arrow_back_ios
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
ബലദ് (രാജ്യം) മക്കയില്‍ അവതരിച്ചത് – വചനങ്ങള്‍ 20

بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
volume_up
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
لَآ أُقْسِمُ بِهَـٰذَا ٱلْبَلَدِ﴿١﴾
volume_up share
لَا أُقْسِمُ ഞാന്‍ സത്യം ചെയ്തു പറയുന്നു بِهَـٰذَا الْبَلَد ഈ രാജ്യം കൊണ്ട്
90:1ഈ രാജ്യത്തെകൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു;
وَأَنتَ حِلٌّۢ بِهَـٰذَا ٱلْبَلَدِ﴿٢﴾
volume_up share
وَأَنت നീ (ആകുന്നുതാനും) حِلّ അനുവദനീയന്‍, ഇറങ്ങിയവന്‍ بِهَـٰذَا الْبَلَد ഈ രാജ്യത്തില്‍
90:2നീ ഈ രാജ്യത്തില്‍ അനുവദനീയനാണ് താനും
وَوَالِدٍۢ وَمَا وَلَدَ﴿٣﴾
volume_up share
وَوَالِد ജനയിതാവിനെയും وَمَا وَلَدَ അത് ജനിപ്പിച്ചതിനെയും (കൊണ്ടും)
90:3ജനയിതാവിനെയും, അത് ജനിപ്പിക്കുന്നതിനെയും കൊണ്ടും (സത്യം ചെയ്യുന്നു)!-
لَقَدْ خَلَقْنَا ٱلْإِنسَـٰنَ فِى كَبَدٍ﴿٤﴾
volume_up share
لَقَدْ خَلَقْنَا തീര്‍ച്ചയായും നാം സൃഷ്ട്ടിച്ചിരിക്കുന്നു الْإِنسَانَ മനുഷ്യനെ فِي كَبَدٍ ക്ലേശത്തിലായിട്ട്, ബുദ്ധിമുട്ടിലായി
90:4തീര്‍ച്ചയായും, മനുഷ്യനെ ക്ലേശത്തിലായിക്കൊണ്ട് നാം സൃഷ്‌ടിച്ചിരിക്കുന്നു.
തഫ്സീർ : 1-4
View   
أَيَحْسَبُ أَن لَّن يَقْدِرَ عَلَيْهِ أَحَدٌۭ﴿٥﴾
volume_up share
أَيَحْسَبُ അവന്‍ കണക്ക് കൂട്ടുന്നു (വിചാരിക്കുന്നു)വോ أَن لَّن يَقْدِرَ കഴിയുന്നതേ അല്ല എന്ന് ‌عَلَيْهِ അവന്‍റെമേല്‍, അവനോട് أَحَدٌ ഒരാളും (ഒരാള്‍ക്കും)
90:5അവന്‍ വിചാരിക്കുന്നുവോ - അവനോട് ഒരാള്‍ക്കും കഴിവുണ്ടാകുന്നതേയല്ല എന്ന്‌?!
يَقُولُ أَهْلَكْتُ مَالًۭا لُّبَدًا﴿٦﴾
volume_up share
يَقُولُ അവന്‍ പറയുന്നു, പറയും أَهْلَكْتُ ഞാന്‍ നശിപ്പിച്ചു مَالًا ധനം, സ്വത്ത് لُبَدا അട്ടിയായി (മേല്‍ക്കുമേല്‍), വളരെ
90:6അവന്‍ പറയുന്നു ; "ഞാന്‍ മേല്‍ക്കുമേല്‍ (വളരെയധികം) ധനം (ചിലവാക്കി) നശിപ്പിച്ചു"വെന്ന്‌!
أَيَحْسَبُ أَن لَّمْ يَرَهُۥٓ أَحَدٌ﴿٧﴾
volume_up share
أَيَحْسَبُ അവന്‍ വിചാരിക്കുന്നുവോ أَن لَّمْ يَرَهُ അവനെ കണ്ടിട്ടില്ലെന്ന്, കാണുന്നില്ലെന്ന് أَحَدٌ ഒരാളും
90:7അവന്‍ വിചാരിക്കുന്നുവോ - അവനെ ഒരാളും കാണുന്നില്ലെന്ന് ?!
