മുഖവുര
മുത്വഫ്ഫിഫീൻ (അളവിൽ കുറക്കുന്നവൻ)
വചനങ്ങള്‍ 36
ഈ അദ്ധ്യായം മക്കയില്‍ അവതരിച്ചതോ, മദീനയില്‍ അവതരിച്ചതോ എന്ന വിഷയത്തില്‍ ഭിന്നാഭിപ്രായമുണ്ട്. മക്കീസൂറത്തുകളില്‍ അവസാനത്തേതാണെന്നും മദനീ സൂറത്തുകളില്‍ ആദ്യത്തേതാണെന്നും മറ്റും വേറെയും അഭിപ്രായങ്ങളുണ്ട്. ഇബ്നു അബ്ബാസ് (رضي الله عنه) പ്രസ്താവിച്ചതായി ഇപ്രകാരം വന്നിരിക്കുന്നു; ‘നബി (ﷺ) മദീനയില്‍ ചെന്നപ്പോള്‍ അവിടെയുള്ളവര്‍ അളത്തത്തില്‍ ഏറ്റവും അധികം മോശം വരുത്തുന്നവരായിരുന്നു. അപ്പോള്‍ അല്ലാഹു സൂറത്തുല്‍ മുത്വഫ്-ഫിഫീന്‍ അവതരിപ്പിച്ചു. അപ്പോള്‍ അവര്‍ അളത്തം നന്നാക്കി.’ (ന;ജ;ബ) ഈ ഹദീസില്‍ നിന്നു മനസ്സിലാകുന്നതു നബി (ﷺ) മദീനയില്‍ ചെന്ന ഉടനെയാണ് ഇത് അവതരിച്ചതെന്നാകുന്നു. അല്ലാഹുവിന്നറിയാം.
بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
volume_up
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
وَيْلٌۭ لِّلْمُطَفِّفِينَ﴿١﴾
وَيْلٌ കഷ്ടം, മഹാനാശം لِّلْمُطَفِّفِينَ (അളവ്) കുറക്കുന്ന (കബളിപ്പിച്ചെടുക്കുന്ന)വര്‍ക്കാണ്
83:1 (അളവില്‍) കുറക്കുന്നവര്‍ക്കു മഹാനാശം!-
ٱلَّذِينَ إِذَا ٱكْتَالُوا۟ عَلَى ٱلنَّاسِ يَسْتَوْفُونَ﴿٢﴾
الَّذِينَ യാതൊരുകൂട്ടര്‍ إِذَا اكْتَالُوا അവര്‍ അളന്നുവാങ്ങിയാല്‍
عَلَى النَّاسِ ജനങ്ങളോട്, മനുഷ്യരോട് يَسْتَوْفُونَ അവര്‍ നിറവേറ്റി (പൂര്‍ത്തിയാക്കി) എടുക്കും.
83:2 അതായത്, യാതൊരു കൂട്ടര്‍ക്ക്; അവര്‍ ജനങ്ങളോട് അളന്നു വാങ്ങുന്നതായാല്‍ അവര്‍ (അളവ്) പൂര്‍ത്തിയാക്കി എടുക്കും;
وَإِذَا كَالُوهُمْ أَو وَّزَنُوهُمْ يُخْسِرُونَ﴿٣﴾
وَإِذَا كَالُوهُمْ അവര്‍ അവര്‍ക്ക് അളന്നു കൊടുത്താല്‍ أَو وَّزَنُوهُمْ അല്ലെങ്കിലവര്‍ക്ക് തൂക്കിക്കൊടുത്താല്‍ يُخْسِرُونَ അവര്‍ നഷ്ടം വരുത്തും
83:3 അവര്‍ക്ക് (അങ്ങോട്ടു) അളന്നുകൊടുക്കുകയോ, അല്ലെങ്കില്‍ തൂക്കിക്കൊടുക്കുകയോ ചെയ്യുന്നതായാല്‍ അവര്‍ (ജനങ്ങള്‍ക്ക്) നഷ്ടം വരുത്തുകയും ചെയ്യും.
