മുഖവുര
മുൽക്ക് (ആധിപത്യം)
മക്കയില്‍ അവതരിച്ചത് – വചനങ്ങള്‍ 30 – വിഭാഗം (റുകൂഅ്) 2
[അവസാനത്തെ ആയത്തു മദനീയാണെന്നും അഭിപ്രായമുണ്ട്]
بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
volume_up
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
تَبَـٰرَكَ ٱلَّذِى بِيَدِهِ ٱلْمُلْكُ وَهُوَ عَلَىٰ كُلِّ شَىْءٍۢ قَدِيرٌ﴿١﴾
تَبَارَكَ നന്മ (ഗുണം-മഹത്വം-മേന്മ) ഏറിയിരിക്കുന്നു الَّذِي യാതൊരുവന്‍ بِيَدِهِ അവന്‍റെ കയ്യിലാണ്, കൈവശമാണ് الْمُلْكُ രാജത്വം, ആധിപത്യം وَهُوَ അവന്‍ عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും قَدِيرٌ കഴിവുള്ളവനാണ്.
67:1 രാജാധിപത്യം യാതൊരുവന്‍റെ കൈവശമാണോ അവന്‍ നന്മ (അഥവാ മഹത്വം) ഏറിയവനാകുന്നു. അവന്‍ എല്ലാ കാര്യത്തിനും കഴിവുള്ളവനുമത്രെ.
ٱلَّذِى خَلَقَ ٱلْمَوْتَ وَٱلْحَيَوٰةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًۭا ۚ وَهُوَ ٱلْعَزِيزُ ٱلْغَفُورُ﴿٢﴾
الَّذِي خَلَقَ സൃഷ്ടിച്ചവന്‍ الْمَوْتَ وَالْحَيَاةَ മരണവും ജീവിതവും لِيَبْلُوَكُمْ നിങ്ങളെ പരീക്ഷണം ചെയ്യാന്‍വേണ്ടി أَيُّكُمْ നിങ്ങളില്‍ ഏതൊരുവനാണ് (ആരാണ്) أَحْسَنُ അധികം നല്ലവന്‍ (എന്നു) عَمَلًا പ്രവൃത്തി, കര്‍മ്മം وَهُوَ الْعَزِيزُ അവനത്രെ പ്രതാപശാലി الْغَفُورُ വളരെ പൊറുക്കുന്നവന്‍
67:2 നിങ്ങളില്‍ ആരാണ് കൂടുതല്‍ നല്ല പ്രവൃത്തിചെയ്യുന്നവരെന്ന് നിങ്ങളെ പരീക്ഷണം ചെയ്‌വാന്‍ വേണ്ടി, മരണവും ജീവിതവും സൃഷ്ടിച്ചവനാണ് (അവന്‍) അവനത്രെ, വളരെ പൊറുക്കുന്നവനായ പ്രതാപശാലി.
ٱلَّذِى خَلَقَ سَبْعَ سَمَـٰوَٰتٍۢ طِبَاقًۭا ۖ مَّا تَرَىٰ فِى خَلْقِ ٱلرَّحْمَـٰنِ مِن تَفَـٰوُتٍۢ ۖ فَٱرْجِعِ ٱلْبَصَرَ هَلْ تَرَىٰ مِن فُطُورٍۢ﴿٣﴾
الَّذِي خَلَقَ സൃഷ്ടിച്ചവന്‍ سَبْعَ سَمَاوَاتٍ ഏഴ് ആകാശങ്ങളെ طِبَاقًا അടുക്കുകളായിട്ട്, അടുക്കടുക്കായി (ഒന്നൊന്നോട്) യോജിച്ചുകൊണ്ട് مَّا تَرَىٰ നീ കാണുകയില്ല فِي خَلْقِ الرَّحْمَـٰنِ പരമകാരുണികന്‍റെ സൃഷ്ടിയില്‍ مِن تَفَاوُتٍ ഒരു ഏറ്റക്കുറവും (വൈകല്യവും) فَارْجِعِ എന്നാല്‍ നീ മട(ക്കിനോ)ക്കുക الْبَصَرَ ദൃഷ്ടിയെ هَلْ تَرَىٰ നീ കാണുന്നുവോ, കാണുമോ مِن فُطُورٍ വല്ല പിളവും (കീറലും, പൊട്ടും).
67:3 അടുക്കുകളായ നിലയില്‍ ഏഴ് ആകാശങ്ങളെ സൃഷ്ടിച്ചവനാണ് (അവന്‍). പരമകാരുണികനായുള്ളവന്‍റെ സൃഷ്ടിയില്‍ യാതൊരു ഏറ്റപ്പറ്റും നീ കാണുകയില്ല. എന്നാല്‍, നീ (ഒന്നു) ദൃഷ്ടി മട(ക്കിനോ)ക്കുക : വല്ല പിളവും നീ കാണുന്നുവോ?!
ثُمَّ ٱرْجِعِ ٱلْبَصَرَ كَرَّتَيْنِ يَنقَلِبْ إِلَيْكَ ٱلْبَصَرُ خَاسِئًۭا وَهُوَ حَسِيرٌۭ﴿٤﴾
ثُمَّ ارْجِعِ പിന്നെ നീ മടക്കി (വീണ്ടും) നോക്കുക الْبَصَرَ ദൃഷ്ടിയെ, കണ്ണിനെ كَرَّتَيْنِ രണ്ട് ആവര്‍ത്തി (പ്രാവശ്യം) يَنقَلِبْ തിരിച്ചുവരും, മറിഞ്ഞുവരും إِلَيْكَ നിന്നിലേക്ക് الْبَصَرُ ദൃഷ്ടി, കാഴ്ച خَاسِئًا നിന്ദ്യമായ നിലയില്‍ (പരാജയപ്പെട്ടുകൊണ്ട്) وَهُوَ അത്, അതാകട്ടെ حَسِيرٌ പരവശപ്പെട്ട (കുഴങ്ങിയ)തായിരിക്കും.
