arrow_back_ios
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66
67
68
69
70
71
72
73
74
75
അൻഫാൽ (യുദ്ധമുതൽ) മദീനയില്‍ അവതരിച്ചത് – വചനങ്ങള്‍ 75- വിഭാഗം (റുകുഉ്) 10 [വചനങ്ങള്‍ 76 ആയും എണ്ണപ്പെട്ടിരിക്കുന്നു. 30 മുതല്‍ 36 കൂടിയ ഏഴു വചനങ്ങള്‍ മക്കയില്‍ അവതരിച്ചവയാണെന്നും അഭിപ്രായമുണ്ട്.] أَنفَال (അന്‍ഫാല്‍) എന്ന വാക്കു نَفَال (നഫല്‍) ന്റെ ബഹുവചനമാകുന്നു. നിര്‍ബ്ബന്ധമായതിനെക്കാള്‍ അധികമുള്ളതു എന്നത്രെ അതിന്റെ ധാതുപരമായ സാക്ഷാല്‍ അര്‍ത്ഥം. ഐച്ഛികമായ സുന്നത്ത്‌ നമസ്കാരങ്ങള്‍ക്കു نَفَال എന്നും نَافِلَة എന്നുമൊക്കെ പറയുന്നതു അതുകൊണ്ടാകുന്നു. യുദ്ധത്തില്‍ ശത്രുപക്ഷത്തു നിന്നു ലഭിക്കുന്ന ‘ഗനീമത്തു’ (غَنِيمَة) സ്വത്തുക്കള്‍ക്കാണു സാധാരണ أَنفَال എന്നു പറയപ്പെടുന്നത്. അതാണു ഇവിടെ അതുകൊണ്ടു വിവക്ഷ. മുന്‍ പ്രവാചകന്‍മാര്‍ക്കു സിദ്ധിച്ചിട്ടില്ലാത്ത അഞ്ചു കാര്യങ്ങള്‍ എനിക്കു നല്‍കപ്പെട്ടിരിക്കുന്നുവെന്നു പറഞ്ഞുകൊണ്ട് ആ അഞ്ചു കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞ കൂട്ടത്തില്‍ നബി (ﷺ) പറഞ്ഞു “‘ഗനീമത്തു’ സ്വത്തുക്കള്‍ എനിക്കു അനുവദിക്കപ്പെട്ടിരിക്കുന്നു. മുമ്പ് അതു ആര്‍ക്കും അനുവദിക്കപ്പെട്ടിട്ടില്ല.” (ബു. മു). പക്ഷേ, വിശദീകരണങ്ങളില്‍ ഈ രണ്ടു പേരുകളും – ‘നഫലും ഗനീമത്തും’ – തമ്മില്‍ അല്‍പ സ്വല്‍പ വ്യത്യാസം കാണപ്പെടുമെങ്കിലും മൊത്തത്തില്‍ രണ്ടും ഒരേ അര്‍ത്ഥത്തിലാണു ഉപയോഗിക്കപ്പെട്ടുവരുന്നത്. ബദ്ര്‍ യുദ്ധത്തിലെ ഗനീമത്തു സ്വത്തുക്കള്‍ ഭാഗിക്കുന്ന അവസരത്തില്‍, യുദ്ധത്തില്‍ സംബന്ധിച്ചിരുന്ന യുവാക്കളും, പുറമെ നിന്നു അവര്‍ക്കു ഒത്താശകള്‍ ചെയ്തുകൊടുത്തിരുന്ന വയസ്സു ചെന്നവരും തമ്മിലുണ്ടായ അഭിപ്രായ ഭിന്നതകളെത്തുടര്‍ന്നാണു ഈ സൂറത്തിന്റെ അവതരണമുണ്ടായത്. അബൂദാവൂദ്, നസാഈ (رحمهما الله) മുതലായവര്‍ ഇബ്നു അബ്ബാസ് (رَضِيَ اللهُ عَنْهُ) ല്‍ നിന്നു നിവേദനം ചെയ്യുന്നു: “(യുദ്ധത്തില്‍) ഇന്നിന്ന പ്രവൃത്തികള്‍ ചെയ്തവര്‍ക്കു ഇന്നിന്നതു ലഭിക്കും” എന്നു നബി (ﷺ) പറയുകയുണ്ടായി. പ്രായം ചെന്നവര്‍ കൊടികളുടെ ചുവട്ടില്‍ നിലയുറപ്പിച്ചു. യുവാക്കള്‍ ശത്രുക്കളെ വധിക്കുവാനും, ഗനീമത്തുകള്‍ എടുക്കുവാനും തിടുക്കംകൂട്ടി. അപ്പോള്‍, വയസ്സു ചെന്നവര്‍ പറഞ്ഞു: “ഞങ്ങള്‍ നിങ്ങള്‍ക്കൊരു തടവായി – രക്ഷയായി – നിലകൊള്ളുകയായിരുന്നു. നിങ്ങള്‍ക്കു വല്ലതും സംഭവിക്കുമ്പോള്‍ നിങ്ങള്‍ ഞങ്ങളിലേക്കാണല്ലോ അഭയം തേടിവരുക.” (അതുകൊണ്ടു ആ സ്വത്തുക്കളില്‍ ഞങ്ങള്‍ക്കും പങ്കുവേണം). അങ്ങനെ, നബി (ﷺ) യുടെ അടുക്കല്‍ അവര്‍ കേസ്സു പറഞ്ഞു. ഈ അവസരത്തില്‍ …يَسْأَلُونَكَ عَنِ الْأَنفَالِ എന്നു തുടങ്ങിയ വചനങ്ങള്‍ അവതരിച്ചു.” സഅ്ദുബ്നു അബീവക്വാസ് (رَضِيَ اللهُ عَنْهُ) ല്‍ നിന്ന് ഇപ്രകാരം നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: അദ്ദേഹം സഈദുബ്നുല്‍ ആസ്വിയെ കൊലപ്പെടുത്തുകയും അവന്റെ വാൾ എടുക്കുകയും ചെയ്തു. ആ വാൾ തനിക്കു തരുവാന്‍ അദ്ദേഹം നബി (ﷺ) യോടു ആവശ്യപ്പെട്ടു. നബി (ﷺ) അതിനു വിസമ്മതിച്ചു. അപ്പോള്‍ ഈ ആയത്തു അതിന്റെ അവതരിച്ചു. അങ്ങനെ, തിരുമേനി (ﷺ) വാൾ അദ്ദേഹത്തിനു കൊടുക്കുകയും ചെയ്തു. കാരണം, ഈ ആയത്തില്‍ അതിന്റെ അധികാരം നബി (ﷺ) ക്കാണെന്നു നിശ്ചയിച്ചിരിക്കുന്നു. (അ; ദാ; തി; ന). “അതു എനിക്കും തനിക്കും അവകാശപ്പെട്ടതായിരുന്നില്ല. ഇപ്പോള്‍ അതിന്റെ നിയന്ത്രണം എനിക്കു ലഭിച്ചിരിക്കക്കൊണ്ടു ഞാന്‍ അതു തനിക്കു നല്‍കുകയാണ്, എന്നു നബി (ﷺ) പറഞ്ഞതായും ചില രിവായത്തുകളില്‍ വന്നിട്ടുണ്ട്.

بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
يَسْـَٔلُونَكَ عَنِ ٱلْأَنفَالِ ۖ قُلِ ٱلْأَنفَالُ لِلَّهِ وَٱلرَّسُولِ ۖ فَٱتَّقُوا۟ ٱللَّهَ وَأَصْلِحُوا۟ ذَاتَ بَيْنِكُمْ ۖ وَأَطِيعُوا۟ ٱللَّهَ وَرَسُولَهُۥٓ إِن كُنتُم مُّؤْمِنِينَ﴿١﴾
share
يَسْأَلُونَكَ അവര്‍ നിന്നോടു ചോദിക്കുന്നു عَنِ الْأَنفَالِ അന്‍ഫാലിനെ (യുദ്ധ മുതലുകളെ) പ്പറ്റി قُلِ പറയുക الْأَنفَالُ അന്‍ഫാല്‍, യുദ്ധ മുതലുകള്‍ لِلَّـهِ അല്ലാഹുവിനാകുന്നു وَالرَّسُولِ റസൂലിനുമാകുന്നു فَاتَّقُوا اللَّـهَ അതിനാല്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍ وَأَصْلِحُوا നന്നാക്കുകയും ചെയ്യുവിന്‍, നന്നായിത്തീരുകയും ചെയ്യണം ذَاتَ بَيْنِكُمْ നിങ്ങള്‍ക്കിടയിലുള്ളതു, നിങ്ങള്‍ തമ്മില്‍ وَأَطِيعُوا اللَّـهَ അല്ലാഹുവിനെ അനുസരിക്കുകയും ചെയ്യുവിന്‍ وَرَسُولَهُ അവന്റെ റസൂലിനെയും إِن كُنتُم നിങ്ങളാണെങ്കില്‍ مُّؤْمِنِينَ സത്യവിശ്വാസികള്‍.
8:1(നബിയേ) അവര്‍ നിന്നോട് "അന്‍ഫാലി"നെ [യുദ്ധ മുതലുകളെ] പ്പറ്റി ചോദിക്കുന്നു. പറയുക: ""അന്‍ഫാല്‍" [യുദ്ധമുതലുകള്‍] അല്ലാഹുവിനും, റസൂലിനുമുള്ളതാണ്. അതിനാല്‍, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും, നിങ്ങളുടെ ഇടയിലുള്ളതു [സ്ഥിതിഗതി] നന്നാക്കുകയും ചെയ്യുവിന്‍. നിങ്ങള്‍ അല്ലാഹുവിനെയും, അവന്റെ റസൂലിനെയും അനുസരിക്കുകയും ചെയ്യുവിന്‍ - നിങ്ങള്‍ സത്യവിശ്വാസികളാകുന്നുവെങ്കില്‍."
തഫ്സീർ : 1-1
View   
إِنَّمَا ٱلْمُؤْمِنُونَ ٱلَّذِينَ إِذَا ذُكِرَ ٱللَّهُ وَجِلَتْ قُلُوبُهُمْ وَإِذَا تُلِيَتْ عَلَيْهِمْ ءَايَـٰتُهُۥ زَادَتْهُمْ إِيمَـٰنًۭا وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ﴿٢﴾
share
إِنَّمَا الْمُؤْمِنُونَ നിശ്ചയമായും സത്യവിശ്വാസികള്‍ الَّذِينَ യാതൊരുകൂട്ടര്‍ (തന്നെ - മാത്രം) ആകുന്നു إِذَا ذُكِرَ പറയ (പ്രസ്താവിക്ക - ഓര്‍ക്ക) പ്പെട്ടാല്‍ اللَّـهُ അല്ലാഹു(വിനെക്കുറിച്ചു) وَجِلَتْ നടുങ്ങും, പേടിക്കുന്നതാണു قُلُوبُهُمْ അവരുടെ ഹൃദയങ്ങള്‍ وَإِذَا تُلِيَتْ പാരായണം ചെയ്യ (ഓതിക്കേള്‍പ്പിക്ക) പ്പെട്ടാല്‍ عَلَيْهِمْ അവര്‍ക്കു, അവരുടെ മേല്‍ آيَاتُهُ അവന്റെ ആയത്തു (ലക്‌ഷ്യം - ദൃഷ്ടാന്തം - സൂക്തം) കള്‍ زَادَتْهُمْ അതു (അവ) അവര്‍ക്കു വര്‍ദ്ധിപ്പിക്കും إِيمَانًا വിശ്വാസത്തെ وَعَلَىٰ رَبِّهِمْ തങ്ങളുടെ റബ്ബിന്റെ മേല്‍ يَتَوَكَّلُونَ അവര്‍ തവക്കലാക്കുന്നതാണ്, ഭരമേല്‍പ്പിക്കുകയും ചെയ്യും
8:2നിശ്ചയമായും സത്യവിശ്വാസികള്‍ യാതൊരു കൂട്ടര്‍ മാത്രമാകുന്നു: അല്ലാഹുവിനെക്കുറിച്ചു പ്രസ്താവിക്കപ്പെട്ടാല്‍ (അഥവാ ഓര്‍മ്മവന്നാല്‍) അവരുടെ ഹൃദയങ്ങള്‍ പേടിച്ചു (നടുങ്ങി) പോകുന്നതാണു; അവരില്‍ അവന്റെ ആയത്തു[ലക്‌ഷ്യം]കള്‍ ഓതിക്കേള്‍പ്പിക്കപ്പെട്ടാല്‍ അതവര്‍ക്കു വിശ്വാസം വര്‍ദ്ധിപ്പിക്കുകയും ചെയ്യും; തങ്ങളുടെ റബ്ബിന്റെ മേല്‍ അവര്‍ ഭരമേല്‍പ്പിക്കുകയും ചെയ്യും.-
ٱلَّذِينَ يُقِيمُونَ ٱلصَّلَوٰةَ وَمِمَّا رَزَقْنَـٰهُمْ يُنفِقُونَ﴿٣﴾
share
الَّذِينَ يُقِيمُونَ നിലനിറുത്തിപ്പോരുന്നവര്‍ الصَّلَاةَ നമസ്കാരത്തെ وَمِمَّا رَزَقْنَاهُمْ അവര്‍ക്കു നാം നല്‍കിയതില്‍നിന്നും يُنفِقُونَ അവര്‍ ചിലവഴിക്കും.
8:3അതായതു, നമസ്കാരം നിലനിറുത്തുകയും, നാം തങ്ങള്‍ക്കു നല്‍കിയതില്‍ നിന്നു ചിലവഴിക്കുകയും ചെയ്യുന്നവര്‍.
أُو۟لَـٰٓئِكَ هُمُ ٱلْمُؤْمِنُونَ حَقًّۭا ۚ لَّهُمْ دَرَجَـٰتٌ عِندَ رَبِّهِمْ وَمَغْفِرَةٌۭ وَرِزْقٌۭ كَرِيمٌۭ﴿٤﴾
share
أُولَـٰئِكَ هُمُ അക്കൂട്ടര്‍ (അവര്‍) തന്നെ الْمُؤْمِنُونَ സത്യവിശ്വാസികള്‍ حَقًّا യഥാര്‍ത്ഥ, സത്യമായും لَّهُمْ അവര്‍ക്കുണ്ടു, ഉണ്ടായിരിക്കും دَرَجَاتٌ പല പദവികളും عِندَ رَبِّهِمْ തങ്ങളുടെ റബ്ബിന്റെ അടുക്കല്‍ وَمَغْفِرَةٌ പാപമോചനവും وَرِزْقٌ ഉപജീവനവും, ആഹാരവും كَرِيمٌ മാന്യമായ.
8:4അക്കൂട്ടര്‍തന്നെയാണ്, യഥാര്‍ത്ഥത്തില്‍ സത്യവിശ്വാസികള്‍. അവര്‍ക്കു തങ്ങളുടെ രക്ഷിതാവിന്റെ അടുക്കല്‍ പല പദവികളും പാപമോചനവും, മാന്യമായ ഉപജീവനമുണ്ടായിരിക്കും.
തഫ്സീർ : 2-4
View   
كَمَآ أَخْرَجَكَ رَبُّكَ مِنۢ بَيْتِكَ بِٱلْحَقِّ وَإِنَّ فَرِيقًۭا مِّنَ ٱلْمُؤْمِنِينَ لَكَـٰرِهُونَ﴿٥﴾
share
كَمَا أَخْرَجَكَ നിന്നെ പുറപ്പെടുവിച്ചതുപോലെ رَبُّكَ നിന്റെ റബ്ബ് مِن بَيْتِكَ നിന്റെ വീട്ടില്‍ നിന്നു بِالْحَقِّ ന്യായത്തോടെ, ന്യായപ്രകാരം, കാര്യസമേതം وَإِنَّ فَرِيقًا നിശ്ചയമായും ഒരു കൂട്ടം (സംഘം) ആകട്ടെ (ആയിരിക്കെ) مِّنَ الْمُؤْمِنِينَ സത്യവിശ്വാസികളില്‍നിന്നു لَكَارِهُونَ അതൃപ്തര്‍ (വെറുക്കുന്നവര്‍) തന്നെ(യായിരുന്നു).
8:5(അതെ) നിന്റെ റബ്ബ് നിന്റെ വീട്ടില്‍ [വാസസ്ഥലത്തില്‍] നിന്നു ന്യായ (മായ കാര്യ) ത്തോടെ നിന്നെ പുറപ്പെടുവിച്ചതുപോലെ (ത്തന്നെയാണു അതും സംഭവിച്ചത്); സത്യവിശ്വാസികളില്‍നിന്നു ഒരു സംഘം ആളുകള്‍, നിശ്ചയമായും വെറുക്കുന്നവര്‍ തന്നെയായിരുന്നു. [എന്നിട്ടും നിന്നെ പുറപ്പെടുവിച്ചതുപോലെ].
يُجَـٰدِلُونَكَ فِى ٱلْحَقِّ بَعْدَ مَا تَبَيَّنَ كَأَنَّمَا يُسَاقُونَ إِلَى ٱلْمَوْتِ وَهُمْ يَنظُرُونَ﴿٦﴾
share
يُجَادِلُونَكَ അവര്‍ നിന്നോട് തര്‍ക്കം നടത്തിയിരുന്നു, തര്‍ക്കിച്ചുകൊണ്ടു, തര്‍ക്കിക്കുന്നു فِي الْحَقِّ കാര്യ (ന്യായമായ) ത്തില്‍ بَعْدَ ശേഷം مَا تَبَيَّنَ അതു വ്യക്തമായി (വെളിവായി) ത്തീര്‍ന്നതിന്റെ كَأَنَّمَا يُسَاقُونَ അവര്‍ തെളിക്കപ്പെടുന്നുവെന്നപോലെ إِلَى الْمَوْتِ മരണത്തിലേക്കു وَهُمْ അവര്‍, അവരായിരിക്കെ يَنظُرُونَ നോക്കുന്നു (കാണുന്നു).
8:6ന്യായ (മായ കാര്യ) ത്തില്‍ - അതു വ്യക്തമായിത്തീര്‍ന്ന ശേഷം - അവര്‍ നിന്നോട് തര്‍ക്കം നടത്തിയിരുന്നു; അവരെ മരണത്തിലേക്കു, അവര്‍ (അതു) നോക്കി (ക്കണ്ടു) കൊണ്ടിരിക്കെ, തെളിക്കപ്പെടുന്നുവെന്നതുപോലെ!
തഫ്സീർ : 5-6
View   
وَإِذْ يَعِدُكُمُ ٱللَّهُ إِحْدَى ٱلطَّآئِفَتَيْنِ أَنَّهَا لَكُمْ وَتَوَدُّونَ أَنَّ غَيْرَ ذَاتِ ٱلشَّوْكَةِ تَكُونُ لَكُمْ وَيُرِيدُ ٱللَّهُ أَن يُحِقَّ ٱلْحَقَّ بِكَلِمَـٰتِهِۦ وَيَقْطَعَ دَابِرَ ٱلْكَـٰفِرِينَ﴿٧﴾
share
وَإِذْ يَعِدُكُمُ നിങ്ങളോടു വാഗ്ദാനം (വാഗ്ദത്തം) ചെയ്യുമ്പോള്‍, ചെയ്തിരുന്ന സന്ദര്‍ഭം اللَّـهُ അല്ലാഹു إِحْدَى ഒന്നു الطَّائِفَتَيْنِ രണ്ടു സംഘ (കൂട്ടവിഭാഗ) ത്തില്‍ أَنَّهَا അതാകുന്നു (ആയിരിക്കും) എന്നു لَكُمْ നിങ്ങള്‍ക്കു وَتَوَدُّونَ നിങ്ങള്‍ മോഹിക്കുക (ഇഷ്ടപ്പെടുക - ആഗ്രഹിക്കുക) യും ചെയ്തിരുന്നു (ചെയ്യുന്നു) أَنَّ غَيْرَ അല്ലാത്തതു എന്നു ذَاتِ الشَّوْكَةِ ശക്തി (ബലം) ഉള്ളതു تَكُونُ ആയിരിക്കണം (എന്നു) لَكُمْ നിങ്ങള്‍ക്കു وَيُرِيدُ اللَّـهُ അല്ലാഹു ഉദ്ദേശിക്കുകയും ചെയ്തിരുന്നു (ചെയ്യുന്നു) أَن يُحِقَّ യഥാര്‍ത്ഥമാക്കു (യഥാര്‍ത്ഥവല്‍ക്കരിക്കു) വാന്‍ الْحَقَّ യഥാര്‍ത്ഥത്തെ بِكَلِمَاتِهِ അവന്റെ വാക്കു (വാക്യം - കല്‍പന) കള്‍ മൂലം وَيَقْطَعَ മുറിക്കു (അറുക്കു) വാനും دَابِرَ മൂടു, പിന്‍പുറം الْكَافِرِينَ അവിശ്വാസികളുടെ.
8:7ആ) രണ്ടിലൊരു സംഘത്തെ - അതു നിങ്ങള്‍ക്കായിരിക്കും [നിങ്ങള്‍ക്കു അധീനമാകും] എന്നു - അല്ലാഹു നിങ്ങളോടു വാഗ്ദാനം ചെയ്തിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക); ശക്തി (ബലം) ഉള്ളതല്ലാത്തതു നിങ്ങള്‍ക്കു ആയിരിക്കണമെന്നു നിങ്ങള്‍ മോഹിക്കുകയും ചെയ്തിരുന്നു. തന്റെ (കല്‍പനാ) വാക്യങ്ങള്‍ മൂലം യഥാര്‍ത്ഥത്തെ യഥാര്‍ത്ഥവല്‍കരിക്കുകയും, അവിശ്വാസികളുടെ മൂടറു (ത്തു നശിപ്പി) ക്കുകയും ചെയ്‌വാന്‍ അല്ലാഹുവും ഉദ്ദേശിച്ചിരുന്നു.
