മുഖവുര
മആരിജ് (കയറുന്ന വഴികൾ)
മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 44 – വിഭാഗം (റുകൂഅ്) 2
بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
volume_up
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
سَأَلَ سَآئِلٌۢ بِعَذَابٍۢ وَاقِعٍۢ﴿١﴾
سَأَلَ ചോദിച്ചു (ആവശ്യപ്പെട്ടു) سَائِلٌ ഒരു ചോദിക്കുന്നവന്‍, ചോദ്യകര്‍ത്താവ് (ഒരാള്‍) بِعَذَابٍ ശിക്ഷയെ, ശിക്ഷക്ക് وَاقِعٍ സംഭവിക്കുന്ന
70:1 സംഭവി(ക്കുവാനിരി)ക്കുന്ന ശിക്ഷയെ ഒരു ചോദ്യകര്‍ത്താവ് ചോദിച്ചാവശ്യപ്പെടുകയാണ്
لِّلْكَـٰفِرِينَ لَيْسَ لَهُۥ دَافِعٌۭ﴿٢﴾
لِّلْكَافِرِينَ അവിശ്വാസികള്‍ക്ക് لَيْسَ لَهُ അതിനില്ല دَافِعٌ തടുക്കുന്നതൊന്നും, ഒരു തടവും
70:2 (അതെ) അവിശ്വാസികള്‍ക്ക് (സംഭവിക്കുന്നത്) അതിനെ തടുക്കുന്നതൊന്നും (തന്നെ) ഇല്ല
مِّنَ ٱللَّهِ ذِى ٱلْمَعَارِجِ﴿٣﴾
مِّنَ اللَّـهِ അല്ലാഹുവിങ്കല്‍ നിന്ന് ذِي الْمَعَارِجِ കയറുന്ന മാര്‍ഗങ്ങളുടെ (ആരോഹണസ്ഥാനങ്ങളുടെ - സോപാനങ്ങളുടെ - പദവികളുടെ) ഉടമയായ (അധിപനായ)
70:3 കയറിപ്പോകുന്ന സ്ഥാനങ്ങളുടെ അധിപനായ അല്ലാഹുവില്‍ നിന്ന് (സംഭവിക്കുന്നത്)
تَعْرُجُ ٱلْمَلَـٰٓئِكَةُ وَٱلرُّوحُ إِلَيْهِ فِى يَوْمٍۢ كَانَ مِقْدَارُهُۥ خَمْسِينَ أَلْفَ سَنَةٍۢ﴿٤﴾
تَعْرُجُ കയറുന്നു, ആരോഹണം ചെയ്യും الْمَلَائِكَةُ മലക്കുകള്‍ وَالرُّوحُ റൂഹും (ആത്മാവും) إِلَيْهِ അവങ്കലേക്ക് فِي يَوْمٍ ഒരു ദിവസത്തില്‍ كَانَ مِقْدَارُهُ അതിന്‍റെ തോത്(അളവ്-വലുപ്പം-കണക്ക്) ആകുന്നു خَمْسِينَ أَلْفَ അമ്പതിനായിരം سَنَةٍ കൊല്ലം.
70:4 മലക്കുകളും, റൂഹും (ആത്മാവും) അവങ്കലേക്ക് കയറിപ്പോകുന്നു - അമ്പതിനായിരം കൊല്ലം വലുപ്പം ഉള്ളതായ ഒരു ദിവസത്തില്‍
فَٱصْبِرْ صَبْرًۭا جَمِيلًا﴿٥﴾
فَاصْبِرْ എന്നാല്‍ നീ ക്ഷമിക്കുക صَبْرًا جَمِيلًا ഭംഗിയായ (നല്ല) ക്ഷമ
70:5 എന്നാല്‍ (നബിയേ) നീ ഭംഗിയായ ക്ഷമ കൈക്കൊളുക.
إِنَّهُمْ يَرَوْنَهُۥ بَعِيدًۭا﴿٦﴾
إِنَّهُمْ يَرَوْنَهُ നിശ്ചയമായും അവര്‍ അതിനെ കാണുന്നു بَعِيدًا വിദൂരമാണെന്ന്, ദൂരപ്പെട്ടതായി
70:6 നിശ്ചയമായും അവര്‍ അതിനെ വിദൂരമായ ഒന്നായി കാണുന്നു.
