ജുസ്ഉ് - 8
وَلَوْ أَنَّنَا نَزَّلْنَآ إِلَيْهِمُ ٱلْمَلَـٰٓئِكَةَ وَكَلَّمَهُمُ ٱلْمَوْتَىٰ وَحَشَرْنَا عَلَيْهِمْ كُلَّ شَىْءٍۢ قُبُلًۭا مَّا كَانُوا۟ لِيُؤْمِنُوٓا۟ إِلَّآ أَن يَشَآءَ ٱللَّهُ وَلَـٰكِنَّ أَكْثَرَهُمْ يَجْهَلُونَ﴿١١١﴾
volume_up share
وَلَوْ أَنَّنَا നാമായിരുന്നെങ്കില്‍ نَزَّلْنَا നാം ഇറക്കി (യിരുന്നു) إِلَيْهِمُ അവരിലേക്കു الْمَلَائِكَةَ മലക്കുകളെ وَكَلَّمَهُمُ അവരോടു സംസാരിക്കുകയും ചെയ്തു الْمَوْتَىٰ മരണപ്പെട്ടവര്‍ وَحَشَرْنَا നാം ശേഖരിക്കുക (ഒരുമിച്ചു കൂട്ടുക)യും ചെയ്തു عَلَيْهِمْ അവര്‍ക്കു كُلَّ شَيْءٍ എല്ലാ വസ്തുക്കളും قُبُلًا കൂട്ടങ്ങളായി, കൂട്ടം കൂട്ടമായി مَّا كَانُوا അവര്‍ ഉണ്ടാകുകയില്ല, ആകുകയില്ല لِيُؤْمِنُوا അവര്‍ വിശ്വസിക്കുക, വിശ്വസിക്കുവാൻ إِلَّا أَن يَشَاءَ ഉദ്ദേശിക്കുന്നതായാലല്ലാതെ اللَّـهُ അല്ലാഹു وَلَـٰكِنَّ പക്ഷേ أَكْثَرَهُمْ അവരില്‍ അധികവും يَجْهَلُونَ അറിയാതിരിക്കുന്നു (അജ്ഞരാണ്).
നാം അവരിലേക്കു മലക്കുകളെ ഇറക്കിയെന്നിരുന്നാലും, മരണപ്പെട്ടവര്‍ അവരോടു സംസാരിക്കുകയും ചെയ്തു (വെന്നാലും). അവര്‍ക്കു (ദൃഷ്ടാന്തമായി) എല്ലാ വസ്തുക്കളെയും കൂട്ടംകൂട്ടമായി നാം ശേഖരിച്ചു (കൂട്ടി) കൊടുക്കുകയും ചെയ്തു (വെന്നാലും), അവര്‍ വിശ്വസിക്കുവാന്‍ (തയ്യാര്‍) ആകുന്നതല്ല - അല്ലാഹു ഉദ്ദേശിക്കുന്നതായാലല്ലാതെ. പക്ഷേ, അവരിലധികമാളുകളും അറിയാതിരിക്കുകയാണ്.
തഫ്സീർ : 111-111
View   
وَكَذَٰلِكَ جَعَلْنَا لِكُلِّ نَبِىٍّ عَدُوًّۭا شَيَـٰطِينَ ٱلْإِنسِ وَٱلْجِنِّ يُوحِى بَعْضُهُمْ إِلَىٰ بَعْضٍۢ زُخْرُفَ ٱلْقَوْلِ غُرُورًۭا ۚ وَلَوْ شَآءَ رَبُّكَ مَا فَعَلُوهُ ۖ فَذَرْهُمْ وَمَا يَفْتَرُونَ﴿١١٢﴾
volume_up share
وَكَذَٰلِكَ അപ്രകാരം, അതുപോലെ جَعَلْنَا നാം ആക്കി (ഏര്‍പ്പെടുത്തി)യിരിക്കുന്നു لِكُلِّ نَبِيٍّ എല്ലാ പ്രവാചകനും عَدُوًّا ഒരു (ഓരോ) ശത്രുവെ شَيَاطِينَ അതായതു പിശാചുക്കളെ الْإِنسِ മനുഷ്യരിലെ وَالْجِنِّ ജിന്നിലെയും يُوحِي വഹ്യ് (രഹസ്യ ഭാഷണം) നല്‍കുന്നതാണു بَعْضُهُمْ അവരില്‍ ചിലര്‍ إِلَىٰ بَعْضٍ ചിലരിലേക്കു, ചിലരോടു زُخْرُفَ الْقَوْلِ മോടിവാക്കു, കൃത്രിമവാക്കു, തങ്കമൊഴി غُرُورًا വഞ്ചന (ചതി) യായിട്ടു, കൃത്രിമമായി وَلَوْ شَاءَ ഉദ്ദേശിച്ചിരുന്നെങ്കില്‍ رَبُّكَ നിന്റെ റബ്ബു مَا فَعَلُوهُ അവരതു ചെയ്യുമായിരുന്നില്ല فَذَرْهُمْ അതിനാല്‍ അവരെ വിട്ടേക്കുക وَمَا يَفْتَرُونَ അവര്‍ കെട്ടിച്ചമക്കുന്നതിനെയും.
അതുപോലെ, എല്ലാ പ്രവാചകന്‍മാര്‍ക്കും നാം ഓരോ ശത്രുവെ ഏര്‍പ്പെടുത്തിയിരിക്കുന്നു, അതായതു, മനുഷ്യരിലെയും ജിന്നുകളിലെയും പിശാചുക്കളെ, അവരില്‍ ചിലര്‍ ചിലരോടു [തമ്മതമ്മില്‍] വഞ്ചനയായി മോടിവാക്കു സ്വകാര്യബോധം നല്‍കിക്കൊണ്ടിരിക്കുകന്നതാണ്. നിന്റെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരതു ചെയ്യുമായിരുന്നില്ല. ആകയാല്‍, അവരെയും, അവര്‍ കെട്ടിച്ചമക്കുന്നതിനെയും നീ (അങ്ങു) വിട്ടേക്കുക.
وَلِتَصْغَىٰٓ إِلَيْهِ أَفْـِٔدَةُ ٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ وَلِيَرْضَوْهُ وَلِيَقْتَرِفُوا۟ مَا هُم مُّقْتَرِفُونَ﴿١١٣﴾
volume_up share
وَلِتَصْغَىٰ ചായുവാനും, മറിയുവാനും إِلَيْهِ അതിലേക്കു أَفْئِدَةُ ഹൃദയങ്ങള്‍ الَّذِينَ യാതൊരുവരുടെ لَا يُؤْمِنُونَ വിശ്വസിക്കാത്ത بِالْآخِرَةِ പരലോകത്തില്‍ وَلِيَرْضَوْهُ അതവര്‍ തൃപ്തിപ്പെടുവാനും وَلِيَقْتَرِفُوا അവര്‍ പ്രവര്‍ത്തിച്ചു (സമ്പാദിച്ചു) ണ്ടാക്കുവാനും مَا യാതൊന്നു هُم അവര്‍ مُّقْتَرِفُونَ പ്രവര്‍ത്തിച്ചുണ്ടാക്കുന്നവരാണ്.
പരലോകത്തില്‍ വിശ്വസിക്കാത്തവരുടെ ഹൃദയങ്ങള്‍ അതിലേക്കു ചായുവാന്‍വേണ്ടിയും, അവരതു തൃപ്തിപ്പെടുവാന്‍വേണ്ടിയും, അവര്‍ പ്രവര്‍ത്തിച്ചുണ്ടാക്കുന്നതു അവര്‍ പ്രവര്‍ത്തിച്ചുണ്ടാക്കുവാന്‍വേണ്ടിയുമാകുന്നു (അതു).
തഫ്സീർ : 112-113
View   
أَفَغَيْرَ ٱللَّهِ أَبْتَغِى حَكَمًۭا وَهُوَ ٱلَّذِىٓ أَنزَلَ إِلَيْكُمُ ٱلْكِتَـٰبَ مُفَصَّلًۭا ۚ وَٱلَّذِينَ ءَاتَيْنَـٰهُمُ ٱلْكِتَـٰبَ يَعْلَمُونَ أَنَّهُۥ مُنَزَّلٌۭ مِّن رَّبِّكَ بِٱلْحَقِّ ۖ فَلَا تَكُونَنَّ مِنَ ٱلْمُمْتَرِينَ﴿١١٤﴾
volume_up share
أَفَغَيْرَ اللَّـهِ അപ്പോള്‍ അല്ലാഹു അല്ലാത്തവരെയോ أَبْتَغِي ഞാന്‍ തേടുന്നു, അന്വേഷിക്കുന്നു حَكَمًا വിധികര്‍ത്താവായിട്ടു وَهُوَ الَّذِي അവനത്രെ യാതൊരുവന്‍ أَنزَلَ إِلَيْكُمُ നിങ്ങളിലേക്കു അവതരിപ്പിച്ച, ഇറക്കിയ الْكِتَابَ (വേദ)ഗ്രന്ഥത്തെ مُفَصَّلًا വിശദീകരിക്കപ്പെട്ടതായിക്കൊണ്ടു وَالَّذِينَ യാതൊരു കൂട്ടരാവട്ടെ آتَيْنَاهُمُ അവര്‍ക്കു നാം നല്‍കിയിരിക്കുന്നു الْكِتَابَ (വേദ) ഗ്രന്ഥം يَعْلَمُونَ അവരറിയും, അവര്‍ക്കറിയാം أَنَّهُ مُنَزَّلٌ അതു ഇറക്കപ്പെട്ടതാണെന്നു مِّن رَّبِّكَ നിന്റെ റബ്ബിങ്കല്‍നിന്നു بِالْحَقِّ യഥാര്‍ത്ഥ (മുറ) പ്രകാരം فَلَا تَكُونَنَّ അതിനാല്‍ നിശ്ചയമായും നീ ആയിരിക്കരുതു مِنَ الْمُمْتَرِينَ സന്ദേഹപ്പെടുന്നവരില്‍ (പെട്ടവന്‍).
(പറയുക:) "അപ്പോള്‍, അല്ലാഹു അല്ലാത്തവരെയോ ഞാന്‍ വിധി കര്‍ത്താവായി (തേടി) അന്വേഷിക്കുന്നതു? അവനത്രെ, വിശദീകരിക്കപ്പെട്ട നിലയില്‍ നിങ്ങള്‍ക്കു വേദഗ്രന്ഥം ഇറക്കിത്തന്നിട്ടുള്ളവന്‍ (എന്നിരിക്കെ)!" നാം വേദഗ്രന്ഥം നല്‍കിയിട്ടുള്ളവരാകട്ടെ, അവര്‍ക്കറിയാം: അതു നിന്റെ റബ്ബിങ്കല്‍നിന്നു യഥാര്‍ത്ഥ പ്രകാരം ഇറക്കപ്പെട്ടതാണെന്നു. അതിനാല്‍, നിശ്ചയമായും, നീ സന്ദേഹപ്പെടുന്നവരുടെ കൂട്ടത്തിലായിത്തീരരുത്.
തഫ്സീർ : 114-114
View   
وَتَمَّتْ كَلِمَتُ رَبِّكَ صِدْقًۭا وَعَدْلًۭا ۚ لَّا مُبَدِّلَ لِكَلِمَـٰتِهِۦ ۚ وَهُوَ ٱلسَّمِيعُ ٱلْعَلِيمُ﴿١١٥﴾
volume_up share
وَتَمَّتْ പരിപൂര്‍ണ്ണമായിരിക്കുന്നു كَلِمَتُ വാക്കു, വചനം رَبِّكَ നിന്റെ റബ്ബിന്റെ صِدْقًا സത്യത്തിലും, (സത്യത്താല്‍ - സത്യം കൊണ്ടു) وَعَدْلًا നീതിയിലും (നീതിയാലും) لَّا مُبَدِّلَ മാറ്റം വരുത്തുന്ന (പകരമുണ്ടാക്കുന്ന) വരില്ല لِكَلِمَاتِهِ അവന്റെ വചന (വാക്കു - വാക്യ) ങ്ങള്‍ക്കു وَهُوَ السَّمِيعُ അവന്‍ കേള്‍ക്കുന്നവനത്രെ الْعَلِيمُ അറിയുന്നവന്‍.
നിന്റെ റബ്ബിന്റെ വചനം സത്യത്തിലും, നീതിയിലും പരിപൂര്‍ണ്ണമായിരിക്കുന്നു. അവന്റെ വചനങ്ങള്‍ക്കു മാറ്റം വരുത്തുന്നവനേ ഇല്ല. അവന്‍ (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ.
وَإِن تُطِعْ أَكْثَرَ مَن فِى ٱلْأَرْضِ يُضِلُّوكَ عَن سَبِيلِ ٱللَّهِ ۚ إِن يَتَّبِعُونَ إِلَّا ٱلظَّنَّ وَإِنْ هُمْ إِلَّا يَخْرُصُونَ﴿١١٦﴾
volume_up share
وَإِن تُطِعْ നീ അനുസരിക്കുന്നപക്ഷം أَكْثَرَ അധികമാളെയും مَن فِي الْأَرْضِ ഭൂമിയിലുള്ളവരില്‍ يُضِلُّوكَ അവര്‍ നിന്നെ വഴിപിഴപ്പിക്കും, വ്യതിച്ചലിപ്പിക്കും عَن سَبِيلِ മാര്‍ഗ്ഗത്തില്‍ (വഴിയില്‍) നിന്നു اللَّـهِ അല്ലാഹുവിന്റെ إِن يَتَّبِعُونَ അവര്‍ പിന്‍പറ്റുന്നില്ല إِلَّا الظَّنَّ ഊഹത്തെ (ഭാവനയെ) അല്ലാതെ وَإِنْ هُمْ അവരല്ലതാനും إِلَّا يَخْرُصُونَ അവര്‍ മതിപ്പിടുക (മതിപ്പു പറയുക) യല്ലാതെ.
ഭൂമിയിലുള്ളവരില്‍ അധികമാളുകളെയും നീ അനുസരിക്കുന്നപക്ഷം അവര്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്നു നിന്നെ വ്യതിച്ചലിപ്പിക്കുന്നതാണ്. അവര്‍ ഊഹത്തെയല്ലാതെ പിന്‍പറ്റുന്നില്ല; അവര്‍ മതിപ്പിട്ടു പറയുകയല്ലാതെ ചെയ്യുന്നുമില്ല.
إِنَّ رَبَّكَ هُوَ أَعْلَمُ مَن يَضِلُّ عَن سَبِيلِهِۦ ۖ وَهُوَ أَعْلَمُ بِٱلْمُهْتَدِينَ﴿١١٧﴾
volume_up share
إِنَّ رَبَّكَ നിശ്ചയമായും നിന്റെ റബ്ബു هُوَ അവന്‍ തന്നെ أَعْلَمُ ഏറ്റവും അറിയുന്നവന്‍ مَن يَضِلُّ പിഴച്ചു (വ്യതിചലിച്ചു) പോകുന്നവരെ عَن سَبِيلِهِ അവന്റെ മാര്‍ഗ്ഗത്തില്‍നിന്നു وَهُوَ അവന്‍ തന്നെ أَعْلَمُ ഏറ്റം അറിയുന്നവനും بِالْمُهْتَدِينَ നേര്‍വഴി (സന്മാര്‍ഗ്ഗം) പ്രാപിക്കുന്നവരെപ്പറ്റി അറിയുന്നവനും.
നിശ്ചയമായും, നിന്റെ രക്ഷിതാവ് തന്നെയാണ് അവന്റെ മാര്‍ഗ്ഗത്തില്‍നിന്നു വ്യതിചലിക്കുന്നവരെ ഏറ്റവും അറിയുന്നവന്‍. അവന്‍ തന്നെയാണു സന്മാര്‍ഗ്ഗം പ്രാപിക്കുന്നവരെപ്പറ്റി ഏറ്റവും അറിയുന്നവനും.
തഫ്സീർ : 115-117
View   
فَكُلُوا۟ مِمَّا ذُكِرَ ٱسْمُ ٱللَّهِ عَلَيْهِ إِن كُنتُم بِـَٔايَـٰتِهِۦ مُؤْمِنِينَ﴿١١٨﴾
volume_up share
فَكُلُوا അതിനാല്‍ നിങ്ങള്‍ തിന്നു(ഭക്ഷിക്കു)വിന്‍ مِمَّا ذُكِرَ പറയ (ഉച്ചരിക്ക) പ്പെട്ടതില്‍നിന്നു اسْمُ اللَّهِ അല്ലാഹുവിന്റെ നാമം عَلَيْهِ അതിന്റെ മേല്‍ إِن كُنتُم നിങ്ങളാണെങ്കില്‍ بِآيَاتِهِ അവന്റെ ആയത്തു (ദൃഷ്‌ടാന്തം - ലക്ഷ്യം -വചനം) കളില്‍ مُؤْمِنِينَ വിശ്വസിക്കുന്നവര്‍.
അതിനാല്‍, അല്ലാഹുവിന്റെ നാമം ഉച്ചരി(ച്ചു അറു)ക്കപ്പെട്ടതില്‍ നിന്നു നിങ്ങള്‍ തിന്നുകൊള്ളുവിന്‍; നിങ്ങള്‍ അവന്റെ "ആയത്തു" [ലക്ഷ്യം]കളില്‍ വിശ്വസിക്കുന്നവരാണെങ്കില്‍.
وَمَا لَكُمْ أَلَّا تَأْكُلُوا۟ مِمَّا ذُكِرَ ٱسْمُ ٱللَّهِ عَلَيْهِ وَقَدْ فَصَّلَ لَكُم مَّا حَرَّمَ عَلَيْكُمْ إِلَّا مَا ٱضْطُرِرْتُمْ إِلَيْهِ ۗ وَإِنَّ كَثِيرًۭا لَّيُضِلُّونَ بِأَهْوَآئِهِم بِغَيْرِ عِلْمٍ ۗ إِنَّ رَبَّكَ هُوَ أَعْلَمُ بِٱلْمُعْتَدِينَ﴿١١٩﴾
volume_up share
وَمَا لَكُمْ നിങ്ങള്‍ക്കു എന്താണു أَلَّا تَأْكُلُوا നിങ്ങള്‍ തിന്നാതിരിക്കുവാന്‍, തിന്നാതിരിക്കുമാറ്‌ مِمَّا ذُكِرَ പറയപ്പെട്ടതില്‍ നിന്നു اسْمُ اللَّهِ അല്ലാഹുവിന്റെ നാമം عَلَيْهِ അതിന്റെ മേല്‍ وَقَدْ فَصَّلَ അവന്‍ വിശദീകരിച്ചിട്ടുമുണ്ട്‌, വിശദീകരിച്ചിരിക്കെ لَكُم നിങ്ങള്‍ക്കു مَّا حَرَّمَ അവന്‍ ഹറാമാ(നിഷിദ്ധമാ)ക്കിയതിനെ عَلَيْكُمْ നിങ്ങളുടെ മേല്‍ إِلَّا مَا യാതൊന്നൊഴികെ اضْطُرِرْتُمْ നിങ്ങള്‍ നിര്‍ബന്ധിതരാക്കപ്പെട്ടു إِلَيْهِ അതിലേക്കു, അതിനു وَإِنَّ كَثِيرًا നിശ്ചയമായും പലരും, വളരെ ആളുകള്‍ لَّيُضِلُّونَ അവര്‍ വഴിപിഴപ്പിക്കുകതന്നെ ചെയ്യുന്നു بِأَهْوَائِهِم അവരുടെ ഇച്ഛകള്‍ക്കനുസരിച്ചു, തന്നിഷ്‌ടങ്ങള്‍ കൊണ്ടു بِغَيْرِ عِلْمٍ ഒരു വിവരവുമില്ലാതെ, അറിവു കൂടാതെ إِنَّ رَبَّكَ നിശ്ചയമായും നിന്റെ റബ്ബ്‌ هُوَ أَعْلَمُ അവന്‍ ഏറ്റം (നല്ലവണ്ണം) അറിയുന്നവനാണ്‌ بِالْمُعْتَدِينَ അതിരുവിടുന്നവരെപറ്റി.
അല്ലാഹുവിന്റെ നാമം ഉച്ചരി(ച്ചു അറു)ക്കപ്പെട്ടതില്‍ നിന്നു തിന്നാതിരിക്കുമാറ്‌ നിങ്ങള്‍ക്കു (തടസ്സം) എന്താണ്‌? നിങ്ങളുടെ മേല്‍ അവന്‍ നിഷിദ്ധമാക്കിയതു അവന്‍ നിങ്ങള്‍ക്കു വിശദീകരിച്ചുതന്നിട്ടുമുണ്ട്‌ (എന്നിരിക്കെ)! (പക്ഷേ) നിങ്ങള്‍ യാതൊന്നിനു നിര്‍ബന്ധിതരാക്കപ്പെട്ടുവോ അതൊഴികെ. [അതിനു വിരോധമില്ല താനും.] ഒരു വിവരവും ഇല്ലാതെ, വളരെ ആളുകളും അവരുടെ ഇച്ഛകള്‍ക്കനുസരിച്ചു (ആളുകളെ) വഴിപിഴപ്പിച്ചുകൊണ്ടിരിക്കുന്നു. നിശ്ചയമായും നിന്റെ റബ്ബ്‌ അതിരുവിടുന്നവരെപറ്റി ഏറ്റം അറിയുന്നവനത്രെ.
തഫ്സീർ : 118-119
View   
وَذَرُوا۟ ظَـٰهِرَ ٱلْإِثْمِ وَبَاطِنَهُۥٓ ۚ إِنَّ ٱلَّذِينَ يَكْسِبُونَ ٱلْإِثْمَ سَيُجْزَوْنَ بِمَا كَانُوا۟ يَقْتَرِفُونَ﴿١٢٠﴾
volume_up share
وَذَرُوا നിങ്ങള്‍ വിടുക (ഉപേക്ഷിക്കുക) ظَاهِرَ പ്രത്യക്ഷ (ബാഹ്യ - വ്യക്ത) മായതിനെ الْإِثْمِ പാപത്തില്‍, കുറ്റത്തില്‍ وَبَاطِنَهُ അതില്‍ പരോക്ഷ (അവ്യക്ത) മായതും, മറഞ്ഞതും إِنَّ നിശ്ചയമായും الَّذِينَ يَكْسِبُونَ സമ്പാദിക്കുന്നവര്‍ الْإِثْمَ കുറ്റം, പാപം سَيُجْزَوْنَ അവര്‍ക്കു പ്രതിഫലം നല്‍കപ്പെടും بِمَا كَانُوا അവരായിരുന്നതിനു يَقْتَرِفُونَ അവര്‍ പ്രവര്‍ത്തിക്കും, ചെയ്തുണ്ടാക്കും.
കുറ്റത്തില്‍ പ്രത്യക്ഷമായതിനെയും പരോക്ഷമായതിനെയും നിങ്ങള്‍ വിട്ടുകളയുവിന്‍. നിശ്ചയമായും, കുറ്റം സമ്പാദിക്കുന്നവര്‍, അവര്‍ പ്രവര്‍ത്തിച്ചിരുന്നതിന് അവര്‍ക്കു പ്രതിഫലം നല്‍കപ്പെടും.
തഫ്സീർ : 120-120
View   
وَلَا تَأْكُلُوا۟ مِمَّا لَمْ يُذْكَرِ ٱسْمُ ٱللَّهِ عَلَيْهِ وَإِنَّهُۥ لَفِسْقٌۭ ۗ وَإِنَّ ٱلشَّيَـٰطِينَ لَيُوحُونَ إِلَىٰٓ أَوْلِيَآئِهِمْ لِيُجَـٰدِلُوكُمْ ۖ وَإِنْ أَطَعْتُمُوهُمْ إِنَّكُمْ لَمُشْرِكُونَ﴿١٢١﴾
volume_up share
وَلَا تَأْكُلُوا നിങ്ങള്‍ തിന്നരുത് مِمَّا لَمْ يُذْكَرِ പറയ (ഉച്ചരിക്ക)പ്പെടാത്തതില്‍ നിന്നു اسْمُ اللَّـهِ അല്ലാഹുവിന്റെ നാമം عَلَيْهِ അതിന്‍മേല്‍ وَإِنَّهُ നിശ്ചയമായും അതു لَفِسْقٌ തോന്നിയവാസം തന്നെയാണു وَإِنَّ الشَّيَاطِينَ നിശ്ചയമായും പിശാചുക്കള്‍ لَيُوحُونَ അവര്‍ സ്വകാര്യബോധനം നല്‍കുന്നു إِلَىٰ أَوْلِيَائِهِمْ അവരുടെ (ബന്ധു) മിത്രങ്ങള്‍ക്കു لِيُجَادِلُوكُمْ അവര്‍ നിങ്ങളോടു തര്‍ക്കം നടത്തുവാന്‍ വേണ്ടി وَإِنْ أَطَعْتُمُوهُمْ അവരെ നിങ്ങള്‍ അനുസരിക്കുന്ന പക്ഷം إِنَّكُمْ നിശ്ചയമായും നിങ്ങള്‍ لَمُشْرِكُونَ മുശ്രിക്കുകള്‍ തന്നെയാകുന്നു.
അല്ലാഹുവിന്റെ നാമം ഉച്ചരി(ച്ച് അറു) ക്കപ്പെടാത്തതില്‍നിന്നു നിങ്ങള്‍ തിന്നരുത്. നിശ്ചയമായും അതു, തോന്നിയവാസം തന്നെയാകുന്നു. നിശ്ചയമായും പിശാചുക്കള്‍, നിങ്ങളോടു തര്‍ക്കം നടത്തുവാന്‍വേണ്ടി തങ്ങളുടെ മിത്രങ്ങളോടു സ്വകാര്യബോധനം നല്‍കിക്കൊണ്ടിരിക്കുക തന്നെ ചെയ്യും. അവരെ നിങ്ങള്‍ അനുസരിക്കുന്ന പക്ഷം, നിശ്ചയമായും, നിങ്ങള്‍ "മുശ്രിക്കു"കള്‍ തന്നെയായിരിക്കും.
തഫ്സീർ : 121-121
View   
أَوَمَن كَانَ مَيْتًۭا فَأَحْيَيْنَـٰهُ وَجَعَلْنَا لَهُۥ نُورًۭا يَمْشِى بِهِۦ فِى ٱلنَّاسِ كَمَن مَّثَلُهُۥ فِى ٱلظُّلُمَـٰتِ لَيْسَ بِخَارِجٍۢ مِّنْهَا ۚ كَذَٰلِكَ زُيِّنَ لِلْكَـٰفِرِينَ مَا كَانُوا۟ يَعْمَلُونَ﴿١٢٢﴾
volume_up share
أَوَمَن യാതൊരുവനോ كَانَ അവനായിരുന്നു مَيْتًا നിര്‍ജ്ജീവന്‍ (ശവം) فَأَحْيَيْنَاهُ എന്നിട്ടു നാമവനെ ജീവിപ്പിച്ചു وَجَعَلْنَا لَهُ അവനു നാം ആക്കുക (ഏര്‍പ്പെടുത്തുക - ഉണ്ടാക്കുക) യും ചെയ്തു نُورًا ഒരു പ്രകാശം, വെളിച്ചം يَمْشِي بِهِ അതും കൊണ്ടു (അതുമായി) അവനു നടക്കാം, നടക്കുമാറ് فِي النَّاسِ മനുഷ്യരില്‍, ജനങ്ങളിലൂടെ كَمَن യാതൊരുവനെപ്പോലെ(യോ) مَّثَلُهُ അവന്റെ മാതിരി, ഉപമ فِي الظُّلُمَاتِ അന്ധകാരങ്ങളിലാണു لَيْسَ അവനല്ല بِخَارِجٍ പുറത്തു പോകുന്ന (കടക്കുന്ന)വനേ مِّنْهَا അതില്‍ (അവയില്‍ നിന്നു) كَذَٰلِكَ അതുപോലെ, അപ്രകാരം زُيِّنَ ഭംഗിയായി (അലങ്കാരമായി) കാണിക്കപ്പെട്ടിരിക്കുന്നു لِلْكَافِرِينَ അവിശ്വാസികള്‍ക്കു مَا كَانُوا അവരായിരിക്കുന്നതു يَعْمَلُونَ അവര്‍ പ്രവര്‍ത്തിക്കും.
നിര്‍ജ്ജീവനായിരുന്നിട്ട് നാം അവനെ ജീവിപ്പിക്കുകയും, നാം അവന് ഒരു പ്രകാശം - അവന്‍ അതുമായി മനുഷ്യരില്‍ നടക്കുമാറ് - ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തിട്ടുള്ളവന്‍ (ഇങ്ങിനെയുള്ള) ഒരുവനെപ്പോലെയാണോ?! അവന്റെ ഉപമ (അവന്‍) അന്ധകാരങ്ങളിലാണ്; അതില്‍ നിന്നു അവന്‍ (രക്ഷപ്പെട്ട്) പുറത്ത് കടക്കുന്നവനേയല്ല. [ഇങ്ങിനെയുള്ളവനെപ്പോലെയാണോ അവന്‍?] അതുപോലെ, അവിശ്വാസികള്‍ക്കു അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതു ഭംഗിയായി കാണിക്കപ്പെട്ടിരിക്കുന്നു.
തഫ്സീർ : 122-122
View   
وَكَذَٰلِكَ جَعَلْنَا فِى كُلِّ قَرْيَةٍ أَكَـٰبِرَ مُجْرِمِيهَا لِيَمْكُرُوا۟ فِيهَا ۖ وَمَا يَمْكُرُونَ إِلَّا بِأَنفُسِهِمْ وَمَا يَشْعُرُونَ﴿١٢٣﴾
volume_up share
وَكَذَٰلِكَ അതുപോലെ, അപ്രകാരം جَعَلْنَا നാം ആക്കി (ഏര്‍പ്പെടുത്തി) യിരിക്കുന്നു فِي كُلِّ قَرْيَةٍ എല്ലാ രാജ്യത്തിലും أَكَابِرَ വലിയവന്‍മാരെ (മൂപ്പന്‍മാരെ) مُجْرِمِيهَا അതിലെ കുറ്റവാളികളിലെ لِيَمْكُرُوا അവര്‍ തന്ത്രം പ്രവര്‍ത്തിക്കുവാന്‍ വേണ്ടി, ചതി പ്രയോഗിക്കുവാന്‍ فِيهَا അതില്‍ وَمَا يَمْكُرُونَ അവര്‍ തന്ത്രം പ്രവര്‍ത്തിക്കുന്നുമില്ല إِلَّا بِأَنفُسِهِمْ അവരുടെ സ്വന്തങ്ങളില്‍ (തങ്ങളോടുതന്നെ) അല്ലാതെ وَمَا يَشْعُرُونَ അവര്‍ അറിയുന്നില്ലതാനും, അവര്‍ക്കു ബോധം വരുന്നുമില്ല.
അപ്രകാരം, എല്ലാ രാജ്യത്തിലും അതിലെ കുറ്റവാളികളില്‍ വലിയവന്‍മാരെ നാം ഏര്‍പ്പെടുത്തിയിരിക്കുന്നു, അവരതില്‍ (കു)തന്ത്രം പ്രയോഗിക്കുവാനായിട്ട്. (വാസ്തവത്തില്‍) അവര്‍ അവരോടു തന്നെയല്ലാതെ (കു)തന്ത്രം പ്രയോഗിക്കുന്നുമില്ല. അവര്‍ക്കു ബോധം വരുന്നില്ലതാനും.
وَإِذَا جَآءَتْهُمْ ءَايَةٌۭ قَالُوا۟ لَن نُّؤْمِنَ حَتَّىٰ نُؤْتَىٰ مِثْلَ مَآ أُوتِىَ رُسُلُ ٱللَّهِ ۘ ٱللَّهُ أَعْلَمُ حَيْثُ يَجْعَلُ رِسَالَتَهُۥ ۗ سَيُصِيبُ ٱلَّذِينَ أَجْرَمُوا۟ صَغَارٌ عِندَ ٱللَّهِ وَعَذَابٌۭ شَدِيدٌۢ بِمَا كَانُوا۟ يَمْكُرُونَ﴿١٢٤﴾
volume_up share
وَإِذَا جَاءَتْهُمْ അവര്‍ക്കു വന്നാല്‍ آيَةٌ വല്ല ആയത്തും (ദൃഷ്ടാന്തം - ലക്ഷ്യം - വചനം) قَالُوا അവര്‍ പറയും, പറയുകയായി لَن نُّؤْمِنَ ഞങ്ങള്‍ വിശ്വസിക്കുകയില്ല തന്നെ حَتَّىٰ نُؤْتَىٰ ഞങ്ങള്‍ക്കു നല്‍കപ്പെടുന്നതുവരേക്കും (നല്‍കപ്പെടാതെ) مِثْلَ യാതൊന്നുപോലെ مَا أُوتِيَ നല്‍കപ്പെട്ടു رُسُلُ اللَّـهِ അല്ലാഹുവിന്റെ റസൂലുകള്‍ [ദൂതന്‍മാര്‍]ക്കു നല്‍കപ്പെട്ടതു പോലെ اللَّـهُ അല്ലാഹു أَعْلَمُ നല്ലവണ്ണം (ഏറ്റം) അറിയുന്നവനാണു حَيْثُ يَجْعَلُ അവന്‍ ആക്കുന്നേടം, ഏര്‍പ്പെടുത്തുന്ന ഇടം رِسَالَتَهُ അവന്റെ ദൗത്യം سَيُصِيبُ ബാധിക്കും, വഴിയെ എത്തും الَّذِينَ أَجْرَمُوا കുറ്റം പ്രവര്‍ത്തിച്ചവര്‍ക്കു صَغَارٌ എളിമത്വം, നിന്ദ്യത, അല്‍പത عِندَ اللَّـهِ അല്ലാഹുവിന്റെ അടുക്കല്‍ وَعَذَابٌ ശിക്ഷയും شَدِيدٌ കഠിനമായ بِمَا كَانُوا അവരായിരുന്നതു നിമിത്തം يَمْكُرُونَ തന്ത്രം പ്രയോഗിക്കും.
അവര്‍ക്കു വല്ല ദൃഷ്ടാന്തവും (അഥവാ ലക്ഷ്യവും) വന്നാല്‍, അവര്‍ പറയും: "അല്ലാഹുവിന്റെ റസൂലുകള്‍ [ദൂതന്‍മാര്‍]ക്കു നല്‍കപ്പെട്ടതു പോലെ ഞങ്ങള്‍ക്കു നല്‍കപ്പെടുന്നതുവരേക്കും ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല." അല്ലാഹു നല്ലവണ്ണം അറിയുന്നവനാണ്, തന്റെ "രിസാലത്തു" [ദൗത്യം] ഏര്‍പ്പെടുത്തേണ്ടുന്ന ഇടം (ഏതാണെന്നു). കുറ്റം പ്രവര്‍ത്തിച്ചവര്‍ക്കു അല്ലാഹുവിന്റെ അടുക്കല്‍ എളിമത്വവും, കഠിനശിക്ഷയും ബാധിക്കുന്നതാണു; അവര്‍ (കു)തന്ത്രം പ്രയോഗിച്ചിരുന്നതു നിമിത്തം.
തഫ്സീർ : 123-124
View   
فَمَن يُرِدِ ٱللَّهُ أَن يَهْدِيَهُۥ يَشْرَحْ صَدْرَهُۥ لِلْإِسْلَـٰمِ ۖ وَمَن يُرِدْ أَن يُضِلَّهُۥ يَجْعَلْ صَدْرَهُۥ ضَيِّقًا حَرَجًۭا كَأَنَّمَا يَصَّعَّدُ فِى ٱلسَّمَآءِ ۚ كَذَٰلِكَ يَجْعَلُ ٱللَّهُ ٱلرِّجْسَ عَلَى ٱلَّذِينَ لَا يُؤْمِنُونَ﴿١٢٥﴾
volume_up share
فَمَن يُرِدِ എന്നാല്‍ ആര്‍, ഏതൊരുവന്‍ اللَّـهُ അല്ലാഹു ഉദ്ദേശിക്കുന്നു(വോ) أَن يَهْدِيَهُ അവനെ സന്മാര്‍ഗ്ഗത്തിലാക്കുവാന്‍, വഴി ചേര്‍ക്കുവാന്‍ يَشْرَحْ അവന്‍ വികാസം നല്‍കുന്നു, വിശാലപ്പെടുത്തും صَدْرَهُ അവന്റെ നെഞ്ചിനും, ഹൃദയത്തെ لِلْإِسْلَامِ ഇസ്ലാമിലേക്കു وَمَن വല്ലവനും, ആരെങ്കിലും يُرِدْ അവന്‍ ഉദ്ദേശിക്കുന്നു(വോ) أَن يُضِلَّهُ അവനെ വഴിപിഴവിലാക്കുവാന്‍, വഴി തെറ്റിക്കുവാന്‍ يَجْعَلْ അവന്‍ ആക്കുന്നു صَدْرَهُ അവന്റെ നെഞ്ചു, ഹൃദയം ضَيِّقًا ഇടുങ്ങിയതു, കുടുസ്സായതു حَرَجًا ഞെരുങ്ങിയ, വിഷമകരമായ كَأَنَّمَا يَصَّعَّدُ അവന്‍ കയറിപ്പോകുന്നതു (പ്രയാസപ്പെട്ടു കയറുന്നതു) പോലെ فِي السَّمَاءِ ആകാശത്തില്‍ كَذَٰلِكَ അപ്രകാരം, അതുപോലെ يَجْعَلُ اللَّـهُ അല്ലാഹു ആക്കുന്നു, ഏര്‍പ്പെടുത്തുന്നു الرِّجْسَ മ്ലേച്ഛത (ശിക്ഷ) عَلَى الَّذِينَ യാതോരുവരുടെ മേല്‍ لَا يُؤْمِنُونَ വിശ്വസിക്കാത്ത.
എന്നാല്‍, ഏതൊരുവനെ സന്മാര്‍ഗ്ഗത്തിലാക്കുവാന്‍ അല്ലാഹു ഉദ്ദേശിക്കുന്നുവോ, അവന്റെ നെഞ്ചിനു [ഹൃദയത്തിനു] അവന്‍ "ഇസ്ലാമി"ലേക്കു വികാസം നല്‍കുന്നു. ഏതൊരുവനെ വഴി പിഴവിലാക്കുവാന്‍ അവന്‍ ഉദ്ദേശിക്കുന്നുവോ, അവന്റെ നെഞ്ചിനെ [ഹൃദയത്തെ] അവന്‍ ഇടുങ്ങിയതും ഞെരുങ്ങിയതുമാക്കുന്നു; (അതെ) അവന്‍ ആകാശത്തിലൂടെ കയറിപ്പോകുന്നതുപോലെ. അതുപോലെ, വിശ്വസിക്കാത്തവരുടെ മേല്‍ അല്ലാഹു മ്ലേച്ഛത (അഥവാ ശിക്ഷ) ഏര്‍പ്പെടുത്തുന്നതാണ്.
തഫ്സീർ : 125-125
View   
وَهَـٰذَا صِرَٰطُ رَبِّكَ مُسْتَقِيمًۭا ۗ قَدْ فَصَّلْنَا ٱلْـَٔايَـٰتِ لِقَوْمٍۢ يَذَّكَّرُونَ﴿١٢٦﴾
volume_up share
وَهَـٰذَا ഇതാ, ഇതു صِرَاطُ പാത, പാതയാണു رَبِّكَ നിന്റെ റബ്ബിന്റെ مُسْتَقِيمًا നേര്‍ക്കു നേരെയുള്ള (ചൊവ്വായ) നിലയില്‍ قَدْ فَصَّلْنَا നാം വിശദീകരിച്ചിട്ടുണ്ടു الْآيَاتِ ആയത്തു (ദൃഷ്ടാന്തം - ലക്ഷ്യം)കളെ لِقَوْمٍ ഒരു ജനതക്കു, ജനങ്ങള്‍ക്കുവേണ്ടി يَذَّكَّرُونَ അവര്‍ ഉറ്റാലോചിക്കും.
ഇതാ നിന്റെ റബ്ബിന്റെ പാത - നേരെ ചൊവ്വായ നിലയില്‍ (സ്ഥിതി ചെയ്യുന്നു). ഉറ്റാലോചിക്കുന്ന ജനങ്ങള്‍ക്കു വേണ്ടി നാം "ആയത്തു" [ലക്‌ഷ്യം]കള്‍ വിശദീകരിച്ചും കഴിഞ്ഞിട്ടുണ്ട്.
لَهُمْ دَارُ ٱلسَّلَـٰمِ عِندَ رَبِّهِمْ ۖ وَهُوَ وَلِيُّهُم بِمَا كَانُوا۟ يَعْمَلُونَ﴿١٢٧﴾
volume_up share
لَهُمْ അവര്‍ക്കുണ്ടു, ഉണ്ടായിരിക്കും دَارُ السَّلَامِ സമാധാനത്തിന്റെ (ശാന്തിയുടെ) ഭവനം عِندَ رَبِّهِمْ അവരുടെ റബ്ബിന്റെ അടുക്കല്‍ وَهُوَ അവന്‍, അവനാകട്ടെ وَلِيُّهُم അവരുടെ കൈകാര്യക്കാരനാകുന്നു, രക്ഷാധികാരിയാണു بِمَا كَانُوا അവരായിരുന്നതു നിമിത്തം يَعْمَلُونَ അവര്‍ പ്രവര്‍ത്തിക്കും.
അവര്‍ക്കു അവരുടെ റബ്ബിന്റെ അടുക്കല്‍ സമാധാനത്തിന്റെ [ശാന്തിയുടെ] ഭവനമുണ്ടായിരിക്കും; അവന്‍, അവരുടെ കൈകാര്യ കര്‍ത്താവും (അഥവാ രക്ഷാധികാരിയും) ആകുന്നു; (അതെ) അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതു നിമിത്തം.
തഫ്സീർ : 126-127
View   
وَيَوْمَ يَحْشُرُهُمْ جَمِيعًۭا يَـٰمَعْشَرَ ٱلْجِنِّ قَدِ ٱسْتَكْثَرْتُم مِّنَ ٱلْإِنسِ ۖ وَقَالَ أَوْلِيَآؤُهُم مِّنَ ٱلْإِنسِ رَبَّنَا ٱسْتَمْتَعَ بَعْضُنَا بِبَعْضٍۢ وَبَلَغْنَآ أَجَلَنَا ٱلَّذِىٓ أَجَّلْتَ لَنَا ۚ قَالَ ٱلنَّارُ مَثْوَىٰكُمْ خَـٰلِدِينَ فِيهَآ إِلَّا مَا شَآءَ ٱللَّهُ ۗ إِنَّ رَبَّكَ حَكِيمٌ عَلِيمٌۭ﴿١٢٨﴾
volume_up share
وَيَوْمَ يَحْشُرُهُمْ അവന്‍ അവരെ ഒരുമിച്ചു കൂട്ടുന്ന ദിവസം جَمِيعًا മുഴുവനും, എല്ലാവരെയും يَا مَعْشَرَ സമൂഹമേ الْجِنِّ ജിന്നിന്റെ قَدِ اسْتَكْثَرْتُم നിങ്ങള്‍ അധികരിപ്പിച്ചിട്ടുണ്ട്‌, തീര്‍ച്ചയായും പെരുപ്പിച്ചു مِّنَ الْإِنسِ മനുഷ്യരില്‍ നിന്നു وَقَالَ പറയും أَوْلِيَاؤُهُم അവരുടെ മിത്രങ്ങള്‍ (ആള്‍ക്കാര്‍) مِّنَ الْإِنسِ മനുഷ്യരില്‍നിന്നുള്ള رَبَّنَا ഞങ്ങളുടെ റബ്ബേ اسْتَمْتَعَ ഉപയോഗപ്പെടുത്തി, ഉപയോഗമെടുത്തു بَعْضُنَا ഞങ്ങളില്‍ ചിലര്‍ بِبَعْضٍ ചിലരെ, ചിലരെക്കൊണ്ട്‌ وَبَلَغْنَا ഞങ്ങള്‍ പ്രാപിക്കുകയും ചെയ്‌തു أَجَلَنَا ഞങ്ങളുടെ അവധി الَّذِي أَجَّلْتَ നീ അവധിവെച്ച (നിശ്ചയിച്ച) لَنَا ഞങ്ങള്‍ക്കു قَالَ അവന്‍ പറയും النَّارُ നരകം مَثْوَاكُمْ നിങ്ങളുടെ പാര്‍പ്പിട(വാസസ്ഥല)മാണ്‌ خَالِدِينَ സ്ഥിരവാസികളായിക്കൊണ്ട്‌ فِيهَا അതില്‍ إِلَّا مَا شَاءَ ഉദ്ദേശിച്ചതൊഴികെ اللَّهُ അല്ലാഹു إِنَّ നിശ്ചയമായും رَبَّكَ നിന്റെ റബ്ബ്‌ حَكِيمٌ അഗാധജ്ഞനാണ്‌, യുക്തിമാനാകുന്നു عَلِيمٌ സര്‍വ്വജ്ഞനാണ്‌.
