മുഖവുര
നബഅ് (വൃത്താന്തം)
മക്കയില്‍ അവതരിച്ചത് – വചനങ്ങള്‍ 40 – വിഭാഗം (റുകൂഅ്) 2
بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
volume_up
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
عَمَّ എന്തിനെക്കുറിച്ചാണ് يَتَسَاءَلُونَ അവര്‍ (പരസ്പരം) ചോദിക്കുന്നു, ചോദ്യം ചെയുന്നു
78:1 എന്തിനെക്കുറിച്ചാണ് അവര്‍ ചോദ്യം ചെയ്തു കൊണ്ടിരിക്കുന്നത്?
عَنِ ٱلنَّبَإِ ٱلْعَظِيمِ﴿٢﴾
عَنِ النَّبَإِ വൃത്താന്തത്തെക്കുറിച്ചാകുന്നു الْعَظِيمِ മഹത്തായ, വമ്പിച്ച
78:2 (അതെ, ആ) മഹത്തായ വൃത്താന്തത്തെക്കുറിച്ച്!
ٱلَّذِى هُمْ فِيهِ مُخْتَلِفُونَ﴿٣﴾
الَّذِي അതായതു യാതൊരു കാര്യവും هُمْ فِيه അവര്‍ അതില്‍ مُخْتَلِفُونَ ഭിന്നിച്ചവരാണ്, വ്യത്യസ്താഭിപ്രായക്കാരാണ്
78:3 അതായതു, യാതൊന്നില്‍ അവര്‍ ഭിന്നാഭിപ്രായക്കാരാകുന്നുവോ അക്കാര്യം (തന്നെ).
كَلَّا അങ്ങിനെ വേണ്ടാ, അങ്ങിനെയല്ല سَيَعْلَمُونَ അവര്‍ വഴിയെ അറിയും, അവര്‍ക്കറിയാം
78:4 അങ്ങിനെ വേണ്ട, അവര്‍ക്കു വഴിയെ അറിയാറാകും!
ثُمَّ كَلَّا سَيَعْلَمُونَ﴿٥﴾
ثُمّ كَلَّا പിന്നെ വേണ്ടാ سَيَعْلَمُونَ അവര്‍ വഴിയെ അറിയും, അറിയാറാകും
78:5 പിന്നെ, [വീണ്ടും] അങ്ങിനെ വേണ്ട, അവര്‍ക്കു വഴിയെ അറിയാറാകും!!
أَلَمْ نَجْعَلِ ٱلْأَرْضَ مِهَـٰدًۭا﴿٦﴾
أَلَمْ نَجْعَلِ നാം ആക്കിയില്ലേ الْأَرْضَ ഭൂമിയെ مِهَادًا ഒരു വിതാനം,തൊട്ടില്‍, വിരിപ്പ്
78:6 ഭൂമിയെ നാം ഒരു വിതാനം [വിരിപ്പെന്നോണം] ആക്കിയിട്ടില്ലേ?!-
وَٱلْجِبَالَ أَوْتَادًۭا﴿٧﴾
وَالْجِبَالَ മലകളെ أَوْتَادًا ആണികളും, കുറ്റികളും
78:7 മലകളെ (ഭൂമിക്കു) ആണികളും (ആക്കിയിട്ടില്ലേ)?!
