arrow_back_ios
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
ഇൻഷിഖാഖ് (പൊട്ടിപ്പിളരൽ) മക്കയില്‍ അവതരിച്ചത് – വചനങ്ങള്‍ 25

بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
volume_up
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
إِذَا ٱلسَّمَآءُ ٱنشَقَّتْ﴿١﴾
volume_up share
إِذَا السَّمَاءُ ആകാശം ആകുമ്പോള്‍ (ആയാല്‍) انشَقَّتْ അതു പിളരുക, പൊട്ടിക്കീറുക
84:1ആകാശം പിളരുമ്പോള്‍.
وَأَذِنَتْ لِرَبِّهَا وَحُقَّتْ﴿٢﴾
volume_up share
وَأَذِنَتْ അതു ചെവികൊടുക്കുക (കീഴ്പ്പെടുക -അനുസരിക്കുക)യും لِرَبِّهَا അതിന്‍റെ റബ്ബിന് وَحُقَّتْ അതു കടമപ്പെടുക (അവകാശപ്പെടുക)യും ചെയ്തിരിക്കുന്നു.
84:2അത് അതിന്‍റെ റബ്ബിനു ചെവി കൊടുക്കുക [കല്പനക്കു കീഴൊതുങ്ങുക]യും (ചെയ്യുമ്പോള്‍)! അതു (അതിനു) കടമപ്പെട്ടിരിക്കുന്നുതാനും.
وَإِذَا ٱلْأَرْضُ مُدَّتْ﴿٣﴾
volume_up share
وَإِذَا الْأَرْضُ ഭൂമി ആകുമ്പോള്‍ (ആയാല്‍) مُدَّتْ അതു നീട്ട (പരത്തി വിശാലമാക്ക)പ്പെടുക
84:3ഭൂമി (പരത്തി) നീട്ടപ്പെടുകയും ചെയ്യുമ്പോള്‍!
وَأَلْقَتْ مَا فِيهَا وَتَخَلَّتْ﴿٤﴾
volume_up share
وَأَلْقَتْ അത് ഇടുകയും مَا فِيهَا അതിലുള്ളത് وَتَخَلَّتْ അത് ഒഴിവാക്കുക (കാലിയാകുക)യും
84:4അതിലുള്ളതിനെ അത് (വെളിക്ക്) ഇടുകയും, അതു ഒഴിവായിത്തീരുകയും (ചെയ്യുമ്പോള്‍)!
وَأَذِنَتْ لِرَبِّهَا وَحُقَّتْ﴿٥﴾
volume_up share
وَأَذِنَتْ അത് ചെവികൊടുക്കുകയും لِرَبِّهَا അതിന്‍റെ റബ്ബിന് وَحُقَّتْ അത് കടമപ്പെടുകയും ചെയ്തിരിക്കുന്നു.
84:5അതു അതിന്‍റെ റബ്ബിനു ചെവികൊടുക്കുക [കല്പനക്കു കീഴൊതുങ്ങുക]യും (ചെയ്യുമ്പോള്‍)! അതു (അതിനു) കടമപ്പെട്ടിരിക്കുന്നുതാനും.
തഫ്സീർ : 1-5
View   
يَـٰٓأَيُّهَا ٱلْإِنسَـٰنُ إِنَّكَ كَادِحٌ إِلَىٰ رَبِّكَ كَدْحًۭا فَمُلَـٰقِيهِ﴿٦﴾
volume_up share
يَا أَيُّهَا الْإِنسَانُ ഹേ മനുഷ്യാ إِنَّكَ كَادِحٌ നിശ്ചയമായും നീ അദ്ധ്വാനപ്പെട്ടു (ബുദ്ധിമുട്ടി) ക്കൊണ്ടിരിക്കുന്നവനാണ് إِلَى رَبِّكَ നിന്‍റെ റബ്ബിങ്കലേക്ക് كَدْحًا ഒരു അദ്ധ്വാനം فَمُلَاقِيهِ അങ്ങനെ അവനെ കണ്ടുമുട്ടുന്നവനാണ്.
