ള്വുഹാ (പൂര്‍വ്വാഹ്നം)
മക്കയില്‍ അവതരിച്ചത് – വചനങ്ങള്‍ 11
വിഭാഗം - 1
ഒരിക്കല്‍ കുറച്ച് ദിവസങ്ങളോളം നബി (ﷺ)ക്ക് വഹ്‌യും കൊണ്ട് ജിബ്രീല്‍ (عليه السلام) വരാതിരിക്കുകയും, ‘മുഹമ്മദിനെ അവന്‍റെ റബ്ബ് വെടിഞ്ഞിരിക്കുന്നു’ എന്ന് അവിശ്വാസികള്‍ പരിഹസിച്ച് പറയുവാന്‍ തുടങ്ങുകയും ചെയ്കയുണ്ടായി എന്നും, ഈ അവസരത്തിലാണ് ഈ സൂറത്ത് അവതരിച്ചതെന്നും പല രിവായത്തുകളിലും കാണാം. വിശദാംശങ്ങളില്‍ വ്യത്യാസം കാണുമെങ്കിലും അവയുടെ ചുരുക്കം അതാണ്. കൂട്ടത്തില്‍ ഏറ്റവും ബലവത്തായ രിവായത്ത് ഇതാകുന്നു:
ജുന്‍ദുബുബ്നു അബ്ദില്ലാ (رَضِيَ اللهُ عَنْهُ) പറയുന്നു: ‘നബി (ﷺ) തിരുമേനി ഒന്നോ രണ്ടോ രാത്രി സുഖമില്ലായ്കയാല്‍ എഴുന്നേല്‍ക്കാതിരിക്കുകയുണ്ടായി. ഈ അവസരത്തില്‍ ഒരു സ്ത്രീ വന്ന് ഇങ്ങനെ പറഞ്ഞു : മുഹമ്മദേ, നിന്‍റെ പിശാച് നിന്നെ ഉപേക്ഷിച്ചിരിക്കുന്നുവെന്നല്ലാതെ ഞാന്‍ കരുതുന്നില്ല. ഈ അവസത്തിലാണ് وَالضُّحَىٰ وَاللَّيْلِ (എന്ന ഈ സൂറത്ത്) അവതരിച്ചത്.’ (അ; ബു; മു; തി; ന)
أَلَمْ يَجِدْكَ നിന്നെ അവന്‍ കണ്ടെത്തി (കണ്ടുമുട്ടി-കണ്ടി)ല്ലേ يَتِيمًا അനാഥയായിട്ട് فَآوَىٰ എന്നിട്ട് അവന്‍ അഭയം (ആശ്രയം - രക്ഷ) നല്‍കി, ചേര്‍ത്തുതന്നു
93:6നിന്നെ അവന്‍ അനാഥയായി കാണുകയും, എന്നിട്ട് (നിനക്ക്) ആശ്രയം നല്‍കുകയും ചെയ്തില്ലേ?!
وَوَجَدَكَ നിന്നെ അവന്‍ കണ്ടെത്തുകയും ചെയ്തു ضَالًّا വഴി അറിയാത്ത (തെറ്റിയ - പരിഭ്രമിച്ച)വനായിട്ട് فَهَدَىٰ എന്നിട്ടവന്‍ വഴികാട്ടിത്തന്നു, മാര്‍ഗദര്‍ശനം നല്‍കി
93:7നിന്നെ അവന്‍ വഴി അറിയാത്തവനായി കാണുകയും, എന്നിട്ട് (നിനക്ക്) മാര്‍ഗദര്‍ശനം നല്‍ക്കുകയും ചെയ്തിരിക്കുന്നു.