മുഖവുര
ഹാഖ്ഖഃ (യഥാർത്ഥ സംഭവം)
മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 52 – വിഭാഗം (റുകുഅ്) 2
بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
volume_up
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
الْحَاقَّةُ യഥാര്‍ത്ഥ സംഭവം
مَا الْحَاقَّةُ എന്താണ് യഥാര്‍ത്ഥ സംഭവം
69:2 യഥാര്‍ത്ഥ സംഭവമെന്നാലെന്താണ്?
وَمَآ أَدْرَىٰكَ مَا ٱلْحَآقَّةُ﴿٣﴾
وَمَا أَدْرَاكَ നിനക്ക് അറിവ് നല്‍കിയതെന്ത് (എന്തറിയാം) مَا الْحَاقَّةُ യഥാര്‍ത്ഥ സംഭവം എന്താണെന്ന്.
69:3 യഥാര്‍ത്ഥ സംഭവമെന്താണെന്ന് നിനക്ക് എന്തറിയാം?!
كَذَّبَتْ ثَمُودُ وَعَادٌۢ بِٱلْقَارِعَةِ﴿٤﴾
كَذَّبَتْ വ്യാജമാക്കി ثَمُودُ ഥമൂദ് (ഗോത്രം) وَعَادٌ ആദും بِالْقَارِعَةِ മുട്ടുന്ന (ഞെട്ടിക്കുന്ന - ഭയങ്കര) സംഭവത്തെ
69:4 ഥമൂദ് ഗോത്രവും, ആദ് ഗോത്രവും (ആ ഞെട്ടിക്കുന്ന) ഭയങ്കര സംഭവത്തെ വ്യാജമാക്കി.
فَأَمَّا ثَمُودُ فَأُهْلِكُوا۟ بِٱلطَّاغِيَةِ﴿٥﴾
فَأَمَّا ثَمُودُ എന്നാല്‍ ഥമൂദാകട്ടെ فَأُهْلِكُوا അവര്‍ നശിപിക്കപ്പെട്ടു بِالطَّاغِيَةِ അതിരുകവിഞ്ഞ സംഭവംകൊണ്ട്
69:5 എന്നാല്‍, ഥമൂദ് ഗോത്രമാകട്ടെ, (ആ) അതിരുകവിഞ്ഞ സംഭവം കൊണ്ട് നശിപ്പിക്കപ്പെട്ടു.
وَأَمَّا عَادٌۭ فَأُهْلِكُوا۟ بِرِيحٍۢ صَرْصَرٍ عَاتِيَةٍۢ﴿٦﴾
وَأَمَّا عَادٌ എന്നാല്‍ ആദാകട്ടെ فَأُهْلِكُوا അവര്‍ നശിപ്പിക്കപ്പെട്ടു بِرِيحٍ ഒരു കാറ്റുകൊണ്ട് صَرْصَرٍ ശരശരെയുള്ള (ഇരമ്പി വീശുന്ന) അതിശൈത്യമായ, ഉഗ്രമായ عَاتِيَةٍ ഉഗ്രമായ, ഊക്കേറിയ, അതിരുകവിഞ്ഞ
69:6 ആദു ഗോത്രമോ ഊക്കേറിയ (ശരശരെയുള്ള) ഉഗ്രമായ ഒരു കാറ്റുകൊണ്ടും നശിപ്പിക്കപ്പെട്ടു.
سَخَّرَهَا عَلَيْهِمْ سَبْعَ لَيَالٍۢ وَثَمَـٰنِيَةَ أَيَّامٍ حُسُومًۭا فَتَرَى ٱلْقَوْمَ فِيهَا صَرْعَىٰ كَأَنَّهُمْ أَعْجَازُ نَخْلٍ خَاوِيَةٍۢ﴿٧﴾
سَخَّرَهَا അതിനെ അവന്‍ കീഴ്പ്പെടുത്തി (നിയോഗിച്ചു) عَلَيْهِمْ അവരില്‍ سَبْعَ لَيَالٍ ഏഴുരാത്രി وَثَمَانِيَةَ أَيَّامٍ എട്ടു ദിനവും (പകലും) حُسُومًا തുടര്‍ച്ചയായി, നശിപ്പിച്ചുകൊണ്ടിരിക്കുന്ന നിലയില്‍ فَتَرَى അപ്പോള്‍ നിനക്കു കാണാം الْقَوْمَ ജനതയെ فِيهَا അതില്‍ (കാറ്റില്‍) അവയില്‍ (ദിനരാത്രങ്ങളില്‍) صَرْعَى വീഴ്ത്തപ്പെട്ട (വീണുകിടക്കുന്ന)വരായി كَأَنَّهُمْ അവരാണെന്നപോലെ أَعْجَازُ തടികള്‍, മുരടുകള്‍ نَخْلٍ ഈത്തപനയുടെ خَاوِيَةٍ കടപുഴങ്ങിവീണ
69:7 ഏഴു രാത്രിയും, എട്ട് പകലും തുടര്‍ച്ചയായി അവരില്‍ അതിനെ അവന്‍ (അല്ലാഹു) നിയോഗിച്ചു. അപ്പോള്‍ (ആ) ജനതയെ കടപുഴങ്ങി വീണ ഈന്തത്തടികളെന്നപോലെ അതില്‍ വീണുകിടക്കുന്നവരായി നിനക്ക് കാണാമായിരുന്നു.
