ധ്യമാക്കാത്തവര്‍, അശക്തമാക്കുന്നവരല്ല (എന്ന്‌) اللَّهِ = അല്ലാഹുവിനെ وَبَشِّرِ = സന്തോഷമറിയിക്കുകയും ചെയ്യുക الَّذِينَ كَفَرُوا = അവിശ്വസിച്ചവരോട്‌ بِعَذَابٍ = ശിക്ഷയെപ്പറ്റി أَلِيمٍ = വേദനപ്പെട്ട (വേദനയേറിയ)
അല്ലാഹുവില്‍നിന്നും, അവന്‍റെ റസൂലില്‍നിന്നുമുള്ള ഒരു അറിയിപ്പുമാകുന്നു. മഹത്തായ ഹജ്ജിന്‍റെ ദിവസത്തില്‍ മനുഷ്യരോട്‌ (പൊതുവില്‍). അല്ലാഹുവും അവന്‍റെ റസൂലും മുശ്‌രിക്കുകളില്‍നിന്ന്‌ (ബാദ്ധ്യത) ഒഴിവായവരാണെന്ന്‌. എന്നാല്‍, (മുശ്‌രിക്കുകളേ) നിങ്ങള്‍ പശ്ചാത്തപിച്ചാല്‍, അത്‌ നിങ്ങള്‍ക്ക്‌ ഉത്തമമായിരിക്കും; നിങ്ങള്‍ തിരിഞ്ഞുകളഞ്ഞാല്‍ നിങ്ങള്‍ അല്ലാഹുവിനെ (പരാജയപ്പെടുത്തി) അശക്തമാക്കുന്നവരല്ലെന്നു അറിഞ്ഞുകൊള്ളുവിന്‍. അവിശ്വസിച്ചവര്‍ക്ക്‌ (നബിയേ) വേദനയേറിയ ശിക്ഷയെക്കുറിച്ച്‌ സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുക
إِلَّا ٱلَّذِينَ عَـٰهَدتُّم مِّنَ ٱلْمُشْرِكِينَ ثُمَّ لَمْ يَنقُصُوكُمْ شَيْـًۭٔا وَلَمْ يُظَـٰهِرُوا۟ عَلَيْكُمْ أَحَدًۭا فَأَتِمُّوٓا۟ إِلَيْهِمْ عَهْدَهُمْ إِلَىٰ مُدَّتِهِمْ ۚ إِنَّ ٱللَّهَ يُحِبُّ ٱلْمُتَّقِينَ﴿٤﴾
share
إِلَّا = ഒഴികെ الَّذِينَ عَاهَدتُّم = നിങ്ങള്‍ കരാര്‍ നടത്തിയിട്ടുള്ളവര്‍ مِّنَ الْمُشْرِكِينَ = മുശ്‌രിക്കുകളില്‍ നിന്ന്‌ ثُمَّ = പിന്നീട്‌ لَمْ يَنقُصُوكُمْ = അവര്‍ നിങ്ങള്‍ക്ക്‌ ചുരുക്കി (നിങ്ങളോട്‌ കുറവുവരുത്തി) യിട്ടില്ല شَيْئًا = യാതൊന്നും وَلَمْ يُظَاهِرُوا = അവര്‍ പിന്തുണ നല്‍കിയിട്ടുമില്ല عَلَيْكُمْ = നിങ്ങള്‍ക്കെതിരില്‍ أَحَدًا = ഒരാള്‍ക്കും فَأَتِمُّوا = എന്നാല്‍ (അപ്പോള്‍) നിങ്ങള്‍ പൂര്‍ത്തിയാക്കുവിന്‍ إِلَيْهِمْ = അവരിലേക്ക്‌, അവരോട്‌ عَهْدَهُمْ = അവരുടെ കരാര്‍ إِلَىٰ مُدَّتِهِمْ = അവരുടെ കാലംവരെ إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു يُحِبُّ = ഇഷ്‌ടപ്പെടുന്നു, സ്‌നേഹിക്കും الْمُتَّقِينَ = സൂക്ഷ്‌മത പാലിക്കുന്നവരെ.
(പക്ഷേ) മുശ്‌രിക്കുകളില്‍നിന്ന്‌ നിങ്ങള്‍ കരാറ്‌ നടത്തിയിട്ടുള്ളവരൊഴികെ, പിന്നീട്‌ (അതില്‍) നിങ്ങളോട്‌ യാതൊന്നും അവര്‍ പോരായ്‌മ വരുത്തിയിട്ടുമില്ല. നിങ്ങള്‍ക്കെതിരില്‍ ഒരാള്‍ക്കും അവര്‍ പിന്‍തുണ നല്‍കിയിട്ടുമില്ല (ഇങ്ങിനെയുള്ളവരൊഴികെ); അപ്പോള്‍, അവര്‍ക്ക്‌ അവരുടെ കാലം [അവധി] വരേക്ക്‌ അവരുടെ കരാറ്‌ നിങ്ങള്‍ പൂര്‍ത്തിയാക്കുവിന്‍. നിശ്ചയമായും അല്ലാഹു, സൂക്ഷ്‌മത പാലിക്കുന്നവരെ ഇഷ്‌ടപ്പെടുന്നു.
തഫ്സീർ : 3-4
View   
فَإِذَا ٱنسَلَخَ ٱلْأَشْهُرُ ٱلْحُرُمُ فَٱقْتُلُوا۟ ٱلْمُشْرِكِينَ حَيْثُ وَجَدتُّمُوهُمْ وَخُذُوهُمْ وَٱحْصُرُوهُمْ وَٱقْعُدُوا۟ لَهُمْ كُلَّ مَرْصَدٍۢ ۚ فَإِن تَابُوا۟ وَأَقَامُوا۟ ٱلصَّلَوٰةَ وَءَاتَوُا۟ ٱلزَّكَوٰةَ فَخَلُّوا۟ سَبِيلَهُمْ ۚ إِنَّ ٱللَّهَ غَفُورٌۭ رَّحِيمٌۭ﴿٥﴾
share
فَإِذَا انسَلَخَ = അങ്ങിനെ കഴിഞ്ഞാല്‍ الْأَشْهُرُ = (ആ) മാസങ്ങള്‍ الْحُرُمُ = നിഷിദ്ധമായ, പരിപാവനമായ فَاقْتُلُوا = നിങ്ങള്‍ വധിക്കുവിന്‍, കൊല്ലുവിന്‍ الْمُشْرِكِينَ = മുശ്‌രിക്കുകളെ حَيْثُ = ഇടത്തില്‍, വിധത്തില്‍ وَجَدتُّمُوهُمْ = നിങ്ങള്‍ക്ക്‌ അവരെ കിട്ടിയ, നിങ്ങള്‍ കണ്ടെത്തിയ وَخُذُوهُمْ = അവരെ പിടിക്കുകയും ചെയ്യുവിന്‍ وَاحْصُرُوهُمْ = അവരെ ഉപരോധിക്കുകയും ചെയ്യുവിന്‍ وَاقْعُدُوا = ഇരിക്കുകയും ചെയ്യുവിന്‍ لَهُمْ = അവര്‍ക്കായി كُلَّ مَرْصَدٍ = എല്ലാ പതിസ്ഥലത്തും, നിരീക്ഷണ സ്ഥാനത്തും فَإِن تَابُوا = എനി (എന്നാല്‍) അവര്‍ പശ്ചാത്തപിച്ചെങ്കില്‍ وَأَقَامُوا = അവര്‍ നിലനിറുത്തുകയും الصَّلَاةَ = നമസ്‌കാരം وَآتَوُا = അവര്‍ കൊടുക്കുകയും الزَّكَاةَ = സക്കാത്ത്‌ فَخَلُّوا = എന്നാല്‍ നിങ്ങള്‍ ഒഴിവാക്കുവിന്‍ سَبِيلَهُمْ = അവരുടെ വഴി, മാര്‍ഗം إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു غَفُورٌ = വളരെ പൊറുക്കുന്നവനാണ്‌ رَّحِيمٌ = കരുണാനിധിയാണ്‌
അങ്ങനെ, (യുദ്ധം) നിഷിദ്ധമായ (ആ) മാസങ്ങള്‍ കഴിഞ്ഞുപോയാല്‍, മുശ്‌രിക്കുകളെ നിങ്ങള്‍ വധിക്കുവിന്‍, അവരെ കിട്ടിയേടത്തുവെച്ച്‌. അവരെ പിടിക്കുകയും, അവരെ ഉപരോധിക്കുകയും, എല്ലാ പതിസ്ഥലങ്ങളിലും അവര്‍ക്കുവേണ്ടി (പതി) ഇരിക്കുകയും ചെയ്യുവിന്‍. എനി, അവര്‍ പശ്ചാത്തപിക്കുകയും, നമസ്‌കാരം നിലനിറുത്തുകയും, സക്കാത്ത്‌ കൊടുക്കുകയും ചെയ്യുന്നപക്ഷം (അവര്‍ക്ക്‌) അവരുടെ വഴി ഒഴിവാക്കി (വിട്ടു) കൊടുക്കുവിന്‍. നിശ്ചയമായും അല്ലാഹു വളരെ പൊറുക്കുന്നവനാണ്‌. കരുണാനിധിയാണ്‌.
തഫ്സീർ : 5-5
View   
وَإِنْ أَحَدٌۭ مِّنَ ٱلْمُشْرِكِينَ ٱسْتَجَارَكَ فَأَجِرْهُ حَتَّىٰ يَسْمَعَ كَلَـٰمَ ٱللَّهِ ثُمَّ أَبْلِغْهُ مَأْمَنَهُۥ ۚ ذَٰلِكَ بِأَنَّهُمْ قَوْمٌۭ لَّا يَعْلَمُونَ﴿٦﴾
share
وَإِنْ أَحَدٌ = വല്ല ഒരുവനും (ഏതെങ്കിലും ഒരാള്‍) എങ്കില്‍ مِّنَ الْمُشْرِكِينَ = മുശ്‌രിക്കുകളില്‍ നിന്ന്‌ اسْتَجَارَكَ = നിന്നോട്‌ രക്ഷ (അഭയം-കാവല്‍) തേടി (യെങ്കില്‍) فَأَجِرْهُ = എന്നാലവന്‌ രക്ഷ (അഭയം-കാവല്‍) നല്‍കുക حَتَّىٰ يَسْمَعَ = അവന്‍ കേള്‍ക്കുവാന്‍ വേണ്ടി, കേള്‍ക്കുന്നതുവരെ كَلَامَ اللَّهِ = അല്ലാഹുവിന്‍റെ വചനം ثُمَّ = പിന്നീട്‌ أَبْلِغْهُ = അവനെ എത്തിച്ചുകൊടുക്കുക مَأْمَنَهُ = അവന്‍റെ അഭയ (സമാധാന) സ്ഥാനത്ത്‌ ذَٰلِكَ = അത്‌ (കാരണം) بِأَنَّهُمْ = അവര്‍ (ആണ്‌) എന്നുള്ളതുകൊണ്ടാണ്‌ قَوْمٌ = ഒരു ജനതയാണ്‌ (എന്നുള്ളത്‌) لَّا يَعْلَمُونَ = അവര്‍ക്കറിഞ്ഞുകൂടാ
(നബിയേ) മുശ്‌രിക്കുകളില്‍ നിന്ന്‌ ഏതെങ്കിലും ഒരാള്‍ നിന്നോട്‌ രക്ഷ [അഭയം] തേടിയെങ്കില്‍, അവന്‍ അല്ലാഹുവിന്‍റെ വചനം കേള്‍ക്കുന്നതുവരെ അവന്‌ രക്ഷ [അഭയം] നല്‍കുക. പിന്നെ, അവനെ അവന്‍റെ അഭയസ്ഥാനത്ത്‌ എത്തിച്ചുകൊടുക്കുക. അത്‌ അവര്‍ അറിഞ്ഞുകൂടാത്ത ഒരു ജനതയാണെന്നുള്ളത്‌ കൊണ്ടത്രെ.
തഫ്സീർ : 6-6
View   
كَيْفَ يَكُونُ لِلْمُشْرِكِينَ عَهْدٌ عِندَ ٱللَّهِ وَعِندَ رَسُولِهِۦٓ إِلَّا ٱلَّذِينَ عَـٰهَدتُّمْ عِندَ ٱلْمَسْجِدِ ٱلْحَرَامِ ۖ فَمَا ٱسْتَقَـٰمُوا۟ لَكُمْ فَٱسْتَقِيمُوا۟ لَهُمْ ۚ إِنَّ ٱللَّهَ يُحِبُّ ٱلْمُتَّقِينَ﴿٧﴾
share
كَيْفَ يَكُونُ = എങ്ങിനെ ഉണ്ടായിരിക്കും, ഉണ്ടാകും لِلْمُشْرِكِينَ = മുശ്‌രിക്കുകള്‍ക്ക്‌ عَهْدٌ = ഒരു കരാര്‍, വല്ല ഉടമ്പടിയും عِندَ اللَّهِ = അല്ലാഹുവിന്‍റെ അടുക്കല്‍ وَعِندَ رَسُولِهِ = അവന്‍റെ റസൂലിന്‍റെ അടുക്കലും إِلَّا الَّذِينَ = യാതൊരു കൂട്ടരൊഴികെ, ഒരു കൂട്ടര്‍ക്കല്ലാതെ عَاهَدتُّمْ = നിങ്ങള്‍ കരാര്‍ (സന്ധി) നടത്തിയ عِندَ الْمَسْجِدِ الْحَرَامِ = മസ്‌ജിദുല്‍ ഹറാമിന്‍റെ അടുക്കല്‍വെച്ചു فَمَا اسْتَقَامُوا = എന്നാല്‍ അവര്‍ ചൊവ്വിനു (നേര്‍ക്കുനേരെ) നിലകൊള്ളുമ്പോള്‍ لَكُمْ = നിങ്ങളോട്‌ فَاسْتَقِيمُوا = നിങ്ങള്‍ (നിങ്ങളും) ചൊവ്വിനു നിലകൊള്ളുവിന്‍ لَهُمْ = അവരോട്‌ إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു يُحِبُّ = ഇഷ്‌ടപ്പെടുന്നു; സ്‌നേഹിക്കും الْمُتَّقِينَ = സൂക്ഷ്‌മത പാലിക്കുന്നവരെ.
എങ്ങിനെയാണ്‌ (ആ) മുശ്‌രിക്കുകള്‍ക്ക്‌ അല്ലാഹുവിന്‍റെ അടുക്കലും, അവന്‍റെ റസൂലിന്‍റെ അടുക്കലും ഒരു കരാര്‍ (നിലവില്‍) ഉണ്ടാകുന്നത്‌? നിങ്ങള്‍ `മസ്‌ജിദുല്‍ ഹറാമി`ന്‍റെ അടുക്കല്‍ വെച്ചു കരാറു നടത്തിയവര്‍ക്കല്ലാതെ! എന്നാല്‍, അവര്‍ നിങ്ങളോട്‌ ചൊവ്വിനു നിലകൊള്ളുമ്പോള്‍, നിങ്ങള്‍ അവരോടും ചൊവ്വിനു നിലകൊള്ളുവിന്‍. നിശ്ചയമായും അല്ലാഹു സൂക്ഷ്‌മത പാലിക്കുന്നവരെ ഇഷ്‌ടപ്പെടുന്നു.
തഫ്സീർ : 7-7
View   
كَيْفَ وَإِن يَظْهَرُوا۟ عَلَيْكُمْ لَا يَرْقُبُوا۟ فِيكُمْ إِلًّۭا وَلَا ذِمَّةًۭ ۚ يُرْضُونَكُم بِأَفْوَٰهِهِمْ وَتَأْبَىٰ قُلُوبُهُمْ وَأَكْثَرُهُمْ فَـٰسِقُونَ﴿٨﴾
share
كَيْفَ = എങ്ങിനെയാണ്‌ وَإِن يَظْهَرُوا = അവര്‍ പ്രത്യക്ഷപ്പെടുന്ന (വിജയിക്കുന്ന) പക്ഷം عَلَيْكُمْ = നിങ്ങളുടെ മേല്‍, നിങ്ങളോട്‌ لَا يَرْقُبُوا = അവര്‍ കാത്തിരിക്കയില്ല, പ്രതീക്ഷിക്കുകയില്ല, കാത്തുസൂക്ഷിക്കുകയില്ല فِيكُمْ = നിങ്ങളില്‍, നിങ്ങളെപ്പറ്റി إِلًّا = കുടുംബബന്ധം, സഖ്യബന്ധം وَلَا ذِمَّةً = ബാധ്യതയും (ഉത്തരവാദിത്വവും) ഇല്ല يُرْضُونَكُم = അവര്‍ നിങ്ങളെ തൃപ്‌തിപ്പെടുത്തും بِأَفْوَاهِهِمْ = അവരുടെ വായകള്‍ കൊണ്ട്‌ وَتَأْبَىٰ = വെറുക്കുക (വിസമ്മതിക്കുക- പ്രതികൂലിക്കുക) യും ചെയ്യും قُلُوبُهُمْ = അവരുടെ ഹൃദയങ്ങള്‍ وَأَكْثَرُهُمْ = അവരില്‍ അധികപേരും, അധികഭാഗവും فَاسِقُونَ = തോന്നിയവാസി (ധിക്കാരി) കളാണ്‌
എങ്ങനെയാണ്‌ (അവര്‍ക്ക്‌ കരാര്‍ ഉണ്ടായിരിക്കുക)? നിങ്ങളുടെ മേല്‍ അവര്‍ (വിജയം വരിച്ചു) പ്രത്യക്ഷപ്പെടുന്നപക്ഷം, നിങ്ങളെപ്പറ്റി കുടുംബബന്ധമാകട്ടെ, (കരാറ്‌) ബാധ്യതയാകട്ടെ അവര്‍ കാത്തുസൂക്ഷിക്കുകയില്ല [പരിഗണിക്കുകയില്ല]! അവരുടെ വായകൊണ്ട്‌ അവര്‍ നിങ്ങളെ തൃപ്‌തിപ്പെടുത്തും; അവരുടെ ഹൃദയങ്ങള്‍ വെറുക്കുകയും ചെയ്യും. അവരില്‍ അധികപേരും തോന്നിയവാസികളുമാകുന്നു.
തഫ്സീർ : 8-8
View   
ٱشْتَرَوْا۟ بِـَٔايَـٰتِ ٱللَّهِ ثَمَنًۭا قَلِيلًۭا فَصَدُّوا۟ عَن سَبِيلِهِۦٓ ۚ إِنَّهُمْ سَآءَ مَا كَانُوا۟ يَعْمَلُونَ﴿٩﴾
share
اشْتَرَوْا = അവര്‍ വാങ്ങി (പകരമെടുത്തു) بِآيَاتِ = ആയത്തുകള്‍ക്ക്‌, ലക്ഷ്യദൃഷ്‌ടാന്തങ്ങള്‍ക്ക്‌ (പകരം) اللَّهِ = അല്ലാഹുവിന്‍റെ ثَمَنًا = വില قَلِيلًا = അല്‍പമായ فَصَدُّوا = അങ്ങനെ (അതിനാല്‍) അവര്‍ തടഞ്ഞു عَن سَبِيلِهِ = അവന്‍റെ മാര്‍ഗത്തില്‍നിന്ന്‌ إِنَّهُمْ = നിശ്ചയമായും അവർ سَاءَ = അവര്‍ വളരെ മോശം, ചീത്ത مَا كَانُوا = അവര്‍ ആയിരിക്കുന്നത്‌ يَعْمَلُونَ = പ്രവര്‍ത്തിക്കും
അല്ലാഹുവിന്‍റെ `ആയത്തു" കള്‍ക്ക്‌ [ലക്ഷ്യദൃഷ്‌ടാന്തങ്ങള്‍ക്ക്‌] അവര്‍ അല്‍പമായ വിലവാങ്ങി; അങ്ങനെ, അവന്‍റെ മാര്‍ഗത്തില്‍ നിന്ന്‌ അവര്‍ (ആളുകളെ) തടഞ്ഞു. നിശ്ചയമായും അവര്‍ പ്രവര്‍ത്തിച്ചുവരുന്നത്‌ വളരെ ചീത്ത!
തഫ്സീർ : 9-9
View   
لَا يَرْقُبُونَ فِى مُؤْمِنٍ إِلًّۭا وَلَا ذِمَّةًۭ ۚ وَأُو۟لَـٰٓئِكَ هُمُ ٱلْمُعْتَدُونَ﴿١٠﴾
share
لَا يَرْقُبُونَ = അവര്‍ കാത്തുസൂക്ഷിക്കുകയില്ല فِي مُؤْمِنٍ = ഒരു സത്യവിശ്വാസിയിലും, സത്യവിശ്വാസിയെപ്പറ്റിയും إِلًّا = കുടുംബ (സഖ്യ) ബന്ധം وَلَا ذِمَّةً = ബാധ്യതയും (ഉത്തരവാദിത്വവും) ഇല്ല وَأُولَٰئِكَ هُمُ = അക്കൂട്ടര്‍തന്നെ الْمُعْتَدُونَ = അതിക്രമികള്‍, അതിരുവിട്ടവര്‍.
ഒരു സത്യവിശ്വാസിയെപ്പറ്റിയും കുടുംബ ബന്ധത്തെയാകട്ടെ, (കരാറ്‌) ബാധ്യതയാകട്ടെ അവര്‍ കാത്തുസൂക്ഷിക്കുക [പരിഗണിക്കുക]യില്ല അക്കൂട്ടര്‍തന്നെയാണ്‌ അതിക്രമികളും.
തഫ്സീർ : 10-10
View   
فَإِن تَابُوا۟ وَأَقَامُوا۟ ٱلصَّلَوٰةَ وَءَاتَوُا۟ ٱلزَّكَوٰةَ فَإِخْوَٰنُكُمْ فِى ٱلدِّينِ ۗ وَنُفَصِّلُ ٱلْـَٔايَـٰتِ لِقَوْمٍۢ يَعْلَمُونَ﴿١١﴾
share
فَإِن تَابُوا = എന്നാല്‍ (എനി) അവര്‍ പശ്ചാത്തപിക്കുന്നപക്ഷം وَأَقَامُوا = അവര്‍ നിലനിറുത്തുകയും الصَّلَاةَ = നമസ്‌കാരം وَآتَوُا = അവര്‍ കൊടുക്കുക (നല്‍കുക) യും الزَّكَاةَ = സക്കാത്ത്‌ فَإِخْوَانُكُمْ = എന്നാല്‍ നിങ്ങളുടെ സഹോദരങ്ങളാണ്‌ فِي الدِّينِ = മതത്തില്‍ وَنُفَصِّلُ = നാം വിശദീകരിക്കുന്നു, വിവരിക്കുകയാണ്‌ الْآيَاتِ = ആയത്തുകളെ, ലക്ഷ്യ ദൃഷ്‌ടാന്തങ്ങള്‍ لِقَوْمٍ = ജനങ്ങള്‍ക്കുവേണ്ടി يَعْلَمُونَ = അവര്‍ അറിയുന്നു.
എന്നാല്‍, അവര്‍ പശ്ചാത്തപിക്കുകയും, നമസ്‌കാരം നിലനിറുത്തുകയും, സക്കാത്ത്‌ കൊടുക്കുകയും ചെയ്‌താല്‍, (അവര്‍) മതത്തില്‍ നിങ്ങളുടെ സഹോദരങ്ങളായിരിക്കും. അറിയുന്ന ജനങ്ങള്‍ക്ക്‌ വേണ്ടി നാം `ആയത്തു`കള്‍ [ലക്ഷ്യ ദൃഷ്‌ടാന്തങ്ങള്‍] വിശദീകരിക്കുകയാണ്‌.
وَإِن نَّكَثُوٓا۟ أَيْمَـٰنَهُم مِّنۢ بَعْدِ عَهْدِهِمْ وَطَعَنُوا۟ فِى دِينِكُمْ فَقَـٰتِلُوٓا۟ أَئِمَّةَ ٱلْكُفْرِ ۙ إِنَّهُمْ لَآ أَيْمَـٰنَ لَهُمْ لَعَلَّهُمْ يَنتَهُونَ﴿١٢﴾
share
وَإِن نَّكَثُوا = അവര്‍ ലംഘിച്ചുവെങ്കിലോ أَيْمَانَهُم = അവരുടെ സത്യ (ശപഥ)ങ്ങളെ مِّن بَعْدِ = ശേഷമായി, പിന്നീട്‌ عَهْدِهِمْ = അവരുടെ കരാറിന്‍റെ, ഉടമ്പടിയുടെ وَطَعَنُوا = അവര്‍ കുത്തുക (കുത്തിപ്പറയുക) യും, കുറ്റം പറയുകയും فِي دِينِكُمْ = നിങ്ങളുടെ മതത്തില്‍ فَقَاتِلُوا = എന്നാല്‍ യുദ്ധം നടത്തുവിന്‍ أَئِمَّةَ = നേതാക്കളോട്‌ الْكُفْرِ = അവിശ്വാസത്തിന്‍റെ إِنَّهُمْ = നിശ്ചയമായും അവര്‍ لَا أَيْمَانَ = സത്യ (ശപഥ)ങ്ങള്‍ ഇല്ല لَهُمْ = അവര്‍ക്ക്‌ لَعَلَّهُمْ = അവരായേക്കാം يَنتَهُونَ = വിരമിക്കും
അവരുടെ കരാറിനുശേഷം, അവര്‍ അവരുടെ ശപഥങ്ങളെ ലംഘിക്കുകയും, നിങ്ങളുടെ മതത്തില്‍ (ആക്ഷേപിച്ചു) കുത്തിപ്പറയുകയും ചെയ്‌തുവെങ്കിലോ, അപ്പോള്‍, അവിശ്വാസത്തിന്‍റെ നേതാക്കളോട്‌ നിങ്ങള്‍ യുദ്ധം നടത്തുവിന്‍. (കാരണം) നിശ്ചയമായും അവര്‍-അവര്‍ക്ക്‌ ശപഥങ്ങളേയില്ല. [അതിന്‌ അവര്‍ ഒട്ടും വില കല്‍പിക്കാറില്ല] അവര്‍ വിരമിച്ചേക്കാം.
തഫ്സീർ : 11-12
View   
أَلَا تُقَـٰتِلُونَ قَوْمًۭا نَّكَثُوٓا۟ أَيْمَـٰنَهُمْ وَهَمُّوا۟ بِإِخْرَاجِ ٱلرَّسُولِ وَهُم بَدَءُوكُمْ أَوَّلَ مَرَّةٍ ۚ أَتَخْشَوْنَهُمْ ۚ فَٱللَّهُ أَحَقُّ أَن تَخْشَوْهُ إِن كُنتُم مُّؤْمِنِينَ﴿١٣﴾
share
أَلَا تُقَاتِلُونَ = നിങ്ങള്‍ യുദ്ധം ചെയ്യുന്നില്ലേ, ചെയ്‌തുകൂടേ قَوْمًا = ഒരു ജനതയോട്‌ نَّكَثُوا = അവര്‍ ലംഘിച്ചു أَيْمَانَهُمْ = അവരുടെ ശപഥ (സത്യ)ങ്ങളെ وَهَمُّوا = അവര്‍ ഉദ്ദേശിക്കുക (ശ്രമിക്കുക) യും ചെയ്‌തു بِإِخْرَاجِ = പുറത്താക്കുന്നതിന്‌ الرَّسُولِ = റസൂലിനെ وَهُم = അവരാകട്ടെ, അവരാണ്‌ بَدَءُوكُمْ = നിങ്ങളോട്‌ തുടങ്ങിയിരിക്കുന്നു, ആരംഭിച്ചത്‌ أَوَّلَ مَرَّةٍ = ഒന്നാം (ആദ്യ) പ്രാവശ്യം (ആദ്യംതന്നെ) أَتَخْشَوْنَهُمْ = അവരെ നിങ്ങള്‍ ഭയപ്പെടുകയാണോ, ഭയപ്പെടുന്നോ فَاللَّهُ = എന്നാല്‍ അല്ലാഹു أَحَقُّ = ഏറ്റം അര്‍ഹന്‍ أَن تَخْشَوْهُ = അവനെ നിങ്ങള്‍ ഭയപ്പെടുവാന്‍ إِن كُنتُم = നിങ്ങളാണെങ്കില്‍ مُّؤْمِنِينَ = സത്യവിശ്വാസികള്‍
(സത്യവിശ്വാസികളേ) തങ്ങളുടെ ശപഥങ്ങളെ ലംഘിക്കുകയും, റസൂലിനെ (നാട്ടില്‍നിന്ന്‌) പുറത്താക്കുവാന്‍ ശ്രമിക്കുകയും ചെയ്‌ത ഒരു ജനതയോട്‌ നിങ്ങള്‍ക്ക്‌ യുദ്ധം ചെയ്‌തുകൂടേ? അവരാണ്‌, നിങ്ങളോട്‌ ആദ്യപ്രാവശ്യം (തന്നെ, ആക്രമണം) തുടങ്ങിയിട്ടുള്ളതും (എന്നിരിക്കെ)! അവരെ നിങ്ങള്‍ ഭയപ്പെടുകയോ?! എന്നാല്‍ അല്ലാഹുവത്രെ, നിങ്ങള്‍ ഭയപ്പെടുവാന്‍ ഏറ്റവും അര്‍ഹനായുള്ളവന്‍, നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍.
قَـٰتِلُوهُمْ يُعَذِّبْهُمُ ٱللَّهُ بِأَيْدِيكُمْ وَيُخْزِهِمْ وَيَنصُرْكُمْ عَلَيْهِمْ وَيَشْفِ صُدُورَ قَوْمٍۢ مُّؤْمِنِينَ﴿١٤﴾
share
قَاتِلُوهُمْ = അവരോട്‌ യുദ്ധം ചെയ്യുവിന്‍ يُعَذِّبْهُمُ = അവരെ ശിക്ഷിക്കും اللَّهُ = അല്ലാഹു بِأَيْدِيكُمْ = നിങ്ങളുടെ കരങ്ങളാല്‍ وَيُخْزِهِمْ = അവരെ അപമാനിക്കുക (വഷളാക്കുക) യും ചെയ്യും وَيَنصُرْكُمْ = നിങ്ങളെ അവന്‍ സഹായിക്കുകയും ചെയ്യും عَلَيْهِمْ = അവരുടെ മേല്‍ (എതിരില്‍) وَيَشْفِ = അവന്‍ ശമനം നല്‍കുകയും ചെയ്യും صُدُورَ = നെഞ്ചു (ഹൃദയം) കള്‍ക്ക്‌ قَوْمٍ مُّؤْمِنِينَ = സത്യവിശ്വാസികളായ ജനങ്ങളുടെ
അവരോട്‌ നിങ്ങള്‍ യുദ്ധം ചെയ്യുവിന്‍, നിങ്ങളുടെ കരങ്ങളാല്‍ അല്ലാഹു അവരെ ശിക്ഷിക്കും; അവരെ അവന്‍ അപമാനിക്കുകയും, അവര്‍ക്കെതിരില്‍ നിങ്ങളെ അവന്‍ സഹായിക്കുകയും ചെയ്യും; സത്യവിശ്വാസികളായ ജനങ്ങളുടെ നെഞ്ച്‌ [മനസ്സു]കള്‍ക്ക്‌ അവന്‍ ശമനം നല്‍കുകയും ചെയ്യും;
وَيُذْهِبْ غَيْظَ قُلُوبِهِمْ ۗ وَيَتُوبُ ٱللَّهُ عَلَىٰ مَن يَشَآءُ ۗ وَٱللَّهُ عَلِيمٌ حَكِيمٌ﴿١٥﴾
share
وَيُذْهِبْ = അവന്‍ നീക്കി (പോക്കി) കളയുകയും ചെയ്യും غَيْظَ = ക്ലേശം, രോഷം, ക്രോധം قُلُوبِهِمْ = അവരുടെ ഹൃദയങ്ങളുടെ وَيَتُوبُ اللَّهُ = അല്ലാഹു പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യും عَلَىٰ مَن يَشَاءُ = അവന്‍ ഉദ്ദേശിക്കുന്നവരുടെ وَاللَّهُ عَلِيمٌ = അല്ലാഹു അറിയുന്നവനാണ്‌ حَكِيمٌ = അഗാധജ്ഞനാണ്‌.
