മുഖവുര
അബസ (മുഖം ചുളിച്ചു)
മക്കയില്‍ അവതരിച്ചത് – വചനങ്ങള്‍ 42
നബി (ﷺ) തിരുമേനി മക്കയിലെ പ്രമുഖരായ ചില ഖുറൈശീ നേതാക്കളുമായി സംസാരിച്ചും, അവരെ ഇസ്ലാമിലേക്കു ക്ഷണിച്ചും കൊണ്ടിരിക്കുകയായിരുന്നു. അവരില്‍ നിന്നു നബി (ﷺ) നല്ല പ്രതികരണം പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. സ്വകാര്യമായി ഉപദേശിക്കുമ്പോള്‍ അധികം എതിര്‍പ്പുകള്‍ നേരിടുകയില്ലല്ലോ. ഈ സന്ദര്‍ഭത്തിലാണ് അന്ധനായിരുന്ന അബ്ദുല്ലാഹിബ്നു ഉമ്മിമക്തൂം (عبد الله بن أم مكتوم- رض) കടന്നുചെന്നത്. ആദ്യം മുതല്‍ക്കേ സത്യവിശ്വാസം സ്വീകരിച്ച ഒരു സഹാബിയാണ് അദ്ദേഹം. അന്ധത നിമിത്തം സന്ദര്‍ഭം മനസ്സിലാക്കുവാന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നില്ല. ‘നബിയേ, എനിക്കു മാര്‍ഗ്ഗ ദര്‍ശനം നല്കണം, വല്ലതും പഠിപ്പിച്ചു തരണം’ എന്നിങ്ങനെ അദ്ദേഹം അപേക്ഷിക്കുകയായി. നബി (ﷺ) ക്കു ഇതു വിരസമായിത്തോന്നി. ആ സംഭാഷണത്തിനു വിരാമമിടുവാന്‍ ഇതു കാരണമാകുമെന്നു മാത്രമല്ല, കേവലം സാധുവും അന്ധനുമായ ഒരാള്‍ അവരുടെ സദസ്സില്‍ സംബന്ധിക്കുന്നത് ആ പ്രമാണിമാര്‍ക്ക് രസിക്കുകയില്ല. അങ്ങനെ ആ സന്ദര്‍ഭം നഷ്ടപ്പെട്ടേക്കുമെന്നു കരുതി തിരുമേനി അദ്ദേഹത്തോടു വൈമുഖ്യം കാണിക്കുകയുണ്ടായി.മിക്ക മുഫസ്സിറുകളും, തിര്‍മദി (رحمه الله) ഹാകിം (رحمه الله) മുതലായവരും ഉദ്ധരിച്ചു കാണാവുന്ന ഈ സംഭവത്തെപ്പറ്റിയാണ് ഈ അദ്ധ്യായത്തിന്റെ ആദ്യവചനങ്ങളില്‍ പ്രതിപാദിക്കപ്പെട്ടിരിക്കുന്നത്.
بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
volume_up
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
عَبَسَ അദ്ദേഹം മുഖം ചുളിച്ചു وَتَوَلَّىٰ തിരിഞ്ഞുകളയുകയും ചെയ്തു
80:1 അദ്ദേഹം മുഖം ചുളിച്ചു, തിരിഞ്ഞുകളയുകയും ചെയ്തു
أَن جَآءَهُ ٱلْأَعْمَىٰ﴿٢﴾
أَنجَاءَهُ തന്റെ അടുക്കല്‍ വന്നതിനാല്‍ الْأَعْمَىٰ കുരുടന്‍, അന്ധന്‍
80:2 തന്റെ അടുക്കല്‍ (ആ) കുരുടന്‍ വന്നതിനാല്‍!
وَمَا يُدْرِيكَ لَعَلَّهُۥ يَزَّكَّىٰٓ﴿٣﴾
وَمَا يُدْرِيكَ നിനക്കു എന്തറിയാം لَعَلَّهُ അവനായേക്കാം يَزَّكَّى പരിശുദ്ധി പ്രാപിക്കും
80:3 (നബിയേ) നിനക്ക് എന്തറിയാം? അദ്ദേഹം പരിശുദ്ധി പ്രാപിച്ചേക്കാമല്ലോ!
