മുഖവുര
നാസിആത്ത് (ഊരിയെടുക്കുന്നവ)
മക്കായിൽ അവതരിച്ചത് – വചനങ്ങൾ 46 – വിഭാഗം (റുകൂഅ്) 2
بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
volume_up
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
وَٱلنَّـٰزِعَـٰتِ غَرْقًۭا﴿١﴾
وَالنَّازِعَاتِ - ഊരിയെടുക്കുന്നവ (നീക്കുന്നവ, പിടിച്ചുവലിക്കുന്നവ) തന്നെയാണ غَرْقًا മുങ്ങി (മുഴുകി പ്രവേശിച്ചു - നിർദ്ദയമായി)ക്കൊണ്ടു
79:1 മുഴുകി പ്രവേശിച്ച് (നിര്‍ദ്ദയം) ഊരിയെടുക്കുന്നവ തന്നെയാണ (സത്യം) !
وَٱلنَّـٰشِطَـٰتِ نَشْطًۭا﴿٢﴾
وَالنَّاشِطَات അഴിച്ചുവിടുന്നവ (വേഗം എടുക്കുന്നവ) തന്നെയാണ نَشْطًا ഒരു (വേഗത്തിലുള്ള - സൗമ്യമായ) അഴിച്ചുവിടൽ
79:2 വേഗതയിൽ (സൗമ്യമായി) അഴിച്ചുവിടുന്നവ തന്നെയാണ (സത്യം) !
وَٱلسَّـٰبِحَـٰتِ سَبْحًۭا﴿٣﴾
وَالسَّابِحَاتِ നീന്തുന്ന (ഒഴുകിവരുന്ന - വേഗം ഇറങ്ങിവരുന്ന)വ തന്നെയാണ سَبْحًا ഒരു (ശക്തമായ) നീന്തൽ, ഇറങ്ങൽ
79:3 ഒരു (ശക്തമായ) ഒഴുക്കു ഒഴുകിവരുന്നവ തന്നെയാണ (സത്യം)!
فَٱلسَّـٰبِقَـٰتِ سَبْقًۭا﴿٤﴾
فَالسَّابِقَاتِ - എന്നിട്ടു (അങ്ങനെ) മുൻകടക്കുന്നവ (മുന്നോട്ടു ഗമിക്കുന്ന - കുതിച്ചു പോകുന്നവ) തന്നെയാണ് سَبْقًا - മുൻകടക്കൽ (ഊക്കോടെ)
79:4 എന്നിട്ട്, മുന്നോട്ടു കുതിച്ചു പോകുന്നവ തന്നെയാണ് (സത്യം)!
فَٱلْمُدَبِّرَٰتِ أَمْرًۭا﴿٥﴾
فَالْمُدَبِّرَاتِ - എന്നിട്ടു (അങ്ങനെ,പിന്നെ) ചിട്ടപ്പെടുത്തുന്ന (വ്യവസ്ഥപ്പെടുത്തുന്ന -പരിപാടിയിടുന്ന)വതന്നെയാണ് أَمْرًا - കൽപനയെ, കാര്യത്തെ
79:5 എന്നിട്ട്, കല്പന (വ്യവസ്ഥപ്രകാരം) ചിട്ടപ്പെടുത്തുന്നവ തന്നെയാണ് (സത്യം)!
يَوْمَ تَرْجُفُ ٱلرَّاجِفَةُ﴿٦﴾
يَوْمَتَرْجُفُ വിറകൊള്ളുന്ന (കിടിലം കൊള്ളുന്ന)ദിവസം الرَّاجِفَةُ വിറ (കിടിലം) കൊള്ളുന്നത്
79:6 കിടിലംകൊള്ളുന്നത് കിടിലംകൊള്ളുന്ന ദിവസം!-
تَتْبَعُهَا ٱلرَّادِفَةُ﴿٧﴾
تَتْبَعُهَا അതിനെ പിൻതുടരും, തുടർന്നുവരും الرَّادِفَةُ തുടർന്നുവരുന്നത്, പിന്നാലെയുള്ളത്
79:7 പിന്നാലെ വരുന്നത് അതിനെത്തുടർന്നു വരുന്നതാണ്.