فَهَلْ تَرَىٰ لَهُم مِّنۢ بَاقِيَةٍۢ﴿٨﴾
فَهَلْ تَرَىٰ അപ്പോള്‍ (എനി) നീ കാണുന്നുവോ لَهُم അവര്‍ക്ക് مِّن بَاقِيَةٍ വല്ല അവശിഷ്ടവും, ശേഷിപ്പും.
69:8 എനി, അവര്‍ക്ക് വല്ല അവശിഷ്ടവും നീ കാണുന്നുവോ? (ഇല്ല, ഒന്നുമില്ല)
وَجَآءَ فِرْعَوْنُ وَمَن قَبْلَهُۥ وَٱلْمُؤْتَفِكَـٰتُ بِٱلْخَاطِئَةِ﴿٩﴾
وَجَاءَ فِرْعَوْنُ ഫിര്‍ഔനും വന്നു وَمَن قَبْلَهُ അവന്‍റെ മുമ്പുള്ളവരും وَالْمُؤْتَفِكَاتُ അടിമേലെ (തലകീഴായി) മറിഞ്ഞവയും بِالْخَاطِئَةِ പിഴച്ചതു (പിഴച്ച പ്രവൃത്തി)കൊണ്ട്
69:9 ഫിര്‍ഔനും, അവന്‍റെ മുമ്പുള്ളവരും, അടിമേലായി മറിഞ്ഞ രാജ്യങ്ങളും (രാജ്യക്കാരും) പിഴച്ച പ്രവര്‍ത്തനവുമായി വന്നു.
فَعَصَوْا۟ رَسُولَ رَبِّهِمْ فَأَخَذَهُمْ أَخْذَةًۭ رَّابِيَةً﴿١٠﴾
فَعَصَوْا എന്നിട്ടവര്‍ അനുസരണക്കേടു കാട്ടി رَسُولَ رَبِّهِمْ തങ്ങളുടെ റബ്ബിന്‍റെ റസൂലിന് فَأَخَذَهُمْ അപ്പോള്‍ അവന്‍ അവരെ أَخْذَةً പിടിച്ചു رَّابِيَةً ഒരു പിടുത്തം കവിഞ്ഞ, മുന്തിയ (ശക്തമായ)
69:10 അങ്ങനെ, അവര്‍ തങ്ങളുടെ രക്ഷിതാവിന്‍റെ റസൂലിനോട് അനുസരണക്കേട് പ്രവര്‍ത്തിച്ചു. അപ്പോള്‍ അവന്‍ (രക്ഷിതാവ്) അവരെ കവിഞ്ഞതായ ഒരുപിടുത്തം പിടിച്ചു(ശിക്ഷിച്ചു).
إِنَّا لَمَّا طَغَا ٱلْمَآءُ حَمَلْنَـٰكُمْ فِى ٱلْجَارِيَةِ﴿١١﴾
إِنَّا നിശ്ചയമായും നാം لَمَّا طَغَى അതിരുകവിഞ്ഞപ്പോള്‍ الْمَاءُ വെള്ളം حَمَلْنَاكُمْ നിങ്ങളെ നാം വഹിച്ചു(കയറ്റി) فِي الْجَارِيَةِ കപ്പലില്‍, പത്തേമാരിയില്‍
69:11 നിശ്ചയമായും വെള്ളം അതിരുകവിഞ്ഞ അവസരത്തില്‍ നിങ്ങളെ നാം കപ്പലില്‍ കയറ്റി (രക്ഷിച്ചു)
لِنَجْعَلَهَا لَكُمْ تَذْكِرَةًۭ وَتَعِيَهَآ أُذُنٌۭ وَٰعِيَةٌۭ﴿١٢﴾
لِنَجْعَلَهَا لَكُمْ അവയെ നിങ്ങള്‍ക്ക് നാം ആക്കുവാന്‍ വേണ്ടി تَذْكِرَةً ഒരു സ്മരണ, ഉപദേശം وَتَعِيَهَا അവയെ പഠിക്കു(ഗ്രഹിക്കു)വാനും أُذُنٌ കാതുകള്‍, ചെവികള്‍ وَاعِيَةٌ പഠിക്കുന്ന
69:12 നിങ്ങള്‍ക്ക് അവയെ ഒരു സ്മരണയാക്കുവാനും, പഠി(ച്ചു ഗ്രഹി)ക്കുന്ന കാതുകള്‍ക്ക് അവ പഠി(ച്ചു ഗ്രഹി)ക്കുവാനും വേണ്ടിയത്രെ (അതെല്ലാം).
