يَا أَيُّهَا النَّبِيُّ - ഹേ നബിയേ لِمَ تُحَرِّمُ - എന്തിനാണ് ഹറാമാ(നിഷിദ്ധമാ)ക്കുന്നത് مَا أَحَلَّ اللَّـهُ - അല്ലാഹു ഹലാല(അനുവദനീയമാ)ക്കിയതിനെ لَكَ – നിനക്ക് تَبْتَغِي - നീ ഉദ്ദേശിച്ചു(തേടി)ക്കൊണ്ട്, നീ തേടുന്നു مَرْضَاتَ - പ്രീതി, തൃപ്തി أَزْوَاجِكَ - നിന്റെ ഇണകളുടെ (ഭാര്യമാരുടെ) وَاللَّـهُ غَفُورٌ - അല്ലാഹു പൊറുക്കുന്നവനും رَّحِيمٌ – കരുണാനിധിയുമാണ്.
66:1ഹേ, നബിയേ, അല്ലാഹു നിനക്ക് അനുവദനീയമാക്കി തന്നിട്ടുള്ളതിനെ നീ എന്തിനു നിഷിദ്ധമാക്കുന്നു? നീ നിന്റെ ഭാര്യമാരുടെ പ്രീതിയെ തേടുന്നു. അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
قَدْ فَرَضَ اللَّـهُ - അല്ലാഹു നിയമിച്ചിട്ടുണ്ട്, لَكُمْ – നിങ്ങള്‍ക്ക്, تَحِلَّةَ أَيْمَانِكۚ – നിങ്ങളുടെ സത്യങ്ങളുടെ പരിഹാരം وَاللَّـهُ – അല്ലാഹു مَوْلَاكُمْ – നിങ്ങളുടെ യജമാനന്‍, (രക്ഷാധികാരി, സഹായകന്‍, ഉറ്റ ബന്ധു) ആകുന്നു وَهُوَ - അവന്‍ തന്നെ لْعَلِيمُ –സര്‍വ്വജ്ഞന്‍ الْحَكِيمُ – അഗാധജ്ഞനായ, യുക്തിമാന്‍
66:2നിങ്ങളുടെ സത്യങ്ങള്‍ക്കുള്ള പരിഹാരം അല്ലാഹു നിങ്ങള്‍ക്ക് നിയമിച്ചു തന്നിട്ടുണ്ട്; അല്ലാഹു നിങ്ങളുടെ മൗല [യജമാനന്‍] ആകുന്നു; അവനത്രേ അഗാധജ്ഞനായ സര്‍വ്വജ്ഞന്‍!
وَإِذْ أَسَرَّ- രഹസ്യം (സ്വകാര്യം)പറഞ്ഞ സന്ദര്‍ഭം النَّبِيّ - നബി, പ്രവാചകന്‍ إِلَىٰبَعْضِ –ചിലരിലേക്ക് أَزْوَاجِهِ - തന്റെ ഭാര്യമാരില്‍ حَدِيثًا - ഒരു വര്‍ത്തമാനം فَلَمَّا نَبَّأَتْ എന്നിട്ടവള്‍ വിവരമറിയിച്ചപ്പോള്‍ بِهِ – അതിനെക്കുറിച്ച് وَأَظْهَرَه അദ്ദേഹത്തെ വെളിവാക്കി (അദ്ദേഹത്തിന് വ്യക്തമാക്കി)കൊടുക്കുകയും اللَّـهُ അല്ലാഹു عَلَيْهِ അതിനെപറ്റി عَرَّفَ അദ്ദേഹം അറിയിച്ചു, മനസ്സിലാക്കി بَعْضَهُ അതില്‍ ചിലത് وَأَعْرَضَ തിരിഞ്ഞു (വിട്ടു)കളയുകയും ചെയുതു عَن بَعْضٍ ചിലതിനെ, ചിലതില്‍ നിന്ന് فَلَمَّا نَبَّأَهَا അങ്ങനെ അദ്ദേഹം