മുഖവുര
ശംസ് (സൂര്യന്‍)
മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 15
بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
volume_up
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
وَٱلشَّمْسِ وَضُحَىٰهَا﴿١﴾
وَالشَّمْسِ സൂര്യന്‍ തന്നെയാണ, وَضُحَاهَا അതിന്‍റെ ശോഭയും, പൂര്‍വ്വാഹ്നവും
91:1 സൂര്യനും, അതിന്‍റെ (പൂര്‍വാഹ്ന) പ്രഭയും തന്നെയാണ (സത്യം) !
وَٱلْقَمَرِ إِذَا تَلَىٰهَا﴿٢﴾
وَالْقَمَرِ ചന്ദ്രന്‍ തന്നെയാണ إِذَا تَلَاهَا അതതിനോട് തുടര്‍ന്നാല്‍, അടുത്താല്‍
91:2 ചന്ദ്രന്‍ തന്നെയാണ (സത്യം) - അത് അതിനെ തുടര്‍ന്ന് വരുമ്പോള്‍ !
وَٱلنَّهَارِ إِذَا جَلَّىٰهَا﴿٣﴾
وَالنَّهَارِ പകല്‍ തന്നെയാണ إِذَا جَلَّاهَا അതതിനെ പ്രത്യക്ഷപ്പെടുത്തിയാല്‍, വെളിവാക്കിയാല്‍
91:3 പകല്‍ തന്നെയാണ (സത്യം) - അത് അതിനെ പ്രത്യക്ഷപ്പെടുത്തുമ്പോള്‍ !
وَٱلَّيْلِ إِذَا يَغْشَىٰهَا﴿٤﴾
وَاللَّيْلِ രാത്രി തന്നെയാണ إِذَا يَغْشَاهَا അതതിനെ മൂടിക്കൊണ്ടിരിക്കുമ്പോള്‍
91:4 രാത്രി തന്നെയാണ (സത്യം) - അത് അതിനെ മൂടിക്കൊണ്ടിരിമ്പോള്‍ !
وَٱلسَّمَآءِ وَمَا بَنَىٰهَا﴿٥﴾
وَالسَّمَاءِ ആകാശം തന്നെയാണ وَمَا بَنَاهَا അതിനെ സ്ഥാപിച്ചതും (സ്ഥാപിച്ച ശക്തിയും സ്ഥാപിച്ചവനും)
91:5 ആകാശവും, അതിനെ സ്ഥാപിച്ചതും [ആ മഹാ ശക്തിയും] തന്നെയാണ (സത്യം) !
وَٱلْأَرْضِ وَمَا طَحَىٰهَا﴿٦﴾
وَالْأَرْضِ ഭൂമി തന്നെയാണ وَمَا طَحَاهَا അതിനെ പരത്തിയതും (പരത്തിയ ശക്തിയും, പരത്തിയവനും)
91:6 ഭൂമിയും, അതിനെ പരത്തിയതും [ആ മഹാശക്തിയും] തന്നെയാണ (സത്യം)!
وَنَفْسٍۢ وَمَا سَوَّىٰهَا﴿٧﴾
وَنَفْسٍ ആത്മാവ് (ആള്‍) തന്നെയാണ, وَمَا سَوَّاهَا അതിനെ ശരിപ്പെടുത്തിയതും (ആ ശക്തിയും) ശരി (സമ) പ്പെടുത്തിയവനും
91:7 ആത്മാവും, അതിനെ (ഘടന ഒപ്പിച്ച) ശരിപ്പെടുത്തിയതും [ആ മഹാശക്തിയും] തന്നെയാണ (സത്യം)!
فَأَلْهَمَهَا فُجُورَهَا وَتَقْوَىٰهَا﴿٨﴾
فَأَلْهَمَهَا എന്നിട്ട് അവന്‍ അതിന് തോന്നിപ്പിച്ച് കൊടുത്തു فُجُورَهَا അതിന്‍റെ ദുഷ്ടത, തോന്നിയവാസം, ദുര്‍ന്നടപ്പ് وَتَقْوَاهَا അതിന്റെ സൂക്ഷ്മത (ഭയഭക്തി)യും
91:8 എന്നിട്ട്, അതിന് അതിന്‍റെ ദുഷ്ടതയും , അതിന്‍റെ സൂക്ഷ്മതയും അവന്‍ [ആ മഹാശക്തി] തോന്നിപ്പിച്ച് കൊടുക്കുകയും ചെയ്തിരിക്കുന്നു.
قَدْ أَفْلَحَ مَن زَكَّىٰهَا﴿٩﴾
قَدْ أَفْلَحَ തീര്‍ച്ചയായും വിജയിച്ചു, ഭാഗ്യം പ്രാപിച്ചു مَن زَكَّاهَا അതിനെ പരിശുദ്ധമാക്കിയ (സംസ്കരിച്ച)വന്‍
91:9 തീര്‍ച്ചയായും, അതിനെ [ആത്മാവിനെ] പരിശുദ്ധമാക്കിയവന്‍ ഭാഗ്യം പ്രാപിച്ചു.
