അത്തൗബഃ (പശ്ചാത്താപം)
മദീനയില്‍ അവതരിച്ചത് – വചനങ്ങള്‍ 129 – വിഭാഗം (റുകൂഉ്) 16
ഈ സൂറത്തില്‍ പലരുടെയും തൗബഃയെ (പശ്ചാത്താപത്തെ) ക്കുറിച്ചു പ്രസ്‌താവിക്കുന്നതില്‍ നിന്നാണ് ഇതിന് സൂറത്തുത്തൗബഃ എന്ന് പേര്‍ വന്നത്. സൂറത്തുല്‍ `ബറാഅത്ത്’ എന്നും പേരുണ്ട്. ആരംഭ വചനത്തിന്റെ തുടക്കം `ബറാഅത്ത്’ (بَرَاءَة) എന്ന വാക്കാണല്ലോ. ഉള്ളടക്കത്തിന്റെ ചില പ്രത്യേക വശങ്ങളെ സൂചിപ്പിച്ചുകൊണ്ട് വേറെയും പേരുകള്‍ ഇതിന് പറയപ്പെട്ടിട്ടുണ്ട്. സൂറത്ത് മുഴുവനും അല്ലെങ്കില്‍ മിക്ക ഭാഗവും ഹിജ്‌റഃ ഒമ്പതാം കൊല്ലത്തില്‍ തബൂക്ക് യുദ്ധകാലത്തും അതിനുശേഷവുമായി അവതരിച്ചതാകുന്നു. ആദ്യത്തിലെ ഏതാനും വചനങ്ങള്‍ തിരുമേനി യുദ്ധം കഴിഞ്ഞു മടങ്ങുമ്പോഴാണ് അവതരിച്ചതെന്ന് പലരും പറയുന്നു. താഴെ വിവരിക്കുന്ന പ്രകാരം, ആ വചനങ്ങളിലടങ്ങിയ കല്‍പനകള്‍ വിളംബരപ്പെടുത്തുവാന്‍ മക്കയിലേക്ക് തിരുമേനി ആളെ അയക്കുകയും ചെയ്‌തിരുന്നു.
എല്ലാ സൂറത്തുകളുടെയും ആരംഭത്തിലുള്ളതുപോലെ ഈ സൂറത്തിന്റെ ആരംഭത്തില്‍, സ്വഹാബികളോ ശേഷമുള്ളവരോ ആരുംതന്നെ അവരുടെ മുസ്വ്‌ഹഫുകളില്‍ `ബിസ്‌മി’ (البسْملة) എഴുതിവന്നിട്ടില്ല. ഇതിന് ചില കാരണങ്ങള്‍ പറയപ്പെടുന്നു. മറ്റുള്ളവയെപ്പോലെ ഈ സൂറത്തില്‍ ബിസ്‌മി അവതരിച്ചിട്ടില്ല എന്നതാണ് കൂടുതല്‍ ശരിയായ അഭിപ്രായം. അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിക്കുന്നതാണ് ബിസ്‌മി. ഈ സൂറത്തിലെ പ്രതിപാദ്യവിഷയങ്ങള്‍ പ്രധാനമായും മുശ്‌രിക്കുകളുമായുള്ള കര്‍ശന നടപടികളെ സംബന്ധിക്കുന്നവയുമാകുന്നു. അതുകൊണ്ടാണ് ഇതില്‍ ബിസ്‌മി അവതരിക്കാതിരിക്കുവാന്‍ കാരണമെന്ന് ചിലര്‍ പറയുന്നു. വേറെയും അഭിപ്രായങ്ങള്‍ കാണാവുന്നതാണ്. وَللهُ اَعْلَم
بَرَاءَةٌ = ഒരു ഒഴിവാണ്, ഒഴിവു പ്രഖ്യാപനമാകുന്നു مِّنَ اللَّهِ = അല്ലാഹുവില്‍നിന്ന് وَرَسُولِهِ = അവന്റെ റസൂലില്‍ നിന്നും إِلَى الَّذِينَ = യാതൊരുവരിലേക്കു,യാതൊരു കൂട്ടരോട് عَاهَدتُّم = നിങ്ങള്‍ കരാര്‍ (ഉടമ്പടി) ചെയ്‌തവരോട് مِّنَ الْمُشْرِكِينَ = മുശ്‌രിക്കുകളില്‍ നിന്ന്
9:1(ഇത്) അല്ലാഹുവില്‍ നിന്നും, അവന്റെ റസൂലില്‍നിന്നുമുള്ള ഒരു (ബാധ്യത) ഒഴിവാകലാണ് [ഒഴിവായിക്കൊണ്ടുള്ള പ്രഖ്യാപനമാണ്]: മുശ്‌രിക്കു [ബഹുദൈവ വിശ്വാസി] കളില്‍ നിന്ന് നിങ്ങള്‍ കരാറു നടത്തിയിട്ടുള്ളവരോട്.
فَإِذَا انسَلَخَ = അങ്ങിനെ കഴിഞ്ഞാല്‍ الْأَشْهُرُ = (ആ) മാസങ്ങള്‍ الْحُرُمُ = നിഷിദ്ധമായ, പരിപാവനമായ فَاقْتُلُوا = നിങ്ങള്‍ വധിക്കുവിന്‍, കൊല്ലുവിന്‍ الْمُشْرِكِينَ = മുശ്‌രിക്കുകളെ حَيْثُ = ഇടത്തില്‍, വിധത്തില്‍ وَجَدتُّمُوهُمْ = നിങ്ങള്‍ക്ക് അവരെ കിട്ടിയ, നിങ്ങള്‍ കണ്ടെത്തിയ وَخُذُوهُمْ = അവരെ പിടിക്കുകയും ചെയ്യുവിന്‍ وَاحْصُرُوهُمْ = അവരെ ഉപരോധിക്കുകയും ചെയ്യുവിന്‍ وَاقْعُدُوا = ഇരിക്കുകയും ചെയ്യുവിന്‍ لَهُمْ = അവര്‍ക്കായി كُلَّ مَرْصَدٍ = എല്ലാ പതിസ്ഥലത്തും, നിരീക്ഷണ സ്ഥാനത്തും فَإِن تَابُوا = എനി (എന്നാല്‍) അവര്‍ പശ്ചാത്തപിച്ചെങ്കില്‍ وَأَقَامُوا = അവര്‍ നിലനിറുത്തുകയും الصَّلَاةَ = നമസ്‌കാരം وَآتَوُا = അവര്‍ കൊടുക്കുകയും الزَّكَاةَ = സക്കാത്ത് فَخَلُّوا = എന്നാല്‍ നിങ്ങള്‍ ഒഴിവാക്കുവിന്‍ سَبِيلَهُمْ = അവരുടെ വഴി, മാര്‍ഗം إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു غَفُورٌ = വളരെ പൊറുക്കുന്നവനാണ് رَّحِيمٌ = കരുണാനിധിയാണ്
9:5അങ്ങനെ, (യുദ്ധം) നിഷിദ്ധമായ (ആ) മാസങ്ങള്‍ കഴിഞ്ഞുപോയാല്‍, മുശ്‌രിക്കുകളെ നിങ്ങള്‍ വധിക്കുവിന്‍, അവരെ കിട്ടിയേടത്തുവെച്ച്. അവരെ പിടിക്കുകയും, അവരെ ഉപരോധിക്കുകയും, എല്ലാ പതിസ്ഥലങ്ങളിലും അവര്‍ക്കുവേണ്ടി (പതി) ഇരിക്കുകയും ചെയ്യുവിന്‍. എനി, അവര്‍ പശ്ചാത്തപിക്കുകയും, നമസ്‌കാരം നിലനിറുത്തുകയും, സക്കാത്ത് കൊടുക്കുകയും ചെയ്യുന്നപക്ഷം (അവര്‍ക്ക്) അവരുടെ വഴി ഒഴിവാക്കി (വിട്ടു) കൊടുക്കുവിന്‍. നിശ്ചയമായും അല്ലാഹു വളരെ പൊറുക്കുന്നവനാണ്. കരുണാനിധിയാണ്.
وَإِنْ أَحَدٌ = വല്ല ഒരുവനും (ഏതെങ്കിലും ഒരാള്‍) എങ്കില്‍ مِّنَ الْمُشْرِكِينَ = മുശ്‌രിക്കുകളില്‍ നിന്ന് اسْتَجَارَكَ = നിന്നോട് രക്ഷ (അഭയം-കാവല്‍) തേടി (യെങ്കില്‍) فَأَجِرْهُ = എന്നാലവന് രക്ഷ (അഭയം-കാവല്‍) നല്‍കുക حَتَّىٰ يَسْمَعَ = അവന്‍ കേള്‍ക്കുവാന്‍ വേണ്ടി, കേള്‍ക്കുന്നതുവരെ كَلَامَ اللَّهِ = അല്ലാഹുവിന്‍റെ വചനം ثُمَّ = പിന്നീട് أَبْلِغْهُ = അവനെ എത്തിച്ചുകൊടുക്കുക مَأْمَنَهُ = അവന്‍റെ അഭയ (സമാധാന) സ്ഥാനത്ത് ذَٰلِكَ = അത് (കാരണം) بِأَنَّهُمْ = അവര്‍ (ആണ്) എന്നുള്ളതുകൊണ്ടാണ് قَوْمٌ = ഒരു ജനതയാണ് (എന്നുള്ളത്) لَّا يَعْلَمُونَ = അവര്‍ക്കറിഞ്ഞുകൂടാ
9:6(നബിയേ) മുശ്‌രിക്കുകളില്‍ നിന്ന് ഏതെങ്കിലും ഒരാള്‍ നിന്നോട് രക്ഷ [അഭയം] തേടിയെങ്കില്‍, അവന്‍ അല്ലാഹുവിന്‍റെ വചനം കേള്‍ക്കുന്നതുവരെ അവന് രക്ഷ [അഭയം] നല്‍കുക. പിന്നെ, അവനെ അവന്‍റെ അഭയസ്ഥാനത്ത് എത്തിച്ചുകൊടുക്കുക. അത് അവര്‍ അറിഞ്ഞുകൂടാത്ത ഒരു ജനതയാണെന്നുള്ളത് കൊണ്ടത്രെ.
9:11എന്നാല്‍, അവര്‍ പശ്ചാത്തപിക്കുകയും, നമസ്‌കാരം നിലനിറുത്തുകയും, സക്കാത്ത് കൊടുക്കുകയും ചെയ്‌താല്‍, (അവര്‍) മതത്തില്‍ നിങ്ങളുടെ സഹോദരങ്ങളായിരിക്കും. അറിയുന്ന ജനങ്ങള്‍ക്ക് വേണ്ടി നാം `ആയത്തു`കള്‍ [ലക്ഷ്യ ദൃഷ്‌ടാന്തങ്ങള്‍] വിശദീകരിക്കുകയാണ്.
أَلَا تُقَاتِلُونَ = നിങ്ങള്‍ യുദ്ധം ചെയ്യുന്നില്ലേ, ചെയ്‌തുകൂടേ قَوْمًا = ഒരു ജനതയോട് نَّكَثُوا = അവര്‍ ലംഘിച്ചു أَيْمَانَهُمْ = അവരുടെ ശപഥ (സത്യ)ങ്ങളെ وَهَمُّوا = അവര്‍ ഉദ്ദേശിക്കുക (ശ്രമിക്കുക) യും ചെയ്‌തു بِإِخْرَاجِ = പുറത്താക്കുന്നതിന് الرَّسُولِ = റസൂലിനെ وَهُم = അവരാകട്ടെ, അവരാണ് بَدَءُوكُمْ = നിങ്ങളോട് തുടങ്ങിയിരിക്കുന്നു, ആരംഭിച്ചത് أَوَّلَ مَرَّةٍ = ഒന്നാം (ആദ്യ) പ്രാവശ്യം (ആദ്യംതന്നെ) أَتَخْشَوْنَهُمْ = അവരെ നിങ്ങള്‍ ഭയപ്പെടുകയാണോ, ഭയപ്പെടുന്നോ فَاللَّهُ = എന്നാല്‍ അല്ലാഹു أَحَقُّ = ഏറ്റം അര്‍ഹന്‍ أَن تَخْشَوْهُ = അവനെ നിങ്ങള്‍ ഭയപ്പെടുവാന്‍ إِن كُنتُم = നിങ്ങളാണെങ്കില്‍ مُّؤْمِنِينَ = സത്യവിശ്വാസികള്‍
9:13(സത്യവിശ്വാസികളേ) തങ്ങളുടെ ശപഥങ്ങളെ ലംഘിക്കുകയും, റസൂലിനെ (നാട്ടില്‍നിന്ന്) പുറത്താക്കുവാന്‍ ശ്രമിക്കുകയും ചെയ്‌ത ഒരു ജനതയോട് നിങ്ങള്‍ക്ക് യുദ്ധം ചെയ്‌തുകൂടേ? അവരാണ്, നിങ്ങളോട് ആദ്യപ്രാവശ്യം (തന്നെ, ആക്രമണം) തുടങ്ങിയിട്ടുള്ളതും (എന്നിരിക്കെ)! അവരെ നിങ്ങള്‍ ഭയപ്പെടുകയോ?! എന്നാല്‍ അല്ലാഹുവത്രെ, നിങ്ങള്‍ ഭയപ്പെടുവാന്‍ ഏറ്റവും അര്‍ഹനായുള്ളവന്‍, നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍.
