arrow_back_ios
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
മുർസലാത്ത് (അയക്കപ്പെടുന്നവർ) മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 50 : വിഭാഗം (റുകൂഅ്) 2

بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
volume_up
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
وَٱلْمُرْسَلَـٰتِ عُرْفًۭا﴿١﴾
volume_up share
وَالْمُرْسَلَاتِ അയക്കപ്പെട്ടവ (വിട്ടയക്കപ്പെട്ടവ)തന്നെയാണ عُرْفًا പതിവായി, തുടര്‍ച്ചയായി, നന്മയായി
77:1പതിവായി [തുടര്‍‍ച്ചയായി] അയക്കപ്പെടുന്നവ തന്നെയാണ (സത്യം)!
فَٱلْعَـٰصِفَـٰتِ عَصْفًۭا﴿٢﴾
volume_up share
فَالْعَاصِفَاتِ എന്നിട്ടു(അങ്ങനെ) അടിച്ചുവീശുന്നുവയാണ عَصْفًا ഒരു അടിച്ചുവീശല്‍ (ഊക്കോടെ)
77:2അങ്ങനെ, (ഊക്കോടെയുള്ള) ഒരു അടിച്ചുവീശല്‍ വീശുന്നവ തന്നെയാണ (സത്യം)!
وَٱلنَّـٰشِرَٰتِ نَشْرًۭا﴿٣﴾
volume_up share
وَالنَّاشِرَاتِ പരത്തുന്ന (വ്യാപിപ്പിക്കുന്ന – വിതരണം ചെയ്യുന്ന)വയും തന്നെയാണ نَشْرًا ഒരു പരത്തല്‍, വ്യാപിപ്പിക്കല്‍
77:3പരത്തി വ്യാപിപ്പിക്കുന്നവയും തന്നെയാണ (സത്യം)!
فَٱلْفَـٰرِقَـٰتِ فَرْقًۭا﴿٤﴾
volume_up share
فَالْفَارِقَاتِ എന്നിട്ടു (അങ്ങനെ) വിവേചനം (വ്യത്യാസം) ചെയ്യുന്നവ തന്നെയാണ فَرْقًا ഒരു വിവേചനം, വ്യത്യാസം
77:4എന്നിട്ട് വേര്‍‍‍തിരിച്ച് വിവേചനം ചെയ്യുന്നവ തന്നെയാണ (സത്യം)!
فَٱلْمُلْقِيَـٰتِ ذِكْرًا﴿٥﴾
volume_up share
فَالْمُلْقِيَاتِ എന്നിട്ടു (അങ്ങനെ) ഇട്ടുകൊടുക്കുന്നവ തന്നെയാണ ذِكْرًا സന്ദേശം, ഉപദേശം, സ്മരണ, പ്രസ്താവന
77:5അങ്ങനെ, സന്ദേശം (അഥവാ ഉപദേശം) ഇട്ടുകൊടുക്കുന്നുവയാണ (സത്യം)!-
عُذْرًا أَوْ نُذْرًا﴿٦﴾
volume_up share
عُذْرًا അതായതു ഒഴികഴിവു, ഒഴികഴിവിനായി أَوْ نُذْرًا അല്ലെങ്കില്‍ മുന്നറിയിപ്പ്, താക്കീതിനായി
77:6അതായതു, ഒഴികഴിവ്, അല്ലെങ്കില്‍ മുന്നറിയിപ്പ് (ഇട്ടുകൊടുക്കുന്നവ)
إِنَّمَا تُوعَدُونَ لَوَٰقِعٌۭ﴿٧﴾
volume_up share
إِنَّمَا تُوعَدُونَ നിശ്ചയമായും നിങ്ങള്‍ താക്കീതു (വാഗ്ദത്തം) ചെയ്യപ്പെടുന്നത് لَوَاقِعٌ സംഭവിക്കുന്ന (ഉണ്ടാകുന്ന)തുതന്നെ
77:7നിശ്ചയമായും നിങ്ങളോടു വാഗ്ദത്തം (അഥവാ താക്കീതു) ചെയ്യപ്പെടുന്നതു സംഭവിക്കുന്നതുതന്നെയാകുന്നു.
