ജിന്ന് (ജിന്ന് വർഗ്ഗം)
മക്കായിൽ അവതരിച്ചത് – വചനങ്ങൾ 28 – വിഭാഗം (റുകൂഅ്) 2
ഈ അദ്ധ്യായത്തിന്റെ പേര്‍ ‘ജിന്ന്’ എന്നും, ഇതിലെ പ്രത്യേക സംസാരവിഷയം ജിന്നുകളെ സംബന്ധിക്കുന്നതും ആകുന്നു. മലക്കുകളെപ്പോലെത്തന്നെ നമ്മുടെ ദൃഷ്ടിക്ക് കാണ്മാൻ കഴിയാത്ത ഒരു തരം ആത്മീയ ജീവികളത്രെ ജിന്ന് വര്‍ഗ്ഗ്ഗം. മലക്കുകളുടെ ആവാസസ്ഥാനം ആകാശങ്ങളാകുന്നു. എന്നാൽ ജിന്നുകളാകട്ടെ ഭൂവാസികളാണ്. മനുഷ്യര്‍ മണ്ണിനാലും, ജിന്നുകൾ അഗ്നിയാലും സൃഷ്ടിക്കപ്പെട്ടവരാണെന്ന് ഖുര്ആനൻ ഒന്നിലധികം സ്ഥലത്ത് പ്രസ്താവിച്ചിരിക്കുന്നു. മലക്കുകൾ പ്രകാശത്താലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന് ഹദീഥിലും വന്നിട്ടുണ്ട്. മലക്കുകളെ സംബന്ധി ച്ചെന്നപോലെ ജിന്നുകളെക്കുറിച്ചും അല്ലാഹുവും അവന്റെ പ്രവാചകന്മാരും അറിയിച്ചു തരുന്നതല്ലാതെ കൂടുതൽ വിവരം നമുക്കു അറിയുവാൻ സാദ്ധമല്ല. അല്ലാഹുവും അവന്റെ റസൂലും പറഞ്ഞത് – അതു ദൃശ്യമാകട്ടെ, അദൃശ്യമാകട്ടെ – അപ്പടി സ്വീകരിക്കുകയും വിശ്വസിക്കുകയും ചെയ്യൽ നിര്‍ബന്ധവുമാണല്ലോ.
മതാനുയായികൾ പൊതുവിലും, മതവിശ്വാസികളായ തത്വജ്ഞാനികളിൽ മിക്കവരും ജിന്നു എന്നൊരു അദൃശ്യവര്‍ഗ്ഗ്ഗമുണ്ടെന്നു സമ്മതിക്കുന്നവരാകുന്നു. മതാവലംബികളല്ലാത്ത ശാസ്ത്രജ്ഞന്മാർ പൊതുവിൽ ജിന്നുവര്‍ഗ്ഗ്ഗത്തെ നിഷേധിക്കുന്നവരാണെന്നു പറയാമെങ്കിലും അവരിലും ചിന്തകന്മാരായ ചിലർ – മുമ്പും ഇപ്പോഴും – ജിന്നിനെ സ്ഥാപിക്കുന്നവരത്രെ. വിശദാംശങ്ങളിൽ വ്യത്യസ്താഭിപ്രായങ്ങളുണ്ടാവാമെന്നു മാത്രം. മുസ്‌ലിംകളെ സംബന്ധിച്ച് പറയുകയാണെങ്കിൽ ഖുര്‍ആനും നബിവചനങ്ങളും മുഖവിലക്കു സ്വീകരിക്കാൻ തയ്യാറില്ലാത്തവരും, ശാസ്ത്രത്തിനും യുക്തിവാദത്തിനും അടിമപ്പെട്ടും ഭൗതിക ചിന്താഗതി പിടിപെട്ടുംകൊണ്ടിരിക്കുന്നവരും മാത്രമേ ജിന്നുവര്‍ഗ്ഗ്ഗത്തെയും മലക്കുവര്‍ഗ്ഗ്ഗത്തെയും നിഷേധിക്കുന്നുള്ളൂ. തങ്ങൾ ഖുര്‍ആനെ നിഷേധിക്കുന്നവരല്ലെന്നു വരുത്തിത്തീര്‍ക്കുമാറ് എത്രയോ ഖുര്‍ആൻ വചനങ്ങളെ അവർ ദുര്‍വ്യാഖ്യാനം ചെയ്തു സംതൃപ്തരാകേണ്ടി വന്നിട്ടുണ്ട്. ഹദീഥുകളുടെ നേരെ കണ്ണടച്ചും, യുക്തിന്യായങ്ങൾ പറഞ്ഞും തള്ളിക്കളയുകയും