തഫ്സീർ : 5-7
View   
أَلَمْ نَجْعَل لَّهُۥ عَيْنَيْنِ﴿٨﴾
volume_up share
أَلَمْ نَجْعَل നാം ഉണ്ടാക്കി (ഏര്‍പെടുത്തി) കൊടുത്തിട്ടില്ലേ لَّهُ അവന് عَيْنَيْنِ രണ്ട് കണ്ണുകളെ
90:8അവന് നാം രണ്ട് കണ്ണുകള്‍ ഉണ്ടാക്കിക്കൊടുത്തിട്ടില്ലേ?
وَلِسَانًۭا وَشَفَتَيْنِ﴿٩﴾
volume_up share
وَلِسَانًا ഒരു നാവും وَشَفَتَيْن രണ്ട് ചുണ്ടും, അധരങ്ങളും
90:9ഒരു നാവും രണ്ട് ചുണ്ടുകളും (കൊടുത്തിട്ടില്ലേ)?
وَهَدَيْنَـٰهُ ٱلنَّجْدَيْنِ﴿١٠﴾
volume_up share
وَهَدَيْنَاهُ നാം അവന് കാട്ടികൊടുക്കുക (മാര്‍ഗ ദര്‍ശനം നല്‍കുക)യും ചെയ്തു النَّجْدَيْنِ രണ്ട് പൊന്തി (ഉയര്‍ന്ന്) നില്‍ക്കുന്ന വഴികള്‍
90:10(തെളിഞ്ഞുകാണുമാറ്) പൊന്തിനില്‍ക്കുന്ന രണ്ട് വഴികള്‍ അവന് നാം കാട്ടിക്കൊടുക്കുകയും ചെയ്തിരിക്കുന്നു
തഫ്സീർ : 8-10
View   
فَلَا ٱقْتَحَمَ ٱلْعَقَبَةَ﴿١١﴾
volume_up share
فَلَا اقْتَحَمَ എന്നാല്‍ (എന്നിട്ട്) അവന്‍ തിരക്കികടന്നില്ല الْعَقَبَةَ ചുരമാര്‍ഗത്തെ, മലവഴിയില്‍
90:11എന്നിട്ട്, അവന്‍ ചുരമാര്‍ഗത്തില്‍ തിരക്കിക്കടന്നില്ല
وَمَآ أَدْرَىٰكَ مَا ٱلْعَقَبَةُ﴿١٢﴾
volume_up share
وَمَا أَدْرَاكَ നിനക്ക് എന്തറിയാം, അറിവ് നല്‍കിയതെന്ത് مَا الْعَقَبَةُ ചുരമാര്‍ഗം എന്തെന്ന്
90:12ചുരമാര്‍ഗം എന്നാലെന്താണെന്ന് നിനക്ക് എന്തറിയാം?-
فَكُّ رَقَبَةٍ﴿١٣﴾
volume_up share
فَكُّ വിടുതലാക്ക (അഴിച്ചുവിട)ലാണ് رَقَبَةٍ പിരടിയെ (അടിമയെ)
90:13(അതെ) അടിമയെ വിടുതലാക്കുക;
أَوْ إِطْعَـٰمٌۭ فِى يَوْمٍۢ ذِى مَسْغَبَةٍۢ﴿١٤﴾
volume_up share
أَوْ إِطْعَامٌ അല്ലെങ്കില്‍ ഭക്ഷണം കൊടുക്കുക فِي يَوْمٍ ദിവസത്തില്‍ ذِي مَسْغَبَةٍ പട്ടിണിയുള്ള
90:14അല്ലെങ്കില്‍, പട്ടിണിയുള്ള ദിവസത്തില്‍ ഭക്ഷണം നല്‍കുക
يَتِيمًۭا ذَا مَقْرَبَةٍ﴿١٥﴾
volume_up share
يَتِيمًا അനാഥക്കുട്ടിക്ക് ذَامَقْرَبَةٍ അടുത്ത (കുടുംബ) ബന്ധമുള്ള
90:15കുടുംബ ബന്ധമുള്ള അനാഥക്ക്