قُلُوبٌۭ يَوْمَئِذٍۢ وَاجِفَةٌ﴿٨﴾
قُلُوبٌ ചില ഹൃദയങ്ങൾ يَوْمَئِذٍ അന്നു وَاجِفَةٌ ഭയവിഹ്വലമായിരിക്കും, വിറകൊള്ളുന്നതായിരിക്കും
79:8 അന്നത്തെ ദിവസം ചില ഹൃദയങ്ങൾ (പേടിച്ചു) വിറ കൊള്ളുന്നവയായിരിക്കും;
أَبْصَـٰرُهَا خَـٰشِعَةٌۭ﴿٩﴾
أَبْصَارُهَا അവയുടെ കണ്ണുകൾ, ദൃഷ്ടികൾ خَاشِعَةٌ താഴ്മ (ഭക്തി - വിനയം - എളിമ) കാട്ടുന്നതായിരിക്കും
79:9 അവയുടെ കണ്ണുകൾ (വിനയപ്പെട്ടു) താഴ്മചെയ്യുന്നവയായിരിക്കും.
يَقُولُونَ أَءِنَّا لَمَرْدُودُونَ فِى ٱلْحَافِرَةِ﴿١٠﴾
يَقُولُونَ അവർ പറയുന്നു, പറയും أَإِنَّا നാമോ, നാമാണോ لَمَرْدُودُونَ മടക്കപ്പെടുന്നവർ തന്നെ فِي الْحَافِرَةِ കുഴിയിൽ (ഖബ്റിൽ) വെച്ച് മുൻസ്ഥിതിയിൽ
79:10 അവർ പറയുന്നു :"നിശ്ചയമായും, നാം കുഴിയിൽ വെച്ച് (മുൻസ്ഥിതിയിൽ) മടക്കപ്പെടുന്നവരാണോ?!"
أَءِذَا كُنَّا عِظَـٰمًۭا نَّخِرَةًۭ﴿١١﴾
أَإِذَاكُنَّا നാം ആയിട്ടാണോ عِظَامًا എല്ലു (അസ്ഥി)കള്‍ نَّخِرَةً ദ്രവിച്ച, ജീർണ്ണിച്ച, നുരുമ്പിയ
79:11 "നാം ജീർണ്ണിച്ച് എല്ലുകളായിത്തീർന്നിട്ടാണോ (ആ മടക്കം)?!"
قَالُوا۟ تِلْكَ إِذًۭا كَرَّةٌ خَاسِرَةٌۭ﴿١٢﴾
قَالُوا അവർ പറഞ്ഞു, പറയുകയാണ് تِلْكَ അത് إِذًا എന്നാൽ (അങ്ങനെയാണെങ്കിൽ) كَرَّةٌ ഒരു തിരിച്ചുവരവാണ്, മടക്കമത്രെ خَاسِرَةٌ നഷ്ട്രകരമായ
79:12 അവർ പറയുകയാണ്: "അങ്ങനെയാണെങ്കിൽ, നഷ്ടകരമായ ഒരു തിരിച്ചുവരവത്രെ അത്."
فَإِنَّمَا هِىَ زَجْرَةٌۭ وَٰحِدَةٌۭ﴿١٣﴾
فَإِنَّمَاهِيَ എന്നാല്‍ നിശ്ചയമായും അത് زَجْرَةٌ (വമ്പിച്ച) ഒരു ശബ്ദം ഇരമ്പല്‍ (മാത്രം) ആയിരിക്കും وَاحِدَةٌ ഒരേ, ഏക
79:13 എന്നാല്‍, അത് ഒരേ ഒരു (ഘോര) ശബ്ദം മാത്രമായിരിക്കും.
فَإِذَا هُم بِٱلسَّاهِرَةِ﴿١٤﴾
فَإِذَاهُم അപ്പോള്‍ അവരതാ بِالسَّاهِرَةِ ഭൂമുഖത്ത് (ഭൂമിയില്‍ - നഗ്നമായ മൈതാനത്ത്) ആയിരിക്കും.
79:14 അപ്പോഴേക്ക് അവരതാ ഭൂമുഖത്തായിരിക്കും!