ചെയ്യും. അപരിഷ്കൃതരായ മനുഷ്യവിഭാഗത്തെക്കുറിച്ചാണ് ജിന്നുകളെന്നു പറയുന്നതെന്നാണ് അവരുടെ ജല്പനം. അവര്‍ കൊണ്ടുവരാറുള്ള തെളിവുകളും, ന്യായങ്ങളും, അവയുടെ ഖണ്ഡനങ്ങളും വിവരിച്ചു കൊണ്ട് സൂ: ഹിജ്റിനു ശേഷമുള്ള വ്യാഖ്യാനക്കുറിപ്പിൽ ഇതിനെപ്പറ്റി നാം സവിസ്തരം സംസാരിച്ചു കഴിഞ്ഞതാണ്. ആകയാൽ, ഇവിടെ അതൊന്നും ആവര്‍ത്തിക്കുന്നില്ല. ജിന്നുവര്‍ഗ്ഗ്ഗത്തെയും പിശാച് വര്‍ഗ്ഗ്ഗത്തെയും കുറിച്ചു ഖുര്‍ആന്റെയും, ഹദീഥിന്റെയും അടിസ്ഥാനത്തിൽ പല വിവരങ്ങളും നാം അവിടെ വിവരിച്ചിട്ടുണ്ട്. അവയിൽ ചിലതെല്ലാം ഈ സൂറത്തിലെ വചനങ്ങളെ ആധാരമാക്കിക്കൊണ്ടുള്ളതുമാകുന്നു.
ഒരു കൂട്ടം ജിന്നുകൾ നബി (ﷺ) തിരുമേനിയിൽ നിന്നു ഖുര്‍ആൻ കേള്‍ക്കുകയും, അവർ ഖുര്‍ആനിലും നബി (ﷺ) യിലും വിശ്വസിക്കുകയും, അനന്തരം തങ്ങളുടെ സമുദായത്തെ അതിലേക്കു ക്ഷണിക്കുകയും ഉണ്ടായ സംഭവമാണ് ഈ സൂറത്തിലെ പ്രധാനവിഷയം. സ്വജനതയെ ക്ഷണിച്ചുകൊണ്ടു അവർ ചെയ്ത പ്രസ്താവനകൾ അല്ലാഹു ഇതിൽ ഉദ്ധരിച്ചിരിക്കുന്നു. ഇതിന്റെ മുമ്പ് കഴിഞ്ഞ സൂറത്തിലെ സംസാരവിഷയം നൂഹ്(عليه السلام) നബി തൊള്ളായിരത്തമ്പതു കൊല്ലം അദ്ദേഹത്തിന്റെ ജനതക്കിടയിൽ നടത്തിയ പ്രബോധനത്തിന്റെയും ആ ജനത അതിന്നെതിരെ സ്വീകരിച്ച നിലപാടിന്റെയും, അവരുടെ പര്യവസാനത്തിന്റെയും ചരിത്രമാണല്ലോ. നബി (ﷺ) തിരുമേനിയുടെ പ്രബോധനത്തിനു മുമ്പിൽ അവിടുത്തെ ജനത കൈക്കൊണ്ട നിലപാടും നൂഹ്(عليه السلام) ന്റെ ജനത സ്വീകരിച്ച നിലപാടിന്റെ അതേ പകര്‍പ്പ് തന്നെ. ആകയാൽ, നബി (ﷺ) തിരുമേനിക്ക് ഒരു മനസ്സമാധാനവും അവിടുത്തെ ജനതക്ക് ഒരു ചരിത്രപാഠവുമായിരുന്നു സൂറത്തു നൂഹ്. സത്യനിഷേധികൾ ഖുര്‍ആനിൽ വിശ്വസിക്കാത്തത് ഖുര്‍ആന്റെയോ നബിയുടെയോ ഏതെങ്കിലും പോരായ്മകൊണ്ടല്ല – അവരുടെ മര്‍ക്കടമുഷ്ടികൊണ്ട് മാത്രമാണ് – എന്നും, മനുഷ്യവര്‍ഗ്ഗ്ഗത്തിൽപെട്ടവർ പോലുമല്ലാത്ത ഒരു കൂട്ടം ആളുകൾ – ജിന്നുകൾ – നബി (ﷺ) യിൽ നിന്നു ഖുര്‍ആൻ കേട്ടമാത്രയിൽ അതിൽ ആകൃഷ്ടരാവുകയും വിശ്വസിക്കുകയും ചെയ്തുവെന്നും, മാത്രമല്ല, അവർ തങ്ങളുടെ ജനതയെ അതിലേക്ക് ക്ഷണിക്കുകകൂടിയുണ്ടായെന്നും ഈ സൂറത്ത് ഓര്‍മ്മിപ്പിക്കുന്നു.