وَقَدْ خَابَ مَن دَسَّىٰهَا﴿١٠﴾
وَقَدْ خَابَ നിര്‍ഭാഗ്യമടയുക (പരാജയപ്പെടുക)യും ചെയ്തു مَن دَسَّاهَا അതിനെ കളങ്കപ്പെടുത്തിയവന്‍
91:10 അതിനെ കളങ്കപ്പെടുത്തിയവന്‍ തീര്‍ച്ചയായും നിര്‍ഭാഗ്യമടയുകയും ചെയ്തു.
كَذَّبَتْ ثَمُودُ بِطَغْوَىٰهَآ﴿١١﴾
كَذَّبَتْ വ്യാജമാക്കി ثَمُودُ ഥമൂദ് ഗോത്രം بِطَغْوَاهَا അതിന്‍റെ അതിക്രമം (ധിക്കാരം) നിമിത്തം
91:11 "ഥമൂദ്" (ഗോത്രം) അതിന്‍റെ ധിക്കാരം മൂലം വ്യാജമാക്കുകയുണ്ടായി.
إِذِ ٱنۢبَعَثَ أَشْقَىٰهَا﴿١٢﴾
إِذِ انبَعَثَ നിയുക്തനായ (ഒരുമ്പെട്ട, എഴുന്നേറ്റ) സന്ദര്‍ഭം أَشْقَاهَا അതിലെ ഏറ്റവും ദുര്‍ഭാഗ്യവാന്‍ (ദുഷ്ടന്‍)
91:12 അതിലെ ഏറ്റവും ദുര്‍ഭാഗ്യവാനായവന്‍ (നിയുക്തനായി) എഴുന്നേറ്റ സന്ദര്‍ഭം.
فَقَالَ لَهُمْ رَسُولُ ٱللَّهِ نَاقَةَ ٱللَّهِ وَسُقْيَـٰهَا﴿١٣﴾
فَقَالَ لَهُمْ അപ്പോള്‍ അവരോട് പറഞ്ഞു رَسُولُ اللَّهِ അല്ലാഹുവിന്‍റെ ദൂതന്‍ (റസൂല്‍) نَاقَةَ اللَّهِ അല്ലാഹുവിന്‍റെ ഒട്ടകം وَسُقْيَاهَا അതിന്‍റെ വെള്ളം കുടിയും
91:13 അപ്പോള്‍, അവരോട് അല്ലാഹുവിന്‍റെ റസൂല്‍ പറഞ്ഞു: "അല്ലാഹുവിന്‍റെ ഒട്ടകവും അതിന്‍റെ വെള്ളം കൂടിയും (സൂക്ഷിക്കുക)!" [അതിന്ന് ഭംഗം വരുത്തരുത്.]
فَكَذَّبُوهُ فَعَقَرُوهَا فَدَمْدَمَ عَلَيْهِمْ رَبُّهُم بِذَنۢبِهِمْ فَسَوَّىٰهَا﴿١٤﴾
فَكَذَّبُوهُ എന്നാല്‍, അവര്‍ അദ്ദേഹത്തെ വ്യാജമാക്കി فَعَقَرُوهَا അങ്ങനെ അവരതിനെ കുത്തിയറുത്ത് (കൊന്നു)) فَدَمْدَمَ അപ്പോള്‍ ഉന്മൂലനാശം വരുത്തി, ആകെ മൂടി (ശിക്ഷ) عَلَيْهِمْ അവരില്‍ رَبُّهُم അവരുടെ റബ്ബ് بِذَنبِهِمْ അവരുടെ പാപം (തെറ്റ്) കൊണ്ട് فَسَوَّاهَا എന്നിട്ട് അത് (അതിനെ) സമമാക്കി, നിരത്തി
91:14 എന്നാല്‍, അവര്‍ അദ്ദേഹത്തെ വ്യാജമാക്കി അതിനെ കുത്തിയറുത്തു (കൊന്നു). അപ്പോള്‍ അവരുടെ പാപം നിമിത്തം അവരുടെ റബ്ബ് അവരില്‍ (ശിക്ഷ) ആകെ മൂടിക്കളഞ്ഞു; എന്നിട്ട് അത് (എല്ലാവര്‍ക്കും) സമപ്പെടുത്തി. [ഒരാളും ഒഴിവായില്ല.]
وَلَا يَخَافُ عُقْبَـٰهَا﴿١٥﴾
وَلَا يَخَافُ അവന്‍ ഭയപ്പെട്ടിരുന്നുമില്ല عُقْبَاهَا അതിന്‍റെ അനന്തരഫലം, പര്യവസാനം
91:15 അവന്‍ [റബ്ബ്] അതിന്‍റെ അനന്തരഫലത്തെ ഭയപ്പെട്ടിരുന്നതുമില്ല.