67:4 പിന്നെയും രണ്ട് ആവര്‍ത്തി നീ മട(ക്കിനോ)ക്കുക : നിന്ദ്യമായനിലയില്‍ നിന്നിലേക്കുതന്നെ ദൃഷ്ടി തിരിച്ചുവരുന്നതാണ് - അതാകട്ടെ, പരവശപ്പെട്ടതുമായിരിക്കും.
وَلَقَدْ زَيَّنَّا ٱلسَّمَآءَ ٱلدُّنْيَا بِمَصَـٰبِيحَ وَجَعَلْنَـٰهَا رُجُومًۭا لِّلشَّيَـٰطِينِ ۖ وَأَعْتَدْنَا لَهُمْ عَذَابَ ٱلسَّعِيرِ﴿٥﴾
وَلَقَدْ زَيَّنَّا തീര്‍ച്ചയായും നാം അലങ്കരിച്ചി (ഭംഗിയാക്കിയി)ട്ടുണ്ട് السَّمَاءَ الدُّنْيَا ഏറ്റവും അടുത്ത (ഐഹികമായ) ആകാശത്തെ بِمَصَابِيحَ ദീപങ്ങള്‍കൊണ്ട് وَجَعَلْنَاهَا അവയെ നാം ആക്കുകയും ചെയ്തിരിക്കുന്നു رُجُومًا എറിയപ്പെടുന്നവ, എറിയാനുള്ളത് لِّلشَّيَاطِينِ പിശാചുക്കള്‍ക്ക്, പിശാചുക്കളെ وَأَعْتَدْنَا لَهُمْ അവര്‍ക്ക് നാം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു عَذَابَ السَّعِيرِ ജ്വലിക്കുന്ന അഗ്നിയുടെ (നരകത്തിന്‍റെ) ശിക്ഷ.
67:5 തീര്‍ച്ചയായും ഏറ്റവും അടുത്ത ആകാശത്തെ (നക്ഷത്ര) വിളക്കുകള്‍കൊണ്ട് നാം അലങ്കരിച്ചിട്ടുണ്ട്. അവയെ നാം പിശാചുക്കളെ എറിഞ്ഞാട്ടുന്നവയും ആക്കിയിരിക്കുന്നു. അവര്‍ക്ക് ജ്വലിക്കുന്ന അഗ്നി (നരക) ശിക്ഷ നാം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.
وَلِلَّذِينَ كَفَرُوا۟ بِرَبِّهِمْ عَذَابُ جَهَنَّمَ ۖ وَبِئْسَ ٱلْمَصِيرُ﴿٦﴾
وَلِلَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ക്കുണ്ട് بِرَبِّهِمْ തങ്ങളുടെ രക്ഷിതാവില്‍ عَذَابُ جَهَنَّمَ ജഹന്നമിന്‍റെ ശിക്ഷ وَبِئْسَ വളരെ ചീത്ത الْمَصِيرُ തിരിച്ച് (മടങ്ങി) എത്തുന്ന സ്ഥലം.
67:6 തങ്ങളുടെ രക്ഷിതാവില്‍ അവിശ്വസിച്ചവര്‍ക്ക് "ജഹന്നമി" (നരകത്തി)ന്‍റെ ശിക്ഷയുണ്ട്. (ആ) തിരിച്ചെത്തുന്ന സ്ഥലം വളരെ ചീത്ത!
إِذَآ أُلْقُوا۟ فِيهَا سَمِعُوا۟ لَهَا شَهِيقًۭا وَهِىَ تَفُورُ﴿٧﴾
إِذَا أُلْقُوا അവര്‍ ഇടപ്പെട്ടാല്‍ فِيهَا അതില്‍ سَمِعُوا لَهَا അതിന് അവര്‍ കേള്‍ക്കും شَهِيقًا ഒരു ഗര്‍ജനം, അലര്‍ച്ച, അട്ടഹാസം, ഉഗ്രശ്വാസം وَهِيَ അത് تَفُورُ തിളച്ചുമറിയുക (ക്ഷോഭിക്കുക - പൊന്തിമറിയുക)യും ചെയ്യും.
67:7 അവര്‍ അതില്‍ ഇടപ്പെട്ടാല്‍, അതിന് ഒരു ഗര്‍ജ്ജനം അവര്‍ കേള്‍ക്കുന്നതാണ്. അതാകട്ടെ, തിളച്ചുമറിഞ്ഞുകൊണ്ടുമിരിക്കും!
تَكَادُ تَمَيَّزُ مِنَ ٱلْغَيْظِ ۖ كُلَّمَآ أُلْقِىَ فِيهَا فَوْجٌۭ سَأَلَهُمْ خَزَنَتُهَآ أَلَمْ يَأْتِكُمْ نَذِيرٌۭ﴿٨﴾
تَكَادُ അത് ആകാറാകും تَمَيَّزُ വേര്‍പെട്ടുപോകുക مِنَ الْغَيْظِ ഉഗ്രകോപത്താല്‍, കഠിനകോപം നിമിത്തം كُلَّمَا أُلْقِيَ ഇടപ്പെടുമ്പോഴെല്ലാം فِيهَا അതില്‍, അതിലേക്ക് فَوْجٌ ഒരു കൂട്ടം, സംഘം سَأَلَهُمْ അവരോട് ചോദിക്കും خَزَنَتُهَا അതിലെ പാറാവുകാര്‍, കാവല്‍ക്കാര്‍ أَلَمْ يَأْتِكُمْ നിങ്ങള്‍ക്കു വന്നിരുന്നില്ലേ, വന്നില്ലേ نَذِيرٌ താക്കീതുകാരന്‍.
