മുദ്ദഥിർ (പുതച്ച് മൂടിയവൻ)
മക്കയില്‍ അവതരിച്ചത് – വചനങ്ങള്‍ 56 – വിഭാഗം (റുകൂഅ) 2
നബി (ﷺ) തിരുമേനിക്ക് ഹിറ മല ഗുഹയില്‍ വെച്ച് ഒന്നാമതായി ലഭിച്ച വഹ്യ്‍ സൂറത്തുല്‍ ‘അലഖി’ (اقْرَأْ بِاسْمِ رَبِّكَ) ലെ ആദ്യ വചനങ്ങള്‍ ആയിരുന്നു. അതിനു ശേഷം കുറച്ചു കാലത്തേക്ക് വഹ്യ്‍ ലഭിക്കാതിരിക്കുകയുണ്ടായി. അത് നിമിത്തം നബി (ﷺ) വളരെ പരിഭ്രമത്തിലും വ്യസനത്തിലുമായി. പിന്നീടു ആദ്യമായി അവതരിച്ച അദ്ധ്യായം ഈ (يَا أَيُّهَا الْمُدَّثِّرُ) അദ്ധ്യായമായിരുന്നു എന്നാണ് ഭൂരിപക്ഷം ഖുര്‍ആന്‍ വ്യാഖ്യാതാക്കളും സ്ഥിരപെടുത്തിയിട്ടുള്ളത്. ഇമാം ബുഖാരിയും (رحمه الله) മുസ്‌ലിമും (رحمه الله) അബൂ സലമഃ (رضي الله عنه) യില്‍ നിന്നും നിവേദനം ചെയ്ത ഒരു ഹദീസില്‍, ഒന്നാമത്തെ വഹ്‍യിന് ശേഷം പിന്നീട് വഹ്യ്‍ വരാന്‍ താമസിച്ച സംഭവം തിരുമേനി പറഞ്ഞു കേട്ടതായി ജാബിര്‍ (رضي الله عنه) അദ്ദേഹത്തിന് വിവരിച്ചു കൊടുത്തിരിക്കുന്നു. അതില്‍ നബി (ﷺ) ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നത് കാണാം: ‘അങ്ങനെ ഞാന്‍ നടന്നു കൊണ്ടിരിക്കെ, ആകാശത്ത് നിന്നൊരു ശബ്ദം കേട്ടു. ഞാന്‍ ആകാശത്തിന്റെ നേര്‍ക്ക് കണ്ണ് പൊക്കി. അപ്പോഴതാ, ഹിറാ മലയില്‍ വെച്ച് എന്‍റെ അടുക്കല്‍ വന്നിരുന്ന ആ മലക്ക് ആകാശത്തിനും ഭൂമിക്കുമിടയില്‍ ഒരു പീഠത്തില്‍ മേല്‍ ഇരിക്കുന്നു! ഞാന്‍ അത് നിമിത്തം പേടിച്ചു വിറച്ചു നിലത്തേക്ക് വീഴാറായി. അങ്ങനെ, വീട്ടുകാരുടെ അടുക്കല്‍ വന്നു ‘വസ്ത്രമിട്ടു മൂടിത്തരുവിന്‍, പുതച്ചു തരുവിന്‍ (زَمِّلُونِي دَثَّرُونِي)’ എന്നു പറഞ്ഞു. അവര്‍ എനിക്ക് പുതച്ചു തന്നു. ആ അവസരത്തില്‍يَا أَيُّهَا الْمُدَّثِّرُ മുതല്‍ فَاهْجُرْ വരെയുള്ള വചനങ്ങള്‍ അവതരിച്ചു. പിന്നീടു വഹ്യ്‍ ചൂട് പിടിക്കയും തുടര്‍ന്ന് കൊണ്ടിരിക്കുകയും ചെയ്തു.’ (متفق).
