ബുറൂജ് (നക്ഷത്രമണ്ഡലങ്ങൾ)
മക്കയില്‍ അവതരിച്ചത് – വചനങ്ങള്‍ 22
بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
volume_up
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
وَٱلسَّمَآءِ ذَاتِ ٱلْبُرُوجِ﴿١﴾
وَالسَّمَاءِ ആകാശം തന്നെയാണ ذَاتِ الْبُرُوجِ രാശി (ഗ്രഹമണ്ഡലം)കളുള്ള
85:1ഗ്രഹമണ്ഡലങ്ങളുള്ളതായ ആകാശം തന്നെയാണ (സത്യം)!
وَٱلْيَوْمِ ٱلْمَوْعُودِ﴿٢﴾
وَالْيَوْمِ ദിവസവും തന്നെയാണ الْمَوْعُودِ വാഗ്ദത്തം ചെയ്യപ്പെട്ട
85:2വാഗ്ദത്തം ചെയ്യപ്പെട്ട (ആ) ദിവസം തന്നെയാണ (സത്യം)!
وَشَاهِدٍۢ وَمَشْهُودٍۢ﴿٣﴾
وَشَاهِدٍ സാക്ഷിയും തന്നെയാണ وَمَشْهُودٍ സാക്ഷീകരിക്കപ്പെടുന്ന (സാക്ഷി നില്‍ക്കപ്പെടുന്ന)തും.
85:3സാക്ഷിയും, സാക്ഷീകരിക്കപ്പെടുന്നതും തന്നെയാണ (സത്യം)!
قُتِلَ أَصْحَـٰبُ ٱلْأُخْدُودِ﴿٤﴾
قُتِلَ കൊല്ല (ശപിക്ക -നശിപ്പിക്ക)പ്പെടട്ടെ أَصْحَابُ ആള്‍ക്കാര്‍ الْأُخْدُودِ കിടങ്ങിന്‍റെ
85:4കിടങ്ങിന്‍റെ ആള്‍ക്കാര്‍ കൊല്ലപ്പെടട്ടെ [ശപിക്കപ്പെടട്ടെ]!-
ٱلنَّارِ ذَاتِ ٱلْوَقُودِ﴿٥﴾
النَّارِ അതായത് അഗ്നിയുടെ ذَاتِ الْوَقُودِ വിറക് (ഇന്ധനം) ഉള്ളതായ (നിറക്കപ്പെട്ട)
85:5അതായതു ഇന്ധനം [വിറക്] നിറച്ച അഗ്നിയുടെ (ആള്‍ക്കാര്‍);-
إِذْ هُمْ عَلَيْهَا قُعُودٌۭ﴿٦﴾
إِذْ هُمْ അവര്‍ ആയിരുന്ന സന്ദര്‍ഭം عَلَيْهَا അതിങ്കല്‍, അതിനുമേലെ قُعُودٌ ഇരിക്കുന്നവര്‍
85:6അവര്‍ അതിങ്കല്‍ ഇരുന്നുകൊണ്ടിരുന്ന സന്ദര്‍ഭം;-
وَهُمْ عَلَىٰ مَا يَفْعَلُونَ بِٱلْمُؤْمِنِينَ شُهُودٌۭ﴿٧﴾
وَهُمْ അവര്‍, അവരാകട്ടെ عَلَى مَا يَفْعَلُونَ തങ്ങള്‍ ചെയ്യുന്നതിന് بِالْمُؤْمِنِينَ സത്യവിശ്വാസികളെക്കൊണ്ട് شُهُودٌ (ദൃക്ക്) സാക്ഷികളുമാണ്.
85:7സത്യവിശ്വാസികളെക്കൊണ്ട് തങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നതിനു അവര്‍ ദൃക്സാക്ഷികളായും കൊണ്ട്.
وَمَا نَقَمُوا۟ مِنْهُمْ إِلَّآ أَن يُؤْمِنُوا۟ بِٱللَّهِ ٱلْعَزِيزِ ٱلْحَمِيدِ﴿٨﴾
وَمَا نَقَمُوا അവര്‍ കുറ്റപ്പെടുത്തിയിട്ടില്ല, ആക്ഷേപിച്ചിട്ടില്ല, വെറുത്തിട്ടില്ല مِنْهُمْ അവരില്‍ നിന്ന്, അവരെക്കുറിച്ച് إِلَّا أَن يُؤْمِنُوا അവര്‍ വിശ്വസിക്കുന്നതല്ലാതെ بِاللَّـهِ അല്ലാഹുവിങ്കല്‍ الْعَزِيزِ പ്രതാപശാലിയായ الْحَمِيدِ സ്തുത്യര്‍ഹനായ
85:8പ്രതാപശാലിയായ, സ്തുത്യര്‍ഹനായ അല്ലാഹുവില്‍ അവര്‍ [ആ സത്യവിശ്വാസികള്‍] വിശ്വസിക്കുന്നതല്ലാതെ, അവരെക്കുറിച്ച് അവര്‍ (യാതൊന്നും) കുറ്റപ്പെടുത്തിയിട്ടില്ലതാനും ;-
ٱلَّذِى لَهُۥ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ وَٱللَّهُ عَلَىٰ كُلِّ شَىْءٍۢ شَهِيدٌ﴿٩﴾
الَّذِي അതായതു യാതൊരുവന്‍ لَهُ അവന്നാകുന്നു مُلْكُ السَّمَاوَاتِ ആകാശങ്ങളുടെ രാജാധിപത്യം وَالْأَرْضِ ഭൂമിയുടെയും وَاللَّـهُ അല്ലാഹുവാകട്ടെ عَلَى كُلِّ شَيْءٍ എല്ലാ കാര്യത്തിനും شَهِيدٌ (ദൃക്ക്)സാക്ഷിയാണ്.
