മുഖവുര
ഇൻഫിത്വാർ (പൊട്ടിക്കീറൽ)
മക്കയില്‍ അവതരിച്ചത് – വചനങ്ങള്‍ 19
بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
volume_up
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
إِذَا ٱلسَّمَآءُ ٱنفَطَرَتْ﴿١﴾
إِذَا السَّمَاءُ ആകാശം ആകുമ്പോള്‍ انفَطَرَتْ അതു പൊട്ടിപ്പിളരുമ്പോള്‍
82:1 ആകാശം പൊട്ടിപ്പിളരുമ്പോള്‍!-
وَإِذَا ٱلْكَوَاكِبُ ٱنتَثَرَتْ﴿٢﴾
وَإِذَا الْكَوَاكِبُ നക്ഷത്രങ്ങള്‍ (ഗ്രഹങ്ങള്‍) ആകുമ്പോള്‍ انتَثَرَتْ അവ കൊഴിഞ്ഞു (ചിതറി) വീഴു(മ്പോള്‍)
82:2 (നക്ഷത്ര) ഗ്രഹങ്ങള്‍ കൊഴിഞ്ഞുവീഴുകയും ചെയ്യുമ്പോള്‍!-
وَإِذَا ٱلْبِحَارُ فُجِّرَتْ﴿٣﴾
وَإِذَا الْبِحَارُ സമുദ്രങ്ങളാകുമ്പോള്‍ فُجِّرَتْ അവ പൊട്ടി ഒഴുക്കപ്പെടു(മ്പോള്‍)
82:3 സമുദ്രങ്ങള്‍ പൊട്ടി ഒഴുക്കപ്പെടുകയും ചെയ്യുമ്പോള്‍!-
وَإِذَا ٱلْقُبُورُ بُعْثِرَتْ﴿٤﴾
وَإِذَا الْقُبُورُ ഖബ്‌റു (ശ്മശാനം)കള്‍ ആകുമ്പോള്‍ بُعْثِرَتْ അവന്‍ മറിച്ചിട (ഇളക്കി മറിക്ക)പ്പെടുമ്പോള്‍
82:4 "ഖബ്‌റു"കള്‍ (അടിയോടെ) മറിച്ചിടപ്പെടുകയും ചെയ്യുമ്പോള്‍!-
عَلِمَتْ نَفْسٌۭ مَّا قَدَّمَتْ وَأَخَّرَتْ﴿٥﴾
عَلِمَتْ അറിയുന്നതാണ് نَفْسٌ ഓരോ ദേഹവും, ആത്മാവും, ആളും مَّا قَدَّمَتْ അത് മുന്തിച്ചത് (മുന്‍ചെയ്തുവെച്ചത്) وَأَخَّرَتْ അതു പിന്തിക്കുക (പിന്നോക്കം വെക്കുക)യും
82:5 (അപ്പോള്‍) ഓരോ ആളും താന്‍ മുന്‍ചെയ്തു വെച്ചതും, (ചെയ്യാതെ) പിന്നേക്കുവെച്ചതും എന്താണെന്നു അറിയുന്നതാണ്
يَـٰٓأَيُّهَا ٱلْإِنسَـٰنُ مَا غَرَّكَ بِرَبِّكَ ٱلْكَرِيمِ﴿٦﴾
يَا أَيُّهَا الْإِنسَانُ ഹേ മനുഷ്യാ مَا غَرَّكَ നിന്നെ വഞ്ചിച്ചതെന്താണ് بِرَبِّكَ നിന്‍റെ റബ്ബിനെക്കുറിച്ച് الْكَرِيمِ മാന്യമായ, ഉദാരനായ, ആദരണീയനായ
82:6 ഹേ, മനുഷ്യാ, ഉദാരനായ (അഥവാ മാന്യനായ) നിന്‍റെ റബ്ബിനെക്കുറിച്ച് നിന്നെ വഞ്ചിച്ചു കളഞ്ഞതെന്താണ്? (ആശ്ചര്യം)!