അവരെ മുഴുവനും അവന്‍ [റബ്ബ്‌] ഒരുമിച്ചു കൂട്ടുന്ന ദിവസം! (അന്ന്‌ അല്ലാഹു പറയും:) "ജിന്നിന്‍റെ സമൂഹമേ! തീര്‍ച്ചയായും നിങ്ങള്‍ മനുഷ്യരില്‍നിന്നു (ആളുകളെ) അധികരി(ച്ചു പിഴ)പ്പിച്ചിരിക്കുന്നു". മനുഷ്യരില്‍ നിന്നുള്ള അവരുടെ (ബന്ധു) മിത്രങ്ങള്‍ പറയും: "ഞങ്ങളുടെ റബ്ബേ, ഞങ്ങളില്‍ ചിലര്‍ ചിലരെ ഉപയോഗപ്പെടുത്തി; നീ ഞങ്ങള്‍ക്കു നിശ്ചയിച്ചുവെച്ച അവധി ഞങ്ങള്‍ പ്രാപിക്കുകയും ചെയ്‌തു". അവന്‍ പറയും: "നരകം നിങ്ങളുടെ പാര്‍പ്പിടമാകുന്നു; അതില്‍ (നിങ്ങള്‍) നിത്യവാസികളായിക്കൊണ്ട്‌ - അല്ലാഹു ഉദ്ദേശിച്ചതൊഴികെ." നിശ്ചയമായും നിന്റെ റബ്ബ്‌ അഗാധജ്ഞനും, സര്‍വ്വജ്ഞനുമാകുന്നു.
തഫ്സീർ : 128-128
View   
وَكَذَٰلِكَ نُوَلِّى بَعْضَ ٱلظَّـٰلِمِينَ بَعْضًۢا بِمَا كَانُوا۟ يَكْسِبُونَ﴿١٢٩﴾
volume_up share
وَكَذَٰلِكَ അതുപോലെ نُوَلِّي നാം മൈത്രി (മിത്രബന്ധം) ഉണ്ടാക്കുന്നു بَعْضَ الظَّالِمِينَ അക്രമികളില്‍ ചിലര്‍ക്കു بَعْضًا ചിലരോടു بِمَا كَانُوا അവരായിരുന്നതു നിമിത്തം يَكْسِبُونَ അവര്‍ സമ്പാദിക്കും (ചെയ്തുകൂട്ടുക).
അപ്രകാരം, അക്രമികള്‍ സമ്പാദിക്കുന്ന [പ്രവര്‍ത്തിക്കുന്ന]തു നിമിത്തം അവരില്‍ ചിലര്‍ക്ക് ചിലരോട് നാം മൈത്രിയുണ്ടാക്കുന്നു.
തഫ്സീർ : 129-129
View   
يَـٰمَعْشَرَ ٱلْجِنِّ وَٱلْإِنسِ أَلَمْ يَأْتِكُمْ رُسُلٌۭ مِّنكُمْ يَقُصُّونَ عَلَيْكُمْ ءَايَـٰتِى وَيُنذِرُونَكُمْ لِقَآءَ يَوْمِكُمْ هَـٰذَا ۚ قَالُوا۟ شَهِدْنَا عَلَىٰٓ أَنفُسِنَا ۖ وَغَرَّتْهُمُ ٱلْحَيَوٰةُ ٱلدُّنْيَا وَشَهِدُوا۟ عَلَىٰٓ أَنفُسِهِمْ أَنَّهُمْ كَانُوا۟ كَـٰفِرِينَ﴿١٣٠﴾
volume_up share
يَا مَعْشَرَ സമൂഹമേ, കൂട്ടമേ الْجِنِّ ജിന്നിന്റെയും وَالْإِنسِ മനുഷ്യന്റെയും أَلَمْ يَأْتِكُمْ നിങ്ങള്‍ക്കു വന്നില്ലേ رُسُلٌ റസൂലുകള്‍, ദൂതന്മാര്‍ مِّنكُمْ നിങ്ങളില്‍ നിന്നു, നിങ്ങളില്‍ പെട്ട يَقُصُّونَ വിവരിച്ചു കൊണ്ടു عَلَيْكُمْ നിങ്ങള്‍ക്കു آيَاتِي എന്‍റെ ആയത്തുകളെ وَيُنذِرُونَكُمْ നിങ്ങളെ അവര്‍ താക്കീതു നല്‍കിക്കൊണ്ടും, മുന്നറിയിച്ചുകൊണ്ടും لِقَاءَ കണ്ടുമുട്ടുന്നതിനെ يَوْمِكُمْ هَٰذَا നിങ്ങളുടെ ഈ ദിവസത്തെ قَالُوا അവര്‍ പറയും شَهِدْنَا ഞങ്ങള്‍ സാക്ഷ്യം വഹിച്ചു عَلَىٰ أَنفُسِنَا ഞങ്ങളുടെ സ്വന്തങ്ങളുടെ മേല്‍ (ഞങ്ങള്‍ക്കുതന്നെ എതിരായി) وَغَرَّتْهُمُ അവരെ വഞ്ചിക്കുകയും ചെയ്‌തിരിക്കുന്നു الْحَيَاةُ الدُّنْيَا ഐഹിക ജീവിതം وَشَهِدُوا അവര്‍ സാക്ഷ്യം വഹിക്കുക, (പറയുക)യും ചെയ്‌തു عَلَىٰ أَنفُسِهِمْ അവരുടെ സ്വന്തങ്ങള്‍ക്കെതിരില്‍ أَنَّهُمْ كَانُوا അവരായിരുന്നുവെന്നു كَافِرِينَ അവിശ്വാസികള്‍.
"ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, നിങ്ങള്‍ക്കു നിങ്ങളില്‍ പെട്ട ദൂതന്‍മാര്‍ വന്നില്ലേ? നിങ്ങള്‍ക്കു എന്റെ "ആയത്തു" [ലക്‌ഷ്യം] കള്‍ വിവരിച്ചു കൊണ്ടും, നിങ്ങളുടെ (ഇന്നത്തെ) ഈ ദിവസവുമായി കണ്ടുമുട്ടുന്നതിനെക്കുറിച്ചു നിങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിക്കൊണ്ടും" (എന്ന് അവരോടു പറയപ്പെടും). അവര്‍ പറയും: "ഞങ്ങള്‍ ഞങ്ങളുടെ സ്വന്തങ്ങള്‍ക്കെതിരെ (ഇതാ) സാക്ഷ്യം വഹിച്ചിരിക്കുന്നു." ഐഹിക ജീവിതം അവരെ വഞ്ചിച്ചിരിക്കുകയാണു. തങ്ങള്‍ അവിശ്വാസികളായിരുന്നുവെന്ന് അവര്‍ അവരുടെ സ്വന്തങ്ങള്‍ക്കെതിരെ സാക്ഷ്യപ്പെടുത്തുകയും ചെയ്തു.
തഫ്സീർ : 130-130
View   
ذَٰلِكَ أَن لَّمْ يَكُن رَّبُّكَ مُهْلِكَ ٱلْقُرَىٰ بِظُلْمٍۢ وَأَهْلُهَا غَـٰفِلُونَ﴿١٣١﴾
volume_up share
ذَٰلِكَ അതു أَن لَّمْ يَكُن അല്ലാത്ത (ആയിരിക്കാത്ത)തിനാലാണു رَّبُّكَ നിന്റെ റബ്ബു مُهْلِكَ നശിപ്പിക്കുന്നവന്‍ الْقُرَىٰ രാജ്യങ്ങളെ بِظُلْمٍ വല്ല അക്രമംകൊണ്ടും, അനീതിയായിട്ടു وَأَهْلُهَا അതിലെ ആള്‍ക്കാര്‍ (ആയിരിക്കെ) غَافِلُونَ അശ്രദ്ധര്‍ (ബോധമില്ലാത്തവര്‍).
അതു, വല്ല അക്രമവും നിമിത്തം നിന്റെ റബ്ബ് രാജ്യങ്ങളെ നശിപ്പിക്കുന്നവനല്ലെന്നുള്ളതിനാലാകുന്നു; അവയിലെ ആള്‍ക്കാര്‍ (വിവരമില്ലാതെ) അശ്രദ്ധരായിരിക്കെ.
തഫ്സീർ : 131-131
View   
وَلِكُلٍّۢ دَرَجَـٰتٌۭ مِّمَّا عَمِلُوا۟ ۚ وَمَا رَبُّكَ بِغَـٰفِلٍ عَمَّا يَعْمَلُونَ﴿١٣٢﴾
volume_up share
وَلِكُلٍّ എല്ലാവര്‍ക്കുമുണ്ടു دَرَجَاتٌ ചില പദവികള്‍ مِّمَّا عَمِلُوا അവര്‍ പ്രവര്‍ത്തിച്ചതു മൂലം, പ്രവര്‍ത്തിച്ചതു സംബന്ധിച്ചു وَمَا رَبُّكَ നിന്റെ റബ്ബു അല്ല بِغَافِلٍ അശ്രദ്ധനേ عَمَّا يَعْمَلُونَ അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി.
എല്ലാവര്‍ക്കുമുണ്ടായിരിക്കും അവ(രവ)ര്‍ പ്രവര്‍ത്തിച്ചതു മൂലംചില പദവികള്‍. അവര്‍ പ്രവര്‍ത്തിച്ചുവരുന്നതിനെപ്പറ്റി നിന്റെ രക്ഷിതാവു അശ്രദ്ധനേ അല്ല.
وَرَبُّكَ ٱلْغَنِىُّ ذُو ٱلرَّحْمَةِ ۚ إِن يَشَأْ يُذْهِبْكُمْ وَيَسْتَخْلِفْ مِنۢ بَعْدِكُم مَّا يَشَآءُ كَمَآ أَنشَأَكُم مِّن ذُرِّيَّةِ قَوْمٍ ءَاخَرِينَ﴿١٣٣﴾
volume_up share
وَرَبُّكَ നിന്റെ റബ്ബു الْغَنِيُّ ധന്യനത്രെ ذُو الرَّحْمَةِ കാരുണ്യശാലി, കരുണയുള്ളവനായ إِن يَشَأْ അവന്‍ ഉദ്ദേശിക്കുന്ന പക്ഷം يُذْهِبْكُمْ നിങ്ങളെ അവന്‍ പോക്കി (നശിപ്പിച്ചു) കളയും وَيَسْتَخْلِفْ അവന്‍ പിന്നാലെ കൊണ്ടുവരുകയും ചെയ്യും, പകരമാക്കും مِن بَعْدِكُم നിങ്ങളുടെ ശേഷം مَّا يَشَاءُ അവന്‍ ഉദ്ദേശിക്കുന്നതു كَمَا أَنشَأَكُم അവന്‍ നിങ്ങളെ ഉണ്ടാക്കിയതുപോലെ مِّن ذُرِّيَّةِ സന്തതികളില്‍ നിന്നു قَوْمٍ ജനതയുടെ آخَرِينَ വേറെ.
നിന്റെ റബ്ബ് (പരാശ്രയമില്ലാത്ത) ധന്യനും, കാരുണ്യശാലിയുമായുള്ളവനത്രെ. അവന്‍ ഉദ്ദേശിക്കുന്നപക്ഷം, നിങ്ങളെ അവന്‍ പോക്കി (നശിപ്പിച്ചു) കളയുകയും, നിങ്ങളുടെ ശേഷം അവന്‍ ഉദ്ദേശിക്കുന്നതിനെ അവന്‍ പിന്നാലെ കൊണ്ടുവരുകയും ചെയ്യും; (അതെ) മറ്റൊരു ജനതയുടെ സന്തതികളില്‍ നിന്നായി നിങ്ങളെ അവന്‍ ഉണ്ടാക്കിയതുപോലെ.
إِنَّ مَا تُوعَدُونَ لَـَٔاتٍۢ ۖ وَمَآ أَنتُم بِمُعْجِزِينَ﴿١٣٤﴾
volume_up share
إِنَّ مَا تُوعَدُونَ നിശ്ചയമായും നിങ്ങളോടു വാഗ്ദത്തം ചെയ്യപ്പെടുന്നതു لَآتٍ വരുന്നതുതന്നെ وَمَا أَنتُم നിങ്ങളല്ലതാനും بِمُعْجِزِينَ അസാദ്ധ്യമാക്കുന്ന (പരാജയപ്പെടുത്തുന്ന) വര്‍.
നിശ്ചയമായും, നിങ്ങളോടു വാഗ്ദത്തം ചെയ്യപ്പെടുന്ന കാര്യം വരുന്നതു തന്നെയാണു. നിങ്ങള്‍ (അവനെ) അസാധ്യമാക്കു [പരാജയപ്പെടുത്തു]ന്നവരല്ല താനും.
തഫ്സീർ : 132-134
View   
قُلْ يَـٰقَوْمِ ٱعْمَلُوا۟ عَلَىٰ مَكَانَتِكُمْ إِنِّى عَامِلٌۭ ۖ فَسَوْفَ تَعْلَمُونَ مَن تَكُونُ لَهُۥ عَـٰقِبَةُ ٱلدَّارِ ۗ إِنَّهُۥ لَا يُفْلِحُ ٱلظَّـٰلِمُونَ﴿١٣٥﴾
volume_up share
قُلْ പറയുക يَا قَوْمِ എന്റെ ജനങ്ങളേ اعْمَلُوا നിങ്ങള്‍ പ്രവര്‍ത്തിക്കുവിന്‍ عَلَىٰ مَكَانَتِكُمْ നിങ്ങളുടെ സ്ഥാനപ്രകാരം (നിലപാടനുസരിച്ചു) إِنِّي നിശ്ചയമായും ഞാന്‍ عَامِلٌ പ്രവര്‍ത്തിക്കുന്നവനാണു فَسَوْفَ എന്നാല്‍ (അപ്പോള്‍), പിറകെ (വഴിയെ) تَعْلَمُونَ നിങ്ങളറിയും, നിങ്ങള്‍ക്കറിയാം مَن تَكُونُ لَهُ ആരാണു അവന്നായിരിക്കുക, ഉണ്ടാക്കുക عَاقِبَةُ അന്ത്യം, പര്യവസാനം, അവസാനഫലം الدَّارِ (ഈ) ഭവനത്തിന്റെ വീടിന്റെ إِنَّهُ നിശ്ചയമായും അതു (കാര്യം) لَا يُفْلِحُ വിജയിക്കുകയില്ല الظَّالِمُونَ അക്രമികള്‍.
(നബിയേ) പറയുക: "എന്റെ ജനങ്ങളെ, നിങ്ങള്‍ നിങ്ങളുടെ സ്ഥാനപ്രകാരം [നിലപാടനുസരിച്ചു] പ്രവര്‍ത്തിച്ചു കൊള്ളുവിന്‍. നിശ്ചയമായും ഞാന്‍ (എന്റെ സ്ഥാനമനുസരിച്ചു) പ്രവര്‍ത്തിക്കുന്നവനാകുന്നു. എന്നാല്‍, പിറകെ നിങ്ങള്‍ക്കറിയാറാകും, ആര്‍ക്കാണു (ഈ ഐഹിക) ഭവനത്തിന്റെ (ശുഭ) പര്യവസാനം ആയിരിക്കുകയെന്നു. നിശ്ചയമായും കാര്യം: അക്രമികള്‍ വിജയിക്കുകയില്ല."
തഫ്സീർ : 135-135
View   
وَجَعَلُوا۟ لِلَّهِ مِمَّا ذَرَأَ مِنَ ٱلْحَرْثِ وَٱلْأَنْعَـٰمِ نَصِيبًۭا فَقَالُوا۟ هَـٰذَا لِلَّهِ بِزَعْمِهِمْ وَهَـٰذَا لِشُرَكَآئِنَا ۖ فَمَا كَانَ لِشُرَكَآئِهِمْ فَلَا يَصِلُ إِلَى ٱللَّهِ ۖ وَمَا كَانَ لِلَّهِ فَهُوَ يَصِلُ إِلَىٰ شُرَكَآئِهِمْ ۗ سَآءَ مَا يَحْكُمُونَ﴿١٣٦﴾
volume_up share
وَجَعَلُوا അവര്‍ ആക്കി (വെച്ചു), ഏര്‍പ്പെടുത്തി لِلَّهِ അല്ലാഹുവിനു مِمَّا ذَرَأَ അവന്‍ സൃഷ്‌ടിച്ചുണ്ടാക്കിയതില്‍ നിന്നു مِنَ الْحَرْثِ വിള (കൃഷി)യില്‍ നിന്നു, വിളയായിട്ടു وَالْأَنْعَامِ കാലികളിലും نَصِيبًا ഒരു പങ്കു, ഓഹരി فَقَالُوا എന്നിട്ടു അവര്‍ പറഞ്ഞു, പറയുകയാണു هَٰذَا لِلَّهِ ഇതു അല്ലാഹുവിനാണു بِزَعْمِهِمْ അവരുടെ ജല്‍പനമനുസരിച്ച്‌, ജല്‍പനത്തില്‍ وَهَٰذَا ഇതു لِشُرَكَائِنَا നമ്മുടെ പങ്കാളികള്‍ക്കാണു فَمَا كَانَ എന്നിട്ടു (എന്നാല്‍) ആയിത്തീര്‍ന്നതു لِشُرَكَائِهِمْ അവരുടെ പങ്കാളികള്‍ക്കു فَلَا يَصِلُ അതു (എത്തി)ചേരുകയില്ല إِلَى اللَّهِ അല്ലാഹുവിലേക്കു وَمَا كَانَ ആയിത്തീര്‍ന്നതോ لِلَّهِ അല്ലാഹുവിനു فَهُوَ يَصِلُ അതു ചേരുന്നു, ചേരും إِلَىٰ شُرَكَائِهِمْ അവരുടെ പങ്കാളികളിലേക്കു سَاءَ വളരെ ചീത്ത, മോശം مَا يَحْكُمُونَ അവര്‍ വിധിക്കുന്നതു.
വിളയായും, കാലികളായും അല്ലാഹു സൃഷ്ടിച്ചുണ്ടാക്കിയതില്‍ നിന്ന് ഒരു ഓഹരി അവര്‍ അവന് ആക്കി വെച്ചിരിക്കുന്നു. എന്നിട്ട് അവര്‍ പറയുകയാണ്‌: "ഇതു അല്ലാഹുവിനുള്ളതാണ് - (അതെ) അവരുടെ ജല്‍പനമനുസരിച്ച്, ഇതു ഞങ്ങളുടെ "പങ്കാളികള്‍"ക്കു [ദൈവങ്ങള്‍ക്കു]ള്ളതുമാണു." എന്നാല്‍, അവരുടെ "പങ്കാളികള്‍"ക്കുള്ളതു അല്ലാഹുവിലേക്കു ചേരുകയില്ല; അല്ലാഹുവിനുള്ളതാകട്ടെ, അതവരുടെ "പങ്കാളികളി"ലേക്കു ചേരുകയും ചെയ്യും. അവര്‍ വിധി കല്‍പിക്കുന്നതു വളരെ ചീത്ത!
തഫ്സീർ : 136-136
View   
وَكَذَٰلِكَ زَيَّنَ لِكَثِيرٍۢ مِّنَ ٱلْمُشْرِكِينَ قَتْلَ أَوْلَـٰدِهِمْ شُرَكَآؤُهُمْ لِيُرْدُوهُمْ وَلِيَلْبِسُوا۟ عَلَيْهِمْ دِينَهُمْ ۖ وَلَوْ شَآءَ ٱللَّهُ مَا فَعَلُوهُ ۖ فَذَرْهُمْ وَمَا يَفْتَرُونَ﴿١٣٧﴾
volume_up share
وَكَذَٰلِكَ അതുപോലെ زَيَّنَ ഭംഗിയാക്കി (അലങ്കാരമാക്കി)ക്കാട്ടിയിരിക്കുന്നു لِكَثِيرٍ പലര്‍ക്കും, വളരെ ആള്‍ക്കു مِّنَ الْمُشْرِكِينَ മുശ്‌രിക്കുകളില്‍ നിന്നു قَتْلَ കൊലയെ, വിധിക്കുന്നതിനെ أَوْلَادِهِمْ തങ്ങളുടെ സന്താനങ്ങളെ شُرَكَاؤُهُمْ അവരുടെ പങ്കാളികള്‍ لِيُرْدُوهُمْ അവരെ അവര്‍ നാശത്തില്‍ പതിപ്പിക്കുവാന്‍ وَلِيَلْبِسُوا അവര്‍ കൂട്ടിക്കലര്‍ത്തുവാനും عَلَيْهِمْ അവരുടെ മേല്‍, അവര്‍ക്കു دِينَهُمْ അവരുടെ മതത്തെ, മതനടപടിയെ وَلَوْ شَاءَ ഉദ്ദേശിച്ചിരുന്നെങ്കില്‍ اللَّهُ അല്ലാഹു مَا فَعَلُوهُ അതവര്‍ ചെയ്യുകയില്ലായിരുന്നു فَذَرْهُمْ അതിനാല്‍ അവരെ നീ വിട്ടേക്കുക وَمَا يَفْتَرُونَ അവര്‍ കെട്ടിയുണ്ടാക്കുന്നതിനെയും.
അതുപോലെ (ത്തന്നെ) മുശ്രിക്കുകളില്‍ പെട്ട പലര്‍ക്കും അവരുടെ സന്താനങ്ങളെ കൊലപ്പെടുത്തുന്നതു അവരുടെ പങ്കാളികള്‍ ഭംഗിയാക്കിക്കാണിച്ചു കൊടുത്തിരിക്കുന്നു; (അതെ) അവരെ അവര്‍ നാശത്തില്‍ പതിപ്പിക്കുവാനും, അവര്‍ക്കു അവരുടെ മതം (തിരിച്ചറിയാതെ) കൂട്ടിക്കലര്‍ത്തുവാനും വേണ്ടി. [അതാണിതുകൊണ്ട് ഉണ്ടായിത്തീരുന്നത്]. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവരതു ചെയ്യുമായിരുന്നില്ല. ആകയാല്‍, അവരെയും, അവര്‍ കെട്ടിച്ചമച്ചുണ്ടാക്കുന്നതിനെയും നീ (അങ്ങു) വിട്ടേക്കുക.
തഫ്സീർ : 137-137
View   
وَقَالُوا۟ هَـٰذِهِۦٓ أَنْعَـٰمٌۭ وَحَرْثٌ حِجْرٌۭ لَّا يَطْعَمُهَآ إِلَّا مَن نَّشَآءُ بِزَعْمِهِمْ وَأَنْعَـٰمٌ حُرِّمَتْ ظُهُورُهَا وَأَنْعَـٰمٌۭ لَّا يَذْكُرُونَ ٱسْمَ ٱللَّهِ عَلَيْهَا ٱفْتِرَآءً عَلَيْهِ ۚ سَيَجْزِيهِم بِمَا كَانُوا۟ يَفْتَرُونَ﴿١٣٨﴾
volume_up share
وَقَالُوا അവര്‍ പറയുകയും ചെയ്‌തു, പറയുകയാണു هَٰذِهِ أَنْعَامٌ ഇവ ചില കാലികളാണു وَحَرْثٌ വിളയും, വിളകളും حِجْرٌ വിലക്കപെട്ട لَّا يَطْعَمُهَا അവ ഭക്ഷിക്കുകയില്ല, ഭക്ഷിച്ചുകൂടാ إِلَّا ഒഴികെ مَن نَّشَاءُ നാം (ഞങ്ങള്‍) ഉദ്ദേശിക്കുന്നവര്‍ بِزَعْمِهِمْ അവരുടെ ജല്‍പനമനുസരിച്ചു وَأَنْعَامٌ ചില കാലികള്‍ حُرِّمَتْ നിഷിദ്ധ (നിരോധിക്ക) പ്പെട്ടിരിക്കുന്നു ظُهُورُهَا അവയുടെ പുറങ്ങള്‍, മുതുകുകള്‍ وَأَنْعَامٌ ചില കാലികള്‍ لَّا يَذْكُرُونَ അവര്‍ പറയുക (ഉച്ചരിക്കുക)യില്ല اسْمَ اللَّهِ അല്ലാഹുവിന്റെ നാമം عَلَيْهَا അതിന്റെമേല്‍ افْتِرَاءً കെട്ടിച്ചമച്ച്‌ عَلَيْهِ അവന്റെ മേല്‍ (പേരില്‍) سَيَجْزِيهِم അവര്‍ക്കു അവന്‍ (വഴിയെ) പ്രതിഫലം നല്‍കും بِمَا كَانُوا അവരായിരുന്നതിനു يَفْتَرُونَ കെട്ടിച്ചമക്കുക.
അവര്‍ പറയുകയാണു: ഇവ വിലക്കപ്പെട്ടതായ ചില കാലികളും വിളകളുമാകുന്നു; അവരുടെ ജല്‍പനമനുസരിച്ച്‌ നാം ഉദ്ദേശിക്കുന്നവരല്ലാതെ അവ ഭക്ഷിച്ചുകൂടാ- (വേറെ) ചില കാലികളും അവയുടെ പുറങ്ങള്‍ (സവാരിക്കു) നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. (കൂടാതെ വേറെ) ചില കാലികളും; അവയുടെ മേല്‍ അല്ലാഹുവിന്റെ നാമം അവര്‍ ഉച്ചരിക്കുകയില്ല. അവന്റെ [അല്ലാഹുവിന്റെ] പേരില്‍ കെട്ടിച്ചമച്ചുകൊണ്ട്‌. അവര്‍ കെട്ടിച്ചമച്ചു കൊണ്ടിരിക്കുന്നതിനു അവന്‍ അവര്‍ക്കു (വഴിയെ) പ്രതിഫലം നല്‍കുന്നതാണ്‌.
وَقَالُوا۟ مَا فِى بُطُونِ هَـٰذِهِ ٱلْأَنْعَـٰمِ خَالِصَةٌۭ لِّذُكُورِنَا وَمُحَرَّمٌ عَلَىٰٓ أَزْوَٰجِنَا ۖ وَإِن يَكُن مَّيْتَةًۭ فَهُمْ فِيهِ شُرَكَآءُ ۚ سَيَجْزِيهِمْ وَصْفَهُمْ ۚ إِنَّهُۥ حَكِيمٌ عَلِيمٌۭ﴿١٣٩﴾
volume_up share
وَقَالُوا അവര്‍ പറയുന്നു مَا فِي بُطُونِ വയറുകളിലുള്ളതു هَٰذِهِ الْأَنْعَامِ ഈ കാലികളുടെ خَالِصَةٌ മാത്രമാ(തനിച്ചാ)യുള്ളതാണു لِّذُكُورِنَا നമ്മുടെ ആണുങ്ങള്‍ക്കു وَمُحَرَّمٌ നിഷിദ്ധമാക്കപ്പെട്ടതുമാണു عَلَىٰ أَزْوَاجِنَا നമ്മുടെ ഭാര്യമാര്‍ക്കു وَإِن يَكُن അതാണെങ്കിലോ, ആകുന്നപക്ഷം مَّيْتَةً ചത്തതു, ശവം فَهُمْ فِيهِ എന്നാലവര്‍ അതില്‍ شُرَكَاءُ പങ്കാളികളാണു سَيَجْزِيهِمْ അവര്‍ക്കവന്‍ പ്രതിഫലം നല്‍കും وَصْفَهُمْ അവരുടെ വിവരണത്തിനു إِنَّهُ നിശ്ചയമായും അവന്‍ حَكِيمٌ അഗാധജ്ഞനാണു عَلِيمٌ സര്‍വ്വജ്ഞനാണു.
അവര്‍ പറയുന്നു: (ഇതാ) ഈ കാലികളുടെ വയറുകളിലുള്ളതു നമ്മുടെ ആണുങ്ങള്‍ക്കു മാത്രമുള്ളതും, നമ്മുടെ ഭാര്യമാര്‍ക്കു നിഷിദ്ധമാക്കപ്പെട്ടതുമാകുന്നു". അതു ചത്തതായിരുന്നാല്‍ അവര്‍ (എല്ലാവരും) അതില്‍ പങ്കാളികളുമായിരിക്കും. അവരുടെ (ഈ) വിവരണത്തിനു അവന്‍ അവര്‍ക്കു (വഴിയെ) പ്രതിഫലം നല്‍കുന്നതാണ്‌. നിശ്ചയമായും അവന്‍, അഗാധജ്ഞനാകുന്നു; സര്‍വ്വജ്ഞനാകുന്നു.
قَدْ خَسِرَ ٱلَّذِينَ قَتَلُوٓا۟ أَوْلَـٰدَهُمْ سَفَهًۢا بِغَيْرِ عِلْمٍۢ وَحَرَّمُوا۟ مَا رَزَقَهُمُ ٱللَّهُ ٱفْتِرَآءً عَلَى ٱللَّهِ ۚ قَدْ ضَلُّوا۟ وَمَا كَانُوا۟ مُهْتَدِينَ﴿١٤٠﴾
volume_up share
قَدْ خَسِرَ നഷ്‌ടപ്പെട്ടിട്ടുണ്ടു الَّذِينَ قَتَلُوا കൊന്ന أَوْلَادَهُمْ തങ്ങളുടെ സന്താനങ്ങളെ سَفَهًا വിഡ്‌ഢിത്തമായി, ഭോഷത്താല്‍ بِغَيْرِ عِلْمٍ ഒരു അറിവും (വിവരവും) ഇല്ലാതെ وَحَرَّمُوا അവര്‍ നിഷിദ്ധമാക്കുകയും ചെയ്‌തു مَا رَزَقَهُمُ അവര്‍ക്കു നല്‍കിയതിനെ اللَّهُ അല്ലാഹു افْتِرَاءً കെട്ടിച്ചമച്ചുകൊണ്ടു عَلَى اللَّهِ അല്ലാഹുവിന്റെ മേല്‍ قَدْ തീര്‍ച്ചയായും ضَلُّوا അവര്‍ വഴിപിഴച്ചു وَمَا كَانُوا അവരായതുമില്ല, ആയിരുന്നുമില്ല مُهْتَدِينَ നേര്‍മാര്‍ഗം പ്രാപിച്ചവര്‍.
തീര്‍ച്ചയായും, ഒരു വിവരവുമില്ലാതെ - ഭോഷത്തമായിട്ടു - തങ്ങളുടെ സന്താനങ്ങളെ കൊല്ലുകയും, തങ്ങള്‍ക്ക്‌ അല്ലാഹു നല്‍കിയതിനെ നിഷിദ്ധമാക്കുകയും ചെയ്‌തിട്ടുള്ളവര്‍ നഷ്‌ടപ്പെട്ടുപോയിരിക്കുന്നു; (അതെ) അല്ലാഹുവിന്റെ പേരില്‍ കെട്ടിച്ചമച്ചു കൊണ്ട്‌. തീര്‍ച്ചയായും, അവര്‍ വഴിപിഴച്ചുപോയി; അവര്‍ സന്മാര്‍ഗം പ്രാപിച്ചവരായിരുന്നതുമില്ല.
തഫ്സീർ : 138-140
View   
وَهُوَ ٱلَّذِىٓ أَنشَأَ جَنَّـٰتٍۢ مَّعْرُوشَـٰتٍۢ وَغَيْرَ مَعْرُوشَـٰتٍۢ وَٱلنَّخْلَ وَٱلزَّرْعَ مُخْتَلِفًا أُكُلُهُۥ وَٱلزَّيْتُونَ وَٱلرُّمَّانَ مُتَشَـٰبِهًۭا وَغَيْرَ مُتَشَـٰبِهٍۢ ۚ كُلُوا۟ مِن ثَمَرِهِۦٓ إِذَآ أَثْمَرَ وَءَاتُوا۟ حَقَّهُۥ يَوْمَ حَصَادِهِۦ ۖ وَلَا تُسْرِفُوٓا۟ ۚ إِنَّهُۥ لَا يُحِبُّ ٱلْمُسْرِفِينَ﴿١٤١﴾
volume_up share
وَهُوَ الَّذِي അവനത്രെ യാതൊരുവന്‍ أَنشَأَ ഉണ്ടാക്കിയ, നിര്‍മ്മിച്ച جَنَّاتٍ തോട്ടങ്ങളെ مَّعْرُوشَاتٍ ഉയര്‍ത്തിയുണ്ടാക്കപ്പെട്ട, പന്തലില്‍ പടര്‍ത്തപ്പെട്ട وَغَيْرَ مَعْرُوشَاتٍ ഉയര്‍ത്തപ്പെടാത്തതും وَالنَّخْلَ ഈത്തപ്പനയും وَالزَّرْعَ കൃഷിയും, വിളയും مُخْتَلِفًا വ്യത്യസ്‌തമായിക്കൊണ്ടു أُكُلُهُ അതിന്റെ കനി (തിന്നാനുള്ള വിഭവം) وَالزَّيْتُونَ ഒലീവും وَالرُّمَّانَ മാതളവും, ഉറുമാനും مُتَشَابِهًا പരസ്‌പര സാദൃശ്യമുള്ളതായി وَغَيْرَ مُتَشَابِهٍ പരസ്‌പര സാദൃശ്യമുള്ളതല്ലാതെയും كُلُوا നിങ്ങള്‍ തിന്നുകൊള്ളുവിന്‍ مِن ثَمَرِهِ അതിന്റെ ഫലത്തില്‍ നിന്നും إِذَا أَثْمَرَ അതു ഫലം നല്‍കിയാല്‍, കായ്‌ച്ചാല്‍ وَآتُوا നിങ്ങള്‍ കൊടുക്കുകയും ചെയ്യുക حَقَّهُ അതിന്റെ കടമ, അവകാശം يَوْمَ حَصَادِهِ അതിന്റെ കൊയ്‌ത്തിന്റെ (വിളവെടുപ്പു) ദിവസം وَلَا تُسْرِفُوا നിങ്ങള്‍ അമിതം പ്രവര്‍ത്തിക്കുകയും ചെയ്യരുതു إِنَّهُ നിശ്ചയമായും അവന്‍ لَا يُحِبُّ ഇഷ്‌ടപ്പെടുക (സ്‌നേഹിക്കുക)യില്ല الْمُسْرِفِينَ അമിതം പ്രവര്‍ത്തിക്കുന്നവരെ.
അവനത്രെ, ഉണ്ടാക്കിയവന്‍: പന്തലില്‍ (പടര്‍ത്തി) ഉയര്‍ത്തപ്പെട്ടതും, പന്തലില്‍ (പടര്‍ത്തി) ഉയര്‍ത്തപ്പെടാത്തതുമായ തോട്ടങ്ങളെയും, തിന്നാനുള്ള വിഭവം വ്യത്യസ്തമായ നിലയില്‍ ഈത്തപ്പനയും, കൃഷിയും, പരസ്പരസാദൃശ്യമുള്ളതും, പരസ്പര സാദൃശ്യമില്ലാത്തതുമായ നിലയില്‍ ഒലീവും, മാതളവും (എല്ലാം തന്നെ). അതു (കായ്ച്ച്‌) ഫലം നല്‍കുമ്പോള്‍ അതിന്റെ ഫലത്തില്‍ നിന്നും നിങ്ങള്‍ തിന്നുകൊള്ളുവിന്‍: അതു കൊയ്ത് (വിളവ്‌) എടുക്കുന്ന ദിവസം അതിന്റെ കടമ കൊടു(ത്തു തീര്‍)ക്കുകയും ചെയ്യുവിന്‍; അമിതം പ്രവര്‍ത്തിക്കുകയും ചെയ്യരുത്. നിശ്ചയമായും അവന്‍, അമിതം പ്രവര്‍ത്തിക്കുന്നവരെ ഇഷ്ടപ്പെടുന്നതല്ല.
وَمِنَ ٱلْأَنْعَـٰمِ حَمُولَةًۭ وَفَرْشًۭا ۚ كُلُوا۟ مِمَّا رَزَقَكُمُ ٱللَّهُ وَلَا تَتَّبِعُوا۟ خُطُوَٰتِ ٱلشَّيْطَـٰنِ ۚ إِنَّهُۥ لَكُمْ عَدُوٌّۭ مُّبِينٌۭ﴿١٤٢﴾
volume_up share
وَمِنَ الْأَنْعَامِ കാലികളില്‍ നിന്നും حَمُولَةً ഭാരം വഹിക്കുന്നവയെയും وَفَرْشًا "ഫര്‍ശും" (ചെറുതരം മൃഗങ്ങളെയും) كُلُوا നിങ്ങള്‍ തിന്നു കൊള്ളുവിന്‍ رَزَقَكُمُ നിങ്ങള്‍ക്കു നല്‍കിയതില്‍ നിന്നു اللَّهُ അല്ലാഹു وَلَا تَتَّبِعُوا നിങ്ങള്‍ പിന്‍പറ്റുകയും അരുതു خُطُوَاتِ കാലടികളെ الشَّيْطَانِ പിശാചിന്റെ إِنَّهُ നിശ്ചയമായും അവന്‍ لَكُمْ നിങ്ങള്‍ക്കു عَدُوٌّ ശത്രുവാണ്‌ مُّبِينٌ പ്രത്യക്ഷമായ (തനി).
കാലികളില്‍ നിന്നും (ഭാരം) ചുമക്കുന്നവയും, "ഫര്‍ശും" [ചെറുതരം മൃഗങ്ങളും] (ഉണ്ടാക്കിയിരിക്കുന്നു). നിങ്ങള്‍ക്കു അല്ലാഹു നല്‍കിയതില്‍ നിന്നും നിങ്ങള്‍ തിന്നു കൊള്ളുവിന്‍; പിശാചിന്റെ കാലടികളെ നിങ്ങള്‍ പിന്‍പറ്റുകയും ചെയ്യരുത്. നിശ്ചയമായും അവന്‍, നിങ്ങള്‍ക്കു പ്രത്യക്ഷ ശത്രുവാണ്.
തഫ്സീർ : 141-142
View   
ثَمَـٰنِيَةَ أَزْوَٰجٍۢ ۖ مِّنَ ٱلضَّأْنِ ٱثْنَيْنِ وَمِنَ ٱلْمَعْزِ ٱثْنَيْنِ ۗ قُلْ ءَآلذَّكَرَيْنِ حَرَّمَ أَمِ ٱلْأُنثَيَيْنِ أَمَّا ٱشْتَمَلَتْ عَلَيْهِ أَرْحَامُ ٱلْأُنثَيَيْنِ ۖ نَبِّـُٔونِى بِعِلْمٍ إِن كُنتُمْ صَـٰدِقِينَ﴿١٤٣﴾
volume_up share
ثَمَانِيَةَ أَزْوَاجٍ എട്ടു ഇണകളെ مِّنَ الضَّأْنِ ചെമ്മരിയാട്ടില്‍ (നെയ്യാട്ടില്‍) നിന്നു اثْنَيْنِ രണ്ടു (എണ്ണം) وَمِنَ الْمَعْزِ കോലാട്ടില്‍ നിന്നും اثْنَيْنِ രണ്ടു (എണ്ണം) قُلْ നീ പറയുക آلذَّكَرَيْنِ രണ്ടു ആണിനെയാണോ حَرَّمَ അവന്‍ നിഷിദ്ധമാക്കി أَمِ الْأُنثَيَيْنِ അതല്ല (അതോ) രണ്ടുപെണ്ണിനെയോ أَمَّا അതല്ല യാതൊന്നിനെയോ اشْتَمَلَتْ عَلَيْهِ അതിനെ ഉള്‍പെടുത്തിയിരിക്കുന്നു أَرْحَامُ ഗര്‍ഭാശയങ്ങള്‍ الْأُنثَيَيْنِ രണ്ടു പെണ്ണിന്റെ نَبِّئُونِي നിങ്ങളെനിക്കു വിവരമറിയിക്കുവിന്‍ بِعِلْمٍ വല്ല അറിവോടെയും, അറിഞ്ഞുകൊണ്ടു إِن كُنتُمْ നിങ്ങളാണെങ്കില്‍ صَادِقِينَ സത്യവാന്മാര്‍, സത്യം പറയുന്നവര്‍.
(അതെ) എട്ടു ഇണകളെ (അവന്‍ ഉണ്ടാക്കിയിരിക്കുന്നു). ചെമ്മരിയാടില്‍ നിന്നു രണ്ടും, കോലാടില്‍ നിന്നു രണ്ടും (ഇണകള്‍). നീ പറയുക: "(ഇവയിലെ) രണ്ടു ആണിനെയാണോ അവന്‍ [അല്ലാഹു] നിഷിദ്ധമാക്കിയതു, അതല്ല - രണ്ടു പെണ്ണിനെയോ?! അതല്ല - (ആ) രണ്ടു പെണ്ണിന്റെ ഗര്‍ഭാശയങ്ങള്‍ ഉള്‍പെടുത്തിയിട്ടുള്ളതിനെയാണോ?! ഒരു (ന്യായമായ) അറിവോടെ, നിങ്ങള്‍ എന്നോടു (ഒന്ന്‌) വിവരം അറിയിക്കുവിന്‍ - നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍!"