فَإِذَا نُفِخَ فِى ٱلصُّورِ نَفْخَةٌۭ وَٰحِدَةٌۭ﴿١٣﴾
فَإِذَا نُفِخَ എന്നാല്‍ ഊതപ്പെട്ടാല്‍ فِي الصُّورِ കാഹളത്തില്‍, കൊമ്പില്‍ نَفْخَةٌ وَاحِدَةٌ ഒരൊറ്റ ഊത്ത്
69:13 എന്നാല്‍, കാഹളത്തില്‍ ഒരൊറ്റ ഊത്ത് ഊതപ്പെട്ടാല്‍!-
وَحُمِلَتِ ٱلْأَرْضُ وَٱلْجِبَالُ فَدُكَّتَا دَكَّةًۭ وَٰحِدَةًۭ﴿١٤﴾
وَحُمِلَتِ പൊക്കപ്പെടുകയും (ഉയര്‍ത്തപ്പെടുകയും) الْأَرْضُ ഭൂമി وَالْجِبَالُ മലകളും, പര്‍വ്വതങ്ങളും فَدُكَّتَا എന്നിട്ട് രണ്ടും പൊടിച്ചു തകര്‍ക്കപ്പെട്ടാല്‍, നിരത്തപ്പെട്ടാല്‍ دَكَّةً وَاحِدَةً ഒറ്റ ഇടിച്ചുതകര്‍ക്കല്‍
69:14 ഭൂമിയും, പര്‍വ്വതങ്ങളും പൊക്കിയെടുക്കപ്പെടുകയും, എന്നിട്ട് അവ ഒരു ഇടിച്ചുതകര്‍ക്കല്‍ തകര്‍ത്തപ്പെടുകയും (ചെയ്‌താല്‍) -
فَيَوْمَئِذٍۢ وَقَعَتِ ٱلْوَاقِعَةُ﴿١٥﴾
فَيَوْمَئِذٍ അപ്പോള്‍ ആ ദിവസം وَقَعَتِ സംഭവിക്കുകയായി الْوَاقِعَةُ (ആ) സംഭവം
69:15 അപ്പോള്‍, അന്ന് (ആ) സംഭവം സംഭവിക്കുകയായി!
وَٱنشَقَّتِ ٱلسَّمَآءُ فَهِىَ يَوْمَئِذٍۢ وَاهِيَةٌۭ﴿١٦﴾
وَانشَقَّتِ പൊട്ടിപ്പിളരുകയും ചെയ്യും السَّمَاءُ ആകാശം فَهِيَ എന്നിട്ടത് يَوْمَئِذٍ അന്നത്തെ ദിവസം وَاهِيَةٌ ദുര്‍ബലമായതായിരിക്കും
69:16 ആകാശം പൊട്ടിപ്പിളരുകയും ചെയ്യും. എന്നിട്ടത് അന്ന് (കുഴഞ്ഞ്) ദുര്‍ബലമായതായിരിക്കും.
وَٱلْمَلَكُ عَلَىٰٓ أَرْجَآئِهَا ۚ وَيَحْمِلُ عَرْشَ رَبِّكَ فَوْقَهُمْ يَوْمَئِذٍۢ ثَمَـٰنِيَةٌۭ﴿١٧﴾
وَالْمَلَكُ മലക്കുകള്‍ عَلَىٰ أَرْجَائِهَا അതിന്‍റെ നാനാഭാഗങ്ങളിലുമുണ്ടായിരിക്കും وَيَحْمِلُ വഹിക്കുന്നതാണ് عَرْشَ رَبِّكَ നിന്‍റെ റബ്ബിന്‍റെ അര്‍ശ് فَوْقَهُمْ അവരുടെ മീതെ يَوْمَئِذٍ ആ ദിവസം ثَمَانِيَةٌ എട്ട് കൂട്ടര്‍, എട്ടാള്‍
69:17 മലക്കുകള്‍ അതിന്‍റെ (നാനാ) ഭാഗങ്ങളിലുമുണ്ടായിരിക്കും. നിന്‍റെ റബ്ബിന്‍റെ അര്‍ശ് (സിംഹാസനം) അന്ന് അവരുടെ മീതെയായി എട്ട് കൂട്ടര്‍ വഹിക്കുന്നതുമാണ്.