തഫ്സീർ : 1-7
View   
فَإِذَا ٱلنُّجُومُ طُمِسَتْ﴿٨﴾
volume_up share
فَإِذَا النُّجُومُ എന്നാല്‍ നക്ഷത്രങ്ങള്‍ ആകുമ്പോള്‍ (ആയാല്‍) طُمِسَتْ അവ തുടച്ചു മായിക്ക(നീക്ക)പ്പെടുക
77:8എന്നാല്‍, നക്ഷത്രങ്ങള്‍ (വെളിച്ചം) തുടച്ചുമായിക്കപ്പെട്ടാല്‍!-
وَإِذَا ٱلسَّمَآءُ فُرِجَتْ﴿٩﴾
volume_up share
وَإِذَا السَّمَاءُ ആകാശം ആയാലും (ആകുമ്പോഴും) فُرِجَتْ അതു വിടര്‍ത്ത (തുറവിയാക്ക)പ്പെടുക
77:9ആകാശം (തുറന്നു) വിടര്‍ത്തപ്പെടുകയും ചെയ്‌താല്‍!-
وَإِذَا ٱلْجِبَالُ نُسِفَتْ﴿١٠﴾
volume_up share
وَإِذَا الْجِبَالُ മലകള്‍ ആകുമ്പോഴും (ആയാലും) نُسِفَتْ അതു പൊടിക്കപ്പെടുക, പാറ്റപ്പെടുക
77:10മലകള്‍ (ധൂളമായി) പൊടിക്കപ്പെടുകയും ചെയ്താല്‍!-
وَإِذَا ٱلرُّسُلُ أُقِّتَتْ﴿١١﴾
volume_up share
وَإِذَا الرُّسُلُ റസൂലുകള്‍ ആകുകയും ചെയ്‌താല്‍ أُقِّتَتْ അവര്‍ക്കു സമയം നിശ്ചയിക്കപ്പെടുക
77:11റസൂലുകള്‍ക്കു സമയം നിശ്ചയിക്കപ്പെടുകയും ചെയ്‌താല്‍!-
لِأَىِّ يَوْمٍ أُجِّلَتْ﴿١٢﴾
volume_up share
لِأَيِّ يَوْمٍ ഏതൊരു ദിവസത്തേക്കാണ് أُجِّلَتْ അവക്കു (അവര്‍ക്കു) അവധി നിശ്ചയിക്കപ്പെട്ടിരിക്കുന്നതു
77:12ഏതൊരു ദിവസത്തേക്കാണ് അവര്‍ക്കു അവധി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്?!
لِيَوْمِ ٱلْفَصْلِ﴿١٣﴾
volume_up share
لِيَوْمِ ദിവസത്തേക്കു, ദിവസത്തില്‍ الْفَصْلِ തീരുമാനത്തിന്‍റെ, പിരിച്ചുവിടലിന്‍റെ
77:13(അതെ) തീരുമാനത്തിന്‍റെ ദിവസത്തേക്കുതന്നെ (തന്നെ)!
وَمَآ أَدْرَىٰكَ مَا يَوْمُ ٱلْفَصْلِ﴿١٤﴾
volume_up share
وَمَا أَدْرَاكَ നിനക്കു അറിവു നല്‍കിയതെന്താണ് (നിനക്കു എന്തറിയാം) مَا يَوْمُ ദിവസമെന്താണെന്നു الْفَصْلِ തീരുമാനത്തിന്‍റെ
77:14തീരുമാനത്തിന്‍റെ ദിവസം എന്നാലെന്താണെന്ന് നിനക്ക് എന്തറിയാം?!