وَمِنَ ٱلْإِبِلِ ٱثْنَيْنِ وَمِنَ ٱلْبَقَرِ ٱثْنَيْنِ ۗ قُلْ ءَآلذَّكَرَيْنِ حَرَّمَ أَمِ ٱلْأُنثَيَيْنِ أَمَّا ٱشْتَمَلَتْ عَلَيْهِ أَرْحَامُ ٱلْأُنثَيَيْنِ ۖ أَمْ كُنتُمْ شُهَدَآءَ إِذْ وَصَّىٰكُمُ ٱللَّهُ بِهَـٰذَا ۚ فَمَنْ أَظْلَمُ مِمَّنِ ٱفْتَرَىٰ عَلَى ٱللَّهِ كَذِبًۭا لِّيُضِلَّ ٱلنَّاسَ بِغَيْرِ عِلْمٍ ۗ إِنَّ ٱللَّهَ لَا يَهْدِى ٱلْقَوْمَ ٱلظَّـٰلِمِينَ﴿١٤٤﴾
volume_up share
وَمِنَ الْإِبِلِ ഒട്ടകത്തില്‍നിന്നും اثْنَيْنِ രണ്ടു (എണ്ണം) وَمِنَ الْبَقَرِ മാട്ടില്‍ നിന്നും اثْنَيْنِ രണ്ടു (എണ്ണം) قُلْ നീ പറയുക آلذَّكَرَيْنِ രണ്ടു ആണിനെയോ حَرَّمَ അവന്‍ നിഷിദ്ധമാക്കിയതു أَمِ الْأُنثَيَيْنِ അതല്ല രണ്ടു പെണ്ണിനെയോ أَمَّا അതല്ല യാതൊന്നിനെയോ اشْتَمَلَتْ عَلَيْهِ അതിനെ ഉള്‍പെടുത്തിയിരിക്കുന്നു أَرْحَامُ ഗര്‍ഭാശയങ്ങള്‍ الْأُنثَيَيْنِ രണ്ടു പെണ്ണിന്റെ أَمْ كُنتُمْ അതല്ല (അതോ) നിങ്ങളായിരുന്നോ شُهَدَاءَ ദൃക്കുസാക്ഷികള്‍, ഹാജറുള്ളവര്‍ إِذْ وَصَّاكُمُ നിങ്ങളോടു വസ്വിയ്യത്തു ചെയ്‌ത (കല്‍പിച്ച)പ്പോള്‍ اللَّهُ അല്ലാഹു بِهَٰذَا ഇതിനു, ഇതിനെപറ്റി فَمَنْ أَظْلَمُ അപ്പോള്‍ (എന്നാല്‍-എന്നിരിക്കെ) അധികം അക്രമി مِمَّنِ افْتَرَىٰ കെട്ടിച്ചമച്ചവനെക്കാള്‍ عَلَى اللَّهِ അല്ലാഹുവിന്റെ മേല്‍ كَذِبًا വ്യാജം لِّيُضِلَّ അവന്‍ വഴിപിഴപ്പിക്കുവാന്‍വേണ്ടി النَّاسَ മനുഷ്യരെ بِغَيْرِ عِلْمٍ ഒരു അറിവും (വിവരവും) ഇല്ലാതെ إِنَّ നിശ്ചയമായും اللَّهَ അല്ലാഹു لَا يَهْدِي അവന്‍ സന്മാര്‍ഗത്തിലാക്കുക (വഴിചേര്‍ക്കുക)യില്ല الْقَوْمَ ജനങ്ങളെ الظَّالِمِينَ അക്രമികളായ.
ഒട്ടകത്തില്‍ നിന്നു രണ്ടും, മാടില്‍ നിന്നു രണ്ടും (ഇണകളും). നീ പറയുക: "(ഇവയിലെ) രണ്ടു ആണിനെയാണോ അവന്‍ നിഷിദ്ധമാക്കിയതു, അതല്ല - രണ്ടു പെണ്ണിനെയോ?! അതല്ല - (ആ) രണ്ടു പെണ്ണിന്റെ ഗര്‍ഭാശയങ്ങള്‍ ഉള്‍പെടുത്തിയതിനെയാണോ?! അതല്ല, ഇതിനെപ്പറ്റി അല്ലാഹു നിങ്ങളോടു "വസ്വിയ്യത്തു" ചെയ്‌തപ്പോള്‍ നിങ്ങള്‍ (ദൃക്‌കു) സാക്ഷികളായി (ഹാജരുണ്ടായി)രുന്നുവോ?! അപ്പോള്‍, ഒരറിവുമില്ലാതെ, മനുഷ്യരെ വഴിപിഴപ്പിക്കുവാനായി അല്ലാഹുവിന്റെ പേരില്‍ വ്യാജം കെട്ടിച്ചമച്ചവനെക്കാള്‍ അധികം അക്രമി ആരാണുള്ളത്‌?! നിശ്ചയമായും അല്ലാഹു, അക്രമികളായ ജനങ്ങളെ സന്മാര്‍ഗത്തിലാക്കുകയില്ല.
തഫ്സീർ : 143-144
View   
قُل لَّآ أَجِدُ فِى مَآ أُوحِىَ إِلَىَّ مُحَرَّمًا عَلَىٰ طَاعِمٍۢ يَطْعَمُهُۥٓ إِلَّآ أَن يَكُونَ مَيْتَةً أَوْ دَمًۭا مَّسْفُوحًا أَوْ لَحْمَ خِنزِيرٍۢ فَإِنَّهُۥ رِجْسٌ أَوْ فِسْقًا أُهِلَّ لِغَيْرِ ٱللَّهِ بِهِۦ ۚ فَمَنِ ٱضْطُرَّ غَيْرَ بَاغٍۢ وَلَا عَادٍۢ فَإِنَّ رَبَّكَ غَفُورٌۭ رَّحِيمٌۭ﴿١٤٥﴾
volume_up share
قُل നീ പറയുക لَّا أَجِدُ ഞാന്‍ കാണുന്നില്ല فِي مَا أُوحِيَ വഹ്‌യ്‌ നല്‍കപ്പെട്ടതില്‍ إِلَيَّ എനിക്ക്‌, എന്നിലേക്ക്‌ مُحَرَّمًا ഒരു നിഷിദ്ധമാക്കപെട്ടതും, ഹറാമാക്കപെട്ടത്‌ عَلَىٰ طَاعِمٍ ഒന്നും ഒരു ഭക്ഷണം കഴിക്കുന്നവന്റെമേലും يَطْعَمُهُ അതിനെ ഭക്ഷിക്കുന്ന إِلَّا أَن يَكُونَ അതായിരുന്നാലല്ലാതെ مَيْتَةً ശവം, ചത്തത്‌ أَوْ دَمًا അല്ലെങ്കില്‍ രക്തം مَّسْفُوحًا ചിന്തപെട്ട (ഒഴുകുന്ന) أَوْ لَحْمَ അല്ലെങ്കില്‍ മാംസം خِنزِيرٍ പന്നിയുടെ فَإِنَّهُ എന്നാല്‍ (കാരണം) رِجْسٌ അത്‌ മ്ലേച്ഛമാണ്‌ أَوْ فِسْقًا അല്ലെങ്കില്‍ തോന്നിയവാസം أُهِلَّ ശബ്‌ദം ഉയര്‍ത്തപ്പെട്ട لِغَيْرِ اللَّهِ അല്ലാഹു അല്ലാത്തവര്‍ക്കുവേണ്ടി بِهِ അതിനെ, അതില്‍, അതുമൂലം فَمَنِ എന്നാല്‍ (എനി-അപ്പോള്‍) ആരെങ്കിലും, വല്ലവനും اضْطُرَّ നിര്‍ബന്ധിതനായി (എങ്കില്‍) غَيْرَ بَاغٍ കാംക്ഷിക്കുന്ന (തേടുന്ന-നിയമലംഘനം നടത്തുന്ന)വനല്ലാതെ وَلَا عَادٍ അതിരു വിടുന്നവനല്ലാതെയും فَإِنَّ رَبَّكَ എന്നാല്‍ നിശ്ചയമായും നിന്റെ റബ്ബ്‌ غَفُورٌ വളരെ പൊറുക്കുന്നവനാണ്‌ رَّحِيمٌ കരുണാനിധിയാണ്‌.
(നബിയേ) പറയുക: "എനിക്ക് "വഹ്യു" [ദിവ്യ ബോധനം] നല്‍കപ്പെട്ടിട്ടുള്ളതില്‍, ഭക്ഷിക്കു(വാനുദ്ദേശിക്കു)ന്ന ഒരാളുടെ മേലും നിഷിദ്ധമാക്കപ്പെട്ടതായൊന്നും ഞാന്‍ കാണുന്നില്ല, അതു [ഭക്ഷണം] ശവം, അല്ലെങ്കില്‍ ചിന്തപ്പെട്ട രക്തം, അല്ലെങ്കില്‍ പന്നിമാംസം - കാരണം, അതു മ്ലേച്ഛമാകുന്നു - അല്ലെങ്കില്‍ അല്ലാഹു അല്ലാത്തവര്‍ക്കു വേണ്ടി ശബ്ദം ഉയര്‍ത്തപ്പെട്ട [അറുക്കപ്പെട്ട] തോന്നിയവാസം (എന്നിവ) ആയിരുന്നാലല്ലാതെ. എന്നാല്‍, ആരെങ്കിലും (നിയമ ലംഘനം) കാംക്ഷിക്കുന്നവനല്ലാതെയും, അതിരു വിട്ടവനല്ലാതെയും (അവ ഭക്ഷിക്കുവാന്‍) നിര്‍ബ്ബന്ധിതനായിത്തീരുന്ന പക്ഷം, അപ്പോള്‍, നിശ്ചയമായും നിന്റെ റബ്ബ് വളരെ പൊറുക്കുന്നവാനും കരുണാനിധിയുമാകുന്നു.
തഫ്സീർ : 145-145
View   
وَعَلَى ٱلَّذِينَ هَادُوا۟ حَرَّمْنَا كُلَّ ذِى ظُفُرٍۢ ۖ وَمِنَ ٱلْبَقَرِ وَٱلْغَنَمِ حَرَّمْنَا عَلَيْهِمْ شُحُومَهُمَآ إِلَّا مَا حَمَلَتْ ظُهُورُهُمَآ أَوِ ٱلْحَوَايَآ أَوْ مَا ٱخْتَلَطَ بِعَظْمٍۢ ۚ ذَٰلِكَ جَزَيْنَـٰهُم بِبَغْيِهِمْ ۖ وَإِنَّا لَصَـٰدِقُونَ﴿١٤٦﴾
volume_up share
وَعَلَى الَّذِينَ യാതൊരുത്തരുടെ മേലാകട്ടെ هَادُوا യഹൂദികളായ (യഹൂദ നാമം സ്വീകരിച്ച) حَرَّمْنَا നാം നിഷിദ്ധമാക്കി كُلَّ ذِي ظُفُرٍ നഖമുള്ള എല്ലാറ്റിനെയും وَمِنَ الْبَقَرِ മാട്ടില്‍നിന്നും وَالْغَنَمِ ആടില്‍ നിന്നും حَرَّمْنَا عَلَيْهِمْ അവരുടെമേല്‍ നാം നിഷിദ്ധമാക്കി شُحُومَهُمَا അവര്‍ രണ്ടിന്റെയും കൊഴുപ്പുകള്‍ إِلَّا مَا حَمَلَتْ വഹിച്ച (ഉള്‍ക്കൊണ്ട) തൊഴികെ ظُهُورُهُمَا അവയുടെ (രണ്ടിന്റെയും) മുതുകുകള്‍ أَوِ الْحَوَايَا അല്ലെങ്കില്‍ കുടലുകള്‍ أَوْ مَا اخْتَلَطَ അല്ലെങ്കില്‍ കലര്‍ന്നതു بِعَظْمٍ എല്ലിനോടു ذَٰلِكَ അതു جَزَيْنَاهُم അവര്‍ക്കു നാം പ്രതിഫലം നല്‍കി (നല്‍കിയതാണു) بِبَغْيِهِمْ അവരുടെ ധിക്കാരം (അതിക്രമം - നിയമലംഘന) കൊണ്ടു وَإِنَّا നിശ്ചയമായും നാം لَصَادِقُونَ സത്യം പറയുന്നവര്‍തന്നെ.
യഹൂദികളായവരുടെ മേലാകട്ടെ, നഖമുള്ള എല്ലാറ്റിനെയും നാം നിഷിദ്ധമാക്കി; മാടില്‍ നിന്നും ആടില്‍ നിന്നും അവയുടെ കൊഴുപ്പുകളെയും അവരുടെമേല്‍ നാം നിഷിദ്ധമാക്കി; അവയുടെ മുതുകുകളോ, കുടലുകളോ വഹിച്ച [ഉള്‍ക്കൊണ്ട] തോ, അല്ലെങ്കില്‍ എല്ലുമായി (പറ്റി) കലര്‍ന്നതോ ഒഴികെ. അതു, അവരുടെ ധിക്കാരം മൂലം അവര്‍ക്കു നാം പ്രതിഫലം നല്‍കിയതാണ്. നിശ്ചയമായും നാം സത്യം പറയുന്നവര്‍ തന്നെ.
فَإِن كَذَّبُوكَ فَقُل رَّبُّكُمْ ذُو رَحْمَةٍۢ وَٰسِعَةٍۢ وَلَا يُرَدُّ بَأْسُهُۥ عَنِ ٱلْقَوْمِ ٱلْمُجْرِمِينَ﴿١٤٧﴾
volume_up share
فَإِن كَذَّبُوكَ എനി (എന്നാല്‍) അവര്‍ നിന്നെ വ്യാജമാക്കിയെങ്കില്‍ فَقُل എന്നാല്‍ പറയുക رَّبُّكُمْ നിങ്ങളുടെ റബ്ബു ذُو رَحْمَةٍ കാരുണ്യമുള്ളവനാകുന്നു وَاسِعَةٍ വിശാലമായ وَلَا يُرَدُّ തട്ടിക്കളായ (തടുക്ക) പ്പെടുകയുമില്ല بَأْسُهُ അവന്റെ ശൗര്യം (ശക്തി- ശിക്ഷ) عَنِ الْقَوْمِ ജനങ്ങളില്‍ നിന്നു الْمُجْرِمِينَ കുറ്റവാളികളായ.
(നബിയേ) എനി, നിന്നെ അവര്‍ വ്യാജമാക്കുകയാണെങ്കില്‍ പറയുക: "നിങ്ങളുടെ രക്ഷിതാവ് വിശാലമായ കാരുണ്യമുള്ളവനാകുന്നു; കുറ്റവാളികളായ ജനങ്ങളില്‍ നിന്ന് അവന്റെ ശൗര്യം (അഥവാ ശിക്ഷ) തട്ടി നീക്കപ്പെടുന്നതുമല്ല."
തഫ്സീർ : 146-147
View   
سَيَقُولُ ٱلَّذِينَ أَشْرَكُوا۟ لَوْ شَآءَ ٱللَّهُ مَآ أَشْرَكْنَا وَلَآ ءَابَآؤُنَا وَلَا حَرَّمْنَا مِن شَىْءٍۢ ۚ كَذَٰلِكَ كَذَّبَ ٱلَّذِينَ مِن قَبْلِهِمْ حَتَّىٰ ذَاقُوا۟ بَأْسَنَا ۗ قُلْ هَلْ عِندَكُم مِّنْ عِلْمٍۢ فَتُخْرِجُوهُ لَنَآ ۖ إِن تَتَّبِعُونَ إِلَّا ٱلظَّنَّ وَإِنْ أَنتُمْ إِلَّا تَخْرُصُونَ﴿١٤٨﴾
volume_up share
سَيَقُولُ പറയും, പറഞ്ഞേക്കും الَّذِينَ أَشْرَكُوا ശിര്‍ക്കു ചെയ്തവര്‍, പങ്കു ചേര്‍ത്തവര്‍ (ബഹുദൈവ വിശ്വാസികള്‍) لَوْ شَاءَ اللَّـهُ അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ مَا أَشْرَكْنَا ഞങ്ങള്‍ ശിര്‍ക്കു ചെയ്യുമായിരുന്നില്ല وَلَا آبَاؤُنَا ഞങ്ങളുടെ പിതാക്കളും (ചെയ്ക) ഇല്ല وَلَا حَرَّمْنَا ഞങ്ങള്‍ നിഷിദ്ധമാക്കുകയുമില്ല مِن شَيْءٍ ഒരു വസ്തുവിനെയും كَذَٰلِكَ അപ്രകാരം كَذَّبَ വ്യാജമാക്കി, കളവാക്കി الَّذِينَ യാതൊരുവര്‍ (യാതൊരു കൂട്ടരും) مِن قَبْلِهِمْ അവരുടെ മുമ്പുള്ള حَتَّىٰ ذَاقُوا അവര്‍ രുചി നോക്കുന്ന (അനുഭവിച്ച) തുവരെ بَأْسَنَا നമ്മുടെ ശൗര്യം, ശിക്ഷ قُلْ പറയുക هَلْ عِندَكُم നിങ്ങളുടെ പക്കലുണ്ടോ مِّنْ عِلْمٍ വല്ല അറിവും, വിവരവും فَتُخْرِجُوهُ എന്നിട്ടതു നിങ്ങള്‍ വെളിവാക്കി (പുറത്തു) കൊണ്ടുവരുവാന്‍, വെളിപ്പെടുത്തുമാറ് لَنَا ഞങ്ങള്‍ക്കു إِن تَتَّبِعُونَ നിങ്ങള്‍ പിന്‍പറ്റുന്നില്ല إِلَّا الظَّنَّ ഊഹാത്തെയല്ലാതെ وَإِنْ أَنتُمْ നിങ്ങളല്ല താനും إِلَّا تَخْرُصُونَ നിങ്ങള്‍ മതിപ്പിടുക (മട്ടം പറയുക) യല്ലാതെ.
"ശിര്‍ക്കു" ചെയ്യുന്നവര്‍ [അല്ലാഹുവിനോടു പങ്കു ചേര്‍ക്കുന്നവര്‍] പറഞ്ഞേക്കും: "അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍, ഞങ്ങളാകട്ടെ, ഞങ്ങളുടെ പിതാക്കളാകട്ടെ, "ശിര്‍ക്കു" ചെയ്യുമായിരുന്നില്ല; ഞങ്ങള്‍ യാതൊരു വസ്തുവെയും നിഷിദ്ധമാക്കുകയും ചെയ്യുമായിരുന്നില്ല." അപ്രകാരം, അവരുടെ മുമ്പുള്ളവരും വ്യാജമാക്കിയിരിക്കുന്നു - (അതെ) നമ്മുടെ ശൗര്യം [ശിക്ഷ] അവര്‍ രുചി നോക്കുന്നതുവരെ. പറയുക: "നിങ്ങളുടെ പക്കല്‍ വല്ല അറിവുമുണ്ടോ - ഞങ്ങള്‍ക്കു നിങ്ങള്‍ അതു വെളിപ്പെടുത്തിത്തരുവാന്‍?! നിങ്ങള്‍ ഊഹാത്തെയല്ലാതെ പിന്‍പറ്റുന്നില്ല; നിങ്ങള്‍ മതിപ്പിട്ടു പറയുകയല്ലാതെ ചെയ്യുന്നുമില്ല."
قُلْ فَلِلَّهِ ٱلْحُجَّةُ ٱلْبَـٰلِغَةُ ۖ فَلَوْ شَآءَ لَهَدَىٰكُمْ أَجْمَعِينَ﴿١٤٩﴾
volume_up share
قُلْ പറയുക فَلِلَّـهِ അപ്പോള്‍ അല്ലാഹുവിനാണു (ഉള്ളതു) الْحُجَّةُ ന്യായം, തെളിവു الْبَالِغَةُ തികഞ്ഞതായ فَلَوْ شَاءَ എന്നാല്‍ (അപ്പോള്‍) അവന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ لَهَدَاكُمْ അവന്‍ നിങ്ങളെ നേര്‍മ്മാര്‍ഗ്ഗത്തിലാക്കുകതന്നെ ചെയ്തിരുന്നു أَجْمَعِينَ മുഴുവന്‍, എല്ലാവരെയും.
പറയുക: "അപ്പോള്‍, അല്ലാഹുവിനാണു തികഞ്ഞ [പ്രബലമായ] ന്യായമുള്ളതു. എന്നാല്‍, അവന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍, നിങ്ങളെ മുഴുവനും അവന്‍ സന്മാര്‍ഗ്ഗത്തിലാക്കുക തന്നെ ചെയ്യുമായിരുന്നു."
തഫ്സീർ : 148-149
View   
قُلْ هَلُمَّ شُهَدَآءَكُمُ ٱلَّذِينَ يَشْهَدُونَ أَنَّ ٱللَّهَ حَرَّمَ هَـٰذَا ۖ فَإِن شَهِدُوا۟ فَلَا تَشْهَدْ مَعَهُمْ ۚ وَلَا تَتَّبِعْ أَهْوَآءَ ٱلَّذِينَ كَذَّبُوا۟ بِـَٔايَـٰتِنَا وَٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ وَهُم بِرَبِّهِمْ يَعْدِلُونَ﴿١٥٠﴾
volume_up share
قُلْ പറയുക هَلُمَّ കൊണ്ടുവരുവിന്‍ شُهَدَاءَكُمُ നിങ്ങളുടെ സാക്ഷികളെ الَّذِينَ يَشْهَدُونَ സാക്ഷ്യം വഹിക്കുന്നവരായ أَنَّ اللَّـهَ അല്ലാഹു എന്നു حَرَّمَ هَـٰذَا ഇതു നിഷിദ്ധമാക്കിയിരിക്കുന്നു (എന്നു) فَإِن شَهِدُوا എന്നിട്ടു (എന്നാല്‍) അവര്‍ സാക്ഷ്യം വഹിച്ചെങ്കില്‍ فَلَا تَشْهَدْ നീ സാക്ഷ്യം വഹിക്കരുതു مَعَهُمْ അവരോടൊപ്പം وَلَا تَتَّبِعْ പിന്‍പറ്റുകയും ചെയ്യരുത് أَهْوَاءَ ഇച്ഛ (തന്നിഷ്ടം)കളെ الَّذِينَ كَذَّبُوا വ്യാജമാക്കിയവരുടെ بِآيَاتِنَا നമ്മുടെ ലക്ഷ്യ (ദൃഷ്ടാന്ത)ങ്ങളെ وَالَّذِينَ യാതൊരുവരുടെയും لَا يُؤْمِنُونَ അവര്‍ വിശ്വസിക്കുന്നില്ല بِالْآخِرَةِ പരലോകത്തില്‍ وَهُم അവരാകട്ടെ بِرَبِّهِمْ തങ്ങളുടെ റബ്ബിനോടു يَعْدِلُونَ സമപ്പെടുത്തുന്നു.
(നബിയേ) പറയുക: ("നിങ്ങള്‍ നിഷിദ്ധമാക്കിയ) ഇതു അല്ലാഹു നിഷിദ്ധമാക്കിയിരിക്കുന്നുവെന്നു സാക്ഷ്യപ്പെടുത്തുന്ന നിങ്ങളുടെ (വക) സാക്ഷികളെ കൊണ്ടുവരുവിന്‍!" എന്നിട്ട് അവര്‍ സാക്ഷ്യം വഹിച്ചുവെങ്കില്‍, അവരോടൊപ്പം നീ സാക്ഷ്യം വഹിക്കരുത്. നമ്മുടെ "ആയത്തു" [ലക്‌ഷ്യം]കളെ വ്യാജമാക്കുന്നവരുടെ ഇച്ഛകളെ നീ പിന്‍പറ്റുകയും ചെയ്യരുത്; യാതൊരു കൂട്ടരുടെയും (ഇച്ഛകളെ) നീ പിന്‍പറ്റരുത്): അവര്‍ പരലോകത്തില്‍ വിശ്വസിക്കുന്നില്ല. അവരാകട്ടെ, തങ്ങളുടെ റബ്ബിനോടു (മറ്റുള്ളവരെ) സമപ്പെടുത്തുകയും ചെയ്യുന്നു.
തഫ്സീർ : 150-150
View   
قُلْ تَعَالَوْا۟ أَتْلُ مَا حَرَّمَ رَبُّكُمْ عَلَيْكُمْ ۖ أَلَّا تُشْرِكُوا۟ بِهِۦ شَيْـًۭٔا ۖ وَبِٱلْوَٰلِدَيْنِ إِحْسَـٰنًۭا ۖ وَلَا تَقْتُلُوٓا۟ أَوْلَـٰدَكُم مِّنْ إِمْلَـٰقٍۢ ۖ نَّحْنُ نَرْزُقُكُمْ وَإِيَّاهُمْ ۖ وَلَا تَقْرَبُوا۟ ٱلْفَوَٰحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ ۖ وَلَا تَقْتُلُوا۟ ٱلنَّفْسَ ٱلَّتِى حَرَّمَ ٱللَّهُ إِلَّا بِٱلْحَقِّ ۚ ذَٰلِكُمْ وَصَّىٰكُم بِهِۦ لَعَلَّكُمْ تَعْقِلُونَ﴿١٥١﴾
volume_up share
قُلْ تَعَالَوْا പറയുക വരുവിന്‍ أَتْلُ ഞാന്‍ ഓതിത്തരാം, പാരായാണം ചെയ്യാം مَا حَرَّمَ നിഷിദ്ധമാക്കിയതു رَبُّكُمْ നിങ്ങളുടെ റബ്ബു عَلَيْكُمْ നിങ്ങളുടെ മേല്‍, നിങ്ങള്‍ക്കു أَلَّا تُشْرِكُوا അതായതു നിങ്ങള്‍ ശിര്‍ക്കു (പങ്കു ചേര്‍ക്കല്‍) ചെയ്യരുതു (എന്നു) بِهِ അവനോടു, അവനില്‍ شَيْئًا ഒരു വസ്തുവെയും وَبِالْوَالِدَيْنِ മാതാപിതാക്കളോടാകട്ടെ إِحْسَانًا നന്മ ചെയ്യലും (വേണമെന്നു) وَلَا تَقْتُلُوا നിങ്ങള്‍ കൊലപ്പെടുത്തുക (വധിക്കുക) ഉം ചെയ്യരുത് أَوْلَادَكُم നിങ്ങളുടെ സന്താനങ്ങളെ, കുട്ടികളെ مِّنْ إِمْلَاقٍ ദാരിദ്ര്യം നിമിത്തം نَّحْنُ നാമത്രെ, നാം (തന്നെ) نَرْزُقُكُمْ നിങ്ങള്‍ക്കു ആഹാരം (ഉപജീവനം) നല്‍കുന്നു وَإِيَّاهُمْ അവര്‍ക്കും وَلَا تَقْرَبُوا നിങ്ങള്‍ സമീപിക്കുകയും അരുത് الْفَوَاحِشَ നീചവൃത്തികളെ مَا ظَهَرَ പ്രത്യക്ഷമായ مِنْهَا അവയില്‍നിന്നു وَمَا بَطَنَ പരോക്ഷമായതു وَلَا تَقْتُلُوا നിങ്ങള്‍ കൊലപ്പെടുത്തുകയും അരുത് النَّفْسَ ദേഹത്തെ (ആളെ - ആത്മാവിനെ) الَّتِي حَرَّمَ اللَّـهُ അല്ലാഹു ഹറാമാക്കിയ (നിഷിദ്ധമാക്കിയ - പരിപാവനമാക്കിയ) إِلَّا بِالْحَقِّ ന്യായ (മുറ - അവകാശ) പ്രകാരമല്ലാതെ ذَٰلِكُمْ (അതു) ഒക്കെ وَصَّاكُم بِهِ അതിനെപ്പറ്റി അവന്‍ നിങ്ങളോടു വസിയ്യത്തു ചെയ്തിരിക്കുന്നു لَعَلَّكُمْ നിങ്ങലാകുവാന്‍, ആയേക്കാം تَعْقِلُونَ നിങ്ങള്‍ ബുദ്ധികൊടുക്കും.
പറയുക (നബിയേ): "വരുവിന്‍! നിങ്ങളുടെ റബ്ബ് നിങ്ങളുടെമേല്‍ നിഷിദ്ധമാക്കിയതു (എന്തെല്ലാമാണെന്നു) ഞാന്‍ നിങ്ങള്‍ക്കു ഓതിക്കേള്‍പ്പിക്കാം: അതായതു: നിങ്ങള്‍ അവനോടു ഒരു വസ്തുവെയും പങ്കുചേര്‍ക്കരുത്; മാതാപിതാക്കളോടാകട്ടെ, നന്മ പ്രവര്‍ത്തിക്കുകയും (വേണം); ദാരിദ്ര്യം നിമിത്തം നിങ്ങള്‍ നിങ്ങളുടെ സന്താനങ്ങളെ കൊലപ്പെടുത്തുകയും ചെയ്യരുത്; നാമത്രെ, നിങ്ങള്‍ക്കും അവര്‍ക്കും ആഹാരം നല്‍കുന്നത്. നീചവൃത്തികളെ - അവയില്‍ നിന്നു പ്രത്യക്ഷമായതിനെയും, പരോക്ഷമായതിനെയും - നിങ്ങള്‍ സമീപിക്കുകയും ചെയ്യരുത്. അല്ലാഹു നിഷിദ്ധമാക്കി (അഥവാ പരിപാവനമാക്കി) വെച്ച ദേഹത്തെ [ആളെ] ന്യായപ്രകാരമല്ലാതെ കൊലപ്പെടുത്തുകയും അരുത്. അതൊക്കെ, നിങ്ങള്‍ ബുദ്ധി കൊടു(ത്ത് ഗ്രഹി)ക്കുവാന്‍വേണ്ടി അല്ലാഹു നിങ്ങളോടു "വസ്വിയ്യത്ത്" ചെയ്തിരിക്കയാണ്.
وَلَا تَقْرَبُوا۟ مَالَ ٱلْيَتِيمِ إِلَّا بِٱلَّتِى هِىَ أَحْسَنُ حَتَّىٰ يَبْلُغَ أَشُدَّهُۥ ۖ وَأَوْفُوا۟ ٱلْكَيْلَ وَٱلْمِيزَانَ بِٱلْقِسْطِ ۖ لَا نُكَلِّفُ نَفْسًا إِلَّا وُسْعَهَا ۖ وَإِذَا قُلْتُمْ فَٱعْدِلُوا۟ وَلَوْ كَانَ ذَا قُرْبَىٰ ۖ وَبِعَهْدِ ٱللَّهِ أَوْفُوا۟ ۚ ذَٰلِكُمْ وَصَّىٰكُم بِهِۦ لَعَلَّكُمْ تَذَكَّرُونَ﴿١٥٢﴾
volume_up share
وَلَا تَقْرَبُوا നിങ്ങള്‍ സമീപിക്കുക (അടുക്കുക)യും ചെയ്യരുതു مَالَ الْيَتِيمِ അനാഥയുടെ ധനത്തെ إِلَّا بِالَّتِي യാതൊന്നനുസരിച്ചല്ലാതെ هِيَ أَحْسَنُ അതു ഏറ്റം നല്ലതാണു حَتَّىٰ يَبْلُغَ അവന്‍ പ്രാപിക്കുന്നതുവരെ أَشُدَّهُ അവന്റെ ശക്തി (പ്രായപൂര്‍ത്തി) وَأَوْفُوا നിറവേറ്റുകയും ചെയ്യുവിന്‍ الْكَيْلَ അളവ് وَالْمِيزَانَ തൂക്കവും بِالْقِسْطِ നീതി മുറപ്രകാരം لَا نُكَلِّفُ നാം ശാസിക്കുകയില്ല (നിര്‍ബ്ബന്ധപ്പെടുത്തുന്നതല്ല) نَفْسًا ഒരു ദേഹത്തോ (ആത്മാവിനോ - ആളോ)ടും إِلَّا وُسْعَهَا അതിന്റെ സൗകര്യം (കഴിവു) അല്ലാതെ وَإِذَا قُلْتُمْ നിങ്ങള്‍ പറഞ്ഞാല്‍ فَاعْدِلُوا അപ്പോള്‍ നീതി ചെയ്യുവിന്‍ وَلَوْ كَانَ അവനായിരുന്നാലും (ശരി) ذَا قُرْبَىٰ അടുത്ത ബന്ധമുള്ളവന്‍ وَبِعَهْدِ اللَّـهِ അല്ലാഹുവിന്റെ (വക) കരാറിനെ, അല്ലാഹുവിന്റേതായ പ്രതിജ്ഞ أَوْفُوا നിറവേറ്റുകയും ചെയ്യുവിന്‍ ذَٰلِكُمْ അതു (ഒക്കെ) وَصَّاكُم بِهِ അതിനെപ്പറ്റി അവന്‍ വസിയ്യത്തു ചെയ്തിരിക്കുന്നു لَعَلَّكُمْ നിങ്ങളാകുവാന്‍വേണ്ടി, ആയേക്കാം تَذَكَّرُونَ നിങ്ങള്‍ ഉറ്റാലോചിക്കും, ഓര്‍മ്മവെക്കും.
"ഏറ്റവും നന്നായുള്ളതേതോ അതനുസരിച്ചല്ലാതെ, അനാഥയുടെ ധനത്തെ നിങ്ങള്‍ സമീപിക്കുകയും ചെയ്യരുതു; അവന്‍ അവന്റെ ശക്തി [പ്രായപൂര്‍ത്തി] പ്രാപിക്കുന്നതുവരെ. അളവും, തൂക്കവും നീതിമുറ പ്രകാരം നിറവേറ്റിക്കൊടുക്കുകയും ചെയ്യുവിന്‍; ഒരാത്മാവിനോടും [ആളോടും] നാം അതിന്റെ കഴിവ(നുസരിച്ച)ല്ലാതെ ശാസിക്കുകയില്ല. നിങ്ങള്‍ (വല്ലതും) പറഞ്ഞാല്‍, നിങ്ങ നീതിപാലിക്കുകയും ചെയ്യുവിന്‍; (ആരെക്കുറിച്ചു പറയപ്പെടുന്നുവോ) അവന്‍ അടുത്ത ബന്ധമുള്ളവനായിരുന്നാലും ശരി, അല്ലാഹുവിന്റെ (വക) കരാറിനെ നിറവേറ്റുകയും ചെയ്യുവിന്‍. അതൊക്കെ നിങ്ങള്‍ ഉറ്റാലോചിക്കുവാന്‍ വേണ്ടി അവന്‍ നിങ്ങളോടു "വസ്വിയ്യത്ത്" ചെയ്തിരിക്കയാണ്.
وَأَنَّ هَـٰذَا صِرَٰطِى مُسْتَقِيمًۭا فَٱتَّبِعُوهُ ۖ وَلَا تَتَّبِعُوا۟ ٱلسُّبُلَ فَتَفَرَّقَ بِكُمْ عَن سَبِيلِهِۦ ۚ ذَٰلِكُمْ وَصَّىٰكُم بِهِۦ لَعَلَّكُمْ تَتَّقُونَ﴿١٥٣﴾
volume_up share
وَأَنَّ هَـٰذَا ഇതാണെന്നും, ഇതായതിനാല്‍ صِرَاطِي എന്റെ പാത (വഴി) مُسْتَقِيمًا നേരായ (ചൊവ്വായ) നിലയില്‍ فَاتَّبِعُوهُ അതിനാല്‍ അതിനെ പിന്‍പറ്റുവിന്‍ وَلَا تَتَّبِعُوا നിങ്ങള്‍ പിന്‍പറ്റുകയും അരുത് السُّبُلَ (മറ്റു) മാര്‍ഗ്ഗങ്ങളെ فَتَفَرَّقَ بِكُمْ അപ്പോള്‍ (എന്നാല്‍) അവ നിങ്ങളെയും കൊണ്ടു ഭിന്നിക്കും (നിങ്ങളെ ഭിന്നിപ്പിക്കും) عَن سَبِيلِهِ അവന്റെ മാര്‍ഗ്ഗത്തില്‍നിന്നു് ذَٰلِكُمْ അതു (ഒക്കെ) وَصَّاكُم بِهِ അതിനെപ്പറ്റി അവന്‍ നിങ്ങളോട് വസ്വിയ്യത്ത് ചെയ്തിരിക്കുന്നു لَعَلَّكُمْ നിങ്ങളാകുവാന്‍വേണ്ടി, ആയേക്കാം تَتَّقُونَ നിങ്ങള്‍ സൂക്ഷ്മത പാലിക്കുക.
"ഇതാ, എന്റെ പാത (നേരെ) ചൊവ്വായ നിലയില്‍ (സ്ഥിതി ചെയ്യുന്നു). അതിനാല്‍, അതിനെ നിങ്ങള്‍ പിന്‍പറ്റിക്കൊള്ളുവിന്‍. നിങ്ങള്‍ (മറ്റു) മാര്‍ഗ്ഗങ്ങളെ പിന്‍പറ്റുകയും ചെയ്യരുതു; എന്നാല്‍ അവ നിങ്ങളെ അവന്റെ മാര്‍ഗ്ഗം വിട്ടു ഭിന്നിപ്പിച്ചു കളയും. അതൊക്കെ, നിങ്ങള്‍ സൂക്ഷ്മത പാലിക്കുവാന്‍വേണ്ടി അവന്‍ നിങ്ങളോട് "വസ്വിയ്യത്ത്" ചെയ്തിരിക്കുകയാണ്.
തഫ്സീർ : 151-153
View   
ثُمَّ ءَاتَيْنَا مُوسَى ٱلْكِتَـٰبَ تَمَامًا عَلَى ٱلَّذِىٓ أَحْسَنَ وَتَفْصِيلًۭا لِّكُلِّ شَىْءٍۢ وَهُدًۭى وَرَحْمَةًۭ لَّعَلَّهُم بِلِقَآءِ رَبِّهِمْ يُؤْمِنُونَ﴿١٥٤﴾
volume_up share
ثُمَّ പിന്നെ آتَيْنَا നാം നല്‍കി, കൊടുത്തു مُوسَى മൂസാക്കു الْكِتَابَ ഗ്രന്ഥം تَمَامًا ഒരു പൂര്‍ത്തികരണമാ (പൂര്‍ണ്ണതയാ) യിട്ടു عَلَى الَّذِي യാതൊരാള്‍ക്കു (യാതൊരുവര്‍ക്കു) أَحْسَنَ നന്മചെയ്ത وَتَفْصِيلًا വിശദീകരണമായും لِّكُلِّ شَيْءٍ എല്ലാ കാര്യത്തിനും وَهُدًى മാര്‍ഗ്ഗദര്‍ശനമായും وَرَحْمَةً കാരുണ്യമായും لَّعَلَّهُم അവര്‍ ആയേക്കാം, ആകുവാന്‍ വേണ്ടി بِلِقَاءِ കണ്ടുമുട്ടുന്നതില്‍ (കാഴ്ചയെപ്പറ്റി) رَبِّهِمْ തങ്ങളുടെ റബ്ബിനെ يُؤْمِنُونَ അവര്‍ വിശ്വസിക്കും.
പിന്നെ [മറ്റൊരു കാര്യം]: നന്മ പ്രവര്‍ത്തിച്ചവരുടെ മേല്‍ (അനുഗ്രഹത്തിന്റെ) ഒരു പൂര്‍ത്തീകരണമായിക്കൊണ്ടു മൂസാക്കു നാം (വേദ) ഗ്രന്ഥം നല്‍കി. എല്ലാ കാര്യത്തിനും വിശദീകരണവും, മാര്‍ഗ്ഗദര്‍ശനവും, കാരുണ്യവുമായിക്കൊണ്ടും, അവര്‍ തങ്ങളുടെ റബ്ബുമായി കണ്ടുമുട്ടുന്നതില്‍ വിശ്വസിക്കുവാന്‍വേണ്ടി (അഥവാ, വിശ്വസിച്ചേക്കാം).
وَهَـٰذَا كِتَـٰبٌ أَنزَلْنَـٰهُ مُبَارَكٌۭ فَٱتَّبِعُوهُ وَٱتَّقُوا۟ لَعَلَّكُمْ تُرْحَمُونَ﴿١٥٥﴾
volume_up share
وَهَـٰذَا ഇതാ, ഇതും كِتَابٌ ഒരു ഗ്രന്ഥമാകുന്നു أَنزَلْنَاهُ നാമതു അവതരിപ്പിച്ചിരിക്കുന്നു مُبَارَكٌ അനുഗ്രഹീത فَاتَّبِعُوهُ അതിനാല്‍ അതു പിന്‍പറ്റുവിന്‍ وَاتَّقُوا സൂക്ഷിക്കുകയും ചെയ്യുവിന്‍ لَعَلَّكُمْ നിങ്ങളായേക്കാം, ആകുവാന്‍ വേണ്ടി تُرْحَمُونَ നിങ്ങള്‍ക്കു കരുണ ചെയ്യപ്പെടും.
(ഇതാ) ഇതും നാം അവതരിപ്പിച്ചതായ ഒരു അനുഗ്രഹീത [വര്‍ദ്ധിച്ച നന്മകളുള്ള] ഗ്രന്ഥമാകുന്നു. അതിനാല്‍, അതിനെ പിന്‍പറ്റുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്യുവിന്‍; നിങ്ങള്‍ക്കു കരുണ ചെയ്യപ്പെട്ടേക്കാം.
തഫ്സീർ : 154-155
View   
أَن تَقُولُوٓا۟ إِنَّمَآ أُنزِلَ ٱلْكِتَـٰبُ عَلَىٰ طَآئِفَتَيْنِ مِن قَبْلِنَا وَإِن كُنَّا عَن دِرَاسَتِهِمْ لَغَـٰفِلِينَ﴿١٥٦﴾
volume_up share
أَن تَقُولُوا നിങ്ങള്‍ പറയുമെന്നതിനാല്‍, പറയുന്നതു കാരണം إِنَّمَا أُنزِلَ നിശ്ചയമായും ഇറക്കപ്പെട്ടിരിക്കുന്നു (എന്നുമാത്രം) الْكِتَابُ വേദ ഗ്രന്ഥം عَلَىٰ طَائِفَتَيْنِ രണ്ടു വിഭാഗക്കാര്‍ക്കു (മാത്രം) مِن قَبْلِنَا ഞങ്ങളുടെ മുമ്പു وَإِن كُنَّا നിശ്ചയമായും ഞങ്ങളായിരുന്നു عَن دِرَاسَتِهِمْ അവരുടെ പഠനത്തെ (പഠിപ്പിനെ) പ്പറ്റി لَغَافِلِينَ അശ്രദ്ധര്‍ (തന്നെ).
(അതെ) നിങ്ങള്‍ പറയുമെന്നതിനാല്‍: "ഞങ്ങളുടെ മുമ്പുള്ള രണ്ടു വിഭാഗക്കാര്‍ക്കു മാത്രമാണു (വേദ) ഗ്രന്ഥം അവതരിപ്പിക്കപ്പെട്ടിരിക്കുന്നതു; നിശ്ചയമായും, അവരുടെ പഠനത്തെക്കുറിച്ചു ഞങ്ങള്‍ അശ്രദ്ധര്‍ [അപരിചിതര്‍] ആയിരുന്നു താനും."
أَوْ تَقُولُوا۟ لَوْ أَنَّآ أُنزِلَ عَلَيْنَا ٱلْكِتَـٰبُ لَكُنَّآ أَهْدَىٰ مِنْهُمْ ۚ فَقَدْ جَآءَكُم بَيِّنَةٌۭ مِّن رَّبِّكُمْ وَهُدًۭى وَرَحْمَةٌۭ ۚ فَمَنْ أَظْلَمُ مِمَّن كَذَّبَ بِـَٔايَـٰتِ ٱللَّهِ وَصَدَفَ عَنْهَا ۗ سَنَجْزِى ٱلَّذِينَ يَصْدِفُونَ عَنْ ءَايَـٰتِنَا سُوٓءَ ٱلْعَذَابِ بِمَا كَانُوا۟ يَصْدِفُونَ﴿١٥٧﴾
volume_up share
أَوْ تَقُولُوا അല്ലെങ്കില്‍ നിങ്ങള്‍ പറയുമെന്നതിനാല്‍ لَوْ أَنَّا ഞങ്ങളായിരുന്നെങ്കില്‍ أُنزِلَ عَلَيْنَا ഞങ്ങള്‍ക്കു (ഞങ്ങളുടെ മേല്‍) അവതരിപ്പിക്കപ്പെട്ടിരുന്നു(വെങ്കില്‍) الْكِتَابُ ഗ്രന്ഥം لَكُنَّا ഞങ്ങളായിരിക്കുക തന്നെ ചെയ്യും أَهْدَىٰ مِنْهُمْ അവരെക്കാള്‍ സന്മാര്‍ഗ്ഗം പ്രാപിച്ചവര്‍ فَقَدْ جَاءَكُم എന്നാല്‍ നിങ്ങള്‍ക്കു വന്നിട്ടുണ്ട്, വന്നു കഴിഞ്ഞു بَيِّنَةٌ (വ്യക്തമായ) തെളിവു مِّن رَّبِّكُمْ നിങ്ങളുടെ റബ്ബിങ്കല്‍ നിന്നു وَهُدًى മാര്‍ഗ്ഗദര്‍ശനവും وَرَحْمَةٌ കാരുണ്യവും فَمَنْ അപ്പോള്‍ ആരാണു أَظْلَمُ അധികം അക്രമി مِمَّن كَذَّبَ വ്യാജമാക്കിയവനെക്കാള്‍ بِآيَاتِ اللَّـهِ അല്ലാഹുവിന്റെ ആയത്തുകളെ وَصَدَفَ അവന്‍ തിരിഞ്ഞുപോകുക (തിരിച്ചുവിടുക)യും ചെയ്തു عَنْهَا അതില്‍ നിന്നു سَنَجْزِي നാം പ്രതിഫലം കൊടുത്തുകൊള്ളും, (കൊള്ളാം) الَّذِينَ يَصْدِفُونَ തിരിഞ്ഞു പോകുന്നവര്‍ക്കു عَنْ آيَاتِنَا നമ്മുടെ ആയത്തുകളില്‍നിന്നു, ലക്ഷ്യങ്ങള്‍ വിട്ട് سُوءَ الْعَذَابِ ശിക്ഷയില്‍ മോശമായതു (കടുത്ത ശിക്ഷ) بِمَا كَانُوا അവരായിരുന്നതു നിമിത്തം يَصْدِفُونَ തിരിഞ്ഞുപോകും.