67:8 ഉഗ്രകോപം നിമിത്തം അത് (പൊട്ടിച്ചിതറി) വേര്‍പെട്ടുപോകുമാറാകും! ഓരോ കൂട്ടം (ആളുകള്‍) അതില്‍ ഇടപ്പെടുമ്പോഴൊക്കെ അതിലെ പാറാവുകാര്‍ അവരോടു ചോദിക്കും : "നിങ്ങള്‍ക്ക് താക്കീതു നല്‍കുന്ന ആള്‍ വന്നിരുന്നില്ലേ?"
قَالُوا۟ بَلَىٰ قَدْ جَآءَنَا نَذِيرٌۭ فَكَذَّبْنَا وَقُلْنَا مَا نَزَّلَ ٱللَّهُ مِن شَىْءٍ إِنْ أَنتُمْ إِلَّا فِى ضَلَـٰلٍۢ كَبِيرٍۢ﴿٩﴾
قَالُوا അവര്‍ പറയും بَلَىٰ ഇല്ലാതെ (ഉണ്ട്) قَدْ جَاءَنَا തീര്‍ച്ചയായും തങ്ങള്‍ക്ക് വന്നിട്ടുണ്ട് نَذِيرٌ താക്കീതുകാരന്‍ فَكَذَّبْنَا എന്നാല്‍ ഞങ്ങള്‍ വ്യാജമാക്കി وَقُلْنَا ഞങ്ങള്‍ പറയുകയും ചെയ്തു مَا نَزَّلَ اللَّـهُ അല്ലാഹു ഇറക്കിയിട്ടില്ല مِن شَيْءٍ ഒരു വസ്തുവും إِنْ أَنتُمْ നിങ്ങളല്ല إِلَّا فِي ضَلَالٍ വഴിപിഴവി (ദുര്‍മാര്‍ഗത്തി)ലല്ലാതെ كَبِيرٍ വലുതായ.
67:9 അവര്‍ പറയും : "ഇല്ലാതെ! തീര്‍ച്ചയായും ഞങ്ങള്‍ക്ക് താക്കീത് നല്‍കുന്ന ആള്‍ വന്നിരിക്കുന്നു. എന്നാല്‍, ഞങ്ങള്‍ വ്യാജമാക്കുകയാണ് ചെയ്തത്. ഞങ്ങള്‍ (അവരോട്) പറയുകയും ചെയ്തു: "അല്ലാഹു യാതൊന്നും തന്നെ അവതരിപ്പിച്ചിട്ടില്ല. നിങ്ങള്‍ വലുതായ വഴിപിഴവിലല്ലാതെ (മറ്റൊന്നും) അല്ല."
وَقَالُوا۟ لَوْ كُنَّا نَسْمَعُ أَوْ نَعْقِلُ مَا كُنَّا فِىٓ أَصْحَـٰبِ ٱلسَّعِيرِ﴿١٠﴾
وَقَالُوا അവര്‍ പറയുകയും ചെയ്യും لَوْ كُنَّا ഞങ്ങളായിരുന്നെങ്കില്‍ نَسْمَعُ ഞങ്ങള്‍ കേട്ടിരുന്നു أَوْ نَعْقِلُ അല്ലെങ്കില്‍ ബുദ്ധികൊടുത്തിരുന്നു, മനസ്സിരുത്തിയിരുന്നു, ഗ്രഹിച്ചിരുന്നു مَا كُنَّا ഞങ്ങളാകുമായിരുന്നില്ല فِي أَصْحَابِ ആള്‍ക്കാരില്‍, കൂട്ടരില്‍ السَّعِيرِ ജ്വലിക്കുന്ന അഗ്നിയുടെ നരകത്തിന്‍റെ.
67:10 അവര്‍ (വീണ്ടും) പറയും : "ഞങ്ങള്‍ കേള്‍ക്കുകയോ, ബുദ്ധികൊടു(ത്തുമനസ്സിലാ)ക്കുകയോ ചെയ്തിരുന്നുവെങ്കില്‍, ഞങ്ങള്‍ (ഈ) ജ്വലിക്കുന്ന അഗ്നിയുടെ ആള്‍ക്കാരില്‍ ആകുമായിരുന്നില്ല."
فَٱعْتَرَفُوا۟ بِذَنۢبِهِمْ فَسُحْقًۭا لِّأَصْحَـٰبِ ٱلسَّعِيرِ﴿١١﴾
فَاعْتَرَفُوا അങ്ങനെ അവര്‍ സമ്മതിക്കും, ഏറ്റു പറയും بِذَنبِهِمْ തങ്ങളുടെ കുറ്റത്തെ (പാപത്തെ)പ്പറ്റി فَسُحْقًا അപ്പോള്‍ വിദൂരം (ശാപം), നാശം لِّأَصْحَابِ السَّعِيرِ ജ്വലിക്കുന്ന നരകത്തിന്‍റെ ആള്‍ക്കാര്‍ക്ക്.
67:11 അങ്ങനെ, അവര്‍ തങ്ങളുടെ കുറ്റം (ഏറ്റുപറഞ്ഞു) സമ്മതിക്കുന്നതാണ്. അപ്പോള്‍, ജ്വലിക്കുന്ന അഗ്നിയുടെ ആള്‍ക്കാര്‍ക്ക് വിദൂരം! (അഥവാ ശാപം).