അവള്‍ക്കു വിവരമറിയിച്ചപ്പോള്‍ بِهِ അതിനെ പറ്റി قَالَتْ അവള്‍ പറഞ്ഞു مَنْ أَنبَأَكَ അങ്ങേക്ക് (തനിക്ക്) ആര്‍ അറിയിച്ചു തന്നു هَـٰذَ ഇത് قَالَ അദ്ദേഹം പറഞ്ഞു نَبَّأَنِيَ എനിക്ക് വിവരമറിയിച്ചു الْعَلِيمُ സര്‍വ്വജ്ഞന്‍ الْخَبِيرُ സൂക്ഷ്മമായറിയുന്നവനായ
66:3തന്‍റെ ഭാര്യമാരില്‍ ചിലരോട് നബി ഒരു വര്‍ത്തമാനം രഹസ്യമായി പറഞ്ഞ സന്ദര്‍ഭം: എന്നിട്ട് അവള്‍ അതിനെക്കുറിച്ച് (മറ്റൊരാളോട്) വിവരമറിയിക്കുകയും, അല്ലാഹു അദ്ദേഹത്തിന് [നബിക്ക്] അതിനെ പറ്റി വെളിവാക്കികൊടുക്കുകയും ചെയ്തപ്പോള്‍, അതിന്റെ ചിലഭാഗം അദ്ദേഹം അറിയിച്ചുകൊടുക്കുകയും, ചിലഭാഗം വിട്ടുകളയുകയും ചെയ്തു. അങ്ങനെ, അദ്ദേഹം അവള്‍ക്കു അതിനെക്കുറിച്ചു വിവരമറിയിച്ചപ്പോള്‍, അവള്‍ പറഞ്ഞു : "ഇത് ആരാണ് അങ്ങേക്ക് വിവരമറിയിച്ചു തന്നത്? !" അദ്ദേഹം പറഞ്ഞു : എനിക്ക് സൂക്ഷ്മമായി അറിയുന്ന സര്‍വ്വജ്ഞന്‍ വിവരമറിയിച്ചിരിക്കുന്നു".
إِن تَتُوبَا – നിങ്ങള്‍ രണ്ടാളും പശ്ചാത്തപിക്കുന്ന പക്ഷം,ഖേദിച്ചു മടങ്ങിയാല്‍ إِلَى اللَّـهِ - അല്ലാഹുവിങ്കലേക്ക് فَقَدْ صَغَتْ - എന്നാല്‍ തെറ്റി (വഴുതി-ചെരിഞ്ഞു)പോയിട്ടുണ്ട് قُلُوبُكُمَا - നിങ്ങളുടെ ഹൃദയങ്ങള്‍ وَإِن تَظَاهَرَا - നിങ്ങള്‍ രണ്ടാളും പിന്തുണ (സഹായം) നല്‍കിയാലോ عَلَيْهِ - അദ്ദേഹത്തിന്റെ മേല്‍ (എതിരായി) فَإِنَّ اللَّـهَ - എന്നാല്‍ നിശ്ചയമായും അല്ലാഹു هُوَ مَوْلَاهُ - അവനത്രെ അദ്ദേഹത്തിന്റെ മൗലാ وَجِبْرِيلُ ജിബ്രീലും وَصَالِحُ لْمُؤْمِنِينَ - സത്യവിശ്വാസികളില്‍ നല്ല (സദ്‌വൃത്തരായ) വരും وَالْمَلَائِكَةُ - മലക്കുകളും بَعْدَ ذَٰلِكَ - അതിനുപുറകെ, അതിന്റെ പുറമെ ظَهِيرٌ - പിന്തുണക്കാരാണ്, സഹായം നല്‍കുന്നവരാണ്
66:4നിങ്ങള്‍ രണ്ടുപേരും അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിക്കുന്നപക്ഷം
(അതാവശ്യംതന്നെ); (കാരണം) നിങ്ങളുടെ ഹൃദയങ്ങള്‍ ചെരിഞ്ഞുപോയിട്ടുണ്ട്.
