arrow_back_ios
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
ലൈല്‍ (രാത്രി) മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 21

بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
volume_up
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
وَٱلَّيْلِ إِذَا يَغْشَىٰ﴿١﴾
volume_up share
وَاللَّيْلِ രാത്രി തന്നെയാണ إِذَا يَغْشَىٰ അത് മൂടിക്കൊണ്ടിരിക്കുമ്പോള്‍
92:1രാത്രി തന്നെയാണ (സത്യം) - അത് മൂടിക്കൊണ്ടിരിക്കുമ്പോള്‍!
وَٱلنَّهَارِ إِذَا تَجَلَّىٰ﴿٢﴾
volume_up share
وَالنَّهَارِ പകല്‍ തന്നെയാണ إِذَا تَجَلَّىٰ അത് പ്രത്യക്ഷപ്പെടുമ്പോള്‍
92:2പകല്‍ തന്നെയാണ (സത്യം) - അത് പ്രത്യക്ഷപ്പെടുമ്പോള്‍!
وَمَا خَلَقَ ٱلذَّكَرَ وَٱلْأُنثَىٰٓ﴿٣﴾
volume_up share
وَمَا خَلَقَ സൃഷ്ടിച്ചതും തന്നെയാണ الذَّكَرَ ആണിനെ وَالْأُنثَىٰ പെണ്ണിനെയും
92:3ആണിനേയും പെണ്ണിനേയും സൃഷ്ടിച്ചിട്ടുള്ളത്‌ [ആ മഹാ ശക്തി] തന്നെയാണ (സത്യം)!
إِنَّ سَعْيَكُمْ لَشَتَّىٰ﴿٤﴾
volume_up share
إِنَّ سَعْيَكُمْ നിശ്ചയമായും നിങ്ങളുടെ പരിശ്രമം, യത്നം, പ്രവൃത്തി لَشَتَّىٰ വിഭിന്നങ്ങള്‍ തന്നെ (വ്യത്യസ്തങ്ങളാണ്).
92:4നിശ്ചയമായും, നിങ്ങളുടെ പരിശ്രമം വിഭിന്നങ്ങളത്രെ.
തഫ്സീർ : 1-4
View   
فَأَمَّا مَنْ أَعْطَىٰ وَٱتَّقَىٰ﴿٥﴾
volume_up share
فَأَمَّا എന്നാലപ്പോള്‍ مَنْ أَعْطَىٰ ആര്‍ കൊടുത്തു وَاتَّقَىٰ സൂക്ഷിക്കുകയും ചെയ്തു
92:5അപ്പോള്‍, യാതോരുവാന്‍ (ധനം) കൊടുക്കുകയും (അല്ലാഹുവിനെ) സൂക്ഷിക്കുകയും
وَصَدَّقَ بِٱلْحُسْنَىٰ﴿٦﴾
volume_up share
وَصَدَّقَ സത്യമാക്കുകയും ചെയ്തു بِالْحُسْنَىٰ ഏറ്റവും നല്ലതിനെ
92:6ഏറ്റവും നന്നായിട്ടുള്ളതിനെ സത്യമാക്കുകയും ചെയ്തുവോ-
فَسَنُيَسِّرُهُۥ لِلْيُسْرَىٰ﴿٧﴾
volume_up share
فَسَنُيَسِّرُهُ എന്നാലവന് നാം സൗകര്യം നല്‍കും, എളുപ്പമാക്കും لِلْيُسْرَىٰ ഏറ്റവും സൗകര്യ (എളുപ്പ)മായതിലേക്ക്
92:7അവന് നാം ഏറ്റവും സൗകര്യമായുള്ളതിലേക്ക് സൗകര്യം ചെയ്തു കൊടുത്തേക്കും.
وَأَمَّا مَنۢ بَخِلَ وَٱسْتَغْنَىٰ﴿٨﴾
volume_up share
وَأَمَّا مَن എന്നാല്‍ ഒരുവനോ بَخِلَ അവന്‍ ലുബ്ധത (പിശുക്കു)കാട്ടി وَاسْتَغْنَىٰ ധന്യത (ഐശ്വര്യം - അനാശ്രയത) നടിക്കുകയും ചെയ്തു.