قُلْ പറയുക أُوحِيَ إِلَيَّ എനിക്കു വഹ് യ് (ബോധനം) നല്കപ്പെട്ടിരിക്കുന്നു أَنَّهُ اسْتَمَعَ ശ്രദ്ധിച്ചുകേട്ടിട്ടുണ്ടെന്ന്, ചെവികൊടുത്തെന്ന് نَفَرٌ مِّنَ الْجِنِّ ജിന്നില്‍പ്പെട്ട ഒരുകൂട്ടർ (ചെറുസംഘം) فَقَالُوا എന്നിട്ടവര്‍ പറഞ്ഞു إِنَّا سَمِعْنَا നിശ്ചയമായും ഞങ്ങൾ കേട്ടിരിക്കുന്നു قُرْآنًا عَجَبًا ആശ്ചര്യകരമായ ഖുര്‍ആൻ (പാരായണം, പാരായണ ഗ്രന്ഥം)
72:1(നബിയേ) പറയുക: ജിന്നുകളിൽ നിന്നുള്ള ഒരു കൂട്ടർ (ഖുര്‍ആൻ) ശ്രദ്ധിച്ചുകേള്‍ക്കുകയുണ്ടായെന്നു എനിക്കു "വഹ് യു" നല്‍കപ്പെട്ടിരിക്കുന്നു. എന്നിട്ട് അവർ പറഞ്ഞു: "നിശ്ചയമായും, ഞങ്ങൾ ആശ്ചര്യകരമായ ഒരു ഖുര്‍ആൻ [പാരായണ ഗ്രന്ഥം] കേട്ടു."
يَهْدِي അത് വഴികാട്ടുന്നു إِلَى الرُّشْدِ സന്മാര്‍ഗ്ഗ (നേര്‍വഴി – തന്റേടം) ത്തിലേക്ക് فَآمَنَّا بِهِ അങ്ങനെ ഞങ്ങളതിൽ വിശ്വസിച്ചിരിക്കുന്നു وَلَن نُّشْرِكَ ഞങ്ങൾ പങ്കുചേര്‍ക്കുകയില്ല തന്നെ بِرَبِّنَا ഞങ്ങളുടെ (നമ്മുടെ) റബ്ബിനോട് أَحَدًا ഒരാളെയും.
72:2"അതു സന്മാര്‍ഗ്ഗത്തിലേക്കു വഴി കാട്ടുന്നു; അതിനാൽ ഞങ്ങൾ അതിൽ വിശ്വസിച്ചിരിക്കുന്നു. ഞങ്ങൾ ഞങ്ങളുടെ രക്ഷിതാവിനോട് ഒരാളെയും പങ്കു ചേര്‍ക്കുകയില്ല തന്നെ."