ഹിറായില്‍ വെച്ചു എന്‍റെ അടുക്കല്‍ വന്ന മലക്ക് എന്നു പറഞ്ഞതിന്റെ ഉദ്ദേശ്യം വ്യക്തമാണ്. ഒന്നാമത്തെ വഹ്‍യും കൊണ്ട് ജിബ്രീല്‍ (അ) വന്നതും സൂ: അലഖിലെ ആദ്യവചനങ്ങള്‍ അവതരിച്ചതും അവിടെ വെച്ചാണല്ലോ. ഈ സംഭവത്തെ വിശദമായി വിവരിച്ചു കൊണ്ട് ആയിശ (رضي الله عنها) യില്‍ നിന്നും നിവേദനം ചെയ്യപ്പെട്ടിട്ടുള്ള പ്രസിദ്ധമായ ഹദീസ് സൂറത്തുല്‍ അലഖില്‍ നമുക്ക് ഉദ്ധരിക്കാം. إن شاء الله എന്നാല്‍ ജാബിര്‍ (رضي الله عنه) തന്നെ പ്രസ്താവിച്ചതായി വന്നിട്ടുള്ള വേറെ ഹദീസില്‍ നബി (ﷺ) ക്ക് ഒന്നാമതായി അവതരിച്ച ഖുര്‍ആന്‍ ഈ സൂറത്താണെന്ന് പ്രസ്താവിക്കപ്പെട്ടിരിക്കുന്നു. വഹ്യ്‍ വരാന്‍ താമസിച്ചതിനു ശേഷം പിന്നീട് ആദ്യമായി അവതരിച്ച ഖുര്‍ആന്‍ ഇതായിരുന്നുവെന്നത്രെ ആ പ്രസ്താവനക്ക് അര്‍ഥം കല്‍പ്പിക്കുന്നത്. ആകയാല്‍ രണ്ടു ഹദീസുകളും തമ്മില്‍ വൈരുധ്യമില്ലെന്നു മനസ്സിലാക്കാമല്ലോ. സൂ: അലഖിലെ ആദ്യവചനങ്ങള്‍ നബി (ﷺ) യോട് വായിക്കാന്‍ കല്പിക്കുന്നവയാണ്. അതിന്റെ അവതരണത്തോടു കൂടി തിരുമേനിക്കു ‘നുബുവ്വത്ത്’ (പ്രവാചകത്വം) സിദ്ധിച്ചു. ഈ സൂറത്തിലെ ആദ്യ വചനങ്ങളാകട്ടെ, തിരുമേനിയോട് എഴുന്നേറ്റ് ചെന്നു ജനങ്ങള്‍ക്ക് താക്കീത് നല്‍കുവാനാണ് കല്പിക്കുന്നത്. അഥവാ പ്രബോധനം ആരംഭിക്കുവാനുള്ള കല്പനയാണത്. ഇതോട് കൂടി തിരുമേനിക്കു ‘രിസാലത്തും’ (ദിവ്യ ദൌത്യവും) ലഭിക്കുന്നു. ഈ സൂറത്തിന്റെയും സൂ: മുസമ്മിലിന്റെ അവതരണ സന്ദര്‍ഭത്തെയും, രണ്ടിന്റെയും ആരംഭത്തില്‍ നബി (ﷺ) യെ സംബോധന ചെയ്ത വാക്കുകളെയും (المدثر എന്നും المزمل എന്നും) പരിഗണിക്കുമ്പോള്‍ രണ്ടും പരസ്പരം യോജിപ്പുള്ളതായി കാണാം. രണ്ടില്‍ ഏതാണ് ആദ്യം അവതരിച്ചതെന്നു തീര്‍ത്തു പറഞ്ഞു കൂടാ. എങ്കിലും ഉള്ളടക്കങ്ങളും മറ്റു ചില വസ്തുതകളും വെച്ചു നോക്കുമ്പോള്‍ – ഇമാം അസ്ഖലാനി (رحمه الله) പ്രസ്താവിച്ചതു പോലെ – ഈ സൂറത്ത് അവതരിച്ച ശേഷമായിരിക്കും സൂ: മുസമ്മില്‍ അവതരിച്ചതു എന്നാണ് മനസ്സിലാകുന്നത്. الله أعلم
