മുഖവുര
ഖലം (പേന)
മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 52 – വിഭാഗം(റുകൂഅ് )2
بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
volume_up
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
نٓ ۚ وَٱلْقَلَمِ وَمَا يَسْطُرُونَ﴿١﴾
ن നൂന്‍ وَالْقَلَمِ പേന തന്നെയാണ് സത്യം وَمَا يَسْطُرُون അവന്‍ രേഖപ്പെടുത്തുന്ന(എഴുതുന്ന)തും തന്നെയാണ്
68:1 നൂന്‍. പേന തന്നെയാണ്, അവര്‍ (എഴുതി) രേഖപ്പെടുത്തുന്നതും തന്നെയാണ് (സത്യം)!
مَآ أَنتَ بِنِعْمَةِ رَبِّكَ بِمَجْنُونٍۢ﴿٢﴾
مَا أَنتَ നീ അല്ല بِنِعْمَةِ رَبِّكَ നിന്‍റെ റബ്ബിന്‍റെ അനുഗ്രഹംകൊണ്ട് بِمَجْنُونٍ ഭ്രാന്തന്‍
68:2 (നബിയേ) നിന്‍റെ റബ്ബിന്‍റെ അനുഗ്രഹംകൊണ്ട് നീ ഭ്രാന്തനല്ല
وَإِنَّ لَكَ لَأَجْرًا غَيْرَ مَمْنُونٍۢ﴿٣﴾
وَإِنَّ لَكَ നിശ്ചയമായും നിനക്കുണ്ടുതാനും لَأَجْرًا പ്രതിഫലം غَيْرَ مَمْنُون മുറിക്കപ്പെടാത്ത, മുറിയാത്ത, ദാക്ഷിണ്യം എടുത്തുപറയപ്പെടാത്ത (ഉദാരമായ)
68:3 നിശ്ചയമായും, നിനക്ക് മുറിഞ്ഞുപോകാത്ത (നിരന്തരമായ) പ്രതിഫലവും ഉണ്ട്.
وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍۢ﴿٤﴾
وَإِنَّكَ നിശ്ചയമായും നീ لَعَلَىٰ خُلُق ഒരു സ്വഭാവഗുണത്തോടുകൂടിയാണ്, സ്വഭാവത്തില്‍ തന്നെ عَظِيمٍ മഹത്തായ
68:4 നിശ്ചയമായും, നീ മഹത്തായ ഒരു സ്വഭാവഗുണത്തോട്കൂടിയാണ് (ഉള്ളത്).
فَسَتُبْصِرُ وَيُبْصِرُونَ﴿٥﴾
فَسَتُبْصِرُ എന്നാല്‍ (അതിനാല്‍) വഴിയെ നീ കണ്ടറിയും وَيُبْصِرُونَ അവരും കണ്ടറിയും
68:5 എന്നിരിക്കെ, വഴിയെ നീ കണ്ടറിയുന്നതാണ്; അവരും കണ്ടറിയും:
بِأَييِّكُمُ ٱلْمَفْتُونُ﴿٦﴾
بِأَييِّكُمُ നിങ്ങളില്‍ ആരിലാണ് الْمَفْتُونُ കുഴപ്പം പിടിപെട്ടവന്‍ (ചിത്തഭ്രമമുള്ളവന്‍)
68:6 നിങ്ങളില്‍ ആരിലാണ് കുഴപ്പം പിടിപെട്ടവര്‍(ഉള്ളത്) എന്ന്
إِنَّ رَبَّكَ هُوَ أَعْلَمُ بِمَن ضَلَّ عَن سَبِيلِهِۦ وَهُوَ أَعْلَمُ بِٱلْمُهْتَدِينَ﴿٧﴾
إِنَّ رَبَّكَ നിശ്ചയമായും നിന്‍റെ റബ്ബ് هُوَ أَعْلَم അവന്‍ ഏറ്റവും (നല്ലവണ്ണം) അറിയുന്നവനാണ് بِمَن ضَلَّ പിഴച്ച(തെറ്റിയ)വരെപ്പറ്റി عَن سَبِيلِهِ അവന്‍റെ മാര്‍ഗത്തില്‍ നിന്ന്, മാര്‍ഗം വിട്ട് وَهُوَ أَعْلَمُ അവന്‍ നല്ലവണ്ണം അറിയുന്നവനുമാണ് بِالْمُهْتَدِينَ നേര്‍മാര്‍ഗം പ്രാപിച്ചവരെപ്പറ്റി.
68:7 നിശ്ചയമായും നിന്‍റെ റബ്ബ് അവന്‍റെ മാര്‍ഗം വിട്ട് പിഴച്ചുപോയവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനാകുന്നു.സന്മാര്‍ഗം പ്രാപിച്ചവരെപ്പറ്റിയും അവന്‍ നല്ലവണ്ണം അറിയുന്നവനാണ്.
فَلَا تُطِعِ ٱلْمُكَذِّبِينَ﴿٨﴾
فَلَا تُطِع ആകയാല്‍ നീ അനുസരിക്കരുത് الْمُكَذِّبِينَ വ്യാജമാക്കുന്നവരെ
68:8 ആകയാല്‍, വ്യാജമാക്കുന്നവരെ നീ അനുസരിക്കരുത്.
وَدُّوا۟ لَوْ تُدْهِنُ فَيُدْهِنُونَ﴿٩﴾
وَدُّوا അവര്‍ ആഗ്രഹിക്കുകയാണ്, താല്പര്യപ്പെട്ടു لَوْ تُدْهِنُ നീ മയപ്പെടുത്തി (വിട്ടുവീഴ്ച ചെയ്തു - മിനുക്കുനയം സ്വീകരിച്ചു) എങ്കില്‍ എന്ന് فَيُدْهِنُونَ എന്നാല്‍ അവര്‍ മയപ്പെടുത്തുന്നതാണ്.