إِنَّ ٱلَّذِينَ يَخْشَوْنَ رَبَّهُم بِٱلْغَيْبِ لَهُم مَّغْفِرَةٌۭ وَأَجْرٌۭ كَبِيرٌۭ﴿١٢﴾
إِنَّ നിശ്ചയമായും الَّذِينَ يَخْشَوْنَ ഭയപ്പെടുന്നവര്‍ رَبَّهُم തങ്ങളുടെ റബ്ബിനെ بِالْغَيْبِ അദൃശ്യമായ നിലക്ക് (കാണാതെ) لَهُم അവര്‍ക്കുണ്ട് مَّغْفِرَةٌ പാപമോചനം وَأَجْرٌ كَبِيرٌ വലുതായ പ്രതിഫലം.
67:12 നിശ്ചയമായും, തങ്ങളുടെ റബ്ബിനെ അദൃശ്യമായ നിലയില്‍ ഭയപ്പെടുന്നവര്‍, അവര്‍ക്ക് പാപമോചനവും, വലുതായ പ്രതിഫലവും ഉണ്ട്.
وَأَسِرُّوا۟ قَوْلَكُمْ أَوِ ٱجْهَرُوا۟ بِهِۦٓ ۖ إِنَّهُۥ عَلِيمٌۢ بِذَاتِ ٱلصُّدُورِ﴿١٣﴾
.وَأَسِرُّوا നിങ്ങള്‍ രഹസ്യം (പതുക്കെ) ആക്കുവിന്‍ قَوْلَكُمْ നിങ്ങളുടെ വാക്ക് (സംസാരം) أَوِ اجْهَرُوا بِهِ അല്ലെങ്കില്‍ അതിനെ പരസ്യം (ഉറക്കെ) ആക്കുവിന്‍ إِنَّهُ عَلِيمٌ നിശ്ചയമായും അവന്‍ അറിയുന്നവനാണ് بِذَاتِ الصُّدُورِ നെഞ്ഞു (ഹൃദയം) കളിലുള്ളതിനെ
67:13 നിങ്ങള്‍ നിങ്ങളുടെ വാക്ക് (സംസാരം) പതുക്കെയാക്കിക്കൊള്ളുക, അല്ലെങ്കില്‍ അത് ഉറക്കെയാക്കിക്കൊള്ളുക. (രണ്ടും സമമാണ്). (കാരണം) നിശ്ചയമായും അവന്‍ (അല്ലാഹു) ഹൃദയങ്ങളിലുള്ളവയെപ്പറ്റി അറിയുന്നവനാകുന്നു.
أَلَا يَعْلَمُ مَنْ خَلَقَ وَهُوَ ٱللَّطِيفُ ٱلْخَبِيرُ﴿١٤﴾
أَلَا يَعْلَمُ അറിയുകയില്ലേ, അവന്‍ അറിയാതിരിക്കുമോ مَنْ خَلَقَ സൃഷ്ടിച്ചവന്‍, അവന്‍ സൃഷ്ടിച്ചവരെ وَهُوَ അവനാകട്ടെ اللَّطِيفُ ഗൂഢമായതിനെ (സൂക്ഷ്മമായതിനെ) അറിയുന്നവനാണ്, സൗമ്യമായുള്ളവനാണ് الْخَبِيرُ സൂക്ഷ്മജ്ഞാനിയാണ്
67:14 സൃഷ്ടിച്ചുണ്ടാക്കിയവന്‍ (എല്ലാം) അറിയുകയില്ലേ! അവനാകട്ടെ, ഗൂഢരഹസ്യമറിയുന്നവനാണ്, സൂക്ഷ്മജ്ഞാനിയാണ്.
هُوَ ٱلَّذِى جَعَلَ لَكُمُ ٱلْأَرْضَ ذَلُولًۭا فَٱمْشُوا۟ فِى مَنَاكِبِهَا وَكُلُوا۟ مِن رِّزْقِهِۦ ۖ وَإِلَيْهِ ٱلنُّشُورُ﴿١٥﴾
هُوَ الَّذِي അവനത്രെ യാതൊരുവന്‍, അവന്‍ യാതൊരുവനാണ് جَعَلَ لَكُمُ നിങ്ങള്‍ക്ക് ആക്കി തന്ന الْأَرْضَ ഭൂമിയെ ذَلُولًا വിധേയമായതു (പാകപ്പെട്ടതു) فَامْشُوا അതിനാല്‍ നടന്നു (സഞ്ചരിച്ചു) കൊള്ളുവിന്‍ فِي مَنَاكِبِهَا അതിന്‍റെ തോളു (വശം - വഴി - ഗിരിമാര്‍ഗം - ഉപരിതലം) കളില്‍കൂടി وَكُلُوا തിന്നുകയും ചെയ്യുവിന്‍ مِن رِّزْقِهِ അവന്‍റെ ആഹാര (ഉപജീവന) ത്തില്‍ നിന്നു وَإِلَيْهِ അവനിലേക്കുതന്നെ النُّشُورُ ഉയിര്‍ത്തു (എഴുന്നേല്‍പ്)
67:15 അവനത്രെ നിങ്ങള്‍ക്കു (കൈകാര്യം നടത്തുമാറ്) ഭൂമിയെ വിധേയമായതാക്കിത്തന്നവന്‍. അതിനാല്‍ നിങ്ങള്‍ അതിന്‍റെ തോളുകളിലൂടെ (ഉപരിതലത്തിലൂടെ) സഞ്ചരിക്കുകയും, അവന്‍റെ (വക) ആഹാരത്തില്‍നിന്നു തിന്നുകയും ചെയ്തുകൊള്ളുവിന്‍. അവങ്കലേക്കു തന്നെയാണ് ഉയിര്‍ത്തെഴുന്നേല്‍പും.
