73:6നിശ്ചയമായും രാത്രി (നമസ്കാരത്തിന്) ഉണര്‍ന്നെഴുന്നേല്‍ക്കുക എന്നത് ; അത് കൂടുതല്‍ ശക്തമായി സമ്മര്‍ദ്ദം ചെലുത്തുന്നതും വാക്കു കൂടുതല്‍ ചൊവ്വാക്കുന്നതും അത്രെ.
وَاصْبِر ക്ഷമിക്കുകയും ചെയ്യുക عَلَىٰ مَا يَقُولُونَ അവര്‍ പറഞ്ഞു വരുന്നതിനെപ്പറ്റി وَاهْجُرْهُمْ അവരെ വെടിയുക (വിട്ടുനില്‍ക്കുക)യും ചെയ്യുക هَجْرًا ഒരു വെടിയല്‍ جَمِيلًا ഭംഗിയായ, സുന്ദരമായ
73:10അവര്‍ (അവിശ്വാസികള്‍) പറഞ്ഞു വരുന്നതിനെ കുറിച്ച് ക്ഷമ കൈക്കൊള്ളുകയും ഭംഗിയായ വിധത്തില്‍ അവരെ വെടിഞ്ഞു നില്‍ക്കുകയും ചെയ്യുക.
وَذَرْنِي എന്നെ വിട്ടേക്കുകയും ചെയ്യുക وَالْمُكَذِّبِينَ വ്യാജമാക്കുന്നവരെയും أُولِي النَّعْمَةِ സുഖാനുഗ്രഹത്തിന്റെ (സൗഖ്യത്തിന്റെ) ആള്‍ക്കാരായ وَمَهِّلْهُمْ അവര്‍ക്ക് ഇട(ഒഴിവ്) കൊടുക്കുകയും ചെയ്യുക قَلِيلًا അല്പം, കുറച്ച്
73:11എന്നെയും സുഖാനുഗ്രഹത്തിന്റെ ആള്‍ക്കാരായ (ആ) വ്യാജവാദികളെയും വിട്ടേക്കുകയും, അവര്‍ക്ക് അല്പം ഇടനല്‍കുകയും ചെയ്യുക. (അവരുടെ കാര്യം ഞാന്‍ തീരുമാനിച്ചു കൊള്ളാം)
إِنَّا أَرْسَلْنَا നിശ്ചയമായും നാം അയച്ചിരിക്കുന്നു إِلَيْكُمْ നിങ്ങളിലേക്ക് رَسُولًا ഒരു റസൂലിനെ, ദൂതനെ شَاهِدًا عَلَيْكُمْ നിങ്ങളുടെ മേല്‍ സാക്ഷിയായ كَمَا أَرْسَلْنَا നാം അയച്ചതു പോലെ إِلَىٰ فِرْعَوْنَ ഫിര്‍ഔന്റെ അടുക്കലേക്ക് رَسُولًا ഒരു റസൂലിനെ
73:15(ജനങ്ങളെ) നിശ്ചയമായും നാം നിങ്ങളുടെ മേല്‍ സാക്ഷിയായ ഒരു റസൂലിനെ നിങ്ങളിലേക്ക് അയച്ചിരിക്കുന്നു. ഫിര്‍ഔനിന്റെ അടുക്കലേക്ക് ഒരു റസൂലിനെ നാം അയച്ചതു പോലെ (ത്തന്നെ).
فَعَصَىٰ എന്നിട്ട് അനുസരണക്കേട് ചെയ്തു, എതിരു പ്രവര്‍ത്തിച്ചു فِرْعَوْنُ ഫിര്‍ഔന്‍ الرَّسُولَ റസൂലിനോട് فَأَخَذْنَاهُ അപ്പോള്‍ നാമവനെ പിടിച്ചു أَخْذًا ഒരു പിടുത്തം وَبِيلًا കടുത്ത, ശക്തമായ
73:16എന്നിട്ട് ഫിര്‍ഔന്‍ (ആ) റസൂലിനോട് അനുസരണക്കേട് കാണിച്ചു. അപ്പോള്‍, നാം അവനെ കടുത്തതായ ഒരു പിടുത്തം പിടിച്ചു (ശിക്ഷിച്ചു).
