മുഖവുര
ഖിയാമഃ (ഉയിർത്തെഴുന്നേൽപ്പ്)
മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 40 : വിഭാഗം (റുകൂഅ്) 2
بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
volume_up
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
لَآ أُقْسِمُ بِيَوْمِ ٱلْقِيَـٰمَةِ﴿١﴾
لَا أُقْسِمُ ഞാന്‍ സത്യം ചെയ്തു പറയുന്നു بِيَوْمِ الْقِيَامَةِ ഖിയാമത്തുനാളിനെക്കൊണ്ടു
75:1 "ഖിയാമത്തു"നാള്‍ [ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ ദിവസം] കൊണ്ടു ഞാന്‍ സത്യം ചെയ്തു പറയുന്നു;-
وَلَآ أُقْسِمُ بِٱلنَّفْسِ ٱللَّوَّامَةِ﴿٢﴾
وَلَا أُقْسِمُ സത്യം ചെയ്തു പറയുകയും ചെയ്യുന്നു بِالنَّفْسِ ആത്മാവിനെ (മനസ്സിനെ - ദേഹത്തെ)ക്കൊണ്ടു اللَّوَّامَةِ ആക്ഷേപക്കാരിയായ, അധികം കുറ്റപ്പെടുത്തുന്ന
75:2 ആക്ഷേപക്കാരിയായ ആത്മാവിനെ (അഥവാ മനസ്സിനെ)ക്കൊണ്ടും ഞാന്‍ സത്യം ചെയ്തു പറയുന്നു:
أَيَحْسَبُ ٱلْإِنسَـٰنُ أَلَّن نَّجْمَعَ عِظَامَهُۥ﴿٣﴾
أَيَحْسَبُ الْإِنسَانُ മനുഷ്യന്‍ ഭാവിക്കുന്നോ, ഗണിക്കുന്നുവോ أَلَّن نَّجْمَعَ നാം ഒരുമിച്ചുകൂട്ടുന്നതേയല്ലെന്ന് عِظَامَهُ അവന്‍റെ അസ്ഥി (എല്ലു)കളെ
75:3 മനുഷ്യന്‍ ഗണിച്ചുകൊണ്ടിരിക്കുന്നുവോ, അവന്‍റെ എല്ലുകള്‍ നാം ഒരുമിച്ചുകൂട്ടുന്നതേയല്ല എന്ന്?!
بَلَىٰ قَـٰدِرِينَ عَلَىٰٓ أَن نُّسَوِّىَ بَنَانَهُۥ﴿٤﴾
بَلَىٰ ഇല്ലാതേ, അതെ قَادِرِينَ കഴിവുള്ളവരായിക്കൊണ്ടു عَلَىٰ أَن نُّسَوِّيَ നാം ശരിപ്പെടുത്തുവാന്‍ بَنَانَهُ അവന്‍റെ വിരല്‍തലപ്പു (സന്ധിയെല്ലു - വിരലു)കളെ
75:4 ഇല്ലാതേ! അവന്‍റെ വിരല്‍തലപ്പുകളെ(പ്പോലും) ശരിപ്പെടുത്തുവാന്‍ കഴിവുള്ളവരായിക്കൊണ്ടു (നാമതു ചെയ്യും)
بَلْ يُرِيدُ ٱلْإِنسَـٰنُ لِيَفْجُرَ أَمَامَهُۥ﴿٥﴾
بَلْ എങ്കിലും, പക്ഷേ يُرِيدُ ഉദ്ദേശിക്കുന്നു الْإِنسَانُ മനുഷ്യന്‍ لِيَفْجُرَ ദുര്‍വൃത്തി (തോന്ന്യാസം) ചെയ്‌വാന്‍ أَمَامَهُ അവന്‍റെ മുമ്പോട്ടു (ഭാവിയില്‍)
75:5 പക്ഷെ, മനുഷ്യന്‍ അവന്‍റെ മുമ്പോട്ടു(ള്ള ജീവിതത്തില്‍) തോന്നിയവാസം ചെയ്‌വാന്‍ ഉദ്ദേശിക്കുകയാണ്.