وَأَنَّهُ كَانَ ആയിരുന്നുവെന്നും رِجَالٌ ചില പുരുഷന്മാര്‍ (ആളുകൾ) مِّنَ الْإِنسِ മനുഷ്യരിള്‍പ്പെട്ട يَعُوذُونَ അഭയം (ശരണം-രക്ഷ) തേടു(മായിരുന്നു) بِرِجَالٍ ചില പുരുഷന്മാരോടു مِّنَ الْجِنِّ ജിന്നിൽനിന്നുള്ള فَزَادُوهُمْ അങ്ങനെ അതവര്‍ക്കു വര്‍ദ്ധിപ്പിച്ചു رَهَقًا ബാധ (ഗര്‍വ്വ്, ധിക്കാരം-ധാര്‍ഷ്ട്യം -വിഡ്ഢിത്തം അക്രമം)
72:6മനുഷ്യരിൽനിന്നുള്ള ചില പുരുഷന്മാർ [ആളുകൾ] ജിന്നുകളിൽനിന്നുള്ള ചില പുരുഷന്മാരോട് [ആളുകളോടു] ശരണം തേടാറുണ്ടായിരുന്നു. അങ്ങനെ അവർ അവര്‍ക്കു വിഡ്ഢിത്തം (അഥവാ ഗര്‍വ്വ് ) വര്‍ദ്ധിപ്പിച്ചു എന്നും;
وَأَنَّهُمْ ظَنُّوا അവര്‍ ധരിച്ചു എന്നും كَمَا ظَنَنتُمْ നിങ്ങൾ ധരിച്ചതുപോലെ أَن لَّن يَبْعَثَ എഴുന്നേല്പിക്കുക (അയക്കുക - നിയോഗിക്കുക)യില്ല തന്നെ എന്ന് اللَّـهُ അല്ലാഹു أَحَدًا ഒരാളെയും
72:7അല്ലാഹു ഒരാളെയും എഴുന്നേല്പിക്കുന്നതേയല്ല എന്ന് നിങ്ങൾ ധരിച്ചതുപോലെ അവരും ധരിച്ചിരിക്കുന്നുവെന്നും (പ്രസ്താവിച്ചു).
وَأَنَّا لَمَسْنَا നാം സ്പര്‍ശിച്ചു(തൊട്ടു) എന്നും السَّمَاءَ ആകാശത്തെ فَوَجَدْنَاهَا അപ്പോൾ നാമതിനെ കണ്ടെത്തി مُلِئَتْ അത് നിറക്കപ്പെട്ട നിലയിൽ حَرَسًا പാറാവുകാരാൽ شَدِيدًا കഠിനമായ, ശക്തമായ وَشُهُبًا തീജ്വാല(ഉല്‍ക്ക)കളാലും.
72:8നാം ആകാശത്തെ സ്പര്‍ശിച്ചു (നോക്കി): അപ്പോൾ അതു ശക്തിമത്തായ പാറാവുകാരാലും, തീജ്വാലകളാലും നിറക്കപ്പെട്ടിരിക്കുന്നതായി നാം കണ്ടെത്തി എന്നും;
وَأَنَّا كُنَّا نَقْعُدُ നാം ഇരിക്കാറുണ്ടായിരുന്നുവെന്നും مِنْهَا അതിൽനിന്ന് مَقَاعِدَ ചില ഇരിപ്പിട (താവളം)ങ്ങളിൽ لِلسَّمْعِ കേള്‍ക്കു വാൻവേണ്ടി فَمَن يَسْتَمِعِ എന്നാൽ ആരെങ്കിലും ചെവി കൊടുത്താൽ, കേള്‍ക്കാൻ ശ്രമിച്ചാൽ الْآنَ ഇപ്പോൾ يَجِدْ لَهُ അവൻ തനിക്ക് കണ്ടെത്തും شِهَابًا ഒരു തീജ്വാല, ഉല്‍ക്ക رَّصَدًا പ്രതീക്ഷിച്ചു (വീക്ഷിച്ചു) കൊണ്ടിരിക്കുന്ന
72:9നാം അതിൽ [ആകാശത്തിൽ] നിന്ന് ചില ഇരിപ്പിടങ്ങളിൽ കേള്‍ക്കുവാൻ വേണ്ടി ഇരിക്കാറുണ്ടായിരുന്നു; എന്നാൽ, ഇപ്പോൾ ആരെങ്കിലും ചെവികൊടുക്കുന്ന [കേള്‍ക്കാൻ ശ്രമിക്കുന്ന]തായാൽ, അവനെ വീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു തീജ്വാലയെ അവൻ കണ്ടെത്തുന്നതാണ് എന്നും (പ്രസ്താവിച്ചു).