لِيُحِقَّ ٱلْحَقَّ وَيُبْطِلَ ٱلْبَـٰطِلَ وَلَوْ كَرِهَ ٱلْمُجْرِمُونَ﴿٨﴾
share
لِيُحِقَّ യഥാര്‍ത്ഥമാക്കുവാന്‍ (യഥാര്‍ത്ഥമായി പുലര്‍ത്തുവാന്‍ വേണ്ടിയാണു الْحَقَّ യഥാര്‍ത്ഥ (കാര്യ -സത്യ) ത്തെ وَيُبْطِلَ അയഥാര്‍ത്ഥീകരിക്കുവാനും, വിഫലമാക്കുവാനും الْبَاطِلَ നിരര്‍ത്ഥമായതിനെ, അയഥാര്‍ത്ഥ്യം وَلَوْ كَرِهَ വെറുത്താലും (അനിഷ്ടപ്പെട്ടാലും) ശരി الْمُجْرِمُونَ കുറ്റവാളികള്‍.
8:8(അതെ) യഥാര്‍ത്ഥത്തെ യഥാര്‍ത്ഥമാ (ക്കി സ്ഥാപി) ക്കുകയും, അയാഥാര്‍ത്ഥ്യത്തെ അയഥാര്‍ത്ഥീകരി(ച്ച്‌ നശിപ്പി)ക്കുകയും ചെയ്‌വാന്‍ വേണ്ടിയത്രെ (അവന്‍ അങ്ങിനെ ചെയ്തതു): കുറ്റവാളികള്‍ വെറുത്താലും ശരി.
തഫ്സീർ : 7-8
View   
إِذْ تَسْتَغِيثُونَ رَبَّكُمْ فَٱسْتَجَابَ لَكُمْ أَنِّى مُمِدُّكُم بِأَلْفٍۢ مِّنَ ٱلْمَلَـٰٓئِكَةِ مُرْدِفِينَ﴿٩﴾
share
إِذْ تَسْتَغِيثُونَ നിങ്ങള്‍ സഹായം (ഉതവി) തേടിയിരുന്ന സന്ദര്‍ഭം رَبَّكُمْ നിങ്ങളുടെ റബ്ബിനോടു فَاسْتَجَابَ എന്നിട്ടു (അപ്പോള്‍) അവന്‍ ഉത്തരം നല്‍കി لَكُمْ നിങ്ങള്‍ക്കു أَنِّي ഞാന്‍ എന്നു مُمِدُّكُم നിങ്ങള്‍ക്കു സഹായം നല്‍കുന്ന (നിങ്ങളെ പോഷിപ്പിക്കുന്ന) വനാണു بِأَلْفٍ ആയിരം കൊണ്ടു مِّنَ الْمَلَائِكَةِ മലക്കുകളില്‍നിന്നു مُرْدِفِينَ തുടരെ (ഒന്നിനു പിന്നാലെ ഒന്നായി) വരുന്നതായ.
8:9നിങ്ങള്‍ നിങ്ങളുടെ റബ്ബിനോടു സഹായം തേടിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക); എന്നിട്ട് അവന്‍ നിങ്ങള്‍ക്കു ഉത്തരം നല്‍കി. "മലക്കുകളില്‍നിന്നും തുടരെ വന്നുകൊണ്ടിരിക്കുന്ന ആയിരം പേരെക്കൊണ്ടു ഞാന്‍ നിങ്ങള്‍ക്കു സഹായം നല്‍കുന്നവനാണു" എന്നു.
وَمَا جَعَلَهُ ٱللَّهُ إِلَّا بُشْرَىٰ وَلِتَطْمَئِنَّ بِهِۦ قُلُوبُكُمْ ۚ وَمَا ٱلنَّصْرُ إِلَّا مِنْ عِندِ ٱللَّهِ ۚ إِنَّ ٱللَّهَ عَزِيزٌ حَكِيمٌ﴿١٠﴾
share
وَمَا جَعَلَهُ അതിനെ ആക്കിയിട്ടില്ല اللَّـهُ അല്ലാഹു إِلَّا بُشْرَىٰ സന്തോഷവാര്‍ത്തയല്ലാതെ وَلِتَطْمَئِنَّ സമാധാനമടയുവാന്‍ വേണ്ടിയുമാണു بِهِ അതുമൂലം, അതിനാല്‍ قُلُوبُكُمْ നിങ്ങളുടെ ഹൃദയങ്ങള്‍ وَمَا النَّصْرُ സഹായം അല്ല (ഇല്ല) താനും إِلَّا مِنْ عِندِ പക്കല്‍ നിന്നല്ലാതെ اللَّـهِ അല്ലാഹുവിന്റെ إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു عَزِيزٌ പ്രതാപശാലിയാകുന്നു حَكِيمٌ അഗാധജ്ഞനാണു, യുക്തിമാനായ.
8:10അതിനെ അല്ലാഹു ഒരു സന്തോഷ വാര്‍ത്തയല്ലാതെ ആക്കിയിട്ടില്ല; അതുമൂലം നിങ്ങളുടെ ഹൃദയങ്ങള്‍ സമാധാനമടയുവാന്‍ വേണ്ടിയുമാകുന്നു. സഹായം അല്ലാഹുവിങ്കല്‍ നിന്നല്ലാതെ ഇല്ലതാനും. നിശ്ചയമായും അല്ലാഹു പ്രതാപശാലിയും അഗാധജ്ഞനുമാകുന്നു.
തഫ്സീർ : 9-10
View   
إِذْ يُغَشِّيكُمُ ٱلنُّعَاسَ أَمَنَةًۭ مِّنْهُ وَيُنَزِّلُ عَلَيْكُم مِّنَ ٱلسَّمَآءِ مَآءًۭ لِّيُطَهِّرَكُم بِهِۦ وَيُذْهِبَ عَنكُمْ رِجْزَ ٱلشَّيْطَـٰنِ وَلِيَرْبِطَ عَلَىٰ قُلُوبِكُمْ وَيُثَبِّتَ بِهِ ٱلْأَقْدَامَ﴿١١﴾
share
إِذْ يُغَشِّيكُمُ അവന്‍ നിങ്ങളെ മൂടിയിരുന്ന (ആവരണം ചെയ്യിച്ചിരുന്ന) സന്ദര്‍ഭം النُّعَاسَ മയക്കത്തെ, നിദ്രാമയക്കം, തൂക്കം أَمَنَةً ഒരു നിര്‍ഭയതയായി, നിര്‍ഭയതക്ക് വേണ്ടി, സമാധാനമായി مِّنْهُ അവന്റെ പക്കല്‍നിന്നുള്ള وَيُنَزِّلُ അവന്‍ ഇറക്കുകയും عَلَيْكُم നിങ്ങളുടെ മേല്‍, നിങ്ങള്‍ക്കു مِّنَ السَّمَاءِ ആകാശത്തുനിന്നു مَاءً വെള്ളം لِّيُطَهِّرَكُم നിങ്ങളെ അവന്‍ ശുദ്ധമാക്കു (ശുദ്ധീകരിക്കു) വാന്‍ വേണ്ടി بِهِ അതുമൂലം (കൊണ്ടു) وَيُذْهِبَ പോക്കി (നീക്കി) ക്കളയുവാനും عَنكُمْ നിങ്ങളില്‍ നിന്നു رِجْزَ മാലിന്യം الشَّيْطَانِ പിശാചിന്റെ وَلِيَرْبِطَ അവന്‍ കെട്ടുറപ്പുണ്ടാക്കുവാനും عَلَىٰ قُلُوبِكُمْ നിങ്ങളുടെ ഹൃദയങ്ങള്‍ക്കു وَيُثَبِّتَ بِهِ അതുമൂലം സ്ഥിരപ്പെടുത്തു (ഉറപ്പിക്കു) വാനും الْأَقْدَامَ പാദങ്ങളെ, കാലടികളെ.
8:11അവന്‍ [അല്ലാഹു] തന്റെ പക്കല്‍ നിന്നുള്ള നിര്‍ഭയത (അഥവാ മനശാന്തി) ക്കായി നിങ്ങളെ നിദ്രാമയക്കം ആവരണം ചെയ്യിച്ചിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക); ആകാശത്തുനിന്നു നിങ്ങള്‍ക്കു അവന്‍ (മഴ) വെള്ളം ഇറക്കിത്തരുകയും ചെയ്തിരുന്ന (സന്ദര്‍ഭവും); അതുമൂലം നിങ്ങളെ ശുദ്ധീകരിക്കുകയും, നിങ്ങളില്‍ നിന്നു പിശാചിന്റെ മലിനത നീക്കിക്കളയുകയും ചെയ്‌വാന്‍ വേണ്ടി, നിങ്ങളുടെ ഹൃദയങ്ങള്‍ക്കു കെട്ടുറപ്പുണ്ടാക്കുകയും, അതുമൂലം കാലടികളെ ഉറപ്പിക്കുകയും ചെയ്‌വാന്‍ വേണ്ടിയും.
തഫ്സീർ : 11-11
View   
إِذْ يُوحِى رَبُّكَ إِلَى ٱلْمَلَـٰٓئِكَةِ أَنِّى مَعَكُمْ فَثَبِّتُوا۟ ٱلَّذِينَ ءَامَنُوا۟ ۚ سَأُلْقِى فِى قُلُوبِ ٱلَّذِينَ كَفَرُوا۟ ٱلرُّعْبَ فَٱضْرِبُوا۟ فَوْقَ ٱلْأَعْنَاقِ وَٱضْرِبُوا۟ مِنْهُمْ كُلَّ بَنَانٍۢ﴿١٢﴾
share
إِذْ يُوحِي വഹ്-യു (ബോധനം) നല്‍കിയിരുന്ന സന്ദര്‍ഭം رَبُّكَ നിന്റെ റബ്ബു إِلَى الْمَلَائِكَةِ മലക്കുകളിലേക്കു أَنِّي مَعَكُمْ ഞാന്‍ നിങ്ങളുടെ കൂടെയുണ്ടെന്നു فَثَبِّتُوا അതിനാല്‍ നിങ്ങള്‍ ഉറപ്പിക്കു (സ്ഥിരത നല്‍കു) വിന്‍ الَّذِينَ آمَنُوا വിശ്വസിച്ചവരെ, വിശ്വസിച്ചവര്‍ക്കു سَأُلْقِي ഞാന്‍ ഇട്ടുകൊടുക്കും, ഇട്ടേക്കും فِي قُلُوبِ ഹൃദയങ്ങളില്‍ الَّذِينَ كَفَرُوا അവിശ്വസിച്ചവരുടെ الرُّعْبَ ഭീതി, നടുക്കം فَاضْرِبُوا അതിനാല്‍ വെട്ടുവിന്‍ فَوْقَ മീതെ, മുകളില്‍ الْأَعْنَاقِ പിരടികളുടെ, കഴുത്തുകള്‍ക്കു وَاضْرِبُوا വെട്ടുകയും (ഛേദിക്കുകയും) ചെയ്യുവിന്‍ مِنْهُمْ അവരില്‍നിന്നു كُلَّ എല്ലാം, ഒക്കെ بَنَانٍ വിരല്‍ തലപ്പു, വിരല്‍ക്കൊടി, വിരല്‍.
8:12നിന്റെ രക്ഷിതാവ് മലക്കുകള്‍ക്കു ബോധനം നല്‍കിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക): (അതായാതു) "ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്; ആകയാല്‍, വിശ്വസിച്ചവരെ നിങ്ങള്‍ (പതറാതെ) ഉറപ്പിക്കുവിന്‍ എന്നു; - അവിശ്വസിച്ചവരുടെ ഹൃദയങ്ങളില്‍ ഞാന്‍ ഭീതി ഇട്ടുകൊടുത്തേക്കും; - ആകയാല്‍, നിങ്ങള്‍ പിരടികള്‍ക്കു മീതെ വെട്ടുകയും, അവരില്‍ നിന്നും (അവരുടെ) വിരല്‍ തലപ്പുകളൊക്കെ വെട്ടുകയും ചെയ്തുകൊള്ളുക" (എന്നും).
തഫ്സീർ : 12-12
View   
ذَٰلِكَ بِأَنَّهُمْ شَآقُّوا۟ ٱللَّهَ وَرَسُولَهُۥ ۚ وَمَن يُشَاقِقِ ٱللَّهَ وَرَسُولَهُۥ فَإِنَّ ٱللَّهَ شَدِيدُ ٱلْعِقَابِ﴿١٣﴾
share
ذَٰلِكَ അതു بِأَنَّهُمْ അവരാണെന്നതുകൊണ്ടാണു شَاقُّوا അവര്‍ ചേരിപിരിഞ്ഞു (മത്സരിച്ചു - കക്ഷി പിളര്‍ന്നു) എന്നുളളതു اللَّـهَ അല്ലാഹുവിനോടു وَرَسُولَهُ അവന്റെ റസൂലിനോടും وَمَن ആരെങ്കിലും (വല്ലവനും) يُشَاقِقِ കക്ഷിപിരിയുന്ന (മത്സരിക്കുന്ന) പക്ഷം اللَّـهَ അല്ലാഹുവിനോടു وَرَسُولَهُ അവന്റെ റസൂലിനോടും فَإِنَّ اللَّـهَ എന്നാല്‍ നിശ്ചയമായും അല്ലാഹു شَدِيدُ കഠിനമായവനാണു الْعِقَابِ ശിക്ഷാനടപടി.
8:13അതു, അവര്‍ [അവിശ്വാസികള്‍] അല്ലാഹുവിനോടും, അവന്റെ റസൂലിനോടും (മത്സരിച്ച്) ചേരി പിരിഞ്ഞതുകൊണ്ടത്രെ (സംഭവിച്ചതു). അല്ലാഹുവിനോടും, അവന്റെ റസൂലിനോടും ആരെങ്കിലും (മത്സരിച്ച്) ചേരിപിരിയുന്നപക്ഷം, നിശ്ചയമായും, അല്ലാഹു കഠിനമായി ശിക്ഷാ നടപടിയെടുക്കുന്നവനാകുന്നു.
ذَٰلِكُمْ فَذُوقُوهُ وَأَنَّ لِلْكَـٰفِرِينَ عَذَابَ ٱلنَّارِ﴿١٤﴾
share
ذَٰلِكُمْ അതാണു, അതത്രെ (കാര്യം) فَذُوقُوهُ അതിനാല്‍ അതു ആസ്വദിക്കുവീന്‍ وَأَنَّ لِلْكَافِرِينَ അവിശ്വാസികള്‍ക്കുണ്ടെന്നും عَذَابَ النَّارِ നരകശിക്ഷ.
8:14(ഹേ, അവിശ്വാസികളേ) അതാണു (കാര്യം). ആകയാല്‍, അതു നിങ്ങള്‍ ആസ്വദിച്ചു കൊള്ളുവിന്‍! (കൂടാതെ) അവിശ്വാസികള്‍ക്കു നരകശിക്ഷയുണ്ടെന്നും (നിങ്ങള്‍ അറിഞ്ഞുകൊള്ളുക).
തഫ്സീർ : 13-14
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا لَقِيتُمُ ٱلَّذِينَ كَفَرُوا۟ زَحْفًۭا فَلَا تُوَلُّوهُمُ ٱلْأَدْبَارَ﴿١٥﴾
share
يَا أَيُّهَا الَّذِينَ آمَنُوا വിശ്വസിച്ചവരേ إِذَا لَقِيتُمُ നിങ്ങള്‍ കണ്ടുമുട്ടിയാല്‍ الَّذِينَ كَفَرُوا അവിശ്വസിച്ചവരെ زَحْفًا തിരക്കി (പടയൊരുക്കി) വരുന്നതായി فَلَا تُوَلُّو അപ്പോള്‍ നിങ്ങള്‍ തിരിക്കരുതു هُمُ അവരോടു, അവര്‍ക്കു الْأَدْبَارَ പിന്‍പുറങ്ങള്‍.
8:15ഹേ, വിശ്വസിച്ചവരേ, അവിശ്വസിച്ചവര്‍ (പടയൊരുക്കം ചെയ്ത്) തിരക്കി വരുന്നതായി നിങ്ങള്‍ കണ്ടെത്തിയാല്‍, നിങ്ങള്‍ അവര്‍ക്കു പിന്‍പുറം തിരിക്കരുതു [അവരില്‍നിന്നു പിന്തിരിഞ്ഞു പോകരുതു].
وَمَن يُوَلِّهِمْ يَوْمَئِذٍۢ دُبُرَهُۥٓ إِلَّا مُتَحَرِّفًۭا لِّقِتَالٍ أَوْ مُتَحَيِّزًا إِلَىٰ فِئَةٍۢ فَقَدْ بَآءَ بِغَضَبٍۢ مِّنَ ٱللَّهِ وَمَأْوَىٰهُ جَهَنَّمُ ۖ وَبِئْسَ ٱلْمَصِيرُ﴿١٦﴾
share
وَمَن വല്ലവരും, ആര്‍ يُوَلِّهِمْ അവരോടു (അവര്‍ക്കു) തിരിക്കുന്ന പക്ഷം يَوْمَئِذٍ അന്നത്തെ ദിവസം, ആ ദിവസം دُبُرَهُ തന്റെ പിന്‍പുറം إِلَّا مُتَحَرِّفًا തിരിഞ്ഞു (ചാഞ്ഞു) പോകുന്നവനായിട്ടല്ലാതെ لِّقِتَالٍ വല്ല യുദ്ധ (തന്ത്ര) ത്തിലേക്കും أَوْ مُتَحَيِّزًا അല്ലെങ്കില്‍ ചെന്നു ചേരുന്ന (സ്ഥലം പിടിക്കുന്ന) വനായിട്ടു إِلَىٰ فِئَةٍ വല്ല (ഒരു) കൂട്ടത്തിലേക്കും فَقَدْ എന്നാല്‍ തീര്‍ച്ചയായും بَاءَ അവന്‍ മടങ്ങി بِغَضَبٍ കോപവുമായി (കോപത്തെ) مِّنَ اللَّـهِ അല്ലാഹുവില്‍നിന്നു وَمَأْوَاهُ അവന്റെ സങ്കേത (പ്രാപ്യ - മടക്ക) സ്ഥാനമാകട്ടെ جَهَنَّمُ ജഹന്നമാകുന്നു وَبِئْسَ വളരെ ചീത്ത (മോശം) الْمَصِيرُ (ആ) തിരിച്ചെത്തുന്ന (മടക്ക) സ്ഥാനം.
8:16അങ്ങിനെ സംഭവിക്കുന്ന) ആ ദിവസം ആരെങ്കിലും അവര്‍ക്കു തന്റെ പിന്‍പുറം തിരിക്കുന്ന [പിന്‍തിരിഞ്ഞു പോകുന്ന] പക്ഷം, വല്ല യുദ്ധ (തന്ത്ര) ത്തിലേക്കും തിരിഞ്ഞുപോകുന്നവനായിക്കൊണ്ടോ, (സ്വകക്ഷിയിലെ) വല്ല കൂട്ടത്തിലേക്കും ചെന്നു ചേരുന്നവനായികൊണ്ടോ അല്ലാതെ - തീര്‍ച്ചയായും, അവന്‍ അല്ലാഹുവില്‍ നിന്നുള്ള കോപം (നേടി) കൊണ്ടു മടങ്ങുന്നതാണ്. അവന്റെ സങ്കേതമാകട്ടെ, "ജഹന്നമും" [നരകവും] ആകുന്നു. (ആ) തിരിച്ചെത്തുന്ന സ്ഥാനം വളരെ ചീത്ത!
തഫ്സീർ : 15-16
View   
فَلَمْ تَقْتُلُوهُمْ وَلَـٰكِنَّ ٱللَّهَ قَتَلَهُمْ ۚ وَمَا رَمَيْتَ إِذْ رَمَيْتَ وَلَـٰكِنَّ ٱللَّهَ رَمَىٰ ۚ وَلِيُبْلِىَ ٱلْمُؤْمِنِينَ مِنْهُ بَلَآءً حَسَنًا ۚ إِنَّ ٱللَّهَ سَمِيعٌ عَلِيمٌۭ﴿١٧﴾
share
فَلَمْ تَقْتُلُوهُمْ എന്നാല്‍ (അപ്പോള്‍) നിങ്ങള്‍ അവരെ കൊലപ്പെടുത്തിയിട്ടില്ല وَلَـٰكِنَّ اللَّـهَ എങ്കിലും അല്ലാഹു (അല്ലാഹുവത്രെ) قَتَلَهُمْ അവരെ കൊലപ്പെടുത്തിയ, (കൊന്നതു) وَمَا رَمَيْتَ നീ എറിഞ്ഞിട്ടുമില്ല إِذْ رَمَيْتَ നീ എറിഞ്ഞപ്പോള്‍ وَلَـٰكِنَّ اللَّـهَ എങ്കിലും അല്ലാഹു(വത്രെ) رَمَىٰ എറിഞ്ഞു (എറിഞ്ഞത്) وَلِيُبْلِيَ അവന്‍ പരീക്ഷണം ചെയ്‌വാനും, പരിശീലിപ്പിക്കുവാനും, പരിചയിപ്പിക്കുവാനും الْمُؤْمِنِينَ സത്യവിശ്വാസികളെ مِنْهُ അവനില്‍നിന്നു (അവന്റെ വക) بَلَاءً حَسَنًا നല്ല പരീക്ഷണം, പരിശീലനം إِنَّ اللَّـهَ നിശ്ചയമായും, അല്ലാഹു سَمِيعٌ കേള്‍ക്കുന്നവനാണ് عَلِيمٌ അറിയുന്നവനാണ്.
8:17എന്നാല്‍, അവരെ [ആ കൊല്ലപ്പെട്ടവരെ] നിങ്ങള്‍ കൊലപ്പെടുത്തിയിട്ടില്ല; എങ്കിലും, അല്ലാഹുവത്രെ അവരെ കൊലപ്പെടുത്തിയത്. നീ (അവരെ) എറിഞ്ഞപ്പോള്‍, നീ എറിഞ്ഞിട്ടുമില്ല; എങ്കിലും, അല്ലാഹുവത്രെ എറിഞ്ഞത്. സത്യവിശ്വാസികളെ അവങ്കല്‍ നിന്നും നല്ലതായ [അനുഗ്രഹീതമായ] ഒരു പരീക്ഷണം അവന്‍ പരീക്ഷിക്കുവാന്‍ വേണ്ടിയുമാകുന്നു (അത്). നിശ്ചയമായും, അല്ലാഹു കേള്‍ക്കുന്നവനും, അറിയുന്നവനുമാകുന്നു.
