മുഖവുര
തക് വീർ (ചുറ്റിപ്പൊതിയൽ)
മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 29
ഇമാം അഹ്മദ് , തിര്‍മിദി, ഹാകിം (رحمه الله) എന്നിവര്‍ നിവേദനം ചെയ്തിട്ടുള്ള ഒരു നബിവചനത്തില്‍ ഇപ്രകാരം വന്നിരിക്കുന്നു: ‘ഖിയാമത്തുനാളിനെ കണ്ണുകൊണ്ടു കാണുന്നപോലെ നോക്കിക്കാണുവാന്‍ ആരെങ്കിലും ഇഷ്ടപ്പെടുന്നുവെങ്കില്‍, അവന്‍ إِذَا الشَّمْسُ كُوِّرَتْ , إِذَا السَّمَاءُ انفَطَرَتْ , إِذَا السَّمَاءُ انشَقَّتْ (സൂ: തക്‌വീർ, സൂ: ഇന്‍ഫിത്വാര്‍, സൂ: ഇന്‍ശിഖ്വാഖ്വു) എന്നിവ ഓതിക്കൊള്ളട്ടെ.’
بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
volume_up
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
إِذَا ٱلشَّمْسُ كُوِّرَتْ﴿١﴾
إِذَا الشَّمْسُ സൂര്യനാകുമ്പോള്‍, (ആകുന്ന സമയം - ആകയാല്‍) كُوِّرَتْ അതു ചുറ്റിപ്പൊതിയ (ചുരുട്ടിമടക്ക)പ്പെടു(മ്പോള്‍)
81:1 സൂര്യന്‍ ചുറ്റിപ്പൊതിയപ്പെടുമ്പോള്‍;-
وَإِذَا ٱلنُّجُومُ ٱنكَدَرَتْ﴿٢﴾
وَإِذَا النُّجُومُ നക്ഷത്രങ്ങളാകുമ്പോള്‍ انكَدَرَتْ അവ ഉതിര്‍ന്നു (കൊഴിഞ്ഞു) ചാടു(മ്പോള്‍)
81:2 നക്ഷത്രങ്ങള്‍ ഉതിര്‍ന്നുവീഴുകയും ചെയ്യുമ്പോള്‍;-
وَإِذَا ٱلْجِبَالُ سُيِّرَتْ﴿٣﴾
وَإِذَا الْجِبَالُ പര്‍വതങ്ങളാകുമ്പോള്‍ سُيِّرَتْ അവ നടത്തപ്പെടു(മ്പോള്‍)
81:3 പര്‍വതങ്ങള്‍ (സ്ഥാനംവിട്ട്) നടത്തപ്പെടുകയും ചെയ്യുമ്പോള്‍;-
وَإِذَا ٱلْعِشَارُ عُطِّلَتْ﴿٤﴾
وَإِذَا الْعِشَارُ (പൂര്‍ണ്ണ) ഗര്‍ഭിണികളായ ഒട്ടകങ്ങള്‍ ആകുമ്പോള്‍ عُطِّلَتْ അവ വെറുതെ വിട (മിനക്കെടുത്ത)പ്പെടു(മ്പോള്‍)
81:4 പൂര്‍ണ്ണഗര്‍ഭിണികളായ ഒട്ടകങ്ങള്‍ വെറുതെ (ഒഴിച്ചു) വിടപ്പെടുകയും ചെയ്യുമ്പോള്‍;-
وَإِذَا ٱلْوُحُوشُ حُشِرَتْ﴿٥﴾
وَإِذَا الْوُحُوشُ കാട്ടുജന്തുക്കളാകുമ്പോള്‍ حُشِرَتْ അവ ഒരുമിച്ചു കൂട്ടപ്പെടു(മ്പോള്‍)
81:5 കാട്ടുജന്തുക്കള്‍ ഒരുമിച്ചുകൂട്ടപ്പെടുകയും ചെയ്യുമ്പോള്‍;-
وَإِذَا ٱلْبِحَارُ سُجِّرَتْ﴿٦﴾
وَإِذَا الْبِحَارُ സമുദ്രങ്ങളാകുമ്പോള്‍ سُجِّرَتْ അവ തിളച്ചു മറിക്ക(കവിച്ചൊഴുക്ക - കത്തിക്ക)പ്പെടു(മ്പോള്‍)