أَلَا يَظُنُّ أُو۟لَـٰٓئِكَ أَنَّهُم مَّبْعُوثُونَ﴿٤﴾
أَلَا يَظُنُّ വിചാരി (ധരി)ക്കുന്നില്ലേ أُولَـئِكَ അക്കൂട്ടര്‍ أَنَّهُم مَّبْعُوثُونَ അവര്‍ എഴുന്നേല്‍പിക്കപ്പെടുന്നവരാണെന്ന്
83:4 അക്കൂട്ടര്‍ വിചാരിക്കുന്നില്ലേ, തങ്ങള്‍ (മരണാന്തരം) എഴുന്നേല്‍പിക്കപ്പെടുന്നവരാണെന്ന്?-
لِيَوْمٍ عَظِيمٍ ഒരു വമ്പിച്ച ദിവസത്തേക്ക്, ദിവസത്തില്‍
83:5 വമ്പിച്ച ഒരു ദിവസത്തിലേക്ക്!
يَوْمَ يَقُومُ ٱلنَّاسُ لِرَبِّ ٱلْعَـٰلَمِينَ﴿٦﴾
يَوْمَ يَقُومُ എഴുന്നേറ്റുവരുന്ന ദിവസം النَّاسُ മനുഷ്യര്‍ لِرَبِّ الْعَالَمِينَ ലോകരുടെ റബ്ബിങ്കലേക്ക്, ലോകരക്ഷിതാവിങ്കലേക്ക്.
83:6 (അതെ) ലോകരക്ഷിതാവിങ്കലേക്ക് ജനങ്ങള്‍ എഴുന്നേറ്റു വരുന്ന ദിവസം.
كَلَّآ إِنَّ كِتَـٰبَ ٱلْفُجَّارِ لَفِى سِجِّينٍۢ﴿٧﴾
كَلَّا വേണ്ട, അങ്ങനെയല്ല إِنَّ كِتَابَ നിശ്ചയമായും ഗ്രന്ഥം الْفُجَّارِ തോന്നിയവാസികളുടെ (ദുര്‍ജനങ്ങളുടെ) لَفِي سِجِّينٍ സിജ്‌ജീനില്‍ തന്നെ
83:7 വേണ്ട! നിശ്ചയമായും തോന്നിയവാസികളുടെ ഗ്രന്ഥം "സിജ്‌ജീനില്‍" തന്നെയായിരിക്കും.
وَمَآ أَدْرَىٰكَ مَا سِجِّينٌۭ﴿٨﴾
وَمَا أَدْرَاكَ നിനക്ക് അറിയിച്ചതെന്താണ് (എന്തറിവാണുള്ളത്) مَا سِجِّينٌ സിജ്ജീന്‍ എന്തെന്ന്
83:8 "സിജ്ജീന്‍" എന്നാലെന്താണെന്നു നിനക്കു എന്തറിവാണുള്ളത്?!
كِتَابٌ ഒരു ഗ്രന്ഥമാണ് مَّرْقُومٌ ലിഖിതം ചെയ്യപ്പെട്ട, എഴുതപ്പെട്ട.
83:9 ലിഖിതം ചെയ്യപ്പെട്ട ഒരു ഗ്രന്ഥമത്രെ (അത്).
وَيْلٌۭ يَوْمَئِذٍۢ لِّلْمُكَذِّبِينَ﴿١٠﴾
وَيْلٌ يَوْمَئِذٍ അന്നു മഹാനാശം لِّلْمُكَذِّبِينَ വ്യാജമാക്കുന്നവര്‍ക്കാണ്
83:10 വ്യാജമാക്കുന്നവര്‍ക്കു അന്നത്തെ ദിവസം മഹാനാശം!
ٱلَّذِينَ يُكَذِّبُونَ بِيَوْمِ ٱلدِّينِ﴿١١﴾
الَّذِينَ يُكَذِّبُونَ അതായത് വ്യാജമാക്കുന്നവര്‍ക്ക് بِيَوْمِ الدِّينِ പ്രതിഫല നടപടിയുടെ ദിവസത്തെ
83:11 അതായത്, പ്രതിഫല നടപടിയുടെ ദിവസത്തെ വ്യാജമാക്കുന്നവര്‍ക്ക്.
وَمَا يُكَذِّبُ بِهِۦٓ إِلَّا كُلُّ مُعْتَدٍ أَثِيمٍ﴿١٢﴾
وَمَا يُكَذِّبُ بِهِ അതിനെ വ്യാജമാക്കിയില്ലതാനും إِلَّا كُلُّ مُعْتَدٍ എല്ലാ അതിരുവിട്ടവനു (അതിക്രമിയു)മല്ലാതെ أَثِيمٍ (മഹാ) പാപിയായ.
