arrow_back_ios
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
ഇൻസാൻ (മനുഷ്യൻ) [ഈ അദ്ധ്യായത്തിനു സൂറത്തു – ദ്ദഹ്ര്‍ എന്നും പേരുണ്ട്] മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 31- വിഭാഗം (റുകുഅ്) 2 വെള്ളിയാഴ്ച സുബ്ഹ് നമസ്കാരത്തില്‍ നബി (ﷺ) സൂ: സജദഃയും ഈ സൂറത്തും ഓതിയിരുന്നതായി ഹദീഥില്‍ വന്നിരിക്കുന്നു. ഹദീഥു നാം സൂ: സജദഃയുടെ വ്യാഖ്യാനത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്.

بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
volume_up
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
هَلْ أَتَىٰ عَلَى ٱلْإِنسَـٰنِ حِينٌۭ مِّنَ ٱلدَّهْرِ لَمْ يَكُن شَيْـًۭٔا مَّذْكُورًا﴿١﴾
volume_up share
هَلْ أَتَىٰ വന്നിരിക്കുന്നുവോ, കഴിഞ്ഞുപോയോ عَلَى الْإِنسَانِ മനുഷ്യന്റെമേല്‍ حِينٌ ഒരു അവസരം, ഘട്ടം, സമയം مِّنَ الدَّهْرِ കാലത്തില്‍ നിന്നുള്ള لَمْ يَكُن അവന്‍ ആയിരുന്നില്ലാത്ത شَيْئًا ഒരു വസ്തുവും مَّذْكُورًا പറയത്തക്ക, പ്രസ്താവിക്കപ്പെടുന്ന.
76:1മനുഷ്യന്‍ പറയത്തക്ക ഒരു വസ്തുവും ആയിരുന്നില്ലാത്ത ഒരു കാലഘട്ടം അവന്റെമേല്‍ (കഴിഞ്ഞു) പോയിട്ടുണ്ടോ?!
തഫ്സീർ : 1-1
View   
إِنَّا خَلَقْنَا ٱلْإِنسَـٰنَ مِن نُّطْفَةٍ أَمْشَاجٍۢ نَّبْتَلِيهِ فَجَعَلْنَـٰهُ سَمِيعًۢا بَصِيرًا﴿٢﴾
volume_up share
إِنَّا خَلَقْنَا നാം സൃഷ്ടിച്ചിരിക്കുന്നു الْإِنسَانَ മനുഷ്യനെ مِن نُّطْفَةٍ ഒരു (ഇന്ദ്രിയ) തുള്ളിയാല്‍, ബിന്ദുവില്‍നിന്നു أَمْشَاجٍ മിശ്രമായ, കലര്‍പ്പുകളായ نَّبْتَلِيهِ നാം അവനെ പരീക്ഷണം ചെയ്തുകൊണ്ടു (ചെയ്‌വാന്‍) فَجَعَلْنَاهُ അങ്ങനെ (അതിനാല്‍) നാമവനെ ആക്കി سَمِيعًا കേള്‍ക്കുന്നവന്‍ بَصِيرًا കാണുന്നവന്‍.
76:2(പലതിനാലും) മിശ്രമായ ഒരു ഇന്ദ്രിയബിന്ദുവില്‍ നിന്നു മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു - അവനെ നാം പരീക്ഷണം ചെയ്‌വാനായിട്ട്. അങ്ങനെ, നാം അവനെ കേള്‍ക്കുന്നവനും കാണുന്നവനുമാക്കിയിരിക്കുന്നു.
إِنَّا هَدَيْنَـٰهُ ٱلسَّبِيلَ إِمَّا شَاكِرًۭا وَإِمَّا كَفُورًا﴿٣﴾
volume_up share
إِنَّا هَدَيْنَاهُ നാം അവനു കാട്ടിക്കൊടുത്തു السَّبِيلَ മാര്‍ഗ്ഗം إِمَّا شَاكِرًا ഒന്നുകില്‍ നന്ദിയുള്ളവനായിക്കൊണ്ട് وَإِمَّا كَفُورًا ഒന്നുകില്‍ (അതല്ലെങ്കില്‍) നന്ദികെട്ടവനായിക്കൊണ്ട്.
76:3ഒന്നുകില്‍ (അവന്‍) നന്ദിയുള്ളവനായിക്കൊണ്ട്, അല്ലാത്തപക്ഷം നന്ദികെട്ടവനായിക്കൊണ്ട് അവനു നാം മാര്‍ഗ്ഗം കാട്ടിക്കൊടുത്തിരിക്കുന്നു.
