മുഖവുര
ഫജ്ര്‍ (പ്രഭാതം)
[മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 30]
بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
volume_up
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
وَالْفَجْرِ പ്രഭാതം തന്നെയാണ
89:1 പ്രഭാതം തന്നെയാണ (സത്യം)!
وَلَيَالٍ രാത്രികളും തന്നെയാണ عَشْرٍ പത്ത്
89:2 പത്ത് രാത്രികള്‍ തന്നെയാണ (സത്യം)!
وَٱلشَّفْعِ وَٱلْوَتْرِ﴿٣﴾
وَالشَّفْعِ ഇരട്ട (ഇണയായത്) തന്നെയാണ وَالْوَتْرِ ഒറ്റയും
89:3 ഇരട്ടയും ഒറ്റയും തന്നെയാണ (സത്യം)!
وَٱلَّيْلِ إِذَا يَسْرِ﴿٤﴾
وَاللَّيْلِ രാത്രി തന്നെയാണ إِذَا يَسْرِ അത് ചരിക്കു(നടക്കു)മ്പോള്‍
89:4 രാത്രി അത് തന്നെയാണ (സത്യം), അത് ചരിച്ചു കൊണ്ടിരിക്കെ.
هَلْ فِى ذَٰلِكَ قَسَمٌۭ لِّذِى حِجْرٍ﴿٥﴾
هَلْ فِي ذَٰلِكَ അതിലുണ്ടോ قَسَمٌ സത്യം, ശപഥം لِّذِي حِجْرٍ ബുദ്ധി (കാര്യബോധം) ഉള്ളവന്
89:5 അതില്‍ [മേല്‍പ്പറഞ്ഞതില്‍] കാര്യബോധമുള്ളവന് സത്യം [സത്യത്തിന് വക] ഉണ്ടോ?!
أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِعَادٍ﴿٦﴾
أَلَمْ تَرَ നീ കണ്ടില്ലേ كَيْفَ فَعَلَ എങ്ങനെ ചെയ്തുവെന്ന് رَبُّكَ നിന്‍റെ റബ്ബ് بِعَادٍ ആദിനെക്കൊണ്ട്
89:6 നിന്‍റെ രക്ഷിതാവ് "ആദി"നെ കൊണ്ട് എപ്രകാരം ചെയ്തുവെന്ന് നീ കണ്ടില്ലേ?!
إِرَمَ ذَاتِ ٱلْعِمَادِ﴿٧﴾
إِرَم അതായത് ഇറമിനെക്കൊണ്ട് ذَاتِ الْعِمَادِ തൂണിന്‍റെ (സ്തംഭത്തിന്‍റെ)തായ
89:7 അതായത് തൂണിന്‍റെ ആള്‍ക്കാരായ "ഇറമു"(ഗോത്രം);
ٱلَّتِى لَمْ يُخْلَقْ مِثْلُهَا فِى ٱلْبِلَـٰدِ﴿٨﴾
الَّتِي لَمْ يُخْلَقْ സൃഷ്ടിക്കപ്പെട്ടിട്ടില്ലാത്തതായ مِثْلُهَا അതുപോലെയുള്ള(വര്‍) فِي الْبِلَادِ രാജ്യങ്ങളില്‍, നാടുകളില്‍
89:8 (അതെ) രാജ്യങ്ങളില്‍ അതുപോലെയുള്ളവര്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ലാത്ത (ആ ഗോത്രം);-
وَثَمُودَ ٱلَّذِينَ جَابُوا۟ ٱلصَّخْرَ بِٱلْوَادِ﴿٩﴾
وَثَمُودَ ഥമൂദിനെകൊണ്ടും الَّذِينَ جَابُوا വെട്ടി (തുരന്നു) ഉണ്ടാക്കിയവരായ الصَّخْرَ പാറ بِالْوَادِ താഴ്‌വരയില്‍
89:9 താഴ്‌വരയില്‍ പാറവെട്ടി (കെട്ടിടങ്ങള്‍) ഉണ്ടാക്കിയവരായ "ഥമൂദി"നെകക്കൊണ്ടും;
وَفِرْعَوْنَ ذِى ٱلْأَوْتَادِ﴿١٠﴾
وَفِرْعَوْنَ ഫിര്‍ഔനെ കൊണ്ടും ذِي الْأَوْتَادِ ആണികളുടെ ആളായ
89:10 കുറ്റികളുടെ ആളായ ഫിര്‍ഔനെ കൊണ്ടും ;
ٱلَّذِينَ طَغَوْا۟ فِى ٱلْبِلَـٰدِ﴿١١﴾
الَّذِينَ طَغَوْا അതിക്രമം(ധിക്കാരം) ചെയ്തവര്‍ فِي الْبِلَادِ രാജ്യങ്ങളില്‍
89:11 (അതെ) രാജ്യങ്ങളില്‍ അതിക്രമം നടത്തിയവര്‍.