وَنَرَاهُ നാമതിനെ കാണുകയും ചെയ്യുന്നു قَرِيبًا അടുത്തതായി
70:7 നാം അതിനെ അടുത്തതായും കാണുന്നു.
يَوْمَ تَكُونُ ٱلسَّمَآءُ كَٱلْمُهْلِ﴿٨﴾
يَوْمَ تَكُونُ ആയിത്തീരുന്ന ദിവസം السَّمَاءُ ആകാശം كَالْمُهْلِ എണ്ണക്കീടംപോലെ, ലോഹദ്രാവകംപോലെ
70:8 ആകാശം എണ്ണക്കീടം (അഥവാ ലോഹ ദ്രാവകം) പോലെ ആയിത്തീരുന്ന ദിവസം (അന്നാണ് ആ ശിക്ഷ സംഭവിക്കുക)
وَتَكُونُ ٱلْجِبَالُ كَٱلْعِهْنِ﴿٩﴾
وَتَكُونُ الْجِبَالُ പര്‍വതങ്ങള്‍ ആയിത്തീരുകയും كَالْعِهْنِ രോമത്തൂള്‍ (കടഞ്ഞരോമം - കടഞ്ഞ, ചായം മുക്കിയ രോമം) പോലെ
70:9 പര്‍വതങ്ങള്‍ കടഞ്ഞരോമംപോലെ ആയിത്തീരുകയും ചെയ്യുന്ന (ദിവസം).
وَلَا يَسْـَٔلُ حَمِيمٌ حَمِيمًۭا﴿١٠﴾
وَلَا يَسْأَلُ ചോദിക്കുകയുമില്ല حَمِيمٌ ഒരു ഉറ്റബന്ധുവും, ചങ്ങാതിയും حَمِيمًا ഒരു ഉറ്റബന്ധുവിനോട്
70:10 ഒരു ഉറ്റബന്ധുവും (മറ്റ്) ഒരു ഉറ്റബന്ധുവിനോട് (ഒന്നും ചോദിക്കുന്നതുമല്ല).
يُبَصَّرُونَهُمْ ۚ يَوَدُّ ٱلْمُجْرِمُ لَوْ يَفْتَدِى مِنْ عَذَابِ يَوْمِئِذٍۭ بِبَنِيهِ﴿١١﴾
يُبَصَّرُونَهُمْ അവര്‍ക്ക് അവരെ കാട്ടിക്കൊടുക്കപ്പെടും (കാണുമാറാക്കും) يَوَدُّ കൊതിക്കും, മോഹിക്കും الْمُجْرِمُ കുറ്റവാളി, മഹാപാപി لَوْ يَفْتَدِي അവന്‍ മോചനം നേടിയിരുന്നുവെങ്കില്‍, തെണ്ടം നല്‍കാമായിരുന്നെങ്കില്‍ (എന്ന്) مِنْ عَذَابِ ശിക്ഷയില്‍ നിന്ന് يَوْمِئِذٍ അന്നത്തെ بِبَنِيهِ തന്‍റെ മക്കളെക്കൊണ്ട്
70:11 അവര്‍ക്ക് അവരെ കാണിക്കപ്പെടും. (എന്നാലും പരസ്പരം അവര്‍ അന്വേഷിക്കുകയില്ല). കുറ്റവാളിയായുള്ളവന്‍ കൊതിക്കും തന്‍റെ മക്കളെ (പ്രായശ്ചിത്തമാക്കി)ക്കൊണ്ട് അന്നത്തെ ശിക്ഷയില്‍നിന്ന് താന്‍ മോചനം നേടിയിരുന്നെങ്കില്‍ (നന്നായേനെ)