هَلْ أَتَىٰكَ حَدِيثُ مُوسَىٰٓ﴿١٥﴾
هَلْ أَتَاكَ നിനക്കു വന്നിരിക്കുന്നുവോ حَدِيثُ مُوسَى മൂസായുടെ വർത്തമാനം, വിഷയം
79:15 (നബിയേ) നിനക്ക് മൂസായുടെ വർത്തമാനം വന്നിരിക്കുന്നുവോ?!-
إِذْ نَادَىٰهُ رَبُّهُۥ بِٱلْوَادِ ٱلْمُقَدَّسِ طُوًى﴿١٦﴾
إِذْ نَادَاهُ അദ്ദേഹത്തെ വിളിച്ചു പറഞ്ഞ സന്ദർഭം رَبُّهُ അദ്ദേഹത്തിന്റെ റബ്ബ് بِالْوَادِ الْمُقَدَّسِ പരിശുദ്ധമാക്കപ്പെട്ട താഴ്‌വരയിൽ വെച്ച് طُوًى അതായത് ത്വൂവാ, ത്വുവാ എന്ന
79:16 അതായത്, ‘ത്വുവാ’ എന്ന പരിശുദ്ധ താഴ്‌വരയിൽ വെച്ച് അദ്ദേഹത്തിന്റെി റബ്ബ് അദ്ദേഹത്തെ വിളിച്ചു പറഞ്ഞ സന്ദർഭം:-
ٱذْهَبْ إِلَىٰ فِرْعَوْنَ إِنَّهُۥ طَغَىٰ﴿١٧﴾
اذْهَبْ നീ പോകുക إِلَى فِرْعَوْنَ ഫിര്ഔന്റെ അടുക്കലേക്കു إِنَّهُ طَغَى നിശ്ചയമായും അവന്‍ അതിരുവിട്ടിരിക്കുന്നു (ധിക്കാരം മുഴുത്തിരിക്കുന്നു)
79:17 ‘നീ ഫിര്ഔറന്റെേ അടുക്കലേക്കു പോയിക്കൊള്ളുക; നിശ്ചയമായും, അവന്‍ (ധിക്കാരത്തില്‍) അതിരുകവിഞ്ഞിരിക്കുന്നു.
فَقُلْ هَل لَّكَ إِلَىٰٓ أَن تَزَكَّىٰ﴿١٨﴾
فَقُلْ എന്നിട്ടു പറയുക هَل لَّكَ നിനക്കു (ഒരുക്കം - തയ്യാര്‍ - ആവശ്യം) ഉണ്ടോ إِلَى أَن تَزَكَّى നീ പരിശുദ്ധി പ്രാപിക്കുവാന്‍ (നന്നായിത്തീരാന്‍)
79:18 എന്നിട്ട് പറയുക: ‘നീ പരിശുദ്ധി പ്രാപിക്കേണ്ടിതിലേക്ക് നിനക്ക് ഒരുക്കമുണ്ടോ?-
وَأَهْدِيَكَ إِلَىٰ رَبِّكَ فَتَخْشَىٰ﴿١٩﴾
وَأَهْدِيَكَ ഞാന്‍ നിനക്കു മാർഗദർശനം നല്കുവാനും إِلَى رَبِّكَ നിന്റെ റബ്ബിങ്കലേക്കു فَتَخْشَى അങ്ങനെ നീ ഭയപ്പെടുവാനും.
79:19 ‘നിൻറെ റബ്ബിങ്കലേക്ക് ഞാന്‍ നിനക്കു മാര്ഗകദര്ശരനം നല്കുതകയും, അങ്ങിനെ നീ (അവനെ) ഭയപ്പെടുകയും ചെയ്യുന്നതിനും (ഒരുക്കമുണ്ടോ)?
فَأَرَىٰهُ ٱلْـَٔايَةَ ٱلْكُبْرَىٰ﴿٢٠﴾
فَأَرَاهُ അങ്ങനെ (എന്നിട്ട്) അദ്ദേഹം അവനു കാട്ടിക്കൊടുത്തു الْآيَةَ الْكُبْرَى വമ്പിച്ച (വളരെ വലിയ) ദൃഷ്ടാന്തം
79:20 അങ്ങനെ, അദ്ദേഹം അവന് (ആ) വമ്പിച്ച ദൃഷ്ടാന്തം കാട്ടിക്കൊടുത്തു.
فَكَذَّبَ അപ്പോള്‍ (എന്നിട്ട്) അവന്‍ വ്യാജമാക്കി وَعَصَى അനുസരണക്കേട്(എതിര്) പ്രവര്‍ത്തിക്കുകയും ചെയ്തു
79:21 എന്നാല്‍, അവന്‍ വ്യാജമാക്കുകയും, അനുസരണക്കേടു കാണിക്കുകയും ചെയ്തു.