68:9 നീ മയപ്പെടുത്തിയിരുന്നെങ്കില്‍ (നന്നായിരുന്നു) എന്ന് അവര്‍ ആഗ്രഹിക്കുകയാണ്. എന്നാല്‍ അവരും മയപ്പെടുത്തുമായിരുന്നു.
وَلَا تُطِعْ كُلَّ حَلَّافٍۢ مَّهِينٍ﴿١٠﴾
وَلَا تُطِعْ നീ അനുസരിക്കുകയും ചെയ്യരുത് كُلَّ حَلَّافٍ അധികമായി സത്യംചെയ്യുന്ന എല്ലാവരെയും (ഒരാളെയും) مَّهِينٍ നിന്ദ്യനായ, നിസ്സാരനായ
68:10 അധികമായി സത്യം ചെയ്യുന്നവനും, നിന്ദ്യനുമായ ഒരാളെയും നീ അനുസരിക്കരുത്.
هَمَّازٍۢ مَّشَّآءٍۭ بِنَمِيمٍۢ﴿١١﴾
هَمَّازٍ കുത്തുവാക്ക് പറയുന്നവന്‍, കുറ്റവും കുറവും പറഞ്ഞുകൊണ്ടിരിക്കുന്നവന്‍ مَّشَّاءٍ നടക്കുന്നവന്‍ بِنَمِيمٍ ഏഷണിയുമായി
68:11 കുത്തുവാക്ക് പറയുന്നവനും, ഏഷണിയുമായി നടക്കുന്നവനും -
مَّنَّاعٍۢ لِّلْخَيْرِ مُعْتَدٍ أَثِيمٍ﴿١٢﴾
مَّنَّاعٍ തടസ്സമുണ്ടാക്കുന്ന(മുടക്കം ചെയ്യുന്ന)വന്‍ لِّلْخَيْرِ നന്മയെ, നല്ല കാര്യത്തിന് مُعْتَدٍ അതിക്രമി, അതിരുകടന്നവന്‍ أَثِيمٍ മഹാപാപി
68:12 നല്ല കാര്യത്തിനു തടസ്സക്കാരനും, അതിക്രമിയും, മഹാപാപിയും -
عُتُلٍّۭ بَعْدَ ذَٰلِكَ زَنِيمٍ﴿١٣﴾
عُتُلٍّ ക്രൂരന്‍, ദുഷ്ടന്‍ بَعْدَ ذَٰلِكَ അതിനുശേഷം(പുറമെ) زَنِيمٍ കുപ്രസിദ്ധി നേടിയവന്‍ (വ്യഭിചാരപുത്രന്‍ - ജാരസന്താനം - അന്യകുടുംബത്തോട് ഒട്ടിചേര്‍ന്നവന്‍)
68:13 അതിനുപുറമെ, ക്രൂരനും, ദുഷ്കീര്‍ത്തി നേടിയവനും (അഥവാ ശരിയായ പിതാവില്ലാത്തവനും)-
أَن كَانَ ذَا مَالٍۢ وَبَنِينَ﴿١٤﴾
أَن كَانَ അവന്‍ ആയതിനാല്‍ ذَا مَالٍ ധനമുള്ളവന്‍ وَبَنِينَ മക്കളും, പുത്രന്മാരും
68:14 (അതെ) അവന്‍ സ്വത്തും മക്കളുമുള്ളവനായതിനാല്‍!
إِذَا تُتْلَىٰ عَلَيْهِ ءَايَـٰتُنَا قَالَ أَسَـٰطِيرُ ٱلْأَوَّلِينَ﴿١٥﴾
إِذَا تُتْلَىٰ ഓതിക്കൊടുക്കപ്പെടുന്നതായാല്‍ عَلَيْهِ അവന് آيَاتُنَا നമ്മുടെ ആയത്തു (ലക്ഷ്യം - ദൃഷ്ഠാന്തം)കള്‍ قَالَ അവന്‍ പറയും أَسَاطِيرُ പുരാണങ്ങള്‍, പഴങ്കഥകള്‍ الْأَوَّلِينَ പൂര്‍വികന്മാരുടെ
68:15 അവനു നമ്മുടെ ആയത്തുകള്‍ (വേദലക്ഷ്യങ്ങള്‍) ഓതിക്കേള്‍പ്പിക്കപ്പെടുന്നതായാല്‍ അവന്‍ പറയും: പൂര്‍വികന്മാരുടെ പുരാണകഥകളാണ് (അവ) എന്ന്.
سَنَسِمُهُۥ عَلَى ٱلْخُرْطُومِ﴿١٦﴾
سَنَسِمُهُ (വഴിയെ - അടുത്ത്) നാമവന് അടയാളം വെക്കു عَلَى الْخُرْطُوم തുമ്പിക്കൈക്ക് (മൂക്കിന്)
68:16 വഴിയെ അവന് നാം (ആ) തുമ്പിക്കൈക്ക് (അഥവാ നീണ്ട മുക്കിന്) അടയാളം വെച്ചേക്കും!
