arrow_back_ios
1
2
3
4
5
6
7
8
9
10
11
12
ത്വലാഖ് (വിവാഹ മോചനം) മദീനായില്‍ അവതരിച്ചത് – വചനങ്ങള്‍ 12 – വിഭാഗം (റുകൂഅ്) 2

بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ
volume_up
بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
يَـٰٓأَيُّهَا ٱلنَّبِىُّ إِذَا طَلَّقْتُمُ ٱلنِّسَآءَ فَطَلِّقُوهُنَّ لِعِدَّتِهِنَّ وَأَحْصُوا۟ ٱلْعِدَّةَ ۖ وَٱتَّقُوا۟ ٱللَّهَ رَبَّكُمْ ۖ لَا تُخْرِجُوهُنَّ مِنۢ بُيُوتِهِنَّ وَلَا يَخْرُجْنَ إِلَّآ أَن يَأْتِينَ بِفَـٰحِشَةٍۢ مُّبَيِّنَةٍۢ ۚ وَتِلْكَ حُدُودُ ٱللَّهِ ۚ وَمَن يَتَعَدَّ حُدُودَ ٱللَّهِ فَقَدْ ظَلَمَ نَفْسَهُۥ ۚ لَا تَدْرِى لَعَلَّ ٱللَّهَ يُحْدِثُ بَعْدَ ذَٰلِكَ أَمْرًۭا﴿١﴾
volume_up share
يَا أَيُّهَا النَّبِيُّ ഹേ നബിയേ إِذَا طَلَّقْتُمُ നിങ്ങള്‍ ‘ത്വലാഖ്’(വിവാഹമോചനം) ചെയ്താല്‍ النِّسَاءَ സ്ത്രീകളെ فَطَلِّقُوهُنَّ എന്നാലവരെ മോചനം ചെയ്യുവിന്‍ لِعِدَّتِهِنَّ അവരുടെ ഇദ്ദഃയിലേക്കു (തക്കവണ്ണം), ഇദ്ദഃ സമയത്തേക്കു وَأَحْصُوا നിങ്ങള്‍ കണക്കാക്കുക (ക്ളിപ്തപ്പെടുത്തുക)യും ചെയ്യുവിന്‍ الْعِدَّةَ ഇദ്ദഃയെ وَاتَّقُوا اللَّـهَ അല്ലാഹുവിനെ സൂക്ഷിക്കയും ചെയ്‍വിന്‍ رَبَّكُمْ നിങ്ങളുടെ രക്ഷിതാവായ لَا تُخْرِجُوهُنَّ അവരെ നിങ്ങള്‍ പുറത്താക്കരുത്‌ مِن بُيُوتِهِنَّ അവരുടെ വീടുകളില്‍ നിന്നു وَلَا يَخْرُجْنَ അവര്‍ പുറത്തുപോകയും അരുത് إِلَّا أَن يَأْتِينَ അവര്‍ വന്നാലല്ലാതെ (ചെയ്യാതെ) بِفَاحِشَةٍ വല്ല നീചവൃത്തിയുമായി, വഷളവൃത്തിയെ مُّبَيِّنَةٍ വ്യക്തമാക്കുന്ന, പ്രത്യക്ഷത്തിലുള്ളതായ وَتِلْكَ അതു, അവ حُدُودُ اللَّـهِ അല്ലാഹുവിന്റെ (നിയമങ്ങളാകുന്ന)അതൃത്തികളാണു وَمَن يَتَعَدَّ ആര്‍ വിട്ടുകടക്കുന്നുവോ حُدُودَ اللَّـهِ അല്ലാഹുവിന്റെ അതൃത്തികളെ فَقَدْ ظَلَمَ എന്നാല്‍ തീര്‍ച്ചയായും അവന്‍ അക്രമം ചെയ്തു نَفْسَهُ തന്നോടു, തന്റെ ആത്മാവിനെ تَدْرِي لَا നീ അറിയുകയില്ല, അതിന്നറിഞ്ഞുകൂട لَعَلَّ اللَّـهَ അല്ലാഹു ആയേക്കാം يُحْدِثُ ഉണ്ടാക്കുക, പുതുതായി കൊണ്ടുവരും بَعْدَ ذَٰلِكَ അതിനുശേഷം أَمْرً വല്ല കാര്യവും
65:1ഹേ, നബിയേ നിങ്ങള്‍ സ്ത്രീകളെ [ഭാര്യമാരെ] വിവാഹമോചനം ചെയ്യുന്നതായാല്‍, അവരുടെ ‘ഇദ്ദഃ’ [കാത്തിരിപ്പാന്‍ നിര്‍ദ്ദേശിക്കപ്പെട്ട] സമയത്തേക്കു അവരെ മോചനം ചെയ്യുവിന്‍; ‘ഇദ്ദഃ’യെ നിങ്ങള്‍ (എണ്ണി) കണക്കാക്കുകയും ചെയ്യണം. നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍. അവരുടെ വീടുകളില്‍നിന്നു നിങ്ങളവരെ പുറത്താക്കരുത്‌; അവര്‍ പുറത്തുപോകുകയും ചെയ്യരുത്;- പ്രത്യക്ഷത്തിലുള്ളതായ വല്ല നീചവൃത്തിയും അവര്‍ കൊണ്ടുവരുന്നതായാല ല്ലാതെ, [അപ്പോള്‍ പുറത്താക്കാവുന്നതാണ്.] അതു എല്ലാം അല്ലാഹുവിന്റെ നിയമാ തിര്‍ത്തികളാകുന്നു. അല്ലാഹുവിന്റെ നിയമാതിര്‍ത്തികളെ ആര്‍ വിട്ടു കടക്കുന്നുവോ, തീര്‍ച്ചയായും അവന്‍ തന്നോടുതന്നെ അക്രമം പ്രവൃത്തിച്ചിരിക്കുന്നു. നിനക്കറിഞ്ഞു കൂടാ – അതിനുശേഷം അല്ലാഹു വല്ല കാര്യവും പുത്തനായുണ്ടാക്കിയേക്കാം.