92:8എന്നാല്‍, യാതൊരുവന്‍ ലുബ്ധത കാണിക്കുകയും, ധന്യത നടിക്കുകയും.
وَكَذَّبَ بِٱلْحُسْنَىٰ﴿٩﴾
volume_up share
وَكَذَّبَ വ്യാജമാക്കുകയും ചെയ്തു بِالْحُسْنَىٰ ഏറ്റവും നല്ലതിനെ
92:9ഏറ്റവും നന്നായുള്ളതിനെ വ്യാജമാക്കുകയും ചെയ്തുവോ
فَسَنُيَسِّرُهُۥ لِلْعُسْرَىٰ﴿١٠﴾
volume_up share
فَسَنُيَسِّرُهُ അപ്പോളവന് നാം സൗകര്യം ചെയ്യും لِلْعُسْرَىٰ ഏറ്റം ഞെരുക്കമായതിലേക്ക്, പ്രയാസപ്പെട്ടതിലേക്ക്
92:10അവന് നാം ഏറ്റവും ഞെരുക്കമുള്ളതിലേക്ക് സൗകര്യപ്പെടുത്തിക്കൊടുത്തേക്കുകയും ചെയ്യും.
وَمَا يُغْنِى عَنْهُ مَالُهُۥٓ إِذَا تَرَدَّىٰٓ﴿١١﴾
volume_up share
وَمَا يُغْنِي ധന്യ (ഐശ്വര്യ) മാക്കുകയില്ല (പ്രയോജനപ്പെടുകയില്ല) عَنْهُ അവന് مَالُهُ അവന്‍റെ ധനം, സ്വത്ത്‌ إِذَا تَرَدَّىٰ അവന്‍ മറിഞ്ഞുവീണാല്‍, നാശമടഞ്ഞാല്‍
92:11അവന്‍ മറിഞ്ഞുവീണാല്‍ അവന്‍റെ ധനം അവന് പ്രയോജനപ്പെടുന്നതല്ല.
തഫ്സീർ : 5-11
View   
إِنَّ عَلَيْنَا لَلْهُدَىٰ﴿١٢﴾
volume_up share
إِنَّ عَلَيْنَا നിശ്ചയമായും നമ്മുടെ മേലുണ്ട് (നമ്മുടെ ബാധ്യതയാണ്) لَلْـهُدَىٰ സന്മാര്‍ഗം (മാര്‍ഗദര്‍ശനം) നല്‍കല്‍
92:12നിശ്ചയമായും മാര്‍ഗദര്‍ശനം നല്‍കല്‍ നമ്മുടെ മേലാണ് (ബാധ്യത) ഉള്ളത്.
وَإِنَّ لَنَا لَلْـَٔاخِرَةَ وَٱلْأُولَىٰ﴿١٣﴾
volume_up share
وَإِنَّ لَنَا നമുക്ക് തന്നെയാണുതാനും لَلْآخِرَةَ പരലോകം وَالْأُولَىٰ ആദ്യലോകവും (ഇഹവും)
92:13നമ്മുക്കുള്ളതുതന്നെയാണ്, പരലോകവും ആദ്യലോകവും.
فَأَنذَرْتُكُمْ نَارًۭا تَلَظَّىٰ﴿١٤﴾
volume_up share
فَأَنذَرْتُكُمْ അതിനാല്‍ (എന്നാല്‍) നാം നിങ്ങളെ താക്കീത് ചെയ്തിരിക്കുന്നു نَارًا تَلَظَّىٰ ആളിക്കത്തുന്ന തീ
92:14അതിനാല്‍, ആളിക്കത്തിക്കൊണ്ടിരിക്കുന്ന അഗ്നിയെക്കുറിച്ച് ഞാന്‍ നിങ്ങള്‍ക്ക് താക്കീത് നല്‍കിയിരിക്കുന്നു.