إِنَّا بَلَوْنَـٰهُمْ كَمَا بَلَوْنَآ أَصْحَـٰبَ ٱلْجَنَّةِ إِذْ أَقْسَمُوا۟ لَيَصْرِمُنَّهَا مُصْبِحِينَ﴿١٧﴾
إِنَّا بَلَوْنَاهُمْ നിശ്ചയമായും നാം അവരെ പരീക്ഷണം ചെയ്തിരിക്കയാണ് كَمَا بَلَوْنَا നാം പരീക്ഷണം ചെയ്തതുപോലെ أَصْحَابَ الْجَنَّةِ തോട്ടക്കാരെ إِذْ أَقْسَمُوا അവര്‍ സത്യം ചെയ്ത സന്ദര്‍ഭം لَيَصْرِمُنَّهَا നിശ്ചയമായും അവര്‍ അത് മുറിച്ചെടുക്കും (ഫലം പറിക്കും) എന്ന് مُصْبِحِينَ അവര്‍ പ്രഭാതവേളയിലായിരിക്കെ
68:17 നാം, (ആ) തോട്ടക്കാരെ പരീക്ഷണം നടത്തിയതു പോലെ, ഇവരെ(യും) നാം പരീക്ഷണം ചെയ്തിരിക്കുകയാണ്. അതായത്, പ്രഭാതവേളയിലായിരിക്കെ തങ്ങള്‍ നിശ്ചയമായും അത് (തോട്ടത്തിലെ ഫലങ്ങള്‍) മുറിചെടുക്കുന്നതാണെന്ന് അവര്‍ സത്യം ചെയ്തു പറഞ്ഞ സന്ദര്‍ഭം.
وَلَا يَسْتَثْنُونَ അവര്‍ ഒഴിവാക്കി പറഞ്ഞിരുന്നതുമില്ല.
68:18 അവര്‍ ഒഴിവാക്കിപ്പറഞ്ഞിരുന്നതുമില്ല.
فَطَافَ عَلَيْهَا طَآئِفٌۭ مِّن رَّبِّكَ وَهُمْ نَآئِمُونَ﴿١٩﴾
فَطَافَ എന്നിട്ട് ചുറ്റി,വലയം ചെയ്തു, സഞ്ചരിച്ചു (ബാധിച്ചു) عَلَيْهَا അതിന്‍മേല്‍, അതിന് طَائِفٌ ഒരു ബാധ (ശിക്ഷാവലയം) مِّن رَّبِّكَ നിന്‍റെ റബ്ബിങ്കല്‍ നിന്ന് وَهُمْ അവര്‍ ആയിരിക്കെ نَائِمُونَ ഉറങ്ങുന്നവര്‍
68:19 എന്നിട്ട്, അവര്‍ ഉറങ്ങുന്നവരായിക്കൊണ്ടിരിക്കെ, നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു (ശിക്ഷാ) ബാധ അതിന്‍റെ (തോട്ടത്തിന്‍റെ) മേല്‍ ബാധിച്ചു.
فَأَصْبَحَتْ كَٱلصَّرِيمِ﴿٢٠﴾
فَأَصْبَحَتْ ِ അങ്ങനെ അതു പ്രഭാതത്തിലായി كَالصَّرِيم മുറിച്ചെടുക്കപ്പെട്ടതു പോലെ, ഇരുളിയ രാത്രിപോലെ.
68:20 അങ്ങനെ, പ്രഭാതവേളയില്‍ അത് മുറിച്ചെടുക്കപ്പെട്ടതുപോലെ ആയിത്തീര്‍ന്നു.
فَتَنَادَوْا۟ مُصْبِحِينَ﴿٢١﴾
فَتَنَادَوْا എന്നാല്‍ (എന്നിട്ട്) അവര്‍ അന്യോന്യം വിളിച്ചു (പറഞ്ഞു) مُصْبِحِينَ പ്രഭാതവേളയിലായുംകൊണ്ട്
68:21 എന്നാല്‍, പ്രഭാതവേളയില്‍ അവര്‍ അന്യോന്യം വിളിച്ചുപറഞ്ഞു;
أَنِ ٱغْدُوا۟ عَلَىٰ حَرْثِكُمْ إِن كُنتُمْ صَـٰرِمِينَ﴿٢٢﴾
أَنِ اغْدُوا നിങ്ങള്‍ കാലത്ത് വരുവിന്‍ എന്ന് عَلَىٰ حَرْثِكُمْ നിങ്ങളുടെ വിളക്കല്‍ (കൃഷിസ്ഥലത്ത്) إِن كُنتُمْ നിങ്ങളാണെങ്കില്‍ صَارِمِينَ മുറിച്ചെടുക്കുന്നവര്‍
68:22 "നിങ്ങള്‍ (ഫലങ്ങള്‍) മുറിച്ചെടുക്കു(വാന്‍ ഉദ്ദേശിക്കു)ന്നവരാണെങ്കില്‍, നിങ്ങളുടെ കൃഷിസ്ഥലത്ത് നിങ്ങള്‍ കാലത്ത് വരുവിന്‍" എന്ന്
فَٱنطَلَقُوا۟ وَهُمْ يَتَخَـٰفَتُونَ﴿٢٣﴾
فَانطَلَقُوا അങ്ങനെ അവര്‍ പോയി وَهُمْ അവര്‍ يَتَخَافَتُونَ ഒളിച്ചു(പതുക്കെ) പറഞ്ഞുകൊണ്ട്
68:23 അങ്ങനെ, അവര്‍ പതുക്കെപ്പറഞ്ഞും കൊണ്ടുപോയി -
أَن لَّا يَدْخُلَنَّهَا ٱلْيَوْمَ عَلَيْكُم مِّسْكِينٌۭ﴿٢٤﴾
أَن لَّا يَدْخُلَنَّهَا നിശ്ചയമായും അതില്‍ കടക്കരുതെന്ന് الْيَوْمَ ഇന്ന് عَلَيْكُم നിങ്ങളില്‍, നിങ്ങളുടെ അടുക്കല്‍ مِّسْكِينٌ ഒരു സാധുവും, പാവപ്പെട്ടവന്‍
68:24 നിശ്ചയമായും അതില്‍ (തോട്ടത്തില്‍) ഒരു സാധുവും ഇന്ന് നിങ്ങളുടെ അടുക്കല്‍ പ്രവേശിക്കരുത് എന്ന്.
