arrow_back_ios
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
അഅ്‌ലാ (അത്യുന്നതൻ) മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 19 بِسْمِ ٱللَّهِ ٱلرَّحْمَـنِ ٱلرَّحِيمِ പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ വിഭാഗം - 1 രണ്ടു പെരുന്നാള്‍ നമസ്കാരങ്ങളിലും, വെള്ളിയാഴ്ച ജുമുഅഃ നമസ്കാരത്തിലും നബി (ﷺ) ഈ സൂറത്തും അടുത്ത സൂറത്തും ഓതാറുണ്ടായിരുന്നുവെന്നും, പെരുന്നാളും ജുമുഅഃയും ഒരു ദിവസത്തില്‍ (വെള്ളിയാഴ്ച) ഒരുമിച്ചു വന്നപ്പോഴും തിരുമേനി അവ രണ്ടും ഓതുകയുണ്ടായെന്നും ഹദീസില്‍ വന്നിട്ടുണ്ട്. (അ; മു; ദാ; തി; ന.) ‘വിത്ര്‍’ നമസ്കാരത്തില്‍ ഈ സൂറത്തും, സൂറത്തുല്‍ കാഫിറൂനും, സൂറത്തുല്‍ ഇഖ്‌ലാസും തിരുമേനി (ﷺ) ഓതി വന്നിരുന്നുവെന്നും ഒന്നിലധികം സഹാബികളില്‍ നിന്നു ഇമാം അഹ്മദും (رحمه الله) ഉദ്ധരിച്ചിരിക്കുന്നു.

بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
volume_up
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
سَبِّحِ ٱسْمَ رَبِّكَ ٱلْأَعْلَى﴿١﴾
volume_up share
سَبِّحِ തസ്ബീഹ് (സ്തോത്രകീര്‍ത്തനം - പ്രകീര്‍ത്തനം) ചെയ്യുക اسْمَ رَبِّكَ നിന്റെ രക്ഷിതാവിന്റെ നാമം الْأَعْلَى അത്യുന്നതനായ, ഏറ്റവും മേലായ
87:1നിന്റെ അത്യുന്നതനായ രക്ഷിതാവിന്റെ നാമത്തെ നീ സ്തോത്രകീര്‍ത്തനം ചെയ്യുക.
തഫ്സീർ : 1-1
View   
ٱلَّذِى خَلَقَ فَسَوَّىٰ﴿٢﴾
volume_up share
الَّذِي خَلَقَ സൃഷ്ടിച്ചവന്‍ فَسَوَّى എന്നിട്ടു ശരിപ്പെടുത്തിയ
87:2അതായത്, സൃഷ്ടിച്ച് ശരിപ്പെടുത്തിയവന്‍:-
وَٱلَّذِى قَدَّرَ فَهَدَىٰ﴿٣﴾
volume_up share
وَالَّذِي قَدَّرَ നിര്‍ണയിച്ച (വ്യവസ്ഥ ചെയ്ത - കണക്കാക്കിയ)വനും فَهَدَى എന്നിട്ട് മാര്‍ഗദര്‍ശനം ചെയ്ത, വഴി കാട്ടിയ
87:3(വ്യവസ്ഥ) നിര്‍ണ്ണയിച്ച് മാര്‍ഗദര്‍ശനം നല്കിയവനും;
وَٱلَّذِىٓ أَخْرَجَ ٱلْمَرْعَىٰ﴿٤﴾
volume_up share
وَالَّذِي أَخْرَجَ പുറപ്പെടുവിച്ച (ഉല്പാദിപ്പിച്ച)വനും الْمَرْعَى മേച്ചില്‍സ്ഥാനം (സസ്യാദികളെ)
87:4മേച്ചില്‍ സ്ഥാനം (അഥവാ സസ്യാദികളെ) ഉല്പാദിപ്പിച്ചവനും;-
فَجَعَلَهُۥ غُثَآءً أَحْوَىٰ﴿٥﴾
volume_up share
فَجَعَلَهُ എന്നിട്ട് അതിനെ ആക്കി غُثَاءً ചവറ്, ഉണക്കല്‍ أَحْوَى ഇരുണ്ടത്, ചാമ്പല്‍ വര്‍ണിതമായത്