يَوْمَئِذٍۢ تُعْرَضُونَ لَا تَخْفَىٰ مِنكُمْ خَافِيَةٌۭ﴿١٨﴾
يَوْمَئِذٍ ആ ദിവസം تُعْرَضُونَ നിങ്ങള്‍ കാണിക്കപ്പെടും, പ്രദര്‍ശിപ്പിക്കപ്പെടും لَا تَخْفَىٰ മറഞ്ഞു (രഹസ്യമായി - ഒളിഞ്ഞു) പോകയില്ല مِنكُمْ നിങ്ങളില്‍നിന്ന് خَافِيَةٌ ഒരു മറഞ്ഞ(ഗോപ്യമായ)തും.
69:18 അന്നത്തെ ദിവസം നിങ്ങള്‍ കാണിക്കപ്പെടുന്നതാണ് (ഹാജരക്കപ്പെടുന്നതാണ്). (രഹസ്യമായി) മറഞ്ഞു കിടക്കുന്ന ഒരു കാര്യവും (അന്ന്) നിങ്ങളില്‍ നിന്ന് മറഞ്ഞു പോകുന്നതല്ല.
فَأَمَّا مَنْ أُوتِىَ كِتَـٰبَهُۥ بِيَمِينِهِۦ فَيَقُولُ هَآؤُمُ ٱقْرَءُوا۟ كِتَـٰبِيَهْ﴿١٩﴾
فَأَمَّا مَنْ എന്നാല്‍ അപ്പോള്‍ യാതൊരുവന്‍ أُوتِيَ كِتَابَهُ അവന് അവന്‍റെ ഗ്രന്ഥം കൊടുക്കപ്പെട്ടു بِيَمِينِهِ അവന്‍റെ വലങ്കയ്യില്‍ فَيَقُولُ അവന്‍ പറയും هَاؤُمُ ഇതാ എടുക്കുവിന്‍ اقْرَءُوا വയിക്കുവിന്‍ كِتَابِيَهْ എന്‍റെ ഗ്രന്ഥം
69:19 എന്നാല്‍, അപ്പോള്‍ ഏതൊരുവനു അവന്‍റെ ഗ്രന്ഥം (കര്‍മരേഖ) തന്‍റെ വലങ്കയ്യില്‍ കൊടുക്കപ്പെട്ടുവോ അവന്‍ പറയും: ഇതാ എടുത്തുകൊളളുവിന്‍, എന്‍റെ ഗ്രന്ഥം വയിക്കുവിന്‍!-
إِنِّى ظَنَنتُ أَنِّى مُلَـٰقٍ حِسَابِيَهْ﴿٢٠﴾
إِنِّي ظَنَنتُ നിശ്ചയമായും ഞാന്‍ ധരിച്ചു, വിചാരിച്ചിരിക്കുന്നു أَنِّي مُلَاقٍ ഞാന്‍ കണ്ടുമുട്ടുന്ന (നേരിടുന്ന) വനാണെന്ന് حِسَابِيَهْ എന്‍റെ വിചാരണയെ
69:20 നിശ്ചയമായും എന്‍റെ വിചാരണയെ ഞാന്‍ കണ്ടുമുട്ടുന്നവനാണെന്ന് ഞാന്‍ (മുമ്പെ) ധരിച്ചിരിക്കുന്നു.
فَهُوَ فِى عِيشَةٍۢ رَّاضِيَةٍۢ﴿٢١﴾
فَهُوَ അങ്ങനെ (അപ്പോള്‍) അവന്‍ فِي عِيشَةٍ ജീവിതത്തില്‍ ആയിരിക്കും رَّاضِيَةٍ തൃപ്തികരമായ
69:21 അങ്ങനെ, അവന്‍ തൃപ്തികരമായ ജീവിതത്തിലായിരിക്കും.
فِى جَنَّةٍ عَالِيَةٍۢ﴿٢٢﴾
فِي جَنَّةٍ അതായത് സ്വര്‍ഗത്തില്‍ عَالِيَةٍ ഉന്നതമായ, മേലായ
69:22 അതായത് ഉന്നതമായ സ്വര്‍ഗത്തില്‍
قُطُوفُهَا دَانِيَةٌۭ﴿٢٣﴾
قُطُوفُهَا അതിലെ (പറിച്ചെടുക്കുന്ന) പഴങ്ങള്‍, പഴക്കുലകള്‍ دَانِيَةٌ അടുത്തവ(താണുവരുന്നവ) ആയിരിക്കും
69:23 അതിലെ(പറിച്ചെടുക്കുന്ന) പഴങ്ങള്‍ താണ്(അടുത്തു) വരുന്നവയാകുന്നു.