ءَأَمِنتُم مَّن فِى ٱلسَّمَآءِ أَن يَخْسِفَ بِكُمُ ٱلْأَرْضَ فَإِذَا هِىَ تَمُورُ﴿١٦﴾
أَأَمِنتُم നിങ്ങള്‍ സമാധാനപ്പെട്ടുവോ, നിര്‍ഭയരായോ مَّن فِي السَّمَاءِ ആകാശത്തിലുള്ളവനെ أَن يَخْسِفَ بِكُمُ നിങ്ങളെ അവന്‍ ആഴ്ത്തുന്നതിനെ, വിഴുങ്ങിക്കുന്നതു الْأَرْضَ ഭൂമിയില്‍, ഭൂമിയെ فَإِذَا هِيَ എന്നാല്‍ അപ്പോഴതു تَمُورُ പിടച്ചുമറിയും, ഇളകി ക്ഷോഭിക്കും, കിടിലംകൊള്ളും
67:16 ആകാശത്തുള്ളവനെ - അവന്‍ നിങ്ങളെ ഭൂമിയില്‍ ആഴ്ത്തിക്കളയുന്നതു - നിങ്ങള്‍ നിര്‍ഭയരായിരിക്കുകയാണോ?! എന്നാല്‍, അപ്പോഴതു ക്ഷോഭിച്ചു ഇളകി മറിഞ്ഞുകൊണ്ടിരിക്കും!
أَمْ أَمِنتُم مَّن فِى ٱلسَّمَآءِ أَن يُرْسِلَ عَلَيْكُمْ حَاصِبًۭا ۖ فَسَتَعْلَمُونَ كَيْفَ نَذِيرِ﴿١٧﴾
أَمْ أَمِنتُم അതല്ലെങ്കില്‍ നിങ്ങള്‍ സമാധാനപ്പെട്ടുവോ, നിര്‍ഭയരായോ مَّن فِي السَّمَاءِ ആകാശത്തിലുള്ളവനെ أَن يُرْسِلَ അവന്‍ അയക്കുന്നത് عَلَيْكُمْ നിങ്ങളുടെ മേല്‍ حَاصِبًا ചരല്‍ വര്‍ഷം, ചരല്‍കാറ്റ് فَسَتَعْلَمُونَ എന്നാല്‍ നിങ്ങള്‍ക്കറിയാറാകും, വഴിയെ അറിയും كَيْفَ എങ്ങിനെയാണ് (എന്ന്) نَذِيرِ എന്‍റെ താക്കീത്, താക്കീതുകാരന്‍
67:17 അതല്ലെങ്കില്‍, ആകാശത്തുള്ളവനെ - അവന്‍ നിങ്ങളുടെ മേല്‍ വല്ല ചരല്‍വര്‍ഷവും അയക്കുന്നത് - നിങ്ങള്‍ നിര്‍ഭയരായിരിക്കയാണോ?! എന്നാല്‍, നിങ്ങള്‍ക്ക് അറിയാറാകും, എന്‍റെ താക്കീത് എങ്ങിനെയിരിക്കുന്നുവെന്ന്!
وَلَقَدْ كَذَّبَ ٱلَّذِينَ مِن قَبْلِهِمْ فَكَيْفَ كَانَ نَكِيرِ﴿١٨﴾
وَلَقَدْ كَذَّبَ തീര്‍ച്ചയായും വ്യാജമാക്കി الَّذِينَ مِن قَبْلِهِمْ അവരുടെ മുമ്പുള്ളവര്‍ فَكَيْفَ كَانَ എന്നിട്ട് എങ്ങിനെയായി, ഉണ്ടായി نَكِيرِ എന്‍റെ പ്രതിഷേധം, വെറുപ്പ്
67:18 തീര്‍ച്ചയായും, ഇവരുടെ മുമ്പുള്ളവരും വ്യാജമാക്കുകയുണ്ടായിട്ടുണ്ട്. എന്നിട്ട്, എന്‍റെ പ്രതിഷേധം എങ്ങിനെയുണ്ടായി?! (അവര്‍ അതൊന്നു ആലോചിച്ചു നോക്കട്ടെ).
أَوَلَمْ يَرَوْا۟ إِلَى ٱلطَّيْرِ فَوْقَهُمْ صَـٰٓفَّـٰتٍۢ وَيَقْبِضْنَ ۚ مَا يُمْسِكُهُنَّ إِلَّا ٱلرَّحْمَـٰنُ ۚ إِنَّهُۥ بِكُلِّ شَىْءٍۭ بَصِيرٌ﴿١٩﴾
أَوَلَمْ يَرَوْا അവര്‍ കണ്ടില്ലേ, നോക്കുന്നില്ലേ إِلَى الطَّيْرِ പക്ഷികളിലേക്ക് فَوْقَهُمْ അവരുടെ മീതെ صَافَّاتٍ അണിനിരന്നുകൊണ്ട്, വരിയായിട്ട് وَيَقْبِضْنَ അവ കൂട്ടുകയും ചെയ്യും, (കൂട്ടിക്കൊണ്ടും) مَا يُمْسِكُهُنَّ അവയെ പിടിച്ചു നിറുത്തുന്നില്ല إِلَّا الرَّحْمَـٰنُ പരമകാരുണികനല്ലാതെ إِنَّهُ നിശ്ചയമായും അവന്‍ بِكُلِّ شَيْءٍ എല്ലാ കാര്യത്തെ (വസ്തുവെ)ക്കുറിച്ചും بَصِيرٌ കണ്ടറിയുന്നവനാണ്.