وَصَـٰحِبَتِهِۦ وَأَخِيهِ﴿١٢﴾
وَصَاحِبَتِهِ അവന്‍റെ കൂട്ടുകാരി (സഹധര്‍മ്മിണി-ഭാര്യ)യെയും وَأَخِيهِ തന്‍റെ സഹോദരനെയും
70:12 (മാത്രമല്ല) തന്‍റെ സഹധര്‍മ്മിണിയെയും തന്‍റെ സഹോദരനെയും കൊണ്ടും
وَفَصِيلَتِهِ ٱلَّتِى تُـْٔوِيهِ﴿١٣﴾
وَفَصِيلَتِهِ അവന്‍റെ ബന്ധുകുടുംബങ്ങളെയും الَّتِي تُؤْوِيهِ അവന് സങ്കേതം (രക്ഷ-അഭയം) നല്‍ക്കുന്നതായ
70:13 തനിക്ക് (രക്ഷാ) സങ്കേതം നല്‍കിയിരുന്ന തന്‍റെ ബന്ധുകുടുംബങ്ങളെക്കൊണ്ടും
وَمَن فِى ٱلْأَرْضِ جَمِيعًۭا ثُمَّ يُنجِيهِ﴿١٤﴾
وَمَن فِي الْأَرْضِ ഭൂമിയിലുള്ളവരെയും جَمِيعًا മുഴുവനും ثُمَّ يُنجِيهِ പിന്നെ (എന്നിട്ട്) അതവനെ രക്ഷപ്പെടുത്തിയിരുന്നു(വെങ്കില്‍ എന്ന്)
70:14 (അത്രയുമല്ല) ഭൂമിയിലുള്ളവരെ മുഴുവന്‍ കൊണ്ടും. എന്നിട്ട്(പോലും) അതവനെ രക്ഷപ്പെടുത്തി യിരുന്നെങ്കില്‍ (നന്നായേനെ എന്ന് കൊതിക്കും)
كَلَّآ ۖ إِنَّهَا لَظَىٰ﴿١٥﴾
كَلَّا അങ്ങിനെയല്ല, അതുവേണ്ട إِنَّهَا നിശ്ചയമായും അത് لَظَىٰ ലദ്വായാണ് (ആളിക്കത്തുന്ന നരകമാണ്)
70:15 അതുവേണ്ട (ആ കൊതിവേണ്ട) നിശ്ചയമായും അത് "ലദ്വാ" (ആളിക്കത്തുന്ന നരകം) ആകുന്നു.
نَزَّاعَةًۭ لِّلشَّوَىٰ﴿١٦﴾
نَزَّاعَةً നീക്കി (ഉരിച്ചു) കളയുന്നതായിട്ട് لِّلشَّوَىٰ തലയുടെ തൊലിയെ, ചര്‍മങ്ങളെ, തലയോട്ടിനെ
70:16 തലയുടെ തൊലി (ഉരിച്ചു) നീക്കുന്നത്.
تَدْعُوا۟ مَنْ أَدْبَرَ وَتَوَلَّىٰ﴿١٧﴾
تَدْعُو അത് വിളിക്കും مَنْ أَدْبَرَ പിന്നോക്കം പോയവനെ وَتَوَلَّىٰ തിരിഞ്ഞുകളയുകയും ചെയ്തു
70:17 പിന്നോക്കം പോകുകയും തിരിഞ്ഞുകളയുകയും ചെയ്തവരെ അത് വിളിക്കും.