85:9അതായത് ആകാശങ്ങളുടെയും ഭൂമിയുടെയും രാജാധിപത്യം യാതൊരുവന്നാണോ അവനില്‍ (വിശ്വസിക്കുന്നത്.) അല്ലാഹുവാകട്ടെ, എല്ലാ കാര്യത്തിനും ദൃക്സാക്ഷിയാകുന്നു.
إِنَّ ٱلَّذِينَ فَتَنُوا۟ ٱلْمُؤْمِنِينَ وَٱلْمُؤْمِنَـٰتِ ثُمَّ لَمْ يَتُوبُوا۟ فَلَهُمْ عَذَابُ جَهَنَّمَ وَلَهُمْ عَذَابُ ٱلْحَرِيقِ﴿١٠﴾
إِنَّ الَّذِينَ നിശ്ചയമായും യാതൊരുവര്‍ فَتَنُوا അവര്‍ കുഴപ്പപ്പെടുത്തി, പരീക്ഷണത്തിലാക്കി (മര്‍ദ്ദിച്ചു) الْمُؤْمِنِينَ സത്യവിശ്വാസികളെ وَالْمُؤْمِنَاتِ സത്യവിശ്വസിനികളെയും ثُمَّ പിന്നീട് لَمْ يَتُوبُوا അവര്‍ പശ്ചാത്താപിച്ചതുമില്ല فَلَهُمْ എന്നാലവര്‍ക്കുണ്ട് عَذَابُ جَهَنَّمَ ജഹന്നമി (നരകത്തി)ന്‍റെ ശിക്ഷ وَلَهُمْ അവര്‍ക്കുണ്ടുതാനും عَذَابُ الْحَرِيقِ കരിച്ചലിന്‍റെ (ചുട്ടെരിക്കുന്ന) ശിക്ഷ
85:10നിശ്ചയമായും, സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും (മര്‍ദ്ദിച്ചു) കുഴപ്പത്തിലാക്കുകയും, പിന്നീട് പാശ്ചാത്തപിക്കാതിരിക്കുകയും ചെയ്തവര്‍; അവര്‍ക്ക് നരകശിക്ഷയുണ്ട്; അവര്‍ക്ക് ചുട്ടുകരിക്കുന്ന ശിക്ഷയുമുണ്ട്.
إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ لَهُمْ جَنَّـٰتٌۭ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ ۚ ذَٰلِكَ ٱلْفَوْزُ ٱلْكَبِيرُ﴿١١﴾
إِنَّ الَّذِينَ നിശ്ചയമായും യാതൊരുവര്‍ آمَنُوا വിശ്വസിച്ച وَعَمِلُوا الصَّالِحَاتِ സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്ത لَهُمْ جَنَّاتٌ അവര്‍ക്കുണ്ടു സ്വര്‍ഗങ്ങള്‍ تَجْرِي നടക്കുന്ന, ഒഴുകുന്ന مِن تَحْتِهَا അതിന്‍റെ അടിഭാഗത്തൂടെ الْأَنْهَارُ അരുവികള്‍, നദികള്‍ ذَلِكَ الْفَوْزُ അതത്രെ വിജയം, ഭാഗ്യം الْكَبِيرُ വലിയ
85:11നിശ്ചയമായും, വിശ്വസിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍;- അവര്‍ക്ക് അടിഭാഗത്തിലൂടെ അരുവികള്‍ ഒഴികിക്കൊണ്ടിരിക്കുന്ന സ്വര്‍ഗങ്ങളുണ്ട്. അതത്രെ വലുതായ വിജയം.
إِنَّ بَطْشَ رَبِّكَ لَشَدِيدٌ﴿١٢﴾
إِنَّ بَطْشَ നിശ്ചയമായും പിടുത്തം (ശിക്ഷ) رَبِّكَ നിന്‍റെ റബ്ബിന്‍റെ لَشَدِيدٌ കഠിനമായതുതന്നെ.
85:12നിശ്ചയമായും, നിന്‍റെ റബ്ബിന്‍റെ പിടുത്തം [പിടിച്ചു ശിക്ഷിക്കല്‍] കഠിനമായതു തന്നെ.