തഫ്സീർ : 1-1
View   
فَإِذَا بَلَغْنَ أَجَلَهُنَّ فَأَمْسِكُوهُنَّ بِمَعْرُوفٍ أَوْ فَارِقُوهُنَّ بِمَعْرُوفٍۢ وَأَشْهِدُوا۟ ذَوَىْ عَدْلٍۢ مِّنكُمْ وَأَقِيمُوا۟ ٱلشَّهَـٰدَةَ لِلَّهِ ۚ ذَٰلِكُمْ يُوعَظُ بِهِۦ مَن كَانَ يُؤْمِنُ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ ۚ وَمَن يَتَّقِ ٱللَّهَ يَجْعَل لَّهُۥ مَخْرَجًۭا﴿٢﴾
volume_up share
فَإِذَا بَلَغْنَ അങ്ങനെ അവര്‍ എത്തുമ്പോള്‍, എത്തിയാല്‍ أَجَلَهُنَّ അവരുടെ അവധിക്കല്‍ فَأَمْسِكُوهُنَّ എന്നാലവരെ വെച്ചുകൊണ്ടിരിക്കുക, നിറുത്തിവെക്കുക بِمَعْرُوفٍ സദാചാരപ്രകാരം, നല്ല മര്യാദക്കു أَوْ فَارِقُوهُنَّ അല്ലെങ്കില്‍ അവരുമായി വേര്‍പിരിയുക بِمَعْرُوفٍ മര്യാദപ്രകാരം, സദാചാരമനുസരിച്ചു وَأَشْهِدُوا സാക്ഷ്യപ്പെടുത്തുകയും ചെയ്യുക ذَوَيْ عَدْلٍ രണ്ടു നീതിമാന്മാരെ, മര്യാദക്കാരെ مِّنكُمْ നിങ്ങളില്‍ നിന്നുള്ള وَأَقِيمُوا നിങ്ങള്‍ നിലനിറുത്തുക (നിര്‍വ്വഹിക്കുക)യും ചെയ്യുവിന്‍ الشَّهَادَةَ സാക്ഷ്യത്തെ لِلَّـهِ അല്ലാഹുവിനു വേണ്ടി ذَٰلِكُمْ അതു, അതൊക്കെ يُوعَظُ بِهِ അതുമുഖേന ഉപദേശിക്കപ്പെടുന്ന مَن كَانَ يُؤْمِنُ വിശ്വസിച്ചു വരുന്നവരോടു بِاللَّـهِ അല്ലാഹുവില്‍ وَالْيَوْمِ الْآخِرِ അന്ത്യദിനത്തിലും وَمَن يَتَّقِ اللَّـهَ ആര്‍ അല്ലാഹുവിനെ സൂക്ഷിക്കുന്നുവോ يَجْعَل لَّهُ അവന്‍ അവനു ആക്കും, ഏര്‍പ്പെടുത്തും مَخْرَجًا പോംവഴി (രക്ഷാമാര്‍ഗ്ഗം)
65:2അങ്ങനെ, അവര്‍ [ആ സ്ത്രീകള്‍] അവരുടെ അവധിക്കലെത്തുമ്പോള്‍, നിങ്ങള്‍ അവരെ (സദാചാര) മര്യാദ പ്രകാരം വെച്ചുകൊള്ളുകയോ, അല്ലെങ്കില്‍ (സദാചാര) മര്യാദപ്രകാരം അവരുമായി പിരിയുകയോ ചെയ്യുക. നിങ്ങളില്‍നിന്നുള്ള രണ്ടു നീതിമാന്‍മാരെ സാക്ഷ്യപ്പെടുത്തുകയും, അല്ലാഹുവിനുവേണ്ടി സാക്ഷ്യം (ശരിക്കും) നിലനിറുത്തുകയും ചെയ്യുക. അല്ലാഹുവിലും, അന്ത്യദിനത്തിലും വിശ്വസിച്ചു വരുന്നവര്‍ക്കു ഉപദേശം നല്‍കപ്പെടുന്നതാണ് ഇതൊക്കെ. ആര് അല്ലാഹുവിനെ സൂക്ഷിക്കുന്നുവോ അവനു അവന്‍ ഒരു പോംവഴി ഏര്‍പ്പെടുത്തിക്കൊടുക്കും;-
وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ ۚ وَمَن يَتَوَكَّلْ عَلَى ٱللَّهِ فَهُوَ حَسْبُهُۥٓ ۚ إِنَّ ٱللَّهَ بَـٰلِغُ أَمْرِهِۦ ۚ قَدْ جَعَلَ ٱللَّهُ لِكُلِّ شَىْءٍۢ قَدْرًۭا﴿٣﴾
volume_up share
وَيَرْزُقْهُ അവനു (ഉപജീവനം-ആഹാരം) നല്‍കുകയും ചെയ്യും مِنْ حَيْثُ വിധത്തില്‍ കൂടി لَا يَحْتَسِبُ അവന്‍ കണക്കാക്കാത്ത, വിചാരിക്കാത്ത وَمَن يَتَوَكَّلْ ആര്‍ ഭാരമേല്‍പിക്കുന്നുവോ عَلَى اللَّـهِ അല്ലാഹുവിന്റെ മേല്‍ فَهُوَ حَسْبُهُ എന്നാല്‍ അവന്‍ അവനുമതി إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു بَالِغُ പ്രാപിക്കുന്ന (എത്തിച്ചേരുന്ന) വനാണ് أَمْرِهِ തന്റെ കാര്യം, കാര്യത്തില്‍ قَدْ جَعَلَ اللَّـهُ അല്ലാഹു ആക്കി (ഏര്‍പ്പെടുത്തി)യിട്ടുണ്ട് لِكُلِّ شَيْءٍ എല്ലാ കാര്യത്തിനും, വസ്തുവിനും (സംഗതിക്കും) قَدْرًا ഒരു നിര്‍ണ്ണയം, കണക്കു, തോതു, വ്യവസ്ഥ
65:3(മാത്രമല്ല) അവന്‍ കണക്കാക്കാത്തവിധത്തിലൂടെ അവനു ഉപജീവനം നല്‍കുകയും ചെയ്യുന്നതാണ്. ആര്‍ അല്ലാഹുവിന്റെ മേല്‍ (കാര്യങ്ങളെല്ലാം) ഭരമേല്‍പ്പിക്കുന്നുവോ അവനു അവന്‍ (തന്നെ) മതിയാകും. നിശ്ചയമായും, അല്ലാഹു തന്റെ (ഉദ്ദിഷ്ട) കാര്യം പ്രാപിക്കുന്നവനാണ്. എല്ലാ (ഓരോ) കാര്യത്തിനും അല്ലാഹു ഒരു നിര്‍ണ്ണയം [വ്യവസ്ഥ] ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തഫ്സീർ : 2-3
View   
وَٱلَّـٰٓـِٔى يَئِسْنَ مِنَ ٱلْمَحِيضِ مِن نِّسَآئِكُمْ إِنِ ٱرْتَبْتُمْ فَعِدَّتُهُنَّ ثَلَـٰثَةُ أَشْهُرٍۢ وَٱلَّـٰٓـِٔى لَمْ يَحِضْنَ ۚ وَأُو۟لَـٰتُ ٱلْأَحْمَالِ أَجَلُهُنَّ أَن يَضَعْنَ حَمْلَهُنَّ ۚ وَمَن يَتَّقِ ٱللَّهَ يَجْعَل لَّهُۥ مِنْ أَمْرِهِۦ يُسْرًۭا﴿٤﴾
volume_up share