وَغَدَوْا۟ عَلَىٰ حَرْدٍۢ قَـٰدِرِينَ﴿٢٥﴾
وَغَدَوْا അവര്‍ (കാലത്ത്) പോകുകയും ചെയ്തു عَلَىٰ حَرْدٍ മുടക്കം ചെയ്‌വാന്‍, ഉത്സാഹത്തോടെ കോപത്തോടെ, ഊക്കോടെ قَادِرِينَ കഴിവുള്ളവരായിക്കൊണ്ട്.
68:25 (സാധുക്കളെ) മുടക്കം ചെയ്‌വാന്‍ കഴിയുന്നവരായും കൊണ്ട് അവര്‍ കാലത്ത് വരുകയും ചെയ്തു.
فَلَمَّا رَأَوْهَا قَالُوٓا۟ إِنَّا لَضَآلُّونَ﴿٢٦﴾
فَلَمَّا رَأَوْهَا എന്നിട്ട് അവരത് കണ്ടപ്പോള്‍ قَالُوا അവര്‍ പറഞ്ഞു إِنَّا لَضَالُّونَ നിശ്ചയമായും നാം വഴിപിഴച്ചവരാണ്, തെറ്റിപ്പോയവരാണ്
68:26 അങ്ങനെ, അത് (തോട്ടം) കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: നിശ്ചയമായും നാം പിഴച്ചവരാകുന്നു!-
بَلْ نَحْنُ مَحْرُومُونَ﴿٢٧﴾
بَلْ نَحْنُ പക്ഷേ (അത്രയുമല്ല) നാം مَحْرُومُونَ വിലക്ക (മുടക്ക - തടയ - നഷ്ട)പ്പെട്ടവരാണ്, നിര്‍ഭാഗ്യരാണ്
68:27 (അത്രയുമല്ല) പക്ഷേ, നാം വിലക്കപ്പെട്ടവരാണ് (സർവ്വം നഷ്ട്ടപ്പെട്ടവരാണ്)!
قَالَ أَوْسَطُهُمْ أَلَمْ أَقُل لَّكُمْ لَوْلَا تُسَبِّحُونَ﴿٢٨﴾
قَال പറഞ്ഞു أَوْسَطُهُمْ അവരില്‍ മധ്യമന്‍ (ഉത്തമന്‍, മിതമായവന്‍) أَلَمْ أَقُل ഞാന്‍ പറഞ്ഞില്ലേ لَّكُمْ നിങ്ങളോട് لَوْلَا تُسَبِّحُون നിങ്ങള്‍ തസ്ബീഹ് ചെയ്യാത്തതെന്ത്, (ചെയ്തുകൂടേ)
68:28 അവരില്‍ കൂടുതല്‍ മാധ്യമനായ (ഉത്തമനായ) ആള്‍ പറഞ്ഞു : ഞാന്‍ നിങ്ങളോട് പറഞ്ഞില്ലേ, നിങ്ങള്‍ തസ്ബീഹ് (സ്തോത്രകീര്‍ത്തനം) ചെയ്യാത്തതെന്താണ് എന്ന്?
قَالُوا۟ سُبْحَـٰنَ رَبِّنَآ إِنَّا كُنَّا ظَـٰلِمِينَ﴿٢٩﴾
قَالُوا അവര്‍ പറഞ്ഞു سُبْحَانَ സ്തുതികീര്‍ത്തനം വാഴ്ത്തുന്നു, പരിശുദ്ധമാക്കുന്നു رَبِّنَا നമ്മുടെ റബ്ബിന്, റബ്ബിനെ إِنَّا كُنَّا നിശ്ചയമായും നാം ആയിരിക്കുന്നു ظَالِمِينَ അക്രമികള്‍.
68:29 അവര്‍ പറഞ്ഞു: നമ്മുടെ രക്ഷിതാവിന് സ്തോത്രകീര്‍ത്തനം (അവന്‍റെ പരിശുദ്ധിയെ ഞങ്ങളിതാ വാഴ്ത്തുന്നു) ! നിശ്ചയമായും നാം അക്രമികളായിത്തീര്‍ന്നിരിക്കുന്നു.
فَأَقْبَلَ بَعْضُهُمْ عَلَىٰ بَعْضٍۢ يَتَلَـٰوَمُونَ﴿٣٠﴾
فَأَقْبَلَ അങ്ങനെ മുന്നിട്ടു, നേരിട്ട് (തിരിഞ്ഞു) بَعْضُهُمْ അവരില്‍ ചിലര്‍ عَلَىٰ بَعْضٍ ചിലരുടെമേല്‍ (നേരെ) يَتَلَاوَمُونَ അന്യോന്യം, കുറ്റപ്പെടുത്തി (ആക്ഷേപിച്ചു)ക്കൊണ്ട്
68:30 അങ്ങനെ, പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ട് അവരില്‍ ചിലര്‍ ചിലരുടെ നേരെ തിരിഞ്ഞു,
قَالُوا۟ يَـٰوَيْلَنَآ إِنَّا كُنَّا طَـٰغِينَ﴿٣١﴾
قَالُوا അവര്‍ പറഞ്ഞു يَا وَيْلَنَا നമ്മുടെ നാശമേ, കഷ്ടമേ إِنَّا كُنَّا നിശ്ചയമായും നാമായിരിക്കുന്നു طَاغِينَ അതിരുകവിഞ്ഞവര്‍, ധിക്കാരികള്‍
68:31 അവര്‍ പറഞ്ഞു: നമ്മുടെ കഷ്ടമേ! നിശ്ചയമായും നാം അതിരുകവിഞ്ഞവരായിരിക്കുന്നു.
