മുനാഫിഖൂൻ (കപടവിശ്വാസികൾ)
മദീനയിൽ അവതരിച്ചത് – വചനങ്ങൾ 11 – വിഭാഗം (റുകൂഅ്) 2
കഴിഞ്ഞ സൂറത്തിന്റെ പ്രാരംഭത്തിൽ ഈ സൂറത്തിനെപ്പറ്റി പ്രസ്താവിച്ചതു ഓർമിക്കുക
إِذَا جَاءَكَ നിന്റെ- അടുക്കൽ വരുമ്പോൾ, വന്നാൽ الْمُنَافِقُونَ കപടവിശ്വാസികൾ قَالُوا അവർ പറയും إِنَّكَ നിശ്ചയമായും നീ لَرَسُولُ اللَّـهِ അല്ലാഹുവിന്റെ റസൂൽ തന്നെ وَاللَّـهُ يَعْلَمُ അല്ലാഹു അറിയുന്നു إِنَّكَ لَرَسُولُهُ നീ അവന്റെ റസൂൽ തന്നെ എന്ന് وَاللَّـهُ يَشْهَدُ അല്ലാഹു സാക്ഷ്യപ്പെടുത്തുക (സാക്ഷ്യം വഹിക്കുക)യും ചെയ്യുന്നു إِنَّ الْمُنَافِقِينَ നിശ്ചയമായും കപടവിശ്വാസികൾ لَكَاذِبُونَ കളവുപറയുന്നവർ തന്നെ എന്നു
63:1(നബിയേ) കപടവിശ്വാസികൾ നിന്റെ അടുക്കൽ വരുമ്പോൾ അവർ പറയും: "താങ്കൾ അല്ലാഹുവിന്റെ റസൂൽ തന്നെയാണെന്നു ഞങ്ങൾ സാക്ഷ്യപ്പെടുത്തുന്നു" എന്ന്. അല്ലാഹുവിനറിയാം, നീ അവന്റെ റസൂൽ തന്നെ എന്നു. നിശ്ചയമായും, കപടവിശ്വാസികൾ കളവുപറയുന്നവരാകുന്നുവെന്നു അല്ലാഹു സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.
اتَّخَذُوا അവർ ആക്കിയിരിക്കുന്നു أَيْمَانَهُمْ തങ്ങളുടെ ശപഥ (സത്യ) ങ്ങളെ جُنَّةً ഒരു തടവു, മറവു, പരിച فَصَدُّوا അങ്ങിനെ അവർ തടഞ്ഞു , തട്ടിക്കളഞ്ഞു عَن سَبِيلِ اللَّـهِ അല്ലാഹുവിന്റെت മാർഗത്തിൽനിന്നു إِنَّهُمْ നിശ്ചയമായും അവർ سَاءَ എത്രയോ (വളരെ) ദുഷിച്ചതാണു مَا كَانُوا يَعْمَلُونَ അവർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്
63:2തങ്ങളുടെ ശപഥങ്ങളെ അവർ ഒരു തടവ് (അഥവാ പരിച) ആക്കിയിരിക്കുന്നു; അങ്ങനെ അല്ലാഹുവിന്റെ മാർഗത്തിൽനിന്നും അവർ (ജനങ്ങളെ) തടയുകയാണ്. നിശ്ചയമായും, അവർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതു എത്രയോ ദുഷിച്ചതത്രെ !
ذَٰلِكَ അതു بِأَنَّهُمْ آمَنُوا അവർ വിശ്വസിച്ചതു നിമിത്തമാണ് ثُمَّ كَفَرُوا പിന്നീടു അവർ അവിശ്വസിക്കുകയും ചെയ്തു فَطُبِعَ അതിനാൽ മുദ്രയടിക്കപ്പെട്ടു عَلَىٰ قُلُوبِهِمْ അവരുടെ ഹൃദയങ്ങൾക്ക് فَهُمْ എനി അവർ لَا يَفْقَهُونَ ഗ്രഹിക്കുകയില്ല
63:3അതു, അവർ വിശ്വസിക്കുകയും, പിന്നീടു അവിശ്വസിക്കുകയും ചെയ്തതുകൊണ്ടാകുന്നു. അതിനാൽ അവരുടെ ഹൃദയങ്ങൾക്കു മുദ്രവെക്കപ്പെട്ടിരിക്കുന്നു; ആകയാൽ, അവർ (കാര്യം) ഗ്രഹിക്കുന്നതല്ല.