وَاللَّائِي യാതൊരു സ്ത്രീകള്‍ يَئِسْنَ നിരാശപ്പെട്ട مِنَ الْمَحِيضِ ആര്‍ത്തവത്തെ സംബന്ധിച്ചു مِن نِّسَائِكُمْ നിങ്ങളുടെ സ്ത്രീകളില്‍ നിന്ന് إِنِ ارْتَبْتُمْ നിങ്ങള്‍ സംശയ (സന്ദേഹ) പ്പെടുന്ന പക്ഷം فَعِدَّتُهُنَّ എന്നാലവരുടെ ഇദ്ദഃ ثَلَاثَةُ أَشْهُرٍ മൂന്നു മാസമാണ് وَاللَّائِي യാതൊരു സ്‌ത്രീകളും, സ്‌ത്രീകളുടെയും لَمْ يَحِضْنَ ആര്‍ത്തവമുണ്ടാകാത്ത, ഋതുവായിട്ടില്ലാത്ത وَأُولَاتُ الْأَحْمَالِ ഗര്‍ഭമുള്ള സ്‌ത്രീകള്‍ أَجَلُهُنَّ അവരുടെ അവധി أَن يَضَعْنَ അവര്‍ പ്രസവിക്കലാണു حَمْلَهُنَّ അവരുടെ ഗര്‍ഭം وَمَن يَتَّقِ ആര്‍ സൂക്ഷിക്കുന്നുവോ اللَّـهَ അല്ലാഹുവിനെ يَجْعَل لَّهُ അവന്‍ അവനു ഉണ്ടാക്കി (ഏര്‍പ്പെടുത്തി) ക്കൊടുക്കും مِنْ أَمْرِهِ അവന്റെ കാര്യത്തെ സംബന്ധിച്ചു يُسْرًا എളുപ്പം, സൗകര്യം
65:4നിങ്ങളുടെ സ്ത്രീകളില്‍നിന്നു ആര്‍ത്തവത്തെ സംബന്ധിച്ച് നിരാശപ്പെട്ടവരാകട്ടെ, - നിങ്ങള്‍ സംശയപ്പെടുകയാണെങ്കില്‍ - അവരുടെ ‘ഇദ്ദഃ’ മൂന്നുമാസമാകുന്നു: - ആര്‍ത്തവമുണ്ടായിട്ടില്ലാത്തവരുടേതും (അങ്ങിനെ) തന്നെ. ഗര്‍ഭവതികളായ സ്ത്രീകളാകട്ടെ, അവരുടെ അവധി അവര്‍ തങ്ങളുടെ ഗര്‍ഭം പ്രസവിക്കലാണ്. അല്ലാഹുവിനെ ആര്‍ സൂക്ഷിക്കുന്നുവോ അവനു തന്റെ കാര്യത്തെക്കുറിച്ച് അവന്‍ എളുപ്പം [സൗകര്യം] ഉണ്ടാക്കിക്കൊടുക്കുന്നതാണ്.
ذَٰلِكَ أَمْرُ ٱللَّهِ أَنزَلَهُۥٓ إِلَيْكُمْ ۚ وَمَن يَتَّقِ ٱللَّهَ يُكَفِّرْ عَنْهُ سَيِّـَٔاتِهِۦ وَيُعْظِمْ لَهُۥٓ أَجْرًا﴿٥﴾
volume_up share
ذَٰلِكَ അതു أَمْرُ اللَّـهِ അല്ലാഹുവിന്റെ കല്‍പനയാണ് أَنزَلَهُ അതിനെ ഇറക്കിയിരിക്കുന്നു إِلَيْكُمْ നിങ്ങളിലേക്കു وَمَن يَتَّقِ اللَّـهَ അല്ലാഹുവിനെ ആര്‍ സൂക്ഷിക്കുന്നുവോ يُكَفِّرْ عَنْهُ അവന്‍ അവന്നു മറച്ചു (മൂടി) വെച്ചുകൊടുക്കും سَيِّئَاتِهِ അവന്റെ തിന്‍മകളെ يُعْظِمْ لَهُ അവനു വമ്പിച്ചതാ (വലുതാ) ക്കുകയും ചെയ്യും أَجْرًا പ്രതിഫലം
65:5അതു അല്ലാഹുവിന്റെ കല്‍പനയാകുന്നു; അവന്‍ അതു നിങ്ങള്‍ക്കു ഇറക്കിത്തന്നിരിക്കുകയാണ്‌. അല്ലാഹുവിനെ ആര്‍ സൂക്ഷിക്കുന്നുവോ അവനു തന്റെ തിന്മകളെ അവന്‍ (മാപ്പാക്കി) മറച്ചുവെച്ചുകൊടുക്കുകയും, അവനു പ്രതിഫലം വമ്പിച്ചതാക്കുകയും ചെയ്യും.
