arrow_back_ios
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
ത്വാരിഖ് (രാത്രിയിൽ വരുന്നത്) മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 17 بِسْمِ ٱللَّـهِ ٱلرَّحْمَـنِ ٱلرَّحِيمِ പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍

بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
volume_up
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
وَٱلسَّمَآءِ وَٱلطَّارِقِ﴿١﴾
volume_up share
وَالسَّمَاءِ ആകാശം തന്നെയാണ وَالطَّارِقِ (രാത്രി) വന്നുമുട്ടുന്ന (കടന്നുവരുന്ന)തും
86:1ആകാശം തന്നെയാണ, രാത്രി കടന്നുവരുന്നതും തന്നെയാണ (സത്യം)!
وَمَآ أَدْرَىٰكَ مَا ٱلطَّارِقُ﴿٢﴾
volume_up share
وَمَا أَدْرَاكَ നിനക്ക് എന്തറിയാം مَا الطَّارِقُ രാത്രി കടന്നുവരുന്നത് എന്താണെന്ന്
86:2രാത്രി കടന്നുവരുന്നത് എന്നാല്‍ എന്താണെന്നു നിനക്കു എന്തറിയാം?!
ٱلنَّجْمُ ٱلثَّاقِبُ﴿٣﴾
volume_up share
النَّجْمُ നക്ഷത്രമാണ് الثَّاقِبُ തുളച്ചുചെല്ലുന്ന (ശോഭയേറിയ)
86:3തുളച്ചുചെല്ലുന്ന നക്ഷത്രമത്രെ (അത്)
إِن كُلُّ نَفْسٍۢ لَّمَّا عَلَيْهَا حَافِظٌۭ﴿٤﴾
volume_up share
إِن كُلُّ نَفْسٍ എല്ലാ ഓരോ ദേഹവും (ആളും - ആത്മാവും) ഇല്ല لَّمَّا عَلَيْهَا അതിന്‍റെമേല്‍ ഇല്ലാതെ حَافِظٌ ഒരു സൂക്ഷിക്കുന്നവന്‍, പാറാവുകാരന്‍, കാക്കുന്നവന്‍.
86:4എല്ലാ ഓരോ ദേഹവും [ആളും] തന്നെ, അതിന്‍റെ മേല്‍ സൂക്ഷിച്ചു (വീക്ഷിച്ചു) കൊണ്ടിരിക്കുന്ന ഒരാള്‍ ഇല്ലാത്തതായിട്ടില്ല.
തഫ്സീർ : 1-4
View   
فَلْيَنظُرِ ٱلْإِنسَـٰنُ مِمَّ خُلِقَ﴿٥﴾
volume_up share
فَلْيَنظُرِ എന്നാല്‍ നോക്കട്ടെ الْإِنسَانُ മനുഷ്യന്‍ مِمَّ خُلِقَ അവന്‍ എന്തിനാല്‍ (ഏതില്‍ നിന്ന്) സൃഷ്ടിക്കപ്പെട്ടു എന്ന്
86:5എന്നാല്‍, മനുഷ്യന്‍ (ചിന്തിച്ചു) നോക്കട്ടെ, അവന്‍ എന്തില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന്!
خُلِقَ مِن مَّآءٍۢ دَافِقٍۢ﴿٦﴾
volume_up share
خُلِقَ അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു مِن مَّاءٍ ഒരു വെള്ളത്തിനാല്‍ دَافِقٍ തെറിച്ചു വരുന്ന
86:6തെറിച്ചുവരുന്ന ഒരു വെള്ളത്തില്‍ നിന്നത്രെ അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്!
يَخْرُجُ مِنۢ بَيْنِ ٱلصُّلْبِ وَٱلتَّرَآئِبِ﴿٧﴾
volume_up share
يَخْرُجُ അത് പുറത്തുവരുന്നു مِن بَيْنِ الصُّلْبِ മുതുകെല്ലിന്റെ ഇടയില്‍ നിന്ന് وَالتَّرَائِبِ നെഞ്ചെല്ലുകളുടെയും
86:7അത് മുതുകെല്ലിന്നും, നെഞ്ചല്ലുകള്‍ക്കും ഇടയില്‍ നിന്ന് പുറത്തുവരുന്നു.
തഫ്സീർ : 5-7
View   
إِنَّهُۥ عَلَىٰ رَجْعِهِۦ لَقَادِرٌۭ﴿٨﴾
volume_up share
إِنَّهُ നിശ്ചയമായും അവന്‍ عَلَى رَجْعِهِ അവനെ മടക്കുവാന്‍, ആവര്‍ത്തിക്കുന്നതിന് لَقَادِرٌ കഴിവുള്ളവന്‍ തന്നെ
86:8നിശ്ചയമായും, അവന്‍ [അല്ലാഹു അവനെ മട(ക്കി സൃഷ്ടി)ക്കുന്നതിനു കഴിവുള്ളവന്‍ തന്നെ, -
يَوْمَ تُبْلَى ٱلسَّرَآئِرُ﴿٩﴾
volume_up share
يَوْمَ تُبْلَى പരിശോധിക്ക(പരീക്ഷിക്ക)പ്പെടുന്ന ദിവസം السَّرَائِرُ രഹസ്യങ്ങള്‍, സ്വകാര്യചെയ്തികള്‍
86:9രഹസ്യങ്ങള്‍ പരിശോധിക്കപ്പെടുന്ന ദിവസം.
