أَلَمْ يَأْتِكُمْ നിങ്ങൾക്ക് വന്നിട്ടില്ലേ, نَبَأُ വൃത്താന്തം, വർത്തമാനം, الَّذِينَ كَفَرُوا അവിശ്വസിച്ചവരുടെ مِن قَبْلُ മുമ്പു فَذَاقُوا എന്നിട്ടവര്‍ ആസ്വദിച്ചു, രുചിച്ചുനോക്കി وَبَالَ കഠിനഫലം, കെടുതി, ദുരന്തം أَمْرِهِمْ അവരുടെ കാര്യ(വിഷയ)ത്തിന്റെ وَلَهُمْ عَذَابٌ അവര്ക്കു ശിക്ഷയുമുണ്ടു أَلِيمٌ വേദനയേറിയ
64:5മുമ്പ് അവിശ്വസിച്ചവരുടെ വൃത്താന്തം നിങ്ങള്ക്കു് വന്നിട്ടില്ലേ?- എന്നിട്ട് തങ്ങളുടെ കാര്യത്തിന്റെ ദുരന്തഫലം അവര്‍ ആസ്വദിച്ചു; അവർക്ക് വേദനയേറിയ ശിക്ഷയും ഉണ്ട്.
ذَٰلِكَ അതു بِأَنَّهُ കാര്യം (ആണു) എന്നതുകൊണ്ടാണ് كَانَت تَّأْتِيهِمْ അവർക്കു വന്നു (ചെന്നു)കൊണ്ടിരുന്നു رُسُلُهُم അവരുടെ റസൂലുകള്‍ بِالْبَيِّنَاتِ വ്യക്തമായവ (തെളിവുകള്‍) കൊണ്ടു فَقَالُوا എന്നിട്ടവര്‍ പറഞ്ഞു أَبَشَرٌ മനുഷ്യരോ يَهْدُونَنَا നമ്മെ സന്മാർഗത്തിലാക്കുന്നു فَكَفَرُوا അങ്ങനെ അവര്‍ അവിശ്വസിച്ചു وَتَوَلَّوا അവര്‍ തിരിഞ്ഞുകളയുകയും ചെയ്തു وَّاسْتَغْنَى ധന്യത (അനാശ്രയത) കാണിക്കുകയും ചെയ്തു, ഐശ്വര്യമായി اللَّـهُ അല്ലാഹു وَاللَّـهُ അല്ലാഹുവാകട്ടെ غَنِيٌّ ധന്യനാണ്, ഐശ്വര്യവാനാണ്, അനാശ്രയനാണ് حَمِيدٌ സ്തുത്യർഹനാണ്, സ്തുതിക്കപ്പെടുന്നവനാണ്
64:6അതു ഇതുകൊണ്ടാണ്: (അതായതു) അവരുടെ റസൂലുകള്‍ വ്യക്തമായ തെളിവുകളുമായി അവരുടെ അടുക്കല്‍ ചെന്നിരുന്നു; അപ്പോള്‍ അവര്‍ പറഞ്ഞു: ‘മനുഷ്യരോ നമുക്കു മാർഗദർശനം നൽകുന്നു?’ അങ്ങനെ, അവര്‍ അവിശ്വസിക്കുകയും, തിരിഞ്ഞുകളയുകയും ചെയ്തു; (അവരില്‍ നിന്നു) അല്ലാഹുവും ധന്യത കാണിച്ചു. [ഇതാണ് കാരണം]. അല്ലാഹു (പരാശ്രയം വേണ്ടാത്ത) ധന്യനും, സ്തുത്യർഹനുമാണ്.