അവരുടെ ഹൃദയങ്ങളിലെ ക്ലേശം അവന്‍ (നീക്കി) കളയുകയും ചെയ്യും. അല്ലാഹു, അവന്‍ ഉദ്ദേശിക്കുന്നവരുടെ പശ്ചാത്താപം സ്വീകരിക്കുന്നതുമാണ്‌. അല്ലാഹു (എല്ലാം) അറിയുന്നവനും, അഗാധജ്ഞനുമാകുന്നു.
തഫ്സീർ : 13-15
View   
أَمْ حَسِبْتُمْ أَن تُتْرَكُوا۟ وَلَمَّا يَعْلَمِ ٱللَّهُ ٱلَّذِينَ جَـٰهَدُوا۟ مِنكُمْ وَلَمْ يَتَّخِذُوا۟ مِن دُونِ ٱللَّهِ وَلَا رَسُولِهِۦ وَلَا ٱلْمُؤْمِنِينَ وَلِيجَةًۭ ۚ وَٱللَّهُ خَبِيرٌۢ بِمَا تَعْمَلُونَ﴿١٦﴾
share
أَمْ = അതല്ല, അഥവാ, അതോ حَسِبْتُمْ = നിങ്ങള്‍ കണക്കാക്കി (ഗണിച്ചു- കരുതി) യോ أَن تُتْرَكُوا = നിങ്ങള്‍ വിടപ്പെടു (ഉപേക്ഷിക്കപ്പെടു) മെന്ന്‌ وَلَمَّا يَعْلَمِ = അറിയാത്ത സ്ഥിതിക്ക്‌, അറിയാതെ اللَّهُ = അല്ലാഹു الَّذِينَ جَاهَدُوا = സമരം ചെയ്‌തവരെ مِنكُمْ = നിങ്ങളില്‍ നിന്ന്‌ وَلَمْ يَتَّخِذُوا = അവര്‍ ഉണ്ടാക്കിയിട്ടുമില്ല مِن دُونِ اللَّهِ = അല്ലാഹുവിനു പുറമെ, അല്ലാഹുവിനെ കൂടാതെ وَلَا رَسُولِهِ = അവന്‍റെ റസൂലിനും (പുറമെ) ഇല്ല وَلَا الْمُؤْمِنِينَ = സത്യവിശ്വാസികള്‍ക്കും (പുറമെ) ഇല്ല وَلِيجَةً = ഒരു രഹസ്യക്കൂട്ടുകെട്ട്‌, സ്വകാര്യബന്ധുവെ, ഉള്ളുകള്ളിക്കാരെ وَاللَّهُ = അല്ലാഹു خَبِيرٌ = സൂക്ഷ്‌മമായി അറിയുന്നവനാണ്‌ بِمَا تَعْمَلُونَ = നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി`
അതല്ല, നിങ്ങള്‍ കണക്കാക്കിയോ, നിങ്ങള്‍ (വെറുതെ) ഉപേക്ഷിക്കപ്പെടുമെന്ന്‌? നിങ്ങളില്‍നിന്ന്‌ സമരം ചെയ്യുകയും, അല്ലാഹുവിനും, അവന്‍റെ റസൂലിനും, സത്യവിശ്വാസികള്‍ക്കും പുറമെ ഒരു രഹസ്യക്കൂട്ടുകെട്ട്‌ ഉണ്ടാക്കിയിട്ടില്ലാതിരിക്കുകയും ചെയ്‌തവരെ അല്ലാഹു (പ്രത്യക്ഷത്തില്‍ കണ്ട്‌) അറിയാത്ത സ്ഥിതിക്ക്‌! അല്ലാഹുവാകട്ടെ, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്‌മമായറിയുന്നവനാകുന്നു.
തഫ്സീർ : 16-16
View   
مَا كَانَ لِلْمُشْرِكِينَ أَن يَعْمُرُوا۟ مَسَـٰجِدَ ٱللَّهِ شَـٰهِدِينَ عَلَىٰٓ أَنفُسِهِم بِٱلْكُفْرِ ۚ أُو۟لَـٰٓئِكَ حَبِطَتْ أَعْمَـٰلُهُمْ وَفِى ٱلنَّارِ هُمْ خَـٰلِدُونَ﴿١٧﴾
share
مَا كَانَ = ആകുകയില്ല, ആകാവതല്ല, പാടില്ല, നിവൃത്തിയില്ല لِلْمُشْرِكِينَ = മുശ്‌രിക്കുകള്‍ക്ക്‌ أَن يَعْمُرُوا = അവര്‍ പരിപാലിക്കു (ശുശ്രൂഷിക്കു-സംരക്ഷിക്കു) വാന്‍ مَسَاجِدَ = പള്ളികളെ اللَّهِ = അല്ലാഹുവിന്‍റെ شَاهِدِينَ = സാക്ഷ്യം വഹിക്കുന്നവരായിക്കൊണ്ട്‌ عَلَىٰ أَنفُسِهِم = തങ്ങളുടെ സ്വന്തങ്ങളുടെ (തങ്ങളുടെ തന്നെ) മേല്‍ بِالْكُفْرِ = കുഫ്‌റിന്‌, അവിശ്വാസത്തെപ്പറ്റി أُولَٰئِكَ = അക്കൂട്ടര്‍ حَبِطَتْ = പൊളിഞ്ഞിരിക്കുന്നു, നിഷ്‌ഫലമായി أَعْمَالُهُمْ = അവരുടെ പ്രവൃത്തി (കർമ്മം) കള്‍ وَفِي النَّارِ = നരകത്തില്‍ هُمْ = അവര്‍ خَالِدُونَ = സ്ഥിരവാസികളാണ്‌
മുശ്‌രിക്കുകള്‍ക്ക്‌ അല്ലാഹുവിന്‍റെ പള്ളികളെ പരിപാലിക്കുവാന്‍ പാടുള്ളതല്ല; (അവര്‍) തങ്ങളുടെ സ്വന്തങ്ങളുടെ മേല്‍ അവിശ്വാസത്തെപ്പറ്റി സാക്ഷ്യം വഹിക്കുന്നവരായിക്കൊണ്ട്‌. അക്കൂട്ടര്‍-അവരുടെ കർമ്മങ്ങൾ പൊളിഞ്ഞു (നിഷ്‌ഫലമായി) പോയിരിക്കുന്നു. നരകത്തിലാകട്ടെ, അവര്‍ സ്ഥിരവാസികളുമായിരിക്കും.
إِنَّمَا يَعْمُرُ مَسَـٰجِدَ ٱللَّهِ مَنْ ءَامَنَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ وَأَقَامَ ٱلصَّلَوٰةَ وَءَاتَى ٱلزَّكَوٰةَ وَلَمْ يَخْشَ إِلَّا ٱللَّهَ ۖ فَعَسَىٰٓ أُو۟لَـٰٓئِكَ أَن يَكُونُوا۟ مِنَ ٱلْمُهْتَدِينَ﴿١٨﴾
share
إِنَّمَا = നിശ്ചയമായും തന്നെ (മാത്രം) يَعْمُرُ = പരിപാലിക്കും, ശുശ്രൂഷിക്കും مَسَاجِدَ اللَّهِ = അല്ലാഹുവിന്‍റെ പള്ളികളെ مَنْ آمَنَ = വിശ്വസിച്ചവര്‍ (തന്നെ-മാത്രം) بِاللَّهِ = അല്ലാഹുവിലും وَالْيَوْمِ الْآخِرِ = അന്ത്യദിനത്തിലും وَأَقَامَ = നിലനിറുത്തുകയും ചെയ്‌തു الصَّلَاةَ = നമസ്‌കാരം وَآتَى الزَّكَاةَ = സക്കാത്ത്‌ കൊടുക്കുകയും ചെയ്‌തു وَلَمْ يَخْشَ = ഭയപ്പെട്ടതുമില്ല إِلَّا اللَّهَ = അല്ലാഹുവിനെയല്ലാതെ فَعَسَىٰ = എന്നാല്‍ (അപ്പോള്‍) ആയേക്കാം أُولَٰئِكَ = അക്കൂട്ടര്‍ أَن يَكُونُوا = അവരായിരിക്കുക مِنَ الْمُهْتَدِينَ = സന്മാര്‍ഗം പ്രാപിച്ചവരില്‍പെട്ട(വര്‍)
നിശ്ചയമായും, അല്ലാഹുവിന്‍റെ പള്ളികളെ പരിപാലിക്കുക- അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, നമസ്‌കാരം നിലനിറുത്തുകയും, സക്കാത്ത്‌ കൊടുക്കുകയും, അല്ലാഹുവിനെയല്ലാതെ ഭയപ്പെടാതിരിക്കുകയും ചെയ്‌തവര്‍ മാത്രമാകുന്നു. [അവര്‍ക്കേ അതിനര്‍ഹതയുള്ളൂ] എന്നാല്‍, അക്കൂട്ടര്‍ സന്മാര്‍ഗം പ്രാപിച്ചവരുടെ കൂട്ടത്തിലായിത്തീര്‍ന്നേക്കാം.
തഫ്സീർ : 17-18
View   
أَجَعَلْتُمْ سِقَايَةَ ٱلْحَآجِّ وَعِمَارَةَ ٱلْمَسْجِدِ ٱلْحَرَامِ كَمَنْ ءَامَنَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ وَجَـٰهَدَ فِى سَبِيلِ ٱللَّهِ ۚ لَا يَسْتَوُۥنَ عِندَ ٱللَّهِ ۗ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلظَّـٰلِمِينَ﴿١٩﴾
share
أَجَعَلْتُمْ = നിങ്ങള്‍ ആക്കിയോ, ആക്കുകയാണോ سِقَايَةَ = കുടിപ്പാൻ കൊടുക്കല്‍, വെള്ളം നല്‍കല്‍ الْحَاجِّ = ഹജ്ജ്‌ ചെയ്യുന്നവന്‌, ഹജ്ജിന്‌ വരുന്നവര്‍ക്ക്‌ وَعِمَارَةَ = പരിപാലനവും ശുശ്രൂഷയും الْمَسْجِدِ الْحَرَامِ = മസ്‌ജിദുല്‍ ഹറാമിന്‍റെ كَمَنْ = ഒരുവനെ (യാതൊരുവരെ)പ്പോലെ آمَنَ = വിശ്വസിച്ചു بِاللَّهِ = അല്ലാഹുവില്‍ وَالْيَوْمِ الْآخِرِ = അന്ത്യദിനത്തിലും وَجَاهَدَ = സമരം ചെയ്യുകയും فِي سَبِيلِ اللَّهِ = അല്ലാഹുവിന്‍റെ നേര്‍മാര്‍ഗത്തില്‍ لَا يَسْتَوُونَ = അവര്‍ സമമാകുകയില്ല عِندَ اللَّهِ = അല്ലാഹുവിങ്കല്‍ وَاللَّهُ = അല്ലാഹുവാകട്ടെ لَا يَهْدِي = നേര്‍മാര്‍ഗ (സന്‍മാര്‍ഗ)ത്തിലാക്കുകയില്ല الْقَوْمَ = ജനങ്ങളെ الظَّالِمِينَ = അക്രമികളായ
ഹജ്ജ് ചെയ്യുന്നവർക്കു കുടിപ്പാൻ(വെള്ളം) കൊടുക്കലും, `മസ്‌ജിദുല്‍ ഹറാമി" ന്‍റെ പരിപാലനവും (ചെയ്യുന്നവരെ) നിങ്ങള്‍ ആക്കുകയോ? -അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം നടത്തുകയും ചെയ്യുന്നവരെപ്പോലെ! അവര്‍ അല്ലാഹുവിന്‍റെ അടുക്കല്‍ സമന്‍മാരാകുകയില്ല. അല്ലാഹു, അക്രമികളായ ജനങ്ങളെ സന്‍ മാര്‍ഗത്തിലാക്കുകയില്ല.
തഫ്സീർ : 19-19
View   
ٱلَّذِينَ ءَامَنُوا۟ وَهَاجَرُوا۟ وَجَـٰهَدُوا۟ فِى سَبِيلِ ٱللَّهِ بِأَمْوَٰلِهِمْ وَأَنفُسِهِمْ أَعْظَمُ دَرَجَةً عِندَ ٱللَّهِ ۚ وَأُو۟لَـٰٓئِكَ هُمُ ٱلْفَآئِزُونَ﴿٢٠﴾
share
الَّذِينَ آمَنُوا = വിശ്വസിച്ചവര്‍ وَهَاجَرُوا = ഹിജ്‌റഃ പോകുകയും ചെയ്‌തു وَجَاهَدُوا = സമരം നടത്തുകയും ചെയ്‌തു فِي سَبِيلِ اللَّهِ = അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ بِأَمْوَالِهِمْ = തങ്ങളുടെ സ്വത്തുക്കള്‍ (ധനം) കൊണ്ട്‌ وَأَنفُسِهِمْ = തങ്ങളുടെ ദേഹങ്ങള്‍കൊണ്ടും أَعْظَمُ = വമ്പിച്ചവരാണ്‌ دَرَجَةً = പദവി, പദവിയില്‍ عِندَ اللَّهِ = അല്ലാഹുവിന്‍റെ അടുക്കല്‍ وَأُولَٰئِكَ هُمُ = അക്കൂട്ടര്‍തന്നെ الْفَائِزُونَ = ഭാഗ്യവാന്‍മാര്‍, വിജയികള്‍
വിശ്വസിക്കുകയും, `ഹിജ്‌റഃ" പോകുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം കൊണ്ടും, തങ്ങളുടെ ദേഹം കൊണ്ടും സമരം നടത്തുകയും ചെയ്‌തവര്‍, അല്ലാഹുവിന്‍റെ അടുക്കല്‍, പദവിയില്‍ ഏറ്റവും മഹത്തായവരത്രെ. അക്കൂട്ടര്‍തന്നെയാണ്‌ ഭാഗ്യം പ്രാപിച്ചവരും.
يُبَشِّرُهُمْ رَبُّهُم بِرَحْمَةٍۢ مِّنْهُ وَرِضْوَٰنٍۢ وَجَنَّـٰتٍۢ لَّهُمْ فِيهَا نَعِيمٌۭ مُّقِيمٌ﴿٢١﴾
share
يُبَشِّرُهُمْ = അവരെ സന്തോഷമറിയിക്കുന്നു رَبُّهُم = അവരുടെ റബ്ബ്‌ بِرَحْمَةٍ = ഒരു കാരുണ്യത്തെപ്പറ്റി, കാരുണ്യംകൊണ്ട്‌ مِّنْهُ = അവനില്‍ നിന്നുള്ള وَرِضْوَانٍ = പ്രീതികൊണ്ടും وَجَنَّاتٍ = ചില സ്വര്‍ഗങ്ങള്‍ കൊണ്ടും لَّهُمْ = അവര്‍ക്കുള്ള, അവരുടേതായ فِيهَا = അതില്‍ (അവയില്‍) ഉണ്ട്‌ نَعِيمٌ = സുഖാനുഭവം, സുഖജീവിതം مُّقِيمٌ = നിലനില്‍ക്കുന്ന
അവരുടെ റബ്ബ്‌ തന്‍റെ പക്കല്‍ നിന്നുള്ള ഒരു (മഹത്തായ) കാരുണ്യത്തെയും പ്രീതിയെയും അവര്‍ക്കായുള്ള ചില സ്വര്‍ഗങ്ങളെയും കുറിച്ചു അവരെ സന്തോഷവാര്‍ത്ത അറിയിക്കുന്നു. അതില്‍ (ശാശ്വതമായി) നിലനില്‍ക്കുന്ന സുഖാനുഭവമുണ്ടായിരിക്കും.
خَـٰلِدِينَ فِيهَآ أَبَدًا ۚ إِنَّ ٱللَّهَ عِندَهُۥٓ أَجْرٌ عَظِيمٌۭ﴿٢٢﴾
share
خَالِدِينَ = നിത്യവാസികളായിക്കൊണ്ട്‌ فِيهَا = അതില്‍ أَبَدًا = എക്കാലവും, എന്നെന്നും إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു عِندَهُ = അവന്‍റെ അടുക്കലുണ്ട്‌ أَجْرٌ = കൂലി, പ്രതിഫലം عَظِيمٌ = വമ്പിച്ച, മഹത്തായ
അതില്‍ എന്നെന്നും (അവര്‍) നിത്യവാസികളായിക്കൊണ്ട്‌, നിശ്ചയമായും അല്ലാഹു-അവന്‍റെ അടുക്കല്‍ മഹത്തായ പ്രതിഫലമുണ്ട്‌.
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَتَّخِذُوٓا۟ ءَابَآءَكُمْ وَإِخْوَٰنَكُمْ أَوْلِيَآءَ إِنِ ٱسْتَحَبُّوا۟ ٱلْكُفْرَ عَلَى ٱلْإِيمَـٰنِ ۚ وَمَن يَتَوَلَّهُم مِّنكُمْ فَأُو۟لَـٰٓئِكَ هُمُ ٱلظَّـٰلِمُونَ﴿٢٣﴾
share
يَا أَيُّهَا الَّذِينَ آمَنُوا = വിശ്വസിച്ചവരേ لَا تَتَّخِذُوا = നിങ്ങള്‍ ആക്കരുത്‌ آبَاءَكُمْ = നിങ്ങളുടെ പിതാക്കളെ وَإِخْوَانَكُمْ = നിങ്ങളുടെ സഹോദരങ്ങളെ (സഹോദന്‍മാരെ)യും أَوْلِيَاءَ = ബന്ധുക്കള്‍, കൈകാര്യക്കാര്‍, ഉടയവര്‍ إِنِ اسْتَحَبُّوا = അവര്‍ ഇഷ്‌ട (തൃപ്‌തി)പ്പെടുന്നപക്ഷം الْكُفْرَ = അവിശ്വാസത്തെ عَلَى الْإِيمَانِ = സത്യവിശ്വാസത്തെക്കാള്‍, വിശ്വാസത്തിനെതിരെ وَمَن يَتَوَلَّهُم = ആരെങ്കിലും (ആര്‍-വല്ലവനും) അവരോട്‌ മിത്രബന്ധം പുലര്‍ത്തിയാല്‍, അവര്‍ക്ക്‌ കൈകാര്യം നല്‍കിയാല്‍ مِّنكُمْ = നിങ്ങളില്‍ നിന്ന്‌ فَأُولَٰئِكَ = എന്നാല്‍ അക്കൂട്ടര്‍ هُمُ = അവര്‍ തന്നെ الظَّالِمُونَ = അക്രമികള്‍
ഹേ, വിശ്വസിച്ചവരേ, നിങ്ങളുടെ പിതാക്കളും, സഹോദരങ്ങളും, സത്യവിശ്വാസത്തെക്കാള്‍ അവിശ്വാസത്തോട്‌ ഇഷ്‌ടം കാണിക്കുന്നപക്ഷം, അവരെ നിങ്ങള്‍ മിത്രങ്ങള്‍ (അഥവാ കൈകാര്യക്കാര്‍) ആക്കരുത്‌. നിങ്ങളില്‍ നിന്ന്‌ ആരെങ്കിലും അവരോട്‌ മിത്രബന്ധം പുലര്‍ത്തുന്ന (അഥവാ അവര്‍ക്ക്‌ കൈകാര്യ കര്‍തൃത്വം നല്‍കുന്ന) പക്ഷം, അക്കൂട്ടര്‍തന്നെയാണ്‌ അക്രമികള്‍.
قُلْ إِن كَانَ ءَابَآؤُكُمْ وَأَبْنَآؤُكُمْ وَإِخْوَٰنُكُمْ وَأَزْوَٰجُكُمْ وَعَشِيرَتُكُمْ وَأَمْوَٰلٌ ٱقْتَرَفْتُمُوهَا وَتِجَـٰرَةٌۭ تَخْشَوْنَ كَسَادَهَا وَمَسَـٰكِنُ تَرْضَوْنَهَآ أَحَبَّ إِلَيْكُم مِّنَ ٱللَّهِ وَرَسُولِهِۦ وَجِهَادٍۢ فِى سَبِيلِهِۦ فَتَرَبَّصُوا۟ حَتَّىٰ يَأْتِىَ ٱللَّهُ بِأَمْرِهِۦ ۗ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلْفَـٰسِقِينَ﴿٢٤﴾
share
قُلْ = നീ പറയുക إِن كَانَ = ആണെങ്കില്‍, ആയിരുന്നാല്‍ آبَاؤُكُمْ = നിങ്ങളുടെ പിതാക്കള്‍ وَأَبْنَاؤُكُمْ = നിങ്ങളുടെ പുത്രന്‍മാരും (മക്കളും) وَإِخْوَانُكُمْ = നിങ്ങളുടെ സഹോദരങ്ങളും وَأَزْوَاجُكُمْ = നിങ്ങളുടെ ഇണകളും (ഭാര്യാഭര്‍ത്താക്കളും) وَعَشِيرَتُكُمْ = നിങ്ങളുടെ ബന്ധുകുടുംബവും وَأَمْوَالٌ = സ്വത്തുക്കളും, ധനവും اقْتَرَفْتُمُوهَا = നിങ്ങളത്‌ സമ്പാദിച്ചുണ്ടാക്കി, തെണ്ടിച്ചുണ്ടാക്കിയ وَتِجَارَةٌ = കച്ചവടവും, വ്യാപാരവും تَخْشَوْنَ = നിങ്ങള്‍ ഭയപ്പെടുന്നു كَسَادَهَا = അതിന്‍റെ ചിലവഴിയായ്‌മയെ, വിലയിടിവ്‌ وَمَسَاكِنُ = പാര്‍പ്പിടങ്ങളും تَرْضَوْنَهَا = നിങ്ങളതിനെ ഇഷ്‌ടപ്പെടുന്നു أَحَبَّ = അധികം പ്രിയപ്പെട്ടത്‌, ഇഷ്‌ടപ്പെട്ടത്‌ إِلَيْكُم = നിങ്ങള്‍ക്ക്‌ مِّنَ اللَّهِ = അല്ലാഹുവിനെക്കാള്‍ وَرَسُولِهِ = അവന്‍റെ റസൂലിനെയും (കാള്‍) وَجِهَادٍ = സമരത്തെയും (കാള്‍) فِي سَبِيلِهِ = അവന്‍റെ മാര്‍ഗത്തില്‍ فَتَرَبَّصُوا = എന്നാല്‍ നിങ്ങള്‍ കാത്തിരിക്കുവിന്‍, പ്രതീക്ഷിക്കുവിന്‍ حَتَّىٰ يَأْتِيَ = വരുന്നതുവരെ اللَّهُ = അല്ലാഹു بِأَمْرِهِ = അവന്‍റെ കല്‍പനയും കൊണ്ട്‌ وَاللَّهُ = അല്ലാഹു لَا يَهْدِي = അവന്‍ നേര്‍മാര്‍ഗത്തിലാക്കുകയില്ല الْقَوْمَ = ജനതയെ, ജനങ്ങളെ الْفَاسِقِينَ = തോന്നിയവാസികളായ, ദുര്‍ന്നടപ്പുകാരായ
(നബിയേ) നീ പറയുക: `നിങ്ങളുടെ പിതാക്കളും നിങ്ങളുടെ പുത്രന്‍മാരും, നിങ്ങളുടെ സഹോദരങ്ങളും, നിങ്ങളുടെ ഇണകളും, നിങ്ങളുടെ ബന്ധുകുടുംബങ്ങളും, നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ സ്വത്തുക്കളും, നിങ്ങള്‍ വിലയിടിവ്‌ (അഥവാ ചിലവാകായ്‌മ) ഭയക്കുന്ന കച്ചവടവും, നിങ്ങള്‍ ഇഷ്‌ടപ്പെടുന്ന പാര്‍പ്പിടങ്ങളുമാണ്‌ അല്ലാഹുവിനെയും, അവന്‍റെ റസൂലിനെയും, അവന്‍റെ മാര്‍ഗത്തില്‍ സമരം ചെയ്യുന്നതിനെയുംകാള്‍ (അധികം) നിങ്ങള്‍ക്ക്‌ പ്രിയങ്കരമെങ്കില്‍, എന്നാല്‍ അല്ലാഹു അവന്‍റെ കല്‍പന കൊണ്ടുവരുന്നതുവരെ നിങ്ങള്‍ കാത്തിരിക്കുവിന്‍! അല്ലാഹു തോന്നിയവാസികളായ ജനങ്ങളെ സന്‍മാര്‍ഗത്തിലാക്കുകയില്ല.
തഫ്സീർ : 20-24
View   
لَقَدْ نَصَرَكُمُ ٱللَّهُ فِى مَوَاطِنَ كَثِيرَةٍۢ ۙ وَيَوْمَ حُنَيْنٍ ۙ إِذْ أَعْجَبَتْكُمْ كَثْرَتُكُمْ فَلَمْ تُغْنِ عَنكُمْ شَيْـًۭٔا وَضَاقَتْ عَلَيْكُمُ ٱلْأَرْضُ بِمَا رَحُبَتْ ثُمَّ وَلَّيْتُم مُّدْبِرِينَ﴿٢٥﴾
share
لَقَدْ = തീര്‍ച്ചയായും ഉണ്ട്‌ نَصَرَكُمُ اللَّهُ = അല്ലാഹു നിങ്ങളെ സഹായിച്ചു فِي مَوَاطِنَ = (യുദ്ധ) രംഗങ്ങളില്‍ كَثِيرَةٍ = വളരെ وَيَوْمَ حُنَيْنٍ = ഹുനൈന്‍ ദിവസവും إِذْ أَعْجَبَتْكُمْ = നിങ്ങളെ സംതൃപ്‌തി (അത്ഭുത)പ്പെടുത്തിയപ്പോള്‍ كَثْرَتُكُمْ = നിങ്ങളുടെ പെരുപ്പം, ആധിക്യം ‌ فَلَمْ تُغْنِ = എന്നിട്ടത് ധന്യമാക്കിയില്ല, പര്യാപ്‌തമാക്കിയില്ല, ഉപകരിച്ചില്ല عَنكُمْ = നിങ്ങള്‍ക്ക്‌ شَيْئًا = യാതൊന്നും وَضَاقَتْ = ഇടുങ്ങുക (കുടുസ്സായിരിക്കുക)യും ചെയ്‌തു عَلَيْكُمُ = നിങ്ങള്‍ക്ക്‌, നിങ്ങളുടെമേല്‍ الْأَرْضُ = ഭൂമി بِمَا رَحُبَتْ = അതു വിശാലമായതോടെ ثُمَّ = പിന്നെ وَلَّيْتُم = നിങ്ങള്‍ തിരിഞ്ഞുപോന്നു مُّدْبِرِينَ = പിന്‍തിരിഞ്ഞവരായി (പിന്നോക്കം)
വളരെ (യുദ്ധ) രംഗങ്ങളില്‍ അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്‌. ഹുനൈന്‍ (യുദ്ധ) ദിവസവും (സഹായിച്ചു): അതായത്‌, നിങ്ങളുടെ (ആള്‍) പെരുപ്പം നിങ്ങളെ സംതൃപ്‌തിപ്പെടുത്തിയിട്ട്‌ അത്‌ നിങ്ങള്‍ക്ക്‌ യാതൊന്നും പര്യാപ്‌തമാക്കാതിരുന്നപ്പോള്‍; ഭൂമി വിശാലമായതോടെ അത്‌ നിങ്ങള്‍ക്ക്‌ ഇടുക്കമാകുകയും ചെയ്‌തു. പിന്നീട്‌ നിങ്ങള്‍ പിന്നോക്കം തിരിഞ്ഞോടുകയും ചെയ്‌തു.
ثُمَّ أَنزَلَ ٱللَّهُ سَكِينَتَهُۥ عَلَىٰ رَسُولِهِۦ وَعَلَى ٱلْمُؤْمِنِينَ وَأَنزَلَ جُنُودًۭا لَّمْ تَرَوْهَا وَعَذَّبَ ٱلَّذِينَ كَفَرُوا۟ ۚ وَذَٰلِكَ جَزَآءُ ٱلْكَـٰفِرِينَ﴿٢٦﴾
share
ثُمَّ أَنزَلَ = പിന്നെ ഇറക്കി اللَّهُ = അല്ലാഹു سَكِينَتَهُ = അവന്‍റെ ശാന്തത, സമാധാനം, അടക്കം عَلَىٰ رَسُولِهِ = തന്‍റെ റസൂലിന്‍റെമേല്‍ وَعَلَى الْمُؤْمِنِينَ = സത്യവിശ്വാസികളുടെ മേലും وَأَنزَلَ = അവന്‍ ഇറക്കുകയും ചെയ്‌തു جُنُودًا = ചില സൈന്യങ്ങളെ لَّمْ تَرَوْهَا = നിങ്ങളതു കണ്ടിട്ടില്ല, കാണാത്ത وَعَذَّبَ = അവന്‍ ശിക്ഷിക്കുകയും ചെയ്‌തു الَّذِينَ كَفَرُوا = അവിശ്വസിച്ചവരെ وَذَٰلِكَ = അത്‌, അതത്രെ جَزَاءُ = പ്രതിഫലമത്രെ, പ്രതിഫലം الْكَافِرِينَ = അവിശ്വാസികളുടെ
പിന്നെ, അല്ലാഹു അവന്‍റെ റസൂലിന്‍റെ മേലും, സത്യവിശ്വാസികളുടെ മേലും തന്‍റെ (വക) ശാന്തത ഇറക്കിക്കൊടുത്തു: നിങ്ങള്‍ കണ്ടിട്ടില്ലാത്ത ചില സൈന്യങ്ങളെ അവന്‍ ഇറക്കുകയും ചെയ്‌തു: അവിശ്വസിച്ചവരെ അവന്‍ ശിക്ഷിക്കുകയും ചെയ്‌തു. അതത്രെ, അവിശ്വാസികളുടെ പ്രതിഫലം.