إِنَّ هَـٰذِهِ നിശ്ചയമായും ഇത് تَذْكِرَةٌ ഒരു ഉപദേശ (ഉല്‍ബോധന)മാണ്. فَمَن شَاءَ അപ്പോള്‍ (എന്നാല്‍) ആര്‍ ഉദ്ദേശിക്കുന്നുവോ, വേണമെന്നുവച്ചവന്‍ اتَّخَذَ ഉണ്ടാക്കണം, ഏര്‍പ്പെടുത്തട്ടെ, ആക്കട്ടെ إِلَىٰ رَبِّهِ തന്റെ റബ്ബിങ്കലേക്ക് سَبِيلًا മാര്‍ഗം, വല്ല വഴിയും
73:19നിശ്ചയമായും ഇത് ഒരു (മഹത്തായ) ഉപദേശമാണ്. ആകയാല്‍, ആര്‍ (വേണമെന്ന്) ഉദ്ദേശിക്കുന്നുവോ അവന്‍ തന്റെ റബ്ബിങ്കലേക്ക് ഒരു മാര്‍ഗം ഏര്‍പ്പെടുത്തി കൊള്ളട്ടെ
إِنَّ رَبَّكَ നിശ്ചയമായും നിന്റെ റബ്ബ് يَعْلَمُ അറിയും, അറിയുന്നു أَنَّكَ تَقُومُ നീ എഴുന്നേല്‍ക്കുന്നു (നമസ്കരിക്കുന്നു) എന്ന് أَدْنَىٰ അടുത്തത് (ഏതാണ്ട്) مِن ثُلُثَيِ മൂന്നില്‍ രണ്ടംശത്തോട് اللَّيْلِ രാത്രിയുടെ وَنِصْفَهُ അതിന്റെ പകുതിയും وَثُلُثَهُ അതിന്റെ മൂന്നില്‍ ഒന്നും وَطَائِفَةٌ ഒരു വിഭാഗവും, കൂട്ടരും مِّنَ الَّذِينَ യാതൊരുവരില്‍ നിന്ന് مَعَكَ നിന്റെ കൂടെയുള്ള وَاللَّـهُ അല്ലാഹു, അല്ലാഹുവത്രെ يُقَدِّرُ കണക്കാക്കുന്നു, നിര്‍ണയിക്കുന്നത് اللَّيْلَ وَالنَّهَارَ രാവിനെയും പകലിനെയും عَلِمَ അവന്‍ അറിഞ്ഞിരിക്കുന്നു, അവന് അറിയാം أَن لَّن تُحْصُوهُ നിങ്ങളതിനെ ക്ലിപ്തമാക്കുക (തിട്ടപ്പെടുത്തുക – സൂക്ഷം ആയി അറിയുക)യില്ലെന്ന്‍ فَتَابَ ആകയാല്‍ അവന്‍ മടക്കം സ്വീകരിച്ചു عَلَيْكُمْ നിങ്ങളുടെ പേരില്‍ فَاقْرَءُوا ഇനി, (അതിനാല്‍) നിങ്ങള്‍ ഓതുവീന്‍, പാരായണം ചെയുവീന്‍ مَا تَيَسَّرَ സൗകര്യപ്പെട്ടത്, എളുപ്പം ആയത് مِنَ الْقُرْآنِ ഖുർആനില്‍ നിന്ന് عَلِمَ അവന്നറിയാം أَن سَيَكُونُ ആയിത്തീരും (വഴിയെ ഉണ്ടാകും) എന്ന് مِنكُم നിങ്ങളില്‍ (നിന്ന്) مَّرْضَىٰ രോഗികള്‍ وَآخَرُونَ വേറെ ചിലര്‍, മറ്റു ചിലര്‍ يَضْرِبُونَ അവര്‍ സഞ്ചരിക്കും فِي الْأَرْضِ ഭൂമിയില്‍ يَبْتَغُونَ അന്വേഷിച്ചു (തേടി) കൊണ്ട് مِن فَضْلِ اللَّـهِ അല്ലാഹുവിന്റെ ദയവില്‍ (അനുഗ്രഹത്തില്‍) നിന്നും وَآخَرُونَ വേറെ ചിലര്‍ يُقَاتِلُونَ യുദ്ധവും ചെയ്യും فِي سَبِيلِ اللَّـهِ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ فَاقْرَءُوا അതിനാല്‍ നിങ്ങള്‍ ഓതുവീന്‍ مَا تَيَسَّرَ സൗകര്യമായത് مِنْهُ അതില്‍ നിന്ന് وَأَقِيمُوا നിങ്ങള്‍ നിലനിര്‍ത്തുകയും ചെയുവീന്‍ الصَّلَاةَ നമസ്കാരം وَآتُوا الزَّكَاةَ സകാത് കൊടുക്കുകയും ചെയുവീന്‍ وَأَقْرِضُوا കടം