ذَٰلِكُمْ وَأَنَّ ٱللَّهَ مُوهِنُ كَيْدِ ٱلْكَـٰفِرِينَ﴿١٨﴾
share
ذَٰلِكُمْ അതാണു, അതത്രെ وَأَنَّ اللَّـهَ അല്ലാഹുവാണെന്നുള്ളതും مُوهِنُ ബലഹീനമാക്കുന്നുവന്‍ كَيْدِ തന്ത്രത്തെ, ഉപായം الْكَافِرِينَ അവിശ്വാസികളുടെ.
8:18അതാണു (കാര്യം): അവിശ്വാസികളുടെ തന്ത്രത്തെ ബലഹീനമാക്കുന്നുവനാണ് അല്ലാഹു എന്നുള്ളതും.
തഫ്സീർ : 17-18
View   
إِن تَسْتَفْتِحُوا۟ فَقَدْ جَآءَكُمُ ٱلْفَتْحُ ۖ وَإِن تَنتَهُوا۟ فَهُوَ خَيْرٌۭ لَّكُمْ ۖ وَإِن تَعُودُوا۟ نَعُدْ وَلَن تُغْنِىَ عَنكُمْ فِئَتُكُمْ شَيْـًۭٔا وَلَوْ كَثُرَتْ وَأَنَّ ٱللَّهَ مَعَ ٱلْمُؤْمِنِينَ﴿١٩﴾
share
إِن تَسْتَفْتِحُوا നിങ്ങള്‍ തുറവി (വിജയം -തീരുമാനം) തേടുന്നുവെങ്കില്‍ فَقَدْ جَاءَكُمُ എന്നാല്‍ നിങ്ങള്‍ക്കു വന്നിട്ടുണ്ടു الْفَتْحُ തുറവി (തീരുമാനം - വിജയം) وَإِن تَنتَهُوا നിങ്ങള്‍ വിരമിക്കുന്നുവെങ്കിലോ فَهُوَ എന്നാലതു خَيْرٌ ഉത്തമമാണു, ഗുണമായിരിക്കും لَّكُمْ നിങ്ങള്‍ക്കു وَإِن تَعُودُوا നിങ്ങള്‍ മടങ്ങുന്നു (ആവര്‍ത്തിക്കുന്നു) വെങ്കിലോ نَعُدْ നാം മടങ്ങും, ആവര്‍ത്തിക്കും وَلَن تُغْنِيَ ധന്യമാക്കുക (ഉപകരിക്കുക) യേ ഇല്ലതാനും عَنكُمْ നിങ്ങള്‍ക്കു فِئَتُكُمْ നിങ്ങളുടെ കൂട്ടം شَيْئًا യാതൊന്നും (ഒട്ടും) وَلَوْ كَثُرَتْ അതു അധികമായിരുന്നാലും وَأَنَّ اللَّـهَ അല്ലാഹു ആകുന്നുവെന്നുള്ളതും مَعَ الْمُؤْمِنِينَ സത്യവിശ്വാസികളുടെ കൂടെ.
8:19(അവിശ്വാസികളേ) നിങ്ങള്‍ തുറവി [തീരുമാനം] തേടുന്നുവെങ്കില്‍, നിങ്ങള്‍ക്കു (ഇതാ) തുറവി വന്നു കഴിഞ്ഞിരിക്കുന്നു. നിങ്ങള്‍ വിരമിക്കുന്നുവെങ്കില്‍, അതു നിങ്ങള്‍ക്കു ഉത്തമവുമാകുന്നു. നിങ്ങള്‍ ആവര്‍ത്തിക്കുന്നുവെങ്കിലോ, നാമും ആവര്‍ത്തിക്കുന്നതാണ്. നിങ്ങളുടെ (ആള്‍) കൂട്ടം - അതു അധികമായിരുന്നാലും ശരി - നിങ്ങള്‍ക്കു ഒട്ടും ഉപകരിക്കുകയേ ഇല്ല; അല്ലാഹു സത്യവിശ്വാസികളുടെ കൂടെയാണെന്നുള്ളതുമാണു (കാര്യം).
തഫ്സീർ : 19-19
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَطِيعُوا۟ ٱللَّهَ وَرَسُولَهُۥ وَلَا تَوَلَّوْا۟ عَنْهُ وَأَنتُمْ تَسْمَعُونَ﴿٢٠﴾
share
يَا أَيُّهَا الَّذِينَ آمَنُوا വിശ്വസിച്ചവരേ أَطِيعُوا അനുസരിക്കുവിന്‍ اللَّـهَ അല്ലാഹുവിനെ وَرَسُولَهُ അവന്റെ റസൂലിനെയും وَلَا تَوَلَّوْا തിരിഞ്ഞു കളയുകയും ചെയ്യരുതു عَنْهُ അദ്ദേഹത്തെ വിട്ടു, അദ്ദേഹത്തില്‍നിന്നു وَأَنتُمْ നിങ്ങള്‍ ആയിരിക്കെ تَسْمَعُونَ നിങ്ങള്‍ കേള്‍ക്കുന്നു.
8:20ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനെയും, അവന്റെ റസൂലിനെയും അനുസരിക്കുവിന്‍; നിങ്ങള്‍ (ദിവ്യസന്ദേശങ്ങള്‍) കേട്ടു (മനസ്സിലാക്കി) കൊണ്ടിരിക്കെ, അദ്ദേഹത്തെ വിട്ടു തിരിഞ്ഞു കളയുകയും ചെയ്യരുത്.
وَلَا تَكُونُوا۟ كَٱلَّذِينَ قَالُوا۟ سَمِعْنَا وَهُمْ لَا يَسْمَعُونَ﴿٢١﴾
share
وَلَا تَكُونُوا നിങ്ങളായിരിക്കുകയും അരുതു كَالَّذِينَ قَالُوا പറഞ്ഞവരെപ്പോലെ سَمِعْنَا ഞങ്ങള്‍ കേട്ടു وَهُمْ അവരാകട്ടെ, അവരോ لَا يَسْمَعُونَ കേള്‍ക്കുന്നില്ല.
8:21"ഞങ്ങള്‍ കേട്ടു" എന്നു പറയുകയും, (യഥാര്‍ത്ഥത്തില്‍) തങ്ങള്‍ കേള്‍ക്കാതിരിക്കുകയും ചെയ്തവരെപ്പോലെ നിങ്ങള്‍ ആയിത്തീരുകയും ചെയ്യരുത്.
തഫ്സീർ : 20-21
View   
إِنَّ شَرَّ ٱلدَّوَآبِّ عِندَ ٱللَّهِ ٱلصُّمُّ ٱلْبُكْمُ ٱلَّذِينَ لَا يَعْقِلُونَ﴿٢٢﴾
share
إِنَّ شَرَّ നിശ്ചയമായും മോശം (മോശപ്പെട്ടവര്‍) الدَّوَابِّ ജന്തുക്കളില്‍, ജീവികളില്‍ عِندَ اللَّـهِ അല്ലാഹുവിന്റെ അടുക്കല്‍ الصُّمُّ ബധിരന്‍മാരാകുന്നു الْبُكْمُ ഊമകളായ الَّذِينَ لَا يَعْقِلُونَ ബുദ്ധി കൊടുക്കാത്ത.
8:22നിശ്ചയമായും, അല്ലാഹുവിന്റെ അടുക്കല്‍ ജന്തുക്കളില്‍ വെച്ചു മോശപ്പെട്ടവര്‍, ബുദ്ധി കൊടു(ത്തു മനസ്സിലാ) ക്കാത്തവരായ, ഊമകളായ, ബധിരന്‍മാരാകുന്നു.
وَلَوْ عَلِمَ ٱللَّهُ فِيهِمْ خَيْرًۭا لَّأَسْمَعَهُمْ ۖ وَلَوْ أَسْمَعَهُمْ لَتَوَلَّوا۟ وَّهُم مُّعْرِضُونَ﴿٢٣﴾
share
وَلَوْ عَلِمَ അറിഞ്ഞിരുന്നെങ്കില്‍ اللَّـهُ അല്ലാഹു فِيهِمْ അവരില്‍ خَيْرًا വല്ല നന്‍മയും, ഒരു ഗുണം لَّأَسْمَعَهُمْ അവന്‍ അവരെ കേള്‍പ്പിക്ക തന്നെ ചെയ്തിരുന്നു وَلَوْ أَسْمَعَهُمْ അവരെ അവന്‍ കേള്‍പ്പിച്ചാലും لَتَوَلَّوا അവര്‍ തിരിഞ്ഞുകളയുകതന്നെ ചെയ്യും وَّهُم അവരായും കൊണ്ടു مُّعْرِضُونَ അവഗണിക്കുന്നവര്‍, തിരിഞ്ഞുപോകുന്നവര്‍.
8:23അവരില്‍ വല്ല നന്‍മയും (ഉള്ളതായി) അല്ലാഹു അറിഞ്ഞിരുന്നെങ്കില്‍, അവന്‍ അവരെ കേള്‍പ്പിക്കുകതന്നെ ചെയ്യുമായിരുന്നു. (എനി) അവന്‍ അവരെ കേള്‍പ്പിച്ചിരുന്നാല്‍ തന്നെയും അവര്‍ അവഗണിക്കുന്നവരായും കൊണ്ടു തിരിഞ്ഞുകളയുന്നതാണ്.
തഫ്സീർ : 22-23
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱسْتَجِيبُوا۟ لِلَّهِ وَلِلرَّسُولِ إِذَا دَعَاكُمْ لِمَا يُحْيِيكُمْ ۖ وَٱعْلَمُوٓا۟ أَنَّ ٱللَّهَ يَحُولُ بَيْنَ ٱلْمَرْءِ وَقَلْبِهِۦ وَأَنَّهُۥٓ إِلَيْهِ تُحْشَرُونَ﴿٢٤﴾
share
يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരേ اسْتَجِيبُوا നിങ്ങള്‍ ഉത്തരം ചെയ്യുവിന്‍ لِلَّـهِ അല്ലാഹുവിനു وَلِلرَّسُولِ റസൂലിനും إِذَا دَعَاكُمْ അദ്ദേഹം നിങ്ങളെ ക്ഷണി (വിളി) ച്ചാല്‍ لِمَا يُحْيِيكُمْ നിങ്ങളെ ജീവിപ്പിക്കുന്ന കാര്യത്തിലേക്കു وَاعْلَمُوا അറിയുകയും ചെയ്യുവിന്‍ أَنَّ اللَّـهَ അല്ലാഹു (ആണ്) എന്നു يَحُولُ മറയിടുന്നതാണു (എന്നു) بَيْنَ الْمَرْءِ മനുഷ്യന്റെ ഇടയില്‍ وَقَلْبِهِ അവന്റെ ഹൃദയത്തിന്റെയും وَأَنَّهُ അവന്‍ (ആണ്) എന്നും, കാര്യമാണെന്നും إِلَيْهِ അവങ്കലേക്കു تُحْشَرُونَ നിങ്ങള്‍ ഒരുമിച്ചു കൂട്ടപ്പെടുന്നതാണ് (എന്നും)
8:24ഹേ, വിശ്വസിച്ചവരേ, അല്ലാഹുവിനും, റസൂലിനും നിങ്ങള്‍ ഉത്തരം നല്‍കുവിന്‍, നിങ്ങളെ ജീവിപ്പിക്കുന്ന [നിങ്ങള്‍ക്കു ജീവസ്സുണ്ടാക്കുന്ന] കാര്യത്തിലേക്കു അദ്ദേഹം നിങ്ങളെ ക്ഷണിക്കുമ്പോള്‍. മനുഷ്യന്റെയും, അവന്റെ ഹൃദയത്തിന്റെയും ഇടയില്‍ അല്ലാഹു മറയിടുമെന്നു [തടസ്സപ്പെടുത്തുമെന്നു] നിങ്ങള്‍ (അറിഞ്ഞുകൊള്ളുവിന്‍); അവങ്കലേക്കു നിങ്ങള്‍ ഒരുമിച്ചു കൂട്ടപ്പെടുമെന്നും (അറിഞ്ഞുകൊള്ളുവിന്‍).
തഫ്സീർ : 24-24
View   
وَٱتَّقُوا۟ فِتْنَةًۭ لَّا تُصِيبَنَّ ٱلَّذِينَ ظَلَمُوا۟ مِنكُمْ خَآصَّةًۭ ۖ وَٱعْلَمُوٓا۟ أَنَّ ٱللَّهَ شَدِيدُ ٱلْعِقَابِ﴿٢٥﴾
share
وَاتَّقُوا സൂക്ഷിക്കുക (കാത്തുകൊള്ളുക) യും ചെയ്യുവിന്‍ فِتْنَةً ഒരു പരീക്ഷണം, കുഴപ്പം لَّا تُصِيبَنَّ ബാധിക്കാത്ത, അതു ബാധിക്കയില്ലതന്നെ الَّذِينَ ظَلَمُوا അക്രമം പ്രവര്‍ത്തിച്ചവരെ مِنكُمْ നിങ്ങളില്‍നിന്നു خَاصَّةً പ്രത്യേകമായി, മാത്രം وَاعْلَمُوا അറിയുകയും ചെയ്യുക أَنَّ اللَّـهَ അല്ലാഹു (ആകുന്നു) എന്നു شَدِيدُ കഠിനമായവനാകുന്നു (എന്നു) الْعِقَابِ ശിക്ഷാ നടപടി.
8:25നിങ്ങളില്‍നിന്നു അക്രമം പ്രവര്‍ത്തിച്ചവരെ മാത്രമായി ബാധിക്കാത്ത ഒരു (തരം) പരീക്ഷണത്തെ (അഥവാ കുഴപ്പത്തെ) നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുവിന്‍. അല്ലാഹു ശിക്ഷാ നടപടി കഠിനമായുള്ളവനാണെന്നു അറിയുകയും ചെയ്യുവിന്‍.
തഫ്സീർ : 25-25
View   
وَٱذْكُرُوٓا۟ إِذْ أَنتُمْ قَلِيلٌۭ مُّسْتَضْعَفُونَ فِى ٱلْأَرْضِ تَخَافُونَ أَن يَتَخَطَّفَكُمُ ٱلنَّاسُ فَـَٔاوَىٰكُمْ وَأَيَّدَكُم بِنَصْرِهِۦ وَرَزَقَكُم مِّنَ ٱلطَّيِّبَـٰتِ لَعَلَّكُمْ تَشْكُرُونَ﴿٢٦﴾
share
وَاذْكُرُوا ഓര്‍ക്കുകയും ചെയ്യുക إِذْ أَنتُمْ നിങ്ങള്‍ ആയിരുന്ന സന്ദര്‍ഭം قَلِيلٌ അല്‍പം (കുറച്ചാളുകള്‍) مُّسْتَضْعَفُونَ ബലഹീനരായി (ദുര്‍ബലരായി) ഗണിക്കപ്പെട്ടവര്‍ فِي الْأَرْضِ ഭൂമിയില്‍ تَخَافُونَ നിങ്ങള്‍ ഭയക്കുന്നു, ഭയപ്പെട്ടുകൊണ്ടു أَن يَتَخَطَّفَكُمُ നിങ്ങളെ റാഞ്ചിക്കൊണ്ടുപോകുമെന്നു, പിടിച്ചെടുക്കുമെന്നു النَّاسُ മനുഷ്യര്‍ فَآوَاكُمْ എന്നിട്ടു അവന്‍ നിങ്ങള്‍ക്കു ആശ്രയം (അഭയം - സങ്കേതം) നല്‍കി وَأَيَّدَكُم നിങ്ങളെ അവന്‍ ബലപ്പെടുത്തുകയും ചെയ്തു بِنَصْرِهِ അവന്റെ സഹായംകൊണ്ടു وَرَزَقَكُم നിങ്ങള്‍ക്കവന്‍ (ഉപജീവനം) നല്‍കുകയും ചെയ്തു مِّنَ الطَّيِّبَاتِ നല്ല (വിശിഷ്ട) വസ്തുക്കളില്‍നിന്നു لَعَلَّكُمْ നിങ്ങളാകുവാന്‍, ആയേക്കാം تَشْكُرُونَ നിങ്ങള്‍ നന്ദി കാണിക്കും.
8:26നിങ്ങള്‍ ഭൂമിയില്‍ ബലഹീനരായി ഗണിക്കപ്പെട്ട തുച്ഛം ആളുകളായിരുന്ന സന്ദര്‍ഭം നിങ്ങള്‍ ഓര്‍ക്കുകയും ചെയ്യുക. മനുഷ്യര്‍ നിങ്ങളെ റാഞ്ചിക്കൊണ്ടുപോകുമെന്നു നിങ്ങള്‍ ഭയപ്പെട്ടിരുന്നു; എന്നിട്ട് അവന്‍ നിങ്ങള്‍ക്കു ആശ്രയം നല്‍കുകയും, തന്റെ സഹായംകൊണ്ടു നിങ്ങളെ ബലപ്പെടുത്തുകയും ചെയ്തു; നല്ല (വിശിഷ്ട) വസ്തുക്കളില്‍നിന്നു നിങ്ങള്‍ക്കു അവന്‍ ഉപജീവനം നല്‍കുകയും ചെയ്തു; നിങ്ങള്‍ നന്ദി കാണിക്കുവാന്‍ വേണ്ടി.
തഫ്സീർ : 26-26
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَخُونُوا۟ ٱللَّهَ وَٱلرَّسُولَ وَتَخُونُوٓا۟ أَمَـٰنَـٰتِكُمْ وَأَنتُمْ تَعْلَمُونَ﴿٢٧﴾
share
يَا أَيُّهَا الَّذِينَ آمَنُوا ഹേ, വിശ്വസിച്ചവരേ لَا تَخُونُوا നിങ്ങള്‍ വഞ്ചി (ചതി) ക്കരുത് اللَّـهَ അല്ലാഹുവിനെയും وَالرَّسُولَ റസൂലിനെയും وَتَخُونُوا വഞ്ചിക്കുകയും (അരുതു) നിങ്ങളുടെ أَمَانَاتِكُمْ അമാനത്തുകളെ, വിശ്വസ്ഥതകളെ وَأَنتُمْ നിങ്ങള്‍ (ആയിരിക്കെ) تَعْلَمُونَ നിങ്ങള്‍ അറിയു(മായിരിക്കെ), അറിഞ്ഞും കൊണ്ടു.
8:27ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനെയും റസൂലിനെയും വഞ്ചിക്കരുത്; നിങ്ങളുടെ "അമാനത്തു" [നിങ്ങളില്‍ വിശ്വസിച്ചേല്‍പിക്കപ്പെട്ട കാര്യം] കളെ വഞ്ചിക്കുകയും (അരുത്); നിങ്ങള്‍ അറിഞ്ഞുകൊണ്ടിരിക്കെ.
وَٱعْلَمُوٓا۟ أَنَّمَآ أَمْوَٰلُكُمْ وَأَوْلَـٰدُكُمْ فِتْنَةٌۭ وَأَنَّ ٱللَّهَ عِندَهُۥٓ أَجْرٌ عَظِيمٌۭ﴿٢٨﴾
share
وَاعْلَمُوا അറിയുകയും ചെയ്യുവിന്‍ أَنَّمَا أَمْوَالُكُمْ നിങ്ങളുടെ സ്വത്തുക്കളാണെന്നു وَأَوْلَادُكُمْ നിങ്ങളുടെ സന്താനങ്ങളും, മക്കളും فِتْنَةٌ ഒരു പരീക്ഷണം (മാത്രം തന്നെ) وَأَنَّ اللَّـهَ അല്ലാഹുവാണെന്നും عِندَهُ അവന്റെ അടുക്കലുണ്ടു (എന്നും) أَجْرٌ പ്രതിഫലം, കൂലി عَظِيمٌ വമ്പിച്ച, മഹത്തായ.
8:28നിങ്ങള്‍ അറിയുകയും ചെയ്യുവിന്‍; നിങ്ങളുടെ സ്വത്തുക്കളും, നിങ്ങളുടെ സന്താനങ്ങളും ഒരു പരീക്ഷണം തന്നെയാണെന്ന്; അല്ലാഹുവിന്റെ അടുക്കല്‍ വമ്പിച്ചതായ പ്രതിഫലമുണ്ടെന്നും.
തഫ്സീർ : 27-28
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِن تَتَّقُوا۟ ٱللَّهَ يَجْعَل لَّكُمْ فُرْقَانًۭا وَيُكَفِّرْ عَنكُمْ سَيِّـَٔاتِكُمْ وَيَغْفِرْ لَكُمْ ۗ وَٱللَّهُ ذُو ٱلْفَضْلِ ٱلْعَظِيمِ﴿٢٩﴾
share
يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരേ إِن تَتَّقُوا നിങ്ങള്‍ സൂക്ഷിക്കുന്നപക്ഷം اللَّـهَ അല്ലാഹുവിനെ يَجْعَل അവന്‍ ആക്കി (ഏര്‍പ്പെടുത്തി) ത്തരും لَّكُمْ നിങ്ങള്‍ക്കു فُرْقَانًا വിവേചനം وَيُكَفِّرْ മൂടി (മറച്ചു) വെക്കുകയും ചെയ്യും عَنكُمْ നിങ്ങള്‍ക്കു, നിങ്ങളില്‍ നിന്നു سَيِّئَاتِكُمْ നിങ്ങളുടെ തിന്മകളെ وَيَغْفِرْ لَكُمْ നിങ്ങള്‍ക്കു പൊറുത്തു തരുകയും ചെയ്യും وَاللَّـهُ അല്ലാഹുവാകട്ടെ ذُو الْفَضْلِ അനുഗ്രഹം (ഔദാര്യം - ദയവു) ഉള്ളവനാണു الْعَظِيمِ മഹത്തായ, വമ്പിച്ച.