وَخَلَقْنَـٰكُمْ أَزْوَٰجًۭا﴿٨﴾
وَخَلَقْنَاكُمْ നിങ്ങളെ നാം സൃഷ്ടിക്കയും ചെയ്തു أَزْوَاجًا ഇണകളായിട്ടു
78:8 നിങ്ങളെ നാം ഇണകളാക്കി സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു ;
وَجَعَلْنَا نَوْمَكُمْ سُبَاتًۭا﴿٩﴾
وَجَعَلْنَا നാം ആക്കുകയും ചെയ്തു نَوْمَكُمْ നിങ്ങളുടെ നിദ്രയെ سُبَاتًا ഒരു വിശ്രമം, ശാന്തത
78:9 നിങ്ങളുടെ ഉറക്ക് നാം (നിങ്ങള്‍ക്കു) ഒരു വിശ്രമമാക്കുകയും ചെയ്തിരിക്കുന്നു;
وَجَعَلْنَا ٱلَّيْلَ لِبَاسًۭا﴿١٠﴾
وَجَعَلْنَا നാം ആക്കുകയും ചെയ്തു اللَّيْلَ രാത്രിയെ لِبَاسًا ഒരു വസ്ത്രം
78:10 രാത്രിയെ (നിങ്ങള്‍ക്കു) നാം ഒരു വസ്ത്രവും ആക്കിയിരിക്കുന്നു ;
وَجَعَلْنَا ٱلنَّهَارَ مَعَاشًۭا﴿١١﴾
وَجَعَلْنَا النَّهَارَ പകലിനെ നാം ആക്കുകയും ചെയ്തു مَعَاشًا ഉപജീവനമന്വേഷിക്കുന്നത്
78:11 പകലിനെ നാം ജീവിതസന്ധാരണ വേളയും ആക്കിയിരിക്കുന്നു;
وَبَنَيْنَا فَوْقَكُمْ سَبْعًۭا شِدَادًۭا﴿١٢﴾
وَبَنَيْنَا നാം സ്ഥാപിക്കുക (ഉണ്ടാക്കുക)യും ചെയ്തു فَوْقَكُمْ നിങ്ങള്‍ക്കു മീതെ سَبْعًا ഏഴെണ്ണം شِدَادًا കഠിനമായ, ശക്തമായ
78:12 നിങ്ങളുടെ മീതെ നാം ശക്തമായ (ആകാശങ്ങള്‍) ഏഴെണ്ണം സ്ഥാപിച്ചിരിക്കുന്നു
وَجَعَلْنَا سِرَاجًۭا وَهَّاجًۭا﴿١٣﴾
وَجَعَلْنَا നാം ഉണ്ടാക്കുക (ഏര്‍പ്പെടുത്തുക)യും ചെയ്തു سِرَاجًا ഒരു വിളക്ക് وَهَّاجًا തിളങ്ങുന്ന, കത്തിജ്വലിക്കുന്ന
78:13 കത്തിത്തിളങ്ങിക്കൊണ്ടിരിക്കുന്ന ഒരു വിളക്ക് [സൂര്യനും] നാം ഉണ്ടാക്കിയിരിക്കുന്നു.
وَأَنزَلْنَا مِنَ ٱلْمُعْصِرَٰتِ مَآءًۭ ثَجَّاجًۭا﴿١٤﴾
وَأَنزَلْنَا നാം ഇറക്കുകയും ചെയ്തു مِنَ الْمُعْصِرَاتِ മഴക്കാറുകളില്‍ നിന്നു, മഴക്കാറ്റുകളില്‍ നിന്നു مَاءً ثَجَّاجًا കുത്തി ഒഴുകുന്ന വെള്ളം
78:14 മഴക്കാറുകളില്‍ നിന്നു കുത്തി ഒഴുകുന്ന വെള്ളം [മഴയും] നാം ഇറക്കി ;-
لِّنُخْرِجَ بِهِۦ حَبًّۭا وَنَبَاتًۭا﴿١٥﴾
لِنُخْرِجَ بِهِ അതുകൊണ്ടു നാം വെളിക്കു വരുത്തുവാന്‍, പുറപ്പെടുവിക്കാന്‍ حَبًّا ധാന്യം وَنَبَاتًا സസ്യവും, ചെടിയും
78:15 അതുകൊണ്ടു നാം ധാന്യവും സസ്യവും (ഉല്പ്പാദിപ്പിച്ച്) വെളിക്കു വരുത്തുവാന്‍ വേണ്ടി;-
وَجَنَّـٰتٍ أَلْفَافًا﴿١٦﴾
وَجَنَّاتٍ തോട്ടങ്ങളും أَلْفَافًا (മരങ്ങളാല്‍) ഇടതിങ്ങിയ, തൂര്‍ന്നുനില്ക്കുന്ന
78:16 ഇടതിങ്ങിയ തോട്ടങ്ങളും (വെളിക്കു വരുത്തുവാന്‍)
إِنَّ يَوْمَ ٱلْفَصْلِ كَانَ مِيقَـٰتًۭا﴿١٧﴾
إِنَّ يَوْمَ നിശ്ചയമായും ദിവസം الْفَصْلِതീരുമാനത്തിന്റെ كَانَ അതാകുന്നു, ആയിരിക്കുന്നു مِيقَاتًا സമയം നിര്‍ണ്ണയിക്ക (നിശ്ചയിക്ക)പ്പെട്ടതു
78:17 നിശ്ചയമായും, തീരുമാനത്തിന്റെ ദിവസം സമയനിര്‍ണിതമായിരിക്കുന്നു.