ٱلَّذِى خَلَقَكَ فَسَوَّىٰكَ فَعَدَلَكَ﴿٧﴾
الَّذِي യാതൊരുവന്‍ خَلَقَكَ അവന്‍ നിന്നെ സൃഷ്ടിച്ചു فَسَوَّاكَ എന്നിട്ടു നിന്നെ ശരിപ്പെടുത്തി فَعَدَلَكَ എന്നിട്ടു നിന്നെ പാകപ്പെടുത്തി, ഒപ്പിച്ചു (ശരിയാക്കി)
82:7 (അതെ) നിന്നെ സൃഷ്ടിച്ചുണ്ടാക്കി ശരിപ്പെടുത്തി പാകപ്പെടുത്തിയവന്‍;-
فِىٓ أَىِّ صُورَةٍۢ مَّا شَآءَ رَكَّبَكَ﴿٨﴾
فِي أَيِّ صُورَةٍ ഏതോ ഒരു രൂപത്തില്‍ مَّا شَاءَ അവന്‍ ഉദ്ദേശിച്ച رَكَّبَكَ നിന്നെ അവന്‍ സംഘടിപ്പിച്ചു, കൂട്ടിച്ചേര്‍ത്തു.
82:8 അവന്‍ ഉദ്ദേശിച്ചതായ ഏതോ ഒരു രൂപത്തില്‍ നിന്നെ അവന്‍ സംഘടിപ്പിച്ചുണ്ടാക്കിയിരിക്കുന്നു.
كَلَّا بَلْ تُكَذِّبُونَ بِٱلدِّينِ﴿٩﴾
كَلَّا അങ്ങനെ വേണ്ടാ, അതല്ല بَلْ പക്ഷെ എങ്കിലും تُكَذِّبُونَ നിങ്ങള്‍ വ്യാജമാക്കുന്നു بِالدِّينِ പ്രതിഫല നടപടിയെ, മതത്തെ
82:9 അങ്ങനെ വേണ്ട! പക്ഷെ, നിങ്ങള്‍ പ്രതിഫല നടപടിയെ വ്യാജമാക്കിക്കൊണ്ടിരിക്കുന്നു.
وَإِنَّ عَلَيْكُمْ لَحَـٰفِظِينَ﴿١٠﴾
وَإِنَّ عَلَيْكُمْ നിശ്ചയമായും നിങ്ങളുടെ മേലുണ്ടുതാനും لَحَافِظِينَ സൂക്ഷിച്ചു (കാത്തു - വീക്ഷിച്ചു) വരുന്നവര്‍
82:10 നിശ്ചയമായും, നിങ്ങളുടെമേല്‍ സൂക്ഷിച്ചു (വീക്ഷിച്ചു) കൊണ്ടിരിക്കുന്ന ചിലരുണ്ടുതാനും;-
كِرَامًۭا كَـٰتِبِينَ﴿١١﴾
كِرَامًا അതായതു ചില മാന്യന്മാര്‍ كَاتِبِينَ എഴുതുന്നവരായ, എഴുത്തുകാരായ
82:11 അതായത്, എഴുതി രേഖപ്പെടുത്തുന്ന ചില മാന്യന്മാര്‍.
يَعْلَمُونَ مَا تَفْعَلُونَ﴿١٢﴾
يَعْلَمُونَ അവര്‍ അറിയുന്നു مَا تَفْعَلُونَ നിങ്ങള്‍ ചെയ്യുന്നത്.
82:12 നിങ്ങള്‍ ചെയ്യുന്നത് (എല്ലാം) അവര്‍ അറിയുന്നു.
إِنَّ ٱلْأَبْرَارَ لَفِى نَعِيمٍۢ﴿١٣﴾
إِنَّ الْأَبْرَارَ നിശ്ചയമായും പുണ്യവാന്മാര്‍, സജ്ജനങ്ങള്‍ لَفِي نَعِيمٍ സുഖാനുഗ്രഹത്തില്‍ തന്നെയായിരിക്കും
82:13 നിശ്ചയമായും, പുണ്യവാന്മാര്‍ സുഖാനുഗ്രഹത്തില്‍ തന്നെയായിരിക്കും.