فَمَا لَهُۥ مِن قُوَّةٍۢ وَلَا نَاصِرٍۢ﴿١٠﴾
volume_up share
فَمَا لَهُ അപ്പോള്‍ അവന്നില്ല مِن قُوَّةٍ ഒരു ശക്തിയും وَلَا نَاصِرٍ ഒരു സഹായകനുമില്ല.
86:10അപ്പോള്‍ അവന് യാതൊരു ശക്തിയാകട്ടെ, സഹായകനാകട്ടെ (ഉണ്ടായിരിക്കുക) ഇല്ല.
തഫ്സീർ : 8-10
View   
وَٱلسَّمَآءِ ذَاتِ ٱلرَّجْعِ﴿١١﴾
volume_up share
وَالسَّمَاءِ ആകാശം തന്നെയാണ ذَاتِ الرَّجْعِ മടക്കം (ആവര്‍ത്തനം)
86:11ആവര്‍ത്തി (ച്ചു മഴചൊരി)ക്കുന്ന ആകാശം തന്നെയാണ (സത്യം)!
وَٱلْأَرْضِ ذَاتِ ٱلصَّدْعِ﴿١٢﴾
volume_up share
وَالْأَرْضِ ഭൂമിയുമാണ ذَاتِ الصَّدْعِ പിളരല്‍ ഉള്ള (പിളരുന്ന)തായ
86:12(സസ്യലതാദികള്‍ മുളച്ചു) പിളരുന്ന ഭൂമിയും തന്നെയാണ (സത്യം)!
إِنَّهُۥ لَقَوْلٌۭ فَصْلٌۭ﴿١٣﴾
volume_up share
إِنَّهُ നിശ്ചയമായും ഇത്, അത് لَقَوْلٌ ഒരു വാക്ക് (വചനം) തന്നെ فَصْلٌ തീരുമാനമായ (ഖണ്ഡിതമായ)
86:13നിശ്ചയമായും, ഇത് ഒരു (ഖണ്ഡിതമായ) തീരുമാന വചനം തന്നെയാകുന്നു.
وَمَا هُوَ بِٱلْهَزْلِ﴿١٤﴾
volume_up share
وَمَا هُوَ അതല്ല താനും بِالْهَزْلِ തമാശ, വിനോദം
86:14ഇതു തമാശയല്ല.
തഫ്സീർ : 11-14
View   
إِنَّهُمْ يَكِيدُونَ كَيْدًۭا﴿١٥﴾
volume_up share
إِنَّهُمْ നിശ്ചയമായും അവര്‍ يَكِيدُونَ തന്ത്രം (ഉപായം) പ്രവര്‍ത്തിക്കുന്നു كَيْدًا ഒരു തന്ത്രം, ഉപായം
86:15നിശ്ചയമായും, അവര്‍ [അവിശ്വാസികള്‍] ഒരു (വമ്പിച്ച) തന്ത്രം പ്രയോഗിച്ചു കൊണ്ടിരിക്കുന്നു;
وَأَكِيدُ كَيْدًۭا﴿١٦﴾
volume_up share
وَأَكِيدُ ഞാനും തന്ത്രം പ്രയോഗിക്കുന്നു كَيْدًا ഒരു തന്ത്രം
86:16ഞാനും ഒരു (വമ്പിച്ച) തന്ത്രം പ്രയോഗിക്കുന്നതാണ്.
فَمَهِّلِ ٱلْكَـٰفِرِينَ أَمْهِلْهُمْ رُوَيْدًۢا﴿١٧﴾
volume_up share
فَمَهِّلِ ആകയാല്‍ താമസം (ഒഴിവ് - ഇട - സാവകാശം) നല്‍കുക الْكَافِرِينَ അവിശ്വാസികള്‍ക്ക്‌ أَمْهِلْهُمْ അവര്‍ക്ക് താമസം ചെയ്തു കൊടുക്കുക رُوَيْدًا അല്‍പം, കുറച്ച്
86:17ആകയാല്‍, (നബിയേ) അവിശ്വാസികള്‍ക്കു നീ (കാല) താമസം നല്‍കുക; അവര്‍ക്കു നീ അല്‍പമൊന്നു താമസം ചെയ്തു കൊടുക്കുക.
തഫ്സീർ : 15-17
View