തഫ്സീർ : 2-3
View   
إِنَّآ أَعْتَدْنَا لِلْكَـٰفِرِينَ سَلَـٰسِلَا۟ وَأَغْلَـٰلًۭا وَسَعِيرًا﴿٤﴾
volume_up share
إِنَّا أَعْتَدْنَا നിശ്ചയമായും നാം ഒരുക്കിവെച്ചിരിക്കുന്നു لِلْكَافِرِينَ അവിശ്വാസികള്‍ക്ക്, നന്ദികെട്ടവര്‍ക്ക് سَلَاسِلَ ചങ്ങലകള്‍ وَأَغْلَالًا വിലങ്ങു (ആമം) കളും وَسَعِيرًا ജ്വലിക്കുന്ന അഗ്നിയും.
76:4നിശ്ചയമായും നാം, അവിശ്വാസികള്‍ക്കു ചില ചങ്ങലകളും, വിലങ്ങുകളും കത്തിജ്വലിക്കുന്ന അഗ്നിയും ഒരുക്കിവെച്ചിരിക്കുന്നു.
إِنَّ ٱلْأَبْرَارَ يَشْرَبُونَ مِن كَأْسٍۢ كَانَ مِزَاجُهَا كَافُورًا﴿٥﴾
volume_up share
إِنَّ الْأَبْرَارَ നിശ്ചയമായും പുണ്യവാന്‍മാര്‍, സജ്ജനങ്ങള്‍ يَشْرَبُونَ അവര്‍ കുടിക്കും مِن كَأْسٍ (മദ്യം നിറച്ച) കോപ്പയില്‍ (പാനപാത്രത്തില്‍) നിന്നു كَانَ مِزَاجُهَا അതിന്റെ ചേരുവ (കലര്‍പ്പു - കൂട്ട്) ആകുന്നു كَافُورًا കര്‍പ്പൂരം.
76:5നിശ്ചയമായും, പുണ്യവാന്‍മാര്‍ (മദ്യം നിറച്ച) ഒരു തരം പാനപാത്രത്തില്‍നിന്നു കുടിക്കുന്നതാണ്;- അതിലെ കൂട്ട് [ചേരുവ] കര്‍പ്പൂരമായിരിക്കും.
عَيْنًۭا يَشْرَبُ بِهَا عِبَادُ ٱللَّهِ يُفَجِّرُونَهَا تَفْجِيرًۭا﴿٦﴾
volume_up share
عَيْنًا ഒരു ഉറവുജലം يَشْرَبُ بِهَا അതിനെ കുടിക്കും عِبَادُ اللَّـهِ അല്ലാഹുവിന്റെ അടിയാന്‍മാര്‍ يُفَجِّرُونَهَا അവര്‍ അതിനെ ഒഴുക്കും, പൊട്ടി ഒലിപ്പിക്കും (നടത്തിക്കൊണ്ടു പോകും) تَفْجِيرًا ഒരു ഒഴുക്കല്‍...
76:6അതായതു, അല്ലാഹുവിന്റെ അടിയാന്‍മാര്‍ കുടിക്കുന്നതായ ഒരു ഉറവു (ജലം)! അവരതു (ഇഷ്ടമനുസരിച്ച്) ഒഴുക്കി നടത്തിക്കൊണ്ടിരിക്കും.
തഫ്സീർ : 4-6
View   
يُوفُونَ بِٱلنَّذْرِ وَيَخَافُونَ يَوْمًۭا كَانَ شَرُّهُۥ مُسْتَطِيرًۭا﴿٧﴾
volume_up share
يُوفُونَ അവര്‍ നിറവേറ്റും, വീട്ടും بِالنَّذْرِ നേര്‍ച്ചയെ, പ്രതിജ്ഞയെ وَيَخَافُونَ അവര്‍ ഭയപ്പെടുകയും ചെയ്യുന്നു يَوْمًا ഒരു ദിവസത്തെ كَانَ شَرُّهُ അതിന്റെ തിന്‍മ (കെടുതി, ദോഷം) ആകുന്നു مُسْتَطِيرًا പാറിപ്പരക്കുന്ന (പടര്‍ന്നു പിടിക്കുന്ന).
76:7അവര്‍ നേര്‍ച്ചയെ നിറവേറ്റുകയും, തിന്‍മ പാറിപ്പറക്കുന്ന (അഥവാ ആപത്തുകള്‍ വ്യാപിക്കുന്ന)തായ ഒരു ദിവസത്തെ ഭയപ്പെടുകയും ചെയ്യുന്നു.