72:10ഭൂമിയിലുള്ളവരിൽ തിന്മയാണോ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്, അതല്ല അവരുടെ റബ്ബ് അവരിൽ നേര്‍വഴി (അഥവാ നന്മ) ഉദ്ദേശിച്ചിരിക്കുന്നുവോ എന്നു നമുക്കറിഞ്ഞുകൂടാ എന്നും;
وَأَنَّا ظَنَنَّا നാം ധരിച്ചിരിക്കുന്നു (ഉറപ്പിച്ചു-വിശ്വസിച്ചു) എന്നും أَن لَّن نُّعْجِزَ നാം അസാധ്യപ്പെടുത്തു (പരാജയപ്പെടുത്തു - തോല്പിക്കു) ന്നതേയല്ലെന്ന് اللَّـهَ അല്ലാഹുവിനെ فِي الْأَرْضِ ഭൂമിയിൽ وَلَن نُّعْجِزَهُ നാം അവനെ പരാജയപ്പെടുത്തുന്നതേയല്ലെന്നും هَرَبًا ഓടിപ്പോയിക്കൊണ്ട്
72:12ഭൂമിയിൽ നാം അല്ലാഹുവിനെ (അസാധ്യനാക്കി) പരാജയപ്പെടുത്തുന്നതേയല്ലെന്നും, ഓടിപ്പോയിക്കൊണ്ടും അവനെ നാം പരാജയപ്പെടുത്തുന്നതല്ലെന്നും നാം (ഉറപ്പായി) ധരിച്ചിരിക്കുന്നു എന്നും;
وَأَنَّا നാം (ഞങ്ങൾ) എന്നും لَمَّا سَمِعْنَا ഞങ്ങൾ (നാം) കേട്ട അവസരം, കേട്ടാറെ الْهُدَىٰ സന്മാര്‍ഗ്ഗം, മാര്‍ഗ്ഗദര്‍ശനം آمَنَّا بِهِ നാമതിൽ വിശ്വസിച്ചു (എന്നും) فَمَن يُؤْمِن എന്നാൽ ആർ വിശ്വസിക്കുന്നുവോ بِرَبِّهِ തന്റെ റബ്ബിൽ فَلَا يَخَافُ എന്നാലവൻ ഭയപ്പെടുകയില്ല, പേടിക്കേണ്ടതില്ല بَخْسًا ചേതത്തെ, നഷ്ടപ്പെടുത്തലിനെ وَلَا رَهَقًا അക്രമത്തെയും (ധിക്കാരവും, ബാധയും) വേണ്ടതില്ല
72:13ഞങ്ങൾ സന്മാര്‍ഗ്ഗം കേട്ട അവസരത്തിൽ (തന്നെ) ഞങ്ങൾ അതിൽ വിശ്വസിച്ചിരിക്കുന്നുവെന്നും; എന്നാൽ യാതൊരുവൻ തന്റെ റബ്ബിങ്കല്‍ വിശ്വസിക്കുന്നുവോ അവൻ നഷ്ടത്തെയാകട്ടെ, അക്രമത്തെയാകട്ടെ ഭയപ്പെടേണ്ടി വരികയില്ല;
وَأَن എന്നും لَّوِ اسْتَقَامُوا അവര്‍ ഉറച്ചുനിന്നാൽ, ശരിയായി നിലകൊണ്ടാല്‍, ചൊവ്വായാൽ عَلَى الطَّرِيقَةِ (ആ) മാര്‍ഗ്ഗത്തിൽ, വഴിയിലായി لَأَسْقَيْنَاهُم നാം അവര്‍ക്കു കുടിപ്പാൻകൊടുക്കും مَّاءً വെള്ളം غَدَقًا ധാരാളം
72:16(ആ) മാര്‍ഗ്ഗത്തിൽ അവർ ഉറച്ചു നിലകൊള്ളുകയാണെങ്കിൽ, നാം അവര്‍ക്കു ധാരാളമായി വെള്ളം കുടിപ്പാൻ കൊടുക്കുന്നതാണ് എന്നും, (എനിക്ക് വഹ് യു നല്കപ്പെട്ടിരിക്കുന്നുവെന്ന് പറയുക);
لِّنَفْتِنَهُمْ فِيهِ നാം അവരെ പരീക്ഷിക്കുവാൻ വേണ്ടി وَمَن يُعْرِضْ ആര്‍ തിരിഞ്ഞുകളയുന്നുവോ عَن ذِكْرِ ഉല്ബോധനം (സ്മരണ, ഉപദേശം, പ്രസ്താവന) വിട്ട് رَبِّهِ തന്റെ റബ്ബിന്റെ يَسْلُكْهُ അവൻ അവനെ പ്രവേശിപ്പിക്കുന്നതാണ് عَذَابًا ശിക്ഷയിൽ صَعَدًا പ്രയാസകരമായ, ഞെരുങ്ങിയ (കഠിനമായ)
72:17അതിൽ അവരെ നാം പരീക്ഷിക്കുവാന്‍ വേണ്ടി(യത്രെ, അത്). തന്റെ റബ്ബിന്റെ ഉല്ബോധനത്തെ (അഥവാ സ്മരണയെ) വിട്ട് ആര്‍ തിരിഞ്ഞുകളയുന്നുവോ അവനെ അവൻ പ്രയാസകരമായ ശിക്ഷയിൽ പ്രവേശിപ്പിക്കുന്നതാണ്.