وَجَمَعَ ശേഖരിക്കുക(ഒരുമിച്ചുകൂട്ടുക)യും ചെയ്തു فَأَوْعَىٰ എന്നിട്ട് സൂക്ഷിച്ചുവെച്ച (പാത്രത്തിലാക്കിവെച്ച)
70:18 ശേഖരിച്ച് കൂട്ടുകയും എന്നിട്ട് (ചിലവഴിക്കാതെ) സൂക്ഷിച്ചുവെക്കുകയും ചെയ്ത(വരെ)
إِنَّ ٱلْإِنسَـٰنَ خُلِقَ هَلُوعًا﴿١٩﴾
إِنَّ الْإِنسَانَ നിശ്ചയമായും മനുഷ്യന്‍ خُلِقَ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു هَلُوعًا അക്ഷമനായി ,വേവലാതിക്കാരനായി, ദുർബ്ബലനായി
70:19 നിശ്ചയമായും, മനുഷ്യന്‍ അക്ഷമനായി (അഥവാ വേവലാതിക്കാരനായി) സൃഷ്ടിക്കപ്പെട്ടിരിക്കുന്നു
إِذَا مَسَّهُ ٱلشَّرُّ جَزُوعًۭا﴿٢٠﴾
إِذَا مَسَّهُ അവനെ ബാധിച്ചാല്‍, തൊട്ടാല്‍ الشَّرُّ ദോഷം, തിന്മ, കെടുതി جَزُوعًا ക്ഷമകെട്ടവനായിട്ട്, പൊറുതികെട്ടവനായി
70:20 അതായത്, തനിക്ക് ദോഷം ബാധിച്ചാല്‍ ക്ഷമ കെട്ടവനായിട്ട്
وَإِذَا مَسَّهُ ٱلْخَيْرُ مَنُوعًا﴿٢١﴾
وَإِذَا مَسَّهُ അവനെ ബാധിച്ചാല്‍ الْخَيْرُ ഗുണം, നന്മ, നല്ലത് مَنُوعًا മുടക്കക്കാരനായിട്ടും, വിലക്കുന്നവനായിട്ടും, തടയുന്നവനായി
70:21 തനിക്ക് ഗുണം ബാധിച്ചാല്‍ മുടക്കക്കാരനായിട്ടും.
إِلَّا الْمُصَلِّينَ നമസ്കരിക്കുന്നവരൊഴികെ
70:22 നമസ്കരിക്കുന്നവര്‍ ഒഴികെ,
ٱلَّذِينَ هُمْ عَلَىٰ صَلَاتِهِمْ دَآئِمُونَ﴿٢٣﴾
الَّذِينَ അതായത് യാതൊരുകൂട്ടര്‍ هُمْ അവര്‍ عَلَىٰ صَلَاتِهِمْ തങ്ങളുടെ നമസ്കാരത്തില്‍ دَائِمُونَ നിത്യനിഷ്ഠക്കാരാണ്
70:23 അതായത്, തങ്ങളുടെ നമസ്കാരത്തില്‍ നിത്യനിഷ്ഠയുള്ള ആളുകള്‍
وَٱلَّذِينَ فِىٓ أَمْوَٰلِهِمْ حَقٌّۭ مَّعْلُومٌۭ﴿٢٤﴾
وَالَّذِينَ യാതൊരു കൂട്ടരും فِي أَمْوَالِهِمْ അവരുടെ സ്വത്തുക്കളിലുണ്ട് حَقٌّ ഒരവകാശം, കടമ, ബാധ്യത مَّعْلُومٌ അറിയപ്പെട്ട, നിശ്ചിതമായ
70:24 തങ്ങളുടെ സ്വത്തുക്കളില്‍ അറിയപ്പെട്ട(നിശ്ചിതമായ) അവകാശം ഉള്ളവരും (ഒഴികെ)
لِّلسَّآئِلِ وَٱلْمَحْرُومِ﴿٢٥﴾
لِّلسَّائِلِ ചോദിക്കുന്നവന് وَالْمَحْرُومِ തടയപ്പെട്ടവനും, മുടക്കം ബാധിച്ചവനും
70:25 (അതെ) ചോദിക്കുന്നവനും (ചോദിക്കുന്നതിന്) മുടക്കം ബാധിച്ചവനും.
وَٱلَّذِينَ يُصَدِّقُونَ بِيَوْمِ ٱلدِّينِ﴿٢٦﴾
وَالَّذِينَ يُصَدِّقُونَ സത്യമാക്കുന്ന (വിശ്വസിക്കുന്ന)വരും بِيَوْمِ ദിവസത്തെ الدِّينِ പ്രതിഫലത്തിന്‍റെ, നടപടിയുടെ
70:26 പ്രതിഫല നടപടിയുടെ ദിവസത്തെ സത്യമാ(ക്കി വിശ്വസി)ക്കുന്നവരും.