قَاتِلُوهُمْ = അവരോട് യുദ്ധം ചെയ്യുവിന്‍ يُعَذِّبْهُمُ = അവരെ ശിക്ഷിക്കും اللَّهُ = അല്ലാഹു بِأَيْدِيكُمْ = നിങ്ങളുടെ കരങ്ങളാല്‍ وَيُخْزِهِمْ = അവരെ അപമാനിക്കുക (വഷളാക്കുക) യും ചെയ്യും وَيَنصُرْكُمْ = നിങ്ങളെ അവന്‍ സഹായിക്കുകയും ചെയ്യും عَلَيْهِمْ = അവരുടെ മേല്‍ (എതിരില്‍) وَيَشْفِ = അവന്‍ ശമനം നല്‍കുകയും ചെയ്യും صُدُورَ = നെഞ്ചു (ഹൃദയം) കള്‍ക്ക് قَوْمٍ مُّؤْمِنِينَ = സത്യവിശ്വാസികളായ ജനങ്ങളുടെ
9:14അവരോട് നിങ്ങള്‍ യുദ്ധം ചെയ്യുവിന്‍, നിങ്ങളുടെ കരങ്ങളാല്‍ അല്ലാഹു അവരെ ശിക്ഷിക്കും; അവരെ അവന്‍ അപമാനിക്കുകയും, അവര്‍ക്കെതിരില്‍ നിങ്ങളെ അവന്‍ സഹായിക്കുകയും ചെയ്യും; സത്യവിശ്വാസികളായ ജനങ്ങളുടെ നെഞ്ച് [മനസ്സു]കള്‍ക്ക് അവന്‍ ശമനം നല്‍കുകയും ചെയ്യും;
الَّذِينَ آمَنُوا = വിശ്വസിച്ചവര്‍ وَهَاجَرُوا = ഹിജ്‌റഃ പോകുകയും ചെയ്‌തു وَجَاهَدُوا = സമരം നടത്തുകയും ചെയ്‌തു فِي سَبِيلِ اللَّهِ = അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ بِأَمْوَالِهِمْ = തങ്ങളുടെ സ്വത്തുക്കള്‍ (ധനം) കൊണ്ട് وَأَنفُسِهِمْ = തങ്ങളുടെ ദേഹങ്ങള്‍കൊണ്ടും أَعْظَمُ = വമ്പിച്ചവരാണ് دَرَجَةً = പദവി, പദവിയില്‍ عِندَ اللَّهِ = അല്ലാഹുവിന്‍റെ അടുക്കല്‍ وَأُولَٰئِكَ هُمُ = അക്കൂട്ടര്‍തന്നെ الْفَائِزُونَ = ഭാഗ്യവാന്‍മാര്‍, വിജയികള്‍
9:20വിശ്വസിക്കുകയും, `ഹിജ്‌റഃ" പോകുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം കൊണ്ടും, തങ്ങളുടെ ദേഹം കൊണ്ടും സമരം നടത്തുകയും ചെയ്‌തവര്‍, അല്ലാഹുവിന്‍റെ അടുക്കല്‍, പദവിയില്‍ ഏറ്റവും മഹത്തായവരത്രെ. അക്കൂട്ടര്‍തന്നെയാണ് ഭാഗ്യം പ്രാപിച്ചവരും.
يُبَشِّرُهُمْ = അവരെ സന്തോഷമറിയിക്കുന്നു رَبُّهُم = അവരുടെ റബ്ബ് بِرَحْمَةٍ = ഒരു കാരുണ്യത്തെപ്പറ്റി, കാരുണ്യംകൊണ്ട് مِّنْهُ = അവനില്‍ നിന്നുള്ള وَرِضْوَانٍ = പ്രീതികൊണ്ടും وَجَنَّاتٍ = ചില സ്വര്‍ഗങ്ങള്‍ കൊണ്ടും لَّهُمْ = അവര്‍ക്കുള്ള, അവരുടേതായ فِيهَا = അതില്‍ (അവയില്‍) ഉണ്ട് نَعِيمٌ = സുഖാനുഭവം, സുഖജീവിതം مُّقِيمٌ = നിലനില്‍ക്കുന്ന
9:21അവരുടെ റബ്ബ് തന്‍റെ പക്കല്‍ നിന്നുള്ള ഒരു (മഹത്തായ) കാരുണ്യത്തെയും പ്രീതിയെയും അവര്‍ക്കായുള്ള ചില സ്വര്‍ഗങ്ങളെയും കുറിച്ചു അവരെ സന്തോഷവാര്‍ത്ത അറിയിക്കുന്നു. അതില്‍ (ശാശ്വതമായി) നിലനില്‍ക്കുന്ന സുഖാനുഭവമുണ്ടായിരിക്കും.
9:25വളരെ (യുദ്ധ) രംഗങ്ങളില്‍ അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്. ഹുനൈന്‍ (യുദ്ധ) ദിവസവും (സഹായിച്ചു): അതായത്, നിങ്ങളുടെ (ആള്‍) പെരുപ്പം നിങ്ങളെ സംതൃപ്‌തിപ്പെടുത്തിയിട്ട് അത് നിങ്ങള്‍ക്ക് യാതൊന്നും പര്യാപ്‌തമാക്കാതിരുന്നപ്പോള്‍; ഭൂമി വിശാലമായതോടെ അത് നിങ്ങള്‍ക്ക് ഇടുക്കമാകുകയും ചെയ്‌തു. പിന്നീട് നിങ്ങള്‍ പിന്നോക്കം തിരിഞ്ഞോടുകയും ചെയ്‌തു.
اتَّخَذُوا = അവര്‍ ആക്കിവെച്ചു, ആക്കിത്തീര്‍ത്തു, ഏര്‍പ്പെടുത്തി أَحْبَارَهُمْ = അവരുടെ മതപണ്‌ഡിതന്മാരെ وَرُهْبَانَهُمْ = അവരുടെ പുരോഹിതന്മാരെയും أَرْبَابًا = റബ്ബുകള്‍ مِّن دُونِ = പുറമെ, കൂടാതെ اللَّهِ = അല്ലാഹുവിന്, അല്ലാഹുവിനെ وَالْمَسِيحَ = മസീഹിനെയും ابْنَ مَرْيَمَ = മര്‍യമിന്‍റെ മകന്‍, പുത്രനായ وَمَا أُمِرُوا = അവര്‍ (അവരോട്) കല്‍പിക്കപ്പെട്ടിട്ടുമില്ല إِلَّا لِيَعْبُدُوا = അവര്‍ ആരാധിക്കുവാനല്ലാതെ إِلَٰهًا وَاحِدًا = ഒരേ (ഏക) ഇലാഹിനെ لَّا إِلَٰهَ = ഒരു ആരാധ്യനുമില്ല, ഇലാഹേ ഇല്ല إِلَّا هُوَ = അവനല്ലാതെ سُبْحَانَهُ = അവന്‍ മഹാ (എത്രയോ) പരിശുദ്ധന്‍ عَمَّا = യാതൊന്നില്‍നിന്ന് يُشْرِكُونَ = അവര്‍ പങ്കുചേര്‍ക്കുന്ന.
9:31തങ്ങളുടെ പണ്‌ഡിതന്മാരെയും, തങ്ങളുടെ പുരോഹിതന്‍മാരെയും അല്ലാഹുവിന് പുറമെ അവര്‍ റബ്ബുകളാക്കിവെച്ചു. മര്‍യമിന്‍റെ മകന്‍ മസീഹിനെയും (റബ്ബാക്കി വെച്ചു). ഒരേ ഇലാഹിനെ [ആരാധ്യനെ] ആരാധിക്കുവാനല്ലാതെ അവരോട് കല്‍പിക്കപ്പെട്ടിട്ടില്ലതാനും. അവനല്ലാതെ ഒരു ആരാധ്യനേ ഇല്ല. അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നും അവന്‍ എത്രയോ പരിശുദ്ധന്‍!
يَا أَيُّهَا الَّذِينَ آمَنُوا = ഹേ വിശ്വസിച്ചവരേ إِنَّ كَثِيرًا = നിശ്ചയമായും വളരെ (അധികം പല) ആളുകള്‍ مِّنَ الْأَحْبَارِ = മതപണ്‌ഡിതന്‍മാരില്‍ നിന്ന് وَالرُّهْبَانِ = പുരോഹിതന്‍മാരില്‍ നിന്നും لَيَأْكُلُونَ = അവര്‍ തിന്നുക തന്നെ ചെയ്യും, തിന്നുന്നു أَمْوَالَ = സ്വത്തുക്കളെ النَّاسِ = മനുഷ്യരുടെ بِالْبَاطِلِ = അന്യായമായിട്ട്, വ്യര്‍ത്ഥമായ വഴിക്ക് وَيَصُدُّونَ = അവര്‍ തടയുകയും ചെയ്യുന്നു عَن سَبِيلِ اللَّهِ = അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് وَالَّذِينَ يَكْنِزُونَ = നിക്ഷേപിച്ചുവെക്കുന്നവരാകട്ടെ الذَّهَبَ = സ്വർണ്ണം وَالْفِضَّةَ = വെള്ളിയും وَلَا يُنفِقُونَهَا = അതിനെ അവര്‍ ചിലവഴിക്കുകയുമില്ല فِي سَبِيلِ اللَّهِ = അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ فَبَشِّرْهُم = അവര്‍ക്ക് നീ സന്തോഷമറിയിക്കുക بِعَذَابٍ = ശിക്ഷയെപ്പറ്റി أَلِيمٍ = വേദനയേറിയ
9:34ഹേ, വിശ്വസിച്ചവരേ, നിശ്ചയമായും മതപണ്‌ഡിതന്‍മാരില്‍ നിന്നും പുരോഹിതന്‍മാരില്‍ നിന്നും വളരെ ആളുകള്‍, മനുഷ്യരുടെ സ്വത്തുക്കളെ അന്യായമായി തിന്നുക തന്നെ ചെയ്യുന്നു: അല്ലാഹുവിന്‍റെ മാർഗ്ഗത്തില്‍ നിന്ന് അവര്‍ (ആളുകളെ) തടയുകയും ചെയ്യുന്നു. സ്വർണ്ണവും, വെള്ളിയും നിക്ഷേപിച്ചു വെക്കുകയും, അല്ലാഹുവിന്‍റെ മാർഗ്ഗത്തിൽ അതിനെ ചിലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാകട്ടെ, അവര്‍ക്ക് വേദനയേറിയ ശിക്ഷയെക്കുറിച്ച് സന്തോഷവാര്‍ത്ത അറിയിക്കുക!-
يَوْمَ = ദിവസം يُحْمَىٰ عَلَيْهَا = അത് കാച്ചിപ്പഴുപ്പിക്കപ്പെടുന്ന فِي نَارِ = തീയില്‍ അഗ്നിയില്‍ جَهَنَّمَ = ജഹന്നമിന്‍റെ فَتُكْوَىٰ = എന്നിട്ട് ചൂടു കുത്തപ്പെടും, കരിക്കപ്പെടും بِهَا = അതുകൊണ്ട്, അതിനാല്‍ جِبَاهُهُمْ = അവരുടെ നെറ്റികള്‍ وَجُنُوبُهُمْ = അവരുടെ പാര്‍ശ്വങ്ങളും, ഭാഗങ്ങളും وَظُهُورُهُمْ = അവരുടെ പുറങ്ങളും, മുതുകുകളും هَٰذَا = ഇത് مَا كَنَزْتُمْ = നിങ്ങള്‍ നിക്ഷേപിച്ചുവെച്ചത് لِأَنفُسِكُمْ = നിങ്ങളുടെ സ്വന്തങ്ങള്‍ (ദേഹങ്ങള്‍) ക്കുവേണ്ടി فَذُوقُوا = അതിനാല്‍ (എനി) നിങ്ങള്‍ രുചി നോക്കുവിന്‍, ആസ്വദിക്കുവിന്‍ مَا كُنتُمْ = നിങ്ങളായിരുന്നതിനെ تَكْنِزُونَ = നിങ്ങള്‍ സൂക്ഷിച്ചുവെക്കും
9:35`ജഹന്നമി" ന്‍റെ [നരകത്തിന്‍റെ] അഗ്നിയില്‍ വെച്ച് അത് കാച്ചിപ്പഴുപ്പിക്കപ്പെടുന്ന ദിവസം, എന്നിട്ട് അതുകൊണ്ട് അവരുടെ നെറ്റികള്‍ക്കും, പാര്‍ശ്വങ്ങള്‍ക്കും മുതുകുകള്‍ക്കും ചൂടു വെ(ച്ചു കരി)ക്കപ്പെടുകയും ചെയ്യുന്ന (ദിവസം). `ഇതത്രെ, നിങ്ങള്‍ നിങ്ങളുടെ സ്വന്തങ്ങള്‍ക്കുവേണ്ടി നിക്ഷേപിച്ചു വെച്ചത്; അതിനാല്‍, നിങ്ങള്‍ നിക്ഷേപിച്ചു വെച്ചിരുന്നതിനെ നിങ്ങള്‍ രുചിച്ചുനോക്കിക്കൊള്ളുവിന്‍!" (എന്ന് അവരോട് പറയപ്പടുകയും ചെയ്യും)