يَوْمَ يُنفَخُ فِى ٱلصُّورِ فَتَأْتُونَ أَفْوَاجًۭا﴿١٨﴾
يَوْمَ يُنفَخُ അതായതു ഊതപ്പെടുന്ന ദിവസം فِي الصُّورِ കാഹളത്തില്‍, കൊമ്പില്‍ فَتَأْتُونَ അപ്പോള്‍ നിങ്ങള്‍ വരും, ചെല്ലും أَفْوَاجًا പല കൂട്ടങ്ങളായി, കൂട്ടംകൂട്ടമായി
78:18 അതായതു, കാഹളത്തില്‍ ഊതപ്പെടുന്ന ദിവസം. അപ്പോള്‍, നിങ്ങള്‍ കൂട്ടമായി വന്നെത്തും.
وَفُتِحَتِ ٱلسَّمَآءُ فَكَانَتْ أَبْوَٰبًۭا﴿١٩﴾
وَفُتِحَتِ തുറക്കപ്പെടുകയും ചെയ്യും السَّمَاءُ ആകാശം فَكَانَتْ എന്നിട്ടതു ആയിരിക്കും أَبْوَابًا പല വാതിലുകള്‍, പ്രവേശനമാര്‍ഗ്ഗങ്ങള്‍, കവാടങ്ങള്‍
78:19 ആകാശം തുറക്കപ്പെടുകയും ചെയ്യും; എന്നിട്ടതു പല വാതിലുകളായിത്തീരും.
وَسُيِّرَتِ ٱلْجِبَالُ فَكَانَتْ سَرَابًا﴿٢٠﴾
وَسُيِّرَتِ നടത്തപ്പെടുകയും ചെയ്യും الْجِبَالُ മല (പര്‍വ്വതം)കള്‍ فَكَانَتْ എന്നിട്ടവ ആയിത്തീരും سَرَابًاകാനല്‍ (പോലെ)
78:20
പര്‍വതങ്ങള്‍ (തല്‍സ്ഥാനം വിട്ടു) നടത്തപ്പെടുകയും ചെയ്യും; എന്നിട്ട്അവ കാനല്‍(സമാനം) ആയിത്തീ
إِنَّ جَهَنَّمَ كَانَتْ مِرْصَادًۭا﴿٢١﴾
إِنَّ جَهَنَّمَ നിശ്ചയമായും ജഹന്നം (നരകം) كَانَتْ അതാകുന്നു مِرْصَادًا പതിസ്ഥാനം, കാത്തിരിക്കുന്നതു, നിരീക്ഷണസ്ഥലം
78:21 നിശ്ചയമായും"ജഹന്നം" [നരകം] ഒരു പതി സ്ഥാനമാകുന്നു:-
لِّلطَّـٰغِينَ مَـَٔابًۭا﴿٢٢﴾
لِّلطَّاغِينَ അതിക്രമി (ധിക്കാരി)കള്‍ക്ക് مَآبًا സങ്കേതം (പ്രാപ്യസ്ഥാനം) ആയിട്ടു
78:22 അതിക്രമകാരികള്‍ക്കു സങ്കേത സ്ഥലമായിക്കൊണ്ടു:-
لَّـٰبِثِينَ فِيهَآ أَحْقَابًۭا﴿٢٣﴾
لَّابِثِينَ താമസിക്കുന്ന (കഴിഞ്ഞുകൂടുന്ന)വരായിക്കൊണ്ടു فِيهَا അതില്‍ أَحْقَابًا പലയുഗങ്ങള്‍ (ദീര്‍ഘിച്ച കാലഘട്ടങ്ങള്‍)
78:23 (അതെ) അതില്‍ പല യുഗങ്ങള്‍ താമസിക്കുന്നവരായും കൊണ്ട് !
لَّا يَذُوقُونَ فِيهَا بَرْدًۭا وَلَا شَرَابًا﴿٢٤﴾
لَّايَذُوقُونَ അവര്‍ രുചിനോക്കുക (ആസ്വദിക്കുക)യില്ല فِيهَا അതില്‍ വെച്ചു بَرْدًا ഒരു തണുപ്പും وَلَاشَرَابًا ഒരു പാനീയവുമില്ല
78:24 അതില്‍ വെച്ച് ഒരു തണുപ്പാകട്ടെ, വല്ല പാനീയമാകട്ടെ അവര്‍ രുചി നോക്കുന്നതല്ല;
إِلَّا حَمِيمًۭا وَغَسَّاقًۭا﴿٢٥﴾
إِلَّاحَمِيمًا അത്യുഷ്ണ (ചുട്ടു തിളക്കുന്ന) ജലമല്ലാതെ وَغَسَّاقًا ഗസ്സാഖും (ദുര്‍ഗന്ധമുള്ള) അതി ശൈത്യ ജലവും
78:25 അത്യുഷ്ണജലവും (ദുര്‍ഗന്ധത്തോടെ ഒഴുകുന്ന) അതിശൈത്യ ജലവുമല്ലാതെ.