فَأَكْثَرُوا۟ فِيهَا ٱلْفَسَادَ﴿١٢﴾
فَأَكْثَرُوا فِيهَا എന്നിട്ട് അതില്‍ അവര്‍ വര്‍ദ്ധിപ്പിച്ചു الْفَسَادَ കുഴപ്പം, നാശം
89:12 അങ്ങനെ, അവര്‍ അതില്‍ കുഴപ്പം വര്‍ദ്ധിപ്പിച്ചു.
فَصَبَّ عَلَيْهِمْ رَبُّكَ سَوْطَ عَذَابٍ﴿١٣﴾
فَصَبَّ عَلَيْهِمْ അപ്പോള്‍ അവരുടെമേല്‍ ചൊരിഞ്ഞു رَبُّكَ നിന്‍റെ റബ്ബ് سَوْطَ عَذَابٍ ശിക്ഷയുടെ ചമ്മട്ടി
89:13 അതിനാല്‍ നിന്‍റെ റബ്ബ് അവരുടെ മേല്‍ ശിക്ഷയുടെ ചമ്മട്ടി ചൊരിഞ്ഞു.
إِنَّ رَبَّكَ لَبِٱلْمِرْصَادِ﴿١٤﴾
إِنَّ رَبَّكَ നിശ്ചയമായും നിന്‍റെ റബ്ബ് لَبِالْمِرْصَادِ പതി (കാവല്‍) സ്ഥാനത്തുതന്നെ
89:14 നിശ്ചയമായും, നിന്‍റെ റബ്ബ് പതിസ്ഥാനത്ത് (വീക്ഷിച്ചു കൊണ്ടിരിക്കുക) തന്നെയാണ്.
فَأَمَّا ٱلْإِنسَـٰنُ إِذَا مَا ٱبْتَلَىٰهُ رَبُّهُۥ فَأَكْرَمَهُۥ وَنَعَّمَهُۥ فَيَقُولُ رَبِّىٓ أَكْرَمَنِ﴿١٥﴾
فَأَمَّا എന്നാല്‍, അപ്പോഴോ الْإِنسَانُ മനുഷ്യന്‍ إِذَا مَا ابْتَلَاهُ അവനെ പരീക്ഷണം ചെയ്‌താല്‍ رَبُّهُ അവന്‍റെ റബ്ബ് فَأَكْرَمَهُ എന്നിട്ടവനെ ആദരിച്ചു وَنَعَّمَهُ അവന് സൗഖ്യം നല്‍കുകയും ചെയ്തു فَيَقُولُ അപ്പോഴവന്‍ പറയും رَبِّي എന്‍റെ റബ്ബ് أَكْرَمَنِ എന്നെ ആദരിച്ചു, മാനിച്ചു
89:15 എന്നാല്‍ മനുഷ്യനോ, അവനെ അവന്‍റെ റബ്ബ് പരീക്ഷണം ചെയ്കയും, എന്നിട്ടവനെ ആദരിക്കുകയും, അവനു സൗഖ്യം നല്‍കുകയും ചെയ്‌താല്‍ - അപ്പോള്‍ അവന്‍ പറയും "എന്‍റെ റബ്ബ് എന്നെ ആദരിച്ചിരിക്കുന്നു" എന്ന്!
وَأَمَّآ إِذَا مَا ٱبْتَلَىٰهُ فَقَدَرَ عَلَيْهِ رِزْقَهُۥ فَيَقُولُ رَبِّىٓ أَهَـٰنَنِ﴿١٦﴾
وَأَمَّا إِذَا مَا ابْتَلَاهُ അപ്പോള്‍ (എന്നാല്‍, എനി) അവനെ പരീക്ഷിച്ചാല്‍ فَقَدَرَ എന്നിട്ടു കണക്കാക്കി (കുടുസ്സാക്കി – പരിമിതപ്പെടുത്തി) عَلَيْهِ അവന്‍റെ മേല്‍ رِزْقَهُ അവന്‍റെ ഉപജീവനം (ആഹാരം) فَيَقُولُ അപ്പോഴവന്‍ പറയും رَبِّي എന്‍റെ റബ്ബ് أَهَانَنِ എന്നെ അപമാനപ്പെടുത്തി, നിന്ദിച്ചു
89:16 എനി, അവനെ പരീക്ഷണം ചെയ്യുകയും, എന്നിട്ട് അവന്‍റെ മേല്‍ അവന്‍റെ ഉപജീവനം കുടുസ്സാക്കുക [പരിമിതപ്പെടുത്തുക]യും ചെയ്താലോ, അപ്പോള്‍ അവന്‍ പറയും :"എന്‍റെ റബ്ബ് എന്നെ അപമാനിച്ചിരിക്കുന്നു" എന്ന്!