إِنَّمَا = നിശ്ചയമായും മാത്രം (തന്നെ) النَّسِيءُ = പിന്നോട്ട് മാറല്‍, പിന്തിച്ചു വെക്കല്‍ زِيَادَةٌ = ഒരു വര്‍ധനവ് (തന്നെ- മാത്രം) ആകുന്നു فِي الْكُفْرِ = അവിശ്വാസത്തില്‍ يُضَلُّ = വഴി പിഴപ്പിക്കപ്പെടുന്നു بِهِ = അതുകൊണ്ട്, അതുമൂലം الَّذِينَ كَفَرُوا = അവിശ്വസിച്ചവര്‍ يُحِلُّونَهُ = അതിനെ അവര്‍ ഹലാല്‍ (അനുവദനീയം) ആക്കുന്നു عَامًا = ഒരു കൊല്ലം وَيُحَرِّمُونَهُ = അതിനെ അവര്‍ ഹറാം (നിഷിദ്ധം) ആക്കുകയും ചെയ്യുന്നു عَامًا = ഒരു കൊല്ലം لِّيُوَاطِئُوا = അവര്‍ ഒപ്പിക്കുവാന്‍, ഒത്തുകൂടുവാന്‍ വേണ്ടി عِدَّةَ = എണ്ണത്തെ, എണ്ണത്തോട് مَا حَرَّمَ = നിഷിദ്ധമാക്കിയതിന്‍റെ اللَّهُ = അല്ലാഹു فَيُحِلُّوا = അങ്ങനെ അവര്‍ അനുവദനീയമാക്കുവാന്‍ مَا حَرَّمَ اللَّهُ = അല്ലാഹു നിഷിദ്ധമാക്കിയതിനെ زُيِّنَ = ഭംഗിയാക്കപ്പെട്ടിരിക്കുന്നു لَهُمْ = അവര്‍ക്ക് سُوءُ أَعْمَالِهِمْ = അവരുടെ പ്രവൃത്തികളില്‍ ദുഷിച്ചത്, ദുഷ്‌പ്രവൃത്തികള്‍ وَاللَّهُ = അല്ലാഹുവാകട്ടെ, لَا يَهْدِي = അവന്‍ സന്‍മാര്‍ഗത്തിലാക്കുകയില്ല الْقَوْمَ = ജനങ്ങളെ الْكَافِرِينَ = അവിശ്വാസികളായ
9:37നിശ്ചയമായും (മാസത്തിന്‍റെ നിഷിദ്ധതയെ) പിന്നോട്ട് മാറ്റല്‍, അവിശ്വാസത്തില്‍ ഒരു വര്‍ദ്ധനവു തന്നെയാകുന്നു. അതുമൂലം അവിശ്വസിച്ചവര്‍ വഴി പിഴപ്പിക്കപ്പെടുന്നു: (അതായത്) ഒരു കൊല്ലം അതിനെ [മാറ്റിവെച്ച മാസത്തെ] അവര്‍ അനുവദനീയമാക്കുകയും, ഒരു കൊല്ലം അതിനെ നിഷിദ്ധമാക്കുകയും ചെയ്യുന്നു: അല്ലാഹു നിഷിദ്ധമാക്കിയതിന്‍റെ എണ്ണത്തോട് ഒപ്പിക്കുവാനും, അങ്ങനെ, അല്ലാഹു നിഷിദ്ധമാക്കിയതിനെ അനുവദനീയമാക്കുവാനും വേണ്ടി. അവരുടെ ദുഷ്‌പ്രവൃത്തികള്‍ അവര്‍ക്ക് ഭംഗിയാക്കിക്കാണിക്കപ്പെട്ടിരിക്കുകയാണ്. അല്ലാഹു, അവിശ്വാസികളായ ജനങ്ങളെ സന്‍മാര്‍ഗത്തിലാക്കുകയില്ല.
إِلَّا تَنصُرُوهُ = അദ്ദേഹത്തെ നിങ്ങള്‍ സഹായിക്കുന്നില്ലെങ്കില്‍ فَقَدْ نَصَرَهُ = തീര്‍ച്ചയായും അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട് اللَّهُ = അല്ലാഹു إِذْ أَخْرَجَهُ = അദ്ദേഹത്തെ പുറത്താക്കിയപ്പോള്‍ (സന്ദര്‍ഭം) الَّذِينَ كَفَرُوا = അവിശ്വസിച്ചവര്‍ ثَانِيَ = രണ്ടാമനായിട്ട് (ഒരാളായിക്കൊണ്ട്) اثْنَيْنِ = രണ്ടില്‍, രണ്ടാളുടെ إِذْ هُمَا = അവര്‍ രണ്ടാളുമായിരിക്കെ (ആയിരിക്കുമ്പോള്‍) فِي الْغَارِ = ഗുഹയില്‍, പൊത്തില്‍ إِذْ يَقُولُ = അദ്ദേഹം പറയുമ്പോള്‍, പറയുന്ന സന്ദര്‍ഭം لِصَاحِبِهِ = തന്‍റെ ചങ്ങാതിയോട്, തോഴനോട് لَا تَحْزَنْ = നീ വ്യസനിക്കേണ്ടാ إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു مَعَنَا = നമ്മുടെ കൂടെയുണ്ട് بِجُنُودٍ = ചില സൈന്യങ്ങളെക്കൊണ്ട് لَّمْ تَرَوْهَا = നിങ്ങള്‍ കണ്ടിട്ടില്ലാത്ത, നിങ്ങളത് കണ്ടിട്ടില്ല وَجَعَلَ = അവന്‍ ആക്കുകയും ചെയ്‌തു كَلِمَةَ = വാക്യത്തെ فَأَنزَلَ اللَّهُ = അപ്പോള്‍ അല്ലാഹു ഇറക്കി سَكِينَتَهُ = അവന്‍റെ സമാധാനം, ശാന്തത عَلَيْهِ = അദ്ദേഹത്തിന്, അദ്ദേഹത്തിന്‍റെ മേല്‍ وَأَيَّدَهُ = അദ്ദേഹത്തെ അവന്‍ ബലപ്പെടുത്തുകയും ചെയ്‌തിരിക്കുന്നു (ചെയ്‌തു) الَّذِينَ كَفَرُوا = അവിശ്വസിച്ചവരുടെ السُّفْلَىٰ = താണത്, ഏറ്റം താഴ്‌ന്നത് وَكَلِمَةُ اللَّهِ = അല്ലാഹുവിന്‍റെ വാക്യം هِيَ الْعُلْيَا = അതുതന്നെ അധികം ഉന്നതമായത് وَاللَّهُ = അല്ലാഹു عَزِيزٌ = പ്രതാപശാലിയാണ് حَكِيمٌ = അഗാധജ്ഞനാണ്
9:40നിങ്ങള്‍ അദ്ദേഹത്തെ [നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ] സഹായിക്കുന്നില്ലെങ്കില്‍, അല്ലാഹു അദ്ദേഹത്തെ സഹായിക്കുകയുണ്ടായിട്ടുണ്ട് [അതുപോലെ, എനിയും അവന്‍ സഹായിക്കും]; (അതെ) രണ്ടുപേരില്‍ ഒരാളായിക്കൊണ്ട് അദ്ദേഹത്തെ ആ അവിശ്വസിച്ചവര്‍ (നാട്ടില്‍നിന്ന്) പുറത്താക്കിയ സന്ദര്‍ഭത്തില്‍; അതായത്, അവര്‍ രണ്ടുപേരും (ആ) ഗുഹയിലായിരുന്നപ്പോള്‍; (അതെ) അദ്ദേഹം തന്‍റെ ചങ്ങാതിയോട്: `വ്യസനിക്കേണ്ടാ-നിശ്ചയമായും, അല്ലാഹു, നമ്മുടെ കൂടെയുണ്ട്" എന്നു പറയുമ്പോള്‍. അപ്പോള്‍, അല്ലാഹു അദ്ദേഹത്തിന് തന്‍റെ (വക മനഃ) സമാധാനം ഇറക്കിക്കൊടുത്തു. നിങ്ങള്‍ കണ്ടിട്ടില്ലാത്ത ഒരു (തരം) സൈന്യങ്ങളെക്കൊണ്ട് അദ്ദേഹത്തെ അവന്‍ ബലപ്പെടുത്തുകയും ചെയ്‌തിരിക്കുന്നു. അവിശ്വസിച്ചവരുടെ വാക്യത്തെ അവന്‍ ഏറ്റം താണതാക്കുകയും ചെയ്‌തു. അല്ലാഹുവിന്‍റെ വാക്യം തന്നെയാണ് ഏറ്റം ഉന്നതമായത്. അല്ലാഹു പ്രതാപശാലിയും, അഗാധജ്ഞനുമാകുന്നു.
انفِرُوا = നിങ്ങള്‍ (യുദ്ധത്തിന്) പുറപ്പെട്ടു പോകുവിന്‍ خِفَافًا = ലഘുവായവരായി, ഭാരം കുറഞ്ഞ (സൗകര്യമുള്ള) വരായി وَثِقَالًا = ഭാരമുള്ളവരായും, ഘനംകൂടിയ (അസൗകര്യമുള്ള)വരായും وَجَاهِدُوا = നിങ്ങള്‍ സമരം ചെയ്യുകയും ചെയ്യുവിന്‍ بِأَمْوَالِكُمْ = നിങ്ങളുടെ സ്വത്തു (ധനം) കള്‍ കൊണ്ട് وَأَنفُسِكُمْ = നിങ്ങളുടെ സ്വന്തങ്ങള്‍ (ദേഹങ്ങള്‍) കൊണ്ടും فِي سَبِيلِ اللَّهِ = അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ذَٰلِكُمْ = അത് خَيْرٌ لَّكُمْ = നിങ്ങള്‍ക്ക് ഉത്തമമാണ്, വളരെ നല്ലതാണ് إِن كُنتُمْ = നിങ്ങളാണെങ്കില്‍ تَعْلَمُونَ = നിങ്ങള്‍ അറിയുന്നു, നിങ്ങള്‍ക്കറിയാം (എങ്കില്‍)
9:41നിങ്ങള്‍ ലഘുവായവരായും, ഭാരമുള്ളവരായും,കൊണ്ട് (യുദ്ധത്തിനു) പുറപ്പെട്ടുപോകുവിന്‍. നിങ്ങളുടെ ധനങ്ങള്‍കൊണ്ടും, ദേഹങ്ങള്‍കൊണ്ടും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം ചെയ്യുകയും ചെയ്‌വിന്‍. അത് നിങ്ങള്‍ക്ക് (വളരെ) ഉത്തമമത്രെ- നിങ്ങള്‍ക്കറിയാമെങ്കില്‍
9:43(നബിയേ) നിനക്ക് അല്ലാഹു മാപ്പു ചെയ്‌തിരിക്കുന്നു എന്തിനാണ് നീ അവര്‍ക്ക് സമ്മതം നല്‍കിയത്- (അവരില്‍നിന്ന്) സത്യം പറഞ്ഞവര്‍ (ആരെന്ന്) നിനക്കു വ്യക്തമായിത്തീരുകയും, വ്യാജം പറയുന്നവരെ നീ അറിയുകയും ചെയ്യുന്നതുവരെ?!
لَا يَسْتَأْذِنُكَ = നിന്നോട് സമ്മതം തേടുക (ചോദിക്കുക) യില്ല الَّذِينَ يُؤْمِنُونَ = വിശ്വസിക്കുന്നവര്‍ بِاللَّهِ = അല്ലാഹുവില്‍ وَالْيَوْمِ = ദിന (ദിവസ)ത്തിലും الْآخِرِ = അന്ത്യ, അവസാന أَن يُجَاهِدُوا = അവര്‍ സമരം ചെയ്യുന്നതിനു (വെറുത്തിട്ട്), സമരം ചെയ്യുന്നതില്‍ നിന്ന് (ഒഴിവാകുവാന്‍) بِأَمْوَالِهِمْ = തങ്ങളുടെ സ്വത്തുക്കള്‍ (ധനം) കൊണ്ട് وَأَنفُسِهِمْ = തങ്ങളുടെ ദേഹങ്ങള്‍ കൊണ്ടും وَاللَّهُ = അല്ലാഹു عَلِيمٌ = അറിയുന്നവനാണ് بِالْمُتَّقِينَ = സൂക്ഷ്‌മത പാലിക്കുന്നവരെ (ഭയഭക്തരെ)പ്പറ്റി
9:44അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ നിന്നോട് സമ്മതം തേടുകയില്ല, തങ്ങളുടെ ധനം കൊണ്ടും, ദേഹങ്ങള്‍കൊണ്ടും സമരം നടത്തുന്നതില്‍ നിന്ന് (ഒഴിവാകുവാന്‍).അല്ലാഹു സൂക്ഷ്‌മത പാലിക്കുന്നവരെപ്പറ്റി അറിയുന്നവനുമാകുന്നു.