തഫ്സീർ : 4-5
View   
أَسْكِنُوهُنَّ مِنْ حَيْثُ سَكَنتُم مِّن وُجْدِكُمْ وَلَا تُضَآرُّوهُنَّ لِتُضَيِّقُوا۟ عَلَيْهِنَّ ۚ وَإِن كُنَّ أُو۟لَـٰتِ حَمْلٍۢ فَأَنفِقُوا۟ عَلَيْهِنَّ حَتَّىٰ يَضَعْنَ حَمْلَهُنَّ ۚ فَإِنْ أَرْضَعْنَ لَكُمْ فَـَٔاتُوهُنَّ أُجُورَهُنَّ ۖ وَأْتَمِرُوا۟ بَيْنَكُم بِمَعْرُوفٍۢ ۖ وَإِن تَعَاسَرْتُمْ فَسَتُرْضِعُ لَهُۥٓ أُخْرَىٰ﴿٦﴾
volume_up share
أَسْكِنُوهُنَّ നിങ്ങള്‍ അവരെ താമസി (പാര്‍പ്പി)ക്കുവിന്‍ مِنْ حَيْثُ سَكَنتُم നിങ്ങള്‍ താമസിക്കുന്നതില്‍പെട്ട സ്ഥലത്തു مِّن وُجْدِكُمْ അതായതു നിങ്ങളുടെ കഴിവില്‍ (നിവൃത്തിയില്‍)പെട്ട وَلَا تُضَارُّوهُنَّ അവരോടു നിങ്ങള്‍ ഉപദ്രവം പ്രവര്‍ത്തിക്കരുതു, ഉപദ്രവനയം കാട്ടരുത് لِتُضَيِّقُوا നിങ്ങള്‍ ഇടുക്കം (കുടുക്കം-ഞെരുക്കം) ഉണ്ടാക്കുവാന്‍ عَلَيْهِنَّ അവരുടെമേല്‍ وَإِن كُنَّ അവരാണെങ്കില്‍ أُولَاتِ حَمْلٍ ഗര്‍ഭവതികള്‍ فَأَنفِقُوا എന്നാല്‍ ചിലവഴിക്കുവിന്‍, ചിലവുകൊടുക്കണം عَلَيْهِنَّ അവര്‍ക്കു حَتَّىٰ يَضَعْنَ അവര്‍ പ്രസവിക്കുന്നതു വരെ حَمْلَهُنَّ അവരുടെ ഗര്‍ഭം فَإِنْ أَرْضَعْنَ എനി (എന്നിട്ടു) അവര്‍ മുല (പാല്‍) കൊടുത്തെങ്കില്‍ لَكُمْ നിങ്ങള്‍ക്കു വേണ്ടി فَآتُوهُنَّ എന്നാലവര്‍ക്കു കൊടുക്കുവിന്‍ أُجُورَهُنَّ അവരുടെ പ്രതിഫലങ്ങള്‍ وَأْتَمِرُوا നിങ്ങള്‍ കാര്യാലോചന നടത്തുകയും ചെയ്യുവിന്‍ بَيْنَكُم നിങ്ങള്‍ക്കിടയില്‍, തമ്മില്‍ بِمَعْرُوفٍ സദാചാരം (മര്യാദ- നല്ല വഴക്കം) അനുസരിച്ചു وَإِن تَعَاسَرْتُمْ നിങ്ങള്‍ അന്യോന്യം ഞെരുക്കം കാട്ടിയാല്‍ (പ്രകടിപ്പിച്ചാല്‍) فَسَتُرْضِعُ അപ്പോള്‍ മുലകൊടുത്തേക്കാം, മുലകൊടുക്കണം لَهُ അവനുവേണ്ടി أُخْرَىٰ മറ്റൊരുവള്‍.
65:6നിങ്ങള്‍ താമസിക്കുന്നിടത്തില്‍പെട്ട – അതായതു, നിങ്ങളുടെ കഴിവില്‍പെട്ട – (ഒരു) സ്ഥലത്തു നിങ്ങള്‍ അവരെ താമസിപ്പിക്കുവിന്‍. അവരുടെ മേല്‍ ഇടുക്കം [ഞെരുക്കം] ഉണ്ടാക്കുവാന്‍വേണ്ടി നിങ്ങള്‍ അവരോടു ഉപദ്രവം പ്രവര്‍ത്തിക്കരുത്‌. അവര്‍ ഗര്‍ഭവതികളാണെങ്കില്‍, അവര്‍ തങ്ങളുടെ ഗര്‍ഭം പ്രസവിക്കുന്നതുവരേക്കും നിങ്ങള്‍ അവര്‍ക്കു ചിലവുകൊടുക്കുകയും ചെയ്യണം. എനി, അവര്‍ നിങ്ങള്‍ക്കുവേണ്ടി (കട്ടിക്കു) മുലകൊടുക്കുന്നപക്ഷം നിങ്ങള്‍ അവര്‍ക്കു അവരുടെ പ്രതിഫലം കൊടുക്കണം. (സദാചാര) മര്യാദപ്രകാരം നിങ്ങള്‍ തമ്മില്‍ കാര്യാലോചന നടത്തുകയും ചെയ്യുവിന്‍. നിങ്ങള്‍ (അന്യോന്യം) ഞെരുക്കം പ്രകടിപ്പിക്കുകയാണെങ്കില്‍, അപ്പോള്‍ അവനു (ഭര്‍ത്താവിനു)വേണ്ടി വേറൊരുവള്‍ (കുട്ടിക്കു) മുലകൊടുത്തേക്കാവുന്നതാണ്.