وَيُطْعِمُونَ ٱلطَّعَامَ عَلَىٰ حُبِّهِۦ مِسْكِينًۭا وَيَتِيمًۭا وَأَسِيرًا﴿٨﴾
volume_up share
وَيُطْعِمُونَ അവര്‍ ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യും الطَّعَامَ ഭക്ഷണസാധനം عَلَىٰ حُبِّهِ അതിനോട് സ്നേഹമുള്ളതോടെ, പ്രേമത്തോടെ مِسْكِينًا സാധുവിനു, പാവപ്പെട്ടവനു وَيَتِيمًا അനാഥക്കുട്ടിക്കും وَأَسِيرًا ബന്ധനസ്ഥനും, ചിറയില്‍പെട്ടവന്നും.
76:8ഭക്ഷണത്തിനു പ്രേമമുള്ളതോടെ (ത്തന്നെ) സാധുവിനും, അനാഥക്കും, ബന്ധനസ്ഥനും അവര്‍ ഭക്ഷണം നല്‍കുകയും ചെയ്യുന്നു.
إِنَّمَا نُطْعِمُكُمْ لِوَجْهِ ٱللَّهِ لَا نُرِيدُ مِنكُمْ جَزَآءًۭ وَلَا شُكُورًا﴿٩﴾
volume_up share
إِنَّمَا نُطْعِمُكُمْ നിശ്ചയമായും ഞങ്ങള്‍ നിങ്ങള്‍ക്കു ഭക്ഷണം നല്‍കുന്നു لِوَجْهِ اللَّـهِ അല്ലാഹുവിന്റെ തിരുമുഖത്തിനു (പ്രീതിക്കു) വേണ്ടി (മാത്രം) لَا نُرِيدُ ഞങ്ങള്‍ (നാം) ഉദ്ദേശിക്കുന്നില്ല مِنكُمْ നിങ്ങളില്‍ നിന്നു جَزَاءً ഒരു പ്രതിഫലവും وَلَا شُكُورًا ഒരു നന്ദിയും, കൃതജ്ഞതയും ഇല്ല.
76:9(അവര്‍ പറയും:) "നിശ്ചയമായും" അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി മാത്രം ഞങ്ങള്‍ നിങ്ങള്‍ക്കു ഭക്ഷണം നല്‍കുന്നു; ഞങ്ങള്‍ നിങ്ങളില്‍നിന്നു ഒരു പ്രതിഫലമാകട്ടെ, നന്ദിയാകട്ടെ ഉദ്ദേശിക്കുന്നില്ല.
إِنَّا نَخَافُ مِن رَّبِّنَا يَوْمًا عَبُوسًۭا قَمْطَرِيرًۭا﴿١٠﴾
volume_up share
إِنَّا نَخَافُ നാം (ഞങ്ങള്‍) ഭയപ്പെടുന്നു مِن رَّبِّنَا ഞങ്ങളുടെ റബ്ബിങ്കല്‍ നിന്നു يَوْمًا ഒരു ദിവസത്തെ عَبُوسًا മുഖം ചുളിക്കുന്ന (കഠിനമായ) قَمْطَرِيرًا അതിദുസ്സഹമായ (കഠോരമായ - കഠിനമായി ചുളിക്കുന്ന).
76:10(വിഷാദപ്പെട്ട്) മുഖം ചുളിച്ചുപോകുന്ന അതിദുസ്സഹമായ ഒരു ദിവസത്തെ ഞങ്ങളുടെ റബ്ബിങ്കല്‍നിന്നും ഞങ്ങള്‍ ഭയപ്പെടുന്നു.
തഫ്സീർ : 7-10
View   
فَوَقَىٰهُمُ ٱللَّهُ شَرَّ ذَٰلِكَ ٱلْيَوْمِ وَلَقَّىٰهُمْ نَضْرَةًۭ وَسُرُورًۭا﴿١١﴾
volume_up share
فَوَقَاهُمُ അതിനാല്‍ അവര്‍ക്കു കാത്തു കൊടുക്കും, അവരെ രക്ഷിക്കുന്നതാണ് اللَّـهُ അല്ലാഹു شَرَّ തിന്‍മയെ (ആപത്തിനെ), തിന്‍മയില്‍നിന്നു ذَٰلِكَ الْيَوْمِ ആ ദിവസത്തിന്റെ وَلَقَّاهُمْ അവര്‍ക്കവന്‍ ഇട്ടുകൊടുക്കുകയും ചെയ്യും نَضْرَةً പ്രസന്നത, തിളക്കം, ഭംഗി وَسُرُورًا സന്തോഷവും.
76:11അതിനാല്‍, ആ ദിവസത്തിന്റെ തിന്‍മയെ [ആപത്തിനെ] അല്ലാഹു അവര്‍ക്കു കാത്തുകൊടുക്കുന്നതാണ്. അവര്‍ക്കു പ്രസന്നതയും, സന്തോഷവും അവന്‍ ഇട്ടുകൊടുക്കുകയും ചെയ്യും.