87:5എന്നിട്ട് അതിനെ അവന്‍ (ഇരുണ്ട) ചാമ്പല്‍ വര്‍ണമുള്ളതായ ചവറാക്കിത്തീര്‍ക്കുകയും ചെയ്തു. [അങ്ങനെയുള്ളവന്റെ നാമം]
തഫ്സീർ : 2-5
View   
سَنُقْرِئُكَ فَلَا تَنسَىٰٓ﴿٦﴾
volume_up share
سَنُقْرِئُكَ നിനക്കു നാം ഓതിത്തരം, നിന്നെ ഓതിക്കാം فَلَا تَنسَى അതിനാല്‍ (അപ്പോള്‍) നീ മറക്കുകയില്ല
87:6നിനക്കു നാം ഓതിത്തരാം; അതിനാല്‍ നീ മറന്നു പോകുന്നതല്ല;
إِلَّا مَا شَآءَ ٱللَّهُ ۚ إِنَّهُۥ يَعْلَمُ ٱلْجَهْرَ وَمَا يَخْفَىٰ﴿٧﴾
volume_up share
إِلَّا ഒഴികെ مَا شَاءَ اللَّـهُ അല്ലാഹു ഉദ്ദേശിച്ചത് إِنَّهُ يَعْلَمُ നിശ്ചമായും അവന്‍ അറിയും الْجَهْرَ പരസ്യം ഉറക്കെയുള്ളത് وَمَا യാതൊന്നും يَخْفَى അവ്യക്തമാകുന്ന (മറഞ്ഞു പോകുന്ന)
87:7അല്ലാഹു ഉദ്ദേശിച്ചതൊഴികെ. നിശ്ചയമായും, അവന്‍ പരസ്യവും അവ്യക്തമായിരിക്കുന്നതും അറിയുന്നു.
وَنُيَسِّرُكَ لِلْيُسْرَىٰ﴿٨﴾
volume_up share
وَنُيَسِّرُكَ നിനക്ക് നാം എളുപ്പമാക്കു (സൗകര്യപ്പെടുത്തു)കയും ചെയ്യും لِلْيُسْرَى കൂടുതല്‍ (ഏറ്റവും) എളുപ്പ(സുഗമ)മായതിലേക്ക്
87:8കൂടുതല്‍ സുഗമമായതിലേക്ക് നിനക്കു നാം സൗകര്യപ്പെടുത്തിത്തരുന്നതുമാണ്.
തഫ്സീർ : 6-8
View   
فَذَكِّرْ إِن نَّفَعَتِ ٱلذِّكْرَىٰ﴿٩﴾
volume_up share
فَذَكِّرْ ആകയാല്‍ നീ ഉപദേശിക്കുക, ഓര്‍മ്മിപ്പിക്കുക إِن نَّفَعَتِ ഉപകാരപ്പെട്ടെങ്കില്‍, ഫലം ചെയ്യുമെങ്കില്‍ الذِّكْرَى ഉപദേശം, സ്മരണ
87:9ആകയാല്‍, നീ ഉപദേശിച്ചുകൊള്ളുക, ഉപദേശം ഫലപ്പെടുന്നുവെങ്കില്‍.
سَيَذَّكَّرُ مَن يَخْشَىٰ﴿١٠﴾
volume_up share
سَيَذَّكَّرُ ഉപദേശം സ്വീകരിച്ചു (ഓര്‍മ്മിച്ചു)കൊള്ളും مَن يَخْشَى ഭയപ്പെടുന്നവന്‍
87:10അല്ലാഹുവിനെ) ഭയപ്പെടുന്നവര്‍ ഉപദേശം സ്വീകരിച്ചു കൊള്ളുന്നതാണ്.
തഫ്സീർ : 9-10
View   
وَيَتَجَنَّبُهَا ٱلْأَشْقَى﴿١١﴾
volume_up share
وَيَتَجَنَّبُهَا അതിനെ വിട്ടകന്നു (വെടിഞ്ഞു) നില്ക്കും الْأَشْقَى ഏറ്റവും ഭാഗ്യം കെട്ടവന്‍
87:11ഏറ്റവും ഭാഗ്യം കെട്ടവന്‍ അതിനെ [ഉപദേശത്തെ] വിട്ടകന്നുപോകുന്നതാണ്
ٱلَّذِى يَصْلَى ٱلنَّارَ ٱلْكُبْرَىٰ﴿١٢﴾
volume_up share
الَّذِي يَصْلَى അതായത് കടന്നു കരിയുന്നവന്‍ النَّارَ الْكُبْرَى ഏറ്റവും വലിയ (വമ്പിച്ച) അഗ്നിയില്‍
87:12(അതെ) ഏറ്റവും വലിയ അഗ്നിയില്‍ കടന്നെരിയുന്നവന്‍.