أَوْ يَذَّكَّرُ فَتَنفَعَهُ ٱلذِّكْرَىٰٓ﴿٤﴾
أَوْ يَذَّكَّرُ അല്ലെങ്കില്‍ അവന്‍ ഉപദേശം സ്വീകരിക്കും, ഓർമ്മിച്ചേക്കും فَتَنفَعَهُ എന്നിട്ടു അവനു ഉപകാരം ചെയ്കയും الذِّكْرَىٰ ഉപദേശം, സ്മരണ
80:4 അല്ലെങ്കില്‍, അദ്ദേഹം ഉപദേശം സ്വീകരിക്കുകയും, അങ്ങനെ (ആ) ഉപദേശം അദ്ദേഹത്തിന് പ്രയോജനപ്പെടുകയും ചെയ്തേക്കാം.
أَمَّا مَنِ ٱسْتَغْنَىٰ﴿٥﴾
أَمَّا مَنِ എന്നാല്‍ യാതൊരുവന്‍ ٱسْتَغْنَىٰ ധന്യത (പര്യാപ്ത - ആവശ്യമില്ലായ്മ) നടിച്ച
80:5 എന്നാല്‍, ധന്യത [സ്വയം പര്യാപ്തനെന്നു ധരിച്ച]വനാകട്ടെ
فَأَنتَ لَهُۥ تَصَدَّىٰ﴿٦﴾
فَأَنتَ അപ്പോള്‍ നീ لَهُ അവനു വേണ്ടി, അവനിലേക്കു تَصَدَّىٰ നീ ഒരുമ്പെട്ടു (ശ്രദ്ധ തിരിഞ്ഞു - തയ്യാറായി)
80:6 അവനുവേണ്ടി നീ ഒരുമ്പെട്ടിരിക്കുന്നു.
وَمَا عَلَيْكَ أَلَّا يَزَّكَّىٰ﴿٧﴾
وَمَا عَلَيْكَ നിന്റെമേല്‍ എന്താണുള്ളത് (ഒന്നുമില്ല) أن لا يَزَّكَّىٰ അവന്‍ പരിശുദ്ധി പ്രാപിക്കാതെ (നന്നാവാതെ) ഇരിക്കുന്നതിനു
80:7 അവന്‍ പരിശുദ്ധി പ്രാപിക്കാതിരിക്കുന്നതിനാല്‍ നിന്റെ മേല്‍ എന്താണ് (ബാധ്യത) ഉള്ളത്?!
وَأَمَّا مَن جَآءَكَ يَسْعَىٰ﴿٨﴾
وَأَمَّا مَن എന്നാല്‍ യാതൊരുവനാകട്ടെ جَاءَكَ നിന്റെ് അടുക്കല്‍ വന്ന يَسْعَىٰ ഉത്സാഹിച്ചു (പാഞ്ഞു-അദ്ധ്വാനിച്ചു) കൊണ്ടു
80:8 എന്നാല്‍ (ഉത്സാഹപൂർവ്വം) പാഞ്ഞുകൊണ്ട് നിന്റെ അടുക്കല്‍ വന്നവനാകട്ടെ,
وَهُوَ അവനാകട്ടെ, അവനോ يَخْشَىٰ ഭയപ്പെടുന്നു (താനും)
80:9 അദ്ദേഹമോ (അല്ലാഹുവിനെ) ഭയപ്പെടുകയും ചെയ്യുന്നു
فَأَنتَ عَنْهُ تَلَهَّىٰ﴿١٠﴾
فَأَنتَ عَنْهُ എന്നാല്‍ നീ അവനിൽനിന്ന് تَلَهَّىٰ ശ്രദ്ധ തിരിക്കുന്നു, അശ്രദ്ധ കാണിക്കുന്നു
80:10 അദ്ദേഹത്തെപ്പറ്റി നീ അശ്രദ്ധകാണിക്കുന്നു!