وَجَزَىٰهُم بِمَا صَبَرُوا۟ جَنَّةًۭ وَحَرِيرًۭا﴿١٢﴾
volume_up share
وَجَزَاهُم അവര്‍ക്കു പ്രതിഫലം നല്‍കുകയും ചെയ്യും بِمَا صَبَرُوا അവര്‍ ക്ഷമിച്ച (സഹിച്ച) തു കൊണ്ട് جَنَّةً സ്വര്‍ഗം, തോട്ടം وَحَرِيرًا പട്ടും.
76:12അവര്‍ ക്ഷമിച്ചതുനിമിത്തം അവര്‍ക്കു (സ്വര്‍ഗീയ) തോട്ടവും, പട്ടും അവന്‍ പ്രതിഫലം കൊടുക്കുന്നതുമാണ്‌;-
مُّتَّكِـِٔينَ فِيهَا عَلَى ٱلْأَرَآئِكِ ۖ لَا يَرَوْنَ فِيهَا شَمْسًۭا وَلَا زَمْهَرِيرًۭا﴿١٣﴾
volume_up share
مُّتَّكِئِينَ ചാരിയിരുന്നുകൊണ്ടു فِيهَا അതില്‍ عَلَى الْأَرَائِكِ അലങ്കൃത കട്ടിലുകളില്‍, സോഫമേല്‍ لَا يَرَوْنَ അവര്‍ കാണുകയില്ല فِيهَا അതില്‍ شَمْسًا സൂര്യനെ, വെയില്‍ (ചൂട്) وَلَا زَمْهَرِيرًا അതിശൈത്യവും (കാണുക) ഇല്ല.
76:13അതില്‍ സോഫ (അഥവാ അലങ്കൃത കട്ടിലു) കളില്‍ ചാരിയിരുന്നുകൊണ്ടു (അവര്‍ സുഖിക്കും). വെയിലാകട്ടെ, കടുംതണുപ്പാകട്ടെ, അതിലവര്‍ കാണുകയില്ല.
وَدَانِيَةً عَلَيْهِمْ ظِلَـٰلُهَا وَذُلِّلَتْ قُطُوفُهَا تَذْلِيلًۭا﴿١٤﴾
volume_up share
وَدَانِيَةً അടുത്തതായിക്കൊണ്ടും عَلَيْهِمْ അവരുടെ മേല്‍ ظِلَالُهَا അതിലെ തണലുകള്‍ وَذُلِّلَتْ എളുപ്പമാക്കി (നിഷ്പ്രയാസമാക്ക - സൗകര്യപ്പെടുത്ത) പ്പെടുകയും ചെയ്തിരിക്കുന്നു قُطُوفُهَا അതിലെ (പറിച്ചെടുക്കുന്ന) പഴങ്ങള്‍, പഴക്കുലകള്‍ تَذْلِيلًا ഒരു എളുപ്പമാക്കല്‍.
76:14അതിലെ തണലുകള്‍ [മരക്കൊമ്പുകള്‍] അവര്‍ക്കു മീതെ അടുത്തതായിക്കൊണ്ടുമായിരിക്കും. അതിലെ പഴക്കുലകള്‍ നിഷ്പ്രയാസമാക്കി സൗകര്യപ്പെടുത്തപ്പെടുകയും ചെയ്തിരിക്കുന്നതാണ്.
وَيُطَافُ عَلَيْهِم بِـَٔانِيَةٍۢ مِّن فِضَّةٍۢ وَأَكْوَابٍۢ كَانَتْ قَوَارِيرَا۠﴿١٥﴾
volume_up share
وَيُطَافُ ചുറ്റിനടക്കപ്പെടും عَلَيْهِم അവരില്‍ بِآنِيَةٍ പാത്രങ്ങളുമായി مِّن فِضَّةٍ വെള്ളിയാലുള്ള وَأَكْوَابٍ കോപ്പ (കൂജ) കളുമായും كَانَتْ അവയായിരിക്കുന്നു قَوَارِيرَا പളുങ്കു (പാത്രം) കള്‍, സ്ഫടികങ്ങള്‍.
76:15വെള്ളിക്കൊണ്ടുള്ള പാത്രങ്ങളും, സ്ഫടികങ്ങളായ കൂജകളുമായി അവരിലൂടെ ചുറ്റിനടക്കപ്പെടുകയും ചെയ്യും.