നിങ്ങള്‍ രണ്ടുപേരും അദ്ദേഹത്തിനെതിരെ പരസ്പരം പിന്തുണ നല്‍കുകയാണെങ്കിലോ, എന്നാല്‍, (അറിഞ്ഞേക്കുക:) അല്ലഹുവത്രെ അദേഹത്തിന്റെ "മൗലാ"[സഹായി] ജിബ്രീലും സത്യവിശ്വാസികളിലെ സദ്‌വൃത്തരും (സഹായികളാകുന്നു). അതിനുപുറമെ, മലക്കുകളും പിന്തുണ നല്‍കുന്നവരാണ്.
عَسَىٰ رَبُّهُ - അദ്ധേഹത്തിന്റെ റബ്ബ് ആയേക്കാം طَلَّقَكُنَّ إِن - നിങ്ങളെ അദ്ദേഹം ത്വലാഖ് (വിവാഹ മോചനം) ചെയ്തെങ്കില്‍ أَن يُبْدِلَهُ - അദ്ദേഹത്തിനു പകരം നല്‍കുക (ആയേക്കാം) أَزْوَاجًا - ഭാര്യമാരെ خَيْرًا مِّنكُنَّ - നിങ്ങളെക്കാള്‍ ഉത്തമരായ مُسْلِمَاتٍ - മുസ്‌ലിം സ്ത്രീകളെ مُّؤْمِنَاتٍ - സത്യവിശ്വാസിനികളായ قَانِتَاتٍ - ഭക്തകളായ تَائِبَاتٍ - പശ്ചാതപിക്കുന്നവരായ عَابِدَاتٍ - ആരാധന ചെയ്യുന്നവരായ سَائِحَاتٍ - വൃതമനുഷ്ഠിക്കുന്നവരായ, സഞ്ചാരം ചെയ്യുന്ന ثَيِّبَاتٍ - വിധവകളായ وَأَبْكَارً - കന്യകകളായ
66:5(നബിയുടെ പത്നിമാരേ) നിങ്ങളെ അദ്ദേഹം വിവാഹ മോചനം ചെയ്യുന്ന പക്ഷം നിങ്ങളെക്കാള്‍ ഉത്തമരായ ഭാര്യമാരെ അദ്ദേഹത്തിന് അദ്ദേഹത്തിന്റെ റബ്ബ് പകരം നൽകിയേക്കാം.
അതായത്, മുസ്ലിംകളായ, സത്യവിശ്വാസിനികളായ, ഭക്തി കാണിക്കുന്നവരായ, പശ്ചാത്താപിക്കുന്നവരായ, ആരാധനക്കാരികളായ, വ്രതം ആചരിക്കുന്നവരായ, വിധവകളും കന്യകകളുമായ സ്ത്രീകളെ.
يَا أَيُّهَاالَّذِينَ آمَنُو - ഹേ, വിശ്വസിച്ചവരേ قُو -നിങ്ങള്‍ കാത്തു (സൂക്ഷിചു) കൊള്ളുവിന്‍ أَنفُسَكُمْ - നിങ്ങളുടെ ദേഹത്തെ, നിങ്ങളെത്തന്നെ وَأَهْلِيكُمْ - നിങ്ങളുടെ കുടുംബത്തെ (വീട്ടുകാരെ)യും نَارًا - ഒരു അഗ്നി(തീ)യെ وَقُودُهَا - അതിലെ വിറക് النَّاسُ - മനുഷ്യരാണ് وَالْحِجَارَةُ - കല്ലും عَلَيْهَا - അതിന്മേലുണ്ട് مَلَائِكَةٌ - ചില മലക്കുകള്‍ غِلَاظٌ - പരുഷ (കടുത്ത) സ്വാഭാവികളായ شِدَادٌ - കഠിനരായ, ഊക്കന്മാരയ لَّا يَعْصُونَ اللَّـهَ - അല്ലാഹുവിനോട് അവര്‍ അനുസരണക്കേട് കാട്ടുന്നതല്ല مَا أَمَرَهُمْ - അവരോടു കല്പിച്ചതിനു (കല്പിച്ചതില്‍) وَيَفْعَلُونَ - അവര്‍ ചെയ്യുകയും ചെയ്യും مَا يُؤْمَرُونَ - അവരോടു കല്‍പിക്കപെടുന്നത്
66:6ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ നിങ്ങളുടെ ദേഹങ്ങളെയും നിങ്ങളുടെ കുടുംബങ്ങളെയും ഒരു (വമ്പിച്ച) അഗ്നിയില്‍ നിന്ന് കാത്തു കൊള്ളുവിന്‍! അതില്‍ കത്തിക്കപെടുന്നത് [വിറകു] മനുഷ്യരും, കല്ലുമാകുന്നു അതിന്റെ മേല്‍ (നോട്ടത്തിനു) പരുഷ സ്വഭാവക്കാരും കഠിനന്‍മാരുമായ മലക്കുകളുണ്ടായിരികും. അവരോടു കല്പിച്ചതില്‍ അവര്‍ അല്ലാഹുവിനോട് അനുസരണക്കേട് കാട്ടുകയില്ല; അവരോടു കല്പിക്കപ്പെടുന്നത് (ഏതും) അവര്‍ ചെയ്യുകയും ചെയ്യും.