8:29ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുന്നപക്ഷം, അവന്‍ നിങ്ങള്‍ക്കു (സത്യാസത്യ) വിവേചനം ഏര്‍പ്പെടുത്തിത്തരുന്നതാണ്; നിങ്ങളുടെ തിന്മകളെ അവന്‍ മൂടിവെ(ച്ചു മാപ്പാ)ക്കുകയും, നിങ്ങള്‍ക്കു പൊറുത്തു തരുകയും ചെയ്യും. അല്ലാഹുവാകട്ടെ, മഹത്തായ അനുഗ്രഹം (അഥവാ ഔദാര്യം) ഉള്ളവനാകുന്നു.
തഫ്സീർ : 29-29
View   
وَإِذْ يَمْكُرُ بِكَ ٱلَّذِينَ كَفَرُوا۟ لِيُثْبِتُوكَ أَوْ يَقْتُلُوكَ أَوْ يُخْرِجُوكَ ۚ وَيَمْكُرُونَ وَيَمْكُرُ ٱللَّهُ ۖ وَٱللَّهُ خَيْرُ ٱلْمَـٰكِرِينَ﴿٣٠﴾
share
وَإِذْ يَمْكُرُ (ഗൂഢ) തന്ത്രം പ്രയോഗിച്ചിരുന്ന സന്ദര്‍ഭം بِكَ നിന്നെപ്പറ്റി, നിന്നെക്കൊണ്ടു الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ لِيُثْبِتُوكَ അവര്‍ നിന്നെ ബന്ധിക്കുവാന്‍ വേണ്ടി أَوْ يَقْتُلُوكَ അല്ലെങ്കില്‍ നിന്നെ കൊല്ലു (വധിക്കു) വാന്‍ أَوْ يُخْرِجُوكَ അല്ലെങ്കില്‍ നിന്നെ പുറത്താക്കുവാന്‍ وَيَمْكُرُونَ അവര്‍ (ഗൂഢ) തന്ത്രം പ്രയോഗിക്കുന്നു وَيَمْكُرُ اللَّـهُ അല്ലാഹുവും തന്ത്രം പ്രയോഗിക്കുന്നു وَاللَّـهُ അല്ലാഹുവാകട്ടെ خَيْرُ الْمَاكِرِينَ തന്ത്രം പ്രയോഗിക്കുന്നവരില്‍ ഉത്തമനാകുന്നു
8:30(നബിയേ) അവിശ്വസിച്ചവര്‍ നിന്നെപ്പറ്റി (ഗൂഢ) തന്ത്രം പ്രയോഗിച്ചിരുന്ന (ഗൂഢാലോചന നടത്തിയിരുന്ന) സന്ദര്‍ഭം (ഓര്‍ക്കുക!) അവര്‍ നിന്നെ (പിടിച്ച്) ബന്ധിക്കുകയോ, അല്ലെങ്കില്‍ കൊലപ്പെടുത്തുകയോ, അല്ലെങ്കില്‍ നാട്ടില്‍ നിന്നു) പുറത്താക്കുകയോ ചെയ്‌വാന്‍വേണ്ടി. അവര്‍ (ഗൂഢ) തന്ത്രം നടത്തുന്നു; ;അല്ലാഹുവും (ഗൂഢ) തന്ത്രം നടത്തുന്നു. അല്ലാഹുവാകട്ടെ, (ഗൂഢ) തന്ത്രം നടത്തുന്നവരില്‍വെച്ച് ഉത്തമനാകുന്നു.
തഫ്സീർ : 30-30
View   
وَإِذَا تُتْلَىٰ عَلَيْهِمْ ءَايَـٰتُنَا قَالُوا۟ قَدْ سَمِعْنَا لَوْ نَشَآءُ لَقُلْنَا مِثْلَ هَـٰذَآ ۙ إِنْ هَـٰذَآ إِلَّآ أَسَـٰطِيرُ ٱلْأَوَّلِينَ﴿٣١﴾
share
وَإِذَا تُتْلَىٰ ഓതിക്കൊടുക്കപ്പെടുന്നതായാല്‍ عَلَيْهِمْ അവരുടെ മേല്‍, അവര്‍ക്കു آيَاتُنَا നമ്മുടെ ആയത്തുകള്‍ قَالُوا അവര്‍ പറയും, പറയുകയായി قَدْ سَمِعْنَا ഞങ്ങള്‍ കേട്ടിട്ടുണ്ടു, കേട്ടുകഴിഞ്ഞു لَوْ نَشَاءُ ഞങ്ങള്‍ ഉദ്ദേശിക്കുന്നതായാല്‍ لَقُلْنَا ഞങ്ങള്‍ പറയുകതന്നെ ചെയ്തിരുന്നു مِثْلَ هَـٰذَا ഇതുപോലെ إِنْ هَـٰذَا ഇതല്ല إِلَّا أَسَاطِيرُ പുരാണകഥകള്‍ (ഐതിഹ്യങ്ങള്‍) അല്ലാതെ الْأَوَّلِينَ പൂര്‍വ്വികന്‍മാരുടെ.
8:31അവര്‍ക്കു [അവിശ്വാസികള്‍ക്കു] നമ്മുടെ ആയത്തു [ലക്‌ഷ്യം] കള്‍ ഓതിക്കേള്‍പ്പിക്കുന്നതായാല്‍ അവര്‍ പറയും: "ഞങ്ങള്‍ കേട്ടു കഴിഞ്ഞു; ഞങ്ങള്‍ (വേണമെന്നു) ഉദ്ദേശിക്കുന്നതായാല്‍ ഇതുപോലെ ഞങ്ങളും പറയുക തന്നെ ചെയ്യും. ഇതു പൂര്‍വ്വികന്‍മാരുടെ പുരാണ കഥകളല്ലാതെ (മറ്റൊന്നും) അല്ല."
തഫ്സീർ : 31-31
View   
وَإِذْ قَالُوا۟ ٱللَّهُمَّ إِن كَانَ هَـٰذَا هُوَ ٱلْحَقَّ مِنْ عِندِكَ فَأَمْطِرْ عَلَيْنَا حِجَارَةًۭ مِّنَ ٱلسَّمَآءِ أَوِ ٱئْتِنَا بِعَذَابٍ أَلِيمٍۢ﴿٣٢﴾
share
وَإِذْ قَالُوا അവര്‍ പറഞ്ഞ സന്ദര്‍ഭവും اللَّـهُمَّ അല്ലാഹുവേ ഇതാണെങ്കില്‍ إِن كَانَ هَـٰذَا ഇതുതന്നെ هُوَ الْحَقَّ യഥാര്‍ത്ഥം (എങ്കില്‍) مِنْ عِندِكَ നിന്റെ പക്കല്‍ നിന്നുള്ള فَأَمْطِرْ എന്നാല്‍ (മഴ) വര്‍ഷിപ്പിക്കുക عَلَيْنَا ഞങ്ങളില്‍, ഞങ്ങള്‍ക്കു حِجَارَةً ഒരു കല്ലു (മഴ) مِّنَ السَّمَاءِ ആകാശത്തു നിന്നു أَوِ ائْتِنَا അല്ലെങ്കില്‍ ഞങ്ങള്‍ക്കു വാ, തരുക بِعَذَابٍ വല്ല ശിക്ഷയും കൊണ്ടു أَلِيمٍ വേദനയേറിയ.
8:32അവര്‍ പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക): "അല്ലാഹുവേ, ഇതു തന്നെയാണു നിന്റെ പക്കല്‍ നിന്നുള്ള യഥാര്‍ത്ഥ (സത്യ) മെങ്കില്‍, ഞങ്ങളുടെ മേല്‍ നീ ഒരു കല്ലു (മഴ) വര്‍ഷിപ്പിച്ചേക്കുക! അല്ലെങ്കില്‍ ഞങ്ങള്‍ക്കു വല്ല വേദനയേറിയ ശിക്ഷയും കൊണ്ടു വരുക!"
തഫ്സീർ : 32-32
View   
وَمَا كَانَ ٱللَّهُ لِيُعَذِّبَهُمْ وَأَنتَ فِيهِمْ ۚ وَمَا كَانَ ٱللَّهُ مُعَذِّبَهُمْ وَهُمْ يَسْتَغْفِرُونَ﴿٣٣﴾
share
وَمَا كَانَ اللَّـهُ അല്ലാഹു (ഒരുക്കം - തയ്യാര്‍) ഇല്ല لِيُعَذِّبَهُمْ അവരെ ശിക്ഷിക്കുവാന്‍ وَأَنتَ നീ فِيهِمْ അവരില്‍ (ഉണ്ടായിരിക്കെ) وَمَا كَانَ اللَّـهُ അല്ലാഹു അല്ലതാനും,ആയിരിക്കുകയുമില്ല, ആകുന്നതല്ല مُعَذِّبَهُمْ അവരെ ശിക്ഷിക്കുന്നവന്‍ وَهُمْ അവര്‍ (ആയിരിക്കെ) يَسْتَغْفِرُونَ അവര്‍ പാപമോചനം (പൊറുതി) തേടിക്കൊണ്ടിരിക്കുന്നു.
8:33(നബിയേ) നീ അവരില്‍ ഉണ്ടായിരിക്കെ, അവരെ ശിക്ഷിക്കുവാന്‍ അല്ലാഹു (ഒരുക്കം) ഇല്ല; അവര്‍ പാപമോചനം തേടിക്കൊണ്ടിരിക്കുമ്പോഴും അല്ലാഹു അവരെ ശിക്ഷിക്കുന്നവനല്ല.
തഫ്സീർ : 33-33
View   
وَمَا لَهُمْ أَلَّا يُعَذِّبَهُمُ ٱللَّهُ وَهُمْ يَصُدُّونَ عَنِ ٱلْمَسْجِدِ ٱلْحَرَامِ وَمَا كَانُوٓا۟ أَوْلِيَآءَهُۥٓ ۚ إِنْ أَوْلِيَآؤُهُۥٓ إِلَّا ٱلْمُتَّقُونَ وَلَـٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ﴿٣٤﴾
share
وَمَا لَهُمْ അവര്‍ക്കെന്താണു أَلَّا يُعَذِّبَهُمُ അവരെ ശിക്ഷിക്കുകയില്ലെന്നു, ശിക്ഷിക്കാതിരിക്കുവാന്‍ اللَّـهُ അല്ലാഹു وَهُمْ അവരാകട്ടെ يَصُدُّونَ തടയുന്നു, തടുക്കുന്നു عَنِ الْمَسْجِدِ പള്ളിയില്‍നിന്നു الْحَرَامِ അലംഘനീയമായ, പരിപാവനമായ وَمَا كَانُوا അവരായിട്ടുമില്ല, അല്ലതാനും أَوْلِيَاءَهُ അതിന്റെ കൈകാര്യകര്‍ത്താക്കള്‍, രക്ഷാധികാരികള്‍, ബന്ധുക്കള്‍ إِنْ أَوْلِيَاؤُهُ അതിന്റെ കൈകാര്യകര്‍ത്തക്കളല്ല إِلَّا الْمُتَّقُونَ സൂക്ഷിക്കുന്നവ (സൂക്ഷ്മത പാലിക്കുന്ന) വരൊഴികെ وَلَـٰكِنَّ എങ്കിലും, പക്ഷേ أَكْثَرَهُمْ അവരിലധികവും لَا يَعْلَمُونَ അറിയുന്നില്ല, അവര്‍ക്കറിഞ്ഞുകൂടാ.
8:34അല്ലാഹു അവരെ ശിക്ഷിക്കാതിരിക്കുവാന്‍ എന്താണവര്‍ക്കു (ന്യായമു) ള്ളത്? അവര്‍ "മസ്ജിദുല്‍ ഹറാമി" [പരിപാവനമായ പള്ളിയി]ല്‍ നിന്നു (ആളുകളെ) തടഞ്ഞു കൊണ്ടിരിക്കുന്നുവെന്നിരിക്കെ! (വാസ്തവത്തില്‍) അവര്‍ അതിന്റെ കൈകാര്യകര്‍ത്തക്കളല്ലതാനും. അതിന്റെ കൈകാര്യകര്‍ത്താക്കള്‍ (അല്ലാഹുവിനെ) സൂക്ഷിക്കുന്നവരല്ലാതെ (ആരും) അല്ല എങ്കിലും, അവരില്‍ അധികമാളും അറിയുന്നില്ല.
وَمَا كَانَ صَلَاتُهُمْ عِندَ ٱلْبَيْتِ إِلَّا مُكَآءًۭ وَتَصْدِيَةًۭ ۚ فَذُوقُوا۟ ٱلْعَذَابَ بِمَا كُنتُمْ تَكْفُرُونَ﴿٣٥﴾
share
وَمَا كَانَ ആയിട്ടുമില്ല, അല്ലതാനും صَلَاتُهُمْ അവരുടെ നമസ്കാരം, പ്രാര്‍ത്ഥന عِندَ الْبَيْتِ ആ വീട്ടിനടുക്കല്‍ إِلَّا مُكَاءً ചൂളംവിളിയും وَتَصْدِيَةً കൈകൊട്ടും, കൈമുട്ടും فَذُوقُوا ആകയാല്‍ ആസ്വദി (അനുഭവി) ക്കുവിന്‍ الْعَذَابَ ശിക്ഷയെ بِمَا كُنتُمْ നിങ്ങളായിരിക്കുന്നതുകൊണ്ടു تَكْفُرُونَ നിങ്ങള്‍ അവിശ്വസിക്കും.
8:35(ആ) വീട്ടിലെ [കഅ്ബയുടെ] അടുക്കല്‍ വെച്ചുള്ള അവരുടെ നമസ്കാരം (അഥവാ പ്രാര്‍ത്ഥന) ചൂളംവിളിയും, കൈകൊട്ടുമല്ലാതെ (മറ്റൊന്നും) അല്ല. "ആകയാല്‍ (ഹേ, അവിശ്വാസികളേ) നിങ്ങള്‍ അവിശ്വസിച്ചുകൊണ്ടിരുന്നതു നിമിത്തം, നിങ്ങള്‍ ശിക്ഷ ആസ്വദിച്ചു കൊള്ളുവിന്‍!" [ഇതാണവരോടു പറയുവാനുള്ളത്].
തഫ്സീർ : 34-35
View   
إِنَّ ٱلَّذِينَ كَفَرُوا۟ يُنفِقُونَ أَمْوَٰلَهُمْ لِيَصُدُّوا۟ عَن سَبِيلِ ٱللَّهِ ۚ فَسَيُنفِقُونَهَا ثُمَّ تَكُونُ عَلَيْهِمْ حَسْرَةًۭ ثُمَّ يُغْلَبُونَ ۗ وَٱلَّذِينَ كَفَرُوٓا۟ إِلَىٰ جَهَنَّمَ يُحْشَرُونَ﴿٣٦﴾
share
إِنَّ നിശ്ചയമായും الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ يُنفِقُونَ അവര്‍ ചിലവഴിക്കുന്നു أَمْوَالَهُمْ അവരുടെ സ്വത്തുക്കളെ, ധനത്തെ لِيَصُدُّوا അവര്‍ തടയുവാന്‍ വേണ്ടി, തട്ടിക്കളയുവാന്‍ عَن سَبِيلِ മാര്‍ഗ്ഗത്തില്‍ നിന്നു اللَّـهِ അല്ലാഹുവിന്‍റെ فَسَيُنفِقُونَهَا എന്നാല്‍, അവര്‍ അതിനെ ചിലവഴിക്കും ثُمَّ تَكُونُ പിന്നെ അതായിരിക്കും, ആയിത്തീരും عَلَيْهِمْ അവരുടെ മേല്‍ حَسْرَةً ഖേദം, സങ്കടം ثُمَّ يُغْلَبُونَ പിന്നെ അവര്‍ ജയിച്ചടക്കപ്പെടും, പരാജയപ്പെടും وَالَّذِينَ كَفَرُوا അവിശ്വസിച്ചവരാകട്ടെ إِلَىٰ جَهَنَّمَ ജഹന്നമി(നരകത്തി)ലേക്കു يُحْشَرُونَ അവര്‍ ഒരുമിച്ചു (ശേഖരിച്ചു) കൂട്ടപ്പെടും.
8:36നിശ്ചയമായും അവിശ്വസിച്ചവര്‍, അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ നിന്നു (ആളുകളെ) തടയുവാന്‍ വേണ്ടി തങ്ങളുടെ സ്വത്തുക്കളെ അവര്‍ ചിലവഴിക്കുന്നു. എന്നാല്‍, അവരതു ചിലവഴിച്ചുകൊണ്ടിരിക്കും; പിന്നെ, അതവര്‍ക്കു ഖേദമായിത്തീരുകയും ചെയ്യും; പിന്നെ (അവസാനം), അവര്‍ ജയിച്ചടക്കപ്പെടുകയും ചെയ്യും. [ഇതാണുണ്ടാകുക] അവിശ്വസിച്ചവരാകട്ടെ, `ജഹന്നമി" [നരകത്തി]ലേക്കു അവര്‍ ഒരുമിച്ചുകൂട്ടപ്പെടുകയും ചെയ്യുന്നു.
لِيَمِيزَ ٱللَّهُ ٱلْخَبِيثَ مِنَ ٱلطَّيِّبِ وَيَجْعَلَ ٱلْخَبِيثَ بَعْضَهُۥ عَلَىٰ بَعْضٍۢ فَيَرْكُمَهُۥ جَمِيعًۭا فَيَجْعَلَهُۥ فِى جَهَنَّمَ ۚ أُو۟لَـٰٓئِكَ هُمُ ٱلْخَـٰسِرُونَ﴿٣٧﴾
share
لِيَمِيزَ വേര്‍തിരിക്കുവാന്‍ വേണ്ടി اللَّـهُ അല്ലാഹു الْخَبِيثَ ചീത്തയെ, ദുഷിച്ചതിനെ مِنَ الطَّيِّبِ നല്ലതില്‍ നിന്നു, പരിശുദ്ധമായതില്‍നിന്നു وَيَجْعَلَ അവന്‍ ആക്കുവാനും الْخَبِيثَ ചീത്തയെ بَعْضَهُ അതില്‍ ചിലതിനെ عَلَىٰ بَعْضٍ ചിലതിന്‍റെ മേല്‍ فَيَرْكُمَهُ എന്നിട്ടതിനെ അട്ടിയാക്കുവാന്‍, മേല്‍ക്കുമേല്‍ ഇടുവാന്‍ جَمِيعًا മുഴുവന്‍, എല്ലാവരെയും فَيَجْعَلَهُ എന്നിട്ടതിനെ ആക്കുവാനും فِي جَهَنَّمَ ജഹന്നമില്‍, നരകത്തില്‍ أُولَـٰئِكَ هُمُ അക്കൂട്ടര്‍തന്നെ الْخَاسِرُونَ നഷ്‌ടപ്പെട്ടവര്‍.
8:37(നല്ല) ശുദ്ധമായതില്‍ നിന്ന്‌ (ദുഷിച്ച്) ചീത്തയായതിനെ അല്ലാഹു വേര്‍തിരിക്കുവാന്‍ വേണ്ടി; (ദുഷിച്ചു) ചീത്തയായതില്‍ ചിലതിനെ ചിലതിന്‍റെ മീതെയാക്കി അതിനെ മുഴുവനും (ഒന്നിച്ച്‌) അട്ടിയാക്കുവാനും, എന്നിട്ട്‌ `ജഹന്നമി" [നരകത്തി]ല്‍ ആക്കുവാനും (വേണ്ടിയാണു അതു) അക്കൂട്ടര്‍തന്നെയാണു നഷ്‌ടക്കാര്‍.
തഫ്സീർ : 36-37
View   
قُل لِّلَّذِينَ كَفَرُوٓا۟ إِن يَنتَهُوا۟ يُغْفَرْ لَهُم مَّا قَدْ سَلَفَ وَإِن يَعُودُوا۟ فَقَدْ مَضَتْ سُنَّتُ ٱلْأَوَّلِينَ﴿٣٨﴾
share
قُل പറയുക لِّلَّذِينَ كَفَرُوا അവിശ്വസിച്ചവരോടു إِن يَنتَهُوا അവര്‍ വിരമിക്കുന്ന പക്ഷം يُغْفَرْ പൊറുക്കപ്പെടും لَهُم അവര്‍ക്കു مَّا قَدْ سَلَفَ മുന്‍കഴിഞ്ഞുപോയിട്ടുള്ളതു وَإِن يَعُودُوا അവര്‍ മടങ്ങി (ആവര്‍ത്തിച്ചു) എങ്കിലോ فَقَدْ مَضَتْ എന്നാല്‍ കഴിഞ്ഞു പോയിട്ടുണ്ട്‌ سُنَّتُ നടപടി, ചട്ടം, പതിവു, മാഗ്ഗം الْأَوَّلِينَ മുന്‍ഗാമികളുടെ, പൂര്‍വ്വീകന്‍മാരുടെ.
8:38അവിശ്വസിച്ചവരോടു നീ പറയുക: "അവര്‍ വിരമിക്കുന്ന പക്ഷം, മുന്‍കഴിഞ്ഞുപോയിട്ടുള്ളതു അവര്‍ക്കു പൊറുക്കപ്പെടും; അവര്‍ ആവര്‍ത്തിക്കുകയാണെങ്കിലോ, പൂര്‍വ്വീകന്‍മാരുടെ (മേലുണ്ടായ) നടപടിച്ചട്ടം കഴിഞ്ഞുപോയിട്ടുമുണ്ട്‌. [അതിന്നു ഇവരും വിധേയരാകും]."