يَسْـَٔلُ أَيَّانَ يَوْمُ ٱلْقِيَـٰمَةِ﴿٦﴾
يَسْأَلُ അവന്‍ ചോദിക്കുന്നു أَيَّانَ ഏതൊരവസരത്തിലാണ് يَوْمُ الْقِيَامَةِ ഖിയാമത്തുനാള്‍
75:6 അവന്‍ ചോദിക്കുന്നു: ഏതവസരത്തിലാണ് ഖിയാമത്തുനാള്‍ എന്ന്!
فَإِذَا بَرِقَ ٱلْبَصَرُ﴿٧﴾
فَإِذَا بَرِقَ എന്നാല്‍ മിന്നി (അഞ്ചി-കൂച്ചി)യാല്‍, അന്ധാളിക്കുമ്പോള്‍ الْبَصَرُ കണ്ണു, ദൃഷ്ടി
75:7 എന്നാല്‍, കണ്ണ്‍ (അന്ധാളിച്ച്) അഞ്ചിപ്പോയാല്‍,-
وَخَسَفَ ഇരുളടയുക (വെളിച്ചം പോകുക)യും الْقَمَر ചന്ദ്രന്‍
75:8 ചന്ദ്രന്‍ (പ്രകാശംപോയി) ഇരുളടയുകയും (ചെയ്‌താല്‍)
وَجُمِعَ ٱلشَّمْسُ وَٱلْقَمَرُ﴿٩﴾
وَجُمِعَ ഒരുമിച്ചു കൂട്ടപ്പെടുകയും الشَّمْسُ وَالْقَمَرُ സൂര്യനും ചന്ദ്രനും
75:9 സൂര്യനും ചന്ദ്രനും ഒരുമിച്ചുകൂട്ടപ്പെടുകയും ചെയ്‌താല്‍),
يَقُولُ ٱلْإِنسَـٰنُ يَوْمَئِذٍ أَيْنَ ٱلْمَفَرُّ﴿١٠﴾
يَقُولُ الْإِنسَانُ മനുഷ്യന്‍ പറയും يَوْمَئِذٍ ആ ദിവസം أَيْنَ എവിടെയാണ്, എങ്ങോട്ടാണ് الْمَفَرُّ ഓടി രക്ഷപ്പെടുന്ന സ്ഥാനം, ഓടിപ്പോക്ക്
75:10 അന്നത്തെ ദിവസം മനുഷ്യന്‍ പറയും : "എവിടെയാണ് ഓടി രക്ഷപ്പെടുന്നതു?!"
كَلَّا അങ്ങിനെയല്ല, അതില്ല لَا وَزَرَ രക്ഷയില്ല, അഭയസ്ഥാനമില്ല
75:11 അതില്ല! രക്ഷയേ ഇല്ല!
إِلَىٰ رَبِّكَ يَوْمَئِذٍ ٱلْمُسْتَقَرُّ﴿١٢﴾
അവിശ്വാസിയായ മനുഷ്യന്‍ അവന്‍റെ ഭൂതകാലം ഏതായാലും നഷ്ടപ്പെടുത്തി. എന്നാല്‍, ഭാവിയും നഷ്ടപ്പെടുത്തുമാറു തോന്ന്യാസം തുടരുവാനാണ് അവന്‍ തുനിയുന്നത്. മരണാന്തര ജീവിതത്തെയും അതിലെ അനുഭവങ്ങളെയും അവന്‍ നിഷേധിക്കുന്നു. ‘നിങ്ങള്‍ പറഞ്ഞു കേള്‍ക്കുന്ന ഈ ഖിയാമാത്തുനാള്‍ എപ്പോഴാണുണ്ടാകുക?’ എന്നു അവന്‍ നിഷേധപൂര്‍വ്വം പരിഹസിക്കുന്നു. എന്നാല്‍ അവന്‍ അറിഞ്ഞിരിക്കട്ടെ, അതത്ര വിദൂരമൊന്നുമല്ല. അതു എപ്പോള്‍ എന്നതിനേക്കാള്‍ ആലോചിക്കേണ്ടതു അതു എങ്ങിനെയായിരിക്കും എന്നുള്ളതാണ്. അതു സംഭവിക്കുമ്പോള്‍ ലോകത്തിന്‍റെ നിലയെല്ലാം മാറിപ്പോകും. മനുഷ്യന്‍ അന്ധാളിച്ചു ഭയവിഹ്വലനായിത്തീരും; മിന്നലേറ്റവണ്ണം അവന്‍റെ കണ്ണുകള്‍ അഞ്ചിപ്പോകും; ചന്ദ്രന്‍റെ വെളിച്ചം നഷ്ടപ്പെട്ട് അതു ഇരുട്ടുമയമായിത്തീരും; സൂര്യനും ചന്ദ്രനും ഒരേ സ്ഥാനത്തു ഒരുമിച്ചു കൂട്ടപ്പെടും. ഇങ്ങിനെയുള്ള ആ ഘോരസമയം വന്നുകഴിഞ്ഞാല്‍ അപ്പോള്‍, മനുഷ്യന്‍ സഹികെട്ട് രക്ഷാമാര്‍ഗ്ഗത്തിനു മുറവിളികൂട്ടിക്കൊണ്ടിരിക്കും. പക്ഷേ, എവിടെ നിന്നു രക്ഷകിട്ടുവാനാണ്? എല്ലാവരും ലോകരക്ഷിതാവിന്‍റെ കോടതിയില്‍ സമ്മേളിക്കേണ്ട ദിവസമാണത്. ഒരാള്‍ക്കും അതില്‍ നിന്നു രക്ഷയില്ല. ആര്‍ക്കും അതില്‍നിന്നു ഒഴിവുമില്ല.
إِلَىٰ رَبِّكَ നിന്‍റെ റബ്ബിങ്കലേക്കാണു يَوْمَئِذٍ അന്നത്തെ ദിവസം الْمُسْتَقَرُّ അടക്കം, ചെന്നുകൂടല്‍
75:12 നിന്‍റെ റബ്ബിങ്കലേക്കത്രെ, അന്നത്തെ ദിവസം (ചെന്ന്) അടങ്ങുന്നത്.
يُنَبَّؤُا۟ ٱلْإِنسَـٰنُ يَوْمَئِذٍۭ بِمَا قَدَّمَ وَأَخَّرَ﴿١٣﴾
يُنَبَّأُ വൃത്താന്തം അറിയിക്കപ്പെടും (ബോധപ്പെടുത്തപ്പെടും) الْإِنسَانُ മനുഷ്യന്‍ يَوْمَئِذٍ അന്നേ ദിവസം, അന്നു بِمَا قَدَّمَ അവന്‍ മുന്തിച്ച (മുന്‍ചെയ്ത)തിനെപ്പറ്റി وَأَخَّرَ പിന്തിക്കുകയും (പിന്നോക്കമാക്കുകയും) ചെയ്ത
75:13 മനുഷ്യന്‍ മുന്‍ചെയ്തു വെക്കുകയും, (ചെയ്യാതെ) പിന്നോക്കംവെക്കുകയും ചെയ്തിട്ടുള്ളതിനെപ്പറ്റി അന്ന് അവന്‍ ബോധപ്പെടുത്തപ്പെടും.
بَلِ ٱلْإِنسَـٰنُ عَلَىٰ نَفْسِهِۦ بَصِيرَةٌۭ﴿١٤﴾
بَلِ الْإِنسَانُ പക്ഷേ മനുഷ്യന്‍ عَلَىٰ نَفْسِهِ തന്‍റെ പേരില്‍തന്നെ (തനിക്കു തന്നെ എതിരില്‍) بَصِيرَةٌ തെളിവാണ്, ദൃക്സാക്ഷിയായിരിക്കും
75:14 പക്ഷേ, (അത്രയുമല്ല) മനുഷ്യന്‍ തനിക്കുതന്നെ എതിരില്‍ തെളിവായിരിക്കും;-
وَلَوْ أَلْقَىٰ مَعَاذِيرَهُۥ﴿١٥﴾
وَلَوْ أَلْقَىٰ അവന്‍ ഇട്ടാലും (സമര്‍പ്പിച്ചാലും) ശരി, കാട്ടിയാലും مَعَاذِيرَهُ അവന്‍റെ ഒഴികഴിവുകളെ
75:15 അവന്‍ തന്‍റെ ഒഴികഴിവുകള്‍ സമര്‍പ്പിച്ചാലും ശരി.