جَزَاءً പ്രതിഫലമായിട്ടു وِفَاقًا യോജിച്ച, ഒത്തതായ
78:26 (അവര്‍ക്കു) യോജിച്ച പ്രതിഫലമെന്ന നിലക്ക്!
إِنَّهُمْ كَانُوا۟ لَا يَرْجُونَ حِسَابًۭا﴿٢٧﴾
إِنَّهُمْ നിശ്ചയമായും അവര്‍ كَانُوا لَايَرْجُونَ അവര്‍ പ്രതീക്ഷിച്ചിരുന്നില്ല حِسَابًا വിചാരണ, കണക്കു നോക്കല്‍
78:27
നിശ്ചയമായും, അവര്‍ വിചാരണയെ പ്രതീക്ഷിക്കുന്നില്ലായിരുന്നു.
وَكَذَّبُوا۟ بِـَٔايَـٰتِنَا كِذَّابًۭا﴿٢٨﴾
وَكَذَّبُوا അവര്‍ വ്യാജമാക്കുകയും ചെയ്തു بِآيَاتِنَا നമ്മുടെ ലക്ഷ്യങ്ങളെ, ദൃഷ്ടാന്തങ്ങളെ كِذَّابًا ഒരു (വലിയ) വ്യാജമാക്കല്‍
78:28 നമ്മുടെ ലക്ഷ്യങ്ങളെ അവര്‍ ഒരു (വല്ലാത്ത) വ്യാജമാക്കല്‍ വ്യാജമാക്കുകയും ചെയ്തു. [ഇതാണു കാരണം]
وَكُلَّ شَىْءٍ أَحْصَيْنَـٰهُ كِتَـٰبًۭا﴿٢٩﴾
وَكُلَّ شَيْءٍ എല്ലാ കാര്യവും, വസ്തുവും أَحْصَيْنَاهُ അതിനെ നാം കണക്കാക്കി (തിട്ടപ്പെടുത്തി) യിരിക്കുന്നു كِتَابًا എഴുത്തായി, രേഖപ്പെടുത്തിക്കൊണ്ടു
78:29 എല്ലാ കാര്യവും തന്നെ, നാം (എഴുതി) രേഖപ്പെടുത്തി തിട്ടമാക്കിവെച്ചിരിക്കുന്നു.
فَذُوقُوا۟ فَلَن نَّزِيدَكُمْ إِلَّا عَذَابًا﴿٣٠﴾
فَذُوقُوا ആകയാല്‍ ആസ്വദിക്കു(രുചിനോക്കു)വിന്‍ فَلَننَّزِيدَكُمْ എനി നിങ്ങള്‍ക്കു നാം വര്‍ധിപ്പിക്കുന്നതേയല്ല إِلَّاعَذَابًا ശിക്ഷയല്ലാതെ
78:30 ആകയാല്‍, (ഹേ, അതിക്രമകാരികളെ) രുചി നോക്കിക്കൊള്ളുവിന്‍! എനി, നിങ്ങള്‍ക്കു ശിക്ഷയല്ലാതെ (മറ്റൊന്നും) നാം വര്‍ദ്ധിപ്പിച്ചുതരുന്നതേയല്ല.
إِنَّ لِلْمُتَّقِينَ مَفَازًا﴿٣١﴾
إِنَّ لِلْمُتَّقِينَ – നിശ്ചയമായും സൂക്ഷ്മതയുള്ളവര്‍ക്കു (ഭയഭക്തന്മാര്‍ക്കു)ണ്ടു مَفَازًا വിജയം, ഭാഗ്യത്തിന്റെ സ്ഥലം
78:31 നിശ്ചയമായും സൂക്ഷ്മതയുള്ളവര്‍ക്കു വിജയം (അഥവാ ഭാഗ്യസ്ഥാനം) ഉണ്ട്.