അല്ലെങ്കില്‍, നിങ്ങള്‍ പറയുമെന്നതിനാല്‍: "ഞങ്ങള്‍ക്കു (വേദ) ഗ്രന്ഥം അവതരിപ്പിക്കപ്പെട്ടിരുന്നെങ്കില്‍, ഞങ്ങള്‍ അവരെക്കാള്‍ സന്മാര്‍ഗ്ഗം പ്രാപിച്ചവര്‍ തന്നെ ആകുമായിരുന്നു." എന്നാല്‍, നിങ്ങളുടെ റബ്ബിങ്കല്‍ നിന്നും നിങ്ങള്‍ക്കു വ്യക്തമായ തെളിവും, മാര്‍ഗ്ഗദര്‍ശനവും, കാരുണ്യവും (ഇതാ) വന്നു കഴിഞ്ഞിരിക്കുന്നു. അപ്പോള്‍, അല്ലാഹുവിന്റെ ആയത്തു [ലക്‌ഷ്യം]കളെ വ്യാജമാക്കുകയും, അവയെ വിട്ടുതിരിഞ്ഞു പോകുകയും ചെയ്തവനെക്കാള്‍ അക്രമി ആരാണു?! നമ്മുടെ "ആയത്തു" [ലക്‌ഷ്യം]കളെ വിട്ടുതിരിഞ്ഞു പോകുന്നവര്‍ക്കു നാം കടുത്ത ശിക്ഷ പ്രതിഫലം നല്‍കിക്കൊള്ളാം; അവര്‍ തിരിഞ്ഞു പോയിക്കൊണ്ടിരിക്കുന്നതു നിമിത്തം!
തഫ്സീർ : 156-157
View   
هَلْ يَنظُرُونَ إِلَّآ أَن تَأْتِيَهُمُ ٱلْمَلَـٰٓئِكَةُ أَوْ يَأْتِىَ رَبُّكَ أَوْ يَأْتِىَ بَعْضُ ءَايَـٰتِ رَبِّكَ ۗ يَوْمَ يَأْتِى بَعْضُ ءَايَـٰتِ رَبِّكَ لَا يَنفَعُ نَفْسًا إِيمَـٰنُهَا لَمْ تَكُنْ ءَامَنَتْ مِن قَبْلُ أَوْ كَسَبَتْ فِىٓ إِيمَـٰنِهَا خَيْرًۭا ۗ قُلِ ٱنتَظِرُوٓا۟ إِنَّا مُنتَظِرُونَ﴿١٥٨﴾
volume_up share
هَلْ يَنظُرُونَ അവര്‍ നോക്കുന്നു (കാത്തിരിക്കുന്നു)വോ إِلَّا أَن تَأْتِيَهُمُ അവര്‍ക്കു വരുന്നതിനെയല്ലാതെ الْمَلَائِكَةُ മലക്കുകള്‍ أَوْ يَأْتِيَ അല്ലെങ്കില്‍ വരുന്നതിനെ رَبُّكَ നിന്റെ റബ്ബു أَوْ يَأْتِيَ അല്ലെങ്കില്‍ വരുന്നതിനെ بَعْضُ آيَاتِ ദൃഷ്ടാന്തങ്ങളില്‍ ചിലതു, ചില ദൃഷ്ടാന്തങ്ങള്‍ رَبِّكَ നിന്റെ റബ്ബിന്റെ يَوْمَ يَأْتِي വരുന്ന ദിവസം بَعْضُ آيَاتِ ദൃഷ്ടാന്തങ്ങളില്‍ ചിലതു, ചില ദൃഷ്ടാന്തങ്ങള്‍ رَبِّكَ നിന്റെ റബ്ബിന്റെ لَا يَنفَعُ ഉപകാരം (ഫലം) ചെയ്കയില്ല نَفْسًا ഒരു ആത്മാവിനും (ആള്‍ക്കും) إِيمَانُهَا അതിന്റെ വിശ്വാസം لَمْ تَكُنْ آمَنَتْ അതു വിശ്വസിച്ചിരുന്നില്ല مِن قَبْلُ മുമ്പു, മുമ്പേ أَوْ كَسَبَتْ അല്ലെങ്ക്ല്‍ സമ്പാദിക്കുകയുണ്ടായി (രുന്നില്ല) فِي إِيمَانِهَا അതിന്റെ വിശ്വാസത്തില്‍ خَيْرًا നന്‍മ, ഗുണം قُلِ പറയുക انتَظِرُوا നിങ്ങള്‍ (നോക്കി) കാത്തിരിക്കുവിന്‍ إِنَّا مُنتَظِرُونَ ഞങ്ങള്‍ നോക്കിക്കാത്തിരിക്കുന്നവരാണു.
അവര്‍ [ആ മുശ്രിക്കുകള്‍] നോക്കി (ക്കാത്തു) ക്കൊണ്ടിരിക്കുന്നുവോ? മലക്കുകള്‍ അവരുടെ അടുക്കല്‍ വരുകയോ, അല്ലെങ്കില്‍ നിന്റെ റബ്ബു (തന്നെ) വരുകയോ, അല്ലെങ്കില്‍ നിന്റെ റബ്ബിന്റെ ചില ദൃഷ്ടാന്തങ്ങള്‍ വരുകയോ ചെയ്യുന്നതല്ലാതെ! നിന്റെ റബ്ബിന്റെ ചില ദൃഷ്ടാന്തങ്ങള്‍ വരുന്ന ദിവസം, മുമ്പ് വിശ്വസിക്കുകയോ, തന്റെ വിശ്വാസത്തില്‍ വല്ല നന്‍മയും (ചെയ്തു) സമ്പാദിക്കുകയോ ചെയ്തിരുന്നിട്ടില്ലാത്ത ഒരു ആത്മാവിനും [ആള്‍ക്കും] അതിന്റെ (അപ്പോഴത്തെ) വിശ്വാസം ഉപകരിക്കുകയില്ല. പറയുക: "നിങ്ങള്‍ (നോക്കി) കാത്തിരിക്കുവിന്‍; ഞങ്ങള്‍ (നോക്കി) കാത്തുകൊണ്ടിരിക്കുന്നവരാണ്."
തഫ്സീർ : 158-158
View   
إِنَّ ٱلَّذِينَ فَرَّقُوا۟ دِينَهُمْ وَكَانُوا۟ شِيَعًۭا لَّسْتَ مِنْهُمْ فِى شَىْءٍ ۚ إِنَّمَآ أَمْرُهُمْ إِلَى ٱللَّهِ ثُمَّ يُنَبِّئُهُم بِمَا كَانُوا۟ يَفْعَلُونَ﴿١٥٩﴾
volume_up share
إِنَّ നിശ്ചയമായും الَّذِينَ فَرَّقُوا ഭിന്നിച്ചവര്‍ دِينَهُمْ തങ്ങളുടെ മതത്തെ وَكَانُوا അവരായിരിക്കുകയും ചെയ്തു شِيَعًا (പല) കക്ഷികള്‍ لَّسْتَ നീ അല്ല مِنْهُمْ അവരെ സംബന്ധിച്ചു فِي شَيْءٍ യാതൊന്നിലും إِنَّمَا أَمْرُهُمْ നിശ്ചയമായും അവരുടെ കാര്യം إِلَى اللَّـهِ അല്ലാഹുവിങ്കലേക്കു (മാത്രം) ആകുന്നു ثُمَّ പിന്നീടു يُنَبِّئُهُم അവന്‍ അവരെ ബോധാപ്പെടുത്തും بِمَا كَانُوا അവര്‍ ആയിരുന്നതിനെപ്പറ്റി يَفْعَلُونَ അവര്‍ ചെയ്യും.
നിശ്ചയമായും, തങ്ങളുടെ മതത്തെ ഭിന്നിപ്പിക്കുകയും, പല കക്ഷികളായിത്തീരുകയും ചെയ്തിട്ടുള്ളവര്‍, അവരെ സംബന്ധിച്ചു നീ ഒന്നിലുമല്ല. [ഒരു ബാധ്യതയും നിനക്കില്ല.] അവരുടെ കാര്യം അല്ലാഹുവിങ്കലേക്കു മാത്രമാകുന്നു. [അവന്‍ തീരുമാനമെടുത്തുകൊള്ളും]. പിന്നീട്, അവര്‍ ചെയ്തു കൊണ്ടിരിക്കുന്നതിനെപ്പറ്റി അവന്‍ അവരെ ബോധപ്പെടുത്തും.
തഫ്സീർ : 159-159
View   
مَن جَآءَ بِٱلْحَسَنَةِ فَلَهُۥ عَشْرُ أَمْثَالِهَا ۖ وَمَن جَآءَ بِٱلسَّيِّئَةِ فَلَا يُجْزَىٰٓ إِلَّا مِثْلَهَا وَهُمْ لَا يُظْلَمُونَ﴿١٦٠﴾
volume_up share
مَن جَاءَ ആര്‍ വന്നുവോ, ആരെങ്കിലും വന്നാല്‍ بِالْحَسَنَةِ നന്മയുമായി, നന്മ കൊണ്ടു فَلَهُ എന്നാലവനുണ്ടു عَشْرُ പത്തു أَمْثَالِهَا അതിന്റെ അത്രകള്‍, മാതിരികള്‍ وَمَن جَاءَ ആരെങ്കിലും വന്നാല്‍, ആര്‍ വന്നുവോ بِالسَّيِّئَةِ തിന്മയുമായി, തിന്മകൊണ്ടു فَلَا يُجْزَىٰ എന്നാല്‍ അവനു പ്രതിഫലം നല്‍കപ്പെടുകയില്ല إِلَّا مِثْلَهَا അതിന്റെ അത്ര (മാതിരി) അല്ലാതെ وَهُمْ അവരാകട്ടെ, അവരോ لَا يُظْلَمُونَ അവരോടു അക്രമം (അനീതി) ചെയ്യപ്പെടുകയുമില്ല.
ആര്‍ നന്മ കൊണ്ടുവന്നുവോ അവനു അതിന്റെ പത്തത്ര [പത്തിരട്ടി ഗുണം] ഉണ്ടായിരിക്കും; ആര്‍ തിന്‍മ കൊണ്ടുവന്നുവോ അവനു അതിന്റെ അത്രക്കല്ലാതെ പ്രതിഫലം നല്‍കപ്പെടുകയുമില്ല; അവരാകട്ടെ, അവരോട് അനീതി ചെയ്യപ്പെടുകയുമില്ല.
തഫ്സീർ : 160-160
View   
قُلْ إِنَّنِى هَدَىٰنِى رَبِّىٓ إِلَىٰ صِرَٰطٍۢ مُّسْتَقِيمٍۢ دِينًۭا قِيَمًۭا مِّلَّةَ إِبْرَٰهِيمَ حَنِيفًۭا ۚ وَمَا كَانَ مِنَ ٱلْمُشْرِكِينَ﴿١٦١﴾
volume_up share
قُلْ إِنَّنِي പറയുക നിശ്ചയമായും ഞാന്‍ هَدَانِي എന്നെ നയിച്ചിരിക്കുന്നു, എനിക്കു വഴികാട്ടിത്തന്നിരിക്കുന്നു رَبِّي എന്റെ റബ്ബു إِلَىٰ صِرَاطٍ പാതയിലേക്കു مُّسْتَقِيمٍ നേരെയുള്ള, ചൊവ്വെയുള്ള دِينًا മതം قِيَمًا നേരെ നിലകൊള്ളുന്നതായ, ഉറച്ചു നില്‍ക്കുന്ന مِّلَّةَ അതായതു മാര്‍ഗ്ഗം إِبْرَاهِيمَ ഇബ്രാഹീമിന്റെ حَنِيفًا ഋജുമാനസനായിക്കൊണ്ടുള്ള وَمَا كَانَ അദ്ദേഹം ആയിരുന്നില്ല مِنَ الْمُشْرِكِينَ മുശ്രിക്കുകളില്‍പെട്ട (വന്‍).
പറയുക: നിശ്ചയമായും ഞാന്‍, എന്റെ റബ്ബ്, (നേരെ) ചൊവ്വായുള്ള പാതയിലേക്ക് എന്നെ നയിച്ചു തന്നിരിക്കുന്നു; (അതെ) നേരെ (ഉറച്ച്) നിലകൊള്ളുന്നതായ മതം - ഋജുമാനസനായിക്കൊണ്ടുള്ള ഇബ്രാഹീമിന്റെ മാര്‍ഗ്ഗം! അദ്ദേഹം "മുശ്രിക്കു" [ബഹുദൈവ വിശ്വാസി] കളില്‍ പെട്ടവനായിരുന്നിട്ടുമില്ല."
قُلْ إِنَّ صَلَاتِى وَنُسُكِى وَمَحْيَاىَ وَمَمَاتِى لِلَّهِ رَبِّ ٱلْعَـٰلَمِينَ﴿١٦٢﴾
volume_up share
قُلْ പറയുക إِنَّ صَلَاتِي നിശ്ചയമായും എന്റെ നമസ്കാരം وَنُسُكِي എന്റെ ആരാധനാകര്‍മ്മങ്ങളും, ബലികര്‍മ്മങ്ങളും وَمَحْيَايَ എന്റെ ജീവിതവും وَمَمَاتِي എന്റെ മരണവും لِلَّـهِ അല്ലാഹുവിനാണ്, അല്ലാഹുവിനുവേണ്ടിയത്രെ رَبِّ الْعَالَمِينَ ലോകരുടെ റബ്ബായ, ലോകരക്ഷിതാവായ.
പറയുക: "നിശ്ചയമായും, എന്റെ നമസ്കാരവും, എന്റെ (ബലി മുതലായ) ആരാധനാ കര്‍മ്മങ്ങളും" എന്റെ ജീവിതവും, എന്റെ മരണവും (എല്ലാം) ലോകരുടെ രക്ഷിതാവായ അല്ലാഹുവിനുള്ളതാകുന്നു.;-
لَا شَرِيكَ لَهُۥ ۖ وَبِذَٰلِكَ أُمِرْتُ وَأَنَا۠ أَوَّلُ ٱلْمُسْلِمِينَ﴿١٦٣﴾
volume_up share
لَا شَرِيكَ പങ്കുകാരേ ഇല്ല لَهُ അവനു وَبِذَٰلِكَ അതുകൊണ്ടത്രെ أُمِرْتُ ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത് وَأَنَا ഞാനാകട്ടെ أَوَّلُ ഒന്നാമനാണ്‌ الْمُسْلِمِينَ മുസ്ലിംകളിലെ.
"അവനു പങ്കുകാരേ ഇല്ല. അപ്രകാരമത്രെ" എന്നോടു കല്‍പിക്കപ്പെട്ടിരിക്കുന്നത്; ഞാന്‍ "മുസ്ലിം,കളില്‍ [അവനു കീഴൊതുങ്ങിയവരില്‍] ഒന്നാമനുമത്രെ.
തഫ്സീർ : 161-163
View   
قُلْ أَغَيْرَ ٱللَّهِ أَبْغِى رَبًّۭا وَهُوَ رَبُّ كُلِّ شَىْءٍۢ ۚ وَلَا تَكْسِبُ كُلُّ نَفْسٍ إِلَّا عَلَيْهَا ۚ وَلَا تَزِرُ وَازِرَةٌۭ وِزْرَ أُخْرَىٰ ۚ ثُمَّ إِلَىٰ رَبِّكُم مَّرْجِعُكُمْ فَيُنَبِّئُكُم بِمَا كُنتُمْ فِيهِ تَخْتَلِفُونَ﴿١٦٤﴾
volume_up share
قُلْ പറയുക أَغَيْرَ اللَّـهِ അല്ലാഹു അല്ലാത്തവരെയോ أَبْغِي ഞാന്‍ തേടുന്നു, തിരയുന്നു رَبًّا റബ്ബായിട്ട്, രക്ഷിതാവായി وَهُوَ رَبُّ അവനാകട്ടെ റബ്ബാകുന്നു كُلِّ شَيْءٍ എല്ലാ വസ്തുവിന്റെയും وَلَا تَكْسِبُ സമ്പാദിക്കുകയുമില്ല, ചെയ്തുവെക്കുകയുമില്ല كُلُّ نَفْسٍ എല്ലാ ആത്മാവും, ആളും, ദേഹവും, വ്യക്തിയും إِلَّا عَلَيْهَا അതിന്റെമേല്‍ (ബാധ്യത) ആയിക്കൊണ്ടാല്ലാതെ وَلَا تَزِرُ കുറ്റം വഹിക്കുക (പേറുക)യുമില്ല وَازِرَةٌ ഒരു കുറ്റക്കാരിയും, കുറ്റം പേറുന്നതും وِزْرَ കുറ്റത്തെ, ഭാരത്തെ أُخْرَىٰ മറ്റൊന്നിന്റെ ثُمَّ പിന്നെ إِلَىٰ رَبِّكُم നിങ്ങളുടെ റബ്ബിങ്കലേക്കാണു مَّرْجِعُكُمْ നിങ്ങളുടെ മടക്കം, മടങ്ങിപ്പോക്കു فَيُنَبِّئُكُم അപ്പോള്‍ അവന്‍ നിങ്ങളെ ബോധാപ്പെടുത്തും بِمَا كُنتُمْ നിങ്ങളായിരുന്നതിനെപ്പറ്റി فِيهِ അതില്‍, അതിന്റെ കാര്യത്തില്‍ تَخْتَلِفُونَ നിങ്ങള്‍ വ്യത്യാസപ്പെട്ടു (ഭിന്നാഭിപ്രായത്തിലായി) കൊണ്ടു.
പറയുക: "എല്ലാ വസ്തുക്കളുടെയും റബ്ബ് [രക്ഷിതാവു] അല്ലാഹുവായിരിക്കെ, അവനല്ലാത്തവരെ ഞാന്‍ റബ്ബായി (തേടി) തിരയുകയോ?!എല്ലാ (ഓരോ) ആത്മാവും [ആളും] അതിന്റെമേല്‍ (ബാധ്യത) ആയിക്കൊണ്ടല്ലാതെ (ഒന്നും) സമ്പാദിച്ചു വെക്കുകയുമില്ല;കുറ്റം വഹിക്കുന്ന ഒരാത്മാവും [ആളും] മറ്റൊന്നിന്റെ കുറ്റം വഹിക്കുകയുമില്ല.പിന്നെ, നിങ്ങളുടെ റബ്ബിങ്കലേക്കായിരിക്കും നിങ്ങളുടെ മടങ്ങി വരവു. അപ്പോള്‍, യാതൊന്നില്‍ നിങ്ങള്‍ ഭിന്നാഭിപ്രായപ്പെട്ടു കൊണ്ടിരിക്കുന്നുവോ അതിനെപ്പറ്റി അവന്‍ നിങ്ങളെ ബോധാപ്പെടുത്തുന്നതാണ്.
തഫ്സീർ : 164-164
View   
وَهُوَ ٱلَّذِى جَعَلَكُمْ خَلَـٰٓئِفَ ٱلْأَرْضِ وَرَفَعَ بَعْضَكُمْ فَوْقَ بَعْضٍۢ دَرَجَـٰتٍۢ لِّيَبْلُوَكُمْ فِى مَآ ءَاتَىٰكُمْ ۗ إِنَّ رَبَّكَ سَرِيعُ ٱلْعِقَابِ وَإِنَّهُۥ لَغَفُورٌۭ رَّحِيمٌۢ﴿١٦٥﴾
volume_up share
وَهُوَ അവനത്രെ الَّذِي جَعَلَكُمْ നിങ്ങളെ ആക്കിയവന്‍ خَلَائِفَ പിന്‍ഗാമികള്‍, പിന്നിലുള്ളവര്‍, മാറി മാറി വരുന്നവര്‍ الْأَرْضِ ഭൂമിയിലെ وَرَفَعَ അവന്‍ ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു بَعْضَكُمْ നിങ്ങളില്‍ ചിലരെ فَوْقَ بَعْضٍ ചിലര്‍ക്കു മീതെ دَرَجَاتٍ ചില പദവികള്‍ لِّيَبْلُوَكُمْ നിങ്ങളെ അവന്‍ പരീക്ഷണം ചെയ്‌വാന്‍ വേണ്ടി فِي مَا آتَاكُمْ നിങ്ങള്‍ക്കു അവന്‍ നല്‍കിയതില്‍ إِنَّ رَبَّكَ നിശ്ചയമായും നിന്റെ റബ്ബു سَرِيعُ വേഗമുള്ളവനാണു الْعِقَابِ ശിക്ഷാനടപടി وَإِنَّهُ നിശ്ചയമായും അവന്‍ لَغَفُورٌ വളരെ പൊറുക്കുന്നവന്‍ തന്നെ رَّحِيمٌ കരുണാനിധി(യും).
അവനത്രെ, നിങ്ങളെ ഭൂമിയിലെ (മാറിമാറിവരുന്ന) പിന്‍ഗാമികള്‍ ആക്കിയവന്‍.നിങ്ങളില്‍ ചിലരെ ചിലര്‍ക്കു മീതെ അവന്‍ ചില പദവികള്‍ ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു; നിങ്ങള്‍ക്കു അവന്‍ നല്‍കിയതില്‍ നിങ്ങളെ അവന്‍ പരീക്ഷണം ചെയ്‌വാന്‍ വേണ്ടി.നിശ്ചയമായും, നിന്റെ രക്ഷിതാവ് വേഗം ശിക്ഷാനടപടി എടുക്കുന്നവനാകുന്നു; നിശ്ചയമായും, അവന്‍ വളരെ പൊറുക്കുന്നവനും, കരുണാനിധിയും തന്നെയാണുതാനും.
തഫ്സീർ : 165-165
View   
7.അല്‍ അഅ്റാഫ്


بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
الٓمٓصٓ﴿١﴾
share
المص "അലിഫ് - ലാം - മീം - സ്വാദ്".
"അലിഫ് - ലാം - മീം - സ്വാദ്".
كِتَـٰبٌ أُنزِلَ إِلَيْكَ فَلَا يَكُن فِى صَدْرِكَ حَرَجٌۭ مِّنْهُ لِتُنذِرَ بِهِۦ وَذِكْرَىٰ لِلْمُؤْمِنِينَ﴿٢﴾
share
كِتَابٌ ഒരു ഒരു ഗ്രന്ഥമാകുന്നു أُنزِلَ إِلَيْكَ അത് നിന്നിലേക്കു (നിനക്കു) അവതരിപ്പിക്കപ്പെട്ടു فَلَا يَكُن അതിനാല്‍ ഉണ്ടായിരിക്കരുതു فِي صَدْرِكَ നിന്റെ നെഞ്ചില്‍ (മനസ്സില്‍) ഒരു حَرَجٌ വിഷമം, പ്രയാസം مِّنْهُ അതു നിമിത്തം, അതു സംബന്ധിച്ചു لِتُنذِرَ നീ താക്കീതു (മുന്നറിയിപ്പു) നല്‍കുവാന്‍ വേണ്ടി بِهِ അതുമൂലം, അതുകൊണ്ടു وَذِكْرَىٰ ഉപദേശം (സ്മരണ) ആയും لِلْمُؤْمِنِينَ വിശ്വസിക്കുന്നവര്‍ക്കു (സത്യവിശ്വാസികള്‍ക്കു).
(നബിയേ) നിനക്കു അവതരിപ്പിക്കപ്പെട്ടിട്ടുള്ള ഒരു ഗ്രന്ഥമാണ് (ഇതു); അതിനാല്‍, നിന്റെ നെഞ്ചില്‍ [മനസ്സില്‍] അതിനെക്കുറിച്ചു ഒരു വിഷമവും ഉണ്ടായിരിക്കരുത്; നീ അതു മൂലം (ജനങ്ങളെ) താക്കീതു ചെയ്‌വാന്‍ വേണ്ടിയും, സത്യവിശ്വാസികള്‍ക്കു ഉപദേശമായിട്ടും.
തഫ്സീർ : 1-2
View   
ٱتَّبِعُوا۟ مَآ أُنزِلَ إِلَيْكُم مِّن رَّبِّكُمْ وَلَا تَتَّبِعُوا۟ مِن دُونِهِۦٓ أَوْلِيَآءَ ۗ قَلِيلًۭا مَّا تَذَكَّرُونَ﴿٣﴾
share
اتَّبِعُوا നിങ്ങള്‍ പിന്‍പറ്റുവിന്‍ مَا أُنزِلَ അവതരിപ്പിക്കപ്പെട്ടതു إِلَيْكُم നിങ്ങള്‍ക്കു مِّن رَّبِّكُمْ നിങ്ങളുടെ റബ്ബില്‍ നിന്നു وَلَا تَتَّبِعُوا നിങ്ങള്‍ പിന്‍പറ്റുകയും അരുതു مِن دُونِهِ അവനു പുറമെ, അവനെ കൂടാതെ أَوْلِيَاءَ കാര്യകര്‍ത്താക്കളെ قَلِيلًا مَّا ഏതോ (വളരെ) കുറച്ചു (മാത്രം) تَذَكَّرُونَ നിങ്ങള്‍ ഓര്‍മ്മവെക്കുന്നു.
നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നു നിങ്ങള്‍ക്കു അവതരിപ്പിക്കപ്പെട്ടിട്ടുള്ളതിനെ നിങ്ങള്‍ പിന്‍പറ്റുവിന്‍. അവനു പുറമെ നിങ്ങള്‍ (വേറെ) കാര്യകര്‍ത്താക്കളെ പിന്‍പറ്റുകയും ചെയ്യരുത്. വളരെ കുറച്ചു (മാത്രം) നിങ്ങള്‍ ഓര്‍മ്മവെക്കുന്നു!
وَكَم مِّن قَرْيَةٍ أَهْلَكْنَـٰهَا فَجَآءَهَا بَأْسُنَا بَيَـٰتًا أَوْ هُمْ قَآئِلُونَ﴿٤﴾
share
وَكَم എത്രയാണു, എത്രയോ مِّن قَرْيَةٍ രാജ്യത്തില്‍ നിന്നു, രാജ്യമായി أَهْلَكْنَاهَا നാം അവയെ നശിപ്പിച്ചിരിക്കുന്നു فَجَاءَهَا എന്നിട്ടു [അങ്ങനെ] അവക്കു ചെന്നു, വന്നു بَأْسُنَا നമ്മുടെ ശൗര്യം, ഊക്കു, ശക്തി (ശിക്ഷ) بَيَاتًا രാത്രിയിലെ [നിശാ സമയത്തെ] ആക്രമണമായി أَوْ هُمْ അല്ലെങ്കില്‍ അവര്‍ ആയിരിക്കെ قَائِلُونَ മദ്ധ്യാഹ്ന (ഉച്ച) വിശ്രമം കൊള്ളുന്നവര്‍.
എത്ര രാജ്യങ്ങളെ (രാജ്യക്കാരെ) യാണു നാം നശിപ്പിച്ചിരിക്കുന്നത്?! അങ്ങനെ, ഒരു നിശാക്രമണമായോ, അല്ലെങ്കില്‍ അവര്‍ (രാജ്യക്കാര്‍) മദ്ധ്യാഹ്ന വിശ്രമം കൊള്ളുന്നവരായിരിക്കെയോ നമ്മുടെ ശൗര്യം [ശിക്ഷ] അവര്‍ക്കു [ആ രാജ്യക്കാര്‍ക്കു] വന്നു.
فَمَا كَانَ دَعْوَىٰهُمْ إِذْ جَآءَهُم بَأْسُنَآ إِلَّآ أَن قَالُوٓا۟ إِنَّا كُنَّا ظَـٰلِمِينَ﴿٥﴾
share
فَمَا كَانَ എന്നിട്ടു (അപ്പോള്‍) ആയിരുന്നില്ല دَعْوَاهُمْ അവരുടെ വിളിച്ചുപറയല്‍, വാദം إِذْ جَاءَهُم അവര്‍ക്കു വന്നപ്പോള്‍ بَأْسُنَا നമ്മുടെ ശൗര്യം [ശിക്ഷ] إِلَّا أَن قَالُوا അവര്‍ പറഞ്ഞതല്ലാതെ, പറയുകയല്ലാതെ إِنَّا كُنَّا നിശ്ചയമായും നാം (ഞങ്ങള്‍) ആയിരുന്നു ظَالِمِينَ അക്രമികള്‍.
എന്നിട്ടു നമ്മുടെ ശൗര്യം [ശിക്ഷ] അവര്‍ക്കു വന്നപ്പോള്‍, അവരുടെ (മുറ) വിളിയായിരുന്നില്ല, "നിശ്ചയമായും, ഞങ്ങള്‍ അക്രമികളായിരുന്നു"വെന്നു അവര്‍ പറഞ്ഞതല്ലാതെ.
തഫ്സീർ : 3-5
View   
فَلَنَسْـَٔلَنَّ ٱلَّذِينَ أُرْسِلَ إِلَيْهِمْ وَلَنَسْـَٔلَنَّ ٱلْمُرْسَلِينَ﴿٦﴾
share
فَلَنَسْأَلَنَّ എന്നാല്‍ നിശ്ചയമായും നാം ചോദിക്കും الَّذِينَ യാതൊരുവരോടു أُرْسِلَ അയക്കപ്പെട്ടിരിക്കുന്നു إِلَيْهِمْ അവരിലേക്കു, അവര്‍ക്കു وَلَنَسْأَلَنَّ നിശ്ചയമായും നാം ചോദിക്കുകയും ചെയ്യും الْمُرْسَلِينَ അയക്കപ്പെട്ടവരോടു, മുര്‍സലുകളോട്.
എന്നാല്‍, യാതൊരു കൂട്ടരിലേക്കു (റസൂലുകള്‍) അയക്കപ്പെട്ടുവോ അവരോടു നിശ്ചയമായും നാം ചോദ്യം ചെയ്യുന്നതാണ്; (അയക്കപ്പെട്ട) "മുര്‍സലു"കളോടും നിശ്ചയമായും നാം ചോദ്യം ചെയ്യും.
فَلَنَقُصَّنَّ عَلَيْهِم بِعِلْمٍۢ ۖ وَمَا كُنَّا غَآئِبِينَ﴿٧﴾
share
فَلَنَقُصَّنَّ എന്നിട്ടു നാം നിശ്ചയമായും വിവരിച്ചു കൊടുക്കും, കഥ പറഞ്ഞുകൊടുക്കുകതന്നെ ചെയ്യും عَلَيْهِم അവര്‍ക്കു بِعِلْمٍ അറിവോടെ, അറിഞ്ഞുകൊണ്ടു وَمَا كُنَّا നാം ആയിരുന്നതുമില്ല غَائِبِينَ മറഞ്ഞ (കാണാത്ത) വര്‍.
എന്നിട്ട് അറിഞ്ഞുകൊണ്ടു (തന്നെ) നിശ്ചയമായും, നാം അവര്‍ക്കു കഥ വിവരിച്ചുകൊടുക്കുന്നതാണ്. (കാണാതെ) നാം മറഞ്ഞു പോയവരായിരുന്നതുമില്ല.
തഫ്സീർ : 6-7
View   
وَٱلْوَزْنُ يَوْمَئِذٍ ٱلْحَقُّ ۚ فَمَن ثَقُلَتْ مَوَٰزِينُهُۥ فَأُو۟لَـٰٓئِكَ هُمُ ٱلْمُفْلِحُونَ﴿٨﴾
share
وَالْوَزْنُ തൂക്കം തൂക്കല്‍ يَوْمَئِذٍ ആ ദിവസം الْحَقُّ യഥാര്‍ത്ഥമാകുന്നു فَمَن അപ്പോള്‍ ആര്‍, യാതൊരുവന്‍ ثَقُلَتْ ഘനപ്പെട്ടു, ഭാരം തൂങ്ങി مَوَازِينُهُ അവന്റെ തൂക്കങ്ങള്‍, തുലാസ്സുകള്‍ فَأُولَٰئِكَ എന്നാല്‍ അക്കൂട്ടര്‍ هُمُ الْمُفْلِحُونَ അവരത്രെ വിജയികള്‍.
അന്നത്തെ ദിവസം, (കര്‍മ്മങ്ങള്‍) തൂക്കല്‍ യഥാര്‍ത്ഥമായുള്ളതത്രെ. അപ്പോള്‍, ആരുടെ (നന്‍മയുടെ) തൂക്കങ്ങള്‍ ഘനം തൂങ്ങിയോ അക്കൂട്ടര്‍തന്നെയാണ് വിജയികള്‍.
وَمَنْ خَفَّتْ مَوَٰزِينُهُۥ فَأُو۟لَـٰٓئِكَ ٱلَّذِينَ خَسِرُوٓا۟ أَنفُسَهُم بِمَا كَانُوا۟ بِـَٔايَـٰتِنَا يَظْلِمُونَ﴿٩﴾
share
وَمَنْ ആര്‍, ഏതൊരുവന്‍ خَفَّتْ ലഘുവായി مَوَازِينُهُ അവന്റെ തൂക്കങ്ങള്‍ فَأُولَٰئِكَ എന്നാല്‍ അക്കൂട്ടര്‍ الَّذِينَ خَسِرُوا നഷ്ടപ്പെടുത്തിയവരാണു, നഷ്ടപ്പെട്ടവരാണു أَنفُسَهُم തങ്ങളുടെ സ്വന്തങ്ങളെ, തങ്ങളെത്തന്നെ بِمَا كَانُوا അവരായിരുന്നതു നിമിത്തം بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളെക്കൊണ്ടു, ദൃഷ്ടാന്തങ്ങളോടു يَظْلِمُونَ അക്രമം പ്രവര്‍ത്തിക്കും.
ആരുടെ തൂക്കങ്ങള്‍ ലഘുവായോ അക്കൂട്ടര്‍തന്നെയാണു തങ്ങളെത്തന്നെ നഷ്ടപ്പെടുത്തിയവര്‍; (അതെ) നമ്മുടെ ദൃഷ്ടാന്തങ്ങളോടു അവര്‍ അക്രമം പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതു നിമിത്തം.
തഫ്സീർ : 8-9
View   
وَلَقَدْ مَكَّنَّـٰكُمْ فِى ٱلْأَرْضِ وَجَعَلْنَا لَكُمْ فِيهَا مَعَـٰيِشَ ۗ قَلِيلًۭا مَّا تَشْكُرُونَ﴿١٠﴾
share
وَلَقَدْ مَكَّنَّاكُمْ തീര്‍ച്ചയായും നിങ്ങള്‍ക്കു നാം സൗകര്യപ്പെടുത്തിയിട്ടുണ്ടു فِي الْأَرْضِ ഭൂമിയില്‍ وَجَعَلْنَا നാം ആക്കുക (ഏര്‍പ്പെടുത്തുക) യും ചെയ്തിരിക്കുന്നു لَكُمْ നിങ്ങള്‍ക്കു فِيهَا അതില്‍ مَعَايِشَ ജീവിത മാര്‍ഗ്ഗങ്ങളെ قَلِيلًا مَّا എന്തോ (വളരെ) കുറച്ചു تَشْكُرُونَ നിങ്ങള്‍ നന്ദി കാണിക്കുന്നു.
തീര്‍ച്ചയായും, നാം നിങ്ങള്‍ക്കു ഭൂമിയില്‍ സൗകര്യപ്പെടുത്തിയിട്ടുണ്ട്; നിങ്ങള്‍ക്കു അതില്‍ നാം (പല) ജീവിത മാര്‍ഗ്ഗങ്ങളെ ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു. വളരെ കുറച്ചു (മാത്രം) നിങ്ങള്‍ നന്ദി ചെയ്യുന്നു!
തഫ്സീർ : 10-10
View   
وَلَقَدْ خَلَقْنَـٰكُمْ ثُمَّ صَوَّرْنَـٰكُمْ ثُمَّ قُلْنَا لِلْمَلَـٰٓئِكَةِ ٱسْجُدُوا۟ لِـَٔادَمَ فَسَجَدُوٓا۟ إِلَّآ إِبْلِيسَ لَمْ يَكُن مِّنَ ٱلسَّـٰجِدِينَ﴿١١﴾
share
وَلَقَدْ തീര്‍ച്ചയായും ഉണ്ടു خَلَقْنَاكُمْ നിങ്ങളെ നാം സൃഷ്ടിച്ചു ثُمَّ صَوَّرْنَاكُمْ പിന്നെ നിങ്ങളെ നാം രൂപപ്പെടുത്തി ثُمَّ قُلْنَا പിന്നെ നാം പറഞ്ഞു لِلْمَلَائِكَةِ മലക്കുകളോടു اسْجُدُوا നിങ്ങള്‍ സുജൂദു ചെയ്യുവിന്‍ لِآدَمَ ആദമിനു فَسَجَدُوا എന്നിട്ടു അവര്‍ സുജൂദു ചെയ്തു إِلَّا إِبْلِيسَ ഇബ്ലീസു ഒഴികെ لَمْ يَكُن അവന്‍ ആയില്ല, ആയിരുന്നില്ല مِّنَ السَّاجِدِينَ സുജൂദു ചെയ്ത (ചെയ്യുന്ന) വരില്‍ (പെട്ടവന്‍).
തീര്‍ച്ചയായും, നാം നിങ്ങളെ സൃഷ്ടിക്കുകയുണ്ടായി; പിന്നീടു നിങ്ങളെ നാം രൂപപ്പെടുത്തി; പിന്നെ, മലക്കുകളോടു നാം പറഞ്ഞു: "നിങ്ങള്‍ ആദമിന്നു "സുജൂദു" ചെയ്യുവിന്‍". എന്നിട്ട് അവര്‍ "സുജൂദു" ചെയ്തു - ഇബ്ലീസ് ഒഴികെ. അവന്‍ "സുജൂദു" ചെയ്തവരുടെ കൂട്ടത്തില്‍ ആയില്ല. [സുജൂദു ചെയ്തില്ല].
തഫ്സീർ : 11-11
View   
قَالَ مَا مَنَعَكَ أَلَّا تَسْجُدَ إِذْ أَمَرْتُكَ ۖ قَالَ أَنَا۠ خَيْرٌۭ مِّنْهُ خَلَقْتَنِى مِن نَّارٍۢ وَخَلَقْتَهُۥ مِن طِينٍۢ﴿١٢﴾
share
قَالَ അവന്‍ പറഞ്ഞു مَا مَنَعَكَ നിന്നെ തടസ്സപ്പെടുത്തിയതെന്തു, എന്താണു നിന്നെ മുടക്കിയതു أَلَّا تَسْجُدَ നീ സുജൂദു ചെയ്യാതിരിക്കുവാന്‍ إِذْ أَمَرْتُكَ നിന്നോടു ഞാന്‍ കല്‍പിച്ചപ്പോള്‍, കല്‍പിച്ച സ്ഥിതിക്കു قَالَ അവന്‍ പറഞ്ഞു أَنَا خَيْرٌ ഞാന്‍ ഉത്തമനാകുന്നു مِّنْهُ അവനെക്കാള്‍ خَلَقْتَنِي എന്നെ നീ സൃഷ്ടിച്ചിരിക്കുന്നു مِن نَّارٍ അഗ്നിയില്‍നിന്നു وَخَلَقْتَهُ അവനെ നീ സൃഷ്ടിച്ചിരിക്കുന്നു مِن طِينٍ കളിമണ്ണില്‍നിന്നു.
അവന്‍ [അല്ലാഹു] പറഞ്ഞു: "നിന്നോടു ഞാന്‍ കല്‍പിച്ചപ്പോള്‍ നീ "സുജൂദു" ചെയ്യാതിരിക്കുവാന്‍ (തക്കവണ്ണം) നിന്നെ തടസ്സപ്പെടുത്തിയതെന്താണു?" അവന്‍ പറഞ്ഞു: "ഞാന്‍ അവനെ [ആദമിനെ]ക്കാള്‍ ഉത്തമനാകുന്നു; എന്നെ നീ അഗ്നിയില്‍ നിന്നു സൃഷ്ടിച്ചിരിക്കുന്നു; അവനെ നീ കളിമണ്ണില്‍നിന്നും സൃഷ്ടിച്ചിരിക്കുന്നു. [ഇതാണു തടസ്സം].
തഫ്സീർ : 12-12
View   
قَالَ فَٱهْبِطْ مِنْهَا فَمَا يَكُونُ لَكَ أَن تَتَكَبَّرَ فِيهَا فَٱخْرُجْ إِنَّكَ مِنَ ٱلصَّـٰغِرِينَ﴿١٣﴾
share
قَالَ അവന്‍ പറഞ്ഞു فَاهْبِطْ എന്നാല്‍ നീ ഇറങ്ങിപ്പോകുക مِنْهَا ഇതില്‍ [ഇവിടത്തില്‍] നിന്നു فَمَا يَكُونُ എന്നാല്‍ (കാരണം) ആകുകയില്ല (പാടില്ല) لَكَ നിനക്കു أَن تَتَكَبَّرَ നീ അഹംഭാവം നടിക്കല്‍ فِيهَا ഇതില്‍, ഇവിടത്തില്‍ فَاخْرُجْ അതിനാല്‍ പുറത്തു പോകുക إِنَّكَ നിശ്ചയമായും നീ مِنَ الصَّاغِرِينَ ചെറിയവരി (നിസ്സാരന്‍മാരി) ല്‍ പെട്ടവനാണ്.
അവന്‍ [അല്ലാഹു] പറഞ്ഞു: "എന്നാല്‍ ഇതില്‍ നിന്നു നീ ഇറങ്ങിപ്പോകുക! കാരണം, ഇതില്‍ വെച്ച് അഹംഭാവം നടിക്കുവാന്‍ നിനക്കു പാടില്ല. ആകയാല്‍, പുറത്തു പോകുക! നിശ്ചയമായും, നീ നിസ്സാരന്‍മാരില്‍ പെട്ടവനാകുന്നു."
قَالَ أَنظِرْنِىٓ إِلَىٰ يَوْمِ يُبْعَثُونَ﴿١٤﴾
share
قَالَ അവന്‍ പറഞ്ഞു أَنظِرْنِي എന്നെ നീ കാത്തുവെച്ചു (ഒഴിവാക്കി) തരേണം, അവധി നല്‍കണേ إِلَىٰ يَوْمِ ദിവസം വരെ يُبْعَثُونَ അവര്‍ എഴുന്നേല്‍പിക്കപ്പെടുന്ന.
അവന്‍ പറഞ്ഞു: "അവര്‍ [മനുഷ്യര്‍] എഴുന്നേല്‍പിക്കപ്പെടുന്ന [പുനരുത്ഥാന] ദിവസം വരെ എനിക്കു നീ (അവധി തന്നു) ഒഴിവു നല്‍കേണമേ!"