തഫ്സീർ : 38-38
View   
وَقَـٰتِلُوهُمْ حَتَّىٰ لَا تَكُونَ فِتْنَةٌۭ وَيَكُونَ ٱلدِّينُ كُلُّهُۥ لِلَّهِ ۚ فَإِنِ ٱنتَهَوْا۟ فَإِنَّ ٱللَّهَ بِمَا يَعْمَلُونَ بَصِيرٌۭ﴿٣٩﴾
share
وَقَاتِلُوهُمْ അവരോടു യുദ്ധം ചെയ്തുകൊള്ളുവിന്‍ حَتَّىٰ لَا تَكُونَ ഉണ്ടാകാതിരിക്കുന്നതുവരെ, ഇല്ലാതാകുവോളം فِتْنَةٌ കുഴപ്പം, ഒരു കുഴപ്പവും وَيَكُونَ ആകുന്നതും (വരെ) الدِّينُ മതം كُلُّهُ എല്ലാം (മുഴുവനും) لِلَّـهِ അല്ലാഹുവിനു فَإِنِ انتَهَوْا അവര്‍ വിരമിച്ചെങ്കില്‍, വിട്ടുമാറിയാല്‍ فَإِنَّ اللَّـهَ എന്നാല്‍ നിശ്ചയമായും അല്ലാഹു بِمَا يَعْمَلُونَ അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി بَصِيرٌ കാണുന്നവനാണു.
8:39(സത്യവിശ്വാസികളേ) "ഫിത്‌നഃ" [കുഴപ്പം] ഉണ്ടാകാതിരിക്കുകയും, "ദീന്‍" [മതം] മുഴുവനും അല്ലാഹുവിന്‌ ആയിത്തീരുകയും ചെയ്യുന്നതുവരെ നിങ്ങള്‍ അവരോട്‌ യുദ്ധം ചെയ്യുവിന്‍. എനി, അവര്‍ വിരമിച്ചുവെങ്കില്‍, അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി നിശ്ചയമായും, അല്ലാഹു കണ്ടറിയുന്നവനാണ്‌. [പിന്നീട്‌ വേണ്ടത്‌ അവന്‍ ചെയ്‌തുകൊള്ളും].
തഫ്സീർ : 39-39
View   
وَإِن تَوَلَّوْا۟ فَٱعْلَمُوٓا۟ أَنَّ ٱللَّهَ مَوْلَىٰكُمْ ۚ نِعْمَ ٱلْمَوْلَىٰ وَنِعْمَ ٱلنَّصِيرُ﴿٤٠﴾
share
وَإِن تَوَلَّوْا അവര്‍ തിരിഞ്ഞുകളഞ്ഞു (ഒഴിഞ്ഞുമാറി) എങ്കിലോ فَاعْلَمُوا എന്നാല്‍ അറിയുവിന്‍ أَنَّ اللَّـهَ അല്ലാഹു (ആണ്) എന്നു مَوْلَاكُمْ നിങ്ങളുടെ യജമാനന്‍ (ആണ് എന്നു) نِعْمَ വളരെ (എത്രയോ) നല്ല(വന്‍) الْمَوْلَىٰ യജമാനന്‍ وَنِعْمَ എത്രയോ (വളരെ) നല്ല(വനും) النَّصِيرُ സഹായകന്‍.
8:40അവര്‍ തിരിഞ്ഞുകളഞ്ഞുവെങ്കിലോ, നിങ്ങള്‍ അറിഞ്ഞുകൊള്ളുക: അല്ലാഹു നിങ്ങളുടെ യജമാനനാണെന്നു. വളരെ നല്ല യജമാനന്‍! വളരെ നല്ല സഹായിയും!
തഫ്സീർ : 40-40
View   
وَٱعْلَمُوٓا۟ أَنَّمَا غَنِمْتُم مِّن شَىْءٍۢ فَأَنَّ لِلَّهِ خُمُسَهُۥ وَلِلرَّسُولِ وَلِذِى ٱلْقُرْبَىٰ وَٱلْيَتَـٰمَىٰ وَٱلْمَسَـٰكِينِ وَٱبْنِ ٱلسَّبِيلِ إِن كُنتُمْ ءَامَنتُم بِٱللَّهِ وَمَآ أَنزَلْنَا عَلَىٰ عَبْدِنَا يَوْمَ ٱلْفُرْقَانِ يَوْمَ ٱلْتَقَى ٱلْجَمْعَانِ ۗ وَٱللَّهُ عَلَىٰ كُلِّ شَىْءٍۢ قَدِيرٌ﴿٤١﴾
share
وَاعْلَمُوا അറിയുകയും ചെയ്യുവിന്‍ أَنَّمَا യാതൊന്നു (ആണ്) എന്നു غَنِمْتُم നിങ്ങള്‍ ഗനീമത്തു എടുത്ത, യുദ്ധ മുതലായെടുത്ത مِّن شَيْءٍ വല്ല വസ്തുവെയും فَأَنَّ لِلَّـهِ എന്നാല്‍ അല്ലാഹുവിനാണെന്നു, അല്ലാഹുവിനുള്ളതെന്നു خُمُسَهُ അതിന്റെ അഞ്ചിലൊന്നു وَلِلرَّسُولِ റസൂലിനും وَلِذِي الْقُرْبَىٰ അടുത്ത കുടുംബങ്ങള്‍ക്കും وَالْيَتَامَىٰ അനാഥകള്‍ക്കും وَالْمَسَاكِينِ സാധുക്കള്‍ക്കും, പാവങ്ങള്‍ക്കും وَابْنِ السَّبِيلِ വഴിപോക്കര്‍ക്കും إِن كُنتُمْ നിങ്ങള്‍ ആകുന്നുവെങ്കില്‍ آمَنتُم നിങ്ങള്‍ വിശ്വസിച്ചിരിക്കുന്നു بِاللَّـهِ അല്ലാഹുവില്‍ وَمَا أَنزَلْنَا നാം ഇറക്കിയത്തിലും عَلَىٰ عَبْدِنَا നമ്മുടെ അടിയാന്റെ (അടിമയുടെ) മേല്‍ يَوْمَ ദിവസം الْفُرْقَانِ വിവേചനത്തിന്റെ يَوْمَ الْتَقَى അതായതു കണ്ടുമുട്ടിയ ദിവസം الْجَمْعَانِ രണ്ടു സംഘങ്ങള്‍, കൂട്ടങ്ങള്‍ وَاللَّـهُ അല്ലാഹു عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും قَدِيرٌ കഴിവുള്ളവനാകുന്നു.
8:41അറിയുകയും ചെയ്യുവിന്‍: നിങ്ങള്‍ വല്ല വസ്തുവും "ഗനീമത്തായി" [യുദ്ധ മുതലായി] എടുക്കുന്നതു, അതിനെ അഞ്ചിലൊന്നു അല്ലാഹുവിനും, റസൂലിനും, (റസൂലിന്റെ) അടുത്ത കുടുംബക്കാര്‍ക്കും, അനാഥകള്‍ക്കും, സാധുക്കള്‍ (അഥവാ പാവങ്ങള്‍)ക്കും, വഴിപോക്കര്‍ക്കുമുള്ളതാണെന്ന്; നിങ്ങള്‍ അല്ലാഹുവിലും, വിവേചനത്തിന്റെ ദിവസം - (ആ) രണ്ടു കൂട്ടങ്ങള്‍ പരസ്പരം കണ്ടു (ഏറ്റു) മുട്ടിയ ദിവസം - നമ്മുടെ അടിയാന്റെ മേല്‍ നാം അവതരിപ്പിച്ചതിലും വിശ്വസിച്ചിരിക്കുന്നുവെങ്കില്‍. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.
തഫ്സീർ : 41-41
View   
إِذْ أَنتُم بِٱلْعُدْوَةِ ٱلدُّنْيَا وَهُم بِٱلْعُدْوَةِ ٱلْقُصْوَىٰ وَٱلرَّكْبُ أَسْفَلَ مِنكُمْ ۚ وَلَوْ تَوَاعَدتُّمْ لَٱخْتَلَفْتُمْ فِى ٱلْمِيعَـٰدِ ۙ وَلَـٰكِن لِّيَقْضِىَ ٱللَّهُ أَمْرًۭا كَانَ مَفْعُولًۭا لِّيَهْلِكَ مَنْ هَلَكَ عَنۢ بَيِّنَةٍۢ وَيَحْيَىٰ مَنْ حَىَّ عَنۢ بَيِّنَةٍۢ ۗ وَإِنَّ ٱللَّهَ لَسَمِيعٌ عَلِيمٌ﴿٤٢﴾
share
إِذْ أَنتُم നിങ്ങള്‍ ആയിരുന്ന സന്ദര്‍ഭം بِالْعُدْوَةِ താഴ്‌വരയുടെ ഭാഗത്തു (പാര്‍ശ്വത്തില്‍ - ഓരത്തില്‍) الدُّنْيَا അധികം അടുത്തതായ, അണഞ്ഞതായ وَهُم അവരോ, അവരാകട്ടെ بِالْعُدْوَةِ താഴ്‌വരയുടെ പാര്‍ശ്വത്തിലും (ഭാഗത്തിലും) الْقُصْوَىٰ അകന്നതായ, ദൂരയുള്ള وَالرَّكْبُ വാഹന സംഘമാകട്ടെ أَسْفَلَ مِنكُمْ നിങ്ങളില്‍ നിന്നു അധികം (വളരെ - കൂടുതല്‍) താഴെയും وَلَوْ تَوَاعَدتُّمْ നിങ്ങള്‍ അന്യോന്യം വാഗ്ദത്തം നടത്തി (പറഞ്ഞുറച്ചു - നിശ്ചയിച്ചു) ഇരുന്നെങ്കില്‍ لَاخْتَلَفْتُمْ നിങ്ങള്‍ ഭിന്നിക്കുക (വ്യത്യാസം ചെയ്യുക) തന്നെ ചെയ്യുമായിരുന്നു فِي الْمِيعَادِ നിശ്ചിത സമയത്തില്‍, നിശ്ചിത സ്ഥലത്തില്‍, നിശ്ചയത്തില്‍, കരാറില്‍ وَلَـٰكِن എങ്കിലും, പക്ഷേ لِّيَقْضِيَ തീരുമാക്കുവാന്‍, നിര്‍വ്വഹിക്കുവാന്‍ اللَّـهُ അല്ലാഹു أَمْرًا ഒരു കാര്യം كَانَ അതായിരിക്കുന്നു مَفْعُولًا പ്രാവര്‍ത്തികമാക്കേണ്ടത് لِّيَهْلِكَ നശിക്കുവാന്‍വേണ്ടി مَنْ هَلَكَ നശിച്ച(നശിക്കുന്ന)വര്‍ عَن بَيِّنَةٍ (വ്യക്തമായ) തെളിവോടുകൂടി وَيَحْيَىٰ ജീവിക്കുവാനും مَنْ حَيَّ ജീവിച്ച(ജീവിക്കുന്ന)വര്‍ عَن بَيِّنَةٍ തെളിവോടെ وَإِنَّ اللَّـهَ നിശ്ചയമായും അല്ലാഹു لَسَمِيعٌ കേള്‍ക്കുന്നവന്‍ തന്നെ عَلِيمٌ അറിയുന്നവന്‍ (നും).
8:42അതായതു, നിങ്ങള്‍ താഴ്‌വരയുടെ അടുത്തതായ പാര്‍ശ്വത്തിലും, അവര്‍ അകന്നതായ പാര്‍ശ്വത്തിലും ആയിരുന്ന സന്ദര്‍ഭം; വാഹന സംഘമാകട്ടെ, നിങ്ങളില്‍ നിന്നു കൂടുതല്‍ താഴെയും. നിങ്ങള്‍ അന്യോന്യം നിശ്ചയം ചെയ്തിരുന്നുവെങ്കില്‍ (ആ) നിശ്ചയത്തില്‍ നിങ്ങള്‍ ഭിന്നിച്ചു പോകുക തന്നെ ചെയ്യുമായിരുന്നു. എങ്കിലും പ്രാവര്‍ത്തികമാക്കേണ്ടിയിരുന്ന ഒരു കാര്യം അല്ലാഹു നിര്‍വ്വഹിക്കുവാന്‍ വേണ്ടിയാണ് (അങ്ങിനെ ചെയ്തത്). (അതെ) നശിച്ചവര്‍ വ്യക്തമായ തെളിവോടെ നശിക്കുവാനും, ജീവിച്ചവര്‍ വ്യക്തമായ തെളിവോടെ ജീവിക്കുവാനും വേണ്ടി. നിശ്ചയമായും, അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും, അറിയുന്നവനും തന്നെ.
തഫ്സീർ : 42-42
View   
إِذْ يُرِيكَهُمُ ٱللَّهُ فِى مَنَامِكَ قَلِيلًۭا ۖ وَلَوْ أَرَىٰكَهُمْ كَثِيرًۭا لَّفَشِلْتُمْ وَلَتَنَـٰزَعْتُمْ فِى ٱلْأَمْرِ وَلَـٰكِنَّ ٱللَّهَ سَلَّمَ ۗ إِنَّهُۥ عَلِيمٌۢ بِذَاتِ ٱلصُّدُورِ﴿٤٣﴾
share
إِذْ يُرِيكَهُمُ അവരെ നിനക്കു കാട്ടി (കാണിച്ചു) തന്നിരുന്ന സന്ദര്‍ഭം اللَّـهُ അല്ലാഹു فِي مَنَامِكَ നിന്റെ ഉറക്കുവേളയില്‍, ഉറക്കില്‍ (സ്വപ്നത്തില്‍) قَلِيلًا കുറച്ചായി, അല്‍പമായി وَلَوْ أَرَاكَ നിനക്കവന്‍ കാണിച്ചു തന്നിരുന്നെങ്കില്‍ هُمْ അവരെ كَثِيرًا അധികമായി, വളരെയായി لَّفَشِلْتُمْ നിങ്ങള്‍ ഭീരുത്വം കാണിക്കുക തന്നെ ചെയ്തിരുന്നു وَلَتَنَازَعْتُمْ നിങ്ങള്‍ ഭിന്നിക്കുക (പിണങ്ങുക)യും ചെയ്തിരുന്നു فِي الْأَمْرِ കാര്യത്തില്‍ وَلَـٰكِنَّ اللَّـهَ എങ്കിലും (പക്ഷേ) അല്ലാഹു سَلَّمَ രക്ഷപ്പെടുത്തി إِنَّهُ عَلِيمٌ നിശ്ചയമായും അവന്‍ അറിയുന്നവനാണു بِذَاتِ الصُّدُورِ നെഞ്ചുകളിലുള്ളതിനെ (മനസ്സിലുള്ളതിനെ)പ്പറ്റി.
8:43(നബിയേ) നിന്റെ ഉറക്കില്‍ [സ്വപ്നത്തില്‍] അവരെ കുറച്ചായി അല്ലാഹു നിനക്കു കാണിച്ചുതന്നിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക). അവരെ അധികമായി നിനക്കു അവന്‍ കാണിച്ചു തന്നിരുന്നെങ്കില്‍, നിങ്ങള്‍ ഭീരുത്വം കാണിക്കുകയും, കാര്യത്തില്‍ പരസ്പരം ഭിന്നിക്കുകയുംതന്നെ ചെയ്യുമായിരുന്നു. എങ്കിലും അല്ലാഹു (അതില്‍ നിന്നും) രക്ഷിച്ചു. നിശ്ചയമായും, അവന്‍ നെഞ്ചു [ഹൃദയം] കളിലുള്ളതിനെപ്പറ്റി അറിയുന്നവനാകുന്നു.
وَإِذْ يُرِيكُمُوهُمْ إِذِ ٱلْتَقَيْتُمْ فِىٓ أَعْيُنِكُمْ قَلِيلًۭا وَيُقَلِّلُكُمْ فِىٓ أَعْيُنِهِمْ لِيَقْضِىَ ٱللَّهُ أَمْرًۭا كَانَ مَفْعُولًۭا ۗ وَإِلَى ٱللَّهِ تُرْجَعُ ٱلْأُمُورُ﴿٤٤﴾
share
وَإِذْ يُرِيكُمُوهُمْ നിങ്ങള്‍ക്കു അവരെ അവന്‍ കാട്ടിതന്നിരുന്ന സന്ദര്‍ഭവും إِذِ الْتَقَيْتُمْ നിങ്ങള്‍ കണ്ടുമുട്ടിയപ്പോള്‍ (പരസ്പരം കണ്ടപ്പോള്‍) فِي أَعْيُنِكُمْ നിങ്ങളുടെ കണ്ണുകളില്‍ قَلِيلًا കുറച്ചായി, അല്‍പമായി وَيُقَلِّلُكُمْ നിങ്ങളെ കുറച്ചു കാട്ടുകയും ചെയ്തിരുന്നു فِي أَعْيُنِهِمْ അവരുടെ കണ്ണുകളില്‍ لِيَقْضِيَ നിര്‍വ്വഹിക്കുവാന്‍ വേണ്ടി اللَّـهُ അല്ലാഹു أَمْرًا ഒരു കാര്യത്തെ كَانَ അതായിരുന്നു مَفْعُولًا ചെയ്യപ്പെട്ടതു, പ്രാവര്‍ത്തികമാക്കേണ്ടത് وَإِلَى اللَّـهِ അല്ലാഹുവിങ്കലേക്കത്രെ تُرْجَعُ മടക്കപ്പെടുക الْأُمُورُ കാര്യങ്ങള്‍.
8:44നിങ്ങള്‍ (പരസ്പരം) കണ്ടുമുട്ടിയപ്പോള്‍, നിങ്ങളുടെ കണ്ണുകളില്‍ [കാഴ്ചയില്‍] അവരെ കുറച്ച് അവന്‍ നിങ്ങള്‍ക്കു കാണിച്ചു തന്ന സന്ദര്‍ഭവും (ഓര്‍ക്കുക); അവരുടെ കണ്ണുകളില്‍ [കാഴ്ചയില്‍] നിങ്ങളെയും അവന്‍ കുറച്ചു (കാട്ടി) യിരുന്നു; (അതെ) പ്രാവര്‍ത്തികമാക്കേണ്ടിയിരുന്ന ഒരു കാര്യം അല്ലാഹു നിര്‍വ്വഹിക്കുവാന്‍ വേണ്ടി(യാണത്). അല്ലാഹുവിങ്കലേക്കത്രെ കാര്യങ്ങള്‍ മടക്കപ്പെടുന്നത്.
തഫ്സീർ : 43-44
View   
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا لَقِيتُمْ فِئَةًۭ فَٱثْبُتُوا۟ وَٱذْكُرُوا۟ ٱللَّهَ كَثِيرًۭا لَّعَلَّكُمْ تُفْلِحُونَ﴿٤٥﴾
share
يَا أَيُّهَا الَّذِينَ آمَنُوا വിശ്വസിച്ചവരേ إِذَا لَقِيتُمْ നിങ്ങള്‍ കണ്ടുമുട്ടിയാല്‍ فِئَةً വല്ല സംഘത്തെയും, ഒരു കൂട്ടത്തെ فَاثْبُتُوا നിങ്ങള്‍ ഉറച്ചു (സ്ഥിരപ്പെട്ടു) നില്‍ക്കുവിന്‍ وَاذْكُرُوا ഓര്‍മ്മിക്കുകയും ചെയ്യുവിന്‍ اللَّـهَ അല്ലാഹുവിനെ كَثِيرًا വളരെ, അധികം, ധാരാളം لَّعَلَّكُمْ നിങ്ങളായേക്കാം, ആകുവാന്‍ വേണ്ടി تُفْلِحُونَ നിങ്ങള്‍ വിജയം പ്രാപിക്കും.
8:45ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ വല്ല (സൈന്യ) സംഘത്തെയും കണ്ടുമുട്ടിയാല്‍, നിങ്ങള്‍ ഉറച്ചു നില്‍ക്കുകയും, അല്ലാഹുവിനെ ധാരാളം ഓര്‍മ്മിക്കുകയും ചെയ്യുവിന്‍;- നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.
وَأَطِيعُوا۟ ٱللَّهَ وَرَسُولَهُۥ وَلَا تَنَـٰزَعُوا۟ فَتَفْشَلُوا۟ وَتَذْهَبَ رِيحُكُمْ ۖ وَٱصْبِرُوٓا۟ ۚ إِنَّ ٱللَّهَ مَعَ ٱلصَّـٰبِرِينَ﴿٤٦﴾
share
وَأَطِيعُوا അനുസരിക്കുകയും ചെയ്യുവിന്‍ اللَّـهَ അല്ലാഹുവിനെ وَرَسُولَهُ അവന്റെ റസൂലിനെയും وَلَا تَنَازَعُوا പരസ്പരം ഭിന്നിക്കുക (പിണങ്ങുക - വഴക്കടിക്കുക) യും ചെയ്യരുത് فَتَفْشَلُوا എന്നാല്‍ നിങ്ങള്‍ക്കു ഭീരുത്വം പിണയും, നിങ്ങള്‍ ഭീരുത്വം കാണിക്കും وَتَذْهَبَ പോകുകയും ചെയ്യും رِيحُكُمْ നിങ്ങളുടെ കാറ്റ് (വീര്യം) وَاصْبِرُوا ക്ഷമിക്കുകയും ചെയ്യുവിന്‍ إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു مَعَ الصَّابِرِينَ ക്ഷമിക്കുന്നവരുടെ കൂടെയായിരിക്കും.
8:46നിങ്ങള്‍ അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുകയും ചെയ്യുവിന്‍; നിങ്ങള്‍ പരസ്പരം ഭിന്നിക്കുകയും ചെയ്യരുത്; എന്നാല്‍ നിങ്ങള്‍ക്കു ഭീരുത്വം പിണയുകയും, നിങ്ങളുടെ കാറ്റ് [വീര്യം] പോയിപ്പോകുകയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുകയും ചെയ്യണം. നിശ്ചയമായും അല്ലാഹു ക്ഷമിക്കുന്നവരുടെ കൂടെയായിരിക്കും.
