അഅ്‌റാഫ് (ഉന്നത സ്ഥലങ്ങൾ)
മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 206 – വിഭാഗം (റുകുഉ്) 24
ഈ സൂറത്തിലെ 46, 48 വചനങ്ങളില്‍ ‘അഅ്റാഫു’ എന്ന പേരിലുള്ള ഒരു സ്ഥാനത്തെക്കുറിച്ചു പ്രസ്താവിക്കുന്നുണ്ട്. അതു നിമിത്തമാണ് ഇതിന് ‘സൂറത്തുല്‍ അഅ്റാഫു’ എന്ന് പേര്‍ വന്നത്. ‘ഉന്നത സ്ഥലങ്ങള്‍’ എന്നാണ് പദാര്‍ത്ഥം.
كِتَابٌ ഒരു ഒരു ഗ്രന്ഥമാകുന്നു أُنزِلَ إِلَيْكَ അത് നിന്നിലേക്കു (നിനക്കു) അവതരിപ്പിക്കപ്പെട്ടു فَلَا يَكُن അതിനാല്‍ ഉണ്ടായിരിക്കരുതു فِي صَدْرِكَ നിന്റെ നെഞ്ചില്‍ (മനസ്സില്‍) ഒരു حَرَجٌ വിഷമം, പ്രയാസം مِّنْهُ അതു നിമിത്തം, അതു സംബന്ധിച്ചു لِتُنذِرَ നീ താക്കീതു (മുന്നറിയിപ്പു) നല്‍കുവാന്‍ വേണ്ടി بِهِ അതുമൂലം, അതുകൊണ്ടു وَذِكْرَىٰ ഉപദേശം (സ്മരണ) ആയും لِلْمُؤْمِنِينَ വിശ്വസിക്കുന്നവര്‍ക്കു (സത്യവിശ്വാസികള്‍ക്കു).
7:2(നബിയേ) നിനക്കു അവതരിപ്പിക്കപ്പെട്ടിട്ടുള്ള ഒരു ഗ്രന്ഥമാണ് (ഇതു); അതിനാല്‍, നിന്റെ നെഞ്ചില്‍ [മനസ്സില്‍] അതിനെക്കുറിച്ചു ഒരു വിഷമവും ഉണ്ടായിരിക്കരുത്; നീ അതു മൂലം (ജനങ്ങളെ) താക്കീതു ചെയ്‌വാന്‍ വേണ്ടിയും, സത്യവിശ്വാസികള്‍ക്കു ഉപദേശമായിട്ടും.
اتَّبِعُوا നിങ്ങള്‍ പിന്‍പറ്റുവിന്‍ مَا أُنزِلَ അവതരിപ്പിക്കപ്പെട്ടതു إِلَيْكُم നിങ്ങള്‍ക്കു مِّن رَّبِّكُمْ നിങ്ങളുടെ റബ്ബില്‍ നിന്നു وَلَا تَتَّبِعُوا നിങ്ങള്‍ പിന്‍പറ്റുകയും അരുതു مِن دُونِهِ അവനു പുറമെ, അവനെ കൂടാതെ أَوْلِيَاءَ കാര്യകര്‍ത്താക്കളെ قَلِيلًا مَّا ഏതോ (വളരെ) കുറച്ചു (മാത്രം) تَذَكَّرُونَ നിങ്ങള്‍ ഓര്‍മ്മവെക്കുന്നു.
7:3നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നു നിങ്ങള്‍ക്കു അവതരിപ്പിക്കപ്പെട്ടിട്ടുള്ളതിനെ നിങ്ങള്‍ പിന്‍പറ്റുവിന്‍. അവനു പുറമെ നിങ്ങള്‍ (വേറെ) കാര്യകര്‍ത്താക്കളെ പിന്‍പറ്റുകയും ചെയ്യരുത്.
വളരെ കുറച്ചു (മാത്രം) നിങ്ങള്‍ ഓര്‍മ്മവെക്കുന്നു!
وَكَم എത്രയാണു, എത്രയോ مِّن قَرْيَةٍ രാജ്യത്തില്‍ നിന്നു, രാജ്യമായി أَهْلَكْنَاهَا നാം അവയെ നശിപ്പിച്ചിരിക്കുന്നു فَجَاءَهَا എന്നിട്ടു [അങ്ങനെ] അവക്കു ചെന്നു, വന്നു بَأْسُنَا നമ്മുടെ ശൗര്യം, ഊക്കു, ശക്തി (ശിക്ഷ) بَيَاتًا രാത്രിയിലെ [നിശാ സമയത്തെ] ആക്രമണമായി أَوْ هُمْ അല്ലെങ്കില്‍ അവര്‍ ആയിരിക്കെ قَائِلُونَ മദ്ധ്യാഹ്ന (ഉച്ച) വിശ്രമം കൊള്ളുന്നവര്‍.
7:4എത്ര രാജ്യങ്ങളെ (രാജ്യക്കാരെ) യാണു നാം നശിപ്പിച്ചിരിക്കുന്നത്?! അങ്ങനെ, ഒരു നിശാക്രമണമായോ, അല്ലെങ്കില്‍ അവര്‍ (രാജ്യക്കാര്‍) മദ്ധ്യാഹ്ന വിശ്രമം കൊള്ളുന്നവരായിരിക്കെയോ നമ്മുടെ ശൗര്യം [ശിക്ഷ] അവര്‍ക്കു [ആ രാജ്യക്കാര്‍ക്കു] വന്നു.
فَلَنَسْأَلَنَّ എന്നാല്‍ നിശ്ചയമായും നാം ചോദിക്കും الَّذِينَ യാതൊരുവരോടു أُرْسِلَ അയക്കപ്പെട്ടിരിക്കുന്നു إِلَيْهِمْ അവരിലേക്കു, അവര്‍ക്കു وَلَنَسْأَلَنَّ നിശ്ചയമായും നാം ചോദിക്കുകയും ചെയ്യും الْمُرْسَلِينَ അയക്കപ്പെട്ടവരോടു, മുര്‍സലുകളോട്.
7:6എന്നാല്‍, യാതൊരു കൂട്ടരിലേക്കു (റസൂലുകള്‍) അയക്കപ്പെട്ടുവോ അവരോടു നിശ്ചയമായും നാം ചോദ്യം ചെയ്യുന്നതാണ്; (അയക്കപ്പെട്ട) "മുര്‍സലു"കളോടും നിശ്ചയമായും നാം ചോദ്യം ചെയ്യും.
وَلَقَدْ مَكَّنَّاكُمْ തീര്‍ച്ചയായും നിങ്ങള്‍ക്കു നാം സൗകര്യപ്പെടുത്തിയിട്ടുണ്ടു فِي الْأَرْضِ ഭൂമിയില്‍ وَجَعَلْنَا നാം ആക്കുക (ഏര്‍പ്പെടുത്തുക) യും ചെയ്തിരിക്കുന്നു لَكُمْ നിങ്ങള്‍ക്കു فِيهَا അതില്‍ مَعَايِشَ ജീവിത മാര്‍ഗ്ഗങ്ങളെ قَلِيلًا مَّا എന്തോ (വളരെ) കുറച്ചു تَشْكُرُونَ നിങ്ങള്‍ നന്ദി കാണിക്കുന്നു.
7:10തീര്‍ച്ചയായും, നാം നിങ്ങള്‍ക്കു ഭൂമിയില്‍ സൗകര്യപ്പെടുത്തിയിട്ടുണ്ട്; നിങ്ങള്‍ക്കു അതില്‍ നാം (പല) ജീവിത മാര്‍ഗ്ഗങ്ങളെ ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു.
വളരെ കുറച്ചു (മാത്രം) നിങ്ങള്‍ നന്ദി ചെയ്യുന്നു!
وَلَقَدْ തീര്‍ച്ചയായും ഉണ്ടു خَلَقْنَاكُمْ നിങ്ങളെ നാം സൃഷ്ടിച്ചു ثُمَّ صَوَّرْنَاكُمْ പിന്നെ നിങ്ങളെ നാം രൂപപ്പെടുത്തി ثُمَّ قُلْنَا പിന്നെ നാം പറഞ്ഞു لِلْمَلَائِكَةِ മലക്കുകളോടു اسْجُدُوا നിങ്ങള്‍ സുജൂദു ചെയ്യുവിന്‍ لِآدَمَ ആദമിനു فَسَجَدُوا എന്നിട്ടു അവര്‍ സുജൂദു ചെയ്തു إِلَّا إِبْلِيسَ ഇബ്ലീസു ഒഴികെ لَمْ يَكُن അവന്‍ ആയില്ല, ആയിരുന്നില്ല مِّنَ السَّاجِدِينَ സുജൂദു ചെയ്ത (ചെയ്യുന്ന) വരില്‍ (പെട്ടവന്‍).
7:11തീര്‍ച്ചയായും, നാം നിങ്ങളെ സൃഷ്ടിക്കുകയുണ്ടായി; പിന്നീടു നിങ്ങളെ നാം രൂപപ്പെടുത്തി; പിന്നെ, മലക്കുകളോടു നാം പറഞ്ഞു: "നിങ്ങള്‍ ആദമിന്നു "സുജൂദു" ചെയ്യുവിന്‍". എന്നിട്ട് അവര്‍ "സുജൂദു" ചെയ്തു - ഇബ്ലീസ് ഒഴികെ. അവന്‍ "സുജൂദു" ചെയ്തവരുടെ കൂട്ടത്തില്‍ ആയില്ല. [സുജൂദു ചെയ്തില്ല].
قَالَ അവന് പറഞ്ഞു مَا مَنَعَكَ നിന്നെ തടസ്സപ്പെടുത്തിയതെന്തു, എന്താണു നിന്നെ മുടക്കിയതു أَلَّا تَسْجُدَ നീ സുജൂദു ചെയ്യാതിരിക്കുവാന്‍ إِذْ أَمَرْتُكَ നിന്നോടു ഞാന്‍ കല്‍പിച്ചപ്പോള്‍, കല്‍പിച്ച സ്ഥിതിക്കു قَالَ അവന്‍ പറഞ്ഞു أَنَا خَيْرٌ ഞാന്‍ ഉത്തമനാകുന്നു مِّنْهُ അവനെക്കാള്‍ خَلَقْتَنِي എന്നെ നീ സൃഷ്ടിച്ചിരിക്കുന്നു مِن نَّارٍ അഗ്നിയില്‍നിന്നു وَخَلَقْتَهُ അവനെ നീ സൃഷ്ടിച്ചിരിക്കുന്നു مِن طِينٍ കളിമണ്ണില്‍നിന്നു.
7:12അവന്‍ [അല്ലാഹു] പറഞ്ഞു: "നിന്നോടു ഞാന്‍ കല്‍പിച്ചപ്പോള്‍ നീ "സുജൂദു" ചെയ്യാതിരിക്കുവാന്‍ (തക്കവണ്ണം) നിന്നെ തടസ്സപ്പെടുത്തിയതെന്താണു?"
അവന്‍ പറഞ്ഞു: "ഞാന്‍ അവനെ [ആദമിനെ]ക്കാള്‍ ഉത്തമനാകുന്നു; എന്നെ നീ അഗ്നിയില്‍ നിന്നു സൃഷ്ടിച്ചിരിക്കുന്നു; അവനെ നീ കളിമണ്ണില്‍നിന്നും സൃഷ്ടിച്ചിരിക്കുന്നു. [ഇതാണു തടസ്സം].
قَالَ അവന് പറഞ്ഞു فَاهْبِطْ എന്നാല്‍ നീ ഇറങ്ങിപ്പോകുക مِنْهَا ഇതില്‍ [ഇവിടത്തില്‍] നിന്നു فَمَا يَكُونُ എന്നാല്‍ (കാരണം) ആകുകയില്ല (പാടില്ല) لَكَ നിനക്കു أَن تَتَكَبَّرَ നീ അഹംഭാവം നടിക്കല്‍ فِيهَا ഇതില്‍, ഇവിടത്തില്‍ فَاخْرُجْ അതിനാല്‍ പുറത്തു പോകുക إِنَّكَ നിശ്ചയമായും നീ مِنَ الصَّاغِرِينَ ചെറിയവരി (നിസ്സാരന്‍മാരി) ല്‍ പെട്ടവനാണ്.
7:13അവന്‍ [അല്ലാഹു] പറഞ്ഞു: "എന്നാല്‍ ഇതില്‍ നിന്നു നീ ഇറങ്ങിപ്പോകുക! കാരണം, ഇതില്‍ വെച്ച് അഹംഭാവം നടിക്കുവാന്‍ നിനക്കു പാടില്ല. ആകയാല്‍, പുറത്തു പോകുക! നിശ്ചയമായും, നീ നിസ്സാരന്‍മാരില്‍ പെട്ടവനാകുന്നു."
قَالَ അവന്‍ പറഞ്ഞു أَنظِرْنِي എന്നെ നീ കാത്തുവെച്ചു (ഒഴിവാക്കി) തരേണം, അവധി നല്‍കണേ إِلَىٰ يَوْمِ ദിവസം വരെ يُبْعَثُونَ അവര്‍ എഴുന്നേല്‍പിക്കപ്പെടുന്ന.
7:14അവന്‍ പറഞ്ഞു: "അവര്‍ [മനുഷ്യര്‍] എഴുന്നേല്‍പിക്കപ്പെടുന്ന [പുനരുത്ഥാന] ദിവസം വരെ എനിക്കു നീ (അവധി തന്നു) ഒഴിവു നല്‍കേണമേ!"
قَالَ അവന്‍ പറഞ്ഞു فَبِمَا أَغْوَيْتَنِي എന്നാല്‍ നീ എന്നെ വഴിപിഴവിലാക്കിയ (വഴി തെറ്റിയവനാക്കിയ) തു കൊണ്ടു لَأَقْعُدَنَّ തീര്‍ച്ചയായും ഞാന്‍ ഇരിക്കുക തന്നെ ചെയ്യും لَهُمْ അവര്‍ക്കുവേണ്ടി, അവര്‍ക്കായി صِرَاطَكَ നിന്റെ പാതയില്‍ الْمُسْتَقِيمَ ചൊവ്വായ.
7:16അവന്‍ [ഇബ്ലീസ്] പറഞ്ഞു: "എന്നാല്‍, നീ എന്നെ വഴിപിഴവിലായിരിക്കകൊണ്ടു തീര്‍ച്ചയായും, നിന്റെ ചൊവ്വായ പാതയില്‍ അവര്‍ക്കായി ഞാന്‍ (കാത്ത്) ഇരിക്കുക തന്നെ ചെയ്യും;
ثُمَّ പിന്നെ لَآتِيَنَّهُم ഞാന്‍ അവരുടെ അടുക്കല്‍ ചെല്ലുക തന്നെ ചെയ്യും مِّن بَيْنِ أَيْدِيهِمْ അവരുടെ കൈകള്‍ക്കിടയിലൂടെ (മുമ്പിലൂടെ) وَمِنْ خَلْفِهِمْ അവരുടെ പിമ്പിലൂടെയും وَعَنْ أَيْمَانِهِمْ അവരുടെ വലതുകളിലായും, വലവശത്തും وَعَن شَمَائِلِهِمْ അവരുടെ ഇടതുകളിലായും, ഇടവശത്തും وَلَا تَجِدُ നീ കണ്ടെത്തുകയുമില്ല (കാണുകയുമില്ല) أَكْثَرَهُمْ അവരില്‍ അധികമാളുകളെ شَاكِرِينَ നന്ദി കാണിക്കുന്നവരായിട്ടു.
7:17പിന്നെ, അവരുടെ മുമ്പിലൂടെയും, അവരുടെ പിമ്പിലൂടെയും, അവരുടെ വലഭാഗത്തു നിന്നും അവരുടെ ഇടഭാഗത്തു നിന്നും ഞാന്‍ അവരുടെ അടുക്കല്‍ ചെല്ലുകതന്നെ ചെയ്യും; അവരില്‍ അധികമാളെയും നന്ദി കാണിക്കുന്നവരായി നീ കണ്ടെത്തുന്നതുമല്ല.
قَالَ അവന് പറഞ്ഞു اخْرُجْ നീ പുറത്തു പോകുക مِنْهَا ഇതില്‍ (ഇവിടത്തില്‍) നിന്നു مَذْءُومًا അപമാനിക്കപ്പെട്ടവനായി, ആക്ഷേപിക്കപ്പെട്ടവനായിട്ടു مَّدْحُورًا ആട്ടപ്പെട്ടവനായി لَّمَن തീര്‍ച്ചയായും ആര്‍ تَبِعَكَ നിന്നെ തുടര്‍ന്നു مِنْهُمْ അവരില്‍ നിന്നു لَأَمْلَأَنَّ നിശ്ചയമായും നാം നിറക്കുക തന്നെ ചെയ്യും جَهَنَّمَ ജഹന്നമിനെ, നരകത്തെ مِنكُمْ നിങ്ങളാല്‍ (നിങ്ങളെക്കൊണ്ടു) أَجْمَعِينَ എല്ലാവരെയും.
7:18അവന്‍ [അല്ലാഹു] പറഞ്ഞു: "അപമാനിക്കപ്പെട്ടവനും, ആട്ടപ്പെട്ടവനുമായിക്കൊണ്ട് ഇവിടത്തില്‍ നിന്നു നീ പുറത്തു പോകുക!
തീര്‍ച്ചയായും, അവരില്‍ [മനുഷ്യരില്‍] നിന്നു നിന്നെ ആര്‍ പിന്‍പറ്റിയോ നിങ്ങളെ [നിന്നെയും അവരെയും] എല്ലാവരെയും കൊണ്ടു ഞാന്‍ "ജഹന്നം" [നരകം] നിറക്കുക തന്നെ ചെയ്യും."
7:19"ആദമേ നീയും, നിന്റെ ഇണ [ഭാര്യ]യും സ്വര്‍ഗ്ഗത്തില്‍ താമസിച്ചു കൊള്ളുവിന്‍; എന്നിട്ട്, നിങ്ങള്‍ രണ്ടുപേരും നിങ്ങള്‍ ഉദ്ദേശിക്കുന്നേടത്തു നിന്നു തിന്നുകൊള്ളുക; ഈ (ഒരു) വൃക്ഷത്തെ നിങ്ങള്‍ സമീപിക്കുകയും ചെയ്യരുത്; എന്നാല്‍, നിങ്ങള്‍ രണ്ടുപേരും അക്രമികളില്‍പെട്ടവരായിത്തീരും."
وَقَاسَمَهُمَا അവന് അവരോടു സത്യം ചെയ്തു കാട്ടുക (പറയുക) യും ചെയ്തു إِنِّي നിശ്ചയമായും ഞാന്‍ لَكُمَا നിങ്ങള്‍ രണ്ടാള്‍ക്കും لَمِنَ النَّاصِحِينَ ഗുണകാംക്ഷികളില്‍ പെട്ട(വന്‍) തന്നെ.
7:21അവന്‍ അവരോടു സത്യം ചെയ്തു പറയുകയും ചെയ്തു: "നിശ്ചയമായും, ഞാന്‍ നിങ്ങള്‍ രണ്ടാള്‍ക്കും ഗുണകാംക്ഷികളില്‍ പെട്ടവന്‍ തന്നെയാണെന്നു.
قَالَا അവര്‍ രണ്ടാളും പറഞ്ഞു رَبَّنَا ഞങ്ങളുടെ റബ്ബേ ظَلَمْنَا ഞങ്ങള്‍ അക്രമം (അനീതി) ചെയ്തു أَنفُسَنَا ഞങ്ങളോടു തന്നെ, ഞങ്ങളുടെ സ്വന്തങ്ങളെ وَإِن لَّمْ تَغْفِرْ നീ പൊറുത്തില്ലെങ്കില്‍ لَنَا ഞങ്ങള്‍ക്കു وَتَرْحَمْنَا ഞങ്ങളോടു കരുണ ചെയ്യുകയും (ചെയ്തില്ലെങ്കില്‍) لَنَكُونَنَّ നിശ്ചയമായും ഞങ്ങള്‍ ആയിത്തീരുക തന്നെ ചെയ്യും مِنَ الْخَاسِرِينَ നഷ്ടപ്പെട്ടവരുടെ കൂട്ടത്തില്‍.
7:23അവര്‍ രണ്ടാളും പറഞ്ഞു: "ഞങ്ങളുടെ റബ്ബേ, ഞങ്ങള്‍ ഞങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിച്ചു; നീ ഞങ്ങള്‍ക്കു പൊറുത്തു തരുകയും, ഞങ്ങളോടു കരുണ ചെയ്യുകയും ചെയ്തില്ലെങ്കില്‍, നിശ്ചയമായും ഞങ്ങള്‍ നഷ്ടപ്പെട്ടവരുടെ കൂട്ടത്തില്‍പ്പെട്ടവരായിത്തീരുക തന്നെ ചെയ്യും.!"
قَالَ അവന് പറഞ്ഞു فِيهَا അതില്‍ (തന്നെ) تَحْيَوْنَ നിങ്ങള്‍ ജീവിക്കും وَفِيهَا അതില്‍ (തന്നെ) تَمُوتُونَ നിങ്ങള്‍ മരിക്കുന്നു وَمِنْهَا അതില്‍ നിന്നു (തന്നെ) تُخْرَجُونَ നിങ്ങള്‍ പുറപ്പെടുവിക്ക (പുറത്തുകൊണ്ടുവര) പ്പെടുകയും ചെയ്യുന്നു.
7:25അവന്‍ [അല്ലാഹു] പറഞ്ഞു: "അതില്‍ തന്നെ നിങ്ങള്‍ ജീവിക്കും, അതില്‍ തന്നെ നിങ്ങള്‍ മരിക്കും, അതില്‍ നിന്നു തന്നെ നിങ്ങള്‍ (വീണ്ടും) പുറത്തു വരുത്തപ്പെടുകയും ചെയ്യും."
يَا بَنِي آدَمَ ആദമിന്റെ സന്തതികളേ لَا يَفْتِنَنَّكُمُ നിങ്ങളെ കുഴപ്പത്തിലാക്കരുതു, കുഴപ്പപ്പെടുത്താതിരിക്കട്ടെ الشَّيْطَانُ പിശാചു كَمَا أَخْرَجَ അവന്‍ പുറത്താക്കിയതുപോലെ أَبَوَيْكُم നിങ്ങളുടെ മാതാപിതാക്കളെ مِّنَ الْجَنَّةِ സ്വര്‍ഗ്ഗത്തില്‍ നിന്നു يَنزِعُ നീക്കം ചെയ്തു (ഉരിഞ്ഞു - അഴിച്ചു) കൊണ്ടു عَنْهُمَا അവര്‍ രണ്ടാളില്‍ നിന്നു لِبَاسَهُمَا അവരുടെ വസ്ത്രം لِيُرِيَهُمَا അവന്‍ അവര്‍ക്കു കാണിക്കു (കാട്ടിക്കൊടുക്കു) വാന്‍ سَوْآتِهِمَا അവരുടെ നഗ്നത إِنَّهُ നിശ്ചയമായും അവന്‍ يَرَاكُمْ هُوَ അവന്‍ നിങ്ങളെ കാണും وَقَبِيلُهُ അവന്റെ കൂട്ടവും, കൂട്ടരും مِنْ حَيْثُ വിധേന لَا تَرَوْنَهُمْ നിങ്ങളവരെ കാണാത്ത إِنَّا جَعَلْنَا നിശ്ചയമായും നാം ആക്കിയിരിക്കുന്നു الشَّيَاطِينَ പിശാചുക്കളെ أَوْلِيَاءَ ബന്ധുമിത്രങ്ങള്‍, കാര്യകര്‍ത്താക്കള്‍ لِلَّذِينَ لَا يُؤْمِنُونَ വിശ്വസിക്കാത്തവര്‍ക്ക്.
7:27ആദമിന്റെ സന്തതികളേ,
പിശാചു നിങ്ങളുടെ മാതാപിതാക്കളെ സ്വര്‍ഗ്ഗത്തില്‍ നിന്നു പുറത്താക്കിയതുപോലെ, നിങ്ങളെ അവന്‍ കുഴപ്പത്തിലാക്കാതിരുന്നുകൊള്ളട്ടെ; (അതെ) അവര്‍ക്കു രണ്ടാള്‍ക്കും അവരുടെ നഗ്നത കാണിക്കുവാന്‍വേണ്ടി അവരുടെ വസ്ത്രം അവരില്‍ നിന്നും നീക്കം ചെയ്തുകൊണ്ട് (പുറത്താക്കിയതു പോലെ).
നിശ്ചയമായും, അവനും അവന്റെ കൂട്ടരും നിങ്ങള്‍ അവരെ (അങ്ങോട്ട്) കാണാത്ത വിധത്തില്‍ നിങ്ങളെ (ഇങ്ങോട്ട്) കാണുന്നതാണ്. വിശ്വസിക്കാത്തവര്‍ക്കു നാം പിശാചുക്കളെ ബന്ധുമിത്രങ്ങളാക്കിയിരിക്കുന്നു.
7:28അവര്‍ വല്ല നീചവൃത്തിയും ചെയ്‌താല്‍ അവര്‍ പറയും: "ഞങ്ങളുടെ പിതാക്കളെ ഞങ്ങള്‍ അപ്രകാരം കണ്ടെത്തിയിരിക്കുന്നു; അല്ലാഹു ഞങ്ങളോട് അതിനു കല്‍പിക്കുകയും ചെയ്തിരിക്കുന്നു". പറയുക "നിശ്ചയമായും, അല്ലാഹു നീചവൃത്തിക്കു കല്‍പിക്കുകയില്ല.
അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ക്കു അറിഞ്ഞു കൂടാത്തതു നിങ്ങള്‍ പറയുകയോ?"
قُلْ പറയുക أَمَرَ رَبِّي എന്റെ റബ്ബു കല്‍പിച്ചിരിക്കുന്നു بِالْقِسْطِ നീതിമുറക്ക്, നീതിയെപ്പറ്റി وَأَقِيمُوا നിങ്ങള്‍ നിലനിറുത്തുക (ശരിക്കു നിറുത്തുക)യും ചെയ്യുവിന്‍ وُجُوهَكُمْ നിങ്ങളുടെ മുഖങ്ങളെ عِندَ كُلِّ എല്ലാറ്റിങ്കലും, എല്ലാറ്റിന്റെ അടുത്തും مَسْجِدٍ സുജൂദു (നമസ്കാര) സ്ഥാനം, പള്ളി وَادْعُوهُ അവനെ വിളിക്കുക (പ്രാര്‍ത്ഥിക്കുക)യും ചെയ്യുവിന്‍ مُخْلِصِينَ നിഷ്കളങ്കമാക്കിക്കൊണ്ടു, തനിച്ചാക്കിയവരായി لَهُ അവനു الدِّينَ മതം, കീഴ്വണക്കം, വഴിപ്പാടു كَمَا بَدَأَكُمْ നിങ്ങളെ അവന്‍ തുടങ്ങിയ (ആദ്യമുണ്ടാക്കിയ) തുപോലെ تَعُودُونَ നിങ്ങള്‍ മടങ്ങും (വീണ്ടും ആകും).
7:29പറയുക: "എന്റെ റബ്ബ് നീതി മുറക്ക് [അതു പാലിക്കുവാന്‍] കല്‍പിച്ചിരിക്കുന്നു.
എല്ലാ നമസ്കാര സ്ഥാനത്തിങ്കലും നിങ്ങള്‍ നിങ്ങളുടെ മുഖങ്ങളെ നേരെ നിറുത്തുവിന്‍ എന്നും; മതം (അഥവാ കീഴ്വണക്കം) അവനു നിഷ്കളങ്കമാക്കിക്കൊണ്ടു അവനെ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുകയും ചെയ്യുവിന്‍ എന്നും (കല്‍പിച്ചിരിക്കുന്നു).
നിങ്ങളെ അവന്‍ ആദ്യമാ(യി ഉണ്ടാ)ക്കിയതു പോലെത്തന്നെ, നിങ്ങള്‍ മടങ്ങുന്നതാണ്.
وَلِكُلِّ أُمَّةٍ എല്ലാ സമുദായത്തിനുമുണ്ട് أَجَلٌ ഒരു അവധി فَإِذَا جَاءَ അങ്ങനെ (അതിനാല്‍) വന്നാല്‍ أَجَلُهُمْ അവരുടെ അവധി لَا يَسْتَأْخِرُونَ അവര്‍ പിന്തി (പിന്നോട്ടു) പോകുകയില്ല سَاعَةً ഒരു നാഴികനേരം وَلَا يَسْتَقْدِمُونَ അവര്‍ മുന്തി (മുന്നോട്ടു) പോകുകയുമില്ല.
7:34എല്ലാ (ഓരോ) സമുദായത്തിനുമുണ്ട് ഒരു അവധി. അങ്ങനെ, അവരുടെ അവധി വന്നാല്‍ അവര്‍ ഒരു നാഴിക നേരവും പിന്നോട്ടു പോകുകയാകട്ടെ, മുന്നോട്ടു പോകുകയാകട്ടെ ചെയ്കയില്ല.
فَمَنْ അപ്പോള്‍ ആരാണു أَظْلَمُ ഏറ്റം (കൂടുതല്‍) അക്രമി مِمَّنِ افْتَرَىٰ കെട്ടിച്ചമച്ച (കെട്ടിപ്പറഞ്ഞ) വനെക്കാള്‍ عَلَى اللَّهِ അല്ലാഹുവിന്റെ മേല്‍ (പേരില്‍) كَذِبًا വ്യാജം, കളവു أَوْ كَذَّبَ അല്ലെങ്കില്‍ വ്യാജമാക്കിയ بِآيَاتِهِ അവന്റെ ആയത്തുകളെ أُولَٰئِكَ അക്കൂട്ടര്‍ يَنَالُهُمْ അവര്‍ക്കു എത്തും, കിട്ടും نَصِيبُهُم അവരുടെ ഓഹരി, പങ്കു مِّنَ الْكِتَابِ ഗ്രന്ഥത്തില്‍ (രേഖയില്‍) നിന്നുള്ള حَتَّىٰ അങ്ങനെ (ഇതുവരെ) إِذَا جَاءَتْهُمْ അവര്‍ക്കു വന്നാല്‍ رُسُلُنَا നമ്മുടെ ദൂതന്‍മാര്‍ يَتَوَفَّوْنَهُمْ അവരെ പിടിച്ചെടുത്തുകൊണ്ടു (പിടിച്ചെടുക്കുവാനായി) قَالُوا അവര്‍ പറയും أَيْنَ എവിടെ مَا كُنتُمْ നിങ്ങളായിരുന്നതു, ആയിരുന്നവ تَدْعُونَ നിങ്ങള്‍ വിളിക്കും, പ്രാര്‍ത്ഥിക്കും مِن دُونِ اللَّهِ അല്ലാഹുവിനു പുറമെ, കൂടാതെ قَالُوا അവര്‍ പറയും ضَلُّوا അവര്‍ പിഴച്ചു (മറഞ്ഞു) പോയി عَنَّا ഞങ്ങളെ വിട്ട്, ഞങ്ങളില്‍നിന്നു وَشَهِدُوا അവര്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്യും عَلَىٰ أَنفُسِهِمْ തങ്ങളുടെ സ്വന്തങ്ങളുടെമേല്‍, തങ്ങള്‍ക്കു തന്നെ എതിരെ أَنَّهُمْ كَانُوا അവരായിരുന്നുവെന്നു كَافِرِينَ അവിശ്വാസികള്‍.
7:37അപ്പോള്‍, അല്ലാഹുവിന്റെ പേരില്‍ വ്യാജം കെട്ടിച്ചമക്കുകയോ, അല്ലെങ്കില്‍ അവന്റെ "ആയത്തു" [ലക്ഷ്യം] കളെ വ്യാജമാക്കുകയോ ചെയ്തവനെക്കാള്‍ അക്രമി ആരാണു?! അവര്‍ക്കു (രേഖാ) ഗ്രന്ഥത്തില്‍നിന്നുള്ള അവരുടെ ഓഹരി (എത്തി) കിട്ടുന്നതാണ്.
അങ്ങനെ, (അവസാനം) അവരെ പിടിച്ചെടുക്കുവാനായി നമ്മുടെ ദൂതന്‍മാര്‍ അവരുടെ അടുക്കല്‍ വരുമ്പോള്‍ അവര്‍ [ദൂതന്‍മാര്‍] പറയും: "നിങ്ങള്‍ അല്ലാഹുവിനു പുറമേ വിളിച്ചു (പ്രാര്‍ത്ഥിച്ചു) കൊണ്ടിരുന്നവ എവിടെ(പ്പോയി)?!"
അവര്‍ (മറുപടി) പറയും: "അവര്‍ ഞങ്ങളെ വിട്ടു മറഞ്ഞുപോയി!" തങ്ങള്‍ അവിശ്വാസികളായിരുന്നുവെന്ന് തങ്ങള്‍ക്കു തന്നെ എതിരില്‍ അവര്‍ സാക്ഷ്യം വഹിക്കുകയും ചെയ്യുന്നതാണ്.