ثُمَّ لَا يَمُوتُ فِيهَا وَلَا يَحْيَىٰ﴿١٣﴾
volume_up share
ثُمَّ لَا يَمُوتُ പിന്നെ അവന്‍ മരണപ്പെടുകയില്ല فِيهَا അതില്‍ وَلَا يَحْيَى ജീവിക്കുകയുമില്ല.
87:13പിന്നീട് അതില്‍ വെച്ച് അവന്‍ മരണമടയുകയില്ല, ജീവിക്കുകയുമില്ല.
തഫ്സീർ : 11-13
View   
قَدْ أَفْلَحَ مَن تَزَكَّىٰ﴿١٤﴾
volume_up share
قَدْ أَفْلَحَ തീര്‍ച്ചയായും ഭാഗ്യംപ്രാപിച്ചു, വിജയിച്ചു مَن تَزَكَّى പരിശുദ്ധമായവന്‍, അഭിവൃദ്ധിയടഞ്ഞവന്‍
87:14തീര്‍ച്ചയായും, (ആത്മ) പരിശുദ്ധി നേടിയവന്‍ ഭാഗ്യം പ്രാപിച്ചു.
وَذَكَرَ ٱسْمَ رَبِّهِۦ فَصَلَّىٰ﴿١٥﴾
volume_up share
وَذَكَرَ ഓര്‍ക്കുക (സ്മരിക്കുക -കീര്‍ത്തനം ചെയ്ക)യും ചെയ്ത اسْمَ رَبِّهِ തന്റെ റബ്ബിന്റെ നാമം فَصَلَّى എന്നിട്ട് നമസ്കരിക്കുകയും ചെയ്ത
87:15തൻറെ രക്ഷിതാവിന്റെ നാമം സ്മരിക്കുകയും എന്നിട്ട് നമസ്കരിക്കുകയും ചെയ്ത(വന്‍).
തഫ്സീർ : 14-15
View   
بَلْ تُؤْثِرُونَ ٱلْحَيَوٰةَ ٱلدُّنْيَا﴿١٦﴾
volume_up share
بَلْ പക്ഷേ, എങ്കിലും, എന്നാല്‍ تُؤْثِرُونَ നിങ്ങള്‍ പ്രാധാന്യം നല്‍കുന്നു, തെരഞ്ഞെടുക്കയാണ് الْحَيَاةَ الدُّنْيَا ഐഹികജീവിതത്തിന്, ഇഹലോകജീവിതത്തെ
87:16പക്ഷേ, നിങ്ങള്‍ ഐഹികജീവിതത്തിനു പ്രാധാന്യം നല്‍കുന്നു.
وَٱلْـَٔاخِرَةُ خَيْرٌۭ وَأَبْقَىٰٓ﴿١٧﴾
volume_up share
وَالْآخِرَةُ പരലോകമാകട്ടെ خَيْرٌ ഉത്തമമാണ് وَأَبْقَى ഏറ്റവും ശേഷിക്കുന്ന (ബാക്കിയാകുന്ന)തുമാണ്.
87:17പരലോകമാകട്ടെ, ഏറ്റവും ഉത്തമവും, കൂടുതല്‍ ശേഷിക്കുന്നതുമാണ്.
തഫ്സീർ : 16-17
View   
إِنَّ هَـٰذَا لَفِى ٱلصُّحُفِ ٱلْأُولَىٰ﴿١٨﴾
volume_up share
إِنَّ هَـذَا നിശ്ചയമായും ഇത് لَفِي الصُّحُفِ ഏടുകളില്‍ (തന്നെ) ഉണ്ട് الْأُولَى ആദ്യത്തെ, പൂര്‍വ്വ
87:18നിശ്ചയമായും, ഇത് ആദ്യത്തെ ഏടുകളില്‍ തന്നെയുണ്ട്;-
صُحُفِ إِبْرَٰهِيمَ وَمُوسَىٰ﴿١٩﴾
volume_up share
صُحُفِ إِبْرَاهِيمَ അതായത് ഇബ്രാഹീമിന്റെ ഏടുകള്‍ وَمُوسَى മൂസായുടെയും
87:19അതായത്, ഇബ്രാഹീമിന്റെയും, മൂസായുടെയും ഏടുകളില്‍.
തഫ്സീർ : 18-19
View