فَقَالَ എന്നിട്ടു പറഞ്ഞു إِنْ هَٰذَآ ഇതല്ല إِلَّا سِحْرٌ സിഹ്ര്‍ (ആഭിചാരം, മാരണം,ജാലവിദ്യ) അല്ലാതെ يُؤْثَرُ പ്രമാണിക്കപ്പെടുന്ന, ഉദ്ധരിച്ച പറയപ്പെടുന്ന
74:24എന്നിട്ട് പറഞ്ഞു :” ഇതു പ്രമാണിച്ച് പറയപ്പെടുന്ന ‘സിഹ്ര്‍‘ അല്ലാതെ (മറ്റൊന്നും) അല്ല. (മറ്റാരില്‍ നിന്നോ കേട്ടു ഉദ്ധരിക്കപ്പെടുന്ന മാരണം മാത്രമാണ് ഈ ഖുര്‍ആന്‍)
وَمَا جَعَلْنَآ നാം ആക്കിയിട്ടില്ല أَصْحَٰبَ ٱلنَّارِ നരകത്തിന്‍റെ ആള്‍ക്കാരെ إِلَّا مَلَٰٓئِكَةً മലക്കുകളല്ലാതെ وَمَا جَعَلْنَا നാം ആക്കിയിട്ടില്ല عِدَّتَهُمْ إ അവരുടെ എണ്ണത്തെ إِلَّا فِتْنَةً ഒരു പരീക്ഷണമല്ലാതെ لِّلَّذِينَ كَفَرُوا۟ അവിശ്വസിച്ചവര്‍ക്കു لِيَسْتَيْقِنَ ഉറപ്പാക്കുവാന്‍, ദൃഡമാക്കുവാന്‍ വേണ്ടി ٱلَّذِينَ أُوتُوا۟ നല്‍കപ്പെട്ടവര്‍ ٱلْكِتَٰبَ വേദഗ്രന്ഥം وَيَزْدَادَ അധികരിക്കാനും ٱلَّذِينَ ءَامَنُوٓا۟ വിശ്വസിച്ചവര്‍ക്കു إِيمَٰنًا വിശ്വാസം, വിശ്വാസത്താല്‍ وَلَا يَرْتَابَ സംശയപ്പെടാതെ ഇരിക്കുവാനും ٱلَّذِينَ أُوتُوا۟ ٱلْكِتَٰبَ വേദഗ്രന്ഥം നല്‍കപ്പെട്ടവര്‍ وَٱلْمُؤْمِنُونَ സത്യവിശ്വാസികളും وَلِيَقُولَ പറയുവാന്‍ വേണ്ടിയും ٱلَّذِينَ യാതൊരുവര്‍ فِى قُلُوبِهِم അവരുടെ ഹൃദയങ്ങളിലുണ്ട് مَّرَضٌ (ഒരു തരം) രോഗം وَٱلْكَٰفِرُونَ അവിശ്വാസികളും مَاذَآ أَرَادَ എന്തൊന്നാണ് ഉദ്ദേശച്ചിരിക്കുന്നത് ٱللَّهُ അല്ലാഹു بِهَٰذَا ഇതു കൊണ്ട് مَثَلًا ഉപമ, ഉദാഹരണമായിട്ട് كَذَٰلِكَ അപ്രകാരം يُضِلُّ ٱللَّهُ അല്ലാഹു വഴിപിഴപ്പിക്കുന്നതാണ് مَن يَشَآءُ അവനുധേശിക്കുന്നവരെ وَيَهْدِى അവന്‍ സന്മാര്‍ഗതിലക്കുകയും ചെയ്യും مَن يَشَآءُ അവന്‍ ഉദ്ദേശക്കുന്നവരെ وَمَا يَعْلَمُ അറിയുകയില്ല جُنُودَ رَبِّكَ നിന്‍റെ റബ്ബിന്റെ സൈന്യങ്ങളെ إِلَّا هُوَ അവനല്ലാതെ وَمَا هِىَ അതു (അവ–ഇവ) إِلَّا ذِكْرَىٰ ഉപദേശം (സ്മരണ) അല്ലാതെ لِلْبَشَرِ മനുഷ്യര്‍ക്ക്.