قَالَ إِنَّكَ مِنَ ٱلْمُنظَرِينَ﴿١٥﴾
share
قَالَ അവന്‍ പറഞ്ഞു إِنَّكَ നിശ്ചയമായും നീ مِنَ الْمُنظَرِينَ കാത്തുവെക്ക (ഒഴിവാക്ക)പ്പെട്ടവരില്‍ പെട്ട (വനാണ്).
അവന്‍ [അല്ലാഹു] പറഞ്ഞു: "നിശ്ചയമായും, നീ ഒഴിവു നല്‍കപ്പെട്ടവരില്‍ പെട്ടവനാണ്."
തഫ്സീർ : 13-15
View   
قَالَ فَبِمَآ أَغْوَيْتَنِى لَأَقْعُدَنَّ لَهُمْ صِرَٰطَكَ ٱلْمُسْتَقِيمَ﴿١٦﴾
share
قَالَ അവന്‍ പറഞ്ഞു فَبِمَا أَغْوَيْتَنِي എന്നാല്‍ നീ എന്നെ വഴിപിഴവിലാക്കിയ (വഴി തെറ്റിയവനാക്കിയ) തു കൊണ്ടു لَأَقْعُدَنَّ തീര്‍ച്ചയായും ഞാന്‍ ഇരിക്കുക തന്നെ ചെയ്യും لَهُمْ അവര്‍ക്കുവേണ്ടി, അവര്‍ക്കായി صِرَاطَكَ നിന്റെ പാതയില്‍ الْمُسْتَقِيمَ ചൊവ്വായ.
അവന്‍ [ഇബ്ലീസ്] പറഞ്ഞു: "എന്നാല്‍, നീ എന്നെ വഴിപിഴവിലായിരിക്കകൊണ്ടു തീര്‍ച്ചയായും, നിന്റെ ചൊവ്വായ പാതയില്‍ അവര്‍ക്കായി ഞാന്‍ (കാത്ത്) ഇരിക്കുക തന്നെ ചെയ്യും;
ثُمَّ لَـَٔاتِيَنَّهُم مِّنۢ بَيْنِ أَيْدِيهِمْ وَمِنْ خَلْفِهِمْ وَعَنْ أَيْمَـٰنِهِمْ وَعَن شَمَآئِلِهِمْ ۖ وَلَا تَجِدُ أَكْثَرَهُمْ شَـٰكِرِينَ﴿١٧﴾
share
ثُمَّ പിന്നെ لَآتِيَنَّهُم ഞാന്‍ അവരുടെ അടുക്കല്‍ ചെല്ലുക തന്നെ ചെയ്യും مِّن بَيْنِ أَيْدِيهِمْ അവരുടെ കൈകള്‍ക്കിടയിലൂടെ (മുമ്പിലൂടെ) وَمِنْ خَلْفِهِمْ അവരുടെ പിമ്പിലൂടെയും وَعَنْ أَيْمَانِهِمْ അവരുടെ വലതുകളിലായും, വലവശത്തും وَعَن شَمَائِلِهِمْ അവരുടെ ഇടതുകളിലായും, ഇടവശത്തും وَلَا تَجِدُ നീ കണ്ടെത്തുകയുമില്ല (കാണുകയുമില്ല) أَكْثَرَهُمْ അവരില്‍ അധികമാളുകളെ شَاكِرِينَ നന്ദി കാണിക്കുന്നവരായിട്ടു.
പിന്നെ, അവരുടെ മുമ്പിലൂടെയും, അവരുടെ പിമ്പിലൂടെയും, അവരുടെ വലഭാഗത്തു നിന്നും അവരുടെ ഇടഭാഗത്തു നിന്നും ഞാന്‍ അവരുടെ അടുക്കല്‍ ചെല്ലുകതന്നെ ചെയ്യും; അവരില്‍ അധികമാളെയും നന്ദി കാണിക്കുന്നവരായി നീ കണ്ടെത്തുന്നതുമല്ല.
തഫ്സീർ : 16-17
View   
قَالَ ٱخْرُجْ مِنْهَا مَذْءُومًۭا مَّدْحُورًۭا ۖ لَّمَن تَبِعَكَ مِنْهُمْ لَأَمْلَأَنَّ جَهَنَّمَ مِنكُمْ أَجْمَعِينَ﴿١٨﴾
share
قَالَ അവന്‍ പറഞ്ഞു اخْرُجْ നീ പുറത്തു പോകുക مِنْهَا ഇതില്‍ (ഇവിടത്തില്‍) നിന്നു مَذْءُومًا അപമാനിക്കപ്പെട്ടവനായി, ആക്ഷേപിക്കപ്പെട്ടവനായിട്ടു مَّدْحُورًا ആട്ടപ്പെട്ടവനായി لَّمَن തീര്‍ച്ചയായും ആര്‍ تَبِعَكَ നിന്നെ തുടര്‍ന്നു مِنْهُمْ അവരില്‍ നിന്നു لَأَمْلَأَنَّ നിശ്ചയമായും നാം നിറക്കുക തന്നെ ചെയ്യും جَهَنَّمَ ജഹന്നമിനെ, നരകത്തെ مِنكُمْ നിങ്ങളാല്‍ (നിങ്ങളെക്കൊണ്ടു) أَجْمَعِينَ എല്ലാവരെയും.
അവന്‍ [അല്ലാഹു] പറഞ്ഞു: "അപമാനിക്കപ്പെട്ടവനും, ആട്ടപ്പെട്ടവനുമായിക്കൊണ്ട് ഇവിടത്തില്‍ നിന്നു നീ പുറത്തു പോകുക! തീര്‍ച്ചയായും, അവരില്‍ [മനുഷ്യരില്‍] നിന്നു നിന്നെ ആര്‍ പിന്‍പറ്റിയോ നിങ്ങളെ [നിന്നെയും അവരെയും] എല്ലാവരെയും കൊണ്ടു ഞാന്‍ "ജഹന്നം" [നരകം] നിറക്കുക തന്നെ ചെയ്യും."
وَيَـٰٓـَٔادَمُ ٱسْكُنْ أَنتَ وَزَوْجُكَ ٱلْجَنَّةَ فَكُلَا مِنْ حَيْثُ شِئْتُمَا وَلَا تَقْرَبَا هَـٰذِهِ ٱلشَّجَرَةَ فَتَكُونَا مِنَ ٱلظَّـٰلِمِينَ﴿١٩﴾
share
وَيَا آدَمُ ആദമേ اسْكُنْ താമസിക്കുക, പാര്‍ക്കുക أَنتَ നീ(യും) وَزَوْجُكَ നിന്റെ ഇണ(ഭാര്യ)യും الْجَنَّةَ സ്വര്‍ഗ്ഗത്തില്‍ فَكُلَا എന്നിട്ടു നിങ്ങള്‍ തിന്നുകൊള്ളുക مِنْ حَيْثُ ഇടത്തില്‍നിന്നു, വിധേന شِئْتُمَا നിങ്ങള്‍ ഉദ്ദേശിച്ച وَلَا تَقْرَبَا നിങ്ങള്‍ സമീപിക്കയും ചെയ്യരുത് هَٰذِهِ الشَّجَرَةَ ഈ വൃക്ഷത്തെ فَتَكُونَا എന്നാല്‍ നിങ്ങള്‍ ആയിത്തീരും مِنَ الظَّالِمِينَ അക്രമികളില്‍ പെട്ട (വര്‍).
"ആദമേ നീയും, നിന്റെ ഇണ [ഭാര്യ]യും സ്വര്‍ഗ്ഗത്തില്‍ താമസിച്ചു കൊള്ളുവിന്‍; എന്നിട്ട്, നിങ്ങള്‍ രണ്ടുപേരും നിങ്ങള്‍ ഉദ്ദേശിക്കുന്നേടത്തു നിന്നു തിന്നുകൊള്ളുക; ഈ (ഒരു) വൃക്ഷത്തെ നിങ്ങള്‍ സമീപിക്കുകയും ചെയ്യരുത്; എന്നാല്‍, നിങ്ങള്‍ രണ്ടുപേരും അക്രമികളില്‍പെട്ടവരായിത്തീരും."
തഫ്സീർ : 18-19
View   
فَوَسْوَسَ لَهُمَا ٱلشَّيْطَـٰنُ لِيُبْدِىَ لَهُمَا مَا وُۥرِىَ عَنْهُمَا مِن سَوْءَٰتِهِمَا وَقَالَ مَا نَهَىٰكُمَا رَبُّكُمَا عَنْ هَـٰذِهِ ٱلشَّجَرَةِ إِلَّآ أَن تَكُونَا مَلَكَيْنِ أَوْ تَكُونَا مِنَ ٱلْخَـٰلِدِينَ﴿٢٠﴾
share
فَوَسْوَسَ എന്നിട്ടു ദുര്‍മ്മന്ത്രം നടത്തി لَهُمَا അവര്‍ രണ്ടാളോടും الشَّيْطَانُ പിശാചു لِيُبْدِيَ അവന്‍ വെളിവാക്കുവാന്‍വേണ്ടി لَهُمَا അവര്‍ക്കു രണ്ടാള്‍ക്കും مَا وُورِيَ മറക്ക(മൂടിവെക്ക)പ്പെട്ടതു عَنْهُمَا അവരില്‍ നിന്നു, അവര്‍ക്കു مِن سَوْآتِهِمَا അവരുടെ നഗ്നതയില്‍ നിന്നു وَقَالَ അവന്‍ പറയുകയും ചെയ്തു مَا نَهَاكُمَا നിങ്ങളെ രണ്ടാളെയും വിരോധിച്ചിട്ടില്ല رَبُّكُمَا നിങ്ങളുടെ റബ്ബു عَنْ هَٰذِهِ الشَّجَرَةِ ഈ വൃക്ഷത്തില്‍ നിന്ന്, മരത്തെപ്പറ്റി إِلَّا أَن تَكُونَا നിങ്ങള്‍ ആകുന്നതിനാലല്ലാതെ, ആയിത്തീരുമെന്നതുകൊണ്ടല്ലാതെ مَلَكَيْنِ രണ്ടു മലക്കുകള്‍ أَوْ تَكُونَا അല്ലെങ്കില്‍ നിങ്ങള്‍ ആയിത്തീരുമെന്നതിനാല്‍ مِنَ الْخَالِدِينَ ശാശ്വതന്‍മാരില്‍, നിത്യവാസികളില്‍ പെട്ട (വര്‍).
എന്നിട്ട്, അവര്‍ രണ്ടുപേര്‍ക്കും മറക്കപ്പെട്ടിരുന്നതായ അവരുടെ നഗ്നത അവര്‍ക്കു വെളിവാക്കുവാനായി പിശാചു അവരോടു ദുര്‍മ്മന്ത്രം നടത്തി. അവന്‍ പറയുകയും ചെയ്തു: "നിങ്ങളുടെ രണ്ടാളുടെയും റബ്ബ് നിങ്ങളോടു ഈ വൃക്ഷത്തെക്കുറിച്ചു വിരോധിച്ചിട്ടില്ല, നിങ്ങള്‍ രണ്ടു പേരും മലക്കുകള്‍ ആയിത്തീരുകയോ, അല്ലെങ്കില്‍ നിങ്ങള്‍ ശാശ്വതവാസികളില്‍പെട്ടവരായിത്തീരുകയോ ചെയ്യുമെന്നതിനാല്‍ അല്ലാതെ."
وَقَاسَمَهُمَآ إِنِّى لَكُمَا لَمِنَ ٱلنَّـٰصِحِينَ﴿٢١﴾
share
وَقَاسَمَهُمَا അവന്‍ അവരോടു സത്യം ചെയ്തു കാട്ടുക (പറയുക) യും ചെയ്തു إِنِّي നിശ്ചയമായും ഞാന്‍ لَكُمَا നിങ്ങള്‍ രണ്ടാള്‍ക്കും لَمِنَ النَّاصِحِينَ ഗുണകാംക്ഷികളില്‍ പെട്ട(വന്‍) തന്നെ.
അവന്‍ അവരോടു സത്യം ചെയ്തു പറയുകയും ചെയ്തു: "നിശ്ചയമായും, ഞാന്‍ നിങ്ങള്‍ രണ്ടാള്‍ക്കും ഗുണകാംക്ഷികളില്‍ പെട്ടവന്‍ തന്നെയാണെന്നു.
തഫ്സീർ : 20-21
View   
فَدَلَّىٰهُمَا بِغُرُورٍۢ ۚ فَلَمَّا ذَاقَا ٱلشَّجَرَةَ بَدَتْ لَهُمَا سَوْءَٰتُهُمَا وَطَفِقَا يَخْصِفَانِ عَلَيْهِمَا مِن وَرَقِ ٱلْجَنَّةِ ۖ وَنَادَىٰهُمَا رَبُّهُمَآ أَلَمْ أَنْهَكُمَا عَن تِلْكُمَا ٱلشَّجَرَةِ وَأَقُل لَّكُمَآ إِنَّ ٱلشَّيْطَـٰنَ لَكُمَا عَدُوٌّۭ مُّبِينٌۭ﴿٢٢﴾
share
فَدَلَّاهُمَا എന്നിട്ടു അവന്‍ അവരെ താഴ്ത്തി, അധഃപതിപ്പിച്ചു, താഴെ ഇറക്കി بِغُرُورٍ വഞ്ചനയാല്‍, വഞ്ചനമൂലം, കൃത്രിമമായി فَلَمَّا ذَاقَا അങ്ങനെ അവര്‍ രുചി നോക്കിയപ്പോള്‍, ആസ്വദിച്ചാരെ الشَّجَرَةَ വൃക്ഷത്തെ بَدَتْ വെളിവായി لَهُمَا അവര്‍ക്കു രണ്ടാള്‍ക്കും سَوْآتُهُمَا അവരുടെ നഗ്നത وَطَفِقَا അവര്‍ രണ്ടാളും തുടങ്ങി يَخْصِفَانِ പറ്റിക്കുവാന്‍, വെചുചേര്‍ക്കുവാന്‍ عَلَيْهِمَا രണ്ടാളുടെയും മേല്‍ مِن وَرَقِ ഇലയില്‍നിന്നു الْجَنَّةِ സ്വര്‍ഗ്ഗത്തിലെ وَنَادَاهُمَا അവരെ രണ്ടാളെയും വിളിക്കുകയും ചെയ്തു رَبُّهُمَا അവരുടെ റബ്ബു أَلَمْ أَنْهَكُمَا ഞാന്‍ നിങ്ങളെ വിരോധിച്ചില്ലേ عَن تِلْكُمَا الشَّجَرَةِ ആ വൃക്ഷത്തെപ്പറ്റി وَأَقُل لَّكُمَا നിങ്ങളോടു ഞാന്‍ പറയുകയും (ചെയ്തില്ലേ?) إِنَّ الشَّيْطَانَ നിശ്ചയമായും പിശാചു لَكُمَا നിങ്ങള്‍ രണ്ടാള്‍ക്കും عَدُوٌّ ശത്രുവാണു مُّبِينٌ പ്രത്യക്ഷ, സ്പഷ്ടമായ.
എന്നിട്ട്, അവര്‍ രണ്ടുപേരെയും അവന്‍ വഞ്ചന മൂലം (തരം) താഴ്ത്തി. അങ്ങനെ, അവര്‍ (ആ) വൃക്ഷ (ഫലത്തെ) രുചി നോക്കിയപ്പോള്‍, അവര്‍ക്കു അവരുടെ നഗ്നത വെളിവായി, സ്വര്‍ഗ്ഗത്തിലെ ഇലയില്‍ നിന്നും (എടുത്ത്) അവര്‍ തങ്ങളുടെമേല്‍ പറ്റിക്കുവാന്‍ തുടങ്ങുകയും ചെയ്തു. അവര്‍ രണ്ടാളുടെയും റബ്ബ് അവരെ വിളിച്ചു (പറഞ്ഞു): "ആ വൃക്ഷത്തെപ്പറ്റി ഞാന്‍ നിങ്ങളോടു വിരോധിച്ചിട്ടില്ലേ?! പിശാച് നിങ്ങള്‍ക്കു രണ്ടാള്‍ക്കും സ്പഷ്ടമായ ശത്രുവാണെന്നു ഞാന്‍ നിങ്ങളോടു പറയുകയും (ചെയ്തിട്ടില്ലേ)?!
തഫ്സീർ : 22-22
View   
قَالَا رَبَّنَا ظَلَمْنَآ أَنفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ ٱلْخَـٰسِرِينَ﴿٢٣﴾
share
قَالَا അവര്‍ രണ്ടാളും പറഞ്ഞു رَبَّنَا ഞങ്ങളുടെ റബ്ബേ ظَلَمْنَا ഞങ്ങള്‍ അക്രമം (അനീതി) ചെയ്തു أَنفُسَنَا ഞങ്ങളോടു തന്നെ, ഞങ്ങളുടെ സ്വന്തങ്ങളെ وَإِن لَّمْ تَغْفِرْ നീ പൊറുത്തില്ലെങ്കില്‍ لَنَا ഞങ്ങള്‍ക്കു وَتَرْحَمْنَا ഞങ്ങളോടു കരുണ ചെയ്യുകയും (ചെയ്തില്ലെങ്കില്‍) لَنَكُونَنَّ നിശ്ചയമായും ഞങ്ങള്‍ ആയിത്തീരുക തന്നെ ചെയ്യും مِنَ الْخَاسِرِينَ നഷ്ടപ്പെട്ടവരുടെ കൂട്ടത്തില്‍.
അവര്‍ രണ്ടാളും പറഞ്ഞു: "ഞങ്ങളുടെ റബ്ബേ, ഞങ്ങള്‍ ഞങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിച്ചു; നീ ഞങ്ങള്‍ക്കു പൊറുത്തു തരുകയും, ഞങ്ങളോടു കരുണ ചെയ്യുകയും ചെയ്തില്ലെങ്കില്‍, നിശ്ചയമായും ഞങ്ങള്‍ നഷ്ടപ്പെട്ടവരുടെ കൂട്ടത്തില്‍പ്പെട്ടവരായിത്തീരുക തന്നെ ചെയ്യും.!"
തഫ്സീർ : 23-23
View   
قَالَ ٱهْبِطُوا۟ بَعْضُكُمْ لِبَعْضٍ عَدُوٌّۭ ۖ وَلَكُمْ فِى ٱلْأَرْضِ مُسْتَقَرٌّۭ وَمَتَـٰعٌ إِلَىٰ حِينٍۢ﴿٢٤﴾
share
قَالَ അവന്‍ പറഞ്ഞു اهْبِطُوا നിങ്ങള്‍ ഇറങ്ങുവിന്‍ بَعْضُكُمْ നിങ്ങളില്‍ ചിലര്‍ لِبَعْضٍ ചിലര്‍ക്കു عَدُوٌّ ശത്രുവാകുന്നു وَلَكُمْ നിങ്ങള്‍ക്കുണ്ടു فِي الْأَرْضِ ഭൂമിയില്‍ مُسْتَقَرٌّ താമസം, തങ്ങുന്ന സ്ഥാനം, വാസസ്ഥലം وَمَتَاعٌ ഉപയോഗവും, ഉപകരണവും إِلَىٰ حِينٍ ഒരു സമയംവരെ.
അവന്‍ [അല്ലാഹു] പറഞ്ഞു: "നിങ്ങള്‍ (എല്ലാവരും) ഇറങ്ങിക്കൊള്ളുവിന്‍; നിങ്ങളില്‍ ചിലര്‍ ചിലര്‍ക്കു ശത്രുവാകുന്നു. [ഇതു ഓര്‍മ്മവെക്കണം.] "ഭൂമിയില്‍ നിങ്ങള്‍ക്കു ഒരു (നിശ്ചിത) സമയംവരെ താമസ (സൗകര്യ)വും, ഉപയോഗവുമുണ്ടായിരിക്കും."
قَالَ فِيهَا تَحْيَوْنَ وَفِيهَا تَمُوتُونَ وَمِنْهَا تُخْرَجُونَ﴿٢٥﴾
share
قَالَ അവന്‍ പറഞ്ഞു فِيهَا അതില്‍ (തന്നെ) تَحْيَوْنَ നിങ്ങള്‍ ജീവിക്കും وَفِيهَا അതില്‍ (തന്നെ) تَمُوتُونَ നിങ്ങള്‍ മരിക്കുന്നു وَمِنْهَا അതില്‍ നിന്നു (തന്നെ) تُخْرَجُونَ നിങ്ങള്‍ പുറപ്പെടുവിക്ക (പുറത്തുകൊണ്ടുവര) പ്പെടുകയും ചെയ്യുന്നു.
അവന്‍ [അല്ലാഹു] പറഞ്ഞു: "അതില്‍ തന്നെ നിങ്ങള്‍ ജീവിക്കും, അതില്‍ തന്നെ നിങ്ങള്‍ മരിക്കും, അതില്‍ നിന്നു തന്നെ നിങ്ങള്‍ (വീണ്ടും) പുറത്തു വരുത്തപ്പെടുകയും ചെയ്യും."
തഫ്സീർ : 24-25
View   
يَـٰبَنِىٓ ءَادَمَ قَدْ أَنزَلْنَا عَلَيْكُمْ لِبَاسًۭا يُوَٰرِى سَوْءَٰتِكُمْ وَرِيشًۭا ۖ وَلِبَاسُ ٱلتَّقْوَىٰ ذَٰلِكَ خَيْرٌۭ ۚ ذَٰلِكَ مِنْ ءَايَـٰتِ ٱللَّهِ لَعَلَّهُمْ يَذَّكَّرُونَ﴿٢٦﴾
share
يَا بَنِي സന്തതികളേ, മക്കളേ آدَمَ ആദമിന്റെ قَدْ أَنزَلْنَا നാം ഇറക്കിയിട്ടുണ്ട് عَلَيْكُمْ നിങ്ങള്‍ക്കു لِبَاسًا വസ്ത്രം يُوَارِي മറക്കുന്ന, മൂടുന്ന سَوْآتِكُمْ നിങ്ങളുടെ നഗ്നത وَرِيشًا അലങ്കാര വസ്ത്രവും وَلِبَاسُ التَّقْوَىٰ സൂക്ഷ്മത (ഭയഭക്തി) യാകുന്ന വസ്ത്രം ذَٰلِكَ അതു خَيْرٌ ഉത്തമമാണ്, കൂടുതല്‍ നല്ലതാണ് ذَٰلِكَ അത് مِنْ آيَاتِ ആയത്തു (ദൃഷ്ടാന്തം - ലക്‌ഷ്യം) കളില്‍ പെട്ടതാണു اللَّهِ അല്ലാഹുവിന്റെ لَعَلَّهُمْ അവരായേക്കാം, അവരാകുവാന്‍വേണ്ടി يَذَّكَّرُونَ അവര്‍ ഉറ്റാലോചിക്കും.
ആദമിന്റെ സന്തതികളേ, നിങ്ങളുടെ നഗ്നത മറക്കുന്ന വസ്ത്രവും, അലങ്കാര വസ്ത്രവും നാം നിങ്ങള്‍ക്ക് ഇറക്കിത്തന്നിട്ടുണ്ട്. സൂക്ഷമത [ഭയഭക്തി]യാകുന്ന വസ്ത്രമാകട്ടെ, അതത്രെ (കൂടുതല്‍) ഉത്തമം. അതു അല്ലാഹുവിന്റെ [ആയത്തു" [ദൃഷ്ടാന്തം] കളില്‍ പെട്ടതാകുന്നു. അവര്‍ [മനുഷ്യര്‍] ഉറ്റാലോചിച്ചേക്കാം.
يَـٰبَنِىٓ ءَادَمَ لَا يَفْتِنَنَّكُمُ ٱلشَّيْطَـٰنُ كَمَآ أَخْرَجَ أَبَوَيْكُم مِّنَ ٱلْجَنَّةِ يَنزِعُ عَنْهُمَا لِبَاسَهُمَا لِيُرِيَهُمَا سَوْءَٰتِهِمَآ ۗ إِنَّهُۥ يَرَىٰكُمْ هُوَ وَقَبِيلُهُۥ مِنْ حَيْثُ لَا تَرَوْنَهُمْ ۗ إِنَّا جَعَلْنَا ٱلشَّيَـٰطِينَ أَوْلِيَآءَ لِلَّذِينَ لَا يُؤْمِنُونَ﴿٢٧﴾
share
يَا بَنِي آدَمَ ആദമിന്റെ സന്തതികളേ لَا يَفْتِنَنَّكُمُ നിങ്ങളെ കുഴപ്പത്തിലാക്കരുതു, കുഴപ്പപ്പെടുത്താതിരിക്കട്ടെ الشَّيْطَانُ പിശാചു كَمَا أَخْرَجَ അവന്‍ പുറത്താക്കിയതുപോലെ أَبَوَيْكُم നിങ്ങളുടെ മാതാപിതാക്കളെ مِّنَ الْجَنَّةِ സ്വര്‍ഗ്ഗത്തില്‍ നിന്നു يَنزِعُ നീക്കം ചെയ്തു (ഉരിഞ്ഞു - അഴിച്ചു) കൊണ്ടു عَنْهُمَا അവര്‍ രണ്ടാളില്‍ നിന്നു لِبَاسَهُمَا അവരുടെ വസ്ത്രം لِيُرِيَهُمَا അവന്‍ അവര്‍ക്കു കാണിക്കു (കാട്ടിക്കൊടുക്കു) വാന്‍ سَوْآتِهِمَا അവരുടെ നഗ്നത إِنَّهُ നിശ്ചയമായും അവന്‍ يَرَاكُمْ هُوَ അവന്‍ നിങ്ങളെ കാണും وَقَبِيلُهُ അവന്റെ കൂട്ടവും, കൂട്ടരും مِنْ حَيْثُ വിധേന لَا تَرَوْنَهُمْ നിങ്ങളവരെ കാണാത്ത إِنَّا جَعَلْنَا നിശ്ചയമായും നാം ആക്കിയിരിക്കുന്നു الشَّيَاطِينَ പിശാചുക്കളെ أَوْلِيَاءَ ബന്ധുമിത്രങ്ങള്‍, കാര്യകര്‍ത്താക്കള്‍ لِلَّذِينَ لَا يُؤْمِنُونَ വിശ്വസിക്കാത്തവര്‍ക്ക്.
ആദമിന്റെ സന്തതികളേ, പിശാചു നിങ്ങളുടെ മാതാപിതാക്കളെ സ്വര്‍ഗ്ഗത്തില്‍ നിന്നു പുറത്താക്കിയതുപോലെ, നിങ്ങളെ അവന്‍ കുഴപ്പത്തിലാക്കാതിരുന്നുകൊള്ളട്ടെ; (അതെ) അവര്‍ക്കു രണ്ടാള്‍ക്കും അവരുടെ നഗ്നത കാണിക്കുവാന്‍വേണ്ടി അവരുടെ വസ്ത്രം അവരില്‍ നിന്നും നീക്കം ചെയ്തുകൊണ്ട് (പുറത്താക്കിയതു പോലെ). നിശ്ചയമായും, അവനും അവന്റെ കൂട്ടരും നിങ്ങള്‍ അവരെ (അങ്ങോട്ട്‌) കാണാത്ത വിധത്തില്‍ നിങ്ങളെ (ഇങ്ങോട്ട്) കാണുന്നതാണ്. വിശ്വസിക്കാത്തവര്‍ക്കു നാം പിശാചുക്കളെ ബന്ധുമിത്രങ്ങളാക്കിയിരിക്കുന്നു.
തഫ്സീർ : 26-27
View   
وَإِذَا فَعَلُوا۟ فَـٰحِشَةًۭ قَالُوا۟ وَجَدْنَا عَلَيْهَآ ءَابَآءَنَا وَٱللَّهُ أَمَرَنَا بِهَا ۗ قُلْ إِنَّ ٱللَّهَ لَا يَأْمُرُ بِٱلْفَحْشَآءِ ۖ أَتَقُولُونَ عَلَى ٱللَّهِ مَا لَا تَعْلَمُونَ﴿٢٨﴾
share
وَإِذَا فَعَلُوا അവര്‍ ചെയ്‌താല്‍ فَاحِشَةً ഒരു നീചവൃത്തി, വല്ല നീചകൃത്യവും قَالُوا അവര്‍ പറയും وَجَدْنَا ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു عَلَيْهَا അതിന്‍മേല്‍ (അപ്രകാരം) آبَاءَنَا ഞങ്ങളുടെ പിതാക്കളെ (പൂര്‍വ്വികന്‍മാരെ) وَاللَّهُ അല്ലാഹു, അല്ലാഹുവാകട്ടെ أَمَرَنَا ഞങ്ങളോടു കല്‍പിക്കയും ചെയ്തിരിക്കുന്നു بِهَا അതിനു, അതുകൊണ്ടു, അതിനെപ്പറ്റി قُلْ പറയുക إِنَّ اللَّهَ നിശ്ചയമായും അല്ലാഹു لَا يَأْمُرُ അവന്‍ കല്‍പിക്കയില്ല بِالْفَحْشَاءِ നീചവൃത്തിക്കു أَتَقُولُونَ നിങ്ങള്‍ പറയുന്നുവോ, പറയുകയോ عَلَى اللَّهِ അല്ലാഹുവിന്റെ പേരില്‍ مَا لَا تَعْلَمُونَ നിങ്ങള്‍ക്കറിയാത്തത്.
അവര്‍ വല്ല നീചവൃത്തിയും ചെയ്‌താല്‍ അവര്‍ പറയും: "ഞങ്ങളുടെ പിതാക്കളെ ഞങ്ങള്‍ അപ്രകാരം കണ്ടെത്തിയിരിക്കുന്നു; അല്ലാഹു ഞങ്ങളോട് അതിനു കല്‍പിക്കുകയും ചെയ്തിരിക്കുന്നു". പറയുക "നിശ്ചയമായും, അല്ലാഹു നീചവൃത്തിക്കു കല്‍പിക്കുകയില്ല. അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ക്കു അറിഞ്ഞു കൂടാത്തതു നിങ്ങള്‍ പറയുകയോ?"
قُلْ أَمَرَ رَبِّى بِٱلْقِسْطِ ۖ وَأَقِيمُوا۟ وُجُوهَكُمْ عِندَ كُلِّ مَسْجِدٍۢ وَٱدْعُوهُ مُخْلِصِينَ لَهُ ٱلدِّينَ ۚ كَمَا بَدَأَكُمْ تَعُودُونَ﴿٢٩﴾
share
قُلْ പറയുക أَمَرَ رَبِّي എന്റെ റബ്ബു കല്‍പിച്ചിരിക്കുന്നു بِالْقِسْطِ നീതിമുറക്ക്‌, നീതിയെപ്പറ്റി وَأَقِيمُوا നിങ്ങള്‍ നിലനിറുത്തുക (ശരിക്കു നിറുത്തുക)യും ചെയ്യുവിന്‍ وُجُوهَكُمْ നിങ്ങളുടെ മുഖങ്ങളെ عِندَ كُلِّ എല്ലാറ്റിങ്കലും, എല്ലാറ്റിന്റെ അടുത്തും مَسْجِدٍ സുജൂദു (നമസ്കാര) സ്ഥാനം, പള്ളി وَادْعُوهُ അവനെ വിളിക്കുക (പ്രാര്‍ത്ഥിക്കുക)യും ചെയ്യുവിന്‍ مُخْلِصِينَ നിഷ്കളങ്കമാക്കിക്കൊണ്ടു, തനിച്ചാക്കിയവരായി لَهُ അവനു الدِّينَ മതം, കീഴ്വണക്കം, വഴിപ്പാടു كَمَا بَدَأَكُمْ നിങ്ങളെ അവന്‍ തുടങ്ങിയ (ആദ്യമുണ്ടാക്കിയ) തുപോലെ تَعُودُونَ നിങ്ങള്‍ മടങ്ങും (വീണ്ടും ആകും).
പറയുക: "എന്റെ റബ്ബ് നീതി മുറക്ക് [അതു പാലിക്കുവാന്‍] കല്‍പിച്ചിരിക്കുന്നു. എല്ലാ നമസ്കാര സ്ഥാനത്തിങ്കലും നിങ്ങള്‍ നിങ്ങളുടെ മുഖങ്ങളെ നേരെ നിറുത്തുവിന്‍ എന്നും; മതം (അഥവാ കീഴ്വണക്കം) അവനു നിഷ്കളങ്കമാക്കിക്കൊണ്ടു അവനെ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുകയും ചെയ്യുവിന്‍ എന്നും (കല്‍പിച്ചിരിക്കുന്നു). നിങ്ങളെ അവന്‍ ആദ്യമാ(യി ഉണ്ടാ)ക്കിയതു പോലെത്തന്നെ, നിങ്ങള്‍ മടങ്ങുന്നതാണ്.
فَرِيقًا هَدَىٰ وَفَرِيقًا حَقَّ عَلَيْهِمُ ٱلضَّلَـٰلَةُ ۗ إِنَّهُمُ ٱتَّخَذُوا۟ ٱلشَّيَـٰطِينَ أَوْلِيَآءَ مِن دُونِ ٱللَّهِ وَيَحْسَبُونَ أَنَّهُم مُّهْتَدُونَ﴿٣٠﴾
share
فَرِيقًا ഒരു വിഭാഗത്തെ, കൂട്ടരേ هَدَىٰ അവന്‍ നേര്‍മാര്‍ഗ്ഗത്തിലാക്കിയിരിക്കുന്നു وَفَرِيقًا ഒരു വിഭാഗത്തെയാകട്ടെ حَقَّ عَلَيْهِمُ അവരില്‍ അവകാശപ്പെട്ടിരിക്കുന്നു الضَّلَالَةُ ദുര്‍മ്മാര്‍ഗ്ഗം, വഴിപിഴവു إِنَّهُمُ നിശ്ചയമായും അവര്‍ اتَّخَذُوا ആക്കിവെച്ചു, സ്വീകരിച്ചു الشَّيَاطِينَ പിശാചുക്കളെ أَوْلِيَاءَ ബന്ധുമിത്രങ്ങള്‍, കാര്യകര്‍ത്താക്കള്‍ مِن دُونِ اللَّهِ അല്ലാഹുവിനെ കൂടാതെ, പുറമെ وَيَحْسَبُونَ അവര്‍ കണക്കാക്കുകയും (വിചാരിക്കുകയും) ചെയ്യുന്നു, ഗണിക്കുകയും ചെയ്തിരുന്നു أَنَّهُم അവര്‍ (ആകുന്നു) എന്നു مُّهْتَدُونَ നേര്‍മാര്‍ഗ്ഗം പ്രാപിച്ചവരാണു (എന്നു).
ഒരു വിഭാഗത്തെ അവന്‍ നേര്‍മ്മാര്‍ഗ്ഗത്തിലാക്കിയിരിക്കുന്നു; ഒരു വിഭാഗത്തെയാകട്ടെ, - അവരുടെമേല്‍ വഴിപിഴവു അവകാശപ്പെട്ടിരിക്കുന്നു. (അവരെ വഴിപിഴവിലുമാക്കിയിരിക്കുന്നു). (കാരണം) നിശ്ചയമായും, ഇവര്‍ അല്ലാഹുവിനു പുറമെ പിശാചുക്കളെ ബന്ധുമിത്രങ്ങളാക്കിവെച്ചിരിക്കുന്നു. തങ്ങള്‍ നേര്‍മ്മാര്‍ഗ്ഗം പ്രാപിച്ചവരാണെന്നു അവര്‍ കണക്കാക്കുകയും ചെയ്യുന്നു.
തഫ്സീർ : 28-30
View   
يَـٰبَنِىٓ ءَادَمَ خُذُوا۟ زِينَتَكُمْ عِندَ كُلِّ مَسْجِدٍۢ وَكُلُوا۟ وَٱشْرَبُوا۟ وَلَا تُسْرِفُوٓا۟ ۚ إِنَّهُۥ لَا يُحِبُّ ٱلْمُسْرِفِينَ﴿٣١﴾
share
يَا بَنِي آدَمَ ആദമിന്റെ സന്തതികളേ (മക്കളേ) നിങ്ങള്‍ خُذُوا എടുത്തു (ഉപയോഗിച്ചു - സ്വീകരിച്ചു) കൊള്ളുവിന്‍ زِينَتَكُمْ നിങ്ങളുടെ ഭംഗി, അലങ്കാരം, അഴകു عِندَ كُلِّ مَسْجِدٍ എല്ലാ സുജൂദു (നമസ്കാര) വേളയിലും, നമസ്കാര സ്ഥലത്തിങ്കലും وَكُلُوا തിന്നുകയും ചെയ്യുവിന്‍ وَاشْرَبُوا കുടിക്കുകയും ചെയ്യുവിന്‍ وَلَا تُسْرِفُوا നിങ്ങള്‍ അമിതമാക്കുക (അതിരു കടക്കുക) യും ചെയ്യരുതു إِنَّهُ നിശ്ചയമായും لَا يُحِبُّ അവന്‍ ഇഷ്ടപ്പെടുകയില്ല الْمُسْرِفِينَ അതിരു വിടുന്നവരെ, അമിതമാക്കുന്നവരെ.
ആദമിന്റെ സന്തതികളേ, എല്ലാ നമസ്കാരസ്ഥാനത്തിങ്കലും നിങ്ങള്‍ നിങ്ങളുടെ ഭംഗി [വസ്ത്രങ്ങള്‍] എടുത്തു (പയോഗിച്ചു) കൊള്ളുവിന്‍; നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുവിന്‍, അമിതമാക്കുകയും അരുത്. നിശ്ചയമായും, അമിതമാക്കുന്നവരെ അവന്‍ [അല്ലാഹു] ഇഷ്ടപ്പെടുകയില്ല.
തഫ്സീർ : 31-31
View   
قُلْ مَنْ حَرَّمَ زِينَةَ ٱللَّهِ ٱلَّتِىٓ أَخْرَجَ لِعِبَادِهِۦ وَٱلطَّيِّبَـٰتِ مِنَ ٱلرِّزْقِ ۚ قُلْ هِىَ لِلَّذِينَ ءَامَنُوا۟ فِى ٱلْحَيَوٰةِ ٱلدُّنْيَا خَالِصَةًۭ يَوْمَ ٱلْقِيَـٰمَةِ ۗ كَذَٰلِكَ نُفَصِّلُ ٱلْـَٔايَـٰتِ لِقَوْمٍۢ يَعْلَمُونَ﴿٣٢﴾
share
قُلْ പറയുക مَنْ حَرَّمَ നിഷിദ്ധ (ഹറാ) മാക്കിയതാരാണ് زِينَةَ اللَّهِ അല്ലാഹുവിന്റെ ഭംഗിയെ (അലങ്കാരത്തെ) الَّتِي أَخْرَجَ അവന്‍ പുറപ്പെടുവിച്ച (ഉല്പദിപ്പിച) തായ لِعِبَادِهِ തന്റെ (അവന്റെ) അടിയാന്‍മാര്‍ക്കുവേണ്ടി وَالطَّيِّبَاتِ നല്ല (വിശിഷ്ട) വസ്തുക്കളെയും مِنَ الرِّزْقِ ആഹാര (ഉപജീവന)ത്തില്‍ നിന്നു قُلْ هِيَ പറയുക അവ لِلَّذِينَ آمَنُوا വിശ്വസിച്ചവര്‍ക്കുള്ളതാണു (വേണ്ടിയാണു) فِي الْحَيَاةِ ജീവിതത്തില്‍ الدُّنْيَا ഇഹലോക, ഐഹിക خَالِصَةً മാത്രമായിക്കൊണ്ടു, തനിയേയായിട്ടു يَوْمَ الْقِيَامَةِ ക്വിയാമത്തുനാളില്‍ كَذَٰلِكَ അ(ഇ)പ്രകാരം نُفَصِّلُ നാം വിശദീകരിക്കുന്നു الْآيَاتِ ലക്ഷ്യങ്ങളെ, ദൃഷ്ടാന്തങ്ങളെ لِقَوْمٍ ജനങ്ങള്‍ക്കുവേണ്ടി يَعْلَمُونَ അറിയുന്ന.
(നബിയേ) പറയുക: "അല്ലാഹു അവന്റെ അടിയാന്‍മാര്‍ക്കുവേണ്ടി പുറപ്പെടുവിച്ചിട്ടുള്ളതായ അവന്റെ (വക) ഭംഗി (വസ്തുക്കളെ)യും, ആഹാരത്തില്‍ നിന്നുള്ള നല്ല (വിശിഷ്ട) വസ്തുക്കളെയും നിഷിദ്ധമാക്കിയതാരാണ്?!" പറയുക: "അവ ഐഹിക ജീവിതത്തില്‍ വിശ്വസിച്ചവര്‍ക്കുവേണ്ടിയുള്ളതാകുന്നു; ക്വിയാമത്തുനാളില്‍ അവര്‍ക്കു മാത്രമായിക്കൊണ്ട്." ഇപ്രകാരം, അറിയാവുന്ന ജനങ്ങള്‍ക്കുവേണ്ടി "ആയത്തു" [ലക്‌ഷ്യം]കളെ നാം വിശദീകരിക്കുന്നു.
തഫ്സീർ : 32-32
View   
قُلْ إِنَّمَا حَرَّمَ رَبِّىَ ٱلْفَوَٰحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ وَٱلْإِثْمَ وَٱلْبَغْىَ بِغَيْرِ ٱلْحَقِّ وَأَن تُشْرِكُوا۟ بِٱللَّهِ مَا لَمْ يُنَزِّلْ بِهِۦ سُلْطَـٰنًۭا وَأَن تَقُولُوا۟ عَلَى ٱللَّهِ مَا لَا تَعْلَمُونَ﴿٣٣﴾
share
قُلْ പറയുക إِنَّمَا حَرَّمَ നിഷിദ്ധമാക്കിയതു (ഇവ മാത്രം), നിശ്ചയമായും ഹറാമാക്കി رَبِّيَ എന്റെ റബ്ബു الْفَوَاحِشَ നീചവൃത്തികളെ (മാത്രം) مَا ظَهَرَ പ്രത്യക്ഷമായതു (വെളിവായതു) مِنْهَا അവയില്‍ നിന്നു وَمَا بَطَنَ പരോക്ഷമായതും (മറഞ്ഞതും) وَالْإِثْمَ കുറ്റവും, പാപവും وَالْبَغْيَ അതിക്രമവും, കയ്യേറ്റവും, ധിക്കാരവും, അക്രമവും بِغَيْرِ الْحَقِّ ന്യായമില്ലാതെ, അവകാശമില്ലാതെ وَأَن تُشْرِكُوا നിങ്ങള്‍ പങ്കു ചേര്‍ക്കലും بِاللَّهِ അല്ലാഹുവിനോടു, അല്ലാഹുവില്‍ مَا لَمْ يُنَزِّلْ അവന്‍ അവതരിപ്പിക്കാത്തതിനെ بِهِ അതിനു, അതിനെപ്പറ്റി سُلْطَانًا ഒരു (അധികൃത) രേഖ (ശക്തി - അധികാരം) وَأَن تَقُولُوا നിങ്ങള്‍ പറയലും (പറഞ്ഞുണ്ടാക്കലും) عَلَى اللَّهِ അല്ലാഹുവിന്റെ പേരില്‍ مَا لَا تَعْلَمُونَ നിങ്ങള്‍ക്കറിഞ്ഞുകൂടാത്തതു.
പറയുക: "നിശ്ചയമായും, എന്റെ റബ്ബു നിഷിദ്ധമാക്കിയിരിക്കുന്നതു: നീചവൃത്തികളും അവയില്‍ പ്രത്യക്ഷമായതും പരോക്ഷമായതും, പാപവും, ന്യായവുമല്ലാതെയുള്ള അതിക്രമ (അഥവാ കയ്യേറ്റ)വും, യാതൊരു (അധികൃത) രേഖയും അല്ലാഹു അവതരിപ്പിച്ചിട്ടില്ലാത്തതിനെ നിങ്ങള്‍ അവനോടു പങ്കുചേര്‍ക്കുന്നതും, നിങ്ങള്‍ക്കു അറിഞ്ഞു കൂടാത്തതു നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ പറഞ്ഞുണ്ടാക്കുന്നതും (മാത്രം) ആകുന്നു.