തഫ്സീർ : 45-46
View   
وَلَا تَكُونُوا۟ كَٱلَّذِينَ خَرَجُوا۟ مِن دِيَـٰرِهِم بَطَرًۭا وَرِئَآءَ ٱلنَّاسِ وَيَصُدُّونَ عَن سَبِيلِ ٱللَّهِ ۚ وَٱللَّهُ بِمَا يَعْمَلُونَ مُحِيطٌۭ﴿٤٧﴾
share
وَلَا تَكُونُوا നിങ്ങളാവുകയുമരുത് كَالَّذِينَ خَرَجُوا പുറപ്പെട്ടവരെപ്പോലെ مِن دِيَارِهِم അവരുടെ വീടു (വസതി) കളില്‍ നിന്നു بَطَرًا ഗര്‍വ്വായിട്ടു, മതിമറന്നുകൊണ്ടു, അഹങ്കാരമായി وَرِئَاءَ കാണിക്കുവാനും النَّاسِ മനുഷ്യരേ وَيَصُدُّونَ അവര്‍ തടയുകയും ചെയ്തിരുന്നു, തടഞ്ഞുകൊണ്ടും عَن سَبِيلِ മാര്‍ഗ്ഗത്തില്‍നിന്നു اللَّـهِ അല്ലാഹുവിന്റെ وَاللَّـهُ അല്ലാഹുവാകട്ടെ بِمَا يَعْمَلُونَ അവര്‍ പ്രവര്‍ത്തിക്കുന്നതിനെ مُحِيطٌ വലയം ചെയ്യുന്ന (സൂക്ഷ്മമായറിയുന്ന) വനാണ്.
8:47തങ്ങളുടെ വീടുകളില്‍നിന്ന് ഗര്‍വ്വായും, മനുഷ്യരെ കാണി(ച്ചു കീര്‍ത്തിസമ്പാദി)ക്കുവാനായും പുറപ്പെട്ടവരെപ്പോലെ നിങ്ങള്‍ ആവുകയുമരുത്. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്നു (ജനങ്ങളെ) അവര്‍ തടയുകയും ചെയ്യുന്നു. [ഇവരെപ്പോലെ നിങ്ങള്‍ ആയിരിക്കരുത്]. അല്ലാഹു, അവര്‍ പ്രവര്‍ത്തിക്കുന്നതിനെ വലയം ചെയ്തു [സൂക്ഷ്മമായറിഞ്ഞു] കൊണ്ടിരിക്കുന്നവനാകുന്നു.
തഫ്സീർ : 47-47
View   
وَإِذْ زَيَّنَ لَهُمُ ٱلشَّيْطَـٰنُ أَعْمَـٰلَهُمْ وَقَالَ لَا غَالِبَ لَكُمُ ٱلْيَوْمَ مِنَ ٱلنَّاسِ وَإِنِّى جَارٌۭ لَّكُمْ ۖ فَلَمَّا تَرَآءَتِ ٱلْفِئَتَانِ نَكَصَ عَلَىٰ عَقِبَيْهِ وَقَالَ إِنِّى بَرِىٓءٌۭ مِّنكُمْ إِنِّىٓ أَرَىٰ مَا لَا تَرَوْنَ إِنِّىٓ أَخَافُ ٱللَّهَ ۚ وَٱللَّهُ شَدِيدُ ٱلْعِقَابِ﴿٤٨﴾
share
وَإِذْ زَيَّنَ ഭംഗിയാക്കിക്കൊടുത്ത (അലങ്കാരമായി കാണിച്ച) സന്ദര്‍ഭവും لَهُمُ അവര്‍ക്കു الشَّيْطَانُ പിശാചു, ശൈത്താന്‍ أَعْمَالَهُمْ അവരുടെ പ്രവൃത്തികളെ وَقَالَ അവന്‍ പറയുകയും (ചെയ്തു - ചെയ്ത) لَا غَالِبَ ജയിച്ചടക്കുന്നവനേ ഇല്ല لَكُمُ നിങ്ങളെ, നിങ്ങളോടു الْيَوْمَ ഇന്നു, ഈ ദിവസം مِنَ النَّاسِ മനുഷ്യരില്‍നിന്നു وَإِنِّي നിശ്ചയമായും ഞാന്‍ جَارٌ لَّكُمْ നിങ്ങള്‍ക്കു ഒരയല്‍ക്കാരനാണ്, (അഭയം നല്‍കുന്ന) സഹായിയാണു فَلَمَّا تَرَاءَتِ എന്നിട്ടു അന്യോന്യം കണ്ടപ്പോള്‍ الْفِئَتَانِ രണ്ടു സംഘങ്ങള്‍ نَكَصَ അവന്‍ പിന്നോക്കം വെച്ചു, പിന്നോട്ടു മാറി عَلَىٰ عَقِبَيْهِ തന്റെ മടമ്പുകാലുകളില്‍ وَقَالَ അവന്‍ പറയുകയും ചെയ്തു إِنِّي بَرِيءٌ ഞാന്‍ ഒഴിവായവനാണ് مِّنكُمْ നിങ്ങളില്‍ നിന്നും, നിങ്ങളോടു إِنِّي أَرَىٰ നിശ്ചയമായും ഞാന്‍ കാണുന്നു مَا لَا تَرَوْنَ നിങ്ങള്‍ കാണാത്തതു إِنِّي أَخَافُ നിശ്ചയമായും ഞാന്‍ ഭയപ്പെടുന്നു, പേടിക്കുന്നു اللَّـهَ അല്ലാഹുവിനെ وَاللَّـهُ അല്ലാഹുവാകട്ടെ شَدِيدُ കഠിനമായവനാണു الْعِقَابِ ശിക്ഷാനടപടി.
8:48പിശാച് അവര്‍ക്കു [അവിശ്വാസികള്‍ക്കു] തങ്ങളുടെ പ്രവൃത്തികളെ ഭംഗിയാക്കി കാട്ടിയ സന്ദര്‍ഭവും (ഓര്‍ക്കുക): അവന്‍ പറയുകയും ചെയ്തു: "ഇന്നു മനുഷ്യരില്‍നിന്നു (ആരും) നിങ്ങളെ ജയിച്ചടക്കുന്നവരില്ല; നിശ്ചയമായും, ഞാന്‍ നിങ്ങള്‍ക്കു ഒരു അയല്‍ക്കാരനും [സഹായിയും] ആകുന്നു." എന്നിട്ട് രണ്ടു സംഘങ്ങള്‍ പരസ്പരം കണ്ടപ്പോള്‍, അവന്‍ മടമ്പുകാലുകളില്‍ [വന്നപാടെ] പിന്നോക്കം വെച്ചു; അവന്‍ പറയുകയും ചെയ്തു: "നിശ്ചയമായും ഞാന്‍, നിങ്ങളില്‍ നിന്നും [ഉത്തരവാദിത്വം] ഒഴിവായവനാണ്; നിങ്ങള്‍ കാണാത്തതു ഞാന്‍ കാണുന്നു: ഞാന്‍ അല്ലാഹുവിനെ പേടിക്കുന്നു. അല്ലാഹുവാകട്ടെ, ശിക്ഷാ നടപടി കഠിനമായവനാകുന്നു."
തഫ്സീർ : 48-48
View   
إِذْ يَقُولُ ٱلْمُنَـٰفِقُونَ وَٱلَّذِينَ فِى قُلُوبِهِم مَّرَضٌ غَرَّ هَـٰٓؤُلَآءِ دِينُهُمْ ۗ وَمَن يَتَوَكَّلْ عَلَى ٱللَّهِ فَإِنَّ ٱللَّهَ عَزِيزٌ حَكِيمٌۭ﴿٤٩﴾
share
إِذْ يَقُولُ പറയുന്ന (പറഞ്ഞിരുന്ന) സന്ദര്‍ഭം الْمُنَافِقُونَ കപടവിശ്വാസികള്‍ وَالَّذِينَ യാതൊരു കൂട്ടരും فِي قُلُوبِهِم അവരുടെ ഹൃദയങ്ങളിലുണ്ടു مَّرَضٌ ഒരു (തരം) രോഗമുള്ളവരും غَرَّ വഞ്ചിച്ചു, ചതിപ്പെടുത്തിയിരിക്കുന്നു هَـٰؤُلَاءِ ഈ കൂട്ടരെ دِينُهُمْ അവരുടെ മതം وَمَن ആരെങ്കിലും, വല്ലവരും, ആര്‍ يَتَوَكَّلْ ഭരമേല്‍പിക്കുന്ന(പക്ഷം) عَلَى اللَّـهِ അല്ലാഹുവിന്റെമേല്‍ فَإِنَّ اللَّـهَ എന്നാല്‍ നിശ്ചയമായും അല്ലാഹു عَزِيزٌ പ്രതാപശാലിയാണു حَكِيمٌ അഗാധജ്ഞനാണു, യുക്തിമാനാണു.
8:49കപടവിശ്വാസികളും, തങ്ങളുടെ ഹൃദയങ്ങളില്‍ ഒരു (തരം) രോഗമുള്ളവരും പറഞ്ഞിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക): "ഇക്കൂട്ടരെ അവരുടെ മതം വഞ്ചിച്ചു"വെന്നു. ആരെങ്കിലും അല്ലാഹുവിന്റെ മേല്‍ ഭരമേല്‍പിക്കുന്നപക്ഷം, നിശ്ചയമായും അല്ലാഹു, പ്രതാപശാലിയും, അഗാധജ്ഞനുമാണ് (എന്നു അറിഞ്ഞുകൊള്ളട്ടെ).
തഫ്സീർ : 49-49
View   
وَلَوْ تَرَىٰٓ إِذْ يَتَوَفَّى ٱلَّذِينَ كَفَرُوا۟ ۙ ٱلْمَلَـٰٓئِكَةُ يَضْرِبُونَ وُجُوهَهُمْ وَأَدْبَـٰرَهُمْ وَذُوقُوا۟ عَذَابَ ٱلْحَرِيقِ﴿٥٠﴾
share
وَلَوْ تَرَىٰ നീ കണ്ടിരുന്നുവെങ്കില്‍, കാണുമായിരുന്നെങ്കില്‍ إِذْ يَتَوَفَّى പിടിച്ചെടുക്കുമ്പോള്‍ الَّذِينَ كَفَرُوا അവിശ്വസിച്ചവരെ الْمَلَائِكَةُ മലക്കുകള്‍ يَضْرِبُونَ അവര്‍ അടിച്ചും കൊണ്ട് وُجُوهَهُمْ അവരുടെ മുഖങ്ങളെ وَأَدْبَارَهُمْ അവരുടെ പിന്‍പുറങ്ങളെയും وَذُوقُوا ആസ്വദിക്കുക (രുചി നോക്കുക - അനുഭവിക്കുക) യും ചെയ്യുവിന്‍ عَذَابَ ശിക്ഷ വെന്തു الْحَرِيقِ കരിച്ചലിന്റെ.
8:50അവിശ്വസിച്ചവരെ മലക്കുകള്‍ പിടിച്ചെടുക്കുന്ന [മരണപ്പെടുത്തുന്ന] സന്ദര്‍ഭം നീ കണ്ടിരുന്നുവെങ്കില്‍! അവരുടെ മുഖങ്ങളെയും, അവരുടെ പിന്‍ഭാഗങ്ങളെയും അടിച്ചും കൊണ്ട്. [ഹാ! അതു വല്ലാത്തൊരു കാഴ്ചയായിരിക്കും!] "വെന്തു കരിച്ചലിന്റെ ശിക്ഷ ആസ്വദിച്ചുകൊള്ളുവിന്‍" (എന്നു പറയുകയും ചെയ്യും).
ذَٰلِكَ بِمَا قَدَّمَتْ أَيْدِيكُمْ وَأَنَّ ٱللَّهَ لَيْسَ بِظَلَّـٰمٍۢ لِّلْعَبِيدِ﴿٥١﴾
share
ذَٰلِكَ അതു بِمَا قَدَّمَتْ മുന്‍ ചെയ്തു വെച്ചതു നിമിത്തമാണു أَيْدِيكُمْ നിങ്ങളുടെ കൈകള്‍ وَأَنَّ اللَّـهَ അല്ലാഹു എന്നുള്ളതും لَيْسَ അവനല്ല (എന്നുള്ളതും) بِظَلَّامٍ അക്രമം ചെയ്യുന്നവനേ لِّلْعَبِيدِ അടിമകളോടു.
8:51(അവിശ്വാസികളേ) അതു, നിങ്ങളുടെ കരങ്ങള്‍ മുന്‍ ചെയ്തു വെച്ചതു നിമിത്തമാകുന്നു. അല്ലാഹു അടിമകളോടു അക്രമം പ്രവര്‍ത്തിക്കുന്നവനൊന്നുമല്ല എന്നുള്ളതും (നിമിത്തമാണ്).
തഫ്സീർ : 50-51
View   
كَدَأْبِ ءَالِ فِرْعَوْنَ ۙ وَٱلَّذِينَ مِن قَبْلِهِمْ ۚ كَفَرُوا۟ بِـَٔايَـٰتِ ٱللَّهِ فَأَخَذَهُمُ ٱللَّهُ بِذُنُوبِهِمْ ۗ إِنَّ ٱللَّهَ قَوِىٌّۭ شَدِيدُ ٱلْعِقَابِ﴿٥٢﴾
share
كَدَأْبِ പതിവു (സമ്പ്രദായം) പോലെ آلِ فِرْعَوْنَ ഫിര്‍ഔന്റെ കൂട്ടരുടെ وَالَّذِينَ مِن قَبْلِهِمْ അവരുടെ മുമ്പുള്ളവരുടെയും كَفَرُوا അവര്‍ അവിശ്വസിച്ചു بِآيَاتِ اللَّـهِ അല്ലാഹുവിന്റെ ആയത്തു (ലക്‌ഷ്യം - ദൃഷ്ടാന്തം) കളില്‍ فَأَخَذَهُمُ അപ്പോള്‍ അവരെ പിടിച്ചു, പിടികൂടി اللَّـهُ അല്ലാഹു بِذُنُوبِهِمْ അവരുടെ പാപങ്ങള്‍ നിമിത്തം إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു قَوِيٌّ ശക്തനാകുന്നു شَدِيدُ കഠിനമായവനാണു الْعِقَابِ ശിക്ഷാ നടപടി.
8:52ഫിര്‍ഔന്റെ ആള്‍ക്കാരുടെയും, അവരുടെ മുമ്പുള്ളവരുടെയും സമ്പ്രദായംപോലെ (ത്തന്നെ). അതായതു: അവര്‍ അല്ലാഹുവിന്റെ "ആയത്തു" [ലക്‌ഷ്യം] കളില്‍ അവിശ്വസിച്ചു; അപ്പോള്‍, അവരുടെ പാപങ്ങള്‍ നിമിത്തം അല്ലാഹു അവരെ പിടിച്ചു (ശിക്ഷിച്ചു). നിശ്ചയമായും അല്ലാഹു, ശക്തനാകുന്നു; ശിക്ഷാനടപടി കഠിനമായവനാകുന്നു.
ذَٰلِكَ بِأَنَّ ٱللَّهَ لَمْ يَكُ مُغَيِّرًۭا نِّعْمَةً أَنْعَمَهَا عَلَىٰ قَوْمٍ حَتَّىٰ يُغَيِّرُوا۟ مَا بِأَنفُسِهِمْ ۙ وَأَنَّ ٱللَّهَ سَمِيعٌ عَلِيمٌۭ﴿٥٣﴾
share
ذَٰلِكَ അതു بِأَنَّ اللَّـهَ അല്ലാഹു എന്നുള്ളതു കൊണ്ടാണു لَمْ يَكُ അവനായിട്ടില്ല, അവനല്ല (എന്നുള്ളതു) مُغَيِّرًا മാറ്റം വരുത്തുന്നവന്‍ نِّعْمَةً ഒരനുഗ്രഹത്തെ, ഒരനുഗ്രഹവും أَنْعَمَهَا അവന്‍ അതു (അനുഗ്രഹം) ചെയ്തുകൊടുത്തു عَلَىٰ قَوْمٍ ഒരു ജനതക്കു حَتَّىٰ يُغَيِّرُوا അവര്‍ മാറ്റം വരുത്തുന്നതുവരെ مَا بِأَنفُسِهِمْ അവരുടെ സ്വന്തങ്ങളിലുള്ളതു وَأَنَّ اللَّـهَ അല്ലാഹു (ആകുന്നു) എന്നുള്ളതും سَمِيعٌ കേള്‍ക്കുന്നവനാകുന്നു عَلِيمٌ അറിയുന്നവന്‍.
8:53അതു, ഒരു ജനതക്കു അല്ലാഹു ചെയ്തുകൊടുത്ത ഒരനുഗ്രഹം അവന്‍ മാറ്റം വരുത്തുന്നവനല്ലെന്നുള്ളതു കൊണ്ടാണ്; അവര്‍ തങ്ങളുടെ സ്വന്തങ്ങളിലുള്ളതു സ്വന്തം സ്ഥിതിഗതികളെ] മാറ്റം വരുത്തുന്നതുവരേക്കും. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും, അറിയുന്നവനുമാണെന്നുള്ളതും (കൊണ്ടാണ്).
كَدَأْبِ ءَالِ فِرْعَوْنَ ۙ وَٱلَّذِينَ مِن قَبْلِهِمْ ۚ كَذَّبُوا۟ بِـَٔايَـٰتِ رَبِّهِمْ فَأَهْلَكْنَـٰهُم بِذُنُوبِهِمْ وَأَغْرَقْنَآ ءَالَ فِرْعَوْنَ ۚ وَكُلٌّۭ كَانُوا۟ ظَـٰلِمِينَ﴿٥٤﴾
share
كَدَأْبِ സമ്പ്രദായം (പതിവു) പോലെ آلِ فِرْعَوْنَ ഫിര്‍ഔന്റെ കൂട്ടരുടെ وَالَّذِينَ مِن قَبْلِهِمْ അവരുടെ മുമ്പുള്ളവരുടെയും كَذَّبُوا അവര്‍ വ്യാജമാക്കി, കളവാക്കി بِآيَاتِ ആയത്തുകളെ رَبِّهِمْ അവരുടെ റബ്ബിന്റെ فَأَهْلَكْنَاهُم അപ്പോള്‍ നാമവരെ നശിപ്പിച്ചു بِذُنُوبِهِمْ അവരുടെ പാപങ്ങള്‍ നിമിത്തം وَأَغْرَقْنَا നാം മുക്കിക്കളയുകയും ചെയ്തു آلَ فِرْعَوْنَ ഫിര്‍ഔന്റെ കൂട്ടരെ وَكُلٌّ എല്ലാവരും (തന്നെ) كَانُوا ആയിരുന്നു ظَالِمِينَ അക്രമികള്‍.
8:54(അതെ) ഫിര്‍ഔന്റെ ആള്‍ക്കാരുടെയും, അവരുടെ മുമ്പുള്ളവരുടെയും സമ്പ്രദായംപോലെ (ത്തന്നെ). അതായതു: അവര്‍ തങ്ങളുടെ രക്ഷിതാവിന്റെ "ആയത്തു" [ലക്‌ഷ്യം]കളെ വ്യാജമാക്കി; അപ്പോള്‍, അവരുടെ പാപങ്ങള്‍ നിമിത്തം നാം അവരെ നശിപ്പിച്ചു; ഫിര്‍ഔന്റെ ആള്‍ക്കാരെ നാം മുക്കി നശിപ്പിക്കുകയും ചെയ്തു. എല്ലാവരും അക്രമികളുമായിരുന്നു.
തഫ്സീർ : 52-54
View   
إِنَّ شَرَّ ٱلدَّوَآبِّ عِندَ ٱللَّهِ ٱلَّذِينَ كَفَرُوا۟ فَهُمْ لَا يُؤْمِنُونَ﴿٥٥﴾
share
إِنَّ شَرَّ നിശ്ചയമായും മോശം, മോശപ്പെട്ടവര്‍ الدَّوَابِّ ജന്തുക്കളില്‍, ജീവികളിലെ عِندَ اللَّـهِ അല്ലാഹുവിന്റെ അടുക്കല്‍ الَّذِينَ യാതൊരുവരാണ് كَفَرُوا അവര്‍ അവിശ്വസിച്ചു فَهُمْ എന്നിട്ടു (അതിനാല്‍) അവര്‍ لَا يُؤْمِنُونَ വിശ്വസിക്കുകയില്ല.
8:55നിശ്ചയമായും അല്ലാഹുവിന്റെ അടുക്കല്‍ (ജീവ) ജന്തുക്കളില്‍ വെച്ചു മോശപ്പെട്ടവര്‍ യാതൊരു കൂട്ടരാണ്; അവര്‍ അവിശ്വസിച്ചു; അതിനാല്‍ അവര്‍ വിശ്വസിക്കുകയില്ല. (ഇങ്ങിനെയുള്ളവരാകുന്നു).
ٱلَّذِينَ عَـٰهَدتَّ مِنْهُمْ ثُمَّ يَنقُضُونَ عَهْدَهُمْ فِى كُلِّ مَرَّةٍۢ وَهُمْ لَا يَتَّقُونَ﴿٥٦﴾
share
الَّذِينَ അതായതു യാതൊരു കൂട്ടര്‍ عَاهَدتَّ നീ കരാറു നടത്തി (വാങ്ങി) مِنْهُمْ അവരോടു, അവരില്‍ നിന്നു ثُمَّ يَنقُضُونَ പിന്നെ അവര്‍ ലംഘിക്കുന്നു عَهْدَهُمْ തങ്ങളുടെ കരാറിനെ فِي كُلِّ مَرَّةٍ എല്ലാ പ്രാവശ്യത്തിലും وَهُمْ അവരാകട്ടെ لَا يَتَّقُونَ സൂക്ഷിക്കുന്നുമില്ല.
8:56അതായതു യാതൊരു കൂട്ടര്‍: അവരോടു നീ കരാറുവാങ്ങി; (എന്നിട്ടു) പിന്നെ, എല്ലാ പ്രാവശ്യത്തിലും തങ്ങളുടെ കരാര്‍ അവര്‍ ലംഘിച്ചുകൊണ്ടിരിക്കുന്നു; അവരാകട്ടെ, (അല്ലാഹുവിനെ) സൂക്ഷിക്കുന്നുമില്ല.