عَسَىٰ رَبُّنَآ أَن يُبْدِلَنَا خَيْرًۭا مِّنْهَآ إِنَّآ إِلَىٰ رَبِّنَا رَٰغِبُونَ﴿٣٢﴾
عَسَىٰ ആയേക്കാം رَبُّنَا നമ്മുടെ റബ്ബ് أَن يُبْدِلَنَا നമ്മുക്കുപകരം തരുക خَيْرًا مِّنْهَا അതിനെക്കാള്‍ നല്ലത്, ഉത്തമമായത് إِنَّا നിശ്ചയമായും നാം إِلَىٰ رَبِّنَا നമ്മുടെ റബ്ബിങ്കലേക്ക് رَاغِبُونَ ആഗ്രഹം സമര്‍പ്പിക്കുന്ന (അപേക്ഷിക്കുന്നവരാണ്)
68:32 നമ്മുടെ റബ്ബ് നമ്മുക്ക് ഇതിനെക്കാള്‍ ഉത്തമമായത് പകരം നല്‍കിയേക്കാവുന്നതാണ്. നിശ്ചയമായും നാം നമ്മുടെ റബ്ബിങ്കലേക്ക് ആഗ്രഹം (അപേക്ഷ) സമര്‍പ്പിക്കുന്നവരാകുന്നു.
كَذَٰلِكَ ٱلْعَذَابُ ۖ وَلَعَذَابُ ٱلْـَٔاخِرَةِ أَكْبَرُ ۚ لَوْ كَانُوا۟ يَعْلَمُونَ﴿٣٣﴾
كَذَٰلِكَ അപ്രകാരമാണ് الْعَذَابُ ശിക്ഷ وَلَعَذَابُ الْآخِرَةِ പരലോകശിക്ഷയാകട്ടെ أَكْبَرُ ഏറ്റവും വലുത്, വമ്പിച്ചത് (തന്നെ) لَوْ كَانُوا അവരായിരുന്നുവെങ്കില്‍ يَعْلَمُونَ അറിയും.
68:33 അപ്രകാരമാണ് ശിക്ഷ. പരലോക ശിക്ഷയാകട്ടെ, കൂടുതല്‍ വമ്പിച്ചതും തന്നെ. അവര്‍ അറിഞ്ഞിരുന്നുവെങ്കില്‍!
إِنَّ لِلْمُتَّقِينَ عِندَ رَبِّهِمْ جَنَّـٰتِ ٱلنَّعِيمِ﴿٣٤﴾
إِنَّ لِلْمُتَّقِينَ നിശ്ചയമായും സൂക്ഷമതയുള്ളവര്‍ക്കു (ഭയഭക്തന്മാര്‍ക്കു)ണ്ട് عِندَ رَبِّهِمْ തങ്ങളുടെ റബ്ബിങ്കല്‍ جَنَّاتِ النَّعِيمِ സുഖാനുഗ്രഹത്തിന്‍റെ തോപ്പുകള്‍, സ്വര്‍ഗങ്ങള്‍
68:34 നിശ്ചയമായും, ഭയഭക്തന്മാര്‍ക്ക് തങ്ങളുടെ രക്ഷിതാവിന്‍റെ അടുക്കല്‍ സുഖാനുഗ്രഹത്തിന്‍റെ തോപ്പുകള്‍ ഉണ്ടായിരിക്കും.
أَفَنَجْعَلُ ٱلْمُسْلِمِينَ كَٱلْمُجْرِمِينَ﴿٣٥﴾
أَفَنَجْعَلُ എന്നാല്‍ (അപ്പോള്‍) നാം ആക്കുകയോ الْمُسْلِمِينَ മുസ്ലിംകളെ كَالْمُجْرِمِينَ കുറ്റവാളികളെപ്പോലെ
68:35 എന്നാല്‍, മുസ്‌ലിംകളെ നാം കുറ്റവാളികളെപ്പോലെ ആക്കുകയോ?
مَا لَكُمْ كَيْفَ تَحْكُمُونَ﴿٣٦﴾
مَا لَكُمْ നിങ്ങള്‍ക്കെന്താണ്, എന്തുപറ്റി كَيْفَ എപ്രകാരമാണ് تَحْكُمُونَ നിങ്ങള്‍ വിധി കല്‍പ്പിക്കുന്നു
68:36 നിങ്ങള്‍ക്കെന്താണ്, എപ്രകാരമാണ് നിങ്ങള്‍ വിധി കല്‍പിക്കുന്നത്?!
أَمْ لَكُمْ كِتَـٰبٌۭ فِيهِ تَدْرُسُونَ﴿٣٧﴾
أَمْ لَكُمْ അഥവാ (അതല്ല) നിങ്ങള്‍ക്കുണ്ടോ? كِتَابٌ ഒരു ഗ്രന്ഥം, വല്ല വേദഗ്രന്ഥവും فِيهِ അതില്‍ تَدْرُسُونَ നിങ്ങള്‍ പഠിച്ചു(വായിച്ചു) കൊണ്ടിരിക്കുന്നു
68:37 അഥവാ, നിങ്ങള്‍ക്ക് വല്ല ഗ്രന്ഥവും ഉണ്ടോ, നിങ്ങളതില്‍ (വായിച്ചു) പഠിച്ചുകൊണ്ടിരിക്കുമാറ്?
إِنَّ لَكُمْ فِيهِ لَمَا تَخَيَّرُونَ﴿٣٨﴾
إِنَّ لَكُمْ നിശ്ചയമായും നിങ്ങള്‍ക്കുണ്ട് (എന്ന്) فِيهِ അതില്‍, (അതുപ്രകാരം) لَمَا تَخَيَّرُونَ നിങ്ങള്‍ തെരഞ്ഞെടുക്കുന്ന(ഇഷ്ടപ്പെടുന്ന)ത്
68:38 നിങ്ങള്‍ (യഥേഷ്ടം) തിരഞ്ഞെടുക്കുന്നത് നിശ്ചയമായും അതില്‍ (ആ ഗ്രന്ഥത്തില്‍) നിങ്ങള്‍ക്കുണ്ടായിരിക്കുമെന്ന്.
