arrow_back_ios
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
നൂഹ് മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 28 – വിഭാഗം (റുകൂഅ്) 2

بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
volume_up
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
إِنَّآ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِۦٓ أَنْ أَنذِرْ قَوْمَكَ مِن قَبْلِ أَن يَأْتِيَهُمْ عَذَابٌ أَلِيمٌۭ﴿١﴾
volume_up share
إِنَّا أَرْسَلْنَا നിശ്ചയമായും നാം അയച്ചു نُوحًا നൂഹിനെ إِلَىٰ قَوْمِهِ തന്റെ ജനതയിലേക്ക്‌ أَنْ أَنذِرْ നീ താക്കീതു ചെയ്യുക എന്ന് قَوْمَكَ നിന്റെ ജനതയെ مِن قَبْلِ മുമ്പായി أَن يَأْتِيَهُمْ അവര്‍ക്കു വരുന്ന(ചെല്ലുന്ന)തിനു عَذَابٌ أَلِيمٌ വേദനയേറിയ ശിക്ഷ, വല്ല ശിക്ഷയും
71:1നിശ്ചയമായും നാം നൂഹിനെ അദ്ദേഹത്തിന്റെ ജനതയിലേക്ക്‌ (റസൂലായി) അയച്ചു - നിന്റെ ജനതക്ക് വേദനയേറിയ വല്ല ശിക്ഷയും വരുന്നതിനുമുമ്പായി നീ അവരെ താക്കീതു ചെയ്യണം എന്നു (കല്പിച്ചുംകൊണ്ട്)
قَالَ يَـٰقَوْمِ إِنِّى لَكُمْ نَذِيرٌۭ مُّبِينٌ﴿٢﴾
volume_up share
قَالَ അദ്ദേഹം പറഞ്ഞു يَا قَوْمِ എന്റെ ജനങ്ങളെ إِنِّي നിശ്ചയമായും ഞാന്‍ لَكُمْ നിങ്ങള്‍‍ക്കു نَذِيرٌ ഒരു താക്കീതുകാരനാണ് مُّبِينٌ സ്പഷ്ടമായ, തനി
71:2അദ്ദേഹം പറഞ്ഞു: ‘എന്റെ ജനങ്ങളേ, നിശ്ചയമായും ഞാന്‍ നിങ്ങള്‍‍ക്കു സ്പഷ്ടമായ ഒരു താക്കീതുകാരനാകുന്നു;
أَنِ ٱعْبُدُوا۟ ٱللَّهَ وَٱتَّقُوهُ وَأَطِيعُونِ﴿٣﴾
volume_up share
أَنِ اعْبُدُوا നിങ്ങള്‍‍ ആരാധിക്കണമെന്ന് اللَّـهَ അല്ലാഹുവിനെ وَاتَّقُوهُ അവനെ സൂക്ഷിക്കുകയും വേണം وَأَطِيعُونِ എന്നെ അനുസരിക്കുകയും ചെയ്യണം
71:3‘നിങ്ങള്‍‍ അല്ലാഹുവിനെ ആരാധിക്കുവിന്‍, അവനെ സൂക്ഷിക്കുകയും ചെയ്യുവിന്‍, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍ എന്ന്.
يَغْفِرْ لَكُم مِّن ذُنُوبِكُمْ وَيُؤَخِّرْكُمْ إِلَىٰٓ أَجَلٍۢ مُّسَمًّى ۚ إِنَّ أَجَلَ ٱللَّهِ إِذَا جَآءَ لَا يُؤَخَّرُ ۖ لَوْ كُنتُمْ تَعْلَمُونَ﴿٤﴾
volume_up share
يَغْفِرْ لَكُم എന്നാലവന്‍ നിങ്ങള്‍‍ക്കു പൊറുത്തുതരും مِّن ذُنُوبِكُمْ നിങ്ങളുടെ പാപങ്ങളില്‍നിന്നു, പാപങ്ങളെ وَيُؤَخِّرْكُمْ നിങ്ങളെ പിന്തിച്ചു (ഒഴിവാക്കി) തരുകയും ചെയ്യും إِلَىٰ أَجَلٍ ഒരു അവധിവരെ مُّسَمًّى നിശ്ചയിക്കപ്പെട്ട, നിര്‍ണ്ണയിക്കപ്പെട്ട إِنَّ أَجَلَ اللَّـهِ നിശ്ചയമായും അല്ലാഹുവിന്റെ (അല്ലാഹു നിശ്ചയിച്ച)അവധി إِذَا جَاءَ അതു വന്നാല്‍ لَا يُؤَخَّرُ അതു പിന്തിക്കപ്പെടുന്നതല്ല لَوْ كُنتُمْ നിങ്ങളായിരുന്നെങ്കില്‍ تَعْلَمُونَ നിങ്ങള്‍‍ അറിയും.