وَٱلَّذِينَ هُم مِّنْ عَذَابِ رَبِّهِم مُّشْفِقُونَ﴿٢٧﴾
وَالَّذِينَ യാതൊരുവരും هُم അവര്‍ مِّنْ عَذَابِ ശിക്ഷയെക്കുറിച്ച് رَبِّهِم തങ്ങളുടെ റബ്ബിന്‍റെ مُّشْفِقُونَ ഭയപ്പാടുള്ളവരാണ്
70:27 തങ്ങളുടെ റബ്ബിന്‍റെ ശിക്ഷയെക്കുറിച്ച് ഭയപ്പാടുള്ളവരും(ഒഴികെ)
إِنَّ عَذَابَ رَبِّهِمْ غَيْرُ مَأْمُونٍۢ﴿٢٨﴾
إِنَّ عَذَابَ നിശ്ചയമായും ശിക്ഷ رَبِّهِمْ തങ്ങളുടെ റബ്ബിന്‍റെ غَيْرُ مَأْمُونٍ സമാധാനപ്പെട്ടുകൂടാത്തതാണ് (വരികയില്ലെന്ന് വിശ്വസിക്കാവതല്ലാത്തതാണ്)
70:28 (കാരണം) നിശ്ചയമായും, അവരുടെ റബ്ബിന്‍റെ ശിക്ഷ (വരികയില്ലെന്ന്) സമധാനപ്പെട്ടുകൂടാത്തതാകുന്നു.
وَٱلَّذِينَ هُمْ لِفُرُوجِهِمْ حَـٰفِظُونَ﴿٢٩﴾
وَالَّذِينَ യാതൊരുവരും هُمْ لِفُرُوجِهِمْ അവര്‍ തങ്ങളുടെ ഗുഹ്യസ്ഥാനങ്ങളെ حَافِظُونَ കാത്തുസൂക്ഷിക്കുന്നവരാണ്
70:29 തങ്ങളുടെ ഗുഹ്യസ്ഥാനങ്ങളെ കാത്തുസൂക്ഷിക്കുന്നവരും (ഒഴികെ)
إِلَّا عَلَىٰٓ أَزْوَٰجِهِمْ أَوْ مَا مَلَكَتْ أَيْمَـٰنُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ﴿٣٠﴾
إِلَّا عَلَىٰ أَزْوَاجِهِمْ തങ്ങളുടെ ഭാര്യമാരില്‍ (ഭാര്യമാരെ സംബന്ധിച്ച്) ഒഴികെ أَوْ مَا مَلَكَتْ അല്ലെങ്കില്‍ ഉടമപ്പെടുത്തിയവരുടെ أَيْمَانُهُمْ തങ്ങളുടെ വലങ്കൈകള്‍ فَإِنَّهُمْ എന്നാല്‍ (കാരണം) അവര്‍ غَيْرُ مَلُومِينَ ആക്ഷേപിക്കപ്പെടാത്ത (ആക്ഷേപിക്കപ്പെട്ടുകൂടാത്ത)വരാണ്.
70:30 തങ്ങളുടെ ഭാര്യമാരെയോ, അല്ലെങ്കില്‍ തങ്ങളുടെ വലങ്കൈകള്‍ ഉടമപ്പെടുത്തിയിട്ടുള്ളവരെയോ സംബന്ധിച്ചല്ലാതെ, കാരണം, അവര്‍ ആക്ഷേപിക്കപ്പെട്ടുകൂടാത്തവരാകുന്നു
فَمَنِ ٱبْتَغَىٰ وَرَآءَ ذَٰلِكَ فَأُو۟لَـٰٓئِكَ هُمُ ٱلْعَادُونَ﴿٣١﴾
فَمَنِ ابْتَغَىٰ എന്നാല്‍ ആരെങ്കിലും തേടിയാല്‍, ആവശ്യപ്പെട്ടാല്‍ وَرَاءَ ذَٰلِكَ അതിന്‍റെ അപ്പുറം فَأُولَـٰئِكَ هُمُ എന്നാല്‍ അക്കൂട്ടര്‍തന്നെയാണ് الْعَادُونَ അതിരുവിട്ടവര്‍
70:31 എന്നാല്‍ അതിന്നപ്പുറം ആരെങ്കിലും തേടുന്നതായാല്‍ ആ കൂട്ടര്‍ തന്നെയാണ് അതിരുകടന്നവര്‍.