81:6 സമുദ്രങ്ങള്‍ തിളച്ചുമറിക്കപ്പെടുകയും ചെയുമ്പോള്‍;
وَإِذَا ٱلنُّفُوسُ زُوِّجَتْ﴿٧﴾
وَإِذَا النُّفُوسُ ആത്മാക്കള്‍ (ദേഹങ്ങള്‍ - ആളുകള്‍) ആകുമ്പോള്‍ زُوِّجَتْ അവ ഇണക്കപ്പെടു(മ്പോള്‍)
81:7 ആത്മാക്കള്‍ (അഥവാ ആളുകള്‍ കൂട്ടി) ഇണക്കപ്പെടുകയും ചെയ്യുമ്പോള്‍;-
وَإِذَا ٱلْمَوْءُۥدَةُ سُئِلَتْ﴿٨﴾
وَإِذَا الْمَوْءُودَةُ (ജീവനോടെ) കുഴിച്ചുമൂടപ്പെട്ടത് (കുഴിച്ചു മൂടപ്പെട്ടവ) ആകുമ്പോള്‍ سُئِلَتْ അതു (അവ) ചോദ്യം ചെയ്യപ്പെട്ട(മ്പോള്‍)
81:8 (ജീവനോടെ) കുഴിച്ചുമൂടപ്പെട്ട (പെണ്‍) ശിശു ചോദ്യം ചെയ്യപ്പെടുകയും ചെയ്യുമ്പോള്‍;-
بِأَىِّ ذَنۢبٍۢ قُتِلَتْ﴿٩﴾
بِأَيِّ ذَنبٍ ഏതു കുറ്റം (പാപം) നിമിത്തമാണ് قُتِلَتْ അത് കൊല്ലപ്പെട്ടു എന്ന്
81:9 "ഏതൊരു കുറ്റത്തിനാണ് അതു കൊല്ലപ്പെട്ടത്" എന്ന് -
وَإِذَا ٱلصُّحُفُ نُشِرَتْ﴿١٠﴾
وَإِذَا الصُّحُفُ ഏടുകളാകുമ്പോള്‍ نُشِرَتْ അവ വിരുത്തപ്പെടു(മ്പോള്‍)
81:10 ഏടുകള്‍ (തുറന്നു) വിരുത്തപ്പെടുകയും ചെയ്യുമ്പോള്‍;-
وَإِذَا ٱلسَّمَآءُ كُشِطَتْ﴿١١﴾
وَإِذَا السَّمَاءُ ആകാശമാകുമ്പോള്‍ كُشِطَتْ അതു (തോല്‍) ഉരിച്ചു നീക്കപ്പെടു(മ്പോള്‍)
81:11 ആകാശം ഉരി(ച്ചു മറനീ)ക്കപ്പെടുകയും ചെയ്യുമ്പോള്‍;-
وَإِذَا ٱلْجَحِيمُ سُعِّرَتْ﴿١٢﴾
وَإِذَا الْجَحِيمُ ജ്വലിക്കുന്ന അഗ്നി (നരകം) ആകുമ്പോള്‍ سُعِّرَتْ അത് ആളിക്കത്തിക്കപ്പെടു(മ്പോള്‍)
81:12 ജ്വലിക്കുന്ന അഗ്നി [നരകം] ആളിക്കത്തിക്കപ്പെടുകയും ചെയ്യുമ്പോള്‍;-
وَإِذَا ٱلْجَنَّةُ أُزْلِفَتْ﴿١٣﴾
وَإِذَا الْجَنَّةُ സ്വര്‍ഗം ആകുമ്പോള്‍ أُزْلِفَتْ അതു അടുപ്പിക്ക (അടുത്തവരുത്ത) പ്പെടു(മ്പോള്‍)
81:13 സ്വര്‍ഗം അടുപ്പിച്ചുകൊണ്ടു വരപ്പെടുകയും ചെയ്യുമ്പോള്‍;-
عَلِمَتْ نَفْسٌۭ مَّآ أَحْضَرَتْ﴿١٤﴾
عَلِمَتْ അറിയും نَفْسٌ ഏതു (ഓരോ) ദേഹവും (ആളും, ആത്മാവും) مَّا أَحْضَرَتْ അതെന്തു ഹാജരാക്കിയെന്ന്, അതു തയ്യാറാക്കിയത്
81:14 (അപ്പോള്‍) ഓരോ ആളും താന്‍ തയ്യാറാക്കിക്കൊണ്ടു വന്നതെന്തെന്നു അറിയുന്നതാണ്!