قَالَ അവന് പറയും ادْخُلُوا നിങ്ങള്‍ പ്രവേശിക്കുവിന്‍ فِي أُمَمٍ സമുദായങ്ങളിലായി (സമുദായങ്ങളുടെ കൂട്ടത്തില്‍) قَدْ خَلَتْ കഴിഞ്ഞു പോയിട്ടുള്ള مِن قَبْلِكُم നിങ്ങള്‍ക്കു മുമ്പു مِّنَ الْجِنِّ ജിന്നുകളില്‍ നിന്നു وَالْإِنسِ മനുഷ്യരില്‍ നിന്നും فِي النَّارِ നരകത്തില്‍ كُلَّمَا دَخَلَتْ പ്രവേശിക്കുമ്പോഴെല്ലാം أُمَّةٌ ഒരു സമുദായം لَّعَنَتْ അതു ശപിക്കും أُخْتَهَا അതിന്റെ സഹോദരിയെ (സഹോദരസമുദായത്തെ) حَتَّىٰ അങ്ങനെ إِذَا ادَّارَكُوا അവര്‍ പരസ്പരം കണ്ടുമുട്ടിയാല്‍, വന്നു ചേര്‍ന്നാല്‍ (ഒരുമിച്ചു കൂടിയാല്‍) فِيهَا അതില്‍ جَمِيعًا മുഴുവനും, എല്ലാവരും قَالَتْ പറയും أُخْرَاهُمْ അവരില്‍ അവസാനത്തേവര്‍ لِأُولَاهُمْ അവരില്‍ ആദ്യത്തേവരെപ്പറ്റി رَبَّنَا ഞങ്ങളുടെ റബ്ബേ هَٰؤُلَاءِ ഇക്കൂട്ടര്‍ أَضَلُّونَا അവര്‍ ഞങ്ങളെ വഴിപിഴപ്പിച്ചിരിക്കുന്നു فَآتِهِمْ അതിനാല്‍ അവര്‍ക്കു നീ കൊടുക്കണം عَذَابًا ശിക്ഷ ضِعْفًا ഇരട്ടി, ഇരട്ടിയായ مِّنَ النَّارِ നരകത്തില്‍നിന്നു قَالَ അവന്‍ പറയും لِكُلٍّ എല്ലാവര്‍ക്കുമുണ്ടു ضِعْفٌ ഇരട്ടി وَلَٰكِن എങ്കിലും لَّا تَعْلَمُونَ നിങ്ങള്‍ അറിയുന്നില്ല, അറിയുകയില്ല.
7:38അവന്‍ [അല്ലാഹു] പറയും: "ജിന്നുകളില്‍ നിന്നും, മനുഷ്യരില്‍നിന്നുമായി നിങ്ങളുടെ മുമ്പ് കഴിഞ്ഞുപോയിട്ടുള്ള സമുദായങ്ങളുടെ കൂട്ടത്തില്‍ നരകത്തില്‍ പ്രവേശിച്ചു കൊള്ളുവിന്‍!"
ഓരോ സമുദായവും (അതില്‍) പ്രവേശിക്കുമ്പോഴൊക്കെ അതിന്റെ സഹോദരിയെ [സഹോദര സമുദായത്തെ] അതു ശപിക്കുന്നതാണ്.
അങ്ങനെ, അവര്‍ മുഴുവനും അതില്‍വെച്ച് പരസ്പരം കണ്ടുമുട്ടി (ഒരുമിച്ചു കൂടി) യാല്‍, അവരില്‍ അവസാനത്തേവര്‍ ആദ്യത്തേവരെക്കുറിച്ചു പറയും: "ഞങ്ങളുടെ റബ്ബേ! ഇക്കൂട്ടര്‍ ഞങ്ങളെ വഴിപിഴപ്പിച്ചിരിക്കുന്നു; അതിനാല്‍ അവര്‍ക്കു നരകത്തില്‍ നിന്നും ഇരട്ടി ശിക്ഷ നീ കൊടുക്കേണമേ!"
അവന്‍ പറയും: "എല്ലാവര്‍ക്കുമുണ്ട് ഇരട്ടി. പക്ഷെ, നിങ്ങള്‍ അറിയുന്നില്ല."
إِنَّ الَّذِينَ നിശ്ചയമായും യാതൊരു കൂട്ടര്‍ كَذَّبُوا അവര്‍ കളവാക്കി بِآيَاتِنَا നമ്മുടെ ആയത്തു (ലക്ഷ്യ - ദൃഷ്ടാന്തം) കളെ وَاسْتَكْبَرُوا അഹംഭാവം നടിക്കുകയും ചെയ്തു عَنْهَا അവയെക്കുറിച്ചു لَا تُفَتَّحُ തുറന്നുകൊടുക്കപ്പെടുകയില്ല لَهُمْ അവര്‍ക്കു, അവര്‍ക്കുവേണ്ടി أَبْوَابُ വാതിലു (കവാടം) കള്‍ السَّمَاءِ ആകാശത്തിന്റെ وَلَا يَدْخُلُونَ അവര്‍ പ്രവേശിക്കുകയുമില്ല الْجَنَّةَ സ്വര്‍ഗ്ഗത്തില്‍ حَتَّىٰ يَلِجَ കടക്കുന്നതുവരെ الْجَمَلُ ഒട്ടകം فِي سَمِّ ദ്വാരത്തിലൂടെ الْخِيَاطِ സൂചിയുടെ وَكَذَٰلِكَ അപ്രകാരമത്രെ نَجْزِي നാം പ്രതിഫലം നല്‍കുന്നതു الْمُجْرِمِينَ കുറ്റവാളികള്‍ക്ക്.
7:40നിശ്ചയമായും, നമ്മുടെ "ആയത്തു" [ലക്ഷ്യം] കളെ വ്യാജമാക്കുകയും, അവയെപ്പറ്റി അഹംഭാവം നടിക്കുകയും ചെയ്തവര്‍, അവര്‍ക്കു ആകാശത്തിന്റെ വാതിലുകള്‍ തുറന്നു കൊടുക്കപ്പെടുകയില്ല; സൂചിയുടെ ദ്വാരത്തിലൂടെ ഒട്ടകം കടന്നു പോകുന്നതു വരേക്കും അവര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയുമില്ല.
അപ്രകാരമത്രെ, കുറ്റവാളികള്‍ക്കു നാം പ്രതിഫലം നല്‍കുന്നത്.
لَهُم അവര്‍ക്കുണ്ട്, ഉണ്ടായിരിക്കും مِّن جَهَنَّمَ ജഹന്നമില്‍ നിന്നും مِهَادٌ വിരിപ്പു وَمِن فَوْقِهِمْ അവരുടെ മീതെയും غَوَاشٍ മൂടികള്‍ (പുതപ്പുകള്‍) وَكَذَٰلِكَ അപ്രകാരമാണ് نَجْزِي നാം പ്രതിഫലം കൊടുക്കുന്നതു الظَّالِمِينَ അക്രമികള്‍ക്ക്.
7:41അവര്‍ക്കു "ജഹന്നമി"ല്‍ [നരകത്തില്‍] നിന്നും (അടിയില്‍) വിരിപ്പുണ്ടായിരിക്കും; അവരുടെ മീതേക്കൂടി പുതപ്പുമുണ്ടായിരിക്കും.
അപ്രകാരമത്രെ, അക്രമികള്‍ക്കു നാം പ്രതിഫലം കൊടുക്കുന്നത്.
الَّذِينَ يَصُدُّونَ തടഞ്ഞു കളയുന്ന (തിരിച്ചു വിടുന്ന)വര്‍ عَن سَبِيلِ اللَّهِ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്നു وَيَبْغُونَهَا അവര്‍ അതിനു ആഗ്രഹിക്കുകയും (അതിനെ തേടുകയും) ചെയ്യുന്നു عِوَجًا വളവിനെ, വളഞ്ഞതായി وَهُم അവരാകട്ടെ, അവരോ بِالْآخِرَةِ പരലോകത്തില്‍ كَافِرُونَ അവിശ്വാസികളാണു.
7:45അതായതു, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്നു (ആളുകളെ) തിരിച്ചു വിടുകയും, അതിനു വളവു(ണ്ടാകണമെന്നു) ആഗ്രഹിക്കുകയും ചെയ്യുന്നവര്‍; അവരാകട്ടെ, പരലോകത്തില്‍ അവിശ്വാസികളുമാണ്. [ഇങ്ങിനെയുള്ളവരുടെ മേല്‍ അല്ലാഹുവിന്റെ ശാപമുണ്ടായിരിക്കുമെന്ന്.]
وَنَادَىٰ വിളിച്ചു പറയും أَصْحَابُ ആള്‍ക്കാര്‍ الْأَعْرَافِ അഅ്റാഫിന്റെ رِجَالًا ചില പുരുഷന്മാരെ يَعْرِفُونَهُم അവരെ അവര്‍ അറിയുന്നതാണു بِسِيمَاهُمْ അവരുടെ അടയാളം (ലക്ഷണം) കൊണ്ടു قَالُوا അവര്‍ പറയും مَا أَغْنَىٰ എന്തു ധന്യമാക്കി (എന്താണു ഉപകരിച്ചതു) عَنكُمْ നിങ്ങള്‍ക്കു جَمْعُكُمْ നിങ്ങളുടെ ഒരുമിച്ചുകൂട്ടല്‍, ശേഖരണം وَمَا كُنتُمْ നിങ്ങള്‍ ആയിരുന്നതും تَسْتَكْبِرُونَ നിങ്ങള്‍ വലുപ്പം (അഹംഭാവം) നടിക്കും.
7:48"അഅ്റാഫി"ലെ ആള്‍ക്കാര്‍ ചില പുരുഷന്‍മാരെ വിളിക്കും, അവരുടെ അടയാളം കൊണ്ട് അവരെ അവര്‍ അറിയുന്നതാണു. അവര്‍ പറയും: "നിങ്ങളുടെ ശേഖരണവും, നിങ്ങള്‍ അഹംഭാവം നടിച്ചുകൊണ്ടിരുന്നതും നിങ്ങള്‍ക്കു എന്താണു ഉപകരിച്ചത്?!
أَهَٰؤُلَاءِ ഇക്കൂട്ടരോ الَّذِينَ യാതൊരുവര്‍ أَقْسَمْتُمْ നിങ്ങള്‍ സത്യം ചെയ്തു പറഞ്ഞു لَا يَنَالُهُمُ അവര്‍ക്കു എത്തുക(കൊടുക്കുക)യില്ല اللَّهُ അല്ലാഹു بِرَحْمَةٍ ഒരു കാരുണ്യവും കൊണ്ടു, കാരുണ്യത്തെയും ادْخُلُوا നിങ്ങള്‍ പ്രവേശിക്കുവിന്‍ الْجَنَّةَ സ്വര്‍ഗ്ഗത്തില്‍ لَا خَوْفٌ ഒരു ഭയവുമില്ല عَلَيْكُمْ നിങ്ങളുടെ മേല്‍ وَلَا أَنتُمْ നിങ്ങള്‍ ഇല്ലതാനും تَحْزَنُونَ നിങ്ങള്‍ വ്യസനപ്പെടും.
7:49"(ഇതാ) ഇക്കൂട്ടരാണോ അല്ലാഹു അവര്‍ക്കു ഒരു കാരുണ്യവും കൊടുക്കുകയില്ലെന്നു (പറഞ്ഞ്) നിങ്ങള്‍ സത്യം ചെയ്തവര്‍?!"
"നിങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുവിന്‍, നിങ്ങളുടെ മേല്‍ യാതൊരു ഭയവുമില്ല, നിങ്ങള്‍ വ്യസനപ്പെടുകയും ചെയ്കയില്ല" (എന്നാണല്ലോ അവരോടു പറയപ്പെട്ടതു)."
وَنَادَىٰ വിളിച്ചു പറയും أَصْحَابُ النَّارِ നരകത്തിലെ ആള്‍ക്കാര്‍ أَصْحَابَ الْجَنَّةِ സ്വര്‍ഗ്ഗത്തിലെ ആള്‍ക്കാരെ أَنْ أَفِيضُوا നിങ്ങള്‍ ഒഴുക്കിത്തരണമെന്നു عَلَيْنَا ഞങ്ങളുടെ മേല്‍, ഞങ്ങളില്‍ مِنَ الْمَاءِ വെള്ളത്തില്‍ നിന്നു أَوْ مِمَّا അല്ലെങ്കില്‍ യാതൊന്നില്‍ നിന്നു رَزَقَكُمُ اللَّهُ അല്ലാഹു നിങ്ങള്‍ക്കു നല്‍കിയ قَالُوا അവര്‍ പറയും إِنَّ اللَّهَ നിശ്ചയമായും അല്ലാഹു حَرَّمَهُمَا അതു രണ്ടും നിഷിദ്ധമാക്കിയിരിക്കുന്നു عَلَى الْكَافِرِينَ അവിശ്വാസികളുടെ മേല്‍.
7:50നരകത്തിലെ ആള്‍ക്കാര്‍ സ്വര്‍ഗ്ഗത്തിലെ ആള്‍ക്കാരെ വിളിച്ചു പറയും: "വെള്ളത്തില്‍ നിന്ന്, അല്ലെങ്കില്‍ അല്ലാഹു നിങ്ങള്‍ക്കു (ആഹാരമായി) നല്‍കിയതില്‍ നിന്നു (അല്‍പം) നിങ്ങള്‍ക്കു (ആഹാരമായി) നല്‍കിയതില്‍ നിന്നു (അല്‍പം) നിങ്ങള്‍ ഞങ്ങള്‍ക്കു ഒഴുക്കിത്തരണേ" എന്ന്! അവര്‍ പറയും: "നിശ്ചയമായും അല്ലാഹു, അതു രണ്ടും അവിശ്വാസികള്‍ക്കു നിഷിദ്ധമാക്കിയിരിക്കുന്നു;-
الَّذِينَ اتَّخَذُوا അതായതു ആക്കിത്തീര്‍ത്തവര്‍ دِينَهُمْ തങ്ങളുടെ മതത്തെ لَهْوًا വിനോദം, തമാശ وَلَعِبًا കളിയും, വിളയാട്ടവും وَغَرَّتْهُمُ അവരെ വഞ്ചിക്കുകയും ചെയ്തു الْحَيَاةُ الدُّنْيَا ഐഹിക ജീവിതം فَالْيَوْمَ എന്നാല്‍ (അതിനാല്‍) ഇന്നു نَنسَاهُمْ നാം അവരെ വിസ്മരിക്കുന്നു كَمَا نَسُوا അവര്‍ മറന്നതുപോലെ لِقَاءَ കണ്ടുമുട്ടുന്നതിനു يَوْمِهِمْ അവരുടെ ദിവസത്തെ هَٰذَا ഈ وَمَا كَانُوا അവരായിരുന്നതും بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളെ, ലക്ഷ്യങ്ങളെ يَجْحَدُونَ അവര്‍ നിഷേധിക്കും.
7:51അതായതു, തങ്ങളുടെ മതത്തെ വിനോദവും കളിയുമാക്കിത്തീര്‍ക്കുകയും, ഐഹിക ജീവിതം തങ്ങളെ വഞ്ചിക്കുകയും ചെയ്തവര്‍ക്ക്."
(അതെ) അതിനാല്‍, അവരുടെ ഈ ദിവസത്തെ കണ്ടുമുട്ടുന്നതിനെ അവര്‍ മറന്നുകളഞ്ഞതും, നമ്മുടെ "ആയത്തു" [ദൃഷ്ടാന്തം] കളെ അവര്‍ നിഷേധിച്ചു കൊണ്ടിരുന്നതും പോലെ, അവരേ നാം ഇന്ന് മറന്നുകളയുന്നു.
وَلَقَدْ جِئْنَا തീര്‍ച്ചയായും നാം ചെന്നിട്ടുണ്ട് هُم അവര്‍ക്കു, അവരുടെ അടുക്കല്‍ بِكِتَابٍ ഗ്രന്ഥവും കൊണ്ടു فَصَّلْنَاهُ നാം അതു വിശദീകരി(വിവരി)ച്ചിരിക്കുന്നു عَلَىٰ عِلْمٍ അറിവോടെ (അറിഞ്ഞും കൊണ്ടു) هُدًى മാര്‍ഗ്ഗദര്‍ശനമായിട്ടു وَرَحْمَةً കാരുണ്യമായും لِّقَوْمٍ ഒരു ജനങ്ങള്‍ക്കു يُؤْمِنُونَ അവര്‍ വിശ്വസിക്കുന്നു.
7:52തീര്‍ച്ചയായും, അറിഞ്ഞും കൊണ്ടു (തന്നെ) നാം വിശദീകരി(ച്ചു വിവരി)ച്ചിട്ടുള്ള ഒരു ഗ്രന്ഥം ഇവര്‍ക്കു നാം കൊണ്ടുചെന്നിട്ടുണ്ടു; വിശ്വസിക്കുന്ന ജനങ്ങള്‍ക്കു മാര്‍ഗ്ഗദര്‍ശനവും, കാരുണ്യവുമായിട്ട്.
وَهُوَ അവനത്രെ الَّذِي يُرْسِلُ അയക്കുന്നവന്‍ الرِّيَاحَ കാറ്റുകളെ بُشْرًا സന്തോഷവാര്‍ത്തയായിട്ടു بَيْنَ يَدَيْ മുമ്പില്‍ رَحْمَتِهِ അവന്റെ കാരുണ്യത്തിന്റെ حَتَّىٰ വരെ, (അങ്ങനെ - ഇതുവരെ) إِذَا أَقَلَّتْ അതു പൊന്തിച്ചാല്‍, വഹിച്ചാല്‍ سَحَابًا മേഘത്തെ ثِقَالًا ഘനപ്പെട്ട, ഭാരമുള്ള سُقْنَاهُ അതിനെ നാം തെളിക്കുന്നു, നയിക്കുകയായി لِبَلَدٍ രാജ്യത്തേക്കു, നാട്ടിലേക്കു مَّيِّتٍ ചത്ത (നിര്‍ജ്ജീവമായ) فَأَنزَلْنَابِهِ എന്നിട്ടു അതില്‍ നാം ഇറക്കും ഇറക്കുകയായി الْمَاءَ വെള്ളം, ജലം فَأَخْرَجْنَا എന്നിട്ടു നാം പുറപ്പെടുവിക്കും (ഉല്‍പാദിപ്പിക്കും) بِهِ അതുമൂലം, അതുകൊണ്ടു مِن كُلِّ എല്ലാറ്റില്‍ നിന്നും الثَّمَرَاتِ ഫലവര്‍ഗ്ഗങ്ങള്‍, കായ്കനികള്‍ كَذَٰلِكَ അതുപോലെ, അപ്രകാരം نُخْرِجُ നാം പുറപ്പെടുവിക്കുന്നു, വെളിക്കു വരുത്തും الْمَوْتَىٰ മരണപ്പെട്ടവരെ, നിര്‍ജ്ജീവമായവരെ لَعَلَّكُمْ تَذَكَّرُونَ നിങ്ങള്‍ ഉറ്റാലോചിച്ചേക്കാം.
7:57അവനത്രെ, തന്റെ കാരുണ്യത്തിന്റെ [മഴയുടെ] മുമ്പിലായി ഒരു സന്തോഷവാര്‍ത്തയായിക്കൊണ്ട് കാറ്റുകളെ അയക്കുന്നവന്‍.
അങ്ങനെ, അവ ഘനത്ത മേഘങ്ങളേ (പൊക്കി) വഹിച്ചാല്‍, വല്ല നിര്‍ജ്ജീവമായ നാട്ടിലേക്കും നാം അതിനെ നയിച്ചുകൊണ്ടുപോകുന്നു: എന്നിട്ട്, നാം [അല്ലാഹു] അതില്‍ വെള്ളം ഇറക്കുകയും, എന്നിട്ട് അതുമൂലം എല്ലാ ഫലവര്‍ഗ്ഗങ്ങളെയും നാം പുറപ്പെടുവിക്കുകയും ചെയ്യുന്നു.
അതുപോലെ, നാം മരണപ്പെട്ടവരെ (വീണ്ടും ജീവിപ്പിച്ചു) പുറപ്പെടുവിക്കുന്നു. നിങ്ങള്‍ ഉറ്റാലോചിച്ചു നോക്കിയേക്കാമല്ലോ.
وَالْبَلَدُ രാജ്യം, നാടു الطَّيِّبُ നല്ല, വിശിഷ്ടമായ, പരിശുദ്ധമായ, മെച്ചപ്പെട്ട يَخْرُجُ പുറപ്പെടും, വെളിക്കു വരുന്നു نَبَاتُهُ അതിലെ സസ്യം, ചെടികള്‍ (വിള - കൃഷി) بِإِذْنِ ഉത്തരവു (അനുമതി) കൊണ്ടു رَبِّهِ അതിന്റെ റബ്ബിന്റെ وَالَّذِي خَبُثَ ചീത്തയായ (ദുഷിച്ച) താകട്ടെ لَايَخْرُجُ പുറത്തു വരുകയില്ല إِلَّا نَكِدًا അല്‍പമായി (മോശമായി - ഞെരുങ്ങിയതായി) ട്ടല്ലാതെ كَذَٰلِكَ അപ്രകാരം, ഇതുപോലെ نُصَرِّفُ നാം വിവിധ രൂപത്തില്‍ വിവരിക്കുന്നു الْآيَاتِ ദൃഷ്ടാന്ത(ലക്ഷ്യ)ങ്ങളെ لِقَوْمٍ ജനങ്ങള്‍ക്കു വേണ്ടി يَشْكُرُونَ നന്ദി കാണിക്കുന്ന.
7:58നല്ല (മെച്ചപ്പെട്ട) തായ രാജ്യം, അതിലെ സസ്യങ്ങള്‍ [വിളകള്‍] അതിന്റെ റബ്ബിന്റെ അനുമതി പ്രകാരം [ധാരാളമായി] പുറത്തു വരുന്നു. ചീത്തയായതാകട്ടെ, അതു [അതിലെ സസ്യങ്ങള്‍] മോശമായിട്ടല്ലാതെ പുറത്തുവരുന്നതല്ല.
അപ്രകാരം, നന്ദി കാണിക്കുന്ന ജനങ്ങള്‍ക്കു വേണ്ടി നാം "ആയത്തു" [ദൃഷ്ടാന്തം]കളെ വിവിധ രൂപത്തില്‍ വിവരിക്കുന്നു
لَقَدْ أَرْسَلْنَا നാം അയക്കുകയുണ്ടായി نُوحًا നൂഹിനെ إِلَىٰ قَوْمِهِ അദ്ദേഹത്തിന്റെ ജനതയിലേക്കു فَقَالَ എന്നിട്ടദ്ദേഹം പറഞ്ഞു يَاقَوْمِ എന്റെ ജനങ്ങളേ اعْبُدُوا اللَّهَ നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍ مَا لَكُم നിങ്ങള്‍ക്കില്ല مِّنْ إِلَٰهٍ ഒരാരാധ്യനും غَيْرُهُ അവനൊഴികെ إِنِّي أَخَافُ നിശ്ചയമായും ഞാന്‍ ഭയപ്പെടുന്നു عَلَيْكُمْ നിങ്ങളുടെ മേല്‍, നിങ്ങള്‍ക്കു عَذَابَ يَوْمٍ ഒരു ദിവസത്തിലെ ശിക്ഷ عَظِيمٍ വമ്പിച്ച.
7:59നൂഹിനെ നാം അദ്ദേഹത്തിന്റെ ജനതയിലേക്ക് അയക്കുകയുണ്ടായി. എന്നിട്ട് അദ്ദേഹം പറഞ്ഞു: "എന്റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍; അവനല്ലാതെ ഒരു ആരാധ്യനും നിങ്ങള്‍ക്കില്ല. നിശ്ചയമായും, ഒരു വമ്പിച്ച ദിവസത്തെ ശിക്ഷ നിങ്ങളുടെ മേല്‍ (ഭവിക്കുന്നതു) ഞാന്‍ ഭയപ്പെടുന്നു.
قَالَ الْمَلَأُ പ്രധാനി (പ്രമാണി) കള്‍ (പ്രമുഖ സംഘം) പറഞ്ഞു مِن قَوْمِهِ അദ്ദേഹത്തിന്റെ ജനങ്ങളില്‍നിന്നു إِنَّا നിശ്ചയമായും നാം, ഞങ്ങള്‍ لَنَرَاكَ നിന്നെ നാം (ഞങ്ങള്‍) കാണുക തന്നെ ചെയ്യുന്നു فِي ضَلَالٍ വഴിപിഴവില്‍, ദുര്‍മ്മാര്‍ഗ്ഗത്തില്‍ مُّبِينٍ വ്യക്തമായ.
7:60അദ്ദേഹത്തിന്റെ ജനങ്ങളില്‍ നിന്നുള്ള പ്രധാനികള്‍ പറഞ്ഞു: "നിശ്ചയമായും ഞങ്ങള്‍ നിന്നെ പ്രത്യക്ഷമായ വഴിപിഴവിലായി കാണുന്നു."
قَالَ അദ്ദേഹം പറഞ്ഞു يَا قَوْمِ എന്റെ ജനങ്ങളേ لَيْسَ بِي എനിക്കില്ല, എന്നിലില്ല ضَلَالَةٌ ഒരു വഴിപിഴവും (ദുര്‍മ്മാര്‍ഗ്ഗവും) وَلَٰكِنِّي എങ്കിലും ഞാന്‍ رَسُولٌ ഒരു റസൂലാണു, ദൂതനാണു مِّن رَّبِّ രക്ഷിതാവി (റബ്ബി) ങ്കല്‍ നിന്നു الْعَالَمِينَ ലോകരുടെ.
7:61അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളെ, എനിക്കു ഒരു വഴിപിഴവും (തന്നെ) ഇല്ല; എങ്കിലും, ഞാന്‍ ലോകരുടെ രക്ഷിതാവിങ്കല്‍നിന്നുള്ള ഒരു റസൂല്‍ [ദൂതന്‍] ആകുന്നു.
أُبَلِّغُكُمْ ഞാന്‍ നിങ്ങള്‍ക്കു എത്തിക്കുന്നു, പ്രബോധനം നല്‍കുന്നു رِسَالَاتِ ദൗത്യങ്ങളെ رَبِّي എന്റെ റബ്ബിന്റെ وَأَنصَحُ ഞാന്‍ ഗുണം കാംക്ഷിക്കുക (ഉപദേശിക്കുക)യും ചെയ്യുന്നു لَكُمْ നിങ്ങള്‍ക്കു, നിങ്ങളോടു وَأَعْلَمُ ഞാനറിയുകയും (എനിക്കറിയുകയും) ചെയ്യാം مِنَ اللَّهِ അല്ലാഹുവില്‍നിന്നു مَا لَا تَعْلَمُونَ നിങ്ങള്‍(ക്കു) അറിയാത്തതു.
7:62"എന്റെ റബ്ബിന്റെ "രിസാലത്തു" [ദൗത്യം]കളെ ഞാന്‍ നിങ്ങള്‍ക്കു എത്തിച്ചു തരുകയാണ്; ഞാന്‍ നിങ്ങള്‍ക്കു ഗുണം കാംക്ഷിക്കുക (അഥവാ ഉപദേശം നല്‍കുക) യും ചെയ്യുന്നു; നിങ്ങള്‍ക്കറിഞ്ഞു കൂടാത്തതു (പലതും), അല്ലാഹുവില്‍ നിന്നും ഞാന്‍ അറിയുകയും ചെയ്യുന്നു.
أَوَعَجِبْتُمْ നിങ്ങള്‍ അത്ഭുത (ആശ്ചര്യ) പ്പെടുകയും ചെയ്തുവോ أَن جَاءَكُمْ നിങ്ങള്‍ക്കുവന്നതിനാല്‍, വന്നതിനു ذِكْرٌ ഉല്‍ബോധനം, പ്രസ്താവന, സ്മരണ, ഉദ്ദേശം مِّن رَّبِّكُمْ നിങ്ങളുടെ റബ്ബില്‍ നിന്നു عَلَىٰ رَجُلٍ ഒരു പുരുഷനിലായി (പുരുഷന്‍ മുഖേന) مِّنكُمْ നിങ്ങളില്‍നിന്നു لِيُنذِرَكُمْ അവന്‍ നിങ്ങളെ താക്കീതു (മുന്നറിയിപ്പു) ചെയ്‌വാന്‍ وَلِتَتَّقُوا നിങ്ങള്‍ സൂക്ഷിക്കുവാനും وَلَعَلَّكُمْ നിങ്ങളാകുകയും ചെയ്യാമല്ലോ, ആകുവാനും تُرْحَمُونَ നിങ്ങള്‍ കരുണ ചെയ്യപ്പെടും.
7:63"നിങ്ങള്‍ക്കു നിങ്ങളില്‍ പെട്ട ഒരു പുരുഷന്‍ മുഖേന നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന് ഒരു ഉല്‍ബോധനം വന്നതിനാല്‍ നിങ്ങള്‍ അത്ഭുതപ്പെടുകയും ചെയ്തുവോ?! (അതെ), അവന്‍ [ആ പുരുഷന്‍] നിങ്ങളെ താക്കീതു ചെയ്‌വാന്‍ വേണ്ടിയും, നിങ്ങള്‍ സൂക്ഷിക്കുവാന്‍ വേണ്ടിയും. നിങ്ങള്‍ കരുണ ചെയ്യപ്പെടുകയും ചെയ്യാമല്ലോ."
فَكَذَّبُوهُ എന്നാല്‍ (എന്നിട്ടു) അവര്‍ അദ്ദേഹത്തെ വ്യാജമാക്കി فَأَنجَيْنَاهُ അപ്പോള്‍ അദ്ദേഹത്തെ നാം രക്ഷപ്പെടുത്തി وَالَّذِينَ مَعَهُ അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും فِي الْفُلْكِ കപ്പലില്‍ وَأَغْرَقْنَا നാം മുക്കുക (മുക്കി നശിപ്പിക്കുക) യും ചെയ്തു الَّذِينَ كَذَّبُوا വ്യാജമാക്കിയവരെ بِآيَاتِنَا നമ്മുടെ ദൃഷ്ടാന്ത (ലക്ഷ്യ) ങ്ങളെ إِنَّهُمْ كَانُوا നിശ്ചയമായും അവരായിരുന്നു قَوْمًا ഒരു ജനത عَمِينَ അന്ധരായ.
7:64എന്നാല്‍, അവര്‍ അദ്ദേഹത്തെ വ്യാജമാക്കി. അപ്പോള്‍, അദ്ദേഹത്തെയും, അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും കപ്പലില്‍ നാം രക്ഷപ്പെടുത്തി: നമുടെ ദൃഷ്ടാന്തങ്ങളെ വ്യാജമാക്കിയവരെ നാം മു(ക്കി നശിപ്പി)ക്കുകയും ചെയ്തു.
നിശ്ചയമായും, അവര്‍ അന്ധരായ ഒരു ജനതയായിരുന്നു.
قَالَ الْمَلَأُ പ്രധാനികള്‍ (പ്രമുഖ സംഘം) പറഞ്ഞു الَّذِينَ كَفَرُوا അവിശ്വസിച്ചവരായ مِن قَوْمِهِ അദ്ദേഹത്തിന്റെ ജനങ്ങളില്‍ നിന്നു إِنَّا لَنَرَاكَ നിശ്ചയമായും ഞങ്ങള്‍ നിന്നെ കാണുന്നു فِي سَفَاهَةٍ ഒരു (തരം) വിഡ്ഢിത്തത്തില്‍ وَإِنَّا لَنَظُنُّكَ നിശ്ചയമായും ഞങ്ങള്‍ നിന്നെ വിചാരിക്കുകയും ചെയ്യുന്നു مِنَ الْكَاذِبِينَ വ്യാജം (കളവു - കള്ളം) പറയുന്നവരില്‍ പെട്ട (വനായി).
7:66അദ്ദേഹത്തിന്റെ ജനങ്ങളില്‍ നിന്നു അവിശ്വസിച്ചവരായ പ്രധാനികള്‍ പറഞ്ഞു: "നിശ്ചയമായും നിന്നെ ഞങ്ങള്‍ ഒരു (വമ്പിച്ച) ഭോഷത്തിലായി കാണുന്നു; നിശ്ചയമായും, നിന്നെ ഞങ്ങള്‍ വ്യാജം പറയുന്നവരില്‍ പെട്ടവനാണെന്നു വിചാരിക്കുകയും ചെയ്യുന്നു."
قَالَ يَا قَوْمِ അദ്ദേഹം പറഞ്ഞു എന്റെ ജനങ്ങളേ لَيْسَ بِي എനിക്കു (എന്നില്‍) ഇല്ല سَفَاهَةٌ ഒരു ഭോഷത്തവും, വിഡ്ഢിത്തം وَلَٰكِنِّي എങ്കിലും ഞാന്‍ رَسُولٌ ഒരു ദൂതനാണു مِّن رَّبِّ രക്ഷിതാവില്‍നിന്നു الْعَالَمِينَ ലോകരുടെ.