كَلَّآ إِنَّهَا تَذْكِرَةٌۭ﴿١١﴾
كَلَّ അങ്ങിനെ വേണ്ടാ, അതല്ല ا إِنَّهَا നിശ്ചയമായും അതു, അവ تَذْكِرَةٌ ഒരു ഉപദേശമാണ്, സ്മരണയാണ്
80:11 അങ്ങനെ വേണ്ടാ! നിശ്ചയമായും അവ [ഖുർആൻ വചനങ്ങള്‍] ഒരു ഉപദേശമാകുന്നു.
فَمَن شَآءَ ذَكَرَهُۥ﴿١٢﴾
فَمَن شَاءَ അതിനാല്‍ ആര്‍ ഉദ്ദേശിച്ചുവോ ذَكَرَهُ അവനതു ഓർമ്മിക്കട്ടെ, സ്മരിക്കുന്നതാണ്
80:12 ആകയാല്‍, ആര്‍ (വേണമെന്നു) ഉദ്ദേശിച്ചുവോ അവരതു ഓർമ്മിച്ചുകൊള്ളട്ടെ.
فِى صُحُفٍۢ مُّكَرَّمَةٍۢ﴿١٣﴾
فِي صُحُفٍ ചില ഏടുകളില്‍ مُّكَرَّمَةٍ മാനിക്കപ്പെട്ട, ആദരണീയമായ
80:13 മാനിക്കപ്പെട്ടതായ ചില ഏടുകളിലാണ് (അതുള്ളത്)
مَّرْفُوعَةٍۢ مُّطَهَّرَةٍۭ﴿١٤﴾
مَّرْفُوعَةٍ ഉയർത്ത (ഉന്നതമാക്ക)പ്പെട്ട مُّطَهَّرَةٍ ശുദ്ധമാക്കപ്പെട്ട
80:14 (അതെ) ഉന്നതമാക്കപ്പെട്ടതും, പരിശുദ്ധമാക്കപ്പെട്ടതുമായ (ഏടുകളില്‍)
بِأَيْدِي കൈകളില്‍, കൈകളാല്‍ (കൈക്ക്) سَفَرَةٍ ചില ദൗത്യവാഹകന്മാരുടെ, എഴുത്തുകാരുടെ
80:15 ചില ദൗത്യവാഹകന്മാരുടെ കൈക്ക്;-
كِرَامٍ മാന്യന്മാരായ بَرَرَةٍ പുണ്യവാന്മാരായ, ഗുണവാന്മാരായ
80:16 മാന്യന്മാരും, പുണ്യവാന്മാരുമായ (ദൗത്യവാഹകന്മാരുടെ കൈക്ക്)
قُتِلَ ٱلْإِنسَـٰنُ مَآ أَكْفَرَهُۥ﴿١٧﴾
قُتِلَ കൊല്ലപ്പെടട്ടെ (നശിക്കട്ടെ - ശാപമടയട്ടെ) الْإِنسَانُ മനുഷ്യന്‍ مَا أَكْفَرَهُ അവനെ (ഇത്രയധികം) നന്ദി കെടുത്തിയത് (അവിശാസിയാക്കിയത്) എന്താണ്
80:17 മനുഷ്യന്‍ കൊല്ലപ്പെടട്ടെ [നാശമടയട്ടെ] എന്താണവന്‍ ഇത്ര നന്ദികെട്ടവന്‍ (അഥവാ അവിശ്വാസി) ആയത്?!
مِنْ أَىِّ شَىْءٍ خَلَقَهُۥ﴿١٨﴾
مِنْ أَيِّ شَيْءٍ ഏതൊരു വസ്തുവില്‍ നിന്നാണ് خَلَقَهُ അവന്‍ അവനെ സൃഷ്ടിച്ചതു
80:18 ഏതൊരു വസ്തുവില്‍ നിന്നാണ് അവന്‍ [അല്ലാഹു] അവനെ സൃഷ്ടിച്ചിരിക്കുന്നത്?