84:6ഹേ, മനുഷ്യാ, നിശ്ചയമായും നീ, നിന്‍റെ റബ്ബിങ്കലേക്കു (തീവ്രമായ) അദ്ധ്വാനം അദ്ധ്വാനിച്ചു കൊണ്ടിരിക്കുന്നതാണ്; അങ്ങനെ, (നീ) അവനുമായി കണ്ടുമുട്ടുന്നവനാകുന്നു.
തഫ്സീർ : 6-6
View   
فَأَمَّا مَنْ أُوتِىَ كِتَـٰبَهُۥ بِيَمِينِهِۦ﴿٧﴾
volume_up share
فَأَمَّا مَنْ എന്നാലപ്പോള്‍ യാതൊരുവന്‍ أُوتِيَ അവന് നല്‍കപ്പെട്ടു كِتَابَهُ അവന്‍റെ ഗ്രന്ഥം بِيَمِينِهِ അവന്‍റെ വലങ്കയ്യില്‍
84:7എന്നാല്‍ അപ്പോള്‍, ഏതൊരുവനു അവന്‍റെ ഗ്രന്ഥം അവന്‍റെ വലങ്കയ്യില്‍ കൊടുക്കപ്പെട്ടുവോ,-
فَسَوْفَ يُحَاسَبُ حِسَابًۭا يَسِيرًۭا﴿٨﴾
volume_up share
فَسَوْفَ എന്നാല്‍ വഴിയെ, പിറകെ يُحَاسَبُ അവന്‍ വിചാരണ ചെയ്യപ്പെടും حِسَابًا ഒരു വിചാരണ يَسِيرًا ലഘുവായ, അല്പമായ
84:8എന്നാലവന്‍ വഴിയെ ലഘുവായ ഒരു വിചാരണ ചെയ്യപ്പെടുന്നതാണ്.
وَيَنقَلِبُ إِلَىٰٓ أَهْلِهِۦ مَسْرُورًۭا﴿٩﴾
volume_up share
وَيَنقَلِبُ അവന്‍ തിരിച്ചു പോകുകയും إِلَى أَهْلِهِ തന്‍റെ സ്വന്തക്കാരി (ആള്‍ക്കാരി)ലേക്ക് مَسْرُورًا സന്തുഷ്ടനായി.
84:9അവന്‍ തന്‍റെ സ്വന്തക്കാരിലേക്ക് സന്തുഷ്ടനായിക്കൊണ്ട് തിരിച്ചു പോകുകയും ചെയ്യും.
തഫ്സീർ : 7-9
View   
وَأَمَّا مَنْ أُوتِىَ كِتَـٰبَهُۥ وَرَآءَ ظَهْرِهِۦ﴿١٠﴾
volume_up share
وَأَمَّا مَنْ എന്നാല്‍ യാതൊരുവന്‍ أُوتِيَ അവനു നല്‍കപ്പെട്ടു كِتَابَهُ തന്‍റെ ഗ്രന്ഥം وَرَاءَ പിന്നിലൂടെ ظَهْرِهِ അവന്‍റെ മുതുകിന്‍റെ
84:10ഏതൊരുവനു അവന്‍റെ ഗ്രന്ഥം അവന്‍റെ മുതുകിന്‍റെ പിന്നിലൂടെ കൊടുക്കപ്പെട്ടുവോ-
فَسَوْفَ يَدْعُوا۟ ثُبُورًۭا﴿١١﴾
volume_up share
فَسَوْفَ എന്നാല്‍ വഴിയെ يَدْعُو അവന്‍ വിളിക്കും ثُبُورًا നാശം, കഷ്ടപ്പാട്
84:11അവന്‍ വഴിയെ നാശത്തെ വിളി(ച്ചു നിലവിളി)ക്കുന്നതാണ്.
وَيَصْلَىٰ سَعِيرًا﴿١٢﴾
volume_up share
وَيَصْلَى അവന്‍ കടക്കുക(എരിയുക)യും ചെയ്യും سَعِيرًا കത്തിജ്വലിക്കുന്ന അഗ്നിയില്‍, നരകത്തില്‍
84:12ആളിക്കത്തുന്ന അഗ്നിയില്‍ അവന്‍ കടന്നെരിയുകയും ചെയ്യും.