ثُمَّ أَدْبَرَ يَسْعَىٰ﴿٢٢﴾
ثُمَّ أَدْبَرَ പിന്നെ അവന്‍ പിന്നോക്കം പോയി, പിന്നിട്ടു يَسْعَى പരിശ്രമിച്ചുക്കൊണ്ട്
79:22 പിന്നീട് അവന്‍ (എതിരായ) പരിശ്രമം നടത്തിക്കൊണ്ട് പിന്നോട്ടു പോയി.
فَحَشَرَ അങ്ങനെ അവന്‍ ശേഖരിച്ചു, ഒരുമിച്ചു കൂട്ടി فَنَادَى എന്നിട്ട് വിളിച്ചു (പറഞ്ഞു-പ്രഖ്യാപിച്ചു)
79:23 അങ്ങനെ, അവന്‍ (തന്‍റെ ആള്‍ക്കാരെ) ശേഖരിച്ചു:എന്നിട്ട് വിളിച്ചു (പ്രഖ്യാപിച്ചു):-
فَقَالَ أَنَا۠ رَبُّكُمُ ٱلْأَعْلَىٰ﴿٢٤﴾
فَقَالَ അവന്‍ പറഞ്ഞു أَنَا رَبُّكُمُ ഞാന്‍ നിങ്ങളുടെ റബ്ബാണ് الْأَعْلَى ഏറ്റവും ഉന്നതനായ
79:24 അവന്‍ പറഞ്ഞു : ‘ഞാന്‍ നിങ്ങളുടെ ഏറ്റവും ഉന്നതനായ റബ്ബാകുന്നു.’
فَأَخَذَهُ ٱللَّهُ نَكَالَ ٱلْـَٔاخِرَةِ وَٱلْأُولَىٰٓ﴿٢٥﴾
فَأَخَذَهُ അപ്പോള്‍ അവനെ പിടിച്ചു (ശിക്ഷിച്ചു) اللَّـهُ അല്ലാഹു نَكَالَ ശിക്ഷാ നടപടിയായി, തടവായിട്ട്, വിലങ്ങായിട്ട് الْآخِرَةِ അവസാനത്തേതിന്‍റെ (പരലോകത്തിന്‍റെ) وَالْأُولَى ആദ്യത്തേതിന്റെയും (ഇഹലോകത്തിന്റെയും)
79:25 അപ്പോള്‍ അല്ലാഹു അവനെ പരലോകത്തിന്‍റെയും ആദ്യലോക [ഇഹലോക] ത്തിന്‍റെയും ശിക്ഷാനടപടിയായി പിടിച്ചു (ശിക്ഷിച്ചു).
إِنَّ فِى ذَٰلِكَ لَعِبْرَةًۭ لِّمَن يَخْشَىٰٓ﴿٢٦﴾
إِنَّ فِي ذَلِكَ നിശ്ചയമായും അതിലുണ്ട് لَعِبْرَةً ഒരു ചിന്താപാഠം, ഗുണപാഠം لِّمَن يَخْشَى ഭയപ്പെടുന്നവര്‍ക്ക്
79:26 നിശ്ചയമായും ഭയപ്പെടുന്നവര്‍ക്ക് അതില്‍ ഒരു വലിയ ചിന്താപാഠമുണ്ട്.
ءَأَنتُمْ أَشَدُّ خَلْقًا أَمِ ٱلسَّمَآءُ ۚ بَنَىٰهَا﴿٢٧﴾
أَأَنتُمْ നിങ്ങളാണോ أَشَدُّ കൂടുതല്‍ ശക്തമായവര്‍, പ്രയാസപ്പെട്ടവര്‍ خَلْقًا സൃഷ്ടിയില്‍,സൃഷ്ടിക്കപ്പെടുവാൻ أَمِ السَّمَاءُ അതല്ല ആകാശമോ بَنَاهَا അതവന്‍ നിര്‍മ്മി(സ്ഥാപി)ച്ചിരിക്കുന്നു
79:27 നിങ്ങളാണോ സൃഷ്ടിക്കപ്പെടുവാന്‍ കൂടുതല്‍ പ്രയാസപ്പെട്ടവര്‍, അതല്ല, ആകാശമോ?! അതിനെ അവന്‍ നിര്‍മിച്ചിരിക്കുന്നു.