ثُمَّ يَتُوبُ ٱللَّهُ مِنۢ بَعْدِ ذَٰلِكَ عَلَىٰ مَن يَشَآءُ ۗ وَٱللَّهُ غَفُورٌۭ رَّحِيمٌۭ﴿٢٧﴾
share
ثُمَّ يَتُوبُ = പിന്നെ പശ്ചാത്താപം (മടക്കം) സ്വീകരിക്കും اللَّهُ = അല്ലാഹു مِن بَعْدِ ذَٰلِكَ = അതിന്‍റെ ശേഷം عَلَىٰ مَن يَشَاءُ = അവന്‍ ഉദ്ദേശിക്കുന്നവരുടെ وَاللَّهُ = അല്ലാഹു غَفُورٌ = (വളരെ) പൊറുക്കുന്നവനാകുന്നു رَّحِيمٌ = കരുണാനിധിയാണ്‌
പിന്നീട്‌ അതിനുശേഷം, താന്‍ ഉദ്ദേശിക്കുന്നവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതാണ്‌. അല്ലാഹു (വളരെ) പൊറുക്കുന്നവനും കരുണാനിധിയുമത്രെ.
തഫ്സീർ : 25-27
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِنَّمَا ٱلْمُشْرِكُونَ نَجَسٌۭ فَلَا يَقْرَبُوا۟ ٱلْمَسْجِدَ ٱلْحَرَامَ بَعْدَ عَامِهِمْ هَـٰذَا ۚ وَإِنْ خِفْتُمْ عَيْلَةًۭ فَسَوْفَ يُغْنِيكُمُ ٱللَّهُ مِن فَضْلِهِۦٓ إِن شَآءَ ۚ إِنَّ ٱللَّهَ عَلِيمٌ حَكِيمٌۭ﴿٢٨﴾
share
يَا أَيُّهَا = ഹേ,ഓ الَّذِينَ آمَنُوا വിശ്വസിച്ചവരേ إِنَّمَا = നിശ്ചയമായും (തന്നെ-മാത്രം) الْمُشْرِكُونَ മുശ്‌രിക്കുകള്‍ نَجَسٌ = മലിനം, വൃത്തികേട്‌, അശുദ്ധം (അശുദ്ധര്‍-വൃത്തികെട്ടവര്‍-മ്ലേച്ഛം) തന്നെ (മാത്രമാണ്‌) فَلَا يَقْرَبُوا = അതിനാല്‍ അവര്‍ സമീപിക്കരുത്‌ الْمَسْجِدَ الْحَرَامَ = മസ്‌ജിദുല്‍ ഹറാമിനെ بَعْدَ = ശേഷം, പിറകെ عَامِهِمْ هَٰذَا = അവരുടെ ഈ കൊല്ലത്തിന്‍റെ وَإِنْ خِفْتُمْ = നിങ്ങള്‍ ഭയപ്പെടുന്നപക്ഷം, പേടിച്ചെങ്കില്‍ عَيْلَةً = വല്ല ഞെരുക്കവും, ദാരിദ്ര്യവും فَسَوْفَ = എന്നാല്‍ വഴിയെ, പിറകെ يُغْنِيكُمُ = നിങ്ങളെ ധന്യമാക്കും, നിങ്ങള്‍ക്ക്‌ ധന്യത നല്‍കും اللَّهُ = അല്ലാഹു مِن فَضْلِهِ = അവന്‍റെ അനുഗ്രഹത്താല്‍, ദയവിനാല്‍ إِن شَاءَ = അവന്‍ ഉദ്ദേശിച്ചെങ്കില്‍ إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു عَلِيمٌ = അറിയുന്നവനാണ്‌ حَكِيمٌ = അഗാധജ്ഞനാണ്‌.
ഹേ, വിശ്വസിച്ചവരേ, നിശ്ചയമായും മുശ്‌രിക്കുകള്‍ അശുദ്ധര്‍ തന്നെയാകുന്നു. അതിനാല്‍, അവരുടെ ഈ കൊല്ലത്തിനു ശേഷം അവര്‍ `മസ്‌ജിദുല്‍ ഹറാമി" നെ [പാവനമായ പള്ളിയെ] സമീപിക്കരുത്‌. നിങ്ങള്‍ വല്ല ഞെരുക്കവും [ദാരിദ്ര്യവും] ഭയപ്പെടുന്നപക്ഷം, അല്ലാഹു അവന്‍റെ അനുഗ്രഹത്താല്‍ വഴിയെ നിങ്ങളെ ധന്യരാക്കുന്നതാണ്‌, അവന്‍ ഉദ്ദേശിച്ചെങ്കില്‍. നിശ്ചയമായും അല്ലാഹു, (എല്ലാം) അറിയുന്നവനും അഗാധജ്ഞനുമാകുന്നു.
തഫ്സീർ : 28-28
View   
قَـٰتِلُوا۟ ٱلَّذِينَ لَا يُؤْمِنُونَ بِٱللَّهِ وَلَا بِٱلْيَوْمِ ٱلْـَٔاخِرِ وَلَا يُحَرِّمُونَ مَا حَرَّمَ ٱللَّهُ وَرَسُولُهُۥ وَلَا يَدِينُونَ دِينَ ٱلْحَقِّ مِنَ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ حَتَّىٰ يُعْطُوا۟ ٱلْجِزْيَةَ عَن يَدٍۢ وَهُمْ صَـٰغِرُونَ﴿٢٩﴾
share
قَاتِلُوا = നിങ്ങള്‍ യുദ്ധം ചെയ്‌തുകൊള്ളുവിന്‍ الَّذِينَ = യാതൊരുവരോട്‌ لَا يُؤْمِنُونَ = അവര്‍ വിശ്വസിക്കുന്നില്ല, വിശ്വസിക്കാത്ത بِاللَّهِ = അല്ലാഹുവില്‍ وَلَا بِالْيَوْمِ = ദിവസത്തിലുമില്ല (ഇല്ലാത്ത) الْآخِرِ = അവസാന, അന്ത്യ وَلَا يُحَرِّمُونَ = അവര്‍ നിഷിദ്ധമാക്കുന്നുമില്ല, നിഷിദ്ധവുമാക്കാത്ത مَا حَرَّمَ = നിഷിദ്ധമാക്കിയതിനെ اللَّهُ وَرَسُولُهُ = അല്ലാഹുവും അവന്‍റെ റസൂലും وَلَا يَدِينُونَ = അവര്‍ ആചരിക്കുന്നുമില്ല, മതമായി സ്വീകരിക്കുന്നുമില്ലാത്ത دِينَ الْحَقِّ = യഥാര്‍ത്ഥ മതത്തെ, സത്യമതാചാരം مِنَ الَّذِينَ = യാതൊരുവനില്‍നിന്ന്‌ أُوتُوا الْكِتَابَ = (വേദ) ഗ്രന്ഥം നല്‍കപ്പെട്ട حَتَّىٰ يُعْطُوا = അവര്‍ കൊടുക്കുന്നതുവരെ الْجِزْيَةَ = കപ്പം, ഭരണനികുതി عَن يَدٍ = കയ്യോടെ, കൈക്ക്‌, കഴിവോടെ, കഴിവനുസരിച്ച്‌ وَهُمْ = അവര്‍ ആയിരിക്കെ صَاغِرُونَ = ചെറുതായവര്‍, നിസ്സാരന്മാര്‍, നിന്ദ്യര്‍
യാതൊരു കൂട്ടരോട്‌ നിങ്ങള്‍ യുദ്ധം ചെയ്‌തുകൊള്ളുവിന്‍: അല്ലാഹുവിലാകട്ടെ, അന്ത്യനാളിലാകട്ടെ, അവര്‍ വിശ്വസിക്കുന്നില്ല; അല്ലാഹുവും, അവന്‍റെ റസൂലും നിഷിദ്ധമാക്കിയതിനെ അവര്‍ നിഷിദ്ധമാ (യി സ്വീകരി) ക്കുന്നുമില്ല; യഥാര്‍ത്ഥ മതത്തെ അവര്‍ (മതമായി) ആചരിക്കുന്നുമില്ല; (അതെ,) വേദഗ്രന്ഥം നല്‍കപ്പെട്ടവരില്‍ നിന്ന്‌ (ഇങ്ങിനെയുള്ളവരോട്‌ യുദ്ധം ചെയ്‌തുകൊള്ളുവിന്‍); അവര്‍ നിസ്സാരന്മാരായി (കീഴടങ്ങി) ക്കൊണ്ട്‌ കയ്യോടെ (അഥവാ കഴിവനുസരിച്ച്‌) കപ്പംകൊടുക്കുന്നതുവരെ.
തഫ്സീർ : 29-29
View   
وَقَالَتِ ٱلْيَهُودُ عُزَيْرٌ ٱبْنُ ٱللَّهِ وَقَالَتِ ٱلنَّصَـٰرَى ٱلْمَسِيحُ ٱبْنُ ٱللَّهِ ۖ ذَٰلِكَ قَوْلُهُم بِأَفْوَٰهِهِمْ ۖ يُضَـٰهِـُٔونَ قَوْلَ ٱلَّذِينَ كَفَرُوا۟ مِن قَبْلُ ۚ قَـٰتَلَهُمُ ٱللَّهُ ۚ أَنَّىٰ يُؤْفَكُونَ﴿٣٠﴾
share
وَقَالَتِ പറഞ്ഞു, പറയുന്നു الْيَهُودُ = യഹൂദികള്‍ عُزَيْرٌ = ഉസൈര്‍ ابْنُ اللَّهِ = അല്ലാഹുവിന്‍റെ പുത്രനാണ്‌, മകനാണ്‌ (എന്ന്‌) وَقَالَتِ = പറഞ്ഞു, പറയുന്നു النَّصَارَى = ക്രിസ്‌ത്യാനി (നസ്വ്‌റാനി)കള്‍ الْمَسِيحُ = മസീഹ്‌ ابْنُ اللَّهِ = അല്ലാഹുവിന്‍റെ പുത്രനാണ്‌ (എന്ന്‌) ذَٰلِكَ = അത്‌ قَوْلُهُم അവരുടെ വാക്കാണ്‌, അവര്‍ പറയുന്നതാണ്‌ بِأَفْوَاهِهِمْ = അവരുടെ വായകള്‍ കൊണ്ട്‌ يُضَاهِئُونَ = അവര്‍ അനുകരിക്കുന്നു, സാമ്യംപുലര്‍ത്തുന്നു قَوْلَ = വാക്കിനെ, പറയുന്നതിനെ الَّذِينَ كَفَرُوا = അവിശ്വസിച്ചവരുടെ مِن قَبْلُ = മുമ്പ്‌, മുമ്പേ قَاتَلَهُمُ = അവരോട്‌ യുദ്ധം ചെയ്യട്ടെ (നശിപ്പിക്കട്ടെ-ശപിക്കട്ടെ) اللَّهُ = അല്ലാഹു أَنَّىٰ = എങ്ങിനെയാണ്‌, എവിടെ നിന്നാണ്‌ يُؤْفَكُونَ = അവര്‍ തെറ്റിക്ക (തിരിച്ചുവിട) പ്പെടുന്നത്‌
യഹൂദികള്‍ പറയുന്നു: ഉസൈര്‍ അല്ലാഹുവിന്‍റെ പുത്രനാണ്‌ എന്ന്‌; ക്രിസ്‌ത്യാനികള്‍ പറയുന്നു; മസീഹ്‌ (ഈസാ) അല്ലാഹുവിന്‍റെ പുത്രനാണ്‌ എന്ന്‌. അത്‌ അവരുടെ വായകൊണ്ടു (പറഞ്ഞുവരാറു) ള്ള വാക്കത്രെ. മുമ്പ്‌ അവിശ്വസിച്ചവരുടെ വാക്കിനോട്‌ ഇവര്‍ സാമ്യം പുലര്‍ത്തിക്കൊണ്ടിരിക്കുന്നു. അല്ലാഹു അവരെ നശിപ്പിക്കട്ടെ [ശപിക്കട്ടെ]! എങ്ങിനെയാണവര്‍ (സത്യത്തില്‍ നിന്ന്‌) തെറ്റിക്കപ്പെടുന്നത്‌ (ആശ്ചര്യം) !
തഫ്സീർ : 30-30
View   
ٱتَّخَذُوٓا۟ أَحْبَارَهُمْ وَرُهْبَـٰنَهُمْ أَرْبَابًۭا مِّن دُونِ ٱللَّهِ وَٱلْمَسِيحَ ٱبْنَ مَرْيَمَ وَمَآ أُمِرُوٓا۟ إِلَّا لِيَعْبُدُوٓا۟ إِلَـٰهًۭا وَٰحِدًۭا ۖ لَّآ إِلَـٰهَ إِلَّا هُوَ ۚ سُبْحَـٰنَهُۥ عَمَّا يُشْرِكُونَ﴿٣١﴾
share
اتَّخَذُوا = അവര്‍ ആക്കിവെച്ചു, ആക്കിത്തീര്‍ത്തു, ഏര്‍പ്പെടുത്തി أَحْبَارَهُمْ = അവരുടെ മതപണ്‌ഡിതന്മാരെ وَرُهْبَانَهُمْ = അവരുടെ പുരോഹിതന്മാരെയും أَرْبَابًا = റബ്ബുകള്‍ مِّن دُونِ = പുറമെ, കൂടാതെ اللَّهِ = അല്ലാഹുവിന്‌, അല്ലാഹുവിനെ وَالْمَسِيحَ = മസീഹിനെയും ابْنَ مَرْيَمَ = മര്‍യമിന്‍റെ മകന്‍, പുത്രനായ وَمَا أُمِرُوا = അവര്‍ (അവരോട്‌) കല്‍പിക്കപ്പെട്ടിട്ടുമില്ല إِلَّا لِيَعْبُدُوا = അവര്‍ ആരാധിക്കുവാനല്ലാതെ إِلَٰهًا وَاحِدًا = ഒരേ (ഏക) ഇലാഹിനെ لَّا إِلَٰهَ = ഒരു ആരാധ്യനുമില്ല, ഇലാഹേ ഇല്ല إِلَّا هُوَ = അവനല്ലാതെ سُبْحَانَهُ = അവന്‍ മഹാ (എത്രയോ) പരിശുദ്ധന്‍ عَمَّا = യാതൊന്നില്‍നിന്ന്‌ يُشْرِكُونَ = അവര്‍ പങ്കുചേര്‍ക്കുന്ന.
തങ്ങളുടെ പണ്‌ഡിതന്മാരെയും, തങ്ങളുടെ പുരോഹിതന്‍മാരെയും അല്ലാഹുവിന്‌ പുറമെ അവര്‍ റബ്ബുകളാക്കിവെച്ചു. മര്‍യമിന്‍റെ മകന്‍ മസീഹിനെയും (റബ്ബാക്കി വെച്ചു). ഒരേ ഇലാഹിനെ [ആരാധ്യനെ] ആരാധിക്കുവാനല്ലാതെ അവരോട്‌ കല്‍പിക്കപ്പെട്ടിട്ടില്ലതാനും. അവനല്ലാതെ ഒരു ആരാധ്യനേ ഇല്ല. അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നും അവന്‍ എത്രയോ പരിശുദ്ധന്‍!
തഫ്സീർ : 31-31
View   
يُرِيدُونَ أَن يُطْفِـُٔوا۟ نُورَ ٱللَّهِ بِأَفْوَٰهِهِمْ وَيَأْبَى ٱللَّهُ إِلَّآ أَن يُتِمَّ نُورَهُۥ وَلَوْ كَرِهَ ٱلْكَـٰفِرُونَ﴿٣٢﴾
share
يُرِيدُونَ = അവര്‍ ഉദ്ദേശിക്കുന്നു أَن يُطْفِئُوا = അവര്‍ കെടുത്തുവാന്‍ نُورَ اللَّهِ = അല്ലാഹുവിന്‍റെ പ്രകാശ (വെളിച്ച)ത്തെ بِأَفْوَاهِهِمْ = അവരുടെ വായകള്‍കൊണ്ട്‌ وَيَأْبَى اللَّهُ = അല്ലാഹു വിസമ്മതിക്കുക (വെറുക്കുക)യും ചെയ്യുന്നു إِلَّا أَن يُتِمَّ = അവന്‍ പൂര്‍ത്തിയാക്കുന്നതിനല്ലാതെ نُورَهُ = തന്‍റെ പ്രകാശത്തെ وَلَوْ كَرِهَ = വെറുത്താലും ശരി, അതൃപ്‌തിപ്പെട്ടാലും الْكَافِرُونَ = അവിശ്വാസികള്‍
തങ്ങളുടെ വായകൊണ്ട്‌ അല്ലാഹുവിന്‍റെ പ്രകാശത്തെ (ഊതി) കെടുത്തി കളയുവാൻ അവര്‍ ഉദ്ദേശിക്കുന്നു. തന്‍റെ പ്രകാശത്തെ പൂര്‍ത്തിയാക്കുവാനല്ലാതെ (മറ്റൊന്നിന്‌) അല്ലാഹു വിസമ്മതിക്കുകയും ചെയ്യുന്നു; അവിശ്വാസികള്‍ വെറുത്താലും ശരി.
هُوَ ٱلَّذِىٓ أَرْسَلَ رَسُولَهُۥ بِٱلْهُدَىٰ وَدِينِ ٱلْحَقِّ لِيُظْهِرَهُۥ عَلَى ٱلدِّينِ كُلِّهِۦ وَلَوْ كَرِهَ ٱلْمُشْرِكُونَ﴿٣٣﴾
share
هُوَ = അവനത്രെ الَّذِي أَرْسَلَ = അയച്ചവന്‍ رَسُولَهُ = തന്‍റെ റസൂലിനെ بِالْهُدَىٰ = മാർഗ്ഗ ദർശനവും കൊണ്ട്, സൻമാർഗ്ഗവുമായി وَدِينِ الْحَقِّ = യഥാര്‍ത്ഥ (സത്യ)മതവും لِيُظْهِرَهُ = അതിനെ വെളിപ്പെടുത്തു (പ്രത്യക്ഷപ്പെടുത്തു -വിജയിപ്പിക്കു)വാന്‍ വേണ്ടി عَلَى الدِّينِ = മതത്തേക്കാൾള്‍ كُلِّهِ = എല്ലാ, അതെല്ലാം وَلَوْ كَرِهَ = വെറുത്താലും ശരി الْمُشْرِكُونَ = മുശ്‌രിക്കുകള്‍
അവനത്രെ, മാർഗ്ഗദർശനവും, യഥാര്‍ത്ഥ മതവുമായി തന്‍റെ റസൂലിനെ അയച്ചിട്ടുള്ളവന്‍; എല്ലാ മതത്തേക്കാളും അതിനെ വെളിപ്പെടുത്തു [വിജയിപ്പിക്കു]വാന്‍ വേണ്ടി. മുശ്‌രിക്കുകള്‍ [ബഹുദൈവ വിശ്വാസികള്‍] വെറുത്താലും ശരി.
തഫ്സീർ : 32-33
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِنَّ كَثِيرًۭا مِّنَ ٱلْأَحْبَارِ وَٱلرُّهْبَانِ لَيَأْكُلُونَ أَمْوَٰلَ ٱلنَّاسِ بِٱلْبَـٰطِلِ وَيَصُدُّونَ عَن سَبِيلِ ٱللَّهِ ۗ وَٱلَّذِينَ يَكْنِزُونَ ٱلذَّهَبَ وَٱلْفِضَّةَ وَلَا يُنفِقُونَهَا فِى سَبِيلِ ٱللَّهِ فَبَشِّرْهُم بِعَذَابٍ أَلِيمٍۢ﴿٣٤﴾
share
يَا أَيُّهَا الَّذِينَ آمَنُوا = ഹേ വിശ്വസിച്ചവരേ إِنَّ كَثِيرًا = നിശ്ചയമായും വളരെ (അധികം പല) ആളുകള്‍ مِّنَ الْأَحْبَارِ = മതപണ്‌ഡിതന്‍മാരില്‍ നിന്ന്‌ وَالرُّهْبَانِ = പുരോഹിതന്‍മാരില്‍ നിന്നും لَيَأْكُلُونَ = അവര്‍ തിന്നുക തന്നെ ചെയ്യും, തിന്നുന്നു أَمْوَالَ = സ്വത്തുക്കളെ النَّاسِ = മനുഷ്യരുടെ بِالْبَاطِلِ = അന്യായമായിട്ട്‌, വ്യര്‍ത്ഥമായ വഴിക്ക്‌ وَيَصُدُّونَ = അവര്‍ തടയുകയും ചെയ്യുന്നു عَن سَبِيلِ اللَّهِ = അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന്‌ وَالَّذِينَ يَكْنِزُونَ = നിക്ഷേപിച്ചുവെക്കുന്നവരാകട്ടെ الذَّهَبَ = സ്വർണ്ണം وَالْفِضَّةَ = വെള്ളിയും وَلَا يُنفِقُونَهَا = അതിനെ അവര്‍ ചിലവഴിക്കുകയുമില്ല فِي سَبِيلِ اللَّهِ = അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ فَبَشِّرْهُم = അവര്‍ക്ക്‌ നീ സന്തോഷമറിയിക്കുക بِعَذَابٍ = ശിക്ഷയെപ്പറ്റി أَلِيمٍ = വേദനയേറിയ
ഹേ, വിശ്വസിച്ചവരേ, നിശ്ചയമായും മതപണ്‌ഡിതന്‍മാരില്‍ നിന്നും പുരോഹിതന്‍മാരില്‍ നിന്നും വളരെ ആളുകള്‍, മനുഷ്യരുടെ സ്വത്തുക്കളെ അന്യായമായി തിന്നുക തന്നെ ചെയ്യുന്നു: അല്ലാഹുവിന്‍റെ മാർഗ്ഗത്തില്‍ നിന്ന്‌ അവര്‍ (ആളുകളെ) തടയുകയും ചെയ്യുന്നു. സ്വർണ്ണവും, വെള്ളിയും നിക്ഷേപിച്ചു വെക്കുകയും, അല്ലാഹുവിന്‍റെ മാർഗ്ഗത്തിൽ അതിനെ ചിലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാകട്ടെ, അവര്‍ക്ക്‌ വേദനയേറിയ ശിക്ഷയെക്കുറിച്ച്‌ സന്തോഷവാര്‍ത്ത അറിയിക്കുക!-
يَوْمَ يُحْمَىٰ عَلَيْهَا فِى نَارِ جَهَنَّمَ فَتُكْوَىٰ بِهَا جِبَاهُهُمْ وَجُنُوبُهُمْ وَظُهُورُهُمْ ۖ هَـٰذَا مَا كَنَزْتُمْ لِأَنفُسِكُمْ فَذُوقُوا۟ مَا كُنتُمْ تَكْنِزُونَ﴿٣٥﴾
share
يَوْمَ = ദിവസം يُحْمَىٰ عَلَيْهَا = അത്‌ കാച്ചിപ്പഴുപ്പിക്കപ്പെടുന്ന فِي نَارِ = തീയില്‍ അഗ്നിയില്‍ جَهَنَّمَ = ജഹന്നമിന്‍റെ فَتُكْوَىٰ = എന്നിട്ട്‌ ചൂടു കുത്തപ്പെടും, കരിക്കപ്പെടും بِهَا = അതുകൊണ്ട്‌, അതിനാല്‍ جِبَاهُهُمْ = അവരുടെ നെറ്റികള്‍ وَجُنُوبُهُمْ = അവരുടെ പാര്‍ശ്വങ്ങളും, ഭാഗങ്ങളും وَظُهُورُهُمْ = അവരുടെ പുറങ്ങളും, മുതുകുകളും هَٰذَا = ഇത്‌ مَا كَنَزْتُمْ = നിങ്ങള്‍ നിക്ഷേപിച്ചുവെച്ചത്‌ لِأَنفُسِكُمْ = നിങ്ങളുടെ സ്വന്തങ്ങള്‍ (ദേഹങ്ങള്‍) ക്കുവേണ്ടി فَذُوقُوا = അതിനാല്‍ (എനി) നിങ്ങള്‍ രുചി നോക്കുവിന്‍, ആസ്വദിക്കുവിന്‍ مَا كُنتُمْ = നിങ്ങളായിരുന്നതിനെ تَكْنِزُونَ = നിങ്ങള്‍ സൂക്ഷിച്ചുവെക്കും
`ജഹന്നമി" ന്‍റെ [നരകത്തിന്‍റെ] അഗ്നിയില്‍ വെച്ച്‌ അത്‌ കാച്ചിപ്പഴുപ്പിക്കപ്പെടുന്ന ദിവസം, എന്നിട്ട്‌ അതുകൊണ്ട്‌ അവരുടെ നെറ്റികള്‍ക്കും, പാര്‍ശ്വങ്ങള്‍ക്കും മുതുകുകള്‍ക്കും ചൂടു വെ(ച്ചു കരി)ക്കപ്പെടുകയും ചെയ്യുന്ന (ദിവസം). `ഇതത്രെ, നിങ്ങള്‍ നിങ്ങളുടെ സ്വന്തങ്ങള്‍ക്കുവേണ്ടി നിക്ഷേപിച്ചു വെച്ചത്‌; അതിനാല്‍, നിങ്ങള്‍ നിക്ഷേപിച്ചു വെച്ചിരുന്നതിനെ നിങ്ങള്‍ രുചിച്ചുനോക്കിക്കൊള്ളുവിന്‍!" (എന്ന്‌ അവരോട്‌ പറയപ്പടുകയും ചെയ്യും)
തഫ്സീർ : 34-35
View   
إِنَّ عِدَّةَ ٱلشُّهُورِ عِندَ ٱللَّهِ ٱثْنَا عَشَرَ شَهْرًۭا فِى كِتَـٰبِ ٱللَّهِ يَوْمَ خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ مِنْهَآ أَرْبَعَةٌ حُرُمٌۭ ۚ ذَٰلِكَ ٱلدِّينُ ٱلْقَيِّمُ ۚ فَلَا تَظْلِمُوا۟ فِيهِنَّ أَنفُسَكُمْ ۚ وَقَـٰتِلُوا۟ ٱلْمُشْرِكِينَ كَآفَّةًۭ كَمَا يُقَـٰتِلُونَكُمْ كَآفَّةًۭ ۚ وَٱعْلَمُوٓا۟ أَنَّ ٱللَّهَ مَعَ ٱلْمُتَّقِينَ﴿٣٦﴾
share
إِنَّ عِدَّةَ = നിശ്ചയമായും എണ്ണം الشُّهُورِ = മാസങ്ങളുടെ عِندَ اللَّهِ = അല്ലാഹുവിന്‍റെ അടുക്കല്‍ اثْنَا عَشَرَ = പന്ത്രണ്ടാകുന്നു شَهْرًا = മാസം, മാസമായിട്ട്‌ فِي كِتَابِ = വിധി നിശ്ചയഗ്രന്ഥത്തില്‍, രേഖയില്‍ اللَّهِ = അല്ലാഹുവിന്‍റെ يَوْمَ خَلَقَ = അവന്‍ സൃഷ്‌ടിച്ചദിവസം السَّمَاوَاتِ = ആകാശങ്ങളെ وَالْأَرْضَ = ഭൂമിയെയും مِنْهَا = അവയില്‍പെട്ടതാണ്‌, അതിലുണ്ട്‌ أَرْبَعَةٌ = നാല്‌ (എണ്ണം- മാസം) حُرُمٌ = പവിത്രമായ, (യുദ്ധം) നിഷിദ്ധമായ ذَٰلِكَ الدِّينُ = അത്‌ മതമത്രെ, അത്‌ നടപടിയാണ്‌ الْقَيِّمُ = ചൊവ്വെ നിലകൊളളുന്ന, ഉറച്ചുനില്‍ക്കുന്ന فَلَا تَظْلِمُوا = അതിനാല്‍ നിങ്ങള്‍ അക്രമം ചെയ്യരുത്‌ فِيهِنَّ = അവയില്‍ أَنفُسَكُمْ = നിങ്ങളുടെ സ്വന്തങ്ങളോട്‌, നിങ്ങളോടുതന്നെ وَقَاتِلُوا = യുദ്ധം ചെയ്യുകയും ചെയ്യുവിന്‍ الْمُشْرِكِينَ = മുശ്‌രിക്കുകളോട്‌ كَافَّةً = ആകമാനം, ഒന്നടങ്കം كَمَا يُقَاتِلُونَكُمْ = അവര്‍ നിങ്ങളോട്‌ യുദ്ധം ചെയ്യുന്നപോലെ كَافَّةً = ആകമാനം, മുഴുവനും وَاعْلَمُوا = നിങ്ങള്‍ അറിയുകയും ചെയ്യുക أَنَّ اللَّهَ = നിശ്ചയമായും അല്ലാഹു (ആകുന്നു) എന്ന്‌ مَعَ الْمُتَّقِينَ = സൂക്ഷ്‌മത പാലിക്കുന്നവരുടെകൂടെ.
നിശ്ചയമായും, അല്ലാഹുവിന്‍റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം, പന്ത്രണ്ട്‌ മാസങ്ങള്‍ എന്നാകുന്നു: (അതെ) ആകാശങ്ങളെയും ഭൂമിയെയും സൃഷ്‌ടിച്ച ദിവസം അല്ലാഹുവിന്‍റെ രേഖയില്‍ [വിധി നിശ്ചയത്തില്‍]. അവയില്‍പെട്ടതാണ്‌ (യുദ്ധം നിഷിദ്ധമാക്കപ്പെട്ട) പവിത്രമായ നാലു (മാസം) അതത്രെ ചൊവ്വായി നിലകൊള്ളുന്ന മതം [നടപടി]. ആകയാല്‍, അവയില്‍ [ആ നാലു മാസങ്ങളില്‍] നിങ്ങള്‍ നിങ്ങളോട്‌ തന്നെ അക്രമം ചെയ്യരുത്‌. മുശ്‌രിക്കുകള്‍ നിങ്ങളോട്‌ ആകമാനം യുദ്ധം ചെയ്യുന്നതുപോലെ, നിങ്ങള്‍ അവരോടും ആകമാനം യുദ്ധം ചെയ്യുവിന്‍. അല്ലാഹു സൂക്ഷ്‌മത പാലിക്കുന്നവരോടു കൂടെയാണെന്ന്‌ നിങ്ങള്‍ അറിയുകയും ചെയ്യുവിന്‍.