തഫ്സീർ : 10-12
View   
إِنَّهُۥ كَانَ فِىٓ أَهْلِهِۦ مَسْرُورًا﴿١٣﴾
volume_up share
إِنَّهُ كَانَ കാരണം അവനായിരുന്നു فِي أَهْلِهِ തന്‍റെ സ്വന്ത(ആള്‍)ക്കാരില്‍ مَسْرُورًا സന്തുഷ്ടന്‍
84:13(കാരണം) അവന്‍ അവന്‍റെ സ്വന്തക്കാര്‍ക്കിടയില്‍ വെച്ച് സന്തുഷ്ടനായിരുന്നു.
إِنَّهُۥ ظَنَّ أَن لَّن يَحُورَ﴿١٤﴾
volume_up share
إِنَّهُ ظَنَّ നിശ്ചയമായും അവന്‍ ധരിച്ചു أَن لَّن يَحُورَ അവന്‍ മടങ്ങിവരുന്നതേ അല്ല എന്ന്
84:14അവന്‍ ധരിച്ചു, അവന്‍ (അല്ലാഹുവിങ്കലേക്കു) മടങ്ങിവരുന്നതേയല്ല എന്ന്.
بَلَىٰٓ إِنَّ رَبَّهُۥ كَانَ بِهِۦ بَصِيرًۭا﴿١٥﴾
volume_up share
بَلَى ഇല്ലാതേ, അല്ലാതേ إِنَّ رَبَّهُ നിശ്ചയമായും അവന്‍റെ റബ്ബ് كَانَ بِهِ അവനെക്കുറിച്ച് ആയിരിക്കുന്നു, ആകുന്നു بَصِيرًا കണ്ടറിയുന്നവന്‍
84:15ഇല്ലാതേ! [മടങ്ങാതിരിക്കയില്ല] നിശ്ചയമായും അവന്‍റെ റബ്ബ് അവനെപ്പറ്റി കണ്ടറിയുന്നവനായിരുന്നു.
തഫ്സീർ : 13-15
View   
فَلَآ أُقْسِمُ بِٱلشَّفَقِ﴿١٦﴾
volume_up share
فَلَا أُقْسِمُ എന്നാല്‍ ഞാന്‍ സത്യം ചെയ്തു പറയുന്നു بِالشَّفَقِ അസ്തമ ശോഭകൊണ്ട്
84:16എന്നാല്‍ അസ്തമയ ശോഭകൊണ്ടു ഞാന്‍ സത്യം ചെയ്തു പറയുന്നു;
وَٱلَّيْلِ وَمَا وَسَقَ﴿١٧﴾
volume_up share
وَاللَّيْلِ രാത്രികൊണ്ടും وَمَا وَسَقَ അത് അടക്കിവെച്ച (ഉള്‍ക്കൊള്ളുന്ന)വകൊണ്ടും
84:17രാത്രിയും, അതുള്‍ക്കൊള്ളുന്നവയും കൊണ്ടും -
وَٱلْقَمَرِ إِذَا ٱتَّسَقَ﴿١٨﴾
volume_up share
وَالْقَمَرِ ചന്ദ്രനെ കൊണ്ടും إِذَا اتَّسَقَ (അതു ചേര്‍ന്നു) പൂര്‍ണ്ണമായി - നികന്നു വരുമ്പോള്‍
84:18ചന്ദ്രന്‍ നികന്നു (പൂര്‍ണതപ്രാപിച്ചു) വരുമ്പോള്‍ അതു കൊണ്ടും (സത്യം ചെയ്തു പറയുന്നു):-
لَتَرْكَبُنَّ طَبَقًا عَن طَبَقٍۢ﴿١٩﴾
volume_up share
لَتَرْكَبُنَّ നിശ്ചയമായും നിങ്ങള്‍ കയറും (തരണം ചെയ്യും) طَبَقًا ഒരു ഘട്ടം (അടുക്കു, അവസ്ഥ, പടി) ആയിക്കൊണ്ട് عَن طَبَقٍ ഒരു ഘട്ടത്തില്‍ (...)നിന്ന് طَبَقًاعَن طَبَقٍ [ഘട്ടം ഘട്ടമായി ഓരോ പടിയായി അടുക്കടുക്കായി]
84:19തീര്‍ച്ചയായും നിങ്ങള്‍ (ഓരോ) ഘട്ടം ഘട്ടമായി കയറിക്കൊണ്ടിരിക്കുന്നതാണ്.