وَأَنَّ الْمَسَاجِدَ പള്ളികൾ എന്നും لِلَّـهِ അല്ലാഹുവിന്, അല്ലഹുവിന്റേതു ആകുന്നു (എന്നും) تَدْعُوا فَلَا ആകയാൽ നിങ്ങൾ വിളിക്കരുത് പ്രാര്‍ത്ഥിക്കരുതു مَعَ اللَّـهِ അല്ലാഹുവിന്റെ കൂടെ أَحَدًا ഒരാളെയും
72:18പള്ളികൾ അല്ലാഹുവിനുള്ളതാണ്; ആകയാൽ അല്ലാഹുവിനോടുകൂടി നിങ്ങൾ ഒരാളെയും വിളി(ച്ചു പ്രാര്‍ത്ഥി)ക്കരുത് എന്നും;
وَأَنَّهُ അത് എന്നും (കാര്യം) لَمَّا قَامَ നിന്ന((എഴുന്നേറ്റപ്പോള്‍ عَبْدُ اللَّـه അല്ലാഹുവിന്റെ അടിയാൻ, അടിമ يَدْعُوهُ അവനെ വിളിച്ചു (പ്രാര്‍ത്ഥിച്ചു) കൊണ്ട് كَادُوا അവര്‍ ആകാറായി يَكُونُونَ ആകുവാൻ عَلَيْهِ അദ്ദേഹത്തിന്റെ മേൽ لِبَدًا തിങ്ങികൊണ്ട്, കൂട്ടം കൂടിക്കൊണ്ട്
72:19അല്ലാഹുവിന്റെ അടിയാൻ [നബി] അവനെ വിളിച്ചു (പ്രാര്‍ത്ഥിച്ചു) കൊണ്ടു നിന്നപ്പോൾ, അവര്‍ അദ്ദേഹത്തിന്റെമേൽ (കൂട്ടം കൂടി) തിങ്ങിക്കൊണ്ടിരിക്കുമാറായി എന്നും (വഹ് യു നല്കപ്പെട്ടതായി പറയുക).
قُلْ إِنِّي പറയുക നിശ്ചയമായും ഞാന്‍ لَن يُجِيرَنِي എനിക്കു രക്ഷ നല്കുനകയില്ലതന്നെ, എന്നെ കാക്കുകയേ ഇല്ല مِنَ اللَّـهِ അല്ലാഹുവില്നിാന്ന് أَحَدٌ ഒരാളും وَلَنْ أَجِدَ ഞാന്‍ കണ്ടെത്തുക(എനിക്കു കിട്ടുക)യുമില്ല തന്നെ مِن دُونِهِ അവനെകൂടാതെ, അവനുപുറമെ مُلْتَحَدًا ഒരഭയസ്ഥാനവും, രക്ഷയും
72:22പറയുക: ‘നിശ്ചയമായും, അല്ലാഹുവിൽനിന്നു എനിക്ക് ഒരാളും രക്ഷ നല്കുന്നതല്ല. അവന് പുറമെ യാതൊരഭയസ്ഥാനവും ഞാൻ കണ്ടെത്തുന്നതുമല്ലതന്നെ;-
حَتَّىٰ إِذَا رَأَوْا അങ്ങനെ അവര്‍ കണ്ടാല്‍, കാണുന്നവരേക്കും مَا يُوعَدُونَ അവരോട് വാഗ്ദത്തം (താക്കീതു) ചെയ്യപ്പെടുന്നത് فَسَيَعْلَمُونَ അപ്പോള്‍ അവർ അറിഞ്ഞുകൊള്ളും مَنْ أَضْعَفُ ഏറ്റവും ദുര്‍ബലര്‍ ആരാണെന്ന് نَاصِرًا സഹായികളില്‍, സഹായകനാല്‍ وَأَقَلُّ ഏറ്റവും കുറവുള്ളവരും عَدَدًا എണ്ണത്തിൽ, എണ്ണത്താൽ
72:24അങ്ങനെ, അവരോട് വാഗ്ദത്തം ചെയ്യപ്പെടുന്ന കാര്യം അവർ കണ്ടാൽ, അപ്പോൾ അറിഞ്ഞുകൊള്ളും, ആരാണ് സഹായികളിൽ ഏറ്റവും ദുര്‍ബലരും; എണ്ണത്തിൽ ഏറ്റവും കുറഞ്ഞവരും എന്ന്!