إِنَّمَا ٱلنَّسِىٓءُ زِيَادَةٌۭ فِى ٱلْكُفْرِ ۖ يُضَلُّ بِهِ ٱلَّذِينَ كَفَرُوا۟ يُحِلُّونَهُۥ عَامًۭا وَيُحَرِّمُونَهُۥ عَامًۭا لِّيُوَاطِـُٔوا۟ عِدَّةَ مَا حَرَّمَ ٱللَّهُ فَيُحِلُّوا۟ مَا حَرَّمَ ٱللَّهُ ۚ زُيِّنَ لَهُمْ سُوٓءُ أَعْمَـٰلِهِمْ ۗ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلْكَـٰفِرِينَ﴿٣٧﴾
share
إِنَّمَا = നിശ്ചയമായും മാത്രം (തന്നെ) النَّسِيءُ = പിന്നോട്ട്‌ മാറല്‍, പിന്തിച്ചു വെക്കല്‍ زِيَادَةٌ = ഒരു വര്‍ധനവ്‌ (തന്നെ- മാത്രം) ആകുന്നു فِي الْكُفْرِ = അവിശ്വാസത്തില്‍ يُضَلُّ = വഴി പിഴപ്പിക്കപ്പെടുന്നു بِهِ = അതുകൊണ്ട്‌, അതുമൂലം الَّذِينَ كَفَرُوا = അവിശ്വസിച്ചവര്‍ يُحِلُّونَهُ = അതിനെ അവര്‍ ഹലാല്‍ (അനുവദനീയം) ആക്കുന്നു عَامًا = ഒരു കൊല്ലം وَيُحَرِّمُونَهُ = അതിനെ അവര്‍ ഹറാം (നിഷിദ്ധം) ആക്കുകയും ചെയ്യുന്നു عَامًا = ഒരു കൊല്ലം لِّيُوَاطِئُوا = അവര്‍ ഒപ്പിക്കുവാന്‍, ഒത്തുകൂടുവാന്‍ വേണ്ടി عِدَّةَ = എണ്ണത്തെ, എണ്ണത്തോട്‌ مَا حَرَّمَ = നിഷിദ്ധമാക്കിയതിന്‍റെ اللَّهُ = അല്ലാഹു فَيُحِلُّوا = അങ്ങനെ അവര്‍ അനുവദനീയമാക്കുവാന്‍ مَا حَرَّمَ اللَّهُ = അല്ലാഹു നിഷിദ്ധമാക്കിയതിനെ زُيِّنَ = ഭംഗിയാക്കപ്പെട്ടിരിക്കുന്നു لَهُمْ = അവര്‍ക്ക്‌ سُوءُ أَعْمَالِهِمْ = അവരുടെ പ്രവൃത്തികളില്‍ ദുഷിച്ചത്‌, ദുഷ്‌പ്രവൃത്തികള്‍ وَاللَّهُ = അല്ലാഹുവാകട്ടെ, لَا يَهْدِي = അവന്‍ സന്‍മാര്‍ഗത്തിലാക്കുകയില്ല الْقَوْمَ = ജനങ്ങളെ الْكَافِرِينَ = അവിശ്വാസികളായ
നിശ്ചയമായും (മാസത്തിന്‍റെ നിഷിദ്ധതയെ) പിന്നോട്ട്‌ മാറ്റല്‍, അവിശ്വാസത്തില്‍ ഒരു വര്‍ദ്ധനവു തന്നെയാകുന്നു. അതുമൂലം അവിശ്വസിച്ചവര്‍ വഴി പിഴപ്പിക്കപ്പെടുന്നു: (അതായത്‌) ഒരു കൊല്ലം അതിനെ [മാറ്റിവെച്ച മാസത്തെ] അവര്‍ അനുവദനീയമാക്കുകയും, ഒരു കൊല്ലം അതിനെ നിഷിദ്ധമാക്കുകയും ചെയ്യുന്നു: അല്ലാഹു നിഷിദ്ധമാക്കിയതിന്‍റെ എണ്ണത്തോട്‌ ഒപ്പിക്കുവാനും, അങ്ങനെ, അല്ലാഹു നിഷിദ്ധമാക്കിയതിനെ അനുവദനീയമാക്കുവാനും വേണ്ടി. അവരുടെ ദുഷ്‌പ്രവൃത്തികള്‍ അവര്‍ക്ക്‌ ഭംഗിയാക്കിക്കാണിക്കപ്പെട്ടിരിക്കുകയാണ്‌. അല്ലാഹു, അവിശ്വാസികളായ ജനങ്ങളെ സന്‍മാര്‍ഗത്തിലാക്കുകയില്ല.
തഫ്സീർ : 36-37
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ مَا لَكُمْ إِذَا قِيلَ لَكُمُ ٱنفِرُوا۟ فِى سَبِيلِ ٱللَّهِ ٱثَّاقَلْتُمْ إِلَى ٱلْأَرْضِ ۚ أَرَضِيتُم بِٱلْحَيَوٰةِ ٱلدُّنْيَا مِنَ ٱلْـَٔاخِرَةِ ۚ فَمَا مَتَـٰعُ ٱلْحَيَوٰةِ ٱلدُّنْيَا فِى ٱلْـَٔاخِرَةِ إِلَّا قَلِيلٌ﴿٣٨﴾
share
يَا أَيُّهَا الَّذِينَ آمَنُوا = ഹേ വിശ്വസിച്ചവരേ مَا لَكُمْ = നിങ്ങള്‍ക്കെന്താണ്‌ إِذَا قِيلَ = പറയപ്പെട്ടാല്‍ لَكُمُ = നിങ്ങളോട്‌ انفِرُوا = നിങ്ങള്‍ (യുദ്ധത്തിന്‌) പുറപ്പെട്ടു പോകുവിന്‍, ധൃതിയില്‍ പോകുവിന്‍ فِي سَبِيلِ اللَّهِ = അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ اثَّاقَلْتُمْ = നിങ്ങള്‍ കനം തൂങ്ങുന്നു, ഭാരപ്പെട്ട്‌ (അമര്‍ന്ന്‌) പോകുന്നു إِلَى الْأَرْضِ = ഭൂമിയിലേക്ക്‌ أَرَضِيتُم = നിങ്ങള്‍ തൃപ്‌തിപ്പെട്ടുവോ بِالْحَيَاةِ الدُّنْيَا = ഐഹിക ജീവിതം കൊണ്ട്‌ مِنَ الْآخِرَةِ = പരലോകത്തിന്‌ (പകരം) فَمَا مَتَاعُ = എന്നാല്‍ സുഖവിഭവമില്ല, ഉപകരണമില്ല الْحَيَاةِ = ജീവിതത്തിന്‍റെ الدُّنْيَا = ഐഹിക فِي الْآخِرَةِ = പരലോകത്തില്‍, പരലോകത്തെ സംബന്ധിച്ചു إِلَّا قَلِيلٌ = അല്‍പമല്ലാതെ.
ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ക്കെന്താണ്‌, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ (യുദ്ധത്തിന്‌) പുറപ്പെട്ടു പോകുവിന്‍ എന്നു നിങ്ങളോട്‌ പറയപ്പെട്ടാല്‍, നിങ്ങള്‍ ഭൂമിയിലേക്ക്‌ കനംതൂങ്ങിക്കളയുന്നു [മടിച്ചു പിന്നോക്കം നില്‍ക്കുന്നു]? നിങ്ങള്‍ പരലോകത്തിന്‌ (പകരം) ഐഹിക ജീവിതംകൊണ്ട്‌ തൃപ്‌തിപ്പെട്ടുവോ?! എന്നാല്‍, പരലോകത്തെ സംബന്ധിച്ചു (നോക്കുമ്പോള്‍) ഐഹിക ജീവിതത്തിന്‍റെ സുഖവിഭവം ഒരല്‍പ (മാത്ര) മല്ലാതെയില്ല.
إِلَّا تَنفِرُوا۟ يُعَذِّبْكُمْ عَذَابًا أَلِيمًۭا وَيَسْتَبْدِلْ قَوْمًا غَيْرَكُمْ وَلَا تَضُرُّوهُ شَيْـًۭٔا ۗ وَٱللَّهُ عَلَىٰ كُلِّ شَىْءٍۢ قَدِيرٌ﴿٣٩﴾
share
إِلَّا تَنفِرُوا = നിങ്ങള്‍ (യുദ്ധത്തിന്‌) പുറപ്പെടുന്നില്ലെങ്കില്‍ يُعَذِّبْكُمْ = അവന്‍ നിങ്ങളെ ശിക്ഷിക്കും عَذَابًا أَلِيمًا = വേദനയേറിയ ശിക്ഷ وَيَسْتَبْدِلْ = അവന്‍ പകരം കൊണ്ടുവരുകയും ചെയ്യും قَوْمًا = ഒരു ജനതയെ غَيْرَكُمْ = നിങ്ങളല്ലാത്ത وَلَا تَضُرُّوهُ = അവന്നു നിങ്ങള്‍ ഉപദ്രവം ചെയ്‌കയുമില്ല شَيْئًا = യാതൊന്നും وَاللَّهُ = അല്ലാഹു عَلَىٰ كُلِّ شَيْءٍ = എല്ലാ വസ്‌തുവിനും قَدِيرٌ = കഴിവുള്ളവനാകുന്നു.
നിങ്ങള്‍ (യുദ്ധത്തിന്‌) പുറപ്പെട്ടുപോകുന്നില്ലെങ്കില്‍, അവന്‍ [അല്ലാഹു] നിങ്ങളെ വേദനയേറിയ ശിക്ഷ ശിക്ഷിക്കും; നിങ്ങളല്ലാത്ത (വേറെ) വല്ല ജനതയെയും അവന്‍ പകരം കൊണ്ടുവരുകയും ചെയ്യും; അവന്‌ നിങ്ങള്‍ യാതൊന്നും (തന്നെ) ഉപദ്രവം വരുത്തുന്നതുമല്ല. [നിങ്ങള്‍ക്ക്‌ തന്നെയായിരിക്കും അത്‌ ഉപദ്രവമായിരിക്കുക.] അല്ലാഹു, എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.
തഫ്സീർ : 38-39
View   
إِلَّا تَنصُرُوهُ فَقَدْ نَصَرَهُ ٱللَّهُ إِذْ أَخْرَجَهُ ٱلَّذِينَ كَفَرُوا۟ ثَانِىَ ٱثْنَيْنِ إِذْ هُمَا فِى ٱلْغَارِ إِذْ يَقُولُ لِصَـٰحِبِهِۦ لَا تَحْزَنْ إِنَّ ٱللَّهَ مَعَنَا ۖ فَأَنزَلَ ٱللَّهُ سَكِينَتَهُۥ عَلَيْهِ وَأَيَّدَهُۥ بِجُنُودٍۢ لَّمْ تَرَوْهَا وَجَعَلَ كَلِمَةَ ٱلَّذِينَ كَفَرُوا۟ ٱلسُّفْلَىٰ ۗ وَكَلِمَةُ ٱللَّهِ هِىَ ٱلْعُلْيَا ۗ وَٱللَّهُ عَزِيزٌ حَكِيمٌ﴿٤٠﴾
share
إِلَّا تَنصُرُوهُ = അദ്ദേഹത്തെ നിങ്ങള്‍ സഹായിക്കുന്നില്ലെങ്കില്‍ فَقَدْ نَصَرَهُ = തീര്‍ച്ചയായും അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്‌ اللَّهُ = അല്ലാഹു إِذْ أَخْرَجَهُ = അദ്ദേഹത്തെ പുറത്താക്കിയപ്പോള്‍ (സന്ദര്‍ഭം) الَّذِينَ كَفَرُوا = അവിശ്വസിച്ചവര്‍ ثَانِيَ = രണ്ടാമനായിട്ട്‌ (ഒരാളായിക്കൊണ്ട്‌) اثْنَيْنِ = രണ്ടില്‍, രണ്ടാളുടെ إِذْ هُمَا = അവര്‍ രണ്ടാളുമായിരിക്കെ (ആയിരിക്കുമ്പോള്‍) فِي الْغَارِ = ഗുഹയില്‍, പൊത്തില്‍ إِذْ يَقُولُ = അദ്ദേഹം പറയുമ്പോള്‍, പറയുന്ന സന്ദര്‍ഭം لِصَاحِبِهِ = തന്‍റെ ചങ്ങാതിയോട്‌, തോഴനോട്‌ لَا تَحْزَنْ = നീ വ്യസനിക്കേണ്ടാ إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു مَعَنَا = നമ്മുടെ കൂടെയുണ്ട്‌ بِجُنُودٍ = ചില സൈന്യങ്ങളെക്കൊണ്ട്‌ لَّمْ تَرَوْهَا = നിങ്ങള്‍ കണ്ടിട്ടില്ലാത്ത, നിങ്ങളത്‌ കണ്ടിട്ടില്ല وَجَعَلَ = അവന്‍ ആക്കുകയും ചെയ്‌തു كَلِمَةَ = വാക്യത്തെ فَأَنزَلَ اللَّهُ = അപ്പോള്‍ അല്ലാഹു ഇറക്കി سَكِينَتَهُ = അവന്‍റെ സമാധാനം, ശാന്തത عَلَيْهِ = അദ്ദേഹത്തിന്‌, അദ്ദേഹത്തിന്‍റെ മേല്‍ وَأَيَّدَهُ = അദ്ദേഹത്തെ അവന്‍ ബലപ്പെടുത്തുകയും ചെയ്‌തിരിക്കുന്നു (ചെയ്‌തു) الَّذِينَ كَفَرُوا = അവിശ്വസിച്ചവരുടെ السُّفْلَىٰ = താണത്‌, ഏറ്റം താഴ്‌ന്നത്‌ وَكَلِمَةُ اللَّهِ = അല്ലാഹുവിന്‍റെ വാക്യം هِيَ الْعُلْيَا = അതുതന്നെ അധികം ഉന്നതമായത്‌ وَاللَّهُ = അല്ലാഹു عَزِيزٌ = പ്രതാപശാലിയാണ്‌ حَكِيمٌ = അഗാധജ്ഞനാണ്‌
നിങ്ങള്‍ അദ്ദേഹത്തെ [നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ] സഹായിക്കുന്നില്ലെങ്കില്‍, അല്ലാഹു അദ്ദേഹത്തെ സഹായിക്കുകയുണ്ടായിട്ടുണ്ട്‌ [അതുപോലെ, എനിയും അവന്‍ സഹായിക്കും]; (അതെ) രണ്ടുപേരില്‍ ഒരാളായിക്കൊണ്ട്‌ അദ്ദേഹത്തെ ആ അവിശ്വസിച്ചവര്‍ (നാട്ടില്‍നിന്ന്‌) പുറത്താക്കിയ സന്ദര്‍ഭത്തില്‍; അതായത്‌, അവര്‍ രണ്ടുപേരും (ആ) ഗുഹയിലായിരുന്നപ്പോള്‍; (അതെ) അദ്ദേഹം തന്‍റെ ചങ്ങാതിയോട്‌: `വ്യസനിക്കേണ്ടാ-നിശ്ചയമായും, അല്ലാഹു, നമ്മുടെ കൂടെയുണ്ട്‌" എന്നു പറയുമ്പോള്‍. അപ്പോള്‍, അല്ലാഹു അദ്ദേഹത്തിന്‌ തന്‍റെ (വക മനഃ) സമാധാനം ഇറക്കിക്കൊടുത്തു. നിങ്ങള്‍ കണ്ടിട്ടില്ലാത്ത ഒരു (തരം) സൈന്യങ്ങളെക്കൊണ്ട്‌ അദ്ദേഹത്തെ അവന്‍ ബലപ്പെടുത്തുകയും ചെയ്‌തിരിക്കുന്നു. അവിശ്വസിച്ചവരുടെ വാക്യത്തെ അവന്‍ ഏറ്റം താണതാക്കുകയും ചെയ്‌തു. അല്ലാഹുവിന്‍റെ വാക്യം തന്നെയാണ്‌ ഏറ്റം ഉന്നതമായത്‌. അല്ലാഹു പ്രതാപശാലിയും, അഗാധജ്ഞനുമാകുന്നു.
തഫ്സീർ : 40-40
View   
ٱنفِرُوا۟ خِفَافًۭا وَثِقَالًۭا وَجَـٰهِدُوا۟ بِأَمْوَٰلِكُمْ وَأَنفُسِكُمْ فِى سَبِيلِ ٱللَّهِ ۚ ذَٰلِكُمْ خَيْرٌۭ لَّكُمْ إِن كُنتُمْ تَعْلَمُونَ﴿٤١﴾
share
انفِرُوا = നിങ്ങള്‍ (യുദ്ധത്തിന്‌) പുറപ്പെട്ടു പോകുവിന്‍ خِفَافًا = ലഘുവായവരായി, ഭാരം കുറഞ്ഞ (സൗകര്യമുള്ള) വരായി وَثِقَالًا = ഭാരമുള്ളവരായും, ഘനംകൂടിയ (അസൗകര്യമുള്ള)വരായും وَجَاهِدُوا = നിങ്ങള്‍ സമരം ചെയ്യുകയും ചെയ്യുവിന്‍ بِأَمْوَالِكُمْ = നിങ്ങളുടെ സ്വത്തു (ധനം) കള്‍ കൊണ്ട്‌ وَأَنفُسِكُمْ = നിങ്ങളുടെ സ്വന്തങ്ങള്‍ (ദേഹങ്ങള്‍) കൊണ്ടും فِي سَبِيلِ اللَّهِ = അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ذَٰلِكُمْ = അത്‌ خَيْرٌ لَّكُمْ = നിങ്ങള്‍ക്ക്‌ ഉത്തമമാണ്‌, വളരെ നല്ലതാണ്‌ إِن كُنتُمْ = നിങ്ങളാണെങ്കില്‍ تَعْلَمُونَ = നിങ്ങള്‍ അറിയുന്നു, നിങ്ങള്‍ക്കറിയാം (എങ്കില്‍)
നിങ്ങള്‍ ലഘുവായവരായും, ഭാരമുള്ളവരായും,കൊണ്ട്‌ (യുദ്ധത്തിനു) പുറപ്പെട്ടുപോകുവിന്‍. നിങ്ങളുടെ ധനങ്ങള്‍കൊണ്ടും, ദേഹങ്ങള്‍കൊണ്ടും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം ചെയ്യുകയും ചെയ്‌വിന്‍. അത്‌ നിങ്ങള്‍ക്ക്‌ (വളരെ) ഉത്തമമത്രെ- നിങ്ങള്‍ക്കറിയാമെങ്കില്‍
തഫ്സീർ : 41-41
View   
لَوْ كَانَ عَرَضًۭا قَرِيبًۭا وَسَفَرًۭا قَاصِدًۭا لَّٱتَّبَعُوكَ وَلَـٰكِنۢ بَعُدَتْ عَلَيْهِمُ ٱلشُّقَّةُ ۚ وَسَيَحْلِفُونَ بِٱللَّهِ لَوِ ٱسْتَطَعْنَا لَخَرَجْنَا مَعَكُمْ يُهْلِكُونَ أَنفُسَهُمْ وَٱللَّهُ يَعْلَمُ إِنَّهُمْ لَكَـٰذِبُونَ﴿٤٢﴾
share
لَوْ كَانَ = അതായിരുന്നെങ്കില്‍ عَرَضًا = ഒരു വിഭവം, സാമഗ്രി قَرِيبًا = അടുത്തതായ, സമീപത്തുള്ള وَسَفَرًا = ഒരു യാത്രയും قَاصِدًا = മിതമായ لَّاتَّبَعُوكَ = അവര്‍ നിന്നെ പിന്‍തുടരുക തന്നെ ചെയ്‌തിരുന്നു وَلَٰكِن = പക്ഷേ بَعُدَتْ = ദൂരമായി, വിദൂരപ്പെട്ടു عَلَيْهِمُ = അവരുടെ മേല്‍ الشُّقَّةُ = വിഷമയാത്ര, ഞെരുക്കമാര്‍ഗം, യാത്രാക്ലേശം وَسَيَحْلِفُونَ = അവര്‍ വഴിയെ സത്യം (ശപഥം) ചെയ്യും بِاللَّهِ = അല്ലാഹുവില്‍, അല്ലാഹുവിനെക്കൊണ്ട്‌ لَوِ اسْتَطَعْنَا = ഞങ്ങള്‍ക്ക്‌ സാധ്യതയുണ്ടായിരുന്നെങ്കില്‍ لَخَرَجْنَا = ഞങ്ങള്‍ പുറപ്പെടുകതന്നെ ചെയ്യും مَعَكُمْ = നിങ്ങളോടൊപ്പം يُهْلِكُونَ = അവര്‍ നാശത്തിലാക്കുന്നു أَنفُسَهُمْ = തങ്ങളുടെ സ്വന്തങ്ങളെ, തങ്ങളെത്തന്നെ وَاللَّهُ = അല്ലാഹു (വാകട്ടെ) يَعْلَمُ = അറിയുന്നു إِنَّهُمْ = നിശ്ചയമായും അവര്‍ لَكَاذِبُونَ = വ്യാജം പറയുന്നവര്‍ തന്നെ (എന്ന്‌)
അതൊരു സമീപസ്ഥമായ [വേഗം ലഭിക്കാവുന്ന] വിഭവവും, മിതമായ ഒരു യാത്രയുമായിരുന്നെങ്കില്‍, അവര്‍ നിന്നെ പിന്‍തുടരുമായിരുന്നു. പക്ഷേ, വിഷമയാത്ര അവര്‍ക്ക്‌ വിദൂരമായിരിക്കയാണ്‌. വഴിയെ അവര്‍ അല്ലാഹുവിനെക്കൊണ്ട്‌ സത്യം ചെയ്യും: ഞങ്ങള്‍ക്ക്‌ സാധ്യതയുണ്ടായിരുന്നെങ്കില്‍, ഞങ്ങള്‍ നിങ്ങളോടൊപ്പം പുറപ്പെടുക തന്നെ ചെയ്യുമായിരുന്നുവെന്ന്‌. അവര്‍ തങ്ങളെത്തന്നെ നാശത്തിലാക്കുന്നു. അല്ലാഹുവിനറിയാം, നിശ്ചയമായും അവര്‍ വ്യാജം പറയുന്നവര്‍ തന്നെയാണെന്ന്‌
തഫ്സീർ : 42-42
View   
عَفَا ٱللَّهُ عَنكَ لِمَ أَذِنتَ لَهُمْ حَتَّىٰ يَتَبَيَّنَ لَكَ ٱلَّذِينَ صَدَقُوا۟ وَتَعْلَمَ ٱلْكَـٰذِبِينَ﴿٤٣﴾
share
عَفَا اللَّهُ = അല്ലാഹു മാപ്പു ചെയ്‌തിരിക്കുന്നു عَنكَ = നിനക്ക്‌, നിന്നെപ്പറ്റി لِمَ = എന്തിന്‌ أَذِنتَ = നീ സമ്മതംകൊടുത്തു لَهُمْ = അവര്‍ക്ക്‌ حَتَّىٰ يَتَبَيَّنَ = വ്യക്തമാകുന്നതുവരെ لَكَ = നിനക്ക്‌ الَّذِينَ صَدَقُوا = സത്യം പറഞ്ഞവര്‍ وَتَعْلَمَ = നീ അറിയുകയും (ചെയ്യുന്നതുവരെ) الْكَاذِبِينَ = വ്യാജം പറയുന്നവരെ
(നബിയേ) നിനക്ക്‌ അല്ലാഹു മാപ്പു ചെയ്‌തിരിക്കുന്നു എന്തിനാണ്‌ നീ അവര്‍ക്ക്‌ സമ്മതം നല്‍കിയത്‌- (അവരില്‍നിന്ന്‌) സത്യം പറഞ്ഞവര്‍ (ആരെന്ന്‌) നിനക്കു വ്യക്തമായിത്തീരുകയും, വ്യാജം പറയുന്നവരെ നീ അറിയുകയും ചെയ്യുന്നതുവരെ?!
തഫ്സീർ : 43-43
View   
لَا يَسْتَـْٔذِنُكَ ٱلَّذِينَ يُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ أَن يُجَـٰهِدُوا۟ بِأَمْوَٰلِهِمْ وَأَنفُسِهِمْ ۗ وَٱللَّهُ عَلِيمٌۢ بِٱلْمُتَّقِينَ﴿٤٤﴾
share
لَا يَسْتَأْذِنُكَ = നിന്നോട്‌ സമ്മതം തേടുക (ചോദിക്കുക) യില്ല الَّذِينَ يُؤْمِنُونَ = വിശ്വസിക്കുന്നവര്‍ بِاللَّهِ = അല്ലാഹുവില്‍ وَالْيَوْمِ = ദിന (ദിവസ)ത്തിലും الْآخِرِ = അന്ത്യ, അവസാന أَن يُجَاهِدُوا = അവര്‍ സമരം ചെയ്യുന്നതിനു (വെറുത്തിട്ട്‌), സമരം ചെയ്യുന്നതില്‍ നിന്ന്‌ (ഒഴിവാകുവാന്‍) بِأَمْوَالِهِمْ = തങ്ങളുടെ സ്വത്തുക്കള്‍ (ധനം) കൊണ്ട്‌ وَأَنفُسِهِمْ = തങ്ങളുടെ ദേഹങ്ങള്‍ കൊണ്ടും وَاللَّهُ = അല്ലാഹു عَلِيمٌ = അറിയുന്നവനാണ്‌ بِالْمُتَّقِينَ = സൂക്ഷ്‌മത പാലിക്കുന്നവരെ (ഭയഭക്തരെ)പ്പറ്റി
അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ നിന്നോട്‌ സമ്മതം തേടുകയില്ല, തങ്ങളുടെ ധനം കൊണ്ടും, ദേഹങ്ങള്‍കൊണ്ടും സമരം നടത്തുന്നതില്‍ നിന്ന്‌ (ഒഴിവാകുവാന്‍).അല്ലാഹു സൂക്ഷ്‌മത പാലിക്കുന്നവരെപ്പറ്റി അറിയുന്നവനുമാകുന്നു.
إِنَّمَا يَسْتَـْٔذِنُكَ ٱلَّذِينَ لَا يُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ وَٱرْتَابَتْ قُلُوبُهُمْ فَهُمْ فِى رَيْبِهِمْ يَتَرَدَّدُونَ﴿٤٥﴾
share
إِنَّمَا = നിശ്ചയമായും മാത്രം (തന്നെ) يَسْتَأْذِنُكَ = നിന്നോട്‌ സമ്മതം തേടുന്നതാണ്‌ الَّذِينَ = യാതൊരുവര്‍ (മാത്രം, തന്നെ) لَا يُؤْمِنُونَ = അവര്‍ വിശ്വസിക്കുന്നില്ല بِاللَّهِ = അല്ലാഹുവില്‍ وَالْيَوْمِ الْآخِرِ = അന്ത്യദിനത്തിലും وَارْتَابَتْ = സന്ദേഹ (സംശയ) പ്പെടുകയും ചെയ്‌ത, ആശയക്കുഴപ്പത്തിലുമായിരിക്കുന്നു قُلُوبُهُمْ = അവരുടെ ഹൃദയങ്ങള്‍ فَهُمْ = അങ്ങിനെ (അതിനാല്‍) അവര്‍ فِي رَيْبِهِمْ = അവരുടെ സന്ദേഹ (സംശയ) ത്തില്‍ يَتَرَدَّدُونَ = അവര്‍ ചഞ്ചലിച്ചു (അസ്ഥിരപ്പെട്ടു-അങ്ങുമിങ്ങുമായി) കൊണ്ടിരിക്കുന്നു
യാതൊരു കൂട്ടര്‍ മാത്രമാണ്‌ നിന്നോട്‌ സമ്മതം തേടുന്നത്‌: അല്ലാഹുവിലും, അന്ത്യനാളിലും അവര്‍ വിശ്വസിക്കുന്നില്ല; അവരുടെ ഹൃദയങ്ങള്‍ സന്ദേഹത്തിലകപ്പെടുകയും ചെയ്‌തിരിക്കുന്നു; അങ്ങനെ, അവര്‍ തങ്ങളുടെ സന്ദേഹത്തില്‍ (എങ്ങും ഉറക്കാതെ) ചഞ്ചലിച്ചുകൊണ്ടിരിക്കുകയാണ്‌. [ഇങ്ങിനെയുള്ളവരേ സമ്മതം തേടുകയുള്ളൂ.]
തഫ്സീർ : 44-45
View   
وَلَوْ أَرَادُوا۟ ٱلْخُرُوجَ لَأَعَدُّوا۟ لَهُۥ عُدَّةًۭ وَلَـٰكِن كَرِهَ ٱللَّهُ ٱنۢبِعَاثَهُمْ فَثَبَّطَهُمْ وَقِيلَ ٱقْعُدُوا۟ مَعَ ٱلْقَـٰعِدِينَ﴿٤٦﴾
share
وَلَوْ أَرَادُوا = അവര്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ الْخُرُوجَ = പുറപ്പാട്‌, പുറപ്പെടുന്നതിന്‌ لَأَعَدُّوا = അവര്‍ ഒരുങ്ങുക (ഒരുക്കുക) തന്നെചെയ്യുമായിരുന്നു لَهُ = അതിന്‌ വേണ്ടി عُدَّةً = വല്ല ഒരുക്കവും وَلَٰكِن = എങ്കിലും كَرِهَ = വെറുത്തു, അനിഷ്‌ടമായിരിക്കുന്നു اللَّهُ = അല്ലാഹു, അല്ലാഹുവിന്‌ انبِعَاثَهُمْ = അവരുടെ എഴുന്നേല്‍പ്പ്‌, പുറപ്പാട്‌ فَثَبَّطَهُمْ = എന്നിട്ട്‌ (അതിനാല്‍-അങ്ങനെ) അവരെ അവന്‍ തടഞ്ഞു (മുടക്കി-പിന്തിച്ചു) വെച്ചു وَقِيلَ = പറയപ്പെടുകയും ചെയ്‌തു اقْعُدُوا = നിങ്ങള്‍ ഇരുന്നുകൊള്ളുവിന്‍ مَعَ الْقَاعِدِينَ = ഇരിക്കുന്നവരുടെ കൂടെ, ഇരിപ്പായവരോടൊപ്പം
അവര്‍ പുറപ്പെടുവാന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍, അവര്‍ അതിന്‌ വല്ല ഒരുക്കവും ഒരുക്കുക തന്നെ ചെയ്യുമായിരുന്നു. എങ്കിലും, അവരുടെ എഴുന്നേല്‍പിനെ [പുറപ്പാടിനെ] അല്ലാഹു വെറുത്തു അവരെ അവന്‍ തടഞ്ഞുവെച്ചിരിക്കയാണ്‌. `(മുടങ്ങി) ഇരിക്കുന്നവരോടൊപ്പം (മുടങ്ങി) ഇരുന്നുകൊള്ളുവിന്‍" എന്ന്‌ (അവരോട്‌) പറയപ്പെടുകയും ചെയ്‌തു.