67:19 അവരുടെ മീതെ (ചിറകുവിരുത്തി) അണിനിരന്നുകൊണ്ടും, (ചിറകു) കൂട്ടിപിടിച്ചുകൊണ്ടും പക്ഷികളെ അവര്‍ നോക്കിക്കണ്ടിട്ടില്ലേ ?! പരമകാരുണികനല്ലാതെ (ആരും) അവയെ പിടിച്ചു നിറുത്തുന്നില്ല. നിശ്ചയമായും, അവന്‍ എല്ലാ വസ്തുവെക്കുറിച്ചും, കണ്ടറിയുന്നവനാകുന്നു.
أَمَّنْ هَـٰذَا ٱلَّذِى هُوَ جُندٌۭ لَّكُمْ يَنصُرُكُم مِّن دُونِ ٱلرَّحْمَـٰنِ ۚ إِنِ ٱلْكَـٰفِرُونَ إِلَّا فِى غُرُورٍ﴿٢٠﴾
أَمَّنْ അതല്ല (അതല്ലെങ്കില്‍ - അഥവാ) ആരാണ് هَـٰذَا ഇവന്‍ (ഇങ്ങനെയുള്ളവന്‍) الَّذِي അതായത് യാതൊരുവന്‍ هُوَ جُندٌ لَّكُمْ അവന്‍ നിങ്ങള്‍ക്ക് പട്ടാളമാണ്, സൈന്യമാണ് يَنصُرُكُم നിങ്ങളെ സഹായിക്കുന്ന مِّن دُونِ الرَّحْمَـٰنِ പരമകാരുണികന് പുറമെ (കൂടാതെ) إِنِ الْكَافِرُونَ അവിശ്വാസികളല്ല إِلَّا فِي غُرُورٍ വഞ്ചനയിലല്ലാതെ
67:20 അതല്ലാ, ഇങ്ങിനെയുള്ള ഒരുവന്‍ - അതായത്, പരമകാരുണികനായുള്ളവന് പുറമെ നിങ്ങളെ സഹായിക്കുന്ന നിങ്ങളുടെ ഒരു പട്ടാളമായുള്ളവന്‍ - ആരാണുള്ളത്?! അവിശ്വാസികള്‍ വഞ്ചനയില്‍ (അകപ്പെട്ടിരിക്കുക) അല്ലാതെ (മറ്റൊന്നും) അല്ല.
أَمَّنْ هَـٰذَا ٱلَّذِى يَرْزُقُكُمْ إِنْ أَمْسَكَ رِزْقَهُۥ ۚ بَل لَّجُّوا۟ فِى عُتُوٍّۢ وَنُفُورٍ﴿٢١﴾
أَمَّنْ هَـٰذَا അതല്ല ഇവനാരാണ് الَّذِي يَرْزُقُكُمْ അതായത് നിങ്ങള്‍ക്ക് ആഹാരം (ഉപജീവനം) നല്‍കുന്ന إِنْ أَمْسَكَ അവന്‍ നിറുത്തിയാല്‍, പിടിച്ചുവെക്കുന്നപക്ഷം رِزْقَهُ അവന്‍റെ ആഹാരം بَل لَّجُّوا (എങ്കിലും) എന്നാല്‍ അവര്‍ നിരതരായിരിക്കുന്നു, ശഠിച്ചുനില്‍ക്കുകയാണ് فِي عُتُوٍّ ധിക്കാര (അതിക്രമ)ത്തില്‍ وَنُفُورٍ വെറുപ്പിലും, അറപ്പിലും
67:21 അതല്ലെങ്കില്‍, ഇങ്ങിനെയുള്ള ഒരുവന്‍ - അതായത്, അവന്‍റെ (അല്ലാഹുവിന്‍റെ) ആഹാരം അവന്‍ നിറുത്തിവെച്ചാല്‍ നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നവന്‍ - ആരാണുള്ളത്?! (ആരുമില്ല) എങ്കിലും, അവര്‍ ധിക്കാരത്തിലും, വെറുപ്പിലും നിരതരായിരിക്കുകയാണ്.
أَفَمَن يَمْشِى مُكِبًّا عَلَىٰ وَجْهِهِۦٓ أَهْدَىٰٓ أَمَّن يَمْشِى سَوِيًّا عَلَىٰ صِرَٰطٍۢ مُّسْتَقِيمٍۢ﴿٢٢﴾
أَفَمَن يَمْشِي അപ്പോള്‍ (എന്നാല്‍) നടക്കുന്നവനോ مُكِبًّا മറിഞ്ഞു (കമിഴ്ന്നു) വീണുകൊണ്ട് عَلَىٰ وَجْهِهِ തന്‍റെ മുഖത്തിന്മേല്‍ (മുഖം കുത്തി) أَهْدَىٰ കൂടുതല്‍ സന്മാര്‍ഗം (നേര്‍വഴി) പ്രാപിച്ചവന്‍ أَمَّن يَمْشِي അതല്ല (അതോ) നടക്കുന്നവനോ سَوِيًّا ശരിക്ക്, നേരെ عَلَىٰ صِرَاطٍ പാതയിലൂടെ مُّسْتَقِيمٍ നേര്‍ക്കുനേരെയുള്ള, ചൊവ്വായ
67:22 അപ്പോള്‍, മുഖം കുത്തിമറിഞ്ഞുകൊണ്ട് നടക്കുന്നവനാണോ കൂടുതല്‍ സന്മാര്‍ഗം പ്രാപിച്ചവന്‍, അതല്ല, നേരെയുള്ള പാതയിലൂടെ ശരിക്കു നടക്കുന്നവനോ?!