لَا تُحَرِّكْ بِهِۦ لِسَانَكَ لِتَعْجَلَ بِهِۦٓ﴿١٦﴾
لَا تُحَرِّكْ നീ ഇളക്ക (ചലിപ്പിക്കു-അനക്ക)രുതു بِهِ അതുംകൊണ്ടു, അതുമായി لِسَانَكَ നിന്‍റെ നാവു لِتَعْجَلَ بِهِ അതിനു നീ ധൃതിപ്പെടുവാന്‍ വേണ്ടി
75:16 (നബിയേ) നീ അതിനു [ഖുര്‍ആന്നു] ധൃതികൂട്ടുവാന്‍ വേണ്ടി നിന്‍റെ നാവിനെ അതുംകൊണ്ടു നീ ഇളക്കേണ്ട.
إِنَّ عَلَيْنَا جَمْعَهُۥ وَقُرْءَانَهُۥ﴿١٧﴾
إِنَّ عَلَيْنَا നിശ്ചയമായും നമ്മുടെ മേലാണ് (ബാധ്യത) جَمْعَهُ അതിനെ ഒരുമിച്ചുകൂട്ടല്‍ (സമാഹരിക്കല്‍) وَقُرْآنَهُ അതിനെ ഓതിത്തരലും
75:17 നിശ്ചയമായും അതിനെ (നിന്‍റെ മനസ്സില്‍) സമാഹരിക്കലും, അതു ഓതിത്തരലും നമ്മുടെ മേലാണു (ബാധ്യത) ഉള്ളത്
فَإِذَا قَرَأْنَـٰهُ فَٱتَّبِعْ قُرْءَانَهُۥ﴿١٨﴾
فَإِذَا قَرَأْنَاهُ അങ്ങനെ (ആകയാല്‍) നാം അതിനെ ഓതിയാല്‍ (ഓതിത്തന്നാല്‍) فَاتَّبِعْ നീ പിന്‍പറ്റുക, തുടരുക قُرْآنَهُ അതിന്‍റെ വായനയെ, ആ വായനയെ
75:18 ആകയാല്‍, നാം അതു ഓതിത്തന്നാല്‍ നീ ആ ഓത്തു പിന്‍പറ്റിക്കൊള്ളുക.
ثُمَّ إِنَّ عَلَيْنَا بَيَانَهُۥ﴿١٩﴾
ثُمَّ അനന്തരം إِنَّ عَلَيْنَا നിശ്ചയമായും നമ്മുടെ മേലാണ് (ബാധ്യത) بَيَانَهُ അതിന്‍റെ വിവരണം, വിവരിക്കല്‍
75:19 പിന്നീടു അതു വിവരിച്ചുതരലും നമ്മുടെ മേലാണു (ബാധ്യത) ഉള്ളത്.
كَلَّا بَلْ تُحِبُّونَ ٱلْعَاجِلَةَ﴿٢٠﴾
كَلَّا അങ്ങിനെയല്ല, വേണ്ട بَلْ تُحِبُّونَ എങ്കിലും (പക്ഷേ) നിങ്ങള്‍ ഇഷ്ടപ്പെടുന്നു الْعَاجِلَةَ ക്ഷണികമായതിനെ, വേഗം കഴിയുന്നതിനെ
75:20 (മനുഷ്യരേ) അങ്ങിനെ വേണ്ട! പക്ഷേ, നിങ്ങള്‍ ക്ഷണികമായതിനെ [ഐഹികജീവിതത്തെ] ഇഷ്ടപ്പെടുന്നു;
وَتَذَرُونَ ٱلْـَٔاخِرَةَ﴿٢١﴾
وَتَذَرُونَ നിങ്ങള്‍ വിട്ടേക്കുകയും ചെയ്യുന്നു الْآخِرَةَ പരലോകത്തെ
75:21 പരലോക (ജീവിത)ത്തെ നിങ്ങള്‍ വിട്ടേക്കുകയും ചെയ്യുന്നു!