തഫ്സീർ : 46-46
View   
لَوْ خَرَجُوا۟ فِيكُم مَّا زَادُوكُمْ إِلَّا خَبَالًۭا وَلَأَوْضَعُوا۟ خِلَـٰلَكُمْ يَبْغُونَكُمُ ٱلْفِتْنَةَ وَفِيكُمْ سَمَّـٰعُونَ لَهُمْ ۗ وَٱللَّهُ عَلِيمٌۢ بِٱلظَّـٰلِمِينَ﴿٤٧﴾
share
لَوْ خَرَجُوا = അവര്‍ പുറപ്പെട്ടിരുന്നാല്‍ فِيكُم = നിങ്ങളുടെ കൂട്ടത്തില്‍ مَّا زَادُوكُمْ = നിങ്ങള്‍ക്കവര്‍ വര്‍ധിപ്പിക്കുക (അധികമാക്കുക.) യില്ല إِلَّا خَبَالًا = കുഴപ്പം (അസ്വാസ്ഥ്യം-കിറുക്ക്‌-ആപത്ത്‌) അല്ലാതെ وَلَأَوْضَعُوا = അവര്‍ ഓടി നടക്കുക (പരക്കം പായുക) യും തന്നെ ചെയ്യും (കിണഞ്ഞു ശ്രമിക്കും) خِلَالَكُمْ = നിങ്ങള്‍ക്കിടയിലൂടെ يَبْغُونَكُمُ = നിങ്ങള്‍ക്കുതേടി (അന്വേഷിച്ചു- ആഗ്രഹിച്ചു) കൊണ്ട്‌ الْفِتْنَةَ = കുഴപ്പം وَفِيكُمْ = നിങ്ങളിലുണ്ട്‌ താനും سَمَّاعُونَ = കേട്ടുകൊണ്ടിരിക്കുന്ന (ചെവി കൊടുക്കുന്ന) വര്‍ لَهُمْ = അവര്‍ക്ക്‌ അവരിലേക്ക്‌ وَاللَّهُ = അല്ലാഹുവാകട്ടെ عَلِيمٌ = അറിയുന്നവനാണ്‌ بِالظَّالِمِينَ = അക്രമികളെപ്പറ്റി
നിങ്ങളുടെ കൂട്ടത്തില്‍ അവര്‍ പുറപ്പെട്ടിരുന്നാല്‍, അവര്‍ നിങ്ങള്‍ക്ക്‌ അസ്വാസ്ഥ്യമല്ലാതെ വര്‍ധിപ്പിക്കുന്നതല്ല; നിങ്ങള്‍ക്ക്‌ കുഴപ്പം (ഉണ്ടാകുവാന്‍) ആഗ്രഹിച്ചുകൊണ്ട്‌ നിങ്ങളുടെ ഇടയിലുള്ള അവര്‍ പരക്കംപായുകയും തന്നെ ചെയ്യും. അവര്‍ക്ക്‌ ചെവി കൊടുക്കുന്ന (കുറേ) ആളുകള്‍ നിങ്ങളില്‍ ഉണ്ട്‌താനും. അല്ലാഹു അക്രമികളെപ്പറ്റി അറിയുന്നവനുമാണ്‌.
തഫ്സീർ : 47-47
View   
لَقَدِ ٱبْتَغَوُا۟ ٱلْفِتْنَةَ مِن قَبْلُ وَقَلَّبُوا۟ لَكَ ٱلْأُمُورَ حَتَّىٰ جَآءَ ٱلْحَقُّ وَظَهَرَ أَمْرُ ٱللَّهِ وَهُمْ كَـٰرِهُونَ﴿٤٨﴾
share
لَقَدِ ابْتَغَوُا = അവര്‍ തേടുക (ആഗ്രഹിക്കുക) യുണ്ടായിട്ടുണ്ട്‌ الْفِتْنَةَ = കുഴപ്പത്തെ مِن قَبْلُ = മുമ്പേ, മുമ്പ്‌ (തന്നെ) وَقَلَّبُوا = അവര്‍ മറിച്ചിടുക (തിരിച്ചു മറിക്കുക-അവതാളത്തിലാക്കുക-സൂത്രപ്രയോഗം നടത്തുക)യും لَكَ = നിനക്ക്‌, നിന്നോട്‌ الْأُمُورَ = കാര്യങ്ങളെ حَتَّىٰ جَاءَ = അങ്ങനെ വന്നു, വരുന്നത്‌വരെ الْحَقُّ = യഥാര്‍ഥം وَظَهَرَ = പ്രത്യക്ഷപ്പെടുക (വിജയിക്കുക) യും ചെയ്‌തു أَمْرُ اللَّهِ = അല്ലാഹുവിന്‍റെ കാര്യം وَهُمْ = അവരാകട്ടെ, അവര്‍ ആയിരിക്കെ كَارِهُونَ = വെറുക്കുന്നവരുമാണ്‌ (അതൃപ്‌തര്‍)
(നബിയെ) മുമ്പ്‌ (തന്നെ) അവര്‍ കുഴപ്പത്തിന്‌ ആഗ്രഹിക്കുകയും, നിനക്ക്‌ കാര്യങ്ങളെ (അവതാളത്തിലാക്കുവാന്‍) തിരിച്ചുമറിക്കുകയും ചെയ്‌കയുണ്ടായിട്ടുണ്ട്‌. അങ്ങനെ, (അവസാനം) യഥാര്‍ഥം വരുകയും, അല്ലാഹുവിന്‍റെ കാര്യം (വിജയിച്ചു) പ്രത്യക്ഷപ്പെടുകയും ചെയ്‌തു, അവര്‍ വെറുക്കുന്നവരായിരിക്കെ.
തഫ്സീർ : 48-48
View   
وَمِنْهُم مَّن يَقُولُ ٱئْذَن لِّى وَلَا تَفْتِنِّىٓ ۚ أَلَا فِى ٱلْفِتْنَةِ سَقَطُوا۟ ۗ وَإِنَّ جَهَنَّمَ لَمُحِيطَةٌۢ بِٱلْكَـٰفِرِينَ﴿٤٩﴾
share
وَمِنْهُم = അവരിലുണ്ട്‌. അവരില്‍പെട്ടവരാണ്‌ مَّن يَقُولُ = പറയുന്ന ചിലര്‍ ائْذَن لِّي = എനിക്കു സമ്മതം നല്‍കണം وَلَا تَفْتِنِّي = എന്നെ കുഴപ്പത്തിലാക്കുകയും അരുത്‌ أَلَا = അല്ലാ അറിയുക فِي الْفِتْنَةِ = കുഴപ്പത്തില്‍ (തന്നെ) سَقَطُوا = അവര്‍ വീണിരിക്കുന്നു, പതിച്ചു وَإِنَّ جَهَنَّمَ = നിശ്ചയമായും ജഹന്നമാകട്ടെ لَمُحِيطَةٌ = വലയം ചെയ്യുന്നത്‌ (ചൂഴ്‌ന്നു നില്‍ക്കുന്നത്‌) തന്നെ بِالْكَافِرِينَ = അവിശ്വാസികളെ
അവരിലുണ്ട്‌: `എനിക്ക്‌ സമ്മതം നല്‍കണം- എന്നെ കുഴപ്പത്തിലാക്കരുതേ! എന്ന്‌ പറയുന്ന ചിലര്‍. അല്ലാ (അറിഞ്ഞേക്കുക) ! കുഴപ്പത്തില്‍തന്നെയാണവര്‍ വീണിരിക്കുന്നത്‌. നിശ്ചയമായും `ജഹന്നം" [നരകം] അവിശ്വാസികളെ വലയം ചെയ്‌തുകൊണ്ടിരിക്കുന്നത്‌ തന്നെയാകുന്നു.
തഫ്സീർ : 49-49
View   
إِن تُصِبْكَ حَسَنَةٌۭ تَسُؤْهُمْ ۖ وَإِن تُصِبْكَ مُصِيبَةٌۭ يَقُولُوا۟ قَدْ أَخَذْنَآ أَمْرَنَا مِن قَبْلُ وَيَتَوَلَّوا۟ وَّهُمْ فَرِحُونَ﴿٥٠﴾
share
إِن تُصِبْكَ = നിന്നെ (നിനക്ക്‌) ബാധിക്കുന്നപക്ഷം حَسَنَةٌ = വല്ല നന്‍മയും, നല്ല കാര്യവും تَسُؤْهُمْ = അതവരെ വെറുപ്പിക്കും, അസുഖമുണ്ടാക്കും, മോശപ്പെടുത്തും وَإِن تُصِبْكَ = നിനക്കു ബാധിക്കുന്ന (എത്തുന്ന) പക്ഷം مُصِيبَةٌ = വല്ല ബാധയും, വിപത്തും يَقُولُوا = അവര്‍ പറയും قَدْ أَخَذْنَا = ഞങ്ങള്‍ എടുത്തി (സ്വീകരിച്ചി)ട്ടുണ്ട്‌ أَمْرَنَا = ഞങ്ങളുടെ കാര്യം مِن قَبْلُ = മുമ്പേ وَيَتَوَلَّوا = അവര്‍ തിരിഞ്ഞുപോകയും ചെയ്യും وَّهُمْ = അവരായിക്കൊണ്ട്‌ فَرِحُونَ = ആഹ്ലാദിക്കുന്നവര്‍, സന്തോഷം (പുളകം) കൊള്ളുന്നവര്‍
(നബിയേ) നിനക്ക്‌ വല്ല നന്‍മയും ബാധിക്കുന്നപക്ഷം അതവര്‍ക്ക്‌ അസുഖമുണ്ടാക്കും; നിനക്ക്‌ വല്ല വിപത്തും ബാധിക്കുന്നപക്ഷം, അവര്‍ പറയുകയും ചെയ്യും; `ഞങ്ങളുടെ കാര്യം (മുന്‍കരുതല്‍) ഞങ്ങള്‍ മുമ്പേ എടുത്തിട്ടുണ്ട്‌" എന്ന്‌; ആഹ്ലാദിക്കുന്നവരായും കൊണ്ട്‌ അവര്‍ തിരിഞ്ഞുപോകുകയും ചെയ്യും.
തഫ്സീർ : 50-50
View   
قُل لَّن يُصِيبَنَآ إِلَّا مَا كَتَبَ ٱللَّهُ لَنَا هُوَ مَوْلَىٰنَا ۚ وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُؤْمِنُونَ﴿٥١﴾
share
قُل = നീ പറയുക لَّن يُصِيبَنَا = ഞങ്ങളെ ബാധിക്കുകയേ ഇല്ല إِلَّا = യാതൊന്നല്ലാതെ مَا كَتَبَ اللَّهُ = അല്ലാഹു രേഖപ്പെടുത്തിയ لَنَا = ഞങ്ങള്‍ക്ക്‌ هُوَ = അവന്‍ مَوْلَانَا = ഞങ്ങളുടെ യജമാനനാണ്‌ وَعَلَى اللَّهِ = അല്ലാഹുവിന്‍റെമേല്‍ فَلْيَتَوَكَّلِ = ഭരമേല്‍പിച്ചുകൊള്ളട്ടെ الْمُؤْمِنُونَ = സത്യവിശ്വാസികള്‍.
നീ പറയുക: ഞങ്ങള്‍ക്ക്‌ അല്ലാഹു (നിശ്ചയിച്ച്‌) രേഖപ്പെടുത്തിയതല്ലാതെ (ഒന്നും) ഞങ്ങളെ ബാധിക്കുകയില്ല തന്നെ. അവന്‍ ഞങ്ങളുടെ യജമാനനാകുന്നു. അല്ലാഹുവിന്‍റെ മേല്‍ ഭരമേല്‍പിച്ചുകൊള്ളട്ടെ - സത്യവിശ്വാസികള്‍.
തഫ്സീർ : 51-51
View   
قُلْ هَلْ تَرَبَّصُونَ بِنَآ إِلَّآ إِحْدَى ٱلْحُسْنَيَيْنِ ۖ وَنَحْنُ نَتَرَبَّصُ بِكُمْ أَن يُصِيبَكُمُ ٱللَّهُ بِعَذَابٍۢ مِّنْ عِندِهِۦٓ أَوْ بِأَيْدِينَا ۖ فَتَرَبَّصُوٓا۟ إِنَّا مَعَكُم مُّتَرَبِّصُونَ﴿٥٢﴾
share
قُلْ = നീ പറയുക هَلْ تَرَبَّصُونَ = നിങ്ങള്‍ പ്രതീക്ഷിക്കുന്നുവോ, കാത്തിരിക്കുന്നുവോ بِنَا = ഞങ്ങളില്‍, ഞങ്ങളെ സംബന്ധിച്ചു إِلَّا إِحْدَى = ഒരു കാര്യമല്ലാതെ الْحُسْنَيَيْنِ = ഏറ്റം നല്ല രണ്ടു നന്മകളില്‍ وَنَحْنُ = ഞങ്ങളാകട്ടെ, ഞങ്ങളും (തന്നെ) نَتَرَبَّصُ = പ്രതീക്ഷിച്ചു (കാത്തു) കൊണ്ടിരിക്കുന്നു بِكُمْ = നിങ്ങളെപ്പറ്റി أَن يُصِيبَكُمُ = നിങ്ങള്‍ക്ക്‌ ബാധിപ്പിക്കുന്നതിനെ اللَّهُ = അല്ലാഹു بِعَذَابٍ = വല്ല ശിക്ഷയെയും مِّنْ عِندِهِ = അവന്‍റെ പക്കല്‍ നിന്നുള്ള أَوْ بِأَيْدِينَا = അല്ലെങ്കില്‍ ഞങ്ങളുടെ കൈകളാല്‍, കൈക്ക്‌ فَتَرَبَّصُوا = അതിനാല്‍ (എന്നാല്‍) നിങ്ങള്‍ പ്രതീക്ഷിക്കുവിന്‍ إِنَّا مَعَكُم = നിശ്ചയമായും ഞങ്ങള്‍ مُّتَرَبِّصُونَ = നിങ്ങളോടൊപ്പം പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നവരാണ്‌ (കാത്തിരിക്കുന്നു)
നീ പറയുക: `ഏറ്റം നല്ലതായ രണ്ടു കാര്യങ്ങളിലൊന്നല്ലാതെ, ഞങ്ങളെ സംബന്ധിച്ചു നിങ്ങള്‍ പ്രതീക്ഷിക്കുന്നുവോ?! ഞങ്ങളാകട്ടെ, അല്ലാഹുവിന്‍റെ പക്കല്‍നിന്ന്‌ അല്ലെങ്കില്‍ ഞങ്ങളുടെ കൈകളാല്‍ - നിങ്ങള്‍ക്ക്‌ വല്ല ശിക്ഷയെയും അവന്‍ ബാധിപ്പിക്കുമെന്നു നിങ്ങളെ സംബന്ധിച്ചു ഞങ്ങളും പ്രതീക്ഷിക്കുന്നു. അതിനാല്‍, നിങ്ങള്‍ പ്രതീക്ഷിച്ചുകൊള്ളുവിന്‍; ഞങ്ങള്‍ നിങ്ങളോടൊപ്പം പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നവരാകുന്നു.
തഫ്സീർ : 52-52
View   
قُلْ أَنفِقُوا۟ طَوْعًا أَوْ كَرْهًۭا لَّن يُتَقَبَّلَ مِنكُمْ ۖ إِنَّكُمْ كُنتُمْ قَوْمًۭا فَـٰسِقِينَ﴿٥٣﴾
share
قُلْ = നീ പറയുക أَنفِقُوا = നിങ്ങള്‍ ചിലവഴിച്ചുകൊള്ളുവിന്‍ طَوْعًا = അനുസരണപൂര്‍വം സ്വമേധയാ (തൃപ്‌തിയോടെ) أَوْ كَرْهًا = അല്ലെങ്കില്‍ വെറുത്തുകൊണ്ട്‌ (അതൃപ്‌തിയോടെ) لَّن يُتَقَبَّلَ = സ്വീകരിക്കപ്പെടുകയേ ഇല്ല (ഇല്ല തന്നെ) مِنكُمْ = നിങ്ങളില്‍നിന്ന്‌ إِنَّكُمْ = നിശ്ചയമായും നിങ്ങള്‍ كُنتُمْ = നിങ്ങളായിരിക്കുന്നു, ആകുന്നു قَوْمًا = ഒരുജനത فَاسِقِينَ = തോന്നിയവാസി (തെമ്മാടി) കളായ
നീ പറയുക: `നിങ്ങള്‍ അനുസരണപൂര്‍വം, അല്ലെങ്കില്‍ വെറുപ്പായിക്കൊണ്ട്‌ [തൃപ്‌തിപ്പെട്ടുകൊണ്ടോ തൃപ്‌തികൂടാതെയോ] ചിലവഴിച്ചുകൊള്ളുക, (രണ്ടായാലും) നിങ്ങളില്‍ നിന്ന്‌ അത്‌ സ്വീകരിക്കപ്പെടുന്നതേയല്ല. (കാരണം) നിശ്ചയമായും നിങ്ങള്‍, തോന്നിയവാസികളായ ഒരു ജനതയായിരിക്കുന്നു:"
തഫ്സീർ : 53-53
View   
وَمَا مَنَعَهُمْ أَن تُقْبَلَ مِنْهُمْ نَفَقَـٰتُهُمْ إِلَّآ أَنَّهُمْ كَفَرُوا۟ بِٱللَّهِ وَبِرَسُولِهِۦ وَلَا يَأْتُونَ ٱلصَّلَوٰةَ إِلَّا وَهُمْ كُسَالَىٰ وَلَا يُنفِقُونَ إِلَّا وَهُمْ كَـٰرِهُونَ﴿٥٤﴾
share
وَمَا مَنَعَهُمْ = അവരെ മുടക്കി (അവര്‍ക്ക്‌ തടസ്സം വരുത്തി)യിട്ടില്ല أَن تُقْبَلَ = സ്വീകരിക്കപ്പെടുന്നതിന്‌ مِنْهُمْ = അവരില്‍ നിന്ന്‌ نَفَقَاتُهُمْ = അവരുടെ ചിലവുകള്‍ إِلَّا أَنَّهُمْ = അവര്‍ (ആകുന്നു) എന്നതല്ലാതെ كَفَرُوا = അവര്‍ അവിശ്വസിച്ചു (വെന്നത്‌) بِاللَّهِ = അല്ലാഹുവില്‍ وَبِرَسُولِهِ = അവന്‍റെ റസൂലിലും وَلَا يَأْتُونَ = അവര്‍ചെല്ലുക (വരുക)യുമില്ല (എന്നതും) الصَّلَاةَ = നമസ്‌കാരത്തിന്‌, നമസ്‌കാരത്തിങ്കല്‍ إِلَّا وَهُمْ = അവരായും കൊണ്ടല്ലാതെ كُسَالَىٰ = മടിയന്‍മാര്‍ وَلَا يُنفِقُونَ = അവര്‍ ചിലവഴിക്കുകയുമില്ല إِلَّا وَهُمْ = അവരായും കൊണ്ടല്ലാതെ كَارِهُونَ = വെറുത്തവര്‍, ഇഷ്‌ടമില്ലാത്തവര്‍
അവരില്‍ നിന്ന്‌ അവരുടെ (വക) ചിലവുകള്‍ സ്വീകരിക്കപ്പെടുന്നതിന്‌ അവരെ തടസ്സം ചെയ്‌തിട്ടില്ല, അവര്‍, അല്ലാഹുവിലും അവന്‍റെ റസൂലിലും അവിശ്വസിച്ചിരിക്കുന്നുവെന്നതല്ലാതെ; മടിയന്‍മാരായും കൊണ്ടല്ലാതെ, അവര്‍ നമസ്‌കാരത്തിനു ചെല്ലുകയുമില്ല; വെറുത്തവരായും കൊണ്ടല്ലാതെ, അവര്‍ ചിലവഴിക്കുകയുമില്ല. [ഇതൊക്കെയാണതിന്ന്‌ തടസ്സം]
തഫ്സീർ : 54-54
View   
فَلَا تُعْجِبْكَ أَمْوَٰلُهُمْ وَلَآ أَوْلَـٰدُهُمْ ۚ إِنَّمَا يُرِيدُ ٱللَّهُ لِيُعَذِّبَهُم بِهَا فِى ٱلْحَيَوٰةِ ٱلدُّنْيَا وَتَزْهَقَ أَنفُسُهُمْ وَهُمْ كَـٰفِرُونَ﴿٥٥﴾
share
فَلَا تُعْجِبْكَ = അതിനാല്‍ (എന്നിരിക്കെ) നിന്നെ ആശ്ചര്യ (അല്‍ഭുത)പ്പെടുത്തരുത്‌ أَمْوَالُهُمْ = അവരുടെ സ്വത്തുക്കള്‍ وَلَا أَوْلَادُهُمْ = അവരുടെ മക്കളും (സന്താനങ്ങളും) അരുത്‌ إِنَّمَا = നിശ്ചയമായും (മാത്രം തന്നെ) يُرِيدُ = ഉദ്ദേശിക്കുന്നു اللَّهُ = അല്ലാഹു لِيُعَذِّبَهُم = അവരെ ശിക്ഷിക്കുവാന്‍ (തന്നെ-മാത്രം) بِهَا = അവകൊണ്ടു (മൂലം) فِي الْحَيَاةِ الدُّنْيَا = ഇഹലോക ജീവിതത്തില്‍ وَتَزْهَقَ = (നശിച്ചു) പോകുവാനും أَنفُسُهُمْ = അവരുടെ ആത്മാക്കള്‍ (ജീവന്‍) وَهُمْ كَافِرُونَ = അവര്‍ അവിശ്വാസികളായിക്കൊണ്ട്‌
എന്നിരിക്കെ, അവരുടെ സ്വത്തുക്കളാകട്ടെ, മക്കളാകട്ടെ, നിന്നെ ആശ്ചര്യപ്പെടുത്തരുത്‌. നിശ്ചയമായും, അല്ലാഹു ഉദ്ദേശിക്കുന്നത്‌, അവമൂലം ഇഹലോക ജീവിതത്തില്‍ അവരെ ശിക്ഷിക്കുവാനും അവര്‍ അവിശ്വാസികളായുംകൊണ്ട്‌ അവരുടെ ജീവന്‍ പോകുവാനും തന്നെയാകുന്നു.
തഫ്സീർ : 55-55
View   
وَيَحْلِفُونَ بِٱللَّهِ إِنَّهُمْ لَمِنكُمْ وَمَا هُم مِّنكُمْ وَلَـٰكِنَّهُمْ قَوْمٌۭ يَفْرَقُونَ﴿٥٦﴾
share
وَيَحْلِفُونَ = അവര്‍ ആണയിടുന്നു, സത്യം ചെയ്യും, ശപഥം ചെയ്യും بِاللَّهِ = അല്ലാഹുവിനെക്കൊണ്ട്‌ إِنَّهُمْ = നിശ്ചയമായും അവര്‍ لَمِنكُمْ = നിങ്ങളില്‍പെട്ട (വര്‍) തന്നെ എന്ന്‌ وَمَا هُم = അവരല്ലതാനും مِّنكُمْ = നിങ്ങളില്‍പെട്ട (വര്‍) وَلَٰكِنَّهُمْ = പക്ഷേ അവര്‍ قَوْمٌ = ഒരു ജനതയാണ്‌ يَفْرَقُونَ = അവര്‍ പേടിച്ചു നടുങ്ങിക്കൊണ്ടിരിക്കുന്നു
അവര്‍ അല്ലാഹുവിനെക്കൊണ്ട്‌ ശപഥം ചെയ്യും: നിശ്ചയമായും അവര്‍ നിങ്ങളില്‍പെട്ടവര്‍ തന്നെയാണ്‌ എന്ന്‌. (വാസ്‌തവത്തില്‍) അവര്‍ നിങ്ങളില്‍പെട്ടവരല്ലതാനും, പക്ഷേ അവര്‍, പേടിച്ചു കഴിയുന്ന ഒരു ജനതയാകുന്നു.
لَوْ يَجِدُونَ مَلْجَـًٔا أَوْ مَغَـٰرَٰتٍ أَوْ مُدَّخَلًۭا لَّوَلَّوْا۟ إِلَيْهِ وَهُمْ يَجْمَحُونَ﴿٥٧﴾
share
لَوْ يَجِدُونَ = അവര്‍ക്ക്‌ കിട്ടി (അവര്‍ കണ്ടെത്തി)യിരുന്നെങ്കില്‍ مَلْجَأً = വല്ല (ഒരു) രക്ഷാ (അഭയ) സ്ഥാനം أَوْ مَغَارَاتٍ = അല്ലെങ്കില്‍ വല്ല ഗുഹകള്‍ أَوْ مُدَّخَلًا = അല്ലെങ്കില്‍ ഒരു കടന്നുകൂടാവുന്ന സ്ഥാനം لَّوَلَّوْا = അവര്‍ തിരിയുക തന്നെ ചെയ്യുമായിരുന്നു إِلَيْهِ = അതിലേക്ക്‌, അതിന്‍റെ നേരെ وَهُمْ = അവരായിക്കൊണ്ട്‌ يَجْمَحُونَ = അവര്‍ കുറുമ്പുകാട്ടി (തിക്കിത്തിരക്കി) ക്കൊണ്ട്‌
വല്ല രക്ഷാസ്ഥാനമോ, അല്ലെങ്കില്‍ വല്ല ഗുഹകളോ, അല്ലെങ്കില്‍ (ഒളിഞ്ഞു) കടന്നുകൂടാവുന്നവല്ല സ്ഥലമോ അവര്‍ കണ്ടെത്തിയിരുന്നുവെങ്കില്‍, കുറുമ്പുകാട്ടി (തിക്കിത്തിരക്കി)ക്കൊണ്ട്‌ അവര്‍ അതിലേക്കു തിരിയുക തന്നെ ചെയ്യുമായിരുന്നു.
തഫ്സീർ : 56-57
View   
وَمِنْهُم مَّن يَلْمِزُكَ فِى ٱلصَّدَقَـٰتِ فَإِنْ أُعْطُوا۟ مِنْهَا رَضُوا۟ وَإِن لَّمْ يُعْطَوْا۟ مِنْهَآ إِذَا هُمْ يَسْخَطُونَ﴿٥٨﴾
share
وَمِنْهُم = അവരിലുണ്ട്‌, അവരില്‍പെട്ടതാണ്‌ مَّن = ചിലര്‍, യാതൊരുവന്‍ يَلْمِزُكَ = നിന്നെ ആക്ഷേപിക്കുന്ന, കുറവാക്കുന്ന, അപഹസിക്കുന്ന فِي الصَّدَقَاتِ = ധര്‍മങ്ങളില്‍ (ദാനധര്‍മങ്ങളുടെ കാര്യത്തില്‍) فَإِنْ أُعْطُوا = എന്നാല്‍ അവര്‍ക്ക്‌ കൊടുക്കപ്പെടുന്ന പക്ഷം مِنْهَا = അതില്‍ (അവയില്‍) നിന്ന്‌ رَضُوا = അവര്‍ തൃപ്‌തിപ്പെട്ടു (തൃപ്‌തിപ്പെടും) وَإِن لَّمْ يُعْطَوْا = അവര്‍ക്ക്‌ കൊടുക്കപ്പെട്ടില്ലെങ്കിലാകട്ടെ مِنْهَا = അതില്‍ നിന്ന്‌ إِذَا هُمْ = അപ്പോള്‍ (അതാ) അവര്‍ يَسْخَطُونَ = ക്രോധിക്കുന്നു, കോപിക്കുന്നു
അവരിലുണ്ട്‌, ദാനധര്‍മങ്ങളുടെ (വിനിയോഗ) കാര്യത്തില്‍ നിന്നെ (ആക്ഷേപിച്ചു) കുറവാക്കുന്ന ചിലര്‍. എന്നാല്‍ അതില്‍ നിന്ന്‌ അവര്‍ക്ക്‌ കൊടുക്കപ്പെടുന്നപക്ഷം, അവര്‍ തൃപ്‌തിപ്പെടും; അവര്‍ക്കതില്‍ നിന്ന്‌ കൊടുക്കപ്പെട്ടില്ലെങ്കിലോ, അപ്പോള്‍ (അതാ) അവര്‍ ക്രോധിക്കുന്നു!
وَلَوْ أَنَّهُمْ رَضُوا۟ مَآ ءَاتَىٰهُمُ ٱللَّهُ وَرَسُولُهُۥ وَقَالُوا۟ حَسْبُنَا ٱللَّهُ سَيُؤْتِينَا ٱللَّهُ مِن فَضْلِهِۦ وَرَسُولُهُۥٓ إِنَّآ إِلَى ٱللَّهِ رَٰغِبُونَ﴿٥٩﴾
share
وَلَوْ أَنَّهُمْ = അവരായിരുന്നെങ്കില്‍ رَضُوا = തൃപ്‌തിപ്പെട്ടു (എന്നിരുന്നെങ്കില്‍) مَا آتَاهُمُ = അവര്‍ക്കു നല്‍കിയതിനെ اللَّهُ وَرَسُولُهُ = അല്ലാഹുവും അവന്‍റെ റസൂലും وَقَالُوا = അവര്‍ പറയുകയും ചെയ്‌തു(വെങ്കില്‍) حَسْبُنَا = ഞങ്ങള്‍ക്ക്‌ മതി اللَّهُ = അല്ലാഹു سَيُؤْتِينَا = വഴിയെ ഞങ്ങള്‍ക്ക്‌തരും, നല്‍കിക്കൊള്ളും اللَّهُ = അല്ലാഹു مِن فَضْلِهِ = അവന്‍റെ അനുഗ്രഹത്തില്‍ നിന്ന്‌, ദയവിനാല്‍ وَرَسُولُهُ = അവന്‍റെ റസൂലും إِنَّا = നിശ്ചയമായും ഞങ്ങള്‍ إِلَى اللَّهِ = അല്ലാഹുവിങ്കലേക്കു رَاغِبُونَ = ആഗ്രഹം സമര്‍പ്പിക്കുന്ന (ആഗ്രഹിച്ചു ചെല്ലുന്ന)വരാണ്
അല്ലാഹുവും, അവന്‍റെ റസൂലും അവര്‍ക്ക്‌ നല്‍കിയത്‌ അവര്‍ തൃപ്‌തിപ്പെടുകയും, അവര്‍ (ഇങ്ങിനെ) പറയുകയും ചെയ്‌തിരുന്നെങ്കില്‍! `ഞങ്ങള്‍ക്ക്‌ അല്ലാഹു മതി; അല്ലാഹുവിന്‍റെ അനുഗ്രഹത്തില്‍ നിന്ന്‌ അവനും അവന്‍റെ റസൂലും (വഴിയെ) ഞങ്ങള്‍ക്ക്‌ നല്‍കിക്കൊള്ളും; നിശ്ചയമായും ഞങ്ങള്‍, അല്ലാഹുവിങ്കലേക്ക്‌ ആഗ്രഹം സമര്‍പ്പിക്കുന്നവരാകുന്നു." [എന്നാല്‍ അതവര്‍ക്ക്‌ വളരെ നന്നായിരുന്നേനെ!]