رَفَعَ سَمْكَهَا فَسَوَّىٰهَا﴿٢٨﴾
رَفَعَ അവന്‍ ഉയര്‍ത്തി سَمْكَهَا അതിന്റെ മേല്‍ (ഉപരി) ഭാഗം فَسَوَّاهَا അങ്ങനെ അതിനെ ശരിപ്പെടുത്തി
79:28 അതിന്റെ മേല്‍ഭാഗം അവന്‍ ഉയര്‍ത്തി; അങ്ങനെ അതിനെ (പരിപൂര്‍ണമായി) ശരിപ്പെടുത്തി.
وَأَغْطَشَ لَيْلَهَا وَأَخْرَجَ ضُحَىٰهَا﴿٢٩﴾
وَأَغْطَشَ അവന്‍ ഇരുട്ടിയതാക്കുന്നു(ഇരുളാക്കുകയും) ചെയ്തു لَيْلَهَا അതിന്റെ രാത്രിയെ وَأَخْرَجَ പ്രത്യക്ഷപ്പെടുത്തുകയും ചെയ്തു ضُحَاهَا അതിന്റെ വെളിച്ചം,പ്രഭ
79:29 അതിലെ രാത്രിയെ അവന്‍ ഇരുട്ടിയതാക്കുകയും, അതിലെ വെളിച്ചം [പകലിനെ] അവന്‍ പ്രത്യക്ഷപ്പെടുത്തുകയും ചെയ്തു;
وَٱلْأَرْضَ بَعْدَ ذَٰلِكَ دَحَىٰهَآ﴿٣٠﴾
وَالْأَرْضَ ഭൂമിയെയും بَعْدَ ذَلِكَ അതിനുശേഷം دَحَاهَا അതിനെ അവന്‍ പരത്തി, വിതാനം ചെയ്തു
79:30 ഭൂമിയെ അതിനുശേഷം അവന്‍ (പരത്തി) വിതാനിക്കുകയും ചെയ്തിരിക്കുന്നു;
أَخْرَجَ مِنْهَا مَآءَهَا وَمَرْعَىٰهَا﴿٣١﴾
أَخْرَجَ പുറപ്പെടുവിച്ചു مِنْهَا അതില്‍ നിന്ന് مَاءَهَا അതിലെ വെള്ളം وَمَرْعَاهَا അതിലെ മേച്ചില്‍ (മേയുന്ന) സ്ഥലവും
79:31 അതില്‍ നിന്ന് അതിലെ (ഉറവു) ജലവും അതിലെ മേച്ചില്‍ സ്ഥലവും [സസ്യലതാദികളും] അവന്‍ പുറപ്പെടുവിച്ചു;
وَٱلْجِبَالَ أَرْسَىٰهَا﴿٣٢﴾
وَالْجِبَالَ മലകളെയും أَرْسَاهَا അവയെ അവന്‍ ആണിയിട്ടു, ഉറപ്പിച്ചു
79:32 മലകളെയും (അതില്‍) ആണിയിട്ടുറപ്പിച്ചു:-
مَتَـٰعًۭا لَّكُمْ وَلِأَنْعَـٰمِكُمْ﴿٣٣﴾
مَتَاعًا ഉപയോഗത്തിനായിട്ട് لَّكُمْ നിങ്ങള്‍ക്കും وَلِأَنْعَامِكُمْ നിങ്ങളുടെ കന്നുകാലികള്‍ക്കും
79:33 നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്.