7:67അദ്ദേഹം പറഞ്ഞു: "എന്റെ ജനങ്ങളേ, എനിക്കു ഒരു ഭോഷത്തവുമില്ല. എങ്കിലും ഞാന്‍, ലോകരുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു റസൂല്‍ [ദൂതന്‍] ആകുന്നു."
أَوَعَجِبْتُمْ നിങ്ങള്‍ ആശ്ചര്യ (അത്ഭുത) പ്പെടുകയും ചെയ്തുവോ أَن جَاءَكُمْ നിങ്ങള്‍ക്കു വന്നതിനാല്‍ ذِكْرٌ ഉല്‍ബോധനം, ഒരു സ്മരണ مِّن رَّبِّكُمْ നിങ്ങളുടെ റബ്ബില്‍ നിന്നും عَلَىٰ رَجُلٍ ഒരു പുരുഷനിലായി (പുരുഷന്‍ മുഖേന) مِّنكُمْ നിങ്ങളില്‍പെട്ട لِيُنذِرَكُمْ നിങ്ങളെ അവന്‍ (അദ്ദേഹം) താക്കീതു ചെയ്‌വാന്‍ വേണ്ടി وَاذْكُرُوا ഓര്‍ക്കുകയും ചെയ്യുവിന്‍ إِذْ جَعَلَكُمْ അവന്‍ നിങ്ങളെ ആകിയതിനെ خُلَفَاءَ പിന്‍ഗാമികള്‍ مِن بَعْدِ ശേഷം, ശേഷമായി قَوْمِ نُوحٍ നൂഹിന്റെ ജനതയുടെ وَزَادَكُمْ അവന്‍ നിങ്ങള്‍ക്കു വര്‍ദ്ധിപ്പിക്കുകയും ചെയ്തു فِي الْخَلْقِ സൃഷ്ടിപ്പില്‍, സൃഷ്ടികളില്‍ بَسْطَةً വികാസം, വലുപ്പം, പൊക്കം, വിരിവു, ശക്തി فَاذْكُرُوا അപ്പോള്‍ (അതിനാല്‍) ഓര്‍ക്കുവിന്‍ آلَاءَ اللَّهِ അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ لَعَلَّكُمْ നിങ്ങളായേക്കാം, ആകുവാന്‍ تُفْلِحُونَ നിങ്ങള്‍ വിജയം പ്രാപിക്കും.
7:69"നിങ്ങള്‍ക്കു നിങ്ങളില്‍ നിന്നുള്ള ഒരു പുരുഷന്‍ മുഖേന - അവന്‍ നിങ്ങളെ താക്കീതു ചെയ്‌വാന്‍ വേണ്ടി - നിങ്ങളുടെ റബ്ബിങ്കല്‍ നിന്നു ഒരു ഉല്‍ബോധനം നിങ്ങള്‍ക്കു വന്നതിനാല്‍ നിങ്ങള്‍ അത്ഭുതപ്പെടുകയും ചെയ്തുവോ?! നൂഹിന്റെ ജനതക്കു ശേഷം, നിങ്ങളെ അവന്‍ പിന്‍ഗാമികളാക്കിയിട്ടുള്ളതു നിങ്ങള്‍ ഓര്‍(ത്തു നോ)ക്കുവിന്‍. സൃഷ്ടികളില്‍ അവന്‍ നിങ്ങള്‍ക്കു വികാസം [പൊക്കവും ശക്തിയും] വര്‍ദ്ധിപ്പിക്കുകയും ചെയ്തിരിക്കുന്നു. ആകയാല്‍, അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ നിങ്ങള്‍ ഓര്‍ക്കുവിന്‍ - നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം".
قَالُوا അവര്‍ പറഞ്ഞു أَجِئْتَنَا നീ ഞങ്ങളുടെ അടുക്കല്‍ വന്നിരിക്കുകയാണോ لِنَعْبُدَ ഞങ്ങള്‍ ആരാധിക്കുവാന്‍ വേണ്ടി اللَّهَ അല്ലാഹുവിനെ وَحْدَهُ അവനെ ഒറ്റക്ക് (മാത്രം) وَنَذَرَ ഞങ്ങള്‍ വിട്ടുകളയുവാനും مَا كَانَ يَعْبُدُ ആരാധിച്ചു വരുന്നതിനെ آبَاؤُنَا ഞങ്ങളുടെ (നമ്മുടെ) പിതാക്കള്‍ فَأْتِنَا എന്നാല്‍ നീ ഞങ്ങള്‍ക്കു വാ بِمَا تَعِدُنَا നീ ഞങ്ങളോടു വാഗ്ദത്തം (താക്കീതു - ഭീഷണി) ചെയ്യുന്നതും കൊണ്ടു إِن كُنتَ നീ ആകുന്നുവെങ്കില്‍ مِنَ الصَّادِقِينَ സത്യവാന്‍മാരില്‍ (സത്യം പറയുന്നവരില്‍) പെട്ട (വന്‍).
7:70അവര്‍ പറഞ്ഞു: "(ഹൂദേ,) ഞങ്ങള്‍ അല്ലാഹുവിനെ മാത്രമായി ആരാധിക്കുവാന്‍ വേണ്ടി ഞങ്ങളുടെ അടുക്കല്‍ നീ വന്നിരിക്കുകയാണോ?! ഞങ്ങളുടെ പിതാക്കള്‍ ആരാധിച്ചുവന്നിരുന്നതിനെ ഞങ്ങള്‍ വിട്ടുകളയുവാനും?! എന്നാല്‍ [അങ്ങിനെയാണെങ്കില്‍] നീ ഞങ്ങളെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നതു [ആ ശിക്ഷ] ഞങ്ങള്‍ക്കു നീ കൊണ്ടുവാ - നീ സത്യവാന്‍മാരില്‍ പെട്ടവനാണെങ്കില്‍!"
قَالَ അദ്ദേഹം പറഞ്ഞു قَدْ وَقَعَ സംഭവിച്ചു കഴിഞ്ഞു (സംഭവിക്കുകയായി) عَلَيْكُم നിങ്ങളുടെ മേല്‍ مِّن رَّبِّكُمْ നിങ്ങളുടെ റബ്ബിങ്കല്‍നിന്നു رِجْسٌ മ്ലേച്ഛത (ശിക്ഷ) وَغَضَبٌ കോപവും أَتُجَادِلُونَنِي നിങ്ങള്‍ എന്നോട് തര്‍ക്കം നടത്തുകയോ فِي أَسْمَاءٍ ചില പേരുകളുടെ കാര്യത്തില്‍ سَمَّيْتُمُوهَا അവയെ നിങ്ങള്‍ പേരുവെച്ചിരിക്കുന്നു, അവക്ക് നിങ്ങള്‍ നാമനിര്‍ണയം ചെയ്തു أَنتُمْ നിങ്ങളും وَآبَاؤُكُم നിങ്ങളുടെ പിതാക്കളും مَّا نَزَّلَ اللَّهُ അല്ലാഹു അവതരിപ്പിച്ചിട്ടില്ല بِهَا അവക്കു, അവയെപ്പറ്റി مِن سُلْطَانٍ ഒരു അധികൃതരേഖയും فَانتَظِرُوا എന്നാല്‍ (അതിനാല്‍) നിങ്ങള്‍ (നോക്കി) കാത്തിരിക്കുവിന്‍ إِنِّي مَعَكُم നിശ്ചയമായും ഞാന്‍ നിങ്ങളോടൊപ്പം مِّنَ الْمُنتَظِرِينَ (നോക്കി) കാത്തിരിക്കുന്നവരില്‍ പെട്ടവനാകുന്നു.
7:71അദ്ദേഹം പറഞ്ഞു: "തീര്‍ച്ചയായും, നിങ്ങളുടെ റബ്ബിങ്കല്‍ നിന്നു നിങ്ങളുടെ മേല്‍ ശിക്ഷയും, കോപവും (ഇതാ) സംഭവിക്കുകയായി! നിങ്ങളും നിങ്ങളുടെ പിതാക്കളും നിര്‍ണ്ണയിച്ചു വെച്ചിട്ടുള്ള ചില പേരുകളുടെ കാര്യത്തില്‍ എന്നോടു നിങ്ങള്‍ തര്‍ക്കം നടത്തുന്നുവോ?! യാതൊരു അധികൃത രേഖയും അവയെപ്പറ്റി അല്ലാഹു അവതരിപ്പിച്ചിട്ടില്ല. എന്നാല്‍, നിങ്ങള്‍ (നോക്കി) കാത്തുകൊണ്ടിരിക്കുവിന്‍! ഞാന്‍ നിങ്ങളോടൊപ്പം കാത്തിരിക്കുന്നവരില്‍ പെട്ടവന്‍ തന്നെ."
فَأَنجَيْنَاهُ അങ്ങനെ അദ്ദേഹത്തെ നാം രക്ഷപ്പെടുത്തി وَالَّذِينَ مَعَهُ അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും بِرَحْمَةٍ കാരുണ്യം കൊണ്ടു مِّنَّا നമ്മില്‍ നിന്നുള്ള, നമ്മുടെ വക وَقَطَعْنَا നാം മുറിക്കുകയും ചെയ്തു دَابِرَ മൂടു (മുരടു) الَّذِينَ كَذَّبُوا വ്യാജമാക്കിയവരുടെ بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളെ وَمَاكَانُوا അവരായിരുന്നതുമില്ല مُؤْمِنِينَ വിശ്വാസികള്‍.
7:72അങ്ങനെ, അദ്ദേഹത്തെയും, അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും നമ്മുടെ വക കാരുണ്യം കൊണ്ടു നാം രക്ഷപ്പെടുത്തി. നമ്മുടെ ദൃഷ്ടാന്തങ്ങളെ വ്യാജമാക്കിയവരുടെ മുരടു നാം മുറിച്ചു കളയുകയും ചെയ്തു. അവര്‍ സത്യവിശ്വാസികളായിരുന്നുമില്ല.
وَإِلَىٰ ثَمُودَ ഥമൂദിലേക്കും أَخَاهُمْ صَالِحًا അവരുടെ സഹോദരന്‍ സ്വാലിഹിനെ قَالَ يَا قَوْمِ അദ്ദേഹം പറഞ്ഞു എന്റെ ജനങ്ങളേ اعْبُدُوا اللَّهَ അല്ലാഹുവിനെ ആരാധിക്കുവിന്‍ مَا لَكُم നിങ്ങള്‍ക്കില്ല مِّنْ إِلَٰهٍ ഒരു ആരാധ്യനും غَيْرُهُ അവനല്ലാതെ قَدْجَاءَتْكُم നിങ്ങള്‍ക്കു വന്നിട്ടുണ്ടു بَيِّنَةٌ (വ്യക്തമായ) തെളിവു مِّن رَّبِّكُمْ നിങ്ങളുടെ റബ്ബില്‍ നിന്നു هَٰذِهِ ഇതാ (ഇതു) نَاقَةُ اللَّهِ അല്ലാഹുവിന്റെ ഒട്ടകം (ആകുന്നു) لَكُمْ നിങ്ങള്‍ക്കു آيَةً ദൃഷ്ടാന്തമായിട്ടു فَذَرُوهَا അതിനാല്‍ അതിനെ വിട്ടേക്കുവിന്‍ അതു تَأْكُلْ തിന്നുകൊള്ളട്ടെ, തിന്നുകൊള്ളും فِي أَرْضِ ഭൂമിയില്‍ اللَّهِ അല്ലാഹുവിന്റെ وَلَا تَمَسُّوهَا അതിനെ തൊടുകയും (ബാധിപ്പിക്കുകയും) അരുത് بِسُوءٍ ഒരു തിന്‍മകൊണ്ടും (തിന്‍മയെ) فَيَأْخُذَكُمْ എന്നാല്‍ നിങ്ങളെ പിടികൂടും عَذَابٌ ശിക്ഷ أَلِيمٌ വേദനയേറിയ.
7:73ഥമൂദ് (ഗോത്രത്തി) ലേക്കു അവരുടെ സഹോദരന്‍ സ്വാലിഹിനെയും (നാം അയച്ചു). അദ്ദേഹം (അവരോടു) പറഞ്ഞു: "എന്റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍, അവനല്ലാതെ ഒരു ആരാധ്യനും നിങ്ങള്‍ക്കു ഇല്ല.
നിങ്ങളുടെ റബ്ബിങ്കല്‍ നിന്നു നിങ്ങള്‍ക്കു വ്യക്തമായ തെളിവു വന്നിട്ടുണ്ട്. ഇതാ, അല്ലാഹുവിന്റെ (വക) ഒട്ടകം നിങ്ങള്‍ക്കൊരു ദൃഷ്ടാന്തമുണ്ടായിക്കൊണ്ട്!- ആകയാല്‍, അതിനെ നിങ്ങള്‍ വിട്ടേക്കുവിന്‍ - അല്ലാഹുവിന്റെ ഭൂമിയില്‍ അതു (മേഞ്ഞു) തിന്നു കൊള്ളട്ടെ; അതിനു ഒരു തിന്‍മയും [ഉപദ്രവവും] നിങ്ങള്‍ ബാധിപ്പിക്കുകയും ചെയ്യരുത്. എന്നാല്‍, (അപ്പോള്‍) വേദനയേറിയ ശിക്ഷ നിങ്ങളെ പിടികൂടും.
قَالَ الْمَلَأُ പ്രധാനികള്‍ (സംഘക്കാര്‍) പറഞ്ഞു الَّذِينَ اسْتَكْبَرُوا അഹംഭാവം (വലുപ്പം) നടിച്ചവരായ مِن قَوْمِهِ അദ്ദേഹത്തിന്റെ ജനതയില്‍ നിന്ന് لِلَّذِينَ യാതൊരുവരോടു اسْتُضْعِفُوا അവര്‍ ദുര്‍ബ്ബലരായി ഗണിക്കപ്പെട്ടിരിക്കുന്നു لِمَنْ آمَنَ അതായതു വിശ്വസിച്ചവരോടു مِنْهُمْ അവരില്‍നിന്നു أَتَعْلَمُونَ നിങ്ങള്‍ക്കറിയാമോ أَنَّ صَالِحًا സ്വാലിഹു ആണെന്നു مُّرْسَلٌ അയക്കപ്പെട്ടവന്‍ مِّن رَّبِّهِ അവന്റെ റബ്ബിങ്കല്‍നിന്നു قَالُوا അവര്‍ പറഞ്ഞു إِنَّا നിശ്ചയമായും ഞങ്ങള്‍ بِمَا أُرْسِلَ بِهِ അദ്ദേഹം ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ അതില്‍, അദ്ദേഹം അയക്കപ്പെട്ടതില്‍ مُؤْمِنُونَ വിശ്വസിക്കുന്നവരാകുന്നു.
7:75അദ്ദേഹത്തിന്റെ ജനതയില്‍ നിന്നു അഹംഭാവം നടിച്ച പ്രധാനികള്‍, ദുര്‍ബ്ബലരായി ഗണിക്കപ്പെട്ടവരോടു - അതായതു അവരില്‍ നിന്നും വിശ്വസിച്ചവരോടു - പറഞ്ഞു: "സ്വാലിഹ് അവന്റെ റബ്ബില്‍ നിന്നും (റസൂലായി) അയക്കപ്പെട്ട ഒരാളാണെന്ന് നിങ്ങള്‍ക്ക് (ശരിക്കും) അറിയാമോ?"
അവര്‍ പറഞ്ഞു: "(അതെ) നിശ്ചയമായും, അദ്ദേഹം ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ അതില്‍ ഞങ്ങള്‍ വിശ്വസിക്കുന്നവരാകുന്നു."
فَعَقَرُوا അങ്ങനെ അവര്‍ അറുകൊല ചെയ്തു, വെട്ടിക്കൊന്നു, കുത്തി അറുത്തു النَّاقَةَ (ആ) ഒട്ടകട്ടെ وَعَتَوْا അവര്‍ ധിക്കരിക്കുകയും ചെയ്തു عَنْ أَمْرِ കല്‍പനയെ رَبِّهِمْ തങ്ങളുടെ റബ്ബിന്റെ وَقَالُوا അവര്‍ പറയുകയും ചെയ്തു يَا صَالِحُ സ്വാലിഹേ ائْتِنَا നീ ഞങ്ങള്‍ക്കു വാ بِمَا تَعِدُنَا നീ ഞങ്ങളെ ഭീഷണിപ്പെടുത്തുന്നതുമായി إِن كُنتَ നീ ആണെങ്കില്‍ مِنَ الْمُرْسَلِينَ റസൂലുകളില്‍ (അയക്കപ്പെട്ടവരില്‍) പെട്ട (വന്‍).
7:77അങ്ങനെ, (ആ) ഒട്ടകത്തെ അവര്‍ അറുകൊല ചെയ്തു; തങ്ങളുടെ റബ്ബിന്റെ കല്‍പനയെ അവര്‍ ധിക്കരിക്കുകയും ചെയ്തു.
അവര്‍ പറയുകയും ചെയ്തു: "സ്വാലിഹേ, നീ ഞങ്ങളെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നതിനെ [ആ ശിക്ഷയെ] ഞങ്ങള്‍ക്കു നീ കൊണ്ടു വാ; നീ (റസൂലായി) അയക്കപെട്ടവരില്‍ പെട്ടവനാണെങ്കില്‍! [അതൊന്നു കാണാമല്ലോ!]."
فَأَخَذَتْهُمُ അപ്പോള്‍ (അതിനാല്‍) അവരെ പിടികൂടി, അവരെ പിടിച്ചു الرَّجْفَةُ (കഠിന) കമ്പനം, പൊട്ടിത്തെറി فَأَصْبَحُوا അങ്ങനെ അവര്‍ (രാവിലെ) ആയി فِي دَارِهِمْ അവരുടെ പാര്‍പ്പിടത്തില്‍, വാസ സ്ഥലത്തു جَاثِمِينَ കമിഴ്ന്നു (അടഞ്ഞു) വീണവര്‍.
7:78അപ്പോള്‍ അവരെ കഠിന കമ്പനം പിടികൂടി. അങ്ങനെ, അവര്‍ അവരുടെ വാസ സ്ഥലത്തില്‍ (കാലത്തു) കമിഴ്ന്നു വീണവരായിത്തീര്‍ന്നു.
فَتَوَلَّىٰ അപ്പോള്‍ അദ്ദേഹം തിരിഞ്ഞു (മാറി) عَنْهُمْ അവരില്‍ നിന്നു وَقَالَ പറയുകയും ചെയ്തു يَا قَوْمِ എന്റെ ജനങ്ങളേ لَقَدْ أَبْلَغْتُكُمْ ഞാന്‍ തീര്‍ച്ചയായും നിങ്ങള്‍ക്കെത്തിച്ചു തന്നിട്ടുണ്ടു رِسَالَةَ رَبِّي എന്റെ റബ്ബിന്റെ ദൗത്യം وَنَصَحْتُ لَكُمْ ഞാന്‍ നിങ്ങള്‍ക്കു ഗുണം കാംക്ഷിക്കുക (ഉപദേശം നല്‍കുക) യും ചെയ്തു وَلَٰكِن എങ്കിലും, പക്ഷെ لَّاتُحِبُّونَ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ല النَّاصِحِينَ ഗുണം കാംക്ഷിക്കുന്നവരെ, ഉപദേശികളെ.
7:79എന്നിട്ട് അദ്ദേഹം അവരില്‍ നിന്നു വിട്ടുമാറി; അദ്ദേഹം പറയുകയും ചെയ്തു: "എന്റെ ജനങ്ങളേ, തീര്‍ച്ചയായും, ഞാന്‍ എന്റെ റബ്ബിന്റെ ദൗത്യം നിങ്ങള്‍ക്കു എത്തിച്ചു തരുകയും, നിങ്ങള്‍ക്കു ഗുണം കാംക്ഷി(ച്ചു ഉപദേശി)ക്കുകയും ചെയ്യുകയുണ്ടായി. പക്ഷേ, നിങ്ങള്‍ ഗുണകാംക്ഷികളെ [ഉപദേഷ്ടാക്കളെ] ഇഷ്ടപ്പെടുന്നില്ല!"
وَلُوطًا ലൂത്ത്വിനെയും إِذْ قَالَ അദ്ദേഹം പറഞ്ഞ സന്ദര്‍ഭം لِقَوْمِهِ തന്റെ ജനതയോടു أَتَأْتُونَ നിങ്ങള്‍ ചെല്ലുന്നുവോ, ചെല്ലുകയോ الْفَاحِشَةَ നീചവൃത്തിക്ക് مَا سَبَقَكُم നിങ്ങളെ മുന്‍കടന്നിട്ടില്ല, നിങ്ങളുടെ മുമ്പ് ചെയ്തിട്ടില്ല بِهَا അതുകൊണ്ടു, അതിനെ مِنْ أَحَدٍ ഒരാളും തന്നെ مِّنَ الْعَالَمِينَ ലോകരില്‍നിന്നു.
7:80ലൂത്ത്വിനെയും (നാം അയച്ചു): അദ്ദേഹം തന്റെ ജനതയോടു പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക): നിങ്ങള്‍ (ഈ) നീചവൃത്തിക്കു ചെല്ലുകയോ? ലോകരില്‍ ഒരാളും തന്നെ നിങ്ങള്‍ക്കു മുമ്പു ഇതു ചെയ്തിട്ടില്ല!
إِنَّكُمْ لَتَأْتُونَ നിശ്ചയമായും നിങ്ങള്‍ ചെയ്യുകതന്നെ ചെയ്യുന്നു الرِّجَالَ പുരുഷന്‍മാരുടെ അടുക്കല്‍ شَهْوَةً കാമവികാരത്താല്‍, ഇച്ഛക്കായി مِّن دُونِ النِّسَاءِ സ്ത്രീകളെ കൂടാതെ, സ്ത്രീകളെ വിട്ട് بَلْ أَنتُمْ പക്ഷേ (എന്നാല്‍, എങ്കിലും) നിങ്ങള്‍ قَوْمٌ ഒരു ജനതയാണ് مُّسْرِفُونَ അതിരുകവിഞ്ഞവരായ.
7:81നിങ്ങള്‍ സ്ത്രീകളെ കൂടാതെ [സ്ത്രീകളെ വിട്ടേച്ച്] കാമവികാരത്താല്‍ പുരുഷന്‍മാരുടെ അടുക്കല്‍ ചെല്ലുന്നല്ലോ! പക്ഷേ, (അത്രയുമല്ല) നിങ്ങള്‍ അതിരു കവിഞ്ഞ ഒരു ജനതയാകുന്നു.
وَمَا كَانَ ആയിരുന്നില്ല جَوَابَ മറുപടി, ഉത്തരം قَوْمِهِ അദ്ദേഹത്തിന്റെ ജനങ്ങളുടെ إِلَّا أَن قَالُوا അവര്‍ പറഞ്ഞതല്ലാതെ أَخْرِجُو هُم അവരെ (ഇവരെ) പുറത്താക്കുവിന്‍ مِّن قَرْيَتِكُمْ നിങ്ങളുടെ രാജ്യത്തുനിന്ന് إِنَّهُمْ നിശ്ചയമായും അവര്‍ (ഇവര്‍) أُنَاسٌ ചില മനുഷ്യരാകുന്നു يَتَطَهَّرُونَ ശുദ്ധത പാലിക്കുന്ന (ശുദ്ധമായ).
7:82അദ്ദേഹത്തിന്റെ ജനങ്ങളുടെ മറുപടി, അവര്‍ (ഇങ്ങിനെ) പറഞ്ഞതല്ലാതെ (മറ്റൊന്നും) ആയിരുന്നില്ല; "ഇവരെ നിങ്ങളുടെ രാജ്യത്ത് നിന്നും പുറത്താക്കുവിന്‍; (കാരണം) നിശ്ചയമായും അവര്‍, ശുദ്ധത പാലിച്ചു വരുന്ന ഒരു (തരം) മനുഷ്യരാകുന്നു."
فَأَنجَيْنَاهُ എന്നിട്ടു (അങ്ങിനെ, അപ്പോള്‍) അദ്ദേഹത്തെ നാം രക്ഷപ്പെടുത്തി وَأَهْلَهُ അദ്ദേഹത്തിന്റെ ആള്‍ക്കാരെയും, കുടുംബത്തെയും, വീട്ടുകാരെയും إِلَّاامْرَأَتَهُ അദ്ദേഹത്തിന്റെ സ്ത്രീ [ഭാര്യ] ഒഴികെ كَانَتْ അവളായിത്തീര്‍ന്നു مِنَ الْغَابِرِينَ ശേഷിച്ചവരില്‍ - കഴിഞ്ഞുപോയവരില്‍ - പെട്ട(വള്‍).
7:83അപ്പോള്‍, അദ്ദേഹത്തെയും, അദ്ദേഹത്തിന്റെ സ്ത്രീ [ഭാര്യ] ഒഴികെയുള്ള അദ്ദേഹത്തിന്റെ ആള്‍ക്കാരെയും നാം രക്ഷപ്പെടുത്തി; അവള്‍ (രക്ഷപ്പെടാതെ) കഴിഞ്ഞുപോയവരില്‍ പെട്ടവളായിത്തീര്‍ന്നു.
وَأَمْطَرْنَا നാം വര്‍ഷിപ്പിക്കുകയും ചെയ്തു عَلَيْهِم അവരുടെ മേല്‍ مَّطَرًا ഒരു മഴ فَانظُرْ അപ്പോള്‍ നോക്കൂ كَيْفَ كَانَ എങ്ങിനെ ആയിരുന്നു (ഉണ്ടായി) എന്നു عَاقِبَةُ കലാശം, പര്യവസാനം الْمُجْرِمِينَ കുറ്റവാളികളുടെ.
7:84അവരുടെ മേല്‍ നാം ഒരു (തരം) മഴ വര്‍ഷിപ്പിക്കുകയും ചെയ്തു. അപ്പോള്‍ നോക്കൂ, (ആ) കുറ്റവാളികളുടെ പര്യവസാനം എങ്ങിനെയായിരുന്നുവെന്ന്.
وَإِلَىٰ مَدْيَنَ മദ്-യനിലേക്കും أَخَاهُمْ അവരുടെ സഹോദരനെ شُعَيْبًا ശുഐബിനെ قَالَ يَا قَوْمِ അദ്ദേഹം പറഞ്ഞു എന്റെ ജനങ്ങളേ اعْبُدُوا اللَّهَ അല്ലാഹുവിനെ ആരാധിക്കുവിന്‍ مَا لَكُم നിങ്ങള്‍ക്കില്ല مِّنْ إِلَٰهٍ ഒരു ഇലാഹും, ആരാധ്യനുംതന്നെ غَيْرُهُ അവനല്ലാതെ قَدْ جَاءَتْكُم നിങ്ങള്‍ക്കു വന്നിട്ടുണ്ടു, തീര്‍ച്ചയായും വന്നിരിക്കുന്നു بَيِّنَةٌ (വ്യക്തമായ) തെളിവു مِّن رَّبِّكُمْ നിങ്ങളുടെ റബ്ബിങ്കല്‍നിന്നു فَأَوْفُوا അതിനാല്‍ നിറവേറ്റിക്കൊടുക്കുവിന്‍ الْكَيْلَ അളവു, അളത്തം وَالْمِيزَانَ തൂക്കവും, തുലാസ്സും وَلَا تَبْخَسُوا നിങ്ങള്‍ നഷ്ടപ്പെടുത്തുക (കുറക്കുക) യും ചെയ്യരുതു النَّاسَ മനുഷ്യര്‍ക്കു أَشْيَاءَهُمْ അവരുടെ വസ്തു (സാധനം) ക്കളെ وَلَا تُفْسِدُوا നിങ്ങള്‍ നാശം (കുഴപ്പം) ഉണ്ടാക്കരുതു فِي الْأَرْضِ ഭൂമിയില്‍ بَعْدَ إِصْلَاحِهَا അതിനെ നന്നാക്കിയതിനുശേഷം ذَٰلِكُمْ അതു (മുകളില്‍ പറഞ്ഞതു) خَيْرٌ لَّكُمْ നിങ്ങള്‍ക്കു ഉത്തമമാകുന്നു إِن كُنتُم നിങ്ങളാണെങ്കില്‍ مُّؤْمِنِينَ വിശ്വസിക്കുന്നവര്‍ (സത്യവിശ്വാസികള്‍).
7:85മദ്-യനിലേക്കു അവരുടെ [മദ്-യന്‍കാരുടെ] സഹോദരന്‍ ശുഐബിനെയും (നാം അയച്ചു). അദ്ദേഹം പറഞ്ഞു: "എന്റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍; അവനല്ലാതെ ഒരു ആരാധ്യനും നിങ്ങള്‍ക്കില്ല.നിങ്ങളുടെ റബ്ബിങ്കല്‍ നിന്നു നിങ്ങള്‍ക്കു വ്യക്തമായ തെളിവ് വന്നിട്ടുണ്ട്. അതിനാല്‍, നിങ്ങള്‍ അളത്തവും, തൂക്കവും (ജനങ്ങള്‍ക്കു) പൂര്‍ത്തിയാക്കികൊടുക്കുവിന്‍, മനുഷ്യര്‍ക്കു അവരുടെ സാധനങ്ങള്‍ നിങ്ങള്‍ നഷ്ടപ്പെടുത്തുകയും ചെയ്യരുത്. ഭൂമിയെ നന്നാക്കിത്തീര്‍ത്തതിനു ശേഷം, നിങ്ങളതില്‍ കുഴപ്പമുണ്ടാക്കുകയും ചെയ്യരുത്.അതു നിങ്ങള്‍ക്കു ഉത്തമമത്രെ - നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍!
وَإِن كَانَ ആകുന്നുവെങ്കില്‍ طَائِفَةٌ مِّنكُمْ നിങ്ങളില്‍ നിന്നു ഒരു വിഭാഗം آمَنُوا അവര്‍ വിശ്വസിച്ചു بِالَّذِي യാതൊന്നില്‍ أُرْسِلْتُ بِهِ ഞാന്‍ അതുമായി അയക്കപ്പെട്ടു وَطَائِفَةٌ ഒരു വിഭാഗം لَّمْ يُؤْمِنُوا വിശ്വസിക്കുന്നുമില്ല (വിശ്വസിച്ചുമില്ല) فَاصْبِرُوا എന്നാല്‍ ക്ഷമിക്കുക حَتَّىٰ يَحْكُمَ വിധിക്കുന്നതുവരെ اللَّهُ അല്ലാഹു بَيْنَنَا നമുക്കിടയില്‍ وَهُوَ അവനാകട്ടെ خَيْرُ الْحَاكِمِينَ വിധികര്‍ത്താക്കളില്‍ ഉത്തമനാകുന്നു.
7:87"ഞാന്‍ യാതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ അതില്‍. നിങ്ങളില്‍ നിന്ന് ഒരു വിഭാഗം വിശ്വസിച്ചിരിക്കുകയും, ഒരു വിഭാഗം വിശ്വസിച്ചിട്ടില്ലാതിരിക്കുകയുമാണെങ്കില്‍, എന്നാല്‍ - നമുക്കിടയില്‍ അല്ലാഹു വിധി കല്‍പിക്കുന്നതുവരെ ക്ഷമിക്കുവിന്‍.അവന്‍ വിധി കര്‍ത്താക്കളില്‍ ഏറ്റവും ഉത്തമനായുള്ളവനത്രെ."
قَالَ الْمَلَأُ പ്രധാനികള്‍ പറഞ്ഞു الَّذِينَ اسْتَكْبَرُوا അഹംഭാവം നടിച്ചവരായ مِن قَوْمِهِ അദ്ദേഹത്തിന്റെ ജനങ്ങളില്‍ നിന്നു لَنُخْرِجَنَّكَ നിശ്ചയമായും ഞങ്ങള്‍ നിന്നെ പുറത്താക്കും يَاشُعَيْبُ ശുഐബേ وَالَّذِينَ آمَنُوا വിശ്വസിച്ചവരെയും مَعَكَ നിന്റെകൂടെ مِن قَرْيَتِنَا ഞങ്ങളുടെ രാജ്യത്തില്‍ നിന്നു أَوْ لَتَعُودُنَّ അല്ലെങ്കില്‍ നിങ്ങള്‍ മടങ്ങുക (തിരിച്ചുവരുക) തന്നെ ചെയ്യണം فِي مِلَّتِنَا ഞങ്ങളുടെ മാര്‍ഗ്ഗത്തില്‍ (മത നടപടിയിലേക്കു) قَالَ അദ്ദേഹം പറഞ്ഞു أَوَلَوْ كُنَّا ഞങ്ങളായിരുന്നാലുമോ كَارِهِينَ വെറുക്കുന്നവര്‍, തൃപ്തിപ്പെടാത്തവര്‍.