قُلْ പറയുക إِنْ أَدْرِي എനിക്കറിഞ്ഞുകൂടാ, ഞാന്‍ أَقَرِيبٌ അറിയുകയില്ല സമീപമായതാണോ, അടുത്തതോ مَّا تُوعَدُونَ നിങ്ങളോട് വാഗ്ദത്തം (താക്കീതു) ചെയ്യപ്പെടുന്നതു أَمْ يَجْعَلُ അതോ ആക്കുമോ (അതല്ല ഏര്‍പ്പെടുത്തുമോ) لَهُ رَبِّي അതിനു എന്റെ റബ്ബ് أَمَدًا ഒരു (ദീര്‍ഘമായ) കാലാവധി
72:25പറയുക:- ‘എനിക്കു അറിഞ്ഞുകൂടാ, നിങ്ങളോട് വാഗ്ദത്തം ചെയ്യപ്പെടുന്ന കാര്യം സമീപത്തുണ്ടാകുന്നതാണോ, അതല്ല, എന്റെ റബ്ബ് അതിനു വല്ല (ദീര്‍ഘമായ) കാലാവധിയും ഏര്‍പ്പെടുത്തുന്നതാണോ എന്ന്.
72:27‘-അവൻ തൃപ്തിപ്പെട്ടിട്ടുള്ള വല്ല റസൂലിനുമല്ലാതെ. എന്നാൽ അദ്ദേഹമാകട്ടെ, അദ്ദേഹത്തിന്റെ മുമ്പിലൂടെയും, പിമ്പിലൂടെയും അവൻ പാറാവുകാരെ പ്രവേശിപ്പിക്കുന്നതുമാണ്.
لِّيَعْلَمَ അവന്‍ അറിയുവാൻവേണ്ടി أَن قَدْ ഉണ്ട് എന്നു أَبْلَغُوا അവന്‍ എത്തിച്ചു رِسَالَاتِ ദൗത്യങ്ങളെ رَبِّهِمْ തങ്ങളുടെ റബ്ബിന്റെ وَأَحَاطَ അവന്‍ വലയം ചെയ്ക(പൂര്‍ണ്ണമായി അറിയുക)യും ചെയ്തിരിക്കുന്നു بِمَا لَدَيْهِمْ അവരുടെ അടുക്കല്‍ (പക്കല്‍) ഉള്ളതിനെ وَأَحْصَىٰ അവന്‍ കണക്കാക്കുക (തിട്ടപ്പെടുത്തുക)യും ചെയ്തിരിക്കുന്നു كُلَّ شَيْءٍ എല്ലാ വസ്തുവെയും, عَدَدًا എണ്ണം, എണ്ണത്താല്‍
72:28‘അവര്‍ തങ്ങളുടെ റബ്ബിന്റെ ദൗത്യങ്ങളെ എത്തിച്ചുകൊടുത്തിട്ടുണ്ട് എന്ന് അറിയുവാൻ വേണ്ടി(യാണത്). അവരുടെ അടുക്കലുള്ളതിനെ അവൻ [അല്ലാഹു] വലയം ചെയ്യുകയും ചെയ്തിരിക്കുന്നു. [പൂര്‍ണ്ണമായി അറിയുന്നു]. അവൻ, സര്‍വവസ്തുവും എണ്ണം കണക്കാക്കുകയും ചെയ്തിരിക്കുന്നു’.