قَوَارِيرَا۟ مِن فِضَّةٍۢ قَدَّرُوهَا تَقْدِيرًۭا﴿١٦﴾
volume_up share
قَوَارِيرَ അതായതു പളുങ്കുകള്‍ مِن فِضَّةٍ വെള്ളികൊണ്ടുള്ള قَدَّرُوهَا അതിനെ അവര്‍ കണക്കാക്കി (നിര്‍ണ്ണയം ചെയ്തി) രിക്കുന്നു تَقْدِيرًا ഒരു കണക്കാക്കല്‍.
76:16അതായതു, വെള്ളികൊണ്ടുള്ള സ്ഫടിക (മയമായ) പാത്രങ്ങള്‍! അവര്‍ അവയ്ക്കു ഒരു തോതു നിര്‍ണ്ണയപ്പെടുത്തുന്നതാണ്.
തഫ്സീർ : 11-16
View   
وَيُسْقَوْنَ فِيهَا كَأْسًۭا كَانَ مِزَاجُهَا زَنجَبِيلًا﴿١٧﴾
volume_up share
وَيُسْقَوْنَ അവര്‍ക്കു കുടിക്കുവാന്‍ കൊടുക്കും (കുടിപ്പിക്കപ്പെടും) فِيهَا അതില്‍വെച്ചു كَأْسًا ഒരു (മദ്യം നിറച്ച) പാനപാത്രം كَانَ مِزَاجُهَا അതിന്റെ ചേരുവ ആയിരിക്കും زَنجَبِيلًا ഇഞ്ചി.
76:17അതില്‍ അവര്‍ക്കു (മദ്യം നിറച്ച) ഒരു തരം പാനപാത്രവും കുടിക്കുവാന്‍ കൊടുക്കപ്പെടും; അതിന്റെ ചേരുവ [കൂട്ട്] ഇഞ്ചിയായിരിക്കുന്നതാണ്.
عَيْنًۭا فِيهَا تُسَمَّىٰ سَلْسَبِيلًۭا﴿١٨﴾
volume_up share
عَيْنًا അതായതു ഒരു ഉറവു فِيهَا അതിലുള്ള تُسَمَّىٰ അതിനു പേരു പറയപ്പെടും سَلْسَبِيلًا സല്‍സബീല്‍ എന്നു.
76:18അതായതു, "സല്‍സബീല്‍" എന്നു പേരുപറയപ്പെടുന്ന അതിലെ ഒരു ഉറവു (ജലം)!
وَيَطُوفُ عَلَيْهِمْ وِلْدَٰنٌۭ مُّخَلَّدُونَ إِذَا رَأَيْتَهُمْ حَسِبْتَهُمْ لُؤْلُؤًۭا مَّنثُورًۭا﴿١٩﴾
volume_up share
وَيَطُوفُ عَلَيْهِمْ അവരില്‍ ചുറ്റിനടക്കും وِلْدَانٌ ചില കുട്ടികള്‍ مُّخَلَّدُونَ ശാശ്വതത്വം നല്‍കപ്പെട്ടവരായ إِذَا رَأَيْتَهُمْ നീ അവരെ കണ്ടാല്‍ حَسِبْتَهُمْ നീ അവരെ ഗണിക്കും, വിചാരിക്കും لُؤْلُؤًا മുത്താണെന്ന് مَّنثُورًا വിതറപ്പെട്ട.
76:19ശാശ്വത(മായ നവത്വ) ജീവിതം നല്‍കപ്പെട്ടവരായ ചില കുട്ടികള്‍ അവരിലൂടെ ചുറ്റിനടന്നുകൊണ്ടുമിരിക്കും; അവരെ നീ കണ്ടാല്‍, വിതറിയിടപ്പെട്ട മുത്തുകളാണ് അവരെന്നു നീ വിചാരിക്കുന്നതാണ്!
وَإِذَا رَأَيْتَ ثَمَّ رَأَيْتَ نَعِيمًۭا وَمُلْكًۭا كَبِيرًا﴿٢٠﴾
volume_up share
وَإِذَا رَأَيْتَ നീ കണ്ടുവെങ്കിലോ ثَمَّ അവിടം رَأَيْتَ നീ കാണും, നിനക്കു കാണാം نَعِيمًا ഒരു സൗഖ്യം, അനുഗ്രഹീത സുഖം وَمُلْكًا ഒരു രാജകീയതയും, രാജത്വവും, സാമ്രാജ്യവും كَبِيرًا വലുതായ, വമ്പിച്ച.
76:20അവിടം നീ കണ്ടാല്‍, ഒരു (മഹത്തായ) സുഖാനുഗ്രഹവും വലുതായ ഒരു രാജകീയതയും (അഥവാ സാമ്രാജ്യവും) നിനക്കു കാണാവുന്നതുമായിരിക്കും.
