arrow_back_ios
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
ഗാശിയഃ (മൂടുന്ന സംഭവം) മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 26

بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
volume_up
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
هَلْ أَتَىٰكَ حَدِيثُ ٱلْغَـٰشِيَةِ﴿١﴾
volume_up share
هَلْ أَتَاكَ നിനക്കു വന്നിരിക്കുന്നുവോ حَدِيثُ الْغَاشِيَةِ (ആ) മൂടുന്ന സംഭവത്തിന്‍റെ വര്‍ത്തമാനം
88:1(നബിയേ, ആ) മൂടുന്ന സംഭവത്തിന്‍റെ വര്‍ത്തമാനം നിനക്കു വന്നിരിക്കുന്നുവോ?-
وُجُوهٌۭ يَوْمَئِذٍ خَـٰشِعَةٌ﴿٢﴾
volume_up share
وُجُوهٌ ചില മുഖങ്ങള്‍ يَوْمَئِذٍ ആ ദിവസം خَاشِعَةٌ താഴ്മ കാട്ടുന്നവായിരിക്കും
88:2ചില മുഖങ്ങള്‍ അന്നത്തെ ദിവസം (പേടിച്ചു) താഴ്മ കാണിക്കുന്നവയായിരിക്കും.
عَامِلَةٌۭ نَّاصِبَةٌۭ﴿٣﴾
volume_up share
عَامِلَةٌ പണിപ്പെട്ടവ (അദ്ധ്വാനിച്ചവ, ക്ലേശിച്ചവ) نَّاصِبَةٌ ക്ഷീണിച്ചവ (അദ്ധ്വാനിച്ചവ - കുഴങ്ങിയവ)
88:3പണിപ്പെട്ട (അഥവാ അദ്ധ്വാനപ്പെട്ടവയായിരിക്കും;) ക്ഷീണിച്ചവയായിരിക്കും.
تَصْلَىٰ نَارًا حَامِيَةًۭ﴿٤﴾
volume_up share
تَصْلَى അവ കടന്നെരിയും نَارًا തീയില്‍, അഗ്നിയില്‍ حَامِيَةً ചൂടേറിയ
88:4അവ ചൂടേറിയ അഗ്നിയില്‍ കടന്നുകരിയുന്നതാണ്.
تُسْقَىٰ مِنْ عَيْنٍ ءَانِيَةٍۢ﴿٥﴾
volume_up share
تُسْقَى അവര്‍ക്കു കുടിപ്പിക്കപ്പെടും مِنْ عَيْنٍ ഒരു ഉറവില്‍ നിന്നു آنِيَةٍ ചുട്ടുതിളച്ച, തിളച്ചുവെന്ത (അത്യുഷ്ണമായ)
88:5തിളച്ചുവെന്ത [അത്യുഷ്ണമായ] ഒരു ഉറവു ജലത്തില്‍ നിന്ന് അവര്‍ക്കു കുടിപ്പിക്കപ്പെടുന്നതാണ്.
لَّيْسَ لَهُمْ طَعَامٌ إِلَّا مِن ضَرِيعٍۢ﴿٦﴾
volume_up share
لَّيْسَ لَهُمْ അവര്‍ക്കില്ല. طَعَامٌ ഒരു ഭക്ഷണവും إِلَّا مِن ضَرِيعٍ ള്വരീഇല്‍ നിന്നല്ലാതെ
88:6അവര്‍ക്ക് "ള‌‍്വരീഇ"ല്‍ നിന്നല്ലാതെ യാതൊരു ഭക്ഷണവുമില്ല;-
لَّا يُسْمِنُ وَلَا يُغْنِى مِن جُوعٍۢ﴿٧﴾
volume_up share
لَّا يُسْمِنُ അതുപോഷണം നല്‍കയില്ല, കൊഴുപ്പിക്കയില്ല وَلَا يُغْنِي അതു പര്യാപ്തമാക്കുക (തടുക്കുക)യുമില്ല مِن جُوعٍ വിശപ്പില്‍ നിന്നും, വിശപ്പിന്നു.
88:7അതു പോഷണം നല്‍കുകയില്ല. വിശപ്പിന്നു പര്യാപ്തമാവുകയുമില്ല.