وَإِذَا رَأَيْتَهُمْ അവരെ നീ കണ്ടാൽ تُعْجِبُكَ നിന്നെ ആശ്ച്ചര്യപ്പെടുത്തും أَجْسَامُهُمْ അവരുടെ ശരീരങ്ങൾ وَإِن يَقُولُوا അവർ പറയുന്നു (സംസാരിക്കുന്നു)വെങ്കിലോ تَسْمَعْ നീ കേട്ടു (ചെവികൊടുത്തു) പോകും لِقَوْلِهِمْ അവരുടെ വാക്കിലേക്കു, പറയുന്നതിലേക്കു كَأَنَّهُمْ خُشُبٌ അവർ മരത്തടികളെന്ന പോലെയുണ്ട് مُّسَنَّدَةٌ ചാരിവെക്കപ്പെട്ട يَحْسَبُونَ അവർ ഗണിക്കും, വിചാരിക്കും كُلَّ صَيْحَةٍ എല്ലാ അട്ടഹാസവും, ഉച്ചത്തിലുള്ള ശബ്ദവും عَلَيْهِمْ തങ്ങൾക്കെതിരാണെന്നു هُمُ الْعَدُوُّ അവരത്രെ ശത്രു فَاحْذَرْهُمْ ആകയാൽ, അവരെ സൂക്ഷിച്ചുകൊള്ളുക, അവരെപ്പറ്റി ജാഗ്രതയായിരിക്കുക قَاتَلَهُمُ اللَّـهُ അല്ലാഹു അവരോടു യുദ്ധംചെയ്യട്ടെ, (അവരെ നശിപ്പിക്കട്ടെ-ശപിക്കട്ടെ) أَنَّىٰ എങ്ങിനെയാണ്, എവിടെ നിന്നാണു يُؤْفَكُونَ അവർ തെറ്റിക്കപ്പെടുന്നത്, (അസത്യത്തിലേക്ക് തിരിയുന്നതു)
63:4അവരെ നീ കണ്ടാൽ, അവരുടെ ശരീരങ്ങൾ നിന്നെ ആശ്ച്ചര്യപ്പെടുത്തും; അവർ (വല്ലതും) പറയുന്നപക്ഷം അവരുടെ വാക്കിലേക്ക് നീ ചെവികൊടുത്തു പോകയും ചെയ്യും! ചാരിവെക്കപ്പെട്ട മരത്തടികളെന്നോണമിരിക്കുന്നു, അവർ. ഉച്ചത്തിലുള്ള എല്ലാ ശബ്ദവും തങ്ങൾക്കെതിരെയാണെന്നു അവർ വിചാരിക്കും. അവരത്രെ ശത്രു; ആകയാൽ, അവരെ സൂക്ഷിച്ചുകൊള്ളുക. അല്ലാഹു അവരെ നശിപ്പിക്കട്ടെ [ശപിക്കട്ടെ]! എങ്ങിനെയാണ് അവർ (സത്യംവിട്ടു) തെറ്റിക്കപ്പെടുന്നത്? !
وَإِذَا قِيلَ لَهُمْ അവരോടു പറയപ്പെട്ടാൽ تَعَالَوْا വരുവിൻ يَسْتَغْفِرْ لَكُمْ നിങ്ങൾക്കു പാപമോചനം (പൊറുതി) തേടും رَسُولُ اللَّـهِ അല്ലാഹുവിന്റെ റസൂൽ لَوَّوْا അവർ തിരിക്കും, ആട്ടും رُءُوسَهُمْ അവരുടെ തലകളെ وَرَأَيْتَهُمْ നീ അവരെ (നിനക്കവരെ) കാണുകയും ചെയ്യും يَصُدُّونَ തട്ടിത്തിരിച്ചു (വിട്ടു) പോകുന്നതായി وَهُم അവർ ആയിക്കൊണ്ടു مُّسْتَكْبِرُونَ അഹംഭാവം (വലുപ്പം) നടിക്കുന്നവർ
63:5"വരുവിൻ, അല്ലാഹുവിന്റെ റസൂൽ നിങ്ങൾക്കു വേണ്ടി പാപമോചനം തേടിക്കൊള്ളും" എന്നു അവരോടു പറയപ്പെട്ടാൽ, അവർ തങ്ങളുടെ തല തിരിച്ചുകളയും. അഹംഭാവം നടിക്കുന്നവരായും കൊണ്ടു അവർ തട്ടിതിരിഞ്ഞു പോകുന്നതായി നീ കാണുകയും ചെയ്യും.