وَيْلٌۭ يَوْمَئِذٍۢ لِّلْمُكَذِّبِينَ﴿١٥﴾
volume_up share
وَيْلٌ (മഹാ) നാശം, കഷ്ടം يَوْمَئِذٍ അന്നത്തെ ദിവസം لِّلْمُكَذِّبِينَ വ്യാജമാക്കുന്നവര്‍ക്കാണ്
77:15അന്നത്തെ ദിവസം (മഹാ)നാശം, വ്യാജമാക്കുന്നവര്‍ക്കായിരിക്കും.
തഫ്സീർ : 8-15
View   
أَلَمْ نُهْلِكِ ٱلْأَوَّلِينَ﴿١٦﴾
volume_up share
أَلَمْ نُهْلِكِ നാം നശിപ്പിച്ചിട്ടില്ലേ الْأَوَّلِينَ ആദ്യത്തവരെ, പൂര്‍വ്വികന്‍മാരെ
77:16പൂര്‍വ്വികന്‍മാരെ നാം നശിപ്പിച്ചു കളഞ്ഞില്ലേ?!
ثُمَّ نُتْبِعُهُمُ ٱلْـَٔاخِرِينَ﴿١٧﴾
volume_up share
ثُمَّ പിന്നെ, പിറകെ نُتْبِعُهُمُ അവരോടു നാം തുടര്‍ത്തും, അനുഗമിപ്പിക്കും الْآخِرِينَ അവസാനത്തവരെ, പിന്നീടുള്ളവരെ
77:17പിറകെ, അവസാനമുള്ളവരെ നാം അവരോടു തുടര്‍ത്തുന്നതാണ്.
كَذَٰلِكَ نَفْعَلُ بِٱلْمُجْرِمِينَ﴿١٨﴾
volume_up share
كَذَٰلِكَ അപ്രകാരം نَفْعَلُ നാം ചെയ്യും بِالْمُجْرِمِينَ കുറ്റവാളികളെക്കൊണ്ടു
77:18അപ്രകാരമത്രെ, നാം കുറ്റവാളികളെക്കൊണ്ടു ചെയ്യുക.
وَيْلٌۭ يَوْمَئِذٍۢ لِّلْمُكَذِّبِينَ﴿١٩﴾
volume_up share
وَيْلٌ (മഹാ) നാശം, കഷ്ടം يَوْمَئِذٍ അന്നത്തെ ദിവസം لِّلْمُكَذِّبِينَ വ്യാജമാക്കുന്നവര്‍ക്കാണ്
77:19അന്നത്തെ ദിവസം (മഹാ)നാശം, വ്യജമാക്കുന്നവര്‍ക്കായിരിക്കും.
أَلَمْ نَخْلُقكُّم مِّن مَّآءٍۢ مَّهِينٍۢ﴿٢٠﴾
volume_up share
أَلَمْ نَخْلُقكُّم നിങ്ങളെ നാം സൃഷ്ടിച്ചിട്ടില്ലേ مِّن مَّاءٍ ഒരു ജലത്തില്‍ നിന്നു مَّهِينٍ നിന്ദ്യമായ, നിസ്സാരപ്പെട്ട
77:20നിസ്സാരപ്പെട്ട ഒരു ജലത്തില്‍ നിന്നു നിങ്ങളെ നാം സൃഷ്ടിച്ചില്ലേ?!