83:12 മഹാപാപിയായ എല്ലാ അതിരുവിട്ടവനുമല്ലാതെ അതിനെ വ്യാജമാക്കുകയില്ല താനും.
إِذَا تُتْلَىٰ عَلَيْهِ ءَايَـٰتُنَا قَالَ أَسَـٰطِيرُ ٱلْأَوَّلِينَ﴿١٣﴾
إِذَا تُتْلَى عَلَيْهِ അവന് ഓതിക്കേള്‍പ്പിക്കപ്പെടുന്നതായാല്‍ آيَاتُنَا നമ്മുടെ ആയത്തുകള്‍ قَالَ അവന്‍ പറയും أَسَاطِيرُ ഐതിഹ്യം - പുരാണം (പഴങ്കഥ)കളാണ് الْأَوَّلِينَ പൂര്‍വ്വികന്മാരുടെ, ആദ്യത്തെവരുടെ.
83:13 അവനു നമ്മുടെ "ആയത്തു" [ലക്ഷ്യം]കള്‍ ഓതിക്കേള്‍പ്പിക്കപ്പെടുന്നതായാല്‍ അവന്‍ പറയും: "പൂര്‍വ്വികന്മാരുടെ ഐതിഹ്യങ്ങളാണ് (ഇതൊക്കെ) എന്ന്.
كَلَّا ۖ بَلْ ۜ رَانَ عَلَىٰ قُلُوبِهِم مَّا كَانُوا۟ يَكْسِبُونَ﴿١٤﴾
كَلَّا അങ്ങനെയല്ല. വേണ്ട بَلْ رَانَ പക്ഷേ (എങ്കിലും) കറപിടിച്ചിരിക്കുന്നു عَلَى قُلُوبِهِم അവരുടെ ഹൃദയങ്ങളില്‍ مَّا كَانُوا അവരായിരുന്നത് يَكْسِبُونَ സമ്പാദിക്കും, പ്രവര്‍ത്തിച്ചുണ്ടാക്കും
83:14 അങ്ങനെയല്ല; പക്ഷേ, അവര്‍ (പ്രവര്‍ത്തിച്ചു) സമ്പാദിച്ചു കൊണ്ടിരിക്കുന്നത് അവരുടെ ഹൃദയങ്ങളില്‍ കറ പിടിച്ചിരിക്കുന്നു.
كَلَّآ إِنَّهُمْ عَن رَّبِّهِمْ يَوْمَئِذٍۢ لَّمَحْجُوبُونَ﴿١٥﴾
كَلَّا വേണ്ട, അതല്ല إِنَّهُمْ നിശ്ചയമായും അവര്‍ عَن رَّبِّهِمْ തങ്ങളുടെ റബ്ബില്‍ നിന്ന് يَوْمَئِذٍ അന്നത്തെ ദിവസം لَّمَحْجُوبُونَ മറയിട (മറക്ക)പ്പെട്ടവര്‍ തന്നെ
83:15 വേണ്ട! നിശ്ചയമായും, അന്നത്തെ ദിവസം അവര്‍ തങ്ങളുടെ റബ്ബില്‍ നിന്നും മറയിടപ്പെടുന്നവരത്രെ.
ثُمَّ إِنَّهُمْ لَصَالُوا۟ ٱلْجَحِيمِ﴿١٦﴾
ثُمَّ إِنَّهُمْ പിന്നെ നിശ്ചയമായും അവര്‍ لَصَالُو കടക്കുന്ന (കരിയുന്ന)വര്‍തന്നെ الْجَحِيمِ ജ്വലിക്കുന്ന അഗ്നിയില്‍
83:16 പിന്നെ, നിശ്ചയമായും, അവര്‍ ജ്വലിക്കുന്ന അഗ്നിയില്‍ കടന്നു കരിയുന്നവര്‍ തന്നെ.
ثُمَّ يُقَالُ هَـٰذَا ٱلَّذِى كُنتُم بِهِۦ تُكَذِّبُونَ﴿١٧﴾
ثُمَّ يُقَالُ പിന്നെ പറയപ്പെടും هَـذَا الَّذِي ഇതത്രെ, യാതൊന്ന് كُنتُم بِهِ അതിനെ നിങ്ങളായിരുന്നു تُكَذِّبُونَ വ്യാജമാക്കും
83:17 പിന്നെ, (അവരോട്) പറയപ്പെടും: "ഇതത്രെ, നിങ്ങള്‍ വ്യാജമാക്കിക്കൊണ്ടിരുന്നത്".