إِنَّهُۥ هُوَ يُبْدِئُ وَيُعِيدُ﴿١٣﴾
إِنَّهُ هُوَ നിശ്ചയം അവന്‍തന്നെ يُبْدِئُ ആദ്യമായുണ്ടാക്കുന്നു, തുടക്കം ചെയ്യുന്നു وَيُعِيدُ ആവര്‍ത്തിക്കുക (മടക്കിയുണ്ടാക്കുക)യും ചെയ്യുന്നു
85:13നിശ്ചയമായും അവന്‍ തന്നെയാണ്, ആദ്യമായുണ്ടാക്കുകയും, (വീണ്ടും) ആവര്‍ത്തിച്ചുണ്ടാക്കുകയും ചെയ്യുന്നത്.
وَهُوَ ٱلْغَفُورُ ٱلْوَدُودُ﴿١٤﴾
وَهُوَ അവനത്രെ الْغَفُورُ വളരെ പൊറുക്കുന്നവന്‍ الْوَدُودُ വളരെ സ്നേഹം (താല്‍പര്യം) ഉള്ളവന്‍
85:14വളരെ പൊറുക്കുന്നവനും, വളരെ സ്നേഹമുള്ളവനും അവനത്രെ.
ذُو ٱلْعَرْشِ ٱلْمَجِيدُ﴿١٥﴾
ذُو الْعَرْشِ അര്‍ശുള്ളവന്‍, സിംഹാസനക്കാരന്‍ الْمَجِيدُ മഹത്വമേറിയവന്‍, യോഗ്യതയുള്ളവന്‍
85:15"അര്‍ശ്" [സിംഹാസനം] ഉള്ളവനും, മഹത്വമേറിയവനും ;-
فَعَّالٌۭ لِّمَا يُرِيدُ﴿١٦﴾
فَعَّالٌ ശരിക്കും ചെയ്യുന്നവന്‍, പ്രവര്‍ത്തിക്കുന്നവന്‍ لِّمَا يُرِيدُ താന്‍ ഉദ്ദേശിക്കുന്നതിനെ, എന്തു താല്‍പര്യപ്പെടുന്നോ അതു
85:16താന്‍ ഉദ്ദേശിക്കുന്നതെന്തോ അത് (ശരിക്കും) പ്രവര്‍ത്തിക്കുന്നവനും.
هَلْ أَتَىٰكَ حَدِيثُ ٱلْجُنُودِ﴿١٧﴾
هَلْ أَتَاكَ നിനക്കു വന്നിരിക്കുന്നുവോ حَدِيثُ വര്‍ത്തമാനം الْجُنُودِ സൈന്യങ്ങളുടെ
85:17(ആ) സൈന്യങ്ങളുടെ വര്‍ത്തമാനം നിനക്കു വന്നെത്തിയിരിക്കുന്നുവോ (നബിയേ),-
فِرْعَوْنَ അതായത് ഫിര്‍ഔന്‍റെ وَثَمُودَ "ഥമൂദി"ന്‍റെയും.
85:18അതായത്, ഫിര്‍ഔന്‍റെയും, "ഥമൂദി"ന്‍റെയും?!
بَلِ ٱلَّذِينَ كَفَرُوا۟ فِى تَكْذِيبٍۢ﴿١٩﴾
بَلِ എങ്കിലും (പക്ഷേ) الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ فِي تَكْذِيبٍ വ്യാജമാക്കലിലാകുന്നു
85:19എങ്കിലും (ഈ) അവിശ്വസിച്ചവര്‍ വ്യാജമാക്കലിലാണു (ഏര്‍പ്പെട്ടിട്ടു)ള്ളത്.
وَٱللَّهُ مِن وَرَآئِهِم مُّحِيطٌۢ﴿٢٠﴾
وَاللَّـهُ അല്ലാഹുവാകട്ടെ مِن وَرَائِهِم അവരുടെ പിന്‍വശത്തൂടെ, പിന്നില്‍ നിന്ന് مُّحِيطٌ വലയം ചെയ്യുന്നവനാകുന്നു.
85:20അല്ലാഹുവാകട്ടെ, അവരുടെ പിന്‍വശത്തിലൂടെ (അവരെ) വലയം ചെയ്തുകൊണ്ടിരിക്കുന്നവനുമാണ്.
بَلْ هُوَ قُرْءَانٌۭ مَّجِيدٌۭ﴿٢١﴾
بَلْ هُوَ എങ്കിലും (പക്ഷെ - എന്നാല്‍) അതു قُرْآنٌ ഒരു ഖുര്‍ആനാകുന്നു (വായനാഗ്രന്ഥമാണ്) مَّجِيدٌ മഹത്വമേറിയ, ശ്രേഷ്ടമാക്കപ്പെട്ട
85:21പക്ഷേ, അതു മഹത്വമേറിയ ഒരു ഖുര്‍ആനാകുന്നു ;
فِى لَوْحٍۢ مَّحْفُوظٍۭ﴿٢٢﴾
فِي لَوْحٍ ഒരു ഫലകത്തില്‍, പലകയില്‍ مَّحْفُوظٍ സുരക്ഷിതമായ, സൂക്ഷിക്കപ്പെട്ട
85:22സുരക്ഷിതമായ ഒരു ഫലകത്തിലാണ് (അതുള്ളത്).