لَا يَصْلَىٰهَآ إِلَّا ٱلْأَشْقَى﴿١٥﴾
volume_up share
لَا يَصْلَاهَا അതില്‍ കടക്കുകയില്ല, എരിയുകയില്ല إِلَّا الْأَشْقَى ഏറ്റവും (വളരെ) ദുര്‍ഭാഗ്യവാനല്ലാതെ
92:15വളരെ ദുര്‍ഭാഗ്യവാനായുള്ളവനല്ലാതെ അതില്‍ കടന്നെരിയുകയില്ല.
ٱلَّذِى كَذَّبَ وَتَوَلَّىٰ﴿١٦﴾
volume_up share
الَّذِي كَذَّبَ വ്യാജമാക്കിയവനായ وَتَوَلَّىٰ തിരിഞ്ഞു കളയുകയും ചെയ്ത
92:16അതായത്, വ്യാജമാക്കുകയും തിരിഞ്ഞുകളയുകയും ചെയ്തവന്‍ (അല്ലാതെ)
وَسَيُجَنَّبُهَا ٱلْأَتْقَى﴿١٧﴾
volume_up share
وَسَيُجَنَّبُهَا അതില്‍ നിന്ന് അകറ്റി (ഒഴിവാക്കി) നിറുത്തപ്പെടും الْأَتْقَى വളരെ സൂക്ഷമത (ഭയഭക്തി)യുള്ളവന്‍
92:17വളരെ സൂക്ഷ്മത [ഭയഭക്തി]യുള്ളവന്‍ അതില്‍ നിന്ന് അകറ്റി നിറുത്തപ്പെട്ടേക്കുകയും ചെയ്യും.
ٱلَّذِى يُؤْتِى مَالَهُۥ يَتَزَكَّىٰ﴿١٨﴾
volume_up share
الَّذِي يُؤْتِي കൊടുക്കുന്നവനായ مَالَهُ തന്‍റെ ധനം يَتَزَكَّىٰ പരിശുദ്ധി (ആത്മഗുണം) നേടുവാന്‍
92:18അതായത്, താന്‍ പരിശുദ്ധി നേടുവാനായി തന്‍റെ ധനം കൊടുക്കുന്നവന്‍.
وَمَا لِأَحَدٍ عِندَهُۥ مِن نِّعْمَةٍۢ تُجْزَىٰٓ﴿١٩﴾
volume_up share
وَمَا لِأَحَدٍ ഒരാള്‍ക്കും ഇല്ലതാനും عِندَهُ അവന്‍റെ പക്കല്‍ مِن نِّعْمَةٍ ഒരു അനുഗ്രഹവും (ഗുണവും, ഉപകാരവും) تُجْزَىٰ പ്രതിഫലം (പ്രത്യുപകാരം) നല്‍കപ്പെടേണ്ടതായ
92:19പ്രത്യുപകാരം നല്‍കപ്പെടേണ്ടുന്നതായ ഒരനുഗ്രഹവും [ഉപകാരവും] അവന്‍റെ പക്കല്‍ ഒരാള്‍ക്കും തന്നെ ഇല്ലതാനും.
إِلَّا ٱبْتِغَآءَ وَجْهِ رَبِّهِ ٱلْأَعْلَىٰ﴿٢٠﴾
volume_up share
إِلَّا ابْتِغَاءَ തേടല്‍ (ആവശ്യപ്പെടല്‍) അല്ലാതെ وَجْهِ رَبِّهِ തന്‍റെ റബ്ബിന്‍റെ മുഖത്തെ (പ്രീതിയെ) الْأَعْلَىٰ അത്യുന്നതനായ
92:20തന്‍റെ അത്യുന്നതനായ റബ്ബിന്‍റെ പ്രീതിയെ നേടുക എന്നതല്ലാതെ.
തഫ്സീർ : 12-20
View   
وَلَسَوْفَ يَرْضَىٰ﴿٢١﴾
volume_up share
وَلَسَوْفَ തീര്‍ച്ചയായും വഴിയെ يَرْضَىٰ അവന്‍ തൃപ്തിപ്പെടും.
92:21വഴിയെ അവര്‍ തീര്‍ച്ചയായും തൃപ്തി അടയുകയും ചെയ്യും.
തഫ്സീർ : 21-21
View