كَلَّآ إِنَّ كِتَـٰبَ ٱلْأَبْرَارِ لَفِى عِلِّيِّينَ﴿١٨﴾
كَلَّا വേണ്ട إِنَّ كِتَابَ നിശ്ചയമായും ഗ്രന്ഥം الْأَبْرَارِ പുണ്യവാന്മാരുടെ, സജ്ജനങ്ങളുടെ لَفِي عِلِّيِّينَ ഇല്ലിയ്യീനില്‍ തന്നെ
83:18 വേണ്ട! നിശ്ചയമായും പുണ്യവാന്മാരുടെ ഗ്രന്ഥം "ഇല്ലിയ്യീനി"ല്‍ തന്നെയായിരിക്കും.
وَمَآ أَدْرَىٰكَ مَا عِلِّيُّونَ﴿١٩﴾
وَمَا أَدْرَاكَ നിനക്കു എന്തറിവാണുള്ളത് مَا عِلِّيُّونَ "ഇല്ലിയ്യൂന്‍" എന്തെന്നു
83:19 "ഇല്ലിയ്യൂന്‍" എന്നാല്‍ എന്താണെന്ന് നിനക്ക് എന്തറിവാണുള്ളത്?!
كِتَـٰبٌۭ مَّرْقُومٌۭ﴿٢٠﴾
كِتَابٌ ഒരു ഗ്രന്ഥമാണ് مَّرْقُومٌ ലിഖിതം (ചെയ്യ)പ്പെട്ട
83:20 ലിഖിതം ചെയ്യപ്പെട്ട ഒരു ഗ്രന്ഥമത്രെ (അത്)
يَشْهَدُهُ ٱلْمُقَرَّبُونَ﴿٢١﴾
يَشْهَدُهُ അതിങ്കല്‍ സന്നിഹിതരാകും, ഹാജരാകുന്നു, അതിനെ കാണുന്നു الْمُقَرَّبُونَ സാമീപ്യം നല്‍കപ്പെട്ട
83:21 അതിന്‍റെ അടുക്കല്‍ (അല്ലാഹുവിങ്കല്‍) സാമീപ്യം സിദ്ധിച്ചവര്‍ സന്നിഹിതരാകുന്നതാണ്.
إِنَّ ٱلْأَبْرَارَ لَفِى نَعِيمٍ﴿٢٢﴾
إِنَّ الْأَبْرَارَ നിശ്ചയമായും പുണ്യവാന്മാര്‍ لَفِي نَعِيمٍ സുഖാനുഗ്രഹത്തില്‍ തന്നെയായിരിക്കും
83:22 നിശ്ചയമായും പുണ്യവാന്മാര്‍ സുഖാനുഗ്രഹങ്ങളില്‍ തന്നെയായിരിക്കും.
عَلَى ٱلْأَرَآئِكِ يَنظُرُونَ﴿٢٣﴾
عَلَى الْأَرَائِكِ അലങ്കൃതകട്ടിലു (സോഫ)കളിലായി يَنظُرُونَ അവര്‍ നോക്കും
83:23 സോഫ [അലംകൃതകട്ടിലു]കളിലായി അവര്‍ നോക്കിക്കണ്ടുകൊണ്ടിരിക്കും.
تَعْرِفُ فِى وُجُوهِهِمْ نَضْرَةَ ٱلنَّعِيمِ﴿٢٤﴾
تَعْرِفُ നീ അറിയും, നിനക്കു മനസ്സിലാകും فِي وُجُوهِهِمْ അവരുടെ മുഖങ്ങളില്‍ نَضْرَةَ ശോഭ (പ്രസന്നത), അഴക്, ഓജസ്സ് النَّعِيمِ സുഖാനുഗ്രഹത്തിന്‍റെ.
83:24 അവരുടെ മുഖങ്ങളില്‍ സുഖാനുഗ്രഹത്തിന്‍റെ ഓജസ്സ് നിനക്ക് (കണ്ട്) അറിയാവുന്നതാണ്.