فَلَآ أُقْسِمُ بِٱلْخُنَّسِ﴿١٥﴾
فَلَا أُقْسِمُ എന്നാല്‍ ഞാന്‍ സത്യം ചെയ്തു പറയുന്നു بِالْخُنَّسِ പിന്മാറി (മടങ്ങി) പ്പോകുന്നവകൊണ്ട്
81:15 എന്നാല്‍, പിന്‍വാങ്ങിപ്പോകുന്നവകൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു;-
ٱلْجَوَارِ ٱلْكُنَّسِ﴿١٦﴾
الْجَوَارِ നടക്കുന്നവ സഞ്ചരിക്കുന്നവ الْكُنَّسِ മറഞ്ഞു പോകുന്നവ, അപ്രത്യക്ഷമാകുന്നവ
81:16 (അതായത്) സഞ്ചരിച്ചുകൊണ്ടിരിക്കുന്നവ; അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നവ;
وَٱلَّيْلِ إِذَا عَسْعَسَ﴿١٧﴾
وَاللَّيْلِ രാത്രിയെക്കൊണ്ടും إِذَا عَسْعَسَ അതു മുമ്പോട്ട് (അല്ലെങ്കില്‍ പിമ്പോട്ട്) ഗമിക്കുമ്പോള്‍, ഇരുട്ടിവരുമ്പോള്‍
81:17 രാത്രി (ഇരുട്ടുമായി മുന്നോട്ടു - അല്ലെങ്കില്‍ പിന്നോട്ടു) ഗമിക്കുമ്പോള്‍ അതുകൊണ്ടും;-
وَٱلصُّبْحِ إِذَا تَنَفَّسَ﴿١٨﴾
وَالصُّبْحِ പ്രഭാതംകൊണ്ടും إِذَا تَنَفَّسَ അത് വെളിച്ചപ്പെട്ടു (വിടര്‍ന്നു) വരുമ്പോള്‍, ആശ്വാസം കൊള്ളുമ്പോള്‍
81:18 പ്രഭാതം (വികസിച്ച്) വെളിച്ചം വീശിവരുമ്പോള്‍ അതു കൊണ്ടും (സത്യം ചെയ്തു പറയുന്നു);-
إِنَّهُۥ لَقَوْلُ رَسُولٍۢ كَرِيمٍۢ﴿١٩﴾
إِنَّهُ നിശ്ചയമായും അത് لَقَوْلُ വാക്കുതന്നെ رَسُولٍ كَرِيمٍ മാന്യമായ ഒരു ദൂതന്‍റെ
81:19 നിശ്ചയമായും ഇത് (ഖുര്‍ആന്‍) മാന്യനായ ഒരു ദൂതന്‍റെ വാക്കാകുന്നു;-
ذِى قُوَّةٍ عِندَ ذِى ٱلْعَرْشِ مَكِينٍۢ﴿٢٠﴾
ذِي قُوَّةٍ ശക്തിമാനായ عِندَ ذِي الْعَرْشِ അര്‍ശിന്‍റെ ഉടമസ്ഥന്‍റെ അടുക്കല്‍ مَكِينٍ സ്ഥാനി
81:20 (അതെ) ശക്തിമാനായുള്ളവന്‍, ‘അര്‍ശിന്റെ’ [സിംഹാസനത്തിന്‍റെ] ഉടമസ്ഥന്‍റെ അടുക്കല്‍ സ്ഥാനമുള്ളവന്‍,-
مُّطَاعٍۢ ثَمَّ أَمِينٍۢ﴿٢١﴾
مُّطَاعٍ അനുസരിക്കപ്പെട്ടവന്‍ ثَمَّ അവിടെ أَمِينٍ വിശ്വസ്തന്‍.
81:21 അവിടെ അനുസരിക്കപ്പെടുന്നവന്‍, വിശ്വസ്തന്‍. [അങ്ങനെയുള്ള ഒരു ദൂതന്‍റെ വാക്കാണ്.]
وَمَا صَاحِبُكُم بِمَجْنُونٍۢ﴿٢٢﴾
وَمَا അല്ല, അല്ലതാനും صَاحِبُكُم നിങ്ങളുടെ ചങ്ങാതി, കൂട്ടാളി بِمَجْنُونٍ ഒരു ഭ്രാന്തന്‍
81:22 നിങ്ങളുടെ ചങ്ങാതി ഒരു ഭ്രാന്തന്‍ അല്ലതാനും.