71:4‘എന്നാലവന്‍ നിങ്ങള്‍‍ക്ക് നിങ്ങളുടെ പാപങ്ങളില്‍ നിന്നു പൊറുത്തുതരുന്നതാണ്; നിര്‍ണ്ണയിക്കപ്പെട്ട ഒരവധിവരെ അവന്‍ നിങ്ങളെ (ഒഴിവാക്കി) പിന്തിച്ചു തരുന്നതുമാകുന്നു. നിശ്ചയമായും, അല്ലാഹുവിന്റെ (നിശ്ചയപ്രകാരമുള്ള) അവധിവന്നാല്‍, അതു പിന്തിക്കപ്പെടുന്നതല്ല. നിങ്ങള്‍‍ അറിഞ്ഞിരുന്നുവെങ്കില്‍!’
തഫ്സീർ : 1-4
View   
قَالَ رَبِّ إِنِّى دَعَوْتُ قَوْمِى لَيْلًۭا وَنَهَارًۭا﴿٥﴾
volume_up share
قَالَ അദ്ദേഹം പറഞ്ഞു رَبِّ എന്റെ റബ്ബേ إِنِّي دَعَوْتُ നിശ്ചയമായും ഞാന്‍ ക്ഷണിച്ചു, വിളിച്ചു قَوْمِي എന്റെ ജനതയെ لَيْلًا രാത്രി وَنَهَارًا പകലും
71:5അദ്ദേഹം പറഞ്ഞു: "എന്റെ റബ്ബേ!നിശ്ചയമായും എന്റെ ജനതയെ ഞാന്‍ രാവും പകലും വിളിച്ചു’-
فَلَمْ يَزِدْهُمْ دُعَآءِىٓ إِلَّا فِرَارًۭا﴿٦﴾
volume_up share
فَلَمْ يَزِدْهُمْ എന്നിട്ട് അവര്‍ക്കു വര്‍ദ്ധിപ്പിച്ചില്ല دُعَائِي എന്റെ വിളി, ക്ഷണം إِلَّا فِرَارًا ഓടിപ്പോക്കല്ലാതെ
71:6‘എന്നിട്ട് എന്റെ വിളി അവര്‍ക്കു ഓടിപ്പോക്കല്ലാതെ (മറ്റൊന്നും) വര്‍ദ്ധിപ്പിച്ചില്ല.
وَإِنِّى كُلَّمَا دَعَوْتُهُمْ لِتَغْفِرَ لَهُمْ جَعَلُوٓا۟ أَصَـٰبِعَهُمْ فِىٓ ءَاذَانِهِمْ وَٱسْتَغْشَوْا۟ ثِيَابَهُمْ وَأَصَرُّوا۟ وَٱسْتَكْبَرُوا۟ ٱسْتِكْبَارًۭا﴿٧﴾
volume_up share
وَإِنِّي നിശ്ചയമായും ഞാന്‍ كُلَّمَا دَعَوْتُهُمْ ഞാനവരെ വിളിച്ചപ്പോഴെല്ലാം لِتَغْفِرَ لَهُمْ നീ അവര്‍ക്കു പൊറുക്കുവാനായി جَعَلُوا അവര്‍ ആക്കി, ആക്കുന്നു(ഇടുന്നു) أَصَابِعَهُمْ അവരുടെ വിരലുകളെ فِي آذَانِهِمْ അവരുടെ കാതു(ചെവി)കളില്‍ وَاسْتَغْشَوْا അവര്‍ മൂടിയിടുക (മൂടിപ്പുതക്കുക)യുംചെയ്തു, ചെയ്യുന്നു ثِيَابَهُمْ അവരുടെ വസ്ത്രങ്ങളെ وَأَصَرُّوا അവര്‍ ശഠിച്ചു നില്ക്കുകയും (നിരതരാവുകയും)ചെയ്തു وَاسْتَكْبَرُوا അവര്‍ അഹംഭാവം (ഗര്‍വ് -വലുപ്പം) നടിക്കുകയും ചയ്തു اسْتِكْبَارًا ഒരു അഹംഭാവം നടിക്കല്‍.