عَـٰلِيَهُمْ ثِيَابُ سُندُسٍ خُضْرٌۭ وَإِسْتَبْرَقٌۭ ۖ وَحُلُّوٓا۟ أَسَاوِرَ مِن فِضَّةٍۢ وَسَقَىٰهُمْ رَبُّهُمْ شَرَابًۭا طَهُورًا﴿٢١﴾
volume_up share
عَالِيَهُمْ അവരുടെ മേലുണ്ടായിരിക്കും ثِيَابُ വസ്ത്രങ്ങള്‍ سُندُسٍ നേര്‍മ്മ (മിനുസ്സ) പ്പട്ടിന്റെ خُضْرٌ പച്ചയായ وَإِسْتَبْرَقٌ കട്ടി (കസവു) പട്ടും وَحُلُّوا അവര്‍ക്കു അണിയിക്കപ്പെടുകയും ചെയ്യും, ആഭരണം ഇഷ്ടപ്പെടും أَسَاوِرَ ചില വളകള്‍ مِن فِضَّةٍ വെള്ളികൊണ്ടുള്ള وَسَقَاهُمْ അവര്‍ക്കു കുടിക്കാന്‍ കൊടുക്കുകയും ചെയ്യും رَبُّهُمْ അവരുടെ റബ്ബ് شَرَابًا ഒരു പാനീയം طَهُورًا വളരെ ശുദ്ധമായ.
76:21അവരുടെ മേലില്‍ പച്ച വര്‍ണമായ നേര്‍മ്മപ്പട്ടിന്റെ വസ്ത്രങ്ങളും, കട്ടിപ്പട്ടും (അഥവാ കസവു വസ്ത്രവും) ഉണ്ടായിരിക്കും; വെള്ളികൊണ്ടുള്ള വളകളും അവര്‍ക്കു അണിയിക്കപ്പെടും. അവരുടെ റബ്ബ് അവര്‍ക്കു വളരെ ശുദ്ധമായ ഒരു (തരം) പാനീയം കുടിക്കുവാന്‍ കൊടുക്കുന്നതുമാണ്.
إِنَّ هَـٰذَا كَانَ لَكُمْ جَزَآءًۭ وَكَانَ سَعْيُكُم مَّشْكُورًا﴿٢٢﴾
volume_up share
إِنَّ هَـٰذَا كَانَ നിശ്ചയമായും ഇതു ആകുന്നു, ആയിരിക്കുന്നു لَكُمْ നിങ്ങള്‍ക്കു جَزَاءً പ്രതിഫലം وَكَانَ سَعْيُكُم നിങ്ങളുടെ പരിശ്രമം (അദ്ധ്വാനം) ആകുന്നു, ആയിരിക്കുന്നു مَّشْكُورًا നന്ദിചെയ്യ (നന്ദിപൂര്‍വ്വം സ്വീകരിക്ക) പ്പെട്ടത്.
76:22"(ഹേ, പുണ്യവാന്‍മാരേ) നിശ്ചയമായും ഇതു (ഒക്കെയും) നിങ്ങള്‍ക്കു പ്രതിഫലമായിരിക്കുന്നതാകുന്നു. നിങ്ങളുടെ പരിശ്രമം നന്ദിപൂര്‍വ്വം സ്വീകരിക്കപ്പെട്ടതുമാകുന്നു" (എന്നു പറയപ്പെടും).
തഫ്സീർ : 17-22
View   
إِنَّا نَحْنُ نَزَّلْنَا عَلَيْكَ ٱلْقُرْءَانَ تَنزِيلًۭا﴿٢٣﴾
volume_up share
إِنَّا نَحْنُ നിശ്ചയമായും നാം തന്നെ نَزَّلْنَا അവതരിപ്പിച്ചു, ഇറക്കി عَلَيْكَ നിന്റെമേല്‍ الْقُرْآنَ ഖുർആനെ تَنزِيلًا ഒരു അവതരിപ്പിക്കല്‍.
76:23നിശ്ചയമായും നാം തന്നെയാണ് നിന്റെമേല്‍ ഖുർആന്‍ ഒരു (ക്രമേണയായുള്ള) അവതരിപ്പിക്കല്‍ അവതരിപ്പിച്ചിരിക്കുന്നത്.
فَٱصْبِرْ لِحُكْمِ رَبِّكَ وَلَا تُطِعْ مِنْهُمْ ءَاثِمًا أَوْ كَفُورًۭا﴿٢٤﴾
volume_up share
فَاصْبِرْ അതിനാല്‍ ക്ഷമിക്കുക, സഹിക്കുക لِحُكْمِ വിധിക്കു رَبِّكَ നിന്റെ റബ്ബിന്റെ وَلَا تُطِعْ അനുസരിക്കയും അരുതു مِنْهُمْ അവരില്‍നിന്നു آثِمًا ഒരു പാപിയെയും أَوْ അല്ലെങ്കില്‍ كَفُورًا അവിശ്വാസിയായുള്ളവനെ, നന്ദികെട്ടവനെ.