أَمْ لَكُمْ أَيْمَـٰنٌ عَلَيْنَا بَـٰلِغَةٌ إِلَىٰ يَوْمِ ٱلْقِيَـٰمَةِ ۙ إِنَّ لَكُمْ لَمَا تَحْكُمُونَ﴿٣٩﴾
أَمْ لَكُمْ അതല്ലാ (അഥവാ - അല്ലെങ്കില്‍) നിങ്ങള്‍ക്കുണ്ടോ أَيْمَانٌ വല്ല സത്യങ്ങളും, പ്രതിജ്ഞകള്‍ عَلَيْنَا നമ്മുടെ മേല്‍ ഉത്തരവാദപ്പെട്ട (ബാധ്യസ്ഥമായ) بَالِغَةٌ എത്തുന്നതായ إِلَى يَوْم الْقِيَامَةഖിയാമതുനാള്‍ വരെ إِنَّ لَكُمْ നിശ്ചയമായും നിങ്ങള്‍ക്കുണ്ടെന്ന് لَمَا تَحْكُمُونَ നിങ്ങള്‍ വിധിക്കുന്നതു(തന്നെ)
68:39 അഥവാ, ഖിയാമത് നാള്‍വരേക്കും എത്തു(മാറ് ബലത്തിലിരിക്കു)ന്ന വല്ല സത്യപ്രതിജ്ഞകളും നമ്മുടെ മേല്‍ (ഉത്തരവാദപ്പെട്ടതായി) നിങ്ങള്‍ക്കുണ്ടോ? നിങ്ങള്‍ വിധി കല്‍പിക്കുന്നത് നിശ്ചയമായും നിങ്ങള്‍ക്കുണ്ടായിരിക്കുമെന്ന്!
سَلْهُمْ أَيُّهُم بِذَٰلِكَ زَعِيمٌ﴿٤٠﴾
سَلْهُمْ അവരോട് ചോദിക്കുക أَيُّهُم അവരില്‍ എതൊരുവനാണ് بِذَٰلِكَ അതിനെപ്പറ്റി زَعِيمٌ ഏറ്റു പറയുന്നവന്‍, ഉത്തരവാദം വഹിക്കുന്നവന്‍
68:40 (നബിയേ) അവരോട് ചൊദിക്കൂ: അവരില്‍ ഏതൊരുവനാണ് അത് സംബന്ധിച്ച് ഏറ്റു പറയുന്നവന്‍?
أَمْ لَهُمْ شُرَكَآءُ فَلْيَأْتُوا۟ بِشُرَكَآئِهِمْ إِن كَانُوا۟ صَـٰدِقِينَ﴿٤١﴾
أَمْ لَهُمْ അതല്ലാ (അഥവാ) അവര്‍ക്കുണ്ടോ شُرَكَاءُ വല്ല പങ്കുകാരും فَلْيَأْتُوا എന്നാലവര്‍ വരട്ടെ بِشُرَكَائِهِمْ അവരുടെ പങ്കുകാരെക്കൊണ്ട്, പങ്കുകാരുമായി إِن كَانُوا അവരാണെങ്കില്‍ صَادِقِينَ സത്യവാന്മാര്‍.
68:41 അഥവാ, അവര്‍ക്ക് വല്ല പങ്കുകാരും (ആരാധ്യരും) ഉണ്ടോ? എന്നാലവര്‍, തങ്ങളുടെ പങ്കുകാരെ കൊണ്ടുവരട്ടെ, അവര്‍ സത്യവാന്മാരാണെങ്കില്‍!
يَوْمَ يُكْشَفُ عَن سَاقٍۢ وَيُدْعَوْنَ إِلَى ٱلسُّجُودِ فَلَا يَسْتَطِيعُونَ﴿٤٢﴾
يَوْمَ يُكْشَفُ തുറക്ക(വെളിവാക്ക - നഗ്നമാക്ക)പ്പെടുന്ന ദിവസം عَن سَاقٍ കണങ്കാലില്‍നിന്ന് وَيُدْعَوْنَ അവര്‍ ക്ഷണിക്കപ്പെടുകയും ചെയ്യും إِلَى السُّجُودِ സൂജുദിലേക്ക് (സുജൂദ് ചെയ്യാന്‍) فَلَا يَسْتَطِيعُونَ അപ്പോള്‍ അവര്‍ക്ക് സാധിക്കുകയില്ല
68:42 കണങ്കാല്‍ വെളിവാക്കപ്പെടുന്ന (കാര്യം ഗൗരവത്തിലെത്തുന്ന ) ദിവസം (ഓര്‍ക്കുക) സുജൂദ് ചെയ്‌വാന്‍ അവര്‍ ക്ഷണിക്കപ്പെടും, അപ്പോള്‍ അവര്‍ക്ക് (അതിന്) സാധ്യമാകുന്നതുമല്ല.
