മുഖവുര
തീന്‍ (അത്തി)
മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 8
بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
volume_up
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
وَٱلتِّينِ وَٱلزَّيْتُونِ﴿١﴾
وَالتِّينِ അത്തി തന്നെയാണ وَالزَّيْتُونِ ഒലീവ് തന്നെയാണ
95:1 അത്തി തന്നെയാണ, ഒലീവു തന്നെയാണ (സത്യം)!
وَطُورِ سِينِينَ സീനീൻ (സീനാ) പർവതം തന്നെയാണ്
95:2 സീനാപർവതവും തന്നെയാണ (സത്യം)!
وَهَـٰذَا ٱلْبَلَدِ ٱلْأَمِينِ﴿٣﴾
وَهَٰذَا الْبَلَدِ ഈ രാജ്യം തന്നെയാണ് الْأَمِينِ നിർഭയമായ, വിശ്വസ്തമായ
95:3 ഈ നിർഭയരാജ്യവും തന്നെയാണ (സത്യം)!
لَقَدْ خَلَقْنَا ٱلْإِنسَـٰنَ فِىٓ أَحْسَنِ تَقْوِيمٍۢ﴿٤﴾
لَقَدْ خَلَقْنَا തീര്‍ച്ചയായും നാം സൃഷ്ടിച്ചിരിക്കുന്നു الْإِنسَانَ മനുഷ്യനെ فِي أَحْسَنِ ഏറ്റവും നല്ലതിൽ تَقْوِيمٍ പാകപ്പെടുത്തൽ (പാകത), രൂപം ശരിപ്പെടുത്തൽ, ചൊവ്വാക്കൽ
95:4 തീർച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല പാകതയിലായി സൃഷ്ടിച്ചിരിക്കുന്നു.
ثُمَّ رَدَدْنَـٰهُ أَسْفَلَ سَـٰفِلِينَ﴿٥﴾
ثُمَّ رَدَدْنَاهُ പിന്നീട് നാം അവനെ മടക്കി (ആക്കിത്തീർത്തു) أَسْفَلَ ഏറ്റവും അധമൻ, താണവനായി سَافِلِينَ അധമന്മാരിൽ, താണവരിൽ
95:5 പിന്നീട് അവനെ നാം അധമന്മാരിൽ ഏറ്റവും അധമനാക്കിതീർത്തു.
إِلَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ فَلَهُمْ أَجْرٌ غَيْرُ مَمْنُونٍۢ﴿٦﴾
إِلَّاالَّذِينَ യാതൊരുവരൊഴികെ آمَنُوا വിശ്വസിച്ച وَعَمِلُوا الصَّالِحَاتِ സൽകർമ്മങ്ങൾ പ്രവർത്തിക്കുകയുംചെയ്ത فَلَهُمْ എന്നാലവർക്കുണ്ടായിരിക്കും أَجْرٌ പ്രതിഫലം, കൂലി غَيْرُ مَمْنُونٍ മുറിക്കപ്പെടാത്ത, ദാക്ഷിണ്യം പറയപ്പെടാത്ത
95:6 വിശ്വസിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർ ഒഴികെ. എന്നാൽ, അവർക്കാകട്ടെ, മുറിഞ്ഞു പോകാത്ത പ്രതിഫലമുണ്ടായിരിക്കും.
فَمَا يُكَذِّبُكَ بَعْدُ بِٱلدِّينِ﴿٧﴾
فَمَا എന്നിരിക്കെ (അപ്പോൾ) എന്താണ് يُكَذِّبُكَ നിന്നെ വ്യാജമാക്കുന്നത് بَعْدُ പിന്നീട്, ശേഷം بِالدِّينِ പ്രതിഫല നടപടിയെപ്പറ്റി, മതത്തെക്കുറിച്ച്
95:7 നബിയേ) എന്നിരിക്കെ, പിന്നീട് പ്രതിഫലനടപടിയെക്കുറിച്ച് നിന്നെ വ്യാജമാക്കുന്നത് എന്താണ് [ഏന്തൊരു ന്യായമാണതിനുള്ളത്]?!
أَلَيْسَ ٱللَّهُ بِأَحْكَمِ ٱلْحَـٰكِمِينَ﴿٨﴾
أَلَيْسَ اللَّهُ അല്ലാഹു അല്ലയോ بِأَحْكَمِ ഏറ്റവും വലിയ (നല്ല) വിധികർത്താവ് الْحَاكِمِينَ വിധികർത്താക്കളിൽ
95:8 അല്ലാഹു വിധികർത്താക്കളിൽവെച്ച് ഏറ്റവും (വലിയ) വിധികർത്താവല്ലയോ ?!