76:24അതിനാല്‍ നിന്റെ രക്ഷിതാവിന്റെ വിധിക്കു നീ ക്ഷമിച്ചുകൊള്ളുക; അവരില്‍നിന്നു യാതൊരു പാപിയെയോ, അവിശ്വാസിയായുള്ളവനെയോ നീ അനുസരിക്കയും ചെയ്യരുതു.
وَٱذْكُرِ ٱسْمَ رَبِّكَ بُكْرَةًۭ وَأَصِيلًۭا﴿٢٥﴾
volume_up share
وَاذْكُرِ സ്മരിക്കുക (ഓര്‍ക്കുക - കീര്‍ത്തനം ചെയ്യുക) യും ചെയ്യുക اسْمَ رَبِّكَ നിന്റെ റബ്ബിന്റെ നാമം بُكْرَةً കാലത്തു, രാവിലെ وَأَصِيلًا വൈകുന്നേരവും, വൈകീട്ടും.
76:25രാവിലെയും, വൈകുന്നേരവും, നിന്റെ റബ്ബിന്റെ നാമം നീ സ്മരിക്കുകയും ചെയ്യുക.
وَمِنَ ٱلَّيْلِ فَٱسْجُدْ لَهُۥ وَسَبِّحْهُ لَيْلًۭا طَوِيلًا﴿٢٦﴾
volume_up share
وَمِنَ اللَّيْلِ രാത്രിയില്‍നിന്നുംതന്നെ فَاسْجُدْ لَهُ അവനു നീ സുജൂദ് ചെയ്യുക وَسَبِّحْهُ അവനെ പ്രകീര്‍ത്തനവും ചെയ്യുക, വാഴ്ത്തുകയും വേണം, لَيْلًا രാത്രി طَوِيلًا നീണ്ട, ദീര്‍ഘിച്ച (സമയം).
76:26രാത്രിയില്‍നിന്നുംതന്നെ (അല്‍പനേരം) നീ അവനു സുജൂദ് [സാഷ്ടാംഗനമസ്കാരം] ചെയ്യണം; ഒരു നീണ്ട (സമയം) രാത്രി അവനു "തസ്ബീഹും" [പ്രകീര്‍ത്തനവും] നടത്തണം.
തഫ്സീർ : 23-26
View   
إِنَّ هَـٰٓؤُلَآءِ يُحِبُّونَ ٱلْعَاجِلَةَ وَيَذَرُونَ وَرَآءَهُمْ يَوْمًۭا ثَقِيلًۭا﴿٢٧﴾
volume_up share
إِنَّ هَـٰؤُلَاءِ നിശ്ചയമായും ഇക്കൂട്ടര്‍ يُحِبُّونَ അവര്‍ ഇഷ്ടപ്പെടുന്നു, സ്നേഹിക്കുന്നു الْعَاجِلَةَ ക്ഷണികമായ (വേഗം കഴിയുന്ന) തിനെ وَيَذَرُونَ അവര്‍ വിടുക (ഉപേക്ഷിക്കുക) യും ചെയ്യുന്നു وَرَاءَهُمْ അവരുടെ പിന്നില്‍, പുറകില്‍ يَوْمًا ثَقِيلًا ഭാരമേറിയ ഒരു ദിവസം.
76:27നിശ്ചയമായും, ഇക്കൂട്ടര്‍ ക്ഷണികമായതിനെ [ഐഹികജീവിതത്തെ] ഇഷ്ടപ്പെടുന്നു; ഭാരമേറിയ ഒരു ദിവസത്തെ അവര്‍ തങ്ങളുടെ പുറകില്‍ വിട്ടുകളയുകയും ചെയ്യുന്നു.
نَّحْنُ خَلَقْنَـٰهُمْ وَشَدَدْنَآ أَسْرَهُمْ ۖ وَإِذَا شِئْنَا بَدَّلْنَآ أَمْثَـٰلَهُمْ تَبْدِيلًا﴿٢٨﴾
volume_up share
نَّحْنُ നാം, നാമത്രെ خَلَقْنَاهُمْ അവരെ സൃഷ്ടിച്ചു, സൃഷ്ടിച്ചതും وَشَدَدْنَا നാം ബലപ്പെടുത്തുകയും ചെയ്തു, ഉറപ്പിച്ചതും أَسْرَهُمْ അവരുടെ (ശരീര) ഘടന, സന്ധുക്കളുടെ കെട്ടുറപ്പ് وَإِذَا شِئْنَا നാം ഉദ്ദേശിച്ചാല്‍, ഉദ്ദേശിക്കുമ്പോള്‍ بَدَّلْنَا നാം പകരമാക്കും أَمْثَالَهُمْ അവര്‍ക്കു തുല്യമായവരെ, അവരെപ്പോലുള്ളവരെ تَبْدِيلًا ഒരു പകരമാക്കല്‍.