خَـٰشِعَةً أَبْصَـٰرُهُمْ تَرْهَقُهُمْ ذِلَّةٌۭ ۖ وَقَدْ كَانُوا۟ يُدْعَوْنَ إِلَى ٱلسُّجُودِ وَهُمْ سَـٰلِمُونَ﴿٤٣﴾
خَاشِعَةً താഴ്മ കാണിച്ചു (ഭക്തി കാട്ടി) കൊണ്ട് أَبْصَارُهُمْ അവരുടെ ദൃഷ്ടികള്‍, കണ്ണുകള്‍ تَرْهَقُهُمْ അവരെ മൂടും, ആവരണം ചെയ്യും, ബാധിക്കും ذِلَّةٌ നിന്ദ്യത, ഹീനത, അപമാനം وَقَدْ كَانُوا അവര്‍ ആയിരുന്നിട്ടുണ്ട് يُدْعَوْنَ അവര്‍ ക്ഷണിക്കപ്പെടുക إِلَى السُّجُودِ സുജൂദ് ചെയ്‌വാന്‍ وَهُمْ അവര്‍ ആയിരിക്കെ سَالِمُونَ സുരക്ഷിതര്‍, രക്ഷപ്പെട്ടവര്‍
68:43 തങ്ങളുടെ കണ്ണുകള്‍ (താഴ്ത്തി) വിനയപ്പെട്ടവരായ നിലയില്‍ നിന്ദ്യത അവരെ ആവരണം ചെയ്യുന്നതാണ്. അവര്‍ സുരക്ഷിതമായിരിക്കുമ്പോള്‍ സുജൂദ് ചെയ്‌വാന്‍ അവര്‍ ക്ഷണിക്കപ്പെടാറുണ്ടായിരുന്നു. (അന്ന് അവരത് ചെയ്തിരുന്നില്ല).
فَذَرْنِى وَمَن يُكَذِّبُ بِهَـٰذَا ٱلْحَدِيثِ ۖ سَنَسْتَدْرِجُهُم مِّنْ حَيْثُ لَا يَعْلَمُونَ﴿٤٤﴾
فَذَرْنِي ആകയാല്‍ എന്നെ വിട്ടേക്കുക وَمَن يُكَذِّبُ വ്യാജമാക്കുന്നവരെയും بِهَـٰذَا الْحَدِيثِ ഈ വര്‍ത്തമാനത്തെ, വിഷയത്തെ سَنَسْتَدْرِجُهُم നാം അവരെ (വഴിയെ) പടിപടിയായി (ക്രമേണ) കൊണ്ടുവരും مِّنْ حَيْث വിധത്തില്‍ لَا يَعْلَمُون അവര്‍ അറിയാത്ത
68:44 ആകയാല്‍, എന്നെയും ഈ വര്‍ത്തമാനത്തെ (ഖുര്‍ആനെ) വ്യാജമാക്കുന്നവരെയും വിട്ടേക്കുക.നാം അവരെ അറിയാത്തവിധത്തിലൂടെ പടിപടിയായികൊണ്ടുവന്നു (ശിക്ഷിച്ചു) കൊള്ളാം.
وَأُمْلِى لَهُمْ ۚ إِنَّ كَيْدِى مَتِينٌ﴿٤٥﴾
وَأُمْلِي لَهُمْ ۚ അവര്‍ക്ക് നാം അയച്ചിട്ടു (നീട്ടി) കൊടുക്കുകയും ചെയ്യും (ചെയ്യുന്നു) إِنَّ كَيْدِي നിശ്ചയമായും എന്‍റെ തന്ത്രം, ഉപായം مَتِينٌ ബലവത്താണ്, ശക്തമാണ്.
68:45 ഞാന്‍ അവര്‍ക്ക് അയച്ചിട്ടുകൊടുക്കുന്നതുമാണ്. നിശ്ചയമായും, എന്‍റെ തന്ത്രം ബലവത്തായതത്രെ.
أَمْ تَسْـَٔلُهُمْ أَجْرًۭا فَهُم مِّن مَّغْرَمٍۢ مُّثْقَلُونَ﴿٤٦﴾
أَمْ അതല്ല, പക്ഷേ അഥവാ تَسْأَلُهُمْ നീ അവരോട് ചോദിക്കുന്നു(വോ) أَجْرًا വല്ല പ്രതിഫലവും فَهُم എന്നിട്ട് അവര്‍ مِّن مَّغْرَمٍ കടബാധ്യതയാല്‍ مُّثْقَلُونَ ഭാരപ്പെട്ടവരാണ്
68:46 അതല്ല, (ഒരുപക്ഷേ) നീ അവരോട് വല്ല പ്രതിഫലവും ചോദിച്ചിട്ട് അവര്‍ കടബാധ്യത നിമിത്തം ഭാരപ്പെട്ടവരാകുന്നുവോ?
أَمْ عِندَهُمُ ٱلْغَيْبُ فَهُمْ يَكْتُبُونَ﴿٤٧﴾
أَمْ അതല്ല, عِندَهُمُ അവരുടെ പക്കലുണ്ട് (ണ്ടോ) الْغَيْبُ അദൃശ്യജ്ഞാനം فَهُمْ എന്നിട്ടവര്‍ يَكْتُبُونَ എഴുത്തുന്നു(വോ)
68:47 അതല്ല, അദൃശ്യജ്ഞാനം അവരുടെ പക്കല്‍ ഉണ്ടായിട്ട് അവര്‍ എഴുതുകയാണോ?!
فَٱصْبِرْ لِحُكْمِ رَبِّكَ وَلَا تَكُن كَصَاحِبِ ٱلْحُوتِ إِذْ نَادَىٰ وَهُوَ مَكْظُومٌۭ﴿٤٨﴾
فَاصْبِرْ ആകയാല്‍ ക്ഷമിക്കുക لِحُكْم رَبِّكَ നിന്‍റെ റബ്ബിന്‍റെ വിധിക്ക് وَلَا تَكُن നീ ആകുകയും അരുത് كَصَاحِبِ الْحُوتِ മത്സ്യത്തിന്‍റെ ആളെപ്പോലെ إِذْ نَادَىٰ അദ്ദേഹം വിളിച്ചപ്പോള്‍ وَهُوَ അദ്ദേഹം ആയിക്കൊണ്ട് مَكْظُومٌ (കോപം - വ്യസനം) നിറഞ്ഞവന്‍
68:48 അതുകൊണ്ട് (നബിയേ) നീ നിന്‍റെ റബ്ബിന്‍റെ വിധിക്ക് ക്ഷമിച്ചുകൊള്ളുക. നീ (ആ) മത്സ്യത്തിന്‍റെ ആളെപ്പോലെ ആയിരിക്കരുത്. അതായത്, അദ്ദേഹം വ്യസനം (അഥവാ കോപം) നിറഞ്ഞവനായ നിലയില്‍ വിളി(ചു പ്രാര്‍ഥി)ച്ച സന്ദര്‍ഭം.