7:88അദ്ദേഹത്തിന്റെ ജനങ്ങളില്‍ നിന്നും അഹംഭാവം നടിച്ചവരായ പ്രധാനികള്‍ പറഞ്ഞു: "നിശ്ചയമായും - ശുഐബേ - നിന്നെയും, നിന്നോടൊപ്പം വിശ്വസിച്ചിട്ടുള്ളവരെയും ഞങ്ങളുടെ രാജ്യത്തില്‍ നിന്നു ഞങ്ങള്‍ പുറത്താക്കുക തന്നെ ചെയ്യും; അല്ലെങ്കില്‍, നിങ്ങള്‍ ഞങ്ങളുടെ മാര്‍ഗ്ഗത്തില്‍ മടങ്ങി വരുക തന്നെ വേണം.അദ്ദേഹം പറഞ്ഞു: "ഞങ്ങള്‍ (അതു) വെറുക്കുന്നവരായിരുന്നാലുമോ?!
قَدِ افْتَرَيْنَا തീര്‍ച്ചയായും ഞങ്ങള്‍ കെട്ടിച്ചമച്ചു عَلَى اللَّهِ അല്ലാഹുവിന്റെ മേല്‍ كَذِبًا വ്യാജം إِنْ عُدْنَا ഞങ്ങള്‍ മടങ്ങിയാല്‍ فِي مِلَّتِكُم നിങ്ങളുടെ മാര്‍ഗ്ഗത്തില്‍, മതത്തിലേക്കു بَعْدَ ശേഷം إِذْ نَجَّانَا اللَّهُ ഞങ്ങളെ അല്ലാഹു രക്ഷപ്പെടുത്തിയത്തിനു مِنْهَا അതില്‍ നിന്നു وَمَا يَكُونُ ആകുകയില്ല (പാടില്ല) لَنَا ഞങ്ങള്‍ക്കു أَن نَّعُودَ ഞങ്ങള്‍ മടങ്ങിവരല്‍ فِيهَا അതില്‍ إِلَّا أَن يَشَاءَ ഉദ്ദേശിക്കുന്നതായാലല്ലാതെ اللَّهُ رَبُّنَا ഞങ്ങളുടെ റബ്ബായ അല്ലാഹു وَسِعَ വിശാലമായിരിക്കുന്നു رَبُّنَا ഞങ്ങളുടെ (നമ്മുടെ) റബ്ബു كُلَّ شَيْءٍ എല്ലാ വസ്തുവിനും عِلْمًا അറിവാല്‍, അറിവു കൊണ്ടു عَلَى اللَّهِ അല്ലാഹുവിന്റെ മേല്‍ تَوَكَّلْنَا ഞങ്ങള്‍ ഭരമേല്‍പിച്ചിരിക്കുന്നു رَبَّنَا ഞങ്ങളുടെ റബ്ബേ افْتَحْ തുറന്നു (തുറവിയാക്കി) തരേണമേ بَيْنَنَا ഞങ്ങള്‍ക്കിടയില്‍ وَبَيْنَ قَوْمِنَا ഞങ്ങളുടെ ജനങ്ങള്‍ക്കുമിടയിലും بِالْحَقِّ യഥാര്‍ത്ഥപ്രകാരം, ന്യായമനുസരിച്ചു وَأَنتَ നീയാകട്ടെ خَيْرُ الْفَاتِحِينَ തുറന്നു (തുറവിയാക്കി) തരുന്നവരില്‍ ഉത്തമനാകുന്നു.
7:89"നിങ്ങളുടെ മാര്‍ഗ്ഗത്തില്‍, നിന്നു അല്ലാഹു ഞങ്ങളെ രക്ഷപ്പെടുത്തിയതിനു ശേഷം, ഞങ്ങള്‍ മടങ്ങി വരുന്ന പക്ഷം തീര്‍ച്ചയായും ഞങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ വ്യാജം കെട്ടിച്ചമക്കുകയായിരിക്കും ചെയ്യുന്നത്."അതില്‍ മടങ്ങിവരുകയെന്നതു ഞങ്ങള്‍ക്കു (ഒരിക്കലും) പാടില്ലാത്തതാകുന്നു; ഞങ്ങളുടെ റബ്ബായ അല്ലാഹു (അങ്ങിനെ) ഉദ്ദേശിക്കുന്നതായാലല്ലാതെ. ഞങ്ങളുടെ റബ്ബ് അറിവു കൊണ്ടു എല്ലാ വസ്തുവിനും വിശാലമായിരിക്കുന്നു. [എല്ലാം അവന്റെ അറിവില്‍ ഉള്‍പെടുന്നു.] അല്ലാഹുവിന്റെ മേല്‍ ഞങ്ങള്‍ (എല്ലാം) ഭരമേല്‍പിച്ചിരിക്കുന്നു. "ഞങ്ങളുടെ റബ്ബേ! ഞങ്ങള്‍ക്കും, ഞങ്ങളുടെ ജനങ്ങള്‍ക്കുമിടയില്‍ യഥാര്‍ത്ഥപ്രകാരം നീ (തീരുമാനം വരുത്തി) തുറവി നല്‍കണേ! നീ തുറവി നല്‍കുന്നവരില്‍ ഏറ്റവും ഉത്തമനാകുന്നു."
فَتَوَلَّىٰ അങ്ങനെ അദ്ദേഹം മാറി, തിരിഞ്ഞു عَنْهُمْ അവരെ വിട്ടു, അവരില്‍ നിന്നു وَقَالَ പറയുകയും ചെയ്തു يَا قَوْمِ എന്റെ ജനങ്ങളേ لَقَدْ أَبْلَغْتُكُمْ തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്കു എത്തിച്ചിട്ടുണ്ട് رِسَالَاتِ ദൗത്യങ്ങളെ رَبِّي എന്റെ റബ്ബിന്റെ وَنَصَحْتُ لَكُمْ ഞാന്‍ നിങ്ങള്‍ക്കു ഗുണം കാംക്ഷിക്കുകയും (ഉപദേശിക്കുകയും) ചെയ്തു فَكَيْفَ അപ്പോള്‍ എങ്ങിനെ آسَىٰ ഞാന്‍ സങ്കടപ്പെടും, വ്യസനപ്പെടും عَلَىٰ قَوْمٍ ഒരു ജനതയുടെ മേല്‍ كَافِرِينَ അവിശ്വാസികളായ.
7:93അപ്പോള്‍, അദ്ദേഹം അവരില്‍നിന്നു വിട്ടുമാറി; അദ്ദേഹം പറയുകയും ചെയ്തു: "എന്റെ ജനങ്ങളേ, തീര്‍ച്ചയായും, എന്റെ റബ്ബിന്റെ ദൗത്യങ്ങളെ ഞാന്‍ നിങ്ങള്‍ക്കു എത്തിച്ചു തന്നിട്ടുണ്ട്; നിങ്ങള്‍ക്കു ഞാന്‍ ഗുണം കാംക്ഷിക്കുക [ഉപദേശം നല്‍കുക]യും ചെയ്തു. എന്നിരിക്കെ, അവിശ്വാസികളായ ഒരു ജനതയുടെ പേരില്‍ ഞാന്‍ എങ്ങിനെ സങ്കടപ്പെടും?! [അതിനവകാശമില്ലല്ലോ.]"
وَمَا أَرْسَلْنَا നാം അയച്ചിട്ടില്ല فِي قَرْيَةٍ ഒരു രാജ്യത്തിലും مِّن نَّبِيٍّ ഒരു നബിയെയും إِلَّا أَخَذْنَا നാം പിടിക്കാതെ أَهْلَهَا അതിന്റെ ആള്‍ക്കാരെ بِالْبَأْسَاءِ ദുരിതം കൊണ്ടു وَالضَّرَّاءِ കഷ്ടപ്പാടും لَعَلَّهُمْ അവരാകുവാന്‍ വേണ്ടി,ആയേക്കാം يَضَّرَّعُونَ അവര്‍ താഴ്മ കാണിക്കും, വിനയപ്പെടും.
7:94ഒരു രാജ്യത്തിലും (തന്നെ) ഒരു നബിയെയും നാം അയച്ചിട്ടില്ല, അതിലെ ആള്‍ക്കാരെ ദുരിതവും, കഷ്ടപ്പാടും കൊണ്ട് നാം പിടികൂടാതെ; അവര്‍ താഴ്മ കാണിക്കുവാന്‍ വേണ്ടി.
ثُمَّ പിന്നെ بَدَّلْنَا നാം പകരമാക്കി مَكَانَ സ്ഥാനത്തു السَّيِّئَةِ തിന്‍മയുടെ الْحَسَنَةَ നന്‍മയെ حَتَّىٰ عَفَوا അങ്ങനെ അവര്‍ അഭിവൃദ്ധിപ്പെട്ടു, അവര്‍ വളര്‍ച്ച പ്രാപിക്കുന്നതുവരെ وَّقَالُوا അവര്‍ പറയുകയും ചെയ്തു قَدْ مَسَّ ബാധിച്ചിട്ടുണ്ടു آبَاءَنَا നമ്മുടെ (ഞങ്ങളുടെ) പിതാക്കളെ الضَّرَّاءُ കഷ്ടപ്പാടു (കഷ്ടാവസ്ഥ) وَالسَّرَّاءُ സന്തോഷവും (സന്തോഷാവസ്ഥയും) فَأَخَذْنَاهُم അപ്പോള്‍ നാമവരെ പിടിച്ചു (ശിക്ഷിച്ചു) بَغْتَةً പെട്ടെന്നു وَهُمْ അവരാകട്ടെ, അവരായിരിക്കെ لَا يَشْعُرُونَ അവര്‍ അറിയുന്നില്ല.
7:95പിന്നീടു, തിന്‍മയുടെ സ്ഥാനത്തു നാം നന്‍മയെ പകരമാക്കി. അങ്ങനെ, അവര്‍ അഭിവൃദ്ധിപ്പെട്ടു; അവര്‍ പറയുകയും ചെയ്തു: "നമ്മുടെ പിതാക്കളെ കഷ്ടാവസ്ഥയും, സന്തോഷാവസ്ഥയും ബാധിക്കുകയുണ്ടായിട്ടുണ്ട്. [അതുപോലെ നമുക്കും ബാധിച്ചുവെന്നു മാത്രം.]". അപ്പോള്‍, അവര്‍ അറിയാത്ത വിധത്തില്‍ പെട്ടെന്നു അവരെ നാം പിടി(ച്ചു ശിക്ഷി)ച്ചു.
وَلَوْ أَنَّ ആയിരുന്നെങ്കില്‍ أَهْلَ الْقُرَىٰ (ആ) രാജ്യക്കാര്‍ آمَنُوا അവര്‍ വിശ്വസിച്ചു وَاتَّقَوْا അവര്‍ സൂക്ഷിക്കുകയും ചെയ്തു(വെങ്കില്‍) لَفَتَحْنَا നാം തുറക്കുക തന്നെ ചെയ്യും عَلَيْهِم അവര്‍ക്കു, അവരില്‍ بَرَكَاتٍ അനുഗ്രഹങ്ങളെ, അഭിവൃദ്ധികളെ, വളര്‍ച്ചകളെ مِّنَ السَّمَاءِ ആകാശത്തു നിന്നു وَالْأَرْضِ ഭൂമിയില്‍നിന്നും وَلَـٰكِن كَذَّبُوا എങ്കിലും അവര്‍ വ്യാജമാക്കി فَأَخَذْنَاهُم അപ്പോള്‍ നാമവരെ പിടിച്ചു بِمَا كَانُوا അവര്‍ ആയിരുന്നതുകൊണ്ടു يَكْسِبُونَ അവര്‍ സമ്പാദിക്കും, പ്രവര്‍ത്തിച്ചുവെക്കും.
7:96(ആ) രാജ്യക്കാര്‍ വിശ്വസിക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്തിരുന്നെങ്കില്‍, നാം അവര്‍ക്കു ആകാശത്തു നിന്നും, ഭൂമിയില്‍ നിന്നും "ബര്‍ക്കത്തുകള്‍" [അനുഗ്രഹാഭിവൃദ്ധികള്‍] തുറന്നു കൊടുക്കുക തന്നെ ചെയ്യുമായിരുന്നു. എങ്കിലും, അവര്‍ വ്യാജമാക്കുകയാണു ചെയ്തതു; അതിനാല്‍, അവര്‍ (പ്രവര്‍ത്തിച്ചു) സമ്പാദിച്ചിരുന്നതു നിമിത്തം അവരെ നാം പിടിച്ചു (ശിക്ഷിച്ചു).
أَفَأَمِنَ അപ്പോള്‍ സമാധാനപ്പെട്ടിരിക്കുകയോ, നിര്‍ഭയമായോ أَهْلُ الْقُرَىٰ രാജ്യക്കാര്‍ أَن يَأْتِيَهُم അവര്‍ക്കു വരുന്നതിനെക്കുറിച്ചു, വന്നെത്തുന്നതു بَأْسُنَا നമ്മുടെ ഗൗരവം, ശൗര്യം, ഊക്കു, ശിക്ഷ بَيَاتًا രാത്രി വേളയില്‍, രാത്രിയിലെ ആക്രമണമായിട്ടു وَهُمْ അവരായിരിക്കെ نَائِمُونَ ഉറങ്ങുന്നവര്‍.
7:97അപ്പോള്‍, തങ്ങള്‍ ഉറങ്ങുന്നവരായിരിക്കെ രാത്രി വേളയില്‍ നമ്മുടെ ശിക്ഷ തങ്ങള്‍ക്കു വരുന്നതിനെക്കുറിച്ചു (ഭയപ്പെടാതെ) രാജ്യക്കാര്‍ സമാധാനപ്പെട്ടിരിക്കുകയോ?!
7:99(അതെ) അപ്പോള്‍, അല്ലാഹുവിന്റെ തന്ത്രത്തെക്കുറിച്ചു (ഭയപ്പെടാതെ) അവര്‍ സമാധാനപ്പെട്ടിരിക്കുകയോ?!എന്നാല്‍, അല്ലാഹുവിന്റെ തന്ത്രത്തെക്കുറിച്ച് (ഭയപ്പെടാതെ) നഷ്ടപ്പെട്ട ജനങ്ങളല്ലാതെ സമാധാനപ്പെട്ടിരിക്കുകയില്ല.
أَوَلَمْ يَهْدِ മാര്‍ഗ്ഗദര്‍ശകവുമാകുന്നില്ലേ, വ്യക്തമാകുന്നുമില്ലേ لِلَّذِينَ يَرِثُونَ അനന്തരമെടുക്കുന്നവര്‍ക്ക്, അനന്തരാവകാശികളായി വരുന്ന (കൈകാര്യം ചെയ്യുന്ന) വര്‍ക്ക് الْأَرْضَ ഭൂമിയെ مِن بَعْدِ ശേഷം, ശേഷമായി أَهْلِهَا അതിന്റെ ആള്‍ക്കാരുടെ أَن لَّوْ نَشَاءُ നാം ഉദ്ദേശിക്കുന്നപക്ഷം എന്നു أَصَبْنَاهُم അവര്‍ക്കു നാം (ആപത്തു) ബാധിപ്പിക്കും (എന്നു) بِذُنُوبِهِمْ അവരുടെ പാപങ്ങള്‍ നിമിത്തം وَنَطْبَعُ നാം മുദ്രവെക്കുകയും ചെയ്യും (ചെയ്യുന്നു) عَلَىٰ قُلُوبِهِمْ അവരുടെ ഹൃദയങ്ങള്‍ക്ക്, ഹൃദയങ്ങളുടെ മേല്‍ فَهُمْ എന്നിട്ടവര്‍, അങ്ങനെ لَا يَسْمَعُونَ അവര്‍ കേള്‍ക്കുകയില്ല (കേള്‍ക്കുന്നില്ല).
7:100ഭൂമിയെ, അതിലെ (പൂര്‍വ്വിക) ആള്‍ക്കാരുടെ ശേഷം, അനന്തരാവകാശമെടുക്കുന്നവര്‍ക്കു മാര്‍ഗ്ഗദര്‍ശകമായി [വ്യക്തമായി]ട്ടുമില്ലേ? നാം ഉദ്ദേശിക്കുന്ന പക്ഷം, അവരുടെ പാപങ്ങള്‍ നിമിത്തം നാം അവര്‍ക്കു (ആപത്തു) ബാധിപ്പിക്കുമെന്നു! നാം അവരുടെ ഹൃദയങ്ങള്‍ക്കു മുദ്ര വെക്കുകയും ചെയ്യുന്നു; അങ്ങനെ അവര്‍ കേള്‍ക്കുന്നില്ല.
تِلْكَ الْقُرَىٰ ആ രാജ്യങ്ങള്‍ نَقُصُّ عَلَيْكَ നിനക്കു നാം (കഥ) വിവരിച്ചു തരുന്നു مِنْ أَنبَائِهَا അതിന്റെ വൃത്താന്ത (വര്‍ത്തമാന) ങ്ങളില്‍ നിന്നു وَلَقَدْ جَاءَتْهُمْ തീര്‍ച്ചയായും അവര്‍ക്കു വന്നിട്ടുണ്ട്, ചെല്ലുകയുണ്ടായി رُسُلُهُم അവരുടെ റസൂലുകള്‍ بِالْبَيِّنَاتِ തെളിവുകളുമായി فَمَا كَانُوا എന്നിട്ടു അവര്‍ (തയ്യാര്‍) ആയില്ല لِيُؤْمِنُوا അവര്‍ വിശ്വസിക്കുവാന്‍ بِمَا كَذَّبُوا അവര്‍ വ്യാജമാക്കിയതില്‍, വ്യാജമാക്കിയതുകൊണ്ട് مِن قَبْلُ മുമ്പു, മുമ്പേ كَذَٰلِكَ അപ്രകാരം يَطْبَعُ اللَّـهُ അല്ലാഹു മുദ്രവെക്കുന്നു (വെക്കും) عَلَىٰ قُلُوبِ ഹൃദയങ്ങള്‍ക്കു الْكَافِرِينَ അവിശ്വാസികളുടെ.
7:101ആ രാജ്യങ്ങള്‍ അവയുടെ വൃത്താന്തങ്ങളില്‍ നിന്നു (ചിലതൊക്കെ) നാം നിനക്കു തരുകയാണ്.തീര്‍ച്ചയായും, അവര്‍ക്കു [ആ രാജ്യക്കാര്‍ക്കു] അവരുടെ റസൂലുകള്‍ വ്യക്തമായ തെളിവുകളുമായി ചെല്ലുകയുണ്ടായി. എന്നാല്‍, മുമ്പു അവര്‍ യാതൊന്നിനെ വ്യാജമാക്കിയോ അതില്‍ അവര്‍ വിശ്വസിക്കു (വാന്‍ തയ്യാറാകു) കയുണ്ടായില്ല. അപ്രകാരം, അവിശ്വാസികളുടെ ഹൃദയങ്ങള്‍ക്കു അല്ലാഹു മുദ്ര കുത്തുന്നു.
وَمَا وَجَدْنَا നാം കണ്ടെത്തിയില്ല لِأَكْثَرِهِم അവരില്‍ അധികമാള്‍ക്കും مِّنْ عَهْدٍ ഒരു കരാറും, പ്രതിജ്ഞയും وَإِن وَجَدْنَا നിശ്ചയമായും നാം കണ്ടെത്തുകയും ചെയ്തു أَكْثَرَهُمْ അവരില്‍ അധികത്തെയും لَفَاسِقِينَ തോന്നിയവാസികളായി തന്നെ.
7:102അവരില്‍ അധികമാൾക്കും യാതൊരു കരാറും [കരാറു പാലിക്കേണ്ട ബോധവും] നാം കണ്ടെത്തിയില്ല; അവരില്‍ അധികമാളുകളെയും തോന്നിയവാസികളായിത്തന്നെ നാം കണ്ടെത്തുകയും ചെയ്തു.
ثُمَّ بَعَثْنَا പിന്നെ നാം അയച്ചു, എഴുന്നേല്‍പിച്ചു (നിയോഗിച്ചു) مِن بَعْدِهِم അവരുടെ ശേഷം مُّوسَىٰ മൂസായെ بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളുമായി إِلَىٰ فِرْعَوْنَ ഫിര്‍ഔന്റെ അടുത്തേക്കു وَمَلَئِهِ അവന്റെ സംഘക്കാരിലേക്കും, പ്രധാനികളിലേക്കും فَظَلَمُوا എന്നിട്ടു അവര്‍ അക്രമം പ്രവര്‍ത്തിച്ചു بِهَا അവയില്‍, അവകൊണ്ടു فَانظُرْ അപ്പോള്‍ നോക്കുക كَيْفَ كَانَ എങ്ങിനെ ആയി (ഉണ്ടായി) عَاقِبَةُ പര്യവസാനം, കലാശം الْمُفْسِدِينَ നാശം (കുഴപ്പം) പ്രവര്‍ത്തിക്കുന്നവരുടെ.
7:103പിന്നീടു, അവരുടെ [മേല്‍ പറയപ്പെട്ടവരുടെ] ശേഷം, ഫിര്‍ഔന്റെയും, അവന്റെ പ്രധാനികളുടെയും അടുക്കലേക്കു നമ്മുടെ ദൃഷ്ടാന്തങ്ങളുമായി നാം മൂസായെ നിയോഗിച്ചയച്ചു. എന്നിട്ടു, അവര്‍ അവയില്‍ (വിശ്വസിക്കാതെ) അക്രമം പ്രവര്‍ത്തിച്ചു.അപ്പോള്‍, (ആ) കുഴപ്പം പ്രവര്‍ത്തിച്ചവരുടെ പര്യവസാനം എങ്ങനെ ആയെന്നു നോക്കുക!
وَقَالَ مُوسَىٰ മൂസാ പറയുകയും ചെയ്തു يَا فِرْعَوْنُ ഫിര്‍ഔനേ إِنِّي رَسُولٌ ഞാന്‍ ഒരു ദൂതനാണു مِّن رَّبِّ രക്ഷിതാവിങ്കല്‍ നിന്നു الْعَالَمِينَ ലോകരുടെ.
7:104മൂസാ പറയുകയും ചെയ്തു: "ഫിര്‍ഔനേ, നിശ്ചയമായും ഞാന്‍, ലോകരുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു റസൂലാകുന്നു.
حَقِيقٌ അവകാശപ്പെട്ട (കടമപ്പെട്ട) വനാണു عَلَىٰ أَن لَّا أَقُولَ ഞാന്‍ പറയാതിരിക്കുവാന്‍ عَلَى اللَّـهِ അല്ലാഹുവിന്റെ പേരില്‍ إِلَّا الْحَقَّ യഥാര്‍ത്ഥമല്ലാതെ, സത്യമൊഴികെ قَدْ جِئْتُكُم ഞാന്‍ നിങ്ങള്‍ക്കു വന്നിട്ടുണ്ട് بِبَيِّنَةٍ തെളിവുംകൊണ്ടു مِّن رَّبِّكُمْ നിങ്ങളുടെ റബ്ബിങ്കല്‍നിന്നു فَأَرْسِلْ അതിനാല്‍ അയച്ചു തരുക مَعِيَ എന്റെ കൂടെ بَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികളെ.
7:105"അല്ലാഹുവിന്റെ പേരില്‍ യഥാര്‍ത്ഥമല്ലാതെ (ഒന്നും) പറയാതിരിക്കുവാന്‍ അവകാശപ്പെട്ടവനാണു (ഞാന്‍). നിങ്ങളുടെ റബ്ബിങ്കല്‍നിന്നും ഞാന്‍ നിങ്ങള്‍ക്കു വ്യക്തമായ തെളിവും കൊണ്ടു വന്നിട്ടുണ്ട്; ആകയാല്‍, എന്റെ കൂടെ നീ ഇസ്രാഈല്‍ സന്തതികളെ അയച്ചു [വിട്ടു] തരുക."
قَالَ അവന് പറഞ്ഞു إِن كُنتَ നീ ആണെങ്കില്‍ جِئْتَ നീ വന്നിരിക്കുന്നു (എങ്കില്‍) بِآيَةٍ വല്ല ദൃഷ്ടാന്തവും കൊണ്ടു فَأْتِ بِهَا എന്നാലതു കൊണ്ടുവാ إِن كُنتَ നീ ആണെങ്കില്‍ مِنَ الصَّادِقِينَ സത്യം പറയുന്നവരില്‍.
7:106അവന്‍ [ഫിര്‍ഔന്‍] പറഞ്ഞു: "നീ വല്ല ദൃഷ്ടാന്തവും കൊണ്ടു വന്നിട്ടുണ്ടെങ്കില്‍, അതു (ഇങ്ങു) കൊണ്ടുവാ, നീ സത്യവാന്‍മാരില്‍പെട്ടവനാണെങ്കില്‍!"
فَأَلْقَىٰ അപ്പോള്‍ അദ്ദേഹം ഇട്ടു عَصَاهُ അദ്ദേഹത്തിന്റെ വടി فَإِذَا هِيَ അപ്പോള്‍ (അതാ) അതു ثُعْبَانٌ ഒരു സര്‍പ്പം, പെരുമ്പാമ്പ് مُّبِينٌ പ്രത്യക്ഷമായ, തനി.
7:107അപ്പോള്‍ അദ്ദേഹം തന്റെ വടിയിട്ടു; അപ്പോഴതാ അതു പ്രത്യക്ഷമായ ഒരു സര്‍പ്പം!
وَنَزَعَ അദ്ദേഹം നീക്കി (പുറത്തു) എടുക്കുകയും ചെയ്തു يَدَهُ തന്റെ കൈ فَإِذَا هِيَ അപ്പോള്‍ (അതാ) അതു بَيْضَاءُ വെളുത്തതു لِلنَّاظِرِينَ നോക്കുന്നവര്‍ക്കു.
7:108അദ്ദേഹം തന്റെ കൈ പുറത്തെടുത്തു (കാട്ടി); അപ്പോഴതാ നോക്കുന്നവര്‍ക്കു (അതു) വെള്ള നിറമുള്ളത്!
قَالَ الْمَلَأُ സംഘം (പ്രധാനി)കള്‍ പറഞ്ഞു مِن قَوْمِ ജനങ്ങളില്‍ നിന്നു فِرْعَوْنَ ഫിര്‍ഔന്റെ إِنَّ هَـٰذَا നിശ്ചയമായും ഇതു, ഇവന്‍ لَسَاحِرٌ ഒരു സിഹ്രുകാരന്‍ (ജാലവിദ്യക്കാരന്‍) തന്നെ عَلِيمٌ അറിവുള്ള.
7:110
7:109ഫിര്‍ഔന്റെ ജനങ്ങളില്‍ നിന്നുള്ള പ്രധാനികള്‍ പറഞ്ഞു: "നിശ്ചയമായും ഇവന്‍, (വളരെ) അറിവുള്ളവതായ ഒരു ജാലവിദ്യക്കാരന്‍ തന്നെ;
7:110"നിങ്ങളെ നിങ്ങളുടെ നാട്ടില്‍ നിന്നു പുറത്താക്കുവാന്‍ അവന്‍ ഉദ്ദേശിക്കുന്നു. അതിനാല്‍, (ഇവനെപ്പറ്റി) നിങ്ങള്‍ എന്തു കല്‍പിക്കുന്നു. [എന്താണു നിങ്ങള്‍ക്കു നിര്‍ദ്ദേശിക്കുവാനുള്ളത്]?!
قَالُوا അവര്‍ പറഞ്ഞു أَرْجِهْ അവനെ പിന്തിച്ചു വെക്കുക, അവന്നു ഒഴിവു (ഇട) നല്‍കുക وَأَخَاهُ അവന്റെ സഹോദരനെയും وَأَرْسِلْ അയക്കുക (നിയോഗിക്കുക) യും ചെയ്യുക فِي الْمَدَائِنِ പട്ടണങ്ങളില്‍ حَاشِرِينَ ശേഖരിക്കുന്ന (ഒരുമിച്ചു കൂട്ടുന്ന) വരെ.
7:111അവര്‍ (ഫിര്‍ഔനോടു) പറഞ്ഞു: "അവന്നും, അവന്റെ സഹോദരന്നും ഇടകൊടുക്കുക; നഗരങ്ങളില്‍ ശേഖരിക്കുന്ന ആളുകളെ നിയോഗിച്ചയക്കുകയും ചെയ്യുക;-
وَجَاءَ السَّحَرَةُ ജാലവിദ്യക്കാര്‍ വരുകയും ചെയ്തു فِرْعَوْنَ ഫിര്‍ഔന്റെ അടുക്കല്‍ قَالُوا അവര്‍ പറഞ്ഞു إِنَّ لَنَا നിശ്ചയമായും ഞങ്ങള്‍ക്കുണ്ടു (അല്ലേ) لَأَجْرًا ഒരു (വമ്പിച്ച) പ്രതിഫലം തന്നെ إِن كُنَّا ഞങ്ങള്‍ ആയെങ്കില്‍ نَحْنُ ഞങ്ങള്‍ (തന്നെ) الْغَالِبِينَ വിജയികള്‍, കവച്ചുവെക്കുന്നവര്‍.
7:113ജാലവിദ്യക്കാര്‍ ഫിര്‍ഔന്റെ അടുക്കല്‍ വരുകയും ചെയ്തു. അവര്‍ പറഞ്ഞു: "വിജയിക്കുന്നവര്‍ ഞങ്ങളാണെങ്കില്‍, നിശ്ചയമായും ഞങ്ങള്‍ക്കു ഒരു (വമ്പിച്ച) പ്രതിഫലം ഉണ്ടായിരിക്കുമല്ലോ?"
قَالَ അദ്ദേഹം പറഞ്ഞു أَلْقُوا നിങ്ങള്‍ ഇട്ടുകൊള്ളുവിന്‍ فَلَمَّا أَلْقَوْا അങ്ങനെ അവര്‍ ഇട്ടപ്പോള്‍ سَحَرُوا അവര്‍ പകിട്ടാക്കി, മായത്തിലാക്കി أَعْيُنَ النَّاسِ മനുഷ്യരുടെ കണ്ണുകളെ وَاسْتَرْهَبُوهُمْ അവരെ അവര്‍ പേടിപ്പെടുത്തുകയും ചെയ്തു وَجَاءُوا അവര്‍ വരുകയും ചെയ്തു بِسِحْرٍ ഒരു ജാലവിദ്യയുമായി عَظِيمٍ വമ്പിച്ചതായ.
7:116അദ്ദേഹം [മൂസാ] പറഞ്ഞു: "നിങ്ങള്‍ ഇട്ടു കൊള്ളുവിന്‍."അങ്ങനെ, അവര്‍ (വടി) ഇട്ടപ്പോള്‍, അവര്‍ മനുഷ്യരുടെ കണ്ണുകളെ പകിട്ടാക്കുകയും, അവര്‍ അവരെ പേടിപ്പെടുത്തുകയും ചെയ്തു. അവര്‍ ഒരു വമ്പിച്ച ജാലവിദ്യ (തന്നെ) കൊണ്ടുവരുകയും ചെയ്തു.
وَأَوْحَيْنَا നാം സന്ദേശം നല്‍കുകയും ചെയ്തു إِلَىٰ مُوسَىٰ മൂസാക്കു أَنْ أَلْقِ നീ ഇടുക (ഇടണം) എന്നു عَصَاكَ നിന്റെ വടി فَإِذَا هِيَ അപ്പോള്‍ (അതാ) അതു تَلْقَفُ അതു വിഴുങ്ങുന്നു مَا يَأْفِكُونَ അവര്‍ കൃത്രിമം (കള്ളം) പ്രവര്‍ത്തിച്ചിരുന്നത്.
7:117മൂസാക്കു നാം "വഹ്-യു" [സന്ദേശം] നല്‍കുകയും ചെയ്തു: "നിന്റെ വടി നീ ഇട്ടേക്കുക" എന്നു. അപ്പോഴതാ, അവര്‍ കൃത്രിമമാ(യുണ്ടാ)ക്കിയിരുന്നതിനെ അതു വിഴുങ്ങുന്നു!
فَوَقَعَ അങ്ങനെ സംഭവിച്ചു, സ്ഥാപിതമായി الْحَقُّ യഥാര്‍ത്ഥം, സത്യം, കാര്യം وَبَطَلَ വിഫലമാകുക (നിരര്‍ത്ഥമാകുക) യും ചെയ്തു مَا كَانُوا അവര്‍ ആയിരുന്നതു يَعْمَلُونَ അവര്‍ പ്രവര്‍ത്തിക്കും.
7:118അങ്ങനെ, യഥാര്‍ത്ഥം സംഭവിച്ചു. [സത്യം പുലര്‍ന്നു]; അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതു വിഫലമാകുകയും ചെയ്തു.