وُجُوهٌۭ يَوْمَئِذٍۢ نَّاضِرَةٌ﴿٢٢﴾
وُجُوهٌ ചില മുഖങ്ങള്‍ يَوْمَئِذٍ അന്നു نَّاضِرَةٌ പ്രസന്നമായ (ഭംഗിയായ - ശോഭിക്കുന്ന) വയായിരിക്കും
75:22 ചില മുഖങ്ങള്‍ അന്നത്തെ ദിവസം (സന്തോഷിച്ചു) പ്രസന്നമായവയായിരിക്കും;-
إِلَىٰ رَبِّهَا نَاظِرَةٌۭ﴿٢٣﴾
إِلَىٰ رَبِّهَا അവയുടെ റബ്ബിങ്കലേക്കു نَاظِرَةٌ നോക്കുന്നവയായിരിക്കും
75:23 (അതെ) അവയുടെ റബ്ബിങ്കലേക്കു നോക്കിക്കാണുന്നവയായിരിക്കും.
وَوُجُوهٌۭ يَوْمَئِذٍۭ بَاسِرَةٌۭ﴿٢٤﴾
وَوُجُوهٌ ചില മുഖങ്ങളാവട്ടെ يَوْمَئِذٍ അന്നു بَاسِرَةٌ ചുളുങ്ങിയ (ചുളിഞ്ഞ - ഇറുകിയ - ഇരുണ്ട)വയായിരിക്കും
75:24 (മറ്റു) ചില മുഖങ്ങളാകട്ടെ, അന്നത്തെ ദിവസം (വിഷാദിച്ചു) ചുളുങ്ങിയവയുമായിരിക്കും;-
تَظُنُّ أَن يُفْعَلَ بِهَا فَاقِرَةٌۭ﴿٢٥﴾
تَظُنُّ അവ ധരിക്കും (ഉറപ്പിക്കും) أَن يُفْعَلَ ചെയ്യപ്പെടു (പ്രവര്‍ത്തിക്കപ്പെടു)മെന്നു بِهَا അവയെക്കൊണ്ടു, അവയോടു فَاقِرَةٌ വല്ല അത്യാപത്തും, നട്ടെല്ലിനു ബാധിക്കുന്ന വിപത്തു
75:25 അവയെക്കൊണ്ടു വല്ല അത്യാപത്തും പ്രവര്‍ത്തിക്കപ്പെടുമെന്നു അവ (ഉറപ്പായി) ധരിക്കുന്നതാണ്.
كَلَّآ إِذَا بَلَغَتِ ٱلتَّرَاقِىَ﴿٢٦﴾
كَلَّا വേണ്ട, അങ്ങിനെയല്ല إِذَا بَلَغَتِ അതു എത്തിയാല്‍ التَّرَاقِيَ തോളെല്ലിങ്കല്‍, വളയനെല്ലുകളില്‍
75:26 വേണ്ട! അതു [പ്രാണന്‍] തോളെല്ലിങ്കല്‍ [തൊണ്ടക്കുഴിയില്‍] എത്തിയാല്‍,-
وَقِيلَ مَنْ ۜ رَاقٍۢ﴿٢٧﴾
وَقِيلَ പറയപ്പെടുകയും مَنْ ആരുണ്ട്, ആരാണുرَاق മന്ത്രം നടത്തുന്നവന്‍, വൈദ്യക്കാരന്‍
75:27 "ആരുണ്ടു മന്ത്രം നടത്തുന്നവന്‍" എന്നു പറയപ്പെടുകയും,-
وَظَنَّ أَنَّهُ ٱلْفِرَاقُ﴿٢٨﴾
وَظَنَّ അവന്‍ ധരിക്കുക (ഉറപ്പിക്കുക)യും أَنَّهُ الْفِرَاقُ അതു വേര്‍പാടാണെന്നു
75:28 അവന്‍ [മരണം ആസന്നമായവന്‍] അതു (തന്‍റെ) വേര്‍പാടാണെന്നു (ഉറപ്പായി) ധരിക്കുകയും,-
وَٱلْتَفَّتِ ٱلسَّاقُ بِٱلسَّاقِ﴿٢٩﴾
وَالْتَفَّتِ കൂടിപ്പിണയുകയും, പറ്റിച്ചേരുകയും السَّاقُ കണങ്കാല്‍ بِالسَّاقِ കണങ്കാലോടു
75:29 കണങ്കാല്‍ കണങ്കാലോടു കൂടിപ്പിണയുകയും (ചെയ്‌താല്‍)!-
إِلَىٰ رَبِّكَ يَوْمَئِذٍ ٱلْمَسَاقُ﴿٣٠﴾
إِلَىٰ رَبِّكَ നിന്‍റെ റബ്ബിങ്കലേക്കാണ് يَوْمَئِذٍ അന്നു الْمَسَاقُ തെളിക്കല്‍ (കൊണ്ടുപോകല്‍)
75:30 അന്നു നിന്‍റെ റബ്ബിങ്കലേക്കായിരിക്കും (അവനെ) കൊണ്ടുപോകുന്നത്.