9:45യാതൊരു കൂട്ടര്‍ മാത്രമാണ് നിന്നോട് സമ്മതം തേടുന്നത്: അല്ലാഹുവിലും, അന്ത്യനാളിലും അവര്‍ വിശ്വസിക്കുന്നില്ല; അവരുടെ ഹൃദയങ്ങള്‍ സന്ദേഹത്തിലകപ്പെടുകയും ചെയ്‌തിരിക്കുന്നു; അങ്ങനെ, അവര്‍ തങ്ങളുടെ സന്ദേഹത്തില്‍ (എങ്ങും ഉറക്കാതെ) ചഞ്ചലിച്ചുകൊണ്ടിരിക്കുകയാണ്. [ഇങ്ങിനെയുള്ളവരേ സമ്മതം തേടുകയുള്ളൂ.]
9:46അവര്‍ പുറപ്പെടുവാന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍, അവര്‍ അതിന് വല്ല ഒരുക്കവും ഒരുക്കുക തന്നെ ചെയ്യുമായിരുന്നു. എങ്കിലും, അവരുടെ എഴുന്നേല്‍പിനെ [പുറപ്പാടിനെ] അല്ലാഹു വെറുത്തു അവരെ അവന്‍ തടഞ്ഞുവെച്ചിരിക്കയാണ്. `(മുടങ്ങി) ഇരിക്കുന്നവരോടൊപ്പം (മുടങ്ങി) ഇരുന്നുകൊള്ളുവിന്‍" എന്ന് (അവരോട്) പറയപ്പെടുകയും ചെയ്‌തു.
لَوْ خَرَجُوا = അവര്‍ പുറപ്പെട്ടിരുന്നാല്‍ فِيكُم = നിങ്ങളുടെ കൂട്ടത്തില്‍ مَّا زَادُوكُمْ = നിങ്ങള്‍ക്കവര്‍ വര്‍ധിപ്പിക്കുക (അധികമാക്കുക.) യില്ല إِلَّا خَبَالًا = കുഴപ്പം (അസ്വാസ്ഥ്യം-കിറുക്ക്-ആപത്ത്) അല്ലാതെ وَلَأَوْضَعُوا = അവര്‍ ഓടി നടക്കുക (പരക്കം പായുക) യും തന്നെ ചെയ്യും (കിണഞ്ഞു ശ്രമിക്കും) خِلَالَكُمْ = നിങ്ങള്‍ക്കിടയിലൂടെ يَبْغُونَكُمُ = നിങ്ങള്‍ക്കുതേടി (അന്വേഷിച്ചു- ആഗ്രഹിച്ചു) കൊണ്ട് الْفِتْنَةَ = കുഴപ്പം وَفِيكُمْ = നിങ്ങളിലുണ്ട് താനും سَمَّاعُونَ = കേട്ടുകൊണ്ടിരിക്കുന്ന (ചെവി കൊടുക്കുന്ന) വര്‍ لَهُمْ = അവര്‍ക്ക് അവരിലേക്ക് وَاللَّهُ = അല്ലാഹുവാകട്ടെ عَلِيمٌ = അറിയുന്നവനാണ് بِالظَّالِمِينَ = അക്രമികളെപ്പറ്റി
9:47നിങ്ങളുടെ കൂട്ടത്തില്‍ അവര്‍ പുറപ്പെട്ടിരുന്നാല്‍, അവര്‍ നിങ്ങള്‍ക്ക് അസ്വാസ്ഥ്യമല്ലാതെ വര്‍ധിപ്പിക്കുന്നതല്ല; നിങ്ങള്‍ക്ക് കുഴപ്പം (ഉണ്ടാകുവാന്‍) ആഗ്രഹിച്ചുകൊണ്ട് നിങ്ങളുടെ ഇടയിലുള്ള അവര്‍ പരക്കംപായുകയും തന്നെ ചെയ്യും. അവര്‍ക്ക് ചെവി കൊടുക്കുന്ന (കുറേ) ആളുകള്‍ നിങ്ങളില്‍ ഉണ്ട്‌താനും. അല്ലാഹു അക്രമികളെപ്പറ്റി അറിയുന്നവനുമാണ്.
وَمِنْهُم = അവരിലുണ്ട്. അവരില്‍പെട്ടവരാണ് مَّن يَقُولُ = പറയുന്ന ചിലര്‍ ائْذَن لِّي = എനിക്കു സമ്മതം നല്‍കണം وَلَا تَفْتِنِّي = എന്നെ കുഴപ്പത്തിലാക്കുകയും അരുത് أَلَا = അല്ലാ അറിയുക فِي الْفِتْنَةِ = കുഴപ്പത്തില്‍ (തന്നെ) سَقَطُوا = അവര്‍ വീണിരിക്കുന്നു, പതിച്ചു وَإِنَّ جَهَنَّمَ = നിശ്ചയമായും ജഹന്നമാകട്ടെ لَمُحِيطَةٌ = വലയം ചെയ്യുന്നത് (ചൂഴ്‌ന്നു നില്‍ക്കുന്നത്) തന്നെ بِالْكَافِرِينَ = അവിശ്വാസികളെ
9:49അവരിലുണ്ട്: `എനിക്ക് സമ്മതം നല്‍കണം- എന്നെ കുഴപ്പത്തിലാക്കരുതേ! എന്ന് പറയുന്ന ചിലര്‍. അല്ലാ (അറിഞ്ഞേക്കുക) ! കുഴപ്പത്തില്‍തന്നെയാണവര്‍ വീണിരിക്കുന്നത്. നിശ്ചയമായും `ജഹന്നം" [നരകം] അവിശ്വാസികളെ വലയം ചെയ്‌തുകൊണ്ടിരിക്കുന്നത് തന്നെയാകുന്നു.
فَلَا تُعْجِبْكَ = അതിനാല്‍ (എന്നിരിക്കെ) നിന്നെ ആശ്ചര്യ (അല്‍ഭുത)പ്പെടുത്തരുത് أَمْوَالُهُمْ = അവരുടെ സ്വത്തുക്കള്‍ وَلَا أَوْلَادُهُمْ = അവരുടെ മക്കളും (സന്താനങ്ങളും) അരുത് إِنَّمَا = നിശ്ചയമായും (മാത്രം തന്നെ) يُرِيدُ = ഉദ്ദേശിക്കുന്നു اللَّهُ = അല്ലാഹു لِيُعَذِّبَهُم = അവരെ ശിക്ഷിക്കുവാന്‍ (തന്നെ-മാത്രം) بِهَا = അവകൊണ്ടു (മൂലം) فِي الْحَيَاةِ الدُّنْيَا = ഇഹലോക ജീവിതത്തില്‍ وَتَزْهَقَ = (നശിച്ചു) പോകുവാനും أَنفُسُهُمْ = അവരുടെ ആത്മാക്കള്‍ (ജീവന്‍) وَهُمْ كَافِرُونَ = അവര്‍ അവിശ്വാസികളായിക്കൊണ്ട്
9:55എന്നിരിക്കെ, അവരുടെ സ്വത്തുക്കളാകട്ടെ, മക്കളാകട്ടെ, നിന്നെ ആശ്ചര്യപ്പെടുത്തരുത്. നിശ്ചയമായും, അല്ലാഹു ഉദ്ദേശിക്കുന്നത്, അവമൂലം ഇഹലോക ജീവിതത്തില്‍ അവരെ ശിക്ഷിക്കുവാനും അവര്‍ അവിശ്വാസികളായുംകൊണ്ട് അവരുടെ ജീവന്‍ പോകുവാനും തന്നെയാകുന്നു.
وَيَحْلِفُونَ = അവര്‍ ആണയിടുന്നു, സത്യം ചെയ്യും, ശപഥം ചെയ്യും بِاللَّهِ = അല്ലാഹുവിനെക്കൊണ്ട് إِنَّهُمْ = നിശ്ചയമായും അവര്‍ لَمِنكُمْ = നിങ്ങളില്‍പെട്ട (വര്‍) തന്നെ എന്ന് وَمَا هُم = അവരല്ലതാനും مِّنكُمْ = നിങ്ങളില്‍പെട്ട (വര്‍) وَلَٰكِنَّهُمْ = പക്ഷേ അവര്‍ قَوْمٌ = ഒരു ജനതയാണ് يَفْرَقُونَ = അവര്‍ പേടിച്ചു നടുങ്ങിക്കൊണ്ടിരിക്കുന്നു
9:56അവര്‍ അല്ലാഹുവിനെക്കൊണ്ട് ശപഥം ചെയ്യും: നിശ്ചയമായും അവര്‍ നിങ്ങളില്‍പെട്ടവര്‍ തന്നെയാണ് എന്ന്. (വാസ്‌തവത്തില്‍) അവര്‍ നിങ്ങളില്‍പെട്ടവരല്ലതാനും, പക്ഷേ അവര്‍, പേടിച്ചു കഴിയുന്ന ഒരു ജനതയാകുന്നു.
وَمِنْهُمُ = അവരിലുണ്ട്, അവരില്‍പെട്ടതാണ്, الَّذِينَ يُؤْذُونَ = ദ്രോഹിക്കുന്നവര്‍, സൈ്വരം കെടുത്തുന്നവര്‍ النَّبِيَّ = പ്രവാചകനെ وَيَقُولُونَ = അവര്‍ പറയുകയും ചെയ്യും هُوَ = അവന്‍ (അദ്ദേഹം) أُذُنٌ = ഒരു ചെവിയാണ് (കേള്‍ക്കുന്ന ആളാണ്) قُلْ = നീ പറയുക أُذُنُ خَيْرٍ = നന്‍മയുടെ (ഗുണത്തിന്‍റെ) ചെവിയാണ് لَّكُمْ = നിങ്ങള്‍ക്ക് يُؤْمِنُ = അദ്ദേഹം വിശ്വസിക്കുന്നു. بِاللَّهِ = അല്ലാഹുവില്‍ وَيُؤْمِنُ = അദ്ദേഹം വിശ്വസിക്കുകയും ചെയ്യുന്നു لِلْمُؤْمِنِينَ = സത്യവിശ്വാസികളെ وَرَحْمَةٌ = കാരുണ്യ (അനുഗ്രഹ)വുമാണ് لِّلَّذِينَ آمَنُوا = വിശ്വസിച്ചവര്‍ക്ക് مِنكُمْ = നിങ്ങളില്‍ നിന്ന് وَالَّذِينَ يُؤْذُونَ = ദ്രോഹിക്കുന്നവരാകട്ടെ رَسُولَ اللَّهِ = അല്ലാഹുവിന്‍റെ റസൂലിനെ لَهُمْ = അവര്‍ക്ക് ഉണ്ട്, ഉണ്ടായിരിക്കും عَذَابٌ = വേദനയേറിയ أَلِيمٌ = ശിക്ഷ
9:61നബിയെ ദ്രോഹിക്കുകയും, `അദ്ദേഹം (എല്ലാവര്‍ക്കും) ഒരു ചെവിയാണ്" എന്ന് പറയുകയും ചെയ്യുന്നവരും അവരില്‍ [കപടവിശ്വാസികളില്‍] ഉണ്ട്. പറയുക: `അദ്ദേഹം നിങ്ങള്‍ക്കു ഗുണത്തിന്‍റെ ചെവിയാകുന്നു; അദ്ദേഹം അല്ലാഹുവില്‍ വിശ്വസിക്കുന്നു: സത്യവിശ്വാസികളെ വിശ്വസിക്കുകയും ചെയ്യുന്നു: നിങ്ങളില്‍ നിന്ന് വിശ്വസിച്ചവര്‍ക്ക് ഒരു കാരുണ്യവുമാണ് (അദ്ദേഹം)." അല്ലാഹുവിന്‍റെ റസൂലിനെ ദ്രോഹിക്കുന്നവരാകട്ടെ, അവര്‍ക്ക് വേദനയേറിയ ശിക്ഷയുണ്ടായിരിക്കും.
9:62നിങ്ങളെ തൃപ്‌തിപ്പെടുത്തുവാന്‍ വേണ്ടി നിങ്ങളോട് അവര്‍ അല്ലാഹുവിനെക്കൊണ്ട് ശപഥം ചെയ്യുന്നു. അല്ലാഹുവും അവന്‍റെ റസൂലുമത്രെ അവര്‍ തൃപ്‌തിപ്പെടുത്തുവാന്‍ ഏറ്റവും അര്‍ഹരായവര്‍, അവര്‍ സത്യവിശ്വാസികളാണെങ്കില്‍.