فَإِذَا جَآءَتِ ٱلطَّآمَّةُ ٱلْكُبْرَىٰ﴿٣٤﴾
فَإِذَا جَاءَتِ എന്നാല്‍ വന്നാല്‍, വരുമ്പോള്‍ الطَّامَّةُ അടക്കി ജയിക്കുന്ന (മഹാ) വിപത്ത് الْكُبْرَى വമ്പിച്ച, ഏറ്റവും വലിയ
79:34 എന്നാല്‍ (എല്ലാറ്റിനെയും) അടക്കിജയിക്കുന്ന ഏറ്റവും വലിയ വിപത്തു വന്നാല്‍!-
يَوْمَ يَتَذَكَّرُ ٱلْإِنسَـٰنُ مَا سَعَىٰ﴿٣٥﴾
يَوْمَ يَتَذَكَّرُ ഓര്‍മിക്കുന്ന ദിവസം الْإِنسَانُ മനുഷ്യന്‍ مَا سَعَى അവന്‍ പ്രയത്നിച്ചത് (ചെയ്തുവെച്ചത്) പരിശ്രമിച്ചത്
79:35 അതായത് മനുഷ്യന്‍ താന്‍ പ്രവര്‍ത്തി (ച്ചു വെ) ച്ചതിനെക്കുറിച്ച് ഓര്‍മിക്കുന്ന ദിവസം;-
وَبُرِّزَتِ ٱلْجَحِيمُ لِمَن يَرَىٰ﴿٣٦﴾
وَبُرِّزَتِ വെളിക്കുവരുത്തപ്പെടുകയും ചെയ്യുന്ന الْجَحِيمُ കത്തിജ്വലിക്കുന്ന നരകം لِمَن يَرَى കാണുന്നവര്‍ക്ക്
79:36 കത്തിജ്വലിക്കുന്ന നരകം, കാണാവുന്നവര്‍ക്കു (കാണുവാന്‍) വേണ്ടി വെളിക്കുകൊണ്ടു വരപ്പെടുകയും ചെയ്യുന്ന (ദിവസം):-
فَأَمَّا مَن എന്നാലപ്പോള്‍ യാതൊരുവന്‍ طَغَى അതിരുവിട്ടു
79:37 എന്നാലപ്പോള്‍, യാതൊരുവന്‍ അതിരുവിട്ടിരിക്കുന്നുവോ,-
وَءَاثَرَ ٱلْحَيَوٰةَ ٱلدُّنْيَا﴿٣٨﴾
وَآثَرَ പ്രാധാന്യം നല്‍കുകയും (തിരഞ്ഞെടുക്കുകയും)ചെയ്തു الْحَيَاةَ الدُّنْيَا ഐഹിക ജീവിതത്തിന്, ജീവിതത്തെ
79:38 ഐഹിക ജീവിതത്തിന് പ്രാധാന്യം കൊടുക്കുകയും ചെയ്തിരിക്കുന്നുവോ’-
فَإِنَّ ٱلْجَحِيمَ هِىَ ٱلْمَأْوَىٰ﴿٣٩﴾
فَإِنَّ الْجَحِيمَ എന്നാല്‍ കത്തിജ്വലിക്കുന്ന നരകം هِيَ الْمَأْوَى അതുതന്നെ സങ്കേതസ്ഥാനം
79:39 (അവന്) കത്തിജ്വലിക്കുന്ന നരകം തന്നെയാണ് സങ്കേതസ്ഥാനം.
وَأَمَّا مَنْ خَافَ مَقَامَ رَبِّهِۦ وَنَهَى ٱلنَّفْسَ عَنِ ٱلْهَوَىٰ﴿٤٠﴾
وَأَمَّا مَنْ خَافَ അപ്പോള്‍ പേടിച്ചവനോ, യാതൊരുവന്‍ ഭയപ്പെട്ടുവോ مَقَامَ رَبِّهِ തന്റെ റബ്ബിന്റെ സ്ഥാനം (റബ്ബിങ്കല്‍ നില്‍ക്കുന്നതിനെ) وَنَهَى النَّفْسَ മനസ്സിനെ (ദേഹത്തെ) വിലക്കുക (തടയുക)യും ചെയ്ത عَنِ الْهَوَى ഇച്ഛയിൽ നിന്ന്
79:40 അപ്പോള്‍, യാതൊരുവന്‍ തന്റെ റബ്ബിന്റെ സ്ഥാനത്തെ [അവന്‍റെ മുമ്പില്‍ നില്‍ക്കുന്നതിനെ] ഭയപ്പെടുകയും, മനസ്സിനെ ഇച്ഛയിൽ നിന്ന് വിലക്കിനിറുത്തുകയും ചെയ്തിരിക്കുന്നുവോ,-
فَإِنَّ ٱلْجَنَّةَ هِىَ ٱلْمَأْوَىٰ﴿٤١﴾
فَإِنَّ الْجَنَّةَ എന്നാല്‍ നിശ്ചയമായും സ്വര്‍ഗം هِيَ الْمَأْوَى അതുതന്നെയാണ് സങ്കേത സ്ഥാനം.