66:7(പറയപ്പെടും:) "ഹേ, അവിശ്വസിച്ചവരെ, ഇന്ന് നിങ്ങള്‍ ഒഴികഴിവ് പറയേണ്ട നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനു മാത്രമേ നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുന്നുള്ളൂ."
يَا أَيُّهَا الَّذِينَ آمَنُوا - ഹേ വിശ്വസിച്ചവരേ تُوبُوا - പശ്ചാത്താപിക്കു (മടങ്ങു-ഖേദിക്കു)വിന്‍ إِلَى اللَّـهِ - അല്ലാഹുവിങ്കലേക്ക് تَوْبَةً - ഒരു പശ്ചാത്താപം, മടക്കം نَّصُوحًا - നിഷ്കളങ്കമായ, ആത്മാര്‍ഥമായ عَسَىٰ رَبُّكُمْ - നിങ്ങളുടെ റബ്ബ് ആയേക്കാം أَنيُكَفِّرَ عَنكُمْ - നിങ്ങളില്‍ നിന്ന് മൂടി വെക്കുക (മാപ്പാക്കുക) سَيِّئَاتِكُمْ - നിങ്ങളുടെ തിന്മകളെ وَيُدْخِلَكُمْ - നിങ്ങളെ പ്രവേശിപ്പികുകയും جَنَّاتٍ - സ്വര്‍ഗങ്ങളില്‍, തോപ്പുകളില്‍ تَجْرِي مِن تَحْتِهَا - അതിന്റെ അടിഭാഗത്തുകൂടി ഒഴുകുന്ന الْأَنْهَارُ - അരുവി(നദി)കള്‍ يَوْمَ - ദിവസം لَا يُخْزِي اللَّـهُ - അല്ലാഹു അപമാനിക്കാത്ത, വഷളാക്കാത്ത النَّبِيَّ - നബിയെ, പ്രവാചകനെ وَالَّذِينَ آمَنُوا ُ - വിശ്വസിച്ചവരേയും مَعَه - അദ്ദേഹത്തോടൊപ്പം نُورُهُمْ - അവരുടെ പ്രകാശം يَسْعَىٰ - പാഞ്ഞു (നടന്നു-വ്യാപിച്ചു)കൊണ്ടിരിക്കും بَيْنَ أَيْدِيهِمْ - അവരുടെ മുന്‍പിലൂടെ وَبِأَيْمَانِهِمْ - അവരുടെ വലഭാഗങ്ങളിലും يَقُولُونَ - അവര്‍ പറയും رَبَّنَا - ഞങ്ങളുടെ രക്ഷിതാവേ, റബ്ബേ أَتْمِمْ لَنَا - ഞങ്ങള്‍ക്ക് പൂര്‍ത്തികരിക്കേണമേ نُورَنَا - ഞങ്ങളുടെ പ്രകാശം وَاغْفِرْ لَنَا - ഞങ്ങള്‍ക്ക് പൊറുക്കുകയും വേണമേ إِنَّكَ - നിശ്ചയമായും നീ عَلَىٰ كُلِّ شَيْءٍ - എല്ലാ കാര്യത്തിനും قَدِيرٌ - കഴിവുള്ളവനാണ്.