لَا تَعْتَذِرُوا = നിങ്ങള്‍ ഒഴികഴിവ് പറയേണ്ട (പറയരുത്) قَدْ كَفَرْتُم = നിങ്ങള്‍ അവിശ്വസിച്ചിട്ടുണ്ട്, അവിശ്വസിച്ചു കഴിഞ്ഞു بَعْدَ إِيمَانِكُمْ = നിങ്ങളുടെ വിശ്വാസത്തിനു ശേഷം إِن نَّعْفُ = നാം മാപ്പ് ചെയ്യുന്നപക്ഷം عَن طَائِفَةٍ = ഒരു വിഭാഗത്തിന്, കൂട്ടര്‍ക്ക് مِّنكُمْ = നിങ്ങളില്‍ നിന്ന് نُعَذِّبْ = നാം ശിക്ഷിക്കുന്നതാണ് طَائِفَةً = ഒരു വിഭാഗത്തെ بِأَنَّهُمْ = അവര്‍ എന്നുള്ളതുകൊണ്ട് كَانُوا = അവരായിരിക്കുന്നു, ആയിരുന്നു (എന്നുള്ളത്) مُجْرِمِينَ = കുറ്റവാളികള്‍.
9:66(ഹേ, കപട വിശ്വാസികളേ) നിങ്ങള്‍ ഒഴികഴിവ് പറയേണ്ട.... നിങ്ങളുടെ വിശ്വാസത്തിനു ശേഷം, നിങ്ങള്‍ അവിശ്വസിച്ചു കഴിഞ്ഞിരിക്കുന്നു. നിങ്ങളില്‍നിന്നുള്ള ഒരു വിഭാഗത്തിന് നാം മാപ്പു നല്‍കുന്നുവെങ്കില്‍ (തന്നെ), ഒരു വിഭാഗത്തെ നാം ശിക്ഷിക്കുന്നതാണ്. അവര്‍ കുറ്റവാളികളായിരുന്നതുകൊണ്ട്.
9:67കപട വിശ്വാസികളും, കപടവിശ്വാസിനികളും അവരില്‍ചിലര്‍ ചിലരില്‍ നിന്നുള്ളവരത്രെ. [എല്ലാം ഒരുപോലെതന്നെ.] അവര്‍ ദുരാചാരം കൊണ്ടു കല്‍പിക്കുകയും സദാചാരത്തെക്കുറിച്ച് വിരോധിക്കുകയും ചെയ്യുന്നു. തങ്ങളുടെ കൈകളെ അവര്‍ (ഇറുക്കി) പിടിക്കുകയും ചെയ്യുന്നു. അവര്‍ അല്ലാഹുവിനെ വിസ്‌മരിച്ചു; അതിനാല്‍, അവന്‍ അവരെ (യും) വിസ്‌മരിച്ചിരിക്കുന്നു. നിശ്ചയമായും, കപടവിശ്വാസികള്‍ തന്നെയാണ് തോന്നിയവാസികള്‍.
مِن قَبْلِكُمْ = നിങ്ങളുടെ മുമ്പുള്ള كَانُوا = അവരായിരുന്നു أَشَدَّ = അധികം കഠിനന്‍മാര്‍, കടുത്ത (ശക്തമായ) വര്‍ مِنكُمْ = നിങ്ങളെക്കാള്‍ قُوَّةً = ഊക്കില്‍, ശക്തിയാല്‍ وَأَكْثَرَ = കൂടുതല്‍ അധികമുള്ളവരും أَمْوَالًا = സ്വത്തുക്കള്‍, ധനത്തില്‍ وَأَوْلَادًا = മക്കളും, സന്താനങ്ങളും فَاسْتَمْتَعُوا = അങ്ങനെ അവര്‍ അനുഭവമെടുത്തു, സുഖമെടുത്തു بِخَلَاقِهِمْ = അവരുടെ ഓഹരികൊണ്ട് فَاسْتَمْتَعْتُم = എന്നിട്ട് നിങ്ങള്‍ സുഖമെടുത്തു, ഉപയോഗമെടുത്തു بِخَلَاقِكُمْ = നിങ്ങളുടെ ഓഹരി (ഭാഗം) കൊണ്ട് كَمَا اسْتَمْتَعَ = സുഖ (ഉപയോഗ) മെടുത്തതുപോലെ كَالَّذِينَ = യാതൊരുവരെപ്പോലെ الَّذِينَ = യാതൊരുകൂട്ടര്‍ مِن قَبْلِكُم = നിങ്ങളുടെ മുമ്പുള്ള بِخَلَاقِهِمْ = അവരുടെ ഓഹരികൊണ്ട് وَخُضْتُمْ = നിങ്ങള്‍ മുഴുകുകയും ചെയ്‌തു (അനാവശ്യത്തില്‍ ഇറങ്ങി) كَالَّذِي = യാതൊന്നുപോലെ خَاضُوا = അവര്‍ മുഴുകിയ أُولَٰئِكَ = അക്കൂട്ടര്‍ حَبِطَتْ = പൊളിഞ്ഞു (നിഷ്‌ഫലമായി) പോയി أَعْمَالُهُمْ = അവരുടെ പ്രവൃത്തികള്‍, കര്‍മങ്ങള്‍ فِي الدُّنْيَا = ഇഹത്തില്‍ وَالْآخِرَةِ = പരത്തിലും وَأُولَٰئِكَ = അക്കൂട്ടര്‍ هُمُ = അവര്‍ (തന്നെ) الْخَاسِرُونَ = നഷ്‌ടപ്പെട്ടവര്‍
9:69(അതെ, കപടവിശ്വാസികളേ,) നിങ്ങളുടെ മുമ്പുള്ളവരെപ്പോലെ (ത്തന്നെ). അവര്‍ നിങ്ങളെക്കാള്‍ കടുത്ത ശക്തിയുള്ളവരും, സ്വത്തുക്കളും, സന്താനങ്ങളും അധികമുള്ളവരുമായിരുന്നു; അങ്ങനെ തങ്ങളുടെ ഓഹരികൊണ്ട് അവര്‍ സുഖമനുഭവിച്ചു. എന്നിട്ട് (ഇപ്പോള്‍) നിങ്ങളുടെ മുമ്പുള്ളവര്‍ തങ്ങളുടെ ഓഹരികൊണ്ട് സുഖമനുഭവിച്ചതുപോലെ, നിങ്ങളുടെ ഓഹരികൊണ്ട് നിങ്ങളും സുഖമനുഭവിച്ചു. അവര്‍ (അനാവശ്യത്തില്‍) മുഴുകിയതുപോലെ നിങ്ങളും മുഴുകി. അക്കൂട്ടര്‍- അവരുടെ കര്‍മങ്ങള്‍ ഇഹത്തിലും പരത്തിലും (പൊളി ഞ്ഞു) നിഷ്‌ഫലമായി. അക്കൂട്ടര്‍തന്നെയാണ് നഷ്‌ടക്കാരും.
وَعَدَ اللَّهُ = അല്ലാഹു വാഗ്‌ദാനം ചെയ്‌തിരിക്കുന്നു الْمُؤْمِنِينَ = സത്യവിശ്വാസികളോട് وَالْمُؤْمِنَاتِ = സത്യവിശ്വാസിനികളോടും جَنَّاتٍ = ചില സ്വര്‍ഗങ്ങളെ تَجْرِي = നടക്കും, ഒഴുകും مِن تَحْتِهَا = അവയുടെഅടിയിലൂടെ الْأَنْهَارُ = അരുവി (നദി)കള്‍ خَالِدِينَ = നിത്യവാസികളായിട്ട്, ശാശ്വതരായി فِيهَا = അവയില്‍, അതില്‍ وَمَسَاكِنَ = പാര്‍പ്പിട (വാസസ്ഥല)ങ്ങളും طَيِّبَةً = നല്ലതായ., വിശിഷ്‌ടങ്ങളായ, ശുദ്ധങ്ങളായ فِي جَنَّاتِ = സ്വര്‍ഗങ്ങളില്‍, തോപ്പുകളില്‍ عَدْنٍ = സ്ഥിരവാസത്തിന്‍റെ وَرِضْوَانٌ = പ്രീതി مِّنَ اللَّهِ = അല്ലാഹുവില്‍ നിന്നുള്ള أَكْبَرُ = ഏറ്റം വലുത് ذَٰلِكَ = അത് هُوَ = അത് (തന്നെ) الْفَوْزُ = ഭാഗ്യം, വിജയം الْعَظِيمُ = മഹത്തായ, വമ്പിച്ച
9:72സത്യവിശ്വാസികളോടും, സത്യവിശ്വാസിനികളോടും അല്ലാഹു വാഗ്‌ദാനം ചെയ്‌തിരിക്കുന്നു: അടിഭാഗത്തിലൂടെ അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗങ്ങളെ-അതില്‍ (അവര്‍) നിത്യവാസികളായിക്കൊണ്ട്; `ജന്നാത്തു-അദ്‌നി`ല്‍ [സ്ഥിരവാസത്തിന്‍റെ സ്വര്‍ഗങ്ങളില്‍] നല്ലതായ (വിശിഷ്‌ട) പാര്‍പ്പിടങ്ങളെയും (വാഗ്‌ദാനം ചെയ്‌തിരിക്കുന്നു). അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രീതിയത്രെ ഏറ്റവും വലുത്. അത് തന്നെയാണ് മഹത്തായ ഭാഗ്യം!
يَا أَيُّهَا النَّبِيُّ = ഹേ, നബിയേ جَاهِدِ = നീ ജിഹാദ് (സമരം) ചെയ്യുക الْكُفَّارَ = അവിശ്വാസികളോട് وَالْمُنَافِقِينَ = കപടവിശ്വാസികളോടും وَاغْلُظْ = നീ പരുഷത (കാഠിന്യം-ഊക്ക്-നിര്‍ദ്ദയത) കാണിക്കുകയും ചെയ്യുക عَلَيْهِمْ = അവരോട്, അവര്‍ക്കെതിരില്‍ وَمَأْوَاهُمْ = അവരുടെ സങ്കേത - അഭയസ്ഥാനം جَهَنَّمُ = ജഹന്നമാകുന്നു وَبِئْسَ = വളരെ (എത്രയോ) ചീത്ത (മോശം) الْمَصِيرُ = തിരിച്ചെത്തുന്ന (മടക്ക) സ്ഥാനം
9:73ഹേ, നബിയേ, അവിശ്വാസികളോടും, കപടവിശ്വാസികളോടും സമരം നടത്തിക്കൊള്ളുക; അവരോട് പരുഷത കാണിക്കുകയും ചെയ്യുക. അവരുടെ സങ്കേതം `ജഹന്നം" [നരകം] ആകുന്നു. (ആ) തിരിച്ചെത്തുന്ന (മടക്ക) സ്ഥാനം എത്രയോ ചീത്തയും!
فَرِحَ = സന്തോഷം കൊണ്ടു, ആഹ്ലാദിച്ചു الْمُخَلَّفُونَ = പിന്നോക്കം നിറുത്തപ്പെട്ടവര്‍(പിന്തിനിന്നവര്‍) بِمَقْعَدِهِمْ = അവരുടെ ഇരിപ്പുകൊണ്ട്, ഇരിപ്പിടത്തില്‍ خِلَافَ = എതിരില്‍ رَسُولِ اللَّهِ = അല്ലാഹുവിന്‍റെ റസൂലിന്‍റെ وَكَرِهُوا = അവര്‍ വെറുക്കുകയും ചെയ്‌തു أَن يُجَاهِدُوا = അവര്‍ സമരം ചെയ്യുന്നതിനെ بِأَمْوَالِهِمْ = അവരുടെ സ്വത്തുക്കള്‍ (ധനം) കൊണ്ട് وَأَنفُسِهِمْ = അവരുടെ സ്വന്തങ്ങള്‍ (ദേഹങ്ങള്‍) കൊണ്ടും فِي سَبِيلِ اللَّهِ = അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ وَقَالُوا = അവര്‍ പറയുകയും ചെയ്‌തു لَا تَنفِرُوا = നിങ്ങള്‍ (യുദ്ധത്തിന്) പുറപ്പെട്ടു പോകരുത് فِي الْحَرِّ = ഉഷ്‌ണത്തില്‍, ചൂടില്‍ قُلْ = നീ പറയുക نَارُ جَهَنَّمَ = ജഹന്നമിന്‍റെ അഗ്നി (തീ) أَشَدُّ = ഏറ്റം കഠിനമായത് حَرًّا = ചൂട്, ഉഷ്‌ണം لَّوْ كَانُوا = അവരായിരുന്നെങ്കില്‍ يَفْقَهُونَ = (കാര്യം) ഗ്രഹിക്കും
9:81പിന്നോക്കം നിറുത്തപ്പെട്ടവര്‍ [യുദ്ധയാത്രപോകാതെ പിന്തി നിന്നവര്‍] അല്ലാഹുവിന്‍റെ റസൂലിനെതിരായുള്ള അവരുടെ ഇരുപ്പില്‍ സന്തോഷം പൂണ്ടിരിക്കുന്നു: തങ്ങളുടെ ധനംകൊണ്ടും, ദേഹങ്ങള്‍ കൊണ്ടും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം നടത്തുന്നതിനെ അവര്‍ വെറുക്കുകയും ചെയ്‌തിരിക്കുന്നു: `നിങ്ങള്‍ (ഈ)ഉഷ്‌ണത്തില്‍ (യുദ്ധത്തിന്) പുറപ്പെട്ടു പോകേണ്ട" എന്ന് അവര്‍ പറയുകയും ചെയ്‌തു. പറയുക: `ജഹന്നമിന്‍റെ [നരകത്തിന്‍റെ] അഗ്നി, കൂടുതല്‍ ഉഷ്‌ണം കഠിനമായതാണ്." അവര്‍(കാര്യം) ഗ്രഹിക്കുമായിരുന്നെങ്കില്‍!