71:7‘നീ അവര്‍ക്കു പൊറുത്തുകൊടുക്കുവാന്‍ വേണ്ടി ഞാന്‍ അവരെ വിളിക്കുമ്പോഴൊക്കെയും, - അവര്‍ തങ്ങളുടെ കാതുകളില്‍ വിരലുകള്‍ ഇട്ടു (പൊത്തി) കളയുകയും, തങ്ങളുടെ വസ്ത്രങ്ങളെ (മീതെയിട്ടു) മൂടിപ്പുതക്കുകയും ചെയ്യുകയാണ്! അവര്‍ (നിഷേധത്തില്‍) ശഠിച്ചു നില്ക്കുകയും, ഒരു (കടുത്ത) അഹംഭാവം നടിക്കല്‍ നടിക്കുകയും ചെയ്യുന്നു!’
തഫ്സീർ : 5-7
View   
ثُمَّ إِنِّى دَعَوْتُهُمْ جِهَارًۭا﴿٨﴾
volume_up share
ثُمَّ إِنِّي പിന്നെ ഞാന്‍ دَعَوْتُهُمْ അവരെ ഞാന്‍ വിളിച്ചു جِهَارًا ഉറക്കെ, ഉച്ചത്തിലായിട്ടു
71:8"പിന്നെ (അതിനുപുറമെ) ഞാന്‍, അവരെ ഉറക്കെ വിളിച്ചു.
ثُمَّ إِنِّىٓ أَعْلَنتُ لَهُمْ وَأَسْرَرْتُ لَهُمْ إِسْرَارًۭا﴿٩﴾
volume_up share
ثُمَّ إِنِّي أَعْلَنتُ പിന്നെ ഞാന്‍ പരസ്യമാക്കി لَهُمْ അവരോട്, അവര്‍ക്ക് وَأَسْرَرْتُ لَهُمْ അവരോട്(അവര്‍ക്ക്) രഹസ്യമാക്കുക (സ്വകാര്യമാക്കുക)യും ചെയ്തു إِسْرَارًا ഒരു സ്വകാര്യമാക്കല്‍, പതുക്കെ
71:9‘പിന്നെ ഞാന്‍, അവരോട് (എന്റെ വിളി) പരസ്യമാക്കുകയും, സ്വകാര്യമാക്കി രഹസ്യമാക്കുകയും ചെയ്തു.
فَقُلْتُ ٱسْتَغْفِرُوا۟ رَبَّكُمْ إِنَّهُۥ كَانَ غَفَّارًۭا﴿١٠﴾
volume_up share
فَقُلْتُ അങ്ങനെ (എന്നിട്ടു) ഞാന്‍ പറഞ്ഞു اسْتَغْفِرُوا നിങ്ങള്‍‍ പാപമോചനം തേടുവിന്‍ رَبَّكُم നിങ്ങളുടെ റബ്ബിനോട്‌ إِنَّهُ كَانَ നിശ്ചയമായും അവനാകുന്നു غَفَّارًا വളരെ പൊറുക്കുന്നവന്‍
71:10‘അങ്ങനെ, ഞാന്‍ പറഞ്ഞു: നിങ്ങള്‍‍ നിങ്ങളുടെ റബ്ബിനോടു പാപമോചനം തേടുവിന്‍, നിശ്ചയമായും, അവന്‍ വളരെ പൊറുക്കുന്നവനാണ്."