فَلَا صَدَّقَ وَلَا صَلَّىٰ﴿٣١﴾
فَلَا صَدَّقَ എന്നാല്‍ അവന്‍ സത്യമാക്കിയിട്ടില്ല (വിശ്വസിച്ചിട്ടില്ല) وَلَا صَلَّىٰ നമസ്കരിച്ചിട്ടുമില്ല
75:31 എന്നാല്‍, അവന്‍ (വിശ്വസിച്ച്) സത്യമാക്കിയിട്ടില്ല, നമസ്കരിച്ചിട്ടുമില്ല;-
وَلَـٰكِن كَذَّبَ وَتَوَلَّىٰ﴿٣٢﴾
وَلَـٰكِن പക്ഷേ, എങ്കിലും, എന്നാല്‍ كَذَّبَ അവന്‍ വ്യാജമാക്കിയിരിക്കുന്നു وَتَوَلَّىٰ പിന്‍തിരിയുക (തിരിഞ്ഞു പോകുക)യും ചെയ്തിരിക്കുന്നു
75:32 പക്ഷേ, വ്യാജമാ(ക്കി നിഷേധി)ക്കുകയും, പിന്‍തിരിയുകയും ചെയ്തിരിക്കുന്നു!
ثُمَّ ذَهَبَ إِلَىٰٓ أَهْلِهِۦ يَتَمَطَّىٰٓ﴿٣٣﴾
ثُمَّ ذَهَبَ പിന്നെ അവന്‍ പോകുകയും ചെയ്തു إِلَىٰ أَهْلِهِ തന്‍റെ സ്വന്ത (ആള്‍)ക്കാരിലേക്കു يَتَمَطَّىٰ ദുരഭിമാനം നടിച്ചുകൊണ്ടു, അഹങ്കരിച്ചുകൊണ്ടു
75:33 പിന്നെ (അതിനും പുറമെ) അവന്‍ തന്‍റെ സ്വന്തക്കാരിലേക്കു ദുരഭിമാനം നടിച്ചു കൊണ്ടു പോകുകയും ചെയ്തിരിക്കുന്നു.
أَوْلَىٰ لَكَ فَأَوْلَىٰ﴿٣٤﴾
أَوْلَىٰ ഏറ്റവും യോജിച്ചതു, വേണ്ടപ്പെട്ടതു (വലിയ നാശം) لَكَ നിനക്കു فَأَوْلَىٰ ഏറ്റവും യോജിച്ചതു
75:34 (ഹേ, മനുഷ്യാ,) നിനക്കു ഏറ്റവും വേണ്ടപ്പെട്ടതു തന്നെ, വേണ്ടപ്പെട്ടതു തന്നെ! [നിനക്കു യോജിച്ച ശിക്ഷതന്നെ]
ثُمَّ أَوْلَىٰ لَكَ فَأَوْلَىٰٓ﴿٣٥﴾
ثُمَّ പിന്നെയും أَوْلَىٰ لَكَ നിനക്കു ഏറ്റവും യോജിച്ചതു فَأَوْلَىٰ ഏറ്റവും യോജിച്ചതു
75:35 പിന്നെ (വീണ്ടും) നിനക്കു ഏറ്റവും വേണ്ടപ്പെട്ടതു തന്നെ, വേണ്ടപ്പെട്ടതുതന്നെ! [നിനക്കു യോജിച്ച ശിക്ഷ തന്നെ]
أَيَحْسَبُ ٱلْإِنسَـٰنُ أَن يُتْرَكَ سُدًى﴿٣٦﴾
أَيَحْسَبُ ഗണിക്കു (വിചാരിക്കു)ന്നുവോ الْإِنسَانُ മനുഷ്യന്‍ أَن يُتْرَكَ അവന്‍ ഉപേക്ഷിക്ക (വിട)പ്പെടുമെന്നു سُدًى വെറുതെ
75:36 മനുഷ്യന്‍ വിചാരിക്കുന്നുവോ, അവന്‍ വെറുതെയങ്ങു ഉപേക്ഷിക്കപ്പെടുമെന്നു?!