وَٱلَّذِينَ هُمْ لِأَمَـٰنَـٰتِهِمْ وَعَهْدِهِمْ رَٰعُونَ﴿٣٢﴾
وَالَّذِينَ യാതൊരുവരും هُمْ അവര്‍ لِأَمَانَاتِهِمْ തങ്ങളുടെ അമാനത്ത് (വിശ്വസ്തത)കളെ وَعَهْدِهِمْ തങ്ങളുടെ ഉടമ്പടി (പ്രതിജ്ഞ -കരാറ്)യെയും رَاعُونَ പാലിക്കുന്ന(ഗൗനിക്കുന്ന)വരാണ്
70:32 തങ്ങളുടെ അമാനത്ത് (വിശ്വസ്തത)കളെയും, ഉടമ്പടിയെയും പാലിച്ചുവരുന്നവരും
وَٱلَّذِينَ هُم بِشَهَـٰدَٰتِهِمْ قَآئِمُونَ﴿٣٣﴾
وَالَّذِينَ യാതൊരുവരും هُم അവര്‍ بِشَهَادَاتِهِمْ അവരുടെ സാക്ഷ്യങ്ങളെ قَائِمُونَ നിറുത്തുന്ന (ശരിക്ക് നിര്‍വഹിക്കുന്ന) വരാണ്.
70:33 തങ്ങളുടെ സാക്ഷ്യങ്ങളെ(ശരിക്ക്) നിര്‍വഹിക്കുന്നവരും
وَٱلَّذِينَ هُمْ عَلَىٰ صَلَاتِهِمْ يُحَافِظُونَ﴿٣٤﴾
وَالَّذِينَ യാതൊരുവരും هُمْ അവര്‍ عَلَىٰ صَلَاتِهِمْ തങ്ങളുടെ നമസ്കാരത്തെ يُحَافِظُونَ കാത്തുസൂക്ഷിച്ചു (സൂക്ഷ്മത പാലിച്ചു) വരുന്നു
70:34 തങ്ങളുടെ നമസ്കാരത്തെപ്പറ്റി സൂക്ഷി(ച്ചു പാലി)ക്കുന്നവരും (ഒഴികെ)
أُو۟لَـٰٓئِكَ فِى جَنَّـٰتٍۢ مُّكْرَمُونَ﴿٣٥﴾
أُولَـٰئِكَ അക്കൂട്ടര്‍ فِي جَنَّاتٍ സ്വര്‍ഗങ്ങളില്‍ مُّكْرَمُونَ ആദരിക്കപ്പെടുന്നവരാണ്.
70:35 അക്കൂട്ടര്‍ (എല്ലാം) സ്വർഗങ്ങളിൽ വെച്ച് ആദരിക്കപ്പെടുന്നവരാകുന്നു.
فَمَالِ ٱلَّذِينَ كَفَرُوا۟ قِبَلَكَ مُهْطِعِينَ﴿٣٦﴾
فَمَالِ الَّذِينَ كَفَرُوا എന്നാല്‍ അവിശ്വസിച്ചവര്‍ക്കെന്താണ്? قِبَلَكَ നിന്‍റെ മുമ്പില്‍ (നേരെ, അടുക്കല്‍) مُهْطِعِينَ കഴുത്തുനീട്ടി നോക്കി(ബദ്ധപ്പെട്ടു - വിറളിയെടുത്തു പാഞ്ഞു)കൊണ്ടിരിക്കുന്നു.
70:36 എന്നാല്‍, അവിശ്വസിച്ചവര്‍ക്ക് എന്താണ് (അവര്‍) നിന്‍റെ മുമ്പില്‍ (കഴുത്തുനീട്ടി നോക്കി) പാഞ്ഞുപോയ്ക്കൊണ്ടിരിക്കുന്നു?!
عَنِ ٱلْيَمِينِ وَعَنِ ٱلشِّمَالِ عِزِينَ﴿٣٧﴾
عَنِ الْيَمِينِ വലഭാഗത്തൂടെ, വലത്തോട്ട് وَعَنِ الشِّمَالِ ഇടഭാഗത്തൂടെയും, ഇടത്തോട്ടും عِزِينَ കൂട്ടങ്ങളായിട്ട്, ചിതറിപ്പിരിഞ്ഞുകൊണ്ട്.
70:37 വലത്തോട്ടും ഇടത്തോട്ടും കൂട്ടങ്ങളായി (ചിതറി) ക്കൊണ്ട്.