لَّوْلَآ أَن تَدَٰرَكَهُۥ نِعْمَةٌۭ مِّن رَّبِّهِۦ لَنُبِذَ بِٱلْعَرَآءِ وَهُوَ مَذْمُومٌۭ﴿٤٩﴾
لَّوْلَا ഇല്ലായിരുന്നുവെങ്കില്‍ أَن تَدَارَكَهُ അദ്ദേഹത്തെ വീണ്ടെടുക്കുക نِعْمَةٌ ഒരു അനുഗ്രഹം مِّن رَّبِّهِ തന്‍റെ റബ്ബിങ്കല്‍ നിന്ന് لَنُبِذَ അദ്ദേഹം ഇടപ്പെടുമായിരുന്നു (പുറം തള്ളപ്പെടുമായിരുന്നു) بِالْعَرَاءِ പാഴ്ഭൂമിയില്‍ وَهُوَ അദ്ദേഹം ആയിക്കൊണ്ട് مَذْمُومٌ ആക്ഷേപിക്കപ്പെട്ടവന്‍.
68:49 തന്‍റെ രക്ഷിതാവിങ്കല്‍നിന്നുള്ള ഒരു (മഹത്തായ) അനുഗ്രഹം അദ്ദേഹത്തെ വീണ്ടെടുക്കുകയുണ്ടായിട്ടില്ലായിരുന്നുവെങ്കില്‍, അദ്ദേഹം (ആ) പാഴ്ഭൂമിയില്‍ ആക്ഷേപിക്കപ്പെട്ടവനായും കൊണ്ട് പുറംതള്ളപ്പെടുമായിരുന്നു.
فَٱجْتَبَـٰهُ رَبُّهُۥ فَجَعَلَهُۥ مِنَ ٱلصَّـٰلِحِينَ﴿٥٠﴾
فَاجْتَبَاهُ എന്നാല്‍ (എന്നിട്ട്) അദ്ദേഹത്തെ തിരഞ്ഞെടുത്തു (നന്നാക്കി എടുത്തു) رَبُّهُ തന്‍റെ റബ്ബ് فَجَعَلَهُ എന്നിട്ട് അദ്ദേഹത്തെ ആക്കുകയും ചെയ്തു مِنَ الصَّالِحِينَ സദ്‌വൃത്തരിൽ, സജ്ജനങ്ങളില്‍
68:50 എന്നാല്‍, അദ്ദേഹത്തിന്‍റെ രക്ഷിതാവ് അദ്ദേഹത്തെ (നല്ലവനാക്കി) തിരഞ്ഞെടുത്തു. എന്നിട്ട് അദ്ദേഹത്തെ സദ്‌വൃത്തന്മാരുടെ കൂട്ടത്തില്‍ ആക്കുകയും ചെയ്തു.
وَإِن يَكَادُ ٱلَّذِينَ كَفَرُوا۟ لَيُزْلِقُونَكَ بِأَبْصَـٰرِهِمْ لَمَّا سَمِعُوا۟ ٱلذِّكْرَ وَيَقُولُونَ إِنَّهُۥ لَمَجْنُونٌۭ﴿٥١﴾
وَإِن يَكَادُ നിശ്ചയമായും ആകാറാകുന്നു الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ لَيُزْلِقُونَكَ നിന്നെ വഴുക്കിവീഴ്ത്തുക (തന്നെ) بِأَبْصَارِهِمْ അവരുടെ ദൃഷ്ടികള്‍കൊണ്ട് لَمَّا سَمِعُوا അവര്‍ കേള്‍ക്കുന്ന അവസരം الذِّكْرَ ഉല്‍ബോധനം, പ്രമാണം, പ്രബോധനം, സ്മരണ وَيَقُولُونَ അവര്‍ പറയുകയും ചെയ്യും إِنَّهُ നിശ്ചയമായും അവന്‍ لَمَجْنُونٌ ഭ്രാന്തന്‍ തന്നെ
68:51 അവിശ്വസിച്ചവര്‍, ഉല്‍ബോധനം (ഖുര്‍ആന്‍) കേള്‍ക്കുന്ന അവസരത്തില്‍ അവരുടെ ദൃഷ്ടികള്‍ (പതിപ്പിച്ചു)കൊണ്ട് നിന്നെ അവര്‍ വഴുക്കി വീഴുമാറാക്കുക തന്നെ ചെയ്യുന്നു. അവര്‍ പറയുകയും ചെയ്യുന്നു: നിശ്ചയമായും ഇവന്‍ ഒരു ഭ്രാന്തന്‍ തന്നെ എന്ന്.
وَمَا هُوَ إِلَّا ذِكْرٌۭ لِّلْعَـٰلَمِينَ﴿٥٢﴾
وَمَا هُوَ അതല്ലതാനും إِلَّا ذِكْرٌ ഉല്‍ബോധനമല്ലാതെ لِّلْعَالَمِينَ ലോകര്‍ക്ക്, ലോകര്‍ക്കുവേണ്ടിയുള്ള.
68:52 ഇതാകട്ടെ, ലോകര്‍ക്കു(പൊതുവായു)ള്ള ഒരു ഉല്‍ബോധനമല്ലാതെ (മറ്റൊന്നും) അല്ലതാനും.