يُسْقَوْنَ مِن رَّحِيقٍۢ مَّخْتُومٍ﴿٢٥﴾
يُسْقَوْنَ അവര്‍ക്കു കുടിപ്പിക്കപ്പെടും مِن رَّحِيقٍ തനി(ശുദ്ധ) പാനീയത്തില്‍ (കള്ളില്‍) നിന്നു مَّخْتُومٍ മുദ്രവെക്കപ്പെട്ട
83:25 മുദ്രവെക്കപ്പെട്ട ശുദ്ധമായ കള്ളില്‍ നിന്ന് അവര്‍ക്ക് കുടിപ്പാന്‍ നല്‍കപ്പെടും.
خِتَـٰمُهُۥ مِسْكٌۭ ۚ وَفِى ذَٰلِكَ فَلْيَتَنَافَسِ ٱلْمُتَنَـٰفِسُونَ﴿٢٦﴾
خِتَامُهُ അതിന്‍റെ മുദ്രണം مِسْكٌ കസ്തൂരിയായിരിക്കും وَفِي ذَلِكَ അതില്‍ فَلْيَتَنَافَسِ കിടമത്സരം(അസൂയ) നടത്തിക്കൊള്ളട്ടെ الْمُتَنَافِسُونَ കിടമത്സരം നടത്തുന്നവര്‍
83:26 അതിന്‍റെ മുദ്രണം കസ്തൂരിയായിരിക്കും. കിടമത്സരം നടത്തുന്നവര്‍ അതില്‍ കിടമത്സരം നടത്തട്ടെ!
وَمِزَاجُهُۥ مِن تَسْنِيمٍ﴿٢٧﴾
وَمِزَاجُهُ അതിന്‍റെ കലര്‍പ്പ് (ചേരുവ) مِن تَسْنِيمٍ തസ്നീം കൊണ്ടായിരിക്കും
83:27 അതിന്‍റെ ചേരുവ "തസ്നീം" കൊണ്ടായിരിക്കും.
عَيْنًۭا يَشْرَبُ بِهَا ٱلْمُقَرَّبُونَ﴿٢٨﴾
عَيْنًا ഒരു ഉറവുജലം يَشْرَبُ بِهَا അതുകുടിക്കും الْمُقَرَّبُونَ സാമീപ്യം സിദ്ധിച്ചവര്‍
83:28 എന്നുവെച്ചാല്‍ (അല്ലാഹുവിങ്കല്‍) സാമീപ്യം സിദ്ധിച്ചവര്‍ കുടി(ച്ചാസ്വദി)ക്കുന്ന ഒരു ഉറവു ജലം!
إِنَّ ٱلَّذِينَ أَجْرَمُوا۟ كَانُوا۟ مِنَ ٱلَّذِينَ ءَامَنُوا۟ يَضْحَكُونَ﴿٢٩﴾
إِنَّ الَّذِينَ നിശ്ചയമായും യാതൊരുകൂട്ടര്‍ أَجْرَمُوا കുറ്റം (തെറ്റു) ചെയ്ത كَانُوا അവരായിരുന്നു مِنَ الَّذِينَ آمَنُوا വിശ്വസിച്ചവരെക്കുറിച്ച് يَضْحَكُونَ ചിരിക്കും
83:29 നിശ്ചയമായും കുറ്റം പ്രവര്‍ത്തിച്ചവര്‍ വിശ്വസിച്ചവരെക്കുറിച്ചു ചിരിച്ചുകൊണ്ടിരിക്കുമായിരുന്നു.
وَإِذَا مَرُّوا۟ بِهِمْ يَتَغَامَزُونَ﴿٣٠﴾
وَإِذَا مَرُّوا അവര്‍ നടന്നാല്‍ بِهِمْ അവരില്‍ കൂടി, അരികെ يَتَغَامَزُونَ അവര്‍ കണ്ണിട്ടു (ആംഗ്യം - ഗോഷ്ടി) കാണിക്കും
83:30 അവര്‍ അവരുടെ അരികെ നടന്നുപോകുമ്പോള്‍ അവര്‍ പരസ്പരം കണ്ണിട്ടു (ഗോഷ്ടി) കാണിക്കുകയും ചെയ്തിരുന്നു.