കൊടുക്കുകയും ചെയ്യുക اللَّـهَ അല്ലാഹുവിന് قَرْضًا കടം, ഒരു കടം حَسَنًا നല്ലതായ وَمَا تُقَدِّمُوا നിങ്ങള്‍ മുന്‍കൂട്ടി ചെയ്തു വെക്കുന്നത്, എന്ത് മുന്തിച്ചാലും لِأَنفُسِكُم നിങ്ങള്‍ക്കു തന്നെവേണ്ടി مِّنْ خَيْر നല്ലതായിട്ട്, ഉത്തമം ആയതില്‍ നിന്ന്, വല്ല നന്മയും تَجِدُوهُ നിങ്ങളത് കണ്ടെത്തും, നിങ്ങള്‍ക്ക് കിട്ടും عِندَ اللَّـهِ അല്ലാഹുവിങ്കല്‍ هُوَ അത് (തന്നെ) خَيْرًا ഗുണകരമായിട്ട് ഉത്തമം ആയ നിലക്ക് وَأَعْظَمَ ഏറ്റം (വളരെ) മഹത്തായതായും أَجْرًا പ്രതിഫലം وَاسْتَغْفِرُوا നിങ്ങള്‍ പാപമോചനം തേടുകയും ചെയ്യുവീന്‍ اللَّـهَ അല്ലാഹുവോട് إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു غَفُورٌ വളരെ പൊറുക്കുന്നവന്‍ ആണ് رَّحِيمٌ കരുണാനിധിയാണ്
73:20നിശ്ചയമായും, നിന്റെ റബ്ബ് അറിയുന്നു: രാത്രിയുടെ ഏതാണ്ട് മൂന്നില്‍ രണ്ടുഭാഗവും പകുതിയും മൂന്നിലൊന്നും (സമയം) നീയും, നിന്റെ കൂടെയുള്ളവരില്‍ ഒരു വിഭാഗവും എഴുന്നേറ്റ് (നമസ്കരിച്ചു) വരുന്നുണ്ടെന്ന്.അല്ലാഹുവത്രെ,രാത്രിയെയും പകലിനെയും കണക്കാക്കി കൊണ്ടിരിക്കുന്നത്. നിങ്ങള്‍ക്ക് അത് (തിട്ടമായി) ക്ലിപ്തപെടുത്താവതല്ല എന്ന് അവന്നറിയാം. ആകയാല്‍, അവന്‍ നിങ്ങളുടെ പേരില്‍ (ഇളവു നല്‍കി) മടക്കം സ്വീകരിച്ചിരിക്കുന്നു. ഇനി, നിങ്ങള്‍ ഖുർആനില്‍ നിന്നും സൗകര്യപ്പെട്ടത് ഓതി (നമസ്കരിച്ചു) കൊള്ളുവീന്‍. അവന്നറിയാം: നിങ്ങളില്‍ രോഗികള്‍ ഉണ്ടായേക്കുന്നത് ആണെന്ന്. വേറെ ചിലര്‍ അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ നിന്ന് അന്വേഷിച്ചു കൊണ്ട് ഭൂമിയില്‍ സഞ്ചരിക്കും എന്നും, വേറെ ചിലര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധത്തിലേര്‍പ്പെടുകയും ചെയ്യുമെന്നും. അതിനാല്‍, നിങ്ങള്‍ അതില്‍ (ഖുർആനില്‍) നിന്ന് സൗകര്യപ്പെട്ടത് ഓതി, (നമസ്കരിച്ചു) കൊള്ളുക. നമസ്കാരം നിലനിര്‍ത്തുകയും, സകാത് കൊടുക്കുകയും അല്ലാഹുവിന്ന് നല്ല കടം കൊടുക്കുകയും ചെയ്യുവീന്‍. നിങ്ങള്‍ നിങ്ങള്‍ക്കു തന്നെ വേണ്ടി വല്ല നന്മയും മുന്‍കൂട്ടി ചെയ്തു വെക്കുന്നതായാല്‍ അത് കൂടുതല്‍ ഗുണകരമായതായും വളരെ മഹത്തായ പ്രതിഫലമുള്ളതായും അല്ലാഹുവിന്റെ അടുക്കല്‍ നിങ്ങള്‍ അതിനെ കണ്ടെത്തുന്നതാണ്. നിങ്ങള്‍ അല്ലാഹുവിനോട് പാപമോചനം തേടുകയും ചെയ്യുവീന്‍. നിശ്ചയമായും അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയും ആകുന്നു.