قَالَ فِرْعَوْنُ ഫിര്‍ഔന്‍ പറഞ്ഞു آمَنتُم നിങ്ങള്‍ വിശ്വസിച്ചുവോ بِهِ അവനില്‍ قَبْلَ മുമ്പു أَنْ آذَنَ ഞാന്‍ സമ്മതം തരുന്നതിനു لَكُمْ നിങ്ങള്‍ക്കു إِنَّ هَـٰذَا നിശ്ചയമായും ഇതു لَمَكْرٌ ഒരു തന്ത്രംതന്നെ مَّكَرْتُمُوهُ നിങ്ങളതു തന്ത്രം ചെയ്തു (നടത്തിയിരിക്കുന്നു) فِي الْمَدِينَةِ നഗരത്തില്‍ لِتُخْرِجُوا നിങ്ങള്‍ പുറത്താക്കുവാന്‍വേണ്ടി مِنْهَا അതില്‍ നിന്നു أَهْلَهَا അതിലെ ആള്‍ക്കാരെ فَسَوْفَ അതിനാല്‍ വഴിയെ تَعْلَمُونَ നിങ്ങള്‍ അറിയും, നിങ്ങള്‍ക്കറിയാം.
7:123ഫിര്‍ഔന്‍ പറഞ്ഞു: "നിങ്ങള്‍ക്കു ഞാന്‍ സമ്മതം നല്‍കുന്നതിനു മുമ്പ് നിങ്ങള്‍ അവനില്‍ വിശ്വസിച്ചുവോ?! നിശ്ചയമായും, ഇതു നിങ്ങള്‍ നഗരത്തില്‍ വെച്ചു നടത്തിയ ഒരു (ഗൂഢ) തന്ത്രമാണ്; അതിലെ ആള്‍ക്കാരെ അതില്‍ നിന്നു ബഹിഷ്കരിക്കുവാനായി. അതിനാല്‍, വഴിയെ നിങ്ങള്‍ക്കറിയാം.
لَأُقَطِّعَنَّ തീര്‍ച്ചയായും ഞാന്‍ മുറിച്ചുകളയും أَيْدِيَكُمْ നിങ്ങളുടെ കൈകളും وَأَرْجُلَكُم നിങ്ങളുടെ കാലുകളും مِّنْ خِلَافٍ എതിരില്‍ ثُمَّ പിന്നെ, പിന്നീടു لَأُصَلِّبَنَّكُمْ നിങ്ങളെ ഞാന്‍ ക്രൂശിക്കുകയും തന്നെ ചെയ്യും أَجْمَعِينَ മുഴുവനും.
7:124"നിങ്ങളുടെ കൈകളും കാലുകളും (ഒന്നൊന്നിന്റെ) എതിരില്‍ ഞാന്‍ മുറിച്ചു കളയുക തന്നെ ചെയ്യും. പിന്നെ, നിങ്ങളെ മുഴുവനും ഞാന്‍ ക്രൂശിക്കുകയും തന്നെ ചെയ്യും."
وَقَالَ الْمَلَأُ പ്രധാനികള്‍ പറയുകയും ചെയ്തു, പ്രധാനികളും പറഞ്ഞു مِن قَوْمِ ജനങ്ങളില്‍ നിന്നു فِرْعَوْنَ ഫിര്‍ഔന്റെ أَتَذَرُ നീ (അങ്ങുന്നു) വിടുകയോ مُوسَىٰ മൂസായെ وَقَوْمَهُ അവന്റെ ജനങ്ങളെയും لِيُفْسِدُوا അവര്‍ കുഴപ്പം (നാശം) ഉണ്ടാക്കുവാന്‍ فِي الْأَرْضِ ഭൂമിയില്‍ (നാട്ടില്‍) وَيَذَرَكَ അവന്‍ നിന്നെ (അങ്ങയെ) വിടുവാനും, ഉപേക്ഷിക്കുവാനും وَآلِهَتَكَ നിന്റെ (അങ്ങയുടെ) ഇലാഹു (ദൈവം) കളെയും قَالَ അവന്‍ പറഞ്ഞു سَنُقَتِّلُ നാം കൊന്നൊടുക്കാം(ധാരാളം കൊല്ലാം) أَبْنَاءَهُمْ അവരുടെ ആണ്‍മക്കളെ, പുത്രന്മാരെ وَنَسْتَحْيِي നാം ജീവിക്കുമാറാക്കുക (ബാക്കിയാക്കുക) യും ചെയ്യും نِسَاءَهُمْ അവരുടെ സ്ത്രീകളെ وَإِنَّا നിശ്ചയമായും നാം فَوْقَهُمْ അവരുടെ മീതെ قَاهِرُونَ സര്‍വ്വാധിപത്യം നടത്തുന്നവരുമാണ്.
7:127ഫിര്‍ഔന്റെ ജനങ്ങളില്‍ നിന്നുള്ള പ്രധാനികള്‍ പറയുകയും ചെയ്തു; "മൂസയെയും, അവന്റെ ജനങ്ങളെയും ഭൂമിയില്‍ കുഴപ്പമുണ്ടാക്കുവാനും, അങ്ങയെയും അങ്ങയുടെ ദൈവങ്ങളെയും അവന്‍ വിട്ടുകളയുവാനും അങ്ങുന്നു (ഒഴിച്ചു) വിടുകയോ?! [അതിനൊരു പരിഹാരമുണ്ടാക്കുക തന്നെ വേണം.]"അവന്‍ പറഞ്ഞു: "അവരുടെ ആണ്‍മക്കളെ നാം (നിര്‍ദ്ദയം) കൊന്നൊടുക്കുകയും, അവരുടെ സ്ത്രീകളെ (ബാക്കിയാക്കി) ജീവിക്കുവാന്‍ വിടുകയും ചെയ്തുകൊള്ളാം. നാം അവരുടെ മേല്‍ സര്‍വ്വാധിപത്യം നടത്തുന്നവരുമാകുന്നു."
قَالَ مُوسَىٰ മൂസാ പറഞ്ഞു لِقَوْمِهِ തന്റെ ജനങ്ങളോടു اسْتَعِينُوا നിങ്ങള്‍ സഹായമര്‍ത്ഥിക്കുവിന്‍, സഹായം തേടുവിന്‍ بِاللَّـهِ അല്ലാഹുവിനോടു, അല്ലാഹുവിനെക്കൊണ്ടു وَاصْبِرُوا ക്ഷമിക്കുകയും ചെയ്യുവിന്‍ إِنَّ الْأَرْضَ നിശ്ചയമായും ഭൂമി لِلَّـهِ അല്ലാഹുവിന്റേതാണു يُورِثُهَا അതിനെ അവന്‍ അവകാശ(അനന്തര)പ്പെടുത്തുന്നു مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു مِنْ عِبَادِهِ അവന്റെ അടിയാന്‍മാരില്‍ നിന്നു وَالْعَاقِبَةُ പര്യവസാനം, അന്ത്യം, കലാശം لِلْمُتَّقِينَ സൂക്ഷമതയുള്ളവര്‍ (ഭയഭക്തന്മാര്‍) ക്കാകുന്നു.
7:128മൂസാ തന്റെ ജനങ്ങളോടു പറഞ്ഞു: "നിങ്ങള്‍ അല്ലാഹുവിനോടു സഹായമര്‍ത്ഥിക്കുകയും, ക്ഷമിക്കുകയും ചെയ്യുവിന്‍. നിശ്ചയമായും, ഭൂമി അല്ലാഹുവിന്റേതാകുന്നു; അവന്റെ അടിയാന്‍മാരില്‍ നിന്നു അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു അവന്‍ അതിനെ അവകാശപ്പെടുത്തിക്കൊടുക്കുന്നു.പര്യവസാനമാകട്ടെ, സൂക്ഷമത പാലിക്കുന്നവര്‍ക്കു (ഗുണകരം) ആയിരിക്കും.
132. وَقَالُوا അവര്‍ പറയുകയും ചെയ്തു مَهْمَا എന്തുതന്നെ تَأْتِنَا بِهِ നീ അതു കൊണ്ടുവന്നാലും مِنْ آيَةٍ വല്ല ദൃഷ്ടാന്തമായിട്ടു لِّتَسْحَرَنَا ഞങ്ങളെ നീ പകിട്ടാക്കുവാന്‍, വശീകരിക്കുവാന്‍ بِهَا അതു കൊണ്ടു فَمَا نَحْنُ എന്നാല്‍ ഞങ്ങളല്ല لَكَ നിന്നെ بِمُؤْمِنِينَ വിശ്വസിക്കുന്നവര്‍.
7:132അവര്‍ (ഇങ്ങിനെ) പറയുകയും ചെയ്തു: "(മൂസാ) നീ ഞങ്ങളെ പകിട്ടാ(ക്കി വശീകരി)ക്കുവാന്‍വേണ്ടി ദൃഷ്ടാന്തമായിക്കൊണ്ട് എന്തുതന്നെ ഞങ്ങള്‍ക്കു കൊണ്ടു വന്നാലും, ഞങ്ങള്‍ നിന്നെ വിശ്വസിക്കുന്നവരല്ല (തന്നെ)."
وَلَمَّا وَقَعَ സംഭവിച്ച (ഉണ്ടായ) പ്പോള്‍ عَلَيْهِمُ അവരുടെമേല്‍, അവരില്‍ الرِّجْزُ കുലുക്കം, മ്ലേച്ഛത (ശിക്ഷ) قَالُوا അവര്‍ പറഞ്ഞു يَا مُوسَى മൂസാ ادْعُ لَنَا ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക رَبَّكَ നിന്റെ റബ്ബിനോടു بِمَا عَهِدَ അവന്‍ കരാറു (ഉത്തരവു) നല്‍കിയ പ്രകാരം (നല്‍കിയതുകൊണ്ടു) عِندَكَ നിന്റെ അടുക്കല്‍ لَئِن كَشَفْتَ നീ നീക്കി (തുറവിയാക്കി) തന്നെങ്കില്‍ عَنَّا ഞങ്ങളില്‍ നിന്നു الرِّجْزَ ശിക്ഷയെ لَنُؤْمِنَنَّ لَكَ നിശ്ചയമായും ഞങ്ങള്‍ നിന്നെ വിശ്വസിക്കുക തന്നെ ചെയ്യും وَلَنُرْسِلَنَّ ഞങ്ങള്‍ അയക്കുകയും തന്നെ ചെയ്യും مَعَكَ നിന്റെ കൂടെ بَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികളെ.
7:134അവരുടെ മേല്‍ ശിക്ഷ ഭവിച്ചപ്പോള്‍, അവര്‍ പറഞ്ഞു: "മൂസാ, നിന്റെ റബ്ബു നിന്റെ അടുക്കല്‍ കരാറു നല്‍കിയ (നിശ്ചയ) പ്രകാരം, അവനോടു ഞങ്ങള്‍ക്കുവേണ്ടി നീ പ്രാര്‍ത്ഥിക്കുക. ഞങ്ങളില്‍ നിന്നു (ഈ) ശിക്ഷ നീ (നീക്കി) തുറവിയാക്കിത്തന്നുവെങ്കില്‍, നിശ്ചയമായും ഞങ്ങള്‍ നിന്നെ വിശ്വസിക്കുകതന്നെ ചെയ്യും. നിന്നോടൊപ്പം ഇസ്രാഈല്‍ സന്തതികളെ ഞങ്ങള്‍ അയച്ചു തരുകയും തന്നെ ചെയ്യുന്നതാണ്."
فَلَمَّا كَشَفْنَا എന്നിട്ടും നാം തുറവിയാക്കി (നീക്കി) യപ്പോള്‍ عَنْهُمُ അവരില്‍ നിന്നു الرِّجْزَ ശിക്ഷയെ إِلَىٰ أَجَلٍ ഒരവധിവരെ هُم അവര്‍ بَالِغُوهُ അതിങ്കല്‍ എത്തുന്നവരാണു إِذَا هُمْ അപ്പോള്‍ അവര്‍ (അതാ) يَنكُثُونَ ലംഘിക്കുന്നു.
7:135എന്നാല്‍, ഒരു അവധി - അതവര്‍ പ്രാപിക്കും - വരെ നാം അവരില്‍ നിന്നു ശിക്ഷയെ (നീക്കി) തുറവിയാക്കിയപ്പോള്‍, അപ്പോള്‍, (അതാ) അവര്‍ (വാക്കു) ലംഘിക്കുന്നു!
فَانتَقَمْنَا مِنْهُمْ അപ്പോള്‍ അവരോടു നാം പ്രതികാര (ശിക്ഷാ) നടപടിയെടുത്തു فَأَغْرَقْنَاهُمْ അങ്ങനെ നാം അവരെ മുക്കി فِي الْيَمِّ സമുദ്രത്തില്‍ بِأَنَّهُمْ അവരാണെന്നതുകൊണ്ടു, അവര്‍ (ആയ) കാരണത്താല്‍ كَذَّبُوا വ്യാജമാക്കി (എന്ന) بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളെ وَكَانُوا അവര്‍ ആയിരിക്കുക (ആയിത്തീരുക) യും ചെയ്തു (വെന്ന) عَنْهَا അവയെപ്പറ്റി غَافِلِينَ അശ്രദ്ധര്‍.
7:136അപ്പോള്‍ നാം അവരോടു പ്രതികാര (ശിക്ഷാ) നടപടിയെടുത്തു; അങ്ങനെ, അവരെ നാം സമുദ്രത്തില്‍ മുക്കി (നശിപ്പിച്ചു); (അതെ) നമ്മുടെ ദൃഷ്ടാന്തങ്ങളെ അവര്‍ വ്യാജമാക്കുകയും, അവയെപ്പറ്റി അവര്‍ അശ്രദ്ധരായിരിക്കുകയും ചെയ്ത കാരണത്താല്‍.
وَأَوْرَثْنَا നാം അവകാശപ്പെടുത്തി (അനന്തരമാക്കി) കൊടുക്കുകയും ചെയ്തു الْقَوْمَ ജനങ്ങള്‍ക്കു الَّذِينَ كَانُوا ആയിരുന്നതായ يُسْتَضْعَفُونَ അവര്‍ ബലഹീനരാക്കപ്പെടും, അവര്‍ക്കു ദുര്‍ബ്ബലത കല്‍പിക്കപ്പെടും مَشَارِقَ ഉദയ (കിഴക്കു) സ്ഥല (ഭാഗ)ങ്ങളെ الْأَرْضِ (ആ) ഭൂമിയുടെ وَمَغَارِبَهَا അതിന്റെ അസ്തമന (പടിഞ്ഞാറു) സ്ഥല (ഭാഗ)ങ്ങളെയും الَّتِي بَارَكْنَا നാം അനുഗ്രഹം - അഭിവൃദ്ധി - ആശിര്‍വാദം നല്‍കിയതായ فِيهَا അതില്‍ وَتَمَّتْ പൂര്‍ത്തിയാകുകയും ചെയ്തു كَلِمَتُ رَبِّكَ നിന്റെ റബ്ബിന്റെ വാക്കു, വാക്യം الْحُسْنَىٰ വളരെ നല്ല, അതിസുന്ദരമായ, ഏറ്റം നല്ല عَلَىٰ بَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികളില്‍, ഇസ്രാഈല്യര്‍ക്കു بِمَا صَبَرُوا അവര്‍ ക്ഷമിച്ച (സഹിച്ച) തു നിമിത്തം وَدَمَّرْنَا നാം തകര്‍ത്തുക (താറുമാറാക്കുക) യും ചെയ്തു مَا كَانَ ആയിരുന്നതു يَصْنَعُ പ്രവര്‍ത്തിക്കും, ഉണ്ടാക്കിത്തീര്‍ക്കും فِرْعَوْنُ ഫിര്‍ഔന്‍ وَقَوْمُهُ അവന്റെ ജനതയും وَمَا كَانُوا അവരായിരുന്നതും يَعْرِشُونَ അവര്‍ ഉയര്‍ത്തിയുണ്ടാക്കും, കെട്ടിപ്പൊക്കും.
7:137ബലഹീനരായി ഗണിക്കപ്പെട്ടിരുന്നതായ (ആ) ജനതക്കു നാം അവകാശപ്പെടുത്തികൊടുക്കുകയും ചെയ്തു, നാം അനുഗ്രഹം നല്‍കിയിട്ടുള്ള ഭൂമിയുടെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളെ. നിന്റെ റബ്ബിന്റെ വളരെ നല്ലതായ വാക്കു ഇസ്രാഈല്‍ സന്തതികളില്‍ പൂര്‍ത്തിയാകുകയും ചെയ്തു. അവര്‍ ക്ഷമിച്ചതു നിമിത്തം. ഫിര്‍ഔനും, അവന്റെ ജനങ്ങളും നിര്‍മ്മിച്ചുകൊണ്ടിരുന്നതും, അവര്‍ കെട്ടി ഉയര്‍ത്തിക്കൊണ്ടിരുന്നതും നാം തകര്‍ത്തുകയും ചെയ്തു.
وَجَاوَزْنَا നാം വിട്ടു കടക്കുകയും ചെയ്തു (നാം കടത്തി) بِبَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികളെ الْبَحْرَ സമുദ്രം (ആ) കടല്‍ فَأَتَوْا എന്നിട്ടവര്‍ വന്നു, അങ്ങനെ അവര്‍ ചെന്നു عَلَىٰ قَوْمٍ ഒരു ജനതയുടെ അടുക്കല്‍, ജനതയില്‍, ജനതയിലൂടെ يَعْكُفُونَ അവര്‍ ഭജനമിരിക്കുന്നു عَلَىٰ أَصْنَامٍ ചില ബിംബങ്ങളുടെ അടുക്കല്‍ لَّهُمْ തങ്ങളുടെ قَالُوا അവര്‍ പറഞ്ഞു يَا مُوسَى മൂസാ اجْعَل لَّنَا ഞങ്ങള്‍ക്കു നീ (താങ്കള്‍) ഏര്‍പ്പെടുത്തിത്തരുക, ആക്കിത്തരണം إِلَـٰهًا ഒരാരാധ്യ വസ്തുവെ (ദൈവത്തെ) كَمَا لَهُمْ അവര്‍ക്കു (ഇവര്‍ക്കു) ള്ളതുപോലെ آلِهَةٌ ആരാധ്യ വസ്തുക്കള്‍ (ദൈവങ്ങള്‍) قَالَ അദ്ദേഹം പറഞ്ഞു إِنَّكُمْ നിശ്ചയമായും നിങ്ങള്‍ قَوْمٌ ഒരു ജനതയാണു تَجْهَلُونَ വിവരമില്ലാത്ത (അജ്ഞരായ - വിഡ്ഢികളായ - മൂഢന്മാരായ).
7:138ഇസ്രാഈല്‍ സന്തതികളെ നാം സമുദ്രം വിട്ടു കടത്തി (രക്ഷപ്പെടുത്തി); എന്നിട്ടു തങ്ങളുടെ ചില ബിംബങ്ങളുടെ അരികില്‍ ഭജനമിരിക്കുന്ന ഒരു ജനതയുടെ അടുക്കല്‍ അവര്‍ വന്നു (ചേര്‍ന്നു). അവര്‍ പറഞ്ഞു: "മൂസാ, ഇവര്‍ക്കു ചില ദൈവങ്ങളുള്ളതുപോലെ, ഞങ്ങള്‍ക്കു ഒരു ദൈവത്തെ നീ ഏര്‍പ്പെടുത്തിത്തരണം." അദ്ദേഹം പറഞ്ഞു: "നിശ്ചയമായും നിങ്ങള്‍, അറിവില്ലാത്ത ഒരു (മൂഢ) ജനതയാകുന്നു.
وَإِذْ أَنجَيْنَاكُم നിങ്ങളെ നാം രക്ഷപ്പെടുത്തിയ സന്ദര്‍ഭം مِّنْ آلِ فِرْعَوْنَ ഫിര്‍ഔന്റെ കൂട്ടരില്‍ നിന്നു يَسُومُونَكُمْ അവര്‍ നിങ്ങള്‍ക്കു അനുഭവിപ്പിച്ചുകൊണ്ടിരിക്കെ سُوءَ الْعَذَابِ ദുഷിച്ച (കടുത്ത - മോശകരമായ) ശിക്ഷ يُقَتِّلُونَ അവര്‍ അറുകൊല ചെയ്തുകൊണ്ടിരുന്ന (കൊണ്ടിരിക്കെ) أَبْنَاءَكُمْ നിങ്ങളുടെ ആണ്‍മക്കളെ وَيَسْتَحْيُونَ അവര്‍ ജീവിക്കുമാറാക്കുക (ബാക്കിയാക്കുക)യും نِسَاءَكُمْ നിങ്ങളുടെ സ്ത്രീകളെ وَفِي ذَٰلِكُم അതിലുണ്ടു بَلَاءٌ ഒരു പരീക്ഷണം مِّن رَّبِّكُمْ നിങ്ങളുടെ റബ്ബില്‍ നിന്നും عَظِيمٌ വമ്പിച്ച.
7:141(ഇസ്രാഈല്‍ സന്തതികളേ) ഫിര്‍ഔന്റെ കൂട്ടര്‍ നിങ്ങള്‍ക്കു കടുത്ത ശിക്ഷ അനുഭവിപ്പിച്ചുകൊണ്ടിരിക്കെ അവരില്‍ നിന്നു നിങ്ങളെ നാം രക്ഷപ്പെടുത്തിയ സന്ദര്‍ഭം (ഓര്‍ക്കുക). നിങ്ങളുടെ ആണ്‍മക്കളെ അവര്‍ അറുകൊല നടത്തുകയും, നിങ്ങളുടെ സ്ത്രീക(ളായ മക്ക)ളെ ജീവിക്കുവാന്‍ വിടുകയും ചെയ്തിരുന്നു. അതില്‍ (നിങ്ങള്‍ക്കു) നിങ്ങളുടെ റബ്ബിങ്കല്‍ നിന്നുള്ള വമ്പിച്ച ഒരു പരീക്ഷണം ഉണ്ടായിരുന്നു.
وَوَاعَدْنَا നാം വാഗ്ദാനം (കരാര്‍) നടത്തി (നിശ്ചയം ചെയ്തു) مُوسَىٰ മൂസായോടു, മൂസയുമായി ثَلَاثِينَ لَيْلَةً മുപ്പതു രാത്രിക്ക് (ദിവസത്തേക്ക്) وَأَتْمَمْنَاهَا അവയെ (അതിനെ) നാം പൂര്‍ത്തിയാക്കുകയും ചെയ്തു بِعَشْرٍ ഒരു പത്തു കൊണ്ടു فَتَمَّ അങ്ങനെ പൂര്‍ത്തിയായി, തികഞ്ഞു مِيقَاتُ നിശ്ചിത സമയം, സമയ നിശ്ചയം رَبِّهِ തന്റെ റബ്ബിന്റെ أَرْبَعِينَ لَيْلَةً നാല്‍പതു രാത്രി (ദിവസം) وَقَالَ مُوسَىٰ മൂസാ പറയുകയും ചെയ്തു لِأَخِيهِ തന്റെ സഹോദരന്‍ هَارُونَ ഹാറൂനോടു اخْلُفْنِي നീ എനിക്കു പിന്‍ഗാമിയാകുക (പ്രതിനിധികരിക്കുക) فِي قَوْمِي എന്റെ ജനതയില്‍ وَأَصْلِحْ നന്നാക്കുക (നല്ലതു പ്രവര്‍ത്തിക്കുക) യും ചെയ്യുക وَلَا تَتَّبِعْ പിന്‍പറ്റുകയും ചെയ്യരുതു سَبِيلَ മാര്‍ഗ്ഗം, വഴി الْمُفْسِدِينَ നാശം (കുഴപ്പം) ഉണ്ടാക്കുന്നവരുടെ.
7:142മൂസായോടു (ഒരു) മുപ്പതു രാത്രിക്കു നാം വാഗ്ദാനം നടത്തുകയുണ്ടായി; അതിനെ (വീണ്ടും) ഒരു പത്തു (രാത്രി) കൊണ്ടു നാം പൂര്‍ത്തിയാക്കുകയും ചെയ്തു. അങ്ങനെ, അദ്ദേഹത്തിന്റെ റബ്ബിന്റെ നിശ്ചിത സമയം നാല്‍പതു രാത്രിയായി തികഞ്ഞു.
മൂസാ തന്റെ സഹോദരന്‍ ഹാറൂനോടു പറയുകയും ചെയ്തു: "(എന്റെ അഭാവത്തില്‍) നീ എന്നെ പ്രതിനിധികരിക്കുക; നീ നല്ലതു പ്രവര്‍ത്തിക്കുകയും ചെയ്യുക; കുഴപ്പമുണ്ടാക്കുന്നവരുടെ മാര്‍ഗ്ഗത്തെ നീ പിന്‍പറ്റുകയും ചെയ്യരുത്."
وَلَمَّا جَاءَ വന്നപ്പോള്‍, വന്നപ്പോഴോ مُوسَىٰ മൂസാ لِمِيقَاتِنَا നമ്മുടെ നിശ്ചിത സമയത്തേക്കു وَكَلَّمَهُ അദ്ദേഹത്തോടു സംസാരിക്കുകയും ചെയ്തു رَبُّهُ അദ്ദേഹത്തിന്റെ റബ്ബു قَالَ അദ്ദേഹം പറഞ്ഞു رَبِّ എന്റെ റബ്ബേ أَرِنِي എനിക്കു കാണിച്ചു തരണം أَنظُرْ إِلَيْكَ നിന്നിലേക്കു ഞാന്‍ നോക്കട്ടെ (കാണട്ടെ) قَالَ അവന്‍ പറഞ്ഞു لَن تَرَانِي നിശ്ചയമായും നീ എന്നെ കാണുന്നതല്ല, കാണുകയില്ല തന്നെ وَلَـٰكِنِ എങ്കിലും, എന്നാല്‍ انظُرْ നീ നോക്കുക إِلَى الْجَبَلِ മലയിലേക്കു فَإِنِ اسْتَقَرَّ എന്നിട്ടു (അതായതു) അതു ഉറച്ചു (സ്ഥിരപ്പെട്ടു) നിന്നെങ്കില്‍ مَكَانَهُ അതിന്റെ സ്ഥാനത്തു فَسَوْفَ എന്നാല്‍ വഴിയെ تَرَانِي നീ എന്നെ കാണും فَلَمَّا تَجَلَّىٰ എന്നിട്ടു (അങ്ങനെ) വെളിപ്പെട്ടപ്പോള്‍ رَبُّهُ അദ്ദേഹത്തിന്റെ റബ്ബ് لِلْجَبَلِ മലയിലേക്കു, പര്‍വ്വതത്തിനു جَعَلَهُ അതു (അവന്‍) അതിനെ ആക്കി دَكًّا പൊടി, തുരുമ്പല്‍ وَخَرَّ (അടഞ്ഞ്) വീഴുകയും ചെയ്തു مُوسَىٰ മൂസാ صَعِقًا ബോധമറ്റവനായി, നിശ്ചേഷ്ടനായി فَلَمَّا أَفَاقَ എന്നിട്ട് അദ്ദേഹത്തിനു ബോധം വന്നപ്പോള്‍ قَالَ അദ്ദേഹം പറഞ്ഞു سُبْحَانَكَ നീ മഹാ പരിശുദ്ധന്‍, നിനക്കു സ്തോത്രം تُبْتُ ഞാന്‍ പശ്ചാത്തപിച്ചു മടങ്ങി إِلَيْكَ നിന്നിലേക്കു وَأَنَا ഞാനാകട്ടെ أَوَّلُ ഒന്നാമത്തേവനാണു الْمُؤْمِنِينَ സത്യവിശ്വാസികളില്‍.
7:143നമ്മുടെ നിശ്ചിത സമയത്തേക്കു മൂസാ വരുകയും, അദ്ദേഹത്തിന്റെ റബ്ബു അദ്ദേഹത്തോടു സംസാരിക്കുകയും ചെയ്തപ്പോള്‍ അദ്ദേഹം പറഞ്ഞു: "എന്റെ റബ്ബേ! എനിക്കു (നിന്നെ) കാട്ടിത്തരേണമേ - ഞാന്‍ നിന്നിലേക്കു (ഒന്നു) നോക്കിക്കാണട്ടെ!" അവന്‍ പറഞ്ഞു: "നീ എന്നെ കാണുകയില്ല തന്നെ; എങ്കിലും നീ (ആ) മലയിലേക്കു നോക്കുക; (അതായതു:) എന്നിട്ട് അതു അതിന്റെ സ്ഥാനത്തു ഉറച്ചു നിന്നുവെങ്കില്‍ വഴിയെ നീ എന്നെ കണ്ടുകൊള്ളും." അങ്ങനെ, അദ്ദേഹത്തിന്റെ റബ്ബ് മലയിലേക്കു വെളിപ്പെട്ടപ്പോള്‍, അതു അതിനെ പൊടിയാക്കി (തകര്‍ത്തു); മൂസാ ബോധമറ്റവനായി വീഴുകയും ചെയ്തു. എന്നിട്ടു അദ്ദേഹത്തിനു ബോധം വന്നപ്പോള്‍, അദ്ദേഹം പറഞ്ഞു: "നീ മഹാ പരിശുദ്ധന്‍ [-നിനക്കു സ്തോത്രം]! ഞാന്‍ നിന്നിലേക്കു പശ്ചാത്തപിച്ചു മടങ്ങി; ഞാന്‍ സത്യവിശ്വാസികളില്‍ ഒന്നാമത്തേവനുമാകുന്നു."
قَالَ അവന്‍ പറഞ്ഞു يَا مُوسَىٰ മൂസാ إِنِّي നിശ്ചയമായും ഞാന്‍ اصْطَفَيْتُكَ നിന്നെ തിരഞ്ഞു (തെളിയിച്ചു) എടുത്തിരിക്കുന്നു عَلَى النَّاسِ മനുഷ്യരെക്കാള്‍ بِرِسَالَاتِي എന്റെ ദൗത്യങ്ങള്‍കൊണ്ടു وَبِكَلَامِي എന്റെ സംസാരം കൊണ്ടും فَخُذْ അതിനാല്‍ എടുത്തു (പിടിച്ചു - സ്വീകരിച്ചു) കൊള്ളുക مَا آتَيْتُكَ നിനക്കു ഞാന്‍ നല്‍കിയതു وَكُن ആയിരിക്കുകയും ചെയ്യുക مِّنَ الشَّاكِرِينَ നന്ദി കാണിക്കുന്നവരുടെ.
7:144അവന്‍ [റബ്ബ്] പറഞ്ഞു: "മൂസാ, നിശ്ചയമായും, എന്റെ ദൗത്യങ്ങള്‍ കൊണ്ടും, എന്റെ സംസാരം കൊണ്ടും നിന്നെ ഞാന്‍ (മറ്റു) മനുഷ്യരെക്കാള്‍ (പ്രത്യേകമാക്കി) തിരഞ്ഞെടുത്തിരിക്കുന്നു. അതിനാല്‍, ഞാന്‍ നിനക്കു നല്‍കിയതു നീ എടുത്തു [സ്വീകരിച്ചു] കൊള്ളുക. നീ നന്ദി കാണിക്കുന്നവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യുക."
وَكَتَبْنَا നാം എഴുതുക (എഴുതിക്കൊടുക്കുക) യും ചെയ്തു لَهُ അദ്ദേഹത്തിനു فِي الْأَلْوَاحِ പലകകളില്‍ مِن كُلِّ شَيْءٍ എല്ലാ കാര്യത്തെക്കുറിച്ചും, എല്ലാ കാര്യത്തില്‍ നിന്നും مَّوْعِظَةً അതായതു സദുപദേശം وَتَفْصِيلًا വിശദീകരണവും لِّكُلِّ شَيْءٍ എല്ലാ കാര്യത്തിനും فَخُذْهَا അതിനാല്‍ അതു(അവ) എടുത്തു (പിടിച്ചു - സ്വീകരിച്ചു) കൊള്ളുക بِقُوَّةٍ ശക്തിയോടെ, ബലത്തില്‍ وَأْمُرْ കല്‍പിക്കുകയും ചെയ്യുക قَوْمَكَ നിന്റെ ജനങ്ങളോടു يَأْخُذُوا അവര്‍ എടുക്കട്ടെ, (സ്വീകരിക്കുവാന്‍) بِأَحْسَنِهَا അവയിലെ(അതിലെ) വളരെ നല്ലതിനെ (നല്ല കാര്യങ്ങളെ) سَأُرِيكُمْ നിങ്ങള്‍ക്കു ഞാന്‍ വഴിയെ കാട്ടിത്തരും دَارَ പാര്‍പ്പിടം, ഭവനം, വസതി الْفَاسِقِينَ തോന്നിയവാസി (ധിക്കാരി) കളുടെ.
7:145അദ്ദേഹത്തിനു [മൂസാക്കു] എല്ലാ കാര്യങ്ങളെക്കുറിച്ചും പലകകളില്‍ നാം എഴുതിക്കൊടുക്കുകയും ചെയ്തു. അതായതു, സദുപദേശവും, എല്ലാ കാര്യത്തിനുമുള്ള വിശദീകരണവും. (നാം പറയുകയും ചെയ്തു:) "അതിനാല്‍ നീ അവയെ ബലത്തോടെ എടുത്തു [സ്വീകരിച്ചു] കൊള്ളുക; നിന്റെ ജനങ്ങളോട് അവയിലെ വളരെ നല്ല കാര്യങ്ങളെ അവര്‍ സ്വീകരിക്കുവാന്‍ കല്‍പിക്കുകയും ചെയ്യുക. തോന്നിയവാസികളുടെ പാര്‍പ്പിടം ഞാന്‍ നിങ്ങള്‍ക്കു വഴിയെ കാണിച്ചു തരാം."