فَآمِنُوا ആകയാല്‍ വിശ്വസിക്കുവിന്‍ بِاللَّـهِ അല്ലാഹുവില്‍ وَرَسُولِهِ അവന്റെ റസൂലിലും وَالنُّورِ പ്രകാശത്തിലും الَّذِي أَنزَلْنَا നാം ഇറക്കിയതായ وَاللَّـهُ അല്ലാഹു بِمَا تَعْمَلُونَ നിങ്ങള്‍ പ്രവർത്തിക്കുന്നതിനെപ്പറ്റി خَبِيرٌ സൂക്ഷ്മമായറിയുന്നവനാണ്
64:8ആകയാല്‍, അല്ലാഹുവിലും, അവന്റെ റസൂലിലും നാം അവതരിപ്പിച്ചിട്ടുള്ള പ്രകാശത്തിലും നിങ്ങള്‍ വിശ്വസിച്ചുകൊള്ളുക. അല്ലാഹു നിങ്ങള്‍ പ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാണ്.
مَا أَصَابَ ബാധിക്കുക (എത്തുക)യില്ല مِن مُّصِيبَةٍ ഒരു ബാധയും, വിപത്തും إِلَّا بِإِذْنِ اللَّـهِ അല്ലാഹുവിന്റെ അനുമതിപ്രകാരം (സമ്മതംകൊണ്ടു) അല്ലാതെ وَمَن يُؤْمِنആര്‍ വിശ്വസിക്കുന്നുവോ بِاللَّـهِ അല്ലാഹുവില്‍ يَهْدِ അവന്‍ നേർമാർഗ്ഗം (മാർഗദർശനം) നൽകുന്നു قَلْبَهُ അവന്റെ ഹൃദയത്തിനു وَاللَّـهُ അല്ലാഹു بِكُلِّ شَيْءٍ എല്ലാകാര്യത്തെ (വസ്തുവെ)പ്പറ്റിയും عَلِيمٌ അറിയുന്നവനാണ്
64:11യാതൊരു ബാധയും തന്നെ, അല്ലാഹുവിന്റെ അനുമതി പ്രകാരമല്ലാതെ ബാധിക്കുന്നതല്ല. ആര്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നുവോ, അവന്റെ ഹൃദയത്തിനു അവന്‍ മാർഗദർശനം നൽകുന്നതാണ്. അല്ലാഹു എല്ലാ കാര്യത്തെക്കുറിച്ചും അറിയുന്നവനാകുന്നു.
وَأَطِيعُوا اللَّـهَ അല്ലാഹുവിനെ അനുസരിക്കുകയും ചെയ്യുവിന്‍ وَأَطِيعُوا الرَّسُولَ റസൂലിനെ അനുസരിക്കുകയും ചെയ്യുവിന്‍ فَإِن تَوَلَّيْتُمْ എന്നാല്‍ നിങ്ങള്‍ തിരിഞ്ഞുപോകുന്ന പക്ഷം فَإِنَّمَا عَلَىٰ رَسُولِنَا എന്നാല്‍ നമ്മുടെ റസൂലിന്റെമേല്‍ ഉള്ളതു الْبَلَاغُ الْمُبِينُ പ്രത്യക്ഷമായ പ്രബോധനം (എത്തിക്കല്‍) മാത്രമാണു.
64:12അല്ലാഹുവിനെ അനുസരിക്കുവിന്‍; റസൂലിനെയും അനുസരിക്കുവിന്‍. എനി, നിങ്ങള്‍ തിരിഞ്ഞു പോകുകയാണെങ്കില്‍ (അറിഞ്ഞേക്കുക), -എന്നാല്‍- നിശ്ചയമായും നമ്മുടെ റസൂലിന്റെ മേല്‍ സ്പഷ്ടമായ പ്രബോധനം മാത്രമാണ് (ബാധ്യത) ഉള്ളത്.