فَجَعَلْنَـٰهُ فِى قَرَارٍۢ مَّكِينٍ﴿٢١﴾
volume_up share
فَجَعَلْنَاهُ എന്നിട്ടതിനെ നാം ആക്കി فِي قَرَارٍ ഒരു താവളത്തില്‍, പതിയില്‍, ഭവനത്തില്‍ مَّكِينٍ ഭദ്രമായ, സൌകര്യപ്രദമായ
77:21എന്നിട്ട് അതിനെ ഭദ്രമായ ഒരു താവളത്തില്‍ നാം ആക്കി(വെച്ചു);
إِلَىٰ قَدَرٍۢ مَّعْلُومٍۢ﴿٢٢﴾
volume_up share
إِلَىٰ قَدَرٍ ഒരു കണക്കു(തോതു–നിര്‍ണയം)വരെ مَّعْلُومٍ അറിയപ്പെട്ട (നിശ്ചിതമായ)
77:22നിശ്ചിതമായ ഒരു (കാല) അളവുവരെ
فَقَدَرْنَا فَنِعْمَ ٱلْقَـٰدِرُونَ﴿٢٣﴾
volume_up share
فَقَدَرْنَا എന്നിട്ടു നാം കണക്കാക്കി, നിര്‍ണ്ണയപ്പെടുത്തി, നമുക്കു സാധ്യമായി فَنِعْمَ അപ്പോള്‍ വളരെ(എത്രയോ) നല്ലതു الْقَادِرُونَ കഴിവുള്ളവര്‍‍, കണക്കാക്കുന്നവര്‍
77:23അങ്ങനെ, നാം (എല്ലാം)കണക്കാക്കി (നിര്‍ണ്ണയിച്ചു). അപ്പോള്‍, (നാം) എത്രയോ നല്ല കഴിവുള്ളവരത്രെ.
وَيْلٌۭ يَوْمَئِذٍۢ لِّلْمُكَذِّبِينَ﴿٢٤﴾
volume_up share
وَيْلٌ (മഹാ) നാശം, കഷ്ടം يَوْمَئِذٍ അന്നത്തെ ദിവസം لِّلْمُكَذِّبِينَ വ്യാജമാക്കുന്നവര്‍ക്കാണ്
77:24അന്നത്തെ ദിവസം(മഹാ)നാശം, വ്യാജമാക്കുന്നവര്‍ക്കായിരിക്കും.
തഫ്സീർ : 16-24
View   
أَلَمْ نَجْعَلِ ٱلْأَرْضَ كِفَاتًا﴿٢٥﴾
volume_up share
أَلَمْ نَجْعَلِ നാം ആക്കിയില്ലേ الْأَرْضَ ഭൂമിയെ كِفَاتًا ഉള്‍ക്കൊള്ളുന്നതു, ഒരുമിച്ചുകൂട്ടുന്നതു
77:25ഭൂമിയെ നാം ഉള്‍ക്കൊള്ളുന്നതാക്കിയില്ലേ,-
أَحْيَآءًۭ وَأَمْوَٰتًۭا﴿٢٦﴾
volume_up share
أَحْيَاءً ജീവനുള്ളവരെ وَأَمْوَاتًا മരണപ്പെട്ട(നിര്‍ജീവമായ)വരെയും
77:26ജീവനുള്ളവരെയും, മരണപ്പെട്ടവരെയും?!
وَجَعَلْنَا فِيهَا رَوَٰسِىَ شَـٰمِخَـٰتٍۢ وَأَسْقَيْنَـٰكُم مَّآءًۭ فُرَاتًۭا﴿٢٧﴾
volume_up share
وَجَعَلْنَا فِيهَا നാമതില്‍ ആക്കു(ഏര്‍പ്പെടുത്തു)കയും ചെയ്തു رَوَاسِيَ ഉറച്ചുനില്‍ക്കുന്ന മലകളെ شَامِخَاتٍ പൊന്തിനില്‍ക്കുന്ന, ഉന്നതങ്ങളായ وَأَسْقَيْنَاكُم നിങ്ങള്‍ക്കു നാം കുടിക്കാന്‍ തരുകയും ചെയ്തു مَّاءً فُرَاتًا സ്വച്ഛമായ(ശുദ്ധ)ജലം
77:27ഉന്നതങ്ങളായി ഉറച്ച് നില്‍ക്കുന്ന പര്‍വതങ്ങളെ നാം അതില്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു. സ്വച്ഛമായ ജലം നിങ്ങള്‍ക്കു നാം കുടിക്കുവാന്‍ തരുകയും ചെയ്തിരിക്കുന്നു.