كُلُوا۟ وَٱشْرَبُوا۟ هَنِيٓـًٔۢا بِمَآ أَسْلَفْتُمْ فِى ٱلْأَيَّامِ ٱلْخَالِيَةِ﴿٢٤﴾
كُلُوا തിന്നുകൊള്ളുവീന്‍ وَاشْرَبُوا കുടിക്കുകയും ചെയ്യുവിന്‍ هَنِيئًا ആനന്ദകരമായി, മംഗളമായി بِمَا أَسْلَفْتُمْ നിങ്ങള്‍ മുന്‍ചെയ്തത് നിമിത്തം فِي الْأَيَّامِ ദിവസങ്ങളില്‍ (കാലങ്ങളില്‍) الْخَالِيَةِ കഴിഞ്ഞുപോയതായ
69:24 നിങ്ങള്‍ മംഗളമായി (ആനന്ദപൂര്‍വം) തിന്നുകയും, കുടിക്കുകയും ചെയ്തുകൊള്ളുവിന്‍, കഴിഞ്ഞുപോയ ദിവസങ്ങളില്‍ നിങ്ങള്‍ മുന്‍ചെയ്തുവെച്ചതിന്‍റെ ഫലമായിട്ട് (എന്ന് അവരോട് പറയപ്പെടും)
وَأَمَّا مَنْ أُوتِىَ كِتَـٰبَهُۥ بِشِمَالِهِۦ فَيَقُولُ يَـٰلَيْتَنِى لَمْ أُوتَ كِتَـٰبِيَهْ﴿٢٥﴾
وَأَمَّا مَنْ أُوتِيَ എന്നാല്‍ കൊടുക്കപ്പെട്ടവനോ كِتَابَهُ തന്‍റെ ഗ്രന്ഥം بِشِمَالِهِ തന്‍റെ ഇടങ്കയില്‍ فَيَقُولُ അവന്‍ പറയും يَا لَيْتَنِي ഹാ ഞാനായിരുന്നുവെങ്കില്‍ നന്നായേനെ لَمْ أُوتَ എന്നിക്ക് നല്‍കപ്പെടാതെ (ഇരുന്നെങ്കില്‍) كِتَابِيَهْ എന്‍റെ ഗ്രന്ഥം.
69:25 എന്നാല്‍, യാതൊരുവന്‍റെ ഇടങ്കയ്യില്‍ അവന്‍റെ ഗ്രന്ഥം കൊടുക്കപ്പെട്ടുവോ, അവനാകട്ടെ, അവന്‍ പറയും: ഹാ! എന്‍റെ ഗ്രന്ഥം എനിക്കു നല്‍കപ്പെടാതിരുന്നെങ്കില്‍ നന്നായേനെ!
وَلَمْ أَدْرِ مَا حِسَابِيَهْ﴿٢٦﴾
وَلَمْ أَدْرِ ഞാന്‍ അറിയാതെയും (ഇരുന്നെങ്കില്‍) مَا حِسَابِيَهْ എന്‍റെ വിചാരണ എന്താണെന്ന്‍
69:26 എന്‍റെ വിചാരണ എന്താണെന്ന് ഞാന്‍ അറിയാതെയും (ഇരുന്നെങ്കില്‍ നന്നായേനെ)!
يَـٰلَيْتَهَا كَانَتِ ٱلْقَاضِيَةَ﴿٢٧﴾
يَا لَيْتَهَا ഹാ അതായെങ്കില്‍ നന്നായേനെ كَانَتِ അതായിരുന്നുവെങ്കില്‍ الْقَاضِيَةَ തീരുമാനം വരുത്തുന്നത്, കലാശിപ്പിക്കുന്നത്.
69:27 ഹാ! അത് (അക്കാര്യം - അഥവാ മരണം) തീരുമാനം വരുത്തുന്നതായിരുന്നെങ്കില്‍ നന്നായേനെ! (അതോടെ എല്ലാം അവസാനിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു!)
مَآ أَغْنَىٰ عَنِّى مَالِيَهْ ۜ﴿٢٨﴾
مَا أَغْنَىٰ ഐശ്വര്യമാക്കിയില്ല (ഉപകരിച്ചില്ല) عَنِّي എനിക്ക്, എന്നെ സംബന്ധിച്ച് مَالِيَهْ ۜ എന്‍റെ ധനം, എനിക്കുള്ളത്
69:28 എന്‍റെ ധനം എനിക്ക് ഉപകരിച്ചില്ല
هَلَكَ عَنِّى سُلْطَـٰنِيَهْ﴿٢٩﴾
هَلَكَ عَنِّي എനിക്ക് നശിച്ചു (നഷ്ടപ്പെട്ടു) سُلْطَانِيَهْ എന്‍റെ ശക്തി, (സ്വാധീനം) അധികാരം, പ്രമാണം, ന്യായം
69:29 എന്‍റെ സ്വാധീനശക്തി എന്നില്‍നിന്ന് നശിച്ചു (നഷ്ടപ്പെട്ടു) പോയി
خُذُوهُ അവനെ പിടിക്കുവീന്‍ فَغُلُّوهُ എന്നിട്ടവനെ ആമത്തില്‍ ബന്ധിക്കുവീന്‍
69:30 അവനെ പിടിക്കുവീന്‍ ! എന്നിട്ട് അവനെ (കഴുത്തോട് ചേര്‍ത്ത് ) ആമം വെക്കുവീന്‍!