76:28നാമത്രെ അവരെ സൃഷ്ടിച്ചതും, അവരുടെ (ശരീര) ഘടനയെ ബലപ്പെടുത്തിയതും. നാം ഉദ്ദേശിച്ചാല്‍, അവര്‍ക്കു തുല്യമായവരെ നാം (അവര്‍ക്കു) പകരമാക്കിക്കൊണ്ടുവരുന്നതുമാണ്.
തഫ്സീർ : 27-28
View   
إِنَّ هَـٰذِهِۦ تَذْكِرَةٌۭ ۖ فَمَن شَآءَ ٱتَّخَذَ إِلَىٰ رَبِّهِۦ سَبِيلًۭا﴿٢٩﴾
volume_up share
إِنَّ هَـٰذِهِ നിശ്ചയമായും ഇതു تَذْكِرَةٌ ഒരു ഉപദേശമാണ്, സ്മരണയാണ് ആകയാല്‍ فَمَن شَاءَ ആര്‍ ഉദ്ദേശിച്ചുവോ اتَّخَذَ അവന്‍ ഏര്‍പ്പെടുത്തി (ഉണ്ടാക്കി) ക്കൊള്ളട്ടെ, സ്വീകരിക്കാം إِلَىٰ رَبِّهِ തന്റെ റബ്ബിങ്കലേക്കു سَبِيلًا മാര്‍ഗം, നേര്‍വഴി.
76:29നിശ്ചയമായും ഇതൊരു (മഹത്തായ) ഉപദേശം (അഥവാ സ്മരണ) ആകുന്നു. ആകയാല്‍ ആര്‍ (വേണമെന്നു) ഉദ്ദേശിച്ചുവോ അവന്‍, തന്റെ റബ്ബിങ്കലേക്കു (വേണ്ടുന്ന) മാര്‍ഗം ഏര്‍പ്പെടുത്തിക്കൊള്ളട്ടെ.
وَمَا تَشَآءُونَ إِلَّآ أَن يَشَآءَ ٱللَّهُ ۚ إِنَّ ٱللَّهَ كَانَ عَلِيمًا حَكِيمًۭا﴿٣٠﴾
volume_up share
وَمَا تَشَاءُونَ നിങ്ങള്‍ ഉദ്ദേശിക്കുന്നതുമല്ല إِلَّا أَن يَشَاءَ ഉദ്ദേശിക്കുന്നതായാലല്ലാതെ اللَّـهُ അല്ലാഹു إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു كَانَ അവനാകുന്നു عَلِيمًا സര്‍വജ്ഞന്‍ حَكِيمًا അഗാധജ്ഞന്‍, യുക്തിമാനായ.
76:30അല്ലാഹു ഉദ്ദേശിക്കുന്നതായാലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുന്നതുമല്ല. നിശ്ചയമായും, അല്ലാഹു സര്‍വജ്ഞനും, അഗാധജ്ഞനുമാകുന്നു.
يُدْخِلُ مَن يَشَآءُ فِى رَحْمَتِهِۦ ۚ وَٱلظَّـٰلِمِينَ أَعَدَّ لَهُمْ عَذَابًا أَلِيمًۢا﴿٣١﴾
volume_up share
يُدْخِلُ അവന്‍ പ്രവേശിപ്പിക്കും مَن يَشَاءُ താന്‍ ഉദ്ദേശിക്കുന്നവരെ فِي رَحْمَتِهِ തന്റെ കാരുണ്യത്തില്‍ وَالظَّالِمِينَ അക്രമികള്‍ക്കോ أَعَدَّ لَهُمْ അവര്‍ക്കവന്‍ ഒരുക്കിയിരിക്കുന്നു عَذَابًا أَلِيمًا വേദനയേറിയ ശിക്ഷ.
76:31അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ തന്റെ കാരുണ്യത്തില്‍ പ്രവേശിപ്പിക്കുന്നു; അക്രമികള്‍ക്കാകട്ടെ, അവര്‍ക്കു വേദനയേറിയ ശിക്ഷ അവന്‍ ഒരുക്കുകയും ചെയ്തിരിക്കുന്നു.
തഫ്സീർ : 29-31
View