أَيَطْمَعُ كُلُّ ٱمْرِئٍۢ مِّنْهُمْ أَن يُدْخَلَ جَنَّةَ نَعِيمٍۢ﴿٣٨﴾
أَيَطْمَعُ മോഹിക്കുന്നുവോ, ആശിക്കുന്നുവോ كُلُّ امْرِئٍ എല്ലാ (ഓരോ)മനുഷ്യനും مِّنْهُمْ അവരില്‍നിന്നുള്ള أَن يُدْخَلَ അവന്‍ പ്രവേശിപ്പിക്കപ്പെടുമെന്നും, പ്രവേശിക്കപ്പെടുവാന്‍ جَنَّةَ نَعِيمٍ സുഖാനുഗ്രഹത്തിന്‍റെ സ്വര്‍ഗത്തില്‍
70:38 അവരില്‍ എല്ലാ (ഓരോ) മനുഷ്യനും മോഹിക്കുന്നുണ്ടോ, സുഖാനുഗ്രഹത്തിന്‍റെ സ്വർഗത്തിൽ അവന്‍ പ്രവേശിപ്പിക്കപ്പെടുമെന്ന്?!
كَلَّآ ۖ إِنَّا خَلَقْنَـٰهُم مِّمَّا يَعْلَمُونَ﴿٣٩﴾
كَلَّا അതു വേണ്ട, അങ്ങിനെയല്ല, إِنَّا خَلَقْنَاهُم നിശ്ചയമായും നാമവരെ സൃഷ്ടിച്ചിരിക്കുന്നു مِّمَّا يَعْلَمُونَ അവര്‍ക്ക് അറിയാവുന്ന വസ്തുവില്‍ നിന്ന്
70:39 അത് വേണ്ടാ! അവരെ നാം അവര്‍ക്ക് അറിയാവുന്ന വസ്തുവില്‍ നിന്നത്രെ സൃഷ്ടിച്ചിരിക്കുന്നത്.
فَلَآ أُقْسِمُ بِرَبِّ ٱلْمَشَـٰرِقِ وَٱلْمَغَـٰرِبِ إِنَّا لَقَـٰدِرُونَ﴿٤٠﴾
فَلَا أُقْسِمُ എന്നാല്‍ ഞാന്‍ സത്യം ചെയ്തുപറയുന്നു بِرَبِّ الْمَشَارِقِ ഉദയസ്ഥാനങ്ങളുടെ റബ്ബിനെ കൊണ്ട് وَالْمَغَارِبِ അസ്തമയ സ്ഥാനങ്ങളുടെയും إِنَّا നിശ്ചയമായും നാം لَقَادِرُونَ കഴിവുള്ളവര്‍ തന്നെ.
70:40 എന്നാല്‍, ഉദയസ്ഥാനങ്ങളുടെയും അസ്തമയ സ്ഥാനങ്ങളുടെയും റബ്ബിനെക്കൊണ്ട് ഞാന്‍ (ഇതാ) സത്യം ചെയ്തു പറയുന്നു! നിശ്ചയമായും നാം കഴിവുള്ളവര്‍ തന്നെയാണ് -
عَلَىٰٓ أَن نُّبَدِّلَ خَيْرًۭا مِّنْهُمْ وَمَا نَحْنُ بِمَسْبُوقِينَ﴿٤١﴾
عَلَىٰ أَن نُّبَدِّلَ നാം പകരം കൊണ്ടുവരുവാന്‍ خَيْرًا مِّنْهُمْ അവരെക്കാള്‍ ഉത്തമമായവരെ وَمَا نَحْنُ നാം അല്ലതാനും بِمَسْبُوقِينَ മുന്‍കടക്കപ്പെടുന്നവര്‍, പരാജയപ്പെടുത്തപ്പെടുന്നവർ.
70:41 അവരെക്കാള്‍ ഉത്തമമായവരെ അവര്‍ക്ക് പകരം കൊണ്ടുവരുവാന്‍. നാം മുന്‍കടക്കപ്പെടുന്നവരല്ല താനും (പരാജയപ്പെട്ടു പോകുന്നവരുമല്ല).