തഫ്സീർ : 58-59
View   
إِنَّمَا ٱلصَّدَقَـٰتُ لِلْفُقَرَآءِ وَٱلْمَسَـٰكِينِ وَٱلْعَـٰمِلِينَ عَلَيْهَا وَٱلْمُؤَلَّفَةِ قُلُوبُهُمْ وَفِى ٱلرِّقَابِ وَٱلْغَـٰرِمِينَ وَفِى سَبِيلِ ٱللَّهِ وَٱبْنِ ٱلسَّبِيلِ ۖ فَرِيضَةًۭ مِّنَ ٱللَّهِ ۗ وَٱللَّهُ عَلِيمٌ حَكِيمٌۭ﴿٦٠﴾
share
إِنَّمَا = നിശ്ചയമായും തന്നെ (മാത്രം) الصَّدَقَاتُ = ധര്‍മങ്ങള്‍, ദാനധര്‍മങ്ങള്‍ لِلْفُقَرَاءِ = ദരിദ്രന്‍മാര്‍ക്ക്‌ (തന്നെമാത്രം) ആകുന്നു وَالْمَسَاكِينِ = സാധുക്കള്‍ക്കും, പാവപ്പെട്ടവര്‍ക്കും وَالْعَامِلِينَ = പ്രവര്‍ത്തിക്കുന്നവര്‍ക്കും, പ്രവൃത്തിക്കാര്‍ക്കും عَلَيْهَا = അവയുടെ പേരില്‍ (അവക്കുവേണ്ടി) وَالْمُؤَلَّفَةِ = ഇണക്കപ്പെട്ട (ഇണങ്ങിയ)വര്‍ക്കും قُلُوبُهُمْ = തങ്ങളുടെ ഹൃദയങ്ങള്‍ وَفِي الرِّقَابِ = അടിമകളിലും (അടിമകളുടെ വിഷയത്തിലും) وَالْغَارِمِينَ = കടക്കാരായവര്‍ (കടപ്പെട്ടവര്‍)ക്കും وَفِي سَبِيلِ = മാര്‍ഗത്തിലും اللَّهِ = അല്ലാഹുവിന്‍റെ وَابْنِ السَّبِيلِ = വഴിയുടെ ആള്‍ക്കും, വഴിപോക്കനും (വഴിയാത്രക്കാരനും) فَرِيضَةً = നിശ്ചിത നിയമം (നിര്‍ബന്ധനിശ്ചയം) ആയിക്കൊണ്ട്‌ مِّنَ اللَّهِ = അല്ലാഹുവില്‍ നിന്നുള്ള وَاللَّهُ = അല്ലാഹുവാകട്ടെ عَلِيمٌ = അറിയുന്നവനാണ്‌ حَكِيمٌ = യുക്തിമാനാണ്‌, അഗാധജ്ഞനാണ്
നിശ്ചയമായും ധര്‍മങ്ങള്‍, ദരിദ്രന്‍മാര്‍ക്കും പാവപ്പെട്ടവര്‍ (അഥവാ സാധുക്കള്‍)ക്കും, അവക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കും, ഹൃദയങ്ങള്‍ ഇണക്കപ്പെട്ടവര്‍ക്കും, അടിമകളുടെ വിഷയത്തിലും, കടപ്പെട്ടവര്‍ക്കും, അല്ലാഹുവിന്‍റെമാര്‍ഗത്തിലും, വഴി (യാത്ര)ക്കാരനും തന്നെയാകുന്നു; (അതെ) അല്ലാഹുവില്‍ നിന്നുള്ള ഒരു (നിശ്ചിത) നിര്‍ബന്ധ നിയമം! അല്ലാഹു (എല്ലാം) അറിയുന്നവനും, അഗാധജ്ഞനുമാകുന്നു.
തഫ്സീർ : 60-60
View   
وَمِنْهُمُ ٱلَّذِينَ يُؤْذُونَ ٱلنَّبِىَّ وَيَقُولُونَ هُوَ أُذُنٌۭ ۚ قُلْ أُذُنُ خَيْرٍۢ لَّكُمْ يُؤْمِنُ بِٱللَّهِ وَيُؤْمِنُ لِلْمُؤْمِنِينَ وَرَحْمَةٌۭ لِّلَّذِينَ ءَامَنُوا۟ مِنكُمْ ۚ وَٱلَّذِينَ يُؤْذُونَ رَسُولَ ٱللَّهِ لَهُمْ عَذَابٌ أَلِيمٌۭ﴿٦١﴾
share
وَمِنْهُمُ = അവരിലുണ്ട്‌, അവരില്‍പെട്ടതാണ്‌, الَّذِينَ يُؤْذُونَ = ദ്രോഹിക്കുന്നവര്‍, സൈ്വരം കെടുത്തുന്നവര്‍ النَّبِيَّ = പ്രവാചകനെ وَيَقُولُونَ = അവര്‍ പറയുകയും ചെയ്യും هُوَ = അവന്‍ (അദ്ദേഹം) أُذُنٌ = ഒരു ചെവിയാണ്‌ (കേള്‍ക്കുന്ന ആളാണ്‌) قُلْ = നീ പറയുക أُذُنُ خَيْرٍ = നന്‍മയുടെ (ഗുണത്തിന്‍റെ) ചെവിയാണ്‌ لَّكُمْ = നിങ്ങള്‍ക്ക്‌ يُؤْمِنُ = അദ്ദേഹം വിശ്വസിക്കുന്നു. بِاللَّهِ = അല്ലാഹുവില്‍ وَيُؤْمِنُ = അദ്ദേഹം വിശ്വസിക്കുകയും ചെയ്യുന്നു لِلْمُؤْمِنِينَ = സത്യവിശ്വാസികളെ وَرَحْمَةٌ = കാരുണ്യ (അനുഗ്രഹ)വുമാണ്‌ لِّلَّذِينَ آمَنُوا = വിശ്വസിച്ചവര്‍ക്ക്‌ مِنكُمْ = നിങ്ങളില്‍ നിന്ന്‌ وَالَّذِينَ يُؤْذُونَ = ദ്രോഹിക്കുന്നവരാകട്ടെ رَسُولَ اللَّهِ = അല്ലാഹുവിന്‍റെ റസൂലിനെ لَهُمْ = അവര്‍ക്ക്‌ ഉണ്ട്‌, ഉണ്ടായിരിക്കും عَذَابٌ = വേദനയേറിയ أَلِيمٌ = ശിക്ഷ
നബിയെ ദ്രോഹിക്കുകയും, `അദ്ദേഹം (എല്ലാവര്‍ക്കും) ഒരു ചെവിയാണ്‌" എന്ന്‌ പറയുകയും ചെയ്യുന്നവരും അവരില്‍ [കപടവിശ്വാസികളില്‍] ഉണ്ട്‌. പറയുക: `അദ്ദേഹം നിങ്ങള്‍ക്കു ഗുണത്തിന്‍റെ ചെവിയാകുന്നു; അദ്ദേഹം അല്ലാഹുവില്‍ വിശ്വസിക്കുന്നു: സത്യവിശ്വാസികളെ വിശ്വസിക്കുകയും ചെയ്യുന്നു: നിങ്ങളില്‍ നിന്ന്‌ വിശ്വസിച്ചവര്‍ക്ക്‌ ഒരു കാരുണ്യവുമാണ്‌ (അദ്ദേഹം)." അല്ലാഹുവിന്‍റെ റസൂലിനെ ദ്രോഹിക്കുന്നവരാകട്ടെ, അവര്‍ക്ക്‌ വേദനയേറിയ ശിക്ഷയുണ്ടായിരിക്കും.
തഫ്സീർ : 61-61
View   
يَحْلِفُونَ بِٱللَّهِ لَكُمْ لِيُرْضُوكُمْ وَٱللَّهُ وَرَسُولُهُۥٓ أَحَقُّ أَن يُرْضُوهُ إِن كَانُوا۟ مُؤْمِنِينَ﴿٦٢﴾
share
يَحْلِفُونَ = അവര്‍ സത്യം (ശപഥം) ചെയ്യുന്നു بِاللَّهِ = അല്ലാഹുവില്‍, അല്ലാഹുവിനെക്കൊണ്ട്‌ لَكُمْ = നിങ്ങളോട്‌ നിങ്ങളെ لِيُرْضُوكُمْ = അവര്‍ തൃപ്‌തിപ്പെടുത്തുവാന്‍ വേണ്ടി وَاللَّهُ = അല്ലാഹുവാകട്ടെ, അല്ലാഹുവത്രെ وَرَسُولُهُ = അവന്‍റെ റസൂലും أَحَقُّ = അധികം അവകാശപ്പെട്ടവര്‍, അര്‍ഹരത്രെ أَن يُرْضُوهُ = അവര്‍ തൃപ്‌തിപ്പെടുത്തുവാന്‍ إِن كَانُوا = അവരാകുന്നുവെങ്കില്‍ مُؤْمِنِينَ = സത്യവിശ്വാസികള്‍
നിങ്ങളെ തൃപ്‌തിപ്പെടുത്തുവാന്‍ വേണ്ടി നിങ്ങളോട്‌ അവര്‍ അല്ലാഹുവിനെക്കൊണ്ട്‌ ശപഥം ചെയ്യുന്നു. അല്ലാഹുവും അവന്‍റെ റസൂലുമത്രെ അവര്‍ തൃപ്‌തിപ്പെടുത്തുവാന്‍ ഏറ്റവും അര്‍ഹരായവര്‍, അവര്‍ സത്യവിശ്വാസികളാണെങ്കില്‍.
أَلَمْ يَعْلَمُوٓا۟ أَنَّهُۥ مَن يُحَادِدِ ٱللَّهَ وَرَسُولَهُۥ فَأَنَّ لَهُۥ نَارَ جَهَنَّمَ خَـٰلِدًۭا فِيهَا ۚ ذَٰلِكَ ٱلْخِزْىُ ٱلْعَظِيمُ﴿٦٣﴾
share
أَلَمْ يَعْلَمُوا = അവര്‍ക്കറിഞ്ഞുകൂടെ, അറിഞ്ഞിട്ടില്ലേ أَنَّهُ = അത്‌ (കാര്യം ആകുന്നു) എന്ന്‌ مَن يُحَادِدِ = ആരെങ്കിലും മത്‌സരിക്കുന്നപക്ഷം اللَّهَ = അല്ലാഹുവിനോട്‌ وَرَسُولَهُ = അവന്‍റെ റസൂലിനോടും. فَأَنَّ لَهُ = എന്നാലവനുണ്ടെന്ന്‌ نَارَ جَهَنَّمَ = ജഹന്നമിന്‍റെ അഗ്നി خَالِدًا = നിത്യ (സ്ഥിര) വാസിയായിക്കൊണ്ട്‌ فِيهَا = അതില്‍ ذَٰلِكَ = അത്‌, അതത്രെ الْخِزْيُ = അപമാനമത്രെ, നിന്ദ്യത الْعَظِيمُ = വമ്പിച്ചതായ (വലിയ)
അവര്‍ക്കറിഞ്ഞുകൂടേ, അല്ലാഹുവിനോടും അവന്‍റെ റസൂലിനോടും ആരെങ്കിലും മല്‍സരിക്കുന്നപക്ഷം, അവന്‌ `ജഹന്നമി" [നരകത്തി]ന്‍റെ അഗ്നിയുണ്ടായിരിക്കും അതില്‍ (അവന്‍) നിത്യവാസിയായിക്കൊണ്ട്‌- എന്ന്‌?! അതത്രെ വമ്പിച്ചതായ അപമാനം.
തഫ്സീർ : 62-63
View   
يَحْذَرُ ٱلْمُنَـٰفِقُونَ أَن تُنَزَّلَ عَلَيْهِمْ سُورَةٌۭ تُنَبِّئُهُم بِمَا فِى قُلُوبِهِمْ ۚ قُلِ ٱسْتَهْزِءُوٓا۟ إِنَّ ٱللَّهَ مُخْرِجٌۭ مَّا تَحْذَرُونَ﴿٦٤﴾
share
يَحْذَرُ = ജാഗ്രത കാണിക്കുന്നു,ഭയപ്പെടുന്നു الْمُنَافِقُونَ = കപട വിശ്വാസികള്‍ أَن تُنَزَّلَ = അവതരിപ്പിക്കപ്പെടുന്നതിനെ عَلَيْهِمْ = അവരില്‍, അവര്‍ക്കെതിരെ سُورَةٌ = വല്ല സൂറത്തും, അദ്ധ്യായവും تُنَبِّئُهُم = അവര്‍ക്കു വിവരം നല്‍കുന്ന, അതവരെ ബോധ്യപ്പെടുത്തും بِمَا = യാതൊന്നിനെപ്പറ്റി فِي قُلُوبِهِمْ = അവരുടെ ഹൃദയങ്ങളിലുള്ള قُلِ = നീ പറയുക اسْتَهْزِئُوا = നിങ്ങള്‍ പരിഹസിച്ചുകൊള്ളുവിന്‍ إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു مُخْرِجٌ = പുറത്തു (വെളിക്കു) വരുത്തുന്നവനാണ്‌ مَّا تَحْذَرُونَ = നിങ്ങള്‍ ജാഗ്രത കാണിച്ചു (ഭയപ്പെട്ടു) കൊണ്ടിരിക്കുന്നത്‌.
കപടവിശ്വാസികള്‍ ഭയപ്പെട്ടുകൊണ്ടിരിക്കുന്നു, തങ്ങളുടെ ഹൃദയങ്ങളിലുള്ളതിനെക്കുറിച്ച്‌ അവരെ വിവരമറിയിക്കുന്ന വല്ല `സൂറത്തും" (അധ്യായവും) അവരില്‍ അവതരിപ്പിക്കപ്പെടുന്നതിനെ. പറയുക: `നിങ്ങള്‍ പരിഹസിച്ചുകൊള്ളുവിന്‍; നിശ്ചയമായും അല്ലാഹു, നിങ്ങള്‍ ഭയപ്പെട്ടുകൊണ്ടിരിക്കുന്നതിന വെളിക്കുവരുത്തുന്നവനാണ്‌.
തഫ്സീർ : 64-64
View   
وَلَئِن سَأَلْتَهُمْ لَيَقُولُنَّ إِنَّمَا كُنَّا نَخُوضُ وَنَلْعَبُ ۚ قُلْ أَبِٱللَّهِ وَءَايَـٰتِهِۦ وَرَسُولِهِۦ كُنتُمْ تَسْتَهْزِءُونَ﴿٦٥﴾
share
وَلَئِن سَأَلْتَهُمْ = അവരോടു നീ ചോദിച്ചെങ്കില്‍ തന്നെയും, നീ ചോദിച്ചാലോ لَيَقُولُنَّ = നിശ്ചയമായും അവര്‍ പറയും إِنَّمَا كُنَّا = ഞങ്ങളായിരിക്കുക മാത്രമായിരുന്നു نَخُوضُ = ഞങ്ങള്‍ മുഴുകിക്കൊണ്ടിരിക്കുക وَنَلْعَبُ = ഞങ്ങള്‍ (കാര്യമാക്കാതെ) കളിക്കുകയും قُلْ = നീ പറയുക, ചോദിക്കുക أَبِاللَّهِ = അല്ലാഹുവിനെക്കൊണ്ടോ, അല്ലാഹുവിനെപ്പറ്റിയോ وَآيَاتِهِ = അവന്‍റെ ആയത്തുകളെയും وَرَسُولِهِ = അവന്‍റെ റസൂലിനെയും كُنتُمْ = നിങ്ങളായിരുന്നു, ആകുന്നു تَسْتَهْزِئُونَ = നിങ്ങള്‍ പരിഹസിക്കും
നീ അവരോട്‌ ചോദി(ച്ചന്വേഷി)ച്ചുവെങ്കിലോ, നിശ്ചയമായും അവര്‍ പറയും: `ഞങ്ങള്‍ (വര്‍ത്തമാനത്തില്‍) മുഴുകിക്കൊണ്ടിരിക്കുകയും, കളി (യായി സംസാരി)ച്ചുകൊണ്ടിരിക്കുകയും മാത്രമായിരുന്നു." പറയുക: `അല്ലാഹുവിനെയും, അവന്‍റെ `ആയത്തു" [ലക്ഷ്യം] കളെയും, അവന്‍റെ റസൂലിനെയും കുറിച്ചാണോ നിങ്ങള്‍ പരിഹസിച്ചുകൊണ്ടിരിക്കുന്നത്‌?!"
لَا تَعْتَذِرُوا۟ قَدْ كَفَرْتُم بَعْدَ إِيمَـٰنِكُمْ ۚ إِن نَّعْفُ عَن طَآئِفَةٍۢ مِّنكُمْ نُعَذِّبْ طَآئِفَةًۢ بِأَنَّهُمْ كَانُوا۟ مُجْرِمِينَ﴿٦٦﴾
share
لَا تَعْتَذِرُوا = നിങ്ങള്‍ ഒഴികഴിവ്‌ പറയേണ്ട (പറയരുത്‌) قَدْ كَفَرْتُم = നിങ്ങള്‍ അവിശ്വസിച്ചിട്ടുണ്ട്‌, അവിശ്വസിച്ചു കഴിഞ്ഞു بَعْدَ إِيمَانِكُمْ = നിങ്ങളുടെ വിശ്വാസത്തിനു ശേഷം إِن نَّعْفُ = നാം മാപ്പ്‌ ചെയ്യുന്നപക്ഷം عَن طَائِفَةٍ = ഒരു വിഭാഗത്തിന്‌, കൂട്ടര്‍ക്ക്‌ مِّنكُمْ = നിങ്ങളില്‍ നിന്ന്‌ نُعَذِّبْ = നാം ശിക്ഷിക്കുന്നതാണ്‌ طَائِفَةً = ഒരു വിഭാഗത്തെ بِأَنَّهُمْ = അവര്‍ എന്നുള്ളതുകൊണ്ട്‌ كَانُوا = അവരായിരിക്കുന്നു, ആയിരുന്നു (എന്നുള്ളത്‌) مُجْرِمِينَ = കുറ്റവാളികള്‍.
(ഹേ, കപട വിശ്വാസികളേ) നിങ്ങള്‍ ഒഴികഴിവ്‌ പറയേണ്ട.... നിങ്ങളുടെ വിശ്വാസത്തിനു ശേഷം, നിങ്ങള്‍ അവിശ്വസിച്ചു കഴിഞ്ഞിരിക്കുന്നു. നിങ്ങളില്‍നിന്നുള്ള ഒരു വിഭാഗത്തിന്‌ നാം മാപ്പു നല്‍കുന്നുവെങ്കില്‍ (തന്നെ), ഒരു വിഭാഗത്തെ നാം ശിക്ഷിക്കുന്നതാണ്‌. അവര്‍ കുറ്റവാളികളായിരുന്നതുകൊണ്ട്‌.
തഫ്സീർ : 65-66
View   
ٱلْمُنَـٰفِقُونَ وَٱلْمُنَـٰفِقَـٰتُ بَعْضُهُم مِّنۢ بَعْضٍۢ ۚ يَأْمُرُونَ بِٱلْمُنكَرِ وَيَنْهَوْنَ عَنِ ٱلْمَعْرُوفِ وَيَقْبِضُونَ أَيْدِيَهُمْ ۚ نَسُوا۟ ٱللَّهَ فَنَسِيَهُمْ ۗ إِنَّ ٱلْمُنَـٰفِقِينَ هُمُ ٱلْفَـٰسِقُونَ﴿٦٧﴾
share
الْمُنَافِقُونَ = കപട വിശ്വാസികള്‍ وَالْمُنَافِقَاتُ = കപട വിശ്വാസിനികളും بَعْضُهُم = അവരില്‍ ചിലര്‍ مِّن بَعْضٍ = ചിലരില്‍ നിന്നുള്ള (ചിലരില്‍പെട്ട)വരാണ്‌ يَأْمُرُونَ = അവര്‍ കല്‍പിക്കുന്നു (ഉപദേശിക്കുന്നു), കല്‍പിക്കും بِالْمُنكَرِ = ദുരാചാരം (വെറുക്കപ്പെട്ടത്‌- നിരോധിക്കപ്പെട്ടത്‌-അപരിചിതം) കൊണ്ട്‌ وَيَنْهَوْنَ = അവര്‍ വിരോധിക്കുകയും ചെയ്യുന്നു (ചെയ്യും) عَنِ الْمَعْرُوفِ = സദാചാരം (സല്‍ക്കാര്യ)ത്തെപ്പറ്റി وَيَقْبِضُونَ = അവര്‍ (മുറുക്കി-കുറുക്കി) പിടിക്കുക (എടുക്കുക)യും ചെയ്യും أَيْدِيَهُمْ = അവരുടെ കൈകളെ نَسُوا = അവര്‍ വിസ്‌മരിച്ചു اللَّهَ = അല്ലാഹുവിനെ فَنَسِيَهُمْ = അപ്പോള്‍ (അതിനാല്‍) അവന്‍ അവരെ വിസ്‌മരിച്ചു إِنَّ الْمُنَافِقِينَ = നിശ്ചയമായും കപടവിശ്വാസികള്‍ هُمُ = അവര്‍ (തന്നെ) الْفَاسِقُونَ = തോന്നിയവാസികള്‍, തെമ്മാടി (ധിക്കാരി)കള്‍
കപട വിശ്വാസികളും, കപടവിശ്വാസിനികളും അവരില്‍ചിലര്‍ ചിലരില്‍ നിന്നുള്ളവരത്രെ. [എല്ലാം ഒരുപോലെതന്നെ.] അവര്‍ ദുരാചാരം കൊണ്ടു കല്‍പിക്കുകയും സദാചാരത്തെക്കുറിച്ച്‌ വിരോധിക്കുകയും ചെയ്യുന്നു. തങ്ങളുടെ കൈകളെ അവര്‍ (ഇറുക്കി) പിടിക്കുകയും ചെയ്യുന്നു. അവര്‍ അല്ലാഹുവിനെ വിസ്‌മരിച്ചു; അതിനാല്‍, അവന്‍ അവരെ (യും) വിസ്‌മരിച്ചിരിക്കുന്നു. നിശ്ചയമായും, കപടവിശ്വാസികള്‍ തന്നെയാണ്‌ തോന്നിയവാസികള്‍.
തഫ്സീർ : 67-67
View   
وَعَدَ ٱللَّهُ ٱلْمُنَـٰفِقِينَ وَٱلْمُنَـٰفِقَـٰتِ وَٱلْكُفَّارَ نَارَ جَهَنَّمَ خَـٰلِدِينَ فِيهَا ۚ هِىَ حَسْبُهُمْ ۚ وَلَعَنَهُمُ ٱللَّهُ ۖ وَلَهُمْ عَذَابٌۭ مُّقِيمٌۭ﴿٦٨﴾
share
وَعَدَ اللَّهُ = അല്ലാഹു വാഗ്‌ദത്തം ചെയ്‌തു (ചെയ്‌തിരിക്കുന്നു) الْمُنَافِقِينَ = കപടവിശ്വാസികളോട്‌ وَالْمُنَافِقَاتِ = കപടവിശ്വാസിനികളോടും وَالْكُفَّارَ = അവിശ്വാസികളോടും خَالِدِينَ = നിത്യവാസികളായിക്കൊണ്ട്‌ فِيهَا = അതില്‍ هِيَ = അത്‌ حَسْبُهُمْ = അവര്‍ക്കുമതി, മതിയായതാണ്‌ عَذَابٌ = ശിക്ഷ نَارَ = അഗ്നി, തീ, جَهَنَّمَ = ജഹന്നമിന്‍റെ وَلَعَنَهُمُ اللَّهُ = അല്ലാഹു അവരെ ശപിക്കുകയും ചെയ്‌തിരിക്കുന്നു وَلَهُمْ = അവര്‍ക്കുണ്ട്‌താനും, ഉണ്ടായിരിക്കും مُّقِيمٌ = നിലനില്‍ക്കുന്ന
കപടവിശ്വാസികളോടും, കപടവിശ്വാസിനികളോടും, അവിശ്വാസികളോടും അല്ലാഹു `ജഹന്നമി" [നരകത്തി]ന്‍റെ അഗ്നിവാഗ്‌ദത്തം ചെയ്‌തിരിക്കുന്നു; അതില്‍ (അവര്‍) നിത്യവാസികളായിക്കൊണ്ട്‌. അതവര്‍ക്ക്‌ മതി! അല്ലാഹു അവരെ ശപിക്കുകയും ചെയ്‌തിരിക്കുന്നു: അവര്‍ക്ക്‌ (മുറിയാതെ) നിലനില്‍ക്കുന്ന ശിക്ഷയുമുണ്ടായിരിക്കും;
كَٱلَّذِينَ مِن قَبْلِكُمْ كَانُوٓا۟ أَشَدَّ مِنكُمْ قُوَّةًۭ وَأَكْثَرَ أَمْوَٰلًۭا وَأَوْلَـٰدًۭا فَٱسْتَمْتَعُوا۟ بِخَلَـٰقِهِمْ فَٱسْتَمْتَعْتُم بِخَلَـٰقِكُمْ كَمَا ٱسْتَمْتَعَ ٱلَّذِينَ مِن قَبْلِكُم بِخَلَـٰقِهِمْ وَخُضْتُمْ كَٱلَّذِى خَاضُوٓا۟ ۚ أُو۟لَـٰٓئِكَ حَبِطَتْ أَعْمَـٰلُهُمْ فِى ٱلدُّنْيَا وَٱلْـَٔاخِرَةِ ۖ وَأُو۟لَـٰٓئِكَ هُمُ ٱلْخَـٰسِرُونَ﴿٦٩﴾
share
مِن قَبْلِكُمْ = നിങ്ങളുടെ മുമ്പുള്ള كَانُوا = അവരായിരുന്നു أَشَدَّ = അധികം കഠിനന്‍മാര്‍, കടുത്ത (ശക്തമായ) വര്‍ مِنكُمْ = നിങ്ങളെക്കാള്‍ قُوَّةً = ഊക്കില്‍, ശക്തിയാല്‍ وَأَكْثَرَ = കൂടുതല്‍ അധികമുള്ളവരും أَمْوَالًا = സ്വത്തുക്കള്‍, ധനത്തില്‍ وَأَوْلَادًا = മക്കളും, സന്താനങ്ങളും فَاسْتَمْتَعُوا = അങ്ങനെ അവര്‍ അനുഭവമെടുത്തു, സുഖമെടുത്തു بِخَلَاقِهِمْ = അവരുടെ ഓഹരികൊണ്ട്‌ فَاسْتَمْتَعْتُم = എന്നിട്ട്‌ നിങ്ങള്‍ സുഖമെടുത്തു, ഉപയോഗമെടുത്തു بِخَلَاقِكُمْ = നിങ്ങളുടെ ഓഹരി (ഭാഗം) കൊണ്ട്‌ كَمَا اسْتَمْتَعَ = സുഖ (ഉപയോഗ) മെടുത്തതുപോലെ كَالَّذِينَ = യാതൊരുവരെപ്പോലെ الَّذِينَ = യാതൊരുകൂട്ടര്‍ مِن قَبْلِكُم = നിങ്ങളുടെ മുമ്പുള്ള بِخَلَاقِهِمْ = അവരുടെ ഓഹരികൊണ്ട്‌ وَخُضْتُمْ = നിങ്ങള്‍ മുഴുകുകയും ചെയ്‌തു (അനാവശ്യത്തില്‍ ഇറങ്ങി) كَالَّذِي = യാതൊന്നുപോലെ خَاضُوا = അവര്‍ മുഴുകിയ أُولَٰئِكَ = അക്കൂട്ടര്‍ حَبِطَتْ = പൊളിഞ്ഞു (നിഷ്‌ഫലമായി) പോയി أَعْمَالُهُمْ = അവരുടെ പ്രവൃത്തികള്‍, കര്‍മങ്ങള്‍ فِي الدُّنْيَا = ഇഹത്തില്‍ وَالْآخِرَةِ = പരത്തിലും وَأُولَٰئِكَ = അക്കൂട്ടര്‍ هُمُ = അവര്‍ (തന്നെ) الْخَاسِرُونَ = നഷ്‌ടപ്പെട്ടവര്‍
(അതെ, കപടവിശ്വാസികളേ,) നിങ്ങളുടെ മുമ്പുള്ളവരെപ്പോലെ (ത്തന്നെ). അവര്‍ നിങ്ങളെക്കാള്‍ കടുത്ത ശക്തിയുള്ളവരും, സ്വത്തുക്കളും, സന്താനങ്ങളും അധികമുള്ളവരുമായിരുന്നു; അങ്ങനെ തങ്ങളുടെ ഓഹരികൊണ്ട്‌ അവര്‍ സുഖമനുഭവിച്ചു. എന്നിട്ട്‌ (ഇപ്പോള്‍) നിങ്ങളുടെ മുമ്പുള്ളവര്‍ തങ്ങളുടെ ഓഹരികൊണ്ട്‌ സുഖമനുഭവിച്ചതുപോലെ, നിങ്ങളുടെ ഓഹരികൊണ്ട്‌ നിങ്ങളും സുഖമനുഭവിച്ചു. അവര്‍ (അനാവശ്യത്തില്‍) മുഴുകിയതുപോലെ നിങ്ങളും മുഴുകി. അക്കൂട്ടര്‍- അവരുടെ കര്‍മങ്ങള്‍ ഇഹത്തിലും പരത്തിലും (പൊളി ഞ്ഞു) നിഷ്‌ഫലമായി. അക്കൂട്ടര്‍തന്നെയാണ്‌ നഷ്‌ടക്കാരും.