سَأَصْرِفُ ഞാന്‍ തിരിച്ചു വിടും, തിരിച്ചു വിട്ടേക്കും عَنْ آيَاتِيَ എന്റെ ദൃഷ്ടാന്തങ്ങളില്‍ നിന്നു الَّذِينَ യാതൊരുകൂട്ടരെ يَتَكَبَّرُونَ അഹംഭാവം നടിക്കുന്ന, വലുപ്പം കാണിക്കുന്ന فِي الْأَرْضِ ഭൂമിയില്‍ بِغَيْرِ الْحَقِّ ന്യായം (കാര്യം - അവകാശം) ഇല്ലാതെ وَإِن يَرَوْا അവര്‍ കാണുന്നപക്ഷം, കണ്ടാലും كُلَّ آيَةٍ എല്ലാ ദൃഷ്ടാന്തവും لَّا يُؤْمِنُوا بِهَا അതില്‍ അവര്‍ വിശ്വസിക്കുകയില്ല وَإِن يَرَوْا അവര്‍ കാണുന്നപക്ഷം, കണ്ടാലാകട്ടെ سَبِيلَ الرُّشْدِ തന്റേടത്തിന്റെ മാര്‍ഗ്ഗം, നേര്‍വഴി لَا يَتَّخِذُوهُ അതവര്‍ ആക്കുക (സ്വീകരിക്കുക) യില്ല سَبِيلًا മാര്‍ഗ്ഗമായിട്ടു, വഴിയായിട്ടു وَإِن يَرَوْا അവര്‍ കണ്ടുവെങ്കിലോ سَبِيلَ الْغَيِّ പിഴവിന്റെ മാര്‍ഗ്ഗം يَتَّخِذُوهُ അതവര്‍ ആക്കും, സ്വീകരിക്കും سَبِيلًا മാര്‍ഗ്ഗമായി ذَٰلِكَ അതു بِأَنَّهُمْ كَذَّبُوا അവര്‍ വ്യാജമാക്കിയിരിക്കുന്നതുകൊണ്ടാണ് بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളെ وَكَانُوا അവര്‍ ആയിരിക്കുകയും عَنْهَا അവയെപ്പറ്റി غَافِلِينَ അശ്രദ്ധര്‍.
7:146ന്യായമില്ലാതെ ഭൂമിയില്‍ അഹംഭാവം നടിച്ചു കൊണ്ടിരിക്കുന്നവരെ എന്റെ ദൃഷ്ടാന്തങ്ങളില്‍ നിന്നു ഞാന്‍ തിരിച്ചുവിടുന്നതാണ്. എല്ലാ ദൃഷ്ടാന്തവും കണ്ടാലും അവര്‍ അവയില്‍ വിശ്വസിക്കുകയില്ല. തന്റേടത്തിന്റെ (നേര്‍) മാര്‍ഗ്ഗം കണ്ടാല്‍ അതിനെ അവര്‍ ഒരു മാര്‍ഗ്ഗമായി സ്വീകരിക്കുകയുമില്ല. പിഴവിന്റെ (ദുര്‍) മാര്‍ഗ്ഗം കണ്ടാല്‍ അതിനെ അവര്‍ ഒരു മാര്‍ഗ്ഗമായി സ്വീകരിക്കുകയും ചെയ്യും. അതു, നമ്മുടെ ദൃഷ്ടാന്തങ്ങളെ അവര്‍ വ്യാജമാക്കുകയും, അവയെക്കുറിച്ചു അശ്രദ്ധരായിരിക്കുകയും ചെയ്തതുകൊണ്ടത്രെ.
وَاتَّخَذَ ഉണ്ടാക്കിത്തീര്‍ത്തു قَوْمُ مُوسَىٰ മൂസായുടെ ജനത ജനത مِن بَعْدِهِ അദ്ദേഹത്തിനു ശേഷം مِنْ حُلِيِّهِمْ അവരുടെ ആഭരണംകൊണ്ടു عِجْلًا ഒരു പശുക്കുട്ടി, മൂരിക്കുട്ടി جَسَدًا ഒരു ശരീരം, തടി لَّهُ خُوَارٌ അതിനു മുക്കുറ (ശബ്ദം) (ഉണ്ട്) ഉള്ളതായ أَلَمْ يَرَوْا അവര്‍ കണ്ടില്ലേ, അവര്‍ക്കു കണ്ടുകൂടേ أَنَّهُ അതു (ആണ്) എന്നു لَا يُكَلِّمُهُمْ അവരോടു സംസാരിക്കുന്നില്ല (എന്നു) وَلَا يَهْدِيهِمْ അവര്‍ക്കു കാട്ടിക്കൊടുക്കു (അവരെ നയിക്കു) ന്നുമില്ല سَبِيلًا ഒരു മാര്‍ഗ്ഗവും, ഒരു വഴിക്കും اتَّخَذُوهُ അതിനെ അവരുണ്ടാക്കി وَكَانُوا അവരായിരുന്നുതാനും ظَالِمِينَ അക്രമികള്‍.
7:148മൂസാ (പോയതി)ന്റെ ശേഷം അദ്ദേഹത്തിന്റെ ജനത അവരുടെ ആഭരണം കൊണ്ടു ഒരു പശുക്കുട്ടിയെ - മുക്കുറ (ശബ്ദം) ഉള്ളതായ ഒരു ശരീരം [സ്വരൂപം] - ഉണ്ടാക്കിത്തീര്‍ത്തു. [അതിനെ ആരാധിച്ചു വന്നു.] അവര്‍ക്കു കണ്ടുകൂടേ, അതവരോടു സംസാരിക്കുന്നുമില്ല, ഒരു മാര്‍ഗ്ഗവും അവര്‍ക്കു കാട്ടിക്കൊടുക്കുന്നുമില്ല എന്നു?! (അതെ) അതവര്‍ ഉണ്ടാക്കി അവര്‍ അക്രമികളുമായിരുന്നു.
وَلَمَّا سُقِطَ വീഴുകയുണ്ടായപ്പോള്‍ فِي أَيْدِيهِمْ അവരുടെ കൈകളില്‍ وَرَأَوْا അവര്‍ കാണുകയും أَنَّهُمْ അവര്‍ (ആകുന്നു) എന്നു قَدْ ضَلُّوا തങ്ങള്‍ വഴിപിഴച്ചിട്ടുണ്ടെന്നു (എന്നു) قَالُوا അവര്‍ പറഞ്ഞു لَئِن لَّمْ തീര്‍ച്ചയായും ഇല്ലെങ്കില്‍ يَرْحَمْنَا നമ്മോട് (നമുക്കു) കരുണ ചെയ്തി(ല്ലെങ്കില്‍) رَبُّنَا നമ്മുടെ റബ്ബു وَيَغْفِرْ لَنَا അവന്‍ നമുക്കു പൊറുക്കുകയും لَنَكُونَنَّ നിശ്ചയമായും നാം ആയിരിക്കുക തന്നെ ചെയ്യും مِنَ الْخَاسِرِينَ നഷ്ടക്കാരില്‍പെട്ട(വര്‍).
7:149അവര്‍ കൈകളില്‍ വീഴുക [ഖേദിച്ചു തലതാഴ്ത്തുക] യും, തങ്ങള്‍ വഴിപിഴച്ചിട്ടുണ്ടെന്നു കാണുകയും ചെയ്തപ്പോള്‍, അവര്‍ പറഞ്ഞു: "തീര്‍ച്ചയായും, നമ്മുടെ റബ്ബ് നമ്മോട് കരുണ കാണിക്കുകയും, നമുക്കു പൊറുത്തു തരുകയും ചെയ്തില്ലെങ്കില്‍, നാം നഷ്ടക്കാരില്‍പെട്ടവരായിത്തീരുകതന്നെ ചെയ്യും!".
وَلَمَّا رَجَعَ മടങ്ങിയപ്പോള്‍ مُوسَىٰ മൂസാ إِلَىٰ قَوْمِهِ അദ്ദേഹത്തിന്റെ ജനതയിലേക്കു غَضْبَانَ കുപിതനായി, ദ്വേഷ്യപ്പെട്ടവനായിട്ടു أَسِفًا ഖേദക്കാരനായി, ദുഃഖിതനായിട്ടു قَالَ അദ്ദേഹം പറഞ്ഞു بِئْسَمَا യാതൊന്നു എത്രയോ (വളരെ) ചീത്ത, ദുഷിച്ചതു خَلَفْتُمُونِي നിങ്ങള്‍ എനിക്കു (എന്റെ) പിന്നില്‍ ചെയ്ത مِن بَعْدِي എന്റെ ശേഷം أَعَجِلْتُمْ നിങ്ങള്‍ ധൃതിപ്പെട്ടോ, ബദ്ധപ്പാടു കാട്ടിയോ أَمْرَ കല്‍പനക്കു, കല്‍പനയെ(ക്കാള്‍) رَبِّكُمْ നിങ്ങളുടെ റബ്ബിന്റെ وَأَلْقَى അദ്ദേഹം ഇടുകയും ചെയ്തു الْأَلْوَاحَ പലകകളെ وَأَخَذَ പിടിക്കുകയും ചെയ്തു بِرَأْسِ തലക്കു, തലയെ أَخِيهِ തന്റെ സഹോദരന്റെ يَجُرُّهُ അതു വലിച്ചുകൊണ്ടു إِلَيْهِ തന്നിലേക്കു قَالَ അദ്ദേഹം പറഞ്ഞു ابْنَ أُمَّ എന്റെ ഉമ്മയുടെ മകനേ, മാതൃപുത്രാ إِنَّ الْقَوْمَ നിശ്ചയമായും (ഈ) ജനത اسْتَضْعَفُونِي എന്നെ ബലഹീനനാക്കി (ദുര്‍ബ്ബലനാക്കി) وَكَادُوا يَقْتُلُونَنِي അവര്‍ എന്നെ കൊല്ലുമാറാവുകയും ചെയ്തു فَلَا تُشْمِتْ അതിനാല്‍ നീ സന്തോഷപ്പെടുത്തരുതു بِيَ എന്നെകൊണ്ടു, ഞാന്‍ മൂലം الْأَعْدَاءَ ശത്രുക്കളെ وَلَا تَجْعَلْنِي എന്നെ നീ ആക്കുകയും ചെയ്യരുതു مَعَ الْقَوْمِ ജനങ്ങളോടു കൂടെ(കൂട്ടത്തില്‍) الظَّالِمِينَ അക്രമികളായ.
7:150കുപിതനായും, ദുഃഖിതനായും കൊണ്ടു മൂസാ തന്റെ ജനതയിലേക്കു മടങ്ങി വന്നപ്പോള്‍, അദ്ദേഹം പറഞ്ഞു: "എന്റെ (പോക്കിനു) ശേഷം നിങ്ങള്‍ എന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതു എത്രയോ ചീത്ത! നിങ്ങളുടെ റബ്ബിന്റെ കല്‍പനക്കു (കാത്തിരിക്കാതെ) നിങ്ങള്‍ ധൃതികാട്ടിയോ?!" അദ്ദേഹം പലകകള്‍ ഇടുകയും ചെയ്തു; തന്റെ സഹോദരന്റെ തല (മുടി) പിടിച്ചു തന്നിലേക്കു വലിക്കുകയും ചെയ്തു. അദ്ദേഹം [സഹോദരന്‍] പറഞ്ഞു: "എന്റെ മാതൃപുത്രാ [ഏകോദര സഹോദരാ]! നിശ്ചയമായും, (ഈ) ജനങ്ങള്‍ എന്നെ ബലഹീനനാക്കിത്തീര്‍ക്കുകയും, എന്നെ അവര്‍ കൊലപ്പെടുത്തുമാറാകുകയും ചെയ്തു. ആകയാല്‍, എന്നെ (നിന്ദിച്ചു) കൊണ്ട് നീ ശത്രുക്കളെ സന്തോഷപ്പെടുത്തരുതേ! എന്നെ നീ (ഈ) അക്രമികളോടു കൂടെ [അക്രമികളുടെ പക്ഷക്കാരന്‍] ആക്കുകയും ചെയ്യരുത്."
قَالَ رَبِّ അദ്ദേഹം പറഞ്ഞു റബ്ബേ اغْفِرْ لِي എനിക്കു പൊറുത്തു തരണേ وَلِأَخِي എന്റെ സഹോദരനും وَأَدْخِلْنَا ഞങ്ങളെ പ്രവേശിപ്പിക്കുകയും വേണമേ فِي رَحْمَتِكَ നിന്റെ കാരുണ്യത്തില്‍, ദയവില്‍ وَأَنتَ നീയാകട്ടെ, നീയോ أَرْحَمُ ഏറ്റവും കരുണയുള്ളവനാകുന്നു الرَّاحِمِينَ കരുണ ചെയ്യുന്നവരില്‍.
7:151അദ്ദേഹം [മൂസാ] പറഞ്ഞു: "റബ്ബേ! എനിക്കും, എന്റെ സഹോദരനും നീ പൊറുത്തു തരുകയും, നിന്റെ കാരുണ്യത്തില്‍ ഞങ്ങളെ നീ പ്രവേശിപ്പിക്കുകയും ചെയ്യേണമേ! നീയാകട്ടെ, കരുണ ചെയ്യുന്നവരില്‍ ഏറ്റവും കരുണയുള്ളവനുമാകുന്നു."
إِنَّ നിശ്ചയമായും الَّذِينَ اتَّخَذُوا ഉണ്ടാക്കിയവര്‍ الْعِجْلَ പശു(മൂരി)ക്കുട്ടിയെ سَيَنَالُهُمْ അവര്‍ക്കു എത്തും, ബാധിക്കും غَضَبٌ കോപം, ദേഷ്യം مِّن رَّبِّهِمْ അവരുടെ റബ്ബിങ്കല്‍ നിന്ന് وَذِلَّةٌ നിന്ദ്യതയും فِي الْحَيَاةِ الدُّنْيَا ഐഹിക ജീവിതത്തില്‍ وَكَذَٰلِكَ അപ്രകാരം نَجْزِي നാം പ്രതിഫലം നല്‍കുന്നു الْمُفْتَرِينَ കെട്ടിച്ചമക്കുന്നവര്‍ക്കു.
7:152നിശ്ചയമായും പശുക്കുട്ടിയെ ഉണ്ടാക്കി (ആരാധന നടത്തി) യവര്‍, അവര്‍ക്കു തങ്ങളുടെ റബ്ബിങ്കല്‍ നിന്നു കോപവും, ഐഹിക ജീവിതത്തില്‍ നിന്ദ്യതയും ബാധിക്കുന്നതാണ്. അപ്രകാരമത്രെ, (വ്യാജം) കെട്ടിച്ചമക്കുന്നവര്‍ക്കു നാം പ്രതിഫലം നല്‍കുന്നത്.
وَالَّذِينَ عَمِلُوا പ്രവര്‍ത്തിച്ചവരാകട്ടെ السَّيِّئَاتِ തിന്‍മകളെ ثُمَّ تَابُوا പിന്നെ അവര്‍ പശ്ചാത്തപിച്ചു, മടങ്ങി مِن بَعْدِهَا അതിനു (അവക്കു) ശേഷം وَآمَنُوا വിശ്വസിക്കുകയും ചെയ്തു إِنَّ رَبَّكَ നിശ്ചയമായും നിന്റെ റബ്ബു مِن بَعْدِهَا അതിനുശേഷം لَغَفُورٌ (വളരെ) പൊറുക്കുന്നവന്‍ തന്നെ رَّحِيمٌ കരുണാനിധി.
7:153തിന്‍മകള്‍ പ്രവര്‍ത്തിക്കുകയും, പിന്നീടു അതിനുശേഷം പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും ചെയ്തവരാകട്ടെ, നിശ്ചയമായും, അതിനുശേഷം നിന്റെ റബ്ബു (അവര്‍ക്കു) പൊറുത്തുകൊടുക്കുന്നവനും, കരുണാനിധിയും തന്നെ.
وَلَمَّا سَكَتَ അടങ്ങിയപ്പോള്‍ عَن مُّوسَى മൂസായില്‍നിന്നു, മൂസാക്കു الْغَضَبُ കോപം أَخَذَ അദ്ദേഹം എടുത്തു الْأَلْوَاحَ പലകകളെ وَفِي نُسْخَتِهَا അവയുടെ പകര്‍പ്പില്‍ (എഴുത്തില്‍) ഉണ്ടായിരുന്നു هُدًى മാര്‍ഗ്ഗദര്‍ശനം وَرَحْمَةٌ കാരുണ്യവും لِّلَّذِينَ യാതൊരുവര്‍ക്കു هُمْ അവര്‍ لِرَبِّهِمْ തങ്ങളുടെ റബ്ബിനെക്കുറിച്ചു يَرْهَبُونَ അവര്‍ ഭയപ്പെടുന്നു, പേടിക്കുന്നു.
7:154മൂസായില്‍ നിന്നു കോപം അടങ്ങിയപ്പോള്‍, അദ്ദേഹം പലകകള്‍ എടുത്തു. അവയിലെ എഴുത്തില്‍, തങ്ങളുടെ റബ്ബിനെക്കുറിച്ചു യാതൊരുകൂട്ടര്‍ ഭയപ്പെടുന്നുവോ അവര്‍ക്കു മാര്‍ഗ്ഗദര്‍ശനവും, കാരുണ്യവും ഉണ്ടായിരുന്നു.
وَاخْتَارَ തിരഞ്ഞെടുത്തു مُوسَىٰ മൂസാ قَوْمَهُ തന്റെ ജനതയെ (ജനതയിൽനിന്നു) سَبْعِينَ എഴുപതു رَجُلًا പുരുഷനെ لِّمِيقَاتِنَا നമ്മുടെ (നാമുമായുള്ള) നിശ്ചിത സമയത്തേക്കു فَلَمَّا أَخَذَتْهُمُ എന്നിട്ടു അവരെ പിടിച്ച (അവര്‍ക്കു പിടിപെട്ട)പ്പോള്‍ الرَّجْفَةُ (കഠിന) കമ്പനം قَالَ അദ്ദേഹം പറഞ്ഞു رَبِّ റബ്ബേ لَوْ شِئْتَ നീ ഉദ്ദേശിച്ചിരുന്നെങ്കില്‍ أَهْلَكْتَهُم അവരെ നീ (നിനക്കു) നശിപ്പിക്കാമായിരുന്നു مِّن قَبْلُ മുമ്പേ وَإِيَّايَ എന്നെയും أَتُهْلِكُنَا നീ ഞങ്ങളെ നശിപ്പിക്കുകയാണോ بِمَا فَعَلَ ചെയ്തതു നിമിത്തം السُّفَهَاءُ ഭോഷന്‍മാര്‍, വിഡ്ഢികള്‍ مِنَّا ഞങ്ങളില്‍ നിന്നുള്ള إِنْ هِيَ അതല്ല إِلَّا فِتْنَتُكَ നിന്റെ പരീക്ഷണമല്ലാതെ تُضِلُّ بِهَا അതുമൂലം നീ വഴിപിഴവിലാക്കുന്നു مَن تَشَاءُ നീ ഉദ്ദേശിക്കുന്നവരെ وَتَهْدِي നീ വഴി ചേര്‍ക്കുക (നേര്‍മാര്‍ഗ്ഗത്തിലാക്കുക)യും ചെയ്യുന്നു مَن تَشَاءُ നീ ഉദ്ദേശിക്കുന്നവരെ أَنتَ നീ وَلِيُّنَا ഞങ്ങളുടെ കൈകാര്യകര്‍ത്താവാണു, രക്ഷാധികാരിയാണു فَاغْفِرْ لَنَا അതിനാല്‍ ഞങ്ങള്‍ക്കു പൊറുത്തുതരണേ وَارْحَمْنَا ഞങ്ങള്‍ക്കു (ഞങ്ങളോടു) കരുണ ചെയ്യുകയും വേണമേ وَأَنتَ നീയാകട്ടെ خَيْرُ الْغَافِرِينَ പൊറുക്കുന്നവരില്‍ ഉത്തമനാകുന്നു.
7:155മൂസാ തന്റെ ജനങ്ങളില്‍നിന്നു നമ്മുടെ നിശ്ചിത സമയത്തേക്കു എഴുപതു പുരുഷന്‍മാരെ തിരഞ്ഞെടുത്തു. എന്നിട്ട് അവര്‍ക്കു കഠിന കമ്പനം പിടിപെട്ടപ്പോള്‍, അദ്ദേഹം പറഞ്ഞു: "എന്റെ റബ്ബേ! നീ (വേണമെന്നു) ഉദ്ദേശിച്ചിരുന്നെങ്കില്‍ മുമ്പു (തന്നെ) അവരെയും, എന്നെയും നിനക്കു നശിപ്പിക്കാമായിരുന്നു. ഞങ്ങളില്‍ നിന്നുള്ള ഭോഷന്‍മാര്‍ ചെയ്തതിനു ഞങ്ങളെ നീ നശിപ്പിക്കുന്നുവോ?! അതു നിന്റെ പരീക്ഷണമല്ലാതെ (മറ്റൊന്നും) അല്ല(ല്ലോ); അതുമൂലം, നീ ഉദ്ദേശിക്കുന്നവരെ നീ വഴിപിഴവിലാക്കുന്നു; നീ ഉദ്ദേശിക്കുന്നവരെ നീ നേര്‍മാര്‍ഗ്ഗത്തിലാക്കുകയും ചെയ്യുന്നു. നീ ഞങ്ങളുടെ കൈകാര്യകര്‍ത്താവത്രെ. അതിനാല്‍ ഞങ്ങള്‍ക്കു നീ പൊറുത്തുതരുകയും, ഞങ്ങളോടു കരുണ ചെയ്യുകയും വേണമേ! നീയാകട്ടെ, പൊറുക്കുന്നവരില്‍ വെച്ചു ഉത്തമനുമാകുന്നു.
وَاكْتُبْ എഴുതുക (രേഖപ്പെടുത്തുക) യും ചെയ്യേണമേ لَنَا ഞങ്ങള്‍ക്കു فِي هَـٰذِهِ الدُّنْيَا ഈ ഇഹത്തില്‍ حَسَنَةً നന്മയെ وَفِي الْآخِرَةِ പരത്തിലും إِنَّا هُدْنَا നിശ്ചയമായും ഞങ്ങള്‍ മടങ്ങിയി (ഖേദിച്ചി) രിക്കുന്നു إِلَيْكَ നിന്നിലേക്കു قَالَ അവന്‍ പറഞ്ഞു عَذَابِي എന്റെ ശിക്ഷ أُصِيبُ بِهِ അതിനെ ഞാന്‍ ബാധിപ്പിക്കും, എത്തിക്കുന്നു مَنْ أَشَاءُ ഞാന്‍ ഉദ്ദേശിക്കുന്നവര്‍ക്കു وَرَحْمَتِي എന്റെ കാരുണ്യമാകട്ടെ وَسِعَتْ അതു വിശാലമായിരിക്കുന്നു, വിശാലപ്പെട്ടതാണു كُلَّ شَيْءٍ എല്ലാ വസ്തുവിനും فَسَأَكْتُبُهَا എന്നാല്‍ അതിനെ ഞാന്‍ എഴുതും (രേഖപ്പെടുത്തിവെക്കും) لِلَّذِينَ യാതൊരു കൂട്ടര്‍ക്കു يَتَّقُونَ സൂക്ഷ്മത പാലിക്കുന്ന وَيُؤْتُونَ കൊടുക്കുകയും ചെയ്യുന്ന الزَّكَاةَ സകാത്തു وَالَّذِينَ യാതൊരുകൂട്ടര്‍ക്കും هُم അവര്‍ بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ يُؤْمِنُونَ വിശ്വസിക്കുന്നു.
7:156"ഈ ഐഹികലോകത്തു ഞങ്ങള്‍ക്കു നീ നന്മ (നിശ്ചയിച്ച്) രേഖപ്പെടുത്തേണമേ. പരലോകത്തിലും (രേഖപ്പെടുത്തേണമേ)! (നിശ്ചയമായും, ഞങ്ങള്‍ നിന്നിലേക്കു (ഖേദിച്ചു) മടങ്ങിയിരിക്കുന്നു." അവന്‍ [റബ്ബ്] പറഞ്ഞു: "എന്റെ ശിക്ഷ - ഞാന്‍ ഉദ്ദേശിക്കുന്നവര്‍ക്കു അതിനെ ഞാന്‍ ബാധിപ്പിക്കുന്നതാണ്. എന്റെ കാരുണ്യമാകട്ടെ, അതു എല്ലാ വസ്തുവിനും വിശാലമായിരിക്കുന്നു. എന്നാല്‍, സൂക്ഷ്മത പാലിക്കുകയും, സക്കാത്തു കൊടുക്കുകയും ചെയ്യുന്നവര്‍ക്കു ഞാന്‍ അതു രേഖപ്പെടുത്തിയേക്കുന്നതാണ്. യാതൊരുകൂട്ടര്‍ക്കും - അവര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുന്നു (അങ്ങിനെയുള്ളവര്‍ക്കും രേഖപ്പെടുത്തും).
الَّذِينَ يَتَّبِعُونَ പിന്‍പറ്റുന്നവര്‍ക്കു الرَّسُولَ റസൂലിനെ, ദൂതനെ النَّبِيَّ നബിയായ, പ്രവാചകനായ الْأُمِّيَّ അക്ഷരജ്ഞാനമില്ലാത്ത, എഴുത്തും വായനയും അറിയാത്തവനായ الَّذِي അതായതു യാതൊരാള്‍ يَجِدُونَهُ അദ്ദേഹത്തെ അവര്‍ കണ്ടുവരുന്നു مَكْتُوبًا എഴുതപ്പെട്ടവനായിട്ടു عِندَهُمْ തങ്ങളുടെ അടുക്കല്‍ فِي التَّوْرَاةِ തൗറാത്തില്‍ وَالْإِنجِيلِ ഇഞ്ചീലിലും يَأْمُرُهُم അവരോടു അദ്ദേഹം കല്‍പിക്കും بِالْمَعْرُوفِ സദാചാരം (മര്യാദ - നല്ലതു) കൊണ്ടു وَيَنْهَاهُمْ അവരെ അദ്ദേഹം വിരോധിക്കുകയും ചെയ്യും عَنِ الْمُنكَرِ ദുരാചാര (ദുഷ്കാര്യ - വെറുക്കപ്പെട്ട കാര്യ)ത്തെപ്പറ്റി وَيُحِلُّ لَهُمُ അവര്‍ക്കു അനുവദനീയമാക്കിക്കൊടുക്കുകയും ചെയ്യും الطَّيِّبَاتِ നല്ല (വിശിഷ്ട - ശുദ്ധമായ) വസ്തുക്കളെ وَيُحَرِّمُ നിഷിദ്ധമാക്കുകയും عَلَيْهِمُ അവരുടെ മേല്‍ الْخَبَائِثَ ദുഷിച്ച (ചീത്ത) വസ്തുക്കളെ وَيَضَعُ വെക്കുകയും ചെയ്യും (ഇറക്കി -താഴ്ത്തി - എടുത്തു) عَنْهُمْ അവരില്‍നിന്നു إِصْرَهُمْ അവരുടെ ഭാരം وَالْأَغْلَالَ കുടുക്കുകളും, ബന്ധങ്ങളും الَّتِي كَانَتْ ഉണ്ടായിരുന്നതായ عَلَيْهِمْ അവരുടെമേല്‍, അവരില്‍ فَالَّذِينَ എന്നാല്‍ യാതൊരുവര്‍ آمَنُوا بِهِ അദ്ദേഹത്തില്‍ വിശ്വസിച്ചു وَعَزَّرُوهُ അദ്ദേഹത്തെ ബഹുമാനിക്കുകയും ചെയ്തു, ബലപ്പെടുത്തുകയും ചെയ്തു وَنَصَرُوهُ അദ്ദേഹത്തെ സഹായിക്കുകയും ചെയ്തു وَاتَّبَعُوا പിന്‍പറ്റുകയും ചെയ്തു النُّورَ പ്രകാശത്തെ الَّذِي أُنزِلَ مَعَهُ അദ്ദേഹത്തോടൊപ്പം അവതരിപ്പിക്കപ്പെട്ട أُولَـٰئِكَ هُمُ അക്കൂട്ടര്‍തന്നെ الْمُفْلِحُونَ വിജയികള്‍.
7:157അതായത് "ഉമ്മിയ്യാ"യ [അക്ഷരജ്ഞാനമില്ലാത്ത] പ്രവാചകനായ (ആ) റസൂലിനെ പിന്‍പറ്റുന്നവര്‍ക്കു [അവര്‍ക്കാണ് കാരുണ്യം രേഖപ്പെടുത്തിവെക്കുന്നത്]. (അതെ) അവരുടെ അടുക്കല്‍ തൗറാത്തിലും, ഇഞ്ചീലിലും രേഖപ്പെടുത്തപ്പെട്ടതായി അവര്‍ കണ്ടുവരുന്ന ആളെ (പിന്‍പറ്റുന്നവര്‍ക്കു). അവരോടു അദ്ദേഹം സദാചാരംകൊണ്ടു കല്‍പിക്കുകയും, ദുരാചാരത്തെക്കുറിച്ചു വിരോധിക്കുകയും ചെയ്യും. അവര്‍ക്കു അദ്ദേഹം നല്ല (വിശിഷ്ട) വസ്തുക്കളെ അനുവദനീയമാക്കിക്കൊടുക്കുകയും, ദുഷിച്ച (ചീത്ത) വസ്തുക്കളെ അവരുടെ മേല്‍ നിഷിദ്ധമാക്കുകയും ചെയ്യും. അവരുടെ ഭാരത്തെയും, അവരുടെ മേലുണ്ടായിരുന്ന ബന്ധങ്ങളെയും അവരില്‍നിന്നു അദ്ദേഹം (ഇറക്കി) വെക്കുക [ഒഴിവാക്കിക്കൊടുക്കുക]യും ചെയും. അപ്പോള്‍, യാതൊരുകൂട്ടര്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും, അദ്ദേഹത്തെ ബഹുമാനിക്കുകയും, സഹായിക്കുകയും, അദ്ദേഹത്തോടൊപ്പം അവതരിപ്പിക്കപ്പെട്ടിട്ടുള്ള (ആ) പ്രകാശത്തെ പിന്‍പറ്റുകയും ചെയ്തുവോ, അക്കൂട്ടര്‍ത്തന്നെയാണു വിജയികള്‍.
وَمِن قَوْمِ ജനങ്ങളിലുണ്ടു, ജനതയില്‍പെട്ടതാണു مُوسَىٰ മൂസായുടെ أُمَّةٌ ഒരു സമൂഹം يَهْدُونَ അവര്‍ മാര്‍ഗ്ഗദര്‍ശനം നല്‍കുന്നു, സന്മാര്‍ഗ്ഗത്തില്‍ ചലിക്കുന്നു بِالْحَقِّ യഥാര്‍ത്ഥമനുസരിച്ചു وَبِهِ അതനുസരിച്ചു തന്നെ يَعْدِلُونَ അവര്‍ നീതി (മര്യാദ) പാലിക്കുന്നു (താനും).
7:159മൂസായുടെ ജനങ്ങളില്‍(തന്നെ) യഥാര്‍ത്ഥമനുസരിച്ചു മാര്‍ഗ്ഗദര്‍ശനം നല്‍കുകയും, അതനുസരിച്ചു തന്നെ നീതി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു സമൂഹം ഉണ്ടുതാനും.