وَإِنَّ ٱلْفُجَّارَ لَفِى جَحِيمٍۢ﴿١٤﴾
وَإِنَّ الْفُجَّارَ തോന്നിയവാസികളാകട്ടെ, ദുര്‍ജനങ്ങള്‍ لَفِي جَحِيمٍ ജ്വലിക്കുന്ന അഗ്നിയിലുമായിരിക്കും
82:14 (ദുര്‍മാര്‍ഗികളായ) തോന്നിയവാസികള്‍ ജ്വലിക്കുന്ന അഗ്നിയിലും തന്നെയായിരിക്കും
يَصْلَوْنَهَا يَوْمَ ٱلدِّينِ﴿١٥﴾
يَصْلَوْنَهَا അവരതില്‍ കടക്കും, കരിയും, ചൂടേല്‍ക്കും يَوْمَ الدِّينِ പ്രതിഫല നടപടിയുടെ ദിവസം
82:15 പ്രതിഫല നടപടിയുടെ ദിവസം അവര്‍ അതില്‍ കടന്നു കരിയുന്നതാണ്.
وَمَا هُمْ عَنْهَا بِغَآئِبِينَ﴿١٦﴾
وَمَا هُمْ അവരല്ലതാനും عَنْهَا അതുവിട്ടു, അതില്‍നിന്ന് بِغَائِبِينَ മറഞ്ഞു (ഒഴിഞ്ഞു) പോകുന്നവര്‍.
82:16 അവര്‍ അത് വിട്ട് മറഞ്ഞ് [ഒഴിവായി]പോകുന്നവരുമല്ല.
وَمَآ أَدْرَىٰكَ مَا يَوْمُ ٱلدِّينِ﴿١٧﴾
وَمَا أَدْرَاكَ നിനക്ക് അറിവു തന്നതെന്ത് (എന്തറിയാം) مَا يَوْمُ الدِّينِ പ്രതിഫല നടപടിയുടെ ദിവസമെന്താണെന്ന്
82:17 പ്രതിഫല നടപടിയുടെ ദിവസമെന്നാലെന്താണെന്നു നിനക്കു എന്തറിയാം?!
ثُمَّ مَآ أَدْرَىٰكَ مَا يَوْمُ ٱلدِّينِ﴿١٨﴾
ثُمَّ പിന്നെയും (വീണ്ടും) مَا أَدْرَاكَ നിനക്ക് അറിവുതന്നതെന്ത് مَا يَوْمُ الدِّينِ പ്രതിഫല നടപടിയുടെ ദിനം എന്നാലെന്തെന്ന്
82:18 പിന്നെയും [വീണ്ടും], പ്രതിഫല നടപടിയുടെ ദിവസമെന്നാലെന്താണെന്ന് നിനക്കു എന്തറിയാം?!!
يَوْمَ لَا تَمْلِكُ نَفْسٌۭ لِّنَفْسٍۢ شَيْـًۭٔا ۖ وَٱلْأَمْرُ يَوْمَئِذٍۢ لِّلَّهِ﴿١٩﴾
يَوْمَ لَا تَمْلِكُ അധീനമാക്കാത്ത (ഉടമയാക്കാത്ത - സാധ്യമാകാത്ത) ദിവസം نَفْسٌ ഒരാളും (ആത്മാവും - ദേഹവും) لِّنَفْسٍ ഒരാള്‍ക്കും شَيْئًا യാതൊന്നും, ഒരു കാര്യത്തിനും وَالْأَمْرُ കാര്യം, കല്‍പന, അധികാരം يَوْمَئِذٍ ആ ദിവസം لِّلَّـهِ അല്ലാഹുവിന്നായിരിക്കും.
82:19 (അതെ) ഒരാളും (വേറെ) ഒരാള്‍ക്കു യാതൊന്നും അധീനമാക്കാത്ത (അഥവാ ചെയ്‌വാന്‍ കഴിയാത്ത) ദിവസം! അന്നത്തെ ദിവസം കാര്യം (അഥവാ കല്‍പനാധികാരം) അല്ലാഹുവിനുമായിരിക്കും.