سَوَاءٌ عَلَيْهِمْ അവരിൽ സമമാണ് أَسْتَغْفَرْتَ لَهُمْ അവർക്കുവേണ്ടി നീ പാപമോചനം തേടിയോ أَمْ لَمْ تَسْتَغْفِرْ അല്ലെങ്കിൽ നീ പാപമോചനം തേടിയില്ലയോ لَهُمْ അവർക്കുവേണ്ടി لَن يَغْفِرَ اللَّـهُ അല്ലാഹു പൊറുക്കുന്നതേയല്ല لَهُمْ അവർക്കു إِنَّ اللَّـهَ നിശ്ചയം അല്ലാഹു لَا يَهْدِي അവന്‍ സന്മാർഗത്തിലാക്കുകയില്ല الْقَوْمَ الْفَاسِقِينَ തോന്നിവാസികളായ (ദുർനടപ്പുകാരായ) ജനങ്ങളെ.
63:6അവർക്കുവേണ്ടി നീ പാപമോചനം തേടിയോ, അവർക്കുവേണ്ടി നീ പാപമോചനം തേടിയില്ലയോ (രണ്ടും) അവരിൽ സമമാകുന്നു; അല്ലാഹു അവർക്കു പൊറുത്തു കൊടുക്കുന്നതേയല്ല. നിശ്ചയമായും തോന്നിവാസികളായ ജനങ്ങളെ അല്ലാഹു സന്മാർഗത്തിലാക്കുകയില്ല.
يَقُولُونَ അവർ പറയുന്നു لَئِن رَّجَعْنَا തീര്‍ച്ചയായും നാം (ഞങ്ങൾ) മടങ്ങിയാൽ إِلَى الْمَدِينَةِ മദീനായിലേക്കു لَيُخْرِجَنَّ പുറത്താക്കുകതന്നെ ചെയ്യും الْأَعَزُّ കൂടുതൽ പ്രതാപശാലി مِنْهَا അതിൽ (അവിടെ) നിന്നു الْأَذَلَّ കൂടുതൽ നിന്ദ്യനായവനെ وَلِلَّـهِ الْعِزَّةُ പ്രതാപം അല്ലാഹുവിന്നാണുതാനും وَلِرَسُولِهِ അവന്റെ റസൂലിനും وَلِلْمُؤْمِنِينَ സത്യവിശ്വാസികൾക്കും وَلَـٰكِنَّ الْمُنَافِقِينَ പക്ഷെ കപടവിശ്വാസികൾ لَا يَعْلَمُونَ അറിയുന്നില്ല, അറിയുകയില്ല
63:8അവർ പറയുന്നു: "നാം മദീനായിലേക്കു മടങ്ങിച്ചെന്നാൽ കൂടുതൽ പ്രതാപമുള്ളവർ കൂടുതൽ നിന്ദ്യരായുള്ളവരെ അവിടെനിന്നു പുറത്താക്കുക തന്നെ ചെയ്യും" എന്നു! പ്രതാപം, അല്ലാഹുവിനും, അവന്റെ റസൂലിനും, സത്യവിശ്വാസികൾക്കുമാണ് താനും. പക്ഷെ, കപടവിശ്വാസികൾ അറിയുന്നില്ല.
يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരെ لَا تُلْهِكُمْ നിങ്ങളെ അശ്രദ്ധയിലാക്കരുത്, മിനക്കെടുത്താതിരിക്കട്ടെ أَمْوَالُكُمْ നിങ്ങളുടെ സ്വത്തുക്കൾ وَلَا أَوْلَادُكُمْ നിങ്ങളുടെ മക്കളും عَن ذِكْرِ اللَّـهِ അല്ലാഹുവിന്റെ സ്മരണയിൽനിന്നു وَمَن يَفْعَلْ ആരെങ്കിലും ചെയ്താൽ, ആർ ചെയ്തുവോ ذَٰلِكَ അതു (അപ്രകാരം) فَأُولَـٰئِكَ هُمُ എന്നാൽ അക്കൂട്ടർ തന്നെ الْخَاسِرُونَ നഷ്ടപ്പെട്ടവർ
63:9ഹേ, വിശ്വസിച്ചവരെ, നിങ്ങളുടെ സ്വത്തുക്കളാകട്ടെ നിങ്ങളുടെ മക്കളാകട്ടെ, അല്ലാഹുവിന്റെ, സ്മരണയിൽനിന്നു നിങ്ങളെ അശ്രദ്ധയിലാക്കാതിരിക്കട്ടെ. ആർ അങ്ങനെ ചെയ്യുന്നുവോ, എന്നാൽ അവർ തന്നെയാണ് നഷ്ടപ്പെട്ടവർ.
وَأَنفِقُوا നിങ്ങൾ ചിലവഴിക്കുകയും ചെയ്യുവിൻ مِن مَّا رَزَقْنَاكُم നിങ്ങൾക്കു നാം നൽകിയതിൽ നിന്നു مِّن قَبْلِ أَن يَأْتِيَ വരുന്നതിനു മുമ്പായി أَحَدَكُمُ നിങ്ങളിലൊരാൾക്കു الْمَوْتُ മരണം فَيَقُولَ അപ്പോളവൻ പറയും رَبِّ എന്റെ റബ്ബേ لَوْلَا أَخَّرْتَنِي എന്നെ നീ പിന്തിച്ചു (ഒഴിവാക്കി) തന്നുകൂടേ إِلَىٰ أَجَلٍ ഒരു അവധിവരെ قَرِيبٍ അടുത്തതായ فَأَصَّدَّقَ എന്നാൽ ഞാൻ ദാനധർമം ചെയ്യാം, ചെയ്യുമായിരുന്നു وَأَكُن ഞാൻ ആയിത്തീരുകയും مِّنَ الصَّالِحِينَ സദ് വൃത്തൻമാരിൽപ്പെട്ടവൻ
63:10നിങ്ങൾക്കു നാം നൽകിയിട്ടുള്ളതിൽ നിന്നു നിങ്ങൾ ചിലവഴിക്കുകയും ചെയ്യുവിൻ, നിങ്ങൾ ഒരാൾക്കു [ഓരോരുവനും] മരണം വന്നെത്തുകയും, എന്നിട്ട് അവർ (ഇങ്ങിനെ) പറഞ്ഞേക്കുകയും ചെയ്യുന്നതിനുമുമ്പ്: "എന്റെ റബ്ബേ, അടുത്ത ഒരവധിവരേക്കും എന്നെ നീ (ഒഴിവാക്കി) പിന്തിച്ചുകൂടേ? -
എന്നാൽ ഞാൻ ദാനധർമം ചെയ്യുകയും, സദ് വൃത്തൻമാരുടെ കൂട്ടത്തിലായിത്തീരുകയും ചെയ്യുമായിരുന്നു!"
وَلَن يُؤَخِّرَ اللَّـهُ അല്ലാഹു പിന്തിക്കുന്നതല്ല തന്നെ نَفْسًا ഒരു ദേഹത്തെ (ആത്മാവിനെ-ആളെ)യും إِذَا جَاءَ വന്നാൽ أَجَلُهَا അതിന്റെ അവധി وَاللَّـهُ خَبِيرٌ അല്ലാഹു സൂക്ഷ്മമായറിയുന്നവനാണ് بِمَا تَعْمَلُونَ നിങ്ങൾ പ്രവർത്തിക്കുന്നതിനെപറ്റി
63:11ഒരു ദേഹത്തെയും (ആളെയും) അതിന്റെ അവധി വന്നാൽ അല്ലാഹു പിന്തിക്കുകയില്ലതന്നെ. നിങ്ങൾ പ്രവർത്തിക്കുന്നതിനെക്കുറിച്ച് അല്ലാഹു സൂക്ഷ്മമായി അറിയുന്നവനുമാണ്.