തഫ്സീർ : 33-33
View   
وَلِكُلِّ أُمَّةٍ أَجَلٌۭ ۖ فَإِذَا جَآءَ أَجَلُهُمْ لَا يَسْتَأْخِرُونَ سَاعَةًۭ ۖ وَلَا يَسْتَقْدِمُونَ﴿٣٤﴾
share
وَلِكُلِّ أُمَّةٍ എല്ലാ സമുദായത്തിനുമുണ്ട് أَجَلٌ ഒരു അവധി فَإِذَا جَاءَ അങ്ങനെ (അതിനാല്‍) വന്നാല്‍ أَجَلُهُمْ അവരുടെ അവധി لَا يَسْتَأْخِرُونَ അവര്‍ പിന്തി (പിന്നോട്ടു) പോകുകയില്ല سَاعَةً ഒരു നാഴികനേരം وَلَا يَسْتَقْدِمُونَ അവര്‍ മുന്തി (മുന്നോട്ടു) പോകുകയുമില്ല.
എല്ലാ (ഓരോ) സമുദായത്തിനുമുണ്ട് ഒരു അവധി. അങ്ങനെ, അവരുടെ അവധി വന്നാല്‍ അവര്‍ ഒരു നാഴിക നേരവും പിന്നോട്ടു പോകുകയാകട്ടെ, മുന്നോട്ടു പോകുകയാകട്ടെ ചെയ്കയില്ല.
തഫ്സീർ : 34-34
View   
يَـٰبَنِىٓ ءَادَمَ إِمَّا يَأْتِيَنَّكُمْ رُسُلٌۭ مِّنكُمْ يَقُصُّونَ عَلَيْكُمْ ءَايَـٰتِى ۙ فَمَنِ ٱتَّقَىٰ وَأَصْلَحَ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ﴿٣٥﴾
share
يَا بَنِي آدَمَ ആദമിന്റെ സന്തതികളെ إِمَّا يَأْتِيَنَّكُمْ നിങ്ങള്‍ക്കു (വല്ലപ്പോഴും) വരുന്നപക്ഷം رُسُلٌ റസൂലുകള്‍, ദൂതന്‍മാര്‍ مِّنكُمْ നിങ്ങളില്‍നിന്നുള്ള يَقُصُّونَ വിവരിച്ചുതന്നുകൊണ്ടു عَلَيْكُمْ നിങ്ങള്‍ക്കു آيَاتِي എന്റെ ലക്ഷ്യങ്ങള്‍, ദൃഷ്ടാന്തങ്ങള്‍ فَمَنِ اتَّقَىٰ അപ്പോള്‍ ആര്‍ സൂക്ഷിച്ചുവോ (കര്‍മ്മം) وَأَصْلَحَ നന്നാക്കുകയും ചെയ്തു, നന്നായിത്തീരുകയും ചെയ്തു فَلَا خَوْفٌ എന്നാല്‍ ഒരു ഭയവുമില്ല عَلَيْهِمْ അവരുടെമേല്‍ وَلَا هُمْ അവര്‍ ഇല്ലതാനും يَحْزَنُونَ അവര്‍ വ്യസനിക്കും.
ആദമിന്റെ സന്തതികളെ, എന്റെ "ആയത്തു [ലക്‌ഷ്യം] കള്‍" നിങ്ങള്‍ക്കു വിവരിച്ചുതന്നുകൊണ്ട് നിങ്ങളില്‍നിന്നുള്ള "റസൂലു"കള്‍ നിങ്ങള്‍ക്കു (വല്ലപ്പോഴും) വന്നെത്തുന്നപക്ഷം, അപ്പോള്‍ - ആര്‍ സൂക്ഷമത പാലിക്കുകയും, (പ്രവൃത്തി) നന്നാക്കിത്തീര്‍ക്കുകയും ചെയ്തുവോ, അവരുടെ മേല്‍ യാതൊരു ഭയവുമില്ല; അവര്‍ വ്യസനിക്കുകയുമില്ല.
وَٱلَّذِينَ كَذَّبُوا۟ بِـَٔايَـٰتِنَا وَٱسْتَكْبَرُوا۟ عَنْهَآ أُو۟لَـٰٓئِكَ أَصْحَـٰبُ ٱلنَّارِ ۖ هُمْ فِيهَا خَـٰلِدُونَ﴿٣٦﴾
share
وَالَّذِينَ كَذَّبُوا വ്യാജമാക്കിയവര്‍ بِآيَاتِنَا നമ്മുടെ ആയത്തുകളെ وَاسْتَكْبَرُوا അഹംഭാവം (വലുപ്പം - ഗര്‍വ്വു) നടിക്കുകയും ചെയ്തു عَنْهَا അവയെപ്പറ്റി أُولَٰئِكَ അക്കൂട്ടര്‍ أَصْحَابُ النَّارِ നരകത്തിന്റെ ആള്‍ക്കാരാകുന്നു هُمْ അവര്‍ فِيهَا അതില്‍ خَالِدُونَ സ്ഥിര (നിത്യ) വാസികളാണു, ശാശ്വതമായിരിക്കും.
നമ്മുടെ "ആയത്തു" [ലക്‌ഷ്യം] കളെ വ്യാജമാക്കുകയും, അവയെക്കുറിച്ച് അഹംഭാവം നടിക്കുകയും ചെയ്തവരാകട്ടെ, അക്കൂട്ടര്‍ നരകത്തിന്റെ ആള്‍ക്കാരാകുന്നു; അവര്‍ അതില്‍ നിത്യവാസികളായിരിക്കും.
തഫ്സീർ : 35-36
View   
فَمَنْ أَظْلَمُ مِمَّنِ ٱفْتَرَىٰ عَلَى ٱللَّهِ كَذِبًا أَوْ كَذَّبَ بِـَٔايَـٰتِهِۦٓ ۚ أُو۟لَـٰٓئِكَ يَنَالُهُمْ نَصِيبُهُم مِّنَ ٱلْكِتَـٰبِ ۖ حَتَّىٰٓ إِذَا جَآءَتْهُمْ رُسُلُنَا يَتَوَفَّوْنَهُمْ قَالُوٓا۟ أَيْنَ مَا كُنتُمْ تَدْعُونَ مِن دُونِ ٱللَّهِ ۖ قَالُوا۟ ضَلُّوا۟ عَنَّا وَشَهِدُوا۟ عَلَىٰٓ أَنفُسِهِمْ أَنَّهُمْ كَانُوا۟ كَـٰفِرِينَ﴿٣٧﴾
share
فَمَنْ അപ്പോള്‍ ആരാണു أَظْلَمُ ഏറ്റം (കൂടുതല്‍) അക്രമി مِمَّنِ افْتَرَىٰ കെട്ടിച്ചമച്ച (കെട്ടിപ്പറഞ്ഞ) വനെക്കാള്‍ عَلَى اللَّهِ അല്ലാഹുവിന്റെ മേല്‍ (പേരില്‍) كَذِبًا വ്യാജം, കളവു أَوْ كَذَّبَ അല്ലെങ്കില്‍ വ്യാജമാക്കിയ بِآيَاتِهِ അവന്റെ ആയത്തുകളെ أُولَٰئِكَ അക്കൂട്ടര്‍ يَنَالُهُمْ അവര്‍ക്കു എത്തും, കിട്ടും نَصِيبُهُم അവരുടെ ഓഹരി, പങ്കു مِّنَ الْكِتَابِ ഗ്രന്ഥത്തില്‍ (രേഖയില്‍) നിന്നുള്ള حَتَّىٰ അങ്ങനെ (ഇതുവരെ) إِذَا جَاءَتْهُمْ അവര്‍ക്കു വന്നാല്‍ رُسُلُنَا നമ്മുടെ ദൂതന്‍മാര്‍ يَتَوَفَّوْنَهُمْ അവരെ പിടിച്ചെടുത്തുകൊണ്ടു (പിടിച്ചെടുക്കുവാനായി) قَالُوا അവര്‍ പറയും أَيْنَ എവിടെ مَا كُنتُمْ നിങ്ങളായിരുന്നതു, ആയിരുന്നവ تَدْعُونَ നിങ്ങള്‍ വിളിക്കും, പ്രാര്‍ത്ഥിക്കും مِن دُونِ اللَّهِ അല്ലാഹുവിനു പുറമെ, കൂടാതെ قَالُوا അവര്‍ പറയും ضَلُّوا അവര്‍ പിഴച്ചു (മറഞ്ഞു) പോയി عَنَّا ഞങ്ങളെ വിട്ട്, ഞങ്ങളില്‍നിന്നു وَشَهِدُوا അവര്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്യും عَلَىٰ أَنفُسِهِمْ തങ്ങളുടെ സ്വന്തങ്ങളുടെമേല്‍, തങ്ങള്‍ക്കു തന്നെ എതിരെ أَنَّهُمْ كَانُوا അവരായിരുന്നുവെന്നു كَافِرِينَ അവിശ്വാസികള്‍.
അപ്പോള്‍, അല്ലാഹുവിന്റെ പേരില്‍ വ്യാജം കെട്ടിച്ചമക്കുകയോ, അല്ലെങ്കില്‍ അവന്റെ "ആയത്തു" [ലക്‌ഷ്യം] കളെ വ്യാജമാക്കുകയോ ചെയ്തവനെക്കാള്‍ അക്രമി ആരാണു?! അവര്‍ക്കു (രേഖാ) ഗ്രന്ഥത്തില്‍നിന്നുള്ള അവരുടെ ഓഹരി (എത്തി) കിട്ടുന്നതാണ്. അങ്ങനെ, (അവസാനം) അവരെ പിടിച്ചെടുക്കുവാനായി നമ്മുടെ ദൂതന്‍മാര്‍ അവരുടെ അടുക്കല്‍ വരുമ്പോള്‍ അവര്‍ [ദൂതന്‍മാര്‍] പറയും: "നിങ്ങള്‍ അല്ലാഹുവിനു പുറമേ വിളിച്ചു (പ്രാര്‍ത്ഥിച്ചു) കൊണ്ടിരുന്നവ എവിടെ(പ്പോയി)?!" അവര്‍ (മറുപടി) പറയും: "അവര്‍ ഞങ്ങളെ വിട്ടു മറഞ്ഞുപോയി!" തങ്ങള്‍ അവിശ്വാസികളായിരുന്നുവെന്ന് തങ്ങള്‍ക്കു തന്നെ എതിരില്‍ അവര്‍ സാക്ഷ്യം വഹിക്കുകയും ചെയ്യുന്നതാണ്.
തഫ്സീർ : 37-37
View   
قَالَ ٱدْخُلُوا۟ فِىٓ أُمَمٍۢ قَدْ خَلَتْ مِن قَبْلِكُم مِّنَ ٱلْجِنِّ وَٱلْإِنسِ فِى ٱلنَّارِ ۖ كُلَّمَا دَخَلَتْ أُمَّةٌۭ لَّعَنَتْ أُخْتَهَا ۖ حَتَّىٰٓ إِذَا ٱدَّارَكُوا۟ فِيهَا جَمِيعًۭا قَالَتْ أُخْرَىٰهُمْ لِأُولَىٰهُمْ رَبَّنَا هَـٰٓؤُلَآءِ أَضَلُّونَا فَـَٔاتِهِمْ عَذَابًۭا ضِعْفًۭا مِّنَ ٱلنَّارِ ۖ قَالَ لِكُلٍّۢ ضِعْفٌۭ وَلَـٰكِن لَّا تَعْلَمُونَ﴿٣٨﴾
share
قَالَ അവന്‍ പറയും ادْخُلُوا നിങ്ങള്‍ പ്രവേശിക്കുവിന്‍ فِي أُمَمٍ സമുദായങ്ങളിലായി (സമുദായങ്ങളുടെ കൂട്ടത്തില്‍) قَدْ خَلَتْ കഴിഞ്ഞു പോയിട്ടുള്ള مِن قَبْلِكُم നിങ്ങള്‍ക്കു മുമ്പു مِّنَ الْجِنِّ ജിന്നുകളില്‍ നിന്നു وَالْإِنسِ മനുഷ്യരില്‍ നിന്നും فِي النَّارِ നരകത്തില്‍ كُلَّمَا دَخَلَتْ പ്രവേശിക്കുമ്പോഴെല്ലാം أُمَّةٌ ഒരു സമുദായം لَّعَنَتْ അതു ശപിക്കും أُخْتَهَا അതിന്റെ സഹോദരിയെ (സഹോദരസമുദായത്തെ) حَتَّىٰ അങ്ങനെ إِذَا ادَّارَكُوا അവര്‍ പരസ്പരം കണ്ടുമുട്ടിയാല്‍, വന്നു ചേര്‍ന്നാല്‍ (ഒരുമിച്ചു കൂടിയാല്‍) فِيهَا അതില്‍ جَمِيعًا മുഴുവനും, എല്ലാവരും قَالَتْ പറയും أُخْرَاهُمْ അവരില്‍ അവസാനത്തേവര്‍ لِأُولَاهُمْ അവരില്‍ ആദ്യത്തേവരെപ്പറ്റി رَبَّنَا ഞങ്ങളുടെ റബ്ബേ هَٰؤُلَاءِ ഇക്കൂട്ടര്‍ أَضَلُّونَا അവര്‍ ഞങ്ങളെ വഴിപിഴപ്പിച്ചിരിക്കുന്നു فَآتِهِمْ അതിനാല്‍ അവര്‍ക്കു നീ കൊടുക്കണം عَذَابًا ശിക്ഷ ضِعْفًا ഇരട്ടി, ഇരട്ടിയായ مِّنَ النَّارِ നരകത്തില്‍നിന്നു قَالَ അവന്‍ പറയും لِكُلٍّ എല്ലാവര്‍ക്കുമുണ്ടു ضِعْفٌ ഇരട്ടി وَلَٰكِن എങ്കിലും لَّا تَعْلَمُونَ നിങ്ങള്‍ അറിയുന്നില്ല, അറിയുകയില്ല.
അവന്‍ [അല്ലാഹു] പറയും: "ജിന്നുകളില്‍ നിന്നും, മനുഷ്യരില്‍നിന്നുമായി നിങ്ങളുടെ മുമ്പ് കഴിഞ്ഞുപോയിട്ടുള്ള സമുദായങ്ങളുടെ കൂട്ടത്തില്‍ നരകത്തില്‍ പ്രവേശിച്ചു കൊള്ളുവിന്‍!" ഓരോ സമുദായവും (അതില്‍) പ്രവേശിക്കുമ്പോഴൊക്കെ അതിന്റെ സഹോദരിയെ [സഹോദര സമുദായത്തെ] അതു ശപിക്കുന്നതാണ്. അങ്ങനെ, അവര്‍ മുഴുവനും അതില്‍വെച്ച് പരസ്പരം കണ്ടുമുട്ടി (ഒരുമിച്ചു കൂടി) യാല്‍, അവരില്‍ അവസാനത്തേവര്‍ ആദ്യത്തേവരെക്കുറിച്ചു പറയും: "ഞങ്ങളുടെ റബ്ബേ! ഇക്കൂട്ടര്‍ ഞങ്ങളെ വഴിപിഴപ്പിച്ചിരിക്കുന്നു; അതിനാല്‍ അവര്‍ക്കു നരകത്തില്‍ നിന്നും ഇരട്ടി ശിക്ഷ നീ കൊടുക്കേണമേ!" അവന്‍ പറയും: "എല്ലാവര്‍ക്കുമുണ്ട് ഇരട്ടി. പക്ഷെ, നിങ്ങള്‍ അറിയുന്നില്ല."
وَقَالَتْ أُولَىٰهُمْ لِأُخْرَىٰهُمْ فَمَا كَانَ لَكُمْ عَلَيْنَا مِن فَضْلٍۢ فَذُوقُوا۟ ٱلْعَذَابَ بِمَا كُنتُمْ تَكْسِبُونَ﴿٣٩﴾
share
وَقَالَتْ പറയുകയും ചെയ്യും أُولَاهُمْ അവരില്‍ ആദ്യത്തേവര്‍ لِأُخْرَاهُمْ അവരില്‍ അവസാനത്തേവരോടു, അവസാനത്തേവരെക്കുറിച്ചു فَمَا كَانَ അപ്പോള്‍ ഉണ്ടായില്ല, ഇല്ല لَكُمْ നിങ്ങള്‍ക്കു عَلَيْنَا ഞങ്ങളെക്കാള്‍ مِن فَضْلٍ ഒരു ശ്രേഷ്ഠതയും, മെച്ചവും فَذُوقُوا ആകയാല്‍ (എനി - അപ്പോള്‍) ആസ്വദിക്കുവിന്‍ (അനുഭവിക്കുക) الْعَذَابَ ശിക്ഷ بِمَا كُنتُمْ നിങ്ങളായിരുന്നതുനിമിത്തം تَكْسِبُونَ നിങ്ങള്‍ സമ്പാദിക്കും.
അവരില്‍ ആദ്യത്തേവര്‍, അവസാനത്തേവരോടു പറയും: "അപ്പോള്‍, നിങ്ങള്‍ക്കു ഞങ്ങളേക്കാള്‍ ഒരു ശ്രേഷ്ഠതയുമില്ല; ആകയാല്‍, നിങ്ങള്‍ (പ്രവര്‍ത്തിച്ചു) സമ്പാദിച്ചിരുന്നതു നിമിത്തം നിങ്ങള്‍ ശിക്ഷ ആസ്വദിച്ചു കൊള്ളുവിന്‍."
തഫ്സീർ : 38-39
View   
إِنَّ ٱلَّذِينَ كَذَّبُوا۟ بِـَٔايَـٰتِنَا وَٱسْتَكْبَرُوا۟ عَنْهَا لَا تُفَتَّحُ لَهُمْ أَبْوَٰبُ ٱلسَّمَآءِ وَلَا يَدْخُلُونَ ٱلْجَنَّةَ حَتَّىٰ يَلِجَ ٱلْجَمَلُ فِى سَمِّ ٱلْخِيَاطِ ۚ وَكَذَٰلِكَ نَجْزِى ٱلْمُجْرِمِينَ﴿٤٠﴾
share
إِنَّ الَّذِينَ നിശ്ചയമായും യാതൊരു കൂട്ടര്‍ كَذَّبُوا അവര്‍ കളവാക്കി بِآيَاتِنَا നമ്മുടെ ആയത്തു (ലക്ഷ്യ - ദൃഷ്ടാന്തം) കളെ وَاسْتَكْبَرُوا അഹംഭാവം നടിക്കുകയും ചെയ്തു عَنْهَا അവയെക്കുറിച്ചു لَا تُفَتَّحُ തുറന്നുകൊടുക്കപ്പെടുകയില്ല لَهُمْ അവര്‍ക്കു, അവര്‍ക്കുവേണ്ടി أَبْوَابُ വാതിലു (കവാടം) കള്‍ السَّمَاءِ ആകാശത്തിന്റെ وَلَا يَدْخُلُونَ അവര്‍ പ്രവേശിക്കുകയുമില്ല الْجَنَّةَ സ്വര്‍ഗ്ഗത്തില്‍ حَتَّىٰ يَلِجَ കടക്കുന്നതുവരെ الْجَمَلُ ഒട്ടകം فِي سَمِّ ദ്വാരത്തിലൂടെ الْخِيَاطِ സൂചിയുടെ وَكَذَٰلِكَ അപ്രകാരമത്രെ نَجْزِي നാം പ്രതിഫലം നല്‍കുന്നതു الْمُجْرِمِينَ കുറ്റവാളികള്‍ക്ക്.
നിശ്ചയമായും, നമ്മുടെ "ആയത്തു" [ലക്‌ഷ്യം] കളെ വ്യാജമാക്കുകയും, അവയെപ്പറ്റി അഹംഭാവം നടിക്കുകയും ചെയ്തവര്‍, അവര്‍ക്കു ആകാശത്തിന്റെ വാതിലുകള്‍ തുറന്നു കൊടുക്കപ്പെടുകയില്ല; സൂചിയുടെ ദ്വാരത്തിലൂടെ ഒട്ടകം കടന്നു പോകുന്നതു വരേക്കും അവര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയുമില്ല. അപ്രകാരമത്രെ, കുറ്റവാളികള്‍ക്കു നാം പ്രതിഫലം നല്‍കുന്നത്.
لَهُم مِّن جَهَنَّمَ مِهَادٌۭ وَمِن فَوْقِهِمْ غَوَاشٍۢ ۚ وَكَذَٰلِكَ نَجْزِى ٱلظَّـٰلِمِينَ﴿٤١﴾
share
لَهُم അവര്‍ക്കുണ്ട്, ഉണ്ടായിരിക്കും مِّن جَهَنَّمَ ജഹന്നമില്‍ നിന്നും مِهَادٌ വിരിപ്പു وَمِن فَوْقِهِمْ അവരുടെ മീതെയും غَوَاشٍ മൂടികള്‍ (പുതപ്പുകള്‍) وَكَذَٰلِكَ അപ്രകാരമാണ് نَجْزِي നാം പ്രതിഫലം കൊടുക്കുന്നതു الظَّالِمِينَ അക്രമികള്‍ക്ക്.
അവര്‍ക്കു "ജഹന്നമി"ല്‍ [നരകത്തില്‍] നിന്നും (അടിയില്‍) വിരിപ്പുണ്ടായിരിക്കും; അവരുടെ മീതേക്കൂടി പുതപ്പുമുണ്ടായിരിക്കും. അപ്രകാരമത്രെ, അക്രമികള്‍ക്കു നാം പ്രതിഫലം കൊടുക്കുന്നത്.
തഫ്സീർ : 40-41
View   
وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ لَا نُكَلِّفُ نَفْسًا إِلَّا وُسْعَهَآ أُو۟لَـٰٓئِكَ أَصْحَـٰبُ ٱلْجَنَّةِ ۖ هُمْ فِيهَا خَـٰلِدُونَ﴿٤٢﴾
share
وَالَّذِينَ آمَنُوا വിശ്വസിച്ചവരാകട്ടെ وَعَمِلُوا പ്രവര്‍ത്തിക്കുകയും ചെയ്ത الصَّالِحَاتِ നല്ല കാര്യങ്ങള്‍ لَا نُكَلِّفُ നാം ശാസിക്കുക (നിര്‍ബ്ബന്ധിക്കുക) യില്ല نَفْسًا ഒരു ആത്മാവിനോടും, ദേഹത്തോടും (വ്യക്തിയോടും, ആളോടും) إِلَّا وُسْعَهَا അതിനു കഴിവതല്ലാതെ أُولَٰئِكَ അക്കൂട്ടര്‍ أَصْحَابُ الْجَنَّةِ സ്വര്‍ഗ്ഗത്തിന്റെ ആള്‍ക്കാരാകുന്നു هُمْ فِيهَا അവരതില്‍ خَالِدُونَ ശാശ്വതരായിരിക്കണം.
വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാകട്ടെ, ഒരു വ്യക്തിയോടും [ആളോടും] അതിന്റെ കഴിവ(നുസരിച്ച)ല്ലാതെ നാം ശാസിക്കുന്നില്ല - അക്കൂട്ടര്‍, സ്വര്‍ഗ്ഗത്തിന്റെ ആള്‍ക്കാരാകുന്നു; അവര്‍ അതില്‍ സ്ഥിരവാസികളായിരിക്കും.
തഫ്സീർ : 42-42
View   
وَنَزَعْنَا مَا فِى صُدُورِهِم مِّنْ غِلٍّۢ تَجْرِى مِن تَحْتِهِمُ ٱلْأَنْهَـٰرُ ۖ وَقَالُوا۟ ٱلْحَمْدُ لِلَّهِ ٱلَّذِى هَدَىٰنَا لِهَـٰذَا وَمَا كُنَّا لِنَهْتَدِىَ لَوْلَآ أَنْ هَدَىٰنَا ٱللَّهُ ۖ لَقَدْ جَآءَتْ رُسُلُ رَبِّنَا بِٱلْحَقِّ ۖ وَنُودُوٓا۟ أَن تِلْكُمُ ٱلْجَنَّةُ أُورِثْتُمُوهَا بِمَا كُنتُمْ تَعْمَلُونَ﴿٤٣﴾
share
وَنَزَعْنَا നാം നീക്കിക്കളയുകയും ചെയ്യും مَا فِي صُدُورِهِم അവരുടെ നെഞ്ചു(ഹൃദയം)കളിലുള്ളതു مِّنْ غِلٍّ ഉള്‍പക (അസൂയ - വിദ്വേഷം - ഈര്‍ഷ്യത) യായിട്ടു تَجْرِي ഒഴുകും مِن تَحْتِهِمُ അവരുടെ അടിയിലൂടെ الْأَنْهَارُ അരുവികള്‍ وَقَالُوا അവര്‍ പറയുകയും ചെയ്യും الْحَمْدُ (സര്‍വ്വ) സ്തുതി لِلَّهِ അല്ലാഹുവിനാകുന്നു الَّذِي هَدَانَا നമ്മെ വഴി ചേര്‍ത്ത, സന്മാര്‍ഗ്ഗത്തിലാക്കിയ لِهَٰذَا ഇതിലേക്കു وَمَا كُنَّا നാം ആകുമായിരുന്നില്ല لِنَهْتَدِيَ നാം നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കുവാന്‍ لَوْلَا ഇല്ലായിരുന്നെങ്കില്‍ أَنْ هَدَانَا നമ്മെ വഴി ചേര്‍ക്കല്‍, സന്മാര്‍ഗ്ഗത്തിലാക്കിയതു اللَّهُ അല്ലാഹു لَقَدْ جَاءَتْ തീര്‍ച്ചയായും വന്നിട്ടുണ്ടു رُسُلُ رَبِّنَا നമ്മുടെ റബ്ബിന്റെ റസൂലുകള്‍ بِالْحَقِّ യഥാര്‍ത്ഥവുമായി وَنُودُوا അവര്‍ വിളിക്കപ്പെടുക (അവരോടു വിളിച്ചു പറയപ്പെടുക)യും ചെയ്യും أَن تِلْكُمُ അതു (ആണു) എന്നു الْجَنَّةُ സ്വര്‍ഗ്ഗമാണു (എന്നു) أُورِثْتُمُوهَا നിങ്ങള്‍ക്കതു അവകാശമായി നല്‍കപ്പെട്ടിരിക്കുന്നു بِمَا كُنتُمْ നിങ്ങളായിരുന്നതു കൊണ്ടു تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കും.
ഉള്‍പകയായി (അഥവാ വിദ്വേഷമായി) അവരുടെ നെഞ്ചു [ഹൃദയം] കളിലുള്ളതു (എല്ലാം) നാം നീക്കിക്കളയുന്നതുമാണ്. അവരുടെ അടിഭാഗത്തിലൂടെ അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കും. അവര്‍ പറയുകയും ചെയ്യും: "ഞങ്ങളെ ഇതിലേക്കു വഴി ചേര്‍ത്തു തന്നവനായ അല്ലാഹുവിനു (സര്‍വ്വ) സ്തുതി?- അല്ലാഹു ഞങ്ങളെ വഴിചേര്‍ത്തു തന്നിട്ടില്ലായിരുന്നെങ്കില്‍, ഞങ്ങള്‍ നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കുമായിരുന്നില്ല. തീര്‍ച്ചയായും, ഞങ്ങളുടെ റബ്ബിന്റെ "റസൂലു"കള്‍ യഥാര്‍ത്ഥവുമായി (ത്തന്നെ) വരുകയുണ്ടായി." അവരോടു വിളിച്ചു പറയപ്പെടുകയും ചെയ്യും: "അതാ സ്വര്‍ഗ്ഗം! നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതു നിമിത്തം നിങ്ങള്‍ക്കു അതു അവകാശമായി നല്‍കപ്പെട്ടിരിക്കുന്നു" എന്നു!
തഫ്സീർ : 43-43
View   
وَنَادَىٰٓ أَصْحَـٰبُ ٱلْجَنَّةِ أَصْحَـٰبَ ٱلنَّارِ أَن قَدْ وَجَدْنَا مَا وَعَدَنَا رَبُّنَا حَقًّۭا فَهَلْ وَجَدتُّم مَّا وَعَدَ رَبُّكُمْ حَقًّۭا ۖ قَالُوا۟ نَعَمْ ۚ فَأَذَّنَ مُؤَذِّنٌۢ بَيْنَهُمْ أَن لَّعْنَةُ ٱللَّهِ عَلَى ٱلظَّـٰلِمِينَ﴿٤٤﴾
share
وَنَادَىٰ വിളിക്കുന്നതാണു (വിളിച്ചു പറയും) أَصْحَابُ الْجَنَّةِ സ്വര്‍ഗ്ഗത്തിന്റെ ആള്‍ക്കാര്‍ أَصْحَابَ النَّارِ നരകത്തിന്റെ ആള്‍ക്കാരെ أَن قَدْ ഉണ്ടായിട്ടുണ്ടെന്നു وَجَدْنَا ഞങ്ങള്‍ കണ്ടെത്തി(യിട്ടുണ്ടു) مَا وَعَدَنَا ഞങ്ങളോടു വാഗ്ദത്തം ചെയ്തതു رَبُّنَا ഞങ്ങളുടെ റബ്ബ് حَقًّا യഥാര്‍ത്ഥമായി فَهَلْ وَجَدتُّم എന്നാല്‍ നിങ്ങള്‍ കണ്ടെത്തിയോ مَّا وَعَدَ വാഗ്ദത്തം ചെയ്തതു رَبُّكُمْ നിങ്ങളുടെ റബ്ബു حَقًّا യഥാര്‍ത്ഥമായി قَالُوا അവര്‍ പറയും نَعَمْ അതെ فَأَذَّنَ അപ്പോള്‍ ഉച്ചത്തില്‍ അറിയിക്കും (വിളിച്ചു പറയും), പ്രഖ്യാപനം ചെയ്യും مُؤَذِّنٌ ഒരു ഉച്ചത്തില്‍ (ഉറക്കെ) അറിയിക്കുന്നവന്‍ بَيْنَهُمْ അവരുടെ ഇടയില്‍ أَن لَّعْنَةُ ശാപം എന്നു اللَّهِ അല്ലാഹുവിന്റെ عَلَى الظَّالِمِينَ അക്രമികളുടെ മേലുണ്ടായിരിക്കും (എന്നു).
സ്വര്‍ഗ്ഗത്തിലെ ആള്‍ക്കാര്‍ നരകത്തിലെ ആള്‍ക്കാരെ വിളിച്ചു പറയും: "ഞങ്ങളുടെ റബ്ബ് ഞങ്ങളോടു വാഗ്ദത്തം ചെയ്തതു യഥാര്‍ത്ഥമായി ഞങ്ങള്‍ (അനുഭവത്തില്‍) കണ്ടെത്തിക്കഴിഞ്ഞു; എന്നാല്‍, നിങ്ങളുടെ റബ്ബ് വാഗ്ദത്തം ചെയതതു നിങ്ങള്‍ യഥാര്‍ത്ഥമായി കണ്ടെത്തിയോ?" അവര്‍ പറയും: "അതെ". അപ്പോള്‍, അവരുടെ ഇടയില്‍ ഒരാള്‍ (ഉറക്കെ) വിളിച്ചു പറയും: "അല്ലാഹുവിന്റെ ശാപം അക്രമികളുടെ മേലുണ്ടായിരിക്കുമെന്ന്;-"
ٱلَّذِينَ يَصُدُّونَ عَن سَبِيلِ ٱللَّهِ وَيَبْغُونَهَا عِوَجًۭا وَهُم بِٱلْـَٔاخِرَةِ كَـٰفِرُونَ﴿٤٥﴾
share
الَّذِينَ يَصُدُّونَ തടഞ്ഞു കളയുന്ന (തിരിച്ചു വിടുന്ന)വര്‍ عَن سَبِيلِ اللَّهِ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്നു وَيَبْغُونَهَا അവര്‍ അതിനു ആഗ്രഹിക്കുകയും (അതിനെ തേടുകയും) ചെയ്യുന്നു عِوَجًا വളവിനെ, വളഞ്ഞതായി وَهُم അവരാകട്ടെ, അവരോ بِالْآخِرَةِ പരലോകത്തില്‍ كَافِرُونَ അവിശ്വാസികളാണു.
അതായതു, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്നു (ആളുകളെ) തിരിച്ചു വിടുകയും, അതിനു വളവു(ണ്ടാകണമെന്നു) ആഗ്രഹിക്കുകയും ചെയ്യുന്നവര്‍; അവരാകട്ടെ, പരലോകത്തില്‍ അവിശ്വാസികളുമാണ്. [ഇങ്ങിനെയുള്ളവരുടെ മേല്‍ അല്ലാഹുവിന്റെ ശാപമുണ്ടായിരിക്കുമെന്ന്.]
തഫ്സീർ : 44-45
View   
وَبَيْنَهُمَا حِجَابٌۭ ۚ وَعَلَى ٱلْأَعْرَافِ رِجَالٌۭ يَعْرِفُونَ كُلًّۢا بِسِيمَىٰهُمْ ۚ وَنَادَوْا۟ أَصْحَـٰبَ ٱلْجَنَّةِ أَن سَلَـٰمٌ عَلَيْكُمْ ۚ لَمْ يَدْخُلُوهَا وَهُمْ يَطْمَعُونَ﴿٤٦﴾
share
وَبَيْنَهُمَا അതു രണ്ടിനുമിടയിലുണ്ട് حِجَابٌ ഒരു മറ وَعَلَى الْأَعْرَافِ അഅ്റാഫിലുണ്ട്, അഅ്റാഫിന്‍മേലുണ്ട് رِجَالٌ ചില പുരുഷന്‍മാര്‍ يَعْرِفُونَ അവര്‍ അറിയും كُلًّا എല്ലാവരെയും بِسِيمَاهُمْ അവരുടെ അടയാളം കൊണ്ടു, ലക്ഷണം മുഖേന وَنَادَوْا അവര്‍ വിളിക്കും (വിളിച്ചു പറയും) أَصْحَابَ الْجَنَّةِ സ്വര്‍ഗ്ഗത്തിലെ ആള്‍ക്കാരെ أَن سَلَامٌ സലാം (സമാധാന ശാന്തി) എന്നു عَلَيْكُمْ നിങ്ങളുടെ മേല്‍ (ഉണ്ടാവട്ടെ - ഉണ്ടായിരിക്കും) لَمْ يَدْخُلُوهَا അതിലവര്‍ പ്രവേശിച്ചിട്ടില്ല وَهُمْ അവരാകട്ടെ, അവര്‍ يَطْمَعُونَ മോഹിക്കുന്നു, ആശിക്കയും ചെയ്യുന്നു.
അതു രണ്ടിനുമിടയില്‍ ഒരു മറയുണ്ട്‌: "അഅ്റാഫി"ന്‍മേല്‍ ചില പുരുഷന്‍മാരുമുണ്ട്. എല്ലാവരെയും അവരുടെ അടയാളങ്ങള്‍ കൊണ്ട് അവര്‍ അറിയുന്നതാണ്. അവര്‍ സ്വര്‍ഗ്ഗത്തിലെ ആള്‍ക്കാരെ വിളിച്ചു പറയും: "നിങ്ങള്‍ക്കു സലാം [സമാധാനശാന്തി] ഉണ്ടാവട്ടെ" എന്നു. അവര്‍ അതില്‍ പ്രവേശിച്ചിട്ടില്ല - അവരാകട്ടെ (അതിനു) മോഹിച്ചുകൊണ്ടിരിക്കുന്നു.
وَإِذَا صُرِفَتْ أَبْصَـٰرُهُمْ تِلْقَآءَ أَصْحَـٰبِ ٱلنَّارِ قَالُوا۟ رَبَّنَا لَا تَجْعَلْنَا مَعَ ٱلْقَوْمِ ٱلظَّـٰلِمِينَ﴿٤٧﴾
share
وَإِذَا صُرِفَتْ തിരിക്കപ്പെട്ടാല്‍ أَبْصَارُهُمْ അവരുടെ ദൃഷ്ടികള്‍, കണ്ണുകള്‍ تِلْقَاءَ നേരെ, ഭാഗത്തേക്ക് أَصْحَابِ النَّارِ നരകക്കാരുടെ, നരകത്തിന്റെ ആളുകളുടെ قَالُوا അവര്‍ പറയും رَبَّنَا ഞങ്ങളുടെ റബ്ബേ لَا تَجْعَلْنَا ഞങ്ങളെ നീ ആക്കരുതേ مَعَ الْقَوْمِ ജനങ്ങളുടെകൂടെ الظَّالِمِينَ അക്രമികളായ.
അവരുടെ ദൃഷ്ടികള്‍ നരകത്തിലെ ആള്‍ക്കാരുടെ നേരെ തിരിക്കപ്പെട്ടാല്‍, അവര്‍ പറയും: "ഞങ്ങളുടെ റബ്ബേ, ഞങ്ങളെ (ഈ) അക്രമികളായ ജനങ്ങളുടെകൂടെ ആക്കരുതേ!".
തഫ്സീർ : 46-47
View   
وَنَادَىٰٓ أَصْحَـٰبُ ٱلْأَعْرَافِ رِجَالًۭا يَعْرِفُونَهُم بِسِيمَىٰهُمْ قَالُوا۟ مَآ أَغْنَىٰ عَنكُمْ جَمْعُكُمْ وَمَا كُنتُمْ تَسْتَكْبِرُونَ﴿٤٨﴾
share
وَنَادَىٰ വിളിച്ചു പറയും أَصْحَابُ ആള്‍ക്കാര്‍ الْأَعْرَافِ അഅ്റാഫിന്റെ رِجَالًا ചില പുരുഷന്മാരെ يَعْرِفُونَهُم അവരെ അവര്‍ അറിയുന്നതാണു بِسِيمَاهُمْ അവരുടെ അടയാളം (ലക്ഷണം) കൊണ്ടു قَالُوا അവര്‍ പറയും مَا أَغْنَىٰ എന്തു ധന്യമാക്കി (എന്താണു ഉപകരിച്ചതു) عَنكُمْ നിങ്ങള്‍ക്കു جَمْعُكُمْ നിങ്ങളുടെ ഒരുമിച്ചുകൂട്ടല്‍, ശേഖരണം وَمَا كُنتُمْ നിങ്ങള്‍ ആയിരുന്നതും تَسْتَكْبِرُونَ നിങ്ങള്‍ വലുപ്പം (അഹംഭാവം) നടിക്കും.
"അഅ്റാഫി"ലെ ആള്‍ക്കാര്‍ ചില പുരുഷന്‍മാരെ വിളിക്കും, അവരുടെ അടയാളം കൊണ്ട് അവരെ അവര്‍ അറിയുന്നതാണു. അവര്‍ പറയും: "നിങ്ങളുടെ ശേഖരണവും, നിങ്ങള്‍ അഹംഭാവം നടിച്ചുകൊണ്ടിരുന്നതും നിങ്ങള്‍ക്കു എന്താണു ഉപകരിച്ചത്?!
أَهَـٰٓؤُلَآءِ ٱلَّذِينَ أَقْسَمْتُمْ لَا يَنَالُهُمُ ٱللَّهُ بِرَحْمَةٍ ۚ ٱدْخُلُوا۟ ٱلْجَنَّةَ لَا خَوْفٌ عَلَيْكُمْ وَلَآ أَنتُمْ تَحْزَنُونَ﴿٤٩﴾
share
أَهَٰؤُلَاءِ ഇക്കൂട്ടരോ الَّذِينَ യാതൊരുവര്‍ أَقْسَمْتُمْ നിങ്ങള്‍ സത്യം ചെയ്തു പറഞ്ഞു لَا يَنَالُهُمُ അവര്‍ക്കു എത്തുക(കൊടുക്കുക)യില്ല اللَّهُ അല്ലാഹു بِرَحْمَةٍ ഒരു കാരുണ്യവും കൊണ്ടു, കാരുണ്യത്തെയും ادْخُلُوا നിങ്ങള്‍ പ്രവേശിക്കുവിന്‍ الْجَنَّةَ സ്വര്‍ഗ്ഗത്തില്‍ لَا خَوْفٌ ഒരു ഭയവുമില്ല عَلَيْكُمْ നിങ്ങളുടെ മേല്‍ وَلَا أَنتُمْ നിങ്ങള്‍ ഇല്ലതാനും تَحْزَنُونَ നിങ്ങള്‍ വ്യസനപ്പെടും.
"(ഇതാ) ഇക്കൂട്ടരാണോ അല്ലാഹു അവര്‍ക്കു ഒരു കാരുണ്യവും കൊടുക്കുകയില്ലെന്നു (പറഞ്ഞ്) നിങ്ങള്‍ സത്യം ചെയ്തവര്‍?!" "നിങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുവിന്‍, നിങ്ങളുടെ മേല്‍ യാതൊരു ഭയവുമില്ല, നിങ്ങള്‍ വ്യസനപ്പെടുകയും ചെയ്കയില്ല" (എന്നാണല്ലോ അവരോടു പറയപ്പെട്ടതു)."
തഫ്സീർ : 48-49
View   
وَنَادَىٰٓ أَصْحَـٰبُ ٱلنَّارِ أَصْحَـٰبَ ٱلْجَنَّةِ أَنْ أَفِيضُوا۟ عَلَيْنَا مِنَ ٱلْمَآءِ أَوْ مِمَّا رَزَقَكُمُ ٱللَّهُ ۚ قَالُوٓا۟ إِنَّ ٱللَّهَ حَرَّمَهُمَا عَلَى ٱلْكَـٰفِرِينَ﴿٥٠﴾
share
وَنَادَىٰ വിളിച്ചു പറയും أَصْحَابُ النَّارِ നരകത്തിലെ ആള്‍ക്കാര്‍ أَصْحَابَ الْجَنَّةِ സ്വര്‍ഗ്ഗത്തിലെ ആള്‍ക്കാരെ أَنْ أَفِيضُوا നിങ്ങള്‍ ഒഴുക്കിത്തരണമെന്നു عَلَيْنَا ഞങ്ങളുടെ മേല്‍, ഞങ്ങളില്‍ مِنَ الْمَاءِ വെള്ളത്തില്‍ നിന്നു أَوْ مِمَّا അല്ലെങ്കില്‍ യാതൊന്നില്‍ നിന്നു رَزَقَكُمُ اللَّهُ അല്ലാഹു നിങ്ങള്‍ക്കു നല്‍കിയ قَالُوا അവര്‍ പറയും إِنَّ اللَّهَ നിശ്ചയമായും അല്ലാഹു حَرَّمَهُمَا അതു രണ്ടും നിഷിദ്ധമാക്കിയിരിക്കുന്നു عَلَى الْكَافِرِينَ അവിശ്വാസികളുടെ മേല്‍.
നരകത്തിലെ ആള്‍ക്കാര്‍ സ്വര്‍ഗ്ഗത്തിലെ ആള്‍ക്കാരെ വിളിച്ചു പറയും: "വെള്ളത്തില്‍ നിന്ന്, അല്ലെങ്കില്‍ അല്ലാഹു നിങ്ങള്‍ക്കു (ആഹാരമായി) നല്‍കിയതില്‍ നിന്നു (അല്‍പം) നിങ്ങള്‍ക്കു (ആഹാരമായി) നല്‍കിയതില്‍ നിന്നു (അല്‍പം) നിങ്ങള്‍ ഞങ്ങള്‍ക്കു ഒഴുക്കിത്തരണേ" എന്ന്! അവര്‍ പറയും: "നിശ്ചയമായും അല്ലാഹു, അതു രണ്ടും അവിശ്വാസികള്‍ക്കു നിഷിദ്ധമാക്കിയിരിക്കുന്നു;-
ٱلَّذِينَ ٱتَّخَذُوا۟ دِينَهُمْ لَهْوًۭا وَلَعِبًۭا وَغَرَّتْهُمُ ٱلْحَيَوٰةُ ٱلدُّنْيَا ۚ فَٱلْيَوْمَ نَنسَىٰهُمْ كَمَا نَسُوا۟ لِقَآءَ يَوْمِهِمْ هَـٰذَا وَمَا كَانُوا۟ بِـَٔايَـٰتِنَا يَجْحَدُونَ﴿٥١﴾
share
الَّذِينَ اتَّخَذُوا അതായതു ആക്കിത്തീര്‍ത്തവര്‍ دِينَهُمْ തങ്ങളുടെ മതത്തെ لَهْوًا വിനോദം, തമാശ وَلَعِبًا കളിയും, വിളയാട്ടവും وَغَرَّتْهُمُ അവരെ വഞ്ചിക്കുകയും ചെയ്തു الْحَيَاةُ الدُّنْيَا ഐഹിക ജീവിതം فَالْيَوْمَ എന്നാല്‍ (അതിനാല്‍) ഇന്നു نَنسَاهُمْ നാം അവരെ വിസ്മരിക്കുന്നു كَمَا نَسُوا അവര്‍ മറന്നതുപോലെ لِقَاءَ കണ്ടുമുട്ടുന്നതിനു يَوْمِهِمْ അവരുടെ ദിവസത്തെ هَٰذَا ഈ وَمَا كَانُوا അവരായിരുന്നതും بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളെ, ലക്ഷ്യങ്ങളെ يَجْحَدُونَ അവര്‍ നിഷേധിക്കും.
അതായതു, തങ്ങളുടെ മതത്തെ വിനോദവും കളിയുമാക്കിത്തീര്‍ക്കുകയും, ഐഹിക ജീവിതം തങ്ങളെ വഞ്ചിക്കുകയും ചെയ്തവര്‍ക്ക്." (അതെ) അതിനാല്‍, അവരുടെ ഈ ദിവസത്തെ കണ്ടുമുട്ടുന്നതിനെ അവര്‍ മറന്നുകളഞ്ഞതും, നമ്മുടെ "ആയത്തു" [ദൃഷ്ടാന്തം] കളെ അവര്‍ നിഷേധിച്ചു കൊണ്ടിരുന്നതും പോലെ, അവരേ നാം ഇന്ന് മറന്നുകളയുന്നു.
തഫ്സീർ : 50-51
View   
وَلَقَدْ جِئْنَـٰهُم بِكِتَـٰبٍۢ فَصَّلْنَـٰهُ عَلَىٰ عِلْمٍ هُدًۭى وَرَحْمَةًۭ لِّقَوْمٍۢ يُؤْمِنُونَ﴿٥٢﴾
share
وَلَقَدْ جِئْنَا തീര്‍ച്ചയായും നാം ചെന്നിട്ടുണ്ട് هُم അവര്‍ക്കു, അവരുടെ അടുക്കല്‍ بِكِتَابٍ ഗ്രന്ഥവും കൊണ്ടു فَصَّلْنَاهُ നാം അതു വിശദീകരി(വിവരി)ച്ചിരിക്കുന്നു عَلَىٰ عِلْمٍ അറിവോടെ (അറിഞ്ഞും കൊണ്ടു) هُدًى മാര്‍ഗ്ഗദര്‍ശനമായിട്ടു وَرَحْمَةً കാരുണ്യമായും لِّقَوْمٍ ഒരു ജനങ്ങള്‍ക്കു يُؤْمِنُونَ അവര്‍ വിശ്വസിക്കുന്നു.
തീര്‍ച്ചയായും, അറിഞ്ഞും കൊണ്ടു (തന്നെ) നാം വിശദീകരി(ച്ചു വിവരി)ച്ചിട്ടുള്ള ഒരു ഗ്രന്ഥം ഇവര്‍ക്കു നാം കൊണ്ടുചെന്നിട്ടുണ്ടു; വിശ്വസിക്കുന്ന ജനങ്ങള്‍ക്കു മാര്‍ഗ്ഗദര്‍ശനവും, കാരുണ്യവുമായിട്ട്.
هَلْ يَنظُرُونَ إِلَّا تَأْوِيلَهُۥ ۚ يَوْمَ يَأْتِى تَأْوِيلُهُۥ يَقُولُ ٱلَّذِينَ نَسُوهُ مِن قَبْلُ قَدْ جَآءَتْ رُسُلُ رَبِّنَا بِٱلْحَقِّ فَهَل لَّنَا مِن شُفَعَآءَ فَيَشْفَعُوا۟ لَنَآ أَوْ نُرَدُّ فَنَعْمَلَ غَيْرَ ٱلَّذِى كُنَّا نَعْمَلُ ۚ قَدْ خَسِرُوٓا۟ أَنفُسَهُمْ وَضَلَّ عَنْهُم مَّا كَانُوا۟ يَفْتَرُونَ﴿٥٣﴾
share
هَلْ يَنظُرُونَ അവര്‍ നോക്കുന്നു (കാത്തിരിക്കുന്നു) വോ إِلَّا تَأْوِيلَهُ അതിന്റെ പുലര്‍ച്ച (വ്യാഖ്യാനം - പൊരുള്‍ - പര്യവസാനം) അല്ലാതെ يَوْمَ يَأْتِي വരുന്ന ദിവസം تَأْوِيلُهُ അതിന്റെ പുലര്‍ച്ച يَقُولُ പറയും الَّذِينَ نَسُوهُ അതിനെ മറന്ന (വിസ്മരിച്ച) വര്‍ مِن قَبْلُ മുമ്പു قَدْ جَاءَتْ വരുകയുണ്ടായി رُسُلُ رَبِّنَا നമ്മുടെ റബ്ബിന്റെ റസൂലുകള്‍ بِالْحَقِّ യഥാര്‍ത്ഥം കൊണ്ടു فَهَل لَّنَا എനി (അപ്പോള്‍) ഞങ്ങള്‍ (നമു)ക്കുണ്ടോ مِن شُفَعَاءَ ശുപാര്‍ശക്കാരില്‍ നിന്നു (വല്ലവരും) فَيَشْفَعُوا എന്നിട്ടു അവര്‍ ശുപാര്‍ശ ചെയ്യുമാറ്, എന്നാല്‍ ശുപാര്‍ശ ചെയ്യുമായിരുന്നു لَنَا ഞങ്ങള്‍ക്കു, നമുക്കു أَوْ نُرَدُّ അല്ലെങ്കില്‍ നാം മടക്കപ്പെടുമോ فَنَعْمَلَ എന്നിട്ടു നാം പ്രവര്‍ത്തിക്കുമാറ്, എന്നാല്‍ നമുക്കു (ഞങ്ങള്‍ക്കു) പ്രവര്‍ത്തിക്കാം غَيْرَ الَّذِي യാതൊന്നല്ലാത്തതു كُنَّا نَعْمَلُ നാം (ഞങ്ങള്‍) പ്രവര്‍ത്തിച്ചിരുന്നു قَدْ خَسِرُوا അവര്‍ നഷ്ടപ്പെടുത്തിക്കഴിഞ്ഞു أَنفُسَهُمْ തങ്ങളെത്തന്നെ, അവരുടെ സ്വന്തങ്ങളെ وَضَلَّ പിഴച്ചു (മറഞ്ഞു) പോകയും ചെയ്തു عَنْهُم അവരെവിട്ട് مَّا كَانُوا അവരായിരുന്നതു يَفْتَرُونَ അവര്‍ കെട്ടിച്ചമക്കും.
അതിന്റെ പുലര്‍ച്ചയല്ലാതെ (വല്ലതും) അവര്‍ നോക്കി (ക്കാത്തു)കൊണ്ടിരിക്കുന്നുവോ?! അതിന്റെ പുലര്‍ച്ച വന്നെത്തുന്ന ദിവസം, മുമ്പ് അതിനെ മറന്നുകളഞ്ഞവര്‍ പറയും: "ഞങ്ങളുടെ റബ്ബിന്റെ "റസൂലു"കള്‍ യഥാര്‍ത്ഥവുംകൊണ്ടു ഞങ്ങള്‍ക്കു വരുകയുണ്ടായി. [അന്നു ഞങ്ങളതു വിശ്വസിച്ചില്ല] എനി, ഞങ്ങള്‍ക്കു വല്ല ശുപാര്‍ശക്കാരും ഉണ്ടോ - എന്നാലവര്‍ ഞങ്ങള്‍ക്കു വേണ്ടി ശുപാര്‍ശ ചെയ്യുമായിരുന്നു?!- അല്ലെങ്കില്‍, ഞങ്ങള്‍ മടക്കപ്പെടുമോ? എന്നാല്‍ ഞങ്ങള്‍ (മുമ്പു) പ്രവര്‍ത്തിച്ചിരുന്നതല്ലാത്തതു [സല്‍ക്കര്‍മ്മങ്ങള്‍] ഞങ്ങള്‍ പ്രവര്‍ത്തിക്കുമായിരുന്നു!" (അതെ) അവര്‍ തങ്ങളെത്തന്നെ നഷ്ടപ്പെടുത്തിക്കളഞ്ഞു. അവര്‍ കെട്ടിച്ചമച്ചിരുന്നതു (ഒക്കെയും) അവരെ വിട്ടു മറഞ്ഞുപോകയും ചെയ്തു.
തഫ്സീർ : 52-53
View   
إِنَّ رَبَّكُمُ ٱللَّهُ ٱلَّذِى خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ فِى سِتَّةِ أَيَّامٍۢ ثُمَّ ٱسْتَوَىٰ عَلَى ٱلْعَرْشِ يُغْشِى ٱلَّيْلَ ٱلنَّهَارَ يَطْلُبُهُۥ حَثِيثًۭا وَٱلشَّمْسَ وَٱلْقَمَرَ وَٱلنُّجُومَ مُسَخَّرَٰتٍۭ بِأَمْرِهِۦٓ ۗ أَلَا لَهُ ٱلْخَلْقُ وَٱلْأَمْرُ ۗ تَبَارَكَ ٱللَّهُ رَبُّ ٱلْعَـٰلَمِينَ﴿٥٤﴾
share
إِنَّ رَبَّكُمُ നിശ്ചയമായും നിങ്ങളുടെ റബ്ബു اللَّهُ അല്ലാഹു الَّذِي خَلَقَ സൃഷ്‌ടിച്ച السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضَ ഭൂമിയെയും فِيسِتَّةِ ആറിലായി أَيَّامٍ ദിവസങ്ങള്‍ ثُمَّ പിന്നെ اسْتَوَىٰ അവന്‍ ആരോഹണം ചെയ്തു, ആസനസ്ഥനായി عَلَى الْعَرْشِ അര്‍ശില്‍, സിംഹാസനത്തിന്‍മേല്‍ يُغْشِي അവന്‍ മൂടുന്നു, മൂടിയിടുന്നു اللَّيْلَ രാത്രിയെ (രാവിനെക്കൊണ്ടു) النَّهَارَ പകലിനു, പകലിനെ يَطْلُبُهُ അതതിനെ തേടിക്കൊണ്ടു حَثِيثًا ധൃതഗതിയില്‍, ബദ്ധപ്പെട്ടുകൊണ്ടു, വേഗമായി وَالشَّمْسَ സൂര്യനെയും وَالْقَمَرَ ചന്ദ്രനെയും وَالنُّجُومَ നക്ഷത്രങ്ങളെയും مُسَخَّرَاتٍ വിധേയമാക്ക (നിയന്ത്രിക്ക) പ്പെട്ടതായിക്കൊണ്ടു بِأَمْرِهِ അവന്റെ കല്‍പനക്ക്‌, ആജ്ഞപ്രകാരം أَلَا അല്ലാ - അറിയുക لَهُ അവന്നാണു, അവന്റേതാണു الْخَلْقُ സൃഷ്ടിപ്പു, സൃഷ്ടി وَالْأَمْرُ കല്‍പനയും تَبَارَكَ നന്‍മ (മഹത്വം - മേന്‍മ - ഗുണം) ഏറിയിരിക്കുന്നു (അധികരിച്ചവനാണു) اللَّهُ അല്ലാഹു رَبُّ الْعَالَمِينَ ലോകരുടെ (ലോക) രക്ഷിതാവായ.
നിശ്ചയമായും നിങ്ങളുടെ റബ്ബ് ആകാശങ്ങളെയും, ഭൂമിയെയും ആറു ദിവസങ്ങളിലായി സൃഷ്ടിച്ചവനായ അല്ലാഹുവാകുന്നു. പിന്നെ, അവന്‍ "അര്‍ശി"ല്‍ [സിംഹാസനത്തില്‍] ആരോഹണം ചെയ്തു. രാത്രിയെ അവന്‍ പകലിനു മൂടിയിടുന്നു - അത് അതിനെ ധൃതഗതിയില്‍ തേടിക്കൊണ്ടു. അവന്റെ കല്‍പനക്കു വിധേയങ്ങളാക്കപ്പെട്ടുകൊണ്ട് സൂര്യനെയും, ചന്ദ്രനെയും, നക്ഷത്രങ്ങളെയും (അവന്‍ സൃഷ്ടിച്ചു). അല്ലാ (അറിയുക)! അവന്റേതാണ് സൃഷ്ടിപ്പും, കല്‍പനയും. [സൃഷ്ടിക്കലും, കല്‍പനാധികാരവും അവന്റെ വക തന്നെ.] ലോകരുടെ രക്ഷിതാവായ അല്ലാഹു നന്‍മ (അഥവാ മഹത്വം) ഏറിയവനാകുന്നു.
തഫ്സീർ : 54-54
View   
ٱدْعُوا۟ رَبَّكُمْ تَضَرُّعًۭا وَخُفْيَةً ۚ إِنَّهُۥ لَا يُحِبُّ ٱلْمُعْتَدِينَ﴿٥٥﴾
share
ادْعُوا വിളിക്കുവിന്‍, പ്രാര്‍ത്ഥിക്കുവിന്‍ رَبَّكُمْ നിങ്ങളുടെ റബ്ബിനെ تَضَرُّعًا താഴ്മ (ഭക്തി) കാട്ടിക്കൊണ്ട് وَخُفْيَةً മറഞ്ഞുകൊണ്ടും, സ്വകാര്യ (രഹസ്യ) മായും إِنَّهُ നിശ്ചയമായും അവന്‍ لَا يُحِبُّ അവന്‍ ഇഷ്ടപ്പെടുകയില്ല الْمُعْتَدِينَ അതിരുവിടുന്നവരെ.
(മനുഷ്യരെ) നിങ്ങളുടെ റബ്ബിനെ താഴ്മ കാണിച്ചുകൊണ്ടും, സ്വകാര്യമായിക്കൊണ്ടും നിങ്ങള്‍ വിളിച്ചു (പ്രാര്‍ത്ഥി)ക്കുവിന്‍. നിശ്ചയമായും, അവന്‍ അതിരുവിടുന്നവരെ ഇഷ്ടപ്പെടുകയില്ല.
وَلَا تُفْسِدُوا۟ فِى ٱلْأَرْضِ بَعْدَ إِصْلَـٰحِهَا وَٱدْعُوهُ خَوْفًۭا وَطَمَعًا ۚ إِنَّ رَحْمَتَ ٱللَّهِ قَرِيبٌۭ مِّنَ ٱلْمُحْسِنِينَ﴿٥٦﴾
share
وَلَا تُفْسِدُوا നിങ്ങള്‍ നാശം (കുഴപ്പം) ഉണ്ടാക്കുകയും അരുത് فِي الْأَرْضِ ഭൂമിയില്‍ بَعْدَ إِصْلَاحِهَا അതിനെ നന്നാക്കിയതിനു (പരിഷ്കരണത്തിന്) ശേഷം وَادْعُوهُ അവനെ വിളിക്കുക (പ്രാര്‍ത്ഥിക്കുക) യും ചെയ്യുവിന്‍ خَوْفًا ഭയപ്പെട്ടുകൊണ്ട് وَطَمَعًا മോഹിച്ചുകൊണ്ടും إِنَّ رَحْمَتَ നിശ്ചയമായും കാരുണ്യം اللَّهِ അല്ലാഹുവിന്റെ قَرِيبٌ അടുത്തതാണു, സമീപമാകുന്നു مِّنَ الْمُحْسِنِينَ സുകൃതവാന്മാരോട്.
ഭൂമിയെ നന്നാക്കിയതിനു ശേഷം നിങ്ങള്‍ അതില്‍ നാശമുണ്ടാക്കുകയും ചെയ്യരുത്. ഭയപ്പെട്ടുകൊണ്ടും, മോഹിച്ചുകൊണ്ടും അവനെ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുകയും ചെയ്യുവിന്‍. നിശ്ചയമായും, അല്ലാഹുവിന്റെ കാരുണ്യം സുകൃതവാന്‍മാരോട് അടുത്തതാകുന്നു.
തഫ്സീർ : 55-56
View   
وَهُوَ ٱلَّذِى يُرْسِلُ ٱلرِّيَـٰحَ بُشْرًۢا بَيْنَ يَدَىْ رَحْمَتِهِۦ ۖ حَتَّىٰٓ إِذَآ أَقَلَّتْ سَحَابًۭا ثِقَالًۭا سُقْنَـٰهُ لِبَلَدٍۢ مَّيِّتٍۢ فَأَنزَلْنَا بِهِ ٱلْمَآءَ فَأَخْرَجْنَا بِهِۦ مِن كُلِّ ٱلثَّمَرَٰتِ ۚ كَذَٰلِكَ نُخْرِجُ ٱلْمَوْتَىٰ لَعَلَّكُمْ تَذَكَّرُونَ﴿٥٧﴾
share
وَهُوَ അവനത്രെ الَّذِي يُرْسِلُ അയക്കുന്നവന്‍ الرِّيَاحَ കാറ്റുകളെ بُشْرًا സന്തോഷവാര്‍ത്തയായിട്ടു بَيْنَ يَدَيْ മുമ്പില്‍ رَحْمَتِهِ അവന്റെ കാരുണ്യത്തിന്റെ حَتَّىٰ വരെ, (അങ്ങനെ - ഇതുവരെ) إِذَا أَقَلَّتْ അതു പൊന്തിച്ചാല്‍, വഹിച്ചാല്‍ سَحَابًا മേഘത്തെ ثِقَالًا ഘനപ്പെട്ട, ഭാരമുള്ള سُقْنَاهُ അതിനെ നാം തെളിക്കുന്നു, നയിക്കുകയായി لِبَلَدٍ രാജ്യത്തേക്കു, നാട്ടിലേക്കു مَّيِّتٍ ചത്ത (നിര്‍ജ്ജീവമായ) فَأَنزَلْنَابِهِ എന്നിട്ടു അതില്‍ നാം ഇറക്കും ഇറക്കുകയായി الْمَاءَ വെള്ളം, ജലം فَأَخْرَجْنَا എന്നിട്ടു നാം പുറപ്പെടുവിക്കും (ഉല്‍പാദിപ്പിക്കും) بِهِ അതുമൂലം, അതുകൊണ്ടു مِن كُلِّ എല്ലാറ്റില്‍ നിന്നും الثَّمَرَاتِ ഫലവര്‍ഗ്ഗങ്ങള്‍, കായ്കനികള്‍ كَذَٰلِكَ അതുപോലെ, അപ്രകാരം نُخْرِجُ നാം പുറപ്പെടുവിക്കുന്നു, വെളിക്കു വരുത്തും الْمَوْتَىٰ മരണപ്പെട്ടവരെ, നിര്‍ജ്ജീവമായവരെ لَعَلَّكُمْ تَذَكَّرُونَ നിങ്ങള്‍ ഉറ്റാലോചിച്ചേക്കാം.
അവനത്രെ, തന്റെ കാരുണ്യത്തിന്റെ [മഴയുടെ] മുമ്പിലായി ഒരു സന്തോഷവാര്‍ത്തയായിക്കൊണ്ട് കാറ്റുകളെ അയക്കുന്നവന്‍. അങ്ങനെ, അവ ഘനത്ത മേഘങ്ങളേ (പൊക്കി) വഹിച്ചാല്‍, വല്ല നിര്‍ജ്ജീവമായ നാട്ടിലേക്കും നാം അതിനെ നയിച്ചുകൊണ്ടുപോകുന്നു: എന്നിട്ട്, നാം [അല്ലാഹു] അതില്‍ വെള്ളം ഇറക്കുകയും, എന്നിട്ട് അതുമൂലം എല്ലാ ഫലവര്‍ഗ്ഗങ്ങളെയും നാം പുറപ്പെടുവിക്കുകയും ചെയ്യുന്നു. അതുപോലെ, നാം മരണപ്പെട്ടവരെ (വീണ്ടും ജീവിപ്പിച്ചു) പുറപ്പെടുവിക്കുന്നു. നിങ്ങള്‍ ഉറ്റാലോചിച്ചു നോക്കിയേക്കാമല്ലോ.
തഫ്സീർ : 57-57
View   
وَٱلْبَلَدُ ٱلطَّيِّبُ يَخْرُجُ نَبَاتُهُۥ بِإِذْنِ رَبِّهِۦ ۖ وَٱلَّذِى خَبُثَ لَا يَخْرُجُ إِلَّا نَكِدًۭا ۚ كَذَٰلِكَ نُصَرِّفُ ٱلْـَٔايَـٰتِ لِقَوْمٍۢ يَشْكُرُونَ﴿٥٨﴾
share
وَالْبَلَدُ രാജ്യം, നാടു الطَّيِّبُ നല്ല, വിശിഷ്ടമായ, പരിശുദ്ധമായ, മെച്ചപ്പെട്ട يَخْرُجُ പുറപ്പെടും, വെളിക്കു വരുന്നു نَبَاتُهُ അതിലെ സസ്യം, ചെടികള്‍ (വിള - കൃഷി) بِإِذْنِ ഉത്തരവു (അനുമതി) കൊണ്ടു رَبِّهِ അതിന്റെ റബ്ബിന്റെ وَالَّذِي خَبُثَ ചീത്തയായ (ദുഷിച്ച) താകട്ടെ لَايَخْرُجُ പുറത്തു വരുകയില്ല إِلَّا نَكِدًا അല്‍പമായി (മോശമായി - ഞെരുങ്ങിയതായി) ട്ടല്ലാതെ كَذَٰلِكَ അപ്രകാരം, ഇതുപോലെ نُصَرِّفُ നാം വിവിധ രൂപത്തില്‍ വിവരിക്കുന്നു الْآيَاتِ ദൃഷ്ടാന്ത(ലക്ഷ്യ)ങ്ങളെ لِقَوْمٍ ജനങ്ങള്‍ക്കു വേണ്ടി يَشْكُرُونَ നന്ദി കാണിക്കുന്ന.
നല്ല (മെച്ചപ്പെട്ട) തായ രാജ്യം, അതിലെ സസ്യങ്ങള്‍ [വിളകള്‍] അതിന്റെ റബ്ബിന്റെ അനുമതി പ്രകാരം [ധാരാളമായി] പുറത്തു വരുന്നു. ചീത്തയായതാകട്ടെ, അതു [അതിലെ സസ്യങ്ങള്‍] മോശമായിട്ടല്ലാതെ പുറത്തുവരുന്നതല്ല. അപ്രകാരം, നന്ദി കാണിക്കുന്ന ജനങ്ങള്‍ക്കു വേണ്ടി നാം "ആയത്തു" [ദൃഷ്ടാന്തം]കളെ വിവിധ രൂപത്തില്‍ വിവരിക്കുന്നു
തഫ്സീർ : 58-58
View   
لَقَدْ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِۦ فَقَالَ يَـٰقَوْمِ ٱعْبُدُوا۟ ٱللَّهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُۥٓ إِنِّىٓ أَخَافُ عَلَيْكُمْ عَذَابَ يَوْمٍ عَظِيمٍۢ﴿٥٩﴾
share
لَقَدْ أَرْسَلْنَا നാം അയക്കുകയുണ്ടായി نُوحًا നൂഹിനെ إِلَىٰ قَوْمِهِ അദ്ദേഹത്തിന്റെ ജനതയിലേക്കു فَقَالَ എന്നിട്ടദ്ദേഹം പറഞ്ഞു يَاقَوْمِ എന്റെ ജനങ്ങളേ اعْبُدُوا اللَّهَ നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍ مَا لَكُم നിങ്ങള്‍ക്കില്ല مِّنْ إِلَٰهٍ ഒരാരാധ്യനും غَيْرُهُ അവനൊഴികെ إِنِّي أَخَافُ നിശ്ചയമായും ഞാന്‍ ഭയപ്പെടുന്നു عَلَيْكُمْ നിങ്ങളുടെ മേല്‍, നിങ്ങള്‍ക്കു عَذَابَ يَوْمٍ ഒരു ദിവസത്തിലെ ശിക്ഷ عَظِيمٍ വമ്പിച്ച.
നൂഹിനെ നാം അദ്ദേഹത്തിന്റെ ജനതയിലേക്ക്‌ അയക്കുകയുണ്ടായി. എന്നിട്ട് അദ്ദേഹം പറഞ്ഞു: "എന്റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍; അവനല്ലാതെ ഒരു ആരാധ്യനും നിങ്ങള്‍ക്കില്ല. നിശ്ചയമായും, ഒരു വമ്പിച്ച ദിവസത്തെ ശിക്ഷ നിങ്ങളുടെ മേല്‍ (ഭവിക്കുന്നതു) ഞാന്‍ ഭയപ്പെടുന്നു.
തഫ്സീർ : 59-59
View   
قَالَ ٱلْمَلَأُ مِن قَوْمِهِۦٓ إِنَّا لَنَرَىٰكَ فِى ضَلَـٰلٍۢ مُّبِينٍۢ﴿٦٠﴾
share
قَالَ الْمَلَأُ പ്രധാനി (പ്രമാണി) കള്‍ (പ്രമുഖ സംഘം) പറഞ്ഞു مِن قَوْمِهِ അദ്ദേഹത്തിന്റെ ജനങ്ങളില്‍നിന്നു إِنَّا നിശ്ചയമായും നാം, ഞങ്ങള്‍ لَنَرَاكَ നിന്നെ നാം (ഞങ്ങള്‍) കാണുക തന്നെ ചെയ്യുന്നു فِي ضَلَالٍ വഴിപിഴവില്‍, ദുര്‍മ്മാര്‍ഗ്ഗത്തില്‍ مُّبِينٍ വ്യക്തമായ.
അദ്ദേഹത്തിന്റെ ജനങ്ങളില്‍ നിന്നുള്ള പ്രധാനികള്‍ പറഞ്ഞു: "നിശ്ചയമായും ഞങ്ങള്‍ നിന്നെ പ്രത്യക്ഷമായ വഴിപിഴവിലായി കാണുന്നു."
قَالَ يَـٰقَوْمِ لَيْسَ بِى ضَلَـٰلَةٌۭ وَلَـٰكِنِّى رَسُولٌۭ مِّن رَّبِّ ٱلْعَـٰلَمِينَ﴿٦١﴾
share
قَالَ അദ്ദേഹം പറഞ്ഞു يَا قَوْمِ എന്റെ ജനങ്ങളേ لَيْسَ بِي എനിക്കില്ല, എന്നിലില്ല ضَلَالَةٌ ഒരു വഴിപിഴവും (ദുര്‍മ്മാര്‍ഗ്ഗവും) وَلَٰكِنِّي എങ്കിലും ഞാന്‍ رَسُولٌ ഒരു റസൂലാണു, ദൂതനാണു مِّن رَّبِّ രക്ഷിതാവി (റബ്ബി) ങ്കല്‍ നിന്നു الْعَالَمِينَ ലോകരുടെ.
അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളെ, എനിക്കു ഒരു വഴിപിഴവും (തന്നെ) ഇല്ല; എങ്കിലും, ഞാന്‍ ലോകരുടെ രക്ഷിതാവിങ്കല്‍നിന്നുള്ള ഒരു റസൂല്‍ [ദൂതന്‍] ആകുന്നു.
أُبَلِّغُكُمْ رِسَـٰلَـٰتِ رَبِّى وَأَنصَحُ لَكُمْ وَأَعْلَمُ مِنَ ٱللَّهِ مَا لَا تَعْلَمُونَ﴿٦٢﴾
share
أُبَلِّغُكُمْ ഞാന്‍ നിങ്ങള്‍ക്കു എത്തിക്കുന്നു, പ്രബോധനം നല്‍കുന്നു رِسَالَاتِ ദൗത്യങ്ങളെ رَبِّي എന്റെ റബ്ബിന്റെ وَأَنصَحُ ഞാന്‍ ഗുണം കാംക്ഷിക്കുക (ഉപദേശിക്കുക)യും ചെയ്യുന്നു لَكُمْ നിങ്ങള്‍ക്കു, നിങ്ങളോടു وَأَعْلَمُ ഞാനറിയുകയും (എനിക്കറിയുകയും) ചെയ്യാം مِنَ اللَّهِ അല്ലാഹുവില്‍നിന്നു مَا لَا تَعْلَمُونَ നിങ്ങള്‍(ക്കു) അറിയാത്തതു.
"എന്റെ റബ്ബിന്റെ "രിസാലത്തു" [ദൗത്യം]കളെ ഞാന്‍ നിങ്ങള്‍ക്കു എത്തിച്ചു തരുകയാണ്‌; ഞാന്‍ നിങ്ങള്‍ക്കു ഗുണം കാംക്ഷിക്കുക (അഥവാ ഉപദേശം നല്‍കുക) യും ചെയ്യുന്നു; നിങ്ങള്‍ക്കറിഞ്ഞു കൂടാത്തതു (പലതും), അല്ലാഹുവില്‍ നിന്നും ഞാന്‍ അറിയുകയും ചെയ്യുന്നു.
أَوَعَجِبْتُمْ أَن جَآءَكُمْ ذِكْرٌۭ مِّن رَّبِّكُمْ عَلَىٰ رَجُلٍۢ مِّنكُمْ لِيُنذِرَكُمْ وَلِتَتَّقُوا۟ وَلَعَلَّكُمْ تُرْحَمُونَ﴿٦٣﴾
share
أَوَعَجِبْتُمْ നിങ്ങള്‍ അത്ഭുത (ആശ്ചര്യ) പ്പെടുകയും ചെയ്തുവോ أَن جَاءَكُمْ നിങ്ങള്‍ക്കുവന്നതിനാല്‍, വന്നതിനു ذِكْرٌ ഉല്‍ബോധനം, പ്രസ്താവന, സ്മരണ, ഉദ്ദേശം مِّن رَّبِّكُمْ നിങ്ങളുടെ റബ്ബില്‍ നിന്നു عَلَىٰ رَجُلٍ ഒരു പുരുഷനിലായി (പുരുഷന്‍ മുഖേന) مِّنكُمْ നിങ്ങളില്‍നിന്നു لِيُنذِرَكُمْ അവന്‍ നിങ്ങളെ താക്കീതു (മുന്നറിയിപ്പു) ചെയ്‌വാന്‍ وَلِتَتَّقُوا നിങ്ങള്‍ സൂക്ഷിക്കുവാനും وَلَعَلَّكُمْ നിങ്ങളാകുകയും ചെയ്യാമല്ലോ, ആകുവാനും تُرْحَمُونَ നിങ്ങള്‍ കരുണ ചെയ്യപ്പെടും.
"നിങ്ങള്‍ക്കു നിങ്ങളില്‍ പെട്ട ഒരു പുരുഷന്‍ മുഖേന നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന് ഒരു ഉല്‍ബോധനം വന്നതിനാല്‍ നിങ്ങള്‍ അത്ഭുതപ്പെടുകയും ചെയ്തുവോ?! (അതെ), അവന്‍ [ആ പുരുഷന്‍] നിങ്ങളെ താക്കീതു ചെയ്‌വാന്‍ വേണ്ടിയും, നിങ്ങള്‍ സൂക്ഷിക്കുവാന്‍ വേണ്ടിയും. നിങ്ങള്‍ കരുണ ചെയ്യപ്പെടുകയും ചെയ്യാമല്ലോ."
فَكَذَّبُوهُ فَأَنجَيْنَـٰهُ وَٱلَّذِينَ مَعَهُۥ فِى ٱلْفُلْكِ وَأَغْرَقْنَا ٱلَّذِينَ كَذَّبُوا۟ بِـَٔايَـٰتِنَآ ۚ إِنَّهُمْ كَانُوا۟ قَوْمًا عَمِينَ﴿٦٤﴾
share
فَكَذَّبُوهُ എന്നാല്‍ (എന്നിട്ടു) അവര്‍ അദ്ദേഹത്തെ വ്യാജമാക്കി فَأَنجَيْنَاهُ അപ്പോള്‍ അദ്ദേഹത്തെ നാം രക്ഷപ്പെടുത്തി وَالَّذِينَ مَعَهُ അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും فِي الْفُلْكِ കപ്പലില്‍ وَأَغْرَقْنَا നാം മുക്കുക (മുക്കി നശിപ്പിക്കുക) യും ചെയ്തു الَّذِينَ كَذَّبُوا വ്യാജമാക്കിയവരെ بِآيَاتِنَا നമ്മുടെ ദൃഷ്ടാന്ത (ലക്ഷ്യ) ങ്ങളെ إِنَّهُمْ كَانُوا നിശ്ചയമായും അവരായിരുന്നു قَوْمًا ഒരു ജനത عَمِينَ അന്ധരായ.
എന്നാല്‍, അവര്‍ അദ്ദേഹത്തെ വ്യാജമാക്കി. അപ്പോള്‍, അദ്ദേഹത്തെയും, അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും കപ്പലില്‍ നാം രക്ഷപ്പെടുത്തി: നമുടെ ദൃഷ്ടാന്തങ്ങളെ വ്യാജമാക്കിയവരെ നാം മു(ക്കി നശിപ്പി)ക്കുകയും ചെയ്തു. നിശ്ചയമായും, അവര്‍ അന്ധരായ ഒരു ജനതയായിരുന്നു.
തഫ്സീർ : 60-64
View   
وَإِلَىٰ عَادٍ أَخَاهُمْ هُودًۭا ۗ قَالَ يَـٰقَوْمِ ٱعْبُدُوا۟ ٱللَّهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُۥٓ ۚ أَفَلَا تَتَّقُونَ﴿٦٥﴾
share
وَإِلَىٰ عَادٍ ആദിലേക്കും أَخَاهُمْ അവരുടെ സഹോദരനെ هُودًا ഹൂദിനെ قَالَ അദ്ദേഹം പറഞ്ഞു يَا قَوْمِ എന്റെ ജനങ്ങളേ اعْبُدُوا اللَّهَ അല്ലാഹുവിനെ ആരാധിക്കുവിന്‍ مَا لَكُم നിങ്ങള്‍ക്കില്ല مِّنْ إِلَٰهٍ ഒരു ആരാധ്യനും غَيْرُهُ അവനല്ലാതെ أَفَلَا അപ്പോള്‍ (അതിനാല്‍) ഇല്ലേ, ആയിക്കൂടേ تَتَّقُونَ നിങ്ങള്‍ സൂക്ഷിക്കും.
"ആദു" (ഗോത്രത്തി) ലേക്കു അവരുടെ സഹോദരന്‍ ഹൂദിനെയും (നാം അയച്ചു). അദ്ദേഹം പറഞ്ഞു: "എന്റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍; അവനല്ലാതെ ഒരാരാധ്യനും നിങ്ങള്‍ക്കില്ല. എന്നിരിക്കെ, നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ?!"
قَالَ ٱلْمَلَأُ ٱلَّذِينَ كَفَرُوا۟ مِن قَوْمِهِۦٓ إِنَّا لَنَرَىٰكَ فِى سَفَاهَةٍۢ وَإِنَّا لَنَظُنُّكَ مِنَ ٱلْكَـٰذِبِينَ﴿٦٦﴾
share
قَالَ الْمَلَأُ പ്രധാനികള്‍ (പ്രമുഖ സംഘം) പറഞ്ഞു الَّذِينَ كَفَرُوا അവിശ്വസിച്ചവരായ مِن قَوْمِهِ അദ്ദേഹത്തിന്റെ ജനങ്ങളില്‍ നിന്നു إِنَّا لَنَرَاكَ നിശ്ചയമായും ഞങ്ങള്‍ നിന്നെ കാണുന്നു فِي سَفَاهَةٍ ഒരു (തരം) വിഡ്ഢിത്തത്തില്‍ وَإِنَّا لَنَظُنُّكَ നിശ്ചയമായും ഞങ്ങള്‍ നിന്നെ വിചാരിക്കുകയും ചെയ്യുന്നു مِنَ الْكَاذِبِينَ വ്യാജം (കളവു - കള്ളം) പറയുന്നവരില്‍ പെട്ട (വനായി).
അദ്ദേഹത്തിന്റെ ജനങ്ങളില്‍ നിന്നു അവിശ്വസിച്ചവരായ പ്രധാനികള്‍ പറഞ്ഞു: "നിശ്ചയമായും നിന്നെ ഞങ്ങള്‍ ഒരു (വമ്പിച്ച) ഭോഷത്തിലായി കാണുന്നു; നിശ്ചയമായും, നിന്നെ ഞങ്ങള്‍ വ്യാജം പറയുന്നവരില്‍ പെട്ടവനാണെന്നു വിചാരിക്കുകയും ചെയ്യുന്നു."
തഫ്സീർ : 65-66
View   
قَالَ يَـٰقَوْمِ لَيْسَ بِى سَفَاهَةٌۭ وَلَـٰكِنِّى رَسُولٌۭ مِّن رَّبِّ ٱلْعَـٰلَمِينَ﴿٦٧﴾
share
قَالَ يَا قَوْمِ അദ്ദേഹം പറഞ്ഞു എന്റെ ജനങ്ങളേ لَيْسَ بِي എനിക്കു (എന്നില്‍) ഇല്ല سَفَاهَةٌ ഒരു ഭോഷത്തവും, വിഡ്ഢിത്തം وَلَٰكِنِّي എങ്കിലും ഞാന്‍ رَسُولٌ ഒരു ദൂതനാണു مِّن رَّبِّ രക്ഷിതാവില്‍നിന്നു الْعَالَمِينَ ലോകരുടെ.
അദ്ദേഹം പറഞ്ഞു: "എന്റെ ജനങ്ങളേ, എനിക്കു ഒരു ഭോഷത്തവുമില്ല. എങ്കിലും ഞാന്‍, ലോകരുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു റസൂല്‍ [ദൂതന്‍] ആകുന്നു."
أُبَلِّغُكُمْ رِسَـٰلَـٰتِ رَبِّى وَأَنَا۠ لَكُمْ نَاصِحٌ أَمِينٌ﴿٦٨﴾
share
أُبَلِّغُكُمْ നിങ്ങള്‍ക്കു ഞാന്‍ എത്തിച്ചു തരുന്നു رِسَالَاتِ ദൗത്യങ്ങളെ رَبِّي എന്റെ റബ്ബിന്റെ وَأَنَا ഞാന്‍, ഞാനാകട്ടെ لَكُمْ നിങ്ങള്‍ക്കു نَاصِحٌ ഗുണകാംക്ഷിയാണു, ഉപദേശകനാകുന്നു أَمِينٌ വിശ്വസ്തനായ.
"എന്റെ റബ്ബിന്റെ "രിസാലത്തു" [ദൗത്യം] കളെ ഞാന്‍ നിങ്ങള്‍ക്കു എത്തിച്ചു തരുകയാണു. ഞാന്‍, നിങ്ങള്‍ക്കു വിശ്വസ്തനായ ഒരു ഗുണകാംക്ഷി (അഥവാ ഉപദേശി) യുമാകുന്നു."
أَوَعَجِبْتُمْ أَن جَآءَكُمْ ذِكْرٌۭ مِّن رَّبِّكُمْ عَلَىٰ رَجُلٍۢ مِّنكُمْ لِيُنذِرَكُمْ ۚ وَٱذْكُرُوٓا۟ إِذْ جَعَلَكُمْ خُلَفَآءَ مِنۢ بَعْدِ قَوْمِ نُوحٍۢ وَزَادَكُمْ فِى ٱلْخَلْقِ بَصْۜطَةًۭ ۖ فَٱذْكُرُوٓا۟ ءَالَآءَ ٱللَّهِ لَعَلَّكُمْ تُفْلِحُونَ﴿٦٩﴾
share
أَوَعَجِبْتُمْ നിങ്ങള്‍ ആശ്ചര്യ (അത്ഭുത) പ്പെടുകയും ചെയ്തുവോ أَن جَاءَكُمْ നിങ്ങള്‍ക്കു വന്നതിനാല്‍ ذِكْرٌ ഉല്‍ബോധനം, ഒരു സ്മരണ مِّن رَّبِّكُمْ നിങ്ങളുടെ റബ്ബില്‍ നിന്നും عَلَىٰ رَجُلٍ ഒരു പുരുഷനിലായി (പുരുഷന്‍ മുഖേന) مِّنكُمْ നിങ്ങളില്‍പെട്ട لِيُنذِرَكُمْ നിങ്ങളെ അവന്‍ (അദ്ദേഹം) താക്കീതു ചെയ്‌വാന്‍ വേണ്ടി وَاذْكُرُوا ഓര്‍ക്കുകയും ചെയ്യുവിന്‍ إِذْ جَعَلَكُمْ അവന്‍ നിങ്ങളെ ആകിയതിനെ خُلَفَاءَ പിന്‍ഗാമികള്‍ مِن بَعْدِ ശേഷം, ശേഷമായി قَوْمِ نُوحٍ നൂഹിന്റെ ജനതയുടെ وَزَادَكُمْ അവന്‍ നിങ്ങള്‍ക്കു വര്‍ദ്ധിപ്പിക്കുകയും ചെയ്തു فِي الْخَلْقِ സൃഷ്ടിപ്പില്‍, സൃഷ്ടികളില്‍ بَسْطَةً വികാസം, വലുപ്പം, പൊക്കം, വിരിവു, ശക്തി فَاذْكُرُوا അപ്പോള്‍ (അതിനാല്‍) ഓര്‍ക്കുവിന്‍ آلَاءَ اللَّهِ അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ لَعَلَّكُمْ നിങ്ങളായേക്കാം, ആകുവാന്‍ تُفْلِحُونَ നിങ്ങള്‍ വിജയം പ്രാപിക്കും.
"നിങ്ങള്‍ക്കു നിങ്ങളില്‍ നിന്നുള്ള ഒരു പുരുഷന്‍ മുഖേന - അവന്‍ നിങ്ങളെ താക്കീതു ചെയ്‌വാന്‍ വേണ്ടി - നിങ്ങളുടെ റബ്ബിങ്കല്‍ നിന്നു ഒരു ഉല്‍ബോധനം നിങ്ങള്‍ക്കു വന്നതിനാല്‍ നിങ്ങള്‍ അത്ഭുതപ്പെടുകയും ചെയ്തുവോ?! നൂഹിന്റെ ജനതക്കു ശേഷം, നിങ്ങളെ അവന്‍ പിന്‍ഗാമികളാക്കിയിട്ടുള്ളതു നിങ്ങള്‍ ഓര്‍(ത്തു നോ)ക്കുവിന്‍. സൃഷ്ടികളില്‍ അവന്‍ നിങ്ങള്‍ക്കു വികാസം [പൊക്കവും ശക്തിയും] വര്‍ദ്ധിപ്പിക്കുകയും ചെയ്തിരിക്കുന്നു. ആകയാല്‍, അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ നിങ്ങള്‍ ഓര്‍ക്കുവിന്‍ - നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം".
