ശര്‍ഹ് (വിശാലമാക്കല്‍)
മക്കയില്‍ അവതരിച്ചത് – വചനങ്ങൾ 8
بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
volume_up
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
أَلَمْ نَشْرَحْ لَكَ صَدْرَكَ﴿١﴾
أَلَمْ نَشْرَحْ നാം വികസിപ്പിച്ചു (വിശാലപ്പെടുത്തി) തന്നില്ലേ لَكَ നിനക്ക് صَدْرَكَ നിന്റെ നെഞ്ച് (ഹൃദയം)
94:1(നബിയേ) നിന്റെ നെഞ്ച് [ഹൃദയം] നിനക്ക് നാം വിശാലമാക്കിത്തന്നില്ലേ?!
وَوَضَعْنَا عَنكَ وِزْرَكَ﴿٢﴾
وَوَضَعْنَا നാം (ഇറക്കി-താഴ്‌ത്തി) വെക്കുകയും ചെയ്തു عَنكَ നിന്നില്‍ നിന്ന് وِزْرَكَ നിന്റെ ഭാരം (വിഷമം)
94:2നിന്റെ ഭാരം നിന്നില്‍ നിന്ന് നാം (ഇറക്കി) വെക്കുകയും ചെയ്തിരിക്കുന്നു:-
ٱلَّذِىٓ أَنقَضَ ظَهْرَكَ﴿٣﴾
الَّذِي أَنقَضَ ഒടിച്ചു കളഞ്ഞ (ഞെരുക്കിയ) തായ ظَهْرَكَ നിന്റെ മുതുക്, പുറത്തെ
94:3(അതെ) നിന്റെ മുതുകിനെ ഞെരുക്കിക്കളഞ്ഞതായ (ആ ഭാരം).
وَرَفَعْنَا لَكَ ذِكْرَكَ﴿٤﴾
وَرَفَعْنَا നാം ഉയര്‍ത്തുകയും ചെയ്തു لَكَ നിനക്ക് ذِكْرَكَ നിന്റെ കീര്‍ത്തി, സ്മരണ
94:4നിന്റെ കീര്‍ത്തി നിനക്ക് നാം ഉയര്‍ത്തിത്തരികയും ചെയ്തിരിക്കുന്നു.
فَإِنَّ مَعَ ٱلْعُسْرِ يُسْرًا﴿٥﴾
فَإِنَّ അപ്പോള്‍ (എന്നാല്‍) നിശ്ചയമായും مَعَ الْعُسْرِ ഞെരുക്കത്തോടുകൂടി (പ്രയാസത്തിന്റെ ഒപ്പം) ഉണ്ട് يُسْرًا ഒരു സൗകര്യം, എളുപ്പം
94:5അപ്പോള്‍, (അറിയുക:) നിശ്ചയമായും ഞെരുക്കത്തോടുകൂടി ഒരു സൗകര്യം (അഥവാ എളുപ്പം) ഉണ്ടായിരിക്കും.
إِنَّ مَعَ ٱلْعُسْرِ يُسْرًۭا﴿٦﴾
إِنَّ مَعَ الْعُسْرِ നിശ്ചയമായും ഞെരുക്കത്തോടോപ്പമുണ്ട് يُسْرًا ഒരു സൗകര്യം
94:6നിശ്ചയമായും ഞെരുക്കത്തോടു കൂടി ഒരു സൗകര്യം (അഥവാ എളുപ്പം) ഉണ്ടായിരിക്കും.
فَإِذَا فَرَغْتَ فَٱنصَبْ﴿٧﴾
فَإِذَا فَرَغْتَ ആകയാല്‍ നീ ഒഴിവായാല്‍ (നിനക്ക് ഒഴിവ് കിട്ടിയാല്‍) فَانصَبْ നീ അദ്ധ്വാനിക്കുക (പരിശ്രമം ചെയ്യുക)
94:7ആകയാല്‍, നിനക്ക് ഒഴിവ് കിട്ടിയാല്‍ നീ അദ്ധ്വാനിച്ചുകൊള്ളുക.
وَإِلَىٰ رَبِّكَ فَٱرْغَب﴿٨﴾
وَإِلَىٰ رَبِّكَ നിന്റെ റബ്ബിങ്കലേക്ക് فَارْغَب നീ ആഗ്രഹിച്ചു (ആഗ്രഹം പ്രകടിപ്പിച്ചു) കൊള്ളുക
94:8നിന്റെ രക്ഷിതാവിങ്കലേക്ക് തന്നെ നീ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്യുക.