فَإِمَّا تَثْقَفَنَّهُمْ فِى ٱلْحَرْبِ فَشَرِّدْ بِهِم مَّنْ خَلْفَهُمْ لَعَلَّهُمْ يَذَّكَّرُونَ﴿٥٧﴾
share
فَإِمَّا അപ്പോള്‍, വല്ലപ്പോഴുമെങ്കില്‍ تَثْقَفَنَّهُمْ അവരെ നീ കണ്ടെത്തുന്നുവെങ്കില്‍ فِي الْحَرْبِ യുദ്ധത്തില്‍ വെച്ചു فَشَرِّدْ എന്നാല്‍ നീ തുരത്തിക്കളയുക بِهِم അവര്‍ മൂലം, അവരെക്കൊണ്ടു مَّنْ خَلْفَهُمْ അവരുടെ പിമ്പിളുള്ളവരെ لَعَلَّهُمْ അവരായേക്കാം يَذَّكَّرُونَ അവര്‍ ഉറ്റാലോചിക്കും
8:57അതിനാല്‍, യുദ്ധത്തില്‍വെച്ച് (വല്ലപ്പോഴും) നീ അവരെ കണ്ടെത്തുന്ന പക്ഷം, അവരെക്കൊണ്ടു അവരുടെ പിമ്പിളുള്ളവരെ (പാഠം പഠിപ്പിച്ച്) തുരത്തിക്കളയുക; അവര്‍ ഉറ്റാലോചിച്ചേക്കാം.
وَإِمَّا تَخَافَنَّ مِن قَوْمٍ خِيَانَةًۭ فَٱنۢبِذْ إِلَيْهِمْ عَلَىٰ سَوَآءٍ ۚ إِنَّ ٱللَّهَ لَا يُحِبُّ ٱلْخَآئِنِينَ﴿٥٨﴾
share
وَإِمَّا تَخَافَنَّ നീ വല്ലപ്പോഴും ഭയപ്പെടുന്ന പക്ഷം مِن قَوْمٍ വല്ല ജനതയില്‍ നിന്നും خِيَانَةً ചതി, വല്ല വഞ്ചനയും فَانبِذْ എന്നാല്‍ നീ ഇട്ടുകളയുക, എറിയുക إِلَيْهِمْ അവരിലേക്കു عَلَىٰ سَوَاءٍ സമത്തിലായി إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു لَا يُحِبُّ ഇഷ്ടപ്പെടുകയില്ല الْخَائِنِينَ ചതിയന്‍മാരെ.
8:58വല്ല ജനതയില്‍ നിന്നും നീ (വല്ലപ്പോഴും) ചതിയെ ഭയപ്പെടുന്ന പക്ഷം, സമത്തിലായിക്കൊണ്ട് അവര്‍ക്ക് (അവരുടെ കരാറ് അങ്ങ്) ഇട്ടുകൊടുത്തേക്കുക. നിശ്ചയമായും, ചതിയന്‍മാരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല.
തഫ്സീർ : 55-58
View   
وَلَا يَحْسَبَنَّ ٱلَّذِينَ كَفَرُوا۟ سَبَقُوٓا۟ ۚ إِنَّهُمْ لَا يُعْجِزُونَ﴿٥٩﴾
share
وَلَا يَحْسَبَنَّ നിശ്ചയമായും ഗണിക്കേണ്ടാ, കണക്കു കൂട്ടേണ്ടാ, വിചാരിക്കരുതു الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ سَبَقُوا അവര്‍ മറികടന്നുവെന്നു إِنَّهُمْ നിശ്ചയമായും അവര്‍ لَا يُعْجِزُونَ അവര്‍ അശക്തരാക്കുക (കിട്ടാതാക്കുക) യില്ല, പരാജയപ്പെടുത്തുന്നതല്ല.
8:59നിശ്ചയമായും അവിശ്വസിച്ചവര്‍ ഗണിക്കേണ്ടാ, തങ്ങള്‍ (പിടികിട്ടാതെ) മറികടന്നു പോയിരിക്കുന്നുവെന്ന്. നിശ്ചയമായും, അവര്‍ (അല്ലാഹുവിനെ) അശക്തനാക്കുകയില്ല.
തഫ്സീർ : 59-59
View   
وَأَعِدُّوا۟ لَهُم مَّا ٱسْتَطَعْتُم مِّن قُوَّةٍۢ وَمِن رِّبَاطِ ٱلْخَيْلِ تُرْهِبُونَ بِهِۦ عَدُوَّ ٱللَّهِ وَعَدُوَّكُمْ وَءَاخَرِينَ مِن دُونِهِمْ لَا تَعْلَمُونَهُمُ ٱللَّهُ يَعْلَمُهُمْ ۚ وَمَا تُنفِقُوا۟ مِن شَىْءٍۢ فِى سَبِيلِ ٱللَّهِ يُوَفَّ إِلَيْكُمْ وَأَنتُمْ لَا تُظْلَمُونَ﴿٦٠﴾
share
وَأَعِدُّوا നിങ്ങള്‍ ഒരുക്കുക (സജ്ജീകരിക്കുക) യും ചെയ്യുവിന്‍ لَهُم അവര്‍ക്കു വേണ്ടി, അവരോടു مَّا اسْتَطَعْتُم നിങ്ങള്‍ക്കു കഴിയുന്നത്, സാദ്ധ്യമാകുന്നത്ര مِّن قُوَّةٍ ശക്തിയില്‍ നിന്ന്, ശക്തിയായിട്ട് وَمِن رِّبَاطِ കെട്ടിനിറുത്തിപ്പെട്ടതില്‍നിന്നും, കെട്ടിനിറുത്തലായും الْخَيْلِ കുതിര(യിലെ), കുതിരയെ تُرْهِبُونَ നിങ്ങള്‍ പേടിപ്പെടുത്തുമാറ് بِهِ അതുമൂലം عَدُوَّ اللَّـهِ അല്ലാഹുവിന്റെ ശത്രുവെ وَعَدُوَّكُمْ നിങ്ങളുടെ ശത്രുവെയും وَءَاخَرِينَ വേറെ ചിലരെയും, മറ്റുള്ളവരെയും مِن دُونِهِمْ അവര്‍ക്കു പുറമെ, അവരെ കൂടാതെ لَا تَعْلَمُونَهُمُ അവരെ നിങ്ങള്‍ അറിയുന്നതല്ല اللَّـهُ يَعْلَمُهُمْ അല്ലാഹു അവരെ അറിയുന്നതാണ് وَمَا تُنفِقُوا നിങ്ങള്‍ എന്ത് ചിലവഴിക്കുന്നുവോ, എന്ത് ചിലവഴിക്കുന്നതായാലും مِن شَيْءٍ ഒരു വസ്തുവായിട്ട്, ഏതൊരു വസ്തുവെയും فِي سَبِيلِ മാര്‍ഗ്ഗത്തില്‍ اللَّـهِ അല്ലാഹുവിന്റെ يُوَفَّ അതു നിറവേറ്റി (പൂര്‍ത്തിയാക്കി) ത്തരപ്പെടും إِلَيْكُمْ നിങ്ങള്‍ക്കു, നിങ്ങളിലേക്കു وَأَنتُمْ നിങ്ങളാകട്ടെ لَا تُظْلَمُونَ നിങ്ങള്‍ അനീതി ചെയ്യപ്പെടുന്നതുമല്ല.
8:60(സത്യവിശ്വാസികളേ) അവര്‍ക്കു വേണ്ടി നിങ്ങള്‍ക്കു സാധിക്കുന്നത്ര ശക്തിയും കെട്ടിനിറുത്തിയ (പോര്‍) കുതിരകളെയും നിങ്ങള്‍ ഒരുക്കുകയും ചെയ്യുവിന്‍; അല്ലാഹുവിന്റെ ശത്രുവെയും, നിങ്ങളുടെ ശത്രുവെയും, അവര്‍ക്കു പുറമെ വേറെ ചിലരെയും അതുമൂലം നിങ്ങള്‍ പേടിപ്പെടുത്തുമാറ്: അവരെ (ക്കുറിച്ച്) നിങ്ങള്‍ അറിയുകയില്ല; അല്ലാഹു അവരെ (ക്കുറിച്ച്) അറിയുന്നതാണ്. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിങ്ങള്‍ ഏതൊരു വസ്തു ചിലവഴിക്കുന്നുവോ, അതു നിങ്ങള്‍ക്കു നിറവേറ്റിത്തരപ്പെടുന്നതാണു; നിങ്ങളാകട്ടെ നിങ്ങളോടു അനീതി ചെയ്യപ്പെടുകയില്ല താനും.
തഫ്സീർ : 60-60
View   
وَإِن جَنَحُوا۟ لِلسَّلْمِ فَٱجْنَحْ لَهَا وَتَوَكَّلْ عَلَى ٱللَّهِ ۚ إِنَّهُۥ هُوَ ٱلسَّمِيعُ ٱلْعَلِيمُ﴿٦١﴾
share
وَإِن جَنَحُوا അവര്‍ തുനിഞാല്‍, ചാഞ്ഞുവെങ്കില്‍ لِلسَّلْمِ സമാധാനത്തിനു (സമാധാന സന്ധിയിലേക്കു) فَاجْنَحْ നീയും തുനിയുക, ചായുക لَهَا അതിനു, അതിലേക്കു وَتَوَكَّلْ നീ ഭരമേല്‍പിക്കുകയും ചെയ്യുക عَلَى اللَّـهِ അല്ലാഹുവിന്റെ മേല്‍ إِنَّهُ هُوَ നിശ്ചയമായും അവന്‍ തന്നെ السَّمِيعُ കേള്‍ക്കുന്നവന്‍ الْعَلِيمُ അറിയുന്നവന്‍.
8:61(നബിയേ) അവര്‍ സമാധാനത്തിനു [സന്ധിക്കു] തുനിയുന്നപക്ഷം, നീയും അതിനു തുനിയുക; അല്ലാഹുവിന്റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുക. നിശ്ചയമായും, അവന്‍ തന്നെയാണു (എല്ലാം) കേള്‍ക്കുന്നവനും, അറിയുന്നവനും.
وَإِن يُرِيدُوٓا۟ أَن يَخْدَعُوكَ فَإِنَّ حَسْبَكَ ٱللَّهُ ۚ هُوَ ٱلَّذِىٓ أَيَّدَكَ بِنَصْرِهِۦ وَبِٱلْمُؤْمِنِينَ﴿٦٢﴾
share
وَإِن يُرِيدُوا അവര്‍ ഉദ്ദേശിക്കുന്നുവെങ്കിലോ أَن يَخْدَعُوكَ അവര്‍ നിന്നെ വഞ്ചിക്കുവാന്‍ فَإِنَّ حَسْبَكَ എന്നാല്‍ നിശ്ചയമായും നിനക്കുമതി, മതിയായവന്‍ اللَّـهُ അല്ലാഹു, അല്ലാഹുവാകുന്നു هُوَ الَّذِي അവനത്രെ യാതൊരുവന്‍ أَيَّدَكَ നിന്നെ അവന്‍ ബലപ്പെടുത്തി بِنَصْرِهِ തന്റെ സഹായം കൊണ്ടു وَبِالْمُؤْمِنِينَ സത്യവിശ്വാസികളെക്കൊണ്ടും.
8:62അവര്‍ നിന്നെ വഞ്ചിക്കുവാന്‍ ഉദ്ദേശിക്കുന്നുവെങ്കിലോ, അപ്പോള്‍, നിശ്ചയമായും, നിനക്കു അല്ലാഹു (തന്നെ) മതി. അവനത്രെ, തന്റെ സഹായം കൊണ്ടും, സത്യവിശ്വാസികളെക്കൊണ്ടും നിന്നെ ബലപ്പെടുത്തിത്തന്നവന്‍.
وَأَلَّفَ بَيْنَ قُلُوبِهِمْ ۚ لَوْ أَنفَقْتَ مَا فِى ٱلْأَرْضِ جَمِيعًۭا مَّآ أَلَّفْتَ بَيْنَ قُلُوبِهِمْ وَلَـٰكِنَّ ٱللَّهَ أَلَّفَ بَيْنَهُمْ ۚ إِنَّهُۥ عَزِيزٌ حَكِيمٌۭ﴿٦٣﴾
share
وَأَلَّفَ അവന്‍ ഇണക്കുകയും ചെയ്തിരിക്കുന്നു بَيْنَ قُلُوبِهِمْ അവരുടെ ഹൃദയങ്ങള്‍ക്കിടയില്‍ لَوْ أَنفَقْتَ നീ ചിലവഴിച്ചിരുന്നെങ്കില്‍, ചിലവാക്കിയാലും مَا فِي الْأَرْضِ ഭൂമിയിലുള്ളതു جَمِيعًا മുഴുവനും مَّا أَلَّفْتَ നീ ഇണക്കിച്ചേര്‍ക്കുകയില്ല بَيْنَ قُلُوبِهِمْ അവരുടെ ഹൃദയങ്ങള്‍ക്കിടയില്‍ وَلَـٰكِنَّ اللَّـهَ എങ്കിലും അല്ലാഹു أَلَّفَ ഇണക്കിയിരിക്കുന്നു بَيْنَهُمْ അവര്‍ക്കിടയില്‍ إِنَّهُ നിശ്ചയമായും അവന്‍ عَزِيزٌ പ്രതാപശാലിയാണു حَكِيمٌ അഗാധജ്ഞനുമാണു, യുക്തിമാനാണ്.
8:63അവരുടെ ഹൃദയങ്ങള്‍ക്കിടയില്‍ അവന്‍ ഇണക്കിച്ചേര്‍ക്കുകയും ചെയ്തിരിക്കുന്നു. ഭൂമിയിലുള്ളതു മുഴുവനും നീ ചിലവഴിച്ചിരുന്നാലും, അവരുടെ ഹൃദയങ്ങള്‍ക്കിടയില്‍ നീ ഇണക്കിച്ചേര്‍ക്കുമായിരുന്നില്ല. [നിനക്കതിന്നു സാധിക്കുമായിരുന്നില്ല]. എങ്കിലും അവര്‍ക്കിടയില്‍ അല്ലാഹു ഇണക്കിച്ചേര്‍ത്തിരിക്കുകയാണ്. നിശ്ചയമായും അവന്‍, പ്രതാപശാലിയും, അഗാധജ്ഞനുമാകുന്നു.
തഫ്സീർ : 61-63
View   
يَـٰٓأَيُّهَا ٱلنَّبِىُّ حَسْبُكَ ٱللَّهُ وَمَنِ ٱتَّبَعَكَ مِنَ ٱلْمُؤْمِنِينَ﴿٦٤﴾
share
يَا أَيُّهَا النَّبِيُّ ഹേ നബിയേ حَسْبُكَ നിനക്കു മതി, മതിയായവനാണു اللَّـهُ അല്ലാഹു وَمَنِ اتَّبَعَكَ നിന്നെ പിന്‍പറ്റിയവര്‍ക്കും, പിന്‍പറ്റിയവരും مِنَ الْمُؤْمِنِينَ സത്യവിശ്വാസികളില്‍ നിന്നു, വിശ്വാസികളായി.
8:64ഹേ, നബിയേ, നിനക്കും, സത്യവിശ്വാസികളില്‍ നിന്ന് നിന്നെ പിന്‍പറ്റിയിട്ടുള്ളവര്‍ക്കും അല്ലാഹു (തന്നെ) മതി.
തഫ്സീർ : 64-64
View   
يَـٰٓأَيُّهَا ٱلنَّبِىُّ حَرِّضِ ٱلْمُؤْمِنِينَ عَلَى ٱلْقِتَالِ ۚ إِن يَكُن مِّنكُمْ عِشْرُونَ صَـٰبِرُونَ يَغْلِبُوا۟ مِا۟ئَتَيْنِ ۚ وَإِن يَكُن مِّنكُم مِّا۟ئَةٌۭ يَغْلِبُوٓا۟ أَلْفًۭا مِّنَ ٱلَّذِينَ كَفَرُوا۟ بِأَنَّهُمْ قَوْمٌۭ لَّا يَفْقَهُونَ﴿٦٥﴾
share
يَا أَيُّهَا النَّبِيُّ ഹേ നബിയേ حَرِّضِ പ്രോത്സാഹിപ്പിക്കുക الْمُؤْمِنِينَ സത്യവിശ്വാസികളെ عَلَى الْقِتَالِ യുദ്ധത്തിനു إِن يَكُن ഉണ്ടായിരുന്നാല്‍ مِّنكُمْ നിങ്ങളില്‍ നിന്നു, നിങ്ങളുടെ കൂട്ടത്തില്‍ عِشْرُونَ ഇരുപതു (പേര്‍) صَابِرُونَ ക്ഷമയുള്ളവരായ يَغْلِبُوا അവര്‍ ജയിച്ചടക്കും مِائَتَيْنِ ഇരുന്നൂറ് (പേരെ) وَإِن يَكُن ഉണ്ടായിരുന്നാലോ مِّنكُم നിങ്ങളുടെ കൂട്ടത്തില്‍ مِّائَةٌ നൂറു (ആളുകള്‍) يَغْلِبُوا അവര്‍ ജയിച്ചടക്കും أَلْفًا ആയിരം (പേരെ) مِّنَ الَّذِينَ كَفَرُوا അവിശ്വസിച്ചവരില്‍ നിന്ന് بِأَنَّهُمْ അവര്‍ (ആകുന്നു) എന്നതുകൊണ്ടാണു قَوْمٌ ഒരു ജനത(യാകുന്നു) لَّا يَفْقَهُونَ ഗ്രഹിക്കാത്ത, കാര്യം മനസ്സിലാക്കാത്ത.
8:65ഹേ, നബിയേ, സത്യവിശ്വാസികളെ യുദ്ധത്തിനു പ്രോത്സാഹിപ്പിക്കുക. നിങ്ങളുടെ കൂട്ടത്തില്‍ ക്ഷമാശീലരായ ഇരുപതു പേരുണ്ടായിരുന്നാല്‍, അവര്‍ ഇരുന്നൂറ് പേരെ ജയിച്ചടക്കുന്നതാണ്; നിങ്ങളുടെ കൂട്ടത്തില്‍ നൂറു പേരുണ്ടായിരുന്നാല്‍, അവിശ്വസിച്ചവരില്‍ നിന്നു ആയിരം പേരെയും അവര്‍ ജയിച്ചടക്കുന്നതാണ്; അവര്‍ (കാര്യം) ഗ്രഹിക്കാത്ത ഒരു ജനതയാണെന്നുള്ളതുകൊണ്ടാണ് (അത്).
ٱلْـَٔـٰنَ خَفَّفَ ٱللَّهُ عَنكُمْ وَعَلِمَ أَنَّ فِيكُمْ ضَعْفًۭا ۚ فَإِن يَكُن مِّنكُم مِّا۟ئَةٌۭ صَابِرَةٌۭ يَغْلِبُوا۟ مِا۟ئَتَيْنِ ۚ وَإِن يَكُن مِّنكُمْ أَلْفٌۭ يَغْلِبُوٓا۟ أَلْفَيْنِ بِإِذْنِ ٱللَّهِ ۗ وَٱللَّهُ مَعَ ٱلصَّـٰبِرِينَ﴿٦٦﴾
share
الْآنَ ഇപ്പോള്‍, ഇസ്സമയം خَفَّفَ اللَّـهُ അല്ലാഹു ലഘുവാക്കിയിരിക്കുന്നു عَنكُمْ നിങ്ങള്‍ക്കു وَعَلِمَ അവന്‍ അറിയുകയും ചെയ്തിരിക്കുന്നു أَنَّ فِيكُمْ നിങ്ങളിലുണ്ടെന്നു ضَعْفًا ഒരു ദൗര്‍ബ്ബല്യം, ബലഹീനത فَإِن يَكُن എന്നാല്‍ (അതിനാല്‍) ഉണ്ടായിരുന്നാല്‍ مِّنكُم നിങ്ങളില്‍ നിന്നു مِّائَةٌ നൂറു (പേര്‍) صَابِرَةٌ ക്ഷമിക്കുന്ന, ക്ഷമയുള്ളവരായ يَغْلِبُوا അവര്‍ ജയിക്കും مِائَتَيْنِ ഇരുനൂറു (പേരെ) وَإِن يَكُن مِّنكُمْ നിങ്ങളില്‍ (നിങ്ങളുടെ കൂട്ടത്തില്‍) നിന്നുണ്ടായിരുന്നാല്‍ أَلْفٌ ആയിരം (പേര്‍) يَغْلِبُوا അവര്‍ ജയിക്കും أَلْفَيْنِ രണ്ടായിരം (ആളുകളെ) بِإِذْنِ اللَّـهِ അല്ലാഹുവിന്റെ അനുമതി (സമ്മതം - ഉത്തരവു) കൊണ്ടു وَاللَّـهُ അല്ലാഹു مَعَ الصَّابِرِينَ ക്ഷമിക്കുന്നവരുടെ കൂടെയായിരിക്കും.
8:66ഇപ്പോള്‍, അല്ലാഹു നിങ്ങള്‍ക്കു ലഘുവാക്കി [ഇളവു ചെയ്തു] തന്നിരിക്കുന്നു; നിങ്ങളില്‍ ഒരു (തരം) ദൌര്‍ബ്ബല്യം ഉണ്ടെന്നുള്ളതു അവന്‍ അറിയുകയും ചെയ്തിരിക്കുന്നു. ആകയാല്‍, നിങ്ങളുടെ കൂട്ടത്തില്‍ ക്ഷമാശീലരായ നൂറു പേരുണ്ടായിരുന്നാല്‍, അവര്‍ ഇരുനൂറു പേരെ ജയിച്ചടക്കുന്നതാണ്. നിങ്ങളുടെ കൂട്ടത്തില്‍ ആയിരം പേരുണ്ടായിരുന്നാല്‍, അവര്‍ രണ്ടായിരം പേരെയും ജയിച്ചടക്കും - അല്ലാഹുവിന്റെ അനുവാദം [ഉത്തരവു] കൊണ്ട്. അല്ലാഹുവാകട്ടെ, ക്ഷമാശീലരോടുകൂടെയായിരിക്കും.