أَلَمْ يَكُ نُطْفَةًۭ مِّن مَّنِىٍّۢ يُمْنَىٰ﴿٣٧﴾
أَلَمْ يَكُ അവനായിരുന്നില്ലേ نُطْفَةً ഒരു തുള്ളി, ബിന്ദു مِّن مَّنِيٍّ ഇന്ദ്രിയ (ശുക്ല)ത്തില്‍ നിന്നുള്ള يُمْنَىٰ ഒഴുക്ക (സ്രവിക്ക)പ്പെടുന്ന, ഒലിക്കുന്ന
75:37 അവന്‍ (ഗര്‍ഭാശയത്തില്‍) സ്രവിക്കപ്പെടുന്ന ഇന്ദ്രിയത്തില്‍ നിന്നുമുള്ള ഒരു തുള്ളിയായിരുന്നില്ലേ?!-
ثُمَّ كَانَ عَلَقَةًۭ فَخَلَقَ فَسَوَّىٰ﴿٣٨﴾
ثُمَّ كَانَ പിന്നെ അവനായി, ആയിരുന്നു عَلَقَةً ഒരു രക്തപിണ്ഡം, ചോരക്കട്ട فَخَلَقَ എന്നിട്ടു അവന്‍ സൃഷ്ടിച്ചു فَسَوَّىٰ അങ്ങനെ ശരിപ്പെടുത്തി, ചൊവ്വാക്കി
75:38 പിന്നീടവന്‍ ഒരു രക്തപിണ്ഡമായി; എന്നിട്ട് (അവനെ) അവന്‍ [അല്ലാഹു] സൃഷ്ടിച്ചു ശരിപ്പെടുത്തി;-
فَجَعَلَ مِنْهُ ٱلزَّوْجَيْنِ ٱلذَّكَرَ وَٱلْأُنثَىٰٓ﴿٣٩﴾
فَجَعَلَ مِنْهُ എന്നിട്ടു അവനില്‍ (അതില്‍) നിന്നു ഉണ്ടാക്കി الزَّوْجَيْنِ രണ്ടു ഇണകളെ الذَّكَرَ അതായതു ആണ് وَالْأُنثَىٰ പെണ്ണ്
75:39 അങ്ങനെ, അതില്‍ നിന്ന് ആണും പെണ്ണുമാകുന്ന രണ്ടു ഇണകളെ അവന്‍ ഉണ്ടാക്കി.
أَلَيْسَ ذَٰلِكَ بِقَـٰدِرٍ عَلَىٰٓ أَن يُحْـِۧىَ ٱلْمَوْتَىٰ﴿٤٠﴾
أَلَيْسَ ذَٰلِكَ ആ അവനല്ലേ بِقَادِرٍ കഴിവുള്ളവന്‍ عَلَىٰ أَن يُحْيِيَ അവന്‍ ജീവിപ്പിക്കുവാന്‍ الْمَوْتَىٰ മരണപ്പെട്ടവരെ
75:40 (അങ്ങിനെയുള്ള) അവന്‍ മരണപ്പെട്ടവരെ ജീവിപ്പിക്കുവാന്‍ കഴിവുള്ളവനല്ലേ?!