ثُمَّ ٱلْجَحِيمَ صَلُّوهُ﴿٣١﴾
ثُمَّ പിന്നെ الْجَحِيمَ ജ്വലിക്കുന്ന (ആളിക്കത്തുന്ന) നരകത്തില്‍ صَلُّوهُ അവനെ കടത്തുവീന്‍, ഇട്ടെരിക്കുവീന്‍
69:31 പിന്നെ അവനെ ജ്വലിക്കുന്ന നരകത്തില്‍ കടത്തുവീന്‍!
ثُمَّ فِى سِلْسِلَةٍۢ ذَرْعُهَا سَبْعُونَ ذِرَاعًۭا فَٱسْلُكُوهُ﴿٣٢﴾
ثُمَّ فِي سِلْسِلَةٍ പിന്നെ ഒരു ചങ്ങലയില്‍ ذَرْعُهَا അതിന്‍റെ (നീള) അളവ് سَبْعُونَ ذِرَاعًا എഴുപത് മുഴമാണ് فَاسْلُكُوهُ അവനെ പ്രവേശിപ്പിക്കുവീന്‍
69:32 പിന്നെ എഴുപതുമുഴം അളവുള്ള ചങ്ങലയില്‍ അവനെ പ്രവേശിപ്പിക്കുവീന്‍!
إِنَّهُۥ كَانَ لَا يُؤْمِنُ بِٱللَّهِ ٱلْعَظِيمِ﴿٣٣﴾
إِنَّهُ كَانَ നിശ്ചയമായും അവനായിരുന്നു لَا يُؤْمِنُ വിശ്വസിക്കാതെ بِاللَّـهِ അല്ലാഹുവില്‍ الْعَظِيمِ മഹാനായ
69:33 (കാരണം) നിശ്ചയമായും അവന്‍, മഹാനായ അല്ലാഹുവില്‍ വിശ്വസിച്ചിരുന്നില്ല.
وَلَا يَحُضُّ عَلَىٰ طَعَامِ ٱلْمِسْكِينِ﴿٣٤﴾
وَلَا يَحُضُّ അവന്‍ പ്രോത്സാഹനം (പ്രേരണ) നല്‍കിയിരുന്നതുമില്ല عَلَىٰ طَعَامِ ഭക്ഷണം നല്‍കുവാന്‍ - ഭക്ഷണത്തിന് الْمِسْكِينِ സാധുവിന്, പാവപ്പെട്ടവന്
69:34 സാധുവിന് ഭക്ഷണം നല്‍കുന്നതിനു അവന്‍ പ്രോത്സാഹനം നല്‍കിയിരുന്നതുമില്ല.
فَلَيْسَ لَهُ ٱلْيَوْمَ هَـٰهُنَا حَمِيمٌۭ﴿٣٥﴾
فَلَيْسَ لَهُ ആകയാല്‍ അവനില്ല الْيَوْمَ ഇന്ന് هَاهُنَا ഇവിടെ حَمِيمٌഒരു ഉറ്റബന്ധുവും, ചങ്ങാതിയും
69:35 ആകയാല്‍ ഒരു ഉറ്റ ബന്ധുവും ഇന്ന് അവന് ഇവിടെയില്ല.
وَلَا طَعَامٌ إِلَّا مِنْ غِسْلِينٍۢ﴿٣٦﴾
وَلَا طَعَامٌ ഭക്ഷണവുമില്ല إِلَّا مِنْ غِسْلِينٍ ഗിസ്ലീനില്‍ നിന്നല്ലാതെ
69:36 "ഗിസ്ലീനില്‍" നിന്നല്ലാതെ (അവന്) ഭക്ഷണവും ഇല്ല.
لَّا يَأْكُلُهُۥٓ إِلَّا ٱلْخَـٰطِـُٔونَ﴿٣٧﴾
لَّا يَأْكُلُهُ അതിനെ തിന്നുക(ഭക്ഷിക്കുക)യില്ല إِلَّا الْخَاطِئُونَ പിഴച്ച(തെറ്റു ചെയ്ത)വര്‍ അല്ലാതെ.
69:37 പിഴച്ചവര്‍ (തെറ്റു ചെയ്തവര്‍) അല്ലാതെ അത് ഭക്ഷിക്കുകയില്ല.