قُلْ هُوَ ٱلَّذِىٓ أَنشَأَكُمْ وَجَعَلَ لَكُمُ ٱلسَّمْعَ وَٱلْأَبْصَـٰرَ وَٱلْأَفْـِٔدَةَ ۖ قَلِيلًۭا مَّا تَشْكُرُونَ﴿٢٣﴾
قُلْ പറയുക هُوَ الَّذِي അവന്‍ യാതൊരുവന്‍ أَنشَأَكُمْ നിങ്ങളെ ഉണ്ടാക്കിയ (സൃഷ്ടിച്ച), ഉല്പത്തിയാക്കിയ وَجَعَلَ لَكُمُ നിങ്ങള്‍ക്ക് ഏര്‍പ്പെടുത്തിത്തരുകയും السَّمْعَ കേള്‍വി وَالْأَبْصَارَ കാഴ്ച (കണ്ണുകളും) وَالْأَفْئِدَةَ ഹൃദയങ്ങളും قَلِيلًا مَّا എന്തോ (നന്നെ) കുറച്ചു (മാത്രം) تَشْكُرُونَ നിങ്ങള്‍ നന്ദികാട്ടുന്നു (ചെയ്യുന്നു)
67:23 (നബിയേ) പറയുക : "നിങ്ങളെ (സൃഷ്ടിച്ച്) ഉണ്ടാക്കുകയും, നിങ്ങള്‍ക്ക് കേള്‍വിയും, കാഴ്ചകളും, ഹൃദയങ്ങളും ഏര്‍പ്പെടുത്തിത്തരുകയും ചെയ്തവനത്രെ അവന്‍ (അല്ലാഹു). നന്നെക്കുറച്ചേ നിങ്ങള്‍ നന്ദിചെയ്യുന്നുള്ളു.
قُلْ هُوَ ٱلَّذِى ذَرَأَكُمْ فِى ٱلْأَرْضِ وَإِلَيْهِ تُحْشَرُونَ﴿٢٤﴾
قُلْ പറയുക هُوَ الَّذِي യാതൊരുവന്‍ അവനത്രെ ذَرَأَكُمْ നിങ്ങളെ പെരുപ്പിച്ചുണ്ടാക്കിയ فِي الْأَرْضِ ഭൂമിയില്‍ وَإِلَيْهِ അവനിലേക്ക് (തന്നെ) تُحْشَرُونَ നിങ്ങള്‍ ഒരുമിച്ചു (ശേഖരിച്ചു) കൂട്ടപ്പെടുന്നു.
67:24 പറയുക : "നിങ്ങളെ ഭൂമിയില്‍ പെരുപ്പിച്ചുണ്ടാക്കിയവന്‍ അവനത്രെ. അവനിലേക്കുതന്നെ നിങ്ങള്‍ ഒരുമിച്ചു കൂട്ടപ്പെടുകയും ചെയ്യുന്നു."
وَيَقُولُونَ مَتَىٰ هَـٰذَا ٱلْوَعْدُ إِن كُنتُمْ صَـٰدِقِينَ﴿٢٥﴾
وَيَقُولُونَ അവര്‍ പറയുന്നു مَتَى എപ്പോഴാണ് هَـذَا الْوَعْدُ ഈ വാഗ്ദാനം إِن كُنتُمْ നിങ്ങളാണെങ്കില്‍ صَادِقِينَ സത്യവാന്മാര്‍
67:25 അവര്‍ (അവിശ്വാസികള്‍) പറയുന്നു : "എപ്പോഴാണ് ഈ (ഒരുമിച്ചു കൂട്ടുമെന്ന) വാഗ്ദാനം? - നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ (കേള്‍ക്കട്ടെ)".
قُلْ إِنَّمَا ٱلْعِلْمُ عِندَ ٱللَّهِ وَإِنَّمَآ أَنَا۠ نَذِيرٌۭ مُّبِينٌۭ﴿٢٦﴾
قُلْ പറയുക إِنَّمَا الْعِلْمُ നിശ്ചയമായും അറിവ് عِندَ اللَّـهِ അല്ലാഹുവിങ്കല്‍ (മാത്രം) ആകുന്നു وَإِنَّمَا أَنَا നിശ്ചയമായും ഞാന്‍ نَذِيرٌ ഒരു താക്കീതുകാരന്‍ (മാത്രം) مُّبِينٌ സ്പഷ്ടമായ
67:26 പറയുക : "നിശ്ചയമായും (ആ) അറിവ് അല്ലാഹുവിന്‍റെ പക്കല്‍ മാത്രമാകുന്നു, ഞാന്‍ സ്പഷ്ടമായ ഒരു താക്കീതുകാരന്‍ മാത്രമാണ്."
فَلَمَّا رَأَوْهُ زُلْفَةًۭ سِيٓـَٔتْ وُجُوهُ ٱلَّذِينَ كَفَرُوا۟ وَقِيلَ هَـٰذَا ٱلَّذِى كُنتُم بِهِۦ تَدَّعُونَ﴿٢٧﴾
فَلَمَّا رَأَوْهُ അങ്ങിനെ അവരത് കണ്ടപ്പോള്‍ زُلْفَةً സമീപത്ത്, അടുത്തായി سِيئَتْ മ്ളാനമാക്കപ്പെട്ടു (വഷളായി-കറുത്തു-ദുഃഖപ്പെട്ടു) وُجُوهُ الَّذِينَ യാതൊരു കൂട്ടരുടെ മുഖങ്ങള്‍ كَفَرُوا അവിശ്വസിച്ച وَقِيلَ പറയപ്പെടുകയും ചെയ്തു هَـذَا الَّذِي ഇതാ യാതൊന്നും, യാതൊന്നു ഇതത്രെ كُنتُم بِهِ അതിനെക്കുറിച്ച് നിങ്ങളായിരുന്നു تَدَّعُونَ വാദിക്കും, വിളിച്ചാവശ്യപ്പെടുക
67:27 എന്നാല്‍, അവര്‍ അത് സമീപിച്ചതായി കണ്ടപ്പോള്‍ (ആ) അവിശ്വസിച്ചവരുടെ മുഖങ്ങള്‍ക്ക് മ്ളാനത ബാധിച്ചു! (അവരോട്) പറയപ്പെടുകയും ചെയ്തു : നിങ്ങള്‍ യാതൊന്നിനെക്കുറിച്ച് വാദിച്ചുകൊണ്ടിരുന്നുവോ അതത്രെ ഇത്.