مِن نُّطْفَةٍ خَلَقَهُۥ فَقَدَّرَهُۥ﴿١٩﴾
مِن نُّطْفَةٍ ഒരു ഇന്ദ്രിയത്തുള്ളിയില്‍ നിന്നു خَلَقَهُ അവന്‍ അവനെ സൃഷ്ടിച്ചു فَقَدَّرَهُ എന്നിട്ടവനെ (അവന്നു) കണക്കാക്കി, വ്യവസ്ഥ ചെയ്തു
80:19 ഒരു ഇന്ദ്രിയത്തുള്ളിയില്‍ നിന്നു (തന്നെ). (അതെ) അവനെ അവന്‍ സൃഷ്ടിച്ചു; എന്നിട്ട് അവനെ (വേണ്ടപ്രകാരം) വ്യവസ്ഥചെയ്തു;-
ثُمَّ ٱلسَّبِيلَ يَسَّرَهُۥ﴿٢٠﴾
ثُمَّ السَّبِيلَ പിന്നെ വഴി يَسَّرَهُ അവന്‍ അവനു എളുപ്പ (നിഷ്പ്രയാസ)മാക്കി
80:20 പിന്നെ, (അവന്‍ ചരിക്കേണ്ടുന്ന) മാര്‍ഗ്ഗം അവനു എളുപ്പമാക്കിക്കൊടുത്തു;-
ثُمَّ أَمَاتَهُۥ فَأَقْبَرَهُۥ﴿٢١﴾
ثُمَّ أَمَاتَهُ പിന്നെ അവനെ മരണപ്പെടുത്തി فَأَقْبَرَهُ എന്നിട്ടവനെ ഖബ്റിലാക്കി
80:21 പിന്നെ, അവനെ മരണപ്പെടുത്തി; എന്നിട്ടവനെ ‘ഖബ്റി’ലാക്കി (മറച്ചു):-
ثُمَّ إِذَا شَآءَ أَنشَرَهُۥ﴿٢٢﴾
ثُمَّ إِذَا شَاءَ പിന്നെ അവന്‍ ഉദ്ദേശിച്ചാല്‍, വേണ്ടുകവെക്കുമ്പോള്‍ أَنشَرَهُ അവനെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കും
80:22 പിന്നീടു അവന്‍ [അല്ലാഹു] ഉദ്ദേശിക്കുമ്പോള്‍ അവനെ (വീണ്ടും) ഉയര്‍ത്തെഴുന്നേല്‍പിക്കുന്നതാണ്
كَلَّا لَمَّا يَقْضِ مَآ أَمَرَهُۥ﴿٢٣﴾
كَلَّا അങ്ങിനെയല്ല, വേണ്ട لَمَّا يَقْضِ അവന്‍ നിര്‍വഹിച്ചില്ല مَا أَمَرَهُ അവന്‍ അവനോടു കല്പിച്ചതു
80:23 അങ്ങിനെ വേണ്ടാ! അവനോടു അവന്‍ [അല്ലാഹു] കല്പിച്ചതു അവന്‍ നിര്‍വഹിച്ചില്ല.
فَلْيَنظُرِ ٱلْإِنسَـٰنُ إِلَىٰ طَعَامِهِۦٓ﴿٢٤﴾
فَلْيَنظُرِ എന്നാല്‍ നോക്കിക്കൊള്ളട്ടെ الْإِنسَانُ മനുഷ്യന്‍ إِلَىٰ طَعَامِهِ തന്റെ ഭക്ഷണത്തിലേക്ക്
80:24 എന്നാല്‍, മനുഷ്യന്‍ തന്റെ ഭക്ഷണത്തിലേക്കു (ഒന്നു ചിന്തിച്ചു) നോക്കട്ടെ:-
أَنَّا صَبَبْنَا ٱلْمَآءَ صَبًّۭا﴿٢٥﴾
أَنَّا صَبَبْنَا നാം ചൊരിഞ്ഞുകൊടുത്തിരിക്കുന്നത് الْمَاءَ വെള്ളം صَبًّا ഒരു ചൊരിക്കല്‍
80:25 അതായതു, നാം (മഴ) വെള്ളം ഒരു (ശക്തിയായ) ചൊരിച്ചുകൊടുക്കല്‍ കൊടുത്തിരിക്കുന്നതു.
