arrow_back_ios
1
2
3
4
5
6
7
8
ബയ്യിനഃ (വ്യക്തമായ തെളിവ്) [മദീനയില്‍ അവതരിച്ചത് – വചനങ്ങള്‍ 8]

بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
volume_up
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
لَمْ يَكُنِ ٱلَّذِينَ كَفَرُوا۟ مِنْ أَهْلِ ٱلْكِتَـٰبِ وَٱلْمُشْرِكِينَ مُنفَكِّينَ حَتَّىٰ تَأْتِيَهُمُ ٱلْبَيِّنَةُ﴿١﴾
volume_up share
لَمْ يَكُنِ ആയിട്ടില്ല الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ مِنْ أَهْلِ الْكِتَابِ വേദക്കാരില്‍ നിന്നു وَالْمُشْرِكِينَ പങ്കുചേര്‍ക്കുന്നവരില്‍ (ബഹുദൈവവിശ്വാസികളില്‍) നിന്നും مُنفَكِّينَ വേറിട്ടു (നീങ്ങി-വിട്ടു)പോരുന്നവര്‍ حَتَّىٰ تَأْتِيَهُمُ അവര്‍ക്ക് വരുന്നത് വരെ الْبَيِّنَةُ വ്യക്തമായ തെളിവ്
98:1വേദക്കാരില്‍ നിന്നും ബഹുദൈവ വിശ്വാസികളില്‍ നിന്നും അവിശ്വസിച്ചവര്‍, തങ്ങള്‍ക്ക് വ്യക്തമായ തെളിവ് വന്നെത്തുന്നത് വരെ (അവിശ്വാസത്തില്‍ നിന്ന്) വേറിട്ട് പോരുന്നവരായിട്ടില്ല.
رَسُولٌۭ مِّنَ ٱللَّهِ يَتْلُوا۟ صُحُفًۭا مُّطَهَّرَةًۭ﴿٢﴾
volume_up share
رَسُولٌ (അതായത്) ഒരു റസൂല്‍ مِّنَ اللَّـهِ അല്ലാഹുവിങ്കല്‍ നിന്ന് يَتْلُو ഓതിക്കൊടുക്കുന്ന صُحُفًا ചില ഏടുകളെ مُّطَهَّرَةً ശുദ്ധിയാക്കപ്പെട്ട (പരിശുദ്ധമായ)
98:2അതായത്, ശുദ്ധമാക്കപ്പെട്ട ഏടുകള്‍ ഓതിക്കൊടുക്കുന്ന ഒരു റസൂല്‍ (വന്നെത്തുന്നത് വരെ)
فِيهَا كُتُبٌۭ قَيِّمَةٌۭ﴿٣﴾
volume_up share
فِيهَا അവയിലുണ്ട് (അവ ഉള്‍ക്കൊള്ളുന്നു) كُتُبٌ രേഖ (ലിഖിതം) കള്‍ قَيِّمَةٌ ചൊവ്വെയുള്ളതായ, ശരിയായുള്ള, ബലവത്തായ
98:3(വക്രതയില്ലാതെ) ചൊവ്വായുള്ള പല (ലിഖിത) രേഖകള്‍ അവ ഉള്‍ക്കൊള്ളുന്നു
തഫ്സീർ : 1-3
View   
وَمَا تَفَرَّقَ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ إِلَّا مِنۢ بَعْدِ مَا جَآءَتْهُمُ ٱلْبَيِّنَةُ﴿٤﴾
volume_up share
وَمَا تَفَرَّقَ ഭിന്നിച്ചിട്ടില്ല, കക്ഷി പിരിഞ്ഞിട്ടില്ല الَّذِينَ أُوتُوا الْكِتَابَ വേദഗ്രന്ഥം നല്‍കപ്പെട്ടവര്‍ إِلَّا مِن بَعْدِ ശേഷമായിട്ടല്ലാതെ مَا جَاءَتْهُمُ അവര്‍ക്ക് വന്നതിന്‍റെ الْبَيِّنَةُ വ്യക്തമായ തെളിവ്
98:4വേദഗ്രന്ഥം നല്‍കപ്പെട്ടവര്‍ തങ്ങള്‍ക്ക് വ്യക്തമായ തെളിവു വന്നതിനു ശേഷമായിട്ടല്ലാതെ ഭിന്നിക്കുകയുണ്ടായിട്ടില്ല.