قُلْ أَرَءَيْتُمْ إِنْ أَهْلَكَنِىَ ٱللَّهُ وَمَن مَّعِىَ أَوْ رَحِمَنَا فَمَن يُجِيرُ ٱلْكَـٰفِرِينَ مِنْ عَذَابٍ أَلِيمٍۢ﴿٢٨﴾
قُلْ പറയുക أَرَأَيْتُمْ നിങ്ങള്‍ കണ്ടുവോ (പറയുവിന്‍) إِنْ أَهْلَكَنِيَ എന്നെ നശിപ്പിച്ചാല്‍ اللَّـهُ അല്ലാഹു وَمَن مَّعِيَ എന്‍റെ കൂടെയുള്ളവരെയും أَوْ رَحِمَنَا അല്ലെങ്കില്‍ അവന്‍ ഞങ്ങള്‍ക്ക് കരുണ (ദയ) ചെയ്‌താല്‍ فَمَن يُجِيرُ എന്നാല്‍ ആര്‍ രക്ഷിക്കും, കാക്കും الْكَافِرِينَ അവിശ്വാസികളെ مِنْ عَذَابٍ ശിക്ഷയില്‍ നിന്ന് أَلِيمٍ വേദനയേറിയ
67:28 പറയുക : "നിങ്ങള്‍ കണ്ടുവോ, എന്നെയും എന്‍റെ കൂടെയുള്ളവരെയും അല്ലാഹു നശിപ്പിക്കുകയോ, അല്ലെങ്കില്‍ ഞങ്ങള്‍ക്ക് അവന്‍ കരുണചെയ്യുകയോ ചെയ്‌താല്‍ - എന്നാല്‍ ആരാണ് വേദനയേറിയ ശിക്ഷയില്‍നിന്ന് അവിശ്വാസികള്‍ക്ക് രക്ഷനല്‍കുന്നത? (ഇതൊന്നു പറയുവിന്‍)!"
قُلْ هُوَ ٱلرَّحْمَـٰنُ ءَامَنَّا بِهِۦ وَعَلَيْهِ تَوَكَّلْنَا ۖ فَسَتَعْلَمُونَ مَنْ هُوَ فِى ضَلَـٰلٍۢ مُّبِينٍۢ﴿٢٩﴾
قُلْ هُوَ പറയുക അവന്‍ الرَّحْمَـنُ പരമകാരുണികനാണ് آمَنَّا بِهِ ഞങ്ങള്‍ അവനില്‍ വിശ്വസിച്ചിരിക്കുന്നു وَعَلَيْهِ അവന്‍റെ മേല്‍തന്നെ تَوَكَّلْنَا ഞങ്ങള്‍ ഭരമേൽപ്പിക്കുകയും ചെയ്തിരിക്കുന്നു فَسَتَعْلَمُونَ എന്നാല്‍ നിങ്ങള്‍ക്ക് അറിയാറാകും, വഴിയെ അറിയും مَنْ ആര്‍, ഏതൊരുവനാണ് هُوَ അവന്‍ فِي ضَلَالٍ വഴിപിഴവി (ദുര്‍മാര്‍ഗത്തി) ലാണ് مُّبِينٍ സ്പഷ്ടമായ, വ്യക്തമായ
67:29 പറയുക : "അവന്‍ പരമകാരുണികനത്രെ; അവനില്‍ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു; അവന്‍റെ മേല്‍തന്നെ ഞങ്ങള്‍ ഭരമേൽപ്പിക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍, (അടുത്ത്) നിങ്ങള്‍ക്ക് അറിയാറാകും: സ്പഷ്ടമായ വഴിപിഴവില്‍ ആരാണുള്ളത് എന്ന്!"
قُلْ أَرَءَيْتُمْ إِنْ أَصْبَحَ مَآؤُكُمْ غَوْرًۭا فَمَن يَأْتِيكُم بِمَآءٍۢ مَّعِينٍۭ﴿٣٠﴾
قُلْ أَرَأَيْتُمْ പറയുക, നിങ്ങള്‍ കണ്ടുവോ إِنْ أَصْبَحَ ആയിത്തീര്‍ന്നാല്‍ مَاؤُكُمْ നിങ്ങളുടെ വെള്ളം غَوْرًا വറ്റിയത്, വരണ്ടത് فَمَن എന്നാലാരാണ് يَأْتِيكُم നിങ്ങള്‍ക്ക് കൊണ്ടുവരിക بِمَاءٍ വെള്ളം مَّعِينٍ ഒഴുകിവരുന്ന, ഉറവ്, പൊടിഞ്ഞുവരുന്ന
67:30 പറയുക : "നിങ്ങള്‍ കണ്ടുവോ, നിങ്ങളുടെ വെള്ളം വറ്റിയതായിത്തീര്‍ന്നാല്‍, ആരാണ് നിങ്ങള്‍ക്ക് ഒഴുകുന്ന (ഉറവു) വെള്ളം കൊണ്ടുവന്ന് തരിക? (പറയുവിന്‍)!"