يُرْسِلِ ٱلسَّمَآءَ عَلَيْكُم مِّدْرَارًۭا﴿١١﴾
volume_up share
يُرْسِلِ അവന്‍ അയക്കും, അയച്ചുവിടും السَّمَاءَ ആകാശത്തെ (മഴയെ) عَلَيْكُم നിങ്ങള്‍‍ക്ക്‌ ,നിങ്ങളില്‍ مِّدْرَارًا സമൃദ്ധമായി, തുടര്‍ച്ചയായി, ഒഴുകിക്കൊണ്ട്
71:11‘എന്നാല്‍ നിങ്ങള്‍‍ക്കു അവന്‍ ആകാശത്തെ [മഴയെ] സമൃദ്ധമായി അയച്ചുതരും;
وَيُمْدِدْكُم بِأَمْوَٰلٍۢ وَبَنِينَ وَيَجْعَل لَّكُمْ جَنَّـٰتٍۢ وَيَجْعَل لَّكُمْ أَنْهَـٰرًۭا﴿١٢﴾
volume_up share
وَيُمْدِدْكُم നിങ്ങളെ പോഷിപ്പിക്കുക (സഹായിക്കുക)യും ചെയ്യും بِأَمْوَالٍ സ്വത്തുക്കള്‍ കൊണ്ടും وَبَنِينَ മക്കള്‍ കൊണ്ടും وَيَجْعَل لَّكُمْ നിങ്ങള്‍‍ക്കു ഏര്‍പ്പെടുത്തി (ഉണ്ടാക്കി)ത്തരികയും ചെയ്യും جَنَّاتٍ തോട്ടങ്ങളെ وَيَجْعَل لَّكُمْ നിങ്ങള്‍‍ക്കുണ്ടാക്കിത്തരികയും ചെയ്യും أَنْهَارًا അരുവി(നദി)കളെ
71:12‘സ്വത്തുക്കളും മക്കളുംകൊണ്ടു നിങ്ങളെ അവന്‍ പോഷിപ്പിക്കുകയും ചെയ്യും. നിങ്ങള്‍‍ക്കു തോട്ടങ്ങളുണ്ടാക്കിത്തരികയും, നിങ്ങള്‍‍ക്കു അരുവികളുണ്ടാക്കിത്തരികയും ചെയ്യും.’
തഫ്സീർ : 8-12
View   
مَّا لَكُمْ لَا تَرْجُونَ لِلَّهِ وَقَارًۭا﴿١٣﴾
volume_up share
مَّا لَكُمْ നിങ്ങള്‍ക്കെന്താണ് لَا تَرْجُونَ നിങ്ങള്‍‍ പ്രതീക്ഷിക്കുന്നില്ല, കരുതുന്നില്ല لِلَّـهِ അല്ലാഹുവിന് وَقَارًا ഒരു മഹത്വം, ഗൗരവം,സഹനം
71:13‘(ജനങ്ങളേ), നിങ്ങള്‍ക്കെന്താണ്, നിങ്ങള്‍ അല്ലാഹുവിന് ഒരു മഹത്വവും പ്രതീക്ഷിക്കുന്നില്ല?-
وَقَدْ خَلَقَكُمْ أَطْوَارًا﴿١٤﴾
volume_up share
وَقَدْ خَلَقَكُمْ അവന്‍ നിങ്ങളെ സൃഷ്ടിച്ചിട്ടുണ്ടല്ലോ أَطْوَارًا പല ദശകളായി, ഘട്ടങ്ങളായി
71:14അവന്‍ നിങ്ങളെ പല ദശകളായി സൃഷ്ടിച്ചുണ്ടാക്കിയിട്ടുണ്ടല്ലോ (എന്നിട്ടും)!