79:41 (അവന്) സ്വര്‍ഗം തന്നെയാണ് സാങ്കേതസ്ഥാനം.
يَسْـَٔلُونَكَ عَنِ ٱلسَّاعَةِ أَيَّانَ مُرْسَىٰهَا﴿٤٢﴾
يَسْأَلُونَكَ അവര്‍ നിന്നോടു ചോദിക്കുന്നു عَنِ السَّاعَةِ അന്ത്യ ഘട്ടത്തെപ്പറ്റി أَيَّانَ ഏതാവസരമാണ് مُرْسَاهَا അതിന്‍റെ സ്ഥാപനം (സംഭവിക്കല്‍)
79:42 (നബിയേ) അന്ത്യഘട്ടത്തെക്കുറിച്ച് അവര്‍ നിന്നോടു ചോദിക്കുന്നു: ‘എതവസരത്തിലാണ് അതിന്‍റെ സ്ഥാപനം [അതു സംഭവിക്കല്‍]?’ എന്ന്.
فِيمَ أَنتَ مِن ذِكْرَىٰهَآ﴿٤٣﴾
فِيمَ എന്തിലാണ് (ഏതവസ്ഥ – ഏതുനില – യിലാണ്) أَنتَ നീ مِن ذِكْرَاهَا അതിന്‍റെ പ്രസ്താവനയെ (അതിനെക്കുറിച്ചു പറയുന്നത്) സംബന്ധിച്ച്
79:43 അതിന്‍റെ പ്രസ്താവനയെ സംബന്ധിച്ച് എന്തൊരു നിലയിലാണ് നീയുള്ളത്? [നിനക്കു അതിനെപ്പറ്റി ഒന്നും അറിഞ്ഞു കൂടല്ലോ]
إِلَىٰ رَبِّكَ مُنتَهَىٰهَآ﴿٤٤﴾
إِلَى رَبِّكَ നിന്റെ റബ്ബിങ്കലേക്കാണ് مُنتَهَاهَا അതിന്‍റെ കലാശം, ചെന്നവസാനിക്കല്‍
79:44 നിന്റെ റബ്ബിങ്കലേക്കാണ് അതിന്‍റെ കലാശം. [അത് അവന്നു മാത്രമേ അറിഞ്ഞുകൂടു].
إِنَّمَآ أَنتَ مُنذِرُ مَن يَخْشَىٰهَا﴿٤٥﴾
إِنَّمَا أَنتَ നിശ്ചയമായും നീ مُنذِرُ താക്കീതു (മുന്നറിയിപ്പു) നല്‍കുന്നവന്‍ (മാത്രം) مَن يَخْشَاهَا അതിനെ ഭയപ്പെടുന്നവര്‍ക്ക്
79:45 നിശ്ചയമായും അതിനെ ഭയപ്പെടുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നവന്‍ മാത്രമാകുന്നു നീ.
كَأَنَّهُمْ يَوْمَ يَرَوْنَهَا لَمْ يَلْبَثُوٓا۟ إِلَّا عَشِيَّةً أَوْ ضُحَىٰهَا﴿٤٦﴾
كَأَنَّهُمْ അവര്‍ (ആകുന്നു) എന്നപോലെയിരിക്കും يَوْمَ يَرَوْنَهَا അതിനെ അവര്‍ കാണുന്ന ദിവസം لَمْ يَلْبَثُوا അവര്‍ താമസിച്ചിട്ടില്ല, കഴിഞ്ഞുകൂടിയിട്ടില്ല (എന്നപോലെ) إِلَّا عَشِيَّةً ഒരു സായാഹ്നം (വൈകുന്നേരം) അല്ലാതെ أَوْ ضُحَاهَا അല്ലെങ്കില്‍ അതിന്‍റെ പൂര്‍വ്വാഹ്നം (ഇളയുച്ച സമയം – രാവലെ).
79:46 അതിനെ അവര്‍ കാണുന്ന ദിവസം ഒരു സായാഹ്ന (സമയ)മോ, അല്ലെങ്കില്‍ അതിന്‍റെ പൂര്‍വ്വാഹ്ന(സമയ)മോ അല്ലാതെ അവര്‍ (ഇഹത്തില്‍) കഴിഞ്ഞുക്കൂടിയിട്ടില്ലെന്ന പോലെയിരിക്കും! [അത്രക്കും ഭയങ്കരമായിരിക്കും അത്]