وَيْلٌۭ يَوْمَئِذٍۢ لِّلْمُكَذِّبِينَ﴿٢٨﴾
volume_up share
وَيْلٌ (മഹാ) നാശം, കഷ്ടം يَوْمَئِذٍ അന്നത്തെ ദിവസം لِّلْمُكَذِّبِينَ വ്യാജമാക്കുന്നവര്‍ക്കാണ്
77:28അന്നത്തെ ദിവസം (മഹാ)നാശം, വ്യാജമാക്കുന്നവര്‍ക്കാണ്.
തഫ്സീർ : 25-28
View   
ٱنطَلِقُوٓا۟ إِلَىٰ مَا كُنتُم بِهِۦ تُكَذِّبُونَ﴿٢٩﴾
volume_up share
انطَلِقُوا പോയിക്കൊള്ളുവിന്‍ إِلَىٰ مَا യാതൊന്നിലേക്കു كُنتُم بِهِ അതിനെ നിങ്ങളായിരുന്നു تُكَذِّبُونَ വ്യാജമാക്കും
77:29‘(ഹേ, വ്യാജമാക്കുന്നവരേ), നിങ്ങള്‍ യാതൊന്നിനെ വ്യാജമാക്കിക്കൊണ്ടിരുന്നുവോ അതിലേക്കു നിങ്ങള്‍ പോയിക്കൊള്ളുവിന്‍!
ٱنطَلِقُوٓا۟ إِلَىٰ ظِلٍّۢ ذِى ثَلَـٰثِ شُعَبٍۢ﴿٣٠﴾
volume_up share
انطَلِقُوا നിങ്ങള്‍ പൊയ്ക്കൊള്ളുക إِلَىٰ ظِلٍّ ഒരു തണലി (നിഴലി)ലേക്കു ذِي ثَلَاثِ മൂന്നുള്ളതായ شُعَبٍ ശാഖകള്‍, പിരിവുകള്‍
77:30അതായതു, മൂന്നു ശാഖകളുള്ളതായ ഒരു(തരം) തണലിലേക്കു പോയിക്കൊള്ളുവിന്‍!-
لَّا ظَلِيلٍۢ وَلَا يُغْنِى مِنَ ٱللَّهَبِ﴿٣١﴾
volume_up share
لَّا ظَلِيلٍ തണല്‍ (നിഴല്‍) നല്‍കുന്നതല്ല وَلَا يُغْنِي അതു പര്യാപ്തമാക്കയുമില്ല (തടുക്കയുമില്ല) مِنَ اللَّـهَب ജ്വാലയില്‍ നിന്നു
77:31(അതു ചൂടില്‍നിന്നു)നിഴല്‍ നല്‍കുന്നതല്ല; (അഗ്നി)ജ്വാലയില്‍ നിന്നു അതു തടുക്കുകയുമില്ല
إِنَّهَا تَرْمِى بِشَرَرٍۢ كَٱلْقَصْرِ﴿٣٢﴾
volume_up share
إِنَّهَا നിശ്ചയമായും അതു (നരകം) تَرْمِي എറിയും, (വീശും) بِشَرَرٍ തീപ്പൊരിയെ كَالْقَصْرِ മണിമാളിക (വന്‍കെട്ടിടം-കോട്ട)പോലുള്ള
77:32നിശ്ചയമായും അതു, [നരകം] വന്‍കെട്ടിടം പോലെയുള്ള തീപ്പൊരി വീശുന്നതാണ്.
كَأَنَّهُۥ جِمَـٰلَتٌۭ صُفْرٌۭ﴿٣٣﴾
volume_up share
كَأَنَّهُ അതാണെന്നപോലെ جِمَالَتٌ ഒട്ടകങ്ങള്‍, ഒട്ടകക്കൂട്ടം صُفْرٌ മഞ്ഞനിറമുള്ള
77:33അതു [തീപ്പൊരി] മഞ്ഞവര്‍ണ്ണമായ ഒട്ടകക്കൂട്ടമെന്നോണമിരിക്കും!"