തഫ്സീർ : 1-7
View   
وُجُوهٌۭ يَوْمَئِذٍۢ نَّاعِمَةٌۭ﴿٨﴾
volume_up share
وُجُوهٌ ചില മുഖങ്ങള്‍ يَوْمَئِذٍ അന്ന് نَّاعِمَةٌ മിനുസ്സം (ആനന്ദം - സൗഖ്യം - അനുഗ്രഹം) പൂണ്ടവയായിരിക്കും
88:8ചില മുഖങ്ങള്‍ അന്നത്തെ ദിവസം (ആനന്ദഭരിതമായി) മിനുസ്സം പൂണ്ടവയായിരിക്കും;-
لِّسَعْيِهَا رَاضِيَةٌۭ﴿٩﴾
volume_up share
لِّسَعْيِهَا അവയുടെ പ്രയത്നത്തെ, പരിശ്രമത്തെ رَاضِيَةٌ തൃപ്തിപ്പെട്ടവയായിരിക്കും
88:9അവയുടെ പ്രയത്നത്തെ (അവ സ്വയം) തൃപ്തിപ്പെട്ടവയായിരിക്കും;-
فِى جَنَّةٍ عَالِيَةٍۢ﴿١٠﴾
volume_up share
فِي جَنَّةٍ സ്വര്‍ഗത്തിലായിരിക്കും عَالِيَةٍ ഉന്നതമായ
88:10(അവ) ഉന്നതമായ സ്വര്‍ഗത്തിലായിരിക്കും;-
لَّا تَسْمَعُ فِيهَا لَـٰغِيَةًۭ﴿١١﴾
volume_up share
لَّا تَسْمَعُ അവ കേള്‍ക്കയില്ല, നീ കേള്‍ക്കയില്ല فِيهَا അതില്‍ لَاغِيَةً ഒരു നിരര്‍‍ത്ഥമായത് (അനാവശ്യം)
88:11അതില്‍ വെച്ച് യാതൊരു നിരര്‍ത്ഥമായതും (അഥവാ അനാവശ്യവും) അവ കേള്‍ക്കുന്നതല്ല.
فِيهَا عَيْنٌۭ جَارِيَةٌۭ﴿١٢﴾
volume_up share
فِيهَا അതിലുണ്ട് عَيْنٌ ഉറവുജലം جَارِيَةٌ ഒഴുകുന്ന
88:12ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു (തരം) ഉറവുജലം അതിലുണ്ട്;-
فِيهَا سُرُرٌۭ مَّرْفُوعَةٌۭ﴿١٣﴾
volume_up share
فِيهَا سُرُرٌ അതിലുണ്ട് കട്ടിലുകള്‍ مَّرْفُوعَةٌ ഉയര്‍ത്തപ്പെട്ട
88:13അതില്‍ ഉയര്‍ത്തിവെക്കപ്പെട്ട കട്ടിലുകളുമുണ്ട്;-
وَأَكْوَابٌۭ مَّوْضُوعَةٌۭ﴿١٤﴾
volume_up share
وَأَكْوَابٌ കോപ്പകളും مَّوْضُوعَةٌ വെക്കപ്പെട്ട
88:14(തയ്യാറാക്കി) വെക്കപ്പെട്ട കോപ്പകളുമുണ്ട്
وَنَمَارِقُ مَصْفُوفَةٌۭ﴿١٥﴾
volume_up share
وَنَمَارِقُ മെത്തത്തലയിണകളും مَصْفُوفَةٌ അണി(നിര)യായി വെക്കപ്പെട്ട
88:15അണിയായി (നിരത്തി) വെക്കപ്പെട്ട മെത്തത്തലയിണകളുമുണ്ട്;
وَزَرَابِىُّ مَبْثُوثَةٌ﴿١٦﴾
volume_up share
وَزَرَابِيُّ പരവതാനികളും مَبْثُوثَةٌ വിരിക്ക (പരത്ത - വിതാനിക്ക)പ്പെട്ട.
88:16വിരിച്ചു വിതാനിക്കപ്പെട്ട പരവതാനികളുമുണ്ട്.
തഫ്സീർ : 8-16
View   
أَفَلَا يَنظُرُونَ إِلَى ٱلْإِبِلِ كَيْفَ خُلِقَتْ﴿١٧﴾
volume_up share
أَفَلَا يَنظُرُونَ എന്നാല്‍ അവര്‍ നോക്കുന്നില്ലേ إِلَى الْإِبِلِ ഒട്ടകത്തിലേക്ക് كَيْفَ എങ്ങനെ, എപ്രകാരമാണ് خُلِقَتْ അതു സൃഷ്ടിക്കപ്പെട്ടിരിക്കുന്നു (എന്ന്)
88:17എന്നാല്‍, അവര്‍ ഒട്ടകത്തിലേക്കു നോക്കുന്നില്ലേ, അതെങ്ങിനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്ന്?!-
وَإِلَى ٱلسَّمَآءِ كَيْفَ رُفِعَتْ﴿١٨﴾
volume_up share
وَإِلَى السَّمَاءِ ആകാശത്തിലേക്കും كَيْفَ എങ്ങനെ رُفِعَتْ അത് ഉയര്‍ത്തപ്പെട്ടിരിക്കുന്നു (വെന്ന്)
88:18ആകാശത്തിലേക്ക് അതെങ്ങിനെ ഉയര്‍ത്തപ്പെട്ടിരിക്കുന്നുവെന്നും?!