وَلَقَدْ رَءَاهُ بِٱلْأُفُقِ ٱلْمُبِينِ﴿٢٣﴾
وَلَقَدْ رَءَاهُ തീര്‍ച്ചയായും അദ്ദേഹം അദ്ദേഹത്തെ കണ്ടിട്ടുണ്ട് بِالْأُفُقِ നഭോമണ്ഡലത്തില്‍ (ഉപരി) മണ്ഡലത്തില്‍, ചക്രവാളത്തില്‍, വെച്ച് الْمُبِينِ പ്രത്യക്ഷമായ
81:23 തീര്‍ച്ചയായും അദ്ദേഹത്തെ [ആ ദൂതനെ] പ്രത്യക്ഷമായ (നഭോ) മണ്ഡലത്തില്‍ വെച്ച് അദ്ദേഹം കണ്ടിട്ടുണ്ട്
وَمَا هُوَ عَلَى ٱلْغَيْبِ بِضَنِينٍۢ﴿٢٤﴾
وَمَا هُوَ അദ്ദേഹം അല്ലതാനും عَلَى الْغَيْبِ അദൃശ്യവിവരത്തെക്കുറിച്ചു, മറഞ്ഞ വിഷയത്തില്‍ بِضَنِينٍ പിശുക്ക് (ലുബ്ധ്) പിടിക്കുന്നവന്‍
81:24 അദ്ദേഹമാകട്ടെ, അദൃശ്യവാര്‍ത്തയെപറ്റി പിശുക്ക് കാണിക്കുന്ന ആളുമല്ല.
وَمَا هُوَ بِقَوْلِ شَيْطَـٰنٍۢ رَّجِيمٍۢ﴿٢٥﴾
وَمَا هُوَ അതല്ലതാനും بِقَوْلِ شَيْطَانٍ വല്ല പിശാചിന്‍റെയും വചനം, ഒരു പിശാചിന്‍റെ വാക്ക് رَّجِيمٍ ആട്ട (ശപിക്ക)പ്പെട്ട.
81:25 അതു [ഖുര്‍ആന്‍] ആട്ടപ്പെട്ട [ശപിക്കപെട്ട] വല്ല പിശാചിന്‍റെ വാക്കും അല്ല.
فَأَيْنَ അപ്പോള്‍ (എന്നിരിക്കെ) എങ്ങോട്ടാണ്, എവിടെ تَذْهَبُونَ നിങ്ങള്‍ പോകുന്നു, പോകും
81:26 അപ്പോള്‍, എങ്ങോട്ടാണ് നിങ്ങള്‍ പോകുന്നത്?!
إِنْ هُوَ إِلَّا ذِكْرٌۭ لِّلْعَـٰلَمِينَ﴿٢٧﴾
إِنْ هُوَ അതല്ല إِلَّا ذِكْرٌ ഒരു ഉപദേശം (സ്മരണ, ഉല്‍ബോധനം) അല്ലാതെ لِّلْعَالَمِينَ ലോകര്‍ക്കുവേണ്ടി
81:27 അതു ലോകര്‍ക്കുവേണ്ടിയുള്ള ഒരു ഉപദേശം (അഥവാ ഉല്‍ബോധനം) അല്ലാതെ (മറ്റൊന്നും) അല്ല.
لِمَن شَآءَ مِنكُمْ أَن يَسْتَقِيمَ﴿٢٨﴾
لِمَن شَاءَ അതായത് ഉദ്ദേശിച്ചവര്‍ക്ക് مِنكُمْ നിങ്ങളില്‍ നിന്ന് أَن يَسْتَقِيمَ താന്‍ ചൊവ്വിനു നില്‍ക്കുവാന്‍
81:28 അതായത് നിങ്ങളില്‍ നിന്നു ചൊവ്വിനു നിലകൊള്ളുവാന്‍ ഉദ്ദേശിച്ചവര്‍ക്കു വേണ്ടി.
وَمَا تَشَآءُونَ إِلَّآ أَن يَشَآءَ ٱللَّهُ رَبُّ ٱلْعَـٰلَمِينَ﴿٢٩﴾
وَمَا تَشَاءُونَ നിങ്ങള്‍ ഉദ്ദേശിക്കുന്നതല്ലതാനും إِلَّا أَن يَشَاءَ ഉദ്ദേശിക്കുന്നതായാലല്ലാതെ اللَّـهُ അല്ലാഹു رَبُّ الْعَالَمِينَ ലോകരുടെ രക്ഷിതാവായ
81:29 ലോക രക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നതായാലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ലതാനും.