فَلَآ أُقْسِمُ بِمَا تُبْصِرُونَ﴿٣٨﴾
فَلَا أُقْسِمُ എന്നാല്‍ ഞാന്‍ സത്യം ചെയ്തു പറയുന്നു بِمَا تُبْصِرُونَ നിങ്ങള്‍ കാണുന്നത് (കാണുന്നവ)കൊണ്ട്
69:38 എന്നാല്‍ നിങ്ങള്‍ കാണുന്നവയെക്കൊണ്ട് ഞാന്‍ സത്യം ചെയ്ത് പറയുന്നു.
وَمَا لَا تُبْصِرُونَ﴿٣٩﴾
وَمَا لَا تُبْصِرُونَ നിങ്ങള്‍ കാണാത്തവകൊണ്ടും
69:39 നിങ്ങള്‍ കാണാത്തവയെക്കൊണ്ടും (സത്യം ചെയ്തു പറയുന്നു)
إِنَّهُۥ لَقَوْلُ رَسُولٍۢ كَرِيمٍۢ﴿٤٠﴾
إِنَّهُ നിശ്ചയമായും അത് لَقَوْلُ വാക്ക് (വചനം, പറയുന്നത്) തന്നെ رَسُولٍ كَرِيمٍ മാന്യനായ ഒരു റസൂലിന്‍റെ (ദൂതന്‍റെ)
69:40 നിശ്ചയമായും, അത് (ഖുർആന്‍) മാന്യനായ ഒരു (ദൈവ) ദൂതന്‍റെ വാക്കുതന്നെ.
وَمَا هُوَ بِقَوْلِ شَاعِرٍۢ ۚ قَلِيلًۭا مَّا تُؤْمِنُونَ﴿٤١﴾
وَمَا هُوَ അതല്ല بِقَوْلِ شَاعِرٍ ഒരു കവിയുടെ വാക്ക് قَلِيلًا مَّا എന്തോ (വളരെ) കുറച്ചു (മാത്രം) تُؤْمِنُونَ നിങ്ങള്‍ വിശ്വസിക്കുന്നു
69:41 അത് ഒരു കവിയുടെ വാക്കല്ല, വളരെക്കുറച്ചേ നിങ്ങള്‍ വിശ്വസിക്കുന്നുള്ളൂ.
وَلَا بِقَوْلِ كَاهِنٍۢ ۚ قَلِيلًۭا مَّا تَذَكَّرُونَ﴿٤٢﴾
وَلَا بِقَوْلِ വാക്കുമല്ല كَاهِنٍ ഒരു പ്രശ്ന(ഗണിത - ജോല്‍സ്യ)ക്കാരന്‍റെ قَلِيلًا مَّا എന്തോ (വളരെ)ക്കുറച്ചു(മാത്രം) تَذَكَّرُونَ നിങ്ങള്‍ ആലോചിച്ചുനോക്കുന്നു.
69:42 (അത്) ഒരു പ്രശ്നക്കാരന്‍റെ വാക്കുമല്ല. വളരെക്കുറച്ചേ നിങ്ങള്‍ ആലോചിച്ചു നോക്കുന്നുള്ളൂ.
تَنزِيلٌۭ مِّن رَّبِّ ٱلْعَـٰلَمِينَ﴿٤٣﴾
تَنزِيلٌ അവതരണം (അവതരിപ്പിക്കുന്നതാണ്) مِّن رَّبِّ രക്ഷിതാവിങ്കല്‍നിന്ന് الْعَالَمِينَ ലോകരുടെ (ലോക)
69:43 (സര്‍വ) ലോക രക്ഷിതാവിങ്കല്‍നിന്ന് അവതരിപ്പിച്ചതത്രെ (അത്)
وَلَوْ تَقَوَّلَ عَلَيْنَا بَعْضَ ٱلْأَقَاوِيلِ﴿٤٤﴾
وَلَوْ تَقَوَّلَ അദ്ദേഹം പറഞ്ഞുണ്ടാക്കി(കെട്ടിപ്പറഞ്ഞു) എങ്കില്‍ عَلَيْنَا നമ്മുടെ പേരില്‍ بَعْضَ الْأَقَاوِيلِ ചില(കൃത്രിമ) വാക്കുകള്‍ (വല്ല വാക്കുകളും)
69:44 അദ്ദേഹം (റസൂല്‍) നമ്മുടെ പേരില്‍ വല്ല വാക്കുകളും കെട്ടിപ്പറഞ്ഞിരുന്നുവെങ്കില്‍;
لَأَخَذْنَا مِنْهُ بِٱلْيَمِينِ﴿٤٥﴾
لَأَخَذْنَا നാം പിടിക്കുക തന്നെ ചെയ്യും مِنْهُ അദ്ദേഹത്തെ (അദ്ദേഹത്തോട്) بِالْيَمِينِ വലങ്കൈകൊണ്ട്, വലങ്കൈക്ക്
69:45 അദ്ദേഹത്തെ നാം വലങ്കൈകൊണ്ട് പിടി(ച്ചു ശിക്ഷി)ക്കുമായിരുന്നു.