وَإِلَى ٱلْجِبَالِ كَيْفَ نُصِبَتْ﴿١٩﴾
volume_up share
وَإِلَى الْجِبَالِ മലകളിലേക്കും كَيْفَ എങ്ങിനെയാണ് نُصِبَتْ അത് നാട്ട(സ്ഥാപിക്ക)പ്പെട്ടിരിക്കുന്നു (വെന്ന്)
88:19പര്‍വ്വതങ്ങളിലേക്ക് അവ എങ്ങിനെ നാട്ടിവെക്കപ്പെട്ടിരിക്കുന്നുവെന്നും?!
وَإِلَى ٱلْأَرْضِ كَيْفَ سُطِحَتْ﴿٢٠﴾
volume_up share
وَإِلَى الْأَرْضِ ഭൂമിയിലേക്കും كَيْفَ എങ്ങിനെ سُطِحَتْ അത് പരത്തപ്പെട്ടിരിക്കുന്നു (വെന്ന്).
88:20ഭൂമിയിലേക്ക് അത് എങ്ങനെ പരത്തപ്പെട്ടിരിക്കുന്നുവെന്നും (നോക്കുന്നില്ലേ)?!
തഫ്സീർ : 17-20
View   
فَذَكِّرْ إِنَّمَآ أَنتَ مُذَكِّرٌۭ﴿٢١﴾
volume_up share
فَذَكِّرْ ആകയാല്‍ നീ ഓര്‍മിപ്പിക്കുക (ഉപദേശിക്കുക) إِنَّمَا أَنتَ നിശ്ചയമായും നീ مُذَكِّرٌ ഓര്‍മ്മിപ്പിക്കുന്നവന്‍ (ഉപദേഷ്ടാവ്) മാത്രം
88:21അതിനാല്‍, (നബിയേ) നീ ഉപദേശിച്ചുകൊള്ളുക. നിശ്ചയമായും, നീ ഒരു ഉപദേഷ്ടാവ് മാത്രമാകുന്നു;-
لَّسْتَ عَلَيْهِم بِمُصَيْطِرٍ﴿٢٢﴾
volume_up share
لَّسْتَ നീയല്ല عَلَيْهِم അവരുടെ മേല്‍ بِمُصَيْطِرٍ ഒരു അധികാരം നടത്തുന്നവന്‍
88:22നീ അവരില്‍ അധികാരം ചെലുത്തുന്നവനൊന്നുമല്ല.
إِلَّا مَن تَوَلَّىٰ وَكَفَرَ﴿٢٣﴾
volume_up share
إِلَّا ഒഴികെ مَن تَوَلَّى തിരിഞ്ഞു പോയവന്‍ وَكَفَرَ അവിശ്വസിക്കുകയും ചെയ്ത
88:23(പക്ഷെ) തിരിഞ്ഞുപോകുകയും, അവിശ്വസിക്കുകയും ചെയ്തവനൊഴികെ;-
فَيُعَذِّبُهُ ٱللَّهُ ٱلْعَذَابَ ٱلْأَكْبَرَ﴿٢٤﴾
volume_up share
فَيُعَذِّبُهُ എന്നാലവനെ ശിക്ഷിക്കും اللَّـهُ അല്ലാഹു الْعَذَابَ الْأَكْبَرَ ഏറ്റവും വലിയ ശിക്ഷ
88:24എന്നാല്‍, അവനെ അല്ലാഹു ഏറ്റവും വലിയ ശിക്ഷ ശിക്ഷിക്കുന്നതാണ്.
إِنَّ إِلَيْنَآ إِيَابَهُمْ﴿٢٥﴾
volume_up share
إِنَّ إِلَيْنَا നിശ്ചയമായും നമ്മിലേക്കാണ് إِيَابَهُمْ അവരുടെ മടങ്ങിവരവ്
88:25നിശ്ചയമായും, നമ്മുടെ അടുക്കലേക്കാണ് അവരുടെ മടങ്ങിവരവ്.
ثُمَّ إِنَّ عَلَيْنَا حِسَابَهُم﴿٢٦﴾
volume_up share
ثُمَّ إِنَّ عَلَيْنَا പിന്നെ നമ്മുടെമേല്‍ തന്നെയാണ് (ബാധ്യത) حِسَابَهُم അവരുടെ വിചാരണ
88:26പിന്നെ, നമ്മുടെ മേല്‍ (ബാധ്യത) തന്നെയാണ് അവരുടെ വിചാരണ, [അതു നാം നടത്തുകതന്നെ ചെയ്യും.]
തഫ്സീർ : 21-26
View