فَمَا لَهُمْ لَا يُؤْمِنُونَ﴿٢٠﴾
volume_up share
فَمَا لَهُمْ എന്നിരിക്കെ, അവ (ഇവ)ര്‍ക്കെന്താണ് لَا يُؤْمِنُونَ അവര്‍ വിശ്വസിക്കുന്നില്ല (വിശ്വസിക്കാതെ)
84:20എന്നിരിക്കെ, എന്താണ് ഇവര്‍ക്ക് - ഇവര്‍ വിശ്വസിക്കുന്നില്ല?!-
وَإِذَا قُرِئَ عَلَيْهِمُ ٱلْقُرْءَانُ لَا يَسْجُدُونَ ۩﴿٢١﴾
volume_up share
وَإِذَا قُرِئَ ഓതപ്പെട്ടാല്‍ عَلَيْهِمُ അവരില്‍ , അവര്‍ക്കു الْقُرْآنُ ഖുര്‍ആന്‍ لَا يَسْجُدُونَ അവര്‍ സുജൂദ് ചെയ്യുന്നുമില്ല
84:21അവര്‍ക്കു ഖുര്‍ആന്‍ ഓതിക്കൊടുക്കപ്പെട്ടാല്‍ അവര്‍ "സുജൂദ്" [സാഷ്ടാംഗ നമസ്കാരം] ചെയ്യുന്നുമില്ല?!
തഫ്സീർ : 16-21
View   
بَلِ ٱلَّذِينَ كَفَرُوا۟ يُكَذِّبُونَ﴿٢٢﴾
volume_up share
بَل പക്ഷേ الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ يُكَذِّبُونَ വ്യാജമാക്കുന്നു
84:22(അത്രയുമല്ല) പക്ഷേ, അവിശ്വസിച്ചവര്‍ വ്യാജമാക്കികൊണ്ടിരിക്കുകയാണ് .
وَٱللَّهُ أَعْلَمُ بِمَا يُوعُونَ﴿٢٣﴾
volume_up share
وَاللَّـهُ أَعْلَمُ അല്ലാഹു ഏറ്റവും (നല്ലപോലെ) അറിയുന്നവനാണ് بِمَا يُوعُونَ അവര്‍ സൂക്ഷിച്ചു (ഉള്ളില്‍ വെച്ചു) വരുന്നതിനെപ്പറ്റി
84:23അവര്‍ (മനസ്സില്‍) സൂക്ഷിച്ചുവെക്കുന്നതിനെക്കുറിച്ച് അല്ലാഹു നല്ലവണ്ണം അറിയുന്നവനുമാകുന്നു.
فَبَشِّرْهُم بِعَذَابٍ أَلِيمٍ﴿٢٤﴾
volume_up share
فَبَشِّرْهُم ആകയാല്‍ അവര്‍ക്കു സന്തോഷമറിയിക്കുക بِعَذَابٍ أَلِيمٍ വേദനയേറിയ ശിക്ഷയെപ്പറ്റി
84:24ആകയാല്‍, (നബിയേ) അവര്‍ക്കു വേദനയേറിയ ഒരു ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക.
إِلَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ لَهُمْ أَجْرٌ غَيْرُ مَمْنُونٍۭ﴿٢٥﴾
volume_up share
إِلَّا الَّذِينَ യാതൊരുവര്‍ക്കൊഴികെ آمَنُوا വിശ്വസിച്ച وَعَمِلُوا الصَّالِحَاتِ സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കയും ചെയ്ത لَهُمْ അവര്‍ക്കുണ്ട് أَجْرٌ പ്രതിഫലം, കൂലി غَيْرُ مَمْنُونٍ മുറിക്കപ്പെടാത്ത (മുറിയാത്ത, നഷ്ടം പറ്റാത്ത)
84:25വിശ്വസിക്കുകയും, സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കൊഴികെ, അവര്‍ക്കു മുറിഞ്ഞു (നഷ്ടപെട്ടു) പോകാത്ത പ്രതിഫലം ഉണ്ട്.
തഫ്സീർ : 22-25
View