66:8ഹേ.വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് ആത്മാര്‍ത്ഥമായ പശ്ചാത്താപം
പശ്ചാത്തപിക്കുവിന്‍. (എന്നാല്‍) നിങ്ങളുടെ റബ്ബ് നിങ്ങള്‍ക്ക് നിങ്ങളുടെ തിന്മകളെ മൂടിവെച്ചു (മാപ്പാക്കി)തരുകയും, താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗങ്ങളില്‍ നിങ്ങളെ പ്രവേശിപ്പികുകയും ചെയ്തേക്കാം; (അതെ) നബിയെയും, അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരേയും അല്ലാഹു അപമാനത്തിലാക്കാത്ത ദിവസം. തങ്ങളുടെ പ്രകാശം അവരുടെ മുന്‍പിലൂടെയും, അവരുടെ വലഭാഗങ്ങളിലൂടെയും പാഞ്ഞു (വ്യാപിച്ചു) കൊണ്ടിരിക്കും. അവര്‍ പറയും: "ഞങ്ങളുടെ റബ്ബേ, ഞങ്ങള്‍ക്ക് ഞങ്ങളുടെ പ്രകാശം പൂര്‍ത്തീകരിച്ചു തരേണമേ! ഞങ്ങള്ക് പൊറുത്തു തരുകയും വേണമേ! നിശ്ചയമായും നീ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു."
يَا أَيُّهَا النَّبِيُّ - ഹേ നബിയേ جَاهِدِ - സമരം ചെയ്യുക الْكُفَّارَ - അവിശ്വാസികളോട് وَالْمُنَافِقِينَ - കപടവിശ്വാസികളോടും وَاغْلُظْ - പരുഷത കാണിക്കുകയും ചെയ്യുക عَلَيْهِمْ - അവരോടു
وَمَأْوَاهُمْ - അവരുടെ സങ്കേതം, പ്രാപ്യസ്ഥാനം جَهَنَّمُ - ജഹന്നമാകുന്നു وَبِئْسَ - എത്രയോ (വളരെ) ചീത്ത الْمَصِيرُ - തിരിച്ചെത്തുന്ന സ്ഥലം
66:9ഹേ നബിയേ, അവിശ്വാസികളോടും, കപടവിശ്വാസികളോടും സമരം ചെയ്യുക ; അവരോടു പരുഷമായി പെരുമാറുകയും ചെയ്യുക. അവരുടെ സങ്കേതം ജഹന്നം [നരകം] ആകുന്നു. (ആ) തിരിച്ചെത്തുന്ന സ്ഥലം എത്രയോ ചീത്ത!
ضَرَبَ اللَّـهُ - അല്ലാഹു വിവരിച്ചു, ആക്കി, നിശ്ചയിച്ചു, (എടുത്തു കാട്ടുന്നു ) مَثَلًا - ഒരു ഉദാഹരണം, ഉപമ لِّلَّذِينَ كَفَرُوا - അവിശ്വസിച്ചവര്‍ക്ക് امْرَأَتَ نُوحٍ - നൂഹിന്റെ സ്ത്രീയെ (ഭാര്യയെ) وَامْرَأَتَ لُوطٍ - ലൂത്ത്വിന്റെ സ്ത്രീയെ (ഭാര്യയെ)كَانَتَا - രണ്ടു പേരുമായിരുന്നു تَحْتَ عَبْدَيْنِ - രണ്ടു അടിയാന്മാരുടെ കീഴില്‍ مِنْ عِبَادِنَا - നമ്മുടെ അടിയാന്മാരില്പെട്ട صَالِحَيْنِ - (രണ്ടു) സദ്‌വൃത്തരായ,നല്ലവരായ فَخَانَتَاهُمَا - എന്നിട്ട് രണ്ടു പേരും അവരെ രണ്ടാളെയും വഞ്ചിച്ചു, ചതിച്ചു فَلَمْ يُغْنِيَا - എന്നിട്ട് രണ്ടാളും ധന്യമാകി (ഒഴിവാക്കി –പര്യാപ്തമാക്കി)യില്ല عَنْهُمَا - അവര്‍ക്ക് രണ്ടാള്‍ക്കും, അവരില്‍ നിന്നും مِنَ اللَّـهِ - അല്ലാഹുവില്‍ നിന്ന് شَيْئًا - യാതൊന്നും, ഒരു വസ്തുവും وَقِيلَ - പറയപ്പെടുകയും ചെയ്തു ادْخُلَا النَّارَ - രണ്ടാളും നരകത്തില്‍ പ്രവേശിക്കുക مَعَ الدَّاخِلِينَ - പ്രവേശിക്കുന്നവരോടൊപ്പം.