فَذَرْهُمْ يَخُوضُوا۟ وَيَلْعَبُوا۟ حَتَّىٰ يُلَـٰقُوا۟ يَوْمَهُمُ ٱلَّذِى يُوعَدُونَ﴿٤٢﴾
فَذَرْهُمْ ആകയാല്‍ അവരെ വിട്ടേക്കുക يَخُوضُوا അവര്‍ മുഴുകിക്കൊണ്ടിരിക്കട്ടെ وَيَلْعَبُوا കളിച്ചുകൊണ്ടുമിരിക്കട്ടെ حَتَّىٰ يُلَاقُوا അവര്‍ കണ്ടുമുട്ടുന്നതുവരേക്കും يَوْمَهُمُ അവരുടെ ദിവസത്തെ الَّذِي يُوعَدُونَ അവരോട് വാഗ്ദത്തം (താക്കീത്) ചെയ്യപ്പെടുന്നതായ.
70:42 (നബിയേ) ആകയാല്‍ അവരെ വിട്ടേക്കുക - അവര്‍ (തോന്നിയവാസത്തില്‍) മുഴുകിയും കളിച്ചുംകൊണ്ടിരിക്കട്ടെ, അവരോട് വാഗ്ദത്തം (താക്കീത്) ചെയ്യപ്പെടുന്ന അവരുടെ (ആ) ദിവസവുമായി അവര്‍ കണ്ടുമുട്ടുന്നതുവരേക്കും!
يَوْمَ يَخْرُجُونَ مِنَ ٱلْأَجْدَاثِ سِرَاعًۭا كَأَنَّهُمْ إِلَىٰ نُصُبٍۢ يُوفِضُونَ﴿٤٣﴾
يَوْمَ يَخْرُجُونَ അവര്‍ പുറപ്പെടുന്ന ദിവസം مِنَ الْأَجْدَاثِ ക്വബ്റു(ശവക്കുഴി)കളില്‍ നിന്ന് سِرَاعًا ബദ്ധപ്പെട്ട്, വേഗതയുള്ളവരായി كَأَنَّهُمْ അവര്‍ (ആകുന്നു) എന്നപോലെ إِلَىٰ نُصُبٍ ഒരു നാട്ടക്കുറി(നാട്ടിയകുറി)യിലേക്ക് يُوفِضُونَ ധൃതിപ്പെട്ടു(പാഞ്ഞു) വരുന്നു (എന്നപോലെ)
70:43 അതായത് ക്വബ്റുകളില്‍ നിന്ന് അവര്‍ ബദ്ധപ്പെട്ടവരായി പുറത്തുവരുന്ന ദിവസം; അവര്‍ ഒരു നാട്ടക്കുറിയിലേക്ക് ധൃതിപ്പെട്ടുവരുന്നതുപോലെയിരിക്കും;
خَـٰشِعَةً أَبْصَـٰرُهُمْ تَرْهَقُهُمْ ذِلَّةٌۭ ۚ ذَٰلِكَ ٱلْيَوْمُ ٱلَّذِى كَانُوا۟ يُوعَدُونَ﴿٤٤﴾
خَاشِعَةً താഴ്മ (വിനയം) കാട്ടികൊണ്ട് أَبْصَارُهُمْ അവരുടെ ദൃഷ്ടികള്‍, കണ്ണുകള്‍ تَرْهَقُهُمْ അവരെ ആവരണം ചെയ്യും, മൂടും (ബാധിക്കും) ذِلَّةٌ നിന്ദ്യത ذَٰلِكَ അത്, അതത്രെ الْيَوْمُ ദിവസമാണ്, ദിവസം الَّذِي كَانُوا يُوعَدُونَ അവരോട് വാഗ്ദത്തം (താക്കീത്) ചെയ്യപ്പെട്ടിരുന്ന
70:44 അവരുടെ കണ്ണുകള്‍ (വിനയപ്പെട്ടു) താഴ്മകാണിച്ചുകൊണ്ട് - നിന്ദ്യത അവരെ ആവരണം ചെയ്യുന്നതാണ്. അതത്രെ, അവരോട് വാഗ്ദത്തം (താക്കീത്) ചെയ്യപ്പെട്ടിരുന്ന (ആ) ദിവസം!