74:31നരകത്തിന്‍റെ (മേല്‍നോട്ടക്കാരായ) ആള്‍ക്കാരെ നാം മലക്കുകളല്ലാതെ ആക്കിയിട്ടില്ല; അവരുടെ എണ്ണം അവിശ്വസിച്ചവര്‍ക്കു ഒരു പരീക്ഷണമല്ലാതെയും ആക്കിയിട്ടില്ല. (അതെ) വേദഗ്രന്ഥം നല്‍കപ്പെട്ടിട്ടുള്ളവര്‍ ദൃഢമായി വിശ്വസിക്കുവാനും, വിശ്വസിച്ചിട്ടുള്ളവര്‍ക്കു വിശ്വാസം വര്‍ദ്ധിക്കുവാനും,- വേദഗ്രന്ഥം നല്‍കപ്പെട്ടവരും സത്യവിശ്വാസികളും സന്ദേഹപ്പെടാതിരിക്കുവാനുമാകുന്നു (അതു). (കൂടാതെ) ഹൃദയങ്ങളില്‍ (ഒരു തരം) രോഗമുള്ളവരും അവിശ്വാസികളും ‘ഇതുമൂലം എന്തൊരു ഉപമയാണ് അല്ലാഹു ഉദ്ദേശിച്ചിരിക്കുന്നത്’ എന്നു പറയുവാന്‍ വേണ്ടിയുമാകുന്നു. അപ്രകാരം, അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ വഴി പിഴപ്പിക്കുകയും, അവന്‍ ഉദ്ദേശിക്കുന്നവരെ സന്‍മാര്‍ഗത്തിലാക്കുകയും ചെയ്യുന്നു. നിന്‍റെ റബ്ബിന്റെ സൈന്യങ്ങളെ അവനല്ലാതെ (ആരും) അറിയുന്നതല്ല. ഇതു മനുഷ്യര്‍ക്കു ഒരു സ്മരണ (അഥവാ ഉപദേശം) അല്ലാതെ (മറ്റൊന്നും) അല്ലതാനും.
فَمَا لَهُمْ എന്നിരിക്കെ (അപ്പോള്‍) എന്താണ് അവര്‍ക്കു عَنِ ٱلتَّذْكِرَةِ ഉല്‍ബോധനം (ഉപദേശം,സ്മരണ) വിട്ടു مُعْرِضِينَ തിരിഞ്ഞു കളയുന്നവരായി (കൊണ്ടിരിക്കുന്നു)
74:49എന്നിരിക്കെ, എന്താണവര്‍ക്ക്, -ഈ ഉല്‍ബോധനത്തെ വിട്ടു (അവര്‍) തിരിഞ്ഞു കളയുന്നവരായി കൊണ്ടിരിക്കുന്നു.?!
بَلْ يُرِيدُ പക്ഷേ (എങ്കിലും)ഉദ്ദേശിക്കുന്നു كُلُّ ٱمْرِئٍ എല്ലാ (ഓരോ) മനുഷ്യനും مِّنْهُمْ അവരില്‍പ്പെട്ട أَن يُؤْتَىٰ അവനു കൊടുക്കപ്പെടണമെന്ന് صُحُفًا ചില ഏട്(ഗ്രന്ഥം)കള്‍ مُّنَشَّرَةً വിരുത്ത(നൂര്‍ത്ത-തുറക്ക)പ്പെട്ടതായ
74:52(അത്രയുമല്ല) പക്ഷേ, അവരില്‍ നിന്നുള്ള എല്ലാ (ഓരോ) മനുഷ്യനും ഉദ്ദേശിക്കുന്നു,- (തുറന്നു) നിവര്‍ത്തി വെക്കപ്പെട്ട ഏടുകള്‍ തനിക്കു നല്കപ്പെടണമെന്ന്!