فَإِن رَّجَعَكَ = എനി നിന്നെ മടക്കിയെങ്കില്‍, മടക്കുന്നപക്ഷം اللَّهُ = അല്ലാഹു إِلَىٰ طَائِفَةٍ = ഒരു വിഭാഗത്തിലേക്കും, വല്ല കൂട്ടരിലേക്കും, مِّنْهُمْ = അവരില്‍പെട്ട فَاسْتَأْذَنُوكَ = എന്നിട്ടവര്‍ നിന്നോട് സമ്മതം തേടി(യെങ്കില്‍) لِلْخُرُوجِ = പുറപ്പെടുവാന്‍ فَقُل = എന്നാല്‍ (അപ്പോള്‍) നീ പറയുക لَّن تَخْرُجُوا = നിങ്ങള്‍ പുറപ്പെട്ടുപോരുകയില്ലതന്നെ مَعِيَ = എന്നോടൊപ്പം أَبَدًا = ഒരിക്കലും, എക്കാലവും وَلَن تُقَاتِلُوا = നിങ്ങള്‍ യുദ്ധം ചെയ്യുകയുമില്ല തന്നെ مَعِيَ = എന്നോടൊപ്പം عَدُوًّا = ഒരു ശത്രുവോടും إِنَّكُمْ = നിശ്ചയമായും നിങ്ങള്‍ رَضِيتُم = തൃപ്‌തിപ്പെട്ടു بِالْقُعُودِ = ഇരുത്തത്തിന് أَوَّلَ مَرَّةٍ = ആദ്യത്തെ (ഒന്നാം) പ്രാവശ്യം فَاقْعُدُوا = അതിനാല്‍ നിങ്ങള്‍ ഇരുന്നുകൊള്ളുക مَعَ الْخَالِفِينَ = പിന്തിയവരോടുകൂടി.
9:83(നബിയേ) എനി അവരില്‍പ്പെട്ട വല്ല വിഭാഗത്തിന്‍റെ അടുക്കലേക്കും നിന്നെ അല്ലാഹു മട(ക്കി അയ)ക്കുന്നപക്ഷം. എന്നിട്ട് (വല്ല പടയെടുപ്പിലും) പുറപ്പെടുവാന്‍ അവര്‍ നിന്നോട് സമ്മതം തേടുകയും ചെയ്‌തു(വെങ്കില്‍), എന്നാല്‍ നീ പറയുക: `നിങ്ങള്‍ ഒരിക്കലും എന്‍റെ കൂടെ പുറപ്പെട്ടുപോരുകയില്ലതന്നെ; എന്‍റെ കൂടെ നിങ്ങള്‍ ഒരു ശത്രുവോടും യുദ്ധം ചെയ്യുകയുമില്ല തന്നെ. നിങ്ങള്‍ ആദ്യത്തെ പ്രാവശ്യം (പോരാതെ) ഇരിക്കുന്നതിന് തൃപ്‌തിപ്പെടുകയാണ് ചെയ്‌തത്. ആകയാല്‍, പിന്തിനില്‍ക്കുന്നവരോടൊപ്പം നിങ്ങള്‍ ഇരുന്നു കൊള്ളുവിന്‍.
وَلَا تُعْجِبْكَ = നിന്നെ ആശ്ചര്യ (അത്ഭുത)പ്പെടുത്തരുത് أَمْوَالُهُمْ = അവരുടെ സ്വത്തുക്കള്‍ (ധനം) وَأَوْلَادُهُمْ = അവരുടെ മക്കളും (കുട്ടികളും-സന്താനങ്ങളും) إِنَّمَا يُرِيدُ = നിശ്ചയമായും ഉദ്ദേശിക്കുകതന്നെ ചെയ്യുന്നു اللَّهُ = അല്ലാഹു أَن يُعَذِّبَهُم = അവരെ ശിക്ഷിക്കുവാന്‍ (തന്നെ) بِهَا = അവകൊണ്ട് (മൂലം-നിമിത്തം) فِي الدُّنْيَا = ഇഹത്തില്‍ وَتَزْهَقَ = പോകു(നശിക്കു)വാനും أَنفُسُهُمْ = അവരുടെ ആത്മാക്കള്‍ (ദേഹങ്ങള്‍ -ജീവന്‍) وَهُمْ = അവരായിക്കൊണ്ട് كَافِرُونَ = അവിശ്വാസികള്‍.
9:85അവരുടെ സ്വത്തുക്കളും, അവരുടെ മക്കളും നിന്നെ ആശ്ചര്യപ്പെടുത്തരുത്. നിശ്ചയമായും, അല്ലാഹു ഉദ്ദേശിക്കുന്നത് അവ മൂലം ഇഹത്തില്‍ അവരെ ശിക്ഷിക്കുവാനും അവര്‍ അവിശ്വാസികളായും കൊണ്ട് അവരുടെ ജീവന്‍ പോകുവാനും തന്നെയാണ്.
وَإِذَا أُنزِلَتْ = അവതരിപ്പിക്കപ്പെട്ടാല്‍ سُورَةٌ = വല്ല സൂറത്തും, ഒരു അധ്യായം أَنْ آمِنُوا = നിങ്ങള്‍ വിശ്വസിക്കുവിന്‍ എന്ന് بِاللَّهِ = അല്ലാഹുവില്‍ وَجَاهِدُوا = നിങ്ങള്‍ സമരം ചെയ്യുകയും ചെയ്യുവിന്‍ مَعَ رَسُولِهِ = അവന്‍റെ റസൂലിന്‍റെ കൂടെ اسْتَأْذَنَكَ = നിന്നോട് സമ്മതം (അനുമതി) തേടും, സമ്മതം തേടുകയായി أُولُو الطَّوْلِ = കഴിവ് (ശേഷി-ധന്യത-യോഗ്യത) ഉള്ളവര്‍ مِنْهُمْ = അവരില്‍ നിന്ന് وَقَالُوا = അവര്‍ പറയുകയും ചെയ്യും. ذَرْنَا = ഞങ്ങളെ വിട്ടേക്കുക نَكُن = ഞങ്ങള്‍ ആയിക്കൊള്ളാം, ആയിരിക്കട്ടെ مَّعَ الْقَاعِدِينَ = ഇരിക്കുന്നവരോടൊപ്പം.
9:86അല്ലാഹുവില്‍ വിശ്വസിക്കുകയും, അവന്‍റെ റസൂലിന്‍റെ കൂടെ സമരം ചെയ്യുകയും ചെയ്യുവീന്‍ എന്ന് വല്ല `സൂറത്തും" [അധ്യായവും] അവതരിച്ചാല്‍, അവരില്‍ നിന്ന് ശേഷിയുള്ളവര്‍ നിന്നോട് സമ്മതം ചോദിക്കുന്നതാണ്. അവര്‍ പറയുകയും ചെയ്യും; `ഞങ്ങളെ വിട്ടേക്കണം. ഞങ്ങള്‍ (പോരാതെ) ഇരിക്കുന്നവരോടൊപ്പം ആയിക്കൊള്ളാം.
لَٰكِنِ = പക്ഷേ, എങ്കിലും الرَّسُولُ = എന്നാല്‍ റസൂല്‍ وَالَّذِينَ آمَنُوا = വിശ്വസിച്ചവരും مَعَهُ = അദ്ദേഹത്തോടൊപ്പം جَاهَدُوا = അവര്‍ സമരം ചെയ്‌തു, ചെയ്യുന്നതാണ് بِأَمْوَالِهِمْ = തങ്ങളുടെ സ്വത്തുക്കള്‍ (ധനം) കൊണ്ട് وَأَنفُسِهِمْ = തങ്ങളുടെ തടികള്‍ (ദേഹം) കൊണ്ടും وَأُولَٰئِكَ = അക്കൂട്ടര്‍, അക്കൂട്ടരാകട്ടെ لَهُمُ = അവര്‍ക്കത്രെ, അവര്‍ക്കുണ്ട് الْخَيْرَاتُ = നന്‍മ (ഗുണം) കള്‍ وَأُولَٰئِكَ هُمُ = അക്കൂട്ടര്‍തന്നെ الْمُفْلِحُونَ = വിജയികള്‍, വിജയംപ്രാപിക്കുന്നവരും
9:88പക്ഷേ, റസൂലും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരുമാകട്ടെ, തങ്ങളുടെ ധനംകൊണ്ടും, തങ്ങളുടെ ദേഹംകൊണ്ടും അവര്‍ സമരം ചെയ്യുന്നതാണ്. അക്കൂട്ടരാകട്ടെ, അവര്‍ക്കാണ് നന്‍മകളും (ഉള്ളത്), അക്കൂട്ടര്‍തന്നെയാണ് വിജയം പ്രാപിക്കുന്നവരും.
9:90അഅ്‌റാബി" [മരുഭൂവാസി]കളില്‍ നിന്ന് ഒഴികഴിവ് സമര്‍പ്പിക്കുന്നവര്‍, തങ്ങള്‍ക്ക് സമ്മതം നല്‍കപ്പെടുവാന്‍ വേണ്ടി വന്നു. അല്ലാഹുവിനോടും, അവന്‍റെ റസൂലിനോടും വ്യാജം പറഞ്ഞവര്‍ (വീട്ടില്‍) ഇരിക്കുകയും ചെയ്‌തു. അവരില്‍ നിന്ന് അവിശ്വസിച്ചിട്ടുള്ളവര്‍ക്ക് വഴിയെ വേദനയേറിയ ശിക്ഷ ബാധിക്കുന്നതാണ്.
لَّيْسَ = ഇല്ല عَلَى الضُّعَفَاءِ = ബലഹീനരുടെ (ദുര്‍ബലന്‍മാരുടെ)മേല്‍ وَلَا عَلَى الْمَرْضَىٰ = രോഗികളുടെ മേലും ഇല്ല وَلَا عَلَى الَّذِينَ = യാതൊരു കൂട്ടരുടെ മേലും ഇല്ല لَا يَجِدُونَ = അവര്‍ക്ക് കിട്ടുകയില്ല مَا يُنفِقُونَ = അവര്‍ ചിലവഴിക്കുന്നത്, ചിലവഴിക്കേണ്ടത് حَرَجٌ = ഒരു വിഷമവും إِذَا نَصَحُوا = അവര്‍ ഗുണംകാംക്ഷിച്ചാല്‍ لِلَّهِ وَرَسُولِهِ = അല്ലാഹുവിനും അവന്‍റെ റസൂലിനും مَا عَلَى الْمُحْسِنِينَ = സല്‍ഗുണവാന്‍മാരുടെ (പുണ്യവാന്‍മാരുടെ) മേല്‍ ഇല്ല مِن سَبِيلٍ = ഒരു മാര്‍ഗവും وَاللَّهُ = അല്ലാഹു غَفُورٌ = വളരെ പൊറുക്കുന്നവനാണ് رَّحِيمٌ = കരുണാനിധിയാണ്
9:91ബലഹീനരുടെ മേലാകട്ടെ, രോഗികളുടെ മേലാകട്ടെ, ചിലവഴിക്കുവാനുള്ളത് കിട്ടാത്തവരുടെ മേലാകട്ടെ, ഒരു വിഷമവും [കുറ്റവും] ഇല്ല; അവര്‍ അല്ലാഹുവിനും, അവന്‍റെ റസൂലിനും ഗുണം കാംക്ഷിച്ചാല്‍ (അഥവാ നിഷ്‌കളങ്കരായിരുന്നാല്‍) സല്‍ഗുണവാന്‍മാരുടെ മേല്‍ യാതൊരു മാര്‍ഗവും (സ്വീകരിക്കുവാന്‍) ഇല്ല. അല്ലാഹു വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു.
9:96നിങ്ങള്‍ അവരെക്കുറിച്ച് തൃപ്‌തിപ്പെടുവാന്‍ വേണ്ടി അവര്‍ നിങ്ങളോട് ശപഥം ചെയ്യുന്നു. എന്നാല്‍, നിങ്ങള്‍ അവരെക്കുറിച്ച് തൃപ്‌തിപ്പെടുന്നപക്ഷം, നിശ്ചയമായും അല്ലാഹു (ആ) തോന്നിയവാസികളെക്കുറിച്ച് തൃപ്‌തിപ്പെടുകയില്ല.