كَلَّا ۖ بَل لَّا تُكْرِمُونَ ٱلْيَتِيمَ﴿١٧﴾
كَلَّا അങ്ങിനെയല്ല , വേണ്ട بَل പക്ഷേ, എന്നാല്‍ لَّا تُكْرِمُونَ നിങ്ങള്‍ ആദരിക്കുന്നില്ല, മാനിക്കുന്നില്ല الْيَتِيمَ അനാഥക്കുട്ടിയെ
89:17 അങ്ങനെ വേണ്ട! പക്ഷേ (അതിനും പുറമെ) നിങ്ങള്‍ അനാഥയെ ആദരിക്കുന്നില്ല.
وَلَا تَحَـٰٓضُّونَ عَلَىٰ طَعَامِ ٱلْمِسْكِينِ﴿١٨﴾
وَلَا تَحَاضُّونَ നിങ്ങള്‍ പരസ്പരം പ്രോത്സാഹിപ്പിക്കുന്നുമില്ല عَلَىٰ طَعَامِ ഭക്ഷണത്തെപ്പറ്റി الْمِسْكِينِ സാധുവിന്‍റെ, പാവപ്പെട്ടവന്‍റെ, അഗതിയുടെ
89:18 പാവപ്പെട്ടവന്‍റെ ഭക്ഷണത്തെപ്പറ്റി നിങ്ങള്‍ പരസ്പരം പ്രോത്സാഹനം നല്‍കുന്നുമില്ല.
وَتَأْكُلُونَ ٱلتُّرَاثَ أَكْلًۭا لَّمًّۭا﴿١٩﴾
وَتَأْكُلُونَ നിങ്ങള്‍ തിന്നുകയും ചെയ്യുന്നു التُّرَاثَ അനന്തരസ്വത്ത് أَكْلًا ഒരു തീറ്റ,തിന്നല്‍ لَّمًّا അടക്കി (ഒരുക്കൂട്ടി) ക്കൊണ്ടുള്ള
89:19 അനന്തരാവകാശത്തെ നിങ്ങള്‍ അടക്കികൂട്ടിയ തീറ്റ തിന്നുകയും ചെയ്യുന്നു.
وَتُحِبُّونَ ٱلْمَالَ حُبًّۭا جَمًّۭا﴿٢٠﴾
وَتُحِبُّونَ നിങ്ങള്‍ സ്നേഹിക്കയും ചെയ്യുന്നു الْمَالَ സ്വത്ത്, ധനം حُبًّا ഒരു സ്നേഹം جَمًّا അമിതമായ, കഠിനമായ, വല്ലാതെ.
89:20 ധനത്തെ നിങ്ങള്‍ അമിതമായ സ്നേഹം സ്നേഹിക്കുകയും ചെയ്യുന്നു.
كَلَّآ إِذَا دُكَّتِ ٱلْأَرْضُ دَكًّۭا دَكًّۭا﴿٢١﴾
كَلَّا വേണ്ടാ, അങ്ങനെയല്ല إِذَا دُكَّتِ പൊടിയാക്കപ്പെട്ടാല്‍ الْأَرْضُ ഭൂമി دَكًّا دَكًّا ഒരു പൊടി പൊടിക്കല്‍
89:21 വേണ്ടാ!- ഭൂമി ഒരു പൊടിപൊടിക്കല്‍ പൊടിക്കപ്പെട്ടാല്‍!-
وَجَآءَ رَبُّكَ وَٱلْمَلَكُ صَفًّۭا صَفًّۭا﴿٢٢﴾
وَجَاء വരുകയും رَبُّكَ നിന്‍റെ റബ്ബ് وَالْمَلَكُ മലക്കുകളും صَفًّا صَفًّا അണിയണി(വരിവരി)യായി
89:22 നിന്‍റെ റബ്ബും അണിയണിയായി മലക്കുകളും വരുകയും (ചെയ്‌താല്‍)!-
وَجِا۟ىٓءَ يَوْمَئِذٍۭ بِجَهَنَّمَ ۚ يَوْمَئِذٍۢ يَتَذَكَّرُ ٱلْإِنسَـٰنُ وَأَنَّىٰ لَهُ ٱلذِّكْرَىٰ﴿٢٣﴾
وَجِيءَ വരപ്പെടുകയും ചെയ്യും يَوْمَئِذٍ അന്ന് بِجَهَنَّمَ ജഹന്നം (നരകം) കൊണ്ട് يَوْمَئِذٍ അന്ന്, ആ ദിവസം يَتَذَكَّرُ ഓര്‍മ്മിക്കും الْإِنسَانُ മനുഷ്യന്‍ وَأَنَّىٰ لَهُ അവനു എവിടെ നിന്നാണ്, എങ്ങനെയാണ് الذِّكْرَىٰ ഓര്‍മ, സ്മരണ, ഉപദേശം
89:23 അന്നു "ജഹന്നം" [നരകം] കൊണ്ടു വരപ്പെടുകയും ചെയ്യും, അന്നത്തെ ദിവസം, മനുഷ്യന് ഓര്‍മ വരുന്നതാണ്.എവിടെ നിന്നാണ് അവനു ഓര്‍മ(വന്നത്)?! [എന്താണതു കൊണ്ടു പ്രയോജനം?!]