66:10അവിശ്വസിച്ചവര്‍ക്ക് അല്ലാഹു ഒരു ഉദാഹരണം എടുത്തു കാട്ടുകയാണ്, നൂഹിന്റെ ഭാര്യയെയും, ലൂത്ത്വിന്റെ ഭാര്യയെയും. രണ്ടു സ്ത്രീകളും നമ്മുടെ അടിയാന്മാരില്പെട്ട രണ്ടു സദ്‌വൃത്തരായ അടിയാന്മാരുടെ കീഴിലായിരുന്നു; എന്നിട്ട് രണ്ടുപേരും അവരെ വഞ്ചിച്ചു. എന്നാല്‍, അവര്‍ക്ക് [ആ രണ്ടു സ്ത്രീകള്‍ക്കും] അല്ലാഹുവിങ്കല്‍ നിന്ന് (ഉണ്ടാകുന്ന) യാതൊന്നും അവര്‍ രണ്ടാളും ഒഴിവാക്കിക്കൊടുത്തില്ല. (അവരോടു) പറയപ്പെടുകയും ചെയ്തു : "നരകത്തില്‍ പ്രവേശിക്കുന്നവരോടൊപ്പം നിങ്ങള്‍ രണ്ടുപേരും (അതില്‍) പ്രവേശിച്ചുകൊള്ളുക എന്ന് !
وَضَرَبَ اللَّـهُ - അല്ലാഹു വിവരിക്കുക (എടുത്തുകാട്ടുക)യും ചെയ്യുന്നു مَثَلًا - ഒരു ഉദാഹരണം - لِّلَّذِينَآمَنُوا വിശ്വസിച്ചവര്‍ക്ക് ഫിര്‍ഔന്റെ സ്ത്രീയെ, ഭാര്യയെ إِذْ قَالَتْ - അവള്‍ പറഞ്ഞ സന്ദര്‍ഭം رَبِّ ابْنِ لِي - റബ്ബേ എനിക്ക് സ്ഥാപിച്ചു (നിര്‍മ്മിച്ചു) തരണേ عِندَكَ بَيْتًا - നിന്റെ അടുക്കല്‍ ഒരു വീട് فِي الْجَنَّةِ - സ്വര്‍ഗത്തില്‍ وَنَجِّنِي - എന്നെ രക്ഷിക്കുകയും വേണമേ مِن فِرْعَوْنَ - ഫിര്‍ഔനില്‍ നിന്നു وَعَمَلِهِ - അവന്റെ പ്രവര്‍ത്തനത്തിൽ നിന്നും وَنَجِّنِي - എന്നെ രക്ഷപ്പെടുത്തുകയും വേണമേ مِنَ الْقَوْمِ - ജനങ്ങളില്‍ നിന്ന് الظَّالِمِينَ - അക്രമികളായ
66:11വിശ്വസിച്ചവര്‍ക്കും അല്ലാഹു ഒരു ഉദാഹരണം എടുത്തുകാട്ടുന്നു, ഫിര്‍ഔന്റെ ഭാര്യയെ, അതായതു, അവള്‍ പറഞ്ഞ സന്ദര്‍ഭം; എന്റെ റബ്ബേ, എനിക്ക് നിന്റെ അടുക്കല്‍ സ്വര്‍ഗത്തില്‍ ഒരു വീട് സ്ഥാപിച്ചുതരേണമേ ! ഫിര്‍ഔനില്‍നിന്നും, അവന്റെ പ്രവര്‍ത്തനത്തില്‍നിന്നും നീ എന്നെ രക്ഷിക്കുകയും ചെയ്യേണമേ ! അക്രമികളായ ജനങ്ങളില്‍ നിന്നും എന്നെ നീ രക്ഷിക്കുകയും ചെയ്യേണമേ !"