തഫ്സീർ : 13-14
View   
أَلَمْ تَرَوْا۟ كَيْفَ خَلَقَ ٱللَّهُ سَبْعَ سَمَـٰوَٰتٍۢ طِبَاقًۭا﴿١٥﴾
volume_up share
أَلَمْ تَرَوْا നിങ്ങള്‍ കണ്ടില്ലേ كَيْفَ خَلَقَ എങ്ങിനെ സൃഷ്ടിച്ചിരിക്കുന്നുവെന്ന് اللَّـهُ അല്ലാഹു سَبْعَ سَمَاوَاتٍ ഏഴാകാശങ്ങളെ طِبَاقًا അടുക്കായി, തട്ടുതട്ടായി
71:15നിങ്ങള്‍ കണ്ടില്ലേ, എങ്ങിനെയാണ് (ഒന്നൊന്നിനുമീതെ) അടുക്കുകളായ നിലയില്‍ അല്ലാഹു ഏഴ് ആകാശങ്ങളെ സൃഷ്ടിച്ചിരിക്കുന്നതു?! (ആലോചിച്ചുനോക്കൂ.)
وَجَعَلَ ٱلْقَمَرَ فِيهِنَّ نُورًۭا وَجَعَلَ ٱلشَّمْسَ سِرَاجًۭا﴿١٦﴾
volume_up share
وَجَعَلَ الْقَمَرَ ചന്ദ്രനെ ആക്കുകയും ചെയ്തു فِيهِنَّ അവയില്‍ نُورًا ഒരു പ്രകാശം, വെളിച്ചം وَجَعَلَ الشَّمْسَ സൂര്യനെ ആക്കുകയും ചെയ്തു سِرَاجًا ഒരു വിളക്ക്
71:16അവയില്‍ ചന്ദ്രനെ അവന്‍ ഒരു പ്രകാശമാക്കുകയും ചെയ്തിരിക്കുന്നു: സൂര്യനെ ഒരു വിളക്കും ആക്കിയിരിക്കുന്നു.
وَٱللَّهُ أَنۢبَتَكُم مِّنَ ٱلْأَرْضِ نَبَاتًۭا﴿١٧﴾
volume_up share
وَاللَّـهُ അല്ലാഹു (തന്നെ) أَنبَتَكُم നിങ്ങളെ ഉല്പാദിപ്പിച്ചു, മുളപ്പിച്ചു (ഉത്ഭവിപ്പിച്ചു) مِّنَ الْأَرْضِ ഭൂമിയില്‍ നിന്നു نَبَاتًا ഒരു ഉല്പാദനം (മുള-ഉല്പന്നം) ആയിട്ട്
71:17അല്ലാഹു തന്നെ, ഭൂമിയില്‍ നിന്നു നിങ്ങളെ ഒരു (തരം) ഉല്‍പാദനം ഉല്‍പാദിപ്പിച്ചിരിക്കുന്നു.
ثُمَّ يُعِيدُكُمْ فِيهَا وَيُخْرِجُكُمْ إِخْرَاجًۭا﴿١٨﴾
volume_up share
ثُمَّ يُعِيدُكُمْ പിന്നെ നിങ്ങളെ അവന്‍ ആവര്‍ത്തിക്കുന്നു, മടക്കുന്നു فِيهَا അതില്‍ وَيُخْرِجُكُمْ നിങ്ങളെ പുറത്തു(വെളിക്കു) വരുത്തുകയും ചെയ്യുന്നു إِخْرَاجًا ഒരു പുറത്തുവരുത്തല്‍
71:18പിന്നീടു, അവന്‍ നിങ്ങളെ അതില്‍ (വീണ്ടും) മടക്കുകയും (അതില്‍നിന്നു) ഒരു പുറത്തുവരുത്തല്‍ വരുത്തുകയും ചെയ്യുന്നു.