وَيْلٌۭ يَوْمَئِذٍۢ لِّلْمُكَذِّبِينَ﴿٣٤﴾
volume_up share
وَيْلٌ (മഹാ) നാശം, കഷ്ടം يَوْمَئِذٍ അന്നത്തെ ദിവസം لِّلْمُكَذِّبِينَ വ്യാജമാക്കുന്നവര്‍ക്കാണ്
77:34അന്നത്തെ ദിവസം (മഹാ)നാശം ,വ്യാജമാക്കുന്നവര്‍ക്കാണ്.
തഫ്സീർ : 29-34
View   
هَـٰذَا يَوْمُ لَا يَنطِقُونَ﴿٣٥﴾
volume_up share
هَـٰذَا يَوْمُ ഇതു ഒരു ദിവസമത്രെ لَا يَنطِقُونَ അവര്‍ മിണ്ടാത്ത, സംസാരിക്കാത്ത
77:35അവര്‍ മിണ്ടാത്തതായ ദിവസമത്രെ ഇത്.
وَلَا يُؤْذَنُ لَهُمْ فَيَعْتَذِرُونَ﴿٣٦﴾
volume_up share
وَلَا يُؤْذَنُ അനുവാദം നല്‍കപ്പെടുകയുമില്ല لَهُمْ അവര്‍ക്കു فَيَعْتَذِرُونَ എന്നാലവര്‍ക്കു ഒഴികഴിവു പറയാമായിരുന്നു, അങ്ങനെ ഒഴികഴിവു പറയുകയും (ഇല്ല)
77:36(ഒഴികഴിവു പറയുവാന്‍) അവര്‍ക്ക് അനുവാദം നല്‍കപ്പെടുകയുമില്ല, എന്നാലവര്‍ക്കു ഒഴികഴിവു പറയാമായിരുന്നു.
وَيْلٌۭ يَوْمَئِذٍۢ لِّلْمُكَذِّبِينَ﴿٣٧﴾
volume_up share
وَيْلٌ (മഹാ) നാശം, കഷ്ടം يَوْمَئِذٍ അന്നത്തെ ദിവസം لِّلْمُكَذِّبِينَ വ്യാജമാക്കുന്നവര്‍ക്കാണ്
77:37അന്നത്തെ ദിവസം (മഹാ)നാശം, വ്യാജമാക്കുന്നവര്‍ക്കാകുന്നു.
തഫ്സീർ : 35-37
View   
هَـٰذَا يَوْمُ ٱلْفَصْلِ ۖ جَمَعْنَـٰكُمْ وَٱلْأَوَّلِينَ﴿٣٨﴾
volume_up share
هَـٰذَا ഇതു, ഇതത്രെ يَوْمُ الْفَصْلِ തീരുമാനത്തിന്‍റെ ദിവസം جَمَعْنَاكُمْ നാം നിങ്ങളെ ഒരുമിച്ച് കൂട്ടിയിരിക്കുന്നു وَالْأَوَّلِينَ ആദ്യത്തവരെയും, പൂര്‍വികന്മാരെയും
77:38‘(ഹേ, വ്യാജമാക്കുന്നവരേ) തീരുമാനത്തിന്‍റെ ദിവസമാണിത്. നിങ്ങളെയും പൂര്‍വികന്മാരെയും നാം (ഇവിടെ) ഒരുമിച്ചു കൂട്ടിയിരിക്കുന്നു.
فَإِن كَانَ لَكُمْ كَيْدٌۭ فَكِيدُونِ﴿٣٩﴾
volume_up share
فَإِن كَانَ എനി ഉണ്ടെങ്കില്‍, എന്നാല്‍ ഉണ്ടായിരുന്നാല്‍ لَكُمْ നിങ്ങള്‍ക്ക് كَيْدٌ വല്ല ഉപായവും, തന്ത്രവും فَكِيدُونِ എന്നാല്‍ എന്നോട് തന്ത്രം പ്രയോഗിച്ചുകൊള്ളുവിന്‍
77:39എനി, വല്ല ഉപായ തന്ത്രവും നിങ്ങള്‍ക്കുണ്ടെങ്കില്‍ എന്നോടു നിങ്ങള്‍ (അതു)പ്രയോഗിച്ചുകൊള്ളുവിന്‍!’ [എന്നാലതൊന്നു കാണാമല്ലോ!]