وَقَطَّعْنَاهُمُ അവരെ നാം മുറിക്കുക (കഷ്ണിക്കുക - ഭാഗിക്കുക - പിരിക്കുക)യും ചെയ്തു اثْنَتَيْ عَشْرَةَ പന്ത്രണ്ടു أَسْبَاطًا ഗോത്രങ്ങളായി أُمَمًا സമൂഹങ്ങളായി, കൂട്ടങ്ങളായി وَأَوْحَيْنَا നാം വഹ്-യ് (സന്ദേശം) നല്‍കുകയും ചെയ്തു إِلَىٰ مُوسَىٰ മൂസാക്കു إِذِ اسْتَسْقَاهُ അദ്ദേഹത്തോട് കുടിക്കുവാനാവശ്യപ്പെട്ട (വെള്ളം തേടിയ)പ്പോള്‍ قَوْمُهُ അദ്ദേഹത്തിന്റെ ജനത أَنِ اضْرِب നീ അടിക്കുക എന്നു بِّعَصَاكَ നിന്റെ വടികൊണ്ടു الْحَجَرَ പാറക്ക്, പാറക്കല്ലിനെ فَانبَجَسَتْ അപ്പോള്‍ പൊട്ടി ഒഴുകി مِنْهُ അതില്‍നിന്നു, അതിലൂടെ اثْنَتَا عَشْرَةَ പന്ത്രണ്ടു عَيْنًا നീരുറവ, അരുവി قَدْ عَلِمَ അറിഞ്ഞിട്ടുണ്ട്, അറിയുകയുണ്ടായി كُلُّ أُنَاسٍ എല്ലാ മനുഷ്യരും (മനുഷ്യക്കൂട്ടങ്ങളും) مَّشْرَبَهُمْ അവരുടെ കുടിക്കുന്ന സ്ഥലം وَظَلَّلْنَا നാം തണലാക്കുകയും ചെയ്തു, നിഴലിട്ടു കൊടുത്ത് عَلَيْهِمُ അവരുടെമേല്‍, അവര്‍ക്കു الْغَمَامَ മേഘത്തെ وَأَنزَلْنَا നാം ഇറക്കുകയും ചെയ്തു عَلَيْهِمُ അവരില്‍, അവര്‍ക്കു الْمَنَّ മന്നാ (കട്ടിത്തേന്‍) وَالسَّلْوَىٰ സല്‍വായും (കാടപ്പക്ഷിയും) كُلُوا തിന്നുകൊള്ളുവിന്‍ مِن طَيِّبَاتِ നല്ല (ശുദ്ധ - വിശിഷ്ട) വസ്തുക്കളില്‍ നിന്നു مَا رَزَقْنَاكُمْ നിങ്ങള്‍ക്കു നാം നല്‍കിയതിലെ وَمَا ظَلَمُونَا അവര്‍ നമ്മോട് അക്രമം ചെയ്തതുമില്ല وَلَـٰكِن كَانُوا എങ്കിലും അവരായിരുന്നു أَنفُسَهُمْ അവരോടു തന്നെ يَظْلِمُونَ അക്രമം ചെയ്യുക.
7:160അവരെ നാം പന്ത്രണ്ടു ഗോത്രങ്ങളായി - അതായതു സമൂഹങ്ങളായി - മുറി(ച്ചു ഭാഗി)ച്ചു. മൂസയുടെ ജനങ്ങള്‍ അദ്ദേഹത്തോടു (വെള്ളം) കുടിപ്പാന്‍ കൊടുക്കുവാനാവശ്യപ്പെട്ടപ്പോള്‍ അദ്ദേഹത്തിനു നാം "വഹ്-യു" [സന്ദേശം] നല്‍കി: "നിന്റെ വടികൊണ്ട് പാറക്കല്ലിന്ന് അടിച്ചു കൊള്ളുക" എന്നു. അപ്പോള്‍, അതില്‍നിന്നു പന്ത്രണ്ടു നീരുറവകള്‍ പൊട്ടി ഒഴുകി. (അവരില്‍) എല്ലാ മനുഷ്യരും അവ(രവ)ര്‍ക്കു കുടിക്കുവാനുള്ള സ്ഥാനം അറിയുകയുണ്ടായി.
അവർക്കു നാം മേഘത്തെ തണലാക്കിക്കൊടുക്കുകയും ചെയ്തു. അവർക്കു നാം "മന്നാ" യും "സൽവാ" യും ഇറക്കിക്കൊടുക്കുകയും ചെയ്തു. "നിങ്ങൾക്കു നാം നൽകിയിട്ടുള്ള നല്ല (വിശിഷ്ട ) വസ്തുക്കളിൽ നിന്ന് തിന്നു കൊള്ളുവിൻ" (എന്ന് നാം പറഞ്ഞു). (എന്നാൽ) അവർ നമ്മോട് (ഒന്നും) അക്രമം ചെയ്തില്ല; എങ്കിലും, അവർ അവരോട് തന്നെയായിരുന്നു അക്രമം ചെയ്തിരുന്നത്.
وَإِذْ قِيلَ പറയപ്പെട്ട സന്ദര്‍ഭവും لَهُمُ അവരോടു اسْكُنُوا താമസിക്കു (പാര്‍ക്കു) വിന്‍ هَـٰذِهِ الْقَرْيَةَ ഈ രാജ്യത്ത് وَكُلُوا തിന്നുകയും ചെയ്യുവിന്‍ مِنْهَا അതില്‍നിന്നു حَيْثُ شِئْتُمْ നിങ്ങള്‍ ഉദ്ദേശിച്ചേടത്തു (നിന്നു), ഉദ്ദേശിച്ച പ്രകാരം وَقُولُوا പറയുകയും ചെയ്യുവിന്‍ حِطَّةٌ താഴ്ത്തല്‍ (പാപമോചനം), ഇറക്കിവെക്കുക وَادْخُلُوا പ്രവേശിക്കുക (കടക്കുക) യും ചെയ്യുവിന്‍ الْبَابَ വാതില്‍, പടിവാതില്‍, കവാടം سُجَّدًا സുജൂദു ചെയ്യുന്നവരായി, തലകുനിച്ചവരായി نَّغْفِرْ لَكُمْ നിങ്ങള്‍ക്കു നാം പൊറുത്തു തരും خَطِيئَاتِكُمْ നിങ്ങളുടെ തെറ്റുകള്‍, പിഴവു (പാപം) കള്‍ سَنَزِيدُ നാം (വഴിയെ) വര്‍ദ്ധിപ്പിക്കും الْمُحْسِنِينَ നന്മ ചെയ്യുന്നവര്‍ക്കു, സുകൃതവാന്‍മാര്‍ക്കു.
7:161അവരോടു പറയപ്പെട്ട സന്ദര്‍ഭവും (ഓര്‍ക്കുക): "നിങ്ങള്‍ ഈ രാജ്യത്ത് താമസിക്കുകയും, അതില്‍ നിന്നു നിങ്ങള്‍ ഉദ്ദേശിച്ചേടത്തു നിന്നു തിന്നുകയും ചെയ്തു കൊള്ളുവിന്‍; നിങ്ങള്‍ "ഹിത്ത്വതുന്‍" [പാപമോചനം] എന്നു പറയുകയും, "സുജൂദു" ചെയ്തു [തലകുനിച്ചു] കൊണ്ട് (അതിന്റെ) പടിവാതില്‍ കടക്കുകയും ചെയ്യുവിന്‍. (എന്നാല്‍) നിങ്ങള്‍ക്കു നിങ്ങളുടെ തെറ്റുകളെ നാം പൊറുത്തു തരുന്നതാണ്. സുകൃതവാന്‍മാര്‍ക്കു നാം (വഴിയെ) വര്‍ദ്ധിപ്പിച്ചു കൊടുക്കുന്നതാണ്.
فَبَدَّلَ എന്നിട്ടു പകരമാക്കി, മാറ്റി മറിച്ചു الَّذِينَ ظَلَمُوا അക്രമം പ്രവര്‍ത്തിച്ചവര്‍ مِنْهُمْ അവരില്‍നിന്നു قَوْلًا ഒരുവാക്കു غَيْرَ ഒഴികെ الَّذِي قِيلَ لَهُمْ അവരോടു പറയപ്പെട്ട فَأَرْسَلْنَا അപ്പോള്‍ നാം അയച്ചു عَلَيْهِمْ അവരില്‍ رِجْزًا ഒരു (കഠിന) ശിക്ഷ مِّنَ السَّمَاءِ ആകാശത്തുനിന്നു بِمَا كَانُوا അവര്‍ ആയിരുന്നതു നിമിത്തം (കൊണ്ടു) يَظْلِمُونَ അവര്‍ അക്രമം ചെയ്യും.
7:162എന്നിട്ട്, അവരില്‍ നിന്നു അക്രമം പ്രവര്‍ത്തിച്ചവര്‍, തങ്ങളോടു പറയപ്പെട്ടതല്ലാത്ത ഒരു വാക്കു (അതിനു) പകരമാക്കി (മാറ്റി). അതിനാല്‍, അവരുടെ മേല്‍ നാം ആകാശത്തു നിന്ന് ഒരു (കഠിന) ശിക്ഷ അയച്ചു; അവര്‍ അക്രമം പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതു നിമിത്തം.
وَاسْأَلْهُمْ അവരോടു ചോദിക്കുക عَنِ الْقَرْيَةِ രാജ്യത്തെക്കുറിച്ചു الَّتِي كَانَتْ ആയിരുന്നതായ حَاضِرَةَ അരികെ സ്ഥിതി ചെയ്യുന്നതു الْبَحْرِ സമുദ്രത്തിങ്കല്‍ (കടലിന്റെ) إِذْ يَعْدُونَ അവര്‍ അതിക്രമം ചെയ്യുന്ന (അതിരു വിട്ടി) രുന്ന സന്ദര്‍ഭം فِي السَّبْتِ ശബ്ബത്തില്‍ (ശബ്ബത്ത് ആചരണത്തില്‍) إِذْ تَأْتِيهِمْ അതായതു അവര്‍ക്കു വരുന്ന സന്ദര്‍ഭം حِيتَانُهُمْ അവരുടെ മത്സ്യങ്ങള്‍ يَوْمَ سَبْتِهِمْ അവരുടെ ശബ്ബത്തിന്റെ ദിവസം (നാളില്‍) شُرَّعًا പൊങ്ങിക്കൊണ്ടു (മൂക്കെടുത്തുകൊണ്ട്) وَيَوْمَ لَا يَسْبِتُونَ അവര്‍ ശബ്ബത്ത് ആചരിക്കാത്ത ദിവസമാകട്ടെ لَا تَأْتِيهِمْ അവ അവര്‍ക്കു വരുകയുമില്ല كَذَٰلِكَ അപ്രകാരം نَبْلُوهُم അവരെ നാം പരീക്ഷിച്ചിരുന്നു بِمَا كَانُوا അവര്‍ ആയിരുന്നതുകൊണ്ടു يَفْسُقُونَ അവര്‍ തോന്നിയവാസം (ധിക്കാരം) പ്രവര്‍ത്തിക്കും.
7:163സമുദ്രത്തിനടുത്തു സ്ഥിതി ചെയ്തിരുന്നതായ (ആ) രാജ്യത്തെക്കുറിച്ചു - (അതെ) അവര്‍ "സബ്ത്തി"ല്‍ [ശബ്ബത്ത് ആചരണത്തില്‍] അതിക്രമം നടത്തിയിരുന്ന സന്ദര്‍ഭത്തെ (ക്കുറിച്ചു) - അവരോടു ചോദി(ച്ചു നോ)ക്കുക! അതായതു, അവരുടെ "സബ്ത്തി"ന്റെ ദിവസം അവരുടെ മത്സ്യങ്ങള്‍ (വെള്ളത്തിനു മീതെ തല) പൊങ്ങിക്കൊണ്ട് അവര്‍ക്കു വന്നിരുന്ന സന്ദര്‍ഭം. അവര്‍ "സബ്ത്തു" [ശബ്ബത്ത്] ആചരിക്കാത്ത ദിവസമാകട്ടെ, അവ അവര്‍ക്കു വന്നിരുന്നതുമില്ല. അപ്രകാരം, അവര്‍ തോന്നിയവാസം പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതു നിമിത്തം അവരെ നാം പരീക്ഷണം ചെയ്തിരുന്നു.
وَإِذْ قَالَتْ പറഞ്ഞ സന്ദര്‍ഭവും أُمَّةٌ مِّنْهُمْ അവരില്‍ നിന്നു ഒരു സമൂഹം لِمَ تَعِظُونَ നിങ്ങള്‍ എന്തിനു സദുപദേശം നല്‍കുന്നു قَوْمًا ഒരു ജനതക്ക്, ജനങ്ങളോടു اللَّـهُ അല്ലാഹു مُهْلِكُهُمْ അവരെ നശിപ്പിക്കുന്നവനാണു (നശിപ്പിച്ചേക്കും) أَوْ مُعَذِّبُهُمْ അല്ലെങ്കില്‍ അവരെ ശിക്ഷിക്കുന്നവനാണു (ശിക്ഷിച്ചേക്കും) عَذَابًا ഒരു ശിക്ഷ, വല്ല ശിക്ഷയും شَدِيدًا കഠിനമായ قَالُوا അവര്‍ പറഞ്ഞു مَعْذِرَةً ഒഴികഴിവിനായിട്ടു, ഒരൊഴികഴിവു إِلَىٰ رَبِّكُمْ നിങ്ങളുടെ റബ്ബിങ്കലേക്ക് وَلَعَلَّهُمْ അവരായേക്കുകയും ചെയ്യാമല്ലോ يَتَّقُونَ അവര്‍ സൂക്ഷിക്കും.
7:164അവരില്‍ നിന്നുള്ള ഒരു സമൂഹം (ആളുകള്‍) പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക): "അല്ലാഹു നശിപ്പിക്കുകയോ, അല്ലെങ്കില്‍ കഠിനമായ വല്ല ശിക്ഷയും ശിക്ഷിക്കുകയോ ചെയ്തേക്കുന്ന ഒരു ജനതക്ക് എന്തിനാണു നിങ്ങള്‍ സദുപദേശം നല്‍കുന്നത്?!"
അവര്‍ (മറുപടി) പറഞ്ഞു: "നിങ്ങളുടെ റബ്ബിങ്കലേക്കു ഒരു ഒഴികഴിവായിട്ടു (മാത്രം); അവര്‍ [ആ ജനങ്ങള്‍] സൂക്ഷിക്കുകയും ചെയ്യാമല്ലോ."
فَلَمَّا نَسُوا എന്നാല്‍ അവര്‍ വിസ്മരിച്ചപ്പോള്‍ مَا ذُكِّرُوا بِهِ അവരോടു യാതൊന്നുകൊണ്ടു ഉപദേശിക്കപ്പെട്ടുവോ അതു, അവര്‍ ഓര്‍മ്മിപ്പിക്കപ്പെട്ടതു أَنجَيْنَا നാം രക്ഷപ്പെടുത്തി الَّذِينَ يَنْهَوْنَ വിരോധിക്കുന്നവരെ عَنِ السُّوءِ തിന്‍മ (ദുഷ്പ്രവര്‍ത്തി) യെപ്പറ്റി وَأَخَذْنَا നാം പിടിക്കുക (പിടികൂടുക)യും ചെയ്തു الَّذِينَ ظَلَمُوا അക്രമം ചെയ്തവരെ بِعَذَابٍ ഒരു ശിക്ഷകൊണ്ടു بَئِيسٍ ഗൗരവപ്പെട്ട, വിഷമകരമായ بِمَا كَانُوا അവര്‍ ആയിരുന്നതു നിമിത്തം يَفْسُقُونَ അവര്‍ തോന്നിയവാസം പ്രവര്‍ത്തിക്കും.
7:165എന്നാല്‍, അവരോടു ഉപദേശിക്കപ്പെട്ടതു അവര്‍ (വക വെക്കാതെ) മറന്നുകളഞ്ഞപ്പോള്‍, (ആ) ദുഷ്പ്രവര്‍ത്തിയെക്കുറിച്ചു വിരോധിച്ചിരുന്നവരെ നാം രക്ഷപ്പെടുത്തി; അക്രമം പ്രവര്‍ത്തിച്ചവരെ അവര്‍ തോന്നിയവാസം പ്രവര്‍ത്തിച്ചിരുന്നതു നിമിത്തം ഗൗരവപ്പെട്ട ഒരു ശിക്ഷ മുഖേന നാം പിടിക്കുകയും ചെയ്തു.
وَإِذْ تَأَذَّنَ അറിയിപ്പു (പ്രഖ്യാപനം) നല്‍കിയ സന്ദര്‍ഭവും رَبُّكَ നിന്റെ റബ്ബു لَيَبْعَثَنَّ നിശ്ചയമായും താന്‍ അയക്കും, നിയോഗിക്കുക തന്നെ ചെയ്യും عَلَيْهِمْ അവരുടെ മേല്‍ إِلَىٰ يَوْمِ الْقِيَامَةِ ക്വിയാമത്തുനാള്‍ വരെ مَن يَسُومُهُمْ അവര്‍ അനുഭവിപ്പിക്കുന്നവരെ سُوءَ الْعَذَابِ മോശകരമായ (കടുത്ത) ശിക്ഷ إِنَّ رَبَّكَ നിശ്ചയമായും നിന്റെ റബ്ബു لَسَرِيعُ വേഗതയുള്ള (വേഗം ചെയ്യുന്ന) വന്‍ തന്നെ الْعِقَابِ ശിക്ഷാനടപടി وَإِنَّهُ നിശ്ചയമായും അവന്‍ لَغَفُورٌ വളരെ പൊറുക്കുന്നവനും തന്നെ رَّحِيمٌ കരുണാനിധി(യും).
7:167(നബിയേ,) നിന്റെ രക്ഷിതാവ് പ്രഖ്യാപനം ചെയ്ത (അഥവാ അറിയിപ്പു നല്‍കിയ) സന്ദര്‍ഭവും (ഓര്‍ക്കുക): അവരുടെ [യഹൂദികളുടെ] മേല്‍ ക്വിയാമത്തുനാള്‍ വരെ അവര്‍ക്കു കടുത്തശിക്ഷ [മര്‍ദ്ദനം] അനുഭവിപ്പിക്കുന്നവരെ താന്‍ നിയോഗിക്കുക തന്നെ ചെയ്യുമെന്നു.
നിശ്ചയമായും നിന്റെ റബ്ബ്, വേഗം ശിക്ഷാനടപടി എടുക്കുന്നവന്‍ തന്നെ; നിശ്ചയമായും അവന്‍, വളരെ പൊറുക്കുന്നവനും, കരുണാനിധിയും തന്നെ.
وَقَطَّعْنَاهُمْ അവരെ നാം പിരിക്കുക (കഷ്ണിക്കുക - ഭാഗിക്കുക)യും ചെയ്തു فِي الْأَرْضِ ഭൂമിയില്‍ أُمَمًا പല സമൂഹങ്ങളായി مِّنْهُمُ അവരിലുണ്ടു, അവരില്‍ പെട്ടതാണു الصَّالِحُونَ നല്ലവര്‍, സദ്‌വൃത്തര്‍ وَمِنْهُمْ അവരിലുണ്ടു دُونَ ذَٰلِكَ അതല്ലാത്ത അതിനു താഴെയുള്ള - (വരും) وَبَلَوْنَاهُم അവരെ നാം പരീക്ഷിക്കുകയും ചെയ്തു بِالْحَسَنَاتِ നന്‍മകള്‍കൊണ്ടു وَالسَّيِّئَاتِ തിന്‍മകള്‍കൊണ്ടും لَعَلَّهُمْ അവരായേക്കാം, ആകുവാന്‍ വേണ്ടി يَرْجِعُونَ അവര്‍ മടങ്ങും.
7:168അവരെ ഭൂമിയില്‍ നാം പല സമൂഹങ്ങളായി കഷ്ണിക്കുകയും ചെയ്തിരിക്കുന്നു. അവരില്‍ സദ്‌വൃത്തന്‍മാരുണ്ടു; അവരില്‍ അതല്ലാത്ത (അഥവാ അതിനു താഴെയുള്ള) വരും ഉണ്ടു.
നന്‍മകള്‍കൊണ്ടും, തിന്‍മകള്‍കൊണ്ടും അവരെ നാം പരീക്ഷിക്കുകയും ചെയ്തിരിക്കുന്നു; അവര്‍ മടങ്ങുവാന്‍വേണ്ടി.
فَخَلَفَ എന്നിട്ടു (അനന്തരം) പിന്നില്‍ വന്നു, പിന്നാലെയുണ്ടായി مِن بَعْدِهِمْ അവരുടെശേഷം خَلْفٌ ഒരു പിന്‍തലമുറ, പിന്‍ഗാമികള്‍ وَرِثُوا അവര്‍ അവകാശമെടുത്തു, പാരമ്പര്യമെടുത്തു الْكِتَابَ വേദഗ്രന്ഥത്തെ يَأْخُذُونَ അവര്‍ എടുക്കു (സ്വീകരിക്കു) ന്നു عَرَضَ വിഭവത്തെ,സാധനം (ചരക്കു) കളെ (കാര്യലാഭം) هَـٰذَا الْأَدْنَىٰ ഈ താണതിന്റെ, അധമമായതിന്റെ وَيَقُولُونَ അവര്‍ പറയുകയും ചെയ്യും سَيُغْفَرُ لَنَا നമുക്കു (വഴിയെ) പൊറുത്തുതരപ്പെടും وَإِن يَأْتِهِمْ അവര്‍ക്കു വരുന്ന (കിട്ടുന്ന) പക്ഷം عَرَضٌ വല്ല വിഭവവും مِّثْلُهُ അതുപോലുള്ള يَأْخُذُوهُ അവര്‍ അതെടുക്കും أَلَمْ يُؤْخَذْ എടുക്ക (വാങ്ങ - മേടിക്ക) പ്പെട്ടിട്ടില്ലേ عَلَيْهِم അവരോടു مِّيثَاقُ ഉറപ്പു, കരാര്‍ الْكِتَابِ (വേദ) ഗ്രന്ഥത്തിന്റെ أَن لَّا يَقُولُوا അവര്‍ പറയുകയില്ല (പറയരുതു) എന്നു عَلَى اللَّـهِ അല്ലാഹുവിന്റെ പേരില്‍ إِلَّا الْحَقَّ യഥാര്‍ത്ഥമല്ലാതെ وَدَرَسُوا അവര്‍ പഠിക്കുകയും (ചെയ്തിട്ടില്ലേ), പഠിക്കുകയും ചെയ്തിരിക്കുന്നു مَا فِيهِ അതിലുള്ളതു وَالدَّارُ الْآخِرَةُ പരലോക ഭവനം, അവസാന വീടു خَيْرٌ ഉത്തമമാണു لِّلَّذِينَ يَتَّقُونَ സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് أَفَلَا تَعْقِلُونَ അപ്പോള്‍ നിങ്ങള്‍ ബുദ്ധികൊടുക്കുന്നില്ലേ, ചിന്തിക്കുന്നില്ലേ.
7:169അനന്തരം, വേദഗ്രന്ഥത്തെ പാരമ്പര്യമെടുത്തിട്ടുള്ള ഒരു (തരം) പിന്‍ഗാമികള്‍ അവര്‍ക്കുശേഷം (രംഗത്തു) വന്നു. അവര്‍ ഈ അധമമായ (ലോക) വിഭവത്തെ സ്വീകരിച്ചു വരുന്നു; "ഞങ്ങള്‍ക്കു വഴിയെ പൊറുക്കപ്പെടും" എന്നു അവര്‍ പറയുകയും ചെയ്യുന്നു. അവര്‍ക്കു അതുപോലെയുള്ള (വേറെ) വല്ല വിഭവവും വന്നു കിട്ടിയാല്‍ അവര്‍ അതും സ്വീകരിക്കുന്നതാണ്. അവരോടു (വേദ) ഗ്രന്ഥത്തിന്റെ [വേദഗ്രന്ഥം മുഖേന] ഉറപ്പു മേടിക്കപ്പെട്ടിട്ടില്ലേ? അവര്‍ അല്ലാഹുവിന്റെ പേരില്‍ യഥാര്‍ത്ഥമല്ലാതെ പറയുകയില്ലെന്ന്! അതിലുള്ളതു അവര്‍ പഠിക്കുകയും (ചെയ്തിട്ടില്ലേ)?!
പരലോക ഭവനമാകട്ടെ, സൂക്ഷ്മതപാലിക്കുന്നവര്‍ക്കു ഉത്തമവുമാകുന്നു. അപ്പോള്‍, നിങ്ങള്‍ ബുദ്ധി കൊടു(ത്ത് ആലോചി)ക്കുന്നില്ലേ?!
وَالَّذِينَ يُمَسِّكُونَ പിടിച്ചു നില്‍ക്കുന്നവര്‍ بِالْكِتَابِ ഗ്രന്ഥത്തെ وَأَقَامُوا الصَّلَاةَ നമസ്‌കാരം നിലനിറുത്തുകയും ചെയ്തു إِنَّا നിശ്ചയമായും നാം لَا نُضِيعُ നാം പാഴാക്കുക (വ്യഥാവിലാക്കുക) യില്ല أَجْرَ പ്രതിഫലം, കൂലി الْمُصْلِحِينَ നല്ലതു പ്രവര്‍ത്തി (നന്നാ) ക്കുന്നവരുടെ.
7:170(വേദ) ഗ്രന്ഥത്തെ (കൈവിടാതെ) പിടിച്ചു നില്‍ക്കുകയും നമസ്‌കാരം നിലനിറുത്തുകയും ചെയ്യുന്നവരാകട്ടെ, നിശ്ചയമായും (ആ) നല്ലതു പ്രവര്‍ത്തിക്കുന്നവരുടെ പ്രതിഫലം നാം പാഴാക്കിക്കളയുകയില്ല.
وَإِذْ نَتَقْنَا നാം പറിച്ചെടുത്ത(പുഴക്കിയെടുത്ത) സന്ദര്‍ഭം الْجَبَلَ മലയെ, പര്‍വ്വതത്തെ فَوْقَهُمْ തങ്ങളുടെ മീതെ كَأَنَّهُ അതാണെന്നപോലെ ظُلَّةٌ ഒരു തണല്‍ (മേഘം), കുട وَظَنُّوا അവര്‍ ധരിക്കു(വിചാരിക്കുക)കയും ചെയ്‌തു أَنَّهُ وَاقِعٌ അതു വീഴുന്നതാണെന്നു بِهِمْ അവരില്‍ خُذُوا എടുത്തു (സ്വീകരിച്ചു) കൊള്ളുവിന്‍ مَا آتَيْنَاكُم നിങ്ങള്‍ക്കു നാം നല്‍കിയതു بِقُوَّةٍ ശക്തിയോടെ, ബലത്തില്‍ وَاذْكُرُوا ഓര്‍ക്കുകയും ചെയ്യുവിന്‍ مَا فِيهِ അതിലുള്ളതു لَعَلَّكُمْ നിങ്ങളായേക്കാം تَتَّقُونَ നിങ്ങള്‍ സൂക്ഷ്‌മത പാലിക്കും.
7:171അവരുടെ മീതെ നാം ഒരു തണല്‍ (അഥവാ കുട) എന്ന പോലെ മലയെ പുഴക്കി (ഉയര്‍ത്തി)യ സന്ദര്‍ഭവും (ഓര്‍ക്കുക); അതു അവരില്‍ വീണുപോകുന്നതാണെന്നു അവര്‍ ധരിക്കുകയും ചെയ്‌തു. "നിങ്ങള്‍ക്കു നാം നല്‍കിയതു നിങ്ങള്‍ ബലത്തോടെ എടുത്തു (സ്വീകരിച്ചു) കൊള്ളുവിന്‍; അതിലുള്ളതു നിങ്ങള്‍ ഓര്‍മ്മിക്കുകയും ചെയ്യുവിന്‍; നിങ്ങള്‍ സൂക്ഷ്‌മത പാലിച്ചേക്കാം" (എന്നു നാം പറയുകയും ചെയ്തു).
وَإِذْ أَخَذَ ۛ എടുത്ത (പിടിച്ച) സന്ദര്‍ഭം رَبُّكَ നിന്റെ റബ്ബു مِن بَنِي آدَمَ ആദമിന്റെ മക്കളില്‍ (സന്തതികളില്‍) നിന്നു مِن ظُهُورِهِمْ അവരുടെ മുതുകുകളില്‍നിന്നും ذُرِّيَّتَهُمْ അവരുടെ സന്തതികളെ وَأَشْهَدَهُمْ അവരെ സാക്ഷ്യപ്പെടുത്തുകയും (ചെയ്ത - ചെയ്തു) عَلَىٰ أَنفُسِهِمْ അവരുടെ സ്വന്തങ്ങളുടെ മേല്‍ أَلَسْتُ ഞാനല്ലയോ بِرَبِّكُمْ നിങ്ങളുടെ റബ്ബു قَالُوا അവര്‍ പറഞ്ഞു بَلَىٰ അല്ലാതേ (അതെ) شَهِدْنَا ഞങ്ങള്‍ സാക്ഷ്യം വഹിച്ചു أَن تَقُولُوا നിങ്ങള്‍ പറഞ്ഞേക്കുന്നതിനാല്‍, പറയുമെന്നതിനു يَوْمَ الْقِيَامَةِ ക്വിയാമത്തുനാളില്‍ إِنَّا كُنَّا നിശ്ചയമായും ഞങ്ങളായിരുന്നു عَنْ هَـٰذَا ഇതിനെപ്പറ്റി غَافِلِينَ അശ്രദ്ധര്‍, ബോധരഹിതര്‍.
7:172ആദമിന്റെ മക്കളില്‍നിന്നു - അവരുടെ മുതുകുകളില്‍നിന്നും - നിന്റെ റബ്ബ് അവ(രവ)രുടെ സന്തതികളെ (പുറത്ത്) എടുക്കുകയും, അവരെ അവരുടെ സ്വന്തം പേരില്‍ (തന്നെ) സാക്ഷ്യപ്പെടുത്തുകയും ചെയ്ത സന്ദര്‍ഭം (ഓര്‍ക്കുക); "ഞാന്‍ നിങ്ങളുടെ റബ്ബ് അല്ലയോ?" (എന്നു പറഞ്ഞതും കൊണ്ടു) അവര്‍ പറഞ്ഞു: "അല്ലാതേ! [അങ്ങിനെത്തന്നെ] ഞങ്ങള്‍ (ഇതാ) സാക്ഷ്യം വഹിച്ചിരിക്കുന്നു." "നിശ്ചയമായും ഞങ്ങള്‍ ഇതിനെപ്പറ്റി അശ്രദ്ധരായിരുന്നു"വെന്നു ക്വിയാമത്തുനാളില്‍ നിങ്ങള്‍ പറഞ്ഞേക്കുന്നതിനാലത്രെ (ഇങ്ങിനെ ചെയ്തതു).
أَوْ تَقُولُوا അല്ലെങ്കില്‍ നിങ്ങള്‍ പറഞ്ഞേക്കു (പറയു) മെന്നതിനാല്‍ إِنَّمَا أَشْرَكَ ശിര്‍ക്കു ചെയ്യുക (മാത്രം) ചെയ്തു, പങ്കു ചേര്‍ത്തതേയുള്ളു آبَاؤُنَا ഞങ്ങളുടെ പിതാക്കള്‍ مِن قَبْلُ മുമ്പു وَكُنَّا ഞങ്ങളായിരിക്കയും ചെയ്തു, ഞങ്ങളായിരുന്നു ذُرِّيَّةً സന്തതികള്‍ (മക്കള്‍) مِّن بَعْدِهِمْ അവരുടെ ശേഷം (അവരുടെ) أَفَتُهْلِكُنَا അപ്പോള്‍ (എന്നിരിക്കെ) ഞങ്ങളെ നീ നശിപ്പിക്കുന്നുവോ بِمَا فَعَلَ ചെയ്തതുകൊണ്ടു الْمُبْطِلُونَ വ്യര്‍ത്ഥകാരികള്‍, നിരര്‍ത്ഥം പ്രവര്‍ത്തിച്ചവര്‍.
7:173അല്ലെങ്കില്‍ "മുമ്പ് ഞങ്ങളുടെ പിതാക്കള്‍ "ശിര്‍ക്കു" ചെയ്തു [അല്ലാഹുവിനു പങ്കുകാരെയുണ്ടാക്കി]; ഞങ്ങള്‍ അവരുടെ ശേഷം (അവരുടെ) സന്തതികളായിരിക്കയും ചെയ്തുവെന്നേയുള്ളു" എന്നു നിങ്ങള്‍ പറഞ്ഞേക്കുന്നതിനാല്‍. എന്നിരിക്കെ, (ആ) വ്യര്‍ത്ഥകാരികള്‍ ചെയ്തതിനു ഞങ്ങളെ നീ (ശിക്ഷിച്ച്) നശിപ്പിക്കുകയാണോ?" (എന്നും നിങ്ങള്‍ പറഞ്ഞേക്കുന്നതിനാല്‍).
وَاتْلُ عَلَيْهِمْ അവര്‍ക്കു ഓതിക്കൊടുക്കുക (ഓതിക്കേള്‍പ്പിക്കുക) نَبَأَ الَّذِي യാതൊരുവന്റെ വൃത്താന്തം (വര്‍ത്തമാനം) آتَيْنَاهُ അവനു നാം നല്‍കി آيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളെ فَانسَلَخَ എന്നിട്ടവന്‍ ഊരിപ്പോയി, കഴിച്ചലായി مِنْهَا അവയില്‍ നിന്നു فَأَتْبَعَهُ അപ്പോള്‍ അവനു പിന്നാലെ കൂടി الشَّيْطَانُ പിശാചു فَكَانَ അങ്ങനെ അവനായി مِنَ الْغَاوِينَ ദുര്‍മ്മാര്‍ഗ്ഗികളില്‍ പെട്ട (വന്‍).