لِيُنفِقْ ذُو سَعَةٍۢ مِّن سَعَتِهِۦ ۖ وَمَن قُدِرَ عَلَيْهِ رِزْقُهُۥ فَلْيُنفِقْ مِمَّآ ءَاتَىٰهُ ٱللَّهُ ۚ لَا يُكَلِّفُ ٱللَّهُ نَفْسًا إِلَّا مَآ ءَاتَىٰهَا ۚ سَيَجْعَلُ ٱللَّهُ بَعْدَ عُسْرٍۢ يُسْرًۭا﴿٧﴾
volume_up share
لِيُنفِقْ ചിലവഴിക്കട്ടെ ذُو سَعَةٍ നിവൃത്തിഉള്ളവന്‍ مِّن سَعَتِهِ അവന്റെ നിവൃത്തിയില്‍ നിന്നു وَمَن യാതൊരുവന്‍ قُدِرَ عَلَيْهِ അവന്റെ മേല്‍ കണക്കാക്കപ്പെട്ടു (കുടുസ്സാക്കപ്പെട്ടു) എന്നാല്‍ رِزْقُهُ അവന്റെ ആഹാരം, ഉപജീവനം فَلْيُنفِقْ എന്നാലവന്‍ ചിലവഴിക്കട്ടെ مِمَّا آتَاهُ അവന്നു നല്‍കിയതില്‍ നിന്നു اللَّـهُ അല്ലാഹു لَا يُكَلِّفُ اللَّـهُ അല്ലാഹു ശാസിക്കുക (കീര്‍ത്തിക്കുക – വിഷമിപ്പിക്കുക)യില്ല نَفْسًا ഒരു ദേഹത്തോടും, ഒരാളെയും, ഒരു ആത്മാവിനെയും إِلَّا مَا آتَاهَا അതിനു അവന്‍ നല്‍കിയതു (നല്‍കിയതനുസരിച്ചു) അല്ലാതെ سَيَجْعَلُ اللَّـهُ അല്ലാഹു വഴിയെ ഉണ്ടാക്കും, ആക്കിയേക്കും بَعْدَ عُسْرٍ ഒരു ഞെരുക്കത്തിനു (പ്രയാസത്തിനു) ശേഷം يُسْرًا ഒരു എളുപ്പം, സൗകര്യം
65:7നിവൃത്തിയുള്ളവന്‍ തന്റെ നിവൃത്തിയില്‍നിന്നു ചിലവഴിച്ചുകൊള്ളട്ടെ; യാതൊരുവന്റെമേല്‍ അവന്റെ ഉപജീവനം കുടുസ്സാക്കപ്പെട്ടിരിക്കുന്നുവോ അവന്‍, തനിക്കു അല്ലാഹു നല്‍കിയതില്‍നിന്നും ചിലവഴിച്ചുകൊള്ളട്ടെ. ഒരു ദേഹത്തോടും [ആളോടും] അല്ലാഹു അതിനു നല്‍കിയതല്ലാതെ (ചിലവാക്കുവാന്‍) അവന്‍ ശാസിക്കുകയില്ല. ഒരു പ്രയാസത്തിനുശേഷം അല്ലാഹു വല്ല എളുപ്പവും ഏര്‍പ്പെടുത്തിക്കൊടുത്തേക്കുന്നതാണ്.
തഫ്സീർ : 6-7
View   
وَكَأَيِّن مِّن قَرْيَةٍ عَتَتْ عَنْ أَمْرِ رَبِّهَا وَرُسُلِهِۦ فَحَاسَبْنَـٰهَا حِسَابًۭا شَدِيدًۭا وَعَذَّبْنَـٰهَا عَذَابًۭا نُّكْرًۭا﴿٨﴾
volume_up share
وَكَأَيِّن എത്രയോ, എത്രയാണു مِّن قَرْيَةٍ രാജ്യമായിട്ടു, രാജ്യത്തില്‍നിന്നു عَتَتْ അതു ധിക്കരിച്ചു, അതിരുകടന്നു, അതിലംഘിച്ചു عَنْ أَمْرِ കല്‍പനവിട്ടു رَبِّهَا അതിന്റെ റബ്ബിന്റെ وَرُسُلِهِ അവന്റെ റസൂലുകളുടെയും فَحَاسَبْنَاهَا അതിനാല്‍ നാം അതിനെ വിചാരണ (കണക്കു നോക്കല്‍) നടത്തി حِسَابًا ഒരു വിചാരണ (കണക്കുനോക്കല്‍) شَدِيدًا കഠിനമായ وَعَذَّبْنَاهَا അതിനെ നാം ശിക്ഷിക്കുകയും ചെയ്തു عَذَابًا نُّكْرًا വെറുക്കപ്പെട്ട (നികൃഷ്ടമായ, വഷളായ, കടുത്ത) ശിക്ഷ
65:8എത്രയോ രാജ്യം [രാജ്യക്കാര്‍] അതിന്റെ റബ്ബിന്റെയും, അവന്റെ റസൂലുകളുടെയും കല്‍പന ധിക്കരിച്ചു കളഞ്ഞു! അതിനാല്‍, നാം അവയെ കഠിനമായ കണക്കു വിചാരണ നടത്തുകയും, നികൃഷ്ടമായ [കടുത്ത] ശിക്ഷ ശിക്ഷിക്കുകയും ചെയ്തു.