وَيْلٌۭ يَوْمَئِذٍۢ لِّلْمُكَذِّبِينَ﴿٤٠﴾
volume_up share
وَيْلٌ (മഹാ) നാശം, കഷ്ടം يَوْمَئِذٍ അന്നത്തെ ദിവസം لِّلْمُكَذِّبِينَ വ്യാജമാക്കുന്നവര്‍ക്കാണ്
77:40അന്നത്തെ ദിവസം (മഹാ) നാശം, വ്യാജമാക്കുന്നവര്‍ക്കാകുന്നു.
തഫ്സീർ : 38-40
View   
إِنَّ ٱلْمُتَّقِينَ فِى ظِلَـٰلٍۢ وَعُيُونٍۢ﴿٤١﴾
volume_up share
إِنَّ الْمُتَّقِينَ നിശ്ചയമായും സൂക്ഷ്മതയുള്ളവര്‍‍, ഭയഭക്തന്മാര്‍ فِي ظِلَالٍ ചില നിഴലു(തണലു)കളിലായിരിക്കും وَعُيُونٍ ഉറവുജലങ്ങ(അരുവിക)ളിലും
77:41നിശ്ചയമായും, സൂക്ഷ്മതയുള്ളവര്‍ ചില (മഹത്തായ) തണലുകളിലും, ഉറവുജലങ്ങളിലുമായിരിക്കും;-
وَفَوَٰكِهَ مِمَّا يَشْتَهُونَ﴿٤٢﴾
volume_up share
وَفَوَاكِهَ പഴവര്‍ഗ്ഗങ്ങളിലും مِمّا യാതൊരുതരത്തിലുള്ള يَشْتَهُونَ അവര്‍ ഇച്ഛിക്കുന്ന, ആശിക്കുന്ന
77:42അവര്‍ ഇച്ഛിക്കുന്ന തരത്തിലുള്ള പഴവര്‍ഗങ്ങളിലുമായിരിക്കും (കഴിഞ്ഞുകൂടുക)
كُلُوا۟ وَٱشْرَبُوا۟ هَنِيٓـًٔۢا بِمَا كُنتُمْ تَعْمَلُونَ﴿٤٣﴾
volume_up share
كُلُوا തിന്നുവിന്‍ وَاشْرَبُوا കുടിക്കുകയും ചെയ്യുവിന്‍ هَنِيئًا മംഗളമായിട്ടു, (ആനന്ദത്തോടെ) بِمَا كُنتُمْ നിങ്ങളായിരുന്നതു നിമിത്തം تَعْمَلُون പ്രവര്‍ത്തിക്കും
77:43‘നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതു നിമിത്തം, നിങ്ങള്‍ മംഗളമായി തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുവിന്‍!’(എന്നു പറയപ്പെടും)
إِنَّا كَذَٰلِكَ نَجْزِى ٱلْمُحْسِنِينَ﴿٤٤﴾
volume_up share
إِنَّا كَذَٰلِكَ നിശ്ചയമായും നാം അപ്രകാരം نَجْزِي നാം പ്രതിഫലം നല്‍കുന്നു الْمُحْسِنِينَ സുകൃതവന്മാര്‍ക്ക്, നന്മ ചെയ്യുന്നവര്‍ക്ക്
77:44നിശ്ചയമായും, അപ്രകാരമത്രെ നാം സുകൃതവാന്മാര്‍ക്കു പ്രതിഫലം കൊടുക്കുന്നത്.