തഫ്സീർ : 68-69
View   
أَلَمْ يَأْتِهِمْ نَبَأُ ٱلَّذِينَ مِن قَبْلِهِمْ قَوْمِ نُوحٍۢ وَعَادٍۢ وَثَمُودَ وَقَوْمِ إِبْرَٰهِيمَ وَأَصْحَـٰبِ مَدْيَنَ وَٱلْمُؤْتَفِكَـٰتِ ۚ أَتَتْهُمْ رُسُلُهُم بِٱلْبَيِّنَـٰتِ ۖ فَمَا كَانَ ٱللَّهُ لِيَظْلِمَهُمْ وَلَـٰكِن كَانُوٓا۟ أَنفُسَهُمْ يَظْلِمُونَ﴿٧٠﴾
share
أَلَمْ يَأْتِهِمْ = അവര്‍ക്ക്‌ (ഇവര്‍ക്ക്‌) വന്നിട്ടില്ലേ نَبَأُ = വൃത്താന്തം, വിവരം, വാര്‍ത്ത الَّذِينَ = യാതൊരുത്തരുടെ مِن قَبْلِهِمْ = അവരുടെ (ഇവരുടെ) മുമ്പുള്ള قَوْمِ نُوحٍ = അതായത്‌ നൂഹിന്‍റെ ജനതയുടെ وَعَادٍ = ആദിന്‍റെയും وَثَمُودَ = ഥമൂദിന്‍റെയും وَقَوْمِ إِبْرَاهِيمَ = ഇബ്‌റാഹീമിന്‍റെ ജനതയുടെയും وَأَصْحَابِ = ആള്‍ക്കാരുടെയും مَدْيَنَ = മദ്‌യന്‍റെ وَالْمُؤْتَفِكَاتِ = (അടിമേലായി) മറിഞ്ഞവയുടെയും أَتَتْهُمْ = അവര്‍ക്ക്‌ ചെന്നു, വന്നു رُسُلُهُم = അവരുടെ റസൂലുകള്‍ بِالْبَيِّنَاتِ = തെളിവുകളുമായി فَمَا كَانَ = എന്നിട്ട്‌ (എന്നാല്‍) ആയില്ല, ഉണ്ടായില്ല اللَّهُ = അല്ലാഹു لِيَظْلِمَهُمْ = അവരോട്‌ അക്രമം ചെയ്‌വാന്‍, അവരെ ആക്രമിക്കുക وَلَٰكِن كَانُوا = എങ്കിലും അവരായിരുന്നു أَنفُسَهُمْ = തങ്ങളുടെ സ്വന്തങ്ങളോട്‌, തങ്ങളോടുതന്നെ يَظْلِمُونَ = അക്രമം പ്രവര്‍ത്തിക്കും
ഇവരുടെ മുമ്പുള്ളവരുടെ വൃത്താന്തം ഇവര്‍ക്ക്‌ വന്നിട്ടില്ലയോ? അതായത്‌: നൂഹിന്‍റെ ജനതയുടെയും, ആദിന്‍റെയും ഥമൂദിന്‍റെയും ഇബ്‌റാഹീമിന്‍റെ ജനതയുടെയും, മദ്‌യന്‍കാരുടെയും (അടിമേല്‍) മറിഞ്ഞ രാജ്യങ്ങളുടെയും (വൃത്താന്തം)! (അതെ) അവര്‍ക്ക്‌ അവരുടെ റസൂലുകള്‍ വ്യക്തമായ തെളിവുകളുമായി ചെന്നു; എന്നാല്‍, അല്ലാഹു അവരെ അക്രമിക്കുകയുണ്ടായില്ല; എങ്കിലും, അവര്‍ അവരോടുതന്നെ അക്രമം പ്രവര്‍ത്തിക്കുകയായിരുന്നു (ചെയ്‌തത്‌)
തഫ്സീർ : 70-70
View   
وَٱلْمُؤْمِنُونَ وَٱلْمُؤْمِنَـٰتُ بَعْضُهُمْ أَوْلِيَآءُ بَعْضٍۢ ۚ يَأْمُرُونَ بِٱلْمَعْرُوفِ وَيَنْهَوْنَ عَنِ ٱلْمُنكَرِ وَيُقِيمُونَ ٱلصَّلَوٰةَ وَيُؤْتُونَ ٱلزَّكَوٰةَ وَيُطِيعُونَ ٱللَّهَ وَرَسُولَهُۥٓ ۚ أُو۟لَـٰٓئِكَ سَيَرْحَمُهُمُ ٱللَّهُ ۗ إِنَّ ٱللَّهَ عَزِيزٌ حَكِيمٌۭ﴿٧١﴾
share
وَالْمُؤْمِنُونَ = സത്യവിശ്വാസികളാകട്ടെ وَالْمُؤْمِنَاتُ = സത്യവിശ്വാസിനികളും بَعْضُهُمْ = അവരില്‍ ചിലര്‍ أَوْلِيَاءُ = ബന്ധുമിത്രാദികളാണ്‌ بَعْضٍ = ചിലരുടെ يَأْمُرُونَ = അവര്‍ കല്‍പിക്കുന്നു, ഉപദേശിക്കും بِالْمَعْرُوفِ = സദാചാരം (സല്‍ക്കാര്യം- വേണ്ടപ്പെട്ടത്‌) കൊണ്ട്‌ وَيَنْهَوْنَ = അവര്‍ വിരോധിക്കുകയും ചെയ്യുന്നു (ചെയ്യും) عَنِ الْمُنكَرِ = ദുരാചാര (ദുഷ്‌കാര്യ- വെറുക്കപ്പെട്ട കാര്യ) ത്തെപ്പറ്റി وَيُقِيمُونَ = അവര്‍ നിലനിറുത്തുകയും ചെയ്യും (ചെയ്യുന്നു) الصَّلَاةَ = നമസ്‌കാരം وَيُؤْتُونَ = അവര്‍ കൊടുക്കുകയും الزَّكَاةَ = സകാത്ത്‌ وَيُطِيعُونَ = അവര്‍ അനുസരിക്കുകയും (ചെയ്യും-ചെയ്യുന്നു) اللَّهَ = അല്ലാഹുവിനെയും وَرَسُولَهُ = അവന്‍റെ റസൂലിനെയും أُولَٰئِكَ = അക്കൂട്ടര്‍ سَيَرْحَمُهُمُ = അവരോട്‌ കരുണ ചെയ്‌തേക്കും,വഴിയേ അവര്‍ക്ക്‌ കരുണ ചെയ്യും اللَّهُ = അല്ലാഹു إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു عَزِيزٌ = പ്രതാപശാലിയാണ്‌ حَكِيمٌ = അഗാധജ്ഞനാണ്‌, യുക്തിമാനായ
സത്യവിശ്വാസികളും, സത്യവിശ്വാസിനികളുമാകട്ടെ, അവരില്‍ ചിലര്‍ ചിലരുടെ [തമ്മതമ്മില്‍] ബന്ധുമിത്രങ്ങളാകുന്നു. അവര്‍ സദാചാരംകൊണ്ട്‌ കല്‍പിക്കുകയും, ദുരാചാരത്തെക്കുറിച്ചു വിരോധിക്കുകയും ചെയ്യുന്നു; അവര്‍ നമസ്‌കാരം നിലനിറുത്തുകയും, സകാത്ത്‌ കൊടുക്കുകയും ചെയ്യുന്നു; അവര്‍ അല്ലാഹുവിനെയും, അവന്‍റെ റസൂലിനെയും അനുസരിക്കുകയും ചെയ്യുന്നു. അക്കൂട്ടര്‍ -അവര്‍ക്ക്‌ അല്ലാഹു വഴിയെ കരുണ ചെയ്യുന്നതാണ്‌. നിശ്ചയമായും അല്ലാഹു പ്രതാപശാലിയും, അഗാധജ്ഞനുമാകുന്നു.
وَعَدَ ٱللَّهُ ٱلْمُؤْمِنِينَ وَٱلْمُؤْمِنَـٰتِ جَنَّـٰتٍۢ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَا وَمَسَـٰكِنَ طَيِّبَةًۭ فِى جَنَّـٰتِ عَدْنٍۢ ۚ وَرِضْوَٰنٌۭ مِّنَ ٱللَّهِ أَكْبَرُ ۚ ذَٰلِكَ هُوَ ٱلْفَوْزُ ٱلْعَظِيمُ﴿٧٢﴾
share
وَعَدَ اللَّهُ = അല്ലാഹു വാഗ്‌ദാനം ചെയ്‌തിരിക്കുന്നു الْمُؤْمِنِينَ = സത്യവിശ്വാസികളോട്‌ وَالْمُؤْمِنَاتِ = സത്യവിശ്വാസിനികളോടും جَنَّاتٍ = ചില സ്വര്‍ഗങ്ങളെ تَجْرِي = നടക്കും, ഒഴുകും مِن تَحْتِهَا = അവയുടെഅടിയിലൂടെ الْأَنْهَارُ = അരുവി (നദി)കള്‍ خَالِدِينَ = നിത്യവാസികളായിട്ട്‌, ശാശ്വതരായി فِيهَا = അവയില്‍, അതില്‍ وَمَسَاكِنَ = പാര്‍പ്പിട (വാസസ്ഥല)ങ്ങളും طَيِّبَةً = നല്ലതായ., വിശിഷ്‌ടങ്ങളായ, ശുദ്ധങ്ങളായ فِي جَنَّاتِ = സ്വര്‍ഗങ്ങളില്‍, തോപ്പുകളില്‍ عَدْنٍ = സ്ഥിരവാസത്തിന്‍റെ وَرِضْوَانٌ = പ്രീതി مِّنَ اللَّهِ = അല്ലാഹുവില്‍ നിന്നുള്ള أَكْبَرُ = ഏറ്റം വലുത്‌ ذَٰلِكَ = അത്‌ هُوَ = അത്‌ (തന്നെ) الْفَوْزُ = ഭാഗ്യം, വിജയം الْعَظِيمُ = മഹത്തായ, വമ്പിച്ച
സത്യവിശ്വാസികളോടും, സത്യവിശ്വാസിനികളോടും അല്ലാഹു വാഗ്‌ദാനം ചെയ്‌തിരിക്കുന്നു: അടിഭാഗത്തിലൂടെ അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗങ്ങളെ-അതില്‍ (അവര്‍) നിത്യവാസികളായിക്കൊണ്ട്‌; `ജന്നാത്തു-അദ്‌നി`ല്‍ [സ്ഥിരവാസത്തിന്‍റെ സ്വര്‍ഗങ്ങളില്‍] നല്ലതായ (വിശിഷ്‌ട) പാര്‍പ്പിടങ്ങളെയും (വാഗ്‌ദാനം ചെയ്‌തിരിക്കുന്നു). അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രീതിയത്രെ ഏറ്റവും വലുത്‌. അത്‌ തന്നെയാണ്‌ മഹത്തായ ഭാഗ്യം!
തഫ്സീർ : 71-72
View   
يَـٰٓأَيُّهَا ٱلنَّبِىُّ جَـٰهِدِ ٱلْكُفَّارَ وَٱلْمُنَـٰفِقِينَ وَٱغْلُظْ عَلَيْهِمْ ۚ وَمَأْوَىٰهُمْ جَهَنَّمُ ۖ وَبِئْسَ ٱلْمَصِيرُ﴿٧٣﴾
share
يَا أَيُّهَا النَّبِيُّ = ഹേ, നബിയേ جَاهِدِ = നീ ജിഹാദ്‌ (സമരം) ചെയ്യുക الْكُفَّارَ = അവിശ്വാസികളോട്‌ وَالْمُنَافِقِينَ = കപടവിശ്വാസികളോടും وَاغْلُظْ = നീ പരുഷത (കാഠിന്യം-ഊക്ക്‌-നിര്‍ദ്ദയത) കാണിക്കുകയും ചെയ്യുക عَلَيْهِمْ = അവരോട്‌, അവര്‍ക്കെതിരില്‍ وَمَأْوَاهُمْ = അവരുടെ സങ്കേത - അഭയസ്ഥാനം جَهَنَّمُ = ജഹന്നമാകുന്നു وَبِئْسَ = വളരെ (എത്രയോ) ചീത്ത (മോശം) الْمَصِيرُ = തിരിച്ചെത്തുന്ന (മടക്ക) സ്ഥാനം
ഹേ, നബിയേ, അവിശ്വാസികളോടും, കപടവിശ്വാസികളോടും സമരം നടത്തിക്കൊള്ളുക; അവരോട്‌ പരുഷത കാണിക്കുകയും ചെയ്യുക. അവരുടെ സങ്കേതം `ജഹന്നം" [നരകം] ആകുന്നു. (ആ) തിരിച്ചെത്തുന്ന (മടക്ക) സ്ഥാനം എത്രയോ ചീത്തയും!
തഫ്സീർ : 73-73
View   
يَحْلِفُونَ بِٱللَّهِ مَا قَالُوا۟ وَلَقَدْ قَالُوا۟ كَلِمَةَ ٱلْكُفْرِ وَكَفَرُوا۟ بَعْدَ إِسْلَـٰمِهِمْ وَهَمُّوا۟ بِمَا لَمْ يَنَالُوا۟ ۚ وَمَا نَقَمُوٓا۟ إِلَّآ أَنْ أَغْنَىٰهُمُ ٱللَّهُ وَرَسُولُهُۥ مِن فَضْلِهِۦ ۚ فَإِن يَتُوبُوا۟ يَكُ خَيْرًۭا لَّهُمْ ۖ وَإِن يَتَوَلَّوْا۟ يُعَذِّبْهُمُ ٱللَّهُ عَذَابًا أَلِيمًۭا فِى ٱلدُّنْيَا وَٱلْـَٔاخِرَةِ ۚ وَمَا لَهُمْ فِى ٱلْأَرْضِ مِن وَلِىٍّۢ وَلَا نَصِيرٍۢ﴿٧٤﴾
share
يَحْلِفُونَ = അവര്‍ ശപഥം ചെയ്യുന്നു, സത്യം ചെയ്‌തു പറയും بِاللَّهِ = അല്ലാഹുവിനെക്കൊണ്ട്‌ مَا قَالُوا = അവര്‍ പറഞ്ഞിട്ടില്ല എന്ന്‌ وَلَقَدْ = തീര്‍ച്ചയായും ഉണ്ട്‌ قَالُوا = അവര്‍ പറഞ്ഞു كَلِمَةَ = വാക്ക്‌, വാക്യം الْكُفْرِ = അവിശ്വാസത്തിന്‍റെ وَكَفَرُوا = അവര്‍ അവിശ്വസിക്കുകയും ചെയ്‌തിരിക്കുന്നു بَعْدَ = ശേഷം, പിറകെ إِسْلَامِهِمْ = അവരുടെ ഇസ്‌ലാമിന്‍റെ وَهَمُّوا = അവര്‍ ഉദ്ദേശിക്കുക (കരുതുക) യും ചെയ്‌തു بِمَا لَمْ يَنَالُوا = അവര്‍ പ്രാപിക്കാത്തതിന്‌, അവര്‍ നേടിയിട്ടില്ലാത്തതിനെപ്പറ്റി وَمَا نَقَمُوا = അവര്‍ ആക്ഷേപിച്ചിട്ടില്ല, കുറ്റപ്പെടുത്തിയിട്ടുമില്ല إِلَّا = അല്ലാതെ, ഒഴികെ أَنْ أَغْنَاهُمُ = അവരെ ഐശ്വര്യ (ധന്യ) മാക്കിയതിനാല്‍ اللَّهُ = അല്ലാഹുവും وَرَسُولُهُ = അവന്‍റെ റസൂലും مِن فَضْلِهِ = അവന്‍റെ അനുഗ്രഹത്തി (ദയവി) നാല്‍ فَإِن يَتُوبُوا = എന്നാല്‍ (ആകയാല്‍) അവര്‍ പശ്ചാത്തപിക്കുന്നപക്ഷം يَكُ = അതായിരിക്കും, ആയിത്തീരും خَيْرًا = ഉത്തമം, ഗുണം لَّهُمْ = അവര്‍ക്ക്‌ وَإِن يَتَوَلَّوْا = അവര്‍ തിരിഞ്ഞുകളയുന്നുവെങ്കിലാകട്ടെ يُعَذِّبْهُمُ اللَّهُ = അല്ലാഹു അവരെ ശിക്ഷിക്കും عَذَابًا = ഒരു ശിക്ഷ أَلِيمًا = വേദനയേറിയ فِي الدُّنْيَا = ഇഹത്തില്‍ وَالْآخِرَةِ = പരത്തിലും وَمَا لَهُمْ = അവര്‍ക്കില്ലതാനും فِي الْأَرْضِ = ഭൂമിയില്‍ مِن وَلِيٍّ = ഒരു ബന്ധുവും, മിത്രവും وَلَا نَصِيرٍ = ഒരു സഹായിയും ഇല്ല.
`തങ്ങള്‍ (അങ്ങിനെ) പറഞ്ഞിട്ടില്ല" എന്ന്‌ അവര്‍ അല്ലാഹുവിനെക്കൊണ്ട്‌ ശപഥം ചെയ്‌തു പറയുന്നു; തീര്‍ച്ചയായും, അവര്‍ അവിശ്വാസത്തിന്‍റെ വാക്ക്‌ പറഞ്ഞിട്ടുണ്ട്‌താനും. അവരുടെ `ഇസ്‌ലാമി" നുശേഷം അവര്‍ അവിശ്വസിക്കുകയും ചെയ്‌തിരിക്കുന്നു അവര്‍ പ്രാപിക്കാത്ത (അഥവാ നേടിക്കഴിയാത്ത) തിന്‌ അവര്‍ ഉദ്ദേശിക്കുകയും ചെയ്‌തിരിക്കുന്നു. അല്ലാഹുവും, അവന്‍റെ റസൂലും അവന്‍റെ അനുഗ്രഹത്താല്‍ അവര്‍ക്ക്‌ ഐശ്വര്യം നല്‍കിയെന്നുള്ളതിനാലല്ലാതെ (മറ്റൊരു കാരണത്താലും) അവര്‍ ആക്ഷേപിക്കുകയും ചെയ്‌തിട്ടില്ല. ആകയാല്‍, അവര്‍ പശ്ചാത്തപിക്കുകയാണെങ്കില്‍, അതവര്‍ക്ക്‌ ഉത്തമമായിരിക്കും. അവര്‍ തിരിഞ്ഞുകളയുകയാണെങ്കിലോ, അവരെ അല്ലാഹു ഇഹത്തിലും, പരത്തിലും വേദനയേറിയ ശിക്ഷ ശിക്ഷിക്കുകയും ചെയ്യും. അവര്‍ക്ക്‌ ഭൂമിയില്‍ ഒരു ബന്ധുമിത്രമാകട്ടെ, സഹായിയാകട്ടെ ഇല്ലതാനും.
തഫ്സീർ : 74-74
View   
وَمِنْهُم مَّنْ عَـٰهَدَ ٱللَّهَ لَئِنْ ءَاتَىٰنَا مِن فَضْلِهِۦ لَنَصَّدَّقَنَّ وَلَنَكُونَنَّ مِنَ ٱلصَّـٰلِحِينَ﴿٧٥﴾
share
وَمِنْهُم = അവരിലുണ്ട്‌, അവരില്‍ പെട്ടതാണ്‌ مَّنْ عَاهَدَ = കരാര്‍ ചെയ്‌ത ചിലര്‍, ഉടമ്പടി നടത്തിയവര്‍ اللَّهَ = അല്ലാഹുവുമായി, അല്ലാഹുവിനോട്‌ لَئِنْ آتَانَا = തീര്‍ച്ചയായും (സത്യമായും) അവന്‍ നമുക്ക്‌ തന്നെങ്കില്‍, നല്‍കുന്ന പക്ഷം مِن فَضْلِهِ = അവന്‍റെ അനുഗ്രഹത്തില്‍ (ദയവില്‍) നിന്ന്‌ لَنَصَّدَّقَنَّ = നിശ്ചയമായും നാം ദാനധര്‍മം ചെയ്‌കതന്നെ ചെയ്യും وَلَنَكُونَنَّ = നിശ്ചയമായും നാമായിരിക്കുകയും ചെയ്യും مِنَ الصَّالِحِينَ = സജ്ജനങ്ങളില്‍, സദ്‌വൃത്തരില്‍പെട്ട (വര്‍)
അവരിലുണ്ട്‌, അല്ലാഹുവുമായി കരാര്‍ [ഉടമ്പടി] നടത്തിയ ചിലരും: സത്യമായും, അവന്‍റെ അനുഗ്രഹത്തില്‍നിന്ന്‌ അവന്‍ ഞങ്ങള്‍ക്ക്‌ നല്‍കിയെങ്കില്‍, നിശ്ചയമായും, ഞങ്ങള്‍ ദാനധര്‍മം ചെയ്യുകയും, ഞങ്ങള്‍ സജ്ജനങ്ങളില്‍പെട്ടവരായിരിക്കുകയും തന്നെ ചെയ്യുമെന്ന്‌.
فَلَمَّآ ءَاتَىٰهُم مِّن فَضْلِهِۦ بَخِلُوا۟ بِهِۦ وَتَوَلَّوا۟ وَّهُم مُّعْرِضُونَ﴿٧٦﴾
share
فَلَمَّا آتَاهُم = എന്നിട്ട്‌ അവന്‍ അവര്‍ക്ക്‌ നല്‍കിയപ്പോള്‍ مِّن فَضْلِهِ = തന്‍റെ അനുഗ്രഹത്തില്‍നിന്ന്‌ (ദയവിനാല്‍) بَخِلُوا بِهِ = അതിനാല്‍ (അതിനെപ്പറ്റി) അവര്‍ ലുബ്‌ധ്‌ (പിശുക്ക്‌) കാണിച്ചു وَتَوَلَّوا = അവര്‍ തിരിഞ്ഞുകളയുകയും ചെയ്‌തു وَّهُم = അവരായിക്കൊണ്ട്‌ مُّعْرِضُونَ = തിരിഞ്ഞുപോകുന്ന (അവഗണിക്കുന്ന) വര്‍
എന്നിട്ട്‌, അവന്‍ [അല്ലാഹു] തന്‍റെ അനുഗ്രഹത്തില്‍നിന്ന്‌ അവര്‍ക്ക്‌ നല്‍കിയപ്പോള്‍, അവര്‍ അതില്‍ ലുബ്‌ധ്‌ കാണിക്കുകയും, അവഗണിച്ചവരായുംകൊണ്ട്‌ അവര്‍ തിരിഞ്ഞുകളയുകയും ചെയ്‌തു.
فَأَعْقَبَهُمْ نِفَاقًۭا فِى قُلُوبِهِمْ إِلَىٰ يَوْمِ يَلْقَوْنَهُۥ بِمَآ أَخْلَفُوا۟ ٱللَّهَ مَا وَعَدُوهُ وَبِمَا كَانُوا۟ يَكْذِبُونَ﴿٧٧﴾
share
فَأَعْقَبَهُمْ = അതിനാല്‍ അവന്‍ (അല്ലാഹു) കലാശിപ്പിച്ചു (പകരം നല്‍കി), അത്‌ (ലുബ്‌ധ്‌) ഉണ്ടാക്കിത്തീര്‍ത്തു نِفَاقًا = കാപട്യം فِي قُلُوبِهِمْ = അവരുടെ ഹൃദയങ്ങളില്‍ إِلَىٰ يَوْمِ = ദിവസം വരെ يَلْقَوْنَهُ = അവര്‍ അവനെ കണ്ടുമുട്ടും بِمَا أَخْلَفُوا = അവര്‍ എതിരുകാണിച്ച (ലംഘിച്ച) തു നിമിത്തം اللَّهَ = അല്ലാഹുവിനോട്‌ مَا وَعَدُوهُ = അവര്‍ അവനോട്‌ വാഗ്‌ദാനം ചെയ്‌തതിനെ وَبِمَا كَانُوا = അവര്‍ ആയിരുന്നതുകൊണ്ടും يَكْذِبُونَ = അവര്‍ വ്യാജം (കളവ്‌) പറയുക. 9:78
അതിനാല്‍, അവനെ [അല്ലാഹുവിനെ] അവര്‍ കണ്ടുമുട്ടുന്ന ദിവസം വരേക്കും അവരുടെ ഹൃദയങ്ങളില്‍ അത്‌ [ലുബ്‌ധ്‌] കാപട്യം ഉണ്ടാക്കിത്തീര്‍ത്തു; (അതെ) അവര്‍ അല്ലാഹുവിനോട്‌ വാഗ്‌ദത്തം ചെയ്‌തതിനെ അവര്‍ ലംഘിച്ചത്‌ നിമിത്തവും, അവര്‍ വ്യാജം പറഞ്ഞിരുന്നത്‌ നിമിത്തവും.
أَلَمْ يَعْلَمُوٓا۟ أَنَّ ٱللَّهَ يَعْلَمُ سِرَّهُمْ وَنَجْوَىٰهُمْ وَأَنَّ ٱللَّهَ عَلَّـٰمُ ٱلْغُيُوبِ﴿٧٨﴾
share
أَلَمْ يَعْلَمُوا = അവര്‍ക്കറിഞ്ഞുകൂടേ, അവരറിഞ്ഞിട്ടില്ലേ أَنَّ اللَّهَ = അല്ലാഹു (ആകുന്നു) يَعْلَمُ = അവന്‍ അറിയും (എന്ന്‌) سِرَّهُمْ = അവരുടെ രഹസ്യം, സ്വകാര്യം وَنَجْوَاهُمْ = അവരുടെ ഗൂഢ സംസാരവും, മന്ത്രവും وَأَنَّ اللَّهَ = അല്ലാഹു (ആകുന്നു) എന്നും عَلَّامُ = വളരെ (നല്ലവണ്ണം) അറിയുന്നവന്‍ الْغُيُوبِ = അദൃശ്യകാര്യങ്ങളെ.
അവര്‍ക്കറിഞ്ഞുകൂടേ, അല്ലാഹു അവരുടെ രഹസ്യവും, അവരുടെ ഗൂഢമന്ത്രവും അറിയുമെന്നും അല്ലാഹു അദൃശ്യകാര്യങ്ങളെ നല്ലവണ്ണം അറിയുന്നവനാണെന്നും?! തിരച്ചില്‍
തഫ്സീർ : 75-78
View   
ٱلَّذِينَ يَلْمِزُونَ ٱلْمُطَّوِّعِينَ مِنَ ٱلْمُؤْمِنِينَ فِى ٱلصَّدَقَـٰتِ وَٱلَّذِينَ لَا يَجِدُونَ إِلَّا جُهْدَهُمْ فَيَسْخَرُونَ مِنْهُمْ ۙ سَخِرَ ٱللَّهُ مِنْهُمْ وَلَهُمْ عَذَابٌ أَلِيمٌ﴿٧٩﴾
share
الَّذِينَ = യാതൊരു കൂട്ടര്‍ يَلْمِزُونَ = അവര്‍ കുറവാക്കുന്നു, അവര്‍ കുറ്റപ്പെടുത്തുന്നു الْمُطَّوِّعِينَ = സ്വമേധയാ ചെയ്യുന്നവരെ, പുണ്യം ചെയ്യുന്നവരെ مِنَ الْمُؤْمِنِينَ = സത്യവിശ്വാസികളില്‍ നിന്ന്‌ فِي الصَّدَقَاتِ = ദാന ധര്‍മങ്ങളില്‍ (ധര്‍മങ്ങളുടെ കാര്യത്തില്‍) وَالَّذِينَ = യാതൊരു കൂട്ടരെയും لَا يَجِدُونَ = അവര്‍ക്ക്‌ലഭിക്കയില്ല, അവര്‍ കണ്ടെത്തുന്നില്ല إِلَّا جُهْدَهُمْ = അവരുടെ അദ്ധ്വാനം (അദ്ധ്വാനിച്ചു കിട്ടിയത്‌) അല്ലാതെ, ഞെരുക്കം (ഞെരുങ്ങി സാധിച്ചത്‌) ഒഴികെ فَيَسْخَرُونَ = അങ്ങനെ അവര്‍ പരിഹസിക്കും. പരിഹസിക്കുന്നു مِنْهُمْ = അവരെക്കുറിച്ച്‌ سَخِرَ اللَّهُ = അല്ലാഹു പരിഹസിച്ചിരിക്കുന്നു مِنْهُمْ = അവരെക്കുറിച്ച്‌ وَلَهُمْ = അവര്‍ക്കുണ്ട്‌താനും عَذَابٌ = ശിക്ഷ أَلِيمٌ = വേദനയേറിയ
യാതൊരു കൂട്ടരത്രെ (അവര്‍): ദാനധര്‍മങ്ങളുടെ കാര്യത്തില്‍, സത്യവിശ്വാസികളില്‍നിന്നും സ്വമേധയാ (പുണ്യം) ചെയ്യുന്നവരെയും, തങ്ങളുടെ അദ്ധ്വാനം [അദ്ധ്വാനിച്ചു കിട്ടിയത്‌] അല്ലാതെ ലഭിക്കാത്തവരെയും അവര്‍ കുറവാക്കുന്നു; അങ്ങനെ, അവര്‍ അവരെക്കുറിച്ച്‌ പരിഹസിക്കുന്നു. അവരെക്കുറിച്ച്‌ അല്ലാഹു പരിഹസിച്ചിരിക്കുകയാണ്‌; അവര്‍ക്ക്‌ വേദനയേറിയ ശിക്ഷയുമുണ്ട്‌.
തഫ്സീർ : 79-79
View   
ٱسْتَغْفِرْ لَهُمْ أَوْ لَا تَسْتَغْفِرْ لَهُمْ إِن تَسْتَغْفِرْ لَهُمْ سَبْعِينَ مَرَّةًۭ فَلَن يَغْفِرَ ٱللَّهُ لَهُمْ ۚ ذَٰلِكَ بِأَنَّهُمْ كَفَرُوا۟ بِٱللَّهِ وَرَسُولِهِۦ ۗ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلْفَـٰسِقِينَ﴿٨٠﴾
share
اسْتَغْفِرْ = നീ പാപമോചനം തേടുക لَهُمْ = അവര്‍ക്കുവേണ്ടി أَوْ لَا تَسْتَغْفِرْ = അല്ലെങ്കില്‍ നീ പാപമോചനം തേടാതിരിക്കുക لَهُمْ = അവര്‍ക്കുവേണ്ടി إِن تَسْتَغْفِرْ = നീ പാപമോചനം തേടിയെങ്കില്‍ (തേടിയാലും) لَهُمْ = അവര്‍ക്കുവേണ്ടി سَبْعِينَ مَرَّةً = എഴുപത്‌പ്രാവശ്യം فَلَن يَغْفِرَ = എന്നാല്‍ പൊറുക്കുകയില്ല തന്നെ اللَّهُ = അല്ലാഹു لَهُمْ = അവര്‍ക്ക്‌ ذَٰلِكَ = അത്‌ (കാരണം) بِأَنَّهُمْ = അവര്‍ (ആകുന്നു) എന്നതുകൊണ്ടാണ്‌ كَفَرُوا = അവര്‍ അവിശ്വസിച്ചിരിക്കുന്നു (എന്നത്‌) بِاللَّهِ = അല്ലാഹുവില്‍ وَرَسُولِهِ = അവന്‍റെ റസൂലിലും وَاللَّهُ = അല്ലാഹുവാകട്ടെ لَا يَهْدِي = അവന്‍ നേര്‍മാര്‍ഗത്തിലാക്കുകയില്ല الْقَوْمَ = ജനങ്ങളെ الْفَاسِقِينَ = തോന്നിയവാസികളായ, ദുര്‍ന്നടപ്പുകാരായ
(നബിയേ) അവര്‍ക്കുവേണ്ടി നീ പാപമോചനം തേടിക്കൊള്ളുക, അല്ലെങ്കില്‍ അവര്‍ക്ക്‌ പാപമോചനം തേടാതിരിക്കുക; അവര്‍ക്കുവേണ്ടി നീ എഴുപത്‌ പ്രാവശ്യം പാപമോചനം തേടിയാലും അല്ലാഹു അവര്‍ക്ക്‌ പൊറുത്തുകൊടുക്കുകയില്ലതന്നെ. അത്‌, അല്ലാഹുവിലും, അവന്‍റെ റസൂലിലും അവര്‍ അവിശ്വസിച്ചിരിക്കുന്നതുകൊണ്ടാണ്‌. അല്ലാഹുവാകട്ടെ, തോന്നിയവാസികളായ ജനങ്ങളെ നേര്‍മാര്‍ഗത്തിലാക്കുകയില്ല.