حَدَآئِقَ وَأَعْنَـٰبًۭا﴿٣٢﴾
حَدَائِقَ അതായതു തോപ്പുകള്‍ وَأَعْنَابًا മുന്തിരികളും
78:32 അതായതു, തോപ്പുകളും, മുന്തിരി (വള്ളി)കളും,
وَكَوَاعِبَ أَتْرَابًۭا﴿٣٣﴾
وَكَوَاعِبَ സ്തനം തുടിച്ച തരുണികളും أَتْرَابًا സമപ്രായക്കാരായ, ഇണയൊത്ത
78:33 സമപ്രായക്കാരായ സ്തനം തുടിച്ച തരുണികളും,
وَكَأْسًا (കള്ളിന്റെ) കോപ്പയും دِهَاقًا നിറഞ്ഞ, സമര്‍ത്ഥമായ
78:34 (കള്ളിന്റെ) നിറഞ്ഞ കോപ്പുകളും (ഉണ്ട്).
لَّا يَسْمَعُونَ فِيهَا لَغْوًۭا وَلَا كِذَّٰبًۭا﴿٣٥﴾
لَّايَسْمَعُونَ അവര്‍ കേള്‍ക്കയില്ല فِيهَا അതില്‍ വെച്ചു لَغْوًا ഒരു അനാവശ്യവും, നിരര്‍ത്ഥവും وَلَاكِذَّابًا വ്യാജമായതും ഇല്ല
78:35 അവിടത്തില്‍ വെച്ച് വല്ല അനാവശ്യമാകട്ടെ, വ്യാജ വാര്‍ത്തയാകട്ടെ അവര്‍ കേള്‍ക്കുന്നതല്ല.
جَزَآءًۭ مِّن رَّبِّكَ عَطَآءً حِسَابًۭا﴿٣٦﴾
جَزَاءً പ്രതിഫലം, പ്രതിഫലമായിട്ടു مِّن رَّبِّكَ നിന്റെ രക്ഷിതാവിങ്കല്‍ നിന്നു عَطَاءًസമ്മാനം, ദാനം حِسَابًا കണക്കൊത്ത, മതിയായ, തികഞ്ഞ
78:36 നിന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള പ്രതിഫലം! അതായതു, കണക്കൊത്ത [തികച്ചും മതിയായ] സമ്മാനം!
رَّبِّ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا ٱلرَّحْمَـٰنِ ۖ لَا يَمْلِكُونَ مِنْهُ خِطَابًۭا﴿٣٧﴾
رَّبِّ السَّمَاوَاتِ അതായതു ആകാശങ്ങളുടെ രക്ഷിതാവു وَالْأَرْضِ ഭൂമിയുടെയും وَمَابَيْنَهُمَا അവ രണ്ടിനിടയിലുള്ളതിന്റെയും الرَّحْمَـٰن പരമകാരുണികനായുള്ളവന്‍ لَايَمْلِكُونَ അവര്‍ അധീനമാക്കുക (അവര്‍ക്കു സാധ്യമാകുക)യില്ല مِنْهُ അവനോടു خِطَابًا അഭിമുഖഭാഷണം, സംസാരം
78:37 (അതെ) ആകാശങ്ങളുടെയും, ഭൂമിയുടെയും, അവ രണ്ടിനുമിടയിലുള്ളതിന്റെയും രക്ഷിതാവിന്റെ - പരമകാരുണികനായുള്ളവന്റെ - (വകസമ്മാനം)! അവനോടു അഭിമുഖസംസാരത്തിന് അവര്‍ക്കു (ആര്‍ക്കും) സാധിക്കുകയില്ല.