وَمِمَّنْ حَوْلَكُم = നിങ്ങളുടെ ചുറ്റുപാടിലുള്ളവരിലും ഉണ്ട് مِّنَ الْأَعْرَابِ = അഅ്‌റാബികളില്‍നിന്ന് مُنَافِقُونَ = കപടവിശ്വാസികള്‍ وَمِنْ أَهْلِ = ആള്‍ക്കാരിലും ഉണ്ട് الْمَدِينَةِ = മദീനയിലെ مَرَدُوا = അവര്‍ മുരടിച്ചിരിക്കുന്നു (പരിചയിച്ചു, ശീലിച്ചു, അതിരുവിട്ടു) عَلَى النِّفَاقِ = കാപട്യത്തില്‍, കപടതയിലായി لَا تَعْلَمُهُمْ = നീ അവരെ അറിയുകയില്ല نَحْنُ نَعْلَمُهُمْ = നാം അവരെ അറിയുന്നു, അറിയുന്നതാണ് سَنُعَذِّبُهُم = അവരെ നാം ശിക്ഷിക്കും مَّرَّتَيْنِ = രണ്ടു പ്രാവശ്യം مَّرَّتَيْنِ = രണ്ടു പ്രാവശ്യം ثُمَّ يُرَدُّونَ = പിന്നെ അവര്‍ മടക്കപ്പെടും, തള്ളപ്പെടും إِلَىٰ عَذَابٍ = ഒരു ശിക്ഷയിലേക്ക് عَظِيمٍ = വമ്പിച്ചതായ
9:101`അഅ്‌റാബി`കളില്‍ നിന്ന് നിങ്ങളുടെ ചുറ്റുപാടിലുള്ളവരിലുമുണ്ട് കപടവിശ്വാസികള്‍; മദീനക്കാരില്‍ തന്നെയുമുണ്ട് (കപടവിശ്വാസികള്‍). അവര്‍ കാപട്യത്തില്‍ (ശീലിച്ചു) മുരടിച്ചിരിക്കുകയാണ്. (നബിയേ) നീ അവരെ അറിയുകയില്ല; നാം അവരെ അറിയുന്നു. നാമവരെ രണ്ട് പ്രാവശ്യം ശിക്ഷിക്കുന്നതാണ്; പിന്നീട്, വമ്പിച്ച ഒരു ശിക്ഷയിലേക്ക് അവര്‍ തള്ളപ്പെടുകയും ചെയ്യും
وَآخَرُونَ = വേറെ ചിലരുമുണ്ട് اعْتَرَفُوا = അവര്‍ സമ്മതിച്ചിരിക്കുന്നു, ഏറ്റുപറഞ്ഞു بِذُنُوبِهِمْ = തങ്ങളുടെ പാപങ്ങളെപ്പറ്റി خَلَطُوا = അവര്‍ കൂട്ടിക്കലര്‍ത്തി عَمَلًا صَالِحًا = നല്ലതായ (സല്‍) ക്കര്‍മത്തെ وَآخَرَ = വേറെയും (കര്‍മം) سَيِّئًا = ദുഷിച്ച, മോശപ്പെട്ട عَسَى اللَّهُ = അല്ലാഹു ആയേക്കാം أَن يَتُوبَ = പശ്ചാത്താപം സ്വീകരിക്കുക عَلَيْهِمْ = അവരുടെ إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു غَفُورٌ = വളരെ പൊറുക്കുന്നവനാണ് رَّحِيمٌ = കരുണാനിധിയാണ്
9:102വേറെ ചിലരുമുണ്ട്; അവര്‍ തങ്ങളുടെ പാപങ്ങളെ (സമ്മതിച്ചു) ഏറ്റുപറഞ്ഞിരിക്കുന്നു. അവര്‍ സല്‍ക്കര്‍മവും, വേറെ (ചില) ദുഷ്‌കര്‍മവും കൂട്ടിക്കലര്‍ത്തിയിരിക്കുന്നു. അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിച്ചേക്കാവുന്നതാണ്. നിശ്ചയമായും അല്ലാഹു, വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു.
خُذْ = നീ വാങ്ങുക, എടുക്കുക, സ്വീകരിക്കുക مِنْ أَمْوَالِهِمْ = അവരുടെ ധനം (സ്വത്തു)ക്കളില്‍ നിന്ന് صَدَقَةً = ധര്‍മം تُطَهِّرُهُمْ = നീ അവരെ ശുദ്ധിയാക്കുമാറ്, ശുദ്ധമാക്കുന്ന നിലക്ക് وَتُزَكِّيهِم = അവരെ സംസ്‌കരിക്കുകയും بِهَا = അതുകൊണ്ട്, അതുവഴി, അതു നിമിത്തം وَصَلِّ = പ്രാര്‍ഥിക്കുക. (ആശീര്‍വദിക്കുക)യും ചെയ്യുക. عَلَيْهِمْ = അവര്‍ക്കായി,അവര്‍ക്ക് إِنَّ صَلَاتَكَ = നിശ്ചയമായും നിന്‍റെ പ്രാര്‍ഥന (ആശീര്‍വാദം) سَكَنٌ = ഒരു സമാധാനമാണ്, ശാന്തതയാണ് لَّهُمْ = അവര്‍ക്ക് وَاللَّهُ = അല്ലാഹു سَمِيعٌ = കേള്‍ക്കുന്നവനാണ് عَلِيمٌ = അറിയുന്നവനാണ്
9:103(നബിയേ) അവരുടെ സ്വത്തുക്കളില്‍ നിന്നും നീ ധര്‍മം എടുക്കുക [വാങ്ങുക] അതുവഴി നീ അവരെ ശുദ്ധിയാക്കുകയും, സംസ്‌കരിക്കുകയും ചെയ്യുമാറ്. അവര്‍ക്ക് (അനുഗ്രഹത്തിനായി) പ്രാര്‍ഥിക്കുകയും ചെയ്യുക. നിശ്ചയമായും, നിന്‍റെ പ്രാര്‍ഥന അവര്‍ക്ക് ഒരു (മനഃ) സമാധാനമാകുന്നു. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും, അറിയുന്നവനുമാകുന്നു.
9:104അവര്‍ക്കറിഞ്ഞുകൂടേ? അല്ലാഹു തന്നെയാണ് അവന്‍റെ അടിയാന്‍മാരില്‍ നിന്ന് `തൗബഃ" [പശ്ചാത്താപം] സ്വീകരിക്കുകയും ദാനധര്‍മങ്ങള്‍ എടുക്കുകയും ചെയ്യുന്നതെന്നും, അല്ലാഹുതന്നെയാണ് പശ്ചാത്താപം സ്വീകരിക്കുന്നവനും, കരുണാനിധിയായുള്ളവനെന്നും!
9:106അല്ലാഹുവിന്റെ കല്‍പനക്കുവേണ്ടി (കാര്യം) നിറുത്തിവെക്കപ്പെട്ട വേറെ ചിലരുമുണ്ട്; ഒന്നുകില്‍ അവന്‍ അവരെ ശിക്ഷിക്കും; ഒന്നുകില്‍ അവരുടെ പശ്ചാത്താപം അവന്‍ സ്വീകരിക്കുകയും ചെയ്യും. അല്ലാഹു (എല്ലാം) അറിയുന്നവനും, അഗാധജ്ഞനുമാകുന്നു.
9:107ഒരു പള്ളി ഉണ്ടാക്കിയവരും (അവരില്‍) ഉണ്ട്: ഉപദ്രവമുണ്ടാക്കുന്നതിനും, അവിശ്വാസത്തിനും, സത്യവിശ്വാസികള്‍ക്കിടയില്‍ ഭിന്നിപ്പിക്കുന്നതിനും, മുമ്പ് അല്ലാഹുവിനോടും അവന്‍റെ റസൂലിനോടും യുദ്ധം നടത്തിയവര്‍ക്ക് ഒരു പതി (സ്ഥലം) ഏര്‍പ്പെടുത്തുന്നതിനുമായിട്ട്. ഞങ്ങള്‍ (വളരെ) നല്ല കാര്യമല്ലാതെ (ഒന്നും) ഉദ്ദേശിച്ചിട്ടില്ല എന്ന് തീര്‍ച്ചയായും അവര്‍ ശപഥം ചെയ്യുകയും ചെയ്യും. അല്ലാഹുവാകട്ടെ, നിശ്ചയമായും അവര്‍ വ്യാജം പറയുന്നവരാണെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.
9:108(നബിയേ) നീ ഒരിക്കലും അതില്‍ നില്‍ക്കരുത് [നമസ്‌കരിക്കരുത്] ആദ്യ ദിവസം മുതല്‍ക്കേ ഭയഭക്തിയിന്‍മേല്‍ അടിത്തറയിടപ്പെട്ടിട്ടുള്ള പള്ളിതന്നെയാണ് നീ നില്‍ക്കുവാന്‍ [നമസ്‌കരിക്കുവാന്‍] കൂടുതല്‍ അര്‍ഹതയുള്ളത്. ശുദ്ധി പ്രാപിക്കുവാന്‍ ഇഷ്‌ടപ്പെടുന്ന ചില പുരുഷന്‍മാരുണ്ട് അതില്‍. അല്ലാഹുവാകട്ടെ ശുദ്ധി പ്രാപിക്കുന്നവരെ ഇഷ്‌ടപ്പെടുകയും ചെയ്യുന്നു.
لَا يَزَالُ = നീക്കം വരുകയില്ല (ആയിക്കൊണ്ടേയിരിക്കും) بُنْيَانُهُمُ = അവരുടെ കെട്ടിടം الَّذِي = യാതൊരു بَنَوْا = അവര്‍ സ്ഥാപിച്ച, നിര്‍മിച്ച رِيبَةً = ഒരു ആശങ്ക, സന്ദേഹം فِي قُلُوبِهِمْ = അവരുടെ ഹൃദയങ്ങളില്‍ إِلَّا أَن تَقَطَّعَ = മുറിഞ്ഞു മുറിഞ്ഞു (കഷ്‌ണം കഷ്‌ണമായി) പോയാലൊഴികെ قُلُوبُهُمْ = അവരുടെ ഹൃദയങ്ങള്‍ وَاللَّهُ = അല്ലാഹു عَلِيمٌ = അറിയുന്നവനാണ് حَكِيمٌ = അഗാധജ്ഞനാണ്.
9:110അവര്‍ സ്ഥാപിച്ചതായ അവരുടെ(ആ) കെട്ടിടം അവരുടെ ഹൃദയങ്ങളില്‍ ഒരു ആശങ്ക (അഥവാ അസ്വാസ്ഥ്യം) ആയിക്കൊണ്ടേയിരിക്കുന്നതാണ്, അവരുടെ ഹൃദയങ്ങള്‍ കഷണം കഷണമായിപ്പോയാലൊഴികെ. അല്ലാഹു (എല്ലാം) അറിയുന്നവനും, അഗാധജ്ഞനുമാകുന്നു.
إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു اشْتَرَىٰ = വാങ്ങിയിരിക്കുന്നു مِنَ الْمُؤْمِنِينَ = സത്യവിശ്വാസികളില്‍ നിന്ന് أَنفُسَهُمْ = അവരുടെ സ്വന്ത (ദേഹ) ങ്ങളെ وَأَمْوَالَهُم = അവരുടെ സ്വത്തുക്കളെയും بِأَنَّ لَهُمُ = അവര്‍ക്കുണ്ട് എന്നതിന് الْجَنَّةَ = സ്വര്‍ഗം يُقَاتِلُونَ = അവര്‍ യുദ്ധം ചെയ്യുന്നു, (ചെയ്യണം) فِي سَبِيلِ = മാര്‍ഗത്തില്‍ اللَّهِ = അല്ലാഹുവിന്‍റെ فَيَقْتُلُونَ = എന്നിട്ട് (അങ്ങിനെ) അവര്‍ കൊല്ലുന്നു, വധിക്കുന്നു (വധിക്കണം) وَيُقْتَلُونَ = അവര്‍ കൊല്ലപ്പെടുകയും ചെയ്യുന്നു (ചെയ്യണം) وَعْدًا = ഒരു വാഗ്‌ദത്തം, വാഗ്‌ദത്തമായിട്ട് عَلَيْهِ = അവന്‍റെമേല്‍ (ബാധ്യതപ്പെട്ട) حَقًّا = യഥാര്‍ഥ (ന്യായ)മായ, കടമപ്പെട്ട فِي التَّوْرَاةِ = തൗറാത്തില്‍ وَالْإِنجِيلِ = ഇന്‍ജീലിലും وَالْقُرْآنِ = ഖുർആനിലും وَمَنْ = ആരാണ്, ആരുണ്ട് أَوْفَىٰ = അധികം (കൂടുതല്‍) നിറവേറ്റുന്നവന്‍ بِعَهْدِهِ = തന്‍റെ കരാറിനെ مِنَ اللَّهِ = അല്ലാഹുവിനെക്കാള്‍ فَاسْتَبْشِرُوا = അതിനാല്‍ നിങ്ങള്‍ സന്തോഷമടയുവിന്‍ بِبَيْعِكُمُ = നിങ്ങളുടെ വില്‍പന (കച്ചവടം) കൊണ്ട് الَّذِي بَايَعْتُم = നിങ്ങള്‍ വില്‍പന (ഇടപാട്) നടത്തിയ بِهِ = അതിനെപ്പറ്റി, അതിനെ وَذَٰلِكَ هُوَ = അതുതന്നെയാണ് الْفَوْزُ = ഭാഗ്യം, വിജയം الْعَظِيمُ = വമ്പിച്ച, മഹാ
9:111നിശ്ചയമായും, സത്യവിശ്വാസികളില്‍ നിന്ന് അവരുടെ ദേഹങ്ങളെയും, സ്വത്തുക്കളെയും അല്ലാഹു (വിലക്കു) വാങ്ങിയിരിക്കുന്നു; അവര്‍ക്ക് സ്വര്‍ഗമുണ്ട് എന്നുള്ളതിനു (പകരം). അതായത്: അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു; അങ്ങനെ, അവര്‍ കൊല്ലുകയും, കൊല്ലപ്പെടുകയും ചെയ്യുന്നു.(അതെ) തൗറാത്തിലും, ഇന്‍ജീലിലും, ഖുർആനിലും അവന്‍റെമേല്‍ ബാധ്യസ്ഥമായി (പ്രഖ്യാപിക്കപ്പെട്ടി)ട്ടുള്ള ഒരു യഥാര്‍ഥ വാഗ്‌ദത്തം! ആരാണ്. അല്ലാഹുവിനെക്കാള്‍ അധികം തന്‍റെ കരാറിനെ നിറവേറ്റുന്നവന്‍?! [ആരുമില്ല] ആകയാല്‍, നിങ്ങള്‍ നടത്തിയിട്ടുള്ളതായ നിങ്ങളുടെ (ആ) കച്ചവടം കൊണ്ട് നിങ്ങള്‍ സന്തോഷമടയുവിന്‍. അതു തന്നെയാണ് വമ്പിച്ച ഭാഗ്യം!