يَا أَيُّهَا الَّذِينَ آمَنُوا ഹേ, വിശ്വസിച്ചവരേ إِنَّ مِنْ أَزْوَاجِكُمْ നിശ്ചയമായും നിങ്ങളുടെ ഇണകളിലുണ്ട്, ഭാര്യമാരുടെ കൂട്ടത്തിലുണ്ട് وَأَوْلَادِكُمْ നിങ്ങളുടെ മക്കളിലും عَدُوًّا ഒരു (തരം) ശത്രു, ചില ശത്രുക്കള്‍ لَّكُمْ നിങ്ങൾക്കു فَاحْذَرُوهُمْ അതുകൊണ്ടു അവരെ സൂക്ഷിക്കുവിന്‍, ജാഗ്രത വെക്കുക وَإِن تَعْفُوا നിങ്ങള്‍ മാപ്പുനല്കുന്ന പക്ഷം وَتَصْفَحُوا വിട്ടുകൊടുക്കുകയും وَتَغْفِرُوا നിങ്ങള്‍ പൊറുത്തുകൊടുക്കുകയും فَإِنَّ اللَّـهَ എന്നാല്‍ അല്ലാഹു غَفُورٌ വളരെ പൊറുക്കുന്നവനാണ് رَّحِيمٌ കരുണാനിധിയാണ്
64:14ഹേ, വിശ്വസിച്ചവരേ, നിശ്ചയമായും നിങ്ങളുടെ ഇണകളിലും നിങ്ങളുടെ മക്കളിലും തന്നെ നിങ്ങൾക്ക് (ഒരുതരം) ശത്രുക്കളുണ്ട്; അതിനാല്‍ നിങ്ങള്‍ അവരെ കാത്തു (സൂക്ഷിച്ചു) കൊള്ളുവിന്‍. നിങ്ങള്‍ മാപ്പു നൽകുകയും, വിട്ടുകൊടുക്കുകയും, പൊറുത്തു കൊടുക്കുകയും ചെയ്യുന്നുവെങ്കിലോ, നിശ്ചയമായും അല്ലാഹു വളരെ പൊറുക്കുന്നവനാണ്, കരുണാനിധിയാണ്.
إِنَّمَا أَمْوَالُكُمْ നിശ്ചയമായും നിങ്ങളുടെ സ്വത്തുക്കള്‍ وَأَوْلَادُكُمْ നിങ്ങളുടെ മക്കളും فِتْنَةٌ ഒരു പരീക്ഷണം(തന്നെ, മാത്രമാണു) وَاللَّـهُ അല്ലാഹുവാകട്ടെ عِندَهُ അവന്റെ പക്കലുണ്ടു أَجْرٌ عَظِيمٌ വമ്പിച്ച പ്രതിഫലം, കൂലി
64:15നിശ്ചയമായും നിങ്ങളുടെ സ്വത്തുക്കളും, നിങ്ങളുടെ മക്കളും ഒരു പരീക്ഷണം മാത്രമാണ്. അല്ലാഹുവാകട്ടെ, അവന്റെ പക്കല്‍ വമ്പിച്ച പ്രതിഫലമുണ്ടുതാനും.
إِن تُقْرِضُوا നിങ്ങള്‍ കടം കൊടുക്കുന്നപക്ഷം اللَّـهَ അല്ലാഹുവിനു قَرْضًا حَسَنًا നല്ലതായ കടം يُضَاعِفْهُ لَكُمْ അതിനെ അവന്‍ നിങ്ങൾക്ക് ഇരട്ടിയാക്കിത്തരും وَيَغْفِرْ لَكُمْ നിങ്ങൾക്കവൻ പൊറുക്കുകയും ചെയ്യും وَاللَّـهُ شَكُورٌ അല്ലാഹു വളരെ നന്ദിയുള്ളവനാണു حَلِيمٌ സഹനശീലനാണ്
64:17അല്ലാഹുവിനു നിങ്ങള്‍ നല്ലതായ കടംകൊടുക്കുന്ന പക്ഷം, അവന്‍ നിങ്ങൾക്കു അതു ഇരട്ടിയാക്കിത്തരുന്നതാണ്; നിങ്ങൾക്കു പൊറുത്തുതരുകയും ചെയ്യും. അല്ലാഹു വളരെ നന്ദിയുള്ളവനും, സഹനശീലനുമാകുന്നു.