يَوْمَ يَقُومُ ٱلرُّوحُ وَٱلْمَلَـٰٓئِكَةُ صَفًّۭا ۖ لَّا يَتَكَلَّمُونَ إِلَّا مَنْ أَذِنَ لَهُ ٱلرَّحْمَـٰنُ وَقَالَ صَوَابًۭا﴿٣٨﴾
يَوْمَ يَقُومُ നില്‍ക്കുന്ന ദിവസം الرُّوحُ റൂഹു (ആത്മാവ്) وَالْمَلَائِكَةُ മലക്കുകളും صَفًّا അണിയായി لَّايَتَكَلَّمُونَ അവര്‍ സംസാരിക്കയില്ല إِلَّامَنْ യാതൊരുവനല്ലാതെ أَذِنَ لَهُ അവനു അനുവാദം നല്കിയിരിക്കുന്നു الرَّحْمَـٰنُ പരമകാരുണികന്‍ وَقَالَ താന്‍ പറയുകയും ചെയ്തിരിക്കുന്നു صَوَابًا ശരിയായത്, നേരായുള്ളത്, ചൊവ്വായ
78:38 "റൂഹും" [ആത്മാവും] മലക്കുകളും അണിയായി നില്‍ക്കുന്ന ദിവസം;- (അന്ന്) പരമകാരുണികനായുള്ളവന്‍ ഏതൊരുവനു അനുമതി നല്‍ക്കുകയും, താന്‍ ശരിയായതു പറയുകയും ചെയ്തിരിക്കുന്നുവോ അവനല്ലാതെ അവര്‍ (ആരുംതന്നെ) സംസാരിക്കുകയില്ല.
ذَٰلِكَ ٱلْيَوْمُ ٱلْحَقُّ ۖ فَمَن شَآءَ ٱتَّخَذَ إِلَىٰ رَبِّهِۦ مَـَٔابًا﴿٣٩﴾
ذَٰلِكَ അതു, അതത്രെ الْيَوْمُ الْحَقُّ യഥാര്‍ത്ഥ ദിവസം فَمَن شَاءَ ആകയാല്‍, (എന്നാല്‍) ആര്‍ ഉദ്ദേശിച്ചുവോ اتَّخَذَ അവന്‍ ഏര്‍പ്പെടുത്തട്ടെ, ഉണ്ടാക്കട്ടെ إِلَىٰ رَبِّهِ തന്റെ റബ്ബിങ്കലേക്ക് مَآبًا ഒരു സങ്കേതം, മടക്കസ്ഥാനം, മടക്കം
78:39 അതെത്രെ, യഥാര്‍ത്ഥദിവസം! ആകയാല്‍, (വേണമെന്നു) ആര്‍ ഉദ്ദേശിച്ചുവോ അവന്‍ തന്റെ രക്ഷിതാവിങ്കലേക്കു (മടങ്ങുവാനുള്ള) സങ്കേതം ഏര്‍പ്പെടുത്തിക്കൊള്ളട്ടെ
إِنَّآ أَنذَرْنَـٰكُمْ عَذَابًۭا قَرِيبًۭا يَوْمَ يَنظُرُ ٱلْمَرْءُ مَا قَدَّمَتْ يَدَاهُ وَيَقُولُ ٱلْكَافِرُ يَـٰلَيْتَنِى كُنتُ تُرَٰبًۢا﴿٤٠﴾
إِنَّا നിശ്ചയമായും നാം أَنذَرْنَاكُمْ നിങ്ങള്‍ക്കു മുന്നറിയിപ്പു (താക്കീതു) നല്കിയിരിക്കുന്നു عَذَابًا ഒരു ശിക്ഷയെ (ക്കുറിച്ചു) قَرِيبًا അടുത്ത, സമീപസ്ഥമായ يَوْمَ يَنظُرُ നോക്കുന്ന (കാണുന്ന) ദിവസം الْمَرْءُ മനുഷ്യന്‍ مَاقَدَّمَتْ മുന്‍ ചെയ്തതിനെ يَدَاهُ തന്റെ രണ്ടു കരങ്ങള്‍, കൈകള്‍ وَيَقُولُ പറയുകയും ചെയ്യും, പറയുന്നതുമായ الْكَافِرُ അവിശ്വാസി يَالَيْتَنِي അയ്യോ ഞാനായെങ്കില്‍ كُنتُ ആയിരുന്നു (എങ്കില്‍) تُرَابًا മണ്ണ്
78:40 (ജനങ്ങളേ) നിശ്ചയമായും, സമീപസ്ഥമായ ഒരു ശിക്ഷയെക്കുറിച്ചു നിങ്ങള്‍ക്കു നാം (ഇതാ) മുന്നറിയിപ്പു നല്കിയിരിക്കുന്നു! (അതെ) മനുഷ്യന്‍ തന്റെ കരങ്ങള്‍ മുന്‍ചെയ്തുവെച്ചതിനെ നോക്കിക്കാണുന്ന ദിവസം:- അവിശ്വാസിയായുള്ളവന്‍ (അന്ന്)പറയും: "അയ്യോ! ഞാന്‍ മണ്ണായിരുന്നെങ്കില്‍ നന്നായേനെ!’ എന്ന്.