فَذَاقَتْ وَبَالَ أَمْرِهَا وَكَانَ عَـٰقِبَةُ أَمْرِهَا خُسْرًا﴿٩﴾
volume_up share
فَذَاقَتْ അങ്ങനെ അതു രുചിനോക്കി, ആസ്വദിച്ചു وَبَالَ ദുഷ്ഫലം, ഭവിഷ്യത്തു, നാശം أَمْرِهَا അതിന്റെ കാര്യത്തിന്റെ وَكَانَ ആയിരുന്നു عَاقِبَةُ أَمْرِهَا അതിന്റെ കാര്യത്തിന്റെ കലാശം خُسْرًا നഷ്ടം
65:9അങ്ങനെ, അവയുടെ കാര്യത്തിന്റെ ദുഷ്ഫലം അവ ആസ്വദിച്ചു; അവയുടെ കാര്യത്തിന്റെ പര്യവസാനം നഷ്ടം (തന്നെ) ആയിരുന്നു താനും.
أَعَدَّ ٱللَّهُ لَهُمْ عَذَابًۭا شَدِيدًۭا ۖ فَٱتَّقُوا۟ ٱللَّهَ يَـٰٓأُو۟لِى ٱلْأَلْبَـٰبِ ٱلَّذِينَ ءَامَنُوا۟ ۚ قَدْ أَنزَلَ ٱللَّهُ إِلَيْكُمْ ذِكْرًۭا﴿١٠﴾
volume_up share
أَعَدَّ اللَّـهُ അല്ലാഹു ഒരുക്കിയിരിക്കുന്നു لَهُمْ അവര്‍ക്കു عَذَابًا شَدِيدًا കഠിനശിക്ഷ فَاتَّقُوا اللَّـه ആകയാല്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍ يَا أُولِي الْأَلْبَابِ ബുദ്ധിമാന്മാരേ الَّذِينَ آمَنُوا വിശ്വസിച്ചവരായ أَنزَلَ اللَّـهُ قَدْ തീര്‍ച്ചയായും അല്ലാഹു ഇറക്കിയിരിക്കുന്നു إِلَيْكُمْ നിങ്ങള്‍ക്കു ذِكْرًا ഒരു ഉല്‍ബോധനം, സ്മരണ, ഉപദേശം
65:10അവര്‍ക്കു [ആ രാജ്യക്കാര്‍ക്കു] അല്ലാഹു കഠിനമായ ഒരു ശിക്ഷ ഒരുക്കിവെച്ചിരിക്കുന്നു. ആകയാല്‍, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍ - ബുദ്ധിമാന്മാരേ, (അതെ), വിശ്വസിച്ചവരേ തീര്‍ച്ചയായും, നിങ്ങള്‍ക്കു അല്ലാഹു ഒരു ഉല്‍ബോധനം ഇറക്കിത്തന്നിരിക്കുന്നു:-
رَّسُولًۭا يَتْلُوا۟ عَلَيْكُمْ ءَايَـٰتِ ٱللَّهِ مُبَيِّنَـٰتٍۢ لِّيُخْرِجَ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ مِنَ ٱلظُّلُمَـٰتِ إِلَى ٱلنُّورِ ۚ وَمَن يُؤْمِنۢ بِٱللَّهِ وَيَعْمَلْ صَـٰلِحًۭا يُدْخِلْهُ جَنَّـٰتٍۢ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَآ أَبَدًۭا ۖ قَدْ أَحْسَنَ ٱللَّهُ لَهُۥ رِزْقًا﴿١١﴾
volume_up share
رَّسُولًا അതായതു ഒരു റസൂല്‍ يَتْلُو عَلَيْكُمْ നിങ്ങള്‍ക്കു ഓതി (പാരായണം ചെയ്തു) തരുന്ന آيَاتِ اللَّـهِ അല്ലാഹുവിന്റെ ആയത്തുകളെ مُبَيِّنَاتٍ വ്യക്തമാക്കുന്നു (വിവരിക്കുന്ന)വയായിട്ടു لِّيُخْرِجَ വെളിക്കുവരുത്തുവാന്‍ (പുറപ്പെടുവിക്കുവാന്‍) വേണ്ടി الَّذِينَ آمَنُوا വിശ്വസിച്ചവരെ الصَّالِحَاتِ وَعَمِلُوا സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കയും ചെയ്തു مِنَ الظُّلُمَاتِ ഇരുട്ടു (അന്ധകാരം) കളില്‍ നിന്നു إِلَى النُّورِ പ്രകാശ (വെളിച്ച)ത്തിലേക്കു وَمَن يُؤْمِن ആര്‍ വിശ്വസിക്കുന്നുവോ بِاللَّـهِ അല്ലാഹുവില്‍ وَيَعْمَلْ صَالِحًا സല്‍കര്‍മം പ്രവര്‍ത്തിക്കുകയും يُدْخِلْهُ അവനെ അവന്‍ പ്രവേശിപ്പിക്കും جَنَّاتٍ പല സ്വര്‍ഗങ്ങളില്‍ تَجْرِي مِن تَحْتِهَا അതിന്റെ അടിയില്‍കൂടി ഒഴുകുന്ന, നടക്കുന്ന الْأَنْهَارُ അരുവികള്‍, നദികള്‍ خَالِدِينَ فِيهَا അതില്‍ നിത്യവാസികളായിക്കൊണ്ടു أَبَدًا എന്നെന്നും, എക്കാലവും قَدْ أَحْسَنَ اللَّـهُ അല്ലാഹു തീര്‍ച്ചയായും നന്നാക്കി വെച്ചിട്ടുണ്ട് لَهُ അങ്ങിനെയുള്ളവനു رِزْقًا ആഹാരം, ഉപജീവനം
65:11(അതെ) ഒരു റസൂലിനെ (അയച്ചിരിക്കുന്നു). വ്യക്തമായി വിവരിക്കുന്നതായും കൊണ്ട് അല്ലാഹുവിന്റെ ‘ആയത്തുകളെ’ [വേദലക്ഷ്യങ്ങളെ] അദ്ദേഹം നിങ്ങള്‍ക്കു ഓതിത്തരുന്നു; വിശ്വസിക്കുകയും, സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ അന്ധകാരങ്ങളില്‍നിന്നു പ്രകാശത്തിലേക്കു വരുത്തുവാന്‍ വേണ്ടി. അല്ലാഹുവില്‍ വിശ്വസിക്കുകയും, സല്‍കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാരോ അവനെ അവന്‍ അടിഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗങ്ങളില്‍ പ്രവേശിപ്പിക്കുന്നതാണ്; അതില്‍ എന്നെന്നും നിത്യവാസികളായ നിലയില്‍. അല്ലാഹു അ (ങ്ങിനെയുള്ള) വനു ഉപജീവനം നന്നാ (യി ഒരു)ക്കി വെച്ചിട്ടുണ്ട്.
തഫ്സീർ : 8-11
View   
ٱللَّهُ ٱلَّذِى خَلَقَ سَبْعَ سَمَـٰوَٰتٍۢ وَمِنَ ٱلْأَرْضِ مِثْلَهُنَّ يَتَنَزَّلُ ٱلْأَمْرُ بَيْنَهُنَّ لِتَعْلَمُوٓا۟ أَنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍۢ قَدِيرٌۭ وَأَنَّ ٱللَّهَ قَدْ أَحَاطَ بِكُلِّ شَىْءٍ عِلْمًۢا﴿١٢﴾
volume_up share
اللَّـهُ അല്ലാഹു الَّذِي خَلَقَ സൃഷ്ടിച്ചവനത്രെ سَبْعَ سَمَاوَاتٍ ഏഴു ആകാശങ്ങളെ وَمِنَ الْأَرْضِ ഭൂമിയില്‍ നിന്നും തന്നെ مِثْلَهُنَّ അവയെപ്പോലെ, അവയുടെ അത്ര يَتَنَزَّلُ ഇറങ്ങിക്കൊണ്ടിരിക്കുന്നു الْأَمْرُ കല്‍പന, കാര്യം بَيْنَهُنَّ അവയ്ക്കിടയില്‍ لِتَعْلَمُوا നിങ്ങള്‍ അറിയുവാന്‍ വേണ്ടി (യാണ്) أَنَّ اللَّـهَ അല്ലാഹു (ആകുന്നു)വെന്നു عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും قَدِيرٌ കഴിവുള്ളവന്‍ ആകുന്നു (എന്നു) وَأَنَّ اللَّـهَ അല്ലാഹു (ഉണ്ട്)എന്നും قَدْ أَحَاطَ വലയം ചെയ്തിട്ടുണ്ട് (എന്നും) بِكُلِّ شَيْءٍ എല്ലാ കാര്യത്തെക്കുറിച്ചും عِلْمًا അറിവിനാല്‍, (അറിവുകൊണ്ടു)
65:12ഏഴു ആകാശങ്ങളെ – ഭൂമിയില്‍ നിന്നും തന്നെ അവയെപ്പോലെ – സൃഷ്ടിച്ചവനത്രെ അല്ലാഹു. അവയ്ക്കിടയില്‍ കല്‍പന ഇറങ്ങിക്കൊണ്ടിരിക്കുന്നു; അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുള്ളവനാണെന്നും, അല്ലാഹു അറിവുകൊണ്ട് എല്ലാ വസ്തുവെയും വലയം ചെയ്തിരിക്കുന്നുവെന്നും, നിങ്ങള്‍ അറിയുവാന്‍ വേണ്ടിയത്രെ (ഇതെല്ലാം അറിയിക്കുന്നത്).
തഫ്സീർ : 12-12
View