arrow_back_ios
1
2
3
4
5
6
7
8
സല്‍സല (പ്രകമ്പനം) മദീനയില്‍ അവതരിച്ചത് – വചനങ്ങള്‍ 8 [മക്കയില്‍ അവതരിച്ചതെന്നും പറയപ്പെട്ടിരിക്കുന്നു]

بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
volume_up
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
إِذَا زُلْزِلَتِ ٱلْأَرْضُ زِلْزَالَهَا﴿١﴾
volume_up share
إِذَازُلْزِلَتِ വിറപ്പിക്ക (കുലുക്ക-കമ്പിപ്പിക്ക)പ്പെട്ടാല്‍ الْأَرْضُ ഭൂമി زِلْزَالَهَا അതിന്റെ വിറ (കുലുക്കം - കമ്പനം)
99:1ഭൂമി അതിന്റെ (അതിഭയങ്കരമായ) ആ കമ്പനം കമ്പിക്കപ്പെട്ടാല്‍!-
وَأَخْرَجَتِ ٱلْأَرْضُ أَثْقَالَهَا﴿٢﴾
volume_up share
وَأَخْرَجَتِ الْأَرْضُ ഭൂമി പുറത്താക്കുക(വെളിക്കുവരുത്തുക)യും أَثْقَالَهَا അതിന്റെ (അതിലെ) ഭാരങ്ങളെ
99:2ഭൂമി അതിന്റെ ഭാരങ്ങളെ പുറംതള്ളുകയും,
وَقَالَ ٱلْإِنسَـٰنُ مَا لَهَا﴿٣﴾
volume_up share
وَقَالَ الْإِنسَانُ മനുഷ്യന്‍ പറയുകയും مَالَهَا അതിന് എന്താണെന്ന്
99:3‘അതിന് എന്താണ് (പറ്റിയത്)’ എന്ന് മനുഷ്യന്‍ പറയുകയും (ചെയ്‌താല്‍)!-
يَوْمَئِذٍۢ تُحَدِّثُ أَخْبَارَهَا﴿٤﴾
volume_up share
يَوْمَئِذٍ അന്നത്തെ ദിവസം تُحَدِّثُ അത് പറഞ്ഞറിയിക്കും, വര്‍ത്തമാനം പറയും أَخْبَارَهَا അതിന്റെ വര്‍ത്തമാനങ്ങളെ
99:4(അതെ) ആ ദിവസം അത് അതിന്റെ വര്‍ത്തമാനങ്ങള്‍ പറഞ്ഞ് അറിയിക്കുന്നതാണ്.
بِأَنَّ رَبَّكَ أَوْحَىٰ لَهَا﴿٥﴾
volume_up share
بِأَنَّ رَبَّكَ നിന്റെ റബ്ബ് ആയതുനിമിത്തം أَوْحَى لَهَا അതിന് ബോധനം നല്‍കി (എന്നത്)
99:5നിന്റെ റബ്ബ് അതിന് ബോധനം നല്‍കിയ കാരണത്താല്‍.
തഫ്സീർ : 1-5
View   
يَوْمَئِذٍۢ يَصْدُرُ ٱلنَّاسُ أَشْتَاتًۭا لِّيُرَوْا۟ أَعْمَـٰلَهُمْ﴿٦﴾
volume_up share
يَوْمَئِذٍ അന്നു يَصْدُرُ പുറപ്പെട്ടു (രംഗത്ത്)വരും, പുറപ്പെട്ടു പോകും النَّاسُ മനുഷ്യര്‍ أَشْتَاتًا ഭിന്ന സംഘങ്ങളായി, പല കൂട്ടമായി لِّيُرَوْا അവര്‍ക്ക് കാട്ടിക്കൊടുക്കപ്പെടുവാന്‍ വേണ്ടി أَعْمَالَهُمْ അവരുടെ പ്രവര്‍ത്തനങ്ങള്‍, കര്‍മ്മങ്ങള്‍
99:6അന്നത്തെ ദിവസം, തങ്ങളുടെ പ്രവര്‍ത്തന(ഫല)ങ്ങള്‍ തങ്ങള്‍ക്ക് കാട്ടിക്കൊടുക്കപ്പെടുവാനായി മനുഷ്യര്‍ ഭിന്നസംഘങ്ങളായി രംഗത്ത് വരുന്നതാണ്.
فَمَن يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًۭا يَرَهُۥ﴿٧﴾
volume_up share
فَمَن يَعْمَلْ അപ്പോള്‍ ആര്‍ ചെയ്തിരുന്നുവോ مِثْقَالَ ذَرَّةٍ ഒരു അണുത്തൂക്കം (അണു അളവ്) خَيْرًا നന്മ, ഗുണം, നല്ലത് يَرَهُ അവനത് കാണും
99:7അപ്പോള്‍, ആര്‍ ഒരു അണുത്തൂക്കം നന്മ പ്രവര്‍ത്തിച്ചിരുന്നുവോ അവന്‍ അതും കാണും.
وَمَن يَعْمَلْ مِثْقَالَ ذَرَّةٍۢ شَرًّۭا يَرَهُۥ﴿٨﴾
volume_up share
وَمَن يَعْمَلْ ആര്‍ പ്രവര്‍ത്തിച്ചിരുന്നുവോ مِثْقَالَ ذَرَّةٍ ഒരു അണുത്തൂക്കം شَرًّا തിന്മ, ദോഷം, ചീത്ത يَرَهُ അവന്‍ അത് കാണും
99:8ആര്‍, ഒരു അണുത്തൂക്കം തിന്മ പ്രവര്‍ത്തിച്ചിരുന്നുവോ അവന്‍ അതും കാണും.
തഫ്സീർ : 6-8
View