തഫ്സീർ : 65-66
View   
مَا كَانَ لِنَبِىٍّ أَن يَكُونَ لَهُۥٓ أَسْرَىٰ حَتَّىٰ يُثْخِنَ فِى ٱلْأَرْضِ ۚ تُرِيدُونَ عَرَضَ ٱلدُّنْيَا وَٱللَّهُ يُرِيدُ ٱلْـَٔاخِرَةَ ۗ وَٱللَّهُ عَزِيزٌ حَكِيمٌۭ﴿٦٧﴾
share
مَا كَانَ ആയിക്കൂടാ (പാടില്ല) لِنَبِيٍّ ഒരു നബിക്കും, പ്രവാചകനും أَن يَكُونَ ഉണ്ടായിരിക്കല്‍ لَهُ അദ്ദേഹത്തിനു أَسْرَىٰ ബന്ധനസ്ഥര്‍, ചിറയിലകപ്പെട്ടവര്‍ حَتَّىٰ يُثْخِنَ അദ്ദേഹം ശക്തിപ്പെടുത്തുന്ന (കനപ്പിക്കുന്ന - ജയിച്ചടക്കുന്ന - കഠിനമാക്കുന്ന - ശക്തിയാര്‍ജ്ജിക്കുന്ന) തുവരെ فِي الْأَرْضِ ഭൂമിയില്‍ تُرِيدُونَ നിങ്ങള്‍ ഉദ്ദേശിക്കുന്നു عَرَضَ വിഭവത്തെ الدُّنْيَا ഇഹലോകത്തിന്റെ وَاللَّـهُ അല്ലാഹുവാകട്ടെ يُرِيدُ ഉദ്ദേശിക്കുന്നു الْآخِرَةَ പരലോകത്തെ وَاللَّـهُ അല്ലാഹുعَزِيزٌ പ്രതാപശാലിയാണു حَكِيمٌ അഗാധജ്ഞനാണു, യുക്തിമാനാണു.
8:67ഒരു നബിക്കും (തന്നെ), അദ്ദേഹം ഭൂമിയില്‍ (ശത്രുവെ കീഴടക്കി) ശക്തിയാര്‍ജ്ജിക്കുന്നതുവരെ, അദ്ദേഹത്തിനു ബന്ധനസ്ഥര്‍ ഉണ്ടായിരിക്കുവാന്‍ പാടുള്ളതല്ല. നിങ്ങള്‍ ഇഹലോക വിഭവത്തെ ഉദ്ദേശിക്കുന്നു; അല്ലാഹുവാകട്ടെ, പരലോകത്തെയും ഉദ്ദേശിക്കുന്നു, അല്ലാഹു പ്രതാപശാലിയും, അഗാധജ്ഞനുമാകുന്നു.
لَّوْلَا كِتَـٰبٌۭ مِّنَ ٱللَّهِ سَبَقَ لَمَسَّكُمْ فِيمَآ أَخَذْتُمْ عَذَابٌ عَظِيمٌۭ﴿٦٨﴾
share
لَّوْلَا ഇല്ലായിരുന്നെങ്കില്‍ كِتَابٌ ഒരു (നിയമ) നിശ്ചയം مِّنَ اللَّـهِ അല്ലാഹുവില്‍നിന്നുള്ള سَبَقَ മുന്‍കഴിഞ്ഞ(തായ) لَمَسَّكُمْ നിങ്ങളെ സ്പര്‍ശിക്കുക (ബാധിക്കുക) തന്നെ ചെയ്യുമായിരുന്നു فِيمَا أَخَذْتُمْ നിങ്ങള്‍ വാങ്ങിയതില്‍ عَذَابٌ ശിക്ഷ عَظِيمٌ വമ്പിച്ചതായ.
8:68അല്ലാഹുവിങ്കല്‍ നിന്നും ഒരു നിശ്ചയം മുമ്പു കഴിഞ്ഞിട്ടില്ലായിരുന്നെങ്കില്‍, നിങ്ങള്‍ വാങ്ങിയതില്‍ നിങ്ങള്‍ക്കു വമ്പിച്ച ശിക്ഷ ബാധിക്കുക തന്നെ ചെയ്യുമായിരുന്നു.
فَكُلُوا۟ مِمَّا غَنِمْتُمْ حَلَـٰلًۭا طَيِّبًۭا ۚ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ غَفُورٌۭ رَّحِيمٌۭ﴿٦٩﴾
share
فَكُلُوا എന്നാല്‍, (എനി) തിന്നുകൊള്ളുവിന്‍ مِمَّا غَنِمْتُمْ നിങ്ങള്‍ ഗനീമത്തെടുത്തതില്‍ നിന്നു حَلَالًا അനുവദനീയമായിക്കൊണ്ടു طَيِّبًا നല്ലതായി (വിശിഷ്ടമായി - പരിശുദ്ധമായി)ക്കൊണ്ടു وَاتَّقُوا സൂക്ഷിക്കുകയും ചെയ്യുവിന്‍ اللَّـهَ അല്ലാഹുവിനെ إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു غَفُورٌ വളരെ പൊറുക്കുന്നവനാണു رَّحِيمٌ കരുണാനിധിയാണ്.
8:69എന്നാല്‍, (എനി) നിങ്ങള്‍ "ഗനീമത്തായി" [യുദ്ധമുതലായി] എടുത്തതില്‍ നിന്ന് അനുവദനീയമായും, വിശിഷ്ടമായും നിങ്ങള്‍ തിന്നുകൊള്ളുവിന്‍; അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍. നിശ്ചയമായും, അല്ലാഹു വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു.
തഫ്സീർ : 67-69
View   
يَـٰٓأَيُّهَا ٱلنَّبِىُّ قُل لِّمَن فِىٓ أَيْدِيكُم مِّنَ ٱلْأَسْرَىٰٓ إِن يَعْلَمِ ٱللَّهُ فِى قُلُوبِكُمْ خَيْرًۭا يُؤْتِكُمْ خَيْرًۭا مِّمَّآ أُخِذَ مِنكُمْ وَيَغْفِرْ لَكُمْ ۗ وَٱللَّهُ غَفُورٌۭ رَّحِيمٌۭ﴿٧٠﴾
share
يَا أَيُّهَا النَّبِيُّ ഹേ നബിയേ قُل പറയുക لِّمَن فِي أَيْدِيكُم നിങ്ങളുടെ കൈ (വശം) കളിലുള്ളവരോടു مِّنَ الْأَسْرَىٰ ബന്ധനസ്ഥരില്‍ നിന്നു إِن يَعْلَمِ അറിയുന്നപക്ഷം اللَّـهُ അല്ലാഹു فِي قُلُوبِكُمْ നിങ്ങളുടെ ഹൃദയങ്ങളില്‍ خَيْرًا വല്ല നന്‍മയും, ഗുണവും يُؤْتِكُمْ അവന്‍ നിങ്ങള്‍ക്കു നല്‍കും خَيْرًا നല്ലതു, ഉത്തമമായതു مِّمَّا أُخِذَ മേടിക്ക (എടുക്ക - വാങ്ങ) പ്പെട്ടതിനെക്കാള്‍ مِنكُمْ നിങ്ങളില്‍ നിന്നു وَيَغْفِرْ അവന്‍ പൊറുക്കുകയും ചെയ്യും لَكُمْ നിങ്ങള്‍ക്കു وَاللَّـهُ അല്ലാഹു(വോ) غَفُورٌ വളരെ പൊറുക്കുന്നവനാണു رَّحِيمٌ കരുണാനിധിയാണു.
8:70ഹേ, നബിയേ, നിങ്ങളുടെ കൈവശങ്ങളിലുള്ള ബന്ധനസ്ഥരോടു പറയുക: "നിങ്ങളുടെ ഹൃദയങ്ങളില്‍ വല്ല നന്‍മയും (ഉള്ളതായി) അല്ലാഹു അറിയുന്നപക്ഷം, നിങ്ങളില്‍നിന്നു വാങ്ങിയതിനെക്കാള്‍ ഉത്തമമായതു അവന്‍ നിങ്ങള്‍ക്കു നല്‍കുകയും, നിങ്ങള്‍ക്കു പൊറുത്തു തരുകയും ചെയ്യുന്നതാണ്. അല്ലാഹു വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു."
وَإِن يُرِيدُوا۟ خِيَانَتَكَ فَقَدْ خَانُوا۟ ٱللَّهَ مِن قَبْلُ فَأَمْكَنَ مِنْهُمْ ۗ وَٱللَّهُ عَلِيمٌ حَكِيمٌ﴿٧١﴾
share
وَإِن يُرِيدُوا അവര്‍ ഉദ്ദേശിക്കുന്നപക്ഷം خِيَانَتَكَ നിന്നെ ചതിക്കുന്നതിനു فَقَدْ خَانُوا എന്നാലവര്‍ ചതിച്ചിട്ടുണ്ട്, ചതി ചെയ്തിട്ടുണ്ട് اللَّـهَ അല്ലാഹുവിനെ, അല്ലാഹുവിനോടു مِن قَبْلُ മുമ്പു, മുമ്പേ فَأَمْكَنَ എന്നിട്ടവന്‍ സാധ്യമാകി, സൗകര്യപ്പെടുത്തി (അധീനപ്പെടുത്തി) مِنْهُمْ അവരെ, അവരെക്കുറിച്ചു وَاللَّـهُ അല്ലാഹു عَلِيمٌ അറിയുന്നവനാണു حَكِيمٌ അഗാധജ്ഞനാണു, യുക്തിമാനാണു.
8:71നിന്നെ ചതിക്കുവാന്‍ അവര്‍ ഉദ്ദേശിക്കുന്നുവെങ്കില്‍, (അതില്‍ പുതുമയില്ല;) അവര്‍ മുമ്പ് അല്ലാഹുവിനോടു ചതി പ്രവര്‍ത്തിക്കുകയും, എന്നിട്ട് അവന്‍ അവരെ (കീഴടക്കി) അധീനപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. [അതുപോലെ എനിയും സംഭവിക്കും]. അല്ലാഹു (എല്ലാം) അറിയുന്നവനും, അഗാധജ്ഞനുമാകുന്നു.
തഫ്സീർ : 70-71
View   
إِنَّ ٱلَّذِينَ ءَامَنُوا۟ وَهَاجَرُوا۟ وَجَـٰهَدُوا۟ بِأَمْوَٰلِهِمْ وَأَنفُسِهِمْ فِى سَبِيلِ ٱللَّهِ وَٱلَّذِينَ ءَاوَوا۟ وَّنَصَرُوٓا۟ أُو۟لَـٰٓئِكَ بَعْضُهُمْ أَوْلِيَآءُ بَعْضٍۢ ۚ وَٱلَّذِينَ ءَامَنُوا۟ وَلَمْ يُهَاجِرُوا۟ مَا لَكُم مِّن وَلَـٰيَتِهِم مِّن شَىْءٍ حَتَّىٰ يُهَاجِرُوا۟ ۚ وَإِنِ ٱسْتَنصَرُوكُمْ فِى ٱلدِّينِ فَعَلَيْكُمُ ٱلنَّصْرُ إِلَّا عَلَىٰ قَوْمٍۭ بَيْنَكُمْ وَبَيْنَهُم مِّيثَـٰقٌۭ ۗ وَٱللَّهُ بِمَا تَعْمَلُونَ بَصِيرٌۭ﴿٧٢﴾
share
إِنَّ الَّذِينَ آمَنُوا നിശ്ചയമായും വിശ്വസിച്ചവര്‍ وَهَاجَرُوا ഹിജ്ര പോകുകയും وَجَاهَدُوا സമരം ചെയ്യുകയും بِأَمْوَالِهِمْ തങ്ങളുടെ സ്വത്തുക്കള്‍ (ധനം) കൊണ്ടു وَأَنفُسِهِمْ തങ്ങളുടെ ദേഹങ്ങള്‍ കൊണ്ടും فِي سَبِيلِ اللَّـهِ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ وَالَّذِينَ آوَوا ആശ്രയം (സങ്കേതം - അഭയം - സൗകര്യം) നല്‍കിയവരും وَّنَصَرُوا അവര്‍ സഹായിക്കയും ചെയ്തു أُولَـٰئِكَ ആ കൂട്ടര്‍ بَعْضُهُمْ അവരില്‍ ചിലര്‍ أَوْلِيَاءُ ബന്ധുമിത്രങ്ങളാണു بَعْضٍ ചിലരുടെ وَالَّذِينَ آمَنُوا വിശ്വസിച്ചവരാകട്ടെ وَلَمْ يُهَاجِرُوا അവര്‍ ഹിജ്ര പോയിട്ടുമില്ല (പോകുകയും ചെയ്യാത്ത) مَا لَكُم നിങ്ങള്‍ക്കില്ല مِّن وَلَايَتِهِم അവരുടെ മൈത്രിബന്ധത്തില്‍ നിന്നു مِّن شَيْءٍ യാതൊന്നും حَتَّىٰ يُهَاجِرُوا അവര്‍ "ഹിജ്ര" പോകുന്നതുവരെ وَإِنِ اسْتَنصَرُوكُمْ നിങ്ങളോടവര്‍ സഹായം തേടിയെങ്കില്‍ فِي الدِّينِ മതത്തില്‍ (മത കാര്യത്തില്‍) فَعَلَيْكُمُ എന്നാല്‍ നിങ്ങളുടെ മേലുണ്ടു (ബാധ്യത) النَّصْرُ സഹായം, സഹായിക്കല്‍ إِلَّا عَلَىٰ قَوْمٍ ഒരു ജനതയുടെമേല്‍ (എതിരില്‍ ഒഴികെ) بَيْنَكُمْ നിങ്ങള്‍ക്കിടയിലുണ്ട് وَبَيْنَهُم അവര്‍ക്കിടയിലും مِّيثَاقٌ വല്ല കരാറും (ഉടമ്പടിയും) وَاللَّـهُ അല്ലാഹു بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി بَصِيرٌ കാണുന്നവനാണു.
8:72നിശ്ചയമായും, വിശ്വസിക്കുകയും, "ഹിജ്ര" പോകുകയും, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ തങ്ങളുടെ ധനംകൊണ്ടും, ദേഹംകൊണ്ടും സമരം നടത്തുകയും ചെയ്തവരും, ആശ്രയം നല്‍കുകയും സഹായം നല്‍കുകയും ചെയ്തവരും (അതെ) അക്കൂട്ടര്‍ - അവരില്‍ ചിലര്‍ ചിലരുടെ [തമ്മതമ്മില്‍] ബന്ധുമിത്രങ്ങളാകുന്നു. വിശ്വസിക്കുകയും, "ഹിജ്ര" പോരാതിരിക്കുകയും ചെയ്തവരാകട്ടെ, അവര്‍ "ഹിജ്ര" പോരുന്നതുവരെ അവരോടുള്ള മൈത്രിബന്ധത്തില്‍ യാതൊന്നും (തന്നെ) നിങ്ങള്‍ക്കില്ല. മത (വിഷയ) ത്തില്‍ അവര്‍ നിങ്ങളോടു സഹായം തേടിയെങ്കില്‍, സഹായിക്കല്‍ നിങ്ങളുടെ മേല്‍ (ബാധ്യത) ഉണ്ടു; നിങ്ങളുടെയും, തങ്ങളുടെയും ഇടയില്‍ വല്ല കരാര്‍ ബന്ധവും (നിലവില്‍) ഉള്ളതായ ജനതക്കെതിരായിട്ടൊഴികെ. [എന്നാലവരെ സഹായിക്കേണ്ട ബാധ്യതയില്ല]. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാകുന്നു.
وَٱلَّذِينَ كَفَرُوا۟ بَعْضُهُمْ أَوْلِيَآءُ بَعْضٍ ۚ إِلَّا تَفْعَلُوهُ تَكُن فِتْنَةٌۭ فِى ٱلْأَرْضِ وَفَسَادٌۭ كَبِيرٌۭ﴿٧٣﴾
share
وَالَّذِينَ كَفَرُوا അവിശ്വസിച്ചവരാകട്ടെ بَعْضُهُمْ അവരില്‍ ചിലര്‍ أَوْلِيَاءُ ബന്ധുമിത്രങ്ങളാണു بَعْضٍ ചിലരുടെ إِلَّا تَفْعَلُوهُ അതു (ഇതു) നിങ്ങള്‍ ചെയ്യുന്നില്ലെങ്കില്‍ تَكُن ഉണ്ടായിത്തീരും فِتْنَةٌ കുഴപ്പം فِي الْأَرْضِ ഭൂമിയില്‍ وَفَسَادٌ നാശവും كَبِيرٌ വലുതായ.
8:73അവിശ്വസിച്ചവരാകട്ടെ, അവരില്‍ ചിലര്‍ ചിലരുടെ [തമ്മതമ്മില്‍] ബന്ധുമിത്രങ്ങളാകുന്നു. ഇതു (പ്രകാരം) നിങ്ങള്‍ ചെയ്യുന്നില്ലെങ്കില്‍, ഭൂമിയില്‍ കുഴപ്പവും, വലുതായ നാശവും ഉണ്ടായിത്തീരും.
തഫ്സീർ : 72-73
View   
وَٱلَّذِينَ ءَامَنُوا۟ وَهَاجَرُوا۟ وَجَـٰهَدُوا۟ فِى سَبِيلِ ٱللَّهِ وَٱلَّذِينَ ءَاوَوا۟ وَّنَصَرُوٓا۟ أُو۟لَـٰٓئِكَ هُمُ ٱلْمُؤْمِنُونَ حَقًّۭا ۚ لَّهُم مَّغْفِرَةٌۭ وَرِزْقٌۭ كَرِيمٌۭ﴿٧٤﴾
share
وَالَّذِينَ آمَنُوا വിശ്വസിച്ചവരാകട്ടെ وَهَاجَرُوا ഹിജ്ര പോകുകയും ചെയ്ത وَجَاهَدُوا സമരം ചെയ്യുകയും ചെയ്ത فِي سَبِيلِ اللَّـهِ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ وَالَّذِينَ آوَوا ആശ്രയം (അഭയം) നല്‍കിയവരും وَّنَصَرُوا സഹായിക്കുകയും ചെയ്ത أُولَـٰئِكَ هُمُ അക്കൂട്ടര്‍ത്തന്നെ الْمُؤْمِنُونَ സത്യവിശ്വാസികള്‍ حَقًّا യഥാര്‍ത്ഥത്തില്‍ لَّهُم അവര്‍ക്കുണ്ടു مَّغْفِرَةٌ പാപമോചനവും وَرِزْقٌ ഉപജീവനവും, ആഹാരവും كَرِيمٌ മാന്യമായ.
8:74വിശ്വസിക്കുകയും, ഹിജ്ര പോകുകയും, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ സമരം ചെയ്യുകയും ചെയ്തവരും, ആശ്രയം നല്‍കുകയും സഹായിക്കുകയും ചെയ്തവരും, (അതെ) അക്കൂട്ടര്‍ത്തന്നെയാണ് യഥാര്‍ത്ഥത്തില്‍ സത്യവിശ്വാസികള്‍. അവര്‍ക്കു പാപമോചനവും, മാന്യമായ ഉപജീവനവുമുണ്ടായിരിക്കും.
തഫ്സീർ : 74-74
View   
وَٱلَّذِينَ ءَامَنُوا۟ مِنۢ بَعْدُ وَهَاجَرُوا۟ وَجَـٰهَدُوا۟ مَعَكُمْ فَأُو۟لَـٰٓئِكَ مِنكُمْ ۚ وَأُو۟لُوا۟ ٱلْأَرْحَامِ بَعْضُهُمْ أَوْلَىٰ بِبَعْضٍۢ فِى كِتَـٰبِ ٱللَّهِ ۗ إِنَّ ٱللَّهَ بِكُلِّ شَىْءٍ عَلِيمٌۢ﴿٧٥﴾
share
وَالَّذِينَ آمَنُوا വിശ്വസിച്ചവരാകട്ടെ مِن بَعْدُ ശേഷമായി, പിന്നീടു وَهَاجَرُوا ഹിജ്ര പോകുകയും وَجَاهَدُوا സമരം ചെയ്യുകയും ചെയ്ത مَعَكُمْ നിങ്ങളുടെ കൂടെ فَأُولَـٰئِكَ അക്കൂട്ടര്‍ مِنكُمْ നിങ്ങളില്‍ പെട്ടവരാണു وَأُولُو ഉള്ളവര്‍, ഉടയവര്‍ الْأَرْحَامِ രക്തബന്ധങ്ങള്‍ بَعْضُهُمْ അവരില്‍ ചിലര്‍ أَوْلَىٰ അധികം ബന്ധപ്പെട്ട (അണഞ്ഞ) വരാണു بِبَعْضٍ ചിലരോടു, ചിലരുമായി فِي كِتَابِ ഗ്രന്ഥ (നിയമ - നിശ്ചയ) ത്തില്‍ اللَّـهِ അല്ലാഹുവിന്റെ إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു بِكُلِّ شَيْءٍ എല്ലാ കാര്യത്തെപ്പറ്റിയും عَلِيمٌ അറിയുന്നവനാണ്.
8:75പിന്നീടു വിശ്വസിക്കുകയും, "ഹിജ്ര" പോരുകയും, നിങ്ങളോടൊപ്പം സമരം ചെയ്യുകയും ചെയ്തവര്‍, അക്കൂട്ടര്‍ - നിങ്ങളില്‍ പെട്ടവര്‍ (തന്നെ) ആകുന്നു. രക്തബന്ധങ്ങളുള്ളവരാകട്ടെ, അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ (അഥവാ നിയമ നിശ്ചയത്തില്‍) അവരില്‍ ചിലര്‍ ചിലരോടു [തമ്മതമ്മില്‍] കൂടുതല്‍ ബന്ധപ്പെട്ടവരാകുന്നു. നിശ്ചയമായും അല്ലാഹു, എല്ലാ കാര്യത്തെക്കുറിച്ചും അറിയുന്നവനാകുന്നു.
തഫ്സീർ : 75-75
View