أَوْ مِسْكِينًۭا ذَا مَتْرَبَةٍۢ﴿١٦﴾
volume_up share
أَوْ مِسْكِينًا അല്ലെങ്കില്‍ സാധുവിന്, പാവപ്പെട്ടവന് ذَامَتْرَبَةٍ മണ്ണ് പുരണ്ട (കടുത്ത ദാരിദ്ര്യമുള്ള)
90:16അല്ലെങ്കില്‍, മണ്ണുപുരണ്ട (കടുത്ത ദാരിദ്ര്യമുള്ള) സാധുവിന്
തഫ്സീർ : 11-16
View   
ثُمَّ كَانَ مِنَ ٱلَّذِينَ ءَامَنُوا۟ وَتَوَاصَوْا۟ بِٱلصَّبْرِ وَتَوَاصَوْا۟ بِٱلْمَرْحَمَةِ﴿١٧﴾
volume_up share
ثُمَّ كَانَ പിന്നെ അവനാകുകയും (ചെയ്തില്ല) مِنَ الَّذِينَ യാതോരുവരില്‍പെട്ട(വന്‍) آمَنُوا വിശ്വസിച്ച وَتَوَاصَوْا പരസ്പരം വസിയ്യത്ത് ചെയ്ത, ഉപദേശിക്കുകയും ചെയ്ത بِالصَّبْر ക്ഷമ (സഹനം) കൊണ്ട് وَتَوَاصَوْا പരസ്പരം ഉപദേശിക്കുകയും ചെയ്ത بِالْمَرْحَمَةِ കാരുണ്യം കൊണ്ട്
90:17പിന്നെ, (അതിനുപുറമേ) വിശ്വസിക്കുകയും, ക്ഷമകൊണ്ട് പരസ്പരം ഉപദേശം നല്‍കുകയും, കാരുണ്യം കൊണ്ട് പരസ്പരം ഉപദേശം നല്‍കുകയും ചെയ്തവരുടെ കൂട്ടത്തില്‍ അവന്‍ ആയീത്തീരുകയും (ഉണ്ടായില്ല).
أُو۟لَـٰٓئِكَ أَصْحَـٰبُ ٱلْمَيْمَنَةِ﴿١٨﴾
volume_up share
أُولَـٰئِكَ അക്കൂട്ടര്‍ أَصْحَابُ ആള്‍ക്കാരാണ്‌ الْمَيْمَنَةِ വലതുപക്ഷ (ശുഭപക്ഷ)ത്തിന്‍റെ
90:18അങ്ങനെയുള്ളവര്‍ (ശുഭകരമായ) വലതുപക്ഷത്തിന്‍റെ ആള്‍ക്കാരത്രേ.
وَٱلَّذِينَ كَفَرُوا۟ بِـَٔايَـٰتِنَا هُمْ أَصْحَـٰبُ ٱلْمَشْـَٔمَةِ﴿١٩﴾
volume_up share
وَالَّذِينَ كَفَرُوا അവിശ്വസിച്ചവരാകട്ടെ بِآيَاتِنَا നമ്മുടെ ആയത്തുകളില്‍ هُمْ അവര്‍ (തന്നെ) أَصْحَابُ ആള്‍ക്കാര്‍ الْمَشْأَمَة ഇടതു (അശുഭ)പക്ഷത്തിന്‍റെ
90:19നമ്മുടെ "ആയത്തു" [ലക്ഷ്യം]കളില്‍ അവിശ്വസിച്ചവരാകട്ടെ, അവരെത്രെ, (അശുഭകരമായ) ഇടതുപക്ഷത്തിന്‍റെ ആള്‍ക്കാര്‍.
عَلَيْهِمْ نَارٌۭ مُّؤْصَدَةٌۢ﴿٢٠﴾
volume_up share
عَلَيْهِمْ അവരുടെമേലുണ്ടായിരിക്കും نَارٌ مُّؤْصَدَةٌ അടച്ചുമൂടപ്പെട്ട തീ (അഗ്നി)
90:20അവരുടെമേല്‍ അടച്ചുമൂടപ്പെട്ട അഗ്നിയുണ്ടായിരിക്കും.
തഫ്സീർ : 17-20
View