തഫ്സീർ : 15-18
View   
وَٱللَّهُ جَعَلَ لَكُمُ ٱلْأَرْضَ بِسَاطًۭا﴿١٩﴾
volume_up share
وَاللَّـهُ അല്ലാഹു (തന്നെ) جَعَلَ لَكُمُ നിങ്ങള്‍‍ക്ക് ആക്കിത്തന്നിരിക്കുന്നു الْأَرْضَ ഭൂമിയെ بِسَاطًا ഒരു വിരിപ്പ്
71:19അല്ലാഹുതന്നെ, നിങ്ങള്‍‍ക്ക് ഭൂമിയെ ഒരു വിരുപ്പാക്കിത്തരുകയും ചെയ്തിരിക്കുന്നു;
لِّتَسْلُكُوا۟ مِنْهَا سُبُلًۭا فِجَاجًۭا﴿٢٠﴾
volume_up share
لِّتَسْلُكُوا നിങ്ങള്‍ പ്രവേശിക്കുവാന്‍, കടക്കുവാന്‍ مِنْهَا അതില്‍ നിന്ന് سُبُلًا വഴികളില്‍ فِجَاجًا വിശാലമായ, വിസ്തീര്‍ണമായ
71:20നിങ്ങള്‍‍ക്ക് അതില്‍ നിന്ന് വിസ്തീർണമായ മാര്‍ഗങ്ങളില്‍ പ്രവേശിക്കുവാന്‍ വേണ്ടി.
തഫ്സീർ : 19-20
View   
قَالَ نُوحٌۭ رَّبِّ إِنَّهُمْ عَصَوْنِى وَٱتَّبَعُوا۟ مَن لَّمْ يَزِدْهُ مَالُهُۥ وَوَلَدُهُۥٓ إِلَّا خَسَارًۭا﴿٢١﴾
volume_up share
قَالَ نُوحٌ നൂഹ് പറഞ്ഞു رَّبِّ എന്റെ റബ്ബേ إِنَّهُمْ നിശ്ചയമായും അവര്‍ عَصَوْنِي എന്നോട് അനുസരണക്കേട് കാണിച്ചു وَاتَّبَعُوا അവര്‍ പിൻപറ്റുകയും ചെയ്തു مَن യാതൊരുവരെ لَّمْ يَزِدْهُ അവര്‍ക്ക് വര്‍ദ്ധിപ്പിച്ചിട്ടില്ല مَالُهُ തന്റെ സ്വത്ത് وَوَلَدُهُ തന്റെ സന്താനവും إِلَّا خَسَارًا നഷ്ടമല്ലാതെ
71:21നൂഹ് പറഞ്ഞു: ‘എന്റെ റബ്ബേ! നിശ്ചയമായും അവര്‍, എന്നോടു അനുസരണക്കേട് കാണിച്ചിരിക്കുകയാണ്; യാതൊരുവര്‍ക്ക് അവരുടെ സ്വത്തും സന്താനവും നഷ്ടമല്ലാതെ വര്‍ദ്ധിപ്പിച്ചിട്ടില്ലയോ, അങ്ങിനെയുള്ളവരെ അവര്‍ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു.
وَمَكَرُوا۟ مَكْرًۭا كُبَّارًۭا﴿٢٢﴾
volume_up share
وَمَكَرُوا അവര്‍ കുതന്ത്രം പ്രവര്‍ത്തിക്കുകയും ചെയ്തു مَكْرًا كُبَّارًا (വളരെ)വലുതായ കുതന്ത്രം
71:22‘വളരെ വലിയ കുതന്ത്രവും അവര്‍ പ്രയോഗിച്ചിരിക്കുന്നു.
وَقَالُوا۟ لَا تَذَرُنَّ ءَالِهَتَكُمْ وَلَا تَذَرُنَّ وَدًّۭا وَلَا سُوَاعًۭا وَلَا يَغُوثَ وَيَعُوقَ وَنَسْرًۭا﴿٢٣﴾
volume_up share
وَقَالُوا അവര്‍ പറയുകയും ചെയ്തു لَا تَذَرُنَّ നിശ്ചയമായും നിങ്ങള്‍ വിട്ടേക്കരുത് آلِهَتَكُمْ നിങ്ങളുടെ ആരാധ്യവസ്തുക്കളെ, ദൈവങ്ങളെ وَلَا تَذَرُنَّ വിട്ടേക്കുകയും അരുത് وَدًّا ‘വദ്ദി’നെ وَلَا سُوَاعًا ‘സുവാഇ’നെയും അരുത് وَلَا يَغُوثَ ‘യഗൂഥി’നെയും അരുത് وَيَعُوقَ ‘യഊഖി’ നെയും وَنَسْرًا ‘നസ്റി’നെയും
71:23അവര്‍ പറഞ്ഞു: ‘(ജനങ്ങളേ) നിശ്ചയമായും നിങ്ങള്‍ നിങ്ങളുടെ ദൈവങ്ങളെ വിട്ടേക്കരുത്; ‘വദ്ദി’നെയാകട്ടെ, ‘സുവാഇ"നെയാകട്ടെ നിങ്ങള്‍‍ വിട്ടേക്കരുത്; ‘യഗൂഥി’നെയും, ‘യഊഖി’ നെയും, ‘നസ്റി’നെയും (വിട്ടേക്കുകയും) അരുത്’ (എന്നൊക്കെ).