ثُمَّ لَقَطَعْنَا مِنْهُ ٱلْوَتِينَ﴿٤٦﴾
ثُمَّ لَقَطَعْنَا പിന്നെ നാം മുറിക്കുകയും ചെയ്യും مِنْهُ അദ്ദേഹത്തില്‍ നിന്ന് الْوَتِينَ ഹൃദയനാഡി, ജീവനാഡി
69:46 പിന്നിട്, അദ്ദേഹത്തില്‍നിന്നു (ഹൃദയത്തിലെ) ജീവനാഡിയെ നാം മുറിക്കുകയും ചെയ്യുമായിരുന്നു!
فَمَا مِنكُم مِّنْ أَحَدٍ عَنْهُ حَـٰجِزِينَ﴿٤٧﴾
فَمَا مِنكُم അപ്പോള്‍ നിങ്ങളില്‍ (ഉണ്ടാവുക) ഇല്ല مِّنْ أَحَدٍ ഒരാളും തന്നെ عَنْهُ അദ്ദേഹത്തില്‍നിന്ന് حَاجِزِينَ തടയുന്ന (തടസ്സം ചെയ്യുന്ന)വരായിട്ട്
69:47 അപ്പോള്‍, നിങ്ങളില്‍ ഒരാളും തന്നെ അദ്ദേഹത്തില്‍ നിന്ന് (അത്) തടയുന്നവരായി ഉണ്ടാവുകയില്ല.
وَإِنَّهُۥ لَتَذْكِرَةٌۭ لِّلْمُتَّقِينَ﴿٤٨﴾
وَإِنَّهُ നിശ്ചയമായും അത്, ഇത് لَتَذْكِرَةٌ ഒരു സ്മരണ(ഉപദേശം - ഉല്‍ബോധനം) ആകുന്നു لِّلْمُتَّقِينَ സൂക്ഷിക്കുന്നവര്‍ക്ക്, ഭയഭക്തന്മാര്‍ക്ക്
69:48 നിശ്ചയമായും, അത് (ഖുർആന്‍) ഭയഭക്തന്മാര്‍ക്ക് ഒരു സ്മരണയാകുന്നു.
وَإِنَّا لَنَعْلَمُ أَنَّ مِنكُم مُّكَذِّبِينَ﴿٤٩﴾
وَإِنَّا لَنَعْلَمُ നിശ്ചയമായും നാം അറിയുന്നു, നമുക്കറിയാം أَنَّ مِنكُم നിങ്ങളിലുണ്ടെന്ന് مُّكَذِّبِينَ (ചില) വ്യാജമാക്കുന്നവര്‍
69:49 നിശ്ചയമായും നമുക്കറിയാം, നിങ്ങളുടെ കൂട്ടത്തില്‍ ചില വ്യാജമാക്കുന്നവരുണ്ടെന്ന്,
وَإِنَّهُۥ لَحَسْرَةٌ عَلَى ٱلْكَـٰفِرِينَ﴿٥٠﴾
وَإِنَّهُ لَحَسْرَةٌ നിശ്ചയമായും അത് ഖേദംതന്നെ, സങ്കടമാണ്, ദുഃഖഹേതുവാകുന്നു عَلَى الْكَافِرِينَ അവിശ്വാസികളുടെമേല്‍
69:50 നിശ്ചയമായും, അത് അവിശ്വാസികളുടെമേല്‍ ഖേദ(കാരണ)വുമത്രെ.
وَإِنَّهُۥ لَحَقُّ ٱلْيَقِينِ﴿٥١﴾
وَإِنَّهُ നിശ്ചയമായും ഇത്, അത് لَحَقُّ യഥാര്‍ത്ഥം (സത്യം - കാര്യം , പരമാര്‍ത്ഥം) തന്നെ الْيَقِينِ ദൃഢമായ (ഉറപ്പായ)
69:51 നിശ്ചയമായും, ഇത് ദൃഢമായ യഥാര്‍ത്ഥമാകുന്നു.
فَسَبِّحْ بِٱسْمِ رَبِّكَ ٱلْعَظِيمِ﴿٥٢﴾
فَسَبِّحْ ആകയാല്‍ തസ്ബീഹ് (സ്തോത്രകീര്‍ത്തനം) ചെയ്യുക, പരിശുദ്ധപ്പെടുത്തുക بِاسْمِ رَبِّكَ നിന്‍റെ റബ്ബിന്‍റെ നാമത്തില്‍, നാമത്തെ الْعَظِيمِ മഹാനായ
69:52 ആകയാല്‍, നീ നിന്‍റെ മഹാനായ റബ്ബിന്‍റെ നാമത്തില്‍ തസ്ബീഹ് (സ്തോത്രകീര്‍ത്തനം) ചെയ്തുകൊള്ളുക.