ثُمَّ شَقَقْنَا ٱلْأَرْضَ شَقًّۭا﴿٢٦﴾
ثُمَّ شَقَقْنَا പിന്നെ നാം പിളര്‍ത്തി الْأَرْضَ ഭൂമിയെ شَقًّا ഒരു പിളര്‍ത്തല്‍
80:26 പിന്നെ ഭൂമിയെ നാം ഒരു (യുക്തമായ) പിളര്‍ത്തല്‍ പിളര്‍ത്തി.
فَأَنۢبَتْنَا فِيهَا حَبًّۭا﴿٢٧﴾
فَأَنبَتْنَا എന്നിട്ടു നാം മുളപ്പിച്ചു, ഉല്‍പാദിപ്പിച്ചു فِيهَا അതില്‍ حَبًّا ധാന്യം
80:27 അങ്ങനെ, അതില്‍ നാം ധാന്യം മുളപ്പിച്ചു;
وَعِنَبًۭا وَقَضْبًۭا﴿٢٨﴾
وَعِنَبًا മുന്തിരിയും وَقَضْبًا പച്ചക്കറി (ഇലക്കറി-കറിച്ചെടി)യും
80:28 മുന്തിരിയും, പച്ചക്കറിയും,
وَزَيْتُونًۭا وَنَخْلًۭا﴿٢٩﴾
وَزَيْتُونًا സൈത്തൂനും, ഒലീവും وَنَخْلًا ഈത്തപ്പനയും
وَحَدَآئِقَ غُلْبًۭا﴿٣٠﴾
وَحَدَائِقَ തോട്ടങ്ങളും غُلْبًا(മരങ്ങള്‍) നിറഞ്ഞ, തിങ്ങിയ, നിബിഡമായ
80:30 (വൃക്ഷങ്ങള്‍) തൂര്‍ന്നു നിൽക്കുന്ന തോട്ടങ്ങളും
وَفَـٰكِهَةًۭ وَأَبًّۭا﴿٣١﴾
وَفَاكِهَةً പഴങ്ങളും ഫലവർഗവും وَأَبًّا മേച്ചില്‍ പുല്ലും.
80:31 പഴവര്‍ഗവും, മേച്ചില്‍ പുല്ലും (മുളപ്പിച്ചു)
مَّتَـٰعًۭا لَّكُمْ وَلِأَنْعَـٰمِكُمْ﴿٣٢﴾
مَّتَاعًا لَّكُمْ നിങ്ങള്‍ക്കു ഉപയോഗത്തിനു وَلِأَنْعَامِكُمْ നിങ്ങളുടെ കാലി (ആടുമാടൊട്ടകം)കള്‍ക്കും.
80:32 നിങ്ങള്‍ക്കും, നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്
فَإِذَا جَآءَتِ ٱلصَّآخَّةُ﴿٣٣﴾
فَإِذَا جَاءَتِ എന്നാല്‍ വന്നാല്‍, വരുമ്പോള്‍ الصَّاخَّةُ ചെകിടടക്കുന്ന ശബ്ദം
80:33 എന്നാല്‍, ചെകിടടക്കുന്ന (ആ ഭീകര) ശബ്ദം വന്നാല്‍!-
يَوْمَ يَفِرُّ ٱلْمَرْءُ مِنْ أَخِيهِ﴿٣٤﴾
يَوْمَ يَفِرُّ (പേടിച്ചു) ഓടിപ്പോകുന്ന ദിവസം الْمَرْءُ മനുഷ്യന്‍ مِنْ أَخِيهِ തന്റെ സഹോദരനെവിട്ട്
80:34 അതായതു, മനുഷ്യന്‍ തന്റെ സഹോദരനെ വിട്ടു ഓടിപ്പോകുന്ന ദിവസം,-
وَأُمِّهِ തന്റെ ഉമ്മയെ (മാതാവിനെ)യും وَأَبِيهِ തന്റെ ബാപ്പയെ(പിതാവിനെ)യും
80:35 തന്റെ മാതാവിനെയും, പിതാവിനെയും (വിട്ടും)
وَصَـٰحِبَتِهِۦ وَبَنِيهِ﴿٣٦﴾
وَصَاحِبَتِهِ തന്റെ തുണ (ഭാര്യ)യെയും وَبَنِيهِ തന്റെ മക്കളെയും.