وَيْلٌۭ يَوْمَئِذٍۢ لِّلْمُكَذِّبِينَ﴿٤٥﴾
volume_up share
وَيْلٌ (മഹാ) നാശം, കഷ്ടം يَوْمَئِذٍ അന്നത്തെ ദിവസം لِّلْمُكَذِّبِينَ വ്യാജമാക്കുന്നവര്‍ക്കാണ്
77:45അന്നത്തെ ദിവസം (മഹാ) നാശം, വ്യാജമാക്കുന്നവര്‍ക്കായിരിക്കും. അവിശ്വാസികളെ അല്ലാഹു താക്കീതുചെയ്യുന്നു:-
كُلُوا۟ وَتَمَتَّعُوا۟ قَلِيلًا إِنَّكُم مُّجْرِمُونَ﴿٤٦﴾
volume_up share
كُلُوا തിന്നുകൊള്ളുവിന്‍ وَتَمَتَّعُوا സുഖം (അനുഭവം) എടുക്കയും ചെയ്യുവിന്‍ قَلِيلًا അല്‍പം, കുറച്ചു إِنَّكُم നിശ്ചയമായും നിങ്ങള്‍ مُّجْرِمُونَ കുറ്റവാളികളാകുന്നു
77:46‘നിങ്ങള്‍ അല്‍പം (കാലം) തിന്നുകയും സുഖമനുഭവിക്കുകയും ചെയ്തുകൊള്ളുക;- നിശ്ചയമായും, നിങ്ങള്‍ കുറ്റവാളികളാകുന്നു!’
وَيْلٌۭ يَوْمَئِذٍۢ لِّلْمُكَذِّبِينَ﴿٤٧﴾
volume_up share
وَيْلٌ (മഹാ) നാശം, കഷ്ടം يَوْمَئِذٍ അന്നത്തെ ദിവസം لِّلْمُكَذِّبِينَ വ്യാജമാക്കുന്നവര്‍ക്കാണ്
77:47അന്നത്തെ ദിവസം (മഹാ)നാശം, വ്യാജമാക്കുന്നവര്‍ക്കാകുന്നു.
തഫ്സീർ : 41-47
View   
وَإِذَا قِيلَ لَهُمُ ٱرْكَعُوا۟ لَا يَرْكَعُونَ﴿٤٨﴾
volume_up share
وَإِذَا قِيلَ പറയപ്പെട്ടാല്‍, പറയപ്പെടുമ്പോള്‍ لَهُمُ അവരോടു ارْكَعُوا നിങ്ങള്‍ കുമ്പിടുവിന്‍, റുകൂഉ് ചെയ്യുവിന്‍ (നമസ്കരിക്കുവിന്‍) لَا يَرْكَعُونَ അവര്‍ കുമ്പിടുകയില്ല
77:48‘നിങ്ങള്‍ കുമ്പിടുവിന്‍’ എന്നു അവരോടു പറയപ്പെട്ടാല്‍ അവര്‍ കുമ്പിടുന്നതല്ല.
وَيْلٌۭ يَوْمَئِذٍۢ لِّلْمُكَذِّبِينَ﴿٤٩﴾
volume_up share
وَيْلٌ (മഹാ) നാശം, കഷ്ടം يَوْمَئِذٍ അന്നത്തെ ദിവസം لِّلْمُكَذِّبِينَ വ്യാജമാക്കുന്നവര്‍ക്കാണ്
77:49അന്നത്തെ ദിവസം (മഹാ)നാശം വ്യാജമാക്കുന്നവര്‍ക്കാകുന്നു.
فَبِأَىِّ حَدِيثٍۭ بَعْدَهُۥ يُؤْمِنُونَ﴿٥٠﴾
volume_up share
فَبِأَيِّ حَدِيثٍ എനി ഏതു വര്‍ത്തമാനത്തിലാണ്, വിഷയം കൊണ്ടാണ് بَعْدَهُ ഇതിനുശേഷം, ഇതിനു പുറമെ يُؤْمِنُونَ അവര്‍ വിശ്വസിക്കുക
77:50എനി, ഇതിനു [ഖുര്‍ആന്നു] ശേഷം ഏതൊരു വര്‍ത്തമാനത്തിലാണ് അവര്‍ വിശ്വസിച്ചേക്കുന്നത്?!
തഫ്സീർ : 48-50
View