يَقُولُ يَـٰلَيْتَنِى قَدَّمْتُ لِحَيَاتِى﴿٢٤﴾
يَقُولُ അവന്‍ പറയും يَا لَيْتَنِي അയ്യോ ഞാനായിരുന്നെങ്കില്‍ قَدَّمْتُ ഞാന്‍ മുന്‍ചെയ്തുവെച്ചു لِحَيَاتِي എന്‍റെ (ഈ) ജീവിതത്തിനു വേണ്ടി, എന്‍റെ (കഴിഞ്ഞ) ജീവിതത്തില്‍
89:24 അവന്‍ പറയും: "അയ്യോ!ഞാന്‍ എന്‍റെ (ഈ) ജീവിതത്തിനുവേണ്ടി മുന്‍(കൂട്ടി) ചെയ്തു വെച്ചിരുന്നെങ്കില്‍ നന്നായേനെ!"
فَيَوْمَئِذٍۢ لَّا يُعَذِّبُ عَذَابَهُۥٓ أَحَدٌۭ﴿٢٥﴾
فَيَوْمَئِذٍ അപ്പോള്‍ അന്ന് لَّا يُعَذِّبُ ശിക്ഷിക്കയില്ല عَذَابَهُ അവന്‍റെ ശിക്ഷ, അവന്‍ ശിക്ഷിക്കും പ്രകാരം أَحَدٌ ഒരാളും
89:25 അപ്പോള്‍ - അന്നത്തെ ദിവസം, അവന്‍റെ [അല്ലാഹുവിന്‍റെ] ശിക്ഷ ഒരാളും ശിക്ഷിക്കുകയില്ല;
وَلَا يُوثِقُ وَثَاقَهُۥٓ أَحَدٌۭ﴿٢٦﴾
وَلَا يُوثِقُ പിടിച്ചു ബന്ധിക്ക(കെട്ടുക)യുമില്ല وَثَاقَهُ അവന്‍റെ പിടിച്ചു ബന്ധിക്കല്‍, ബന്ധിക്കും പ്രകാരം أَحَدٌ ഒരാളും
89:26 അവന്‍റെ പിടിച്ചു ബന്ധിക്കല്‍ ഒരാളും പിടിച്ചു ബന്ധിക്കുന്നതുമല്ല.
يَـٰٓأَيَّتُهَا ٱلنَّفْسُ ٱلْمُطْمَئِنَّةُ﴿٢٧﴾
يَا أَيَّتُهَا النَّفْسُ ഹേ ആത്മാവേ الْمُطْمَئِنَّةُ സമാധാനമടഞ്ഞ, മനസ്സമാധാനമുള്ള
89:27 "ഹേ, സമാധാനമടഞ്ഞ ആത്മാവേ!-
ٱرْجِعِىٓ إِلَىٰ رَبِّكِ رَاضِيَةًۭ مَّرْضِيَّةًۭ﴿٢٨﴾
ارْجِعِي നീ മടങ്ങിക്കൊള്ളുക إِلَىٰ رَبِّكِ നിന്‍റെ റബ്ബിങ്കലേക്ക് رَاضِيَةً തൃപ്തിപെട്ടുകൊണ്ട് مَّرْضِيَّةً തൃപ്തിയാക്കപ്പെട്ടു (തൃപ്തി ലഭിച്ചു) കൊണ്ട്
89:28 തൃപ്തിപ്പെട്ടു കൊണ്ട്, തൃപ്തി ലഭിച്ചുകൊണ്ട്, നീ നിന്‍റെ രക്ഷിതാവിങ്കലേക്ക് മടങ്ങിക്കൊള്ളുക.
فَٱدْخُلِى فِى عِبَـٰدِى﴿٢٩﴾
فَادْخُلِي എന്നിട്ടു പ്രവേശിച്ചു കൊള്ളുക فِي عِبَادِي എന്‍റെ അടിയാന്മാരില്‍
89:29 എന്നിട്ട് എന്‍റെ അടിയാന്‍മാരില്‍ പ്രവേശിച്ചുകൊള്ളുക.
وَادْخُلِي പ്രവേശിക്കുകയും ചെയ്യുക جَنَّتِي എന്‍റെ സ്വര്‍ഗത്തില്‍
89:30 എന്‍റെ സ്വര്‍ഗത്തിലും പ്രവേശിച്ചുകൊള്ളുക".