وَمَآ أُمِرُوٓا۟ إِلَّا لِيَعْبُدُوا۟ ٱللَّهَ مُخْلِصِينَ لَهُ ٱلدِّينَ حُنَفَآءَ وَيُقِيمُوا۟ ٱلصَّلَوٰةَ وَيُؤْتُوا۟ ٱلزَّكَوٰةَ ۚ وَذَٰلِكَ دِينُ ٱلْقَيِّمَةِ﴿٥﴾
volume_up share
وَمَا أُمِرُوا അവരോട് കല്‍പിക്കപ്പെട്ടിട്ടുമില്ല إِلَّا لِيَعْبُدُوا അവര്‍ ആരാധിക്കുവാനല്ലാതെ اللَّـهَ അല്ലാഹുവിനെ مُخْلِصِينَ لَهُ അവന് നിഷ്‌കളങ്കരാക്കിക്കൊണ്ട് الدِّينَ മതത്തെ, മതനടപടിയെ, കീഴ്‌വണക്കത്തെ حُنَفَاءَ ഋജുമാനസരായ നിലയില്‍ (സത്യത്തിലേക്ക് തിരിഞ്ഞും കൊണ്ട്) وَيُقِيمُوا അവര്‍ നിലനിര്‍ത്തുവാനും الصَّلَاةَ നമസ്‌കാരം وَيُؤْتُوا അവര്‍ കൊടുക്കുവാനും الزَّكَاةَ ۚ സകാത്ത് وَذَٰلِكَ അത്, അതത്രെ دِينُ മതം, നടപടി الْقَيِّمَةِ ചൊവ്വായതിന്‍റെ (ചൊവ്വായ മാര്‍ഗത്തിന്‍റെ)
98:5മതത്തെ (അഥവാ കീഴ്‌വണക്കത്തെ) അല്ലാഹുവിനു നിഷ്‌കളങ്കരാക്കിക്കൊണ്ട് - ഋജുമനസ്‌കരായ നിലയില്‍ - അവനെ ആരാധിക്കുവാനും, നമസ്‌കാരം നിലനിര്‍ത്തുവാനും, സക്കാത്ത് കൊടുക്കുവാനും അല്ലാതെ അവരോട് കല്‍പിക്കപ്പെട്ടിട്ടില്ലതാനും. അതത്രെ ചൊവ്വായ മാര്‍ഗ്ഗത്തിന്‍റെ മതം (അഥവാ നടപടി).
തഫ്സീർ : 4-5
View   
إِنَّ ٱلَّذِينَ كَفَرُوا۟ مِنْ أَهْلِ ٱلْكِتَـٰبِ وَٱلْمُشْرِكِينَ فِى نَارِ جَهَنَّمَ خَـٰلِدِينَ فِيهَآ ۚ أُو۟لَـٰٓئِكَ هُمْ شَرُّ ٱلْبَرِيَّةِ﴿٦﴾
volume_up share
إِنَّ الَّذِينَ كَفَرُوا നിശ്ചയമായും അവിശ്വസിച്ചവര്‍ مِنْ أَهْلِ الْكِتَابِ വേദക്കാരില്‍ നിന്ന് وَالْمُشْرِكِينَ ബഹുദൈവവിശ്വാസികളില്‍ നിന്നും فِي نَارِ جَهَنَّمَ ജഹന്നമിന്‍റെ അഗ്നിയിലായിരിക്കും خَالِدِينَ فِيهَا അതില്‍ നിത്യവാസികളായിക്കൊണ്ട് أُولَـٰئِكَ هُمْ അക്കൂട്ടര്‍തന്നെയാണ് شَرُّ الْبَرِيَّةِ സൃഷ്ടി(പടപ്പു)കളില്‍ മോശപ്പെട്ടവര്‍
98:6നിശ്ചയമായും, വേദക്കാരില്‍ നിന്നും, ബഹുദൈവവിശ്വാസികളില്‍ നിന്നും അവിശ്വാസിച്ചവര്‍ "ജഹന്നമി" (നരകത്തി)ന്‍റെ അഗ്നിയിലായിരിക്കും - അതില്‍ നിത്യവാസികളായിക്കൊണ്ട്. അക്കൂട്ടര്‍തന്നെയാണ്, സൃഷ്ടികളില്‍ വെച്ച് മോശമായവര്‍.
إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ أُو۟لَـٰٓئِكَ هُمْ خَيْرُ ٱلْبَرِيَّةِ﴿٧﴾
volume_up share
إِنَّ الَّذِينَ آمَنُوا നിശ്ചയമായും വിശ്വസിച്ചവര്‍ وَعَمِلُوا الصَّالِحَاتِ സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്ത أُولَـٰئِكَ هُمْ അക്കൂട്ടര്‍തന്നെയാണ് خَيْرُ الْبَرِيَّةِ സൃഷ്ടികളില്‍ ഉത്തമരായവര്‍
98:7നിശ്ചയമായും, വിശ്വസിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍. അക്കൂട്ടരത്രെ, സൃഷ്ടികളില്‍ വെച്ച് ഉത്തമരായവര്‍.
جَزَآؤُهُمْ عِندَ رَبِّهِمْ جَنَّـٰتُ عَدْنٍۢ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَآ أَبَدًۭا ۖ رَّضِىَ ٱللَّهُ عَنْهُمْ وَرَضُوا۟ عَنْهُ ۚ ذَٰلِكَ لِمَنْ خَشِىَ رَبَّهُۥ﴿٨﴾
volume_up share
جَزَاؤُهُمْ അവരുടെ പ്രതിഫലം عِندَ رَبِّهِمْ അവരുടെ റബ്ബിങ്കല്‍ جَنَّاتُ عَدْنٍ സ്ഥിരവാസത്തിന്‍റെ സ്വര്‍ഗങ്ങളാണ് تَجْرِي مِن تَحْتِهَا അവയുടെ അടിയില്‍ കൂടി നടക്കും, (ഒഴുകും) الْأَنْهَارُ അരുവികള്‍, പുഴകള്‍ خَالِدِينَ فِيهَا അതില്‍ നിത്യവാസിളായിക്കൊണ്ട് أَبَدًا എന്നും, എക്കാലവും رَّضِيَ اللَّـهُ അല്ലാഹു തൃപ്തിപ്പെടുന്നതാണ്, പൊരുത്തപ്പെട്ടിരിക്കുന്നു عَنْهُمْ അവരെപ്പറ്റി وَرَضُوا അവരും തൃപ്തിപ്പെടുന്നതാണ്, പൊരുത്തപ്പെട്ടിരിക്കുന്നു عَنْهُ ۚ അവനെപ്പറ്റി ذَٰلِكَ അത് لِمَنْ خَشِيَ ഭയപ്പെട്ടവനാണ് رَبَّهُ തന്‍റെ റബ്ബിനെ
98:8അവരുടെ രക്ഷിതാവിങ്കല്‍ അവരുടെ പ്രതിഫലം, അടിഭാഗത്തുകൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്ഥിരവാസത്തിന്‍റെ സ്വര്‍ഗ്ഗങ്ങളാകുന്നു. അതില്‍ എന്നെന്നും (അവര്‍) നിത്യവാസികളായിക്കൊണ്ട്. അല്ലാഹു അവരെക്കുറിച്ച് തൃപ്തിപ്പെടുന്നതാണ്.അവര്‍ അവനെ കുറിച്ചും തൃപ്തിപ്പെടുന്നതാണ്. അത്, ഏതൊരുവന്‍ തന്‍റെ റബ്ബിനെ ഭയപ്പെട്ടുവോ അവനുള്ളതാകുന്നു.
തഫ്സീർ : 6-8
View