80:36 തന്റെ തുണ [ഭാര്യ]യെയും, തന്റെ മക്കളെയും (വിട്ടും ഓടുന്ന ദിവസം) [ഹാ! എന്തായിരിക്കും അന്ന് അവന്റെ നില?!]
لِكُلِّ ٱمْرِئٍۢ مِّنْهُمْ يَوْمَئِذٍۢ شَأْنٌۭ يُغْنِيهِ﴿٣٧﴾
لِكُلِّ امْرِئٍ എല്ലാ മനുഷ്യനുമുണ്ടു مِّنْهُمْ അവരില്‍ നിന്നു يَوْمَئِذٍ അന്നു, ആ ദിവസം شَأْنٌ ഒരു കാര്യം, വിഷയം يُغْنِيهِ അവനെ ഐശ്വര്യമാക്കുന്ന (മതിയാക്കുന്ന).
80:37 അന്നത്തെ ദിവസം, അവരില്‍ എല്ലാ (ഓരോ) മനുഷ്യനുമുണ്ടായിരിക്കും അവനെ മതിയാക്കത്തക്ക ഒരു കാര്യം
وُجُوهٌۭ يَوْمَئِذٍۢ مُّسْفِرَةٌۭ﴿٣٨﴾
وُجُوهٌ ചില മുഖങ്ങള്‍ يَوْمَئِذٍ അന്നു مُّسْفِرَةٌ തെളിഞ്ഞ (ശോഭിച്ച – പ്രസന്നമായ)വയായിരിക്കും
80:38 ചില മുഖങ്ങള്‍ അന്നത്തെ ദിവസം (പ്രസന്നമായി) തെളിഞ്ഞവയായിരിക്കും;-
ضَاحِكَةٌۭ مُّسْتَبْشِرَةٌۭ﴿٣٩﴾
ضَاحِكَةٌ ചിരിക്കുന്നവ مُّسْتَبْشِرَةٌ സന്തോഷം കൊള്ളുന്നവ
80:39 ചിരിക്കുന്നവയായിരിക്കും, സന്തോഷം കൊള്ളുന്നവയായിരിക്കും.
وَوُجُوهٌۭ يَوْمَئِذٍ عَلَيْهَا غَبَرَةٌۭ﴿٤٠﴾
وَوُجُوهٌ ചില മുഖങ്ങളാവട്ടെ يَوْمَئِذٍ അന്നു عَلَيْهَا അതിന്റെ മേലുണ്ടായിരിക്കും غَبَرَةٌ പൊടി
80:40 (വേറെ) ചില മുഖങ്ങളാകട്ടെ, അന്നു അവയുടെ മേല്‍ പൊടിപടലം ഉണ്ടായിരിക്കും.
تَرْهَقُهَا അവരെ മൂടും, പൊതിയും قَتَرَةٌ കൂരിരുട്ടു , ഇരുള്‍
80:41 അവയെ കൂരിരുട്ടു മൂടിയിരിക്കും
أُو۟لَـٰٓئِكَ هُمُ ٱلْكَفَرَةُ ٱلْفَجَرَةُ﴿٤٢﴾
أُولَـٰئِكَ അക്കൂട്ടര്‍ هُمُ الْكَفَرَةُ അവര്‍ തന്നെയാണ് അവിശ്വാസികള്‍, നന്ദി കെട്ടവര്‍ الْفَجَرَةُ തോന്നിയവാസികളായ, മഹാപാപികളായ
80:42 അക്കൂട്ടരത്രെ, തോന്നിയവാസികളായ അവിശ്വാസികള്‍.