وَمَا كَانَ = ആയിരുന്നില്ല, അല്ല اسْتِغْفَارُ = പാപമോചനം തേടല്‍ إِبْرَاهِيمَ = ഇബ്‌റാഹീമിന്‍റെ لِأَبِيهِ = തന്‍റെ പിതാവിന്, ബാപ്പക്ക് إِلَّا = അല്ലാതെ, ഒഴികെ عَن مَّوْعِدَةٍ = ഒരു വാഗ്‌ദത്തത്താല്‍ وَعَدَهَا = അദ്ദേഹമത് വാഗ്‌ദത്തം ചെയ്‌തു إِيَّاهُ = അയാളോട് فَلَمَّا = എന്നിട്ട് تَبَيَّنَ = വ്യക്തമായിത്തീര്‍ന്നപ്പോള്‍ لَهُ = അദ്ദേഹത്തിന് أَنَّهُ عَدُوٌّ = അയാള്‍ ഒരു ശത്രുവാണെന്ന് لِّلَّهِ = അല്ലാഹുവിന് (അല്ലാഹുവിന്‍റെ) تَبَرَّأَ = അദ്ദേഹം വിട്ടുമാറി, ഒഴിഞ്ഞുനിന്നു مِنْهُ = അയാളില്‍ നിന്ന്, അതില്‍നിന്ന് إِنَّ إِبْرَاهِيمَ = നിശ്ചയമായും ഇബ്‌റാഹീം لَأَوَّاهٌ = വളരെ വിനയം (ഭക്തിയും താഴ്‌മയും) ഉള്ളവന്‍ തന്നെയാണ് حَلِيمٌ = സഹനശീലനാണ്.
9:114ഇബ്‌റാഹീം അദ്ദേഹത്തിന്‍റെ പിതാവിനുവേണ്ടി പാപമോചനം തേടിയത് അദ്ദേഹം അയാളോട് ചെയ്‌തിരുന്ന ഒരു വാഗ്‌ദത്തം നിമിത്തമല്ലാതെ ആയിരുന്നില്ല. എന്നിട്ട് അയാള്‍ അല്ലാഹുവിന്‍റെ ഒരു ശത്രുവാണെന്ന് അദ്ദേഹത്തിന് വ്യക്തമായിത്തീര്‍ന്നപ്പോള്‍, അദ്ദേഹം അയാളില്‍നിന്ന് (ബന്ധം) വിട്ടുമാറി. നിശ്ചയമായും, ഇബ്‌റാഹീം വളരെ വിനയനും സഹനശീലനും തന്നെയാകുന്നു.
وَمَا كَانَ = ആകാവതല്ല(പാടില്ല) الْمُؤْمِنُونَ = സത്യവിശ്വാസികള്‍ لِيَنفِرُوا = അവര്‍ (യുദ്ധത്തിന്) പുറപ്പെട്ടുപോകുവാന്‍ كَافَّةً = ആകമാനം, അടങ്കലുമായി فَلَوْلَا = എന്നാല്‍ ആയിക്കൂടേ, എന്തുകൊണ്ടായിക്കൂടാ نَفَرَ = പുറപ്പെട്ടുപോയി مِن كُلِّ فِرْقَةٍ = എല്ലാ സംഘ (കൂട്ട)ത്തില്‍ നിന്നും مِّنْهُمْ = അവരില്‍ നിന്നുള്ള, അവരില്‍പെട്ട طَائِفَةٌ = ഒരു വിഭാഗം لِّيَتَفَقَّهُوا = അവര്‍ ജ്ഞാനം നേടുവാന്‍ വേണ്ടി, ഗ്രഹിച്ചറിയുവാന്‍ فِي الدِّينِ = മത (കാര്യത്തില്‍) وَلِيُنذِرُوا = അവര്‍ താക്കീത് (മുന്നറിയിപ്പ്) നല്‍കുവാനും قَوْمَهُمْ = അവരുടെ ജനങ്ങള്‍ക്ക് إِذَا رَجَعُوا = അവര്‍ മടങ്ങിയാല്‍ إِلَيْهِمْ = അവരിലേക്ക് لَعَلَّهُمْ = അവരായേക്കാം, ആകുവാന്‍ വേണ്ടി يَحْذَرُونَ = അവര്‍ കാത്തുസൂക്ഷിക്കും, ജാഗ്രതവെക്കും, കരുതലോടിരിക്കും.
9:122സത്യവിശ്വാസികള്‍ ആകമാനം (യുദ്ധത്തിന്) പുറപ്പെട്ടു പോകാവതുമല്ല. എന്നാല്‍, അവരില്‍ നിന്നുള്ള എല്ലാ സംഘത്തില്‍ നിന്നും ഒരു വിഭാഗം പുറപ്പെട്ടുപോയിക്കൂടേ. മതത്തില്‍ അവര്‍ക്ക് ജ്ഞാനം നേടുവാനും തങ്ങളുടെ ജനങ്ങളിലേക്ക് തങ്ങള്‍ മടങ്ങി വന്നാല്‍ അവരെ താക്കീത് ചെയ്യുവാനും വേണ്ടി അവര്‍ കാത്തുസൂക്ഷിച്ചേക്കാമല്ലോ
9:124വല്ല `സൂറത്തും [അദ്ധ്യായവും] അവതരിപ്പിക്കപ്പെട്ടാല്‍ (ഇങ്ങിനെ) പറയുന്ന ചിലര്‍ അവരിലുണ്ട്: `നിങ്ങളില്‍ ആര്‍ക്കാണ് ഇതു വിശ്വാസം വര്‍ധിപ്പിച്ചത്!" എന്ന്. എന്നാല്‍, യാതൊരു കൂട്ടര്‍ വിശ്വസിച്ചിരിക്കുന്നുവോ അവര്‍ക്കത് വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതാണ്; അവരാകട്ടെ, സന്തോഷം കൊള്ളുകയും ചെയ്യും
وَأَمَّا الَّذِينَ = യാതൊരു കൂട്ടരാകട്ടെ فِي قُلُوبِهِم = അവരുടെ ഹൃദയങ്ങളിലുണ്ട് مَّرَضٌ = ഒരു രോഗം, വല്ല രോഗവും فَزَادَتْهُمْ = എന്നാലവര്‍ക്കത് വര്‍ധിപ്പിച്ചു, വര്‍ധിപ്പിക്കുന്നതാണ് رِجْسًا = മ്ലേച്ഛത, മാലിന്യം إِلَىٰ رِجْسِهِمْ = അവരുടെ മ്ലേച്ഛതയിലൂടെ, മലിനതയിലേക്ക് وَمَاتُوا = അവര്‍ മരണപ്പെടുകയും ചെയ്യുന്നതാണ് وَهُمْ = അവര്‍ (ആയിക്കൊണ്ട്) كَافِرُونَ = അവിശ്വാസികള്‍.
9:125എന്നാല്‍, ഹൃദയങ്ങളില്‍ രോഗവുമുള്ളവരാകട്ടെ, അതവര്‍ക്ക് അവരുടെ മ്ലേച്ഛതയിലൂടെ (വീണ്ടും) മ്ലേച്ഛത വര്‍ധിപ്പിക്കുന്നതാണ്; അവര്‍ അവിശ്വാസികളായും കൊണ്ട് മരണമടയുകയും ചെയ്യുന്നതാണ്.
أَوَلَا يَرَوْنَ = അവര്‍ കാണുന്നില്ലേ, അവര്‍ക്ക് കണ്ടുകൂടേ أَنَّهُمْ = അവര്‍ (ആകുന്നു) എന്ന് يُفْتَنُونَ = അവര്‍ പരീക്ഷിക്കപ്പെടുന്നു, കുഴപ്പത്തിലാക്കപ്പെടുന്നു (എന്ന്) فِي كُلِّ عَامٍ = എല്ലാ കൊല്ലത്തിലും مَّرَّةً = ഒരു പ്രാവശ്യം أَوْ مَرَّتَيْنِ = അല്ലെങ്കില്‍ രണ്ടു പ്രാവശ്യം ثُمَّ = പിന്നെ, എന്നിട്ടും لَا يَتُوبُونَ = അവര്‍ മടങ്ങുന്നില്ല, പശ്ചാത്തപിക്കുന്നില്ല وَلَا هُمْ = അവരില്ലതാനും يَذَّكَّرُونَ = ഉറ്റാലോചിക്കും
9:126അവര്‍ കാണുന്നില്ലേ? എല്ലാ കൊല്ലത്തിലും ഒരു പ്രാവശ്യമോ, രണ്ടു പ്രാവശ്യമോ അവര്‍ പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന്! (എന്നിട്ടും) പിന്നെ അവര്‍ (പശ്ചാത്തപിച്ചു) മടങ്ങുന്നില്ല; അവര്‍ ഉറ്റാലോചിക്കുന്നുമില്ല!
وَإِذَا مَا أُنزِلَتْ = അവതരിപ്പിക്കപ്പെട്ടാല്‍, سُورَةٌ = വല്ല സൂറത്തും, അധ്യായവും نَّظَرَ = നോക്കും, നോക്കുകയായി بَعْضُهُمْ = അവരില്‍ ചിലര്‍ إِلَىٰ بَعْضٍ = ചിലരിലേക്ക് هَلْ يَرَاكُم = നിങ്ങളെ കാണുന്നുവോ مِّنْ أَحَدٍ = വല്ല ഒരാളും (ആരെങ്കിലും) ثُمَّ انصَرَفُوا = പിന്നെ അവര്‍ തിരിഞ്ഞു (പിരിഞ്ഞു) പോകുന്നതാണ് صَرَفَ اللَّهُ = അല്ലാഹു തിരിച്ചിരിക്കയാണ്, തിരിച്ചുവിടട്ടെ قُلُوبَهُم = അവരുടെ ഹൃദയങ്ങളെ بِأَنَّهُمْ = അവര്‍ (ആകുന്നു) എന്നുള്ളതുകൊണ്ട് قَوْمٌ = ഒരു ജനത لَّا يَفْقَهُونَ = അവര്‍ ഗ്രഹിക്കുകയില്ല, മനസ്സിലാക്കാത്ത
9:127വല്ല `സൂറത്തും" [അധ്യായവും] അവതരിപ്പിക്കപ്പെട്ടാല്‍ - അവരില്‍ ചിലര്‍ ചിലരിലേക്ക് [തമ്മ തമ്മില്‍] നോക്കുകയായി; `നിങ്ങളെ ആരെങ്കിലും കാണുന്നുവോ" എന്നു (ള്ള ഭാവത്തില്‍): പിന്നെ അവര്‍ പിരിഞ്ഞുപോകുന്നതാണ്. അവര്‍ (കാര്യം) ഗ്രഹിക്കാത്ത ഒരു ജനതയാണെന്നുള്ളതുകൊണ്ട് അല്ലാഹു അവരുടെ ഹൃദയങ്ങളെ തിരിച്ചുവിട്ടിരിക്കുകയാണ്.
9:128തീര്‍ച്ചയായും, നിങ്ങള്‍ക്ക് നിങ്ങളില്‍ നിന്ന് തന്നെയുള്ള ഒരു റസൂല്‍ വന്നിട്ടുണ്ട്. നിങ്ങള്‍ കഷ്‌ടപ്പെടുന്നത് അദ്ദേഹത്തിന് ദുസ്സഹമാകുന്നു: നിങ്ങളെപ്പറ്റി അത്യാഗ്രഹമുള്ളവനാകുന്നു: സത്യവിശ്വാസികളോട് വളരെ ദയാലുവും, കരുണയുള്ളവനുമാകുന്നു.