തഫ്സീർ : 67-69
View   
قَالُوٓا۟ أَجِئْتَنَا لِنَعْبُدَ ٱللَّهَ وَحْدَهُۥ وَنَذَرَ مَا كَانَ يَعْبُدُ ءَابَآؤُنَا ۖ فَأْتِنَا بِمَا تَعِدُنَآ إِن كُنتَ مِنَ ٱلصَّـٰدِقِينَ﴿٧٠﴾
share
قَالُوا അവര്‍ പറഞ്ഞു أَجِئْتَنَا നീ ഞങ്ങളുടെ അടുക്കല്‍ വന്നിരിക്കുകയാണോ لِنَعْبُدَ ഞങ്ങള്‍ ആരാധിക്കുവാന്‍ വേണ്ടി اللَّهَ അല്ലാഹുവിനെ وَحْدَهُ അവനെ ഒറ്റക്ക് (മാത്രം) وَنَذَرَ ഞങ്ങള്‍ വിട്ടുകളയുവാനും مَا كَانَ يَعْبُدُ ആരാധിച്ചു വരുന്നതിനെ آبَاؤُنَا ഞങ്ങളുടെ (നമ്മുടെ) പിതാക്കള്‍ فَأْتِنَا എന്നാല്‍ നീ ഞങ്ങള്‍ക്കു വാ بِمَا تَعِدُنَا നീ ഞങ്ങളോടു വാഗ്ദത്തം (താക്കീതു - ഭീഷണി) ചെയ്യുന്നതും കൊണ്ടു إِن كُنتَ നീ ആകുന്നുവെങ്കില്‍ مِنَ الصَّادِقِينَ സത്യവാന്‍മാരില്‍ (സത്യം പറയുന്നവരില്‍) പെട്ട (വന്‍).
അവര്‍ പറഞ്ഞു: "(ഹൂദേ,) ഞങ്ങള്‍ അല്ലാഹുവിനെ മാത്രമായി ആരാധിക്കുവാന്‍ വേണ്ടി ഞങ്ങളുടെ അടുക്കല്‍ നീ വന്നിരിക്കുകയാണോ?! ഞങ്ങളുടെ പിതാക്കള്‍ ആരാധിച്ചുവന്നിരുന്നതിനെ ഞങ്ങള്‍ വിട്ടുകളയുവാനും?! എന്നാല്‍ [അങ്ങിനെയാണെങ്കില്‍] നീ ഞങ്ങളെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നതു [ആ ശിക്ഷ] ഞങ്ങള്‍ക്കു നീ കൊണ്ടുവാ - നീ സത്യവാന്‍മാരില്‍ പെട്ടവനാണെങ്കില്‍!"
തഫ്സീർ : 70-70
View   
قَالَ قَدْ وَقَعَ عَلَيْكُم مِّن رَّبِّكُمْ رِجْسٌۭ وَغَضَبٌ ۖ أَتُجَـٰدِلُونَنِى فِىٓ أَسْمَآءٍۢ سَمَّيْتُمُوهَآ أَنتُمْ وَءَابَآؤُكُم مَّا نَزَّلَ ٱللَّهُ بِهَا مِن سُلْطَـٰنٍۢ ۚ فَٱنتَظِرُوٓا۟ إِنِّى مَعَكُم مِّنَ ٱلْمُنتَظِرِينَ﴿٧١﴾
share
قَالَ അദ്ദേഹം പറഞ്ഞു قَدْ وَقَعَ സംഭവിച്ചു കഴിഞ്ഞു (സംഭവിക്കുകയായി) عَلَيْكُم നിങ്ങളുടെ മേല്‍ مِّن رَّبِّكُمْ നിങ്ങളുടെ റബ്ബിങ്കല്‍നിന്നു رِجْسٌ മ്ലേച്ഛത (ശിക്ഷ) وَغَضَبٌ കോപവും أَتُجَادِلُونَنِي നിങ്ങള്‍ എന്നോട് തര്‍ക്കം നടത്തുകയോ فِي أَسْمَاءٍ ചില പേരുകളുടെ കാര്യത്തില്‍ سَمَّيْتُمُوهَا അവയെ നിങ്ങള്‍ പേരുവെച്ചിരിക്കുന്നു, അവക്ക് നിങ്ങള്‍ നാമനിര്‍ണയം ചെയ്തു أَنتُمْ നിങ്ങളും وَآبَاؤُكُم നിങ്ങളുടെ പിതാക്കളും مَّا نَزَّلَ اللَّهُ അല്ലാഹു അവതരിപ്പിച്ചിട്ടില്ല بِهَا അവക്കു, അവയെപ്പറ്റി مِن سُلْطَانٍ ഒരു അധികൃതരേഖയും فَانتَظِرُوا എന്നാല്‍ (അതിനാല്‍) നിങ്ങള്‍ (നോക്കി) കാത്തിരിക്കുവിന്‍ إِنِّي مَعَكُم നിശ്ചയമായും ഞാന്‍ നിങ്ങളോടൊപ്പം مِّنَ الْمُنتَظِرِينَ (നോക്കി) കാത്തിരിക്കുന്നവരില്‍ പെട്ടവനാകുന്നു.
അദ്ദേഹം പറഞ്ഞു: "തീര്‍ച്ചയായും, നിങ്ങളുടെ റബ്ബിങ്കല്‍ നിന്നു നിങ്ങളുടെ മേല്‍ ശിക്ഷയും, കോപവും (ഇതാ) സംഭവിക്കുകയായി! നിങ്ങളും നിങ്ങളുടെ പിതാക്കളും നിര്‍ണ്ണയിച്ചു വെച്ചിട്ടുള്ള ചില പേരുകളുടെ കാര്യത്തില്‍ എന്നോടു നിങ്ങള്‍ തര്‍ക്കം നടത്തുന്നുവോ?! യാതൊരു അധികൃത രേഖയും അവയെപ്പറ്റി അല്ലാഹു അവതരിപ്പിച്ചിട്ടില്ല. എന്നാല്‍, നിങ്ങള്‍ (നോക്കി) കാത്തുകൊണ്ടിരിക്കുവിന്‍! ഞാന്‍ നിങ്ങളോടൊപ്പം കാത്തിരിക്കുന്നവരില്‍ പെട്ടവന്‍ തന്നെ."
തഫ്സീർ : 71-71
View   
فَأَنجَيْنَـٰهُ وَٱلَّذِينَ مَعَهُۥ بِرَحْمَةٍۢ مِّنَّا وَقَطَعْنَا دَابِرَ ٱلَّذِينَ كَذَّبُوا۟ بِـَٔايَـٰتِنَا ۖ وَمَا كَانُوا۟ مُؤْمِنِينَ﴿٧٢﴾
share
فَأَنجَيْنَاهُ അങ്ങനെ അദ്ദേഹത്തെ നാം രക്ഷപ്പെടുത്തി وَالَّذِينَ مَعَهُ അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും بِرَحْمَةٍ കാരുണ്യം കൊണ്ടു مِّنَّا നമ്മില്‍ നിന്നുള്ള, നമ്മുടെ വക وَقَطَعْنَا നാം മുറിക്കുകയും ചെയ്തു دَابِرَ മൂടു (മുരടു) الَّذِينَ كَذَّبُوا വ്യാജമാക്കിയവരുടെ بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളെ وَمَاكَانُوا അവരായിരുന്നതുമില്ല مُؤْمِنِينَ വിശ്വാസികള്‍.
അങ്ങനെ, അദ്ദേഹത്തെയും, അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും നമ്മുടെ വക കാരുണ്യം കൊണ്ടു നാം രക്ഷപ്പെടുത്തി. നമ്മുടെ ദൃഷ്ടാന്തങ്ങളെ വ്യാജമാക്കിയവരുടെ മുരടു നാം മുറിച്ചു കളയുകയും ചെയ്തു. അവര്‍ സത്യവിശ്വാസികളായിരുന്നുമില്ല.
തഫ്സീർ : 72-72
View   
وَإِلَىٰ ثَمُودَ أَخَاهُمْ صَـٰلِحًۭا ۗ قَالَ يَـٰقَوْمِ ٱعْبُدُوا۟ ٱللَّهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُۥ ۖ قَدْ جَآءَتْكُم بَيِّنَةٌۭ مِّن رَّبِّكُمْ ۖ هَـٰذِهِۦ نَاقَةُ ٱللَّهِ لَكُمْ ءَايَةًۭ ۖ فَذَرُوهَا تَأْكُلْ فِىٓ أَرْضِ ٱللَّهِ ۖ وَلَا تَمَسُّوهَا بِسُوٓءٍۢ فَيَأْخُذَكُمْ عَذَابٌ أَلِيمٌۭ﴿٧٣﴾
share
وَإِلَىٰ ثَمُودَ ഥമൂദിലേക്കും أَخَاهُمْ صَالِحًا അവരുടെ സഹോദരന്‍ സ്വാലിഹിനെ قَالَ يَا قَوْمِ അദ്ദേഹം പറഞ്ഞു എന്റെ ജനങ്ങളേ اعْبُدُوا اللَّهَ അല്ലാഹുവിനെ ആരാധിക്കുവിന്‍ مَا لَكُم നിങ്ങള്‍ക്കില്ല مِّنْ إِلَٰهٍ ഒരു ആരാധ്യനും غَيْرُهُ അവനല്ലാതെ قَدْجَاءَتْكُم നിങ്ങള്‍ക്കു വന്നിട്ടുണ്ടു بَيِّنَةٌ (വ്യക്തമായ) തെളിവു مِّن رَّبِّكُمْ നിങ്ങളുടെ റബ്ബില്‍ നിന്നു هَٰذِهِ ഇതാ (ഇതു) نَاقَةُ اللَّهِ അല്ലാഹുവിന്റെ ഒട്ടകം (ആകുന്നു) لَكُمْ നിങ്ങള്‍ക്കു آيَةً ദൃഷ്ടാന്തമായിട്ടു فَذَرُوهَا അതിനാല്‍ അതിനെ വിട്ടേക്കുവിന്‍ അതു تَأْكُلْ തിന്നുകൊള്ളട്ടെ, തിന്നുകൊള്ളും فِي أَرْضِ ഭൂമിയില്‍ اللَّهِ അല്ലാഹുവിന്റെ وَلَا تَمَسُّوهَا അതിനെ തൊടുകയും (ബാധിപ്പിക്കുകയും) അരുത് بِسُوءٍ ഒരു തിന്‍മകൊണ്ടും (തിന്‍മയെ) فَيَأْخُذَكُمْ എന്നാല്‍ നിങ്ങളെ പിടികൂടും عَذَابٌ ശിക്ഷ أَلِيمٌ വേദനയേറിയ.
ഥമൂദ് (ഗോത്രത്തി) ലേക്കു അവരുടെ സഹോദരന്‍ സ്വാലിഹിനെയും (നാം അയച്ചു). അദ്ദേഹം (അവരോടു) പറഞ്ഞു: "എന്റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍, അവനല്ലാതെ ഒരു ആരാധ്യനും നിങ്ങള്‍ക്കു ഇല്ല. നിങ്ങളുടെ റബ്ബിങ്കല്‍ നിന്നു നിങ്ങള്‍ക്കു വ്യക്തമായ തെളിവു വന്നിട്ടുണ്ട്. ഇതാ, അല്ലാഹുവിന്റെ (വക) ഒട്ടകം നിങ്ങള്‍ക്കൊരു ദൃഷ്ടാന്തമുണ്ടായിക്കൊണ്ട്!- ആകയാല്‍, അതിനെ നിങ്ങള്‍ വിട്ടേക്കുവിന്‍ - അല്ലാഹുവിന്റെ ഭൂമിയില്‍ അതു (മേഞ്ഞു) തിന്നു കൊള്ളട്ടെ; അതിനു ഒരു തിന്‍മയും [ഉപദ്രവവും] നിങ്ങള്‍ ബാധിപ്പിക്കുകയും ചെയ്യരുത്. എന്നാല്‍, (അപ്പോള്‍) വേദനയേറിയ ശിക്ഷ നിങ്ങളെ പിടികൂടും.
وَٱذْكُرُوٓا۟ إِذْ جَعَلَكُمْ خُلَفَآءَ مِنۢ بَعْدِ عَادٍۢ وَبَوَّأَكُمْ فِى ٱلْأَرْضِ تَتَّخِذُونَ مِن سُهُولِهَا قُصُورًۭا وَتَنْحِتُونَ ٱلْجِبَالَ بُيُوتًۭا ۖ فَٱذْكُرُوٓا۟ ءَالَآءَ ٱللَّهِ وَلَا تَعْثَوْا۟ فِى ٱلْأَرْضِ مُفْسِدِينَ﴿٧٤﴾
share
وَاذْكُرُوا ഓര്‍ക്കുകയും ചെയ്യുവിന്‍ إِذْ جَعَلَكُمْ നിങ്ങളെ അവന്‍ ആക്കിയ സന്ദര്‍ഭം (ആക്കിയതു) خُلَفَاءَ പിന്‍ഗാമികള്‍ (പിന്‍തലമുറകള്‍) مِن بَعْدِ عَادٍ ആദിനു ശേഷം وَبَوَّأَ كُمْ നിങ്ങള്‍ക്കവന്‍ താമസം നല്‍കി (സൗകര്യപ്പെടുത്തി)യതും فِي الْأَرْضِ ഭൂമിയില്‍ تَتَّخِذُونَ നിങ്ങള്‍ ഉണ്ടാക്കുന്നു مِن سُهُولِهَا അതിലെ സമതലങ്ങളിലൂടെ, നിരന്ന സ്ഥലങ്ങളില്‍ നിന്നു قُصُورًا മാളിക (കൊട്ടാരം - വന്‍ കെട്ടിടം) കളെ وَتَنْحِتُونَ നിങ്ങള്‍ തുരന്നു (വെട്ടിക്കീറി - ശില്‍പവേല ചെയ്തു) ണ്ടാക്കുകയും ചെയ്യുന്നു الْجِبَالَ മലകളെ, പര്‍വ്വതങ്ങളെ بُيُوتًا വീടുകളായി, മുറികളായി فَاذْكُرُوا അപ്പോള്‍ ഓര്‍ക്കുവിന്‍ آلَاءَ اللَّهِ അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ وَلَا تَعْثَوْا തെമ്മാടിത്തം (കുഴപ്പം) പ്രവര്‍ത്തിക്കയും അരുതു فِي الْأَرْضِ ഭൂമിയില്‍ مُفْسِدِينَ നാശകാരികളായി, കുഴപ്പമുണ്ടാക്കുന്നവരായി.
"ആദിനു ശേഷം നിങ്ങളെ അവന്‍ പിന്‍ഗാമികളാക്കിയതും, ഭൂമിയില്‍ നിങ്ങള്‍ക്കവന്‍ (താമസ) സൗകര്യം നല്‍കിയതും നിങ്ങള്‍ ഓര്‍ക്കുകയും ചെയ്യുവിന്‍. അതിലെ സമതലങ്ങളിലൂടെ നിങ്ങള്‍ കൊട്ടാരങ്ങളുണ്ടാക്കുന്നു; മലകളെ നിങ്ങള്‍ വീടുകളായി വെട്ടിയുണ്ടാക്കുകയും ചെയ്യുന്നു. അപ്പോള്‍, അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ നിങ്ങള്‍ ഓര്‍(ത്തു നോ)ക്കുവിന്‍. നാശകാരികളായിക്കൊണ്ട് ഭൂമിയില്‍ തെമ്മാടിത്തം പ്രവര്‍ത്തിക്കുകയും അരുത്."
തഫ്സീർ : 73-74
View   
قَالَ ٱلْمَلَأُ ٱلَّذِينَ ٱسْتَكْبَرُوا۟ مِن قَوْمِهِۦ لِلَّذِينَ ٱسْتُضْعِفُوا۟ لِمَنْ ءَامَنَ مِنْهُمْ أَتَعْلَمُونَ أَنَّ صَـٰلِحًۭا مُّرْسَلٌۭ مِّن رَّبِّهِۦ ۚ قَالُوٓا۟ إِنَّا بِمَآ أُرْسِلَ بِهِۦ مُؤْمِنُونَ﴿٧٥﴾
share
قَالَ الْمَلَأُ പ്രധാനികള്‍ (സംഘക്കാര്‍) പറഞ്ഞു الَّذِينَ اسْتَكْبَرُوا അഹംഭാവം (വലുപ്പം) നടിച്ചവരായ مِن قَوْمِهِ അദ്ദേഹത്തിന്റെ ജനതയില്‍ നിന്ന് لِلَّذِينَ യാതൊരുവരോടു اسْتُضْعِفُوا അവര്‍ ദുര്‍ബ്ബലരായി ഗണിക്കപ്പെട്ടിരിക്കുന്നു لِمَنْ آمَنَ അതായതു വിശ്വസിച്ചവരോടു مِنْهُمْ അവരില്‍നിന്നു أَتَعْلَمُونَ നിങ്ങള്‍ക്കറിയാമോ أَنَّ صَالِحًا സ്വാലിഹു ആണെന്നു مُّرْسَلٌ അയക്കപ്പെട്ടവന്‍ مِّن رَّبِّهِ അവന്റെ റബ്ബിങ്കല്‍നിന്നു قَالُوا അവര്‍ പറഞ്ഞു إِنَّا നിശ്ചയമായും ഞങ്ങള്‍ بِمَا أُرْسِلَ بِهِ അദ്ദേഹം ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ അതില്‍, അദ്ദേഹം അയക്കപ്പെട്ടതില്‍ مُؤْمِنُونَ വിശ്വസിക്കുന്നവരാകുന്നു.
അദ്ദേഹത്തിന്റെ ജനതയില്‍ നിന്നു അഹംഭാവം നടിച്ച പ്രധാനികള്‍, ദുര്‍ബ്ബലരായി ഗണിക്കപ്പെട്ടവരോടു - അതായതു അവരില്‍ നിന്നും വിശ്വസിച്ചവരോടു - പറഞ്ഞു: "സ്വാലിഹ് അവന്റെ റബ്ബില്‍ നിന്നും (റസൂലായി) അയക്കപ്പെട്ട ഒരാളാണെന്ന് നിങ്ങള്‍ക്ക് (ശരിക്കും) അറിയാമോ?" അവര്‍ പറഞ്ഞു: "(അതെ) നിശ്ചയമായും, അദ്ദേഹം ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ അതില്‍ ഞങ്ങള്‍ വിശ്വസിക്കുന്നവരാകുന്നു."
قَالَ ٱلَّذِينَ ٱسْتَكْبَرُوٓا۟ إِنَّا بِٱلَّذِىٓ ءَامَنتُم بِهِۦ كَـٰفِرُونَ﴿٧٦﴾
share
قَالَ പറഞ്ഞു الَّذِينَ اسْتَكْبَرُوا അഹംഭാവം (വലുപ്പം നടിച്ചവര്‍) إِنَّا നിശ്ചയമായും ഞങ്ങള്‍ بِالَّذِي യാതൊന്നില്‍, യാതൊന്നിനെപ്പറ്റി آمَنتُم بِهِ നിങ്ങളില്‍ വിശ്വസിച്ചിരിക്കുന്നു, നിങ്ങള്‍ വിശ്വസിച്ച كَافِرُونَ അവിശ്വാസികളാകുന്നു.
അഹംഭാവം നടിച്ചവര്‍ പറഞ്ഞു: "നിശ്ചയമായും ഏതൊന്നില്‍ നിങ്ങള്‍ വിശ്വസിച്ചിരിക്കുന്നുവോ അതില്‍ ഞങ്ങള്‍ അവിശ്വാസികളാകുന്നു."
തഫ്സീർ : 75-76
View   
فَعَقَرُوا۟ ٱلنَّاقَةَ وَعَتَوْا۟ عَنْ أَمْرِ رَبِّهِمْ وَقَالُوا۟ يَـٰصَـٰلِحُ ٱئْتِنَا بِمَا تَعِدُنَآ إِن كُنتَ مِنَ ٱلْمُرْسَلِينَ﴿٧٧﴾
share
فَعَقَرُوا അങ്ങനെ അവര്‍ അറുകൊല ചെയ്തു, വെട്ടിക്കൊന്നു, കുത്തി അറുത്തു النَّاقَةَ (ആ) ഒട്ടകട്ടെ وَعَتَوْا അവര്‍ ധിക്കരിക്കുകയും ചെയ്തു عَنْ أَمْرِ കല്‍പനയെ رَبِّهِمْ തങ്ങളുടെ റബ്ബിന്റെ وَقَالُوا അവര്‍ പറയുകയും ചെയ്തു يَا صَالِحُ സ്വാലിഹേ ائْتِنَا നീ ഞങ്ങള്‍ക്കു വാ بِمَا تَعِدُنَا നീ ഞങ്ങളെ ഭീഷണിപ്പെടുത്തുന്നതുമായി إِن كُنتَ നീ ആണെങ്കില്‍ مِنَ الْمُرْسَلِينَ റസൂലുകളില്‍ (അയക്കപ്പെട്ടവരില്‍) പെട്ട (വന്‍).
അങ്ങനെ, (ആ) ഒട്ടകത്തെ അവര്‍ അറുകൊല ചെയ്തു; തങ്ങളുടെ റബ്ബിന്റെ കല്‍പനയെ അവര്‍ ധിക്കരിക്കുകയും ചെയ്തു. അവര്‍ പറയുകയും ചെയ്തു: "സ്വാലിഹേ, നീ ഞങ്ങളെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നതിനെ [ആ ശിക്ഷയെ] ഞങ്ങള്‍ക്കു നീ കൊണ്ടു വാ; നീ (റസൂലായി) അയക്കപെട്ടവരില്‍ പെട്ടവനാണെങ്കില്‍! [അതൊന്നു കാണാമല്ലോ!]."
فَأَخَذَتْهُمُ ٱلرَّجْفَةُ فَأَصْبَحُوا۟ فِى دَارِهِمْ جَـٰثِمِينَ﴿٧٨﴾
share
فَأَخَذَتْهُمُ അപ്പോള്‍ (അതിനാല്‍) അവരെ പിടികൂടി, അവരെ പിടിച്ചു الرَّجْفَةُ (കഠിന) കമ്പനം, പൊട്ടിത്തെറി فَأَصْبَحُوا അങ്ങനെ അവര്‍ (രാവിലെ) ആയി فِي دَارِهِمْ അവരുടെ പാര്‍പ്പിടത്തില്‍, വാസ സ്ഥലത്തു جَاثِمِينَ കമിഴ്ന്നു (അടഞ്ഞു) വീണവര്‍.
അപ്പോള്‍ അവരെ കഠിന കമ്പനം പിടികൂടി. അങ്ങനെ, അവര്‍ അവരുടെ വാസ സ്ഥലത്തില്‍ (കാലത്തു) കമിഴ്ന്നു വീണവരായിത്തീര്‍ന്നു.
فَتَوَلَّىٰ عَنْهُمْ وَقَالَ يَـٰقَوْمِ لَقَدْ أَبْلَغْتُكُمْ رِسَالَةَ رَبِّى وَنَصَحْتُ لَكُمْ وَلَـٰكِن لَّا تُحِبُّونَ ٱلنَّـٰصِحِينَ﴿٧٩﴾
share
فَتَوَلَّىٰ അപ്പോള്‍ അദ്ദേഹം തിരിഞ്ഞു (മാറി) عَنْهُمْ അവരില്‍ നിന്നു وَقَالَ പറയുകയും ചെയ്തു يَا قَوْمِ എന്റെ ജനങ്ങളേ لَقَدْ أَبْلَغْتُكُمْ ഞാന്‍ തീര്‍ച്ചയായും നിങ്ങള്‍ക്കെത്തിച്ചു തന്നിട്ടുണ്ടു رِسَالَةَ رَبِّي എന്റെ റബ്ബിന്റെ ദൗത്യം وَنَصَحْتُ لَكُمْ ഞാന്‍ നിങ്ങള്‍ക്കു ഗുണം കാംക്ഷിക്കുക (ഉപദേശം നല്‍കുക) യും ചെയ്തു وَلَٰكِن എങ്കിലും, പക്ഷെ لَّاتُحِبُّونَ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ല النَّاصِحِينَ ഗുണം കാംക്ഷിക്കുന്നവരെ, ഉപദേശികളെ.
എന്നിട്ട് അദ്ദേഹം അവരില്‍ നിന്നു വിട്ടുമാറി; അദ്ദേഹം പറയുകയും ചെയ്തു: "എന്റെ ജനങ്ങളേ, തീര്‍ച്ചയായും, ഞാന്‍ എന്റെ റബ്ബിന്റെ ദൗത്യം നിങ്ങള്‍ക്കു എത്തിച്ചു തരുകയും, നിങ്ങള്‍ക്കു ഗുണം കാംക്ഷി(ച്ചു ഉപദേശി)ക്കുകയും ചെയ്യുകയുണ്ടായി. പക്ഷേ, നിങ്ങള്‍ ഗുണകാംക്ഷികളെ [ഉപദേഷ്ടാക്കളെ] ഇഷ്ടപ്പെടുന്നില്ല!"
തഫ്സീർ : 77-79
View   
وَلُوطًا إِذْ قَالَ لِقَوْمِهِۦٓ أَتَأْتُونَ ٱلْفَـٰحِشَةَ مَا سَبَقَكُم بِهَا مِنْ أَحَدٍۢ مِّنَ ٱلْعَـٰلَمِينَ﴿٨٠﴾
share
وَلُوطًا ലൂത്ത്വിനെയും إِذْ قَالَ അദ്ദേഹം പറഞ്ഞ സന്ദര്‍ഭം لِقَوْمِهِ തന്റെ ജനതയോടു أَتَأْتُونَ നിങ്ങള്‍ ചെല്ലുന്നുവോ, ചെല്ലുകയോ الْفَاحِشَةَ നീചവൃത്തിക്ക് مَا سَبَقَكُم നിങ്ങളെ മുന്‍കടന്നിട്ടില്ല, നിങ്ങളുടെ മുമ്പ് ചെയ്തിട്ടില്ല بِهَا അതുകൊണ്ടു, അതിനെ مِنْ أَحَدٍ ഒരാളും തന്നെ مِّنَ الْعَالَمِينَ ലോകരില്‍നിന്നു.
ലൂത്ത്വിനെയും (നാം അയച്ചു): അദ്ദേഹം തന്റെ ജനതയോടു പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക): നിങ്ങള്‍ (ഈ) നീചവൃത്തിക്കു ചെല്ലുകയോ? ലോകരില്‍ ഒരാളും തന്നെ നിങ്ങള്‍ക്കു മുമ്പു ഇതു ചെയ്തിട്ടില്ല!
إِنَّكُمْ لَتَأْتُونَ ٱلرِّجَالَ شَهْوَةًۭ مِّن دُونِ ٱلنِّسَآءِ ۚ بَلْ أَنتُمْ قَوْمٌۭ مُّسْرِفُونَ﴿٨١﴾
share
إِنَّكُمْ لَتَأْتُونَ നിശ്ചയമായും നിങ്ങള്‍ ചെയ്യുകതന്നെ ചെയ്യുന്നു الرِّجَالَ പുരുഷന്‍മാരുടെ അടുക്കല്‍ شَهْوَةً കാമവികാരത്താല്‍, ഇച്ഛക്കായി مِّن دُونِ النِّسَاءِ സ്ത്രീകളെ കൂടാതെ, സ്ത്രീകളെ വിട്ട് بَلْ أَنتُمْ പക്ഷേ (എന്നാല്‍, എങ്കിലും) നിങ്ങള്‍ قَوْمٌ ഒരു ജനതയാണ് مُّسْرِفُونَ അതിരുകവിഞ്ഞവരായ.
നിങ്ങള്‍ സ്ത്രീകളെ കൂടാതെ [സ്ത്രീകളെ വിട്ടേച്ച്‌] കാമവികാരത്താല്‍ പുരുഷന്‍മാരുടെ അടുക്കല്‍ ചെല്ലുന്നല്ലോ! പക്ഷേ, (അത്രയുമല്ല) നിങ്ങള്‍ അതിരു കവിഞ്ഞ ഒരു ജനതയാകുന്നു.
തഫ്സീർ : 80-81
View   
وَمَا كَانَ جَوَابَ قَوْمِهِۦٓ إِلَّآ أَن قَالُوٓا۟ أَخْرِجُوهُم مِّن قَرْيَتِكُمْ ۖ إِنَّهُمْ أُنَاسٌۭ يَتَطَهَّرُونَ﴿٨٢﴾
share
وَمَا كَانَ ആയിരുന്നില്ല جَوَابَ മറുപടി, ഉത്തരം قَوْمِهِ അദ്ദേഹത്തിന്റെ ജനങ്ങളുടെ إِلَّا أَن قَالُوا അവര്‍ പറഞ്ഞതല്ലാതെ أَخْرِجُو هُم അവരെ (ഇവരെ) പുറത്താക്കുവിന്‍ مِّن قَرْيَتِكُمْ നിങ്ങളുടെ രാജ്യത്തുനിന്ന് إِنَّهُمْ നിശ്ചയമായും അവര്‍ (ഇവര്‍) أُنَاسٌ ചില മനുഷ്യരാകുന്നു يَتَطَهَّرُونَ ശുദ്ധത പാലിക്കുന്ന (ശുദ്ധമായ).
അദ്ദേഹത്തിന്റെ ജനങ്ങളുടെ മറുപടി, അവര്‍ (ഇങ്ങിനെ) പറഞ്ഞതല്ലാതെ (മറ്റൊന്നും) ആയിരുന്നില്ല; "ഇവരെ നിങ്ങളുടെ രാജ്യത്ത് നിന്നും പുറത്താക്കുവിന്‍; (കാരണം) നിശ്ചയമായും അവര്‍, ശുദ്ധത പാലിച്ചു വരുന്ന ഒരു (തരം) മനുഷ്യരാകുന്നു."
തഫ്സീർ : 82-82
View   
فَأَنجَيْنَـٰهُ وَأَهْلَهُۥٓ إِلَّا ٱمْرَأَتَهُۥ كَانَتْ مِنَ ٱلْغَـٰبِرِينَ﴿٨٣﴾
share
فَأَنجَيْنَاهُ എന്നിട്ടു (അങ്ങിനെ, അപ്പോള്‍) അദ്ദേഹത്തെ നാം രക്ഷപ്പെടുത്തി وَأَهْلَهُ അദ്ദേഹത്തിന്റെ ആള്‍ക്കാരെയും, കുടുംബത്തെയും, വീട്ടുകാരെയും إِلَّاامْرَأَتَهُ അദ്ദേഹത്തിന്റെ സ്ത്രീ [ഭാര്യ] ഒഴികെ كَانَتْ അവളായിത്തീര്‍ന്നു مِنَ الْغَابِرِينَ ശേഷിച്ചവരില്‍ - കഴിഞ്ഞുപോയവരില്‍ - പെട്ട(വള്‍).
അപ്പോള്‍, അദ്ദേഹത്തെയും, അദ്ദേഹത്തിന്റെ സ്ത്രീ [ഭാര്യ] ഒഴികെയുള്ള അദ്ദേഹത്തിന്റെ ആള്‍ക്കാരെയും നാം രക്ഷപ്പെടുത്തി; അവള്‍ (രക്ഷപ്പെടാതെ) കഴിഞ്ഞുപോയവരില്‍ പെട്ടവളായിത്തീര്‍ന്നു.
وَأَمْطَرْنَا عَلَيْهِم مَّطَرًۭا ۖ فَٱنظُرْ كَيْفَ كَانَ عَـٰقِبَةُ ٱلْمُجْرِمِينَ﴿٨٤﴾
share
وَأَمْطَرْنَا നാം വര്‍ഷിപ്പിക്കുകയും ചെയ്തു عَلَيْهِم അവരുടെ മേല്‍ مَّطَرًا ഒരു മഴ فَانظُرْ അപ്പോള്‍ നോക്കൂ كَيْفَ كَانَ എങ്ങിനെ ആയിരുന്നു (ഉണ്ടായി) എന്നു عَاقِبَةُ കലാശം, പര്യവസാനം الْمُجْرِمِينَ കുറ്റവാളികളുടെ.
അവരുടെ മേല്‍ നാം ഒരു (തരം) മഴ വര്‍ഷിപ്പിക്കുകയും ചെയ്തു. അപ്പോള്‍ നോക്കൂ, (ആ) കുറ്റവാളികളുടെ പര്യവസാനം എങ്ങിനെയായിരുന്നുവെന്ന്.
തഫ്സീർ : 83-84
View   
وَإِلَىٰ مَدْيَنَ أَخَاهُمْ شُعَيْبًۭا ۗ قَالَ يَـٰقَوْمِ ٱعْبُدُوا۟ ٱللَّهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُۥ ۖ قَدْ جَآءَتْكُم بَيِّنَةٌۭ مِّن رَّبِّكُمْ ۖ فَأَوْفُوا۟ ٱلْكَيْلَ وَٱلْمِيزَانَ وَلَا تَبْخَسُوا۟ ٱلنَّاسَ أَشْيَآءَهُمْ وَلَا تُفْسِدُوا۟ فِى ٱلْأَرْضِ بَعْدَ إِصْلَـٰحِهَا ۚ ذَٰلِكُمْ خَيْرٌۭ لَّكُمْ إِن كُنتُم مُّؤْمِنِينَ﴿٨٥﴾
share
وَإِلَىٰ مَدْيَنَ മദ്-യനിലേക്കും أَخَاهُمْ അവരുടെ സഹോദരനെ شُعَيْبًا ശുഐബിനെ قَالَ يَا قَوْمِ അദ്ദേഹം പറഞ്ഞു എന്റെ ജനങ്ങളേ اعْبُدُوا اللَّهَ അല്ലാഹുവിനെ ആരാധിക്കുവിന്‍ مَا لَكُم നിങ്ങള്‍ക്കില്ല مِّنْ إِلَٰهٍ ഒരു ഇലാഹും, ആരാധ്യനുംതന്നെ غَيْرُهُ അവനല്ലാതെ قَدْ جَاءَتْكُم നിങ്ങള്‍ക്കു വന്നിട്ടുണ്ടു, തീര്‍ച്ചയായും വന്നിരിക്കുന്നു بَيِّنَةٌ (വ്യക്തമായ) തെളിവു مِّن رَّبِّكُمْ നിങ്ങളുടെ റബ്ബിങ്കല്‍നിന്നു فَأَوْفُوا അതിനാല്‍ നിറവേറ്റിക്കൊടുക്കുവിന്‍ الْكَيْلَ അളവു, അളത്തം وَالْمِيزَانَ തൂക്കവും, തുലാസ്സും وَلَا تَبْخَسُوا നിങ്ങള്‍ നഷ്ടപ്പെടുത്തുക (കുറക്കുക) യും ചെയ്യരുതു النَّاسَ മനുഷ്യര്‍ക്കു أَشْيَاءَهُمْ അവരുടെ വസ്തു (സാധനം) ക്കളെ وَلَا تُفْسِدُوا നിങ്ങള്‍ നാശം (കുഴപ്പം) ഉണ്ടാക്കരുതു فِي الْأَرْضِ ഭൂമിയില്‍ بَعْدَ إِصْلَاحِهَا അതിനെ നന്നാക്കിയതിനുശേഷം ذَٰلِكُمْ അതു (മുകളില്‍ പറഞ്ഞതു) خَيْرٌ لَّكُمْ നിങ്ങള്‍ക്കു ഉത്തമമാകുന്നു إِن كُنتُم നിങ്ങളാണെങ്കില്‍ مُّؤْمِنِينَ വിശ്വസിക്കുന്നവര്‍ (സത്യവിശ്വാസികള്‍).
മദ്-യനിലേക്കു അവരുടെ [മദ്-യന്‍കാരുടെ] സഹോദരന്‍ ശുഐബിനെയും (നാം അയച്ചു). അദ്ദേഹം പറഞ്ഞു: "എന്റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍; അവനല്ലാതെ ഒരു ആരാധ്യനും നിങ്ങള്‍ക്കില്ല.നിങ്ങളുടെ റബ്ബിങ്കല്‍ നിന്നു നിങ്ങള്‍ക്കു വ്യക്തമായ തെളിവ് വന്നിട്ടുണ്ട്. അതിനാല്‍, നിങ്ങള്‍ അളത്തവും, തൂക്കവും (ജനങ്ങള്‍ക്കു) പൂര്‍ത്തിയാക്കികൊടുക്കുവിന്‍, മനുഷ്യര്‍ക്കു അവരുടെ സാധനങ്ങള്‍ നിങ്ങള്‍ നഷ്ടപ്പെടുത്തുകയും ചെയ്യരുത്. ഭൂമിയെ നന്നാക്കിത്തീര്‍ത്തതിനു ശേഷം, നിങ്ങളതില്‍ കുഴപ്പമുണ്ടാക്കുകയും ചെയ്യരുത്.അതു നിങ്ങള്‍ക്കു ഉത്തമമത്രെ - നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍!
وَلَا تَقْعُدُوا۟ بِكُلِّ صِرَٰطٍۢ تُوعِدُونَ وَتَصُدُّونَ عَن سَبِيلِ ٱللَّهِ مَنْ ءَامَنَ بِهِۦ وَتَبْغُونَهَا عِوَجًۭا ۚ وَٱذْكُرُوٓا۟ إِذْ كُنتُمْ قَلِيلًۭا فَكَثَّرَكُمْ ۖ وَٱنظُرُوا۟ كَيْفَ كَانَ عَـٰقِبَةُ ٱلْمُفْسِدِينَ﴿٨٦﴾
share
وَلَا تَقْعُدُوا നിങ്ങള്‍ ഇരിക്കുകയും ചെയ്യരുതു بِكُلِّ صِرَاطٍ എല്ലാ പാത (വഴി) യിലും تُوعِدُونَ ഭീഷണിപ്പെടുത്തിക്കൊണ്ടു وَتَصُدُّونَ തിരിച്ചു വിട്ടു (തട്ടി വിട്ടു) കൊണ്ടും عَن سَبِيلِ മാര്‍ഗ്ഗത്തില്‍നിന്നു اللَّهِ അല്ലാഹുവിന്റെ مَنْ آمَنَ بِهِ അവനില്‍ വിശ്വസിച്ചവരെ وَتَبْغُونَهَا അതിനെതേടി (അതിനു ആഗ്രഹിച്ചു) കൊണ്ടും عِوَجًا വളഞ്ഞതായി(രിക്കുവാന്‍) വളവ് (ഉണ്ടാകുവാൻ)وَاذْكُرُوا ഓര്‍ക്കുകയും ചെയ്യുവിന്‍ إِذْ كُنتُمْ നിങ്ങള്‍ ആയിരുന്നതിനെ قَلِيلًا അല്‍പം (ആളുകള്‍) فَكَثَّرَكُمْ എന്നിട്ട് അവന്‍ നിങ്ങളെ പെരുപ്പിച്ചു, വര്‍ദ്ധിപ്പിച്ചു وَانظُرُوا നിങ്ങള്‍ നോക്കുകയും ചെയ്യുവിന്‍ كَيْفَ كَانَ എങ്ങിനെ ആയിരുന്നുവെന്നു عَاقِبَةُ പര്യവസാനം, കലാശം الْمُفْسِدِينَ കുഴപ്പക്കാരുടെ, നാശക്കാരുടെ.
"(ജനങ്ങളെ) ഭീഷണിപ്പെടുത്തിക്കൊണ്ട് നിങ്ങള്‍ എല്ലാ പാതകളിലും ഇരിക്കുകയും ചെയ്യരുത്; അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്നു അവനില്‍ വിശ്വസിച്ചവരെ തിരിച്ചു വിട്ടുകൊണ്ടും, അതിനു വളവ് (ഉണ്ടായിരിക്കുവാന്‍)ആഗ്രഹിച്ചുകൊണ്ടും (ഇരിക്കരുത്).നിങ്ങള്‍ അല്‍പം ആളുകളായിരുന്നിട്ട് നിങ്ങളെ അവന്‍ വര്‍ദ്ധിപ്പിച്ചു തന്നതു നിങ്ങള്‍ ഓര്‍ക്കുവിന്‍. കുഴപ്പമുണ്ടാക്കുന്നവരുടെ പര്യവസാനം എങ്ങിനെയായിരുന്നുവെന്നു നോക്കുകയും ചെയ്യുവിന്‍.
وَإِن كَانَ طَآئِفَةٌۭ مِّنكُمْ ءَامَنُوا۟ بِٱلَّذِىٓ أُرْسِلْتُ بِهِۦ وَطَآئِفَةٌۭ لَّمْ يُؤْمِنُوا۟ فَٱصْبِرُوا۟ حَتَّىٰ يَحْكُمَ ٱللَّهُ بَيْنَنَا ۚ وَهُوَ خَيْرُ ٱلْحَـٰكِمِينَ﴿٨٧﴾
share
وَإِن كَانَ ആകുന്നുവെങ്കില്‍ طَائِفَةٌ مِّنكُمْ നിങ്ങളില്‍ നിന്നു ഒരു വിഭാഗം آمَنُوا അവര്‍ വിശ്വസിച്ചു بِالَّذِي യാതൊന്നില്‍ أُرْسِلْتُ بِهِ ഞാന്‍ അതുമായി അയക്കപ്പെട്ടു وَطَائِفَةٌ ഒരു വിഭാഗം لَّمْ يُؤْمِنُوا വിശ്വസിക്കുന്നുമില്ല (വിശ്വസിച്ചുമില്ല) فَاصْبِرُوا എന്നാല്‍ ക്ഷമിക്കുക حَتَّىٰ يَحْكُمَ വിധിക്കുന്നതുവരെ اللَّهُ അല്ലാഹു بَيْنَنَا നമുക്കിടയില്‍ وَهُوَ അവനാകട്ടെ خَيْرُ الْحَاكِمِينَ വിധികര്‍ത്താക്കളില്‍ ഉത്തമനാകുന്നു.
"ഞാന്‍ യാതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ അതില്‍. നിങ്ങളില്‍ നിന്ന് ഒരു വിഭാഗം വിശ്വസിച്ചിരിക്കുകയും, ഒരു വിഭാഗം വിശ്വസിച്ചിട്ടില്ലാതിരിക്കുകയുമാണെങ്കില്‍, എന്നാല്‍ - നമുക്കിടയില്‍ അല്ലാഹു വിധി കല്‍പിക്കുന്നതുവരെ ക്ഷമിക്കുവിന്‍.അവന്‍ വിധി കര്‍ത്താക്കളില്‍ ഏറ്റവും ഉത്തമനായുള്ളവനത്രെ."
തഫ്സീർ : 85-87
View   

arrow_back_ios
6:111
6:112
6:113
6:114
6:115
6:116
6:117
6:118
6:119
6:120
6:121
6:122
6:123
6:124
6:125
6:126
6:127
6:128
6:129
6:130
6:131
6:132
6:133
6:134
6:135
6:136
6:137
6:138
6:139
6:140
6:141
6:142
6:143
6:144
6:145
6:146
6:147
6:148
6:149
6:150
6:151
6:152
6:153
6:154
6:155
6:156
6:157
6:158
6:159
6:160
6:161
6:162
6:163
6:164
6:165
7:1
7:2
7:3
7:4
7:5
7:6
7:7
7:8
7:9
7:10
7:11
7:12
7:13
7:14
7:15
7:16
7:17
7:18
7:19
7:20
7:21
7:22
7:23
7:24
7:25
7:26
7:27
7:28
7:29
7:30
7:31
7:32
7:33
7:34
7:35
7:36
7:37
7:38
7:39
7:40
7:41
7:42
7:43
7:44
7:45
7:46
7:47
7:48
7:49
7:50
7:51
7:52
7:53
7:54
7:55
7:56
7:57
7:58
7:59
7:60
7:61
7:62
7:63
7:64
7:65
7:66
7:67
7:68
7:69
7:70
7:71
7:72
7:73
7:74
7:75
7:76
7:77
7:78
7:79
7:80
7:81
7:82
7:83
7:84
7:85
7:86
7:87