وَقَدْ أَضَلُّوا۟ كَثِيرًۭا ۖ وَلَا تَزِدِ ٱلظَّـٰلِمِينَ إِلَّا ضَلَـٰلًۭا﴿٢٤﴾
volume_up share
وَقَدْ أَضَلُّوا അവര്‍ വഴിപിഴപ്പിക്കുകയും ചെയ്തിട്ടുണ്ട് كَثِيرًا വളരെ(ആളുകളെ) وَلَا تَزِدِ നീ വര്‍ദ്ധിപ്പിക്കരുതേ الظَّالِمِينَ അക്രമികള്‍ക്കു إِلَّا ضَلَالًا വഴിപിഴവല്ലാതെ
71:24‘അവര്‍ വളരെ (ജനങ്ങളെ) വഴിപിഴപ്പിച്ചിട്ടുണ്ട്. (റബ്ബേ) അക്രമികള്‍ക്കു വഴികേടല്ലാതെ നീ വര്‍ദ്ധിപ്പിക്കരുതേ!’
തഫ്സീർ : 21-24
View   
مِّمَّا خَطِيٓـَٔـٰتِهِمْ أُغْرِقُوا۟ فَأُدْخِلُوا۟ نَارًۭا فَلَمْ يَجِدُوا۟ لَهُم مِّن دُونِ ٱللَّهِ أَنصَارًۭا﴿٢٥﴾
volume_up share
مِّمَّا خَطِيئَاتِهِمْ അവരുടെ തെറ്റു(കുറ്റം)കളാല്‍ (തന്നെ) أُغْرِقُوا അവര്‍ മു(ക്കിനശിപ്പി)ക്കപ്പെട്ടു فَأُدْخِلُوا എന്നിട്ട് അവര്‍ പ്രവേശിപ്പിക്കപ്പെട്ടു نَارًا അഗ്നിയില്‍ فَلَمْ يَجِدُوا അപ്പോള്‍ അവര്‍ കണ്ടെത്തിയില്ല, അവര്‍ക്ക് കിട്ടിയില്ല لَهُم അവര്‍ക്ക് مِّن دُونِ اللَّـهِ അല്ലാഹുവിന് പുറമെ أَنصَارًا സഹായികളെ
71:25അവരുടെ തെറ്റുകളാല്‍തന്നെ അവര്‍ മുക്കി നശിപ്പിക്കപ്പെട്ടു; എന്നിട്ട് അവര്‍ അഗ്നിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. അപ്പോള്‍, അവര്‍, തങ്ങള്‍ക്കു അല്ലാഹു അല്ലാതെയുള്ള സഹായികളെ കണ്ടെത്തിയില്ല.
തഫ്സീർ : 25-25
View   
وَقَالَ نُوحٌۭ رَّبِّ لَا تَذَرْ عَلَى ٱلْأَرْضِ مِنَ ٱلْكَـٰفِرِينَ دَيَّارًا﴿٢٦﴾
volume_up share
وَقَالَ نُوحٌ നൂഹ് (വീണ്ടും പറഞ്ഞു) رَّبِّ എന്റെ റബ്ബേ لَا تَذَرْ നീ വിട്ടേക്കരുതേ عَلَى الْأَرْضِ ഭൂമിയുടെ മീതെ, ഭൂമിയില്‍ مِنَ الْكَافِرِينَ അവിശ്വാസികളില്‍ നിന്ന് دَيَّارًا ഒരു വീട്ടുകാരനെയും, ഗൃഹവാസിയെ (ഒരാളെ)യും
71:26നൂഹ് ( വീണ്ടും ) പറഞ്ഞു: ‘എന്റെ റബ്ബേ, അവിശ്വാസികളിൽപെട്ട ഒരു പൗരനെയും ഭൂമിക്കുമീതെ നീ (ബാക്കിയാക്കി) വിട്ടേക്കരുതേ!