وَإِذَا ٱنقَلَبُوٓا۟ إِلَىٰٓ أَهْلِهِمُ ٱنقَلَبُوا۟ فَكِهِينَ﴿٣١﴾
وَإِذَا انقَلَبُوا അവര്‍ തിരിച്ചു (മടങ്ങി) ചെന്നാല്‍ إِلَى أَهْلِهِمُ അവരുടെ സ്വന്ത(കൂട്ട)ക്കാരിലേക്ക് انقَلَبُوا അവര്‍ തിരിച്ചു ചെല്ലും فَكِهِينَ രസിക്കുന്നവരായിട്ട്
83:31 തങ്ങളുടെ സ്വന്തക്കാരുടെ അടുക്കലേക്കു തിരിച്ചു ചെല്ലുമ്പോള്‍ അവര്‍ രസിച്ചു (സംതൃപ്തരായി) ക്കൊണ്ടു തിരിച്ചു ചെല്ലുകയും ചെയ്തിരുന്നു.
وَإِذَا رَأَوْهُمْ قَالُوٓا۟ إِنَّ هَـٰٓؤُلَآءِ لَضَآلُّونَ﴿٣٢﴾
وَإِذَا رَأَوْهُمْ അവര്‍ അവരെ കണ്ടാല്‍ قَالُوا അവര്‍ പറയും إِنَّ هَـؤُلَاءِ നിശ്ചയമായും ഇക്കൂട്ടര്‍ لَضَالُّونَ വഴിപിഴച്ചവര്‍ തന്നെ
83:32 അവര്‍ അവരെ കാണുമ്പോള്‍ പറയുകയും ചെയ്യും: "നിശ്ചയമായും ഇക്കൂട്ടര്‍ വഴിപിഴച്ചവര്‍ തന്നെ" എന്ന്.
وَمَآ أُرْسِلُوا۟ عَلَيْهِمْ حَـٰفِظِينَ﴿٣٣﴾
وَمَا أُرْسِلُوا അവര്‍ അയക്ക (നിയോഗിക്ക)പ്പെട്ടിട്ടുമില്ല عَلَيْهِمْ അവരുടെമേല്‍ (നോട്ടത്തിനു) حَافِظِينَ സൂക്ഷിപ്പുകാരായി, കാക്കുന്നവരായിട്ട്
83:33 അവരുടെ [സത്യവിശ്വാസികളുടെ] മേല്‍ (നോട്ടം ചെയ്യുന്ന) സൂക്ഷിപ്പുകാരായി അവര്‍ നിയോഗിക്കപ്പെട്ടിട്ടില്ലതാനും.
فَٱلْيَوْمَ ٱلَّذِينَ ءَامَنُوا۟ مِنَ ٱلْكُفَّارِ يَضْحَكُونَ﴿٣٤﴾
فَالْيَوْمَ എന്നാല്‍ അന്ന് الَّذِينَ آمَنُوا വിശ്വസിച്ചവര്‍ مِنَ الْكُفَّارِ അവിശ്വാസികളെപ്പറ്റി يَضْحَكُونَ ചിരിക്കുന്നതാണ്
83:34 എന്നാല്‍ അന്നു [ഖിയാമത്തു നാളില്‍] വിശ്വസിച്ചിട്ടുള്ളവര്‍ അവിശ്വാസികളെക്കുറിച്ചു ചിരിക്കുന്നതാണ്.
عَلَى ٱلْأَرَآئِكِ يَنظُرُونَ﴿٣٥﴾
عَلَى الْأَرَائِكِ അലങ്കൃത കട്ടിലുകളിലായി يَنظُرُونَ അവര്‍ നോക്കും
83:35 സോഫ [അലങ്കൃതകട്ടിലു]കളിലായി അവര്‍ നോക്കിക്കണ്ടുകൊണ്ടിരിക്കും.
هَلْ ثُوِّبَ ٱلْكُفَّارُ مَا كَانُوا۟ يَفْعَلُونَ﴿٣٦﴾
هَلْ ثُوِّبَ പ്രതിഫലം നല്‍കപ്പെട്ടുവോ الْكُفَّارُ അവിശ്വാസികള്‍ക്ക് مَا كَانُوا അവരായിരുന്നതിനു يَفْعَلُونَ ചെയ്യും
83:36 അവിശ്വാസികള്‍ക്ക് അവര്‍ ചെയ്തുകൊണ്ടിരുന്നതിനു പ്രതിഫലം നല്‍കപ്പെട്ടുവോ?!