7:175(നബിയേ) നമ്മുടെ ദൃഷ്ടാന്തങ്ങളെ നാം നല്‍കുകയും, എന്നിട്ട് അവയില്‍നിന്നു ഊരി ഒഴിയുകയും ചെയ്ത ഒരുവന്റെ വൃത്താന്തം അവര്‍ക്കു ഓതിക്കേള്‍പ്പിക്കുക; അങ്ങനെ, പിശാചു അവന്റെ പിന്നാലെ കൂടി; എന്നിട്ട് അവന്‍ ദുര്‍മ്മാര്‍ഗ്ഗികളില്‍ പെട്ടവനായിത്തീര്‍ന്നു.
وَلَوْ شِئْنَا നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ لَرَفَعْنَاهُ അങ്ങനെ നാം ഉയര്‍ത്തുകതന്നെ ചെയ്തിരുന്നു بِهَا അവ മൂലം وَلَـٰكِنَّهُ എങ്കിലും أَخْلَدَ അവന്‍ ശാശ്വതത്വം നടിച്ചു (ശാശ്വതനെന്നപോലെയാണു) إِلَى الْأَرْضِ ഭൂമിയിലേക്ക് وَاتَّبَعَ പിന്‍പറ്റുകയും ചെയ്തു هَوَاهُ തന്റെ ഇച്ഛയെ فَمَثَلُهُ അപ്പോള്‍ അവന്റെ ഉപമ, മാതൃക, ഉദാഹരണം كَمَثَلِ ഉപമപോലെ(മാതിരി)യാണ് الْكَلْبِ നായയുടെ إِن تَحْمِلْ നീ തിരക്കിയാല്‍ (എതിര്‍ത്താല്‍) عَلَيْهِ അതിനോടു, അതിനെതിരെ يَلْهَثْ അതു (കിതച്ചു) നാവുതൂക്കിയിടും (വാ പിളര്‍ന്നു നാക്കുനീട്ടും) أَوْ تَتْرُكْهُ അല്ലെങ്കില്‍ നീ അതിനെ വിട്ടുകളഞ്ഞാലും يَلْهَث അതു നാവു തൂക്കിയിടും ذَّٰلِكَ مَثَلُ അതു ഉപമ (മാതൃക) യാണു الْقَوْمِ الَّذِينَ യാതൊരു ജനങ്ങളുടെ كَذَّبُوا അവര്‍ വ്യാജമാക്കി بِآيَاتِنَا
നമ്മുടെ ദൃഷ്ടാന്തങ്ങളെ فَاقْصُصِ അതിനാല്‍ കഥ പറയുക (വിവരിച്ചു കൊടുക്കുക) الْقَصَصَ (ഈ) കഥ, കഥനം لَعَلَّهُمْ അവരാകുവാന്‍, ആയേക്കാം يَتَفَكَّرُونَ അവര്‍ ചിന്തിക്കും.
7:176നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍, അവനെ അവ [ആ ദൃഷ്ടാന്തങ്ങള്‍] മൂലം നാം ഉയര്‍ത്തുകതന്നെ ചെയ്യുമായിരുന്നു. എങ്കിലും അവന്‍ ഭൂമിയിലേക്കു ശാശ്വതത്വം നടിച്ചു [അതിലേക്കു ചാഞ്ഞു]; തന്റെ ഇച്ഛയെ അവന്‍ പിന്‍പറ്റുകയും ചെയ്തു. അപ്പോള്‍, അവന്റെ ഉപമ നായയുടെ മാതിരിയാകുന്നു. (അതായതു) നീ അതിനോടു എതിര്‍ത്താല്‍ അതു (കിതച്ചു കൊണ്ടു വാ പിളര്‍ന്നു) നാവു തൂക്കിയിടും; അല്ലെങ്കില്‍ നീ അതിനെ (എതിര്‍ക്കാതെ) വിട്ടു കളഞ്ഞാലും അതു (കിതച്ചുകൊണ്ടു വാ പിളര്‍ന്നു) നാവു തൂക്കിയിടും, അതു നമ്മുടെ ദൃഷ്ടാന്തങ്ങളെ വ്യാജമാക്കിയ ജനങ്ങളുടെ ഉപമയാകുന്നു. അതിനാല്‍, (ഈ) കഥ അവര്‍ക്കു നീ വിവരിച്ചുകൊടുക്കുക. അവര്‍ ചിന്തിക്കുവാന്‍വേണ്ടി.
سَاءَ വളരെ (എത്രയോ) ചീത്ത, ദുഷിച്ചതു مَثَلًا ഉപമയില്‍, മാതൃകയാല്‍, ഉദാഹരണം الْقَوْمُ ജനത, ജനങ്ങള്‍ الَّذِينَ كَذَّبُوا വ്യാജമാക്കിയവരായ بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളെ وَأَنفُسَهُمْ അവരുടെ സ്വന്തങ്ങളെത്തന്നെ كَانُوا അവരായിരുന്നു, ആയിക്കൊണ്ടിരുന്നു يَظْلِمُونَ അക്രമം ചെയ്യുക.
7:177ഉപമയില്‍ വളരെ ചീത്തയത്രെ, നമ്മുടെ ദൃഷ്ടാന്തങ്ങളെ വ്യാജമാക്കുകയും, തങ്ങളുടെ സ്വന്തങ്ങളോടു തന്നെ അക്രമം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്ത ജനത(യുടെ ഉപമ)!.
7:178ഏതൊരുവനെ അല്ലാഹു നേര്‍മ്മാര്‍ഗ്ഗത്തിലാക്കുന്നുവോ അവനത്രെ നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കുന്നവന്‍. ഏതൊരുവരെ അല്ലാഹു വഴി പിഴവിലാക്കുന്നുവോ അക്കൂട്ടരത്രെ നഷ്ടപ്പെട്ടവരും.
وَلِلَّـهِ അല്ലാഹുവിനുണ്ടു الْأَسْمَاءُ നാമങ്ങള്‍, പേരുകള്‍ الْحُسْنَىٰ ഏറ്റവും നല്ല, അത്യുല്‍കൃഷ്ടമായ فَادْعُوهُ അതിനാല്‍ അവനെ വിളിക്കു (പ്രാര്‍ത്ഥിക്കു) വിന്‍ بِهَا അവകൊണ്ടു, അവയാല്‍ وَذَرُوا നിങ്ങള്‍ വിട്ടുകളയുകയും ചെയ്യുവിന്‍ الَّذِينَ യാതൊരു കൂട്ടരെ يُلْحِدُونَ അവര്‍ ക്രമക്കേടു കാണിക്കുന്നു, തെറ്റിപ്പോകുന്നു, വക്രത കാണിക്കുന്നു فِي أَسْمَائِهِ അവന്റെ നാമങ്ങളില്‍سَيُجْزَوْنَ അവര്‍ക്കു വഴിയെ പ്രതിഫലം നല്‍കപ്പെടും مَا كَانُوا അവരായിരുന്നതിനു يَعْمَلُونَ അവര്‍ പ്രവര്‍ത്തിക്കും.
7:180അല്ലാഹുവിനു ഏറ്റവും നല്ലതായ [അത്യുല്‍കൃഷ്ടമായ] നാമങ്ങളുണ്ടു; ആകയാല്‍, അവ [ആ നാമങ്ങള്‍] കൊണ്ടു നിങ്ങള്‍ അവനെ വിളി(ച്ചു പ്രാര്‍ത്ഥി)ച്ചു കൊള്ളുവിന്‍; അവന്റെ നാമങ്ങളില്‍ ക്രമക്കേടു കാണിക്കുന്നവരെ നിങ്ങള്‍ വിട്ടുകളയുകയും ചെയ്യുവിന്‍.
അവര്‍ പ്രവര്‍ത്തിച്ചു വരുന്നതിന് അവര്‍ക്കു വഴിയെ പ്രതിഫലം നല്‍കപ്പെടും.
وَمِمَّنْ خَلَقْنَا നാം സൃഷ്ടിച്ചവരിലുണ്ടു, സൃഷ്ടിച്ചവരില്‍പെട്ടതാണു أُمَّةٌ ഒരു സമൂഹം, ഒരു കൂട്ടക്കാര്‍ يَهْدُونَ അവര്‍ മാര്‍ഗ്ഗദര്‍ശനം നല്‍കുന്നു, വഴി കാട്ടുന്നു بِالْحَقِّ യഥാര്‍ത്ഥമനുസരിച്ചു, യഥാര്‍ത്ഥവുമായി وَبِهِ അതുകൊണ്ടു തന്നെ يَعْدِلُونَ അവര്‍ നീതി പാലി (പ്രവര്‍ത്തി) ക്കുന്നു.
7:181നാം സൃഷ്ടിച്ചവരില്‍ ഒരു സമൂഹം (ആളുകള്‍) ഉണ്ട്; അവര്‍ യഥാര്‍ത്ഥം അനുസരിച്ചു (മറ്റുള്ളവര്‍ക്കു) മാര്‍ഗ്ഗദര്‍ശനം നല്‍കുന്നു; അതനുസരിച്ചു തന്നെ നീതി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
وَالَّذِينَ كَذَّبُوا വ്യാജമാക്കിയവരാകട്ടെ بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളെ سَنَسْتَدْرِجُهُم നാം അവരെ പടിപടിയായി കൊണ്ടുവരും, പതുക്കെ കൊണ്ടുവരും مِّنْ حَيْثُ വിധത്തിലൂടെ لَا يَعْلَمُونَ അവര്‍ അറിയാത്ത.
7:182നമ്മുടെ ദൃഷ്ടാന്തങ്ങളെ വ്യാജമാക്കിയവരാകട്ടെ, അവര്‍ അറിയാത്ത വിധത്തിലൂടെ അവരെ നാം പടിപടിയായി കൊണ്ടുവന്നു (ശിക്ഷിച്ചു) കൊള്ളാം.
أَوَلَمْ يَنظُرُوا അവര്‍ നോക്കുന്നില്ലേ (ആലോചി - ചിന്തി) ക്കുന്നില്ലേ فِي مَلَكُوتِ രാജാധിപത്യത്തില്‍ السَّمَاوَاتِ ആകാശങ്ങളുടെ وَالْأَرْضِ ഭൂമിയുടെയും وَمَا خَلَقَ اللَّـهُ അല്ലാഹു സൃഷ്‌ടിച്ചതിലും, യാതൊന്നു സൃഷ്ടിച്ചുവോ അതിലും مِن شَيْءٍ ഒരു വസ്‌തുവായിട്ടു, ഏതൊരു വസ്തുവും وَأَنْ عَسَىٰ ആയേക്കാമെന്നതിലും أَن يَكُونَ ഉണ്ടായിരിക്കുക, ആയിരിക്കുക قَدِ اقْتَرَبَ അടുത്തു കൂടിയിട്ടുണ്ട് أَجَلُهُمْ അവരുടെ അവധി فَبِأَيِّ حَدِيثٍ എനി ഏതൊരു വിഷയത്തിലാണു, വര്‍ത്തമാനം കൊണ്ടാണു بَعْدَهُ ഇതിനു (അതിനു) ശേഷം يُؤْمِنُونَ അവര്‍ വിശ്വസിക്കുന്നു.
7:185ആകാശങ്ങളുടെയും, ഭൂമിയുടെയും രാജാധിപത്യത്തിലും അല്ലാഹു സൃഷ്‌ടിച്ചിട്ടുള്ള ഏതൊരു വസ്‌തുവിലും, അവരുടെ അവധി അടുത്തു കൂടിയിട്ടുണ്ടായിരിക്കാമെന്നുള്ളതിലും അവര്‍ (മനസ്സിരുത്തി)നോക്കുന്നില്ലേ?!
എനി, ഇതിനുശേഷം (വേറെ) ഏതൊരു വിഷയത്തിലാണ് അവര്‍ വിശ്വസിക്കു (വാന്‍ പോകു) ന്നത്?!
مَن يُضْلِلِ ഏതൊരുവനെ (ആരെ) വഴിപിഴവിലാക്കുന്നുവോ اللَّـهُ അല്ലാഹു فَلَا هَادِيَ എന്നാല്‍ നേര്‍മ്മാര്‍ഗ്ഗത്തിലാക്കുന്ന (വഴി കാട്ടുന്ന) വനില്ല لَهُ അവനു وَيَذَرُهُمْ അവരെ അവന്‍ വിടുകയും ചെയ്യും فِي طُغْيَانِهِمْ അവരുടെ അതിരു കവിച്ചലില്‍, ധിക്കാരത്തില്‍ يَعْمَهُونَ അവര്‍ അലയുന്നതായി, (അന്തംവിട്ടു - അന്ധാളിച്ചു - പരിഭ്രമിച്ചു) നടക്കുമാറു.
7:186ഏതൊരുവനെ അല്ലാഹു വഴിപിഴവിലാക്കുന്നുവോ അവനു (പിന്നെ) നേര്‍മ്മാര്‍ഗ്ഗം നല്‍കുന്നവനില്ല. അ(ങ്ങിനെയുള്ള) വരെ അവരുടെ അതിക്രമത്തില്‍ (അന്തംവിട്ട്) അലയുന്നവരായി അവന്‍ വിട്ടുകളയുന്നതുമാണു.
يَسْأَلُونَكَ അവര്‍ നിന്നോടു ചോദിക്കുന്നു عَنِ السَّاعَةِ അന്ത്യസമയത്തെപ്പറ്റി أَيَّانَ ഏതു സമയത്താണു, എന്നേരമാണു مُرْسَاهَا അതിന്റെ സ്ഥാപനം (സംഭവിക്കല്‍), നങ്കൂരമിടല്‍ قُلْ പറയുക إِنَّمَا عِلْمُهَا നിശ്ചയമായും അതിന്റെ (അതു സംബന്ധിച്ച) അറിവു عِندَ رَبِّي എന്റെ റബ്ബിന്റെ അടുക്കല്‍ (മാത്രം) ആകുന്നു لَا يُجَلِّيهَا അതിനെ വെളിപ്പെടുത്തുകയില്ല لِوَقْتِهَا അതിന്റെ സമയത്തേക്ക് (സമയത്തു) إِلَّا هُوَ അവനല്ലാതെ ثَقُلَتْ അതു ഭാരിച്ചതാണു, ഭാരമായിരിക്കുന്നു فِي السَّمَاوَاتِ ആകാശങ്ങളില്‍ وَالْأَرْضِ ഭൂമിയിലും لَا تَأْتِيكُمْ അതു നിങ്ങള്‍ക്കു വരുകയില്ല إِلَّا بَغْتَةً പെട്ടന്നല്ലാതെ يَسْأَلُونَكَ നിന്നോടവര്‍ ചോദിക്കുന്നു كَأَنَّكَ നീ ആണെന്നപോലെ, ആകുന്നുവെന്നോണം حَفِيٌّ കിണഞ്ഞന്വേഷിക്കുന്ന (അറിയുന്ന) വന്‍ عَنْهَا അതിനെപ്പറ്റി قُلْ പറയുക إِنَّمَا عِلْمُهَا നിശ്ചമായും അതിന്റെ അറിവു عِندَ اللَّـهِ അല്ലാഹുവിങ്കല്‍ (മാത്രം) ആകുന്നു وَلَـٰكِنَّ എങ്കിലും, എന്നാല്‍, പക്ഷേ أَكْثَرَ النَّاسِ മനുഷ്യരില്‍ അധികവും لَا يَعْلَمُونَ അറിയുന്നില്ല, അറിയുകയില്ല.
7:187(നബിയേ,) അന്ത്യസമയത്തെപ്പറ്റി അവര്‍ നിന്നോടു ചോദിക്കുന്നു; അതിന്റെ സ്ഥാപനം [അതു സംഭവിക്കല്‍] ഏതു സമയത്താണെന്നു. പറയുക: "നിശ്ചയമായും അതിന്റെ അറിവു എന്റെ റബ്ബിന്റെ പക്കല്‍ മാത്രമാണു. അതിന്റെ സമയത്തു അവനല്ലാതെ (ആരും) അതിനെ വെളിപ്പെടുത്തുകയില്ല. ആകാശങ്ങളിലും, ഭൂമിയിലും അതു (വളരെ) ഭാരിച്ചതായിരിക്കുന്നതാണു. പെട്ടന്നല്ലാതെ അതു നിങ്ങള്‍ക്കു വരുകയില്ല."
(നബിയേ) നീ അതിനെക്കുറിച്ച് കിണഞ്ഞന്വേഷിച്ച(റിഞ്ഞ)വനാണെന്നവിധം അവര്‍ നിന്നോടു ചോദിക്കുന്നു. പറയുക: "നിശ്ചമായും, അതിന്റെ അറിവു അല്ലാഹുവിങ്കല്‍ മാത്രമാകുന്നു; എങ്കിലും, മനുഷ്യരില്‍ അധികമാളുകളും അറിയുന്നില്ല.
قُل പറയുക لَّا أَمْلِكُ ഞാന്‍ ഉടമ (സ്വാധീന) പ്പെടുത്തുന്നില്ല (എനിക്കു കഴിയുകയില്ല) لِنَفْسِي എന്റെ സ്വന്തത്തിനു, എനിക്കുതന്നെ نَفْعًا ഒരു ഉപകാരത്തെയും وَلَا ضَرًّا ഉപദ്രവത്തെയുമില്ല إِلَّا مَا شَاءَ ഉദ്ദേശിച്ചതല്ലാതെ اللَّـهُ അല്ലാഹു وَلَوْ كُنتُ ഞാനായിരുന്നെങ്കില്‍ أَعْلَمُ ഞാന്‍ അറിയും الْغَيْبَ അദൃശ്യത്തെ, മറഞ്ഞ കാര്യം لَاسْتَكْثَرْتُ ഞാന്‍ പെരുപ്പി (അധികരിപ്പി - വര്‍ദ്ധിപ്പി) ക്കുക തന്നെ ചെയ്യുമായിരുന്നു مِنَ الْخَيْرِ ഗുണത്തില്‍ (നല്ലതില്‍) നിന്നു وَمَا مَسَّنِيَ എന്നെ സ്‌പര്‍ശിക്കുക (തൊടുക - ബാധിക്കുക) യുമില്ല السُّوءُ തിന്മ, ദോഷം إِنْ أَنَا ഞാനല്ല إِلَّا نَذِيرٌ ഒരു താക്കീതു (മുന്നറിയിപ്പു) കാരന്‍ അല്ലാതെ وَبَشِيرٌ ഒരു സന്തോഷമറിയിക്കുന്നവനും لِّقَوْمٍ يُؤْمِنُونَ വിശ്വസിക്കുന്ന ജനങ്ങള്‍ക്ക്.
7:188(നബിയേ) പറയുക: "എന്റെ സ്വന്തത്തിനു (തന്നെ) ഒരു ഉപകാരമാകട്ടെ, ഉപദ്രവമാകട്ടെ ഞാന്‍ അധീനമാക്കുന്നില്ല [എനിക്കതിനു കഴിവില്ല]; അല്ലാഹു ഉദ്ദേശിച്ചതൊഴികെ. ഞാന്‍ അദൃശ്യ കാര്യം അറിയുമായിരുന്നുവെങ്കില്‍, ഞാന്‍ ഗുണത്തില്‍ നിന്നു (ധാരാളം) വര്‍ദ്ധിപ്പിച്ചു വെക്കുക തന്നെ ചെയ്യുമായിരുന്നു; തിന്മ എന്നെ സ്‌പര്‍ശിക്കുകയുമില്ലായിരുന്നു. ഞാന്‍ വിശ്വസിക്കുന്ന ജനങ്ങള്‍ക്കു ഒരു താക്കീതുകാരനും, സന്തോഷമറിയിക്കുന്നവനുമല്ലാതെ (മറ്റാരും) അല്ല."
هُوَ الَّذِي خَلَقَكُم അവനത്രെ നിങ്ങളെ സൃഷ്‌ടിച്ചവന്‍ مِّن نَّفْسٍ ഒരേ ആത്മാവില്‍ (ആളില്‍ - വ്യക്തിയില്‍ - ദേഹത്തില്‍) നിന്നു وَاحِدَةٍ ഒരേ, ഏക وَجَعَلَ مِنْهَا അതില്‍നിന്നു ആക്കുക (ഉണ്ടാക്കുക) യും ചെയ്തു زَوْجَهَا അതിന്റെ ഇണ (ഭാര്യ) യെ لِيَسْكُنَ അവന്‍ സമാധാനിക്കു(ഇണങ്ങു)വാന്‍വേണ്ടി إِلَيْهَا അവളിലേക്കു, അവളുടെ അടുക്കല്‍ (ചെന്ന്) فَلَمَّا تَغَشَّاهَا അങ്ങനെ അവന്‍ അവളില്‍ പ്രവേശനമുണ്ടായപ്പോള്‍ حَمَلَتْ അവള്‍ വഹിച്ചു (ധരിച്ചു) حَمْلًا ഒരു വഹിക്കല്‍ (ഗര്‍ഭം) خَفِيفًا ലഘുവായ, നേരിയ فَمَرَّتْ എന്നിട്ടവള്‍ നടന്നു بِهِ അതുകൊണ്ടു, അതുമായി فَلَمَّا أَثْقَلَت അങ്ങനെ അവള്‍ (ഗര്‍ഭം മൂലം) ഭാരപ്പെട്ട (ഭാരം കൂടിയ) പ്പോള്‍ دَّعَوَا അവര്‍ രണ്ടാളും വിളിച്ചു, പ്രാര്‍ത്ഥിച്ചു اللَّـهَ رَبَّهُمَا അവരുടെ റബ്ബായ അല്ലാഹുവിനെ لَئِنْ آتَيْتَنَا നീ ഞങ്ങള്‍ക്കു നല്‍കിയെങ്കില്‍ صَالِحًا ഒരു നല്ലവനെ (നല്ല കുട്ടിയെ) لَّنَكُونَنَّ നിശ്ചയമായും ഞങ്ങള്‍ ആയിത്തീരും مِنَ الشَّاكِرِينَ നന്ദി കാണിക്കുന്നവരില്‍ പെട്ട(വര്‍).
7:189അവനത്രെ, ഒരേ വ്യക്തിയില്‍ [ആളില്‍] നിന്നു നിങ്ങളെ സൃഷ്‌ടിച്ചവന്‍. അതില്‍ നിന്നു (തന്നെ) അതിന്റെ ഇണയെ [ഭാര്യയെ] യും അവന്‍ ഉണ്ടാക്കി - അവന്‍ അവളുടെ അടുക്കല്‍ (ചെന്ന്) സമാധാനിക്കുവാന്‍ വേണ്ടി.
അങ്ങനെ, അവന്‍ [പുരുഷന്‍] അവളില്‍ [സ്‌ത്രീയില്‍] പ്രവേശനമുണ്ടായപ്പോള്‍, അവള്‍ ഒരു ലഘുവായ ഗര്‍ഭം ധരിച്ചു; എന്നിട്ടു അതുമായി അവള്‍ നടക്കുകയായി.
അങ്ങനെ, അവള്‍ക്കു (ഗര്‍ഭ) ഭാരം കൂടി വന്നപ്പോള്‍, അവര്‍ രണ്ടാളും തങ്ങളുടെ റബ്ബായ അല്ലാഹുവിനെ വിളിച്ചു [പ്രാര്‍ത്ഥിച്ചു]. "നീ ഞങ്ങള്‍ക്കു ഒരു നല്ലവനെ [നല്ലതായ കുട്ടിയെ] നല്‍കുന്ന പക്ഷം, നിശ്ചയമായും, ഞങ്ങള്‍ നന്ദി കാണിക്കുന്നവരില്‍ പെട്ടവരായിരിക്കുന്നതാണ്."
فَلَمَّا آتَاهُمَا അങ്ങനെ (എന്നിട്ടു) അവന്‍ അവര്‍ക്കു നല്‍കിയപ്പോള്‍ صَالِحًا ഒരു നല്ലവനെ جَعَلَا لَهُ അവര്‍ (രണ്ടാളും) അവനു ആക്കി, ഉണ്ടാക്കി شُرَكَاءَ ചില പങ്കാളികളെ, പങ്കുക്കാരെ فِيمَا آتَاهُمَا അവന്‍ അവര്‍ക്കു നല്‍കിയതില്‍ فَتَعَالَى എന്നാല്‍ വളരെ ഉന്നതനായി (ഉന്നതിപ്പെട്ടി) രിക്കുന്നു اللَّـهُ അല്ലാഹു عَمَّا يُشْرِكُونَ അവര്‍ പങ്കു ചേര്‍ക്കുന്നതില്‍ നിന്നു.
7:190എന്നിട്ട്, അവന്‍ [റബ്ബ്] അവര്‍ക്കു രണ്ടാള്‍ക്കും [പുരുഷനും അവന്റെ ഇണക്കും] ഒരു നല്ലവനെ [നല്ലകുട്ടിയെ] നല്‍കിയപ്പോള്‍, തങ്ങള്‍ക്ക് അവന്‍ നല്‍കിയതില്‍, അവനു ചില പങ്കാളികളെ അവര്‍ ഉണ്ടാക്കി(ത്തീര്‍ത്തു.) എന്നാല്‍, അവര്‍ [മനുഷ്യര്‍] പങ്കു ചേര്‍ത്തു വരുന്നതില്‍ നിന്നും അല്ലാഹു വളരെ ഉന്നതനായിരിക്കുന്നു.
خُذِ എടുക്കുക (സ്വീകരിക്കുക) الْعَفْوَ മാപ്പ് وَأْمُرْ കല്‍പിക്കുക (ഉപദേശിക്കുക)യും ചെയ്യുക بِالْعُرْفِ സദാചാരം (സല്‍കാര്യം) കൊണ്ടു وَأَعْرِضْ തിരിഞ്ഞും കളയുക, അവഗണിക്കുകയും ചെയ്യുക عَنِ الْجَاهِلِينَ അജ്ഞാനികളെപ്പറ്റി, വിഡ്ഢികളില്‍ നിന്നു.
7:199(നബിയേ) നീ മാപ്പ് (അഥവാ വിട്ടുവീഴ്‌ച എന്ന തത്വം) സ്വീകരിക്കുക; സദാചാരം (അഥവാ സല്‍കാര്യം) കൊണ്ടു ഉപദേശിക്കുകയും ചെയ്യുക; വിവരമില്ലാത്തവരില്‍ നിന്നു തിരിഞ്ഞുകളയുകയും ചെയ്യുക.
وَإِخْوَانُهُمْ അവരുടെ സഹോദരങ്ങളാകട്ടെ يَمُدُّونَهُمْ അവരെ അയച്ചുവിടും, അവര്‍ക്കു സഹായം നല്‍കിക്കൊണ്ടിരിക്കും فِي الْغَيِّ ദുര്‍മാര്‍ഗത്തില്‍ ثُمَّ പിന്നെ (അതിനു പുറമെ) لَا يُقْصِرُونَ അവര്‍ കുറവു (വീഴ്ച) വരുത്തുകയില്ല.
7:202അവരുടെ [പിശാചുക്കളുടെ] സഹോദരങ്ങളാകട്ടെ, അവര്‍ അവരെ ദുര്‍മാര്‍ഗ്ഗത്തില്‍ അയച്ചു വിട്ടുകൊണ്ടിരിക്കയും ചെയ്യും; പിന്നെ, അവര്‍ കുറവു വരുത്തുകയില്ല.
وَإِذَا لَمْ تَأْتِهِم നീ അവര്‍ക്കു ചെല്ലുന്നില്ലെങ്കില്‍, ചെല്ലാതിരുന്നാല്‍ بِآيَةٍ വല്ല ദൃഷ്‌ടാന്തവും (ലക്ഷ്യവും - സൂക്തവും) കൊണ്ടു قَالُوا അവര്‍ പറയും لَوْلَا ആയിക്കൂടേ, എന്തുകൊണ്ടായിക്കൂടാ اجْتَبَيْتَهَا നീ (താന്‍) അതു തിരഞ്ഞെടുക്കുക قُلْ പറയുക إِنَّمَا أَتَّبِعُ ഞാന്‍ പിന്‍പറ്റുക മാത്രമേ ചെയ്യുന്നുള്ളു مَا يُوحَىٰ വഹ്‌യ് (സന്ദേശം) നല്‍കപ്പെടുന്നതിനെ إِلَيَّ എനിക്കു, എന്നിലേക്കു مِن رَّبِّي എന്റെ റബ്ബിങ്കല്‍നിന്നു هَـٰذَا ഇതു بَصَائِرُ ചില ഉള്‍ക്കാഴ്‌ചകളാകുന്നു, തെളിവുകളാകുന്നു مِن رَّبِّكُمْ നിങ്ങളുടെ റബ്ബിങ്കല്‍നിന്നു وَهُدًى മാര്‍ഗദര്‍ശനവും وَرَحْمَةٌ കാരുണ്യവും لِّقَوْمٍ ഒരു ജനങ്ങള്‍ക്കു يُؤْمِنُونَ അവര്‍ വിശ്വസിക്കുന്നു.
7:203(നബിയേ) നീ അവര്‍ക്കു വല്ല (പ്രത്യേക) ആയത്തും [ദൃഷ്‌ടാന്തവും അഥവാ സൂക്തവും] കൊണ്ടു ചെല്ലുന്നില്ലെങ്കില്‍ അവര്‍ പറയും: "അത് തനിക്കു (സ്വയം) തിരഞ്ഞെടുത്തു (നിര്‍മിച്ചു) കൂടേ?!" നീ പറയുക: "എന്റെ റബ്ബിങ്കല്‍ നിന്നു എനിക്കു വഹ്‌യു [സന്ദേശം] നല്‍കപ്പെടുന്നതിനെ പിന്‍പറ്റുക മാത്രമാണു ഞാന്‍ ചെയ്യുന്നതു. ഇതു [ഈ ഖുർആന്‍] നിങ്ങളുടെ റബ്ബിങ്കല്‍നിന്നു (ഉള്‍ക്കാഴ്‌ച നല്‍കുമാറു) ള്ള തെളിവുകളാകുന്നു. വിശ്വസിക്കുന്ന ജനങ്ങള്‍ക്കു മാര്‍ഗ്ഗദര്‍ശനവും, കാരുണ്യവുമാകുന്നു.
وَاذْكُر ഓര്‍ക്കുക, സ്മരിക്കുക, കീര്‍ത്തനം ചെയ്യുക, പ്രസ്താവിക്കുക رَّبَّكَ നിന്റെ റബ്ബിനെ فِي نَفْسِكَ നിന്റെ സ്വന്തത്തില്‍ (മനസ്സില്‍ - സ്വയം) تَضَرُّعًا വിനയപ്പെട്ടു (ഭക്തി താഴ്മകാട്ടി) കൊണ്ടു وَخِيفَةً ഭയപ്പെട്ടുകൊണ്ടും, പേടിച്ചും وَدُونَ الْجَهْرِ ഉച്ചത്തിലല്ലാതെയും مِنَ الْقَوْلِ വാക്കില്‍ നിന്നും بِالْغُدُوِّ രാവിലെ وَالْآصَالِ വൈകുന്നേരങ്ങളിലും وَلَا تَكُن നീ ആയിരിക്കയും ചെയ്യരുതു مِّنَ الْغَافِلِينَ അശ്രദ്ധന്‍മാരുടെ കൂട്ടത്തില്‍.
7:205വിനയപ്പെട്ടും, ഭയപ്പെട്ടും കൊണ്ട് നിന്റെ റബ്ബിനെ നീ സ്വയം ഓര്‍ക്കുക (അഥവാ കീര്‍ത്തനം ചെയ്യുക). വാക്കില്‍ നിന്നും ഉച്ചത്തിലല്ലാതെയും (ഓര്‍ക്കുക); രാവിലെയും, വൈകുന്നേരങ്ങളിലും. നീ അശ്രദ്ധന്‍മാരുടെ കൂട്ടത്തില്‍ ആയിരിക്കയും ചെയ്യരുത്.
إِنَّ നിശ്ചയമായും الَّذِينَ عِندَ رَبِّكَ നിന്റെ റബ്ബിന്റെ അടുക്കലുള്ളവര്‍ لَا يَسْتَكْبِرُونَ അവര്‍ അഹംഭാവം (ഗര്‍വ്വു) നടിക്കുകയില്ല عَنْ عِبَادَتِهِ അവനെ ആരാധിക്കുന്നതിനെക്കുറിച്ചു وَيُسَبِّحُونَهُ അവര്‍ അവനു തസ്‌ബീഹും ചെയ്യും, സ്‌തോത്രകീര്‍ത്തനം നടത്തുകയും ചെയ്യും وَلَهُ അവനു يَسْجُدُونَ അവര്‍ സുജൂദും (സാഷ്‌ടാംഗ നമസ്‌ക്കരിക്കയും) ചെയ്യും.
7:206നിശ്ചയമായും, നിന്റെ റബ്ബിന്റെ അടുക്കലുള്ളവര്‍, അവനെ ആരാധിക്കുന്നതിനെക്കുറിച്ച് അവര്‍ അഹംഭാവം നടിക്കുകയില്ല; അവര്‍ അവന് "തസ്‌ബീഹ്" [സ്‌തോത്രകീര്‍ത്തനം] നടത്തുകയും അവനു "സുജൂദു" [സാഷ്ടാംഗ നമസ്‌കാരം] ചെയ്യുകയും ചെയ്യുന്നു.