إِنَّكَ إِن تَذَرْهُمْ يُضِلُّوا۟ عِبَادَكَ وَلَا يَلِدُوٓا۟ إِلَّا فَاجِرًۭا كَفَّارًۭا﴿٢٧﴾
volume_up share
إِنَّكَ നിശ്ചയമായും നീ إن تذرهمഅവരെ നീ വിട്ടേക്കുന്നപക്ഷം يُضِلُّوا അവര്‍ വഴിതെറ്റിക്കും عِبَادَكَ നിന്റെ അടിയാന്മാരെ وَلَا يَلِدُوا അവര്‍ ജനിപ്പിക്കുകയുമില്ല إِلَّا فَاجِرًا ദുർവൃത്തനെ (തോന്നിയവാസിയെ) അല്ലാതെ كَفَّارًا സത്യനിഷേധക്കാരനായ, നന്ദികെട്ടവനായ
71:27‘(കാരണം) നിശ്ചയമായും,അവരെ (നശിപ്പിക്കാതെ) നീ വിട്ടേക്കുന്നപക്ഷം, അവര്‍ നിന്റെ അടിയാന്മാരെ വഴിതെറ്റിച്ചുകളയുന്നതാണ്; സത്യനിഷേധക്കാരായ ദുര്‍വൃത്തരെ യല്ലാതെ അവര്‍ ജനിപ്പിക്കുകയും ചെയ്കയില്ല.’
തഫ്സീർ : 26-27
View   
رَّبِّ ٱغْفِرْ لِى وَلِوَٰلِدَىَّ وَلِمَن دَخَلَ بَيْتِىَ مُؤْمِنًۭا وَلِلْمُؤْمِنِينَ وَٱلْمُؤْمِنَـٰتِ وَلَا تَزِدِ ٱلظَّـٰلِمِينَ إِلَّا تَبَارًۢا﴿٢٨﴾
volume_up share
رَّبِّ എന്റെ രക്ഷിതാവേ, റബ്ബേ اغْفِرْ لِي എനിക്ക് പൊറുത്തുതരേണമേ وَلِوَالِدَيَّ എന്റെ രണ്ടു ജനയിതാക്കള്‍ (മാതാപിതാക്കള്‍)ക്കും وَلِمَن دَخَلَ പ്രവേശിച്ചവര്ക്കും بَيْتِيَ എന്റെ വീട്ടില്‍ مُؤْمِنًا സത്യവിശ്വാസിയായിക്കൊണ്ടു وَلِلْمُؤْمِنِينَ സത്യവിശ്വാസികള്ക്കും وَالْمُؤْمِنَاتِ സത്യവിശ്വാസിനികള്ക്കും وَلَا تَزِدِ നീ വര്ദ്ധിപ്പിക്കുകയും അരുതേ الظَّالِمِينَ അക്രമികള്ക്ക് إِلَّا تَبَارًا നാശമല്ലാതെ, നഷ്ടമല്ലാതെ
71:28‘എന്റെ റബ്ബേ, എനിക്കും, എന്റെ മാതാപിതാക്കള്ക്കും , എന്റെ വീട്ടില്‍ സത്യവിശ്വാസിയായിക്കൊണ്ട് പ്രവേശിച്ചവര്ക്കും , സത്യവിശ്വാസികള്ക്കും , വിശ്വാസിനികള്ക്കും പൊറുത്തുതരേണമേ! അക്രമികൾക്ക് നാശ(നഷ്ട)മല്ലാതെ നീ വര്ദ്ധിപ്പിക്കുകയും ചെയ്യരുതേ!’
തഫ്സീർ : 28-28
View