തഫ്സീർ : 80-80
View   
فَرِحَ ٱلْمُخَلَّفُونَ بِمَقْعَدِهِمْ خِلَـٰفَ رَسُولِ ٱللَّهِ وَكَرِهُوٓا۟ أَن يُجَـٰهِدُوا۟ بِأَمْوَٰلِهِمْ وَأَنفُسِهِمْ فِى سَبِيلِ ٱللَّهِ وَقَالُوا۟ لَا تَنفِرُوا۟ فِى ٱلْحَرِّ ۗ قُلْ نَارُ جَهَنَّمَ أَشَدُّ حَرًّۭا ۚ لَّوْ كَانُوا۟ يَفْقَهُونَ﴿٨١﴾
share
فَرِحَ = സന്തോഷം കൊണ്ടു, ആഹ്ലാദിച്ചു الْمُخَلَّفُونَ = പിന്നോക്കം നിറുത്തപ്പെട്ടവര്‍(പിന്തിനിന്നവര്‍) بِمَقْعَدِهِمْ = അവരുടെ ഇരിപ്പുകൊണ്ട്‌, ഇരിപ്പിടത്തില്‍ خِلَافَ = എതിരില്‍ رَسُولِ اللَّهِ = അല്ലാഹുവിന്‍റെ റസൂലിന്‍റെ وَكَرِهُوا = അവര്‍ വെറുക്കുകയും ചെയ്‌തു أَن يُجَاهِدُوا = അവര്‍ സമരം ചെയ്യുന്നതിനെ بِأَمْوَالِهِمْ = അവരുടെ സ്വത്തുക്കള്‍ (ധനം) കൊണ്ട്‌ وَأَنفُسِهِمْ = അവരുടെ സ്വന്തങ്ങള്‍ (ദേഹങ്ങള്‍) കൊണ്ടും فِي سَبِيلِ اللَّهِ = അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ وَقَالُوا = അവര്‍ പറയുകയും ചെയ്‌തു لَا تَنفِرُوا = നിങ്ങള്‍ (യുദ്ധത്തിന്‌) പുറപ്പെട്ടു പോകരുത്‌ فِي الْحَرِّ = ഉഷ്‌ണത്തില്‍, ചൂടില്‍ قُلْ = നീ പറയുക نَارُ جَهَنَّمَ = ജഹന്നമിന്‍റെ അഗ്നി (തീ) أَشَدُّ = ഏറ്റം കഠിനമായത്‌ حَرًّا = ചൂട്‌, ഉഷ്‌ണം لَّوْ كَانُوا = അവരായിരുന്നെങ്കില്‍ يَفْقَهُونَ = (കാര്യം) ഗ്രഹിക്കും
പിന്നോക്കം നിറുത്തപ്പെട്ടവര്‍ [യുദ്ധയാത്രപോകാതെ പിന്തി നിന്നവര്‍] അല്ലാഹുവിന്‍റെ റസൂലിനെതിരായുള്ള അവരുടെ ഇരുപ്പില്‍ സന്തോഷം പൂണ്ടിരിക്കുന്നു: തങ്ങളുടെ ധനംകൊണ്ടും, ദേഹങ്ങള്‍ കൊണ്ടും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം നടത്തുന്നതിനെ അവര്‍ വെറുക്കുകയും ചെയ്‌തിരിക്കുന്നു: `നിങ്ങള്‍ (ഈ)ഉഷ്‌ണത്തില്‍ (യുദ്ധത്തിന്‌) പുറപ്പെട്ടു പോകേണ്ട" എന്ന്‌ അവര്‍ പറയുകയും ചെയ്‌തു. പറയുക: `ജഹന്നമിന്‍റെ [നരകത്തിന്‍റെ] അഗ്നി, കൂടുതല്‍ ഉഷ്‌ണം കഠിനമായതാണ്‌." അവര്‍(കാര്യം) ഗ്രഹിക്കുമായിരുന്നെങ്കില്‍!
فَلْيَضْحَكُوا۟ قَلِيلًۭا وَلْيَبْكُوا۟ كَثِيرًۭا جَزَآءًۢ بِمَا كَانُوا۟ يَكْسِبُونَ﴿٨٢﴾
share
فَلْيَضْحَكُوا = അതിനാല്‍ അവര്‍ ചിരിച്ചുകൊള്ളട്ടെ قَلِيلًا = കുറച്ച്‌, അല്‍പം وَلْيَبْكُوا = അവര്‍ കരയുകയും ചെയ്യട്ടെ كَثِيرًا = വളരെ, അധികം جَزَاءً = പ്രതിഫലമായിട്ട്‌ بِمَا كَانُوا = അവര്‍ ആയിരുന്നത്‌ يَكْسِبُونَ = അവര്‍ തൊഴിലാക്കുക (സമ്പാദിക്കുക- പ്രവര്‍ത്തിക്കുക. ചെയ്‌തുവെക്കുക)
അതിനാല്‍, അവര്‍ അല്‌പം ചിരിച്ചുകൊള്ളട്ടെ, അധികം കരയുകയും ചെയ്‌തുകൊള്ളട്ടെ, അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്‌ ഫലമായിട്ട്‌!
തഫ്സീർ : 81-82
View   
فَإِن رَّجَعَكَ ٱللَّهُ إِلَىٰ طَآئِفَةٍۢ مِّنْهُمْ فَٱسْتَـْٔذَنُوكَ لِلْخُرُوجِ فَقُل لَّن تَخْرُجُوا۟ مَعِىَ أَبَدًۭا وَلَن تُقَـٰتِلُوا۟ مَعِىَ عَدُوًّا ۖ إِنَّكُمْ رَضِيتُم بِٱلْقُعُودِ أَوَّلَ مَرَّةٍۢ فَٱقْعُدُوا۟ مَعَ ٱلْخَـٰلِفِينَ﴿٨٣﴾
share
فَإِن رَّجَعَكَ = എനി നിന്നെ മടക്കിയെങ്കില്‍, മടക്കുന്നപക്ഷം اللَّهُ = അല്ലാഹു إِلَىٰ طَائِفَةٍ = ഒരു വിഭാഗത്തിലേക്കും, വല്ല കൂട്ടരിലേക്കും, مِّنْهُمْ = അവരില്‍പെട്ട فَاسْتَأْذَنُوكَ = എന്നിട്ടവര്‍ നിന്നോട്‌ സമ്മതം തേടി(യെങ്കില്‍) لِلْخُرُوجِ = പുറപ്പെടുവാന്‍ فَقُل = എന്നാല്‍ (അപ്പോള്‍) നീ പറയുക لَّن تَخْرُجُوا = നിങ്ങള്‍ പുറപ്പെട്ടുപോരുകയില്ലതന്നെ مَعِيَ = എന്നോടൊപ്പം أَبَدًا = ഒരിക്കലും, എക്കാലവും وَلَن تُقَاتِلُوا = നിങ്ങള്‍ യുദ്ധം ചെയ്യുകയുമില്ല തന്നെ مَعِيَ = എന്നോടൊപ്പം عَدُوًّا = ഒരു ശത്രുവോടും إِنَّكُمْ = നിശ്ചയമായും നിങ്ങള്‍ رَضِيتُم = തൃപ്‌തിപ്പെട്ടു بِالْقُعُودِ = ഇരുത്തത്തിന്‌ أَوَّلَ مَرَّةٍ = ആദ്യത്തെ (ഒന്നാം) പ്രാവശ്യം فَاقْعُدُوا = അതിനാല്‍ നിങ്ങള്‍ ഇരുന്നുകൊള്ളുക مَعَ الْخَالِفِينَ = പിന്തിയവരോടുകൂടി.
(നബിയേ) എനി അവരില്‍പ്പെട്ട വല്ല വിഭാഗത്തിന്‍റെ അടുക്കലേക്കും നിന്നെ അല്ലാഹു മട(ക്കി അയ)ക്കുന്നപക്ഷം. എന്നിട്ട്‌ (വല്ല പടയെടുപ്പിലും) പുറപ്പെടുവാന്‍ അവര്‍ നിന്നോട്‌ സമ്മതം തേടുകയും ചെയ്‌തു(വെങ്കില്‍), എന്നാല്‍ നീ പറയുക: `നിങ്ങള്‍ ഒരിക്കലും എന്‍റെ കൂടെ പുറപ്പെട്ടുപോരുകയില്ലതന്നെ; എന്‍റെ കൂടെ നിങ്ങള്‍ ഒരു ശത്രുവോടും യുദ്ധം ചെയ്യുകയുമില്ല തന്നെ. നിങ്ങള്‍ ആദ്യത്തെ പ്രാവശ്യം (പോരാതെ) ഇരിക്കുന്നതിന്‌ തൃപ്‌തിപ്പെടുകയാണ്‌ ചെയ്‌തത്‌. ആകയാല്‍, പിന്തിനില്‍ക്കുന്നവരോടൊപ്പം നിങ്ങള്‍ ഇരുന്നു കൊള്ളുവിന്‍.
തഫ്സീർ : 83-83
View   
وَلَا تُصَلِّ عَلَىٰٓ أَحَدٍۢ مِّنْهُم مَّاتَ أَبَدًۭا وَلَا تَقُمْ عَلَىٰ قَبْرِهِۦٓ ۖ إِنَّهُمْ كَفَرُوا۟ بِٱللَّهِ وَرَسُولِهِۦ وَمَاتُوا۟ وَهُمْ فَـٰسِقُونَ﴿٨٤﴾
share
وَلَا تُصَلِّ = നീ നമസ്‌കരിക്കുകയും ചെയ്യരുത്‌ عَلَىٰ أَحَدٍ = ഒരാളുടെമേലും مِّنْهُم = അവരില്‍ നിന്ന്‌ مَّاتَ = മരണപ്പെട്ട أَبَدًا = ഒരിക്കലും وَلَا تَقُمْ = നീ നില്‍ക്കുകയും അരുത്‌ عَلَىٰ قَبْرِهِ = അവന്‍റെ ക്വബ്‌റിങ്ങല്‍ إِنَّهُمْ = നിശ്ചയമായും അവര്‍ كَفَرُوا = അവിശ്വസിച്ചിരിക്കുന്നു بِاللَّهِ = അല്ലാഹുവില്‍ وَرَسُولِهِ = അവന്‍റെ റസൂലിലും وَمَاتُوا = അവര്‍ മരണപ്പെടുകയും ചെയ്‌തിരിക്കുന്നു وَهُمْ = അവരാകട്ടെ, അവരായിരിക്കെ فَاسِقُونَ = തോന്നിയവാസികള്‍
(നബിയേ) അവരില്‍ നിന്ന്‌ മരണപ്പെട്ടതായ ഒരാളുടെ പേരിലും നീ നമസ്‌കരിക്കുകയും ചെയ്യരുത്‌; അവന്‍റെ ക്വബ്‌റിങ്കല്‍ നില്‍ക്കുകയും ചെയ്യരുത്‌. (കാരണം) നിശ്ചയമായും അവര്‍ അല്ലാഹുവിലും അവന്‍റെ റസൂലിലും അവിശ്വസിച്ചിരിക്കുന്നു; അവര്‍ തോന്നിയവാസികളായുംകൊണ്ട്‌ മരണപ്പെടുകയും ചെയ്‌തിരിക്കുന്നു.
തഫ്സീർ : 84-84
View   
وَلَا تُعْجِبْكَ أَمْوَٰلُهُمْ وَأَوْلَـٰدُهُمْ ۚ إِنَّمَا يُرِيدُ ٱللَّهُ أَن يُعَذِّبَهُم بِهَا فِى ٱلدُّنْيَا وَتَزْهَقَ أَنفُسُهُمْ وَهُمْ كَـٰفِرُونَ﴿٨٥﴾
share
وَلَا تُعْجِبْكَ = നിന്നെ ആശ്ചര്യ (അത്ഭുത)പ്പെടുത്തരുത്‌ أَمْوَالُهُمْ = അവരുടെ സ്വത്തുക്കള്‍ (ധനം) وَأَوْلَادُهُمْ = അവരുടെ മക്കളും (കുട്ടികളും-സന്താനങ്ങളും) إِنَّمَا يُرِيدُ = നിശ്ചയമായും ഉദ്ദേശിക്കുകതന്നെ ചെയ്യുന്നു اللَّهُ = അല്ലാഹു أَن يُعَذِّبَهُم = അവരെ ശിക്ഷിക്കുവാന്‍ (തന്നെ) بِهَا = അവകൊണ്ട്‌ (മൂലം-നിമിത്തം) فِي الدُّنْيَا = ഇഹത്തില്‍ وَتَزْهَقَ = പോകു(നശിക്കു)വാനും أَنفُسُهُمْ = അവരുടെ ആത്മാക്കള്‍ (ദേഹങ്ങള്‍ -ജീവന്‍) وَهُمْ = അവരായിക്കൊണ്ട്‌ كَافِرُونَ = അവിശ്വാസികള്‍.
അവരുടെ സ്വത്തുക്കളും, അവരുടെ മക്കളും നിന്നെ ആശ്ചര്യപ്പെടുത്തരുത്‌. നിശ്ചയമായും, അല്ലാഹു ഉദ്ദേശിക്കുന്നത്‌ അവ മൂലം ഇഹത്തില്‍ അവരെ ശിക്ഷിക്കുവാനും അവര്‍ അവിശ്വാസികളായും കൊണ്ട്‌ അവരുടെ ജീവന്‍ പോകുവാനും തന്നെയാണ്‌.
തഫ്സീർ : 85-85
View   
وَإِذَآ أُنزِلَتْ سُورَةٌ أَنْ ءَامِنُوا۟ بِٱللَّهِ وَجَـٰهِدُوا۟ مَعَ رَسُولِهِ ٱسْتَـْٔذَنَكَ أُو۟لُوا۟ ٱلطَّوْلِ مِنْهُمْ وَقَالُوا۟ ذَرْنَا نَكُن مَّعَ ٱلْقَـٰعِدِينَ﴿٨٦﴾
share
وَإِذَا أُنزِلَتْ = അവതരിപ്പിക്കപ്പെട്ടാല്‍ سُورَةٌ = വല്ല സൂറത്തും, ഒരു അധ്യായം أَنْ آمِنُوا = നിങ്ങള്‍ വിശ്വസിക്കുവിന്‍ എന്ന്‌ بِاللَّهِ = അല്ലാഹുവില്‍ وَجَاهِدُوا = നിങ്ങള്‍ സമരം ചെയ്യുകയും ചെയ്യുവിന്‍ مَعَ رَسُولِهِ = അവന്‍റെ റസൂലിന്‍റെ കൂടെ اسْتَأْذَنَكَ = നിന്നോട്‌ സമ്മതം (അനുമതി) തേടും, സമ്മതം തേടുകയായി أُولُو الطَّوْلِ = കഴിവ്‌ (ശേഷി-ധന്യത-യോഗ്യത) ഉള്ളവര്‍ مِنْهُمْ = അവരില്‍ നിന്ന്‌ وَقَالُوا = അവര്‍ പറയുകയും ചെയ്യും. ذَرْنَا = ഞങ്ങളെ വിട്ടേക്കുക نَكُن = ഞങ്ങള്‍ ആയിക്കൊള്ളാം, ആയിരിക്കട്ടെ مَّعَ الْقَاعِدِينَ = ഇരിക്കുന്നവരോടൊപ്പം.
അല്ലാഹുവില്‍ വിശ്വസിക്കുകയും, അവന്‍റെ റസൂലിന്‍റെ കൂടെ സമരം ചെയ്യുകയും ചെയ്യുവീന്‍ എന്ന്‌ വല്ല `സൂറത്തും" [അധ്യായവും] അവതരിച്ചാല്‍, അവരില്‍ നിന്ന്‌ ശേഷിയുള്ളവര്‍ നിന്നോട്‌ സമ്മതം ചോദിക്കുന്നതാണ്‌. അവര്‍ പറയുകയും ചെയ്യും; `ഞങ്ങളെ വിട്ടേക്കണം. ഞങ്ങള്‍ (പോരാതെ) ഇരിക്കുന്നവരോടൊപ്പം ആയിക്കൊള്ളാം.
رَضُوا۟ بِأَن يَكُونُوا۟ مَعَ ٱلْخَوَالِفِ وَطُبِعَ عَلَىٰ قُلُوبِهِمْ فَهُمْ لَا يَفْقَهُونَ﴿٨٧﴾
share
رَضُوا = അവര്‍ തൃപ്‌തിപ്പെട്ടു بِأَن يَكُونُوا = അവരായിരിക്കുന്നതിന്‌ مَعَ الْخَوَالِفِ = പിന്തിനില്‍ക്കുന്ന സ്‌ത്രീകളുടെ കൂടെ (നന്‍മയില്ലാത്ത) പിന്നോക്കക്കാരുടെ ഒപ്പം وَطُبِعَ = മുദ്രകുത്തപ്പെടുകയും ചെയ്‌തിരിക്കുന്നു عَلَىٰ قُلُوبِهِمْ = അവരുടെ ഹൃദയങ്ങളുടെമേല്‍ فَهُمْ = അതിനാല്‍ അവര്‍ لَا يَفْقَهُونَ = ഗ്രഹിക്കുകയില്ല, ഗ്രഹിക്കുന്നില്ല.
(യുദ്ധത്തിനുപോകാതെ) പിന്തിനില്‍ക്കുന്ന സ്‌ത്രീകളുടെ കൂടെയായിരിക്കുവാന്‍ അവര്‍ തൃപ്‌തിപ്പെട്ടിരിക്കുകയാണ്‌. അവരുടെ ഹൃദയങ്ങളുടെ മേല്‍ മുദ്രകുത്തപ്പെടുകയും ചെയ്‌തിരിക്കുന്നു. അതിനാല്‍ അവര്‍ കാര്യം ഗ്രഹിക്കുന്നില്ല.
തഫ്സീർ : 86-87
View   
لَـٰكِنِ ٱلرَّسُولُ وَٱلَّذِينَ ءَامَنُوا۟ مَعَهُۥ جَـٰهَدُوا۟ بِأَمْوَٰلِهِمْ وَأَنفُسِهِمْ ۚ وَأُو۟لَـٰٓئِكَ لَهُمُ ٱلْخَيْرَٰتُ ۖ وَأُو۟لَـٰٓئِكَ هُمُ ٱلْمُفْلِحُونَ﴿٨٨﴾
share
لَٰكِنِ = പക്ഷേ, എങ്കിലും الرَّسُولُ = എന്നാല്‍ റസൂല്‍ وَالَّذِينَ آمَنُوا = വിശ്വസിച്ചവരും مَعَهُ = അദ്ദേഹത്തോടൊപ്പം جَاهَدُوا = അവര്‍ സമരം ചെയ്‌തു, ചെയ്യുന്നതാണ്‌ بِأَمْوَالِهِمْ = തങ്ങളുടെ സ്വത്തുക്കള്‍ (ധനം) കൊണ്ട്‌ وَأَنفُسِهِمْ = തങ്ങളുടെ തടികള്‍ (ദേഹം) കൊണ്ടും وَأُولَٰئِكَ = അക്കൂട്ടര്‍, അക്കൂട്ടരാകട്ടെ لَهُمُ = അവര്‍ക്കത്രെ, അവര്‍ക്കുണ്ട്‌ الْخَيْرَاتُ = നന്‍മ (ഗുണം) കള്‍ وَأُولَٰئِكَ هُمُ = അക്കൂട്ടര്‍തന്നെ الْمُفْلِحُونَ = വിജയികള്‍, വിജയംപ്രാപിക്കുന്നവരും
പക്ഷേ, റസൂലും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരുമാകട്ടെ, തങ്ങളുടെ ധനംകൊണ്ടും, തങ്ങളുടെ ദേഹംകൊണ്ടും അവര്‍ സമരം ചെയ്യുന്നതാണ്‌. അക്കൂട്ടരാകട്ടെ, അവര്‍ക്കാണ്‌ നന്‍മകളും (ഉള്ളത്‌), അക്കൂട്ടര്‍തന്നെയാണ്‌ വിജയം പ്രാപിക്കുന്നവരും.
أَعَدَّ ٱللَّهُ لَهُمْ جَنَّـٰتٍۢ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَا ۚ ذَٰلِكَ ٱلْفَوْزُ ٱلْعَظِيمُ﴿٨٩﴾
share
أَعَدَّ اللَّهُ = അല്ലാഹു ഒരുക്കിയിരിക്കുന്നു لَهُمْ = അവര്‍ക്ക്‌ جَنَّاتٍ = ചില സ്വര്‍ഗങ്ങളെ تَجْرِي = സഞ്ചരിക്കും, നടക്കുന്ന, ഒഴുകുന്ന مِن تَحْتِهَا = അതിന്‍റെ (അവയുടെ അടിഭാഗത്തിലൂടെ الْأَنْهَارُ = അരുവി (ആറു, നദി)കള്‍ خَالِدِينَ = നിത്യവാസികളായിട്ട്‌, ശാശ്വതന്‍മാരായിട്ട്‌ فِيهَا = അതില്‍ ذَٰلِكَ = അതത്രെ الْفَوْزُ = ഭാഗ്യം, അതു ഭാഗ്യമത്രെ الْعَظِيمُ = വമ്പിച്ച, മഹത്തായ,
അവര്‍ക്ക്‌ അടിഭാഗത്തിലൂടെ അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗങ്ങളെ അല്ലാഹു ഒരുക്കിവെച്ചിരിക്കുന്നു; അതില്‍ (അവര്‍) നിത്യവാസികളായിക്കൊണ്ട്‌, അതത്രെ, വമ്പിച്ച ഭാഗ്യം.
وَجَآءَ ٱلْمُعَذِّرُونَ مِنَ ٱلْأَعْرَابِ لِيُؤْذَنَ لَهُمْ وَقَعَدَ ٱلَّذِينَ كَذَبُوا۟ ٱللَّهَ وَرَسُولَهُۥ ۚ سَيُصِيبُ ٱلَّذِينَ كَفَرُوا۟ مِنْهُمْ عَذَابٌ أَلِيمٌۭ﴿٩٠﴾
share
وَجَاءَ = വന്നു,വരുകയും ചെയ്‌തു الْمُعَذِّرُونَ = ഒഴികഴിവ്‌ സമര്‍പ്പിക്കുന്ന (പറയുന്ന)വര്‍ مِنَ الْأَعْرَابِ = അഅ്‌റാബി (മരുഭൂവാസി)കളില്‍ നിന്ന്‌ لِيُؤْذَنَ = സമ്മതം നല്‍കപ്പെടുവാന്‍ വേണ്ടി لَهُمْ = അവര്‍ക്ക്‌, وَقَعَدَ = തങ്ങള്‍ക്ക്‌ ഇരിക്കു (ഇരുപ്പിലാകു) കയും ചെയ്‌തു الَّذِينَ كَذَبُوا = വ്യാജം പറഞ്ഞവര്‍ اللَّهَ وَرَسُولَهُ = അല്ലാഹുവിനോടും അവന്‍റെ റസൂലിനോടും سَيُصِيبُ = വഴിയെ ബാധിക്കും الَّذِينَ كَفَرُوا = അവിശ്വസിച്ചവര്‍ക്ക്‌ مِنْهُمْ = അവരില്‍ നിന്ന്‌ عَذَابٌ أَلِيمٌ = വേദനയേറിയ ശിക്ഷ
അഅ്‌റാബി" [മരുഭൂവാസി]കളില്‍ നിന്ന്‌ ഒഴികഴിവ്‌ സമര്‍പ്പിക്കുന്നവര്‍, തങ്ങള്‍ക്ക്‌ സമ്മതം നല്‍കപ്പെടുവാന്‍ വേണ്ടി വന്നു. അല്ലാഹുവിനോടും, അവന്‍റെ റസൂലിനോടും വ്യാജം പറഞ്ഞവര്‍ (വീട്ടില്‍) ഇരിക്കുകയും ചെയ്‌തു. അവരില്‍ നിന്ന്‌ അവിശ്വസിച്ചിട്ടുള്ളവര്‍ക്ക്‌ വഴിയെ വേദനയേറിയ ശിക്ഷ ബാധിക്കുന്നതാണ്‌.
തഫ്സീർ : 88-90
View   
لَّيْسَ عَلَى ٱلضُّعَفَآءِ وَلَا عَلَى ٱلْمَرْضَىٰ وَلَا عَلَى ٱلَّذِينَ لَا يَجِدُونَ مَا يُنفِقُونَ حَرَجٌ إِذَا نَصَحُوا۟ لِلَّهِ وَرَسُولِهِۦ ۚ مَا عَلَى ٱلْمُحْسِنِينَ مِن سَبِيلٍۢ ۚ وَٱللَّهُ غَفُورٌۭ رَّحِيمٌۭ﴿٩١﴾
share
لَّيْسَ = ഇല്ല عَلَى الضُّعَفَاءِ = ബലഹീനരുടെ (ദുര്‍ബലന്‍മാരുടെ)മേല്‍ وَلَا عَلَى الْمَرْضَىٰ = രോഗികളുടെ മേലും ഇല്ല وَلَا عَلَى الَّذِينَ = യാതൊരു കൂട്ടരുടെ മേലും ഇല്ല لَا يَجِدُونَ = അവര്‍ക്ക്‌ കിട്ടുകയില്ല مَا يُنفِقُونَ = അവര്‍ ചിലവഴിക്കുന്നത്‌, ചിലവഴിക്കേണ്ടത്‌ حَرَجٌ = ഒരു വിഷമവും إِذَا نَصَحُوا = അവര്‍ ഗുണംകാംക്ഷിച്ചാല്‍ لِلَّهِ وَرَسُولِهِ = അല്ലാഹുവിനും അവന്‍റെ റസൂലിനും مَا عَلَى الْمُحْسِنِينَ = സല്‍ഗുണവാന്‍മാരുടെ (പുണ്യവാന്‍മാരുടെ) മേല്‍ ഇല്ല مِن سَبِيلٍ = ഒരു മാര്‍ഗവും وَاللَّهُ = അല്ലാഹു غَفُورٌ = വളരെ പൊറുക്കുന്നവനാണ്‌ رَّحِيمٌ = കരുണാനിധിയാണ്‌
ബലഹീനരുടെ മേലാകട്ടെ, രോഗികളുടെ മേലാകട്ടെ, ചിലവഴിക്കുവാനുള്ളത്‌ കിട്ടാത്തവരുടെ മേലാകട്ടെ, ഒരു വിഷമവും [കുറ്റവും] ഇല്ല; അവര്‍ അല്ലാഹുവിനും, അവന്‍റെ റസൂലിനും ഗുണം കാംക്ഷിച്ചാല്‍ (അഥവാ നിഷ്‌കളങ്കരായിരുന്നാല്‍) സല്‍ഗുണവാന്‍മാരുടെ മേല്‍ യാതൊരു മാര്‍ഗവും (സ്വീകരിക്കുവാന്‍) ഇല്ല. അല്ലാഹു വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു.
وَلَا عَلَى ٱلَّذِينَ إِذَا مَآ أَتَوْكَ لِتَحْمِلَهُمْ قُلْتَ لَآ أَجِدُ مَآ أَحْمِلُكُمْ عَلَيْهِ تَوَلَّوا۟ وَّأَعْيُنُهُمْ تَفِيضُ مِنَ ٱلدَّمْعِ حَزَنًا أَلَّا يَجِدُوا۟ مَا يُنفِقُونَ﴿٩٢﴾
share
وَلَا عَلَى الَّذِينَ = യാതൊരു കൂട്ടരുടെമേലും ഇല്ല إِذَا مَا أَتَوْكَ = അവര്‍ നിന്‍റെ അടുക്കല്‍ വന്നപ്പോള്‍ لِتَحْمِلَهُمْ = നീ അവരെ വഹിക്കുവാന്‍ (കയറ്റിക്കൊണ്ടു പോകുവാന്‍) വേണ്ടി قُلْتَ = നീ പറഞ്ഞു (പറഞ്ഞ സ്ഥിതിക്ക്‌) لَا أَجِدُ = ഞാന്‍ കണ്ടെത്തുന്നില്ല, എനിക്ക്‌ കിട്ടുന്നില്ല مَا أَحْمِلُكُمْ = നിങ്ങളെ ഞാന്‍ കയറ്റുന്നത്‌ عَلَيْهِ = അതില്‍ تَوَلَّوا = അവര്‍ തിരിഞ്ഞുപോയി وَّأَعْيُنُهُمْ = അവരുടെ കണ്ണുകളാകട്ടെ تَفِيضُ = ഒഴുകിക്കൊണ്ടിരിക്കുന്നു مِنَ الدَّمْعِ = കണ്ണുനീരിനാല്‍, അശ്രുവാല്‍ حَزَنًا = വ്യസനത്താല്‍, വ്യസനിച്ച്‌ أَلَّا يَجِدُوا = അവര്‍ കണ്ടെത്താതിരിക്കുന്ന (അവര്‍ക്ക്‌ കിട്ടാതിരുന്ന)തിനാല്‍ مَا يُنفِقُونَ = അവര്‍ ചിലവഴിക്കുന്നത്‌, ചിലവാക്കേണ്ടത്‌ 9:93
യാതൊരു കൂട്ടരുടെ മേലും (ഒരു മാര്‍ഗവും) ഇല്ല; നീ അവരെ (വാഹനം) കയറ്റിക്കൊടുക്കുവാന്‍ വേണ്ടി നിന്‍റെ അടുക്കല്‍ അവര്‍ വന്നപ്പോള്‍, നീ (അവരോട്‌) പറഞ്ഞു: `നിങ്ങളെ കയറ്റുവാനുള്ളത്‌ [അതിനുള്ള വക] ഞാന്‍ കണ്ടെത്തുന്നില്ല; (അങ്ങനെ) വ്യസനത്താല്‍ തങ്ങളുടെ കണ്ണുകള്‍ അശ്രു (ധാര) ഒഴുകിക്കൊണ്ട്‌ അവര്‍ തിരിഞ്ഞുപോയി; തങ്ങള്‍ക്ക്‌ ചിലവഴിക്കുവാനുള്ളത്‌ [അതിനുള്ള വക] അവര്‍ കണ്ടെത്താത്തതിനാല്‍!

arrow_back_ios
8:41
8:42
8:43
8:44
8:45
8:46
8:47
8:48
8:49
8:50
8:51
8:52
8:53
8:54
8:55
8:56
8:57
8:58
8:59
8:60
8:61
8:62
8:63
8:64
8:65
8:66
8:67
8:68
8:69
8:70
8:71
8:72
8:73
8:74
8:75
9:1
9:2
9:3
9:4
9:5
9:6
9:7
9:8
9:9
9:10
9:11
9:12
9:13
9:14
9:15
9:16
9:17
9:18
9:19
9:20
9:21
9:22
9:23
9:24
9:25
9:26
9:27
9:28
9:29
9:30
9:31
9:32
9:33
9:34
9:35
9:36
9:37
9:38
9:39
9:40
9:41
9:42
9:43
9:44
9:45
9:46
9:47
9:48
9:49
9:50
9:51
9:52
9:53
9:54
9:55
9:56
9:57
9:58
9:59
9:60
9:61
9:62
9:63
9:64
9:65
9:66
9:67
9:68
9:69
9:70
9:71
9:72
9:73
9:74
9:75
9:76
9:77
9:78
9:79
9:80
9:81
9:82
9:83
9:84
9:85
9:86
9:87
9:88
9:89
9:90
9:91
9:92